വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 6—വിശുദ്ധ തിരുവെഴുത്തുകളുടെ ക്രിസ്‌തീയ ഗ്രീക്ക്‌ പാഠം

പാഠം 6—വിശുദ്ധ തിരുവെഴുത്തുകളുടെ ക്രിസ്‌തീയ ഗ്രീക്ക്‌ പാഠം

നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളും അതിന്റെ പശ്ചാത്ത​ല​വും സംബന്ധിച്ച പാഠങ്ങൾ

പാഠം 6—വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ ക്രിസ്‌തീയ ഗ്രീക്ക്‌ പാഠം

വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പാഠത്തി​ന്റെ പകർത്തൽ; ഗ്രീക്ക്‌ ഭാഷയി​ലേ​ക്കും മററു ഭാഷക​ളി​ലേ​ക്കു​മു​ളള അതിന്റെ ഇന്നോ​ള​മു​ളള കൈമാ​റി​വ​രവ്‌; ആധുനിക പാഠത്തി​ന്റെ വിശ്വ​സ​നീ​യത.

1. ക്രിസ്‌തീയ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടിക്ക്‌ എങ്ങനെ തുടക്ക​മി​ട്ടു?

 ആദിമ ക്രിസ്‌ത്യാ​നി​കൾ എഴുത​പ്പെട്ട ‘യഹോ​വ​യു​ടെ വചന’ത്തിന്റെ ലോക​വ്യാ​പക വിദ്യാ​ഭ്യാ​സ​പ്ര​വർത്ത​ക​രും പ്രഘോ​ഷ​ക​രു​മാ​യി​രു​ന്നു. തന്റെ സ്വർഗാ​രോ​ഹ​ണ​ത്തി​നു തൊട്ടു​മു​മ്പു​ളള യേശു​വി​ന്റെ ഈ വാക്കുകൾ അവർ ഗൗരവ​മാ​യി എടുത്തു: “പരിശു​ദ്ധാ​ത്മാ​വു നിങ്ങളു​ടെ​മേൽ വരു​മ്പോൾ നിങ്ങൾ ശക്തി ലഭിച്ചി​ട്ടു യെരൂ​ശ​ലേ​മി​ലും യെഹൂ​ദ്യ​യിൽ എല്ലാട​ത്തും ശമര്യ​യി​ലും ഭൂമി​യു​ടെ അററ​ത്തോ​ള​വും എന്റെ സാക്ഷികൾ ആകും.” (യെശ. 40:8; പ്രവൃ. 1:8) യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ, ആദ്യത്തെ 120 ശിഷ്യർക്കു പരിശു​ദ്ധാ​ത്മാവ്‌ അതിന്റെ ഊർജ​സ്വ​ല​മാ​ക്കുന്ന ശക്തിസ​ഹി​തം ലഭിച്ചു. അതു പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തു ദിവസ​ത്തി​ലാ​യി​രു​ന്നു. അതേ ദിവസം പത്രൊസ്‌ ഒരു സമ്പൂർണ​സാ​ക്ഷ്യം കൊടു​ത്തു​കൊ​ണ്ടു പുതിയ വിദ്യാ​ഭ്യാ​സ പരിപാ​ടി​യു​ടെ നേതൃ​ത്വം വഹിച്ചു. അനേകർ ഹൃദയ​പൂർവം സന്ദേശം സ്വീക​രി​ക്കു​ക​യും പുതു​താ​യി സ്ഥാപി​ത​മായ ക്രിസ്‌തീ​യ​സ​ഭ​യി​ലേക്ക്‌ ഏതാണ്ടു 3,000 പേർ കൂട്ട​പ്പെ​ടു​ക​യും ചെയ്‌തു​വെ​ന്ന​താ​യി​രു​ന്നു ഫലം.—പ്രവൃ. 2:14-42.

2. ഇപ്പോൾ ഏതു സുവാർത്ത ഘോഷി​ക്ക​പ്പെട്ടു, ഈ സാക്ഷീ​ക​ര​ണ​വേല എന്തിന്റെ ഒരു പ്രകട​ന​മാ​യി​രു​ന്നു?

2 സകല ചരി​ത്ര​ത്തി​ലെ​യും മറേറ​തൊ​രു കൂട്ടത്തിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി യേശു​ക്രി​സ്‌തു​വി​ന്റെ ഈ ശിഷ്യൻമാർ അന്നറി​യ​പ്പെ​ട്ടി​രുന്ന ലോക​ത്തി​ന്റെ സകല കോണു​ക​ളി​ലേ​ക്കും ഒടുവിൽ കവി​ഞ്ഞൊ​ഴു​കിയ ഒരു പഠിപ്പി​ക്കൽ പ്രസ്ഥാ​ന​ത്തി​നു തുടക്ക​മി​ട്ടു. (കൊലൊ. 1:23) അതേ, യഹോ​വ​യു​ടെ ഈ അർപ്പി​ത​സാ​ക്ഷി​കൾ നഗരം​തോ​റും ഗ്രാമം​തോ​റും “നൻമ സുവി​ശേ​ഷി​ച്ചു”കൊണ്ടു വീടു​തോ​റും നടക്കു​ന്ന​തി​നു തങ്ങളുടെ പാദങ്ങൾ ഉപയോ​ഗി​ക്കാൻ ആകാം​ക്ഷ​യു​ള​ള​വ​രാ​യി​രു​ന്നു. (റോമ. 10:15) ഈ സുവാർത്ത ക്രിസ്‌തു​വി​ന്റെ മറുവി​ലാ​ക​രു​ത​ലി​നെ​ക്കു​റി​ച്ചും പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യെ​ക്കു​റി​ച്ചും വാഗ്‌ദത്ത ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചും പറഞ്ഞു. (1 കൊരി. 15:1-3, 20-22, 50; യാക്കോ. 2:5) കാണ​പ്പെ​ടാത്ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള അത്തര​മൊ​രു സാക്ഷ്യം മുമ്പൊ​രി​ക്ക​ലും മനുഷ്യ​വർഗ​ത്തി​നു സമർപ്പി​ക്ക​പ്പെ​ട്ടി​രു​ന്നില്ല. അതു യേശു​വി​ന്റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ യഹോ​വയെ തങ്ങളുടെ പരമാ​ധി​കാര കർത്താ​വാ​യി ഇപ്പോൾ സ്വീക​രിച്ച അനേകർക്ക്‌, “കാണ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും യാഥാർഥ്യ​ങ്ങ​ളു​ടെ പ്രസ്‌പ​ഷ്ട​പ്ര​ക​ടനം,” വിശ്വാ​സ​ത്തി​ന്റെ ഒരു പ്രദർശനം, ആയിത്തീർന്നു.—എബ്രാ. 11:1, NW; പ്രവൃ. 4:24; 1 തിമൊ. 1:14-17.

3. പൊ.യു. ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌തീയ ശുശ്രൂ​ഷ​ക​രു​ടെ പ്രത്യേക സ്വഭാ​വ​മെ​ന്താ​യി​രു​ന്നു?

3 സ്‌ത്രീ​ക​ളും പുരു​ഷൻമാ​രു​മ​ട​ങ്ങിയ ഈ ക്രിസ്‌തീയ ശുശ്രൂ​ഷകർ ദൈവ​ത്തി​ന്റെ പ്രബു​ദ്ധ​രായ ശുശ്രൂ​ഷ​ക​രാ​യി​രു​ന്നു. അവർക്ക്‌ എഴുതാ​നും വായി​ക്കാ​നും കഴിയു​മാ​യി​രു​ന്നു. അവർ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ വിദ്യാ​ഭ്യാ​സം ലഭിച്ച​വ​രാ​യി​രു​ന്നു. അവർ ലോക​സം​ഭ​വങ്ങൾ അറിവു​ളള ആളുക​ളാ​യി​രു​ന്നു. അവർക്കു യാത്ര പരിചി​ത​മാ​യി​രു​ന്നു. സുവാർത്ത പരത്തു​ന്ന​തിൽ തങ്ങളുടെ മുന്നേ​റ​റത്തെ തടസ്സ​പ്പെ​ടു​ത്താൻ യാതൊ​രു പ്രതി​ബ​ന്ധ​ത്തെ​യും അനുവ​ദി​ക്കാ​ഞ്ഞ​തിൽ അവർ വെട്ടു​ക്കി​ളി​സ​മാ​ന​രാ​യി​രു​ന്നു. (പ്രവൃ. 2:7-11, 41; യോവേ. 2:7-11, 25) പൊതു​യു​ഗ​ത്തി​ന്റെ ആ ഒന്നാം നൂററാ​ണ്ടിൽ അവർ പല വിധങ്ങ​ളിൽ ഏറെയും ആധുനിക കാലങ്ങ​ളി​ലെ ആളുക​ളെ​പ്പോ​ലെ​യാ​യി​രു​ന്ന​വ​രു​ടെ ഇടയിൽ ജോലി​ചെ​യ്‌തു.

4. യഹോ​വ​യു​ടെ നിശ്വ​സ്‌ത​ത​യി​ലും നടത്തി​പ്പി​ലും ആദിമ ക്രിസ്‌തീയ സഭയുടെ നാളു​ക​ളിൽ ഏത്‌ എഴുത്തു നിർവ​ഹി​ക്ക​പ്പെട്ടു?

4 “ജീവന്റെ വചന”ത്തിന്റെ പുരോ​ഗ​മ​നാ​ത്മക പ്രസം​ഗ​ക​രെന്ന നിലയിൽ ആദിമ ക്രിസ്‌ത്യാ​നി​കൾ അവർക്കു ലഭിക്കാ​വുന്ന ഏതു ബൈബിൾചു​രു​ളു​ക​ളും ഉപയോ​ഗ​പ്പെ​ടു​ത്തി. (ഫിലി. 2:15, 16; 2 തിമൊ. 4:13) അവരിൽ നാലു പേരായ മത്തായി​യും മർക്കൊ​സും ലൂക്കൊ​സും യോഹ​ന്നാ​നും “യേശു​ക്രി​സ്‌തു​വി​ന്റെ സുവി​ശേഷം” എഴുതാൻ യഹോ​വ​യാൽ നിശ്വ​സ്‌ത​രാ​ക്ക​പ്പെട്ടു. (മർക്കൊ. 1:1; മത്താ. 1:1) പത്രൊസ്‌, പൗലൊസ്‌, യോഹ​ന്നാൻ, യാക്കോബ്‌, യൂദാ എന്നിങ്ങനെ അവരിൽ ചിലർ നിശ്വ​സ്‌ത​ത​യിൽ ലേഖനങ്ങൾ എഴുതി. (2 പത്രൊ. 3:15, 16) മററു ചിലർ ഈ നിശ്വസ്‌ത സന്ദേശ​ങ്ങ​ളു​ടെ പകർപ്പെ​ഴു​ത്തു​കാ​രാ​യി​ത്തീർന്നു. പെരു​കി​ക്കൊ​ണ്ടി​രുന്ന സഭകൾക്കു പ്രയോ​ജനം കിട്ടു​മാറ്‌ അവ സഭകളു​ടെ ഇടയിൽ കൈമാ​ററം ചെയ്യ​പ്പെട്ടു. (കൊലൊ. 4:16) കൂടാതെ, “അപ്പോ​സ്‌ത​ലൻമാ​രും യെരൂ​ശ​ലേ​മി​ലെ മൂപ്പൻമാ​രും” ദൈവാ​ത്മാ​വി​ന്റെ നടത്തി​പ്പിൻ കീഴിൽ ഉപദേ​ശ​പ​ര​മായ തീരു​മാ​നങ്ങൾ കൈ​ക്കൊ​ണ്ടു, അവ പിൽക്കാല ഉപയോ​ഗ​ത്തി​നാ​യി രേഖ​പ്പെ​ടു​ത്തി. ഈ കേന്ദ്ര ഭരണസം​ഘം വിദൂരസ്ഥ സഭകളി​ലേക്കു പ്രബോ​ധന ലേഖന​ങ്ങ​ളും അയച്ചു​കൊ​ടു​ത്തു. (പ്രവൃ. 5:29-32; 15:2, 6, 22-29; 16:4) ഇതിന്‌ അവർ സ്വന്തം തപാൽസേ​വനം ഏർപ്പെ​ടു​ത്തേ​ണ്ടി​വന്നു.

5. (എ) ഒരു കൈ​യെ​ഴു​ത്തു​പു​സ്‌തകം എന്താണ്‌? (ബി) ആദിമ ക്രിസ്‌ത്യാ​നി​കൾ കൈ​യെ​ഴു​ത്തു​പു​സ്‌തകം എത്ര​ത്തോ​ളം ഉപയോ​ഗി​ച്ചു, അതിന്റെ പ്രയോ​ജ​നങ്ങൾ എന്തായി​രു​ന്നു?

5 തിരു​വെ​ഴു​ത്തു​ക​ളു​ടെ വിതരണം ത്വരി​ത​പ്പെ​ടു​ത്തു​ന്ന​തി​നും അവ പരി​ശോ​ധ​നക്കു സൗകര്യ​മു​ളള ഒരു രൂപത്തിൽ ഒരുക്കി​ക്കൊ​ടു​ക്കു​ന്ന​തി​നും വേണ്ടി ആദിമ ക്രിസ്‌ത്യാ​നി​കൾ ചുരു​ളു​കൾക്കു പകരം കൈ​യെ​ഴു​ത്തു പുസ്‌ത​ക​രൂ​പം പെട്ടെ​ന്നു​തന്നെ ഉപയോ​ഗി​ച്ചു​തു​ടങ്ങി. കൈ​യെ​ഴു​ത്തു​പു​സ്‌തകം ആധുനി​ക​പു​സ്‌ത​ക​ത്തി​ന്റെ രൂപത്തി​ലാണ്‌, അവയിൽ ഒരു പരാമർശം നോക്കു​ന്ന​തിന്‌ ഒരു ചുരു​ളി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ മിക്ക​പ്പോ​ഴും ആവശ്യ​മാ​യി​രുന്ന ഗണ്യമായ ചുരു​ള​ഴി​ക്ക​ലി​നു പകരം താളുകൾ എളുപ്പം മറിക്കാ​വു​ന്ന​താണ്‌. തന്നെയു​മല്ല, പുസ്‌ത​ക​രൂ​പം കാനോ​നിക ലിഖി​ത​ങ്ങളെ ഒരുമി​ച്ചു​ചേർക്കുക സാധ്യ​മാ​ക്കി. അതേ സമയം, ചുരുൾരൂ​പ​ത്തി​ലു​ളളവ സാധാ​ര​ണ​മാ​യി വേറിട്ട ചുരു​ളു​ക​ളാ​യി സൂക്ഷി​ച്ചി​രു​ന്നു. ആദിമ ക്രിസ്‌ത്യാ​നി​കൾ കൈ​യെ​ഴു​ത്തു പുസ്‌ത​ക​രൂ​പ​ത്തി​ന്റെ ഉപയോ​ഗ​ത്തിൽ മുന്നണി​യി​ലാ​യി​രു​ന്നു. അവർ അതു കണ്ടുപി​ടി​ക്കു​ക​പോ​ലും ചെയ്‌തി​രി​ക്കാം. അ​ക്രൈ​സ്‌തവ എഴുത്തു​കാർ സാവധാ​ന​ത്തിൽ മാത്ര​മാ​ണു പുസ്‌ത​ക​രൂ​പം സ്വീക​രി​ച്ച​തെ​ങ്കി​ലും രണ്ടും മൂന്നും നൂററാ​ണ്ടു​ക​ളി​ലെ ബഹുഭൂ​രി​പക്ഷം ക്രിസ്‌തീയ പപ്പൈ​റ​സു​ക​ളും പുസ്‌ത​ക​രൂ​പ​ത്തി​ലാണ്‌. a

6. (എ) സാഹിത്യ ഗ്രീക്കി​ന്റെ കാലഘട്ടം എപ്പോ​ഴാ​യി​രു​ന്നു, അതിൽ എന്തുൾപ്പെ​ട്ടി​രു​ന്നു, കൊയ്‌നി അല്ലെങ്കിൽ സാധാരണ ഗ്രീക്ക്‌ എപ്പോൾ വികസി​ത​മാ​യി? (ബി) കൊയ്‌നി എങ്ങനെ, എത്ര​ത്തോ​ളം പൊതു ഉപയോ​ഗ​ത്തി​ലാ​യി?

6 കൊയ്‌നി (സാധാരണ ഗ്രീക്ക്‌) മാധ്യമം. ഗ്രീക്ക്‌ ഭാഷയു​ടെ സാഹിത്യ കാലഘട്ടം എന്നു വിളി​ക്ക​പ്പെ​ടു​ന്നതു പൊ.യു.മു. ഒൻപതാം നൂററാ​ണ്ടു​മു​തൽ പൊ.യു.മു. നാലാം നൂററാ​ണ്ടു​വരെ നീണ്ടു​കി​ടന്നു. ഇത്‌ ആററിക്‌, ലോണിക്‌ എന്നീ ഉപഭാ​ഷ​ക​ളു​ടെ കാലഘ​ട്ട​മാ​യി​രു​ന്നു. ഈ കാലത്ത്‌, വിശേ​ഷാൽ പൊ.യു.മു. അഞ്ചും നാലും നൂററാ​ണ്ടു​ക​ളിൽ ആയിരു​ന്നു അനേകം ഗ്രീക്ക്‌ നാടക​കൃ​ത്തു​ക​ളും കവിക​ളും പ്രഭാ​ഷ​ക​രും ചരി​ത്ര​കാ​രൻമാ​രും തത്ത്വജ്ഞാ​നി​ക​ളും ശാസ്‌ത്ര​ജ്ഞൻമാ​രും തഴച്ചത്‌. അവരിൽ ഹോമർ, ഹെറോ​ഡോ​ട്ടസ്‌, സോ​ക്ര​ട്ടീസ്‌, പ്ലേറേറാ മുതലാ​യവർ പ്രസി​ദ്ധ​രാ​യി​ത്തീർന്നു. പൊ.യു.മു. ഏതാണ്ടു നാലാം നൂററാ​ണ്ടു​മു​തൽ പൊ.യു. ആറാം നൂററാ​ണ്ടു​വ​രെ​യു​ളള കാലഘട്ടം കൊയ്‌നി അഥവാ സാധാരണ ഗ്രീക്ക്‌ എന്നറി​യ​പ്പെ​ടു​ന്ന​തി​ന്റെ യുഗമാ​യി​രു​ന്നു. അതിന്റെ വികാസം അധിക​മാ​യി മഹാനായ അലക്‌സാ​ണ്ട​റി​ന്റെ സൈനി​ക​പ്ര​വർത്ത​നങ്ങൾ മൂലമാ​യി​രു​ന്നു, അദ്ദേഹ​ത്തി​ന്റെ സൈന്യ​ത്തിൽ ഗ്രീസി​ന്റെ സകല ഭാഗങ്ങ​ളി​ലും​നി​ന്നു​ളള പടയാ​ളി​കൾ ഉണ്ടായി​രു​ന്നു. അവർ പല ഗ്രീക്ക്‌ ഉപഭാ​ഷകൾ സംസാ​രി​ച്ചി​രു​ന്നു. ഇവ കൂടി​ക്ക​ലർന്ന​പ്പോൾ ഒരു പൊതു ഉപഭാഷ, കൊയ്‌നി, വികാസം പ്രാപി​ക്കു​ക​യും പൊതു ഉപയോ​ഗ​ത്തിൽ വരുക​യും ചെയ്‌തു. ഈജി​പ്‌തി​നെ​യും ഇന്ത്യവരെ ഏഷ്യ​യെ​യും അലക്‌സാ​ണ്ടർ ജയിച്ച​ട​ക്കി​യ​തോ​ടെ അനേകം ജനങ്ങളു​ടെ ഇടയിൽ കൊയ്‌നി ഗ്രീക്ക്‌ പരക്കാ​നി​ട​യാ​യി. തന്നിമി​ത്തം അതു സാർവ​ദേ​ശീയ ഭാഷയാ​യി​ത്തീ​രു​ക​യും അനേകം നൂററാ​ണ്ടു​ക​ളിൽ അങ്ങനെ നിലനിൽക്കു​ക​യും ചെയ്‌തു. സെപ്‌റ​റു​വ​ജിൻറി​ലെ ഗ്രീക്ക്‌ പദാവലി പൊ.യു.മു. രണ്ടും മൂന്നും നൂററാ​ണ്ടു​ക​ളിൽ ഈജി​പ്‌തി​ലെ അലക്‌സാ​ണ്ട്രി​യാ​യിൽ നിലവി​ലി​രുന്ന കൊയ്‌നി ആയിരു​ന്നു.

7. (എ) ബൈബിൾ യേശു​വി​ന്റെ​യും അവന്റെ അപ്പോ​സ്‌ത​ലൻമാ​രു​ടെ​യും കാലത്തെ കൊയ്‌നി​യു​ടെ ഉപയോ​ഗത്തെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ? (ബി) കൊയ്‌നി ദൈവ​വ​ചനം അറിയി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു വളരെ യോജി​ച്ച​താ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

7 യേശു​വി​ന്റെ​യും അവന്റെ അപ്പോ​സ്‌ത​ലൻമാ​രു​ടെ​യും നാളു​ക​ളിൽ കൊയ്‌നി റോമൻ പ്രദേ​ശത്തെ സാർവ​ദേ​ശീയ ഭാഷയാ​യി​രു​ന്നു. ബൈബിൾതന്നെ ഈ വസ്‌തു​തക്കു സാക്ഷ്യം​വ​ഹി​ക്കു​ന്നു. യേശു​വി​നെ സ്‌തം​ഭ​ത്തിൽ തറച്ച​പ്പോൾ, അവന്റെ തലയ്‌ക്കു​മീ​തെ യഹൂദൻമാ​രു​ടെ ഭാഷയാ​യി​രുന്ന എബ്രാ​യ​യിൽ മാത്രമല്ല, ദേശത്തെ ഔദ്യോ​ഗി​ക​ഭാ​ഷ​യാ​യി​രുന്ന ലത്തീനി​ലും മിക്കവാ​റും റോമി​ലോ അലക്‌സാ​ണ്ട്രി​യാ​യി​ലോ ഏതെൻസിൽത​ന്നെ​യോ സംസാ​രി​ച്ചി​രു​ന്ന​തു​പോ​ലെ, കൂടെ​ക്കൂ​ടെ യെരു​ശ​ലേ​മി​ലെ തെരു​വു​ക​ളിൽ സംസാ​രി​ച്ചി​രുന്ന ഗ്രീക്കി​ലും ആലേഖനം വെക്കേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു. (യോഹ. 19:19, 20; പ്രവൃ. 6:1) പൗലൊസ്‌ യെരു​ശ​ലേ​മിൽ ഗ്രീക്ക്‌ഭാഷ സംസാ​രി​ച്ചി​രുന്ന യഹൂദൻമാ​രോ​ടു സുവാർത്ത പ്രസം​ഗി​ച്ചു​വെന്നു പ്രവൃ​ത്തി​കൾ 9:29 പ്രകട​മാ​ക്കു​ന്നു. ആ സമയമാ​യ​പ്പോ​ഴേ​യ്‌ക്കു കൊയ്‌നി ചലനാ​ത്മ​ക​മായ, ജീവത്തായ, സുവി​ക​സി​ത​മായ, ഒരു ഭാഷയാ​യി​രു​ന്നു—ദിവ്യ​വ​ചനം കൂടു​ത​ലാ​യി അറിയി​ച്ചു​കൊ​ടു​ക്കാ​നു​ളള യഹോ​വ​യു​ടെ ഉന്നതമായ ഉദ്ദേശ്യ​ത്തിന്‌ അനു​യോ​ജ്യ​മായ ഒരു ഭാഷതന്നെ.

ഗ്രീക്ക്‌ പാഠവും അതിന്റെ കൈമാ​റ​റ​വും

8. ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ സംഭരണി ഇപ്പോൾ നാം പരി​ശോ​ധി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8 മുൻ പാഠത്തിൽ, യഹോവ തന്റെ സത്യത്തിൻജലം ലിഖിത രേഖക​ളു​ടെ ഒരു സംഭര​ണി​യിൽ—നിശ്വസ്‌ത എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ—സൂക്ഷി​ച്ചു​വെന്നു നാം മനസ്സി​ലാ​ക്കി. എന്നിരു​ന്നാ​ലും, യേശു​ക്രി​സ്‌തു​വി​ന്റെ അപ്പോ​സ്‌ത​ലൻമാ​രും മററു ശിഷ്യൻമാ​രും എഴുതിയ തിരു​വെ​ഴു​ത്തു​കൾ സംബന്ധി​ച്ചെന്ത്‌? ഇവയും സമാന​മായ ശ്രദ്ധ​യോ​ടെ നമുക്കു​വേണ്ടി സൂക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ? ഗ്രീക്കി​ലും മററു ഭാഷക​ളി​ലും സൂക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ വിപു​ല​മായ സംഭര​ണി​യു​ടെ ഒരു പരി​ശോ​ധന അവ സംരക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെന്നു പ്രകട​മാ​ക്കു​ന്നു. വിശദീ​ക​രി​ച്ചു​ക​ഴി​ഞ്ഞ​തു​പോ​ലെ, ബൈബിൾകാ​നോ​ന്റെ ഈ ഭാഗത്തിന്‌ 27 പുസ്‌ത​ക​ങ്ങ​ളുണ്ട്‌. ഈ 27 പുസ്‌ത​ക​ങ്ങ​ളു​ടെ പാഠസം​ബ​ന്ധ​മായ കൈമാ​റ​റ​ത്തി​ന്റെ ധാരക​ളെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കുക. അവ മൂല ഗ്രീക്ക്‌പാ​ഠം ഇന്നോളം സംരക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങ​നെ​യെന്നു പ്രകട​മാ​ക്കു​ന്നു.

9. (എ) ഏതു ഭാഷയി​ലാ​ണു ക്രിസ്‌തീയ തിരു​വെ​ഴു​ത്തു​കൾ എഴുത​പ്പെ​ട്ടത്‌? (ബി) മത്തായി​യു​ടെ കാര്യ​ത്തിൽ ഏതു വ്യത്യ​സ്‌തത ശ്രദ്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു?

9 ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ ഉറവ. ക്രിസ്‌തീയ തിരു​വെ​ഴു​ത്തു​ക​ളി​ലെ 27 കാനോ​നിക പുസ്‌ത​കങ്ങൾ അന്നത്തെ പൊതു ഗ്രീക്കി​ലാണ്‌ എഴുതി​യത്‌. എന്നിരു​ന്നാ​ലും, മത്തായി​യു​ടെ പുസ്‌തകം യഹൂദ​ജ​ന​ങ്ങൾക്ക്‌ ഉപകരി​ക്കു​ന്ന​തി​നു പ്രത്യ​ക്ഷ​ത്തിൽ ആദ്യം ബൈബിൾ എബ്രാ​യ​യിൽ എഴുതി. അതു പിന്നീടു ഗ്രീക്കി​ലേക്കു ഭാഷാ​ന്തരം ചെയ്‌തു​വെന്നു പറഞ്ഞു​കൊ​ണ്ടു നാലാം നൂററാ​ണ്ടി​ലെ ബൈബിൾ വിവർത്ത​ക​നായ ജെറോം ഈ കാര്യം പ്രസ്‌താ​വി​ക്കു​ന്നു. b ഒരുപക്ഷേ മത്തായി​തന്നെ ഈ ഭാഷാ​ന്തരം നടത്തി—അവൻ ഒരു റോമൻ ഗവൺമെൻറ്‌ ഉദ്യോ​ഗസ്ഥൻ, ഒരു നികു​തി​പി​രി​വു​കാ​രൻ, ആയതു​കൊണ്ട്‌ അവന്‌ എബ്രാ​യ​യും ലത്തീനും ഗ്രീക്കും അറിയാ​മാ​യി​രു​ന്നു​വെ​ന്ന​തി​നു സംശയ​മില്ല.—മർക്കൊ. 2:14-17.

10. ബൈബിൾലി​ഖി​തങ്ങൾ നമ്മി​ലേക്കു വന്നെത്തി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

10 മററു ക്രിസ്‌തീയ ബൈബി​ളെ​ഴു​ത്തു​കാ​രായ മർക്കൊസ്‌, ലൂക്കൊസ്‌, യോഹ​ന്നാൻ, പൗലൊസ്‌, പത്രൊസ്‌, യാക്കോബ്‌, യൂദാ എന്നിവ​രെ​ല്ലാം തങ്ങളുടെ രേഖകൾ ക്രിസ്‌ത്യാ​നി​കൾക്കും ഒന്നാം നൂററാ​ണ്ടി​ലെ മറെറല്ലാ ജനങ്ങൾക്കും മനസ്സി​ലാ​യി​രുന്ന പൊതു ജീവദ്‌ഭാ​ഷ​യാ​യി​രുന്ന കൊയ്‌നി​യിൽ എഴുതി. യോഹ​ന്നാൻ മൂല രേഖക​ളിൽ അവസാ​ന​ത്തേതു പൊ.യു. ഏതാണ്ടു 98-ൽ എഴുതി. അറിയ​പ്പെ​ടു​ന്ന​ട​ത്തോ​ളം, കൊയ്‌നി​യി​ലു​ളള ഈ 27 മൂല കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലൊ​ന്നും ഇന്നോളം നിലനി​ന്നി​ട്ടില്ല. എന്നിരു​ന്നാ​ലും ഈ മൂല ഉറവയിൽനി​ന്നു ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ ഒരു വിപു​ല​മായ സംഭരണി രൂപം കൊള​ളു​ന്ന​തി​നു മൂല രേഖക​ളു​ടെ പകർപ്പു​ക​ളും പകർപ്പു​ക​ളു​ടെ പകർപ്പു​ക​ളും പകർപ്പു​ക​ളു​ടെ കുടും​ബ​ങ്ങ​ളും നമ്മി​ലേക്ക്‌ കടന്നു​വ​ന്നി​ട്ടുണ്ട്‌.

11. (എ) കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ ഏതു ശേഖരം ഇന്നു ലഭ്യമാണ്‌? (ബി) ഇവ അളവും പഴക്കവും സംബന്ധിച്ച്‌ സാഹി​ത്യ​കൃ​തി​ക​ളു​മാ​യി എങ്ങനെ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു?

11 13,000-ത്തിൽപ്പരം കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ ഒരു സംഭരണി. ആകെയു​ളള 27 കാനോ​നിക പുസ്‌ത​ക​ങ്ങ​ളു​ടെ​യും കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ ഒരു വമ്പിച്ച ശേഖരം ഇന്നു ലഭ്യമാണ്‌. ഇവയിൽ ചിലതിൽ തിരു​വെ​ഴു​ത്തി​ന്റെ വിപു​ല​മായ ഭാഗങ്ങൾ ഉൾക്കൊ​ണ്ടി​രി​ക്കു​ന്നു; മററു ചിലതു കേവലം ശകലങ്ങ​ളാണ്‌. ഒരു കണക്കു​കൂ​ട്ട​ല​നു​സ​രി​ച്ചു മൂല ഗ്രീക്കിൽ 5,000-ത്തിൽപ്പരം കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളുണ്ട്‌. കൂടാതെ, മററു വിവിധ ഭാഷക​ളിൽ 8,000-ത്തിൽപ്പരം കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളുണ്ട്‌—എല്ലാം​കൂ​ടെ മൊത്തം 13,000-ത്തിൽ കവിയു​ന്നു. പൊ.യു. 2-ാം നൂററാ​ണ്ടു​മു​തൽ പൊ.യു. 16-ാം നൂററാ​ണ്ടു​വ​രെ​യു​ളള അവയെ​ല്ലാം യഥാർഥ മൂലപാ​ഠം സ്ഥിരീ​ക​രി​ക്കു​ന്ന​തി​നു സഹായി​ക്കു​ന്നു. ഈ അനേകം കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഏററവും പഴക്കമു​ള​ളത്‌ ഇംഗ്ലണ്ട്‌, മാഞ്ചെ​സ്‌റ​റ​റി​ലെ ജോൺ റൈലാൻഡ്‌സ്‌ ലൈ​ബ്ര​റി​യി​ലു​ളള യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ ശകലമാണ്‌, അത്‌ P52 എന്ന്‌ അറിയ​പ്പെ​ടു​ന്നു, അതു രണ്ടാം നൂററാ​ണ്ടി​ന്റെ ആദ്യ പകുതി​മു​തൽ, ഒരുപക്ഷേ പൊ.യു. ഏതാണ്ട്‌ 125 മുതൽ ഉളളതാണ്‌. c അങ്ങനെ ഈ പകർപ്പു മൂല​രേ​ഖ​ക്കു​ശേഷം ഒരു നൂററാ​ണ്ടി​ന്റെ ഏതാണ്ടു നാലി​ലൊ​ന്നു​മാ​ത്രം കഴിഞ്ഞ്‌ എഴുതി​യ​താണ്‌. മിക്ക പൗരാ​ണി​ക​ഗ്ര​ന്ഥ​കാ​രൻമാ​രു​ടെ​യും പാഠം സ്ഥിരീ​ക​രി​ക്കു​ന്ന​തിന്‌ ഏതാനും കൈ​യെ​ഴു​ത്തു​പ്ര​തി​കൾമാ​ത്രമേ ലഭ്യമാ​യി​ട്ടു​ള​ളു​വെ​ന്നും ഇവ അപൂർവ​മാ​യേ മൂല ലിഖി​ത​ങ്ങ​ളു​ടെ നൂററാ​ണ്ടു​ക​ളി​ലേ​താ​യി​രി​ക്കുന്നു​ളളു എന്നുമു​ളള സംഗതി നാം പരിചി​ന്തി​ക്കു​മ്പോൾ, ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ആധികാ​രി​ക​മായ ഒരു പാഠത്തി​ലെ​ത്താൻ സഹായി​ക്കു​ന്ന​തിന്‌ എത്ര സമൃദ്ധ​മായ തെളി​വാ​ണു​ള​ള​തെന്നു നമുക്കു വിലമ​തി​ക്കാൻ കഴിയും.

12. ആദ്യ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ എന്തിൽ എഴുതി?

12 പപ്പൈ​റസ്‌ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ. സെപ്‌റ​റു​വ​ജിൻറി​ന്റെ ആദ്യ പകർപ്പു​ക​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ആദ്യ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ പപ്പൈ​റ​സി​ലാണ്‌ എഴുതി​യത്‌. ഇതു പൊ.യു. ഏതാണ്ടു നാലാം നൂററാ​ണ്ടു​വരെ ബൈബിൾ​കൈ​യെ​ഴു​ത്തു​പ്ര​തി​കൾക്കു​വേണ്ടി തുടർന്ന്‌ ഉപയോ​ഗി​ക്ക​പ്പെട്ടു. പ്രത്യ​ക്ഷ​ത്തിൽ ബൈബി​ളെ​ഴു​ത്തു​കാർ ക്രിസ്‌തീയ സഭകൾക്ക്‌ എഴുത്തു​ക​ള​യ​ച്ച​പ്പോ​ഴും പപ്പൈ​റസ്‌ ഉപയോ​ഗി​ച്ചു.

13. 1931 എന്ന വർഷത്തിൽ ഏതു പ്രധാ​ന​പ്പെട്ട പപ്പൈ​റസ്‌ കണ്ടുപി​ടി​ത്തം പ്രസി​ദ്ധ​മാ​ക്കി?

13 ഈജി​പ്‌തി​ലെ ഫായൂ​മിൽ ഒട്ടേറെ പപ്പൈ​റസ്‌ ലിഖി​തങ്ങൾ കണ്ടുപി​ടി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. 19-ാം നൂററാ​ണ്ടി​ന്റെ ഒടുവിൽ നിരവധി ബൈബിൾപ​പ്പൈ​റ​സു​കൾ വെളി​ച്ച​ത്തു​വന്നു. ആധുനി​ക​നാ​ളി​ലെ കൈ​യെ​ഴു​ത്തു കണ്ടുപി​ടി​ത്ത​ങ്ങ​ളിൽ ഏററവും പ്രധാ​ന​പ്പെ​ട്ട​വ​യി​ലൊന്ന്‌ 1931-ൽ പരസ്യ​പ്പെ​ടു​ത്തിയ ഒരു കണ്ടുപി​ടി​ത്ത​മാ​യി​രു​ന്നു. അതിൽ നിശ്വസ്‌ത എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ 8 വ്യത്യസ്‌ത പുസ്‌ത​ക​ങ്ങ​ളു​ടെ​യും ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളി​ലെ 15 പുസ്‌ത​ക​ങ്ങ​ളു​ടെ​യും ഭാഗങ്ങ​ള​ട​ങ്ങിയ 11 കൈ​യെ​ഴു​ത്തു​പു​സ്‌ത​ക​ങ്ങ​ളു​ടെ ഭാഗങ്ങ​ളാണ്‌ ഉൾക്കൊ​ണ്ടി​രു​ന്നത്‌, എല്ലാം ഗ്രീക്കിൽ. ഈ പപ്പൈ​റ​സു​ക​ളു​ടെ എഴുത്തി​ന്റെ തീയതി​കൾ പൊതു​യു​ഗ​ത്തി​ന്റെ രണ്ടാം നൂററാ​ണ്ടു​മു​തൽ നാലാം നൂററാ​ണ്ടു​വരെ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ കണ്ടുപി​ടി​ത്ത​ത്തി​ലെ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളി​ല​ധി​ക​വും ഇപ്പോൾ ചെസ്‌ററർ ബീററി ശേഖരങ്ങളിലുണ്ട്‌, P45, P46, P47 എന്നിങ്ങനെ പട്ടിക​പ്പെ​ടു​ത്തു​ക​യും ചെയ്‌തി​രി​ക്കു​ന്നു. “P” എന്ന സംജ്ഞ “പപ്പൈ​റസി”നെ പ്രതി​നി​ധാ​നം ചെയ്യുന്നു.

14, 15. (എ) 313-ാം പേജിൽ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ചില പ്രമുഖ പപ്പൈ​റസ്‌ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഏവ? (ബി) പുതി​യ​ലോക ഭാഷാ​ന്തരം ഈ കൈ​യെ​ഴു​ത്തു​പ്ര​തി​കളെ എങ്ങനെ ഉപയോ​ഗ​പ്പെ​ടു​ത്തി​യെന്നു സൂചി​പ്പി​ക്കുക. (സി) ആദിമ പപ്പൈ​റസ്‌ കൈ​യെ​ഴു​ത്തു​പു​സ്‌ത​കങ്ങൾ എന്തു സ്ഥിരീ​ക​രി​ക്കു​ന്നു?

14 ശ്രദ്ധേ​യ​മായ മറെറാ​രു ശേഖര​ത്തി​ലെ പപ്പൈ​റ​സു​കൾ 1956 മുതൽ 1961 വരെ സ്വിറ​റ്‌സർല​ണ്ടി​ലെ ജനീവ​യിൽ പ്രസി​ദ്ധീ​ക​രി​ച്ചു. ബോഡ്‌മെർ പപ്പൈറി എന്നറി​യ​പ്പെ​ടുന്ന അവയിൽ പൊ.യു. മൂന്നാം നൂററാ​ണ്ടി​ന്റെ പ്രാരം​ഭം മുതലു​ളള രണ്ടു സുവി​ശേ​ഷ​ങ്ങ​ളു​ടെ (P66-ഉം P75-ഉം) ആദിമ​പാ​ഠങ്ങൾ ഉൾപ്പെ​ടു​ന്നു. ഈ പാഠത്തി​നു മുമ്പു കൊടു​ത്തി​രി​ക്കുന്ന പട്ടിക എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ​യും ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ​യും പുരാതന ബൈബിൾപ​പ്പൈ​റ​സു​ക​ളിൽ മുന്തിയ ചിലതു പട്ടിക​പ്പെ​ടു​ത്തു​ന്നു. ചെയ്‌തി​രി​ക്കുന്ന വിവർത്ത​നത്തെ ഈ പപ്പൈ​റസ്‌ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ പിന്താ​ങ്ങുന്ന വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ലെ ഭാഗങ്ങൾ ഒടുവി​ലത്തെ പംക്തി​യിൽ പരാമർശി​ച്ചി​ട്ടുണ്ട്‌, ആ വാക്യ​ങ്ങ​ളു​ടെ അടിക്കു​റി​പ്പു​ക​ളിൽ ഇതു സൂചി​പ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.

15 ഈ പപ്പൈ​റ​സു​ക​ളു​ടെ കണ്ടുപി​ടി​ത്തങ്ങൾ വളരെ നേര​ത്തെ​യു​ളള തീയതി​യിൽ ബൈബിൾകാ​നോൻ പൂർത്തി​യാ​യി എന്നതിനു തെളിവു നൽകുന്നു. ചെസ്‌ററർ ബീററി പപ്പൈ​റി​യു​ടെ ഇടയിൽ രണ്ടു കൈ​യെ​ഴു​ത്തു പുസ്‌ത​കങ്ങൾ—ഒന്നു നാലു സുവി​ശേ​ഷ​ങ്ങ​ളു​ടെ​യും പ്രവൃ​ത്തി​ക​ളു​ടെ​യും ഭാഗങ്ങൾ (P45) ഒന്നിച്ചു​ചേർത്ത​തും മറെറാ​ന്നു പൗലൊ​സി​ന്റെ 14 ലേഖന​ങ്ങ​ളിൽ 9 എണ്ണം പുറഞ്ച​ട്ട​ക്കു​ള​ളിൽ ആക്കിയി​രി​ക്കു​ന്ന​തും (P46)—ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ അപ്പോ​സ്‌ത​ലൻമാ​രു​ടെ മരണ​ശേഷം താമസി​യാ​തെ ഒന്നിച്ചു​ചേർത്തു​വെന്നു പ്രകട​മാ​ക്കു​ന്നു. ഈ കൈ​യെ​ഴു​ത്തു​പു​സ്‌ത​കങ്ങൾ വിപു​ല​മാ​യി പ്രചരി​ക്കു​ന്ന​തി​നും ഈജി​പ്‌തു​വരെ എത്തുന്ന​തി​നും സമയ​മെ​ടു​ക്കു​മെ​ന്നു​ള​ള​തു​കൊണ്ട്‌ ഏററവും താമസി​ച്ചാൽ രണ്ടാം നൂററാ​ണ്ടോ​ടെ ഈ തിരു​വെ​ഴു​ത്തു​കൾ അവയുടെ പ്രാമാ​ണി​ക​രൂ​പ​ത്തിൽ ഒന്നിച്ചു​കൂ​ട്ടി​യെന്നു സ്‌പഷ്ട​മാണ്‌. അങ്ങനെ, രണ്ടാം നൂററാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ടെ മുഴു ബൈബി​ളി​ന്റെ​യും കാനോൻ പൂർത്തി​യാ​ക്കി​ക്കൊ​ണ്ടു ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ കാനോൻ പര്യവ​സാ​നി​പ്പി​ച്ചു​വെ​ന്ന​തി​നു സംശയ​മി​ല്ലാ​യി​രു​ന്നു.

16. (എ) ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഏതു വട്ടെഴു​ത്തു കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഇന്നോളം അതിജീ​വി​ച്ചി​രി​ക്കു​ന്നു? (ബി) പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തിൽ വട്ടെഴു​ത്തു കൈ​യെ​ഴു​ത്തു​പ്ര​തി​കൾ എത്ര​ത്തോ​ളം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു, എന്തു​കൊണ്ട്‌?

16 ചർമപത്ര കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും തോൽ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും. നാം മുൻ പാഠത്തിൽ പഠിച്ച​തു​പോ​ലെ സാധാ​ര​ണ​ഗ​തി​യിൽ കാളക്കു​ട്ടി​യു​ടെ​യോ ആട്ടിൻകു​ട്ടി​യു​ടെ​യോ കോലാ​ടി​ന്റെ​യോ തോലിൽനി​ന്നു നിർമി​ക്കുന്ന നല്ലയിനം തോൽക്ക​ട​ലാ​സായ ഈടു​നിൽക്കുന്ന ചർമപ​ത്രം പൊ.യു. ഏതാണ്ടു നാലാം നൂററാ​ണ്ടു​മു​തൽ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ എഴുതു​ന്ന​തി​നു പപ്പൈ​റ​സി​ന്റെ സ്ഥാനത്ത്‌ ഉപയോ​ഗി​ക്ക​പ്പെ​ട്ടു​തു​ടങ്ങി. ഇന്നു നിലവി​ലു​ളള വളരെ പ്രധാ​ന​പ്പെട്ട ബൈബിൾ​കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ചിലതു ചർമപ​ത്ര​ത്തി​ലാ​ണു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. നാം ഇപ്പോൾത്തന്നെ എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ചർമപത്ര കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളെ​യും തോൽ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളെ​യും കുറിച്ചു ചർച്ച​ചെ​യ്‌തു​ക​ഴി​ഞ്ഞു. 314-ാം പേജിലെ പട്ടിക ചർമപ​ത്ര​ത്തി​ലും തുകലി​ലു​മു​ളള ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ​യും എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ​യും പ്രമുഖ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ചിലതു പട്ടിക​പ്പെ​ടു​ത്തു​ന്നു. ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടേ​താ​യി പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നവ മുഴു​വ​നാ​യി വല്യക്ഷ​ര​ങ്ങ​ളി​ലാണ്‌ എഴുത​പ്പെ​ട്ടത്‌, വട്ടെഴു​ത്തു​കൾ എന്നു പരാമർശി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. ന്യൂ ബൈബിൾ ഡിക്‌ഷ്‌നറി ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ 274 വട്ടെഴു​ത്തു കൈ​യെ​ഴു​ത്തു​പ്ര​തി​കൾ പട്ടിക​പ്പെ​ടു​ത്തു​ന്നു, ഇവ പൊ.യു. നാലാം നൂററാ​ണ്ടു​മു​തൽ പത്താം നൂററാ​ണ്ടു​വ​രെ​യു​ള​ള​വ​യാണ്‌. ഇനി 5,000-ത്തിൽപ്പരം വരുന്ന ചെറു​ലി​പി കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളുണ്ട്‌, അവ ഒഴുക്കൻ എഴുത്തു​രീ​തി​യിൽ നിർമി​ത​മാണ്‌. d ചർമപ​ത്ര​ത്തിൽത്ത​ന്നെ​യു​ളള ഇവ പൊ.യു. ഒൻപതാം നൂററാ​ണ്ടു​മു​തൽ അച്ചടി​യു​ടെ ആവിർഭാ​വം​വ​രെ​യു​ളള കാലഘ​ട്ട​ത്തിൽ എഴുത​പ്പെട്ടു. വട്ടെഴു​ത്തു കൈ​യെ​ഴു​ത്തു​പ്ര​തി​കൾ നേരത്തെ ഉളളവ​യും പൊതു​വേ കൃത്യ​ത​യു​ള​ള​വ​യും ആയതി​നാൽ, ഗ്രീക്ക്‌ പാഠത്തിൽനി​ന്നു ശ്രദ്ധാ​പൂർവ​ക​മായ വിവർത്തനം നടത്തു​ന്ന​തി​നു പുതി​യ​ലോക ബൈബിൾ ഭാഷാ​ന്ത​ര​ക്ക​മ്മി​ററി അവ വിപു​ല​മാ​യി ഉപയോ​ഗി​ച്ചു. “ചില പ്രമുഖ ചർമപത്ര, തോൽ, കൈ​യെ​ഴു​ത്തു​പ്ര​തി​കൾ” എന്ന പട്ടിക​യിൽ ഇതു സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു.

പാഠനി​രൂ​പ​ണ​ത്തി​ന്റെ​യും ശുദ്ധീ​ക​ര​ണ​ത്തി​ന്റെ​യും യുഗം

17. (എ) ഏതു രണ്ടു സംഭവങ്ങൾ ബൈബി​ളി​ന്റെ ഗ്രീക്ക്‌ പാഠത്തി​ന്റെ വർധിച്ച പഠനത്തി​ലേക്കു നയിച്ചു? (ബി) ഇറാസ്‌മസ്‌ ഏതു കൃതിക്ക്‌ പ്രശസ്‌ത​നാ​യി? (സി) അച്ചടിച്ച ഒരു വിദഗ്‌ധ പാഠം നിർമി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ?

17 ഇറാസ്‌മ​സി​ന്റെ പാഠം. അന്ധകാ​ര​യു​ഗ​ങ്ങ​ളു​ടെ ദീർഘ നൂററാ​ണ്ടു​ക​ളിൽ, ലത്തീൻഭാഷ ആധിപ​ത്യം പുലർത്തു​ക​യും പശ്ചിമ​യൂ​റോപ്പ്‌ റോമൻ കത്തോ​ലി​ക്കാ സഭയുടെ ക്രൂര നിയ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്ക​യും ചെയ്‌ത​പ്പോൾ പാണ്ഡി​ത്യ​വും പഠിപ്പും അധോ​ഗ​തി​യി​ലാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, യൂറോ​പ്പിൽ 15-ാം നൂററാ​ണ്ടിൽ എടുത്തു​മാ​റ​റാ​വുന്ന അച്ച്‌ ഉപയോ​ഗി​ച്ചു​ളള അച്ചടി​യു​ടെ കണ്ടുപി​ടി​ത്ത​വും 16-ാം നൂററാ​ണ്ടി​ന്റെ പ്രാരം​ഭ​ത്തി​ലെ നവീക​ര​ണ​പ്ര​സ്ഥാ​ന​വും നടന്ന​തോ​ടെ കൂടുതൽ സ്വാത​ന്ത്ര്യം കളിയാ​ടി, ഗ്രീക്ക്‌ ഭാഷയി​ലു​ളള താത്‌പ​ര്യ​ത്തി​ന്റെ ഒരു പുനർജ​ന​ന​വും നടന്നു. പഠിപ്പി​ന്റെ ഈ പ്രാരംഭ പുനരു​ജ്ജീ​വന കാലത്താ​യി​രു​ന്നു പ്രശസ്‌ത ഡച്ച്‌ പണ്ഡിത​നായ ഡസി​ഡേ​റി​യസ്‌ ഇറാസ്‌മസ്‌ “പുതിയ നിയമ”ത്തിന്റെ ഒരു വിദഗ്‌ധ ഗ്രീക്ക്‌ പാഠത്തി​ന്റെ ഒന്നാം പതിപ്പ്‌ ഉത്‌പാ​ദി​പ്പി​ച്ചത്‌. (അത്തര​മൊ​രു അച്ചടിച്ച വിദഗ്‌ധ​പാ​ഠം നിരവധി കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ശ്രദ്ധാ​പൂർവം താരത​മ്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടും മൂല​മെന്ന്‌ അത്യന്ത​സാ​ധാ​ര​ണ​മാ​യി സമ്മതി​ക്ക​പ്പെ​ടുന്ന വാക്കുകൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടും ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലു​ളള ഏതെങ്കി​ലും വ്യത്യസ്‌ത വിവർത്ത​നങ്ങൾ സംബന്ധിച്ച കുറി​പ്പു​കൾ അടിയി​ലത്തെ ഒരു സംവി​ധാ​ന​ത്തിൽ മിക്ക​പ്പോ​ഴും ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടും തയ്യാറാ​ക്കു​ന്നു.) ഈ മൂന്നാം പതിപ്പ്‌ 1516-ൽ സ്വിറ​റ്‌സർല​ണ്ടി​ലെ ബാസലി​ലാണ്‌ അച്ചടി​ച്ചത്‌, ജർമനി​യിൽ നവീക​ര​ണ​പ്ര​സ്ഥാ​നം തുടങ്ങു​ന്ന​തിന്‌ ഒരു വർഷം​മുമ്പ്‌. ആദ്യപ​തി​പ്പിന്‌ അനേകം തെററു​കൾ ഉണ്ടായി​രു​ന്നു. എന്നാൽ 1519, 1522, 1527, 1535 എന്നീ വർഷങ്ങ​ളിൽ തുടർന്നു​വന്ന പതിപ്പു​ക​ളിൽ മെച്ചപ്പെട്ട ഒരു പാഠം അവതരി​പ്പി​ക്ക​പ്പെട്ടു. തന്റെ വിദഗ്‌ധ​പാ​ഠം ഒരുമി​ച്ചു​ചേർത്തു തയ്യാറാ​ക്കു​ന്ന​തിന്‌ ഇറാസ്‌മ​സി​നു പിൽക്കാ​ലത്തെ ചുരു​ക്കം​ചില ചെറു​ലി​പി കൈ​യെ​ഴു​ത്തു​പ്ര​തി​കളേ ലഭ്യമാ​യി​രു​ന്നു​ളളു.

18. ഇറാസ്‌മ​സി​ന്റെ പാഠം എന്തു സാധ്യ​മാ​ക്കി, അത്‌ ആർ നന്നായി ഉപയോ​ഗി​ച്ചു?

18 ഇറാസ്‌മ​സി​ന്റെ ശുദ്ധി​ചെയ്‌ത ഗ്രീക്ക്‌ പാഠം പല പശ്ചിമ​യൂ​റോ​പ്യൻ ഭാഷക​ളി​ലേ​ക്കു​ളള മെച്ചപ്പെട്ട വിവർത്ത​ന​ങ്ങ​ളു​ടെ അടിസ്ഥാ​ന​മാ​യി​ത്തീർന്നു. ഇതു മുമ്പു ലത്തീൻ വൾഗേ​റ​റിൽനി​ന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യ​വ​യെ​ക്കാൾ മെച്ചപ്പെട്ട ഭാഷാ​ന്ത​ര​ങ്ങ​ളു​ടെ ഉത്‌പാ​ദനം സാധ്യ​മാ​ക്കി. ഇറാസ്‌മ​സി​ന്റെ പാഠം ആദ്യം ഉപയോ​ഗി​ച്ചതു ജർമനി​യി​ലെ മാർട്ടിൻ ലൂഥർ ആയിരു​ന്നു. അദ്ദേഹം ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ജർമനി​ലേ​ക്കു​ളള തന്റെ വിവർത്തനം 1522-ൽ പൂർത്തി​യാ​ക്കി. വളരെ​യ​ധി​കം എതിർപ്പി​നെ നേരി​ട്ടു​കൊണ്ട്‌ ഇംഗ്ലണ്ടി​ലെ വില്യം ററിൻഡേയ്‌ൽ ഇറാസ്‌മ​സി​ന്റെ പാഠത്തിൽനി​ന്നു​ളള തന്റെ ഇംഗ്ലീഷ്‌ വിവർത്തനം തുടർന്നു, അതു പൂർത്തി​യാ​ക്കി​യത്‌ അദ്ദേഹം 1525-ൽ യൂറോപ്പ്‌ ഭൂഖണ്ഡ​ത്തിൽ പ്രവാ​സ​ത്തി​ലാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു. ഇററലി​യി​ലെ അന്റോ​ണി​യോ ബ്രൂസി​യോ​ളി 1530-ൽ ഇറാസ്‌മ​സി​ന്റെ പാഠം ഇററാ​ലി​യ​നി​ലേക്കു ഭാഷാ​ന്ത​രം​ചെ​യ്‌തു. ഇറാസ്‌മ​സി​ന്റെ ഗ്രീക്ക്‌ പാഠത്തി​ന്റെ ആഗമന​ത്തോ​ടെ ഇപ്പോൾ പാഠനി​രൂ​പ​ണ​ത്തി​ന്റെ ഒരു യുഗം പിറക്കു​ക​യാ​യി​രു​ന്നു. പാഠനി​രൂ​പണം എന്നുള​ളതു മൂല ബൈബിൾപാ​ഠ​ത്തി​ന്റെ പുനർനിർമി​തി​ക്കും പുനഃ​സ്ഥാ​പ​ന​ത്തി​നും വേണ്ടി ഉപയോ​ഗി​ക്കുന്ന രീതി​യാണ്‌.

19. ബൈബി​ളി​നെ അധ്യാ​യ​ങ്ങ​ളും വാക്യ​ങ്ങ​ളു​മാ​യി തിരി​ക്കു​ന്ന​തി​ന്റെ ചരിത്രം എന്താണ്‌, ഇത്‌ എന്തു സാധ്യ​മാ​ക്കി​യി​രി​ക്കു​ന്നു?

19 അധ്യാ​യ​ങ്ങ​ളും വാക്യ​ങ്ങ​ളു​മാ​യു​ളള വിഭജനം. റോബർട്ട്‌ എസ്‌റ​റീൻ അഥവാ സ്‌റെ​റ​ഫാ​നസ്‌ 16-ാം നൂററാ​ണ്ടിൽ പാരീ​സിൽ ഒരു പ്രിൻറ​റും എഡിറ​റ​റും എന്ന നിലയിൽ പ്രമു​ഖ​നാ​യി​രു​ന്നു. ഒരു എഡിറ​റ​റാ​യ​തു​കൊണ്ട്‌ അദ്ദേഹം അനായാസ പരാമർശ​ന​ത്തിന്‌ അധ്യാ​യ​ങ്ങ​ളു​ടെ​യും വാക്യ​ങ്ങ​ളു​ടെ​യും ഒരു പദ്ധതി ഉപയോ​ഗി​ക്കു​ന്ന​തി​ന്റെ പ്രാ​യോ​ഗി​ക​പ്ര​യോ​ജനം കണ്ടു. തന്നിമി​ത്തം അദ്ദേഹം 1551-ൽ തന്റെ ഗ്രീക്ക്‌-ലത്തീൻ പുതിയ നിയമ​ത്തിൽ ഈ പദ്ധതി അവതരി​പ്പി​ച്ചു. മാസെ​റെ​റ​റു​കൾ ആദ്യം എബ്രായ തിരു​വെ​ഴു​ത്തു​കൾക്കു വാക്യ​വി​ഭ​ജ​നങ്ങൾ നടത്തി, എന്നാൽ സ്‌റെ​റ​ഫാ​ന​സി​ന്റെ 1553-ലെ ഫ്രഞ്ച്‌ ബൈബി​ളി​ലാ​ണു മുഴു ബൈബി​ളി​ന്റെ​യും ഇന്നത്തെ വിഭജനം ആദ്യം പ്രത്യ​ക്ഷ​പ്പെ​ട്ടത്‌. ഇതു പിന്നീ​ടു​ളള ഇംഗ്ലീഷ്‌ ബൈബി​ളു​ക​ളിൽ തുടരു​ക​യും 1737-ൽ അലക്‌സാ​ണ്ടർ ക്രൂഡൻ ഇറക്കി​യ​തു​പോ​ലെ​യു​ളള ബൈബിൾ കൊൺകോ​ഡൻസു​ക​ളു​ടെ​യും ഇംഗ്ലീഷ്‌ ബൈബി​ളി​ന്റെ അധികൃ​ത​ഭാ​ഷാ​ന്ത​ര​ത്തി​ന്റെ രണ്ടു വിപു​ല​മായ കൊൺകോ​ഡൻസു​ക​ളു​ടെ​യും—1873-ൽ ആദ്യം എഡിൻബർഗിൽ പ്രസി​ദ്ധ​പ്പെ​ടു​ത്തിയ റോബർട്ട്‌ യംഗി​ന്റെ​യും 1894-ൽ ന്യൂ​യോർക്കിൽ പ്രസി​ദ്ധ​പ്പെ​ടു​ത്തിയ ജയിംസ്‌ സ്‌​ട്രോം​ഗി​ന്റെ​യും—ഉത്‌പാ​ദനം സാധ്യ​മാ​ക്കു​ക​യും ചെയ്‌തു.

20. റെറക്‌സ്‌റ​റസ്‌ റിസ്‌പ്‌റ​റസ്‌ എന്തായി​രു​ന്നു, അത്‌ എന്തിന്റെ അടിസ്ഥാ​ന​മാ​യി​ത്തീർന്നു?

20 റെറക്‌സ്‌റ​റസ്‌ റിസ്‌പ്‌റ​റസ്‌. സ്‌റെ​റ​ഫാ​നസ്‌ ഗ്രീക്ക്‌ “പുതിയ നിയമ”ത്തിന്റെ പല പതിപ്പു​ക​ളും പ്രസി​ദ്ധ​പ്പെ​ടു​ത്തി. ഇവ മുഖ്യ​മാ​യി ഇറാസ്‌മ​സി​ന്റെ പാഠത്തിൽ അധിഷ്‌ഠി​ത​മാ​യി​രു​ന്നു. 1522-ലെ കോമ്പ്‌ളൂ​ട്ടെൻഷ്യൻ പോളീ​ഗ്ല​ട്ടും ചുരുക്കം ചില മുൻനൂ​റ​റാ​ണ്ടു​ക​ളി​ലെ 15 പിൽക്കാല ചെറു​ലി​പി കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​മ​നു​സ​രി​ച്ചു​ളള തിരു​ത്ത​ലു​ക​ളു​മു​ണ്ടാ​യി​രു​ന്നു. 1550-ൽ പ്രസി​ദ്ധ​പ്പെ​ടു​ത്തിയ സ്‌റെ​റ​ഫാ​ന​സി​ന്റെ ഗ്രീക്ക്‌ പാഠത്തി​ന്റെ മൂന്നാം പതിപ്പ്‌ ഫലത്തിൽ റെറക്‌സ്‌റ​റസ്‌ റിസ്‌പ്‌റ​റസ്‌ (“സ്വീകൃ​ത​പാ​ഠം” എന്നതി​നു​ളള ലത്തീൻ) ആയിത്തീർന്നു. 16-ാം നൂററാ​ണ്ടി​ലെ മററ്‌ ഇംഗ്ലീഷ്‌ വിവർത്ത​ന​ങ്ങ​ളും 1611-ലെ ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​വും അതിൽ അധിഷ്‌ഠി​ത​മാ​യി​രു​ന്നു.

21. 18-ാം നൂററാ​ണ്ടു​മു​തൽ ശുദ്ധി​ചെയ്‌ത ഏതു പാഠങ്ങൾ ഉത്‌പാ​ദി​പ്പി​ച്ചി​രി​ക്കു​ന്നു, അവ എങ്ങനെ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു?

21 ശുദ്ധി​ചെയ്‌ത ഗ്രീക്ക്‌ പാഠങ്ങൾ. പിന്നീട്‌, ഗ്രീക്ക്‌ പണ്ഡിതൻമാർ വളരെ​യേറെ ശുദ്ധി​ചെയ്‌ത പാഠങ്ങൾ പ്രസി​ദ്ധ​പ്പെ​ടു​ത്തി. 18-ാം നൂററാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ടെ ലഭ്യമാ​യി​ത്തീർന്ന നൂറു​ക​ണ​ക്കി​നു ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ പരി​ശോ​ധി​ക്കാൻ കഴിയു​മാ​യി​രുന്ന ജെ. ജെ. ഗ്രീസ്‌ബാച്ച്‌ ഉളവാ​ക്കിയ പാഠം പ്രമു​ഖ​മാ​യി​രു​ന്നു. ഗ്രീസ്‌ബാ​ച്ചി​ന്റെ മുഴു ഗ്രീക്ക്‌ പാഠത്തി​ന്റെ​യും ഏററവും നല്ല പതിപ്പ്‌ 1796-1806-ൽ പ്രസി​ദ്ധ​പ്പെ​ടു​ത്തി. 1840-ലെ ഷാർപ്പെ​യു​ടെ ഇംഗ്ലീഷ്‌ ഭാഷാ​ന്ത​ര​ത്തി​ന്റെ അടിസ്ഥാ​നം അദ്ദേഹ​ത്തി​ന്റെ വിദഗ്‌ധ​പാ​ഠ​മാ​യി​രു​ന്നു. 1864-ൽ ആദ്യം പൂർണ​മാ​യി പ്രസി​ദ്ധ​പ്പെ​ടു​ത്തിയ ദി എംഫാ​റ​റിക്ക്‌ ഡയഗ്ലട്ടിൽ അച്ചടി​ച്ചി​രുന്ന ഗ്രീക്ക്‌ പാഠവും അതായി​രു​ന്നു. കോൺസ്‌റ​റാൻറിൻ വോൺ ററിസൻഡോർഫും (1872) ഹേർമൻ വോൺ സോഡ​നും (1910) വിശി​ഷ്ട​മായ മററു പാഠങ്ങൾ ഉത്‌പാ​ദി​പ്പി​ച്ചു. ഒടുവിൽ പറഞ്ഞ പാഠമാണ്‌ 1913-ലെ മോഫ​റ​റി​ന്റെ ഇംഗ്ലീഷ്‌ ഭാഷാ​ന്ത​ര​ത്തി​നു​ളള അടിസ്ഥാ​ന​മാ​യി ഉതകി​യത്‌.

22. (എ) ഏതു ഗ്രീക്ക്‌ പാഠം പരക്കെ അംഗീ​കാ​രം നേടി​യി​രി​ക്കു​ന്നു? (ബി) ഏത്‌ ഇംഗ്ലീഷ്‌ ഭാഷാ​ന്ത​ര​ങ്ങൾക്കു​ളള അടിസ്ഥാ​ന​മാ​യി അത്‌ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു?

22 വെസ്‌റ​റ്‌കോട്ട്‌ ആൻഡ്‌ ഹോർട്ട്‌ പാഠം. പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ളള ഒരു ഗ്രീക്ക്‌ വിദഗ്‌ധ​പാ​ഠ​മാണ്‌ കേം​ബ്രി​ഡ്‌ജ്‌ യൂണി​വേ​ഴ്‌സി​ററി പണ്ഡിതൻമാ​രായ ബി. എഫ്‌. വെസ്‌റ​റ്‌കോ​ട്ടും എഫ്‌. ജെ. എ. ഹോർട്ടും ചേർന്ന്‌ 1881-ൽ ഇറക്കി​യത്‌. 1881-ലെ തങ്ങളുടെ “പുതിയ നിയമ” പരിഷ്‌ക​ര​ണ​ത്തിന്‌, വെസ്‌റ​റ്‌കോ​ട്ടും ഹോർട്ടും അംഗങ്ങ​ളാ​യി​രുന്ന ബ്രിട്ടീഷ്‌ റിവിഷൻ കമ്മിററി വെസ്‌റ​റ്‌കോ​ട്ടി​ന്റെ​യും ഹോർട്ടി​ന്റെ​യും ഗ്രീക്ക്‌ പാഠത്തി​ന്റെ പ്രൂഫ്‌ പരി​ശോ​ധി​ക്കു​ക​യു​ണ്ടാ​യി. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തിൽ ഇംഗ്ലീ​ഷി​ലേക്കു വിവർത്തനം ചെയ്യു​ന്ന​തി​നു മുഖ്യ​മാ​യി ഈ വിദഗ്‌ധ പാഠമാണ്‌ ഉപയോ​ഗി​ച്ചത്‌. ഇംഗ്ലീ​ഷി​ലേ​ക്കു​ളള പിൻവ​രുന്ന വിവർത്ത​ന​ങ്ങ​ളു​ടെ അടിസ്ഥാ​ന​വും ഈ പാഠമാണ്‌: ദി എംഫ​സൈ​സ്‌ഡ്‌ ബൈബിൾ, ദി അമേരി​ക്കൻ സ്‌ററാൻഡേഡ്‌ വേർഷൻ, ആൻ അമേരി​ക്കൻ ട്രാൻസ്ലേഷൻ (സ്‌മിത്ത്‌-ഗുഡ്‌സ്‌പീഡ്‌), റി​വൈ​സ്‌ഡ്‌ സ്‌ററാൻഡേഡ്‌ വേർഷൻ. e ഈ ഒടുവി​ലത്തെ വിവർത്തനം നെസി​ലി​ന്റെ പാഠവും ഉപയോ​ഗി​ച്ചു.

23. പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​നു വേറെ ഏതു പാഠങ്ങൾ ഉപയോ​ഗി​ക്ക​പ്പെട്ടു?

23 നെസി​ലി​ന്റെ ഗ്രീക്ക്‌ പാഠവും (18-ാം പതിപ്പ്‌, 1948) താരത​മ്യം​ചെ​യ്യാ​നു​ളള ഉദ്ദേശ്യ​ത്തിൽ പുതി​യ​ലോക ബൈബിൾഭാ​ഷാ​ന്ത​ര​ക്ക​മ്മി​ററി ഉപയോ​ഗി​ച്ചു. കത്തോ​ലി​ക്കാ ജസ്യൂട്ട്‌ പണ്ഡിതൻമാ​രായ ജോസ്‌ എം. ബൂവറും (1943) അഗസ്‌റ​റിൻ മേർക്കും (1948) തയ്യാറാ​ക്കി​യ​വ​യും കമ്മിററി പരി​ശോ​ധി​ച്ചു. 1984-ലെ റഫറൻസ്‌ പതിപ്പി​ന്റെ അടിക്കു​റി​പ്പു​കൾ നവീക​രി​ക്കു​ന്ന​തിന്‌ 1975-ലെ യു​ണൈ​റ​റഡ്‌ ബൈബിൾസൊ​സൈ​റ​റീസ്‌ പാഠവും 1979-ലെ നെസിൽ-അലൻഡ്‌ റെറക്‌സ്‌റ​റും പരി​ശോ​ധി​ക്ക​പ്പെട്ടു. f

24. പുതി​യ​ലോക ഭാഷാ​ന്തരം വേറെ ഏതു പുരാതന ഭാഷാ​ന്ത​ര​ങ്ങളെ ആധാര​മാ​ക്കി​യി​ട്ടുണ്ട്‌? ചില ദൃഷ്ടാ​ന്ത​ങ്ങ​ളേവ?

24 ഗ്രീക്കിൽനി​ന്നു​ളള പുരാ​ത​ന​ഭാ​ഷാ​ന്ത​രങ്ങൾ. ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​കൾക്കു പുറമേ, ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ മററു ഭാഷക​ളി​ലേ​ക്കു​ളള വിവർത്ത​ന​ങ്ങ​ളു​ടെ അനേകം കൈ​യെ​ഴു​ത്തു പ്രതി​ക​ളും ഇന്നു പഠനത്തി​നു ലഭ്യമാണ്‌. പഴയ ലത്തീൻ ഭാഷാ​ന്ത​ര​ങ്ങ​ളു​ടെ ഏതാണ്ട്‌ 50-ൽപ്പരം കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും (അല്ലെങ്കിൽ ശകലങ്ങ​ളും) ജെറോ​മി​ന്റെ ലത്തീൻ വൾഗേ​റ​റി​ന്റെ ആയിര​ക്ക​ണ​ക്കി​നു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും ഉണ്ട്‌. പുതി​യ​ലോക ബൈബിൾഭാ​ഷാ​ന്ത​ര​ക്ക​മ്മി​ററി ഇവയും കോപ്‌റ​റിക്‌, അർമീ​നി​യൻ, സിറി​യക്‌ ഭാഷാ​ന്ത​ര​ങ്ങ​ളും പരിഗ​ണി​ച്ചി​ട്ടുണ്ട്‌. g

25. പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന എബ്രാ​യ​ഭാ​ഷാ വിവർത്ത​നങ്ങൾ ഏതു പ്രത്യേക താത്‌പ​ര്യ​മു​ള​ള​വ​യാണ്‌?

25 പതിനാ​ലാം നൂററാ​ണ്ടു​മു​തൽ ഇങ്ങോ​ട്ടെ​ങ്കി​ലും ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ എബ്രായ ഭാഷയി​ലേ​ക്കു​ളള ഭാഷാ​ന്ത​രങ്ങൾ ഉളവാ​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. അവയിൽ പലതും ക്രിസ്‌തീയ തിരു​വെ​ഴു​ത്തു​ക​ളിൽ ദിവ്യ​നാ​മം പുനഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നു​ള​ള​തിൽ താത്‌പ​ര്യ​ജ​ന​ക​മാണ്‌. പുതി​യ​ലോക ഭാഷാ​ന്തരം മുകളിൽ ഒരു സംഖ്യ കൊടു​ത്തു​കൊണ്ട്‌ “J” എന്ന സംജ്ഞയിൻകീ​ഴിൽ ഈ എബ്രായ ഭാഷാ​ന്ത​ര​ങ്ങളെ അനേകം പ്രാവ​ശ്യം പരാമർശി​ക്കു​ന്നുണ്ട്‌. വിശദാം​ശ​ങ്ങൾക്കാ​യി, വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം—പരാമർശ​ങ്ങ​ളോ​ടു കൂടി​യ​തി​ന്റെ ആമുഖം, പേജുകൾ 9-10-ഉം അനുബന്ധം 1D, “ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ ദിവ്യ​നാ​മം” എന്നതും കാണുക.

പാഠവ്യ​ത്യാ​സ​ങ്ങ​ളും അവയുടെ അർഥവും

26. പാഠസം​ബ​ന്ധ​മായ വ്യത്യാ​സ​ങ്ങ​ളും കൈ​യെ​ഴു​ത്തു​പ്ര​തി​കു​ടും​ബ​ങ്ങ​ളും എങ്ങനെ ഉയർന്നു​വന്നു?

26 ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ 13,000-ത്തിലധി​കം കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ ഇടയിൽ പാഠസം​ബ​ന്ധ​മായ അനേകം വ്യത്യാ​സ​ങ്ങ​ളുണ്ട്‌. ഗ്രീക്ക്‌ ഭാഷയിൽമാ​ത്ര​മു​ളള 5,000 കൈ​യെ​ഴു​ത്തു​പ്ര​തി​കൾ അങ്ങനെ​യു​ളള അനേകം വ്യത്യാ​സങ്ങൾ പ്രകട​മാ​ക്കു​ന്നുണ്ട്‌. ആദ്യ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽനി​ന്നു നിർമിച്ച ഓരോ പകർപ്പി​ലും പകർത്തി​യെ​ഴു​തി​യ​തിൽ വന്ന അതി​ന്റേ​തായ വ്യതി​രി​ക്ത​മായ തെററു​കൾ അടങ്ങി​യി​രി​ക്കു​മെന്നു നമുക്കു തീർച്ച​യാ​യും മനസ്സി​ലാ​ക്കാൻ കഴിയും. ഈ ആദിമ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഏതെങ്കി​ലും ഒന്ന്‌ ഉപയോ​ഗ​ത്തി​നാ​യി ഏതെങ്കി​ലും പ്രദേ​ശ​ത്തേക്ക്‌ അയച്ചാൽ ആ പ്രദേ​ശ​ത്തു​ണ്ടാ​ക്കുന്ന പകർപ്പു​ക​ളിൽ ഈ തെററു​കൾ ആവർത്തി​ക്കു​ക​യും അവിടത്തെ മററു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ സ്വഭാ​വ​വി​ശേ​ഷ​മാ​യി​ത്തീ​രു​ക​യും ചെയ്യും. സമാന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ കുടും​ബങ്ങൾ വളർന്നു​വ​ന്നത്‌ ഈ വിധത്തി​ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ആയിര​ക്ക​ണ​ക്കി​നു പകർത്തൽതെ​റ​റു​കളെ ഭയത്തോ​ടെ വീക്ഷി​ക്കേ​ണ്ട​തല്ലേ? അവ പാഠത്തി​ന്റെ കൈമാ​റ​റ​ത്തി​ലെ സത്യത​യു​ടെ കുറവി​നെ സൂചി​പ്പി​ക്കു​ന്നി​ല്ലേ? അശേഷ​മില്ല!

27. ഗ്രീക്ക്‌ പാഠത്തി​ന്റെ ശുദ്ധി​സം​ബ​ന്ധി​ച്ചു നമുക്ക്‌ എന്ത്‌ ഉറപ്പുണ്ട്‌?

27 വെസ്‌റ​റ്‌കോട്ട്‌ ആൻഡ്‌ ഹോർട്ട്‌ പാഠത്തി​ന്റെ സഹ ഉത്‌പാ​ദ​ക​നായ എഫ്‌. ജെ. എ. ഹോർട്ട്‌ ഇങ്ങനെ എഴുതു​ന്നു: “പുതിയ നിയമ​ത്തി​ലെ പദങ്ങളു​ടെ വലിയ സമൂഹം വിമർശ​ന​ത്തി​ന്റെ താരത​മ്യ​പ്ര​ക്രി​യക്ക്‌ ഉപരി​യാ​യി നില​കൊ​ള​ളു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവയിൽ വ്യത്യാ​സങ്ങൾ ഇല്ല, പകർത്തേണ്ട ആവശ്യ​മേ​യു​ളളു. . . . തുലനാ​ത്മ​ക​മായ നിസ്സാ​ര​കാ​ര്യ​ങ്ങൾ . . . അവഗണി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കിൽ ഞങ്ങളുടെ അഭി​പ്രാ​യ​ത്തിൽ സംശയ​ത്തിന്‌ ഇപ്പോ​ഴും വിധേ​യ​മായ വാക്കുകൾ ഒട്ടും മുഴു പുതിയ നിയമ​ത്തി​ന്റെ​യും ആയിര​ത്തി​ലൊ​ന്നു ഭാഗത്തിൽ കൂടുതൽ ആയിരി​ക്കാ​വു​ന്നതല്ല.” h

28, 29. (എ) ശുദ്ധി​ചെയ്‌ത ഗ്രീക്ക്‌ പാഠ​ത്തെ​ക്കു​റി​ച്ചു​ളള നമ്മുടെ അന്തിമ വിലയി​രു​ത്തൽ എന്തായി​രി​ക്കണം? (ബി) ഇതു സംബന്ധി​ച്ചു നമുക്ക്‌ ഏത്‌ ആധികാ​രിക പ്രസ്‌താ​വന ഉണ്ട്‌?

28 പാഠ​കൈ​മാ​റ​റ​ത്തി​ന്റെ വിലയി​രു​ത്തൽ. അപ്പോൾ, കൈമാ​റ​റ​ത്തി​ന്റെ ഈ അനേകം നൂററാ​ണ്ടു​കൾക്കെ​ല്ലാം ശേഷം പാഠസം​ബ​ന്ധ​മായ ശുദ്ധി​യും വിശ്വാ​സ്യ​ത​യും സംബന്ധി​ച്ചു​ളള വിലയി​രു​ത്തൽ എന്താണ്‌? താരത​മ്യ​പ്പെ​ടു​ത്തു​ന്ന​തിന്‌ ആയിര​ക്ക​ണ​ക്കി​നു കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഉണ്ടെന്നു മാത്രമല്ല, പഴക്ക​മേ​റിയ ബൈബിൾ​കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ കഴിഞ്ഞ ഏതാനും ദശകങ്ങ​ളി​ലെ കണ്ടുപി​ടി​ത്തങ്ങൾ, അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ പൊ.യു. ഏതാണ്ടു 100-ലെ മരണ​ശേഷം വെറും രണ്ടു ദശകങ്ങൾ കഴിഞ്ഞു പൊ.യു. 125 വരെ ഗ്രീക്ക്‌ പാഠത്തെ പിമ്പോ​ട്ടു കൊണ്ടു​പോ​കു​ന്നു. ഈ കൈ​യെ​ഴു​ത്തു​പ്ര​തി​ത്തെ​ളി​വു​കൾ നമുക്കി​പ്പോൾ ശുദ്ധീ​ക​രി​ക്ക​പ്പെട്ട രീതി​യിൽ ആശ്രയ​യോ​ഗ്യ​മായ ഒരു ഗ്രീക്കു​പാ​ഠം ഉണ്ടെന്നു​ള​ള​തിന്‌ ഉറപ്പു​നൽകു​ന്നു. ബ്രിട്ടീഷ്‌ കാഴ്‌ച​ബം​ഗ്ലാ​വി​ന്റെ മുൻ ഡയറക്ട​റും ലൈ​ബ്രേ​റി​യ​നു​മായ സർ ഫ്രെഡ​റിക്‌ കെനിയൻ ഈ സംഗതി സംബന്ധി​ച്ചു നടത്തുന്ന വിലയി​രു​ത്തൽ ശ്രദ്ധി​ക്കുക:

29 “അപ്പോൾ മൂല രചനയു​ടെ തീയതി​കൾക്കും ശേഷി​ച്ചി​രി​ക്കുന്ന ഏററവും നേര​ത്തെ​യു​ളള കൈ​യെ​ഴു​ത്തു​പ്ര​തി​ക്കും ഇടയ്‌ക്കു​ളള അകലം യഥാർഥ​ത്തിൽ അഗണ്യ​മാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം അത്ര നിസ്സാ​ര​മാ​യി​ത്തീ​രു​ന്നു, തിരു​വെ​ഴു​ത്തു​കൾ അവ എഴുത​പ്പെ​ട്ട​തു​പോ​ലെ​തന്നെ സാക്ഷാ​ത്താ​യി നമ്മിൽ എത്തിയി​രി​ക്കു​ന്നു​വെ​ന്ന​തി​നെ സംശയി​ക്കു​ന്ന​തി​നു​ളള അവസാ​നത്തെ അടിസ്ഥാ​ന​വും ഇപ്പോൾ നീക്കം​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. പുതിയ നിയമ​ത്തി​ലെ പുസ്‌ത​ക​ങ്ങ​ളു​ടെ വിശ്വാ​സ്യ​ത​യും പൊതു ശുദ്ധി​യും അന്തിമ​മാ​യി സ്ഥിരീ​ക​രി​ക്ക​പ്പെ​ട്ട​താ​യി കരുതാ​വു​ന്ന​താണ്‌. എന്നിരു​ന്നാ​ലും പൊതു​ശു​ദ്ധി ഒരു സംഗതി​യാ​ണെ​ങ്കിൽ വിശദാം​ശങ്ങൾ സംബന്ധിച്ച സുനി​ശ്ചി​ത​ത്വം മറെറാ​രു സംഗതി​യാണ്‌.” i

30. പുതി​യ​ലോക ഭാഷാ​ന്തരം അതിന്റെ വായന​ക്കാർക്കു​വേണ്ടി വിശ്വ​സ​നീ​യ​മായ “യഹോ​വ​യു​ടെ വചനം” പ്രദാ​നം​ചെ​യ്യു​ന്നു​വെന്നു നമുക്ക്‌ ഉറപ്പു​ള​ള​വ​രാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

30 “വിശദാം​ശങ്ങൾ സംബന്ധിച്ച സുനി​ശ്ചി​തത്വ”ത്തെക്കു​റി​ച്ചു​ളള അവസാ​നത്തെ നിരീ​ക്ഷ​ണം​സം​ബ​ന്ധി​ച്ചാ​ണെ​ങ്കിൽ, 27-ാം പേജിലെ ഡോ. ഹോർട്ടി​നാ​ലു​ളള ഉദ്ധരണി അതുൾപ്പെ​ടു​ത്തു​ന്നു. വിശദാം​ശങ്ങൾ ശരിയാ​ക്കു​ക​യെ​ന്നതു പാഠപ​രി​ഷ്‌കർത്താ​ക്ക​ളു​ടെ വേലയാണ്‌, ഒരു വലിയ അളവിൽ അവർ ഇതു ചെയ്‌തി​ട്ടു​മുണ്ട്‌. ഈ കാരണ​ത്താൽ, വെസ്‌റ​റ്‌കോ​ട്ടി​ന്റെ​യും ഹോർട്ടി​ന്റെ​യും പരിഷ്‌ക​രിച്ച ഗ്രീക്ക്‌ പാഠം അത്യന്തം മികവു​ളള ഒന്നായി പൊതു​വേ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്നു. പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ഭാ​ഗം ഈ മികച്ച ഗ്രീക്ക്‌ പാഠത്തിൽ അധിഷ്‌ഠി​ത​മാ​ക​യാൽ അതിന്റെ വായന​ക്കാർക്കു വിശ്വ​സ​നീ​യ​മായ “യഹോ​വ​യു​ടെ വചനം” കൊടു​ക്കാൻ അതിനു പ്രാപ്‌തി​യുണ്ട്‌, കാരണം അതു കൈ​യെ​ഴു​ത്തു പ്രതി​ക​ളു​ടെ ഗ്രീക്ക്‌ സംഭര​ണി​യിൽ നമുക്കു​വേണ്ടി അത്ഭുത​ക​ര​മാ​യി സംരക്ഷി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌.—1 പത്രൊ. 1:24, 25, NW.

31. (എ) ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ പാഠം സംബന്ധിച്ച്‌ ആധുനിക കണ്ടുപി​ടി​ത്തങ്ങൾ എന്തു പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു? (ബി) 309-ാം പേജിലെ ചാർട്ട്‌ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ഭാ​ഗ​ത്തി​ന്റെ മുഖ്യ ആധാരത്തെ സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ, ഉപയോ​ഗിച്ച ചില ഉപ ആധാര​ങ്ങ​ളേവ?

31 നമ്മുടെ ബൈബി​ളും പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും, 1962 (ഇംഗ്ലീഷ്‌), എന്ന തന്റെ പുസ്‌ത​ക​ത്തിൽ സർ ഫ്രെഡ​റിക്‌ കെനിയൻ 249-ാം പേജിൽ കൊടു​ത്തി​രി​ക്കുന്ന അഭി​പ്രാ​യങ്ങൾ കൂടു​ത​ലായ താത്‌പ​ര്യ​മു​ണർത്തു​ന്ന​താണ്‌. “പുതിയ നിയമ പാഠത്തി​ന്റെ പൊതു വിശ്വാ​സ്യത മൂല ലിഖി​ത​ങ്ങ​ളും ഇപ്പോ​ഴും നിലനിൽക്കുന്ന നമ്മുടെ ഏററവും പുരാ​ത​ന​മായ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും തമ്മിലു​ളള അകലത്തെ വളരെ​യ​ധി​കം കുറച്ചി​രി​ക്കുന്ന ആധുനിക കണ്ടുപി​ടി​ത്ത​ങ്ങ​ളാൽ ശ്രദ്ധാർഹ​മാ​യി തെളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും വായന​യി​ലെ വ്യത്യാ​സങ്ങൾ, താത്‌പ​ര്യ​ജ​ന​ക​മാ​ണെ​ങ്കി​ലും, ക്രിസ്‌തീയ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാന ഉപദേ​ശ​ങ്ങളെ ബാധി​ക്കു​ന്നില്ല എന്നും അറിയു​ന്ന​തിൽ നാം സംതൃ​പ്‌ത​രാ​യി​രി​ക്കണം. 309-ാം പേജിൽ “പുതി​യ​ലോക ഭാഷാ​ന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ പാഠത്തി​നു​ളള ആധാരങ്ങൾ” എന്ന ചാർട്ടിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, കൃത്യ​മാ​യി വിവർത്തനം ചെയ്‌തി​രി​ക്കുന്ന ഒരു ഇംഗ്ലീഷ്‌ പാഠം നൽകു​ന്ന​തി​നു ബന്ധപ്പെട്ട എല്ലാ രേഖക​ളും ഉപയോ​ഗ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. വില​യേ​റിയ അടിക്കു​റി​പ്പു​കൾ ഈ വിശ്വ​സ്‌ത​മായ പ്രവർത്ത​ന​ങ്ങളെ പിന്താ​ങ്ങു​ന്നു. പുതി​യ​ലോക ബൈബിൾഭാ​ഷാ​ന്ത​ര​ക്ക​മ്മി​ററി അതിന്റെ വിശി​ഷ്ട​മായ പരിഭാഷ ഉളവാ​ക്കു​ന്ന​തി​നു നൂററാ​ണ്ടു​ക​ളിൽ വികാ​സം​പ്രാ​പിച്ച ബൈബിൾപാ​ണ്ഡി​ത്യ​ത്തി​ന്റെ ഏററം നല്ല ഫലങ്ങൾ ഉപയോ​ഗി​ച്ചു. ഇപ്പോൾ നമുക്കു ലഭ്യമാ​യി​രി​ക്കുന്ന തരത്തി​ലു​ളള ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ തീർച്ച​യാ​യും യേശു​ക്രി​സ്‌തു​വി​ന്റെ നിശ്വസ്‌ത ശിഷ്യൻമാർ എഴുതിയ “പഥ്യവ​ചനം” അടങ്ങി​യി​രി​ക്കു​ന്നു​വെന്ന്‌ ഇന്നു നമുക്ക്‌ എന്തു ദൃഢവി​ശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ കഴിയും. നമുക്ക്‌ ഈ വിലപ്പെട്ട വചനങ്ങ​ളോ​ടു വിശ്വ​സ്‌ത​ത​യി​ലും സ്‌നേ​ഹ​ത്തി​ലും പററി​നിൽക്കാം!—2 തിമൊ. 1:13.

32. ഇവിടെ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളെ​യും പാഠ​ത്തെ​യും കുറി​ച്ചു​ളള ഒരു ചർച്ചക്കു ഗണ്യമായ സ്ഥലം വിനി​യോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, ഏതു തൃപ്‌തി​ക​ര​മായ ഫലത്തോ​ടെ?

32 ഇതും മുൻപാ​ഠ​വും വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളെ​യും പാഠ​ത്തെ​യും കുറി​ച്ചു​ളള ഒരു ചർച്ചക്കു വിനി​യോ​ഗി​ച്ചി​രി​ക്കു​ക​യാണ്‌. ഇത്‌ ഇത്ര വിപു​ല​മാ​യി ചർച്ച​ചെ​യ്‌തി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അതിന്റെ ഉദ്ദേശ്യം എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ​യും ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ​യും പാഠങ്ങൾ തത്ത്വത്തിൽ യഹോവ പുരാ​ത​ന​കാ​ലത്തെ വിശ്വസ്‌ത മനുഷ്യ​രെ നിശ്വ​സ്‌ത​രാ​ക്കി രേഖ​പ്പെ​ടു​ത്തിച്ച വിശ്വാ​സ്യ​മായ മൂല പാഠം​ത​ന്നെ​യാ​ണെന്നു നിസ്‌തർക്ക​മാ​യി തെളി​യി​ക്കുക എന്നതാണ്‌. ആ മൂല ലിഖി​തങ്ങൾ നിശ്വ​സ്‌ത​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും പകർപ്പെ​ഴു​ത്തു​കാർ, വിദഗ്‌ധ​രെ​ങ്കി​ലും നിശ്വ​സ്‌ത​ര​ല്ലാ​യി​രു​ന്നു. (സങ്കീ. 45:1; 2 പത്രൊ. 1:20, 21; 3:16) അതു​കൊണ്ട്‌, വലിയ ഉറവായ യഹോ​വ​യിൽനിന്ന്‌ ആദ്യം പുറപ്പെട്ട സത്യത്തി​ന്റെ ശുദ്ധജ​ലത്തെ തിരി​ച്ച​റി​യു​ന്ന​തി​നു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ വിപു​ല​മായ സംഭര​ണി​യി​ലൂ​ടെ പരതേ​ണ്ട​താ​വ​ശ്യ​മാ​യി​രു​ന്നി​ട്ടുണ്ട്‌. അവന്റെ വചനമാ​കുന്ന നിശ്വസ്‌ത ബൈബി​ളി​ന്റെ അത്ഭുത​ക​ര​മായ ദാനത്തി​നും അതിന്റെ ഏടുക​ളിൽനിന്ന്‌ ഒഴുകുന്ന നവോൻമേ​ഷ​പ്ര​ദ​മായ രാജ്യ​സ​ന്ദേ​ശ​ത്തി​നും വേണ്ടി സകല നന്ദിയും യഹോ​വ​യ്‌ക്കാ​യി​രി​ക്കട്ടെ!

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 354-5.

b 176-ാം പേജ്‌, ഖണ്ഡിക 6 കാണുക.

c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 323; ന്യൂ ബൈബിൾ ഡിക്‌ഷ്‌നറി, രണ്ടാം പതിപ്പ്‌, 1986, ജെ. ഡി. ഡഗ്ലസ്‌, പേജ്‌ 1187.

d ന്യൂ ബൈബിൾ ഡിക്‌ഷ്‌നറി, രണ്ടാം പതിപ്പ്‌, പേജ്‌ 1187.

e “ഏഴു മുഖ്യ​ഭാ​ഷ​ക​ളി​ലേ​ക്കു​ളള ചില പ്രമുഖ ബൈബിൾവി​വർത്ത​നങ്ങൾ” എന്ന 322-ാം പേജിലെ ചാർട്ടു കാണുക.

f ദി കിങ്‌ഡം ഇൻറർലീ​നി​യർ ട്രാൻസ്ലേഷൻ ഓഫ്‌ ഗ്രീക്ക്‌ സ്‌ക്രി​പ്‌ച്ചേ​ഴ്‌സ്‌, 1985, പേജുകൾ 8-9.

g ലൂക്കൊസ്‌ 24:40; യോഹ​ന്നാൻ 5:4; പ്രവൃ​ത്തി​കൾ 19:23; 27:37; വെളി​പ്പാ​ടു 3:16 എന്നിവി​ട​ങ്ങ​ളി​ലെ അടിക്കു​റി​പ്പു​കൾ കാണുക.

h മൂല ഗ്രീക്കി​ലെ പുതിയ നിയമം, 1974, വാല്യം I, പേജ്‌ 561.

i ബൈബിളും പുരാ​വ​സ്‌തു​ശാ​സ്‌ത്ര​വും 1940, (ഇംഗ്ലീഷ്‌), പേജുകൾ 288-9.

[അധ്യയന ചോദ്യ​ങ്ങൾ]