വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 18—ഇയ്യോബ്‌

ബൈബിൾ പുസ്‌തക നമ്പർ 18—ഇയ്യോബ്‌

ബൈബിൾ പുസ്‌തക നമ്പർ 18—ഇയ്യോബ്‌

എഴുത്തുകാരൻ: മോശ

എഴുതിയ സ്ഥലം: മരുഭൂ​മി

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. ഏകദേശം 1473

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 1657-നും 1473-നുമി​ട​ക്കു​ളള 140-ൽപ്പരം വർഷം

1. ഇയ്യോ​ബി​ന്റെ പേരിന്റെ അർഥ​മെന്ത്‌, ഇയ്യോ​ബി​ന്റെ പുസ്‌തകം ഏതു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുന്നു?

 നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളി​ലെ ഏററവും പഴക്കമു​ളള പുസ്‌ത​ക​ങ്ങ​ളി​ലൊന്ന്‌! ഏററവും മൂല്യ​വ​ത്താ​യി കരുതു​ന്ന​തും മിക്ക​പ്പോ​ഴും ഉദ്ധരി​ക്ക​പ്പെ​ടു​ന്ന​തു​മായ ഒരു പുസ്‌ത​ക​മെ​ങ്കി​ലും മനുഷ്യ​വർഗം അധിക​മൊ​ന്നും മനസ്സി​ലാ​ക്കാത്ത ഒന്നുതന്നെ. എന്തു​കൊ​ണ്ടാണ്‌ ഈ പുസ്‌തകം എഴുത​പ്പെ​ട്ടത്‌, അതിന്‌ ഇന്നു നമുക്കു​വേണ്ടി എന്തു മൂല്യ​മാ​ണു​ള​ളത്‌? “ശത്രു​ത​യു​ടെ ലക്ഷ്യം” എന്ന ഇയ്യോ​ബി​ന്റെ പേരിന്റെ അർഥത്തിൽ അതിനു​ളള ഉത്തരം സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു. അതേ, ഈ പുസ്‌തകം രണ്ടു പ്രധാന ചോദ്യ​ങ്ങൾ പരിചി​ന്ത​ന​ത്തി​നെ​ടു​ക്കു​ന്നു: നിർദോ​ഷി​കൾ എന്തു​കൊ​ണ്ടു കഷ്ടപ്പെ​ടു​ന്നു? ദൈവം ഭൂമി​യിൽ ദുഷ്ടത അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയു​മ്പോൾ പരിചി​ന്തി​ക്കു​ന്ന​തി​നു നമുക്ക്‌ ഇയ്യോ​ബി​ന്റെ കഷ്ടപ്പാ​ടി​ന്റെ​യും അവന്റെ വലിയ സഹിഷ്‌ണു​ത​യു​ടെ​യും രേഖയുണ്ട്‌. ഇയ്യോബ്‌ അപേക്ഷി​ച്ച​തു​പോ​ലെ​തന്നെ അവയെ​ല്ലാം എഴുത​പ്പെട്ടു.—ഇയ്യോ. 19:23, 24.

2. ഇയ്യോബ്‌ ഒരു യഥാർഥ വ്യക്തി​യാ​യി​രു​ന്നു​വെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

2 ഇയ്യോബ്‌ ക്ഷമയു​ടെ​യും സഹിഷ്‌ണു​ത​യു​ടെ​യും പര്യാ​യ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. എന്നാൽ ഇയ്യോബ്‌ എന്ന ഒരാൾ ഉണ്ടായി​രു​ന്നോ? ചരി​ത്ര​ത്തി​ന്റെ ഏടുക​ളിൽനി​ന്നു നിർമ​ല​ത​യു​ടെ ഈ തിളക്ക​മാർന്ന ദൃഷ്ടാ​ന്തത്തെ നീക്കം​ചെ​യ്യു​ന്ന​തി​നു​ളള പിശാ​ചി​ന്റെ സകല ശ്രമങ്ങ​ളും ഉണ്ടായി​രു​ന്നി​ട്ടും ഉത്തരം വ്യക്തമാണ്‌. ഇയ്യോബ്‌ ഒരു യഥാർഥ വ്യക്തി​യാ​യി​രു​ന്നു! യഹോവ തന്റെ സാക്ഷി​ക​ളായ നോഹ​യോ​ടും ദാനി​യേ​ലി​നോ​ടു​മൊ​പ്പം അവന്റെ പേർ പറയുന്നു, യേശു​ക്രി​സ്‌തു അവരുടെ അസ്‌തി​ത്വ​ത്തെ അംഗീ​ക​രി​ച്ചു. (യെഹെ. 14:14, 20; മത്തായി 24:15, 37 താരത​മ്യം ചെയ്യുക.) പുരാതന എബ്രായ ജനത ഇയ്യോ​ബി​നെ ഒരു യഥാർഥ വ്യക്തി​യാ​യി കരുതി. ക്രിസ്‌തീയ എഴുത്തു​കാ​ര​നായ യാക്കോബ്‌ ഇയ്യോ​ബി​ന്റെ സഹിഷ്‌ണു​ത​യു​ടെ ദൃഷ്ടാ​ന്ത​ത്തി​ലേക്കു വിരൽചൂ​ണ്ടു​ന്നു. (യാക്കോ. 5:11) സാങ്കൽപ്പി​ക​മായ ഒന്നല്ല, മറിച്ച്‌ ഒരു യഥാർഥ ജീവിത ദൃഷ്ടാന്തം മാത്രമേ എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും നിർമലത പാലി​ക്കാൻ കഴിയു​മെന്നു ദൈവാ​രാ​ധ​കരെ ബോധ്യ​പ്പെ​ടു​ത്ത​ത്ത​ക്ക​വണ്ണം ഘനമു​ള​ള​താ​യി​രി​ക്കു​ക​യു​ളളു. തന്നെയു​മല്ല, ഇയ്യോ​ബിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സംസാ​ര​ങ്ങ​ളു​ടെ തീവ്ര​ത​യും വികാ​ര​വും സാഹച​ര്യ​ത്തി​ന്റെ യാഥാർഥ്യ​ത്തി​നു സാക്ഷ്യം വഹിക്കു​ന്നു.

3. ഏതു തെളിവ്‌ ഇയ്യോ​ബി​ന്റെ പുസ്‌ത​ക​ത്തി​ന്റെ നിശ്വ​സ്‌ത​തയെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു?

3 ഇയ്യോ​ബി​ന്റെ പുസ്‌തകം വിശ്വാ​സ്യ​വും നിശ്വ​സ്‌ത​വു​മാ​ണെ​ന്നു​ള​ളതു പുരാതന എബ്രായർ അതിനെ എല്ലായ്‌പോ​ഴും തങ്ങളുടെ ബൈബിൾകാ​നോ​നിൽ ഉൾപ്പെ​ടു​ത്തി​യ​തി​നാ​ലും തെളി​യു​ന്നു, ഇയ്യോബ്‌ ഒരു ഇസ്രാ​യേ​ല്യ​നാ​യി​രു​ന്നി​ല്ലെ​ന്നു​ള​ള​തി​നാൽ ഇതു ശ്രദ്ധേ​യ​മായ ഒരു വസ്‌തു​ത​തന്നെ. എസെക്കി​യേ​ലി​നാ​ലും യാക്കോ​ബി​നാ​ലു​മു​ളള പരാമർശ​ങ്ങൾക്കു പുറമേ, അപ്പോ​സ്‌ത​ല​നായ പൗലൊ​സും ഈ പുസ്‌തകം ഉദ്ധരി​ക്കു​ന്നുണ്ട്‌. (ഇയ്യോ. 5:13; 1 കൊരി. 3:19) ഈ പുസ്‌ത​ക​ത്തി​ന്റെ നിശ്വ​സ്‌ത​ത​യു​ടെ ശക്തമായ തെളിവ്‌ തെളി​യി​ക്ക​പ്പെട്ട ശാസ്‌ത്ര​വ​സ്‌തു​ത​ക​ളോ​ടു​ളള അത്ഭുത​ക​ര​മായ യോജി​പ്പിൽ നൽക​പ്പെ​ടു​ന്നു. ഭൂമി താങ്ങി​നിർത്ത​പ്പെ​ടു​ന്ന​തെ​ങ്ങ​നെ​യെ​ന്നതു സംബന്ധി​ച്ചു പൗരാ​ണി​കർക്ക്‌ അത്യന്തം വിചി​ത്ര​മായ അഭി​പ്രാ​യങ്ങൾ ഉണ്ടായി​രു​ന്ന​പ്പോൾ യഹോവ “ഭൂമിയെ നാസ്‌തി​ത്വ​ത്തിൻമേൽ തൂക്കുന്നു” എന്ന്‌ എങ്ങനെ അറിയാൻ കഴിയു​മാ​യി​രു​ന്നു? (ഇയ്യോ. 26:7) പുരാ​ത​ന​കാ​ല​ങ്ങ​ളിൽ പുലർത്ത​പ്പെ​ട്ടി​രുന്ന ഒരു വീക്ഷണം ഒരു വലിയ കടലാ​മ​യു​ടെ പുറത്തു നിൽക്കുന്ന ആനകളാ​ണു ഭൂമിയെ താങ്ങി​നിർത്തു​ന്നത്‌ എന്നതാ​യി​രു​ന്നു. ഇയ്യോ​ബി​ന്റെ പുസ്‌തകം അത്തരം അബദ്ധങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌? പ്രസ്‌പ​ഷ്ട​മാ​യി, സ്രഷ്ടാ​വായ യഹോവ നിശ്വ​സ്‌ത​ത​യാൽ സത്യം പ്രദാ​നം​ചെ​യ്‌ത​തു​കൊണ്ട്‌. ഭൂമി​യെ​യും അതിലെ അത്ഭുത​ങ്ങ​ളെ​യും സ്വാഭാ​വിക ആവാസ​സ്ഥാ​ന​ങ്ങ​ളി​ലെ കാട്ടു​മൃ​ഗ​ങ്ങ​ളെ​യും പക്ഷിക​ളെ​യും സംബന്ധിച്ച മററ​നേകം വർണനകൾ വളരെ കൃത്യ​മാ​യ​തു​കൊണ്ട്‌ ഇയ്യോ​ബി​ന്റെ പുസ്‌ത​ക​ത്തി​ന്റെ ഗ്രന്ഥകർത്താ​വും നിശ്വാ​സ​ക​നും യഹോ​വ​യാം ദൈവ​മാ​യി​രി​ക്കാ​നേ കഴിയൂ. a

4. നാടകം എവിടെ, എപ്പോൾ അഭിന​യി​ക്ക​പ്പെട്ടു, ഇയ്യോ​ബി​ന്റെ പുസ്‌ത​ക​ത്തി​ന്റെ എഴുത്ത്‌ എപ്പോൾ പൂർത്തി​യാ​ക്ക​പ്പെട്ടു?

4 ചില ഭൂമി​ശാ​സ്‌ത്ര​കാ​രൻമാർ പറയുന്ന പ്രകാരം ഏദോ​മ്യർ കൈവ​ശം​വെ​ച്ചി​രുന്ന ദേശത്തി​ന​ടു​ത്തും അബ്രഹാ​മി​ന്റെ സന്തതി​കൾക്കു വാഗ്‌ദ​ത്തം​ചെ​യ്‌തി​രുന്ന ദേശത്തി​ന്റെ കിഴക്കു​മാ​യി ഉത്തര അറേബ്യ​യിൽ സ്ഥിതി​ചെ​യ്യുന്ന ഊസി​ലാണ്‌ ഇയ്യോബ്‌ ജീവി​ച്ചി​രു​ന്നത്‌. തെക്കു​ഭാ​ഗത്തു ശെബായർ ആയിരു​ന്നു, കിഴക്കു​ഭാ​ഗത്തു കൽദയ​രും. (1:1, 3, 15, 17) ഇയ്യോ​ബി​ന്റെ പീഡാ​നു​ഭ​വ​കാ​ലം അബ്രഹാ​മി​ന്റെ നാളിനു ദീർഘ​കാ​ല​ശേ​ഷ​മാ​യി​രു​ന്നു. അത്‌ ‘അവനെ​പ്പോ​ലെ [ഇയ്യോ​ബി​നെ] നിഷ്‌ക്ക​ള​ങ്ക​നും നേരു​ള​ള​വ​നും ദൈവ​ഭ​ക്ത​നും ദോഷം വിട്ടക​ലു​ന്ന​വ​നും ഭൂമി​യിൽ ആരും ഇല്ലാഞ്ഞ’ ഒരു കാലത്താ​യി​രു​ന്നു. (1:8) ഇതു മുന്തിയ വിശ്വാ​സ​മു​ണ്ടാ​യി​രുന്ന ഒരു മനുഷ്യ​നായ യോ​സേ​ഫി​ന്റെ മരണത്തി​നും (പൊ.യു.മു. 1657) മോശ തന്റെ നിർമ​ല​ഗ​തി​യിൽ പ്രവേ​ശിച്ച സമയത്തി​നു​മി​ട​ക്കു​ളള കാലഘ​ട്ട​മാ​ണന്നു കാണ​പ്പെ​ടു​ന്നു. ഈജി​പ്‌തി​ലെ ഭൂതാ​രാ​ധ​ന​യാൽ ഇസ്രാ​യേൽ മലീമ​സ​മായ ഈ കാലഘ​ട്ട​ത്തിൽ ഇയ്യോബ്‌ നിർമ​ലാ​രാ​ധ​ന​യിൽ മികച്ചു​നി​ന്നു. കൂടാതെ, ഇയ്യോബ്‌ ഒന്നാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന ആചാര​ങ്ങ​ളും ഒരു സത്യാ​രാ​ധ​ക​നാ​യു​ളള ഇയ്യോ​ബി​ന്റെ ദൈവാം​ഗീ​കാ​ര​വും ന്യായ​പ്ര​മാ​ണ​ത്തിൻകീ​ഴു​ളള ഇസ്രാ​യേ​ലി​നോ​ടു മാത്ര​മാ​യി ദൈവം ഇടപെട്ട പൊ.യു.മു. 1513 മുതലു​ളള പിൽക്കാല ഘട്ടത്തി​ലേക്കല്ല, പിന്നെ​യോ ഗോ​ത്ര​പി​താ​ക്കൻമാ​രു​ടെ കാലത്തി​ലേ​ക്കാ​ണു വിരൽചൂ​ണ്ടു​ന്നത്‌. (ആമോ. 3:2; എഫെ. 2:12) അങ്ങനെ, ഇയ്യോ​ബി​ന്റെ ദീർഘാ​യു​സ്സിന്‌ അനുവ​ദി​ച്ചു​കൊണ്ട്‌ ഈ പുസ്‌തകം പൊ.യു.മു. 1657-നും മോശ​യു​ടെ മരണത്തി​ന്റെ വർഷമായ പൊ.യു.മു. 1473-നുമി​ട​യ്‌ക്കു​ളള ഒരു കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു; ഇയ്യോ​ബി​ന്റെ മരണ​ശേഷം ഇസ്രാ​യേ​ല്യർ മരുഭൂ​മി​യി​ലാ​യി​രുന്ന ഒരു സമയത്തു പുസ്‌തകം പൂർത്തി​യാ​ക്ക​പ്പെട്ടു.—ഇയ്യോ. 1:8; 42:16, 17.

5. മോശ​യാണ്‌ എഴുത്തു​കാ​ര​നെന്നു സൂചി​പ്പി​ക്കു​ന്നത്‌ എന്ത്‌?

5 എഴുത്തു​കാ​രൻ മോശ​യാ​ണെന്നു നാം പറയു​ന്ന​തെ​ന്തു​കൊണ്ട്‌? ഇതു യഹൂദ​പ​ണ്ഡി​തൻമാ​രു​ടെ​യും ആദിമ ക്രിസ്‌തീയ പണ്ഡിതൻമാ​രു​ടെ​യും ഇടയിലെ ഏററവും പഴക്കമു​ളള പാരമ്പ​ര്യ​പ്ര​കാ​ര​മാണ്‌. ഇയ്യോ​ബി​ന്റെ പുസ്‌ത​ക​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന എബ്രാ​യ​ക​വി​ത​യു​ടെ ഊർജ​സ്വ​ല​വും വിശ്വാ​സ്യ​വു​മായ ശൈലി അതു മോശ​യു​ടെ ഭാഷയായ എബ്രാ​യ​യി​ലു​ളള ഒരു ആദ്യ രചനയാ​ണെന്നു സ്‌പഷ്ട​മാ​ക്കു​ന്നു. അത്‌ അറബി​പോ​ലെ മറെറാ​രു ഭാഷയിൽനി​ന്നു​ളള വിവർത്ത​ന​മാ​യി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. കൂടാതെ ഗദ്യരൂ​പ​ത്തി​ലു​ളള ഭാഗങ്ങൾ ബൈബി​ളി​ലെ മററ്‌ ഏത്‌ എഴുത്തു​ക​ളെ​യു​മ​പേ​ക്ഷി​ച്ചു പഞ്ചഗ്ര​ന്ഥ​ങ്ങ​ളോ​ടാണ്‌ ഏറെ ശക്തമായ സാദൃ​ശ്യം​വ​ഹി​ക്കു​ന്നത്‌. എഴുത്തു​കാ​രൻ മോശ​യെ​പ്പോ​ലെ​യു​ളള ഒരു ഇസ്രാ​യേ​ല്യ​നാ​യി​രി​ക്കണം, എന്തു​കൊ​ണ്ടെ​ന്നാൽ “ദൈവ​ത്തി​ന്റെ അരുള​പ്പാ​ടു​കൾ അവരുടെ [യഹൂദൻമാ​രു​ടെ] പക്കൽ സമർപ്പി”ക്കപ്പെട്ടി​രു​ന്നു. (റോമ. 3:1, 2) മുതിർന്ന ആൾ ആയ ശേഷം മോശ ഊസിൽനി​ന്നു വിദൂ​ര​ത്തി​ല​ല്ലാത്ത മിദ്യാ​നിൽ 40 വർഷം ചെലവ​ഴി​ച്ചു, അവിടെ അവന്‌ ഇയ്യോ​ബിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വിശദ​വി​വ​രങ്ങൾ ലഭിക്കാൻ കഴിയു​മാ​യി​രു​ന്നു. പിന്നീട്‌, ഇസ്രാ​യേ​ലി​ന്റെ 40-വർഷ മരു​പ്ര​യാ​ണ​കാ​ലത്ത്‌ അവൻ ഇയ്യോ​ബി​ന്റെ സ്വദേ​ശ​ത്തി​നു സമീപ​ത്തു​കൂ​ടെ കടന്നു​പോ​യ​പ്പോൾ അവന്‌ ഈ പുസ്‌ത​ക​ത്തി​ലെ സമാപ​ന​വി​ശ​ദാം​ശങ്ങൾ മനസ്സി​ലാ​ക്കാ​നും രേഖ​പ്പെ​ടു​ത്താ​നും കഴിയു​മാ​യി​രു​ന്നു.

6. ഇയ്യോ​ബി​ന്റെ പുസ്‌തകം ഏതു വശങ്ങളിൽ ഒരു വിശിഷ്ട സാഹി​ത്യ​സൃ​ഷ്ടി​യെ​ക്കാൾ വളരെ കവിഞ്ഞ​താണ്‌?

6 ദ ന്യൂ എൻ​സൈ​ക്ലോ​പീ​ഡി​യാ ബ്രിട്ടാ​നി​ക്കാ പറയു​ന്ന​ത​നു​സ​രിച്ച്‌, ഇയ്യോ​ബി​ന്റെ പുസ്‌തകം മിക്ക​പ്പോ​ഴും “ലോക​സാ​ഹി​ത്യ​ത്തി​ലെ വിശി​ഷ്ട​കൃ​തി​ക​ളു​ടെ കൂട്ടത്തിൽ എണ്ണപ്പെ​ടു​ന്നു.” b എന്നിരു​ന്നാ​ലും, പുസ്‌തകം ഒരു വിശിഷ്ട സാഹി​ത്യ​കൃ​തി​യെ​ക്കാൾ വളരെ കവിഞ്ഞ​താണ്‌. യഹോ​വ​യു​ടെ ശക്തി, നീതി, ജ്ഞാനം, സ്‌നേഹം എന്നിവയെ ഉന്നതമാ​ക്കു​ന്ന​തിൽ ഇയ്യോബ്‌ ബൈബിൾപു​സ്‌ത​ക​ങ്ങ​ളു​ടെ ഇടയിൽ മുന്തി​നിൽക്കു​ന്നു. അത്‌ അഖിലാ​ണ്ഡ​ത്തി​ന്റെ മുമ്പാ​കെ​യു​ളള മുഖ്യ വാദവി​ഷ​യത്തെ അത്യന്തം വ്യക്തമാ​യി വെളി​പ്പെ​ടു​ത്തു​ന്നു. അതു മററു ബൈബിൾപു​സ്‌ത​ക​ങ്ങ​ളിൽ, വിശേ​ഷിച്ച്‌ ഉല്‌പ​ത്തി​യി​ലും പുറപ്പാ​ടി​ലും സഭാ​പ്ര​സം​ഗി​യി​ലും ലൂക്കൊ​സി​ലും റോമ​റി​ലും വെളി​പ്പാ​ടി​ലും പറയ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​ല​ധി​ക​ത്തിൻമേ​ലും പ്രകാശം ചൊരി​യു​ന്നു. (ഇയ്യോബ്‌ 1:6-12; 2:1-7-നെ ഉല്‌പത്തി 3:15; പുറപ്പാ​ടു 9:16; ലൂക്കൊസ്‌ 22:31, 32; റോമർ 9:16-19; വെളി​പ്പാ​ടു 12:9 എന്നിവ​യു​മാ​യും ഇയ്യോബ്‌ 1:21; 24:15; 21:23-26; 28:28 എന്നിവയെ യഥാ​ക്രമം സഭാ​പ്ര​സം​ഗി 5:15; 8:11; 9:2, 3; 12:13 എന്നിവ​യു​മാ​യും താരത​മ്യം ചെയ്യുക.) അത്‌ അനേകം ജീവി​ത​പ്ര​ശ്‌ന​ങ്ങൾക്കു​ളള ഉത്തരങ്ങൾ പ്രദാ​നം​ചെ​യ്യു​ന്നു. അതു തീർച്ച​യാ​യും ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനത്തി​ന്റെ ഒരു അവിഭാ​ജ്യ​ഭാ​ഗ​മാണ്‌. അതു പ്രയോ​ജ​ന​ക​ര​മായ ഗ്രാഹ്യ​ത്തി​ന്റെ രൂപത്തിൽ അതിനു വളരെ​യ​ധി​കം സംഭാ​വ​ന​ചെ​യ്യു​ന്നു.

ഇയ്യോ​ബി​ന്റെ ഉളളടക്കം

7. പുസ്‌തകം ആരംഭി​ക്കു​മ്പോൾ നാം ഇയ്യോ​ബി​നെ ഏതു സാഹച​ര്യ​ത്തിൽ കാണുന്നു?

7 ഇയ്യോ​ബി​ന്റെ പുസ്‌ത​ക​ത്തിന്‌ ആമുഖം (1:1-5). ഇതു “നിഷ്‌ക​ള​ങ്ക​നും നേരു​ള​ള​വ​നും ദൈവ​ഭ​ക്ത​നും ദോഷം വിട്ടക​ലു​ന്ന​വനു”മായ ഇയ്യോ​ബി​ലേക്കു നമ്മെ ആനയി​ക്കു​ന്നു. ഏഴു പുത്രൻമാ​രും മൂന്നു പുത്രി​മാ​രു​മു​ളള ഇയ്യോബ്‌ സന്തുഷ്ട​നാണ്‌. അവൻ നിരവധി ആട്ടിൻകൂ​ട്ട​ങ്ങ​ളും കന്നുകാ​ലി​ക​ളും സഹിതം ഭൗതി​ക​മാ​യി ധനിക​നായ ഒരു ഭൂവു​ട​മ​യാണ്‌. അവന്‌ അനേകം ദാസൻമാ​രുണ്ട്‌, അവൻ “സകലപൂർവ്വ​ദി​ഗ്വാ​സി​ക​ളി​ലും മഹാനാ”ണ്‌. (1:1, 3) എന്നിരു​ന്നാ​ലും അവൻ ഭൗതി​കാ​സ​ക്തനല്ല, എന്തു​കൊ​ണ്ടെ​ന്നാൽ അവൻ തന്റെ ഭൗതി​ക​സ്വ​ത്തു​ക്ക​ളിൽ ആശ്രയം വെക്കു​ന്നില്ല. ഇയ്യോബ്‌ ആത്മീയ​മാ​യും ധനവാ​നാണ്‌, സത്‌പ്ര​വൃ​ത്തി​ക​ളിൽ സമ്പന്നനു​മാണ്‌, കഷ്ടപ്പെ​ടു​ക​യോ ദുഃഖ​മ​നു​ഭ​വി​ക്കു​ക​യോ ചെയ്യുന്ന ആരെ​യെ​ങ്കി​ലും സഹായി​ക്കാ​നോ ആവശ്യ​മു​ളള ഏതൊ​രാൾക്കും ഒരു വസ്‌ത്രം കൊടു​ക്കാ​നോ സന്നദ്ധനു​മാണ്‌. (29:12-16; 31:19, 20) എല്ലാവ​രും അവനെ ആദരി​ക്കു​ന്നു. ഇയ്യോബ്‌ സത്യ​ദൈ​വ​മായ യഹോ​വയെ ആരാധി​ക്കു​ന്നു. പുറജാ​തീയ ജനതകൾ ചെയ്യു​ന്ന​തു​പോ​ലെ, സൂര്യ​നെ​യും ചന്ദ്ര​നെ​യും നക്ഷത്ര​ങ്ങ​ളെ​യും കുമ്പി​ടാൻ അവൻ വിസമ്മ​തി​ക്കു​ന്നു, എന്നാൽ അവൻ തന്റെ ദൈവ​ത്തോ​ടു നിർമലത പാലി​ച്ചു​കൊ​ണ്ടും അവനോട്‌ ഒരു ഉററബന്ധം ആസ്വദി​ച്ചു​കൊ​ണ്ടും യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാണ്‌. (29:7, 21-25; 31:26, 27; 29:4) ഇയ്യോബ്‌ തന്റെ കുടും​ബ​ത്തി​നു​വേണ്ടി പുരോ​ഹി​ത​നാ​യി സേവി​ക്കു​ക​യും അവർ പാപം​ചെ​യ്‌തി​ട്ടു​ളള പക്ഷം ക്രമമാ​യി ഹോമ​യാ​ഗ​ങ്ങ​ളർപ്പി​ക്കു​ക​യും ചെയ്യുന്നു.

8. (എ) സാത്താൻ ഇയ്യോ​ബി​ന്റെ നിർമ​ല​തയെ വെല്ലു​വി​ളി​ക്കാ​നി​ട​യാ​കു​ന്ന​തെ​ങ്ങനെ? (ബി) യഹോവ വെല്ലു​വി​ളി സ്വീക​രി​ക്കു​ന്നത്‌ എങ്ങനെ?

8 സാത്താൻ ദൈവത്തെ വെല്ലു​വി​ളി​ക്കു​ന്നു (1:6–2:13). നമുക്കു സ്വർഗീയ കാര്യ​ങ്ങ​ളു​ടെ ഒരു വീക്ഷണം ലഭിക്കാൻ കഴി​യേ​ണ്ട​തിന്‌ അത്യത്ഭു​ത​ക​ര​മാ​യി അദൃശ്യ​ത​യു​ടെ മറ പിൻവ​ലി​ക്ക​പ്പെ​ടു​ന്നു. ദൈവ​പു​ത്രൻമാ​രു​ടെ ഒരു സമ്മേള​ന​ത്തിൽ യഹോവ അധ്യക്ഷത വഹിക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. അവരുടെ ഇടയിൽ സാത്താ​നും ഹാജരാ​കു​ന്നു. യഹോവ തന്റെ വിശ്വ​സ്‌ത​ദാ​സ​നായ ഇയ്യോ​ബി​ലേക്കു ശ്രദ്ധ ക്ഷണിക്കു​ന്നു, എന്നാൽ കിട്ടുന്ന ഭൗതി​ക​പ്ര​യോ​ജ​നങ്ങൾ നിമി​ത്ത​മാണ്‌ ഇയ്യോബ്‌ ദൈവത്തെ സേവി​ക്കു​ന്ന​തെന്ന്‌ ആരോ​പി​ച്ചു​കൊ​ണ്ടു സാത്താൻ ഇയ്യോ​ബി​ന്റെ നിർമ​ല​തയെ വെല്ലു​വി​ളി​ക്കു​ന്നു. ഇവ എടുത്തു​ക​ള​യാൻ ദൈവം സാത്താനെ അനുവ​ദി​ക്കു​മെ​ങ്കിൽ ഇയ്യോബ്‌ തന്റെ നിർമലത വിട്ടു​മാ​റും. സാത്താൻ ഇയ്യോ​ബി​ന്റെ ദേഹത്തു തൊട​രുത്‌ എന്ന നിയ​ന്ത്ര​ണ​ത്തോ​ടെ യഹോവ വെല്ലു​വി​ളി സ്വീക​രി​ക്കു​ന്നു.

9. (എ) ഇയ്യോ​ബിന്‌ ഏതു കഠിന​പ​രി​ശോ​ധ​നകൾ നേരി​ടു​ന്നു? (ബി) അവൻ നിർമലത പാലി​ക്കു​ന്നു​വെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

9 ശങ്കയി​ല്ലാത്ത ഇയ്യോ​ബിന്‌ അനേകം അനർഥങ്ങൾ നേരി​ട്ടു​തു​ട​ങ്ങു​ന്നു. ശെബാ​യ​രു​ടെ​യും കൽദയ​രു​ടെ​യും ആക്രമ​ണങ്ങൾ അവന്റെ വലിയ ധനം നശിപ്പി​ക്കു​ന്നു. ഒരു കൊടു​ങ്കാ​ററ്‌ അവന്റെ പുത്രൻമാ​രെ​യും പുത്രി​മാ​രെ​യും കൊല്ലു​ന്നു. ഈ കഠിന പരി​ശോ​ധന ഇയ്യോബ്‌ ദൈവത്തെ ശപിക്കാൻ അല്ലെങ്കിൽ ദൈവ​ത്തിൽനിന്ന്‌ അകന്നു​മാ​റാൻ ഇടയാ​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നു. പകരം “യഹോ​വ​യു​ടെ നാമം വാഴ്‌ത്ത​പ്പെ​ടു​മാ​റാ​കട്ടെ” എന്ന്‌ അവൻ പറയുന്നു. (1:21) ഈ പ്രാവ​ശ്യം പരാജി​ത​നും ഭോഷ്‌കാ​ളി​യു​മെന്നു തെളി​ഞ്ഞ​പ്പോൾ, സാത്താൻ വീണ്ടും യഹോ​വ​യു​ടെ മുമ്പാകെ ഹാജരാ​കു​ക​യും “ത്വക്കിനു പകരം ത്വക്ക്‌; മനുഷ്യൻ തനിക്കു​ള​ള​തൊ​ക്കെ​യും തന്റെ ജീവന്നു പകരം കൊടു​ത്തു​ക​ള​യും” എന്ന്‌ ആരോ​പി​ക്കു​ക​യും ചെയ്യുന്നു. (2:4) ഇയ്യോ​ബി​ന്റെ ശരീരത്തെ തൊടാൻ തന്നെ അനുവ​ദി​ക്കു​ക​യാ​ണെ​ങ്കിൽ ഇയ്യോബ്‌ ദൈവ​ത്തി​ന്റെ മുഖത്തു​നോ​ക്കി ത്യജി​ച്ചു​പ​റ​യാൻ ഇടയാ​ക്കു​ന്ന​തി​നു തനിക്കു കഴിയു​മെന്നു സാത്താൻ അവകാ​ശ​പ്പെ​ടു​ന്നു. ഇയ്യോ​ബി​നു ജീവഹാ​നി വരുത്തു​ന്ന​തൊ​ഴിച്ച്‌ എന്തും ചെയ്യാ​നു​ളള അനുവാ​ദ​ത്തോ​ടെ സാത്താൻ ഇയ്യോ​ബിന്‌ ഒരു ഭീകര​രോ​ഗം വരുത്തു​ന്നു. അവന്റെ മാംസം “പുഴു​വും മൺകട്ട​യും ഉടുത്തി​രി​ക്കു​ന്നു,” അവന്റെ ശരീര​വും ശ്വാസ​വും ഭാര്യ​ക്കും ബന്ധുക്കൾക്കും നാററ​മു​ള​ള​താ​യി​ത്തീ​രു​ന്നു. (7:5; 19:13-20) ഇയ്യോബ്‌ തന്റെ നിർമലത ഭഞ്‌ജി​ച്ചി​ട്ടി​ല്ലെന്നു സൂചി​പ്പി​ച്ചു​കൊണ്ട്‌ അവന്റെ ഭാര്യ ഇങ്ങനെ ശക്തമായി ഉപദേ​ശി​ക്കു​ന്നു: “നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​വോ? ദൈവത്തെ ത്യജി​ച്ചു​പ​റഞ്ഞു മരിച്ചു​കളക.” ഇയ്യോബ്‌ അവളെ ശാസി​ക്കു​ന്നു, “അധരങ്ങ​ളാൽ പാപം” ചെയ്യു​ന്നു​മില്ല.—2:9, 10.

10. സാത്താൻ ഏതു നിശബ്ദ “ആശ്വാസം” പ്രദാ​നം​ചെ​യ്യു​ന്നു?

10 സാത്താൻ ഇപ്പോൾ മൂന്നു കൂട്ടു​കാ​രെ എഴു​ന്നേൽപ്പി​ക്കു​ന്നു, അവർ ഇയ്യോ​ബി​നെ “ആശ്വസി​പ്പി​ക്കാൻ” വരുന്നു. ഇവരാണ്‌ എലീഫസ്‌, ബിൽദാദ്‌, സോഫർ എന്നിവർ. ദൂരെ അവർ ഇയ്യോ​ബി​നെ തിരി​ച്ച​റി​യു​ന്നില്ല, എന്നാൽ പിന്നീട്‌ അവർ ശബ്ദമു​യർത്താ​നും കരയാ​നും തങ്ങളുടെ തലയിൽ പൂഴി വാരി​യി​ടാ​നും തുടങ്ങു​ന്നു. അനന്തരം ഒരു വാക്കും ഉരിയാ​ടാ​തെ അവർ അവന്റെ അടുക്കൽ നിലത്ത്‌ ഇരിക്കു​ന്നു. ഈ മൗനമായ “ആശ്വാസ”ത്തിന്റെ ഏഴു പകലു​കൾക്കും രാത്രി​കൾക്കും ശേഷം തന്റെ അനുഭാ​വി​ക​ളെന്നു നടിക്കു​ന്ന​വ​രു​മാ​യി ഒരു ദീർഘിച്ച വാദ​പ്ര​തി​വാ​ദം തുടങ്ങി​ക്കൊണ്ട്‌ ഇയ്യോബ്‌ ഒടുവിൽ മൗനം ഭഞ്‌ജി​ക്കു​ന്നു.—2:11.

11-13. ഇയ്യോബ്‌ എങ്ങനെ വാദ​പ്ര​തി​വാ​ദം തുടങ്ങു​ന്നു, എലീഫസ്‌ ഏതു കുററാ​രോ​പണം നടത്തുന്നു, ഇയ്യോ​ബി​ന്റെ വീറുററ മറുപടി എന്താണ്‌?

11 വാദ​പ്ര​തി​വാ​ദം: ഒന്നാം വട്ടം (3:1–14:22). ഈ ഘട്ടംമു​തൽ മുന്നോട്ട്‌ നാടകം ഉൽകൃ​ഷ്ട​മായ എബ്രായ കവിത​യിൽ ഇതൾവി​രി​യു​ന്നു. ഇയ്യോബ്‌ തന്റെ ജനനദി​വ​സത്തെ ശപിക്കു​ക​യും തുടർന്നു ജീവി​ക്കാൻ ദൈവം തന്നെ അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു സംശയി​ക്കു​ക​യും ചെയ്യുന്നു.

12 മറുപ​ടി​യാ​യി, ഇയ്യോ​ബി​നു നിർമലത ഇല്ലെന്ന്‌ എലീഫസ്‌ കുററ​പ്പെ​ടു​ത്തു​ന്നു. നിഷ്‌ക​ളങ്കർ ഒരിക്ക​ലും നശിച്ചി​ട്ടില്ല എന്ന്‌ അവൻ പ്രസ്‌താ​വി​ക്കു​ന്നു. ദൈവ​ത്തി​നു തന്റെ ദാസൻമാ​രിൽ, വിശേ​ഷി​ച്ചു വെറും കളിമ​ണ്ണു​കൊണ്ട്‌, ഭൂമി​യി​ലെ പൊടി​കൊണ്ട്‌, നിർമി​ക്ക​പ്പെ​ട്ട​വ​രിൽ വിശ്വാ​സ​മി​ല്ലെന്ന്‌ ഒരു രാത്രി​ദർശ​ന​ത്തിൽ ഒരു ശബ്ദം തന്നോടു പറഞ്ഞതാ​യി അവൻ അനുസ്‌മ​രി​ക്കു​ന്നു. ഇയ്യോ​ബി​ന്റെ കഷ്ടപ്പാടു സർവശ​ക്ത​നായ ദൈവ​ത്തിൽനി​ന്നു​ളള ഒരു ശിക്ഷണ​മാ​ണെന്ന്‌ അവൻ സൂചി​പ്പി​ക്കു​ന്നു.

13 ഇയ്യോബ്‌ വീറോ​ടെ എലീഫ​സി​നോ​ടു മറുപടി പറയുന്നു. പീഡന​ത്തി​നും ദുരി​ത​ത്തി​നും വിധേ​യ​നാ​കുന്ന ഏതൊ​രു​വ​നും ചെയ്യു​ന്ന​തു​പോ​ലെ അവൻ നിലവി​ളി​ക്കു​ന്നു. മരണം ഒരു ആശ്വാ​സ​മാ​യി​രി​ക്കും. തനി​ക്കെ​തി​രെ ഗൂഢാ​ലോ​ചന നടത്തി​യ​തിന്‌ അവൻ തന്റെ കൂട്ടു​കാ​രെ ശകാരി​ക്കു​ക​യും ഇങ്ങനെ പ്രതി​ഷേ​ധി​ക്കു​ക​യും ചെയ്യുന്നു: “എന്നെ ഉപദേ​ശി​പ്പിൻ; ഞാൻ മിണ്ടാ​തെ​യി​രി​ക്കാം; ഏതിൽ തെററി​പ്പോ​യെന്നു എനിക്കു ബോധം വരുത്തു​വിൻ.” (6:24) ഇയ്യോബ്‌ “മനുഷ്യ​വർഗ​ത്തി​ന്റെ നിരീക്ഷക”നായ ദൈവ​മു​മ്പാ​കെ​യു​ളള തന്റെ സ്വന്തം നീതി​ക്കു​വേണ്ടി വാദി​ക്കു​ന്നു.—7:20, NW.

14, 15. ബിൽദാ​ദി​ന്റെ വാദം എന്താണ്‌, ദൈവ​ത്തി​ങ്കൽ തന്റെ വ്യവഹാ​രം പരാജ​യ​പ്പെ​ടു​മെന്ന്‌ ഇയ്യോബ്‌ ഭയപ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

14 ഇയ്യോ​ബി​ന്റെ പുത്രൻമാർ പാപം​ചെ​യ്‌തി​രി​ക്കു​ന്നു​വെ​ന്നും ഇയ്യോ​ബു​തന്നെ നേരു​ള​ള​വ​ന​ല്ലെ​ന്നും സൂചി​പ്പി​ച്ചു​കൊ​ണ്ടു ബിൽദാദ്‌ ഇപ്പോൾ തന്റെ വാദം മുഴക്കു​ന്നു, അല്ലായി​രു​ന്നു​വെ​ങ്കിൽ ദൈവം അവനെ കേൾക്കു​മാ​യി​രു​ന്നു. മുൻ തലമു​റ​ക​ളി​ലേ​ക്കും അവരുടെ പൂർവ​പി​താ​ക്കൾ ഒരു വഴികാ​ട്ടി​യെന്ന നിലയിൽ അന്വേ​ഷി​ച്ചു​ക​ണ്ടെ​ത്തിയ കാര്യ​ങ്ങ​ളി​ലേ​ക്കും നോക്കാൻ അയാൾ ഇയ്യോ​ബി​നെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു.

15 ദൈവം നീതി​കെ​ട്ട​വ​ന​ല്ലെന്നു വാദി​ച്ചു​കൊണ്ട്‌ ഇയ്യോബ്‌ മറുപടി പറയുന്നു. ദൈവ​ത്തി​നു മനുഷ്യ​നോ​ടു കണക്കു​ബോ​ധി​പ്പി​ക്കേ​ണ്ട​തു​മില്ല, എന്തെന്നാൽ “അവൻ ആരാഞ്ഞു​കൂ​ടാത്ത വൻകാ​ര്യ​ങ്ങ​ളെ​യും എണ്ണമി​ല്ലാത്ത അത്ഭുത​ങ്ങ​ളെ​യും ചെയ്യുന്നു.” (9:10) തന്റെ വ്യവഹാ​ര​ത്തി​ലെ എതിരാ​ളി​യെന്ന നിലയിൽ യഹോ​വ​ക്കെ​തി​രെ വിജയി​ക്കാൻ ഇയ്യോ​ബി​നു കഴിയില്ല. അവനു ദൈവ​പ്രീ​തി​ക്കാ​യി യാചി​ക്കാ​നേ കഴിയൂ. എന്നിരു​ന്നാ​ലും, നൻമ ചെയ്യാൻ ശ്രമി​ക്കു​ന്ന​തു​കൊണ്ട്‌ എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ? “അവൻ നിഷ്‌ക​ള​ങ്ക​നെ​യും ദുഷ്ട​നെ​യും നശിപ്പി​ക്കു​ന്നു.” (9:22) ഭൂമി​യിൽ നീതി​യു​ളള ന്യായ​വി​ധി​യില്ല. ദൈവ​മു​മ്പാ​കെ​പോ​ലും തന്റെ കേസ്‌ പരാജ​യ​പ്പെ​ടു​മെന്ന്‌ ഇയ്യോബ്‌ ഭയപ്പെ​ടു​ന്നു. അവന്‌ ഒരു മധ്യസ്ഥൻ ആവശ്യ​മാണ്‌. താൻ പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടെന്ന്‌ അദ്ദേഹം ചോദി​ക്കു​ക​യും “തന്നെ കളിമണ്ണു”കൊണ്ട്‌ ഉണ്ടാക്കി​യെന്ന്‌ ഓർക്ക​ണ​മെന്നു ദൈവ​ത്തോട്‌ അഭ്യർഥി​ക്കു​ക​യും ചെയ്യുന്നു. (10:9) അവൻ ദൈവ​ത്തി​ന്റെ കഴിഞ്ഞ​കാല ദയകളെ വിലമ​തി​ക്കു​ന്നു. തന്റെ ഭാഗം ശരിയാ​ണെ​ങ്കി​ലും താൻ വാദി​ച്ചാൽ ദൈവം കൂടു​ത​ലാ​യി അലോ​സ​ര​പ്പെ​ടു​കയേ ഉളളൂ​വെന്ന്‌ അവൻ പറയുന്നു. തനിക്കു മരിക്കാൻ കഴിഞ്ഞി​രു​ന്നെ​ങ്കിൽ!

16, 17. (എ) സോഫർ ഏതു വിദഗ്‌ധ ബുദ്ധ്യു​പ​ദേശം കൊടു​ക്കു​ന്നു? (ബി) ഇയ്യോബ്‌ തന്റെ “ആശ്വാ​സ​കരെ” എങ്ങനെ വിലയി​രു​ത്തു​ന്നു, അവൻ ഏതു ശക്തമായ വിശ്വാ​സം പ്രകടി​പ്പി​ക്കു​ന്നു?

16 സോഫർ ഇപ്പോൾ വാദ​പ്ര​തി​വാ​ദ​ത്തിൽ ഉൾപ്പെ​ടു​ന്നു. അവൻ ഫലത്തിൽ ഇങ്ങനെ പറയുന്നു: വ്യർഥ​സം​സാ​രം ശ്രദ്ധി​ക്കാൻ ഞങ്ങൾ കുട്ടി​ക​ളാ​ണോ? നീ യഥാർഥ​ത്തിൽ ശുദ്ധനാ​ണെന്നു നീ പറയുന്നു. എന്നാൽ ദൈവം സംസാ​രി​ക്കു​ക​യാ​ണെ​ങ്കിൽ, അവൻ നിന്റെ കുററം വെളി​പ്പെ​ടു​ത്തും. അയാൾ ഇയ്യോ​ബി​നോ​ടു ചോദി​ക്കു​ന്നു: “ദൈവ​ത്തി​ന്റെ അഗാധ​ത്വം നിനക്കു ഗ്രഹി​ക്കാ​മോ?” (11:7) ഹാനി​ക​ര​മായ നടപടി​കൾ നീക്കം​ചെ​യ്യാൻ അവൻ ഇയ്യോ​ബി​നെ ഉപദേ​ശി​ക്കു​ന്നു, എന്തെന്നാൽ ഇതു ചെയ്യു​ന്ന​വർക്കാണ്‌ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ന്നത്‌, അതേസ​മയം, “ദുഷ്ടൻമാ​രു​ടെ കണ്ണു മങ്ങി​പ്പോ​കും.”—11:20.

17 ഇയ്യോബ്‌ ശക്തമായ പരിഹാ​സ​ത്തോ​ടെ വിളി​ച്ചു​പ​റ​യു​ന്നു: “ഓഹോ, നിങ്ങൾ ആകുന്നു വിദ്വ​ജ്ജനം! നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും.” (12:2) അവൻ ഒരു പരിഹാ​സ​പാ​ത്ര​മാ​യി​രി​ക്കാം, എന്നാൽ അവൻ അധമനല്ല. അവന്റെ കൂട്ടു​കാർ ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളി​ലേക്കു നോക്കു​മെ​ങ്കിൽ അവപോ​ലും അവരെ എന്തെങ്കി​ലും പഠിപ്പി​ക്കും. ബലവും പ്രാ​യോ​ഗി​ക​ജ്ഞാ​ന​വും ദൈവ​ത്തി​നു​ള​ള​താണ്‌, അവനാണു സകല​ത്തെ​യും നിയ​ന്ത്രി​ക്കു​ന്നത്‌, “അവൻ ജാതി​കളെ വർദ്ധി​പ്പി​ക്ക​യും നശിപ്പി​ക്ക​യും” പോലും ചെയ്യുന്നു. (12:23) ദൈവ​വു​മാ​യു​ളള തന്റെ വ്യവഹാ​രം വാദി​ക്കു​ന്ന​തിൽ ഇയ്യോബ്‌ ഉല്ലാസം കണ്ടെത്തു​ന്നു. എന്നാൽ അവന്റെ മൂന്ന്‌ “ആശ്വാ​സ​കൻമാ”രെ സംബന്ധി​ച്ച​ട​ത്തോ​ളം—“നിങ്ങളോ ഭോഷ്‌കു കെട്ടി​യു​ണ്ടാ​ക്കു​ന്നവർ; നിങ്ങ​ളെ​ല്ലാ​വ​രും പൊട്ടു​വൈ​ദ്യൻമാർ തന്നേ.” (13:4) മിണ്ടാ​തി​രി​ക്കു​ന്നത്‌ അവരുടെ ഭാഗത്തു ജ്ഞാനമാ​യി​രി​ക്കും! അവൻ തന്റെ കേസിന്റെ നീതി​യിൽ വിശ്വാ​സം പ്രകട​മാ​ക്കു​ക​യും തന്നെ കേൾക്കാൻ ദൈവ​ത്തോട്‌ അപേക്ഷി​ക്കു​ക​യും ചെയ്യുന്നു. അവൻ “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അല്‌പാ​യു​സ്സു​ള​ള​വ​നും കഷ്ടസമ്പൂർണ​നും ആകുന്നു” എന്ന ആശയത്തി​ലേക്കു തിരി​യു​ന്നു. (14:1) മനുഷ്യൻ ഒരു പൂവോ ഒരു നിഴലോ പോലെ പെട്ടെന്നു കടന്നു​പോ​കു​ന്നു. അശുദ്ധ​നായ ഒരുവ​നിൽനി​ന്നു വിശു​ദ്ധ​നായ ഒരുവനെ നിങ്ങൾക്ക്‌ ഉളവാ​ക്കാൻ കഴിയില്ല. തന്റെ കോപം പിന്തി​രി​യു​ന്ന​തു​വരെ ദൈവം തന്നെ ഷീയോ​ളിൽ രഹസ്യ​മാ​യി സൂക്ഷി​ക്ക​ണ​മെന്നു പ്രാർഥി​ക്കു​മ്പോൾ ഇയ്യോബ്‌ ചോദി​ക്കു​ന്നു: “ദൃഢഗാ​ത്ര​നായ ഒരു മനുഷ്യൻ മരിക്കു​ന്നു​വെ​ങ്കിൽ അയാൾക്കു വീണ്ടും ജീവി​ക്കാൻ കഴിയു​മോ?” ഉത്തരമാ​യി “എന്റെ മോചനം വരുന്ന​തു​വരെ ഞാൻ കാത്തി​രി​ക്കും” എന്ന്‌ അവൻ ശക്തമായ പ്രത്യാശ പ്രകടി​പ്പി​ക്കു​ന്നു.—14:13, 14, NW.

18, 19. (എ) എലീഫസ്‌ ഏതു പരിഹാ​സ​ത്തോ​ടെ രണ്ടാം​വട്ടം വാദ​പ്ര​തി​വാ​ദം തുടങ്ങു​ന്നു? (ബി) ഇയ്യോബ്‌ തന്റെ കൂട്ടാ​ളി​ക​ളു​ടെ “ആശ്വാസന”ത്തെ എങ്ങനെ കരുതു​ന്നു, അവൻ എന്തിനു​വേണ്ടി യഹോ​വ​യി​ലേക്കു നോക്കു​ന്നു?

18 വാദ​പ്ര​തി​വാ​ദം: രണ്ടാം വട്ടം (15:1–21:34). രണ്ടാം വട്ടം വാദ​പ്ര​തി​വാ​ദം തുടങ്ങു​മ്പോൾ, ഇയ്യോബ്‌ ‘കിഴക്കൻ കാററു​കൊ​ണ്ടു തന്റെ വയറു നിറച്ചി​രി​ക്കു​ന്നു’ എന്നു പറഞ്ഞു​കൊണ്ട്‌ എലീഫസ്‌ ഇയ്യോ​ബി​ന്റെ അറിവി​നെ പരിഹ​സി​ക്കു​ന്നു. (15:2) മർത്ത്യ​നോ സ്വർഗ​ത്തി​ലെ വിശു​ദ്ധൻമാർക്കോ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ വിശ്വാ​സം​കാ​ക്കാൻ കഴിക​യി​ല്ലെന്നു വാദി​ച്ചു​കൊ​ണ്ടു വീണ്ടും അവൻ ഇയ്യോ​ബി​ന്റെ നിർമ​ല​ത​സം​ബ​ന്ധിച്ച അവകാ​ശ​വാ​ദത്തെ നിന്ദി​ക്കു​ന്നു. ഇയ്യോബ്‌ ദൈവ​ത്തെ​ക്കാൾ ശ്രേഷ്‌ഠ​നാ​ണെന്നു കാണി​ക്കാൻ ശ്രമി​ക്കു​ക​യാ​ണെ​ന്നും വിശ്വാ​സ​ത്യാ​ഗ​വും കൈക്കൂ​ലി​യും വഞ്ചനയും നടത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അവൻ പരോ​ക്ഷ​മാ​യി ഇയ്യോ​ബി​നെ കുററ​പ്പെ​ടു​ത്തു​ന്നു.

19 തന്റെ കൂട്ടു​കാർ ‘വ്യർഥ​വാ​ക്കു​കൾ പറയുന്ന വ്യസനി​പ്പി​ക്കുന്ന ആശ്വാ​സ​കൻമാർ’ ആണെന്ന്‌ ഇയ്യോബ്‌ തിരി​ച്ച​ടി​ക്കു​ന്നു. (16:2, 3) അവർ തന്റെ സ്ഥാനത്താ​യി​രു​ന്നെ​ങ്കിൽ താൻ അവരെ ശകാരി​ക്കു​ക​യി​ല്ലാ​യി​രു​ന്നു. അവൻ നീതീ​ക​രി​ക്ക​പ്പെ​ടാൻ അതിയാ​യി ആഗ്രഹി​ക്കു​ന്നു. തന്റെ ചരി​ത്ര​രേ​ഖ​യു​ള​ള​വ​നും തന്റെ വ്യവഹാ​ര​ത്തി​നു തീർപ്പു​ണ്ടാ​ക്കു​ന്ന​വ​നു​മായ യഹോ​വ​യി​ലേക്ക്‌ അവൻ നോക്കു​ന്നു. ഇയ്യോബ്‌ തന്റെ കൂട്ടു​കാ​രിൽ ജ്ഞാനം കാണു​ന്നില്ല. അവർ സകല പ്രത്യാ​ശ​യും എടുത്തു​ക​ള​യു​ന്നു. അവരുടെ “ആശ്വാ​സനം” രാത്രി പകലാ​ണെന്നു പറയു​ന്ന​തു​പോ​ലെ​യാണ്‌. ‘ഷിയോ​ളി​ലേക്ക്‌ ഇറങ്ങുക’ എന്നതാണ്‌ ഏക പ്രത്യാശ.—17:15, 16.

20, 21. ബിൽദാദ്‌ ഏതു വിരോ​ധം പ്രകടി​പ്പി​ക്കു​ന്നു, ഇയ്യോബ്‌ എന്തു പ്രതി​ഷേധം രേഖ​പ്പെ​ടു​ത്തു​ന്നു, തന്റെ ആശ്രയം എവി​ടെ​യാ​ണെന്ന്‌ ഇയ്യോബ്‌ പ്രകട​മാ​ക്കു​ന്നു?

20 വാദം ചൂടു​പി​ടി​ക്കു​ന്നു. ഇപ്പോൾ ബിൽദാദ്‌ കുപി​ത​നാണ്‌. കാരണം ഇയ്യോബ്‌ തന്റെ കൂട്ടു​കാ​രെ വിവേ​ക​മി​ല്ലാത്ത മൃഗങ്ങ​ളോ​ടു താരത​മ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​കയാ​ണെന്ന്‌ അവൻ വിചാ​രി​ക്കു​ന്നു. അവൻ ഇയ്യോ​ബി​നോ​ടു ചോദി​ക്കു​ക​യാണ്‌, ‘നിനക്കു​വേണ്ടി ഭൂമി ഉപേക്ഷി​ക്ക​പ്പെ​ടു​മോ?’ (18:4) ഇയ്യോബ്‌ മററു​ള​ള​വർക്ക്‌ ഒരു ദൃഷ്ടാ​ന്ത​മാ​യി ഒരു ഭയങ്കര കെണി​യിൽ അകപ്പെ​ടു​മെന്ന്‌ അവൻ മുന്നറി​യി​പ്പു​കൊ​ടു​ക്കു​ന്നു. ഇയ്യോ​ബി​നു ശേഷം ജീവി​ക്കാൻ അവനു സന്തതി ഉണ്ടായി​രി​ക്കു​ക​യില്ല.

21 ഇയ്യോബ്‌ ഉത്തരം പറയുന്നു: “നിങ്ങൾ എത്ര​ത്തോ​ളം എന്റെ മനസ്സു വ്യസനി​പ്പി​ക്കു​ക​യും മൊഴി​ക​ളാൽ എന്നെ തകർക്കു​ക​യും ചെയ്യും?” (19:2) അവനു കുടും​ബ​വും സുഹൃ​ത്തു​ക്ക​ളും നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു, അവന്റെ ഭാര്യ​യും വീട്ടു​കാ​രും അവനിൽനിന്ന്‌ അകന്നു​മാ​റി​യി​രി​ക്കു​ന്നു, അവൻതന്നെ തന്റെ ‘പല്ലുക​ളു​ടെ തൊലി​യു​മാ​യി’ മാത്രം രക്ഷപ്പെ​ടു​ക​യാ​ണു​ണ്ടാ​യത്‌. (19:20, NW) അവൻ ഒടുവിൽ ‘ദൈവത്തെ കാണ’ത്തക്കവണ്ണം തനിക്കു​വേണ്ടി വാദവി​ഷ​യ​ത്തി​നു തീർപ്പു​ണ്ടാ​ക്കാ​നു​ളള ഒരു വീണ്ടെ​ടു​പ്പു​കാ​രന്റെ പ്രത്യ​ക്ഷ​ത​യിൽ വിശ്വ​സി​ക്കു​ന്നു.—19:25, 26.

22, 23. (എ) സോഫർ എന്തു​കൊ​ണ്ടു വ്രണി​ത​നാ​കു​ന്നു, ഇയ്യോ​ബി​ന്റെ ആരോ​പി​ത​പാ​പ​ങ്ങ​ളെ​ക്കു​റിച്ച്‌ അയാൾ എന്തു പറയുന്നു? (ബി) ഇയ്യോബ്‌ ഏതു വാക്കു​മു​ട്ടി​ക്കുന്ന വാദ​ത്തോ​ടെ മറുപടി പറയുന്നു?

22 ബിൽദാ​ദി​നെ​പ്പോ​ലെ സോഫർ ഇയ്യോ​ബി​ന്റെ “ലജ്ജാക​ര​മായ ശാസന” ശ്രദ്ധി​ക്കേ​ണ്ടി​വ​രു​ന്ന​തിൽ മുഷി​യു​ന്നു. (20:3) ഇയ്യോ​ബി​ന്റെ പാപങ്ങൾ അവനെ പിടി​കൂ​ടി​യി​രി​ക്കു​ന്നു​വെന്ന്‌ അയാൾ ആവർത്തി​ക്കു​ന്നു. ദുഷ്ടൻമാർക്ക്‌ എല്ലായ്‌പോ​ഴും ദൈവ​ത്തിൽനി​ന്നു ശിക്ഷ ലഭിക്കു​ന്നു. സമ്പൽസ​മൃ​ദ്ധി അനുഭ​വി​ക്കു​മ്പോൾപോ​ലും അവർക്കു വിശ്ര​മ​മി​ല്ലെന്നു സോഫർ പറയുന്നു.

23 ഇയ്യോബ്‌ വാക്കു​മു​ട്ടി​ക്കുന്ന ഒരു വാദ​ത്തോ​ടെ മറുപ​ടി​പ​റ​യു​ന്നു: ദൈവം അങ്ങനെ എപ്പോ​ഴും ദുഷ്ടരെ ശിക്ഷി​ക്കു​ന്നു​വെ​ങ്കിൽ ദുഷ്ടൻമാർ തുടർന്നു ജീവി​ക്കു​ന്ന​തും വാർധ​ക്യം പ്രാപി​ക്കു​ന്ന​തും സമ്പത്തിൽ മികച്ച​വ​രാ​യി​ത്തീ​രു​ന്ന​തും എന്തു​കൊണ്ട്‌? അവർ തങ്ങളുടെ നാളുകൾ ഉല്ലാസ​വേ​ള​ക​ളിൽ ചെലവ​ഴി​ക്കു​ന്നു. അവരു​ടെ​മേൽ എത്ര കൂടെ​ക്കൂ​ടെ വിപത്തു ഭവിക്കു​ന്നു? ധനിക​രും ദരി​ദ്ര​രും ഒരു​പോ​ലെ മരിക്കു​ന്നു​വെന്ന്‌ അവൻ പ്രകട​മാ​ക്കു​ന്നു. യഥാർഥ​ത്തിൽ ഒരു ദുഷ്ടമ​നു​ഷ്യൻ മിക്ക​പ്പോ​ഴും “സ്വൈ​ര​വും സ്വസ്ഥത​യു​മു​ള​ള​വ​നാ​യി” മരിക്കു​ന്നു. അതേസ​മയം നീതി​മാ​നായ ഒരു മനുഷ്യൻ “മനോ​വ്യ​സ​ന​ത്തോ​ടെ” മരി​ച്ചേ​ക്കാം.—21:23, 25.

24, 25. (എ) ഏതു വ്യാജ​മായ ഏഷണി എലീഫസ്‌ ഇയ്യോ​ബി​നെ​തി​രെ സ്വയനീ​തി​യോ​ടെ ഉന്നയി​ക്കു​ന്നു? (ബി) ഉത്തരമാ​യി ഇയ്യോബ്‌ ഏതു ഖണ്ഡനവും വെല്ലു​വി​ളി​യും നടത്തുന്നു?

24 വാദ​പ്ര​തി​വാ​ദം: മൂന്നാം വട്ടം (22:1–25:6). എലീഫസ്‌ സർവശ​ക്തന്റെ മുമ്പാ​കെ​യു​ളള നിഷ്‌ക​ള​ങ്ക​ത​സം​ബ​ന്ധിച്ച ഇയ്യോ​ബി​ന്റെ അവകാ​ശ​വാ​ദത്തെ പരിഹ​സി​ച്ചു​കൊണ്ട്‌ ആക്രമ​ണ​ത്തി​നു പൈശാ​ചി​ക​മാ​യി മടങ്ങി​വ​രു​ന്നു. ഇയ്യോബ്‌ വഷളനാ​ണെ​ന്നും ദരി​ദ്രരെ ചൂഷണം​ചെ​യ്‌തി​രി​ക്കു​ന്നു​വെ​ന്നും വിശക്കു​ന്ന​വർക്ക്‌ ആഹാരം കൊടു​ക്കാ​തി​രി​ക്കു​ന്നു​വെ​ന്നും വിധവ​മാ​രെ​യും അനാഥ​ബാ​ല​രെ​യും ദ്രോ​ഹി​ച്ചി​രി​ക്കു​ന്നു​വെ​ന്നും അവകാ​ശ​പ്പെ​ട്ടു​കൊണ്ട്‌ അവനെ​തി​രെ വ്യാജ​മായ ഏഷണി ഉന്നയി​ക്കു​ന്നു. ഇയ്യോ​ബി​ന്റെ സ്വകാ​ര്യ​ജീ​വി​തം അവൻ അവകാ​ശ​പ്പെ​ടു​ന്ന​തു​പോ​ലെ ശുദ്ധമ​ല്ലെ​ന്നും ഇതാണ്‌ ഇയ്യോ​ബി​ന്റെ ദുരവ​സ്ഥ​യു​ടെ കാരണ​മെ​ന്നും എലീഫസ്‌ പറയുന്നു. എന്നാൽ “സർവ്വശ​ക്ത​ങ്ക​ലേക്കു തിരി​ഞ്ഞാൽ” “അവൻ നിന്റെ പ്രാർഥന കേൾക്കും” എന്ന്‌ എലീഫസ്‌ വിരസ​മാ​യി പറയുന്നു.—22:23, 27.

25 മറുപ​ടി​യാ​യി ഇയ്യോബ്‌ എലീഫ​സി​ന്റെ ക്ഷോഭ​ജ​ന​ക​മായ ആരോ​പ​ണ​ങ്ങളെ ഖണ്ഡിച്ചു​കൊ​ണ്ടു തന്റെ നീതി​നി​ഷ്‌ഠ​മായ ഗതി​യെ​ക്കു​റിച്ച്‌ അറിവു​ളള ദൈവ​മു​മ്പാ​കെ ഒരു വിചാരണ താൻ ആഗ്രഹി​ക്കു​ന്നു​വെന്നു പറയുന്നു. അനാഥ​നെ​യും വിധവ​യെ​യും ദരി​ദ്ര​നെ​യും ഞെരു​ക്കു​ന്ന​വ​രും കൊല​പാ​ത​ക​വും മോഷ​ണ​വും വ്യഭി​ചാ​ര​വും നടത്തു​ന്ന​വ​രു​മുണ്ട്‌. അവർ കുറേ​ക്കാ​ലം അഭിവൃ​ദ്ധി​പ്പെ​ടു​ന്ന​താ​യി തോന്നി​യേ​ക്കാം, എന്നാൽ അവർക്ക്‌ അവരുടെ പ്രതി​ഫലം ലഭിക്കും. അവർ നാസ്‌തി​യാ​ക്ക​പ്പെ​ടും. ‘ഇങ്ങനെ​യ​ല്ലെ​ങ്കിൽ എന്നെ കളളനാ​ക്കു​ന്നവൻ ആർ?’, ഇയ്യോബ്‌ വെല്ലു​വി​ളി​ക്കു​ന്നു.—24:25.

26. ബിൽദാ​ദി​നും സോഫ​റി​നും എന്തു പറയാ​നുണ്ട്‌?

26 ദൈവ​മു​മ്പാ​കെ ആർക്കും ശുദ്ധനാ​യി​രി​ക്കാൻ കഴിയി​ല്ലെന്ന വാദം ഉന്നയി​ച്ചു​കൊണ്ട്‌ ബിൽദാദ്‌ ഒരു ഹ്രസ്വ​മായ തർക്കു​ത്തരം പറയുന്നു. ഈ മൂന്നാം വട്ടം വാദ​പ്ര​തി​വാ​ദ​ത്തിൽ സോഫർ പങ്കു​കൊ​ള​ളു​ന്നില്ല. അവന്‌ ഒന്നും പറയാ​നില്ല.

27. ഇയ്യോബ്‌ ഇപ്പോൾ സർവശ​ക്തന്റെ മാഹാ​ത്മ്യ​ത്തെ പുകഴ്‌ത്തു​ന്നത്‌ എങ്ങനെ?

27 ഇയ്യോ​ബി​ന്റെ സമാപ​ന​വാ​ദം (26:1–31:40). അന്തിമ​മായ ഒരു ചർച്ചയിൽ ഇയ്യോബ്‌ തന്റെ കൂട്ടു​കാ​രെ പൂർണ​മാ​യും മിണ്ടാ​താ​ക്കു​ന്നു. (32:12, 15, 16) വലിയ പരിഹാ​സ​ത്തോ​ടെ അവൻ പറയുന്നു: “നീ ശക്തിയി​ല്ലാ​ത്ത​വന്നു എന്തു സഹായം ചെയ്‌തു?. . . ജ്ഞാനമി​ല്ലാ​ത്ത​വന്നു എന്താ​ലോ​ചന പറഞ്ഞു​കൊ​ടു​ത്തു?” (26:2, 3) യാതൊ​ന്നി​നും, ഷീയോ​ളി​നു​പോ​ലും, ദൈവ​ദൃ​ഷ്ടി​യിൽനി​ന്നു യാതൊ​ന്നും മറച്ചു​വെ​ക്കാൻ കഴിയില്ല. ബാഹ്യാ​കാ​ശ​ത്തി​ലെ​യും ഭൂമി​യി​ലെ​യും മേഘങ്ങ​ളി​ലെ​യും സമു​ദ്ര​ത്തി​ലെ​യും കാററി​ലെ​യും ദൈവ​ജ്ഞാ​നത്തെ ഇയ്യോബ്‌ വർണി​ക്കു​ന്നു—ഇതെല്ലാം മനുഷ്യൻ നിരീ​ക്ഷി​ച്ചി​ട്ടുണ്ട്‌. എന്നാൽ ഇവ സർവശ​ക്തന്റെ വഴിക​ളു​ടെ അററങ്ങൾ മാത്ര​മാണ്‌. അവ സർവശ​ക്തന്റെ മഹത്ത്വ​ത്തി​ന്റെ ഒരു ലഘുശബ്ദം പോലു​മല്ല.

28. ഇയ്യോബ്‌ നിർമ​ല​ത​സം​ബ​ന്ധിച്ച്‌ ഏതു വളച്ചു​കെ​ട്ടി​ല്ലാത്ത പ്രസ്‌താ​വന ചെയ്യുന്നു?

28 തന്റെ നിർദോ​ഷി​ത്വ​ത്തെ​ക്കു​റി​ച്ചു​ളള ബോധ്യ​ത്തോ​ടെ അവൻ പ്രഖ്യാ​പി​ക്കു​ന്നു: “മരിക്കു​വോ​ളം എന്റെ നിഷ്‌ക​ള​ങ്ക​ത്വം ഉപേക്ഷി​ക്ക​യു​മില്ല.” (27:5) ഇല്ല, തനിക്കു ഭവിച്ചി​രി​ക്കു​ന്നത്‌ അർഹി​ക്കാൻ ഇയ്യോബ്‌ യാതൊ​ന്നും ചെയ്‌തി​ട്ടില്ല. അവരുടെ ആരോ​പ​ണ​ങ്ങൾക്കു വിരു​ദ്ധ​മാ​യി, ദുഷ്ടൻമാർ തങ്ങളുടെ സമ്പൽസ​മൃ​ദ്ധി​യിൽ സംഭരി​ച്ചു​വെ​ച്ചി​രി​ക്കു​ന്നവ നീതി​മാൻമാർ അവകാ​ശ​മാ​ക്കു​ന്ന​തിൽ ശ്രദ്ധി​ച്ചു​കൊ​ണ്ടു ദൈവം നിർമ​ല​തക്കു പ്രതി​ഫലം കൊടു​ക്കും.

29. ഇയ്യോബ്‌ ജ്ഞാനത്തെ വർണി​ക്കു​ന്നത്‌ എങ്ങനെ?

29 ഭൂമി​യി​ലെ നിക്ഷേ​പങ്ങൾ (വെളളി, സ്വർണം, ചെമ്പ്‌) എവി​ടെ​നി​ന്നു വരുന്നു​വെന്നു മനുഷ്യ​ന​റി​യാം, “പിന്നെ ജ്ഞാനം എവി​ടെ​നി​ന്നു വരുന്നു?” (28:20) ജീവി​ക​ളു​ടെ ഇടയിൽ അവൻ അതന്വേ​ഷി​ച്ചി​രി​ക്കു​ന്നു; അവൻ കടലി​ലേക്കു നോക്കി​യി​രി​ക്കു​ന്നു; പൊന്നോ വെളളി​യോ കൊടുത്ത്‌ അതു വാങ്ങാൻ കഴിയില്ല. ജ്ഞാനം ഗ്രഹി​ക്കു​ന്നവൻ ദൈവ​മാണ്‌. ഭൂമി​യു​ടെ​യും ആകാശ​ങ്ങ​ളു​ടെ​യും അറുതി​ക​ളോ​ളം അവൻ കാണുന്നു, കാററി​നെ​യും വെളള​ങ്ങ​ളെ​യും പകുത്തു​കൊ​ടു​ക്കു​ന്നു, മഴയെ​യും കൊടു​ങ്കാ​റ​റിൻമേ​ഘ​ങ്ങ​ളെ​യും നിയ​ന്ത്രി​ക്കു​ക​യും ചെയ്യുന്നു. ഇയ്യോബ്‌ ഇങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു: “കർത്താ​വി​നോ​ടു​ളള ഭക്തിതന്നെ [“യഹോ​വാ​ഭയം,” NW] ജ്ഞാനം; ദോഷം അകന്നു നടക്കു​ന്നതു തന്നേ വിവേകം.”—28:28.

30. ഇയ്യോബ്‌ ഏതു പുനഃ​സ്ഥാ​പനം ആഗ്രഹി​ക്കു​ന്നു, എന്നാൽ അവന്റെ ഇപ്പോ​ഴത്തെ നില എന്താണ്‌?

30 ക്ലേശി​ത​നായ ഇയ്യോബ്‌ ഇനി തന്റെ ജീവച​രി​ത്രം അവതരി​പ്പി​ക്കു​ന്നു. ദൈവ​ത്തി​ങ്കൽ മുമ്പു​ണ്ടാ​യി​രുന്ന തന്റെ അടുത്ത പദവി​യിൽ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടാൻ ഇയ്യോബ്‌ ആഗ്രഹി​ക്കു​ന്നു, അന്ന്‌ അവൻ പട്ടണത്തി​ലെ നേതാ​ക്കൻമാ​രാൽപോ​ലും ആദരി​ക്ക​പ്പെ​ട്ടി​രു​ന്നു. അവൻ പീഡി​ത​രു​ടെ ഒരു വിമോ​ച​ക​നും അന്ധർക്കു കണ്ണുക​ളു​മാ​യി​രു​ന്നു. അവന്റെ ബുദ്ധ്യു​പ​ദേശം നല്ലതാ​യി​രു​ന്നു. ആളുകൾ അവന്റെ വാക്കു​കൾക്കാ​യി കാത്തി​രു​ന്നു. എന്നാൽ ഇപ്പോൾ, ബഹുമാ​ന്യ​മായ ഒരു നിലയ്‌ക്കു പകരം ഇളം​പ്രാ​യ​ക്കാർ പോലും അവനെ പരിഹ​സി​ക്കു​ന്നു, അവരുടെ പിതാ​ക്കൻമാർ അവന്റെ ആട്ടിൻകൂ​ട്ട​ത്തി​ന്റെ പട്ടിക​ളോ​ടു​കൂ​ടെ​യാ​യി​രി​ക്കാൻ യോഗ്യ​ര​ല്ലാ​യി​രു​ന്നു. അവർ അവനെ തുപ്പു​ക​യും എതിർക്കു​ക​യും ചെയ്യുന്നു. ഇപ്പോൾ, തന്റെ ഏററവും വലിയ ക്ലേശത്തിൽ അവർ അവനു സ്വസ്ഥത കൊടു​ക്കു​ന്നില്ല.

31. ഇയ്യോബ്‌ ആരുടെ ന്യായ​വി​ധി​യിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്നു, തന്റെ യഥാർഥ ജീവച​രി​ത്ര​ത്തെ​ക്കു​റിച്ച്‌ അവൻ എന്തു പറയുന്നു?

31 ഇയ്യോബ്‌ തന്നേത്തന്നെ ഒരു സമർപ്പി​ത​മ​നു​ഷ്യ​നാ​യി വർണി​ക്കു​ക​യും യഹോ​വ​യാൽ ന്യായം​വി​ധി​ക്ക​പ്പെ​ടാൻ അപേക്ഷി​ക്കു​ക​യും ചെയ്യുന്നു. “ദൈവം എന്റെ പരമാർഥത അറി​യേ​ണ്ട​തി​ന്നു ഒത്ത ത്രാസിൽ എന്നെ തൂക്കി​നോ​ക്കു​മാ​റാ​കട്ടെ.” (31:6) ഇയ്യോബ്‌ തന്റെ കഴിഞ്ഞ​കാ​ല​പ്ര​വർത്ത​ന​ങ്ങളെ ന്യായീ​ക​രി​ക്കു​ന്നു. അവൻ ഒരു വ്യഭി​ചാ​രി ആയിരു​ന്നി​ട്ടില്ല, മററു​ള​ള​വർക്കെ​തി​രായ ഒരു ഗൂഢാ​ലോ​ച​ക​നു​മാ​യി​രു​ന്നി​ട്ടില്ല. അവൻ ഞെരു​ക്ക​മു​ള​ള​വരെ സഹായി​ക്കു​ന്ന​തി​നെ അവഗണി​ച്ചി​ട്ടില്ല. അവൻ ധനിക​നാ​യി​രു​ന്നെ​ങ്കി​ലും ഭൗതി​ക​സ്വ​ത്തിൽ ആശ്രയി​ച്ചി​ട്ടില്ല. അവൻ സൂര്യ​നെ​യും ചന്ദ്ര​നെ​യും നക്ഷത്ര​ങ്ങ​ളെ​യും ആരാധി​ച്ചി​ട്ടില്ല, എന്തെന്നാൽ അതും “ന്യായാ​ധി​പൻമാർ ശിക്ഷി​ക്കേ​ണ്ടുന്ന കുററം അത്രെ. അതിനാൽ ഉയരത്തി​ലെ ദൈവത്തെ ഞാൻ നിഷേ​ധി​ച്ചു എന്നു വരുമ​ല്ലോ.” (31:28) ഇയ്യോബ്‌ വ്യവഹാ​ര​ത്തി​ലെ തന്റെ എതിരാ​ളി​യെ തന്റെ യഥാർഥ ജീവച​രി​ത്ര​ത്തി​നെ​തി​രെ ആരോ​പ​ണങ്ങൾ ഉന്നയി​ക്കാൻ ക്ഷണിക്കു​ന്നു.

32. (എ) ഇപ്പോൾ ആർ സംസാ​രി​ക്കു​ന്നു? (ബി) എലീഹൂ​വി​ന്റെ കോപം ഇയ്യോ​ബി​നും അവന്റെ കൂട്ടാ​ളി​കൾക്കു​മെ​തി​രെ ജ്വലി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, സംസാ​രി​ക്കാൻ അവനെ നിർബ​ന്ധി​ക്കു​ന്നത്‌ എന്ത്‌?

32 എലീഹൂ സംസാ​രി​ക്കു​ന്നു (32:1–37:24). ഇതിനി​ട​യിൽ നാഹോ​രി​ന്റെ ഒരു പുത്ര​നായ ബൂസിന്റെ ഒരു സന്തതി, തന്നിമി​ത്തം അബ്രഹാ​മി​ന്റെ ഒരു അകന്ന ബന്ധുവായ എലീഹൂ, വാദ​പ്ര​തി​വാ​ദം ശ്രദ്ധി​ച്ചു​കൊ​ണ്ടാ​ണി​രു​ന്നത്‌. പ്രായ​മേ​റി​യ​വർക്കു കൂടുതൽ അറിവു​ണ്ടാ​യി​രി​ക്ക​ണ​മെന്നു വിചാ​രി​ച്ച​തു​കൊണ്ട്‌ അവൻ കാത്തി​രു​ന്നി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും പ്രായമല്ല, ദൈവ​ത്തി​ന്റെ ആത്മാവാ​ണു വിവേകം നൽകു​ന്നത്‌. ഇയ്യോബ്‌ “ദൈവ​ത്തെ​ക്കാൾ തന്നെത്താൻ നീതീ​ക​രിച്ച”തുകൊണ്ട്‌ എലീഹൂ​വി​ന്റെ കോപം ജ്വലി​ക്കു​ന്നു. എന്നാൽ ദൈവത്തെ ദുഷ്ട​നെന്നു പ്രഖ്യാ​പി​ക്കു​ന്ന​തി​ലെ ജ്ഞാനത്തി​ന്റെ പരിതാ​പ​ക​ര​മായ അഭാവ​ത്തിന്‌ ഇയ്യോ​ബി​ന്റെ മൂന്നു കൂട്ടു​കാർക്കെ​തി​രെ അവന്റെ കോപം കൂടുതൽ ഉഗ്രമാ​യി​ത്തീ​രു​ന്നു. എലീഹൂ “മൊഴി​കൾകൊ​ണ്ടു തിങ്ങി​യി​രി​ക്കു​ന്നു.” അവ പ്രകാ​ശി​പ്പി​ക്കാൻ ദൈവാ​ത്മാവ്‌ അവനെ നിർബ​ന്ധി​ക്കു​ന്നു, എന്നാൽ പക്ഷപാ​തി​ത്വം കൂടാതെ അല്ലെങ്കിൽ ‘മുഖസ്‌തു​തി​പ​റ​യാ​തെ’ [‘ഭൗമിക മനുഷ്യ​നു സ്ഥാന​പ്പേ​രു​കൾ കൊടുക്കാതെ’ NW] തന്നെ.—ഇയ്യോ. 32:2, 3, 18-22; ഉല്‌പ. 22:20, 21.

33. ഇയ്യോബ്‌ ഏതിൽ തെററു ചെയ്‌തു, എന്നിട്ടും ദൈവം അവന്‌ എന്ത്‌ ആനുകൂ​ല്യം കൊടു​ക്കും?

33 ദൈവം തന്റെ സ്രഷ്ടാ​വാ​ണെന്നു സമ്മതി​ച്ചു​പ​റ​ഞ്ഞു​കൊണ്ട്‌ എലീഹൂ ആത്മാർഥ​മാ​യി സംസാ​രി​ക്കു​ന്നു. ഇയ്യോബ്‌ ദൈവ​ത്തി​ന്റേ​തി​നെ​ക്കാൾ തന്റെ സ്വന്തം നിർദോ​ഷീ​ക​ര​ണ​ത്തിൽ കൂടുതൽ തത്‌പ​ര​നാ​യി​രു​ന്നു​വെന്ന്‌ അവൻ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. ദൈവം തന്റെ പ്രവർത്ത​ന​ങ്ങളെ ന്യായീ​ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന​പോ​ലെ ഇയ്യോ​ബി​ന്റെ സകല വാക്കു​കൾക്കും ദൈവം ഉത്തരം കൊടു​ക്കേ​ണ്ട​താ​വ​ശ്യ​മാ​യി​രു​ന്നില്ല, എന്നിട്ടും ഇയ്യോബ്‌ ദൈവ​ത്തി​നെ​തി​രെ വാദി​ച്ചി​രു​ന്നു. എന്നിരു​ന്നാ​ലും ഇയ്യോ​ബി​ന്റെ ദേഹി മരണ​ത്തോ​ട​ടു​ക്കവേ, ദൈവം ഒരു സന്ദേശ​വാ​ഹ​കനെ നൽകി അവന്‌ ഉപകാരം ചെയ്യുന്നു, “കുഴി​യിൽ ഇറങ്ങാ​ത​വണ്ണം ഇവനെ രക്ഷി​ക്കേ​ണമേ. ഞാൻ ഒരു മറുവില കണ്ടിരി​ക്കു​ന്നു” എന്നു പറഞ്ഞു​കൊ​ണ്ടു​തന്നെ. “അപ്പോൾ അവന്റെ ദേഹം യൌവ​ന​ചൈ​ത​ന്യ​ത്താൽ പുഷ്ടി​വെ​ക്കും; അവൻ ബാല്യ​പ്രാ​യ​ത്തി​ലേക്കു തിരി​ഞ്ഞു​വ​രും.” (ഇയ്യോ. 33:24, 25) നീതി​മാൻമാർ യഥാസ്ഥാ​ന​ത്താ​ക്ക​പ്പെ​ടും!

34. (എ) എലീഹൂ കൂടു​ത​ലാ​യി എന്തു ശാസനകൾ നൽകുന്നു? (ബി) തന്റെ സ്വന്തം നീതിയെ വലുതാ​ക്കി​ക്കാ​ണി​ക്കു​ന്ന​തി​നു പകരം ഇയ്യോബ്‌ എന്തു ചെയ്യണം?

34 ശ്രദ്ധി​ക്കാൻ എലീഹൂ ജ്ഞാനി​കളെ ആഹ്വാ​നം​ചെ​യ്യു​ന്നു. ഒരു നിർമ​ല​താ​പാ​ല​ക​നാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ടു പ്രയോ​ജ​ന​മി​ല്ലെന്നു പറഞ്ഞതിന്‌ അവൻ ഇയ്യോ​ബി​നെ ശാസി​ക്കു​ന്നു: “ദൈവം ദുഷ്ടത​യോ സർവ്വശക്തൻ നീതി​കേ​ടോ ഒരിക്ക​ലും ചെയ്‌ക​യില്ല. അവൻ മനുഷ്യ​ന്നു അവന്റെ പ്രവൃ​ത്തി​ക്കു പകരം ചെയ്യും.” (34:10, 11) ജീവശ്വാ​സം നീക്കം​ചെ​യ്യാൻ അവനു കഴിയും, അപ്പോൾ സകല ജഡവും മൃതി​യ​ട​യും. ദൈവം പക്ഷപാ​തി​ത്വ​മി​ല്ലാ​തെ ന്യായം​വി​ധി​ക്കു​ന്നു. ഇയ്യോബ്‌ സ്വന്തം നീതി കണക്കി​ല​ധി​കം മുൻപ​ന്തി​യി​ലേക്കു കൊണ്ടു​വ​രി​ക​യാ​യി​രു​ന്നു. അവൻ സാഹസി​ക​നാ​യി​രു​ന്നു, അങ്ങനെ​യാ​യി​രു​ന്നതു മനഃപൂർവ​മ​ല്ലാ​യി​രു​ന്നു, എന്നാൽ “അറിവി​ല്ലാ​തെ”യായി​രു​ന്നു; ദൈവം അവനോ​ടു ദീർഘ​ക്ഷ​മ​യു​ള​ള​വ​നാ​യി​രി​ക്കു​ന്നു. (34:35) ദൈവ​ത്തി​ന്റെ നിർദോ​ഷീ​ക​ര​ണ​ത്തി​നു​വേണ്ടി കൂടുതൽ പറയേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌. ദൈവം നീതി​മാൻമാ​രിൽനി​ന്നു തന്റെ ദൃഷ്ടികൾ മാററു​ക​യില്ല, എന്നാൽ അവൻ അവരെ ശാസി​ക്കും. “അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കു​ന്നില്ല; ദുഃഖി​തൻമാർക്കോ അവൻ ന്യായം നടത്തി​ക്കൊ​ടു​ക്കു​ന്നു.” (36:6) പരമോ​ന്ന​ത​പ്ര​ബോ​ധകൻ ദൈവ​മാ​ക​യാൽ, ഇയ്യോബ്‌ അവന്റെ പ്രവർത്ത​നത്തെ മഹിമ​പ്പെ​ടു​ത്തണം.

35. (എ) ഇയ്യോബ്‌ എന്തിനു ശ്രദ്ധ കൊടു​ക്കണം? (ബി) യഹോവ ആരോടു പ്രീതി കാട്ടും?

35 ശക്തി​പ്രാ​പി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു കൊടു​ങ്കാ​റ​റി​ന്റെ ഭയാന​ക​മായ അന്തരീ​ക്ഷ​ത്തിൽ, ദൈവം ചെയ്‌ത മഹാകാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പ്രകൃ​തി​ശ​ക്തി​ക​ളു​ടെ​മേ​ലു​ളള അവന്റെ നിയ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ചും എലീഹൂ സംസാ​രി​ക്കു​ന്നു. ഇയ്യോ​ബി​നോട്‌ അവൻ പറയുന്നു: “മിണ്ടാ​തി​രു​ന്നു ദൈവ​ത്തി​ന്റെ അത്ഭുത​ങ്ങളെ ചിന്തി​ച്ചു​കൊൾക.” (37:14) മനുഷ്യൻ കണ്ടുപി​ടി​ക്കു​ന്ന​തി​നു വളരെ അതീത​മായ ദൈവ​ത്തി​ന്റെ ഭയജന​ക​മായ മാന്യ​ത​യെ​യും സുവർണ​തേ​ജ​സ്സി​നെ​യും കുറിച്ചു പരിചി​ന്തി​ക്കുക. “അവൻ ശക്തിയിൽ അത്യു​ന്ന​ത​നാ​കു​ന്നു; അവൻ ന്യായ​ത്തി​ന്നും പൂർണ്ണ​നീ​തി​ക്കും ഭംഗം വരുത്തു​ന്നില്ല.” അതേ, തന്നെ ഭയപ്പെ​ടു​ന്ന​വരെ യഹോവ ആദരി​ക്കും, “ജ്ഞാനി​ക​ളെന്നു ഭാവി​ക്കു​ന്ന​വരെ”യല്ല.—37:23, 24.

36. ഏതു സാധന​പാ​ഠം മുഖേ​ന​യും ഏതു ചോദ്യ​പ​രമ്പര മുഖേ​ന​യും യഹോ​വ​തന്നെ ഇപ്പോൾ ഇയ്യോ​ബി​നെ പഠിപ്പി​ക്കു​ന്നു?

36 യഹോവ ഇയ്യോ​ബിന്‌ ഉത്തരം​കൊ​ടു​ക്കു​ന്നു (38:1–42:6). തന്നോടു സംസാ​രി​ക്കാൻ ഇയ്യോബ്‌ ദൈവ​ത്തോട്‌ അപേക്ഷി​ച്ചി​രു​ന്നു. ഇപ്പോൾ യഹോവ പ്രതാ​പ​ത്തോ​ടെ ചുഴലി​ക്കാ​റ​റിൽനിന്ന്‌ ഉത്തരം പറയുന്നു. അവൻ ഇയ്യോ​ബി​ന്റെ മുമ്പാകെ ഒരു ചോദ്യ​പ​രമ്പര വെക്കുന്നു, അവ അവയിൽത്തന്നെ മമനു​ഷ്യ​ന്റെ അല്‌പ​ത്വ​വും ദൈവ​ത്തി​ന്റെ മാഹാ​ത്മ്യ​വും സംബന്ധിച്ച ഒരു സാധന​പാ​ഠ​മാണ്‌. “ഞാൻ ഭൂമിക്കു അടിസ്ഥാ​ന​മി​ട്ട​പ്പോൾ നീ എവി​ടെ​യാ​യി​രു​ന്നു? . . . പ്രഭാ​ത​ന​ക്ഷ​ത്രങ്ങൾ ഒന്നിച്ചു ഘോഷി​ച്ചു​ല്ല​സി​ക്ക​യും ദൈവ​പു​ത്രൻമാ​രെ​ല്ലാം സന്തോ​ഷി​ച്ചാർക്കു​ക​യും ചെയ്‌ത​പ്പോൾ അതിന്റെ അടിസ്ഥാ​നം ഏതിൻമേൽ ഉറപ്പിച്ചു?” (38:4, 6, 7) അത്‌ ഇയ്യോ​ബി​ന്റെ കാലത്തി​നു ദീർഘ​നാൾ മുമ്പാ​യി​രു​ന്നു! ഭൂമി​യി​ലെ സമു​ദ്ര​ത്തി​ലേ​ക്കും അതിന്റെ മേഘവ​സ്‌ത്ര​ത്തി​ലേ​ക്കും പ്രഭാ​ത​ത്തി​ലേ​ക്കും മരണവാ​തി​ലു​ക​ളി​ലേ​ക്കും വെളി​ച്ച​ത്തി​ലേ​ക്കും ഇരുട്ടി​ലേ​ക്കും വിരൽചൂ​ണ്ടി ഇയ്യോ​ബിന്‌ ഉത്തരം പറയാൻ കഴിയാത്ത ചോദ്യ​ങ്ങൾ ഒന്നിനു പിറകേ ഒന്നായി ചോദി​ക്ക​പ്പെ​ടു​ന്നു. “അക്കാലത്തു നീ ജനിക്കു​ക​യാ​യി​രു​ന്ന​തു​കൊ​ണ്ടും നിന്റെ നാളുകൾ എണ്ണത്തിൽ അനേക​മാ​യ​തു​കൊ​ണ്ടും നീ അറിയാ​നി​ട​യാ​യി​ട്ടു​ണ്ടോ?” (38:21, NW) മഞ്ഞി​ന്റെ​യും കൻമഴ​യു​ടെ​യും കലവറ​ക​ളെ​യും കൊടു​ങ്കാ​റ​റി​നെ​യും മഴയെ​യും തുഷാ​ര​ങ്ങ​ളെ​യും ഹിമ​ത്തെ​യും ധവളതു​ഷാ​ര​ത്തെ​യും ശക്തമായ ആകാശ താരാ​പം​ക്തി​ക​ളെ​യും മിന്നലു​ക​ളെ​യും മേഘപാ​ളി​ക​ളെ​യും മൃഗങ്ങ​ളെ​യും പക്ഷിക​ളെ​യും സംബന്ധി​ച്ചെന്ത്‌?

37. ഏതു കൂടു​ത​ലായ ചോദ്യ​ങ്ങൾ ഇയ്യോ​ബി​നെ വിനീ​ത​നാ​ക്കു​ന്നു, എന്തു സമ്മതി​ക്കാ​നും ചെയ്യാ​നും അവൻ നിർബ​ന്ധി​ത​നാ​കു​ന്നു?

37 ഇയ്യോബ്‌ വിനീ​ത​മാ​യി സമ്മതി​ക്കു​ന്നു: “ഞാൻ നിസ്സാ​ര​ന​ല്ലോ, ഞാൻ നിന്നോ​ടു എന്തുത്തരം പറയേണ്ടു? ഞാൻ കൈ​കൊ​ണ്ടു വായി പൊത്തി​ക്കൊ​ള​ളു​ന്നു.” (40:4) വാദവി​ഷ​യത്തെ അഭിമു​ഖീ​ക​രി​ക്കാൻ യഹോവ ഇയ്യോ​ബി​നോ​ടു കൽപ്പി​ക്കു​ന്നു. അവൻ തന്റെ പ്രകൃ​തി​സൃ​ഷ്ടി​ക​ളിൽ പ്രകട​മാ​കുന്ന പ്രതാ​പ​ത്തെ​യും ശ്രേഷ്‌ഠ​ത​യെ​യും ബലത്തെ​യും പുകഴ്‌ത്തുന്ന വെല്ലു​വി​ളി​പ​ര​മായ ചോദ്യ​ങ്ങ​ളു​ടെ കൂടു​ത​ലായ ഒരു പരമ്പര അവതരി​പ്പി​ക്കു​ന്നു. നദീഹ​യ​വും മഹാന​ക്ര​വും പോലും ഇയ്യോ​ബി​നെ​ക്കാൾ വളരെ​യേറെ ശക്തിയു​ള​ള​താണ്‌! തികച്ചും താഴ്‌ത്ത​പ്പെട്ട്‌ ഇയ്യോബ്‌ തന്റെ തെററായ വീക്ഷണം ഏററു​പ​റ​യു​ന്നു, അറിവി​ല്ലാ​തെ​യാ​ണു സംസാ​രി​ച്ച​തെന്ന്‌ അവൻ സമ്മതി​ക്കു​ന്നു. കേട്ടു​കേൾവി​യാ​ലല്ല, ഗ്രാഹ്യ​ത്തോ​ടെ ഇപ്പോൾ ദൈവത്തെ കാണു​ക​യാൽ അവൻ പിൻമാ​റു​ക​യും “പൊടി​യി​ലും ചാരത്തി​ലും ഇരുന്നു” അനുത​പി​ക്കു​ക​യും ചെയ്യുന്നു.—42:6.

38. (എ) യഹോവ എലീഫ​സി​നോ​ടും അയാളു​ടെ കൂട്ടാ​ളി​ക​ളോ​ടും എങ്ങനെ പറഞ്ഞവ​സാ​നി​പ്പി​ക്കു​ന്നു? (ബി) അവൻ ഇയ്യോ​ബിന്‌ ഏതു പ്രീതി​യും അനു​ഗ്ര​ഹ​വും നൽകുന്നു?

38 യഹോ​വ​യു​ടെ ന്യായ​വി​ധി​യും അനു​ഗ്ര​ഹ​വും (42:7-17). തന്നേക്കു​റി​ച്ചു സത്യമായ കാര്യങ്ങൾ സംസാ​രി​ക്കാ​ഞ്ഞ​തിന്‌ അടുത്ത​താ​യി യഹോവ എലീഫ​സി​ന്റെ​യും അയാളു​ടെ രണ്ടു കൂട്ടാ​ളി​ക​ളു​ടെ​യും​മേൽ കുററ​മാ​രോ​പി​ക്കു​ന്നു. അവർ യാഗങ്ങൾ ഒരുക്കു​ക​യും തങ്ങൾക്കു​വേണ്ടി ഇയ്യോ​ബി​നെ​ക്കൊ​ണ്ടു പ്രാർഥി​പ്പി​ക്കു​ക​യും വേണം. ഇതിനു​ശേഷം, യഹോവ ഇയ്യോ​ബി​ന്റെ ബന്ധിതാ​വസ്ഥ മാററു​ക​യും അവനെ ഇരട്ടി അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യുന്നു. അവന്റെ സഹോ​ദ​രൻമാ​രും സഹോ​ദ​രി​മാ​രും മുൻസു​ഹൃ​ത്തു​ക്ക​ളും സമ്മാന​ങ്ങ​ളു​മാ​യി അവന്റെ അടുക്ക​ലേക്കു മടങ്ങി​വ​രു​ന്നു. അവൻ മുമ്പി​ല​ത്തേ​തി​ന്റെ ഇരട്ടി ആടുക​ളെ​യും ഒട്ടകങ്ങ​ളെ​യും കന്നുകാ​ലി​ക​ളെ​യും പെൺക​ഴു​ത​ക​ളെ​യും​കൊണ്ട്‌ അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​ന്നു. അവനു വീണ്ടും പത്തു മക്കളു​ണ്ടാ​കു​ന്നു, അവന്റെ മൂന്നു പുത്രി​മാർ ദേശത്തെ അതിസു​ന്ദ​രി​മാ​രായ സ്‌ത്രീ​ക​ളാണ്‌. അവന്റെ ആയുസ്സ്‌ അത്ഭുത​ക​ര​മാ​യി 140 വർഷം ദീർഘി​പ്പി​ക്ക​പ്പെ​ടു​ന്നു, അവൻ തന്റെ സന്തതി​ക​ളു​ടെ നാലു തലമു​റ​കളെ കാണാ​നി​ട​യാ​കു​ന്നു. അവൻ “വൃദ്ധനും കാലസ​മ്പൂർണ്ണ​നു​മാ​യി” മരിക്കു​ന്നു.—42:17.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

39. ഇയ്യോ​ബി​ന്റെ പുസ്‌തകം ഏതു വിവിധ വിധങ്ങ​ളിൽ യഹോ​വയെ ഉന്നതനാ​ക്കു​ക​യും പുകഴ്‌ത്തു​ക​യും ചെയ്യുന്നു?

39 ഇയ്യോ​ബി​ന്റെ പുസ്‌തകം യഹോ​വയെ പുകഴ്‌ത്തു​ക​യും അവന്റെ അപരി​മേ​യ​മായ ജ്ഞാന​ത്തെ​യും ശക്തി​യെ​യും സാക്ഷ്യ​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. (12:12, 13; 37:23) ഈ ഒരു പുസ്‌ത​ക​ത്തിൽ ദൈവത്തെ സർവശ​ക്ത​നെന്ന നിലയിൽ 31 പ്രാവ​ശ്യം പരാമർശി​ച്ചി​രി​ക്കു​ന്നു, ശേഷിച്ച തിരു​വെ​ഴു​ത്തു​ക​ളിൽ മൊത്ത​ത്തി​ലു​ള​ള​തി​നെ​ക്കാൾ കൂടുതൽ പ്രാവ​ശ്യം. വിവരണം അവന്റെ നിത്യ​ത​യെ​യും ഉന്നത സ്ഥാന​ത്തെ​യും (10:5; 36:4, 22, 26; 40:2; 42:2) അവന്റെ നീതി​യെ​യും സ്‌നേ​ഹ​ദ​യ​യെ​യും കരുണ​യെ​യും പ്രകീർത്തി​ക്കു​ന്നു. (36:5-7; 10:12; 42:12) അതു യഹോ​വ​യു​ടെ നിർദോ​ഷീ​ക​ര​ണത്തെ മനുഷ്യ​ന്റെ രക്ഷയെ​ക്കാ​ളു​പരി ഊന്നി​പ്പ​റ​യു​ന്നു. (33:12; 34:10, 12; 35:2; 36:24; 40:8) ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ ഇയ്യോ​ബി​ന്റെ ദൈവ​വും​കൂ​ടെ​യാ​ണെന്നു പ്രകട​മാ​ക്ക​പ്പെ​ടു​ന്നു.

40. (എ) ഇയ്യോ​ബി​ന്റെ പുസ്‌തകം ദൈവ​ത്തി​ന്റെ സൃഷ്ടി​ക്രി​യ​കളെ എങ്ങനെ പുകഴ്‌ത്തു​ക​യും വിശദീ​ക​രി​ക്കു​ക​യും ചെയ്യുന്നു? (ബി) അത്‌ എങ്ങനെ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഉപദേ​ശ​ങ്ങ​ളു​ടെ ഒരു പൂർവ​വീ​ക്ഷണം കൊടു​ക്കു​ക​യും അവയോ​ടു യോജി​ക്കു​ക​യും ചെയ്യുന്നു?

40 ഇയ്യോ​ബി​ലെ രേഖ ദൈവ​ത്തി​ന്റെ സൃഷ്ടി​വേ​ലയെ മഹിമ​പ്പെ​ടു​ത്തു​ക​യും വിശദീ​ക​രി​ക്കു​ക​യും ചെയ്യുന്നു. (38:4–39:30; 40:15, 19; 41:1; 35:10) അതു മനുഷ്യൻ പൊടി​യിൽനി​ന്നു നിർമി​ക്ക​പ്പെ​ട്ടു​വെ​ന്നും അവൻ പൊടി​യി​ലേക്കു തിരികെ പോകു​ന്നു​വെ​ന്നു​മു​ളള ഉല്‌പ​ത്തി​യി​ലെ പ്രസ്‌താ​വ​ന​യോ​ടു യോജി​ക്കു​ന്നു. (ഇയ്യോ. 10:8, 9; ഉല്‌പ. 2:7; 3:19) അതു “വീണ്ടെ​ടു​പ്പു​കാ​രൻ,” “മറുവില,” “വീണ്ടും ജീവി​ക്കുക” എന്നിങ്ങ​നെ​യു​ളള പദങ്ങൾ ഉപയോ​ഗി​ക്കു​ക​യും അങ്ങനെ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളി​ലെ പ്രമുഖ ഉപദേ​ശ​ങ്ങ​ളു​ടെ ഒരു പൂർവ​വീ​ക്ഷണം നൽകു​ക​യും ചെയ്യുന്നു. (ഇയ്യോ. 19:25; 33:24; 14:13, 14) പുസ്‌ത​ക​ത്തി​ലെ പദപ്ര​യോ​ഗ​ങ്ങ​ളി​ല​നേ​ക​വും പ്രവാ​ച​കൻമാ​രും ക്രിസ്‌തീയ എഴുത്തു​കാ​രും ഉപയോ​ഗി​ക്കു​ന്നുണ്ട്‌, അല്ലെങ്കിൽ സമാന്ത​ര​പ്ര​യോ​ഗങ്ങൾ നടത്തു​ന്നുണ്ട്‌. ദൃഷ്ടാ​ന്ത​മാ​യി, ഇയ്യോബ്‌ 7:17സങ്കീർത്തനം 8:4; ഇയ്യോബ്‌ 9:241 യോഹ​ന്നാൻ 5:19; ഇയ്യോബ്‌ 10:8സങ്കീർത്തനം 119:73; ഇയ്യോബ്‌ 12:25ആവർത്ത​ന​പു​സ്‌തകം 28:29; ഇയ്യോബ്‌ 24:23സദൃശ​വാ​ക്യ​ങ്ങൾ 15:3; ഇയ്യോബ്‌ 26:8സദൃശ​വാ​ക്യ​ങ്ങൾ 30:4; ഇയ്യോബ്‌ 28:12, 13, 15-19സദൃശ​വാ​ക്യ​ങ്ങൾ 3:13-15; ഇയ്യോബ്‌ 39:30മത്തായി 24:28 താരത​മ്യം ചെയ്യുക. c

41. (എ) ഇയ്യോ​ബിൽ ഏതു ദിവ്യാ​ധി​പത്യ നിലവാ​രങ്ങൾ ഊന്നി​പ്പ​റ​യു​ന്നു? (ബി) ദൈവ​ദാ​സ​നായ ഇയ്യോബ്‌ ഇന്ന്‌ എന്തിൽ നമുക്കു പ്രമു​ഖ​മായ ഒരു നല്ല ദൃഷ്ടാ​ന്ത​മാണ്‌?

41 യഹോ​വ​യു​ടെ നീതി​യു​ളള ജീവി​ത​പ്ര​മാ​ണങ്ങൾ അനേകം വാക്യ​ഭാ​ഗ​ങ്ങ​ളിൽ വിവരി​ച്ചി​രി​ക്കു​ന്നു. പുസ്‌തകം ശക്തമായി ഭൗതി​ക​ത്വ​ത്തെ കുററം​വി​ധി​ക്കു​ക​യും (ഇയ്യോ. 31:24, 25), വിഗ്ര​ഹാ​രാ​ധ​ന​യെ​യും (31:26-28), വ്യഭി​ചാ​ര​ത്തെ​യും (31:9-12) ഗർവു​കാ​ട്ട​ലി​നെ​യും (31:29) അനീതി​യെ​യും പക്ഷപാ​തി​ത്വ​ത്തെ​യും (31:13; 32:21), സ്വാർഥ​ത​യെ​യും (31:16-21), വഞ്ചന​യെ​യും വ്യാജം പറച്ചി​ലി​നെ​യും (31:5) ശക്തമായി കുററം വിധി​ക്കു​ക​യും ഈ കാര്യങ്ങൾ പതിവാ​ക്കുന്ന ഒരാൾക്കു ദൈവ​പ്രീ​തി​യും നിത്യ​ജീ​വ​നും നേടാൻ കഴിയി​ല്ലെന്നു പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു. എലീഹൂ ആഴമായ ബഹുമാ​ന​ത്തി​ന്റെ​യും വിനയ​ത്തി​ന്റെ​യും ഒപ്പം സ്ഥൈര്യം, ധൈര്യം, പ്രോ​ത്സാ​ഹനം എന്നിവ​യു​ടെ ദൈവത്തെ മഹിമ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ​യും നല്ല ഒരു ദൃഷ്ടാ​ന്ത​മാണ്‌. (32:2, 6, 7, 9, 10, 18-20; 33:6, 33) ഇയ്യോ​ബി​ന്റെ സ്വന്തം ശിരഃ​സ്ഥാ​ന​ത്തി​ന്റെ പ്രയോ​ഗ​വും തന്റെ കുടും​ബ​ത്തെ​ക്കു​റി​ച്ചു​ളള പരിഗ​ണ​ന​യും അതിഥി​പ്രി​യ​വും ഒരു നല്ല പാഠം നൽകുന്നു. (1:5; 2:9, 10; 31:32) എന്നിരു​ന്നാ​ലും, നിർമ​ല​താ​പാ​ല​ന​വും ക്ഷമാപൂർവ​ക​മായ സഹനവും നിമി​ത്ത​മാണ്‌ അധിക​മാ​യും ഇയ്യോബ്‌ ഓർമി​ക്ക​പ്പെ​ടു​ന്നത്‌, അതു യുഗങ്ങ​ളി​ലെ​ല്ലാം, വിശേ​ഷി​ച്ചു വിശ്വാ​സത്തെ പരി​ശോ​ധി​ക്കുന്ന ഈ കാലങ്ങ​ളിൽ ദൈവ​ദാ​സൻമാർക്കു വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കുന്ന ഒരു പ്രതി​രോ​ധ​മെന്നു തെളി​ഞ്ഞി​രി​ക്കുന്ന ഒരു മാതൃക വെച്ചു​കൊ​ണ്ടു​തന്നെ. “യോബി​ന്റെ സഹിഷ്‌ണുത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമി​രി​ക്കു​ന്നു; കർത്താവു മഹാക​രു​ണ​യും മനസ്സലി​വു​മു​ള​ള​വ​ന​ല്ലോ.”—യാക്കോ. 5:11.

42. ഇയ്യോ​ബിൽ ഏത്‌ അടിസ്ഥാന രാജ്യ​വാ​ദ​വി​ഷയം വ്യക്തമാ​ക്ക​പ്പെ​ടു​ന്നു, ഈ പ്രശ്‌ന​ത്തി​ന്റെ ഏതു രസാവ​ഹ​മായ വശങ്ങൾ വിശദീ​ക​രി​ക്ക​പ്പെ​ടു​ന്നു?

42 ഇയ്യോബ്‌ രാജ്യ​വാ​ഗ്‌ദ​ത്തങ്ങൾ കൊടു​ക്ക​പ്പെട്ട അബ്രഹാ​മി​ന്റെ സന്തതി​യിൽപ്പെട്ട ഒരാളാ​യി​രു​ന്നില്ല, എന്നാൽ അവന്റെ നിർമ​ല​ത​യെ​ക്കു​റി​ച്ചു​ളള രേഖ യഹോ​വ​യു​ടെ രാജ്യോ​ദ്ദേ​ശ്യ​ങ്ങ​ളു​ടെ ഗ്രാഹ്യ​ത്തെ വിശദ​മാ​ക്കാൻ വളരെ​യ​ധി​കം സഹായി​ക്കു​ന്നു. ഈ പുസ്‌തകം ദിവ്യ​രേ​ഖ​യു​ടെ ഒഴിച്ചു​കൂ​ടാൻപാ​ടി​ല്ലാത്ത ഒരു ഭാഗമാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ അതു ദൈവ​വും സാത്താ​നും തമ്മിലു​ളള അടിസ്ഥാ​ന​വി​വാ​ദത്തെ വെളി​പ്പെ​ടു​ത്തു​ന്നു, അതിൽ തന്റെ പരമാ​ധി​കാ​രി​യെന്ന നിലയിൽ യഹോ​വ​യോ​ടു​ളള മമനു​ഷ്യ​ന്റെ നിർമലത ഉൾപ്പെ​ടു​ന്നു. ഭൂമി​ക്കും മനുഷ്യ​നും മുമ്പേ സൃഷ്ടി​ക്ക​പ്പെട്ട ദൂതൻമാ​രും കാഴ്‌ച​ക്കാ​രാ​ണെ​ന്നും ഈ ഭൂമി​യി​ലും വിവാ​ദ​ത്തി​ന്റെ അനന്തര​ഫ​ല​ത്തി​ലും വളരെ​യ​ധി​കം തത്‌പ​ര​രാ​ണെ​ന്നും അതു പ്രകട​മാ​ക്കു​ന്നു. (ഇയ്യോ. 1:6-12; 2:1-5; 38:6, 7) വിവാദം ഇയ്യോ​ബി​ന്റെ നാളി​നു​മു​മ്പു​ണ്ടാ​യി​രു​ന്നു​വെ​ന്നും സാത്താൻ ഒരു യഥാർഥ ആത്മവ്യ​ക്തി​യാ​ണെ​ന്നും അതു സൂചി​പ്പി​ക്കു​ന്നു. ഇയ്യോ​ബി​ന്റെ പുസ്‌തകം മോശ എഴുതി​യ​താ​ണെ​ങ്കിൽ, ബൈബി​ളി​ന്റെ എബ്രായ പാഠത്തിൽ ഹാസ്‌സേ​ററൻ എന്ന്‌ ആദ്യമാ​യി കാണു​ന്നത്‌ ഇവി​ടെ​യാണ്‌. ‘പഴയ പാമ്പിന്റെ’ വ്യതി​രി​ക്ത​വ്യ​ക്തി​ത്വ​ത്തെ കൂടു​ത​ലാ​യി കാണി​ച്ചു​കൊ​ണ്ടു​തന്നെ. (ഇയ്യോ. 1:6, NW അടിക്കു​റിപ്പ്‌; വെളി. 12:9) മനുഷ്യ​വർഗ​ത്തി​ന്റെ കഷ്ടപ്പാ​ടി​ന്റെ​യും രോഗ​ത്തി​ന്റെ​യും മരണത്തി​ന്റെ​യും കാരണം ദൈവ​മ​ല്ലെ​ന്നും ഈ പുസ്‌തകം തെളി​യി​ക്കു​ന്നു, ദുഷ്ടൻമാ​രും ദുഷ്ടത​യും തുടരാൻ അനുവ​ദി​ക്ക​പ്പെ​ട്ടി​രി​ക്കെ, നീതി​മാൻമാർ പീഡി​പ്പി​ക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നും അതു വിശദ​മാ​ക്കു​ന്നു. വാദവി​ഷ​യത്തെ അതിന്റെ അന്തിമ തീർപ്പു​വരെ മുമ്പോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തിൽ യഹോവ തത്‌പ​ര​നാ​ണെന്ന്‌ അതു പ്രകട​മാ​ക്കു​ന്നു.

43. ഇയ്യോ​ബി​ന്റെ പുസ്‌ത​ക​ത്തി​ലെ ദിവ്യ​വെ​ളി​പ്പാ​ടു​ക​ളോ​ടു​ളള യോജി​പ്പിൽ ദൈവ​രാ​ജ്യാ​നു​ഗ്ര​ഹങ്ങൾ തേടുന്ന എല്ലാവ​രും ഇപ്പോൾ ഏതു ഗതി പിന്തു​ട​രണം?

43 ദൈവ​രാ​ജ്യ​ത്തിൻകീ​ഴിൽ ജീവി​ക്കാ​നാ​ഗ്ര​ഹി​ക്കുന്ന എല്ലാവ​രും തങ്ങളുടെ നിർമ​ല​താ​ഗ​തി​യാൽ “അപവാദി”യായ സാത്താന്‌ ഉത്തരം​കൊ​ടു​ക്കേണ്ട സമയമാ​ണിത്‌. (വെളി. 12:10, 11) ‘അന്ധാളി​പ്പി​ക്കുന്ന പീഡാ​നു​ഭ​വ​ങ്ങ​ളിൻ’മധ്യേ പോലും, നിർമ​ല​താ​പാ​ലകർ ദൈവ​നാ​മം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​നും സാത്താ​നെ​യും അവന്റെ പരിഹാ​സി​ക​ളായ സകല സന്തതി​യെ​യും തുടച്ചു​നീ​ക്കാൻ രാജ്യം വരുന്ന​തി​നും പ്രാർഥി​ക്കു​ന്ന​തിൽ തുട​രേ​ണ്ട​താണ്‌. അതു ദൈവ​ത്തി​ന്റെ “പോരും പടയു​മു​ളള നാളാ”യിരി​ക്കും, അതിനെ തുടർന്ന്‌ ഇയ്യോബ്‌ പങ്കുപ​റ​റാൻ പ്രത്യാ​ശിച്ച ആശ്വാ​സ​വും അനു​ഗ്ര​ഹ​വും കൈവ​രും.—1 പത്രൊ. 4:12; മത്താ. 6:9, 10; ഇയ്യോ. 38:23; 14:13-15.

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 280-1, 663, 668, 1166; വാല്യം 2, പേജുകൾ 562-3.

b 1987, വാല്യം 6, പേജ്‌ 562.

c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജ്‌ 83.

[അധ്യയന ചോദ്യ​ങ്ങൾ]