വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 17

‘ഇതിനെക്കാൾ വലിയ സ്‌നേഹം ഇല്ല’

‘ഇതിനെക്കാൾ വലിയ സ്‌നേഹം ഇല്ല’

1-4. (എ) പീലാ​ത്തൊസ്‌ യേശു​വി​നെ തന്റെ അരമന​മു​റ്റത്ത്‌ കോപാ​ക്രാ​ന്ത​രായ ജനക്കൂ​ട്ട​ത്തി​ന്റെ മുമ്പിൽ കൊണ്ടു​വ​ന്ന​പ്പോൾ എന്തു സംഭവി​ച്ചു? (ബി) കഷ്ടങ്ങളും പരിഹാ​സ​ങ്ങ​ളും യേശു എങ്ങനെ​യാണ്‌ നേരി​ട്ടത്‌? (സി) എന്തു സുപ്ര​ധാന ചോദ്യ​ങ്ങൾ ഉയർന്നു​വ​രു​ന്നു?

  “ഇതാ, ആ മനുഷ്യൻ!” യേശു​വി​നെ ചൂണ്ടി​ക്കാ​ണി​ച്ചു​കൊണ്ട്‌ റോമൻ ഗവർണ​റായ പൊന്തി​യൊസ്‌ പീലാ​ത്തൊസ്‌ പറഞ്ഞതാ​ണത്‌. എ.ഡി. 33-ലെ പെസഹാ​നാ​ളിൽ തന്റെ അരമന​മു​റ്റത്ത്‌ തടിച്ചു​കൂ​ടിയ കോപാ​ക്രാ​ന്ത​രായ ജനക്കൂ​ട്ട​ത്തോ​ടാണ്‌ അവൻ അത്‌ പറഞ്ഞത്‌. (യോഹ​ന്നാൻ 19:5) ഇതേ ജനക്കൂ​ട്ട​മാണ്‌ ഏതാനും ദിവസ​ങ്ങൾക്കു​മുമ്പ്‌ ദിവ്യ​നി​യ​മിത രാജാ​വെ​ന്ന​നി​ല​യിൽ യെരു​ശ​ലേം വീഥി​ക​ളി​ലൂ​ടെ യേശു കടന്നു​പോ​യ​പ്പോൾ അവനെ വാഴ്‌ത്തി​പ്പാ​ടി​യത്‌. പക്ഷേ ഇന്നി​പ്പോൾ മറ്റൊരു കണ്ണിലൂ​ടെ​യാണ്‌ അവർ അവനെ കാണു​ന്നത്‌.

2 രാജാ​ക്ക​ന്മാർ ധരിക്കു​ന്ന​തു​പോ​ലുള്ള ധൂമ്ര​വ​സ്‌ത്ര​മാണ്‌ യേശു​വി​നെ ധരിപ്പി​ച്ചി​രി​ക്കു​ന്നത്‌. തലയിൽ ഒരു കിരീ​ട​മുണ്ട്‌. ചാട്ടയ​ടി​യേറ്റ്‌ പുറമാ​കെ പിളർന്നി​രി​ക്കു​ക​യാണ്‌. അതു മറച്ചു​കൊ​ണ്ടുള്ള ധൂമ്ര​വ​സ്‌ത്ര​വും തലയിൽ തറച്ചു​വെ​ച്ചി​രി​ക്കുന്ന മുൾക്കി​രീ​ട​വും യേശു​വി​ന്റെ രാജകീയ അധികാ​രത്തെ അപഹസി​ക്കാ​നു​ള്ള​താണ്‌. മുഖ്യ​പു​രോ​ഹി​ത​ന്മാർ ഇളക്കി​വിട്ട ജനക്കൂട്ടം കഠിന​പീ​ഡ​നങ്ങൾ ഏറ്റുവാ​ങ്ങിയ ഈ മനുഷ്യ​നെ തള്ളിപ്പ​റ​യു​ന്നു. “അവനെ സ്‌തം​ഭ​ത്തി​ലേ​റ്റുക! അവനെ സ്‌തം​ഭ​ത്തി​ലേ​റ്റുക!” എന്ന്‌ ആർത്തു​വി​ളി​ക്കു​ക​യാണ്‌ പുരോ​ഹി​ത​ന്മാർ. അവന്റെ മരണം കാത്തു​നിൽക്കുന്ന ജനങ്ങളും പറയുന്നു, “ഇവൻ മരണാർഹ​നാണ്‌.”​—യോഹ​ന്നാൻ 19:1-7.

3 പരാതി​യേ​തു​മി​ല്ലാ​തെ, പ്രശാന്തത കൈവി​ടാ​തെ, ധൈര്യ​സ​മേതം യേശു എല്ലാ കഷ്ടങ്ങളും പരിഹാ​സ​ങ്ങ​ളും സഹിക്കു​ന്നു. * മരിക്കാൻ അവൻ മനസ്സു​കൊണ്ട്‌ ഒരുങ്ങി​ക്ക​ഴി​ഞ്ഞു. ഏതാനും മണിക്കൂ​റു​കൾക്കു​ള്ളിൽ യേശു വേദനാ​ക​ര​മായ ഒരു മരണം ഏറ്റുവാ​ങ്ങു​ന്നു.​—യോഹ​ന്നാൻ 19:17, 18, 30.

4 സ്വന്തം ജീവൻ ബലിയർപ്പി​ച്ചു​കൊണ്ട്‌ തന്റെ അനുയാ​യി​ക​ളോട്‌ യഥാർഥ സ്‌നേ​ഹ​മു​ണ്ടെന്ന്‌ യേശു തെളി​യി​ച്ചു. “സ്‌നേ​ഹി​തർക്കു​വേണ്ടി ജീവൻ വെച്ചു​കൊ​ടു​ക്കു​ന്ന​തി​നെ​ക്കാൾ വലിയ സ്‌നേഹം ഇല്ല,” യേശു പറഞ്ഞു. (യോഹ​ന്നാൻ 15:13) ഇത്‌ ചില സുപ്ര​ധാന ചോദ്യ​ങ്ങൾ ഉയർത്തു​ന്നു. യേശു ഈ കഷ്ടങ്ങ​ളെ​ല്ലാം സഹിച്ച്‌ മരി​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നോ? എന്തു​കൊ​ണ്ടാണ്‌ അവൻ അതിനു തയ്യാറാ​യത്‌? അവന്റെ ‘സ്‌നേ​ഹി​ത​രും’ അനുഗാ​മി​ക​ളു​മായ നമുക്ക്‌ ഇക്കാര്യ​ത്തിൽ എങ്ങനെ അവനെ അനുക​രി​ക്കാം?

യേശു കഷ്ടം സഹിച്ച്‌ മരിക്ക​ണ​മാ​യി​രു​ന്നോ?

5. തനിക്ക്‌ നേരി​ടാ​നി​രുന്ന കഷ്ടങ്ങ​ളെ​ക്കു​റിച്ച്‌ യേശു മനസ്സി​ലാ​ക്കി​യത്‌ എങ്ങനെ?

5 തനിക്ക്‌ എന്തെല്ലാം സഹി​ക്കേ​ണ്ടി​വ​രു​മെന്ന്‌ വാഗ്‌ദത്ത മിശി​ഹാ​യായ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. മിശി​ഹാ​യു​ടെ കഷ്ടങ്ങ​ളെ​യും മരണ​ത്തെ​യും കുറിച്ച്‌ വിശദ​മാ​ക്കുന്ന അനേകം പ്രവച​നങ്ങൾ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ഉണ്ടായി​രു​ന്നു. അതെല്ലാം യേശു​വിന്‌ പരിചി​ത​മാ​യി​രു​ന്നു. (യെശയ്യാ​വു 53:3-7, 12; ദാനീ​യേൽ 9:26) തനിക്കു നേരി​ടാ​നി​രി​ക്കുന്ന പരി​ശോ​ധ​ന​ക​ളെ​ക്കു​റിച്ച്‌ ഒന്നില​ധി​കം തവണ അവൻ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞി​ട്ടുണ്ട്‌. (മർക്കോസ്‌ 8:31; 9:31) അവസാ​നത്തെ പെസഹാ ആഘോ​ഷി​ക്കാൻ യെരു​ശ​ലേ​മി​ലേക്കു പോകും​വഴി അവൻ അപ്പൊ​സ്‌ത​ല​ന്മാ​രോട്‌ വ്യക്തമാ​യി ഇങ്ങനെ പറഞ്ഞു: “മനുഷ്യ​പു​ത്രൻ മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും കൈയിൽ ഏൽപ്പി​ക്ക​പ്പെ​ടും. അവർ അവനെ മരണത്തി​നു വിധിച്ച്‌ വിജാ​തീ​യർക്ക്‌ ഏൽപ്പി​ച്ചു​കൊ​ടു​ക്കും. അവർ അവനെ പരിഹ​സി​ക്കു​ക​യും തുപ്പു​ക​യും ചാട്ടയ്‌ക്ക​ടി​ക്കു​ക​യും കൊല്ലു​ക​യും ചെയ്യും.” (മർക്കോസ്‌ 10:33, 34) ഇതൊ​ന്നും അവൻ വെറുതെ പറഞ്ഞതല്ല. നാം കണ്ടതു​പോ​ലെ, അതെല്ലാം സത്യമാ​യി ഭവിച്ചു. ആളുകൾ അവനെ പരിഹ​സി​ച്ചു, മുഖത്തു തുപ്പി, ചാട്ട​കൊണ്ട്‌ അടിച്ചു, അവസാനം സ്‌തം​ഭ​ത്തിൽ തറച്ചു കൊന്നു.

6. യേശു കഷ്ടം സഹിച്ച്‌ മരി​ക്കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

6 പക്ഷേ യേശു കഷ്ടം സഹിച്ച്‌ മരി​ക്കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അതിന്‌ പ്രധാ​ന​പ്പെട്ട പല കാരണ​ങ്ങ​ളുണ്ട്‌. ഒന്നാമ​താ​യി, സഹിച്ചു​നിൽക്കു​ന്നത്‌ തന്റെ വിശ്വ​സ്‌തത തെളി​യി​ക്കാ​നും യഹോ​വ​യു​ടെ പരമാ​ധി​കാ​രം ഉയർത്തി​പ്പി​ടി​ക്കാ​നു​മുള്ള അവസരം യേശു​വിന്‌ നൽകു​മാ​യി​രു​ന്നു. സ്വന്തം താത്‌പ​ര്യ​ങ്ങൾക്കു​വേണ്ടി മാത്ര​മാണ്‌ മനുഷ്യർ ദൈവത്തെ സേവി​ക്കു​ന്നത്‌ എന്നാണ​ല്ലോ സാത്താൻ പറഞ്ഞത്‌. (ഇയ്യോബ്‌ 2:1-5) “ദണ്ഡനസ്‌തം​ഭ​ത്തി​ലെ മരണ​ത്തോ​ളം” വിശ്വ​സ്‌തത കാത്തു​സൂ​ക്ഷി​ച്ചു​കൊണ്ട്‌ സാത്താന്റെ ആരോ​പ​ണ​ത്തിൽ കഴമ്പി​ല്ലെന്ന്‌ യേശു തെളി​യി​ച്ചു. (ഫിലി​പ്പി​യർ 2:8; സദൃശ​വാ​ക്യ​ങ്ങൾ 27:11) രണ്ടാമ​താ​യി, മിശിഹാ കഷ്ടം സഹിച്ചു മരിക്കു​ന്നത്‌ മറ്റുള്ള​വ​രു​ടെ പാപങ്ങൾക്കു പരിഹാ​രം വരുത്തു​മാ​യി​രു​ന്നു. (യെശയ്യാ​വു 53:5, 10; ദാനീ​യേൽ 9:24) യേശു “അനേകർക്കു​വേണ്ടി തന്റെ ജീവൻ മറുവി​ല​യാ​യി” കൊടു​ത്തത്‌ നമുക്കു ദൈവ​വു​മാ​യി ഒരു നല്ല ബന്ധത്തി​ലേക്കു വരാനുള്ള വഴിതു​റന്നു. (മത്തായി 20:28) മൂന്നാ​മ​താ​യി, പലവി​ധ​ത്തി​ലുള്ള കഷ്ടങ്ങൾ സഹിക്കു​ക​വഴി യേശു ‘എല്ലാവി​ധ​ത്തി​ലും നമ്മെ​പ്പോ​ലെ​തന്നെ പരീക്ഷി​ക്ക​പ്പെട്ടു.’ അങ്ങനെ അവൻ, “നമ്മുടെ ബലഹീ​ന​ത​ക​ളിൽ സഹതപി​ക്കാൻ” കഴിയുന്ന ഒരു മഹാപു​രോ​ഹി​ത​നാ​യി​ത്തീർന്നു.​—എബ്രായർ 2:17, 18; 4:15.

ജീവൻ കൊടു​ക്കാൻ യേശു തയ്യാറാ​യത്‌ എന്തു​കൊണ്ട്‌?

7. എന്തെല്ലാം ത്യജി​ച്ചി​ട്ടാണ്‌ യേശു ഭൂമി​യിൽ വന്നത്‌?

7 യേശു ചെയ്‌ത ത്യാഗം മനസ്സി​ലാ​ക്കാൻ ഉദാഹ​രണം നോക്കാം. സ്വന്തം വീടും കുടും​ബ​വും വിട്ട്‌ ഒരു അന്യനാ​ട്ടി​ലേക്കു പോ​കേ​ണ്ടി​വ​രുന്ന ഒരു സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അവിടെ ചെന്നാൽ ആ നാട്ടു​കാർ തന്നെ നിന്ദി​ക്കു​ക​യും പരിഹ​സി​ക്കു​ക​യും കഷ്ടപ്പെ​ടു​ത്തു​ക​യും ഒടുവിൽ കൊല്ലു​ക​യും ചെയ്യു​മെന്ന്‌ അറിഞ്ഞാൽ ആരെങ്കി​ലും അങ്ങോ​ട്ടു​പോ​കാൻ മുതി​രു​മോ? ഇനി, യേശു ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഭൂമി​യിൽ വരുന്ന​തി​നു​മുമ്പ്‌ പിതാ​വി​ന്റെ അടുക്കൽ സ്വർഗ​ത്തിൽ ശ്രേഷ്‌ഠ​മായ ഒരു സ്ഥാനം യേശു​വി​നു​ണ്ടാ​യി​രു​ന്നു. എന്നിട്ടും യേശു സ്വമന​സ്സാ​ലെ തന്റെ സ്വർഗീയ ഭവനം വിട്ട്‌ മനുഷ്യ​നാ​യി ഭൂമി​യിൽ വന്നു. ഭൂരി​പക്ഷം ആളുക​ളും തന്നെ സ്വീക​രി​ക്കി​ല്ലെ​ന്നും അതി​ക്രൂ​ര​മായ നിന്ദയും കഷ്ടപ്പാ​ടും സഹിച്ച്‌ ഒടുവിൽ മരി​ക്കേ​ണ്ടി​വ​രു​മെ​ന്നും അറിഞ്ഞു​കൊ​ണ്ടു​ത​ന്നെ​യാണ്‌ യേശു അതിന്‌ തയ്യാറാ​യത്‌. (ഫിലി​പ്പി​യർ 2:5-7) ഇത്ര വലി​യൊ​രു ത്യാഗം ചെയ്യാൻ യേശു​വി​നെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌?

8, 9. ജീവൻ നൽകാൻ യേശു​വി​നെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌?

8 എല്ലാറ്റി​ലു​മു​പരി, പിതാ​വി​നോ​ടുള്ള അഗാധ​മായ സ്‌നേ​ഹ​മാണ്‌ യേശു​വി​നു പ്രചോ​ദ​ന​മാ​യത്‌. യേശു​വി​ന്റെ സഹിഷ്‌ണുത ആ സ്‌നേ​ഹ​ത്തി​ന്റെ തെളി​വാണ്‌. പിതാ​വി​ന്റെ നാമ​ത്തെ​യും സത്‌പേ​രി​നെ​യും വലിയ പ്രാധാ​ന്യ​ത്തോ​ടെ കാണാൻ അത്‌ യേശു​വി​നെ പ്രേരി​പ്പി​ച്ചു. (മത്തായി 6:9; യോഹ​ന്നാൻ 17:1-6, 26) പിതാ​വി​ന്റെ നാമത്തി​നേറ്റ കളങ്കം നീങ്ങി​ക്കാ​ണാൻ അവൻ അതിയാ​യി ആഗ്രഹി​ച്ചു. പിതാ​വി​ന്റെ മഹനീയ നാമം വിശു​ദ്ധീ​ക​രി​ക്കു​ന്ന​തിൽ തന്റെ വിശ്വ​സ്‌ത​ത​യ്‌ക്കു പങ്കു​ണ്ടെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (1 ദിനവൃ​ത്താ​ന്തം 29:13) അതു​കൊണ്ട്‌ നീതി​ക്കാ​യി കഷ്ടം സഹിക്കു​ന്ന​തി​നെ ഒരു ബഹുമ​തി​യാ​യി​ട്ടാണ്‌ യേശു കണ്ടത്‌.

9 സ്വന്തജീ​വൻ ബലിയർപ്പി​ക്കാൻ യേശു​വി​നെ പ്രേരി​പ്പിച്ച മറ്റൊ​ന്നുണ്ട്‌​—മനുഷ്യ​കു​ല​ത്തോ​ടുള്ള സ്‌നേഹം. ഈ സ്‌നേഹം ഇന്നോ ഇന്നലെ​യോ തുടങ്ങി​യതല്ല. മനുഷ്യ​ച​രി​ത്ര​ത്തോ​ളം​തന്നെ പഴക്കമുണ്ട്‌ അതിന്‌. ഭൂമി​യിൽ വരുന്ന​തിന്‌ വളരെ​ക്കാ​ലം മുമ്പു​തന്നെ യേശു​വി​ന്റെ “പ്രമോ​ദം മനുഷ്യ​പു​ത്ര​ന്മാ​രോ​ടു​കൂ​ടെ ആയിരു​ന്നു” എന്ന്‌ ബൈബിൾ പറയു​ന്നുണ്ട്‌. (സദൃശ​വാ​ക്യ​ങ്ങൾ 8:30, 31) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ അവന്റെ ഈ സ്‌നേഹം പ്രകട​മാ​യി​രു​ന്നു. കഴിഞ്ഞ മൂന്ന്‌ അധ്യാ​യ​ങ്ങ​ളിൽ നാം കണ്ടതു​പോ​ലെ, പലവി​ധ​ങ്ങ​ളിൽ യേശു മനുഷ്യ​രോ​ടുള്ള തന്റെ സ്‌നേഹം കാണിച്ചു. ശിഷ്യ​ന്മാ​രോട്‌ അവന്‌ വിശേ​ഷാൽ സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു. എന്നാൽ എ.ഡി. 33 നീസാൻ 14-ന്‌ അവൻ നമുക്കു​വേണ്ടി സ്വന്തം ജീവൻ ത്യജിച്ചു! (യോഹ​ന്നാൻ 10:11) നമ്മളോ​ടുള്ള സ്‌നേഹം കാണി​ക്കാൻ ഇതി​നെ​ക്കാൾ മെച്ചമായ മറ്റ്‌ എന്തു മാർഗ​മാ​ണു​ള്ളത്‌? ഇക്കാര്യ​ത്തിൽ നാം യേശു​വി​നെ അനുക​രി​ക്കേ​ണ്ട​തു​ണ്ടോ? തീർച്ച​യാ​യും. വാസ്‌ത​വ​ത്തിൽ അങ്ങനെ ചെയ്യാ​നാണ്‌ നമ്മളോട്‌ കൽപ്പി​ച്ചി​രി​ക്കു​ന്നത്‌.

‘ഞാൻ സ്‌നേ​ഹി​ച്ച​തു​പോ​ലെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം’

10, 11. (എ) യേശു അനുഗാ​മി​കൾക്ക്‌ നൽകിയ പുതിയ കൽപ്പന ഏത്‌? (ബി) അതിൽ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌? (സി) നാം അത്‌ അനുസ​രി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

10 മരിക്കു​ന്ന​തി​ന്റെ തലേരാ​ത്രി യേശു തന്റെ അടുത്ത ശിഷ്യ​ന്മാ​രോട്‌ പറഞ്ഞതു ശ്രദ്ധി​ക്കുക: “ഞാൻ നിങ്ങൾക്ക്‌ ഒരു പുതിയ കൽപ്പന നൽകുന്നു; നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം എന്നുതന്നെ. ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം. നിങ്ങൾക്കു പരസ്‌പരം സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​കു​ന്നു​വെന്ന്‌ എല്ലാവ​രും അറിയും.” (യോഹ​ന്നാൻ 13:34, 35) “തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം!” ഇതിനെ പുതിയ കൽപ്പന എന്നു വിളി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? “കൂട്ടു​കാ​രനെ (അല്ലെങ്കിൽ, അയൽക്കാ​രനെ) നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം” എന്ന്‌ മോ​ശൈക ന്യായ​പ്ര​മാ​ണം അനുശാ​സി​ച്ചി​രു​ന്നു. (ലേവ്യ​പു​സ്‌തകം 19:18) എന്നാൽ പുതിയ കൽപ്പന അതിലും ശ്രേഷ്‌ഠ​മായ ഒരു സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള​താ​യി​രു​ന്നു​—മറ്റുള്ള​വർക്കു​വേണ്ടി സ്വന്തം ജീവൻപോ​ലും നൽകാൻ തയ്യാറാ​കുന്ന സ്‌നേഹം! പിൻവ​രുന്ന പ്രകാരം പറഞ്ഞു​കൊണ്ട്‌ യേശു​തന്നെ ഇതു വ്യക്തമാ​ക്കു​ക​യു​ണ്ടാ​യി: “ഇതാകു​ന്നു എന്റെ കൽപ്പന: ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം. സ്‌നേ​ഹി​തർക്കു​വേണ്ടി ജീവൻ വെച്ചു​കൊ​ടു​ക്കു​ന്ന​തി​നെ​ക്കാൾ വലിയ സ്‌നേഹം ഇല്ല.” (യോഹ​ന്നാൻ 15:12, 13) “മറ്റുള്ള​വരെ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം എന്നല്ല, നിന്നെ​ക്കാ​ള​ധി​കം സ്‌നേ​ഹി​ക്കണം” എന്നതാ​യി​രു​ന്നു പുതിയ കൽപ്പന​യു​ടെ സാരം. ഈ സ്‌നേഹം എന്താ​ണെന്ന്‌ യേശു കാണി​ച്ചു​തന്നു, തന്റെ ജീവി​തം​കൊ​ണ്ടും മരണം​കൊ​ണ്ടും.

11 നാം ഈ പുതിയ കൽപ്പന അനുസ​രി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? യേശു​വി​ന്റെ വാക്കുകൾ ഓർക്കുക: “നിങ്ങൾക്കു പരസ്‌പരം സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​കു​ന്നു​വെന്ന്‌ എല്ലാവ​രും അറിയും.” അതെ, ആത്മത്യാ​ഗ​പ​ര​മായ സ്‌നേ​ഹ​മാണ്‌ സത്യ​ക്രി​സ്‌ത്യാ​നി​ക​ളാ​യി നമ്മെ തിരി​ച്ച​റി​യി​ക്കു​ന്നത്‌. ഈ സ്‌നേ​ഹത്തെ ഒരു ബാഡ്‌ജി​നോട്‌ ഉപമി​ക്കാ​നാ​കും. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷ​നു​ക​ളിൽ പങ്കെടു​ക്കു​ന്നവർ ബാഡ്‌ജ്‌ ധരിക്കാ​റു​ണ്ട​ല്ലോ. അതു നോക്കി​യാൽ ഒരാളു​ടെ പേരും സഭയും മറ്റുള്ള​വർക്ക്‌ മനസ്സി​ലാ​ക്കാ​നാ​കും. പരസ്‌പ​ര​മുള്ള ആത്മത്യാ​ഗ​പ​ര​മായ സ്‌നേഹം സത്യ​ക്രി​സ്‌ത്യാ​നി​കളെ തിരി​ച്ച​റി​യി​ക്കുന്ന ബാഡ്‌ജു​പോ​ലെ​യാണ്‌. മറ്റുവാ​ക്കു​ക​ളിൽ പറഞ്ഞാൽ, നമുക്കി​ട​യി​ലെ സ്‌നേഹം മറ്റുള്ള​വർക്ക്‌ കാണാ​നാ​കണം. അതു കണ്ട്‌, നാം ക്രിസ്‌തു​വി​ന്റെ യഥാർഥ അനുഗാ​മി​ക​ളാ​ണെന്ന്‌ അവർ തിരി​ച്ച​റി​യണം. ‘നിസ്സ്വാർഥ സ്‌നേഹം എന്ന ഈ “ബാഡ്‌ജ്‌” എന്റെ കാര്യ​ത്തിൽ എത്ര​ത്തോ​ളം പ്രകട​മാണ്‌?’ എന്ന്‌ നാം ഓരോ​രു​ത്ത​രും സ്വയം ചോദി​ക്കണം.

ആത്മത്യാഗ സ്‌നേ​ഹ​ത്തി​ന്റെ അർഥം

12, 13. (എ) ആത്മത്യാ​ഗ​പ​ര​മായ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നാം മറ്റുള്ള​വർക്കു​വേണ്ടി എത്ര​ത്തോ​ളം ത്യാഗം ചെയ്യും? (ബി) എന്താണ്‌ ആത്മത്യാ​ഗം?

12 ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളായ നാം അവൻ നമ്മെ സ്‌നേ​ഹി​ച്ച​തു​പോ​ലെ പരസ്‌പരം സ്‌നേ​ഹി​ക്കേ​ണ്ട​തുണ്ട്‌. അതായത്‌ സഹവി​ശ്വാ​സി​കൾക്കു​വേണ്ടി ത്യാഗങ്ങൾ ചെയ്യാൻ നാം തയ്യാറാ​കണം. നാം എത്ര​ത്തോ​ളം ത്യാഗം​ചെ​യ്യേ​ണ്ട​തുണ്ട്‌? ബൈബിൾ അതിന്‌ ഉത്തരം നൽകുന്നു: “അവൻ നമുക്കു​വേണ്ടി തന്റെ ജീവൻ അർപ്പി​ച്ച​തിൽനിന്ന്‌ സ്‌നേഹം എന്തെന്ന്‌ നാം മനസ്സി​ലാ​ക്കു​ന്നു. സഹോ​ദ​ര​ന്മാർക്കു​വേണ്ടി ജീവൻ അർപ്പി​ക്കാൻ നാമും ബാധ്യ​സ്ഥ​രാ​കു​ന്നു.” (1 യോഹ​ന്നാൻ 3:16) ആവശ്യ​മെ​ങ്കിൽ സഹവി​ശ്വാ​സി​കൾക്കു​വേണ്ടി മരിക്കാൻ നാം തയ്യാറാ​കണം, യേശു ചെയ്‌ത​തു​പോ​ലെ. പീഡന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നമ്മുടെ സഹോ​ദ​ര​ങ്ങളെ ഒറ്റി​ക്കൊ​ടുത്ത്‌ അവരുടെ ജീവിതം അപകട​ത്തി​ലാ​ക്കു​ന്ന​തി​നു പകരം സ്വന്തം ജീവൻ ത്യജി​ക്കാൻ നാം തയ്യാറാ​കും. വർഗീ​യ​വും വംശീ​യ​വു​മായ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന രാജ്യ​ങ്ങ​ളിൽ നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ വർഗമോ വംശീ​യ​പ​ശ്ചാ​ത്ത​ല​മോ ഗണ്യമാ​ക്കാ​തെ അവരെ സംരക്ഷി​ക്കു​ന്ന​തിന്‌, വേണ്ടി​വ​ന്നാൽ നാം നമ്മുടെ ജീവൻ കൊടു​ക്കും. യുദ്ധങ്ങ​ളു​ണ്ടാ​കു​മ്പോൾ, സഹവി​ശ്വാ​സി​കൾക്കും സഹമനു​ഷ്യർക്കും എതിരെ ആയുധ​മെ​ടു​ക്കു​ന്ന​തി​നു പകരം ജയിൽശി​ക്ഷ​യും, മരണം​പോ​ലും, സഹിക്കാൻ നാം മനസ്സു​കാ​ണി​ക്കും.​—യോഹ​ന്നാൻ 17:14, 16; 1 യോഹ​ന്നാൻ 3:10-12.

13 സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി ജീവൻ അർപ്പി​ക്കു​ന്നതു മാത്രമല്ല ആത്മത്യാഗ സ്‌നേഹം കാണി​ക്കാ​നുള്ള മാർഗം. വാസ്‌ത​വ​ത്തിൽ നമ്മിൽ പലർക്കും അങ്ങനെ​യൊ​രു ത്യാഗം ചെയ്യേണ്ട അവസ്ഥ ഉണ്ടാകാ​റില്ല. സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി മരിക്കാൻപോ​ന്നത്ര സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, അവരെ സഹായി​ക്കാ​നാ​യി അതിലും ചെറിയ ത്യാഗങ്ങൾ ചെയ്യാൻ നാം തയ്യാറാ​കേ​ണ്ട​തല്ലേ? മറ്റുള്ള​വർക്കു​വേണ്ടി സ്വന്തം സുഖങ്ങൾ വേണ്ടെ​ന്നു​വെ​ക്കു​ന്ന​താണ്‌ ആത്മത്യാ​ഗം. നമുക്ക്‌ അസൗക​ര്യം ഉണ്ടാക്കു​മ്പോൾപ്പോ​ലും മറ്റുള്ള​വ​രു​ടെ ക്ഷേമത്തിന്‌ നാം മുൻതൂ​ക്കം കൊടു​ക്കു​ന്നു. (1 കൊരി​ന്ത്യർ 10:24) ഏതെല്ലാം വിധങ്ങ​ളിൽ നമുക്ക്‌ ഈ ആത്മത്യാഗ സ്‌നേഹം കാണി​ക്കാ​നാ​കും?

സഭയി​ലും കുടുംബത്തിലും

14. (എ) മൂപ്പന്മാർക്ക്‌ എന്തെല്ലാം ത്യാഗങ്ങൾ ചെയ്യേ​ണ്ട​തുണ്ട്‌? (ബി) നിങ്ങളു​ടെ സഭയെ പരിപാ​ലി​ക്കാൻ കഠിനാ​ധ്വാ​നം ചെയ്യുന്ന മൂപ്പന്മാ​രെ നിങ്ങൾ എങ്ങനെ​യാണ്‌ വീക്ഷി​ക്കു​ന്നത്‌?

14 ‘ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ടത്തെ മേയ്‌ക്കാൻ’ മൂപ്പന്മാർ ഒരുപാട്‌ ത്യാഗങ്ങൾ ചെയ്യു​ന്നുണ്ട്‌. (1 പത്രോസ്‌ 5:2, 3) സ്വന്തകു​ടും​ബ​ത്തി​ന്റെ കാര്യം നോക്കു​ന്ന​തി​നു പുറമെ നിയമ​നങ്ങൾ തയ്യാറാ​കുക, ഇടയസ​ന്ദർശ​നങ്ങൾ നടത്തുക, നീതി​ന്യാ​യ കേസുകൾ കൈകാ​ര്യം ചെയ്യുക തുടങ്ങിയ സഭാ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റു​ന്ന​തി​നു​വേണ്ടി സായാ​ഹ്ന​ങ്ങ​ളി​ലും വാരാ​ന്ത​ങ്ങ​ളി​ലും അവർക്ക്‌ സമയം ചെലവ​ഴി​ക്കേ​ണ്ടി​വ​രും. സമ്മേള​ന​ങ്ങ​ളു​ടെ​യും കൺ​വെൻ​ഷ​നു​ക​ളു​ടെ​യും നടത്തി​പ്പി​നാ​യി പ്രവർത്തി​ക്കു​ക​യും ആശുപ​ത്രി ഏകോപന സമിതി​കൾ, രോഗീ​സ​ന്ദർശന കൂട്ടങ്ങൾ, മേഖലാ നിർമാണ കമ്മിറ്റി​കൾ എന്നിവ​യിൽ അംഗങ്ങ​ളാ​യി സേവി​ക്കു​ക​യും ചെയ്യുന്ന മൂപ്പന്മാർക്ക്‌ കൂടുതൽ ത്യാഗങ്ങൾ ചെയ്യേ​ണ്ട​തുണ്ട്‌. മൂപ്പന്മാ​രേ, ദൈവ​ത്തി​ന്റെ ആടുകളെ മേയ്‌ക്കു​ന്ന​തി​നു​വേണ്ടി നിങ്ങളു​ടെ സമയവും ഊർജ​വും മറ്റും മനസ്സോ​ടെ ചെലവ​ഴി​ക്കു​മ്പോൾ നിങ്ങൾ ആത്മത്യാഗ സ്‌നേഹം കാണി​ക്കു​ക​യാണ്‌. (2 കൊരി​ന്ത്യർ 12:15) നിങ്ങളു​ടെ നിസ്സ്വാർഥ സ്‌നേഹം യഹോവ മാത്രമല്ല സഭയും വളരെ​യേറെ വിലമ​തി​ക്കു​ന്നു.​—ഫിലി​പ്പി​യർ 2:29; എബ്രായർ 6:10.

15. (എ) മൂപ്പന്മാ​രു​ടെ ഭാര്യ​മാർ ചെയ്യുന്ന ചില ത്യാഗങ്ങൾ എന്തെല്ലാം? (ബി) മൂപ്പന്മാ​രെ പിന്തു​ണ​യ്‌ക്കുന്ന ഭാര്യ​മാ​രോ​ടുള്ള നിങ്ങളു​ടെ മനോ​ഭാ​വം എന്താണ്‌?

15 മൂപ്പന്മാ​രു​ടെ ഭാര്യ​മാ​രെ സംബന്ധി​ച്ചെന്ത്‌? തങ്ങളുടെ ഭർത്താ​ക്ക​ന്മാർക്ക്‌ സഭയിലെ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റാൻ കഴി​യേ​ണ്ട​തിന്‌ അവരും ത്യാഗങ്ങൾ ചെയ്യു​ന്നി​ല്ലേ? കുടും​ബ​ത്തോ​ടൊ​പ്പം ചെലവ​ഴി​ക്കു​മാ​യി​രുന്ന സമയമാ​യി​രി​ക്കാം ഭർത്താവ്‌ സഭാകാ​ര്യ​ങ്ങൾക്കാ​യി നീക്കി​വെ​ക്കു​ന്നത്‌. അത്തരം സാഹച​ര്യ​ങ്ങ​ളിൽ ഭർത്താ​വി​നെ പിന്തു​ണ​യ്‌ക്കുന്ന ഭാര്യ​യും ത്യാഗ​മാണ്‌ ചെയ്യു​ന്നത്‌. ഇനി, സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രു​ടെ ഭാര്യ​മാ​രെ​ക്കു​റിച്ച്‌ ഒരു നിമിഷം ചിന്തി​ക്കുക. ഭർത്താ​വി​നോ​ടൊ​പ്പം, സഭകളിൽനിന്ന്‌ സഭകളി​ലേ​ക്കും സർക്കി​ട്ടിൽനിന്ന്‌ സർക്കി​ട്ടി​ലേ​ക്കും പോകുന്ന അവർ എന്തുമാ​ത്രം ത്യാഗ​മാണ്‌ ചെയ്യു​ന്നത്‌. സ്വന്തമാ​യി ഒരു വീടു​പോ​ലും വേണ്ടെ​ന്നു​വെച്ച്‌ ഓരോ ആഴ്‌ച​യും പലയി​ട​ങ്ങ​ളിൽ അന്തിയു​റ​ങ്ങേ​ണ്ടി​വ​രു​ന്നു അവർക്ക്‌. സ്വന്തം താത്‌പ​ര്യ​ങ്ങൾക്കു​പരി സഭയുടെ ക്ഷേമത്തി​നു മുൻതൂ​ക്കം കൊടു​ക്കുന്ന ഈ ഭാര്യ​മാർ അവരുടെ നിസ്സ്വാർഥ സ്‌നേ​ഹ​ത്തിന്‌ അഭിന​ന്ദനം അർഹി​ക്കു​ന്നു.​—ഫിലി​പ്പി​യർ 2:3, 4.

16. ക്രിസ്‌തീയ മാതാ​പി​താ​ക്കൾ മക്കൾക്കു​വേണ്ടി എന്തെല്ലാം ത്യാഗങ്ങൾ ചെയ്യുന്നു?

16 കുടും​ബ​ത്തിൽ എങ്ങനെ ആത്മത്യാഗ സ്‌നേഹം കാണി​ക്കാം? മാതാ​പി​താ​ക്കളേ, കുട്ടി​ക​ളു​ടെ ആവശ്യങ്ങൾ നിറ​വേ​റ്റാ​നും “യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും അവന്റെ ചിന്തകൾക്ക്‌ അനുസൃ​ത​മാ​യും അവരെ വളർത്തി​ക്കൊ​ണ്ടു”വരാനും നിങ്ങൾ പല ത്യാഗ​ങ്ങ​ളും ചെയ്യു​ന്നുണ്ട്‌. (എഫെസ്യർ 6:4) ഭക്ഷണം, വസ്‌ത്രം, പാർപ്പി​ടം എന്നിങ്ങനെ കുടും​ബ​ത്തി​ന്റെ അടിസ്ഥാന ആവശ്യങ്ങൾ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തിന്‌ മണിക്കൂ​റു​ക​ളോ​ളം നിങ്ങൾ കഷ്ടപ്പെട്ട്‌ ജോലി​ചെ​യ്യു​ന്നു​ണ്ടാ​കും. കുട്ടി​ക​ളു​ടെ കാര്യങ്ങൾ നടത്താ​നാ​യി സ്വന്തം സുഖങ്ങൾ വേണ്ടെ​ന്നു​വെ​ക്കാൻ നിങ്ങൾ തയ്യാറാ​കും. കുട്ടി​കളെ പഠിപ്പി​ക്കാ​നും യോഗ​ങ്ങൾക്കു കൊണ്ടു​പോ​കാ​നും വയൽസേ​വ​ന​ത്തിൽ അവരോ​ടൊ​പ്പം പ്രവർത്തി​ക്കാ​നും നിങ്ങൾ വളരെ ശ്രമം​ചെ​യ്യു​ന്നു​ണ്ടാ​കും. (ആവർത്ത​ന​പു​സ്‌തകം 6:6, 7) നിങ്ങളു​ടെ ആത്മത്യാഗ സ്‌നേഹം കുടും​ബ​ത്തി​ന്റെ കാരണ​ഭൂ​ത​നായ യഹോ​വയെ പ്രീതി​പ്പെ​ടു​ത്തു​മെന്നു മാത്രമല്ല നിങ്ങളു​ടെ കുട്ടി​കൾക്ക്‌ നിത്യ​ജീ​വ​നി​ലേ​ക്കുള്ള വഴിതു​റ​ക്കു​ക​യും ചെയ്‌തേ​ക്കാം.​—സദൃശ​വാ​ക്യ​ങ്ങൾ 22:6; എഫെസ്യർ 3:14, 15.

17. യേശു​വി​ന്റെ നിസ്സ്വാർഥ മനോ​ഭാ​വം ഭർത്താ​ക്ക​ന്മാർക്ക്‌ എങ്ങനെ അനുക​രി​ക്കാ​നാ​കും?

17 ഭർത്താ​ക്ക​ന്മാ​രേ, ആത്മത്യാഗ സ്‌നേഹം കാണി​ക്കു​ന്ന​തിൽ നിങ്ങൾക്ക്‌ എങ്ങനെ യേശു​വി​നെ അനുക​രി​ക്കാ​നാ​കും? ദൈവ​വ​ചനം പറയു​ന്നതു ശ്രദ്ധി​ക്കുക: “ഭർത്താ​ക്ക​ന്മാ​രേ, ക്രിസ്‌തു സഭയെ സ്‌നേ​ഹി​ച്ച​തു​പോ​ലെ നിങ്ങളു​ടെ ഭാര്യ​മാ​രെ സ്‌നേ​ഹി​ക്കു​വിൻ. അവൻ . . . സഭയ്‌ക്കു​വേണ്ടി തന്നെത്തന്നെ ഏൽപ്പി​ച്ചു​കൊ​ടു​ത്തു.” (എഫെസ്യർ 5:25-27) നാം കണ്ടതു​പോ​ലെ, തന്റെ ശിഷ്യ​ന്മാർക്കു​വേണ്ടി മരിക്കാൻപോ​ലും യേശു തയ്യാറാ​യി. അത്രയ്‌ക്കു സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു അവന്‌ അവരോട്‌. യേശു “സ്വയം പ്രീതി​പ്പെ​ടു​ത്തി​യില്ല.” (റോമർ 15:3) ക്രിസ്‌തീയ ഭർത്താ​ക്ക​ന്മാ​രും ആ നിസ്സ്വാർഥ മനോ​ഭാ​വം അനുക​രി​ക്കു​ന്നു. അങ്ങനെ ചെയ്യുന്ന ഭർത്താ​ക്ക​ന്മാർ ഭാര്യ​യു​ടെ ആവശ്യ​ങ്ങൾക്കും ഇഷ്ടങ്ങൾക്കും തന്റേതി​നെ​ക്കാൾ മുൻതൂ​ക്കം കൊടു​ക്കും. തനിക്ക്‌ ഇഷ്ടമു​ള്ള​വി​ധ​ത്തിൽ കാര്യങ്ങൾ നടക്കണ​മെന്ന്‌ അദ്ദേഹം ശാഠ്യം​പി​ടി​ക്കില്ല. തിരു​വെ​ഴു​ത്തു ലംഘന​മൊ​ന്നും ഉൾപ്പെ​ട്ടി​ട്ടി​ല്ലെ​ങ്കിൽ ഭാര്യ​യു​ടെ ഇഷ്ടം കണക്കി​ലെ​ടു​ക്കാൻ അദ്ദേഹം മനസ്സു​കാ​ണി​ക്കും. ആത്മത്യാഗ സ്‌നേ​ഹ​മുള്ള ഒരു ഭർത്താ​വിന്‌ യഹോ​വ​യു​ടെ അംഗീ​കാ​രം ലഭിക്കും. അദ്ദേഹം ഭാര്യ​യു​ടെ​യും കുട്ടി​ക​ളു​ടെ​യും സ്‌നേ​ഹാ​ദ​രങ്ങൾ പിടി​ച്ചു​പ​റ്റും.

നിങ്ങളു​ടെ തീരു​മാ​നം എന്താണ്‌?

18. തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കാ​നുള്ള പുതിയ കൽപ്പന അനുസ​രി​ക്കാൻ നമ്മെ എന്തു പ്രചോ​ദി​പ്പി​ക്കു​ന്നു?

18 തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം എന്ന പുതിയ കൽപ്പന അനുസ​രി​ക്കു​ന്നത്‌ അത്ര എളുപ്പ​മുള്ള കാര്യമല്ല. പക്ഷേ അങ്ങനെ ചെയ്യാൻ നമ്മെ പ്രേരി​പ്പി​ക്കുന്ന ഒന്നുണ്ട്‌. പൗലോസ്‌ എഴുതി: “ക്രിസ്‌തു​വി​ന്റെ സ്‌നേഹം ഞങ്ങളെ നിർബ​ന്ധി​ക്കു​ന്നു; എന്തെന്നാൽ ആ ഒരുവൻ എല്ലാവർക്കും​വേണ്ടി മരിച്ചു​വെന്നു ഞങ്ങൾ ഗ്രഹി​ച്ചി​രി​ക്കു​ന്നു. . . . അതു​കൊണ്ട്‌ ജീവി​ക്കു​ന്നവർ ഇനി തങ്ങൾക്കാ​യി​ട്ടല്ല, തങ്ങൾക്കു​വേണ്ടി മരിച്ച്‌ ഉയിർപ്പി​ക്ക​പ്പെ​ട്ട​വ​നാ​യി​ട്ടു​തന്നെ ജീവി​ക്കേ​ണ്ട​തിന്‌ അവൻ എല്ലാവർക്കും​വേണ്ടി മരിച്ചു.” (2 കൊരി​ന്ത്യർ 5:14, 15) നമുക്കു​വേ​ണ്ടി​യാണ്‌ യേശു മരിച്ച​തെ​ന്നി​രി​ക്കെ, നാം യേശു​വി​നു​വേണ്ടി ജീവി​ക്കേ​ണ്ട​തല്ലേ? അവന്റെ ആത്മത്യാഗ സ്‌നേഹം അനുക​രി​ച്ചു​കൊണ്ട്‌ നമുക്ക്‌ അതു ചെയ്യാ​നാ​കും.

19, 20. (എ) യഹോവ നമുക്ക്‌ വിലപ്പെട്ട എന്തു ദാനമാണ്‌ നൽകി​യി​രി​ക്കു​ന്നത്‌? (ബി) നാം അത്‌ സ്വീക​രി​ക്കു​ന്നു എന്ന്‌ എങ്ങനെ തെളി​യി​ക്കാം?

19 “സ്‌നേ​ഹി​തർക്കു​വേണ്ടി ജീവൻ വെച്ചു​കൊ​ടു​ക്കു​ന്ന​തി​നെ​ക്കാൾ വലിയ സ്‌നേഹം ഇല്ല” എന്ന വാക്കു​ക​ളിൽ തെല്ലും അതിശ​യോ​ക്തി​യില്ല. (യോഹ​ന്നാൻ 15:13) നമുക്കു​വേണ്ടി ജീവൻ ബലിയർപ്പി​ക്കാൻ യേശു തയ്യാറാ​യത്‌ അവന്‌ നമ്മോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ ഏറ്റവും വലിയ തെളി​വാണ്‌. എന്നാൽ അതി​നെ​ക്കാൾ വലിയ സ്‌നേഹം കാണിച്ച ഒരാളുണ്ട്‌. യേശു അതി​നെ​ക്കു​റി​ച്ചു പറയു​ക​യു​ണ്ടാ​യി: “തന്റെ ഏകജാ​ത​നായ പുത്ര​നിൽ വിശ്വ​സി​ക്കുന്ന ഏവനും നശിച്ചു​പോ​കാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തിന്‌ അവനെ നൽകു​വാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്‌നേ​ഹി​ച്ചു.” (യോഹ​ന്നാൻ 3:16) നമ്മളോട്‌ എത്ര​ത്തോ​ളം സ്‌നേ​ഹ​മു​ണ്ടാ​യി​ട്ടാണ്‌ സ്വന്തം പുത്രനെ മറുവി​ല​യാ​യി നൽകാൻ ദൈവം തയ്യാറാ​യത്‌! പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും നമ്മെ മോചി​പ്പി​ക്കാൻ അത്‌ അവസര​മൊ​രു​ക്കി. (എഫെസ്യർ 1:7) യഹോ​വ​യിൽനി​ന്നുള്ള വിലപ്പെട്ട ഒരു ദാനമാണ്‌ മറുവില. പക്ഷേ അതു സ്വീക​രി​ക്കാൻ അവൻ നമ്മെ നിർബ​ന്ധി​ക്കു​ന്നില്ല.

20 അതു സ്വീക​രി​ക്ക​ണ​മോ എന്നു തീരു​മാ​നി​ക്കേ​ണ്ടത്‌ നമ്മളാണ്‌. അതു സ്വീക​രി​ക്കാൻ നാം എന്തു ചെയ്യണം? പുത്ര​നിൽ ‘വിശ്വ​സി​ക്കണം.’ വിശ്വാ​സ​മു​ണ്ടെന്ന്‌ വെറുതെ പറഞ്ഞാൽ പോരാ; പ്രവൃ​ത്തി​ക​ളി​ലൂ​ടെ അതു തെളി​യി​ക്കണം, അതിനു ചേർച്ച​യിൽ ജീവി​ക്കണം. (യാക്കോബ്‌ 2:26) ഓരോ ദിവസ​വും ക്രിസ്‌തു​വി​നെ അനുഗ​മി​ക്കു​മ്പോൾ അവനിൽ വിശ്വാ​സ​മു​ണ്ടെന്നു തെളി​യി​ക്കു​ക​യാണ്‌ നാം. അത്‌ ഇന്നും എന്നും നമുക്ക്‌ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തും. ഈ പുസ്‌ത​ക​ത്തി​ന്റെ അവസാ​നത്തെ അധ്യാ​യ​ത്തിൽ നാം അതാണ്‌ പഠിക്കാൻ പോകു​ന്നത്‌.

^ ആ ദിവസം​തന്നെ മതനേ​താ​ക്ക​ന്മാ​രും പിന്നീട്‌ റോമൻ പടയാ​ളി​ക​ളും യേശു​വി​ന്റെ മുഖത്തു തുപ്പി എന്ന്‌ വിവരണം പറയുന്നു. (മത്തായി 26:59-68; 27:27-30) പരാതി​യി​ല്ലാ​തെ ഈ അപമാ​ന​വും യേശു സഹിച്ചു. അങ്ങനെ, “എന്റെ മുഖം നിന്ദെ​ക്കും തുപ്പലി​ന്നും മറെച്ചി​ട്ടു​മില്ല” എന്ന പ്രവചനം അവൻ നിവർത്തി​ച്ചു.​—യെശയ്യാ​വു 50:6.