വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 4

‘ഇതാ, യെഹൂദാഗോത്രത്തിലെ സിംഹം’

‘ഇതാ, യെഹൂദാഗോത്രത്തിലെ സിംഹം’

“അതു ഞാൻതന്നെ”

1-3. (എ) യേശു എന്ത്‌ അപകടം നേരി​ടു​ന്നു? (ബി) അവൻ അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

 വാളും വടിയു​മാ​യി ഒരു കൂട്ടം ആളുകൾ യേശു​വി​നെ പിടി​കൂ​ടാൻ പോവു​ക​യാണ്‌! അക്കൂട്ട​ത്തിൽ ചില പടയാ​ളി​ക​ളു​മുണ്ട്‌. യെരു​ശ​ലേ​മി​ന്റെ ഇരുണ്ട വീഥി​ക​ളി​ലൂ​ടെ നടന്ന്‌ അവർ കി​ദ്രോൻ താഴ്‌വ​ര​യി​ലെ​ത്തു​ന്നു; പിന്നെ അവർ ഒലിവു​മല ലക്ഷ്യമാ​ക്കി നീങ്ങുന്നു. നല്ല നിലാ​വെ​ളി​ച്ച​മു​ണ്ടെ​ങ്കി​ലും അവരുടെ കൈയിൽ പന്തങ്ങളും വിളക്കു​ക​ളും ഉണ്ട്‌. തങ്ങൾ അന്വേ​ഷി​ക്കുന്ന ആൾ ഇരുട്ടിൽ ഒളിച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണോ അവരുടെ വിചാരം? ആണെങ്കിൽ അവർ യേശു​വി​നെ ശരിയാ​യി മനസ്സി​ലാ​ക്കി​യി​ട്ടി​ല്ലെന്ന്‌ അർഥം.

2 അടു​ത്തെ​ത്തി​യി​രി​ക്കുന്ന അപകട​ത്തെ​പ്പറ്റി യേശു​വിന്‌ അറിയാം. എന്നിട്ടും അവൻ ഓടി​ര​ക്ഷ​പ്പെ​ടാൻ ശ്രമി​ക്കു​ന്നില്ല. ഒടുവിൽ ആ ജനക്കൂട്ടം അവിടെ എത്തുന്നു. ഒരുകാ​ലത്ത്‌ യേശു​വി​ന്റെ വിശ്വസ്‌ത സുഹൃ​ത്താ​യി​രുന്ന യൂദാ​യാണ്‌ അവരെ അവി​ടേക്കു നയിച്ചു​കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്നത്‌. യാതൊ​രു സങ്കോ​ച​വും കൂടാതെ ഒരു ചുംബ​ന​ത്തി​ലൂ​ടെ യൂദാ തന്റെ ഗുരു​വി​നെ ശത്രു​ക്കൾക്ക്‌ ഒറ്റി​ക്കൊ​ടു​ക്കു​ന്നു. യേശു പക്ഷേ സമചിത്തത കൈവി​ടു​ന്നില്ല. അവൻ മുമ്പോ​ട്ടു​വന്ന്‌ “നിങ്ങൾ ആരെയാ​കു​ന്നു അന്വേ​ഷി​ക്കു​ന്നത്‌?” എന്ന്‌ ചോദി​ക്കു​ന്നു. “നസറാ​യ​നായ യേശു​വി​നെ” എന്ന്‌ അവർ മറുപടി പറയുന്നു.

3 ആയുധ​സ​ജ്ജ​രായ അത്ര വലി​യൊ​രു സംഘത്തെ കണ്ടാൽ സാധാ​ര​ണ​ഗ​തി​യിൽ ആരു​മൊന്ന്‌ നടുങ്ങും. യേശു​വും അങ്ങനെ പേടി​ച്ചു​പോ​കു​മെ​ന്നാ​യി​രു​ന്നു അവർ പ്രതീ​ക്ഷി​ച്ചത്‌. എന്നാൽ യേശു ചകിത​നാ​കു​ന്നില്ല, ഓടി​ര​ക്ഷ​പ്പെ​ടാ​നോ എന്തെങ്കി​ലും നുണപ​റഞ്ഞ്‌ തടിത​പ്പാ​നോ ശ്രമി​ക്കു​ന്ന​തു​മില്ല. “അതു ഞാൻതന്നെ” എന്ന്‌ അവൻ പറയുന്നു. അവന്റെ പ്രശാ​ന്ത​ത​യും ധൈര്യ​വും ആളുകളെ അമ്പരപ്പി​ക്കു​ന്നു. അവർ പിൻവ​ലിഞ്ഞ്‌ പുറ​കോ​ട്ടു വീണു​പോ​കു​ന്നു.​—യോഹ​ന്നാൻ 18:1-6; മത്തായി 26:45-50; മർക്കോസ്‌ 14:41-46.

4-6. (എ) യേശു​വി​നെ എന്തി​നോട്‌ ഉപമി​ച്ചി​രി​ക്കു​ന്നു, എന്തു​കൊണ്ട്‌? (ബി) യേശു ഏത്‌ മൂന്നു​വി​ധ​ങ്ങ​ളിൽ ധൈര്യം കാണിച്ചു?

4 ഇത്ര വലി​യൊ​രു ആപത്‌സ​ന്ധി​യി​ലും യേശു​വിന്‌ പ്രശാന്തത കൈവി​ടാ​തി​രി​ക്കാൻ കഴിഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? അവന്റെ ധൈര്യം ഒന്നു​കൊ​ണ്ടു​തന്നെ. ഒരു നേതാ​വിന്‌ അവശ്യം വേണ്ടതാ​യി നാമേ​വ​രും കരുതുന്ന ഗുണങ്ങ​ളി​ലൊ​ന്നല്ലേ അത്‌? ഇക്കാര്യ​ത്തിൽ യേശു​വി​നെ വെല്ലാൻ മറ്റാരും​ത​ന്നെ​യില്ല. യേശു​വി​ന്റെ താഴ്‌മ​യെ​യും സൗമ്യ​ത​യെ​യും കുറിച്ച്‌ കഴിഞ്ഞ അധ്യാ​യ​ത്തിൽ നാം പഠിച്ചു. ആ വിവര​ങ്ങ​ളു​ടെ വെളി​ച്ച​ത്തിൽ “കുഞ്ഞാട്‌” എന്ന വിശേ​ഷണം യേശു​വിന്‌ എന്തു​കൊ​ണ്ടും ചേരും. (യോഹ​ന്നാൻ 1:29) എന്നാൽ യേശു കാണിച്ച ധൈര്യം മറ്റൊരു പേരി​നും അവനെ യോഗ്യ​നാ​ക്കു​ന്നു. ‘യെഹൂ​ദാ​ഗോ​ത്ര​ത്തി​ലെ സിംഹം’ എന്ന്‌ ബൈബിൾ അവനെ വിശേ​ഷി​പ്പി​ക്കു​ന്നു.​—വെളി​പാട്‌ 5:5.

5 സിംഹത്തെ മിക്ക​പ്പോ​ഴും ധൈര്യ​ത്തി​ന്റെ പ്രതീ​ക​മാ​യി വിശേ​ഷി​പ്പി​ക്കാ​റുണ്ട്‌. പൂർണ വളർച്ച​യെ​ത്തിയ ഒരു ആൺസിം​ഹത്തെ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും അടുത്തു​ക​ണ്ടി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽത്തന്നെ കൂട്ടി​ലടച്ച സിംഹ​ത്തെ​യാ​യി​രി​ക്കാം. എങ്കിൽപ്പോ​ലും അതിന്റെ തുറി​ച്ചു​നോ​ട്ടം നിങ്ങളെ ഭയപ്പെ​ടു​ത്തി​യി​രി​ക്കാം. ശക്തനായ ആ മൃഗം എന്തി​നെ​യെ​ങ്കി​ലും കണ്ട്‌ ഭയന്നോ​ടു​ന്നത്‌ നിങ്ങൾക്ക്‌ സങ്കൽപ്പി​ക്കാ​നാ​കു​മോ? ‘മൃഗങ്ങ​ളിൽവെച്ചു ശക്തി​യേ​റി​യ​തും ഒന്നിന്നും വഴിമാ​റാ​ത്ത​തും’ എന്ന്‌ ബൈബിൾ സിംഹത്തെ വിശേ​ഷി​പ്പി​ച്ച​തിൽ അതിശ​യി​ക്കാ​നില്ല. (സദൃശ​വാ​ക്യ​ങ്ങൾ 30:30) അതെ, ക്രിസ്‌തു​വിന്‌ അത്തരം ധൈര്യ​മാ​ണു​ള്ളത്‌.

6 യേശു സിംഹ​ത്തെ​പ്പോ​ലെ ധൈര്യം കാണിച്ച മൂന്നു​വി​ധ​ങ്ങ​ളാണ്‌ നാം ഇപ്പോൾ കാണാൻപോ​കു​ന്നത്‌: അവൻ സത്യത്തി​നു​വേണ്ടി നില​കൊ​ണ്ടു; നീതി​യും ന്യായ​വും ഉയർത്തി​പ്പി​ടി​ച്ചു; എതിർപ്പു​കളെ സധൈ​ര്യം നേരിട്ടു. നാം ധൈര്യ​ശാ​ലി​ക​ളാ​ണെ​ങ്കി​ലും അല്ലെങ്കി​ലും യേശു​വി​ന്റെ ധൈര്യം എങ്ങനെ പകർത്താ​മെ​ന്നും നമുക്കു നോക്കാം.

അവൻ സത്യത്തി​നു​വേണ്ടി നിലകൊണ്ടു

7-9. (എ) യേശു​വിന്‌ 12 വയസ്സു​ള്ള​പ്പോൾ എന്തു സംഭവി​ച്ചു? (ബി) അങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ നിങ്ങളാ​യി​രു​ന്നെ​ങ്കിൽ എന്തു തോന്നു​മാ​യി​രു​ന്നു? (സി) ആലയത്തി​ലെ ഗുരു​ക്ക​ന്മാ​രോട്‌ സംസാ​രി​ച്ച​പ്പോൾ യേശു ധൈര്യം കാണി​ച്ച​തെ​ങ്ങനെ?

7 ‘ഭോഷ്‌കി​ന്റെ അപ്പനായ’ സാത്താൻ ഭരിക്കുന്ന ഈ ലോകത്ത്‌ സത്യത്തി​നു​വേണ്ടി ഉറച്ച നിലപാ​ടെ​ടു​ക്കാൻ ധൈര്യം ആവശ്യ​മാണ്‌. (യോഹ​ന്നാൻ 8:44; 14:30) എന്നാൽ നന്നേ ചെറു​പ്പ​മാ​യി​രി​ക്കെ​ത്തന്നെ യേശു അത്തര​മൊ​രു നിലപാ​ടു കൈ​ക്കൊ​ണ്ടു. അവന്‌ 12 വയസ്സു​ള്ള​പ്പോ​ഴാ​യി​രു​ന്നു സംഭവം. പെസഹാ​പെ​രു​ന്നാൾ കൊണ്ടാ​ടാൻ യെരൂ​ശ​ലേ​മി​ലേക്കു പോയ​താ​യി​രു​ന്നു യേശു​വും മാതാ​പി​താ​ക്ക​ളും. പെരു​ന്നാൾ കഴിഞ്ഞ്‌ എല്ലാവ​രും മടങ്ങി​യെ​ങ്കി​ലും യേശു ആലയത്തിൽ തങ്ങി. യേശു തങ്ങളോ​ടൊ​പ്പ​മി​ല്ലെന്ന്‌ തിരി​ച്ച​റിഞ്ഞ മറിയ​യും യോ​സേ​ഫും പരി​ഭ്രാ​ന്ത​രാ​യി മൂന്നു​ദി​വസം അവനെ അന്വേ​ഷി​ച്ചു​ന​ടന്നു. അവസാനം അവർ അവനെ ദൈവാ​ല​യ​ത്തിൽ കണ്ടെത്തി. യേശു അവിടെ എന്തു ചെയ്യു​ക​യാ​യി​രു​ന്നു? “അവൻ ഉപദേ​ഷ്ടാ​ക്ക​ളു​ടെ നടുവി​ലി​രുന്ന്‌ അവർ പറയു​ന്നതു കേൾക്കു​ക​യും അവരോ​ടു ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും ചെയ്യു​ക​യാ​യി​രു​ന്നു.” (ലൂക്കോസ്‌ 2:41-50) അങ്ങനെ​യൊ​രു ചർച്ചയ്‌ക്കു വേദി​യൊ​രു​ങ്ങി​യത്‌ എങ്ങനെ​യാ​യി​രു​ന്നെന്നു നോക്കാം.

8 പെരു​ന്നാൾ കഴിഞ്ഞ്‌ പ്രമു​ഖ​രായ മതനേ​താ​ക്ക​ന്മാർ ആലയത്തി​ന്റെ വിസ്‌തൃ​ത​മായ മണ്ഡപങ്ങ​ളിൽ ഇരുന്ന്‌ ജനത്തെ പഠിപ്പി​ക്കുക പതിവാ​യി​രു​ന്നെന്ന്‌ ചരി​ത്ര​കാ​ര​ന്മാർ പറയുന്നു. ജനം അവരുടെ കാൽക്കീ​ഴി​രുന്ന്‌ അവർ പറയു​ന്നതു ശ്രദ്ധി​ക്കു​ക​യും അവരോട്‌ ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. വളരെ അറിവു​ള്ള​വ​രാ​യി​രു​ന്നു ഈ ഗുരു​ക്ക​ന്മാർ. മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തി​ലും അതു​പോ​ലെ​തന്നെ സങ്കീർണ​മായ മനുഷ്യ​നിർമിത നിയമ​ങ്ങ​ളി​ലും പാരമ്പ​ര്യ​ങ്ങ​ളി​ലും അവർക്ക്‌ നല്ല അവഗാ​ഹ​മു​ണ്ടാ​യി​രു​ന്നു. ആ സദസ്സിൽ നിങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു തോന്നു​മാ​യി​രു​ന്നു? പരി​ഭ്രമം തോന്നു​മാ​യി​രു​ന്നോ? സ്വാഭാ​വി​ക​മാ​യും. നിങ്ങൾക്ക്‌ വെറും 12 വയസ്സേ ഉള്ളൂ​വെ​ങ്കി​ലോ? മറ്റുള്ള​വ​രു​ടെ ശ്രദ്ധാ​പാ​ത്ര​മാ​കു​ന്നത്‌ കുട്ടി​കൾക്ക്‌ പലപ്പോ​ഴും സങ്കോ​ച​മുള്ള കാര്യ​മാണ്‌. (യിരെ​മ്യാ​വു 1:6) സ്‌കൂ​ളിൽ ടീച്ചർമാ​രു​ടെ ശ്രദ്ധയിൽപ്പെ​ടാ​തെ കഴിഞ്ഞു​കൂ​ടാൻ ചില കുട്ടികൾ പെടുന്ന പാട്‌ കുറ​ച്ചൊ​ന്നു​മല്ല. തങ്ങളോട്‌ എന്തെങ്കി​ലും ചോദി​ക്കു​മോ, എന്തെങ്കി​ലും ചെയ്യാൻ പറയു​മോ, കളിയാ​ക്കു​മോ എന്നൊ​ക്കെ​യാണ്‌ അവരുടെ പേടി.

9 എന്നാൽ യേശു ഇവിടെ പണ്ഡിത​ന്മാ​രു​ടെ ഇടയി​ലി​രുന്ന്‌ അവരോട്‌ ധൈര്യ​പൂർവം കുറി​ക്കു​കൊ​ള്ളുന്ന ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യാണ്‌. “അവന്റെ വാക്കുകൾ കേട്ടവ​രെ​ല്ലാം അവന്റെ ഗ്രാഹ്യ​ത്തി​ലും ഉത്തരങ്ങ​ളി​ലും വിസ്‌മ​യി​ച്ചു” എന്ന്‌ വിവരണം പറയുന്നു. (ലൂക്കോസ്‌ 2:47) അവൻ ആ സന്ദർഭ​ത്തിൽ എന്താണു പറഞ്ഞ​തെന്ന്‌ ബൈബിൾ വ്യക്തമാ​ക്കു​ന്നി​ല്ലെ​ങ്കി​ലും ഒരു കാര്യം ഉറപ്പാണ്‌: അന്നത്തെ മതോ​പ​ദേ​ഷ്ടാ​ക്കൾ പഠിപ്പിച്ച വ്യാ​ജോ​പ​ദേ​ശ​ങ്ങ​ളൊ​ന്നും അവൻ ഏറ്റുപാ​ടി​യില്ല. (1 പത്രോസ്‌ 2:22) അവൻ ദൈവ​വ​ച​ന​ത്തി​ലെ സത്യമാണ്‌ ഉയർത്തി​പ്പി​ടി​ച്ചത്‌. വെറും 12 വയസ്സുള്ള ആ ബാലന്‌ ഇത്ര ഗ്രാഹ്യ​വും ധൈര്യ​വും ഉള്ളത്‌ എങ്ങനെ​യെന്ന്‌ അവരെ​ല്ലാം അതിശ​യി​ച്ചി​രി​ക്കണം.

യുവ​പ്രാ​യ​ക്കാ​രായ പല ക്രിസ്‌ത്യാ​നി​ക​ളും തങ്ങളുടെ വിശ്വാ​സം ധൈര്യ​ത്തോ​ടെ മറ്റുള്ള​വ​രു​മാ​യി പങ്കുവെക്കുന്നു

10. യുവ​ക്രി​സ്‌ത്യാ​നി​കൾ യേശു​വി​ന്റെ ധൈര്യം പകർത്തു​ന്നത്‌ എങ്ങനെ?

10 ഇന്ന്‌, യേശു​വി​ന്റെ കാൽച്ചു​വ​ടു​കൾ പിൻപ​റ്റുന്ന അനേകം യുവ​ക്രി​സ്‌ത്യാ​നി​ക​ളുണ്ട്‌. അവരാ​രും യേശു​വി​നെ​പ്പോ​ലെ പൂർണരല്ല. എന്നിരു​ന്നാ​ലും നന്നേ ചെറു​പ്പ​ത്തിൽത്തന്നെ അവർ സത്യത്തി​നു​വേണ്ടി ഉറച്ച നിലപാ​ടു സ്വീക​രി​ക്കു​ന്നു. അധ്യാ​പ​ക​രോ​ടും സഹപാ​ഠി​ക​ളോ​ടും അയൽക്കാ​രോ​ടും ഈ കുട്ടികൾ ചിന്തോ​ദ്ദീ​പ​ക​മായ ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും അവരുടെ അഭി​പ്രാ​യങ്ങൾ ശ്രദ്ധി​ക്കു​ക​യും ചെയ്യുന്നു; തുടർന്ന്‌ ആദര​വോ​ടെ അവരു​മാ​യി സത്യം പങ്കു​വെ​ക്കു​ന്നു. (1 പത്രോസ്‌ 3:15) അവരിൽ പലരും തങ്ങളുടെ സഹപാ​ഠി​ക​ളെ​യും അധ്യാ​പ​ക​രെ​യും അയൽക്കാ​രെ​യും ക്രിസ്‌തു​വി​ന്റെ അനുകാ​രി​ക​ളാ​കാൻ സഹായി​ച്ചി​ട്ടുണ്ട്‌. യഹോ​വയെ ഇത്‌ എത്രമാ​ത്രം സന്തോ​ഷി​പ്പി​ക്കു​ന്നു​ണ്ടാ​കണം! അസംഖ്യം​വ​രുന്ന യുവജ​ന​ങ്ങളെ ദൈവ​വ​ചനം മഞ്ഞുതു​ള്ളി​ക​ളോട്‌ ഉപമി​ക്കു​ന്നു; അതെ, അവർ മറ്റുള്ള​വർക്ക്‌ ഉന്മേഷ​വും ആനന്ദവും പകരുന്നു.​—സങ്കീർത്തനം 110:3.

11, 12. മുതിർന്ന​ശേഷം യേശു സത്യത്തി​നു​വേണ്ടി ധൈര്യ​പൂർവം നില​കൊ​ണ്ടത്‌ എങ്ങനെ?

11 മുതിർന്ന​ശേ​ഷ​വും യേശു പലപ്പോ​ഴും ധൈര്യ​ത്തോ​ടെ സത്യത്തി​നു​വേണ്ടി സംസാ​രി​ച്ചു. തന്റെ ശുശ്രൂ​ഷ​യു​ടെ തുടക്ക​ത്തിൽത്തന്നെ യേശു​വിന്‌ യഹോ​വ​യു​ടെ എതിരാ​ളി​ക​ളിൽ ഏറ്റവും അപകട​കാ​രി​യും ശക്തനു​മായ സാത്താനെ നേരി​ടേ​ണ്ടി​വന്നു! ശക്തനായ പ്രധാ​ന​ദൂ​ത​നാ​യി​ട്ടല്ല, കേവലം ഒരു മനുഷ്യ​നാ​യി​ട്ടാണ്‌ യേശു സാത്താനെ നേരി​ട്ടത്‌. യേശു സാത്താന്റെ വാദമു​ഖ​ങ്ങളെ ശക്തമായി ഖണ്ഡിക്കു​ക​യും തിരു​വെ​ഴു​ത്തു​കൾ വളച്ചൊ​ടി​ക്കാ​നുള്ള അവന്റെ ശ്രമത്തെ ചെറു​ക്കു​ക​യും ചെയ്‌തു. “സാത്താനേ, ദൂരെ​പ്പോ​കൂ” എന്ന്‌ ആജ്ഞാപി​ച്ചു​കൊ​ണ്ടാണ്‌ യേശു ആ കൂടി​ക്കാഴ്‌ച അവസാ​നി​പ്പി​ച്ചത്‌.​—മത്തായി 4:2-11.

12 പിന്നീട്‌, തന്റെ ശുശ്രൂ​ഷ​യി​ലു​ട​നീ​ളം അവൻ അങ്ങനെ​തന്നെ ചെയ്‌തു. തന്റെ പിതാ​വി​ന്റെ വചനം വളച്ചൊ​ടി​ക്കാ​നും ദുർവ്യാ​ഖ്യാ​നം ചെയ്യാ​നും ഉള്ള മതനേ​താ​ക്ക​ന്മാ​രു​ടെ ശ്രമങ്ങളെ യേശു സധൈ​ര്യം ചെറുത്തു. ഇന്നത്തെ​പോ​ലെ അന്നും മതപര​മായ കപടത സർവസാ​ധാ​ര​ണ​മാ​യി​രു​ന്നു. “നിങ്ങളു​ടെ പാരമ്പ​ര്യം​കൊണ്ട്‌ നിങ്ങൾ ദൈവ​ത്തി​ന്റെ വചനത്തെ അസാധു​വാ​ക്കു​ന്നു” എന്ന്‌ അന്നത്തെ മതനേ​താ​ക്ക​ന്മാ​രോട്‌ യേശു പറഞ്ഞു. (മർക്കോസ്‌ 7:13) ജനത്തിൽ പലരും അവരെ വന്ദ്യരായി * വീക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും കുരു​ട​ന്മാ​രായ വഴികാ​ട്ടി​ക​ളെ​ന്നും കപടഭ​ക്തി​ക്കാ​രെ​ന്നും അവരെ വിളി​ച്ചു​കൊണ്ട്‌ യേശു നിർഭയം അവരുടെ കാപട്യം തുറന്നു​കാ​ട്ടി. (മത്തായി 23:13, 16) യേശു​വി​ന്റെ ഈ ധൈര്യം നമുക്ക്‌ എങ്ങനെ പകർത്താം?

13. (എ) യേശു​വി​നെ അനുക​രി​ക്കു​മ്പോൾ നാം എന്തു മനസ്സിൽപ്പി​ടി​ക്കണം? (ബി) നമുക്ക്‌ എന്തു പദവി​യുണ്ട്‌?

13 യേശു​വി​നെ​പ്പോ​ലെ ആളുക​ളു​ടെ ഹൃദയ​ത്തി​ലു​ള്ളത്‌ അറിയാ​നുള്ള കഴിവോ മറ്റുള്ള​വരെ വിധി​ക്കാ​നുള്ള അധികാ​ര​മോ നമുക്കില്ല എന്ന വസ്‌തുത നാം മനസ്സി​ലാ​ക്കു​ന്നു. എന്നിരു​ന്നാ​ലും ധൈര്യ​ത്തോ​ടെ സത്യത്തി​നാ​യി നില​കൊ​ള്ളുന്ന കാര്യ​ത്തിൽ നമുക്ക്‌ യേശു​വി​നെ അനുക​രി​ക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, ദൈവ​ത്തെ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും അവന്റെ വചന​ത്തെ​യും കുറിച്ച്‌ മതങ്ങൾ പ്രചരി​പ്പി​ക്കുന്ന വ്യാ​ജോ​പ​ദേ​ശങ്ങൾ തുറന്നു​കാ​ട്ടാ​നും അങ്ങനെ സാത്താൻ അന്ധകാ​ര​ത്തി​ലാ​ക്കി​വെ​ച്ചി​രി​ക്കുന്ന ഈ ലോക​ത്തിൽ വെളി​ച്ചം​വീ​ശാ​നും നമുക്കാ​കും. (മത്തായി 5:14; വെളി​പാട്‌ 12:9, 10) അതു​ചെ​യ്യവെ, ആളുക​ളു​ടെ ഹൃദയ​ങ്ങ​ളിൽ ഭീതി നിറയ്‌ക്കു​ക​യും ദൈവ​വു​മാ​യുള്ള അവരുടെ ബന്ധത്തെ അപകട​ത്തി​ലാ​ക്കു​ക​യും ചെയ്യുന്ന വ്യാ​ജോ​പ​ദേ​ശ​ങ്ങ​ളു​ടെ ബന്ധനത്തിൽനിന്ന്‌ മോചി​ത​രാ​കാൻ അവരെ സഹായി​ക്കു​ക​യാ​കും നാം. ഈ വിധത്തിൽ “സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കു”മെന്ന യേശു​വി​ന്റെ വാഗ്‌ദാ​നം നിറ​വേ​റു​ന്നതു നേരിട്ടു കാണാ​നാ​കു​ന്നത്‌ എത്ര വലിയ പദവി​യാണ്‌!​—യോഹ​ന്നാൻ 8:32.

അവൻ നീതി​യും ന്യായ​വും ഉയർത്തിപ്പിടിച്ചു

14, 15. (എ) യേശു ‘ന്യായം പ്രസ്‌താ​വിച്ച’ ഒരു വിധം ഏത്‌? (ബി) ഏതു മുൻവി​ധി​കൾ വകവെ​ക്കാ​തെ​യാണ്‌ യേശു ശമര്യ​സ്‌ത്രീ​യോ​ടു സംസാ​രി​ച്ചത്‌?

14 മിശിഹാ “ജാതി​ക​ളോ​ടു ന്യായം പ്രസ്‌താ​വി​ക്കും” എന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (മത്തായി 12:18; യെശയ്യാ​വു 42:1) യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ അതുത​ന്നെ​യാ​ണു ചെയ്‌തത്‌. അവൻ മുഖപ​ക്ഷ​മി​ല്ലാ​തെ ആളുക​ളോട്‌ ഇടപെട്ടു. അവൻ എല്ലായ്‌പോ​ഴും ന്യായം പ്രവർത്തി​ച്ചു. അതി​നെ​ല്ലാം നല്ല ധൈര്യം ആവശ്യ​മാ​യി​രു​ന്നു. അന്ന്‌ പ്രബല​മാ​യി​രുന്ന തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ മുൻവി​ധി​ക​ളും അസഹി​ഷ്‌ണു​ത​യും യേശു​വി​നെ തെല്ലും സ്വാധീ​നി​ച്ചില്ല.

15 ഒരിക്കൽ, സുഖാ​റി​ലെ കിണറ്റിൻക​ര​യിൽവെച്ച്‌ ഒരു ശമര്യ​സ്‌ത്രീ​യോട്‌ യേശു സംസാ​രി​ക്കു​ന്നതു കണ്ട്‌ അവന്റെ ശിഷ്യ​ന്മാർ അമ്പരന്നു​പോ​യി. കാരണം, യഹൂദ​ന്മാർക്ക്‌ പൊതു​വെ ശമര്യ​ക്കാ​രെ വെറു​പ്പാ​യി​രു​ന്നു. വർഷങ്ങൾക്കു​മുമ്പ്‌ തുടങ്ങി​യ​താ​യി​രു​ന്നു ഈ വിദ്വേ​ഷം. (എസ്രാ 4:4) കൂടാതെ ചില റബ്ബിമാർ സ്‌ത്രീ​കളെ തരംതാ​ണ​വ​രാ​യി​ട്ടാണ്‌ വീക്ഷി​ച്ചി​രു​ന്നത്‌. പുരു​ഷ​ന്മാർ സ്‌ത്രീ​ക​ളോ​ടു സംസാ​രി​ക്കു​ന്ന​തി​നെ വിലക്കുന്ന നിയമങ്ങൾ റബ്ബിമാർ കൊണ്ടു​വ​ന്നി​രു​ന്നു. ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം പഠിക്കാ​നുള്ള അർഹത സ്‌ത്രീ​കൾക്കി​ല്ലെ​ന്നും ആ നിയമങ്ങൾ സൂചി​പ്പി​ച്ചു. അവരുടെ ദൃഷ്ടി​യിൽ സ്‌ത്രീ​കൾ അശുദ്ധ​രാ​യി​രു​ന്നു, പ്രത്യേ​കി​ച്ചും ശമര്യ സ്‌ത്രീ​കൾ. അത്തരം മുൻവി​ധി​ക​ളൊ​ന്നും യേശു​വി​നെ ബാധി​ച്ചി​രു​ന്നില്ല. അധാർമിക ജീവിതം നയിച്ചി​രുന്ന ആ ശമര്യ സ്‌ത്രീ​യോട്‌ അവൻ പരസ്യ​മാ​യി സംസാ​രി​ച്ചു; താൻ മിശി​ഹാ​യാ​ണെന്ന വസ്‌തുത അവൾക്ക്‌ വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ക​പോ​ലും ചെയ്‌തു.​—യോഹ​ന്നാൻ 4:5-27.

16. മുൻവി​ധി കാണി​ക്കാ​തി​രി​ക്കാ​നുള്ള ധൈര്യം ക്രിസ്‌ത്യാ​നി​കൾ ആർജി​ച്ചെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 കടുത്ത മുൻവി​ധി വെച്ചു​പു​ലർത്തു​ന്ന​വരെ നിങ്ങൾക്ക്‌ അറിയാ​മോ? വേറെ വർഗക്കാ​രോ ദേശക്കാ​രോ ആയ ആളുകളെ അവർ കളിയാ​ക്കു​ന്നതു നിങ്ങൾ കേട്ടി​രി​ക്കാം. അല്ലെങ്കിൽ ഒരുപക്ഷേ അവർ എതിർലിം​ഗ​ത്തിൽപ്പെ​ട്ട​വരെ തരംതാ​ഴ്‌ത്തി സംസാ​രി​ക്കു​ന്ന​തോ സാമ്പത്തി​ക​മാ​യും സാമൂ​ഹി​ക​മാ​യും താഴെ​ക്കി​ട​യി​ലു​ള്ള​വരെ പുച്ഛി​ക്കു​ന്ന​തോ നിങ്ങൾ ശ്രദ്ധി​ച്ചി​രി​ക്കാം. എന്നാൽ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ അത്തരം മനോ​ഭാ​വം വെച്ചു​പു​ലർത്തു​ന്നില്ല. തങ്ങളുടെ ഹൃദയ​ത്തിൽനിന്ന്‌ മുൻവി​ധി​യു​ടെ എല്ലാ കണിക​ക​ളും തുടച്ചു​നീ​ക്കാൻ അവർ കഠിന​ശ്രമം ചെയ്യുന്നു. (പ്രവൃ​ത്തി​കൾ 10:34) മുൻവി​ധി​യോ മുഖപ​ക്ഷ​മോ കൂടാതെ നീതി​യും ന്യായ​വും പ്രവർത്തി​ക്കാ​നുള്ള ധൈര്യം നാമോ​രോ​രു​ത്ത​രും ആർജി​ച്ചെ​ടു​ക്കണം.

17. യേശു ആലയത്തിൽ എന്തു നടപടി സ്വീക​രി​ച്ചു, എന്തു​കൊണ്ട്‌?

17 ദൈവ​ജ​ന​ത്തി​ന്റെ​യും സത്യാ​രാ​ധ​ന​യു​ടെ​യും വിശുദ്ധി കാത്തു​സൂ​ക്ഷി​ക്കാൻ യേശു ശക്തമായ നടപടി​കൾ സ്വീക​രി​ച്ചു. തന്റെ ശുശ്രൂ​ഷ​യു​ടെ തുടക്ക​ത്തിൽ അവൻ യെരു​ശ​ലേ​മി​ലെ ആലയത്തിൽ പ്രവേ​ശി​ച്ച​പ്പോൾ വ്യാപാ​രി​ക​ളും നാണയ​മാ​റ്റ​ക്കാ​രും അവിടെ ഇടപാ​ടു​കൾ നടത്തു​ന്ന​താണ്‌ അവൻ കണ്ടത്‌. അതിൽ രോഷം​പൂണ്ട്‌ യേശു ആ മനുഷ്യ​രെ​യും അവരുടെ ആടുമാ​ടു​ക​ളെ​യും അവി​ടെ​നിന്ന്‌ തുരത്തി​യോ​ടി​ച്ചു; നാണയ​മാ​റ്റ​ക്കാ​രു​ടെ മേശക​ളും പീഠങ്ങ​ളും അവൻ മറിച്ചി​ട്ടു. (യോഹ​ന്നാൻ 2:13-17) ശുശ്രൂ​ഷ​യു​ടെ അവസാ​ന​ത്തി​ലും യേശു സമാന​മായ ഒരു നടപടി സ്വീക​രി​ച്ചു. (മർക്കോസ്‌ 11:15-18) ഈ പ്രവൃ​ത്തി​മൂ​ലം അന്നത്തെ പ്രമു​ഖ​രായ പലരും അവന്റെ ശത്രു​ക്ക​ളാ​യി. പക്ഷേ അതൊ​ന്നും അവനെ പിന്തി​രി​പ്പി​ച്ചില്ല. എന്തു​കൊണ്ട്‌? കുട്ടി​യാ​യി​രു​ന്ന​പ്പോൾമു​തൽ ആ ആലയത്തെ തന്റെ പിതാ​വി​ന്റെ ഭവനം എന്നാണ്‌ അവൻ വിളി​ച്ചത്‌. അത്‌ അവന്‌ അങ്ങനെ​ത​ന്നെ​യാ​യി​രു​ന്നു. (ലൂക്കോസ്‌ 2:49) അതു​കൊണ്ട്‌, ദൈവാ​ല​യ​ത്തി​ലെ സത്യാ​രാ​ധ​നയെ അവ്വിധം മലിന​മാ​ക്കു​ന്നത്‌ അവന്‌ കണ്ടുനിൽക്കാ​നാ​കു​മാ​യി​രു​ന്നില്ല. സത്യാ​രാ​ധ​ന​യോ​ടുള്ള തീക്ഷ്‌ണത, ആ അനീതി​ക്കെ​തി​രെ പോരാ​ടാ​നുള്ള ധൈര്യം അവനു നൽകി.

18. സഭയുടെ വിശുദ്ധി കാത്തു​സൂ​ക്ഷി​ക്കുന്ന കാര്യ​ത്തിൽ ക്രിസ്‌ത്യാ​നി​കൾക്ക്‌ ധൈര്യം കാണി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ?

18 ദൈവ​ജ​ന​ത്തി​ന്റെ​യും സത്യാ​രാ​ധ​ന​യു​ടെ​യും വിശുദ്ധി കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിന്‌ ഇന്ന്‌ യേശു​വി​ന്റെ അനുഗാ​മി​ക​ളും അതേ പ്രാധാ​ന്യം നൽകുന്നു. സഹക്രി​സ്‌ത്യാ​നി​ക​ളിൽ ആരെങ്കി​ലും ഗൗരവ​മേ​റിയ ഒരു തെറ്റ്‌ ചെയ്യു​ന്നതു കണ്ടാൽ അവർക്കത്‌ കണ്ടി​ല്ലെന്നു നടിക്കാ​നാ​വില്ല. ധൈര്യ​പൂർവം ആ വ്യക്തി​യോട്‌ അവർ അതേക്കു​റി​ച്ചു സംസാ​രി​ക്കും; സഭയിലെ മൂപ്പന്മാർ അത്‌ അറിഞ്ഞി​ട്ടു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തു​ക​യും ചെയ്യും. (1 കൊരി​ന്ത്യർ 1:11) അങ്ങനെ​യാ​കു​മ്പോൾ, ആത്മീയ​മാ​യി രോഗാ​വ​സ്ഥ​യി​ലു​ള്ള​വരെ സഹായി​ക്കാ​നും ക്രിസ്‌തീയ സഭയുടെ ശുദ്ധി കാത്തു​സൂ​ക്ഷി​ക്കാ​നും മൂപ്പന്മാർക്കു കഴിയും.​—യാക്കോബ്‌ 5:14, 15.

19, 20. (എ) യേശു​വി​ന്റെ നാളിൽ ഏതെല്ലാം അനീതി​കൾ നിലവി​ലു​ണ്ടാ​യി​രു​ന്നു? (ബി) യേശു​വിന്‌ എന്ത്‌ സമ്മർദം ഉണ്ടായി? (സി) ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ രാഷ്‌ട്രീ​യ​ത്തി​ലും അക്രമ​പ്ര​വർത്ത​ന​ങ്ങ​ളി​ലും ഉൾപ്പെ​ടാ​ത്തത്‌ എന്തു​കൊണ്ട്‌? (ഡി) ഇക്കാര​ണ​ത്താൽ അവർ എങ്ങനെ​യുള്ള ഒരു ഖ്യാതി നേടി​യി​രി​ക്കു​ന്നു?

19 അന്ന്‌ സമൂഹ​ത്തി​ലു​ണ്ടാ​യി​രുന്ന എല്ലാ അനീതി​ക്കു​മെ​തി​രെ യേശു പോരാ​ടി​യെ​ന്നാ​ണോ? പലതര​ത്തി​ലുള്ള അനീതി​കൾ അന്ന്‌ നിലനി​ന്നി​രു​ന്നു. അവന്റെ മാതൃ​ദേശം ഒരു വിദേശ ശക്തിയു​ടെ അധീന​ത​യി​ലാ​യി​രു​ന്നു. റോമാ​ക്കാർ യഹൂദ​ന്മാ​രെ പലവി​ധ​ത്തിൽ അടിച്ച​മർത്തി: അവരുടെ നാട്ടിൽ സൈന്യ​ത്തെ വിന്യ​സി​ച്ചു, ഭാരിച്ച നികുതി അവരു​ടെ​മേൽ ചുമത്തി, എന്തിന്‌ യഹൂദ​ന്മാ​രു​ടെ മതപര​മായ ആചാര​ങ്ങ​ളിൽപ്പോ​ലും അവർ കൈക​ടത്തി. അന്നത്തെ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ യേശു ഇടപെ​ടാൻ ആളുകൾ ആഗ്രഹി​ച്ച​തിൽ അത്ഭുത​പ്പെ​ടാ​നു​ണ്ടോ? (യോഹ​ന്നാൻ 6:14, 15) ആ സമ്മർദത്തെ ചെറു​ക്കാ​നും യേശു​വിന്‌ ധൈര്യം ആവശ്യ​മാ​യി​രു​ന്നു.

20 തന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമ​ല്ലെന്ന്‌ യേശു വ്യക്തമാ​ക്കി. അന്നത്തെ രാഷ്‌ട്രീയ പോരാ​ട്ട​ങ്ങ​ളിൽനി​ന്നു വിട്ടു​നിൽക്കാ​നും പകരം ദൈവ​രാ​ജ്യ​ത്തി​ന്റെ സുവി​ശേഷം പ്രസം​ഗി​ക്കു​ന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നും സ്വന്തം മാതൃ​ക​യി​ലൂ​ടെ അവൻ ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചു. (യോഹ​ന്നാൻ 17:16; 18:36) ജനക്കൂട്ടം തന്നെ പിടി​കൂ​ടാൻ വന്ന അവസര​ത്തിൽ, നിഷ്‌പ​ക്ഷ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം അവൻ തന്റെ അനുഗാ​മി​കൾക്ക്‌ വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു. ആ സന്ദർഭ​ത്തിൽ പത്രോസ്‌ രോഷാ​കു​ല​നാ​യി തന്റെ വാളെ​ടുത്ത്‌ ജനക്കൂ​ട്ട​ത്തിൽ ഒരാളെ വെട്ടി. പത്രോസ്‌ ചെയ്‌ത​തിൽ തെറ്റൊ​ന്നു​മി​ല്ലെന്ന്‌ പലർക്കും തോന്നി​യേ​ക്കാം. രക്തച്ചൊ​രി​ച്ചി​ലിന്‌ ഒരു ന്യായീ​ക​ര​ണ​മു​ണ്ടെ​ങ്കിൽത്തന്നെ അത്‌ ഈ സാഹച​ര്യ​ത്തി​ല​ല്ലെ​ങ്കിൽപ്പി​ന്നെ മറ്റെ​പ്പോ​ഴാണ്‌? യാതൊ​രു തെറ്റും ചെയ്യാത്ത ദൈവ​പു​ത്ര​നാണ്‌ ആക്രമി​ക്ക​പ്പെ​ടു​ന്നത്‌! എന്നാൽ യേശു​വി​ന്റെ വീക്ഷണം എന്തായി​രു​ന്നു? “നിന്റെ വാൾ ഉറയി​ലി​ടുക; വാളെ​ടു​ക്കു​ന്ന​വ​രൊ​ക്കെ​യും വാളാൽ നശിക്കും” എന്നാണ്‌ അവൻ പറഞ്ഞത്‌. (മത്തായി 26:51-54) എക്കാല​ത്തും ക്രിസ്‌ത്യാ​നി​കൾ അനുവർത്തി​ക്കേണ്ട ഒരു തത്ത്വമാണ്‌ യേശു ഇവിടെ സ്‌പഷ്ട​മാ​ക്കി​യത്‌. യേശു​വി​ന്റെ ആദ്യകാല അനുഗാ​മി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം, അന്നത്തെ അവസ്ഥയിൽ സമാധാ​ന​പ​ര​മാ​യൊ​രു നിലപാട്‌ കൈ​ക്കൊ​ള്ളു​ന്ന​തിന്‌ ധൈര്യം ആവശ്യ​മാ​യി​രു​ന്നു. ഇന്നും സ്ഥിതി വ്യത്യ​സ്‌തമല്ല. യുദ്ധങ്ങ​ളു​ടെ​യും കൂട്ടക്കു​രു​തി​ക​ളു​ടെ​യും കലാപ​ങ്ങ​ളു​ടെ​യും സമയങ്ങ​ളിൽ ക്രിസ്‌തീയ നിഷ്‌പക്ഷത കാത്തു​സൂ​ക്ഷി​ച്ച​തി​നാൽ ദൈവ​ജ​ന​ത്തി​ന്റെ കൈക​ളിൽ രക്തക്കറ പുരണ്ടി​ട്ടി​ല്ലെന്ന്‌ ഏവരും സമ്മതി​ക്കും. ഇത്‌ അവരുടെ ധീരത​യ്‌ക്കുള്ള ഒരു സാക്ഷ്യ​പ​ത്ര​മാണ്‌.

അവൻ ധീരത​യോ​ടെ എതിർപ്പു​കളെ നേരിട്ടു

21, 22. (എ) ജീവി​ത​ത്തി​ലെ ഏറ്റവും കഠിന​മായ പരി​ശോ​ധന നേരി​ടു​ന്ന​തി​നു​മുമ്പ്‌ യേശു​വിന്‌ എന്തു സഹായം ലഭിച്ചു? (ബി) അവസാ​നം​വരെ യേശു ധൈര്യം കാത്തു​സൂ​ക്ഷി​ച്ചത്‌ എങ്ങനെ?

21 ഭൂമി​യിൽ തനിക്ക്‌ കടുത്ത എതിർപ്പു​കൾ നേരി​ടേ​ണ്ടി​വ​രു​മെന്ന്‌ യഹോ​വ​യു​ടെ പുത്രന്‌ നേര​ത്തേ​തന്നെ അറിയാ​മാ​യി​രു​ന്നു. (യെശയ്യാ​വു 50:4-7) പലപ്പോ​ഴും അവന്റെ ജീവനു ഭീഷണി നേരിട്ടു. അതിൽ അവസാ​ന​ത്തേ​താണ്‌ ഈ അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തിൽ വിവരി​ച്ചത്‌. അത്തരം സാഹച​ര്യ​ങ്ങ​ളിൽ ധൈര്യം കൈവി​ടാ​തി​രി​ക്കാൻ യേശു​വി​നു കഴിഞ്ഞത്‌ എങ്ങനെ​യാണ്‌? തന്നെ പിടി​കൂ​ടാൻ ജനക്കൂട്ടം എത്തുന്ന​തി​നു​മുമ്പ്‌ യേശു എന്തു ചെയ്യു​ക​യാ​യി​രു​ന്നെന്നു ചിന്തി​ക്കുക. അവൻ യഹോ​വ​യോട്‌ ഉള്ളുരു​കി പ്രാർഥി​ക്കു​ക​യാ​യി​രു​ന്നു. അവന്റെ ആ പ്രാർഥ​ന​യ്‌ക്ക്‌ “ഉത്തരം ലഭിക്കു​ക​യും ചെയ്‌തു.” (എബ്രായർ 5:7) ഏതു വിധത്തിൽ? ധീരനായ തന്റെ പുത്രനെ ശക്തി​പ്പെ​ടു​ത്താൻ യഹോവ തന്റെ ദൂതനെ സ്വർഗ​ത്തിൽനിന്ന്‌ അയച്ചു.​—ലൂക്കോസ്‌ 22:42, 43.

22 കുറച്ചു​ക​ഴി​ഞ്ഞ​പ്പോൾതന്നെ യേശു അപ്പൊ​സ്‌ത​ല​ന്മാ​രോട്‌, “എഴു​ന്നേൽക്കൂ, നമുക്കു പോകാം” എന്നു പറഞ്ഞു. (മത്തായി 26:46) ആ വാക്കു​ക​ളിൽ നിഴലി​ക്കുന്ന ധൈര്യ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കുക. “നമുക്കു പോകാം” എന്ന്‌ അവൻ പറഞ്ഞ​പ്പോൾ തന്റെ സുഹൃ​ത്തു​ക്കളെ വിട്ടയ​യ്‌ക്കാൻ ജനക്കൂ​ട്ട​ത്തോ​ടു താൻ പറയു​മെ​ന്നും തന്റെ ആ സുഹൃ​ത്തു​ക്ക​ളെ​ല്ലാം തന്നെ ഉപേക്ഷി​ച്ചു​പോ​കു​മെ​ന്നും തന്റെ ജീവി​ത​ത്തി​ലെ ഏറ്റവും കഠിന​മായ ആ പരി​ശോ​ധന തനിക്ക്‌ ഒറ്റയ്‌ക്കു നേരി​ടേ​ണ്ടി​വ​രു​മെ​ന്നു​മെ​ല്ലാം യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതെ, അന്യാ​യ​മായ വിചാ​ര​ണ​യും പരിഹാ​സ​വും പീഡന​വും വേദനാ​ക​ര​മായ മരണവും അവൻ തനിയെ നേരിട്ടു. എന്നാൽ ഈ അവസര​ങ്ങ​ളി​ലൊ​ന്നും അവന്റെ ധൈര്യം ചോർന്നു​പോ​യില്ല.

23. യേശു പ്രശ്‌ന​ങ്ങ​ളി​ലേക്ക്‌ എടുത്തു​ചാ​ടു​ക​യാ​യി​രു​ന്നില്ല എന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

23 യേശു പ്രശ്‌ന​ങ്ങ​ളി​ലേക്ക്‌ എടുത്തു​ചാ​ടു​ക​യാ​യി​രു​ന്നോ? ഒരിക്ക​ലു​മല്ല! പ്രശ്‌ന​ങ്ങ​ളി​ലേക്ക്‌ എടുത്തു​ചാ​ടു​ന്നത്‌ ധൈര്യ​ത്തി​ന്റെ തെളി​വാ​ണെന്ന്‌ പറയാ​നാ​വില്ല. വാസ്‌ത​വ​ത്തിൽ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കാ​നും അപകട​സൂ​ചന ലഭിച്ചാൽ അവി​ടെ​നിന്ന്‌ ഒഴിഞ്ഞു​മാ​റാ​നു​മാണ്‌ യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചത്‌. (മത്തായി 4:12; 10:16) അങ്ങനെ​യാ​കു​മ്പോൾ ദൈവ​സേ​വ​ന​ത്തിൽ തുടരാൻ അവർക്കു കഴിയു​മാ​യി​രു​ന്നു. എന്നാൽ ഈ സാഹച​ര്യ​ത്തിൽ യേശു​വിന്‌ ഒഴിഞ്ഞു​മാ​റാ​നാ​കു​മാ​യി​രു​ന്നില്ല. ദൈവ​ഹി​തം എന്താ​ണെന്ന്‌ യേശു​വിന്‌ നന്നായി അറിയാ​മാ​യി​രു​ന്നു. നിർമലത കൈവി​ടാ​തി​രി​ക്കാൻ അവൻ ദൃഢചി​ത്ത​നാ​യി​രു​ന്നു. അതിനാൽ പരി​ശോ​ധന നേരി​ട്ടു​കൊണ്ട്‌ മുമ്പോ​ട്ടു​പോ​കുക മാത്ര​മാ​യി​രു​ന്നു അവന്റെ മുമ്പി​ലു​ണ്ടാ​യി​രുന്ന വഴി.

യഹോ​വ​യു​ടെ സാക്ഷികൾ ധൈര്യ​ത്തോ​ടെ പീഡനങ്ങൾ നേരിട്ടിരിക്കുന്നു

24. ഏതു പരി​ശോ​ധ​ന​യെ​യും നമുക്ക്‌ ധൈര്യ​സ​മേതം നേരി​ടാ​നാ​കും എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

24 യേശു​വി​ന്റെ അനുഗാ​മി​കൾ ധൈര്യ​സ​മേതം അവന്റെ കാൽച്ചു​വ​ടു​കളെ പിൻചെ​ന്നി​രി​ക്കു​ന്നു! അവരിൽ പലരും പരിഹാ​സം, പീഡനം, അറസ്റ്റ്‌, ജയിൽശിക്ഷ, ഉപദ്രവം എന്നുവേണ്ട മരണം​പോ​ലും സധൈ​ര്യം നേരി​ട്ടി​ട്ടുണ്ട്‌. അപൂർണ മനുഷ്യർക്ക്‌ ഈ ധൈര്യം ലഭിച്ചത്‌ എവി​ടെ​നി​ന്നാണ്‌? അവർക്ക്‌ അത്‌ തനിയെ ഉണ്ടായതല്ല. യേശു​വി​നു ലഭിച്ച​തു​പോ​ലെ ദൈവ​ത്തിൽനി​ന്നാണ്‌ അവർക്ക്‌ ആ ധൈര്യം ലഭിച്ചി​ട്ടു​ള്ളത്‌. (ഫിലി​പ്പി​യർ 4:13) അതു​കൊണ്ട്‌ ഭാവി​യെ​ക്കു​റിച്ച്‌ നാം ഭയപ്പെ​ടേ​ണ്ട​തില്ല. നിർമലത കൈവി​ടാ​തി​രി​ക്കാൻ ദൃഢചി​ത്ത​രാ​യി​രി​ക്കുക; ആവശ്യ​മായ ധൈര്യം യഹോവ തന്നു​കൊ​ള്ളും. “ധൈര്യ​പ്പെ​ടു​വിൻ! ഞാൻ ലോകത്തെ ജയിച്ച​ട​ക്കി​യി​രി​ക്കു​ന്നു” എന്നു പറഞ്ഞ നമ്മുടെ നായക​നായ യേശു​വി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ ധൈര്യം ആർജി​ക്കാം.​—യോഹ​ന്നാൻ 16:33.

^ പ്രവാചകന്മാരുടെയും ഗോ​ത്ര​പി​താ​ക്ക​ന്മാ​രു​ടെ ശവകു​ടീ​ര​ങ്ങൾപോ​ലെ​തന്നെ ആളുകൾ റബ്ബിമാ​രു​ടെ കല്ലറക​ളും പൂജനീ​യ​മാ​യി കരുതി​യി​രു​ന്നു​വെന്ന്‌ ചരി​ത്ര​കാ​ര​ന്മാർ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.