ഭാഗം 3
“ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു”
യേശുവിനെ അനുഗമിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നത് എന്താണ്? പൗലോസ് അപ്പൊസ്തലന്റെ വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്: “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു.” (2 കൊരിന്ത്യർ 5:14) യഹോവയോടും മനുഷ്യവർഗത്തോടും നമ്മിൽ ഓരോരുത്തരോടും യേശുവിനുള്ള സ്നേഹത്തെക്കുറിച്ചാണ് ഇനിയുള്ള അധ്യായങ്ങളിൽ നാം പഠിക്കുന്നത്. ഈ പഠനം നമുക്ക് പ്രചോദനം പകരും എന്നതിനു സംശയമില്ല. അത് നമ്മുടെ ഹൃദയത്തെ സ്പർശിക്കും. അങ്ങനെ, നമ്മുടെ നായകനെ അടുത്തു പിന്തുടരാൻ നാം പ്രേരിതരായിത്തീരും.