വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 11—1 രാജാക്കൻമാർ

ബൈബിൾ പുസ്‌തക നമ്പർ 11—1 രാജാക്കൻമാർ

ബൈബിൾ പുസ്‌തക നമ്പർ 11—1 രാജാക്കൻമാർ

എഴുത്തുകാരൻ: യിരെ​മ്യാവ്‌

എഴുതിയ സ്ഥലം: യെരു​ശ​ലേ​മും യഹൂദ​യും

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. 580

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. ഏകദേശം 1040-911

1. (എ) ഇസ്രാ​യേ​ലി​ന്റെ തിളക്ക​മു​ളള സമ്പൽസ​മൃ​ദ്ധി വിനാ​ശ​ത്തി​ലേക്ക്‌ അധഃപ​തി​ച്ച​തെ​ങ്ങനെ? (ബി) എന്നിരു​ന്നാ​ലും ഒന്നു രാജാ​ക്കൻമാർ ‘നിശ്വ​സ്‌ത​വും പ്രയോ​ജ​ന​പ്ര​ദവു’മെന്നു വർണി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

 ദാവീ​ദി​ന്റെ ദിഗ്‌വി​ജ​യങ്ങൾ വടക്കു യൂഫ്ര​ട്ടീസ്‌ നദിമു​തൽ തെക്ക്‌ ഈജി​പ്‌തു​ന​ദി​വ​രെ​യു​ളള ദൈവ​ദ​ത്ത​മായ അതിർത്തി​ക​ളി​ലേക്ക്‌ ഇസ്രാ​യേ​ലി​ന്റെ ഭരണ​പ്ര​ദേ​ശത്തെ വ്യാപി​പ്പി​ച്ചി​രു​ന്നു. (2 ശമൂ. 8:3; 1 രാജാ. 4:21) ദാവീദ്‌ മരിക്കു​ക​യും പകരം അവന്റെ പുത്ര​നായ ശലോ​മോൻ ഭരിക്കു​ക​യും ചെയ്‌ത സമയമാ​യ​പ്പോ​ഴേക്ക്‌, “യെഹൂ​ദ​യും യിസ്രാ​യേ​ലും കടൽക്ക​ര​യി​ലെ മണൽപോ​ലെ അസംഖ്യ​മാ​യി​രു​ന്നു; അവർ തിന്നു​ക​യും കുടി​ക്കു​ക​യും സന്തോ​ഷി​ക്ക​യും ചെയ്‌തു​പോ​ന്നു.” (1 രാജാ. 4:20) ശലോ​മോൻ വലിയ ജ്ഞാന​ത്തോ​ടെ, പുരാതന ഗ്രീക്കു​കാ​രു​ടേ​തി​നെ​ക്കാൾ വളരെ മികച്ച ജ്ഞാന​ത്തോ​ടെ, ഭരിച്ചു. അവൻ യഹോ​വക്കു മഹനീ​യ​മായ ഒരു ആലയം പണിക​ഴി​പ്പി​ച്ചു. എന്നിരു​ന്നാ​ലും, ശലോ​മോൻ പോലും വ്യാജ​ദൈ​വ​ങ്ങ​ളു​ടെ ആരാധ​നക്കു വഴി​പ്പെട്ടു. അവന്റെ മരണത്തി​ങ്കൽ രാജ്യം രണ്ടായി പിളർന്നു. എതിർരാ​ജ്യ​ങ്ങ​ളായ ഇസ്രാ​യേ​ലി​ലും യഹൂദ​യി​ലും ദുഷ്ട രാജാ​ക്കൻമാ​രു​ടെ ഒരു പരമ്പര, ശമൂവേൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ, ജനങ്ങൾക്കു ക്ലേശം​വ​രു​ത്തു​മാ​റു വിനാ​ശ​ക​ര​മാ​യി പ്രവർത്തി​ച്ചു. (1 ശമൂ. 8:10-18) ശലോ​മോ​ന്റെ മരണ​ശേഷം യഹൂദ​യി​ലും ഇസ്രാ​യേ​ലി​ലും ഭരിച്ച​വ​രും ഒന്നു രാജാ​ക്കൻമാ​രിൽ പുനര​വ​ലോ​കനം ചെയ്‌തി​രി​ക്കു​ന്ന​വ​രു​മായ 14 രാജാ​ക്കൻമാ​രിൽ 2 പേർ മാത്രമേ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ ശരി ചെയ്യു​ന്ന​തിൽ വിജയി​ച്ചു​ളളു. അപ്പോൾ ഈ രേഖ ‘നിശ്വ​സ്‌ത​വും പ്രയോ​ജ​ന​പ്ര​ദവു’മാണോ? അതിലെ ബുദ്ധ്യു​പ​ദേ​ശങ്ങൾ, പ്രവച​നങ്ങൾ, മാതൃ​കകൾ, ‘എല്ലാ തിരു​വെ​ഴു​ത്തി​ലെ​യും’ പ്രമുഖ രാജ്യ​വി​ഷ​യ​ത്തോ​ടു​ളള അതിന്റെ ബന്ധങ്ങൾ എന്നിവ​യിൽനി​ന്നു നാം കാണാൻപോ​കു​ന്ന​തു​പോ​ലെ, അത്‌ അത്യന്തം തീർച്ച​യാണ്‌.

2. ഒന്നും രണ്ടും രാജാ​ക്കൻമാ​രി​ലെ രേഖ രണ്ടു ചുരു​ളു​ക​ളിൽ വരാനി​ട​യാ​യ​തെ​ങ്ങനെ, അവ എങ്ങനെ സമാഹ​രി​ക്ക​പ്പെട്ടു?

2 രാജാ​ക്കൻമാ​രു​ടെ പുസ്‌തകം ആദ്യം ഒരു ചുരു​ളോ വാല്യ​മോ ആയിരു​ന്നു. എബ്രാ​യ​യിൽ മെലാ​ക്കിം (രാജാ​ക്കൻമാർ) എന്നു വിളി​ക്ക​പ്പെ​ടു​ക​യും ചെയ്‌തി​രു​ന്നു. സെപ്‌റ​റു​വ​ജിൻറി​ന്റെ വിവർത്ത​കൻമാർ അതിനെ ബസിലി​യോൻ, “രാജ്യങ്ങൾ” എന്നു വിളിച്ചു, സൗകര്യ​ത്തി​നു​വേണ്ടി അതിനെ ആദ്യമാ​യി രണ്ടായി തിരി​ച്ച​തും അവരാ​യി​രു​ന്നു. അവ പിന്നീടു മൂന്നും നാലും രാജാ​ക്കൻമാർ എന്നു വിളി​ക്ക​പ്പെട്ടു. ആ പേർ ഇന്നോളം കത്തോ​ലി​ക്കാ ബൈബി​ളു​ക​ളിൽ തുടരു​ന്നു. എന്നിരു​ന്നാ​ലും അവ ഇപ്പോൾ പൊതു​വേ ഒന്നും രണ്ടും രാജാ​ക്കൻമാർ എന്ന്‌ അറിയ​പ്പെ​ടു​ന്നു. സമാഹർത്താ​വി​ന്റെ അവലം​ബ​വി​വ​ര​ങ്ങ​ളാ​യി പറഞ്ഞി​രി​ക്കുന്ന മുൻരേ​ഖകൾ ഒന്നും രണ്ടും ശമു​വേ​ലിൽനി​ന്നു വ്യത്യ​സ്‌ത​മാണ്‌. രണ്ടു പുസ്‌ത​ക​ങ്ങ​ളി​ലും​കൂ​ടെ ഏക സമാഹർത്താവ്‌ 15 പ്രാവ​ശ്യം “യെഹൂ​ദാ​രാ​ജാ​ക്കൻമാ​രു​ടെ വൃത്താ​ന്ത​പു​സ്‌തക”ത്തെയും 18 പ്രാവ​ശ്യം “യിസ്രാ​യേൽ രാജാ​ക്കൻമാ​രു​ടെ വൃത്താ​ന്ത​പു​സ്‌തക”ത്തെയും കൂടാതെ “ശലോ​മോ​ന്റെ വൃത്താ​ന്ത​പു​സ്‌തക”ത്തെയും പരാമർശി​ക്കു​ന്നു. (1 രാജാ. 15:7; 14:19; 11:41) ഈ മററു പുരാതന രേഖകൾ പൂർണ​മാ​യി നഷ്ടപ്പെ​ട്ടെ​ങ്കി​ലും നിശ്വസ്‌ത സമാഹാ​രം—പ്രയോ​ജ​ന​പ്ര​ദ​മായ ഒന്നും രണ്ടും രാജാ​ക്കൻമാ​രി​ലെ വിവരണം—നിലനിൽക്കു​ന്നു.

3. (എ) നിസ്സം​ശ​യ​മാ​യി രാജാ​ക്കൻമാ​രു​ടെ പുസ്‌ത​കങ്ങൾ ആർ എഴുതി, നിങ്ങൾ അങ്ങനെ ഉത്തരം പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) എഴുത്ത്‌ എപ്പോൾ പൂർത്തി​യാ​യി, ഒന്നു രാജാ​ക്കൻമാർ ഏതു കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു?

3 രാജാ​ക്കൻമാ​രു​ടെ പുസ്‌ത​കങ്ങൾ ആരാണ്‌ എഴുതി​യത്‌? പ്രവാ​ച​കൻമാ​രു​ടെ, വിശേ​ഷാൽ ഏലിയാ​വി​ന്റെ​യും എലീശാ​യു​ടെ​യും, പ്രവൃ​ത്തി​കൾക്ക്‌ അവ കൊടു​ക്കുന്ന ഊന്നൽ യഹോ​വ​യു​ടെ ഒരു പ്രവാ​ച​കനെ സൂചി​പ്പി​ക്കു​ന്നു. ഭാഷ, രചന, ശൈലി എന്നിവ​യു​ടെ സാമ്യങ്ങൾ യിരെ​മ്യാവ്‌ എന്ന പുസ്‌ത​ക​ത്തി​ന്റെ അതേ എഴുത്തു​കാ​രനെ സൂചി​പ്പി​ക്കു​ന്നു. അനേകം എബ്രാ​യ​പ​ദ​ങ്ങ​ളും ശൈലി​ക​ളും രാജാ​ക്കൻമാ​രി​ലും യിരെ​മ്യാ​വി​ലും മാത്രം കാണുന്നു, മറെറാ​രു ബൈബിൾപു​സ്‌ത​ക​ത്തി​ലും കാണു​ന്നില്ല. എന്നിരു​ന്നാ​ലും, രാജാ​ക്കൻമാ​രു​ടെ പുസ്‌ത​കങ്ങൾ എഴുതി​യതു യിരെ​മ്യാവ്‌ ആണെങ്കിൽ അവനെ​ക്കു​റിച്ച്‌ അതിൽ പറയാ​ത്തത്‌ എന്തു​കൊണ്ട്‌? അത്‌ ആവശ്യ​മാ​യി​രു​ന്നില്ല, കാരണം അവന്റെ വേല​യെ​ക്കു​റിച്ച്‌ അവന്റെ നാമം വഹിക്കുന്ന പുസ്‌ത​ക​ത്തിൽ നേരത്തെ പ്രതി​പാ​ദി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. മാത്ര​വു​മല്ല, രാജാ​ക്കൻമാ​രു​ടെ പുസ്‌തകം എഴുതി​യതു യിരെ​മ്യാ​വി​ന്റെ കീർത്തി വർധി​പ്പി​ക്കാ​നല്ല, പിന്നെ​യോ യഹോ​വ​യെ​യും അവന്റെ ആരാധ​ന​യെ​യും മഹിമ​പ്പെ​ടു​ത്താ​നാണ്‌. യഥാർഥ​ത്തിൽ, രാജാ​ക്കൻമാ​രും യിരെ​മ്യാ​വും അധിക​ഭാ​ഗ​വും പരസ്‌പര പൂരക​മാണ്‌, ഓരോ​ന്നും മറേറതു വിട്ടു​ക​ള​യു​ന്നതു പൂരി​പ്പി​ക്കു​ന്നു. കൂടാതെ, സമാന്ത​ര​വി​വ​ര​ണങ്ങൾ ഉണ്ട്‌, ദൃഷ്ടാ​ന്ത​മാ​യി 2 രാജാക്കൻമാർ 24:18–25:30-ഉം യിരെ​മ്യാ​വു 39:1-10; 40:7–41:10; 52:1-34-ഉം. ഒന്നും രണ്ടും രാജാ​ക്കൻമാ​രു​ടെ എഴുത്തു​കാ​രൻ യിരെ​മ്യാ​വാ​ണെ​ന്നു​ള​ള​തി​നെ യഹൂദ പാരമ്പ​ര്യം സ്ഥിരീ​ക​രി​ക്കു​ന്നു. അദ്ദേഹം രണ്ടു പുസ്‌ത​ക​ങ്ങ​ളു​ടെ​യും സമാഹ​രണം യെരു​ശ​ലേ​മിൽവെച്ചു തുടങ്ങി​യെ​ന്നു​ള​ള​തി​നു സംശയ​മില്ല. രണ്ടാമത്തെ പുസ്‌തകം ഈജി​പ്‌തിൽ പൊ.യു.മു. ഏതാണ്ട്‌ 580-ൽ പൂർത്തി​യാ​യ​താ​യി കാണ​പ്പെ​ടു​ന്നു, കാരണം അവൻ ആ വർഷത്തെ സംഭവ​ങ്ങളെ തന്റെ രേഖയു​ടെ ഉപസം​ഹാ​ര​ത്തിൽ പരാമർശി​ക്കു​ന്നു. (2 രാജാ. 25:27) ഒന്നു രാജാ​ക്കൻമാ​രിൽ രണ്ടു ശമു​വേ​ലി​ന്റെ അവസാ​നം​മു​ത​ലു​ളള ഇസ്രാ​യേ​ലി​ന്റെ ചരിത്രം കൈകാ​ര്യം ചെയ്യു​ക​യും യെഹോ​ശാ​ഫാത്ത്‌ മരിച്ച പൊ.യു.മു. 911 വരെ എത്തിക്കു​ക​യും ചെയ്യുന്നു.—1 രാജാ. 22:50.

4. മതേതര ചരി​ത്ര​വും പുരാ​വ​സ്‌തു​ശാ​സ്‌ത്ര​വും ഒന്നു രാജാ​ക്കൻമാ​രെ സ്ഥിരീ​ക​രി​ക്കു​ന്ന​തെ​ങ്ങനെ?

4 ഒന്നു രാജാ​ക്കൻമാർക്കു വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ കാനോ​നിൽ ഉചിത​മായ സ്ഥാനമുണ്ട്‌, അത്‌ എല്ലാ പ്രാമാ​ണി​ക​രും അംഗീ​ക​രി​ക്കു​ന്നു. മാത്ര​വു​മല്ല, ഒന്നു രാജാ​ക്കൻമാ​രി​ലെ സംഭവങ്ങൾ ഈജി​പ്‌തി​ലെ​യും അസീറി​യ​യി​ലെ​യും മതേതര ചരി​ത്ര​ങ്ങ​ളാൽ സ്ഥിരീ​ക​രി​ക്ക​പ്പെ​ടു​ന്നു. പുരാ​വ​സ്‌തു ശാസ്‌ത്ര​വും ഈ പുസ്‌ത​ക​ത്തി​ലെ അനേകം പ്രസ്‌താ​വ​ന​കളെ പിന്താ​ങ്ങു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, 1 രാജാ​ക്കൻമാർ 7:45, 46-ൽ ഹീരാം ശലോ​മോ​ന്റെ ആലയത്തി​നു​വേണ്ടി ചെമ്പ്‌ ഉപകര​ണങ്ങൾ വാർത്തതു “യോർദ്ദാൻ സമഭൂ​മി​യിൽ സുക്കോ​ത്തി​നും സാരെ​ഥാ​നും മദ്ധ്യേ” ആയിരു​ന്നു​വെന്നു നാം വായി​ക്കു​ന്നു. പുരാതന സുക്കോ​ത്തിൽ കുഴി​ച്ചു​നോ​ക്കിയ പുരാ​വ​സ്‌തു ശാസ്‌ത്ര​ജ്ഞൻമാർ അവിടെ ഉരുക്കൽപ്ര​വർത്ത​ന​ങ്ങ​ളു​ടെ തെളിവു കുഴി​ച്ചെ​ടു​ത്തി​ട്ടുണ്ട്‌. a കൂടാതെ, കാർണ​ക്കി​ലെ (പുരാതന തേബസ്‌) ക്ഷേത്ര​മ​തി​ലിൽ എഴുന്നു​നിൽക്കുന്ന ഒരു കൊത്തു​പണി ഈജി​പ്‌തി​ലെ രാജാ​വായ ശീഷോങ്ക്‌ (ശീശക്ക്‌) യഹൂദയെ ആക്രമി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു വീമ്പി​ള​ക്കു​ന്നു, 1 രാജാ​ക്കൻമാർ 14:25, 26-ൽ അതിനെ പരാമർശി​ക്കു​ന്നുണ്ട്‌. b

5. ഏതു നിശ്വസ്‌ത സാക്ഷ്യം ഒന്നു രാജാ​ക്കൻമാ​രു​ടെ വിശ്വാ​സ്യ​തയെ തെളി​യി​ക്കു​ന്നു?

5 മററു ബൈബി​ളെ​ഴു​ത്തു​കാ​രാ​ലു​ളള പരാമർശ​ന​ങ്ങ​ളും പ്രവച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​ക​ളും ഒന്നു രാജാ​ക്കൻമാ​രു​ടെ വിശ്വാ​സ്യ​തയെ പിന്താ​ങ്ങു​ന്നു. ഏലിയാ​വി​നെ​യും സാരെ​ഫാ​ത്തി​ലെ വിധവ​യെ​യും ചുററി​പ്പ​റ​റി​യു​ളള സംഭവ​ങ്ങളെ യേശു ചരി​ത്ര​യാ​ഥാർഥ്യ​ങ്ങ​ളാ​യി പറയുന്നു. (ലൂക്കൊ. 4:24-26) യോഹ​ന്നാൻസ്‌നാ​പ​ക​നെ​ക്കു​റി​ച്ചു സംസാ​രി​ക്കു​മ്പോൾ “വരുവാ​നു​ളള ഏലിയാ​വു അവൻതന്നെ” എന്നു യേശു പറഞ്ഞു. (മത്താ. 11:13, 14) ഇവിടെ യേശു ഒരു ഭാവി ദിവസ​ത്തെ​ക്കു​റി​ച്ചും പ്രസ്‌താ​വിച്ച മലാഖി​യു​ടെ പ്രവച​നത്തെ പരാമർശി​ക്കു​ക​യാ​യി​രു​ന്നു: “യഹോ​വ​യു​ടെ വലുതും ഭയങ്കര​വു​മായ നാൾ വരുന്ന​തി​നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലിയാ​പ്ര​വാ​ച​കനെ അയക്കും.” (മലാ. 4:5) ശലോ​മോ​നെ​ക്കു​റി​ച്ചും തെക്കേ​ദേ​ശത്തെ രാജ്ഞി​യെ​ക്കു​റി​ച്ചും ആ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തി​നെ പരാമർശി​ച്ച​തി​നാ​ലും യേശു ഒന്നു രാജാ​ക്കൻമാ​രു​ടെ കാനോ​നി​ക​തക്ക്‌ ഉറപ്പു​നൽകി.—മത്താ. 6:29; 12:42; 1 രാജാ​ക്കൻമാർ 10:1-9 താരത​മ്യം ചെയ്യുക.

ഒന്നു രാജാ​ക്കൻമാ​രു​ടെ ഉളളടക്കം

6. ശലോ​മോൻ ഏതു സാഹച​ര്യ​ങ്ങ​ളിൽ സിംഹാ​സ​നാ​രോ​ഹണം നടത്തുന്നു, അവൻ രാജ്യ​ത്തിൽ സ്ഥിരമാ​യി സ്ഥാപി​ത​നാ​കു​ന്ന​തെ​ങ്ങനെ?

6 ശലോ​മോൻ രാജാ​വാ​യി​ത്തീ​രു​ന്നു (1:1-2:46). ഒന്നു രാജാ​ക്കൻമാ​രി​ലെ രേഖ തന്റെ 40 വർഷവാ​ഴ്‌ച​യു​ടെ സമാപ്‌തി​യി​ലേക്ക്‌ അടുത്തു​കൊ​ണ്ടി​രുന്ന മരണാ​സ​ന്ന​നായ ദാവീ​ദി​നെ​ക്കു​റി​ച്ചു പറഞ്ഞു​കൊ​ണ്ടു തുടങ്ങു​ന്നു. അവന്റെ പുത്ര​നായ അദോ​നീ​യാ​വു സേനാ​ധി​പ​നായ യോവാ​ബി​ന്റെ​യും അബ്യാ​ഥാർ പുരോ​ഹി​ത​ന്റെ​യും സഹായ​ത്തോ​ടെ രാജത്വം ഏറെറ​ടു​ക്കാൻ ഗൂഢാ​ലോ​ചന നടത്തുന്നു. പ്രവാ​ച​ക​നായ നാഥാൻ ഇതി​നെ​ക്കു​റി​ച്ചു ദാവീ​ദി​നെ അറിയി​ക്കു​ക​യും അവൻ തന്റെ മരണ​ശേഷം രാജാ​വാ​യി​രി​ക്കാൻ നേരത്തെ ശലോ​മോ​നെ നാമനിർദേശം ചെയ്‌ത കാര്യം പരോ​ക്ഷ​മാ​യി ഓർമ​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌, ഗൂഢാ​ലോ​ചകർ അദോ​നീ​യാ​വി​ന്റെ സ്ഥാനാ​രോ​ഹണം ആഘോ​ഷി​ക്ക​വേ​തന്നെ ദാവീദ്‌ പുരോ​ഹി​ത​നായ സാദോ​ക്കി​നെ​ക്കൊ​ണ്ടു ശലോ​മോ​നെ രാജാ​വാ​യി അഭി​ഷേകം ചെയ്യി​ക്കു​ന്നു. ഇപ്പോൾ ബലിഷ്‌ഠ​നാ​യി​രി​ക്കാ​നും ഒരു പുരു​ഷ​നെന്നു തെളി​യി​ക്കാ​നും തന്റെ ദൈവ​മായ യഹോ​വ​യു​ടെ വഴിക​ളിൽ നടക്കാ​നും ദാവീദ്‌ ശലോ​മോ​നോട്‌ ആജ്ഞാപി​ക്കു​ന്നു. അതിനു​ശേഷം ദാവീദു മരിക്കു​ന്നു, “ദാവീ​ദി​ന്റെ നഗരത്തിൽ” അടക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. (2:10) കാല​ക്ര​മ​ത്തിൽ ശലോ​മോൻ അബ്യാ​ഥാ​രി​നെ നാടു​ക​ട​ത്തു​ന്നു, കുഴപ്പ​ക്കാ​രായ അദോ​നീ​യാ​വി​നെ​യും യോവാ​ബി​നെ​യും വധിക്കു​ന്നു. പിൽക്കാ​ലത്ത്‌, തന്റെ ജീവനെ രക്ഷിക്കു​ന്ന​തി​നു ചെയ്‌ത കരുണാ​പൂർവ​ക​മായ വ്യവസ്ഥ​യോട്‌ ആദരവു കാട്ടാ​ത്ത​തി​നാൽ ശിമെയി വധിക്ക​പ്പെ​ടു​ന്നു. രാജ്യം ഇപ്പോൾ ശലോ​മോ​ന്റെ കൈക​ളിൽ ഉറപ്പായി സ്ഥാപി​ത​മാ​കു​ന്നു.

7. ശലോ​മോ​ന്റെ ഏതു പ്രാർഥ​നക്കു യഹോവ ഉത്തരം കൊടു​ക്കു​ന്നു, ഇസ്രാ​യേ​ലി​നു എന്തു ഫലമു​ണ്ടാ​കു​ന്നു?

7 ശലോ​മോ​ന്റെ ജ്ഞാനപൂർവ​ക​മായ ഭരണം (3:1-4:34). ശലോ​മോൻ ഫറവോ​ന്റെ പുത്രി​യെ വിവാഹം ചെയ്‌തു​കൊണ്ട്‌ ഈജി​പ്‌തു​മാ​യി ഒരു വിവാ​ഹ​ബ​ന്ധ​ത്തി​ലേർപ്പെ​ടു​ന്നു. അവൻ യഹോ​വ​യു​ടെ ജനത്തെ വിവേ​ച​ന​യോ​ടെ ന്യായം​വി​ധി​ക്കു​ന്ന​തിന്‌ അനുസ​ര​ണ​മു​ളള ഒരു ഹൃദയ​ത്തി​നു​വേണ്ടി യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു. ദീർഘാ​യു​സ്സോ സമ്പത്തോ ആവശ്യ​പ്പെ​ടാ​ഞ്ഞ​തു​കൊണ്ട്‌ അവനു ജ്ഞാനവും വിവേ​ച​ന​യു​മു​ളള ഒരു ഹൃദയ​വും ഒപ്പം ധനവും മഹത്ത്വ​വും കൊടു​ക്കു​മെന്നു യഹോവ വാഗ്‌ദത്തം ചെയ്യുന്നു. തന്റെ വാഴ്‌ച​യു​ടെ ആദ്യഘ​ട്ട​ത്തിൽ ഒരേ ശിശു​വി​നെ അവകാ​ശ​പ്പെ​ട്ടു​കൊ​ണ്ടു രണ്ടു സ്‌ത്രീ​കൾ ശലോ​മോ​ന്റെ മുമ്പാകെ ഹാജരാ​കു​മ്പോൾ അവൻ തന്റെ ജ്ഞാനം പ്രകട​മാ​ക്കു​ന്നു. “ജീവനു​ളള കുഞ്ഞിനെ രണ്ടായി പിളർന്നു” പാതി ഓരോ​രു​ത്തർക്കും കൊടു​ക്കാൻ ശലോ​മോൻ ആജ്ഞാപി​ക്കു​ന്നു. (3:25) ഇതിങ്കൽ യഥാർഥ മാതാവു കുഞ്ഞിന്റെ ജീവനു​വേണ്ടി വാദി​ച്ചു​കൊ​ണ്ടു മറേറ സ്‌ത്രീക്ക്‌ അതിനെ കൊടു​ക്കാൻ പറയുന്നു. അങ്ങനെ ശലോ​മോൻ അവകാ​ശി​യായ മാതാ​വി​നെ തിരി​ച്ച​റി​യു​ന്നു, അവൾക്കു കുഞ്ഞിനെ കിട്ടുന്നു. ശലോ​മോ​ന്റെ ദൈവദത്ത ജ്ഞാനം​നി​മി​ത്തം സകല ഇസ്രാ​യേ​ലും അഭിവൃ​ദ്ധി​പ്പെട്ട്‌ സന്തുഷ്ട​രും സുരക്ഷി​ത​രു​മാ​യി​രി​ക്കു​ന്നു. അനേകം രാജ്യ​ങ്ങ​ളിൽനി​ന്നു​ളള ആളുകൾ അവന്റെ ജ്ഞാന​മൊ​ഴി​കൾ കേൾക്കാൻ വരുന്നു.

8. (എ) ശലോ​മോൻ എങ്ങനെ ആലയം​പണി തുടങ്ങു​ന്നു? അതിന്റെ ചില സവി​ശേ​ഷ​തകൾ വർണി​ക്കുക. (ബി) അവൻ കൂടു​ത​ലാ​യി ഏതു നിർമാ​ണ​പ​രി​പാ​ടി നടപ്പി​ലാ​ക്കു​ന്നു?

8 ശലോ​മോ​ന്റെ ആലയം (5:1-10:29). ശലോ​മോൻ തന്റെ പിതാ​വായ ദാവീ​ദി​നോ​ടു​ളള യഹോ​വ​യു​ടെ വാക്കുകൾ ഓർക്കു​ന്നു: ‘ഞാൻ നിനക്കു പകരം നിന്റെ സിംഹാ​സ​ന​ത്തിൽ ഇരുത്തുന്ന നിന്റെ മകൻ എന്റെ നാമത്തി​ന്നു ഒരു ആലയം പണിയും.’ (5:5) തന്നിമി​ത്തം ശലോ​മോൻ ഇതിനു​വേണ്ടി ഒരുക്കം​ചെ​യ്യു​ന്നു. സോരി​ലെ രാജാ​വായ ഹീരാം ലെബാ​നോ​നിൽനി​ന്നു ദേവദാ​രു​വും സരളവൃ​ക്ഷ​വും അയച്ചു​കൊ​ടു​ത്തു​കൊ​ണ്ടും വിദഗ്‌ധ ജോലി​ക്കാ​രെ കൊടു​ത്തു​കൊ​ണ്ടും സഹായി​ക്കു​ന്നു. ഇസ്രാ​യേ​ല്യർ ഈജി​പ്‌തു വിട്ടു​പോ​ന്ന​തി​ന്റെ 480-ാം വർഷം, ശലോ​മോ​ന്റെ വാഴ്‌ച​യു​ടെ നാലാ​മാ​ണ്ടിൽ ഇവരും ശലോ​മോ​ന്റെ ഊഴിയ വേലക്കാ​രും ചേർന്നു യഹോ​വ​യു​ടെ ആലയത്തി​ന്റെ പണി തുടങ്ങു​ന്നു. (6:1) പണി നടക്കുന്ന സ്ഥലത്തു ചുററി​ക​ക​ളോ കോടാ​ലി​ക​ളോ മറേറ​തെ​ങ്കി​ലും ഇരുമ്പു​പ​ണി​യാ​യു​ധ​ങ്ങ​ളോ ഉപയോ​ഗി​ക്കു​ന്നില്ല, കാരണം എല്ലാ കല്ലുക​ളും ചേർത്തു​പ​ണി​യു​ന്ന​തിന്‌ ആലയസ്ഥ​ല​ത്തേക്കു കൊണ്ടു​വ​രു​ന്ന​തി​നു​മു​മ്പു കല്ലുമ​ട​യിൽ വെച്ചു​തന്നെ ഒരുക്കു​ക​യും തയ്യാർചെ​യ്യു​ക​യും ചെയ്യുന്നു. ആലയത്തി​ന്റെ അകവശം മുഴുവൻ ആദ്യം ചുവരു​ക​ളിൽ ദേവദാ​രു​വും തറയിൽ സരളമ​ര​വും നിരത്തി​യിട്ട്‌, പിന്നീടു മനോ​ഹ​ര​മാ​യി സ്വർണം പൊതി​യു​ന്നു. ഓരോ​ന്നി​നും പത്തുമു​ഴം (4.5 മീററർ) പൊക്ക​വും ഒരു ചിറകി​ന്റെ അററം​മു​തൽ മറേറ ചിറകി​ന്റെ അററം​വരെ പത്തുമു​ഴ​വു​മു​ളള രണ്ടു കെരൂ​ബു​ക​ളു​ടെ രൂപങ്ങൾ ഒലിവ്‌ മരം​കൊണ്ട്‌ ഉണ്ടാക്കി ഏററവും അകത്തെ മുറി​യിൽ വെക്കുന്നു. മററു കെരൂ​ബു​ക​ളും ഈന്തപ്പ​ന​രൂ​പ​ങ്ങ​ളും പുഷ്‌പ​ങ്ങ​ളും ആലയചു​വ​രു​ക​ളിൽ കൊത്തി​യു​ണ്ടാ​ക്കു​ന്നു. ഒടുവിൽ ഏഴില​ധി​കം വർഷത്തെ വേലക്കു​ശേഷം മഹനീ​യ​മായ ആലയം പൂർത്തി​യാ​വു​ന്നു. ശലോ​മോൻ തന്റെ നിർമാ​ണ​പ​രി​പാ​ടി തുടരു​ന്നു: തനിക്കു​വേണ്ടി ഒരു വീടും ലെബാ​നോൻ വനഗൃ​ഹ​വും സ്‌തം​ഭ​മ​ണ്ഡ​പ​വും സിംഹാ​സ​ന​മ​ണ്ഡ​പ​വും ഫറവോ​ന്റെ പുത്രി​ക്കു​വേണ്ടി ഒരു ഭവനവും. അവൻ യഹോ​വ​യു​ടെ ആലയമ​ണ്ഡ​പ​ത്തി​നു​വേണ്ടി രണ്ടു വലിയ താമ്ര​സ്‌തം​ഭങ്ങൾ, പ്രാകാ​ര​ത്തി​നു​വേണ്ടി വാർപ്പു​കടൽ, താമ്ര​വാ​ഹ​നങ്ങൾ, താമ്ര​ത്തൊ​ട്ടി​കൾ, സ്വർണ ഉപകര​ണങ്ങൾ എന്നിവ ഉണ്ടാക്കു​ന്നു. c

9. യഹോ​വ​യു​ടെ ഏതു പ്രത്യ​ക്ഷ​ത​യും ശലോ​മോ​ന്റെ ഏതു പ്രാർഥ​ന​യും ഉടമ്പടി​യു​ടെ പെട്ടകം കൊണ്ടു​വ​രു​ന്ന​തി​ന്റെ സവി​ശേ​ഷ​ത​യാ​യി​രി​ക്കു​ന്നു?

9 ഇപ്പോൾ പുരോ​ഹി​തൻമാർ യഹോ​വ​യു​ടെ ഉടമ്പടി​യു​ടെ പെട്ടകം കൊണ്ടു​വന്ന്‌ ഏററവും അകത്തെ അറയിൽ, അതിവി​ശു​ദ്ധ​ത്തിൽ, കെരൂ​ബു​ക​ളു​ടെ ചിറകു​കൾക്കു കീഴിൽ വെക്കാ​നു​ളള സമയമാ​യി. പുരോ​ഹി​തൻമാർ പുറത്തു​വ​രു​മ്പോൾ അവർക്കു നിന്നു ശുശ്രൂ​ഷ​ചെ​യ്യാൻ മേലാൽ കഴിയാ​ത്ത​വി​ധം ‘യഹോ​വ​യു​ടെ തേജസ്സു യഹോ​വ​യു​ടെ ആലയത്തിൽ നിറയു​ന്നു.’ (8:11) ശലോ​മോൻ ഇസ്രാ​യേൽ സഭയെ അനു​ഗ്ര​ഹി​ക്കു​ന്നു. അവൻ യഹോ​വയെ വാഴ്‌ത്തു​ക​യും സ്‌തു​തി​ക്കു​ക​യും ചെയ്യുന്നു. മുട്ടു​കു​ത്തി​നിന്ന്‌ ആകാശ​ത്തേക്കു കൈകൾ വിരി​ച്ചു​യർത്തി സ്വർഗാ​ധി​സ്വർഗ​ങ്ങൾക്കു യഹോ​വയെ ഉൾക്കൊ​ള​ളാൻ കഴിയു​ക​യി​ല്ലെ​ന്നും താൻ പണിക​ഴി​പ്പി​ച്ചി​രി​ക്കുന്ന ഈ ഭൗമി​കാ​ല​യ​ത്തിന്‌ അത്രയും​കൂ​ടെ സാധ്യ​മ​ല്ലെ​ന്നും അവൻ പ്രാർഥ​നാ​പൂർവം സമ്മതി​ച്ചു​പ​റ​യു​ന്നു. യഹോ​വയെ ഭയപ്പെ​ടുന്ന സകലരും, അതേ ഒരു വിദൂ​ര​ദേ​ശ​ത്തു​നി​ന്നു​ളള ഒരു വിദേ​ശി​പോ​ലും ഈ ആലയത്തി​നു​നേരെ തിരിഞ്ഞു പ്രാർഥി​ച്ചാൽ കേൾക്ക​ണ​മെന്ന്‌ അവൻ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു, “ഭൂമി​യി​ലെ സകല ജാതി​ക​ളും നിന്റെ ജനമായ യിസ്രാ​യേൽ എന്നപോ​ലെ നിന്നെ ഭയപ്പെ​ടു​വാ”ൻതന്നെ.—8:43.

10. ഏതു വാഗ്‌ദ​ത്ത​ത്തോ​ടും പ്രാവ​ച​നിക മുന്നറി​യി​പ്പോ​ടും കൂടെ യഹോവ ശലോ​മോ​ന്റെ പ്രാർഥ​നക്ക്‌ ഉത്തരം കൊടു​ക്കു​ന്നു?

10 പിന്നീടു നടക്കുന്ന 14 ദിവസത്തെ ഉത്സവത്തിൽ ശലോ​മോൻ 22,000 കാളക​ളെ​യും 1,20,000 ആടുക​ളെ​യും ബലിക​ഴി​ക്കു​ന്നു. താൻ ശലോ​മോ​ന്റെ പ്രാർഥന കേട്ടി​രി​ക്കു​ന്നു​വെ​ന്നും താൻ തന്റെ “നാമം അതിൽ എന്നേക്കും” സ്ഥാപി​ച്ചു​കൊണ്ട്‌ ആലയത്തെ വിശു​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു​വെ​ന്നും യഹോവ അവനോ​ടു പറയുന്നു. ഇപ്പോൾ, ശലോ​മോൻ യഹോ​വ​യു​ടെ മുമ്പാകെ നിഷ്‌ക​ള​ങ്ക​നാ​യി നടക്കു​മെ​ങ്കിൽ അവന്റെ രാജ്യ​ത്തി​ന്റെ സിംഹാ​സനം തുടരും. എന്നിരു​ന്നാ​ലും ശലോ​മോ​നും അവനു​ശേഷം അവന്റെ പുത്രൻമാ​രും യഹോ​വ​യു​ടെ ആരാധന ഉപേക്ഷി​ച്ചു മററു ദൈവ​ങ്ങളെ സേവി​ച്ചാൽ, അപ്പോൾ, യഹോവ പറയുന്നു, “ഞാൻ യിസ്രാ​യേ​ലി​ന്നു കൊടു​ത്തി​രി​ക്കുന്ന ഭൂതല​ത്തു​നിന്ന്‌ അവരെ ഛേദി​ച്ചു​ക​ള​യും; എന്റെ നാമത്തി​നു​വേണ്ടി ഞാൻ വിശു​ദ്ധീ​ക​രി​ച്ചി​രി​ക്കുന്ന ആലയവും ഞാൻ എന്റെ മുമ്പാകെ നിന്നു തളളി​ക്ക​ള​യും; ഇസ്രാ​യേൽ തീർച്ച​യാ​യും സകല ജനങ്ങളു​ടെ​യും ഇടയിൽ ഒരു പഴഞ്ചൊ​ല്ലും പരിഹാ​സ​വും ആയിത്തീ​രും. ഈ ആലയം തന്നെ ശൂന്യ​കൂ​മ്പാ​ര​ങ്ങ​ളാ​യി​ത്തീ​രും.”—9:3, 7, 8NW.

11. ശലോ​മോ​ന്റെ ധനവും ജ്ഞാനവും എത്ര വിപു​ല​മാ​യി​ത്തീ​രു​ന്നു?

11 രണ്ടു ഭവനങ്ങൾ, യഹോ​വ​യു​ടെ ആലയവും രാജാ​വി​ന്റെ അരമന​യും, പൂർത്തി​യാ​ക്കാൻ ശലോ​മോൻ 20 വർഷ​മെ​ടു​ത്തു. ഇപ്പോൾ അവൻ തന്റെ ഭരണ​പ്ര​ദേ​ശ​ത്തു​ട​നീ​ളം അനേകം നഗരങ്ങ​ളും വിദൂ​ര​ദേ​ശ​ങ്ങ​ളു​മാ​യി കച്ചവടം നടത്തു​ന്ന​തി​നു കപ്പലു​ക​ളും പണിതു തുടങ്ങു​ന്നു. അങ്ങനെ ശേബാ​യി​ലെ രാജ്ഞി യഹോവ ശലോ​മോ​നു കൊടു​ത്തി​രി​ക്കുന്ന വലിയ ജ്ഞാന​ത്തെ​ക്കു​റി​ച്ചു കേൾക്കു​ന്നു. അവൾ കുഴപ്പി​ക്കുന്ന ചോദ്യ​ങ്ങ​ളു​മാ​യി അവനെ പരീക്ഷി​ക്കാൻ വരുന്നു. അവന്റെ സംസാരം കേൾക്കു​ക​യും ജനത്തിന്റെ ഐശ്വ​ര്യ​വും സന്തുഷ്ടി​യും കാണു​ക​യും ചെയ്‌ത​ശേഷം അവൾ ഉദ്‌ഘോ​ഷി​ക്കു​ക​യാണ്‌: “പാതി​പോ​ലും ഞാൻ അറിഞ്ഞി​രു​ന്നില്ല.” (10:7) യഹോവ ഇസ്രാ​യേ​ലി​നോ​ടു സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തിൽ തുടരു​മ്പോൾ ശലോ​മോൻ “ഭൂമി​യി​ലെ സകലരാ​ജാ​ക്കൻമാ​രി​ലും​വെച്ചു ധനം​കൊ​ണ്ടും ജ്ഞാനം​കൊ​ണ്ടും മികച്ച​വ​നാ​യി”ത്തീരുന്നു.—10:23.

12. (എ) ശലോ​മോൻ എന്തിൽ പരാജ​യ​പ്പെ​ടു​ന്നു, വിപ്ലവ​ത്തി​ന്റെ ഏതു വിത്തുകൾ പ്രത്യ​ക്ഷ​പ്പെ​ട്ടു​തു​ട​ങ്ങു​ന്നു? (ബി) അഹീയാവ്‌ എന്തു പ്രവചി​ക്കു​ന്നു?

12 ശലോ​മോ​ന്റെ അവിശ്വ​സ്‌ത​ത​യും മരണവും (11:1-43). യഹോ​വ​യു​ടെ കൽപ്പനക്കു വിരു​ദ്ധ​മാ​യി ശലോ​മോൻ മററു ജനതക​ളിൽനിന്ന്‌ അനേകം ഭാര്യ​മാ​രെ എടുക്കു​ന്നു.—700 ഭാര്യ​മാ​രെ​യും 300 വെപ്പാ​ട്ടി​മാ​രെ​യും. (ആവ. 17:17) അവന്റെ ഹൃദയം മററു ദൈവ​ങ്ങളെ സേവി​ക്കാൻ വശീക​രി​ക്ക​പ്പെ​ടു​ന്നു. രാജ്യം അവനിൽനി​ന്നു പറിച്ചു​കീ​റി മാററ​പ്പെ​ടു​മെന്നു യഹോവ പറയുന്നു, അവന്റെ നാളിലല്ല, പുത്രന്റെ നാളിൽ. എന്നിരു​ന്നാ​ലും, രാജ്യ​ത്തി​ന്റെ ഒരു ഭാഗം, അതായതു യഹൂദ​യ്‌ക്കു പുറമേ ഒരു ഗോ​ത്രം​കൂ​ടെ, ശലോ​മോ​ന്റെ പുത്രൻമാ​രാൽ ഭരിക്ക​പ്പെ​ടും. ദൈവം സമീപ​ജ​ന​ത​ക​ളിൽ ശലോ​മോ​നു പ്രതി​യോ​ഗി​കളെ എഴു​ന്നേൽപ്പി​ച്ചു തുടങ്ങു​ന്നു. എഫ്രയീം ഗോ​ത്ര​ത്തിൽപ്പെട്ട യൊ​രോ​ബെ​യാ​മും രാജാ​വി​നെ​തി​രെ തന്നെത്താൻ ഉയർത്തു​ന്നു. യൊ​രോ​ബെ​യാം ഇസ്രാ​യേ​ലി​ലെ പത്തു​ഗോ​ത്ര​ങ്ങ​ളു​ടെ​മേൽ രാജാ​വാ​യി​ത്തീ​രു​മെന്ന്‌ അഹീയാ​പ്ര​വാ​ചകൻ അവനോ​ടു പറയുന്നു. യൊ​രോ​ബെ​യാം ജീവര​ക്ഷാർഥം ഈജി​പ്‌തി​ലേക്ക്‌ ഓടി​പ്പോ​കു​ന്നു. 40 വർഷം വാണ​ശേഷം ശലോ​മോൻ മരിക്കു​ന്നു. അവന്റെ പുത്രൻ രെഹ​ബെ​യാം പൊ.യു.മു. 997-ാമാണ്ടിൽ രാജാ​വാ​യി​ത്തീ​രു​ന്നു.

13. രെഹ​ബെ​യാം വാഴ്‌ച​തു​ട​ങ്ങു​മ്പോൾ രാജ്യത്തു വിഭജനം നടക്കു​ന്നത്‌ എങ്ങനെ, യൊ​രോ​ബെ​യാം തന്റെ രാജത്വ​ത്തെ സുരക്ഷി​ത​മാ​ക്കാൻ ശ്രമി​ക്കു​ന്നത്‌ എങ്ങനെ?

13 രാജ്യം വിഭജി​ക്ക​പ്പെ​ടു​ന്നു (12:1–14:20). യൊ​രോ​ബെ​യാം ഈജി​പ്‌തിൽനി​ന്നു മടങ്ങി​വ​രു​ക​യും രെഹ​ബെ​യാ​മി​നോ​ടു ശലോ​മോൻ തങ്ങളു​ടെ​മേൽ വെച്ചി​രുന്ന സകല ഭാരങ്ങ​ളിൽനി​ന്നും ആശ്വാ​സ​ത്തിന്‌ അപേക്ഷി​ക്കാൻ ജനങ്ങളു​മാ​യി കയറി​ച്ചെ​ല്ലു​ക​യും ചെയ്യുന്നു. ഇസ്രാ​യേ​ലി​ലെ മൂപ്പൻമാ​രു​ടെ ജ്ഞാനോ​പ​ദേ​ശ​ത്തി​നു പകരം ചെറു​പ്പ​ക്കാ​രെ കേട്ടനു​സ​രി​ച്ചു​കൊ​ണ്ടു രെഹ​ബെ​യാം ദുരി​തങ്ങൾ വർധി​പ്പി​ക്കു​ന്നു. ഇസ്രാ​യേൽ വിപ്ലവ​മു​ണ്ടാ​ക്കു​ന്നു, വടക്കുളള പത്തു​ഗോ​ത്ര​ങ്ങ​ളു​ടെ​മേൽ യൊ​രോ​ബെ​യാ​മി​നെ രാജാ​വാ​ക്കു​ന്നു. യഹൂദ​യും ബെന്യാ​മീ​നും മാത്രം കിട്ടിയ രെഹ​ബെ​യാം വിമത​രോ​ടു പോരാ​ടാൻ സൈന്യ​ത്തെ ചേർക്കു​ന്നു. എന്നാൽ യഹോ​വ​യു​ടെ കൽപ്പന​പ്ര​കാ​രം അവൻ പിൻമാ​റു​ന്നു. യൊ​രോ​ബെ​യാം ശേഖേ​മി​നെ തന്റെ തലസ്ഥാ​ന​മാ​യി പണിയു​ന്നു. എന്നാൽ അവനു പിന്നെ​യും അരക്ഷി​ത​ത്വം തോന്നു​ന്നു. ജനം യഹോ​വയെ ആരാധി​ക്കാൻ യെരു​ശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​കു​മെ​ന്നും അവർ വീണ്ടും രെഹ​ബെ​യാ​മി​നു കീഴി​ലാ​കു​മെ​ന്നും അവൻ ഭയപ്പെ​ടു​ന്നു. ഇതു തടയു​ന്ന​തിന്‌, അവൻ രണ്ടു സ്വർണ​ക്കാ​ള​ക്കു​ട്ടി​കളെ സ്ഥാപി​ക്കു​ന്നു, ഒന്നു ദാനി​ലും ഒന്നു ബെഥേ​ലി​ലും. ആരാധ​നയെ നയിക്കു​ന്ന​തിന്‌ അവൻ ലേവി​ഗോ​ത്ര​ത്തിൽനി​ന്നല്ല, പിന്നെ​യോ പൊതു​ജ​ന​ങ്ങ​ളു​ടെ​യി​ട​യിൽനി​ന്നു പുരോ​ഹി​തൻമാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നു. d

14. യൊ​രോ​ബെ​യാ​മി​ന്റെ ഭവനത്തി​നെ​തി​രെ എന്തു പ്രാവ​ച​നി​ക​മു​ന്ന​റി​യി​പ്പു മുഴക്കു​ന്നു, ഏതു വിപത്തു​കൾ തുടങ്ങു​ന്നു?

14 യൊ​രോ​ബെ​യാം ബെഥേ​ലി​ലെ യാഗപീ​ഠ​ത്തിൽ ബലിയർപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ഈ വ്യാജാ​രാ​ധ​ന​യു​ടെ യാഗപീ​ഠ​ത്തി​നെ​തി​രെ ശക്തമായ നടപടി സ്വീക​രി​ക്കാ​നി​രി​ക്കുന്ന യോശീ​യാവ്‌ എന്നു പേരുളള ഒരു രാജാ​വി​നെ ദാവീ​ദി​ന്റെ വംശത്തിൽനിന്ന്‌ എഴു​ന്നേൽപ്പി​ക്കു​മെന്ന്‌ അവനു മുന്നറി​യി​പ്പു​കൊ​ടു​ക്കാൻ യഹോവ ഒരു പ്രവാ​ച​കനെ അയയ്‌ക്കു​ന്നു. ഒരു അടയാ​ള​മെന്ന നിലയിൽ തൽക്ഷണം അവി​ടെ​വെ​ച്ചു​തന്നെ യാഗപീ​ഠം പിളർന്നു​പോ​കു​ന്നു. തന്റെ ദൗത്യ​നിർവ​ഹ​ണ​ത്തി​ലേർപ്പെ​ട്ടി​രി​ക്കു​മ്പോൾ തിന്നു​ക​യോ കുടി​ക്കു​ക​യോ ചെയ്യരു​തെ​ന്നു​ളള യഹോ​വ​യു​ടെ നിർദേശം അനുസ​രി​ക്കാ​ഞ്ഞ​തി​നാൽ ആ പ്രവാ​ച​കൻതന്നെ പിന്നീട്‌ ഒരു സിംഹ​ത്താൽ കൊല്ല​പ്പെ​ടു​ന്നു. ഇപ്പോൾ യൊ​രോ​ബെ​യാ​മി​ന്റെ കുടും​ബ​ത്തിൻമേൽ വിപത്തു ബാധി​ച്ചു​തു​ട​ങ്ങു​ന്നു. യഹോ​വ​യിൽനി​ന്നു​ളള ഒരു ന്യായ​വി​ധി​യെ​ന്നോ​ണം അവന്റെ കുട്ടി മരണമ​ട​യു​ന്നു. ഇസ്രാ​യേ​ലിൽ വ്യാജ​ദൈ​വ​ങ്ങളെ സ്ഥാപി​ച്ച​തി​ലു​ളള തന്റെ വലിയ പാപം നിമിത്തം യൊ​രോ​ബെ​യാ​മി​ന്റെ ഭവനം പൂർണ​മാ​യും ഛേദി​ക്ക​പ്പെ​ടു​മെന്നു ദൈവ​ത്തി​ന്റെ പ്രവാ​ച​ക​നായ അഹീയാ​വു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. 22 വർഷം വാണ​ശേഷം യൊ​രോ​ബെ​യാം മരിക്കു​ന്നു, അവന്റെ പുത്ര​നായ നാദാബ്‌ പകരം രാജാ​വാ​യി​ത്തീ​രു​ന്നു.

15. യഹൂദ​യി​ലെ അടുത്ത മൂന്നു രാജാ​ക്കൻമാ​രു​ടെ വാഴ്‌ച​ക്കാ​ലത്ത്‌ ഏതു സംഭവങ്ങൾ നടക്കുന്നു?

15 യഹൂദ​യിൽ: രെഹ​ബെ​യാ​മും അബീയാ​മും ആസായും (14:21–15:24). ഇതിനി​ട​യിൽ രെഹ​ബെ​യാ​മി​ന്റെ കീഴിൽ യഹൂദ​യും യഹോ​വ​യു​ടെ ദൃഷ്ടി​യിൽ വഷളാ​യതു ചെയ്യു​ക​യും വിഗ്ര​ഹാ​രാ​ധന നടത്തു​ക​യു​മാണ്‌. ഈജി​പ്‌തി​ലെ രാജാവ്‌ ആക്രമിച്ച്‌ ആലയനി​ക്ഷേ​പ​ങ്ങ​ളി​ല​നേ​ക​വും എടുത്തു​കൊ​ണ്ടു​പോ​കു​ന്നു. 17 വർഷം ഭരിച്ച​ശേഷം രെഹ​ബെ​യാം മരിക്കു​ന്നു. അവന്റെ പുത്രൻ അബീയാം രാജാ​വാ​യി​ത്തീ​രു​ന്നു. അവനും യഹോ​വ​ക്കെ​തി​രെ പാപം​ചെ​യ്യു​ന്ന​തിൽ തുടരു​ന്നു. മൂന്നു വർഷത്തെ വാഴ്‌ച​ക്കു​ശേഷം അവൻ മരിക്കു​ന്നു. ഇപ്പോൾ അവന്റെ പുത്ര​നായ ആസാ ഭരിക്കു​ന്നു. അവൻ വ്യത്യ​സ്‌ത​മാ​യി, യഹോ​വയെ പൂർണ​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കു​ക​യും ദേശത്തു​നി​ന്നു കാഷ്‌ഠ​വി​ഗ്ര​ഹ​ങ്ങളെ നീക്കി​ക്ക​ള​യു​ക​യും ചെയ്യുന്നു. ഇസ്രാ​യേ​ലും യഹൂദ​യും തമ്മിൽ നിരന്തരം യുദ്ധമുണ്ട്‌. ആസാ സിറി​യ​യിൽനി​ന്നു സഹായം തേടുന്നു, ഇസ്രാ​യേൽ പിൻമാ​റാൻ നിർബ​ന്ധി​ത​രാ​യി​ത്തീ​രു​ന്നു. ആസാ 41 വർഷം ഭരിക്കു​ക​യും അവന്റെ പുത്ര​നായ യെഹോ​ശാ​ഫാത്ത്‌ പിൻഗാ​മി​യാ​യി​ത്തീ​രു​ക​യും ചെയ്യുന്നു.

16. ഇസ്രാ​യേ​ലിൽ ഇപ്പോൾ ഏതു പ്രക്ഷുബ്ധ സംഭവങ്ങൾ നടക്കുന്നു, എന്തു​കൊണ്ട്‌?

16 ഇസ്രാ​യേ​ലിൽ നാദാബ്‌, ബയെശ, ഏലാ, സിമ്രി, തിബ്‌നി, ഒമ്രി, ആഹാബ്‌ എന്നിവർ (15:25–16:34). എന്തൊരു ദുഷ്ട സമൂഹം! രണ്ടു വർഷം മാത്രം ഭരിച്ചു​ക​ഴിഞ്ഞ നാദാ​ബി​നെ ബയെശ കൊല്ലു​ക​യും യൊ​രോ​ബെ​യാ​മി​ന്റെ മുഴു ഗൃഹ​ത്തെ​യും നിർമൂ​ല​മാ​ക്കു​ന്ന​തു​വരെ സംഹാരം തുടരു​ക​യും ചെയ്യുന്നു. അയാൾ വ്യാജാ​രാ​ധ​ന​യി​ലും യഹൂദ​യു​മാ​യു​ളള പോരാ​ട്ട​ത്തി​ലും തുടരു​ന്നു. അവൻ യൊ​രോ​ബെ​യാ​മി​ന്റെ ഗൃഹ​ത്തോ​ടു ചെയ്‌ത​തു​പോ​ലെ ബയെശ​യു​ടെ ഗൃഹ​ത്തെ​യും തുടച്ചു​നീ​ക്കു​മെന്നു യഹോവ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. ബയെശ​യു​ടെ 24 വർഷത്തെ വാഴ്‌ച​ക്കു​ശേഷം അവന്റെ പുത്ര​നായ ഏലാ പിൻഗാ​മി​യാ​യി​ത്തീ​രു​ന്നു, അവനെ രണ്ടു വർഷം കഴിഞ്ഞ്‌ അവന്റെ ദാസനായ സിമ്രി കൊല​പ്പെ​ടു​ത്തു​ന്നു. സിമ്രി സിംഹാ​സ​നാ​രോ​ഹണം ചെയ്‌ത ഉടനെ ബയെശ​യു​ടെ ഗൃഹ​ത്തെ​യെ​ല്ലാം വകവരു​ത്തു​ന്നു. ജനങ്ങൾ ഇതി​നെ​ക്കു​റി​ച്ചു കേൾക്കു​മ്പോൾ അവർ സേനാ​ധി​പ​നായ ഒമ്രിയെ രാജാ​വാ​ക്കു​ക​യും സിമ്രി​യു​ടെ തലസ്ഥാ​ന​മായ തിർസയെ ആക്രമി​ക്കു​ക​യും ചെയ്യുന്നു. സകലവും നഷ്ടമാ​യെന്നു കാണു​മ്പോൾ സിമ്രി രാജാ​വി​ന്റെ അരമന​യി​ലി​രുന്ന്‌ അതിനു തീവെ​ക്കു​ക​യും അങ്ങനെ മരിക്കു​ക​യും ചെയ്യുന്നു. ഇപ്പോൾ തിബ്‌നി ഒരു എതിർരാ​ജാ​വാ​യി വാഴാൻ ശ്രമി​ക്കു​ന്നു, എന്നാൽ കുറേ കാലത്തി​നു​ശേഷം ഒമ്രി​യു​ടെ അനുഗാ​മി​കൾ അവനെ കീഴട​ക്കു​ക​യും കൊല്ലു​ക​യും ചെയ്യുന്നു.

17. (എ) ഒമ്രി​യു​ടെ ഭരണം എന്തു നിമിത്തം ശ്രദ്ധി​ക്ക​പ്പെ​ടു​ന്നു? (ബി) ആഹാബി​ന്റെ വാഴ്‌ച​ക്കാ​ലത്തു സത്യാ​രാ​ധന ഏററവും അധോ​ഗ​തി​യി​ലാ​യത്‌ എന്തു​കൊണ്ട്‌?

17 ഒമ്രി ശമര്യ​പർവതം വാങ്ങി അവിടെ ശമര്യ​ന​ഗരം പണിക​ഴി​പ്പി​ക്കു​ന്നു. അവൻ യൊ​രോ​ബെ​യാ​മി​ന്റെ സകലവ​ഴി​ക​ളി​ലും നടക്കു​ക​യും യഹോ​വയെ വിഗ്ര​ഹാ​രാ​ധ​ന​കൊ​ണ്ടു മുഷി​പ്പി​ക്കു​ക​യും ചെയ്യുന്നു. യഥാർഥ​ത്തിൽ അവൻ തനിക്കു​മു​മ്പു​ളള മറെറ​ല്ലാ​വ​രെ​ക്കാ​ളും വഷളനാണ്‌. 12 വർഷം വാണ​ശേഷം അവൻ മരിക്കു​ന്നു, പുത്ര​നായ ആഹാബ്‌ രാജാ​വാ​യി​ത്തീ​രു​ന്നു. ആഹാബ്‌ സീദോ​നി​ലെ രാജാ​വി​ന്റെ മകളായ ഇസബേ​ലി​നെ വിവാഹം കഴിക്കു​ന്നു, അനന്തരം ശമര്യ​യിൽ ബാലിന്‌ ഒരു യാഗപീ​ഠം പണിയു​ന്നു. അവൻ ദുഷ്ടത​യിൽ തന്റെ മുൻഗാ​മി​ക​ളെ​യെ​ല്ലാം കടത്തി​വെ​ട്ടു​ന്നു. ഈ സമയത്താ​ണു ബെഥേ​ല്യ​നായ ഹീയേൽ യെരീ​ഹോ നഗരം പണിയു​ക​യും അവന്റെ ആദ്യജാ​ത​പു​ത്ര​ന്റെ​യും ഏററവും ഇളയ മകന്റെ​യും ജീവൻ നഷ്ടപ്പെ​ടു​ത്തു​ക​യും ചെയ്യു​ന്നത്‌. സത്യാ​രാ​ധന ഏററവും അധോ​ഗ​തി​യി​ലാണ്‌.

18. ഏലിയാവ്‌ ഇസ്രാ​യേ​ലി​ലെ തന്റെ പ്രവാ​ച​ക​വേല ഏതു പ്രഖ്യാ​പ​ന​ത്തോ​ടെ തുടങ്ങു​ന്നു, അവൻ ഇസ്രാ​യേ​ലി​ന്റെ കുഴപ്പ​ങ്ങ​ളു​ടെ യഥാർഥ കാരണം ചൂണ്ടി​ക്കാ​ട്ടു​ന്ന​തെ​ങ്ങനെ?

18 ഇസ്രാ​യേ​ലിൽ ഏലിയാ​വി​ന്റെ പ്രവാ​ച​ക​വേല (17:1–22:40). പെട്ടെന്നു യഹോ​വ​യിൽ നിന്നുളള ഒരു സന്ദേശ​വാ​ഹകൻ രംഗത്തു പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. അതു തിശ്‌ബ്യ​നായ ഏലിയാ​വാണ്‌. e ആഹാബ്‌രാ​ജാ​വി​നോ​ടു​ളള അവന്റെ പ്രാരംഭ പ്രഖ്യാ​പനം തീർച്ച​യാ​യും ഞെട്ടി​ക്കു​ന്ന​താണ്‌: “ഞാൻ സേവി​ച്ചു​നിൽക്കുന്ന യിസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യാണ, ഞാൻ പറഞ്ഞല്ലാ​തെ ഈയാ​ണ്ടു​ക​ളിൽ മഞ്ഞും മഴയും ഉണ്ടാക​യില്ല.” (17:1) പെട്ടെ​ന്നു​തന്നെ ഏലിയാവ്‌ യഹോ​വ​യു​ടെ നിർദേ​ശ​പ്ര​കാ​രം യോർദാ​നു കിഴക്കു​ളള ഒരു താഴ്‌വ​ര​യി​ലേക്കു പിൻമാ​റു​ന്നു. ഇസ്രാ​യേ​ലിൽ വരൾച്ച​യാണ്‌, എന്നാൽ കാക്കകൾ ഏലിയാ​വിന്‌ ആഹാരം എത്തിച്ചു​കൊ​ടു​ക്കു​ന്നു. താഴ്‌വ​ര​യി​ലെ അരുവി വററു​മ്പോൾ സീദോ​നി​ലെ സാരെ​ഫാ​ത്തിൽ വസിക്കു​ന്ന​തി​നു യഹോവ തന്റെ പ്രവാ​ച​കനെ അയയ്‌ക്കു​ന്നു. ഏലിയാ​വി​നോ​ടു​ളള ഒരു വിധവ​യു​ടെ ദയനി​മി​ത്തം യഹോവ അത്ഭുത​ക​ര​മാ​യി അവളുടെ അൽപ്പം മാവി​ന്റെ​യും എണ്ണയു​ടെ​യും ലഭ്യത നിലനിർത്തു​ന്ന​തു​കൊണ്ട്‌ അവളും പുത്ര​നും വിശപ്പു​കൊ​ണ്ടു മരിക്കു​ന്നില്ല. പിന്നീട്‌ അവളുടെ പുത്രൻ രോഗി​യാ​യി മരിക്കു​ന്നു. എന്നാൽ ഏലിയാ​വി​ന്റെ അഭ്യർഥ​ന​പ്ര​കാ​രം യഹോവ കുട്ടി​യു​ടെ ജീവൻ തിരികെ കൊടു​ക്കു​ന്നു. അനന്തരം വരൾച്ച​യു​ടെ മൂന്നാം വർഷം യഹോവ ഏലിയാ​വി​നെ വീണ്ടും ആഹാബി​ന്റെ അടുക്ക​ലേക്ക്‌ അയയ്‌ക്കു​ന്നു. ഏലിയാവ്‌ ഇസ്രാ​യേ​ലിൻമേൽ കഷ്ടപ്പാടു വരുത്തു​ന്നു​വെന്ന്‌ ആഹാബ്‌ അവനെ കുററ​പ്പെ​ടു​ത്തു​ന്നു. എന്നാൽ ബാലു​കളെ പിന്തു​ട​രുക നിമിത്തം, “നീയും നിന്റെ പിതൃ​ഭ​വ​ന​വു​മ​ത്രേ” അതു ചെയ്യു​ന്നത്‌ എന്ന്‌ ഏലിയാ​വു സധൈ​ര്യം ആഹാബി​നോ​ടു പറയുന്നു.—18:18.

19. ദൈവ​ത്വ​ത്തി​ന്റെ വിവാ​ദ​വി​ഷയം എങ്ങനെ അവതരി​പ്പി​ക്ക​പ്പെ​ടു​ന്നു, യഹോ​വ​യു​ടെ പരമോ​ന്ന​ത​ത്വം എങ്ങനെ തെളി​യി​ക്ക​പ്പെ​ടു​ന്നു?

19 ബാലിന്റെ സകല പ്രവാ​ച​കൻമാ​രെ​യും കർമേൽ പർവത​ത്തിൽ വിളി​ച്ചു​കൂ​ട്ടാൻ ഏലിയാവ്‌ ആഹാബി​നോട്‌ ആവശ്യ​പ്പെ​ടു​ന്നു. രണ്ട്‌ അഭി​പ്രാ​യ​ങ്ങ​ളിൽ ആടി നിൽക്കാൻ മേലാൽ സാധ്യമല്ല. വാദവി​ഷയം അവതരി​പ്പി​ക്ക​പ്പെ​ടു​ന്നു: യഹോവ ബാലി​നെ​തി​രെ! സകല ജനത്തി​നും മുമ്പാകെ ബാലിന്റെ 450 പ്രവാ​ച​കൻമാർ ഒരു കാളയെ ഒരുക്കി യാഗപീ​ഠ​ത്തിൻമേ​ലു​ളള വിറകിൻമീ​തെ വെച്ചിട്ടു തീയി​റങ്ങി യാഗം ദഹിപ്പി​ക്കാൻ പ്രാർഥി​ക്കു​ന്നു. രാവിലെ തുടങ്ങി ഉച്ചവരെ അവർ വ്യർഥ​മാ​യി ബാലിനെ വിളി​ക്കു​ന്നു, ഇടയ്‌ക്ക്‌ ഏലിയാ​വി​ന്റെ പരിഹാ​സ​ങ്ങ​ളും. അവർ അലറു​ക​യും തങ്ങളേ​ത്തന്നെ മുറി​വേൽപ്പി​ക്കു​ക​യും ചെയ്യുന്നു, എന്നാൽ ഉത്തരമില്ല! പിന്നെ ഏകാകി​യായ ഏലിയാവ്‌ യഹോ​വ​യു​ടെ നാമത്തിൽ ഒരു യാഗപീ​ഠം പണിതു യാഗത്തി​നു​ളള വിറകും കാളയും ഒരുക്കു​ന്നു. അവൻ യാഗവും വിറകും ജനങ്ങ​ളെ​ക്കൊ​ണ്ടു വെളള​മൊ​ഴി​പ്പി​ച്ചു മൂന്നു പ്രാവ​ശ്യം നനപ്പി​ക്കു​ന്നു, പിന്നീട്‌ അവൻ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു: “യഹോവേ, എനിക്കു ഉത്തരമ​രു​ളേ​ണമേ; നീ ദൈവം​തന്നെ . . . എന്നു ഈ ജനം അറി​യേ​ണ്ട​തി​നു എനിക്കു ഉത്തരമ​രു​ളേ​ണമേ.” അതിങ്കൽ ആകാശ​ത്തു​നി​ന്നു തീ ജ്വലിച്ചു യാഗവും വിറകും യാഗപീ​ഠ​ക​ല്ലു​ക​ളും പൊടി​യും വെളള​വും ദഹിപ്പി​ക്കു​ന്നു. സകല ആളുക​ളും അതു കാണു​മ്പോൾ അവർ ഉടൻതന്നെ കവിണ്ണു​വീണ്‌, “യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം” എന്നു പറയുന്നു. (18:37, 39) ബാലിന്റെ പ്രവാ​ച​കൻമാർക്കു മരണം! ഏലിയാ​വു​തന്നെ സംഹാ​ര​ത്തി​ന്റെ ചുമതല വഹിക്കു​ന്നു, തന്നിമി​ത്തം ആരും രക്ഷപ്പെ​ടു​ന്നില്ല. അനന്തരം യഹോവ ഇസ്രാ​യേ​ലി​ലെ വരൾച്ച അവസാ​നി​പ്പി​ച്ചു​കൊ​ണ്ടു മഴ നൽകുന്നു.

20. (എ) യഹോവ ഹോ​രേ​ബിൽ ഏലിയാ​വിന്‌ എങ്ങനെ പ്രത്യ​ക്ഷ​നാ​കു​ന്നു, അവൻ ഏതു പ്രബോ​ധ​ന​വും ആശ്വാ​സ​വും പ്രദാ​നം​ചെ​യ്യു​ന്നു? (ബി) ആഹാബ്‌ ഏതു പാപവും കുററ​കൃ​ത്യ​വും ചെയ്യുന്നു?

20 ബാലിന്റെ അവമാ​ന​ത്തെ​ക്കു​റി​ച്ചു​ളള വാർത്ത ഇസബേൽ കേൾക്കു​മ്പോൾ അവൾ ഏലിയാ​വി​നെ കൊല്ലാൻ ശ്രമി​ക്കു​ന്നു. അവൻ ഭയന്നു തന്റെ സേവക​നോ​ടൊ​ത്തു മരുഭൂ​മി​യി​ലേക്ക്‌ ഓടി​പ്പോ​കു​ന്നു, യഹോവ അവനെ ഹോ​രേ​ബി​ലേക്കു നയിക്കു​ന്നു. അവിടെ യഹോവ അവനു പ്രത്യ​ക്ഷ​പ്പെ​ടു​ന്നു—അല്ല, പകി​ട്ടോ​ടെയല്ല, ഒരു കാററി​ലോ ഒരു ഭൂകമ്പ​ത്തി​ലോ തീയി​ലോ അല്ല, പിന്നെ​യോ ‘സാവധാ​ന​ത്തിൽ ഒരു മൃദു സ്വരത്തിൽ.’ (19:11, 12) ഹസാ​യേ​ലി​നെ സിറി​യ​യി​ലെ രാജാ​വാ​യും യേഹു​വി​നെ ഇസ്രാ​യേ​ലിൻമേൽ രാജാ​വാ​യും എലീശാ​യെ തന്റെ സ്ഥാനത്തു പ്രവാ​ച​ക​നാ​യും അഭി​ഷേ​കം​ചെ​യ്യാൻ യഹോവ അവനോ​ടു പറയുന്നു. ഇസ്രാ​യേ​ലി​ലെ 7,000 പേർ ബാലിനു മുട്ടു​മ​ട​ക്കി​യി​ട്ടി​ല്ലെ​ന്നു​ളള വാർത്ത​യാൽ അവൻ ഏലിയാ​വി​നെ ആശ്വസി​പ്പി​ക്കു​ന്നു. തന്റെ അങ്കി എലീശ​യു​ടെ മേൽ ഇട്ടു​കൊണ്ട്‌ അവനെ അഭി​ഷേകം ചെയ്യാൻ ഏലിയാവ്‌ സത്വരം പുറ​പ്പെ​ടു​ന്നു. ആഹാബ്‌ ഇപ്പോൾ സിറി​യ​ക്കാ​രു​ടെ​മേൽ രണ്ടു വിജയങ്ങൾ നേടുന്നു, എന്നാൽ അവരുടെ രാജാ​വി​നെ കൊല്ലാ​തെ അയാളു​മാ​യി ഒരു ഉടമ്പടി ഉണ്ടാക്കു​ന്ന​തു​നി​മി​ത്തം യഹോ​വ​യാൽ ശാസി​ക്ക​പ്പെ​ടു​ന്നു. ഇനി നാബോ​ത്തി​ന്റെ സംഗതി വരുന്നു, അയാളു​ടെ മുന്തി​രി​ത്തോ​ട്ടം ആഹാബ്‌ കൊതി​ക്കു​ന്നു. ഇസബേൽ നാബോ​ത്തി​നെ​തി​രെ കളളസാ​ക്ഷി​ക​ളെ​ക്കൊ​ണ്ടു കുററം ചുമത്തിച്ച്‌ അയാളെ വധിക്കു​ന്നു, അങ്ങനെ ആഹാബി​നു മുന്തി​രി​ത്തോ​ട്ടം എടുക്കാൻ കഴിയു​ന്നു. എന്തൊരു അക്ഷന്തവ്യ​മായ കുററ​കൃ​ത്യം!

21. (എ) ഏലിയാവ്‌ ആഹാബി​നും അവന്റെ ഗൃഹത്തി​നും ഇസബേ​ലി​നും ഏതു നാശം ഉച്ചരി​ക്കു​ന്നു? (ബി) ആഹാബി​ന്റെ മരണത്തി​ങ്കൽ ഏതു പ്രവചനം നിവൃ​ത്തി​യാ​കു​ന്നു?

21 വീണ്ടും ഏലിയാ​വു പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. നാബോ​ത്തു മരിച്ച​ടത്തു നായ്‌ക്കൾ ആഹാബി​ന്റെ രക്തം നക്കു​മെ​ന്നും യൊ​രോ​ബെ​യാ​മി​ന്റെ​യും ബയെശ​യു​ടെ​യും ഗൃഹ​ത്തെ​പ്പോ​ലെ അവന്റെ ഗൃഹവും നിർമൂ​ല​മാ​ക്ക​പ്പെ​ടു​മെ​ന്നും ഏലിയാവ്‌ ആഹാബി​നോ​ടു പറയുന്നു. യി​സ്രെ​യേൽ ദേശത്തെ വസ്‌തു​വിൽവെച്ചു നായ്‌ക്കൾ ഇസബേ​ലി​നെ തിന്നു​ക​ള​യും. “എന്നാൽ യഹോ​വക്കു അനിഷ്ട​മാ​യു​ള​ളതു ചെയ്‌വാൻ തന്നെത്താൻ വിററു​കളഞ്ഞ ആഹാബി​നെ​പ്പോ​ലെ ആരും ഉണ്ടായി​ട്ടില്ല. അവന്റെ ഭാര്യ ഈസേ​ബേൽ അവനെ അതിനാ​യി ഉത്സാഹി​പ്പി​ച്ചി​രു​ന്നു.” (21:25) പക്ഷേ, ആഹാബ്‌ ഏലിയാ​വി​ന്റെ വാക്കുകൾ കേട്ട​തോ​ടെ തന്നെത്താൻ താഴ്‌ത്തി​യ​തു​കൊണ്ട്‌ അനർഥം അവന്റെ നാളു​ക​ളി​ലല്ല, അവന്റെ പുത്രന്റെ നാളു​ക​ളിൽ വരു​മെന്നു യഹോവ പറയുന്നു. ആഹാബ്‌ ഇപ്പോൾ യഹൂദ​യി​ലെ രാജാ​വായ യെഹോ​ശാ​ഫാ​ത്തി​നോ​ടു ചേർന്നു സിറി​യ​ക്കെ​തി​രായ യുദ്ധത്തിന്‌ ഒരുങ്ങു​ന്നു. യഹോ​വ​യു​ടെ പ്രവാ​ച​ക​നായ മീഖാ​യാ​വി​ന്റെ ഉപദേ​ശ​ത്തി​നു വിരു​ദ്ധ​മാ​യി അവർ യുദ്ധത്തി​നു പോകു​ന്നു. യുദ്ധത്തിൽ ഏററ മുറി​വു​ക​ളാൽ ആഹാബ്‌ മരിക്കു​ന്നു. അവന്റെ രഥം ശമര്യ​യി​ലെ കുളത്തി​ങ്കൽ കഴുകു​മ്പോൾ നായ്‌ക്കൾ അവന്റെ രക്തം നക്കുന്നു, ഏലിയാ​വു പ്രവചി​ച്ചി​രു​ന്ന​തു​പോ​ലെ​തന്നെ. അവന്റെ പുത്ര​നായ അഹസ്യാവ്‌ പകരം രാജാ​വാ​യി​ത്തീ​രു​ന്നു.

22. യഹൂദ​യി​ലെ യെഹോ​ശാ​ഫാ​ത്തി​ന്റെ​യും ഇസ്രാ​യേ​ലി​ലെ അഹസ്യാ​വി​ന്റെ​യും വാഴ്‌ച​ക​ളു​ടെ സ്വഭാ​വ​ങ്ങ​ളേവ?

22 യെഹോ​ശാ​ഫാത്ത്‌ യഹൂദ​യിൽ വാഴുന്നു (22:41-53). സിറി​യ​യു​മാ​യു​ളള യുദ്ധത്തിന്‌ ആഹാബി​നോ​ടു​കൂ​ടെ പോയ യെഹോ​ശാ​ഫാത്ത്‌ തന്റെ പിതാ​വായ ആസാ​യെ​പ്പോ​ലെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാണ്‌, എന്നാൽ അവൻ വ്യാജാ​രാ​ധ​ന​യു​ടെ ഉന്നതസ്ഥ​ല​ങ്ങളെ മുഴു​വ​നാ​യി നീക്കം​ചെ​യ്യു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നു. 25 വർഷം ഭരിച്ച​ശേഷം അവൻ മരിക്കു​ന്നു, അവന്റെ പുത്ര​നായ യെഹോ​രാം രാജാ​വാ​യി​ത്തീ​രു​ന്നു. വടക്ക്‌ ഇസ്രാ​യേ​ലിൽ യഹോ​വയെ തന്റെ ബാലാ​രാ​ധ​ന​യാൽ മുഷി​പ്പി​ച്ചു​കൊണ്ട്‌ അഹസ്യാവ്‌ തന്റെ പിതാ​വി​ന്റെ കാൽചു​വ​ടു​കളെ പിന്തു​ട​രു​ന്നു.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

23. ഒന്നു രാജാ​ക്കൻമാർ പ്രാർഥ​ന​സം​ബ​ന്ധിച്ച്‌ എന്ത്‌ ഉറപ്പും പ്രോ​ത്സാ​ഹ​ന​വും നൽകുന്നു?

23 ഒന്നു രാജാ​ക്കൻമാ​രി​ലെ ദിവ്യ​പ്ര​ബോ​ധ​ന​ത്തിൽനി​ന്നു വലിയ പ്രയോ​ജനം നേടാ​നുണ്ട്‌. ഒന്നാമ​താ​യി പ്രാർഥ​ന​യു​ടെ സംഗതി പരിചി​ന്തി​ക്കുക. അത്‌ ഈ പുസ്‌ത​ക​ത്തിൽ വളരെ കൂടെ​ക്കൂ​ടെ മുൻപ​ന്തി​യി​ലേക്കു വരുന്നുണ്ട്‌. ശലോ​മോൻ ഇസ്രാ​യേ​ലി​ലെ രാജത്വ​ത്തി​ന്റെ ഭയങ്കര ഉത്തരവാ​ദി​ത്വ​ത്തെ അഭിമു​ഖീ​ക​രി​ച്ച​പ്പോൾ ഒരു കുട്ടി​യു​ടെ രീതി​യിൽ യഹോ​വ​യോ​ടു വിനീ​ത​മാ​യി പ്രാർഥി​ച്ചു. അവൻ വിവേ​ച​ന​ക്കും അനുസ​ര​ണ​മു​ളള ഒരു ഹൃദയ​ത്തി​നും വേണ്ടി മാത്ര​മാണ്‌ അപേക്ഷി​ച്ചത്‌, എന്നാൽ കവി​ഞ്ഞൊ​ഴു​കുന്ന അളവി​ലു​ളള ജ്ഞാനത്തി​നു പുറമേ ധനവും മഹത്ത്വ​വും യഹോവ അവനു കൊടു​ത്തു. (3:7-9, 12-14) ജ്ഞാനത്തി​നും യഹോ​വ​യു​ടെ സേവന​ത്തി​ലെ മാർഗ​നിർദേ​ശ​ത്തി​നു​മാ​യു​ളള നമ്മുടെ വിനീ​ത​മായ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കിട്ടാ​തെ​പോ​കു​ക​യി​ല്ലെന്നു നമുക്ക്‌ ഇന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം! (യാക്കോ. 1:5) ആലയസ​മർപ്പ​ണ​വേ​ള​യിൽ ശലോ​മോൻ ചെയ്‌ത​തു​പോ​ലെ നമുക്ക്‌ എല്ലായ്‌പോ​ഴും യഹോ​വ​യു​ടെ സകല നൻമ​യോ​ടു​മു​ളള അഗാധ​മായ വിലമ​തി​പ്പോ​ടെ ഹൃദയ​പൂർവം ഉത്സുക​മാ​യി പ്രാർഥി​ക്കാം! (1 രാജാ. 8:22-53) നമ്മുടെ പ്രാർഥ​നകൾ പരി​ശോ​ധ​നാ​സ​മ​യ​ത്തും ഭൂതാ​രാ​ധ​ക​രായ ഒരു ജനതയെ അഭിമു​ഖീ​ക​രി​ച്ച​പ്പോ​ഴും ഏലിയാ​വു നടത്തിയ പ്രാർഥ​ന​കൾപോ​ലെ എല്ലായ്‌പോ​ഴും യഹോ​വ​യി​ലു​ളള സമ്പൂർണ​മായ ആശ്രയ​ത്തി​ന്റെ​യും വിശ്വാ​സ​ത്തി​ന്റെ​യും മുദ്ര വഹിക്കട്ടെ! പ്രാർഥ​ന​യിൽ തന്നെ അന്വേ​ഷി​ക്കു​ന്ന​വർക്കു​വേണ്ടി യഹോവ അത്ഭുത​ക​ര​മാ​യി കരുതു​ന്നു.—1 രാജാ. 17:20-22; 18:36-40; 1 യോഹ. 5:14.

24. ഒന്നു രാജാ​ക്കൻമാ​രിൽ ഏതു മുന്നറി​യി​പ്പിൻ ദൃഷ്ടാ​ന്തങ്ങൾ വിവരി​ക്ക​പ്പെ​ടു​ന്നു, വിശേ​ഷി​ച്ചു മേൽവി​ചാ​ര​കൻമാർ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

24 കൂടാതെ, യഹോ​വ​യു​ടെ മുമ്പാകെ തങ്ങളേ​ത്തന്നെ താഴ്‌ത്താ​ഞ്ഞ​വ​രു​ടെ ദൃഷ്ടാ​ന്ത​ങ്ങ​ളാ​ലും നാം മുന്നറി​യി​പ്പു സ്വീക​രി​ക്കേ​ണ്ട​താണ്‌. ദൈവം ‘അത്തരം അഹങ്കാ​രി​ക​ളോ​ടു’ എത്ര ‘എതിർത്തു​നിൽക്കു​ന്നു’! (1 പത്രൊ. 5:5) തനിക്കു യഹോ​വ​യു​ടെ ദിവ്യാ​ധി​പത്യ നിയമ​നത്തെ മറിക​ട​ക്കാ​മെന്നു വിചാ​രിച്ച അദോ​നീ​യാ​വും (1 രാജാ. 1:5; 2:24, 25), തനിക്ക്‌ അതിർക​ട​ക്കാ​മെ​ന്നും വീണ്ടും തിരികെ വരാ​മെ​ന്നും വിചാ​രിച്ച ശിമെ​യി​യും (2:37, 41-46), തന്റെ പിൽക്കാ​ല​വർഷ​ങ്ങ​ളിൽ അനുസ​ര​ണ​ക്കേ​ടു​നി​മി​ത്തം യഹോ​വ​യിൽനി​ന്നു പ്രതി​യോ​ഗി​കൾ വരാനി​ട​യാ​ക്കിയ ശലോ​മോ​നും (11:9-14, 23-26), വിപത്‌ക​ര​മെന്നു തെളിഞ്ഞ വ്യാജ​മതം ആചരി​ച്ചി​രുന്ന ഇസ്രാ​യേ​ലി​ലെ രാജാ​ക്കൻമാ​രും (13:33, 34; 14:7-11; 16:1-4) ഉണ്ട്‌. തന്നെയു​മല്ല, ആഹാബി​ന്റെ സിംഹാ​സ​ന​ത്തി​നു പിന്നിലെ ശക്തിയാ​യി​രുന്ന ദുഷ്ട ദുർമോ​ഹി ഇസബേൽ ഉണ്ടായി​രു​ന്നു, അവളുടെ കുപ്ര​സിദ്ധ ദൃഷ്ടാന്തം ഒരു ആയിരം വർഷം കഴിഞ്ഞു തുയ​ഥൈ​ര​യി​ലെ സഭക്കുളള ഒരു മുന്നറി​യി​പ്പിൽ ഉപയോ​ഗി​ക്ക​പ്പെട്ടു: “എങ്കിലും താൻ പ്രവാ​ചകി എന്നു പറഞ്ഞു ദുർന്ന​ടപ്പു ആചരി​പ്പാ​നും വിഗ്ര​ഹാർപ്പി​തം തിൻമാ​നും എന്റെ ദാസൻമാ​രെ ഉപദേ​ശി​ക്ക​യും തെററി​ച്ചു​ക​ള​ക​യും ചെയ്യുന്ന ഈസബേൽ എന്ന സ്‌ത്രീ​യെ നീ അനുവ​ദി​ക്കു​ന്നു എന്നൊരു കുററം നിന്നെ​ക്കു​റി​ച്ചു പറവാൻ ഉണ്ടു.” (വെളി. 2:20) മേൽവി​ചാ​ര​കൻമാർ സഭകളെ ശുദ്ധമാ​യും സകല ഇസബേൽസ​മാന സ്വാധീ​ന​ങ്ങ​ളിൽനി​ന്നു വിമു​ക്ത​മാ​യും സൂക്ഷി​ക്കേ​ണ്ട​താണ്‌!—പ്രവൃ​ത്തി​കൾ 20:28-30 താരത​മ്യം ചെയ്യുക.

25. ഒന്നു രാജാ​ക്കൻമാ​രി​ലെ ഏതു പ്രവച​ന​ങ്ങൾക്കു ശ്രദ്ധേ​യ​മായ നിവൃത്തി ഉണ്ടായി​ട്ടുണ്ട്‌, ഇവയെ​ക്കു​റി​ച്ചു​ളള അനുസ്‌മ​ര​ണ​ത്തി​നു നമ്മെ ഇന്നു സഹായി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

25 യഹോ​വ​യു​ടെ പ്രവച​ന​ശക്തി ഒന്നു രാജാ​ക്കൻമാ​രിൽ നൽക​പ്പെ​ട്ടി​രി​ക്കുന്ന അനേകം പ്രവച​ന​ങ്ങ​ളിൽ വ്യക്തമാ​യി പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ദൃഷ്ടാ​ന്ത​മാ​യി, 300-ൽപ്പരം വർഷം മുമ്പു​കൂ​ട്ടി നൽകിയ ശ്രദ്ധേ​യ​മായ ഒരു പ്രവച​ന​മുണ്ട്‌—ബെഥേ​ലി​ലെ യൊ​രോ​ബെ​യാ​മി​ന്റെ യാഗപീ​ഠം പിളർക്കു​ന്നതു യോശീ​യാവ്‌ ആയിരി​ക്കും എന്നുതന്നെ. യോശീ​യാവ്‌ അതു ചെയ്‌തു! (1 രാജാ. 13:1-3; 2 രാജാ. 23:15) എന്നിരു​ന്നാ​ലും ശലോ​മോൻ പണിക​ഴി​പ്പിച്ച യഹോ​വ​യു​ടെ ആലയ​ത്തോ​ടു ബന്ധപ്പെട്ട പ്രവച​ന​ങ്ങ​ളാണ്‌ ഏററം മുന്തിയവ. വ്യാജ​ദൈ​വ​ങ്ങ​ളു​ടെ പക്ഷം ചേരു​ന്നതു യഹോവ ഇസ്രാ​യേ​ലി​നെ ഭൂതല​ത്തു​നി​ന്നു ഛേദി​ച്ചു​ക​ള​യു​ന്ന​തി​ലും തന്റെ നാമത്തി​നു​വേണ്ടി താൻ വിശു​ദ്ധീ​ക​രിച്ച ആലയത്തെ തന്റെ മുമ്പാ​കെ​നി​ന്നു തളളി​ക്ക​ള​യു​ന്ന​തി​ലും കലാശി​ക്കു​മെന്നു യഹോവ ശലോ​മോ​നോ​ടു പറഞ്ഞു. (1 രാജാ. 9:7, 8) 2 ദിനവൃ​ത്താ​ന്തം 36:17-21-ൽ ഈ പ്രവചനം എത്ര പൂർണ​മാ​യി നിവൃ​ത്തി​യാ​യി എന്നു നാം വായി​ക്കു​ന്നു. തന്നെയു​മല്ല, മഹാനായ ഹെരോ​ദാവ്‌ അതേ സ്ഥാനത്തു പണിക​ഴി​പ്പിച്ച പിൽക്കാ​ലത്തെ ആലയത്തിന്‌ അതേ വിധി അതേ കാരണ​ത്താൽ ഉണ്ടാകു​മെന്നു യേശു പ്രകട​മാ​ക്കി! (ലൂക്കൊ. 21:6) ഇതും എത്ര സത്യ​മെന്നു തെളിഞ്ഞു! ഈ അത്യാ​ഹി​ത​ങ്ങ​ളെ​യും അവയുടെ കാരണ​ങ്ങ​ളെ​യും നാം ഓർക്കണം. അവ സത്യ​ദൈ​വ​ത്തി​ന്റെ വഴിക​ളിൽ നടക്കാൻ നമ്മെ എല്ലായ്‌പോ​ഴും അനുസ്‌മ​രി​പ്പി​ക്കേ​ണ്ട​താണ്‌.

26. ഒന്നു രാജാ​ക്കൻമാ​രിൽ യഹോ​വ​യു​ടെ ആലയത്തി​ന്റെ​യും രാജ്യ​ത്തി​ന്റെ​യും ഏത്‌ ഉത്തേജ​ക​മായ പൂർവ​ദർശനം നൽകുന്നു?

26 ശേബയി​ലെ രാജ്ഞി ശലോ​മോ​ന്റെ ജ്ഞാനത്തി​ലും അവന്റെ ജനത്തിന്റെ ഐശ്വ​ര്യ​ത്തി​ലും യഹോ​വ​യു​ടെ മഹനീ​യ​മായ ആലയം ഉൾപ്പെ​ടെ​യു​ളള അവന്റെ രാജ്യ​ത്തി​ന്റെ മഹത്ത്വ​ത്തി​ലും അതിശ​യി​ക്കു​ന്ന​തി​നു തന്റെ വിദൂര രാജ്യ​ത്തു​നി​ന്നു വന്നു. എന്നിരു​ന്നാ​ലും, ശലോ​മോൻപോ​ലും യഹോ​വ​യോട്‌ ഇങ്ങനെ സമ്മതി​ച്ചു​പ​റഞ്ഞു: “സ്വർഗ്ഗ​ത്തി​ലും സ്വർഗ്ഗാ​ധി​സ്വർഗ്ഗ​ത്തി​ലും നീ അടങ്ങു​ക​യി​ല്ല​ല്ലോ. പിന്നെ ഞാൻ പണിതി​രി​ക്കുന്ന ഈ ആലയത്തിൽ അടങ്ങു​ന്നതു എങ്ങനെ?” (1 രാജാ. 8:27; 10:4-9) എന്നാൽ നൂററാ​ണ്ടു​കൾക്കു​ശേഷം യഹോ​വ​യു​ടെ വലിയ ആത്മീയാ​ല​യ​ത്തി​ലെ സത്യാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥാ​പ​ന​ത്തോ​ടു വിശേ​ഷാൽ ബന്ധപ്പെട്ട ഒരു ആത്മീയ നിർമാ​ണ​വേല നിർവ​ഹി​ക്കു​ന്ന​തി​നു ക്രിസ്‌തു​യേശു വന്നു. (എബ്രാ. 8:1-5; 9:2-10, 23) ശലോ​മോ​നെ​ക്കാൾ വലിപ്പ​മേ​റിയ ഈ ഒരുവ​നെ​സം​ബ​ന്ധി​ച്ചു യഹോ​വ​യു​ടെ ഈ വാഗ്‌ദാ​നം സത്യമാ​യി​രി​ക്കു​ന്നു: “യിസ്രാ​യേ​ലി​ലു​ളള നിന്റെ രാജത്വ​ത്തി​ന്റെ സിംഹാ​സനം ഞാൻ എന്നേക്കും സ്ഥിരമാ​ക്കും.” (1 രാജാ. 9:5; മത്താ.1:1, 6, 7, 16; 12:42; ലൂക്കൊ. 1:32) ഒന്നു രാജാ​ക്കൻമാർ യഹോ​വ​യു​ടെ ആത്മീയാ​ല​യ​ത്തി​ന്റെ മഹത്ത്വ​ത്തി​ന്റെ​യും ക്രിസ്‌തു​യേ​ശു​മൂ​ല​മു​ളള യഹോ​വ​യു​ടെ രാജ്യ​ത്തി​ന്റെ ജ്ഞാനപൂർവ​ക​മായ ഭരണത്തിൻകീ​ഴിൽ ജീവി​ക്കാ​നി​ട​യാ​കുന്ന സകലരു​ടെ​യും ഐശ്വ​ര്യ​ത്തി​ന്റെ​യും ആനന്ദത്തി​ന്റെ​യും ആഹ്ലാദ​ജ​ന​ക​മായ സന്തുഷ്ടി​യു​ടെ​യും ഒരു ഉത്തേജ​ക​മായ പൂർവ​ദർശനം നൽകുന്നു. സത്യാ​രാ​ധ​ന​യു​ടെ പ്രാധാ​ന്യ​വും സന്തതി​മു​ഖാ​ന്ത​ര​മു​ളള യഹോ​വ​യു​ടെ രാജ്യ​ത്തി​ന്റെ അത്ഭുത​ക​ര​മായ കരുത​ലും സംബന്ധിച്ച നമ്മുടെ വിലമ​തി​പ്പു തുടർന്നു വളരു​ക​യാണ്‌!

[അടിക്കു​റി​പ്പു​കൾ]

a ദി ഇൻറർനാ​ഷനൽ സ്‌ററാൻഡേർഡ്‌ ബൈബിൾ എൻ​സൈ​ക്ലോ​പീ​ഡിയ, വാല്യം 4, 1988, ജി. ഡബ്ലിയൂ. ബ്രോം​ലി സംവി​ധാ​നം ചെയ്‌തത്‌, പേജ്‌ 648.

b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 149, 952.

c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 750-1.

d തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 947-8.

e തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 949-50

[അധ്യയന ചോദ്യ​ങ്ങൾ]