വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വഴി തെറ്റിക്കുന്ന സുഹൃത്ത്‌

വഴി തെറ്റിക്കുന്ന സുഹൃത്ത്‌

വഴി തെറ്റി​ക്കുന്ന സുഹൃത്ത്‌

യുവപ്രായത്തിൽ കണ്ടുമു​ട്ടിയ ഒരു “സുഹൃത്ത്‌” നിങ്ങൾക്കുണ്ട്‌. കൂടുതൽ പക്വത​യു​ണ്ടെന്നു തോന്നി​പ്പി​ക്കാ​നും നിങ്ങളു​ടെ കൂട്ടു​കാ​രോ​ടൊത്ത്‌ ചേരാ​നും സഹായി​ക്കുന്ന ഒരു സുഹൃത്ത്‌. ടെൻഷ​ന​ടി​ച്ചി​രി​ക്കു​മ്പോൾ “ആശ്വാ​സ​ത്തി​നാ​യി” നിങ്ങൾ പോകു​ന്നത്‌ ആ സുഹൃ​ത്തി​ന്റെ അടു​ത്തേ​ക്കാണ്‌. അങ്ങനെ ഉറപ്പാ​യും പല സാഹച​ര്യ​ങ്ങ​ളി​ലും നിങ്ങൾക്ക്‌ ആ സുഹൃ​ത്തി​നെ ആശ്രയി​ക്കേ​ണ്ടി​വ​രു​ന്നു.

കുറച്ച്‌ കഴിഞ്ഞ​പ്പോ​ഴാണ്‌ ആ സുഹൃ​ത്തി​ന്റെ തനിനി​റം നിങ്ങൾക്കു മനസ്സി​ലാ​കു​ന്നത്‌. ഈ സുഹൃത്ത്‌ എപ്പോ​ഴും നിങ്ങളു​ടെ​കൂ​ടെ ഉള്ളതു​കൊണ്ട്‌ നിങ്ങളെ പലരും ഒഴിവാ​ക്കു​ന്ന​താ​യി​പ്പോ​ലും നിങ്ങൾക്കു തോന്നു​ന്നു. അദ്ദേഹ​വു​മാ​യുള്ള കൂട്ടു​കെട്ട്‌ നിങ്ങൾക്കു കുറച്ച്‌ പക്വത​യു​ണ്ടെ​ന്നൊ​ക്കെ തോന്നി​പ്പി​ച്ചേ​ക്കാ​മെ​ങ്കി​ലും അതു നിങ്ങളു​ടെ ആരോ​ഗ്യ​ത്തെ മോശ​മാ​യി ബാധിച്ചു. ഇതി​നെ​ല്ലാം പുറമേ നിങ്ങളു​ടെ വരുമാ​ന​ത്തി​ന്റെ നല്ലൊരു പങ്കും അദ്ദേഹ​ത്തി​നു​വേണ്ടി ചെലവാ​ക്കേ​ണ്ടി​വ​രു​ന്നു.

ആ ബന്ധം അവസാ​നി​പ്പി​ക്കാൻ കുറച്ചു​നാ​ളാ​യി നിങ്ങൾ ശ്രമി​ക്കു​ന്നു. പക്ഷേ അദ്ദേഹം അതിനു സമ്മതി​ക്കു​ന്നില്ല. എങ്ങനെ​യൊ​ക്കെ​യോ നിങ്ങൾ അദ്ദേഹ​ത്തി​ന്റെ അടിമ​യാ​യി​പ്പോ​യി. അതു​കൊണ്ട്‌ എന്തിനാണ്‌ അദ്ദേഹത്തെ പരിച​യ​പ്പെ​ട്ടത്‌ എന്നോർത്ത്‌ നിങ്ങൾ ഇപ്പോൾ ദുഃഖി​ക്കു​ക​യാണ്‌.

ഇതു​പോ​ലെ​ത​ന്നെ​യാ​ണു പുകവ​ലി​ക്കുന്ന പലർക്കും സിഗര​റ്റു​മാ​യുള്ള ബന്ധം. അമ്പതു​വർഷ​ത്തി​ല​ധി​ക​മാ​യി പുകവ​ലി​ക്കുന്ന ശീലത്തിന്‌ അടിമ​യാ​യി​രു​ന്നു എർലീൻ എന്ന സ്‌ത്രീ. അവർ ഇങ്ങനെ പറയുന്നു: “ഒരു സിഗരറ്റ്‌ കൈയി​ലു​ണ്ടെ​ങ്കിൽപ്പി​ന്നെ ആരെങ്കി​ലും കൂടെ​യു​ള്ള​തി​നെ​ക്കാൾ സന്തോ​ഷ​മാ​യി​രു​ന്നു എനിക്ക്‌. ചില​പ്പോൾ അതുമാ​ത്രം മതിയാ​യി​രു​ന്നു കൂട്ടിന്‌. എന്റെ ബാല്യ​കാല സുഹൃ​ത്തി​നെ​ക്കാൾ അടുപ്പ​മു​ണ്ടാ​യി​രു​ന്നു എനിക്ക്‌ സിഗര​റ്റി​നോട്‌.” എന്നാൽ പിന്നീട്‌ എർലീൻ ഒരു കാര്യം തിരി​ച്ച​റി​ഞ്ഞു. സിഗരറ്റ്‌ ഒരു വ്യാജ​സു​ഹൃത്ത്‌ മാത്രമല്ല, അപകട​കാ​രി​യും കൂടെ​യാണ്‌ എന്ന്‌. തുടക്ക​ത്തിൽ പറഞ്ഞ പല കാര്യ​ങ്ങ​ളും അവളുടെ കാര്യ​ത്തിൽ ശരിയാ​യി​രു​ന്നു, ഒന്നൊ​ഴി​കെ. ദൈവം തന്ന ശരീരം പുകവലി കാരണം മലിന​മാ​കു​ന്നതു ദൈവ​ത്തിന്‌ ഇഷ്ടമല്ല എന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ അവൾ ആ ശീലം ഉപേക്ഷി​ച്ചു.—2 കൊരി​ന്ത്യർ 7:1.

ഫ്രാങ്ക്‌ എന്ന വ്യക്തി​യും ദൈവത്തെ സന്തോ​ഷി​പ്പി​ക്കാ​നാ​യി പുകവലി ഉപേക്ഷി​ച്ചു. എന്നാൽ തൊട്ട​ടുത്ത ദിവസം​തന്നെ മുമ്പു വലി​ച്ചെ​റിഞ്ഞ സിഗരറ്റു കുറ്റി​കൾക്കു​വേണ്ടി അദ്ദേഹം നില​ത്തൊ​ക്കെ പരതാൻ തുടങ്ങി. ഫ്രാങ്ക്‌ പറയുന്നു: “എത്ര നാണം​കെട്ട കാര്യ​മാ​ണു ഞാൻ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എന്ന്‌ എനിക്കു മനസ്സി​ലാ​യി. ഞാൻ ഇങ്ങനെ മണ്ണിലും ചെളി​യി​ലും ഒക്കെ കിടക്കുന്ന സിഗരറ്റു കുറ്റികൾ തോണ്ടി​യെ​ടു​ക്കു​ക​യാ​ണ​ല്ലോ എന്ന്‌ ഓർത്ത​പ്പോൾ എനിക്ക്‌ എന്നോ​ടു​തന്നെ അറപ്പാണു തോന്നി​യത്‌. പിന്നെ ഞാൻ ഒരിക്ക​ലും വലിച്ചി​ട്ടില്ല.”

പുകവലി നിറു​ത്താൻ ഇത്രയ്‌ക്കു ബുദ്ധി​മു​ട്ടു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌? ഗവേഷകർ കണ്ടെത്തിയ ചില കാരണങ്ങൾ നോക്കാം: (1) പുകയില ഉത്‌പ​ന്നങ്ങൾ മയക്കു​മ​രു​ന്നു​പോ​ലെ​തന്നെ ആസക്തി​യു​ണ്ടാ​ക്കു​ന്ന​താണ്‌. (2) പുകവ​ലി​ക്കു​മ്പോൾ ഉള്ളി​ലെ​ത്തുന്ന നിക്കോ​ട്ടിൻ വെറും ഏഴു സെക്കന്റി​നു​ള്ളിൽ തലച്ചോ​റി​ലെ​ത്തി​യേ​ക്കാം. (3) ഭക്ഷണവും മദ്യവും കഴിക്കു​ന്ന​തി​ന്റെ കൂടെ​യും ആരോ​ടെ​ങ്കി​ലും സംസാ​രി​ച്ചി​രി​ക്കു​മ്പോ​ഴും ടെൻഷൻ മാറ്റാ​നും ഒക്കെ പതിവാ​യി പുകവ​ലിച്ച്‌ തുടങ്ങു​ന്ന​തോ​ടെ​യാണ്‌ അതു പലപ്പോ​ഴും ഒരാളു​ടെ ജീവി​ത​ത്തി​ലെ ഒഴിച്ചു​കൂ​ടാ​നാ​കാത്ത ഒരു കാര്യ​മാ​യി മാറു​ന്നത്‌.

എങ്കിലും എർലീ​നെ​യും ഫ്രാങ്കി​നെ​യും പോലെ ഹാനി​ക​ര​മായ ഈ ദുശ്ശീലം ഉറപ്പാ​യും ഉപേക്ഷി​ക്കാൻ പറ്റും. നിങ്ങൾക്ക്‌ അങ്ങനെ​യൊ​രു ആഗ്രഹ​മു​ണ്ടെ​ങ്കിൽ തുടർന്നുള്ള ലേഖനങ്ങൾ വായി​ക്കു​ന്നതു പുതി​യൊ​രു ജീവിതം തുടങ്ങാൻ നിങ്ങളെ സഹായി​ക്കും.