വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 1—ഉല്‌പത്തി

ബൈബിൾ പുസ്‌തക നമ്പർ 1—ഉല്‌പത്തി

ബൈബിൾ പുസ്‌തക നമ്പർ 1—ഉല്‌പത്തി

എഴുത്തുകാരൻ: മോശ

എഴുതിയ സ്ഥലം: മരുഭൂ​മി

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. 1513

ഉൾപ്പെട്ടിരിക്കുന്ന കാലം: “ആദിയിൽ” തുടങ്ങി പൊ.യു.മു. 1657 വരെ

1. ഉല്‌പ​ത്തി​യിൽ കൈകാ​ര്യം​ചെ​യ്‌തി​രി​ക്കുന്ന ചില മർമ​പ്ര​ധാ​ന​മായ വിഷയ​ങ്ങ​ളേവ?

 ഹ്രസ്വ​മായ വെറും 50 അധ്യാ​യങ്ങൾ മാത്ര​മു​ളള ഒരു പുസ്‌ത​ക​മെ​ടുത്ത്‌ ആദ്യത്തെ ഒന്നോ രണ്ടോ പേജു​ക​ളിൽ മമനു​ഷ്യ​ന്റെ ഏററവും നേര​ത്തെ​യു​ളള കൃത്യ​മായ ഏക ചരി​ത്ര​വി​വ​ര​ണ​വും മനുഷ്യ​നു തന്റെ സ്രഷ്ടാ​വായ ദൈവ​ത്തോ​ടും അതു​പോ​ലെ​തന്നെ അനേകാ​യി​ര​ക്ക​ണ​ക്കി​നു ജീവികൾ സഹിത​മു​ളള ഭൂമി​യോ​ടു​മുള്ള ബന്ധം പ്രകട​മാ​ക്കുന്ന ഒരു രേഖയും കണ്ടെത്തു​ന്ന​തി​നെ​ക്കു​റി​ച്ചൊ​ന്നു വിഭാ​വ​ന​ചെ​യ്യുക! ആ ചുരു​ങ്ങിയ പേജു​ക​ളിൽ, മനുഷ്യ​നെ ഭൂമി​യിൽ ആക്കി​വെ​ച്ച​തി​ലെ ദൈ​വോ​ദ്ദേ​ശ്യം സംബന്ധിച്ച ഒരു ആഴമായ ഉൾക്കാ​ഴ്‌ച​യും നിങ്ങൾ നേടുന്നു. അൽപ്പം​കൂ​ടെ മുമ്പോ​ട്ടു വായി​ക്കു​മ്പോൾ, മനുഷ്യൻ മരിക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നും അവന്റെ ഇപ്പോ​ഴത്തെ അസ്വസ്ഥ​മായ അവസ്ഥയു​ടെ കാരണ​മെ​ന്തെ​ന്നും നിങ്ങൾ കണ്ടുപി​ടി​ക്കു​ന്നു. വിശ്വാ​സ​ത്തി​ന്റെ​യും പ്രത്യാ​ശ​യു​ടെ​യും യഥാർഥ അടിസ്ഥാ​നം സംബന്ധി​ച്ചും ഉദ്ധാര​ണ​ത്തി​നു​ളള ദൈവ​ത്തി​ന്റെ ഉപകര​ണത്തെ—വാഗ്‌ദ​ത്ത​സ​ന്ത​തി​യെ—തിരി​ച്ച​റി​യു​ന്നതു സംബന്ധി​ച്ചു​പോ​ലും നിങ്ങൾ പ്രകാ​ശി​ത​രാ​കു​ന്നു. ഈ കാര്യ​ങ്ങ​ളെ​ല്ലാം അടങ്ങി​യി​രി​ക്കുന്ന ശ്രദ്ധേ​യ​മായ പുസ്‌ത​ക​മാണ്‌ ഉല്‌പത്തി, ബൈബി​ളി​ലെ 66 പുസ്‌ത​ക​ങ്ങ​ളിൽ ഒന്നാമ​ത്തേത്‌.

2. ഉല്‌പത്തി എന്ന പേരിന്റെ അർഥ​മെന്ത്‌, എന്നാൽ അത്‌ എന്തിന്റെ ആദ്യഭാ​ഗ​മാണ്‌?

2 “ഉല്‌പത്തി” എന്നതിന്റെ അർഥം “ഉത്ഭവം; ജനനം” എന്നാണ്‌, പുസ്‌ത​ക​ത്തി​ന്റെ ഗ്രീക്ക്‌ സെപ്‌റ​റു​വ​ജിൻറ്‌ ഭാഷാ​ന്ത​ര​ത്തിൽനിന്ന്‌ എടുത്ത​താണ്‌ ഈ പേര്‌. എബ്രായ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ, ബെർശിത്ത്‌, ആദിയിൽ,” (ഗ്രീക്ക്‌, എൻ ആർക്കെയ്‌) എന്ന പ്രാരംഭ വാക്കാണു തലക്കെട്ട്‌. ഉല്‌പ​ത്തി​യാ​ണു പഞ്ചഗ്ര​ന്ഥ​ങ്ങ​ളു​ടെ (അഞ്ചു ഗ്രന്ഥം) ഒന്നാമത്തെ പുസ്‌തകം. തെളി​വ​നു​സ​രിച്ച്‌ ഇത്‌ ആദ്യം തോറാ (ന്യായ​പ്ര​മാ​ണം) അല്ലെങ്കിൽ “മോശ​യു​ടെ നിയമ​പു​സ്‌തകം” എന്നു വിളി​ക്ക​പ്പെ​ടുന്ന ഒററ പുസ്‌ത​ക​മാ​യി​രു​ന്നു, എന്നാൽ എളുപ്പ​ത്തിൽ കൈകാ​ര്യം​ചെ​യ്യു​ന്ന​തിന്‌ അതു പിന്നീട്‌ അഞ്ചു ചുരു​ളു​ക​ളാ​യി വിഭജി​ക്ക​പ്പെട്ടു.—യോശു. 23:6; എസ്രാ 6:18.

3. (എ) ഉല്‌പ​ത്തി​യു​ടെ രചയി​താവ്‌ ആരാണ്‌, എന്നാൽ അത്‌ ആർ എഴുതി​യ​താണ്‌? (ബി) മോശ ഉല്‌പ​ത്തി​യിൽ ഉൾപ്പെ​ടു​ത്തിയ വിവരങ്ങൾ അവന്‌ എങ്ങനെ കിട്ടി​യി​രി​ക്കാം?

3 യഹോ​വ​യാം ദൈവ​മാ​ണു ബൈബി​ളി​ന്റെ രചയി​താവ്‌, എന്നാൽ അവൻ ഉല്‌പത്തി പുസ്‌തകം എഴുതു​ന്ന​തി​നു മോശയെ നിശ്വ​സ്‌ത​നാ​ക്കി. ഉല്‌പ​ത്തി​യിൽ മോശ രേഖ​പ്പെ​ടു​ത്തിയ വിവരങ്ങൾ അവനു കിട്ടി​യത്‌ എവി​ടെ​നി​ന്നാണ്‌? ദിവ്യ വെളി​പാ​ടി​ലൂ​ടെ ചിലതു നേരിട്ടു ലഭിച്ചി​രി​ക്കാം, ചിലതു പരിശു​ദ്ധാ​ത്മാ​വി​ന്റെ നടത്തി​പ്പിൽ വാമൊ​ഴി​യാ​യും. മനുഷ്യ​വർഗ​ത്തി​ന്റെ ഉത്ഭവം സംബന്ധിച്ച വിലപ്പെട്ട ഉത്‌കൃഷ്ട രേഖക​ളെന്ന നിലയിൽ തന്റെ പൂർവ​പി​താ​ക്കൾ സൂക്ഷി​ച്ചി​രുന്ന എഴുത​പ്പെട്ട പ്രമാ​ണങ്ങൾ മോശ കൈവ​ശം​വെ​ച്ചി​രി​ക്കാ​നു​മി​ട​യുണ്ട്‌. a

4. (എ) എവിടെ, എപ്പോൾ മോശ തന്റെ എഴുത്തു പൂർത്തി​യാ​ക്കി? (ബി) ഉല്‌പ​ത്തി​യു​ടെ അവസാ​ന​ഭാ​ഗത്ത്‌ ഉൾപ്പെ​ടു​ത്തിയ വിവരങ്ങൾ മോശക്ക്‌ എങ്ങനെ ലഭിക്കു​മാ​യി​രു​ന്നു?

4 സാധ്യ​ത​യ​നു​സ​രി​ച്ചു പൊ.യു.മു. 1513-ൽ സീനായി മരുഭൂ​മി​യിൽവെ​ച്ചാ​ണു മോശ നിശ്വ​സ്‌ത​ത​യിൽ തന്റെ എഴുത്തു പൂർത്തി​യാ​ക്കി​യത്‌. (2 തിമൊ. 3:16; യോഹ. 5:39, 46, 47) ഉല്‌പ​ത്തി​യു​ടെ അവസാ​ന​ഭാ​ഗ​ത്തി​നു വേണ്ടി​യു​ളള വിവരങ്ങൾ മോശക്കു കിട്ടി​യത്‌ എവി​ടെ​നി​ന്നാ​യി​രു​ന്നു? തന്റെ പ്രപി​താ​മ​ഹ​നായ ലേവി യോ​സേ​ഫി​ന്റെ അർധസ​ഹോ​ദ​ര​നാ​യി​രു​ന്ന​തു​കൊണ്ട്‌ അവന്റെ സ്വന്തം കുടും​ബ​ത്തിൽ ഈ വിശദാം​ശങ്ങൾ കൃത്യ​മാ​യി അറിഞ്ഞി​രു​ന്നി​രി​ക്കണം. ലേവി​യു​ടെ ജീവകാ​ലം മോശ​യു​ടെ പിതാ​വായ അമ്രാ​മി​ന്റെ ജീവകാ​ല​ത്തേക്കു കയറി​ക്കി​ട​ക്കു​ക​പോ​ലും ചെയ്‌തി​രി​ക്കാം. കൂടാതെ, യഹോ​വ​യു​ടെ ആത്മാവു വീണ്ടും തിരു​വെ​ഴു​ത്തു​ക​ളു​ടെ ഈ ഭാഗത്തി​ന്റെ കൃത്യ​മായ രേഖ​പ്പെ​ടു​ത്തൽ ഉറപ്പു​വ​രു​ത്തു​മാ​യി​രു​ന്നു.—പുറ. 6:16, 18, 20; സംഖ്യാ. 26:59.

5. ഏത്‌ ആന്തരിക ബൈബിൾ തെളിവ്‌ ഉല്‌പത്തി എഴുതി​യതു മോശ​യാ​ണെന്നു തെളി​യി​ക്കു​ന്നു?

5 ഉല്‌പത്തി ആർ എഴുതി​യെ​ന്നതു സംബന്ധി​ച്ചു തർക്കമില്ല. “മോശ​യു​ടെ നിയമ​പു​സ്‌തകം” എന്നതും ഉല്‌പത്തി ഉൾപ്പെ​ടെ​യു​ളള ബൈബി​ളി​ലെ ആദ്യത്തെ അഞ്ചു പുസ്‌ത​ക​ങ്ങ​ളെ​ക്കു​റി​ച്ചു സമാന​മായ പരാമർശ​ന​ങ്ങ​ളും മോശ​യു​ടെ പിൻഗാ​മി​യായ യോശു​വ​യു​ടെ കാലം മുതൽ മിക്ക​പ്പോ​ഴും കാണു​ന്നുണ്ട്‌. യഥാർഥ​ത്തിൽ പിന്നീ​ടു​ണ്ടായ 27 ബൈബിൾപു​സ്‌ത​ക​ങ്ങ​ളിൽ മോശ​യെ​ക്കു​റി​ച്ചു​ളള ഏതാണ്ട്‌ 200 പരാമർശ​ങ്ങ​ളുണ്ട്‌. എഴുത്തു​കാ​രൻ എന്ന മോശ​യു​ടെ സ്ഥാനത്തെ യഹൂദൻമാർ ഒരിക്ക​ലും ചോദ്യം​ചെ​യ്‌തി​ട്ടില്ല. ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​കൾ “ന്യായ​പ്ര​മാണ”ത്തിന്റെ എഴുത്തു​കാ​ര​നെന്ന നിലയിൽ മോശ​യെ​ക്കു​റി​ച്ചു കൂടെ​ക്കൂ​ടെ പറയു​ന്നുണ്ട്‌. മകുടം​ചാർത്തുന്ന സാക്ഷ്യം യേശു​ക്രി​സ്‌തു​വി​ന്റേ​താണ്‌. യഹോ​വ​യു​ടെ നേരി​ട്ടു​ളള കൽപ്പന​പ്ര​കാ​ര​വും അവന്റെ നിശ്വ​സ്‌ത​ത​യി​ലു​മാ​ണു മോശ എഴുതി​യത്‌.—പുറ. 17:14; 34:27; യോശു. 8:31; ദാനീ. 9:13; ലൂക്കൊ. 24:27, 44.

6. മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ പ്രാരം​ഭ​ത്തിൽത്തന്നെ എഴുത്ത്‌ ആരംഭി​ച്ചു​വെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

6 ചില സംശയ​വാ​ദി​കൾ, മോശ​ക്കും അവന്റെ മുൻഗാ​മി​കൾക്കും എങ്ങനെ എഴുതാൻ കഴിഞ്ഞു എന്നു ചോദി​ച്ചി​ട്ടുണ്ട്‌. എഴുത്ത്‌ ഒരു പിൽക്കാല മാനു​ഷ​വി​കാ​സ​മാ​യി​രു​ന്നി​ല്ലേ? തെളി​വ​നു​സ​രിച്ച്‌ എഴുത്തു മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ പ്രാരം​ഭ​ത്തിൽത്തന്നെ തുടങ്ങി, ഒരുപക്ഷേ പൊ.യു.മു. 2370-ൽ സംഭവിച്ച നോഹ​യു​ടെ നാളിലെ പ്രളയ​ത്തി​നു മുമ്പു​തന്നെ. എഴുതാ​നു​ളള മമനു​ഷ്യ​ന്റെ ആദ്യകാല പ്രാപ്‌തിക്ക്‌ എന്തെങ്കി​ലും തെളി​വു​ണ്ടോ? പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ കുഴി​ച്ചെ​ടു​ത്തി​ട്ടു​ളള ചില കളിമ​ണ്ണി​ഷ്ടി​ക​കൾക്ക്‌ അവർ പൊ.യു.മു. 2370-നെക്കാൾ മുമ്പുളള തീയതി​കൾ കൊടു​ത്തി​ട്ടു​ണ്ടെ​ന്നു​ള​ളതു സത്യമാ​ണെ​ങ്കി​ലും അങ്ങനെ​യു​ളള തീയതി​കൾ ഊഹാ​പോ​ഹ​ങ്ങ​ളിൽ അധിഷ്‌ഠി​ത​മാണ്‌. ഏതായാ​ലും, നഗരങ്ങ​ളു​ടെ നിർമാ​ണം, സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ വികസി​പ്പി​ക്കൽ, ലോഹ പണിയാ​യു​ധ​ങ്ങ​ളു​ടെ നിർമാ​ണം എന്നിവ പ്രളയ​ത്തി​നു ദീർഘ​നാൾമു​മ്പേ തുടങ്ങി​യെന്നു ബൈബിൾ വ്യക്തമാ​യി പ്രകട​മാ​ക്കു​ന്നു​വെ​ന്നതു കുറി​ക്കൊ​ളേ​ള​ണ്ട​താണ്‌. (ഉല്‌പ. 4:17, 21, 22) അപ്പോൾ, ന്യായാ​നു​സൃ​തം, മനുഷ്യർക്ക്‌ ഒരു എഴുത്തു​രീ​തി വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തിന്‌ അധികം പ്രയാസം ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നില്ല.

7. ബൈബി​ളിൽ വിവരി​ച്ചി​രി​ക്കുന്ന പ്രകാ​ര​ത്തി​ലു​ളള ഒരു ആഗോള ജലപ്ര​ള​യ​വും മനുഷ്യ​വർഗ​ത്തി​ന്റെ മൂന്നു ശാഖക​ളും സംബന്ധിച്ച്‌ ഏതു മതേതര തെളി​വുണ്ട്‌?

7 മററു പല കാര്യ​ങ്ങ​ളിൽ, ഉല്‌പത്തി തെളി​യി​ക്ക​പ്പെട്ട വസ്‌തു​ത​ക​ളോട്‌ അത്ഭുത​ക​ര​മാ​യി യോജി​പ്പി​ലാ​ണെന്നു തെളി​ഞ്ഞി​ട്ടുണ്ട്‌. ഒരു പ്രളയ​ത്തെ​യും (പലപ്പോ​ഴും ഒരു കപ്പലിൽ കാത്തു​സൂ​ക്ഷി​ക്ക​പ്പെ​ട്ട​തി​ന്റെ ഫലമായി) മനുഷ്യ​രു​ടെ അതിജീ​വ​ന​ത്തെ​യും കുറി​ച്ചു​ളള വിവര​ണങ്ങൾ മനുഷ്യ​കു​ടും​ബ​ത്തി​ന്റെ അനേകം ശാഖക​ളു​ടെ ഐതി​ഹ്യ​ങ്ങ​ളിൽ കാണ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും പ്രളയ​ത്തെ​ക്കു​റി​ച്ചു​ളള യഥാർഥ​വും നിജവു​മായ ഒരു വിവരണം നൽകു​ന്നത്‌ ഉല്‌പത്തി മാത്ര​മാണ്‌. ഉല്‌പ​ത്തി​വി​വ​രണം നോഹ​യു​ടെ മൂന്നു പുത്രൻമാ​രായ ശേം, ഹാം, യാഫെത്ത്‌ എന്നിവ​രിൽനിന്ന്‌ ഉത്ഭവിച്ച വ്യത്യസ്‌ത മനുഷ്യ​വർഗ​ശാ​ഖ​ക​ളു​ടെ നിവാ​സ​ങ്ങ​ളു​ടെ തുടക്ക​സ്ഥാ​ന​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നു. b യു.എസ്‌.എ., മിസ്സൗ​റി​യിൽ സെനിയാ തിയൊ​ളോ​ജി​ക്കൽ സെമി​നാ​രി​യി​ലെ ഡോ. മെൽവിൻ ജി. കൈൽ ഇങ്ങനെ പറയുന്നു: “മെസ​പ്പൊ​ട്ടേ​മി​യാ​യി​ലെ ഒരു കേന്ദ്ര​സ്ഥാ​ന​ത്തു​നി​ന്നു ഹാമ്യ വർഗശാഖ തെക്കു​പ​ടി​ഞ്ഞാ​റോ​ട്ടും യാഫെ​ത്തി​ന്റെ ശാഖ വടക്കു​പ​ടി​ഞ്ഞാ​റോ​ട്ടും ശേമ്യ ശാഖ ‘കിഴ​ക്കോട്ട്‌’ ‘ശീനാർദേ​ശ​ത്തേ​ക്കും’ കുടി​യേ​റി​യെ​ന്നത്‌ അവിതർക്കി​ത​മാണ്‌.” c

8. മററ്‌ ഏതു രൂപങ്ങ​ളി​ലു​ളള തെളിവ്‌ ഉല്‌പ​ത്തി​യു​ടെ വിശ്വാ​സ്യ​തയെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു?

8 ദിവ്യ​രേ​ഖ​യു​ടെ ഭാഗമെന്ന നിലയിൽ ഉല്‌പ​ത്തി​യു​ടെ വിശ്വാ​സ്യത അതിന്റെ ആന്തരി​ക​യോ​ജി​പ്പി​നാ​ലും ശേഷിച്ച നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളോ​ടു​ളള അതിന്റെ പൂർണ​മായ ചേർച്ച​യാ​ലും പ്രകട​മാ​ക്ക​പ്പെ​ടു​ന്നു. അതിന്റെ നിഷ്‌ക​പടത യഹോ​വയെ ഭയപ്പെ​ടു​ക​യും സത്യത്തെ സ്‌നേ​ഹി​ക്കു​ക​യും ആ ജനതയു​ടെ​യും ഇസ്രാ​യേ​ലിൽ പ്രമു​ഖ​രാ​യി​രു​ന്ന​വ​രു​ടെ​യും പാപങ്ങ​ളെ​ക്കു​റി​ച്ചു വൈമു​ഖ്യം​കൂ​ടാ​തെ എഴുതു​ക​യും ചെയ്‌ത ഒരു എഴുത്തു​കാ​രനെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. എല്ലാറ​റി​നു​മു​പ​രി​യാ​യി, അതിലെ പ്രവച​നങ്ങൾ നിവൃ​ത്തി​യാ​യ​തി​ലുള്ള മാറ്റമി​ല്ലാത്ത കൃത്യത—അത്‌ ഈ അധ്യാ​യ​ത്തി​ന്റെ ഒടുവിൽ കൊടു​ക്കു​ന്ന​താ​യി​രി​ക്കും—ഉല്‌പ​ത്തി​യെ യഹോ​വ​യാം ദൈവം നിശ്വ​സ്‌ത​മാ​ക്കിയ ഒരു എഴുത്തി​ന്റെ മുന്തിയ ദൃഷ്ടാ​ന്ത​മെന്ന നിലയിൽ ശ്രദ്ധേ​യ​മാ​ക്കു​ന്നു.—ഉല്‌പ. 9:20-23; 37:18-35; ഗലാ. 3:8, 16.

ഉല്‌പ​ത്തി​യു​ടെ ഉളളടക്കം

9. (എ) ദൈവ​ത്താ​ലു​ളള സൃഷ്ടി​പ്പി​നെ സംബന്ധിച്ച്‌ ഉല്‌പ​ത്തി​യു​ടെ ആദ്യ അധ്യാ​യ​ത്തിൽ എന്തു പറഞ്ഞി​രി​ക്കു​ന്നു? (ബി) രണ്ടാം അധ്യായം മനുഷ്യ​നെ സംബന്ധിച്ച്‌ ഏതു കൂടു​ത​ലായ വിശദാം​ശങ്ങൾ നൽകുന്നു?

9 ആകാശ​ങ്ങ​ളു​ടെ​യും ഭൂമി​യു​ടെ​യും സൃഷ്ടി​പ്പും മനുഷ്യ​നി​വാ​സ​ത്തി​നു​വേണ്ടി ഭൂമി​യു​ടെ ഒരുക്ക​ലും (1:1–2:25). തെളി​വ​നു​സ​രി​ച്ചു ശതകോ​ടി​ക്ക​ണ​ക്കി​നു വർഷങ്ങ​ളി​ലൂ​ടെ പിന്നോ​ട്ടു​പോ​യി ഉല്‌പത്തി മതിപ്പു​ള​വാ​ക്കുന്ന ലാളി​ത്യ​ത്തോ​ടെ ആരംഭി​ക്കു​ന്നു: “ആദിയിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു.” പ്രാധാ​ന്യ​മർഹി​ക്കു​ന്ന​താ​യി, ഈ പ്രാരം​ഭ​വാ​ക്യം ദൈവത്തെ സ്രഷ്ടാ​വാ​യും അവന്റെ ഭൗതി​ക​സൃ​ഷ്ടി​യെ ആകാശ​വും ഭൂമി​യു​മാ​യും തിരി​ച്ച​റി​യി​ക്കു​ന്നു. കാച്ചി​ക്കു​റു​ക്കിയ ഉജ്ജ്വല വാക്കു​ക​ളിൽ ഒന്നാമത്തെ അധ്യായം തുടർന്നു ഭൂമി​യോ​ടു ബന്ധപ്പെട്ട സൃഷ്ടി​ക്രി​യ​യു​ടെ ഒരു പൊതു​വി​വ​രണം നൽകുന്നു. ദിവസങ്ങൾ എന്നു വിളി​ക്ക​പ്പെ​ടുന്ന ആറു കാലഘ​ട്ട​ങ്ങ​ളി​ലാ​ണു സൃഷ്ടിപ്പു പൂർത്തീ​ക​രി​ക്കു​ന്നത്‌, ഓരോ​ന്നും ആ ഘട്ടത്തിലെ സൃഷ്ടി​ക്രിയ അവ്യക്ത​മാ​യി​രി​ക്കുന്ന ഒരു സന്ധ്യ​യോ​ടെ ആരംഭി​ക്കു​ക​യും ആ സൃഷ്ടി​ക്രി​യ​യു​ടെ മഹത്ത്വം വ്യക്തമാ​യി പ്രകട​മാ​കവേ ഒരു ഉഷസ്സിന്റെ ശോഭ​യോ​ടെ അവസാ​നി​ക്കു​ക​യും ചെയ്യുന്നു. തുടർച്ച​യായ “ദിവസ”ങ്ങളിൽ വെളി​ച്ച​വും അന്തരീ​ക്ഷ​വി​രി​വും, ഉണങ്ങിയ നിലവും സസ്യങ്ങ​ളും, പകലും രാത്രി​യും തമ്മിൽ വേർതി​രി​ക്കാ​നു​ളള പ്രകാ​ശ​ഗോ​ള​ങ്ങ​ളും, മത്സ്യങ്ങ​ളും പക്ഷിക​ളും, കരയിലെ മൃഗങ്ങ​ളും ഒടുവിൽ മനുഷ്യ​നും, പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. ഇവിടെ ദൈവം ഒരു തരത്തിനു മറെറാ​ന്നാ​യി പരിണ​മി​ക്കുക അസാധ്യ​മാ​ക്കു​ന്ന​താ​യി മറിക​ട​ക്കാ​നാ​വാത്ത തടസ്സമായ, തരങ്ങ​ളെ​സം​ബ​ന്ധിച്ച തന്റെ നിയമം അറിയി​ക്കു​ന്നു. മനുഷ്യ​നെ തന്റെ സ്വന്തം പ്രതി​ച്ഛാ​യ​യിൽ നിർമി​ച്ചി​ട്ടു ദൈവം ഭൂമി​യി​ലെ മനുഷ്യ​നെ​സം​ബ​ന്ധിച്ച തന്റെ ത്രിമാന ഉദ്ദേശ്യം പ്രഖ്യാ​പി​ക്കു​ന്നു: നീതി​യു​ളള സന്താന​ങ്ങ​ളെ​ക്കൊണ്ട്‌ അതിനെ നിറയ്‌ക്കുക, അതിനെ കീഴട​ക്കുക, മൃഗസൃ​ഷ്ടി​യെ അധീന​ത​യിൽ നിർത്തുക. ഏഴാം “ദിവസ”ത്തെ യഹോവ അനു​ഗ്ര​ഹി​ക്കു​ക​യും പരിശു​ദ്ധ​മെന്നു പ്രഖ്യാ​പി​ക്കു​ക​യും ചെയ്യുന്നു, അവൻ ഇപ്പോൾ ‘താൻ ചെയ്‌ത സകല പ്രവൃ​ത്തി​യിൽനി​ന്നും വിശ്ര​മി​ക്കാൻ’ തുടങ്ങു​ന്നു. അടുത്ത​താ​യി വിവരണം മനുഷ്യ​നെ​സം​ബ​ന്ധിച്ച ദൈവ​ത്തി​ന്റെ സൃഷ്ടി​പ്ര​വൃ​ത്തി​യു​ടെ ഒരു അടുത്ത വീക്ഷണം അഥവാ വിശാല വീക്ഷണം നൽകുന്നു. അത്‌ ഏദെൻ തോട്ട​ത്തെ​യും അതിന്റെ സ്ഥാന​ത്തെ​യും വർണി​ക്കു​ക​യും വിലക്ക​പ്പെട്ട വൃക്ഷ​ത്തെ​സം​ബ​ന്ധിച്ച ദൈവ​നി​യമം പ്രസ്‌താ​വി​ക്കു​ക​യും ആദാം മൃഗങ്ങൾക്കു പേരി​ട്ട​തി​നെ​ക്കു​റി​ച്ചു പറയു​ക​യും അനന്തരം ആദാമി​ന്റെ സ്വന്തശ​രീ​ര​ത്തിൽനിന്ന്‌ ഒരു ഭാര്യയെ ഉണ്ടാക്കി ആദാമി​ന്റെ അടുക്കൽ കൊണ്ടു​വ​ന്നു​കൊ​ണ്ടു യഹോവ ഒന്നാമത്തെ വിവാ​ഹ​ത്തി​നു ക്രമീ​ക​രണം ചെയ്യു​ന്ന​തി​നെ​ക്കു​റി​ച്ചു​ളള വിവരണം നൽകു​ക​യും ചെയ്യുന്നു.

10. പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും ഉത്ഭവത്തെ ഉല്‌പത്തി എങ്ങനെ വിശദീ​ക​രി​ക്കു​ന്നു, ഇവിടെ ഏതു പ്രധാന ഉദ്ദേശ്യം അറിയി​ച്ചി​രി​ക്കു​ന്നു?

10 പാപവും മരണവും ലോക​ത്തി​ലേക്കു പ്രവേ​ശി​ക്കു​ന്നു; ഉദ്ധാര​ക​നെന്ന നിലയിൽ “സന്തതി”യെ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (3:1–5:5). സ്‌ത്രീ വിലക്ക​പ്പെട്ട ഫലം തിന്നു​ക​യും മത്സരത്തിൽ തന്നോടു ചേരാൻ തന്റെ ഭർത്താ​വി​നെ പ്രേരി​പ്പി​ക്കു​ക​യും ചെയ്യുന്നു, അങ്ങനെ ഏദെൻ അനുസ​ര​ണ​ക്കേ​ടി​നാൽ മലിന​മാ​യി​ത്തീ​രു​ന്നു. പെട്ടെ​ന്നു​തന്നെ ദൈവം തന്റെ ഉദ്ദേശ്യം സാക്ഷാ​ത്‌ക​രി​ക്കു​ന്ന​തി​നു​ളള ഉപാധി​യി​ലേക്കു വിരൽ ചൂണ്ടുന്നു: “യഹോ​വ​യായ ദൈവം പാമ്പി​നോ​ടു [മത്സരത്തി​ന്റെ അദൃശ്യ പ്രേരി​താ​വായ സാത്താ​നോ​ടു] കല്‌പി​ച്ചതു: . . . ഞാൻ നിനക്കും സ്‌ത്രീ​ക്കും നിന്റെ സന്തതി​ക്കും അവളുടെ സന്തതി​ക്കും തമ്മിൽ ശത്രു​ത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതി​കാൽ തകർക്കും.” (3:14, 15) മനുഷ്യൻ വേദന​യി​ലും വിയർപ്പോ​ടു​കൂ​ടിയ അധ്വാ​ന​ത്തി​ലും മുളളു​കൾക്കും പറക്കാ​ര​കൾക്കും ഇടയിൽ ജീവി​ക്കാൻ തോട്ട​ത്തിൽനി​ന്നു പുറത്താ​ക്ക​പ്പെ​ടു​ന്നു. ഒടുവിൽ, അവൻ മരിക്കു​ക​യും അവനെ എടുത്തി​രുന്ന നില​ത്തേക്കു മടങ്ങി​പ്പോ​കു​ക​യും ചെയ്യേ​ണ്ട​താണ്‌. അവന്റെ സന്താന​ങ്ങൾക്കു മാത്രം വാഗ്‌ദത്ത സന്തതി​യിൽ പ്രത്യാ​ശി​ക്കാ​വു​ന്ന​താണ്‌.

11. പാപത്തി​ന്റെ കെടു​തി​കൾ ഏദെനു പുറത്തു തുടരു​ന്നത്‌ എങ്ങനെ?

11 പാപത്തി​ന്റെ കെടു​തി​കൾ ഏദെനു പുറത്തു തുടരു​ന്നു. ആദ്യമാ​യി ജനിച്ച മനുഷ്യ​ശി​ശു യഹോ​വ​യു​ടെ ഒരു വിശ്വസ്‌ത ദാസനായ, അവന്റെ സഹോ​ദരൻ ഹാബേ​ലി​ന്റെ കൊല​യാ​ളി​യാ​യി​ത്തീ​രു​ന്നു. യഹോവ കയീനെ പ്രവാസ ദേശ​ത്തേക്കു പുറത്താ​ക്കു​ന്നു. അവിടെ അയാൾ സന്താന​ങ്ങളെ ഉളവാ​ക്കു​ന്നു, അവരെ പിന്നീടു പ്രളയം തുടച്ചു​നീ​ക്കു​ന്നു. ആദാമി​നു പിന്നീടു ശേത്ത്‌ എന്ന മറെറാ​രു പുത്രൻ ജനിക്കു​ന്നു. അയാൾ ഏനോ​ശി​ന്റെ പിതാ​വാ​യി​ത്തീ​രു​ന്നു; ഈ കാലത്തു മനുഷ്യർ കപടഭാ​വ​ത്തിൽ യഹോ​വ​യു​ടെ നാമത്തെ വിളി​ച്ച​പേ​ക്ഷി​ച്ചു തുടങ്ങു​ന്നു. ആദാം 930-ാമത്തെ വയസ്സിൽ മരിക്കു​ന്നു.

12. നോഹ​യു​ടെ നാളു​ക​ളിൽ ഭൂമി എങ്ങനെ പാഴാ​ക്ക​പ്പെ​ടാ​നി​ട​യാ​കു​ന്നു?

12 ദുഷ്ടമ​നു​ഷ്യ​രും ദൂതൻമാ​രും ഭൂമിയെ നശിപ്പി​ക്കു​ന്നു; ദൈവം പ്രളയം വരുത്തു​ന്നു (5:6–11:9). ശേത്തി​ലൂ​ടെ​യു​ളള വംശാ​വലി ഇവിടെ കൊടു​ക്കു​ന്നു. ശേത്തിന്റെ ഈ സന്തതി​ക​ളിൽ പ്രമുഖൻ ഹാനോ​ക്കാണ്‌, അവൻ “ദൈവ​ത്തോ​ടു​കൂ​ടെ നടന്നു”കൊണ്ടു യഹോ​വ​യു​ടെ നാമത്തെ വിശു​ദ്ധീ​ക​രി​ക്കു​ന്നു. (5:22) ശ്രദ്ധാർഹ​മായ വിശ്വാ​സ​മു​ണ്ടാ​യി​രുന്ന അടുത്ത മനുഷ്യൻ ആദാമി​നെ സൃഷ്ടിച്ച്‌ 1,056 വർഷം കഴിഞ്ഞു ജനിച്ച, ഹാനോ​ക്കി​ന്റെ പ്രപൗ​ത്ര​നായ നോഹ​യാണ്‌. ഈ കാലത്തു ഭൂമി​യിൽ അക്രമം പെരു​കു​ന്ന​തി​നു ചിലതു സംഭവി​ക്കു​ന്നു. ദൈവ​ത്തി​ന്റെ ദൂതൻമാർ മനുഷ്യ​രു​ടെ സുമു​ഖി​ക​ളായ പുത്രി​മാ​രെ വിവാ​ഹം​ചെ​യ്യു​ന്ന​തി​നു തങ്ങളുടെ സ്വർഗീയ വാസസ്ഥലം ഉപേക്ഷി​ക്കു​ന്നു. അനധി​കൃ​ത​മായ ഈ വേഴ്‌ച നെഫി​ലിം (അർഥം “വീഴി​ക്കു​ന്നവർ”) എന്നറി​യ​പ്പെട്ട രാക്ഷസൻമാ​രു​ടെ ഒരു സങ്കരവർഗത്തെ ഉത്‌പാ​ദി​പ്പി​ക്കു​ന്നു. അവർ ദൈവ​ത്തി​നല്ല, തങ്ങൾക്കു​തന്നെ പേരും പെരു​മ​യും ഉണ്ടാക്കു​ന്നു. തന്നിമി​ത്തം, മനുഷ്യ​വർഗ​ത്തി​ന്റെ തുടർച്ച​യായ വഷളത്തം ഹേതു​വാ​യി താൻ മനുഷ്യ​നെ​യും മൃഗ​ത്തെ​യും തുടച്ചു​നീ​ക്കാൻ പോകു​ക​യാ​ണെന്നു യഹോവ നോഹ​യോ​ടു പ്രഖ്യാ​പി​ക്കു​ന്നു. നോഹ​യോ​ടു​മാ​ത്രം യഹോ​വക്കു പ്രീതി തോന്നു​ന്നു.

13. യഹോവ ഇപ്പോൾ തന്റെ നാമത്തെ എങ്ങനെ വിശു​ദ്ധീ​ക​രി​ക്കു​ന്നു?

13 നോഹ ശേമി​ന്റെ​യും ഹാമി​ന്റെ​യും യാഫെ​ത്തി​ന്റെ​യും പിതാ​വാ​യി​ത്തീ​രു​ന്നു. അക്രമ​വും നശീക​ര​ണ​വും ഭൂമി​യിൽ തുടരു​മ്പോൾ ഒരു വലിയ ജലപ്ര​ളയം മുഖാ​ന്തരം താൻ തന്റെ നാമത്തെ വിശു​ദ്ധീ​ക​രി​ക്കാൻ പോകു​ക​യാ​ണെന്നു യഹോവ നോഹ​യോ​ടു വെളി​പ്പെ​ടു​ത്തു​ന്നു. സംരക്ഷ​ണ​ത്തി​നു​ളള ഒരു പെട്ടകം പണിയാൻ അവൻ നോഹ​യോ​ടു കൽപ്പി​ക്കു​ക​യും വിശദ​മായ നിർമാണ പ്ലാനുകൾ കൊടു​ക്കു​ക​യും ചെയ്യുന്നു. സത്വരം നോഹ അനുസ​രി​ക്കു​ന്നു, എട്ടു​പേ​ര​ട​ങ്ങിയ തന്റെ കുടും​ബ​ത്തെ​യും ഒപ്പം മൃഗങ്ങ​ളെ​യും പക്ഷിക​ളെ​യും കൂട്ടി​വ​രു​ത്തു​ക​യും ചെയ്യുന്നു; പിന്നീട്‌ അവന്റെ ആയുസ്സി​ന്റെ അറുനൂ​റാം വർഷത്തിൽ (പൊ.യു.മു. 2370) ജലപ്ര​ളയം തുടങ്ങു​ന്നു. ഉയരമു​ളള പർവത​ങ്ങ​ളെ​പ്പോ​ലും 15 മുഴ​ത്തോ​ളം (ഏകദേശം 22 അടി) ഉയരത്തിൽ വെളളം മൂടത്ത​ക്ക​വണ്ണം പേമാരി 40 ദിവസം തുടരു​ന്നു. ഒടുവിൽ ഒരു സംവത്സരം കഴിഞ്ഞു തന്റെ കുടും​ബത്തെ പെട്ടക​ത്തി​നു പുറ​ത്തേക്കു നയിക്കാൻ നോഹക്കു കഴിഞ്ഞ​പ്പോൾ നന്ദി​പ്ര​ക​ട​ന​മാ​യി യഹോ​വക്ക്‌ ഒരു വലിയ യാഗം കഴിക്കു​ക​യെ​ന്ന​താണ്‌ അവന്റെ ആദ്യ പ്രവൃത്തി.

14. യഹോവ ഇപ്പോൾ എന്തു കൽപ്പി​ക്കു​ക​യും ഏത്‌ ഉടമ്പടി ഉണ്ടാക്കു​ക​യും ചെയ്യുന്നു, ഏതു സംഭവങ്ങൾ നോഹ​യു​ടെ ജീവി​തത്തെ നിറയ്‌ക്കു​ന്നു?

14 യഹോവ ഇപ്പോൾ നോഹ​യെ​യും അവന്റെ കുടും​ബ​ത്തെ​യും അനു​ഗ്ര​ഹി​ക്കു​ന്നു, സന്താന​ങ്ങ​ളെ​ക്കൊ​ണ്ടു ഭൂമിയെ നിറയ്‌ക്കാൻ അവരോ​ടു കൽപ്പി​ക്കു​ന്നു. ദൈവ​ത്തി​ന്റെ കൽപ്പന മാംസം തിന്നാൻ അനുവ​ദി​ക്കു​ന്നു, എന്നാൽ മാംസ​ത്തി​ന്റെ ദേഹി അഥവാ ജീവൻ ആയിരി​ക്കുന്ന രക്തത്തിന്റെ വർജനം ആവശ്യ​പ്പെ​ടു​ന്നു, ഒരു കൊല​യാ​ളി​യെ വധിക്കാ​നും ആവശ്യ​പ്പെ​ടു​ന്നു. ഭൂമി​മേൽ മേലാൽ ഒരിക്ക​ലും ഒരു പ്രളയം വരുത്താ​തി​രി​ക്കു​ന്ന​തി​നു​ളള ദൈവ​ത്തി​ന്റെ ഉടമ്പടി ആകാശ​ങ്ങ​ളി​ലെ മഴവി​ല്ലി​ന്റെ പ്രത്യ​ക്ഷ​ത​യാൽ സ്ഥിരീ​ക​രി​ക്ക​പ്പെ​ടു​ന്നു. പിന്നീടു ഹാം യഹോ​വ​യു​ടെ പ്രവാ​ച​ക​നായ നോഹ​യോട്‌ അനാദ​രവു പ്രകട​മാ​ക്കു​ന്നു. ഇതു മനസ്സി​ലാ​ക്കി​ക്കൊ​ണ്ടു നോഹ ഹാമിന്റെ പുത്ര​നായ കനാനെ ശപിക്കു​ന്നു, എന്നാൽ ശേമിനു പ്രത്യേക പ്രീതി ലഭിക്കു​മെ​ന്നും യാഫെ​ത്തു​കൂ​ടെ അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​മെ​ന്നു​മു​ളള ഒരു ആശീർവാ​ദ​വും അവൻ കൂട്ടി​ച്ചേർക്കു​ന്നു. നോഹ 950-ാമത്തെ വയസ്സിൽ മരിക്കു​ന്നു.

15. മനുഷ്യർ തങ്ങൾക്കു​തന്നെ വിശ്രു​ത​മായ ഒരു പേരു​ണ്ടാ​ക്കാൻ ശ്രമി​ക്കു​ന്നത്‌ എങ്ങനെ, യഹോവ അവരുടെ ഉദ്ദേശ്യ​ത്തെ നിഷ്‌ഫ​ല​മാ​ക്കു​ന്നത്‌ എങ്ങനെ?

15 നോഹ​യു​ടെ മൂന്നു പുത്രൻമാർ, പെരു​കാ​നു​ളള ദൈവ​ത്തി​ന്റെ കൽപ്പന നിറ​വേ​റ​റു​ക​യും ഇപ്പോ​ഴത്തെ മനുഷ്യ​വർഗ​ത്തി​ന്റെ ജനയി​താ​ക്ക​ളായ 70 കുടും​ബ​ങ്ങളെ ഉത്‌പാ​ദി​പ്പി​ക്കു​ക​യും ചെയ്യുന്നു. ഹാമിന്റെ പൗത്ര​നായ നി​മ്രോദ്‌ പ്രത്യ​ക്ഷ​ത്തിൽ “യഹോ​വ​യു​ടെ മുമ്പാകെ [“യഹോ​വ​ക്കെ​തി​രെ,” NW] നായാ​ട്ടു​വീ​രൻ” ആയിത്തീർന്ന​തു​കൊണ്ട്‌ അയാൾ എണ്ണപ്പെ​ടു​ന്നില്ല. (10:9) അയാൾ ഒരു രാജ്യം സ്ഥാപി​ക്കു​ക​യും നഗരങ്ങൾ പണിയാൻ തുടങ്ങു​ക​യും ചെയ്യുന്നു. ഈ സമയത്തു മുഴു ഭൂമി​യി​ലും ഒരു ഭാഷയാ​ണു​ള​ളത്‌. ഭൂമി​യിൽ ജനവാ​സ​മു​ണ്ടാ​ക്കു​ന്ന​തി​നും അതിൽ കൃഷി​ചെ​യ്യു​ന്ന​തി​നും വേണ്ടി ചിതറി​പ്പാർക്കു​ന്ന​തി​നു പകരം മനുഷ്യർ തങ്ങൾക്കു​തന്നെ വിശ്രു​ത​മായ ഒരു പേരു​ണ്ടാ​ക്കാൻ കഴി​യേ​ണ്ട​തിന്‌ ഒരു നഗരവും അഗ്രഭാ​ഗം ആകാശ​ങ്ങ​ളി​ലെ​ത്തുന്ന ഒരു ഗോപു​ര​വും പണിയാൻ തീരു​മാ​നി​ക്കു​ന്നു. എന്നിരു​ന്നാ​ലും, അവരുടെ ഭാഷ കലക്കി​ക്കൊ​ണ്ടു യഹോവ അവരുടെ ഉദ്ദേശ്യ​ത്തെ നിഷ്‌ഫ​ല​മാ​ക്കു​ന്നു, അങ്ങനെ അവരെ ചിതറി​ക്കു​ന്നു. ആ നഗരം (“കുഴപ്പം” എന്നർഥ​മു​ളള) ബാബേൽ എന്നു വിളി​ക്ക​പ്പെ​ടു​ന്നു.

16. (എ) ശേമിന്റെ വംശാ​വലി പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) അബ്രാം “യഹോ​വ​യു​ടെ സ്‌നേ​ഹി​തൻ” എന്നു വിളി​ക്ക​പ്പെ​ടാ​നി​ട​യാ​കു​ന്ന​തെ​ങ്ങനെ, അവന്‌ ഏത്‌ അനു​ഗ്ര​ഹങ്ങൾ ലഭിക്കു​ന്നു?

16 അബ്രഹാ​മു​മാ​യു​ളള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​കൾ (11:10–25:26). ശേം മുതൽ തേരഹി​ന്റെ പുത്ര​നായ അബ്രാം വരെയു​ളള പ്രധാന വംശാ​വലി രേഖ​പ്പെ​ടു​ത്തു​ന്നു, കാലഗ​ണ​നാ​പ​ര​മായ കണ്ണികൾ നൽകി​ക്കൊ​ണ്ടു​തന്നെ. അബ്രാം തനിക്കു​തന്നെ ഒരു പേരു​ണ്ടാ​ക്കാൻ ശ്രമി​ക്കു​ന്ന​തി​നു​പ​കരം ദൈവ​ത്തിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്നു. ദൈവ​കൽപ്പ​ന​പ്ര​കാ​രം അവൻ കൽദയ​ന​ഗ​ര​മായ ഊർ വിട്ടു​പോ​കു​ക​യും യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ച്ചു​കൊ​ണ്ടു കനാൻദേ​ശ​ത്തേ​ക്കു​ളള വഴിമ​ധ്യേ 75-ാമത്തെ വയസ്സിൽ യൂഫ്ര​ട്ടീസ്‌ കടക്കു​ക​യും ചെയ്യുന്നു. തന്റെ വിശ്വാ​സ​വും അനുസ​ര​ണ​വും നിമിത്തം അവൻ “യഹോ​വ​യു​ടെ സ്‌നേ​ഹി​തൻ” എന്നു വിളി​ക്ക​പ്പെ​ടാ​നി​ട​യാ​കു​ന്നു, ദൈവം അവനു​മാ​യു​ളള തന്റെ ഉടമ്പടി സ്ഥാപി​ക്കു​ന്നു. (യാക്കോ. 2:23; 2 ദിന. 20:7; യെശ. 41:8, NW) ഈജി​പ്‌തി​ലെ ചുരു​ങ്ങിയ താമസ​ക്കാ​ലത്തു ദൈവം അബ്രാ​മി​നെ​യും അവന്റെ ഭാര്യ​യെ​യും സംരക്ഷി​ക്കു​ന്നു. കനാനിൽ തിരി​ച്ചു​ചെ​ന്ന​പ്പോൾ തന്റെ സഹോ​ദ​ര​പു​ത്ര​നും സഹാരാ​ധ​ക​നു​മായ ലോത്തി​നെ ദേശത്തി​ന്റെ ഏററവും നല്ല ഭാഗം തിര​ഞ്ഞെ​ടു​ക്കാൻ അനുവ​ദി​ച്ചു​കൊണ്ട്‌ അബ്രാം ഔദാ​ര്യ​വും സമാധാ​ന​പ്രി​യ​വും പ്രകട​മാ​ക്കു​ന്നു. പിന്നീട്‌, ലോത്തി​നെ പിടി​ച്ചു​കൊ​ണ്ടു​പോയ നാലു രാജാ​ക്കൻമാ​രിൽനിന്ന്‌ അവനെ അബ്രാം രക്ഷിക്കു​ന്നു. അനന്തരം, യുദ്ധം കഴിഞ്ഞു മടങ്ങി​വ​ന്ന​പ്പോൾ അബ്രാം ശാലേം രാജാ​വായ മൽക്കി​സെ​ദ​ക്കി​നെ കണ്ടുമു​ട്ടു​ന്നു, അവൻ ദൈവ​ത്തി​ന്റെ പുരോ​ഹി​ത​നെന്ന നിലയിൽ അബ്രാ​മി​നെ അനു​ഗ്ര​ഹി​ക്കു​ക​യും അബ്രാം അവനു ദശാം​ശങ്ങൾ കൊടു​ക്കു​ക​യും ചെയ്യുന്നു.

17. ദൈവം തന്റെ ഉടമ്പടി​യെ വിപു​ല​മാ​ക്കു​ന്നത്‌ എങ്ങനെ, അബ്രാ​മി​ന്റെ സന്തതി​യെ​ക്കു​റിച്ച്‌ എന്തു വെളി​പ്പെ​ടു​ത്ത​പ്പെ​ടു​ന്നു?

17 ദൈവം പിന്നീട്‌ അബ്രാ​മി​നു പ്രത്യ​ക്ഷ​നാ​യി താൻ അബ്രാ​മി​ന്റെ പരിച​യാ​ണെന്നു പ്രഖ്യാ​പി​ക്കു​ന്നു, അബ്രാ​മി​ന്റെ സന്തതി എണ്ണത്തിൽ ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങ​ളെ​പ്പോ​ലെ​യാ​യി​ത്തീ​രു​മെന്നു വെളി​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ഉടമ്പടി​വാ​ഗ്‌ദ​ത്തത്തെ വിപു​ലീ​ക​രി​ക്കു​ന്നു. തന്റെ സന്തതി 400 വർഷം പീഡന​മ​നു​ഭ​വി​ക്കു​മെ​ന്നും എന്നാൽ പീഡി​പ്പി​ക്കുന്ന ജനതയെ ന്യായം​വി​ധി​ച്ചു​കൊ​ണ്ടു ദൈവം സന്തതിയെ വിടു​വി​ക്കു​മെ​ന്നും അബ്രാ​മി​നോ​ടു പറയുന്നു. അബ്രാ​മി​നു 85 വയസ്സാ​യ​പ്പോൾ, അപ്പോ​ഴും മക്കളി​ല്ലാഞ്ഞ സാറായി ഈജി​പ്‌ഷ്യൻ ദാസി​യായ ഹാഗാ​റിൽ അബ്രാ​മിന്‌ ഒരു കുട്ടി ഉണ്ടാ​കേ​ണ്ട​തിന്‌ അവളെ അവനു കൊടു​ക്കു​ന്നു. യിശ്‌മാ​യേൽ ജനിക്കു​ക​യും സാധ്യ​ത​യു​ളള അവകാ​ശി​യാ​യി വീക്ഷി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും യഹോവ വ്യത്യ​സ്‌ത​മാ​യി ഉദ്ദേശി​ക്കു​ന്നു. അബ്രാ​മി​നു 99 വയസ്സാ​യ​പ്പോൾ യഹോവ അവന്റെ പേർ അബ്രഹാ​മെ​ന്നും സാറാ​യി​യു​ടെ പേർ സാറാ എന്നും മാററി​യി​ടു​ക​യും സാറാ ഒരു മകനെ പ്രസവി​ക്കു​മെന്നു വാഗ്‌ദാ​നം നൽകു​ക​യും ചെയ്യുന്നു. അബ്രഹാ​മി​നു പരിച്‌ഛേ​ദ​ന​യു​ടെ ഉടമ്പടി കൊടു​ക്കു​ന്നു, അവൻ ഉടൻതന്നെ തന്റെ കുടും​ബത്തെ പരിച്‌ഛേദന കഴിപ്പി​ക്കു​ന്നു.

18. ഏതു ശ്രദ്ധാർഹ​മായ സംഭവങ്ങൾ ലോത്തി​ന്റെ ജീവി​ത​ത്തി​ന്റെ പരമകാ​ഷ്‌ഠ​യാ​യി സംഭവി​ക്കു​ന്നു?

18 ഇപ്പോൾ സോ​ദോ​മി​ന്റെ​യും ഗൊ​മോ​റ​യു​ടെ​യും കടുത്ത പാപം നിമിത്തം അവയെ നശിപ്പി​ക്കാ​നു​ളള തന്റെ തീരു​മാ​നം ദൈവം തന്റെ സ്‌നേ​ഹി​ത​നായ അബ്രഹാ​മി​നെ അറിയി​ക്കു​ന്നു. യഹോ​വ​യു​ടെ ദൂതൻമാർ ലോത്തി​നു മുന്നറി​യി​പ്പു കൊടു​ക്കു​ക​യും ഭാര്യ​യെ​യും രണ്ടു പെൺമ​ക്ക​ളെ​യും​കൊ​ണ്ടു സോ​ദോ​മിൽനിന്ന്‌ ഓടി​പ്പോ​കാൻ അവനെ സഹായി​ക്കു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും അവന്റെ ഭാര്യ പിമ്പി​ലു​ളള വസ്‌തു​ക്ക​ളി​ലേക്കു നോക്കാൻ തങ്ങു​മ്പോൾ ഒരു ഉപ്പുതൂൺ ആയിത്തീ​രു​ന്നു. സന്താന​ങ്ങളെ കിട്ടു​ന്ന​തി​നു ലോത്തി​ന്റെ പെൺമക്കൾ തങ്ങളുടെ പിതാ​വി​നു വീഞ്ഞു​കൊ​ടു​ത്തു മത്തുപി​ടി​പ്പി​ക്കു​ക​യും അവനു​മാ​യു​ളള വേഴ്‌ച​യി​ലൂ​ടെ അവർ രണ്ടു പുത്രൻമാ​രെ പ്രസവി​ക്കു​ക​യും ചെയ്യുന്നു. അവർ മോവാബ്‌, അമ്മോൻ എന്നീ ജനതക​ളു​ടെ പിതാ​ക്കൻമാർ ആയിത്തീ​രു​ന്നു.

19. അബ്രഹാം സന്തതി​യോ​ടു​ളള ബന്ധത്തിൽ ഏതു പരി​ശോ​ധ​നയെ വിജയ​ക​ര​മാ​യി നേരി​ടു​ന്നു, തന്റെ വാഗ്‌ദ​ത്തത്തെ സ്ഥിരീ​ക​രി​ച്ചു​കൊ​ണ്ടു യഹോവ കൂടു​ത​ലാ​യി എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

19 ഫെലി​സ്‌ത്യ​രു​ടെ അബീ​മേ​ല​ക്കി​നാ​ലു​ളള ദുഷി​പ്പി​ക്ക​ലിൽനി​ന്നു സാറായെ ദൈവം സംരക്ഷി​ക്കു​ന്നു. അബ്രഹാ​മി​നു 100 വയസ്സും സാറാ​യ്‌ക്ക്‌ ഏതാണ്ട്‌ 90 വയസ്സും ആയപ്പോൾ വാഗ്‌ദത്ത അവകാ​ശി​യായ യിസ്‌ഹാക്ക്‌ ജനിക്കു​ന്നു. ഇതിനു​ശേഷം ഏതാണ്ട്‌ അഞ്ചു വർഷം കഴിഞ്ഞ്‌ 19 വയസ്സു​കാ​ര​നായ യിശ്‌മാ​യേൽ അവകാ​ശി​യായ യിസ്‌ഹാ​ക്കി​നെ പരിഹ​സി​ക്കു​ന്നു, അതു ദൈവാം​ഗീ​കാ​ര​ത്തോ​ടെ ഹാഗാ​റി​നെ​യും യിശ്‌മാ​യേ​ലി​നെ​യും പുറത്താ​ക്കു​ന്ന​തിൽ കലാശി​ക്കു​ന്നു. കുറെ വർഷങ്ങൾ കഴിഞ്ഞ്‌, മോറി​യാ​യി​ലെ പർവത​ങ്ങ​ളി​ലൊ​ന്നിൽ തന്റെ പുത്ര​നായ യിസ്‌ഹാ​ക്കി​നെ ബലി​ചെ​യ്യാൻ അബ്രഹാ​മി​നോ​ടു കൽപ്പി​ച്ചു​കൊ​ണ്ടു ദൈവം അവനെ പരി​ശോ​ധി​ക്കു​ന്നു. യഹോ​വ​യി​ലു​ളള അബ്രഹാ​മി​ന്റെ വലിയ വിശ്വാ​സം ചഞ്ചലി​ക്കു​ന്നില്ല. തന്റെ പുത്ര​നും അവകാ​ശി​യു​മാ​യ​വനെ യാഗം​ക​ഴി​ക്കാൻ അവൻ ശ്രമി​ക്കു​ന്നു, എന്നാൽ യഹോവ തടയുന്നു. അവൻ ഒരു പകരയാ​ഗ​മെന്ന നിലയിൽ ഒരു മുട്ടാ​ടി​നെ പ്രദാ​നം​ചെ​യ്യു​ന്നു. അബ്രഹാ​മി​ന്റെ സന്തതിയെ ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങ​ളെ​പ്പോ​ലെ​യും കടൽക്ക​ര​യി​ലെ മണൽത്ത​രി​കൾ പോ​ലെ​യും പെരു​ക്കു​മെന്നു പറഞ്ഞു​കൊ​ണ്ടു യഹോവ വീണ്ടും അബ്രഹാ​മി​നോ​ടു​ളള തന്റെ വാഗ്‌ദ​ത്തത്തെ സ്ഥിരീ​ക​രി​ക്കു​ന്നു. ഈ സന്തതി അവന്റെ ശത്രു​ക്ക​ളു​ടെ പടിവാ​തിൽ കൈവ​ശ​പ്പെ​ടു​ത്തു​മെ​ന്നും ഭൂമി​യി​ലെ സകല ജനതക​ളും സന്തതി​മു​ഖാ​ന്തരം തീർച്ച​യാ​യും തങ്ങളേ​ത്തന്നെ അനു​ഗ്ര​ഹി​ക്കു​മെ​ന്നും അവൻ പ്രകട​മാ​ക്കു​ന്നു.

20. അബ്രഹാം യിസ്‌ഹാ​ക്കിന്‌ ഒരു ഭാര്യയെ കൊടു​ക്കു​ന്ന​തിൽ ഏതു ജാഗ്രത പുലർത്തു​ന്നു, യിസ്‌ഹാക്ക്‌ ഏക അവകാ​ശി​യാ​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ?

20 സാറാ 127-ാമത്തെ വയസ്സിൽ മരിക്കു​ന്നു, ഹേത്തിന്റെ പുത്രൻമാ​രിൽനിന്ന്‌ അബ്രഹാം വാങ്ങുന്ന ഒരു വയലിൽ സാറായെ അടക്കുന്നു. അബ്രഹാം ഇപ്പോൾ തന്റെ മുഖ്യ വീട്ടു​ദാ​സനെ, തന്റെ ബന്ധുക്ക​ളു​ടെ രാജ്യ​ത്തു​നി​ന്നു യിസ്‌ഹാ​ക്കി​നു​വേണ്ടി ഒരു ഭാര്യയെ എടുക്കാൻ അയയ്‌ക്കു​ന്നു. യഹോവ ഈ ദാസനെ നാഹോ​രി​ന്റെ പുത്ര​നായ ബെഥു​വേ​ലി​ന്റെ കുടും​ബ​ത്തി​ലേക്കു നയിക്കു​ന്നു, റിബേക്കാ അവനോ​ടു​കൂ​ടെ മടങ്ങി​പ്പോ​രാൻ ക്രമീ​ക​ര​ണങ്ങൾ ചെയ്യുന്നു. റിബേക്കാ മനസ്സൊ​രു​ക്ക​ത്തോ​ടെ തന്റെ കുടും​ബ​ത്തി​ന്റെ അനു​ഗ്ര​ഹ​വും വാങ്ങി പോകു​ക​യും യിസ്‌ഹാ​ക്കി​ന്റെ മണവാ​ട്ടി​യാ​യി​ത്തീ​രു​ക​യും ചെയ്യുന്നു. അബ്രഹാ​മി​നെ സംബന്ധി​ച്ച​ട​ത്തോ​ളം, അവൻ മറെറാ​രു ഭാര്യയെ, കെതൂ​റാ​യെ സ്വീക​രി​ക്കു​ന്നു, അവൾ അവന്‌ ആറു പുത്രൻമാ​രെ പ്രസവി​ക്കു​ന്നു. എന്നിരു​ന്നാ​ലും, അവൻ അവർക്കു ദാനങ്ങൾ കൊടുത്ത്‌ അവരെ പറഞ്ഞയ​യ്‌ക്കു​ക​യും യിസ്‌ഹാ​ക്കി​നെ തന്റെ ഏക അവകാ​ശി​യാ​ക്കു​ക​യും ചെയ്യുന്നു. അനന്തരം, 175-ാമത്തെ വയസ്സിൽ അബ്രഹാം മരിക്കു​ന്നു.

21. യിസ്‌ഹാ​ക്കി​നും റിബേ​ക്ക​യ്‌ക്കും ഇരട്ട പുത്രൻമാർ ഉണ്ടാകാ​നി​ട​യാ​കു​ന്ന​തെ​ങ്ങനെ?

21 യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ, യിസ്‌ഹാ​ക്കി​ന്റെ അർധസ​ഹോ​ദ​ര​നായ യിശ്‌മാ​യേൽ തന്റെ 12 പുത്ര-പ്രഭു​ക്കൻമാ​രിൽ സ്ഥാപി​ത​മായ ഒരു വലിയ ജനതയു​ടെ തലവനാ​യി​ത്തീ​രു​ന്നു. റിബേക്കാ 20 വർഷം മച്ചിയാ​യി കഴിയു​ന്നു, എന്നാൽ യിസ്‌ഹാക്ക്‌ യഹോ​വ​യോട്‌ അഭ്യർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അവൾ ഇരട്ടകളെ, ഏശാവി​നെ​യും യാക്കോ​ബി​നെ​യും, പ്രസവി​ക്കു​ന്നു. മൂത്തവൻ ഇളയവനെ സേവി​ക്കു​മെന്നു യഹോവ അവരെ സംബന്ധിച്ച്‌ അവളോ​ടു പറഞ്ഞി​രു​ന്നു. യിസ്‌ഹാ​ക്കിന്‌ ഇപ്പോൾ 60 വയസ്സുണ്ട്‌.

22. ഏശാവും യാക്കോ​ബും അബ്രഹാ​മു​മാ​യു​ളള ഉടമ്പടി​യെ വീക്ഷി​ക്കു​ന്നത്‌ എങ്ങനെ, എന്തു ഫലങ്ങ​ളോ​ടെ?

22 യാക്കോ​ബും അവന്റെ 12 പുത്രൻമാ​രും (25:27-37:1). ഏശാവ്‌ ഒരു വേട്ട​പ്രി​യൻ ആയിത്തീ​രു​ന്നു. അബ്രഹാ​മു​മാ​യു​ളള ഉടമ്പടി​യെ വിലമ​തി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടു​കൊണ്ട്‌ അവൻ ഒരു ദിവസം വേട്ട കഴിഞ്ഞു മടങ്ങി​വ​രു​ക​യും ഒരു കവിൾ പായസ​ത്തി​നു​വേണ്ടി തന്റെ ജൻമാ​വ​കാ​ശം യാക്കോ​ബി​നു വിൽക്കു​ക​യും ചെയ്യുന്നു. അവൻ രണ്ടു ഹിത്യ​സ്‌ത്രീ​കളെ (പിന്നീട്‌ ഒരു യിശ്‌മാ​യേല്യ സ്‌ത്രീ​യെ​യും) വിവാഹം കഴിക്കു​ന്നു, അവർ അവന്റെ മാതാ​പി​താ​ക്കൾക്കു ദുഃഖ​കാ​ര​ണ​മാ​യി​ത്തീ​രു​ന്നു. തന്റെ മാതാ​വി​ന്റെ സഹായ​ത്തോ​ടെ യാക്കോബ്‌ ആദ്യജാ​തന്റെ അനു​ഗ്രഹം പ്രാപി​ക്കു​ന്ന​തിന്‌ ഏശാവാ​യി പ്രച്ഛന്ന​വേഷം ധരിക്കു​ന്നു. താൻ ജൻമാ​വ​കാ​ശം വിററ​താ​യി യിസ്‌ഹാ​ക്കി​നോ​ടു വെളി​പ്പെ​ടു​ത്താഞ്ഞ ഏശാവ്‌ യാക്കോബ്‌ ചെയ്‌ത​തി​നെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കു​മ്പോൾ യാക്കോ​ബി​നെ കൊല്ലാൻ പദ്ധതി​യി​ടു​ന്നു, തന്നിമി​ത്തം തന്റെ സഹോ​ദ​ര​നായ ലാബാന്റെ അടുക്കൽ ഹാരാ​നി​ലേക്ക്‌ ഓടി​പ്പോ​കാൻ യാക്കോ​ബി​നെ റിബേക്കാ ഉപദേ​ശി​ക്കു​ന്നു. യാക്കോബ്‌ പോകു​ന്ന​തി​നു​മു​മ്പു യിസ്‌ഹാക്ക്‌ അവനെ വീണ്ടും അനു​ഗ്ര​ഹി​ക്കു​ക​യും ഒരു പുറജാ​തി​യെ അല്ല, പിന്നെ​യോ അവന്റെ അമ്മയുടെ കുടും​ബ​ത്തിൽനിന്ന്‌ ആരെ​യെ​ങ്കി​ലും ഭാര്യ​യാ​യി സ്വീക​രി​ക്കാൻ അവനോ​ടു നിർദേ​ശി​ക്കു​ക​യും ചെയ്യുന്നു. ഹാരാ​നി​ലേ​ക്കു​ളള മാർഗ​മ​ധ്യേ ബെഥേ​ലിൽവെച്ച്‌ ഒരു സ്വപ്‌ന​ത്തിൽ അവൻ യഹോ​വയെ കാണുന്നു. യഹോവ അവനു വീണ്ടും ഉറപ്പു​കൊ​ടു​ക്കു​ക​യും അവനോ​ടു​ളള ഉടമ്പടി​വാ​ഗ്‌ദ​ത്തത്തെ സ്ഥിരീ​ക​രി​ക്കു​ക​യും ചെയ്യുന്നു.

23. (എ) യാക്കോ​ബിന്‌ 12 പുത്രൻമാർ ഉണ്ടാകാ​നി​ട​യാ​കു​ന്ന​തെ​ങ്ങനെ? (ബി) രൂബേൻ ജൻമാ​വ​കാ​ശത്തെ നഷ്ടപ്പെ​ടു​ത്തു​ന്ന​തെ​ങ്ങനെ?

23 ഹാരാ​നിൽ യാക്കോബ്‌ ലാബാ​നു​വേണ്ടി ജോലി​ചെ​യ്യു​ക​യും അവന്റെ രണ്ടു പുത്രി​മാ​രായ ലേയ​യെ​യും റാഹേ​ലി​നെ​യും വിവാ​ഹം​ക​ഴി​ക്കു​ക​യും ചെയ്യുന്നു. ഈ ബഹുഭാ​ര്യ​ത്വ​വി​വാ​ഹം ലാബാന്റെ ഒരു തന്ത്രം മുഖേന യാക്കോ​ബിൻമേൽ അടി​ച്ചേൽപ്പി​ക്ക​പ്പ​ട്ട​താ​ണെ​ങ്കി​ലും അവനു ഭാര്യ​മാ​രി​ലൂ​ടെ​യും അവരുടെ രണ്ടു ദാസി​മാ​രായ സിൽപ്പ, ബിൽഹാ എന്നിവ​രി​ലൂ​ടെ​യും 12 പുത്രൻമാ​രെ​യും ഒരു പുത്രി​യെ​യും കൊടു​ത്തു​കൊ​ണ്ടു ദൈവം ആ ദാമ്പത്യ​ത്തെ അനു​ഗ്ര​ഹി​ക്കു​ന്നു. യാക്കോ​ബി​ന്റെ ആട്ടിൻകൂ​ട്ടങ്ങൾ അതിയാ​യി പെരു​കു​ന്ന​തിൽ ദൈവം ശ്രദ്ധി​ക്കു​ന്നു, അനന്തരം അവന്റെ പൂർവ​പി​താ​ക്കൻമാ​രു​ടെ ദേശ​ത്തേക്കു മടങ്ങാൻ അവനെ ഉപദേ​ശി​ക്കു​ക​യും ചെയ്യുന്നു. ലാബാൻ അവനെ പിന്തു​ട​രു​ന്നു, എന്നാൽ അവർ ഗാലേദ്‌ എന്നും വീക്ഷാ​ഗോ​പു​രം (എബ്രായ, ഹാംമി​റ​റ്‌സ്‌പാ) എന്നും പേരുളള സ്ഥലത്തു​വച്ച്‌ ഒരു ഉടമ്പടി​ചെ​യ്യു​ന്നു. തന്റെ യാത്ര വീണ്ടും തുടങ്ങി​യ​പ്പോൾ, ദൂതൻമാ​രിൽനി​ന്നു വീണ്ടും യാക്കോ​ബിന്‌ ഉറപ്പു ലഭിക്കു​ന്നു, അവൻ ഒരു രാത്രി​യിൽ ഒരു ദൂതനു​മാ​യി മൽപ്പി​ടു​ത്തം നടത്തു​ക​യും ദൂതൻ ഒടുവിൽ യാക്കോ​ബി​നെ അനു​ഗ്ര​ഹി​ക്കു​ക​യും അവന്റെ യാക്കോബ്‌ എന്ന പേർ മാററി ഇസ്രാ​യേൽ എന്നാക്കു​ക​യും ചെയ്യുന്നു. യാക്കോബ്‌ ഏശാവി​നെ കണ്ടുമു​ട്ടു​ന്ന​തി​നു സമാധാ​ന​പ​ര​മാ​യി കൂടി​യാ​ലോ​ചന നടത്തു​ക​യും ശേഖേ​മി​ലേക്കു തുടർന്നു യാത്ര​ചെ​യ്യു​ക​യും ചെയ്യുന്നു. ഇവി​ടെ​വെച്ച്‌ അവന്റെ പുത്രി​യെ ഹിവ്യ​പ്ര​ഭു​വി​ന്റെ പുത്രൻ ബലാൽസം​ഗം​ചെ​യ്യു​ന്നു. അവളുടെ സഹോ​ദ​രൻമാ​രായ ശിമ​യോ​നും ലേവി​യും ശേഖേം​നി​വാ​സി​കളെ സംഹരി​ച്ചു​കൊ​ണ്ടു പ്രതി​കാ​രം​ചെ​യ്യു​ന്നു. ഇതു യഹോ​വ​യു​ടെ ഒരു പ്രതി​നി​ധി​യായ യാക്കോ​ബി​നു ദേശത്തു ദുഷ്‌പേരു വരുത്തി​ക്കൂ​ട്ടി​യ​തി​നാൽ അവൻ അപ്രീ​തി​പ്പെ​ടു​ന്നു. ബെഥേ​ലിൽ പോയി അവിടെ ഒരു യാഗപീ​ഠം പണിയാൻ ദൈവം അവനോ​ടു പറയുന്നു. ബെഥേ​ലിൽനി​ന്നു​ളള യാത്രാ​മ​ധ്യേ റാഹേൽ യാക്കോ​ബിന്‌ 12-ാമത്തെ പുത്ര​നായ ബെന്യാ​മീ​നെ പ്രസവി​ക്കു​മ്പോൾ മരിക്കു​ന്നു. രൂബേൻ യാക്കോ​ബി​ന്റെ പുത്രൻമാ​രിൽ രണ്ടു​പേ​രു​ടെ അമ്മയും റാഹേ​ലി​ന്റെ ദാസി​യു​മായ ബിൽഹാ​യെ മാനഭം​ഗ​പ്പെ​ടു​ത്തു​ന്നു, ഈ കാരണ​ത്താൽ അവനു ജൻമാ​വ​കാ​ശം നഷ്ടമാ​കു​ന്നു. പിന്നീട്‌, പെട്ടെ​ന്നു​തന്നെ യിസ്‌ഹാക്ക്‌ 180-ാമത്തെ വയസ്സിൽ മരിക്കു​ന്നു. ഏശാവും യാക്കോ​ബും കൂടി അവനെ അടക്കുന്നു.

24. ഏശാവും അവന്റെ വീട്ടു​കാ​രും സേയീർ പർവത​പ്ര​ദേ​ശ​ത്തേക്കു മാറി​പ്പാർക്കു​ന്നത്‌ എന്തു​കൊണ്ട്‌?

24 ഏശാവി​ന്റെ​യും യാക്കോ​ബി​ന്റെ​യും കുന്നു​കൂ​ടിയ സമ്പത്ത്‌ അവർക്കു മേലാൽ ഒരുമി​ച്ചു പാർക്കാൻ കഴിയാ​ത്ത​വി​ധം വളരെ​യ​ധി​ക​മാ​യി​ത്തീർന്ന​തി​നാൽ ഏശാവും അവന്റെ കുടും​ബ​വും സേയീർ പർവത​പ്ര​ദേ​ശ​ത്തേക്കു മാറി​പ്പാർക്കു​ന്നു. ഏശാവി​ന്റെ സന്താന​ങ്ങ​ളു​ടെ​യും അതു​പോ​ലെ​തന്നെ ഏദോം പ്രഭു​ക്കൻമാ​രു​ടെ​യും രാജാ​ക്കൻമാ​രു​ടെ​യും പേരു​ക​ളു​ടെ പട്ടിക നൽക​പ്പെ​ടു​ന്നു. യാക്കോബ്‌ കനാനിൽ തുടർന്നു പാർക്കു​ന്നു.

25. യോ​സേഫ്‌ ഈജി​പ്‌തിൽ ഒരു അടിമ​യാ​യി​ത്തീ​രു​ന്ന​തി​ലേക്കു നയിക്കുന്ന സംഭവങ്ങൾ ഏവ?

25 ജീവര​ക്ഷ​ക്കാ​യി ഈജി​പ്‌തി​ലേക്ക്‌ (37:2–50:26). യഹോ​വ​യു​ടെ പ്രീതി​യും അവൻ യോ​സേ​ഫി​നു കാണിച്ച ചില സ്വപ്‌ന​ങ്ങ​ളും നിമിത്തം മൂത്ത സഹോ​ദ​രൻമാർ യോ​സേ​ഫി​നെ വെറു​ക്കാ​നി​ട​യാ​കു​ന്നു. അവർ അവനെ കൊല്ലാൻ ഗൂഢാ​ലോ​ചന നടത്തുന്നു, എന്നാൽ പകരം അതിലേ കടന്നു​പോയ ചില യിശ്‌മാ​യേല്യ വ്യാപാ​രി​കൾക്ക്‌ അവനെ വിൽക്കു​ന്നു. ഒരു കാട്ടു​മൃ​ഗം 17 വയസ്സു​കാ​ര​നായ ആ ബാലനെ കൊന്നു​ക​ള​ഞ്ഞു​വെ​ന്നു​ള​ള​തി​ന്റെ തെളി​വാ​യി യോ​സേ​ഫി​ന്റെ വരയൻഅങ്കി ഒരു കോലാ​ടി​ന്റെ രക്തത്തിൽ മുക്കി അവർ യാക്കോ​ബി​ന്റെ മുമ്പാകെ ഹാജരാ​ക്കു​ന്നു. യോ​സേ​ഫി​നെ ഈജി​പ്‌തി​ലേക്കു കൊണ്ടു​പോ​യി ഫറവോ​ന്റെ അകമ്പടി​നാ​യ​ക​നായ പോത്തീ​ഫ​റി​നു വിൽക്കു​ന്നു.

26. പേരെ​സി​ന്റെ ജനന​ത്തെ​ക്കു​റി​ച്ചു​ളള വിവരണം പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

26 താമാ​റി​നു പേരെസ്‌ ജനിച്ച​തി​നെ​ക്കു​റി​ച്ചു​ളള വിവരണം നൽകാൻ 38-ാം അധ്യായം ക്ഷണിക​മാ​യി വിഷയം മാററു​ന്നു, യഹൂദാ​യു​ടെ പുത്രൻ അവളോ​ടു നിറ​വേ​റേ​റ​ണ്ടി​യി​രുന്ന വിവാ​ഹ​ക​ട​പ്പാ​ടു തന്റെ അമ്മായി​യ​പ്പ​നായ യഹൂദാ നിറ​വേ​റ​റാൻ അവൾ തന്ത്രപൂർവം ഇടയാ​ക്കു​ന്നു. വാഗ്‌ദത്ത സന്തതി​യു​ടെ ഉല്‌പാ​ദ​ന​ത്തി​ലേക്കു നയിക്കുന്ന ഓരോ വികാ​സ​ത്തെ​യും രേഖ​പ്പെ​ടു​ത്തു​ന്ന​തി​നു തിരു​വെ​ഴു​ത്തു​കൾ പ്രകട​മാ​ക്കുന്ന അത്യന്ത​ശ്ര​ദ്ധക്ക്‌ ഈ വിവരണം വീണ്ടും അടിവ​ര​യി​ടു​ന്നു. യഹൂദാ​യു​ടെ പുത്ര​നായ പേരെസ്‌ യേശു​വി​ന്റെ പൂർവ​പി​താ​ക്കൻമാ​രി​ലൊ​രാ​ളാ​യി​ത്തീ​രു​ന്നു.—ലൂക്കൊ. 3:23, 33.

27. യോ​സേഫ്‌ എങ്ങനെ ഈജി​പ്‌തി​ലെ പ്രധാ​ന​മ​ന്ത്രി​യാ​യി​ത്തീ​രു​ന്നു?

27 ഇതിനി​ട​യിൽ, യഹോവ ഈജി​പ്‌തിൽ യോ​സേ​ഫി​നെ അനു​ഗ്ര​ഹി​ക്കു​ന്നു. യോ​സേഫ്‌ പോത്തീ​ഫ​റി​ന്റെ ഭവനത്തിൽ വലിയ​വ​നാ​യി​ത്തീ​രു​ന്നു. എന്നിരു​ന്നാ​ലും, പോത്തീ​ഫ​റി​ന്റെ ഭാര്യ​യു​മാ​യി പരസം​ഗ​ത്തി​ലേർപ്പെട്ടു ദൈവ​നാ​മത്തെ നിന്ദി​ക്കാൻ വിസമ്മ​തി​ച്ച​തു​കൊ​ണ്ടു പ്രയാ​സങ്ങൾ യോ​സേ​ഫി​നെ വേട്ടയാ​ടു​ന്നു, അങ്ങനെ വ്യാജ കുററാ​രോ​പണം ചുമത്തി അവനെ തടവി​ലാ​ക്കു​ന്നു. അവിടെ രണ്ടു കൂട്ടു തടവു​പു​ള​ളി​ക​ളായ, ഫറവോ​ന്റെ പാനപാ​ത്ര​വാ​ഹ​ക​ന്റെ​യും അവന്റെ അപ്പക്കാ​ര​ന്റെ​യും സ്വപ്‌നങ്ങൾ വ്യാഖ്യാ​നി​ക്കു​ന്ന​തി​നു യഹോവ അവനെ ഉപയോ​ഗി​ക്കു​ന്നു. പിന്നീട്‌, ഫറവോൻ തന്നെ അതിയാ​യി വ്യാകു​ല​പ്പെ​ടു​ത്തുന്ന ഒരു സ്വപ്‌നം കാണുന്നു, യോ​സേ​ഫി​ന്റെ പ്രാപ്‌തി അവന്റെ ശ്രദ്ധയി​ലേക്കു വരുത്ത​പ്പെ​ടു​ന്നു, തന്നിമി​ത്തം യോ​സേഫ്‌ കിടന്ന കുണ്ടറ​യിൽനി​ന്നു സത്വരം അവനെ ഫറവോ​ന്റെ അടുക്ക​ലേക്കു വരുത്തു​ന്നു. ദൈവ​ത്തി​നു ബഹുമതി കൊടു​ത്തു​കൊണ്ട്‌, സ്വപ്‌നം ഏഴു വർഷത്തെ സമൃദ്ധി​യെ​യും പിന്നാലെ വരുന്ന ഏഴു വർഷത്തെ ക്ഷാമ​ത്തെ​യും മുൻകൂ​ട്ടി​പ്പ​റ​യു​ന്ന​താ​യി യോ​സേഫ്‌ വ്യാഖ്യാ​നി​ക്കു​ന്നു. യോ​സേ​ഫി​ന്റെ​മേൽ “ദൈവാ​ത്മാവ്‌” ഉളളതാ​യി ഫറവോൻ തിരി​ച്ച​റി​യു​ക​യും സാഹച​ര്യം കൈകാ​ര്യം ചെയ്യു​ന്ന​തിന്‌ അവനെ പ്രധാ​ന​മ​ന്ത്രി​യാ​യി നിയമി​ക്കു​ക​യും ചെയ്യുന്നു. (ഉല്‌പ. 41:38) ഇപ്പോൾ 30 വയസ്സുളള യോ​സേഫ്‌ സമൃദ്ധി​യു​ടെ ഏഴു വർഷക്കാ​ലത്തു ഭക്ഷ്യപ​ദാർഥങ്ങൾ ശേഖരി​ച്ചു​വെ​ച്ചു​കൊ​ണ്ടു ജ്ഞാനപൂർവം ഭരണം നടത്തുന്നു. അനന്തരം പിന്നീ​ടു​ണ്ടായ ലോക​വ്യാ​പക ക്ഷാമകാ​ലത്ത്‌ അവൻ ഈജി​പ്‌തി​ലെ​യും ഭക്ഷ്യത്തി​നാ​യി ഈജി​പ്‌തി​ലേക്കു വന്ന മററു രാഷ്‌ട്ര​ങ്ങ​ളി​ലെ​യും ജനങ്ങൾക്കു ധാന്യം വിൽക്കു​ന്നു.

28. യാക്കോ​ബി​ന്റെ കുടും​ബം ഈജി​പ്‌തി​ലേക്കു മാറി​പ്പാർക്കു​ന്ന​തി​നെ ചുററി​പ്പ​ററി ഏതു സംഭവങ്ങൾ നടക്കുന്നു?

28 ഒടുവിൽ യാക്കോബ്‌ തന്റെ മൂത്ത പത്തു പുത്രൻമാ​രെ ധാന്യം വാങ്ങാൻ ഈജി​പ്‌തി​ലേക്ക്‌ അയയ്‌ക്കു​ന്നു. യോ​സേഫ്‌ അവരെ തിരി​ച്ച​റി​യു​ന്നു, എന്നാൽ അവർ അവനെ തിരി​ച്ച​റി​യു​ന്നില്ല. ശിമ​യോ​നെ ആൾജാ​മ്യ​മാ​യി പിടി​ച്ചു​വെ​ച്ചു​കൊണ്ട്‌, ധാന്യ​ത്തി​നു​വേ​ണ്ടി​യു​ളള അവരുടെ അടുത്ത യാത്ര​യിൽ അവരുടെ ഏററവും ഇളയ സഹോ​ദ​രനെ കൂടെ​കൊ​ണ്ടു​വ​ര​ണ​മെന്ന്‌ അവൻ ആവശ്യ​പ്പെ​ടു​ന്നു. ആ ഒൻപതു പുത്രൻമാർ ബെന്യാ​മീ​നു​മാ​യി മടങ്ങി​വ​രു​മ്പോൾ യോ​സേഫ്‌ തന്നേത്തന്നെ വെളി​പ്പെ​ടു​ത്തു​ക​യും കുററ​ക്കാ​രായ പത്തു​പേ​രോ​ടും ക്ഷമിക്കു​ക​യും ചെയ്യുന്നു, യാക്കോ​ബി​നെ കൊണ്ടു​വ​രാ​നും ക്ഷാമകാ​ലത്തെ അവരുടെ ക്ഷേമത്തി​നു​വേണ്ടി ഈജി​പ്‌തി​ലേക്കു മാറി​പ്പാർക്കാ​നും അവരോ​ടു നിർദേ​ശി​ക്കു​ക​യും ചെയ്യുന്നു. അതനു​സ​രിച്ച്‌, യാക്കോബ്‌ തന്റെ സന്താന​ങ്ങ​ളിൽ 66 പേരു​മാ​യി ഈജി​പ്‌തി​ലേക്കു മാറി​പ്പാർക്കു​ന്നു. ഫറവോൻ അവർക്കു കുടി​പാർപ്പി​നു ദേശത്തി​ന്റെ ഏററം നല്ല ഭാഗമായ ഗോ​ശെൻദേശം കൊടു​ക്കു​ന്നു.

29. യാക്കോബ്‌ തന്റെ മരണശ​യ്യ​യിൽ ഏതു പ്രധാ​ന​പ്പെട്ട പ്രവച​ന​പ​രമ്പര നൽകുന്നു?

29 യാക്കോബ്‌ മരണ​ത്തോ​ട​ടു​ക്കു​മ്പോൾ അവൻ യോ​സേ​ഫി​ന്റെ പുത്രൻമാ​രായ മനശ്ശെ​യെ​യും എഫ്രയീ​മി​നെ​യും അനു​ഗ്ര​ഹി​ക്കു​ക​യും പിന്നീടു “ഭാവി​കാ​ലത്തു” തന്റെ സ്വന്തം 12 പുത്രൻമാർക്ക്‌ എന്തു സംഭവി​ക്കു​മെന്നു പറയാൻ അവരെ വിളി​ച്ചു​കൂ​ട്ടു​ക​യും ചെയ്യുന്നു. (49:1) അവൻ ഇപ്പോൾ വിശദ​മാ​യി പ്രവച​ന​ങ്ങ​ളു​ടെ ഒരു പരമ്പര നൽകുന്നു, അവർക്കെ​ല്ലാം പിന്നീടു ശ്രദ്ധേ​യ​മായ നിവൃത്തി ഉണ്ടായി​ട്ടുണ്ട്‌. d ഇവി​ടെ​വെച്ചു ഭരണത്തി​ന്റെ ചെങ്കോൽ വാഗ്‌ദത്ത സന്തതി​യായ ശീലോ​യു​ടെ (അർഥം “അവകാ​ശ​മു​ള​ളവൻ; അതിന്റെ അവകാശി”) വരവു​വരെ യഹൂദാ​ഗോ​ത്ര​ത്തിൽ സ്ഥിതി​ചെ​യ്യു​മെന്ന്‌ അവൻ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. 12 ഗോ​ത്ര​ത്ത​ല​വൻമാ​രെ ഇങ്ങനെ അനു​ഗ്ര​ഹി​ച്ച​തി​നും വാഗ്‌ദ​ത്ത​ദേ​ശത്തെ തന്റെ സ്വന്തം ഭാവി ശവസം​സ്‌കാ​രം സംബന്ധി​ച്ചു കൽപ്പനകൾ കൊടു​ത്ത​തി​നും ശേഷം യാക്കോബ്‌ 147-ാം വയസ്സിൽ മരിക്കു​ന്നു. യോ​സേഫ്‌ 110-ാം വയസ്സിലെ തന്റെ മരണം​വരെ തന്റെ സഹോ​ദ​രൻമാ​രെ​യും അവരുടെ കുടും​ബ​ങ്ങ​ളെ​യും പരിപാ​ലി​ക്കു​ന്ന​തിൽ തുടരു​ന്നു. തന്റെ മരണസ​മ​യത്ത്‌, ദൈവം ഇസ്രാ​യേ​ലി​നെ വീണ്ടും അവരുടെ ദേശ​ത്തേക്കു കൊണ്ടു​പോ​കു​മെ​ന്നു​ളള വിശ്വാ​സം അവൻ പ്രകട​മാ​ക്കു​ന്നു, ആ വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു തന്റെ അസ്ഥികൾകൂ​ടെ കൊണ്ടു​പോ​ക​ണ​മെന്ന്‌ അപേക്ഷി​ക്കു​ക​യും ചെയ്യുന്നു.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

30. (എ) പിൽക്കാ​ല​ത്തു​ണ്ടായ ബൈബിൾപു​സ്‌ത​കങ്ങൾ ഗ്രഹി​ക്കു​ന്ന​തിന്‌ ഉല്‌പത്തി ഏത്‌ അടിസ്ഥാ​നം പ്രദാ​നം​ചെ​യ്യു​ന്നു? (ബി) ഏത്‌ ഉചിത​മായ ലക്ഷ്യത്തി​ലേക്ക്‌ ഉല്‌പത്തി വിരൽ ചൂണ്ടുന്നു?

30 നിശ്വസ്‌ത ദൈവ​വ​ച​ന​ത്തി​ന്റെ തുടക്ക​മെന്ന നിലയിൽ ഉല്‌പത്തി യഹോ​വ​യാം ദൈവ​ത്തി​ന്റെ മഹത്തായ ഉദ്ദേശ്യ​ങ്ങൾ അവതരി​പ്പി​ക്കു​ന്ന​തിൽ അമൂല്യ പ്രയോ​ജ​ന​മു​ള​ള​താണ്‌. പിൽക്കാല ബൈബിൾപു​സ്‌ത​കങ്ങൾ ഗ്രഹി​ക്കു​ന്ന​തിന്‌ അത്‌ എന്തൊരു അടിസ്ഥാ​ന​മാ​ണു നൽകു​ന്നത്‌! അതിന്റെ വിപു​ല​മായ പരിധി​ക്കു​ള​ളിൽ അത്‌ ഏദെനി​ലെ നീതി​യു​ളള ലോക​ത്തി​ന്റെ ആരംഭ​ത്തെ​യും അവസാ​ന​ത്തെ​യും ഭക്തികെട്ട ആളുക​ളു​ടെ ഒന്നാമത്തെ ലോക​ത്തി​ന്റെ വികാ​സ​ത്തെ​യും വെളള​ത്താ​ലു​ളള വിപത്‌ക​ര​മായ നീക്കം​ചെ​യ്യ​ലി​നെ​യും ഇപ്പോ​ഴത്തെ ദുഷ്ട​ലോ​ക​ത്തി​ന്റെ ഉയർച്ച​യെ​യും വർണി​ക്കു​ന്നു. പ്രമു​ഖ​മാ​യി, അതു മുഴു ബൈബി​ളി​ന്റെ​യും പ്രതി​പാ​ദ്യ​വി​ഷയം, അതായത്‌, വാഗ്‌ദത്ത “സന്തതി”യാൽ ഭരിക്ക​പ്പെ​ടുന്ന രാജ്യം​മു​ഖാ​ന്ത​ര​മു​ളള യഹോ​വ​യു​ടെ സംസ്ഥാ​പനം, വിവരി​ക്കു​ന്നു. മനുഷ്യൻ മരിക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്ന്‌ അതു പ്രകട​മാ​ക്കു​ന്നു. ഉല്‌പത്തി 3:15 മുതൽ—വിശേ​ഷിച്ച്‌ അബ്രഹാ​മി​നോ​ടും യിസ്‌ഹാ​ക്കി​നോ​ടും യാക്കോ​ബി​നോ​ടു​മു​ളള ദൈവ​ത്തി​ന്റെ ഇടപെ​ട​ലി​നെ​ക്കു​റി​ച്ചു​ളള രേഖയിൽ—അതു സന്തതി​യു​ടെ രാജ്യ​ത്തിൻകീ​ഴി​ലുള്ള പുതിയ ലോക​ത്തി​ലെ ജീവന്റെ പ്രത്യാശ വെച്ചു​നീ​ട്ടു​ന്നു. സകല മനുഷ്യ​വർഗ​ത്തി​നും​വേണ്ടി ഉചിത​മായ ലക്ഷ്യം—നിർമ​ല​താ​പാ​ല​ക​രും യഹോ​വ​യു​ടെ നാമത്തെ വിശു​ദ്ധീ​ക​രി​ക്കു​ന്ന​വ​രു​മാ​യി​രി​ക്കുക എന്നത്‌—ചൂണ്ടി​ക്കാ​ട്ടു​ന്ന​തിൽ അതു പ്രയോ​ജ​ന​പ്ര​ദ​മാണ്‌.—റോമ. 5:12, 18; എബ്രാ. 11:3-22, 39, 40; 12:1; മത്താ. 22:31, 32.

31. ഇതോ​ടൊ​പ്പ​മു​ളള ചാർട്ടു പരി​ശോ​ധി​ച്ചു​കൊണ്ട്‌ ഉല്‌പ​ത്തി​യിൽ (എ) അർഥവ​ത്തായ പ്രവച​ന​ങ്ങ​ളും (ബി) വില​യേ​റിയ തത്ത്വങ്ങ​ളും അടങ്ങി​യി​രി​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കുക.

31 ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​കൾ ഉല്‌പത്തി പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഓരോ പ്രമു​ഖ​സം​ഭ​വ​ത്തെ​യും വ്യക്തി​യെ​യും പരാമർശി​ക്കു​ന്നുണ്ട്‌. കൂടാതെ, തിരു​വെ​ഴു​ത്തു​ക​ളി​ലു​ട​നീ​ളം പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തു​പോ​ലെ, ഉല്‌പ​ത്തി​യിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രവച​നങ്ങൾ തെററി​ല്ലാ​തെ നിവൃ​ത്തി​യാ​യി​രി​ക്കു​ന്നു. ഇവയി​ലൊന്ന്‌, അബ്രഹാ​മി​ന്റെ സന്തതി​യു​ടെ​മേ​ലു​ളള പീഡന​ത്തി​ന്റെ “നാനൂറു സംവത്സരം,” പൊ.യു.മു. 1913-ൽ യിശ്‌മാ​യേൽ യിസ്‌ഹാ​ക്കി​നെ കളിയാ​ക്കി​യ​പ്പോൾ തുടങ്ങു​ക​യും പൊ.യു.മു. 1513-ലെ ഈജി​പ്‌തിൽനി​ന്നു​ളള വിടു​ത​ലോ​ടെ അവസാ​നി​ക്കു​ക​യും ചെയ്‌തു. e (ഉല്‌പ. 15:13) അർഥവ​ത്തായ മററു പ്രവച​ന​ങ്ങ​ളു​ടെ​യും അവയുടെ നിവൃ​ത്തി​യു​ടെ​യും ദൃഷ്ടാ​ന്തങ്ങൾ ഇതോ​ടൊ​പ്പം കൊടു​ത്തി​രി​ക്കുന്ന ചാർട്ടിൽ കാണി​ക്കു​ന്നുണ്ട്‌. വിശ്വാ​സ​വും ഗ്രാഹ്യ​വും വളർത്തു​ന്ന​തിൽ വമ്പിച്ച പ്രയോ​ജ​ന​മു​ള​ള​താണ്‌ ആദ്യമാ​യി ഉല്‌പ​ത്തി​യിൽ പ്രസ്‌താ​വി​ച്ചി​രി​ക്കുന്ന ദിവ്യ​ത​ത്ത്വ​ങ്ങൾ. പുരാതന പ്രവാ​ച​കൻമാ​രും യേശു​വും അവന്റെ ശിഷ്യ​രും കൂടെ​ക്കൂ​ടെ ഉല്‌പത്തി പുസ്‌ത​ക​ത്തി​ലെ ഭാഗങ്ങളെ പരാമർശി​ക്കു​ക​യും ബാധക​മാ​ക്കു​ക​യും ചെയ്‌തു. നാം അവരുടെ മാതൃക പിന്തു​ട​രു​ന്നതു നല്ലതാണ്‌, ഇതോ​ടൊ​പ്പം കൊടു​ത്തി​രി​ക്കുന്ന ചാർട്ടി​ന്റെ പഠനം ഇതിനു സഹായി​ക്കും.

32. ഉല്‌പ​ത്തി​യിൽ വിവാ​ഹ​വും വംശാ​വ​ലി​യും കാലഗ​ണ​ന​യും സംബന്ധിച്ച്‌ ഏതു പ്രധാ​ന​പ്പെട്ട വിവരങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു?

32 ഉല്‌പത്തി വിവാ​ഹത്തെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ഇഷ്ടവും ഉദ്ദേശ്യ​വും, ഭർത്താ​വി​ന്റെ​യും ഭാര്യ​യു​ടെ​യും ഉചിത​മായ ബന്ധം, ശിരഃ​സ്ഥാ​ന​ത്തി​ന്റെ​യും കുടും​ബ​പ​രി​ശീ​ല​ന​ത്തി​ന്റെ​യും തത്ത്വങ്ങൾ എന്നിവ സുവ്യ​ക്ത​മാ​യി വെളി​പ്പെ​ടു​ത്തു​ന്നു. യേശു​തന്നെ, “സൃഷ്ടി​ച്ചവൻ ആദിയിൽ അവരെ ആണും പെണ്ണു​മാ​യി സൃഷ്ടിച്ചു എന്നും, അതു നിമിത്തം മനുഷ്യൻ അപ്പനെ​യും അമ്മയെ​യും വിട്ടു ഭാര്യ​യോ​ടു പററി​ച്ചേ​രും; ഇരുവ​രും ഒരു ദേഹമാ​യി തീരും എന്നു അരുളി​ച്ചെ​യ്‌തു എന്നും നിങ്ങൾ വായി​ച്ചി​ട്ടി​ല്ല​യോ” എന്ന തന്റെ പ്രസ്‌താ​വ​ന​യിൽ ഉല്‌പ​ത്തി​യി​ലെ ഒന്നും രണ്ടും അധ്യാ​യ​ങ്ങ​ളിൽനിന്ന്‌ ഉദ്ധരി​ച്ചു​കൊണ്ട്‌ ഈ വിവര​ങ്ങളെ ആശ്രയി​ച്ചു. (മത്താ. 19:4, 5; ഉല്‌പ. 1:27; 2:24) ഉല്‌പ​ത്തി​യി​ലെ രേഖ മാനു​ഷ​കു​ടും​ബ​ത്തി​ന്റെ വംശാ​വലി നൽകു​ന്ന​തി​നും മനുഷ്യൻ ഈ ഭൂമി​യിൽ സ്ഥിതി​ചെ​യ്‌തി​രി​ക്കുന്ന കാലം കണക്കു​കൂ​ട്ടു​ന്ന​തി​നും അത്യന്താ​പേ​ക്ഷി​ത​മാണ്‌.—ഉല്‌പ. അധ്യാ. 5, 7, 10, 11.

33. ബൈബിൾ മനസ്സി​ലാ​ക്കു​ന്ന​തിൽ മൂല്യ​വ​ത്തായ ഗോ​ത്രാ​ധി​പ​ത്യ​സ​മൂ​ഹ​ത്തി​ലെ ചില തത്ത്വങ്ങ​ളും ആചാര​ങ്ങ​ളും പറയുക.

33 തിരു​വെ​ഴു​ത്തു​ക​ളു​ടെ പഠിതാ​വിന്‌ ഉല്‌പത്തി പ്രദാനം ചെയ്യുന്ന ഗോ​ത്രാ​ധി​പ​ത്യ​സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചു​ളള പഠനവും യഥാർഥ പ്രയോ​ജ​ന​മു​ള​ള​താണ്‌. ഗോ​ത്രാ​ധി​പ​ത്യ​സ​മൂ​ഹം നോഹ​യു​ടെ നാൾമു​തൽ സീനായി പർവത​ത്തി​ങ്കൽ ന്യായ​പ്ര​മാ​ണം കൊടു​ക്കു​ന്ന​തു​വരെ ദൈവ​ജ​ന​ത്തി​ന്റെ ഇടയിൽ പ്രവർത്ത​ന​ത്തി​ലി​രുന്ന കുടും​ബ​ഭ​ര​ണ​ത്തി​ന്റെ സാമു​ദാ​യിക രൂപമാ​യി​രു​ന്നു. ന്യായ​പ്ര​മാണ ഉടമ്പടി​യിൽ ഉൾപ്പെ​ടു​ത്തിയ വിശദാം​ശ​ങ്ങ​ളിൽ അനേക​വും ഗോ​ത്രാ​ധി​പ​ത്യ​സ​മൂ​ഹ​ത്തിൽ അപ്പോൾത്തന്നെ ആചരി​ക്ക​പ്പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു. സാമു​ദാ​യിക യോഗ്യത (18:32), സാമു​ദാ​യിക ഉത്തരവാ​ദി​ത്വം (19:15), വധശി​ക്ഷ​യും രക്തത്തി​ന്റെ​യും ജീവ​ന്റെ​യും പവി​ത്ര​ത​യും (9:4-6), മനുഷ്യ​രെ മഹത്ത്വീ​ക​രി​ക്കു​ന്ന​തി​നോ​ടു​ളള ദൈവ​ത്തി​ന്റെ വെറുപ്പ്‌ (11:4-8) എന്നിവ​പോ​ലു​ളള തത്ത്വങ്ങൾ ചരി​ത്ര​ത്തി​ലു​ട​നീ​ളം മനുഷ്യ​വർഗത്തെ ബാധി​ച്ചി​ട്ടുണ്ട്‌. നിയമ​പ​ര​മായ അനേകം നടപടി​ക​ളും വ്യവസ്ഥ​ക​ളും യേശു​വി​ന്റെ നാളു​കൾവരെ പോലു​മു​ളള പിൽക്കാല സംഭവ​ങ്ങ​ളിൻമേൽ വെളിച്ചം വീശുന്നു. ബൈബി​ളി​ന്റെ വ്യക്തമായ ഗ്രാഹ്യം ലഭിക്കു​ന്ന​തി​നാ​വ​ശ്യ​മായ പശ്ചാത്തലം കിട്ടണ​മെ​ങ്കിൽ വ്യക്തി​ക​ളു​ടെ​യും സ്വത്തു​ക്ക​ളു​ടെ​യും സൂക്ഷി​പ്പി​നെ​യും (ഉല്‌പ. 31:38, 39; 37:29-33; യോഹ. 10:11, 15; 17:12; 18:9) വസ്‌തു കൈമാ​ററം നടത്തുന്ന രീതി​യെ​യും (ഉല്‌പ. 23:3-18) ഭരിക്കുന്ന ഗോ​ത്രാ​ധി​പ​ത്യ​നി​യ​മ​വും ആദ്യജാ​താ​വ​കാ​ശം ലഭിച്ച ഒരുവന്റെ അവകാ​ശത്തെ ഭരിക്കുന്ന നിയമ​വും (48:22) അറിഞ്ഞി​രി​ക്കണം. ന്യായ​പ്ര​മാ​ണ​ത്തിൽ ഉൾപ്പെ​ടു​ത്തിയ ഗോ​ത്രാ​ധി​പ​ത്യ​സ​മൂ​ഹ​ത്തി​ലെ മററ്‌ ആചാര​ങ്ങ​ളാ​യി​രു​ന്നു യാഗങ്ങൾ, പരിച്‌ഛേദന (ആദ്യമാ​യി അബ്രഹാ​മി​നു നൽകി​യത്‌), ഉടമ്പടി​ക​ളു​ടെ നിർമാ​ണം, ദേവര​വി​വാ​ഹം (38:8, 11, 26), ഒരു സംഗതി​യു​ടെ സ്ഥിരീ​ക​ര​ണ​ത്തി​നു​വേ​ണ്ടി​യു​ളള ആണയുടെ ഉപയോ​ഗം എന്നിവ.—22:16; 24:3. f

34. ക്രിസ്‌ത്യാ​നി​കൾക്കു വിലപ്പെട്ട ഏതു പാഠങ്ങൾ ഉല്‌പ​ത്തി​യു​ടെ പഠനത്തി​ലൂ​ടെ നേടാ​വു​ന്ന​താണ്‌?

34 ബൈബി​ളി​ലെ ആദ്യപു​സ്‌ത​ക​മായ ഉല്‌പത്തി നിർമലത, വിശ്വാ​സം, വിശ്വ​സ്‌തത, അനുസ​രണം, ആദരവ്‌, നല്ല ശീലങ്ങൾ, ധൈര്യം എന്നിവ​സം​ബ​ന്ധിച്ച്‌ അനേകം പാഠങ്ങൾ നൽകുന്നു. ഇതാ ചില ദൃഷ്ടാ​ന്തങ്ങൾ: അക്രമാ​സ​ക്ത​രായ ശത്രു​ക്കളെ തൃണവൽഗ​ണി​ച്ചു​കൊ​ണ്ടു ദൈവ​ത്തോ​ടു​കൂ​ടെ നടന്നതി​ലു​ളള ഹാനോ​ക്കി​ന്റെ വിശ്വാ​സ​വും ധൈര്യ​വും; നോഹ​യു​ടെ നീതി​യും കുററ​മി​ല്ലാ​യ്‌മ​യും സമ്പൂർണ​മായ അനുസ​ര​ണ​വും; അബ്രഹാ​മി​ന്റെ വിശ്വാ​സം, നിശ്ചയ​ദാർഢ്യം, സഹനശക്തി, ഒരു കുടും​ബ​ത്ത​ല​വ​നും തന്റെ മക്കളെ ദൈവ​കൽപ്പ​നകൾ പഠിപ്പി​ക്കു​ന്ന​വ​നു​മെന്ന നിലയി​ലു​ളള അവന്റെ ഉത്തരവാ​ദി​ത്വ​ബോ​ധം, അവന്റെ ഔദാ​ര്യം, സ്‌നേഹം; ഭർതൃ​ശി​ര​സ്സി​നോ​ടു​ളള സാറാ​യു​ടെ കീഴ്‌വ​ഴ​ക്ക​വും ഉത്സുക​ത​യും; യാക്കോ​ബി​ന്റെ സൗമ്യ​പ്ര​കൃ​ത​വും ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്ത​ത്തി​ലു​ളള താത്‌പ​ര്യ​വും; തന്റെ പിതാ​വി​നോ​ടു​ളള യോ​സേ​ഫി​ന്റെ അനുസ​രണം, അവന്റെ ധാർമിക നിഷ്‌ക​ളങ്കത, ധൈര്യം, തടവറ​യി​ലെ നല്ല നടത്ത, ശ്രേഷ്‌ഠാ​ധി​കാ​ര​ങ്ങ​ളോ​ടു​ളള അവന്റെ ആദരം, ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കു​ന്ന​തി​ലു​ളള അവന്റെ താഴ്‌മ, തന്റെ സഹോ​ദ​രൻമാ​രോ​ടു കാണിച്ച കരുണാ​പൂർവ​ക​മായ ക്ഷമ; യഹോ​വ​യു​ടെ നാമത്തെ വിശു​ദ്ധീ​ക​രി​ക്കാ​നു​ളള ഈ മനുഷ്യ​രു​ടെ​യെ​ല്ലാം തീവ്ര​മായ ആഗ്രഹം. ഉല്‌പത്തി പുസ്‌ത​ക​ത്തിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കുന്ന, ആദാമി​ന്റെ സൃഷ്ടി​പ്പു​മു​തൽ യോ​സേ​ഫി​ന്റെ മരണം​വ​രെ​യു​ളള 2,369 വർഷത്തെ ദീർഘ കാലഘ​ട്ട​ത്തിൽ ദൈവ​ത്തോ​ടു​കൂ​ടെ നടന്നവ​രു​ടെ ജീവി​ത​ത്തിൽ ഈ മാതൃ​കാ​യോ​ഗ്യ​മായ സ്വഭാ​വ​വി​ശേ​ഷങ്ങൾ മുന്തി​നിൽക്കു​ന്നു.

35. വിശ്വാ​സം കെട്ടു​പ​ണി​ചെ​യ്യു​ന്ന​തിന്‌ ഉല്‌പത്തി എന്തി​ലേക്കു വിരൽ ചൂണ്ടുന്നു?

35 സത്യമാ​യി വിശ്വാ​സം—യഹോ​വ​യു​ടെ വലിയ നാമത്തെ വിശു​ദ്ധീ​ക​രി​ക്കു​ന്ന​തിൽ പ്രമു​ഖ​നായ തന്റെ വാഗ്‌ദത്ത സന്തതി​യി​ലൂ​ടെ ദീർഘ​നാൾ മുമ്പേ യഹോവ ഒരുക്കി​ത്തു​ട​ങ്ങിയ തന്റെ രാജ്യ​ഗ​വൺമെൻറാ​യി ദൈവം നിർമി​ക്കു​ന്ന​തും സൃഷ്ടി​ക്കു​ന്ന​തു​മായ നഗരത്തി​നു​വേണ്ടി എത്തിപ്പി​ടി​ക്കുന്ന വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധി​ക്ക​പ്പെട്ട ആ ഗുണം—പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തി​നു വിശ്വാ​സ​ത്തി​ന്റെ മഹനീയ ദൃഷ്ടാ​ന്തങ്ങൾ ഈ വിധത്തിൽ അവതരി​പ്പി​ക്കുന്ന ഉല്‌പ​ത്തി​യി​ലെ വിവരണം പ്രയോ​ജ​ന​പ്ര​ദ​മാണ്‌.—എബ്രാ. 11:8, 10, 16.

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌), വാല്യം 1, പേജുകൾ 919-20; വാല്യം 2, പേജ്‌ 1212.

b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 328-9.

c പുരാവസ്‌തുശാസ്‌ത്രപരമായ കണ്ടുപി​ടി​ത്ത​ങ്ങ​ളു​ടെ വെളി​ച്ച​ത്തിൽ ബൈബിൾച​രി​ത്രം, (ഇംഗ്ലീഷ്‌) 1934, ഡി. ഇ. ഹാർട്ട്‌-ഡേവിസ്‌, പേജ്‌ 5.

d വീക്ഷാഗോപുരം (ഇംഗ്ലീഷ്‌), 1962, പേജുകൾ 360-74, 392-408.

e തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 460-1, 776.

f വീക്ഷാഗോപുരം (ഇംഗ്ലീഷ്‌), 1952, പേജുകൾ 432-45.

[അധ്യയന ചോദ്യ​ങ്ങൾ]

[18-ാം പേജിലെ ചാർട്ട്‌]

ഉല്‌പത്തി—നിശ്വ​സ്‌ത​വും പ്രയോ​ജ​ന​പ്ര​ദ​വും

ഉല്‌പത്തി തത്ത്വം മററ്‌ എഴുത്തുകാരിൽനിന്നുളള

വാക്യങ്ങൾ പരാമർശ​ങ്ങൾ

1:27; 2:24 പവിത്രത,

ദാമ്പത്യ​ബ​ന്ധ​ത്തി​ന്റെ സ്ഥിരത മത്താ. 19:4, 5

2:7 മനുഷ്യൻ ഒരു ദേഹി​യാണ്‌ 1 കൊരി. 15:45

2:22, 23 ശിരഃ​സ്ഥാ​നം 1 തിമൊ. 2:13;

1 കൊരി. 11:8

9:4 രക്തത്തിന്റെ പവിത്രത പ്രവൃ. 15:20, 29

20:3 വ്യഭി​ചാ​രം തെററ്‌ 1 കൊരി. 6:9

24:3; 28:1-8 വിശ്വാ​സി​യെ മാത്രം വിവാഹം കഴിക്കുക 1 കൊരി. 7:39

28:7 മാതാ​പി​താ​ക്ക​ളോ​ടു​ളള അനുസ​രണം എഫെ. 6:1

നിവൃ​ത്തി​യായ പ്രവച​ന​ങ്ങ​ളും പ്രാവ​ച​നിക സമാന്ത​ര​ങ്ങ​ളും

12:1-3; അബ്രഹാ​മി​ന്റെ സന്തതിയുടെ

തിരി​ച്ച​റി​യൽ ഗലാ. 3:16, 29

22:15-18 മൽക്കി​സെ​ദക്ക്‌ ക്രിസ്‌തുവിനെ

14:18 ചിത്രീ​ക​രി​ക്കു​ന്നു എബ്രാ. 7:13-15

16:1-4, 15 സാറാ, ഹാഗാർ, യിശ്‌മാ​യേൽ,

യിസ്‌ഹാക്ക്‌ എന്നിവരുടെ

ചിത്ര​പ​ര​മായ അർഥം ഗലാ.4:21-31

17:11 പരിച്‌ഛേ​ദ​ന​യു​ടെ ചിത്രപരമായ

അർഥം റോമ. 2:29

49:1-28 12 ഗോ​ത്ര​ങ്ങൾക്കു യാക്കോബിന്റെ

അനു​ഗ്രഹം യോശു. 14:1–21:45

49:9 യഹൂദാ​ഗോ​ത്ര​ത്തി​ലെ സിംഹം വെളി. 5:5

ഉല്‌പ​ത്തി​യു​ടെ വിശ്വാ​സ്യ​തയെ കൂടു​ത​ലാ​യി തെളി​യി​ക്കുന്ന, പ്രവാ​ച​കൻമാ​രും യേശു​വും ശിഷ്യൻമാ​രും ഉപയോ​ഗിച്ച മററു വാക്യങ്ങൾ—ദൃഷ്ടാ​ന്ത​മോ പ്രയു​ക്ത​ത​യോ ഉദാഹ​ര​ണ​മോ ആയിട്ട്‌

1:1 ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു യെശ. 45:18; വെളി. 10:6

1:26 മനുഷ്യൻ ദൈവ​ത്തി​ന്റെ പ്രതിച്ഛായയിൽ

നിർമി​ക്ക​പ്പെട്ടു 1 കൊരി. 11:7

1:27 മനുഷ്യൻ ആണും പെണ്ണുമായി

നിർമി​ക്ക​പ്പെട്ടു മത്താ. 19:4; മർക്കൊ. 10:6

2:2 ഏഴാം ദിവസം ദൈവം വിശ്ര​മി​ച്ചു എബ്രാ. 4:4

3:1-6 സർപ്പം ഹവ്വായെ വഞ്ചിച്ചു 2 കൊരി. 11:3

3:20 മുഴു മനുഷ്യവർഗവും

ആദ്യ​ജോ​ടി​യിൽനിന്ന്‌ പ്രവൃ. 17:26

4:8 കയീൻ ഹാബേ​ലി​നെ കൊന്നു യൂദാ 11; 1 യോഹ. 3:12

4:9, 10 ഹാബേ​ലി​ന്റെ രക്തം മത്താ. 23:35

അധ്യാ. 5, 10, 11 വംശാ​വലി ലൂക്കൊ. അധ്യാ. 3

5:21 ഹാനോക്ക്‌ യൂദാ 14

5:29 നോഹ യെഹെ. 14:14; മത്താ. 24:37

6:13, 17-20 പ്രളയം യെശ. 54:9; 2 പത്രൊ. 2:5

12:1-3, 7 അബ്രഹാ​മ്യ ഉടമ്പടി ഗലാ. 3:15-17

15:6 അബ്രഹാ​മി​ന്റെ വിശ്വാ​സം റോമ. 4:3; യാക്കോ. 2:23

15:13, 14 ഈജി​പ്‌തി​ലെ പ്രയാണം പ്രവൃ. 7:1-7

18:1-5 അതിഥി​പ്രി​യം എബ്രാ. 13:2

19:24, 25 സോ​ദോ​മും ഗൊമോറയും

നശിപ്പി​ക്ക​പ്പെട്ടു 2 പത്രൊ. 2:6; യൂദാ 7

19:26 ലോത്തി​ന്റെ ഭാര്യ ലൂക്കൊ. 17:32

20:7 അബ്രഹാം ഒരു പ്രവാ​ചകൻ സങ്കീ. 105:9, 15

21:9 യിശ്‌മാ​യേൽ യിസ്‌ഹാക്കിനെ

പരിഹ​സി​ക്കു​ന്നു ഗലാ. 4:29

22:10 അബ്രഹാം യിസ്‌ഹാക്കിനെ

യാഗംകഴിക്കാൻ

തുനി​യു​ന്നു എബ്രാ. 11:17

25:23 യാക്കോബും

ഏശാവും റോമ. 9:10-13;

മലാ. 1:2, 3

25:32-34 ഏശാവ്‌ ജൻമാ​വ​കാ​ശം വിൽക്കു​ന്നു എബ്രാ. 12:16, 17

28:12 സ്വർഗ​വു​മാ​യു​ളള ആശയവിനിമയത്തിന്റെ

ഗോവണി യോഹ. 1:51

37:28 യോ​സേ​ഫി​നെ ഈജി​പ്‌തി​ലേക്കു വിൽക്കു​ന്നു സങ്കീ. 105:17

41:40 യോ​സേഫ്‌ പ്രധാ​ന​മ​ന്ത്രി​യാ​ക്ക​പ്പെ​ടു​ന്നു സങ്കീ. 105:20, 21