വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 1—വാഗ്‌ദത്ത ദേശത്തേക്കുളള ഒരു സന്ദർശനം

പാഠം 1—വാഗ്‌ദത്ത ദേശത്തേക്കുളള ഒരു സന്ദർശനം

നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളും അതിന്റെ പശ്ചാത്ത​ല​വും സംബന്ധിച്ച പാഠങ്ങൾ

പാഠം 1—വാഗ്‌ദത്ത ദേശ​ത്തേ​ക്കു​ളള ഒരു സന്ദർശനം

ദേശത്തിന്റെ മേഖലകൾ, അതിന്റെ ഭൗതിക സവി​ശേ​ഷ​തകൾ, അതിലെ പർവത​ങ്ങ​ളും താഴ്‌വ​ര​ക​ളും, അതിലെ നദിക​ളും തടാക​ങ്ങ​ളും, അതിന്റെ കാലാവസ്ഥ, മണ്ണ്‌, വിവിധ സസ്യങ്ങൾ എന്നിവ.

1. (എ) “വാഗ്‌ദ​ത്ത​ദേശം” എന്ന പേർ അത്യന്തം ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) നാം ദേശത്തി​ന്റെ ഭൂമി​ശാ​സ്‌ത്രം പരി​ശോ​ധി​ക്കു​മ്പോൾ നമുക്ക്‌ ഏതു മഹത്തായ പ്രതീക്ഷ മനസ്സിൽ വെച്ചു​പു​ലർത്താ​വു​ന്ന​താണ്‌?

 പുരാതന വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ അതിർത്തി​കൾ യഹോ​വ​യാം ദൈവം നിശ്ചയി​ച്ച​വ​യാ​യി​രു​ന്നു. (പുറ. 23:31; സംഖ്യാ. 34:1-12; യോശു. 1:4) അനേകം നൂററാ​ണ്ടു​ക​ളിൽ ചിലർ ഈ പ്രദേ​ശത്തെ പാലസ്‌തീൻദേ​ശ​മെ​ന്നാ​ണു പരാമർശി​ച്ചു​പോ​ന്നത്‌, അതു ലാററിൻ പാലസ്‌റ​റീ​നാ​യിൽനി​ന്നും ഗ്രീക്ക്‌ പാലസ്‌റ​റീ​നിൽനി​ന്നും ഉത്ഭൂത​മായ ഒരു പേരാണ്‌. ഈ ഒടുവി​ലത്തെ പദം എബ്രാ​യ​യി​ലെ പെലേ​ശേ​ത്തിൽനിന്ന്‌ എടുത്തി​ട്ടു​ള​ള​താണ്‌. എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ പെലേ​ശേത്ത്‌ “ഫെലി​സ്‌ത്യ” എന്നു വിവർത്തനം ചെയ്യ​പ്പെ​ടു​ന്നു. അതു ദൈവ​ജ​ന​ത്തി​ന്റെ ശത്രു​ക്ക​ളാ​യി​രുന്ന ഫെലി​സ്‌ത്യ​രു​ടെ പ്രദേ​ശത്തെ തന്നെയാ​ണു പരാമർശി​ക്കു​ന്നത്‌. (പുറ. 15:14) എന്നിരു​ന്നാ​ലും, യഹോവ ഈ ദേശം വിശ്വ​സ്‌ത​നായ അബ്രഹാ​മി​നും അവന്റെ സന്തതി​കൾക്കും വാഗ്‌ദത്തം ചെയ്‌ത​തു​കൊ​ണ്ടു “വാഗ്‌ദ​ത്ത​ദേശം” അഥവാ “വാഗ്‌ദ​ത്ത​ത്തി​ന്റെ ദേശം” എന്ന നാമ​ധേയം ഏററവും ഉചിത​മാണ്‌. (ഉല്‌പ. 15:18; ആവ. 9:27, 28; എബ്രാ. 11:9) ഈ ദേശം അതിന്റെ ഭൂമി​ശാ​സ്‌ത്ര​ത്തി​ന്റെ വൈവി​ധ്യ​ത്തിൽ ശ്രദ്ധേ​യ​മാണ്‌, ഈ ചെറിയ പ്രദേ​ശത്തു ഭൂമി​യി​ലെ​ങ്ങും കാണ​പ്പെ​ടുന്ന വ്യതി​രിക്ത സവി​ശേ​ഷ​ത​ക​ളി​ലും അസാധാ​ര​ണ​ത്വ​ങ്ങ​ളി​ലും പലതും ഉൾക്കൊ​ണ്ടി​ട്ടുണ്ട്‌. ഈ മനോഹര വൈവി​ധ്യ​മെ​ല്ലാം സഹിത​മു​ളള ഇത്തര​മൊ​രു വാഗ്‌ദ​ത്ത​ദേശം തന്റെ പുരാതന സാക്ഷി​കൾക്ക്‌ ഒരു അവകാ​ശ​മാ​യി കൊടു​ക്കാൻ യഹോ​വക്കു കഴിഞ്ഞു​വെ​ങ്കിൽ, തീർച്ച​യാ​യും അവനു തന്റെ സമർപ്പിത ആരാധ​കർക്ക്‌ ആനന്ദം പകരു​ന്ന​തി​നു പർവതങ്ങൾ, താഴ വ​രകൾ, നദികൾ, തടാകങ്ങൾ എന്നിവ സഹിതം ഭൂവ്യാ​പ​ക​മായ മഹത്തായ ഒരു പുതി​യ​ലോക പറുദീസ ഇനിയും കൊടു​ക്കാൻ കഴിയും. ഇപ്പോൾ ഒരു സങ്കൽപ്പ പര്യടനം നടത്തു​മ്പോൾ നമുക്കു വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ ഭൂമി​ശാ​സ്‌ത്ര​പ​ര​മായ സവി​ശേ​ഷ​ത​കൾക്ക്‌ സൂക്ഷ്‌മ​ശ്രദ്ധ കൊടു​ക്കാം. a

പൊതു വലിപ്പം

2. വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ എത്ര​ത്തോ​ളം ഭാഗത്തു യഹൂദൻമാർ പാർപ്പു​റ​പ്പി​ച്ചി​രു​ന്നു, കൂടു​ത​ലായ ഏതു പ്രദേ​ശ​ത്തും?

2 സംഖ്യാ​പു​സ്‌തകം 34:1-12-ൽ പ്രസ്‌താ​വി​ച്ചി​രി​ക്കുന്ന ദൈവദത്ത അതിരു​ക​ള​നു​സ​രിച്ച്‌ ഇസ്രാ​യേ​ലി​നു വാഗ്‌ദ​ത്തം​ചെയ്‌ത ദേശം ഇടുങ്ങി നീണ്ടു​കി​ട​ക്കുന്ന ഒരു ഭൂപ്ര​ദേ​ശ​മാ​യി​രി​ക്കേ​ണ്ടി​യി​രു​ന്നു. അതു വടക്കു​നി​ന്നു തെക്കോട്ട്‌ ഏതാണ്ടു 480 കിലോ​മീ​ററർ നീളവും ശരാശരി 56 കിലോ​മീ​ററർ വീതി​യു​മു​ള​ള​താ​യി​രി​ക്കേ​ണ്ടി​യി​രു​ന്നു. ദാവീദ്‌, ശലോ​മോൻ എന്നീ രാജാ​ക്കൻമാ​രു​ടെ വാഴ്‌ച​ക്കാ​ലം​വരെ കീഴട​ക്ക​പ്പെട്ട അനേകം ജനസമൂ​ഹ​ങ്ങളെ നിയ​ന്ത്ര​ണ​ത്തിൽ കൊണ്ടു​വന്നു മുഴു വാഗ്‌ദ​ത്ത​ദേ​ശ​വും സൈനി​ക​മാ​യി കൈവ​ശ​പ്പെ​ടു​ത്തി​യി​രു​ന്നില്ല. എന്നിരു​ന്നാ​ലും, യഹൂദൻമാർ പാർപ്പു​റ​പ്പി​ച്ചി​രുന്ന ഭാഗം പൊതു​വേ ദാൻമു​തൽ ബേർശേ​ബ​വരെ നീണ്ടു​കി​ട​ക്കു​ന്ന​താ​യി വർണി​ക്ക​പ്പെ​ടു​ന്നു, അതു വടക്കു​നി​ന്നു തെക്കോട്ട്‌ ഏതാണ്ട്‌ 240 കിലോ​മീ​ററർ വരുന്ന ദൂരമാ​യി​രു​ന്നു. (1 രാജാ. 4:25) കർമേൽപർവ​തം​മു​തൽ ഗലീല​ക്ക​ടൽവരെ കുറു​കെ​യു​ളള ദൂരം ഏതാണ്ട്‌ 51 കിലോ​മീ​റ​റ​റാണ്‌. തെക്കു മെഡി​റ​റ​റേ​നി​യൻതീ​രം ക്രമേണ തെക്കു​പ​ടി​ഞ്ഞാ​റോ​ട്ടു വളയു​ന്ന​ടത്തു ഗാസാ​മു​തൽ ചാവു​ക​ടൽവരെ അതിന്‌ ഏതാണ്ട്‌ 80 കിലോ​മീ​ററർ ദൈർഘ്യ​മുണ്ട്‌. ജനപാർപ്പു​ണ്ടാ​യി​രുന്ന യോർദാ​നു പടിഞ്ഞാ​റു​ഭാ​ഗത്തെ ഈ പ്രദേ​ശ​ത്തിന്‌ ഏതാണ്ട്‌ 15,000 ചതുരശ്ര കിലോ​മീ​ററർ മാത്രമേ വിസ്‌തീർണ​മു​ണ്ടാ​യി​രു​ന്നു​ളളു. എന്നിരു​ന്നാ​ലും ഇസ്രാ​യേ​ല്യർ യോർദാ​നു കിഴക്കു​ളള ദേശങ്ങ​ളി​ലും കൂടു​ത​ലാ​യി പാർപ്പു​റ​പ്പി​ച്ചു​കൊണ്ട്‌ (ഇത്‌ ആദിയിൽ വാഗ്‌ദ​ത്തം​ചെയ്‌ത അതിരു​ക​ളിൽ ഉൾപ്പെട്ട ദേശങ്ങളല്ല), അധിനി​വിഷ്ട പ്രദേ​ശത്തെ മൊത്തം 26,000 ചതുരശ്ര കിലോ​മീ​റ​റ​റിൽ അൽപ്പം​മാ​ത്രം കുറഞ്ഞ​താ​ക്കി.

പ്രകൃ​തി​പ​ര​മായ മേഖലകൾ

3. “വാഗ്‌ദത്ത ദേശത്തി​ന്റെ പ്രകൃ​തി​പ​ര​മായ മേഖലകൾ” എന്ന ഭൂപടം ഖണ്ഡിക​യോ​ടു ചേർത്ത്‌ ഉപയോ​ഗി​ച്ചു​കൊ​ണ്ടു ദേശത്തി​ന്റെ പിൻവ​രുന്ന പ്രകൃ​തി​പ​ര​മായ വിഭാ​ഗ​ങ്ങ​ളിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന പ്രദേ​ശ​ങ്ങളെ തിരി​ച്ച​റി​യി​ക്കുക: (എ) യോർദാ​നു പടിഞ്ഞാ​റു​ളള സമതലങ്ങൾ, (ബി) യോർദാ​നു പടിഞ്ഞാ​റു​ളള പർവത​പ്ര​ദേ​ശങ്ങൾ, (സി) യോർദാ​നു കിഴക്കു​ളള പർവത​ങ്ങ​ളും പീഠഭൂ​മി​ക​ളും.

3 വാഗ്‌ദ​ത്ത​ദേ​ശ​ത്തേ​ക്കു​ളള നമ്മുടെ സന്ദർശനം രാജ്യ​ത്തി​ന്റെ പിൻവ​രുന്ന പ്രകൃ​തി​പ​ര​മായ വിഭജ​ന​ങ്ങ​ളി​ലൂ​ടെ നമ്മെ കൊണ്ടു​പോ​കു​ന്ന​താ​യി​രി​ക്കും. ചുവടെ ചേർക്കുന്ന ബാഹ്യ​രേഖ അതോ​ടു​കൂ​ടെ​യു​ളള ഭൂപടം മനസ്സി​ലാ​ക്കാ​നു​ളള താക്കോൽ നൽകുന്നു, അതു ചർച്ച​ചെ​യ്യ​പ്പെ​ടുന്ന പ്രദേ​ശ​ങ്ങ​ളു​ടെ ഏകദേ​ശ​മായ അതിരു​കൾ കാണി​ക്കു​ന്നു.

ഭൂമിശാസ്‌ത്രപരമായ മേഖലകൾ

എ. മഹാസ​മു​ദ്ര​ത്തി​ന്റെ തീരം.—യോശു. 15:12.

ബി. യോർദാ​നു പടിഞ്ഞാ​റു​ളള സമതലങ്ങൾ

1. ആശേർ സമതലം.—ന്യായാ. 5:17.

2. ദോരി​ന്റെ ഇടുങ്ങിയ സമു​ദ്ര​തീര ഭൂഭാഗം.—യോശു. 12:23.

3. ശാരോ​നി​ലെ മേച്ചൽസ്ഥ​ലങ്ങൾ.—1 ദിന. 5:16.

4. ഫെലി​സ്‌ത്യ​സ​മ​തലം.—ഉല്‌പ. 21:32; പുറ. 13:17.

5. മധ്യ പൂർവ-പശ്ചിമ താഴ്‌വര

എ. മെഗി​ദ്ദോ സമഭൂമി (എസ്‌ദ്ര​ലോൻ).—2 ദിന. 35:22.

ബി. യിസ്ര​യേൽ താഴ്‌വര.—ന്യായാ. 6:33.

സി. യോർദാ​നു പടിഞ്ഞാ​റു​ളള പർവത​പ്ര​ദേ​ശ​ങ്ങൾ

1. ഗലീല​ക്കു​ന്നു​കൾ.—യോശു. 20:7; യെശ. 9:1.

2. കർമേൽ കുന്നുകൾ.—1 രാജാ. 18:19, 20, 42.

3. ശമര്യാ​മ​ലകൾ.—യിരെ. 31:5; ആമോ. 3:9.

4. ഷെഫീല.—യോശു. 11:2; ന്യായാ. 1:9.

5. യഹൂദാ മലമ്പ്ര​ദേശം.—യോശു. 11:21.

6. യഹൂദാ​മ​രു​ഭൂ​മി (യെശി​മോൻ).—ന്യായാ. 1:16; 1 ശമൂ. 23:19.

7. നെഗേബ്‌—ഉല്‌പ. 12:9; സംഖ്യാ. 21:1.

8. പാരാൻ മരുഭൂ​മി—ഉല്‌പ. 21:21; സംഖ്യാ. 13:1-3.

ഡി. വിശാല അരാബ (ഭ്രംശ താഴ്‌വര).—2 ശമൂ. 2:29; യിരെ. 52:7.

1. ഹൂലാ​ത​ടം

2. ഗലീല​ക്ക​ട​ലി​നു ചുററു​മു​ളള പ്രദേശം.—മത്താ. 14:34; യോഹ. 6:1.

3. യോർദാൻ താഴ്‌വര ജില്ല (ഖോർ).—1 രാജാ. 7:46; 2 ദിന. 4:17; ലൂക്കൊ. 3:3.

4. ഉപ്പു (ചാവു) കടൽ (അരാബ​ക്കടൽ).—സംഖ്യാ. 34:3; ആവ. 4:49; യോശു. 3:16.

5. അരാബ (ഉപ്പുക​ടൽമു​തൽ തെക്കോട്ട്‌).—ആവ. 2:8.

ഇ. യോർദാ​നു കിഴക്കു​ളള പർവത​ങ്ങ​ളും പീഠഭൂ​മി​ക​ളും. —യോശു. 13:9, 16, 17, 21; 20:8.

1. ബാശാൻദേശം.—1 ദിന. 5:11; സങ്കീ. 68:15.

2. ഗിലെ​യാദ്‌ ദേശം.—യോശു. 22:9.

3. അമ്മോ​ന്റെ​യും മോവാ​ബി​ന്റെ​യും ദേശം.—യോശു. 13:25; 1 ദിന. 19:2; ആവ. 1:5.

4. ഏദോം പർവത​പീ​ഠ​ഭൂ​മി.—സംഖ്യാ. 21:4; ന്യായാ. 11:18.

എഫ്‌. ലെബാ​നോൻ പർവതങ്ങൾ.—യോശു. 13:5.

എ. മഹാസ​മു​ദ്ര​ത്തി​ന്റെ തീരം

4. സമു​ദ്ര​തീ​ര​ത്തി​ന്റെ സ്വഭാ​വ​ങ്ങ​ളും കാലാ​വ​സ്ഥ​യും എന്ത്‌?

4 പടിഞ്ഞാ​റു​നി​ന്നു സന്ദർശനം തുടങ്ങി ആദ്യം നാം മനോ​ഹ​ര​മായ നീല മെഡി​റ​റ​റേ​നി​യന്റെ നീണ്ടു​കി​ട​ക്കുന്ന തീരം വീക്ഷി​ക്കു​ന്നു. മണൽക്കൂ​മ്പാ​ര​ങ്ങ​ളു​ടെ വലിയ നിരകൾ നിമിത്തം കർമേൽ പർവത​ത്തി​നു താഴെ​യു​ളള ഏക സ്വാഭാ​വിക തുറമു​ഖം യോപ്പ​യി​ലാണ്‌; എന്നാൽ കർമേ​ലി​നു വടക്കു പല നല്ല സ്വാഭാ​വിക തുറമു​ഖ​ങ്ങ​ളുണ്ട്‌. തീരത്തി​ന്റെ ഈ ഭാഗത്തു രാജ്യത്തു വസിച്ചി​രുന്ന ഫിനീ​ഷ്യ​ക്കാർ പ്രസിദ്ധ സമു​ദ്ര​സ​ഞ്ചാ​രി​ക​ളാ​യി​ത്തീർന്നു. വെയി​ലേ​ററു കിടക്കുന്ന തീരത്തി​ന്റെ ശരാശരി വാർഷിക ഊഷ്‌മാവ്‌ ഉല്ലാസം​പ​ക​രുന്ന 19 C. ആണ്‌, എന്നിരു​ന്നാ​ലും വേനൽ വളരെ ചൂടു​ള​ള​താണ്‌, ഗാസാ​യിൽ പകലത്തെ ശരാശരി താപനില ഏതാണ്ട്‌ 34 C. ആണ്‌.

ബി-1 ആശേർ സമതലം

5, 6. ചുരു​ക്ക​മാ​യി (എ) ആശേർ സമതലത്തെ (ബി) ദോർ എന്ന ഇടുങ്ങിയ സമു​ദ്ര​തീര ഭൂഭാ​ഗത്തെ വർണി​ക്കുക.

5 ഈ സമു​ദ്ര​തീ​ര​സ​മ​തലം കർമേൽപർവ​തം​മു​തൽ വടക്കോ​ട്ടു 40 കിലോ​മീ​ററർ നീണ്ടു​കി​ട​ക്കു​ന്നു. അതിന്റെ ഏററവും കൂടിയ വീതി ഏതാണ്ട്‌ 13 കിലോ​മീ​റ​റ​റാണ്‌, അത്‌ ആശേർഗോ​ത്ര​ത്തി​നു വീതി​ച്ചു​കൊ​ടുത്ത ദേശത്തി​ന്റെ ഭാഗമാണ്‌. (യോശു. 19:24-30) അതു ഫലഭൂ​യി​ഷ്‌ഠ​മായ ഒരു ഇടുങ്ങിയ സമതല ഭാഗമാ​യി​രു​ന്നു, ശലോ​മോ​ന്റെ രാജകീയ തീൻമേ​ശ​യി​ലേക്കു നല്ല ഭക്ഷ്യവി​ളവ്‌ ഉത്‌പാ​ദി​പ്പി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തി​രു​ന്നു.—ഉല്‌പ. 49:20; 1 രാജാ. 4:7, 16.

ബി-2 ദോരി​ന്റെ ഇടുങ്ങിയ സമു​ദ്ര​തീര ഭൂഭാഗം

6 ഈ ഇടുങ്ങിയ ഭൂഭാഗം ഏതാണ്ട്‌ 32 കിലോ​മീ​റ​റ​റോ​ളം കർമേൽ പർവത​നി​ര​യു​ടെ അതിർത്തി​യാണ്‌. അതിന്‌ ഏതാണ്ട്‌ 4 കിലോ​മീ​ററർ വീതിയേ ഉളളൂ. അതു യഥാർഥ​ത്തിൽ കർമേ​ലി​നും മെഡി​റ​റ​റേ​നി​യ​നും ഇടയിൽ കിടക്കുന്ന ഒരു ഇടുങ്ങിയ തീരദേശ ഭൂഭാ​ഗ​മാണ്‌. അതിന്റെ തെക്കൻഭാ​ഗത്തു ദോർ എന്ന തുറമു​ഖ​ന​ഗരം സ്ഥിതി​ചെ​യ്യു​ന്നു, അതിനു തെക്കു മണൽക്കൂ​മ്പാ​രങ്ങൾ തുടങ്ങു​ന്നു. ദോരി​നു പിന്നി​ലു​ളള കുന്നുകൾ ശലോ​മോ​ന്റെ വിരു​ന്നു​കൾക്കു വിശി​ഷ്ട​മായ ഭക്ഷ്യങ്ങൾ ഉത്‌പാ​ദി​പ്പി​ച്ചി​രു​ന്നു. ശലോ​മോ​ന്റെ പുത്രി​മാ​രിൽ ഒരാളെ ഈ മേഖല​യിൽനി​ന്നു​ളള ഒരു ഉപ ഭരണാ​ധി​പ​തി​യെ​ക്കൊ​ണ്ടു വിവാഹം കഴിപ്പി​ച്ചി​രു​ന്നു.—1 രാജാ. 4:7, 11.

ബി-3 ശാരോ​നി​ലെ മേച്ചൽസ്ഥ​ല​ങ്ങൾ

7. (എ) പ്രവച​ന​ത്തിൽ ശാരോ​നെ എങ്ങനെ പരാമർശി​ച്ചി​രി​ക്കു​ന്നു, എന്തു​കൊണ്ട്‌? (ബി) എബ്രായ കാലങ്ങ​ളിൽ ഈ മേഖല എന്തിന്‌ ഉപയോ​ഗി​ച്ചു?

7 ശാരോ​നി​ലെ പുഷ്‌പ​ങ്ങ​ളു​ടെ മികവു​ററ മനോ​ഹാ​രി​ത​യു​ടെ വീക്ഷണ​ത്തിൽ പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട ഇസ്രാ​യേൽദേ​ശത്തെ സംബന്ധിച്ച യെശയ്യാ​വി​ന്റെ പ്രാവ​ച​നിക ദർശന​ത്തിൽ ശാരോ​നെ​ക്കു​റി​ച്ചു പറഞ്ഞി​രി​ക്കു​ന്നതു സമുചി​ത​മാണ്‌. (യെശ. 35:2) ഇതു ഫലഭൂ​യി​ഷ്‌ഠ​മായ, നല്ല നീരോ​ട്ട​മു​ളള ദേശമാണ്‌. അതു 16 മുതൽ 19 വരെ കിലോ​മീ​ററർ വീതി​യു​ള​ള​തും ദോർ എന്ന തീരദേശ ഭാഗത്തു​നിന്ന്‌ 64 കിലോ​മീ​റ​റ​റോ​ളം നീണ്ടു​കി​ട​ക്കു​ന്ന​തു​മായ ഒരു സമതല​മാണ്‌. എബ്രായ കാലങ്ങ​ളിൽ, ശാരോ​ന്റെ വടക്കൻഭാ​ഗത്ത്‌ ഓക്കു​വ​നങ്ങൾ വളർന്നി​രു​ന്നു. ധാന്യം കൊയ്‌തെ​ടു​ത്ത​ശേഷം അനേകം ആട്ടിൻകൂ​ട്ടങ്ങൾ അവിടെ മേഞ്ഞി​രു​ന്നു. ഈ കാരണ​ത്താ​ലാണ്‌ അതു ശാരോ​നി​ലെ മേച്ചൽസ്ഥ​ലങ്ങൾ എന്നു വിളി​ക്ക​പ്പെ​ട്ടത്‌. ദാവീദു രാജാ​വി​ന്റെ കാലത്ത്‌, രാജാ​വി​ന്റെ ആടുമാ​ടു​കൾ ശാരോ​നിൽ സൂക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. (1 ദിന. 27:29) ഇന്ന്‌ ഈ പ്രദേ​ശത്തു വിശാ​ല​മായ നാരക​ത്തോ​പ്പു​കൾ കാണാൻ കഴിയും.

ബി-4 ഫെലി​സ്‌ത്യ​സ​മ​തലം

8. ഫെലി​സ്‌ത്യ​സ​മ​തലം എവി​ടെ​യാണ്‌, അതിന്റെ സവി​ശേ​ഷ​തകൾ ഏവ?

8 ദേശത്തി​ന്റെ ഈ ഭാഗം ശാരോ​നി​ലെ മേച്ചൽസ്ഥ​ല​ങ്ങൾക്കു തെക്കായി തീര​പ്ര​ദേ​ശ​ത്തു​കൂ​ടെ ഏതാണ്ട്‌ 80 കിലോ​മീ​റ​റ​റും ഉളളി​ലേക്ക്‌ ഏതാണ്ട്‌ 24 കിലോ​മീ​റ​റ​റും നീണ്ടു​കി​ട​ക്കു​ന്നു. (1 രാജാ. 4:21) തീര​പ്ര​ദേ​ശ​ത്തോ​ട​ടു​ത്തു കാണുന്ന മണൽക്കൂ​മ്പാ​രങ്ങൾ ചില​പ്പോൾ 6 കിലോ​മീ​റ​റ​റോ​ളം ഉളളി​ലേക്കു കയറുന്നു. ഇതു പൊങ്ങി​യും താണും കിടക്കുന്ന ഒരു സമതല​മാണ്‌, അതു സ്‌റെ​റ​പ്പി​പോ​ലെ 30 മുതൽ തെക്കു ഗാസാ​യ്‌ക്കു പിമ്പിൽ 200 വരെ മീററർ ഉയരുന്ന ഒരു സമതല​മാണ്‌. മണ്ണു ഫലപു​ഷ്ടി​യു​ള​ള​താണ്‌; എന്നാൽ മഴ ധാരാളം കിട്ടു​ന്നില്ല. വരൾച്ച​യു​ടെ അപകടം എല്ലായ്‌പോ​ഴും ഉണ്ടുതാ​നും.

ബി-5 മധ്യ പൂർവ-പശ്ചിമ താഴ്‌വര

9. (എ) മധ്യ പൂർവ-പശ്ചിമ താഴ്‌വ​ര​യു​ടെ രണ്ടു ഭാഗങ്ങൾ ഏവ, അതിന്‌ എന്തു പ്രാ​യോ​ഗി​ക​മൂ​ല്യം ഉണ്ടായി​രു​ന്നു? (ബി) “വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ സാധാരണ പരിച്‌ഛേ​ദങ്ങൾ” എന്ന വിശദീ​ക​ര​ണ​ചി​ത്രം ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഈ പ്രദേ​ശ​ത്തി​ന്റെ പൊതു സ്ഥലവി​വരം വർണി​ക്കുക.

9 മധ്യ പൂർവ-പശ്ചിമ താഴ്‌വ​രക്കു യഥാർഥ​ത്തിൽ രണ്ടു ഭാഗങ്ങ​ളുണ്ട്‌, പടിഞ്ഞാ​റു മെഗി​ദ്ദോ താഴ്‌വ​ര​സ​മ​ത​ല​വും അഥവാ എസ്‌ദ്ര​ലോ​നും കിഴക്കു യി​സ്രെ​യേൽ താഴ്‌വ​ര​യും. (2 ദിന. 35:22; ന്യായാ. 6:33) ഈ മുഴു മധ്യ താഴ്‌വ​ര​യും യോർദാൻ ഭ്രംശ താഴ്‌വ​ര​മു​തൽ മെഡി​റ​റ​റേ​നി​യൻ താഴ വ​ര​വരെ രാജ്യ​ത്തി​നു കുറുകെ അനായാസ സഞ്ചാരം സുഗമ​മാ​ക്കി. അതു പ്രധാ​ന​പ്പെട്ട ഒരു വാണി​ജ്യ​പാ​ത​യാ​യി​ത്തീർന്നു. മെഗി​ദ്ദോ​സ​മ​ഭൂ​മി​യി​ലെ വെളളം കുത്തൊ​ഴു​ക്കു​ളള കീശോ​നി​ലേക്കു വാർന്നു​വീ​ഴു​ന്നു, അതു കർമേൽ പർവത​ത്തി​നും ഗലീല​ക്കു​ന്നു​കൾക്കും ഇടയ്‌ക്കു​ളള ഇടുങ്ങിയ ഒരു പിളർപ്പി​ലൂ​ടെ ആശേർ സമതല​ത്തി​ലേക്കു പുറത്തു പോയി അവി​ടെ​നി​ന്നു മെഡി​റ​റ​റേ​നി​യ​നി​ലേക്ക്‌ ഒഴുകി​വീ​ഴു​ന്നു. ഈ ചെറിയ ജലപ്ര​വാ​ഹം വേനൽമാ​സ​ങ്ങ​ളിൽ മിക്കവാ​റും വററി​പ്പോ​കു​ന്നു, എന്നാൽ മററു മാസങ്ങ​ളിൽ അത്‌ ഒരു കുത്തി​യൊ​ഴു​ക്കാ​യി​ത്തീ​രു​ന്നു.—ന്യായാ. 5:21.

10. (എ) യി​സ്രെ​യേൽ താഴ്‌വ​രയെ വർണി​ക്കുക. (ബി) ഈ പ്രദേശം ഏതു ബൈബിൾ സംഭവ​ങ്ങ​ളു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

10 യി​സ്രെ​യേൽ താഴ്‌വര യോർദാ​നു​നേരെ തെക്കു​കി​ഴ​ക്കോ​ട്ടു വെളള​മൊ​ഴു​ക്കു​ന്നു. യി​സ്രെ​യേൽസ​മ​തലം എന്ന ഈ താഴ്‌വര ഇടനാ​ഴിക്ക്‌ ഏതാണ്ട്‌ 3.2 കിലോ​മീ​ററർ വീതി​യാ​ണു​ള​ളത്‌, ഏതാണ്ട്‌ 19 കിലോ​മീ​ററർ നീളവു​മുണ്ട്‌. 90-ൽപ്പരം മീററ​റിൽ ഉയർച്ച തുടങ്ങു​ന്നു, പിന്നീട്‌ അതു ബേത്ത്‌ഷീ​നു സമീപം സമു​ദ്ര​നി​ര​പ്പിന്‌ ഏതാണ്ട്‌ 120 മീററർ താഴെ​വരെ സ്ഥിരമാ​യി താഴുന്നു. മധ്യതാ​ഴ്‌വര മുഴുവൻ വളരെ ഫലഭൂ​യി​ഷ്‌ഠ​മാണ്‌. യി​സ്രെ​യേൽ വിഭാഗം മുഴു രാജ്യ​ത്തെ​യും അതിസമ്പന്ന ഭാഗങ്ങ​ളി​ലൊ​ന്നാണ്‌. യി​സ്രെ​യേൽ എന്നതിന്റെ അർഥം​തന്നെ “ദൈവം വിത്തു​വി​ത​ക്കും” എന്നാണ്‌. (ഹോശേ. 2:22) തിരു​വെ​ഴു​ത്തു​കൾ ഈ ജില്ലയു​ടെ സുഖ​ത്തെ​യും രമണീ​യ​ത​യെ​യും കുറിച്ചു പറയുന്നു. (ഉല്‌പ. 49:15) ഇസ്രാ​യേ​ലും ചുററു​മു​ളള ജനതക​ളും നടത്തിയ യുദ്ധങ്ങ​ളിൽ മെഗി​ദ്ദോ​യും യി​സ്രെ​യേ​ലും തന്ത്ര​പ്ര​ധാ​ന​മാ​യി​രു​ന്നു. ഇവി​ടെ​യാ​ണു ബാരാ​ക്കും ഗിദെ​യോ​നും ശൗൽരാ​ജാ​വും യേഹു​വും പൊരു​തി​യത്‌.—ന്യായാ. 5:19-21; 7:12; 1 ശമൂ. 29:1; 31:1, 7; 2 രാജാ. 9:27.

സി-1 ഗലീല​ക്കു​ന്നു​കൾ

11, 12. (എ) യേശു​വി​ന്റെ ശുശ്രൂ​ഷ​യിൽ ഗലീല എത്ര​ത്തോ​ളം സവി​ശേ​ഷ​പങ്കു വഹിച്ചു, ഈ ജില്ലയിൽനിന്ന്‌ ആർ വന്നു? (ബി) ലോവർ ഗലീല​യും അപ്പർ ഗലീല​യും തമ്മിലു​ളള അന്തരം എടുത്തു​കാ​ട്ടുക.

11 ഗലീല​ക്കു​ന്നു​ക​ളു​ടെ തെക്കൻഭാ​ഗ​ത്താ​യി​രു​ന്നു (കൂടാതെ ഗലീല​ക്ക​ട​ലി​നു ചുററും) യേശു യഹോ​വ​യു​ടെ നാമ​ത്തെ​യും രാജ്യ​ത്തെ​യും കുറിച്ചു സാക്ഷ്യം കൊടു​ക്കുന്ന തന്റെ വേലയു​ടെ അധിക​പ​ങ്കും നിർവ​ഹി​ച്ചത്‌. (മത്താ. 4:15-17; മർക്കൊ. 3:7) യേശു​വി​ന്റെ വിശ്വ​സ്‌ത​രായ 11 അപ്പോ​സ്‌ത​ലൻമാ​രു​മുൾപ്പെടെ അവന്റെ അനുഗാ​മി​ക​ളിൽ മിക്കവ​രും ഗലീല​ക്കാ​രാ​യി​രു​ന്നു. (പ്രവൃ. 2:7) ചില​പ്പോൾ ലോവർ ഗലീല എന്നു വിളി​ക്ക​പ്പെ​ടുന്ന ഈ ജില്ലയിൽ, നാടു യഥാർഥ​ത്തിൽ ഉല്ലാസ​പ്ര​ദ​മാണ്‌, കുന്നു​കൾക്ക്‌ 600 മീററ​റിൽ കൂടുതൽ ഉയരമില്ല. ശരത്‌കാ​ലം​മു​തൽ വസന്തം​വരെ ഈ ഉല്ലാസ​പ്ര​ദ​മായ ദേശത്തു മഴയുടെ കുറവില്ല, അതു​കൊണ്ട്‌ ഇത്‌ ഒരു മരു​പ്ര​ദേ​ശമല്ല. വസന്തകാ​ലത്ത്‌ ഓരോ കുന്നിൻചെ​രി​വും പുഷ്‌പ​ങ്ങ​ളാൽ ജ്വലി​ക്കു​ക​യാണ്‌, ഓരോ താഴ്‌വാ​ര​വും ധാന്യ​സ​മൃ​ദ്ധ​വു​മാണ്‌. ചെറിയ പീഠഭൂ​മി​ക​ളിൽ കൃഷിക്കു ഫലപു​ഷ്ടി​യു​ളള മണ്ണുണ്ട്‌. കുന്നുകൾ ഒലിവു​മ​ര​ങ്ങ​ളും മുന്തി​രി​യും കൃഷി​ചെ​യ്യു​ന്ന​തിന്‌ അനു​യോ​ജ്യ​മാണ്‌. ബൈബി​ളിൽ പ്രസി​ദ്ധ​മായ ഈ പ്രദേ​ശത്തെ പട്ടണങ്ങ​ളാ​ണു നസറെത്ത്‌, കാനാ, നയീൻ എന്നിവ. (മത്താ. 2:22, 23; യോഹ. 2:1; ലൂക്കൊ. 7:11) ഈ പ്രദേശം യേശു​വി​നു തന്റെ ദൃഷ്ടാ​ന്ത​ങ്ങൾക്കു രൂപം കൊടു​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കാൻ സമ്പന്നമായ പശ്ചാത്ത​ല​മൊ​രു​ക്കി​ക്കൊ​ടു​ത്തു.—മത്താ. 6:25-32; 9:37, 38.

12 വടക്കൻ ഭാഗത്ത്‌ അഥവാ അപ്പർ ഗലീല​യിൽ കുന്നു​കൾക്ക്‌ 1,100-ൽപ്പരം മീററർ ഉയരമുണ്ട്‌, ഫലത്തിൽ ലെബാ​നോൻ പർവത​ങ്ങ​ളു​ടെ അടിവാ​ര​ക്കു​ന്നു​ക​ളാ​യി​ത്തീർന്നു​കൊ​ണ്ടു​തന്നെ. അപ്പർ ഗലീല ദൂരെ മാറി​ക്കി​ട​ക്കു​ന്ന​തും കാററു​വീ​ശു​ന്ന​തു​മായ ഇടമാണ്‌. അവിടെ കനത്ത മഴയും പെയ്യുന്നു. ബൈബിൾ കാലങ്ങ​ളിൽ പടിഞ്ഞാ​റോ​ട്ടു​ളള ചെരി​വു​കൾ നിബി​ഡ​വ​ന​ങ്ങ​ളാ​യി​രു​ന്നു. ഈ ഭൂവി​ഭാ​ഗം നഫ്‌ത്താ​ലി​ഗോ​ത്ര​ത്തി​നു വീതി​ച്ചു​കൊ​ടു​ത്തു.—യോശു. 20:7.

സി-2 കർമേൽ കുന്നുകൾ

13. (എ) കർമേൽ യഥാർഥ​ത്തിൽ എന്താണ്‌? (ബി) ബൈബി​ളിൽ അതി​നെ​ക്കു​റിച്ച്‌ എന്തു പ്രസ്‌താ​വം നടത്തി​യി​രി​ക്കു​ന്നു?

13 കർമേൽ പർവത​ത്തി​ലെ പാറ​ക്കെട്ട്‌ മെഡി​റ​റ​റേ​നി​യൻ സമു​ദ്ര​ത്തി​ലേക്കു ഗംഭീ​ര​മാ​യി തളളി​നിൽക്കു​ന്നു. കർമേൽ യഥാർഥ​ത്തിൽ ഏതാണ്ട്‌ 48 കിലോ​മീ​ററർ നീളത്തിൽ സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 545 മീററ​റോ​ളം ഉയർന്നു​നിൽക്കുന്ന ഒരു മലമ്പ്ര​ദേ​ശ​മാണ്‌. അതു ശമര്യാ​മ​ലകൾ തുടങ്ങി മെഡി​റ​റ​റേ​നി​യൻവരെ നീണ്ടു​കി​ട​ക്കു​ന്നു. വടക്കു​പ​ടി​ഞ്ഞാ​റെ അററത്തെ മുഖ്യ പർവത​നി​ര​യായ മുനമ്പ്‌ അതിന്റെ ചാരു​ത​യി​ലും മനോ​ഹാ​രി​ത​യി​ലും അവിസ്‌മ​ര​ണീ​യ​മാണ്‌. (ഉത്ത. 7:5) കർമേൽ എന്ന പേരിന്റെ അർഥം “ഫലവൃ​ക്ഷ​ത്തോപ്പ്‌” എന്നാണ്‌, കീർത്തി​പ്പെട്ട മുന്തി​രി​ത്തോ​ട്ടങ്ങൾ, ഫലവൃ​ക്ഷങ്ങൾ, ഒലിവു​മ​രങ്ങൾ എന്നിവ​യാൽ അലംകൃ​ത​മായ ഈ ഫലപു​ഷ്ടി​യു​ളള മുനമ്പിന്‌ അതു യഥാർഥ​ത്തിൽ യോജി​ക്കു​ന്നു. യെശയ്യാ​വു 35:2, പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട ഇസ്രാ​യേൽദേ​ശ​ത്തി​ന്റെ ഫലസമൃ​ദ്ധി​യാർന്ന മഹത്ത്വ​ത്തി​ന്റെ ഒരു പ്രതീ​ക​മാ​യി അതിനെ ഉപയോ​ഗി​ക്കു​ന്നു: ‘കർമേ​ലി​ന്റെ മഹത്വം അതിനു കൊടു​ക്ക​പ്പെ​ടണം.’ ഏലിയാ​വു ബാലിന്റെ പുരോ​ഹി​തൻമാ​രെ വെല്ലു​വി​ളി​ച്ച​തും യഹോ​വ​യു​ടെ പരമോ​ന്ന​ത​ത്വ​ത്തി​ന്റെ തെളി​വാ​യി “യഹോ​വ​യു​ടെ തീ ഇറങ്ങി”യതും ഇവി​ടെ​യാ​യി​രു​ന്നു. കർമേ​ലി​ന്റെ മുകളിൽനി​ന്നാ​യി​രു​ന്നു ഏലിയാവ്‌ ഒരു വൻമഴ​യാ​യി​ത്തീർന്ന ചെറു​മേ​ഘ​ത്തി​ലേക്കു ശ്രദ്ധ ക്ഷണിച്ച​തും, അങ്ങനെ ഇസ്രാ​യേ​ലി​ലെ വരൾച്ച അത്ഭുത​ക​ര​മാ​യി അവസാ​നി​പ്പി​ച്ച​തും.—1 രാജാ. 18:17-46.

സി-3 ശമര്യാ​മ​ല​കൾ

14. ശമര്യാ​മ​ല​ക​ളിൽ ഏതു ഗോ​ത്രങ്ങൾ പാർപ്പു​റ​പ്പി​ച്ചു, ഈ പ്രദേശം ഏതു കൃഷിക്കു പററി​യ​താണ്‌?

14 ഈ പ്രദേ​ശ​ത്തി​ന്റെ തെക്കൻഭാ​ഗ​മാ​ണു കൂടുതൽ കുന്നിൻപ്ര​ദേ​ശ​മാ​യി കിടക്കു​ന്നത്‌, കിഴക്കു 900 മീററ​റി​ല​ധി​ക​മാ​യി ഉയരുന്നു. (1 ശമൂ. 1:1) ഈ പ്രദേ​ശത്തെ മഴവീഴ്‌ച തെക്കുളള യഹൂദ​യി​ലെ​ക്കാൾ കൂടു​ത​ലും ആശ്രയി​ക്ക​ത്ത​ക്ക​തു​മാണ്‌. കൂടുതൽ മഴവീ​ഴ്‌ച​യുണ്ട്‌. യോ​സേ​ഫി​ന്റെ ഇളയ പുത്ര​നായ എഫ്രയീ​മി​ന്റെ സന്തതികൾ ഈ പ്രദേ​ശ​ത്താ​ണു പാർപ്പു​റ​പ്പി​ച്ചത്‌. യോ​സേ​ഫി​ന്റെ മൂത്ത പുത്ര​നായ മനശ്ശെ​യു​ടെ പാതി​ഗോ​ത്ര​ത്തി​നു വീതി​ച്ചു​കൊ​ടുത്ത ഈ പ്രദേ​ശ​ത്തി​ന്റെ വടക്കൻഭാ​ഗത്തു താഴ്‌വ​ര​ത്ത​ട​ങ്ങ​ളും കുന്നു​ക​ളാൽ ചുററ​പ്പെട്ട ചെറു​സ​മ​ത​ല​ങ്ങ​ളും ഉണ്ട്‌. കുന്നിൻപ്ര​ദേശം വളരെ ഫലഭൂ​യി​ഷ്‌ഠമല്ല, എന്നിരു​ന്നാ​ലും അവിടെ മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും ഒലിവു​തോ​പ്പു​ക​ളും ഉണ്ട്‌, താണ കുന്നിൻചെ​രി​വു​കളെ വിസ്‌തൃ​ത​മായ തട്ടുക​ളാ​ക്കു​ന്ന​തി​നാ​ലാണ്‌ ഇതു സാധ്യ​മാ​കു​ന്നത്‌. (യിരെ. 31:5) എന്നിരു​ന്നാ​ലും, വലിപ്പ​മേ​റിയ താഴ്‌വ​ര​ത്ത​ടങ്ങൾ ധാന്യ​കൃ​ഷി​ക്കും പൊതു കൃഷി​ക്കും അതിവി​ശി​ഷ്ട​മാണ്‌. ബൈബിൾ കാലങ്ങ​ളിൽ ഈ പ്രദേ​ശത്ത്‌ അങ്ങിങ്ങാ​യി അനേകം നഗരങ്ങൾ ഉണ്ടായി​രു​ന്നു. വടക്കൻരാ​ജ്യ​ത്തി​ന്റെ കാലത്തു മനശ്ശെ തുടർച്ച​യായ മൂന്നു തലസ്ഥാ​നങ്ങൾ പ്രദാ​നം​ചെ​യ്‌തു—ശേഖേം, തിർസാ, ശമര്യ. മുഴു പ്രദേ​ശ​വും തലസ്ഥാ​ന​ത്തി​ന്റെ പേരിൽ ശമര്യ എന്നു വിളി​ക്ക​പ്പെ​ടാ​നി​ട​യാ​യി.—1 രാജാ. 12:25; 15:33; 16:24.

15. (എ) ശമര്യാ പ്രദേ​ശത്തു യോ​സേ​ഫി​നെ​സം​ബ​ന്ധിച്ച മോശ​യു​ടെ അനു​ഗ്രഹം നിറ​വേ​റി​യത്‌ എങ്ങനെ? (ബി) യേശു​വി​ന്റെ കാലത്ത്‌ ഈ ദേശം കൂടു​ത​ലാ​യി അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​തെ​ങ്ങനെ?

15 യോ​സേ​ഫി​നു കൊടുത്ത മോശ​യു​ടെ അനു​ഗ്രഹം ഈ ദേശത്തി​ന്റെ കാര്യ​ത്തിൽ വാസ്‌ത​വ​മാ​യി നിവർത്തി​ച്ചു: “യോ​സേ​ഫി​നെ​ക്കു​റി​ച്ചു അവൻ പറഞ്ഞതു: ആകാശ​ത്തി​ലെ വിശി​ഷ്ട​വ​സ്‌തു​വായ മഞ്ഞു​കൊ​ണ്ടും . . . സൂര്യ​നാൽ ഉളവാ​കുന്ന വിശേ​ഷ​ഫ​ലം​കൊ​ണ്ടും പ്രതി​മാ​സി​ക​ച​ന്ദ്ര​നാൽ ഉളവാ​കും വിശി​ഷ്ട​ഫ​ലം​കൊ​ണ്ടും പുരാ​ത​ന​പർവ്വ​ത​ങ്ങ​ളു​ടെ [“കിഴക്കെ പർവത​ങ്ങ​ളു​ടെ,” NW] ശ്രേഷ്‌ഠ​സാ​ധ​ന​ങ്ങൾകൊ​ണ്ടും ശാശ്വ​ത​ശൈ​ല​ങ്ങ​ളു​ടെ വിശി​ഷ്ട​വ​സ്‌തു​ക്കൾ കൊണ്ടും . . . അവന്റെ ദേശം യഹോ​വ​യാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​മാ​റാ​കട്ടെ.” (ആവ. 33:13-15) അതെ, ഇത്‌ ഉല്ലാസം പകരുന്ന രാജ്യ​മാ​യി​രു​ന്നു. അതിലെ പർവതങ്ങൾ വനനി​ബി​ഡ​മാ​യി​രു​ന്നു. അതിലെ താഴ്‌വ​രകൾ ഫലദാ​യ​ക​മാ​യി​രു​ന്നു. അതിൽ സമ്പൽസ​മൃ​ദ്ധ​വും നല്ല ജനപാർപ്പു​ള​ള​തു​മായ നഗരങ്ങ​ളും നിറഞ്ഞു. (1 രാജാ. 12:25; 2 ദിന. 15:8) പിൽക്കാ​ല​ങ്ങ​ളിൽ, യേശു ശമര്യാ​ദേ​ശത്തു പ്രസം​ഗി​ച്ചു. അവന്റെ ശിഷ്യൻമാ​രും അതു​ചെ​യ്‌തു. അവിടെ ക്രിസ്‌ത്യാ​നി​ത്വ​ത്തിന്‌ അനേകം അനുയാ​യി​കൾ ഉണ്ടായി.—യോഹ. 4:4-10; പ്രവൃ. 1:8; 8:1, 14.

സി-4 ഷെഫീല

16. (എ) ഷെഫീ​ല​യു​ടെ വിശേ​ഷ​ല​ക്ഷ​ണങ്ങൾ ഏവ? (ബി) ബൈബിൾ കാലങ്ങ​ളിൽ ഈ ജില്ലക്ക്‌ എന്തു പ്രാധാ​ന്യ​മു​ണ്ടാ​യി​രു​ന്നു?

16 ഷെഫീല എന്ന പേരിന്റെ അർഥം “താഴ്‌വീ​തി” എന്നാ​ണെ​ങ്കി​ലും അതു തെക്കൻഭാ​ഗത്ത്‌ ഏകദേശം 450 മീററർ ഉയരത്തി​ലെ​ത്തുന്ന ഒരു കുന്നിൻപ്ര​ദേ​ശ​മാണ്‌, കിഴക്കു​നി​ന്നു പടിഞ്ഞാ​റു​വരെ കൂടെ​ക്കൂ​ടെ കാണാ​വുന്ന താഴ്‌വ​രകൾ മുറി​ച്ചു​ക​ട​ക്കു​ക​യും ചെയ്യുന്നു. (2 ദിന. 26:10) അതു ഫെലി​സ്‌ത്യ തീരസ​മ​ത​ല​ത്തി​നു നേരെ കിഴ​ക്കോട്ട്‌ ഉയരുന്നു, അതിനെ ഒരു താഴ്‌വീ​തി​യാ​യി പരിഗ​ണി​ക്കേ​ണ്ടതു കുറേ​ക്കൂ​ടെ കിഴ​ക്കോ​ട്ടു മാറി​യു​ളള ഉയര​മേ​റിയ കുന്നു​ക​ളോ​ടു​ളള താരത​മ്യ​ത്തിൽ മാത്ര​മാണ്‌. (യോശു. 12:8) കാട്ടത്തി​മ​രങ്ങൾ നിറഞ്ഞ അതിലെ കുന്നു​ക​ളിൽ ഇപ്പോൾ മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും ഒലിവു​തോ​പ്പു​ക​ളു​മാ​ണു​ള​ളത്‌. (1 രാജാ. 10:27) അവിടെ അനേകം നഗരങ്ങൾ ഉണ്ടായി​രു​ന്നു. ബൈബിൾച​രി​ത്ര​ത്തിൽ അത്‌ ഇസ്രാ​യേ​ലി​നും ഫെലി​സ്‌ത്യർക്കും അല്ലെങ്കിൽ തീരസ​മ​ത​ല​ത്തി​ന്റെ ദിശയിൽനി​ന്നു യഹൂദ​യിൽ പ്രവേ​ശി​ക്കാൻ ശ്രമിച്ച ആക്രമ​ണ​കാ​രി​ക​ളായ മററു സൈന്യ​ങ്ങൾക്കും ഇടയിൽ ഒരു സുരക്ഷി​ത​മേ​ഖ​ല​യാ​യി ഉതകി.—2 രാജാ. 12:17; ഓബ. 19.

സി-5 യഹൂദാ മലമ്പ്ര​ദേ​ശം

17. (എ) ബൈബിൾ കാലങ്ങ​ളിൽ യഹൂദാ മലമ്പ്ര​ദേശം എത്ര ഫലദാ​യ​ക​മാ​യി​രു​ന്നു, ഇന്ന്‌ എങ്ങനെ? (ബി) യഹൂദാ എന്തിനു പററിയ സ്ഥലമായി പരിഗ​ണി​ക്ക​പ്പെട്ടു?

17 ഇത്‌ ഏതാണ്ട്‌ 80 കിലോ​മീ​ററർ നീളവും 32 കിലോ​മീ​റ​റ​റിൽ കുറഞ്ഞ വീതി​യു​മു​ളള ഒരു ഉയർന്ന പാറ​പ്ര​ദേ​ശ​മാണ്‌, ഉയരം സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 600 മീററർമു​തൽ 1,000 മീററർവരെ വ്യത്യാ​സ​പ്പെ​ടു​ന്നു. ബൈബിൾകാ​ല​ങ്ങ​ളിൽ, ഈ പ്രദേ​ശത്തു തടികൾ വളർന്നു​നി​ന്നി​രു​ന്നു. വിശേ​ഷാൽ പടിഞ്ഞാ​റു​വ​ശത്തു കുന്നു​ക​ളും താഴ്‌വ​ര​ക​ളും ധാന്യ​വ​യ​ലു​കൾ, ഒലിവു​മ​രങ്ങൾ, മുന്തി​രി​ത്തോ​ട്ടങ്ങൾ എന്നിവ​യാൽ സമ്പന്നമാ​യി​രു​ന്നു. ഇത്‌ ഇസ്രാ​യേ​ലി​നു​വേണ്ടി ധാരാളം മേത്തരം ധാന്യ​വും എണ്ണയും വീഞ്ഞും ഉത്‌പാ​ദി​പ്പിച്ച ഒരു ജില്ലയാ​യി​രു​ന്നു. വിശേ​ഷിച്ച്‌ യെരു​ശ​ലേ​മി​നു ചുററു​മു​ളള പ്രദേശം ബൈബിൾകാ​ല​ങ്ങൾക്കു​ശേഷം ധാരാ​ള​മാ​യി വനനശീ​ക​ര​ണ​ത്തിന്‌ ഇരയായി. തന്നിമി​ത്തം അത്‌ ഒരിക്കൽ ആയിരു​ന്ന​തി​നോ​ടു താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ ഊഷര​ഭൂ​മി​യാ​യി കാണ​പ്പെ​ടു​ന്നു. ശീതകാ​ലത്തു ബേത്‌ല​ഹേ​മി​ലെ​പ്പോ​ലെ, മധ്യത്തി​ലെ ഉയരക്കൂ​ടു​ത​ലു​ളള പ്രദേ​ശ​ങ്ങ​ളിൽ മഞ്ഞു പൊഴി​യു​ന്നു. പുരാതന കാലങ്ങ​ളിൽ യഹൂദ, നഗരങ്ങൾക്കും കോട്ട​കൾക്കും പററിയ സ്ഥലമായി പരിഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്നു, പ്രക്ഷു​ബ്ധ​കാ​ല​ങ്ങ​ളിൽ ആളുകൾക്ക്‌ ഈ പർവത​ങ്ങ​ളി​ലേക്കു സുരക്ഷി​ത​ത്വ​ത്തി​നാ​യി ഓടി​പ്പോ​കാൻ കഴിയു​മാ​യി​രു​ന്നു.—2 ദിന. 27:4.

18. (എ) യെരു​ശ​ലേം ഇസ്രാ​യേ​ലി​ന്റെ​യും യഹൂദ​യു​ടെ​യും തലസ്ഥാ​ന​മാ​യി​ത്തീർന്ന​തെ​പ്പോൾ? (ബി) ഈ നഗരത്തി​ന്റെ കൗതു​ക​ക​ര​മായ ചില സവി​ശേ​ഷ​തകൾ ഏവ?

18 യഹൂദ​യു​ടെ​യും ഇസ്രാ​യേ​ലി​ന്റെ​യും ചരി​ത്ര​ത്തിൽ അതിലെ കോട്ട​യു​ടെ പേരിൽ സീയോൻ എന്നും വിളി​ക്ക​പ്പെ​ടുന്ന യെരു​ശ​ലേം മുന്തി​നിൽക്കു​ന്നു. (സങ്കീ. 48:1, 2) ആദിയിൽ അതു ഹിന്നോം താഴ്‌വ​ര​യും കി​ദ്രോൻ താഴ്‌വ​ര​യും സന്ധിക്കു​ന്ന​തി​നു മുകളി​ലാ​യു​ളള ഉയർന്ന തലത്തിൽ സ്ഥിതി​ചെ​യ്‌തി​രുന്ന യെബൂസ്‌ എന്ന കനാന്യ​ന​ഗ​ര​മാ​യി​രു​ന്നു. ദാവീദ്‌ അതു പിടി​ച്ച​ട​ക്കു​ക​യും അതിനെ തലസ്ഥാ​ന​മാ​ക്കു​ക​യും ചെയ്‌ത​ശേഷം അതു വടക്കു​പ​ടി​ഞ്ഞാ​റോ​ട്ടു വ്യാപി​പ്പി​ച്ചു. ഒടുവിൽ അതു ടൈ​റോ​പ്പോ​സൻതാ​ഴ്‌വ​ര​യെ​യും ഉൾപ്പെ​ടു​ത്തി. കാല​ക്ര​മ​ത്തിൽ ഹിന്നോം താഴ്‌വര ഗിഹെന്ന എന്നു വിളി​ക്ക​പ്പെ​ടാ​നി​ട​യാ​യി. യഹൂദൻമാർ അവിടെ വിഗ്ര​ഹാ​രാ​ധ​നാ​പ​ര​മായ ബലികൾ അർപ്പി​ച്ചി​രു​ന്ന​തു​കൊണ്ട്‌ അത്‌ അശുദ്ധ​മാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ടു​ക​യും ചപ്പുച​വ​റു​ക​ളും ഹീനരായ കുററ​വാ​ളി​ക​ളു​ടെ മൃത​ദേ​ഹ​ങ്ങ​ളും എറിയാ​നു​ളള ഒരു സ്ഥലമായി മാററു​ക​യും ചെയ്‌തു. (2 രാജാ. 23:10; യിരെ. 7:31-33) അങ്ങനെ, അതിലെ തീ സമഗ്ര​നാ​ശ​ത്തി​ന്റെ ഒരു പ്രതീ​ക​മാ​യി​ത്തീർന്നു. (മത്താ. 10:28; മർക്കൊ. 9:47, 48) കി​ദ്രോൻ താഴ്‌വ​ര​യ്‌ക്കു പടിഞ്ഞാ​റു​ളള ശീലോ​ഹാം കുളത്തിൽനി​ന്നു യെരു​ശ​ലേ​മി​നു പരിമി​ത​മായ അളവിൽമാ​ത്രമേ വെളളം ലഭിച്ചി​രു​ന്നു​ളളു. ഹിസ്‌കീ​യാവ്‌ അതിനെ നഗരത്തി​നു​ള​ളി​ലാ​ക്കാൻ ഒരു പുറമ​തിൽ നിർമി​ച്ചു​കൊണ്ട്‌ സംരക്ഷി​ച്ചു.—യെശ. 22:11; 2 ദിന. 32:2-5.

സി-6 യഹൂദാ മരുഭൂ​മി (യെശി​മോൻ)

19. (എ) യെശി​മോൻ അതിന്റെ പേരിനു യോജി​ക്കു​ന്നത്‌ എങ്ങനെ? (ബി) ഈ പ്രദേ​ശത്ത്‌ ഏതു ബൈബിൾ സംഭവങ്ങൾ നടന്നു?

19 യെശി​മോൻ എന്നാണു യഹൂദാ​മ​രു​ഭൂ​മി​ക്കു​ളള ബൈബിൾ നാമം. അതിന്റെ അർഥം “മരുഭൂ​മി” എന്നാണ്‌. (1 ശമൂ. 23:19, NW അടിക്കു​റിപ്പ്‌) ഈ പേർ എത്ര വർണനാ​ത്മ​ക​വും ഉചിത​വു​മാണ്‌! മരുഭൂ​മി​യിൽ യഹൂദ്യ​കു​ന്നു​ക​ളി​ലെ ഊഷര​മായ കുമ്മാ​യ​മ​ണ്ണി​ന്റെ പരുക്ക​നായ കിഴക്കൻചെ​രു​വു​ക​ളാണ്‌ അടങ്ങി​യി​രി​ക്കു​ന്നത്‌. അതു ചാവു​ക​ട​ലി​നോട്‌ അടുക്കു​മ്പോൾ 24 കിലോ​മീ​റ​റ​റി​നു​ള​ളിൽ അതിന്റെ ഉയരം 900-ത്തിൽപ്പരം മീററർ കുറയു​ന്നു, അവിടെ പരുക്കൻ വക്കുക​ളോ​ടു​കൂ​ടിയ ചെങ്കു​ത്തു​ക​ളു​ടെ ഒരു മതിലുണ്ട്‌. യെശി​മോ​നിൽ നഗരങ്ങ​ളില്ല, അധിവാ​സ​സ്ഥ​ല​ങ്ങ​ളും അധിക​മൊ​ന്നു​മില്ല. ഈ യഹൂദാ​മ​രു​ഭൂ​മി​യി​ലേ​ക്കാ​ണു ദാവീദ്‌ ശൗൽരാ​ജാ​വിൽനിന്ന്‌ ഓടി​പ്പോ​യത്‌. ഈ മരുഭൂ​മി​ക്കും യോർദാ​നു​മി​ട​യ്‌ക്കാ​ണു യോഹ​ന്നാൻ സ്‌നാ​പകൻ പ്രസം​ഗി​ച്ചത്‌. യേശു 40 ദിവസം ഉപവസി​ച്ച​പ്പോൾ പോയത്‌ ഈ പ്രദേ​ശ​ത്തേ​ക്കാണ്‌. b1 ശമൂ. 23:14; മത്താ. 3:1; ലൂക്കൊ 4:1.

സി-7 നെഗേബ്‌

20. നെഗേ​ബി​നെ വർണി​ക്കുക.

20 യഹൂദാ കുന്നു​കൾക്കു തെക്കു നെഗേബ്‌ സ്ഥിതി​ചെ​യ്യു​ന്നു, അവിടെ ഗോ​ത്ര​പി​താ​ക്കൻമാ​രായ അബ്രഹാ​മും ഇസ്‌ഹാ​ക്കും അനേകം വർഷങ്ങൾ പാർത്തു. (ഉല്‌പ. 13:1-3; 24:62) ഈ പ്രദേ​ശ​ത്തി​ന്റെ തെക്കൻ ഭാഗത്തെ ബൈബിൾ “സീൻമ​രു​ഭൂ​മി”യെന്നും പരാമർശി​ക്കു​ന്നു. (യോശു. 15:1) അർധ ഊഷര​മായ നെഗേബ്‌ വടക്കു ബേർശേ​ബ​ജി​ല്ല​യിൽനി​ന്നു തെക്കു കാദേശ്‌-ബർന്നവരെ നീണ്ടു​കി​ട​ക്കു​ന്നു. (ഉല്‌പ. 21:31; സംഖ്യാ. 13:1-3, 26; 32:8) ഗതാഗ​ത​ത്തി​നെ​തി​രെ അല്ലെങ്കിൽ തെക്കു​നി​ന്നു​ളള ആക്രമ​ണ​ത്തി​നെ​തി​രെ ഒരു സ്വാഭാ​വി​ക​പ്ര​തി​ബന്ധം സൃഷ്ടി​ക്ക​ത്ത​ക്ക​വണ്ണം യഹൂദ​യി​ലെ കുന്നു​ക​ളിൽനി​ന്നു കിഴ​ക്കോ​ട്ടും പടിഞ്ഞാ​റോ​ട്ടും പോകുന്ന വരമ്പു​ക​ളു​ടെ ഒരു പരമ്പര​യാൽ ദേശത്തി​ന്റെ ഉയരം കുറഞ്ഞു​വ​രു​ന്നു. നെഗേ​ബി​ന്റെ കിഴക്കൻ ഭാഗത്തെ കുന്നു​ക​ളിൽനി​ന്നു ദേശം പടിഞ്ഞാറ്‌ സമു​ദ്ര​തീ​രത്ത്‌ ഒരു മരുസ​മ​ത​ല​മാ​യി താഴുന്നു. കുത്തി​യൊ​ഴു​ക്കു​ളള ചില താഴ്‌വ​ര​കൾക്കു സമീപ​മൊ​ഴിച്ച്‌ എല്ലായി​ട​ത്തും വേനൽക്കാ​ലത്തു ദേശം മരുഭൂ​മി​പോ​ലെ ഊഷര​മാണ്‌. എന്നിരു​ന്നാ​ലും, ഒരു കിണർ കുഴി​ച്ചാൽ വെളളം കിട്ടും. (ഉല്‌പ. 21:30, 31) ആധുനിക ഇസ്രാ​യേൽരാ​ഷ്‌ട്രം നെഗേ​ബി​ന്റെ ചില ഭാഗങ്ങളെ ജലസേ​ച​നം​ചെ​യ്‌തു വികസി​പ്പി​ച്ചെ​ടു​ക്കു​ക​യാണ്‌. “ഈജി​പ്‌തു നദി” നെഗേ​ബി​ന്റെ തെക്കു​പ​ടി​ഞ്ഞാ​റൻ അതിരാണ്‌, അതു വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ തെക്കേ അതിരി​ന്റെ ഭാഗവു​മാണ്‌.—ഉല്‌പ. 15:18.

സി-8 പാരാൻ മരുഭൂ​മി

21. പാരാൻ എവി​ടെ​യാണ്‌, ബൈബിൾച​രി​ത്ര​ത്തിൽ അത്‌ എന്തു പങ്കുവ​ഹി​ച്ചു?

21 നെഗേ​ബി​നു തെക്കു സീൻമ​രു​ഭൂ​മി​യോ​ടു ചേർന്നു പാരാൻമ​രു​ഭൂ​മി കിടക്കു​ന്നു. ഇസ്രാ​യേ​ല്യർ സീനായ്‌ വിട്ട​ശേഷം, വാഗ്‌ദ​ത്ത​ദേ​ശ​ത്തേ​ക്കു​ളള വഴിമ​ധ്യേ ഈ മരുഭൂ​മി കുറുകെ കടന്നു. മോശ 12 ഒററു​കാ​രെ അയച്ചത്‌ പാരാ​നിൽനി​ന്നാ​യി​രു​ന്നു.—സംഖ്യാ. 12:16–13:3.

ഡി. വിശാല അരാബ (ഭ്രംശ താഴ്‌വര)

22. ഈ ഖണ്ഡിക​യോ​ടൊ​പ്പം 272-ാം പേജിലെ ഭൂപട​വും 273-ാം പേജിലെ വിശദീ​ക​ര​ണ​ചി​ത്ര​വും ഉപയോ​ഗി​ച്ചു​കൊണ്ട്‌ അരാബ​യു​ടെ (ഭ്രംശ താഴ്‌വര) പ്രധാന സവി​ശേ​ഷ​ത​ക​ളെ​യും ചുററു​പാ​ടു​മു​ളള പ്രദേ​ശ​വു​മാ​യി അവയ്‌ക്കു​ളള ബന്ധത്തെ​യും ചുരു​ക്ക​മാ​യി വർണി​ക്കുക.

22 ഈ ഭൂമി​യി​ലെ അത്യപൂർവ ഭൂഘട​ന​ക​ളി​ലൊ​ന്നു വിശാ​ല​മായ ഭ്രംശ താഴ്‌വ​ര​യാണ്‌. ബൈബി​ളിൽ, വടക്കു​മു​തൽ തെക്കു​വരെ കുറുകെ കിടക്കുന്ന വാഗ്‌ദ​ത്ത​ദേശ ഭാഗം “അരാബ” എന്നു വിളി​ക്ക​പ്പെ​ടു​ന്നു. (യോശു. 18:18) ഭൂവൽക്ക​ത്തി​ലെ ഈ ഭ്രംശം 2 ശമൂവേൽ 2:29-ൽ [NW] ഒരു ഗർത്തമാ​യി വർണി​ക്ക​പ്പെ​ടു​ന്നു. അതിന്റെ വടക്കാണു ഹെർമോൻ പർവതം. (യോശു. 12:1) ഹെർമോ​ന്റെ അടിവാ​ര​ത്തിൽ തുടങ്ങി ഭ്രംശ താഴ്‌വര തെക്കോ​ട്ടു കുത്തനെ ചാവു​ക​ട​ലി​ന്റെ അടിത്ത​ട്ടിൽ സമു​ദ്ര​നി​ര​പ്പിൽനി​ന്നു താഴെ 800 മീററർവരെ ഉയരം കുറയു​ന്നു. ചാവു​ക​ട​ലി​ന്റെ തെക്കേ അററം​മു​തൽ അരാബ തുടരു​ന്നു, ചാവു​ക​ട​ലി​നും അഖാബാ ഉൾക്കട​ലി​നും ഏതാണ്ടു മധ്യത്തിൽ സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 200 മീററർവരെ ഉയർന്നു​കൊ​ണ്ടു​തന്നെ. അതിനു​ശേഷം അതു ചെങ്കട​ലി​ന്റെ കിഴക്കൻശി​ഖ​ര​ത്തി​ലെ ഇളംചൂ​ടായ വെളള​ങ്ങ​ളി​ലേക്കു താണി​റ​ങ്ങു​ന്നു. ഇതോ​ടൊ​പ്പം കൊടു​ത്തി​രി​ക്കുന്ന വിഭാ​ഗ​ഭൂ​പ​ടങ്ങൾ ഭ്രംശ താഴ്‌വ​രക്ക്‌, ചുററും കിടക്കുന്ന രാജ്യ​ത്തോ​ടു​ളള ബന്ധം കാണി​ക്കു​ന്നു.

ഡി-1 ഹൂലാ​ത​ടം

23. ബൈബിൾകാ​ല​ങ്ങ​ളിൽ ഹൂലാ പ്രദേശം എന്തി​നോ​ടു ബന്ധപ്പെ​ട്ടി​രു​ന്നു?

23 ഭ്രംശ താഴ്‌വ​രക്ക്‌, ഹെർമോൻ പർവത​ത്തി​ന്റെ അടിവാ​ര​ത്തിൽ തുടങ്ങി പെട്ടെന്നു ഹൂലാ പ്രദേ​ശം​വരെ 490-ൽപ്പരം മീററർ ഉയരം കുറയു​ന്നു, അത്‌ ഏതാണ്ടു സമു​ദ്ര​നി​ര​പ്പാണ്‌. ഈ ജില്ലയിൽ നല്ല നീരോ​ട്ട​മുണ്ട്‌, ചൂടുളള വേനൽ മാസങ്ങ​ളിൽപ്പോ​ലും അതു മനോ​ഹ​ര​മായ ഹരിത​നി​റ​മാർന്നു നില​കൊ​ള​ളു​ന്നു. ഈ പ്രദേ​ശ​ത്താ​ണു ദാൻഗോ​ത്ര​ക്കാർ തങ്ങളുടെ ദാൻ നഗരത്തിൽ പാർപ്പു​റ​പ്പി​ച്ചത്‌. അതു ന്യായാ​ധി​പൻമാ​രു​ടെ കാലം​മു​തൽ ഇസ്രാ​യേ​ലി​ലെ പത്തു​ഗോ​ത്ര രാജ്യ​ത്തി​ന്റെ കാലം​വരെ ഒരു വിഗ്ര​ഹാ​രാ​ധ​നാ​കേ​ന്ദ്ര​മാ​യി​രു​ന്നു. (ന്യായാ. 18:29-31; 2 രാജാ. 10:29) പുരാതന ദാനിന്റെ സ്ഥാന​ത്തോ​ട​ടു​ത്തു​ളള ഒരു പട്ടണമായ ഫിലി​പ്പി​യി​ലെ കൈസ​ര്യ​യിൽവെ​ച്ചാ​യി​രു​ന്നു യേശു താൻ ക്രിസ്‌തു​വാ​ണെന്നു ശിഷ്യൻമാ​രോ​ടു സ്ഥിരീ​ക​രി​ച്ചു​പ​റ​ഞ്ഞത്‌. സമീപ​ത്തു​ളള ഹെർമോൻപർവ​ത​ത്തിൽവെ​ച്ചാണ്‌ ആറുദി​വസം കഴിഞ്ഞു മറുരൂ​പം സംഭവി​ച്ച​തെന്ന്‌ അനേകർ വിശ്വ​സി​ക്കു​ന്നു. ഹൂലാ​യിൽനി​ന്നു ഭ്രംശ താഴ്‌വ​രക്കു സമു​ദ്ര​നി​ര​പ്പിന്‌ ഏതാണ്ട്‌ 210 മീററർ താഴെ കിടക്കുന്ന ഗലീല​ക്ക​ട​ലി​ലേക്ക്‌ ഉയരം കുറഞ്ഞു​വ​രു​ന്നു.—മത്താ. 16:13-20; 17:1-9.

ഡി-2 ഗലീല​ക്ക​ട​ലി​നു ചുററു​മു​ളള പ്രദേശം

24. (എ) ബൈബി​ളിൽ ഗലീല​ക്ക​ട​ലി​നെ മററ്‌ ഏതു പേരുകൾ വിളി​ക്കു​ന്നുണ്ട്‌? (ബി) യേശു​വി​ന്റെ നാളിൽ അതിന്റെ ചുററു​പാ​ടു​മു​ളള പ്രദേ​ശങ്ങൾ എങ്ങനെ​യാ​യി​രു​ന്നു?

24 ഗലീല​ക്ക​ട​ലും അതിന്റെ പരിസ​ര​ങ്ങ​ളും ഉല്ലാസ​പ്ര​ദ​മാണ്‌. c അവിടെ നടന്ന യേശു​വി​ന്റെ ശുശ്രൂ​ഷ​യി​ലെ അനേകം സംഭവ​ങ്ങൾനി​മി​ത്തം ആ പ്രദേ​ശ​ത്തോ​ടു​ളള താത്‌പ​ര്യം വർധി​ക്കു​ക​യാണ്‌. (മത്താ. 4:23) ആ സമുദ്രം ഗെന്നസ​രേ​ത്ത്‌ത​ടാ​കം അല്ലെങ്കിൽ കിന്നെ​രോത്ത്‌ തടാകം എന്നും തിബെ​ര്യോസ്‌ കടൽ എന്നും വിളി​ക്ക​പ്പെ​ടു​ന്നു. (ലൂക്കൊ. 5:1; യോശു. 13:27; യോഹ. 21:1) അതു യഥാർഥ​ത്തിൽ ഹൃദയ​ത്തി​ന്റെ ആകൃതി​യു​ളള ഒരു തടാക​മാണ്‌, അതിന്റെ ഏററവും വീതി​യു​ളള ഭാഗത്ത്‌ അതിന്‌ 21 കിലോ​മീ​ററർ നീളവും 11 കിലോ​മീ​ററർ വീതി​യു​മുണ്ട്‌. അതു മുഴു ദേശത്തി​നും​വേണ്ടി ഒരു പ്രധാ​ന​പ്പെട്ട ജലസം​ഭ​ര​ണി​യാ​യി ഉതകുന്നു. അതിന്റെ മിക്കവാ​റും എല്ലാ വശങ്ങളും കുന്നു​ക​ളാൽ നന്നായി അടഞ്ഞു​കി​ട​ക്കു​ന്നു. തടാക​ത്തി​ന്റെ ഉപരി​തലം സമു​ദ്ര​നി​ര​പ്പിന്‌ ഏതാണ്ട്‌ 210 മീററർ താഴെ​യാണ്‌, ഉല്ലാസ​പ്ര​ദ​വും ഊഷ്‌മ​ള​വു​മായ വർഷകാ​ല​ങ്ങ​ളും വളരെ ദീർഘിച്ച ചൂടേ​റിയ വേനലു​ക​ളു​മാണ്‌ അതിന്റെ ഫലം. യേശു​വി​ന്റെ നാളു​ക​ളിൽ അത്‌ അത്യന്തം വികസി​ത​മായ ഒരു മത്സ്യബന്ധന വ്യവസാ​യ​കേ​ന്ദ്ര​മാ​യി​രു​ന്നു. തഴച്ചു​വ​ളർന്നി​രുന്ന നഗരങ്ങ​ളായ കോര​സീൻ, ബെത്‌സെ​യിദ, കപ്പർന്ന​ഹൂം, തിബെ​ര്യോസ്‌ എന്നിവ തടാക​തീ​ര​ത്തോ അടുത്തോ സ്ഥിതി​ചെ​യ്‌തി​രു​ന്നു. കൊടു​ങ്കാ​റ​റു​കൾക്കു തടാക​ത്തി​ന്റെ പ്രശാ​ന്ത​തയെ അനായാ​സം ഹനിക്കാൻ കഴിയും. (ലൂക്കൊ. 8:23) ത്രി​കോ​ണാ​കൃ​തി​യി​ലു​ളള ചെറിയ ഗെന്നസ​രേത്ത്‌ സമതലം തടാക​ത്തി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റാ​ണു സ്ഥിതി​ചെ​യ്യു​ന്നത്‌. മണ്ണു ഫലഭൂ​യി​ഷ്‌ഠ​മാണ്‌, വാഗ്‌ദ​ത്ത​ദേ​ശത്ത്‌ അറിയ​പ്പെ​ടുന്ന മിക്കവാ​റും എല്ലാത്തരം വിളവും ഉത്‌പാ​ദി​പ്പി​ക്കു​ക​യും ചെയ്യുന്നു. വസന്തകാ​ലത്തു പകിട്ടാർന്ന നിറമു​ളള ചെരി​വു​കൾ ഇസ്രാ​യേ​ലിൽ മറെറ​ങ്ങു​മി​ല്ലാത്ത മിക​വോ​ടെ ഉജ്ജ്വല​മാ​യി തിളങ്ങു​ക​യാണ്‌. d

ഡി-യോർദാൻതാ​ഴ്‌വര ജില്ല (ഖോർ)

25. യോർദാൻ താഴ്‌വ​ര​യു​ടെ മുഖ്യ​സ​വി​ശേ​ഷ​തകൾ ഏവ?

25 ഗർത്തം​പോ​ലെ കുഴി​യു​ളള ഈ മുഴു താഴ്‌വ​ര​യും “അരാബ” എന്നു വിളി​ക്ക​പ്പെ​ടു​ന്നു. (ആവ. 3:17) ഇന്ന്‌ അറബികൾ അതിനെ “താഴ്‌ച” എന്നർഥ​മു​ളള “ഖോർ” എന്നു പരാമർശി​ക്കു​ന്നു. ഗലീല​ക്ക​ട​ലി​ങ്ക​ലാ​ണു താഴ്‌വ​ര​യു​ടെ തുടക്കം. പൊതു​വേ അതിനു നല്ല വീതി​യുണ്ട്‌, ചില സ്ഥലങ്ങളിൽ 19 കിലോ​മീ​റ​റ​റോ​ളം. യോർദാൻന​ദി​തന്നെ താഴ്‌വ​ര​സ​മ​ത​ല​ത്തിന്‌ ഏതാണ്ട്‌ 46 മീററർ താഴെ​യാ​ണു സ്ഥിതി​ചെ​യ്യു​ന്നത്‌, ചാവു​ക​ട​ലി​ലേ​ക്കു​ളള 105 കിലോ​മീ​റ​റ​റ​ത്ര​യും പിന്നി​ടു​ന്ന​തി​നു വളഞ്ഞു പുളഞ്ഞ്‌ 320 കിലോ​മീ​ററർ ഒഴുകി​ക്കൊ​ണ്ടു​തന്നെ. e 27 അതി​ദ്രുത വെളള​ച്ചാ​ട്ട​ങ്ങ​ളി​ലൂ​ടെ കയറി​യി​റങ്ങി ചെങ്കട​ലിൽ വീഴു​മ്പോ​ഴേക്ക്‌ 180 മീററ​റോ​ളം അതു താഴുന്നു. ലോവർ യോർദാ​നു ചുററും വൃക്ഷങ്ങ​ളും കുററി​ച്ചെ​ടി​ക​ളും ഇടതൂർന്നു വളരുന്നു, മുഖ്യ​മാ​യി പുളി​മ​ര​ങ്ങ​ളും രക്തപു​ഷ്‌പ​ച്ചെ​ടി​ക​ളും അരളി​ച്ചെ​ടി​ക​ളു​മാ​ണു​ള​ളത്‌. ബൈബിൾകാ​ല​ങ്ങ​ളിൽ അവയ്‌ക്കി​ട​യിൽ സിംഹ​ങ്ങ​ളും അവയുടെ കുട്ടി​ക​ളും ആവസി​ച്ചി​രു​ന്നു. ഇത്‌ ഇന്ന്‌ സോർ എന്നറി​യ​പ്പെ​ടു​ന്നു, വസന്തകാ​ലത്തു ഭാഗി​ക​മാ​യി വെളള​ത്തി​ന​ടി​യി​ലാ​കു​ക​യും ചെയ്യുന്നു. (യിരെ. 49:19) ഈ ഇടുങ്ങിയ വനസമാന ഭൂമി​യു​ടെ ഓരോ വശത്തു​മാ​യി ഖററാറാ കിടക്കു​ന്നു, അതു ഖോർ സമതല​ത്തി​ലേ​ക്കു​തന്നെ നയിക്കുന്ന ചെറിയ പീഠഭൂ​മി​ക​ളും കീറി​മു​റിച്ച ചെരി​വു​ക​ളും അടങ്ങുന്ന ഒരു പരുക്കൻ ശൂന്യ​ദേശ അതിർത്തി​യാണ്‌. ഖോരി​ന്റെ അഥവാ അരാബ​യു​ടെ വടക്കൻ ഭാഗത്തെ സമതല​ങ്ങ​ളിൽ നല്ല കൃഷി നടക്കുന്നു. ചാവു​ക​ട​ലി​ന്റെ ദിശയി​ലു​ളള ദക്ഷിണ​ഭാ​ഗ​മായ അരാബ​പീ​ഠ​ഭൂ​മി​യിൽപോ​ലും ഒരു കാലത്തു പല തരത്തി​ലു​ളള ഈത്തപ്പ​ഴ​ങ്ങ​ളും മററ​നേകം ഉഷ്‌ണ​മേ​ഖ​ലാ​ഫ​ല​ങ്ങ​ളും വിളഞ്ഞി​രു​ന്നു​വെന്നു പറയ​പ്പെ​ടു​ന്നു. ഇന്ന്‌ അവിടം വളരെ ഊഷര​മാ​യി​ക്കി​ട​ക്കു​ക​യാണ്‌. യോർദാൻ താഴ്‌വ​ര​യി​ലെ അത്യന്തം പ്രശസ്‌ത​മായ നഗരം യെരീ​ഹോ ആയിരു​ന്നു, ഇപ്പോ​ഴും അങ്ങനെ​ത​ന്നെ​യാണ്‌.—യോശു. 6:2, 20; മർക്കൊ. 10:46.

ഡി-4 ഉപ്പു (ചാവു) കടൽ

26. (എ) ചാവു​ക​ട​ലി​നെ​സം​ബ​ന്ധിച്ച ചില ശ്രദ്ധേ​യ​മായ വസ്‌തു​ത​ക​ളേവ? (ബി) യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ സംബന്ധിച്ച്‌ ഈ പ്രദേശം ഏതു ശ്രദ്ധേ​യ​മായ സാക്ഷ്യം നൽകുന്നു?

26 ഇതു ഭൂമു​ഖത്തെ അത്യന്തം ശ്രദ്ധേ​യ​മായ ജലാശ​യ​ങ്ങ​ളി​ലൊ​ന്നാണ്‌. അത്‌ ഉചിത​മാ​യി ചാവു​കടൽ എന്നു വിളി​ക്ക​പ്പെ​ടു​ന്നു. കാരണം ആ കടലിൽ മത്സ്യ​മൊ​ന്നും വളരു​ന്നില്ല, അതിന്റെ തീരത്തു സസ്യങ്ങ​ളും അധിക​മൊ​ന്നു​മില്ല. ബൈബിൾ അതിനെ ഉപ്പുകടൽ അല്ലെങ്കിൽ അരാബ​ക്കടൽ എന്നു വിളി​ക്കു​ന്നു, കാരണം അത്‌ അരാബ ഭ്രംശ താഴ്‌വ​ര​യി​ലാ​ണു സ്ഥിതി​ചെ​യ്യു​ന്നത്‌. (ഉല്‌പ. 14:3; യോശു. 12:3) ഈ കടലിന്‌, വടക്കു​മു​തൽ തെക്കു​വരെ ഏകദേശം 75 കിലോ​മീ​ററർ നീളവും 15 കിലോ​മീ​ററർ വീതി​യു​മുണ്ട്‌. അതിന്റെ ഉപരി​തലം മെഡി​റ​റ​റേ​നി​യൻ സമു​ദ്ര​ത്തി​ന്റേ​തി​നെ​ക്കാൾ ഏതാണ്ടു 400 മീററർ താഴ്‌ന്നാ​ണു കിടക്കു​ന്നത്‌, അങ്ങനെ അതു ഭൂമി​യി​ലെ ഏററവും താണ സ്ഥാനമാ​യി​രി​ക്കു​ന്നു. അതിന്റെ വടക്കൻ ഭാഗത്ത്‌ അതിന്‌ ഏതാണ്ട്‌ 400 മീററർ ആഴമുണ്ട്‌. സമു​ദ്രത്തെ ഓരോ വശത്തും ഊഷര​മായ കുന്നു​ക​ളും കിഴു​ക്കാം​തൂ​ക്കായ പാറക​ളും തടഞ്ഞു​നിർത്തി​യി​രി​ക്കു​ന്നു. യോർദാൻനദി ശുദ്ധജലം കൊണ്ടു​വ​രു​ന്നു​വെ​ങ്കി​ലും ബാഷ്‌പീ​ക​രണം മൂലമ​ല്ലാ​തെ ജലനിർഗ​മ​ന​മാർഗ​മില്ല. വെളളം ഒഴുകി​യെ​ത്തു​ന്ന​തു​പോ​ലെ​തന്നെ ശീഘ്ര​മാ​യി ബാഷ്‌പീ​ക​ര​ണ​വും നടക്കുന്നു. കുടു​ങ്ങുന്ന വെളള​ത്തിൽ 25 ശതമാനം വിലയിച്ച ഖരവസ്‌തു​ക്കൾ, അധിക​വും ഉപ്പ്‌, അടങ്ങി​യി​രി​ക്കു​ന്നു. അതു മത്സ്യത്തി​നു വിഷവും മാനു​ഷ​നേ​ത്ര​ങ്ങളെ വേദനി​പ്പി​ക്കു​ന്ന​തു​മാണ്‌. ചാവു​ക​ട​ലി​നു ചുററു​മു​ളള അതിന്റെ പ്രദേ​ശ​ത്തി​ന്റെ അധിക​ഭാ​ഗ​വും സന്ദർശി​ക്കു​ന്നവർ മിക്ക​പ്പോ​ഴും ശൂന്യ​ത​യു​ടെ​യും വിനാ​ശ​ത്തി​ന്റെ​യും ഒരു ബോധ​ത്താൽ ദുഃഖി​ത​രാ​കു​ന്നു. അത്‌ ഒരു മൃതസ്ഥ​ല​മാണ്‌. മുഴു​പ്ര​ദേ​ശ​വും ഒരു കാലത്തു ‘നീരോ​ട്ട​മു​ളള . . . ഏദെൻതോ​ട്ടം​പോ​ലെ​യു​ളള ഒരു പ്രദേശം’ ആയിരു​ന്നെ​ങ്കി​ലും ചാവു​ക​ട​ലി​നു ചുററു​മു​ളള പ്രദേശം ഇപ്പോൾ ഏറെയും ഒരു “ശാശ്വത ശൂന്യ”മാണ്‌. 4,000 വർഷമാ​യി അങ്ങനെ​യാണ്‌ അതു സ്ഥിതി​ചെ​യ്യു​ന്നത്‌, സോ​ദോ​മി​നും ഗൊ​മോ​റ​യ്‌ക്കും എതിരാ​യി അവിടെ നടത്തപ്പെട്ട യഹോ​വ​യു​ടെ ന്യായ​വി​ധി​ക​ളു​ടെ മാററ​മി​ല്ലാ​യ്‌മ​യു​ടെ ശ്രദ്ധേ​യ​മായ ഒരു സാക്ഷ്യ​മാ​യി​ത്തന്നെ.—ഉല്‌പ. 13:10; 19:27-29; സെഫ. 2:9.

ഡി-5 അരാബ (ഉപ്പുക​ടൽമു​തൽ തെക്കോട്ട്‌)

27. ഏതു തരം പ്രദേ​ശ​മാ​ണു ദക്ഷിണ അരാബ ആയിരി​ക്കു​ന്നത്‌, പുരാ​ത​ന​കാ​ല​ങ്ങ​ളിൽ ഇതിനെ ആർ നിയ​ന്ത്രി​ച്ചു?

27 ഭ്രംശ​താ​ഴ്‌വ​ര​യു​ടെ ഈ അന്തിമ​വി​ഭാ​ഗം മറെറാ​രു 160 കിലോ​മീ​ററർ തെക്കോ​ട്ടു കിടക്കു​ന്നു. ഈ പ്രദേശം ഫലത്തിൽ മുഴുവൻ മരുഭൂ​മി​യാണ്‌. മഴ അപൂർവ​മാണ്‌. വെയിൽ നിഷ്‌ക​രു​ണം ആഞ്ഞുത​റ​യ്‌ക്കു​ന്നു. ബൈബി​ളും ഇതിനെ “അരാബ” എന്നു വിളി​ക്കു​ന്നു. (ആവ. 2:8) പാതി വഴിയാ​കു​മ്പോൾ അതു സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 200-ൽപ്പരം മീററർ ഉയരത്തിൽ അതിന്റെ അത്യു​ച്ച​നി​ല​യിൽ എത്തുക​യും പിന്നീടു വീണ്ടും തെക്കോ​ട്ടു ചെങ്കട​ലി​ന്റെ കിഴക്കൻ ശാഖയായ അഖാബാ ഉൾക്കട​ലി​ലേക്കു താഴു​ക​യും ചെയ്യുന്നു. ഇവിടെ എസ്യോൻ-ഗേബെർ തുറമു​ഖ​ത്താ​യി​രു​ന്നു ശലോ​മോൻ ഒരു കപ്പൽസ​മൂ​ഹത്തെ പടുത്തു​യർത്തി​യത്‌. (1 രാജാ. 9:26) യഹൂദാ​രാ​ജാ​ക്കൻമാ​രു​ടെ കാലഘ​ട്ട​ത്തിൽ അധിക​ഭാ​ഗ​ത്തും അരാബ​യു​ടെ ഈ ഭാഗം ഏദോം രാജ്യ​ത്തി​ന്റെ നിയ​ന്ത്ര​ണ​ത്തിൻ കീഴി​ലാ​യി​രു​ന്നു.

ഇ. യോർദാ​നു കിഴക്കു​ളള പർവത​ങ്ങ​ളും പീഠഭൂ​മി​ക​ളും

28. ബാശാൻദേ​ശ​വും ഗിലെ​യാ​ദ്‌ദേ​ശ​വും കാർഷി​ക​മാ​യി എന്തു മൂല്യ​മു​ള​ള​വ​യാ​യി​രു​ന്നു, ഈ പ്രദേ​ശങ്ങൾ ബൈബിൾച​രി​ത്ര​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്ന​തെ​ങ്ങനെ?

28 “യോർദ്ദാ​നു കിഴക്കു”വശം ഭ്രംശ താഴ്‌വ​ര​യിൽനി​ന്നു കുത്തനെ ഉയർന്നു പീഠഭൂ​മി​ക​ളു​ടെ ഒരു പരമ്പര​യാ​യി​ത്തീ​രു​ന്നു. (യോശു. 18:7; 13:9-12; 20:8) വടക്കു ബാശാൻദേശം കിടക്കു​ന്നു (ഇ-1), അതും ഗിലെ​യാ​ദി​ന്റെ പാതി​യും മനശ്ശെ ഗോ​ത്ര​ത്തി​നു കൊടു​ക്ക​പ്പെട്ടു. (യോശു. 13:29-31) ഇതു കാലി​വ​ളർത്തൽരാ​ജ്യ​മാ​യി​രു​ന്നു, കർഷകർക്കു​ളള ഒരു ദേശം. അതു സമുദ്ര നിരപ്പിൽനി​ന്നു ശരാശരി ഏതാണ്ട്‌ 600 മീററർ ഉയരമു​ളള ഒരു ഫലഭൂ​യി​ഷ്‌ഠ​മായ പീഠഭൂ​മി​യാ​യി​രു​ന്നു. (സങ്കീ. 22:12; യെഹെ. 39:18; യെശ. 2:13; സെഖ. 11:2) യേശു​വി​ന്റെ നാളിൽ ഈ പ്രദേശം ധാരാളം ധാന്യം കയററി അയച്ചി​രു​ന്നു. ഇന്ന്‌ അതു കാർഷി​ക​മാ​യി ഫലദാ​യ​ക​മാണ്‌. അടുത്ത​താ​യി, തെക്കു​മാ​റി ഗിലെ​യാദ്‌ ദേശം കിടക്കു​ന്നു (ഇ-2), അതിന്റെ താഴത്തെ പാതി ഗാദ്‌ഗോ​ത്ര​ത്തി​നു വീതി​ച്ചു​കൊ​ടു​ത്തു. (യോശു. 13:24, 25) വർഷകാ​ലത്തു നല്ല മഴയാ​ലും വേനൽക്കാ​ലത്തു കനത്ത മഞ്ഞിനാ​ലും നനയ്‌ക്ക​പ്പെ​ടുന്ന 1,000 മീററർ ഉയരമു​ളള ഒരു പർവത​പ്ര​ദേ​ശ​മായ അതു കന്നുകാ​ലി​വ​ളർത്ത​ലി​നു പററിയ ദേശവു​മാ​യി​രു​ന്നു, അതിലെ സുഗന്ധപ്പശ വിശേ​ഷാൽ കീർത്തി​പ്പെ​ട്ട​തു​മാ​യി​രു​ന്നു. ഇന്ന്‌ അതിലെ വിശിഷ്ട മുന്തി​രിക്ക്‌ അതു പ്രശസ്‌ത​മാണ്‌. (സംഖ്യാ. 32:1; ഉല്‌പ. 37:25; യിരെ. 46:11) ഗിലെ​യാ​ദ്‌ദേ​ശ​ത്തേ​ക്കാ​യി​രു​ന്നു ദാവീദ്‌ അബ്‌ശാ​ലോ​മി​ന്റെ അടുക്കൽനിന്ന്‌ ഓടി​പ്പോ​യത്‌. അതിന്റെ പശ്ചിമ​ഭാ​ഗത്ത്‌ “ദെക്ക​പ്പൊ​ലി ദേശ”ത്തു യേശു പ്രസം​ഗി​ച്ചു.—2 ശമൂ. 17:26-29; മർക്കൊ. 7:31.

29. യോർദാ​നു കിഴക്ക്‌ തെക്കു​മാ​റി ഏതു ദേശങ്ങൾ സ്ഥിതി​ചെ​യ്‌തു, അവ എന്തിനു കീർത്തി​പ്പെ​ട്ട​വ​യാ​യി​രു​ന്നു?

29 ‘അമ്മോ​ന്യ​രു​ടെ ദേശം’ (ഇ-3) ഗിലെ​യാ​ദി​നു തൊട്ടു തെക്കു കിടക്കു​ന്നു. ഇതിന്റെ പകുതി ഗാദ്‌ ഗോ​ത്ര​ത്തി​നു കൊടു​ക്ക​പ്പെട്ടു. (യോശു. 13:24, 25; ന്യായാ. 11:12-28) അതു പൊങ്ങി​യും താണും കിടക്കുന്ന ഒരു പീഠഭൂ​മി​യാ​യി​രു​ന്നു, ആടുവ​ളർത്ത​ലിന്‌ ഏററവും പററി​യത്‌. (യെഹെ. 25:5) കുറേ​ക്കൂ​ടെ തെക്കാണു “മോവാ​ബ്‌ദേശം.” (ആവ. 1:5) മോവാ​ബ്യർതന്നെ വലിയ ആട്ടിട​യൻമാ​രാ​യി​രു​ന്നു. ആടുവ​ളർത്തൽ ഇന്നോളം ആ പ്രദേ​ശത്തെ മുഖ്യ തൊഴി​ലാണ്‌. (2 രാജാ. 3:4) പിന്നെ, ചാവു​ക​ട​ലി​നു തെക്കു​കി​ഴക്കു നാം ഏദോം എന്ന പർവത​പീ​ഠ​ഭൂ​മി​യി​ലേക്കു വരുന്നു (ഇ-4). പെട്രാ പോലു​ളള അതിന്റെ വലിയ വാണി​ജ്യ​കോ​ട്ട​ക​ളു​ടെ ശൂന്യ​ശി​ഷ്ടങ്ങൾ ഇന്നും സ്ഥിതി​ചെ​യ്യു​ന്നുണ്ട്‌.—ഉല്‌പ. 36:19-21; ഓബ. 1-4.

30. കിഴക്കത്തെ പീഠഭൂ​മി​ക​ളു​ടെ അതിരു​കൾ ഏവ?

30 ഈ കുന്നു​കൾക്കും പീഠഭൂ​മി​കൾക്കും കിഴക്കു വാഗ്‌ദ​ത്ത​ദേ​ശ​ത്തി​നും മെസ​പ്പൊ​ട്ടേ​മി​യ​യ്‌ക്കും ഇടയിൽ നേരി​ട്ടു​ളള സഞ്ചാരത്തെ വിച്‌ഛേ​ദി​ക്കുന്ന പാറകൾ നിറഞ്ഞ വിശാ​ല​മായ മരുഭൂ​മി കിടക്കു​ന്നു, സാർഥ​വാ​ഹ​ക​സം​ഘ​ങ്ങ​ളു​ടെ പഥങ്ങൾ വടക്കോട്ട്‌ അനേകം കിലോ​മീ​റ​റ​റു​കൾ വളഞ്ഞു പോകാ​നി​ട​യാ​ക്കി​ക്കൊ​ണ്ടു​തന്നെ. തെക്ക്‌ ഈ മരുഭൂ​മി വലിയ അറേബ്യൻമ​രു​ഭൂ​മി​യി​ലെ മണൽകൂ​മ്പാ​ര​ങ്ങ​ളു​മാ​യി ചേരുന്നു.

എഫ്‌. ലെബാ​നോൻ പർവതങ്ങൾ

31. (എ) ലെബാ​നോൻ പർവത​ങ്ങ​ളാ​യി​രി​ക്കു​ന്നത്‌ എന്ത്‌? (ബി) ലെബാ​നോ​നി​ലെ ഏതു സവി​ശേ​ഷ​തകൾ ബൈബിൾകാ​ല​ങ്ങ​ളി​ലെ​പ്പോ​ലെ തുടരു​ന്നു?

31 വാഗ്‌ദ​ത്ത​ദേ​ശത്തെ പ്രകൃ​തി​വി​ലാ​സത്തെ ഭരിക്കു​ന്ന​താ​ണു ലെബാ​നോൻ പർവതങ്ങൾ. യഥാർഥ​ത്തിൽ സമാന്ത​ര​മാ​യി പോകുന്ന രണ്ടു പർവത​നി​രകൾ ഉണ്ട്‌. ലെബാ​നോൻ പർവത​മേ​ഖ​ല​യു​ടെ അടിവാ​ര​ക്കു​ന്നു​കൾ അപ്പർ ഗലീല​വരെ തുടരു​ന്നു. അനേകം സ്ഥലങ്ങളിൽ ഈ കുന്നുകൾ സമു​ദ്ര​തീ​രം​വ​രെ​ത്തന്നെ എത്തുന്നു. ഈ നിരയി​ലെ ഏററവും ഉയർന്ന കൊടു​മു​ടി​ക്കു സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ ഏതാണ്ട്‌ 3,000 മീററർ ഉയരമുണ്ട്‌. തൊട്ടു​കി​ട​ക്കുന്ന ആൻറീ-ലെബനൻപർവ​ത​നി​ര​യി​ലെ ഏററവും ഉയർന്ന കൊടു​മു​ടി മനോ​ഹ​ര​മായ ഹെർമോൻ പർവത​മാണ്‌. അതു സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 2,814 മീററർ ഉയർന്നു​നിൽക്കു​ന്നു. അതിലെ ഉരുകുന്ന മഞ്ഞാണു യോർദാൻ നദിയി​ലെ വെളള​ത്തി​ന്റെ മുഖ്യ ഉറവും പിൽക്കാല വസന്തത്തിൽ വരണ്ട കാലഘ​ട്ട​ത്തി​ലെ മഞ്ഞിന്റെ ഉറവും. (സങ്കീ. 133:3) ലെബാ​നോൻ പർവതങ്ങൾ അതിലെ പടുകൂ​ററൻ ദേവദാ​രു​ക്ക​ളാൽ വിശേ​ഷാൽ കീർത്തി​പ്പെ​ട്ട​വ​യാ​യി​രു​ന്നു. അതിന്റെ തടി ശലോ​മോ​ന്റെ ആലയനിർമാ​ണ​ത്തി​ന്റെ ഒരു സവി​ശേ​ഷ​ത​യാ​യി​രു​ന്നു. (1 രാജാ. 5:6-10) ചുരുക്കം ചില ദേവദാ​രു​ത്തോ​പ്പു​കൾ മാത്രമേ ഇന്നു സ്ഥിതി​ചെ​യ്യു​ന്നു​ള​ളൂ​വെ​ങ്കി​ലും താണ ചെരി​വു​കൾ ബൈബിൾ കാലങ്ങ​ളി​ലെ​പ്പോ​ലെ മുന്തി​രി​ത്തോ​ട്ട​ങ്ങ​ളു​ടെ​യും ഒലിവു​തോ​പ്പു​ക​ളു​ടെ​യും പഴത്തോ​ട്ട​ങ്ങ​ളു​ടെ​യും വളർച്ചക്കു സഹായി​ക്കു​ന്നു.—ഹോശേ. 14:5-7.

32. മോശ വാഗ്‌ദ​ത്ത​ദേ​ശത്തെ ശരിയാ​യി എങ്ങനെ വർണിച്ചു?

32 അങ്ങനെ നാം കിഴക്ക്‌, ദുസ്സഹ​മായ മരുഭൂ​മി​ക്കും മഹാസ​മു​ദ്ര​ത്തി​നും ഇടയ്‌ക്കു കിടക്കുന്ന യഹോ​വ​യു​ടെ വാഗ്‌ദ​ത്ത​ദേ​ശ​ത്തേ​ക്കു​ളള സന്ദർശനം പര്യവ​സാ​നി​പ്പി​ക്കു​മ്പോൾ ഇസ്രാ​യേ​ലി​ന്റെ നാളു​ക​ളിൽ ഒരു കാലത്ത്‌ അതണി​ഞ്ഞി​രുന്ന മഹത്ത്വ​ത്തി​ന്റെ ഒരു മാനസി​ക​ചി​ത്രം നമുക്കു വിഭാ​വ​ന​ചെ​യ്യാൻ കഴിയും. സത്യമാ​യി, അതു ‘പാലും തേനും ഒഴുകുന്ന എത്രയും നല്ല ഒരു ദേശം’ ആകുന്നു. (സംഖ്യാ. 14:7, 8; 13:23) മോശ അതിനെ ഈ വാക്കു​ക​ളിൽ പരാമർശി​ച്ചു: “നിന്റെ ദൈവ​മായ യഹോവ നല്ലോരു ദേശ​ത്തേ​ക്ക​ല്ലോ നിന്നെ കൊണ്ടു​പോ​കു​ന്നതു; അതു താഴ്‌വ​ര​യിൽനി​ന്നും മലയിൽനി​ന്നും പുറ​പ്പെ​ടുന്ന നീരൊ​ഴു​ക്കു​ക​ളും ഉറവു​ക​ളും തടാക​ങ്ങ​ളും ഉളള ദേശം; കോത​മ്പും യവവും മുന്തി​രി​വ​ള​ളി​യും അത്തിവൃ​ക്ഷ​വും മാതള​നാ​ര​ക​വും ഉളള ദേശം; ഒലിവു​വൃ​ക്ഷ​വും തേനും ഉളള ദേശം; സുഭി​ക്ഷ​മാ​യി ഉപജീ​വനം കഴിയാ​കു​ന്ന​തും ഒന്നിന്നും കുറവി​ല്ലാ​ത്ത​തു​മായ ദേശം; കല്ലു ഇരുമ്പാ​യി​രി​ക്കു​ന്ന​തും മലകളിൽനി​ന്നു താമ്രം വെട്ടി എടുക്കു​ന്ന​തു​മായ ദേശം. നീ ഭക്ഷിച്ചു തൃപ്‌തി​പ്രാ​പി​ക്കു​മ്പോൾ നിന്റെ ദൈവ​മായ യഹോവ നിനക്കു തന്നിരി​ക്കുന്ന നല്ല ദേശ​ത്തെ​ക്കു​റി​ച്ചു നീ അവന്നു സ്‌തോ​ത്രം ചെയ്യേണം.” (ആവ. 8:7-10) തന്റെ പുരാതന വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ മാതൃ​ക​യിൽ യഹോവ ഇപ്പോൾ മുഴു​ഭൂ​മി​യെ​യും മഹത്തായ ഒരു പറുദീ​സ​യാ​ക്കാൻ ഉദ്ദേശി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവനെ സ്‌നേ​ഹി​ക്കുന്ന എല്ലാവ​രും അതു​പോ​ലെ നന്ദി​കൊ​ടു​ക്കട്ടെ.—സങ്കീ. 104:10-24.

[അടിക്കു​റി​പ്പു​കൾ]

a തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 332-3.

b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 335.

c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 336.

d തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജ്‌ 737-40.

e തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 334.

[അധ്യയന ചോദ്യ​ങ്ങൾ]

[272-ാം പേജിലെ ഭൂപടം]

(പൂർണ​രൂ​പ​ത്തിന്‌ പുസ്‌തകം കാണുക)

വാഗ്‌ദത്തദേശത്തിന്റെ പ്രകൃ​തി​പ​ര​മായ മേഖലകൾ

(തൊട്ടു​കി​ട​ക്കുന്ന പ്രദേ​ശ​വും)

മൈൽ 0 10 20 30 40 50 60

കി.മീ. 0 20 40 60 80

(V—V, W—W, X—X, Y—Y, Z—Z എന്നീ നേർഖ​ണ്ഡ​ങ്ങൾക്ക്‌ എതിർപേജ്‌ കാണുക)

സംഖ്യകളുടെ താക്കോൽ

മെഡി​റ​റ​റേ​നി​യൻ സമുദ്രം

എ മഹാസ​മു​ദ്ര​ത്തി​ന്റെ തീരം

യോപ്പാ

ബി-1 ആശേർ സമതലം

ബി-2 ദോരി​ന്റെ ഇടുങ്ങിയ സമു​ദ്ര​തീര ഭൂഭാഗം

ദോർ

ബി-3 ശാരോ​നി​ലെ മേച്ചൽസ്ഥ​ല​ങ്ങൾ

ബി-4 ഫെലി​സ്‌ത്യ​സ​മ​തലം

അസ്‌തോദ്‌

അസ്‌ക​ലോൻ

എക്രോൻ

ഗത്ത്‌

ഗാസ്സാ

ബി-5 മധ്യ പൂർവ-പശ്ചിമ താഴ്‌വര (മെഗി​ദ്ദോ സമതലം, യി​സ്രെ​യേൽ താഴ്‌വര)

ബെത്‌-ശാൻ

സി-1 ഗലീല​ക്കു​ന്നു​കൾ

കാനാ

നയീൻ

നസറെത്ത്‌

സോർ

സി-2 കർമേൽ കുന്നുകൾ

സി-3 ശമര്യാ​മ​ല​കൾ

ബെഥേൽ

യരീഹോ

ശമര്യ

തിർസാ

ശേഖേം

സി-4 ഷെഫീല

ലാഖീശ്‌

സി-5 യഹൂദാ മലമ്പ്ര​ദേ​ശം

ബേത്‌ല​ഹേം

ഗബ

ഹെ​ബ്രോൻ

യെരു​ശ​ലേം

സി-6 യഹൂദാ മരുഭൂ​മി (യെശി​മോൻ)

സി-7 നെഗേബ്‌

ബേർശേബ

കാദേ​ശ്‌ബർന്ന

ഈജി​പ്‌ത്‌ നദി

സി-8 പാരാൻ മരുഭൂ​മി

ഡി-1 ഹൂലാ​ത​ടം

ദാൻ

കൈസര്യ ഫിലിപ്പി

ഡി-2 ഗലീല​ക്ക​ട​ലി​നു ചുററു​മു​ളള പ്രദേശം

ബെത്സയിദ

കഫർന്ന​ഹൂം

കോര​സീൻ

ഗലീലാ​ക്ക​ടൽ

തിബെ​ര്യാസ്‌

ഡി-3 യോർദാൻ താഴ്‌വര ജില്ല (ഖോർ)

യോർദാൻ നദി

ഡി-4 ഉപ്പു (ചാവു) കടൽ (അരാബ​ക്കടൽ)

ഉപ്പുകടൽ

ഡി-5 അരാബ (ഉപ്പുക​ടൽമു​തൽ തെക്കോട്ട്‌)

ഏസിയൻഗേ​ബർ

ചെങ്കടൽ

ഇ-1 ബാശാൻ ദേശം

ദമാസ്‌കസ്‌

എദ്രൈ

ഇ-2 ഗിലെ​യാദ്‌ ദേശം

രബ്ബ

രാമോത്ത്‌ ഗിലെ​യാദ്‌

യബ്ബോക്ക്‌ താഴ്‌വര

ഇ-3 അമ്മോ​ന്റെ​യും മോവാ​ബി​ന്റെ​യും ദേശം

ഹെശ്‌ബോൻ

കീർഹ​രേ​ശെത്ത്‌

മെഡീബ

അർന്നോൻ താഴ്‌വര

സേരെദ്‌ താഴ്‌വര

ഇ-4 ഏദോം പർവത പീഠഭൂ​മി

പെട്രാ

എഫ്‌ ലെബാ​നോൻ പർവതം

സീദോൻ

ലെബാ​നോൻ പർവതങ്ങൾ

ഹെർമോൻ പർവതം

[273-ാം പേജിലെ ഭൂപടം]

(ചിത്ര​ത്തിന്‌ പുസ്‌തകം കാണുക)

വാഗ്‌ദത്തദേശത്തിന്റെ മാതൃ​കാ​പ​ര​മായ നേർഖ​ണ്ഡ​ങ്ങൾ

(സ്ഥാനങ്ങൾക്കു​വേണ്ടി എതിർപേ​ജി​ലെ ഭൂപടം കാണുക)

ഉയരം നേരേ​യുള്ള അളവിന്റെ ഏകദേശം 10 ഇരട്ടി​യാണ്‌

എഫ്രയീമിലൂടെയുളള പശ്ചിമ-പൂർവ വിഭാഗം (V—V)

മെഡി​റ​റ​റേ​നി​യൻ സമുദ്രം

ബി-3 ശാരോ​നി​ലെ മേച്ചൽസ്ഥ​ല​ങ്ങൾ

സി-3 ശമര്യാ​മ​ല​കൾ

ഡി-3 അരാബ അഥവാ യോർദാൻ താഴ്‌വര (ഖോർ)

ക്വററാറ

ഝോർ

ഇ-2 ഗിലെ​യാദ്‌ ദേശം

മൈൽ 0 5 10

കി.മീ. 0 8 16

ഇടതുവശത്തെ അക്കങ്ങൾ മീറ്റർ ആണ്‌ വലതു​വ​ശത്തെ അക്കങ്ങൾ അടി ആണ്‌

+900 +3,000

+600 +2,000

+300 +1,000

0 (സമു​ദ്ര​നി​രപ്പ്‌) 0

−300 −1,000

−600 −2,000

യഹൂദക്കു കുറു​കെ​യു​ളള പശ്ചിമ-പൂർവ വിഭാഗം (W—W)

മെഡി​റ​റ​റേ​നി​യൻ സമുദ്രം

ബി-4 മണൽക്കൂ​മ്പാ​ര​ങ്ങൾ

ഫെലി​സ്‌ത്യ​സ​മ​തലം

സി-4 ഷെഫീല

സി-5 യഹൂദാ മലമ്പ്ര​ദേ​ശം

യെരു​ശ​ലേം

സി-6 യഹൂദാ മരുഭൂ​മി

ഡി-4 ഭ്രംശ​താ​ഴ്‌വര

ഇ-3 അമ്മോ​ന്റെ​യും മോവാ​ബി​ന്റെ​യും ദേശം മൈൽ

MI 0 5 10

KM 0 8 16

ഇടതുവശത്തെ അക്കങ്ങൾ മീറ്റർ ആണ്‌ വലതു​വ​ശത്തെ അക്കങ്ങൾ അടി ആണ്‌

+900 +3,000

+600 +2,000

+300 +1,000

0 (സമു​ദ്ര​നി​രപ്പ്‌) 0

−300 −1,000

−600 −2,000

യഹൂദക്കു കുറു​കെ​യു​ളള പശ്ചിമ-പൂർവ വിഭാഗം (X—X)

മെഡി​റ​റ​റേ​നി​യൻ സമുദ്രം

ബി-4 മണൽക്കൂ​മ്പാ​ര​ങ്ങൾ

ഫെലി​സ്‌ത്യ​സ​മ​തലം

സി-4 ഷെഫീല

സി-5 യഹൂദാ മലമ്പ്ര​ദേ​ശം

സി-6 യഹൂദാ മരുഭൂ​മി

ഡി-4 ഭ്രംശ​താ​ഴ്‌വര

ഉപ്പുകടൽ

ഇ-3 അമ്മോ​ന്റെ​യും മോവാ​ബി​ന്റെ​യും ദേശം

മൈൽ MI 0 5 10

കി.മീ. KM 0 8 16

ഇടതുവശത്തെ അക്കങ്ങൾ മീറ്റർ ആണ്‌ വലതു​വ​ശത്തെ അക്കങ്ങൾ അടി ആണ്‌

+900 +3,000

+600 +2,000

+300 +1,000

0 (സമുദ്ര നിരപ്പ്‌) 0

−300 −1,000

−600 −2,000

−900 −3,000

യോർദാനു പടിഞ്ഞാ​റു​ളള പർവത​ങ്ങൾക്കു നേരെ​യു​ളള തെക്കു-വടക്കു വിഭാഗം (Y—Y)

സി-7 നെഗേബ്‌

സി-5 യഹൂദാ​മ​ല​മ്പ്ര​ദേശം

സി-3 ശമര്യാ​മ​ല​കൾ

ബി-5 യി​സ്രെ​യേൽ താഴ്‌വര

സി-1 ഗലീല​ക്കു​ന്നു​കൾ

എഫ്‌

മൈൽ MI 0 5 10 20

കി.മീ. KM 0 8 16 32

ഇടതുവശത്തെ അക്കങ്ങൾ മീറ്റർ ആണ്‌ വലതു​വ​ശത്തെ അക്കങ്ങൾ അടി ആണ്‌

+900 +3,000

+600 +2,000

+300 +1,000

0 (സമുദ്ര നിരപ്പ്‌) 0

അരാബയിലൂടെയുളള തെക്കു-വടക്കു വിഭാഗം അല്ലെങ്കിൽ ഭ്രംശ​താ​ഴ്‌വര (Z—Z)

ഡി-5

ഡി-4 ഉപ്പുകടൽ

ഡി-3 അരാബ അഥവാ യോർദാൻ താഴ്‌വര (ഖോർ)

ഡി-2 ഗലീല​ക്ക​ടൽ

ഡി-1 ഹൂലാ​ത​ടം

എഫ്‌

മൈൽ MI 0 5 10 20

കി.മീ. KM 0 8 16 32

ഇടതുവശത്തെ അക്കങ്ങൾ മീറ്റർ ആണ്‌ വലതു​വ​ശത്തെ അക്കങ്ങൾ അടി ആണ്‌

+900 +3,000

+600 +2,000

+300 +1,000

0 (സമുദ്ര നിരപ്പ്‌) 0

−300 −1,000

−600 −2,000

−900 −3,000