പാഠം 4
മഴയുള്ള ഒരു ദിവസം.
“പുറത്തിറങ്ങാൻ പറ്റില്ലല്ലോ,
എന്തേ, ഈ മഴ തീരാത്തൂ!”
മിന്നുവിനു സങ്കടമായി!
പെട്ടെന്നതാ മാനം തെളിഞ്ഞു!
സൂര്യൻ വന്നല്ലോ മാനത്ത്,
മഴ മാറി, വെയിലായി,
മിന്നുവിന് സന്തോഷമായി!
അവൾ പുറത്തേക്ക് ഓടി, ഓടിക്കളിക്കുന്ന കൊച്ചുമിന്നു സുന്ദരമായൊരു കാഴ്‌ച കണ്ടു!
അപ്പോൾ മിന്നു പറഞ്ഞല്ലോ: “ദൈവം നൽകും മഴകൊണ്ട് വിരിയുന്നല്ലോ പൂക്കൾ നന്നായ്! എന്തേ ഇതു ഞാൻ അറിഞ്ഞീലാ!”
അഭ്യാസങ്ങൾ
കുട്ടിയെ വായിച്ചുകേൾപ്പിക്കുക:
കുട്ടി തൊട്ടുകാണിക്കട്ടെ:
ജനൽ പക്ഷി മിന്നു
മരം പൂക്കൾ
കുട്ടി കണ്ടുപിടിക്കട്ടെ:
പുള്ളിവണ്ട് വിമാനം
കുട്ടിയോടു ചോദിക്കുക:
യഹോവ മഴ പെയ്യിക്കുന്നത് എന്തിനാണ്?