വിവരങ്ങള്‍ കാണിക്കുക

ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു?

ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു?

ആർ യഥാർത്ഥ​ത്തിൽ ഈ ലോകത്തെ ഭരിക്കു​ന്നു?

അനേക​മാ​ളു​ക​ളും മുകളിൽ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ത്തിന്‌ ഒററ വാക്കിൽ ഉത്തരം പറയും—ദൈവം. എന്നാൽ ശ്രദ്ധേ​യ​മാ​യി, യേശു​ക്രി​സ്‌തു​വോ അവിടു​ത്തെ പിതാ​വോ ആണ്‌ ഈ ലോക​ത്തി​ന്റെ ഭരണാ​ധി​പൻമാർ എന്നു ബൈബി​ളിൽ ഒരിട​ത്തും പറയു​ന്നില്ല. നേരെ​മ​റിച്ച്‌, യേശു പറഞ്ഞു: “ഈ ലോക​ത്തി​ന്റെ പ്രഭു​വി​നെ പുറത്തു തളളി​ക്ക​ള​യും.” വീണ്ടും അവിടു​ന്നു പറഞ്ഞു: “ലോക​ത്തി​ന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യ​വു​മില്ല.”—യോഹ​ന്നാൻ 12:31; 14:30; 16:11.

അങ്ങനെ, ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി യേശു​വിന്‌ എതിരാണ്‌. അത്‌ ആരായി​രി​ക്കും?

ലോകാ​വ​സ്ഥ​ക​ളിൽനി​ന്നും ഒരു സൂചന

സദു​ദ്ദേ​ശ്യ​മു​ളള മനുഷ്യ​രു​ടെ പരി​ശ്ര​മ​മു​ണ്ടാ​യി​ട്ടും ചരി​ത്ര​ത്തി​ലു​ട​നീ​ളം ലോകം അതിയാ​യി കഷ്ടം സഹിച്ചി​ട്ടുണ്ട്‌. “‘ഭൂമി​യിൽ സമാധാ​നം’—എല്ലാവ​രും​തന്നെ അത്‌ ആഗ്രഹി​ക്കു​ന്നു. ‘മനുഷ്യ​രു​ടെ നേരെ സൻമനസ്സ്‌’—ഭൂമി​യി​ലെ മിക്കവാ​റും ജനങ്ങൾക്ക്‌ അപ്രകാ​രം പരസ്‌പരം തോന്നു​ന്നു. പിന്നെ എന്താണു കുഴപ്പം? ജനങ്ങളു​ടെ സഹജമായ ആഗ്രഹം ഇപ്രകാ​ര​മാ​യി​രി​ക്കെ എന്തു​കൊ​ണ്ടാ​ണു യുദ്ധഭീ​ഷണി നിലനിൽക്കു​ന്നത്‌?” ഇപ്രകാ​രം ചിന്തിച്ച പത്രാ​ധി​പ​നാ​യി​രുന്ന, പരേത​നായ ഡേവിഡ്‌ ലോറൻസി​നെ​പ്പോ​ലെ ഇതു ചിന്തക​രായ ആളുകളെ അതിശ​യി​പ്പി​ക്കു​വാൻ കാരണ​മാ​ക്കു​ന്നു.

ഇതൊരു വൈരു​ദ്ധ്യ​മാ​യി തോന്നു​ന്നു, അല്ലേ? മനുഷ്യ​രു​ടെ സ്വാഭാ​വിക ഇച്ഛ സമാധാ​ന​ത്തിൽ ജീവി​ക്കാ​നാ​ണെ​ന്നി​രി​ക്കെ അവർ മിക്ക​പ്പോ​ഴും പരസ്‌പരം ദ്വേഷി​ക്കു​ക​യും കൊല്ലു​ക​യും ചെയ്യുന്നു—അതും വളരെ നീചമായ രീതി​യിൽ. ഭീകര​വും നിഷ്‌ഠൂ​ര​വു​മായ ക്രൂര​ത​യു​ടെ ആധിക്യ​ത്തെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കുക. വിഷവാ​ത​ക​അ​റകൾ, തടങ്കൽ പാളയങ്ങൾ, അഗ്നിനി​ക്ഷേ​പ​ണാ​യു​ധങ്ങൾ, നാപാം ബോബു​കൾ എന്നിവ​യും മററു ചില അതിദു​ഷ്ട​മായ രീതി​ക​ളും ദയയി​ല്ലാ​തെ പരസ്‌പരം പീഡി​പ്പി​ക്കു​ന്ന​തി​നും കൊ​ന്നൊ​ടു​ക്കു​ന്ന​തി​നും വേണ്ടി മനുഷ്യർ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.

സമാധാ​ന​വും സന്തുഷ്ടി​യും കാംക്ഷി​ക്കുന്ന മനുഷ്യർ മററു​ള​ള​വ​രോട്‌ ഇപ്രകാ​രം കടുത്ത ദുഷ്ടത പ്രവർത്തി​ക്കു​ന്ന​തി​നു തങ്ങളിൽതന്നെ പ്രാപ്‌ത​രെന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ? ഇപ്രകാ​രം വെറു​ക്കത്തക്ക കൃത്യ​ങ്ങ​ളി​ലേക്കു മനുഷ്യ​രെ തിരി​ച്ചു​വി​ടു​ക​യും തങ്ങൾ ഘോര​കർമ്മ​ങ്ങ​ളി​ലേർപ്പെ​ടാൻ നിർബ​ന്ധി​ത​ര​ണെ​ന്നു​തോ​ന്നാൻ ഇടയാ​ക്കുന്ന സാഹച​ര്യ​ങ്ങ​ളിൽ അവരെ കൗശല​പൂർവ്വം ആക്കിത്തീർക്കു​ക​യും ചെയ്യു​ന്നത്‌ ഏതു ശക്തിക​ളാണ്‌? ഇപ്രകാ​ര​മു​ളള അക്രമ പ്രവൃ​ത്തി​കൾ ചെയ്യു​ന്ന​തി​നു മനുഷ്യ​രെ ഏതോ അദൃശ്യ ദുഷ്ട ശക്തി സ്വാധീ​നി​ക്കു​ന്നു​ണ്ടെന്നു നിങ്ങൾ എന്നെങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ?

ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി​കളെ തിരി​ച്ച​റി​യി​ക്കു​ന്നു

ഈ സംഗതി സംബന്ധിച്ച്‌ ഊഹി​ക്കേണ്ട ആവശ്യ​മില്ല, കാരണം ബുദ്ധി​ശാ​ലി​യായ ഒരു അദൃശ്യ വ്യക്തി മനുഷ്യ​രെ​യും രാഷ്‌ട്ര​ങ്ങ​ളെ​യും നിയ​ന്ത്രി​ച്ചു വരുന്നു​വെന്നു ബൈബിൾ വ്യക്തമാ​യി പ്രകട​മാ​ക്കു​ന്നു. അതു പറയുന്നു: “സർവ്വ​ലോ​ക​വും ദുഷ്ടനാ​യ​വന്റെ അധീന​ത​യിൽ കിടക്കു​ന്നു.” “ഭൂതലത്തെ മുഴുവൻ തെററി​ച്ചു​ക​ള​യുന്ന പിശാ​ചും സാത്താ​നും” എന്നു പറഞ്ഞു​കൊ​ണ്ടു ബൈബിൾ അവനെ തിരി​ച്ച​റി​യി​ക്കു​ന്നു—1 യോഹ​ന്നാൻ 5:19; വെളി​പ്പാ​ടു 12:9.

ഒരു സന്ദർഭ​ത്തിൽ യേശു “പിശാ​ചി​നാൽ പരീക്ഷിക്ക”പ്പെട്ട​പ്പോൾ ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി​യെന്ന നിലയി​ലു​ളള പിശാ​ചി​ന്റെ അധികാ​രത്തെ യേശു ചോദ്യം ചെയ്‌തില്ല. (ഇററാ​ലി​ക്‌സ്‌ ഞങ്ങളു​ടെ​താണ്‌.) സംഭവി​ച്ച​തെ​ന്താ​ണെന്നു ബൈബിൾ വിവരി​ക്കു​ന്നു: “പിശാചു അവനെ ഏററവും ഉയർന്നോ​രു മലമേൽ കൂട്ടി​ക്കൊ​ണ്ടു​പോ​യി ലോക​ത്തി​ലു​ളള സകല രാജ്യ​ങ്ങ​ളെ​യും അവയുടെ മഹത്വ​ത്തെ​യും കാണിച്ചു: വീണു എന്നെ നമസ്‌ക​രി​ച്ചാൽ ഇതൊ​ക്കെ​യും നിനക്കു തരാം എന്നു അവനോ​ടു പറഞ്ഞു. യേശു അവനോ​ടു: സാത്താനേ, എന്നെ വിട്ടു​പോ . . . എന്നു പറഞ്ഞു.”—മത്തായി 4:1, 8-10.

ഇതി​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക. സാത്താൻ “ലോക​ത്തി​ലു​ളള സകല രാജ്യ​ങ്ങ​ളെ​യും” വാഗ്‌ദാ​നം ചെയ്‌തു​കൊ​ണ്ടാ​ണു യേശു​വി​നെ പരീക്ഷി​ച്ചത്‌. എന്നാൽ, പിശാച്‌ വാസ്‌ത​വ​ത്തിൽ ഈ രാജ്യ​ങ്ങ​ളു​ടെ അധികാ​രി​യ​ല്ലാ​യി​രു​ന്നു​വെ​ങ്കിൽ സാത്താന്റെ വാഗ്‌ദാ​നം ഒരു യഥാർത്ഥ പരീക്ഷ ആയിരി​ക്കു​മാ​യി​രു​ന്നോ? ഇല്ല, അങ്ങനെ​യാ​കു​മാ​യി​രു​ന്നില്ല. ഇതും കൂടെ കുറി​ക്കൊ​ള​ളുക, ഈ ലോക​ത്തി​ന്റെ ഗവൺമെൻറു​ക​ളെ​ല്ലാം പിശാ​ചി​ന്റേ​താണ്‌ എന്നതിനെ യേശു നിഷേ​ധി​ച്ചില്ല, പിശാ​ചിന്‌ അവയു​ടെ​മേൽ അധികാ​ര​മി​ല്ലാ​യി​രു​ന്നു​വെ​ങ്കിൽ യേശു അതു നിഷേ​ധി​ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ പിശാ​ചായ സാത്താ​നാ​ണു യഥാർത്ഥ​ത്തിൽ ഈ ലോക​ത്തി​ന്റെ അദൃശ്യ ഭരണാ​ധി​പതി! ബൈബിൾ വാസ്‌ത​വ​ത്തിൽ അവനെ, “ഈ ലോക​ത്തി​ന്റെ ദൈവം” എന്നു വിളി​ക്കു​ന്നു. (2 കൊരി​ന്ത്യർ 4:4) എന്നിരു​ന്നാ​ലും ഇത്രമാ​ത്രം ദുഷ്ടനായ ഒരു വ്യക്തി എങ്ങനെ​യാണ്‌ ഈ അധികാ​ര​സ്ഥാ​ന​ത്തെ​ത്തി​യത്‌?

പിശാ​ചാ​യി​ത്തീർന്നവൻ ദൈവം സൃഷ്ടിച്ച ഒരു ദൂതനാ​യി​രു​ന്നു, പക്ഷേ അവൻ ദൈവ​ത്തി​ന്റെ സ്ഥാനത്തിൽ അസൂയാ​ലു​വാ​യി. ദൈവ​ത്തി​ന്റെ നിയമാ​നു​സൃ​ത​മായ ഭരണാ​ധി​പ​ത്യ​ത്തെ അവൻ വെല്ലു​വി​ളി​ച്ചു. ഈ ലക്ഷ്യത്തിൽ ആദ്യ സ്‌ത്രീ​യായ ഹവ്വായെ വഞ്ചിക്കു​ക​യും അപ്രകാ​രം അവളും അവളുടെ ഭർത്താ​വായ ആദാമും ദൈവത്തെ അനുസ​രി​ക്കു​ന്ന​തി​നു​പ​കരം തന്റെ ആജ്ഞാനു​വർത്തി​യാ​വു​ക​യും ചെയ്യു​ന്ന​തി​നു​വേണ്ടി അവൻ ഒരു സർപ്പത്തെ വക്താവാ​യി ഉപയോ​ഗി​ച്ചു. (ഉല്‌പത്തി 3:1-6; 2 കൊരി​ന്ത്യർ 11:3) ആദാമി​നും ഹവ്വാക്കും ജനിക്കാൻ പോകുന്ന എല്ലാ സന്തതി​ക​ളെ​യും ദൈവ​ത്തിൽനി​ന്നും അകററാൻ കഴിയു​മെ​ന്നും അവൻ അവകാ​ശ​പ്പെട്ടു. അതു​കൊണ്ട്‌ അവന്റെ അവകാ​ശ​വാ​ദങ്ങൾ തെളി​യി​ക്കാൻ ശ്രമി​ക്കു​ന്ന​തി​നു ദൈവം പിശാ​ചി​നു സമയം അനുവ​ദി​ച്ചു, എന്നാൽ പിശാച്‌ വിജയി​ച്ചില്ല.—ഇയ്യോബ്‌ 1:6-12; 2:1-10.

ഈ ലോക​ത്തി​ന്റെ ഭരണാ​ധി​പ​ത്യ​ത്തിൽ പിശാച്‌ മാത്രമല്ല ഉളളത്‌ എന്ന വസ്‌തുത ശ്രദ്ധേ​യ​മാണ്‌. ദൈവ​ത്തി​നെ​തി​രെ മത്സരി​ക്കു​ന്ന​തി​നു മററു ചില ദൂതൻമാ​രെ​യും അവനു പ്രേരി​പ്പി​ക്കാൻ കഴിഞ്ഞു. അവർ ഭൂതങ്ങൾ, അവന്റെ ആത്മരൂ​പി​ക​ളായ കൂട്ടാ​ളി​കൾ ആയിത്തീർന്നു. ക്രിസ്‌ത്യാ​നി​കളെ ഉദ്‌ബോ​ധി​പ്പി​ച്ചു​കൊ​ണ്ടു ബൈബിൾ അവയെ​ക്കു​റി​ച്ചു പറയുന്നു: “പിശാ​ചി​ന്റെ തന്ത്രങ്ങ​ളോ​ടു എതിർത്തു​നിൽപ്പാൻ . . . നമുക്കു പോരാ​ട്ടം ഉളളതു ജഡരക്ത​ങ്ങ​ളോ​ടല്ല, . . . ഈ അന്ധകാ​ര​ലോ​ക​ത്തി​ന്റെ ലോകാ​ധി​പ​തി​ക​ളോ​ടും സ്വർല്ലോ​ക​ങ്ങ​ളി​ലെ ദുഷ്ടാ​ത്മ​സേ​ന​യോ​ടും അത്രേ.” (ഇററാ​ലി​ക്‌സ്‌ ഞങ്ങളു​ടെ​താണ്‌.)—എഫെസ്യർ 6:11, 12.

ദുഷ്ടാ​ത്മാ​ക്കളെ ചെറുത്തു നിൽക്കുക

ഈ അദൃശ്യ, ദുഷ്ട​ലോക ഭരണാ​ധി​കാ​രി​കൾ മുഴു മനുഷ്യ​വർഗ്ഗ​ത്തെ​യും വഴി​തെ​റ​റി​ക്കു​ന്ന​തി​നു തീർച്ച​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാണ്‌, ദൈവത്തെ ആരാധി​ക്കു​ന്ന​തിൽ നിന്നും തിരി​ച്ചു​കൊ​ണ്ടു​തന്നെ. ദുഷ്ടാ​ത്മാ​ക്കൾ ഇതു ചെയ്യുന്ന ഒരു വിധം മരണാ​നന്തര അതിജീ​വനം എന്ന ധാരണ വളർത്തി​യെ​ടു​ത്തു​കൊ​ണ്ടാണ്‌, മരിച്ചവർ ബോധ​മു​ള​ള​വരല്ല എന്നു ദൈവ​വ​ചനം വ്യക്തമാ​യി പറയു​ന്നു​ണ്ടെ​ങ്കിൽപ്പോ​ലും. (ഉല്‌പത്തി 2:17; 3:19; യെഹെ​സ്‌ക്കേൽ 18:4; സങ്കീർത്തനം 146:3, 4; സഭാ​പ്ര​സം​ഗി 9:5, 10) അതിനു​വേണ്ടി, ഒരു ദുഷ്ടാ​ത്മാവ്‌ മരിച്ച​യാ​ളു​ടെ ശബ്ദം അനുക​രി​ച്ചു​കൊണ്ട്‌ അയാളു​ടെ ജീവി​ച്ചി​രി​ക്കുന്ന സ്വന്തക്കാ​രോ​ടോ സുഹൃ​ത്തു​ക്ക​ളോ​ടോ ആത്മമദ്ധ്യ​വർത്തി​കൾ മുഖേ​ന​യോ അദൃശ്യ​ലോ​ക​ത്തിൽനി​ന്നു​മു​ളള “ശബ്ദ”ത്താലോ സംസാ​രി​ച്ചേ​ക്കാം. “ശബ്ദം” മരിച്ച ഒരുവ​നാ​ണെന്നു നടിക്കു​ന്നു​ണ്ടെ​ങ്കി​ലും അതു യഥാർത്ഥ​ത്തിൽ ഒരു ഭൂതമാണ്‌!

അതു​കൊണ്ട്‌ എപ്പോ​ഴെ​ങ്കി​ലും അത്തരം ഒരു “ശബ്ദം” കേട്ടാൽ വഞ്ചിക്ക​പ്പെ​ട​രുത്‌. അതു പറയു​ന്ന​തെ​ന്തും തളളി​ക്ക​ള​യുക, “സാത്താനേ, എന്നെ വിട്ടു​പോ!” എന്ന യേശു​വി​ന്റെ വാക്കുകൾ അനുക​രി​ക്കുക. (മത്തായി 4:10; യാക്കോബ്‌ 4:7) ആത്മലോ​ക​ത്തെ​ക്കു​റി​ച്ചു​ളള ജിജ്ഞാസ നിങ്ങളെ ദുഷ്ടാ​ത്മാ​ക്ക​ളു​മാ​യി പങ്കു​ചേ​രു​ന്ന​തിന്‌ അനുവ​ദി​ക്കാൻ ഇടയാ​ക്ക​രുത്‌. അപ്രകാ​ര​മു​ളള പങ്കു​ചേ​ര​ലി​നെ ആത്മവി​ദ്യ​യെ​ന്നാ​ണു വിളി​ക്കു​ന്നത്‌, അതിന്റെ എല്ലാരൂ​പ​ങ്ങൾക്കു​മെ​തി​രെ ദൈവം തന്റെ ആരാധ​കർക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു. “പ്രശ്‌ന​ക്കാ​രൻ, . . . വെളി​ച്ച​പ്പാ​ടൻ, ലക്ഷണം പറയു​ന്നവൻ, അഞ്‌ജ​ന​ക്കാ​രൻ” ഇങ്ങനെ​യു​ള​ള​വരെ ബൈബിൾ കുററം​വി​ധി​ക്കു​ന്നു.—ആവർത്തനം 18:10-12; ഗലാത്യർ 5:19-21; വെളി​പ്പാ​ടു 21:8.

ആത്മവി​ദ്യാ​രൂ​പം ഒരു വ്യക്തിയെ ഭൂതങ്ങ​ളു​ടെ സ്വാധീ​ന​ത്തിൻ കീഴിൽ കൊണ്ടു​വ​രു​ന്ന​തി​നാൽ അപ്രകാ​ര​മു​ളള എല്ലാ പ്രവർത്ത​ന​ങ്ങ​ളെ​യും, എത്ര രസകര​വും ഉത്തേജ​ജ​ന​ക​വും ആണെന്നു തോന്നി​ച്ചാ​ലും ശരി, ചെറു​ക്കുക. ഈ പ്രവർത്ത​ന​ങ്ങ​ളിൽ മാന്ത്രിക സ്‌ഫടി​ക​ഗോള ദർശന​വും വീജാ​ബോർഡു​ക​ളു​ടെ ഉപയോ​ഗ​വും ഇഎസ്‌പി​യും കൈ​നോ​ട്ട​വും (ഹസ്‌ത​രേ​ഖാ​ശാ​സ്‌ത്രം) ജ്യോ​തി​ശ്ശാ​സ്‌ത്ര​വും ഉൾപ്പെ​ടു​ന്നു. തങ്ങളുടെ പ്രദേ​ശ​മാ​ക്കുന്ന വീട്ടി​നു​ള​ളിൽ ശബ്ദകോ​ലാ​ഹ​ല​വും മററു വിധത്തി​ലു​ളള ഭൗതി​ക​പ്ര​തി​ഭാ​സ​ങ്ങ​ളും സൃഷ്ടി​ക്കു​വാൻ ഭൂതങ്ങൾ ഇടയാ​ക്കു​ന്നു.

ഇതിനു പുറമേ ദുഷ്ടാ​ത്മാ​ക്കൾ, അധാർമ്മി​ക​ത​യെ​യും അസ്വാ​ഭാ​വിക ലൈം​ഗിക പെരു​മാ​റ​റ​ത്തെ​യും വിശേ​ഷ​വ​ല്‌ക്ക​രി​ക്കുന്ന സാഹി​ത്യ​ങ്ങ​ളും ചലച്ചി​ത്ര​ങ്ങ​ളും ടെലി​വി​ഷൻ പരിപാ​ടി​ക​ളും പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടു മനുഷ്യ​രു​ടെ ബലഹീന പ്രവണ​ത​യിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്നു. തെററായ വിചാ​ര​ങ്ങളെ മനസ്സിൽനി​ന്നും അകററി​യി​ല്ലെ​ങ്കിൽ അവ മായാത്ത മുദ്ര പതിപ്പി​ക്കാൻ ഇടയാ​ക്കു​മെ​ന്നും അത്‌ അധാർമ്മി​ക​മാ​യി പെരു​മാ​റു​ന്ന​തി​ലേക്കു—ഭൂതങ്ങ​ളെ​പ്പോ​ലെ തന്നെ—മനുഷ്യ​രെ നയിക്കു​മെ​ന്നും ഭൂതങ്ങൾക്ക​റി​യാം.—ഉല്‌പത്തി 6:1, 2; 1 തെസ്സ​ലൊ​നീ​ക്യർ 4:3-8; യൂദാ 6.

ഈ ലോകം ദുഷ്ടാ​ത്മാ​ക്ക​ളാൽ ഭരിക്ക​പ്പെ​ടു​ന്നു എന്ന വസ്‌തു​തയെ അനേക​രും പുച്ഛിച്ചു തളളി​യേ​ക്കാം എന്നതു ശരിയാണ്‌. എന്നാൽ അവരുടെ അവിശ്വാ​സം അതിശ​യ​ക​രമല്ല, കാരണം ബൈബിൾ പറയുന്നു: “സാത്താൻ താനും വെളി​ച്ച​ദൂ​തന്റെ വേഷം ധരിക്കു​ന്നു​വ​ല്ലോ.” (2 കൊരി​ന്ത്യർ 11:14) അവന്റെ ഏററവും വിദഗ്‌ദ്ധ​മായ വഞ്ചന അവനും അവന്റെ ഭൂതങ്ങ​ളും യഥാർത്ഥ​ത്തിൽ ജീവി​ച്ചി​രി​ക്കു​ന്നു എന്ന വസ്‌തു​ത​സം​ബ​ന്ധിച്ച്‌ അനേക​രെ​യും അന്ധരാ​ക്കു​ക​യെ​ന്ന​താ​യി​രു​ന്നി​ട്ടുണ്ട്‌. എന്നാൽ വഞ്ചിക്ക​പ്പെ​ട​രുത്‌! സാത്താ​നും അവന്റെ ഭൂതങ്ങ​ളും യഥാർത്ഥ​മാണ്‌, നിങ്ങൾ അവർക്കെ​തി​രെ തുടർന്നു ചെറു​ത്തു​നിൽക്കേ​ണ്ട​തു​മുണ്ട്‌.—1 പത്രൊസ്‌ 5:8, 9.

സന്തോ​ഷ​ക​ര​മെ​ന്നു പറയട്ടെ, പിശാ​ചും അവന്റെ സൈനി​ക​രും ഒരിക്ക​ലും ഉണ്ടായി​രി​ക്കു​ക​യി​ല്ലാത്ത സമയം അടുത്തു​വ​ന്നി​രി​ക്കു​ന്നു! “ലോക​വും അതിന്റെ മോഹ​വും ഒഴിഞ്ഞു​പോ​കു​ന്നു,” ബൈബിൾ ഉറപ്പു​നൽകു​ന്നു, “ദൈ​വേഷ്ടം ചെയ്യു​ന്ന​വ​നോ എന്നേക്കും ഇരിക്കു​ന്നു.” (1 യോഹ​ന്നാൻ 2:17) ദുഷ്ട സ്വാധീ​നം നീക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എത്ര ആശ്വാ​സ​പ്ര​ദ​മാ​യി​രി​ക്കും! അതു​കൊ​ണ്ടു നമുക്ക്‌, ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ക​യും ദൈവ​ത്തി​ന്റെ നീതി​യു​ളള പുതിയ ലോക​ത്തിൽ എന്നേക്കു​മു​ളള ജീവിതം ആസ്വദി​ക്കു​ക​യും ചെയ്യു​ന്ന​വ​രോ​ടൊ​പ്പ​മാ​യി​രി​ക്കു​ക​യും ചെയ്യാം.—സങ്കീർത്തനം 37:9-11, 29; 2 പത്രൊസ്‌ 3:13; വെളി​പ്പാ​ടു 21:3, 4.

മററു പ്രകാ​ര​ത്തിൽ സൂചി​പ്പി​ക്കാ​ത്ത​പക്ഷം ഉദ്ധരണി​ക​ളെ​ല്ലാം ബൈബിൾ സൊ​സൈ​ററി ഓഫ്‌ ഇന്ത്യാ, ബാംഗ​ളൂർ പ്രസി​ദ്ധീ​ക​രി​ച്ചി​രി​ക്കുന്ന ‘സത്യ​വേ​ദ​പു​സ്‌തക’ത്തിൽ നിന്നാണ്‌.

[4-ാം പേജിലെ ചിത്രം]

ഈ ലോക ഗവൺമെൻറു​ക​ളെ​ല്ലാം സാത്താ​ന്റേ​ത​ല്ലാ​യി​രു​ന്നു​വെ​ങ്കിൽ അവ യേശു​വി​നു വാഗ്‌ദാ​നം ചെയ്യാൻ അവനു കഴിയു​മാ​യി​രു​ന്നോ?