വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 15—എസ്രാ

ബൈബിൾ പുസ്‌തക നമ്പർ 15—എസ്രാ

ബൈബിൾ പുസ്‌തക നമ്പർ 15—എസ്രാ

എഴുത്തുകാരൻ: എസ്രാ

എഴുതിയ സ്ഥലം: യെരു​ശ​ലേം

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. ഏകദേശം 460

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 537–ഏകദേശം 467

1. ഏതു പ്രവച​നങ്ങൾ യെരു​ശ​ലേ​മി​ന്റെ പുനഃ​സ്ഥാ​പ​ന​ത്തിന്‌ ഉറപ്പു​കൊ​ടു​ത്തു?

 പ്രവചി​ക്ക​പ്പെ​ട്ടി​രുന്ന, ബാബി​ലോ​ന്റെ കീഴിലെ യെരു​ശ​ലേ​മി​ന്റെ 70 വർഷത്തെ ശൂന്യ​കാ​ല​ത്തി​ന്റെ അന്ത്യം അടുത്തു​വ​രി​ക​യാ​യി​രു​ന്നു. ഒരിക്ക​ലും ബന്ദികളെ വിട്ടയ​യ്‌ക്കു​ക​യി​ല്ലെ​ന്നു​ള​ളതു ബാബി​ലോ​ന്റെ കീർത്തി​യാ​യി​രു​ന്നു എന്നതു സത്യം​തന്നെ, എന്നാൽ യഹോ​വ​യു​ടെ വചനം ബാബി​ലോ​ന്യ ബലത്തെ​ക്കാൾ ശക്തി​യേ​റി​യ​താ​ണെന്നു തെളി​യു​മാ​യി​രു​ന്നു. യഹോ​വ​യു​ടെ ജനത്തിന്റെ വിമോ​ചനം ദൃഷ്ടി​പ​ഥ​ത്തി​ലാ​യി​രു​ന്നു. നിലം​പ​രി​ചാ​ക്ക​പ്പെ​ട്ടി​രുന്ന യഹോ​വ​യു​ടെ ആലയം പുനർനിർമി​ക്ക​പ്പെ​ടും, യഹോ​വ​യു​ടെ യാഗപീ​ഠം വീണ്ടും പാപപ​രി​ഹാ​ര​ബ​ലി​കൾ സ്വീക​രി​ക്കും. യെരു​ശ​ലേം വീണ്ടും യഹോ​വ​യു​ടെ സത്യാ​രാ​ധ​കന്റെ ഉദ്‌ഘോ​ഷ​വും സ്‌തു​തി​യും അറിയും. യിരെ​മ്യാ​വു ശൂന്യ​കാ​ല​ത്തി​ന്റെ ദൈർഘ്യം പ്രവചി​ച്ചി​രു​ന്നു. ബന്ദിക​ളു​ടെ വിമോ​ചനം എങ്ങനെ സാധി​ക്കു​മെന്നു യെശയ്യാ​വു പ്രവചി​ച്ചി​രു​ന്നു. ‘യഹോ​വ​യു​ടെ ഇടയൻ’ എന്ന നിലയിൽ പേർഷ്യ​യി​ലെ കോ​രേ​ശി​ന്റെ പേർപോ​ലും യെശയ്യാ​വു പറഞ്ഞി​രു​ന്നു, അവനാ​യി​രി​ക്കും ബൈബിൾച​രി​ത്ര​ത്തി​ലെ മൂന്നാം ലോക​ശ​ക്തി​യെന്ന നിലയിൽനിന്ന്‌ അഹങ്കാ​രി​യായ ബാബി​ലോ​നെ മറിച്ചി​ടു​ന്നത്‌.—യെശ. 44:28; 45:1, 2; യിരെ. 25:12.

2. എപ്പോൾ, ഏതു സാഹച​ര്യ​ങ്ങ​ളിൽ, ബാബി​ലോൻ നിപതി​ച്ചു?

2 പൊ.യു.മു. 539 ഒക്‌ടോ​ബർ 5-ലെ (ഗ്രി​ഗോ​റി​യൻ പഞ്ചാംഗം) രാത്രി​യിൽ ബാബി​ലോ​ന്യ​രാ​ജാ​വായ ബേൽശ​സ്സ​രും അവന്റെ മഹത്തു​ക്ക​ളും കൂടെ തങ്ങളുടെ ഭൂത​ദൈ​വ​ങ്ങ​ളു​ടെ ബഹുമാ​നാർഥം കുടി​ച്ചു​കൊ​ണ്ടി​രി​ക്കെ, ബാബി​ലോ​നെ വിപത്തു ബാധിച്ചു. തങ്ങളുടെ പുറജാ​തീയ ഭോഗാ​സക്തി വർധി​പ്പി​ച്ചു​കൊണ്ട്‌ അവർ മദ്യല​ഹ​രി​ക്കു​ളള പാനപാ​ത്ര​ങ്ങ​ളാ​യി യഹോ​വ​യു​ടെ ആലയത്തിൽനി​ന്നു​ളള വിശു​ദ്ധ​പാ​ത്രങ്ങൾ ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു! പ്രവചനം നിവർത്തി​ക്കു​ന്ന​തി​നു കോ​രേശ്‌ അന്നു രാത്രി ബാബി​ലോ​ന്യ​ചു​വ​രു​കൾക്കു പുറത്തു​ണ്ടാ​യി​രു​ന്നത്‌ എത്ര ഉചിത​മാ​യി​രു​ന്നു!

3. കോ​രേ​ശി​നാ​ലു​ളള ഏതു വിളം​ബരം യെരു​ശ​ലേ​മി​ന്റെ ശൂന്യ​മാ​ക്ക​ലി​നു​ശേഷം കൃത്യം 70 വർഷം കഴിഞ്ഞു യഹോ​വ​യു​ടെ ആരാധന പുനഃ​സ്ഥാ​പി​ക്കുക സാധ്യ​മാ​ക്കി?

3 പൊ.യു.മു. 539 എന്ന ഈ തീയതി ഒരു ആധാര​ത്തീ​യ​തി​യാണ്‌, അതായതു മതേത​ര​വും ബൈബിൾപ​ര​വു​മായ ചരി​ത്ര​വു​മാ​യി അനുരൂ​പ​പ്പെ​ടു​ത്താ​വുന്ന ഒരു തീയതി​യാണ്‌. ബാബി​ലോ​ന്യ ഭരണാ​ധി​കാ​രി​യെന്ന നിലയി​ലു​ളള തന്റെ ആദ്യ സംവത്സ​ര​ത്തിൽ കോ​രേശ്‌ യഹോ​വ​യു​ടെ ആലയം പുനർനിർമി​ക്കു​ന്ന​തി​നു യെരു​ശ​ലേ​മി​ലേക്കു പോകാൻ യഹൂദൻമാ​രെ അധികാ​ര​പ്പെ​ടു​ത്തി​ക്കൊ​ണ്ടു തന്റെ “രാജ്യ​ത്തെ​ല്ലാ​ട​വും ഒരു വിളം​ബരം പ്രസി​ദ്ധ​മാ​ക്കി.” തെളി​വ​നു​സ​രിച്ച്‌ ഈ കൽപ്പന പുറ​പ്പെ​ടു​വി​ച്ചതു പൊ.യു.മു. 538-ന്റെ ഒടുവി​ലോ പൊ.യു.മു. 537-ന്റെ പ്രാരം​ഭ​ത്തി​ലോ ആയിരു​ന്നു. a ഒരു വിശ്വസ്‌ത ശേഷിപ്പു കാല​ക്ര​മ​ത്തിൽ യാഗപീ​ഠം സ്ഥാപി​ക്കു​ന്ന​തി​നും പൊ.യു.മു. 537 എന്ന വർഷത്തി​ന്റെ “ഏഴാം മാസത്തിൽ” (സെപ്‌റ​റം​ബർ-ഒക്‌ടോ​ബ​റി​നോട്‌ ഒത്തുവ​രുന്ന തിസ്രി) ആദ്യ യാഗങ്ങ​ളർപ്പി​ക്കു​ന്ന​തി​നും യെരു​ശ​ലേ​മി​ലേക്കു തിരിച്ചു യാത്ര​ചെ​യ്‌തു—നെബു​ഖ​ദ്‌നേ​സ​റി​നാ​ലു​ളള യഹൂദ​യു​ടെ​യും യെരു​ശ​ലേ​മി​ന്റെ​യും ശൂന്യ​കാ​ല​ശേഷം ആ മാസം​വരെ 70 വർഷം​തന്നെ.—എസ്രാ 1:1-3; 3:1-6.

4. (എ) എസ്രാ​യു​ടെ പുസ്‌ത​ക​ത്തി​ന്റെ പശ്ചാത്തലം എന്താണ്‌, അത്‌ ആർ എഴുതി? (ബി) എസ്രാ എപ്പോ​ഴാണ്‌ എഴുത​പ്പെ​ട്ടത്‌, അത്‌ ഏതു കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു?

4 പുനഃ​സ്ഥാ​പനം! ഇതാണ്‌ എസ്രാ​യു​ടെ പുസ്‌ത​ക​ത്തി​ന്റെ പശ്ചാത്തലം. 7-ാം അധ്യായം 27-ാം വാക്യം മുതൽ 9-ാം അധ്യായം വരെയു​ളള വിവര​ണ​ത്തി​ലെ പ്രഥമ​പു​രു​ഷ​സർവ​നാ​മ​ത്തി​ന്റെ ഉപയോ​ഗം എഴുത്തു​കാ​രൻ എസ്രാ ആണെന്നു വ്യക്തമാ​യി പ്രകട​മാ​ക്കു​ന്നു. “മോ​ശെ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഒരു വിദഗ്‌ധ പകർപ്പെ​ഴു​ത്തു​കാര”നും ‘യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണം പരി​ശോ​ധി​പ്പാ​നും അത്‌ അനുഷ്‌ഠി​ക്കാ​നും പഠിപ്പി​ക്കാ​നും തന്റെ ഹൃദയത്തെ ഒരുക്കിയ’ പ്രാ​യോ​ഗിക വിശ്വാ​സ​മു​ളള ഒരു മനുഷ്യ​നു​മെന്ന നിലയിൽ എസ്രാ ഈ ചരിത്രം രേഖ​പ്പെ​ടു​ത്തു​ന്ന​തി​നു നല്ല യോഗ്യ​ത​യു​ള​ള​വ​നാ​യി​രു​ന്നു, അവൻ ദിനവൃ​ത്താ​ന്തങ്ങൾ രേഖ​പ്പെ​ടു​ത്തി​യി​രു​ന്ന​തു​പോ​ലെ​തന്നെ. (എസ്രാ 7:6, 10, NW) എസ്രാ​യു​ടെ പുസ്‌തകം ദിനവൃ​ത്താ​ന്ത​ങ്ങ​ളു​ടെ ഒരു തുടർച്ച​യാ​യ​തു​കൊണ്ട്‌ അത്‌ അതേകാ​ല​ത്തു​തന്നെ, പൊ.യു.മു. ഏതാണ്ട്‌ 460-ൽ എഴുത​പ്പെ​ട്ടു​വെ​ന്നാ​ണു പൊതു​വി​ശ്വാ​സം. യഹൂദൻമാർ “മരണത്തി​ന്റെ പുത്രൻമാർ” ആയി മുദ്ര​കു​ത്ത​പ്പെട്ട്‌, തകർന്ന, ചിതറി​ക്ക​പ്പെട്ട ഒരു ജനതയാ​യി​രുന്ന സമയം​മു​തൽ രണ്ടാമത്തെ ആലയത്തി​ന്റെ പൂർത്തീ​ക​ര​ണ​വും എസ്രാ യെരു​ശ​ലേ​മി​ലേക്കു മടങ്ങി​പ്പോയ ശേഷമു​ളള പുരോ​ഹി​തൻമാ​രു​ടെ ശുദ്ധീ​ക​ര​ണ​വും​വ​രെ​യു​ളള 70 വർഷങ്ങളെ അതുൾപ്പെ​ടു​ത്തു​ന്നു.—എസ്രാ 1:1; 7:7; 10:17; സങ്കീ. 102:20, NW അടിക്കു​റിപ്പ്‌.

5. എസ്രാ​യു​ടെ പുസ്‌ത​ക​ത്തി​നു നെഹെ​മ്യാ​വി​ന്റെ പുസ്‌ത​ക​ത്തോട്‌ എന്തു ബന്ധമുണ്ട്‌, അത്‌ ഏതു ഭാഷക​ളി​ലാണ്‌ എഴുത​പ്പെ​ട്ടത്‌?

5 എസ്രാ എന്ന എബ്രായ പേരിന്റെ അർഥം “സഹായം” എന്നാണ്‌. എസ്രാ​യു​ടെ പുസ്‌ത​ക​വും നെഹെ​മ്യാ​വി​ന്റെ പുസ്‌ത​ക​വും ആദ്യം ഒരു ചുരുൾ ആയിരു​ന്നു. (നെഹെ. 3:32, NW അടിക്കു​റിപ്പ്‌) പിന്നീടു യഹൂദൻമാർ ഈ ചുരുൾ വിഭജി​ക്കു​ക​യും ഒന്നും രണ്ടും എസ്രാ എന്നു വിളി​ക്കു​ക​യും ചെയ്‌തു. ആധുനിക എബ്രായ ബൈബി​ളു​കൾ ഈ രണ്ടു പുസ്‌ത​ക​ങ്ങളെ എസ്രാ എന്നും നെഹെ​മ്യാവ്‌ എന്നും വിളി​ക്കു​ന്നു, മററ്‌ ആധുനിക ബൈബി​ളു​ക​ളും അങ്ങനെ വിളി​ക്കു​ന്നു. എസ്രാ​യു​ടെ പുസ്‌ത​ക​ത്തി​ന്റെ ഒരു ഭാഗം (4:8 മുതൽ 6:18-ഉം 7:12-26-ഉം വരെ) അരമാ​യ​യി​ലും ബാക്കി എബ്രാ​യ​യി​ലു​മാണ്‌ എഴുത​പ്പെ​ട്ടത്‌, എസ്രാ രണ്ടു ഭാഷക​ളി​ലും വിദഗ്‌ധ​നാ​യി​രു​ന്നു.

6. എസ്രാ​യു​ടെ പുസ്‌ത​ക​ത്തി​ന്റെ കൃത്യ​തയെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നത്‌ എന്ത്‌?

6 ഇന്നു പണ്ഡിതൻമാ​രിൽ ഭൂരി​പ​ക്ഷ​വും എസ്രാ​യു​ടെ പുസ്‌ത​ക​ത്തി​ന്റെ കൃത്യ​തയെ അംഗീ​ക​രി​ക്കു​ന്നു. ബൈബിൾ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ത്തി​ന്റെ ഇരുപതു വർഷത്തി​നു​ശേഷം (ഇംഗ്ലീഷ്‌) എന്ന തന്റെ പ്രബന്ധ​ത്തിൽ ഡബ്ലിയു. എഫ്‌. ആൽ​ബ്രൈ​ററ്‌ എസ്രാ​യു​ടെ കാനോ​നി​ക​ത്വ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ എഴുതു​ന്നു: “അങ്ങനെ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​സം​ബ​ന്ധ​മായ വിവരങ്ങൾ യിരെ​മ്യാവ്‌, എസെക്കി​യേൽ, എസ്രാ നെഹെ​മ്യാവ്‌ എന്നീ പുസ്‌ത​ക​ങ്ങ​ളു​ടെ വസ്‌തു​നി​ഷ്‌ഠ​മായ സത്യതയെ സംശയാ​തീ​ത​മാ​യി തെളി​യി​ച്ചി​രി​ക്കു​ന്നു; അവ സംഭവ​ങ്ങ​ളു​ടെ പരമ്പരാ​ഗ​ത​മായ ചിത്ര​ത്തെ​യും അവയുടെ ക്രമ​ത്തെ​യും സ്ഥിരീ​ക​രി​ച്ചി​രി​ക്കു​ന്നു.”

7. എസ്രാ​യു​ടെ പുസ്‌തകം സത്യമാ​യി ദിവ്യ​രേ​ഖ​യു​ടെ ഒരു ഭാഗമാ​ണെന്നു പ്രകട​മാ​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ?

7 എസ്രാ​യു​ടെ പുസ്‌ത​കത്തെ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്തു​കാർ ഉദ്ധരി​ക്കു​ക​യോ നേരിട്ടു പരാമർശി​ക്കു​ക​യോ ചെയ്‌തി​ല്ലാ​യി​രി​ക്കാ​മെ​ങ്കി​ലും ബൈബിൾകാ​നോ​നി​ലെ അതിന്റെ സ്ഥാനം​സം​ബ​ന്ധി​ച്ചു സംശയ​മില്ല. അതിൽ എബ്രായ പുസ്‌ത​ക​പ്പ​ട്ടി​ക​യു​ടെ സമാഹ​ര​ണ​കാ​ലം​വരെ യഹൂദൻമാ​രോ​ടു​ളള യഹോ​വ​യു​ടെ ഇടപെ​ട​ലു​ക​ളെ​ക്കു​റി​ച്ചു​ളള രേഖ അടങ്ങി​യി​രി​ക്കു​ന്നു. യഹൂദ പാരമ്പ​ര്യ​മ​നു​സ​രിച്ച്‌ ആ സമാഹ​ര​ണ​വേല നിർവ​ഹി​ച്ചത്‌ ഏറെയും എസ്രാ ആയിരു​ന്നു. മാത്ര​വു​മല്ല, എസ്രാ​യു​ടെ പുസ്‌തകം പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചു​ളള സകല പ്രവച​ന​ങ്ങ​ളെ​യും സംസ്ഥാ​പി​ക്കു​ക​യും അങ്ങനെ അതു ദിവ്യ​രേ​ഖ​യു​ടെ അവിഭാ​ജ്യ​ഭാ​ഗ​മാ​ണെന്നു തെളി​യി​ക്കു​ക​യും ചെയ്യുന്നു, അതി​നോട്‌ അതു പൂർണ​മാ​യി യോജി​പ്പി​ലു​മാണ്‌. അതിനു പുറമേ, അതു നിർമ​ലാ​രാ​ധ​നയെ ബഹുമാ​നി​ക്കു​ക​യും യഹോ​വ​യാം ദൈവ​ത്തി​ന്റെ വലിയ നാമത്തെ വിശു​ദ്ധീ​ക​രി​ക്കു​ക​യും ചെയ്യുന്നു.

എസ്രാ​യു​ടെ ഉളളടക്കം

8. എഴുപതു വർഷത്തെ ശൂന്യ​കാ​ല​ത്തി​ന്റെ അന്ത്യത്തി​ലേക്കു നയിക്കുന്ന സംഭവ​പ​ര​മ്പ​രയെ വർണി​ക്കുക.

8 ഒരു ശേഷിപ്പു മടങ്ങി​പ്പോ​കു​ന്നു (1:1–3:6). യഹോ​വ​യാൽ മനസ്സു​ണർത്ത​പ്പെട്ട്‌ പേർഷ്യ​യി​ലെ രാജാ​വായ കോ​രേശ്‌ യഹൂദൻമാർ മടങ്ങി​പ്പോ​യി യെരു​ശ​ലേ​മിൽ യഹോ​വ​യു​ടെ ആലയം പണിയാൻ കൽപ്പന പുറ​പ്പെ​ടു​വി​ക്കു​ന്നു. അവൻ ബാബി​ലോ​നിൽ തങ്ങി​യേ​ക്കാ​വുന്ന യഹൂദൻമാ​രെ ഈ പദ്ധതിക്കു യഥേഷ്ടം സംഭാവന കൊടു​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും മടങ്ങി​പ്പോ​കുന്ന യഹൂദൻമാർ ആദ്യ ആലയത്തി​ലെ ഉപകര​ണങ്ങൾ തിരികെ കൊണ്ടു​പോ​കാ​നു​ളള ഏർപ്പാ​ടു​ചെ​യ്യു​ക​യും ചെയ്യുന്നു. രാജകീ​യ​ഗോ​ത്ര​മായ യഹൂദ​യിൽ നിന്നുളള ഒരു നേതാ​വും ദാവീ​ദു​രാ​ജാ​വി​ന്റെ ഒരു സന്തതി​യു​മായ സെരു​ബ്ബാ​ബേൽ (ശേശ്‌ബസർ) വിമോ​ചി​തരെ നയിക്കാൻ ഗവർണ​റാ​യി നിയമി​ക്ക​പ്പെ​ടു​ന്നു, യേശുവ (യോശുവ) ആണു മഹാപു​രോ​ഹി​തൻ. (എസ്രാ 1:8; 5:2; സെഖ. 3:1) പുരു​ഷൻമാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും ഉൾപ്പെടെ യഹോ​വ​യു​ടെ 2,00,000 വിശ്വ​സ്‌ത​ദാ​സൻമാർ അടങ്ങുന്ന ഒരു ശേഷിപ്പ്‌ ഈ ദീർഘ​യാ​ത്ര നടത്തുന്നു. യഹൂദ പഞ്ചാം​ഗ​പ്ര​കാ​രം ഏഴാം മാസ​ത്തോ​ടെ അവർ തങ്ങളുടെ നഗരങ്ങ​ളിൽ പാർപ്പു​റ​പ്പി​ച്ചു. അനന്തരം അവർ പൊ.യു.മു. 537-ലെ ശരത്‌കാ​ലത്ത്‌ ആലയ യാഗപീ​ഠ​ത്തി​ന്റെ സ്ഥാനത്തു യാഗങ്ങ​ളർപ്പി​ക്കു​ന്ന​തി​നും കൂടാ​ര​പ്പെ​രു​ന്നാൾ ആഘോ​ഷി​ക്കു​ന്ന​തി​നു​മാ​യി യെരു​ശ​ലേ​മിൽ കൂടി​വ​രു​ന്നു. അങ്ങനെ 70 വർഷത്തെ ശൂന്യത കൃത്യ​സ​മ​യത്ത്‌ അവസാ​നി​ക്കു​ന്നു! b

9. ആലയവേല എങ്ങനെ തുടങ്ങു​ന്നു, എന്നാൽ തുടർന്നു​വ​രുന്ന വർഷങ്ങ​ളിൽ എന്തു സംഭവി​ക്കു​ന്നു?

9 ആലയം പുനർനിർമി​ക്കു​ന്നു (3:7–6:22). സാധന​സാ​മ​ഗ്രി​കൾ ശേഖരി​ക്കു​ന്നു, അവരുടെ മടങ്ങി​പ്പോ​ക്കി​ന്റെ രണ്ടാം വർഷം സന്തോ​ഷ​ഘോ​ഷ​ങ്ങൾക്കി​ട​യി​ലും മുമ്പത്തെ ആലയം കണ്ടിട്ടു​ണ്ടാ​യി​രുന്ന പ്രായ​മേ​റിയ പുരു​ഷൻമാ​രു​ടെ കരച്ചി​ലി​നി​ട​യി​ലും യഹോ​വ​യു​ടെ ആലയത്തി​ന്റെ അടിസ്ഥാ​നം ഇടുന്നു. അയലത്തെ ശത്രു​ക്ക​ളായ ആളുകൾ തങ്ങളും അതേ ദൈവത്തെ അന്വേ​ഷി​ക്കു​ക​യാ​ണെന്നു പറഞ്ഞു​കൊ​ണ്ടു നിർമാ​ണ​ത്തിൽ സഹായി​ക്കാ​മെന്നു വാഗ്‌ദാ​നം ചെയ്യുന്നു, എന്നാൽ യഹൂദ​ശേ​ഷിപ്പ്‌ അവരു​മാ​യു​ളള ഏതു സഖ്യവും അപ്പാടെ നിരസി​ക്കു​ന്നു. കോ​രേ​ശി​ന്റെ വാഴ്‌ച​മു​തൽ ദാര്യാ​വേ​ശി​ന്റെ വാഴ്‌ച​വരെ ശത്രുക്കൾ യഹൂദൻമാ​രെ ദുർബ​ല​പ്പെ​ടു​ത്താ​നും അധൈ​ര്യ​പ്പെ​ടു​ത്താ​നും അവരുടെ വേലയെ വിഫല​മാ​ക്കാ​നും തുടർച്ച​യാ​യി ശ്രമി​ക്കു​ന്നു. ഒടുവിൽ, “അർഥഹ്‌ശഷ്ടാ”വിന്റെ (ബാർഡി​യാ അല്ലെങ്കിൽ സാധ്യ​ത​യ​നു​സ​രി​ച്ചു ഗൗമാതാ എന്നറി​യ​പ്പെ​ടുന്ന ഒരു മേജിയൻ, പൊ.യു.മു. 522) നാളിൽ അവർ രാജകീ​യ​കൽപ്പ​ന​യാൽ വേല ബലമായി നിർത്തി​ക്കു​ന്നു. ഈ നിരോ​ധനം “പാർസി​രാ​ജാ​വായ ദാര്യാ​വേ​ശി​ന്റെ വാഴ്‌ച​യു​ടെ രണ്ടാം ആണ്ടുവരെ” (പൊ.യു.മു. 520) തുടരു​ന്നു. അത്‌ അടിസ്ഥാ​നം ഇട്ടശേഷം 15-ൽപ്പരം വർഷം കഴിഞ്ഞാ​യി​രു​ന്നു.—4:4-7, 24.

10. (എ) ദൈവ​ത്തി​ന്റെ പ്രവാ​ച​കൻമാ​രിൽനി​ന്നു​ളള പ്രോ​ത്സാ​ഹനം വേല പൂർത്തീ​ക​രി​ച്ചു​കി​ട്ടു​ന്ന​തി​നു രാജാ​വി​ന്റെ കൽപ്പന​യു​മാ​യി ഒത്തു​ചേ​രു​ന്ന​തെ​ങ്ങനെ? (ബി) ഈ രണ്ടാമത്തെ ആലയത്തി​ന്റെ സമർപ്പ​ണ​ത്തിൽ എന്തു സന്തോഷം പ്രകട​മാണ്‌?

10 യഹോവ ഇപ്പോൾ സെരു​ബ്ബാ​ബേ​ലി​നെ​യും യേശു​വ​യെ​യും ഉണർത്തു​ന്ന​തി​നു തന്റെ പ്രവാ​ച​കൻമാ​രായ ഹഗ്ഗായി​യെ​യും സെഖര്യാ​വി​നെ​യും അയയ്‌ക്കു​ന്നു. നിർമാ​ണ​വേല പുതു​തീ​ക്ഷ്‌ണ​ത​യോ​ടെ ഏറെറ​ടു​ക്കു​ന്നു. വീണ്ടും ശത്രുക്കൾ രാജാ​വി​നോ​ടു പരാതി​പ​റ​യു​ന്നു, എന്നാൽ കൂടുതൽ ഊർജി​ത​മാ​യി വേല തുടരു​ന്നു. ദാര്യാ​വേശ്‌ I-ാമൻ (ഹിസ്‌റ​റാ​സ്‌പിസ്‌) കോ​രേ​ശി​ന്റെ ആദ്യ കൽപ്പന പരി​ശോ​ധി​ച്ചി​ട്ടു വേല നിർബാ​ധം തുടരാൻ ആജ്ഞാപി​ക്കു​ന്നു, നിർമാ​ണം സുകര​മാ​ക്കു​ന്ന​തി​നു സാധന​സാ​മ​ഗ്രി​കൾ കൊടു​ക്കാൻ എതിരാ​ളി​ക​ളോ​ടു കൽപ്പി​ക്കു​ക​പോ​ലും ചെയ്യുന്നു. യഹോ​വ​യു​ടെ പ്രവാ​ച​കൻമാ​രിൽനി​ന്നു​ളള തുടർച്ച​യായ പ്രോ​ത്സാ​ഹ​ന​ത്തോ​ടെ പണിക്കാർ അഞ്ചിൽ കുറഞ്ഞ വർഷം​കൊണ്ട്‌ ആലയം പൂർത്തീ​ക​രി​ക്കു​ന്നു. ഇതു ദാര്യാ​വേ​ശി​ന്റെ ആറാം സംവത്സ​ര​ത്തി​ലെ ആദാർമാ​സ​ത്തി​ലാണ്‌, അല്ലെങ്കിൽ പൊ.യു.മു. 515-ലെ വസന്ത​ത്തോ​ട​ടു​ത്താണ്‌. മുഴു നിർമാ​ണ​ത്തി​നും ഏതാണ്ട്‌ 20 വർഷം എടുത്തി​രി​ക്കു​ന്നു. (6:14, 15) ഇപ്പോൾ ദൈവാ​ലയം വലിയ സന്തോ​ഷ​ത്തോ​ടും സമുചി​ത​മായ യാഗങ്ങ​ളോ​ടും​കൂ​ടെ ഉദ്‌ഘാ​ടനം ചെയ്യ​പ്പെ​ടു​ന്നു. പിന്നീടു ജനം പെസഹ ആഘോ​ഷി​ക്കു​ക​യും “പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ പെരു​നാൾ ഏഴു ദിവസം സന്തോ​ഷ​ത്തോ​ടെ” ആചരി​ക്കാൻ മുതി​രു​ക​യും ചെയ്യുന്നു. (6:22) അതെ, സന്തോ​ഷ​വും ആനന്ദവും യഹോ​വ​യു​ടെ സ്‌തു​തി​ക്കാ​യു​ളള ഈ രണ്ടാമത്തെ ആലയത്തി​ന്റെ സമർപ്പ​ണ​ത്തി​ന്റെ സവി​ശേ​ഷ​ത​യാ​യി​രി​ക്കു​ന്നു.

11. രാജാവ്‌ എങ്ങനെ എസ്രാ​യ്‌ക്ക്‌ “അവന്റെ അപേക്ഷ ഒക്കെയും” അനുവ​ദി​ച്ചു​കൊ​ടു​ക്കു​ന്നു, എസ്രാ​യു​ടെ പ്രതി​ക​രണം എന്താണ്‌?

11 എസ്രാ യെരു​ശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​കു​ന്നു (7:1–8:36). പേർഷ്യൻരാ​ജാ​വായ അർഥഹ്‌ശ​ഷ്ടാ​വി​ന്റെ (വലതു​കൈക്ക്‌ ഇടതു​കൈ​യെ​ക്കാൾ നീളമു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടു ലോം​ഗി​മാ​നസ്‌ എന്ന്‌ അറിയ​പ്പെ​ട്ടി​രു​ന്നു) ഏഴാം വർഷമായ പൊ.യു.മു. 468 വരെ നമ്മെ എത്തിച്ചു​കൊണ്ട്‌ ഏതാണ്ട്‌ 50 വർഷം കടന്നു​പോ​കു​ന്നു. യെരു​ശ​ലേ​മിൽ വളരെ​യ​ധി​കം ആവശ്യ​മാ​യി​രുന്ന സഹായം എത്തിക്കു​ന്ന​തിന്‌, വിദഗ്‌ധ​പ​കർപ്പെ​ഴു​ത്തു​കാ​ര​നായ എസ്രാ​യ്‌ക്ക്‌ അങ്ങോ​ട്ടു​ളള യാത്ര​യു​ടെ കാര്യ​ത്തിൽ “അവന്റെ അപേക്ഷ ഒക്കെയും” രാജാവ്‌ അനുവ​ദി​ച്ചു​കൊ​ടു​ക്കു​ന്നു. (7:6) അവനെ അധികാ​ര​പ്പെ​ടു​ത്തി​യ​പ്പോൾ അവനോ​ടു​കൂ​ടെ പോകാൻ രാജാവ്‌ യഹൂദൻമാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു, ആലയത്തി​ലെ ഉപയോ​ഗ​ത്തിന്‌ എസ്രാ​യ്‌ക്കു വെളളി​യും സ്വർണ​വും കൊണ്ടു​ളള പാത്ര​ങ്ങ​ളും ഗോതമ്പ്‌, വീഞ്ഞ്‌, എണ്ണ, ഉപ്പ്‌ മുതലായ വ്യഞ്‌ജ​ന​ങ്ങ​ളും കൊടു​ക്കു​ന്നു. അവൻ പുരോ​ഹി​തൻമാ​രെ​യും ആലയം​പ​ണി​ക്കാ​രെ​യും നികു​തി​യിൽനിന്ന്‌ ഒഴിവാ​ക്കു​ന്നു. രാജാവു ജനത്തെ പഠിപ്പി​ക്കു​ന്ന​തിന്‌ എസ്രായെ ഉത്തരവാ​ദി​യാ​ക്കു​ക​യും യഹോ​വ​യു​ടെ നിയമ​വും രാജാ​വി​ന്റെ നിയമ​വും ഏതൊ​രു​വ​നും അനുസ​രി​ക്കാ​തി​രി​ക്കു​ന്നതു വധശി​ക്ഷാർഹ​മായ കുററ​മാ​ക്കു​ക​യും ചെയ്യുന്നു. രാജാ​വു​മു​ഖാ​ന്ത​ര​മു​ളള ഈ സ്‌നേ​ഹ​ദ​യാ​പ്ര​ക​ട​ന​ത്തി​നു യഹോ​വ​യോ​ടു​ളള നന്ദി​യോ​ടെ എസ്രാ പെട്ടെ​ന്നു​തന്നെ ദൗത്യ​പ്ര​കാ​രം പ്രവർത്തി​ക്കു​ന്നു.

12. യഹോവ യാത്രാ​വേ​ള​യിൽ എസ്രാ​യു​ടെ സംഘ​ത്തോ​ടു​കൂ​ടെ ഉണ്ടെന്നു തെളി​യി​ക്കു​ന്ന​തെ​ങ്ങനെ?

12 ഈ ഘട്ടത്തിൽ എസ്രാ പ്രഥമ​പു​രുഷ സർവനാ​മങ്ങൾ ഉപയോ​ഗിച്ച്‌ എഴുതി​ക്കൊ​ണ്ടു തന്റെ ദൃക്‌സാ​ക്ഷി​വി​വ​രണം തുടങ്ങു​ന്നു. അവൻ മടങ്ങി​പ്പോ​കുന്ന യഹൂദൻമാ​രെ അന്തിമ നിർദേ​ശ​ങ്ങൾക്കാ​യി അഹാവാ​ന​ദി​യി​ങ്കൽ കൂട്ടി​വ​രു​ത്തു​ന്നു, ഇപ്പോൾത്തന്നെ കൂടി​വ​ന്നി​രി​ക്കുന്ന ഏതാണ്ട്‌ 1,500 മുതിർന്ന പുരു​ഷൻമാ​രോ​ടു​കൂ​ടെ കുറേ ലേവ്യ​രെ​യും ചേർക്കു​ന്നു. എസ്രാ പോകേണ്ട വഴിയി​ലെ അപകട​ങ്ങളെ തിരി​ച്ച​റി​യു​ന്നു, എന്നാൽ യഹോ​വ​യി​ലു​ളള വിശ്വാ​സ​ത്തി​ന്റെ അഭാവ​മാ​യി വ്യാഖ്യാ​നി​ക്ക​പ്പെ​ടാ​തി​രി​ക്കാൻ ഒരു അകമ്പടി​ക്കു​വേണ്ടി രാജാ​വി​നോട്‌ അപേക്ഷി​ക്കു​ന്നില്ല. പകരം, അവൻ ഒരു ഉപവാസം പ്രഖ്യാ​പി​ക്കു​ക​യും ദൈവ​ത്തോട്‌ അഭ്യർഥന നടത്തു​ന്ന​തി​ലേക്കു പാളയത്തെ നയിക്കു​ക​യും ചെയ്യുന്നു. ഈ പ്രാർഥ​നക്ക്‌ ഉത്തരം ലഭിക്കു​ന്നു, യഹോ​വ​യു​ടെ കൈ ദീർഘ​യാ​ത്ര​യി​ലു​ട​നീ​ളം അവരു​ടെ​മേ​ലു​ണ്ടെന്നു തെളി​യു​ന്നു. അങ്ങനെ, (ആധുനി​ക​വി​ല​പ്ര​കാ​രം 150,50,00,000 കോടി രൂപ വിലവ​രുന്ന) തങ്ങളുടെ നിക്ഷേ​പങ്ങൾ യെരു​ശ​ലേ​മി​ലെ യഹോ​വ​യു​ടെ ആലയത്തി​ലേക്കു സുഭ​ദ്ര​മാ​യി കൊണ്ടു​പോ​കാൻ അവർക്കു കഴിയു​ന്നു.—8:26, 27, NW, അടിക്കു​റി​പ്പു​ക​ളും.

13. യഹൂദൻമാ​രു​ടെ ഇടയിൽനിന്ന്‌ അശുദ്ധി നീക്കു​ന്ന​തിന്‌ എസ്രാ എങ്ങനെ പ്രവർത്തി​ക്കു​ന്നു?

13 പുരോ​ഹി​തൻമാ​രെ ശുദ്ധീ​ക​രി​ക്കു​ന്നു (9:1–10:44). എന്നാൽ തിരി​കെ​ക്കി​ട്ടിയ ദേശത്തു വസിച്ച 69 വർഷങ്ങ​ളിൽ എല്ലാം ശുഭമാ​യി​രി​ക്കു​ന്നില്ല. ജനവും പുരോ​ഹി​തൻമാ​രും ലേവ്യ​രും പുറജാ​തി​ക​ളായ കനാന്യ​രു​മാ​യി മിശ്ര​വി​വാ​ഹ​ത്തി​ലേർപ്പെ​ട്ട​തി​നാൽ അസഹ്യ​പ്പെ​ടു​ത്തുന്ന അവസ്ഥക​ളെ​ക്കു​റിച്ച്‌ എസ്രാ കേൾക്കു​ന്നു. വിശ്വ​സ്‌ത​നായ എസ്രാ ഞെട്ടി​പ്പോ​കു​ന്നു. അവൻ പ്രാർഥ​ന​യിൽ കാര്യം യഹോ​വ​യു​ടെ മുമ്പാകെ അവതരി​പ്പി​ക്കു​ന്നു. ജനം തങ്ങളുടെ ദുഷ്‌പ്ര​വൃ​ത്തി​യെ​ക്കു​റി​ച്ചു കുററ​സ​മ്മതം നടത്തു​ക​യും “ധൈര്യ​പ്പെട്ടു പ്രവർത്തി”ക്കാൻ എസ്രാ​യോട്‌ അപേക്ഷി​ക്കു​ക​യും ചെയ്യുന്നു. (10:4) ദൈവ​നി​യ​മത്തെ ധിക്കരി​ച്ചു​കൊ​ണ്ടു യഹൂദൻമാർ സ്വീക​രിച്ച അന്യജാ​തി​ക്കാ​രായ ഭാര്യ​മാ​രെ അവരെ​ക്കൊ​ണ്ടു നീക്കം​ചെ​യ്യി​ക്കു​ന്നു. ഏതാണ്ടു മൂന്നു മാസം​കൊണ്ട്‌ അശുദ്ധി നീക്കം​ചെ​യ്യ​പ്പെ​ടു​ന്നു.—10:10-12, 16, 17.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

14. എസ്രാ​യു​ടെ പുസ്‌തകം യഹോ​വ​യു​ടെ പ്രവച​ന​ങ്ങൾസം​ബ​ന്ധിച്ച്‌ എന്തു പ്രകട​മാ​ക്കു​ന്നു?

14 യഹോ​വ​യു​ടെ പ്രവച​നങ്ങൾ നിവൃ​ത്തി​യേ​റു​ന്ന​തി​ലെ തെററാത്ത കൃത്യത കാണി​ക്കു​ന്ന​തിൽ ഒന്നാമ​തു​തന്നെ എസ്രാ​യു​ടെ പുസ്‌തകം പ്രയോ​ജ​ന​പ്ര​ദ​മാണ്‌. യെരു​ശ​ലേ​മി​ന്റെ ശൂന്യത വളരെ കൃത്യ​മാ​യി മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രുന്ന യിരെ​മ്യാവ്‌ 70 വർഷം കഴിഞ്ഞു​ളള അതിന്റെ പുനഃ​സ്ഥാ​പ​ന​ത്തെ​യും മുൻകൂ​ട്ടി​പ്പ​റഞ്ഞു. (യിരെ. 29:10) കൃത്യ​സ​മ​യ​ത്തു​തന്നെ തന്റെ ജനത്തെ, ഒരു വിശ്വ​സ്‌ത​ശേ​ഷി​പ്പി​നെ, സത്യാ​രാ​ധന നിർവ​ഹി​ക്കു​ന്ന​തി​നു വീണ്ടും വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു കൊണ്ടു​വ​ന്ന​തിൽ യഹോവ തന്റെ സ്‌നേ​ഹദയ പ്രകട​മാ​ക്കി.

15. (എ) പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട ആലയം യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തിന്‌ ഉതകി​യ​തെ​ങ്ങനെ? (ബി) ഏതു വശങ്ങളി​ലാണ്‌ അതിന്‌ ഒന്നാമത്തെ ആലയത്തി​ന്റെ മഹത്ത്വം ഇല്ലാതി​രു​ന്നത്‌?

15 പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട ആലയം വീണ്ടും യഹോ​വ​യു​ടെ ജനത്തിന്റെ ഇടയിൽ അവന്റെ ആരാധ​നയെ ഉന്നതമാ​ക്കി. സത്യാ​രാ​ധ​ന​ക്കു​ളള ആഗ്രഹ​ത്തോ​ടെ തന്നി​ലേക്കു തിരി​യു​ന്ന​വരെ താൻ അത്ഭുത​ക​ര​മാ​യും കരുണാ​പൂർവ​വും അനു​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന​തി​ന്റെ ഒരു സാക്ഷ്യ​മാ​യി അതു നില​കൊ​ണ്ടു. അതിനു ശലോ​മോ​ന്റെ ആലയത്തി​ന്റെ മഹത്ത്വ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും, അതു ദിവ്യേ​ഷ്ട​ത്തിന്‌ അനു​യോ​ജ്യ​മാ​യി അതിന്റെ ഉദ്ദേശ്യ​ത്തിന്‌ ഉതകി. ഭൗതി​ക​മായ പ്രതാപം മേലാ​ലി​ല്ലാ​യി​രു​ന്നു. ആത്മീയ നിക്ഷേ​പ​ങ്ങ​ളി​ലും അത്‌ കുറവു​ള​ള​താ​യി​രു​ന്നു, മററു​ള​ള​വ​യോ​ടൊ​പ്പം ഉടമ്പടി​യു​ടെ പെട്ടക​വും അതിലി​ല്ലാ​യി​രു​ന്നു. c സെരു​ബ്ബാ​ബേ​ലി​ന്റെ ആലയത്തി​ന്റെ ഉദ്‌ഘാ​ടനം ശലോ​മോ​ന്റെ നാളിലെ ആലയത്തി​ന്റെ ഉദ്‌ഘാ​ട​ന​ത്തോ​ടു തുലനം​ചെ​യ്യാ​വു​ന്ന​തു​മാ​യി​രു​ന്നില്ല. ആടുമാ​ടു​ക​ളു​ടെ യാഗങ്ങ​ളും ശലോ​മോ​ന്റെ ആലയത്തി​ങ്കലെ യാഗങ്ങ​ളു​ടെ ഒരു ശതമാ​നം​പോ​ലും ഇല്ലായി​രു​ന്നു. മേഘസ​മാന മഹത്ത്വം ഒന്നാമ​ത്തേ​തി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ രണ്ടാമത്തെ ആലയത്തെ നിറച്ചി​രു​ന്നില്ല. ഹോമ​യാ​ഗ​ങ്ങളെ ദഹിപ്പി​ക്കു​ന്ന​തി​നു യഹോ​വ​യി​ങ്കൽനി​ന്നു തീ ഇറങ്ങി​യു​മില്ല. എന്നിരു​ന്നാ​ലും രണ്ട്‌ ആലയങ്ങ​ളും സത്യ​ദൈ​വ​മായ യഹോ​വ​യു​ടെ ആരാധ​നയെ ഉന്നതമാ​ക്കു​ക​യെന്ന പ്രധാന ഉദ്ദേശ്യ​ത്തിന്‌ ഉതകി.

16. എന്നാൽ വേറെ ഏത്‌ ആലയം മഹത്ത്വ​ത്തിൽ ഭൗമി​കാ​ല​യ​ങ്ങ​ളെ​ക്കാൾ മികച്ചു​നിൽക്കു​ന്നു?

16 സെരു​ബ്ബാ​ബേൽ പണിത ആലയവും മോശ നിർമിച്ച സമാഗമന കൂടാ​ര​വും ശലോ​മോ​നും ഹെരോ​ദാ​വും പണിക​ഴി​പ്പിച്ച ആലയങ്ങ​ളും അവയുടെ സവി​ശേ​ഷ​ത​ക​ളും പ്രാരൂ​പി​ക​മോ ചിത്ര​പ​ര​മോ ആയിരു​ന്നു. ഇവ “മനുഷ്യ​നല്ല കർത്താവ്‌ [“യഹോവ,” NW] സ്ഥാപിച്ച സത്യകൂ​ടാര”ത്തെ പ്രതി​നി​ധാ​നം​ചെ​യ്‌തു. (എബ്രാ. 8:2) ഈ ആത്മീയ ആലയം ക്രിസ്‌തു​വി​ന്റെ പാപനാ​ശ​ക​യാ​ഗ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ യഹോ​വയെ ആരാധ​ന​യിൽ സമീപി​ക്കു​ന്ന​തി​നു​ളള ക്രമീ​ക​ര​ണ​മാണ്‌. (എബ്രാ. 9:2-10, 23) യഹോ​വ​യു​ടെ വലിയ ആത്മീയാ​ലയം മഹത്ത്വ​ത്തിൽ അത്യന്തം മികച്ച​തും അഴകി​ലും അഭികാ​മ്യ​ത​യി​ലും അതുല്യ​വു​മാണ്‌; അതിന്റെ പ്രൗഢി മങ്ങാത്ത​തും ഏതു ഭൗതി​ക​സൗ​ധ​ത്തി​ന്റേ​തി​നും ഉപരി​യു​മാണ്‌.

17. എസ്രാ​യു​ടെ പുസ്‌ത​ക​ത്തിൽ മൂല്യ​വ​ത്തായ ഏതു പാഠങ്ങൾ ഉണ്ട്‌?

17 എസ്രാ​യു​ടെ പുസ്‌ത​ക​ത്തിൽ ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്ക്‌ അത്യന്തം ഉയർന്ന മൂല്യ​മു​ളള പാഠങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു. അതിൽ നാം യഹോ​വ​യു​ടെ ജനം അവന്റെ വേലക്കു​വേണ്ടി സ്വമേ​ധ​യാ​ദാ​നങ്ങൾ അർപ്പി​ക്കു​ന്ന​താ​യി വായി​ക്കു​ന്നു. (എസ്രാ 2:68; 2 കൊരി. 9:7) യഹോ​വ​യു​ടെ സ്‌തു​തി​ക്കു​വേ​ണ്ടി​യു​ളള സമ്മേള​ന​ങ്ങൾക്കാ​യു​ളള സുനി​ശ്ചി​ത​മായ കരുത​ലി​നെ​യും അവയു​ടെ​മേ​ലു​ളള അവന്റെ അനു​ഗ്ര​ഹ​ത്തെ​യും കുറിച്ചു പഠിക്കു​ന്ന​തി​നാൽ നാം പ്രോ​ത്സാ​ഹി​ത​രാ​കു​ന്നു. (എസ്രാ 6:16, 22) യഹോ​വ​യു​ടെ ആരാധ​നക്കു മുഴു ഹൃദയ​ത്തോ​ടെ പിന്തുണ കൊടു​ക്കു​ന്ന​തി​നു നെഥി​നീ​മും മററു വിശ്വാ​സി​ക​ളായ അന്യരാ​ജ്യ​ക്കാ​രും ശേഷി​പ്പി​നോ​ടൊ​ത്തു പോകു​മ്പോൾ നാം അവരിൽ നല്ല ഒരു ദൃഷ്ടാ​ന്ത​മാ​ണു കാണു​ന്നത്‌. (2:43, 55) പുറജാ​തി​ക​ളായ അയൽക്കാ​രു​മാ​യി മിശ്ര​വി​വാ​ഹ​ത്തി​ലേർപ്പെ​ട്ട​തി​ലെ തെററായ പ്രവർത്ത​ന​ഗ​തി​യെ​ക്കു​റിച്ച്‌ അറിയി​ച്ച​പ്പോ​ഴത്തെ ജനത്തിന്റെ വിനീ​ത​മായ അനുതാ​പ​ത്തെ​ക്കു​റി​ച്ചും പരിചി​ന്തി​ക്കുക. (10:2-4) ദുഷിച്ച സഹവാസം ദിവ്യ അപ്രീ​തി​യി​ലേക്കു നയിച്ചു. (9:14, 15) അവന്റെ വേലയ്‌ക്കു​വേ​ണ്ടി​യു​ളള സന്തോ​ഷ​സ​മേ​ത​മായ തീക്ഷ്‌ണത അവന്റെ അംഗീ​കാ​ര​വും അനു​ഗ്ര​ഹ​വും കൈവ​രു​ത്തി.—6:14, 21, 22.

18. യഹോ​വ​യു​ടെ ആലയത്തി​ന്റെ പുനഃ​സ്ഥാ​പനം രാജാ​വായ മിശി​ഹാ​യു​ടെ പ്രത്യ​ക്ഷ​ത​യി​ലേക്കു നയിക്കുന്ന ഒരു പ്രധാന പടിയാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

18 യെരു​ശ​ലേ​മിൽ യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽ മേലാൽ ഒരു രാജാ​വി​രു​ന്നി​ല്ലെ​ങ്കി​ലും പുനഃ​സ്ഥാ​പനം യഹോവ തക്ക സമയത്തു ദാവീ​ദി​ന്റെ വംശത്തിൽ വാഗ്‌ദത്ത രാജാ​വി​നെ ഉളവാ​ക്കു​മെ​ന്നു​ളള പ്രതീക്ഷ ഉണർത്തി. പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട ജനത മിശി​ഹാ​യു​ടെ പ്രത്യ​ക്ഷ​ത​യു​ടെ സമയം​വരെ വിശുദ്ധ അരുള​പ്പാ​ടു​ക​ളും ദൈവ​ത്തി​ന്റെ ആരാധ​ന​യും കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു പ്രാപ്‌ത​രാ​യി​രു​ന്നു. ഈ ശേഷിപ്പു തങ്ങളുടെ ദേശ​ത്തേക്കു മടങ്ങി​പ്പോ​യ​തിൽ വിശ്വാ​സ​ത്തോ​ടെ പ്രതി​ക​രി​ച്ചി​രു​ന്നി​ല്ലെ​ങ്കിൽ, മിശിഹാ ആരുടെ അടുക്ക​ലേക്കു വരുമാ​യി​രു​ന്നു? സത്യമാ​യി, എസ്രാ​യു​ടെ പുസ്‌ത​ക​ത്തി​ലെ സംഭവങ്ങൾ മിശി​ഹാ​യും രാജാ​വു​മാ​യ​വന്റെ പ്രത്യ​ക്ഷ​ത​യി​ലേക്കു നയിക്കുന്ന ചരി​ത്ര​ത്തി​ന്റെ ഒരു പ്രധാന ഭാഗമാണ്‌! അതെല്ലാം ഇന്നത്തെ നമ്മുടെ പഠനത്തിന്‌ അത്യന്തം പ്രയോ​ജ​ന​പ്ര​ദ​മാണ്‌.

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 452-4, 458.

b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജ്‌ 332.

c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജ്‌ 1079.

[അധ്യയന ചോദ്യ​ങ്ങൾ]