വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 16—നെഹെമ്യാവ്‌

ബൈബിൾ പുസ്‌തക നമ്പർ 16—നെഹെമ്യാവ്‌

ബൈബിൾ പുസ്‌തക നമ്പർ 16—നെഹെമ്യാവ്‌

എഴുത്തുകാരൻ: നെഹെ​മ്യാവ്‌

എഴുതിയ സ്ഥലം: യെരു​ശ​ലേം

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. 443-നുശേഷം

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 456-443-നുശേഷം

1. നെഹെ​മ്യാവ്‌ വിശ്വാ​സ​മർപ്പി​ക്ക​പ്പെട്ട ഏതു സ്ഥാനം വഹിച്ചു, അവന്റെ മനസ്സിൽ എന്ത്‌ അതി​പ്ര​മു​ഖ​മാ​യി നിലനി​ന്നി​രു​ന്നു?

 നെഹെ​മ്യാവ്‌ പേർഷ്യൻരാ​ജാ​വായ അർഥഹ്‌ശ​ഷ്ടാ​വി​ന്റെ (ലോം​ഗി​മാ​നസ്‌) ഒരു യഹൂദ സേവകൻ ആയിരു​ന്നു, അവന്റെ പേരിന്റെ അർഥം “യാഹ്‌ ആശ്വസി​പ്പി​ക്കു​ന്നു” എന്നാണ്‌. അവൻ രാജാ​വി​ന്റെ പാനപാ​ത്ര​വാ​ഹ​ക​നാ​യി​രു​ന്നു. ഇതു വലിയ വിശ്വാ​സ​വും ബഹുമാ​ന​വും ആവശ്യ​മാ​യി​രുന്ന അഭികാ​മ്യ​മായ ഒരു സ്ഥാനമാ​യി​രു​ന്നു, കാരണം ഇതു രാജാവ്‌ ഒരു സന്തുഷ്ട മനസ്ഥി​തി​യി​ലാ​യി ഉപകാ​രങ്ങൾ ചെയ്യാൻ സന്നദ്ധനാ​യി​രി​ക്കുന്ന സമയങ്ങ​ളിൽ അവന്റെ മുമ്പാകെ പ്രവേ​ശ​ന​മ​നു​വ​ദി​ച്ചു. എന്നിരു​ന്നാ​ലും, നെഹെ​മ്യാവ്‌ വ്യക്തി​പ​ര​മായ ഏതു “സന്തോ​ഷ​കാ​രണ”ത്തിനു​മു​പരി യെരു​ശ​ലേ​മി​നെ കൂടു​ത​ലി​ഷ്ട​പ്പെട്ട വിശ്വസ്‌ത പ്രവാ​സി​ക​ളിൽ ഒരുവ​നാ​യി​രു​ന്നു. (സങ്കീ. 137:5, 6, NW) നെഹെ​മ്യാ​വി​ന്റെ ചിന്തക​ളിൽ ഏററവും മുന്തി​നി​ന്നി​രു​ന്നതു സ്ഥാനമോ ഭൗതി​ക​സ്വ​ത്തോ അല്ല, പിന്നെ​യോ യഹോ​വ​യു​ടെ ആരാധ​ന​യു​ടെ പുനഃ​സ്ഥാ​പ​ന​മാ​യി​രു​ന്നു.

2. ഏതു സങ്കടക​ര​മായ അവസ്ഥ നെഹെ​മ്യാ​വി​നെ ദുഃഖി​പ്പി​ച്ചു, എന്നാൽ ഏതു നിയമിത കാലം അടുത്തു​വ​രി​ക​യാ​യി​രു​ന്നു?

2 പൊ.യു.മു. 456-ൽ “പ്രവാ​സ​ത്തിൽനി​ന്നു തെററി ഒഴിഞ്ഞു” യെരു​ശ​ലേ​മി​ലേക്കു തിരി​ച്ചു​പോ​യി​രുന്ന യഹൂദ​ശേ​ഷിപ്പ്‌ അഭിവൃ​ദ്ധി​പ്പെ​ടു​ക​യ​ല്ലാ​യി​രു​ന്നു. അവർ പരിതാ​പ​ക​ര​മായ ഒരു അവസ്ഥയി​ലാ​യി​രു​ന്നു. (നെഹെ. 1:3) നഗരത്തി​ന്റെ മതിൽ ഇടിഞ്ഞു​കി​ട​ന്നി​രു​ന്നു, ജനം എക്കാല​ത്തു​മു​ളള ശത്രു​ക്ക​ളു​ടെ ദൃഷ്ടി​യിൽ നിന്ദാർഹ​രാ​യി​രു​ന്നു. നെഹെ​മ്യാവ്‌ ദുഃഖി​ത​നാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, അതു യെരു​ശ​ലേ​മി​ന്റെ മതിൽ സംബന്ധിച്ച്‌ എന്തെങ്കി​ലും ചെയ്യു​ന്ന​തി​നു​ളള യഹോ​വ​യു​ടെ നിശ്ചി​ത​സ​മ​യ​മാ​യി​രു​ന്നു. ശത്രു​ക്ക​ളു​ണ്ടെ​ങ്കി​ലും ഇല്ലെങ്കി​ലും, മിശി​ഹാ​യു​ടെ വരവു​സം​ബ​ന്ധി​ച്ചു യഹോവ ദാനി​യേ​ലി​നു കൊടു​ത്തി​രുന്ന ഒരു പ്രവച​ന​ത്തോ​ടു​ളള ബന്ധത്തിൽ സംരക്ഷ​ക​മ​തി​ലോ​ടു​കൂ​ടിയ യെരു​ശ​ലേം ഒരു സമയസൂ​ച​ക​മെ​ന്നോ​ണം പണിയ​പ്പെ​ടേ​ണ്ടി​യി​രു​ന്നു. (ദാനീ. 9:24-27) അതനു​സ​രിച്ച്‌, ദിവ്യേ​ഷ്ടം നിറ​വേ​റ​റു​ന്ന​തി​നു വിശ്വ​സ്‌ത​ത​യും തീക്ഷ്‌ണ​ത​യു​മു​ണ്ടാ​യി​രുന്ന നെഹെ​മ്യാ​വി​നെ ഉപയോ​ഗി​ച്ചു​കൊ​ണ്ടു യഹോവ സംഭവ​ങ്ങളെ നയിച്ചു.

3. (എ) നെഹെ​മ്യാ​വാണ്‌ എഴുത്തു​കാ​ര​നെന്നു തെളി​യി​ക്കു​ന്ന​തെന്ത്‌, പുസ്‌തകം നെഹെ​മ്യാവ്‌ എന്നു വിളി​ക്ക​പ്പെ​ടാ​നി​ട​യാ​യ​തെ​ങ്ങനെ? (ബി) ഏത്‌ ഇടവേള ഈ പുസ്‌ത​കത്തെ എസ്രാ​യു​ടെ പുസ്‌ത​ക​ത്തിൽനി​ന്നു വേർതി​രി​ക്കു​ന്നു, നെഹെ​മ്യാ​വി​ന്റെ പുസ്‌തകം ഏതു വർഷങ്ങളെ ഉൾപ്പെ​ടു​ത്തു​ന്നു?

3 നെഹെ​മ്യാ​വാണ്‌ അദ്ദേഹ​ത്തി​ന്റെ പേർവ​ഹി​ക്കുന്ന പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​ര​നെ​ന്ന​തി​നു സംശയ​മില്ല. “ഹഖല്യാ​വി​ന്റെ മകനായ നെഹെ​മ്യാ​വി​ന്റെ ചരിത്രം” എന്ന പ്രാരം​ഭ​പ്ര​സ്‌താ​വ​ന​യും രചനയി​ലെ പ്രഥമ​പു​രുഷ സർവനാ​മ​ത്തി​ന്റെ ഉപയോ​ഗ​വും ഇതു വ്യക്തമാ​യി തെളി​യി​ക്കു​ന്നു. (നെഹെ. 1:1) ആദ്യം എസ്രാ​യു​ടെ​യും നെഹെ​മ്യാ​വി​ന്റെ​യും പുസ്‌ത​കങ്ങൾ എസ്രാ എന്നു വിളി​ക്ക​പ്പെട്ട ഒരു പുസ്‌ത​ക​മാ​യി​രു​ന്നു. പിന്നീടു യഹൂദൻമാർ ഒന്നും രണ്ടും എസ്രാ എന്ന പേരു​ക​ളിൽ പുസ്‌ത​കത്തെ വിഭജി​ച്ചു. കുറേ​ക്കൂ​ടെ കഴിഞ്ഞ്‌ രണ്ട്‌ എസ്രാ നെഹെ​മ്യാവ്‌ എന്നറി​യ​പ്പെട്ടു. എസ്രാ​യി​ലെ അവസാ​ന​സം​ഭ​വ​ങ്ങൾക്കും നെഹെ​മ്യാ​വി​ലെ പ്രാരം​ഭ​സം​ഭ​വ​ങ്ങൾക്കു​മി​ട​യിൽ 12 വർഷത്തെ ഒരു ഇടവേള ഉണ്ട്‌, പിന്നീട്‌ അതിലെ ചരിത്രം പൊ.യു.മു. 456-ന്റെ അവസാ​നം​മു​തൽ പൊ.യു.മു. 443-നുശേ​ഷം​വ​രെ​യു​ളള കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു.—1:1; 5:14; 13:6.

4. നെഹെ​മ്യാ​വി​ന്റെ പുസ്‌തകം തിരു​വെ​ഴു​ത്തു​ക​ളു​ടെ ശേഷിച്ച ഭാഗ​ത്തോ​ടു പൊരു​ത്ത​പ്പെ​ടു​ന്ന​തെ​ങ്ങനെ?

4 നെഹെ​മ്യാ​വി​ന്റെ പുസ്‌തകം ശേഷിച്ച നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളോ​ടു യോജി​പ്പി​ലാണ്‌, അതു സമുചി​ത​മാ​യി അതിന്റെ ഭാഗമാണ്‌. അതിൽ അന്യജ​ന​ത​ക​ളു​മാ​യു​ളള വിവാ​ഹ​സ​ഖ്യ​ങ്ങൾ (ആവ. 7:3; നെഹെ. 10:30), വായ്‌പകൾ (ലേവ്യ. 25:35-38; ആവ. 15:7-11; നെഹെ. 5:2-11), കൂടാ​ര​പ്പെ​രു​ന്നാൾ (ആവ. 31:10-13; നെഹെ. 8:14-18) എന്നിവ​പോ​ലെ​യു​ളള കാര്യ​ങ്ങളെ പരാമർശി​ക്കുന്ന ന്യായ​പ്ര​മാ​ണ​ത്തി​ന്റെ നിരവധി പരാമർശങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു. കൂടാതെ, ഈ പുസ്‌തകം എതിർപ്പി​ല്ലാ​തെയല്ല, പിന്നെ​യോ “കഷ്ടകാ​ല​ങ്ങ​ളിൽ തന്നേ” യെരു​ശ​ലേം പുനർനിർമി​ക്ക​പ്പെ​ടു​മെ​ന്നു​ളള ദാനി​യേ​ലി​ന്റെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യു​ടെ തുടക്കത്തെ സൂചി​പ്പി​ക്കു​ന്നു.—ദാനീ. 9:25.

5. (എ) ഏത്‌ ഉറവു​ക​ളിൽനി​ന്നു​ളള തെളിവ്‌ അർഥഹ്‌ശ​ഷ്ടാ​വി​ന്റെ സിംഹാ​സ​നാ​രോ​ഹ​ണ​വർഷം പൊ.യു.മു. 475 ആണെന്നു വ്യക്തമാ​യി സൂചി​പ്പി​ക്കു​ന്നു? (ബി) ഏതു തീയതി അവന്റെ 20-ാം വർഷത്തെ സൂചി​പ്പി​ക്കു​ന്നു? (സി) നെഹെ​മ്യാ​വി​ന്റെ​യും ലൂക്കോ​സി​ന്റെ​യും പുസ്‌ത​കങ്ങൾ മിശി​ഹാ​യെ സംബന്ധിച്ച ദാനി​യേ​ലി​ന്റെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യോ​ടു ബന്ധപ്പെ​ടു​ന്ന​തെ​ങ്ങനെ?

5 നഗരമ​തിൽ പണിയാൻ യെരു​ശ​ലേ​മി​ലേ​ക്കു​ളള നെഹെ​മ്യാ​വി​ന്റെ യാത്ര​യു​ടെ, പൊ.യു.മു. 455 എന്ന തീയതി​സം​ബ​ന്ധി​ച്ചെന്ത്‌? ഗ്രീക്ക്‌, പേർഷ്യൻ, ബാബി​ലോ​ന്യൻ മൂല​പ്ര​മാ​ണ​ങ്ങ​ളിൽനി​ന്നു​ളള ആശ്രയ​യോ​ഗ്യ​മായ ചരി​ത്ര​ത്തെ​ളിവ്‌ അർഥഹ്‌ശ​ഷ്ടാ​വി​ന്റെ സിംഹാ​സ​നാ​രോ​ഹ​ണ​വർഷ​മാ​യി പൊ.യു.മു. 475-ലേക്കും അവന്റെ വാഴ്‌ച​യു​ടെ ആദ്യ വർഷമാ​യി പൊ.യു.മു. 474-ലേക്കും വിരൽചൂ​ണ്ടു​ന്നു. a ഇത്‌ അവന്റെ ഇരുപ​താം വർഷം പൊ.യു.മു. 455 ആക്കും. ആ വർഷത്തി​ലെ വസന്തത്തിൽ, യഹൂദ​മാ​സ​മായ നീസാ​നിൽ, ആയിരു​ന്നു രാജകീയ പാനപാ​ത്ര​വാ​ഹ​ക​നായ നെഹെ​മ്യാ​വി​നു യെരു​ശ​ലേ​മും അതിന്റെ മതിലും അതിന്റെ പടിവാ​തി​ലു​ക​ളും പുനഃ​സ്ഥാ​പി​ക്കാ​നും പുനർനിർമി​ക്കാ​നു​മു​ളള അനുവാ​ദം രാജാ​വിൽനി​ന്നു കിട്ടി​യ​തെന്ന്‌ നെഹെ​മ്യാവ്‌ 2:1-8 സൂചി​പ്പി​ക്കു​ന്നു. “യെരൂ​ശ​ലേ​മി​നെ യഥാസ്ഥാ​ന​പ്പെ​ടു​ത്തി പണിവാൻ കല്‌പന പുറ​പ്പെ​ടു​ന്ന​തു​മു​തൽ അഭിഷി​ക്ത​നാ​യോ​രു പ്രഭു [“നേതാ​വാം മിശിഹാ,” NW] വരെ” വർഷങ്ങ​ളു​ടെ 69 ആഴ്‌ചകൾ അഥവാ 483 വർഷം ചെല്ലു​മെന്നു ദാനി​യേ​ലി​ന്റെ പ്രവചനം പ്രസ്‌താ​വി​ച്ചു—മതേത​ര​വും ബൈബിൾപ​ര​വു​മായ ചരി​ത്ര​ത്തോ​ടു പൊരു​ത്ത​പ്പെ​ടു​ത്താ​വുന്ന ഒരു തീയതി​യായ പൊ.യു. 29-ൽ നടന്ന യേശു​വി​ന്റെ അഭി​ഷേ​ക​ത്തിൽ ശ്രദ്ധേ​യ​മാ​യി നിവൃ​ത്തി​യേ​റിയ ഒരു പ്രവച​നം​തന്നെ. b (ദാനീ. 9:24-27; ലൂക്കൊ. 3:1-3, 23) തീർച്ച​യാ​യും, നെഹെ​മ്യാ​വി​ന്റെ​യും ലൂക്കോ​സി​ന്റെ​യും പുസ്‌ത​കങ്ങൾ സത്യ​പ്ര​വ​ചനം ഉളവാ​ക്കു​ന്ന​വ​നും നിവർത്തി​ക്കു​ന്ന​വ​നും യഹോ​വ​യാം ദൈവ​മാ​ണെന്നു പ്രകട​മാ​ക്കു​ന്ന​തിൽ ദാനി​യേ​ലി​ന്റെ പ്രവച​ന​ത്തോ​ടു ശ്രദ്ധേ​യ​മാ​യി ബന്ധപ്പെ​ടു​ന്നു! നെഹെ​മ്യാവ്‌ സത്യമാ​യി നിശ്വ​സ്‌ത​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഒരു ഭാഗമാണ്‌.

നെഹെ​മ്യാ​വി​ന്റെ ഉളളടക്കം

6. (എ) ഏതു വാർത്ത യഹോ​വ​യോ​ടു നെഹെ​മ്യാ​വു പ്രാർഥി​ക്കാ​നി​ട​യാ​ക്കു​ന്നു, ഏത്‌ അപേക്ഷ രാജാവ്‌ അനുവ​ദി​ച്ചു​കൊ​ടു​ക്കു​ന്നു? (ബി) യഹൂദൻമാർ നെഹെ​മ്യാ​വി​ന്റെ പദ്ധതി​യോ​ടു പ്രതി​ക​രി​ക്കു​ന്നത്‌ എങ്ങനെ?

6 നെഹെ​മ്യാവ്‌ യെരു​ശ​ലേ​മി​ലേക്ക്‌ അയയ്‌ക്ക​പ്പെ​ടു​ന്നു (1:1–2:20). യെരു​ശ​ലേ​മി​ലെ യഹൂദൻമാ​രു​ടെ ഗുരു​ത​ര​മായ അവസ്ഥ​യെ​യും മതിലി​ന്റെ​യും പടിവാ​തി​ലു​ക​ളു​ടെ​യും തകർന്ന അവസ്ഥ​യെ​യും കുറി​ച്ചു​ളള വർത്തമാ​ന​ങ്ങ​ളു​മാ​യി അവി​ടെ​നി​ന്നു ശൂശനിൽ തിരി​ച്ചെ​ത്തി​യി​രി​ക്കുന്ന ഹനാനി​യിൽനി​ന്നു കിട്ടിയ ഒരു വാർത്ത​യിൽ നെഹെ​മ്യാവ്‌ അതിയാ​യി അസ്വസ്ഥ​നാ​കു​ന്നു. അവൻ ഉപവസിച്ച്‌ ‘സ്വർഗ്ഗ​ത്തി​ലെ ദൈവ​മാ​യി തന്നെ സ്‌നേ​ഹി​ച്ചു തന്റെ കല്‌പ​ന​കളെ പ്രമാ​ണി​ക്കു​ന്ന​വർക്കു നിയമ​വും ദയയും പാലി​ക്കുന്ന മഹാനും ഭയങ്കര​നു​മായ’ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു. (1:5) അവൻ ഇസ്രാ​യേ​ലി​ന്റെ പാപങ്ങൾ ഏററു​പ​റ​യു​ക​യും മോശ​യോ​ടു വാഗ്‌ദ​ത്തം​ചെ​യ്‌ത​തു​പോ​ലെ തന്റെ നാമം നിമിത്തം തന്റെ ജനത്തെ ഓർക്കാൻ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ക​യും ചെയ്യുന്നു. (ആവ. 30:1-10) നെഹെ​മ്യാ​വി​ന്റെ മ്ലാനമായ മുഖഭാ​വ​ത്തി​ന്റെ കാരണ​മെ​ന്തെന്നു രാജാവ്‌ അവനോ​ടു ചോദി​ക്കു​മ്പോൾ, നെഹെ​മ്യാ​വു യെരു​ശ​ലേ​മി​ന്റെ അവസ്ഥ​യെ​ക്കു​റിച്ച്‌ അവനോ​ടു പറയു​ക​യും മടങ്ങി​പ്പോ​യി നഗരവും അതിന്റെ മതിലും പണിയാൻ അനുവാ​ദം ചോദി​ക്കു​ക​യും ചെയ്യുന്നു. അവന്റെ അപേക്ഷ അനുവ​ദി​ക്ക​പ്പെ​ടു​ന്നു, പെട്ടെ​ന്നു​തന്നെ അവൻ യെരു​ശ​ലേ​മി​ലേക്കു യാത്ര ചെയ്യുന്നു. തന്റെ മുമ്പാ​കെ​യു​ളള വേല പരിചി​ത​മാ​ക്കു​ന്ന​തി​നു നഗരമ​തി​ലി​ന്റെ ഒരു രാത്രി​കാല പരി​ശോ​ധ​ന​ക്കു​ശേഷം അവൻ ഈ സംഗതി​യി​ലെ ദൈവ​ത്തി​ന്റെ കൈ ഊന്നി​പ്പ​റ​ഞ്ഞു​കൊ​ണ്ടു തന്റെ പദ്ധതി യഹൂദൻമാ​രോ​ടു വെളി​പ്പെ​ടു​ത്തു​ന്നു. ഇതിങ്കൽ അവർ: “നാം എഴു​ന്നേ​ററു പണിയുക” എന്നു പറയുന്നു. (നെഹെ. 2:18) സമീപ​ത്തു​ളള ശമര്യ​ക്കാ​രും മററു​ള​ള​വ​രും, വേല തുടങ്ങി​യ​താ​യി കേൾക്കു​മ്പോൾ നിന്ദി​ക്കാ​നും പരിഹ​സി​ക്കാ​നും തുടങ്ങു​ന്നു.

7. വേല എങ്ങനെ പുരോ​ഗ​മി​ക്കു​ന്നു, ഏതു സാഹച​ര്യം പുനഃ​സം​ഘടന ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു?

7 മതിൽ പുനർനിർമി​ക്കു​ന്നു (3:1–6:19). അഞ്ചാം മാസത്തി​ന്റെ മൂന്നാം ദിവസം മതിലി​ന്റെ പണി തുടങ്ങു​ന്നു, പുരോ​ഹി​തൻമാ​രും പ്രഭു​ക്കൻമാ​രും ജനവും ഒരുമി​ച്ചു പണിയിൽ പങ്കുപ​റ​റു​ന്നു. നഗരപ​ടി​വാ​തി​ലു​ക​ളും ഇടയ്‌ക്കു​ളള മതിലു​ക​ളും സത്വരം കേടു​പോ​ക്ക​പ്പെ​ടു​ന്നു. “ഈ ദുർബ്ബ​ലൻമാ​രായ യെഹൂ​ദൻമാർ എന്തു ചെയ്‌വാൻ പോകു​ന്നു. . . ഒരു ദിവസം​കൊ​ണ്ടു പണിതീർത്തു​ക​ള​യു​മോ?” എന്നു ഹോ​രോ​ന്യ​നായ സൻബെ​ല്ലത്ത്‌ പരിഹ​സി​ക്കു​ന്നു. അമ്മോ​ന്യ​നായ തോബീ​യാവ്‌ തന്റെ പരിഹാ​സം കൂട്ടുന്നു: “അവർ എങ്ങനെ പണിതാ​ലും ഒരു കുറുക്കൻ കയറി​യാൽ അവരുടെ കൻമതിൽ ഉരുണ്ടു​വീ​ഴും.” (4:2, 3) മതിൽ പാതി ഉയരു​മ്പോൾ സംയു​ക്ത​ശ​ത്രു​ക്കൾ കുപി​ത​രാ​കു​ക​യും പോയി യെരു​ശ​ലേ​മി​നെ​തി​രെ യുദ്ധം​ചെ​യ്യാൻ ഗൂഢാ​ലോ​ചന നടത്തു​ക​യും ചെയ്യുന്നു. എന്നാൽ “വലിയ​വ​നും ഭയങ്കര​നു​മായ യഹോവ”യെ ഓർക്കാ​നും തങ്ങളുടെ കുടും​ബ​ങ്ങൾക്കും ഭവനങ്ങൾക്കും​വേണ്ടി പോരാ​ടാ​നും നെഹെ​മ്യാവ്‌ യഹൂദൻമാ​രെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (4:14) സംഘർഷ​പൂ​രി​ത​മായ സാഹച​ര്യ​ത്തെ നേരി​ടാൻ വേല പുനഃ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്നു; ചിലർ തങ്ങളുടെ വേലു​മാ​യി കാവൽനിൽക്കു​ന്നു, അതേസ​മയം മററു​ള​ളവർ തങ്ങളുടെ വാൾ അരയ്‌ക്കു​കെട്ടി വേല​ചെ​യ്യു​ന്നു.

8. നെഹെ​മ്യാ​വു യഹൂദൻമാ​രു​ടെ ഇടയിൽത്ത​ന്നെ​യു​ളള പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തെ​ങ്ങനെ?

8 എന്നിരു​ന്നാ​ലും, യഹൂദൻമാ​രു​ടെ ഇടയിൽത്ത​ന്നെ​യും പ്രശ്‌ന​ങ്ങ​ളുണ്ട്‌. അവരിൽ ചിലർ യഹോ​വ​യു​ടെ സഹാരാ​ധ​ക​രിൽനി​ന്നു നിയമ​വി​രു​ദ്ധ​മാ​യി അന്യാ​യ​പ്പ​ലിശ ഈടാ​ക്കു​ക​യാണ്‌. (പുറ. 22:25) നെഹെ​മ്യാവ്‌ ഭൗതി​ക​ത്വ​ത്തി​നെ​തി​രെ ബുദ്ധ്യു​പ​ദേശം കൊടു​ത്തു​കൊ​ണ്ടു സാഹച​ര്യം നേരെ​യാ​ക്കു​ന്നു. ജനം മനസ്സോ​ടെ അനുസ​രി​ക്കു​ന്നു. നെഹെ​മ്യാ​വു​തന്നെ പൊ.യു.മു. 455 മുതൽ പൊ.യു.മു. 443 വരെയു​ളള തന്റെ 12 വർഷത്തെ ഭരണത്തി​നി​ട​യ്‌ക്കു ജനങ്ങളു​ടെ കഠിന​വേല നിമിത്തം ഗവർണ​റു​ടെ ഉപജീ​വനം ഒരിക്ക​ലും ആവശ്യ​പ്പെ​ടു​ന്നില്ല.

9. (എ) പണി നിർത്തു​ന്ന​തി​നു​ളള കുടില തന്ത്രങ്ങളെ നെഹെ​മ്യാവ്‌ എങ്ങനെ നേരി​ടു​ന്നു? (ബി) ഏതു സമയം​കൊ​ണ്ടു മതിൽ പൂർത്തീ​ക​രി​ക്ക​പ്പെ​ടു​ന്നു?

9 ശത്രുക്കൾ ഇപ്പോൾ പണി നിർത്തി​ക്കു​ന്ന​തി​നു കൂടുതൽ കുടി​ല​മായ തന്ത്രങ്ങൾ പ്രയോ​ഗി​ക്കു​ന്നു. അവർ ഒരു കൂടി​വ​ര​വി​നു നെഹെ​മ്യാ​വി​നെ ക്ഷണിക്കു​ന്നു, എന്നാൽ താൻ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന മഹത്തായ വേലയിൽനിന്ന്‌ അതിനു സമയ​മെ​ടു​ക്കാൻ കഴിയി​ല്ലെന്ന്‌ അവൻ മറുപടി പറയുന്നു. സൻബെ​ല്ലത്ത്‌ ഇപ്പോൾ നെഹെ​മ്യാ​വു മത്സരി​ക്കു​ന്ന​താ​യും തന്നേത്തന്നെ യഹൂദ​യി​ലെ രാജാ​വാ​ക്കാൻ പദ്ധതി​യി​ടു​ന്ന​താ​യും കുററ​മാ​രോ​പി​ക്കു​ന്നു. നെഹെ​മ്യാവ്‌ തെററാ​യി ആലയത്തിൽ ഒളിച്ചി​രി​ക്ക​ത്ത​ക്ക​വണ്ണം അവനെ ഭയപ്പെ​ടു​ത്തു​ന്ന​തിന്‌ അയാൾ ഒരു യഹൂദനെ രഹസ്യ​മാ​യി കൂലി​ക്കെ​ടു​ക്കു​ന്നു. നെഹെ​മ്യാ​വു ഭയപ്പെ​ടു​ന്നില്ല, അവൻ ശാന്തമാ​യും അനുസ​ര​ണ​പൂർവ​വും തന്റെ ദൈവ​നി​യ​മി​ത​വേ​ല​യിൽ ഏർപ്പെ​ടു​ന്നു. “അമ്പത്തി​രണ്ടു ദിവസം”കൊണ്ടു മതിൽ പൂർത്തി​യാ​വു​ന്നു.—നെഹെ. 6:15.

10. (എ) ജനം എവിടെ വസിക്കു​ന്നു, ഏതു പേർചാർത്തൽ നടത്തുന്നു? (ബി) ഇപ്പോൾ ഏതു സമ്മേളനം വിളി​ച്ചു​കൂ​ട്ടു​ന്നു, ഒന്നാം ദിവസത്തെ പരിപാ​ടി എന്താണ്‌?

10 ജനത്തെ പ്രബോ​ധി​പ്പി​ക്കു​ന്നു (7:1–12:26) നഗരത്തി​നു​ള​ളിൽ തീരെ കുറച്ച്‌ ആളുക​ളും വീടു​ക​ളു​മേ​യു​ളളു, കാരണം മിക്ക ഇസ്രാ​യേ​ല്യ​രും തങ്ങളുടെ ഗോ​ത്ര​പ​ര​മായ അവകാ​ശ​ങ്ങ​ള​നു​സ​രി​ച്ചു പുറത്തു പാർക്കു​ക​യാണ്‌. വംശാ​വ​ലി​പ്ര​കാ​രം പേർചാർത്തു​ന്ന​തി​നു പ്രഭു​ക്കൻമാ​രെ​യും സർവജ​ന​ത്തെ​യും കൂട്ടി​വ​രു​ത്താൻ ദൈവം നെഹെ​മ്യാ​വി​നോ​ടു നിർദേ​ശി​ക്കു​ന്നു. ഇതു ചെയ്യു​മ്പോൾ, അവൻ ബാബി​ലോ​നിൽനി​ന്നു മടങ്ങി​പ്പോ​ന്ന​വ​രു​ടെ രേഖ പരി​ശോ​ധി​ക്കു​ന്നു. അടുത്ത​താ​യി നീർവാ​തി​ലി​ന​ടു​ത്തു​ളള പൊതു​ച​ത്വ​ര​ത്തിൽ എട്ടുദി​വ​സത്തെ ഒരു സമ്മേളനം വിളി​ച്ചു​കൂ​ട്ടു​ന്നു. എസ്രാ തടി​കൊ​ണ്ടു​ളള ഒരു പ്രസം​ഗ​പീ​ഠ​ത്തിൽനി​ന്നു പരിപാ​ടി ആരംഭി​ക്കു​ന്നു. അവൻ യഹോ​വയെ വാഴ്‌ത്തു​ക​യും പ്രഭാ​തം​മു​തൽ മധ്യാ​ഹ്നം​വരെ മോശ​യു​ടെ ന്യായ​പ്ര​മാ​ണ​പു​സ്‌ത​ക​ത്തിൽനി​ന്നു വായി​ക്കു​ക​യും ചെയ്യുന്നു. അവനെ മററു ലേവ്യർ സമർഥ​മാ​യി സഹായി​ക്കു​ന്നു, അവർ ജനത്തിനു ന്യായ​പ്ര​മാ​ണം വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​ക​യും തുടർന്നു ‘ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണ​പു​സ്‌തകം തെളി​വാ​യി വായി​ച്ചു​കേൾപ്പി​ക്ക​യും വായി​ച്ചതു ഗ്രഹി​പ്പാൻത​ക്ക​വണ്ണം അർഥം പറഞ്ഞു​കൊ​ടു​ക്ക​യും ചെയ്യുന്നു.’ (8:8) വിരു​ന്നു​ക​ഴി​ക്കാ​നും സന്തോ​ഷി​ക്കാ​നും “യഹോ​വ​യി​ങ്കലെ സന്തോഷം നിങ്ങളു​ടെ ബലം ആകുന്നു” എന്ന വാക്കു​ക​ളു​ടെ ശക്തിയെ വിലമ​തി​ക്കാ​നും നെഹെ​മ്യാ​വു ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.—8:10.

11. രണ്ടാം ദിവസം ഏതു പ്രത്യേ​ക​സ​മ്മേ​ളനം വിളി​ച്ചു​കൂ​ട്ടു​ന്നു, സമ്മേളനം സന്തോ​ഷ​ത്തോ​ടെ പുരോ​ഗി​ക്കു​ന്നത്‌ എങ്ങനെ?

11 സമ്മേള​ന​ത്തി​ന്റെ രണ്ടാം ദിവസം, ന്യായ​പ്ര​മാ​ണ​ത്തിൽ ഉൾക്കാഴ്‌ച നേടാൻ ജനത്തിന്റെ തലവൻമാർ എസ്രാ​യു​മാ​യി ഒരു യോഗം നടത്തുന്നു. അവർ ഈ ഏഴാം മാസത്തിൽതന്നെ ആഘോ​ഷി​ക്കേണ്ട കൂടാ​ര​പ്പെ​രു​ന്നാ​ളി​നെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കു​ന്നു, ഉടൻതന്നെ അവർ യഹോ​വ​ക്കു​ളള ഈ ഉത്സവം നടത്തു​ന്ന​തി​നു കൂടാ​രങ്ങൾ നിർമി​ക്കാൻ ക്രമീ​ക​രണം ചെയ്യുന്നു. അവർ ദിവസ​വും ന്യായ​പ്ര​മാ​ണ​ത്തി​ന്റെ വായന കേട്ടു​കൊണ്ട്‌ ഈ ഏഴു ദിവസം കൂടാ​ര​ങ്ങ​ളിൽ വസിക്കു​മ്പോൾ “ഏററവും വലിയ സന്തോഷം” ഉണ്ട്‌. എട്ടാം ദിവസം, അവർ “നിയമ​പ്ര​കാ​രം” ഒരു പാവന​മായ സമ്മേളനം നടത്തുന്നു.—നെഹെ. 8:17, 18; ലേവ്യ. 23:33-36.

12. (എ) ഏതു സമ്മേളനം പിന്നീട്‌ അതേ മാസത്തിൽ നടത്തുന്നു, ഏതു വിഷയ​ത്തോ​ടെ? (ബി) ഏതു പ്രമേയം അംഗീ​ക​രി​ക്കു​ന്നു? (സി) യെരു​ശ​ലേ​മിൽ ജനപാർപ്പു​ണ്ടാ​ക്കു​ന്ന​തിന്‌ ഏതു ക്രമീ​ക​രണം ചെയ്യുന്നു?

12 അതേ മാസത്തി​ന്റെ 24-ാം ദിവസം ഇസ്രാ​യേൽപു​ത്രൻമാർ വീണ്ടും സമ്മേളി​ക്കു​ക​യും സകല അന്യജ​ന​ത​ക​ളിൽനി​ന്നും തങ്ങളേ​ത്തന്നെ വേർപെ​ടു​ത്താൻ നടപടി സ്വീക​രി​ക്കു​ക​യും ചെയ്യുന്നു. അവർ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഒരു പ്രത്യേക വായന​യും അനന്തരം ലേവ്യ​രു​ടെ ഒരു സംഘം അവതരി​പ്പിച്ച, ഇസ്രാ​യേ​ല്യ​രു​മാ​യു​ളള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​ക​ളു​ടെ ഉളളറി​യുന്ന ഒരു പുനര​വ​ലോ​ക​ന​വും ശ്രദ്ധി​ക്കു​ന്നു. ഇതിന്റെ പ്രതി​പാ​ദ്യ​വി​ഷയം ഇതാണ്‌: “നിങ്ങൾ എഴു​ന്നേ​ററു നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ എന്നെ​ന്നേ​ക്കും വാഴ്‌ത്തു​വിൻ. സകല പ്രശം​സെ​ക്കും സ്‌തു​തി​ക്കും മീതെ ഉയർന്നി​രി​ക്കുന്ന നിന്റെ മഹത്വ​മു​ളള നാമം വാഴ്‌ത്ത​പ്പെ​ടു​മാ​റാ​കട്ടെ.” (നെഹെ. 9:5) അവർ തങ്ങളുടെ പൂർവ​പി​താ​ക്കൻമാ​രു​ടെ പാപങ്ങൾ ഏററു​പ​റ​യാ​നും വിനീ​ത​മാ​യി യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തിന്‌ അഭ്യർഥി​ക്കാ​നും തുടങ്ങു​ന്നു. ഇതു ജനതയു​ടെ പ്രതി​നി​ധി​ക​ളു​ടെ മുദ്ര​കൊ​ണ്ടു സാക്ഷ്യ​പ്പെ​ടു​ത്തിയ ഒരു പ്രമേ​യ​ത്തി​ന്റെ രൂപത്തി​ലാണ്‌. ദേശത്തെ ജനങ്ങളു​മാ​യി മിശ്ര​വി​വാ​ഹം നടത്താ​തി​രി​ക്കാ​മെ​ന്നും ശബത്തുകൾ അനുഷ്‌ഠി​ക്കാ​മെ​ന്നും ആലയ​സേ​വ​ന​ത്തി​നും വേലക്കാർക്കും വേണ്ടതു നൽകാ​മെ​ന്നും മുഴു​സം​ഘ​വും സമ്മതി​ക്കു​ന്നു. യെരു​ശ​ലേ​മിൽ മതിലി​നു​ള​ളിൽ സ്ഥിരമാ​യി വസിക്കു​ന്ന​തിന്‌ ഓരോ പത്തു​പേ​രി​ലും ഒരാൾവീ​തം ചീട്ടിട്ടു തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്നു.

13. ഏതു സമ്മേളന പരിപാ​ടി മതിലി​ന്റെ സമർപ്പ​ണത്തെ കുറി​ക്കു​ന്നു, തത്‌ഫ​ല​മാ​യി ഏതു ക്രമീ​ക​ര​ണങ്ങൾ ചെയ്യുന്നു?

13 മതിൽ സമർപ്പി​ക്ക​പ്പെ​ടു​ന്നു (12:27–13:3). പുതു​താ​യി പണിക​ഴി​പ്പിച്ച മതിലി​ന്റെ സമർപ്പണം ഗീതാ​ലാ​പ​ന​ത്തി​നും സന്തോ​ഷ​ത്തി​നു​മു​ളള ഒരു സമയമാ​കു​ന്നു. ഇതു മറെറാ​രു സമ്മേള​ന​ത്തി​നു​ളള അവസര​മാണ്‌. എതിർദി​ശ​ക​ളിൽ മതിലിൽ നടക്കു​ന്ന​തും ഒടുവിൽ യഹോ​വ​യു​ടെ ആലയത്തിൽ യാഗാർപ്പ​ണ​ങ്ങൾക്കു കൂടി​ച്ചേ​രു​ന്ന​തു​മായ, നന്ദി​പ്ര​ക​ടനം നടത്തുന്ന രണ്ടു വലിയ ഗായക​സം​ഘ​ങ്ങൾക്കും ഘോഷ​യാ​ത്ര​കൾക്കും നെഹെ​മ്യാ​വു ക്രമീ​ക​ര​ണം​ചെ​യ്യു​ന്നു. ആലയത്തി​ലെ പുരോ​ഹി​തൻമാ​രെ​യും ലേവ്യ​രെ​യും പുലർത്തു​ന്ന​തി​നു​ളള ഭൗതി​ക​സം​ഭാ​വ​ന​കൾക്കും ക്രമീ​ക​രണം ചെയ്യ​പ്പെ​ടു​ന്നു. യഹോ​വ​യു​ടെ സഭയി​ലേക്കു വരാൻ അമ്മോ​ന്യ​രും മോവാ​ബ്യ​രും അനുവ​ദി​ക്ക​പ്പെ​ട​രു​തെന്നു കൂടു​ത​ലായ ബൈബിൾവാ​യന വെളി​പ്പെ​ടു​ത്തു​ന്നു, അതു​കൊണ്ട്‌ അവർ ഇസ്രാ​യേ​ലിൽനി​ന്നു സകല സമ്മി​ശ്ര​സം​ഘ​ത്തെ​യും വേർതി​രി​ച്ചു​തു​ട​ങ്ങു​ന്നു.

14. നെഹെ​മ്യാ​വി​ന്റെ അസാന്നി​ധ്യ​കാ​ലത്ത്‌ ഉയർന്നു​വ​രുന്ന ദുരാ​ചാ​ര​ങ്ങ​ളെ​യും അവ നീക്കം​ചെ​യ്യു​ന്ന​തിന്‌ അവൻ സ്വീക​രി​ക്കുന്ന നടപടി​ക​ളെ​യും വർണി​ക്കുക.

14 അശുദ്ധി നീക്കുന്നു (13:4-31). ബാബി​ലോ​നിൽ ഒരു കാലഘട്ടം ചെലവ​ഴി​ച്ച​ശേഷം നെഹെ​മ്യാ​വു യെരു​ശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​കു​ക​യും പുതിയ ദുരാ​ചാ​രങ്ങൾ യഹൂദൻമാ​രു​ടെ ഇടയി​ലേക്കു നുഴഞ്ഞു​ക​ട​ന്നി​രി​ക്കു​ന്ന​താ​യി കണ്ടെത്തു​ക​യും ചെയ്യുന്നു. എത്ര പെട്ടെ​ന്നാ​ണു കാര്യ​ങ്ങൾക്കു മാററം​ഭ​വി​ച്ചി​രി​ക്കു​ന്നത്‌! മഹാപു​രോ​ഹി​ത​നായ എല്യാ​ശീബ്‌ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളി​ലൊ​രാ​ളായ ഒരു അമ്മോ​ന്യ​നായ തോബീ​യാ​വി​ന്റെ ഉപയോ​ഗ​ത്തി​നാ​യി ആലയ​പ്രാ​കാ​ര​ത്തിൽ ഒരു ഭക്ഷണശാല പോലും നിർമി​ച്ചി​രി​ക്കു​ന്നു. നെഹെ​മ്യാവ്‌ സമയം പാഴാ​ക്കു​ന്നില്ല. അവൻ തോബീ​യാ​വി​ന്റെ ഗൃഹോ​പ​ക​ര​ണങ്ങൾ പുറ​ത്തെ​റി​യു​ക​യും ഭക്ഷണശാ​ലകൾ മുഴുവൻ ശുദ്ധീ​ക​രി​ക്കു​ക​യും ചെയ്യുന്നു. ലേവ്യർക്കു​ളള ഭൗതി​ക​സം​ഭാ​വ​നകൾ നിർത്തി​യി​രി​ക്കു​ന്ന​താ​യും അവൻ കണ്ടെത്തു​ന്നു, അതു​കൊണ്ട്‌ അവർ ഉപജീ​വനം തേടി യെരു​ശ​ലേ​മി​നു പുറത്തു പോകു​ക​യാണ്‌. വാണി​ജ്യ​വൽക്ക​രണം നഗരത്തിൽ പ്രബല​പ്പെ​ട്ടി​രി​ക്കു​ന്നു. ശബത്ത്‌ അനുഷ്‌ഠി​ക്കു​ന്നില്ല. “നിങ്ങൾ ശബത്തിനെ അശുദ്ധ​മാ​ക്കു​ന്ന​തി​നാൽ യിസ്രാ​യേ​ലിൻമേൽ ഉളള ക്രോധം വർദ്ധി​പ്പി​ക്കു​ന്നു” എന്നു നെഹെ​മ്യാവ്‌ അവരോ​ടു പറയുന്നു. (13:18) അവൻ കച്ചവട​ക്കാ​രെ പുറത്തു​നിർത്തു​ന്ന​തി​നു നഗരവാ​തി​ലു​കൾ അടയ്‌ക്കു​ന്നു. നഗരമ​തി​ലി​ങ്കൽനി​ന്നു ദൂരെ പോകാൻ അവൻ അവരോട്‌ ആജ്ഞാപി​ക്കു​ന്നു. എന്നാൽ ഇതിലും മോശ​മായ ഒരു ദുരാ​ചാ​ര​മുണ്ട്‌, വീണ്ടും ചെയ്യു​ക​യി​ല്ലെന്ന്‌ അവർ സഗൗരവം സമ്മതി​ച്ചി​രുന്ന ഒന്നുതന്നെ. അവർ വിദേ​ശീയ പുറജാ​തി​ഭാ​ര്യ​മാ​രെ നഗരത്തി​ലേക്കു കൊണ്ടു​വ​ന്നി​രി​ക്കു​ന്നു. ഇപ്പോൾത്തന്നെ ഈ ബന്ധങ്ങളിൽനി​ന്നു​ളള സന്തതികൾ യഹൂദ്യ​ഭാഷ മേലാൽ സംസാ​രി​ക്കു​ന്നി​ല്ലാ​യി​രു​ന്നു. ശലോ​മോൻ വിദേ​ശീ​യ​ഭാ​ര്യ​മാർ നിമിത്തം പാപം​ചെ​യ്‌തു​വെന്നു നെഹെ​മ്യാവ്‌ അവരെ ഓർമി​പ്പി​ക്കു​ന്നു. ഈ പാപം നിമിത്തം, മഹാപു​രോ​ഹി​ത​നായ എല്യാ​ശീ​ബി​ന്റെ പൗത്രനെ നെഹെ​മ്യാവ്‌ ഓടി​ക്കു​ന്നു. c അനന്തരം അവൻ പുരോ​ഹി​തൻമാ​രെ​യും ലേവ്യ​രു​ടെ വേല​യെ​യും ക്രമത്തി​ലാ​ക്കു​ന്നു.

15. നെഹെ​മ്യാവ്‌ ഏതു വിനീ​ത​മായ അഭ്യർഥന നടത്തുന്നു?

15 “എന്റെ ദൈവമേ, ഇതു എനിക്കു നൻമെ​ക്കാ​യി​ട്ടു ഓർക്കേ​ണമേ” എന്ന എളിയ​തും വിനീ​ത​വു​മായ പ്രാർഥ​ന​യോ​ടെ നെഹെ​മ്യാ​വു തന്റെ പുസ്‌തകം അവസാ​നി​പ്പി​ക്കു​ന്നു.—13:31.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

16. ശരിയായ ആരാധ​നയെ സ്‌നേ​ഹി​ക്കുന്ന സകലർക്കും നെഹെ​മ്യാവ്‌ ഏതു വിധങ്ങ​ളിൽ വിശി​ഷ്ട​മായ ഒരു ദൃഷ്ടാ​ന്ത​മാണ്‌?

16 നെഹെ​മ്യാ​വി​ന്റെ ദൈവ​ഭക്തി ശരിയായ ആരാധ​നയെ സ്‌നേ​ഹി​ക്കുന്ന എല്ലാവർക്കും ഒരു പ്രചോ​ദനം ആയിരി​ക്കണം. അവൻ യഹോ​വ​യു​ടെ ജനത്തിന്റെ ഇടയിൽ ഒരു എളിയ മേൽവി​ചാ​ര​ക​നാ​യി​രി​ക്കാൻ ഒരു ഉന്നത പദവി വിട്ടു. അവൻ തനിക്ക്‌ അവകാ​ശ​മു​ണ്ടാ​യി​രുന്ന ഭൗതി​ക​സം​ഭാ​വന നിരസി​ക്കു​ക​പോ​ലും ചെയ്‌തു. അവൻ ഒരു കെണി എന്ന നിലയിൽ ഭൗതി​ക​ത്വ​ത്തെ എല്ലാവി​ധ​ത്തി​ലും കുററം വിധിച്ചു. യഹോ​വ​യു​ടെ ആരാധ​ന​യു​ടെ തീക്ഷ്‌ണ​മായ അന്വേ​ഷ​ണ​വും പാലന​വു​മാ​ണു നെഹെ​മ്യാവ്‌ മുഴു ജനതക്കും വേണ്ടി ശുപാർശ​ചെ​യ്‌തത്‌. (5:14, 15; 13:10-13) നെഹെ​മ്യാവ്‌ തികച്ചും നിസ്വാർഥ​നും വിവേ​കി​യും, കർമോൻമു​ഖ​നായ ഒരു മനുഷ്യൻ, അപകടം ഗണ്യമാ​ക്കാ​തെ നീതി​ക്കു​വേണ്ടി നിർഭയൻ, ആയിരു​ന്ന​തിൽ നമുക്കു വിശി​ഷ്ട​മായ ഒരു മാതൃ​ക​യാണ്‌. (4:14, 19, 20; 6:3, 15) അവന്‌ ഉചിത​മായ ദൈവ​ഭ​യ​മു​ണ്ടാ​യി​രു​ന്നു. വിശ്വാ​സ​ത്തിൽ സഹദാ​സൻമാ​രെ കെട്ടു​പ​ണി​ചെ​യ്യു​ന്ന​തിൽ തത്‌പ​ര​നു​മാ​യി​രു​ന്നു. (13:14; 8:9) അവൻ വിശേ​ഷാൽ സത്യാ​രാ​ധ​ന​യോ​ടും പുറജാ​തി​ക​ളു​മാ​യു​ളള വിവാഹം പോ​ലെ​യു​ളള വിദേ​ശ​സ്വാ​ധീ​ന​ങ്ങ​ളു​ടെ നിരസ​ന​ത്തോ​ടും ബന്ധപ്പെട്ട യഹോ​വ​യു​ടെ നിയമം ഊർജി​ത​മാ​യി ബാധക​മാ​ക്കി.—13:8, 23-29.

17. ദൈവ​നി​യ​മ​ത്തി​ന്റെ അറിവി​ലും ബാധക​മാ​ക്ക​ലി​ലും നെഹെ​മ്യാവ്‌ ഒരു മാതൃ​ക​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

17 നെഹെ​മ്യാ​വി​നു യഹോ​വ​യു​ടെ നിയമ​ത്തി​ന്റെ നല്ല ഗ്രാഹ്യ​മു​ണ്ടാ​യി​രു​ന്നു​വെന്നു പുസ്‌ത​ക​ത്തി​ലു​ട​നീ​ളം വ്യക്തമാണ്‌. അവൻ അതു നന്നായി വിനി​യോ​ഗി​ച്ചു. തനിക്കു​വേണ്ടി യഹോവ നന്നായി പ്രവർത്തി​ക്കു​മെ​ന്നു​ളള പൂർണ​വി​ശ്വാ​സ​ത്തോ​ടെ ആവർത്തനം 30:1-4-ലെ യഹോ​വ​യു​ടെ വാഗ്‌ദത്തം നിമിത്തം അവൻ ദൈവാ​നു​ഗ്രഹം അഭ്യർഥി​ച്ചു. (നെഹെ. 1:8, 9) അവൻ നിരവധി സമ്മേള​നങ്ങൾ ക്രമീ​ക​രി​ച്ചു, മുഖ്യ​മാ​യി മുന്നെ​ഴു​ത​പ്പെട്ട കാര്യങ്ങൾ യഹൂദൻമാർക്കു പരിചി​ത​മാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തിനു​തന്നെ. ന്യായ​പ്ര​മാ​ണ​ത്തി​ന്റെ വായന​യിൽ നെഹെ​മ്യാ​വും എസ്രാ​യും ജനത്തിനു ദൈവ​വ​ചനം വ്യക്തമാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​നും അതു ബാധക​മാ​ക്കി​ക്കൊണ്ട്‌ അതനു​സ​രി​ച്ചു പ്രവർത്തി​ക്കു​ന്ന​തി​നും ഉത്സാഹ​മു​ള​ള​വ​രാ​യി​രു​ന്നു.—8:8, 13-16; 13:1-3.

18. നെഹെ​മ്യാ​വി​ന്റെ പ്രാർഥ​നാ​പൂർവ​ക​മായ നേതൃ​ത്വം എല്ലാ മേൽവി​ചാ​ര​കൻമാ​രെ​യും ഏതു പാഠങ്ങൾ ബോധ്യ​പ്പെ​ടു​ത്തേ​ണ്ട​താണ്‌?

18 യഹോ​വ​യി​ലു​ളള നെഹെ​മ്യാ​വി​ന്റെ പൂർണ​മായ ആശ്രയ​വും അവന്റെ എളിയ അഭ്യർഥ​ന​ക​ളും ദൈവ​ത്തി​ലു​ളള പ്രാർഥ​നാ​പൂർണ​മായ ആശ്രയ​ത്തി​ന്റെ സമാന​മായ മനോ​ഭാ​വം വളർത്തി​യെ​ടു​ക്കു​ന്ന​തി​നു നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​താണ്‌. അവന്റെ പ്രാർഥ​നകൾ ദൈവത്തെ എങ്ങനെ മഹത്ത്വ​പ്പെ​ടു​ത്തി​യെ​ന്നും തന്റെ ജനത്തിന്റെ പാപങ്ങ​ളു​ടെ തിരി​ച്ച​റി​യൽ എങ്ങനെ പ്രകട​മാ​ക്കി​യെ​ന്നും യഹോ​വ​യു​ടെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണ​മെന്ന്‌ എങ്ങനെ അപേക്ഷി​ച്ചു​വെ​ന്നും ശ്രദ്ധി​ക്കുക. (1:4-11; 4:14; 6:14; 13:14, 29, 31) തീക്ഷ്‌ണ​ത​യു​ളള ഈ മേൽവി​ചാ​രകൻ ദൈവ​ജ​ന​ത്തി​ന്റെ ഇടയിൽ ബലത്തിന്റെ ഒരു സ്വാധീ​ന​മാ​യി​രു​ന്നു​വെന്ന്‌ അവന്റെ ജ്ഞാനപൂർവ​ക​മായ മാർഗ​നിർദേശം അനുസ​രി​ക്കു​ന്ന​തിന്‌ അവർ പ്രകട​മാ​ക്കിയ സന്നദ്ധത​യാ​ലും അവനോ​ടൊ​ത്തു ദൈ​വേഷ്ടം ചെയ്യു​ന്ന​തിൽ അവർ കണ്ടെത്തിയ സന്തോ​ഷ​ത്താ​ലും പ്രകട​മാ​ക്ക​പ്പെട്ടു. തീർച്ച​യാ​യും പ്രചോ​ദ​ക​മായ ഒരു മാതൃ​ക​തന്നെ! എന്നിരു​ന്നാ​ലും, ജ്ഞാനി​യായ ഒരു മേൽവി​ചാ​ര​കന്റെ അസാന്നി​ധ്യ​ത്തിൽ എത്ര പെട്ടെന്നു ഭൗതി​ക​ത്വ​വും അഴിമ​തി​യും തികഞ്ഞ വിശ്വാ​സ​ത്യാ​ഗ​വും നുഴഞ്ഞു​ക​യറി! തീർച്ച​യാ​യും ഇതു തങ്ങളുടെ ക്രിസ്‌തീയ സഹോ​ദ​രൻമാ​രു​ടെ താത്‌പ​ര്യ​ങ്ങൾക്കു​വേണ്ടി ഉണർവും ജാഗ്ര​ത​യും തീക്ഷ്‌ണ​ത​യും സത്യാ​രാ​ധ​ന​യു​ടെ വഴിക​ളിൽ അവരെ നയിക്കു​ന്ന​തിൽ വിവേ​ച​ന​യും ദൃഢത​യും പ്രകട​മാ​ക്കേ​ണ്ട​തി​ന്റെ ആവശ്യകത സകല മേൽവി​ചാ​ര​കൻമാ​രെ​യും ബോധ്യ​പ്പെ​ടു​ത്തേ​ണ്ട​താണ്‌.

19. (എ) രാജ്യ​വാ​ഗ്‌ദ​ത്ത​ങ്ങ​ളി​ലു​ളള വിശ്വാ​സം പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തി​നു നെഹെ​മ്യാവ്‌ ദൈവ​വ​ചനം ഉപയോ​ഗി​ച്ച​തെ​ങ്ങനെ? (ബി) രാജ്യ​പ്ര​ത്യാ​ശ ഇന്നത്തെ ദൈവ​ദാ​സൻമാ​രെ ഉത്തേജി​പ്പി​ക്കു​ന്ന​തെ​ങ്ങനെ?

19 നെഹെ​മ്യാ​വു ദൈവ​വ​ച​ന​ത്തിൽ ശക്തമായ ആശ്രയം പ്രകട​മാ​ക്കി. അവൻ തിരു​വെ​ഴു​ത്തു​ക​ളു​ടെ തീക്ഷ്‌ണ​ത​യു​ളള ഒരു പ്രബോ​ധ​ക​നാ​യി​രു​ന്നു​വെന്നു മാത്രമല്ല, വംശാ​വ​ലി​പ​ര​മായ അവകാ​ശ​ങ്ങ​ളും പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട ജനത്തിന്റെ ഇടയിൽ പുരോ​ഹി​തൻമാ​രു​ടെ​യും ലേവ്യ​രു​ടെ​യും സേവന​ങ്ങ​ളും സ്ഥിരീ​ക​രി​ക്കു​ന്ന​തിന്‌ അവ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു. (നെഹെ. 1:8; 11:1–12:26; യോശു. 14:1–21:45) ഇതു യഹൂദ​ശേ​ഷി​പ്പി​നു വലിയ പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്നി​രി​ക്കണം. അതു സന്തതിയെ സംബന്ധി​ച്ചു മുമ്പു കൊടു​ക്ക​പ്പെ​ട്ടി​രുന്ന മഹത്തായ വാഗ്‌ദ​ത്ത​ങ്ങ​ളി​ലും അവന്റെ രാജ്യ​ത്തിൻകീ​ഴിൽ വരാനു​ളള വലിപ്പ​മേ​റിയ പുനഃ​സ്ഥാ​പ​ന​ത്തി​ലു​മു​ളള അവരുടെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കി. രാജ്യ​താ​ത്‌പ​ര്യ​ത്തി​നു​വേണ്ടി ധീരമാ​യി പോരാ​ടു​ന്ന​തി​നും ഭൂമി​യി​ലെ​ങ്ങും സത്യാ​രാ​ധന പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തി​നും ദൈവ​ദാ​സൻമാ​രെ ഉത്തേജി​പ്പി​ക്കു​ന്നതു രാജ്യ​പു​നഃ​സ്ഥാ​പ​ന​ത്തി​ലു​ളള പ്രത്യാ​ശ​യാണ്‌.

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജുകൾ 613-16.

b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജുകൾ 899-901.

c ചില യഹൂദ്യ​ച​രി​ത്ര​കാ​രൻമാർ എല്യാ​ശീ​ബി​ന്റെ ഈ പൗത്രന്റെ പേർ മനശ്ശെ എന്നായി​രു​ന്നു​വെ​ന്നും അവൻ തന്റെ അമ്മായി​യ​പ്പ​നായ സൻബെ​ല്ല​ത്തു​മാ​യി ചേർന്നു ഗെരി​സീം മലയിലെ ആലയം പണിതു​വെ​ന്നും അവകാ​ശ​പ്പെ​ടു​ന്നു, ഈ ആലയം ശമര്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി​ത്തീർന്നു, ഇതിൽ അവൻ തന്റെ ജീവി​ത​കാ​ലത്ത്‌ പുരോ​ഹി​ത​നാ​യി കാർമി​ക​ത്വം വഹിച്ചു. യോഹ​ന്നാൻ 4:21-ൽ യേശു പരാമർശിച്ച പർവതം ഗെരി​സീം ആണ്‌.—ഡബ്ലിയു. ഷാ ഗാൾഡെ​ക്കോട്ട്‌ രചിച്ച യെരു​ശ​ലേ​മി​ലെ രണ്ടാമത്തെ ആലയം (ഇംഗ്ലീഷ്‌) 1908, പേജുകൾ 252-5; 1960 ജൂലൈ 15-ലെ ദ വാച്ച്‌ ടവർ പേജുകൾ 425-6 കാണുക.

[അധ്യയന ചോദ്യ​ങ്ങൾ]