വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 2—പുറപ്പാട്‌

ബൈബിൾ പുസ്‌തക നമ്പർ 2—പുറപ്പാട്‌

ബൈബിൾ പുസ്‌തക നമ്പർ 2—പുറപ്പാട്‌

എഴുത്തുകാരൻ: മോശ

എഴുതിയ സ്ഥലം: മരുഭൂ​മി

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. 1512

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 1657-1512

1. (എ) പുറപ്പാ​ടി​ലെ വിശേ​ഷാ​ശ​യങ്ങൾ ഏവ? (ബി) പുറപ്പാ​ടിന്‌ ഏതു പേരുകൾ കൊടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, അത്‌ ഏതു വിവര​ണ​ത്തി​ന്റെ തുടർച്ച​യാണ്‌?

 യഹോവ തന്റെ നാമജ​നത്തെ ഈജി​പ്‌തി​ലെ പീഡന​ങ്ങ​ളിൽനി​ന്നു വിടു​വി​ക്കു​ന്ന​തി​നു ചെയ്‌ത അതി​പ്ര​ധാ​ന​മായ അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും സംബന്ധിച്ച ആത്മപ്ര​ചോ​ദ​ക​മായ വിവര​ണങ്ങൾ, “ഒരു പുരോ​ഹി​ത​രാ​ജ​ത്വ​വും വിശു​ദ്ധ​ജ​ന​വും” എന്ന നിലയിൽ തന്റെ പ്രത്യേക സ്വത്തായി ഇസ്രാ​യേ​ലി​നെ സംഘടി​പ്പി​ക്കൽ, ഒരു ദിവ്യാ​ധി​പത്യ ജനതയാ​യു​ളള ഇസ്രാ​യേ​ലി​ന്റെ ചരി​ത്ര​ത്തി​ന്റെ ആരംഭം—ഇവയാണു പുറപ്പാട്‌ എന്ന ബൈബിൾപു​സ്‌ത​ക​ത്തി​ന്റെ വിശേ​ഷാ​ശ​യങ്ങൾ. (പുറ. 19:6) എബ്രാ​യ​യിൽ അത്‌ ഇപ്പോൾ പേരു​ക​ളാ​ണിവ” [NW] എന്നർഥ​മു​ളള വീയെലെ ഷെമോത്ത്‌ എന്നോ, കേവലം അതിന്റെ ആദ്യവാ​ക്കു​ക​ള​നു​സ​രി​ച്ചു ഷെമോത്ത്‌, ‘പേരുകൾ’ എന്നോ വിളി​ക്ക​പ്പെ​ടു​ന്നു. ആധുനി​ക​നാ​ളി​ലെ പേർ വന്നിരി​ക്കു​ന്നതു ഗ്രീക്ക്‌ സെപ്‌റ​റു​വ​ജിൻറിൽനി​ന്നാണ്‌, അവിടെ അത്‌ എക്‌സോ​ഡോസ്‌ എന്നു വിളി​ക്ക​പ്പെ​ടു​ന്നു, അതിനെ എക്‌സോ​ഡസ്‌ എന്ന ലാററിൻരൂ​പ​ത്തി​ലാ​ക്കി​യി​ട്ടുണ്ട്‌, അതിന്റെ അർഥം “പുറപ്പാട്‌” അഥവാ “വിട്ടു​പോക്ക്‌” എന്നാണ്‌. പുറപ്പാട്‌ ഉല്‌പ​ത്തി​യി​ലെ വിവര​ണ​ത്തി​ന്റെ തുടർച്ച​യാ​ണെന്ന്‌, മൂലത്തി​ലെ “ഇപ്പോൾ” [NW] (അക്ഷരീ​യ​മാ​യി, “ഉം”) എന്ന പ്രാരം​ഭ​വാ​ക്കി​നാ​ലും ഉല്‌പത്തി 46:8-27-ലെ തിക​വേ​റിയ രേഖയിൽനിന്ന്‌ എടുത്ത യാക്കോ​ബി​ന്റെ പുത്രൻമാ​രു​ടെ പേരുകൾ വീണ്ടും പട്ടിക​പ്പെ​ടു​ത്തു​ന്ന​തി​നാ​ലും പ്രകട​മാ​ക്ക​പ്പെ​ടു​ന്നു.

2. പുറപ്പാട്‌ യഹോവ എന്ന നാമ​ത്തെ​ക്കു​റിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

2 പുറപ്പാ​ടു​പു​സ്‌തകം ദൈവ​ത്തി​ന്റെ യഹോവ എന്ന മഹനീയ നാമത്തെ അതിന്റെ മഹത്ത്വ​ത്തി​ന്റെ​യും വിശു​ദ്ധി​യു​ടെ​യും സകല ഭാസു​ര​ത​യോ​ടും​കൂ​ടെ വെളി​പ്പെ​ടു​ത്തു​ന്നു. ദൈവം തന്റെ നാമത്തി​ന്റെ അർഥത്തി​ന്റെ ആഴം പ്രകട​മാ​ക്കാൻ തുടങ്ങി​യ​പ്പോൾ മോശ​യോ​ടു “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നു പറഞ്ഞു, അവൻ ഇസ്രാ​യേ​ലി​നോ​ടു “ഞാൻ ആകുന്നു എന്നുള​ളവൻ [എബ്രായ: היה, ഏഹ്‌യെഹ്‌, ഹായാ എന്ന എബ്രായ ക്രിയ​യിൽനിന്ന്‌] എന്നെ നിങ്ങളു​ടെ അടുക്കൽ അയച്ചി​രി​ക്കു​ന്നു” എന്നു പറയണ​മെന്നു കൂട്ടി​ച്ചേർക്കു​ക​യും ചെയ്‌തു. യഹോവ എന്ന നാമം (יהוה, YHWH) ഹാവാ, “ആയിത്തീ​രുക”, എന്ന ബന്ധമുളള എബ്രാ​യ​ക്രി​യ​യിൽനിന്ന്‌ ഉളവാ​കു​ന്ന​താണ്‌, അതിന്റെ യഥാർഥ അർഥം “ആയിത്തീ​രു​വാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണ്‌. തീർച്ച​യാ​യും അവൻ ഇപ്പോൾ തന്റെ ജനമായ ഇസ്രാ​യേ​ലി​നു​വേണ്ടി നടപ്പിൽ വരുത്താൻ തുടങ്ങിയ ഊററ​വും ഭയങ്കര​വു​മായ പ്രവൃ​ത്തി​കൾ ആ നാമത്തെ മഹിമ​പ്പെ​ടു​ത്തു​ക​യും ഉജ്ജ്വല​മ​ഹ​ത്ത്വ​മ​ണി​യി​ക്കു​ക​യും ചെയ്‌തു, അതിനെ “തലമു​റ​ത​ല​മുറ”യായുളള ഒരു സ്‌മാ​രകം, നിത്യ​കാ​ലം ആദരി​ക്കേണ്ട നാമം, ആക്കി​ക്കൊ​ണ്ടു​തന്നെ. ആ നാമത്തെ ചുററി​പ്പ​റ​റി​യു​ളള അത്ഭുത​ക​ര​മായ ചരിത്രം നാം അറിയു​ന്ന​തും “ഞാൻ യഹോവ ആകുന്നു” a എന്നു പ്രഖ്യാ​പി​ക്കു​ന്ന​വ​നായ ഏക സത്യ​ദൈ​വത്തെ ആരാധി​ക്കു​ന്ന​തും എല്ലാറ​റി​ലും​വെച്ച്‌ അത്യന്തം പ്രയോ​ജ​ന​ക​ര​മാ​കു​ന്നു.—പുറ. 3:14, 15; 6:6.

3. (എ) പുറപ്പാ​ടി​ന്റെ എഴുത്തു​കാ​രൻ മോശ​യാ​യി​രു​ന്നു​വെന്നു നമുക്ക്‌ എങ്ങനെ അറിയാം? (ബി) പുറപ്പാട്‌ എപ്പോ​ഴാണ്‌ എഴുത​പ്പെ​ട്ടത്‌, അത്‌ ഏതു കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു?

3 പുറപ്പാ​ടു പഞ്ചഗ്ര​ന്ഥി​ക​ളു​ടെ രണ്ടാം വാല്യ​മാ​യി​രി​ക്കു​ന്ന​തി​നാൽ സൂചി​പ്പി​ക്ക​പ്പെ​ടു​ന്ന​പ്ര​കാ​രം അതിന്റെ എഴുത്തു​കാ​രൻ മോശ​യാണ്‌. യഹോ​വ​യു​ടെ നിർദേ​ശ​പ്ര​കാ​രം മോശ ഒരു എഴുത​പ്പെട്ട രേഖ ഉണ്ടാക്കുന്ന മൂന്നു സന്ദർഭങ്ങൾ ഈ പുസ്‌ത​കം​തന്നെ രേഖ​പ്പെ​ടു​ത്തു​ന്നു. (17:14; 24:4; 34:27) വെസ്‌റ​റ്‌കോട്ട്‌, ഹോർട്ട്‌ എന്നീ ബൈബിൾപ​ണ്ഡി​തൻമാർ പറയു​ന്ന​പ്ര​കാ​രം, യേശു​വും ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്തു​കാ​രും പുറപ്പാ​ടി​നെ 100-ൽപ്പരം പ്രാവ​ശ്യം ഉദ്ധരി​ക്കു​ക​യോ പരാമർശി​ക്കു​ക​യോ ചെയ്യുന്നു, “മോശ നിങ്ങൾക്കു ന്യായ​പ്ര​മാ​ണം തന്നിട്ടി​ല്ല​യോ?” എന്നു പറഞ്ഞ​പ്പോൾ യേശു ചെയ്‌ത​തു​പോ​ലെ. ഇസ്രാ​യേൽ പുത്രൻമാർ ഈജി​പ്‌തു വിട്ട​ശേഷം ഒരു വർഷം​ക​ഴി​ഞ്ഞു പൊ.യു.മു. 1512-ാമാണ്ടിൽ സീനായി മരുഭൂ​മി​യിൽവെ​ച്ചാ​ണു പുറപ്പാട്‌ എഴുതി​യത്‌. അതു പൊ.യു.മു. 1657-ലെ യോ​സേ​ഫി​ന്റെ മരണം മുതൽ പൊ.യു.മു. 1512-ൽ മരുഭൂ​മി​യിൽ യഹോ​വ​യു​ടെ ആരാധ​ന​ക്കു​ളള തിരു​നി​വാ​സം ഉയർത്തി​യ​തു​വ​രെ​യു​ളള 145 വർഷത്തെ ഒരു കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു.—യോഹ. 7:19; പുറ. 1:6; 40:17.

4, 5. പുരാ​വ​സ്‌തു​ശാ​സ്‌ത്ര​പ​ര​മായ ഏതു തെളിവു പുറപ്പാ​ടി​ലെ വിവര​ണത്തെ പിന്താ​ങ്ങു​ന്നു?

4 പുറപ്പാ​ടി​ലെ സംഭവങ്ങൾ ഏതാണ്ട്‌ 3,500 വർഷം​മു​മ്പാ​ണു നടന്ന​തെ​ന്നു​ള​ളതു പരിഗ​ണി​ക്കു​മ്പോൾ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​പ​ര​മാ​യും മറ്റുമുള്ള രേഖയു​ടെ കൃത്യ​തയെ സാക്ഷ്യ​പ്പെ​ടു​ത്തുന്ന അതിശ​യ​നീ​യ​മായ അളവി​ലു​ളള ബാഹ്യ​തെ​ളി​വുണ്ട്‌. ഈജി​പ്‌ഷ്യൻ പേരുകൾ പുറപ്പാ​ടിൽ ശരിയാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. പറഞ്ഞി​രി​ക്കുന്ന സ്ഥാന​പ്പേ​രു​കൾ ഈജി​പ്‌ഷ്യൻ ആലേഖ​ന​ങ്ങ​ളോ​ടു യോജി​ക്കു​ന്നു. വിദേ​ശി​കളെ ഈജി​പ്‌തിൽ ജീവി​ക്കാൻ അനുവ​ദി​ക്കു​ന്ന​തും അവരിൽനി​ന്നു വേറി​ട്ടു​നിൽക്കു​ന്ന​തും ഈജി​പ്‌തു​കാ​രു​ടെ ഒരു ആചാര​മാ​യി​രു​ന്നു​വെന്നു പുരാ​വ​സ്‌തു​ശാ​സ്‌ത്രം പ്രകട​മാ​ക്കു​ന്നു. കുളി​ക്കാൻ നൈൽന​ദി​യി​ലെ വെളളം ഉപയോ​ഗി​ച്ചി​രു​ന്നു. ഫറവോ​ന്റെ പുത്രി അവിടെ കുളി​ച്ചി​രു​ന്ന​തി​നെ അത്‌ അനുസ്‌മ​രി​പ്പി​ക്കു​ന്നു. വൈ​ക്കോൽ ഉപയോ​ഗി​ച്ചും ഉപയോ​ഗി​ക്കാ​തെ​യും ഉണ്ടാക്കിയ ഇഷ്ടികകൾ കണ്ടെത്ത​പ്പെ​ട്ടി​ട്ടുണ്ട്‌. കൂടാതെ, ഈജി​പ്‌തി​ന്റെ പ്രശസ്‌തി​യു​ടെ നാളിൽ മന്ത്രവാ​ദി​കൾ പ്രമു​ഖ​രാ​യി​രു​ന്നു.—പുറ. 8:22; 2:5; 5:6, 7, 18; 7:11.

5 ഫറവോ​മാർ വ്യക്തി​പ​ര​മാ​യി യുദ്ധത്തി​ലേക്കു തങ്ങളുടെ തേരുകൾ തെളി​ച്ചി​രു​ന്നു​വെന്നു സ്‌മാ​ര​ക​സ്‌തം​ഭങ്ങൾ തെളി​യി​ക്കു​ന്നു. മോശ​യു​ടെ നാളിലെ ഫറവോൻ ഈ ആചാരം അനുസ​രി​ച്ചി​രു​ന്ന​താ​യി പുറപ്പാ​ടു സൂചി​പ്പി​ക്കു​ന്നു. അയാളു​ടെ അവമാനം എത്ര വലുതാ​യി​രു​ന്നി​രി​ക്കണം! തങ്ങളുടെ ദേശത്ത്‌ ഇസ്രാ​യേ​ല്യ​രു​ടെ പ്രവാ​സ​ത്തെ​ക്കു​റി​ച്ചോ ഈജി​പ്‌തി​നു ഭവിച്ച വിപത്തി​നെ​ക്കു​റി​ച്ചോ പുരാതന ഈജി​പ്‌ഷ്യൻരേ​ഖകൾ ഒന്നും പറയാ​തി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ശ്ലാഘനീ​യ​മ​ല്ലാത്ത ഏതു മുൻരേ​ഖ​യും മായി​ച്ചു​ക​ള​യു​ന്നത്‌ ഒരു പുതിയ ഈജി​പ്‌ഷ്യൻ രാജവം​ശ​ത്തി​ന്റെ ആചാര​മാ​യി​രു​ന്നു​വെന്നു പുരാ​വ​സ്‌തു​ശാ​സ്‌ത്രം പ്രകട​മാ​ക്കി​യി​ട്ടുണ്ട്‌. അവർ അപമാ​ന​ക​ര​മായ പരാജ​യങ്ങൾ ഒരിക്ക​ലും രേഖ​പ്പെ​ടു​ത്തി​യി​രു​ന്നില്ല. നൈൽ​ദൈവം, തവള​ദൈവം, സൂര്യ​ദൈവം എന്നിങ്ങ​നെ​യു​ളള ഈജി​പ്‌തി​ലെ ദൈവ​ങ്ങൾക്ക്‌ അവമതി വരുത്തു​ക​യും യഹോ​വയെ പരമോ​ന്ന​ത​നെന്നു പ്രകട​മാ​ക്കു​ക​യും ചെയ്‌ത, ആ വ്യാജ​ദൈ​വ​ങ്ങൾക്കെ​തി​രായ പ്രഹരങ്ങൾ ദുരഭി​മാ​ന​മു​ളള ഒരു ജനതയു​ടെ ചരി​ത്ര​ത്തിന്‌ അനു​യോ​ജ്യ​മാ​യി​രി​ക്കു​ക​യില്ല.—14:7-10; 15:4. b

6. ഇസ്രാ​യേ​ലി​ന്റെ ആദിമ പാളയങ്ങൾ എവി​ടെ​യാ​യി​രു​ന്നു​വെന്നു പൊതു​വേ തിരി​ച്ച​റി​യ​പ്പെ​ടു​ന്നു?

6 യി​ത്രോ​യു​ടെ കീഴിൽ ഒരു ഇടയനാ​യി മോശ 40 വർഷം സേവി​ച്ചത്‌, അവനെ ആ പ്രദേ​ശത്തെ ജീവി​താ​വ​സ്ഥ​ക​ളും, വെളള​വും ഭക്ഷണവും ലഭിക്കുന്ന സ്ഥാനങ്ങ​ളും, പരിച​യ​മു​ള​ള​വ​നാ​ക്കു​ക​യും അങ്ങനെ പുറപ്പാ​ടി​നെ നയിക്കാൻ നന്നായി യോഗ്യ​നാ​ക്കു​ക​യും ചെയ്‌തു. ഇന്ന്‌ ആ പുറപ്പാ​ടി​ന്റെ കൃത്യ​മായ പഥം സുനി​ശ്ചി​ത​മാ​യി കണ്ടുപി​ടി​ക്കാൻ കഴിക​യില്ല, കാരണം വിവര​ണ​ത്തിൽ പറഞ്ഞി​രി​ക്കുന്ന വിവിധ സ്ഥാനങ്ങൾ സുനി​ശ്ചി​ത​മാ​യി തിട്ട​പ്പെ​ടു​ത്തുക സാധ്യമല്ല. എന്നിരു​ന്നാ​ലും, സീനായി ഉപദ്വീ​പിൽ ആദ്യം പാളയ​മ​ടിച്ച സ്ഥാനങ്ങ​ളി​ലൊ​ന്നായ മാറാ ആധുനിക സൂയസ്സിന്‌ 80 കിലോ​മീ​ററർ തെക്കും തെക്കു​കി​ഴ​ക്കു​മാ​യി കിടക്കുന്ന എയ്‌ൻ ഹവ്വാരാ ആണെന്നു സാധാ​ര​ണ​മാ​യി തിരി​ച്ച​റി​യ​പ്പെ​ടു​ന്നു. രണ്ടാമത്തെ പാളയ​സ്ഥാ​ന​മായ എലീം പാരമ്പ​ര്യ​പ്ര​കാ​രം സൂയസ്സിൽനിന്ന്‌ 88 കിലോ​മീ​ററർ തെക്കും തെക്കു​കി​ഴ​ക്കു​മാ​യി കിടക്കുന്ന വാഡി ഗാരൻഡൽ ആയി തിരി​ച്ച​റി​യ​പ്പെ​ടു​ന്നു. കൗതു​ക​ക​ര​മാ​യി, “പന്ത്രണ്ട്‌ നീരു​റ​വും എഴുപതു ഈത്തപ്പ​ന​യും” ഉണ്ടായി​രുന്ന ബൈബി​ളി​ലെ എലീമി​നെ അനുസ്‌മ​രി​പ്പി​ക്കു​മാറ്‌ ഈ ആധുനി​ക​സ്ഥാ​നം സസ്യങ്ങ​ളും ഈത്തപ്പ​ന​ക​ളും സഹിതം ഒരു ജലസേ​ച​ന​സ്ഥ​ല​മാ​യി അറിയ​പ്പെ​ടു​ന്നു. c എന്നിരു​ന്നാ​ലും മോശ​യു​ടെ വിവര​ണ​ത്തി​ന്റെ വിശ്വാ​സ്യത ആ മാർഗ​ത്തി​ലെ വിവിധ സ്ഥലങ്ങളു​ടെ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞ​രാ​ലു​ളള സ്ഥിരീ​ക​ര​ണത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നില്ല.—15:23, 27.

7. തിരു​നി​വാസ നിർമാ​ണം ഉൾപ്പെടെ വേറെ ഏതു തെളിവു പുറപ്പാ​ടി​നെ നിശ്വ​സ്‌ത​മെന്നു സ്ഥിരീ​ക​രി​ക്കു​ന്നു?

7 സീനാ​യി​യു​ടെ മുമ്പിലെ സമതല​ത്തിൽ തിരു​നി​വാ​സം നിർമി​ക്കു​ന്നതു സംബന്ധിച്ച വിവരണം തദ്ദേശാ​വ​സ്ഥ​ക​ളോ​ടു യോജി​ക്കു​ന്നു. ഒരു പണ്ഡിതൻ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “രൂപത്തി​ലും നിർമാ​ണ​ത്തി​ലും വസ്‌തു​ക്ക​ളി​ലും തിരു​നി​വാ​സം തികച്ചും മരുഭൂ​മി​ക്കു യോജി​ച്ച​താണ്‌. നിർമാ​ണ​ത്തിന്‌ ഉപയോ​ഗിച്ച തടി അവിടെ സമൃദ്ധ​മാ​യി കാണ​പ്പെ​ടു​ന്നുണ്ട്‌.” d പേരു​ക​ളു​ടെ​യോ ആചാര​ങ്ങ​ളു​ടെ​യോ മതത്തി​ന്റെ​യോ സ്ഥലങ്ങളു​ടെ​യോ ഭൂമി​ശാ​സ്‌ത്ര​ത്തി​ന്റെ​യോ വസ്‌തു​ക്ക​ളു​ടെ​യോ മണ്ഡലത്തി​ലാ​യാ​ലും ബാഹ്യ​തെ​ളി​വു​ക​ളു​ടെ കൂമ്പാരം ഇപ്പോൾ ഏതാണ്ടു 3,500 വർഷം പഴക്കമു​ളള നിശ്വസ്‌ത പുറപ്പാ​ടിൻ വിവര​ണത്തെ സ്ഥിരീ​ക​രി​ക്കു​ന്നു.

8. നിശ്വ​സ്‌ത​വും പ്രയോ​ജ​ന​പ്ര​ദ​വു​മാ​യി പുറപ്പാട്‌ ശേഷം തിരു​വെ​ഴു​ത്തു​ക​ളോ​ടു നെയ്‌തു​ചേർത്തി​രി​ക്കു​ന്ന​തെ​ങ്ങനെ?

8 മററു ബൈബി​ളെ​ഴു​ത്തു​കാർ പുറപ്പാ​ടി​ന്റെ പ്രാവ​ച​നിക പ്രാധാ​ന്യ​വും മൂല്യ​വും പ്രകട​മാ​ക്കി​ക്കൊണ്ട്‌ അതിനെ നിരന്തരം പരാമർശി​ച്ചു. തന്റെ ജനമായ ഇസ്രാ​യേ​ലി​നെ “അടയാ​ള​ങ്ങൾകൊ​ണ്ടും അത്ഭുത​ങ്ങൾകൊ​ണ്ടും ബലമുളള കൈ​കൊ​ണ്ടും നീട്ടിയ ഭുജം​കൊ​ണ്ടും മഹാഭീ​തി​കൊ​ണ്ടും” ഈജി​പ്‌തിൽനി​ന്നു കൊണ്ടു​വ​രാൻ പുറപ്പെട്ട “മഹത്വ​വും വല്ലഭത്വ​വു​മു​ളള ദൈവ”മായ “സൈന്യ​ങ്ങ​ളു​ടെ യഹോവ” എന്ന “നാമം” ഉളളവ​നെ​ക്കു​റി​ച്ചു 900-ത്തിൽപ്പരം വർഷം കഴിഞ്ഞു യിരെ​മ്യാവ്‌ എഴുതി. (യിരെ. 32:18-21) 1,500-ൽപ്പരം വർഷം കഴിഞ്ഞു സ്‌തേ​ഫാ​നോസ്‌ തന്റെ രക്തസാ​ക്ഷി​മ​ര​ണ​ത്തി​ലേക്കു നയിച്ച ഉത്തേജ​ക​മായ സാക്ഷ്യ​ത്തി​ല​ധി​ക​വും പുറപ്പാ​ടി​ലെ വിവര​ങ്ങ​ളി​ലാണ്‌ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യത്‌. (പ്രവൃ. 7:17-44) മോശ​യു​ടെ ജീവിതം എബ്രായർ 11:23-29-ൽ വിശ്വാ​സ​ത്തി​ന്റെ ഒരു ദൃഷ്ടാ​ന്ത​മെന്ന നിലയിൽ നമുക്കു​വേണ്ടി പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഇന്നത്തെ നമുക്കു​വേണ്ടി ദൃഷ്ടാ​ന്ത​ങ്ങ​ളും മുന്നറി​യി​പ്പു​ക​ളും വിവരി​ക്കു​ന്ന​തി​നു പൗലൊസ്‌ കൂടെ​ക്കൂ​ടെ പുറപ്പാ​ടിൽനി​ന്നു മററു പരാമർശ​നങ്ങൾ നടത്തുന്നു. (പ്രവൃ. 13:17; 1 കൊരി. 10:1-4, 11, 12; 2 കൊരി. 3:7-16) ബൈബി​ളി​ലെ ഭാഗങ്ങൾ അന്യോ​ന്യം എങ്ങനെ നെയ്‌തു​ചേർത്തി​രി​ക്കു​ന്നു​വെന്നു മനസ്സി​ലാ​ക്കാൻ ഇതെല്ലാം നമ്മെ സഹായി​ക്കു​ന്നു, ഓരോ ഭാഗവും പ്രയോ​ജ​ന​ക​ര​മായ ഒരു വിധത്തിൽ യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​ന്റെ വെളി​പ്പെ​ടു​ത്ത​ലിൽ പങ്കുവ​ഹി​ക്കു​ന്നു.

പുറപ്പാ​ടി​ന്റെ ഉളളടക്കം

9. മോശ ഏതു സാഹച​ര്യ​ങ്ങ​ളിൽ ജനിക്കു​ക​യും വളർത്ത​പ്പെ​ടു​ക​യും ചെയ്യുന്നു?

9 തന്റെ സ്വന്തം സ്‌മാ​ര​ക​നാ​മ​ത്തിന്‌ ഊന്നൽ കൊടു​ത്തു​കൊ​ണ്ടു യഹോവ മോശയെ നിയോ​ഗി​ക്കു​ന്നു (1:1–4:31). ഈജി​പ്‌തിൽനി​ന്നു വന്ന ഇസ്രാ​യേൽപു​ത്രൻമാ​രു​ടെ പേരുകൾ പറഞ്ഞ​ശേഷം, പുറപ്പാട്‌ അടുത്ത​താ​യി യോ​സേ​ഫി​ന്റെ മരണം രേഖ​പ്പെ​ടു​ത്തു​ന്നു. കാല​ക്ര​മ​ത്തിൽ ഒരു പുതിയ രാജാവ്‌ ഈജി​പ്‌തിൽ എഴു​ന്നേൽക്കു​ന്നു. ഇസ്രാ​യേ​ല്യർ “സന്താന​സ​മ്പ​ന്ന​രാ​യി അത്യന്തം വർദ്ധി​ച്ചു​പെ​രു​കി ബലപ്പെട്ടു”കൊണ്ടി​രി​ക്കു​ന്ന​താ​യി കാണു​മ്പോൾ അവൻ നിർബ​ന്ധി​ത​ജോ​ലി ഉൾപ്പെ​ടെ​യു​ളള മർദന​ന​ട​പ​ടി​കൾ സ്വീക​രി​ക്കു​ക​യും സകല നവജാത ആൺകു​ഞ്ഞു​ങ്ങ​ളെ​യും നശിപ്പി​ക്കാൻ ആജ്ഞാപി​ച്ചു​കൊണ്ട്‌ ഇസ്രാ​യേ​ലി​ലെ പുരു​ഷ​ജ​ന​സം​ഖ്യ കുറയ്‌ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യുന്നു. (1:7) ഈ സാഹച​ര്യ​ങ്ങ​ളി​ലാ​ണു ലേവി​ഗൃ​ഹ​ത്തിൽപ്പെട്ട ഒരു ഇസ്രാ​യേ​ല്യന്‌ ഒരു പുത്രൻ ജനിക്കു​ന്നത്‌. ഈ കുട്ടി കുടും​ബ​ത്തിൽ മൂന്നാ​മ​ത്ത​വ​നാണ്‌. അവനു മൂന്നു മാസം പ്രായ​മു​ള​ള​പ്പോൾ അവന്റെ അമ്മ നൈൽന​ദീ​തീ​ര​ത്തോ​ട​ടുത്ത്‌ ഒരു ഞാങ്ങണ​പ്പെ​ട്ട​ക​ത്തിൽ ഞാങ്ങണ​ക​ളു​ടെ ഇടയിൽ അവനെ ഒളിച്ചു​വെ​ക്കു​ന്നു. ഫറവോ​ന്റെ പുത്രി അവനെ കണ്ടെത്തു​ന്നു, അവൾക്ക്‌ ആ കുട്ടിയെ ഇഷ്ടപ്പെ​ട്ടിട്ട്‌ അവനെ ദത്തെടു​ക്കു​ന്നു. അവന്റെ സ്വന്തം അമ്മ അവന്റെ ധാത്രി​യാ​യി​ത്തീ​രു​ന്നു, തത്‌ഫ​ല​മാ​യി അവൻ ഒരു ഇസ്രാ​യേ​ല്യ​ഭ​വ​ന​ത്തിൽ വളരുന്നു. പിൽക്കാ​ലത്ത്‌ അവനെ ഫറവോ​ന്റെ കൊട്ടാ​ര​ത്തി​ലേക്കു കൊണ്ടു​വ​രു​ന്നു. അവന്‌ “വലി​ച്ചെ​ടു​ക്ക​പ്പെ​ട്ടവൻ [അതായതു വെളള​ത്തിൽനി​ന്നു രക്ഷിക്ക​പ്പെ​ട്ടവൻ]” എന്നർഥ​മു​ളള മോശ എന്നു പേരി​ടു​ന്നു.—പുറ. 2:10; പ്രവൃ. 7:17-22.

10. മോശ പ്രത്യേക സേവന​ത്തി​നു നിയോ​ഗി​ക്ക​പ്പെ​ടു​ന്ന​തി​ലേക്കു നയിക്കുന്ന സംഭവങ്ങൾ ഏവ?

10 ഈ മോശ തന്റെ സഹ ഇസ്രാ​യേ​ല്യ​രു​ടെ ക്ഷേമത്തിൽ തത്‌പ​ര​നാണ്‌. ഒരു ഇസ്രാ​യേ​ല്യ​നോ​ടു​ളള ദുഷ്‌പെ​രു​മാ​ററം നിമിത്തം ഒരു ഈജി​പ്‌തു​കാ​രനെ അവൻ കൊല്ലു​ന്നു. തത്‌ഫ​ല​മാ​യി അവൻ ഓടി​പ്പോ​കേ​ണ്ടി​വ​രു​ന്നു. അങ്ങനെ അവൻ മിദ്യാൻദേ​ശ​ത്തേക്കു വരുന്നു. അവിടെ അവൻ മിദ്യാ​നി​ലെ പുരോ​ഹി​ത​നായ യി​ത്രോ​യു​ടെ മകളായ സിപ്പോ​റയെ വിവാഹം കഴിക്കു​ന്നു. കാല​ക്ര​മ​ത്തിൽ മോശ ഗെർശോം എന്നും എലെയാ​സർ എന്നും പേരായ രണ്ടു പുത്രൻമാ​രു​ടെ പിതാ​വാ​യി​ത്തീ​രു​ന്നു. അനന്തരം, മരുഭൂ​മി​യിൽ 40 വർഷം ചെലവ​ഴിച്ച ശേഷം 80-ാമത്തെ വയസ്സിൽ യഹോ​വ​യു​ടെ നാമത്തി​ന്റെ വിശു​ദ്ധീ​ക​ര​ണ​ത്തിൽ ഒരു പ്രത്യേക സേവന​ത്തി​നു മോശ യഹോ​വ​യാൽ നിയോ​ഗി​ക്ക​പ്പെ​ടു​ന്നു. ഒരു ദിവസം “ദൈവ​ത്തി​ന്റെ പർവ്വത​മായ” ഹോ​രേ​ബി​നു സമീപം യി​ത്രോ​യു​ടെ ആടുകളെ മേയി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ കത്തി​ക്കൊ​ണ്ടി​രു​ന്നെ​ങ്കി​ലും എരിഞ്ഞ​ട​ങ്ങു​ന്നി​ല്ലാഞ്ഞ ഒരു മുൾപ്പ​ടർപ്പു മോശ കണ്ടു. പരി​ശോ​ധി​ക്കാൻ അവൻ അടുത്തു​ചെ​ല്ലു​മ്പോൾ യഹോ​വ​യു​ടെ ഒരു ദൂതൻ അവനെ സംബോ​ധന ചെയ്യുന്നു. ദൈവ​ത്തി​ന്റെ ജനമായ “യിസ്രാ​യേൽമ​ക്കളെ മിസ്ര​യീ​മിൽനി​ന്നു” പുറ​പ്പെ​ടു​വി​ക്കാ​നു​ളള അവന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചു ദൂതൻ മോശ​യോ​ടു പറയുന്നു. (പുറ. 3:1, 10) ഈജി​പ്‌തി​ലെ അടിമ​ത്ത​ത്തിൽനിന്ന്‌ ഇസ്രാ​യേ​ല്യ​രെ വിടു​വി​ക്കു​ന്ന​തി​നു​ളള യഹോ​വ​യു​ടെ ഉപകര​ണ​മാ​യി മോശ ഉപയോ​ഗി​ക്ക​പ്പെ​ടാ​നി​രി​ക്കു​ക​യാണ്‌.—പ്രവൃ. 7:23-35.

11. യഹോവ ഇപ്പോൾ ഏതു പ്രത്യേക അർഥത്തിൽ തന്റെ നാമത്തെ അറിയി​ക്കു​ന്നു?

11 അപ്പോൾ താൻ ഇസ്രാ​യേൽപു​ത്രൻമാ​രോ​ടു ദൈവത്തെ എങ്ങനെ തിരി​ച്ച​റി​യി​ക്ക​ണ​മെന്നു മോശ ചോദി​ക്കു​ന്നു. ഇവി​ടെ​യാണ്‌ ആദ്യമാ​യി യഹോവ തന്റെ നാമത്തി​ന്റെ യഥാർഥ അർഥം അറിയി​ക്കു​ന്നത്‌, അതിനെ തന്റെ പ്രത്യേ​ക​മായ ഉദ്ദേശ്യ​ത്തോ​ടു ബന്ധിപ്പി​ച്ചു​കൊ​ണ്ടും അതിനെ ഒരു സ്‌മാ​ര​ക​മാ​യി സ്ഥാപി​ച്ചു​കൊ​ണ്ടും​തന്നെ. “ഞാൻ ആകുന്നു എന്നുള​ളവൻ എന്നെ നിങ്ങളു​ടെ അടുക്കൽ അയച്ചി​രി​ക്കു​ന്നു എന്നിങ്ങനെ നീ യിസ്രാ​യേൽ മക്കളോ​ടു പറയേണം . . . അബ്രാ​ഹാ​മി​ന്റെ ദൈവ​വും യിസ്‌ഹാ​ക്കി​ന്റെ ദൈവ​വും യാക്കോ​ബി​ന്റെ ദൈവ​വു​മാ​യി നിങ്ങളു​ടെ പിതാ​ക്കൻമാ​രു​ടെ ദൈവ​മായ യഹോവ എന്നെ നിങ്ങളു​ടെ അടുക്കൽ അയച്ചി​രി​ക്കു​ന്നു.” യഹോവ എന്ന അവന്റെ നാമം തന്റെ നാമജ​ന​ത്തോ​ടു ബന്ധപ്പെട്ട ഉദ്ദേശ്യ​ങ്ങൾ നിവർത്തി​ക്കാ​നി​ട​യാ​ക്കു​ന്നവൻ എന്ന നിലയിൽ അവനെ തിരി​ച്ച​റി​യി​ക്കു​ന്നു. അബ്രഹാ​മി​ന്റെ സന്തതി​ക​ളായ ഈ ജനത്തിന്‌ അവരുടെ പൂർവ​പി​താ​ക്കൻമാ​രോ​ടു വാഗ്‌ദ​ത്തം​ചെയ്‌ത ദേശം, “പാലും തേനും ഒഴുകുന്ന ദേശം,” കൊടു​ക്കും.—പുറ. 3:14, 15, 17.

12. ഇസ്രാ​യേ​ല്യ​രെ സ്വത​ന്ത്ര​രാ​ക്കു​ന്നതു സംബന്ധി​ച്ചു യഹോവ മോശ​യോ​ടു എന്തു വിശദീ​ക​രി​ക്കു​ന്നു, ജനം അടയാ​ള​ങ്ങളെ എങ്ങനെ സ്വീക​രി​ക്കു​ന്നു?

12 ഈജി​പ്‌തി​ലെ രാജാവ്‌ ഇസ്രാ​യേ​ലി​നെ സ്വത​ന്ത്ര​മാ​യി വിട്ടയ​യ്‌ക്കു​ക​യി​ല്ലെ​ന്നും താൻ ആദ്യം തന്റെ സകല അത്ഭുത​പ്ര​വൃ​ത്തി​ക​ളാ​ലും ഈജി​പ്‌തി​നെ പ്രഹരി​ക്കേ​ണ്ടി​വ​രു​മെ​ന്നും യഹോവ മോശ​യോ​ടു വിശദീ​ക​രി​ക്കു​ന്നു. മോശ​യു​ടെ സഹോ​ദ​ര​നായ അഹരോ​നെ ഒരു വക്താവാ​യി അവനു കൊടു​ക്കു​ന്നു. തങ്ങൾ യഹോ​വ​യു​ടെ നാമത്തി​ലാ​ണു വരുന്ന​തെന്ന്‌ ഇസ്രാ​യേ​ല്യ​രെ ബോധ്യ​പ്പെ​ടു​ത്താൻ അവർക്കു മൂന്ന്‌ അടയാ​ളങ്ങൾ ലഭിക്കു​ന്നു. ഈജി​പ്‌തി​ലേ​ക്കു​ളള മാർഗ​മ​ധ്യേ, കുടും​ബ​ത്തി​ലെ ഒരു മരണം തടയു​ന്ന​തി​നു മോശ​യു​ടെ പുത്രനെ പരിച്‌ഛേദന കഴിപ്പി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു, ഇതു ദൈവ​ത്തി​ന്റെ നിയമങ്ങൾ മോശയെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. (ഉല്‌പ. 17:14) മോശ​യും അഹരോ​നും ഇസ്രാ​യേൽപു​ത്രൻമാ​രു​ടെ പ്രായ​മേ​റിയ പുരു​ഷൻമാ​രെ കൂട്ടി​വ​രു​ത്തു​ക​യും അവരെ ഈജി​പ്‌തിൽനി​ന്നു പുറ​പ്പെ​ടു​വി​ക്കു​ന്ന​തി​നും വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു കൊണ്ടു​പോ​കു​ന്ന​തി​നു​മു​ളള യഹോ​വ​യു​ടെ ഉദ്ദേശ്യം അറിയി​ക്കു​ക​യും ചെയ്യുന്നു. അവർ അടയാ​ളങ്ങൾ കാണി​ക്കു​ന്നു, ജനം വിശ്വ​സി​ക്കു​ന്നു.

13. ഫറവോ​നു​മാ​യു​ളള മോശ​യു​ടെ ആദ്യ കൂടി​ക്കാ​ഴ്‌ച​യിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​കു​ന്നു?

13 ഈജി​പ്‌തിൻമേ​ലു​ളള പ്രഹരങ്ങൾ (5:1–10:29). ഇപ്പോൾ മോശ​യും അഹരോ​നും ഫറവോ​ന്റെ അടുക്ക​ലേക്കു ചെല്ലു​ക​യും “എന്റെ ജനത്തെ വിട്ടയ​ക്കേണം” എന്ന്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറഞ്ഞി​രി​ക്കു​ന്ന​താ​യി പ്രഖ്യാ​പി​ക്കു​ക​യും ചെയ്യുന്നു. അഹങ്കാ​രി​യായ ഫറവോൻ പുച്ഛസ്വ​ര​ത്തിൽ “യിസ്രാ​യേ​ലി​നെ വിട്ടയ​പ്പാൻ തക്കവണ്ണം ഞാൻ യഹോ​വ​യു​ടെ വാക്കു കേൾക്കേ​ണ്ട​തി​ന്നു അവൻ ആർ? ഞാൻ യഹോ​വയെ അറിക​യില്ല; ഞാൻ യിസ്രാ​യേ​ലി​നെ വിട്ടയ​ക്ക​യു​മില്ല” എന്നു മറുപടി പറയുന്നു. (5:1, 2) ഇസ്രാ​യേ​ലി​നെ സ്വത​ന്ത്ര​രാ​ക്കു​ന്ന​തി​നു പകരം അയാൾ അവരു​ടെ​മേൽ കുറേ​ക്കൂ​ടെ കഠിന​മായ ജോലി​കൾ അടി​ച്ചേൽപ്പി​ക്കു​ന്നു. എന്നിരു​ന്നാ​ലും തന്റെ വിടു​തൽവാ​ഗ്‌ദ​ത്തങ്ങൾ യഹോവ പുതു​ക്കു​ന്നു, വീണ്ടും അതു യഹോ​വ​യു​ടെ നാമത്തി​ന്റെ വിശു​ദ്ധീ​ക​ര​ണ​ത്തോ​ടു ബന്ധപ്പെ​ടു​ത്തി​ക്കൊ​ണ്ടു​തന്നെ: “ഞാൻ യഹോവ ആകുന്നു . . . ഞാൻ നിങ്ങൾക്കു ദൈവ​മാ​യി​രി​ക്ക​യും ചെയ്യും. . . . യഹോവ ഞാൻ ആകുന്നു.”—6:6-8.

14. ഈജി​പ്‌തു​കാർ “ദൈവ​ത്തി​ന്റെ വിരൽ” തിരി​ച്ച​റി​യാൻ നിർബ​ന്ധി​ത​രാ​കു​ന്ന​തെ​ങ്ങനെ?

14 ഒരു വലിയ പാമ്പാ​യി​ത്തീ​രു​ന്ന​തിന്‌ അഹരോ​ന്റെ വടി താഴെ ഇടീച്ചു​കൊ​ണ്ടു ഫറവോ​ന്റെ മുമ്പാകെ മോശ കാണി​ക്കുന്ന അടയാളം മന്ത്രവാ​ദി​ക​ളായ ഈജി​പ്‌തി​ലെ പുരോ​ഹി​തൻമാർ അനുക​രി​ക്കു​ന്നു. അവരുടെ പാമ്പു​കളെ അഹരോ​ന്റെ വലിയ പാമ്പു വിഴു​ങ്ങു​ന്നു​വെ​ങ്കി​ലും ഫറവോ​ന്റെ ഹൃദയം ഒന്നുകൂ​ടെ കഠിന​പ്പെ​ടു​ന്നു. ഇപ്പോൾ, യഹോവ ഈജി​പ്‌തിൻമേൽ തുടർച്ച​യായ പത്തു കഠിന​പ്ര​ഹ​രങ്ങൾ ഏൽപ്പി​ക്കാൻ തുടങ്ങു​ന്നു. ഒന്നാമ​താ​യി, അവരുടെ നൈൽന​ദി​യും ഈജി​പ്‌തി​ലെ സകല വെളള​ങ്ങ​ളും രക്തമായി മാറുന്നു. പിന്നീട്‌, അവരു​ടെ​മേൽ തവളക​ളു​ടെ ഒരു ബാധ ഉണ്ടാകു​ന്നു. ഈ രണ്ടു പ്രഹരങ്ങൾ മന്ത്രവാ​ദി​ക​ളായ പുരോ​ഹി​തൻമാർ അനുക​രി​ക്കു​ന്നു, എന്നാൽ മനുഷ്യ​ന്റെ​യും മൃഗത്തി​ന്റെ​യും​മേൽ വന്ന പേനു​ക​ളു​ടെ മൂന്നാ​മത്തെ പ്രഹരം അനുക​രി​ക്കു​ന്നില്ല. ഇതു “ദൈവ​ത്തി​ന്റെ വിരൽ” ആകുന്നു​വെന്ന്‌ ഈജി​പ്‌തി​ലെ പുരോ​ഹി​തൻമാർ അംഗീ​ക​രി​ക്കേ​ണ്ടി​വ​രു​ന്നു. എന്നിരു​ന്നാ​ലും, ഫറവോൻ ഇസ്രാ​യേ​ലി​നെ വിട്ടയ​യ്‌ക്കു​ക​യില്ല.—8:19.

15. ഏതു പ്രഹരങ്ങൾ ഈജി​പ്‌തു​കാ​രെ മാത്രം ബാധി​ക്കു​ന്നു, എന്തിനു​വേണ്ടി മാത്ര​മാ​ണു യഹോവ ഫറവോ​നെ തുടരാൻ അനുവ​ദി​ക്കു​ന്നത്‌?

15 ആദ്യത്തെ മൂന്നു പ്രഹരങ്ങൾ ഈജി​പ്‌തു​കാ​രു​ടെ​യും ഇസ്രാ​യേ​ല്യ​രു​ടെ​യും​മേൽ ഒരു​പോ​ലെ വരുന്നു, എന്നാൽ നാലാ​മ​ത്തേ​തു​മു​തൽ ഈജി​പ്‌തു​കാർ മാത്രമേ ബാധി​ക്ക​പ്പെ​ടു​ന്നു​ളളു. ഇസ്രാ​യേൽ യഹോ​വ​യു​ടെ സംരക്ഷ​ണ​ത്തിൽ വേർതി​രി​ഞ്ഞു നിൽക്കു​ന്നു. നാലാ​മത്തെ പ്രഹരം കുതി​ര​യീ​ച്ച​ക​ളു​ടെ ഘോര​മായ കൂട്ടങ്ങ​ളാണ്‌. പിന്നീട്‌, ഈജി​പ്‌തി​ലെ സകല കന്നുകാ​ലി​ക​ളു​ടെ​യും​മേൽ പകർച്ച​വ്യാ​ധി വരുന്നു, അതി​നെ​ത്തു​ടർന്നു മനുഷ്യ​ന്റെ​യും മൃഗത്തി​ന്റെ​യും​മേൽ പരുക്ക​ളു​ണ്ടാ​കു​ന്നു, തന്നിമി​ത്തം മന്ത്രവാ​ദി​ക​ളായ പുരോ​ഹി​തൻമാർക്കു​പോ​ലും മോശ​യു​ടെ മുമ്പാകെ നിൽക്കാൻ കഴിയു​ന്നില്ല. വീണ്ടും ഫറവോ​ന്റെ ഹൃദയം കഠിന​പ്പെ​ടാൻ യഹോവ അനുവ​ദി​ക്കു​ന്നു, മോശ​മു​ഖാ​ന്തരം അയാ​ളോട്‌ ഇങ്ങനെ പറഞ്ഞു​കൊണ്ട്‌: “എങ്കിലും എന്റെ ശക്തി നിന്നെ കാണി​ക്കേ​ണ്ട​തി​ന്നും എന്റെ നാമം സർവ്വഭൂ​മി​യി​ലും പ്രസ്‌താ​വി​ക്ക​പ്പെ​ടേ​ണ്ട​തി​ന്നും ഞാൻ നിന്നെ നിർത്തി​യി​രി​ക്കു​ന്നു.” (9:16) തുടർന്ന്‌ മോശ ഫറവോ​നോട്‌ അടുത്ത പ്രഹരം അറിയി​ക്കു​ന്നു, “അതിക​ഠി​ന​മായ കൽമഴ.” ഇവിടെ ഫറവോ​ന്റെ സേവകൻമാ​രു​ടെ ഇടയിൽ ചിലർ യഹോ​വ​യു​ടെ വചനത്തെ ഭയപ്പെ​ടു​ക​യും അതനു​സ​രി​ച്ചു പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്നു​വെന്നു ബൈബിൾ ആദ്യമാ​യി രേഖ​പ്പെ​ടു​ത്തു​ന്നു. എട്ടാമ​ത്തെ​യും ഒൻപതാ​മ​ത്തെ​യും പ്രഹരങ്ങൾ—വെട്ടു​ക്കി​ളി​ക​ളു​ടെ ആക്രമ​ണ​വും ഒരു കൂരി​രു​ട്ടും—പെട്ടെന്നു ഒന്നിനു​പി​റകേ ഒന്നായി വരുന്നു. തന്റെ മുഖം വീണ്ടും കാണാൻ ശ്രമി​ച്ചാൽ മോശയെ കൊന്നു​ക​ള​യു​മെന്നു ശഠനും ക്രുദ്ധ​നു​മായ ഫറവോൻ ഭീഷണി​പ്പെ​ടു​ത്തു​ന്നു.—9:18.

16. പെസഹ​യും പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ പെരു​ന്നാ​ളും സംബന്ധി​ച്ചു യഹോവ എന്തു കൽപ്പി​ക്കു​ന്നു?

16 പെസഹ​യും ആദ്യജാ​തൻമാ​രു​ടെ വധവും (11:1–13:16). ഇപ്പോൾ യഹോവ പ്രഖ്യാ​പി​ക്കു​ക​യാണ്‌, “ഞാൻ ഒരു ബാധകൂ​ടെ ഫറവോൻമേ​ലും മിസ്ര​യീ​മിൻമേ​ലും വരുത്തും.” (11:1) ആബീബ്‌മാ​സം ഇസ്രാ​യേ​ലിന്‌ ഒന്നാം മാസമാ​യി​രി​ക്ക​ണ​മെന്ന്‌ അവൻ ആജ്ഞാപി​ക്കു​ന്നു. 10-ാം ദിവസം അവർ ഒരു ചെമ്മരി​യാ​ടി​നെ​യോ കോലാ​ടി​നെ​യോ—ഒരു വയസ്സു​പ്രാ​യ​മു​ളള ഊനമി​ല്ലാത്ത ഒരു മുട്ടാ​ടി​നെ—എടുക്കണം, 14-ാം ദിവസം അവർ അതിനെ കൊല്ലണം. അന്നു സന്ധ്യക്ക്‌ അവർ ആ മൃഗത്തി​ന്റെ രക്തം എടുത്തു രണ്ടു കട്ടിള​ക്കാ​ലു​ക​ളിൻമേ​ലും വാതി​ലി​ന്റെ മുകൾഭാ​ഗ​ത്തും തളി​ക്കേ​ണ്ട​താണ്‌, അനന്തരം അവർ വീടി​നു​ള​ളിൽ കഴിഞ്ഞു​കൊണ്ട്‌ ഒററ അസ്ഥി​പോ​ലും ഒടിക്കാ​തെ ആ മൃഗത്തെ ചുട്ടു തിന്നേ​ണ്ട​താണ്‌. വീട്ടിൽ പുളി​മാവ്‌ ഉണ്ടായി​രി​ക്കാൻ പാടില്ല. അവർ വസ്‌ത്ര​മ​ണി​ഞ്ഞു പുറ​പ്പെ​ടാൻ സജ്ജരായി തിടു​ക്ക​ത്തോ​ടെ തിന്നേ​ണ്ട​താണ്‌. പെസഹ ഒരു സ്‌മാ​ര​ക​മാ​യി ഉതകണം, അവരുടെ തലമു​റ​ക​ളി​ലു​ട​നീ​ളം യഹോ​വക്ക്‌ ഒരു ഉത്സവം​തന്നെ. അതിനെ തുടർന്നു പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഏഴു ദിവസത്തെ ഉത്സവം നടക്കണം. അവരുടെ പുത്രൻമാ​രെ ഇതി​ന്റെ​യെ​ല്ലാം അർഥം പൂർണ​മാ​യും പഠിപ്പി​ക്കേ​ണ്ട​താണ്‌. (പിന്നീടു യഹോവ ഈ ഉത്സവങ്ങൾ സംബന്ധി​ച്ചു കൂടു​ത​ലായ നിർദേ​ശങ്ങൾ കൊടു​ക്കു​ന്നുണ്ട്‌, കൂടാതെ ഇസ്രാ​യേ​ലി​ന്റെ മനുഷ്യ​രി​ലും മൃഗങ്ങ​ളി​ലും സകല ആൺകടി​ഞ്ഞൂ​ലു​ക​ളെ​യും യഹോ​വക്കു വിശു​ദ്ധീ​ക​രി​ക്കേ​ണ്ട​താ​ണെന്ന്‌ അവൻ കൽപ്പി​ക്കു​ന്നു.)

17. ഇതിനെ ഒരു സ്‌മാ​ര​ക​മാ​യി ആഘോ​ഷി​ക്കേണ്ട രാത്രി​യാ​ക്കുന്ന സംഭവ​ങ്ങ​ളേവ?

17 യഹോവ കൽപ്പി​ക്കു​ന്ന​തു​പോ​ലെ ഇസ്രാ​യേൽ ചെയ്യുന്നു. അപ്പോൾ വിപത്തു പ്രഹരി​ക്കു​ന്നു! അർധരാ​ത്രി​യിൽ ഇസ്രാ​യേ​ലി​ലെ സകല ആദ്യജാ​ത​രെ​യും കടന്നു​പോ​കു​ക​യും വിടു​വി​ക്കു​ക​യും ചെയ്യവേ യഹോവ ഈജി​പ്‌തി​ലെ സകല കടിഞ്ഞൂ​ലു​ക​ളെ​യും കൊല്ലു​ന്നു. “എഴു​ന്നേ​ററ്‌ എന്റെ ജനത്തിന്റെ ഇടയിൽനി​ന്നു പുറ​പ്പെട്ടു”പോകു​വിൻ എന്നു ഫറവോൻ അട്ടഹസി​ക്കു​ന്നു. പെട്ടെന്നു പോകാൻ ‘മിസ്ര​യീ​മ്യർ ജനത്തെ നിർബ​ന്ധി​ച്ചു​തു​ട​ങ്ങു​ന്നു.’ (12:31, 33) ഇസ്രാ​യേ​ല്യർ വെറും​കൈ​യാ​യി പുറ​പ്പെ​ടു​ന്നില്ല, എന്തെന്നാൽ അവർ ഈജി​പ്‌തു​കാ​രോ​ടു വെളളി​യും സ്വർണ​വും കൊണ്ടു​ളള ഉരുപ്പ​ടി​ക​ളും വസ്‌ത്ര​ങ്ങ​ളും ചോദി​ച്ചു​വാ​ങ്ങു​ന്നു. അവർ യുദ്ധനി​ര​ക​ളാ​യി ഈജി​പ്‌തിൽനിന്ന്‌ മാർച്ചു​ചെ​യ്യു​ന്നു, ശരീര​ശേ​ഷി​യു​ളള 6,00,000 പുരു​ഷൻമാ​രും ഒപ്പം അവരുടെ കുടും​ബ​ങ്ങ​ളും ഇസ്രാ​യേ​ല്യ​ര​ല്ലാത്ത ഒരു വലിയ സമ്മി​ശ്ര​പു​രു​ഷാ​ര​വും നിരവധി മൃഗജാ​തി​ക​ളും തന്നെ. ഇതു കനാൻനാ​ട്ടിൽ പ്രവേ​ശി​ക്കാൻ അബ്രഹാം യൂഫ്ര​ട്ടീസ്‌ കടന്നതു​മു​ത​ലു​ളള 430 വർഷത്തി​ന്റെ അവസാ​നത്തെ കുറി​ക്കു​ന്നു. ഇതു തീർച്ച​യാ​യും സ്‌മാ​ര​ക​മാ​യി ആഘോ​ഷി​ക്കേണ്ട ഒരു രാത്രി​യാണ്‌.—പുറ. 12:40, NW രണ്ടാം അടിക്കു​റിപ്പ്‌; ഗലാ. 3:17.

18. ചെങ്കട​ലി​ങ്കൽ യഹോ​വ​യു​ടെ നാമത്തി​ന്റെ ഏതു പരകോ​ടീയ വിശു​ദ്ധീ​ക​രണം നടക്കുന്നു?

18 ചെങ്കട​ലി​ങ്കൽ യഹോ​വ​യു​ടെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു (13:17–15:21). പകൽ ഒരു മേഘസ്‌തം​ഭ​ത്താ​ലും രാത്രി ഒരു അഗ്നിസ്‌തം​ഭ​ത്താ​ലും വഴിന​ട​ത്തി​ക്കൊ​ണ്ടു യഹോവ അവരെ സുക്കോ​ത്തി​ലൂ​ടെ പുറ​ത്തേക്കു നയിക്കു​ന്നു. വീണ്ടും ഫറവോൻ ശാഠ്യ​ക്കാ​ര​നാ​യി തന്റെ തിര​ഞ്ഞെ​ടുത്ത യുദ്ധര​ഥ​ങ്ങൾസ​ഹി​തം അവരെ പിന്തു​ട​രു​ക​യും ചെങ്കട​ലി​ങ്കൽ അവരെ കുരു​ക്കു​ക​യും ചെയ്യുന്നു—അയാൾ അങ്ങനെ വിചാ​രി​ക്കു​ന്നു. “ഭയപ്പെ​ടേണ്ട; ഉറച്ചു​നി​ല്‌പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‌വാ​നി​രി​ക്കുന്ന രക്ഷ കണ്ടു​കൊൾവിൻ” എന്നു പറഞ്ഞു​കൊ​ണ്ടു മോശ വീണ്ടും ജനത്തിന്‌ ഉറപ്പു​കൊ​ടു​ക്കു​ന്നു. (14:13) അപ്പോൾ ഒരു രക്ഷാവഴി ഉണ്ടാക്കി​ക്കൊ​ണ്ടു സമുദ്രം പിൻവാ​ങ്ങാൻ യഹോവ ഇടയാ​ക്കു​ന്നു, മോശ ഇസ്രാ​യേ​ല്യ​രെ കിഴക്കേ തീര​ത്തേക്ക്‌ അതിലേ സുരക്ഷി​ത​മാ​യി നയിക്കു​ന്നു. ഫറവോ​ന്റെ ശക്തമായ സൈന്യ​ങ്ങൾ അവരുടെ പിന്നാലെ പാഞ്ഞി​റ​ങ്ങു​ന്നു, മടങ്ങിവന്ന വെളള​ങ്ങ​ളിൽ കുടുങ്ങി മുങ്ങി​ച്ചാ​കാൻ മാത്രം. യഹോ​വ​യു​ടെ നാമത്തി​ന്റെ എന്തൊരു പരകോ​ടീയ വിശു​ദ്ധീ​ക​രണം! യഹോ​വ​യിൽ സന്തോ​ഷി​ക്കു​ന്ന​തി​നു​ളള എന്തൊരു മഹത്തായ കാരണം! ആ സന്തോഷം പിന്നീടു ബൈബി​ളി​ലെ ആദ്യത്തെ വലിയ ജയഗീ​ത​ത്തിൽ പ്രകാ​ശി​പ്പി​ച്ചി​രി​ക്കു​ന്നു: “ഞാൻ യഹോ​വെക്കു പാട്ടു​പാ​ടും, അവൻ മഹോ​ന്നതൻ: കുതി​ര​യെ​യും അതിൻമേൽ ഇരുന്ന​വ​നെ​യും അവൻ കടലിൽ തളളി​യി​ട്ടി​രി​ക്കു​ന്നു. എന്റെ ബലവും എന്റെ ഗീതവും യഹോ​വ​യ​ത്രേ; അവൻ എനിക്കു രക്ഷയാ​യ്‌തീർന്നു. . . . യഹോവ എന്നും എന്നേക്കും രാജാ​വാ​യി വാഴും.”—15:1, 2, 18.

19. സീനാ​യി​യി​ലേ​ക്കു​ളള യാത്രയെ ശ്രദ്ധേ​യ​മാ​ക്കുന്ന സംഭവ​ങ്ങ​ളേവ?

19 യഹോവ സീനാ​യി​യി​ങ്കൽ ന്യായ​പ്ര​മാണ ഉടമ്പടി ഏർപ്പെ​ടു​ത്തു​ന്നു (15:22–34:35). യഹോവ വഴിന​ട​ത്തി​യ​പ്ര​കാ​രം പടിപ​ടി​യാ​യു​ളള ഘട്ടങ്ങളാ​യി ഇസ്രാ​യേൽ സത്യ​ദൈ​വ​ത്തി​ന്റെ പർവത​മായ സീനാ​യി​യി​ങ്ക​ലേക്കു സഞ്ചരി​ക്കു​ന്നു. ജനം മാറാ​യി​ലെ കയ്‌പു​വെ​ള​ള​ത്തെ​ക്കു​റി​ച്ചു പിറു​പി​റു​ക്കു​മ്പോൾ, യഹോവ അവർക്ക്‌ അതു മധുര​മാ​ക്കി​ത്തീർക്കു​ന്നു. വീണ്ടും, മാംസ​വും അപ്പവു​മി​ല്ലാ​ത്ത​തി​നെ​ക്കു​റിച്ച്‌ അവർ പിറു​പി​റു​ക്കു​മ്പോൾ അവൻ അവർക്കു വൈകു​ന്നേ​രത്തു കാടപ്പ​ക്ഷി​യും രാവിലെ നിലത്തെ മഞ്ഞുതു​ള​ളി​പോ​ലെ​യു​ളള മധുരി​ക്കുന്ന മന്നായും പ്രദാ​നം​ചെ​യ്യു​ന്നു. ഈ മന്നാ അടുത്ത 40 വർഷം ഇസ്രാ​യേ​ല്യർക്ക്‌ അപ്പമാ​യി​രി​ക്കേ​ണ്ട​താണ്‌. കൂടാതെ, ആറാം ദിവസം ഇസ്രാ​യേ​ല്യ​രെ​ക്കൊണ്ട്‌ ഇരട്ടി മന്നാ പെറു​ക്കി​ച്ചു​കൊ​ണ്ടും ഏഴാം ദിവസം വിതരണം പിൻവ​ലി​ച്ചു​കൊ​ണ്ടും യഹോവ ചരി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒരു വിശ്ര​മ​ദി​വ​സ​ത്തി​ന്റെ അഥവാ ശബത്തിന്റെ ആചരണം നടത്താൻ ആജ്ഞാപി​ക്കു​ന്നു. കൂടാതെ അവൻ രഫീദി​മിൽ അവർക്കു​വേണ്ടി വെളളം പുറ​പ്പെ​ടു​വി​ക്കു​ക​യും അമാ​ലേ​ക്കി​നെ​തി​രെ അവർക്കു​വേണ്ടി യുദ്ധം​ചെ​യ്യു​ക​യും ചെയ്യുന്നു, അമാ​ലേക്ക്‌ പൂർണ​മാ​യും തുടച്ചു​നീ​ക്ക​പ്പെ​ടു​മെ​ന്നു​ളള തന്റെ ന്യായ​വി​ധി മോശ​യെ​ക്കൊ​ണ്ടു രേഖ​പ്പെ​ടു​ത്തി​ക്കു​ക​യും ചെയ്യുന്നു.

20. മെച്ചപ്പെട്ട സംഘാ​ടനം സാധി​ത​മാ​കു​ന്ന​തെ​ങ്ങനെ?

20 മോശ​യു​ടെ അമ്മായി​യ​പ്പ​നായ യിത്രോ അപ്പോൾ മോശ​യു​ടെ ഭാര്യ​യെ​യും രണ്ടു പുത്രൻമാ​രെ​യും അവന്റെ അടുക്കൽ കൊണ്ടു​വ​രു​ന്നു. ഇസ്രാ​യേ​ലിൽ മെച്ചപ്പെട്ട സംഘാ​ട​ന​ത്തി​നു​ളള സമയം ഇപ്പോൾ ആഗതമാ​യി, യിത്രോ പ്രാ​യോ​ഗി​ക​മായ കുറേ നല്ല നിർദേ​ശങ്ങൾ മുമ്പോ​ട്ടു​വെ​ക്കു​ന്നു. മുഴു​ഭാ​ര​വും സ്വയം വഹിക്കാ​തെ ജനത്തെ ന്യായം വിധി​ക്കു​ന്ന​തിന്‌ ആയിര​ങ്ങൾക്കും നൂറു​കൾക്കും അമ്പതു​കൾക്കും പത്തുകൾക്കും പ്രമാ​ണി​മാർ എന്ന നിലയിൽ ദൈവ​ഭ​യ​മു​ളള പ്രാപ്‌ത​രായ പുരു​ഷൻമാ​രെ നിയമി​ക്കാൻ അവൻ ഉപദേ​ശി​ക്കു​ന്നു. മോശ ഇതു ചെയ്യുന്നു, തന്നിമി​ത്തം ഇപ്പോൾ പ്രയാ​സ​മു​ളള കേസുകൾ മാത്രമേ മോശ​യു​ടെ അടുക്കൽ വരുന്നു​ളളു.

21. യഹോവ അടുത്ത​താ​യി എന്തു വാഗ്‌ദാ​നം ചെയ്യുന്നു, എന്നാൽ ഏതു വ്യവസ്ഥ​ക​ളോ​ടെ?

21 പുറപ്പാ​ടി​നു​ശേഷം മൂന്നു മാസത്തി​നു​ള​ളിൽ ഇസ്രാ​യേൽ സീനായി മരുഭൂ​മി​യിൽ പാളയ​മ​ടി​ക്കു​ന്നു. യഹോവ ഇവിടെ ഇങ്ങനെ വാഗ്‌ദാ​നം ചെയ്യുന്നു: “ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസ​രി​ക്കു​ക​യും എന്റെ നിയമം പ്രമാ​ണി​ക്കു​ക​യും ചെയ്‌താൽ നിങ്ങൾ എനിക്കു സകല ജാതി​ക​ളി​ലും​വെച്ചു പ്രത്യേ​ക​സ​മ്പ​ത്താ​യി​രി​ക്കും; ഭൂമി ഒക്കെയും എനിക്കു​ള​ള​ത​ല്ലോ. നിങ്ങൾ എനിക്കു ഒരു പുരോ​ഹി​ത​രാ​ജ​ത്വ​വും വിശു​ദ്ധ​ജ​ന​വും ആകും.” “യഹോവ കല്‌പി​ച്ച​തൊ​ക്കെ​യും ഞങ്ങൾ ചെയ്യും” എന്നു ജനം പ്രതിജ്ഞ ചെയ്യുന്നു. (19:5, 6, 8) ഇസ്രാ​യേ​ലി​നു വിശു​ദ്ധീ​ക​ര​ണ​ത്തി​നു​ളള ഒരു കാലഘട്ടം കഴിഞ്ഞു മൂന്നാം ദിവസം യഹോവ പർവത​ത്തിൽ ഇറങ്ങുന്നു, അതു പുകയാ​നും വിറയ്‌ക്കാ​നും ഇടയാ​ക്കി​ക്കൊ​ണ്ടു​തന്നെ.

22. (എ) പത്തു വചനങ്ങ​ളിൽ ഏതു കൽപ്പനകൾ അടങ്ങി​യി​രി​ക്കു​ന്നു? (ബി) ഇസ്രാ​യേ​ലി​ന്റെ മുമ്പാകെ വേറെ ഏതു ന്യായ​ത്തീർപ്പു​കൾ വെക്കുന്നു, ജനത എങ്ങനെ ന്യായ​പ്ര​മാണ ഉടമ്പടി​യി​ലേക്ക്‌ എടുക്ക​പ്പെ​ടു​ന്നു?

22 യഹോവ അപ്പോൾ പത്തു വചനങ്ങൾ അല്ലെങ്കിൽ പത്തു കൽപ്പനകൾ കൊടു​ക്കാൻ നടപടി​കൾ സ്വീക​രി​ക്കു​ന്നു. മററു ദൈവ​ങ്ങ​ളെ​യും പ്രതി​മാ​രാ​ധ​ന​യെ​യും യഹോ​വ​യു​ടെ നാമം വിലയി​ല്ലാ​ത്ത​വി​ധം എടുക്കു​ന്ന​തി​നെ​യും വിലക്കവേ, ഇവ യഹോ​വ​യോ​ടു​ളള സമ്പൂർണ​മായ ഭക്തി ഊന്നി​പ്പ​റ​യു​ന്നു. ആറുദി​വസം സേവനം ചെയ്‌തിട്ട്‌ ഏഴാം ദിവസം യഹോ​വക്ക്‌ ഒരു ശബത്ത്‌ അനുഷ്‌ഠി​ക്കാ​നും അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കാ​നും ഇസ്രാ​യേ​ല്യ​രോ​ടു കൽപ്പി​ക്കു​ന്നു. കൊല​പാ​ത​ക​ത്തി​നും വ്യഭി​ചാ​ര​ത്തി​നും മോഷ​ണ​ത്തി​നും കളളസാ​ക്ഷ്യം പറയു​ന്ന​തി​നും ദുർമോ​ഹ​ത്തി​നും എതിരായ നിയമ​ങ്ങ​ളോ​ടെ പത്തുവ​ച​നങ്ങൾ പൂർത്തി​യാ​കു​ന്നു. തുടർന്നു യഹോവ അവരുടെ മുമ്പാകെ ന്യായ​ത്തീർപ്പു​ക​ളും, അടിമത്തം, കൈ​യേ​ററം, പരുക്കു​കൾ, നഷ്ടപരി​ഹാ​രം, മോഷണം, തീയാ​ലു​ളള കെടുതി, വ്യാജാ​രാ​ധന, ചാരി​ത്രം​ന​ശി​പ്പി​ക്കൽ, വിധവ​മാ​രോ​ടും അനാഥ​രോ​ടു​മു​ളള ദുഷ്‌പെ​രു​മാ​ററം, വായ്‌പകൾ എന്നിവ​യും മററ​നേകം കാര്യ​ങ്ങ​ളും സംബന്ധി​ച്ചു പുതിയ ജനതക്കാ​യു​ളള നിർദേ​ശ​ങ്ങ​ളും വിവരി​ക്കു​ന്നു. ശബത്തു​നി​യ​മങ്ങൾ കൊടു​ക്കു​ന്നു, യഹോ​വ​യു​ടെ ആരാധ​ന​ക്കു​വേണ്ടി മൂന്നു വാർഷിക പെരു​ന്നാ​ളു​കൾ ക്രമീ​ക​രി​ക്കു​ന്നു. അനന്തരം മോശ, യഹോ​വ​യു​ടെ വചനങ്ങൾ എഴുതു​ന്നു, യാഗങ്ങൾ അർപ്പി​ക്കു​ന്നു, പാതി രക്തം യാഗപീ​ഠ​ത്തിൻമേൽ തളിക്കു​ന്നു. നിയമ​പു​സ്‌തകം ജനത്തെ വായി​ച്ചു​കേൾപ്പി​ക്കു​ന്നു. അവർ അനുസ​രി​ക്കാ​നു​ളള സന്നദ്ധത വീണ്ടും സാക്ഷ്യ​പ്പെ​ടു​ത്തി​യ​ശേഷം ശേഷിച്ച രക്തം പുസ്‌ത​ക​ത്തിൻമേ​ലും സകല ജനത്തിൻമേ​ലും തളിക്കു​ന്നു. അങ്ങനെ യഹോവ മധ്യസ്ഥ​നായ മോശ മുഖാ​ന്തരം ഇസ്രാ​യേ​ലി​നോ​ടു ന്യായ​പ്ര​മാണ ഉടമ്പടി ചെയ്യുന്നു.—എബ്രാ. 9:19, 20.

23. യഹോവ മോശക്കു പർവത​ത്തിൽവെച്ച്‌ ഏതു നിർദേ​ശങ്ങൾ കൊടു​ക്കു​ന്നു?

23 മോശ അപ്പോൾ ന്യായ​പ്ര​മാ​ണം സ്വീക​രി​ക്കു​ന്ന​തി​നു പർവത​ത്തിൽ യഹോ​വ​യു​ടെ അടുക്ക​ലേക്കു കയറി​പ്പോ​കു​ന്നു. 40 രാവും പകലും അവനു നിരവധി നിർദേ​ശങ്ങൾ കൊടു​ക്ക​പ്പെ​ടു​ന്നു, തിരു​നി​വാ​സ​ത്തി​നു​വേ​ണ്ടി​യു​ളള സാധന​സാ​മ​ഗ്രി​കൾ, അതിന്റെ സജ്ജീക​ര​ണ​ങ്ങ​ളു​ടെ വിശദാം​ശങ്ങൾ, തിരു​നി​വാ​സ​ത്തി​നു​വേ​ണ്ടി​ത്ത​ന്നെ​യു​ളള സൂക്ഷ്‌മ​മായ പ്രത്യേക നിർദേ​ശങ്ങൾ, അഹരോ​ന്റെ തലപ്പാ​വി​ലെ “യഹോ​വക്കു വിശുദ്ധം” എന്നു കൊത്തിയ തങ്കം കൊണ്ടു​ളള പട്ടം ഉൾപ്പെ​ടെ​യു​ളള പൗരോ​ഹി​ത്യ​വ​സ്‌ത്ര​ങ്ങ​ളു​ടെ രൂപമാ​തൃക എന്നിവ​സം​ബ​ന്ധി​ച്ചു​തന്നെ. പുരോ​ഹി​തൻമാ​രു​ടെ അവരോ​ധി​ക്ക​ലും സേവന​വും സംബന്ധിച്ച വിശദാം​ശങ്ങൾ കൊടു​ക്കു​ന്നു. ശബത്ത്‌, യഹോ​വ​ക്കും ഇസ്രാ​യേൽപു​ത്രൻമാർക്കും മധ്യേ “എന്നേക്കു​മു​ളള” ഒരു അടയാ​ള​മാ​യി​രി​ക്കു​മെന്നു മോശയെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. പിന്നീടു ‘ദൈവ​ത്തി​ന്റെ വിരലി’നാൽ എഴുത​പ്പെട്ട രണ്ടു സാക്ഷ്യ​പ​ല​കകൾ മോശക്കു കൊടു​ക്കു​ന്നു.—പുറ. 28:36; 31:17, 18.

24. (എ) ജനം ഏതു പാപം ചെയ്യുന്നു, ഫലം എന്തായി​രു​ന്നു? (ബി) അടുത്ത​താ​യി യഹോവ തന്റെ നാമവും തേജസ്സും മോശക്കു വെളി​പ്പെ​ടു​ത്തു​ന്ന​തെ​ങ്ങനെ?

24 ഇതിനി​ട​യിൽ ജനം അക്ഷമരാ​യി​ത്തീ​രു​ക​യും തങ്ങൾക്കു​മു​മ്പെ പോകാൻ ഒരു ദൈവത്തെ ഉണ്ടാക്കു​ന്ന​തിന്‌ അഹരോ​നോട്‌ ആവശ്യ​പ്പെ​ടു​ക​യും ചെയ്യുന്നു. അഹരോൻ ഇതു ചെയ്യുന്നു, ഒരു സ്വർണ​ക്കാ​ള​ക്കു​ട്ടി​യെ ഉണ്ടാക്കു​ന്നു, അതിനെ ജനം ആരാധി​ക്കു​ന്നു, “യഹോ​വക്ക്‌ ഒരു ഉത്സവം” എന്ന്‌ അവൻ അതിനു പേരി​ടു​ന്നു. (32:5) ഇസ്രാ​യേ​ലി​നെ നിർമൂ​ല​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു യഹോവ സംസാ​രി​ക്കു​ന്നു, എന്നാൽ മോശ തന്റെ ഉഗ്ര​കോ​പ​ത്തിൽ പലകകൾ ഉടയ്‌ക്കു​ന്നു​വെ​ങ്കി​ലും അവർക്കു​വേണ്ടി മധ്യസ്ഥ്യം​വ​ഹി​ക്കു​ന്നു. ലേവി​യു​ടെ പുത്രൻമാർ ഇപ്പോൾ നിർമ​ലാ​രാ​ധ​ന​യു​ടെ പക്ഷത്തു നില​കൊ​ള​ളു​ക​യും 3,000 മത്സരി​കളെ സംഹരി​ക്കു​ക​യും ചെയ്യുന്നു. യഹോ​വ​യും അവർക്കു ബാധ വരുത്തു​ന്നു. ജനത്തെ തുടർന്നു നയിക്ക​ണ​മെന്നു മോശ ദൈവ​ത്തോട്‌ അഭ്യർഥിച്ച ശേഷം ദൈവ​ത്തി​ന്റെ തേജസ്സു കണ്ടു​കൊ​ള​ളാൻ മോശ​യോ​ടു പറയ​പ്പെ​ടു​ന്നു. കൂടു​ത​ലാ​യി രണ്ടു പലകകൾ ഉണ്ടാക്കാൻ അവനോ​ടു നിർദേ​ശി​ക്കു​ന്നു, അവയിൽ യഹോവ വീണ്ടും പത്തു വചനങ്ങൾ എഴുതു​മാ​യി​രു​ന്നു. രണ്ടാം പ്രാവ​ശ്യം മോശ പർവത​ത്തി​ലേക്കു കയറു​മ്പോൾ, യഹോവ കടന്നു​പോ​കവേ അവൻ തന്റെ നാമം അവനോ​ടു പ്രഖ്യാ​പി​ച്ചു തുടങ്ങു​ന്നു: “യഹോവ, യഹോ​വ​യായ ദൈവം, കരുണ​യും കൃപയു​മു​ള​ളവൻ; ദീർഘ​ക്ഷ​മ​യും മഹാദ​യ​യും വിശ്വ​സ്‌ത​ത​യു​മു​ള​ളവൻ. ആയിരം ആയിര​ത്തി​നു ദയ പാലി​ക്കു​ന്നവൻ.” (34:6, 7) പിന്നീട്‌ അവൻ തന്റെ ഉടമ്പടി​യു​ടെ വ്യവസ്ഥകൾ പ്രസ്‌താ​വി​ക്കു​ന്നു. നമുക്കി​ന്നു പുറപ്പാ​ടിൽ കിട്ടി​യി​രി​ക്കു​ന്ന​തു​പോ​ലെ മോശ അത്‌ എഴുതു​ന്നു. മോശ സീനായി പർവത​ത്തിൽനിന്ന്‌ ഇറങ്ങി​വ​രു​മ്പോൾ യഹോ​വ​യു​ടെ വെളി​പ്പെ​ടു​ത്ത​പ്പെട്ട തേജസ്സു നിമിത്തം അവന്റെ മുഖം രശ്‌മി​കൾ പ്രസരി​പ്പി​ക്കു​ന്നു. തത്‌ഫ​ല​മാ​യി, അവൻ മുഖത്തിൻമീ​തെ ഒരു മൂടു​പടം ഇടേണ്ടി​വ​രു​ന്നു.—2 കൊരി. 3:7-11.

25. തിരു​നി​വാ​സ​ത്തെ​യും യഹോ​വ​യു​ടെ തേജസ്സി​ന്റെ കൂടു​ത​ലായ പ്രത്യ​ക്ഷ​ത​യെ​യും കുറിച്ചു രേഖ എന്തു പറയുന്നു?

25 തിരു​നി​വാ​സ​ത്തി​ന്റെ നിർമാ​ണം (35:1–40:38). മോശ പിന്നീട്‌ ഇസ്രാ​യേ​ലി​നെ വിളി​ച്ചു​കൂ​ട്ടു​ക​യും യഹോ​വ​യു​ടെ വചനങ്ങൾ അവർക്കു കൈമാ​റു​ക​യും ഹൃദയ​സ​ന്നദ്ധത ഉളളവർക്കു തിരു​നി​വാ​സ​ത്തി​നു സംഭാ​വ​ന​ചെ​യ്യാ​നു​ളള പദവി​യും ജ്ഞാനഹൃ​ദ​യ​മു​ള​ള​വർക്ക്‌ അതിന്റെ പണിയി​ലേർപ്പെ​ടാ​നു​ളള പദവി​യും ഉണ്ടെന്ന്‌ അവരോ​ടു പറയു​ക​യും ചെയ്യുന്നു. പെട്ടെന്നു മോശക്ക്‌ ഈ വാർത്ത കിട്ടുന്നു: “യഹോവ ചെയ്‌വാൻ കല്‌പിച്ച ശുശ്രൂ​ഷ​യു​ടെ പ്രവൃ​ത്തി​ക്കു വേണ്ടതി​ല​ധി​ക​മാ​യി ജനം കൊണ്ടു​വ​രു​ന്നു.” (36:5) യഹോ​വ​യു​ടെ ആത്മാവു​കൊ​ണ്ടു നിറഞ്ഞ വേലക്കാർ മോശ​യു​ടെ മാർഗ​നിർദേ​ശ​ത്തിൽ തിരു​നി​വാ​സ​വും അതിന്റെ സാധന​സാ​മ​ഗ്രി​ക​ളും നിർമി​ക്കാ​നും പുരോ​ഹി​തൻമാ​രു​ടെ സകല വസ്‌ത്ര​ങ്ങ​ളും ഉണ്ടാക്കാ​നും തുടങ്ങു​ന്നു. പുറപ്പാ​ടിന്‌ ഒരു വർഷത്തി​നു​ശേഷം സീനായി പർവത​ത്തി​ന്റെ മുമ്പി​ലു​ളള സമതലത്തു തിരു​നി​വാ​സം പൂർത്തി​യാ​കു​ന്നു. തിരു​നി​വാ​സത്തെ തന്റെ മേഘം കൊണ്ട്‌ ആവരണം​ചെ​യ്‌തു​കൊ​ണ്ടും തന്റെ തേജസ്സി​നാൽ തിരു​നി​വാ​സത്തെ നിറച്ചു​കൊ​ണ്ടും യഹോവ അംഗീ​കാ​രം പ്രകട​മാ​ക്കു​ന്നു. തേജസ്സു​നി​മി​ത്തം മോശക്കു കൂടാ​ര​ത്തിൽ പ്രവേ​ശി​ക്കാൻ കഴിയു​ന്നില്ല. പകലത്തെ ഇതേ മേഘവും രാത്രി​യി​ലെ ഒരു അഗ്നിയും ഇസ്രാ​യേ​ലി​ന്റെ പ്രയാ​ണ​ങ്ങ​ളി​ലെ​ല്ലാം യഹോവ അവർക്കു നൽകുന്ന വഴികാ​ട്ട​ലി​നെ സൂചി​പ്പി​ക്കു​ന്നു. ഇപ്പോൾ പൊ.യു.മു. 1512-ാം വർഷമാണ്‌, ഇസ്രാ​യേ​ലി​നു​വേണ്ടി ചെയ്‌ത തന്റെ അത്ഭുത​പ്ര​വൃ​ത്തി​ക​ളാൽ അവന്റെ നാമം മഹത്തായി വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​തോ​ടെ ഇവിടെ പുറപ്പാ​ടി​ലെ രേഖ അവസാ​നി​ക്കു​ന്നു.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

26. (എ) പുറപ്പാ​ടു യഹോ​വ​യി​ലു​ളള വിശ്വാ​സത്തെ ഉറപ്പി​ക്കു​ന്ന​തെ​ങ്ങനെ? (ബി) പുറപ്പാ​ടി​നെ​ക്കു​റി​ച്ചു ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളി​ലു​ളള പരാമർശങ്ങൾ നമ്മുടെ വിശ്വാ​സത്തെ വർധി​പ്പി​ക്കു​ന്ന​തെ​ങ്ങനെ?

26 അതി​പ്ര​ധാ​ന​മാ​യി, പുറപ്പാ​ടു യഹോ​വയെ വലിയ വിമോ​ച​ക​നും സംഘാ​ട​ക​നും തന്റെ മഹനീയ ഉദ്ദേശ്യ​ങ്ങളെ നിവർത്തി​ക്കു​ന്ന​വ​നു​മെന്ന നിലയിൽ വെളി​പ്പെ​ടു​ത്തു​ന്നു, അത്‌ അവനി​ലു​ളള നമ്മുടെ വിശ്വാ​സത്തെ ഉറപ്പി​ക്കു​ന്നു. ന്യായ​പ്ര​മാണ ഉടമ്പടി​യു​ടെ അനേകം സവി​ശേ​ഷ​ത​ക​ളു​ടെ നിവൃ​ത്തി​കൾ, ഒരു പുനരു​ത്ഥാ​ന​ത്തി​ന്റെ ഉറപ്പ്‌, തന്റെ ജനത്തെ പുലർത്തു​ന്ന​തി​നു​ളള യഹോ​വ​യു​ടെ കരുതൽ, ക്രിസ്‌തീയ ദുരി​താ​ശ്വാ​സ പ്രവർത്ത​ന​ത്തി​നു​ളള മുൻവ​ഴക്കം, മാതാ​പി​താ​ക്ക​ളോ​ടു​ളള പരിഗണന സംബന്ധിച്ച ബുദ്ധ്യു​പ​ദേശം, ജീവൻ നേടു​ന്ന​തി​ന്റെ വ്യവസ്ഥകൾ, പ്രതി​കാ​ര​പ​ര​മായ നീതിയെ വീക്ഷി​ക്കേണ്ട വിധം എന്നിവയെ സൂചി​പ്പി​ക്കു​ന്ന​താ​യി ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ പുറപ്പാ​ടി​നെ​ക്കു​റി​ച്ചു​ളള അനേകം പരാമർശ​നങ്ങൾ നാം പഠിക്കു​മ്പോൾ ഈ വിശ്വാ​സം വർധി​ക്കു​ന്നു. ഒടുവിൽ ഈ ന്യായ​പ്ര​മാ​ണം ദൈവ​ത്തോ​ടും സഹമനു​ഷ്യ​നോ​ടും സ്‌നേഹം പ്രകട​മാ​ക്കു​ന്നതു സംബന്ധിച്ച രണ്ടു കൽപ്പന​ക​ളിൽ സംഗ്ര​ഹി​ക്ക​പ്പെട്ടു.—മത്താ. 22:32പുറ. 4:5; യോഹ. 6:31-35-ഉം 2 കൊരി. 8:15-ഉം—പുറ. 16:4, 18; മത്താ. 15:4-ഉം എഫെ. 6:2-ഉം—പുറ. 20:12; മത്താ. 5:26, 38, 39പുറ. 21:24; മത്താ. 22:37-40.

27. പുറപ്പാ​ടി​ലെ ചരി​ത്ര​പ​ര​മായ രേഖ ക്രിസ്‌ത്യാ​നിക്ക്‌ എന്തു പ്രയോ​ജ​ന​മു​ള​ള​താണ്‌?

27 എബ്രായർ 11:23-29-ൽ നാം മോശ​യു​ടെ​യും അവന്റെ മാതാ​പി​താ​ക്ക​ളു​ടെ​യും വിശ്വാ​സ​ത്തെ​ക്കു​റി​ച്ചു വായി​ക്കു​ന്നു. വിശ്വാ​സ​ത്താൽ അവൻ ഈജി​പ്‌തു വിട്ടു, വിശ്വാ​സ​ത്താൽ അവൻ പെസഹ ആചരിച്ചു, വിശ്വാ​സ​ത്താൽ അവൻ ഇസ്രാ​യേ​ലി​നെ ചെങ്കട​ലി​ലൂ​ടെ നയിച്ചു. ഇസ്രാ​യേ​ല്യർ മോശ​യി​ലേക്കു സ്‌നാ​പ​ന​മേൽക്കു​ക​യും ആത്മീയ ഭക്ഷണം കഴിക്കു​ക​യും ആത്മീയ പാനീയം കുടി​ക്കു​ക​യും ചെയ്‌തു. അവർ ആത്മീയ പാറക്കൂ​ട്ട​ത്തി​ലേക്ക്‌ അല്ലെങ്കിൽ ക്രിസ്‌തു​വി​ലേക്കു നോക്കി, എന്നിരു​ന്നാ​ലും അവർക്കു ദൈവാം​ഗീ​കാ​രം കിട്ടി​യില്ല, കാരണം അവർ ദൈവത്തെ പരീക്ഷി​ക്കു​ക​യും വിഗ്ര​ഹാ​രാ​ധ​ക​രും പരസം​ഗ​ക്കാ​രും പിറു​പി​റു​പ്പു​കാ​രും ആയിത്തീ​രു​ക​യും ചെയ്‌തു. ഇതിന്‌ ഇന്നു ക്രിസ്‌ത്യാ​നി​ക​ളു​ടെ​മേൽ ഒരു പ്രയുക്തി ഉണ്ടെന്നു പൗലൊസ്‌ വിശദീ​ക​രി​ക്കു​ന്നു: “ഇതു ദൃഷ്ടാ​ന്ത​മാ​യി​ട്ടു അവർക്കു സംഭവി​ച്ചു, ലോകാ​വ​സാ​നം വന്നെത്തി​യി​രി​ക്കുന്ന നമുക്കു ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്നാ​യി എഴുതി​യു​മി​രി​ക്കു​ന്നു. ആകയാൽ താൻ നിൽക്കു​ന്നു എന്നു തോന്നു​ന്നവൻ വീഴാ​തി​രി​പ്പാൻ നോക്കി​ക്കൊ​ള​ളട്ടെ.”—1 കൊരി. 10:1-12; എബ്രാ. 3:7-13.

28. ന്യായ​പ്ര​മാ​ണ​ത്തി​ന്റെ​യും പെസഹാ​ക്കു​ഞ്ഞാ​ടി​ന്റെ​യും നിഴലു​കൾക്ക്‌ എങ്ങനെ നിവൃത്തി വന്നിരി​ക്കു​ന്നു?

28 പ്രാവ​ച​നിക പ്രയുക്തി സഹിത​മു​ളള പുറപ്പാ​ടി​ലെ അഗാധ​മായ ആത്മീയ സാർഥ​ക​ത​യി​ല​ധി​ക​വും പൗലൊ​സി​ന്റെ എഴുത്തു​ക​ളിൽ, വിശേ​ഷിച്ച്‌ എബ്രായർ 9-ഉം 10-ഉം അധ്യാ​യ​ങ്ങ​ളിൽ നൽക​പ്പെ​ട്ടി​രി​ക്കു​ന്നു. “ന്യായ​പ്ര​മാ​ണം വരുവാ​നു​ളള നൻമക​ളു​ടെ നിഴല​ല്ലാ​തെ കാര്യ​ങ്ങ​ളു​ടെ സാക്ഷാൽ സ്വരൂ​പ​മ​ല്ലായ്‌ക കൊണ്ടു ആണ്ടു​തോ​റും ഇടവി​ടാ​തെ കഴിച്ചു​വ​രുന്ന അതേ യാഗങ്ങ​ളാൽ അടുത്തു​വ​രു​ന്ന​വർക്കു സൽഗു​ണ​പൂർത്തി വരുത്തു​വാൻ ഒരുനാ​ളും കഴിവു​ള​ളതല്ല.” (എബ്രാ. 10:1) അതു​കൊ​ണ്ടു നാം നിഴൽ അറിയു​ന്ന​തി​ലും യാഥാർഥ്യം ഗ്രഹി​ക്കു​ന്ന​തി​ലും തത്‌പ​ര​രാണ്‌. ക്രിസ്‌തു “പാപങ്ങൾക്കു​വേണ്ടി സ്ഥിരമാ​യി ഏകയാഗം അർപ്പി”ച്ചു. അവൻ “ദൈവ​ത്തി​ന്റെ കുഞ്ഞാട്‌” എന്നു വർണി​ക്ക​പ്പെ​ടു​ന്നു. മാതൃ​ക​യി​ലെ​പ്പോ​ലെ​തന്നെ ഈ ‘കുഞ്ഞാടി’ന്റെ ഒരു അസ്ഥിയും ഒടിക്ക​പ്പെ​ട്ടില്ല. അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “നമ്മുടെ പെസഹ​ക്കു​ഞ്ഞാ​ടും അറുക്ക​പ്പെ​ട്ടി​രി​ക്കു​ന്നു; ക്രിസ്‌തു​തന്നെ. ആകയാൽ നാം പഴയ പുളി​മാ​വു​കൊ​ണ്ടല്ല, തിൻമ​യും ദുഷ്ടത​യു​മായ പുളി​മാ​വു​കൊ​ണ്ടു​മല്ല, സ്വച്ഛത​യും സത്യവു​മായ പുളി​പ്പി​ല്ലാ​യ്‌മ​കൊ​ണ്ടു​തന്നെ ഉത്സവം ആചരിക്ക.”—എബ്രാ. 10:12, NW; യോഹ. 1:29-ഉം 19:36-ഉം—പുറ. 12:46; 1 കൊരി. 5:7, 8പുറ. 23:15.

29. (എ) ന്യായ​പ്ര​മാണ ഉടമ്പടി​യും പുതിയ ഉടമ്പടി​യും തമ്മിലു​ളള അന്തരം കാണി​ക്കുക. (ബി) ആത്മീയ ഇസ്രാ​യേ​ല്യർ ഇപ്പോൾ ദൈവ​ത്തിന്‌ ഏതു യാഗങ്ങൾ അർപ്പി​ക്കു​ന്നു?

29 യേശു ഒരു പുതിയ ഉടമ്പടി​യു​ടെ മധ്യസ്ഥൻ ആയിത്തീർന്നു, മോശ ന്യായ​പ്ര​മാണ ഉടമ്പടി​യു​ടെ മധ്യസ്ഥൻ ആയിരു​ന്ന​തു​പോ​ലെ​തന്നെ. ഈ ഉടമ്പടി​കൾ തമ്മിലു​ളള അന്തരവും അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ വ്യക്തമാ​യി വിശദീ​ക​രി​ക്കു​ന്നുണ്ട്‌. അവൻ, ദണ്ഡനസ്‌തം​ഭ​ത്തി​ലെ യേശു​വി​ന്റെ മരണത്താൽ ചട്ടങ്ങളു​ടെ ‘കൈ​യെ​ഴുത്ത്‌’ വഴിയിൽനി​ന്നു നീക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി പ്രസ്‌താ​വി​ക്കു​ന്നു. പുനരു​ത്ഥാ​നം പ്രാപിച്ച യേശു മഹാപു​രോ​ഹി​ത​നെന്ന നിലയിൽ ‘വിശു​ദ്ധ​സ്ഥ​ല​ത്തി​ന്റെ​യും മനുഷ്യ​നല്ല, കർത്താവു [“യഹോവ,” NW] സ്ഥാപിച്ച സത്യ കൂടാ​ര​ത്തി​ന്റെ​യും ശുശ്രൂ​ഷകൻ’ ആകുന്നു. ന്യായ​പ്ര​മാ​ണ​ത്തിൻകീ​ഴിൽ പുരോ​ഹി​തൻമാർ “സ്വർഗ്ഗീ​യ​ത്തി​ന്റെ ദൃഷ്ടാ​ന്ത​വും നിഴലു​മാ​യ​തിൽ ശുശ്രൂഷ” ചെയ്‌തു, മോശക്കു കൊടു​ക്ക​പ്പെട്ട മാതൃ​ക​പ്ര​കാ​രം​തന്നെ. “[യേശു​വോ] വിശേ​ഷ​ത​യേ​റിയ വാഗ്‌ദ​ത്ത​ങ്ങ​ളിൻമേൽ സ്ഥാപി​ക്ക​പ്പെട്ട നിയമ​ത്തി​ന്റെ മദ്ധ്യസ്ഥ​നാ​ക​യാൽ അതിന്റെ വിശേ​ഷ​തെക്കു ഒത്തവണ്ണം വിശേ​ഷ​ത​യേ​റിയ ശുശ്രൂ​ഷ​യും പ്രാപി​ച്ചി​രി​ക്കു​ന്നു.” പഴയ ഉടമ്പടി കാലഹ​ര​ണ​പ്പെ​ടു​ക​യും മരണം കൊടു​ക്കുന്ന ഒരു നിയമ​സം​ഹി​ത​യെന്ന നിലയിൽ നീക്ക​പ്പെ​ടു​ക​യും ചെയ്‌തു. ഇതു മനസ്സി​ലാ​കാത്ത യഹൂദൻമാ​രെ ഗ്രഹണ​ത്തിൽ മാന്ദ്യ​മു​ള​ള​വ​രെന്നു വർണി​ച്ചി​ക്കു​ന്നു. എന്നാൽ ആത്മീയ ഇസ്രാ​യേൽ ഒരു പുതിയ ഉടമ്പടി​ക്കു കീഴിൽ വന്നിരി​ക്കു​ന്ന​താ​യി മനസ്സി​ലാ​ക്കുന്ന വിശ്വാ​സി​കൾക്ക്‌, അവർ അതിന്റെ ശുശ്രൂ​ഷ​ക​രെന്ന നിലയിൽ വേണ്ടത്ര യോഗ്യ​ത​യു​ള​ള​വ​രാ​യി​രി​ക്കു​ന്നതി​നാൽ, “മൂടു​പടം നീങ്ങിയ മുഖത്തു കർത്താ​വി​ന്റെ [“യഹോ​വ​യു​ടെ,” NW] തേജസ്സി​നെ കണ്ണാടി​പോ​ലെ പ്രതി​ബിം​ബി”ക്കാൻ കഴിയും. ശുദ്ധീ​ക​രി​ക്ക​പ്പെട്ട മനഃസാ​ക്ഷി​യോ​ടെ ഇവർക്കു “ദൈവ​ത്തി​ന്നു അവന്റെ നാമത്തെ ഏററു​പ​റ​യുന്ന അധരഫലം എന്ന” സ്വന്ത “സ്‌തോ​ത്ര​യാ​ഗം” അർപ്പി​ക്കാൻ കഴിവുണ്ട്‌.—കൊലൊ. 2:14; എബ്രാ. 8:1-6, 13; 2 കൊരി. 3:6-18; എബ്രാ. 13:15; പുറ. 34:27-35.

30. ഇസ്രാ​യേ​ലി​ന്റെ വിടു​ത​ലും ഈജി​പ്‌തി​ലെ യഹോ​വ​യു​ടെ നാമത്തി​ന്റെ മഹിമ​പ്പെ​ടു​ത്ത​ലും എന്തിനെ മുൻനി​ഴ​ലാ​ക്കി?

30 പുറപ്പാട്‌, യഹോ​വ​യു​ടെ നാമ​ത്തെ​യും പരമാ​ധി​കാ​ര​ത്തെ​യും മഹിമ​പ്പെ​ടു​ത്തു​ക​യും ആത്മീയ ഇസ്രാ​യേ​ലാ​കുന്ന ക്രിസ്‌തീയ ജനതയു​ടെ ഒരു മഹത്തായ വിടു​ത​ലി​ലേക്കു വിരൽചൂ​ണ്ടു​ക​യും ചെയ്യുന്നു, അവരോട്‌ ഇങ്ങനെ പറയ​പ്പെ​ട്ടി​രി​ക്കു​ന്നു: “നിങ്ങളോ അന്ധകാ​ര​ത്തിൽനി​ന്നു തന്റെ അത്ഭുത​പ്ര​കാ​ശ​ത്തി​ലേക്കു നിങ്ങളെ വിളി​ച്ച​വന്റെ സൽഗു​ണ​ങ്ങളെ ഘോഷി​പ്പാ​ന്ത​ക്ക​വണ്ണം തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു ജാതി​യും രാജകീയ പുരോ​ഹി​ത​വർഗ്ഗ​വും വിശു​ദ്ധ​വം​ശ​വും സ്വന്തജ​ന​വും ആകുന്നു. മുമ്പെ നിങ്ങൾ ജനമല്ലാ​ത്തവർ; ഇപ്പോ​ഴോ ദൈവ​ത്തി​ന്റെ ജനം.” തന്റെ നാമത്തെ മഹിമ​പ്പെ​ടു​ത്തു​ന്ന​തി​നു ലോക​ത്തിൽനി​ന്നു തന്റെ ആത്മീയ ഇസ്രാ​യേ​ലി​നെ കൂട്ടി​ച്ചേർത്ത​തിൽ പ്രകട​മാ​ക്കിയ യഹോ​വ​യു​ടെ ശക്തി പുരാതന ഈജി​പ്‌തിൽ തന്റെ ജനത്തി​നു​വേണ്ടി പ്രകട​മാ​ക്കിയ ശക്തി​യെ​ക്കാൾ അത്ഭുതം​കു​റ​ഞ്ഞതല്ല. ഫറവോ​നെ തന്റെ ശക്തി കാണി​ക്കു​ന്ന​തി​നും തന്റെ നാമം ഘോഷി​ക്ക​പ്പെ​ടേ​ണ്ട​തി​നും അസ്‌തി​ത്വ​ത്തിൽവെ​ച്ച​തിൽ യഹോവ തന്റെ ക്രിസ്‌തീയ സാക്ഷി​ക​ളി​ലൂ​ടെ പൂർത്തീ​ക​രി​ക്കേണ്ട വളരെ മഹത്തായ ഒരു സാക്ഷ്യത്തെ മുൻനി​ഴ​ലാ​ക്കി.—1 പത്രൊ. 2:9, 10; റോമ. 9:17; വെളി. 12:17.

31. ഒരു രാജ്യ​വും യഹോ​വ​യു​ടെ സാന്നി​ധ്യ​വും സംബന്ധി​ച്ചു പുറപ്പാട്‌ എന്തു മുൻനി​ഴ​ലാ​ക്കു​ന്നു?

31 അങ്ങനെ, മോശ​യു​ടെ കീഴിൽ രൂപം​കൊണ്ട ജനത ക്രിസ്‌തു​വിൻ കീഴിലെ പുതിയ ജനതയി​ലേ​ക്കും ഒരിക്ക​ലും ഇളക്ക​പ്പെ​ടു​ക​യി​ല്ലാത്ത ഒരു രാജ്യ​ത്തി​ലേ​ക്കും വിരൽചൂ​ണ്ടി​യെന്നു നമുക്കു തിരു​വെ​ഴു​ത്തു​കളെ ആസ്‌പ​ദ​മാ​ക്കി പറയാൻ കഴിയും. ഇതിന്റെ വീക്ഷണ​ത്തിൽ, “ദൈവ​ത്തി​ന്നു പ്രസാ​ദം​വ​രു​മാ​റു ഭക്തി​യോ​ടും ഭയത്തോ​ടും​കൂ​ടെ സേവ”ചെയ്യാൻ നാം പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ക​യാണ്‌. യഹോ​വ​യു​ടെ സാന്നി​ധ്യം മരുഭൂ​മി​യി​ലെ തിരു​നി​വാ​സത്തെ ആവരണം​ചെ​യ്‌ത​തു​പോ​ലെ, തന്നെ ഭയപ്പെ​ടു​ന്ന​വ​രോ​ടു​കൂ​ടെ നിത്യ​മാ​യി താൻ സാന്നി​ധ്യ​വാ​നാ​യി​രി​ക്കു​മെന്ന്‌ അവൻ വാഗ്‌ദാ​നം​ചെ​യ്യു​ന്നു: “ഇതാ, മനുഷ്യ​രോ​ടു​കൂ​ടെ ദൈവ​ത്തി​ന്റെ കൂടാരം; അവൻ അവരോ​ടു​കൂ​ടെ വസിക്കും. അവർ അവന്റെ ജനമാ​യി​രി​ക്കും. ദൈവം താൻ അവരുടെ ദൈവ​മാ​യി അവരോ​ടു​കൂ​ടെ ഇരിക്കും. . . . എഴുതുക, ഈ വചനം വിശ്വാ​സ​യോ​ഗ്യ​വും സത്യവു​മാ​കു​ന്നു.” തീർച്ച​യാ​യും പുറപ്പാ​ടു ബൈബിൾരേ​ഖ​യു​ടെ അത്യന്താ​പേ​ക്ഷി​ത​വും പ്രയോ​ജ​ന​ക​ര​വു​മായ ഒരു ഭാഗമാ​കു​ന്നു.—പുറ. 19:16-19എബ്രാ. 12:18-29; പുറ. 40:34വെളി. 21:3, 5.

[അടിക്കു​റി​പ്പു​കൾ]

a പുറപ്പാട്‌ 3:14, NW അടിക്കു​റിപ്പ്‌; തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജ്‌ 12.

b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 532, 535; പുരാ​വ​സ്‌തു​ശാ​സ്‌ത്ര​വും ബൈബിൾ ചരി​ത്ര​വും (ഇംഗ്ലീഷ്‌), 1964, ജെ. പി. ഫ്രീ, പേജ്‌ 98.

c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 540-1.

d പുറപ്പാട്‌, (ഇംഗ്ലീഷ്‌) 1874, എഫ്‌.സി. കുക്ക്‌, പേജ്‌ 247.

[അധ്യയന ചോദ്യ​ങ്ങൾ]