വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 4—ബൈബിളും അതിന്റെ കാനോനും

പാഠം 4—ബൈബിളും അതിന്റെ കാനോനും

നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളും അതിന്റെ പശ്ചാത്ത​ല​വും സംബന്ധിച്ച പാഠങ്ങൾ

പാഠം 4—ബൈബി​ളും അതിന്റെ കാനോ​നും

“ബൈബിൾ” എന്ന പദത്തിന്റെ ഉത്ഭവം; ഏതു പുസ്‌ത​കങ്ങൾ ഉചിത​മാ​യി ദിവ്യ ഗ്രന്ഥ​ശേ​ഖ​ര​ത്തിൽ ഉൾപ്പെ​ടു​ന്നു​വെന്നു നിശ്ചയി​ക്കൽ; അപ്പോ​ക്രി​ഫാ​യു​ടെ ത്യജിക്കൽ.

1, 2. (എ) ബിബ്ലിയാ എന്ന ഗ്രീക്ക്‌ പദത്തിന്റെ പൊതു അർഥ​മെ​ന്താണ്‌? (ബി) ഇതും ബന്ധപ്പെട്ട വാക്കു​ക​ളും ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? (സി) “ബൈബിൾ” എന്ന പദം ഇംഗ്ലീഷ്‌ ഭാഷയിൽ വന്നതെ​ങ്ങനെ?

 നിശ്വസ്‌ത തിരു​വെ​ഴു​ത്തു​കൾ പൊതു​വേ ബൈബിൾ എന്നു പരാമർശി​ക്ക​പ്പെ​ടു​ന്ന​തി​നാൽ “ബൈബിൾ” എന്ന പദത്തിന്റെ ഉത്ഭവ​ത്തെ​യും അർഥ​ത്തെ​യും കുറിച്ച്‌ ആരായു​ന്നതു കൗതു​ക​മു​ണർത്തും. അതു “ചെറു​പു​സ്‌ത​കങ്ങൾ” എന്നർഥ​മു​ളള ബിബ്ലിയാ എന്ന ഗ്രീക്ക്‌ പദത്തിൽനി​ന്നാണ്‌ ഉത്ഭവി​ച്ചി​രി​ക്കു​ന്നത്‌. ക്രമത്തിൽ ഇതു പുരാതന കാലങ്ങ​ളിൽ എഴുതു​ന്ന​തി​നു​ളള ഒരു “പേപ്പർ” ഉത്‌പാ​ദി​പ്പി​ച്ചി​രുന്ന പപ്പൈ​റസ്‌ ചെടി​യു​ടെ ഉൾക്കാ​മ്പി​നെ വർണി​ക്കുന്ന ഒരു പദമായ ബൈ​ബ്ലോസ്‌ എന്നതിൽനിന്ന്‌ ഉത്ഭൂത​മാ​കു​ന്നു. (ഫിനീ​ഷ്യൻ തുറമു​ഖ​മായ ഗേബാ​ലി​നെ ഗ്രീക്കു​കാർ ബൈ​ബ്ലോസ്‌ എന്നു വിളി​ക്കാ​നി​ട​യാ​യി. ഈജി​പ്‌തിൽനി​ന്നു പപ്പൈ​റസ്‌ ഇറക്കു​മതി ചെയ്‌തി​രു​ന്നത്‌ ഈ തുറമു​ഖ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. യോശുവ 13:5, NW അടിക്കു​റിപ്പ്‌ കാണുക.) ഇത്തര​മൊ​രു വസ്‌തു​വിൽ എഴുതിയ വിവിധ സന്ദേശങ്ങൾ ബിബ്ലിയാ എന്ന പദം​കൊണ്ട്‌ അറിയ​പ്പെ​ടാ​നി​ട​യാ​യി. അങ്ങനെ, ബിബ്ലിയാ ഏതുതരം എഴുത്തു​ക​ളെ​യും ചുരു​ളു​ക​ളെ​യും പുസ്‌ത​ക​ങ്ങ​ളെ​യും പ്രമാ​ണ​ങ്ങ​ളെ​യും അല്ലെങ്കിൽ തിരു​വെ​ഴു​ത്തു​ക​ളെ​യും അല്ലെങ്കിൽ ചെറു​പു​സ്‌ത​ക​ങ്ങ​ളു​ടെ ഒരു ഗ്രന്ഥശാ​ലാ ശേഖര​ത്തെ​പ്പോ​ലും വർണി​ക്കു​ന്ന​താ​യി​ത്തീർന്നു.

2 അതിശ​യ​ക​ര​മാ​യി, “ബൈബിൾ” എന്ന പദം പൊതു​വേ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഇംഗ്ലീഷ്‌ പരിഭാ​ഷ​ക​ളു​ടെ അല്ലെങ്കിൽ മററു ഭാഷക​ളി​ലു​ളള പരിഭാ​ഷ​ക​ളു​ടെ പാഠത്തിൽ കാണു​ന്നില്ല. എന്നിരു​ന്നാ​ലും, പൊ.യു.മു. രണ്ടാം നൂററാ​ണ്ടാ​യ​തോ​ടെ, എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ നിശ്വസ്‌ത പുസ്‌ത​കങ്ങൾ ഗ്രീക്ക്‌ ഭാഷയിൽ ററാ ബിബ്ലിയാ എന്നു പരാമർശി​ക്ക​പ്പെട്ടു. ദാനീ​യേൽ 9:2-ൽ പ്രവാ​ചകൻ ഇങ്ങനെ എഴുതി: “ദാനീ​യേൽ എന്ന ഞാൻ . . . പുസ്‌ത​ക​ങ്ങ​ളിൽനി​ന്നു ഗ്രഹിച്ചു.” സെപ്‌റ​റു​വ​ജി​ന്റിൽ ഇവിടെ ബൈ​ബ്ലോസ്‌ എന്നതിന്റെ നിർദിഷ്ട ബഹുവ​ച​ന​മായ ബൈ​ബ്ലോ​യ്‌സ്‌ ആണുള​ളത്‌. 2 തിമൊ​ഥെ​യൊസ്‌ 4:13-ൽ “ചർമ്മലി​ഖി​ത​ങ്ങ​ളും [ഗ്രീക്ക്‌, ബിബ്ലിയാ] നീ വരു​മ്പോൾ കൊണ്ടു​വ​രിക” എന്നു പൗലൊസ്‌ എഴുതി. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ ബിബ്ലി​യോൻ, ബൈ​ബ്ലോസ്‌ എന്നീ ഗ്രീക്ക്‌ പദങ്ങൾ അവയുടെ പല വ്യാക​ര​ണ​രൂ​പ​ങ്ങ​ളിൽ 40-ൽപ്പരം പ്രാവ​ശ്യം വരുന്നു, സാധാ​ര​ണ​മാ​യി “ചുരു(ൾ)ളുകൾ” അല്ലെങ്കിൽ “പുസ്‌തകം(ങ്ങൾ)” എന്ന്‌ അതു വിവർത്ത​നം​ചെ​യ്യ​പ്പെ​ടു​ന്നു. ബിബ്ലിയാ പിന്നീടു ലത്തീനിൽ ഒരു ഏകവചന പദമായി ഉപയോ​ഗി​ക്ക​പ്പെട്ടു, ലത്തീനിൽനി​ന്നാ​ണു “ബൈബിൾ” എന്ന പദം ഇംഗ്ലീഷ്‌ ഭാഷയി​ലേക്കു വന്നത്‌.

3. ബൈബി​ളി​ന്റെ എഴുത്തു​കാർ അതു ദൈവ​ത്തി​ന്റെ നിശ്വ​സ്‌ത​വ​ച​ന​മാ​ണെ​ന്നു​ള​ള​തി​നെ സാക്ഷ്യ​പ്പെ​ടു​ത്തി​യ​തെ​ങ്ങനെ?

3 അതു ദൈവ​വ​ച​ന​മാണ്‌. അതിന്റെ നിശ്വസ്‌ത എഴുത്തിൽ വിവിധ മനുഷ്യർ ഉപയോ​ഗി​ക്ക​പ്പെ​ടു​ക​യും വേറെ ചിലർ അതു മൂല ഭാഷക​ളിൽനിന്ന്‌ ഇന്നത്തെ ലിഖി​ത​ഭാ​ഷ​ക​ളി​ലേക്കു വിവർത്ത​നം​ചെ​യ്യു​ന്ന​തിൽ പങ്കെടു​ക്കു​ക​യും ചെയ്‌തെ​ങ്കി​ലും, ബൈബിൾ പൂർണ​മായ അർഥത്തിൽ ദൈവ​ത്തി​ന്റെ വചനമാണ്‌, മനുഷ്യർക്കു​വേ​ണ്ടി​യു​ളള അവന്റെ നിശ്വ​സ്‌ത​മായ സ്വന്തം വെളി​പ്പാട്‌. നിശ്വസ്‌ത എഴുത്തു​കാർതന്നെ അതിനെ ഈ വിധത്തിൽ വീക്ഷിച്ചു, ‘യഹോ​വ​യു​ടെ വായിൽനി​ന്നു പുറ​പ്പെ​ടുന്ന വചനം,’ (ആവ. 8:3) ‘യഹോവ കല്‌പി​ച്ചി​ട്ടു​ളള വചനങ്ങൾ,’ (യോശു. 24:27) ‘യഹോ​വ​യു​ടെ കല്‌പ​നകൾ,’ (എസ്രാ 7:11) “യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണം,” (സങ്കീ. 19:7) “യഹോ​വ​യു​ടെ അരുള​പ്പാ​ടു,” (യെശ. 38:4) ‘ദൈവ​ത്തി​ന്റെ വായിൽകൂ​ടി വരുന്ന വചനം,’ (മത്താ. 4:4) ‘കർത്താ​വി​ന്റെ വചനം’ (1 തെസ്സ. 4:15) എന്നിങ്ങ​നെ​യു​ളള പദപ്ര​യോ​ഗങ്ങൾ അവർ ഉപയോ​ഗി​ച്ച​തിൽനിന്ന്‌ അതു തെളി​യു​ന്നു.

ദിവ്യ ഗ്രന്ഥ​ശേ​ഖ​രം

4. ബൈബി​ളിൽ എന്തുൾപ്പെ​ടു​ന്നു, ഇതു നിശ്ചയി​ച്ചി​രി​ക്കു​ന്ന​താർ?

4 ഇന്നു മനുഷ്യൻ ബൈബിൾ എന്ന്‌ അറിയു​ന്നത്‌ യഥാർഥ​ത്തിൽ ദിവ്യ നിശ്വസ്‌ത പുരാതന രേഖക​ളു​ടെ ഒരു ശേഖര​മാണ്‌. ഇവ 16 നൂററാ​ണ്ടു​കൾ വരുന്ന ഒരു കാലഘ​ട്ടം​കൊ​ണ്ടു രചിക്ക​പ്പെ​ടു​ക​യും സമാഹ​രി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. രേഖക​ളു​ടെ ഈ സമാഹാ​രം മൊത്ത​ത്തിൽ ജെറോം ലത്തീനിൽ ബിബ്ലി​യോ​ത്തി​ക്കാ ഡി​വൈനാ അല്ലെങ്കിൽ ദിവ്യ​ഗ്ര​ന്ഥ​ശേ​ഖരം എന്നു നന്നായി വർണി​ച്ചത്‌ ആയിരി​ക്കു​ന്നു. ഈ ഗ്രന്ഥ​ശേ​ഖ​ര​ത്തിന്‌ ഒരു പുസ്‌ത​ക​പ്പ​ട്ടിക അല്ലെങ്കിൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ഒരു ഔദ്യോ​ഗിക പട്ടിക​യുണ്ട്‌, അത്‌ ആ ഗ്രന്ഥ​ശേ​ഖ​ര​ത്തി​ന്റെ ലാക്കി​നും പ്രത്യേ​ക​ത​ക്കും യോജിച്ച പുസ്‌ത​ക​ങ്ങൾക്കു പരിമി​ത​പ്പെ​ട്ടി​രി​ക്കു​ന്നു. അനധി​കൃ​ത​മായ സകല പുസ്‌ത​ക​ങ്ങ​ളും ഒഴിവാ​ക്ക​പ്പെ​ടു​ന്നു. ഏത്‌ എഴുത്തു​കളെ ഉൾപ്പെ​ടു​ത്തണം എന്നു നിർണ​യി​ക്കുന്ന നിലവാ​രം നിശ്ചയി​ക്കുന്ന ആ വലിയ ഗ്രന്ഥ​ശേഖര അധികാ​രി യഹോ​വ​യാം ദൈവ​മാണ്‌. അങ്ങനെ ബൈബി​ളിന്‌ 66 പുസ്‌ത​ക​ങ്ങ​ള​ട​ങ്ങിയ ഒരു നിശ്ചി​ത​പു​സ്‌ത​ക​പ്പ​ട്ടി​ക​യുണ്ട്‌, എല്ലാം മാർഗ​നിർദേശം നൽകുന്ന ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ ഉത്‌പ​ന്ന​ങ്ങൾതന്നെ.

5. ബൈബിൾകാ​നോൻ എന്താണ്‌, ഈ നാമം എങ്ങനെ ഉളവായി?

5 യഥാർഥ​വും നിശ്വ​സ്‌ത​വു​മായ തിരു​വെ​ഴു​ത്തെന്ന നിലയിൽ അംഗീ​ക​രി​ക്ക​പ്പെ​ടുന്ന പുസ്‌ത​ക​ങ്ങ​ളു​ടെ ശേഖരത്തെ അഥവാ പട്ടികയെ മിക്ക​പ്പോ​ഴും ബൈബിൾ കാനോൻ എന്നു പരാമർശി​ക്കു​ന്നു. ആദിയിൽ, ഒരു മരക്കഷണം ലഭ്യമ​ല്ലാ​യി​രു​ന്നെ​ങ്കിൽ ഒരു ദണ്ഡ്‌ (എബ്രായ, ഖാനെ) ഒരു അളവു​കോ​ലാ​യി ഉതകി​യി​രു​ന്നു. അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ കാനോൻ എന്ന ഗ്രീക്ക്‌പദം “പെരു​മാ​റ​റച്ചട്ട”ത്തിനും തന്റെ നിയമ​ന​പ്ര​ദേ​ശ​മാ​യി അളന്നു​കി​ട്ടിയ “പ്രദേശ”ത്തിനും ബാധക​മാ​ക്കി. (ഗലാ. 6:16, NW അടിക്കു​റിപ്പ്‌; 2 കൊരി. 10:13) അതു​കൊ​ണ്ടു കാനോ​നിക പുസ്‌ത​കങ്ങൾ സത്യവും നിശ്വ​സ്‌ത​വും, ശരിയായ വിശ്വാ​സ​വും ഉപദേ​ശ​വും പെരു​മാ​റ​റ​വും നിർണ​യി​ക്കു​ന്ന​തി​നു​ളള ഒരു മട്ടക്കോ​ലാ​യി ഉപയോ​ഗി​ക്കു​ന്ന​തിന്‌ അർഹത​യു​ള​ള​തു​മായ പുസ്‌ത​ക​ങ്ങ​ളാണ്‌. ഒരു അളവു​ച​രട്‌ എന്ന നിലയിൽ “നേരാ​യത്‌” അല്ലാത്ത പുസ്‌ത​കങ്ങൾ നാം ഉപയോ​ഗി​ച്ചാൽ, നമ്മുടെ “നിർമാ​ണം” സത്യമാ​യി​രി​ക്ക​യില്ല, അതു വിദഗ്‌ധ അളവു​കാ​രന്റെ പരി​ശോ​ധ​ന​യിൽ പരാജ​യ​പ്പെ​ട്ടു​പോ​കും.

6. ഒരു പുസ്‌ത​ക​ത്തി​ന്റെ കാനോ​നി​ക​ത്വം നിശ്ചയി​ക്കുന്ന ഘടകങ്ങ​ളിൽ ചിലതേവ?

6 കാനോ​നി​ക​ത്വം നിർണ​യി​ക്കൽ. ബൈബി​ളി​ലെ 66 പുസ്‌ത​ക​ങ്ങ​ളു​ടെ കാനോ​നി​ക​ത്വം നിർണ​യി​ച്ചി​രി​ക്കുന്ന ദിവ്യ സൂചന​ക​ളിൽ ചിലത്‌ ഏവയാണ്‌? ഒന്നാമ​താ​യി, രേഖകൾ യഹോ​വ​യു​ടെ ഭൂമി​യി​ലെ കാര്യങ്ങൾ കൈകാ​ര്യം​ചെ​യ്യു​ക​യും മനുഷ്യ​രെ അവന്റെ ആരാധ​ന​യി​ലേക്കു തിരി​ച്ചു​വി​ടു​ക​യും അവന്റെ നാമ​ത്തോ​ടും ഭൂമി​യി​ലെ അവന്റെ വേല​യോ​ടും ഉദ്ദേശ്യ​ങ്ങ​ളോ​ടും ആഴമായ ബഹുമാ​നം ഉത്തേജി​പ്പി​ക്കു​ക​യും ചെയ്യേ​ണ്ട​താണ്‌. അവ നിശ്വ​സ്‌ത​ത​യു​ടെ, അതായത്‌, അവ പരിശു​ദ്ധാ​ത്മാ​വി​ന്റെ ഉത്‌പ​ന്ന​ങ്ങ​ളാ​ണെ​ന്നു​ള​ള​തി​ന്റെ, തെളിവു നൽകേ​ണ്ട​താണ്‌. (2 പത്രൊ. 1:21) അന്ധവി​ശ്വാ​സ​ത്തിന്‌ അല്ലെങ്കിൽ സൃഷ്ടി​യാ​രാ​ധ​ന​യ്‌ക്ക്‌ ആകർഷണം ഉണ്ടായി​രി​ക്ക​രുത്‌, എന്നാൽ ദൈവ​സ്‌നേ​ഹ​ത്തി​നും സേവന​ത്തി​നും ആകർഷണം ഉണ്ടായി​രി​ക്കണം. ഏതെങ്കി​ലും ഒററപ്പെട്ട എഴുത്തു​ക​ളിൽ മൊത്ത​ത്തി​ലു​ള​ള​തി​ന്റെ ആന്തരി​ക​യോ​ജി​പ്പി​നു വിരു​ദ്ധ​മാ​യി എന്തെങ്കി​ലും ഉണ്ടായി​രി​ക്കാൻ പാടില്ല. എന്നാൽ ഓരോ പുസ്‌ത​ക​വും മററു​ള​ള​വ​യു​മാ​യു​ളള അവയുടെ ഐക്യ​ത്താൽ യഹോ​വ​യു​ടെ ഏക ഗ്രന്ഥകർത്തൃ​ത്വ​ത്തെ പിന്താ​ങ്ങേ​ണ്ട​താണ്‌. എഴുത്തു​കൾ അതിസൂക്ഷ്‌മ വിശദാം​ശ​ങ്ങൾവരെ കൃത്യ​ത​യു​ടെ തെളിവു നൽകാ​നും നാം പ്രതീ​ക്ഷി​ക്കണം. ഈ അടിസ്ഥാ​ന​പ​ര​മായ അവശ്യ​കാ​ര്യ​ങ്ങൾക്കു പുറമേ, ഓരോ പുസ്‌ത​ക​ത്തി​ന്റെ​യും സ്വഭാ​വ​പ്ര​കാ​രം നിശ്വ​സ്‌ത​ത​യു​ടെ, തന്നിമി​ത്തം കാനോ​നി​ക​ത്വ​ത്തി​ന്റെ, മററു നിഷ്‌കൃഷ്ട സൂചന​ക​ളുണ്ട്‌. ഇവ ഓരോ ബൈബിൾപു​സ്‌ത​ക​ത്തി​ന്റെ​യും ആമുഖ​വി​വ​ര​ങ്ങ​ളിൽ ചർച്ച​ചെ​യ്‌തി​ട്ടുണ്ട്‌. കൂടാതെ, ബൈബിൾകാ​നോ​നെ സ്ഥിരീ​ക​രി​ക്കാൻ സഹായി​ക്കു​ന്ന​താ​യി എബ്രായ തിരു​വെ​ഴു​ത്തു​കൾക്കു ബാധക​മാ​കുന്ന ചില പ്രത്യേക സാഹച​ര്യ​ങ്ങ​ളും ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾക്കു ബാധക​മാ​കുന്ന മററു ചിലതു​മുണ്ട്‌.

എബ്രായ തിരു​വെ​ഴു​ത്തു​കൾ

7. ഏതു ക്രമാ​നു​ഗത നടപടി​ക​ളാൽ എബ്രായ കാനോൻ പൂർത്തി​യാ​യി, പുതു​തായ ഏതു ഭാഗവും എന്തി​നോ​ടു ചേർച്ച​യി​ലാ​യി​രി​ക്കേ​ണ്ട​തുണ്ട്‌?

7 നിശ്വസ്‌ത തിരു​വെ​ഴു​ത്താ​യി​ത്തീർന്ന ഭാഗത്തി​ന്റെ അംഗീ​ക​ര​ണ​ത്തിന്‌ എബ്രായ കാനോ​ന്റെ പൊ.യു. അഞ്ചാം നൂററാ​ണ്ടി​ലെ പൂർത്തീ​ക​ര​ണം​വരെ കാത്തി​രി​ക്ക​ണ​മാ​യി​രു​ന്നു​വെന്നു വിചാ​രി​ക്ക​രുത്‌. ദൈവാ​ത്മാ​വി​ന്റെ മാർഗ​നിർദേ​ശ​ത്തിൻകീ​ഴി​ലെ മോശ​യു​ടെ എഴുത്തു​കളെ ആരംഭം​മു​തൽതന്നെ ഇസ്രാ​യേ​ല്യർ നിശ്വ​സ്‌ത​മാ​യി, ദിവ്യ ഗ്രന്ഥകർത്തൃ​ത്വ​മു​ള​ള​താ​യി, അംഗീ​ക​രി​ച്ചു. പഞ്ചഗ്ര​ന്ഥങ്ങൾ പൂർത്തി​യാ​യ​പ്പോൾ അത്‌ അന്നുവ​രെ​യു​ളള കാനോൻ ആയിരു​ന്നു. നിശ്വ​സ്‌ത​ത​യിൽ മനുഷ്യർക്കു കൊടു​ക്ക​പ്പെട്ട യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള കൂടു​ത​ലായ വെളി​പ്പാ​ടു​കൾ ന്യായാ​നു​സൃ​തം പിന്തു​ട​രേ​ണ്ട​തു​ണ്ടാ​യി​രു​ന്നു, പഞ്ചഗ്ര​ന്ഥ​ങ്ങ​ളിൽ വിവരി​ക്ക​പ്പെ​ടുന്ന സത്യാ​രാ​ധ​നയെ സംബന്ധിച്ച മൗലി​ക​ത​ത്ത്വ​ങ്ങ​ളോ​ടു യോജി​പ്പി​ലു​മാ​യി​രി​ക്കേ​ണ്ടി​യി​രു​ന്നു. നാം വ്യത്യസ്‌ത ബൈബിൾ പുസ്‌ത​കങ്ങൾ പരി​ശോ​ധി​ച്ച​പ്പോൾ, വിശേ​ഷാൽ വാഗ്‌ദ​ത്ത​സ​ന്ത​തി​യായ ക്രിസ്‌തു​വിൻകീ​ഴി​ലെ രാജ്യം​മു​ഖാ​ന്ത​ര​മു​ളള യഹോ​വ​യു​ടെ നാമത്തി​ന്റെ വിശു​ദ്ധീ​ക​ര​ണ​വും അവന്റെ പരമാ​ധി​കാ​ര​ത്തി​ന്റെ സംസ്ഥാ​പ​ന​വു​മാ​കുന്ന ബൈബി​ളി​ന്റെ മഹത്തായ പ്രതി​പാ​ദ്യ​വി​ഷയം നേരിട്ടു കൈകാ​ര്യം​ചെ​യ്യു​മ്പോൾ ഇതു സത്യമാ​ണെന്നു നാം കണ്ടുക​ഴി​ഞ്ഞു.

8. ബൈബി​ളി​ലെ പ്രാവ​ച​നിക പുസ്‌ത​ക​ങ്ങ​ളു​ടെ കാനോ​നി​ക​ത്വ​ത്തെ സ്ഥാപി​ക്കു​ന്നത്‌ എന്ത്‌?

8 വിശേ​ഷാൽ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ധാരാളം പ്രവച​നങ്ങൾ ഉണ്ട്‌. പ്രവച​ന​ത്തി​ന്റെ യഥാർഥത, അതായത്‌ അതു വാസ്‌ത​വ​ത്തിൽ ദൈവ​ത്തിൽനി​ന്നാ​ണോ അല്ലയോ എന്നു സ്ഥാപി​ക്കു​ന്ന​തി​നു​ളള അടിസ്ഥാ​നം യഹോ​വ​തന്നെ മോശ​യി​ലൂ​ടെ പ്രദാ​നം​ചെ​യ്‌തു. ഇത്‌ ഒരു പ്രാവ​ച​നി​ക​പു​സ്‌ത​ക​ത്തി​ന്റെ കാനോ​നി​ക​ത്വം നിർണ​യി​ക്കു​ന്ന​തി​നു സഹായ​ക​മാ​യി. (ആവ. 13:1-3; 18:20-22) മൊത്ത​ത്തിൽ ബൈബി​ളി​നോ​ടും മതേതര ചരി​ത്ര​ത്തോ​ടു​മൊ​പ്പം എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ പ്രാവ​ച​നിക പുസ്‌ത​ക​ങ്ങ​ളിൽ ഓരോ​ന്നി​ന്റെ​യും പരി​ശോ​ധന അവർ സംസാ​രിച്ച “വചനം” യഹോ​വ​യു​ടെ നാമത്തിൽ ആയിരു​ന്നു​വെ​ന്നും ഭാവി​യോ​ടു ബന്ധമു​ണ്ടാ​യി​രു​ന്ന​പ്പോൾ അതു പൂർണ​മാ​യോ ചെറിയ തോതി​ലോ ഭാഗി​ക​മാ​യോ ‘സംഭവി​ക്കു​ക​യോ നിവർത്തി​ക്കു​ക​യോ’ ചെയ്‌തു​വെ​ന്നും അത്‌ ആളുകളെ ദൈവ​ത്തി​ലേക്കു തിരി​ച്ചു​വെ​ന്നും സംശയ​ലേ​ശ​മെ​ന്യേ സ്ഥിരീ​ക​രി​ക്കു​ന്നു. ഈ വ്യവസ്ഥ​ക​ളി​ലെ എത്തി​ച്ചേരൽ പ്രവചനം യഥാർഥ​വും നിശ്വ​സ്‌ത​വു​മാ​ണെന്നു സ്ഥാപിച്ചു.

9. ബൈബിൾകാ​നോ​ന്റെ പ്രശ്‌നം പരിഗ​ണി​ക്കു​മ്പോൾ ഒരുവൻ ഏതു പ്രധാ​ന​പ്പെട്ട ഘടകം ഓർത്തി​രി​ക്കണം?

9 യേശു​വി​നാ​ലും ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ നിശ്വസ്‌ത എഴുത്തു​കാ​രാ​ലു​മു​ളള ഉദ്ധരണി​കൾ എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ അനേകം പുസ്‌ത​ക​ങ്ങ​ളു​ടെ കാനോ​നി​ക​ത്വം സ്ഥാപി​ക്കു​ന്ന​തി​നു നേരി​ട്ടു​ളള ഒരു മാർഗം പ്രദാ​നം​ചെ​യ്‌തു. എന്നിരു​ന്നാ​ലും ഈ അളവു​കോൽ എല്ലാറ​റി​നും ബാധകമല്ല, ദൃഷ്ടാ​ന്ത​ത്തിന്‌, എസ്ഥേർ, സഭാ​പ്ര​സം​ഗി എന്നീ പുസ്‌ത​ക​ങ്ങൾക്ക്‌. അപ്പോൾ കാനോ​നി​ക​ത്വ​ത്തി​ന്റെ സംഗതി പരി​ശോ​ധി​ക്കു​മ്പോൾ അതി​പ്ര​ധാ​ന​മായ മറെറാ​രു ഘടകം ഓർത്തി​രി​ക്കേ​ണ്ട​തുണ്ട്‌, അതു മുഴു ബൈബിൾകാ​നോ​നും ബാധക​മാ​കുന്ന ഒന്നാണ്‌. തന്റെ ആരാധ​ന​യി​ലും സേവന​ത്തി​ലും മനുഷ്യ​രു​ടെ പ്രബോ​ധ​ന​ത്തി​നും പരി​പോ​ഷ​ണ​ത്തി​നും പ്രോ​ത്സാ​ഹ​ന​ത്തി​നും​വേണ്ടി ദിവ്യ​സ​ന്ദേ​ശങ്ങൾ എഴുതാൻ യഹോവ അവരെ നിശ്വ​സ്‌ത​രാ​ക്കി​യ​തു​പോ​ലെ നിശ്വസ്‌ത എഴുത്തു​ക​ളു​ടെ കൂട്ടി​ച്ചേർക്ക​ലി​നെ​യും ബൈബിൾകാ​നോ​ന്റെ സ്ഥിരീ​ക​ര​ണ​ത്തെ​യും യഹോവ നയിക്കു​ക​യും വഴികാ​ട്ടു​ക​യും ചെയ്യു​മെ​ന്നതു യുക്ത്യാ​നു​സൃ​ത​മാണ്‌. തന്റെ സത്യവ​ചനം എന്താ​ണെ​ന്നും സത്യാ​രാ​ധ​ന​യു​ടെ നിലനിൽക്കുന്ന മാനദണ്ഡം എന്തായി​രി​ക്കു​മെ​ന്നും സംശയ​മു​ണ്ടാ​യി​രി​ക്കാ​ത്ത​വി​ധം അവൻ ഇതു ചെയ്യും. തീർച്ച​യാ​യും, ഈ വിധത്തിൽ മാത്രമേ, ഭൂമി​യി​ലെ സൃഷ്ടി​കൾക്കു ‘ദൈവ​വ​ച​ന​ത്തി​ലൂ​ടെ ഒരു പുതു​ജ​നനം’ കൊടു​ക്കു​ന്ന​തിൽ തുടരാ​നും “യഹോ​വ​യു​ടെ വചനം എന്നേക്കും നിലനിൽക്കു​ന്നു” എന്നു സാക്ഷ്യ​പ്പെ​ടു​ത്താൻ അവർക്കു പ്രാപ്‌ത​രാ​കാ​നും കഴിയു​ക​യു​ളളു.—1 പത്രൊ. 1:23, 25, NW.

10. എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ കാനോൻ എപ്പോ​ഴേ​ക്കും നിശ്ചയി​ക്ക​പ്പെട്ടു?

10 എബ്രായ കാനോ​ന്റെ സ്ഥാപിക്കൽ. എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ കാനോൻ സമാഹ​ര​ണ​വും പുസ്‌ത​ക​പ്പ​ട്ടി​ക​നിർമി​ക്ക​ലും നടത്തി​യ​തി​ന്റെ ബഹുമതി യഹൂദ​പാ​ര​മ്പ​ര്യം കൊടു​ക്കു​ന്നത്‌ എസ്രാ​യ്‌ക്കാണ്‌. അതു പൂർത്തി​യാ​ക്കി​യതു നെഹെ​മ്യാവ്‌ ആണെന്ന്‌ അതു പറയുന്നു. തീർച്ച​യാ​യും അത്തര​മൊ​രു വേലക്ക്‌ എസ്രാ സുസജ്ജ​നാ​യി​രു​ന്നു, അവൻതന്നെ നിശ്വസ്‌ത ബൈബി​ളെ​ഴു​ത്തു​കാ​രിൽ ഒരുവ​നും ഒരു പുരോ​ഹി​ത​നും പണ്ഡിത​നും വിശുദ്ധ ലിഖി​ത​ങ്ങ​ളു​ടെ ഒരു ഔദ്യോ​ഗിക പകർപ്പെ​ഴു​ത്തു​കാ​ര​നും ആയിരു​ന്ന​ല്ലോ. (എസ്രാ 7:1-11) എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ കാനോൻ പൊ.യു.മു. അഞ്ചാം നൂററാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ടെ നിശ്ചയി​ക്ക​പ്പെ​ട്ടു​വെന്ന പരമ്പരാ​ഗ​ത​വി​ശ്വാ​സത്തെ സംശയി​ക്കാൻ ന്യായ​മില്ല.

11. പരമ്പരാ​ഗത യഹൂദ​കാ​നോൻ എബ്രായ തിരു​വെ​ഴു​ത്തു​കളെ എങ്ങനെ പട്ടിക​പ്പെ​ടു​ത്തു​ന്നു?

11 നാം ഇന്ന്‌ എബ്രായ തിരു​വെ​ഴു​ത്തു​കൾക്ക്‌ 39 പുസ്‌ത​ക​ങ്ങ​ളാണ്‌ പട്ടിക​പ്പെ​ടു​ത്തു​ന്നത്‌; പരമ്പരാ​ഗത യഹൂദ​കാ​നോൻ ഇതേ പുസ്‌ത​ക​ങ്ങളെ ഉൾപ്പെ​ടു​ത്തവേ അവയെ 24 ആയി എണ്ണുന്നു. ചില പ്രാമാ​ണി​കൻമാർ രൂത്ത്‌ ന്യായാ​ധി​പൻമാ​രോ​ടും വിലാ​പങ്ങൾ യിരെ​മ്യാ​വി​നോ​ടും കൂടെ വെച്ചു​കൊണ്ട്‌ പുസ്‌ത​ക​ങ്ങ​ളു​ടെ എണ്ണം 22 എന്നു കണക്കാക്കി, എന്നാൽ അപ്പോ​ഴും കൃത്യ​മാ​യി ഒരേ കാനോ​നിക ലിഖി​ത​ങ്ങ​ളോ​ടു പററി​നിൽക്കു​ന്നുണ്ട്‌. a ഇതു നിശ്വസ്‌ത പുസ്‌ത​ക​ങ്ങ​ളു​ടെ എണ്ണത്തെ എബ്രായ അക്ഷരമാ​ല​യി​ലെ അക്ഷരങ്ങ​ളു​ടെ എണ്ണത്തിനു സമമാക്കി. പരമ്പരാ​ഗത യഹൂദ കാനോൻ അനുസ​രി​ച്ചു​ളള 24 പുസ്‌ത​ക​ങ്ങ​ളു​ടെ പട്ടിക ചുവടെ ചേർക്കു​ന്നു:

ന്യായപ്രമാണം

1. ഉല്‌പത്തി

2. പുറപ്പാ​ടു

3. ലേവ്യ​പു​സ്‌ത​കം

4. സംഖ്യാ​പു​സ്‌തകം

5. ആവർത്ത​ന​പു​സ്‌തകം

പ്രവാചകൻമാർ

6. യോശുവ

7. ന്യായാ​ധി​പൻമാർ

8. ശമൂവേൽ (ഒന്നും രണ്ടും ഒരുമിച്ച്‌ ഒരു പുസ്‌ത​ക​മാ​യി)

9. രാജാ​ക്കൻമാർ (ഒന്നും രണ്ടും ഒരുമിച്ച്‌ ഒരു പുസ്‌ത​ക​മാ​യി)

10. യെശയ്യാ​വു

11. യിരെ​മ്യാ​വു

12. യെഹെ​സ്‌കേൽ

13. പന്ത്രണ്ടു പ്രവാ​ച​കൻമാർ (ഹോശേയ, യോവേൽ, ആമോസ്‌, ഓബദ്യാ​വു, യോനാ, മീഖാ, നഹൂം, ഹബക്കൂക്‌, സെഫന്യാ​വു, ഹഗ്ഗായി, സെഖര്യാ​വു, മലാഖി എന്നിവ ഒരു പുസ്‌ത​ക​മാ​യി)

ലിഖിതങ്ങൾ (ഹാഗി​യോ​ഗ്രഫാ)

14. സങ്കീർത്ത​ന​ങ്ങൾ

15. സദൃശ​വാ​ക്യ​ങ്ങൾ

16. ഇയ്യോബ്‌

17. ഉത്തമഗീ​തം

18. രൂത്ത്‌

19. വിലാ​പ​ങ്ങൾ

20. സഭാ​പ്ര​സം​ഗി

21. എസ്ഥേർ

22. ദാനീ​യേൽ

23. എസ്രാ (നെഹെ​മ്യാ​വു എസ്രാ​യോ​ടു ചേർത്തു)

24. ദിനവൃ​ത്താ​ന്തങ്ങൾ (ഒന്നും രണ്ടും ഒരുമിച്ച്‌ ഒരു പുസ്‌ത​ക​മാ​യി)

12. കൂടു​ത​ലാ​യി എന്ത്‌ എബ്രാ​യ​കാ​നോ​നെ സ്ഥിരീ​ക​രി​ക്കു​ന്നു, അത്‌ ഏതു ലിഖി​ത​ങ്ങ​ളോ​ടെ അവസാ​നി​ച്ചു?

12 ക്രിസ്‌തു​യേ​ശു​വി​നാ​ലും ആദിമ ക്രിസ്‌തീ​യ​സ​ഭ​യാ​ലും നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളാ​യി അംഗീ​ക​രി​ക്ക​പ്പെട്ട പുസ്‌ത​ക​പ്പ​ട്ടിക അഥവാ കാനോൻ ഇതായി​രു​ന്നു. ഈ എഴുത്തു​ക​ളിൽനി​ന്നു മാത്ര​മാ​ണു ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളി​ലെ നിശ്വസ്‌ത എഴുത്തു​കാർ ഉദ്ധരി​ച്ചത്‌. അങ്ങനെ​യു​ളള ഉദ്ധരണി​കളെ “എന്നു എഴുതി​യി​രി​ക്കു​ന്നു​വ​ല്ലോ” എന്നതു​പോ​ലെ​യു​ളള പദപ്ര​യോ​ഗ​ങ്ങ​ളാൽ അവർ ദൈവ​വ​ച​ന​മാ​യി സ്ഥിരീ​ക​രി​ച്ചു. (റോമ. 15:9) തന്റെ ശുശ്രൂ​ഷ​യു​ടെ കാലം​വരെ എഴുത​പ്പെട്ട മുഴു നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളെ​യും​കു​റി​ച്ചു സംസാ​രി​ച്ച​പ്പോൾ യേശു “മോ​ശെ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തി​ലും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളി​ലും സങ്കീർത്ത​ന​ങ്ങ​ളി​ലും” രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കാര്യ​ങ്ങളെ പരാമർശി​ച്ചു. (ലൂക്കൊ. 24:44) ഇവിടെ ഹാഗി​യോ​ഗ്ര​ഫാ​യു​ടെ ആദ്യപു​സ്‌ത​ക​മെന്ന നിലയിൽ “സങ്കീർത്ത​നങ്ങൾ” ഈ മുഴു വിഭാ​ഗ​ത്തെ​യും പരാമർശി​ക്കാൻ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു. എബ്രായ കാനോ​നിൽ ഉൾപ്പെ​ടു​ത്തിയ അവസാ​നത്തെ ചരി​ത്ര​പ്പു​സ്‌തകം നെഹെ​മ്യാ​വി​ന്റേ​താ​യി​രു​ന്നു. ഇതു ദൈവാ​ത്മാ​വി​ന്റെ നടത്തി​പ്പിൻകീ​ഴി​ലാ​യി​രു​ന്നു​വെ​ന്നത്‌, “യെരൂ​ശ​ലേ​മി​നെ യഥാസ്ഥാ​ന​പ്പെ​ടു​ത്തി പണിവാൻ കല്‌പന പുറ​പ്പെ​ടു​ന്ന​തു​മു​തൽ” മിശി​ഹാ​യു​ടെ വരവു​വരെ 69 പ്രാവ​ച​നിക ആഴ്‌ച​ക​ളു​ടെ ഒരു കാലഘട്ടം ഉണ്ടായി​രി​ക്കു​മെ​ന്നു​ളള ദാനീ​യേ​ലി​ന്റെ പ്രമുഖ പ്രവച​ന​ത്തി​ന്റെ ആരംഭ​സ്ഥാ​നം പ്രദാ​നം​ചെ​യ്യു​ന്നത്‌ ഈ പുസ്‌തകം മാത്ര​മാ​ണെ​ന്നു​ള​ള​തിൽ കാണ​പ്പെ​ടു​ന്നു. (ദാനീ. 9:25; നെഹെ. 2:1-8; 6:15) നെഹെ​മ്യാ​വി​ന്റെ പുസ്‌തകം പ്രാവ​ച​നി​ക​പു​സ്‌ത​ക​ങ്ങ​ളിൽ അവസാ​ന​ത്തേ​തായ മലാഖി​യു​ടെ ചരി​ത്ര​പ​ര​മായ പശ്ചാത്ത​ല​വും നൽകുന്നു. മലാഖി നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ കാനോ​നിൽ ഉൾപ്പെ​ടു​ന്നു​വെ​ന്ന​തി​നെ സംശയി​ക്കാൻ കഴിയില്ല, കാരണം ദൈവ​പു​ത്ര​നായ യേശു​പോ​ലും അതു പല പ്രാവ​ശ്യം ഉദ്ധരിച്ചു. (മത്താ. 11:10, 14) ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്തു​കാർ നെഹെ​മ്യാ​വി​നും മലാഖി​ക്കും മുമ്പ്‌ എഴുത​പ്പെട്ട എബ്രായ കാനോ​നി​ലെ ഭൂരി​ഭാ​ഗം പുസ്‌ത​ക​ങ്ങ​ളിൽനി​ന്നും അത്തരം ഉദ്ധരണി​കൾ എടുക്കു​ന്നു​ണ്ടെ​ന്നി​രി​ക്കെ, നെഹെ​മ്യാ​വി​ന്റെ​യും മലാഖി​യു​ടെ​യും കാല​ശേഷം ക്രിസ്‌തു​വി​ന്റെ കാലം​വരെ എഴുത​പ്പെട്ട ഏതെങ്കി​ലും നിശ്വ​സ്‌ത​ലി​ഖി​ത​ങ്ങ​ളെന്നു വിളി​ക്ക​പ്പെ​ടു​ന്ന​വ​യിൽനി​ന്നു യാതൊ​ന്നും ഉദ്ധരി​ക്കു​ന്നില്ല. ഇത്‌ എബ്രായ തിരു​വെ​ഴു​ത്തു​കാ​നോൻ നെഹെ​മ്യാ​വി​ന്റെ​യും മലാഖി​യു​ടെ​യും എഴുത്തു​ക​ളോ​ടെ അവസാ​നി​ച്ചു​വെന്ന യഹൂദൻമാ​രു​ടെ പരമ്പരാ​ഗ​ത​വീ​ക്ഷ​ണ​ത്തെ​യും പൊ.യു. ഒന്നാം​നൂ​റ​റാ​ണ്ടി​ലെ ക്രിസ്‌തീയ സഭയുടെ വിശ്വാ​സ​ത്തെ​യും സ്ഥിരീ​ക​രി​ക്കു​ന്നു.

എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ അപ്പോ​ക്രി​ഫാ പുസ്‌ത​ക​ങ്ങൾ

13. (എ) അപ്പോ​ക്രി​ഫാ പുസ്‌ത​കങ്ങൾ എന്താണ്‌? (ബി) അവ റോമൻക​ത്തോ​ലി​ക്കാ കാനോ​നി​ലേക്കു സ്വീക​രി​ക്ക​പ്പെ​ടാ​നി​ട​യാ​യ​തെ​ങ്ങനെ?

13 അപ്പോ​ക്രി​ഫാ പുസ്‌ത​കങ്ങൾ എന്താണ്‌? ഇവ ചിലർ ചില ബൈബി​ളു​ക​ളിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടു​ള​ള​തും എന്നാൽ അവ ദൈവ​നി​ശ്വ​സ്‌ത​മാ​ണെ​ന്നു​ള​ള​തി​ന്റെ തെളി​വി​ല്ലാ​ത്ത​തി​നാൽ മററു​ള​ളവർ തളളി​ക്ക​ള​ഞ്ഞി​രി​ക്കു​ന്ന​തു​മായ ലിഖി​ത​ങ്ങ​ളാണ്‌. അപ്പോ​ക്രൈ​ഫോസ്‌ എന്ന ഗ്രീക്ക്‌ പദം “ശ്രദ്ധാ​പൂർവം മറയ്‌ക്ക​പ്പെട്ട” കാര്യ​ങ്ങളെ പരാമർശി​ക്കു​ന്നു. (മർക്കൊ. 4:22; ലൂക്കൊ. 8:17; കൊലൊ. 2:3) സംശയ​ക​ര​മായ ഗ്രന്ഥകർത്തൃ​ത്വ​മോ പ്രാമാ​ണി​ക​ത​യോ ഉളള അല്ലെങ്കിൽ വ്യക്തി​പ​ര​മായ വായനക്കു കുറെ മൂല്യ​മു​ള​ള​താ​യി പരിഗ​ണി​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ലും ദിവ്യ നിശ്വ​സ്‌ത​ത​യു​ടെ തെളി​വി​ല്ലാത്ത പുസ്‌ത​ക​ങ്ങൾക്ക്‌ ഈ പദം ബാധക​മാ​ക്ക​പ്പെ​ടു​ന്നു. അങ്ങനെ​യു​ളള പുസ്‌ത​കങ്ങൾ മാററി​വെ​ച്ചി​രു​ന്നു, പരസ്യ​മാ​യി വായി​ച്ചി​രു​ന്നില്ല; അങ്ങനെ​യാ​ണു “മറയ്‌ക്ക​പ്പെട്ട” എന്ന ആശയം വന്നത്‌. പൊ.യു. 397-ൽ കാർത്തേ​ജിൽ കൂടിയ കൗൺസി​ലിൽ എസ്ഥേറി​ന്റെ​യും ദാനീ​യേ​ലി​ന്റെ​യും കാനോ​നിക പുസ്‌ത​ക​ങ്ങ​ളോ​ടു​ളള കൂട്ടി​ച്ചേർപ്പു​ക​ളോ​ടൊ​പ്പം ഏഴ്‌ അപ്പോ​ക്രി​ഫാ​പു​സ്‌ത​കങ്ങൾ എബ്രായ തിരു​വെ​ഴു​ത്തു​ക​ളോ​ടു കൂട്ടി​ച്ചേർക്കാൻ നിർദേശം ഉണ്ടായി. എന്നിരു​ന്നാ​ലും, 1546-ൽ നടന്ന ട്രെൻറി​ലെ കൗൺസിൽവരെ റോമൻ കത്തോ​ലി​ക്കാ​സഭ അതിന്റെ ബൈബിൾ പുസ്‌ത​ക​പ്പ​ട്ടി​ക​യിൽ ഈ കൂട്ടി​ച്ചേർപ്പു​ക​ളു​ടെ അംഗീ​ക​ര​ണത്തെ സുനി​ശ്ചി​ത​മാ​യി സ്ഥിരീ​ക​രി​ച്ചില്ല. ഈ കൂട്ടി​ച്ചേർപ്പു​കൾ തോബിത്ത്‌, യൂദിത്ത്‌, എസ്ഥേറി​നോ​ടു​ളള കൂട്ടി​ച്ചേർപ്പു​കൾ, ജ്ഞാനം, പ്രഭാ​ഷകൻ, ബാരൂക്ക്‌, ദാനീ​യേ​ലി​നോ​ടു​ളള മൂന്നു കൂട്ടി​ച്ചേർപ്പു​കൾ, ഒന്നു മക്കബായർ, രണ്ടു മക്കബായർ എന്നിവ​യാ​യി​രു​ന്നു.

14. (എ) ഏതു വിധത്തി​ലാണ്‌ ഒന്നു മക്കബായർ കൗതു​ക​മു​ണർത്തു​ന്ന​താ​യി​രി​ക്കു​ന്നത്‌? (ബി) ഏതു പ്രാമാ​ണി​കർ അപ്പോ​ക്രി​ഫാ​യെ ഒരിക്ക​ലും പരാമർശി​ച്ചില്ല, എന്തു​കൊണ്ട്‌?

14 ഒന്നു മക്കബാ​യ​രു​ടെ പുസ്‌തകം, ഒരു പ്രകാ​ര​ത്തി​ലും ഒരു നിശ്വസ്‌ത പുസ്‌ത​ക​മാ​യി കണക്കാ​ക്കേ​ണ്ട​ത​ല്ലെ​ങ്കി​ലും അതിൽ ചരിത്ര താത്‌പ​ര്യ​മു​ളള വിവരങ്ങൾ അടങ്ങി​യി​ട്ടുണ്ട്‌. അത്‌ പൊ.യു.മു. രണ്ടാം നൂററാ​ണ്ടിൽ മക്കബാ​യ​രു​ടെ പൗരോ​ഹി​ത്യ​കു​ടും​ബ​ത്തി​ന്റെ നേതൃ​ത്വ​ത്തിൽ നടന്ന യഹൂദൻമാ​രു​ടെ സ്വാത​ന്ത്ര്യ​സ​മ​ര​ത്തി​ന്റെ ഒരു വിവരണം നൽകുന്നു. അപ്പോ​ക്രി​ഫാ പുസ്‌ത​ക​ങ്ങ​ളിൽ ശേഷി​ച്ച​വ​യിൽ കെട്ടു​ക​ഥ​ക​ളും അന്ധവി​ശ്വാ​സ​ങ്ങ​ളും നിറഞ്ഞി​രി​ക്കു​ന്നു, തെററു​ക​ളും ധാരാ​ള​മുണ്ട്‌. യേശു​വോ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്തു​കാ​രോ അവയെ ഒരിക്ക​ലും പരാമർശി​ക്കു​ക​യോ ഉദ്ധരി​ക്കു​ക​യോ ചെയ്‌തി​ട്ടില്ല.

15, 16. ജോസീ​ഫ​സും ജെറോ​മും ഏതു പുസ്‌ത​കങ്ങൾ കാനോ​നി​ക​മാ​ണെന്നു സൂചി​പ്പി​ച്ച​തെ​ങ്ങനെ?

15 പൊ.യു. ഒന്നാം നൂററാ​ണ്ടി​ലെ യഹൂദ​ച​രി​ത്ര​കാ​ര​നായ ഫ്‌ളേ​വ്യസ്‌ ജോസീ​ഫസ്‌ ഏപ്യന്‌ എതിരെ (1, 38-41 [8]) (ഇംഗ്ലീഷ്‌) എന്ന തന്റെ കൃതി​യിൽ എബ്രായർ പവി​ത്ര​മാ​യി അംഗീ​ക​രി​ച്ചി​രുന്ന സകല പുസ്‌ത​ക​ങ്ങ​ളെ​യും പരാമർശി​ക്കു​ന്നുണ്ട്‌. അദ്ദേഹം ഇങ്ങനെ എഴുതി: “പരസ്‌പ​ര​വി​രു​ദ്ധ​മാ​യി​രി​ക്കുന്ന അനേകാ​യി​രം പൂർവാ​പ​ര​വി​രുദ്ധ പുസ്‌ത​കങ്ങൾ നമുക്കില്ല. ന്യായ​മാ​യി അംഗീ​ക​രി​ക്ക​പ്പെ​ടുന്ന നമ്മുടെ പുസ്‌ത​കങ്ങൾ ഇരുപ​ത്തി​രണ്ടു മാത്ര​മാണ്‌ [11-ാം ഖണ്ഡിക​യിൽ കാണി​ച്ചി​രി​ക്കുന്ന പ്രകാരം നമ്മുടെ ഇന്നത്തെ 39-നോടു തുല്യം], എല്ലാക്കാ​ല​ത്തെ​യും രേഖ അതില​ട​ങ്ങി​യി​രി​ക്കു​ന്നു. ഇവയിൽ, നിയമ​ങ്ങ​ളും മമനു​ഷ്യ​ന്റെ ജനനം​മു​തൽ നിയമ​ദാ​താ​വി​ന്റെ മരണം​വ​രെ​യു​ളള പരമ്പരാ​ഗ​ത​ച​രി​ത്ര​വും അടങ്ങുന്ന മോശ​യു​ടെ പുസ്‌ത​ക​ങ്ങ​ളാണ്‌ അഞ്ചെണ്ണം. . . . മോശ​യു​ടെ മരണം​മു​തൽ പേർഷ്യ​യി​ലെ രാജാ​വെന്ന നിലയിൽ സേർക്‌സ​സി​ന്റെ പിൻഗാ​മി​യാ​യി​ത്തീർന്ന അർഥഹ്‌ശ​ഷ്ടാ​വു​വരെ, മോശ​യ്‌ക്കു​ശേഷം വന്ന പ്രവാ​ച​കൻമാർ പതിമൂ​ന്നു പുസ്‌ത​ക​ങ്ങ​ളിൽ തങ്ങളുടെ സ്വന്തം കാലങ്ങ​ളി​ലെ സംഭവ​ങ്ങ​ളു​ടെ ചരിത്രം എഴുതി. ശേഷിച്ച നാലു പുസ്‌ത​ക​ങ്ങ​ളിൽ ദൈവ​ത്തി​നു​ളള സ്‌തു​തി​ഗീ​ത​ങ്ങ​ളും മനുഷ്യ​ജീ​വി​ത​പെ​രു​മാ​റ​റ​ത്തി​നു​ളള ചട്ടങ്ങളും അടങ്ങി​യി​രി​ക്കു​ന്നു.” അങ്ങനെ പൊ.യു. ഒന്നാം നൂററാ​ണ്ടി​നു ദീർഘ​നാൾ മുമ്പേ എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ കാനോൻ നിശ്ചയി​ച്ചു​ക​ഴി​ഞ്ഞി​രു​ന്ന​താ​യി ജോസീ​ഫസ്‌ പ്രകട​മാ​ക്കു​ന്നു.

16 പൊ.യു. ഏതാണ്ട്‌ 405-ൽ ബൈബി​ളി​ന്റെ ലാററിൻ വൾഗേ​ററ്‌ ഭാഷാ​ന്തരം പൂർത്തി​യാ​ക്കിയ ബൈബിൾ പണ്ഡിത​നായ ജെറോം അപ്പോ​ക്രി​ഫാ പുസ്‌ത​കങ്ങൾ സംബന്ധിച്ച തന്റെ നിലപാ​ടിൽ നല്ല ഉറപ്പു​ള​ള​വ​നാ​യി​രു​ന്നു. നിശ്വസ്‌ത പുസ്‌ത​കങ്ങൾ പട്ടിക​പ്പെ​ടു​ത്തിയ ശേഷം, ജോസീ​ഫസ്‌ നൽകിയ അതേ എണ്ണം ഉപയോ​ഗിച്ച്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ 39 നിശ്വസ്‌ത പുസ്‌ത​ക​ങ്ങ​ളു​ടെ എണ്ണം 22 ആക്കി​ക്കൊ​ണ്ടു വൾഗേ​റ​റിൽ ശമൂ​വേ​ലി​ന്റെ​യും രാജാ​ക്കൻമാ​രു​ടെ​യും പുസ്‌ത​ക​ങ്ങ​ളു​ടെ ആമുഖ​ത്തിൽ അദ്ദേഹം ഇങ്ങനെ എഴുതു​ന്നു: “അങ്ങനെ ഇരുപ​ത്തി​രണ്ടു പുസ്‌ത​ക​ങ്ങ​ളുണ്ട്‌ . . . തിരു​വെ​ഴു​ത്തു​ക​ളു​ടെ ഈ ആമുഖ​ത്തിന്‌ എബ്രാ​യ​യിൽനി​ന്നു ലാററി​നി​ലേക്കു നാം വിവർത്ത​നം​ചെ​യ്യുന്ന സകല പുസ്‌ത​ക​ങ്ങ​ളി​ലേ​ക്കു​മു​ളള ഒരു ബലവത്തായ സമീപ​ന​മാ​യി ഉതകാൻ കഴിയും; തന്നിമി​ത്തം ഇവയ്‌ക്കു പുറ​മേ​യു​ളള എന്തും അപ്പോ​ക്രി​ഫാ​യിൽ ചേർക്കേ​ണ്ട​താ​ണെന്നു നമുക്ക്‌ അറിയാ​വു​ന്ന​താണ്‌.”

ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ

17. റോമൻ കത്തോ​ലി​ക്കാ​സഭ ഏത്‌ ഉത്തരവാ​ദി​ത്വം അവകാ​ശ​പ്പെ​ടു​ന്നു, എന്നാൽ ബൈബിൾകാ​നോ​നിൽ ഉൾപ്പെ​ടു​ന്നത്‌ ഏതു പുസ്‌ത​ക​ങ്ങ​ളാ​ണെന്നു യഥാർഥ​ത്തിൽ നിശ്ചയി​ച്ചത്‌ ആരാണ്‌?

17 ബൈബിൾകാ​നോ​നിൽ ഏതു പുസ്‌ത​കങ്ങൾ ഉൾപ്പെ​ടു​ത്ത​ണ​മെ​ന്നു​ളള തീരു​മാ​ന​ത്തി​ന്റെ ഉത്തരവാ​ദി​ത്വം റോമൻ കത്തോ​ലി​ക്കാ​സഭ അവകാ​ശ​പ്പെ​ടു​ന്നുണ്ട്‌, അതു പുസ്‌ത​ക​ങ്ങ​ളു​ടെ ഒരു പട്ടിക ഉണ്ടാക്കിയ കാർത്തേ​ജി​ലെ കൗൺസി​ലി​നെ (പൊ.യു.മു. 397) പരാമർശി​ക്കു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും മറിച്ചാ​ണു സത്യം, എന്തു​കൊ​ണ്ടെ​ന്നാൽ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളാ​യി രൂപപ്പെട്ട പുസ്‌ത​ക​ങ്ങ​ളു​ടെ പട്ടിക ഉൾപ്പെടെ കാനോൻ അപ്പോ​ഴേ​ക്കും നിശ്ചയി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. അതായത്‌ ഏതെങ്കി​ലും കൗൺസി​ലി​ന്റെ കൽപ്പന​യാ​ലല്ല, പിന്നെ​യോ ദൈവാ​ത്മാ​വി​ന്റെ നടത്തി​പ്പി​നാൽ—ആദ്യം​തന്നെ ആ പുസ്‌ത​ക​ങ്ങ​ളു​ടെ എഴുത്തി​നു നിശ്വ​സ്‌തത നൽകിയ അതേ ആത്മാവി​നാൽ. നിശ്വ​സ്‌ത​ര​ല്ലാത്ത പിൽക്കാ​ലത്തെ പുസ്‌ത​ക​പ്പ​ട്ടി​ക​നിർമാ​താ​ക്ക​ളു​ടെ സാക്ഷ്യം ദൈവം അധികാ​ര​പ്പെ​ടു​ത്തി​യി​രുന്ന ബൈബിൾകാ​നോ​ന്റെ ഒരു അംഗീ​ക​ര​ണ​മെന്ന നിലയിൽ മാത്രമേ മൂല്യ​വ​ത്താ​യി​രി​ക്കു​ന്നു​ളളു.

18. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ആദിമ​പു​സ്‌ത​ക​പ്പ​ട്ടി​കകൾ കാണി​ക്കുന്ന ചാർട്ടിൽനിന്ന്‌ ഏതു പ്രധാ​ന​പ്പെട്ട നിഗമ​ന​ങ്ങ​ളി​ലെ​ത്താൻ കഴിയും?

18 ആദിമ പുസ്‌ത​ക​പ്പ​ട്ടി​ക​ക​ളു​ടെ തെളിവ്‌. തുടർന്നു കൊടു​ത്തി​രി​ക്കുന്ന ചാർട്ടി​ന്റെ ഒരു പരി​ശോ​ധന, നാലാം നൂററാ​ണ്ടി​ലെ മേൽപ്പറഞ്ഞ കൗൺസി​ലി​നു മുമ്പത്തെ ക്രിസ്‌തീയ തിരു​വെ​ഴു​ത്തു​ക​ളു​ടെ നിരവധി പുസ്‌ത​ക​പ്പ​ട്ടി​കകൾ നമ്മുടെ ഇപ്പോ​ഴത്തെ കാനോ​നോ​ടു കൃത്യ​മാ​യി യോജി​ക്കു​ന്നു​വെ​ന്നും മററു ചിലതു വെളി​പ്പാ​ടു​മാ​ത്രം വിട്ടു​ക​ള​യു​ന്നു​വെ​ന്നും വെളി​പ്പെ​ടു​ത്തു​ന്നു. രണ്ടാം നൂററാ​ണ്ടി​ന്റെ അവസാ​ന​ത്തി​നു​മു​മ്പു നാലു സുവി​ശേ​ഷ​ങ്ങ​ളു​ടെ​യും പ്രവൃ​ത്തി​ക​ളു​ടെ​യും അപ്പോ​സ്‌ത​ല​നായ പൗലൊ​സി​ന്റെ 12 ലേഖന​ങ്ങ​ളു​ടെ​യും സാർവ​ലൗ​കി​ക​മായ അംഗീ​ക​ര​ണ​മുണ്ട്‌. ചെറിയ ലേഖന​ങ്ങ​ളിൽ ചുരു​ക്കം​ചി​ല​തി​നെ മാത്രമേ ചില പ്രദേ​ശ​ങ്ങ​ളിൽ സംശയി​ച്ചി​രു​ന്നു​ളളു. ഇതിങ്ങ​നെ​യാ​യി​രി​ക്കാൻ കാരണം അങ്ങനെ​യു​ളള ലേഖന​ങ്ങൾക്ക്‌ ഒന്നല്ലെ​ങ്കിൽ മറെറാ​രു കാരണ​ത്താൽ പ്രാരംഭ പ്രചാരം കുറവാ​യി​രു​ന്നു​വെ​ന്ന​തും അങ്ങനെ കാനോ​നി​ക​മാ​യി അംഗീ​ക​രി​ക്ക​പ്പെ​ടാൻ കൂടുതൽ സമയ​മെ​ടു​ത്തു​വെ​ന്ന​തു​മാ​യി​രി​ക്കാ​നി​ട​യുണ്ട്‌.

19. (എ) ഇററലി​യിൽ ഏതു മുന്തിയ രേഖ കണ്ടെത്തി, അതിന്റെ തീയതി ഏതാണ്‌? (ബി) ഇത്‌ അക്കാലത്തെ അംഗീ​കൃത കാനോ​നെ വിവരി​ക്കു​ന്നത്‌ എങ്ങനെ?

19 അത്യന്തം കൗതു​ക​മു​ണർത്തുന്ന ആദിമ കാററ​ലോ​ഗു​ക​ളി​ലൊന്ന്‌ ഇററലി​യി​ലെ മിലാ​നി​ലു​ളള ആം​ബ്രോ​സി​യൻ ലൈ​ബ്ര​റി​യിൽ എൽ. ഏ. മൂറേ​റേ​റാ​റി കണ്ടുപി​ടി​ച്ച​തും അദ്ദേഹം 1740-ൽ പ്രസി​ദ്ധ​പ്പെ​ടു​ത്തി​യ​തു​മായ ഒരു ശകലമാണ്‌. ആദ്യഭാ​ഗം നഷ്ടപ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും ലൂക്കൊ​സി​നെ മൂന്നാ​മത്തെ സുവി​ശേ​ഷ​മാ​യി അതു പരാമർശി​ച്ചി​രി​ക്കു​ന്നത്‌ അത്‌ ആദ്യം മത്തായി​യെ​യും മർക്കൊ​സി​നെ​യും കുറിച്ചു പറഞ്ഞു​വെന്നു സൂചി​പ്പി​ക്കു​ന്നു. ലാററി​നി​ലു​ളള മുറേ​റേ​റാ​റി​യൻ ശകലം പൊ.യു. രണ്ടാം നൂററാ​ണ്ടി​ന്റെ ഒടുവി​ലത്തെ ഭാഗത്തു​ള​ള​താണ്‌. ഭാഗി​ക​മായ പിൻവ​രുന്ന പരിഭാഷ പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ അത്‌ ഏററം കൗതു​ക​ക​ര​മായ ഒരു രേഖയാണ്‌: “മൂന്നാ​മത്തെ സുവി​ശേ​ഷ​പു​സ്‌തകം ലൂക്കൊ​സി​ന്റേ​താണ്‌. സുപ്ര​സിദ്ധ വൈദ്യ​നായ ലൂക്കൊസ്‌ തന്റെ സ്വന്തം നാമത്തിൽ അതെഴു​തി . . . നാലാ​മത്തെ സുവി​ശേ​ഷ​പു​സ്‌തകം ശിഷ്യൻമാ​രി​ലൊ​രാ​ളായ യോഹ​ന്നാ​ന്റേ​താണ്‌. അതു​കൊണ്ട്‌ വിശ്വാ​സി​ക​ളു​ടെ വിശ്വാ​സ​ത്തി​നു ഭിന്നത​യില്ല, സുവി​ശേ​ഷ​ങ്ങ​ളി​ലെ ഓരോ പുസ്‌ത​ക​ത്തി​ലും വസ്‌തു​ത​ക​ളിൽനി​ന്നു തിര​ഞ്ഞെ​ടുത്ത വ്യത്യ​സ്‌ത​ഭാ​ഗങ്ങൾ നൽകി​യി​രി​ക്കു​ന്നു​വെ​ങ്കി​ലും. കാരണം മാർഗ​ദർശ​ക​മായ ഏകാത്മാ​വിൻകീ​ഴിൽ അവന്റെ ജനനം, കഷ്ടാനു​ഭവം, പുനരു​ത്ഥാ​നം, അവന്റെ ശിഷ്യൻമാ​രു​മാ​യു​ളള സംഭാ​ഷണം, അവന്റെ ഇരട്ട ആഗമനം—ഒന്നാമ​ത്തേതു നിന്ദയിൽനി​ന്നു സംജാ​ത​മാ​കുന്ന താഴ്‌ച​യിൽ നടന്നു​ക​ഴി​ഞ്ഞ​തും, രണ്ടാമ​ത്തേത്‌ രാജകീ​യാ​ധി​കാ​ര​ത്തി​ന്റെ മഹത്ത്വ​ത്തിൽ ഇനി വരാനി​രി​ക്കു​ന്ന​തും—എന്നിവ​യോ​ടു ബന്ധപ്പെട്ട സകല കാര്യ​ങ്ങ​ളും പ്രഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അപ്പോൾ, ‘ഞങ്ങളുടെ കണ്ണുകൾകൊ​ണ്ടു ഞങ്ങൾ കണ്ടിരി​ക്കു​ന്ന​തും ഞങ്ങളുടെ ചെവി​കൾകൊ​ണ്ടു കേട്ടി​രി​ക്കു​ന്ന​തും ഞങ്ങളുടെ കൈകൾ കൈകാ​ര്യം​ചെ​യ്‌തി​രി​ക്കു​ന്ന​തു​മായ കാര്യങ്ങൾ ഞങ്ങൾ എഴുതി​യി​രി​ക്കു​ന്നു’ എന്നു പറഞ്ഞു​കൊ​ണ്ടു യോഹ​ന്നാൻ തന്റെ ലേഖന​ങ്ങ​ളിൽ വളരെ യുക്തി​യു​ക്ത​മാ​യി ഈ പല കാര്യ​ങ്ങ​ളും പ്രസ്‌താ​വി​ക്കു​ന്നു​വെ​ങ്കിൽ അതിൽ എന്തതി​ശയം? എന്തെന്നാൽ അവൻ ഒരു ദൃക്‌സാ​ക്ഷി​മാ​ത്രമല്ല, പിന്നെ​യോ കർത്താ​വി​ന്റെ സകല അത്ഭുത​കാ​ര്യ​ങ്ങ​ളും അവയുടെ ക്രമ​പ്ര​കാ​രം കേൾക്കു​ക​യും വിവരി​ക്കു​ക​യും ചെയ്‌ത ഒരാളു​മാ​ണെന്ന്‌ അവകാ​ശ​വാ​ദം​ചെ​യ്യു​ന്നു. കൂടാതെ സകല അപ്പോ​സ്‌ത​ലൻമാ​രു​ടെ​യും പ്രവൃ​ത്തി​കൾ ഒരു പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കു​ന്നു. ലൂക്കൊസ്‌ [അങ്ങനെ] അവയെ അത്യന്തം ശ്രീമാ​നായ തെയോ​ഫി​ല​സി​നു​വേണ്ടി രചിച്ചു . . . ഇപ്പോൾ പൗലൊ​സി​ന്റെ ലേഖനങ്ങൾ ഏവയാ​ണെ​ന്നും എവി​ടെ​നിന്ന്‌ അല്ലെങ്കിൽ ഏതു കാരണ​ത്തിന്‌ അവ അയയ്‌ക്ക​പ്പെ​ട്ടു​വെ​ന്നും മനസ്സി​ലാ​കു​ന്ന​വ​നു​വേണ്ടി അവതന്നെ വ്യക്തമാ​ക്കു​ന്നു. ആദ്യമാ​യി പാഷ​ണ്ഡോ​പ​ദേശ പിളർപ്പി​നെ തടയാൻ അവൻ കൊരി​ന്ത്യർക്കു ദീർഘ​മാ​യി എഴുതി, പിന്നീടു ഗലാത്യർക്കു പരിച്‌ഛേ​ദ​ന​യ്‌ക്ക്‌ [എതിരാ​യും] റോമർക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ ക്രമ​ത്തെ​ക്കു​റിച്ച്‌ അവയിലെ മുഖ്യ വിഷയം ക്രിസ്‌തു ആണെന്നു​കൂ​ടെ അറിയി​ച്ചു​കൊ​ണ്ടും എഴുതി—അവ ഓരോ​ന്നും നാം ചർച്ച​ചെ​യ്യേ​ണ്ട​താ​വ​ശ്യ​മാണ്‌, അനുഗൃ​ഹീത അപ്പോ​സ്‌ത​ല​നായ പൗലൊ​സ്‌തന്നെ തന്റെ മുൻഗാ​മി​യായ യോഹ​ന്നാ​ന്റെ മാതൃക പിന്തു​ടർന്നു​കൊ​ണ്ടു പിൻവ​രുന്ന ക്രമത്തിൽ ഏഴിൽ കവിയാത്ത സഭകൾക്കു പേർപ​റഞ്ഞ്‌ എഴുതു​ന്ന​താ​യി മനസ്സി​ലാ​ക്കി​ക്കൊ​ണ്ടു​തന്നെ: കൊരി​ന്ത്യർക്ക്‌ (ഒന്നാമത്‌), എഫെസ്യർക്ക്‌ (രണ്ടാമത്‌), ഫിലി​പ്പി​യർക്ക്‌ (മൂന്നാ​മത്‌), കൊ​ലൊ​സ്സ്യർക്ക്‌ (നാലാ​മത്‌), ഗലാത്യർക്ക്‌ (അഞ്ചാമത്‌), തെസ്സ​ലൊ​നീ​ക്യർക്ക്‌ (ആറാമത്‌), റോമർക്ക്‌ (ഏഴാമത്‌). എന്നാൽ അവൻ തിരു​ത്ത​ലി​നു​വേണ്ടി കൊരി​ന്ത്യർക്കും തെസ്സ​ലൊ​നീ​ക്യർക്കും രണ്ടു പ്രാവ​ശ്യം എഴുതു​ന്നു​വെ​ങ്കി​ലും ഭൂമി​യി​ലെ​ങ്ങും വ്യാപി​ച്ചു​കി​ട​ക്കുന്ന ഏക സഭയാ​ണു​ള​ളത്‌ എന്നു പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു [?അതായത്‌, ഏഴുമ​ട​ങ്ങായ ഈ എഴുത്തി​നാൽ]; യോഹ​ന്നാ​നും ഏഴു സഭകൾക്ക്‌ എഴുതു​ന്നു​വെ​ങ്കി​ലും അപ്പോ​ക്ക​ലി​പ്‌സിൽ എല്ലാവ​രോ​ടും സംസാ​രി​ക്കു​ന്നു. എന്നാൽ അവൻ പ്രിയ​ത്താ​ലും സ്‌നേ​ഹ​ത്താ​ലും ഫിലേ​മോന്‌ ഒന്നും തീത്തൊ​സിന്‌ ഒന്നും തിമൊ​ഥെ​യൊ​സി​നു രണ്ടും [എഴുതി]; ഇവ സഭയുടെ മാന്യ​മായ മതിപ്പിൽ പവി​ത്ര​മാ​യി കരുത​പ്പെ​ടു​ന്നു. . . . കൂടാതെ, യൂദാ​യു​ടെ ഒരു ലേഖന​വും യോഹ​ന്നാ​ന്റെ പേർ വഹിക്കുന്ന രണ്ടും എണ്ണപ്പെ​ടു​ന്നു . . . നാം യോഹ​ന്നാ​ന്റെ​യും പത്രൊ​സി​ന്റെ​യും ദിവ്യ​വെ​ളി​പ്പാ​ടു​കൾ മാത്രം സ്വീക​രി​ക്കു​ന്നു, [ഒടുവി​ല​ത്തേത്‌] നമ്മിൽ ചിലർ സഭയിൽ വായി​ക്കാ​നി​ഷ്ട​പ്പെ​ടു​ന്നില്ല.”—ദ ന്യൂ ഷാഫ്‌-ഹെർസോഗ്‌ എൻ​സൈ​ക്ലോ​പീ​ഡിയ ഓഫ്‌ റിലി​ജി​യസ്‌ നോളജ്‌, 1956, വാല്യം VIII, പേജ്‌ 56.

20. (എ) യോഹ​ന്നാ​ന്റെ ലേഖന​ങ്ങ​ളി​ലൊ​ന്നും പത്രൊ​സി​ന്റെ ഒന്നും വിട്ടു​പോ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം വിശദീ​ക​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? (ബി) അപ്പോൾ, ഈ പുസ്‌ത​ക​പ്പ​ട്ടിക നമ്മുടെ ഏതൽക്കാല പുസ്‌ത​ക​പ്പ​ട്ടി​ക​യോട്‌ എത്ര അടുത്തു പൊരു​ത്ത​മു​ള​ള​താണ്‌?

20 മുറേ​റേ​റാ​റി​യൻ ശകലത്തി​ന്റെ അവസാ​ന​ഭാ​ഗ​ത്തോ​ട​ടു​ത്തു യോഹ​ന്നാ​ന്റെ രണ്ടു ലേഖന​ങ്ങ​ളെ​ക്കു​റി​ച്ചു മാത്രമേ പറയു​ന്നു​ള​ളൂ​വെന്ന കാര്യം ശ്രദ്ധി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ഈ ആശയം സംബന്ധി​ച്ചു മേൽപ്പറഞ്ഞ എൻ​സൈ​ക്ലോ​പീ​ഡി​യ​യു​ടെ 55-ാം പേജ്‌ യോഹ​ന്നാ​ന്റെ ഈ രണ്ടു ലേഖനങ്ങൾ “രണ്ടും മൂന്നും ആയിരി​ക്കാ​നേ കഴിയൂ, അവയുടെ എഴുത്തു​കാ​രൻ തന്നേത്തന്നെ കേവലം ‘മൂപ്പൻ’ എന്നാണു വിളി​ക്കു​ന്നത്‌” എന്നു കുറി​ക്കൊ​ള​ളു​ന്നു. “നാലാം സുവി​ശേ​ഷ​ത്തോ​ടു​ളള ബന്ധത്തിൽ ആകസ്‌മി​ക​മാ​യി​ട്ടാ​ണെ​ങ്കി​ലും ആദ്യ​ത്തേ​തി​നെ പരിഗ​ണി​ക്കു​ക​യും അവിടെ യോഹ​ന്നാ​നിൽനി​ന്നു​ളള അതിന്റെ ഉത്ഭവത്തി​ലു​ളള തന്റെ നിസ്‌തർക്ക​മായ വിശ്വാ​സം പ്രഖ്യാ​പി​ക്കു​ക​യും​ചെയ്‌ത ശേഷം ഇവിടെ വലിപ്പം കുറഞ്ഞ രണ്ടു ലേഖന​ങ്ങ​ളിൽ ഒതുങ്ങി​നിൽക്കാൻ കഴിയു​മെന്നു രചയി​താ​വി​നു തോന്നി.” പത്രൊ​സി​ന്റെ ഒന്നാമത്തെ ലേഖന​ത്തെ​ക്കു​റി​ച്ചു​ളള ഏതെങ്കി​ലും പ്രസ്‌താ​വ​ന​യു​ടെ പ്രത്യ​ക്ഷ​ത്തി​ലു​ളള അഭാവം​സം​ബ​ന്ധിച്ച്‌ ഈ ആധാര​ഗ്രന്ഥം തുടരു​ന്നു: “1 പത്രൊ​സും യോഹ​ന്നാ​ന്റെ വെളി​പ്പാ​ടും സ്വീക​രി​ക്ക​പ്പെ​ട്ട​താ​യി പറഞ്ഞ ഏതാനും വാക്കുകൾ അല്ലെങ്കിൽ ഒരുപക്ഷേ ഒരു വരി നഷ്ടപ്പെ​ട്ടു​വെ​ന്ന​താണ്‌ ഏററവും സാധ്യ​ത​യു​ളള സങ്കൽപ്പം.” അതു​കൊണ്ട്‌ മുറേ​റേ​റാ​റി​യൻ ശകലത്തി​ന്റെ നിലപാ​ടിൽ ഈ എൻ​സൈ​ക്ലോ​പീ​ഡിയ 56-ാം പേജിൽ ഇങ്ങനെ നിഗമ​നം​ചെ​യ്യു​ന്നു: “പുതിയ നിയമം സുനി​ശ്ചി​ത​മാ​യി നാലു സുവി​ശേ​ഷ​ങ്ങ​ളും പ്രവൃ​ത്തി​ക​ളും പൗലൊ​സി​ന്റെ 13 ലേഖന​ങ്ങ​ളും യോഹ​ന്നാ​ന്റെ വെളി​പ്പാ​ടും ഒരുപക്ഷേ അവന്റെ മൂന്നു ലേഖന​ങ്ങ​ളും യൂദാ​യും ഒരുപക്ഷേ 1 പത്രൊ​സും ഉൾക്കൊ​ള​ളു​ന്ന​താ​ണെന്നു കരുത​പ്പെ​ടു​ന്നു, അതേസ​മയം പത്രൊ​സി​ന്റെ എഴുത്തു​ക​ളിൽ മറെറാ​ന്നി​നോ​ടു​ളള എതിർപ്പ്‌ അപ്പോ​ഴും ശമിച്ചി​രു​ന്നില്ല.”

21. (എ) നിശ്വസ്‌ത ലിഖി​ത​ങ്ങൾസം​ബ​ന്ധിച്ച ഓറി​ജന്റെ അഭി​പ്രാ​യങ്ങൾ എത്ര താത്‌പ​ര്യ​ജ​ന​ക​മാണ്‌? (ബി) പിൽക്കാല എഴുത്തു​കാർ എന്തു സമ്മതിച്ചു?

21 ഓറിജൻ, പൊ.യു. 230-ാം വർഷ​ത്തോ​ട​ടുത്ത്‌ എബ്രാ​യ​രു​ടെ​യും യാക്കോ​ബി​ന്റെ​യും പുസ്‌ത​കങ്ങൾ നിശ്വസ്‌ത പുസ്‌ത​ക​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്ന​താ​യി സ്വീക​രി​ച്ചു, രണ്ടും മുറേ​റേ​റാ​റി​യൻ ശകലത്തിൽ കാണു​ന്നില്ല. അവയുടെ കാനോ​നിക സ്വഭാ​വത്തെ ചിലർ സംശയി​ച്ചു​വെന്ന്‌ അവൻ സൂചി​പ്പി​ക്കു​ന്നു​വെ​ന്നി​രി​ക്കെ, ഈ സമയമാ​യ​തോ​ടെ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ അധിക​ഭാ​ഗ​ത്തി​ന്റെ​യും കാനോ​നി​ക​ത്വം അംഗീ​ക​രി​ക്ക​പ്പെ​ട്ടു​വെ​ന്നും ഇതു സൂചി​പ്പി​ക്കു​ന്നു, അത്ര സുപ്ര​സി​ദ്ധ​മ​ല്ലാഞ്ഞ ചില ലേഖന​ങ്ങളെ മാത്രമേ ചിലർ സംശയി​ച്ചി​രു​ന്നു​ളളു. പിൽക്കാ​ലത്ത്‌, അത്തനേ​ഷ്യ​സും ജെറോ​മും അഗസ്‌റ​റി​നും ഇപ്പോൾ നമുക്കു​ളള 27 പുസ്‌ത​ക​ങ്ങ​ളെ​ത്തന്നെ കാനോ​നാ​യി വിവരി​ച്ചു​കൊ​ണ്ടു മുൻപ​ട്ടി​ക​ക​ളി​ലെ നിഗമ​ന​ങ്ങളെ അംഗീ​ക​രി​ച്ചു. b

22, 23. (എ) ചാർട്ടു​ക​ളിൽ കാണുന്ന കാററ​ലോ​ഗു​ക​ളു​ടെ പട്ടികകൾ തയ്യാറാ​ക്ക​പ്പെ​ട്ടത്‌ എങ്ങനെ? (ബി) മുറേ​റേ​റാ​റി​യൻ ശകലത്തി​നു മുമ്പ്‌ പ്രത്യ​ക്ഷ​ത്തിൽ അത്തരം പട്ടികകൾ ഇല്ലാത്തത്‌ എന്തു​കൊണ്ട്‌?

22 ചാർട്ടി​ലെ പുസ്‌ത​ക​പ്പ​ട്ടി​ക​ക​ളു​ടെ ഭൂരി​ഭാ​ഗ​വും ഏതു പുസ്‌ത​കങ്ങൾ കാനോ​നി​ക​മാ​യി അംഗീ​ക​രി​ക്ക​പ്പെ​ട്ടു​വെന്നു കാണി​ക്കുന്ന നിശ്ചിത പട്ടിക​ക​ളാണ്‌. ഐറേ​നി​യസ്‌, അലക്‌സാ​ണ്ട്രി​യാ​യി​ലെ ക്ലെമൻറ്‌, തെർത്തു​ല്യൻ, ഓറിജൻ എന്നിവ​രു​ടെ പട്ടികകൾ അവരുടെ ഉദ്ധരണി​ക​ളിൽനി​ന്നു പൂർത്തി​യാ​ക്കി​യ​വ​യാണ്‌, പരാമർശി​ക്ക​പ്പെട്ട എഴുത്തു​കളെ അവർ എങ്ങനെ കരുതി​യെന്ന്‌ അവ വെളി​പ്പെ​ടു​ത്തു​ന്നു. ആദിമ​ച​രി​ത്ര​കാ​ര​നായ യൂസേ​ബി​യ​സി​ന്റെ രേഖക​ളിൽനിന്ന്‌ ഇവ കൂടു​ത​ലാ​യി പോഷി​പ്പി​ക്ക​പ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും, ഈ എഴുത്തു​കാർ ചില കാനോ​നിക എഴുത്തു​ക​ളെ​ക്കു​റി​ച്ചു പറയു​ന്നി​ല്ലെ​ന്നു​ളള വസ്‌തുത അവയുടെ കാനോ​നി​ക​തയെ നിരാ​ക​രി​ക്കു​ന്നില്ല. അവരുടെ ഇഷ്ടപ്ര​കാ​ര​മോ ചർച്ച​ചെ​യ്‌തി​രുന്ന വിഷയങ്ങൾ നിമി​ത്ത​മോ തങ്ങളുടെ എഴുത്തു​ക​ളിൽ അവയെ പരാമർശി​ക്കാ​നി​ട​യാ​യി​ല്ലെ​ന്നുമാ​ത്രം. എന്നാൽ മുറേ​റേ​റാ​റി​യൻ ശകലത്തി​നു മുമ്പത്തെ കൃത്യ​മായ പട്ടികകൾ നാം കണ്ടെത്തു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

23 മാർഷ്യ​നെ​പ്പോ​ലു​ളള വിമർശകർ പൊ.യു. രണ്ടാം നൂററാ​ണ്ടി​ന്റെ മധ്യഭാ​ഗത്തു വരുന്ന​തു​വരെ ഏതു പുസ്‌ത​കങ്ങൾ ക്രിസ്‌ത്യാ​നി​കൾ സ്വീക​രി​ക്കണം എന്നതു​സം​ബ​ന്ധിച്ച്‌ ഒരു വിവാദം ഉയർന്നു​വ​ന്നില്ല. മാർഷ്യൻ തന്റെ ഉപദേ​ശ​ങ്ങൾക്ക​നു​യോ​ജ്യ​മാ​ക്കാൻ സ്വന്തം കാനോൻ നിർമി​ക്കു​ക​യും അപ്പോ​സ്‌ത​ല​നായ പൗലൊ​സി​ന്റെ ലേഖന​ങ്ങ​ളിൽ ചിലതു​മാ​ത്ര​വും ലൂക്കൊ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ ഒരു ശുദ്ധീ​കൃത രൂപവും സ്വീക​രി​ക്കു​ക​യും ചെയ്‌തു. ഇതും അന്നു ലോക​ത്തി​ലെ​ങ്ങും വ്യാപി​ച്ചു​കൊ​ണ്ടി​രുന്ന അപ്പോ​ക്രി​ഫാ സാഹി​ത്യ​സ​മാ​ഹാ​ര​വു​മാ​ണു തങ്ങൾ കാനോ​നി​ക​മാ​യി ഏതു പുസ്‌ത​കങ്ങൾ സ്വീക​രി​ക്കു​ന്നു​വെ​ന്നു​ളള പുസ്‌ത​ക​പ്പ​ട്ടി​ക​നിർമാ​താ​ക്ക​ളു​ടെ പ്രസ്‌താ​വ​ന​ക​ളി​ലേക്കു നയിച്ചത്‌.

24. (എ) അപ്പോ​ക്രി​ഫാ “പുതിയ നിയമ” ലിഖി​ത​ങ്ങ​ളു​ടെ സ്വഭാവം എന്താണ്‌? (ബി) പണ്ഡിതൻമാർ ഇതി​നെ​ക്കു​റിച്ച്‌ എന്തു പറയുന്നു?

24 അപ്പോ​ക്രി​ഫാ ലിഖി​തങ്ങൾ. നിശ്വസ്‌ത ക്രിസ്‌തീയ ലിഖി​ത​ങ്ങ​ളും വ്യാജ​മോ നിശ്വ​സ്‌ത​മ​ല്ലാ​ത്ത​തോ ആയ കൃതി​ക​ളും തമ്മിൽ കൽപ്പിച്ച വേർതി​രി​വി​നെ ആന്തരിക തെളിവു സ്ഥിരീ​ക​രി​ക്കു​ന്നു. അപ്പോ​ക്രി​ഫാ ലിഖി​തങ്ങൾ വളരെ ഗുണം​കു​റ​ഞ്ഞ​തും മിക്ക​പ്പോ​ഴും സാങ്കൽപ്പി​ക​വും ബാലി​ശ​വു​മാണ്‌. പലപ്പോ​ഴും അവ കൃത്യ​ത​യി​ല്ലാ​ത്ത​താണ്‌. c കാനോ​നി​ക​മ​ല്ലാത്ത ഈ പുസ്‌ത​ക​ങ്ങ​ളെ​ക്കു​റി​ച്ചു​ളള പണ്ഡിതൻമാ​രു​ടെ പിൻവ​രുന്ന പ്രസ്‌താ​വ​നകൾ ശ്രദ്ധി​ക്കുക:

“പുതിയ നിയമ​ത്തിൽനിന്ന്‌ അവയെ ആരെങ്കി​ലും നീക്കം​ചെ​യ്‌ത​താ​യു​ളള പ്രശ്‌ന​മില്ല: അവതന്നെ അങ്ങനെ ചെയ്‌ത​താണ്‌.”—എം. ആർ. ജയിംസ്‌, ദി അപ്പോ​ക്രൈഫൽ ന്യൂ ടെസ്‌റ​റ​മെൻറ്‌, പേജുകൾ xi, xii.

“നമ്മുടെ പുതി​യ​നി​യമ പുസ്‌ത​ക​ങ്ങളെ മൊത്ത​ത്തിൽ അത്തരം മററു സാഹി​ത്യ​ത്തിൽനി​ന്നു വേർപെ​ടു​ത്തുന്ന പിളർപ്പ്‌ എത്ര വിപു​ല​മാ​ണെന്നു തിരി​ച്ച​റി​യു​ന്ന​തി​നു നാം അവയെ മററു സാഹി​ത്യ​വു​മാ​യി താരത​മ്യ​പ്പെ​ടു​ത്തി​യാൽ മതി. കാനോ​നി​ക​മ​ല്ലാത്ത സുവി​ശേ​ഷ​ങ്ങ​ളാ​ണു യഥാർഥ​ത്തിൽ കാനോ​നി​ക​മാ​യ​വ​യു​ടെ ഏററവും നല്ല തെളിവ്‌ എന്നു മിക്ക​പ്പോ​ഴും പറയ​പ്പെ​ടു​ന്നു.”—ജി. മില്ലിഗൻ, ദ ന്യൂ​ടെ​സ്‌റ​റ​മെൻറ്‌ ഡോക്കു​മെൻറ്‌സ്‌, പേജ്‌ 228.

“പുതിയ നിയമ​ത്തി​നു പുറത്തു സഭയുടെ ആദിമ​ഘ​ട്ടം​മു​തൽ നമ്മുടെ കാലം​വരെ സൂക്ഷി​ക്ക​പ്പെട്ട ഒരൊററ ലിഖി​ത​ത്തെ​ക്കു​റി​ച്ചും അത്‌ ഇന്നു കാനോ​നോട്‌ ഉചിത​മാ​യി ചേർക്കാൻ കഴിയു​മെന്നു പറയാ​വതല്ല.”—കെ. അലൻഡ്‌, പുതി​യ​നി​യമ കാനോ​ന്റെ പ്രശ്‌നം (ഇംഗ്ലീഷ്‌), പേജ്‌ 24.

25. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ വ്യക്തിഗത എഴുത്തു​കാ​രെ​സം​ബ​ന്ധിച്ച ഏതു വസ്‌തു​തകൾ ഈ ലിഖി​ത​ങ്ങ​ളു​ടെ നിശ്വ​സ്‌ത​തയെ തെളി​യി​ക്കു​ന്നു?

25 നിശ്വസ്‌ത എഴുത്തു​കാർ. കൂടു​ത​ലായ ഈ ആശയം കൗതു​ക​ക​ര​മാണ്‌. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ എല്ലാ എഴുത്തു​കാ​രും ഏതെങ്കി​ലും ഒരു വിധത്തിൽ ക്രിസ്‌തീയ സഭയുടെ ആദ്യ ഭരണസം​ഘ​ത്തോട്‌ അടുത്തു സഹവസി​ച്ചി​രു​ന്നു, അതിൽ യേശു വ്യക്തി​പ​ര​മാ​യി തിര​ഞ്ഞെ​ടുത്ത അപ്പോ​സ്‌ത​ലൻമാർ ഉൾപ്പെ​ട്ടി​രു​ന്നു. മത്തായി​യും യോഹ​ന്നാ​നും പത്രൊ​സും ആദ്യത്തെ പന്ത്രണ്ട്‌ അപ്പോ​സ്‌ത​ലൻമാ​രിൽ പെട്ടവ​രാ​യി​രു​ന്നു. പൗലൊസ്‌ പിന്നീട്‌ ഒരു അപ്പോ​സ്‌ത​ല​നാ​യി തിര​ഞ്ഞെ​ടു​ക്ക​പ്പെട്ടു, എന്നാൽ 12 പേരിൽ ഒരാളാ​യി കണക്കാ​ക്ക​പ്പെ​ട്ടില്ല. d പെന്ത​ക്കോ​സ്‌തി​ലെ പരിശു​ദ്ധാ​ത്മാ​വി​ന്റെ പ്രത്യേക പകരലി​ന്റെ സമയത്ത്‌ പൗലൊസ്‌ സന്നിഹി​ത​നാ​യി​രു​ന്നി​ല്ലെ​ങ്കി​ലും മത്തായി​യും യോഹ​ന്നാ​നും പത്രൊ​സും അവിടെ ഉണ്ടായി​രു​ന്നു, അവരോ​ടൊ​പ്പം യാക്കോ​ബും യൂദാ​യും ഒരുപക്ഷേ മർക്കൊ​സും. (പ്രവൃ. 1:13, 14) പത്രൊസ്‌ ‘ശേഷം തിരു​വെ​ഴു​ത്തുക’ളോടു​കൂ​ടെ പൗലൊ​സി​ന്റെ ലേഖന​ങ്ങളെ പ്രത്യേ​കം കണക്കാ​ക്കു​ന്നു. (2 പത്രൊ. 3:15, 16) മർക്കൊ​സും ലൂക്കൊ​സും പൗലൊ​സി​ന്റെ​യും പത്രൊ​സി​ന്റെ​യും അടുത്ത കൂട്ടാ​ളി​ക​ളും സഹ സഞ്ചാര​പ്ര​വർത്ത​ക​രു​മാ​യി​രു​ന്നു. (പ്രവൃ. 12:25; 1 പത്രൊ. 5:13; കൊലൊ. 4:14; 2 തിമൊ. 4:11) ഒന്നുകിൽ പെന്ത​ക്കോ​സ്‌തി​ലും പൗലൊസ്‌ പരിവർത്ത​നം​ചെ​യ്‌ത​പ്പോ​ഴും സംഭവി​ച്ച​തു​പോ​ലെ പരിശു​ദ്ധാ​ത്മാ​വി​ന്റെ പ്രത്യേക പകരലി​നാൽ (പ്രവൃ. 9:17, 18) അല്ലെങ്കിൽ നിസം​ശ​യ​മാ​യി ലൂക്കൊ​സി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ അപ്പോ​സ്‌ത​ലൻമാ​രു​ടെ കൈ​വെ​പ്പി​ലൂ​ടെ ഈ എഴുത്തു​കാർക്കെ​ല്ലാം പരിശു​ദ്ധാ​ത്മാ​വി​നാൽ അത്ഭുത​ക​ര​മായ പ്രാപ്‌തി​കൾ കൊടു​ക്ക​പ്പെ​ട്ടി​രു​ന്നു. (പ്രവൃ. 8:14-17) ആത്മാവി​ന്റെ പ്രത്യേ​ക​വ​രങ്ങൾ പ്രവർത്ത​ന​ത്തി​ലി​രുന്ന കാലത്ത്‌ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ​യെ​ല്ലാം എഴുത്തു പൂർത്തി​യാ​യി.

26. (എ) നാം ദൈവ​വ​ച​ന​മാ​യി എന്തിനെ അംഗീ​ക​രി​ക്കു​ന്നു, എന്തു​കൊണ്ട്‌? (ബി) നാം ബൈബി​ളി​നോട്‌ എങ്ങനെ വിലമ​തി​പ്പു പ്രകട​മാ​ക്കണം?

26 തന്റെ വചനത്തി​ന്റെ നിശ്വാ​സ​ക​നും സംരക്ഷ​ക​നു​മായ സർവശ​ക്ത​നായ ദൈവ​ത്തി​ലു​ളള വിശ്വാ​സം അതിന്റെ വിവിധ ഭാഗങ്ങ​ളു​ടെ കൂട്ടി​ച്ചേർപ്പി​നെ നയിച്ചി​രി​ക്കു​ന്നവൻ അവനാ​ണെ​ന്നു​ളള ഉറപ്പു നമുക്കു​ണ്ടാ​യി​രി​ക്കാ​നി​ട​യാ​ക്കു​ന്നു. അതു​കൊ​ണ്ടു നാം ഏകഗ്ര​ന്ഥ​കാ​ര​നായ യഹോ​വ​യാം ദൈവ​ത്താ​ലു​ളള ഏക ബൈബി​ളെന്ന നിലയിൽ എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ 39 പുസ്‌ത​ക​ങ്ങ​ളോ​ടൊ​പ്പം ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ 27 പുസ്‌ത​ക​ങ്ങളെ ദൃഢവി​ശ്വാ​സ​ത്തോ​ടെ സ്വീക​രി​ക്കു​ന്നു. അതിലെ 66 പുസ്‌ത​ക​ങ്ങ​ളി​ലു​ളള അവന്റെ വചനമാ​ണു നമ്മുടെ വഴികാ​ട്ടി. അതിന്റെ മുഴു​വ​നായ യോജി​പ്പും സമനി​ല​യും അതിന്റെ തികവി​നു സാക്ഷ്യം​വ​ഹി​ക്കു​ന്നു. സകല സ്‌തു​തി​യും ഈ നിരു​പ​മ​മായ പുസ്‌ത​ക​ത്തി​ന്റെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്തി​നാ​യി​രി​ക്കട്ടെ! അതിനു നമ്മെ തികച്ചും സജ്ജരാ​ക്കാ​നും നമ്മുടെ പാദങ്ങളെ ജീവന്റെ മാർഗ​ത്തിൽ നിർത്താ​നും കഴിയും. നമുക്ക്‌ അതു സകല അവസര​ങ്ങ​ളി​ലും ജ്ഞാനപൂർവം ഉപയോ​ഗി​ക്കാം.

[അടിക്കു​റി​പ്പു​കൾ]

a എൻ​സൈ​ക്ലോ​പീ​ഡിയ ജൂഡാ​യിക്ക, 1973, വാല്യം 4, കോളം 826, 827.

b പുസ്‌ത​ക​ങ്ങ​ളും ചർമലി​ഖി​ത​ങ്ങ​ളും (ഇംഗ്ലീഷ്‌), 1963, എഫ്‌. എഫ്‌. ബ്രൂസ്‌, പേജ്‌ 112.

c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 122-5.

d തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 129-30.

[അധ്യയന ചോദ്യ​ങ്ങൾ]

[303-ാം പേജിലെ ചാർട്ട്‌]

ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ പ്രമുഖ ആദിമ പുസ്‌ത​ക​പ്പ​ട്ടി​കകൾ

A -ചോദ്യംചെയ്യാതെ തിരു​വ​ച​നാ​നു​സൃ​ത​വും കാനോ​നി​ക​വു​മാ​യി അംഗീ​ക​രി​ച്ചു

D -ചില സ്ഥലങ്ങളിൽ സംശയി​ക്ക​പ്പെ​ട്ടു

DA -ചില കേന്ദ്ര​ങ്ങ​ളിൽ സംശയി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും പുസ്‌ത​ക​പ്പ​ട്ടി​ക​നിർമാ​താവ്‌ തിരു​വ​ച​നാ​നു​സൃ​ത​വും കാനോ​നി​ക​വു​മാ​യി അംഗീ​ക​രി​ച്ചു

? -പാഠത്തി​ന്റെ വായന​സം​ബ​ന്ധി​ച്ചോ സൂചി​പ്പി​ക്ക​പ്പെട്ട ഒരു പുസ്‌തകം എങ്ങനെ വീക്ഷി​ക്ക​പ്പെ​ട്ടു​വെ​ന്നോ പണ്ഡിതൻമാർക്കു നിശ്ചയ​മി​ല്ലാ​ത്തത്‌

◻ -ശൂന്യ​സ്ഥലം ആ പുസ്‌തകം ആ പ്രാമാ​ണി​കൻ ഉപയോ​ഗി​ക്കു​ക​യോ സൂചി​പ്പി​ക്കു​ക​യോ ചെയ്‌തി​ല്ലെന്നു സൂചി​പ്പി​ക്കു​ന്നു

പേരും സ്ഥലവും

മുറേ​റേ​റാ​റി​യൻ ഐറേ​നി​യസ്‌, അലക്‌സാ​ണ്ട്രി​യാ​യി​ലെ ശകലം, ഏഷ്യാ​മൈനർ ക്ലെമൻറ്‌ ഉത്തരാ​ഫ്രിക്ക ഇററലി

ഏകദേശ തീയതി പൊ.യു. 170 180 190 207

മത്തായി A A A A

മർക്കൊസ്‌ A A A A

ലൂക്കൊസ്‌ A A A A

യോഹന്നാൻ A A A A

പ്രവൃത്തികൾ A A A A

റോമർ A A A A

1 കൊരി​ന്ത്യർ A A A A

2 കൊരി​ന്ത്യർ A A A A

ഗലാത്യർ A A A A

എഫെസ്യർ A A A A

ഫിലിപ്പിയർ A A A A

കൊലൊസ്സ്യർ A A A A

1 തെസ്സ​ലൊ​നീ​ക്യർ A A A A

2 തെസ്സ​ലൊ​നീ​ക്യർ A A A A

1 തിമൊ​ഥെ​യൊസ്‌ A A A A

2 തിമൊ​ഥെ​യൊസ്‌ A A A A

തീത്തൊസ്‌ A A A A

ഫിലേമോൻ A A

എബ്രായർ D DA DA

യാക്കോബ്‌ ?

1 പത്രൊസ്‌ A? A A A

2 പത്രൊസ്‌ D? A

1 യോഹ​ന്നാൻ A A DA A

2 യോഹ​ന്നാൻ A A DA

3 യോഹ​ന്നാൻ A?

യൂദാ A DA A

വെളിപ്പാടു A A A

പേരും സ്ഥലവും

ഓറിജൻ, യൂസേ​ബി​യസ്‌, യെരു​ശ​ലേ​മി​ലെ ചെൽറ​റ​നാം അലക്‌സാ​ണ്ട്രിയ പാലസ്‌തീൻ സിറിൽ പട്ടിക, ഉത്തരാ​ഫ്രി​ക്ക

ഏകദേശ

തീയതി പൊ.യു. 230 320 348 365

മത്തായി A A A A

മർക്കൊസ്‌ A A A A

ലൂക്കൊസ്‌ A A A A

യോഹന്നാൻ A A A A

പ്രവൃത്തികൾ A A A A

റോമർ A A A A

1 കൊരി​ന്ത്യർ A A A A

2 കൊരി​ന്ത്യർ A A A A

ഗലാത്യർ A A A A

എഫെസ്യർ A A A A

ഫിലിപ്പിയർ A A A A

കൊലൊസ്സ്യർ A A A A

1 തെസ്സ​ലൊ​നീ​ക്യർ A A A A

2 തെസ്സ​ലൊ​നീ​ക്യർ A A A A

1 തിമൊ​ഥെ​യൊസ്‌ A A A A

2 തിമൊ​ഥെ​യൊസ്‌ A A A A

തീത്തൊസ്‌ A A A A

ഫിലേമോൻ A A A A

എബ്രായർ DA DA A

യാക്കോബ്‌ DA DA A

1 പത്രൊസ്‌ A A A A

2 പത്രൊസ്‌ DA DA A D

1 യോഹ​ന്നാൻ A A A A

2 യോഹ​ന്നാൻ DA DA A D

3 യോഹ​ന്നാൻ DA DA A D

യൂദാ DA DA A

വെളിപ്പാടു A DA A

പേരും സ്ഥലവും

അത്തനേ​ഷ്യസ്‌, എപ്പിഫാ​നി​യസ്‌, ഗ്രിഗറി ആംഫി​ലോ​ഷ്യസ്‌, അലക്‌സാ​ണ്ട്രിയ പാലസ്‌തീൻ നാസി​യാൻസസ്‌, ഏഷ്യാ​മൈനർ ഏഷ്യാ​മൈ​നർ

ഏകദേശ

തീയതി പൊ.യു. 367 368 370 370

മത്തായി A A A A

മർക്കൊസ്‌ A A A A

ലൂക്കൊസ്‌ A A A A

യോഹന്നാൻ A A A A

പ്രവൃത്തികൾ A A A A

റോമർ A A A A

1 കൊരി​ന്ത്യർ A A A A

2 കൊരി​ന്ത്യർ A A A A

ഗലാത്യർ A A A A

എഫെസ്യർ A A A A

ഫിലിപ്പിയർ A A A A

കൊലൊസ്സ്യർ A A A A

1 തെസ്സ​ലൊ​നീ​ക്യർ A A A A

2 തെസ്സ​ലൊ​നീ​ക്യർ A A A A

1 തിമൊ​ഥെ​യൊസ്‌ A A A A

2 തിമൊ​ഥെ​യൊസ്‌ A A A A

തീത്തൊസ്‌ A A A A

ഫിലേമോൻ A A A A

എബ്രായർ A A A A

യാക്കോബ്‌ A A A A

1 പത്രൊസ്‌ A A A DA

2 പത്രൊസ്‌ A A A A

1 യോഹ​ന്നാൻ A A A A

2 യോഹ​ന്നാൻ A A A D

3 യോഹ​ന്നാൻ A A A A

യൂദാ A A A D

വെളിപ്പാടു A DA D

പേരും സ്ഥലവും

ഫിലാ​സ്‌ററർ, ജെറോം, ഇററലി അഗസ്‌റ​റിൻ, ഉത്തരാ​ഫ്രിക്ക ഇററലി ഉത്തരാ​ഫ്രി​ക്ക​യിൽ കാർത്തേജിലെ മൂന്നാം കൗൺസിൽ

ഏകദേശ

തീയതി പൊ.യു. 383 394 397 397

മത്തായി A A A A

മർക്കൊസ്‌ A A A A

ലൂക്കൊസ്‌ A A A A

യോഹന്നാൻ A A A A

പ്രവൃത്തികൾ A A A A

റോമർ A A A A

1 കൊരി​ന്ത്യർ A A A A

2 കൊരി​ന്ത്യർ A A A A

ഗലാത്യർ A A A A

എഫെസ്യർ A A A A

ഫിലിപ്പിയർ A A A A

കൊലൊസ്സ്യർ A A A A

1 തെസ്സ​ലൊ​നീ​ക്യർ A A A A

2 തെസ്സ​ലൊ​നീ​ക്യർ A A A A

1 തിമൊ​ഥെ​യൊസ്‌ A A A A

2 തിമൊ​ഥെ​യൊസ്‌ A A A A

തീത്തൊസ്‌ A A A A

ഫിലേമോൻ A A A A

എബ്രായർ DA DA A A

യാക്കോബ്‌ A DA A A

1 പത്രൊസ്‌ A A A A

2 പത്രൊസ്‌ A DA A A

1 യോഹ​ന്നാൻ A A A A

2 യോഹ​ന്നാൻ A DA A A

3 യോഹ​ന്നാൻ A DA A A

യൂദാ A DA A A

വെളിപ്പാടു DA DA A A