വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 13

“ഞാൻ പിതാവിനെ സ്‌നേഹിക്കുന്നു”

“ഞാൻ പിതാവിനെ സ്‌നേഹിക്കുന്നു”

1, 2. അപ്പൊ​സ്‌ത​ല​ന്മാർ യേശു​വി​നോ​ടൊ​പ്പം ചെലവിട്ട അവസാന സായാ​ഹ്ന​ത്തെ​ക്കു​റിച്ച്‌ യോഹ​ന്നാൻ എന്ത്‌ വെളി​പ്പെ​ടു​ത്തു​ന്നു?

 വയോ​ധി​ക​നായ ഒരു മനുഷ്യൻ തൂലിക കൈയി​ലെ​ടുത്ത്‌ എഴുതാൻ തുടങ്ങു​ക​യാണ്‌. യോഹ​ന്നാ​നാണ്‌ അത്‌. ഇപ്പോൾ യോഹ​ന്നാന്‌ 100-നോട​ടു​ത്തു പ്രായ​മുണ്ട്‌. യേശു​വി​ന്റെ അപ്പൊ​സ്‌ത​ല​ന്മാ​രിൽ ഇദ്ദേഹം മാത്രമേ ജീവി​ച്ചി​രി​പ്പു​ള്ളൂ. യേശു​വി​ന്റെ മരണത്തി​നു മുമ്പുള്ള ഒരു അവിസ്‌മ​ര​ണീയ സായാ​ഹ്ന​ത്തെ​ക്കു​റിച്ച്‌ ഓർക്കു​ക​യാണ്‌ അദ്ദേഹം. താനും മറ്റ്‌ അപ്പൊ​സ്‌ത​ല​ന്മാ​രും യേശു​വി​നോ​ടൊ​പ്പം ചെലവിട്ട അവസാന സായാഹ്നം! പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്താൽ, 70 വർഷത്തി​നു​ശേ​ഷ​വും ആ സംഭവ​ങ്ങ​ളെ​ല്ലാം വ്യക്തമാ​യി ഓർക്കാ​നും രേഖ​പ്പെ​ടു​ത്താ​നും അദ്ദേഹ​ത്തിന്‌ കഴിയു​ന്നു.

2 ഉടൻതന്നെ താൻ വധിക്ക​പ്പെ​ടു​മെന്ന്‌ അന്ന്‌ യേശു അവരോ​ടു പറഞ്ഞു. ഇത്ര ക്രൂര​മായ ഒരു മരണം വരിക്കാൻ താൻ തയ്യാറാ​കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും യേശു പറയു​ക​യു​ണ്ടാ​യി. “ഞാൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നു​വെന്ന്‌ ലോകം അറി​യേ​ണ്ട​തിന്‌ പിതാവ്‌ എന്നോടു കൽപ്പി​ച്ച​തു​പോ​ലെ​യ​ത്രേ ഞാൻ പ്രവർത്തി​ക്കു​ന്നത്‌. എഴു​ന്നേൽക്കു​വിൻ; നമുക്ക്‌ ഇവി​ടെ​നി​ന്നു പോകാം.” യോഹ​ന്നാൻ മാത്രമേ യേശു​വി​ന്റെ ഈ വാക്കുകൾ രേഖ​പ്പെ​ടു​ത്തു​ന്നു​ള്ളൂ.​—യോഹ​ന്നാൻ 14:31.

3. പിതാ​വി​നോട്‌ സ്‌നേ​ഹ​മു​ണ്ടെന്ന്‌ യേശു എങ്ങനെ​യാണ്‌ കാണി​ച്ചത്‌?

3 “ഞാൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നു!” ആ വാക്കു​ക​ളെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക. പിതാ​വി​നോ​ടുള്ള സ്‌നേഹം കഴിഞ്ഞേ ഉണ്ടായി​രു​ന്നു​ള്ളൂ യേശു​വിന്‌ മറ്റെന്തും. പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നു എന്ന്‌ യേശു എപ്പോ​ഴും പറഞ്ഞു​കൊ​ണ്ടി​രു​ന്നു എന്ന്‌ ഇതിനർഥ​മില്ല. വാസ്‌ത​വ​ത്തിൽ യോഹ​ന്നാൻ 14:31-ൽ മാത്ര​മാണ്‌ അങ്ങനെ​യൊ​രു പ്രസ്‌താ​വന നാം കാണു​ന്നത്‌. പിതാ​വി​നോ​ടുള്ള സ്‌നേഹം യേശു ജീവി​തം​കൊണ്ട്‌ തെളി​യി​ച്ചു. യേശു​വി​ന്റെ ധൈര്യം, അനുസ​രണം, സഹിഷ്‌ണുത​—എല്ലാറ്റി​ലും ദൈവ​ത്തോ​ടുള്ള ആ സ്‌നേഹം കാണാം. ആ സ്‌നേ​ഹ​മാണ്‌ ശുശ്രൂ​ഷ​യി​ലു​ട​നീ​ളം യേശു​വി​നെ നയിച്ചത്‌.

4, 5. (എ) ഏതു തരത്തി​ലുള്ള സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചാണ്‌ ബൈബിൾ കൂടെ​ക്കൂ​ടെ പരാമർശി​ക്കു​ന്നത്‌? (ബി) യഹോ​വ​യോ​ടുള്ള യേശു​വി​ന്റെ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ എന്തു പറയാ​നാ​കും?

4 ദൗർബ​ല്യ​ത്തി​ന്റെ ലക്ഷണമാ​യി​ട്ടാണ്‌ ചിലർ സ്‌നേ​ഹത്തെ കാണു​ന്നത്‌. സ്‌നേഹം എന്നു കേൾക്കു​മ്പോൾത്തന്നെ പ്രണയ​ഗീ​ത​ങ്ങ​ളോ പ്രേമ​ചാ​പ​ല്യ​ങ്ങ​ളോ ഒക്കെയാ​കും അവരുടെ മനസ്സി​ലേക്കു വരുന്നത്‌. ബൈബി​ളും പ്രേമ​ത്തെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌; ഉദാത്ത​മായ പ്രേമ​ത്തെ​ക്കു​റിച്ച്‌. (സദൃശ​വാ​ക്യ​ങ്ങൾ 5:15-21) എന്നാൽ മറ്റൊ​രു​തരം സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചാണ്‌ ബൈബിൾ ഏറെയും സംസാ​രി​ക്കു​ന്നത്‌. നിമി​ഷ​നേ​രം​കൊണ്ട്‌ കെട്ടട​ങ്ങുന്ന ക്ഷണിക​മായ ഒരു വികാ​രമല്ല ഈ സ്‌നേഹം. കേവലം സൈദ്ധാ​ന്തി​ക​മായ ഒരാശ​യ​വു​മല്ല. അതിൽ മനസ്സും ഹൃദയ​വു​മുണ്ട്‌. ഉള്ളിന്റെ ഉള്ളിൽനി​ന്നു വരുന്ന ഈ സ്‌നേ​ഹത്തെ നയിക്കു​ന്നത്‌ ഉത്‌കൃ​ഷ്ട​മായ തത്ത്വങ്ങ​ളാണ്‌. വാക്കു​ക​ളിൽ ഒതുങ്ങി​നിൽക്കു​ന്നതല്ല ഈ സ്‌നേഹം. അതു വെറും കുട്ടി​ക്ക​ളി​യല്ല. “സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കു​ക​യില്ല” എന്ന്‌ ദൈവ​വ​ചനം പറയുന്നു.​—1 കൊരി​ന്ത്യർ 13:8.

5 ഭൂമി​യിൽ ജീവി​ച്ചി​രു​ന്നി​ട്ടുള്ള ആരും യേശു​വി​നോ​ളം യഹോ​വയെ സ്‌നേ​ഹി​ച്ചി​ട്ടില്ല. ദിവ്യ​കൽപ്പ​ന​ക​ളിൽ ഏറ്റവും വലുത്‌ ഏതാ​ണെന്ന്‌ യേശു ഒരിക്കൽ പറയു​ക​യു​ണ്ടാ​യി: “നിന്റെ ദൈവ​മായ യഹോ​വയെ നീ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ദേ​ഹി​യോ​ടും മുഴു​മ​ന​സ്സോ​ടും മുഴു​ശ​ക്തി​യോ​ടും​കൂ​ടെ സ്‌നേ​ഹി​ക്കണം.” (മർക്കോസ്‌ 12:30) യേശു​വി​നെ​പ്പോ​ലെ, ആ വാക്കുകൾ ജീവി​ച്ചു​കാ​ണി​ച്ചി​ട്ടുള്ള മറ്റൊ​രാ​ളില്ല. എങ്ങനെ​യാണ്‌ യേശു ആ സ്‌നേഹം വളർത്തി​യെ​ടു​ത്തത്‌? ഭൂമി​യി​ലാ​യി​രുന്ന കാലമ​ത്ര​യും ആ സ്‌നേഹം സജീവ​മാ​യി സൂക്ഷി​ക്കാൻ അവന്‌ എങ്ങനെ കഴിഞ്ഞു? നമുക്ക്‌ എങ്ങനെ യേശു​വി​നെ അനുക​രി​ക്കാം?

ഉത്‌കൃ​ഷ്ട​മായ ഒരു സ്‌നേഹബന്ധം

6, 7. സദൃശ​വാ​ക്യ​ങ്ങൾ 8:22-31 ജ്ഞാനം എന്ന ഗുണ​ത്തെ​ക്കു​റി​ച്ചല്ല ദൈവ​പു​ത്ര​നായ യേശു​വി​നെ​ക്കു​റി​ച്ചാണ്‌ സംസാ​രി​ക്കു​ന്ന​തെന്ന്‌ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

6 ഒരു സുഹൃ​ത്തി​നോ​ടൊ​പ്പം ഒരുമിച്ച്‌ ജോലി​ചെ​യ്യാൻ നിങ്ങൾക്ക്‌ അവസരം ലഭിച്ചി​ട്ടു​ണ്ടോ? ഒരുമി​ച്ചു ചെലവിട്ട ആ സമയം നിങ്ങളെ പരസ്‌പരം കൂടുതൽ അടുപ്പി​ച്ചു​കാ​ണും. യഹോ​വ​യ്‌ക്കും അവന്റെ ഏകജാ​ത​പു​ത്ര​നും ഇടയിൽ ഇത്ര ശക്തമായ ഒരു ബന്ധം വളർന്നു​വ​ന്നത്‌ എങ്ങനെ​യെന്ന്‌ ഏറെക്കു​റെ മനസ്സി​ലാ​ക്കാൻ ഇപ്പോൾ നിങ്ങൾക്കു കഴിയു​ന്നു​ണ്ടാ​കും. നാം പലപ്രാ​വ​ശ്യം സദൃശ​വാ​ക്യ​ങ്ങൾ 8:30 പരാമർശി​ക്കു​ക​യു​ണ്ടാ​യി. ഇപ്പോൾ നമുക്ക്‌ ആ ഭാഗം ഒന്ന്‌ അടുത്തു പരി​ശോ​ധി​ക്കാം. ജ്ഞാനത്തിന്‌ വ്യക്തി​ത്വം കൽപ്പി​ച്ചു​കൊ​ണ്ടുള്ള വിവര​ണ​മാണ്‌ 22 മുതൽ 31 വരെയുള്ള ഭാഗത്ത്‌ നാം കാണു​ന്നത്‌. ആ സ്ഥിതിക്ക്‌, ഇത്‌ ദൈവ​പു​ത്ര​നെ​ക്കു​റി​ച്ചു​ള്ള​താ​ണെന്ന്‌ നമുക്ക്‌ എങ്ങനെ പറയാ​നാ​കും?

7 “യഹോവ പണ്ടുപണ്ടേ തന്റെ വഴിയു​ടെ ആരംഭ​മാ​യി, തന്റെ പ്രവൃ​ത്തി​ക​ളു​ടെ ആദ്യമാ​യി എന്നെ ഉളവാക്കി” എന്ന്‌ 22-ാം വാക്യ​ത്തിൽ ജ്ഞാനം പറയുന്നു. കേവലം ജ്ഞാന​ത്തെ​ക്കു​റി​ച്ചല്ല ഇവിടെ പറയു​ന്നത്‌; ജ്ഞാന​ത്തെ​ക്കു​റി​ച്ചാ​ണെ​ങ്കിൽ “ഉളവാക്കി” എന്നു പറയാ​നാ​വി​ല്ല​ല്ലോ. കാരണം, ജ്ഞാനി​യായ നമ്മുടെ ദൈവ​ത്തിന്‌ ആരംഭ​മി​ല്ലാ​ത്ത​തു​കൊണ്ട്‌ ജ്ഞാനത്തി​നും ആരംഭ​മില്ല. (സങ്കീർത്തനം 90:2) പക്ഷേ, ദൈവ​പു​ത്രൻ, ‘സകല സൃഷ്ടി​കൾക്കും ആദ്യജാ​ത​നാ​ണെന്ന്‌’ ബൈബിൾ പറയുന്നു. അതെ, യേശു​വിന്‌ ആരംഭ​മുണ്ട്‌. അവനെ ദൈവം സൃഷ്ടി​ച്ച​താണ്‌, മറ്റെല്ലാം സൃഷ്ടി​ക്കു​ന്ന​തി​നു​മുമ്പ്‌. (കൊ​ലോ​സ്യർ 1:15) ആകാശ​വും ഭൂമി​യും ഉണ്ടാകു​ന്ന​തി​നു​മു​മ്പേ പുത്രൻ ഉണ്ടായി​രു​ന്നു എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ പറയുന്നു. വചനം അഥവാ ദൈവ​ത്തി​ന്റെ വക്താവ്‌ എന്നനി​ല​യിൽ വർത്തിച്ച അവൻ യഹോ​വ​യു​ടെ ജ്ഞാനം അതേപടി പ്രതി​ഫ​ലി​പ്പി​ച്ചു.​—യോഹ​ന്നാൻ 1:1.

8. (എ) ഭൂമി​യിൽ വരുന്ന​തി​നു​മുമ്പ്‌ പുത്രൻ എന്തു ചെയ്യു​ക​യാ​യി​രു​ന്നു? (ബി) ഒരു സൃഷ്ടി​ക്രി​യ​യിൽ അത്ഭുതം​കൂ​റു​മ്പോൾ നാം എന്തു ചിന്തി​ച്ചേ​ക്കാം?

8 ഭൂമി​യിൽ വരുന്ന​തി​നു​മു​മ്പുള്ള കാലമ​ത്ര​യും യേശു എന്തു ചെയ്യു​ക​യാ​യി​രു​ന്നു? ഒരു വിദഗ്‌ധ ജോലി​ക്കാ​ര​നാ​യി അവൻ ദൈവ​ത്തോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നു എന്ന്‌ 30-ാം വാക്യം സൂചി​പ്പി​ക്കു​ന്നു. എന്താണ്‌ അതിന്റെ അർഥം? കൊ​ലോ​സ്യർ 1:16 നൽകുന്ന വിശദീ​ക​രണം ഇതാണ്‌: “സ്വർഗ​ത്തി​ലും ഭൂമി​യി​ലു​മുള്ള മറ്റെല്ലാം അവൻ മുഖാ​ന്ത​ര​മ​ത്രേ സൃഷ്ടി​ക്ക​പ്പെ​ട്ടത്‌; . . . എല്ലാം, അവനി​ലൂ​ടെ​യും അവനാ​യി​ട്ടും സൃഷ്ടി​ക്ക​പ്പെട്ടു.” അതെ, യഹോവ പുത്രൻ മുഖാ​ന്ത​ര​മാണ്‌ എല്ലാം സൃഷ്ടി​ച്ചത്‌. സ്വർഗ​ത്തി​ലെ ദൂതന്മാർ, ബൃഹത്തായ ഈ പ്രപഞ്ചം, സസ്യല​താ​ദി​ക​ളും ജന്തുജാ​ല​ങ്ങ​ളും നിറഞ്ഞ നമ്മുടെ ഭൂമി, ഭൗമിക സൃഷ്ടിക്കു മകുടം​ചാർത്തുന്ന മനുഷ്യൻ, അങ്ങനെ എല്ലാം! സഹകര​ണ​ത്തോ​ടെ ഒരുമി​ച്ചു പ്രവർത്തി​ക്കുന്ന ഒരു ആർക്കി​ടെ​ക്‌റ്റും അദ്ദേഹ​ത്തി​ന്റെ മനസ്സി​ലുള്ള ഡിസൈൻ യാഥാർഥ്യ​മാ​ക്കുന്ന ഒരു കോൺട്രാ​ക്‌ട​റും ഇപ്പോൾ നിങ്ങളു​ടെ മനസ്സി​ലേക്കു വന്നേക്കാം. പിതാ​വി​നും പുത്ര​നും ഇടയി​ലുള്ള സഹകരണം ഏതാണ്ട്‌ അങ്ങനെ​യാ​യി​രു​ന്നു എന്നു പറയാം. സൃഷ്ടി​യി​ലെ ഒരു വിസ്‌മയം കണ്ട്‌ അത്ഭുതം​കൂ​റു​മ്പോൾ മഹാശിൽപ്പി​യായ നമ്മുടെ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യാണ്‌ നാം. (സങ്കീർത്തനം 19:1) സ്രഷ്ടാ​വായ യഹോ​വ​യും അവന്റെ വിദഗ്‌ധ ജോലി​ക്കാ​ര​നായ യേശു​വും ഒരുമി​ച്ചു പ്രവർത്തിച്ച ആ നല്ല നാളു​ക​ളും അപ്പോൾ നമ്മുടെ മനസ്സി​ലേക്കു വന്നേക്കാം.

9, 10. (എ) യഹോ​വ​യ്‌ക്കും അവന്റെ പുത്ര​നും ഇടയി​ലുള്ള ബന്ധം ദൃഢമാ​ക്കി​യത്‌ എന്ത്‌? (ബി) സ്വർഗീയ പിതാ​വു​മാ​യുള്ള ബന്ധം നിങ്ങൾക്ക്‌ എങ്ങനെ ശക്തമാ​ക്കാം?

9 അപൂർണ​രായ രണ്ടു മനുഷ്യർ ഒരുമി​ച്ചു ജോലി​ചെ​യ്യു​മ്പോൾ ചില​പ്പോ​ഴൊ​ക്കെ പൊരു​ത്ത​പ്പെ​ട്ടു​പോ​കാൻ ബുദ്ധി​മു​ട്ടു​തോ​ന്നും. എന്നാൽ യഹോ​വ​യു​ടെ​യും യേശു​വി​ന്റെ​യും കാര്യ​ത്തിൽ അങ്ങനെ​യ​ല്ലാ​യി​രു​ന്നു. പുത്രൻ യുഗങ്ങ​ളോ​ളം പിതാ​വി​നോ​ടൊ​പ്പം പ്രവർത്തി​ച്ചു. എന്നിട്ടും അവൻ “ദിന​മ്പ്രതി [യഹോ​വ​യു​ടെ] പ്രമോ​ദ​മാ​യി​രു​ന്നു” എന്ന്‌ തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 8:30) അതെ, യഹോ​വ​യു​മാ​യുള്ള സഖിത്വം യേശു നന്നായി ആസ്വദി​ച്ചു. യഹോ​വ​യും അത്‌ ആസ്വദി​ച്ചു. യേശു പിതാ​വി​നെ​പ്പോ​ലെ ആയിത്തീർന്ന​തിൽ, അവന്റെ ഗുണങ്ങൾ അതേപടി അനുക​രി​ച്ച​തിൽ അത്ഭുത​പ്പെ​ടാ​നില്ല. അത്‌ അവരുടെ ബന്ധം കൂടുതൽ ദൃഢമാ​ക്കി! ഇത്ര​ത്തോ​ളം നീണ്ടു​നിന്ന, ഇത്ര​യേറെ ശക്തമായ മറ്റൊരു ബന്ധം വേറെ​യില്ല!

10 ഇതിൽനിന്ന്‌ നാം എന്തു പഠിക്കു​ന്നു? ‘യഹോ​വ​യു​മാ​യി അങ്ങനെ​യൊ​രു ബന്ധം സ്ഥാപി​ക്കാൻ എനിക്ക്‌ ഒരിക്ക​ലു​മാ​വില്ല’ എന്നായി​രി​ക്കാം നിങ്ങൾ ഇപ്പോൾ ചിന്തി​ക്കു​ന്നത്‌. പുത്ര​നോ​ളം ഉയർന്ന സ്ഥാനം നമുക്കാർക്കു​മില്ല എന്നതു ശരിതന്നെ. പക്ഷേ മഹത്തായ ഒരു അവസരം നമ്മുടെ മുമ്പി​ലുണ്ട്‌. പിതാ​വി​നോ​ടൊ​പ്പം പ്രവർത്തി​ച്ച​താണ്‌ പിതാ​വി​നോട്‌ ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാൻ യേശു​വി​നെ സഹായി​ച്ച​തെന്ന്‌ ഓർക്കുക. തന്റെ “കൂട്ടു​വേ​ല​ക്കാർ” ആയിരി​ക്കാ​നുള്ള അവസരം യഹോവ നമുക്കും നൽകു​ന്നുണ്ട്‌. (1 കൊരി​ന്ത്യർ 3:9) ശുശ്രൂ​ഷ​യിൽ യേശു​വി​ന്റെ മാതൃക പിൻപ​റ്റു​മ്പോൾ നാം മനസ്സിൽപ്പി​ടി​ക്കേണ്ട ഒന്നുണ്ട്‌: നാം യഹോ​വ​യു​ടെ കൂട്ടു​വേ​ല​ക്കാ​രാണ്‌! അങ്ങനെ നമ്മളും യഹോ​വ​യും തമ്മിലുള്ള സ്‌നേ​ഹ​ബന്ധം കൂടുതൽ ശക്തമാ​കും. ഇതിൽപ്പരം മറ്റെന്താണ്‌ നമുക്കു വേണ്ടത്‌?

യഹോ​വ​യോ​ടുള്ള സ്‌നേഹം ജ്വലി​പ്പി​ച്ചു നിറു​ത്താൻ യേശു ചെയ്‌തത്‌

11-13. (എ) സ്‌നേ​ഹത്തെ ജീവനുള്ള ഒന്നായി കണക്കാ​ക്കു​ന്ന​തി​ന്റെ പ്രയോ​ജനം എന്ത്‌? (ബി) യഹോ​വ​യോ​ടുള്ള സ്‌നേഹം ശക്തമായി നിലനി​റു​ത്താൻ കുട്ടി​ക്കാ​ലത്ത്‌ യേശു എന്തു ചെയ്‌തു? (സി) ഭൂമി​യിൽ വരുന്ന​തി​നു മുമ്പും വന്നശേ​ഷ​വും യഹോ​വ​യിൽനി​ന്നു പഠിക്കാ​നുള്ള താത്‌പ​ര്യം യേശു കാണി​ച്ചത്‌ എങ്ങനെ?

11 സ്‌നേ​ഹത്തെ ജീവനുള്ള ഒന്നായി കരുതു​ന്നത്‌ പലപ്പോ​ഴും സഹായ​ക​മാണ്‌. പരിച​ര​ണ​വും പരിലാ​ള​ന​യും ആവശ്യ​മാ​യി​രി​ക്കുന്ന ഭംഗി​യുള്ള ഒരു പൂച്ചെ​ടി​പോ​ലെ​യാണ്‌ സ്‌നേഹം. ആവശ്യ​ത്തിന്‌ പരിച​ര​ണ​വും പോഷ​ണ​വും ലഭിച്ചി​ല്ലെ​ങ്കിൽ അത്‌ വാടി​ക്ക​രി​ഞ്ഞു​പോ​കും. യേശു​വും യഹോ​വ​യോ​ടുള്ള സ്‌നേ​ഹത്തെ നിസ്സാ​ര​മാ​യി കണ്ടില്ല. ഭൗമിക ജീവി​ത​കാ​ല​ത്തു​ട​നീ​ളം അതു ശക്തമായി നിറു​ത്താൻ അവൻ നല്ല ശ്രമം ചെയ്‌തു. അതെങ്ങനെ? നമുക്കു നോക്കാം.

12 യെരു​ശ​ലേ​മി​ലെ ആലയത്തിൽവെച്ച്‌, യഹോ​വ​യു​മാ​യുള്ള തന്റെ ബന്ധത്തെ​ക്കു​റിച്ച്‌ യേശു പരാമർശിച്ച ആ സംഭവം​തന്നെ ഓർക്കുക. ഉത്‌ക​ണ്‌ഠാ​കു​ല​രായ മാതാ​പി​താ​ക്ക​ളോട്‌ അവൻ എന്താണ്‌ പറഞ്ഞത്‌? “നിങ്ങൾ എന്നെ അന്വേ​ഷി​ച്ചത്‌ എന്തിന്‌? ഞാൻ എന്റെ പിതാ​വി​ന്റെ ഭവനത്തിൽ ആയിരി​ക്കേ​ണ്ട​താ​ണെന്നു നിങ്ങൾക്ക്‌ അറിയി​ല്ല​യോ?” (ലൂക്കോസ്‌ 2:49) അന്ന്‌ കുട്ടി​യാ​യി​രുന്ന യേശു​വിന്‌ സ്വർഗ​ത്തി​ലെ തന്റെ കഴിഞ്ഞ​കാ​ല​ത്തെ​ക്കു​റിച്ച്‌ ഒന്നും​തന്നെ ഓർമ​യു​ണ്ടാ​യി​രി​ക്കാൻ വഴിയില്ല. അപ്പോ​ഴും, പിതാ​വായ യഹോ​വ​യോട്‌ അവന്‌ തീവ്ര​മായ സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു. ആരാധ​ന​യി​ലൂ​ടെ​യാണ്‌ ആ സ്‌നേഹം കാണി​ക്കേ​ണ്ട​തെന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ എവി​ടെ​യാ​യി​രി​ക്കു​ന്ന​തി​നെ​ക്കാ​ളും തന്റെ പിതാ​വി​ന്റെ ആലയത്തി​ലാ​യി​രി​ക്കാ​നാ​യി​രു​ന്നു യേശു​വിന്‌ ഇഷ്ടം. സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മായ ആ ആലയത്തിൽ പോകു​ന്നത്‌ അവന്‌ എന്തിഷ്ട​മാ​യി​രു​ന്നെ​ന്നോ! അവിടം​വി​ട്ടു​പോ​രാൻ അവനു മനസ്സി​ല്ലാ​യി​രു​ന്നു. വെറു​മൊ​രു കാഴ്‌ച​ക്കാ​ര​നാ​യി​ട്ടല്ല അവൻ അവിടെ പോയത്‌. യഹോ​വ​യെ​ക്കു​റി​ച്ചു പഠിക്കാ​നും തനിക്ക്‌ അറിയാ​വുന്ന കാര്യങ്ങൾ പറയാ​നും യേശു​വിന്‌ ഇഷ്ടമാ​യി​രു​ന്നു. 12 വയസ്സിൽ തുടങ്ങി, 12 വയസ്സിൽ അവസാ​നിച്ച ഒരു ഇഷ്ടമല്ല അത്‌.

13 ഭൂമി​യിൽ വരുന്ന​തി​നു​മു​മ്പും യഹോ​വ​യെ​ക്കു​റി​ച്ചു പഠിക്കു​ന്നത്‌ യേശു​വിന്‌ ഇഷ്ടമുള്ള കാര്യ​മാ​യി​രു​ന്നു. മിശി​ഹാ​യു​ടെ റോളി​നെ​ക്കു​റി​ച്ചുള്ള സകല വിശദാം​ശ​ങ്ങ​ളും യഹോവ യേശു​വി​നെ പഠിപ്പി​ച്ചി​രു​ന്നു എന്ന്‌ യെശയ്യാ​വു 50:4-6-ലെ പ്രവചനം വ്യക്തമാ​ക്കു​ന്നു. യഹോ​വ​യു​ടെ അഭിഷി​ക്തനു നേരി​ടേ​ണ്ടി​വ​രുന്ന ചില കഷ്ടങ്ങ​ളെ​ക്കു​റി​ച്ചും അതിലൂ​ടെ അവൻ പഠിച്ചു. പക്ഷേ അതൊ​ന്നും പഠനത്തി​ലുള്ള അവന്റെ താത്‌പ​ര്യ​ത്തിന്‌ തെല്ലും മങ്ങലേൽപ്പി​ച്ചില്ല. പിന്നീട്‌ ഭൂമി​യിൽ വന്നപ്പോ​ഴും ആ താത്‌പ​ര്യ​ത്തിന്‌ ഒരു കുറവും വന്നില്ല. അവൻ വലിയ ഉത്സാഹ​ത്തോ​ടെ തന്റെ പിതാ​വി​ന്റെ ആലയത്തിൽ പോകു​ക​യും ആരാധ​ന​യിൽ പങ്കെടു​ക്കു​ക​യും ചെയ്‌തു. അവിടെ, ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യിൽ മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തി​ലും അവൻ പങ്കുപറ്റി. ആലയത്തി​ലും സിന​ഗോ​ഗി​ലും അവൻ പതിവാ​യി പോകു​മാ​യി​രു​ന്നു എന്ന്‌ ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു. (ലൂക്കോസ്‌ 4:16; 19:47) യഹോ​വ​യോ​ടുള്ള സ്‌നേഹം മങ്ങലേൽക്കാ​തെ പരിര​ക്ഷി​ക്ക​ണ​മെ​ങ്കിൽ നമ്മളും ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ ഉത്സാഹ​ത്തോ​ടെ സംബന്ധി​ക്കണം. അവി​ടെ​യാ​ണ​ല്ലോ നാം യഹോ​വയെ ആരാധി​ക്കു​ക​യും അവനെ​ക്കു​റി​ച്ചു പഠിക്കു​ക​യും ചെയ്യു​ന്നത്‌. യഹോ​വ​യോ​ടുള്ള വിലമ​തി​പ്പു വർധി​പ്പി​ക്കാ​നും യോഗങ്ങൾ നമ്മെ സഹായി​ക്കു​ന്നു.

“പ്രാർഥി​ക്കാ​നാ​യി അവൻ തനിയെ ഒരു മലയി​ലേക്കു പോയി”

14, 15. (എ) യേശു ഏകാന്തത ഇഷ്ടപ്പെ​ട്ടത്‌ എന്തു​കൊണ്ട്‌? (ബി) യേശു​വി​ന്റെ പ്രാർഥ​ന​യിൽ പിതാ​വി​നോ​ടുള്ള അടുപ്പ​വും ആദരവും നിഴലി​ക്കു​ന്നത്‌ എങ്ങനെ?

14 പതിവാ​യുള്ള പ്രാർഥ​ന​യാണ്‌ യഹോ​വ​യോ​ടുള്ള സ്‌നേഹം ശക്തമാ​ക്കി​നി​റു​ത്താൻ യേശു​വി​നെ സഹായിച്ച മറ്റൊരു സംഗതി. സുഹൃ​ദ്‌ബ​ന്ധ​ങ്ങൾക്കു വിലകൽപ്പി​ച്ചി​രുന്ന ഒരാളാ​യി​രു​ന്നെ​ങ്കി​ലും യേശു ഏകാന്തത ഇഷ്ടപ്പെ​ട്ടി​രു​ന്നു എന്നത്‌ ശ്രദ്ധേ​യ​മാണ്‌. “അവൻ നിർജ​ന​സ്ഥ​ല​ങ്ങ​ളിൽ പാർത്തു​കൊണ്ട്‌ പ്രാർഥി​ച്ചു​പോ​ന്നു” എന്ന്‌ ലൂക്കോസ്‌ 5:16-ൽ നാം വായി​ക്കു​ന്നു. “ജനക്കൂ​ട്ടത്തെ പറഞ്ഞയ​ച്ച​ശേഷം പ്രാർഥി​ക്കാ​നാ​യി അവൻ തനിയെ ഒരു മലയി​ലേക്കു പോയി. നേരം വളരെ വൈകി​യി​ട്ടും അവൻ അവിടെ ഏകനായി ഇരുന്നു” എന്ന്‌ മത്തായി റിപ്പോർട്ടു ചെയ്യുന്നു. (മത്തായി 14:23) മറ്റുള്ള​വ​രിൽനി​ന്നൊ​ക്കെ അകന്ന്‌ ഒറ്റപ്പെട്ടു ജീവി​ക്കാൻ ആഗ്രഹ​മു​ള്ള​തു​കൊ​ണ്ടല്ല യേശു ഏകാന്തത ഇഷ്ടപ്പെ​ട്ടത്‌. മറിച്ച്‌, യഹോ​വ​യോ​ടൊ​പ്പം തനിച്ചാ​യി​രി​ക്കാൻ, ഉള്ളുതു​റന്ന്‌ പിതാ​വി​നോട്‌ സംസാ​രി​ക്കാൻ അവൻ ആഗ്രഹി​ച്ചു.

15 പ്രാർഥി​ച്ച​പ്പോൾ യേശു ചില​പ്പോ​ഴൊ​ക്കെ യഹോ​വയെ, “അബ്ബാ, പിതാവേ” എന്ന്‌ വിളി​ച്ച​താ​യി നാം വായി​ക്കു​ന്നു. (മർക്കോസ്‌ 14:36) യേശു​വി​ന്റെ കാലത്ത്‌ കുട്ടികൾ പിതാ​വി​നെ സ്‌നേ​ഹ​പൂർവം അങ്ങനെ വിളി​ച്ചി​രു​ന്നു. കുട്ടികൾ ആദ്യം പഠിക്കുന്ന വാക്കു​ക​ളിൽ ഒന്നായി​രു​ന്നു അത്‌. ആദരസൂ​ച​ക​മായ ഒരു പദംകൂ​ടി​യാ​യി​രു​ന്നു അത്‌. സ്‌നേ​ഹ​നി​ധി​യായ പിതാ​വി​നോട്‌ മകനു തോന്നിയ അടുപ്പം മാത്രമല്ല യേശു​വി​ന്റെ ആ സംബോ​ധ​ന​യിൽ നാം കാണു​ന്നത്‌. പിതാ​വായ യഹോ​വ​യു​ടെ അധികാ​ര​ത്തോ​ടുള്ള അവന്റെ ആദരവും അതിൽ പ്രകട​മാണ്‌. ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ പ്രാർഥ​ന​ക​ളി​ലെ​ല്ലാം ആ സ്‌നേ​ഹ​വും ആദരവും നമുക്കു കാണാം. യോഹ​ന്നാൻ 17-ാം അധ്യാ​യ​ത്തിൽ കാണുന്ന പ്രാർഥന അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌. മരണത്തി​നു​മു​മ്പുള്ള അവസാന രാത്രി യേശു ഉള്ളുതു​റന്ന്‌ ദീർഘ​നേരം യഹോ​വ​യോ​ടു പ്രാർഥി​ച്ച​താ​യി യോഹ​ന്നാൻ രേഖ​പ്പെ​ടു​ത്തു​ന്നു. ആ പ്രാർഥന വിശക​ലനം ചെയ്യു​ന്നത്‌ ഹൃദയ​സ്‌പർശി​യായ ഒരു അനുഭ​വ​മാണ്‌. യേശു​വി​ന്റെ ആ മാതൃക അനുക​രി​ക്കേ​ണ്ടത്‌ വളരെ പ്രധാ​ന​മാണ്‌. അതിലെ വാക്കുകൾ അതേപടി ആവർത്തി​ച്ചു​കൊ​ണ്ടല്ല, സാധി​ക്കു​മ്പോ​ഴെ​ല്ലാം നമ്മുടെ സ്വർഗീ​യ​പി​താ​വി​ന്റെ മുമ്പാകെ മനസ്സു​തു​റ​ന്നു​കൊ​ണ്ടാണ്‌ നാം അതു ചെയ്യേ​ണ്ടത്‌. ദൈവ​ത്തോ​ടുള്ള നമ്മുടെ സ്‌നേഹം മങ്ങലേൽക്കാ​തെ ശക്തമായി നിലനി​റു​ത്താൻ അത്‌ സഹായി​ക്കും.

16, 17. (എ) പിതാ​വി​നോ​ടുള്ള സ്‌നേഹം യേശു വാക്കു​ക​ളി​ലൂ​ടെ പ്രകട​മാ​ക്കി​യത്‌ എങ്ങനെ? (ബി) പിതാ​വി​ന്റെ മഹാമ​ന​സ്‌ക​ത​യെ​ക്കു​റിച്ച്‌ യേശു എന്തു പറഞ്ഞു?

16 നാം നേരത്തേ കണ്ടതു​പോ​ലെ, “ഞാൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നു” എന്ന്‌ യേശു എപ്പോ​ഴും പറഞ്ഞു​കൊ​ണ്ടി​രു​ന്നില്ല. എങ്കിലും യേശു​വി​ന്റെ പല പ്രസ്‌താ​വ​ന​ക​ളി​ലും നമുക്ക്‌ ആ സ്‌നേഹം ദർശി​ക്കാ​നാ​കും. “പിതാവേ, സ്വർഗ​ത്തി​നും ഭൂമി​ക്കും നാഥനാ​യ​വനേ, . . . ഞാൻ നിന്നെ വാഴ്‌ത്തു​ന്നു” എന്ന്‌ യേശു ഒരിക്കൽ പറയു​ക​യു​ണ്ടാ​യി. (മത്തായി 11:25) പിതാ​വി​നെ​ക്കു​റിച്ച്‌ അറിയാൻ ആളുകളെ സഹായി​ച്ചു​കൊണ്ട്‌ അവനെ വാഴ്‌ത്താൻ യേശു​വിന്‌ ഇഷ്ടമാ​യി​രു​ന്നെന്ന്‌ ഈ പുസ്‌ത​ക​ത്തി​ന്റെ രണ്ടാമത്തെ ഭാഗത്ത്‌ നാം പഠിച്ചു. ഉദാഹ​ര​ണ​ത്തിന്‌, വഴി​തെ​റ്റി​പ്പോയ പുത്ര​നോ​ടു ക്ഷമിക്കാൻ മനസ്സു​കാ​ണിച്ച സ്‌നേ​ഹ​വാ​നായ ഒരു പിതാ​വി​നോട്‌ യേശു യഹോ​വയെ ഉപമി​ക്കു​ക​യു​ണ്ടാ​യി. മകൻ മനംതി​രി​ഞ്ഞു വരുന്ന ദിവസ​ത്തി​നാ​യി കാത്തി​രുന്ന ആ പിതാവ്‌ അവനെ ദൂരെ​നി​ന്നു കണ്ടപ്പോൾത്തന്നെ ഓടി​ച്ചെന്ന്‌ കെട്ടി​പ്പി​ടി​ച്ചെന്ന്‌ ഉപമയിൽ യേശു പറഞ്ഞു. (ലൂക്കോസ്‌ 15:20) യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തെ​യും ക്ഷമയെ​യും പ്രതി​ഫ​ലി​പ്പി​ക്കുന്ന ആ വിവരണം ആരു​ടെ​യും ഹൃദയത്തെ സ്‌പർശി​ക്കാൻപോ​ന്ന​താണ്‌!

17 പിതാ​വി​ന്റെ മഹാമ​ന​സ്‌ക​ത​യെ​പ്രതി യേശു പലപ്പോ​ഴും അവനെ സ്‌തു​തി​ച്ചി​ട്ടുണ്ട്‌. പിതാവ്‌ നമു​ക്കെ​ല്ലാം പരിശു​ദ്ധാ​ത്മാ​വി​നെ നൽകും എന്നു നമ്മെ ബോധ്യ​പ്പെ​ടു​ത്താൻ യേശു അപൂർണ മാതാ​പി​താ​ക്ക​ളു​ടെ ദൃഷ്ടാന്തം ഉപയോ​ഗി​ക്കു​ക​യു​ണ്ടാ​യി. (ലൂക്കോസ്‌ 11:13) പിതാവ്‌ വെച്ചു​നീ​ട്ടുന്ന പ്രത്യാ​ശ​യെ​ക്കു​റി​ച്ചും യേശു പറഞ്ഞു. സ്വർഗ​ത്തിൽ പിതാ​വി​ന്റെ വലത്തു​ഭാ​ഗ​ത്തി​രി​ക്കാ​നുള്ള തന്റെതന്നെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ യേശു സംസാ​രി​ച്ചു. (യോഹ​ന്നാൻ 14:28; 17:5) “ചെറിയ ആട്ടിൻകൂട്ട”ത്തിനായി യഹോവ കരുതി​വെ​ച്ചി​രി​ക്കുന്ന പ്രത്യാ​ശ​യെ​ക്കു​റി​ച്ചും യേശു അനുഗാ​മി​ക​ളോട്‌ പറയു​ക​യു​ണ്ടാ​യി. സ്വർഗ​ത്തിൽ മിശി​ഹൈക രാജാ​വി​നോ​ടൊ​പ്പം ഭരിക്കാ​നുള്ള പ്രത്യാ​ശ​യാണ്‌ അവർക്കു​ള്ളത്‌. (ലൂക്കോസ്‌ 12:32; യോഹ​ന്നാൻ 14:2) പറുദീ​സ​യിൽ ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യെ​ക്കു​റി​ച്ചു പറഞ്ഞു​കൊണ്ട്‌, തന്നോ​ടൊ​പ്പം വധശി​ക്ഷ​യ്‌ക്കു വിധി​ക്ക​പ്പെട്ട ഒരു കുറ്റവാ​ളി​യെ യേശു ആശ്വസി​പ്പി​ച്ചു. (ലൂക്കോസ്‌ 23:43) ഇങ്ങനെ യഹോ​വ​യു​ടെ മഹാമ​ന​സ്‌ക​ത​യെ​ക്കു​റി​ച്ചു സംസാ​രി​ച്ചത്‌ അവനോ​ടുള്ള സ്‌നേഹം ശക്തമാ​ക്കി​നി​റു​ത്താൻ യേശു​വി​നെ സഹായി​ച്ചി​രി​ക്കും എന്നതിനു സംശയ​മില്ല. ദൈവ​ത്തെ​ക്കു​റി​ച്ചും തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്ക്‌ അവൻ നൽകുന്ന പ്രത്യാ​ശ​യെ​ക്കു​റി​ച്ചും സംസാ​രി​ക്കു​ന്ന​താണ്‌ യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും അവനി​ലുള്ള വിശ്വാ​സ​വും ശക്തമാ​ക്കി​നി​റു​ത്താൻ തങ്ങളെ സഹായി​ക്കുന്ന പ്രധാന ഘടക​മെന്ന്‌ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളും തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു.

നിങ്ങൾ യേശു​വി​നെ അനുക​രി​ക്കു​മോ?

18. മുഖ്യ​മാ​യും നാം യേശു​വി​നെ എങ്ങനെ​യാണ്‌ അനുക​രി​ക്കേ​ണ്ടത്‌? എന്തു​കൊണ്ട്‌?

18 നാം യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ദേ​ഹി​യോ​ടും മുഴു​ശ​ക്തി​യോ​ടും മുഴു​മ​ന​സ്സോ​ടും​കൂ​ടെ സ്‌നേ​ഹി​ക്കണം. (ലൂക്കോസ്‌ 10:27) മുഖ്യ​മാ​യും നാം യേശു​വി​നെ അനുക​രി​ക്കേ​ണ്ടത്‌ അങ്ങനെ​യാണ്‌. ദൈവ​ത്തോട്‌ നമുക്ക്‌ എത്രമാ​ത്രം സ്‌നേ​ഹ​മു​ണ്ടെന്നു നിർണ​യി​ക്കു​ന്നത്‌ എന്താണ്‌? ദൈവ​ത്തോട്‌ തീവ്ര​മായ സ്‌നേഹം തോന്നു​ന്നു എന്നതു​കൊണ്ട്‌ അവനോട്‌ യഥാർഥ​ത്തിൽ സ്‌നേ​ഹ​മു​ണ്ടെന്നു വരുന്നില്ല; അത്‌ നമ്മുടെ പ്രവൃ​ത്തി​ക​ളിൽ പ്രതി​ഫ​ലി​ക്കണം. പിതാ​വി​നോ​ടുള്ള യേശു​വി​ന്റെ സ്‌നേഹം വെറു​മൊ​രു തോന്ന​ല​ല്ലാ​യി​രു​ന്നു. “ഞാൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നു” എന്നു കേവലം പറഞ്ഞു​കൊ​ണ്ടല്ല അവൻ ആ സ്‌നേഹം കാണി​ച്ചത്‌. യേശു​വി​ന്റെ വാക്കുകൾ ശ്രദ്ധി​ക്കുക: “ഞാൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നു​വെന്ന്‌ ലോകം അറി​യേ​ണ്ട​തിന്‌ പിതാവ്‌ എന്നോടു കൽപ്പി​ച്ച​തു​പോ​ലെ​യ​ത്രേ ഞാൻ പ്രവർത്തി​ക്കു​ന്നത്‌.” (യോഹ​ന്നാൻ 14:31) നിസ്സ്വാർഥ​സ്‌നേഹം നിമി​ത്തമല്ല ആരും ദൈവത്തെ സേവി​ക്കു​ന്ന​തെന്ന സാത്താന്റെ ആരോ​പ​ണ​ത്തെ​ക്കു​റിച്ച്‌ ഓർക്കുക. (ഇയ്യോബ്‌ 2:4, 5) സാത്താന്‌ ചുട്ടമ​റു​പടി കൊടു​ത്തു​കൊണ്ട്‌ അവന്റെ ആരോ​പണം തെറ്റാ​ണെന്നു തെളി​യി​ക്കാൻ യേശു ധൈര്യ​സ​മേതം മുന്നോ​ട്ടു​വന്നു. അങ്ങനെ, താൻ പിതാ​വി​നെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു എന്ന്‌ യേശു ലോക​ത്തി​നു കാണി​ച്ചു​കൊ​ടു​ത്തു. മരണം മുന്നിൽക്കണ്ട സാഹച​ര്യ​ത്തി​ലും അവൻ ദൈവത്തെ അനുസ​രി​ച്ചു. നിങ്ങൾ യേശു​വി​നെ​പ്പോ​ലെ ആയിരി​ക്കു​മോ? നിങ്ങൾക്ക്‌ യഹോ​വ​യോട്‌ യഥാർഥ സ്‌നേ​ഹ​മു​ണ്ടെന്ന്‌ മറ്റുള്ള​വർക്ക്‌ കാണാ​നാ​കു​ന്നു​ണ്ടോ?

19, 20. (എ) ക്രിസ്‌തീയ യോഗ​ങ്ങൾക്ക്‌ പതിവാ​യി ഹാജരാ​കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) വ്യക്തി​പ​ര​മായ പഠനം, ധ്യാനം, പ്രാർഥന എന്നിവയെ നാം എങ്ങനെ കാണണം?

19 അത്തരം സ്‌നേഹം നമ്മുടെ ആത്മീയ ആരോ​ഗ്യ​ത്തിന്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌. അതു​കൊ​ണ്ടാണ്‌ യഹോവ ആരാധ​ന​യ്‌ക്കുള്ള ക്രമീ​ക​രണം ചെയ്‌തി​രി​ക്കു​ന്നത്‌. അതെ, നാം യഹോ​വയെ ആരാധി​ക്കു​മ്പോൾ ആ സ്‌നേഹം ശക്തമാ​കും. ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​മ്പോൾ ദൈവത്തെ ആരാധി​ക്കാ​നാണ്‌ നാം അവിടെ ആയിരി​ക്കു​ന്ന​തെന്ന്‌ ഓർക്കണം. പ്രാർഥ​ന​യി​ലും ഗീതത്തി​ലും പങ്കുപ​റ്റു​ന്ന​തും ശ്രദ്ധിച്ചു കേൾക്കു​ന്ന​തും ഉത്തരങ്ങൾ പറയു​ന്ന​തും എല്ലാം ആരാധ​ന​യു​ടെ ഭാഗമാണ്‌. സഹക്രി​സ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നുള്ള അവസര​വും അവിടെ നമുക്കു ലഭിക്കു​ന്നു. (എബ്രായർ 10:24, 25) ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ സംബന്ധി​ച്ചു​കൊണ്ട്‌ പതിവാ​യി യഹോ​വയെ ആരാധി​ക്കു​ന്നത്‌ അവനോ​ടുള്ള സ്‌നേഹം കരുത്തു​റ്റ​താ​ക്കാൻ നമ്മെ സഹായി​ക്കും.

20 ദൈവ​ത്തോ​ടുള്ള നമ്മുടെ സ്‌നേഹം കരുത്തു​റ്റ​താ​ക്കുന്ന മറ്റു സംഗതി​ക​ളാണ്‌ വ്യക്തി​പ​ര​മായ പഠനം, ധ്യാനം, പ്രാർഥന എന്നിവ. യഹോ​വ​യോ​ടൊ​പ്പം തനിച്ചാ​യി​രി​ക്കാ​നുള്ള അവസര​ങ്ങ​ളാ​യി ഇവയെ കാണുക. ദൈവ​വ​ചനം പഠിക്കു​ക​യും അതി​നെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ക​യും ചെയ്യു​മ്പോൾ അത്‌ യഹോവ നിങ്ങ​ളോ​ടു സംസാ​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. പ്രാർഥി​ക്കു​മ്പോൾ നിങ്ങൾ ദൈവ​മു​മ്പാ​കെ മനസ്സു​തു​റ​ക്കു​ക​യാണ്‌. നമ്മുടെ ആവശ്യങ്ങൾ ദൈവത്തെ അറിയി​ക്കാ​നുള്ള ഒരു മാർഗം മാത്രമല്ല പ്രാർഥന; ദൈവ​ത്തിൽനി​ന്നുള്ള അനു​ഗ്ര​ഹ​ങ്ങ​ളെ​യും അവന്റെ അത്ഭുത​പ്ര​വൃ​ത്തി​ക​ളെ​യും​പ്രതി അവനു നന്ദി​കൊ​ടു​ക്കാ​നുള്ള ഒരു അവസരം​കൂ​ടി​യാണ്‌. (സങ്കീർത്തനം 146:1) സന്തോ​ഷ​ത്തോ​ടും ഉത്സാഹ​ത്തോ​ടും കൂടെ യഹോ​വയെ പരസ്യ​മാ​യി സ്‌തു​തി​ക്കു​ന്ന​താണ്‌ അവനോട്‌ നന്ദിയും സ്‌നേ​ഹ​വു​മു​ണ്ടെന്നു കാണി​ക്കാ​നുള്ള ഏറ്റവും നല്ല മാർഗം.

21. (എ) യഹോ​വ​യോ​ടുള്ള സ്‌നേഹം എത്ര പ്രധാ​ന​മാണ്‌? (ബി) തുടർന്നു​വ​രുന്ന അധ്യാ​യ​ങ്ങ​ളിൽ നാം എന്തു പഠിക്കും?

21 ശാശ്വ​ത​മായ സന്തോഷം ലഭിക്ക​ണ​മെ​ങ്കിൽ ദൈവ​ത്തോ​ടുള്ള സ്‌നേഹം കൂടി​യേ​തീ​രൂ. ആ സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കിൽ ആദാമും ഹവ്വായും ദൈവത്തെ അനുസ​രി​ക്കു​മാ​യി​രു​ന്നു. പക്ഷേ അവർക്ക്‌ ഇല്ലാ​തെ​പോ​യ​തും അതാണ്‌. വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​നകൾ അതിജീ​വി​ക്കാ​നും പ്രലോ​ഭ​നങ്ങൾ ചെറു​ത്തു​നിൽക്കാ​നും കഷ്ടങ്ങൾ സഹിക്കാ​നും നിങ്ങൾക്കു വേണ്ടത്‌ ആ സ്‌നേ​ഹ​മാണ്‌. യേശു​വി​ന്റെ അനുഗാ​മി​യാ​യി​രി​ക്കാൻ അവശ്യം​വേണ്ട ഒന്നാണത്‌. ദൈവ​ത്തോ​ടുള്ള നമ്മുടെ സ്‌നേ​ഹ​ത്തി​ന്റെ അവിഭാ​ജ്യ​ഘ​ട​ക​മാണ്‌ സഹമനു​ഷ്യ​നോ​ടുള്ള സ്‌നേഹം. (1 യോഹ​ന്നാൻ 4:20) യേശു എങ്ങനെ​യാണ്‌ ഈ സ്‌നേഹം കാണി​ച്ച​തെന്ന്‌ തുടർന്നുള്ള അധ്യാ​യ​ങ്ങ​ളിൽ നാം പഠിക്കും. യേശു​വി​നെ മറ്റുള്ള​വർക്കു പ്രിയ​ങ്ക​ര​നാ​ക്കി​യത്‌ എന്താ​ണെന്ന്‌ വിശദീ​ക​രി​ക്കു​ന്ന​താണ്‌ അടുത്ത അധ്യായം.