വിവരങ്ങള്‍ കാണിക്കുക

ഈ ലോകം അതിജീവിക്കുമോ?

ഈ ലോകം അതിജീവിക്കുമോ?

ഈ ലോകം അതിജീ​വി​ക്കു​മോ?

ലോകാ​വ​സാ​ന​ത്തെ​ക്കു​റിച്ച്‌ ഇത്രയ​ധി​കം സംസാരം വേറൊ​രു തലമു​റ​യും കേട്ടി​ട്ടില്ല. ലോകം ഒരു സമ്പൂർണ്ണ ആണവ വിനാ​ശ​ത്തിൽ അവസാ​നി​ക്കു​മെന്ന്‌ അനേകർ ഭയപ്പെ​ടു​ന്നു. മലിനീ​ക​രണം ലോകത്തെ നശിപ്പി​ച്ചേ​ക്കു​മെ​ന്നാ​ണു മററു​ചി​ലർ വിചാ​രി​ക്കു​ന്നത്‌. ഇനിയും വേറെ ചിലർ, സാമ്പത്തിക കുഴപ്പം മാനവ സമൂഹ​ങ്ങളെ പരസ്‌പരം കലഹി​പ്പി​ക്കും എന്നു വ്യാകു​ല​പ്പെ​ടു​ന്നു.

ഈ ലോകം യഥാർത്ഥ​ത്തിൽ അവസാ​നി​ക്കു​മോ? അങ്ങനെ​യെ​ങ്കിൽ, അത്‌ എന്ത്‌ അർത്ഥമാ​ക്കും? ഇതിനു മുമ്പ്‌ എന്നെങ്കി​ലും ഒരു ലോകം അവസാ​നി​ച്ചി​ട്ടു​ണ്ടോ?

ഒരു ലോകം അവസാ​നി​ക്കു​ന്നു—മറെറാന്ന്‌ അതിനു​പ​കരം സ്ഥാപി​ത​മാ​കു​ന്നു

ഉവ്വ്‌, ഒരു ലോകം അവസാ​നി​ക്കുക തന്നെ ചെയ്‌തു. നോഹ​യു​ടെ കാലത്ത്‌ ഏററവും ദുഷി​ച്ച​താ​യി​ത്തീർന്ന ലോക​ത്തെ​പ്പ​ററി പരിചി​ന്തി​ക്കുക. “അന്നുളള ലോകം ജലപ്ര​ള​യ​ത്തിൽ മുങ്ങി നശിച്ചു” എന്നു ബൈബിൾ പറയുന്നു. വീണ്ടും, “പുരാ​ത​ന​ലോ​ക​ത്തെ​യും ആദരി​ക്കാ​തെ ഭക്തി​കെ​ട്ട​വ​രു​ടെ ലോക​ത്തിൽ ജലപ്ര​ളയം വരുത്തി​യ​പ്പോൾ നീതി​പ്ര​സം​ഗി​യായ നോഹയെ ഏഴു പേരോ​ടു​കൂ​ടെ പാലി​ക്ക​യും” ചെയ്‌തു​വെന്നു ബൈബിൾ പറയുന്നു.—2 പത്രൊസ്‌ 2:5; 3:6.

ആ ലോക​ത്തി​ന്റെ അവസാനം എന്തർത്ഥ​മാ​ക്കി​യെ​ന്നും എന്തർത്ഥ​മാ​ക്കി​യി​ല്ല​യെ​ന്നും ശ്രദ്ധി​ക്കുക. അതു മനുഷ്യ​വർഗ്ഗ​ത്തി​ന്റെ അവസാ​നത്തെ അർത്ഥമാ​ക്കി​യില്ല. നോഹ​യും അദ്ദേഹ​ത്തി​ന്റെ കുടും​ബ​വും ആഗോള പ്രളയത്തെ അതിജീ​വി​ച്ചു. അപ്രകാ​രം​തന്നെ ഭൂഗ്ര​ഹ​വും മനോ​ഹ​ര​മായ നക്ഷത്ര​നി​ബി​ഡ​മായ ആകാശ​ങ്ങ​ളും അതിജീ​വി​ച്ചു. നശിപ്പി​ക്ക​പ്പെ​ട്ടത്‌ “ഭക്തി​കെ​ട്ട​വ​രു​ടെ ലോകം” അഥവാ ഒരു ദുഷ്ടവ്യ​വ​സ്ഥി​തി​യാ​യി​രു​ന്നു.

നോഹ​യു​ടെ സന്തതികൾ പെരു​കി​യ​പ്പോൾ, കാല​ക്ര​മേണ മറെറാ​രു ലോകം വികാ​സം​പ്രാ​പി​ച്ചു. ആ രണ്ടാം ലോകം, അല്ലെങ്കിൽ വ്യവസ്ഥി​തി നമ്മുടെ കാലം​വരെ നിലനി​ന്നി​രി​ക്കു​ന്നു. അതിന്റെ ചരിത്രം യുദ്ധം, കുററ​കൃ​ത്യം, അക്രമം എന്നിവ​യാൽ നിറഞ്ഞി​രി​ക്കു​ക​യാണ്‌. ഈ ലോക​ത്തിന്‌ എന്തുസം​ഭ​വി​ക്കും? ഇത്‌ അതിജീ​വി​ക്കു​മോ?

ഈ ലോക​ത്തി​ന്റെ ഭാവി

നോഹ​യു​ടെ കാലത്തെ ലോകം നശിപ്പി​ക്ക​പ്പെട്ടു എന്നു പറഞ്ഞ​ശേഷം ബൈബിൾ രേഖ തുടരു​ന്നു: “ഇപ്പോ​ഴത്തെ ആകാശ​വും ഭൂമി​യും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചു” വച്ചിരി​ക്കു​ന്നു. (2 പത്രൊസ്‌ 3:7) വാസ്‌ത​വ​മാ​യും, മറെറാ​രു ബൈബിൾ എഴുത്തു​കാ​രൻ വിവരി​ക്കു​ന്ന​തു​പോ​ലെ: “ഈ ലോകം [ഇപ്പോൾ നിലവി​ലു​ള​ളത്‌] നീങ്ങി​പ്പോ​കു​ക​യാ​കു​ന്നു.”—1 യോഹ​ന്നാൻ 2:17, NW.

അക്ഷരീയ ഭൂമി​യും നക്ഷത്ര​നി​ബി​ഡ​മായ ആകാശ​വും നീങ്ങി​പ്പോ​കു​മെന്നു ബൈബിൾ അർത്ഥമാ​ക്കു​ന്നില്ല, നോഹ​യു​ടെ നാളിൽ ഇവ നീങ്ങി​പ്പോ​കാ​തി​രു​ന്ന​തു​പോ​ലെ​തന്നെ. (സങ്കീർത്തനം 104:5) മറിച്ച്‌, പിശാ​ചായ സാത്താന്റെ അധീന​ത​യിൽ കിടക്കുന്ന ഈ ലോകം, അതിന്റെ “ആകാശങ്ങൾ” അല്ലെങ്കിൽ ഭരണാ​ധി​പ​തി​ക​ളും അതിന്റെ “ഭൂമി” അഥവാ മനുഷ്യ​സ​മു​ദാ​യ​വും സഹിതം തീയാ​ലെ​ന്ന​പോ​ലെ നശിപ്പി​ക്ക​പ്പെ​ടും. (യോഹ​ന്നാൻ 14:30; 2 കൊരി​ന്ത്യർ 4:4) ജലപ്ര​ള​യ​ത്തി​നു മുമ്പു​ണ്ടാ​യി​രുന്ന ലോകം നശിച്ച​തു​പോ​ലെ തന്നെ തീർച്ച​യാ​യും ഈ ലോകം അഥവാ ഈ വ്യവസ്ഥി​തി നശിക്കും. ഈ ലോക​ത്തി​ന്റെ അവസാ​ന​ത്തി​നു തൊട്ടു​മുമ്പ്‌ എന്തു സംഭവി​ക്കു​മെ​ന്നു​ള​ള​തി​ന്റെ ഒരു ദൃഷ്ടാ​ന്ത​മാ​യി “നോഹ​യു​ടെ കാല”ത്തെ സാഹച​ര്യ​ത്തെ​ക്കു​റി​ച്ചു യേശു പറഞ്ഞു.—മത്തായി 24:37-39.

ശ്രദ്ധേ​യ​മാ​യി, “നിന്റെ വരവി​ന്റെ​യും ലോകാ​വ​സാ​ന​ത്തി​ന്റെ​യും അടയാ​ള​മെ​ന്താ​യി​രി​ക്കും?” എന്ന യേശു​വി​ന്റെ ശിഷ്യൻമാ​രു​ടെ ചോദ്യ​ത്തിന്‌ ഉത്തരമാ​യി​ട്ടാണ്‌ അവിടു​ന്നു നോഹ​യു​ടെ കാല​ത്തെ​പ്പ​ററി പറഞ്ഞത്‌. (മത്തായി 24:3, ജെയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം) ഈ ലോകം അവസാ​നി​ക്കു​മെന്നു യേശു​വി​ന്റെ അനുഗാ​മി​കൾക്ക്‌ അറിയാ​മാ​യി​രു​ന്നു. ഈ മുന്നറിവ്‌ അവരെ ഭയപ്പെ​ടു​ത്തി​യോ?

നേരെ​മ​റിച്ച്‌, ലോക​ത്തി​ന്റെ അവസാ​ന​ത്തി​നു മുമ്പു സംഭവി​ക്കുന്ന സംഭവ​ങ്ങ​ളെ​പ്പ​ററി യേശു വിശദീ​ക​രി​ച്ച​പ്പോൾ സന്തോ​ഷി​ക്കു​ന്ന​തി​നാ​യി അവൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു, കാരണം ‘അവരുടെ വീണ്ടെ​ടുപ്പ്‌ അടുത്തു​വ​രു​ക​യാ​യി​രു​ന്നു.’ (ലൂക്കൊസ്‌ 21:28) അതേ, സാത്താ​നിൽനി​ന്നും അവന്റെ ദുഷ്ടവ്യ​വ​സ്ഥി​തി​യിൽനി​ന്നും സമാധാ​ന​പൂർണ്ണ​മായ ഒരു പുതിയ ലോക​ത്തി​ലേ​ക്കു​ളള വീണ്ടെ​ടുപ്പ്‌!—2 പത്രൊസ്‌ 3:13.

എന്നാൽ ഈ ലോകം എപ്പോൾ അവസാ​നി​ക്കും? യേശു തന്റെ “വരവി​ന്റെ​യും ലോകാ​വ​സാ​ന​ത്തി​ന്റെ​യും” എന്ത്‌ “അടയാ​ള​മാണ്‌” നൽകി​യത്‌?

“അടയാളം”

ഇവിടെ “വരവ്‌” എന്നു വിവർത്തനം ചെയ്‌തി​രി​ക്കുന്ന ഗ്രീക്കു പദം പറൂസിയ ആണ്‌, അതിന്റെ അർത്ഥം “സാന്നി​ദ്ധ്യം” അതായത്‌ വാസ്‌ത​വ​ത്തിൽ സന്നിഹി​ത​നാണ്‌ എന്നാണ്‌. അതു​കൊണ്ട്‌ “അടയാളം” കാണു​മ്പോൾ അതിന്റെ അർത്ഥം യേശു പെട്ടെന്നു വരാൻ പോകു​ന്നു എന്നല്ല മറിച്ച്‌, അവിടുന്ന്‌ തിരിച്ചു വന്നു കഴിഞ്ഞു​വെ​ന്നും സാന്നി​ദ്ധ്യ​വാ​നാ​യി​രി​ക്കു​ന്നു​വെ​ന്നും ആണ്‌. അതിന്റെ അർത്ഥം ഒരു സ്വർഗ്ഗീയ രാജാ​വാ​യി അദൃശ്യ​നാ​യി, യേശു ഭരിക്കാൻ തുടങ്ങി​യെ​ന്നും പെട്ടെ​ന്നു​തന്നെ അവിടു​ത്തെ ശത്രു​ക്കൾക്ക്‌ അവസാനം വരുത്തു​മെ​ന്നു​മാണ്‌.—വെളി​പ്പാ​ടു 12:7-12; സങ്കീർത്തനം 110:1, 2.

“അടയാള”മെന്നനി​ല​യിൽ ഒരൊററ സംഭവമല്ല യേശു നൽകി​യത്‌. അവിടുന്ന്‌ അനേകം ലോക​സം​ഭ​വ​ങ്ങ​ളെ​യും സാഹച​ര്യ​ങ്ങ​ളെ​യും കുറിച്ചു വിവരി​ച്ചു. ഈ സംഭവ​ങ്ങ​ളെ​ല്ലാം “അന്ത്യകാല”ങ്ങൾ എന്നു ബൈബി​ളെ​ഴു​ത്തു​കാർ വിളിച്ച കാലത്തു സംഭവി​ക്കും. (2 തിമൊ​ഥെ​യൊസ്‌ 3:1-5; 2 പത്രൊസ്‌ 3:3, 4) “അന്ത്യകാല”ത്തെ കുറി​ക്കു​ന്ന​താ​യി യേശു മുൻകൂ​ട്ടി​പ്പറഞ്ഞ ചില സംഭവങ്ങൾ പരിചി​ന്തി​ക്കുക.

“ജനത ജനത​ക്കെ​തി​രാ​യും രാജ്യം രാജ്യ​ത്തി​നെ​തി​രാ​യും എഴു​ന്നേ​ല്‌ക്കും.” (മത്തായി 24:7, NW) എല്ലാക്കാ​ല​ത്തേ​ക്കാ​ളും കൂടു​ത​ലായ അളവിൽ ആധുനിക നാളു​ക​ളിൽ യുദ്ധം നടന്നി​രി​ക്കു​ന്നു. ഒരു ചരി​ത്ര​കാ​രൻ കുറി​ക്കൊ​ണ്ടു: “ഒന്നാം ലോക​മ​ഹാ​യു​ദ്ധം [1914-ൽ തുടങ്ങി] ആദ്യത്തെ ‘സമഗ്ര’ യുദ്ധമാ​യി​രു​ന്നു.” എന്നാൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധം അതിലും വളരെ വിനാ​ശ​ക​ര​മാ​യി​രു​ന്നു. യുദ്ധം തുടർന്നും ഭൂമിയെ നശിപ്പി​ക്കു​ക​യാണ്‌. അതേ, യേശു​വി​ന്റെ വാക്കുകൾ നാടകീ​യ​മായ വിധത്തിൽ നിവർത്തി​യേ​റി​യി​രി​ക്കു​ന്നു!

“ഭക്ഷ്യക്ഷാ​മങ്ങൾ ഉണ്ടായി​രി​ക്കും.” (മത്തായി 24:7, NW) ഒന്നാം ലോക​മ​ഹാ​യു​ദ്ധത്തെ തുടർന്ന്‌ ഒരുപക്ഷേ സകല ചരി​ത്ര​ത്തി​ലും​വച്ച്‌ ഏററവും വലിയ ക്ഷാമമു​ണ്ടാ​യി. രണ്ടാം ലോക​മ​ഹാ​യു​ദ്ധത്തെ തുടർന്നും കഠിന​മായ ഭക്ഷ്യക്ഷാ​മം ഉണ്ടായി. വികല​പോ​ഷ​ണ​ത്തി​ന്റെ വിപത്ത്‌ ഓരോ വർഷവും ഏതാണ്ട്‌ 1 കോടി 40 ലക്ഷം കുട്ടി​കളെ കൊന്നു​കൊ​ണ്ടു ഭൂമി​യി​ലെ ജനസം​ഖ്യ​യിൽ അഞ്ചി​ലൊ​ന്നി​നെ ബാധി​ക്കു​ന്നു. വാസ്‌ത​വ​മാ​യും “ഭക്ഷ്യക്ഷാ​മങ്ങൾ” ഉണ്ടായി​രി​ക്കു​ന്നു!

“വലിയ ഭൂകമ്പങ്ങൾ ഉണ്ടായി​രി​ക്കും.” (ലൂക്കോസ്‌ 21:11, NW) മുൻ നൂററാ​ണ്ടു​ക​ളിൽ ഭൂകമ്പ​ത്താൽ മരിച്ച​വ​രെ​ക്കാൾ ശരാശരി പത്തിരട്ടി 1914മുതൽ ഓരോ വർഷവും ഭൂകമ്പ​ത്താൽ മരിച്ചി​ട്ടുണ്ട്‌. ഇവയിൽ വലിയ ചില ഭൂകമ്പ​ങ്ങ​ളെ​പ്പ​ററി മാത്രം പരിചി​ന്തി​ക്കുക: ചൈന​യിൽ 1920-ൽ 2,00,000 പേർ കൊല്ല​പ്പെട്ടു; ജപ്പാനിൽ 1923-ൽ 99,300 പേർക്ക്‌ അത്യാ​ഹി​ത​വും, 1939-ൽ ടർക്കി​യിൽ 32,700 മൃത്യു​വും സംഭവി​ച്ചു; പെറു​വിൽ 1970-ൽ 66,800 ആളുകൾ കൊല്ല​പ്പെട്ടു; 1976-ൽ ചൈന​യിൽ ഏകദേശം 2,40,000 പേർക്ക്‌ (അല്ലെങ്കിൽ മററു​ചില വിവര​ഉ​റ​വു​കൾ പറയു​ന്ന​പ്ര​കാ​രം 8,00,000) അത്യാ​ഹി​ത​വും സംഭവി​ച്ചു. വാസ്‌ത​വ​മാ​യും “വലിയ ഭൂകമ്പങ്ങൾ” തന്നെ!

“ഒന്നൊ​ന്നാ​യി വിവിധ സ്ഥലങ്ങളിൽ മഹാമാ​രി​കൾ.” (ലൂക്കോസ്‌ 21:11, NW) ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേഷം ഉടനെ 2 കോടി 10 ലക്ഷം ആളുകൾ സ്‌പാ​നീഷ്‌ ഫ്‌ളൂ നിമിത്തം മരിച്ചു. “ചരി​ത്ര​ത്തി​ലു​ട​നീ​ളം മരണത്തി​ന്റെ ഇതു​പോ​ലെ കഠോ​ര​വും ത്വരി​ത​വു​മായ സന്ദർശനം ഉണ്ടായി​ട്ടില്ല” എന്നു സയൻസ്‌ ഡയജസ്‌ററ്‌ റിപ്പോർട്ടു ചെയ്‌തു. അതിൽപ്പി​ന്നെ ഹൃദ്‌രോ​ഗം, ക്യാൻസർ, എയിഡ്‌സ്‌ തുടങ്ങി മററ​നേകം ബാധകൾ കോടി​ക്ക​ണ​ക്കിന്‌ ആളുകളെ കൊ​ന്നൊ​ടു​ക്കി​യി​രി​ക്കു​ന്നു.

“നിയമ​രാ​ഹി​ത്യ​ത്തി​ന്റെ വർദ്ധനവ്‌.” (മത്തായി 24:12, NW) നമ്മുടെ ലോകം 1914മുതൽ കുററ​കൃ​ത്യ​ത്തി​നും അക്രമ​ത്തി​നും പേരു​കേ​ട്ടി​രി​ക്കു​ക​യാണ്‌. അനേകം സ്ഥലങ്ങളിൽ തെരു​വു​ക​ളിൽ പകൽസ​മ​യ​ത്തു​പോ​ലും ആർക്കും സുരക്ഷി​ത​ത്വം അനുഭ​വ​പ്പെ​ടു​ന്നില്ല. രാത്രി​യിൽ പുറത്തു​പോ​കാൻ ഭയന്ന്‌ ആളുകൾ പൂട്ടി​യി​ട്ട​തും പ്രതി​ബന്ധം വച്ചതു​മായ കതകു​കൾക്കു​പി​ന്നിൽ വീടി​നു​ള​ളിൽ കഴിയു​ക​യാണ്‌.

അന്ത്യനാ​ളു​ക​ളിൽ സംഭവി​ക്കു​മെന്നു മുൻകൂ​ട്ടി​പ്പറഞ്ഞ മററ​നേകം സംഭവ​ങ്ങ​ളും ഇതോ​ടൊ​പ്പം നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതിന്റെ അർത്ഥം ലോക​ത്തി​ന്റെ അവസാനം അടുത്തി​രി​ക്കു​ന്നു എന്നാണ്‌. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, അതിനെ അതിജീ​വി​ക്കു​ന്ന​വ​രു​ണ്ടാ​യി​രി​ക്കും. “ഈ ലോകം നീങ്ങി​പോ​കു​ക​യാ​കു​ന്നു” എന്നു പറഞ്ഞതി​നു​ശേഷം, “ദൈ​വേഷ്ടം ചെയ്യു​ന്ന​വ​നോ എന്നേക്കും ഇരിക്കു​ന്നു” എന്നു ബൈബിൾ വാഗ്‌ദത്തം ചെയ്യുന്നു.—1 യോഹ​ന്നാൻ 2:17, NW.

അതു​കൊണ്ട്‌ നാം ദൈവ​ത്തി​ന്റെ ഇഷ്ടം അറി​യേ​ണ്ട​തും പ്രവർത്തി​ക്കേ​ണ്ട​തും ആവശ്യ​മാണ്‌. അങ്ങനെ​യെ​ങ്കിൽ ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തി​ലെ അനു​ഗ്ര​ഹങ്ങൾ നിത്യ​മാ​യി ആസ്വദി​ക്കു​ന്ന​തി​നു നമുക്ക്‌ ഈ ലോക​ത്തി​ന്റെ അവസാ​നത്തെ അതിജീ​വി​ക്കു​വാൻ കഴിയും. ആ സമയത്ത്‌: “ദൈവം . . . [ജനങ്ങളു​ടെ] കണ്ണുക​ളിൽ നിന്നു കണ്ണുനീ​രെ​ല്ലാം തുടച്ചു കളയും, മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യില്ല, വിലാ​പ​വും നിലവി​ളി​യും വേദന​യും മേലാൽ ഉണ്ടായി​രി​ക്കു​ക​യില്ല” എന്നു ബൈബിൾ വാഗ്‌ദത്തം ചെയ്യുന്നു.—വെളി​പ്പാ​ടു 21:3, 4, NW.

ഇതിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ബൈബിൾ ഭാഷാ​ന്ത​രങ്ങൾ ബൈബിൾ സൊ​സൈ​ററി ഓഫ്‌ ഇന്ത്യയു​ടെ “സത്യ​വേ​ദ​പു​സ്‌തക”വും NW വരുന്നി​ടത്ത്‌ ഇംഗ്ലീ​ഷി​ലു​ളള ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ ഓഫ്‌ ദ ഹോളി സ്‌ക്രി​പ്‌ച്ചേ​ഴ്‌സ (1984) ആണ്‌.

[6-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട]

Photo Credits: Airplane: USAF photo. Child: WHO photo by W. Cutting. Earth quake: Y. Ishiyama, Hokkaido University, Japan.