വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 7—ബൈബിൾ ആധുനിക കാലങ്ങളിൽ

പാഠം 7—ബൈബിൾ ആധുനിക കാലങ്ങളിൽ

നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളും അതിന്റെ പശ്ചാത്ത​ല​വും സംബന്ധിച്ച പാഠങ്ങൾ

പാഠം 7—ബൈബിൾ ആധുനിക കാലങ്ങ​ളിൽ

ബൈബിൾ സൊ​സൈ​റ​റി​ക​ളു​ടെ ചരിത്രം; ബൈബിൾ അച്ചടിച്ചു പ്രസി​ദ്ധ​പ്പെ​ടു​ത്തുന്ന വാച്ച്‌ടവർ സൊ​സൈ​റ​റി​യു​ടെ പ്രവർത്തനം; “പുതി​യ​ലോക ഭാഷാന്തര”ത്തിന്റെ ഉത്‌പാ​ദനം.

1. (എ) ദിവ്യ​സ​ന്ദേ​ശങ്ങൾ നൽകി​യി​രി​ക്കു​ന്നത്‌ എന്തു​ദ്ദേ​ശ്യ​ങ്ങ​ളോ​ടെ​യാണ്‌, തന്നിമി​ത്തം ചിലതു രേഖ​പ്പെ​ടു​ത്താ​ഞ്ഞത്‌ എന്തു​കൊണ്ട്‌? (ബി) പ്രവാ​ച​കൻമാ​രിൽ അനേകർക്കു യഹോവ ഏതു പ്രത്യേക ആജ്ഞകൾ കൊടു​ത്തു, “അന്ത്യനാ​ളു​ക​ളിൽ” നമുക്ക്‌ എന്തു പ്രയോ​ജ​ന​ത്തോ​ടെ?

 ബൈബിൾ എന്നു നാം ഇന്ന്‌ അറിയുന്ന 66 നിശ്വ​സ്‌ത​പു​സ്‌ത​ക​ങ്ങ​ളായ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ ലിഖി​ത​മായ ‘യഹോ​വ​യു​ടെ വചനം’ അടങ്ങി​യി​രി​ക്കു​ന്നു. (യെശ. 66:5) അനേകം നൂററാ​ണ്ടു​ക​ളിൽ ഈ “വചനം” ഭൂമി​യി​ലെ യഹോ​വ​യു​ടെ പ്രവാ​ച​കൻമാ​രി​ലേ​ക്കും ദാസൻമാ​രി​ലേ​ക്കും യഥേഷ്ടം ഒഴുകി. ഈ ദിവ്യ സന്ദേശങ്ങൾ ഉടനെ​യു​ളള അവയുടെ ഉദ്ദേശ്യം നിവർത്തി​ക്കു​ക​യും അന്നത്തെ വിദൂ​ര​ഭാ​വി​യിൽ നടക്കു​മെന്നു തീർച്ച​യു​ളള സംഭവ​ങ്ങ​ളു​ടെ ഒരു പൂർവ​ദർശനം നൽകു​ക​യും ചെയ്‌തു. ദൈവ​ത്തി​ന്റെ പ്രവാ​ച​കൻമാർക്ക്‌ എത്തിച്ചു​കൊ​ടുത്ത “യഹോ​വ​യു​ടെ വചനം” എഴുതി​വെ​ക്കാൻ എല്ലായ്‌പോ​ഴും അവരോട്‌ ആവശ്യ​പ്പെ​ട്ടി​രു​ന്നില്ല. ദൃഷ്ടാ​ന്ത​ത്തിന്‌, ഏലിയാ​വും എലീശ​യും അവരുടെ കാലത്തെ തലമു​റ​യ്‌ക്കു​വേണ്ടി നടത്തിയ പ്രസ്‌താ​വ​ന​ക​ളിൽ ചിലതു ലിഖി​ത​രൂ​പ​ത്തിൽ സൂക്ഷി​ക്ക​പ്പെ​ട്ടി​ട്ടില്ല. മറിച്ച്‌, മോശ, യെശയ്യാവ്‌, യിരെ​മ്യാവ്‌, ഹബക്കൂക്ക്‌ എന്നിവർക്കും മററു ചിലർക്കും തങ്ങൾക്കു വെളി​പ്പെ​ട്ടു​കി​ട്ടിയ “യഹോ​വ​യു​ടെ വചനം” ‘എഴുതാൻ’ അല്ലെങ്കിൽ ‘ഒരു പുസ്‌ത​ക​ത്തി​ലോ ചുരു​ളി​ലോ എഴുതാൻ’ പ്രത്യേക കൽപ്പന ലഭിച്ചു. (പുറ. 17:14; യെശ. 30:8; യിരെ. 30:2; ഹബ. 2:2; വെളി. 1:11) അങ്ങനെ “വിശുദ്ധ പ്രവാ​ച​കൻമാർ മുൻപറഞ്ഞ വചന”ങ്ങൾ യഹോ​വ​യു​ടെ ദാസൻമാ​രു​ടെ വ്യക്തമായ ചിന്താ​പ്രാ​പ്‌തി​കൾ ഉണർത്തു​ന്ന​തിന്‌, വിശേ​ഷാൽ “അന്ത്യനാ​ളു​കൾ” സംബന്ധിച്ച മാർഗ​നിർദേശം പ്രദാ​നം​ചെ​യ്യു​ന്ന​തിന്‌, മററു വിശുദ്ധ ലിഖി​ത​ങ്ങ​ളോ​ടു​കൂ​ടെ സൂക്ഷി​ക്ക​പ്പെട്ടു.—2 പത്രൊ. 3:1-3.

2. ബൈബിൾപ​കർത്ത​ലി​ലെ​യും വിവർത്ത​ന​ത്തി​ലെ​യും വർധിച്ച പ്രവർത്ത​ന​ത്തിന്‌ ഏതു ചരി​ത്ര​കാ​ല​ഘ​ട്ടങ്ങൾ ശ്രദ്ധേ​യ​മാ​യി​ട്ടുണ്ട്‌?

2 എസ്രാ​യു​ടെ കാലം​മു​ത​ലി​ങ്ങോ​ട്ടു നിശ്വസ്‌ത എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ വളരെ​യ​ധി​കം പകർത്തി​യെ​ഴു​ത്തു നടത്ത​പ്പെട്ടു. പൊതു​യു​ഗ​ത്തി​ന്റെ ഒന്നാം നൂററാ​ണ്ടിൽ തുടങ്ങി ബൈബിൾ ആദിമ ക്രിസ്‌ത്യാ​നി​കൾ വീണ്ടും വീണ്ടും പകർത്തി​യെ​ഴു​തു​ക​യും അന്നറി​യ​പ്പെ​ട്ടി​രുന്ന ലോകത്ത്‌ ഉടനീളം തന്റെ ക്രിസ്‌തു​വി​നെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചു സാക്ഷീ​ക​രി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു. മാററി​വെ​ക്കാ​വുന്ന അച്ചുപ​യോ​ഗി​ച്ചു​ളള അച്ചടി സാധാ​ര​ണ​മാ​യി​ത്തീർന്ന​പ്പോൾ (15-ാം നൂററാ​ണ്ടു​മു​തൽ) ബൈബി​ളി​ന്റെ പ്രതികൾ പെരു​ക്കു​ന്ന​തി​നും വിതര​ണം​ചെ​യ്യു​ന്ന​തി​നും കൂടു​ത​ലായ ഉത്തേജനം നൽക​പ്പെട്ടു. 16-ഉം 17-ഉം നൂററാ​ണ്ടു​ക​ളിൽ സ്വകാ​ര്യ​സം​ഘങ്ങൾ വളരെ​യ​ധി​കം വിവർത്ത​ന​വും അച്ചടി​യും നടത്തി. പൊ.യു. 1800-ഓളം മുമ്പു ബൈബിൾ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ 71 ഭാഷക​ളിൽ പ്രത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ബൈബിൾ സൊ​സൈ​റ​റി​കൾ

3. 19-ാം നൂററാ​ണ്ടി​ന്റെ തുടക്കം​മു​തൽ ബൈബിൾവി​ത​ര​ണ​ത്തി​ലെ വർധന​വിന്‌ ഏതു ഘടകം അതിയാ​യി സംഭാവന ചെയ്‌തി​ട്ടുണ്ട്‌?

3 19-ഉം 20-ഉം നൂററാ​ണ്ടു​ക​ളിൽ ഈ വേലക്ക്‌ ആക്കം കൂടി, അന്നു പുതു​താ​യി രൂപം​കൊണ്ട ബൈബിൾ സൊ​സൈ​റ​റി​കൾ ബൈബിൾ വിതര​ണം​ചെ​യ്യുന്ന ബൃഹത്തായ വേലയിൽ പങ്കുവ​ഹി​ച്ചു​തു​ടങ്ങി. ഈ ബൈബിൾ സൊ​സൈ​റ​റി​ക​ളിൽ ഏററവും നേര​ത്തെ​യു​ളള ഒന്നു ബ്രിട്ടീഷ്‌ ആൻഡ്‌ ഫോറിൻ ബൈബിൾ സൊ​സൈ​റ​റി​യാ​യി​രു​ന്നു. അതു ലണ്ടനിൽ 1804-ൽ ആണു സംഘടി​ത​മാ​യത്‌. ഈ ബൈബിൾ സൊ​സൈ​റ​റി​യു​ടെ സംഘടി​പ്പി​ക്കൽ അത്തരം വളരെ​യ​ധി​കം സൊ​സൈ​റ​റി​കൾ കൂടെ സ്ഥാപി​ക്ക​പ്പെ​ടു​ന്ന​തി​നു വഴിമ​രു​ന്നി​ട്ടു.

4. (എ) ജീവന്റെ വചനം ഭൂമിയെ തീർച്ച​യാ​യും ആവരണം​ചെ​യ്‌തി​രി​ക്കു​ന്നു​വെന്ന്‌ ഏതു സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​കൾ തെളി​യി​ക്കു​ന്നു? (ബി) പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വ്യത്യസ്‌ത ബൈബിൾപ​രി​ഭാ​ഷ​ക​ളെ​ക്കു​റി​ച്ചു 322-ാം പേജിലെ ചാർട്ടിൽ ഏതു സഹായ​ക​മായ വിവരങ്ങൾ നൽകി​യി​രി​ക്കു​ന്നു? ഏതെങ്കി​ലും പ്രത്യേക ബൈബിൾപ​രി​ഭാ​ഷയെ പരാമർശി​ച്ചു​കൊണ്ട്‌ ഇതു വിശദ​മാ​ക്കുക.

4 ഇത്രയ​ധി​കം ബൈബിൾസൊ​സൈ​റ​റി​കൾ പ്രവർത്തി​ച്ച​തി​നാൽ, ബൈബിൾ വിതര​ണം​ചെ​യ്യുന്ന വേല തഴച്ചു​വ​ളർന്നു. 1900-ാമാ​ണ്ടോ​ടെ ബൈബിൾ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ 567 ഭാഷക​ളി​ലും 1928 ആയതോ​ടെ 856 ഭാഷക​ളി​ലും പ്രത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. 1938 ആയതോ​ടെ ആയിരം എന്ന ലക്ഷ്യം കവിഞ്ഞു. ഇപ്പോൾ ബൈബിൾ 1,900-ത്തിലധി​കം ഭാഷക​ളിൽ ലഭ്യമാണ്‌. യഹോ​വ​യു​ടെ നവോൻമേ​ഷ​പ്ര​ദ​മായ ജീവന്റെ വചനം ഭൂമിയെ മൂടി​യി​രി​ക്കു​ന്നു! അങ്ങനെ, “സകല ജനതക​ളു​മേ, യഹോ​വയെ സ്‌തു​തി​ക്കുക, സകല ജനങ്ങളും അവനെ സ്‌തു​തി​ക്കട്ടെ” എന്ന ആഹ്വാ​ന​ത്തി​നു ചെവി​കൊ​ടു​ക്കുക സകല ജനതക​ളി​ലെ​യും ആളുകൾക്കു സാധ്യ​മാ​യി​രി​ക്കു​ന്നു. (റോമ. 15:11, NW) “ഏഴു മുഖ്യ ഭാഷക​ളി​ലു​ളള ചില പ്രമുഖ ബൈബിൾഭാ​ഷാ​ന്ത​രങ്ങൾ” എന്ന 322-ാം പേജിലെ ചാർട്ട്‌ ആധുനിക നാളിലെ ബൈബിൾ വിതര​ണ​ത്തെ​ക്കു​റി​ച്ചു കൂടു​ത​ലായ വിവരങ്ങൾ നൽകുന്നു.

5. ബൈബിൾവി​ത​ര​ണ​ത്തെ​ക്കാൾ കൂടുതൽ പ്രധാ​നം​പോ​ലു​മാ​യി​രി​ക്കു​ന്നത്‌ എന്താണ്‌, എന്നാലും യഹോ​വ​യു​ടെ സാക്ഷികൾ എന്തിനു നന്ദിയു​ള​ള​വ​രാണ്‌?

5 ഭൂമി​യി​ലെ ബഹുപു​രു​ഷാ​ര​ങ്ങൾക്കു ബൈബിൾ ലഭ്യമാ​ക്കു​ന്നത്‌ ഒരു പ്രശം​സ​നീ​യ​മായ വേലയാ​ണെ​ങ്കി​ലും ആളുകൾക്കു ബൈബിൾഗ്രാ​ഹ്യം കൊടു​ക്കു​ന്ന​തിന്‌ ഈ ബൈബി​ളു​കൾ ഉപയോ​ഗി​ക്കു​ന്നത്‌ അതിലും പ്രാധാ​ന്യ​മു​ളള ഒരു വേലയാണ്‌. വചനത്തി​ന്റെ “അർഥം” പകർന്നു​കൊ​ടു​ക്കു​ന്ന​താ​യി​രു​ന്നു അധികം ബൈബി​ളു​കൾ ലഭ്യമ​ല്ലാ​തി​രുന്ന യഹൂദ​കാ​ല​ങ്ങ​ളി​ലും ആദിമ ക്രിസ്‌തീയ കാലങ്ങ​ളി​ലും പ്രധാ​ന​മാ​യി​രു​ന്നത്‌. ഇന്നും അതി​പ്ര​ധാ​ന​മായ സംഗതി ഇതാണ്‌. (മത്താ. 13:23; നെഹെ. 8:8) എന്നിരു​ന്നാ​ലും, സർവഭൂ​മി​യി​ലെ​യും ആളുകളെ ബൈബിൾ പഠിപ്പി​ക്കുന്ന ഈ വേലയെ ബൈബി​ളി​ന്റെ വിപു​ല​മായ വിതരണം ത്വരി​ത​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. യഹോ​വ​യു​ടെ സാക്ഷികൾ ഇന്നു ബൈബിൾ വിദ്യാ​ഭ്യാ​സ​ത്തി​ന്റെ ആഗോ​ള​വ്യാ​പ​ക​മായ വേലയിൽ മുന്നേ​റു​മ്പോൾ അനേകം ദേശങ്ങ​ളി​ലും ഭാഷക​ളി​ലും ദശലക്ഷ​ക്ക​ണ​ക്കി​നു ബൈബി​ളു​കൾ ലഭ്യമാ​യി​രി​ക്കു​ന്ന​തിൽ അവർ നന്ദിയു​ള​ള​വ​രാണ്‌.

യഹോ​വ​യു​ടെ സാക്ഷികൾ ബൈബിൾ പ്രസാ​ധ​ക​രെന്ന നിലയിൽ

6. ഇന്നത്തെ​യും പുരാ​ത​ന​കാ​ല​ത്തെ​യും ഏതു പ്രവർത്തനം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സവി​ശേ​ഷ​ത​യാ​യി​രു​ന്നി​ട്ടുണ്ട്‌?

6 യഹോ​വ​യു​ടെ സാക്ഷികൾ ബൈബിൾ പ്രസി​ദ്ധീ​ക​രി​ക്കുന്ന ആളുക​ളാണ്‌. എസ്രാ​യു​ടെ നാളു​ക​ളിൽ അങ്ങനെ​യാ​യി​രു​ന്നു. യേശു​ക്രി​സ്‌തു​വി​ന്റെ ആദിമ​ശി​ഷ്യൻമാ​രു​ടെ നാളു​ക​ളി​ലും അങ്ങനെ​യാ​യി​രു​ന്നു, അവരുടെ കൈ​യെ​ഴു​ത്തു​ലി​ഖി​ത​ങ്ങ​ളു​ടേ​താ​യി നമുക്കു കിട്ടി​യി​രി​ക്കുന്ന പൈതൃ​കം മററ്‌ ഏതു പുരാതന സാഹി​ത്യ​ത്തി​ന്റേ​തി​നെ​ക്കാ​ളും മികച്ചു​നിൽക്കത്തക്ക അളവോ​ളം അവർ പുരാ​ത​ന​ലോ​കത്തെ തങ്ങളുടെ ബൈബിൾ​കൈ​യെ​ഴു​ത്തു​പ്ര​തി​കൾകൊ​ണ്ടു പൂരി​ത​മാ​ക്കി​യി​രു​ന്നു. ഇപ്പോൾ, ഈ ആധുനിക നാളു​ക​ളിൽ അതേ തരത്തി​ലു​ളള ഊർജി​ത​മായ ബൈബിൾ പ്രസി​ദ്ധീ​കരണ പ്രവർത്തനം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സവി​ശേ​ഷ​ത​യാണ്‌.

7. യഹോ​വ​യു​ടെ സാക്ഷികൾ ഏതു കോർപ്പ​റേഷൻ രൂപീ​ക​രി​ച്ചു? എപ്പോൾ? ആ കാലത്ത്‌ അവർ തങ്ങളുടെ ശുശ്രൂഷ എങ്ങനെ വികസി​പ്പി​ച്ചു​തു​ടങ്ങി?

7 യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ ബൈബിൾ പ്രസി​ദ്ധീ​ക​ര​ണ​വേല നിർവ​ഹി​ക്കു​ന്ന​തിന്‌ 1884-ൽ ഒരു കോർപ്പ​റേഷൻ രൂപീ​ക​രി​ച്ചു, അതാണ്‌ ഇന്ന്‌ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി ഓഫ്‌ പെൻസിൽവേ​നിയ എന്ന്‌ അറിയ​പ്പെ​ടുന്ന കോർപ്പ​റേഷൻ. ആദ്യം ഈ സാക്ഷി​ക​ളാ​ലു​ളള പുനർവി​ത​ര​ണ​ത്തി​നു മററു ബൈബിൾസൊ​സൈ​റ​റി​ക​ളിൽനി​ന്നു ബൈബി​ളു​കൾ വിലയ്‌ക്കു വാങ്ങി​യി​രു​ന്നു, അവർ അന്നുതന്നെ തങ്ങളുടെ സവി​ശേ​ഷ​ത​യായ വീടു​തോ​റു​മു​ളള ശുശ്രൂഷ വികസി​പ്പി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഇംഗ്ലീ​ഷി​ലു​ളള 1611-ലെ കിംഗ്‌ ജയിംസ്‌ വേർഷൻ അവരുടെ ബൈബിൾ പഠനത്തി​നു​ളള അടിസ്ഥാ​ന​ഭാ​ഷാ​ന്ത​ര​മാ​യി ഉപയോ​ഗി​ക്ക​പ്പെട്ടു.

8. (എ) വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി അതിന്റെ പേരി​നോ​ടു വിശ്വ​സ്‌തത പുലർത്തി​യി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) സൊ​സൈ​ററി അനേകം ബൈബിൾ പരിഭാ​ഷകൾ ഉപയോ​ഗ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എങ്ങനെ, ഏതു ലക്ഷ്യത്തിൽ?

8 വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി എന്ന പേരി​നോ​ടു വിശ്വ​സ്‌തത പുലർത്തി​ക്കൊണ്ട്‌ അതു ബൈബിൾവി​ത​ര​ണ​ത്തി​ലും അതു​പോ​ലെ​തന്നെ പുസ്‌ത​ക​ങ്ങ​ളു​ടെ​യും ലഘു​ലേ​ഖ​ക​ളു​ടെ​യും മററു ക്രിസ്‌തീയ സാഹി​ത്യ​ത്തി​ന്റെ​യും പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലും ഏർപ്പെ​ട്ടി​രി​ക്കു​ന്നു. ഇതു ദൈവ​വ​ച​ന​ത്തി​ലെ ശരിയായ ഉപദേ​ശ​ങ്ങ​ളു​ടെ ഉദ്‌ബോ​ധ​ന​ത്തി​ന്റെ ലക്ഷ്യത്തി​ലാ​യി​രു​ന്നി​ട്ടുണ്ട്‌. അതിന്റെ ബൈബിൾവി​ദ്യാ​ഭ്യാ​സം വ്യാജമത പാരമ്പ​ര്യ​ത്തിൽനി​ന്നും ലൗകിക തത്ത്വശാ​സ്‌ത്ര​ത്തിൽനി​ന്നും വിട്ടു​മാ​റു​ന്ന​തി​നും യേശു​വും യഹോ​വ​യു​ടെ മററ്‌ അർപ്പിത വക്താക്ക​ളും വെളി​പ്പെ​ടു​ത്തിയ ബൈബിൾ സത്യത്തി​ന്റെ സ്വാത​ന്ത്ര്യ​ത്തി​ലേക്കു മടങ്ങി​പ്പോ​കു​ന്ന​തി​നും നീതി​സ്‌നേ​ഹി​കളെ സഹായി​ച്ചി​രി​ക്കു​ന്നു. (യോഹ. 8:31, 32) 1879-ൽ വീക്ഷാ​ഗോ​പു​ര മാസിക പ്രസി​ദ്ധ​പ്പെ​ടു​ത്താൻ തുടങ്ങിയ സമയം​മു​തൽ വാച്ച്‌ടവർ സൊ​സൈ​റ​റി​യു​ടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ നിരവധി വ്യത്യസ്‌ത ബൈബിൾ പരിഭാ​ഷ​ക​ളിൽനിന്ന്‌ ഉദ്ധരി​ക്കു​ക​യും സൂചി​പ്പി​ക്കു​ക​യും പരാമർശി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. അങ്ങനെ, സൊ​സൈ​ററി അവയു​ടെ​യെ​ല്ലാം മൂല്യം തിരി​ച്ച​റി​യു​ക​യും മതപര​മായ കുഴപ്പം നീക്കു​ന്ന​തി​നും ദൈവ​സ​ന്ദേശം വിവരി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നും അവയി​ലെ​ല്ലാ​മു​ളള നല്ല വശത്തെ ഉപയോ​ഗ​പ്പെ​ടു​ത്തു​ക​യും ചെയ്‌തി​ട്ടുണ്ട്‌.

9. സൊ​സൈ​ററി ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​മ​ണ്ഡ​ല​ത്തിൽ പ്രവേ​ശി​ച്ചത്‌ എങ്ങനെ?

9 റോതർഹാ​മി​ന്റെ​യും ഹോൾമാ​ന്റെ​യും ബൈബി​ളു​കൾ. 1896-ഓളം മുമ്പ്‌ യഹോ​വ​യു​ടെ സാക്ഷികൾ വാച്ച്‌ടവർ സൊ​സൈ​ററി മുഖേന ബൈബിൾ പ്രസാ​ധ​ക​രു​ടെ​യും വിതര​ണ​ക്കാ​രു​ടെ​യും മണ്ഡലത്തിൽ നേരിട്ടു പ്രവേ​ശി​ച്ചു. അപ്പോ​ഴേ​ക്കും ബ്രിട്ടീഷ്‌ ബൈബിൾവി​വർത്ത​ക​നായ ജോസഫ്‌ ബി. റോതർഹാ​മി​ന്റെ പുതിയ നിയമ​ത്തി​ന്റെ രണ്ടാമത്തെ പതിപ്പ്‌ ഐക്യ​നാ​ടു​ക​ളിൽ പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ളള മുദ്ര​ണാ​വ​കാ​ശം അദ്ദേഹ​ത്തിൽനി​ന്നു വാങ്ങി​യി​രു​ന്നു. ഈ അച്ചടിച്ച പ്രതി​ക​ളു​ടെ ശീർഷ​ക​പേ​ജിൽ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി, അല്ലിഗനി, പെൻസിൽവേ​നി​യ​യു​ടെ പേര്‌ പ്രത്യ​ക്ഷ​പ്പെട്ടു. ആ സമയത്തു സൊ​സൈ​റ​റി​യു​ടെ ഹെഡ്‌ ക്വാർട്ടേ​ഴ്‌സ്‌ അവി​ടെ​യാ​ണു സ്ഥിതി​ചെ​യ്‌തി​രു​ന്നത്‌. 1901-ൽ 1895 മുതൽ 1901 വരെയു​ളള സൊ​സൈ​റ​റി​യു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽനി​ന്നു​ളള മാർജി​നി​ലെ വിശദീ​ക​ര​ണ​ക്കു​റി​പ്പു​കൾ അടങ്ങിയ ഹോൾമാൻ ലീനിയർ ബൈബി​ളി​ന്റെ പ്രത്യേക അച്ചടി നടത്തു​ന്ന​തി​നു​ളള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. ബൈബിൾ പാഠം കിംഗ്‌ ജയിംസ്‌ വേർഷ​നും എബ്രായ, ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ പരിഷ്‌ക​രിച്ച ഭാഷാ​ന്ത​ര​വും അവതരി​പ്പി​ച്ചു. മുഴു പതിപ്പി​ന്റെ​യും 5,000 പ്രതികൾ 1903-ാമാ​ണ്ടോ​ടെ വിതര​ണം​ചെ​യ്‌തു​ക​ഴി​ഞ്ഞി​രു​ന്നു.

10. 1902-ൽ സൊ​സൈ​ററി ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഏതു ഭാഷാ​ന്ത​ര​ത്തി​ന്റെ പ്രസാ​ധ​ക​രാ​യി​ത്തീർന്നു?

10 ദി എംഫാ​റ​റിക്‌ ബൈബിൾ. 1902-ൽ വാച്ച്‌ടവർ സൊ​സൈ​ററി എംഫാ​റ​റിക്‌ ഡയഗ്ലട്ടി​ന്റെ പകർപ്പ​വ​കാ​ശി​ക​ളും ഏക പ്രസാ​ധ​ക​രും വിതര​ണ​ക്കാ​രു​മാ​യി​ത്തീർന്നു. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഈ ഭാഷാ​ന്തരം ജനീവാ, ഇല്ലി​നോ​യി​യി​ലെ ഇംഗ്ലീ​ഷ്‌ജാത ബൈബിൾവി​വർത്ത​ക​നായ ബഞ്ചമിൻ വിൽസ​നാ​ണു തയ്യാറാ​ക്കി​യത്‌. 1864-ൽ അതു പൂർത്തീ​ക​രി​ക്ക​പ്പെട്ടു. അത്‌ ഒരു അക്ഷരീയ ഇംഗ്ലീഷ്‌ വരിമ​ധ്യ​ഭാ​ഷാ​ന്ത​ര​വും വലതു​വ​ശത്ത്‌, ദൃഢത കൊടു​ക്കു​ന്ന​തി​നു​ളള പ്രത്യേ​ക​സം​ജ്ഞകൾ ഉപയോ​ഗി​ക്കുന്ന വിൽസന്റെ സ്വന്തം വിവർത്ത​ന​വും സഹിതം അത്‌ ജെ. ജെ. ഗ്രീസ്‌ബാ​ച്ചി​ന്റെ ഗ്രീക്ക്‌പാ​ഠം ഉപയോ​ഗി​ച്ചു.

11. സൊ​സൈ​ററി എപ്പോൾ “ബൈബിൾവി​ദ്യാർഥി​പ്പ​തി​പ്പു” പ്രസി​ദ്ധ​പ്പെ​ടു​ത്തി, ഇതിൽ എന്തടങ്ങി​യി​രു​ന്നു?

11 ഒരു ബൈബിൾവി​ദ്യാർഥി​പ്പ​തിപ്പ്‌. 1907-ൽ വാച്ച്‌ടവർ സൊ​സൈ​ററി ബൈബി​ളി​ന്റെ ഒരു “ബൈബിൾവി​ദ്യാർഥി​പ്പ​തിപ്പ്‌” പ്രസി​ദ്ധ​പ്പെ​ടു​ത്തി. ഈ വാല്യ​ത്തിൽ വ്യക്തമാ​യി അച്ചടിച്ച ബൈബി​ളി​ന്റെ കിംഗ്‌ ജയിംസ്‌ വേർഷ​നും യഹോ​വ​യു​ടെ സാക്ഷികൾ സംവി​ധാ​നം​ചെയ്‌ത വിലപ്പെട്ട ഒരു അനുബ​ന്ധം​സ​ഹി​തം വിശി​ഷ്ട​മായ മാർജിൻകു​റി​പ്പു​ക​ളും അടങ്ങി​യി​രു​ന്നു. പിൽക്കാ​ലത്ത്‌ 550-ൽപ്പരം പേജു​ക​ളാ​യി വിപു​ലീ​ക​രിച്ച ഈ അനുബന്ധം “ബെറിയൻ ബൈബിൾ ടീച്ചേ​ഴ്‌സ്‌ മാനു​വെൽ” എന്നു വിളി​ക്ക​പ്പെട്ടു. അതു വേറിട്ട പുസ്‌ത​ക​രൂ​പ​ത്തിൽ പ്രസി​ദ്ധ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. അതിൽ അനേകം ബൈബിൾവാ​ക്യ​ങ്ങ​ളു​ടെ ചുരു​ങ്ങിയ വ്യാഖ്യാ​ന​ങ്ങ​ളും വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും സൊ​സൈ​റ​റി​യു​ടെ പാഠപ്പു​സ്‌ത​ക​ങ്ങ​ളു​ടെ​യും പരാമർശ​ന​ങ്ങ​ളും മററു​ള​ള​വർക്ക്‌ അവതരി​പ്പി​ക്കു​ന്നതു സൗകര്യ​പ്ര​ദ​മാ​ക്കുന്ന മുഖ്യ തിരു​വെ​ഴു​ത്തു​കൾ സഹിത​മു​ളള ഉപദേ​ശ​വി​ഷ​യ​ങ്ങ​ളു​ടെ ഒരു സംഗ്ര​ഹ​വും അടങ്ങി​യി​രു​ന്നു. ഇതു “സകലവും നിശ്ചയ​പ്പെ​ടു​ത്തുക” എന്ന സൊ​സൈ​റ​റി​യു​ടെ പിൽക്കാല പ്രസി​ദ്ധീ​ക​ര​ണ​ത്തോ​ടു സമാന​രൂ​പ​ത്തി​ലു​ള​ള​താ​യി​രു​ന്നു. കൂടാതെ, ഒരു വിഷയ​സൂ​ചി​ക​യും പ്രയാ​സ​മു​ളള വാക്യ​ങ്ങ​ളു​ടെ വിശദീ​ക​ര​ണ​ങ്ങ​ളും വ്യാജ​വാ​ക്യ​ങ്ങ​ളു​ടെ ഒരു പട്ടിക​യും ഒരു തിരു​വെ​ഴു​ത്തു​സൂ​ചി​ക​യും ഒരു തുലനാ​ത്മക കാലഗ​ണ​ന​യും 12 ഭൂപട​ങ്ങ​ളും അടങ്ങി​യി​രു​ന്നു. ഈ വിശിഷ്ട ബൈബിൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പരസ്യ പ്രസം​ഗ​വേ​ല​യിൽ അവരെ ദശാബ്ദ​ങ്ങ​ളോ​ളം സേവിച്ചു.

ബൈബി​ള​ച്ച​ടി​ക്കുന്ന ഒരു സൊ​സൈ​റ​റി

12. സൊ​സൈ​ററി എപ്പോൾ ബൈബി​ള​ച്ച​ടി​യു​ടെ മണ്ഡലത്തിൽ പ്രവേ​ശി​ച്ചു?

12 വാച്ച്‌ടവർ സൊ​സൈ​ററി ബൈബി​ളു​ക​ളു​ടെ യഥാർഥ അച്ചടി നടത്തു​ന്ന​തി​നു 30 വർഷക്കാ​ലം പുറത്തു​ളള സ്ഥാപന​ങ്ങളെ നിയോ​ഗി​ച്ചു. എന്നിരു​ന്നാ​ലും 1926 ഡിസം​ബ​റിൽ ദി എംഫാ​റ​റിക്‌ ഡയഗ്ലട്ട്‌ ബ്രൂക്ലിൻ, ന്യൂ​യോർക്കി​ലെ സൊ​സൈ​റ​റി​യു​ടെ സ്വന്തം പ്രസ്സു​ക​ളിൽ അച്ചടിച്ച ഒരു ബൈബിൾഭാ​ഷാ​ന്ത​ര​മാ​യി​ത്തീർന്നു. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഈ പതിപ്പി​ന്റെ അച്ചടി സൊ​സൈ​റ​റി​യു​ടെ പ്രസ്സു​ക​ളിൽ ഒരു സമ്പൂർണ​ബൈ​ബിൾ ഒരു നാളിൽ അച്ചടി​ക്ക​പ്പെ​ടു​മെ​ന്നു​ളള പ്രത്യാ​ശയെ ഉദ്ദീപി​പ്പി​ച്ചു.

13. (എ) സൊ​സൈ​ററി അച്ചടിച്ച ആദ്യത്തെ സമ്പൂർണ​ബൈ​ബിൾ ഏതായി​രു​ന്നു, അത്‌ എപ്പോൾ പ്രകാ​ശനം ചെയ്‌തു? (ബി) അതിൽ ഏതു സഹായങ്ങൾ അടങ്ങി​യി​രു​ന്നു?

13 ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം. രണ്ടാം ലോക​മ​ഹാ​യു​ദ്ധം ബൈബി​ളി​ന്റെ​തന്നെ സ്വത​ന്ത്ര​മായ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ ആവശ്യ​ത്തിന്‌ അടിവ​ര​യി​ട്ടു. ആഗോ​ള​പോ​രാ​ട്ടം അതിന്റെ മൂർധ​ന്യ​ദ​ശ​യി​ലാ​യി​രി​ക്കെ, സൊ​സൈ​ററി മുഴു ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം ബൈബി​ളി​ന്റെ​യും പ്ലേററു​കൾ വിലയ്‌ക്കു വാങ്ങു​ന്ന​തിൽ വിജയി​ച്ചു. 1942 സെപ്‌റ​റം​ബർ 18-ന്‌ ക്ലീവ്‌ലണ്ട്‌ ഒഹാ​യോ​വിൽ മുഖ്യ സമ്മേള​ന​സ്ഥ​ല​മു​ണ്ടാ​യി​രുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതി​യ​ലോക ദിവ്യാ​ധി​പത്യ സമ്മേള​ന​സ​മ​യത്ത്‌ ആയിരു​ന്നു സൊ​സൈ​റ​റി​യു​ടെ പ്രസി​ഡണ്ട്‌ “‘ആത്മാവിൻ വാൾ’ കാഴ്‌ച​വെക്കൽ” എന്ന വിഷയത്തെ ആസ്‌പ​ദ​മാ​ക്കി പ്രസം​ഗി​ച്ചത്‌. ഈ പ്രസം​ഗ​ത്തി​ന്റെ പാരമ്യ​മെ​ന്നോ​ണം അദ്ദേഹം വാച്ച്‌ടവർ സൊ​സൈ​റ​റി​യു​ടെ ബ്രുക്ലിൻ ഫാക്ടറി​യിൽ അച്ചടിച്ച ഈ ആദ്യത്തെ മുഴു ബൈബി​ളും പ്രകാ​ശി​പ്പി​ച്ചു. അതിന്റെ അനുബ​ന്ധ​ത്തിൽ അർഥം​സ​ഹി​തം സംജ്ഞാ​നാ​മ​ങ്ങ​ളു​ടെ ഒരു പട്ടിക​യും പ്രത്യേ​ക​മാ​യി തയ്യാറാ​ക്കിയ “ബൈബിൾവാ​ക്കു​ക​ളു​ടെ​യും പദപ്ര​യോ​ഗ​ങ്ങ​ളു​ടെ​യും കൊൺകോ​ഡൻസും” മററു സഹായ​ങ്ങ​ളും പ്രദാ​നം​ചെ​യ്‌തു. ഓരോ പേജി​ന്റെ​യും മുകളിൽ അനു​യോ​ജ്യ​മായ ഒരു തുടർശീ​ഷകം ഒരുക്കി​ക്കൊ​ടു​ത്തു. ദൃഷ്ടാ​ന്ത​മാ​യി, “യിഫ്‌താ​ഹി​ന്റെ ആത്മാർഥ​മായ പ്രതിജ്ഞ” ന്യായാ​ധി​പൻമാർ 11-ലെ “യിഫ്‌താ​ഹി​ന്റെ സാഹസി​ക​മായ പ്രതിജ്ഞ” എന്നതിനു പകരമാ​യി. കൂടാതെ “ദൈവ​ത്തിൻ വചനത്തി​ന്റെ മാനു​ഷ​പൂർവ അസ്‌തി​ത്വ​വും ജനനവും” യോഹ​ന്നാൻ 1-ൽ പ്രത്യ​ക്ഷ​പ്പെട്ടു.

14. ബൈബി​ളി​ന്റെ ഏതു മെച്ചപ്പെട്ട ഭാഷാ​ന്തരം സൊ​സൈ​ററി 1944-ൽ അച്ചടിച്ചു, ഈ ബൈബി​ളിന്‌ ഏതു സവി​ശേ​ഷ​തകൾ ഉണ്ട്‌?

14 അമേരി​ക്കൻ പ്രമാ​ണ​ഭാ​ഷാ​ന്തരം. മറെറാ​രു പ്രധാ​ന​പ്പെട്ട ബൈബിൾഭാ​ഷാ​ന്തരം 1901-ലെ അമേരി​ക്കൻ പ്രമാ​ണ​ഭാ​ഷാ​ന്ത​ര​മാണ്‌. അതിന്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ 7,000-ത്തോളം പ്രാവ​ശ്യം ദൈവ​നാ​മം “യഹോവ”യെന്നു നൽകുന്ന അത്യന്തം പ്രശം​സ​നീ​യ​മായ സവി​ശേഷത ഉണ്ട്‌. ദീർഘ​മായ കൂടി​യാ​ലോ​ച​ന​കൾക്കു ശേഷം 1944-ൽ സ്വന്തം പ്രസ്സു​ക​ളിൽ അച്ചടി​ക്കു​ന്ന​തി​നു ബൈബി​ളി​ന്റെ മുഴു അമേരി​ക്കൻ പ്രമാ​ണ​ഭാ​ഷാ​ന്ത​ര​ത്തി​ന്റെ​യും പ്ലേററു​ക​ളു​ടെ ഉപയോ​ഗം വിലയ്‌ക്കു​വാ​ങ്ങാൻ വാച്ച്‌ടവർ സൊ​സൈ​റ​റി​ക്കു കഴിഞ്ഞു. 1944 ആഗസ്‌ററ്‌ 10-നു സ്വകാര്യ ടെല​ഫോൺ ലൈനു​ക​ളാൽ കൂട്ടി​യി​ണ​ക്കിയ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 17 ഏകകാല സമ്മേള​ന​സ്ഥ​ല​ങ്ങ​ളി​ലെ മുഖ്യ​ന​ഗ​ര​മായ ബഫലോ, ന്യൂ​യോർക്കിൽ അമേരി​ക്കൻ പ്രമാ​ണ​ഭാ​ഷാ​ന്ത​ര​ത്തി​ന്റെ വാച്ച്‌ടവർ പതിപ്പു പ്രകാ​ശ​നം​ചെ​യ്‌തു​കൊ​ണ്ടു സൊ​സൈ​റ​റി​യു​ടെ പ്രസി​ഡണ്ട്‌ തന്റെ വലിയ സദസ്സിനെ സന്തോ​ഷ​ഭ​രി​ത​മാ​ക്കി. അനുബ​ന്ധ​ത്തിൽ ഏററവും സഹായ​ക​വും വികസി​ത​വു​മായ, “ബൈബിൾ പദങ്ങളു​ടെ​യും പേരു​ക​ളു​ടെ​യും പദപ്ര​യോ​ഗ​ങ്ങ​ളു​ടെ​യും കൊൺകൊ​ഡൻസ്‌” ഉൾപ്പെ​ടു​ന്നു. അതേ ബൈബി​ളി​ന്റെ ഒരു പോക്ക​ററ്‌ പതിപ്പ്‌ 1958-ൽ പ്രസി​ദ്ധീ​ക​രി​ച്ചു.

15. 1972-ൽ സൊ​സൈ​ററി ഏതു ഭാഷാ​ന്തരം ഉത്‌പാ​ദി​പ്പി​ച്ചു?

15 ദ ബൈബിൾ ഇൻ ലിവിങ്‌ ഇംഗ്ലീഷ്‌. 1972-ൽ വാച്ച്‌ടവർ സൊ​സൈ​ററി പരേത​നായ സ്‌ററി​വൻ ററി. ബയിം​ഗ്‌ടന്റെ ദ ബൈബിൾ ഇൻ ലിവിങ്‌ ഇംഗ്ലീഷ്‌ ഉത്‌പാ​ദി​പ്പി​ച്ചു. അതു പരസ്‌പ​ര​യോ​ജി​പ്പോ​ടെ ദിവ്യ​നാ​മത്തെ “യഹോവ” എന്നു വിവർത്തനം ചെയ്യുന്നു.

16. അങ്ങനെ യഹോ​വ​യു​ടെ സാക്ഷികൾ ദ്വിവി​ധ​മായ ഏതു വേലയിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്നു?

16 അങ്ങനെ, യഹോ​വ​യു​ടെ സാക്ഷികൾ ഭൂമി​യി​ലെ​ങ്ങും 200-ൽപ്പരം രാജ്യ​ങ്ങ​ളി​ലും ദ്വീപു​ക​ളി​ലും സ്ഥാപിത ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്ത പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​വെന്നു മാത്രമല്ല, അവർ രാജ്യ​സ​ന്ദേ​ശ​മ​ട​ങ്ങി​യി​രി​ക്കുന്ന വിലതീ​രാത്ത പുസ്‌തകം, യഹോ​വ​യാം ദൈവ​ത്താൽ നിശ്വ​സ്‌ത​മായ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ, വലിയ അളവിൽ അച്ചടി​ക്കു​ന്ന​വ​രും പ്രസി​ദ്ധ​പ്പെ​ടു​ത്തു​ന്ന​വ​രു​മാ​യി​ത്തീർന്നി​രി​ക്കു​ന്നു.

വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്ത​രം

17. (എ) അനേകം ബൈബിൾഭാ​ഷാ​ന്ത​രങ്ങൾ ഉപയോ​ഗ​പ്ര​ദ​മാ​യി​രു​ന്നി​ട്ടു​ള​ളത്‌ എങ്ങനെ, എന്നിരു​ന്നാ​ലും അവയ്‌ക്ക്‌ ഏതു ന്യൂന​തകൾ ഉണ്ട്‌? (ബി) 1946 മുതൽ വാച്ച്‌ടവർ സൊ​സൈ​റ​റി​യു​ടെ പ്രസി​ഡണ്ട്‌ എന്ത്‌ അന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു?

17 യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​വ​ച​ന​ത്തി​ന്റെ സത്യം പഠിക്കു​ന്ന​തി​നു തങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കുന്ന അനേകം ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളോ​ടെ​ല്ലാ​മു​ളള കടപ്പാടു സമ്മതി​ക്കു​ന്നു. എന്നിരു​ന്നാ​ലും ഏററവും അവസാ​ന​ത്തേ​തു​വ​രെ​യു​ളള ഈ ഭാഷാ​ന്ത​ര​ങ്ങൾക്കെ​ല്ലാം ന്യൂന​തകൾ ഉണ്ട്‌. കക്ഷിപ​ര​മായ പാരമ്പ​ര്യ​ങ്ങ​ളോ ലൗകിക തത്ത്വശാ​സ്‌ത്ര​ങ്ങ​ളോ ബാധി​ച്ചി​രി​ക്കുന്ന പൂർവാ​പര വൈരു​ദ്ധ്യ​ങ്ങൾ അല്ലെങ്കിൽ തൃപ്‌തി​ക​ര​മ​ല്ലാത്ത വിവർത്ത​നങ്ങൾ ഉണ്ട്‌, തന്നിമി​ത്തം അവ യഹോവ തന്റെ വചനത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പരിപാ​വന സത്യങ്ങ​ളോ​ടു പൂർണ​യോ​ജി​പ്പി​ലല്ല. പ്രത്യേ​കിച്ച്‌ 1946 മുതൽ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​റ​റി​യു​ടെ പ്രസി​ഡണ്ട്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ മൂലഭാ​ഷ​ക​ളിൽനി​ന്നു​ളള വിശ്വ​സ​നീ​യ​മായ ഒരു ഭാഷാ​ന്തരം—ബൈബി​ളെ​ഴു​ത്തി​ന്റെ യുഗത്തിൽ ബുദ്ധി​ശ​ക്തി​യു​ളള സാധാ​ര​ണ​ക്കാർക്കു മൂലലി​ഖി​തങ്ങൾ മനസ്സി​ലാ​ക്കാ​വു​ന്ന​താ​യി​രു​ന്ന​തു​പോ​ലെ ആധുനി​ക​വാ​യ​ന​ക്കാർക്കു മനസ്സി​ലാ​ക്കാ​വുന്ന ഒരു വിവർത്തനം—അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

18. സൊ​സൈ​ററി പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ പ്രസാ​ധ​ക​രും പ്രിന്റർമാ​രു​മാ​യി​ത്തീർന്ന​തെ​ങ്ങനെ?

18 സൊ​സൈ​റ​റി​യു​ടെ ബ്രുക്ലിൻ ഹെഡ്‌ക്വാർട്ടേ​ഴ്‌സിൽ 1949 സെപ്‌റ​റം​ബർ 3-നു പ്രസി​ഡണ്ട്‌ പുതി​യ​ലോക ബൈബിൾഭാ​ഷാ​ന്ത​ര​ക്ക​മ്മി​ററി നിലവി​ലു​ള​ള​താ​യും അതു ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു ആധുനിക ഭാഷാ​ന്തരം പൂർത്തി​യാ​ക്കി​യ​താ​യും ബോർഡ്‌ ഓഫ്‌ ഡയറക്‌ടേ​ഴ്‌സി​നോ​ടു പ്രഖ്യാ​പി​ച്ചു. ഭൂമി​യി​ലെ​ങ്ങും ബൈബിൾവി​ദ്യാ​ഭ്യാ​സം പുരോ​ഗ​മി​പ്പി​ക്കുന്ന സൊ​സൈ​റ​റി​യു​ടെ കക്ഷിര​ഹി​ത​മായ വേലയെ അംഗീ​ക​രി​ച്ചു​കൊ​ണ്ടു കൈ​യെ​ഴു​ത്തു​പ്ര​തി​യു​ടെ കൈവ​ശാ​വ​കാ​ശ​വും നിയ​ന്ത്ര​ണ​വും പ്രസി​ദ്ധീ​ക​ര​ണ​വും സൊ​സൈ​റ​റി​യെ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ന്ന​തായ കമ്മിറ​റി​യു​ടെ രേഖ വായി​ക്ക​പ്പെട്ടു. വിവർത്ത​ന​ത്തി​ന്റെ സ്വഭാ​വ​ത്തി​ന്റെ​യും ഗുണത്തി​ന്റെ​യും ദൃഷ്ടാ​ന്ത​ങ്ങ​ളെന്ന നിലയിൽ കൈ​യെ​ഴു​ത്തു​പ്ര​തി​യു​ടെ ഭാഗങ്ങ​ളും വായി​ക്ക​പ്പെട്ടു. ഈ ഭാഷാ​ന്ത​ര​ദാ​നം ഡയറക്ടർമാർ ഐകക​ണ്‌ഠ്യേന സ്വീക​രി​ച്ചു, അതിന്റെ സത്വര​മായ അച്ചടിക്കു ക്രമീ​ക​ര​ണ​ങ്ങ​ളും ചെയ്യ​പ്പെട്ടു. 1949 സെപ്‌റ​റം​ബർ 29-ന്‌ അച്ചുനി​രത്തു തുടങ്ങി. 1950-ലെ വേനലി​ന്റെ പ്രാരം​ഭ​ത്തിൽ പതിനാ​യി​ര​ക്ക​ണ​ക്കി​നു പ്രതികൾ ബയൻറിട്ട രൂപത്തിൽ പൂർത്തി​യാ​യി.

19. (എ) പുതി​യ​ലോക ഭാഷാ​ന്തരം ഭാഗങ്ങ​ളാ​യി പ്രത്യ​ക്ഷ​പ്പെ​ട്ടത്‌ എങ്ങനെ? (ബി) ഈ വാല്യങ്ങൾ തയ്യാറാ​ക്കു​ന്ന​തിന്‌ ഏതു ശ്രമങ്ങൾ ചെയ്യ​പ്പെ​ട്ടി​രു​ന്നു?

19 പുതി​യ​ലോക ഭാഷാ​ന്തരം ഭാഗങ്ങ​ളാ​യി പ്രകാ​ശനം ചെയ്യുന്നു. ന്യൂ​യോർക്ക്‌ യാങ്കീ​സ്‌റേ​റ​ഡി​യ​ത്തി​ലെ തങ്ങളുടെ സാർവ​ദേ​ശീയ സമ്മേള​ന​ത്തി​ന്റെ നാലാം ദിവസ​മായ 1950 ആഗസ്‌ററ്‌ 2 ബുധനാഴ്‌ച ആയിരു​ന്നു തികച്ചും അത്ഭുത​പ​ര​ത​ന്ത്ര​രായ 82,075 യഹോ​വ​യു​ടെ സാക്ഷി​ക​ള​ട​ങ്ങിയ സദസ്സ്‌ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ പ്രകാ​ശനം സസന്തോ​ഷം സ്വീക​രി​ച്ചത്‌. ഉത്സാഹ​പൂർവ​ക​മായ പ്രാരംഭ സ്വീക​ര​ണ​ത്താ​ലും വിവർത്ത​ന​ത്തി​ന്റെ മേൻമ​ക​ളെ​ക്കു​റി​ച്ചു പിന്നീ​ടു​ണ്ടായ വിലമ​തി​പ്പു​പ്ര​ക​ട​ന​ങ്ങ​ളാ​ലും പ്രോ​ത്സാ​ഹി​ത​രാ​യി കമ്മിററി അടുത്ത​താ​യി എബ്രായ തിരു​വെ​ഴു​ത്തു​കൾ വിവർത്തനം ചെയ്യുന്ന വിപു​ല​മായ വേല ഏറെറ​ടു​ത്തു. ഇത്‌ 1953 മുതൽ 1960 വരെ തുടരെ പ്രകാ​ശ​നം​ചെയ്‌ത കൂടു​ത​ലായ അഞ്ചു വാല്യ​ങ്ങ​ളിൽ പ്രത്യ​ക്ഷ​പ്പെട്ടു. ആറു വാല്യ​ങ്ങ​ളു​ടെ സമാഹാ​രം ആധുനിക ഇംഗ്ലീ​ഷി​ലു​ളള മുഴു ബൈബി​ളി​ന്റെ​യും ഒരു ഗ്രന്ഥ​ശേ​ഖ​ര​മാ​യി രൂപം​കൊ​ണ്ടു. ഓരോ വാല്യ​ത്തി​ലും ബൈബിൾപ​ഠ​ന​ത്തി​നു​ളള വിലപ്പെട്ട സഹായങ്ങൾ അടങ്ങി​യി​രു​ന്നു. അങ്ങനെ ആധുനിക നാളിലെ ബൈബി​ള​ധ്യേ​താ​വി​നു തിരു​വെ​ഴു​ത്തു​വി​വ​ര​ങ്ങ​ളു​ടെ ഒരു വലിയ കലവറ ലഭ്യമാ​ക്ക​പ്പെട്ടു. പുതി​യ​ലോക ഭാഷാ​ന്തരം മൂല നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ ശക്തമായ സന്ദേശം വ്യക്തമാ​യും കൃത്യ​മാ​യും പ്രകാ​ശി​പ്പി​ക്ക​ത്ത​ക്ക​വണ്ണം പാഠ വിവര​ങ്ങ​ളു​ടെ വിശ്വാ​സ്യ​മായ ഏത്‌ ഉറവും ഉപയോ​ഗ​പ്പെ​ടു​ത്താൻ ഉത്സുക​മായ സകല ശ്രമവും നടത്ത​പ്പെ​ട്ടി​രു​ന്നു.

20. പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ആദ്യ പതിപ്പിൽ (എ) അടിക്കു​റി​പ്പു​ക​ളി​ലും (ബി) മാർജി​നി​ലെ പരാമർശ​ന​ങ്ങ​ളി​ലും (സി) ആമുഖ​ങ്ങ​ളി​ലും അനുബ​ന്ധ​ങ്ങ​ളി​ലും ഏതു വിലപ്പെട്ട സഹായങ്ങൾ അടങ്ങി​യി​രു​ന്നു?

20 പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ആറുഭാ​ഗ​ങ്ങ​ളു​ളള ഒന്നാം പതിപ്പി​ലെ ബൈബി​ള​ധ്യ​യ​ന​സ​ഹാ​യി​ക​ളു​ടെ കൂട്ടത്തിൽ വിവർത്ത​ന​ങ്ങ​ളു​ടെ പശ്ചാത്തലം നൽകുന്ന പാഠസം​ബ​ന്ധ​മായ അടിക്കു​റി​പ്പു​ക​ളു​ടെ അമൂല്യ​മായ ശേഖര​മു​ണ്ടാ​യി​രു​ന്നു. ഈ കുറി​പ്പു​ക​ളിൽ തിരു​വെ​ഴു​ത്തു​കൾക്ക​നു​കൂ​ല​മാ​യി ശക്തമായ വാദങ്ങൾ ലഭ്യമാ​ക്ക​പ്പെട്ടു. വില​യേ​റിയ ഒരു പരാമർശ​ശൃം​ഖലാ പദ്ധതി ഉൾപ്പെ​ടു​ത്തി. പ്രാധാ​ന്യ​മർഹി​ക്കുന്ന ഉപദേ​ശ​പ​ര​മായ പദങ്ങളു​ടെ ഈ ശൃംഖല ഈ വിഷയ​ങ്ങൾസം​ബ​ന്ധിച്ച മുഖ്യ​വാ​ക്യ​ങ്ങ​ളു​ടെ ഒരു പരമ്പര​യി​ലേക്ക്‌ അധ്യേ​താ​വി​നെ നയിക്കാൻ ഉദ്ദേശി​ച്ചി​ട്ടു​ള​ള​വ​യാണ്‌. പേജു​ക​ളു​ടെ മാർജി​നു​ക​ളിൽ നിരവധി ഒത്തുവാ​ക്യ​ങ്ങൾ ഉണ്ടായി​രു​ന്നു. ഇവ വായന​ക്കാ​രനെ (എ) സമാന്ത​ര​പ​ദ​ങ്ങ​ളി​ലേ​ക്കും (ബി) സമാന്ത​ര​ചി​ന്ത​ക​ളി​ലേ​ക്കും ആശയങ്ങ​ളി​ലേ​ക്കും സംഭവ​ങ്ങ​ളി​ലേ​ക്കും (സി) ജീവച​രി​ത്ര​വി​വ​ര​ങ്ങ​ളി​ലേ​ക്കും (ഡി) ഭൂമി​ശാ​സ്‌ത്ര​വി​വ​ര​ങ്ങ​ളി​ലേ​ക്കും (ഇ) പ്രവച​ന​നി​വൃ​ത്തി​ക​ളി​ലേ​ക്കും (എഫ്‌) ബൈബി​ളി​ന്റെ മററു ഭാഗങ്ങ​ളി​ലെ അല്ലെങ്കിൽ അവയിൽനി​ന്നു​ളള നേരി​ട്ടു​ളള ഉദ്ധരണി​ക​ളി​ലേ​ക്കും നയിച്ചു. വാല്യ​ങ്ങ​ളിൽ മൂല്യ​വ​ത്തായ ആമുഖ​ങ്ങ​ളും ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ ചിത്രീ​ക​ര​ണ​ങ്ങ​ളും സഹായ​ക​മായ അനുബ​ന്ധ​ങ്ങ​ളും സൂചി​ക​ക​ളും ബൈബിൾനാ​ടു​ക​ളു​ടെ​യും സ്ഥലങ്ങളു​ടെ​യും പടങ്ങളും ഉണ്ടായി​രു​ന്നു. പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ഈ ആദ്യപ​തിപ്പ്‌ വ്യക്തി​പ​ര​മായ ബൈബിൾപ​ഠ​ന​ത്തി​നും പരമാർഥ​ഹൃ​ദ​യി​കളെ യഹോ​വ​യു​ടെ സാക്ഷി​കൾക്കു പ്രയോ​ജ​ന​പ്ര​ദ​മാ​യി പഠിപ്പി​ക്കു​ന്ന​തി​നും​വേണ്ടി ഒരു സ്വർണ​ഖനി പ്രദാ​നം​ചെ​യ്‌തു. ഒററവാ​ല്യ​മാ​യി 1,50,000 പ്രതി​ക​ള​ച്ച​ടിച്ച ഒരു പ്രത്യേക വിദ്യാർഥി​പ്പ​തിപ്പ്‌ പിന്നീട്‌ 1963 ജൂൺ 30-നു യു.എസ്‌.എ.-യിലെ വിസ്‌കോൺസിൽ മിൽവാ​ക്കി​യിൽ നടന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ “നിത്യ​സു​വാർത്താ സമ്മേളന”ത്തിന്റെ തുടക്ക​ത്തിൽ പ്രകാ​ശ​നം​ചെ​യ്യ​പ്പെട്ടു.

21. (എ) പരിഷ്‌ക​രിച്ച പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ പ്രകാ​ശ​ന​ത്തി​ന്റെ സാഹച​ര്യ​ങ്ങൾ എന്തൊ​ക്കെ​യാ​യി​രു​ന്നു? (ബി) അതിന്റെ സവി​ശേ​ഷ​ത​ക​ളിൽ ചില​തേ​വ​യാ​യി​രു​ന്നു?

21 പരിഷ്‌ക​രിച്ച ഏകവാ​ല്യ​പ​തിപ്പ്‌. 1961-ലെ വേനൽക്കാ​ലത്ത്‌, ഐക്യ​നാ​ടു​ക​ളി​ലും യൂറോ​പ്പി​ലും നടന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു സമ്മേള​ന​പ​ര​മ്പ​ര​യിൽ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം മുഴു​വ​ന്റെ​യും പരിഷ്‌ക​രിച്ച പതിപ്പ്‌ വിതര​ണ​ത്തി​നു​വേണ്ടി ഒതുക്ക​മു​ളള ഒരു വാല്യ​മാ​യി പ്രകാ​ശ​നം​ചെ​യ്യ​പ്പെട്ടു. ഈ സമ്മേള​ന​ങ്ങ​ളിൽ സംബന്ധിച്ച ശതസഹ​സ്ര​ക്ക​ണ​ക്കി​നാ​ളു​കൾ സന്തോ​ഷ​ത്തോ​ടെ അതു സ്വീക​രി​ച്ചു. പച്ചത്തു​ണി​യിൽ ബയൻഡു​ചെയ്‌ത അതിന്‌ 1,472 പേജു​ണ്ടാ​യി​രു​ന്നു. കൂടാതെ വിശി​ഷ്ട​മായ ഒരു കൊൺകോ​ഡൻസും ബൈബിൾവി​ഷ​യ​ങ്ങ​ള​ട​ങ്ങിയ ഒരു അനുബ​ന്ധ​വും ഭൂപട​ങ്ങ​ളും ഉണ്ടായി​രു​ന്നു.

22, 23. വേറെ ഏതു പതിപ്പു​കൾ പുറത്തി​റ​ക്ക​പ്പെട്ടു, അവയുടെ സവി​ശേ​ഷ​ത​ക​ളിൽ ചിലതേവ?

22 കൂടു​ത​ലായ പതിപ്പു​കൾ. 1969-ൽ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ രാജ്യ വരിമ​ധ്യ​ഭാ​ഷാ​ന്തരം (ഇംഗ്ലീഷ്‌) പ്രകാ​ശനം ചെയ്യ​പ്പെട്ടു, 1985-ൽ രണ്ടാം പതിപ്പും ഇറങ്ങി. ഈ വാല്യം വെസ്‌റ​റ്‌കോ​ട്ടും ഹോർട്ടും സംവി​ധാ​നം​ചെയ്‌ത ഗ്രീക്ക്‌ പാഠത്തി​ന്റെ ഒരു പ്രത്യക്ഷര ഇംഗ്ലീഷ്‌ ഭാഷാ​ന്ത​ര​വും അതു​പോ​ലെ​തന്നെ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ 1984-ലെ ആധുനിക ഇംഗ്ലീഷ്‌ വിവർത്ത​ന​വും പ്രദാ​നം​ചെ​യ്യു​ന്നു. അങ്ങനെ അതു മൂല ഗ്രീക്ക്‌ അടിസ്ഥാ​ന​പ​ര​മാ​യി അല്ലെങ്കിൽ അക്ഷരീ​യ​മാ​യി പറയു​ന്നതു ഗൗരവ​മാ​യി ബൈബിൾ പഠിക്കു​ന്ന​യാൾക്കു തുറന്നു​കൊ​ടു​ക്കു​ന്നു.

23 പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ഒരു രണ്ടാം സംശോ​ധി​ത​പ​തിപ്പ്‌ 1970-ൽ പ്രകാ​ശ​നം​ചെ​യ്യ​പ്പെട്ടു. അടിക്കു​റി​പ്പു​ക​ളോ​ടു​കൂ​ടിയ ഒരു മൂന്നാം സംശോ​ധി​ത​പ​തിപ്പ്‌ 1971-ൽ പിന്തു​ടർന്നു. 1984-ൽ നടന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ “രാജ്യ​വർദ്ധന” ഡിസ്‌ട്രി​ക്‌ററ്‌ കൺ​വെൻ​ഷ​നു​ക​ളിൽ ഇംഗ്ലീ​ഷി​ലു​ളള പരിഷ്‌ക​രിച്ച ഒരു സംശോ​ധ​ക​പ​തി​പ്പു (reference) പുറത്തി​റ​ക്ക​പ്പെട്ടു. അതിൽ 1950 മുതൽ 1960 വരെ ഇംഗ്ലീ​ഷിൽ ആദ്യം അവതരി​പ്പിച്ച മാർജി​നി​ലെ (പരസ്‌പര) സൂചന​ക​ളു​ടെ പൂർണ​മായ ഒരു നവീക​ര​ണ​വും സംശോ​ധ​ന​വും ഉൾപ്പെ​ടു​ന്നു. ഗൗരവ​മു​ളള ബൈബിൾപ​ഠി​താ​വി​നു​വേണ്ടി ഉദ്ദേശി​ച്ചി​രി​ക്കുന്ന ഈ പതിപ്പിൽ 1,25,000-ത്തിൽപ്പരം മാർജിൻപ​രാ​മർശ​ങ്ങ​ളും 11,000-ത്തിൽപ്പരം അടിക്കു​റി​പ്പു​ക​ളും ഒരു വിപു​ല​മായ കൊൺകോ​ഡൻസും ഭൂപട​ങ്ങ​ളും 43 അനുബന്ധ ലേഖന​ങ്ങ​ളും അടങ്ങി​യി​രി​ക്കു​ന്നു. 1984-ൽത്തന്നെ 1984-ലെ പരിഷ്‌ക​ര​ണ​ത്തി​ന്റെ സാധാ​ര​ണ​വ​ലി​പ്പ​ത്തി​ലു​ളള പതിപ്പ്‌ അടിക്കു​റി​പ്പു​കൾ കൂടാ​തെ​യു​ളള മാർജിൻപ​രാ​മർശ​ങ്ങ​ളോ​ടെ ലഭ്യമാ​ക്ക​പ്പെട്ടു.

24. (എ) സാധാ​ര​ണ​പ​തി​പ്പു​ക​ളു​ടെ​യും സംശോ​ധ​ക​പ​തി​പ്പു​ക​ളു​ടെ​യും പ്രയോ​ജ​ന​ങ്ങ​ളിൽ ചിലതേവ? (ബി) തുടർശീർഷ​ക​ങ്ങ​ളു​ടെ ഉപയോ​ഗം വിശദ​മാ​ക്കുക.

24 ചില പ്രയോ​ജ​നങ്ങൾ. ആഗ്രഹി​ക്കുന്ന വിവരങ്ങൾ പെട്ടെന്നു കണ്ടുപി​ടി​ക്കു​ന്ന​തി​നു വായന​ക്കാ​രനെ സഹായി​ക്കാൻ സാധാ​ര​ണ​പ​തി​പ്പി​ലും സംശോ​ധ​ക​പ​തി​പ്പി​ലും ഓരോ പേജി​ന്റെ​യും മുകളിൽ ശ്രദ്ധാ​പൂർവം സംവി​ധാ​നം​ചെയ്‌ത തുടർശീർഷകം കൊടു​ത്തി​രി​ക്കു​ന്നു. ഈ തുടർശീർഷ​കങ്ങൾ അടിയി​ലു​ളള വിവര​ങ്ങളെ വർണി​ക്കു​ന്നു, തന്നോടു ചോദി​ക്ക​പ്പെ​ടുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം​നൽകുന്ന വാക്യങ്ങൾ പെട്ടെന്നു കണ്ടുപി​ടി​ക്കു​ന്ന​തി​നു രാജ്യ​പ്ര​ഘോ​ഷ​കനെ സഹായി​ക്കാൻ പ്രത്യേ​കാൽ ആസൂ​ത്രണം ചെയ്‌തി​രി​ക്കു​ന്ന​താ​ണവ. ദൃഷ്ടാ​ന്ത​ത്തിന്‌, അയാൾ കുട്ടി​ക​ളു​ടെ പരിശീ​ല​നം​സം​ബ​ന്ധിച്ച ബുദ്ധ്യു​പ​ദേശം കണ്ടുപി​ടി​ക്കാൻ ശ്രമി​ക്കു​ക​യാ​യി​രി​ക്കാം. 860-ാം പേജി​ലേക്കു വരു​മ്പോൾ സദൃശ​വാ​ക്യ​ങ്ങ​ളിൽ (സാധാരണ പതിപ്പ്‌) അയാൾ “ഒരു നല്ല പേർ” എന്ന അവസാ​നത്തെ മുഖ്യ​പ​ദ​പ്ര​യോ​ഗം കാണുന്നു. ഇതു ശീർഷ​ക​ത്തി​ലെ അവസാന പദപ്ര​യോ​ഗ​മാ​യി​രി​ക്ക​യാൽ വിഷയം ആ പേജിൽ അവസാ​ന​ഭാ​ഗത്തു പ്രത്യ​ക്ഷ​പ്പെ​ടു​മെന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു. അവി​ടെ​യാണ്‌ അയാൾ അതു കണ്ടെത്തു​ന്നത്‌, സദൃശ​വാ​ക്യ​ങ്ങൾ 22:1-ൽ. 861-ാം പേജിലെ “ഒരു ബാലനെ പരിശീ​ലി​പ്പി​ക്കുക” എന്ന തുടർശീർഷ​ക​ത്തി​ന്റെ ആദ്യഭാ​ഗ​ത്താൽ തിരി​ച്ച​റി​യി​ക്ക​പ്പെ​ടുന്ന തിരു​വെ​ഴു​ത്തു പേജിൽ ആദ്യഭാ​ഗത്ത്‌ 6-ാം വാക്യ​ത്തിൽ അയാൾ കണ്ടെത്തു​ന്നു. തുടർശീർഷ​ക​ങ്ങ​ളി​ലെ അടുത്ത ഘടകം “വടി ഒഴിവാ​ക്ക​രുത്‌” എന്നു വായി​ക്ക​പ്പെ​ടു​ന്നു. ഈ വിവരം ആദ്യപം​ക്തി​യു​ടെ അടിഭാ​ഗ​ത്തോ​ട​ടു​ത്തു 15-ാം വാക്യ​ത്തിൽ കാണുന്നു. പേജു​ക​ളു​ടെ മുകളി​ലത്തെ ഈ തുടർശീർഷ​കങ്ങൾ താൻ അന്വേ​ഷി​ക്കുന്ന വാക്യ​ങ്ങ​ളു​ടെ പൊതു​സ്ഥാ​നം അറിയാ​വുന്ന രാജ്യ​പ്ര​ഘോ​ഷ​കനു വലിയ സഹായ​മാ​യി​രി​ക്കാൻ കഴിയും. അവയ്‌ക്കു പെട്ടെ​ന്നു​ളള നടപടി​ക്കാ​യി ബൈബിൾ തുറന്നു​ത​രാൻ കഴിയും.

25. ഏതു കൊൺകോ​ഡൻസ്‌ സേവനം ഒരുക്കി​ത്ത​ന്നി​രി​ക്കു​ന്നു, ഇതു പ്രാ​യോ​ഗി​ക​മാ​യി എന്തിന്‌ ഉപയോ​ഗി​ക്കാം?

25 ഈ ബൈബി​ളി​ന്റെ സാധാരണ പതിപ്പി​ലും സംശോ​ധ​ക​പ​തി​പ്പി​ലും പിൻഭാ​ഗത്തു “ബൈബിൾപദ സൂചിക” എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു സവി​ശേ​ഷ​ത​യുണ്ട്‌. ഇവിടെ പ്രധാ​ന​പ്പെട്ട ആയിര​ക്ക​ണ​ക്കി​നു ബൈബിൾപ​ദങ്ങൾ സന്ദർഭ​ത്തി​ന്റെ കണ്ണികൾസ​ഹി​തം കാണാൻ കഴിയും. അങ്ങനെ പാഠത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന വർണനാ​ത്മ​ക​മായ പുതിയ പദങ്ങളു​ടെ വിപു​ല​മായ വ്യാപ്‌തി സഹിതം ഒരു കൊൺകോ​ഡൻസ്‌സേ​വനം ലഭ്യമാ​ക്ക​പ്പെ​ടു​ന്നു. ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തി​ലെ വിവർത്ത​നങ്ങൾ പരിചി​ത​മാ​യി​രി​ക്കു​ന്ന​വർക്കു പഴക്ക​മേ​റിയ ഇംഗ്ലീഷ്‌ ബൈബിൾവാ​ക്കു​ക​ളിൽനി​ന്നു കൂടുതൽ ആധുനി​ക​മായ ബൈബിൾപ​ദ​ങ്ങ​ളി​ലേ​ക്കു​ളള നിരവധി സംക്ര​മ​ണങ്ങൾ നടത്തു​ന്ന​തി​നു സഹായം കൊടു​ക്കു​ന്നു. ദൃഷ്ടാ​ന്ത​മാ​യി, ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തി​ലെ “കൃപ” (“grace”) എന്ന പദം എടുക്കുക. ഇത്‌ സൂചി​ക​യിൽ അധ്യേ​താ​വി​നെ “അനർഹദയ”യിലേക്കു (undeserved kindness) നയിച്ചു​കൊ​ണ്ടു സൂചി​ക​യിൽ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു, അതാണു പുതിയ ഭാഷാ​ന്ത​ര​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന കാലാ​നു​സൃത പദപ്ര​യോ​ഗം. പദസൂ​ചിക “ദേഹി” (soul) “മറുവില” (ransom) എന്നിവ​പോ​ലു​ളള ഉപദേ​ശ​വി​ഷ​യ​ങ്ങൾസം​ബ​ന്ധിച്ച തിരു​വെ​ഴു​ത്തു​വാ​ക്യ​ങ്ങൾ കണ്ടുപി​ടി​ക്കുക സാധ്യ​മാ​ക്കു​ക​യും ബൈബിൾവാ​ക്യ​ങ്ങ​ളിൽനി​ന്നു നേരി​ട്ടു​ളള വിശദ​മായ പഠനത്തെ പിന്തു​ണ​ക്കു​ക​യും ചെയ്യുന്നു. ഈ പ്രമുഖ വിഷയങ്ങൾ സംബന്ധി​ച്ചു പ്രസം​ഗി​ക്കാൻ ആഹ്വാ​നം​ചെ​യ്യ​പ്പെ​ടുന്ന ഒരു രാജ്യ​പ്ര​ഘോ​ഷ​കനു പെട്ടെ​ന്നു​തന്നെ ഈ കൊൺകോ​ഡൻസിൽ നൽകി​യി​രി​ക്കുന്ന ഹ്രസ്വ​മായ സന്ദർഭ​ഭാ​ഗങ്ങൾ ഉപയോ​ഗി​ക്കാൻ കഴിയും. കൂടു​ത​ലാ​യി, ഭൂമി​ശാ​സ്‌ത്ര​സ്ഥ​ല​ങ്ങ​ളും പ്രമുഖ ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളും ഉൾപ്പെടെ മുന്തിയ സംജ്ഞാ​നാ​മ​ങ്ങൾക്കാ​യി മുഖ്യ അവതാ​ര​ണങ്ങൾ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അങ്ങനെ ഈ ഭാഷാ​ന്തരം ഉപയോ​ഗി​ക്കുന്ന സകല ബൈബി​ള​ധ്യേ​താ​ക്കൾക്കും അമൂല്യ​മായ സഹായം ചെയ്‌തി​രി​ക്കു​ന്നു.

26. പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ അനുബന്ധം സഹായ​ക​മാ​യി​രി​ക്കുന്ന വിധങ്ങ​ളി​ലൊ​ന്നു വിശദ​മാ​ക്കുക.

26 പണ്ഡി​തോ​ചി​ത​മായ ഒരു അനുബന്ധം പഠിപ്പി​ക്ക​ലി​നു പ്രയോ​ജ​ന​പ്ര​ദ​മായ കൃത്യ​മായ വിവരങ്ങൾ കൂടു​ത​ലാ​യി നൽകുന്നു. അടിസ്ഥാന ബൈബി​ളു​പ​ദേ​ശ​ങ്ങ​ളും ബന്ധപ്പെട്ട കാര്യ​ങ്ങ​ളും വിശദീ​ക​രി​ക്കു​ന്ന​തി​നു​ളള സഹായ​മാ​യി ഉപയോ​ഗി​ക്കാ​വുന്ന വിധത്തി​ലാണ്‌ അനുബ​ന്ധ​ലേ​ഖ​നങ്ങൾ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. ദൃഷ്ടാ​ന്ത​ത്തിന്‌, “ദേഹി” എന്ന വിഷയം കൈകാ​ര്യം ചെയ്യു​മ്പോൾ അനുബന്ധം എട്ടു വ്യത്യസ്‌ത തലക്കെ​ട്ടു​ക​ളിൻകീ​ഴിൽ “ദേഹി” (എബ്രായ നീഫെഷ്‌) എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കുന്ന വിവിധ വിധങ്ങൾ കാണി​ച്ചു​ത​രുന്ന തിരു​വെ​ഴു​ത്തു​വാ​ക്യ​ങ്ങൾ പട്ടിക​പ്പെ​ടു​ത്തു​ന്നു. രേഖാ ചിത്ര​ങ്ങ​ളും ഭൂപട​ങ്ങ​ളും അനുബന്ധ ലേഖന​ങ്ങ​ളിൽ നൽകി​യി​രി​ക്കു​ന്നു. സംശോ​ധക ബൈബി​ളിൽ ഏറെ വിപു​ല​മായ അനുബ​ന്ധ​വും അതു​പോ​ലെ​തന്നെ ലളിത​മായ ഒരു വിധത്തിൽ പാഠസം​ബ​ന്ധ​മായ പ്രധാ​ന​പ്പെട്ട വിവരങ്ങൾ നൽകുന്ന സഹായ​ക​മായ അടിക്കു​റി​പ്പു​ക​ളും അടങ്ങി​യി​രി​ക്കു​ന്നു. അങ്ങനെ, പുതി​യ​ലോക ഭാഷാ​ന്തരം അതിന്റെ വായന​ക്കാർക്കു സൂക്ഷ്‌മ​പ​രി​ജ്ഞാ​നം പെട്ടെന്നു ലഭ്യമാ​ക്കു​ന്ന​തി​നു പ്രദാ​നം​ചെ​യ്യുന്ന സേവന​ത്തി​ന്റെ വ്യാപ്‌തി​യിൽ മുന്തി​നിൽക്കു​ന്നു.

27, 28. പുതി​യ​ലോക ഭാഷാ​ന്തരം സംജ്ഞാ​നാ​മ​ങ്ങ​ളു​ടെ ഉച്ചാരണം സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്നു വിശദ​മാ​ക്കു​ക​യും ഉദാഹ​രി​ക്കു​ക​യും ചെയ്യുക.

27 ബൈബിൾ നാമങ്ങൾ ഉച്ചരി​ക്കു​ന്ന​തിൽ സഹായം. ഇംഗ്ലീഷ്‌ പാഠത്തിൽത്തന്നെ, പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ എല്ലാ പതിപ്പു​ക​ളും സംജ്ഞാ​നാ​മ​ങ്ങ​ളു​ടെ ഉച്ചാര​ണ​ത്തി​നു സഹായം നൽകുന്നു. ഇതിന്റെ പദ്ധതി 1952-ലെ പരിഷ്‌ക​രിച്ച പ്രമാണ ഭാഷാ​ന്ത​ര​ത്തി​നു​വേണ്ടി ഒരു വിദഗ്‌ധൻ സംവി​ധാ​നം​ചെ​യ്‌ത​തു​ത​ന്നെ​യാണ്‌. സംജ്ഞാ​നാ​മം ഒരു കുത്തി​നാ​ലോ സ്വരാ​ഘാത ചിഹ്നത്താ​ലോ (ʹ) വേർപെ​ടു​ത്തി നിർത്തുന്ന വർണങ്ങ​ളാ​യി പിരി​ക്ക​പ്പെ​ടു​ന്നു. വാക്ക്‌ ഉച്ചരി​ക്കു​മ്പോൾ മുഖ്യ​ദൃ​ഢത കൊടു​ക്കേണ്ട വർണത്തെ തുടർന്നാ​ണു സ്വരാ​ഘാത ചിഹ്നം കൊടു​ക്കു​ന്നത്‌. സ്വരാ​ഘാ​തം കൊടു​ക്കുന്ന വർണം ഒരു സ്വരത്തി​ലാണ്‌ അവസാ​നി​ക്കു​ന്ന​തെ​ങ്കിൽ അപ്പോൾ ആ സ്വരത്തി​ന്റെ ഉച്ചാരണം ദീർഘ​മാണ്‌. വർണം ഒരു വ്യഞ്‌ജ​ന​ത്തിൽ അവസാ​നി​ക്കു​ന്നു​വെ​ങ്കിൽ അപ്പോൾ ആ വർണത്തി​ലെ സ്വരം ഹ്രസ്വ​മാ​യി ഉച്ചരി​ക്കു​ന്നു.

28 ഒരു ദൃഷ്ടാ​ന്ത​മെന്ന നിലയിൽ ഇയ്യോബ്‌ 4:1 കുറി​ക്കൊ​ള​ളുക. അവിടെ അതു “തേമാ​ന്യ​നായ എലീഫസി”നെക്കു​റി​ച്ചു (Elʹi·phaz the Teʹman·ite) പറയുന്നു. രണ്ടു സന്ദർഭ​ങ്ങ​ളി​ലും സ്വരാ​ഘാ​തം ആദ്യവർണ​ത്തിൽ വരു​ന്നെ​ങ്കി​ലും “e” എന്ന അക്ഷരം ഈ രണ്ടു സന്ദർഭ​ങ്ങ​ളി​ലും വ്യത്യ​സ്‌ത​മാ​യി​ട്ടാണ്‌ ഉച്ചരി​ക്കേ​ണ്ടത്‌. “Elʹi·phaz”-ൽ l എന്ന വ്യഞ്‌ജനം കഴിഞ്ഞു​വ​രുന്ന സ്വരാ​ഘാത ചിഹ്നം “e” എന്ന സ്വരത്തെ “end” എന്നതി​ലെ​പ്പോ​ലെ ഹ്രസ്വ​മാ​ക്കു​ന്നു. അതേസ​മയം “Teʹman·ite” എന്നതിൽ “e” എന്ന സ്വരത്തി​നു പിന്നാലെ നേരി​ട്ടു​വ​രുന്ന സ്വരാ​ഘാ​തം അതിനെ ദീർഘ​മാ​ക്കു​ന്നു, “Eden”-ലെ ആദ്യത്തെ “e” പോലെ. എസ്ഥേർ 2:5-ലെ “Morʹde·cai”-ലും പുറപ്പാ​ടു 19:1-ലെ “siʹnai”-ലും എന്നപോ​ലെ “a”, “i” എന്നീ രണ്ടു സ്വരങ്ങൾ സംയോ​ജി​ക്കു​മ്പോൾ “ai” കേവലം ഒരു നീണ്ട “i” പോലെ ഉച്ചരി​ക്ക​പ്പെ​ടു​ന്നു.

29. പുതി​യ​ലോക ഭാഷാ​ന്തരം കേവലം മുൻ വിവർത്ത​ന​ങ്ങ​ളു​ടെ ഒരു പരിഷ്‌ക​ര​ണ​മാ​ണോ, ഏതു സവി​ശേ​ഷ​തകൾ നിങ്ങളു​ടെ ഉത്തരത്തെ പിന്താ​ങ്ങു​ന്നു?

29 ഒരു പുതിയ ഭാഷാ​ന്തരം. പുതി​യ​ലോക ഭാഷാ​ന്തരം എബ്രായ, അരമായ, ഗ്രീക്ക്‌ എന്നീ മൂല ബൈബിൾഭാ​ഷ​ക​ളിൽനി​ന്നു​ളള ഒരു പുതു​ഭാ​ഷാ​ന്ത​ര​മാണ്‌. യാതൊ​രു പ്രകാ​ര​ത്തി​ലും അതു മറേറ​തെ​ങ്കി​ലും ഇംഗ്ലീഷ്‌ വിവർത്ത​ന​ത്തി​ന്റെ പരിഷ്‌ക​ര​ണമല്ല. അതു ശൈലി​യി​ലോ പദസം​ഹി​ത​യി​ലോ താള​ക്ര​മ​ത്തി​ലോ മറേറ​തെ​ങ്കി​ലും ഭാഷാ​ന്ത​രത്തെ പകർത്തു​ന്നു​മില്ല. എബ്രായ-അരമായ വിഭാ​ഗ​ത്തി​നു റുഡോൾഫ്‌ കിററ​ലി​ന്റെ നന്നായി ശുദ്ധി​ചെ​യ്‌ത​തും സാർവ​ലൗ​കി​ക​മാ​യി അംഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​തു​മായ ബിബ്ലിയാ ഹെബ്രാ​യി​ക്കാ​യു​ടെ 7-ഉം 8-ഉം 9-ഉം പതിപ്പു​ക​ളു​ടെ (1951-55) പാഠമാണ്‌ ഉപയോ​ഗി​ക്ക​പ്പെ​ട്ടത്‌. പുതി​യ​ലോക ഭാഷാ​ന്തരം—പരാമർശ​ങ്ങ​ളോ​ടു കൂടി​യ​തി​ന്റെ അടിക്കു​റി​പ്പു​ക​ളിൽ അവതരി​പ്പി​ച്ചി​രി​ക്കുന്ന വിവരങ്ങൾ നവീക​രി​ക്കു​ന്ന​തി​നു ബിബ്ലിയാ ഹെബ്രാ​യി​ക്കാ സ്‌ററ​ട്ട്‌ഗാർട്ടൻസി​യാ എന്നറി​യ​പ്പെ​ടുന്ന എബ്രായ പാഠത്തി​ന്റെ 1977-ലെ ഒരു പുതിയ പതിപ്പാണ്‌ ഉപയോ​ഗി​ച്ചത്‌. ഗ്രീക്ക്‌ വിഭാഗം ഭാഷാ​ന്തരം ചെയ്‌തതു മുഖ്യ​മാ​യി വെസ്‌റ​റ്‌കോ​ട്ടും ഹോർട്ടും തയ്യാറാ​ക്കി 1881-ൽ പ്രസി​ദ്ധീ​ക​രിച്ച വിദഗ്‌ധ ഗ്രീക്ക്‌ പാഠത്തിൽനി​ന്നാണ്‌. എന്നിരു​ന്നാ​ലും, പുതി​യ​ലോക ബൈബിൾഭാ​ഷാ​ന്ത​ര​ക്ക​മ്മി​ററി നെസി​ലി​ന്റെ ഗ്രീക്ക്‌പാ​ഠം (1948) ഉൾപ്പെടെ മററു ഗ്രീക്ക്‌ പാഠങ്ങ​ളും പരിഗ​ണി​ച്ചി​ട്ടുണ്ട്‌. ഈ വിശിഷ്ട വിദഗ്‌ധ​പാ​ഠ​ങ്ങ​ളു​ടെ വിവര​ണങ്ങൾ ഈ വാല്യ​ത്തി​ന്റെ 5-ഉം 6-ഉം പാഠങ്ങ​ളിൽ അവതരി​പ്പി​ച്ചി​രി​ക്കു​ന്നു. ഭാഷാ​ന്ത​ര​ക്ക​മ്മി​ററി ബൈബി​ളി​ന്റെ ഊർജ​സ്വ​ല​വും കൃത്യ​വു​മായ ഒരു വിവർത്തനം നടത്തി​യി​രി​ക്കു​ന്നു. ഇതു ദൈവ​വ​ച​ന​ത്തി​ന്റെ ആഴമേ​റി​യ​തും കൂടുതൽ സംതൃ​പ്‌തി​ക​ര​വു​മായ ഗ്രാഹ്യ​ത്തി​നു വഴിതു​റ​ന്നു​കൊ​ണ്ടു വ്യക്തവും ജീവത്തു​മായ ഒരു പാഠം ലഭിക്കു​ന്ന​തിൽ കലാശി​ച്ചി​രി​ക്കു​ന്നു.

30. ഈ ഭാഷാ​ന്ത​രത്തെ സംബന്ധിച്ച്‌ ഒരു നിരൂ​പ​കന്റെ വിലയി​രു​ത്തൽ എന്താണ്‌?

30 ഈ ഭാഷാ​ന്ത​ര​ത്തെ​സം​ബ​ന്ധിച്ച ഒരു നിരൂ​പ​കന്റെ വിലയി​രു​ത്തൽ ശ്രദ്ധി​ക്കുക: “ഇംഗ്ലീ​ഷ്‌ഭാ​ഷ​യി​ലേ​ക്കു​ളള എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ അസ്സൽ വിവർത്ത​നങ്ങൾ അത്യന്തം ചുരു​ക്ക​മാണ്‌. അതു​കൊണ്ട്‌, [എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ] പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ഉല്‌പ​ത്തി​മു​തൽ രൂത്ത്‌വ​രെ​യു​ളള ആദ്യഭാ​ഗ​ത്തി​ന്റെ പ്രസി​ദ്ധീ​ക​ര​ണത്തെ സ്വാഗതം ചെയ്യാൻ നമുക്ക്‌ വളരെ സന്തോ​ഷ​മുണ്ട്‌. . . . ഈ ഭാഷാ​ന്തരം തികച്ചും ലളിത​മാ​യി​രി​ക്കാൻ ഒരു പ്രത്യേ​ക​ശ്രമം ചെയ്‌തി​ട്ടു​ണ്ടെ​ന്നു​ള​ളതു വ്യക്തമാണ്‌. പുതു​മ​യി​ലും മൗലി​ക​ത​യി​ലും കുറവു​ള​ള​താ​ണെന്നു യാതൊ​രു​വ​നും പറയാൻ കഴിയില്ല. അതിലെ പദപ്ര​യോ​ഗങ്ങൾ യാതൊ​രു പ്രകാ​ര​ത്തി​ലും മുൻ ഭാഷാ​ന്ത​ര​ങ്ങ​ളിൽ അധിഷ്‌ഠി​തമല്ല.”

31. ഒരു എബ്രായ പണ്ഡിതൻ പുതി​യ​ലോക ഭാഷാ​ന്ത​രത്തെ എങ്ങനെ വിലയി​രു​ത്തി?

31 ഇസ്രാ​യേ​ലി​ലെ ഒരു എബ്രായ പണ്ഡിത​നായ പ്രൊ​ഫസർ ഡോ. ബഞ്ചമിൻ കേഡർ വാച്ച്‌ടവർ സൊ​സൈ​റ​റി​യു​ടെ ഒരു പ്രതി​നി​ധി​യു​മാ​യു​ളള അഭിമു​ഖ​ത്തിൽ പിൻവ​രുന്ന പ്രകാരം പുതി​യ​ലോക ഭാഷാ​ന്ത​രത്തെ വിലയി​രു​ത്തി: “എബ്രായ ബൈബി​ളി​നോ​ടും ഭാഷാ​ന്ത​ര​ങ്ങ​ളോ​ടു​മു​ളള ബന്ധത്തിലെ എന്റെ ഭാഷാ​പ​ര​മായ ഗവേഷ​ണ​ങ്ങ​ളിൽ ഞാൻ മിക്ക​പ്പോ​ഴും പുതി​യ​ലോക ഭാഷാ​ന്തരം എന്നറി​യ​പ്പെ​ടുന്ന ഇംഗ്ലീഷ്‌ പതിപ്പി​നെ ആശ്രയി​ക്കു​ന്നു. അങ്ങനെ ചെയ്യു​മ്പോൾ, സാധ്യ​മാ​കു​ന്ന​ട​ത്തോ​ളം കൃത്യ​മായ പാഠ​ഗ്രാ​ഹ്യം നേടാ​നു​ളള ഒരു സത്യസ​ന്ധ​മായ ശ്രമത്തെ ഈ കൃതി പ്രതി​ഫ​ലി​പ്പി​ക്കു​ന്നു​വെന്ന എന്റെ തോന്നൽ ആവർത്തി​ച്ചു സ്ഥിരീ​ക​രി​ക്ക​പ്പെ​ടു​ന്ന​താ​യി ഞാൻ കണ്ടെത്തു​ന്നു. മൂലഭാ​ഷ​യു​ടെ വിപു​ല​മായ ഗ്രാഹ്യ​ത്തി​ന്റെ തെളിവു നൽകി​ക്കൊണ്ട്‌ അത്‌ എബ്രാ​യ​യു​ടെ പ്രത്യേക ഘടനയിൽനിന്ന്‌ അനാവ​ശ്യ​മാ​യി വ്യതി​ച​ലി​ക്കാ​തെ മൂലപ​ദ​ങ്ങളെ ഒരു രണ്ടാം ഭാഷയി​ലേക്കു മനസ്സി​ലാ​കു​ന്ന​തു​പോ​ലെ വിവർത്തനം ചെയ്യുന്നു. . . . ഭാഷയി​ലെ ഓരോ പ്രസ്‌താ​വ​ന​യും വ്യാഖ്യാ​ന​ത്തി​ലോ വിവർത്ത​ന​ത്തി​ലോ ഒരു പ്രത്യേക ചായ്‌വിന്‌ അനുവ​ദി​ക്കു​ന്നു. അതു​കൊണ്ട്‌ ഏതു പ്രത്യേക കേസി​ലെ​യും ഭാഷാ​പ​ര​മായ പരിഹാ​രം വാദ​പ്ര​തി​വാ​ദ​ത്തി​നു വിധേ​യ​മാ​കാം. എന്നാൽ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തിൽ വാക്യ​ത്തി​ലി​ല്ലാത്ത എന്തെങ്കി​ലും സങ്കൽപ്പി​ക്കാ​നു​ളള മുൻവി​ധി​യോ​ടു​കൂ​ടിയ ഉദ്ദേശ്യം ഞാൻ ഒരിക്ക​ലും കണ്ടുപി​ടി​ച്ചി​ട്ടില്ല.”

32. പുതി​യ​ലോക ഭാഷാ​ന്തരം എത്ര​ത്തോ​ളം അക്ഷരീ​യ​മാണ്‌, എന്തു പ്രയോ​ജ​ന​ത്തോ​ടെ?

32 ഒരു അക്ഷരീയ പരിഭാഷ. വിവർത്തനം സംബന്ധിച്ച വിശ്വ​സ്‌തത അത്‌ അക്ഷരീ​യ​മാ​യി​രി​ക്കു​ന്ന​തി​നാ​ലും പ്രകട​മാ​ക്ക​പ്പെ​ടു​ന്നു. ഇത്‌ ഇംഗ്ലീ​ഷി​ലെ വിവർത്ത​ന​വും എബ്രായ ഗ്രീക്ക്‌ പാഠങ്ങ​ളും തമ്മിൽ മിക്കവാ​റും പദാനു​പ​ദ​മായ ആനുരൂ​പ്യം ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. പാഠം ഏതു ഭാഷയി​ലേക്കു ഭാഷാ​ന്ത​രം​ചെ​യ്യു​ന്നു​വോ ആ ഭാഷയി​ലേ​ക്കു​ളള വാക്യ​ത്തി​ന്റെ അവതര​ണ​ത്തിൽ അക്ഷരീ​യ​ത​യു​ടെ അളവ്‌ മൂലഭാ​ഷാ​ശൈലി അനുവ​ദി​ക്കു​ന്ന​ട​ത്തോ​ളം ഉയർന്ന​താ​യി​രി​ക്കണം. കൂടാതെ, അക്ഷരീയത മിക്ക വിവർത്ത​ന​ങ്ങ​ളു​ടെ​യും പദക്രമം എബ്രാ​യ​യി​ലേ​തും ഗ്രീക്കി​ലേ​തും പോ​ലെ​യാ​യി​രി​ക്കേ​ണ്ടത്‌, അങ്ങനെ മൂല ലിഖി​ത​ങ്ങ​ളു​ടെ ദൃഢത കാത്തു​സൂ​ക്ഷി​ക്കേ​ണ്ടത്‌, ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. അക്ഷരീയ വിവർത്ത​ന​ത്തി​ലൂ​ടെ മൂല ലിഖി​ത​ങ്ങ​ളു​ടെ സ്വാദും നിറവും ലയവും കൃത്യ​മാ​യി വിനി​യമം ചെയ്യാ​വു​ന്ന​താണ്‌.

33. അക്ഷരീയ പാഠത്തിൽനി​ന്നു ചില​പ്പോ​ഴൊ​ക്കെ​യു​ളള വ്യതി​ച​ലനം ശ്രദ്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

33 പ്രയാ​സ​മു​ളള എബ്രായ, ഗ്രീക്ക്‌ ശൈലി​കൾ മനസ്സി​ലാ​കുന്ന പദങ്ങളിൽ ധരിപ്പി​ക്കു​ക​യെന്ന ഉദ്ദേശ്യ​ത്തിൽ അക്ഷരീയ പാഠത്തിൽനി​ന്നു ചില​പ്പോ​ഴൊ​ക്കെ വ്യതി​ച​ലി​ച്ചി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും, പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ റഫറൻസ്‌ പതിപ്പിൽ അക്ഷരീയ വിവർത്തനം നൽകുന്ന അടിക്കു​റി​പ്പു​കൾ മുഖേന ഇവ വായന​ക്കാ​രന്റെ ശ്രദ്ധയി​ലേക്കു വരുത്ത​പ്പെ​ട്ടി​രി​ക്കു​ന്നു.

34. (എ) അക്ഷരീയ വിവർത്തനം വിട്ടു​ക​ള​യു​ന്ന​തിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​കു​ന്നു? (ബി) ഉദാഹ​രി​ക്കുക.

34 അനേകം ബൈബിൾവി​വർത്ത​കൻമാർ ഭാഷയു​ടെ​യും രൂപത്തി​ന്റെ​യും ഭംഗി​ക്കു​വേണ്ടി അക്ഷരീയത വിട്ടു​ക​ള​ഞ്ഞി​രി​ക്കു​ക​യാണ്‌. അക്ഷരീയ വിവർത്ത​നങ്ങൾ വികൃ​ത​വും ഗഹനവും ഒതുക്കി​നിർത്തു​ന്ന​തു​മാ​ണെന്ന്‌ അവർ വാദി​ക്കു​ന്നു. എന്നിരു​ന്നാ​ലും, അക്ഷരീയത വിട്ടു​ക​ള​ഞ്ഞ​തി​ലൂ​ടെ അവർ പരാവർത്ത​ന​ങ്ങ​ളു​ടെ​യും വ്യാഖ്യാ​ന​ങ്ങ​ളു​ടെ​യും അവതര​ണ​ത്താൽ മൂലത്തി​ലെ സത്യത്തി​ന്റെ കൃത്യ​മായ പ്രസ്‌താ​വ​ന​ക​ളിൽനി​ന്നു​ളള അനേകം വ്യതി​ച​ല​നങ്ങൾ വരുത്തി​ക്കൂ​ട്ടി​യി​രി​ക്കു​ന്നു. ഫലത്തിൽ അവർ ദൈവ​ത്തി​ന്റെ ചിന്തക​ളിൽത്തന്നെ വെളളം ചേർത്തി​രി​ക്കു​ക​യാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, വലിയ ഒരു അമേരി​ക്കൻ യൂണി​വേ​ഴ്‌സി​റ​റി​യി​ലെ ഡീൻ എമിറ​റ​റസ്‌ യഹോ​വ​യു​ടെ സാക്ഷികൾ ബൈബി​ളി​ന്റെ ഭംഗി​യും ലാളി​ത്യ​വും കളഞ്ഞു​കു​ളി​ച്ചി​രി​ക്കു​ന്ന​താ​യി ഒരിക്കൽ കുററ​പ്പെ​ടു​ത്തി. ബൈബിൾ എന്നതി​നാൽ അദ്ദേഹം അർഥമാ​ക്കി​യത്‌ ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തെ​യാണ്‌, അതു മനോ​ഹ​ര​മായ ഇംഗ്ലീ​ഷി​ന്റെ ഒരു മാനദ​ണ്ഡ​മാ​യി ദീർഘ​കാ​ലം ആദരി​ക്ക​പ്പെ​ട്ടി​രു​ന്നു. അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ സങ്കീർത്തനം 23-നോടു ചെയ്‌തതു നോക്കുക. “Je⁄ho⁄vah is⁄ my⁄ shep⁄herd” എന്ന നിങ്ങളു​ടെ വിവർത്ത​ന​ത്താൽ നിങ്ങൾ ലയവും ഭംഗി​യും നശിപ്പി​ച്ചി​രി​ക്കു​ക​യാണ്‌. ആറിനു പകരം ഏഴു പദാംഗം. അതു ഞെട്ടി​ക്കു​ന്ന​താണ്‌. അതു സന്തുലി​തമല്ല. താളമില്ല. സന്തുലി​ത​മായ ആറു പദാം​ഗ​ത്തോ​ടെ ജയിംസ്‌ രാജാ​വി​നു ആ താളുമുണ്ട്‌—“The⁄ Lord⁄ is⁄ my⁄ Shep⁄herd.”’ ബൈബി​ളെ​ഴു​ത്തു​കാ​ര​നായ ദാവീദ്‌ എഴുതി​യ​തു​പോ​ലെ​തന്നെ അത്‌ എഴുതു​ന്നത്‌ ഏറെ പ്രധാ​ന​മാണ്‌ എന്നു പറഞ്ഞു​കൊ​ണ്ടു പ്രൊ​ഫ​സ​റോ​ടു പ്രതി​ഷേ​ധ​മ​റി​യി​ച്ചു. ദാവീദ്‌ “കർത്താവ്‌” എന്ന പൊതു പദമാ​ണോ അതോ ദിവ്യ​നാ​മ​മാ​ണോ ഉപയോ​ഗി​ച്ചത്‌? ദാവീദ്‌ ദിവ്യ​നാ​മ​മാണ്‌ ഉപയോ​ഗി​ച്ചത്‌ എന്നു പ്രൊ​ഫസർ സമ്മതിച്ചു. എന്നിരു​ന്നാ​ലും ഭംഗി​ക്കും സൗഭഗ​ത്തി​നും​വേണ്ടി “കർത്താവ്‌” (Lord) എന്ന പദം ആവശ്യ​മാണ്‌ എന്ന്‌ അദ്ദേഹം പിന്നെ​യും വാദിച്ചു. യഹോ​വ​യു​ടെ സ്‌തു​തി​ക്കാ​യു​ളള ഈ സങ്കീർത്ത​ന​ത്തിൽനിന്ന്‌ അവന്റെ വിശ്രു​ത​മായ നാമം നീക്കം​ചെ​യ്യു​ന്ന​തിന്‌ എന്തൊരു മുടന്തൻന്യാ​യം!

35. നമുക്കു ദൈവ​ത്തിന്‌ എന്തിനു​വേണ്ടി നന്ദി കൊടു​ക്കാം, നമ്മുടെ പ്രത്യാ​ശ​യും പ്രാർഥ​ന​യും എന്താണ്‌?

35 അനേകം ബൈബിൾപ​രി​ഭാ​ഷ​ക​ളിൽ തെററു​കൾ വരുത്തി​ക്കൊ​ണ്ടു ഭാഷാ​ഭം​ഗി​യെ​സം​ബ​ന്ധിച്ച മനുഷ്യ​സ​ങ്കൽപ്പ​ത്തി​ന്റെ വേദി​യിൽ ഈ വിധത്തിൽ ആയിര​ക്ക​ണ​ക്കി​നു വിവർത്ത​നങ്ങൾ ഹോമി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. വ്യക്തവും കൃത്യ​വു​മായ ബൈബിൾപാ​ഠം സഹിതം പുതി​യ​ലോക ഭാഷാ​ന്തരം പ്രദാ​നം​ചെ​യ്‌ത​തിൽ ദൈവ​ത്തി​നു നന്ദി! അതു വായി​ക്കുന്ന എല്ലാവ​രു​ടെ​യും ഹൃദയ​ങ്ങ​ളിൽ യഹോ​വ​യെന്ന അവന്റെ മഹത്തായ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടട്ടെ!

[അടിക്കു​റി​പ്പു​കൾ]

1804 മുതൽ രൂപം​കൊണ്ട അനേകം ബൈബിൾ സൊ​സൈ​റ​റി​ക​ളിൽ അപ്പോൾത്തന്നെ നിലവി​ലു​ണ്ടാ​യി​രുന്ന പ്രാ​ദേ​ശിക സൊ​സൈ​റ​റി​ക​ളിൽനിന്ന്‌ ഉളവായ അമേരി​ക്കൻ ബൈബിൾ സൊ​സൈ​റ​റി​യും (1816) എഡിൻബർഗ്‌ ബൈബിൾ സൊ​സൈ​റ​റി​യും (1809) ഗ്ലാസ്‌ഗോ ബൈബിൾ സൊ​സൈ​റ​റി​യും (1812) ഉൾപ്പെ​ടു​ന്നു, ഇതു രണ്ടും പിന്നീടു നാഷനൽ ബൈബിൾ സൊ​സൈ​ററി ഓഫ്‌ സ്‌കോ​ട്ട്‌ലണ്ട്‌ (1861) ആയി സംയോ​ജി​പ്പി​ക്ക​പ്പെട്ടു. 1820 ആയതോ​ടെ സ്വിറ​റ്‌സർല​ണ്ടി​ലും അയർല​ണ്ടി​ലും ഫ്രാൻസി​ലും ഫിൻല​ണ്ടി​ലും സ്വീഡ​നി​ലും ഡൻമാർക്കി​ലും നോർവേ​യി​ലും നെതർലൻഡ്‌സി​ലും ഐസ്‌ലാ​ണ്ടി​ലും റഷ്യയി​ലും ജർമനി​യി​ലും ബൈബിൾ സൊ​സൈ​റ​റി​കൾ സ്ഥാപി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു.

അലക്‌സാണ്ടർ തോംസൺ ദി ഡിഫറൻഷ്യേ​ററർ, ജൂൺ 1954, പേജ്‌ 131.

ജൂൺ 12, 1989, ജർമനിൽനി​ന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യത്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[322-ാം പേജിലെ ചാർട്ട്‌]

ഏഴു മുഖ്യ ഭാഷക​ളി​ലു​ളള ചില പ്രമുഖ ബൈബിൾഭാ​ഷാ​ന്ത​രങ്ങൾ

ഭാഷാന്തര ആദ്യം എബ്രായ തിരുവെ ദിവ്യ​നാമ ഗ്രീക്ക്‌ തിരുവെ ത്തിന്റെപേര്‌ പ്രസിദ്ധീ ഴുത്തു​കൾക്കു​ളള വിവർത്തനം ഴുത്തു​കൾക്കു​ളള കരിച്ചത്‌ അടിസ്ഥാ​ന​പാ​ഠം അടിസ്ഥാന പാഠം

ഇംഗ്ലീഷ്‌

റെയിംസ്‌-ഡുവേ 1582-1610 വൾഗേ​ററ്‌ കർത്താവ്‌ വൾഗേ​ററ  (അഡോ​നെയ്‌, രണ്ടു പ്രാവ​ശ്യം)

കിങ്‌ ജയിംസ്‌ വേർഷൻ 1611 M കർത്താവ്‌ (യഹോവ, ചുരുക്കം) സ്വീകൃ​ത​പാ​ഠം

യംഗ്‌ 1862-98 M യഹോവ സ്വീകൃ​ത​പാ​ഠം

ഇംഗ്ലീഷ്‌ 1881-95 M കർത്താവ്‌ വെസ്‌റ​റ്‌കോട്ട്‌ പരിഷ്‌കരിച്ചത്‌ (യഹോവ, ആൻഡ്‌ ഹോർട്ട്‌

ചുരുക്കം)

എംഫസൈസ്‌ഡ്‌ 1878-1902 M യാഹ്വേ വെസ്‌റ​റ്‌കോട്ട്‌ ബൈബിൾ (ജിൻസ്‌ബേർഗ്‌) ആൻഡ്‌ ഹോർട്ട്‌, ട്രെഗ​ല്ലസ്‌

അമേരിക്കൻ 1901 M യഹോവ വെസ്‌റ​റ്‌കോട്ട്‌ സ്‌ററാൻഡേഡ്‌ ആൻഡ്‌ ഹോർട്ട്‌

ആൻ അമേരി​ക്കൻ 1923-39 M കർത്താവ്‌ വെസ്‌റ​റ്‌കോട്ട്‌ ട്രാൻസ്ലേഷൻ (യാഹ്വേ, ചുരുക്കം) ആൻഡ്‌ ഹോർട്ട്‌ (സ്‌മിത്ത്‌-ഗുഡ്‌സ്‌പീഡ്‌)

റിവൈസ്‌ഡ്‌ 1946-52 M കർത്താവ്‌ വെസ്‌റ​റ്‌കോട്ട്‌ സ്‌ററാൻഡേഡ്‌ ആൻഡ്‌ ഹോർട്ട്‌, നെസിലെ

ന്യൂ ഇംഗ്ലീഷ്‌ 1961-70 M (BHK) കർത്താവ്‌ ന്യൂ ബൈബിൾ (യഹോവ, ചുരുക്കം) എക്ലിറ​റിക്‌ പാഠം

ററുഡേയ്‌സ്‌ 1966-76 M (BHK) കർത്താവ്‌ UBS ഇംഗ്ലീഷ്‌ വേർഷൻ

ന്യൂ കിങ്‌ 1979-82 M (BHS) കർത്താവ്‌ ഭൂരിപക്ഷ ജയിംസ്‌ ബൈബിൾ⁄ (യാഹ്‌, ചുരുക്കം) പാഠം റി​വൈ​സ്‌ഡ്‌ ഓത​റൈ​സ്‌ഡ്‌ വേർഷൻ

ന്യൂ ജറൂസ​ലേം 1985 M യാഹ്വേ ഗ്രീക്ക്‌ ബൈബിൾ

സ്‌പാനീഷ്‌

വലേറാ 1602 M യഹോവ സ്വീകൃ​ത​പാ​ഠം

മോഡേണാ 1893 M യഹോവ സ്‌ക്രി​വ​നർ

നാകാർ-കൊളംഗാ 1944 M യാവേ ഗ്രീക്ക്‌

എവറിസ്‌റേറാ മാർട്ടിൻ നിയെറേറാ 1964 M യാവേ ഗ്രീക്ക്‌

സെറാഫിൻ 1965 M (BHK) യാഹ്‌വേ, നെസിലെ- ഡി ഓസെജോ സെഫി​യോർ അലൻഡ്‌

ബിബ്ലിയാ ഡി 1967 M യാഹ്‌വേ ഗ്രീക്ക്‌ ജെറൂസലൻ

കാന്റെറാ 1975 M (BHK) യാഹ്‌വേ ഗ്രീക്ക്‌ ഇഗ്ലസ്യാസ്‌

ന്യൂവാ ബിബ്ലിയാ 1975 M സെഫി​യോർ ഗ്രീക്ക്‌ എസ്‌പാഫിയോളാ

പോർച്ചുഗീസ്‌

ആൽമെയ്‌ഡാ 1681, 1750 M യഹോവ സ്വീകൃ​ത​പാ​ഠം

ഫിഗ്വീറേഡോ 1778-90 വൾഗേ​ററ്‌ സെനോർ വൾഗേ​ററ്‌

മാറേറാസ്‌ സോറെസ്‌ 1927-30 വൾഗേ​ററ്‌ സെനോർ വൾഗേ​ററ്‌

പോണ്ടിഫിഷ്യോ 1967 M ജാവേ മെർക്ക്‌ ഇൻസ്‌റ​റി​റ​റ്യൂ​ട്ടോ ബിബ്ലിക്കോ

ജറൂസലേം 1976, 1981 M ഇയാഹ്വേ ഗ്രീക്ക്‌

ജർമൻ

ലൂഥർ 1522, 1534 M HErr ഇറാസ്‌മസ്‌

സൂർച്ചർ 1531 M Herr, ജാഹ്വേ ഗ്രീക്ക്‌

എൽബെർഫെൽഡർ 1855, 1871 M യഹോവ സ്വീകൃ​ത​പാ​ഠം

മെൻജ്‌ 1926 M HErr ഗ്രീക്ക്‌

ലൂഥർ 1964, 1984 M HERR ഗ്രീക്ക്‌ (റി​വൈ​സ്‌ഡ്‌)

ബൈബൽ ഇൻ 1967 M (BHS) Herr നെസിലെ- ഹ്യൂട്ടി​ജെം അലൻഡ്‌, ഡ്യൂറ​റ്‌ഷ്‌ UBS (ഗ്യൂട്ട്‌ നാഷ്‌റി​ച്‌ട്ട്‌)

എയ്‌ൻഹീററ്‌സു ബെർസെററ്‌സുംഗ്‌ 1972, 1974 M Herr, ജാഹ്വേ ഗ്രീക്ക്‌

റെവിഡ്യെർട്ടെ എൽബെർഫെൽഡർ 1975, 1985 M HERR, ജാഹ്വേ ഗ്രീക്ക്‌

ഫ്രഞ്ച്‌

ഡാർബി 1859, 1885 M നിത്യൻ ഗ്രീക്ക്‌

ക്രാമ്പൻ 1894-1904 M യഹോവ മെർക്‌

ജറൂസലേം 1948-54 വൾഗേ​ററ്‌, യാഹ്‌വെ വൾഗേ​ററ്‌, എബ്രായ ഗ്രീക്ക്‌

TOB എക്യൂ​മെ​നി​ക്കൽ 1971-75 M (BHS) സെയ്‌ന്യൂർ നെസിലെ, ബൈബിൾ UBS

ഓസ്‌ററി 1973 M യാഹ്‌വെ ഗ്രീക്ക്‌

സെഗോണ്ട്‌ 1978 M (BHS) നിത്യൻ നെസിലെ- റിവൈസ്‌ഡ്‌ അലൻഡ്‌, ബ്ലാക്ക്‌, മെററ്‌സ്‌ഗെർ, വിക്‌​ഗ്രെൻ

ഫ്രാങ്കെയ്‌സ്‌ 1982 M (BHS) സെയ്‌ന്യൂർ നെസിലെ, കോറാൻറ്‌ UBS

ഡച്ച്‌ (നെതർലൻഡ്‌സ്‌)

സ്‌ററാററൻ 1637 M HEERE സ്വീകൃ​ത​പാ​ഠം

വെർട്ട​ലിംഗ്‌ ലെയ്‌ഡ്‌സെ 1899-1912 M യാഹ്വെ നെസിലെ വെർട്ട​ലിംഗ്‌

പെട്രൂസ്‌-കനിസ്യസ്‌വെർട്ടലിംഗ്‌ 1929-39 M യാഹ്‌വേ നെസിലെ

NBG-വെർട്ടലിംഗ്‌ 1939-51 M HERE നെസിലെ

വിലിബ്രോഡ്‌വെർട്ടലിംഗ്‌ 1961-75 M യാഹ്വേ നെസിലെ

ഗ്രൂട്ട്‌ ന്യൂസ്‌ 1972-83 M Heer നെസിലെ ബൈജ്‌ബെൽ

ഇററാലിയൻ

ഡയോഡററി 1607, 1641 M സൈ​നോർ ഗ്രീക്ക്‌

റിവെഡൂട്ടാ 1925 M ഇറേറ​ണോ ഗ്രീക്ക്‌ (ലുസ്സി)

നാർഡോണി 1960 M സൈ​നോർ, യാഹ്വേ ഗ്രീക്ക്‌

പോണ്ടിഫിഷ്യോ 1923-58 M സൈ​നോർ, യാഹ്‌വെ മെർക്ക്‌ ഇൻസ്‌റ​റി​റ​റ്യൂ​ട്ടോ ബിബ്ലിക്കോ

ഗാരോഫലോ 1960 M യാഹ്‌വെ, സൈ​നോർ ഗ്രീക്ക്‌

കൊൺകോഡാററാ 1968 M (BHK) സൈ​നോർ, ഇയാവേ നെസിലെ, മെർക്ക്‌

CEI 1971 M സൈ​നോർ ഗ്രീക്ക്‌

പാരൊള ഡെൽ 1976-85 M (BHS) സൈ​നോർ UBS സൈനോർ

ഒരു നക്ഷത്ര​ചി​ഹ്നം അപ്പോ​ക്രി​ഫാ ഉൾപ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും എന്നാൽ എല്ലാ പതിപ്പു​ക​ളി​ലും കാണാ​തി​രു​ന്നേ​ക്കാ​മെ​ന്നും സൂചി​പ്പി​ക്കു​ന്നു.

“M” മാസെ​റെ​റ​റിക്‌ പാഠത്തെ പരാമർശി​ക്കു​ന്നു. അതു മാത്ര​മാ​യി നിൽക്കു​മ്പോൾ ഏതെങ്കിലും പ്രത്യേക മാസെ​റെ​റ​റിക്‌ പാഠപ​തി​പ്പി​നെ നിർദേ​ശി​ക്കു​ന്നില്ല.

“BHK” കിററ​ലി​ന്റെ ബിബ്ലിയാ ഹെബ്രാ​യി​ക്കാ​യെ പരാമർശി​ക്കു​ന്നു.

“UBS” യു​ണൈ​റ​റഡ്‌ ബൈബിൾ സൊ​സൈ​റ​റി​ക​ളു​ടെ ദ ഗ്രീക്ക്‌ ന്യൂ ടെസ്‌റ​റ​മെൻറി​നെ പരാമർശിക്കുന്നു.

“BHS” ബിബ്ലിയാ ഹെബ്രാ​യി​ക്കാ സ്‌ററ​ട്ട്‌ഗാർട്ടെൻസി​യാ​യെ പരാമർശി​ക്കു​ന്നു.

“ഗ്രീക്ക്‌” ഗ്രീക്കിൽനി​ന്നു നടത്തിയ വിവർത്ത​നത്തെ സൂചി​പ്പി​ക്കു​ന്നു. എന്നാൽ ഏതെങ്കി​ലും പ്രത്യേക പാഠം സൂചി​പ്പി​ക്ക​പ്പെ​ടു​ന്നില്ല.