വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 20—സദൃശവാക്യങ്ങൾ

ബൈബിൾ പുസ്‌തക നമ്പർ 20—സദൃശവാക്യങ്ങൾ

ബൈബിൾ പുസ്‌തക നമ്പർ 20—സദൃശവാക്യങ്ങൾ

പറഞ്ഞവർ: ശലോ​മോൻ, ആഗൂർ, ലെമൂ​വേൽ

എഴുതിയ സ്ഥലം: യെരു​ശ​ലേം

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. ഏകദേശം 717

1. സദൃശ​വാ​ക്യ​ങ്ങ​ളു​ടെ പുസ്‌ത​ക​ത്തിൽ ഏതു ജ്ഞാനം കാണാ​വു​ന്ന​താണ്‌?

 ദാവീ​ദി​ന്റെ പുത്ര​നായ ശലോ​മോൻ പൊ.യു.മു. 1037-ൽ ഇസ്രാ​യേ​ലിൽ രാജാ​വാ​യി​ത്തീർന്ന​പ്പോൾ, “ഈ ജനത്തിനു നായക​നാ​യി​രി​ക്കേ​ണ്ട​തി​ന്നു” “ജ്ഞാനവും വിവേ​ക​വും” കിട്ടാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. ഉത്തരമാ​യി, യഹോവ അവന്‌ ‘അറിവും ജ്ഞാനവും വിവേ​ക​മു​ളള ഒരു ഹൃദയ​വും’ കൊടു​ത്തു. (2 ദിന. 1:10-12; 1 രാജാ. 3:12; 4:30, 31) തത്‌ഫ​ല​മാ​യി, ശലോ​മോൻ “മൂവാ​യി​രം സദൃശ​വാ​ക്യം പറ”യാനി​ട​യാ​യി. (1 രാജാ. 4:32) ഈ സുഭാ​ഷി​ത​ജ്ഞാ​ന​ത്തിൽ കുറേ സദൃശ​വാ​ക്യ​ങ്ങൾ എന്ന ബൈബിൾപു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്ത​പ്പെട്ടു. അവന്റെ ജ്ഞാനം യഥാർഥ​ത്തിൽ “ദൈവം ശലോ​മോ​ന്റെ ഹൃദയ​ത്തിൽ കൊടുത്ത”തായി​രു​ന്ന​തു​കൊ​ണ്ടു സദൃശ​വാ​ക്യ​ങ്ങൾ പഠിക്കു​മ്പോൾ നാം വാസ്‌ത​വ​ത്തിൽ യഹോ​വ​യാം ദൈവ​ത്തി​ന്റെ ജ്ഞാനമാ​ണു പഠിക്കു​ന്നത്‌. (1 രാജാ. 10:23, 24) ഈ സദൃശ​വാ​ക്യ​ങ്ങൾ നിത്യ​സ​ത്യ​ങ്ങളെ സംഗ്ര​ഹി​ക്കു​ന്നു. അവ ആദ്യമാ​യി ഉച്ചരി​ക്ക​പ്പെ​ട്ട​പ്പോ​ഴ​ത്തേ​തു​പോ​ലെ​തന്നെ ഇപ്പോ​ഴും കാലാ​നു​സൃ​ത​മാണ്‌.

2. സദൃശ​വാ​ക്യ​ങ്ങ​ളി​ലെ ദിവ്യ​മാർഗ​ദർശനം പ്രദാ​നം​ചെ​യ്യു​ന്ന​തി​നു ശലോ​മോ​ന്റെ കാലം ഉചിത​മായ ഒന്നായി​രു​ന്നത്‌ എന്തു​കൊണ്ട്‌?

2 ശലോ​മോ​ന്റെ വാഴ്‌ച ഈ ദിവ്യ മാർഗ​നിർദേശം കൊടു​ക്കു​ന്ന​തിന്‌ അനു​യോ​ജ്യ​മായ സമയമാ​യി​രു​ന്നു. ശലോ​മോൻ “യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽ” ഇരിക്കു​ന്ന​താ​യി പറയ​പ്പെട്ടു. ഇസ്രാ​യേ​ലി​ന്റെ ദിവ്യാ​ധി​പ​ത്യ​രാ​ജ്യം അതിന്റെ ഔന്നത്യ​ത്തി​ലാ​യി​രു​ന്നു. ശലോ​മോൻ മികച്ച “രാജമ​ഹിമ”യാൽ അനുഗൃ​ഹീ​ത​നാ​യി. (1 ദിന. 29:23, 25) അതു സമാധാ​ന​ത്തി​ന്റെ​യും സമൃദ്ധി​യു​ടെ​യും ഒരു കാലം, സുരക്ഷി​ത​ത്വ​ത്തി​ന്റെ ഒരു കാലം, ആയിരു​ന്നു. (1 രാജാ. 4:20-25) എന്നിരു​ന്നാ​ലും, ദിവ്യാ​ധി​പ​ത്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ പോലും, ജനത്തിനു മനുഷ്യാ​പൂർണത മൂലമു​ളള വ്യക്തി​പ​ര​മായ പ്രശ്‌ന​ങ്ങ​ളും പ്രയാ​സ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നു തങ്ങളെ സഹായി​ക്കാൻ ജനം ജ്ഞാനി​യായ ശലോ​മോൻ രാജാ​വി​ലേക്കു നോക്കു​ന്നതു മനസ്സി​ലാ​ക്കാ​വു​ന്ന​താണ്‌. (1 രാജാ. 3:16-28) ഈ അനേകം കേസു​ക​ളിൽ വിധി പ്രസ്‌താ​വി​ക്കു​ന്ന​തി​നി​ട​യിൽ അവൻ ദൈനം​ദി​നം ഉയർന്നു​വ​രുന്ന അനേകം സാഹച​ര്യ​ങ്ങൾക്കു പററുന്ന സദൃശ​വാ​ക്യ​ങ്ങൾ ഉച്ചരിച്ചു. ഹ്രസ്വ​വും എന്നാൽ ഗംഭീ​ര​വു​മായ ഈ മൊഴി​കളെ ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യിൽ തങ്ങളുടെ ജീവി​ത​ങ്ങളെ ക്രമ​പ്പെ​ടു​ത്താൻ ആഗ്രഹി​ച്ചവർ അതിയാ​യി വിലമ​തി​ച്ചു.

3. സദൃശ​വാ​ക്യ​ങ്ങൾ എങ്ങനെ സമാഹ​രി​ക്കാ​നി​ട​യാ​യി?

3 സദൃശ​വാ​ക്യ​ങ്ങൾ ശലോ​മോൻ എഴുതി എന്നു രേഖ പറയു​ന്നില്ല. എന്നിരു​ന്നാ​ലും, അവൻ സദൃശ​വാ​ക്യ​ങ്ങൾ ‘പറഞ്ഞു’വെന്നും “ചിന്തിച്ചു ശോധന കഴിച്ചു അനേകം സദൃശ​വാ​ക്യ​ങ്ങൾ ചമെ”ച്ചുവെ​ന്നും രേഖ പറയുന്നു, അങ്ങനെ പിൽക്കാല ഉപയോ​ഗ​ത്തി​നാ​യി സദൃശ​വാ​ക്യ​ങ്ങൾ സൂക്ഷി​ക്കു​ന്ന​തിൽ താത്‌പ​ര്യം​കാ​ട്ടി​യെ​ന്നും അതു പ്രകട​മാ​ക്കു​ന്നു. (1 രാജാ. 4:32; സഭാ. 12:9) ദാവീ​ദി​ന്റെ​യും ശലോ​മോ​ന്റെ​യും കാലത്ത്‌ അരമന ഉദ്യോ​ഗ​സ്ഥൻമാ​രു​ടെ പട്ടിക​ക​ളിൽ ഔദ്യോ​ഗിക സെക്ര​ട്ട​റി​മാർ ഉണ്ടായി​രു​ന്നു. (2 ശമൂ. 20:25; 2 രാജാ. 12:10) അവന്റെ അരമന​യി​ലെ ഈ എഴുത്തു​കാർ അവന്റെ സദൃശ​വാ​ക്യ​ങ്ങൾ എഴുതു​ക​യും ശേഖരി​ക്കു​ക​യും ചെയ്‌തു​വോ​യെന്നു നമുക്ക​റി​യില്ല, എന്നാൽ അവന്റേ​തു​പോ​ലെ മനസ്സാ​മർഥ്യ​മു​ളള ഏതു ഭരണാ​ധി​കാ​രി​യു​ടെ​യും മൊഴി​കൾ അത്യന്തം ആദരി​ക്ക​പ്പെ​ടു​ക​യും സാധാ​ര​ണ​ഗ​തി​യിൽ രേഖ​പ്പെ​ടു​ത്തു​ക​യും ചെയ്യും. ഈ പുസ്‌തകം മററു ശേഖര​ങ്ങ​ളിൽനി​ന്നു സമാഹ​രിച്ച ഒരു ശേഖര​മാ​ണെന്നു പൊതു​വേ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്നു.

4. (എ) സദൃശ​വാ​ക്യ​ങ്ങ​ളു​ടെ പുസ്‌തകം പൊതു​വേ എങ്ങനെ വിഭജി​ക്ക​പ്പെ​ടു​ന്നു? (ബി) സദൃശ​വാ​ക്യ​ങ്ങ​ളിൽ സിംഹ​ഭാ​ഗ​വും ആർ ഉത്‌പാ​ദി​പ്പി​ച്ച​താണ്‌?

4 സദൃശ​വാ​ക്യ​ങ്ങ​ളു​ടെ പുസ്‌ത​കത്തെ അഞ്ചു ഭാഗങ്ങ​ളാ​യി വിഭജി​ക്കാ​വു​ന്ന​താണ്‌. ഇവ: (1) “ദാവീ​ദി​ന്റെ മകനായ ശലോ​മോ​ന്റെ സദൃശ​വാ​ക്യ​ങ്ങൾ” എന്ന പ്രാരം​ഭ​വാ​ക്കു​ക​ളോ​ടെ തുടങ്ങുന്ന 1-9 വരെയുള്ള അധ്യാ​യങ്ങൾ; (2) “ശലോ​മോ​ന്റെ സദൃശ​വാ​ക്യ​ങ്ങൾ” എന്നു വർണി​ക്ക​പ്പെ​ടുന്ന 10-24 വരെയുള്ള അധ്യാ​യങ്ങൾ; (3) “ഇവയും ശലോ​മോ​ന്റെ സദൃശ​വാ​ക്യ​ങ്ങൾ; യെഹൂ​ദാ​രാ​ജാ​വായ ഹിസ്‌കീ​യാ​വി​ന്റെ ആളുകൾ അവയെ ശേഖരി​ച്ചി​രി​ക്കു​ന്നു” എന്നു തുടങ്ങുന്ന 25-29 വരെയുള്ള അധ്യാ​യങ്ങൾ; (4) “യാക്കേ​യു​ടെ മകനായ ആഗൂരി​ന്റെ വചനങ്ങൾ” ആയി അവതരി​പ്പി​ക്കുന്ന 30-ാം അധ്യായം; (5) “ലെമൂ​വേൽ രാജാ​വി​ന്റെ വചനങ്ങൾ; അവന്റെ അമ്മ അവന്നു ഉപദേ​ശി​ച്ചു​കൊ​ടുത്ത അരുള​പ്പാ​ടു” ആയിരി​ക്കുന്ന 31-ാം അധ്യായം. അങ്ങനെ സദൃശ​വാ​ക്യ​ങ്ങ​ളു​ടെ സിംഹ​ഭാ​ഗ​ത്തി​ന്റെ​യും ഉത്‌പാ​ദകൻ ശലോ​മോ​നാ​യി​രു​ന്നു. ആഗൂരി​നെ​യും ലെമൂ​വേ​ലി​നെ​യും സംബന്ധി​ച്ചാ​ണെ​ങ്കിൽ, അവർ ആരാ​ണെന്നു സുനി​ശ്ചി​ത​മാ​യി യാതൊ​ന്നും അറിയ​പ്പെ​ടു​ന്നില്ല. ലെമൂ​വേൽ ശലോ​മോ​ന്റെ മറെറാ​രു പേർ ആയിരി​ക്കാ​മെന്നു ചില വ്യാഖ്യാ​താ​ക്കൾ സൂചി​പ്പി​ക്കു​ന്നു.

5. സദൃശ​വാ​ക്യ​ങ്ങൾ എപ്പോൾ എഴുത​പ്പെ​ടു​ക​യും സമാഹ​രി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു?

5 സദൃശ​വാ​ക്യ​ങ്ങൾ എപ്പോൾ എഴുത​പ്പെ​ടു​ക​യും സമാഹ​രി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു? അധിക​ഭാ​ഗ​വും ശലോ​മോ​ന്റെ വാഴ്‌ച​ക്കാ​ലത്ത്‌ (പൊ.യു.മു. 1037-998) അവന്റെ വ്യതി​ച​ല​ന​ത്തി​നു​മുമ്പ്‌ എഴുത​പ്പെ​ട്ടു​വെ​ന്ന​തി​നു സംശയ​മില്ല. ആഗൂരും ലെമൂ​വേ​ലും ആരാ​ണെ​ന്നു​ള​ള​തി​ലെ അനിശ്ചി​ത​ത്വം നിമിത്തം അവർ എഴുതിയ വിവര​ങ്ങ​ളു​ടെ തീയതി നിശ്ചയി​ക്കുക സാധ്യമല്ല. ശേഖര​ങ്ങ​ളി​ലൊ​ന്നു ഹിസ്‌കി​യാ​വി​ന്റെ വാഴ്‌ച​ക്കാ​ലത്തു (പൊ.യു.മു. 745-717) നടത്തി​യ​തി​നാൽ അന്തിമ​ശേ​ഖ​രണം നടത്തി​യത്‌ അവന്റെ വാഴ്‌ചക്കു മുമ്പാ​യി​രി​ക്കാ​വു​ന്നതല്ല. ഹിസ്‌കി​യാ​രാ​ജാ​വി​ന്റെ മേൽനോ​ട്ട​ത്തി​ലാ​ണോ അവസാ​നത്തെ രണ്ടു ഭാഗങ്ങ​ളും ശേഖരി​ക്ക​പ്പെ​ട്ടത്‌? ഇതിനു​ത്ത​ര​മാ​യി, ന്യൂ​വേൾഡ്‌ ട്രാൻസ്‌ലേഷൻ ഓഫ്‌ ദി ഹോളി സ്‌ക്രി​പ്‌ച്ചേ​ഴ്‌സ്‌—വിത്ത്‌ റഫറൻസസ്‌-സദൃശ​വാ​ക്യ​ങ്ങൾ 31:31-നു പ്രകാ​ശം​ചൊ​രി​യുന്ന ഒരു അടിക്കു​റി​പ്പുണ്ട്‌. “എബ്രായ പാഠത്തി​ന്റെ ചില പതിപ്പു​കൾ, വേല പൂർത്തീ​ക​രി​ച്ചി​രി​ക്കു​ന്നു​വെന്നു സൂചി​പ്പി​ക്കാൻ ഹിസ്‌കി​യാ​രാ​ജാ​വി​ന്റെ എഴുത്തു​കാർ നടത്തിയ പകർപ്പെ​ഴു​ത്തി​ലു​ളള തന്റെ ഒപ്പായി നില​കൊ​ള​ളുന്ന ത്ര്യക്ഷ​രങ്ങൾ അഥവാ ഹേത്ത്‌, സയിൻ, കോഫ്‌ (חזק) എന്നീ മൂന്ന്‌ അക്ഷരങ്ങൾ പ്രദർശി​പ്പി​ക്കു​ന്നു.”

6. ഒരു സദൃശ​വാ​ക്യം എന്താണ്‌, പുസ്‌ത​ക​ത്തി​ന്റെ എബ്രായ തലക്കെട്ട്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 എബ്രായ ബൈബി​ളു​ക​ളിൽ ഈ പുസ്‌ത​കത്തെ ആദ്യം അതിലെ ആദ്യവാ​ക്കായ മിഷ്‌ലെ എന്ന പദം​കൊ​ണ്ടു വിളി​ച്ചി​രു​ന്നു, അതിന്റെ അർഥം “സദൃശ​വാ​ക്യ​ങ്ങൾ” എന്നായി​രു​ന്നു. മിഷ്‌ലെ എന്നതു മാഷാൽ എന്ന എബ്രായ നാമത്തി​ന്റെ നിർമാ​ണാ​വ​സ്ഥ​യി​ലു​ളള ബഹുവ​ചനം ആണ്‌, “പോ​ലെ​യാ​യി​രി​ക്കുക” അല്ലെങ്കിൽ “സമാന​മാ​യി​രി​ക്കുക” എന്നർഥ​മു​ളള ഒരു മൂല പദത്തിൽനിന്ന്‌ ആ നാമം നിഷ്‌പ​ന്ന​മാ​യി​രി​ക്കു​ന്ന​താ​യി പൊതു​വേ വിചാ​രി​ക്ക​പ്പെ​ടു​ന്നു. ഈ പദങ്ങൾ ഈ പുസ്‌ത​ക​ത്തി​ന്റെ ഉളളട​ക്കത്തെ നന്നായി വർണി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ സദൃശ​വാ​ക്യ​ങ്ങൾ സാദൃ​ശ്യ​മോ താരത​മ്യ​ങ്ങ​ളോ പ്രയോ​ഗി​ക്കുന്ന, കേൾവി​ക്കാ​രനെ ചിന്തി​പ്പി​ക്കാൻ ഉദ്ദേശി​ച്ചി​ട്ടു​ളള, സാരവ​ത്തായ മൊഴി​ക​ളാണ്‌. സദൃശ​വാ​ക്യ​ങ്ങ​ളു​ടെ ഹ്രസ്വ​രൂ​പം അവയെ മനസ്സി​ലാ​ക്കാൻ എളുപ്പ​വും രസകര​വു​മാ​ക്കി​ത്തീർക്കു​ന്നു, ഈ രൂപത്തിൽ അവ അനായാ​സം പഠിപ്പി​ക്ക​പ്പെ​ടു​ക​യും പഠിക്ക​യും ഓർമി​ക്കു​ക​യും ചെയ്യുന്നു. ആശയം തങ്ങിനിൽക്കു​ന്നു.

7. സദൃശ​വാ​ക്യ​ങ്ങ​ളു​ടെ ശൈലി സംബന്ധിച്ച്‌ എന്തു കുറി​ക്കൊ​ള​ളണം?

7 പുസ്‌ത​ക​ത്തി​ലെ ആശയ​പ്ര​കാ​ശ​ന​രീ​തി​യും അത്യന്തം രസാവ​ഹ​മാണ്‌. അത്‌ എബ്രായ കാവ്യ​രീ​തി​യാണ്‌. പുസ്‌ത​ക​ത്തി​ന്റെ അധിക​ഭാ​ഗ​ത്തി​ന്റെ​യും ഘടന സമാന്തര കവിത​യാ​യി​ട്ടാണ്‌. ഇതു വരിക​ളു​ടെ അല്ലെങ്കിൽ പദ്യങ്ങ​ളു​ടെ അവസാന ഭാഗങ്ങൾ പ്രാസ​നി​ബ​ദ്ധ​മാ​ക്കു​ന്നില്ല, അല്ലെങ്കിൽ ഒരു​പോ​ലെ ധ്വനി​ക്കു​ന്നില്ല. അതിൽ ലയാത്മക വരികൾ സമാന്ത​ര​ചി​ന്ത​ക​ളോ ആശയങ്ങ​ളോ നൽകാ​നി​ട​യാ​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. അതിന്റെ മനോ​ഹാ​രി​ത​യും പ്രബോ​ധ​ന​ശ​ക്തി​യും ആശയല​യ​ത്തി​ലാ​ണു സ്ഥിതി​ചെ​യ്യു​ന്നത്‌. ആശയങ്ങൾ സമാനാർഥ​മോ വിപരീ​താർഥ​മോ ഉളളതാ​യി​രി​ക്കാം, എന്നാൽ അവിടെ സമാന്ത​ര​ത്തി​ന്റെ ശക്തിയു​ള​ളതു ചിന്തയെ വികസി​പ്പി​ക്കു​ന്ന​തി​നും ആശയം വിപു​ലീ​ക​രി​ക്കു​ന്ന​തി​നും ആശയത്തി​ലെ അർഥം ധരിപ്പി​ക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്ന​തി​നും വേണ്ടി​യാണ്‌. സമാനാർഥ സമാന്ത​ര​ങ്ങ​ളു​ടെ ദൃഷ്ടാ​ന്തങ്ങൾ സദൃശ​വാ​ക്യ​ങ്ങൾ 11:25; 16:18; 18:15 എന്നിവി​ട​ങ്ങ​ളി​ലും കൂടുതൽ സമൃദ്ധ​മാ​യു​ളള വിപരീത സമാന്ത​ര​ങ്ങ​ളു​ടെ ദൃഷ്ടാ​ന്തങ്ങൾ സദൃശ​വാ​ക്യ​ങ്ങൾ 10:7, 30; 12:25; 13:25; 15:8 എന്നിവി​ട​ങ്ങ​ളി​ലും കാണാ​വു​ന്ന​താണ്‌. മറെറാ​രു തരം ഘടന പുസ്‌ത​ക​ത്തി​ന്റെ ഒടുവിൽ കാണാ​വു​ന്ന​താണ്‌. (സദൃ. 31:10-31) അവിടത്തെ 22 വാക്യങ്ങൾ എബ്രാ​യ​യിൽ എബ്രായ അക്ഷരമാ​ല​യി​ലെ തുടർന്നു​ളള ഓരോ അക്ഷരവും​കൊ​ണ്ടു തുടങ്ങ​ത്ത​ക്ക​വണ്ണം ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നു, ഇതാണു നിരവധി സങ്കീർത്ത​ന​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ചിത്രാ​ക്ഷ​രി​ശൈലി. പുരാതന എഴുത്തു​ക​ളിൽ ഭംഗി​യിൽ ഈ ശൈലി​യോ​ടു സമാന്ത​ര​മായ മറെറാ​ന്നില്ല.

8. ആദിമ​ക്രി​സ്‌ത്യാ​നി​ക​ളാ​ലു​ളള സദൃശ​വാ​ക്യ​ങ്ങ​ളു​ടെ ഉപയോ​ഗം അതിന്റെ വിശ്വാ​സ്യ​തയെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

8 സദൃശ​വാ​ക്യ​ങ്ങ​ളു​ടെ വിശ്വാ​സ്യത പെരു​മാ​റ​റ​ച്ച​ട്ടങ്ങൾ പ്രസ്‌താ​വി​ക്കു​ന്ന​തിന്‌ ആദിമ ക്രിസ്‌ത്യാ​നി​കൾ ഈ പുസ്‌തകം വിപു​ല​മാ​യി ഉപയോ​ഗി​ച്ച​തി​നാ​ലും പ്രകട​മാ​ക്ക​പ്പെ​ടു​ന്നു. പ്രത്യ​ക്ഷ​ത്തിൽ യാക്കോ​ബി​നു സദൃശ​വാ​ക്യ​ങ്ങൾ സുപരി​ചി​ത​മാ​യി​രു​ന്നു, ക്രിസ്‌തീയ നടത്തസം​ബ​ന്ധിച്ച്‌ അവൻ കൊടുത്ത വിശിഷ്ട ബുദ്ധ്യു​പ​ദേ​ശ​ത്തിൽ അതിലെ അടിസ്ഥാ​ന​ത​ത്ത്വ​ങ്ങൾ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു. (സദൃശ​വാ​ക്യ​ങ്ങൾ 14:29; 17:27 യാക്കോബ്‌ 1:19, 20-നോടും സദൃശ​വാ​ക്യ​ങ്ങൾ 3:34 യാക്കോബ്‌ 4:6-നോടും സദൃശ​വാ​ക്യ​ങ്ങൾ 27:1 യാക്കോബ്‌ 4:13, 14-നോടും താരത​മ്യം ചെയ്യുക.) സദൃശ​വാ​ക്യ​ങ്ങ​ളിൽനി​ന്നു നേരി​ട്ടു​ളള ഉദ്ധരണി​ക​ളും പിൻവ​രുന്ന വേദഭാ​ഗ​ങ്ങ​ളിൽ കാണ​പ്പെ​ടു​ന്നു: റോമർ 12:20സദൃശ​വാ​ക്യ​ങ്ങൾ 25:21, 22; എബ്രായർ 12:5, 6സദൃശ​വാ​ക്യ​ങ്ങൾ 3:11, 12; 2 പത്രൊസ്‌ 2:22സദൃശ​വാ​ക്യ​ങ്ങൾ 26:11.

9. സദൃശ​വാ​ക്യ​ങ്ങൾ ബൈബി​ളി​ന്റെ ശേഷം​ഭാ​ഗ​ത്തോ​ടു യോജി​ക്കു​ന്നത്‌ എങ്ങനെ?

9 കൂടാതെ, സദൃശ​വാ​ക്യ​ങ്ങൾ ബൈബി​ളി​ന്റെ ശേഷിച്ച ഭാഗവു​മാ​യി യോജി​പ്പി​ലാ​ണെന്ന്‌ അതുതന്നെ പ്രകട​മാ​ക്കു​ന്നു, അങ്ങനെ “എല്ലാ തിരു​വെ​ഴു​ത്തി”ന്റെയും ഭാഗമാ​ണെന്നു തെളി​യി​ക്കു​ന്നു. അതു മോശ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തോ​ടും യേശു​വി​ന്റെ പഠിപ്പി​ക്ക​ലി​നോ​ടും യേശു​വി​ന്റെ ശിഷ്യൻമാ​രു​ടെ​യും അപ്പോ​സ്‌ത​ലൻമാ​രു​ടെ​യും എഴുത്തു​ക​ളോ​ടു​മു​ളള താരത​മ്യ​ത്തിൽ ശ്രദ്ധേ​യ​മായ ആശയ ഐക്യം അവതരി​പ്പി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 10:161 കൊരി​ന്ത്യർ 15:58-ഉം ഗലാത്യർ 6:8, 9-ഉം; സദൃശ​വാ​ക്യ​ങ്ങൾ 12:25മത്തായി 6:25; സദൃശ​വാ​ക്യ​ങ്ങൾ 20:20പുറപ്പാ​ടു 20:12-ഉം മത്തായി 15:4-ഉം കാണുക.) മനുഷ്യാ​ധി​വാ​സ​ത്തി​നു​വേ​ണ്ടി​യു​ളള ഭൂമി​യു​ടെ ഒരുക്കൽപോ​ലെ​യു​ളള ആശയങ്ങളെ സ്‌പർശി​ക്കു​മ്പോൾപോ​ലും മററു ബൈബി​ളെ​ഴു​ത്തു​കാ​രു​മാ​യു​ളള ചിന്തയി​ലെ ഏകതയുണ്ട്‌.—സദൃ. 3:19, 20; ഉല്‌പ. 1:6, 7; ഇയ്യോ. 38:4-11; സങ്കീ. 104:5-9.

10, 11. പുസ്‌ത​ക​ത്തി​ന്റെ ദിവ്യ​നി​ശ്വ​സ്‌ത​തയെ കൂടു​ത​ലാ​യി സാക്ഷ്യ​പ്പെ​ടു​ത്തു​ന്നത്‌ എന്ത്‌?

10 സദൃശ​വാ​ക്യ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നതു രാസപ​ര​മോ വൈദ്യ​ശാ​സ്‌ത്ര​പ​ര​മോ ആരോ​ഗ്യ​പ​ര​മോ ആയ തത്ത്വങ്ങ​ളാ​യാ​ലും ശരി പുസ്‌ത​ക​ത്തി​ന്റെ ദിവ്യ​നി​ശ്വ​സ്‌ത​തയെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താണ്‌ അതിന്റെ ശാസ്‌ത്രീയ കൃത്യത. പ്രത്യ​ക്ഷ​ത്തിൽ സദൃശ​വാ​ക്യ​ങ്ങൾ 25:20 അമ്ല-ക്ഷാര പ്രവർത്ത​ന​ത്തെ​ക്കു​റി​ച്ചു പറയുന്നു. മദ്യം ചിന്താ​പ്ര​ക്രി​യ​കളെ മന്ദീഭ​വി​പ്പി​ക്കു​ന്നു​വെന്ന ആധുനിക ശാസ്‌ത്ര കണ്ടുപി​ടി​ത്ത​ങ്ങ​ളോ​ടു സദൃശ​വാ​ക്യ​ങ്ങൾ 31:4, 5 യോജി​ക്കു​ന്നു. തേൻ ആരോ​ഗ്യ​പ്ര​ദ​മായ ഒരു ആഹാര​മാ​ണെ​ന്നു​ള​ള​തി​നോട്‌ അനേകം പോഷ​കാ​ഹാ​ര​വി​ദ​ഗ്‌ധർ യോജി​ക്കു​ന്നു. ഇതു “മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ” എന്ന സദൃശ​വാ​ക്യ​ത്തെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. (സദൃ. 24:13) ശാരീ​രിക-മനോ​ജന്യ രോഗ​ങ്ങ​ളെ​സം​ബ​ന്ധിച്ച ആധുനിക നിരീ​ക്ഷ​ണങ്ങൾ സദൃശ​വാ​ക്യ​ങ്ങൾക്കു പുത്തരി​യല്ല. “സന്തുഷ്ട​ഹൃ​ദയം നല്ലോരു ഔഷധ​മാ​കു​ന്നു.”—17:22; 15:17.

11 തീർച്ച​യാ​യും, സദൃശ​വാ​ക്യ​ങ്ങ​ളു​ടെ പുസ്‌തകം ഓരോ മനുഷ്യാ​വ​ശ്യ​ത്തെ​യും സാഹച​ര്യ​ത്തെ​യും വളരെ പൂർണ​മാ​യി കൈകാ​ര്യം​ചെ​യ്യു​ന്ന​തു​കൊണ്ട്‌ ഒരു പ്രാമാ​ണി​കൻ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “അതിൽ ഉചിത​മായ നിർദേ​ശ​മി​ല്ലാത്ത ഒരു ബന്ധം​പോ​ലും ജീവി​ത​ത്തിൽ ഇല്ല, ഉചിത​മായ പ്രചോ​ദ​ന​മോ തിരു​ത്ത​ലോ ഇല്ലാത്ത നല്ലതോ തീയതോ ആയ യാതൊ​രു പ്രവണ​ത​യു​മില്ല. മനുഷ്യാ​വ​ബോ​ധം എല്ലായി​ട​ത്തും ദിവ്യ​മാ​യ​തി​നോ​ടു​ളള സത്വര​ബ​ന്ധ​ത്തിൽ വരുത്ത​പ്പെ​ടു​ന്നു, . . . മനുഷ്യൻ അവന്റെ നിർമാ​താ​വും ന്യായാ​ധി​പ​നു​മാ​യ​വന്റെ മുമ്പാകെ എന്നപോ​ലെ നടക്കുന്നു . . . ഈ പുരാ​ത​ന​പു​സ്‌ത​ക​ത്തിൽ സകലതരം മനുഷ്യ​വർഗ​വും കാണ​പ്പെ​ടു​ന്നുണ്ട്‌; മൂവാ​യി​രം വർഷം മുമ്പു രേഖ​പ്പെ​ടു​ത്തി​യ​താ​ണെ​ങ്കി​ലും അതിന്റെ ജീവി​ച്ചി​രി​ക്കുന്ന പ്രതി​നി​ധാ​ന​ത്തിൽനി​ന്നു ഇപ്പോൾ വരച്ചതു​പോ​ലെ സ്വഭാ​വ​ത്തോ​ടു യോജി​പ്പി​ലാണ്‌.”—സ്‌മി​ത്തി​ന്റെ ബൈബിൾനി​ഘണ്ടു, 1890, വാല്യം III, പേജ്‌ 2616.

സദൃശ​വാ​ക്യ​ങ്ങ​ളു​ടെ ഉളളടക്കം

12. (എ) ഏതു കൂട്ടി​യി​ണ​ക്ക​പ്പെട്ട കവിത സദൃശ​വാ​ക്യ​ങ്ങ​ളു​ടെ ആദ്യവി​ഭാ​ഗ​മാ​യി​രി​ക്കു​ന്നു? (ബി) ജ്ഞാനവും മാനു​ഷ​ന​ട​ത്ത​യും സംബന്ധിച്ച്‌ അത്‌ എന്തു പഠിപ്പി​ക്കു​ന്നു? (സി) സദൃശ​വാ​ക്യ​ങ്ങൾ 1:7 മുഴു പുസ്‌ത​ക​ത്തി​നും മാതൃക വെക്കു​ന്നത്‌ എങ്ങനെ?

12 ഒന്നാം വിഭാഗം (1:1–9:18). ഹൃദയത്തെ അല്ലെങ്കിൽ മുഴു ആന്തരി​ക​വ്യ​ക്തി​യെ​യും നയിക്കു​ന്ന​തി​നും ആഗ്രഹത്തെ തിരി​ച്ചു​വി​ടു​ന്ന​തി​നു​മു​ളള ജ്ഞാനത്തി​ന്റെ ആവശ്യം കൈകാ​ര്യം​ചെ​യ്യുന്ന, ഒരു പിതാവു പുത്ര​നോ​ടു നടത്തുന്ന മട്ടിലു​ളള ഹ്രസ്വ​പ്ര​ഭാ​ഷ​ണ​ങ്ങ​ള​ട​ങ്ങുന്ന അന്യോ​ന്യ​ബ​ന്ധ​മു​ളള ഒരു കവിത​യാ​ണിത്‌. അതു ജ്ഞാനത്തി​ന്റെ മൂല്യ​വും അതിന്റെ അനു​ഗ്ര​ഹ​ങ്ങ​ളും പഠിപ്പി​ക്കു​ന്നു: സന്തുഷ്ടി​യും ഉല്ലാസ​വും സമാധാ​ന​വും ജീവനും​തന്നെ. (1:33; 3:13-18; 8:32-35) അത്‌ ഇതും ജ്ഞാനരാ​ഹി​ത്യ​വും അതിന്റെ ഫലങ്ങളും തമ്മിലു​ളള അന്തരം കാട്ടുന്നു: കഷ്ടപ്പാ​ടും ഒടുവിൽ മരണവും​തന്നെ. (1:28-32; 7:24-27; 8:36) അനന്തമായ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ​യും സാധ്യ​ത​ക​ളെ​യും പരിഗ​ണി​ച്ചു​കൊണ്ട്‌ അത്‌ ഒരുവനു മനുഷ്യ​ന​ട​ത്ത​യും അതിന്റെ ഇപ്പോ​ഴ​ത്തെ​യും ഭാവി​യി​ലെ​യും പരിണ​ത​ഫ​ല​ങ്ങ​ളും സംബന്ധിച്ച ഒരു അടിസ്ഥാ​ന​പ​ഠ​ന​വി​വരം നൽകുന്നു. സദൃശ​വാ​ക്യ​ങ്ങൾ 1:7-ലെ [NW] വാക്കുകൾ മുഴു പുസ്‌ത​ക​ത്തി​നും മാതൃക വെക്കുന്നു: “യഹോ​വാ​ഭയം പരിജ്ഞാ​ന​ത്തി​ന്റെ ആരംഭ​മാ​കു​ന്നു.” യഹോ​വയെ പരിഗ​ണി​ക്കു​ന്നു​വെന്ന്‌ എല്ലാ പ്രവർത്ത​ന​ങ്ങ​ളും പ്രകട​മാ​ക്കേ​ണ്ട​താണ്‌. ദൈവ​നി​യ​മങ്ങൾ മറക്കാ​തി​രി​ക്കേ​ണ്ട​തി​ന്റെ​യും അവന്റെ കൽപ്പന​ക​ളോ​ടു പററി​നിൽക്കേ​ണ്ട​തി​ന്റെ​യും അവ ഉപേക്ഷി​ക്കാ​തി​രി​ക്കേ​ണ്ട​തി​ന്റെ​യും ആവശ്യ​ക​ത​യു​ടെ നിരന്തര ആവർത്ത​ന​മുണ്ട്‌.

13. സദൃശ​വാ​ക്യ​ങ്ങ​ളു​ടെ ആദ്യ വിഭാ​ഗ​ത്തി​ലൂ​ടെ​യു​ളള പ്രമുഖ തന്തുക്കളെ കണ്ടെത്തുക.

13 ഈ ആദ്യ ഭാഗത്തി​ന്റെ നെയ്‌ത്തിൽ ഉടനീളം കാണുന്ന പ്രമുഖ തന്തുക്കൾ പ്രാ​യോ​ഗി​ക​ജ്ഞാ​നം, പരിജ്ഞാ​നം, യഹോ​വാ​ഭയം, ശിക്ഷണം, വകതി​രിവ്‌, എന്നിവ​യാണ്‌. ദുഷിച്ച കൂട്ടു​കെ​ട്ടി​നും യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ന്റെ നിരസ​ന​ത്തി​നും അന്യസ്‌ത്രീ​ക​ളു​മാ​യു​ളള അനുചി​ത​മായ ബന്ധങ്ങൾക്കും എതിരെ മുന്നറി​യി​പ്പു​കൾ നൽകുന്നു. (1:10-19; 3:11, 12; 5:3-14; 7:1-27) ജ്ഞാനം പൊതു​സ്ഥ​ല​ങ്ങ​ളിൽ നിൽക്കു​ന്ന​താ​യി, അങ്ങനെ പ്രാപ്യം, ലഭ്യം, ആയിരി​ക്കു​ന്ന​താ​യി രണ്ടു പ്രാവ​ശ്യം വർണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (1:20, 21; 8:1-11) അതു മൂർത്തീ​ക​രി​ക്ക​പ്പെ​ടു​ക​യും അനുഭ​വ​പ​രി​ച​യ​മി​ല്ലാ​ത്ത​വ​രോട്‌ ആകർഷ​ക​മാ​യി സംസാ​രി​ക്കു​ക​യും ചെയ്യുന്നു, ഭൂമി​യി​ലെ സൃഷ്ടി​യു​ടെ​മേൽ കുറെ വെളിച്ചം വീശി​ക്കൊ​ണ്ടു​പോ​ലും. (1:22-33; 8:4-36) ഇത്‌ എത്ര വിസ്‌മ​യാ​വ​ഹ​മായ ഒരു പുസ്‌ത​ക​മാണ്‌! ഈ വിഭാഗം “യഹോ​വാ​ഭയം ജ്ഞാനത്തി​ന്റെ തുടക്ക​മാ​കു​ന്നു” എന്ന അതിന്റെ പ്രതി​പാ​ദ്യ​വി​ഷ​യ​ത്തോ​ടെ അവസാ​നി​ക്കു​ന്നു. (9:10, NW) നമ്മുടെ സകല വഴിക​ളി​ലും യഹോ​വയെ തിരി​ച്ച​റി​യു​ന്ന​തും ഒപ്പം നാം അവന്റെ വഴിക​ളോ​ടു പററി​നിൽക്കു​ന്ന​തു​മാ​ണു ജീവന്റെ മാർഗ​മെ​ന്നും അതിന്‌ അനഭി​ല​ഷ​ണീ​യ​മായ വളരെ​യ​ധി​കം കാര്യ​ങ്ങ​ളിൽനി​ന്നു നമ്മെ സംരക്ഷി​ക്കാൻ കഴിയു​മെ​ന്നും അതു വാദി​ക്കു​ന്നു.

14. ഏതു വിരുദ്ധ സമാന്ത​ര​പ്ര​യോ​ഗങ്ങൾ സദൃശ​വാ​ക്യ​ങ്ങ​ളി​ലെ പ്രാ​യോ​ഗിക ഉപദേ​ശങ്ങൾ മുന്തി​നിൽക്കാ​നി​ട​യാ​ക്കു​ന്നു?

14 രണ്ടാം വിഭാഗം (10:1–24:34). ഇവിടെ നാം തിര​ഞ്ഞെ​ടു​ക്കാ​നു​ളള ഒട്ടേറെ കാര്യങ്ങൾ, ജീവി​ത​ത്തി​ലെ സങ്കീർണ​സാ​ഹ​ച​ര്യ​ങ്ങൾക്കു ജ്ഞാനം ബാധക​മാ​ക്കുന്ന ബന്ധമി​ല്ലാത്ത വിശിഷ്ട തത്ത്വോ​ക്തി​കൾ, കാണുന്നു. നമ്മെ ഉചിത​മായ പ്രയു​ക്തി​കൾ പഠിപ്പി​ച്ചു​കൊണ്ട്‌ അതു വർധിച്ച സന്തുഷ്ടി​യെ​യും ഉല്ലാസ​ക​ര​മായ ജീവി​ത​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാൻ ലക്ഷ്യമി​ടു​ന്നു. സമാന്ത​ര​പ്ര​യോ​ഗ​ങ്ങ​ളി​ലെ വൈപ​രീ​ത്യ​ങ്ങൾ ഈ പഠിപ്പി​ക്ക​ലു​കൾ നമ്മുടെ മനസ്സു​ക​ളിൽ മുന്തി​നിൽക്കാ​നി​ട​യാ​ക്കു​ന്നു. 10, 1112 എന്നീ അധ്യാ​യ​ങ്ങ​ളിൽ മാത്രം പരിചി​ന്തി​ച്ചി​രി​ക്കുന്ന വിഷയ​ങ്ങ​ളു​ടെ ഒരു ഭാഗി​ക​മായ പട്ടിക ഇവിടെ കൊടു​ത്തി​രി​ക്കു​ന്നു:

സ്‌നേഹം വിദ്വേ​ഷ​ത്തി​നു വിരുദ്ധം

ജ്ഞാനം മൂഢതക്കു വിരുദ്ധം

സത്യസന്ധത വഞ്ചനക്കു വിരുദ്ധം

വിശ്വസ്‌തത ഏഷണിക്കു വിരുദ്ധം

സത്യം വ്യാജ​ത്തി​നു വിരുദ്ധം

ഔദാര്യം ലോഭ​ത്തി​നു വിരുദ്ധം

ഉത്സാഹം അലസതക്കു വിരുദ്ധം

നിർമലതയിലുളള നടപ്പു വക്രവ​ഴി​കൾക്കു വിരുദ്ധം

നല്ല ബുദ്ധ്യു​പ​ദേശം വിദഗ്‌ധ മാർഗ​നിർദേ​ശ​രാ​ഹി​ത്യ​ത്തി​നു വിരുദ്ധം

പ്രാപ്‌ത​യായ ഭാര്യ മാനം​കെട്ട ഭാര്യക്കു വിരുദ്ധം

നീതി ദുഷ്ടതക്കു വിരുദ്ധം

വിനയം ധിക്കാ​ര​ത്തി​നു വിരുദ്ധം

അനുദി​ന​ജീ​വി​ത​ത്തോ​ടു​ളള ബന്ധത്തിൽ ഈ പട്ടിക പരി​ശോ​ധി​ക്കു​ന്നതു സദൃശ​വാ​ക്യ​ങ്ങൾ യഥാർഥ​ത്തിൽ പ്രാ​യോ​ഗി​ക​മായ ഒരു പുസ്‌ത​ക​മാ​ണെന്നു നമ്മെ ബോധ്യ​പ്പെ​ടു​ത്തേ​ണ്ട​താണ്‌!

15. സദൃശ​വാ​ക്യ​ങ്ങ​ളിൽ കൈകാ​ര്യം ചെയ്‌തി​രി​ക്കുന്ന വിവിധ മനുഷ്യ​സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ചില ദൃഷ്ടാ​ന്തങ്ങൾ നൽകുക.

15 ഈ വിഭാ​ഗ​ത്തി​ന്റെ ശേഷിച്ച ഭാഗം (13:1–24:34) നമുക്ക്‌ ഉൾക്കാ​ഴ്‌ച​യും വിവേ​ച​ന​യും ലഭി​ക്കേ​ണ്ട​തി​നു യഹോ​വ​യു​ടെ പ്രമാ​ണങ്ങൾ സംബന്ധിച്ച അതിന്റെ ഓർമി​പ്പി​ക്ക​ലു​കൾ തുടരു​ന്നു. കൈകാ​ര്യം​ചെ​യ്‌തി​രി​ക്കുന്ന വലിയ വൈവി​ധ്യ​മു​ളള മനുഷ്യ​സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ഒരു പട്ടിക എത്ര വിപു​ല​മായ പ്രതി​പാ​ദ​ന​മാണ്‌ ഈ പുസ്‌തകം നടത്തു​ന്നത്‌ എന്നു പ്രകട​മാ​ക്കും. നാട്യം, ധിക്കാരം, വാക്കു​പാ​ലി​ക്കൽ, നിപുണത, സഹവാ​സങ്ങൾ, കുട്ടിയെ തിരു​ത്ത​ലും പരിശീ​ലി​പ്പി​ക്ക​ലും, ശരിസം​ബ​ന്ധിച്ച മനുഷ്യ​വീ​ക്ഷണം, കോപ​ത്തി​നു താമസ​മു​ണ്ടാ​യി​രി​ക്കൽ, ക്ലേശി​ത​രോ​ടു​ളള അനുകമ്പ, ചതി, പ്രാർഥന, പരിഹാ​സം, ജീവി​താ​വ​ശ്യ​ങ്ങ​ളി​ലെ സംതൃ​പ്‌തി, അഹങ്കാരം, അന്യാ​യ​മായ ലാഭം, കൈക്കൂ​ലി, ശണ്‌ഠ, ആത്മനി​യ​ന്ത്രണം, ഒററ​പ്പെടൽ, മൗനം, പക്ഷപാ​തി​ത്വം, വഴക്കടി​ക്കൽ, താഴ്‌മ, ആഡംബരം, ഒരു പിതാ​വി​ന്റെ​യും മാതാ​വി​ന്റെ​യും പരിപാ​ലനം, ലഹരി​പാ​നീ​യങ്ങൾ, വഞ്ചിക്കൽ, ഒരു ഭാര്യ​യു​ടെ ഗുണങ്ങൾ, ദാനങ്ങൾ, വായ്‌പ​വാ​ങ്ങൽ, കടം​കൊ​ടു​ക്കൽ, ദയ, വിശ്വാ​സം, വസ്‌തു​സം​ബ​ന്ധ​മായ അതിർത്തി​കൾ, ഭവനം​പ​ണി​യൽ, അസൂയ, പ്രതി​ക്രിയ, മായ, സൗമ്യ​മായ ഉത്തരം, ധ്യാനം, യഥാർഥ സഖിത്വം എന്നിവ സംബന്ധിച്ച ഈ ബൈബിൾബു​ദ്ധ്യു​പ​ദേശം അത്യന്തം പ്രയോ​ജ​ന​പ്ര​ദ​മാണ്‌. ദൈനം​ദി​ന​കാ​ര്യ​ങ്ങൾ സംബന്ധിച്ച സാരവ​ത്തായ മാർഗ​നിർദേ​ശ​ത്തി​നു സമീപി​ക്കാ​വുന്ന ബഹുല​മായ ബുദ്ധ്യു​പ​ദേ​ശം​തന്നെ! ചിലർക്ക്‌ ഇവയിൽ പലതും അപ്രധാ​ന​മെന്നു തോന്നി​യേ​ക്കാം. എന്നാൽ നിസ്സാ​ര​മെന്നു തോന്നുന്ന കാര്യ​ങ്ങ​ളിൽപോ​ലും ബൈബിൾ നമ്മുടെ ആവശ്യ​ങ്ങളെ അവഗണി​ക്കു​ന്നി​ല്ലെന്നു നാം ഇവിടെ ഗൗനി​ക്കു​ന്നു. ഇതിൽ തീർച്ച​യാ​യും സദൃശ​വാ​ക്യ​ങ്ങൾ അമൂല്യ​മാണ്‌.

16. സദൃശ​വാ​ക്യ​ങ്ങ​ളു​ടെ മൂന്നാം വിഭാ​ഗ​ത്തിൽ പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന ഏതു ബുദ്ധ്യു​പ​ദേശം നൽക​പ്പെ​ട്ടി​രി​ക്കു​ന്നു?

16 മൂന്നാം വിഭാഗം (25:1–29:27). ബഹുമാ​നം, ക്ഷമ, ശത്രുക്കൾ, മൂഢ​രോ​ടു​ളള ഇടപെടൽ, തമാശ, മുഖസ്‌തു​തി, അസൂയ, ഒരു സുഹൃത്തു വരുത്തുന്ന മുറിവ്‌, വിശപ്പ്‌, ഏഷണി, ഉത്തരവാ​ദി​ത്വ​ത്തി​ലു​ളള ശ്രദ്ധ, പലിശ, കുററ​സ​മ്മതം, ദുഷ്ടഭ​ര​ണ​ത്തി​ന്റെ ഫലങ്ങൾ, ഗർവ്‌, നീതി​യു​ളള ഭരണത്തി​ന്റെ ഫലങ്ങൾ, ബാലജ​ന​ദു​ഷ്‌കൃ​ത്യ​ങ്ങൾ, ദാസ​രോ​ടു​ളള പെരു​മാ​ററം, ഉൾക്കാഴ്‌ച, ദർശനം എന്നിങ്ങ​നെ​യു​ളള കാര്യ​ങ്ങൾസം​ബ​ന്ധി​ച്ചു പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന ബുദ്ധ്യു​പ​ദേശം നൽക​പ്പെ​ടു​ന്നു.

17. (എ) ആഗൂർ ഏതു “ഘനമായ സന്ദേശം” അറിയി​ക്കു​ന്നു? (ബി) അവൻ നാലു കാര്യ​ങ്ങ​ളു​ടെ ഏതു വ്യത്യസ്‌ത കൂട്ടങ്ങൾ വർണി​ക്കു​ന്നു?

17 നാലാം വിഭാഗം (30:1-33). ഇത്‌ ആഗൂരി​ന്റേ​താ​ണെന്നു പറയ​പ്പെ​ടുന്ന “ഘനമായ ദൂത്‌” [NW] ആണ്‌. തന്റെ സ്വന്തം അപ്രാ​ധാ​ന്യ​ത്തി​ന്റെ വിനീ​ത​മായ ഒരു അംഗീ​ക​ര​ണ​ത്തി​നു​ശേഷം എഴുത്തു​കാ​രൻ ഭൂമി​യെ​യും അതിലെ വസ്‌തു​ക്ക​ളെ​യും സൃഷ്ടി​ക്കു​ന്ന​തി​നു​ളള മമനു​ഷ്യ​ന്റെ അപ്രാ​പ്‌തി​യെ പരാമർശി​ക്കു​ന്നു. അവൻ ദൈവ​വ​ച​നത്തെ ശോധ​ന​ചെ​യ്‌ത​തെ​ന്നും ഒരു പരിച​യെ​ന്നും വിളി​ക്കു​ന്നു. വ്യാജ​വ​ച​നത്തെ തന്നിൽനിന്ന്‌ അകററ​ണ​മെ​ന്നും തനിക്കു ധനമോ ദാരി​ദ്ര്യ​മോ നൽകരു​തെ​ന്നും അവൻ അപേക്ഷി​ക്കു​ന്നു. മാതാ​പി​താ​ക്ക​ളു​ടെ​മേൽ തിൻമ വിളി​ച്ചു​വ​രു​ത്തുന്ന അശുദ്ധ​വും ഉദ്ധതവും അത്യാ​ഗ്ര​ഹ​മു​ള​ള​തു​മായ ഒരു തലമു​റയെ അവൻ വർണി​ക്കു​ന്നു. “മതി” എന്നു പറയാത്ത നാലു കാര്യ​ങ്ങ​ളും ഗ്രഹി​ക്കാൻ പ്രയാ​സ​മായ നാലു കാര്യ​ങ്ങ​ളും തിരി​ച്ച​റി​യി​ക്ക​പ്പെ​ടു​ന്നു. (30:15, 16) വ്യഭി​ചാ​രി​ണി​യായ സ്‌ത്രീ​യു​ടെ നിർല​ജ്ജ​മായ സ്വനിർദോ​ഷീ​ക​രണം നൽക​പ്പെ​ടു​ന്നു. പിന്നീടു ഭൂമിക്കു പൊറു​ക്കാ​നാ​വാത്ത നാലു കാര്യങ്ങൾ വർണി​ക്ക​പ്പെ​ടു​ന്നു. സഹജജ്ഞാ​ന​മു​ളള ചെറിയ നാലു ജീവി​ക​ളും ഗമനത്തിൽ മികവു​ളള നാലു ജീവി​ക​ളും വർണി​ക്ക​പ്പെ​ടു​ന്നു. അനു​യോ​ജ്യ​മായ താരത​മ്യ​ങ്ങ​ളാൽ എഴുത്തു​കാ​രൻ “കോപം ഇളക്കി​യാൽ വഴക്കു​ണ്ടാ​കും” എന്നു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു.—30:33.

18. ലെമൂ​വേൽരാ​ജാ​വിന്‌ (എ) ഒരു ചീത്ത സ്‌ത്രീ​യെ​ക്കു​റിച്ച്‌ (ബി) ഒരു പ്രാപ്‌ത​യായ സ്‌ത്രീ​യെ​ക്കു​റിച്ച്‌ എന്തു പറയാ​നുണ്ട്‌?

18 അഞ്ചാം വിഭാഗം (31:1-31). ഇവിടെ ലെമൂ​വേൽരാ​ജാ​വി​ന്റെ മറെറാ​രു “ഘനമായ ദൂതാ”ണുളളത്‌. ഇതു രണ്ടു രചനാ​ശൈ​ലി​യി​ലാണ്‌. ആദ്യഭാ​ഗം ഒരു ചീത്ത സ്‌ത്രീ​മു​ഖാ​ന്തരം ഒരുവൻ എത്തി​ച്ചേർന്നേ​ക്കാ​വുന്ന വിനാ​ശത്തെ ചർച്ച​ചെ​യ്യു​ക​യും ലഹരി​പാ​നീ​യ​ത്തിന്‌ എങ്ങനെ വിവേ​ച​നയെ മറിച്ചു​ക​ള​യാൻ കഴിയു​മെന്നു മുന്നറി​യി​പ്പു കൊടു​ക്കു​ക​യും നീതി​പൂർവ​ക​മായ ന്യായ​വി​ധി ആവശ്യ​പ്പെ​ടു​ക​യും ചെയ്യുന്നു. അവസാ​ന​ഭാ​ഗത്തെ ചിത്രാ​ക്ഷരി ഒരു പ്രാപ്‌ത​യായ ഭാര്യ​യു​ടെ വിശി​ഷ്ട​മായ വർണനക്കു വിനി​യോ​ഗി​ക്കു​ന്നു. അതു കുറേ വിശദ​മാ​യി അവളുടെ മൂല്യം പരിചി​ന്തി​ക്കു​ക​യും അവൾ വിശ്വ​സി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും അവളുടെ ഉടമസ്ഥനു പ്രതി​ഫലം കൈവ​രു​ത്തു​ന്നു​വെ​ന്നും ചൂണ്ടി​ക്കാ​ട്ടു​ക​യും ചെയ്യുന്നു. അവളുടെ ഗുണങ്ങ​ളിൽ ഉത്സാഹ​വ​തി​യും നേരത്തെ എഴു​ന്നേൽക്കു​ന്ന​വ​ളും ശ്രദ്ധാ​പൂർവം സാധനങ്ങൾ വാങ്ങു​ന്ന​വ​ളും ദരി​ദ്ര​രോ​ടു ദയാലു​വും ദീർഘ​ദൃ​ഷ്ടി പ്രയോ​ഗി​ക്കു​ന്ന​വ​ളും ജ്ഞാന​ത്തോ​ടെ സംസാ​രി​ക്കു​ന്ന​വ​ളു​മാ​യി​രി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. അവൾ ജാഗ്ര​ത​യു​ള​ള​വ​ളും അവളുടെ കുട്ടി​ക​ളാൽ ബഹുമാ​നി​ക്ക​പ്പെ​ടു​ന്ന​വ​ളും ഭർത്താ​വി​നാൽ പ്രശം​സി​ക്ക​പ്പെ​ടു​ന്ന​വ​ളും​കൂ​ടെ​യാണ്‌. എല്ലാറ​റി​നു​മു​പ​രി​യാ​യി, അവൾ യഹോ​വയെ ഭയപ്പെ​ടു​ന്നു.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

19. സദൃശ​വാ​ക്യ​ങ്ങൾതന്നെ അതിന്റെ പ്രയോ​ജ​ന​ക​ര​മായ ഉദ്ദേശ്യം അറിയി​ക്കു​ന്നത്‌ എങ്ങനെ?

19 സദൃശ​വാ​ക്യ​ങ്ങ​ളു​ടെ പ്രയോ​ജ​ന​ക​ര​മായ ഉദ്ദേശ്യം ആദ്യവാ​ക്യ​ങ്ങ​ളിൽ പ്രസ്‌താ​വി​ക്ക​പ്പെ​ടു​ന്നു: “ജ്ഞാനവും പ്രബോ​ധ​ന​വും പ്രാപി​പ്പാ​നും വിവേ​ക​വ​ച​ന​ങ്ങളെ ഗ്രഹി​പ്പാ​നും പരിജ്ഞാ​നം, നീതി, ന്യായം, നേർ എന്നി​വെ​ക്കാ​യി പ്രബോ​ധനം ലഭിപ്പാ​നും അല്‌പ​ബു​ദ്ധി​കൾക്കു സൂക്ഷ്‌മ​ബു​ദ്ധി​യും ബാലന്നു പരിജ്ഞാ​ന​വും വകതി​രി​വും നൽകു​വാ​നും.” (1:2-4) ആ പ്രസ്‌താ​വി​തോ​ദ്ദേ​ശ്യ​ത്തിന്‌ അനു​യോ​ജ്യ​മാ​യി ഈ പുസ്‌തകം പരിജ്ഞാ​ന​ത്തെ​യും ജ്ഞാന​ത്തെ​യും വിവേ​ക​ത്തെ​യും പ്രദീ​പ്‌ത​മാ​ക്കു​ന്നു, ഓരോ​ന്നും അതിന്റെ പ്രത്യേ​ക​വി​ധ​ത്തിൽ പ്രയോ​ജ​ന​ക​ര​മാണ്‌.

20. സദൃശ​വാ​ക്യ​ങ്ങൾ പരിജ്ഞാ​ന​ത്തെ​ക്കു​റിച്ച്‌ എന്തു പറയുന്നു?

20 (1) പരിജ്ഞാ​നം മമനു​ഷ്യ​ന്റെ വലിയ ആവശ്യ​മാണ്‌, കാരണം മനുഷ്യൻ അജ്ഞതയി​ലേക്കു വീണു​പോ​കു​ന്നതു നല്ലതല്ല. ഒരുവനു യഹോ​വാ​ഭയം കൂടാതെ ഒരിക്ക​ലും സൂക്ഷ്‌മ​പ​രി​ജ്ഞാ​നം സമ്പാദി​പ്പാൻ കഴിയില്ല. കാരണം ആ ഭയത്തോ​ടെ​യാ​ണു പരിജ്ഞാ​ന​ത്തി​നു തുടക്ക​മി​ടു​ന്നത്‌. പരിജ്ഞാ​നം മേത്തരം സ്വർണ​ത്തെ​ക്കാ​ളും അഭില​ഷി​ക്കേ​ണ്ട​താണ്‌. എന്തു​കൊണ്ട്‌? പരിജ്ഞാ​ന​ത്താൽ നീതി​മാൻമാർ രക്ഷിക്ക​പ്പെ​ടു​ന്നു; അതു പാപത്തി​ലേക്കു ബദ്ധപ്പെ​ടു​ന്ന​തിൽനി​ന്നു നമ്മെ പിടി​ച്ചു​നിർത്തു​ന്നു. നാം അതിനു​വേണ്ടി, അത്‌ ഉൾക്കൊ​ള​ളു​ന്ന​തി​നു​വേണ്ടി, എത്ര ഗവേഷ​ണം​ചെ​യ്യേ​ണ്ട​തുണ്ട്‌! അതു വില​യേ​റി​യ​താണ്‌. അതു​കൊ​ണ്ടു “ജ്ഞാനി​ക​ളു​ടെ വചനങ്ങളെ ചെവി​ചാ​യി​ച്ചു കേൾക്കുക, എന്റെ പരിജ്ഞാ​ന​ത്തി​നു മനസ്സു​വെ​ക്കുക.”—22:17; 1:7; 8:10; 11:9; 18:15; 19:2; 20:15.

21. ജ്ഞാനത്തെ സംബന്ധിച്ച ദിവ്യ​പ​ഠി​പ്പി​ക്കൽ എന്താണ്‌?

21 (2) ജ്ഞാനം, യഹോ​വ​യു​ടെ സ്‌തു​തി​ക്കാ​യി പരിജ്ഞാ​നം ഉപയോ​ഗി​ക്കാ​നു​ളള പ്രാപ്‌തി“തന്നേ പ്രധാനം.” അതു സമ്പാദി​ക്കുക. അതിന്റെ ഉറവു യഹോ​വ​യാണ്‌. ജീവദാ​യ​ക​മായ ജ്ഞാനത്തി​ന്റെ തുടക്കം യഹോ​വ​യാം ദൈവത്തെ അറിയു​ന്ന​തി​ലും ഭയപ്പെ​ടു​ന്ന​തി​ലു​മാണ്‌—അതാണു ജ്ഞാനത്തി​ന്റെ മഹാര​ഹ​സ്യം. അതു​കൊ​ണ്ടു ദൈവത്തെ ഭയപ്പെ​ടുക, മനുഷ്യ​നെയല്ല. മൂർത്തീ​ക​രി​ക്ക​പ്പെട്ട ജ്ഞാനം തങ്ങളുടെ വഴികളെ മെച്ച​പ്പെ​ടു​ത്താൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട്‌ ഒരു വിളം​ബരം പുറ​പ്പെ​ടു​വി​ക്കു​ന്നു. ജ്ഞാനം തെരു​വു​ക​ളിൽതന്നെ ഉച്ചത്തിൽ വിളി​ച്ചു​പ​റ​യു​ന്നു. തിരി​ഞ്ഞു​വന്നു ജ്ഞാനത്തി​ന്റെ അപ്പം തിന്നാൻ പരിച​യ​ഹീ​ന​രായ എല്ലാവ​രോ​ടും ഹൃദയ​ശൂ​ന്യ​രോ​ടും വിളി​ച്ചു​പ​റ​യു​ന്നു. അപ്പോൾ, യഹോ​വാ​ഭ​യ​ത്താൽ അവർക്ക്‌ അൽപ്പമേ ഉളളൂ​വെ​ങ്കി​ലും അവർ സന്തുഷ്ട​രാ​യി​രി​ക്കും. ജ്ഞാനത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ അനേക​മാണ്‌; അതിന്റെ ഫലങ്ങൾ അതിയാ​യി പ്രയോ​ജ​ന​പ്ര​ദ​മാണ്‌. ജ്ഞാനവും അറിവും—ഇവ നമ്മെ കാത്തു​സൂ​ക്ഷി​ക്കുന്ന തരം ചിന്താ​പ്രാ​പ്‌തി​ക്കു പ്രാഥ​മി​ക​മായ മൗലി​ക​കാ​ര്യ​ങ്ങ​ളാണ്‌. തേൻ പ്രയോ​ജ​ന​ക​ര​വും ഉല്ലാസ​പ്ര​ദ​വു​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ​യാ​ണു ജ്ഞാനവും. അതിനു പൊന്നി​നെ​ക്കാൾ മൂല്യ​മുണ്ട്‌; അത്‌ ഒരു ജീവവൃ​ക്ഷ​മാണ്‌. ജ്ഞാനമി​ല്ലെ​ങ്കിൽ ജനം നശിക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ ജ്ഞാനം ജീവനെ സംരക്ഷി​ക്കു​ന്നു; അതു ജീവൻ കൈവ​രു​ത്തു​ന്നു.—4:7; 1:7, 20-23; 2:6, 7, 10, 11; 3:13-18, 21-26; 8:1-36; 9:1-6, 10; 10:8; 13:14; 15:16, 24; 16:16, 20-24; 24:13, 14.

22. വിവേ​ക​ത്തിൽ ഏതു സംരക്ഷണം കാണാം?

22 (3) അറിവി​നും ജ്ഞാനത്തി​നും പുറമേ, വിവേകം മർമ​പ്ര​ധാ​ന​മാണ്‌; അതു​കൊ​ണ്ടു “നിന്റെ സകല സമ്പാദ്യ​ത്താ​ലും വിവേകം നേടുക.” വിവേകം ഒരു വസ്‌തു​തയെ അതിന്റെ ബന്ധപ്പെട്ട ഭാഗങ്ങ​ളിൽ കാണാ​നു​ളള പ്രാപ്‌തി​യാണ്‌. അതിന്റെ അർഥം ദൈവത്തെ എല്ലായ്‌പോ​ഴും മനസ്സിൽ നിർത്തുന്ന വകതി​രിവ്‌ എന്നാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ മനുഷ്യ​നു തന്റെ സ്വന്ത വിവേ​ക​ത്തിൽ ഊന്നാ​വു​ന്നതല്ല. ഒരുവൻ യഹോ​വ​യോ​ടു​ളള എതിർപ്പിൽ പ്രവർത്തി​ക്കു​ന്നു​വെ​ങ്കിൽ വിവേകം അല്ലെങ്കിൽ വകതി​രിവ്‌ ഉണ്ടായി​രി​ക്കുക എത്ര അസാധ്യ​മാണ്‌! നമ്മുടെ സ്വന്തമാ​ക്കു​ന്ന​തി​നു നാം വിവേ​കത്തെ ഒരു മറഞ്ഞി​രി​ക്കുന്ന നിധി​പോ​ലെ അന്വേ​ഷി​ക്കേ​ണ്ട​താണ്‌. വിവേകം നേടു​ന്ന​തി​നു നമുക്കു പരിജ്ഞാ​നം ആവശ്യ​മാണ്‌. വിവേകി പരിജ്ഞാ​ന​ത്തി​നു​വേണ്ടി നടത്തുന്ന അന്വേ​ഷ​ണ​ത്തി​നു പ്രതി​ഫലം ലഭിക്കു​ന്നു, അയാളു​ടെ മുമ്പാകെ ജ്ഞാനമുണ്ട്‌. അയാൾ ഇരുട്ടി​ന്റെ വഴിയിൽ തങ്ങളോ​ടു​കൂ​ടെ നടക്കാൻ ഒരുവനെ കുരു​ക്കാൻ ശ്രമി​ച്ചേ​ക്കാ​വുന്ന എണ്ണമററ വഷളരിൽനി​ന്നു​ള​ള​തു​പോ​ലു​ളള ഈ ലോക​ത്തി​ലെ അനേകം ചതിക്കു​ഴി​ക​ളിൽനി​ന്നു വിടു​വി​ക്ക​പ്പെ​ടു​ന്നു. ജീവദാ​യ​ക​മായ പരിജ്ഞാ​ന​ത്തി​ന്റെ​യും ജ്ഞാനത്തി​ന്റെ​യും വിവേ​ക​ത്തി​ന്റെ​യും ഉറവായ യഹോ​വ​യാം ദൈവ​ത്തി​നു നന്ദി!—4:7; 2:3, 4; 3:5; 15:14; 17:24; 19:8; 21:30.

23. ഏതു തരം ജ്ഞാനോ​പ​ദേശം അടുത്ത​താ​യി ചർച്ച​ചെ​യ്യും?

23 സദൃശ​വാ​ക്യ​ങ്ങ​ളു​ടെ പ്രയോ​ജ​ന​ക​ര​മായ ഉദ്ദേശ്യ​ത്തി​നു ചേർച്ച​യാ​യി, ഈ പുസ്‌തകം വിവേകം സമ്പാദി​ക്കു​ന്ന​തി​നും ഹൃദയത്തെ കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും നമ്മെ സഹായി​ക്കു​ന്ന​തി​നു ജ്ഞാനപൂർവ​ക​മായ ധാരാളം നിശ്വ​സ്‌ത​ബു​ദ്ധ്യു​പ​ദേശം നമുക്കു നൽകുന്നു, കാരണം “ജീവന്റെ ഉത്ഭവം അതിൽനി​ന്ന​ല്ലോ [ഹൃദയ​ത്തിൽനിന്ന്‌] ആകുന്നു.” (4:23) അടുത്ത​താ​യി ചേർത്തി​രി​ക്കു​ന്നതു പുസ്‌ത​ക​ത്തി​ലു​ട​നീ​ളം ഊന്നി​പ്പ​റ​ഞ്ഞി​രി​ക്കുന്ന ജ്ഞാനോ​പ​ദേ​ശ​ത്തി​ന്റെ തിര​ഞ്ഞെ​ടുത്ത വിവര​ങ്ങ​ളാണ്‌.

24. ദുഷ്ട​രെ​യും നീതി​മാൻമാ​രെ​യും കുറിച്ച്‌ എന്തു പ്രസ്‌താ​വി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു?

24 ദുഷ്ടരും നീതി​മാൻമാ​രും തമ്മിലു​ളള അന്തരം കാട്ടുന്നു: ദുഷ്ടൻ തന്റെ വളഞ്ഞ വഴിക​ളിൽ പിടി​ക്ക​പ്പെ​ടും, അവന്റെ നിക്ഷേ​പങ്ങൾ അവനെ ക്രോ​ധ​ദി​വ​സ​ത്തിൽ രക്ഷിക്കു​ക​യില്ല, നീതി​മാൻ ജീവൻ ലഭിക്കാ​നു​ള​ള​വ​നാണ്‌, യഹോ​വ​യാൽ പ്രതി​ഫലം കൊടു​ക്ക​പ്പെ​ടും.—2:21, 22; 10:6, 7, 9, 24, 25, 27-32; 11:3-7, 18-21, 23, 30, 31; 12:2, 3, 7, 28; 13:6, 9; 14:2, 11; 15:3, 8, 29; 29:16.

25. സദൃശ​വാ​ക്യ​ങ്ങൾ ദുർമാർഗ​ത്തെ​സം​ബ​ന്ധി​ച്ചു മുന്നറി​യി​പ്പു നൽകു​ന്ന​തെ​ങ്ങനെ?

25 ശുദ്ധമായ ധാർമി​ക​നി​ഷ്‌ഠ​ക​ളു​ടെ ആവശ്യം: ശലോ​മോൻ തുടർച്ച​യാ​യി ദുർമാർഗ​ത്തി​നെ​തി​രെ മുന്നറി​യി​പ്പു​നൽകു​ന്നു. വ്യഭി​ചാ​രി​ക​ളായ ആളുകൾക്ക്‌ ഒരു ബാധയും അപമാ​ന​വും കിട്ടും, അവരുടെ നിന്ദ തുടച്ചു​നീ​ക്ക​പ്പെ​ടു​ക​യില്ല. ഒരു യുവാ​വി​നു “മോഷ്ടിച്ച വെളളം” മധുര​മെന്നു തോന്നി​യേ​ക്കാം, എന്നാൽ വേശ്യ മരണത്തി​ലേ​ക്കി​റ​ങ്ങു​ക​യും അനുഭ​വ​പ​രി​ച​യ​മി​ല്ലാത്ത ഇരകളെ തന്നോ​ടു​കൂ​ടെ കൊണ്ടു​പോ​കു​ക​യും ചെയ്യുന്നു. ദുർമാർഗ​ത്തി​ന്റെ പടുകു​ഴി​യി​ലേക്കു വീഴു​ന്നവർ യഹോ​വ​യാൽ അപലപി​ക്ക​പ്പെ​ടു​ന്നു.—2:16-19: 5:1-23; 6:20-35: 7:4-27; 9:13-18; 22:14; 23:27, 28.

26. ആത്മനി​യ​ന്ത്ര​ണ​ത്തെ​ക്കു​റിച്ച്‌ എന്തു പറയ​പ്പെ​ടു​ന്നു?

26 ആത്മനി​യ​ന്ത്ര​ണ​ത്തി​ന്റെ ആവശ്യം: അമിത​മ​ദ്യ​പാ​ന​വും പെരു​വ​യ​റും കുററം​വി​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ അംഗീ​കാ​രം ലഭി​ക്കേ​ണ്ട​വ​രെ​ല്ലാം തീനി​ലും കുടി​യി​ലും മിതത്വം പാലി​ക്കണം. (20:1; 21:17; 23:21, 29-35; 25:16; 31:4, 5) കോപ​ത്തി​നു താമസ​മു​ള​ളവർ വിവേ​ച​ന​യിൽ സമൃദ്ധ​രും ഒരു പട്ടണം പിടി​ച്ച​ട​ക്കുന്ന ഒരു ശക്തനായ മനുഷ്യ​നെ​ക്കാൾ ഉന്നതരു​മാ​കു​ന്നു. (14:17, 29; 15:1, 18; 16:32; 19:11; 25:15, 28; 29:11, 22) ഒരുവന്റെ അസ്ഥികൾക്കു ദ്രവത്വ​മാ​യി​രി​ക്കുന്ന സ്‌പർധ​യും അസൂയ​യും ഒഴിവാ​ക്കാ​നും ആത്മനി​യ​ന്ത്രണം ആവശ്യ​മാണ്‌.—14:30; 24:1; 27:4; 28:22.

27. (എ) സംസാ​ര​ത്തി​ന്റെ ജ്ഞാനര​ഹി​ത​മായ ഉപയോ​ഗം എന്താണ്‌? (ബി) നമ്മുടെ അധരങ്ങ​ളു​ടെ​യും നാവു​ക​ളു​ടെ​യും ജ്ഞാനപൂർവ​ക​മായ ഉപയോ​ഗം വളരെ മർമ​പ്ര​ധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

27 സംസാ​ര​ത്തി​ന്റെ ജ്ഞാനപൂർവ​ക​വും ബുദ്ധി​ശൂ​ന്യ​വു​മായ ഉപയോ​ഗങ്ങൾ: വക്രസം​സാ​ര​വും ഏഷണി​ക്കാ​ര​നും കളളസാ​ക്ഷി​യും കൃത്രി​മം​കാ​ട്ടു​ന്ന​വ​നും യഹോ​വക്കു വെറു​പ്പാ​യ​തു​കൊ​ണ്ടു വെളി​ച്ച​ത്താ​ക്ക​പ്പെ​ടും. (4:24; 6:16-19; 11:13; 12:17, 22; 14:5, 25; 17:4; 19:5, 9; 20:17; 24:28; 25:18) ഒരുവന്റെ വായ്‌ നല്ല കാര്യങ്ങൾ സംസാ​രി​ക്കു​ന്നു​വെ​ങ്കിൽ, അതു ജീവന്റെ ഒരു ഉറവാണ്‌; എന്നാൽ മൂഢന്റെ വായ്‌ അവന്റെ നാശത്തി​നി​ട​യാ​ക്കു​ന്നു. “മരണവും ജീവനും നാവിന്റെ അധികാ​ര​ത്തിൽ ഇരിക്കു​ന്നു, അതു ഇഷ്ടപ്പെ​ടു​ന്നവൻ അതിന്റെ ഫലം അനുഭ​വി​ക്കും.” (18:21) ഏഷണി, വഞ്ചനാ​പ​ര​മായ സംസാരം, മുഖസ്‌തു​തി, ധൃതഗ​തി​യി​ലു​ളള വാക്കുകൾ എന്നിവ​യെ​ല്ലാം കുററം​വി​ധി​ക്ക​പ്പെ​ടു​ന്നു. സത്യം സംസാ​രി​ക്കു​ന്നത്‌, ദൈവത്തെ ബഹുമാ​നി​ക്കു​ന്നത്‌, ജ്ഞാനഗ​തി​യാണ്‌.—10:11, 13, 14; 12:13, 14, 18, 19; 13:3; 14:3; 16:27-30; 17:27, 28; 18:6-8, 20; 26:28; 29:20; 31:26.

28. അഹങ്കാരം ഏതു ഹാനി വരുത്തു​ന്നു, താഴ്‌മ​യിൽനിന്ന്‌ എന്തു പ്രയോ​ജ​നങ്ങൾ കൈവ​രു​ന്നു?

28 അഹങ്കാ​ര​ത്തി​ന്റെ മൗഢ്യ​വും താഴ്‌മ​യു​ടെ ആവശ്യ​വും: അഹങ്കാ​രി​യായ മനുഷ്യൻ യഥാർഥ​ത്തിൽ തനിക്കി​ല്ലാത്ത ഒരു ഔന്നത്യ​ത്തി​ലേക്കു തന്നേത്തന്നെ ഉയർത്തു​ന്നു, തന്നിമി​ത്തം അയാൾ വീണു തകരുന്നു. ഹൃദയ​ത്തിൽ അഹങ്കാ​ര​മു​ള​ളവർ യഹോ​വക്കു വെറു​പ്പാണ്‌, എന്നാൽ അവൻ താഴ്‌മ​യു​ള​ള​വർക്കു ജ്ഞാനവും മഹത്ത്വ​വും ധനവും ജീവനും കൊടു​ക്കു​ന്നു.—3:7; 11:2; 12:9; 13:10; 15:33; 16:5, 18, 19; 18:12; 21:4; 22:4; 26:12; 28:25, 26; 29:23.

29. മടി എങ്ങനെ കരുത​പ്പെ​ടണം, ഉത്സാഹം എത്ര മൂല്യ​വ​ത്താണ്‌?

29 അലസതയല്ല, ഉത്സാഹം: മടിയു​ളള ഒരാളെ സംബന്ധിച്ച വർണനകൾ അനേക​മാണ്‌. അയാൾ ഒരു പാഠം പഠിക്കു​ന്ന​തിന്‌ ഉറുമ്പി​ന്റെ അടുക്ക​ലേക്കു പോകു​ക​യും ജ്ഞാനി​യാ​യി​ത്തീ​രു​ക​യും വേണം. എന്നാൽ ഉത്സാഹി—അയാൾ അഭിവൃ​ദ്ധി​പ്പെ​ടും!—1:32; 6:6-11; 10:4, 5, 26; 12:24; 13:4; 15:19; 18:9; 19:15, 24; 20:4, 13; 21:25, 26; 22:13; 24:30-34; 26:13-16; 31:24, 25.

30. സദൃശ​വാ​ക്യ​ങ്ങൾ ശരിയായ സഹവാ​സത്തെ എങ്ങനെ ഊന്നി​പ്പ​റ​യു​ന്നു?

30 ശരിയായ സഹവാസം: യഹോ​വയെ ഭയപ്പെ​ടാ​ത്ത​വ​രോ​ടും ദുഷ്ട​രോ​ടും അല്ലെങ്കിൽ മൂഢ​രോ​ടും കോപി​ഷ്‌ഠ​രോ​ടും അപവാ​ദി​ക​ളോ​ടും അല്ലെങ്കിൽ അതിഭ​ക്ഷ​ക​രോ​ടും സഹവസി​ക്കു​ന്നതു ഭോഷ​ത്വ​മാണ്‌. പകരം, ജ്ഞാനി​ക​ളു​മാ​യി സഹവസി​ക്കുക, എന്നാൽ നിങ്ങൾ കൂടുതൽ ജ്ഞാനി​ക​ളാ​യി​ത്തീ​രും.—1:10-19; 4:14-19; 13:20; 14:7; 20:19; 22:24, 25; 28:7.

31. ശാസനയെ സംബന്ധിച്ച ജ്ഞാനോ​പ​ദേശം എന്താണ്‌?

31 ശാസന​യു​ടെ​യും തിരു​ത്ത​ലി​ന്റെ​യും ആവശ്യം: “യഹോവ താൻ സ്‌നേ​ഹി​ക്കു​ന്ന​വനെ ശിക്ഷി​ക്കു​ന്നു.” ഈ ശിക്ഷണ​ത്തി​നു ശ്രദ്ധ​കൊ​ടു​ക്കു​ന്നവർ മഹത്ത്വ​ത്തി​ലേ​ക്കും ജീവനി​ലേ​ക്കു​മു​ളള വഴിയി​ലാണ്‌. ശാസനയെ വെറു​ക്കു​ന്നവൻ അപമാ​നി​ത​നാ​കും.—3:11, 12; 10:17; 12:1; 13:18; 15:5, 31-33; 17:10; 19:25; 29:1.

32. ഒരു നല്ല ഭാര്യ​യാ​യി​രി​ക്കു​ന്നതു സംബന്ധിച്ച്‌ ഏതു നല്ല ബുദ്ധ്യു​പ​ദേശം നൽക​പ്പെ​ടു​ന്നു?

32 ഒരു നല്ല ഭാര്യ​യാ​യി​രി​ക്കു​ന്നതു സംബന്ധിച്ച ബുദ്ധ്യു​പ​ദേശം: ഒരു ഭാര്യ കലഹക്കാ​രി​യാ​യി ലജ്ജാവ​ഹ​മാ​യി പ്രവർത്തി​ക്കു​ന്ന​തി​നെ​തി​രെ സദൃശ​വാ​ക്യ​ങ്ങൾ ആവർത്തി​ച്ചു മുന്നറി​യി​പ്പു​നൽകു​ന്നു. വിവേ​ക​വും പ്രാപ്‌തി​യും ദൈവ​ഭ​യ​വു​മു​ളള ഭാര്യക്കു തന്റെ നാവിൽ സ്‌നേ​ഹ​ദ​യ​യു​ടെ നിയമ​മുണ്ട്‌. അത്തര​മൊ​രു ഭാര്യയെ കണ്ടെത്തുന്ന ഏതൊ​രു​വ​നും യഹോ​വ​യിൽനി​ന്നു സൻമനസ്സു കിട്ടുന്നു.—12:4; 18:22; 19:13, 14; 21:9, 19; 27:15, 16; 31:10-31.

33. കുട്ടി​ക​ളു​ടെ വളർത്തൽസം​ബ​ന്ധിച്ച്‌ ഏതു പ്രയോ​ജ​ന​പ്ര​ദ​മായ ഉപദേശം അവതരി​പ്പി​ച്ചി​രി​ക്കു​ന്നു?

33 കുട്ടി​കളെ വളർത്തൽ: “മറക്കാ​തി​രിക്ക”ത്തക്കവണ്ണം അവരെ ദൈവ​കൽപ്പ​നകൾ ക്രമമാ​യി പഠിപ്പി​ക്കുക. അവരെ യഹോ​വ​യു​ടെ പ്രബോ​ധ​ന​ത്തിൽ ശൈശ​വം​മു​തൽ വളർത്തി​ക്കൊ​ണ്ടു​വ​രിക. ആവശ്യ​മാ​യി​രി​ക്കു​മ്പോൾ വടി ഉപയോ​ഗി​ക്കാ​തി​രി​ക്ക​രുത്‌; സ്‌നേ​ഹ​ത്തി​ന്റെ ഒരു പ്രകട​ന​മെന്ന നിലയിൽ വടിയും ശാസന​യും ഒരു ബാലനു ജ്ഞാനം കൊടു​ക്കു​ന്നു. ദൈവി​ക​വി​ധ​ത്തിൽ കുട്ടി​കളെ വളർത്തു​ന്ന​വർക്ക്‌, അപ്പനും അമ്മക്കും വളരെ​യ​ധി​കം ഉല്ലാസ​വും സന്തോ​ഷ​വും കൈവ​രു​ത്തുന്ന ജ്ഞാനി​ക​ളായ മക്കൾ ഉണ്ടായി​രി​ക്കും.—4:1-9; 13:24; 17:21; 22:6, 15; 23:13, 14, 22, 24, 25; 29:15, 17.

34. മററു​ള​ള​വരെ സഹായി​ക്കു​ന്ന​തിൽ ഉത്തരവാ​ദി​ത്വം ഏറെറ​ടു​ക്കു​ന്ന​തു​കൊണ്ട്‌ എന്തു ഗുണമുണ്ട്‌?

34 മററു​ള​ള​വരെ സഹായി​ക്കാ​നു​ളള ഉത്തരവാ​ദി​ത്വം: ഇതു മിക്ക​പ്പോ​ഴും സദൃശ​വാ​ക്യ​ങ്ങ​ളിൽ ഊന്നി​പ്പ​റ​യ​പ്പെ​ടു​ന്നു. ജ്ഞാനി മററു​ള​ള​വ​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി അറിവ്‌ എങ്ങും പരത്തണം. തീരെ വകയി​ല്ലാ​ത്ത​വ​രോട്‌ ആനുകൂ​ല്യം കാട്ടു​ന്ന​തിൽ ഒരുവൻ ഉദാര​നു​മാ​യി​രി​ക്കണം, അങ്ങനെ ചെയ്യു​മ്പോൾ അയാൾ യഥാർഥ​ത്തിൽ, തിരികെ തരു​മെന്ന്‌ ഉറപ്പു​നൽകുന്ന യഹോ​വക്കു വായ്‌പ​കൊ​ടു​ക്കു​ക​യാണ്‌.—11:24-26; 15:7; 19:17; 24:11, 12; 28:27.

35. നമ്മുടെ പ്രശ്‌ന​ങ്ങ​ളു​ടെ ഉൾക്കാ​മ്പി​ലേ​ക്കു​തന്നെ കടന്നു​കൊ​ണ്ടു സദൃശ​വാ​ക്യ​ങ്ങൾ ഏതു ബുദ്ധ്യു​പ​ദേശം നൽകുന്നു?

35 യഹോ​വ​യി​ലു​ളള ആശ്രയം: നാം ദൈവ​ത്തിൽ പൂർണ​മാ​യി ആശ്രയി​ക്കേ​ണ്ട​താ​ണെന്നു ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്ന​തിൽ സദൃശ​വാ​ക്യ​ങ്ങൾ നമ്മുടെ പ്രശ്‌ന​ങ്ങ​ളു​ടെ ഉൾക്കാ​മ്പി​ലേ​ക്കു​തന്നെ കടക്കുന്നു. നാം യഹോ​വയെ നമ്മുടെ സകല വഴിക​ളി​ലും പരിഗ​ണി​ക്കണം. ഒരു മനുഷ്യൻ തന്റെ ഗതി ആസൂ​ത്ര​ണം​ചെ​യ്‌തേ​ക്കാം, എന്നാൽ യഹോവ വേണം അയാളു​ടെ ചുവടു​കൾ നയിക്കാൻ. യഹോ​വ​യു​ടെ നാമം ബലമുളള ഒരു ഗോപു​ര​മാണ്‌, നീതി​മാൻ അതി​ലേക്ക്‌ ഓടി​ച്ചെന്ന്‌ അഭയം പ്രാപി​ക്കു​ന്നു. യഹോ​വ​യിൽ പ്രത്യാ​ശി​ക്കു​ക​യും മാർഗ​നിർദേ​ശ​ത്തി​നു​വേണ്ടി അവന്റെ വചനത്തി​ലേക്കു തിരി​യു​ക​യും ചെയ്യുക.—3:1, 5, 6; 16:1-9; 18:10; 20:22; 28:25, 26; 30:5, 6.

36. ഏതു വീക്ഷണ​ങ്ങ​ളിൽ സദൃശ​വാ​ക്യ​ങ്ങളെ കാലാ​നു​സൃ​ത​വും പ്രാ​യോ​ഗി​ക​വും പ്രയോ​ജ​ന​പ്ര​ദ​വു​മെന്നു വർണി​ക്കാൻ കഴിയും?

36 സദൃശ​വാ​ക്യ​ങ്ങ​ളു​ടെ പുസ്‌തകം നമുക്കു​ത​ന്നെ​യും മററു​ള​ള​വർക്കും ഉപദേ​ശ​വും ശിക്ഷണ​വും കൊടു​ക്കു​ന്ന​തിന്‌ എത്ര പ്രയോ​ജ​ന​പ്ര​ദ​മാണ്‌! മനുഷ്യ​ബ​ന്ധ​ത്തി​ന്റെ യാതൊ​രു വശവും അവഗണി​ക്ക​പ്പെ​ടു​ന്ന​താ​യി തോന്നു​ന്നില്ല. തന്റെ സഹാരാ​ധ​ക​രിൽനി​ന്നു തന്നേത്തന്നെ ഒററ​പ്പെ​ടു​ത്തുന്ന ഒരാൾ ഉണ്ടോ? (18:1) ഉന്നതസ്ഥാ​നീ​യ​നായ ഒരാൾ സംഗതി​യു​ടെ രണ്ടുവ​ശ​വും കേൾക്കാ​തെ നിഗമ​ന​ങ്ങ​ളി​ലെ​ത്തു​ന്നു​വോ? (18:17) ഒരുവൻ അപകട​ക​ര​മായ തമാശ കാണി​ക്കു​ന്ന​വ​നാ​ണോ? (26:18, 19) ഒരുവൻ പക്ഷപാ​തി​ത്വം കാണി​ക്കാൻ പ്രവണത കാട്ടു​ന്നു​വോ? (28:21) കടയിലെ വ്യാപാ​രി, വയലിലെ കർഷകൻ, ഭർത്താ​വും ഭാര്യ​യും കുട്ടി​യും—എല്ലാവർക്കും ആരോ​ഗ്യാ​വ​ഹ​മായ ബുദ്ധ്യു​പ​ദേശം കിട്ടുന്നു. യുവാ​വി​ന്റെ പാതയിൽ പതിയി​രി​ക്കുന്ന അനേകം കെണി​കളെ തുറന്നു​കാ​ട്ടാൻ കഴിയ​ത്ത​ക്ക​വണ്ണം മാതാ​പി​താ​ക്കൾ സഹായി​ക്ക​പ്പെ​ടു​ന്നു. ജ്ഞാനി​കൾക്ക്‌ അനുഭ​വ​പ​രി​ച​യ​മി​ല്ലാ​ത്ത​വരെ പഠിപ്പി​ക്കാൻ കഴിയും. നാം എവിടെ ജീവി​ച്ചാ​ലും സദൃശ​വാ​ക്യ​ങ്ങൾ പ്രാ​യോ​ഗി​ക​മാണ്‌; ഈ പുസ്‌ത​ക​ത്തി​ലെ പ്രബോ​ധ​ന​വും ബുദ്ധ്യു​പ​ദേ​ശ​വും ഒരിക്ക​ലും കാലഹ​ര​ണ​പ്പെ​ടു​ന്നില്ല: “സദൃശ​വാ​ക്യ​ങ്ങ​ളു​ടെ പുസ്‌തകം ഇന്നത്തെ പ്രഭാ​ത​പ​ത്ര​ത്തെ​ക്കാൾ കൂടുതൽ കാലാ​നു​സൃ​ത​മാണ്‌” a എന്ന്‌ ഒരു അമേരി​ക്കൻ വിദ്യാ​ഭ്യാ​സ​പ്ര​വർത്ത​ക​നായ വില്യം ലയൻ ഫെല്‌പ്‌സ്‌ ഒരിക്കൽ പറയു​ക​യു​ണ്ടാ​യി. സദൃശ​വാ​ക്യ​ങ്ങ​ളു​ടെ പുസ്‌തകം ദൈവ​നി​ശ്വ​സ്‌ത​മാ​ക​യാൽ അതു കാലാ​നു​സൃ​ത​വും പ്രാ​യോ​ഗി​ക​വും പഠിപ്പി​ക്ക​ലി​നു പ്രയോ​ജ​ന​പ്ര​ദ​വു​മാ​കു​ന്നു.

37. സദൃശ​വാ​ക്യ​ങ്ങൾ വലിപ്പ​മേ​റിയ ശലോ​മോ​ന്റെ ഉപദേ​ശ​ങ്ങ​ളോട്‌ എങ്ങനെ യോജി​ക്കു​ന്നു?

37 ഏറെയും ശലോ​മോൻ പറഞ്ഞ സദൃശ​വാ​ക്യ​ങ്ങ​ളു​ടെ പുസ്‌തകം കാര്യങ്ങൾ നേരെ​യാ​ക്കു​ന്ന​തി​നു പ്രയോ​ജ​ന​പ്ര​ദ​മാ​ക​യാൽ അതു മനുഷ്യ​രെ സർവശ​ക്ത​നായ ദൈവ​ത്തി​ലേക്കു തിരി​ക്കു​ന്നു. മത്തായി 12:42-ൽ “ശലോ​മോ​നി​ലും വലിയവൻ” എന്നു പരാമർശിച്ച യേശു​ക്രി​സ്‌തു​വും അങ്ങനെ ചെയ്‌തു.

38. സദൃശ​വാ​ക്യ​ങ്ങൾ ദൈവ​രാ​ജ്യ​ത്തോ​ടും അതിന്റെ നീതി​യു​ളള തത്ത്വങ്ങ​ളോ​ടു​മു​ളള നമ്മുടെ വിലമ​തി​പ്പു വർധി​പ്പി​ക്കു​ന്ന​തെ​ങ്ങനെ?

38 ഈ അതി​ശ്രേഷ്‌ഠ ജ്ഞാനി രാജ്യ​സ​ന്ത​തി​യാ​യി യഹോവ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​വ​നാ​യി​രി​ക്കു​ന്ന​തിൽ നമുക്ക്‌ എത്ര നന്ദിയു​ള​ള​വ​രാ​യി​രി​ക്കാൻ കഴിയും! അവന്റെ സിംഹാ​സ​ന​മാ​ണു ശലോ​മോൻ രാജാ​വി​ന്റേ​തി​നെ​ക്കാൾപോ​ലും വളരെ മഹത്തര​മായ ഒരു സമാധാ​ന​പൂർണ​മായ വാഴ്‌ചക്ക്‌ ‘നീതി​യാൽ സ്ഥിര​പ്പെ​ടു​ന്നത്‌.’ ആ രാജ്യ​ഭ​ര​ണ​ത്തെ​ക്കു​റി​ച്ചു “ദയയും വിശ്വ​സ്‌ത​ത​യും രാജാ​വി​നെ കാക്കുന്നു. ദയകൊ​ണ്ടു അവൻ തന്റെ സിംഹാ​സ​നത്തെ ഉറപ്പി​ക്കു​ന്നു” എന്നു പറയ​പ്പെ​ടും. അതു മനുഷ്യ​വർഗ​ത്തി​നു​വേണ്ടി നീതി​യു​ളള ഭരണം നടക്കുന്ന ഒരു നിത്യത തുറന്നു​കൊ​ടു​ക്കും, അതി​നെ​ക്കു​റി​ച്ചു സദൃശ​വാ​ക്യ​ങ്ങൾ ഇങ്ങനെ​യും പറയുന്നു: “അഗതി​കൾക്കു വിശ്വ​സ്‌ത​ത​യോ​ടെ ന്യായ​പാ​ല​നം​ചെ​യ്യുന്ന രാജാ​വി​ന്റെ സിംഹാ​സനം എന്നേക്കും സ്ഥിരമാ​യി​രി​ക്കും.” അങ്ങനെ സദൃശ​വാ​ക്യ​ങ്ങൾ പരിജ്ഞാ​ന​ത്തി​ലേ​ക്കും ജ്ഞാനത്തി​ലേ​ക്കും വിവേ​ക​ത്തി​ലേ​ക്കും അതു​പോ​ലെ​തന്നെ നിത്യ​ജീ​വ​നി​ലേ​ക്കു​മു​ളള നമ്മുടെ പാതയിൽ വെളിച്ചം വീശു​ന്നു​വെന്നു മാത്രമല്ല, ഏറെ പ്രധാ​ന​മാ​യി, അവ യഹോ​വ​യാം ദൈവത്തെ യഥാർഥ ജ്ഞാനത്തി​ന്റെ ഉറവായി മഹിമ​പ്പെ​ടു​ത്തു​ക​യും ചെയ്യു​ന്നു​വെന്നു നാം സന്തോ​ഷ​പൂർവം മനസ്സി​ലാ​ക്കാൻ ഇടയാ​കു​ന്നു. രാജ്യാ​വ​കാ​ശി​യായ യേശു​ക്രി​സ്‌തു​വി​ലൂ​ടെ​യാണ്‌ അവൻ ആ ജ്ഞാനം വിതര​ണം​ചെ​യ്യു​ന്നത്‌. സദൃശ​വാ​ക്യ​ങ്ങൾ ദൈവ​രാ​ജ്യ​ത്തോ​ടും അതി​പ്പോൾ ഭരിക്കു​ന്ന​തി​നു​പ​യോ​ഗി​ക്കുന്ന നീതി​യു​ളള തത്ത്വങ്ങ​ളോ​ടു​മു​ളള നമ്മുടെ വിലമ​തി​പ്പു വളരെ​യ​ധി​കം വർധി​പ്പി​ക്കു​ന്നു.—സദൃ. 25:5; 16:12; 20:28; 29:14.

[അടിക്കു​റി​പ്പു​കൾ]

a ക്രിസ്‌തീയവിശ്വാസത്തിന്റെ നിധി (ഇംഗ്ലീഷ്‌) 1949, സ്‌ററ​ബ​റും ക്ലാർക്കും സംവി​ധാ​നം​ചെ​യ്‌തത്‌, പേജ്‌ 48.

[അധ്യയന ചോദ്യ​ങ്ങൾ]