വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 19—സങ്കീർത്തനങ്ങൾ

ബൈബിൾ പുസ്‌തക നമ്പർ 19—സങ്കീർത്തനങ്ങൾ

ബൈബിൾ പുസ്‌തക നമ്പർ 19—സങ്കീർത്തനങ്ങൾ

എഴുത്തുകാർ: ദാവീ​ദും മററു ചിലരും

എഴുതിയ സ്ഥലം: നിർണ​യി​ക്ക​പ്പെ​ട്ടി​ട്ടില്ല

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. ഏകദേശം 460

1. സങ്കീർത്ത​ന​പു​സ്‌തകം എന്താണ്‌, അതിൽ എന്തടങ്ങി​യി​രി​ക്കു​ന്നു?

 സങ്കീർത്ത​നങ്ങൾ എന്ന പുസ്‌തകം പുരാ​ത​ന​കാ​ല​ങ്ങ​ളി​ലെ യഹോ​വ​യു​ടെ സത്യാ​രാ​ധ​ക​രു​ടെ നിശ്വ​സ്‌ത​മായ പാട്ടു​പു​സ്‌ത​ക​മാ​യി​രു​ന്നു, സംഗീതം പകർന്ന​തും യെരു​ശ​ലേ​മിൽ യഹോ​വ​യു​ടെ ആലയത്തി​ലെ പൊതു ആരാധ​ന​ക്കു​വേണ്ടി ക്രമീ​ക​രി​ച്ച​തു​മായ 150 വിശുദ്ധ ഗീതങ്ങ​ളു​ടെ അഥവാ സങ്കീർത്ത​ന​ങ്ങ​ളു​ടെ ഒരു സമാഹാ​രം. ഈ സങ്കീർത്ത​നങ്ങൾ യഹോ​വ​ക്കു​ളള സ്‌തു​തി​ഗീ​ത​ങ്ങ​ളാണ്‌. അതുമാ​ത്രമല്ല, അവയിൽ കരുണ​ക്കും സഹായ​ത്തി​നും വേണ്ടി​യു​ളള അഭ്യർഥ​ന​ക​ളും ആശ്രയ​ത്തി​ന്റെ​യും ആത്മവി​ശ്വാ​സ​ത്തി​ന്റെ​യും മൊഴി​ക​ളും അടങ്ങി​യി​രി​ക്കു​ന്നു. അവയിൽ നന്ദി​പ്ര​ക​ട​ന​ങ്ങ​ളും ആഹ്ലാദ​പ്ര​ക​ട​ന​ങ്ങ​ളും വലിയ സന്തോ​ഷ​ത്തി​ന്റെ, അതേ, പരമസ​ന്തോ​ഷ​ത്തി​ന്റെ, ഉദ്‌ഘോ​ഷ​ങ്ങ​ളും ധാരാ​ള​മുണ്ട്‌. ചിലതു യഹോ​വ​യു​ടെ സ്‌നേ​ഹ​ദ​യ​യെ​യും അവന്റെ വലിയ പ്രവൃ​ത്തി​ക​ളെ​യും ധ്യാനി​ക്കുന്ന ചരി​ത്ര​ത്തി​ന്റെ സംക്ഷി​പ്‌താ​വർത്ത​ന​ങ്ങ​ളാണ്‌. അവയിൽ പ്രവച​നങ്ങൾ നിറഞ്ഞി​രി​ക്കു​ന്നു, അവയിൽ പലതി​നും ശ്രദ്ധേ​യ​മായ നിവൃ​ത്തി​കൾ ഉണ്ടായി​ട്ടുണ്ട്‌. അവയിൽ പ്രയോ​ജ​ന​പ്ര​ദ​വും പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തു​മായ വളരെ​യ​ധി​കം പ്രബോ​ധനം അടങ്ങി​യി​രി​ക്കു​ന്നു, എല്ലാം വായന​ക്കാ​രനെ ആഴത്തിൽ ഇളക്കി​മ​റി​ക്കുന്ന സമുന്ന​ത​ഭാ​ഷ​യി​ലും ഭാവന​യി​ലും ആവരണം​ചെ​യ്‌തി​രി​ക്കു​ന്ന​തു​തന്നെ. സങ്കീർത്ത​നങ്ങൾ മനോ​ഹ​ര​മാ​യി തയ്യാർചെ​യ്‌ത​തും നമ്മുടെ മുമ്പാകെ ആകർഷ​ക​മാ​യി നിരത്തി​യി​രി​ക്കു​ന്ന​തു​മായ ഒരു ആത്മീയ മൃഷ്ട​ഭോ​ജ​ന​മാണ്‌.

2. (എ) സങ്കീർത്ത​ന​ങ്ങൾക്ക്‌ ഏതു ശീർഷ​കങ്ങൾ ബാധക​മാ​ക്കി​യി​ട്ടുണ്ട്‌, എന്തർഥ​ങ്ങ​ളോ​ടെ? (ബി) ഒരു സങ്കീർത്തനം എന്താണ്‌?

2 പുസ്‌ത​ക​ത്തി​ന്റെ ശീർഷ​ക​ത്തി​ന്റെ പ്രാധാ​ന്യ​മെ​ന്താണ്‌, സങ്കീർത്ത​നങ്ങൾ ആരാണ്‌ എഴുതി​യത്‌? എബ്രായ ബൈബി​ളിൽ ഈ പുസ്‌തകം “സ്‌തു​തി​യു​ടെ പുസ്‌തകം” എന്നർഥ​മു​ളള സെഫെർ റെറഹി​ലിം അല്ലെങ്കിൽ കേവലം റെറഹി​ലിം എന്നു വിളി​ക്ക​പ്പെ​ടു​ന്നു, അതായതു “സ്‌തു​തി​കൾ.” ഇതു “സ്‌തുതി” അല്ലെങ്കിൽ “സ്‌തു​തി​ഗീ​തം” എന്നർഥ​മു​ളള റെറഹി​ലാ എന്നതിന്റെ ബഹുവ​ച​ന​രൂ​പ​മാണ്‌. സങ്കീർത്തനം 145-ന്റെ മേലെ​ഴു​ത്തിൽ ഇതു കാണു​ന്നുണ്ട്‌. ഈ പുസ്‌തകം യഹോ​വ​യു​ടെ സ്‌തു​തി​യെ ഊന്നി​പ്പ​റ​യു​ന്ന​തി​നാൽ “സ്‌തു​തി​കൾ” എന്ന പേർ അത്യന്തം അനു​യോ​ജ്യ​മാണ്‌. “സങ്കീർത്ത​നങ്ങൾ” എന്ന ശീർഷകം ഗ്രീക്ക്‌ സെപ്‌റ​റു​വ​ജിൻറിൽനി​ന്നാണ്‌ ഉത്ഭൂത​മാ​കു​ന്നത്‌, അതു സംഗീത വാദ്യ​ങ്ങ​ളോ​ടെ പാടുന്ന ഗീതങ്ങളെ സൂചി​പ്പി​ക്കുന്ന സാൽമോയ്‌ എന്ന പദം ഉപയോ​ഗി​ച്ചു. ഈ പദം ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ ലൂക്കൊസ്‌ 20:42-ഉം പ്രവൃ​ത്തി​കൾ 1:20-ഉം പോലെ പല സ്ഥലങ്ങളിൽ കാണ​പ്പെ​ടു​ന്നുണ്ട്‌. ഒരു സങ്കീർത്തനം യഹോ​വ​യു​ടെ സ്‌തു​തി​യി​ലും ആരാധ​ന​യി​ലും ഉപയോ​ഗി​ക്ക​പ്പെ​ടുന്ന ഒരു വിശുദ്ധ ഗീതമോ കവിത​യോ ആണ്‌.

3. മേലെ​ഴു​ത്തു​കൾ എഴുത്തു​കാ​രെ സംബന്ധിച്ച്‌ എന്തു പറയുന്നു?

3 പല സങ്കീർത്ത​ന​ങ്ങൾക്കും തലക്കെ​ട്ടു​ക​ളോ മേലെ​ഴു​ത്തു​ക​ളോ ഉണ്ട്‌, ഇവ മിക്ക​പ്പോ​ഴും എഴുത്തു​കാ​രന്റെ പേർ പറയുന്നു. എഴുപ​ത്തി​മൂ​ന്നു തലക്കെ​ട്ടു​ക​ളിൽ “യിസ്രാ​യേ​ലിൻ മധുര​ഗാ​യകൻ” ആയ ദാവീ​ദി​ന്റെ പേരുണ്ട്‌. (2 ശമൂ. 23:1) 2, 7295 എന്നീ സങ്കീർത്ത​ന​ങ്ങ​ളും ദാവീദ്‌ എഴുതി​യ​താ​ണെ​ന്നു​ള​ള​തി​നു സംശയ​മില്ല. (പ്രവൃ​ത്തി​കൾ 4:25, സങ്കീർത്തനം 72:20, എബ്രായർ 4:7 എന്നിവ കാണുക.) കൂടാതെ, 10-ഉം 71-ഉം സങ്കീർത്ത​നങ്ങൾ യഥാ​ക്രമം 9-ന്റെയും 70-ന്റെയും തുടർച്ച​യാ​ണെന്നു കാണ​പ്പെ​ടു​ന്നു, തന്നിമി​ത്തം അവയും ദാവീ​ദി​ന്റേ​താ​യി പറയാ​വു​ന്ന​താണ്‌. പന്ത്രണ്ടു സങ്കീർത്ത​നങ്ങൾ ആസാഫി​ന്റേ​താ​ണെന്നു പറയ​പ്പെ​ടു​ന്നു, ഇവയിൽ ചിലത്‌ ആസാഫി​ന്റെ നാളുകൾ കഴിഞ്ഞു​ളള സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചു പറയു​ന്ന​തി​നാൽ ആസാഫ്‌ഗൃ​ഹ​ത്തെ​യാണ്‌ അർഥമാ​ക്കു​ന്ന​തെന്നു സ്‌പഷ്ട​മാണ്‌. (സങ്കീ. 79; 80; 1 ദിന. 16:4, 5, 7; എസ്രാ 2:41) പതി​നൊ​ന്നു സങ്കീർത്ത​നങ്ങൾ കോരഹ്‌ പുത്രൻമാ​രു​ടേ​താ​ണെന്നു നേരിട്ടു പറയുന്നു. (1 ദിന. 6:31-38) 43-ാം സങ്കീർത്തനം 42-ാം സങ്കീർത്ത​ന​ത്തി​ന്റെ ഒരു തുടർച്ച​യാ​ണെന്നു കാണ​പ്പെ​ടു​ന്നു, തന്നിമി​ത്തം അതും കോരഹ്‌ പുത്രൻമാ​രു​ടേ​താ​ണെന്നു പറയാ​വു​ന്ന​താണ്‌. സങ്കീർത്തനം 88 “കോര​ഹ്‌പു​ത്രൻമാ​രെ”ക്കുറിച്ചു പറയു​ന്ന​തി​നു പുറമേ, അതിന്റെ മേലെ​ഴു​ത്തിൽ ഹേമാ​നെ​യും അംഗീ​ക​രി​ക്കു​ന്നു. സങ്കീർത്തനം 89 എഴുത്തു​കാ​ര​നെന്ന നിലയിൽ ഏഥാന്റെ പേർ പറയുന്നു. സങ്കീർത്തനം 90 മോശ​യു​ടേ​താ​ണെന്നു പറയ​പ്പെ​ടു​ന്നു. സങ്കീർത്തനം 91-ഉം മോശ​യു​ടേ​താ​യി​രി​ക്കാ​നി​ട​യുണ്ട്‌. സങ്കീർത്തനം 127 ശലോ​മോ​ന്റേ​താണ്‌. അങ്ങനെ മൂന്നിൽ രണ്ടില​ധി​കം സങ്കീർത്ത​നങ്ങൾ വിവിധ എഴുത്തു​കാ​രു​ടേ​താ​യി പറയ​പ്പെ​ടു​ന്നു.

4. എഴുത്ത്‌ ഏതു കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു?

4 സങ്കീർത്ത​ന​പു​സ്‌ത​ക​മാ​ണു ബൈബി​ളി​ലെ ഏററവും വലിയ പുസ്‌തകം. 90, 126, 137 എന്നീ സങ്കീർത്ത​ന​ങ്ങ​ളിൽനി​ന്നു തെളി​യു​ന്ന​തു​പോ​ലെ, അത്‌ എഴുതി​ത്തീ​രു​ന്ന​തി​നു ദീർഘ​കാ​ല​മെ​ടു​ത്തു, കുറഞ്ഞ​പക്ഷം മോശ എഴുതിയ കാലം​മു​തൽ (പൊ.യു.മു. 1513-1473) ബാബി​ലോ​നിൽനി​ന്നു​ളള പുനഃ​സ്ഥാ​പ​ന​ശേ​ഷ​വും ഒരുപക്ഷേ എസ്രാ​യു​ടെ നാളും​വരെ (പൊ.യു.മു. 537-ഏകദേശം 460). അങ്ങനെ, എഴുത്ത്‌ ഏകദേശം ഒരു ആയിരം വർഷം നീളു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. എന്നാൽ ഉളളടക്കം ഉൾപ്പെ​ടു​ത്തുന്ന കാലം വളരെ ദീർഘ​മാണ്‌, സൃഷ്ടി​യു​ടെ കാലം​മു​തൽ അവസാ​നത്തെ സങ്കീർത്ത​ന​ത്തി​ന്റെ രചനയു​ടെ സമയം​വരെ തന്റെ ദാസൻമാ​രോ​ടു​ളള യഹോ​വ​യു​ടെ ഇടപെ​ട​ലു​ക​ളു​ടെ ചരിത്രം സംഗ്ര​ഹി​ച്ചു​കൊ​ണ്ടു​തന്നെ.

5. (എ) സങ്കീർത്ത​ന​പു​സ്‌തകം സംഘട​നയെ പ്രതി​ബിം​ബി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (ബി) മേലെ​ഴു​ത്തു​കൾ കൂടു​ത​ലായ വേറെ ഏതു വിവരങ്ങൾ നൽകുന്നു? (സി) സങ്കീർത്ത​നങ്ങൾ വായി​ക്കു​മ്പോൾ “സേലാ” എന്ന പദം ഉച്ചരി​ക്കേ​ണ്ട​യാ​വ​ശ്യ​മി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

5 സങ്കീർത്ത​ന​ങ്ങ​ളു​ടെ പുസ്‌തകം സംഘട​നയെ പ്രതി​ബിം​ബി​പ്പി​ക്കുന്ന ഒന്നാണ്‌. ദാവീ​ദു​തന്നെ “എന്റെ ദൈവ​വും രാജാ​വു​മാ​യ​വന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തേ​ക്കു​ളള എഴു​ന്നെളള”ത്തിനെ പരാമർശി​ക്കു​ന്നു. “സംഗീ​ത​ക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പു​കൊ​ട്ടുന്ന കന്യക​മാർ ഇരുപു​റ​വും നടന്നു. യിസ്രാ​യേ​ലി​ന്റെ ഉറവിൽനി​ന്നു​ളേ​ളാ​രേ, സഭാ​യോ​ഗ​ങ്ങ​ളിൽ നിങ്ങൾ കർത്താ​വായ ദൈവത്തെ വാഴ്‌ത്തു​വിൻ.” (സങ്കീ. 68:24-26) മേലെ​ഴു​ത്തു​ക​ളി​ലെ “സംഗീ​ത​പ്ര​മാ​ണി​ക്കു” എന്ന മിക്ക​പ്പോ​ഴും ആവർത്തി​ക്ക​പ്പെ​ടുന്ന പദപ്ര​യോ​ഗ​ത്തി​ന്റെ​യും, കവിത​യു​ടെ​യും സംഗീ​ത​ത്തി​ന്റെ​യും അനേകം പദങ്ങളു​ടെ​യും, കാരണം ഇതു നൽകുന്നു. ചില മേലെ​ഴു​ത്തു​കൾ ഒരു സങ്കീർത്ത​ന​ത്തി​ന്റെ ഉപയോ​ഗം അല്ലെങ്കിൽ ഉദ്ദേശ്യം വിശദ​മാ​ക്കു​ക​യോ സംഗീ​ത​സം​ബ​ന്ധ​മായ നിർദേ​ശങ്ങൾ കൊടു​ക്കു​ക​യോ ചെയ്യുന്നു. (6, 30, 38, 60, 88, 102, 120 എന്നീ സങ്കീർത്ത​ന​ങ്ങ​ളു​ടെ മേലെ​ഴു​ത്തു കാണുക.) എന്തു​കൊ​ണ്ടെ​ന്നാൽ ദാവീ​ദി​ന്റെ സങ്കീർത്ത​ന​ങ്ങ​ളിൽ 18-ഉം 51-ഉം സങ്കീർത്ത​നങ്ങൾ പോലെ കുറഞ്ഞ​പക്ഷം 13 എണ്ണത്തിന്‌ അവയുടെ രചനക്കു പ്രചോ​ദ​ന​മേ​കിയ സംഭവങ്ങൾ ചുരു​ക്ക​മാ​യി പ്രതി​പാ​ദി​ക്കു​ന്നുണ്ട്‌. സങ്കീർത്ത​ന​ങ്ങ​ളിൽ മുപ്പത്തി​നാ​ലെ​ണ്ണ​ത്തി​നു മേലെ​ഴു​ത്തില്ല. മുഖ്യ​പാ​ഠ​ത്തിൽ 71 പ്രാവ​ശ്യം കാണുന്ന “സേല” എന്ന ചെറിയ വാക്കു സംഗീ​ത​ത്തി​നോ ആലാപ​ന​ത്തി​നോ വേണ്ടി​യു​ളള ഒരു സാങ്കേ​തിക പദമാ​ണെന്നു പൊതു​വേ വിചാ​രി​ക്ക​പ്പെ​ടു​ന്നു, എന്നാൽ അതിന്റെ കൃത്യ​മായ സാർഥകത അറിയ​പ്പെ​ടു​ന്നില്ല. പാടു​മ്പോ​ഴത്തെ അല്ലെങ്കിൽ പാടു​മ്പോ​ഴ​ത്തെ​യോ ഉപകര​ണ​സം​ഗീ​ത​ത്തി​ലെ​യോ നിശ്ശബ്ദ ധ്യാന​ത്തി​നു​ളള ഒരു നിർത്ത​ലി​നെ അതു സൂചി​പ്പി​ക്കു​ന്നു​വെന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. അതു​കൊ​ണ്ടു വായി​ക്കു​മ്പോൾ അത്‌ ഉച്ചരി​ക്കേ​ണ്ട​തില്ല.

6. (എ) സങ്കീർത്ത​ന​ങ്ങ​ളു​ടെ പുസ്‌തകം ഏതു വേറി​ട്ടു​ളള വാല്യ​ങ്ങ​ളാ​യി വിഭാ​ഗി​ച്ചി​രി​ക്കു​ന്നു? (ബി) പ്രത്യ​ക്ഷ​ത്തിൽ ആർ സങ്കീർത്ത​ന​പു​സ്‌തകം അന്തിമ​രൂ​പ​ത്തിൽ ക്രമീ​ക​രി​ച്ചു?

6 പുരാ​ത​ന​കാ​ല​ങ്ങൾമു​തൽ, സങ്കീർത്ത​ന​ങ്ങ​ളു​ടെ പുസ്‌തകം പിൻവ​രുന്ന പ്രകാരം അഞ്ചു വ്യത്യസ്‌ത പുസ്‌ത​ക​ങ്ങ​ളോ വാല്യ​ങ്ങ​ളോ ആയി വിഭജി​ച്ചി​രി​ക്കു​ക​യാണ്‌: (1) സങ്കീർത്ത​നങ്ങൾ 1-41; (2) സങ്കീർത്ത​നങ്ങൾ 42-72; (3) സങ്കീർത്ത​നങ്ങൾ 73-89; (4) സങ്കീർത്ത​നങ്ങൾ 90-106; (5) സങ്കീർത്ത​നങ്ങൾ 107-150. ഈ ഗീതങ്ങ​ളു​ടെ ആദ്യ ശേഖരണം ദാവീദു നടത്തി​യ​താ​യി കാണ​പ്പെ​ടു​ന്നു. പ്രസ്‌പ​ഷ്ട​മാ​യി പുരോ​ഹി​ത​നും “മോശ​യു​ടെ നിയമ​ത്തി​ന്റെ വിദഗ്‌ധ പകർപ്പെ​ഴു​ത്തു​കാ​രനു”മായ എസ്രായെ ആയിരു​ന്നു സങ്കീർത്ത​ന​ങ്ങ​ളു​ടെ പുസ്‌ത​കത്തെ അന്തിമ​രൂ​പ​ത്തിൽ ക്രമീ​ക​രി​ക്കാൻ യഹോവ ഉപയോ​ഗി​ച്ചത്‌.—എസ്രാ 7:6, NW.

7. സങ്കീർത്ത​ന​ങ്ങ​ളു​ടെ വേറെ ഏതു സവി​ശേ​ഷ​തകൾ ശ്രദ്ധി​ക്കേ​ണ്ട​താണ്‌?

7 സമാഹാ​ര​ത്തി​ന്റെ പടിപ​ടി​യാ​യു​ളള വളർച്ച 14-ഉം 53-ഉം; 40:13-17-ഉം 70-ഉം; 57:7-11-ഉം 108:1-5-ഉം പോ​ലെ​യു​ളള സങ്കീർത്ത​ന​ങ്ങ​ളിൽ ചിലതു വ്യത്യസ്‌ത ഭാഗങ്ങ​ളിൽ ആവർത്തി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു വിശദ​മാ​ക്കി​യേ​ക്കാം. അഞ്ചു ഭാഗങ്ങ​ളിൽ ഓരോ​ന്നും യഹോ​വ​യെ​ക്കു​റിച്ച്‌ ഉച്ചരി​ച്ചി​രി​ക്കുന്ന ഒരു വാഴ്‌വോ​ടെ അല്ലെങ്കിൽ ഒരു ദൈവ​സ്‌തു​തി​യോ​ടെ അവസാ​നി​ക്കു​ന്നു—ഇവയിൽ ആദ്യത്തെ നാലെ​ണ്ണ​ത്തിൽ ജനങ്ങളു​ടെ പ്രതി​വ​ച​നങ്ങൾ ഉൾപ്പെ​ടു​ന്നു, അവസാ​ന​ത്തേതു മുഴു 150-ാം സങ്കീർത്ത​ന​വു​മാണ്‌—സങ്കീ. 41:13, NW, അടിക്കു​റിപ്പ്‌.

8. രചനയു​ടെ ചിത്രാ​ക്ഷ​രി​ശൈ​ലി​യെ വിശദീ​ക​രി​ക്കു​ക​യും ഉദാഹ​രി​ക്കു​ക​യും ചെയ്യുക.

8 ഒമ്പതു സങ്കീർത്ത​ന​ങ്ങ​ളിൽ വളരെ പ്രത്യേ​ക​മായ ഒരു രചനാ​ശൈ​ലി​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌; അതിന്റെ അക്ഷരമാ​ലാ ഘടന നിമിത്തം അതു ചിത്രാ​ക്ഷരി എന്നു വിളി​ക്ക​പ്പെ​ടു​ന്നു. (സങ്കീർത്ത​നങ്ങൾ 9, 10, 25, 34, 37, 111, 112, 119, 145) ഈ ഘടനയിൽ ആദ്യ​ശ്ലോ​ക​ത്തി​ലെ ആദ്യ വരിയോ വരിക​ളോ എബ്രായ അക്ഷരമാ​ല​യി​ലെ ആദ്യ അക്ഷരമായ ആലേഫ്‌ (א) കൊണ്ടും അടുത്ത വരി(കൾ) രണ്ടാമത്തെ അക്ഷരമായ ബേത്ത്‌ (ב) കൊണ്ടും അങ്ങനെ തുടർന്ന്‌ എബ്രായ അക്ഷരമാ​ല​യി​ലെ എല്ലാം അല്ലെങ്കിൽ മിക്ക അക്ഷരങ്ങൾകൊ​ണ്ടും തുടങ്ങു​ന്നു. ഇത്‌ ഓർമ​ക്കു​ളള ഒരു സഹായ​മാ​യി ഉതകി​യി​രി​ക്കണം—119-ാം സങ്കീർത്തനം പോലെ ദീർഘ​മായ പാട്ടുകൾ ആലയസം​ഗീ​ത​ക്കാർ ഓർക്കേ​ണ്ടി​യി​രു​ന്ന​തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക! കൗതു​ക​ക​ര​മാ​യി, യഹോ​വ​യു​ടെ നാമത്തി​ന്റെ ഒരു ചിത്രാ​ക്ഷരി സങ്കീർത്തനം 96:11-ൽ കാണ​പ്പെ​ടു​ന്നു. എബ്രാ​യ​യിൽ ഈ വാക്യ​ത്തി​ന്റെ ആദ്യപ​കു​തി​യിൽ നാലു വാക്കു​ക​ളുണ്ട്‌, വലതു​വ​ശ​ത്തു​നിന്ന്‌ ഇടത്തോ​ട്ടു വായി​ക്കു​മ്പോൾ ഈ വാക്കു​ക​ളു​ടെ ആദ്യക്ഷ​രങ്ങൾ യ്‌ഹ്‌വ്‌ഹ്‌ (יהזה) എന്ന ചതുരാ​ക്ഷ​രി​യി​ലെ നാലു എബ്രായ വ്യജ്ഞനാ​ക്ഷ​ര​ങ്ങ​ളാണ്‌.

9. (എ) ഏതു പശ്ചാത്തലം നിമിത്തം സങ്കീർത്ത​ന​ങ്ങ​ളി​ല​നേ​ക​വും മനസ്സി​നെ​യും ഹൃദയ​ത്തെ​യും നേരിട്ട്‌ ആകർഷി​ക്കു​ന്നു? (ബി) വേറെ എന്ത്‌ അവയുടെ ശക്തിക്കും ഭംഗി​ക്കും സംഭാവന ചെയ്യുന്നു?

9 ഈ പവി​ത്ര​മായ ഭാവഗീ​തി​കൾ പ്രാസ​ര​ഹിത എബ്രായ പദ്യങ്ങ​ളാ​യി​ട്ടാണ്‌ എഴുതു​ന്നത്‌, അവ മികച്ച ശൈലീ​ഭം​ഗി​യും ആശയങ്ങ​ളു​ടെ ലയാത്മക പ്രവാ​ഹ​വും പ്രദർശി​പ്പി​ക്കു​ന്നു. അവ മനസ്സി​നോ​ടും ഹൃദയ​ത്തോ​ടും നേരിട്ടു സംസാ​രി​ക്കു​ന്നു. അവ ഉജ്ജ്വല​മായ ചിത്രങ്ങൾ വരച്ചു​കാ​ട്ടു​ന്നു. പ്രമേ​യ​ത്തി​ന്റെ​യും പ്രകടി​ത​മായ ശക്തമായ വികാ​ര​ങ്ങ​ളു​ടെ​യും അത്ഭുത​ക​ര​മായ വിശാ​ല​ത​യു​ടെ​യും ആഴത്തി​ന്റെ​യും കാരണം ഭാഗി​ക​മാ​യി ദാവീ​ദി​ന്റെ അസാധാ​രണ ജീവി​താ​നു​ഭ​വ​ങ്ങ​ളാണ്‌, അവയാണ്‌ അനേകം സങ്കീർത്ത​ന​ങ്ങ​ളു​ടെ പശ്ചാത്തലം ഒരുക്കു​ന്നത്‌. അധികം​പേർ ഇത്ര വൈവി​ധ്യ​മാർന്ന ഒരു ജീവിതം നയിച്ചി​ട്ടില്ല—ഒരു ഇടയബാ​ല​നും ഗോലി​യാ​ത്തി​നെ​തി​രെ ഏക യോദ്ധാ​വും ഒരു രാജസ​ദ​സ്സി​ലെ സംഗീ​ത​ക്കാ​ര​നും വിശ്വ​സ്‌ത​സു​ഹൃ​ത്തു​ക്ക​ളു​ടെ ഇടയി​ലും ദ്രോ​ഹി​ക​ളു​ടെ ഇടയി​ലും ഒരു നിയമ​ഭ്ര​ഷ്ട​നും, ഒരു രാജാ​വും ജേതാ​വും, സ്വന്തം ഭവനത്തി​ലെ ഭിന്നത​ക​ളാൽ ചുററ​പ്പെട്ട സ്‌നേ​ഹ​വാ​നായ ഒരു പിതാ​വും, ഗുരു​ത​ര​മായ പാപത്തി​ന്റെ കയ്‌പ്‌ രണ്ടു പ്രാവ​ശ്യം അനുഭ​വി​ച്ചി​ട്ടും എക്കാല​ത്തും യഹോ​വ​യു​ടെ ഉത്സാഹി​യായ ഒരു ആരാധ​ക​നും അവന്റെ ന്യായ​പ്ര​മാ​ണത്തെ പ്രിയ​പ്പെ​ട്ട​വ​നും. അത്തരത്തി​ലു​ളള ഒരു പശ്ചാത്ത​ല​ത്തിൽ സങ്കീർത്ത​ന​ങ്ങ​ളിൽ മനുഷ്യ​വി​കാ​ര​ങ്ങ​ളു​ടെ മുഴു ശ്രേണി​യും കാണു​ന്നത്‌ ഒട്ടും അതിശ​യമല്ല! അതിന്റെ ശക്തിക്കും ഭംഗി​ക്കും സംഭാ​വ​ന​ചെ​യ്യു​ന്ന​താണ്‌ എബ്രായ പദ്യത്തി​ന്റെ പ്രത്യേക സ്വഭാ​വ​മാ​യി​രി​ക്കുന്ന സമാന്തര കാവ്യ​പ്ര​യോ​ഗ​ങ്ങ​ളും വിപരീ​ത​താ​ര​ത​മ്യ​ങ്ങ​ളും.—സങ്കീ. 1:6; 22:20; 42:1; 121:3, 4.

10. സങ്കീർത്ത​ന​ങ്ങ​ളു​ടെ വിശ്വാ​സ്യ​തയെ എന്തു സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു?

10 യഹോ​വ​യു​ടെ സ്‌തു​തി​ക്കാ​യു​ളള ഈ അതിപു​രാ​തന ഗീതങ്ങ​ളു​ടെ വിശ്വാ​സ്യത തിരു​വെ​ഴു​ത്തു​ക​ളു​ടെ ശേഷിച്ച ഭാഗവു​മാ​യു​ളള അവയുടെ പൂർണ​യോ​ജി​പ്പി​നാൽ സാക്ഷ്യ​പ്പെ​ടു​ത്ത​പ്പെ​ടു​ന്നു. സങ്കീർത്ത​ന​പു​സ്‌ത​കത്തെ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്തു​കാർ നിരവധി പ്രാവ​ശ്യം ഉദ്ധരി​ക്കു​ന്നു. (സങ്കീ. 5:9 [റോമ. 3:13]; സങ്കീ. 10:7 [റോമ. 3:14]; സങ്കീ. 24:1 [1 കൊരി. 10:26]; സങ്കീ. 50:14 [മത്താ. 5:33]; സങ്കീ. 78:24 [യോഹ. 6:31]; സങ്കീ. 102:25-27 [എബ്രാ. 1:10-12]; സങ്കീ. 112:9 [2 കൊരി. 9:9]) ദാവീ​ദു​തന്നെ തന്റെ അവസാ​നത്തെ ഗീതത്തിൽ: “യഹോ​വ​യു​ടെ ആത്മാവു എന്നിൽ സംസാ​രി​ക്കു​ന്നു; അവന്റെ വചനം എന്റെ നാവിൻമേൽ ഇരിക്കു​ന്നു” എന്നു പറഞ്ഞു. ശമു​വേ​ലി​നാ​ലു​ളള തന്റെ അഭി​ഷേ​ക​ത്തി​ന്റെ നാൾമു​തൽ അവന്റെ​മേൽ പ്രവർത്തി​ച്ചി​രു​ന്നത്‌ ഈ ആത്മാവ്‌ ആയിരു​ന്നു. (2 ശമൂ. 23:2; 1 ശമൂ. 16:13) കൂടു​ത​ലാ​യി, അപ്പോ​സ്‌ത​ലൻമാർ സങ്കീർത്ത​ന​ങ്ങ​ളിൽനിന്ന്‌ ഉദ്ധരിച്ചു. പത്രോസ്‌ “പരിശു​ദ്ധാ​ത്മാ​വു ദാവീ​ദു​മു​ഖാ​ന്തരം പറഞ്ഞ തിരു​വെ​ഴു​ത്തി”നെ പരാമർശി​ച്ചു. എബ്രാ​യ​രു​ടെ എഴുത്തു​കാ​രൻ സങ്കീർത്ത​ന​ങ്ങ​ളിൽനി​ന്നു​ളള പല ഉദ്ധരണി​ക​ളിൽ അവയെ ദൈവ​ത്താ​ലു​ളള പ്രസ്‌താ​വ​ന​ക​ളാ​യി പരാമർശി​ക്കു​ക​യോ “പരിശു​ദ്ധാ​ത്മാ​വു അരുളി​ച്ചെ​യ്യു​ന്ന​തു​പോ​ലെ” എന്ന വാക്കു​ക​ളോ​ടെ അവതരി​പ്പി​ക്കു​ക​യോ ചെയ്‌തു.—പ്രവൃ. 1:16; 4:25; എബ്രാ. 1:5-14; 3:7; 5:5, 6.

11. യേശു​വി​ന്റെ സ്വന്തം പ്രസ്‌താ​വ​നകൾ തെളി​വി​ലേ​ക്കു​ളള സാക്ഷ്യത്തെ മകുടം ചാർത്തു​ന്ന​തെ​ങ്ങനെ?

11 വിശ്വാ​സ്യ​ത​യു​ടെ അതിശ​ക്ത​മായ തെളി​വി​ലേക്കു വരു​മ്പോൾ, ഉയിർത്തെ​ഴു​ന്നേററ കർത്താ​വായ യേശു ശിഷ്യൻമാ​രോട്‌ ഇങ്ങനെ പറയു​ന്ന​താ​യി നാം ഉദ്ധരി​ക്കു​ന്നു: “ഇതാകു​ന്നു . . . ഞാൻ പറഞ്ഞ വാക്കു. മോ​ശെ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തി​ലും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളി​ലും സങ്കീർത്ത​ന​ങ്ങ​ളി​ലും എന്നെക്കു​റി​ച്ചു എഴുതി​യി​രി​ക്കു​ന്നതു ഒക്കെയും നിവൃ​ത്തി​യാ​കേണം.” യേശു അവിടെ യഹൂദൻമാർ സ്വീക​രി​ച്ചി​രു​ന്ന​തും അവർക്കു സുവി​ദി​ത​വു​മാ​യി​രുന്ന വിധത്തിൽ മുഴു എബ്രായ തിരു​വെ​ഴു​ത്തു​ക​ളെ​യും കൂട്ടങ്ങ​ളാ​യി തിരി​ക്കു​ക​യാ​യി​രു​ന്നു. അവൻ സങ്കീർത്ത​നങ്ങൾ എന്നു പറഞ്ഞതിൽ ഹാഗി​യോ​ഗ്രഫാ (അഥവാ വിശുദ്ധ എഴുത്തു​കൾ) എന്നു വിളി​ക്ക​പ്പെ​ട്ടി​രുന്ന തിരു​വെ​ഴു​ത്തു​ക​ളു​ടെ മൂന്നാ​മത്തെ കൂട്ടം മുഴുവൻ ഉൾപ്പെ​ട്ടി​രു​ന്നു, അതിൽ ആദ്യപു​സ്‌തകം സങ്കീർത്ത​ന​ങ്ങ​ളാ​യി​രു​ന്നു. ഏതാനും മണിക്കൂ​റു​കൾക്കു മുമ്പ്‌ എമ്മവു​സി​ലേക്കു പോകുന്ന വഴി രണ്ടു​പേ​രോട്‌ അവൻ “എല്ലാ തിരു​വെ​ഴു​ത്തു​ക​ളി​ലും തന്നേക്കു​റി​ച്ചു​ള​ളതു അവർക്കു വ്യാഖ്യാ​നി​ച്ചു​കൊ​ടുത്ത”പ്പോൾ അവരോ​ടു പറഞ്ഞതി​നാൽ ഇതു സ്ഥിരീ​ക​രി​ക്ക​പ്പെ​ടു​ന്നു. (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.)—ലൂക്കൊ. 24:27, 44.

സങ്കീർത്ത​ന​ങ്ങ​ളു​ടെ ഉളളടക്കം

12. സങ്കീർത്ത​നങ്ങൾ പെട്ടെ​ന്നു​തന്നെ സന്തുഷ്ടി​യു​ടെ ഒരു പ്രതി​പാ​ദ്യ​വി​ഷ​യ​വും രാജ്യ​വി​ഷ​യ​വും അവതരി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

12 പുസ്‌തകം ഒന്ന്‌ (സങ്കീർത്ത​നങ്ങൾ 1-41). സങ്കീർത്ത​നങ്ങൾ 1, 2, 10, 33 എന്നിവ ഒഴികെ ഇവയെ​ല്ലാം നേരിട്ടു ദാവീ​ദി​ന്റേ​താ​യി പറയ​പ്പെ​ടു​ന്നു. 1-ാം സങ്കീർത്തനം ഭക്തികെട്ട പാപി​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി യഹോ​വ​യു​ടെ നിയമം അനുസ​രി​ക്കു​ന്ന​തിന്‌ അതു പകലും രാത്രി​യി​ലും ധ്യാനി​ച്ചു​കൊണ്ട്‌ അതിൽ പ്രമോ​ദി​ക്കുന്ന മനുഷ്യ​നെ സന്തുഷ്ട​നാ​യി പ്രഖ്യാ​പി​ക്കു​മ്പോൾ തുടക്ക​ത്തിൽത്തന്നെ കേന്ദ്ര​ത​ത്ത്വം അവതരി​പ്പി​ച്ചു​കൊ​ണ്ടു തുടക്ക​മി​ടു​ന്നു. ഇതു സങ്കീർത്ത​ന​ങ്ങ​ളിൽ കാണ​പ്പെ​ടുന്ന ആദ്യത്തെ സന്തുഷ്ടി​പ്ര​ഖ്യാ​പ​ന​മാണ്‌. 2-ാം സങ്കീർത്തനം വെല്ലു​വി​ളി​പ​ര​മായ ഒരു ചോദ്യ​ത്തോ​ടെ തുടങ്ങു​ക​യും “യഹോ​വ​ക്കും അവന്റെ അഭിഷി​ക്ത​നും വിരോ​ധ​മാ​യി” ഭൂമി​യി​ലെ സകല രാജാ​ക്കൻമാ​രും ഉന്നതോ​ദ്യോ​ഗ​സ്ഥൻമാ​രും സ്വീക​രി​ക്കുന്ന സംയു​ക്ത​നി​ല​പാ​ടി​നെ​ക്കു​റി​ച്ചു പറയു​ക​യും ചെയ്യുന്നു. യഹോവ അവരെ പരിഹ​സി​ക്കു​ക​യും “എന്റെ വിശു​ദ്ധ​പർവ്വ​ത​മായ സീയോ​നിൽ ഞാൻ എന്റെ രാജാ​വി​നെ വാഴി​ച്ചി​രി​ക്കു​ന്നു” എന്നു പറഞ്ഞു​കൊണ്ട്‌ പിന്നീട്‌ ഉഗ്ര​കോ​പ​ത്തിൽ അവരോ​ടു സംസാ​രി​ക്കു​ക​യും ചെയ്യുന്നു. അവനാണു സകല എതിർപ്പി​നെ​യും തകർത്തു​ത​രി​പ്പ​ണ​മാ​ക്കു​ന്നത്‌. മററു രാജാ​ക്കൻമാ​രും ഭരണാ​ധി​കാ​രി​ക​ളു​മാ​യു​ളേ​ളാ​രേ, “ഭയത്തോ​ടെ യഹോ​വയെ സേവി​ക്കുക”യും നശിച്ചു​പോ​കാ​തി​രി​ക്കാൻ അവന്റെ പുത്രനെ അംഗീ​ക​രി​ക്കു​ക​യും ചെയ്യുക. (വാക്യങ്ങൾ 2, 611) അങ്ങനെ സങ്കീർത്ത​നങ്ങൾ പെട്ടെ​ന്നു​തന്നെ ബൈബി​ളി​ലെ രാജ്യ​വി​ഷ​യ​ത്തി​നു തുടക്ക​മി​ടു​ന്നു.

13. സങ്കീർത്ത​ന​ങ്ങ​ളു​ടെ ആദ്യ ശേഖരം എന്തു പ്രമു​ഖ​മാ​ക്കു​ന്നു?

13 ഈ ഒന്നാമത്തെ സമാഹാ​ര​ത്തിൽ അപേക്ഷ​യും നന്ദി​പ്ര​ക​ട​ന​വു​മ​ട​ങ്ങുന്ന പ്രാർഥ​നകൾ പ്രമു​ഖ​മാണ്‌. 8-ാം സങ്കീർത്തനം യഹോ​വ​യു​ടെ മഹത്ത്വത്തെ മമനു​ഷ്യ​ന്റെ അൽപ്പത്വ​വു​മാ​യി താരത​മ്യ​പ്പെ​ടു​ത്തു​ന്നു. സങ്കീർത്തനം 14 ദൈവ​ത്തി​ന്റെ അധികാ​ര​ത്തി​നു കീഴ്‌പ്പെ​ടാൻ വിസമ്മ​തി​ക്കുന്ന ആളുക​ളു​ടെ ഭോഷ​ത്വ​ത്തെ തുറന്നു​കാ​ട്ടു​ന്നു. സങ്കീർത്തനം 19 യഹോ​വ​യാം ദൈവ​ത്തി​ന്റെ അത്ഭുത​സൃ​ഷ്ടി അവന്റെ മഹത്ത്വത്തെ ഘോഷി​ക്കു​ന്ന​തെ​ങ്ങ​നെ​യെന്നു പ്രകട​മാ​ക്കു​ന്നു. 7-14 വരെയു​ളള വാക്യങ്ങൾ ദൈവ​ത്തി​ന്റെ പൂർണ​ത​യു​ളള നിയമം പാലി​ക്കു​ന്ന​തി​ന്റെ പ്രതി​ഫ​ല​ദാ​യ​ക​മായ പ്രയോ​ജ​ന​ങ്ങളെ പ്രകീർത്തി​ക്കു​ന്നു, അതു പിന്നീട്‌ സങ്കീർത്തനം 119-ൽ മഹത്തര​മായ ഒരു തോതിൽ വിചി​ന്ത​നം​ചെ​യ്യ​പ്പെ​ടു​ന്നു. സങ്കീർത്തനം 23 സകല സാഹി​ത്യ​ത്തി​ലു​മു​ളള വിദഗ്‌ധ​സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​യി സാർവ​ലൗ​കി​ക​മാ​യി സ്വീക​രി​ക്ക​പ്പെ​ടു​ന്നു. എന്നാൽ യഹോ​വ​യി​ലു​ളള വിശ്വ​സ്‌ത​മായ ആശ്രയ​ത്തിൻപ്ര​ക​ട​ന​ത്തി​ന്റെ മനോ​ജ്ഞ​മായ സാരള്യം​സം​ബ​ന്ധിച്ച്‌ അതിലു​മ​ധി​കം മഹനീ​യ​മാ​ണത്‌. ഹാ, നാമെ​ല്ലാം ‘വലിയ ഇടയന്റെ ആലയത്തിൽ ദീർഘ​കാ​ലം വസി​ക്കേ​ണ്ട​തി​ന്നു​തന്നെ’! (23:1, 6) ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ ഇടയിൽ വസിക്കുന്ന ദൈവ​ഭ​യ​മു​ളള ആളുകൾക്കു സങ്കീർത്തനം 37 നല്ല ബുദ്ധ്യു​പ​ദേശം കൊടു​ക്കു​ന്നു. സങ്കീർത്തനം 40 ദാവീദു ചെയ്‌ത​തു​പോ​ലെ ദൈ​വേഷ്ടം ചെയ്യു​ന്ന​തി​ന്റെ ഉല്ലാസം വെളി​പ്പെ​ടു​ത്തു​ന്നു.

14. സങ്കീർത്ത​ന​ങ്ങ​ളു​ടെ രണ്ടാം പുസ്‌ത​ക​ത്തിൽ വീണ്ടെ​ടു​പ്പി​നെ​ക്കു​റിച്ച്‌ എന്തു പറഞ്ഞി​രി​ക്കു​ന്നു, ദാവീ​ദി​ന്റെ ഏതു പ്രാർഥ​നകൾ വിശേ​ഷ​വൽക്ക​രി​ച്ചി​രി​ക്കു​ന്നു?

14 പുസ്‌തകം രണ്ട്‌ (സങ്കീർത്ത​നങ്ങൾ 42-72). ഈ ഭാഗം കോര​ഹി​ന്റെ എട്ടു സങ്കീർത്ത​ന​ങ്ങൾകൊണ്ട്‌ ആരംഭി​ക്കു​ന്നു. 42, 43 എന്നീ രണ്ടു സങ്കീർത്ത​ന​ങ്ങ​ളും കോര​ഹി​ന്റെ സങ്കീർത്ത​ന​ങ്ങ​ളാ​യി പറയ​പ്പെ​ടു​ന്നു, കാരണം അവ രണ്ടും​കൂ​ടെ യഥാർഥ​ത്തിൽ ഒരു ആവർത്ത​ന​വാ​ക്യ​ത്താൽ ബന്ധിപ്പി​ച്ചി​രി​ക്കുന്ന മൂന്നു ശ്ലോക​ങ്ങ​ളു​ളള ഒരു കവിത​യാണ്‌. (42:5, 11; 43:5) സങ്കീർത്തനം 49 മനുഷ്യൻ സ്വന്തം വീണ്ടെ​ടു​പ്പു​കാ​രനെ പ്രദാ​നം​ചെ​യ്യു​ന്ന​തി​ന്റെ അസാധ്യ​തയെ ഊന്നി​പ്പ​റ​യു​ന്നു. അതു “ഷീയോ​ളി​ന്റെ കൈയിൽനി​ന്നു” (വാക്യം 15, NW) മനുഷ്യ​നെ വീണ്ടെ​ടു​ക്കാൻ ശക്തിയു​ള​ള​വ​നെന്ന നിലയിൽ ദൈവ​ത്തി​ലേക്കു വിരൽചൂ​ണ്ടു​ന്നു. സങ്കീർത്തനം 51 ഹിത്യ​നായ ഊരീ​യാ​വി​ന്റെ ഭാര്യ​യായ ബത്ത്‌-ശേബയു​മാ​യു​ളള ദാവീ​ദി​ന്റെ ഭയങ്കര​പാ​പ​ത്തി​നു​ശേഷം ഉച്ചരിച്ച ദാവീ​ദി​ന്റെ ഒരു പ്രാർഥ​ന​യാണ്‌, അദ്ദേഹ​ത്തി​ന്റെ യഥാർഥ അനുതാ​പത്തെ കാണി​ക്കു​ക​യും ചെയ്യുന്നു. (2 ശമൂ. 11:1–12:24) ഈ ഭാഗം “ശലോ​മോ​നെ സംബന്ധിച്ച” ഒരു സങ്കീർത്ത​ന​ത്തോ​ടെ, അവന്റെ സമാധാ​ന​പൂർണ​മായ വാഴ്‌ച​ക്കും അവനു യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മു​ണ്ടാ​യി​രി​ക്കേ​ണ്ട​തി​നും വേണ്ടി​യു​ളള ഒരു പ്രാർഥ​ന​യോ​ടെ അവസാ​നി​ക്കു​ന്നു.—സങ്കീ. 72.

15. മൂന്നാം പുസ്‌തകം ഇസ്രാ​യേ​ലി​ന്റെ ചരി​ത്ര​ത്തെ​യും യഹോ​വ​യു​ടെ ന്യായ​വി​ധി​യെ​യും അവന്റെ രാജ്യ ഉടമ്പടി​യെ​യും കുറിച്ച്‌ എന്തു പ്രസ്‌താ​വി​ക്കു​ന്നു?

15 പുസ്‌തകം മൂന്ന്‌ (സങ്കീർത്ത​നങ്ങൾ 73-89). ഇവയിൽ കുറഞ്ഞ​പക്ഷം രണ്ടെണ്ണം, 74-ഉം 79-ഉം സങ്കീർത്ത​നങ്ങൾ, പൊ.യു.മു. 607-ലെ യെരു​ശ​ലേ​മി​ന്റെ നാശത്തെ തുടർന്നു രചിക്ക​പ്പെ​ട്ട​താണ്‌. അവ ഈ വലിയ വിപത്തി​നെ​ക്കു​റി​ച്ചു വിലപി​ക്കു​ക​യും ‘അവന്റെ നാമമ​ഹ​ത്വ​ത്തി​നാ​യി’ തന്റെ ജനത്തെ സഹായി​ക്കാൻ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ക​യും ചെയ്യുന്നു. (79:9) 78-ാം സങ്കീർത്തനം മോശ​യു​ടെ കാലം​മു​തൽ ദാവീദ്‌ “പരമാർത്ഥ​ഹൃ​ദ​യ​ത്തോ​ടെ അവരെ മേയിച്ചു”തുടങ്ങു​ന്ന​തു​വ​രെ​യു​ളള ഇസ്രാ​യേ​ലി​ന്റെ ചരിത്രം വിവരി​ക്കു​ന്നു. (വാക്യം 72) സങ്കീർത്തനം 80 യഥാർഥ​ത്തി​ലു​ളള “ഇസ്രാ​യേ​ലി​ന്റെ ഇടയ”നെന്ന നിലയിൽ യഹോ​വ​യി​ലേക്കു വിരൽ ചൂണ്ടുന്നു. (വാക്യം 1) സങ്കീർത്തനം 82-ഉം 83-ഉം അവന്റെ ശത്രു​ക്കൾക്കും അവന്റെ ജനത്തിന്റെ ശത്രു​ക്കൾക്കു​മെ​തി​രെ തന്റെ ന്യായ​വി​ധി​കൾ നടത്തു​ന്ന​തി​നു യഹോ​വ​യോ​ടു​ളള ശക്തമായ അഭ്യർഥ​ന​ക​ളാണ്‌. ഈ അപേക്ഷകൾ ഒട്ടും​തന്നെ വൈര​നി​ര്യാ​ത​ന​ത്തി​നാ​യി​രി​ക്കാ​തെ “യഹോവേ, അവർ [ജനം] തിരു​നാ​മത്തെ അന്വേ​ഷി​ക്കേ​ണ്ട​തിന്ന്‌ . . . അങ്ങനെ അവർ യഹോവ എന്നു നാമമു​ളള നീ മാത്രം സർവ്വഭൂ​മി​ക്കും മീതെ അത്യു​ന്നതൻ എന്നു അറിയു”ന്നതിനാണ്‌. (83:16, 18) ഈ ഭാഗത്തിൽ അവസാ​ന​ത്തേ​താ​യി, ദാവീ​ദി​നോ​ടു ചെയ്‌ത യഹോ​വ​യു​ടെ ഉടമ്പടി​യിൽ പ്രമു​ഖ​മാ​യി പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കുന്ന “യഹോ​വ​യു​ടെ കൃപകളെ” പ്രദീ​പ്‌ത​മാ​ക്കുന്ന സങ്കീർത്തനം 89 വരുന്നു. ഈ ഉടമ്പടി യഹോ​വ​യു​ടെ മുമ്പാകെ എന്നേക്കും ഭരിക്കുന്ന, ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തി​ന്റെ നിത്യാ​വ​കാ​ശി​ക്കു​വേ​ണ്ടി​യു​ള​ള​താണ്‌!—വാക്യ. 1, 34-37.

16. നാലാം പുസ്‌തകം യഹോ​വ​യു​ടെ രാജത്വ​ത്തെ​യും അവന്റെ ഉടമ്പടി​പാ​ല​ന​ത്തെ​യും പുകഴ്‌ത്തു​ന്നത്‌ എങ്ങനെ?

16 പുസ്‌തകം നാല്‌ (സങ്കീർത്ത​നങ്ങൾ 90-106). പുസ്‌തകം മൂന്നു​പോ​ലെ, ഇതിൽ 17 സങ്കീർത്ത​നങ്ങൾ അടങ്ങുന്നു. അതു വ്യക്തമാ​യി മുന്തി​നിൽക്ക​ത്ത​ക്ക​വണ്ണം ദൈവ​ത്തി​ന്റെ നിത്യാ​സ്‌തി​ത്വ​ത്തെ​യും മരണമു​ളള മമനു​ഷ്യ​ന്റെ ഹ്രസ്വാ​യു​സ്സി​നെ​യും വിവരി​ച്ചു​കൊ​ണ്ടു​ളള മോശ​യു​ടെ പ്രാർഥ​ന​യോ​ടെ തുടങ്ങു​ന്നു. സങ്കീർത്തനം 92 യഹോ​വ​യു​ടെ ശ്രേഷ്‌ഠ​ഗു​ണ​ങ്ങളെ പ്രകീർത്തി​ക്കു​ന്നു. ഇനി ആ മഹത്തായ കൂട്ടമുണ്ട്‌, “യഹോവ വാഴുന്നു” എന്ന ഉത്തേജ​ക​മായ ഉദ്‌ഘോ​ഷ​ത്തോ​ടെ തുടങ്ങുന്ന സങ്കീർത്ത​നങ്ങൾ 93-100. അതു​കൊണ്ട്‌ “സകല ഭൂവാ​സി​ക​ളു​മാ​യു​ളേളാ”രും “യഹോ​വക്കു പാടി അവന്റെ നാമത്തെ വാഴ്‌ത്താ”ൻ ആഹ്വാനം ചെയ്യ​പ്പെ​ടു​ന്നു. കാരണം “യഹോവ വലിയ​വ​നും അത്യന്തം സ്‌തു​ത്യ​നു​മാ​കു​ന്നു.” “യഹോവ സീയോ​നിൽ വലിയ​വ​നും . . . ആകുന്നു.” (93:1; 96:1, 2, 4; 99:2) 105-ഉം 106-ഉം സങ്കീർത്ത​നങ്ങൾ യഹോ​വ​യു​ടെ ജനത്തി​നു​വേ​ണ്ടി​യു​ളള അത്ഭുത​പ്ര​വൃ​ത്തി​കൾക്കും അബ്രഹാ​മി​ന്റെ സന്തതി​യു​ടെ എണ്ണമററ പിറു​പി​റു​പ്പു​ക​ളും പിൻമാ​റ​റ​ങ്ങ​ളും ഗണ്യമാ​ക്കാ​തെ അവർക്ക്‌ ദേശം കൊടു​ത്ത​തിൽ അബ്രഹാ​മി​നോ​ടു​ളള തന്റെ ഉടമ്പടി വിശ്വ​സ്‌ത​മാ​യി പാലി​ച്ച​തി​നും യഹോ​വക്കു നന്ദി കൊടു​ക്കു​ന്നു.

17. സങ്കീർത്തനം 104 ഏത്‌ അസാധാ​രണ താത്‌പ​ര്യ​മു​ള​ള​താണ്‌, ഈ ഘട്ടംമു​തൽ ഏതു വിഷയം ആവർത്തി​ക്ക​പ്പെ​ടു​ന്നു?

17 സങ്കീർത്തനം 104 അസാധാ​ര​ണ​മാ​യി താത്‌പ​ര്യ​ജ​ന​ക​മാണ്‌. ഇതു യഹോവ ധരിച്ചി​രി​ക്കുന്ന മാന്യ​ത​ക്കും പ്രതാ​പ​ത്തി​നും അവനെ പ്രകീർത്തി​ക്കു​ന്നു. അതു ഭൂമി​യി​ലെ അവന്റെ അനേകം പ്രവൃ​ത്തി​ക​ളി​ലും ഉത്‌പ​ന്ന​ങ്ങ​ളി​ലും പ്രകട​മാ​യി​രി​ക്കുന്ന ജ്ഞാന​ത്തെ​യും വർണി​ക്കു​ന്നു. അനന്തരം “യഹോ​വയെ സ്‌തു​തി​പ്പിൻ” എന്ന ഉദ്‌ഘോ​ഷം ഇദം​പ്ര​ഥ​മ​മാ​യി പ്രത്യ​ക്ഷ​പ്പെ​ടു​മ്പോൾ മുഴു​സ​ങ്കീർത്ത​ന​പു​സ്‌ത​ക​ത്തി​ന്റെ​യും പ്രതി​പാ​ദ്യ​വി​ഷയം പൂർണ​ശ​ക്തി​യോ​ടെ വിവരി​ക്ക​പ്പെ​ടു​ന്നു. (വാക്യം 35) യഹോ​വ​യു​ടെ നാമത്തിന്‌ അർഹമായ സ്‌തുതി കൊടു​ക്കാൻ സത്യാ​രാ​ധ​ക​രോ​ടു നടത്തുന്ന ഈ ആഹ്വാനം എബ്രാ​യ​യിൽ ഹാ-ലേലൂ-യാഹ്‌ അഥവാ “ഹല്ലേലു​യ്യാ” എന്ന ഒററ പദമാണ്‌. ഈ ഒടുവിൽ പറഞ്ഞ രൂപം ഇന്നു ഭൂമി​യി​ലു​ട​നീ​ളം ആളുകൾക്കു പരിചി​ത​മാണ്‌. ഈ വാക്യം മുതൽ ഈ പദപ്ര​യോ​ഗം 24 പ്രാവ​ശ്യം വരുന്നുണ്ട്‌. പല സങ്കീർത്ത​ന​ങ്ങ​ളും ഇതു സഹിത​മാ​ണു തുടങ്ങു​ന്ന​തും അവസാ​നി​ക്കു​ന്ന​തും.

18. (എ) ഏതു പല്ലവി 107-ാം സങ്കീർത്ത​നത്തെ പ്രദീ​പ്‌ത​മാ​ക്കു​ന്നു? (ബി) ഹാലേൽസ​ങ്കീർത്ത​നങ്ങൾ എന്നു വിളി​ക്ക​പ്പെ​ടു​ന്നവ ഏവയാണ്‌?

18 പുസ്‌തകം അഞ്ച്‌ (സങ്കീർത്ത​നങ്ങൾ 107-150). സങ്കീർത്തനം 107-ൽ യഹോ​വ​യു​ടെ വിടു​ത​ലു​ക​ളു​ടെ ഒരു വർണന നമുക്കുണ്ട്‌, അതോ​ടൊ​പ്പം “അവർ യഹോ​വയെ അവന്റെ നൻമയെ ചൊല്ലി​യും മനുഷ്യ​പു​ത്രൻമാ​രിൽ ചെയ്‌ത അത്ഭുത​ങ്ങളെ ചൊല്ലി​യും സ്‌തു​തി​ക്കട്ടെ” എന്ന ശ്രുതി​മ​ധു​ര​മായ പല്ലവി​യു​മുണ്ട്‌. (വാക്യ. 8, 15, 2131) 113 മുതൽ 118 വരെയു​ളള സങ്കീർത്ത​നങ്ങൾ ഹാലേൽ സങ്കീർത്ത​നങ്ങൾ എന്നു വിളി​ക്ക​പ്പെ​ടു​ന്ന​വ​യാണ്‌. മിഷ്‌നാ പറയു​ന്ന​ത​നു​സ​രി​ച്ചു യഹൂദൻമാർ ഇതു പെസഹ​പെ​രു​ന്നാ​ളി​നും പെന്ത​ക്കോ​സ്‌തു പെരു​ന്നാ​ളി​നും കൂടാ​ര​പ്പെ​രു​ന്നാ​ളി​നും സമർപ്പണ പെരു​ന്നാ​ളി​നും പാടി​യി​രു​ന്നു.

19. സങ്കീർത്ത​നങ്ങൾ 117-ഉം 119-ഉം എങ്ങനെ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നു, ഒടുവിൽ പറഞ്ഞതി​ന്റെ സവി​ശേ​ഷ​ത​ക​ളിൽ ചിലതേവ?

19 സങ്കീർത്തനം 117 അതിന്റെ സാരള്യ​ത്തിൽ ശക്തമാണ്‌, ബൈബി​ളി​ലെ എല്ലാ സങ്കീർത്ത​ന​ങ്ങ​ളി​ലും അധ്യാ​യ​ങ്ങ​ളി​ലും വെച്ച്‌ ഏററവും ചെറു​തു​തന്നെ. എല്ലാ സങ്കീർത്ത​ന​ങ്ങ​ളി​ലും ബൈബി​ള​ധ്യാ​യ​ങ്ങ​ളി​ലും​വെച്ച്‌ ഏററവും ദീർഘി​ച്ചത്‌ 119-ാം സങ്കീർത്ത​ന​മാണ്‌. 8 വാക്യങ്ങൾ വീതമു​ളള അതിലെ 22 അക്ഷരമാ​ലാ​ക്ര​മ​ത്തി​ലു​ളള പദ്യങ്ങ​ളിൽ മൊത്തം 176 വാക്യ​ങ്ങ​ളുണ്ട്‌. ഈ വാക്യ​ങ്ങ​ളിൽ രണ്ടെണ്ണ​മൊ​ഴിച്ച്‌ (90-ഉം 22-ഉം) എല്ലാം ഏതെങ്കി​ലും വിധത്തിൽ യഹോ​വ​യാം ദൈവ​ത്തി​ന്റെ വചനത്തെ അല്ലെങ്കിൽ നിയമത്തെ പരാമർശി​ക്കു​ക​യും സങ്കീർത്തനം 19:7-14-ലെ ഓരോ പദ്യത്തി​ലു​മു​ളള പല മൊഴി​കൾ അല്ലെങ്കിൽ എല്ലാ മൊഴി​ക​ളും (ന്യായ​പ്ര​മാ​ണം, സാക്ഷ്യം, ആജ്ഞകൾ, കൽപ്പന, വിധികൾ) ആവർത്തി​ക്കു​ക​യും ചെയ്യുന്നു. കൽപ്പന(കൾ) ന്യായ​ത്തീർപ്പു​കൾ, നിയമം, ആജ്ഞകൾ, ചട്ടങ്ങൾ, സാക്ഷ്യങ്ങൾ, മൊഴി(കൾ), വചനം(ങ്ങൾ) എന്നിങ്ങ​നെ​യു​ളള 8 പദപ്ര​യോ​ഗ​ങ്ങ​ളിൽ ഏതെങ്കി​ലു​മൊ​ന്നു​പ​യോ​ഗി​ച്ചു ദൈവ​വ​ച​നത്തെ 170 പ്രാവ​ശ്യം അതു പരാമർശി​ക്കു​ന്നു.

20, 21. (എ) ആരോ​ഹ​ണ​ഗീ​തങ്ങൾ ഏവയാണ്‌? (ബി) ഏകീകൃ​താ​രാ​ധ​ന​യു​ടെ ആവശ്യ​ത്തെ​ക്കു​റി​ച്ചു​ളള ദാവീ​ദി​ന്റെ വിലമ​തി​പ്പി​നെ അവ വെളി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

20 അടുത്ത​താ​യി നാം സങ്കീർത്ത​ന​ങ്ങ​ളു​ടെ മറെറാ​രു കൂട്ടം, സങ്കീർത്ത​നങ്ങൾ 120-134 വരെയു​ളള 15 ആരോ​ഹ​ണ​ഗീ​തങ്ങൾ, കാണുന്നു. ഈ പദപ്ര​യോ​ഗ​ത്തി​ന്റെ അർഥം പൂർണ​മാ​യി മനസ്സി​ലാ​കാ​ഞ്ഞ​തു​കൊ​ണ്ടു വിവർത്ത​കൻമാർ വിവിധ വിധങ്ങ​ളിൽ അതു ഭാഷാ​ന്ത​രം​ചെ​യ്‌തി​രി​ക്കു​ന്നു. ഈ സങ്കീർത്ത​ന​ങ്ങ​ളി​ലെ ശ്രേഷ്‌ഠ​മായ ഉളളട​ക്കത്തെ അതു പരാമർശി​ക്കു​ന്നു​വെന്നു ചിലർ പറയുന്നു, എന്നിരു​ന്നാ​ലും, മററു നിശ്വസ്‌ത സങ്കീർത്ത​ന​ങ്ങ​ളെ​ക്കാൾ അവയെ ഉയർത്താൻ വ്യക്തമായ കാരണ​മു​ണ്ടെന്നു തോന്നു​ന്നില്ല. ഈ തലക്കെട്ട്‌ ഉത്ഭൂത​മാ​കു​ന്നതു വാർഷി​കോ​ത്സ​വ​ങ്ങൾക്കു​വേണ്ടി യെരു​ശ​ലേ​മിൽ കയററ​ത്തി​ലേക്കു യാത്ര​ചെ​യ്യുന്ന അല്ലെങ്കിൽ “ആരോ​ഹ​ണം​ചെ​യ്യുന്ന” ആരാധ​ക​രാ​ലു​ളള ഈ ഗീതങ്ങ​ളു​ടെ ഉപയോ​ഗ​ത്തിൽനി​ന്നാ​ണെന്ന്‌ അനേകം ഭാഷ്യ​കാ​രൻമാർ സൂചി​പ്പി​ക്കു​ന്നു. നഗരം യഹൂദാ​പർവ​ത​ങ്ങ​ളിൽ ഉയർന്നു സ്ഥിതി​ചെ​യ്‌തി​രു​ന്ന​തു​കൊണ്ട്‌ ഈ തലസ്ഥാ​ന​ത്തേ​ക്കു​ളള യാത്ര ഒരു ആരോ​ഹ​ണ​മാ​യി കരുത​പ്പെ​ടു​ന്നു. (എസ്രാ 7:9 താരത​മ്യം ചെയ്യുക.) ആരാധ​ന​യിൽ ദൈവ​ജനം ഒത്തു​ചേ​രേ​ണ്ട​തി​ന്റെ ആവശ്യ​ക​ത​യെ​ക്കു​റി​ച്ചു ദാവീ​ദി​നു വിശേ​ഷാൽ ആഴമായ ബോധ്യം ഉണ്ടായി​രു​ന്നു. അവൻ “യഹോ​വ​യു​ടെ ആലയത്തി​ലേക്കു നമുക്കു പോകാം” എന്ന ക്ഷണം കേൾക്കു​ന്ന​തിൽ സന്തോ​ഷി​ച്ചു; ഗോ​ത്രങ്ങൾ “യഹോ​വ​യു​ടെ നാമത്തി​ന്നു സ്‌തോ​ത്രം​ചെ​യ്‌വാൻ” കയറി​പ്പോ​കു​ക​തന്നെ ചെയ്‌തു. ആ കാരണ​ത്താൽ അവൻ “നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ ആലയം നിമിത്തം ഞാൻ നിന്റെ നൻമ അന്വേ​ഷി​ക്കും” എന്നു പ്രാർഥി​ച്ചു​കൊ​ണ്ടു യെരു​ശ​ലേ​മി​ന്റെ സമാധാ​ന​ത്തി​നും സുരക്ഷി​ത​ത്ത്വ​ത്തി​നും ഐശ്വ​ര്യ​ത്തി​നും​വേണ്ടി ആത്മാർഥ​ത​യോ​ടെ അന്വേ​ഷി​ച്ചു.—സങ്കീ. 122:1, 4, 9.

21 ഉടമ്പടി​യു​ടെ പെട്ടക​ത്താൽ പ്രതി​നി​ധാ​നം​ചെ​യ്യ​പ്പെട്ട യഹോ​വക്ക്‌ അനു​യോ​ജ്യ​മായ ഒരു വിശ്ര​മ​സ്ഥലം കണ്ടെത്തു​ന്ന​തു​വരെ തനിക്കു വിശ്രമം കൊടു​ക്കാ​തി​രി​ക്കു​ന്ന​തി​നു​ളള ദാവീ​ദി​ന്റെ പ്രതി​ജ്ഞ​യെ​ക്കു​റി​ച്ചു 132-ാം സങ്കീർത്തനം പറയുന്നു. സീയോ​നിൽ പെട്ടകം വെച്ച​ശേഷം യഹോവ സീയോ​നെ “തിര​ഞ്ഞെ​ടു​ക്ക​യും അതിനെ തന്റെ വാസസ്ഥ​ല​മാ​യി ഇച്ഛിക്ക​യും​ചെ​യ്‌തു; അതു എന്നേക്കും എന്റെ വിശ്രാ​മം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചി​രി​ക്ക​യാൽ ഞാൻ അവിടെ വസിക്കും” എന്നു യഹോവ പറയു​ന്ന​താ​യി മനോ​ഹ​ര​മായ കാവ്യ​ശൈ​ലി​യിൽ വർണി​ക്ക​പ്പെ​ടു​ന്നു. ഈ കേന്ദ്ര ആരാധ​നാ​സ്ഥ​ലത്തെ അവൻ അംഗീ​ക​രി​ച്ചു, ‘അവി​ടെ​യ​ല്ലോ യഹോവ അനു​ഗ്രഹം കല്‌പി​ച്ചത്‌.’ “യഹോവ സീയോ​നിൽനി​ന്നു നിന്നെ അനു​ഗ്ര​ഹി​ക്കു​മാ​റാ​കട്ടെ.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.)—132:1-6, 13, 14; 133:3; 134:3; സങ്കീർത്തനം 48-ഉം കാണുക.

22. (എ) യഹോ​വ​യു​ടെ സ്‌തു​ത്യർഹത പ്രകീർത്തി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ? (ബി) സമാപ​ന​സ​ങ്കീർത്ത​ന​ങ്ങ​ളിൽ പുസ്‌ത​ക​ത്തി​ന്റെ മഹത്തായ വിഷയം ഒരു ആരോ​ഹ​ണ​ത്തി​ലേക്ക്‌ ഉയരു​ന്ന​തെ​ങ്ങനെ?

22 സങ്കീർത്തനം 135 യഹോ​വയെ തന്റെ ഹിത​മെ​ല്ലാം ചെയ്യുന്ന സ്‌തു​ത്യർഹ​നായ ദൈവ​മാ​യി പുകഴ്‌ത്തു​ന്നു. ഇതു വ്യർഥ​വും ശൂന്യ​വു​മായ വിഗ്ര​ഹ​ങ്ങൾക്കു വിരു​ദ്ധ​മാ​യി​ട്ടാണ്‌, അവയുടെ നിർമാ​താ​ക്കൾ അവയെ​പ്പോ​ലെ​തന്നെ ആയിത്തീ​രും. 136-ാം സങ്കീർത്തനം പ്രതി​വ​ച​ന​രൂ​പ​ത്തി​ലു​ളള ആലാപ​ന​ത്തി​നു​വേ​ണ്ടി​യാണ്‌, ഓരോ ശ്ലോക​വും “അവന്റെ ദയ എന്നേക്കു​മു​ള​ളതു” എന്നു പറഞ്ഞ്‌ അവസാ​നി​ക്കു​ന്നു. അങ്ങനെ​യു​ളള പ്രതി​വ​ച​നങ്ങൾ അനേകം അവസര​ങ്ങ​ളിൽ ഉപയോ​ഗി​ച്ച​താ​യി കാണി​ക്ക​പ്പെ​ടു​ന്നു. (1 ദിന. 16:41; 2 ദിന. 5:13; 7:6; 20:21; എസ്രാ 3:11) സങ്കീർത്തനം 137 ബാബി​ലോ​നിൽ പ്രവാ​സി​ക​ളാ​യി​രു​ന്ന​പ്പോൾ യഹൂദൻമാ​രു​ടെ ഹൃദയ​ത്തിൽ കുടി​കൊ​ണ്ടി​രുന്ന സീയോ​നു​വേ​ണ്ടി​യു​ളള അഭിലാ​ഷ​ത്തെ​ക്കു​റി​ച്ചു പറയു​ക​യും തങ്ങളുടെ സ്വദേ​ശ​ത്തു​നി​ന്നു വിദൂ​ര​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും സീയോൻഗീ​തങ്ങൾ അഥവാ സങ്കീർത്ത​നങ്ങൾ അവർ മറന്നി​ല്ലെന്നു സാക്ഷ്യ​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. 145-ാം സങ്കീർത്തനം യഹോ​വ​യു​ടെ നൻമ​യെ​യും രാജത്വ​ത്തെ​യും പ്രകീർത്തി​ക്കു​ക​യും “യഹോവ തന്നെ സ്‌നേ​ഹി​ക്കുന്ന ഏവരെ​യും പരിപാ​ലി​ക്കു​ന്നു; എന്നാൽ സകല ദുഷ്ടൻമാ​രെ​യും അവൻ നശിപ്പി​ക്കും” എന്നു പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു. (വാക്യം 20) അനന്തരം, ഒരു ആവേശ​ജ​ന​ക​മായ ഉപസം​ഹാ​ര​മെന്ന നിലയിൽ സങ്കീർത്തനം 146-150 വീണ്ടും പുസ്‌ത​ക​ത്തി​ന്റെ മഹത്തായ പ്രതി​പാ​ദ്യ​വി​ഷയം അവതരി​പ്പി​ക്കു​ക​യും “യഹോ​വയെ സ്‌തു​തി​പ്പിൻ” എന്ന വാക്കു​ക​ളോ​ടെ ആരംഭി​ക്കു​ക​യും അവസാ​നി​ക്കു​ക​യും ചെയ്യുന്നു. ഈ സ്‌തു​തി​കീർത്തനം 150-ാം സങ്കീർത്ത​ന​ത്തിൽ മഹത്തായ ഒരു ആരോ​ഹ​ണ​മാ​യി ഉയരുന്നു, അവിടെ ആറു വാക്യ​ങ്ങൾക്കി​ട​യിൽ 13 പ്രാവ​ശ്യം അതു യഹോ​വയെ സ്‌തു​തി​ക്കാൻ സകല സൃഷ്ടി​ക​ളെ​യും ആഹ്വാ​നം​ചെ​യ്യു​ന്നു.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

23. (എ) സങ്കീർത്ത​ന​ങ്ങ​ളിൽ ഏതു ജീവത്‌സ​ന്ദേശം അടങ്ങി​യി​രി​ക്കു​ന്നു? (ബി) യഹോ​വ​യു​ടെ നാമവും പരമാ​ധി​കാ​ര​വും ഉയർത്ത​പ്പെ​ടു​ന്നത്‌ എങ്ങനെ?

23 ബൈബി​ളി​ലെ സങ്കീർത്ത​ന​ങ്ങളെ അവയുടെ മനോ​ഹാ​രി​ത​യു​ടെ​യും ശൈലി​യു​ടെ​യും പൂർണത നിമിത്തം ഏതു ഭാഷയി​ലെ​യും അത്യുൽകൃഷ്ട സാഹി​ത്യ​ത്തിൽ ഉൾപ്പെ​ടു​ത്തേ​ണ്ട​താണ്‌. എന്നിരു​ന്നാ​ലും, അവ സാഹി​ത്യ​ത്തെ​ക്കാൾ വളരെ കവിഞ്ഞ​താണ്‌. അവ സകല അഖിലാ​ണ്ഡ​ത്തി​ന്റെ​യും പരമോ​ന്നത പരമാ​ധി​കാ​രി​യായ യഹോ​വ​യിൽനി​ന്നു​ത​ന്നെ​യു​ളള ഒരു ജീവത്‌സ​ന്ദേ​ശ​മാണ്‌. അവ പ്രഥമ​വും പ്രധാ​ന​വു​മാ​യി ബൈബി​ളി​ന്റെ ഗ്രന്ഥകാ​ര​നായ യഹോ​വ​യെ​ക്കു​റി​ച്ചു സംസാ​രി​ച്ചു​കൊണ്ട്‌ അതിന്റെ അടിസ്ഥാന ഉപദേ​ശ​ങ്ങ​ളി​ലേ​ക്കു​ളള അഗാധ​മായ ഉൾക്കാഴ്‌ച നൽകുന്നു. അവൻ അഖിലാ​ണ്ഡ​ത്തി​ന്റെ​യും അതിലെ സകലത്തി​ന്റെ​യും സ്രഷ്ടാ​വാ​യി വ്യക്തമാ​യി പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (8:3-9; 90:1, 2; 100:3; 104:1-5, 24; 139:14) തീർച്ച​യാ​യും യഹോവ എന്ന പേർ സങ്കീർത്ത​ന​പു​സ്‌ത​ക​ത്തിൽ പ്രകീർത്തി​ക്ക​പ്പെ​ടു​ന്നുണ്ട്‌, അവിടെ അത്‌ ഏതാണ്ട്‌ 700 പ്രാവ​ശ്യം വരുന്നു. അതിനു​പു​റമേ, സംക്ഷി​പ്‌ത​രൂ​പ​മായ “യാഹ്‌” 43 പ്രാവ​ശ്യം കാണാം, തൻനി​മി​ത്തം എല്ലാം​കൂ​ടെ ഓരോ സങ്കീർത്ത​ന​ത്തി​ലും ശരാശരി 5 പ്രാവ​ശ്യം ദിവ്യ​നാ​മം പറയു​ന്നുണ്ട്‌. കൂടാതെ, യഹോ​വ​യെ​ക്കു​റിച്ച്‌ എലോ​ഹിം അഥവാ ദൈവം എന്ന്‌ 350 പ്രാവ​ശ്യം പറഞ്ഞി​രി​ക്കു​ന്നു. പല സങ്കീർത്ത​ന​ങ്ങ​ളിൽ “പരമാ​ധി​കാ​രി​യാം കർത്താവ്‌” എന്നു യഹോ​വയെ പരാമർശി​ക്കു​ന്ന​തിൽ അവന്റെ പരമോ​ന്നത ഭരണാ​ധി​പ​ത്യം സൂചി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.—68:20; 69:6; 71:5; 73:28; 140:7; 141:8, NW.

24. സങ്കീർത്ത​ന​ങ്ങ​ളിൽ മരണമു​ളള മനുഷ്യ​നെ​സം​ബ​ന്ധിച്ച്‌ എന്തു പറഞ്ഞി​രി​ക്കു​ന്നു, ഏതു സാരവ​ത്തായ ബുദ്ധ്യു​പ​ദേശം നൽക​പ്പെ​ടു​ന്നു?

24 നിത്യ​ദൈ​വ​ത്തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, മരണമു​ളള മനുഷ്യൻ പാപത്തിൽ ജനിച്ച​വ​നാ​യും ഒരു വീണ്ടെ​ടു​പ്പു​കാ​രന്റെ ആവശ്യ​മു​ള​ള​വ​നാ​യും പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, അവൻ മരിക്കു​ന്ന​താ​യും “പൊടി”യിലേക്കു മടങ്ങു​ന്ന​താ​യും മനുഷ്യ​വർഗ​ത്തി​ന്റെ പൊതു​ശ​വ​ക്കു​ഴി​യായ ഷീയോ​ളി​ലേക്കു പോകു​ന്ന​താ​യും പ്രകട​മാ​ക്ക​പ്പെ​ടു​ന്നു. (6:4, 5; 49:7-20; 51:5, 7; 89:48; 90:1-5; 115:17; 146:4) സങ്കീർത്ത​ന​പു​സ്‌തകം ദൈവ​നി​യമം അനുസ​രി​ക്കേ​ണ്ട​തി​ന്റെ​യും യഹോ​വയെ ആശ്രയി​ക്കേ​ണ്ട​തി​ന്റെ​യും ആവശ്യം ഊന്നി​പ്പ​റ​യു​ന്നു. (1:1, 2; 62:8; 65:5; 77:12; 115:11; 118:8; 119:97, 105, 165) അതു ധിക്കാ​ര​ത്തി​നും “മറഞ്ഞി​രി​ക്കുന്ന പാപങ്ങൾക്കു”മെതിരെ മുന്നറി​യി​പ്പു കൊടു​ക്കു​ക​യും (19:12-14; 131:1) സത്യസ​ന്ധ​വും ആരോ​ഗ്യാ​വ​ഹ​വു​മായ സഹവാ​സ​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു. (15:1-5; 26:5; 101:5) ശരിയായ നടത്ത യഹോ​വ​യു​ടെ അംഗീ​കാ​രം കൈവ​രു​ത്തു​ന്നു​വെന്ന്‌ അതു പ്രകട​മാ​ക്കു​ന്നു. (34:13-15; 97:10) “രക്ഷ യഹോ​വ​ക്കു​ള​ള​താ​കു​ന്നു” എന്നും തന്നെ ഭയപ്പെ​ടു​ന്ന​വ​രു​ടെ കാര്യ​ത്തിൽ “അവരുടെ പ്രാണനെ മരണത്തിൽനി​ന്നു വിടു​വി​ക്കു​ന്നു” എന്നും പറയു​ന്ന​തി​നാൽ അതു ശോഭ​ന​മായ പ്രത്യാശ വെച്ചു​നീ​ട്ടു​ന്നു. (3:8; 33:19) ഇതു നമ്മെ പ്രാവ​ച​നിക വശത്തേക്ക്‌ ആനയി​ക്കു​ന്നു.

25. (എ) ഫലത്തിൽ സങ്കീർത്ത​ന​ങ്ങ​ളു​ടെ പുസ്‌തകം എന്തിനാൽ നിറഞ്ഞി​രി​ക്കു​ന്നു? (ബി) വലിപ്പ​മേ​റിയ ദാവീ​ദി​നെ തിരി​ച്ച​റി​യി​ക്കു​ന്ന​തി​നു പത്രോസ്‌ സങ്കീർത്ത​ന​ങ്ങളെ എങ്ങനെ ഉപയോ​ഗി​ച്ചു?

25 സങ്കീർത്ത​ന​പു​സ്‌ത​ക​ത്തിൽ ഫലത്തിൽ “ദാവീ​ദി​ന്റെ പുത്ര​നായ” യേശു​ക്രി​സ്‌തു​വി​ലേ​ക്കും യഹോ​വ​യു​ടെ അഭിഷി​ക്ത​നും രാജാ​വു​മെന്ന നിലയിൽ അവൻ വഹിക്കുന്ന പങ്കി​ലേ​ക്കും ചൂണ്ടി​ക്കാ​ണി​ക്കുന്ന പ്രവച​നങ്ങൾ നിറഞ്ഞി​രി​ക്കു​ന്നു. a (മത്താ. 1:1) ക്രിസ്‌തീയ സഭ പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തു​ദി​വസം അസ്‌തി​ത്വ​ത്തി​ലേക്കു വന്നപ്പോൾ ഈ പ്രവച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​സം​ബ​ന്ധി​ച്ചു പരിശു​ദ്ധാ​ത്മാവ്‌ അപ്പോ​സ്‌ത​ലൻമാ​രെ പ്രകാ​ശി​ത​രാ​ക്കാൻ തുടങ്ങി. അന്നേ ദിവസം​തന്നെ പത്രൊസ്‌ തന്റെ പ്രസി​ദ്ധ​മായ പ്രസം​ഗ​വി​ഷയം വികസി​പ്പി​ക്കു​ന്ന​തി​നു സങ്കീർത്ത​ന​ത്തിൽനിന്ന്‌ ആവർത്തിച്ച്‌ ഉദ്ധരിച്ചു. അതു “നസറാ​യ​നായ യേശു” എന്ന വ്യക്തി​യോ​ടു ബന്ധപ്പെ​ട്ടാ​യി​രു​ന്നു. അവന്റെ വാദത്തി​ന്റെ അവസാ​ന​ഭാ​ഗം മിക്കവാ​റും പൂർണ​മാ​യി, ക്രിസ്‌തു​യേശു വലിപ്പ​മേ​റിയ ദാവീ​ദാ​ണെ​ന്നും യേശു​വി​ന്റെ ദേഹിയെ ഹേഡീ​സിൽ വിടാതെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്കു​മെ​ന്നും തെളി​യി​ക്കുന്ന സങ്കീർത്ത​ന​ങ്ങ​ളിൽനി​ന്നു​ളള ഉദ്ധരണി​ക​ളിൽ അധിഷ്‌ഠി​ത​മാണ്‌. ഇല്ല, “ദാവീദു സ്വർഗ്ഗാ​രോ​ഹണം ചെയ്‌തില്ല,” എന്നാൽ അവൻ സങ്കീർത്തനം 110:1-ൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, അവന്റെ കർത്താവു സ്വർഗാ​രോ​ഹ​ണം​ചെ​യ്‌തു. ആരാണു ദാവീ​ദി​ന്റെ കർത്താവ്‌? പത്രൊസ്‌ അവന്റെ മഹത്തായ പാരമ്യ​ത്തിൽ എത്തുക​യും “നിങ്ങൾ ക്രൂശിച്ച ഈ യേശു” എന്നു ശക്തിമ​ത്താ​യി ഉത്തരം​പ​റ​യു​ക​യും ചെയ്യുന്നു!—പ്രവൃ. 2:14-36; സങ്കീ. 16:8-11; 132:11.

26. പത്രൊ​സി​ന്റെ പ്രസംഗം എങ്ങനെ പ്രയോ​ജ​ന​ക​ര​മെന്നു തെളിഞ്ഞു?

26 സങ്കീർത്ത​ന​ങ്ങളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ളള പത്രൊ​സി​ന്റെ പ്രസംഗം പ്രയോ​ജ​ന​പ്ര​ദ​മാ​യി​രു​ന്നോ? അതേദി​വ​സം​തന്നെ ക്രിസ്‌തീ​യ​സ​ഭ​യോ​ടു ചേർക്ക​പ്പെട്ട ഏതാണ്ടു 3,000 പേരുടെ സ്‌നാ​പനം അതിന​നു​കൂ​ല​മാ​യി​ത്തന്നെ സംസാ​രി​ക്കു​ന്നു.—പ്രവൃ. 2:41.

27. “പരിശു​ദ്ധാ​ത്മാവ്‌” സങ്കീർത്തനം 2 എങ്ങനെ വ്യാഖ്യാ​നി​ച്ചു?

27 അധികം​താ​മ​സി​യാ​തെ, ഒരു പ്രത്യേ​ക​കൂ​ട്ട​ത്തിൽവെച്ചു ശിഷ്യൻമാർ യഹോ​വ​യോട്‌ അഭ്യർഥി​ക്കു​ക​യും സങ്കീർത്തനം 2:1, 2 ഉദ്ധരി​ക്കു​ക​യും ചെയ്‌തു. “[ദൈവം] അഭി​ഷേ​കം​ചെയ്‌ത യേശു എന്ന” ദൈവ​ത്തി​ന്റെ “പരിശുദ്ധ ദാസന്നു” വിരോ​ധ​മായ ഭരണാ​ധി​കാ​രി​ക​ളു​ടെ സംഘടി​ത​മായ എതിർപ്പിൽ ഇതിനു നിവൃത്തി ഉണ്ടായ​താ​യി അവർ പറഞ്ഞു. “എല്ലാവ​രും പരിശു​ദ്ധാ​ത്മാ​വു നിറഞ്ഞ​വ​രാ​യി” എന്നു വിവരണം തുടർന്നു പറയുന്നു.—പ്രവൃ. 4:23-31.

28. (എ) സങ്കീർത്ത​ന​ങ്ങ​ളു​ടെ ഉപയോ​ഗ​ത്താൽ എബ്രായർ 1-3 വരെയു​ളള അധ്യാ​യ​ങ്ങ​ളിൽ പൗലൊസ്‌ ഏതു വാദം വികസി​പ്പി​ക്കു​ന്നു? (ബി) മൽക്കി​സെ​ദ​ക്കിൻ പൗരോ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു​ളള പൗലൊ​സി​ന്റെ ചർച്ചക്കു സങ്കീർത്തനം 110:4 ഒരു അടിസ്ഥാ​നം ഒരുക്കു​ന്നത്‌ എങ്ങനെ?

28 ഇപ്പോൾ എബ്രാ​യർക്കു​ളള ലേഖന​ത്തി​ലേക്കു നോക്കുക. ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ ദൈവ​ത്തി​ന്റെ സ്വർഗീയ സിംഹാ​സ​ന​സ്ഥ​പു​ത്ര​നെന്ന നിലയിൽ യേശു​വി​നു ദൂതൻമാർക്കു​മീ​തെ​യു​ളള ശ്രേഷ്‌ഠത സംബന്ധി​ച്ചു സങ്കീർത്ത​ന​ങ്ങ​ളിൽനി​ന്നു​ളള പല ഉദ്ധരണി​കൾ നാം കാണുന്നു. യേശു​വിന്‌ അബ്രഹാ​മി​ന്റെ സന്തതി​യു​ടെ ഭാഗവും ‘സ്വർഗ്ഗീ​യ​വി​ളി​ക്കു ഓഹരി​ക്കാ​രു’മായ ‘സഹോ​ദ​രൻമാ​രു​ടെ’ ഒരു സഭയു​ണ്ടെന്നു സങ്കീർത്തനം 22:22-ൽനിന്നും മററു ചില പരാമർശ​ങ്ങ​ളിൽനി​ന്നും പൗലൊസ്‌ തെളി​യി​ക്കു​ന്നു. (എബ്രാ. 2:10-13, 16; 3:1) അനന്തരം, എബ്രായർ 6:20-ൽ തുടങ്ങി 7-ാം അധ്യാ​യ​ത്തി​ലൂ​ടെ തുടർന്നു​കൊണ്ട്‌ “മല്‌ക്കീ​സേ​ദെ​ക്കി​ന്റെ ക്രമ​പ്ര​കാ​രം എന്നേക്കും പുരോ​ഹി​തൻ” എന്ന നിലയിൽ യേശു വഹിക്കുന്ന കൂടു​ത​ലായ ഉദ്യോ​ഗത്തെ അപ്പോ​സ്‌തലൻ വിപു​ലീ​ക​രി​ക്കു​ന്നു. ഇതു സങ്കീർത്തനം 110:4-ലെ ദൈവ​ത്തി​ന്റെ പ്രതി​ജ്ഞാ​ബ​ദ്ധ​മായ വാഗ്‌ദ​ത്തത്തെ പരാമർശി​ക്കു​ന്നു, അഹരോ​ന്റെ പൗരോ​ഹി​ത്യ​ത്തെ അപേക്ഷി​ച്ചു യേശു​വി​ന്റെ പൗരോ​ഹി​ത്യ​ത്തി​നു​ളള ശ്രേഷ്‌ഠത തെളി​യി​ക്കു​ന്ന​തി​നു പൗലൊസ്‌ അതിനെ പല പ്രാവ​ശ്യം പരാമർശി​ക്കു​ന്നുണ്ട്‌. യഹോ​വ​യു​ടെ ആണയാൽ യേശു​ക്രി​സ്‌തു ഭൂമി​യി​ലല്ല, പിന്നെ​യോ സ്വർഗ​ത്തിൽ ഒരു പുരോ​ഹി​ത​നാ​ണെ​ന്നും “അവൻ എന്നേക്കും പുരോ​ഹി​തൻ” ആയിരി​ക്കു​ന്നു എന്നും പൗലൊസ്‌ വിശദീ​ക​രി​ക്കു​ന്നു—അവന്റെ പൗരോ​ഹി​ത്യ​സേ​വ​ന​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ നിത്യ​മാ​യി​രി​ക്കും.—എബ്രാ. 7:3, 15-17, 23-28.

29. സങ്കീർത്ത​ന​ങ്ങ​ളിൽ പ്രസ്‌താ​വി​ക്കു​ക​യും എബ്രായർ 10:5-10-ൽ വിശദീ​ക​രി​ക്കു​ക​യും ചെയ്യു​ന്ന​തു​പോ​ലെ ഭക്തിയു​ടെ ഏതു പ്രമുഖ ദൃഷ്ടാന്തം നാം അനുസ​രി​ക്കണം?

29 കൂടാതെ, എബ്രായർ 10:5-10-ൽ തനിക്കു​വേ​ണ്ടി​യു​ളള ദൈ​വേ​ഷ്ട​മാ​യി​രുന്ന ബലിയിൻഗ​തി​യോ​ടു​ളള യേശു​വി​ന്റെ നല്ല വിലമ​തി​പ്പി​നെ​ക്കു​റി​ച്ചും ആ ഇഷ്ടം നിറ​വേ​റ​റാ​നു​ളള അവന്റെ ദൃഢതീ​രു​മാ​ന​ത്തെ​ക്കു​റി​ച്ചും നമ്മോടു പറഞ്ഞി​രി​ക്കു​ന്നു. ഇതു സങ്കീർത്തനം 40:6-8 വരെയു​ളള ദാവീ​ദി​ന്റെ വാക്കു​ക​ളിൽ അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കു​ന്നു. ഭക്തിയു​ടെ ഈ മാതൃ​കാ​യോ​ഗ്യ​മായ മനോ​ഭാ​വം പരിചി​ന്തി​ക്കു​ന്ന​തും ദൈവാം​ഗീ​കാ​രം നേടത്ത​ക്ക​വണ്ണം പകർത്തു​ന്ന​തും നമു​ക്കെ​ല്ലാം അത്യന്തം പ്രയോ​ജ​ന​ക​ര​മാണ്‌!—സങ്കീർത്തനം 116:14-19 കൂടെ കാണുക.

30. സങ്കീർത്ത​നങ്ങൾ യേശു​വി​ന്റെ ജീവി​ത​ഗ​തി​യെ സവിസ്‌തരം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തെ​ങ്ങനെ, അവൻ അവയിൽനിന്ന്‌ എങ്ങനെ ആശ്വാസം സ്വീക​രി​ച്ചി​രി​ക്കണം?

30 യേശു ദണ്ഡനസ്‌തം​ഭ​ത്തിൽ സഹിച്ച ഭയങ്കര യാതന​യിൽ കലാശിച്ച അവന്റെ ഗതി ശ്രദ്ധേ​യ​മായ വിശദാം​ശ​ങ്ങ​ളോ​ടെ സങ്കീർത്ത​ന​ങ്ങ​ളിൽ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ടു. ഇതിൽ കുടി​ക്കു​ന്ന​തി​നു യേശു​വി​നു വിന്നാ​ഗി​രി കൊടു​ക്കു​ന്ന​തും അവന്റെ മേലങ്കി​കൾക്കു​വേണ്ടി ചീട്ടി​ടു​ന്ന​തും അവന്റെ കൈക​ളോ​ടും പാദങ്ങ​ളോ​ടു​മു​ളള ക്രൂര​മായ പെരു​മാ​റ​റ​വും പരിഹാ​സ​വും അതിലും കയ്‌പേ​റിയ “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവി​ട്ട​തെന്ത്‌?” എന്ന വേദനാ​ക​ര​മായ നിലവി​ളി​യു​ടെ മാനസി​ക​വേ​ദ​ന​യും ഉൾപ്പെട്ടു. (മത്താ. 27:34, 35, 43, 46; സങ്കീ. 22:1, 7, 8, 14-18; 69:20, 21) യോഹ​ന്നാൻ 19:23-30 സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ, ആ മണിക്കൂ​റു​ക​ളിൽപോ​ലും, അവസാ​നത്തെ വിശദാം​ശം​വരെ ഈ തിരു​വെ​ഴു​ത്തു​ക​ളെ​ല്ലാം നിവൃ​ത്തി​യേ​റേ​ണ്ട​താ​ണെന്ന്‌ അറിഞ്ഞു​കൊ​ണ്ടു യേശു സങ്കീർത്ത​ന​ങ്ങ​ളിൽനി​ന്നു വളരെ​യ​ധി​കം ആശ്വാ​സ​വും മാർഗ​ദർശ​ന​വും സ്വീക​രി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കണം. തന്റെ പുനരു​ത്ഥാ​ന​ത്തെ​യും ഉൽക്കർഷ​ത്തെ​യും കുറി​ച്ചും സങ്കീർത്ത​നങ്ങൾ പറഞ്ഞതാ​യി യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. തന്റെ മരണത്തി​നു​മു​മ്പത്തെ അവസാ​ന​രാ​ത്രി​യിൽ അപ്പോ​സ്‌ത​ലൻമാ​രോ​ടു​കൂ​ടെ “സ്‌തോ​ത്രം പാടിയ”പ്പോൾ അല്ലെങ്കിൽ സങ്കീർത്ത​ന​ങ്ങ​ളാ​ല​പി​ച്ച​പ്പോൾ ഇങ്ങനെ​യു​ളള കാര്യങ്ങൾ അവന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​നു സംശയ​മില്ല.—മത്താ. 26:30.

31. രാജ്യ​സ​ന്ത​തി​യോ​ടും യേശു​വി​ന്റെ സഭയോ​ടു​മു​ളള ബന്ധത്തിൽ സങ്കീർത്ത​ന​ങ്ങ​ളു​ടെ പുസ്‌തകം എന്തു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു?

31 അങ്ങനെ സങ്കീർത്ത​നങ്ങൾ, “ദാവീ​ദി​ന്റെ പുത്ര​നും” രാജ്യ​സ​ന്ത​തി​യും ക്രിസ്‌തു​യേശു ആണെന്നു വ്യക്തമാ​യി തിരി​ച്ച​റി​യി​ക്കു​ന്നു, അവൻ ഇപ്പോൾ സ്വർഗീ​യ​സീ​യോ​നിൽ രാജാ​വും പുരോ​ഹി​ത​നു​മാ​യി ഉയർത്ത​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌. യഹോ​വ​യു​ടെ അഭിഷി​ക്ത​നിൽ നിവൃ​ത്തി​യേ​റി​യി​ട്ടു​ള​ള​താ​യി ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ ഉദ്ധരി​ച്ചി​രി​ക്കുന്ന സങ്കീർത്ത​ന​ങ്ങ​ളി​ലെ എല്ലാ വേദഭാ​ഗ​ങ്ങ​ളു​ടെ​യും വിശദ​വർണന നൽകാൻ സ്ഥലപരി​മി​തി അനുവ​ദി​ക്കു​ന്നില്ല. എന്നാൽ ഏതാനും ചില ദൃഷ്ടാ​ന്ത​ങ്ങൾകൂ​ടെ ഇവിടെ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: സങ്കീ. 78:2മത്താ. 13:31-35; സങ്കീ. 69:4യോഹ. 15:25; സങ്കീ. 118:22, 23മർക്കൊ. 12:10, 11-ഉം പ്രവൃ. 4:11-ഉം; സങ്കീ. 34:20യോഹ. 19:33, 36; സങ്കീ. 45:6, 7എബ്രാ. 1:8, 9. കൂടാതെ, യേശു​വി​ന്റെ യഥാർഥ അനുഗാ​മി​ക​ളു​ടെ സഭയെ​ക്കു​റി​ച്ചു സങ്കീർത്ത​ന​ങ്ങ​ളിൽ മുൻകൂ​ട്ടി​പ്പ​റ​യു​ന്നുണ്ട്‌, വ്യക്തി​ക​ളാ​യി​ട്ടല്ല, യഹോ​വ​യു​ടെ നാമത്തി​നു സ്‌തു​തി​ക​രേ​റ​റുന്ന ഒരു വേലയിൽ പങ്കെടു​ക്കു​ന്ന​തി​നു സകല ജനതക​ളിൽനി​ന്നും ദൈവ​പ്രീ​തി​യി​ലേക്ക്‌ എടുക്ക​പ്പെ​ട്ടി​രി​ക്കുന്ന ഒരു കൂട്ടമെന്ന നിലയിൽ.—സങ്കീ. 117:1റോമ. 15:11; സങ്കീ. 68:18എഫെ. 4:8-11; സങ്കീ. 95:7-11എബ്രാ. 3:7, 8; 4:7.

32. (എ) സങ്കീർത്ത​ന​ങ്ങ​ളു​ടെ പഠനം യഹോ​വ​യു​ടെ സംസ്ഥാ​പ​ന​വും രാജ്യോ​ദ്ദേ​ശ്യ​ങ്ങ​ളും സംബന്ധിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു? (ബി) അവന്റെ രാജത്വ​ത്തോ​ടു​ളള വിലമ​തി​പ്പിൽ നാം എങ്ങനെ വിശ്വ​സ്‌ത​ത​യും നന്ദിയും പ്രകട​മാ​ക്കണം?

32 സങ്കീർത്ത​നങ്ങൾ സംബന്ധിച്ച നമ്മുടെ പഠനം യഹോ​വ​യാം ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നും സംസ്ഥാ​പ​ന​ത്തി​നു​മാ​യി വാഗ്‌ദ​ത്ത​സ​ന്ത​തി​യും രാജ്യാ​വ​കാ​ശി​യു​മാ​യ​വ​നി​ലൂ​ടെ അവൻ പ്രയോ​ഗി​ക്കുന്ന തന്റെ രാജത്വ​ത്തെ​ക്കു​റി​ച്ചു​ളള നമ്മുടെ വിലമ​തി​പ്പു വളരെ​യ​ധി​കം വർധി​പ്പി​ക്കു​ന്നു. എക്കാല​വും നാം ‘യഹോ​വ​യു​ടെ പ്രതാ​പ​ത്തി​ന്റെ തേജസ്സു​ളള മഹത്വ​ത്തിൽ’ ആഹ്ലാദി​ക്കു​ന്ന​വ​രും “ദാവീ​ദി​ന്റെ ഒരു സങ്കീർത്തനം” എന്നു പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന സങ്കീർത്തനം 145-ൽ പറയ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​മായ ആ വിശ്വ​സ്‌ത​രു​ടെ കൂട്ടത്തി​ലാ​യി​രി​ക്കട്ടെ: “മനുഷ്യ​പു​ത്രൻമാ​രോ​ടു അവന്റെ വീര്യ​പ്ര​വൃ​ത്തി​ക​ളും അവന്റെ രാജത്വ​ത്തിൻ തേജസ്സു​ളള മഹത്വ​വും പ്രസ്‌താ​വി​ക്കേ​ണ്ട​തി​ന്നു അവർ നിന്റെ രാജത്വ​ത്തി​ന്റെ മഹത്വം പ്രസി​ദ്ധ​മാ​ക്കി നിന്റെ ശക്തി​യെ​ക്കു​റി​ച്ചു സംസാ​രി​ക്കും. നിന്റെ രാജത്വം നിത്യ​രാ​ജ​ത്വ​മാ​കു​ന്നു; നിന്റെ ആധിപ​ത്യം തലമു​റ​ത​ല​മു​റ​യാ​യി​രി​ക്കു​ന്നു.” (സങ്കീ. 145:5, 11-13) ഈ പ്രവാ​ച​ക​സ​ങ്കീർത്ത​ന​ത്തിന്‌ അനുസൃ​ത​മാ​യി ക്രിസ്‌തു​മൂ​ല​മു​ളള ദൈവ​ത്തി​ന്റെ സ്ഥാപി​ത​രാ​ജ്യ​ത്തി​ന്റെ പ്രതാപം ഇപ്പോൾ സകല ജനതക​ളി​ലെ​യും മനുഷ്യ​പു​ത്രൻമാ​രോട്‌ അറിയി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ആ രാജ്യ​ത്തി​നും അതിന്റെ രാജാ​വി​നും വേണ്ടി നാം എത്ര നന്ദിയു​ള​ള​വ​രാ​യി​രി​ക്കണം! “ജീവനു​ള​ള​തൊ​ക്കെ​യും യഹോ​വയെ സ്‌തു​തി​ക്കട്ടെ; യഹോ​വയെ സ്‌തു​തി​പ്പിൻ” എന്ന സങ്കീർത്ത​ന​ങ്ങ​ളി​ലെ സമാപ​ന​വാ​ക്കു​കൾ തീർച്ച​യാ​യും എത്ര സമുചി​ത​മാണ്‌!—150:6.

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജുകൾ 710-11.

[അധ്യയന ചോദ്യ​ങ്ങൾ]