ഭാഗം 1
‘ശക്തിയുടെ ആധിക്യമുള്ളവൻ’
സൃഷ്ടിക്കാനും സംരക്ഷിക്കാനും സംഹരിക്കാനും പുനഃസ്ഥാപിക്കാനുമുള്ള യഹോവയുടെ ശക്തിയെ സാക്ഷ്യപ്പെടുത്തുന്ന ബൈബിൾ വിവരണങ്ങളായിരിക്കും ഈ ഭാഗത്തു നാം പരിചിന്തിക്കുന്നത്. “ശക്തിയുടെ ആധിക്യ”മുള്ള യഹോവയാം ദൈവം തന്റെ ‘ചലനാത്മക ഊർജം’ (NW) ഉപയോഗിക്കുന്ന വിധം സംബന്ധിച്ച ഗ്രാഹ്യം നമ്മുടെ ഹൃദയങ്ങളിൽ ഭയാദരവു നിറയ്ക്കും.—യെശയ്യാവു 40:26.
ഈ വിഭാഗത്തിൽ
അധ്യായം 4
‘യഹോവ മഹാശക്തിയുള്ളവൻ’
യഹോവ അതിശക്തനായതിനാൽ നാം അവനെ ഭയക്കേണ്ടതുണ്ടോ? വേണം എന്നും വേണ്ട എന്നും ആണ് ഉത്തരം.
അധ്യായം 5
സൃഷ്ടിക്കുന്നതിനുള്ള ശക്തി—‘ആകാശത്തിന്റെയും ഭൂമിയുടെയും നിർമാതാവ്’
അതിബൃഹത്തായ സൂര്യൻ മുതൽ വളരെ ചെറിയ ഒരു മൂളിപ്പക്ഷിക്കുവരെ സ്രഷ്ടാവായ ദൈവത്തെക്കുറിച്ച് പ്രധാനപ്പെട്ട പല കാര്യങ്ങളും നമ്മെ പഠിപ്പിക്കാനാകും.
അധ്യായം 6
സംഹരിക്കുന്നതിനുള്ള ശക്തി—“യഹോവ യുദ്ധവീരൻ”
‘സമാധാനത്തിന്റെ ദൈവത്തിന്’ യുദ്ധങ്ങൾ നടത്തേണ്ടിവന്നിരിക്കുന്നത് എന്തുകൊണ്ട്?
അധ്യായം 7
സംരക്ഷിക്കുന്നതിനുള്ള ശക്തി—‘ദൈവം നമ്മുടെ സങ്കേതം ആകുന്നു’
രണ്ടു വിധങ്ങളിൽ യഹോവ നമ്മെ സംരക്ഷിക്കുന്നു, അതിലൊരു വിധം വളരെ പ്രധാനമാണ്.
അധ്യായം 8
പുനഃസ്ഥാപിക്കുന്നതിനുളള ശക്തി—യഹോവ “സകലവും പുതുതാക്കുന്നു”
യഹോവ സത്യാരാധന പുനഃസ്ഥാപിച്ചുകഴിഞ്ഞു. ഭാവിയിൽ അവൻ എന്ത് പുനഃസ്ഥാപിക്കും?
അധ്യായം 9
‘ദൈവശക്തിയായ ക്രിസ്തു’
യേശുക്രിസ്തുവിന്റെ അത്ഭുതങ്ങളും പഠിപ്പിക്കലുകളും യഹോവയെപ്പറ്റി എന്തു പഠിപ്പിക്കുന്നു?
അധ്യായം 10
നിങ്ങളുടെ ശക്തിയുടെ വിനിയോഗത്തിൽ “ദൈവത്തെ അനുകരിപ്പിൻ”
നിങ്ങൾ കരുതുന്നതിലുമേറെ ശക്തി നിങ്ങൾക്ക് ഉണ്ടായിരിക്കാം. അത് ശരിയാംവണ്ണം എങ്ങനെ ഉപയോഗപ്പെടുത്താം?