വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 12

“ദൃഷ്ടാന്തങ്ങളിലൂടെയല്ലാതെ അവൻ അവരോട്‌ ഒന്നും പറയുമായിരുന്നില്ല”

“ദൃഷ്ടാന്തങ്ങളിലൂടെയല്ലാതെ അവൻ അവരോട്‌ ഒന്നും പറയുമായിരുന്നില്ല”

1-3. (എ) യേശു​വി​നോ​ടൊ​പ്പം യാത്ര ചെയ്‌തി​രുന്ന ശിഷ്യ​ന്മാർക്ക്‌ അത്യപൂർവ​മായ എന്ത്‌ അവസര​മാണ്‌ ഉണ്ടായി​രു​ന്നത്‌? (ബി) താൻ പഠിപ്പിച്ച കാര്യങ്ങൾ ഓർത്തി​രി​ക്കാൻ യേശു ശിഷ്യ​ന്മാ​രെ സഹായി​ച്ചത്‌ എങ്ങനെ? (സി) ഫലപ്ര​ദ​മായ ദൃഷ്ടാ​ന്തങ്ങൾ കാര്യങ്ങൾ ഓർത്തി​രി​ക്കാൻ നമ്മെ സഹായി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 യേശു​വി​നോ​ടൊ​പ്പം യാത്ര ചെയ്യുന്ന ശിഷ്യ​ന്മാർക്ക്‌ അത്യപൂർവ​മായ ഒരു അവസര​മാ​ണു​ള്ളത്‌. മഹാഗു​രു​വായ യേശു​വിൽനിന്ന്‌ കാര്യങ്ങൾ നേരിട്ടു പഠിക്കാ​നുള്ള അവസരം! തിരു​വെ​ഴു​ത്തു​കൾ വ്യാഖ്യാ​നി​ച്ചു​കൊണ്ട്‌ അതിലെ വിസ്‌മ​യ​ക​ര​മായ സത്യങ്ങൾ അവൻ അവരെ പഠിപ്പി​ക്കു​മ്പോൾ അവർ ശ്രദ്ധ​വെച്ചു കേൾക്കു​ന്നു. തത്‌കാ​ല​ത്തേക്ക്‌ യേശു​വി​ന്റെ അമൂല്യ​വ​ച​സ്സു​കൾ അവർ തങ്ങളുടെ ഹൃദയ​ത്തിൽ സംഗ്ര​ഹി​ക്കേ​ണ്ട​തുണ്ട്‌; കാരണം അവന്റെ മൊഴി​കൾ ലിഖി​ത​രൂ​പ​ത്തി​ലാ​ക്കാ​നുള്ള സമയം ആയിട്ടി​ല്ലാ​യി​രു​ന്നു. * അതു​കൊ​ണ്ടു​തന്നെ താൻ പറയുന്ന കാര്യങ്ങൾ ഓർത്തി​രി​ക്കാൻ ശിഷ്യ​ന്മാ​രെ സഹായി​ക്കുന്ന വിധത്തി​ലാണ്‌ യേശു അവരെ പഠിപ്പി​ക്കു​ന്നത്‌. അതിനാ​യി അവൻ ഫലപ്ര​ദ​മായ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കു​ന്നു.

2 അതെ, ഫലപ്ര​ദ​മായ ദൃഷ്ടാ​ന്തങ്ങൾ ആളുക​ളു​ടെ ഹൃദയ​ത്തിൽ തങ്ങിനിൽക്കും. ദൃഷ്ടാ​ന്ത​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരു എഴുത്തു​കാ​രൻ ഇങ്ങനെ പറയുന്നു: “കേൾക്കുന്ന കാര്യങ്ങൾ മനക്കണ്ണു​കൊ​ണ്ടു കാണാൻ ദൃഷ്ടാ​ന്തങ്ങൾ ശ്രോ​താ​വി​നെ സഹായി​ക്കു​ന്നു; ഭാവന​യിൽ കാണുന്ന ആ ചിത്രങ്ങൾ ശ്രോ​താ​വി​ന്റെ മനസ്സിൽനിന്ന്‌ എളുപ്പം മാഞ്ഞു​പോ​കില്ല.” പലപ്പോ​ഴും, കേൾക്കുന്ന കാര്യങ്ങൾ കൂടുതൽ എളുപ്പ​ത്തിൽ ഗ്രഹി​ക്കാൻ നമുക്കു കഴിയു​ന്നത്‌ അത്‌ ഭാവന​യിൽ കാണാൻ ശ്രമി​ക്കു​മ്പോ​ഴാണ്‌. വാസ്‌ത​വ​ത്തിൽ ദൃഷ്ടാ​ന്തങ്ങൾ നമ്മെ സഹായി​ക്കു​ന്ന​തും അതിനാണ്‌. അങ്ങനെ ദുർഗ്ര​ഹ​മായ ആശയങ്ങൾപോ​ലും എളുപ്പം മനസ്സി​ലാ​ക്കാൻ ദൃഷ്ടാ​ന്തങ്ങൾ സഹായി​ക്കു​ന്നു. അതെ, വാക്കു​കൾക്ക്‌ ജീവൻ പകരാ​നും അങ്ങനെ പഠിക്കുന്ന പാഠങ്ങൾ മനസ്സിൽ ആഴത്തിൽ പതിപ്പി​ക്കാ​നും ദൃഷ്ടാ​ന്ത​ങ്ങൾക്കു കഴിയും.

3 യേശു​വി​നെ​പ്പോ​ലെ ഇത്ര പ്രാഗ​ത്ഭ്യ​ത്തോ​ടെ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചി​ട്ടുള്ള വേറൊ​രാൾ ഭൂമി​യി​ലു​ണ്ടാ​യി​ട്ടില്ല. അവൻ പറഞ്ഞ ദൃഷ്ടാ​ന്തങ്ങൾ ഇന്നും ഒളിമ​ങ്ങാ​തെ നിൽക്കു​ന്നു. ആളുകളെ പഠിപ്പി​ച്ച​പ്പോൾ യേശു ഇത്ര കൂടെ​ക്കൂ​ടെ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? അവൻ പറഞ്ഞ ദൃഷ്ടാ​ന്തങ്ങൾ ഇത്ര ഫലപ്ര​ദ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? പഠിപ്പി​ക്കു​മ്പോൾ നമുക്ക്‌ എങ്ങനെ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കാം?

യേശു ദൃഷ്ടാ​ന്ത​ങ്ങ​ളാൽ പഠിപ്പി​ച്ചത്‌ എന്തു​കൊണ്ട്‌?

4, 5. യേശു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചത്‌ എന്തു​കൊണ്ട്‌?

4 യേശു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ച​തി​ന്റെ പ്രധാ​ന​പ്പെട്ട രണ്ടു കാരണങ്ങൾ ബൈബി​ളിൽ കാണാം. ഒന്നാമ​താ​യി, പ്രവചനം നിവർത്തി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ അവൻ അങ്ങനെ ചെയ്‌തത്‌. മത്തായി 13:34, 35-ൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “യേശു ഇതൊ​ക്കെ​യും ജനക്കൂ​ട്ട​ത്തോട്‌ ദൃഷ്ടാ​ന്ത​ങ്ങ​ളി​ലൂ​ടെ സംസാ​രി​ച്ചു. ദൃഷ്ടാ​ന്ത​ങ്ങ​ളി​ലൂ​ടെ​യ​ല്ലാ​തെ അവൻ അവരോട്‌ ഒന്നും പറയു​മാ​യി​രു​ന്നില്ല. ‘ഞാൻ ദൃഷ്ടാ​ന്ത​ങ്ങ​ളി​ലൂ​ടെ സംസാ​രി​ക്കും. . . ’ എന്നു പ്രവാ​ചകൻ മുഖാ​ന്തരം അരുളി​ച്ചെ​യ്‌തതു നിവൃ​ത്തി​യാ​കേ​ണ്ട​തിന്‌ ഇതു സംഭവി​ച്ചു.” മത്തായി ഇവിടെ പരാമർശി​ച്ചി​രി​ക്കുന്ന പ്രവാ​ചകൻ 78-ാം സങ്കീർത്ത​ന​ത്തി​ന്റെ എഴുത്തു​കാ​ര​നാണ്‌. യേശു ജനിക്കു​ന്ന​തിന്‌ നൂറ്റാ​ണ്ടു​കൾക്കു​മുമ്പ്‌ ദിവ്യ​നി​ശ്വ​സ്‌ത​ത​യിൽ എഴുത​പ്പെ​ട്ട​താണ്‌ സങ്കീർത്തനം 78:2-ലെ ഈ വാക്കുകൾ. ഇതേക്കു​റി​ച്ചൊ​ന്നു ചിന്തി​ക്കുക. മിശിഹാ ദൃഷ്ടാ​ന്ത​ങ്ങ​ളു​ടെ സഹായ​ത്തോ​ടെ​യാ​യി​രി​ക്കണം ജനത്തെ പഠിപ്പി​ക്കേ​ണ്ട​തെന്ന്‌ നൂറു​ക​ണ​ക്കിന്‌ വർഷങ്ങൾക്കു​മു​മ്പു​തന്നെ യഹോവ നിശ്ചയി​ച്ചി​രു​ന്നു. ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടുള്ള അധ്യയ​ന​രീ​തി​യെ യഹോവ മൂല്യ​വ​ത്താ​യി വീക്ഷി​ക്കു​ന്നു​വെന്ന്‌ ഇത്‌ വ്യക്തമാ​ക്കു​ന്നു.

5 രണ്ടാമ​താ​യി, യേശു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചത്‌ “ഹൃദയം തഴമ്പിച്ച”വരെ വേർതി​രി​ക്കാ​നാ​യി​രു​ന്നു. (മത്തായി 13:10-15; യെശയ്യാ​വു 6:9, 10) യേശു ഉപയോ​ഗിച്ച ദൃഷ്ടാ​ന്തങ്ങൾ എങ്ങനെ​യാണ്‌ ആളുക​ളു​ടെ ആന്തരം വെളി​പ്പെ​ടു​ത്തി​യത്‌? ചില സന്ദർഭ​ങ്ങ​ളിൽ, താൻ പറഞ്ഞതി​ന്റെ പൊരുൾ ശ്രോ​താ​ക്കൾ തന്നോടു ചോദി​ച്ചു​മ​ന​സ്സി​ലാ​ക്കാൻ യേശു ആഗ്രഹി​ച്ചി​രു​ന്നു. താഴ്‌മ​യു​ള്ളവർ അതിന്‌ സന്നദ്ധരാ​യി​രു​ന്നു; എന്നാൽ അഹങ്കാ​രി​ക​ളും നിസ്സം​ഗ​രു​മാ​യവർ അതിനു ശ്രമി​ച്ചില്ല. (മത്തായി 13:36; മർക്കോസ്‌ 4:34) അങ്ങനെ, യേശു ദൃഷ്ടാ​ന്ത​ങ്ങ​ളി​ലൂ​ടെ സംസാ​രി​ച്ച​തു​കൊണ്ട്‌ ഒരു വലിയ പ്രയോ​ജ​ന​മു​ണ്ടാ​യി: സത്യം അറിയാൻ ആഗ്രഹി​ച്ചി​രു​ന്ന​വർക്ക്‌ അത്‌ വെളി​പ്പെട്ടു കിട്ടി, അതേസ​മയം അഹങ്കാ​രി​ക​ളാ​യ​വ​രിൽനിന്ന്‌ അത്‌ മറയ്‌ക്ക​പ്പെ​ടു​ക​യും ചെയ്‌തു.

6. യേശു ഉപയോ​ഗിച്ച ദൃഷ്ടാ​ന്തങ്ങൾ എന്തെല്ലാം പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തി?

6 യേശു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ച​തു​കൊണ്ട്‌ വേറെ​യും പ്രയോ​ജ​ന​ങ്ങ​ളു​ണ്ടാ​യി. ആ ദൃഷ്ടാ​ന്തങ്ങൾ ആളുക​ളു​ടെ ജിജ്ഞാ​സയെ ഉണർത്തി. അങ്ങനെ അവർ യേശു​വി​നെ ശ്രദ്ധി​ക്കാൻ പ്രേരി​ത​രാ​യി. ആ ദൃഷ്ടാ​ന്തങ്ങൾ ആളുക​ളു​ടെ മനസ്സിൽ പലതര​ത്തി​ലുള്ള ചിത്രങ്ങൾ കോറി​യി​ട്ടു; യേശു പറയു​ന്നത്‌ എളുപ്പം ഗ്രഹി​ക്കാൻ അവർക്കു സാധിച്ചു. തുടക്ക​ത്തിൽ നാം കണ്ടതു​പോ​ലെ, യേശു​വി​ന്റെ വാക്കുകൾ ഓർത്തി​രി​ക്കാ​നും ദൃഷ്ടാ​ന്തങ്ങൾ ശ്രോ​താ​ക്കളെ സഹായി​ച്ചു. ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു ഒട്ടനവധി വാങ്‌മ​യ​ചി​ത്രങ്ങൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (മത്തായി 5:3–7:27) ഈ പ്രഭാ​ഷ​ണ​ത്തിൽ 50-ലധികം അലങ്കാ​ര​പ്ര​യോ​ഗ​ങ്ങ​ളു​ണ്ട​ത്രേ. ഏതാണ്ട്‌ 20 മിനി​ട്ടു​കൊണ്ട്‌ വായി​ച്ചു​തീർക്കാ​വുന്ന ഒരു വേദഭാ​ഗ​ത്താണ്‌ ഇത്രയും അലങ്കാ​ര​പ്ര​യോ​ഗ​ങ്ങ​ളു​ള്ളത്‌! ഓരോ 20 സെക്കൻഡി​ലും യേശു ഒരു അലങ്കാ​ര​പ്ര​യോ​ഗ​മെ​ങ്കി​ലും നടത്തി​യി​രി​ക്ക​ണ​മെ​ന്നർഥം! അതെ, വാക്കു​കൾകൊണ്ട്‌ ചിത്രം രചിക്കു​ന്ന​തി​ന്റെ മൂല്യം യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.

7. യേശു​വി​നെ​പ്പോ​ലെ പ്രസംഗ, പഠിപ്പി​ക്കൽ വേലയിൽ നാം ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

7 ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളെ​ന്ന​നി​ല​യിൽ എല്ലാ അർഥത്തി​ലും യേശു​വി​ന്റെ പഠിപ്പി​ക്കൽരീ​തി പിൻപ​റ്റുക എന്നതാണ്‌ നമ്മുടെ ലക്ഷ്യം. അതു​കൊണ്ട്‌ യേശു​വി​നെ​പ്പോ​ലെ പ്രസംഗ, പഠിപ്പി​ക്കൽ വേലയിൽ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കാൻ നാം ആഗ്രഹി​ക്കു​ന്നു. വിഭവ​ങ്ങ​ളിൽ ചേർക്കുന്ന സുഗന്ധ​വ്യ​ഞ്‌ജ​നങ്ങൾ നമ്മുടെ ഘ്രാ​ണേ​ന്ദ്രി​യത്തെ ഉണർത്തി ആ വിഭവ​ങ്ങ​ളോ​ടുള്ള നമ്മുടെ പ്രിയം വർധി​പ്പി​ക്കു​ന്ന​തു​പോ​ലെ ഫലപ്ര​ദ​മായ ദൃഷ്ടാ​ന്തങ്ങൾ നാം പഠിപ്പി​ക്കുന്ന വിവര​ങ്ങളെ കൂടുതൽ ആകർഷ​ക​മാ​ക്കും. ചിന്തി​ച്ചു​ത​യ്യാ​റാ​ക്കിയ ദൃഷ്ടാ​ന്തങ്ങൾ നാം ഉപയോ​ഗി​ക്കു​മ്പോൾ, ദൈവ​വ​ച​ന​ത്തിൽ അടങ്ങി​യി​രി​ക്കുന്ന സുപ്ര​ധാന സത്യങ്ങൾ എളുപ്പം ഗ്രഹി​ക്കാൻ ആളുകൾക്കു സാധി​ക്കും. യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ങ്ങളെ ഇത്ര ആകർഷ​ക​മാ​ക്കി​യത്‌ എന്തായി​രു​ന്നു? ചില ഘടകങ്ങൾ നമുക്കി​പ്പോൾ നോക്കാം. ഫലപ്ര​ദ​മായ ഈ അധ്യയ​ന​രീ​തി നമുക്ക്‌ എങ്ങനെ പിൻപ​റ്റാ​മെന്ന്‌ അപ്പോൾ നമുക്കു മനസ്സി​ലാ​കും.

ലളിത​മായ അലങ്കാരപ്രയോഗങ്ങൾ

ദൈവം നമുക്കാ​യി കരുതു​ന്നു എന്നു കാണി​ക്കാൻ യേശു പക്ഷിക​ളു​ടെ​യും പൂക്കളു​ടെ​യും ദൃഷ്ടാന്തം ഉപയോഗിച്ചു

8, 9. (എ) യേശു നടത്തിയ ചില താരത​മ്യ​പ്ര​യോ​ഗങ്ങൾ ഏവ? (ബി) ആ താരത​മ്യ​പ്ര​യോ​ഗങ്ങൾ വളരെ ഫലപ്ര​ദ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

8 പ്രസംഗ, പഠിപ്പി​ക്കൽ വേലയിൽ യേശു കൂടെ​ക്കൂ​ടെ ലളിത​മായ താരത​മ്യ​പ്ര​യോ​ഗങ്ങൾ നടത്തി. ചുരു​ങ്ങിയ വാക്കു​കൾകൊണ്ട്‌ അവൻ ആളുക​ളു​ടെ മനസ്സിൽ പതിപ്പി​ച്ചത്‌ ഒരിക്ക​ലും മായാത്ത ചിത്ര​ങ്ങ​ളാ​യി​രു​ന്നു. പ്രധാ​ന​പ്പെട്ട ആത്മീയ സത്യങ്ങ​ളാണ്‌ ഈ രീതി​യി​ലൂ​ടെ അവൻ ആളുകൾക്കു പകർന്നു​കൊ​ടു​ത്തത്‌. ഉദാഹ​ര​ണ​ത്തിന്‌, അനുദിന ആവശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തി​രി​ക്കാൻ ശിഷ്യ​ന്മാ​രെ ഉപദേ​ശി​ക്കവെ, “ആകാശ​ത്തി​ലെ പക്ഷികളെ”യും “വയലിലെ ലില്ലി​കളെ”യും ചൂണ്ടി​ക്കാ​ട്ടി​ക്കൊണ്ട്‌ അവൻ അവരോ​ടു സംസാ​രി​ച്ചു. പക്ഷികൾ വിതയ്‌ക്കു​ക​യോ കൊയ്യു​ക​യോ ചെയ്യു​ന്നില്ല. അതു​പോ​ലെ, ലില്ലി​ച്ചെ​ടി​കൾ നൂൽക്കു​ക​യോ നെയ്യു​ക​യോ ചെയ്യു​ന്നില്ല. എങ്കിലും ദൈവം അവയെ പരിപാ​ലി​ക്കു​ന്നു. യേശു പറയാൻ ഉദ്ദേശിച്ച ആശയം ശ്രോ​താ​ക്കൾക്ക്‌ എളുപ്പം മനസ്സി​ലാ​യി: ദൈവം പക്ഷിക​ളെ​യും പൂക്ക​ളെ​യും ഇത്രയ​ധി​കം പരിപാ​ലി​ക്കു​ന്നെ​ങ്കിൽ, ‘ഒന്നാമത്‌ ദൈവ​രാ​ജ്യം അന്വേ​ഷി​ക്കുന്ന’ മനുഷ്യ​രെ എത്രയ​ധി​കം!​—മത്തായി 6:26, 28-33.

9 രൂപകാ​ല​ങ്കാ​ര​ങ്ങ​ളും യേശു ഉപയോ​ഗി​ച്ചി​രു​ന്നു. വളരെ ശക്തമായ ഒരു താരത​മ്യ​പ്ര​യോ​ഗ​മാ​ണിത്‌. ഉപമാ​ന​വും ഉപമേ​യ​വും രണ്ടു വസ്‌തു​ക്കളല്ല, ഒന്നുത​ന്നെ​യാ​ണെന്ന്‌ കൽപ്പി​ച്ചു​പ​റ​യുന്ന അലങ്കാ​ര​മാണ്‌ രൂപകം. ഈ അലങ്കാരം ഉപയോ​ഗി​ച്ച​പ്പോ​ഴും യേശു നടത്തിയ താരത​മ്യ​ങ്ങൾ വളരെ ലളിത​മാ​യി​രു​ന്നു. ഒരു സന്ദർഭ​ത്തിൽ അവൻ ശിഷ്യ​ന്മാ​രോട്‌, “നിങ്ങൾ ലോക​ത്തി​ന്റെ വെളി​ച്ച​മാ​കു​ന്നു” എന്നു പറഞ്ഞു. ഇതിന്റെ അർഥം മനസ്സി​ലാ​ക്കാ​നും ശിഷ്യ​ന്മാർക്ക്‌ ഒട്ടും ബുദ്ധി​മു​ട്ടി​ല്ലാ​യി​രു​ന്നു: വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും ആത്മീയ സത്യം പ്രകാ​ശി​പ്പി​ക്കാ​നും അങ്ങനെ ദൈവ​ത്തി​നു മഹത്വം കൊടു​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കാ​നും അവർക്കു കഴിയു​മാ​യി​രു​ന്നു. (മത്തായി 5:14-16) “നിങ്ങൾ ഭൂമി​യു​ടെ ഉപ്പാകു​ന്നു,” “ഞാൻ മുന്തി​രി​വ​ള്ളി​യും നിങ്ങൾ ശാഖക​ളും ആകുന്നു” എന്നിങ്ങ​നെ​യുള്ള രൂപകാ​ല​ങ്കാ​ര​പ്ര​യോ​ഗ​ങ്ങ​ളും യേശു നടത്തി. (മത്തായി 5:13; യോഹ​ന്നാൻ 15:5) ലളിത​മെ​ങ്കി​ലും എത്ര ശക്തമായ അലങ്കാ​ര​പ്ര​യോ​ഗങ്ങൾ!

10. ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗിച്ച്‌ എങ്ങനെ പഠിപ്പി​ക്കാം? ഉദാഹ​രി​ക്കുക.

10 ആളുകളെ പഠിപ്പി​ക്കു​മ്പോൾ നമുക്ക്‌ എങ്ങനെ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കാൻ കഴിയും? ധാരാളം വിശദാം​ശ​ങ്ങ​ളുള്ള, നീണ്ട കഥകൾ നാം പറയണ​മെ​ന്നില്ല. ലളിത​മായ താരത​മ്യ​ങ്ങൾ ഉപയോ​ഗി​ച്ചാൽ മതിയാ​കും. പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ നിങ്ങൾ ആരെങ്കി​ലു​മാ​യി സംസാ​രി​ക്കു​ക​യാ​ണെ​ന്നി​രി​ക്കട്ടെ. മരിച്ച​വരെ ജീവനി​ലേക്കു കൊണ്ടു​വ​രു​ന്നത്‌ യഹോ​വ​യ്‌ക്കു ബുദ്ധി​മു​ട്ടുള്ള ഒരു കാര്യമല്ല എന്നാണ്‌ നിങ്ങൾക്കു തെളി​യി​ക്കേ​ണ്ടത്‌. നിങ്ങൾ എന്തു പറയും? ബൈബിൾ മരണത്തെ നിദ്ര​യോട്‌ ഉപമി​ക്കു​ന്നു. അതു​കൊണ്ട്‌ നിങ്ങൾക്ക്‌ ഇങ്ങനെ പറയാം: ഉറങ്ങി​ക്കി​ട​ക്കുന്ന ഒരാളെ വിളി​ച്ചു​ണർത്താൻ നമുക്ക്‌ യാതൊ​രു ബുദ്ധി​മു​ട്ടു​മി​ല്ലാ​ത്ത​തു​പോ​ലെ, മരിച്ച​വരെ ഉയിർപ്പി​ക്കാൻ ദൈവ​ത്തി​നും യാതൊ​രു ബുദ്ധി​മു​ട്ടു​മില്ല. (യോഹ​ന്നാൻ 11:11-14) കുട്ടികൾ നന്നായി വളരണ​മെ​ങ്കിൽ അവർക്ക്‌ സ്‌നേ​ഹ​വും വാത്സല്യ​വും ആവശ്യ​മാ​ണെന്ന്‌ തെളി​യി​ക്കാൻ ഏത്‌ ഉദാഹ​രണം ഉപയോ​ഗി​ക്കാം? ‘മക്കൾ ഒലിവു​തൈ​കൾപോ​ലെ’യാണെന്ന്‌ ബൈബിൾ പറയുന്നു. (സങ്കീർത്തനം 128:3) നിങ്ങൾക്ക്‌ ഇങ്ങനെ പറയാ​വു​ന്ന​താണ്‌: “ഒരു ചെടി​യു​ടെ വളർച്ച​യ്‌ക്ക്‌ സൂര്യ​പ്ര​കാ​ശ​വും വെള്ളവും ആവശ്യ​മാണ്‌. അതു​പോ​ലെ, സ്‌നേ​ഹ​വും വാത്സല്യ​വും ലഭിച്ചാൽ മാത്രമേ കുട്ടികൾ നന്നായി വളരൂ.” നിങ്ങൾ നടത്തുന്ന താരത​മ്യ​പ്ര​യോ​ഗം എത്ര ലളിത​മാ​ണോ, അത്ര വേഗത്തിൽ ശ്രോ​താ​ക്കൾക്ക്‌ കാര്യം പിടി​കി​ട്ടും.

നിത്യ​ജീ​വി​ത​ത്തിൽനി​ന്നുള്ള ദൃഷ്ടാന്തങ്ങൾ

11. നിത്യ​ജീ​വി​ത​ത്തിൽനി​ന്നുള്ള ഏതെല്ലാം ദൃഷ്ടാ​ന്ത​ങ്ങ​ളാണ്‌ യേശു ഉപയോ​ഗി​ച്ചത്‌?

11 ജീവി​ത​ഗ​ന്ധി​യായ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ യേശു​വിന്‌ അപാര​മായ നൈപു​ണ്യ​മു​ണ്ടാ​യി​രു​ന്നു. ഗലീല​യിൽ ചെലവ​ഴിച്ച ബാല്യ​കാ​ലത്ത്‌, ദൈനം​ദിന ജീവി​ത​ത്തിൽ ആളുകൾ ചെയ്യുന്ന പല കാര്യ​ങ്ങ​ളും അവൻ നിരീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​കണം. ഉദാഹ​ര​ണ​ത്തിന്‌, തന്റെ അമ്മ ധാന്യം പൊടി​ക്കു​ന്ന​തും മാവ്‌ പുളി​പ്പി​ക്കു​ന്ന​തും വിളക്ക്‌ കത്തിക്കു​ന്ന​തും വീട്‌ അടിച്ചു​വാ​രു​ന്ന​തു​മൊ​ക്കെ അവൻ ശ്രദ്ധി​ച്ചി​ട്ടു​ണ്ടാ​കണം. (മത്തായി 13:33; 24:41; ലൂക്കോസ്‌ 15:8) അതു​പോ​ലെ, മീൻപി​ടി​ത്ത​ക്കാർ ഗലീല​ക്ക​ട​ലിൽ വലയി​റ​ക്കു​ന്നത്‌ എത്ര തവണ അവൻ കണ്ടിട്ടു​ണ്ടാ​കണം! (മത്തായി 13:47) കുട്ടികൾ ചന്തസ്ഥലത്ത്‌ കളിക്കു​ന്നത്‌ എത്രയോ വട്ടം അവൻ നോക്കി​യി​രു​ന്നി​ട്ടു​ണ്ടാ​കണം! (മത്തായി 11:16) കർഷകർ വിത്തു​വി​ത​യ്‌ക്കു​ന്നത്‌, ആളുകൾ വിവാ​ഹ​വി​രു​ന്നു​ക​ളിൽ സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കു​ന്നത്‌, ധാന്യ​ക്ക​തി​രു​കൾ വിളഞ്ഞു​വ​രു​ന്നത്‌​—അങ്ങനെ, എത്ര​യെത്ര കാര്യങ്ങൾ യേശു നിരീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​കണം! (മത്തായി 13:3-8; 25:1-12; മർക്കോസ്‌ 4:26-29) സാധാ​ര​ണ​ജീ​വി​ത​ത്തിൽ താൻ കണ്ട ഈ കാര്യ​ങ്ങ​ളൊ​ക്കെ​യാണ്‌ പിൽക്കാ​ലത്ത്‌ അവൻ ദൃഷ്ടാ​ന്ത​ങ്ങ​ളാ​യി ഉപയോ​ഗി​ച്ചത്‌.

12, 13. നല്ല ശമര്യ​ക്കാ​രന്റെ ഉപമയിൽ യേശു, “യെരു​ശ​ലേ​മിൽനിന്ന്‌ യെരീ​ഹോ​യി​ലേക്കു” പോകുന്ന വഴി​യെ​ക്കു​റി​ച്ചു പരാമർശി​ച്ചത്‌ എന്തു​കൊണ്ട്‌?

12 ദൃഷ്ടാ​ന്ത​ങ്ങ​ളിൽ യേശു ഉൾപ്പെ​ടു​ത്തിയ വിശദാം​ശ​ങ്ങ​ളും ശ്രോ​താ​ക്കൾക്കു സുപരി​ചി​ത​മാ​യി​രു​ന്നു. നല്ല ശമര്യ​ക്കാ​ര​നെ​ക്കു​റി​ച്ചുള്ള ഉപമ യേശു പറഞ്ഞു​തു​ട​ങ്ങി​യത്‌ ഇങ്ങനെ​യാണ്‌: “ഒരു മനുഷ്യൻ യെരു​ശ​ലേ​മിൽനിന്ന്‌ യെരീ​ഹോ​യി​ലേക്കു പോകു​ക​യാ​യി​രു​ന്നു. അവൻ കവർച്ച​ക്കാ​രു​ടെ കൈയിൽ അകപ്പെട്ടു. അവർ അവന്റെ വസ്‌ത്ര​മു​രിഞ്ഞ്‌ അവനെ പ്രഹരിച്ച്‌ അർധ​പ്രാ​ണ​നാ​യി വിട്ടിട്ടു കടന്നു​ക​ളഞ്ഞു.” (ലൂക്കോസ്‌ 10:30) കവർച്ച​ക്കാ​രു​ടെ കൈയി​ല​ക​പ്പെട്ട മനുഷ്യൻ, “യെരു​ശ​ലേ​മിൽനിന്ന്‌ യെരീ​ഹോ​യി​ലേക്കു” പോകു​ക​യാ​യി​രു​ന്നു എന്ന്‌ യേശു പറഞ്ഞത്‌ ശ്രദ്ധി​ക്കുക. യെഹൂ​ദ്യ​യിൽവെ​ച്ചാണ്‌ യേശു ഈ ഉപമ പറഞ്ഞത്‌. യെരു​ശ​ലേ​മിന്‌ അടുത്താ​യി​രു​ന്നു യെഹൂദ്യ പട്ടണം. അതു​കൊണ്ട്‌ ശ്രോ​താ​ക്കൾക്ക്‌ യേശു പരാമർശിച്ച വഴി സുപരി​ചി​ത​മാ​യി​രു​ന്നു. ഒറ്റയ്‌ക്കു യാത്ര ചെയ്യാ​നാ​കാത്ത, അപകടം​പി​ടിച്ച ഒരു വഴിയാ​യി​രു​ന്നു അത്‌. നിറയെ വളവു​ക​ളും തിരി​വു​ക​ളു​മു​ണ്ടാ​യി​രുന്ന വിജന​മായ ആ പാതയു​ടെ ഇരുവ​ശ​ങ്ങ​ളി​ലും കൊള്ള​ക്കാർക്കു പതിയി​രി​ക്കാൻ പറ്റിയ ഇടങ്ങളു​ണ്ടാ​യി​രു​ന്നു.

13 യേശു ഈ ഉപമയിൽ ഉൾപ്പെ​ടു​ത്തിയ മറ്റു വിശദാം​ശ​ങ്ങ​ളും ശ്രോ​താ​ക്കൾക്കു പരിചി​ത​മാ​യി​രു​ന്നു. ആദ്യം ഒരു പുരോ​ഹി​ത​നും അതിനു​ശേഷം ഒരു ലേവ്യ​നും ആ വഴി കടന്നു​പോ​യെ​ങ്കി​ലും ഇരുവ​രും മുറി​വേ​റ്റു​കി​ടന്ന ആ യാത്രി​കനെ സഹായി​ക്കാൻ തയ്യാറാ​യില്ല എന്ന്‌ യേശു പറഞ്ഞു. (ലൂക്കോസ്‌ 10:31, 32) പുരോ​ഹി​ത​ന്മാർ യെരു​ശ​ലേ​മി​ലെ ആലയത്തിൽ ശുശ്രൂഷ ചെയ്‌തി​രു​ന്നു. ലേവ്യർ അവരുടെ സഹായി​ക​ളാ​യി​രു​ന്നു. ആലയത്തിൽ ശുശ്രൂഷ ചെയ്യേ​ണ്ട​തി​ല്ലാ​ത്ത​പ്പോൾ പല പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും യെരീ​ഹോ​യി​ലാണ്‌ തങ്ങിയി​രു​ന്നത്‌. യെരു​ശ​ലേ​മിൽനിന്ന്‌ യെരീ​ഹോ​യി​ലേക്ക്‌ വെറും 23 കിലോ​മീ​റ്ററേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ മേൽപ്പറഞ്ഞ വഴിയിൽ അവരെ പതിവാ​യി കാണാ​മാ​യി​രു​ന്നു. * ശ്രോ​താ​ക്കളെ കണക്കി​ലെ​ടു​ത്തു​കൊ​ണ്ടാണ്‌ യേശു എപ്പോ​ഴും ദൃഷ്ടാ​ന്തങ്ങൾ പറഞ്ഞി​രു​ന്നത്‌ എന്നു വ്യക്തം.

14. ശ്രോ​താ​ക്കളെ മനസ്സിൽവെ​ച്ചു​കൊണ്ട്‌ നമുക്ക്‌ ദൃഷ്ടാ​ന്തങ്ങൾ തയ്യാറാ​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

14 യേശു​വി​നെ​പ്പോ​ലെ, ശ്രോ​താ​ക്കളെ മനസ്സിൽവെ​ച്ചു​കൊ​ണ്ടു​വേണം നാം ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കാൻ. ദൃഷ്ടാ​ന്തങ്ങൾ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ശ്രോ​താ​ക്കളെ സംബന്ധിച്ച ഏതെല്ലാം കാര്യങ്ങൾ നാം കണക്കി​ലെ​ടു​ക്കണം? അവരുടെ പ്രായം, സംസ്‌കാ​രം, കുടും​ബ​പ​ശ്ചാ​ത്തലം, തൊഴിൽ തുടങ്ങിയ കാര്യങ്ങൾ നാം പരിഗ​ണി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ഒരു പരിഷ്‌കൃത നഗരത്തിൽ താമസി​ക്കുന്ന ഒരാ​ളോട്‌ കാർഷി​ക​രീ​തി​ക​ളെ​ക്കു​റി​ച്ചുള്ള ഒരു ദൃഷ്ടാന്തം പറഞ്ഞാൽ എന്തെങ്കി​ലും ഗുണമു​ണ്ടാ​കു​മോ? ഉണ്ടാ​യെ​ന്നു​വ​രില്ല. എന്നാൽ കാർഷി​ക​മേ​ഖ​ല​യി​ലുള്ള ഒരാ​ളോട്‌ അതു പറഞ്ഞാൽ ഫലമു​ണ്ടാ​യേ​ക്കും. ശ്രോ​താ​ക്ക​ളു​ടെ വീട്‌, കുട്ടികൾ, ഹോബി​കൾ, ആഹാരം തുടങ്ങിയ കാര്യ​ങ്ങ​ളൊ​ക്കെ നമുക്ക്‌ ദൃഷ്ടാ​ന്ത​വി​ഷ​യ​ങ്ങ​ളാ​ക്കാം.

പ്രകൃ​തി​യിൽനി​ന്നെ​ടുത്ത ദൃഷ്ടാന്തങ്ങൾ

15. പ്രകൃ​തി​യെ​ക്കു​റിച്ച്‌ യേശു​വിന്‌ ഇത്ര​യേറെ അറിവു​ണ്ടാ​യി​രു​ന്നത്‌ എങ്ങനെ​യാണ്‌?

15 സസ്യങ്ങ​ളെ​യും പക്ഷിമൃ​ഗാ​ദി​ക​ളെ​യും കാലാ​വ​സ്ഥ​യെ​യും യേശു ദൃഷ്ടാ​ന്ത​വി​ഷ​യ​ങ്ങ​ളാ​ക്കി​യി​ട്ടുണ്ട്‌. (മത്തായി 16:2, 3; ലൂക്കോസ്‌ 12:24, 27) യേശു​വിന്‌ ഇവയെ​ക്കു​റി​ച്ചൊ​ക്കെ ഇത്ര ജ്ഞാനമു​ണ്ടാ​യത്‌ എങ്ങനെ​യാണ്‌? ഗലീല​യിൽ വളർന്നു​വ​രവെ, പ്രകൃ​തി​യിൽ കാണുന്ന സൃഷ്ടി​കളെ നിരീ​ക്ഷി​ക്കാൻ അവന്‌ നല്ല അവസര​മു​ണ്ടാ​യി​രു​ന്നു. തന്നെയു​മല്ല, ‘സകല സൃഷ്ടി​കൾക്കും ആദ്യജാ​ത​നായ’ അവനെ​യാണ്‌ മറ്റെല്ലാം സൃഷ്ടി​ക്കു​ന്ന​തിന്‌ യഹോവ “ശിൽപ്പി”യായി ഉപയോ​ഗി​ച്ചത്‌. (കൊ​ലോ​സ്യർ 1:15, 16; സദൃശ​വാ​ക്യ​ങ്ങൾ 8:30, 31) യേശു​വിന്‌ പ്രകൃ​തി​യെ​ക്കു​റിച്ച്‌ ഇത്ര അറിവു​ണ്ടാ​യി​രു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല. ഈ അറിവ്‌ അവൻ വിദഗ്‌ധ​മാ​യി ഉപയോ​ഗി​ച്ചത്‌ എങ്ങനെ​യെന്ന്‌ നമുക്കു നോക്കാം.

16, 17. (എ) യേശു​വിന്‌ ആടുക​ളു​ടെ സ്വഭാ​വ​വി​ശേ​ഷ​തകൾ നന്നായി അറിയാ​മാ​യി​രു​ന്നെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ആടുകൾക്ക്‌ ഇടയന്റെ സ്വരം തിരി​ച്ച​റി​യാ​നാ​കു​മെ​ന്ന​തിന്‌ ഒരു ഉദാഹ​രണം പറയുക.

16 യേശു തന്നെത്തന്നെ ‘നല്ല ഇടയൻ’ എന്നും തന്റെ അനുഗാ​മി​കളെ ‘ആടുകൾ’ എന്നും വിശേ​ഷി​പ്പി​ക്കു​ക​യു​ണ്ടാ​യി. ആടുക​ളു​ടെ സ്വഭാ​വ​വി​ശേ​ഷ​തകൾ യേശു​വിന്‌ നന്നായി അറിയാ​മാ​യി​രു​ന്നു​വെന്ന്‌ അവന്റെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നു. ഇടയന്മാ​രും അവരുടെ ആടുക​ളും തമ്മിലുള്ള സവിശേഷ ബന്ധത്തെ​ക്കു​റി​ച്ചും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. പൂർണ വിധേ​യ​ത്വ​ത്തോ​ടെ ഇടയൻ നയിക്കുന്ന വഴിയേ പോകുന്ന സ്വഭാവം ആടുകൾക്കു​ണ്ടെന്ന കാര്യം യേശു നിരീ​ക്ഷി​ച്ചി​രു​ന്നു. ആടുകൾ അവയുടെ ഇടയനെ പൂർണ വിശ്വാ​സ​ത്തോ​ടെ പിൻചെ​ല്ലു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? “അവന്റെ സ്വരം അറിയു​ന്ന​തു​കൊണ്ട്‌ ആടുകൾ അവനെ അനുഗ​മി​ക്കു​ന്നു” എന്ന്‌ യേശു പറഞ്ഞു. (യോഹ​ന്നാൻ 10:2-4, 11) അതെ, ആടുകൾക്ക്‌ ഇടയന്റെ ശബ്ദം തിരി​ച്ച​റി​യാ​നാ​കും!

17 ദ ഹിസ്റ്റോ​റി​ക്കൽ ജിയോ​ഗ്രഫി ഓഫ്‌ ദ ഹോളി ലാൻഡ്‌ എന്ന പുസ്‌ത​ക​ത്തിൽ ജോർജ്‌ എ. സ്‌മിത്ത്‌ താൻ നിരീ​ക്ഷിച്ച ഒരു കാര്യ​ത്തെ​ക്കു​റി​ച്ചു പറയുന്നു: “ചില​പ്പോ​ഴൊ​ക്കെ യെഹൂ​ദ്യ​യി​ലെ കിണറു​ക​ളി​ലൊ​ന്നി​ന്റെ അടുത്താ​യി​രു​ന്നു ഞങ്ങളുടെ ഉച്ചവി​ശ്രമം. അപ്പോൾ മൂന്നു നാല്‌ ഇടയന്മാർ അവരുടെ ആട്ടിൻപ​റ്റ​ങ്ങ​ളു​മാ​യി അവി​ടേക്കു വരുമാ​യി​രു​ന്നു. ആട്ടിൻപ​റ്റങ്ങൾ പരസ്‌പരം ഇടകല​രും. ഓരോ ഇടയനും ഇനി സ്വന്തം ആടുകളെ എങ്ങനെ തിരി​ച്ചു​കി​ട്ടാ​നാ​ണെന്ന്‌ ഞങ്ങൾ സംശയി​ച്ചി​ട്ടുണ്ട്‌. ആടുകൾ വെള്ളം കുടി​ക്കു​ക​യും തുള്ളി​ച്ചാ​ടി നടക്കു​ക​യും ചെയ്യും. കുറച്ചു​ക​ഴി​യു​മ്പോൾ ഇടയന്മാർ ഓരോ​രു​ത്ത​രാ​യി താഴ്‌വ​ര​യു​ടെ വിവിധ ഭാഗ​ത്തേക്കു പോകും. പിന്നെ ഓരോ ഇടയനും ഒരു പ്രത്യേക സ്വരത്തിൽ ആടുകളെ വിളി​ക്കും. അപ്പോൾ അവ കൂട്ടത്തിൽനിന്ന്‌ മാറി സ്വന്തം ഇടയന്റെ അടു​ത്തേക്കു ചെല്ലും. ആട്ടിൻപ​റ്റങ്ങൾ വന്നതു​പോ​ലെ​തന്നെ ചിട്ട​യോ​ടെ അവി​ടെ​നി​ന്നു പോകു​ക​യും ചെയ്യും.” നാം യേശു​വി​ന്റെ ഉപദേ​ശങ്ങൾ കൈ​ക്കൊ​ള്ളു​ക​യും അനുസ​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ അവനെ പിൻചെ​ല്ലു​ന്നെ​ങ്കിൽ ‘നല്ല ഇടയനായ’ അവൻ നമ്മെ പരിപാ​ലി​ക്കും. എത്ര അർഥവ​ത്തായ ദൃഷ്ടാന്തം!

18. യഹോ​വ​യു​ടെ സൃഷ്ടി​ക​ളെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ നമുക്ക്‌ എവിടെ കണ്ടെത്താം?

18 നമുക്ക്‌ പ്രകൃ​തി​യിൽനിന്ന്‌ എങ്ങനെ ദൃഷ്ടാ​ന്ത​വി​ഷ​യങ്ങൾ കണ്ടെത്താ​നാ​കും? ചില മൃഗങ്ങ​ളു​ടെ സ്വഭാ​വ​വി​ശേ​ഷ​തകൾ നമുക്ക്‌ ദൃഷ്ടാ​ന്ത​മാ​യി ഉപയോ​ഗി​ക്കാ​നാ​യേ​ക്കും. ലളിത​വും അതേസ​മയം ശക്തവു​മാ​യി​രി​ക്കും അത്തരം ദൃഷ്ടാ​ന്തങ്ങൾ. യഹോ​വ​യു​ടെ സൃഷ്ടി​ക​ളെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ നമുക്ക്‌ എവി​ടെ​നി​ന്നു ലഭിക്കും? അത്തരം വിവര​ങ്ങ​ളു​ടെ ഒരു കലവറ​യാണ്‌ ബൈബിൾ. ബൈബി​ളിൽ, വേഗത​യു​ള്ള​വരെ മാൻപേ​ട​ക​ളോ​ടും പുള്ളി​പ്പു​ലി​ക​ളോ​ടും ഉപമി​ച്ചി​രി​ക്കു​ന്നത്‌ നമുക്കു കാണാം. പാമ്പു​ക​ളെ​പ്പോ​ലെ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കുക, പ്രാവു​ക​ളെ​പ്പോ​ലെ നിഷ്‌ക​ള​ങ്ക​രാ​യി​രി​ക്കുക എന്നിങ്ങ​നെ​യുള്ള പരാമർശ​ങ്ങ​ളും ബൈബി​ളി​ലുണ്ട്‌. * (1 ദിനവൃ​ത്താ​ന്തം 12:8; ഹബക്കൂക്‌ 1:8; മത്തായി 10:16) യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വീക്ഷാ​ഗോ​പു​രം, ഉണരുക! തുടങ്ങിയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും സഹായ​ക​മാ​യി​രി​ക്കും. സൃഷ്ടി​യി​ലെ വിസ്‌മ​യ​ങ്ങ​ളെ​യും അവയിൽനിന്ന്‌ നമുക്ക്‌ പഠിക്കാ​നാ​കുന്ന കാര്യ​ങ്ങ​ളെ​യും കുറിച്ച്‌ ധാരാളം വിവരങ്ങൾ ഈ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വന്നിട്ടുണ്ട്‌. അവ വായി​ച്ചു​മ​ന​സ്സി​ലാ​ക്കു​ന്നത്‌ സമാന​മായ ദൃഷ്ടാ​ന്തങ്ങൾ മനഞ്ഞെ​ടു​ക്കാൻ നിങ്ങ​ളെ​യും സഹായി​ക്കും.

പരിചി​ത​മായ സംഭവ​ങ്ങളെ ദൃഷ്ടാന്തങ്ങളാക്കാം

19, 20. (എ) തെറ്റായ ഒരു വിശ്വാ​സത്തെ ഖണ്ഡിക്കാൻ യേശു ഏതു സംഭവം ദൃഷ്ടാ​ന്ത​മാ​യി ഉപയോ​ഗി​ച്ചു? (ബി) മറ്റുള്ള​വരെ പഠിപ്പി​ക്കു​മ്പോൾ നമുക്ക്‌ എങ്ങനെ യഥാർഥ സംഭവ​ങ്ങ​ളെ​യും ജീവി​താ​നു​ഭ​വ​ങ്ങ​ളെ​യും ദൃഷ്ടാ​ന്ത​മാ​യി ഉപയോ​ഗി​ക്കാം?

19 നടന്ന സംഭവ​ങ്ങളെ ഫലപ്ര​ദ​മായ ദൃഷ്ടാ​ന്ത​ങ്ങ​ളാ​യി ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. ദുരന്തങ്ങൾ തെറ്റു​കൾക്കുള്ള ശിക്ഷയാ​ണെന്ന വിശ്വാ​സത്തെ തിരു​ത്താൻ യേശു ഒരിക്കൽ ആയി​ടെ​യു​ണ്ടായ ഒരു സംഭവത്തെ ദൃഷ്ടാ​ന്ത​മാ​യി ഉപയോ​ഗി​ച്ചു. “ശിലോ​ഹാ​മിന്‌ അരി​കെ​യുള്ള ഗോപു​രം വീണ​പ്പോൾ അതിന​ടി​യിൽപ്പെട്ടു മരിച്ച പതി​നെ​ട്ടു​പേർ യെരു​ശ​ലേ​മിൽ പാർത്തി​രുന്ന മറ്റെല്ലാ​വ​രെ​ക്കാ​ളും പാപി​ക​ളാ​ണെന്നു നിങ്ങൾ കരുതു​ന്നു​വോ?” എന്ന്‌ അവൻ ശ്രോ​താ​ക്ക​ളോ​ടു ചോദി​ച്ചു. (ലൂക്കോസ്‌ 13:4) ആ 18 പേർ മരിച്ചത്‌ അവർ പാപം ചെയ്‌ത്‌ ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ടാ​യി​രു​ന്നില്ല. മറിച്ച്‌, ആ ദുരന്തം യാദൃ​ച്ഛി​ക​മാ​യി സംഭവിച്ച ഒന്നായി​രു​ന്നു. (സഭാ​പ്ര​സം​ഗി 9:11) അങ്ങനെ, ശ്രോ​താ​ക്കൾക്ക്‌ അറിവുള്ള ഒരു സംഭവം പരാമർശി​ച്ചു​കൊണ്ട്‌ യേശു വ്യാജ​മായ ഒരു ഉപദേ​ശത്തെ ഖണ്ഡിച്ചു.

20 മറ്റുള്ള​വരെ പഠിപ്പി​ക്കു​മ്പോൾ യഥാർഥ സംഭവ​ങ്ങ​ളെ​യും ആളുക​ളു​ടെ അനുഭ​വ​ങ്ങ​ളെ​യും നമുക്ക്‌ എങ്ങനെ ദൃഷ്ടാ​ന്ത​ങ്ങ​ളാ​യി ഉപയോ​ഗി​ക്കാം? യേശു​വി​ന്റെ സാന്നി​ധ്യ​ത്തെ കുറി​ക്കുന്ന അടയാ​ള​ത്തി​ന്റെ പ്രവച​ന​നി​വൃ​ത്തി​യെ​ക്കു​റിച്ച്‌ നിങ്ങൾ ആരെങ്കി​ലു​മാ​യി ചർച്ച​ചെ​യ്യു​ക​യാ​ണെ​ന്നി​രി​ക്കട്ടെ. (മത്തായി 24:3-14) യുദ്ധം, ക്ഷാമം, ഭൂകമ്പം എന്നിങ്ങനെ ആ അടയാ​ള​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന കാര്യങ്ങൾ നിറ​വേ​റു​ന്ന​തി​നെ​ക്കു​റി​ച്ചു പറയാൻ അടുത്ത​കാ​ലത്തു വന്ന വാർത്തകൾ നിങ്ങൾക്കു പരാമർശി​ക്കാ​വു​ന്ന​താണ്‌. പുതിയ വ്യക്തി​ത്വം ധരിക്കു​മ്പോൾ എന്തെല്ലാം മാറ്റങ്ങൾ വരുത്ത​ണ​മെന്നു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കാൻ യഥാർഥ ജീവി​താ​നു​ഭ​വങ്ങൾ നിങ്ങൾക്ക്‌ ദൃഷ്ടാ​ന്ത​മാ​യി കാണി​ക്കാം. (എഫെസ്യർ 4:20-24) അങ്ങനെ​യുള്ള അനുഭ​വങ്ങൾ നിങ്ങൾക്ക്‌ എവി​ടെ​നി​ന്നു ലഭിക്കും? സഹവി​ശ്വാ​സി​ക​ളു​ടെ ജീവി​ത​പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ ചോദി​ച്ച​റി​യാ​നാ​കും. അല്ലെങ്കിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽനിന്ന്‌ ഇങ്ങനെ​യുള്ള അനുഭ​വങ്ങൾ കണ്ടെത്താം.

21. ദൈവ​വ​ച​ന​ത്തി​ന്റെ നല്ലൊരു അധ്യാ​പകൻ അല്ലെങ്കിൽ അധ്യാ​പിക ആയിരി​ക്കു​ന്നത്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തും?

21 യേശു​വി​നോ​ളം പ്രഗത്ഭ​നായ ഒരു അധ്യാ​പകൻ ഇന്നോളം ഉണ്ടായി​ട്ടില്ല, ഇനി ഉണ്ടാകു​ക​യു​മില്ല! നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, ‘പഠിപ്പി​ക്കു​ക​യും സുവി​ശേഷം പ്രസം​ഗി​ക്കു​ക​യും ചെയ്യു​ന്ന​തിന്‌’ യേശു തന്റെ ജീവിതം ഉഴിഞ്ഞു​വെച്ചു. (മത്തായി 4:23) യേശു​വി​നെ​പ്പോ​ലെ നമ്മുടെ ജീവി​ത​വും ആ വേലയ്‌ക്കാ​യി അർപ്പി​ത​മാ​യി​രി​ക്കണം. ദൈവ​വ​ച​ന​ത്തി​ന്റെ നല്ലൊരു അധ്യാ​പകൻ അല്ലെങ്കിൽ അധ്യാ​പിക ആയിരി​ക്കു​ന്നത്‌ തീർച്ച​യാ​യും വലിയ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തും. ദൈവ​വ​ചനം പഠിക്കാൻ നാം മറ്റുള്ള​വരെ സഹായി​ക്കു​മ്പോൾ എന്നേക്കും പ്രയോ​ജനം ചെയ്യുന്ന മൂല്യ​വ​ത്തായ ഒരു സംഗതി​യാണ്‌ നാം അവർക്കു പകർന്നു​കൊ​ടു​ക്കു​ന്നത്‌, യഹോ​വ​യെ​ക്കു​റി​ച്ചുള്ള ജീവദാ​യ​ക​മായ സത്യം. അത്‌ നമുക്ക്‌ വലിയ സന്തോഷം നേടി​ത്ത​രും. (പ്രവൃ​ത്തി​കൾ 20:35) മഹാഗു​രു​വായ യേശു​വി​ന്റെ കാലടി​കൾ പിന്തു​ട​രു​ക​യാ​ണെന്ന ചാരി​താർഥ്യ​വും നമുക്ക്‌ ഉണ്ടായി​രി​ക്കും.

^ യേശു മരിച്ച്‌ ഏതാണ്ട്‌ എട്ടുവർഷ​ത്തി​നു​ശേഷം എഴുത​പ്പെട്ട മത്തായി​യു​ടെ സുവി​ശേ​ഷ​മാണ്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു​വി​ന്റെ ഭൗമി​ക​ജീ​വി​ത​ത്തെ​ക്കു​റി​ച്ചുള്ള ആദ്യത്തെ നിശ്വ​സ്‌ത​രേഖ.

^ ന്യായപ്രമാണപ്രകാരം, മൃതശ​രീ​രം തൊടുന്ന ഒരാൾ അശുദ്ധ​നാ​കു​മാ​യി​രു​ന്നു. (ലേവ്യ​പു​സ്‌തകം 21:1; സംഖ്യാ​പു​സ്‌തകം 19:16) ഉപമയി​ലെ യാത്രി​കൻ മരിച്ച​തു​പോ​ലെ കാണ​പ്പെ​ട്ട​തു​കൊണ്ട്‌ അയാളെ തൊട്ടാൽ തങ്ങൾ അശുദ്ധ​രാ​കു​മെ​ന്നും അങ്ങനെ ആലയശു​ശ്രൂ​ഷ​യ്‌ക്കു ഭംഗം വരു​മെ​ന്നും കരുതി​യി​ട്ടാ​കണം ആ പുരോ​ഹി​ത​നും ലേവ്യ​നും ഒന്നും ചെയ്യാ​തി​രു​ന്ന​തെന്ന്‌ ചിലർ പറഞ്ഞേ​ക്കാം. എന്നാൽ ആ വാദത്തിൽ കഴമ്പു​ണ്ടോ? “യെരു​ശ​ലേ​മിൽനിന്ന്‌ യെരീ​ഹോ​യി​ലേക്കു” പോകുന്ന വഴി​യേ​ത​ന്നെ​യാണ്‌ പുരോ​ഹി​ത​നും ലേവ്യ​നും സഞ്ചരി​ച്ച​തെ​ന്നതു ശ്രദ്ധേ​യ​മാണ്‌. അവർ ആലയത്തി​ലെ ശുശ്രൂഷ കഴിഞ്ഞ്‌ പോകു​ക​യാ​യി​രു​ന്നു എന്നുള്ളത്‌ അതിൽനി​ന്നു വ്യക്തമാ​കു​ന്നു. അതു​കൊണ്ട്‌ അയാളെ സഹായി​ക്കാ​തി​രി​ക്കാൻ അവർക്ക്‌ യാതൊ​രു കാരണ​വും ഉണ്ടായി​രു​ന്നില്ല.

^ യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച, തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) വാല്യം ഒന്നിന്റെ 268, 270-1 പേജുകൾ കാണുക.