“വന്ന്‌ എന്നെ അനുഗമിക്കുക”

യേശുവിന്റെ ജീവിതവും ശുശ്രൂഷയും ആദ്യാവസാനം പറയുക എന്നതല്ല ഈ പുസ്‌തകത്തിന്റെ ഉദ്ദേശ്യം. പകരം യേശുവിനെ എങ്ങനെ കുറച്ചുകൂടെ അടുത്ത്‌ പിന്തുടരാനാകുമെന്നു മനസ്സിലാക്കാൻ സഹായിക്കുക എന്നതാണ്‌.

ആമുഖം

യേശുവിനോടുള്ള സ്‌നേഹത്തിൽ വളരട്ടെ എന്നും യേശുവിന്റെ കാലടികൾ കുറച്ചുകൂടെ അടുത്ത്‌ പിന്തുടരാൻ നിങ്ങൾക്കു കഴിയട്ടെ എന്നും അങ്ങനെ ഇന്നും എന്നും നിങ്ങൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കട്ടെ എന്നും ആണ്‌ ഞങ്ങളുടെ ആത്മാർഥമായ ആഗ്രഹം.

അധ്യായം 1

“എന്നെ അനുഗമിക്കുക”—ആ വാക്കുകളുടെ അർഥമെന്ത്‌?

‘ഞാൻ യേശുവിനെ അനുഗമിക്കുന്നു’ എന്നു തോന്നുന്നതുകൊണ്ടോ അങ്ങനെ പറയുന്നതുകൊണ്ടോ ഒരാൾ യേശുവിന്റെ യഥാർഥ അനുഗാമിയാകണമെന്നില്ല.

അധ്യായം 2

“വഴിയും സത്യവും ജീവനും”

പുത്രനിലൂടെ മാത്രമേ പിതാവിന്റെ അടുത്ത്‌ എത്താൻ പറ്റുകയുള്ളൂ. ഭൂമിയെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ ദൈവം പുത്രന്‌ കേന്ദ്രസ്ഥാനം നൽകിയിരിക്കുന്നു.

അധ്യായം 3

‘ഞാൻ താഴ്‌മ ഉള്ളവനാകുന്നു’

തന്റെ ശുശ്രൂഷയുടെ തുടക്കംമുതൽ അവസാനംവരെ യേശു ശ്രദ്ധേയമായ താഴ്‌മ കാണിച്ചു.

അധ്യായം 4

‘ഇതാ, യെഹൂദാഗോത്രത്തിലെ സിംഹം’

യേശു മൂന്നു വിധങ്ങളിൽ സിംഹത്തിന്റേതുപോലുള്ള ധൈര്യം കാണിച്ചു: സത്യത്തിന്റെ പക്ഷത്ത്‌ നിന്നു, നീതിക്കുവേണ്ടി നിലപാട്‌ എടുത്തു, എതിർപ്പുകളെ ധീരതയോടെ നേരിട്ടു.

അധ്യായം 5

‘ജ്ഞാനത്തിന്റെ നിക്ഷേപങ്ങൾ’

യേശു വാക്കുകളിൽ മാത്രമല്ല, പ്രവൃത്തികളിലും അസാധാരണമായ ജ്ഞാനം കാണിച്ചു.

അധ്യായം 6

“അവൻ അനുസരണം പഠിച്ചു”

എന്നും യഹോവ പറഞ്ഞതെല്ലാം അതേപടി അനുസരിച്ച യേശു ‘അനുസരണം പഠിച്ചു തികഞ്ഞവനായി’ എന്നു പറഞ്ഞിരിക്കുന്നത്‌ ഏത്‌ അർഥത്തിലാണ്‌??

അധ്യായം 7

“നിന്ദ സഹിച്ചവനെ ഓർത്തുകൊള്ളുവിൻ”

എല്ലാ സാഹചര്യത്തിലും യേശു പിടിച്ചുനിന്നു. യേശുവിന്‌ അതു കഴിഞ്ഞത്‌ എങ്ങനെയാണ്‌? അക്കാര്യത്തിൽ നമുക്ക്‌ എങ്ങനെ യേശുവിന്റെ മാതൃക അനുകരിക്കാം?

അധ്യായം 8

“അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്‌”

ഭൂമിയിലായിരുന്നപ്പോൾ യേശു എന്തുകൊണ്ടാണ്‌ പ്രസംഗിച്ചത്‌, എന്താണ്‌ പ്രസംഗിച്ചത്‌ എന്നും, പ്രസംഗവേലയോടുള്ള യേശുവിന്റെ മനോഭാവം എന്തായിരുന്നു എന്നും മനസ്സിലാക്കുക.

അധ്യായം 9

“നിങ്ങൾ പോയി . . . ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ”

യേശുവിന്റെ ഒരു യഥാർഥ അനുഗാമി തീർച്ചയായും ആളുകളെ ശിഷ്യരാക്കാനുള്ള യേശുവിന്റെ കല്‌പന അനുസരിച്ചിരിക്കണം.

അധ്യായം 10

‘. . . എന്ന്‌ എഴുതിയിരിക്കുന്നു’

ദൈവവചനം ഉദ്ധരിച്ചുകൊണ്ടും ദൈവവചനം വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുകൊണ്ടും അതു വിശദീകരിച്ചുകൊണ്ടും യേശു സത്യം മറ്റുള്ളവരുമായി പങ്കുവെച്ചു. നമുക്കും അത്‌ അനുകരിക്കാം.

അധ്യായം 11

“ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല”

പഠിപ്പിച്ചപ്പോൾ യേശു ഉപയോഗിച്ച മൂന്നു രീതികൾ എന്തൊക്കെയായിരുന്നെന്നും അതു നമുക്ക്‌ എങ്ങനെ അനുകരിക്കാമെന്നും മനസ്സിലാക്കുക.

അധ്യായം 12

“ദൃഷ്ടാന്തങ്ങളിലൂടെയല്ലാതെ അവൻ അവരോട്‌ ഒന്നും പറയുമായിരുന്നില്ല”

യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതിന്റെ രണ്ടു പ്രധാനപ്പെട്ട കാരണങ്ങൾ ബൈബിൾ പറയുന്നു.

അധ്യായം 13

“ഞാൻ പിതാവിനെ സ്‌നേഹിക്കുന്നു”

യഹോവയോടു ശക്തമായ സ്‌നേഹം വളർത്തിയെടുക്കുന്ന കാര്യത്തിൽ നമുക്ക്‌ യേശുവിനെ എങ്ങനെ അനുകരിക്കാം?

അധ്യായം 14

“വലിയ ജനക്കൂട്ടം അവന്റെ അടുക്കൽ വന്നുകൂടി”

കുട്ടികൾ ഉൾപ്പെടെ അനേകർക്കും യേശുവിന്റെ അടുത്ത്‌ വരാൻ ഒരു മടിയും തോന്നിയില്ല. യേശു എങ്ങനെയാണ്‌ എല്ലാവർക്കും സമീപിക്കാൻ പറ്റിയ ഒരാളായത്‌?

അധ്യായം 15

അവന്റെ “മനസ്സലിഞ്ഞു”

മറ്റുള്ളവരോട്‌ കരുണ കാണിക്കുന്നതിൽ നമ്മൾ യേശുവിന്റെ മാതൃക അനുകരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

അധ്യായം 16

“യേശു . . . അവസാനത്തോളം അവരെ സ്‌നേഹിച്ചു”

താൻ ശിഷ്യന്മാരെ സ്‌നേഹിക്കുന്നുണ്ടെന്ന്‌ ശുശ്രൂഷയിൽ ഉടനീളം യേശു തെളിയിച്ചു. മറ്റുള്ളവരോട്‌ ഇടപെടുമ്പോൾ നമുക്ക്‌ എങ്ങനെ ആ സ്‌നേഹം അനുകരിക്കാം?

അധ്യായം 17

‘ഇതിനെക്കാൾ വലിയ സ്‌നേഹം ഇല്ല’

യേശുവിന്റെ ആത്മത്യാഗസ്‌നേഹം നമുക്ക്‌ എങ്ങനെ അനുകരിക്കാം?

അധ്യായം 18

“എന്നെ അനുഗമിച്ചുകൊണ്ടിരിക്കുക”

നമ്മൾ ഓരോ ദിവസവും യേശുവിന്റെ കാൽച്ചുവടുകൾ പിന്തുടരുന്നെങ്കിൽ ശുദ്ധമായ ഒരു മനസ്സാക്ഷിയും ശോഭനമായ ഒരു ഭാവിപ്രത്യാശയും നമുക്ക്‌ ഉണ്ടായിരിക്കും.