വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’

‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’

‘എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും പ്രയോ​ജ​ന​പ്ര​ദ​വു​മാ​കു​ന്നു’

1. ബൈബിൾ അതിന്റെ രചയി​താ​വി​നെ എങ്ങനെ തിരി​ച്ച​റി​യി​ക്കു​ന്നു, തിരു​വെ​ഴു​ത്തു​കൾ ഏതുതരം പരിജ്ഞാ​നം നൽകുന്നു?

 ‘എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​മാ​കു​ന്നു.’ 2 തിമൊ​ഥെ​യൊസ്‌ 3:16-ലെ [NW] ഈ വാക്കുകൾ യഹോ​വ​യെന്നു നാമമു​ളള ദൈവത്തെ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ രചിച്ച​വ​നും നിശ്വ​സി​ച്ച​വ​നു​മെന്ന നിലയിൽ തിരി​ച്ച​റി​യി​ക്കു​ന്നു. നിശ്വസ്‌ത തിരു​വെ​ഴു​ത്തു​കൾ എത്ര സംതൃ​പ്‌തി​ക​ര​മാം​വി​ധം ആഹ്ലാദ​സ​ന്ദാ​യ​ക​മാണ്‌! അവ യഥാർഥ പരിജ്ഞാ​ന​ത്തി​ന്റെ എത്ര അത്ഭുത​ക​ര​മായ നിധി​യാ​ണു പ്രദാ​നം​ചെ​യ്യു​ന്നത്‌! അവ തീർച്ച​യാ​യും സകല യുഗങ്ങ​ളി​ലെ​യും നീതി​സ്‌നേ​ഹി​കൾ അന്വേ​ഷി​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്‌തി​ട്ടു​ളള “ദൈവ​പ​രി​ജ്ഞാ​നം”തന്നെയാണ്‌.—സദൃ. 2:5.

2. മോശ​യും ദാവീ​ദും ശലോ​മോ​നും ദൈവി​ക​ജ്ഞാ​നത്തെ വിലയി​രു​ത്തി​യ​തെ​ങ്ങനെ?

2 ഈ പരിജ്ഞാ​നം അന്വേ​ഷി​ച്ച​വ​രിൽ ഒരാൾ ദൈവ​ത്തി​ന്റെ ജനതയാ​യി​രുന്ന ഇസ്രാ​യേ​ലി​ന്റെ ദൃശ്യ​നേ​താ​വും സംഘാ​ട​ക​നു​മായ മോശ ആയിരു​ന്നു. ദിവ്യ​പ്ര​ബോ​ധനം “മഞ്ഞു​പോ​ലെ​യും ഇളമ്പു​ല്ലിൻമേൽ പൊടി​മ​ഴ​പോ​ലെ​യും സസ്യത്തിൻമേൽ മാരി​പോ​ലെ​യും” ആണെന്ന്‌ അവൻ പറയു​ക​യു​ണ്ടാ​യി. കൂടാതെ ശൂരനായ പോരാ​ളി​യും യഹോ​വ​യു​ടെ നാമത്തെ ഉയർത്തി​പ്പി​ടി​ച്ച​വ​നു​മായ ദാവീ​ദു​ണ്ടാ​യി​രു​ന്നു. അവൻ “യഹോവേ, നിന്റെ വഴി എനിക്കു കാണി​ച്ചു​ത​രേ​ണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും” എന്നു പ്രാർഥി​ച്ചു. ഈ ഭൂമി​യിൽ സ്ഥിതി​ചെ​യ്‌തി​ട്ടു​ള​ള​തി​ലേ​ക്കും അതിമ​ഹ​ത്തായ സൗധങ്ങ​ളി​ലൊ​ന്നായ യെരു​ശ​ലേ​മി​ലെ യഹോ​വ​യു​ടെ ആലയത്തി​ന്റെ നിർമാ​താ​വും സമാധാ​ന​കാം​ക്ഷി​യു​മായ ശലോ​മോൻ ഉണ്ടായി​രു​ന്നു. അവൻ ഈ വാക്കു​ക​ളിൽ ദൈവി​ക​ജ്ഞാ​നത്തെ വിലയി​രു​ത്തി: “അതിന്റെ സമ്പാദനം വെളളി​യു​ടെ സമ്പാദ​ന​ത്തി​ലും അതിന്റെ ലാഭം തങ്കത്തി​ലും നല്ലതു. അതു മുത്തു​ക​ളി​ലും വില​യേ​റി​യതു; നിന്റെ മനോ​ഹ​ര​വ​സ്‌തു​ക്കൾ ഒന്നും അതിന്നു തുല്യ​മാ​ക​യില്ല.”—ആവ. 32:2; സങ്കീ. 86:11; സദൃ. 3:14, 15.

3. യേശു​വും ദൈവം​ത​ന്നെ​യും ദിവ്യ​വ​ച​ന​ത്തിന്‌ എന്തു മൂല്യം കൽപ്പിച്ചു?

3 ദൈവ​പു​ത്ര​നായ യേശു “നിന്റെ വചനം സത്യം ആകുന്നു” എന്നു പ്രഖ്യാ​പി​ച്ചു​കൊ​ണ്ടു ദൈവ​വ​ച​ന​ത്തിന്‌ ഏററവും ഉയർന്ന മൂല്യം കൽപ്പിച്ചു. തന്റെ അനുഗാ​മി​ക​ളോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ വചനത്തിൽ നിലനി​ല്‌ക്കു​ന്നു എങ്കിൽ നിങ്ങൾ വാസ്‌ത​വ​മാ​യി എന്റെ ശിഷ്യൻമാ​രാ​യി, സത്യം അറിക​യും സത്യം നിങ്ങളെ സ്വത​ന്ത്രൻമാ​രാ​ക്കു​ക​യും ചെയ്യും.” (യോഹ. 17:17; 8:31, 32) യേശു​വി​നു തന്റെ പിതാ​വിൽനി​ന്നു ലഭിച്ച ഈ വചനം തീർച്ച​യാ​യും ശക്തമാണ്‌. അതു ദൈവ​വ​ച​ന​മാണ്‌. തന്റെ മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും സ്വർഗ​ത്തി​ലെ യഹോ​വ​യു​ടെ സ്വന്തം വലതു​ഭാ​ഗ​ത്തേ​ക്കു​ളള ആരോ​ഹ​ണ​ത്തി​നും ശേഷം യേശു തന്റെ പിതാ​വി​ന്റെ വചനത്തെ കൂടു​ത​ലാ​യി വെളി​പ്പെ​ടു​ത്തി, അതിൽ പറുദീ​സാ​ഭൂ​മി​യി​ലെ മനുഷ്യ​വർഗ​ത്തി​നു​വേ​ണ്ടി​യു​ളള ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹ​ങ്ങ​ളു​ടെ ഒരു ആനന്ദ​പ്ര​ദ​മായ വർണന ഉൾപ്പെ​ടു​ന്നു. അതിനെ തുടർന്നു ദൈവം അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നോട്‌ ഇങ്ങനെ നിർദേ​ശി​ച്ചു: “എഴുതുക, ഈ വചനം വിശ്വാ​സ​യോ​ഗ്യ​വും സത്യവു​മാ​കു​ന്നു.” നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളി​ലെ സകല വചനങ്ങ​ളും “വിശ്വാ​സ​യോ​ഗ്യ​വും സത്യവും ആകുന്നു,” അനുസ​രി​ക്കു​ന്ന​വർക്ക്‌ അളവററ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തു​ന്നവ തന്നെ.—വെളി. 21:5.

4. നിശ്വസ്‌ത തിരു​വെ​ഴു​ത്തു​കൾ എന്തിനു പ്രയോ​ജ​ന​പ്ര​ദ​മാണ്‌?

4 ആ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ന്നത്‌ എങ്ങനെ​യാണ്‌? 2 തിമൊ​ഥെ​യൊസ്‌ 3:16, 17-ലെ [NW] അപ്പോ​സ്‌ത​ല​നായ പൗലൊ​സി​ന്റെ മുഴു പ്രസ്‌താ​വ​ന​യും ഉത്തരം പ്രദാ​നം​ചെ​യ്യു​ന്നു: “എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും ദൈവ​ത്തി​ന്റെ മനുഷ്യൻ തികച്ചും യോഗ്യൻ, സകല സത്‌പ്ര​വൃ​ത്തി​ക്കും പൂർണ​മാ​യി സജ്ജീകൃ​തൻ, ആയിരി​ക്കേ​ണ്ട​തി​നു പഠിപ്പി​ക്കു​ന്ന​തിന്‌, ശാസി​ക്കു​ന്ന​തിന്‌, കാര്യങ്ങൾ നേരേ​യാ​ക്കു​ന്ന​തിന്‌, നീതി​യിൽ ശിക്ഷണം കൊടു​ക്കു​ന്ന​തിന്‌, പ്രയോ​ജ​ന​പ്ര​ദ​വു​മാ​കു​ന്നു.” അപ്പോൾ നിശ്വസ്‌ത തിരു​വെ​ഴു​ത്തു​കൾ ശരിയായ ഉപദേ​ശ​വും ശരിയായ നടത്തയും പഠിപ്പി​ക്കു​ന്ന​തി​നും നമ്മുടെ മനസ്സി​ലും ജീവി​ത​ത്തി​ലും കാര്യങ്ങൾ നേരെ​യാ​ക്കു​ന്ന​തി​നും നാം താഴ്‌മ​യോ​ടെ സത്യത്തി​ലും നീതി​യി​ലും നടക്കേ​ണ്ട​തി​നു നമുക്കു ശാസന​വും ശിക്ഷണ​വും നൽകു​ന്ന​തി​നും പ്രയോ​ജ​ന​പ്ര​ദ​മാണ്‌. ദൈവ​വ​ച​ന​ത്തി​ലെ പഠിപ്പി​ക്ക​ലി​നു നമ്മേത്തന്നെ കീഴ്‌പ്പെ​ടു​ത്തു​ന്ന​തി​നാൽ നമുക്കു “ദൈവ​ത്തി​ന്റെ കൂട്ടു​വേ​ല​ക്കാർ” ആയിത്തീ​രാ​വു​ന്ന​താണ്‌. (1 കൊരി. 3:9) ‘തികച്ചും യോഗ്യ​നും പൂർണ​മാ​യി സജ്ജീകൃ​ത​നു​മായ ദൈവ​മ​നു​ഷ്യൻ’ എന്ന നിലയിൽ ഒരുവൻ ദൈവ​വേ​ല​യിൽ തിരക്കു​ള​ള​വ​നാ​യി​രി​ക്കു​ന്ന​തി​നെ​ക്കാൾ വലിയ പദവി ഇന്നു ഭൂമി​യി​ലില്ല.

വിശ്വാ​സ​ത്തി​നു ദൃഢമായ അടിസ്ഥാ​നം

5. വിശ്വാ​സം എന്നാ​ലെന്ത്‌, അത്‌ എങ്ങനെ മാത്രമേ ലഭിക്കു​ക​യു​ളളു?

5 ഒരുവനു ദൈവ​ത്തി​ന്റെ ഒരു കൂട്ടു​വേ​ല​ക്കാ​ര​നാ​യി​രി​ക്കു​ന്ന​തി​നു വിശ്വാ​സം ആവശ്യ​മാണ്‌. വിശ്വാ​സ​വും ഇന്നു വളരെ പ്രബല​പ്പെ​ട്ടി​രി​ക്കുന്ന വെളളം​ചേർത്ത ക്ഷണിക​വി​ശ്വാ​സ​വും തമ്മിലു​ളള വ്യത്യാ​സം കാണു​ന്ന​തിൽ പരാജ​യ​പ്പെ​ട​രുത്‌. കക്ഷിപ​ര​മോ പരിണാ​മ​പ​ര​മോ തത്ത്വശാ​സ്‌ത്ര​പ​ര​മോ ആയ ഏതെങ്കി​ലും വിശ്വാ​സം മതി​യെന്ന്‌ അനേക​മാ​ളു​കൾ വിചാ​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ദൈവ​ത്തി​ന്റെ മനുഷ്യൻ “ആരോ​ഗ്യ​പ്ര​ദ​മായ വചനങ്ങ​ളു​ടെ മാതൃക ക്രിസ്‌തു​യേ​ശു​വി​നോ​ടു ബന്ധപ്പെട്ട വിശ്വാ​സ​ത്തോ​ടും സ്‌നേ​ഹ​ത്തോ​ടും കൂടെ പിടി​ച്ചു​കൊ​ളള”ണം. (2 തിമൊ. 1:13, NW) അയാളു​ടെ വിശ്വാ​സം യഥാർഥ​വും സജീവ​വു​മാ​യി​രി​ക്കണം, എന്തു​കൊ​ണ്ടെ​ന്നാൽ “വിശ്വാ​സം എന്നതോ, ആശിക്കു​ന്ന​തി​ന്റെ ഉറപ്പും കാണാത്ത കാര്യ​ങ്ങ​ളു​ടെ നിശ്ചയ​വു​മാ​കു​ന്നു.” അതു ദൈവ​ത്തി​ലും അവനെ പ്രസാ​ദി​പ്പി​ക്കു​ന്ന​വർക്കു​ളള പ്രതി​ഫ​ല​ങ്ങ​ളി​ലു​മു​ളള ദൃഢമായ വിശ്വാ​സ​ത്തിൽ അടിസ്ഥാ​ന​മു​ള​ള​താ​യി​രി​ക്കണം. (എബ്രാ. 11:1, 6) ഈ വിശ്വാ​സം ദൈവ​വ​ച​ന​മായ ബൈബി​ളി​ന്റെ ഉത്സുക​മായ പഠനത്തി​ലൂ​ടെ മാത്ര​മാ​ണു നേടേ​ണ്ടത്‌. അതു ബൈബി​ളി​നോ​ടും ബൈബി​ളി​ലെ ദൈവ​മായ യഹോ​വ​യോ​ടും അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​നോ​ടു​മു​ളള അഗാധ​മായ സ്‌നേ​ഹ​ത്തിൽ അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കു​ന്നു. അത്തരം സജീവ​മായ വിശ്വാ​സം ഒന്നേയു​ളളു, ഏക കർത്താ​വാ​യി യേശു​ക്രി​സ്‌തു​വും എല്ലാവ​രു​ടെ​യും ഏക ദൈവ​വും പിതാ​വു​മാ​യി യഹോ​വ​യും മാത്രം ഉളളതു​പോ​ലെ​തന്നെ.—എഫെ. 4:5, 6.

6. യഥാർഥ വിശ്വാ​സം എന്തു ഗുണമു​ള​ള​താണ്‌?

6 ദൈവ​വ​ചനം എന്താ​ണെ​ന്നും അത്‌ എവി​ടെ​നി​ന്നു വന്നു​വെ​ന്നും മാത്രമല്ല, അതിന്റെ പ്രാമാ​ണ്യ​വും ഉദ്ദേശ്യ​വും നീതി​ക്കു​വേ​ണ്ടി​യു​ളള അതിന്റെ ശക്തിയും നാം അറി​യേ​ണ്ട​തുണ്ട്‌. അതിന്റെ മഹത്തായ സന്ദേശ​ത്തോ​ടു​ളള വിലമ​തി​പ്പു നേടു​ന്ന​തി​നാൽ നമുക്കു വിശ്വാ​സം ലഭിക്കും. തന്നെയു​മല്ല, ആ വിശ്വാ​സ​ത്തെ​യും സ്‌നേ​ഹ​ത്തെ​യും അടിച്ച​മർത്താൻ യാതൊ​ന്നി​നും ഒരിക്ക​ലും കഴിയാ​ത്ത​വണ്ണം അത്ര തീക്ഷ്‌ണ​മാ​യി നാം ബൈബി​ളി​നെ​യും അതിന്റെ രചയി​താ​വി​നെ​യും സ്‌നേ​ഹി​ക്കാ​നി​ട​യാ​കും. യേശു​ക്രി​സ്‌തു​വി​ന്റെ മൊഴി​കൾ ഉൾപ്പെ​ടുന്ന തിരു​വെ​ഴു​ത്തു​ക​ളാ​ണു വിശ്വാ​സ​ത്തി​നു​ളള ദൃഢമായ അടിസ്ഥാ​നം കെട്ടു​പ​ണി​ചെ​യ്യു​ന്നത്‌. യഥാർഥ വിശ്വാ​സം പരി​ശോ​ധ​ന​യെ​യും കഠിന പീഡാ​നു​ഭ​വ​ത്തെ​യും പീഡന​ങ്ങ​ളെ​യും ഒരു ഭക്തികെട്ട സമൂഹ​ത്തി​ന്റെ ഭൗതി​ക​ത്വ​പ​ര​മായ മുന്നേ​റ​റ​ങ്ങ​ളെ​യും തത്ത്വശാ​സ്‌ത്ര​ങ്ങ​ളെ​യും സഹിച്ചു​നിൽക്കുന്ന തരത്തി​ലു​ള​ള​താ​യി​രി​ക്കും. അതു ദൈവ​ത്തി​ന്റെ നീതി​യു​ളള പുതിയ ലോക​ത്തി​ലേ​ക്കു​തന്നെ മഹത്തായി ജയിച്ചു​ക​യ​റും. “ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാ​സം തന്നേ.”—1 യോഹ. 5:4.

7. ബൈബിൾജ്ഞാ​ന​ത്തി​ന്റെ കണ്ടെത്ത​ലോ​ടെ ഏതു പ്രതി​ഫ​ലങ്ങൾ ലഭിക്കു​ന്നു?

7 വിശ്വാ​സം നേടു​ന്ന​തി​നും അതി​നോ​ടു പററി​നിൽക്കു​ന്ന​തി​നും, നാം നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളാ​കുന്ന ദൈവ​വ​ച​ന​ത്തോ​ടു​ളള സ്‌നേ​ഹ​വും വിലമ​തി​പ്പും കെട്ടു​പ​ണി​ചെ​യ്യു​ന്ന​തിൽ ദത്തശ്ര​ദ്ധ​രാ​കേ​ണ്ട​തുണ്ട്‌. തിരു​വെ​ഴു​ത്തു​കൾ മനുഷ്യ​വർഗ​ത്തി​നു​ളള ദൈവ​ത്തി​ന്റെ നിസ്‌തു​ല​മായ ദാനമാണ്‌, ആത്മീയ നിക്ഷേ​പ​ങ്ങ​ളു​ടെ ഒരു കലവറ​തന്നെ. അതിലെ അഗാധ​ജ്ഞാ​നം അളവറ​റ​താണ്‌. പ്രബു​ദ്ധ​ത​യും നീതി​ക്കാ​യി പ്രചോ​ദ​ന​വു​മേ​കു​ന്ന​തി​നു​ളള അതിന്റെ ശക്തി എക്കാല​ത്തും എഴുത​പ്പെ​ട്ടി​ട്ടു​ളള മറെറല്ലാ പുസ്‌ത​ക​ങ്ങ​ളു​ടെ​യും ശക്തിയെ കവിയു​ന്ന​താണ്‌. ദൈവ​വ​ച​ന​ത്തി​ന്റെ പരിജ്ഞാ​നം നേടു​ന്ന​തി​നു നാം ആഴത്തിൽ കുഴി​ച്ചു​ചെ​ല്ലു​മ്പോൾ അപ്പോ​സ്‌ത​ല​നായ പൗലൊ​സി​നോ​ടു​കൂ​ടെ നാം “ഹാ, ദൈവ​ത്തി​ന്റെ ധനം, ജ്ഞാനം, അറിവു എന്നിവ​യു​ടെ ആഴമേ!” എന്ന്‌ ഉദ്‌ഘോ​ഷി​ക്കു​ന്ന​തി​ലേക്കു നയിക്ക​പ്പെ​ടും. നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളെ​യും അവയുടെ രചയി​താ​വി​നെ​യും അറിയു​ന്നതു നിത്യ​സ​ന്തോ​ഷ​ത്തി​ന്റെ​യും ഉല്ലാസ​ത്തി​ന്റെ​യും പാതയി​ലേക്കു പ്രവേ​ശി​ക്ക​ലാണ്‌.—റോമ. 11:33; സങ്കീ. 16:11.

യഹോവ—ആശയവി​നി​മ​യം​ചെ​യ്യുന്ന ഒരു ദൈവം

8. (എ)യഹോവ ആശയവി​നി​മ​യം​ചെ​യ്യുന്ന ഒരു ദൈവ​മാ​യി​രി​ക്കു​ന്ന​തിൽ നാം നന്ദിയു​ള​ള​വ​രാ​യി​രി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌? (ബി) അവൻ ഭൂത​ദൈ​വ​ങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​നാ​യി​രി​ക്കു​ന്നത്‌ ഏതു വിധത്തിൽ?

8 യഹോ​വ​യു​ടെ നാമത്തി​ന്റെ മഹത്ത്വ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ച്ച​പ്പോൾ ദാവീദ്‌, “നീ വലിയ​വ​നും അത്ഭുത​ങ്ങളെ പ്രവർത്തി​ക്കു​ന്ന​വ​നു​മ​ല്ലോ; നീ മാത്രം ദൈവ​മാ​കു​ന്നു” എന്ന്‌ ഉദ്‌ഘോ​ഷി​ച്ചു. (സങ്കീ. 86:10) ഭൂമി​യി​ലെ മനുഷ്യ​വർഗ​ത്തി​നു​വേണ്ടി യഹോവ അനേകം “അത്ഭുതങ്ങ”ൾ ചെയ്‌തി​രി​ക്കു​ന്നു. അവയിൽ അവർക്കാ​യു​ളള തന്റെ വചനത്തി​ന്റെ അറിയി​ക്ക​ലും ഉൾപ്പെ​ടു​ന്നു. അതേ, യഹോവ ആശയവി​നി​യമം ചെയ്യുന്ന ഒരു ദൈവ​മാ​കു​ന്നു, തന്റെ സൃഷ്ടി​ക​ളു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി സ്‌നേ​ഹ​പൂർവം ആശയ​പ്ര​ക​ടനം നടത്തുന്ന ഒരു ദൈവം​തന്നെ. നമ്മുടെ സ്രഷ്ടാവ്‌ അകന്നു​നിൽക്കുന്ന അധിപതി, മർമങ്ങ​ളിൽ മറഞ്ഞി​രി​ക്കു​ന്ന​വ​നും ഭൂമി​യി​ലെ നീതി​സ്‌നേ​ഹി​ക​ളു​ടെ ആവശ്യ​ങ്ങ​ളോ​ടു പ്രതി​ക​രണം കാട്ടാ​ത്ത​വ​നും, ആയിരി​ക്കാ​ത്ത​തിൽ നാം എത്ര നന്ദിയു​ള​ള​വ​രാ​യി​രി​ക്കണം! വരാനി​രി​ക്കുന്ന പുതിയ ലോക​ത്തി​ലും യഹോവ ചെയ്യാ​നി​രി​ക്കു​ന്ന​തു​പോ​ലെ, അവൻ തന്റെ അന്വേ​ഷ​ക​രായ മക്കളെ നല്ല കാര്യങ്ങൾ അറിയി​ക്കുന്ന ദയാലു​വായ ഒരു പിതാ​വെന്ന ബന്ധത്തിൽ, തന്നോടു വിശ്വാ​സ​വും സ്‌നേ​ഹ​വും പ്രകട​മാ​ക്കു​ന്ന​വ​രോ​ടു​കൂ​ടെ ഇപ്പോൾപ്പോ​ലും വസിക്കു​ന്നു. (വെളി. 21:3) നമ്മുടെ സ്വർഗീയ പിതാവു ഭയാവ​ഹ​മായ ഊമവി​ഗ്ര​ഹ​ങ്ങ​ളാൽ പ്രതി​നി​ധാ​നം​ചെ​യ്യ​പ്പെ​ടേണ്ട ഭൂത-ദൈവ​ങ്ങ​ളെ​പ്പോ​ലെയല്ല. ലോഹ​വും കല്ലും​കൊ​ണ്ടു​ളള ദൈവ​ങ്ങൾക്ക്‌ അജ്ഞാനാ​ന്ധ​കാ​ര​ത്തി​ല​ക​പ്പെ​ട്ടി​രി​ക്കുന്ന അവയുടെ ആരാധ​ക​രോ​ടു പിതൃ​നിർവി​ശേ​ഷ​മായ ബന്ധമില്ല. അവരോട്‌ അവയ്‌ക്കു പ്രയോ​ജ​ന​ക​ര​മായ യാതൊ​ന്നും അറിയി​ക്കാൻ കഴിയില്ല. സത്യമാ​യി, “അവയെ ഉണ്ടാക്കു​ന്നവർ അവയെ​പ്പോ​ലെ​തന്നെ ആയിത്തീ​രും.”—സങ്കീ. 135:15-19, NW; 1 കൊരി. 8:4-6.

9. മീതെ​യു​ളള മണ്ഡലങ്ങ​ളി​ലെ ദൈവ​ത്തിൽനിന്ന്‌ ഏതുതരം സന്ദേശം വന്നിരി​ക്കു​ന്നു?

9 യഹോവ “കരുണ​യു​ള​ള​വ​നും കൃപാ​ലു​വും, കോപ​ത്തി​നു താമസ​മു​ള​ള​വ​നും സ്‌നേ​ഹ​ദ​യ​യി​ലും സത്യത്തി​ലും സമൃദ്ധ​നു​മായ ദൈവം” ആകുന്നു. (പുറ. 34:6, NW) അവന്റെ സ്‌നേ​ഹ​ദ​യ​യു​ടെ സമൃദ്ധി​യിൽനിന്ന്‌ അവൻ മനുഷ്യ​വർഗത്തെ സമൃദ്ധ​മായ സത്യം അറിയി​ച്ചി​രി​ക്കു​ന്നു. ഇതെല്ലാം മനുഷ്യ​വർഗ​ത്തി​ന്റെ മാർഗ​നിർദേ​ശ​ത്തി​നു​ളള സാരവ​ത്തായ ബുദ്ധ്യു​പ​ദേ​ശ​മാണ്‌, അതിൽ ഭാവി അനു​ഗ്ര​ഹ​ങ്ങ​ളി​ലേ​ക്കു​ളള ഒരുവന്റെ പാതയിൽ പ്രകാശം ചൊരി​യു​ന്ന​തി​നു​ളള പ്രവചനം ഉൾപ്പെ​ടു​ന്നു. “മുന്നെ​ഴു​തി​യി​രി​ക്കു​ന്നതു ഒക്കെയും നമ്മുടെ ഉപദേ​ശ​ത്തി​നാ​യി​ട്ടു, നമുക്കു തിരു​വെ​ഴു​ത്തു​ക​ളാൽ ഉളവാ​കുന്ന സ്ഥിരത​യാ​ലും ആശ്വാ​സ​ത്താ​ലും പ്രത്യാശ ഉണ്ടാ​കേ​ണ്ട​തി​ന്നു തന്നേ എഴുതി​യി​രി​ക്കു​ന്നു.” (റോമ. 15:4) മീതെ​യു​ളള മണ്ഡലങ്ങ​ളിൽനിന്ന്‌, സ്വർഗ​ത്തിൽനി​ന്നു​തന്നേ, കീഴെ​യു​ളള മണ്ഡലങ്ങ​ളി​ലെ മനുഷ്യ​വർഗത്തെ പ്രബോ​ധി​പ്പി​ക്കു​ന്ന​തി​നു​ളള ആശ്രയ​യോ​ഗ്യ​മായ വിവരങ്ങൾ വന്നിരി​ക്കു​ന്നു.—യോഹ. 8:23.

10. ഏതു ഭാഷക​ളിൽ യഹോവ ആശയവി​നി​യമം നടത്തി​യി​രി​ക്കു​ന്നു, എന്തു​കൊണ്ട്‌?

10 യഹോവ ഒരിക്ക​ലും അജ്ഞാത​മായ ഒരു ഭാഷയി​ലല്ല, പിന്നെ​യോ എല്ലായ്‌പോ​ഴും മനുഷ്യ​വർഗ​ത്തി​ന്റെ ഭാഷയിൽ, തന്റെ വിശ്വ​സ്‌ത​സാ​ക്ഷി​ക​ളു​ടെ ജീവത്‌ഭാ​ഷ​യിൽ, ആശയവി​നി​യമം നടത്തി​യി​രി​ക്കു​ന്നു. (പ്രവൃ. 2:5-11) ആദാം, നോഹ, അബ്രഹാം, മോശ, എബ്രായ പ്രവാ​ച​കൻമാർ എന്നിവ​രോട്‌ ഇപ്പോൾ എബ്രായ എന്നറി​യ​പ്പെ​ടുന്ന മനുഷ്യ​വർഗ​ത്തി​ന്റെ ആദ്യഭാ​ഷ​യിൽ യഹോവ സംസാ​രി​ച്ചു. എബ്രായ മനസ്സി​ലാ​ക്കാൻ കഴിഞ്ഞ​ട​ത്തോ​ളം കാലം, പുനരു​ത്ഥാ​നം പ്രാപിച്ച യേശു എബ്രായ ഭാഷയിൽ തർസൂ​സി​ലെ ശൗലി​നോ​ടു സംസാ​രിച്ച കാലം​വരെ പോലും, ആ ഭാഷ തുടർന്ന്‌ ഉപയോ​ഗി​ക്ക​പ്പെട്ടു. (പ്രവൃ. 26:14) കൽദയ​രു​ടെ അരമാ​യ​ഭാഷ പ്രവാ​സ​ത്തി​ലാ​യി​രുന്ന ഇസ്രാ​യേ​ല്യ​രു​ടെ ഇടയിൽ പ്രബല​പ്പെ​ട്ടു​വ​ന്ന​പ്പോൾ, അന്നു ദൈവ​ത്തിൽനി​ന്നു കുറേ വിവരങ്ങൾ ആ ഭാഷയിൽ വന്നു, കാരണം ജനത്തിന്‌ ആ ഭാഷ മനസ്സി​ലാ​കു​മാ​യി​രു​ന്നു. (എസ്രാ 4:8–6:18; 7:12-26; ദാനീ. 2:4ബി–7:28) പിന്നീടു ഗ്രീക്ക്‌ സാർവ​ദേ​ശീയ ഭാഷയും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മുഖ്യ ഭാഷയു​മാ​യി​ത്തീർന്ന​പ്പോൾ അവന്റെ സന്ദേശങ്ങൾ ആ ഭാഷയിൽ നൽക​പ്പെ​ടു​ക​യും സൂക്ഷി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. ബൈബി​ളിൽ സൂക്ഷിച്ച മൊഴി​കൾ യഹോ​വ​യു​ടെ സന്ദേശ​മാണ്‌, എല്ലായ്‌പോ​ഴും ഭൂമി​യി​ലെ തന്റെ വിനീ​ത​രായ, സത്യസ്‌നേ​ഹി​ക​ളായ, മനുഷ്യ​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി ഒരു ജീവത്‌ഭാ​ഷ​യിൽ സംസാ​രി​ക്ക​പ്പെ​ട്ട​വ​തന്നെ.

11. യഹോവ എല്ലാ ഭാഷക​ളു​ടെ​യും നിർമാ​താ​വാ​ണെന്നു പറയാ​വു​ന്ന​തെ​ന്തു​കൊണ്ട്‌?

11 മനസ്സി​ന്റെ​യും സംസാ​രാ​വ​യ​വ​ങ്ങ​ളു​ടെ​യും സ്രഷ്ടാവു യഹോ​വ​യാണ്‌. നാവും വായും കണ്‌ഠ​വും ഉൾപ്പെ​ടുന്ന ആ സംസാ​രാ​വ​യ​വ​ങ്ങ​ളാണ്‌ അനേകം ഭാഷാ​രീ​തി​ക​ളിൽ ഓരോ​ന്നി​ന്റെ​യും ഭാഷണ​ശ​ബ്ദ​ങ്ങ​ളു​ടെ സകല സങ്കീർണ​ത​ക​ളും രൂപ​പ്പെ​ടു​ത്തു​ന്നത്‌. അങ്ങനെ, യഹോ​വ​യാ​ണു സകല ഭാഷക​ളു​ടെ​യും നിർമാ​താ​വെന്നു പറയാൻ കഴിയും. മനുഷ്യ​വർഗ​ത്തി​ന്റെ ഭാഷയിൻമേ​ലു​ളള അവന്റെ അധികാ​രം ബാബേൽ ഗോപു​ര​ത്തി​ങ്കൽ ചെയ്‌ത അവന്റെ അത്ഭുത​ത്താൽ പ്രകട​മാ​ക്ക​പ്പെട്ടു. (പുറ. 4:11; ഉല്‌പ. 11:6-9; 10:5; 1 കൊരി. 13:1) യാതൊ​രു ഭാഷയും യഹോ​വക്ക്‌ അപരി​ചി​തമല്ല. അവൻ മനുഷ്യന്‌ ആദ്യത്തെ എബ്രാ​യ​ഭാഷ നൽകു​ക​മാ​ത്രമല്ല, പിന്നെ​യോ മനസ്സും സംസാ​രാ​വ​യ​വ​ങ്ങ​ളും സൃഷ്ടി​ക്കു​ക​വഴി അരമാ​യ​യ്‌ക്കും ഗ്രീക്കി​നും ഇപ്പോൾ മനുഷ്യ​വർഗം സംസാ​രി​ക്കുന്ന ഏതാണ്ട്‌ 3,000 ഭാഷകൾക്കു​മു​ളള അടിസ്ഥാ​നം പ്രദാ​നം​ചെ​യ്യു​ക​യും ചെയ്‌തു.

സത്യത്തി​ന്റെ ഭാഷ

12, 13. (എ)യഹോവ തന്റെ സന്ദേശങ്ങൾ മനസ്സി​ലാ​ക്കാൻ എളുപ്പ​മു​ള​ള​താ​ക്കി​യി​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ദൃഷ്ടാ​ന്തങ്ങൾ നൽകുക.

12 യഹോവ ഉപയോ​ഗി​ക്കുന്ന മനുഷ്യ ഭാഷാ​രീ​തി എന്തായി​രു​ന്നാ​ലും, എല്ലാ സന്ദർഭ​ങ്ങ​ളി​ലും അവൻ മതപര​മായ രഹസ്യാ​ത്മ​ക​ത​ക​ളി​ലല്ല, സത്യത്തി​ന്റെ ഭാഷയിൽ ആശയവി​നി​യമം ചെയ്‌തി​രി​ക്കു​ന്നു. അതു ലളിത​വും എളുപ്പം മനസ്സി​ലാ​ക്കാ​വു​ന്ന​തു​മായ ഒരു ഭാഷയാണ്‌. (സെഫ. 3:9) ഭൗമി​ക​മ​നു​ഷ്യ​നു ത്രിമാന ദ്രവ്യങ്ങൾ, അതായത്‌, ഉയരവും വീതി​യും നീളവു​മു​ള​ള​വ​യും കാലത്തി​ന്റെ നീരൊ​ഴു​ക്കിൽ സ്ഥാപി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​വ​യു​മായ വസ്‌തു​ക്കൾ, അനായാ​സം മനസ്സി​ലാ​ക്കാൻ കഴിയും. തന്നിമി​ത്തം, മനുഷ്യ​മ​ന​സ്സി​നു ഗ്രഹി​ക്കാൻ കഴിയുന്ന മാതൃ​കാ​പ്ര​തി​രൂ​പങ്ങൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടു യഹോവ അദൃശ്യ​കാ​ര്യ​ങ്ങളെ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. ഒരു ദൃഷ്ടാ​ന്ത​മെന്ന നിലയിൽ, ദൈവം രൂപകൽപ്പ​ന​ചെ​യ്‌ത​തും മോശ മരുഭൂ​മി​യിൽ ഉയർത്തി​യ​തു​മായ സമാഗ​മ​ന​കൂ​ടാ​ര​മു​ണ്ടാ​യി​രു​ന്നു. നിശ്വ​സ്‌ത​ത​യിൽ പൗലൊസ്‌ സ്വർഗ​ത്തി​ലെ​തന്നെ മഹത്തായ യാഥാർഥ്യ​ങ്ങളെ വിശദീ​ക​രി​ക്കു​ന്ന​തിന്‌ അതിന്റെ ത്രിമാ​ന​പ്ര​തീ​ക​ങ്ങളെ ഉപയോ​ഗി​ച്ചു.—എബ്രാ. 8:5; 9:9.

13 മറെറാ​രു ദൃഷ്ടാന്തം: ആത്മാവായ യഹോവ സ്വർഗ​ത്തി​ലെ ഒരു സിംഹാ​സ​ന​തു​ല്യ​മായ കസേര​യിൽ അക്ഷരീ​യ​മാ​യി ഇരിക്കു​ന്നില്ല. എന്നിരു​ന്നാ​ലും, ദൃശ്യ​യാ​ഥാർഥ്യ​ങ്ങ​ളു​ടെ അതിരു​ക​ളാൽ ചുററ​പ്പെട്ട വെറും മനുഷ്യ​രായ നമുക്കു ഗ്രാഹ്യം നൽകു​ന്ന​തിന്‌ അത്തരം ദൃശ്യ​മായ ഒരു പ്രതീകം ഉപയോ​ഗി​ച്ചു​കൊ​ണ്ടു ദൈവം ആശയം പ്രകടി​പ്പി​ക്കു​ന്നു. അവൻ സ്വർഗീയ കോട​തി​ന​ട​പ​ടി​കൾ ആരംഭി​ക്കു​മ്പോൾ അതു ഭൂമി​യി​ലെ ഒരു രാജാവു സിംഹാ​സ​ന​ത്തിൽ ഉപവി​ഷ്ട​നാ​യി നടപടി​കൾ ആരംഭി​ക്കു​ന്ന​തു​പോ​ലെ​ത​ന്നെ​യാണ്‌.—ദാനീ. 7:9-14.

അനായാ​സം വിവർത്തനം ചെയ്യ​പ്പെ​ടു​ന്നു

14, 15. ബൈബിൾ മനുഷ്യ​ത​ത്ത്വ​ശാ​സ്‌ത്ര​പ​ര​മായ എഴുത്തു​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി മററു ഭാഷക​ളി​ലേക്ക്‌ അനായാ​സം വിവർത്തനം ചെയ്യാൻ കഴിയു​ന്ന​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

14 അനായാ​സം മനസ്സി​ലാ​കുന്ന ഈ പ്രാ​യോ​ഗി​ക​പ​ദ​ങ്ങ​ളു​പ​യോ​ഗി​ച്ചു ബൈബിൾ എഴുത​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ, ആധുനി​ക​നാ​ളി​ലെ മിക്ക ഭാഷക​ളി​ലും അതിലെ പ്രതീ​ക​ങ്ങ​ളും പ്രവർത്ത​ന​ങ്ങ​ളും വ്യക്തമാ​യും കൃത്യ​മാ​യും വിവർത്തനം ചെയ്യുക സാധ്യ​മാണ്‌. സത്യത്തി​ന്റെ മൂല ശക്തിയും സ്വാധീ​ന​വും എല്ലാ ഭാഷാ​ന്ത​ര​ങ്ങ​ളി​ലും കാത്തു​സൂ​ക്ഷി​ക്ക​പ്പെ​ടു​ന്നുണ്ട്‌. “കുതിര,” “യുദ്ധം,” “കിരീടം,” “സിംഹാ​സനം,” “ഭർത്താവ്‌,” “ഭാര്യ,” “കുട്ടികൾ” എന്നിവ​പോ​ലു​ളള ലളിത​മായ ദൈനം​ദിന പദങ്ങൾ സകല ഭാഷക​ളി​ലും കൃത്യ​മായ ആശയം വ്യക്തമാ​യി പകർന്നു​ത​രു​ന്നു. ഇതു തത്ത്വശാ​സ്‌ത്ര​പ​ര​മായ മാനു​ഷിക എഴുത്തു​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാണ്‌, അവ മിക്ക​പ്പോ​ഴും കൃത്യ​മായ വിവർത്ത​ന​ത്തി​നു സഹായ​കമല്ല. അവയിലെ സങ്കീർണ​മായ പദപ്ര​യോ​ഗ​ങ്ങ​ളും അനിശ്ചി​ത​മായ പദാവ​ലി​യും മിക്ക​പ്പോ​ഴും മറെറാ​രു ഭാഷയിൽ കൃത്യ​മാ​യി പകർത്തുക സാധ്യമല്ല.

15 ബൈബി​ളി​ന്റെ ആശയ​പ്ര​ക​ട​ന​ശക്തി വളരെ മികച്ച​താണ്‌. ദൈവം വിശ്വാ​സി​ക​ള​ല്ലാ​ത്ത​വ​രോ​ടു ന്യായ​വി​ധി​ദൂ​തു​കൾ അറിയി​ച്ച​പ്പോൾപോ​ലും അവൻ തത്ത്വശാ​സ്‌ത്ര​പ​ര​മായ ഭാഷ ഉപയോ​ഗി​ക്കാ​തെ അനുദി​ന​പ്ര​തീ​കങ്ങൾ ഉപയോ​ഗി​ച്ചു. ഇതു ദാനീ​യേൽ 4:10-12-ൽ പ്രകട​മാ​ക്ക​പ്പെ​ടു​ന്നു. ഇവിടെ തന്നെത്താൻ മഹത്ത്വീ​ക​രിച്ച പുറജാ​തി​രാ​ജാ​വി​ന്റെ രാജ്യത്തെ ഒരു വൃക്ഷത്തി​ന്റെ പ്രതീ​ക​ത്തിൽ സവിസ്‌തരം വർണിച്ചു. അനന്തരം ഈ വൃക്ഷം ഉൾപ്പെ​ടുന്ന പ്രവർത്ത​നങ്ങൾ മുഖേന ഭാവി​സം​ഭ​വങ്ങൾ കൃത്യ​മാ​യി മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ടു. ഇതെല്ലാം മററു ഭാഷക​ളി​ലേ​ക്കു​ളള വിവർത്ത​ന​ങ്ങ​ളിൽ വ്യക്തമാ​യി ഗ്രഹി​പ്പി​ക്ക​പ്പെ​ടു​ന്നു. “യഥാർഥ പരിജ്ഞാ​നം സമൃദ്ധ​മാ​യി”ത്തീരേ​ണ്ട​തി​നു യഹോവ ഈ വിധത്തിൽ സ്‌നേ​ഹ​പൂർവം വിവരങ്ങൾ പകർന്നു​ത​ന്നി​രി​ക്കു​ന്നു. ഇത്‌ എത്ര അത്ഭുത​ക​ര​മാ​യി ഈ “അന്ത്യകാ​ലത്ത്‌” പ്രവച​ന​ഗ്രാ​ഹ്യ​ത്തി​നു സഹായി​ച്ചി​രി​ക്കു​ന്നു!—ദാനീ. 12:4, NW.

ആശയവി​നി​മയ സരണി

16. യഹോ​വ​യു​ടെ ആശയവി​നി​മയ സരണിയെ എങ്ങനെ വിവരി​ക്കാം?

16 ആശയവി​നി​മയ ഉപാധി എന്തായി​രു​ന്നു​വെന്ന്‌ ആരെങ്കി​ലും ചോദി​ച്ചേ​ക്കാം. ആധുനി​ക​നാ​ളി​ലെ ഒരു ദൃഷ്ടാ​ന്ത​ത്താൽ ഇതു നന്നായി വിശദീ​ക​രി​ക്കാ​വു​ന്ന​താണ്‌. ആശയവി​നി​മയ സരണി​കൾക്ക്‌ (1) സന്ദേശം പറയുന്ന അല്ലെങ്കിൽ ഉളവാ​ക്കുന്ന ആൾ; (2) പ്രേഷകം (3) സന്ദേശം കടന്നു​പോ​കുന്ന മാധ്യമം; (4) സ്വീക​രി​ണി; (5) ശ്രോ​താവ്‌ എന്നിവ ഉണ്ട്‌. ടെല​ഫോൺ സന്ദേശ​ങ്ങ​ളിൽ നമുക്ക്‌ (1) സന്ദേശം ഉളവാ​ക്കുന്ന ടെല​ഫോൺ ഉപയോ​ക്താ​വും (2) സന്ദേശത്തെ വൈദ്യു​ത ആവേഗ​ങ്ങ​ളാ​ക്കി മാററുന്ന ടെല​ഫോൺ പ്രേഷ​ക​വും (3) വൈദ്യു​ത ആവേഗ​ങ്ങളെ ലക്ഷ്യത്തി​ലെ​ത്തി​ക്കുന്ന ടെല​ഫോൺ ലൈനു​ക​ളും (4) സന്ദേശത്തെ ആവേഗ​ങ്ങ​ളിൽനി​ന്നു വീണ്ടും ശബ്ദങ്ങളാ​ക്കി​മാ​റ​റുന്ന സ്വീക​രി​ണി​യും (5) ശ്രോ​താ​വും ഉണ്ട്‌. അതു​പോ​ലെ സ്വർഗ​ത്തിൽ (1) യഹോ​വ​യാം ദൈവം തന്റെ അരുള​പ്പാ​ടു​കൾ ഉളവാ​ക്കു​ന്നു; (2) അനന്തരം ഇപ്പോൾ യേശു​ക്രി​സ്‌തു എന്നറി​യ​പ്പെ​ടുന്ന അവന്റെ ഔദ്യോ​ഗി​ക​വ​ചനം അഥവാ വക്താവു മിക്ക​പ്പോ​ഴും സന്ദേശം സം​പ്രേ​ഷണം ചെയ്യുന്നു; (3) ആശയവി​നി​മയ മാധ്യ​മ​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടുന്ന പ്രവർത്ത​ന​നി​രത ശക്തിയായ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാവ്‌ അതിനെ ഭൂമി​യിൽ എത്തിക്കു​ന്നു; (4) ഭൂമി​യി​ലെ ദൈവ​ത്തി​ന്റെ പ്രവാ​ചകൻ സന്ദേശം സ്വീക​രി​ക്കു​ന്നു; (5) അവൻ പിന്നീട്‌ അതു ദൈവ​ജ​ന​ത്തി​ന്റെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി പ്രസി​ദ്ധ​പ്പെ​ടു​ത്തു​ന്നു. ഇന്നു ചില​പ്പോ​ഴൊ​ക്കെ ഒരു പ്രധാ​ന​പ്പെട്ട സന്ദേശം എത്തിച്ചു​കൊ​ടു​ക്കു​ന്ന​തിന്‌ ഒരു സന്ദേശ​വാ​ഹകൻ അയയ്‌ക്ക​പ്പെ​ട്ടേ​ക്കാ​വു​ന്ന​തു​പോ​ലെ, ചില സമയങ്ങ​ളിൽ ചില സന്ദേശങ്ങൾ സ്വർഗ​ത്തിൽനി​ന്നു ഭൂമി​യി​ലെ തന്റെ ദാസൻമാ​രിൽ എത്തിക്കാൻ ആത്മ-സന്ദേശ​വാ​ഹ​കരെ അല്ലെങ്കിൽ ദൂതൻമാ​രെ ഉപയോ​ഗി​ക്കാൻ യഹോവ ഇഷ്ടപ്പെട്ടു.—ഗലാ. 3:19; എബ്രാ. 2:2.

നിശ്വ​സ്‌ത​ത​യു​ടെ പ്രക്രമം

17. ഏതു ഗ്രീക്കു​പ​ദ​മാ​ണു “ദൈവ​നി​ശ്വ​സ്‌തം” എന്നു വിവർത്ത​നം​ചെ​യ്‌തി​രി​ക്കു​ന്നത്‌, അതിന്റെ അർഥം നിശ്വ​സ്‌ത​ത​യു​ടെ പ്രക്രമം മനസ്സി​ലാ​ക്കു​ന്ന​തി​നു നമ്മെ സഹായി​ക്കു​ന്ന​തെ​ങ്ങനെ?

17 “ദൈവ​നി​ശ്വ​സ്‌തം” എന്ന പദപ്ര​യോ​ഗം “ദൈവ​ശ്വാ​സീ​യം” എന്നർഥ​മു​ളള തെയോ​ന്യൂ​സ്‌റേ​റാസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിൽനി​ന്നു വിവർത്ത​നം​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​താണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:16-ന്റെ ആദ്യ അടിക്കു​റി​പ്പു കാണുക, NW) പരിശുദ്ധ തിരു​വെ​ഴു​ത്തു​കൾ സമാഹ​രി​ക്കു​ന്ന​തി​നും എഴുതു​ന്ന​തി​നും ഇടയാ​ക്കി​ക്കൊ​ണ്ടു വിശ്വസ്‌ത മനുഷ്യ​രു​ടെ​മേൽ ദൈവം ‘നിശ്വ​സി​ച്ചി​രി​ക്കു​ന്നത്‌’ തന്റെ സ്വന്തം ആത്മാവ്‌, തന്റെ പ്രവർത്ത​ന​നി​ര​ത​മായ ശക്തി, ആണ്‌. ഈ നടപടി നിശ്വ​സ്‌തത എന്നറി​യ​പ്പെ​ടു​ന്നു. നിശ്വ​സ്‌ത​തക്കു വിധേ​യ​രാ​യി​ത്തീർന്ന യഹോ​വ​യു​ടെ പ്രവാ​ച​കൻമാ​രു​ടെ​യും മററു വിശ്വസ്‌ത ദാസൻമാ​രു​ടെ​യും മനസ്സുകൾ ഈ പ്രവർത്ത​ന​നി​ര​ത​മായ ശക്തിയാൽ നയിക്ക​പ്പെട്ടു. അതിന്റെ അർഥം അവർക്ക്‌ ഉദ്ദേശ്യ​ത്തി​ന്റെ ചിത്രങ്ങൾ ഉൾപ്പെടെ ദൈവ​ത്തിൽനി​ന്നു സന്ദേശങ്ങൾ ലഭിച്ചു​വെ​ന്നും അവ അവരുടെ മനസ്സിലെ പരിപ​ഥ​ങ്ങ​ളിൽ ദൃഢമാ​യി പതിഞ്ഞു​വെ​ന്നു​മാണ്‌. എന്തു​കൊ​ണ്ടെ​ന്നാൽ “പ്രവചനം ഒരിക്ക​ലും മമനു​ഷ്യ​ന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവ​കൽപ്പ​ന​യാൽ മനുഷ്യർ പരിശു​ദ്ധാ​ത്മ​നി​യോ​ഗം പ്രാപി​ച്ചി​ട്ടു സംസാ​രി​ച്ച​ത​ത്രേ.”—2 പത്രൊ. 1:21; യോഹ. 20:21, 22.

18. നിശ്വസ്‌ത സന്ദേശങ്ങൾ അവയുടെ മനുഷ്യ​സ്വീ​ക​രി​ണി​ക​ളിൽ എത്ര ആഴമായി പതിഞ്ഞു?

18 ദൈവ​ത്തി​ന്റെ ഈ മനുഷ്യർ ഉണർന്നു പൂർണ​ബോ​ധാ​വ​സ്ഥ​യി​ലി​രി​ക്കെ, അല്ലെങ്കിൽ ഒരു സ്വപ്‌ന​ത്തിൽ നിദ്ര​യി​ലാ​യി​രി​ക്കെ, അവന്റെ ആത്മാവ്‌ ആശയവി​നി​മയ സരണി​യു​ടെ ദിവ്യോ​ത്ഭ​വ​സ്ഥാ​ന​ത്തു​നി​ന്നു പുറ​പ്പെ​ടുന്ന സന്ദേശം ദൃഢമാ​യി നിവേ​ശി​പ്പി​ച്ചു. സന്ദേശം ലഭിച്ച​പ്പോൾ പ്രവാ​ച​കനു മററു​ള​ള​വർക്ക്‌ അതു വാഗ്രൂ​പ​ത്തിൽ എത്തിച്ചു​കൊ​ടു​ക്കാ​നു​ളള ഉത്തരവാ​ദി​ത്വം ഉണ്ടായി. മോശ​യും മററു വിശ്വസ്‌ത പ്രവാ​ച​കൻമാ​രും പുനരു​ത്ഥാ​ന​ത്തിൽ മടങ്ങി​വ​രു​മ്പോൾ നിസ്സം​ശ​യ​മാ​യി അവരുടെ എഴുത്തു​ക​ളു​ടെ കാത്തു​സൂ​ക്ഷി​ക്ക​പ്പെട്ട രേഖക​ളു​ടെ കൃത്യ​തയെ സ്ഥിരീ​ക​രി​ക്കാൻ അവർ പ്രാപ്‌ത​രാ​യി​രി​ക്കും, എന്തു​കൊ​ണ്ടെ​ന്നാൽ പുനഃ​സൃ​ഷ്ടി​ക്ക​പ്പെ​ടുന്ന അവരുടെ വിലമ​തി​പ്പു​ളള മനസ്സുകൾ അപ്പോ​ഴും അവരുടെ സ്‌മര​ണ​യിൽ മൂല സന്ദേശങ്ങൾ പിടി​ച്ചു​കൊ​ള​ളാ​നി​ട​യുണ്ട്‌. അതേ രീതി​യിൽ, മറുരൂ​പ​ദർശ​ന​ത്താൽ വളരെ അഗാധ​മായ ധാരണ​യു​ണ്ടാ​യ​തു​കൊണ്ട്‌ അപ്പോ​സ്‌ത​ല​നായ പത്രൊ​സി​നു പിന്നീടു 30-ൽപ്പരം വർഷം കഴിഞ്ഞ്‌ അതിന്റെ മഹിമ​യെ​ക്കു​റി​ച്ചു ഭംഗ്യ​ന്ത​രേണ എഴുതാൻ കഴിഞ്ഞു.—മത്താ. 17:1-9; 2 പത്രൊ. 1:16-21.

രചയി​താ​വും അവന്റെ വിരലും

19. ഏതു തിരു​വെ​ഴു​ത്തു​ക​ളാൽ തെളി​യി​ക്ക​പ്പെ​ടുന്ന പ്രകാരം ദൈവ​ത്തി​ന്റെ “വിരൽ” എന്താണ്‌?

19 മാനു​ഷ​ര​ച​യി​താ​ക്കൾ പുരാ​ത​ന​കാ​ലത്ത്‌ ഒരു തൂലിക അഥവാ നാരായം മുഖേ​ന​യും ആധുനി​ക​കാ​ലത്ത്‌ ഒരു പേനയോ ടൈപ്പ്‌​റൈ​റ്റ​റോ കമ്പ്യൂ​ട്ട​റോ മുഖേ​ന​യും എഴുതാൻ വിരലു​കൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഈ വിരലു​കൾ മുഖേന ഉളവാ​ക്ക​പ്പെ​ട്ടത്‌ അവയുടെ ഉടമയു​ടെ മനസ്സി​നാൽ രചിക്ക​പ്പെ​ട്ട​താ​ണെന്നു പറയ​പ്പെ​ടു​ന്നു. എന്നാൽ ദൈവ​ത്തിന്‌ ഒരു വിരൽ ഉണ്ടെന്നു നിങ്ങൾക്ക്‌ അറിയാ​മോ? അതു സത്യമാണ്‌, കാരണം ദൈവ​ത്തി​ന്റെ ആത്മാവി​നെ​ക്കു​റിച്ച്‌ അവന്റെ “വിരൽ” എന്നു യേശു പറയു​ക​യു​ണ്ടാ​യി. ഭൂതബാ​ധി​ത​നായ ഒരു മമനു​ഷ്യ​ന്റെ സംസാ​ര​പ്രാ​പ്‌തി​യും കാഴ്‌ച​യും വീണ്ടു​കി​ട്ട​ത്ത​ക്ക​വണ്ണം അയാളെ യേശു സൗഖ്യ​മാ​ക്കി​യ​പ്പോൾ മതശ​ത്രു​ക്കൾ യേശു ആ മനുഷ്യ​നെ സൗഖ്യ​മാ​ക്കാ​നു​പ​യോ​ഗി​ച്ചി​രുന്ന ഉപാധി​യെ ദുഷിച്ചു. മത്തായി പറയു​ന്ന​ത​നു​സ​രിച്ച്‌, “ദൈവാ​ത്മാ​വി​നാൽ ഞാൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്നു എങ്കിലോ ദൈവ​രാ​ജ്യം നിങ്ങളു​ടെ അടുക്കൽ വന്നെത്തി​യി​രി​ക്കു​ന്നു സ്‌പഷ്ടം” എന്നു യേശു അവരോ​ടു പറഞ്ഞു. (മത്താ. 12:22, 28) സമാന​മായ ഒരു സന്ദർഭ​ത്തിൽ “ദൈവ​ത്തി​ന്റെ വിരൽമു​ഖേ​ന​യാ​ണു ഞാൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്ന​തെ​ങ്കിൽ ദൈവ​രാ​ജ്യം യഥാർഥ​മാ​യി നിങ്ങളെ കടന്നു​പോ​യി​രി​ക്കു​ന്നു” എന്നു യേശു പറഞ്ഞതാ​യി ഉദ്ധരി​ച്ചു​കൊ​ണ്ടു ലൂക്കൊസ്‌ നമ്മുടെ ഗ്രാഹ്യം വർധി​പ്പി​ക്കു​ന്നു. (ലൂക്കൊ. 11:20, NW) മുമ്പൊ​രി​ക്കൽ, ഈജി​പ്‌തി​ലെ മന്ത്രവാ​ദി​ക​ളായ പുരോ​ഹി​തൻമാർ “ഇതു ദൈവ​ത്തി​ന്റെ വിരൽ ആകുന്നു” എന്നു സമ്മതി​ച്ചു​കൊണ്ട്‌ ഈജി​പ്‌തി​ലെ ബാധകൾ യഹോ​വ​യു​ടെ മികച്ച ശക്തിയു​ടെ ഒരു പ്രദർശ​ന​മാ​ണെന്ന്‌ അംഗീ​ക​രി​ക്കാൻ നിർബ​ദ്ധ​രാ​യി.—പുറ. 8:18, 19.

20. ദൈവ​ത്തി​ന്റെ “വിരൽ” എങ്ങനെ പ്രവർത്തി​ച്ചി​രി​ക്കു​ന്നു, ഫലം എന്തായി​രു​ന്നു?

20 “വിരൽ” എന്ന പദത്തിന്റെ ഈ ഉപയോ​ഗ​ങ്ങ​ളോ​ടു​ളള ചേർച്ച​യിൽ “ദൈവ​ത്തി​ന്റെ വിരലി”നു വലിയ ശക്തി ഉണ്ടെന്നും ബൈബി​ളി​ന്റെ എഴുത്തി​നു തന്റെ ആത്മാവ്‌ ഉപയോ​ഗി​ച്ച​പ്പോൾ ആ നാമ​ധേയം അതിനു നന്നായി ബാധക​മാ​കു​ന്നു​വെ​ന്നും മനസ്സി​ലാ​ക്കാൻ കഴിയും. അതു​കൊ​ണ്ടു “ദൈവ​ത്തി​ന്റെ വിരൽ” മുഖേന അവൻ രണ്ടു കൽപ്പല​ക​ക​ളിൽ പത്തു കൽപ്പനകൾ എഴുതി​യെന്നു തിരു​വെ​ഴു​ത്തു​കൾ നമ്മെ അറിയി​ക്കു​ന്നു. (പുറ. 31:18; ആവ. 9:10) അതു​പോ​ലെ, വിശുദ്ധ ബൈബി​ളി​ലെ വിവിധ പുസ്‌ത​കങ്ങൾ എഴുതു​ന്ന​തി​നു ദൈവം മനുഷ്യ​രെ ഉപയോ​ഗി​ച്ച​പ്പോൾ ആ മനുഷ്യ​രു​ടെ തൂലി​കക്കു പിമ്പിലെ മാർഗ​നിർദേശക ശക്തി അവന്റെ പ്രതീ​കാ​ത്മക വിരൽ അഥവാ ആത്മാവ്‌ ആയിരു​ന്നു. ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാവ്‌ അദൃശ്യ​മാണ്‌, എന്നാൽ അത്‌ അത്യത്ഭു​ത​ക​ര​മായ ഒരു വിധത്തിൽ പ്രവർത്ത​ന​നി​ര​ത​മാ​യി​രു​ന്നി​ട്ടുണ്ട്‌. ദൈവ​ത്തി​ന്റെ സത്യവ​ച​ന​മാ​കുന്ന വിലപ്പെട്ട ദാനം, അവന്റെ ബൈബിൾ, മനുഷ്യ​വർഗ​ത്തി​നു ലഭിച്ചി​രി​ക്കു​ന്നു എന്നതാണു ദൃശ്യ​വും സ്‌പർശ​നീ​യ​വു​മായ ഫലം. ബൈബി​ളി​ന്റെ രചയി​താ​വു സ്വർഗീയ സന്ദേശ​ദാ​താ​വായ യഹോ​വ​യാം ദൈവ​മാ​ണെ​ന്നു​ള​ള​തി​നു തർക്കമില്ല.

നിശ്വസ്‌ത ശേഖരം തുടങ്ങു​ന്നു

21. (എ)തിരു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്ത്‌ എങ്ങനെ തുടങ്ങി? (ബി) അവയുടെ സംരക്ഷ​ണ​ത്തി​നു യഹോവ ഏതു വിധത്തിൽ കരുതൽ ചെയ്‌തു?

21 കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, യഹോവ “ദൈവ​ത്തി​ന്റെ വിരൽകൊ​ണ്ടു എഴുതിയ കല്‌പ​ല​ക​ക​ളായ സാക്ഷ്യ​പലക രണ്ടും അവന്റെ [മോശ​യു​ടെ] പക്കൽ കൊടു​ത്തു.” (പുറ. 31:18) ഈ എഴുത്തിൽ പത്തു കൽപ്പന​ക​ളാ​യി​രു​ന്നു അടങ്ങി​യി​രു​ന്നത്‌. ഈ രേഖ യഹോവ എന്ന ദിവ്യ​നാ​മം ഔദ്യോ​ഗി​ക​മാ​യി എട്ടു പ്രാവ​ശ്യം അവതരി​പ്പി​ക്കു​ന്നു​വെ​ന്നതു താത്‌പ​ര്യ​ജ​ന​ക​മാണ്‌. പൊ.യു.മു. (പൊതു​യു​ഗ​ത്തി​നു മുമ്പ്‌) 1513 എന്ന അതേ വർഷത്തിൽ സ്ഥിരമായ രേഖകൾ ഉണ്ടാക്കി​ത്തു​ട​ങ്ങാൻ യഹോവ മോശ​യോ​ടു കൽപ്പിച്ചു. പരിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്തിന്‌ അങ്ങനെ തുടക്ക​മി​ട്ടു. (പുറ. 17:14; 34:27) “സാക്ഷ്യ​പ്പെ​ട്ടകം” അഥവാ “ഉടമ്പടി​യു​ടെ പെട്ടകം” നിർമി​ക്കാ​നും ദൈവം മോശ​യോ​ടു കൽപ്പിച്ചു, അത്‌ അത്യന്തം വിലപ്പെട്ട ഈ വിവരം ഇസ്രാ​യേ​ല്യർ സൂക്ഷി​ച്ചു​വെ​ക്കേ​ണ്ടി​യി​രുന്ന മനോ​ഹ​ര​മാ​യി പണിത ഒരു പെട്ടി ആയിരു​ന്നു. (പുറ. 25:10-22; 1 രാജാ. 8:6, 9) പെട്ടക​ത്തി​ന്റെ​യും അതു വെച്ചി​രുന്ന സമാഗമന കൂടാ​ര​ത്തി​ന്റെ​യും രൂപകൽപ്പന യഹോവ നൽകി​യ​താ​യി​രു​ന്നു; മുഖ്യ കരകൗ​ശ​ല​പ്പ​ണി​ക്കാ​ര​നും നിർമാ​താ​വു​മായ ബെസലേൽ അവന്റെ വേല ദിവ്യ​മാ​തൃ​ക​പ്ര​കാ​രം പൂർത്തി​യാ​ക്കു​ന്ന​തി​നു ‘ദിവ്യാ​ത്മാ​വി​നാൽ ജ്ഞാനവും ബുദ്ധി​യും അറിവും സകലവിധ സാമർഥ്യ​വും കൊണ്ടു നിറയ്‌ക്ക​പ്പെട്ടു.’—പുറ. 35:30-35.

22. (എ)നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ രചയി​താവ്‌ ആരാണ്‌, എഴുത്തിന്‌ എത്ര കാലം എടുത്തു? (ബി) ബൈബി​ളി​ന്റെ സഹ ലേഖകർ ആരായി​രു​ന്നു, അവരെ സംബന്ധിച്ച്‌ എന്തറി​യ​പ്പെ​ടു​ന്നു?

22 തന്റെ ഉദ്ദേശ്യ​ങ്ങൾ അറിയി​ക്കു​ന്ന​തിന്‌, ദൈവം ഒരു ദീർഘ​കാ​ല​ഘ​ട്ട​ത്തിൽ ‘അനേകം അവസര​ങ്ങ​ളി​ലും അനേകം വിധങ്ങ​ളി​ലും സംസാ​രി​ച്ചു.’ (എബ്രാ. 1:1, NW) തന്റെ വചനം എഴുതിയ എഴുത്തു​കാർ പൊ.യു.മു. 1513 മുതൽ പൊ.യു. (പൊതു​യു​ഗം) ഏതാണ്ട്‌ 98 വരെ അല്ലെങ്കിൽ ഏതാണ്ട്‌ 1,610 വർഷക്കാ​ല​ത്താണ്‌ അങ്ങനെ ചെയ്‌തത്‌. ഏക രചയി​താ​വായ യഹോ​വ​യാം ദൈവം ഈ എഴുത്തു​കാ​രിൽ അല്ലെങ്കിൽ മനുഷ്യ​സെ​ക്ര​ട്ട​റി​മാ​രിൽ ഏതാണ്ടു 40 പേരെ ഉപയോ​ഗി​ച്ചു. ഈ സഹ ലേഖക​രെ​ല്ലാം എബ്രാ​യ​രും തന്നിമി​ത്തം ‘ദൈവ​ത്തി​ന്റെ അരുള​പ്പാ​ടു​കൾ ഭരമേൽപ്പി​ക്ക​പ്പെട്ട’ ഒരു ജനതയി​ലെ അംഗങ്ങ​ളു​മാ​യി​രു​ന്നു. (റോമ. 3:2) അവരിൽ എട്ടുപേർ വ്യക്തി​പ​ര​മാ​യോ അവന്റെ അപ്പോ​സ്‌ത​ലൻമാർ മുഖേ​ന​യോ യേശു​വി​നെ അറിഞ്ഞ ക്രിസ്‌തീയ യഹൂദൻമാർ ആയിരു​ന്നു. അവരുടെ കാലത്തി​നു മുമ്പ്‌ എഴുത​പ്പെട്ട നിശ്വസ്‌ത തിരു​വെ​ഴു​ത്തു​കൾ മിശി​ഹാ​യു​ടെ അഥവാ ക്രിസ്‌തു​വി​ന്റെ വരവിനു സാക്ഷ്യം വഹിച്ചി​രു​ന്നു. (1 പത്രൊ. 1:10, 11) പല ജീവിത തുറക​ളിൽനി​ന്നു വിളി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും മോശ​മു​തൽ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻവ​രെ​യു​ളള ഈ ഭൗമിക ബൈബി​ളെ​ഴു​ത്തു​കാ​രെ​ല്ലാം യഹോ​വ​യാം ദൈവ​ത്തി​ന്റെ പരമാ​ധി​കാ​രത്തെ ഉയർത്തി​പ്പി​ടി​ക്കു​ന്ന​തി​ലും ഭൂമി​യിൽ അവന്റെ ഉദ്ദേശ്യ​ങ്ങൾ പ്രഘോ​ഷി​ക്കു​ന്ന​തി​ലും പങ്കെടു​ത്തു. അവർ യഹോ​വ​യു​ടെ നാമത്തി​ലും അവന്റെ ആത്മാവി​ന്റെ ശക്തിയാ​ലും എഴുതി.—യിരെ. 2:2, 4; യെഹെ. 6:3; 2 ശമൂ. 23:2; പ്രവൃ. 1:16; വെളി. 1:10.

23. ഏതു മുൻരേ​ഖകൾ ചില ബൈബി​ളെ​ഴു​ത്തു​കാർ ഉപയോ​ഗി​ച്ചു, ഇവ നിശ്വസ്‌ത തിരു​വെ​ഴു​ത്താ​യി​ത്തീർന്ന​തെ​ങ്ങനെ?

23 ഈ എഴുത്തു​കാ​രിൽ പലരും തങ്ങളുടെ രേഖക​ളിൽ മുൻ എഴുത്തു​കാർ നിർമിച്ച ദൃക്‌സാ​ക്ഷി​രേ​ഖ​ക​ളിൽനി​ന്നു​ളള സമാഹാ​രങ്ങൾ ഉൾപ്പെ​ടു​ത്തു​ന്നു. ആ എഴുത്തു​കാ​രെ​ല്ലാം നിശ്വ​സ്‌ത​ര​ല്ലാ​യി​രു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ന്യായാ​ധി​പൻമാ​രു​ടെ പുസ്‌തകം എഴുതി​യ​പ്പോൾ ശമൂവേൽ ചെയ്‌തി​രി​ക്കാ​വു​ന്ന​തു​പോ​ലെ, മോശ ഉല്‌പ​ത്തി​യു​ടെ ഭാഗങ്ങൾ അങ്ങനെ​യു​ളള ദൃക്‌സാ​ക്ഷി​വി​വ​ര​ണ​ങ്ങ​ളിൽനി​ന്നു സമാഹ​രി​ച്ചി​രി​ക്കാം. യിരെ​മ്യാവ്‌ ഒന്നും രണ്ടും രാജാ​ക്കൻമാർ സമാഹ​രി​ച്ച​തും എസ്രാ ഒന്നും രണ്ടും ദിനവൃ​ത്താ​ന്തങ്ങൾ എഴുതി​യ​തും ഏറെയും ഈ വിധത്തിൽത്തന്നെ. പരിശു​ദ്ധാ​ത്മാവ്‌ ഈ സമാഹർത്താ​ക്കളെ പഴയ മനുഷ്യ​രേ​ഖ​ക​ളു​ടെ ഏതു ഭാഗങ്ങൾ ഉൾപ്പെ​ടു​ത്ത​ണ​മെന്നു നിർണ​യി​ക്കു​ന്ന​തിൽ നയിച്ചു, അങ്ങനെ ഈ സമാഹാ​ര​ങ്ങളെ ആശ്രയ​യോ​ഗ്യ​മാ​യി പ്രമാ​ണീ​ക​രി​ച്ചു. പഴയ രേഖക​ളിൽനി​ന്നു​ളള ഈ ഭാഗങ്ങൾ അവയുടെ സമാഹ​ര​ണ​ത്തി​ന്റെ സമയം​മു​തൽ നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമാ​യി​ത്തീർന്നു.—ഉല്‌പ. 2:4; 5:1; 2 രാജാ. 1:18; 2 ദിന. 16:11.

24, 25. (എ)ബൈബി​ളിൽ ഏതു ചരി​ത്ര​കാ​ല​ഘട്ടം ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു? (ബി) 12-ാം പേജിലെ ചാർട്ടിൽ കാണ​പ്പെ​ടുന്ന താത്‌പ​ര്യ​ജ​ന​ക​മായ ചില വസ്‌തു​തകൾ ചൂണ്ടി​ക്കാ​ട്ടുക.

24 ഏതു ക്രമത്തി​ലാണ്‌ 66 ബൈബിൾപു​സ്‌ത​കങ്ങൾ നമുക്കു കൈവ​ന്നി​രി​ക്കു​ന്നത്‌? കാലത്തി​ന്റെ അനന്തമായ നീരൊ​ഴു​ക്കി​ന്റെ ഏതു ഭാഗ​ത്തെ​യാണ്‌ അവ ഉൾപ്പെ​ടു​ത്തു​ന്നത്‌? ആകാശ​ങ്ങ​ളു​ടെ​യും ഭൂമി​യു​ടെ​യും സൃഷ്ടി​പ്പും മനുഷ്യ​ഭ​വ​ന​മാ​യു​ളള ഭൂമി​യു​ടെ ഒരുക്ക​ലും വർണിച്ച ശേഷം ഉല്‌പത്തി പൊ.യു.മു. 4026-ലെ ആദ്യമ​മ​നു​ഷ്യ​ന്റെ സൃഷ്ടി​പ്പു​മു​ത​ലു​ളള മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ തുടക്കം പ്രതി​പാ​ദി​ക്കു​ന്നു. പരിശുദ്ധ എഴുത്തു​കൾ പിന്നീടു പൊ.യു.മു. 443-നുശേഷം അൽപ്പകാ​ലം​കൂ​ടെ കഴിയു​ന്ന​തു​വ​രെ​യു​ളള പ്രധാ​ന​പ്പെട്ട സംഭവങ്ങൾ വിവരി​ക്കു​ന്നു. അനന്തരം, 400 വർഷത്തെ ഒരു വിടവി​നു​ശേഷം അവ വീണ്ടും പൊ.യു.മു. 3-ൽ തുടങ്ങി വിവര​ണത്തെ പൊ.യു. ഏതാണ്ട്‌ 98 വരെ എത്തിക്കു​ന്നു. അങ്ങനെ, ഒരു ചരി​ത്ര​പ​ര​മായ വീക്ഷണ​ത്തിൽ തിരു​വെ​ഴു​ത്തു​കൾ 4,123 വർഷം നീളുന്ന ഒരു കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു.

25 പന്ത്രണ്ടാം പേജിലെ ചാർട്ട്‌ ബൈബി​ളെ​ഴു​ത്തു​കാ​രു​ടെ പശ്ചാത്ത​ല​വും ബൈബി​ളെ​ഴു​ത്തു​കൾ നമുക്കു ലഭ്യമായ ക്രമവും ഗ്രഹി​ക്കു​ന്ന​തി​നു സഹായി​ക്കും.

ദിവ്യ​സ​ത്യ​ത്തി​ന്റെ സമ്പൂർണ​മായ “പുസ്‌തകം”

26. തിരു​വെ​ഴു​ത്തു​കൾ ഏതു വിധത്തി​ലാണ്‌ ഒരു സമ്പൂർണ​മായ പുസ്‌ത​ക​മാ​യി​രി​ക്കു​ന്നത്‌?

26 പരിശുദ്ധ തിരു​വെ​ഴു​ത്തു​കൾ ഉല്‌പ​ത്തി​മു​തൽ വെളി​പ്പാ​ടു​വരെ ഒരു ശേഖര​മെന്ന നിലയിൽ സമ്പൂർണ​മായ ഒരു പുസ്‌തകം, ഒരു പൂർണ​ഗ്ര​ന്ഥ​ശേ​ഖരം, ആയിത്തീ​രു​ന്നു, എല്ലാം ഏക പരമോ​ന്നത രചയി​താ​വി​നാൽ നിശ്വ​സ്‌തം​തന്നെ. ഒരു ഭാഗത്തി​നു കുറഞ്ഞ പ്രാധാ​ന്യം കൊടു​ക്ക​ത്ത​ക്ക​വണ്ണം അവയെ രണ്ടു ഭാഗങ്ങ​ളാ​യി തിരി​ക്കാൻപാ​ടില്ല. എബ്രായ തിരു​വെ​ഴു​ത്തു​ക​ളും ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളും പരസ്‌പരം ഒഴിച്ചു​കൂ​ടാൻ പാടി​ല്ലാ​ത്ത​വ​യാണ്‌. ദിവ്യ​സ​ത്യ​ത്തി​ന്റെ സമ്പൂർണ​മായ ഏക പുസ്‌തകം ഉളവാ​ക്കാൻ ഒടുവി​ല​ത്തേതു മുമ്പ​ത്തേ​തിന്‌ അനുബന്ധം നൽകുന്നു. 66 ബൈബിൾ പുസ്‌ത​കങ്ങൾ എല്ലാം ഒന്നിച്ചു​ചേർന്നു വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു ഗ്രന്ഥ​ശേ​ഖ​ര​മാ​യി​ത്തീ​രു​ന്നു.—റോമ. 15:4.

27. “പഴയ നിയമം” “പുതിയ നിയമം” എന്നീ പദപ്ര​യോ​ഗങ്ങൾ തെററാ​യി പ്രയോ​ഗി​ക്കുന്ന പേരു​ക​ളാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

27 ദൈവ​ത്തി​ന്റെ എഴുത​പ്പെട്ട വചനത്തെ രണ്ടു ഭാഗങ്ങ​ളാ​യി തിരി​ച്ചു​കൊണ്ട്‌ ഉല്‌പ​ത്തി​മു​തൽ മലാഖി​വ​രെ​യു​ളള ഒന്നാം ഭാഗത്തെ “പഴയ നിയമം” എന്നും മത്തായി​മു​തൽ വെളി​പ്പാ​ടു​വ​രെ​യു​ളള രണ്ടാം ഭാഗത്തെ “പുതിയ നിയമം” എന്നും വിളി​ക്കു​ന്നതു പാരമ്പ​ര്യ​പ​ര​മായ ഒരു തെററാണ്‌. 2 കൊരി​ന്ത്യർ 3:14-ൽ, പ്രസി​ദ്ധ​മായ ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം “പഴയ നിയമ​ത്തി​ന്റെ വായന”യെക്കു​റി​ച്ചു പറയുന്നു, എന്നാൽ അപ്പോ​സ്‌തലൻ ഇവിടെ പുരാതന എബ്രായ തിരു​വെ​ഴു​ത്തു​കളെ മുഴു​വ​നാ​യി പരാമർശി​ക്കു​കയല്ല. നിശ്വസ്‌ത ക്രിസ്‌തീയ എഴുത്തു​കൾ ഒരു “പുതിയ നിയമം [ഉടമ്പടി]” ആണെന്നും അവൻ അർഥമാ​ക്കു​ന്നില്ല. അപ്പോ​സ്‌തലൻ മോശ പഞ്ചഗ്ര​ന്ഥ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യ​തും ക്രിസ്‌തു​വി​നു മുമ്പുളള തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു ഭാഗം​മാ​ത്ര​മാ​യി​രി​ക്കു​ന്ന​തു​മായ ന്യായ​പ്ര​മാണ ഉടമ്പടി​യെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ക​യാണ്‌. ഈ കാരണ​ത്താൽ അവൻ അടുത്ത വാക്യ​ത്തിൽ “മോശ വായി​ക്ക​പ്പെ​ടു​മ്പോൾ” എന്നു പറയുന്നു. ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തിൽ “നിയമം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പദം അനേകം ആധുനിക ഭാഷാ​ന്ത​ര​ങ്ങ​ളിൽ “ഉടമ്പടി” എന്നു വിവർത്തനം ചെയ്‌തി​രി​ക്കു​ന്നു.—മത്താ. 26:28; 2 കൊരി. 3:6, 14, വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം, പുതിയ നിയമം ആധുനി​ക​വി​വർത്തനം, മലയാളം ബൈബിൾ പുതിയ നിയമം.

28. ബൈബിൾപ്ര​വ​ച​നങ്ങൾ സംബന്ധിച്ച്‌ എന്ത്‌ ഉറപ്പു നൽക​പ്പെ​ടു​ന്നു?

28 വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ എന്ന നിലയിൽ രേഖ​പ്പെ​ടു​ത്തു​ക​യും സൂക്ഷി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്ന​തി​നു മാററം വരുത്താൻ പാടില്ല. (ആവ. 4:1, 2; വെളി. 22:18, 19) ഈ കാര്യം സംബന്ധിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ എഴുതു​ന്നു: “എന്നാൽ ഞങ്ങൾ നിങ്ങ​ളോ​ടു അറിയി​ച്ച​തി​ന്നു വിപരീ​ത​മാ​യി ഞങ്ങൾ ആകട്ടെ, സ്വർഗ്ഗ​ത്തിൽനി​ന്നു ഒരു ദൂതനാ​കട്ടെ നിങ്ങ​ളോ​ടു സുവി​ശേഷം അറിയി​ച്ചാൽ അവൻ ശപിക്ക​പ്പെ​ട്ടവൻ.” (ഗലാ. 1:8; യോഹ​ന്നാൻ 10:35 കൂടെ കാണുക.) യഹോ​വ​യു​ടെ സകല പ്രവാ​ച​ക​വ​ച​ന​വും തക്ക സമയത്തു നിവൃ​ത്തി​യാ​കേ​ണ്ട​താണ്‌. “എന്റെ വായിൽനി​ന്നു പുറ​പ്പെ​ടുന്ന എന്റെ വചനം ആയിരി​ക്കും; അതു വെറുതെ എന്റെ അടുക്ക​ലേക്കു മടങ്ങി​വ​രാ​തെ എനിക്കു ഇഷ്ടമു​ള​ളതു നിവർത്തി​ക്ക​യും ഞാൻ അയച്ച കാര്യം സാധി​പ്പി​ക്ക​യും ചെയ്യും.”—യെശ. 55:11.

തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കൽ

29. ഈ പുസ്‌ത​ക​ത്തിൽ, ഓരോ ബൈബിൾപു​സ്‌ത​ക​വും ക്രമത്തിൽ പരി​ശോ​ധി​ക്കു​മ്പോൾ ഏത്‌ ആമുഖ​വി​വ​രങ്ങൾ പ്രദാ​നം​ചെ​യ്യ​പ്പെ​ടു​ന്നു?

29 തുടർന്നു​വ​രുന്ന പേജു​ക​ളിൽ പരിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ 66 പുസ്‌ത​കങ്ങൾ ക്രമത്തിൽ പരി​ശോ​ധി​ക്ക​പ്പെ​ടു​ക​യാണ്‌. ഓരോ പുസ്‌ത​ക​ത്തി​ന്റെ​യും രംഗവി​ധാ​നം വർണി​ക്കു​ന്നു, എഴുത്തു​കാ​ര​നെ​ക്കു​റി​ച്ചു​ളള വിവര​ങ്ങ​ളും എഴുത്തി​ന്റെ സമയവും ചിലതി​ന്റെ കാര്യ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന കാലഘ​ട്ട​വും നൽകുന്നു. പുസ്‌തകം വിശ്വാ​സ്യ​മാ​ണെ​ന്നും അത്‌ ഉചിത​മാ​യി നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമാ​ണെ​ന്നും പ്രകട​മാ​ക്കു​ന്ന​തി​നു​ളള തെളി​വും സമർപ്പി​ക്ക​പ്പെ​ടു​ന്നു. ഈ തെളിവു യേശു​ക്രി​സ്‌തു​വി​ന്റെ വാക്കു​ക​ളി​ലോ മററു ദൈവ​ദാ​സൻമാ​രു​ടെ നിശ്വസ്‌ത എഴുത്തു​ക​ളി​ലോ കാണ​പ്പെ​ട്ടേ​ക്കാം. ഒട്ടുമി​ക്ക​പ്പോ​ഴും ബൈബിൾപ്ര​വ​ച​ന​ത്തി​ന്റെ അനി​ഷേ​ധ്യ​മായ നിവൃ​ത്തി​ക​ളാ​ലോ പുസ്‌ത​ക​ത്തി​ന്റെ യോജി​പ്പും സത്യസ​ന്ധ​ത​യും നിഷ്‌ക​പ​ട​ത​യും പോലെ അതിൽനി​ന്നു​ത​ന്നെ​യു​ളള ആന്തരിക തെളി​വി​നാ​ലോ പുസ്‌ത​ക​ത്തി​ന്റെ വിശ്വാ​സ്യത പ്രകട​മാ​ക്ക​പ്പെ​ടു​ന്നു. ഉപോൽബ​ല​ക​മായ തെളിവു പുരാ​വ​സ്‌തു​ശാ​സ്‌ത്ര​പ​ര​മായ കണ്ടുപി​ടി​ത്ത​ങ്ങ​ളിൽനി​ന്നോ ആശ്രയ​യോ​ഗ്യ​മായ ലൗകി​ക​ച​രി​ത്ര​ത്തിൽനി​ന്നോ എടു​ത്തേ​ക്കാം.

30. ഓരോ ബൈബിൾപു​സ്‌ത​ക​ത്തി​ന്റെ​യും ഉളളടക്കം ഏതു വിധത്തിൽ അവതരി​പ്പി​ച്ചി​രി​ക്കു​ന്നു?

30 ഓരോ പുസ്‌ത​ക​ത്തി​ന്റെ​യും ഉളളടക്കം വിശദ​മാ​യി വിവരി​ക്കു​മ്പോൾ, വായന​ക്കാ​രന്റെ ഹൃദയ​ത്തിൽ നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളോ​ടും അവയുടെ രചയി​താ​വായ യഹോ​വ​യാം ദൈവ​ത്തോ​ടു​മു​ളള ആഴമായ സ്‌നേഹം ജനിപ്പി​ക്കത്തക്ക വിധത്തിൽ ബൈബി​ളെ​ഴു​ത്തു​കാ​രന്റെ ശക്തമായ സന്ദേശം മുന്തി​നിൽക്കാ​നി​ട​യാ​ക്കു​ന്ന​തി​നും അങ്ങനെ സകല പ്രാ​യോ​ഗി​ക​ത​യും യോജി​പ്പും മനോ​ഹാ​രി​ത​യും സഹിത​മു​ളള ദൈവ​വ​ച​ന​ത്തി​ന്റെ ജീവത്‌ സന്ദേശ​ത്തോ​ടു​ളള വിലമ​തി​പ്പു വർധി​പ്പി​ക്കു​ന്ന​തി​നു​മാ​ണു ശ്രമി​ക്കു​ന്നത്‌. പുസ്‌ത​ക​ത്തി​ന്റെ ഉളളടക്കം ഖണ്ഡികാ ഉപതല​ക്കെ​ട്ടു​ക​ളിൻകീ​ഴിൽ വിവരി​ക്ക​പ്പെ​ടു​ന്നു. ഇതു പഠനത്തി​നു​ളള സൗകര്യ​ത്തി​നു​വേ​ണ്ടി​യാണ്‌, ബൈബി​ളി​ലെ പുസ്‌ത​ക​ങ്ങൾക്കു സ്വേച്ഛാ​പ​ര​മായ ഉപവി​ഭാ​ഗങ്ങൾ ഉണ്ടെന്ന്‌ അതർഥ​മാ​ക്കു​ന്നില്ല. ഓരോ പുസ്‌ത​ക​വും അതിൽത്തന്നെ ഒരു സത്തയാണ്‌, ദിവ്യോ​ദ്ദേ​ശ്യ​ങ്ങ​ളു​ടെ ഗ്രാഹ്യ​ത്തിന്‌ വിലപ്പെട്ട സംഭാവന ചെയ്യുന്ന ഒന്നുതന്നെ.

31. (എ) ഓരോ പുസ്‌ത​ക​വും പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌ എന്നു പ്രകട​മാ​ക്കു​ന്ന​തിന്‌ ഏതു വിവരങ്ങൾ അവതരി​പ്പി​ച്ചി​രി​ക്കു​ന്നു? (ബി) ബൈബിൾപു​സ്‌ത​ക​ങ്ങ​ളു​ടെ ചർച്ചക​ളി​ലു​ട​നീ​ളം ഏതു മഹത്തായ പ്രതി​പാ​ദ്യ​വി​ഷയം മുൻപ​ന്തി​യിൽ നിർത്തി​യി​രി​ക്കു​ന്നു?

31 ഓരോ പുസ്‌ത​ക​വും ഉപസം​ഹ​രി​ക്കു​മ്പോൾ, നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ ഈ ഭാഗം എന്തു​കൊണ്ട്‌ ‘പഠിപ്പി​ക്കു​ന്ന​തിന്‌, ശാസി​ക്കു​ന്ന​തിന്‌, കാര്യങ്ങൾ നേരേ​യാ​ക്കു​ന്ന​തിന്‌, നീതി​യിൽ ശിക്ഷണം​കൊ​ടു​ക്കു​ന്ന​തിന്‌, പ്രയോ​ജ​ന​പ്രദ’മായി​രി​ക്കു​ന്നു​വെന്നു ചർച്ച ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. (2 തിമൊ. 3:16, NW) പ്രവചന നിവൃ​ത്തി​കൾ, പിൽക്കാല ബൈബി​ളെ​ഴു​ത്തു​കാ​രു​ടെ നിശ്വസ്‌ത സാക്ഷ്യ​ത്താൽ സൂചി​പ്പി​ക്ക​പ്പെ​ടു​ന്ന​ടത്ത്‌ അവ പരിചി​ന്തി​ക്ക​പ്പെ​ടു​ന്നു. ഓരോ സന്ദർഭ​ത്തി​ലും ബൈബി​ളി​ന്റെ ആകമാന പ്രതി​പാ​ദ്യ​വി​ഷ​യ​ത്തി​ന്റെ വികസി​പ്പി​ക്ക​ലിൽ ആ പുസ്‌ത​ക​ത്തി​ന്റെ സംഭാവന എടുത്തു​കാ​ണി​ക്കു​ന്നു. ബൈബിൾ കെട്ടു​ക​ഥയല്ല. അതിൽ മനുഷ്യ​വർഗ​ത്തി​നു​വേ​ണ്ടി​യു​ളള ഏക ജീവത്‌ സന്ദേശം ഉൾക്കൊ​ള​ളു​ന്നു. ആദ്യപു​സ്‌ത​ക​മായ ഉൽപ്പത്തി​മു​തൽ അവസാന പുസ്‌ത​ക​മായ വെളി​പാ​ടു​വരെ നിശ്വസ്‌ത തിരു​വെ​ഴു​ത്തു​കൾ, തന്റെ സന്തതി ഭരിക്കുന്ന രാജ്യം മുഖേന തന്റെ നാമത്തെ വിശു​ദ്ധീ​ക​രി​ക്കാ​നു​ളള അഖിലാ​ണ്ഡ​സ്ര​ഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. അതിലാ​ണു സകല നീതി​സ്‌നേ​ഹി​ക​ളു​ടെ​യും മഹത്തായ പ്രത്യാശ സ്ഥിതി​ചെ​യ്യു​ന്നത്‌.—മത്താ. 12:18, 21.

32. ബൈബി​ളി​നോ​ടു​ളള വിലമ​തി​പ്പു വർധി​പ്പി​ക്കു​ന്ന​തിന്‌ ഏതു വിവരങ്ങൾ പ്രദാ​നം​ചെ​യ്‌തി​രി​ക്കു​ന്നു?

32 അറുപ​ത്താ​റു ബൈബിൾപു​സ്‌ത​ക​ങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ പരിചി​ന്തി​ച്ച​ശേഷം ബൈബി​ളി​ന്റെ പശ്ചാത്ത​ല​വി​വ​രങ്ങൾ നൽകു​ന്ന​തി​നു നാം കുറെ സ്ഥലം വിനി​യോ​ഗി​ക്കു​ന്നു. വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ ഭൂമി​ശാ​സ്‌ത്രം സംബന്ധിച്ച പഠനങ്ങ​ളും ബൈബി​ളി​ലെ സംഭവങ്ങൾ നടന്ന സമയവും ബൈബിൾവി​വർത്ത​ന​ങ്ങ​ളും പുരാ​വ​സ്‌തു​ശാ​സ്‌ത്ര​പ​ര​മാ​യും അല്ലാ​തെ​യും ബൈബി​ളി​ന്റെ വിശ്വാ​സ്യ​തക്ക്‌ ഉപോൽബ​ല​ക​മായ തെളി​വു​ക​ളും ബൈബിൾപു​സ്‌ത​ക​പ​ട്ടി​ക​യു​ടെ തെളി​വും ഇതിൽ ഉൾപ്പെ​ടു​ന്നു. മററു വില​യേ​റിയ വിവര​ങ്ങ​ളും പട്ടിക​ക​ളും ഈ വിഭാ​ഗ​ത്തിൽ ഉണ്ട്‌. ഇതെല്ലാം ഭൂമി​യിൽ ഇന്നുളള ഏററവും പ്രാ​യോ​ഗി​ക​വും പ്രയോ​ജ​ന​ക​ര​വു​മായ പുസ്‌ത​ക​മെന്ന നിലയിൽ ബൈബി​ളി​നോ​ടു​ളള വിലമ​തി​പ്പു വർധി​പ്പി​ക്കാൻ ഉദ്ദേശി​ച്ചി​ട്ടു​ള​ള​വ​യാണ്‌.

33. ബൈബി​ളി​നെ എങ്ങനെ വർണി​ക്കാ​വു​ന്ന​താണ്‌, അതിന്റെ പഠനം​കൊണ്ട്‌ എന്തു പ്രയോ​ജ​ന​മുണ്ട്‌?

33 ദിവ്യ​ഗ്ര​ന്ഥ​കാ​രൻ മനുഷ്യ​വർഗ​ത്തോ​ടു സുദീർഘ​മാ​യി സംസാ​രി​ച്ചി​രി​ക്കു​ന്നു. അവൻ അത്യഗാ​ധ​സ്‌നേ​ഹ​വും ഭൂമി​യി​ലെ തന്റെ മക്കൾക്കു​വേണ്ടി താൻ ചെയ്‌തി​രി​ക്കു​ന്ന​തിൽ പിതൃ​നിർവി​ശേ​ഷ​മായ താത്‌പ​ര്യ​വും പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു. അവൻ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ നിശ്വസ്‌ത രേഖക​ളു​ടെ എന്തൊരു ശ്രദ്ധേ​യ​മായ ശേഖര​മാ​ണു നമുക്കു​വേണ്ടി ഒരുക്കി​ത്ത​ന്നി​രി​ക്കു​ന്നത്‌! സത്യമാ​യി, അവ നിസ്‌തു​ല​മായ ഒരു നിക്ഷേപം, സമ്പന്നത​യി​ലും വ്യാപ്‌തി​യി​ലും വെറും മനുഷ്യ​രു​ടെ എഴുത്തു​ക​ളെ​ക്കാൾ വളരെ മികവു​ളള ‘ദിവ്യ നിശ്വ​സിത’ വിവര​ങ്ങ​ളു​ടെ ഒരു വിപു​ല​മായ ശേഖരം ആണ്‌. ദൈവ​വ​ച​ന​ത്തി​ന്റെ പഠനത്തി​ലു​ളള അർപ്പണ​ബോ​ധം “ശരീര​ത്തി​നു ക്ഷീണം” വരുത്തു​ക​യില്ല, മറിച്ച്‌, അത്‌ ‘എന്നേക്കും നിലനിൽക്കുന്ന യഹോ​വ​യു​ടെ മൊഴി’ അറിയു​ന്ന​വർക്കു നിത്യ​പ്ര​യോ​ജ​നങ്ങൾ കൈവ​രു​ത്തും.—സഭാ. 12:12; 1 പത്രൊ. 1:24, 25, NW.

[അധ്യയന ചോദ്യ​ങ്ങൾ]

[12-ാം പേജിലെ ചാർട്ട്‌]

ബൈബി​ളി​ന്റെ നിശ്വസ്‌ത എഴുത്തു​കാ​രും അവരുടെ എഴുത്തു​ക​ളും

(തീയതി​ക്ര​മ​ത്തിൽ)

ക്രമം എഴുത്തു​കാർ തൊഴി​ലു​കൾ പൂർത്തി​യാ​ക്കിയ എഴുത്തുകൾ

എഴുത്തു​കൾ

 1. മോശ പണ്ഡിതൻ, 1473 ബി. സി. ഉല്‌പത്തി; പുറപ്പാട്‌;

ഇടയൻ, ലേവ്യ​പു​സ്‌തകം; ഇയ്യോബ്‌;

പ്രവാ​ചകൻ, സംഖ്യാ​പു​സ്‌തകം;

നേതാവ്‌ ആവർത്ത​ന​പു​സ്‌തകം;

സങ്കീർത്തനം 90

(സാധ്യ​ത​യ​നു​സ​രിച്ച്‌ 91-ഉം)

 2. യോശുവ നേതാവ്‌ പൊ.യു.മു.

ഏകദേശം 1450 യോശുവ

 3. ശമൂവേൽ ലേവ്യൻ, പൊ.യു.മു. ന്യായാ​ധി​പൻമാർ; രൂത്ത്‌;

പ്രവാ​ചകൻ 1080-നുമുമ്പ്‌ ഒന്നു ശമൂവേലിന്റെ

ഭാഗം

 4. ഗാദ്‌ പ്രവാ​ചകൻ പൊ.യു.മു. ഏകദേശം 1040 ഒന്നു ശമൂവേലിന്റെ

ഭാഗം; രണ്ടു

ശമൂവേൽ (രണ്ടും

നാഥാ​നോ​ടു​കൂ​ടെ)

 5. നാഥാൻ പ്രവാ​ചകൻ പൊ.യു.മു. ഏകദേശം 1040 മുകളി​ല​ത്തേതു കാണുക

(ഗാദി​നോ​ടു​കൂ​ടെ)

 6. ദാവീദ്‌ രാജാവ്‌, ഇടയൻ, പൊ.യു.മു. 1037 സങ്കീർത്തനങ്ങളി

സംഗീ​തജ്ഞൻ പലതും  7. കോര​ഹ്‌പു​ത്രൻമാർ സങ്കീർത്ത​ന​ങ്ങ​ളിൽ ചിലത്‌

8. ആസാഫ്‌ പാട്ടു​കാ​രൻ സങ്കീർത്ത​ന​ങ്ങ​ളിൽ ചിലത്‌

 9. ഹേമാൻ ജ്ഞാനി സങ്കീർത്തനം 88

10. ഏഥാൻ ജ്ഞാനി സങ്കീർത്തനം 89

11. ശലോ​മോൻ രാജാവ്‌, പൊ.യു.മു. ഏകദേശം 1000 മിക്ക സദൃശ​വാ​ക്യ​ങ്ങ​ളും;

നിർമാ​താവ്‌, ഉത്തമഗീ​തം;

ജ്ഞാനി സഭാ​പ്ര​സം​ഗി;

സങ്കീർത്തനം 127

12. ആഗൂർ സദൃശ​വാ​ക്യ​ങ്ങൾ അധ്യായം 30

13. ലമൂവേൽ രാജാവ്‌ സദൃശ​വാ​ക്യ​ങ്ങൾ അധ്യായം 31

14. യോനാ പ്രവാ​ചകൻ പൊ.യു.മു. ഏകദേശം 844 യോനാ

15. യോവേൽ പ്രവാ​ചകൻ പൊ.യു.മു. ഏകദേശം 820(?) യോവേൽ

16. ആമോസ്‌, പ്രവാ​ചകൻ പൊ.യു.മു. ഏകദേശം 804 ആമോസ്‌

ഇടയൻ

17. ഹോശേയ പ്രവാ​ചകൻ പൊ.യു.മു. 745-നുശേഷം ഹോശേയ

18. യെശയ്യാവ്‌ പ്രവാ​ചകൻ പൊ.യു.മു. 732-നുശേഷം യെശയ്യാവ്‌

19. മീഖാ പ്രവാ​ചകൻ പൊ.യു.മു. 717-നുമുമ്പ്‌ മീഖാ

20. സെഫന്യാവ്‌ പ്രഭു,

പ്രവാ​ചകൻ പൊ.യു.മു. 648-നുമുമ്പ്‌ സെഫന്യാവ്‌

21. നഹൂം പ്രവാ​ചകൻ പൊ.യു.മു. 632-നുമുമ്പ്‌ നഹൂം 22. ഹബക്കൂക്ക്‌ പ്രവാ​ചകൻ പൊ.യു.മു. ഏകദേശം 628(?) ഹബക്കൂക്ക്‌

23. ഓബദ്യാവ്‌ പ്രവാ​ചകൻ പൊ.യു.മു. ഏകദേശം 607 ഓബദ്യാവ്‌

24. യെഹെ​സ്‌കേൽ പുരോ​ഹി​തൻ, പൊ.യു.മു. ഏകദേശം 591 യെഹെസ്‌കേൽ

പ്രവാ​ച​കൻ

25. യിരെ​മ്യാവ്‌ പുരോ​ഹി​തൻ, പൊ.യു.മു. 580 ഒന്നും രണ്ടും

പ്രവാ​ചകൻ രാജാ​ക്കൻമാർ; യിരെ​മ്യാവ്‌;

വിലാ​പ​ങ്ങൾ

26. ദാനീ​യേൽ പ്രഭു, പൊ.യു.മു. ഏകദേശം 536 ദാനീയേൽ

ഭരണാ​ധി​കാ​രി,

പ്രവാ​ച​കൻ

27. ഹഗ്ഗായി പ്രവാ​ചകൻ പൊ.യു.മു. 520 ഹഗ്ഗായി

28. സെഖര്യാവ്‌ പ്രവാ​ചകൻ പൊ.യു.മു. 518 സെഖര്യാവ്‌

29 . മൊർദേ​ഖായ്‌ പ്രധാ​ന​മ​ന്ത്രി പൊ.യു.മു. ഏകദേശം 475 എസ്ഥേർ

30. എസ്രാ പുരോ​ഹി​തൻ, പൊ.യു.മു. ഏകദേശം 460 ഒന്നും രണ്ടും

പകർപ്പെ​ഴു​ത്തു​കാ​രൻ, ദിനവൃ​ത്താ​ന്തങ്ങൾ, എസ്രാ

ഭരണാ​ധി​കാ​രി

31. നെഹെ​മ്യാവ്‌ കൊട്ടാ​രം പൊ.യു.മു. 443-നുശേഷം നെഹെമ്യാവ്‌

ഉദ്യോ​ഗസ്ഥൻ,

നാടു​വാ​ഴി

32. മലാഖി പ്രവാ​ചകൻ പൊ.യു.മു. 443-നുശേഷം മലാഖി

33. മത്തായി നികുതി പൊ.യു. ഏകദേശം 41 മത്തായി

പിരി​വു​കാ​രൻ,

അപ്പോ​സ്‌ത​ലൻ

34. ലൂക്കൊസ്‌ വൈദ്യൻ, പൊ.യു. ഏകദേശം 61 ലൂക്കൊസ്‌; പ്രവൃത്തികൾ

മിഷനറി

35. യാക്കോബ്‌ മേൽവി​ചാ​രകൻ പൊ.യു. 62-നുമുമ്പ്‌ യാക്കോബ്‌

(യേശുവിന്റെ

സഹോ​ദരൻ)

36. മർക്കോസ്‌ മിഷനറി പൊ.യു. ഏകദേശം 60-65 മർക്കൊസ്‌

37. പത്രൊസ്‌ മീൻപി​ടു​ത്ത​ക്കാ​രൻ, പൊ.യു. ഏകദേശം 64 ഒന്നും രണ്ടും

അപ്പോ​സ്‌തലൻ പത്രൊസ്‌

38. പൗലൊസ്‌ മിഷനറി, പൊ.യു. ഏകദേശം 65 ഒന്നും രണ്ടും

അപ്പോ​സ്‌തലൻ, തെസ്സ​ലൊ​നീ​ക്യർ;

കൂടാ​ര​പ്പ​ണി​ക്കാ​രൻ ഗലാത്യർ; ഒന്നും

രണ്ടും

കൊരി​ന്ത്യർ;

റോമർ; എഫെസ്യർ;

ഫിലി​പ്പി​യർ;

കൊ​ലൊ​സ്സ്യർ;

ഫിലേ​മോൻ; എബ്രായർ;

ഒന്നും രണ്ടും

തിമൊ​ഥെ​യൊസ്‌; തീത്തൊസ്‌

39. യൂദാ ശിഷ്യൻ, പൊ.യു. ഏകദേശം 65 യൂദാ

(യേശുവിന്റെ

സഹോ​ദരൻ)

40. യോഹന്നാൻ

മീൻപി​ടു​ത്ത​ക്കാ​രൻ, പൊ.യു. ഏകദേശം 98 വെളി​പ്പാ​ടു;

അപ്പോ​സ്‌തലൻ ഒന്നും രണ്ടും മൂന്നും

യോഹ​ന്നാൻ