വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 7

“നിന്ദ സഹിച്ചവനെ ഓർത്തുകൊള്ളുവിൻ”

“നിന്ദ സഹിച്ചവനെ ഓർത്തുകൊള്ളുവിൻ”

1-3. (എ) ഗെത്ത്‌ശേമന തോട്ട​ത്തിൽ യേശു ഏതുത​ര​ത്തി​ലുള്ള മാനസിക സംഘർഷം അനുഭ​വി​ച്ചു, എന്തു​കൊണ്ട്‌? (ബി) സഹിഷ്‌ണു​ത​യു​ടെ കാര്യ​ത്തിൽ യേശു വെച്ച മാതൃക എങ്ങനെ​യു​ള്ള​താ​യി​രു​ന്നു? (സി) ഏതെല്ലാം ചോദ്യ​ങ്ങൾ ഉദിക്കു​ന്നു?

 മാനസി​ക​വും വൈകാ​രി​ക​വു​മാ​യി ഇത്ര വലി​യൊ​രു സമ്മർദം യേശു മുമ്പൊ​രി​ക്ക​ലും അനുഭ​വി​ച്ചി​ട്ടില്ല. ഭൂമി​യിൽ തനിക്കി​നി ഏതാനും മണിക്കൂ​റു​കളേ ശേഷി​ച്ചി​ട്ടു​ള്ളൂ എന്ന്‌ യേശു​വിന്‌ അറിയാം. അപ്പൊ​സ്‌ത​ല​ന്മാ​രെ​യും കൂട്ടി അവൻ ഗെത്ത്‌ശേമന തോട്ട​ത്തി​ലേക്ക്‌ പോകു​ന്നു. അവർ പലപ്പോ​ഴും കൂടി​വ​രാ​റുള്ള ഒരു സ്ഥലമാ​യി​രു​ന്നു അത്‌. എന്നാൽ ആ രാത്രി​യിൽ അൽപ്പസ​മയം തനിയെ ചെലവ​ഴി​ക്കാൻ യേശു ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ അപ്പൊ​സ്‌ത​ല​ന്മാ​രെ വിട്ട്‌ അവൻ തോട്ട​ത്തി​നു​ള്ളി​ലേക്കു പോയി മുട്ടു​കു​ത്തി പ്രാർഥി​ക്കു​ന്നു. അതി​വേ​ദ​ന​യോ​ടെ അവൻ ഉള്ളുരു​കി പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നു. ആ സമയത്ത്‌ “അവന്റെ വിയർപ്പ്‌ രക്തത്തു​ള്ളി​കൾപോ​ലെ​യാ​യി നിലത്തു​വീ​ണു.”​—ലൂക്കോസ്‌ 22:39-44.

2 യേശു ഇത്രയ​ധി​കം മാനസിക സംഘർഷം അനുഭ​വി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? താമസി​യാ​തെ തനിക്ക്‌ അതിക​ഠി​ന​മായ ശാരീ​രിക പീഡനങ്ങൾ നേരി​ടേ​ണ്ടി​വ​രു​മെന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു. എന്നാൽ അവന്റെ മാനസിക ക്ലേശത്തി​നു കാരണം അതൊ​ന്നു​മല്ല. അതി​നെ​ക്കാൾ ഗൗരവ​മുള്ള ചില കാര്യ​ങ്ങ​ളാണ്‌ അവനെ ഭാര​പ്പെ​ടു​ത്തു​ന്നത്‌. തന്റെ പിതാ​വി​ന്റെ നാമം നിന്ദി​ക്ക​പ്പെ​ടു​ന്നത്‌ അവന്‌ ചിന്തി​ക്കാ​നാ​കു​മാ​യി​രു​ന്നില്ല. മാനവ​കു​ടും​ബ​ത്തി​ന്റെ ഭാവി താൻ വിശ്വ​സ്‌തത പാലി​ക്കു​ന്ന​തി​നെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്ന​തെ​ന്നും യേശു മനസ്സി​ലാ​ക്കി​യി​രു​ന്നു. അതു​കൊണ്ട്‌ താൻ സഹിച്ചു​നിൽക്കേ​ണ്ടത്‌ അനിവാ​ര്യ​മാ​ണെന്ന്‌ യേശു​വിന്‌ അറിയാം. യേശു പരാജ​യ​പ്പെ​ട്ടാൽ അത്‌ യഹോ​വ​യു​ടെ നാമത്തി​ന്മേൽ നിന്ദ വരുത്തി​വെ​ക്കു​മാ​യി​രു​ന്നു. എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, യേശു പരാജ​യ​പ്പെ​ട്ടില്ല. സഹിഷ്‌ണു​ത​യു​ടെ കാര്യ​ത്തിൽ ഉത്തമ മാതൃക വെച്ച യേശു മരിക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ തികഞ്ഞ അഭിമാ​ന​ത്തോ​ടെ ഇങ്ങനെ പറഞ്ഞു: “സകലവും പൂർത്തി​യാ​യി​രി​ക്കു​ന്നു.”​—യോഹ​ന്നാൻ 19:30.

3 “നിന്ദ സഹിച്ച​വനെ (അതായത്‌, യേശു​വി​നെ) ഓർത്തു​കൊ​ള്ളു​വിൻ” എന്ന്‌ ബൈബിൾ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (എബ്രായർ 12:3) അതു​കൊണ്ട്‌ ചില ചോദ്യ​ങ്ങൾ ഉദിക്കു​ന്നു: യേശു സഹിച്ച ചില പരി​ശോ​ധ​നകൾ ഏതെല്ലാ​മാണ്‌? സഹിച്ചു​നിൽക്കാൻ അവനെ സഹായി​ച്ചത്‌ എന്താണ്‌? അവന്റെ മാതൃക നമുക്ക്‌ എങ്ങനെ പകർത്താം? എന്നാൽ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തു​ന്ന​തി​നു​മുമ്പ്‌ സഹിഷ്‌ണുത എന്താ​ണെന്ന്‌ നാം മനസ്സി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

സഹിഷ്‌ണുത എന്താണ്‌?

4, 5. (എ) “സഹിഷ്‌ണുത” എന്നാൽ എന്ത്‌? (ബി) മറ്റു പോം​വ​ഴി​യി​ല്ലാ​ത്ത​തു​കൊണ്ട്‌ നാം ഒരു കഷ്ടത നിശ്ശബ്ദം സഹിക്കു​ന്ന​തി​നെ സഹിഷ്‌ണുത എന്ന്‌ പറയു​മോ? ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

4 നമു​ക്കെ​ല്ലാം ജീവി​ത​ത്തിൽ ‘പലവിധ പരീക്ഷകൾ’ ഉണ്ടാകാ​റുണ്ട്‌. (1 പത്രോസ്‌ 1:6) എന്നാൽ പരീക്ഷകൾ ഉണ്ടാകു​ന്ന​തും പരീക്ഷകൾ സഹിക്കു​ന്ന​തും, രണ്ടും രണ്ടാണ്‌. ഗ്രീക്കിൽ, “സഹിഷ്‌ണുത” എന്ന നാമപ​ദ​ത്തി​ന്റെ അർഥം “പ്രതി​സ​ന്ധി​ക​ളിൽ പതറാതെ നിൽക്കാ​നുള്ള കഴിവ്‌” എന്നാണ്‌. ബൈബി​ളിൽ പരാമർശി​ച്ചി​രി​ക്കുന്ന സഹിഷ്‌ണു​ത​യ്‌ക്ക്‌ ഒരു പണ്ഡിതൻ നൽകുന്ന വിശദീ​ക​രണം ഇതാണ്‌: “കഷ്ടതകൾ നേരി​ടു​മ്പോൾ സഹിച്ചു​നിൽക്കാൻ കാണി​ക്കുന്ന മനസ്സൊ​രു​ക്കം; ഒരുതരം വിരക്തി​യോ​ടെയല്ല, മറിച്ച്‌ ജ്വലി​ക്കുന്ന പ്രത്യാ​ശ​യോ​ടെ. . . . പ്രതി​കൂല സാഹച​ര്യ​ങ്ങ​ളിൽ പിടി​ച്ചു​നിൽക്കാൻ സഹായി​ക്കുന്ന ഒരു ഗുണമാ​ണത്‌. പരി​ശോ​ധ​ന​യു​ടെ മുൾക്കി​രീ​ടത്തെ മഹത്വ​ത്തി​ന്റെ മകുട​മാ​ക്കി മാറ്റാൻ അതിനു കഴിയും. കാരണം പരീക്ഷ​യ്‌ക്ക​പ്പു​റ​മുള്ള പ്രതി​ഫ​ല​ത്തിൽ ദൃഷ്ടി കേന്ദ്രീ​ക​രി​ക്കാൻ അത്‌ ഒരു വ്യക്തിയെ സഹായി​ക്കു​ന്നു.”

5 കേവലം ദുരി​തങ്ങൾ അനുഭ​വി​ക്കു​ന്ന​തി​നെയല്ല സഹിഷ്‌ണുത എന്നു പറയു​ന്നത്‌. ബൈബി​ളിൽ പരാമർശി​ച്ചി​രി​ക്കുന്ന സഹിഷ്‌ണുത, അചഞ്ചല​മായ നിലപാ​ടി​നെ അർഥമാ​ക്കു​ന്നു; പരീക്ഷകൾ നേരി​ടു​മ്പോൾ ക്രിയാ​ത്മ​ക​മായ മനോ​ഭാ​വ​വും ശുഭാ​പ്‌തി​വി​ശ്വാ​സ​വും കൈവി​ടാ​തി​രി​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. അത്‌ ഇങ്ങനെ ഉദാഹ​രി​ക്കാം: രണ്ടു​പേരെ വ്യത്യസ്‌ത കാരണ​ങ്ങ​ളാൽ തടവി​ലി​ട്ടി​രി​ക്കു​ക​യാണ്‌. ഒരാൾ കുറ്റകൃ​ത്യ​ങ്ങൾ ചെയ്‌ത​തി​ന്റെ പേരി​ലാണ്‌ തടവിൽ കിടക്കു​ന്നത്‌. വേറെ വഴിയി​ല്ലാ​ത്ത​തു​കൊണ്ട്‌ അയാൾ തന്റെ ശിക്ഷയു​ടെ കാലാ​വധി തള്ളിനീ​ക്കു​ക​യാണ്‌. മറ്റേയാ​ളാ​കട്ടെ ഒരു സത്യ​ക്രി​സ്‌ത്യാ​നി​യാണ്‌. തന്റെ വിശ്വ​സ്‌തത കൈവി​ടാ​ഞ്ഞ​തി​ന്റെ പേരി​ലാണ്‌ അയാൾ തടവി​ലാ​ക്ക​പ്പെ​ട്ടത്‌. എന്നാൽ ഈ വ്യക്തി യാതൊ​രു ചാഞ്ചല്യ​ങ്ങ​ളു​മി​ല്ലാ​തെ തികഞ്ഞ ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടെ​യാണ്‌ കഴിയു​ന്നത്‌. കാരണം തന്റെ വിശ്വാ​സ​ത്തിന്‌ തെളിവു നൽകാ​നുള്ള അവസര​മാ​യി​ട്ടാണ്‌ ആ സാഹച​ര്യ​ത്തെ അയാൾ വീക്ഷി​ക്കു​ന്നത്‌. ഇവിടെ, ആ കുറ്റവാ​ളി​യെ സഹിഷ്‌ണു​ത​യു​ടെ ഒരു മാതൃ​ക​യാ​യി നാം കണക്കാ​ക്കു​മോ? ഒരിക്ക​ലു​മില്ല. എന്നാൽ ആ ക്രിസ്‌ത്യാ​നി സഹിഷ്‌ണു​ത​യു​ടെ ഒരു ഉത്തമ ദൃഷ്ടാ​ന്ത​മാ​ണെന്ന്‌ നാം പറയും.​—യാക്കോബ്‌ 1:2-4.

6. നമുക്ക്‌ എങ്ങനെ സഹിഷ്‌ണുത വളർത്തി​യെ​ടു​ക്കാം?

6 രക്ഷ പ്രാപി​ക്കാൻ സഹിഷ്‌ണുത കൂടിയേ തീരൂ. (മത്തായി 24:13) എന്നാൽ സഹിഷ്‌ണുത ജന്മസി​ദ്ധ​മായ ഒരു ഗുണമല്ല. അത്‌ നാം വളർത്തി​യെ​ടു​ക്കേണ്ട ഒന്നാണ്‌. എങ്ങനെ? “കഷ്ടത സഹിഷ്‌ണുത . . . ഉളവാ​ക്കു​ന്നു” എന്ന്‌ ബൈബിൾ പറയുന്നു. (റോമർ 5:3, 4) സഹിഷ്‌ണുത വളർത്തി​യെ​ടു​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​ന​ക​ളിൽനിന്ന്‌ ഒഴിഞ്ഞു​മാ​റാൻ നാം ശ്രമി​ക്ക​രുത്‌. മറിച്ച്‌, നാം സധൈ​ര്യം അവ നേരി​ടണം. ദിവ​സേ​ന​യെ​ന്ന​വണ്ണം ചെറു​തും വലുതു​മായ പരി​ശോ​ധ​ന​കളെ നാം വിജയ​ക​ര​മാ​യി നേരി​ടു​മ്പോൾ നമുക്ക്‌ സഹിഷ്‌ണുത കൈവ​രും. ഓരോ പരീക്ഷ​യെ​യും വിജയ​ക​ര​മാ​യി നാം തരണം​ചെ​യ്യു​മ്പോൾ അടുത്ത പരീക്ഷയെ നേരി​ടാ​നുള്ള ശക്തി നമുക്കു ലഭിക്കും. എന്നാൽ സഹിഷ്‌ണുത നമുക്ക്‌ തനിയേ വളർത്തി​യെ​ടു​ക്കാ​നാ​വില്ല. അതിനു നമുക്ക്‌ “ദൈവ​ദ​ത്ത​മായ ശക്തി” ആവശ്യ​മാണ്‌. (1 പത്രോസ്‌ 4:11) അചഞ്ചല​രാ​യി നില​കൊ​ള്ളു​ന്ന​തി​നു യഹോവ നമുക്ക്‌ വലി​യൊ​രു സഹായം നൽകി​യി​ട്ടുണ്ട്‌. തന്റെ പുത്രന്റെ മാതൃ​ക​യാണ്‌ അത്‌. സഹിഷ്‌ണു​ത​യു​ടെ കാര്യ​ത്തിൽ യേശു വെച്ച പിഴവറ്റ മാതൃക നമുക്ക്‌ അടുത്തു പരി​ശോ​ധി​ക്കാം.

യേശു​വിന്‌ എന്തെല്ലാം സഹി​ക്കേ​ണ്ടി​വന്നു?

7, 8. ഭൗമിക ജീവി​ത​ത്തി​ന്റെ അവസാന നാഴി​ക​ക​ളിൽ യേശു​വിന്‌ എന്തെല്ലാം സഹി​ക്കേ​ണ്ടി​വന്നു?

7 തന്റെ ഭൗമി​ക​ജീ​വി​ത​ത്തി​ന്റെ അവസാന നാഴി​ക​ക​ളിൽ യേശു​വിന്‌ പല ക്രൂര​ത​ക​ളും സഹി​ക്കേ​ണ്ടി​വന്നു. അവസാ​ന​രാ​ത്രി​യിൽ അവൻ അനുഭ​വിച്ച മാനസിക സംഘർഷ​ങ്ങൾക്കു പുറമേ അവന്‌ ഉണ്ടായ ഇച്ഛാഭം​ഗ​ത്തെ​യും അവൻ സഹിച്ച നിന്ദക​ളെ​യും കുറിച്ചു ചിന്തി​ക്കുക. അവന്റെ ഉറ്റ സുഹൃത്ത്‌ അവനെ ഒറ്റി​ക്കൊ​ടു​ത്തു. ആത്മമി​ത്രങ്ങൾ അവനെ ഉപേക്ഷി​ച്ചു​പോ​യി. അന്യാ​യ​മായ വിചാരണ അവനു നേരി​ടേ​ണ്ടി​വന്നു. വിചാ​ര​ണ​സ​മ​യത്ത്‌ സെൻഹെ​ദ്രീ​മി​ലെ അംഗങ്ങൾ അവനെ പരിഹ​സി​ച്ചു, അവന്റെ മുഖത്തു തുപ്പി, മുഷ്ടി ചുരുട്ടി അവനെ ഇടിച്ചു. എങ്കിലും ശാന്തത​യും മനോ​ധൈ​ര്യ​വും കൈവി​ടാ​തെ യേശു അതെല്ലാം സഹിച്ചു.​—മത്തായി 26:46-49, 56, 59-68.

8 തന്റെ അവസാ​നത്തെ നാഴി​ക​യിൽ കഠിന​മായ ശാരീ​രിക പീഡന​ങ്ങ​ളും യേശു സഹിച്ചു. പടയാ​ളി​കൾ അവനെ ചമ്മട്ടി​കൊണ്ട്‌ അടിച്ചു. ശരീര​ത്തിൽ ആഴത്തി​ലുള്ള അടിപ്പി​ണ​രു​കൾ സൃഷ്ടി​ക്കു​ക​യും രക്തം വാർന്നൊ​ഴു​കാൻ ഇടയാ​ക്കു​ക​യും ചെയ്യത്ത​ക്ക​വി​ധം അത്ര കഠിന​മാ​യി​രു​ന്നു ആ ചാട്ടവാ​റ​ടി​യെന്ന്‌ ഒരു മെഡിക്കൽ ജേർണൽ പറയുന്നു. വധസ്‌തം​ഭ​ത്തിൽ തറയ്‌ക്ക​പ്പെട്ട അവൻ “കഠോ​ര​മായ വേദന സഹിച്ച്‌ ഇഞ്ചിഞ്ചാ​യാണ്‌ മരിച്ചത്‌.” സ്‌തം​ഭ​ത്തിൽ തറയ്‌ക്കാ​നാ​യി അവന്റെ കൈകാ​ലു​ക​ളിൽ ആണിയ​ടി​ച്ചു​ക​യ​റ്റി​യ​പ്പോൾ അവൻ അനുഭ​വിച്ച ദുസ്സഹ​മായ വേദന​യെ​ക്കു​റി​ച്ചു ചിന്തി​ക്കുക. (യോഹ​ന്നാൻ 19:1, 16-18) സ്‌തംഭം നാട്ടി​നി​റു​ത്തവെ ശരീര​ഭാ​രം​നി​മി​ത്തം കൈകാ​ലു​ക​ളി​ലെ ആണിപ്പ​ഴു​തു​കൾ വലിഞ്ഞു​കീ​റി​യ​പ്പോ​ഴും അടി​യേറ്റു മുറിഞ്ഞ പുറം​ഭാ​ഗം സ്‌തം​ഭ​ത്തിൽ ഉരസി​യ​പ്പോ​ഴും അവൻ അനുഭ​വിച്ച പ്രാണ​വേദന എത്രയാ​യി​രി​ക്കണം! ഇതി​നെ​ല്ലാം പുറമേ തുടക്ക​ത്തിൽ പറഞ്ഞതു​പോ​ലെ കടുത്ത മാനസിക സംഘർഷ​വും യേശു അനുഭ​വി​ച്ചു.

9. ‘ദണ്ഡനസ്‌തം​ഭം’ എടുത്ത്‌ യേശു​വി​നെ അനുഗ​മി​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്ത്‌?

9 ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളെ​ന്ന​നി​ല​യിൽ നമുക്ക്‌ എന്തെല്ലാം സഹി​ക്കേ​ണ്ടി​വ​ന്നേ​ക്കാം? “എന്റെ അനുഗാ​മി​യാ​കാൻ ആഗ്രഹി​ക്കു​ന്നവൻ . . . തന്റെ ദണ്ഡനസ്‌തം​ഭ​മെ​ടുത്ത്‌ സദാ എന്നെ പിന്തു​ട​രട്ടെ” എന്ന്‌ യേശു പറഞ്ഞു. (മത്തായി 16:24) ഇവിടെ ‘ദണ്ഡനസ്‌തം​ഭം’ എന്ന പദം, കഷ്ടത​യെ​യും നിന്ദ​യെ​യും മരണ​ത്തെ​യു​മെ​ല്ലാം പ്രതീ​ക​പ്പെ​ടു​ത്തു​ന്നു. ക്രിസ്‌തു​വി​നെ അനുഗ​മി​ക്കു​ന്നത്‌ എളുപ്പ​മുള്ള കാര്യമല്ല. ക്രിസ്‌തീയ നിലവാ​രങ്ങൾ ഈ ലോക​ത്തിൽ നമ്മെ വ്യത്യ​സ്‌ത​രാ​ക്കി​നി​റു​ത്തു​ന്നു. നാം ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തി​നാൽ അതു നമ്മെ വെറു​ക്കു​ന്നു. (യോഹ​ന്നാൻ 15:18-20; 1 പത്രോസ്‌ 4:4) എന്നിരു​ന്നാ​ലും നമ്മുടെ ദണ്ഡനസ്‌തം​ഭം വഹിക്കാൻ നാം സന്നദ്ധരാണ്‌. അതെ, നമ്മുടെ മാതൃ​കാ​പു​രു​ഷ​നായ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളാ​യി​രി​ക്കു​ന്ന​തി​നാ​യി കഷ്ടങ്ങൾ അനുഭ​വി​ക്കാ​നും മരിക്കാ​നും നാം തയ്യാറാണ്‌.​—2 തിമൊ​ഥെ​യൊസ്‌ 3:12.

10-12. (എ) മനുഷ്യ​രു​ടെ അപൂർണ​തകൾ യേശു​വി​ന്റെ സഹിഷ്‌ണു​ത​യ്‌ക്കൊ​രു പരി​ശോ​ധ​ന​യാ​യി​രു​ന്നത്‌ എങ്ങനെ? (ബി) യേശു സഹിഷ്‌ണുത കാണിച്ച ചില സാഹച​ര്യ​ങ്ങൾ ഏവ?

10 തന്റെ ശുശ്രൂ​ഷാ​കാ​ലത്ത്‌ വേറെ​യും പരീക്ഷകൾ യേശു​വി​നു നേരി​ടേ​ണ്ടി​വന്നു. മറ്റുള്ള​വ​രു​ടെ അപൂർണ​ത​കൾനി​മി​ത്തം ഉണ്ടായ പ്രശ്‌ന​ങ്ങ​ളാ​യി​രു​ന്നു അവ. ഭൂമി​യെ​യും അതിലെ ചരാച​ര​ങ്ങ​ളെ​യും സൃഷ്ടി​ക്കാൻ യഹോവ ഉപയോ​ഗിച്ച “ശിൽപ്പി”യായി​രു​ന്നു അവൻ എന്ന കാര്യം ഓർക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 8:22-31) അതു​കൊണ്ട്‌ മനുഷ്യ​രെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. മനുഷ്യർ ദൈവ​ത്തി​ന്റെ ഗുണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കു​ക​യും തികഞ്ഞ ആരോ​ഗ്യ​ത്തോ​ടെ ജീവി​ക്കു​ക​യും ചെയ്യണ​മെ​ന്ന​താ​യി​രു​ന്നു അത്‌. (ഉല്‌പത്തി 1:26-28) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ പാപത്തി​ന്റെ അനന്തര​ഫ​ല​ങ്ങളെ വ്യത്യസ്‌ത കാഴ്‌ച​പ്പാ​ടി​ലൂ​ടെ നോക്കി​ക്കാ​ണാൻ അവനു കഴിഞ്ഞു. അവൻ ഒരു മനുഷ്യ​നാ​യി​രു​ന്ന​തു​കൊണ്ട്‌ മനുഷ്യ​രു​ടേ​തായ വികാ​ര​വി​ചാ​രങ്ങൾ അവനു​മു​ണ്ടാ​യി​രു​ന്നു. ആദാമി​നും ഹവ്വായ്‌ക്കും ഉണ്ടായി​രുന്ന പൂർണ​ത​യിൽനിന്ന്‌ എത്രയോ അകലെ​യാണ്‌ മനുഷ്യർ എന്ന വസ്‌തുത നേരിൽ കണ്ടത്‌ അവനെ എത്രയ​ധി​കം വേദനി​പ്പി​ച്ചി​രി​ക്കണം! യേശു​വി​ന്റെ സഹിഷ്‌ണു​ത​യു​ടെ ഒരു പരി​ശോ​ധ​ന​യാ​യി​രു​ന്നു ഇതും. എന്നാൽ പാപി​ക​ളായ മനുഷ്യ​രെ അവൻ എഴുതി​ത്ത​ള്ളി​യോ? നമുക്കു നോക്കാം.

11 യഹൂദ​ന്മാ​രു​ടെ നിസ്സംഗത യേശു​വി​നെ അങ്ങേയറ്റം വേദനി​പ്പി​ച്ചി​രു​ന്നു; ഒരിക്കൽ അവരെ​ച്ചൊ​ല്ലി അതീവ ദുഃഖ​ത്തോ​ടെ അവൻ പരസ്യ​മാ​യി വിലപി​ക്കു​ക​പോ​ലും ചെയ്‌തു. എന്നാൽ അത്‌ അവന്റെ തീക്ഷ്‌ണ​തയെ കെടു​ത്തി​ക്ക​ള​യു​ക​യോ പ്രസം​ഗ​പ്ര​വർത്തനം നിറു​ത്താൻ അവനെ പ്രേരി​പ്പി​ക്കു​ക​യോ ചെയ്‌തില്ല; മറിച്ച്‌, “അവൻ ദിവസേന ആലയത്തിൽ (ആളുകളെ) പഠിപ്പി​ച്ചു​പോ​ന്നു.” (ലൂക്കോസ്‌ 19:41-44, 47) മറ്റൊരു സന്ദർഭ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാം. ഒരിക്കൽ ഒരു ശബത്തു​ദി​വസം യേശു സിന​ഗോ​ഗി​ലാ​യി​രി​ക്കെ ശുഷ്‌കിച്ച കൈയുള്ള ഒരു മനുഷ്യ​നെ കാണാ​നി​ട​യാ​യി. പരീശ​ന്മാ​രാ​കട്ടെ യേശു ആ മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തു​മോ​യെന്ന്‌ ഉറ്റു​നോ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അവരുടെ ഹൃദയ​കാ​ഠി​ന്യം കണ്ട്‌ അവന്‌ വളരെ മനോ​വേ​ദ​ന​യു​ണ്ടാ​യി. എന്നാൽ ആ എതിരാ​ളി​കളെ പേടിച്ച്‌ അവൻ പിന്മാ​റി​യോ? ഒരിക്ക​ലു​മില്ല. എല്ലാവ​രും കാൺകെ അവൻ ധൈര്യ​ത്തോ​ടെ ആ മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തി.​—മർക്കോസ്‌ 3:1-5.

12 തന്റെ പ്രിയ ശിഷ്യ​ന്മാ​രു​ടെ ബലഹീ​ന​ത​ക​ളാ​യി​രു​ന്നു അവൻ അഭിമു​ഖീ​ക​രിച്ച മറ്റൊരു പരി​ശോ​ധന. മൂന്നാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ പ്രാമു​ഖ്യ​ത​യ്‌ക്കു​വേ​ണ്ടി​യുള്ള ആഗ്രഹം അവരിൽ വളരെ ശക്തമാ​യി​രു​ന്നു. (മത്തായി 20:20-24; ലൂക്കോസ്‌ 9:46) താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ പലപ്രാ​വ​ശ്യം യേശു അവരെ ഉപദേ​ശി​ച്ചി​രു​ന്നു. (മത്തായി 18:1-6; 20:25-28) എന്നാൽ ആ ഉപദേശം കൈ​ക്കൊ​ള്ളാൻ അവർ പരാജ​യ​പ്പെട്ടു. യേശു​വി​ന്റെ അവസാ​ന​രാ​ത്രി​യിൽപ്പോ​ലും തങ്ങളിൽ ആരാണ്‌ വലിയവൻ എന്നതി​നെ​ച്ചൊ​ല്ലി ‘വലി​യൊ​രു തർക്കം’ അവർക്കി​ട​യിൽ ഉണ്ടായി. (ലൂക്കോസ്‌ 22:24) യേശു​വിന്‌ അവരി​ലുള്ള പ്രതീ​ക്ഷ​യെ​ല്ലാം നഷ്ടപ്പെ​ട്ടോ? ഒരിക്ക​ലു​മില്ല. എപ്പോ​ഴ​ത്തെ​യും​പോ​ലെ, ക്ഷമയോ​ടും ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടും കൂടെ അവരിലെ നന്മ കാണാൻ അവൻ ശ്രമിച്ചു. അവർക്ക്‌ യഹോ​വ​യോ​ടു സ്‌നേ​ഹ​മു​ണ്ടെ​ന്നും അവന്റെ ഇഷ്ടം ചെയ്യാൻ അവർ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നും അവന്‌ അറിയാ​മാ​യി​രു​ന്നു.​—ലൂക്കോസ്‌ 22:25-27.

എതിർപ്പു​ക​ളു​ണ്ടാ​കു​മ്പോൾ നമ്മുടെ ഉത്സാഹം കെട്ടു​പോ​കു​മോ അതോ തീക്ഷ്‌ണ​ത​യോ​ടെ നാം പ്രസം​ഗ​വേല തുടരു​മോ?

13. യേശു​വി​നു​ണ്ടാ​യ​തു​പോ​ലുള്ള ഏതു പരി​ശോ​ധ​നകൾ നമുക്കു നേരി​ട്ടേ​ക്കാം?

13 യേശു നേരി​ട്ട​തി​നു സമാന​മായ ചില പരി​ശോ​ധ​നകൾ നമുക്കും ഉണ്ടാ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, നമ്മുടെ സന്ദേശ​ത്തോ​ടു പ്രതി​ക​രി​ക്കാ​ത്ത​വരെ അല്ലെങ്കിൽ ഒരുപക്ഷേ നമ്മെ എതിർക്കു​ന്ന​വ​രെ​ത്തന്നെ ശുശ്രൂ​ഷ​യ്‌ക്കി​ട​യിൽ നാം കണ്ടുമു​ട്ടി​യേ​ക്കാം. അങ്ങനെ​യുള്ള അനുഭ​വങ്ങൾ ഉണ്ടാകു​മ്പോൾ നമ്മുടെ ഉത്സാഹം കെട്ടു​പോ​കു​മോ? അതോ തീക്ഷ്‌ണ​ത​യോ​ടെ നാം തുടർന്നും പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ടു​മോ? (തീത്തൊസ്‌ 2:14) നമ്മുടെ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ അപൂർണ​ത​യാ​യി​രി​ക്കാം നാം നേരി​ടുന്ന മറ്റൊരു പരി​ശോ​ധന. ഒരു സഹോ​ദ​രന്റെ അല്ലെങ്കിൽ സഹോ​ദ​രി​യു​ടെ ചിന്താ​ശൂ​ന്യ​മായ വാക്കോ പ്രവൃ​ത്തി​യോ നമ്മെ വ്രണ​പ്പെ​ടു​ത്തി​യേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 12:18) സഹക്രി​സ്‌ത്യാ​നി​ക​ളു​ടെ അത്തരം പിഴവു​കൾ അവരിൽനിന്ന്‌ അകലാൻ നമ്മെ പ്രേരി​പ്പി​ക്കു​മോ? അതോ ആ പിഴവു​കൾ പൊറു​ത്തു​കൊണ്ട്‌ അവരിലെ നന്മ കാണാൻ നാം ശ്രമി​ക്കു​മോ?​—കൊ​ലോ​സ്യർ 3:13.

യേശു സഹിച്ചു​നി​ന്നത്‌ എന്തു​കൊണ്ട്‌?

14. പതറാതെ നിൽക്കാൻ യേശു​വി​നെ സഹായിച്ച രണ്ടുകാ​ര്യ​ങ്ങൾ ഏവ?

14 അപമാ​ന​വും ഇച്ഛാഭം​ഗ​വും കഷ്ടങ്ങളും എല്ലാം സഹിച്ചു​കൊണ്ട്‌ നിർമലത കൈവി​ടാ​തെ നില​കൊ​ള്ളാൻ യേശു​വി​നെ സഹായി​ച്ചത്‌ എന്തായി​രു​ന്നു? അതിന്‌ അവനെ സഹായി​ച്ചത്‌ രണ്ടുസം​ഗ​തി​ക​ളാണ്‌. ഒന്നാമ​താ​യി അവൻ ‘സഹിഷ്‌ണുത നൽകുന്ന ദൈവ’ത്തിൽ ആശ്രയി​ച്ചു. (റോമർ 15:6) രണ്ടാമ​താ​യി അവൻ സഹിഷ്‌ണുത കൈവ​രു​ത്തുന്ന പ്രയോ​ജ​ന​ങ്ങ​ളിൽ ദൃഷ്ടി​കേ​ന്ദ്രീ​ക​രി​ച്ചു. ഇവയോ​രോ​ന്നാ​യി നമുക്കി​പ്പോൾ പരി​ശോ​ധി​ക്കാം.

15, 16. (എ) സഹിച്ചു​നിൽക്കു​ന്ന​തിന്‌ യേശു തന്റെ സ്വന്തം ശക്തിയിൽ ആശ്രയി​ച്ചില്ല എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) തന്റെ പിതാ​വി​നെ​ക്കു​റിച്ച്‌ യേശു​വിന്‌ എന്ത്‌ ബോധ്യ​മു​ണ്ടാ​യി​രു​ന്നു, എന്തു​കൊണ്ട്‌?

15 യേശു പൂർണ​ത​യുള്ള ദൈവ​പു​ത്ര​നാ​യി​രു​ന്നെ​ങ്കി​ലും സഹിച്ചു​നിൽക്കു​ന്ന​തിന്‌ സ്വന്തം ശക്തിയിൽ അവൻ ആശ്രയി​ച്ചില്ല. പകരം അവൻ തന്റെ സ്വർഗീയ പിതാ​വി​നോ​ടു സഹായ​ത്തി​നാ​യി പ്രാർഥി​ച്ചു. അപ്പൊ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: “ക്രിസ്‌തു, . . . തന്നെ മരണത്തിൽനി​ന്നു രക്ഷിക്കാൻ കഴിയു​ന്ന​വ​നോട്‌ ഉറച്ച നിലവി​ളി​യോ​ടും കണ്ണുനീ​രോ​ടും​കൂ​ടെ യാചന​ക​ളും അപേക്ഷ​ക​ളും കഴിച്ചു.” (എബ്രായർ 5:7) യേശു “യാചന​ക​ളും അപേക്ഷ​ക​ളും കഴിച്ചു” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ശ്രദ്ധി​ക്കുക. “യാചന” എന്ന പദം ഹൃദയം​ഗ​മ​മായ പ്രാർഥ​നയെ, സഹായ​ത്തി​നാ​യി കേഴു​ന്ന​തി​നെ അർഥമാ​ക്കു​ന്നു. ‘യാചനകൾ’ കഴിച്ചു എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ യേശു യഹോ​വ​യോ​ടു പലയാ​വർത്തി സഹായ​ത്തി​നാ​യി അപേക്ഷി​ച്ചു എന്ന്‌ സൂചി​പ്പി​ക്കു​ന്നു. അതെ, ഗെത്ത്‌ശേമന തോട്ട​ത്തിൽവെച്ച്‌ യേശു പലതവണ ഉള്ളുരു​കി പ്രാർഥി​ച്ചു.​—മത്തായി 26:36-44.

16 “പ്രാർത്ഥന കേൾക്കു​ന്ന​വ​നായ” തന്റെ പിതാവ്‌ തന്റെ യാചന​കൾക്ക്‌ ഉത്തരം നൽകു​മെന്ന പൂർണ​ബോ​ധ്യം യേശു​വി​നു​ണ്ടാ​യി​രു​ന്നു. (സങ്കീർത്തനം 65:2) യഹോ​വ​യോ​ടൊ​പ്പം സ്വർഗ​ത്തി​ലാ​യി​രി​ക്കെ തന്റെ പിതാവ്‌ അവന്റെ വിശ്വസ്‌ത ദാസന്മാ​രു​ടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരമ​രു​ളു​ന്നത്‌ അവൻ കണ്ടിട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ദാനീ​യേൽ പ്രവാ​ച​കന്റെ ഹൃദയം​ഗ​മ​മായ പ്രാർഥ​ന​യ്‌ക്കുള്ള ഉത്തരമാ​യി അവന്റെ പ്രാർഥന തീരു​ന്ന​തി​നു​മു​മ്പു​തന്നെ യഹോവ അവന്റെ അടു​ത്തേക്ക്‌ തന്റെ ദൂതനെ അയച്ചതിന്‌ ഈ ആദ്യജാ​ത​പു​ത്രൻ സാക്ഷി​യാണ്‌. (ദാനീ​യേൽ 9:20, 21) അങ്ങനെ​യെ​ങ്കിൽ തന്റെ ഏകജാ​ത​പു​ത്രൻ “ഉറച്ച നിലവി​ളി​യോ​ടും കണ്ണുനീ​രോ​ടും​കൂ​ടെ” തന്നോട്‌ യാചി​ക്കു​മ്പോൾ യഹോവ അത്‌ കേൾക്കാ​തി​രി​ക്കു​മോ? പരീക്ഷ നേരി​ടുന്ന തന്റെ പുത്രനെ ബലപ്പെ​ടു​ത്താ​നാ​യി ഒരു ദൂതനെ അയച്ചു​കൊണ്ട്‌ യഹോവ അവന്റെ യാചന​യ്‌ക്ക്‌ ഉത്തരം​നൽകി.​—ലൂക്കോസ്‌ 22:43.

17. (എ) സഹിച്ചു​നിൽക്കാൻ നാം യഹോ​വ​യിൽ ആശ്രയി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) ഏതുവി​ധ​ത്തിൽ നമുക്ക്‌ യഹോ​വ​യിൽ ആശ്രയി​ക്കാം?

17 സഹിച്ചു​നിൽക്കു​ന്ന​തിന്‌ നാമും, നമ്മെ ശക്തരാ​ക്കാൻ പ്രാപ്‌ത​നായ ദൈവ​ത്തിൽ ആശ്രയി​ക്കണം. (ഫിലി​പ്പി​യർ 4:13) പൂർണ​ത​യുള്ള ദൈവ​പു​ത്രൻ സഹായ​ത്തി​നാ​യി യാചി​ച്ചെ​ങ്കിൽ നാം എത്രയ​ധി​കം! യേശു​വി​നെ​പ്പോ​ലെ പലയാ​വർത്തി നാം യഹോ​വ​യോട്‌ അപേക്ഷി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. (മത്തായി 7:7) ഏതെങ്കി​ലു​മൊ​രു ദൈവ​ദൂ​തൻ വന്ന്‌ നമ്മെ ശക്തി​പ്പെ​ടു​ത്തു​മെന്ന്‌ പ്രതീ​ക്ഷി​ക്കാ​നാ​വി​ല്ലെ​ങ്കി​ലും ഒരു കാര്യ​ത്തിൽ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം: “രാപകൽ യാചന​യി​ലും പ്രാർഥ​ന​യി​ലും ഉറ്റിരി​ക്കുന്ന” വിശ്വ​സ്‌ത​നായ ഒരു ക്രിസ്‌ത്യാ​നി​യു​ടെ യാചന​കൾക്ക്‌ സ്‌നേ​ഹ​വാ​നായ ദൈവം ഉത്തരമ​രു​ളു​ക​തന്നെ ചെയ്യും. (1 തിമൊ​ഥെ​യൊസ്‌ 5:5) രോഗം, പ്രിയ​പ്പെട്ട ഒരാളു​ടെ മരണം, എതിരാ​ളി​ക​ളിൽനി​ന്നുള്ള പീഡനം എന്നിങ്ങനെ നാം നേരി​ടുന്ന പരി​ശോ​ധന എന്തുത​ന്നെ​യാ​യാ​ലും ധൈര്യ​ത്തി​നും ജ്ഞാനത്തി​നും സഹിച്ചു​നിൽക്കാ​നുള്ള ശക്തിക്കു​മാ​യി നാം നിരന്തരം പ്രാർഥി​ക്കു​മ്പോൾ യഹോവ തീർച്ച​യാ​യും അതിന്‌ ഉത്തരമ​രു​ളും.​—2 കൊരി​ന്ത്യർ 4:7-11; യാക്കോബ്‌ 1:5.

സഹിച്ചു​നിൽക്കാൻ സഹായി​ക്കു​ന്ന​തി​നുള്ള നമ്മുടെ നിരന്തര പ്രാർഥ​ന​കൾക്ക്‌ യഹോവ തീർച്ച​യാ​യും ഉത്തരമരുളും

18. സഹിച്ചു​നിൽക്കാൻ യേശു​വി​നെ സഹായിച്ച രണ്ടാമത്തെ ഘടകം എന്തായി​രു​ന്നു​വെന്ന്‌ വിശദീ​ക​രി​ക്കുക.

18 സഹിച്ചു​നിൽക്കാൻ യേശു​വി​നെ പ്രാപ്‌ത​നാ​ക്കിയ രണ്ടാമത്തെ ഘടക​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാം. ‘തന്റെ മുമ്പിൽ വെച്ചി​രുന്ന സന്തോഷം ഓർത്ത്‌ (യേശു) ദണ്ഡനസ്‌തം​ഭ​ത്തി​ലെ മരണം ഏറ്റുവാ​ങ്ങി’ എന്ന്‌ ബൈബിൾ പറയുന്നു. (എബ്രായർ 12:2) പ്രത്യാ​ശ​യും സന്തോ​ഷ​വും സഹിഷ്‌ണു​ത​യും എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ യേശു​വി​ന്റെ ദൃഷ്ടാന്തം കാണി​ച്ചു​ത​രു​ന്നു. ചുരു​ക്കി​പ്പ​റ​ഞ്ഞാൽ, പ്രത്യാശ സന്തോ​ഷ​വും സന്തോഷം സഹിഷ്‌ണു​ത​യും കൈവ​രു​ത്തു​ന്നു. (റോമർ 15:13; കൊ​ലോ​സ്യർ 1:11) യേശു​വിന്‌ മഹത്തായ ഒരു പ്രത്യാ​ശ​യു​ണ്ടാ​യി​രു​ന്നു. പിതാ​വി​ന്റെ പരമാ​ധി​കാ​രം സംസ്ഥാ​പി​ക്കു​ന്ന​തി​ലും മനുഷ്യ​വർഗത്തെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വീണ്ടെ​ടു​ക്കു​ന്ന​തി​ലും തന്റെ വിശ്വ​സ്‌തത ഒരു വലിയ പങ്കുവ​ഹി​ക്കു​മെന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു. രാജാ​വാ​യി ഭരിക്കു​ക​യും മഹാപു​രോ​ഹി​ത​നാ​യി സേവി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ മാനവ​കു​ല​ത്തിന്‌ വലിയ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്താൻ തനിക്കു കഴിയു​മെന്ന പ്രത്യാ​ശ​യും യേശു​വി​നു​ണ്ടാ​യി​രു​ന്നു. (മത്തായി 20:28; എബ്രായർ 7:23-26) തന്റെ മുമ്പി​ലുള്ള പ്രത്യാ​ശ​യിൽ ദൃഷ്ടി​യു​റ​പ്പി​ച്ച​തു​കൊണ്ട്‌ യേശു​വിന്‌ അവർണ​നീ​യ​മായ സന്തോഷം അനുഭ​വി​ക്കാ​നാ​യി. ആ സന്തോ​ഷ​മാണ്‌ സഹിച്ചു​നിൽക്കാൻ അവനെ പ്രാപ്‌ത​നാ​ക്കി​യത്‌.

19. നമ്മുടെ കാര്യ​ത്തിൽ പ്രത്യാ​ശ​യും സന്തോ​ഷ​വും സഹിഷ്‌ണു​ത​യും ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

19 നമ്മുടെ കാര്യ​ത്തി​ലും അത്‌ അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കണം. “പ്രത്യാ​ശ​യിൽ ആനന്ദി​ക്കു​വിൻ” എന്ന്‌ ഉദ്‌ബോ​ധി​പ്പി​ച്ച​ശേഷം, പൗലോസ്‌ അപ്പൊ​സ്‌തലൻ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “കഷ്ടതയിൽ സഹിഷ്‌ണുത കാണി​ക്കു​വിൻ.” (റോമർ 12:12) നിങ്ങൾ ഇപ്പോൾ കഠിന​മായ ഏതെങ്കി​ലും പരി​ശോ​ധന നേരി​ടു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ തളരാതെ നിങ്ങളു​ടെ മുമ്പാ​കെ​യുള്ള പ്രത്യാ​ശ​യിൽ ദൃഷ്ടി​യു​റ​പ്പി​ക്കുക. നിങ്ങളു​ടെ സഹിഷ്‌ണുത യഹോ​വ​യു​ടെ നാമത്തിന്‌ മഹത്ത്വം കരേറ്റു​മെന്ന വസ്‌തുത ഒരിക്ക​ലും വിസ്‌മ​രി​ക്ക​രുത്‌. മഹത്തായ രാജ്യ​പ്ര​ത്യാ​ശ​യിൽ ദൃഷ്ടി കേന്ദ്രീ​ക​രി​ക്കുക. വരാനി​രി​ക്കുന്ന പുതിയ ലോക​ത്തിൽ നിങ്ങൾ ഉണ്ടായി​രി​ക്കു​ന്ന​തും അവിടത്തെ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കു​ന്ന​തും വിഭാ​വ​ന​ചെ​യ്യുക. യഹോ​വ​യു​ടെ പരമാ​ധി​കാ​രം സംസ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​തും ദുഷ്ടത തുടച്ചു​നീ​ക്ക​പ്പെ​ടു​ന്ന​തും രോഗ​വും മരണവും ഇല്ലാതാ​കു​ന്ന​തും ഉൾപ്പെടെ യഹോവ വാഗ്‌ദാ​നം​ചെ​യ്‌തി​രി​ക്കുന്ന കാര്യങ്ങൾ നിവൃ​ത്തി​യേ​റു​ന്ന​തി​നാ​യി നോക്കി​പ്പാർത്തി​രി​ക്കു​ന്നത്‌ നിങ്ങളു​ടെ ഹൃദയത്തെ സന്തോ​ഷം​കൊ​ണ്ടു നിറയ്‌ക്കും. ഏതു പരി​ശോ​ധന നേരി​ട്ടാ​ലും സഹിച്ചു​നിൽക്കാൻ ആ സന്തോഷം നിങ്ങളെ പ്രാപ്‌ത​നാ​ക്കും. ദൈവ​രാ​ജ്യ​ത്തിൽ ലഭിക്കാ​നി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളോ​ടുള്ള താരത​മ്യ​ത്തിൽ ഈ വ്യവസ്ഥി​തി​യിൽ നേരി​ട്ടേ​ക്കാ​വുന്ന ഏതു കഷ്ടതയും “ക്ഷണിക​വും നിസ്സാര”വുമാണ്‌.​—2 കൊരി​ന്ത്യർ 4:17.

‘അവന്റെ കാൽച്ചു​വ​ടു​കൾ അടുത്തു പിന്തു​ട​രുക’

20, 21. (എ) സഹിഷ്‌ണു​ത​യു​ടെ കാര്യ​ത്തിൽ യഹോവ നമ്മിൽനി​ന്നു പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്ത്‌? (ബി) നമ്മുടെ ദൃഢനി​ശ്ചയം എന്തായി​രി​ക്കണം?

20 തന്നെ അനുഗ​മി​ക്കുക എന്നത്‌ എളുപ്പ​മുള്ള കാര്യ​മ​ല്ലെ​ന്നും അതിന്‌ സഹിഷ്‌ണുത ആവശ്യ​മാ​ണെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (യോഹ​ന്നാൻ 15:20) തന്റെ മാതൃക മറ്റുള്ള​വരെ ശക്തി​പ്പെ​ടു​ത്തു​മെന്ന്‌ അറിയാ​മാ​യി​രു​ന്ന​തി​നാൽ തന്നെ അനുഗ​മി​ക്കു​ന്ന​വർക്ക്‌ വഴികാ​ട്ടാൻ അവൻ ഒരുക്ക​മാ​യി​രു​ന്നു. (യോഹ​ന്നാൻ 16:33) അവൻ സഹിഷ്‌ണു​ത​യു​ടെ പിഴവറ്റ മാതൃക വെച്ചു. എന്നാൽ നാം അപൂർണ​രാണ്‌. അപ്പോൾ നമ്മിൽനിന്ന്‌ യഹോവ എന്താണു പ്രതീ​ക്ഷി​ക്കു​ന്നത്‌? പത്രോസ്‌ വിശദീ​ക​രി​ക്കു​ന്നു: “ക്രിസ്‌തു​വും നിങ്ങൾക്കു​വേണ്ടി കഷ്ടം സഹിക്കു​ക​യും നിങ്ങൾ അവന്റെ കാൽച്ചു​വ​ടു​കൾ അടുത്തു പിന്തു​ട​രു​വാൻ ഒരു മാതൃക വെക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.” (1 പത്രോസ്‌ 2:21) പരി​ശോ​ധ​ന​കളെ അവൻ അഭിമു​ഖീ​ക​രിച്ച വിധം നമുക്ക്‌ “ഒരു മാതൃക”യാണ്‌. അതെ, നമുക്ക്‌ പകർത്താ​നാ​കുന്ന ഒരു മാതൃക. * സഹിഷ്‌ണു​ത​യു​ടെ കാര്യ​ത്തിൽ അവൻ വെച്ച മാതൃ​കയെ കാൽപ്പാ​ടു​ക​ളോട്‌ ഉപമി​ക്കാ​വു​ന്ന​താണ്‌. പിഴവറ്റ രീതി​യിൽ നമുക്ക്‌ ആ കാൽപ്പാ​ടു​കൾ പിൻപ​റ്റാ​നാ​വി​ല്ലെ​ങ്കി​ലും നമുക്കവ “അടുത്തു പിന്തു​ട​രു​വാൻ” കഴിയും.

21 അതു​കൊണ്ട്‌ യേശു​വി​ന്റെ ദൃഷ്ടാന്തം നമ്മെ​ക്കൊ​ണ്ടു കഴിയുന്ന വിധത്തിൽ പകർത്താൻ നമുക്കു ദൃഢനി​ശ്ചയം ചെയ്യാം. യേശു​വി​ന്റെ കാൽച്ചു​വ​ടു​കൾ നാം എത്രയ​ധി​കം അടുത്ത്‌ പിന്തു​ട​രു​ന്നു​വോ, “അന്ത്യ​ത്തോ​ളം”​—ഈ വ്യവസ്ഥി​തി​യു​ടെ അല്ലെങ്കിൽ ഇപ്പോ​ഴത്തെ നമ്മുടെ ജീവി​ത​ത്തി​ന്റെ അവസാ​നം​വരെ​—സഹിച്ചു​നിൽക്കാൻ നാം അത്രയ​ധി​കം സജ്ജരാ​യി​രി​ക്കും. ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യമാ​ണോ നമ്മുടെ മരണമാ​ണോ ആദ്യം സംഭവി​ക്കു​ന്നത്‌ എന്നു നമുക്ക്‌ അറിയില്ല. പക്ഷേ ഒന്ന്‌ നമുക്ക​റി​യാം: നമ്മുടെ സഹിഷ്‌ണു​ത​യ്‌ക്ക്‌ ശാശ്വ​ത​മായ ഒരു പ്രതി​ഫലം യഹോവ നൽകും.​—മത്തായി 24:13.

^ “മാതൃക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്ക്‌ പദത്തിന്റെ അക്ഷരാർഥം “പകർത്തെ​ഴുത്ത്‌” എന്നാണ്‌. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്തു​കാ​രിൽ അപ്പൊ​സ്‌ത​ല​നായ പത്രോസ്‌ മാത്ര​മാണ്‌ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. കുട്ടി​ക​ളു​ടെ പകർത്തെ​ഴു​ത്തു പുസ്‌ത​ക​ത്തിൽ, അവർക്കു കഴിയു​ന്നത്ര കൃത്യ​ത​യോ​ടെ പകർത്തി​യെ​ഴു​താ​നാ​യി ആദ്യം എഴുതി​ക്കൊ​ടു​ക്കുന്ന ഒരുനിര അക്ഷരങ്ങളെ അർഥമാ​ക്കുന്ന ഒരു പദമാ​ണിത്‌.