വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 14—2 ദിനവൃത്താന്തം

ബൈബിൾ പുസ്‌തക നമ്പർ 14—2 ദിനവൃത്താന്തം

ബൈബിൾ പുസ്‌തക നമ്പർ 14—2 ദിനവൃ​ത്താ​ന്തം

എഴുത്തുകാരൻ: എസ്രാ

എഴുതിയ സ്ഥലം: യെരു​ശ​ലേം (?)

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. ഏകദേശം 460

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 1037-537

1. എസ്രാ എപ്പോൾ ദിനവൃ​ത്താ​ന്തങ്ങൾ പൂർത്തി​യാ​ക്കി, ഏത്‌ ഉദ്ദേശ്യ​ത്തി​ന്റെ വീക്ഷണ​ത്തിൽ?

 ഒന്നും രണ്ടും ദിനവൃ​ത്താ​ന്തങ്ങൾ തെളി​വ​നു​സ​രിച്ച്‌ ആദ്യം ഒററ പുസ്‌ത​ക​മാ​യി​രു​ന്ന​തു​കൊ​ണ്ടു പശ്ചാത്ത​ല​വും എഴുത്തു​കാ​രൻ ആരെന്നു​ള​ള​തും എഴുത്തി​ന്റെ കാലവും കാനോ​നി​ക​ത്വ​വും വിശ്വാ​സ്യ​ത​യും സംബന്ധി​ച്ചു മുൻ അധ്യാ​യ​ത്തിൽ അവതരി​പ്പിച്ച വാദങ്ങൾ രണ്ടു പുസ്‌ത​ക​ങ്ങൾക്കും ബാധക​മാണ്‌. സമർപ്പി​ക്ക​പ്പെട്ട തെളി​വിൻപ്ര​കാ​രം എസ്രാ സാധ്യ​ത​യ​നു​സ​രി​ച്ചു യെരു​ശ​ലേ​മിൽവെച്ചു പൊ.യു.മു. ഏതാണ്ടു 460-ൽ രണ്ടു ദിനവൃ​ത്താ​ന്തം പൂർത്തി​യാ​ക്കി. നഷ്ടപ്പെ​ടു​ന്ന​തി​ന്റെ അപകട​ത്തി​ലാ​യി​രുന്ന ചരി​ത്ര​വി​വ​രങ്ങൾ സംരക്ഷി​ക്കു​ക​യെ​ന്നത്‌ എസ്രാ​യു​ടെ ഉദ്ദേശ്യ​മാ​യി​രു​ന്നു. പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​വും ഒപ്പം ഒരു ചരി​ത്ര​കാ​ര​നെന്ന നിലയിൽ വിശദാം​ശങ്ങൾ പിടി​ച്ചെ​ടു​ക്കാ​നും സമാഹ​രി​ക്കാ​നു​മു​ളള എസ്രാ​യു​ടെ സാമർഥ്യ​വും കൃത്യ​വും സ്ഥിരവു​മായ ഒരു രേഖ ചമയ്‌ക്കാൻ അവനെ പ്രാപ്‌ത​നാ​ക്കി. ചരി​ത്ര​വ​സ്‌തു​ത​യെന്നു താൻ കരുതി​യ​തി​നെ അവൻ ഭാവി​യി​ലേക്കു സൂക്ഷിച്ചു. നൂററാ​ണ്ടു​കൾകൊ​ണ്ടു രേഖ​പ്പെ​ടു​ത്തി​യി​രുന്ന വിശുദ്ധ എബ്രായ ലിഖി​ത​ങ്ങ​ളു​ടെ മുഴു ശേഖര​വും ഇപ്പോൾ ഒരുമി​ച്ചു​കൂ​ട്ടേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്ന​തു​കൊ​ണ്ടും എസ്രാ​യു​ടെ വേല അത്യന്തം സമയോ​ചി​ത​മാ​യി​രു​ന്നു.

2. ദിനവൃ​ത്താ​ന്ത​ങ്ങ​ളു​ടെ കൃത്യ​തയെ സംശയി​ക്കു​ന്ന​തി​നു കാരണ​മി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

2 എസ്രാ​യു​ടെ നാളിലെ യഹൂദൻമാർക്ക്‌ എസ്രാ​യു​ടെ നിശ്വസ്‌ത ദിനവൃ​ത്താ​ന്ത​ത്തിൽനി​ന്നു വലിയ പ്രയോ​ജനം കിട്ടി. അത്‌ അവരുടെ പ്രബോ​ധ​ന​ത്തി​നും സഹിഷ്‌ണു​തക്കു പ്രോ​ത്സാ​ഹി​പ്പി​ക്കാൻവേ​ണ്ടി​യു​മാണ്‌ എഴുത​പ്പെ​ട്ടത്‌. തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു​ളള ആശ്വാ​സ​ത്താൽ അവർക്കു പ്രത്യാശ ഉണ്ടായി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു. അവർ ദിനവൃ​ത്താ​ന്തത്തെ ബൈബിൾകാ​നോ​ന്റെ ഭാഗമാ​യി സ്വീക​രി​ച്ചു. അതു വിശ്വാ​സ​യോ​ഗ്യ​മാ​ണെന്ന്‌ അവർ അറിഞ്ഞി​രു​ന്നു. അവർക്കു മററു നിശ്വസ്‌ത എഴുത്തു​ക​ളു​മാ​യും എസ്രാ പരാമർശിച്ച നിരവധി ലൗകിക ചരി​ത്ര​ങ്ങ​ളു​മാ​യും അത്‌ ഒത്തു​നോ​ക്കാൻ കഴിയു​മാ​യി​രു​ന്നു. നിശ്വ​സ്‌ത​മ​ല്ലാത്ത ലൗകി​ക​ച​രി​ത്രങ്ങൾ നശിക്കാൻ അവർ അനുവ​ദി​ച്ചു​വെ​ന്നി​രി​ക്കെ ദിനവൃ​ത്താ​ന്തത്തെ അവർ ശ്രദ്ധാ​പൂർവം സംരക്ഷി​ച്ചു. സെപ്‌റ​റു​വ​ജിൻറ്‌ വിവർത്ത​കൻമാർ ദിനവൃ​ത്താ​ന്തത്തെ എബ്രായ ബൈബി​ളി​ന്റെ ഭാഗമാ​യി ഉൾപ്പെ​ടു​ത്തി.

3. ദിനവൃ​ത്താ​ന്തം വിശ്വാ​സ്യ​മാ​ണെന്നു മററു തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്ന​തെ​ങ്ങനെ?

3 യേശു​ക്രി​സ്‌തു​വും ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്തു​കാ​രും അതിനെ വിശ്വാ​സ്യ​മാ​യും നിശ്വ​സ്‌ത​മാ​യും സ്വീക​രി​ച്ചു. യഹോ​വ​യു​ടെ പ്രവാ​ച​കൻമാ​രെ​യും ദാസൻമാ​രെ​യും കൊന്ന​വ​ളും കല്ലെറി​ഞ്ഞ​വ​ളു​മെന്ന നിലയിൽ യെരു​ശ​ലേ​മി​നെ അപലപി​ച്ച​പ്പോൾ യേശു​വി​ന്റെ മനസ്സിൽ 2 ദിനവൃ​ത്താ​ന്തം 24:21-ൽ രേഖ​പ്പെ​ടു​ത്തി​യി​രു​ന്ന​തു​പോ​ലെ​യു​ളള സംഭവങ്ങൾ ഉണ്ടായി​രു​ന്നു​വെ​ന്ന​തി​നു സംശയ​മില്ല. (മത്താ. 23:35; 5:12; 2 ദിന. 36:16) യാക്കോബ്‌ അബ്രഹാ​മി​നെ “യഹോ​വ​യു​ടെ സ്‌നേ​ഹി​തൻ” എന്നു പരാമർശി​ച്ച​പ്പോൾ ഒരുപക്ഷേ അദ്ദേഹം 2 ദിനവൃ​ത്താ​ന്തം 20:7-ലെ എസ്രാ​യു​ടെ പ്രസ്‌താ​വ​നയെ പരാമർശി​ക്കു​ക​യാ​യി​രു​ന്നു. (യാക്കോ. 2:23, NW) ഈ പുസ്‌ത​ക​ത്തിൽ തെററാ​തെ നിവൃ​ത്തി​യേ​റിയ പ്രവച​ന​ങ്ങ​ളും അടങ്ങി​യി​രി​ക്കു​ന്നു.—2 ദിന. 20:17, 24; 21:14-19; 34:23-28; 36:17-20.

4. പുരാ​വ​സ്‌തു​ശാ​സ്‌ത്ര​സം​ബ​ന്ധ​മായ ഏതു കണ്ടുപി​ടി​ത്തം രണ്ടു ദിനവൃ​ത്താ​ന്ത​ത്തി​ന്റെ വിശ്വാ​സ്യ​തയെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു?

4 രണ്ടു ദിനവൃ​ത്താ​ന്ത​ത്തി​ന്റെ വിശ്വാ​സ്യ​തയെ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​വും സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പുരാ​ത​ന​ബാ​ബി​ലോ​ന്റെ സ്ഥാനത്തു നടത്തിയ ഖനനം നെബു​ഖ​ദ്‌നേ​സ​രു​ടെ വാഴ്‌ച​ക്കാ​ല​ത്തോ​ടു ബന്ധപ്പെട്ട കളിമ​ണ്ണി​ഷ്ടി​കകൾ പുറ​ത്തെ​ടു​ത്തി​ട്ടുണ്ട്‌. അതി​ലൊ​ന്നു “യഹൂദ്‌ദേ​ശത്തെ രാജാ​വായ യോക്കി​ന്റെ,” അതായത്‌ “യഹൂദാ​ദേ​ശത്തെ രാജാ​വായ യെഹോ​യാ​ഖീ”ന്റെ, പേർ പറയുന്നു. a ഇതു നെബു​ഖ​ദ്‌നേ​സ​റു​ടെ വാഴ്‌ച​യു​ടെ ഏഴാം വർഷത്തിൽ യെഹോ​യാ​ഖീൻ ബാബി​ലോ​നി​ലേക്കു ബന്ദിയാ​യി കൊണ്ടു​പോ​ക​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ചു​ളള ബൈബിൾവി​വ​ര​ണ​ത്തോ​ടു നന്നായി യോജി​ക്കു​ന്നു.

5. രണ്ടു ദിനവൃ​ത്താ​ന്ത​ത്തിൽ ഏതു കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു, പത്തു-ഗോത്ര രാജ്യ​ത്തി​നു​പ​കരം യഹൂദ​യു​ടെ ചരിത്രം വിശേ​ഷ​വൽക്ക​രി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

5 രണ്ടു ദിനവൃ​ത്താ​ന്ത​ത്തി​ലെ രേഖ പൊ.യു.മു. 1037-ൽ തുടങ്ങിയ ശലോ​മോ​ന്റെ വാഴ്‌ച​മു​തൽ യെരു​ശ​ലേ​മി​ലെ യഹോ​വ​യു​ടെ ആലയം പണിയാൻ പൊ.യു.മു. 537-ൽ കോ​രേശ്‌ പുറ​പ്പെ​ടു​വിച്ച കൽപ്പന​വ​രെ​യു​ളള യഹൂദ​യി​ലെ സംഭവങ്ങൾ രേഖ​പ്പെ​ടു​ത്തു​ന്നു. ഈ 500 വർഷത്തെ ചരി​ത്ര​ത്തിൽ യഹൂദ​യു​ടെ കാര്യ​ങ്ങ​ളിൽ ഉൾപ്പെ​ടു​മ്പോൾ മാത്ര​മാ​ണു പത്തു​ഗോ​ത്ര​രാ​ജ്യ​ത്തെ പരാമർശി​ക്കു​ന്നത്‌, പൊ.യു.മു. 740-ലെ വടക്കേ​രാ​ജ്യ​ത്തി​ന്റെ നാശ​ത്തെ​ക്കു​റി​ച്ചു പറയു​ന്നു​പോ​ലു​മില്ല. ഇതെന്തു​കൊ​ണ്ടാണ്‌? എന്തു​കൊ​ണ്ടെ​ന്നാൽ പുരോ​ഹി​ത​നായ എസ്രാ മുഖ്യ​മാ​യി തത്‌പ​ര​നാ​യി​രു​ന്നതു ശരിയായ സ്ഥലത്തെ, യെരു​ശ​ലേ​മി​ലെ തന്റെ ആലയത്തി​ലെ, യഹോ​വ​യു​ടെ ആരാധ​ന​യി​ലും യഹോവ ഉടമ്പടി​ചെ​യ്‌തി​രുന്ന ദാവീ​ദി​ന്റെ വംശത്തി​ലെ രാജ്യ​ത്തി​ലു​മാ​യി​രു​ന്നു. അങ്ങനെ, സത്യാ​രാ​ധ​നക്ക്‌ അനുകൂ​ല​മാ​യും യഹൂദ​യിൽനി​ന്നു വരാനു​ളള ഭരണാ​ധി​കാ​രി​യു​ടെ പ്രതീ​ക്ഷ​യി​ലും എസ്രാ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നതു തെക്കൻരാ​ജ്യ​ത്തിൻമേ​ലാണ്‌.—ഉല്‌പ. 49:10.

6. ഏതു വശങ്ങളിൽ രണ്ടു ദിനവൃ​ത്താ​ന്തം ഉന്നമി​പ്പി​ക്കു​ന്ന​തും ഉത്തേജി​പ്പി​ക്കു​ന്ന​തു​മാണ്‌?

6 എസ്രാ ഉന്നമി​പ്പി​ക്കുന്ന ഒരു വീക്ഷണ​മാ​ണു സ്വീക​രി​ക്കു​ന്നത്‌. രണ്ടു ദിനവൃ​ത്താ​ന്ത​ത്തി​ന്റെ 36 അധ്യാ​യ​ങ്ങ​ളിൽ ആദ്യത്തെ 9 എണ്ണം ശലോ​മോ​ന്റെ വാഴ്‌ച​യ്‌ക്കു വിനി​യോ​ഗി​ക്കു​ന്നു, ഇവയിൽ 6-ഉം യഹോ​വ​യു​ടെ ആലയത്തി​ന്റെ ഒരുക്ക​ലി​നും സമർപ്പ​ണ​ത്തി​നും വേണ്ടി​ത്തന്നെ. രേഖ ശലോ​മോ​ന്റെ വ്യതി​ച​ല​ന​ത്തെ​ക്കു​റി​ച്ചു​ളള പരാമർശം ഒഴിവാ​ക്കു​ന്നു. ശേഷിച്ച 27 അധ്യാ​യ​ങ്ങ​ളിൽ 14 എണ്ണം യഹോ​വ​യു​ടെ ആരാധ​ന​യോ​ടു​ളള സമ്പൂർണ​ഭ​ക്തി​സം​ബ​ന്ധിച്ച ദാവീ​ദി​ന്റെ ദൃഷ്ടാ​ന്തത്തെ അടിസ്ഥാ​ന​പ​ര​മാ​യി പിന്തു​ടർന്ന അഞ്ചു രാജാ​ക്കൻമാ​രെ​ക്കു​റി​ച്ചു പ്രതി​പാ​ദി​ക്കു​ന്നു: ആസാ, യെഹോ​ശാ​ഫാത്ത്‌, യോഥാം, ഹിസ്‌കി​യാവ്‌, യോശീ​യാവ്‌ എന്നിവ​രെ​ക്കു​റി​ച്ചു​തന്നെ. മറേറ 13 അധ്യാ​യ​ങ്ങ​ളിൽപ്പോ​ലും വഷളരായ രാജാ​ക്കൻമാ​രു​ടെ നല്ല വശങ്ങൾ ഊന്നി​പ്പ​റ​യാ​നും എസ്രാ ശ്രദ്ധ ചെലു​ത്തു​ന്നു. അവൻ സത്യാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥാ​പ​ന​ത്തോ​ടും സംരക്ഷ​ണ​ത്തോ​ടും ബന്ധപ്പെട്ട സംഭവ​ങ്ങളെ എല്ലായ്‌പോ​ഴും ഊന്നി​പ്പ​റ​യു​ന്നു. എത്ര ഉത്തേജകം!

രണ്ടു ദിനവൃ​ത്താ​ന്ത​ത്തി​ന്റെ ഉളളടക്കം

7. യഹോവ ശലോ​മോ​നെ “അത്യന്തം മഹത്വ​പ്പെടു”ത്തുന്നത്‌ എങ്ങനെ?

7 ശലോ​മോ​ന്റെ വാഴ്‌ച​യു​ടെ മഹത്ത്വം (1:1–9:31). രണ്ടു ദിനവൃ​ത്താ​ന്തം തുടങ്ങു​മ്പോൾ ദാവീ​ദി​ന്റെ പുത്ര​നായ ശലോ​മോൻ രാജത്വ​ത്തിൽ ശക്തി​പ്രാ​പി​ക്കു​ന്ന​താ​യി നാം കാണുന്നു. യഹോവ അവനോ​ടു​കൂ​ടെ ഇരുന്ന്‌ അവനെ “അത്യന്തം മഹത്വ​പ്പെ​ടു​ത്തി”ക്കൊണ്ടി​രി​ക്കു​ന്നു. ശലോ​മോൻ ഗിബെ​യോ​നിൽ യാഗങ്ങ​ളർപ്പി​ക്കു​മ്പോൾ യഹോവ അവനു രാത്രി​യിൽ പ്രത്യ​ക്ഷ​പ്പെട്ട്‌ “ഞാൻ നിനക്കു എന്തുത​രേണം; ചോദി​ച്ചു​കൊൾക” എന്നു പറയുന്നു. യഹോ​വ​യു​ടെ ജനത്തെ ശരിയാ​യി ഭരിക്കു​ന്ന​തി​നു ശലോ​മോൻ അറിവി​നും ജ്ഞാനത്തി​നും​വേണ്ടി അപേക്ഷി​ക്കു​ന്നു. ഈ നിസ്വാർഥ​മായ അപേക്ഷ നിമിത്തം ദൈവം ശലോ​മോ​നു ജ്ഞാനവും അറിവും മാത്രമല്ല, “മുമ്പുളള രാജാ​ക്കൻമാ​രിൽ ആർക്കും ലഭിച്ചി​ട്ടി​ല്ലാ​ത്ത​തും നിന്റെ ശേഷം ആർക്കും ലഭിക്കാ​ത്ത​തു​മായ” സമ്പത്തും ധനവും മാനവും കൊടു​ക്കു​മെന്നു വാഗ്‌ദ​ത്തം​ചെ​യ്യു​ന്നു. നഗരത്തി​ലേക്കു പ്രവഹി​ക്കുന്ന സമ്പത്തു വളരെ വലുതാ​യ​തി​നാൽ കാല​ക്ര​മ​ത്തിൽ ശലോ​മോൻ “പൊന്നും വെളളി​യും . . . കല്ലു​പോ​ലെ” ആക്കാനി​ട​യാ​കു​ന്നു.—1:1, 7, 12, 15.

8. ആലയം​പണി എങ്ങനെ പുരോ​ഗ​മി​ക്കു​ന്നു, അതിന്റെ നിർമാ​ണ​ത്തി​ന്റെ ചില വിശദാം​ശ​ങ്ങ​ളേവ?

8 ശലോ​മോൻ യഹോ​വ​യു​ടെ ആലയം പണിയുന്ന വേലയ്‌ക്കു​വേണ്ടി പണിക്കാ​രെ ചേർക്കു​ന്നു, സോരി​ലെ ഹീരാം രാജാവ്‌ മരവും ഒരു വിദഗ്‌ധ​പ​ണി​ക്കാ​ര​നെ​യും അയച്ചു​കൊ​ടു​ത്തു​കൊ​ണ്ടു സഹകരി​ക്കു​ന്നു. “[ശലോ​മോ​ന്റെ] വാഴ്‌ച​യു​ടെ നാലാ​മാ​ണ്ടിൽ” പണി തുടങ്ങു​ന്നു, അതു ഏഴരവർഷം കഴിഞ്ഞു പൊ.യു.മു. 1027-ൽ പൂർത്തി​യാ​വു​ന്നു. (3:2) ആലയത്തി​ന്റെ മുമ്പിൽത്തന്നെ 120 മുഴം (53.4 മീ) ഉയരമു​ളള ഒരു വലിയ മണ്ഡപമുണ്ട്‌. “[യഹോവ] ഉറപ്പോ​ടെ സ്ഥാപി​ക്കട്ടെ” എന്നർഥ​മു​ളള യാഖീൻ എന്നും പ്രത്യ​ക്ഷ​ത്തിൽ “ബലത്തിൽ” എന്നർഥ​മു​ളള ബോവസ്‌ എന്നും പേരുളള രണ്ടു കൂററൻ ചെമ്പു​തൂ​ണു​കൾ മണ്ഡപത്തി​നു മുമ്പിൽ നിൽക്കു​ന്നു. (3:17) ആലയം അതിൽത്തന്നെ താരത​മ്യേന ചെറു​താണ്‌, 60 മുഴം (26.7 മീ.) നീളവും 30 മുഴം (13.4 മീ.) ഉയരവും 20 മുഴം (8.9 മീ.) വീതി​യു​മേ അതിനു​ളളു. എന്നാൽ അതിന്റെ ചുവരു​ക​ളും മച്ചും സ്വർണം പൊതി​ഞ്ഞ​താണ്‌; അതിന്റെ ഏററവും അകത്തെ മുറി​യായ അതിവി​ശു​ദ്ധം​തന്നെ സ്വർണം​കൊ​ണ്ടു വിപു​ല​മാ​യി അലങ്കരി​ച്ചി​രി​ക്കു​ന്നു. അതിൽ രണ്ടു സ്വർണ കെരൂ​ബു​ക​ളും അടങ്ങി​യി​രി​ക്കു​ന്നു. ഓരോ​ന്നും അറയുടെ ഓരോ വശത്താണ്‌, അവയുടെ ചിറകു​കൾ മധ്യത്തിൽ മുട്ടത്ത​ക്ക​വണ്ണം വിരി​ച്ചു​നിൽക്കു​ന്നു.

9. പ്രാകാ​ര​ത്തി​ലെ​യും ആലയത്തി​ലെ​യും സാധന​സാ​മ​ഗ്രി​ക​ളെ​യും ഉപകര​ണ​ങ്ങ​ളെ​യും വർണി​ക്കുക.

9 അകത്തെ പ്രാകാ​ര​ത്തിൽ, 20 മുഴം (9 മീ.) ചതുര​വും 10 മുഴം (4.5 മീ.) ഉയരവു​മു​ളള ഒരു വലിയ ചെമ്പു​യാ​ഗ​പീ​ഠ​മുണ്ട്‌. പ്രാകാ​ര​ത്തി​ലെ മറെറാ​രു ശ്രദ്ധേ​യ​മായ വസ്‌തു വാർപ്പു​ക​ട​ലാണ്‌, ഓരോ ദിശയി​ലും മൂന്നു​വീ​ത​മാ​യി പുറ​ത്തേക്കു നോക്കി​നിൽക്കുന്ന 12 ചെമ്പു​കാ​ള​ക​ളു​ടെ പുറത്ത്‌ ഇരിക്കുന്ന ഒരു വലിയ ചെമ്പു​തൊ​ട്ടി​യാ​ണിത്‌. ഈ കടലിനു “മൂവാ​യി​രം ബത്ത്‌” (66,000 ലി.) വെളളം ഉൾക്കൊ​ള​ളാൻ കഴിയും, പുരോ​ഹി​തൻമാർക്കു തങ്ങളേ​ത്തന്നെ കഴുകാ​നാണ്‌ അതുപ​യോ​ഗി​ക്കു​ന്നത്‌. (4:5) കൂടാതെ, പ്രാകാ​ര​ത്തിൽ അലങ്കൃത വണ്ടിക​ളിൽ ഇരിക്കുന്ന പത്തു ചെറിയ ചെമ്പു​തൊ​ട്ടി​ക​ളുണ്ട്‌, ഈ വെളള​ത്തിൽ ഹോമ​യാ​ഗ​ങ്ങ​ളോ​ടു ബന്ധപ്പെ​ട്ട​തെ​ല്ലാം കഴുകു​ന്നു. വാർപ്പു​ക​ട​ലിൽനി​ന്നാണ്‌ അവ നിറയ്‌ക്കു​ന്നത്‌, വെളളം ആവശ്യ​മു​ള​ള​ട​ത്തേ​ക്കെ​ല്ലാം അവ ചക്രത്തിൽ നീക്കി​ക്കൊ​ണ്ടു​പോ​കു​ന്നു. ഇതിനു​പു​റമേ, പത്തു പൊൻനി​ല​വി​ള​ക്കു​ക​ളും ആലയാ​രാ​ധ​ന​ക്കു​വേ​ണ്ടി​യു​ളള മററ​നേകം ഉപകര​ണ​ങ്ങ​ളും ഉണ്ട്‌, ചിലതു സ്വർണം​കൊ​ണ്ടും ചിലതു വെളളി​കൊ​ണ്ടും ഉളളവ. b

10. പെട്ടകം അതിവി​ശു​ദ്ധ​ത്തി​ലേക്കു കൊണ്ടു​വ​രു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

10 ഒടുവിൽ, ഏഴരവർഷത്തെ പണിക്കു​ശേഷം, യഹോ​വ​യു​ടെ ആലയം പൂർത്തീ​ക​രി​ക്ക​പ്പെ​ടു​ന്നു. (1 രാജാ. 6:1, 38) അതിന്റെ ഉദ്‌ഘാ​ട​ന​ദി​വ​സ​മാ​ണു യഹോ​വ​യു​ടെ സാന്നി​ധ്യ​ത്തി​ന്റെ പ്രതീ​കത്തെ ഈ ശോഭ​ന​മായ സൗധത്തി​ന്റെ ഏററവും അകത്തെ അറയി​ലേക്കു കൊണ്ടു​വ​രാ​നു​ളള സമയം. പുരോ​ഹി​തൻമാർ “യഹോ​വ​യു​ടെ നിയമ​പെ​ട്ടകം അതിന്റെ സ്ഥലത്തു, ആലയത്തി​ലെ അന്തർമ​ന്ദി​ര​ത്തിൽ അതിവി​ശു​ദ്ധ​സ്ഥ​ല​ത്തേക്കു കെരൂ​ബു​ക​ളു​ടെ ചിറകിൻകീ​ഴെ കൊണ്ടു​ചെന്നു വെച്ചു.” അപ്പോൾ എന്തു സംഭവി​ക്കു​ന്നു? ലേവ്യ​രായ പാട്ടു​കാ​രും സംഗീ​ത​ക്കാ​രും സംഘഗാ​ന​ത്തിൽ യഹോ​വയെ സ്‌തു​തി​ക്കു​മ്പോൾ ആലയത്തിൽ ഒരു മേഘം നിറയു​ന്നു, “യഹോ​വ​യു​ടെ തേജസ്സു” സത്യ​ദൈ​വ​ത്തി​ന്റെ ആലയത്തെ നിറയ്‌ക്കു​ന്ന​തു​കൊ​ണ്ടു പുരോ​ഹി​തൻമാർക്കു ശുശ്രൂ​ഷ​ചെ​യ്യു​ന്ന​തി​നു നിൽക്കാൻ കഴിയു​ന്നില്ല. (2 ദിന. 5:7, 13, 14) അങ്ങനെ യഹോവ ആലയത്തിന്‌ അംഗീ​കാ​രം പ്രകട​മാ​ക്കു​ക​യും അവിടത്തെ തന്റെ സാന്നി​ധ്യ​ത്തെ സൂചി​പ്പി​ക്കു​ക​യും ചെയ്യുന്നു.

11. ശലോ​മോൻ ഏതു പ്രാർഥന നടത്തുന്നു, അവൻ എന്തപേ​ക്ഷി​ക്കു​ന്നു?

11 മൂന്നു മുഴം (1.3 മീ.) ഉയരമു​ളള ഒരു ചെമ്പു പീഠം ഈ അവസര​ത്തി​നു​വേണ്ടി നിർമി​ച്ചി​രി​ക്കു​ന്നു, അത്‌ അകത്തെ പ്രാകാ​ര​ത്തിൽ വലിയ ചെമ്പു​യാ​ഗ​പീ​ഠ​ത്തി​ന​ടു​ത്തു വെച്ചി​രി​ക്കു​ന്നു. ഈ ഉയർന്ന നിലയിൽ ശലോ​മോ​നെ ആലയസ​മർപ്പ​ണ​ത്തി​നു​വേണ്ടി കൂടി​വ​ന്നി​രി​ക്കുന്ന വമ്പിച്ച ജനക്കൂ​ട്ട​ത്തി​നു കാണാൻ കഴിയും. തേജസ്സിൻമേഘം മുഖാ​ന്ത​ര​മു​ളള യഹോ​വ​യു​ടെ സാന്നി​ധ്യ​ത്തി​ന്റെ അത്ഭുത​ക​ര​മായ പ്രത്യ​ക്ഷ​തയെ തുടർന്നു ശലോ​മോൻ ജനസമൂ​ഹ​ത്തി​നു മുമ്പാകെ മുട്ടു​കു​ത്തു​ക​യും നന്ദിയു​ടെ​യും സ്‌തു​തി​യു​ടെ​യും ഒരു വികാ​ര​നിർഭ​ര​മായ പ്രാർഥന നടത്തു​ക​യും ചെയ്യുന്നു, അതിൽ ക്ഷമക്കും അനു​ഗ്ര​ഹ​ത്തി​നും​വേ​ണ്ടി​യു​ളള അപേക്ഷ​ക​ളു​ടെ ഒരു പരമ്പര അടങ്ങി​യി​രി​ക്കു​ന്നു. ഉപസം​ഹാ​ര​മാ​യി അവൻ അഭ്യർഥി​ക്കു​ന്നു: “ഇപ്പോ​ഴും എന്റെ ദൈവമേ, ഈ സ്ഥലത്തു​വെച്ചു കഴിക്കുന്ന പ്രാർത്ഥ​നെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധി​ച്ചും ഇരി​ക്കേ​ണമേ. യഹോ​വ​യായ ദൈവമേ, നിന്റെ അഭിഷി​ക്തന്റെ മുഖം ത്യജി​ച്ചു​ക​ള​യ​രു​തേ; നിന്റെ ദാസനായ ദാവീ​ദി​നോ​ടു​ളള കൃപകളെ ഓർക്കേ​ണമേ.”—6:40, 42.

12. യഹോവ എങ്ങനെ ശലോ​മോ​ന്റെ പ്രാർഥ​നക്ക്‌ ഉത്തരമ​രു​ളു​ന്നു, ഏതു സന്തോഷ പ്രകട​ന​ത്തോ​ടെ 15 ദിവസത്തെ ആഘോഷം അവസാ​നി​ക്കു​ന്നു?

12 ശലോ​മോ​ന്റെ ഈ പ്രാർഥന യഹോവ കേൾക്കു​ന്നു​വോ? ശലോ​മോൻ പ്രാർഥി​ച്ചു​തീ​രു​ന്ന​യു​ടനെ, ആകാശ​ത്തു​നി​ന്നു തീയി​റങ്ങി ഹോമ​യാ​ഗ​ത്തെ​യും ബലിക​ളെ​യും ദഹിപ്പി​ക്കു​ന്നു, “യഹോ​വ​യു​ടെ തേജസ്സ്‌” ആലയത്തെ നിറയ്‌ക്കു​ന്നു. ഇതു സകല ജനവും സാഷ്ടാം​ഗ​പ്ര​ണാ​മം നടത്തു​ന്ന​തി​ലേ​ക്കും യഹോ​വക്കു നന്ദി കൊടു​ക്കു​ന്ന​തി​ലേ​ക്കും നയിക്കു​ന്നു, “അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉളളതു.” (7:1, 3) പിന്നീടു യഹോ​വക്ക്‌ ഒരു വലിയ യാഗം കഴിക്കു​ന്നു. സമർപ്പ​ണ​ത്തി​ന്റെ ഒരാഴ്‌ച നീണ്ടു​നിൽക്കുന്ന ഉത്സവത്തെ തുടർന്ന്‌ ഒരാഴ്‌ച നീണ്ടു​നിൽക്കുന്ന കായ്‌ക​നി​പ്പെ​രു​ന്നാ​ളും വേലയിൽനിന്ന്‌ ഒഴിഞ്ഞു​നിൽക്കുന്ന ഒരു ശബത്തും ആചരി​ക്കു​ന്നു. സന്തുഷ്ട​വും ആത്മീയ​മാ​യി ബലപ്പെ​ടു​ത്തു​ന്ന​തു​മായ ഈ 15 ദിവസത്തെ ആഘോ​ഷ​ത്തി​നു​ശേഷം ശലോ​മോൻ സന്തോ​ഷ​വും ഹൃദയ​സു​ഖ​വു​മു​ള​ള​വ​രാ​യി ജനത്തെ അവരുടെ വീടു​ക​ളി​ലേക്ക്‌ അയയ്‌ക്കു​ന്നു. (7:10) യഹോ​വ​യും പ്രസാ​ദി​ച്ചി​രി​ക്കു​ന്നു. അവൻ ശലോ​മോ​നോ​ടു രാജ്യ ഉടമ്പടി സ്ഥിരീ​ക​രി​ക്കു​ക​യും അതേസ​മയം അനുസ​ര​ണ​ക്കേ​ടി​ന്റെ ഹാനി​ക​ര​മായ പരിണ​ത​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു കൊടു​ക്കു​ക​യും ചെയ്യുന്നു.

13. (എ) ആലയം​പ​ണി​ക്കു​ശേഷം ഏതു നിർമാ​ണ​പ്ര​വർത്തനം നടക്കുന്നു? (ബി) ശലോ​മോ​ന്റെ രാജ്യം കണ്ടപ്പോൾ ശേബയി​ലെ രാജ്ഞി എന്ത്‌ അഭി​പ്രാ​യം പറയുന്നു?

13 ശലോ​മോൻ ഇപ്പോൾ തന്റെ ഭരണ​പ്ര​ദേ​ശ​ത്തെ​ല്ലാം വിപു​ല​മായ നിർമാ​ണ​പ്ര​വർത്തനം നടത്തു​ക​യും തനിക്കു​വേണ്ടി ഒരു കൊട്ടാ​രം മാത്രമല്ല, കോട്ട​കെ​ട്ടി​യു​റ​പ്പിച്ച നഗരങ്ങ​ളും സംഭര​ണ​ന​ഗ​ര​ങ്ങ​ളും രഥനഗ​ര​ങ്ങ​ളും കുതി​ര​ക്കാർക്കു​വേ​ണ്ടി​യു​ളള നഗരങ്ങ​ളും, അതു​പോ​ലെ​തന്നെ പണിയ​ണ​മെന്നു താനാ​ഗ്ര​ഹി​ക്കുന്ന സകലവും പണിയു​ക​യും ചെയ്യുന്നു. അതു മഹത്തായ സമ്പൽസ​മൃ​ദ്ധി​യു​ടെ​യും സമാധാ​ന​ത്തി​ന്റെ​യും കാലഘ​ട്ട​മാണ്‌, കാരണം രാജാ​വും ജനവും യഹോ​വ​യു​ടെ ആരാധ​ന​യിൽ ശ്രദ്ധാ​ലു​ക്ക​ളാണ്‌. 1,900 കിലോ​മീ​ററർ അകലെ​നി​ന്നു​ളള ശേബയി​ലെ രാജ്ഞി​പോ​ലും ശലോ​മോ​ന്റെ സമ്പൽസ​മൃ​ദ്ധി​യെ​ക്കു​റി​ച്ചും ജ്ഞാന​ത്തെ​ക്കു​റി​ച്ചും കേൾക്കു​ക​യും നേരിട്ടു കാണു​ന്ന​തി​നു ദീർഘിച്ച, ദുർഘ​ട​മായ യാത്ര നടത്തു​ക​യും ചെയ്യുന്നു. അവൾ നിരാ​ശി​ത​യാ​കു​ന്നു​ണ്ടോ? അശേഷ​മില്ല, എന്തു​കൊ​ണ്ടെ​ന്നാൽ അവൾ ഇങ്ങനെ സമ്മതി​ച്ചു​പ​റ​യു​ന്നു: “ഞാൻ വന്നു സ്വന്തക​ണ്ണു​കൊ​ണ്ടു കാണും​വരെ ആ വർത്തമാ​നം വിശ്വ​സി​ച്ചില്ല. എന്നാൽ നിന്റെ ജ്ഞാനമാ​ഹാ​ത്മ്യ​ത്തി​ന്റെ പാതി​പോ​ലും ഞാൻ അറിഞ്ഞി​രു​ന്നില്ല, ഞാൻ കേട്ട കേൾവി​യെ​ക്കാൾ നീ ശ്രേഷ്‌ഠ​നാ​കു​ന്നു . . . ഈ നിന്റെ ഭൃത്യൻമാ​രും ഭാഗ്യ​വാൻമാർ.” (9:6, 7) ഭൂമി​യി​ലെ മറെറാ​രു രാജാ​വും ധനത്തി​ലും ജ്ഞാനത്തി​ലും ശലോ​മോ​നെ​ക്കാൾ മികച്ചു​നിൽക്കു​ന്നില്ല. അവൻ യെരു​ശ​ലേ​മിൽ 40 വർഷം വാഴുന്നു.

14. ഇസ്രാ​യേ​ലി​ന്റെ മഹത്ത്വം വളരെ പെട്ടെന്ന്‌ ഉരിയ​പ്പെ​ട്ടത്‌ എന്തു​കൊണ്ട്‌?

14 രെഹ​ബെ​യാ​മി​ന്റെ​യും അബീയാ​വി​ന്റെ​യും വാഴ്‌ചകൾ (10:1–13:22). ശലോ​മോ​ന്റെ പുത്ര​നായ രെഹ​ബെ​യാ​മി​ന്റെ കർക്കശ​വും മർദക​വു​മായ ഭരണം വടക്കുളള പത്തു​ഗോ​ത്രങ്ങൾ യൊ​രോ​ബെ​യാ​മി​ന്റെ കീഴിൽ പൊ.യു.മു. 997-ൽ മത്സരി​ക്കു​ന്ന​തി​നു​ളള പ്രകോ​പ​ന​മു​ള​വാ​ക്കു​ന്നു. എന്നിരു​ന്നാ​ലും, രണ്ടു രാജ്യ​ങ്ങ​ളി​ലെ​യും പുരോ​ഹി​തൻമാ​രും ലേവ്യ​രും രെഹ​ബെ​യാ​മി​നോ​ടു​കൂ​ടെ നിലയു​റ​പ്പി​ക്കു​ക​യും രാജ്യ​ഉ​ട​മ്പ​ടി​യോ​ടു​ളള വിശ്വ​സ്‌ത​തയെ ദേശീ​യ​ത്വ​ത്തി​നു​പ​രി​യാ​യി വെക്കു​ക​യും ചെയ്യുന്നു. രെഹ​ബെ​യാം പെട്ടെ​ന്നു​തന്നെ യഹോ​വ​യു​ടെ നിയമത്തെ ഉപേക്ഷി​ക്കു​ന്നു, ഈജി​പ്‌തി​ലെ ശീശക്ക്‌ രാജാവ്‌ യെരു​ശ​ലേ​മി​ലേക്ക്‌ ആക്രമി​ച്ചു​ക​ട​ക്കു​ക​യും യഹോ​വ​യു​ടെ ആലയത്തിൽനി​ന്നു നിക്ഷേ​പ​ങ്ങ​ളെ​ല്ലാം അപഹരി​ക്കു​ക​യും ചെയ്യുന്നു. നിർമി​ച്ച​ശേഷം കഷ്ടിച്ചു 30 വർഷം കഴിഞ്ഞ്‌, ഈ ശോഭ​ന​മാ​യി അലങ്കരി​ച്ചി​രി​ക്കുന്ന സൗധങ്ങ​ളിൽനിന്ന്‌ അവയുടെ മഹത്ത്വം കവർന്നു​ക​ള​യു​ന്നത്‌ എത്ര സങ്കടക​ര​മാണ്‌! കാരണ​മോ: ജനത “യഹോ​വ​യോട്‌ അവിശ്വ​സ്‌ത​മാ​യി പെരു​മാ​റി.” തക്കസമ​യത്തു രെഹ​ബെ​യാം തന്നേത്തന്നെ താഴ്‌ത്തു​ന്നു, തൻനി​മി​ത്തം യഹോവ ജനതയെ പൂർണ​മാ​യി നശിപ്പി​ക്കു​ന്നില്ല.—12:2, NW.

15. രെഹ​ബെ​യാ​മി​ന്റെ മരണത്തെ തുടർന്ന്‌ ഏതു യുദ്ധങ്ങൾ നടക്കുന്നു, യഹൂദ ഇസ്രാ​യേ​ലി​നെ​തി​രെ ശ്രേഷ്‌ഠ​മെന്നു തെളി​യു​ന്നത്‌ എന്തു​കൊണ്ട്‌?

15 രെഹ​ബെ​യാം മരിക്കു​മ്പോൾ അവന്റെ 28 പുത്രൻമാ​രിൽ അബീയാ​വു രാജാ​വാ​ക്ക​പ്പെ​ടു​ന്നു. അബീയാ​വി​ന്റെ മൂന്നു​വർഷത്തെ വാഴ്‌ച​ക്കാ​ലത്തു വടക്കുളള ഇസ്രാ​യേ​ലു​മാ​യി രക്തരൂ​ഷി​ത​മായ യുദ്ധങ്ങൾ നടക്കുന്നു. യഹൂദ​യു​ടെ 4,00,000 വരുന്ന സൈന്യ​ത്തി​ന്റെ ഇരട്ടി​യാ​യി യൊ​രോ​ബെ​യാ​മി​ന്റെ കീഴിൽ 8,00,000 പേരുണ്ട്‌. തുടർന്നു​ന​ട​ക്കുന്ന ഭയങ്കര​യു​ദ്ധ​ങ്ങ​ളിൽ ഇസ്രാ​യേ​ലി​ന്റെ പടയാ​ളി​കൾ പകുതി​യി​ലും കുറഞ്ഞു​പോ​കു​ന്നു. അഞ്ചുല​ക്ഷ​ത്തോ​ളം കാളക്കു​ട്ടി​യാ​രാ​ധകർ നശിപ്പി​ക്ക​പ്പെ​ടു​ന്നു. യഹൂദാ​പു​ത്രൻമാർ “തങ്ങളുടെ പിതാ​ക്കൻമാ​രു​ടെ ദൈവ​മായ യഹോ​വ​യിൽ ആശ്രയി​ച്ച​തു​കൊ​ണ്ടു” ശ്രേഷ്‌ഠ​രെന്നു തെളി​യു​ന്നു.—13:18.

16. ആസയുടെ അടിയ​ന്തി​ര​മായ പ്രാർഥ​നക്കു യഹോവ ഉത്തരം കൊടു​ക്കു​ന്നത്‌ എങ്ങനെ?

16 ദൈവ​ഭ​യ​മു​ളള ആസാരാ​ജാവ്‌ (14:1–16:14). അബീയാ​വി​ന്റെ പുത്ര​നായ ആസാ അവന്റെ പിൻഗാ​മി​യാ​യി ഭരിക്കു​ന്നു. ആസാ സത്യാ​രാ​ധ​ന​യു​ടെ ഒരു വക്താവാണ്‌. അവൻ ദേശത്തു​നി​ന്നു പ്രതി​മാ​രാ​ധന നീക്കി ശുദ്ധി​വ​രു​ത്താ​നു​ളള പ്രസ്ഥാനം നടപ്പി​ലാ​ക്കു​ന്നു. എന്നാൽ നോക്കൂ! യഹൂദയെ പത്തുലക്ഷം എത്യോ​പ്യ​രു​ടെ ഒരു അപ്രതി​രോ​ധ്യ സൈന്യം ഭീഷണി​പ്പെ​ടു​ത്തു​ന്നു. ആസാ ഇങ്ങനെ പ്രാർഥി​ക്കു​ന്നു: “ഞങ്ങളുടെ ദൈവ​മായ യഹോവേ, ഞങ്ങളെ, സഹായി​ക്കേ​ണമേ; നിന്നിൽ ഞങ്ങൾ ആശ്രയി​ക്കു​ന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരു​ഷാ​ര​ത്തി​ന്നു​നേരെ പുറ​പ്പെ​ട്ടു​വ​ന്നി​രി​ക്കു​ന്നു.” അവന്‌ ഒരു തകർപ്പൻ വിജയം കൊടു​ത്തു​കൊ​ണ്ടു യഹോവ ഉത്തരം കൊടു​ക്കു​ന്നു.—14:11.

17. യഹൂദ​യി​ലെ ആരാധ​നയെ നവീക​രി​ക്കാൻ ആസ പ്രോ​ത്സാ​ഹി​ത​നാ​കു​ന്നത്‌ എങ്ങനെ, എന്നാൽ അവൻ എന്തിനു ശകാരി​ക്ക​പ്പെ​ടു​ന്നു?

17 ആസാ​യോ​ടു: “നിങ്ങൾ യഹോ​വ​യോ​ടു​കൂ​ടെ ഇരിക്കു​ന്നേ​ട​ത്തോ​ളം അവൻ നിങ്ങ​ളോ​ടു​കൂ​ടെ ഇരിക്കും; അവനെ അന്വേ​ഷി​ക്കു​ന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും” എന്നു പറയാൻ ദൈവ​ത്തി​ന്റെ ആത്മാവ്‌ അസര്യാ​വി​ന്റെ​മേൽ വരുന്നു. (15:2) അതിയാ​യി പ്രോ​ത്സാ​ഹി​ത​നാ​യി ആസാ യഹൂദ​യി​ലെ ആരാധ​നയെ നവീക​രി​ക്കു​ന്നു, യഹോ​വയെ അന്വേ​ഷി​ക്കു​ക​യി​ല്ലാത്ത ഏതൊ​രു​വ​നും വധിക്ക​പ്പെ​ട​ണ​മെന്നു ജനം ഒരു ഉടമ്പടി​ചെ​യ്യു​ന്നു. എന്നിരു​ന്നാ​ലും, ഇസ്രാ​യേ​ലി​ലെ രാജാ​വായ ബയെശാ യഹൂദ​യി​ലേ​ക്കു​ളള ഇസ്രാ​യേ​ല്യ​രു​ടെ ഒഴുക്കു തടയാൻ വേലി​ക്കെ​ട്ടു​കൾ ഉയർത്തു​മ്പോൾ ഇസ്രാ​യേ​ലി​നെ​തി​രെ പോരാ​ടു​ന്ന​തി​നു സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കു​ന്ന​തി​നു​പ​കരം സിറി​യ​യി​ലെ രാജാ​വായ ബെൻഹ​ദ​ദി​നെ കൂലി​ക്കു​വി​ളി​ച്ച​തിൽ ആസാ ഗൗരവ​മായ ഒരു തെററു​ചെ​യ്യു​ന്നു. ഇതിനു യഹോവ അവനെ ശകാരി​ക്കു​ന്നു. ഇതു സംഭവി​ച്ചെ​ങ്കി​ലും ആസായു​ടെ ഹൃദയം “അവന്റെ ജീവകാ​ല​മൊ​ക്കെ​യും ഏകാ​ഗ്ര​മാ​യി​രു​ന്നു”വെന്നു തെളി​യു​ന്നു. (15:17) അവൻ തന്റെ വാഴ്‌ച​യു​ടെ 41-ാം വർഷം മരിക്കു​ന്നു.

18. (എ) യെഹോ​ശാ​ഫാത്ത്‌ സത്യാ​രാ​ധ​ന​ക്കു​വേണ്ടി എങ്ങനെ നിരന്ത​ര​യ​ത്‌നം നടത്തുന്നു, എന്തു ഫലങ്ങ​ളോ​ടെ? (ബി) അവന്റെ വിവാ​ഹ​സ​ഖ്യം മിക്കവാ​റും വിപത്തി​ലേക്കു നയിക്കു​ന്നത്‌ എങ്ങനെ?

18 യെഹോ​ശാ​ഫാ​ത്തി​ന്റെ നല്ല വാഴ്‌ച (17:1–20:37). ആസായു​ടെ പുത്രൻ യെഹോ​ശാ​ഫാത്ത്‌ പ്രതി​മാ​രാ​ധ​ന​ക്കെ​തി​രായ പോരാ​ട്ടം തുടരു​ക​യും ഒരു പ്രത്യേക വിദ്യാ​ഭ്യാ​സ​പ്ര​സ്ഥാ​നം ഉദ്‌ഘാ​ട​നം​ചെ​യ്യു​ക​യും ചെയ്യുന്നു, പ്രബോ​ധകർ യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണ​പു​സ്‌ത​ക​ത്തിൽനി​ന്നു ജനങ്ങളെ പഠിപ്പി​ച്ചു​കൊ​ണ്ടു യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലു​ട​നീ​ളം സഞ്ചരി​ക്കു​ന്നു. വലിയ സമ്പൽസ​മൃ​ദ്ധി​യു​ടെ​യും സമാധാ​ന​ത്തി​ന്റെ​യും ഒരു സമയം തുടർന്നു​വ​രു​ന്നു, യെഹോ​ശാ​ഫാത്ത്‌ “മേല്‌ക്കു​മേൽ പ്രബല​നാ​യ്‌തീ”രുന്നു. (17:12) എന്നാൽ അപ്പോൾ അവൻ ഇസ്രാ​യേ​ലി​ലെ ദുഷ്ടനായ ആഹാബ്‌രാ​ജാ​വു​മാ​യി ഒരു വിവാ​ഹ​സ​ഖ്യ​ത്തി​ലേർപ്പെ​ടു​ക​യും യഹോ​വ​യു​ടെ പ്രവാ​ച​ക​നായ മീഖാ​യാ​വി​ന്റെ വാക്കുകൾ അവഗണി​ച്ചു​കൊണ്ട്‌, വളർന്നു​കൊ​ണ്ടി​രുന്ന സിറി​യൻശ​ക്തി​ക്കെ​തി​രെ യുദ്ധം​ചെ​യ്യാൻ അവനെ സഹായി​ക്കു​ന്ന​തിന്‌ ഇറങ്ങി​ച്ചെ​ല്ലു​ക​യും ചെയ്യുന്നു. രാമോത്ത്‌-ഗിലെ​യാ​ദിൽവെച്ച്‌ ആഹാബ്‌ യുദ്ധത്തിൽ കൊല്ല​പ്പെ​ടു​മ്പോൾ അവൻ കഷ്ടിച്ചു ജീവനും​കൊ​ണ്ടു രക്ഷപ്പെ​ടു​ന്നു. യഹോ​വ​യു​ടെ പ്രവാ​ച​ക​നായ യേഹൂ ദുഷ്ടനായ ആഹാബു​മാ​യി കൂട്ടു​കൂ​ടി​യ​തിൽ യെഹോ​ശാ​ഫാ​ത്തി​നെ ശകാരി​ക്കു​ന്നു. അതിനു​ശേഷം യെഹോ​ശാ​ഫാത്ത്‌ ദേശത്തു​ട​നീ​ളം ന്യായാ​ധി​പൻമാ​രെ നിയമി​ക്കു​ന്നു, ദൈവ​ഭ​യ​ത്തിൽ തങ്ങളുടെ കർത്തവ്യ​ങ്ങൾ നിറ​വേ​റ​റാൻ അവൻ അവരെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു.

19. യെഹോ​ശാ​ഫാ​ത്തി​ന്റെ വാഴ്‌ച​യു​ടെ പരമകാ​ഷ്‌ഠ​യിൽ യുദ്ധം ദൈവ​ത്തി​ന്റേ​താ​ണെന്നു തെളി​യു​ന്നത്‌ എങ്ങനെ?

19 ഇനിയാ​ണു യെഹോ​ശാ​ഫാ​ത്തി​ന്റെ വാഴ്‌ച​യു​ടെ പാരമ്യ​ത്തി​ലെ​ത്തു​ന്നത്‌. മോവാ​ബി​ന്റെ​യും അമ്മോ​ന്റെ​യും സേയീർ പർവത​പ്ര​ദേ​ശ​ത്തി​ന്റെ​യും സംയു​ക്ത​സൈ​ന്യ​ങ്ങൾ കവി​ഞ്ഞൊ​ഴു​കുന്ന ശക്തി​യോ​ടെ യഹൂദ​ക്കെ​തി​രെ നീങ്ങുന്നു. ഏൻ-ഗദിമ​രു​ഭൂ​മി​യി​ലൂ​ടെ അവർ ഇരച്ചു​ക​യ​റു​ന്നു. ജനതയെ ഭയം പിടി​കൂ​ടു​ന്നു. യെഹോ​ശാ​ഫാ​ത്തും സകല യഹൂദ​യും “അവരുടെ കുഞ്ഞു​ങ്ങ​ളോ​ടും ഭാര്യ​മാ​രോ​ടും മക്കളോ​ടും കൂടെ” യഹോ​വ​യു​ടെ മുമ്പാകെ നിൽക്കു​ക​യും പ്രാർഥ​ന​യിൽ അവനെ അന്വേ​ഷി​ക്കു​ക​യും ചെയ്യുന്നു. യഹോ​വ​യു​ടെ ആത്മാവ്‌ ലേവ്യ​നായ യഹസീ​യേ​ലി​ന്റെ​മേൽ വരുന്നു, അവൻ കൂടിവന്ന ജനക്കൂ​ട്ട​ത്തോ​ടു വിളി​ച്ചു​പ​റ​യു​ന്നു: “യെഹൂ​ദ്യർ ഒക്കെയും യെരൂ​ശ​ലേം​നി​വാ​സി​ക​ളും യെഹോ​ശാ​ഫാ​ത്ത്‌രാ​ജാ​വും ആയു​ളേ​ളാ​രേ, കേട്ടു​കൊൾവിൻ; യഹോവ ഇപ്രകാ​രം നിങ്ങ​ളോ​ടു അരുളി​ച്ചെ​യ്യു​ന്നു: ഈ വലിയ സമൂഹം നിമിത്തം ഭയപ്പെ​ട​രു​തു, ഭ്രമി​ക്ക​യും അരുതു; യുദ്ധം നിങ്ങളു​ടേതല്ല, ദൈവ​ത്തി​ന്റെ​ത​ത്രേ. നാളെ അവരുടെ നേരെ ചെല്ലു​വിൻ; . . . യഹോവ നിങ്ങ​ളോ​ടു​കൂ​ടെ ഉണ്ടു.” യഹൂദ അതിരാ​വി​ലെ എഴു​ന്നേ​ററു മുന്നണി​യിൽ ലേവ്യ​സം​ഗീ​ത​ക്കാ​രു​മാ​യി മാർച്ചു​ചെ​യ്യു​ന്നു. യെഹോ​ശാ​ഫാത്ത്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “യഹോ​വ​യിൽ വിശ്വ​സി​പ്പിൻ . . . അവന്റെ പ്രവാ​ച​കൻമാ​രേ​യും വിശ്വ​സി​പ്പിൻ; എന്നാൽ നിങ്ങൾ കൃതാർഥ​രാ​കും.” സംഗീ​ത​ക്കാർ സന്തോ​ഷ​പൂർവം യഹോ​വയെ പുകഴ്‌ത്തു​ന്നു, “അവന്റെ ദയ എന്നേക്കും ഉളളത​ല്ലോ.” (20:13, 15-17, 20, 21) ആക്രമ​ണ​കാ​രി​ക​ളായ സൈന്യ​ങ്ങൾ അന്യോ​ന്യം നിർമൂ​ല​മാ​ക്ക​ത്ത​ക്ക​വണ്ണം അവർക്കെ​തി​രെ ഒരു പതിയി​രിപ്പ്‌ ഏർപ്പെ​ടു​ത്തി​ക്കൊ​ണ്ടു യഹോവ അത്യത്ഭു​ത​ക​ര​മായ വിധത്തിൽ തന്റെ സ്‌നേ​ഹദയ പ്രത്യ​ക്ഷ​മാ​ക്കു​ന്നു. മരൂഭൂ​മി​യി​ലെ കാവൽഗോ​പു​ര​ത്തി​ങ്ക​ലേക്കു വരു​മ്പോൾ ആഹ്ലാദ​ഭ​രി​ത​രായ യഹൂദ്യർ മൃത​ദേ​ഹങ്ങൾ മാത്ര​മാ​ണു കാണു​ന്നത്‌. സത്യമാ​യി, യുദ്ധം ദൈവ​ത്തി​ന്റേ​താണ്‌! തന്റെ 25 വർഷത്തെ വാഴ്‌ച​യു​ടെ അവസാ​നം​വരെ യെഹോ​ശാ​ഫാത്ത്‌ വിശ്വ​സ്‌ത​ത​യോ​ടെ യഹോ​വ​യു​ടെ മുമ്പാകെ നടക്കുന്നു.

20. ഏതു വിപത്തു​കൾ യെഹോ​രാ​മി​ന്റെ വാഴ്‌ച​യു​ടെ സവി​ശേ​ഷ​ത​യാണ്‌?

20 യെഹോ​രാം, അഹസ്യാവ്‌, അഥല്യാ എന്നിവ​രു​ടെ ഹീനമായ വാഴ്‌ചകൾ (21:1–23:21). യെഹോ​ശാ​ഫാ​ത്തി​ന്റെ പുത്ര​നായ യെഹോ​രാം തന്റെ സഹോ​ദ​രൻമാ​രെ​യെ​ല്ലാം കൊന്നു​കൊ​ണ്ടു ഹീനമാ​യി തുടക്ക​മി​ടു​ന്നു. എന്നിരു​ന്നാ​ലും, ദാവീ​ദു​മാ​യു​ളള തന്റെ ഉടമ്പടി​നി​മി​ത്തം യഹോവ അവനെ കൊല്ലാ​തി​രി​ക്കു​ന്നു. ഏദോം മത്സരി​ക്കാൻ തുടങ്ങു​ന്നു. യഹോവ യെഹോ​രാ​മി​ന്റെ ഗൃഹത്തി​നിട്ട്‌ ഒരു വലിയ പ്രഹര​മേൽപ്പി​ക്കു​മെ​ന്നും അവൻ ദാരു​ണ​മാ​യി മരിക്കു​മെ​ന്നും അവനു മുന്നറി​യി​പ്പു​കൊ​ടു​ത്തു​കൊണ്ട്‌ ഏലിയാവ്‌ എവി​ടെ​നി​ന്നോ ഒരു എഴുത്ത​യ​യ്‌ക്കു​ന്നു. (21:12-15) പ്രവച​ന​മ​നു​സ​രിച്ച്‌, ഫെലി​സ്‌ത്യ​രും അറബി​ക​ളും യെരു​ശ​ലേ​മി​നെ ആക്രമി​ക്കു​ക​യും കൊള​ള​യ​ടി​ക്കു​ക​യും ചെയ്യുന്നു. രാജാവ്‌ എട്ടുവർഷത്തെ വാഴ്‌ച​ക്കു​ശേഷം അറയ്‌ക്കത്തക്ക ഒരു കുടൽരോ​ഗം ബാധിച്ചു മരിക്കു​ന്നു.

21. യഹൂദ​യി​ലെ അഥല്യാ​യു​ടെ ഭരണത്തിൽനിന്ന്‌ ഏതു ദുഷ്‌ഫ​ല​ങ്ങ​ളു​ണ്ടാ​കു​ന്നു, എന്നാൽ ദാവീ​ദി​ന്റെ സിംഹാ​സനം പുനഃ​സ്ഥാ​പി​ക്കു​ന്ന​തിൽ യെഹോ​യാ​ദാ വിജയി​ക്കു​ന്നത്‌ എങ്ങനെ?

21 യെഹോ​രാ​മി​ന്റെ അതിജീ​വി​ക്കുന്ന ഏക പുത്രൻ അഹസ്യാവ്‌ (യഹോ​വാ​ഹാസ്‌) അവന്റെ പിൻഗാ​മി​യാ​യി​ത്തീ​രു​ന്നു, എന്നാൽ ആഹാബി​ന്റെ​യും ഇസബേ​ലി​ന്റെ​യും പുത്രി​യായ, അവന്റെ മാതാവ്‌ അഥല്യാ അവനെ മോശ​മാ​യി സ്വാധീ​നി​ക്കു​ന്നു. ആഹാബ്‌ഗൃ​ഹത്തെ യേഹൂ തുടച്ചു​നീ​ക്കു​ന്ന​തോ​ടെ ഒരു വർഷം​ക​ഴിഞ്ഞ്‌ അവന്റെ വാഴ്‌ച വെട്ടി​ച്ചു​രു​ക്ക​പ്പെ​ടു​ന്നു. ഇതിങ്കൽ, അഥല്യാ തന്റെ പൗത്രൻമാ​രെ​യെ​ല്ലാം കൊല​പ്പെ​ടു​ത്തു​ക​യും സിംഹാ​സനം കവർന്നെ​ടു​ക്കു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും അഹസ്യാ​വി​ന്റെ ഒരു പുത്രൻ അതിജീ​വി​ക്കു​ന്നു. അവൻ ഒരു വയസ്സു പ്രായ​മു​ളള യോവാശ്‌ (യെഹോ​വാസ്‌) ആണ്‌, അവനെ തന്റെ അമ്മായി​യായ യെഹോ​ശ​ബത്ത്‌ യഹോ​വ​യു​ടെ ആലയത്തി​ലേക്കു ഒളിച്ചു​ക​ട​ത്തു​ന്നു. അഥല്യാ ആറുവർഷം വാഴുന്നു, അനന്തരം യെഹോ​ശ​ബ​ത്തി​ന്റെ ഭർത്താ​വും മഹാപു​രോ​ഹി​ത​നു​മായ യെഹോ​യാ​ദാ സധൈ​ര്യം ബാലനായ യോവാ​ശി​നെ കൊണ്ടു​പോ​യി “ദാവീ​ദി​ന്റെ പുത്രൻമാ​രിൽ” ഒരുവ​നെന്ന നിലയിൽ രാജാ​വാ​യി പ്രഖ്യാ​പി​ക്കു​ന്നു. യഹോ​വ​യു​ടെ ആലയത്തി​ലേക്കു വരു​മ്പോൾ അഥല്യാ തന്റെ വസ്‌ത്രം കീറു​ക​യും “ഗൂഢാ​ലോ​ചന! ഗൂഢാ​ലോ​ചന!” എന്ന്‌ ആക്രോ​ശി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ പ്രയോ​ജ​ന​മു​ണ്ടാ​കു​ന്നില്ല. യെഹോ​യാ​ദാ അവളെ ആലയത്തിൽനി​ന്നു പുറത്താ​ക്കി​ക്കു​ക​യും കൊല്ലി​ക്കു​ക​യും ചെയ്യുന്നു.—23:3, 13-15, NW.

22. യോശീ​യാ​വി​ന്റെ ഭരണം നന്നായി തുടങ്ങു​ന്നു​വെ​ങ്കി​ലും മോശ​മാ​യി അവസാ​നി​ക്കു​ന്നത്‌ എങ്ങനെ?

22 യോവാശ്‌, അമസ്യാവ്‌, ഉസ്സീയാവ്‌ എന്നിവ​രു​ടെ വാഴ്‌ചകൾ നന്നായി തുടക്ക​മി​ടു​ക​യും മോശ​മാ​യി അവസാ​നി​ക്കു​ക​യും ചെയ്യുന്നു (24:1–26:23). യോവാശ്‌ 40 വർഷം വാഴുന്നു, നല്ല സ്വാധീ​നം ചെലു​ത്താൻത​ക്ക​വണ്ണം യെഹോ​യാ​ദാ ജീവി​ച്ചി​രി​ക്കു​ന്ന​ട​ത്തോ​ളം കാലം അവൻ ശരി ചെയ്യുന്നു. അവൻ യഹോ​വ​യു​ടെ ആലയത്തിൽ താത്‌പ​ര്യ​മെ​ടു​ക്കു​ക​യും അതു പുതു​ക്കി​പ്പ​ണി​യു​ക​യും പോലും ചെയ്യുന്നു. എന്നിരു​ന്നാ​ലും, യെഹോ​യാ​ദാ മരിക്കു​മ്പോൾ വിശു​ദ്ധ​സ്‌തം​ഭ​ങ്ങ​ളെ​യും വിഗ്ര​ഹ​ങ്ങ​ളെ​യും സേവി​ക്കാൻ യഹോ​വ​യു​ടെ ആരാധ​ന​യിൽനിന്ന്‌ അകന്നു​മാ​റു​ന്ന​തി​നു യഹൂദ​യി​ലെ പ്രഭു​ക്കൻമാർ യോവാ​ശി​നെ സ്വാധീ​നി​ക്കു​ന്നു. രാജാ​വി​നെ ശാസി​ക്കാൻ യെഹോ​യാ​ദ​യു​ടെ പുത്ര​നായ സെഖര്യാ​വി​നെ ദൈവാ​ത്മാ​വു പ്രേരി​പ്പി​ക്കു​മ്പോൾ യോവാശ്‌ ആ പ്രവാ​ച​കനെ കല്ലെറി​ഞ്ഞു​കൊ​ല്ലി​ക്കു​ന്നു. അധികം താമസി​യാ​തെ സിറി​യ​ക്കാ​രു​ടെ ഒരു ചെറു​സൈ​ന്യം ആക്രമി​ക്കു​ന്നു, വളരെ വലിയ യഹൂദ്യ​സൈ​ന്യ​ത്തിന്‌ അതിനെ പിന്തി​രി​പ്പി​ക്കാൻ കഴിയു​ന്നില്ല, എന്തു​കൊ​ണ്ടെ​ന്നാൽ അവർ “തങ്ങളുടെ പിതാ​ക്കൻമാ​രു​ടെ ദൈവ​മായ യഹോ​വയെ ഉപേക്ഷി​ച്ചി​രു​ന്നു.” (24:24) ഇപ്പോൾ യോവാ​ശി​ന്റെ സ്വന്തം ദാസൻമാർ എഴു​ന്നേ​ററ്‌ അവനെ വധിക്കു​ന്നു.

23. അമസ്യാവ്‌ അവിശ്വ​സ്‌ത​ത​യു​ടെ ഏതു മാതൃക പിന്തു​ട​രു​ന്നു?

23 അമസ്യാ​വു തന്റെ പിതാ​വായ യോവാ​ശി​ന്റെ പിൻഗാ​മി​യാ​യി ഭരിക്കു​ന്നു. അവൻ തന്റെ 29 വർഷത്തെ വാഴ്‌ചക്കു നന്നായി തുടക്ക​മി​ടു​ന്നു. എന്നാൽ പിന്നീട്‌ ഏദോ​മ്യ​രു​ടെ വിഗ്ര​ഹ​ങ്ങളെ സ്ഥാപിച്ച്‌ ആരാധി​ക്കു​ന്ന​തു​കൊ​ണ്ടു യഹോ​വ​യു​ടെ പ്രീതി​യിൽനി​ന്നു വീണു​പോ​കു​ന്നു. “ദൈവം നിന്നെ നശിപ്പി​പ്പാൻ നിശ്ചയി​ച്ചി​രി​ക്കു​ന്നു,” യഹോ​വ​യു​ടെ പ്രവാ​ചകൻ അവനു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു. (25:16) എന്നിരു​ന്നാ​ലും, അമസ്യാവ്‌ ഗർവി​യാ​യി​ത്തീ​രു​ക​യും വടക്കുളള ഇസ്രാ​യേ​ലി​നെ വെല്ലു​വി​ളി​ക്കു​ക​യും ചെയ്യുന്നു. ദൈവ​വ​ച​ന​പ്ര​കാ​രം, അവൻ ഇസ്രാ​യേ​ല്യ​രു​ടെ കൈക​ളാൽ അപമാ​ന​ക​ര​മായ ഒരു പരാജയം ഏററു​വാ​ങ്ങു​ന്നു. ആ പരാജ​യ​ത്തി​നു​ശേഷം, ഗൂഢാ​ലോ​ചകർ എഴു​ന്നേ​ററ്‌ അവനെ വധിക്കു​ന്നു.

24. ഉസ്സീയാ​വി​ന്റെ ബലം അവന്റെ ദൗർബ​ല്യ​മാ​യി​ത്തീ​രു​ന്നത്‌ എങ്ങനെ, എന്തു ഫലത്തോ​ടെ?

24 അമസ്യാ​വി​ന്റെ പുത്ര​നായ ഉസ്സീയാവ്‌ തന്റെ പിതാ​വി​ന്റെ കാൽചു​വ​ടു​കളെ പിന്തു​ട​രു​ന്നു. അവൻ 52 വർഷത്തിൽ ഏറിയ ഭാഗത്തും നന്നായി ഭരിക്കു​ക​യും ഒരു സൈനി​ക​വി​ദ​ഗ്‌ധ​നും ഒരു ഗോപു​ര​നിർമാ​താ​വും “കൃഷി​പ്രിയ”നുമെന്ന ഖ്യാതി നേടു​ക​യും ചെയ്യുന്നു. (26:10) അവൻ സൈന്യ​ത്തെ സജ്ജമാ​ക്കു​ക​യും യന്ത്രവൽക്ക​രി​ക്കു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും, അവന്റെ ശക്തി അവന്റെ ദൗർബ​ല്യ​മാ​യി​ത്തീ​രു​ന്നു. അവൻ ഉദ്ധതനാ​യി​ത്തീ​രു​ക​യും യഹോ​വ​യു​ടെ ആലയത്തിൽ ധൂപം കാട്ടുന്ന പൗരോ​ഹി​ത്യ​കടമ ഏറെറ​ടു​ക്കാൻ മുതി​രു​ക​യും ചെയ്യുന്നു. ഇതു നിമിത്തം, യഹോവ അവനെ കുഷ്‌ഠ​ത്താൽ പ്രഹരി​ക്കു​ന്നു. തത്‌ഫ​ല​മാ​യി, അവൻ യഹോ​വ​യു​ടെ ആലയത്തിൽനി​ന്നും രാജഭ​വ​ന​ത്തിൽനി​ന്നും അകന്നു മാറി​പ്പാർക്കേ​ണ്ടി​വ​രു​ന്നു, പകരം അവന്റെ പുത്ര​നായ യോഥാം ജനത്തിനു ന്യായ​പാ​ലനം ചെയ്യുന്നു.

25. യോഥാം വിജയി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

25 യോഥാം യഹോ​വയെ സേവി​ക്കു​ന്നു (27:1-9). യോഥാം തന്റെ പിതാ​വിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ‘യഹോ​വ​യു​ടെ ആലയത്തി​ലേക്കു കടന്നില്ല.’ പകരം അവൻ ‘യഹോ​വെക്കു പ്രസാ​ദ​മാ​യു​ള​ളതു ചെയ്യുന്നു.’ (27:2) അവന്റെ 16 വർഷത്തെ വാഴ്‌ച​ക്കാ​ലത്ത്‌ അവൻ വളരെ​യ​ധി​കം നിർമാ​ണ​പ്ര​വർത്തനം നടത്തു​ക​യും അമ്മോ​ന്യ​രു​ടെ ഒരു വിപ്ലവത്തെ വിജയ​ക​ര​മാ​യി അമർച്ച​ചെ​യ്യു​ക​യും ചെയ്യുന്നു.

26. ആഹാസ്‌ ദുഷ്ടത​യു​ടെ അഭൂത​പൂർവ​മായ ആഴങ്ങളി​ലേക്ക്‌ ആണ്ടിറ​ങ്ങു​ന്നത്‌ എങ്ങനെ?

26 ദുഷ്ടരാ​ജാ​വായ ആഹാസ്‌ (28:1-27). യോഥാ​മി​ന്റെ പുത്ര​നായ ആഹാസ്‌ 21 യഹൂദ്യ​രാ​ജാ​ക്കൻമാ​രിൽ പരമ ദുഷ്ടരിൽ ഒരുവ​നെന്നു തെളി​യു​ന്നു. അവൻ പുറജാ​തി​ദൈ​വ​ങ്ങൾക്കു ഹോമ​യാ​ഗ​ങ്ങ​ളെന്ന നിലയിൽ സ്വന്തം പുത്രൻമാ​രെ അർപ്പി​ക്ക​ത്ത​ക്ക​വണ്ണം അങ്ങേയ​റ​റം​വരെ പോകു​ന്നു. തത്‌ഫ​ല​മാ​യി യഹോവ അവനെ ക്രമത്തിൽ സിറി​യ​യു​ടെ​യും ഇസ്രാ​യേ​ലി​ന്റെ​യും എദോ​മി​ന്റെ​യും ഫെലി​സ്‌ത്യ​യു​ടെ​യും സൈന്യ​ങ്ങൾക്കു കൈവി​ട്ടു​ക​ള​യു​ന്നു. അങ്ങനെ ആഹാസ്‌ ‘യഹൂദ​യിൽ നിർമ്മ​ര്യാ​ദം കാണിച്ചു യഹോ​വ​യോ​ടു മഹാ​ദ്രോ​ഹം ചെയ്‌ത​തു​കൊ​ണ്ടു’ യഹോവ യഹൂദയെ താഴ്‌ത്തു​ന്നു. (28:19) അടിക്കടി വഷളത്തം ചെയ്‌തു​കൊണ്ട്‌ ആഹാസ്‌ സിറി​യ​യി​ലെ ദൈവ​ങ്ങൾക്കു ബലിയർപ്പി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ സിറി​യ​ക്കാർ യുദ്ധത്തിൽ അവനെ​ക്കാൾ ശ്രേഷ്‌ഠ​രെന്നു തെളി​യു​ന്നു. അവൻ യഹോ​വ​യു​ടെ ആലയത്തി​ന്റെ വാതി​ലു​കൾ അടയ്‌ക്കു​ക​യും യഹോ​വ​യു​ടെ ആരാധ​ന​ക്കു​പ​കരം പുറജാ​തി​ദൈ​വ​ങ്ങ​ളു​ടെ ആരാധന ഏർപ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. ഉടൻത​ന്നെ​യ​ല്ലെ​ങ്കി​ലും ആഹാസി​ന്റെ വാഴ്‌ച 16 വർഷത്തി​നു​ശേഷം അവസാ​നി​ക്കു​ന്നു.

27. ഹിസ്‌കി​യാവ്‌ യഹോ​വ​യു​ടെ ആരാധ​ന​യിൽ തീക്ഷ്‌ണത പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

27 വിശ്വ​സ്‌ത​രാ​ജാ​വായ ഹിസ്‌കി​യാവ്‌ (29:1–32:33). ആഹാസി​ന്റെ പുത്ര​നായ ഹിസ്‌കി​യാവ്‌ യെരു​ശ​ലേ​മിൽ 29 വർഷം വാഴുന്നു. അവന്റെ ആദ്യ​പ്ര​വൃ​ത്തി യഹോ​വ​യു​ടെ ആലയം വീണ്ടും തുറക്കു​ക​യും വാതി​ലു​ക​ളു​ടെ കേടു​പോ​ക്കു​ക​യു​മാണ്‌. അനന്തരം അവൻ പുരോ​ഹി​തൻമാ​രെ​യും ലേവ്യ​രെ​യും കൂട്ടി​വ​രു​ത്തു​ന്നു, ആലയത്തെ വൃത്തി​യാ​ക്കാ​നും യഹോ​വ​യു​ടെ സേവന​ത്തി​നു​വേണ്ടി അതിനെ വിശു​ദ്ധീ​ക​രി​ക്കാ​നും അവർക്കു നിർദേ​ശങ്ങൾ കൊടു​ക്കു​ക​യും ചെയ്യുന്നു. യഹോ​വ​യു​ടെ ഉഗ്ര​കോ​പത്തെ പിന്തി​രി​പ്പി​ക്കു​ന്ന​തി​നു യഹോ​വ​യു​മാ​യി ഒരു ഉടമ്പടി​ചെ​യ്യാൻ താൻ ആഗ്രഹി​ക്കു​ന്നു​വെന്ന്‌ അവൻ പ്രഖ്യാ​പി​ക്കു​ന്നു. യഹോ​വ​യു​ടെ ആരാധന മഹത്തായ ഒരു വിധത്തിൽ പുനരാ​രം​ഭി​ക്കു​ന്നു.

28. ഹിസ്‌കി​യാവ്‌ യെരു​ശ​ലേ​മിൽ ഏതു വമ്പിച്ച ഉത്സവം നടത്തുന്നു, ജനം തങ്ങളുടെ സന്തോഷം എങ്ങനെ പ്രകട​മാ​ക്കു​ന്നു?

28 ഒരു വമ്പിച്ച പെസഹ ആഘോ​ഷി​ക്കാൻ ആസൂ​ത്രണം ചെയ്യുന്നു, എന്നാൽ ഒന്നാം​മാ​സ​ത്തിൽ അത്‌ ഒരുക്കാൻ സമയമി​ല്ലാ​ത്ത​തു​കൊ​ണ്ടു ന്യായ​പ്ര​മാ​ണ​ത്തി​ലെ ഒരു വ്യവസ്ഥയെ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു, അങ്ങനെ അതു ഹിസ്‌കി​യാ​വി​ന്റെ വാഴ്‌ച​യു​ടെ ഒന്നാം വർഷത്തി​ന്റെ രണ്ടാം മാസം ആഘോ​ഷി​ക്കു​ന്നു. (2 ദിന. 30:2, 3; സംഖ്യ. 9:10, 11) ഹാജരാ​കു​ന്ന​തി​നു മുഴു​യ​ഹൂ​ദ​യെ​യും മാത്രമല്ല, ഇസ്രാ​യേ​ലി​നെ​യും രാജാവു ക്ഷണിക്കു​ന്നു. എഫ്രയീ​മി​ലും മനശ്ശെ​യി​ലും സെബു​ലൂ​നി​ലു​മു​ളള ചിലർ ക്ഷണത്തെ പരിഹ​സി​ക്കു​ന്നു​വെ​ങ്കി​ലും മററു​ള​ളവർ തങ്ങളേ​ത്തന്നെ താഴ്‌ത്തു​ക​യും സകല യഹൂദ​യോ​ടും​കൂ​ടെ യെരു​ശ​ലേ​മി​ലേക്കു വരുക​യും ചെയ്യുന്നു. പെസഹ​യെ​തു​ടർന്നു പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ പെരു​ന്നാൾ ആഘോ​ഷി​ക്കു​ന്നു. അത്‌ ഏഴു ദിവസത്തെ എത്ര സന്തോ​ഷ​ക​ര​മായ ഉത്സവമാണ്‌! തീർച്ച​യാ​യും അതു വളരെ പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​താ​യ​തു​കൊ​ണ്ടു മുഴു​സ​ഭ​യും ഉത്സവത്തെ ഏഴുദി​വ​സം​കൂ​ടെ നീട്ടുന്നു. “യെരൂ​ശ​ലേ​മിൽ മഹാസ​ന്തോ​ഷം ഉണ്ടായി; യിസ്രാ​യേൽരാ​ജാ​വായ ദാവീ​ദി​ന്റെ മകൻ ശലോ​മോ​ന്റെ കാലം​മു​തൽ ഇതു​പോ​ലെ യെരു​ശ​ലേ​മിൽ സംഭവി​ച്ചി​ട്ടില്ല.” (2 ദിന. 30:26) ആത്മീയ​മാ​യി പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട ജനം യഹൂദ​യിൽനി​ന്നും ഇസ്രാ​യേ​ലിൽനി​ന്നും വിഗ്ര​ഹാ​രാ​ധന നീക്കം​ചെ​യ്യു​ന്ന​തി​നു തുടർന്ന്‌ ഒരു ധ്വംസന പ്രസ്ഥാനം നടപ്പി​ലാ​ക്കു​ന്നു. അതേസ​മയം ഹിസ്‌കി​യാ​വി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം അവൻ ലേവ്യർക്കും ആലയ​സേ​വ​ന​ങ്ങൾക്കും വേണ്ടി​യു​ളള ഭൗതി​ക​സം​ഭാ​വ​നകൾ പുനഃ​സ്ഥാ​പി​ക്കു​ന്നു.

29. യഹോ​വ​യി​ലു​ളള ഹിസ്‌കി​യാ​വി​ന്റെ സമ്പൂർണ​മായ ആശ്രയ​ത്തിന്‌ അവൻ പ്രതി​ഫലം കൊടു​ക്കു​ന്നത്‌ എങ്ങനെ?

29 പിന്നീട്‌ അസീറി​യ​യി​ലെ രാജാ​വായ സൻഹേ​രീബ്‌ യഹൂദയെ ആക്രമി​ക്കു​ക​യും യെരു​ശ​ലേ​മി​നെ ഭീഷണി​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. ഹിസ്‌കി​യാവ്‌ ധൈര്യ​മ​വ​ലം​ബി​ച്ചു നഗരത്തി​ന്റെ പ്രതി​രോ​ധ​സം​വി​ധാ​ന​ങ്ങ​ളു​ടെ കേടു​പോ​ക്കി ശത്രു​വി​ന്റെ പരിഹാ​സ​ങ്ങളെ വെല്ലു​വി​ളി​ക്കു​ന്നു. യഹോ​വ​യിൽ സമ്പൂർണ​മാ​യി ആശ്രയി​ച്ചു​കൊണ്ട്‌ അവൻ സഹായ​ത്തി​നാ​യി പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. യഹോവ വിശ്വാ​സ​ത്തോ​ടെ​യു​ളള ഈ പ്രാർഥ​നക്കു നാടകീ​യ​മാ​യി ഉത്തരം​കൊ​ടു​ക്കു​ന്നു. അവൻ “ഒരു ദൂതനെ അയച്ചു; അവൻ അശ്ശൂർരാ​ജാ​വി​ന്റെ പാളയ​ത്തി​ലെ സകല പരാ​ക്ര​മ​ശാ​ലി​ക​ളെ​യും പ്രഭു​ക്കൻമാ​രെ​യും സേനാ​പ​തി​ക​ളെ​യും സംഹരി”ച്ചു തുടങ്ങു​ന്നു. (32:21) സൻഹേ​രീബ്‌ ലജ്ജിത​നാ​യി സ്വദേ​ശ​ത്തേക്കു മടങ്ങുന്നു. അയാളു​ടെ ദൈവ​ങ്ങൾക്കു​പോ​ലും മുഖം രക്ഷിക്കാൻ അയാളെ സഹായി​ക്കാൻ കഴിയു​ന്നില്ല, എന്തു​കൊ​ണ്ടെ​ന്നാൽ പിന്നീട്‌ അയാൾ അവയുടെ ബലിപീ​ഠ​ത്തി​ങ്കൽ സ്വന്തം പുത്രൻമാ​രാൽ കൊല്ല​പ്പെ​ടു​ന്നു. (2 രാജാ. 19:7) യഹോവ അത്ഭുത​ക​ര​മാ​യി ഹിസ്‌കി​യാ​വി​ന്റെ ജീവനെ നീട്ടി​ക്കൊ​ടു​ക്കു​ന്നു, അവനു വലിയ ധനവും മഹത്ത്വ​വും ഉണ്ടാകാ​നി​ട​യാ​കു​ന്നു. അവന്റെ മരണത്തി​ങ്കൽ സകല യഹൂദ​യും അവനെ ബഹുമാ​നി​ക്കു​ന്നു.

30. (എ) മനശ്ശെ ഏതു ദുഷ്ടത​യി​ലേക്കു തിരികെ പോകു​ന്നു, എന്നാൽ അവന്റെ അനുതാ​പത്തെ തുടർന്ന്‌ എന്തു സംഭവി​ക്കു​ന്നു? (ബി) ആമോന്റെ ഹ്രസ്വ​മായ വാഴ്‌ച​യു​ടെ സവി​ശേ​ഷ​ത​യെന്ത്‌?

30 മനശ്ശെ​യും ആമോ​നും ദുഷ്ടഭ​രണം നടത്തുന്നു (33:1-25). ഹിസ്‌കി​യാ​വി​ന്റെ പുത്ര​നായ മനശ്ശെ തന്റെ പിതാ​മ​ഹ​നായ ആഹാസി​ന്റെ ദുഷ്ടഗ​തി​യി​ലേക്കു തിരി​ച്ചു​പോ​യി ഹിസ്‌കി​യാ​വി​ന്റെ വാഴ്‌ച​ക്കാ​ലത്തു നേടിയ സകല നൻമയും കളഞ്ഞു​കു​ളി​ക്കു​ന്നു. അവൻ ഉന്നതസ്ഥ​ല​ങ്ങളെ പണിയു​ക​യും വിശു​ദ്ധ​സ്‌തം​ഭങ്ങൾ നാട്ടു​ക​യും ചെയ്യു​ന്ന​തു​കൂ​ടാ​തെ, തന്റെ പുത്രൻമാ​രെ വ്യാജ​ദൈ​വ​ങ്ങൾക്കു ബലിക​ഴി​ക്കുക പോലും ചെയ്യുന്നു. ഒടുവിൽ, യഹോവ അസീറി​യ​യി​ലെ രാജാ​വി​നെ യഹൂദ​ക്കെ​തി​രെ വരുത്തു​ന്നു, മനശ്ശെയെ ബാബി​ലോ​നി​ലേക്കു ബന്ദിയാ​യി കൊണ്ടു​പോ​കു​ന്നു. അവിടെ അവൻ തന്റെ ദുഷ്‌പ്ര​വൃ​ത്തി​യെ​ക്കു​റിച്ച്‌ അനുത​പി​ക്കു​ന്നു. യഹോവ അവനെ രാജത്വ​ത്തിൽ പുനഃ​സ്ഥാ​പി​ച്ചു​കൊ​ണ്ടു കരുണ​കാ​ണി​ക്കു​മ്പോൾ അവൻ ഭൂതാ​രാ​ധ​നയെ പിഴു​തു​മാ​ററി സത്യമ​തത്തെ പുനഃ​സ്ഥാ​പി​ക്കാൻ ശ്രമി​ക്കു​ന്നു. എന്നിരു​ന്നാ​ലും, നീണ്ട 55 വർഷത്തെ വാഴ്‌ച​ക്കു​ശേഷം മനശ്ശെ മരിക്കു​മ്പോൾ അവന്റെ മകൻ ആമോൻ സിംഹാ​സ​നാ​രൂ​ഢ​നാ​കു​ക​യും വീണ്ടും വ്യാജാ​രാ​ധ​നയെ ദുഷ്ടമാ​യി പിന്തു​ണ​ക്കു​ക​യും ചെയ്യുന്നു. രണ്ടു വർഷം​ക​ഴിഞ്ഞ്‌ അവന്റെ സ്വന്തം ദാസൻമാർ അവനെ വധിക്കു​ന്നു.

31. യോശീ​യാ​വി​ന്റെ ധീരമായ വാഴ്‌ച​യു​ടെ വിശേ​ഷ​ത​ക​ളെന്ത്‌?

31 യോശീ​യാ​വി​ന്റെ ധീരമായ വാഴ്‌ച (34:1–35:27). ആമോന്റെ ഒരു പുത്ര​നായ യുവാ​വായ യോശീ​യാവ്‌ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​നു ധീരമായ ഒരു ശ്രമം നടത്തുന്നു. അവൻ ബാലു​ക​ളു​ടെ യാഗപീ​ഠ​ങ്ങ​ളെ​യും കൊത്ത​പ്പെട്ട പ്രതി​മ​ക​ളെ​യും ഇടിച്ചു​വീ​ഴി​ക്കു​ക​യും യഹോ​വ​യു​ടെ ആലയത്തി​ന്റെ അററകു​റ​റ​പ്പ​ണി​കൾ നടത്തു​ക​യും ചെയ്യുന്നു, അവിടെ “മോ​ശെ​മു​ഖാ​ന്തരം കൊടുത്ത ന്യായ​പ്ര​മാ​ണ​പു​സ്‌തകം,” നിസ്സം​ശ​യ​മാ​യി മൂല​പ്രതി, കണ്ടെത്ത​പ്പെ​ടു​ന്നു. (34:14) എന്നിരു​ന്നാ​ലും, അപ്പോൾത്തന്നെ സംഭവി​ച്ചു​ക​ഴിഞ്ഞ അവിശ്വ​സ്‌ത​തക്കു ദേശത്തിൻമേൽ അനർഥം ഭവിക്കു​മെന്നു നീതി​മാ​നായ യോശീ​യാ​വി​നോ​ടു പറയ​പ്പെ​ടു​ന്നു, എന്നാൽ അവന്റെ നാളി​ലാ​യി​രി​ക്കു​ക​യില്ല. അവന്റെ വാഴ്‌ച​യു​ടെ 18-ാമാണ്ടിൽ അവൻ ഒരു മുന്തിയ പെസഹ ആഘോ​ഷ​ത്തിന്‌ ഏർപ്പാ​ടു​ചെ​യ്യു​ന്നു. 31 വർഷത്തെ വാഴ്‌ച​ക്കു​ശേഷം യൂഫ്ര​ട്ടീ​സി​ലേക്കു പോകുന്ന വഴിയിൽ ദേശത്തു​കൂ​ടെ കടന്നു​പോ​കു​ന്ന​തിൽനിന്ന്‌ ഈജി​പ്‌ഷ്യൻ​സൈ​ന്യ​ങ്ങളെ തടയു​ന്ന​തി​നു​ളള വ്യർഥ​ശ്ര​മ​ത്തിൽ യോശീ​യാ​വു മരണ​പ്പെ​ടു​ന്നു.

32. അവസാ​നത്തെ നാലു രാജാ​ക്കൻമാർ യഹൂദയെ അതിന്റെ വിപത്‌ക​ര​മായ അന്ത്യത്തി​ലേക്കു നയിക്കു​ന്നത്‌ എങ്ങനെ?

32 യെഹോ​വാ​ഹാ​സും യെഹോ​യാ​ക്കീ​മും യെഹോ​യാ​ഖീ​നും സിദെ​ക്കീ​യാ​വും യെരു​ശ​ലേ​മി​ന്റെ ശൂന്യ​മാ​ക്ക​ലും (36:1-23). അവസാ​നത്തെ നാലു യഹൂദ്യ​രാ​ജാ​ക്കൻമാ​രു​ടെ ദുഷ്ടത പെട്ടെ​ന്നു​തന്നെ ജനതയെ അതിന്റെ വിപത്‌ക​ര​മായ അന്ത്യത്തി​ലെ​ത്തി​ക്കു​ന്നു. യോശീ​യാ​വി​ന്റെ പുത്ര​നായ യെഹോ​വാ​ഹാസ്‌ മൂന്നു​മാ​സം മാത്രം വാഴുന്നു, പിന്നെ ഈജി​പ്‌തി​ലെ നെഖോ ഫറവോ​നാൽ നീക്കം​ചെ​യ്യ​പ്പെ​ടു​ന്നു. അവനു പകരം അവന്റെ സഹോ​ദരൻ എല്യാ​ക്കീം വരുന്നു, അവന്റെ പേർ യെഹോ​യാ​ക്കീം എന്നു മാററി​യി​ടു​ന്നു. അവന്റെ വാഴ്‌ച​ക്കാ​ല​ത്താ​ണു പുതിയ ലോക​ശ​ക്തി​യായ ബാബി​ലോൻ യഹൂദയെ കീഴട​ക്കു​ന്നത്‌. (2 രാജാ. 24:1) യെഹോ​യാ​ക്കീം മത്സരി​ക്കു​മ്പോൾ നെബു​ഖ​ദ്‌നേസർ അവനെ ശിക്ഷി​ക്കു​ന്ന​തി​നു പൊ.യു.മു. 618-ൽ യെരു​ശ​ലേ​മി​ലേക്കു വരുന്നു, എന്നാൽ 11 വർഷം ഭരിച്ച​ശേഷം അതേവർഷം യെഹോ​യാ​ക്കീം മരിക്കു​ന്നു. 18 വയസ്സു​പ്രാ​യ​മു​ളള അദ്ദേഹ​ത്തി​ന്റെ പുത്ര​നായ യെഹോ​യാ​ഖീൻ അവനു​പ​കരം വാഴുന്നു. കഷ്ടിച്ചു മൂന്നു മാസത്തെ വാഴ്‌ച​ക്കു​ശേഷം യെഹോ​യാ​ഖീൻ നെബു​ഖ​ദ്‌നേ​സ​റി​നു കീഴട​ങ്ങു​ക​യും ബാബി​ലോ​നി​ലേക്കു ബന്ദിയാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​ക​പ്പെ​ടു​ക​യും ചെയ്യുന്നു. നെബു​ഖ​ദ്‌നേസർ ഇപ്പോൾ യോശീ​യാ​വി​ന്റെ മൂന്നാ​മത്തെ ഒരു പുത്രനെ, യെഹോ​യാ​ഖീ​ന്റെ പിതൃ​സ​ഹോ​ദ​ര​നായ സിദെ​ക്കീ​യാ​വി​നെ, സിംഹാ​സ​ന​ത്തിൽ അവരോ​ധി​ക്കു​ന്നു. സിദെ​ക്കീ​യാവ്‌ “യഹോ​വ​യു​ടെ വായിൽനി​ന്നു​ളള വചനം പ്രസ്‌താ​വിച്ച യിരെ​മ്യാ​പ്ര​വാ​ച​കന്റെ മുമ്പിൽ തന്നെത്താൻ താഴ്‌ത്താ”ൻ വിസമ്മ​തി​ച്ചു​കൊ​ണ്ടു 11 വർഷം ഹീനമാ​യി വാഴ്‌ച നടത്തുന്നു. (2 ദിന. 36:12) വൻതോ​തി​ലു​ളള അവിശ്വ​സ്‌ത​ത​യാൽ പുരോ​ഹി​തൻമാ​രും ജനവും ഒരു​പോ​ലെ യഹോ​വ​യു​ടെ ആലയത്തെ അശുദ്ധ​മാ​ക്കു​ന്നു.

33. (എ) “യഹോ​വ​യു​ടെ വചനം നിവൃ​ത്തി​യാ​കേ​ണ്ട​തി​നു” 70 വർഷത്തെ ശൂന്യ​കാ​ലം തുടങ്ങു​ന്നത്‌ എങ്ങനെ? (ബി) രണ്ടു ദിനവൃ​ത്താ​ന്ത​ത്തി​ന്റെ അവസാ​നത്തെ രണ്ടു വാക്യ​ങ്ങ​ളിൽ ഏതു ചരി​ത്ര​പ്ര​ധാ​ന​മായ കൽപ്പന രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു?

33 ഒടുവിൽ, സിദെ​ക്കീ​യാവ്‌ ബാബി​ലോ​ന്യ നുകത്തി​നെ​തി​രെ മത്സരി​ക്കു​ന്നു, ഈ പ്രാവ​ശ്യം നെബു​ഖ​ദ്‌നേസർ കരുണ കാണി​ക്കു​ന്നില്ല. യഹോ​വ​യു​ടെ ക്രോധം പൂർണ​മാണ്‌, ഉപശാ​ന്തി​യില്ല. യെരു​ശ​ലേം നിപതി​ക്കു​ന്നു, അതിലെ ആലയം കൊള​ള​യ​ടി​ക്ക​പ്പെ​ടു​ന്നു, ചുട്ടെ​രി​ക്ക​പ്പെ​ടു​ന്നു. 18 മാസത്തെ ഉപരോ​ധത്തെ അതിജീ​വി​ക്കു​ന്നവർ ബാബി​ലോ​നി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോ​ക​പ്പെ​ടു​ന്നു. യഹൂദാ ശൂന്യ​മാ​യി കിടക്കു​ന്നു. അങ്ങനെ, പൊ.യു.മു. 607 എന്ന ഈ വർഷം​തന്നെ “യിരെ​മ്യാ​മു​ഖാ​ന്തരം ഉണ്ടായ യഹോ​വ​യു​ടെ വചനം നിവൃ​ത്തി​യാ​കേ​ണ്ട​തി​ന്നു . . . എഴുപതു സംവത്സരം തികയു”ന്നതിനു ശൂന്യ​കാ​ലം തുടങ്ങു​ന്നു. (36:21) ദിനവൃ​ത്താ​ന്ത​കാ​രൻ പിന്നീടു പൊ.യു.മു. 537-ലെ കോ​രേ​ശി​ന്റെ ചരി​ത്ര​പ്ര​ധാ​ന​മായ കൽപ്പന ഒടുവി​ലത്തെ രണ്ടു വാക്യ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തു​ന്ന​തിന്‌ ഏതാണ്ട്‌ 70 വർഷത്തെ ഈ വിടവു ചാടി​ക്ക​ട​ക്കു​ന്നു. യഹൂദ​ബ​ന്ദി​കൾ സ്വത​ന്ത്ര​രാ​യി വിട്ടയ​യ്‌ക്ക​പ്പെ​ടാ​നി​രി​ക്കു​ക​യാണ്‌! യെരു​ശ​ലേം വീണ്ടും ഉയർന്നു​വ​രണം!

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

34. എസ്രാ​യു​ടെ വിവര​ങ്ങ​ളു​ടെ തിര​ഞ്ഞെ​ടു​പ്പിൽ എന്തു ദൃഢീ​ക​രി​ക്ക​പ്പെ​ടു​ന്നു, ഇതു ജനതക്കു പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

34 രണ്ടു ദിനവൃ​ത്താ​ന്തം, പൊ.യു.മു. 1037-537 വരെയു​ളള ഈ സംഭവ​ബ​ഹു​ല​മായ കാലഘ​ട്ടത്തെ സംബന്ധിച്ച അതിന്റെ ശക്തമായ സാക്ഷ്യം മററു സാക്ഷി​ക​ളു​ടെ സാക്ഷ്യ​ത്തോ​ടു കൂട്ടുന്നു. മാത്ര​വു​മല്ല, അതു മററു കാനോ​നിക ചരി​ത്ര​ങ്ങ​ളിൽ കാണാത്ത മൂല്യ​വ​ത്തായ അനുബന്ധ വിവരങ്ങൾ നൽകുന്നു—ദൃഷ്ടാ​ന്ത​മാ​യി 2 ദിനവൃ​ത്താ​ന്തം 19, 20 എന്നീ അധ്യാ​യ​ങ്ങ​ളും 29 മുതൽ 31 വരെയു​ളള അധ്യാ​യ​ങ്ങ​ളും. എസ്രാ​യു​ടെ വിവര​ങ്ങ​ളു​ടെ തിര​ഞ്ഞെ​ടു​പ്പു പൗരോ​ഹി​ത്യ​വും അതിന്റെ സേവന​വും ആലയവും രാജ്യ​ഉ​ട​മ്പ​ടി​യും പോ​ലെ​യു​ളള ജനതയു​ടെ ചരി​ത്ര​ത്തി​ലെ അടിസ്ഥാ​ന​പ​ര​വും സ്ഥിരവു​മായ ഘടകങ്ങളെ ദൃഢീ​ക​രി​ച്ചു. മിശി​ഹാ​യു​ടെ​യും അവന്റെ രാജ്യ​ത്തി​ന്റെ​യും പ്രത്യാ​ശ​യിൽ ജനതയെ ഒരുമി​പ്പി​ച്ചു​നിർത്തു​ന്ന​തിന്‌ ഇതു പ്രയോ​ജ​ന​ക​ര​മാ​യി​രു​ന്നു.

35. രണ്ടു ദിനവൃ​ത്താ​ന്ത​ങ്ങ​ളു​ടെ അവസാ​ന​വാ​ക്യ​ങ്ങ​ളിൽ ഏതു പ്രധാന ആശയങ്ങൾ തെളി​യി​ക്ക​പ്പെ​ടു​ന്നു?

35 രണ്ടു ദിനവൃ​ത്താ​ന്ത​ത്തി​ലെ അവസാ​ന​വാ​ക്യ​ങ്ങൾ (36:17-23) യിരെ​മ്യാ​വു 25:12-ന്റെ നിവൃ​ത്തി​ക്കു തർക്കമററ തെളി​വു​നൽകു​ന്ന​തി​നു പുറമേ ദേശത്തി​ന്റെ സമ്പൂർണ​മായ ശൂന്യ​മാ​ക്കൽമു​തൽ യെരു​ശ​ലേ​മി​ലെ യഹോ​വ​യു​ടെ ആരാധ​ന​യു​ടെ പൊ.യു.മു. 537-ലെ പുനഃ​സ്ഥാ​പ​നം​വരെ പൂർണ​മാ​യും 70 വർഷം എണ്ണേണ്ട​താ​ണെന്നു പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌ ഈ ശൂന്യ​മാ​ക്കൽ പൊ.യു.മു. 607-ലാണു തുടങ്ങു​ന്നത്‌. cയിരെ. 29:10; 2 രാജാ. 25:1-26; എസ്രാ 3:1-6.

36. (എ) രണ്ടു ദിനവൃ​ത്താ​ന്ത​ത്തിൽ ഏതു ശക്തമായ ബുദ്ധ്യു​പ​ദേശം അടങ്ങി​യി​രി​ക്കു​ന്നു? (ബി) അതു രാജ്യം സംബന്ധിച്ച പ്രതീ​ക്ഷയെ ബലപ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

36 ക്രിസ്‌തീയ വിശ്വാ​സ​ത്തിൽ നടക്കു​ന്ന​വർക്കു രണ്ടു ദിനവൃ​ത്താ​ന്ത​ത്തിൽ ശക്തമായ ബുദ്ധ്യു​പ​ദേശം അടങ്ങി​യി​രി​ക്കു​ന്നു. യഹൂദാ​രാ​ജാ​ക്കൻമാ​രിൽ അനേകർ നന്നായി തുടക്ക​മി​ട്ടെ​ങ്കി​ലും ദുഷ്ടവ​ഴി​ക​ളി​ലേക്കു പിൻമാ​റി​പ്പോ​യി. വിജയം ദൈവ​ത്തോ​ടു​ളള വിശ്വ​സ്‌ത​ത​യിൽ ആശ്രയി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ ഈ ചരി​ത്ര​രേഖ എത്ര ശക്തമായി ചിത്രീ​ക​രി​ക്കു​ന്നു! അതു​കൊ​ണ്ടു നാം “നാശത്തി​ലേക്കു പിൻമാ​റു​ന്ന​വ​രു​ടെ കൂട്ടത്തി​ലല്ല, വിശ്വ​സി​ച്ചു ജീവരക്ഷ പ്രാപി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തി”ലായി​രി​ക്കാ​നു​ളള മുന്നറി​യി​പ്പു സ്വീക​രി​ക്കേ​ണ്ട​താണ്‌. (എബ്രാ. 10:39) രോഗ​വി​മു​ക്ത​നാ​യ​പ്പോൾ വിശ്വ​സ്‌ത​രാ​ജാ​വായ ഹിസ്‌കി​യാ​വു​പോ​ലും അഹങ്കരി​ച്ചു, അവൻ പെട്ടെ​ന്നു​തന്നെ തന്നെത്താൻ താഴ്‌ത്തി​യ​തു​കൊ​ണ്ടു​മാ​ത്ര​മാണ്‌ അവനു യഹോ​വ​യു​ടെ കോപം ഒഴിവാ​ക്കാൻ കഴിഞ്ഞത്‌. രണ്ടു ദിനവൃ​ത്താ​ന്തം യഹോ​വ​യു​ടെ വിശിഷ്ട ഗുണങ്ങളെ മഹിമ​പ്പെ​ടു​ത്തു​ക​യും അവന്റെ നാമ​ത്തെ​യും പരമാ​ധി​കാ​ര​ത്തെ​യും പുകഴ്‌ത്തു​ക​യും ചെയ്യുന്നു. യഹോ​വ​യോ​ടു​ളള സമ്പൂർണ​ഭ​ക്തി​യു​ടെ നിലപാ​ടി​ലാ​ണു മുഴു​ച​രി​ത്ര​വും അവതരി​പ്പി​ക്കു​ന്നത്‌. അതു യഹൂദ​യു​ടെ രാജവം​ശ​ത്തി​നും ദൃഢത കൊടു​ക്കു​മ്പോൾ, വിശ്വ​സ്‌ത​നാം “ദാവീ​ദി​ന്റെ പുത്ര​നായ” യേശു​ക്രി​സ്‌തു​വി​ന്റെ നിത്യ​രാ​ജ്യ​ത്തിൻകീ​ഴിൽ നിർമ​ലാ​രാ​ധന ഉന്നതമാ​ക്ക​പ്പെ​ടു​ന്നതു കാണാ​നു​ളള നമ്മുടെ പ്രതീ​ക്ഷയെ അതു ബലിഷ്‌ഠ​മാ​ക്കു​ന്നു.—മത്താ. 1:1; പ്രവൃ. 15:16, 17.

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 147.

b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 750-1; വാല്യം 2, പേജുകൾ 1076-8.

c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 463; വാല്യം 2, പേജ്‌ 326.

[അധ്യയന ചോദ്യ​ങ്ങൾ]