വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 2—സമയവും വിശുദ്ധ തിരുവെഴുത്തുകളും

പാഠം 2—സമയവും വിശുദ്ധ തിരുവെഴുത്തുകളും

നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളും അതിന്റെ പശ്ചാത്ത​ല​വും സംബന്ധിച്ച പാഠങ്ങൾ

പാഠം 2—സമയവും വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളും

ബൈബിളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന സമയ വിഭജ​ന​ങ്ങ​ളും പൊതു ഉപയോ​ഗ​ത്തി​ലി​രി​ക്കുന്ന കലണ്ടറു​ക​ളും ബൈബി​ളി​നാ​യു​ളള ആധാര​ത്തീ​യ​തി​ക​ളും “കാലത്തി​ന്റെ നീരൊ​ഴു​ക്കു”സംബന്ധിച്ച മററു രസകര​മായ ആശയങ്ങ​ളും വർണി​ക്കു​ന്നു.

1, 2. ശലോ​മോൻ സമയ​ത്തെ​ക്കു​റിച്ച്‌ എന്ത്‌ എഴുതി, സമയത്തി​ന്റെ ക്ഷണിക​പ്ര​കൃ​തി​യു​ടെ വീക്ഷണ​ത്തിൽ നാം അതു​കൊണ്ട്‌ എന്തു ചെയ്യണം?

 സമയത്തി​ന്റെ കടന്നു​പോ​ക്കി​നെ​ക്കു​റി​ച്ചു മനുഷ്യൻ അത്യന്തം ബോധ​വാ​നാണ്‌. ക്ലോക്കി​ന്റെ ഓരോ ടിക്‌ ശബ്ദത്തി​ലും അവൻ കാലത്തി​ന്റെ ഇടനാ​ഴി​യിൽ ഒരു പടികൂ​ടെ മുന്നോ​ട്ടു നീങ്ങുന്നു. അവൻ സമയത്തെ ഉചിത​മാ​യി ഉപയോ​ഗി​ക്കു​ന്നു​വെ​ങ്കിൽ തീർച്ച​യാ​യും ജ്ഞാനമു​ള​ള​വ​നാണ്‌. ശലോ​മോൻരാ​ജാവ്‌ എഴുതി​യ​തു​പോ​ലെ, “എല്ലാറ​റി​ന്നും ഒരു സമയമു​ണ്ടു; ആകാശ​ത്തിൻകീ​ഴു​ളള സകല കാര്യ​ത്തി​ന്നും ഒരു കാലം ഉണ്ടു. ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിപ്പാൻ ഒരു കാലം; കൊല്ലു​വാൻ ഒരു കാലം, സൗഖ്യ​മാ​ക്കു​വാൻ ഒരു കാലം; ഇടിച്ചു​ക​ള​വാൻ ഒരു കാലം, പണിവാൻ ഒരു കാലം; കരവാൻ ഒരു കാലം, ചിരി​പ്പാൻ ഒരു കാലം.” (സഭാ. 3:1-4) സമയം എത്ര ക്ഷണിക​മാണ്‌! പരിജ്ഞാന സമൃദ്ധി ഉൾക്കൊ​ള​ളാ​നും ഈ ഭൂമി​യിൽ മനുഷ്യ​നു യഹോവ പ്രദാ​നം​ചെ​യ്‌തി​രി​ക്കുന്ന മറെറല്ലാ നല്ല വസ്‌തു​ക്ക​ളും ആസ്വദി​ക്കാ​നും സാധാരണ ആയുർ​ദൈർഘ്യ​മായ 70 വർഷം തീരെ ഹ്രസ്വ​മായ ഒരു കാലമാണ്‌. “അവൻ സകലവും അതതിന്റെ സമയത്തു ഭംഗി​യാ​യി ചെയ്‌തു നിത്യ​ത​യും മനുഷ്യ​രു​ടെ ഹൃദയ​ത്തിൽ വെച്ചി​രി​ക്കു​ന്നു; എങ്കിലും ദൈവം ആദി​യോ​ടന്തം ചെയ്യുന്ന പ്രവൃ​ത്തി​യെ ഗ്രഹി​പ്പാൻ അവർക്കു കഴിവില്ല.”—സഭാ. 3:11; സങ്കീ. 90:10.

2 യഹോ​വ​തന്നെ നിത്യ​കാ​ലം ജീവി​ക്കു​ന്നു. അവന്റെ സൃഷ്ടി​ക​ളെ​സം​ബ​ന്ധി​ച്ചാ​ണെ​ങ്കിൽ, കാലത്തി​ന്റെ നീരൊ​ഴു​ക്കിൽ അവയെ സ്ഥാപി​ക്കാൻ അവന്‌ ഇഷ്ടം​തോ​ന്നി. സ്വർഗ​ത്തി​ലെ ദൂതൻമാർക്ക്‌, മത്സരി​യായ സാത്താനു പോലും, കാലം കടന്നു​പോ​കു​ന്ന​തി​നെ​ക്കു​റി​ച്ചു പൂർണ​ബോ​ധ്യ​മുണ്ട്‌. (ദാനീ. 10:13; വെളി. 12:12) മനുഷ്യ​വർഗ​ത്തെ​സം​ബ​ന്ധിച്ച്‌, “അവർക്കൊ​ക്കെ​യും കാലവും ഗതിയും അത്രേ ലഭിക്കു​ന്നതു” എന്ന്‌ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു. (സഭാ. 9:11) എല്ലായ്‌പോ​ഴും ദൈവത്തെ തന്റെ ചിന്തക​ളിൽ ഉൾപ്പെ​ടു​ത്തു​ക​യും ‘തത്സമയത്തെ ഭക്ഷണം’ ദൈവം ഒരുക്കി​ത്ത​രു​ന്ന​തി​നെ സ്വീക​രി​ക്കു​ക​യും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ട​നാണ്‌!—മത്തായി 24:45.

3. സമയത്തി​നും സ്ഥലത്തി​നും പൊതു​വിൽ എന്തുണ്ട്‌?

3 സമയം ഏകദി​ശാ​പ​ര​മാണ്‌. സമയം സാർവ​ത്രി​ക​മാ​ണെ​ങ്കി​ലും, ജീവി​ച്ചി​രി​ക്കുന്ന ആർക്കും അത്‌ എന്താ​ണെന്നു പറയാൻ കഴിവില്ല. അതു സ്ഥലം പോലെ അപരി​മേ​യ​മാണ്‌. കാലത്തി​ന്റെ നീരൊ​ഴുക്ക്‌ എവിടെ തുടങ്ങി​യെ​ന്നോ അത്‌ എങ്ങോട്ട്‌ ഒഴുകു​ന്നു​വെ​ന്നോ ആർക്കും വിശദീ​ക​രി​ക്കാ​നാ​വില്ല. “അനിശ്ചി​ത​കാ​ലം​മു​തൽ അനിശ്ചി​ത​കാ​ലം​വരെ” ദൈവ​മാ​യി​രി​ക്കു​ന്നവൻ എന്നു വർണി​ക്ക​പ്പെ​ടുന്ന യഹോ​വ​യു​ടെ അതിരററ അറിവിൽപെട്ട കാര്യ​ങ്ങ​ളാ​ണവ.—സങ്കീ. 90:2, NW.

4. സമയത്തി​ന്റെ ഗതി സംബന്ധിച്ച്‌ എന്തു പറയാൻ കഴിയും?

4 മറിച്ച്‌, മനസ്സി​ലാ​ക്കാൻ കഴിയുന്ന ചില സ്വഭാ​വ​വി​ശേ​ഷങ്ങൾ സമയത്തി​നുണ്ട്‌. അതിന്റെ ഒഴുക്കി​ന്റെ പ്രത്യ​ക്ഷ​ത്തി​ലു​ളള തോത്‌ അളക്കാൻ കഴിയും. കൂടാതെ, അത്‌ ഒരു ദിശയിൽമാ​ത്ര​മാ​ണു നീങ്ങു​ന്നത്‌. ഒരു ഏകദി​ശാ​തെ​രു​വി​ലെ സഞ്ചാരം പോലെ സമയം ഇടവി​ടാ​തെ ആ ഒരേ ദിശയിൽ നീങ്ങുന്നു—മുമ്പോട്ട്‌, എക്കാല​ത്തും മുമ്പോ​ട്ടു​തന്നെ. മുമ്പോ​ട്ടു​ളള അതിന്റെ ഗമനത്തി​ന്റെ വേഗം എന്തായി​രു​ന്നാ​ലും, സമയത്തെ ഒരിക്ക​ലും പിമ്പോ​ട്ട​ടി​ക്കാൻ കഴിയില്ല. നാം നൈമി​ഷി​ക​മായ ഒരു വർത്തമാ​ന​കാ​ല​ത്താ​ണു ജീവി​ക്കു​ന്നത്‌. എന്നിരു​ന്നാ​ലും, ഈ വർത്തമാ​ന​കാ​ലം ചലിക്കു​ക​യാണ്‌, ഭൂതകാ​ല​ത്തേക്കു തുടർച്ച​യാ​യി ഒഴുകു​ക​യാണ്‌. അതിനു നിർത്ത​ലില്ല.

5. ഭൂതകാ​ലത്തെ നേടി അല്ലെങ്കിൽ നഷ്ടപ്പെ​ടു​ത്തി എന്നു പറയാ​വു​ന്ന​തെ​ന്തു​കൊണ്ട്‌?

5 ഭൂതകാ​ലം. ഭൂതകാ​ലം കഴിഞ്ഞു​പോ​യി, അതു ചരി​ത്ര​മാണ്‌, അത്‌ ഒരിക്ക​ലും ആവർത്തി​ക്കാ​നാ​വില്ല. ഭൂതകാ​ലത്തെ തിരികെ വരുത്താ​നു​ളള ഏതു ശ്രമവും ഒരു വെളള​ച്ചാ​ട്ടത്തെ മേൽപ്പോ​ട്ടു വിടാ​നോ ഒരു അമ്പ്‌ അത്‌ എയ്‌തു​വിട്ട വില്ലി​ലേക്കു തിരികെ വരുത്താ​നോ ശ്രമി​ക്കു​ന്ന​തു​പോ​ലെ അസാധ്യ​മാണ്‌. നമ്മുടെ തെററു​കൾ കാലത്തി​ന്റെ നീരൊ​ഴു​ക്കിൽ അവയുടെ മുദ്ര പതിപ്പി​ച്ചി​ട്ടുണ്ട്‌, യഹോ​വക്കു മാത്രം മായി​ച്ചു​ക​ള​യാൻ കഴിയുന്ന ഒരു മുദ്ര​യാ​ണത്‌. (യെശ. 43:25) സമാന​മാ​യി, ഒരു മനുഷ്യ​ന്റെ കഴിഞ്ഞ കാലത്തെ സത്‌പ്ര​വൃ​ത്തി​കൾ യഹോ​വ​യിൽനി​ന്നു​ളള അനു​ഗ്ര​ഹ​ത്തോ​ടെ ‘തിരികെ കിട്ടുന്ന’ ഒരു രേഖ സൃഷ്ടി​ച്ചി​രി​ക്കു​ന്നു. (സദൃ. 12:14; 13:22) ഭൂതകാ​ലം നേട്ടമോ നഷ്ടമോ ഉളവാ​ക്കി​യി​ട്ടുണ്ട്‌. മേലാൽ അതിൻമേൽ നിയ​ന്ത്ര​ണ​മില്ല. ദുഷ്ടൻമാ​രെ​ക്കു​റിച്ച്‌ ഇങ്ങനെ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു: “അവർ പുല്ലു​പോ​ലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെ​ടി​പോ​ലെ വാടി​പ്പോ​കു​ന്നു.”—സങ്കീ. 37:2.

6. ഭാവി ഭൂതത്തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ, നാം വിശേ​ഷാൽ അതിൽ തത്‌പ​ര​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

6 ഭാവി. ഭാവി വ്യത്യ​സ്‌ത​മാണ്‌. അത്‌ എപ്പോ​ഴും നമ്മുടെ നേരെ ഒഴുകി​വ​രു​ക​യാണ്‌. ദൈവ​വ​ച​ന​ത്തി​ന്റെ സഹായ​ത്താൽ നമ്മുടെ മുമ്പാകെ ഉരുണ്ടു​കൂ​ടുന്ന പ്രതി​ബ​ന്ധ​ങ്ങളെ തിരി​ച്ച​റി​യാ​നും അവയെ നേരി​ടു​ന്ന​തിന്‌ ഒരുങ്ങാ​നും നമുക്കു കഴിയും. നമുക്കു “സ്വർഗ്ഗ​ത്തിൽ നിക്ഷേപം” സ്വരൂ​പി​ക്കാൻ കഴിയും. (മത്താ. 6:20) ഈ നിക്ഷേ​പ​ങ്ങളെ കാലത്തി​ന്റെ നീരൊ​ഴുക്ക്‌ അടിച്ചു​നീ​ക്കു​ക​യില്ല. അവ നമ്മോ​ടു​കൂ​ടെ ഉണ്ടായി​രി​ക്കും, അനു​ഗ്ര​ഹ​ത്തി​ന്റെ ഒരു നിത്യ​ഭാ​വി​യി​ലേക്കു നിലനിൽക്കു​ക​യും ചെയ്യും. സമയം ആ ഭാവിയെ ബാധി​ക്കു​മെ​ന്നു​ള​ള​തു​കൊണ്ട്‌ അതിനെ ജ്ഞാനപൂർവം ഉപയോ​ഗി​ക്കു​ന്ന​തിൽ നാം തത്‌പ​ര​രാണ്‌.—എഫെ. 5:15, 16.

7. മനുഷ്യന്‌ ഏതു സമയസൂ​ച​കങ്ങൾ യഹോവ ഒരുക്കി​ത്ത​ന്നി​രി​ക്കു​ന്നു?

7 സമയ സൂചകങ്ങൾ. നമ്മുടെ ആധുനി​ക​നാ​ളി​ലെ വാച്ചു​ക​ളും ക്ലോക്കു​ക​ളും സമയസൂ​ച​ക​ങ്ങ​ളാണ്‌. അവ സമയം അളക്കു​ന്ന​തി​നു​ളള അളവു​കോ​ലു​ക​ളാ​യി ഉതകുന്നു. അതു​പോ​ലെ​തന്നെ സ്രഷ്ടാ​വായ യഹോവ ബൃഹത്തായ സമയസൂ​ച​ക​ങ്ങളെ—സ്വന്തം അച്ചുത​ണ്ടിൽ കറങ്ങുന്ന ഭൂമി​യെ​യും, ഭൂമി​ക്കു​ചു​റ​റും കറങ്ങുന്ന ചന്ദ്ര​നെ​യും, സൂര്യ​നെ​യും—ചലനഗ​തി​യി​ലാ​ക്കി​യി​രി​ക്കു​ന്നു. തന്നിമി​ത്തം ഭൂമി​യി​ലെ മമനു​ഷ്യ​ന്റെ കാഴ്‌ച​പ്പാ​ടിൽ അവനു സമയ​ത്തെ​ക്കു​റി​ച്ചു കൃത്യ​മായ അറിവു ലഭിക്കു​ന്നു. “പകലും രാവും തമ്മിൽ വേർപി​രി​വാൻ ആകാശ​വി​താ​ന​ത്തിൽ വെളി​ച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാ​ള​ങ്ങ​ളാ​യും കാലം, ദിവസം, സംവത്സരം എന്നിവ തിരി​ച്ച​റി​വാ​നാ​യും ഉതകട്ടെ . . . എന്നു ദൈവം കല്‌പി​ച്ചു.” (ഉല്‌പ. 1:14, 15) അങ്ങനെ, പരസ്‌പ​ര​ബ​ന്ധ​മു​ളള ഉദ്ദേശ്യ​ങ്ങ​ളോ​ടു​കൂ​ടിയ ബഹുല​ങ്ങ​ളായ വസ്‌തു​ക്ക​ളെന്ന നിലയിൽ ഈ നഭോ​ഗോ​ളങ്ങൾ അവയുടെ തികവാർന്ന കാലച​ക്ര​ങ്ങ​ളിൽ കാലത്തി​ന്റെ ഏകദിശാ ചലനത്തെ അനന്തമാ​യും തെററു​വ​രു​ത്താ​തെ​യും അളന്നു​കൊ​ണ്ടു ഗതി​ചെ​യ്യു​ന്നു.

8. ബൈബി​ളിൽ “ദിവസം” എന്ന പദം ഏതു വ്യത്യസ്‌ത അർഥങ്ങ​ളിൽ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു?

8 ദിവസം. ബൈബി​ളിൽ “ദിവസം” എന്ന പദം വ്യത്യ​സ്‌ത​മായ പല അർഥങ്ങ​ളിൽ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, അതിന്‌ ആധുനിക കാലങ്ങ​ളിൽ വിവിധ പ്രയു​ക്തി​കൾ ഉളളതു​പോ​ലെ​തന്നെ. ഭൂമി അതിന്റെ അച്ചുത​ണ്ടിൽ ഒരു പൂർണ​ഭ്ര​മണം നടത്തു​മ്പോൾ അത്‌ 24 മണിക്കൂർ അടങ്ങിയ ഒരു ദിവസം അളന്നു​തി​രി​ക്കു​ന്നു. ഈ അർഥത്തിൽ, ഒരു ദിവസം പകലും രാത്രി​യും ചേർന്ന്‌ ഉണ്ടാകു​ന്നു, മൊത്തം 24 മണിക്കൂർ. (യോഹ. 20:19) എന്നിരു​ന്നാ​ലും, സാധാ​ര​ണ​മാ​യി 12 മണിക്കൂർ ഉളള പകലും ദിവസം എന്നു വിളി​ക്ക​പ്പെ​ടു​ന്നു. “ദൈവം വെളി​ച്ച​ത്തി​ന്നു പകൽ [“ദിവസം,” NW] എന്നും ഇരുളി​ന്നു രാത്രി എന്നും പേരിട്ടു.” (ഉല്‌പ. 1:5) ഇതു “രാത്രി” എന്ന പദം ഉദിപ്പി​ക്കു​ന്നു, സാധാ​ര​ണ​മാ​യി ശരാശരി 12 മണിക്കൂർ സമയത്തെ ഇരുട്ടി​ന്റെ സമയം. (പുറ. 10:13) മറെറാ​രു അർഥം “ദിവസം(ങ്ങൾ)” എന്ന പദം ഏതെങ്കി​ലും പ്രമുഖ വ്യക്തി​യു​ടെ അതേ കാലഘ​ട്ടത്തെ പരാമർശി​ക്കു​ന്ന​ട​ത്താ​ണു​ള​ളത്‌. ദൃഷ്ടാ​ന്ത​ത്തിന്‌, “ഉസ്സീയാവ്‌, യോഥാം, ആഹാസ്‌, ഹിസ്‌കി​യാവ്‌ എന്നിവ​രു​ടെ നാളു​ക​ളിൽ” യെശയ്യാവ്‌ ദർശനം കണ്ടു. (യെശ. 1:1, NW), നോഹ​യു​ടെ​യും ലോത്തി​ന്റെ​യും നാളുകൾ പ്രവച​ന​പ​ര​മാ​ണെന്നു പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. (ലൂക്കൊ. 17:26-30) “ദിവസം” എന്ന പദത്തിന്റെ അയവു​ള​ള​തോ ആലങ്കാ​രി​ക​മോ ആയ ഒരു ഉപയോ​ഗം ‘യഹോ​വക്കു ഒരു ദിവസം ആയിരം വർഷം​പോ​ലെ​യാണ്‌’ എന്നു പത്രൊസ്‌ പറയു​ന്ന​താണ്‌. (2 പത്രൊ. 3:8, NW) ഉല്‌പത്തി വിവര​ണ​ത്തി​ലെ സൃഷ്ടി ദിവസം അതിലും ദീർഘ​മായ ഒരു കാലഘ​ട്ട​മാണ്‌—സഹസ്രാ​ബ്ദങ്ങൾ. (ഉല്‌പ. 2:2, 3; പുറ. 20:11) ബൈബി​ളി​ലെ സന്ദർഭം “ദിവസം” എന്ന പദത്തിനു ബാധക​മാ​കുന്ന അർഥം സൂചി​പ്പി​ക്കു​ന്നു.

9. (എ) 60 മിനി​ററു വീതമു​ളള 24 മണിക്കൂ​റു​ക​ളാ​യു​ളള ദിവസ​ത്തി​ന്റെ വിഭജനം എങ്ങനെ ഉണ്ടായി? (ബി) എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ഏതു സമയസൂ​ച​ക​ങ്ങ​ളെ​ക്കു​റി​ച്ചു പറഞ്ഞി​രി​ക്കു​ന്നു?

9 മണിക്കൂർ. 24 മണിക്കൂ​റാ​യു​ളള ദിവസ​ത്തി​ന്റെ വിഭജനം ഈജി​പ്‌തിൽ നടന്നതാ​യി കണ്ടെത്ത​പ്പെ​ടു​ന്നു. 60 മിനി​റ​റാ​യു​ളള മണിക്കൂ​റി​ന്റെ ആധുനിക നാളിലെ വിഭജനം തുടങ്ങി​യതു ബാബി​ലോ​ന്യ ഗണിത​ശാ​സ്‌ത്ര​ത്തിൽനി​ന്നാണ്‌, അതു ഷഷ്ടിസം​ബ​ന്ധ​മായ (60 എന്ന സംഖ്യയെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള​ളത്‌) ഒരു സമ്പ്രദാ​യ​മാണ്‌. എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ മണിക്കൂ​റു​ക​ളാ​യു​ളള വിഭജ​ന​ത്തെ​ക്കു​റി​ച്ചു​ളള പ്രസ്‌താ​വ​മില്ല. a ദിവസത്തെ നിശ്ചിത മണിക്കൂ​റു​ക​ളാ​യി വിഭജി​ക്കു​ന്ന​തി​നു പകരം, എബ്രായ തിരു​വെ​ഴു​ത്തു​കൾ “രാവിലെ,” “ഉച്ച,” “മധ്യാഹ്നം” “സന്ധ്യ” എന്നിങ്ങ​നെ​യു​ളള പദപ്ര​യോ​ഗങ്ങൾ സമയസൂ​ച​ക​ങ്ങ​ളാ​യി ഉപയോ​ഗി​ക്കു​ന്നു. (ഉല്‌പ. 24:11; 43:16; ആവ. 28:29; 1 രാജാ. 18:26) “രാത്രി​യാ​മങ്ങൾ” എന്നു വിളി​ക്ക​പ്പെട്ട മൂന്നു ഘട്ടങ്ങളാ​യി രാത്രി വിഭജി​ക്ക​പ്പെട്ടു. (സങ്കീ. 63:6), “മദ്ധ്യയാ​മം” (ന്യായാ. 7:19), “പ്രഭാ​ത​യാ​മം” എന്നിങ്ങനെ അവയിൽ രണ്ടെണ്ണ​ത്തി​ന്റെ പേർ ബൈബി​ളിൽ പ്രത്യേ​ക​മാ​യി പറയു​ന്നുണ്ട്‌.—പുറ. 14:24; 1 ശമൂ. 11:11.

10. യഹൂദൻമാർ യേശു​വി​ന്റെ കാലത്തു മണിക്കൂ​റു​കൾ കണക്കാ​ക്കി​യത്‌ എങ്ങനെ, ഇതിന്റെ അറിവ്‌ യേശു​വി​ന്റെ മരണത്തി​ന്റെ സമയം നിശ്ചയി​ക്കു​ന്ന​തി​നു നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

10 ഏതായാ​ലും, ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ “മണിക്കൂ​റി”നെക്കു​റി​ച്ചു കൂടെ​ക്കൂ​ടെ​യു​ളള പ്രസ്‌താ​വ​മുണ്ട്‌. (യോഹ. 12:23; മത്താ. 20:2-6, NW) ഉദയം അല്ലെങ്കിൽ രാവിലെ ഏതാണ്ട്‌ 6 മണി മുതലാ​ണു മണിക്കൂ​റു​കൾ എണ്ണപ്പെ​ട്ടത്‌. ബൈബിൾ “മൂന്നാം മണി”യെക്കു​റി​ച്ചു പറയുന്നു, അതു രാവിലെ ഏതാണ്ട്‌ 9 മണിയാ​യി​രി​ക്കും. യേശു​വി​നെ സ്‌തം​ഭ​ത്തി​ലേ​റ​റി​യ​പ്പോൾ യെരു​ശ​ലേ​മിൽ ഇരുട്ടു​ണ്ടായ സമയമെന്ന നിലയിൽ “ആറാം മണിയെ”ക്കുറിച്ചു പറയുന്നു. ഇതു നമ്മുടെ മധ്യാ​ഹ്ന​ത്തി​ലെ 12 മണി​യോട്‌ ഒത്തുവ​രും. ദണ്ഡനസ്‌തം​ഭ​ത്തി​ലെ യേശു​വി​ന്റെ മരണം ഏതാണ്ട്‌ “ഒൻപതാം മണി”ക്ക്‌ അല്ലെങ്കിൽ ഉച്ചതി​രിഞ്ഞ്‌ 3 മണിക്കു സംഭവി​ച്ച​താ​യി പറയ​പ്പെ​ടു​ന്നു.—മർക്കൊ. 15:25; ലൂക്കൊ. 23:44; മത്താ. 27:45, 46, NW. b

11. സമയത്തി​ന്റെ ഒരു അളവ്‌ എന്നനി​ല​യിൽ “ആഴ്‌ച”യുടെ ഉപയോ​ഗ​ത്തിന്‌ എന്തു പഴക്കമുണ്ട്‌?

11 ആഴ്‌ച. മനുഷ്യൻ അവന്റെ ചരി​ത്ര​ത്തി​ന്റെ ആരംഭ​ത്തിൽത്തന്നെ അവന്റെ ദിവസ​ങ്ങളെ ഏഴിന്റെ ആവൃത്തി​ക​ളാ​യി എണ്ണാൻ തുടങ്ങി. ഇതു ചെയ്യവേ അവൻ തന്റെ സ്രഷ്ടാ​വി​ന്റെ മാതൃക പിന്തു​ടർന്നു, സ്രഷ്ടാ​വാ​കട്ടെ ദിവസം എന്നുതന്നെ വിളി​ക്ക​പ്പെ​ടുന്ന ഏഴാമത്തെ ഒരു കാലഘ​ട്ടം​കൊ​ണ്ടു തന്റെ ആറു സൃഷ്ടി​ദി​വ​സ​ങ്ങളെ മകുടം ചാർത്തി. നോഹ ദിവസ​ങ്ങളെ ഏഴിന്റെ ചക്രങ്ങ​ളാ​യി എണ്ണി. എബ്രാ​യ​യിൽ, “ആഴ്‌ച” അക്ഷരീ​യ​മാ​യി ഏഴുമ​ട​ങ്ങായ ഒരു ഘടകത്തെ അല്ലെങ്കിൽ ഘട്ടത്തെ അർഥമാ​ക്കു​ന്നു.—ഉല്‌പ. 2:2, 3; 8:10, 12; 29:27.

12. ഒരു ചാന്ദ്ര​മാ​സം എന്താണ്‌, അതു നമ്മുടെ ആധുനിക മാസങ്ങ​ളിൽനിന്ന്‌ എങ്ങനെ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നു?

12 ചാന്ദ്ര​മാ​സങ്ങൾ. ബൈബിൾ “ചാന്ദ്ര​മാ​സങ്ങ”ളെക്കു​റി​ച്ചു പറയുന്നു. (പുറ. 2:2; ആവ. 21:13; 33:14; എസ്രാ 6:15, NW) നമ്മുടെ ആധുനിക മാസങ്ങൾ ചാന്ദ്ര​മാ​സ​ങ്ങളല്ല, കാരണം അവ ചന്ദ്രനെ ആസ്‌പ​ദ​മാ​ക്കി​യല്ല നിർണ​യി​ക്കു​ന്നത്‌. അവ കേവലം സൗരവർഷ​ത്തി​ന്റെ സ്വത​ന്ത്ര​മായ 12 വിഭാ​ഗ​ങ്ങ​ളാണ്‌. ഒരു ചാന്ദ്ര​മാ​സം പുതു​ച​ന്ദ്ര​നാൽ നിർണ​യി​ക്ക​പ്പെ​ടുന്ന ഒരു മാസമാണ്‌. ചന്ദ്രനു നാല്‌ അവസ്ഥകൾ ഉണ്ട്‌, അവ ശരാശരി 29 ദിവസ​ങ്ങ​ളും 12 മണിക്കൂ​റും 44 മിനി​റ​റും അടങ്ങിയ ഒരു ചാന്ദ്ര​മാ​സ​മാ​യി​ത്തീ​രു​ന്നു. ചാന്ദ്ര​മാ​സ​ത്തി​ന്റെ ദിവസം ഏകദേ​ശ​മാ​യി പറയാൻ ഒരുവൻ ചന്ദ്രന്റെ ആകൃതി നോക്കി​യാൽ മതി.

13. ജലപ്ര​ളയം സമയം​സം​ബ​ന്ധി​ച്ചു കൃത്യ​മാ​യി എങ്ങനെ രേഖ​പ്പെ​ടു​ത്ത​പ്പെട്ടു?

13 നോഹ കൃത്യ​മാ​യി ചാന്ദ്ര​മാ​സങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തി​നു പകരം 30 ദിവസം അടങ്ങിയ മാസങ്ങ​ള​നു​സ​രി​ച്ചു സംഭവ​ങ്ങളെ രേഖ​പ്പെ​ടു​ത്തി​യ​താ​യി കാണ​പ്പെ​ടു​ന്നു. നോഹ പെട്ടക​ത്തിൽ ഉപയോ​ഗി​ച്ചി​രുന്ന കണക്കിൻപ്ര​കാ​രം പ്രളയ​ജലം അഞ്ചു മാസത്തെ ഒരു കാലഘ​ട്ട​ത്തോ​ളം അഥവാ “നൂററ​മ്പതു ദിവസം” ഭൂമി​യിൽ പെരു​കി​ക്കൊ​ണ്ടി​രു​ന്നു. 12 മാസവും 10 ദിവസ​വും കഴിഞ്ഞാ​ണു പെട്ടക​ത്തി​ലെ യാത്ര​ക്കാർക്കു പുറത്തി​റ​ങ്ങാൻ കഴിയ​ത്ത​ക്ക​വണ്ണം ഭൂമി ഉണങ്ങി​യത്‌. അങ്ങനെ, യുഗപ്പി​റ​വി​യെ കുറി​ക്കുന്ന ആ സംഭവങ്ങൾ സമയസം​ബ​ന്ധ​മാ​യി കൃത്യ​ത​യോ​ടെ രേഖ​പ്പെ​ടു​ത്ത​പ്പെട്ടു.—ഉല്‌പ. 7:11, 24; 8:3, 4, 14-19.

14. (എ) യഹോവ ഋതുക്കൾക്ക്‌ എങ്ങനെ കരുതൽചെ​യ്‌തു? (ബി) ഋതുക്കളുടെ ക്രമീ​ക​രണം എത്ര നാൾ തുടരും?

14 ഋതുക്കൾ. ഭൂമിയെ വാസ​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു യഹോവ ഋതുക്കളുടെ ജ്ഞാനപൂർവ​ക​വും സ്‌നേ​ഹ​പു​ര​സ്സ​ര​വു​മായ ക്രമീ​ക​രണം ചെയ്‌തു. (ഉല്‌പ. 1:14) ഇതു ഭൂമി സൂര്യനെ ചുററി സഞ്ചരി​ക്കു​ന്ന​തി​ന്റെ തലവു​മാ​യി 23.5° കോണ​ത്തിൽ ചെരി​ഞ്ഞു​നിൽക്കു​ന്ന​തി​ന്റെ ഫലമായി ഉണ്ടാകു​ന്ന​താണ്‌. ഇതു ഋതുക്കൾ ക്രമത്തി​നു വരത്തക്ക​വണ്ണം ആദ്യം ദക്ഷിണാർധ​ഗോ​ള​വും പിന്നീട്‌ ആറു മാസം കഴിഞ്ഞ്‌ ഉത്തരാർധ​ഗോ​ള​വും സൂര്യന്റെ നേരെ ചെരി​ഞ്ഞി​രി​ക്കു​ന്ന​തിൽ കലാശി​ക്കു​ന്നു. ഋതുക്കളുടെ ഈ മാററം വൈവി​ധ്യ​ത്തി​നും വൈരു​ദ്ധ്യ​ത്തി​നും കളമൊ​രു​ക്കു​ക​യും നടീലി​നും വിള​വെ​ടു​പ്പി​നു​മു​ളള കാലങ്ങളെ ഭരിക്കു​ക​യും ചെയ്യുന്നു. വർഷത്തി​ലു​ട​നീ​ള​മു​ളള ഋതുക്കളുടെ മാററ​ത്തി​നും വൈരു​ദ്ധ്യ​ത്തി​നും​വേ​ണ്ടി​യു​ളള ഈ ക്രമീ​ക​രണം എക്കാല​വും തുടരു​മെന്നു ദൈവ​വ​ചനം നമുക്ക്‌ ഉറപ്പു​നൽകു​ന്നു. “ഭൂമി​യു​ളള കാല​ത്തോ​ളം വിതയും കൊയി​ത്തും, ശീതവും ഉഷ്‌ണ​വും, വേനലും വർഷവും, രാവും പകലും നിന്നു​പോ​ക​യു​മില്ല.”—ഉല്‌പ. 8:22.

15, 16. (എ) വാഗ്‌ദ​ത്ത​ദേ​ശത്തെ മഴക്കാ​ലത്തെ എങ്ങനെ ഉപഭാ​ഗ​ങ്ങ​ളാ​യി വിഭജി​ക്കാം? (ബി) മഴക്കാ​ല​ങ്ങ​ളെ​യും ഈ കാലങ്ങൾക്കു കാർഷി​ക​പ്ര​വർത്ത​ന​ത്തോ​ടു​ളള ബന്ധത്തെ​യും വർണി​ക്കുക.

15 വാഗ്‌ദ​ത്ത​ദേ​ശത്തെ വർഷം പൊതു​വേ മഴക്കാ​ല​വും വേനൽക്കാ​ല​വു​മാ​യി തിരി​ക്കാം. ഏപ്രിൽ മധ്യം​മു​തൽ ഒക്‌ടോ​ബർ മധ്യം​വരെ വളരെ​ക്കു​റച്ചു മഴയേ ലഭിക്കു​ന്നു​ളളു. മഴക്കാ​ലത്തെ ആദ്യകാല മഴ അഥവാ “ശരൽക്കാല” മഴ (ഒക്‌ടോ​ബർ-നവംബർ); കനത്ത ശീതകാല മഴയും തണു​പ്പേ​റിയ കാലാ​വ​സ്ഥ​യും (ഡിസംബർ-ഫെബ്രു​വരി); പിൽക്കാ​ലത്തെ അഥവാ “വസന്ത”ത്തിലെ മഴ (മാർച്ച്‌-ഏപ്രിൽ) എന്നിങ്ങനെ തിരി​ക്കാ​വു​ന്ന​താണ്‌. (ആവ. 11:14; യോവേ. 2:23) ഈ വിഭജ​നങ്ങൾ ഏകദേ​ശ​രൂ​പ​ത്തി​ലു​ള​ള​താണ്‌, കാരണം ദേശത്തി​ന്റെ വ്യത്യസ്‌ത ഭാഗങ്ങ​ളിൽ കാലാ​വ​സ്ഥ​യി​ലെ വ്യതി​യാ​നങ്ങൾ നിമിത്തം ഋതുക്കൾ കയറി​ക്കി​ട​ക്കു​ന്നു. മുൻമഴ വരണ്ടനി​ലത്തെ മൃദു​ല​മാ​ക്കു​ന്നു, തന്നിമി​ത്തം ഒക്‌ടോ​ബർ-നവംബർ ആണ്‌ “ഉഴുന്ന”തിനും “വിത്തു വിതക്കുന്ന”തിനു​മു​ളള കാലം. (പുറ. 34:21; ലേവ്യ. 26:5, NW) ഡിസം​ബർമു​തൽ ഫെബ്രു​വ​രി​വ​രെ​യു​ളള കനത്ത ശീതകാ​ല​മ​ഴ​യ്‌ക്കു ഹിമപാ​തങ്ങൾ അസാധാ​ര​ണമല്ല, ജനുവ​രി​യി​ലും ഫെബ്രു​വ​രി​യി​ലും ഉയർന്ന സ്ഥലങ്ങളിൽ താപനില ഹിമാ​ങ്ക​ത്തി​ലും താഴെ​യാ​യി​ത്തീ​രു​ന്നു. ദാവീ​ദി​ന്റെ വീരൻമാ​രിൽ ഒരുവ​നായ ബെനാ​യാവ്‌ “ഹിമകാ​ലത്തു” ഒരു സിംഹത്തെ കൊന്ന​താ​യി പറയുന്നു.—2 ശമൂ. 23:20.

16 മാർച്ച്‌, ഏപ്രിൽ മാസങ്ങൾ (ഏകദേ​ശ​മാ​യി നീസാൻ, ഇയ്യാർ എന്നീ എബ്രായ മാസങ്ങൾ) “വസന്തമഴ”യുടെ മാസങ്ങ​ളാണ്‌. (സെഖ. 10:1, NW) ഇതു പിൻമ​ഴ​യാണ്‌, നല്ല വിളവു ലഭിക്ക​ത്ത​ക്ക​വണ്ണം ശരത്‌കാ​ലത്തു നട്ട ധാന്യ​ങ്ങൾക്കു വലിപ്പം​വെ​ക്കാൻ അതാവ​ശ്യ​മാണ്‌. (ഹോശേ. 6:3; യാക്കോ. 5:7) ഇതു പ്രാരംഭ കൊയ്‌ത്തി​ന്റെ കാലവു​മാണ്‌, നീസാൻ 16-ാം തീയതി വിളയു​ടെ ആദ്യഫ​ലങ്ങൾ അർപ്പി​ക്കാൻ ദൈവം ഇസ്രാ​യേ​ലി​നോ​ടു കൽപ്പിച്ചു. (ലേവ്യ. 23:10; രൂത്ത്‌ 1:22) അതു മനോ​ഹാ​രി​ത​യു​ടെ​യും ഉല്ലാസ​ത്തി​ന്റെ​യും കാലമാണ്‌. “പുഷ്‌പങ്ങൾ ഭൂമി​യിൽ കാണാ​യ്‌വ​രു​ന്നു; വളളിത്തല മുറി​ക്കും​കാ​ലം വന്നിരി​ക്കു​ന്നു; കുറു​പ്രാ​വി​ന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കു​ന്നു. അത്തിക്കാ​യ്‌കൾ പഴുക്കു​ന്നു; മുന്തി​രി​വ​ളളി പൂത്തു സുഗന്ധം വീശുന്നു.”—ഉത്ത. 2:12, 13.

17. (എ) വിളകൾ വരണ്ട കാലത്ത്‌ എങ്ങനെ പുലർത്ത​പ്പെട്ടു? (ബി) “ഇസ്രാ​യേ​ല്യ​രു​ടെ വർഷം” എന്ന ചാർട്ടു പരിചി​ന്തി​ക്കു​ക​യും 15-17 ഖണ്ഡിക​ക​ളിൽ ചർച്ച​ചെ​യ്‌തി​രി​ക്കുന്ന പ്രകാരം ഋതുക്കളനുസരിച്ചു വർഷത്തെ വിഭജി​ക്കു​ക​യും ചെയ്യുക. (സി) ആദ്യവി​ള​വെ​ടു​പ്പും ധാന്യ​ക്കൊ​യ്‌ത്തും സകല ഫലങ്ങളും ശേഖരി​ക്കുന്ന കാലവും എപ്പോ​ഴാ​യി​രു​ന്നു, ഏത്‌ ഉത്സവങ്ങൾ ഈ സംഭവ​ങ്ങ​ളോട്‌ ഒത്തുവന്നു?

17 ഏപ്രിൽ ഏതാണ്ടു പകുതി​യാ​കു​മ്പോ​ഴേക്കു വേനൽക്കാ​ലം തുടങ്ങു​ന്നു. എന്നാൽ മിക്കവാ​റും ഈ കാലഘ​ട്ട​ത്തി​ലു​ട​നീ​ളം, വിശേ​ഷാൽ തീര​പ്ര​ദേശ സമതല​ങ്ങ​ളി​ലും പർവത​ങ്ങ​ളു​ടെ പശ്ചിമ ചെരു​വു​ക​ളി​ലും സമൃദ്ധ​മാ​യി​ട്ടു​ളള മഞ്ഞു വേനൽവി​ള​കളെ പുലർത്തു​ന്നു. (ആവ. 33:28) മേയ്‌ മാസത്തിൽ ധാന്യം കൊയ്യു​ന്നു. ഈ മാസാ​വ​സാ​ന​ത്തി​ലാ​യി​രു​ന്നു വാരോ​ത്സവം (പെന്ത​ക്കോ​സ്‌ത്‌) ആചരി​ച്ചി​രു​ന്നത്‌. (ലേവ്യ. 23:15-21) പിന്നീട്‌, കാലാവസ്ഥ ഏറെ ചൂടു​ള​ള​താ​യി​ത്തീ​രു​ക​യും നിലം വരളു​ക​യും ചെയ്യു​മ്പോൾ മുന്തി​രി​ക്കാ​യ്‌കൾ പഴുക്കു​ക​യും പറി​ച്ചെ​ടു​ക്കു​ക​യും ചെയ്യുന്നു, തുടർന്ന്‌ ഒലിവ്‌, ഈത്തപ്പഴം, അത്തിപ്പഴം എന്നിങ്ങ​നെ​യു​ളള മററു വേനൽപ​ഴ​ങ്ങ​ളും. (2 ശമൂ. 16:1) വേനൽക്കാ​ലം അവസാ​നി​ക്കു​ക​യും മുൻമഴ തുടങ്ങു​ക​യും ചെയ്യു​മ്പോൾ ദേശത്തെ വിളവു​ക​ളെ​ല്ലാം ശേഖരി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കും, അപ്പോ​ഴാണ്‌ (ഏതാണ്ട്‌ ഒക്‌ടോ​ബ​റി​ന്റെ ആരംഭ​ത്തിൽ) കൂടാ​ര​പ്പെ​രു​നാൾ ആചരി​ച്ചി​രു​ന്നത്‌.—പുറ. 23:16; ലേവ്യ. 23:39-43.

18. (എ) “വർഷം” എന്നതി​നു​ളള എബ്രായ പദത്തിന്റെ അർഥം ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഭൂമി​യു​ടെ കാര്യ​ത്തിൽ യഥാർഥ​ത്തിൽ സൗരവർഷം എന്താണ്‌?

18 വർഷം. ബൈബി​ളി​ലെ സമയ​ത്തെ​സം​ബ​ന്ധിച്ച നമ്മുടെ പഠനം ഇപ്പോൾ നമ്മെ “വർഷം” എന്ന പ്രയോ​ഗ​ത്തി​ലേക്കു വരുത്തു​ന്നു. മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ ആരംഭം​മു​തൽ അതി​നെ​ക്കു​റി​ച്ചു പറയു​ന്നുണ്ട്‌. (ഉല്‌പ. 1:14) “വർഷം” എന്നതിന്റെ എബ്രായ പദമായ ഷാനാ “ആവർത്തി​ക്കുക, വീണ്ടും ചെയ്യുക” എന്നർഥ​മു​ളള ഒരു ധാതു​വിൽനി​ന്നാ​ണു നിഷ്‌പ​ന്ന​മാ​കു​ന്നത്‌, ഒരു കാലച​ക്രം എന്ന ആശയം ഉൾക്കൊ​ള​ളു​ക​യും ചെയ്യുന്നു. ഇത്‌ ഉചിത​മാ​യി​രു​ന്നു, കാരണം ഓരോ വർഷവും ഋതുചക്രം ആവർത്തി​ക്ക​പ്പെട്ടു. ഭൂമി സൂര്യനു ചുററും ഒരു പൂർണ​വലം വെക്കു​ന്ന​തിന്‌, അഥവാ സഞ്ചരി​ക്കു​ന്ന​തിന്‌ എടുക്കുന്ന സമയമാണ്‌ ഒരു ഭൗമിക വർഷം. ഇവിടെ ഭൂമി​യി​ലു​ളള നമ്മെസം​ബ​ന്ധിച്ച്‌ ഈ പര്യടനം പൂർത്തി​യാ​ക്കു​ന്ന​തിന്‌ 365 ദിവസ​വും 5 മണിക്കൂ​റും 48 മിനി​റ​റും 46 സെക്കണ്ടും അല്ലെങ്കിൽ ഏകദേശം 365 1⁄4 ദിവസം എടുക്കും. ഇതു യഥാർഥ സൗരവർഷം എന്നു വിളി​ക്ക​പ്പെ​ടു​ന്നു.

19. (എ) പുരാതന ബൈബിൾവർഷങ്ങൾ കണക്കാ​ക്ക​പ്പെ​ട്ടത്‌ എങ്ങനെ? (ബി) യഹോവ പിന്നീട്‌ ഏതു “മതാത്മക വർഷം” ആചരി​ക്കാൻ കൽപ്പിച്ചു?

19 ബൈബിൾവർഷങ്ങൾ. പുരാതന ബൈബിൾഗ​ണ​ന​പ്ര​കാ​രം വർഷം ശരത്‌കാ​ലം​മു​തൽ ശരത്‌കാ​ലം​വ​രെ​യാ​യി​രു​ന്നു. കാർഷി​ക​ജീ​വി​ത​ത്തിന്‌ ഇതു വിശേ​ഷാൽ അനു​യോ​ജ്യ​മാ​യി​രു​ന്നു. നമ്മുടെ ഒക്‌ടോ​ബർ മാസത്തി​ന്റെ ആദ്യഭാ​ഗത്ത്‌ ഉഴവോ​ടും വിത​യോ​ടും​കൂ​ടെ വർഷം ആരംഭി​ക്കു​ക​യും വിള​വെ​ടു​പ്പോ​ടെ അവസാ​നി​ക്കു​ക​യും ചെയ്യുന്നു. വർഷം ശരത്‌കാ​ലത്തു തുടങ്ങു​ന്ന​താ​യി​ട്ടാ​ണു നോഹ കണക്കാ​ക്കി​യത്‌. പ്രളയം ഒക്‌ടോ​ബർ മാസത്തി​ന്റെ ഒടുവി​ലത്തെ പകുതി​യോ​ടും നവംബ​റി​ന്റെ ആദ്യപ​കു​തി​യോ​ടും ഒത്തുവ​രുന്ന “രണ്ടാം മാസ”ത്തിൽ തുടങ്ങു​ന്ന​താ​യി അവൻ രേഖ​പ്പെ​ടു​ത്തി. (ഉല്‌പ. 7:11, NW അടിക്കു​റിപ്പ്‌) ഇന്നും ഭൂമി​യി​ലെ അനേകം ജനങ്ങൾ തങ്ങളുടെ നവവത്സരം ശരത്‌കാ​ലത്തു തുടങ്ങു​ന്നു. ഈജി​പ്‌തിൽനി​ന്നു​ളള പൊ.യു.മു. 1513-ലെ പുറപ്പാ​ടി​ന്റെ സമയത്ത്‌, യഹൂദൻമാർക്ക്‌ ആബീബ്‌ (നീസാൻ) ‘മാസങ്ങ​ളു​ടെ ആരംഭ’മായി​രി​ക്ക​ണ​മെന്നു യഹോവ കൽപ്പിച്ചു, തന്നിമി​ത്തം അവർക്ക്‌ ഇപ്പോൾ വസന്തം​മു​തൽ വസന്തം​വ​രെ​യു​ളള ഒരു മതാത്മ​ക​വർഷം ഉണ്ടായി. (പുറ. 12:2) ഏതായാ​ലും, നമ്മുടെ നാളിൽ യഹൂദൻമാർ ശരത്‌കാ​ലത്തു തുടങ്ങുന്ന ഒരു മതേതര വർഷം അഥവാ നിയമാ​ധി​ഷ്‌ഠിത വർഷം ആചരി​ക്കു​ന്നു, അതിന്റെ ഒന്നാം മാസം തിസ്രി​യാണ്‌.

20. ചാന്ദ്ര​വർഷത്തെ സൗരവർഷ​ത്തോട്‌ ഒത്തുവ​രാൻ എങ്ങനെ പൊരു​ത്ത​പ്പെ​ടു​ത്തി, ചാന്ദ്ര​സൗ​ര​വർഷങ്ങൾ എന്താണ്‌?

20 ചാന്ദ്ര​സൗര വർഷം. ക്രിസ്‌തു​വി​ന്റെ കാലം​വരെ മിക്ക ജനതക​ളും കാലം കണക്കാ​ക്കു​ന്ന​തി​നു ചാന്ദ്ര​വർഷങ്ങൾ ഉപയോ​ഗി​ക്കു​ക​യും വർഷത്തെ സൗരവർഷ​ത്തോട്‌ ഏറെക്കു​റെ പൊരു​ത്ത​പ്പെ​ടു​ത്താൻ വിവിധ മാർഗങ്ങൾ അവലം​ബി​ക്കു​ക​യും ചെയ്‌തി​രു​ന്നു. 12 ചാന്ദ്ര​മാ​സ​ങ്ങ​ള​ട​ങ്ങിയ ഒരു സാധാരണ ചാന്ദ്ര​വർഷ​ത്തി​നു 354 ദിവസ​മുണ്ട്‌, ഓരോ പുതു​ച​ന്ദ്ര​ന്റെ​യും പ്രത്യ​ക്ഷ​തയെ ആശ്രയി​ച്ചു മാസങ്ങൾക്ക്‌ 29 അല്ലെങ്കിൽ 30 ദിവസ​മാ​ണു​ണ്ടാ​യി​രി​ക്കുക. അതു​കൊ​ണ്ടു ചാന്ദ്ര​വർഷ​ത്തി​നു 365 1⁄4 ദിവസ​മു​ളള യഥാർഥ സൗരവർഷ​ത്തെ​ക്കാൾ 11 1⁄4 ദിവസം കുറവാണ്‌. എബ്രായർ ചാന്ദ്ര​വർഷ​മാ​ണു അനുസ​രി​ച്ചു​പോ​ന്നത്‌. ഈ വർഷത്തെ സൗരവർഷ​ത്തോ​ടും ഋതുക്കളോടും അവർ എങ്ങനെ പൊരു​ത്ത​പ്പെ​ടു​ത്തി​യെന്നു ബൈബി​ളിൽ വിശദീ​ക​രി​ക്കു​ന്നില്ല, എന്നാൽ അവർ ആവശ്യ​മാ​യി​വ​ന്ന​പ്പോൾ കൂടു​ത​ലായ മാസങ്ങൾ അഥവാ അധിക മാസങ്ങൾ കൂട്ടി​ച്ചേർത്തി​രി​ക്കണം. അധിക​മാ​സ​ങ്ങ​ളു​ടെ ക്രമീ​ക​രണം പിന്നീടു പൊ.യു.മു. അഞ്ചാം നൂററാ​ണ്ടിൽ ഇപ്പോൾ മീറേ​റാ​ണിക്‌ സൈക്കിൾ എന്നറി​യ​പ്പെ​ടു​ന്ന​താ​യി ചിട്ട​പ്പെ​ടു​ത്തി. ഇത്‌ ഓരോ 19 വർഷത്തി​ലും ഏഴു പ്രാവ​ശ്യം അധിക​മാ​സം കൂട്ടാൻ അനുവ​ദി​ച്ചു. യഹൂദ കലണ്ടറിൽ അതു 12-ാം മാസമായ ആദാറി​നു​ശേ​ഷ​മാ​ണു കൂട്ടി​യത്‌, വീഡർ അല്ലെങ്കിൽ “രണ്ടാം ആദാർ” എന്നു വിളി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. അങ്ങനെ ചാന്ദ്ര​വർഷത്തെ സൂര്യ​നോ​ടു പൊരു​ത്ത​പ്പെ​ടു​ത്തു​ന്ന​തു​കൊ​ണ്ടു 12-ഓ 13-ഓ മാസങ്ങ​ളു​ളള വർഷങ്ങൾ ചാന്ദ്ര​സൗര വർഷങ്ങൾ എന്ന്‌ അറിയ​പ്പെ​ടു​ന്നു.

21. (എ) ജൂലിയൻ കലണ്ടർ എന്താണ്‌? (ബി) ഗ്രി​ഗോ​റി​യൻ കലണ്ടർ കൂടുതൽ കൃത്യ​ത​യു​ള​ള​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

21 ജൂലിയൻ കലണ്ടറും ഗ്രി​ഗോ​റി​യൻ കലണ്ടറും. വർഷത്തി​ന്റെ ആരംഭ​ത്തെ​യും ദൈർഘ്യ​ത്തെ​യും വിഭാ​ഗ​ങ്ങ​ളെ​യും നിശ്ചയി​ക്കാ​നും ഈ വിഭാ​ഗ​ങ്ങളെ ക്രമത്തി​ലാ​ക്കാ​നു​മു​ളള ഒരു ഏർപ്പാ​ടാ​ണു കലണ്ടർ. ജൂലിയൻ കലണ്ടർ പൊ.യു.മു. 46-ൽ റോമൻ ജനതക്കു ചാന്ദ്ര​വർഷ​ത്തി​ന്റെ സ്ഥാനത്ത്‌ ഒരു സൗരവർഷ കാല​ക്ര​മീ​ക​രണം ഏർപ്പെ​ടു​ത്താൻ ജൂലി​യസ്‌ സീസർ അവതരി​പ്പി​ച്ച​താണ്‌. ജൂലിയൻ കലണ്ടറിന്‌ ഒരു വർഷത്തിൽ 365 ദിവസ​മുണ്ട്‌, എന്നാൽ ഒരു വ്യത്യ​സ്‌തത ഉളളത്‌ ഓരോ നാലാം വർഷവും (അധിവർഷം) 366 ദിവസ​മു​ള​ള​താ​ക്കാൻ അതി​നോട്‌ ഒരു ദിവസം കൂട്ടു​ന്നു​വെ​ന്ന​താണ്‌. എന്നിരു​ന്നാ​ലും, കാല​ക്ര​മ​ത്തിൽ ജൂലിയൻ കലണ്ടർവർഷം യഥാർഥ സൗരവർഷ​ത്തെ​ക്കാൾ 11 മിനി​റ​റും അൽപ്പവും​കൂ​ടെ ദൈർഘ്യ​മേ​റി​യ​താ​ണെന്നു കണ്ടെത്ത​പ്പെട്ടു. പൊ.യു. 16-ാം നൂററാ​ണ്ടാ​യ​തോ​ടെ, പത്തു പൂർണ​ദി​വ​സ​ങ്ങ​ളു​ടെ ഒരു കുറവ്‌ കുന്നു​കൂ​ടി​ക്ക​ഴി​ഞ്ഞി​രു​ന്നു. അങ്ങനെ 1582-ൽ ഗ്രിഗറി XIII-ാമൻ പാപ്പാ അൽപ്പമായ ഒരു തിരുത്തൽ വരുത്തി​ക്കൊണ്ട്‌ ഇപ്പോൾ ഗ്രി​ഗോ​റി​യൻ കലണ്ടർ എന്നറി​യ​പ്പെ​ടു​ന്നത്‌ ഏർപ്പെ​ടു​ത്തി. പാപ്പാ​യു​ടെ ബൂള അനുസ​രിച്ച്‌ 1582 എന്ന വർഷത്തിൽനി​ന്നു പത്തു ദിവസം വിട്ടു​ക​ളഞ്ഞു, തന്നിമി​ത്തം ഒക്‌ടോ​ബർ 4-ന്റെ അടുത്ത ദിവസം ഒക്‌ടോ​ബർ 15 ആയിത്തീർന്നു. 400 കൊണ്ടു ഭാഗി​ക്കാൻ കഴിയാത്ത നൂററാ​ണ്ടു​കളെ അധിവർഷ​ങ്ങ​ളാ​യി പരിഗ​ണി​ക്കാൻ പാടി​ല്ലെന്നു ഗ്രീ​ഗോ​റി​യൻ കലണ്ടർ വ്യവസ്ഥ​ചെ​യ്യു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, 2,000 എന്ന വർഷ​ത്തെ​പ്പോ​ലെ 1,900 എന്ന വർഷത്തെ 400 കൊണ്ടു ഭാഗി​ക്കാൻ കഴിയാ​ത്ത​തു​കൊണ്ട്‌ 1,900 എന്ന വർഷം അധിവർഷ​മാ​ക്ക​പ്പെ​ട്ടില്ല. ലോക​ത്തി​ന്റെ മിക്ക ഭാഗങ്ങ​ളി​ലും ഇപ്പോൾ പൊതു ഉപയോ​ഗ​ത്തി​ലി​രി​ക്കു​ന്നതു ഗ്രി​ഗോ​റി​യൻ കലണ്ടറാണ്‌.

22, 23. ഒരു പ്രാവ​ച​നി​ക​വർഷ​ത്തിന്‌ എന്തു ദൈർഘ്യ​മുണ്ട്‌?

22 പ്രാവ​ച​നിക “വർഷം.” ബൈബിൾ പ്രവച​ന​ത്തിൽ, ഓരോ​ന്നി​നും 30 ദിവസം വീതമു​ളള 12 മാസത്തി​നു തുല്യ​മെന്ന നിലയിൽ ഒരു പ്രത്യേക അർഥത്തി​ലാ​ണു “വർഷം” എന്ന പദം മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നത്‌, മൊത്തം 360 ദിവസം. ഒരു പ്രാമാ​ണി​കൻ യെഹെ​സ്‌കേൽ 4:5, 6-നെക്കു​റി​ച്ചു പറയു​ന്നതു ശ്രദ്ധി​ക്കുക: “360 ദിവസ​മ​ട​ങ്ങിയ ഒരു വർഷ​ത്തെ​ക്കു​റിച്ച്‌ യെഹെ​സ്‌കേ​ലിന്‌ അറിയാ​മാ​യി​രു​ന്നു​വെന്നു നാം കരു​തേ​ണ്ട​താണ്‌. ഇത്‌ ഒരു യഥാർഥ സൗരവർഷ​മോ ചാന്ദ്ര​വർഷ​മോ അല്ല. അത്‌ ഓരോ മാസത്തി​നും 30 ദിവസം വീതമു​ളള ഒരു ‘ശരാശരി’ വർഷമാണ്‌.” c

23 ഒരു പ്രാവ​ച​നിക വർഷം ഒരു “കാലം” എന്നും വിളി​ക്ക​പ്പെ​ടു​ന്നു. വെളി​പ്പാ​ടു 11:2, 3-ന്റെയും 12:6, 14-ന്റെയും ഒരു പഠനം “ഒരു കാലം” 360 ദിവസ​മാ​യി കണക്കാ​ക്ക​പ്പെ​ടു​ന്ന​തെ​ങ്ങ​നെ​യെന്നു വെളി​പ്പെ​ടു​ത്തു​ന്നു. പ്രവച​ന​ത്തിൽ ഒരു വർഷം ചില​പ്പോ​ഴൊ​ക്കെ ഒരു “ദിവസ”ത്താൽ പ്രതീ​കാ​ത്മ​ക​മാ​യി പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടു​ന്നു.—യെഹെ. 4:5, 6.

24. അനേകം പുരാതന ജനങ്ങൾ തങ്ങളുടെ എണ്ണൽ തുടങ്ങി​യ​തെ​ങ്ങനെ?

24 പൂജ്യം​വർഷം ഇല്ല. പഠിപ്പു​ളള ഗ്രീക്കു​കാ​രും റോമാ​ക്കാ​രും യഹൂദ​രും ഉൾപ്പെ​ടെ​യു​ളള പുരാതന ജനങ്ങൾക്കു പൂജ്യ​ത്തെ​ക്കു​റി​ച്ചു​ളള ധാരണ ഇല്ലായി​രു​ന്നു. അവർക്ക്‌ എല്ലാം ഒന്നു മുതലാ​ണു തുടങ്ങി​യത്‌. നിങ്ങൾ സ്‌കൂ​ളിൽ റോമൻ അക്കങ്ങൾ പഠിച്ച​പ്പോൾ (I, II, III, IV, V, X മുതലാ​യവ) നിങ്ങൾ പൂജ്യ​ത്തിന്‌ ഒരു അക്കം പഠിച്ചോ? ഇല്ല, കാരണം റോമാ​ക്കാർക്ക്‌ അങ്ങനെ​യൊന്ന്‌ ഇല്ലായി​രു​ന്നു. റോമാ​ക്കാർ പൂജ്യം എന്ന അക്കം ഉപയോ​ഗി​ക്കാ​ഞ്ഞ​തു​കൊ​ണ്ടു പൊതു​യു​ഗം തുടങ്ങി​യത്‌ ഒരു പൂജ്യം​വർഷം മുതലല്ല, പിന്നെ​യോ പൊ.യു. 1 മുതലാണ്‌. ഇത്‌ ഒന്നാം (1-ാം) രണ്ടാം (2-ാം) മൂന്നാം (3-ാം) പത്താം (10-ാം), നൂറാം (100-ാം) എന്നിങ്ങ​നെ​യു​ളള ക്രമസൂ​ചക സംഖ്യ​ക​ളു​ടെ ഉപയോ​ഗ​വും ആവിർഭ​വി​ക്കാ​നി​ട​യാ​ക്കി. ആധുനിക ഗണിത​ശാ​സ്‌ത്ര​ത്തിൽ മനുഷ്യൻ എല്ലാം ഒന്നുമി​ല്ലാ​യ്‌മ​യിൽനിന്ന്‌ അഥവാ പൂജ്യ​ത്തിൽനി​ന്നു തുടങ്ങു​ന്ന​താ​യി മനസ്സി​ലാ​ക്കു​ന്നു. പൂജ്യം ഹിന്ദുക്കൾ കണ്ടുപി​ടി​ച്ച​താ​യി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌.

25. ക്രമസൂ​ചക സംഖ്യകൾ ഗണനസം​ഖ്യ​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

25 അതു​കൊണ്ട്‌, ക്രമസൂ​ചക സംഖ്യകൾ ഉപയോ​ഗി​ക്കു​മ്പോ​ഴൊ​ക്കെ, പൂർണ​സം​ഖ്യ കിട്ടാൻ നാം എല്ലായ്‌പോ​ഴും ഒന്നു കുറയ്‌ക്കേ​ണ്ട​താണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, നാം ഇരുപ​താം നൂററാ​ണ്ടി​ലെ ഒരു തീയതി​യെ​ക്കു​റി​ച്ചു പറയു​മ്പോൾ ഇരുപതു പൂർണ നൂററാ​ണ്ടു​കൾ കഴിഞ്ഞി​രി​ക്കു​ന്നു​വെന്ന്‌ അതിനർഥ​മു​ണ്ടോ? ഇല്ല, അതിന്റെ അർഥം 19 നൂററാ​ണ്ടു​ക​ളും കുറെ വർഷങ്ങ​ളും കഴിഞ്ഞി​രി​ക്കു​ന്നു എന്നാണ്‌. പൂർണ​സം​ഖ്യ​കൾ പ്രതി​പാ​ദി​ക്കു​ന്ന​തിന്‌, ബൈബി​ളും ആധുനിക ഗണിത​ശാ​സ്‌ത്ര​വും 1, 2, 3, 10, 100 എന്നിങ്ങ​നെ​യു​ളള ഗണിത സംഖ്യകൾ ഉപയോ​ഗി​ക്കു​ന്നു. ഇവ “പൂർണ​സം​ഖ്യ​കൾ” എന്നും വിളി​ക്ക​പ്പെ​ടു​ന്നു.

26. നിങ്ങൾ (എ) പൊ.യു.മു. 607 ഒക്‌ടോ​ബർ 1 മുതൽ പൊ.യു. 1914 ഒക്‌ടോ​ബർ 1 വരെയു​ളള വർഷങ്ങ​ളും (ബി) പൊ.യു.മു. 607 ഒക്‌ടോ​ബർ 1 മുതൽ 2,520 വർഷവും എങ്ങനെ കൂട്ടി​യെ​ടു​ക്കും?

26 ഇപ്പോൾ, പൊതു​യു​ഗം പൂജ്യം വർഷം​മു​തൽ തുടങ്ങാ​തെ പൊ.യു. 1 മുതൽ തുടങ്ങി​യ​തു​കൊ​ണ്ടും പൊതു​യു​ഗ​ത്തി​നു മുമ്പുളള വർഷങ്ങൾ ഒരു പൂജ്യം വർഷം​മു​തൽ പിമ്പോട്ട്‌ എണ്ണാതെ പൊ.യു.മു. 1 മുതൽ എണ്ണിത്തു​ട​ങ്ങി​യ​തു​കൊ​ണ്ടും ഏതു തീയതി​യി​ലെ​യും വർഷത്തിന്‌ ഉപയോ​ഗി​ക്ക​പ്പെട്ട അക്കം യഥാർഥ​ത്തിൽ ഒരു ക്രമസൂ​ചക സംഖ്യ​യാണ്‌. അതായത്‌, പൊ.യു. 1990 യഥാർഥ​ത്തിൽ പൊതു​യു​ഗ​ത്തി​ന്റെ തുടക്കം മുതലു​ളള 1989 പൂർണ​വർഷ​ങ്ങളെ പ്രതി​നി​ധാ​നം​ചെ​യ്യു​ന്നു, 1990 ജൂലൈ 1 എന്ന തീയതി പൊതു​യു​ഗ​ത്തി​ന്റെ തുടക്കം​മു​ത​ലു​ളള 1989 വർഷ​ത്തെ​യും ഒരു അർധവർഷ​ത്തെ​യും പ്രതി​നി​ധാ​നം ചെയ്യുന്നു. അതേ തത്ത്വം പൊ.യു.മു. തീയതി​കൾക്കും ബാധക​മാ​കു​ന്നു. അതു​കൊ​ണ്ടു പൊ.യു.മു. 607 ഒക്‌ടോ​ബർ 1-നും പൊ.യു. 1914 ഒക്‌ടോ​ബർ 1-നും ഇടയ്‌ക്ക്‌ എത്ര വർഷം കടന്നു​പോ​യെന്നു കണക്കു​കൂ​ട്ടു​ന്ന​തിന്‌ 606 വർഷവും (മുൻ വർഷത്തി​ന്റെ ഒടുവി​ലത്തെ മൂന്നു മാസവും) 1913-നോടും (അടുത്ത വർഷത്തെ ആദ്യത്തെ ഒൻപതു മാസങ്ങ​ളോ​ടും) കൂട്ടണം. അതിന്റെ ഫലം 2,519 വർഷവും (12 മാസവും), അഥവാ 2,520 വർഷമാണ്‌. അല്ലെങ്കിൽ പൊ.യു.മു. 607 ഒക്‌ടോ​ബർ 1-നു ശേഷമു​ളള 2,520 വർഷം കഴിയുന്ന തീയതി ഏതെന്നു കണ്ടുപി​ടി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ, 607 എന്നത്‌ ഒരു ക്രമസൂ​ചക സംഖ്യ​യാ​ണെന്ന്‌ ഓർക്കുക—അതു യഥാർഥ​ത്തിൽ 606 പൂർണ​വർഷ​ങ്ങളെ പ്രതി​നി​ധാ​നം​ചെ​യ്യു​ന്നു—നാം പൊ.യു.മു. 607 ഡിസംബർ 31 മുതലല്ല, പിന്നെ​യോ പൊ.യു.മു. 607 ഒക്‌ടോ​ബർ 1 മുതൽ എണ്ണുന്ന​തു​കൊ​ണ്ടു നാം 606 വർഷങ്ങ​ളോ​ടു പൊ.യു.മു. 607-ന്റെ അവസാ​ന​ത്തി​ലെ മൂന്നു മാസം കൂട്ടേ​ണ്ട​താണ്‌. ഇപ്പോൾ 2,520-ൽനിന്നു 606 1⁄4 കുറയ്‌ക്കുക. ശിഷ്ടം 1,913 3⁄4 ആണ്‌. അതിന്റെ അർഥം പൊ.യു.മു. 607 ഒക്‌ടോ​ബർ 1 മുതലു​ളള 2,520 വർഷങ്ങൾ നമ്മെ പൊതു​യു​ഗ​ത്തി​ലെ 1,913 3⁄4 വർഷം​വരെ എത്തിക്കു​ന്നു എന്നാണ്‌. 1,913 പൂർണ​വർഷങ്ങൾ നമ്മെ 1914-ന്റെ തുടക്കം വരെ എത്തിക്കു​ന്നു, കൂടു​ത​ലായ ഒരു വർഷത്തി​ന്റെ മുക്കാൽ ഭാഗം നമ്മെ 1914 ഒക്‌ടോ​ബർ 1-ൽ എത്തിക്കു​ന്നു. d

27. ആധാര​ത്തീ​യ​തി​കൾ എന്താണ്‌, അവയ്‌ക്കു വലിയ മൂല്യം ഉളളത്‌ എന്തു​കൊണ്ട്‌?

27 ആധാര​ത്തീ​യ​തി​കൾ. ആശ്രയ​യോ​ഗ്യ​മായ ബൈബിൾ കാലഗണന ചില ആധാര​ത്തീ​യ​തി​ക​ളിൽ അധിഷ്‌ഠി​ത​മാണ്‌. ഒരു ആധാര​ത്തീ​യതി, അംഗീ​ക​രി​ക്കു​ന്ന​തിന്‌ ഈടുററ അടിസ്ഥാ​ന​മു​ള​ള​തും ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഒരു പ്രത്യേ​ക​സം​ഭ​വ​ത്തോട്‌ ഒത്തുവ​രു​ന്ന​തു​മായ ചരി​ത്ര​ത്തി​ലെ ഒരു കലണ്ടർ തീയതി​യാണ്‌. അപ്പോൾ അതു കലണ്ടറിൽ ഉറപ്പോ​ടെ സ്ഥാനനിർണ​യം​ചെ​യ്യാ​വുന്ന ബൈബിൾ സംഭവ​ങ്ങ​ളു​ടെ ഒരു പരമ്പര​യു​ടെ ആരംഭ​ബി​ന്ദു​വാ​യി ഉപയോ​ഗി​ക്കാൻ കഴിയും. ഈ ആധാര​ബി​ന്ദു ഉറപ്പി​ച്ചു​ക​ഴി​ഞ്ഞാൽ ആളുക​ളു​ടെ പ്രസ്‌താ​വിത ആയുർ​ദൈർഘ്യ​ങ്ങ​ളോ രാജാ​ക്കൻമാ​രു​ടെ വാഴ്‌ച​ക​ളു​ടെ കാലമോ പോലെ ബൈബി​ളിൽത്ത​ന്നെ​യു​ളള കൃത്യ​മായ രേഖക​ളിൽനിന്ന്‌ ഈ തീയതി​മു​തൽ മുമ്പോ​ട്ടോ പിമ്പോ​ട്ടോ കണക്കു​കൂ​ട്ടു​ന്നു. അങ്ങനെ, അനേകം ബൈബിൾസം​ഭ​വ​ങ്ങ​ളു​ടെ തീയതി നിശ്ചയി​ക്കു​ന്ന​തിന്‌, ഉറപ്പിച്ച ഒരു ബിന്ദു​വിൽ തുടങ്ങി ബൈബി​ളിൽത്ത​ന്നെ​യു​ളള ആശ്രയ​യോ​ഗ്യ​മായ ആന്തരിക കാലഗണന നമുക്ക്‌ ഉപയോ​ഗി​ക്കാൻ കഴിയും.

28. എബ്രായ തിരു​വെ​ഴു​ത്തു​കൾക്ക്‌ ഏത്‌ ആധാര​ത്തീ​യതി നൽക​പ്പെ​ടു​ന്നു?

28 എബ്രായ തിരു​വെ​ഴു​ത്തു​കൾക്കു​ളള ആധാര​ത്തീ​യതി. കോ​രേ​ശി​ന്റെ കീഴിലെ പാർസ്യ​രും മേദ്യ​രും ബാബി​ലോൻ നഗരത്തെ മറിച്ചി​ട്ട​താ​ണു ബൈബി​ളി​ലും ലൗകി​ക​ച​രി​ത്ര​ത്തി​ലും രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ളള ഒരു പ്രമു​ഖ​സം​ഭവം. ഈ സംഭവം ദാനീ​യേൽ 5:30-ൽ ബൈബിൾ രേഖ​പ്പെ​ടു​ത്തു​ന്നു. ചരി​ത്ര​പ​ര​മായ വിവിധ ഉറവുകൾ (ഡിയോ​ഡ​റസ്‌, ആഫ്രി​ക്കാ​നസ്‌, യൂസേ​ബി​യസ്‌, ടോളമി, എന്നിവ​രും ബാബി​ലോ​ന്യ ഫലകങ്ങ​ളും) കോ​രേശ്‌ ബാബി​ലോ​നെ മറിച്ചിട്ട വർഷമാ​യി പൊ.യു.മു. 539-നെ പിന്താ​ങ്ങു​ന്നു. നബോ​ണീ​ഡസ്‌ ക്രോ​ണി​ക്കിൾ നഗരത്തി​ന്റെ വീഴ്‌ച​യു​ടെ മാസവും തീയതി​യും (വർഷം കാണു​ന്നില്ല) നൽകുന്നു. അങ്ങനെ ലൗകിക കാലഗ​ണ​നാ​വി​ദ​ഗ്‌ധർ ബാബി​ലോ​ന്റെ വീഴ്‌ച​യു​ടെ തീയതി ജൂലി​യൻക​ലണ്ടർ പ്രകാരം പൊ.യു.മു. 539 ഒക്‌ടോ​ബർ 11 അല്ലെങ്കിൽ ഗ്രി​ഗോ​റി​യൻ കലണ്ടർ പ്രകാരം ഒക്‌ടോ​ബർ 5 ആയി നിശ്ചയി​ച്ചി​രി​ക്കു​ന്നു. e

29. കോ​രേ​ശി​ന്റെ കൽപ്പന പുറ​പ്പെ​ടു​വി​ക്ക​പ്പെ​ട്ട​തെ​പ്പോൾ, എന്തിനു​ളള അവസരം അനുവ​ദി​ച്ചു​കൊണ്ട്‌?

29 ബാബി​ലോ​ന്റെ മറിച്ചി​ടീ​ലി​നെ തുടർന്ന്‌, ജയിച്ച​ട​ക്ക​പ്പെട്ട ബാബി​ലോ​ന്റെ ഭരണാ​ധി​കാ​രി​യാ​യു​ളള തന്റെ ഒന്നാം വർഷത്തിൽ കോ​രേശ്‌ യഹൂദൻമാ​രെ യെരു​ശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​കാൻ അനുവ​ദി​ച്ചു​കൊ​ണ്ടു തന്റെ വിഖ്യാ​ത​മായ കൽപ്പന പുറ​പ്പെ​ടു​വി​ച്ചു. ബൈബിൾരേ​ഖ​യു​ടെ വീക്ഷണ​ത്തിൽ, പൊ.യു.മു. 538-ന്റെ ഒടുവിൽ അല്ലെങ്കിൽ പൊ.യു.മു. 537-ലെ വസന്തത്തിൽ കൽപ്പന പുറ​പ്പെ​ടു​വി​ച്ചി​രി​ക്കാ​നാ​ണു സാധ്യത. ഇതു തങ്ങളുടെ സ്വദേ​ശത്തു വീണ്ടും പാർപ്പു​റ​പ്പി​ക്കു​ന്ന​തി​നും യഹോ​വ​യു​ടെ ആരാധന പുനഃ​സ്ഥാ​പി​ക്കു​ന്ന​തിന്‌ “ഏഴാം മാസ”മായ തിസ്രി​യിൽ അഥവാ പൊ.യു.മു. 537 ഒക്‌ടോ​ബർ 1-നോട​ടു​ത്തു യെരു​ശ​ലേ​മിൽ എത്തി​ച്ചേ​രു​ന്നി​നും യഹൂദൻമാർക്കു വേണ്ടു​വോ​ളം അവസരം കൊടു​ക്കു​മാ​യി​രു​ന്നു.—എസ്രാ 1:1-4; 3:1-6. f

30. പൊ.യു. 29 ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾക്കു​ളള ഒരു ആധാര​ത്തീ​യ​തി​യാ​ണെന്നു നിർണ​യി​ക്കു​ന്നത്‌ എങ്ങനെ?

30 ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾക്കു​ളള ആധാര​ത്തീ​യതി. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾക്കു​ളള ഒരു ആധാര​ത്തീ​യതി തിബെ​ര്യോസ്‌ കൈസർ അഗസ്‌റ​റ​സി​ന്റെ പിൻഗാ​മി​യാ​യി​ത്തീർന്ന തീയതി​യാൽ നിർണ​യി​ക്ക​പ്പെ​ടു​ന്നു. പൊ.യു. 14 ആഗസ്‌ററ്‌ 17-ന്‌ (ഗ്രി​ഗോ​റി​യൻ കലണ്ടർ) ആണ്‌ അഗസ്‌റ​റസ്‌ മരിച്ചത്‌; പൊ.യു. 14 സെപ്‌റ​റം​ബർ 15-ന്‌ റോമൻ സെനററ്‌ തിബെ​ര്യോ​സി​നെ ചക്രവർത്തി​യാ​യി നാമനിർദേ​ശം​ചെ​യ്‌തു. യോഹ​ന്നാൻസ്‌നാ​പകൻ തിബെ​ര്യോ​സി​ന്റെ വാഴ്‌ച​യു​ടെ 15-ാം വർഷത്തിൽ തന്റെ ശുശ്രൂഷ തുടങ്ങി​യെന്നു ലൂക്കൊസ്‌ 3:1, 3-ൽ പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു. ഈ വർഷങ്ങൾ അഗസ്‌റ​റ​സി​ന്റെ മരണം​മു​ത​ലാണ്‌ എണ്ണിയ​തെ​ങ്കിൽ 15-ാം വർഷം പൊ.യു. 28 ആഗസ്‌റ​റു​മു​തൽ പൊ.യു. 29 ആഗസ്‌റ​റു​വ​രെ​യാ​യി​രി​ക്കും. സെനററ്‌ തിബെ​ര്യോ​സി​നെ ചക്രവർത്തി​യാ​യി നാമനിർദേ​ശം​ചെ​യ്‌ത​തു​മു​തൽ എണ്ണുന്നു​വെ​ങ്കിൽ ഈ വർഷം പൊ.യു. 28 സെപ്‌റ​റം​ബർമു​തൽ പൊ.യു. 29 സെപ്‌റ​റം​ബർവ​രെ​യാ​യി​രി​ക്കും. ഇതിനു​ശേഷം താമസി​യാ​തെ യോഹ​ന്നാൻ സ്‌നാ​പ​ക​നെ​ക്കാൾ ഏകദേശം ആറു മാസം ഇളപ്പമായ യേശു ‘ഏകദേശം മുപ്പതു​വ​യസ്സ്‌’ ആയപ്പോൾ സ്‌നാ​പ​ന​മേൽക്കാൻ വന്നു. (ലൂക്കൊ. 3:2, 21-23; 1:34-38) ഇതു ‘യെരൂ​ശ​ലേ​മും’ അതിന്റെ മതിലു​ക​ളും “യഥാസ്ഥാ​ന​പ്പെ​ടു​ത്തി പണിയാൻ കല്‌പന പുറ​പ്പെ​ടു​ന്ന​തു​മു​തൽ” മിശി​ഹാ​യു​ടെ പ്രത്യ​ക്ഷ​ത​വരെ 69 “ആഴ്‌ച” (ഓരോ​ന്നും 7 വർഷം​വീ​ത​മു​ളള പ്രാവ​ച​നിക ആഴ്‌ച, തന്നിമി​ത്തം മൊത്തം 483 വർഷം) കടന്നു​പോ​കു​മെ​ന്നു​ളള ദാനീ​യേൽ 9:25-ലെ പ്രവച​ന​ത്തോ​ടു യോജി​ക്കു​ന്നു. (ദാനീ. 9:24, NW അടിക്കു​റിപ്പ്‌) ആ “കല്‌പന” പൊ.യു.മു. 455-ൽ അർഥഹ്‌ശ​ഷ്ടാ​വു (ലോം​ഗി​മാ​നസ്‌) പുറ​പ്പെ​ടു​വി​ച്ച​താ​യി​രു​ന്നു. അത്‌ ആ വർഷത്തി​ന്റെ അവസാ​ന​ഭാ​ഗത്തു യെരു​ശ​ലേ​മിൽ നെഹെ​മ്യാവ്‌ നടപ്പി​ലാ​ക്കു​ക​യും ചെയ്‌തു. 483 വർഷങ്ങൾക്കു​ശേഷം പൊ.യു. 29-ന്റെ അവസാ​ന​ഭാ​ഗത്തു യേശു​വി​നെ യോഹ​ന്നാൻ സ്‌നാ​പനം ചെയ്‌ത​പ്പോൾ അവൻ ദൈവ​ത്തിൽനി​ന്നു​ളള പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേ​കം​ചെ​യ്യ​പ്പെ​ടു​ക​യും ചെയ്‌തു, അങ്ങനെ മിശിഹാ അഥവാ അഭി​ഷേ​കം​ചെ​യ്യ​പ്പെ​ട്ടവൻ ആയിത്തീർന്നു. യേശു ആ വർഷത്തി​ന്റെ ഒടുവി​ലത്തെ ഭാഗത്ത്‌ സ്‌നാ​പ​ന​മേൽക്കു​ക​യും തന്റെ ശുശ്രൂഷ തുടങ്ങു​ക​യും ചെയ്‌തു​വെ​ന്നത്‌ അവൻ വർഷങ്ങ​ളു​ടെ “ആഴ്‌ച​വ​ട്ട​ത്തി​ന്റെ മദ്ധ്യേ” (അഥവാ മൂന്നര വർഷത്തി​നു​ശേഷം) ഛേദി​ക്ക​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു​വെ​ന്നു​ളള പ്രവച​ന​ത്തോ​ടും യോജി​ക്കു​ന്നു. (ദാനീ. 9:27) അവൻ വസന്തത്തിൽ മരിച്ച​തു​കൊ​ണ്ടു മൂന്നര​വർഷത്തെ അവന്റെ ശുശ്രൂഷ പൊ.യു. 29-ലെ ശരത്‌കാ​ലത്ത്‌ തുടങ്ങി​യി​രി​ക്കണം. g ആകസ്‌മി​ക​മാ​യി, തെളി​വു​ക​ളു​ടെ ഈ രണ്ടു ധാരക​ളും യേശു പൊ.യു.മു. 2-ന്റെ ശരത്‌കാ​ലത്തു ജനിച്ചു​വെന്നു തെളി​യി​ക്കു​ന്നു, കാരണം യേശു തന്റെ വേല തുടങ്ങി​യ​പ്പോൾ അവന്‌ ഏകദേശം 30 വയസ്സാ​യി​രു​ന്നു​വെന്നു ലൂക്കൊസ്‌ 3:23 പ്രകട​മാ​ക്കു​ന്നു. h

31. (എ) സമയത്തി​ന്റെ കടന്നു​പോ​ക്കി​ന്റെ നിരക്കു വ്യത്യാ​സ​പ്പെ​ടു​ന്ന​താ​യി തോന്നു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) അതു​കൊ​ണ്ടു ചെറു​പ്പ​ക്കാർക്ക്‌ എന്തു പ്രയോ​ജ​ന​മുണ്ട്‌?

31 സമയം അതി​വേഗം നീങ്ങുന്ന വിധം. “നോക്കി​നി​ന്നാൽ വെളളം തിളയ്‌ക്കു​ക​യില്ല” എന്ന്‌ ഒരു പഴമൊ​ഴി​യുണ്ട്‌. നാം സമയം നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ, നാം അതി​നെ​ക്കു​റി​ച്ചു ബോധ​വാൻമാ​രാ​യി​രി​ക്കു​മ്പോൾ, എന്തെങ്കി​ലും സംഭവി​ക്കാൻ നാം കാത്തി​രി​ക്കു​മ്പോൾ, അത്‌ വളരെ സാവധാ​ന​ത്തിൽ നീങ്ങു​ന്ന​താ​യി തോന്നു​ന്നു. എന്നിരു​ന്നാ​ലും, നാം തിരക്കു​ള​ള​വ​രാ​ണെ​ങ്കിൽ, നാം ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ത്തിൽ തത്‌പ​ര​രും വ്യാപൃ​ത​രു​മാ​ണെ​ങ്കിൽ, അപ്പോൾ യഥാർഥ​ത്തിൽ “സമയം പറക്കു​ന്ന​താ​യി” തോന്നും. മാത്ര​വു​മല്ല, പ്രായ​മേ​റി​യ​വ​രു​ടെ കാര്യ​ത്തിൽ കൊച്ചു കുട്ടി​ക​ളെ​ക്കാൾ ശീഘ്രം സമയം കടന്നു​പോ​കു​ന്ന​താ​യി തോന്നു​ന്നു. ഇത്‌ എന്തു​കൊ​ണ്ടാണ്‌? ഒരു-വയസ്സു​കാ​രന്റെ ജീവി​ത​ത്തോട്‌ കൂട്ടുന്ന ഒരു വർഷം ജീവി​താ​നു​ഭ​വ​ങ്ങ​ളി​ലെ 100 ശതമാനം വർധന​വി​നെ അർഥമാ​ക്കു​ന്നു. ഒരു 50 വയസ്സു​കാ​രന്റെ ജീവി​ത​ത്തോ​ടു കൂട്ടുന്ന ഒരു വർഷം കേവലം 2 ശതമാ​ന​ത്തി​ന്റെ വർധന​വാണ്‌. കുട്ടിക്ക്‌ ഒരു വർഷം വളരെ വളരെ നീണ്ട ഒരു കാലമാ​യി തോന്നു​ന്നു. പ്രായ​ക്കൂ​ടു​ത​ലു​ളള ഒരാളി​നു നല്ല ആരോ​ഗ്യ​വും തിരക്കു​മു​ണ്ടെ​ങ്കിൽ സമയം അതി​വേഗം പറന്നു​പോ​കു​ന്ന​താ​യി തോന്നു​ന്നു​വെന്ന്‌ അയാൾ കണ്ടെത്തു​ന്നു. അയാൾ “സൂര്യന്നു കീഴിൽ പുതു​താ​യി യാതൊ​ന്നും ഇല്ല” എന്ന ശലോ​മോ​ന്റെ വാക്കു​ക​ളു​ടെ ആഴമേ​റിയ ഗ്രാഹ്യ​ത്തി​ലെ​ത്തു​ന്നു. മറിച്ച്‌, ചെറു​പ്പ​ക്കാർക്ക്‌ ഏറെ സാവധാ​ന​ത്തി​ലു​ള​ള​തെന്നു തോന്നുന്ന സ്വഭാ​വ​രൂ​പ​വൽക്ക​ര​ണ​വർഷ​ങ്ങ​ളാ​ണു​ള​ളത്‌. ഒരു ഭൗതി​കത്വ ലോക​ത്തോ​ടൊ​പ്പ​മു​ളള “വൃഥാ പ്രയത്‌ന”ത്തിനു പകരം ഈ വർഷങ്ങളെ അവർക്കു ദൈവി​ക​മായ ധാരാളം അനുഭ​വങ്ങൾ സ്വരൂ​പി​ക്കു​ന്ന​തിന്‌ പ്രയോ​ജ​ന​ക​ര​മാ​യി ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. ശലോ​മോ​ന്റെ കൂടു​ത​ലായ വാക്കുകൾ കാലോ​ചി​ത​മാണ്‌: “നിന്റെ യൌവ​ന​കാ​ലത്തു നിന്റെ സ്രഷ്ടാ​വി​നെ ഓർത്തു​കൊൾക; ദുർദ്ദി​വ​സങ്ങൾ വരിക​യും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപി​ക്കു​ക​യും . . . ചെയ്യും​മു​മ്പെ തന്നേ.”—സഭാ. 1:9, 14; 12:1, 2.

32. സമയ​ത്തെ​സം​ബ​ന്ധിച്ച യഹോ​വ​യു​ടെ വീക്ഷണത്തെ മനുഷ്യർ കൂടുതൽ തിക​വോ​ടെ വിലമ​തി​ക്കാൻ എങ്ങനെ ഇടയാ​യേ​ക്കാം?

32 സമയം—ആളുകൾ എന്നേക്കും ജീവി​ക്കു​മ്പോൾ. എന്നിരു​ന്നാ​ലും, അശേഷം അനർഥ​ക​ര​മ​ല്ലാത്ത സന്തോ​ഷ​പ്ര​ദ​മായ നാളു​ക​ളാ​ണു ഭാവി​യി​ലു​ള​ളത്‌. ‘കാലഗ​തി​കൾ യഹോ​വ​യു​ടെ കൈയി​ലാ​യി​രി​ക്കുന്ന’ നീതി​സ്‌നേ​ഹി​കൾക്കു ദൈവ​രാ​ജ്യ​ത്തി​ന്റെ മണ്ഡലത്തിൽ നിത്യ​ജീ​വ​നാ​യി നോക്കി​പ്പാർത്തി​രി​ക്കാ​വു​ന്ന​താണ്‌. (സങ്കീ. 31:14-16; മത്താ. 25:34, 46) രാജ്യ​ത്തിൻകീ​ഴിൽ, മേലാൽ മരണം ഉണ്ടായി​രി​ക്ക​യില്ല. (വെളി. 21:4) അലസത, രോഗം, വിരസത, വ്യർഥത എന്നിവ തിരോ​ഭ​വി​ച്ചി​രി​ക്കും. രസകര​വും കൗതു​ക​പ്ര​ദ​വും മമനു​ഷ്യ​ന്റെ പൂർണ​പ്രാ​പ്‌തി​ക​ളു​ടെ പ്രകാ​ശനം ആവശ്യ​മാ​ക്കി​ത്തീർക്കു​ന്ന​തും നേട്ടത്തി​ന്റെ പരമ സംതൃ​പ്‌തി കൈവ​രു​ത്തു​ന്ന​തു​മായ വേല ചെയ്യാ​നു​ണ്ടാ​യി​രി​ക്കും. വർഷങ്ങൾ അധിക​മ​ധി​കം ശീഘ്ര​മാ​യി ഒഴുകി​വ​രു​ന്ന​താ​യി തോന്നും. വിലമ​തി​പ്പും ഓർമ​യു​മു​ളള മനസ്സുകൾ സന്തുഷ്ട​സം​ഭ​വ​ങ്ങ​ളു​ടെ സ്‌മര​ണ​ക​ളാൽ തുടർച്ച​യാ​യി സമ്പന്നമാ​ക്ക​പ്പെ​ടും. സഹസ്രാ​ബ്ദങ്ങൾ കടന്നു​പോ​കു​മ്പോൾ ഈ ഭൂമി​യി​ലെ മനുഷ്യർ സമയത്തെ സംബന്ധിച്ച യഹോ​വ​യു​ടെ വീക്ഷണത്തെ കൂടുതൽ തിക​വോ​ടെ വിലമ​തി​ക്കാ​നി​ട​യാ​കു​മെ​ന്നു​ളള​തി​നു സംശയം വേണ്ട: ‘യഹോ​വ​യു​ടെ ദൃഷ്ടി​യിൽ ഒരു ആയിരം വർഷം ഇന്നലെ കഴിഞ്ഞു​പോയ ഒരു ദിവസം​പോ​ലെ​മാ​ത്ര​മാണ്‌.’—സങ്കീ. 90:4.

33. സമയം​സം​ബ​ന്ധിച്ച്‌, ഏതനു​ഗ്രഹം യഹോവ കൽപ്പി​ച്ചി​രി​ക്കു​ന്നു?

33 നമ്മുടെ ഇപ്പോ​ഴത്തെ മാനു​ഷ​കാ​ഴ്‌ച​പ്പാ​ടിൽ കാലത്തി​ന്റെ നീരൊ​ഴു​ക്കി​നെ വീക്ഷി​ക്കു​മ്പോ​ഴും നീതി​യു​ളള ഒരു പുതിയ ലോക​ത്തെ​സം​ബ​ന്ധിച്ച ദൈവ​ത്തി​ന്റെ വാഗ്‌ദത്തം കണക്കി​ലെ​ടു​ക്കു​മ്പോ​ഴും ആ ദിവസ​ത്തി​ന്റെ അനു​ഗ്ര​ഹ​ങ്ങ​ളു​ടെ പ്രതീക്ഷ എത്ര സന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും: “അവി​ടെ​യ​ല്ലോ യഹോവ അനു​ഗ്ര​ഹ​വും ശാശ്വ​ത​മാ​യു​ളള ജീവനും കല്‌പി​ച്ചി​രി​ക്കു​ന്നത്‌.”—സങ്കീ. 133:3.

[അടിക്കു​റി​പ്പു​കൾ]

a ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തിൽ “മണിക്കൂർ” (HOUR) എന്ന പദം അരമാ​യ​യിൽനി​ന്നു ദാനീ​യേൽ 3:6, 15; 4:19, 33; 5:5 എന്നിവി​ട​ങ്ങ​ളിൽ കാണു​ന്നുണ്ട്‌; എന്നിരു​ന്നാ​ലും, സ്‌​ട്രോം​ഗി​ന്റെ കൊൺകോ​ഡൻസ്‌, ഹീബ്രൂ ആൻഡ്‌ കാൽഡീ ഡിക്‌ഷ്‌നറി ഈ പദത്തിന്‌ “ഒരു നോട്ടം, അതായത്‌ ഒരു നിമിഷം” എന്ന അർഥം കൊടു​ക്കു​ന്നു. വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തിൽ (ഇംഗ്ലീഷ്‌) അതു “നിമിഷം” എന്നു വിവർത്ത​നം​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു.

b ഈ തിരു​വെ​ഴു​ത്തു​ക​ളു​ടെ അടിക്കു​റി​പ്പു​കൾ കാണുക.

c ബൈബിൾ കലണ്ടറു​കൾ, 1961, ജെ. വാൻ ഗൗഡോ​വർ രചിച്ചത്‌, പേജ്‌ 75.

d തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 458.

e തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 453-4, 458; വാല്യം 2, പേജ്‌ 459.

f തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 568.

g തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജുകൾ 899-902.

h തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജുകൾ 56-8.

[അധ്യയന ചോദ്യ​ങ്ങൾ]

[281-ാം പേജിലെ ചാർട്ട്‌]

ഇസ്രായേല്യരുടെ വർഷം

മാസത്തിന്റെ പേര്‌ നീസാൻ (ആബീബ്‌)

ഒത്തുവരുന്ന മാസം മാർച്ച്‌ - ഏപ്രിൽ

മതാത്മകവർഷം 1-ാം മാസം

മതേതരവർഷം 7-ാം മാസം

പരാമർശങ്ങൾ പുറ. 13:4; നെഹെ. 2:1

ഉത്സവങ്ങൾ നീസാൻ 14 പെസഹാ

നീസാൻ 15-21 പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ പെരു​നാൾ

നീസാൻ 16 ആദ്യഫ​ല​ങ്ങ​ളു​ടെ അർപ്പണം

മാസത്തിന്റെ പേര്‌ ഇയ്യാർ (സീവ്‌)

ഒത്തുവരുന്ന മാസം ഏപ്രിൽ - മേയ്‌

മതാത്മകവർഷം 2-ാം മാസം

മതേതരവർഷം 8-ാം മാസം

പരാമർശങ്ങൾ 1 രാജാ. 6:1

മാസത്തിന്റെ പേര്‌ സിവാൻ

ഒത്തുവരുന്ന മാസം മേയ്‌ - ജൂൺ

മതാത്മകവർഷം 3-ാം മാസം

മതേതരവർഷം 9-ാം മാസം

പരാമർശങ്ങൾ എസ്ഥേ. 8:9

ഉത്സവങ്ങൾ സിവാൻ 6 വാരോ​ത്സവം (പെന്ത​ക്കോ​സ്‌ത്‌)

മാസത്തിന്റെ പേര്‌ തമ്മൂസ്‌

ഒത്തുവരുന്ന മാസം ജൂൺ - ജൂലൈ

മതാത്മകവർഷം 4-ാം മാസം

മതേതരവർഷം 10-ാം മാസം

പരാമർശങ്ങൾ യിരെ. 52:6

മാസത്തിന്റെ പേര്‌ ആബ്‌

ഒത്തുവരുന്ന മാസം ജൂലൈ - ആഗസ്‌ററ്‌

മതാത്മകവർഷം 5-ാം മാസം

മതേതരവർഷം 11-ാം മാസം

പരാമർശങ്ങൾ എസ്രാ 7:8

മാസത്തിന്റെ പേര്‌ ഏലൂൽ

ഒത്തുവരുന്ന മാസം ആഗസ്‌ററ്‌ - സെപ്‌റ​റം​ബർ

മതാത്മകവർഷം 6-ാം മാസം

മതേതരവർഷം 12-ാം മാസം

പരാമർശങ്ങൾ നെഹെ. 6:15

മാസത്തിന്റെ പേര്‌ തിസ്രി (ഏഥാനീം)

ഒത്തുവരുന്ന മാസം സെപ്‌റ​റം​ബർ - ഒക്‌ടോ​ബർ

മതാത്മകവർഷം 7-ാം മാസം

മതേതരവർഷം 1-ാം മാസം

പരാമർശങ്ങൾ 1 രാജാ. 8:2

ഉത്സവങ്ങൾ തിസ്രി 1 കാഹള​മൂ​ത്തി​ന്റെ ദിവസം

തിസ്രി 10 പാപപ​രി​ഹാ​ര​ദി​വസം

തിസ്രി 15-21 കൂടാ​ര​പ്പെ​രു​നാൾ

തിസ്രി 22 പാവന​സ​മ്മേ​ള​നം

മാസത്തിന്റെ പേര്‌ ഹെശ്‌വാൻ (ബൂൽ)

ഒത്തുവരുന്ന മാസം ഒക്‌ടോ​ബർ - നവംബർ

മതാത്മകവർഷം 8-ാം മാസം

മതേതരവർഷം 2-ാം മാസം

പരാമർശങ്ങൾ 1 രാജാ. 6:38

മാസത്തിന്റെ പേര്‌ കിസ്ലേവ്‌

ഒത്തുവരുന്ന മാസം നവംബർ - ഡിസംബർ

മതാത്മകവർഷം 9-ാം മാസം

മതേതരവർഷം 3-ാം മാസം

പരാമർശങ്ങൾ നെഹെ. 1:1

മാസത്തിന്റെ പേര്‌ തേബെത്ത്‌

ഒത്തുവരുന്ന മാസം ഡിസംബർ - ജനുവരി

മതാത്മകവർഷം 10-ാം മാസം

മതേതരവർഷം 4-ാം മാസം

പരാമർശങ്ങൾ എസ്ഥേ. 2:16

മാസത്തിന്റെ പേര്‌ ശേബത്ത്‌

ഒത്തുവരുന്ന മാസം ജനുവരി - ഫെബ്രു​വ​രി

മതാത്മകവർഷം 11-ാം മാസം

മതേതരവർഷം 5-ാം മാസം

പരാമർശങ്ങൾ സെഖ. 1:7

മാസത്തിന്റെ പേര്‌ ആദാർ

ഒത്തുവരുന്ന മാസം ഫെബ്രു​വരി - മാർച്ച്‌

മതാത്മകവർഷം 12-ാം മാസം

മതേതരവർഷം 6-ാം മാസം

പരാമർശങ്ങൾ എസ്ഥേ. 3:7

മാസത്തിന്റെ പേര്‌ വേ ആദാർ

ഒത്തുവരുന്ന മാസം (അധിക മാസം)

മതാത്മകവർഷം 13-ാം മാസം