വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 21—സഭാപ്രസംഗി

ബൈബിൾ പുസ്‌തക നമ്പർ 21—സഭാപ്രസംഗി

ബൈബിൾ പുസ്‌തക നമ്പർ 21—സഭാപ്രസംഗി

എഴുത്തുകാരൻ: ശലോ​മോൻ

എഴുതിയ സ്ഥലം: യെരു​ശ​ലേം

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. 1000-ത്തിനു മുമ്പ്‌

1. ഏത്‌ ഉൽകൃ​ഷ്ട​മായ ഉദ്ദേശ്യ​ത്തോ​ടെ സഭാ​പ്ര​സം​ഗി എഴുത​പ്പെട്ടു?

 ഉൽകൃ​ഷ്ട​മായ ഒരു ഉദ്ദേശ്യ​ത്തി​നാ​ണു സഭാ​പ്ര​സം​ഗി​യു​ടെ പുസ്‌തകം എഴുത​പ്പെ​ട്ടത്‌. യഹോ​വക്കു സമർപ്പി​ക്ക​പ്പെട്ട ഒരു ജനത്തിന്റെ നായകൻ എന്ന നിലയിൽ ശലോ​മോന്‌ അവരുടെ സമർപ്പ​ണ​ത്തോ​ടു​ളള വിശ്വ​സ്‌ത​ത​യിൽ അവരെ ഒരുമി​പ്പി​ച്ചു​നിർത്താ​നു​ളള ഉത്തരവാ​ദി​ത്വ​മു​ണ്ടാ​യി​രു​ന്നു. അവൻ സഭാ​പ്ര​സം​ഗി​യി​ലെ ജ്ഞാനപൂർവ​ക​മായ ബുദ്ധ്യു​പ​ദേ​ശം​മു​ഖേന ആ ഉത്തരവാ​ദി​ത്വം നിറ​വേ​റ​റാൻ ശ്രമിച്ചു.

2. ഈ ഉദ്ദേശ്യം സഭാ​പ്ര​സം​ഗി​യു​ടെ എബ്രായ പേരിൽ പ്രകട​മാ​യി​രി​ക്കു​ന്ന​തും അങ്ങനെ ഗ്രീക്കി​ലും ഇംഗ്ലീ​ഷി​ലു​മു​ളള പേരു​ക​ളെ​ക്കാൾ അതിനെ കൂടുതൽ അനു​യോ​ജ്യ​മാ​ക്കു​ന്ന​തും എങ്ങനെ?

2 സഭാ​പ്ര​സം​ഗി 1:1-ൽ [NW] അവൻ തന്നേത്തന്നെ “സഭാസം​ഘാ​ടകൻ” എന്നു പരാമർശി​ക്കു​ന്നു. എബ്രാ​യ​ഭാ​ഷ​യി​ലെ പദം കോ​ഹെ​ലത്ത്‌ ആണ്‌, എബ്രായ ബൈബി​ളിൽ ഈ പുസ്‌ത​ക​ത്തിന്‌ ആ പേരാണ്‌ കൊടു​ത്തി​രി​ക്കു​ന്നത്‌. എക്ലെസ്യാ​സ്‌റെ​റസ്‌ എന്ന ശീർഷ​ക​മാ​ണു ഗ്രീക്ക്‌ സെപ്‌റ​റു​വ​ജിൻറ്‌ കൊടു​ക്കു​ന്നത്‌, അതിന്റെ അർഥം “ഒരു എക്ലിസ്യാ​യി​ലെ (സഭ; കൂട്ടം) അംഗം” എന്നാണ്‌, അതിൽനി​ന്നാണ്‌ എക്ലിസ്യാ​സ്‌റ​റിസ്‌ (സഭാ​പ്ര​സം​ഗി) എന്ന ഇംഗ്ലീ​ഷ്‌പദം ഉത്ഭൂത​മാ​കു​ന്നത്‌. എന്നിരു​ന്നാ​ലും കോ​ഹെ​ലത്ത്‌ സഭാസം​ഘാ​ടകൻ എന്നു കൂടുതൽ ഉചിത​മാ​യി വിവർത്തനം ചെയ്യ​പ്പെ​ടു​ന്നു, ഇതു ശലോ​മോ​നു കൂടുതൽ ഉചിത​മായ ഒരു പേരാണ്‌. അത്‌ ഈ പുസ്‌തകം എഴുതി​യ​തി​ലു​ളള ശലോ​മോ​ന്റെ ഉദ്ദേശ്യം അറിയി​ക്കു​ന്നു.

3. ഏതർഥ​ത്തിൽ ശലോ​മോൻ ഒരു സഭാസം​ഘാ​ടകൻ ആയിരു​ന്നു?

3 ശലോ​മോൻരാ​ജാവ്‌ ഏതർഥ​ത്തി​ലാണ്‌ ഒരു സഭാസം​ഘാ​ടകൻ ആയിരു​ന്നത്‌, അവൻ എന്തി​ലേ​ക്കാ​ണു സഭയെ സംഘടി​പ്പി​ച്ചത്‌? അവൻ തന്റെ ജനമായ ഇസ്രാ​യേ​ല്യ​രു​ടെ​യും താത്‌കാ​ലിക നിവാ​സി​ക​ളായ അവരുടെ കൂട്ടാ​ളി​ക​ളു​ടെ​യും ഒരു സഭാസം​ഘാ​ട​ക​നാ​യി​രു​ന്നു. അവൻ ഇവരെ​യെ​ല്ലാം തന്റെ ദൈവ​മായ യഹോ​വ​യു​ടെ ആരാധ​ന​യ്‌ക്കാ​യി സംഘടി​പ്പി​ച്ചു. നേരത്തെ അവൻ യെരു​ശ​ലേ​മിൽ യഹോ​വ​യു​ടെ ആലയം പണിക​ഴി​പ്പി​ച്ചി​രു​ന്നു. അതിന്റെ സമർപ്പ​ണ​ത്തി​ങ്കൽ അവൻ അവരെ​യെ​ല്ലാം ദൈവാ​രാ​ധ​ന​യ്‌ക്കാ​യി വിളി​ച്ചു​കൂ​ട്ടി​യി​രു​ന്നു, അഥവാ ഒന്നിച്ചു​കൂ​ട്ടി​യി​രു​ന്നു. (1 രാജാ. 8:1) ഇപ്പോൾ, ഈ ലോക​ത്തി​ലെ വ്യർഥ​വും നിഷ്‌ഫ​ല​വു​മായ പ്രവർത്ത​ന​ങ്ങ​ളിൽനിന്ന്‌ അകററി​നിർത്തി​ക്കൊ​ണ്ടു മൂല്യ​വ​ത്തായ പ്രവർത്ത​ന​ങ്ങൾക്കാ​യി അവൻ സഭാ​പ്ര​സം​ഗി​മു​ഖേന തന്റെ ജനത്തെ സംഘടി​പ്പി​ക്കാൻ ശ്രമിച്ചു.—സഭാ. 12:8-10.

4. ശലോ​മോൻ എഴുത്തു​കാ​ര​നാ​യി സ്ഥിരീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ?

4 ശലോ​മോ​ന്റെ പേർ പ്രത്യേ​ക​മാ​യി പറയു​ന്നി​ല്ലെ​ങ്കി​ലും എഴുത്തു​കാ​ര​നെന്ന നിലയിൽ അവനെ സ്ഥിരീ​ക​രി​ക്കു​ന്ന​തി​നു പല ഭാഗങ്ങ​ളും തികച്ചും സമർഥ​മാണ്‌. സഭാസം​ഘാ​ടകൻ “ദാവീ​ദി​ന്റെ മകനും” “യെരൂ​ശ​ലേ​മിൽ രാജാ​വാ​യി”രുന്നവ​നു​മാ​യി തന്നേത്തന്നെ അവതരി​പ്പി​ക്കു​ന്നു. ഇതു ശലോ​മോൻ രാജാ​വി​നു മാത്രമേ ബാധക​മാ​കാൻ കഴിയു​മാ​യി​രു​ന്നു​ളളു, എന്തു​കൊ​ണ്ടെ​ന്നാൽ യെരു​ശ​ലേ​മി​ലെ അവന്റെ പിൻഗാ​മി​കൾ യഹൂദ​യിൽ മാത്രമേ രാജാ​ക്കൻമാ​രാ​യി​രു​ന്നി​ട്ടു​ളളു. തന്നെയു​മല്ല, സഭാസം​ഘാ​ടകൻ എഴുതുന്ന പ്രകാരം: “യെരൂ​ശ​ലേ​മിൽ എനിക്കു മുമ്പു​ണ്ടാ​യി​രുന്ന എല്ലാവ​രെ​ക്കാ​ളും അധികം ജ്ഞാനം ഞാൻ സമ്പാദി​ച്ചി​രി​ക്കു​ന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപി​ച്ചി​രി​ക്കു​ന്നു.” (1:1, 12, 16) ഇതു ശലോ​മോ​നു യോജി​ക്കു​ന്നു. സഭാ​പ്ര​സം​ഗി 12:9 നമ്മോടു പറയു​ന്നത്‌ “ചിന്തിച്ചു ശോധ​ന​ക​ഴി​ച്ചു അനേകം സദൃശ​വാ​ക്യം ചമെക്ക​യും ചെയ്‌തു” എന്നാണ്‌. ശലോ​മോൻ രാജാവ്‌ 3,000 സദൃശ​വാ​ക്യ​ങ്ങൾ പറഞ്ഞു. (1 രാജാ. 4:32) സഭാ​പ്ര​സം​ഗി 2:4-9 എഴുത്തു​കാ​രന്റെ നിർമാ​ണ​പ​രി​പാ​ടി​യെ​ക്കു​റി​ച്ചും മുന്തി​രി​ത്തോ​ട്ടങ്ങൾ, പൂന്തോ​ട്ടങ്ങൾ, ഉദ്യാ​നങ്ങൾ, ജലസേ​ച​ന​പ​ദ്ധ​തി​കൾ, ദാസൻമാ​രു​ടെ​യും ദാസി​മാ​രു​ടെ​യും ക്രമീ​ക​രണം എന്നിവ​യെ​ക്കു​റി​ച്ചും വെളളി​യും പൊന്നും കുന്നു​കൂ​ട്ടു​ന്ന​തി​നെ​യും മററു നേട്ടങ്ങ​ളെ​യും കുറി​ച്ചും പറയുന്നു. ഇതെല്ലാം ശലോ​മോ​നെ​ക്കു​റി​ച്ചു സത്യമാ​യി​രു​ന്നു. ശേബയി​ലെ രാജ്ഞി ശലോ​മോ​ന്റെ ജ്ഞാനവും സമ്പൽസ​മൃ​ദ്ധി​യും കണ്ടപ്പോൾ “എന്നാൽ പാതി​പോ​ലും ഞാൻ അറിഞ്ഞി​രു​ന്നില്ല” എന്നു പറഞ്ഞു.—1 രാജാ. 10:7.

5. സഭാ​പ്ര​സം​ഗി എവിടെ, എപ്പോൾ എഴുത​പ്പെ​ട്ടി​രി​ക്കണം?

5 സഭാസം​ഘാ​ടകൻ “യെരൂ​ശ​ലേ​മിൽ” രാജാ​വാ​യി​രു​ന്നു എന്നു പറയു​ന്ന​തി​നാൽ എഴുതിയ സ്ഥലമായി യെരു​ശ​ലേ​മി​നെ പുസ്‌തകം തിരി​ച്ച​റി​യി​ക്കു​ന്നു. ശലോ​മോ​ന്റെ 40 വർഷത്തെ വാഴ്‌ച​യിൽ അധിക​ഭാ​ഗ​വും പിന്നിട്ട ശേഷം അവൻ ഈ പുസ്‌ത​ക​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന നിരവധി യത്‌ന​ങ്ങ​ളിൽ ഏർപ്പെട്ട ശേഷവും എന്നാൽ അവൻ വിഗ്ര​ഹാ​രാ​ധ​യി​ലേക്കു വീണു​പോ​കു​ന്ന​തി​നു​മു​മ്പു​മാ​യി​രി​ക്കണം കാലം, അതായതു പൊ.യു.മു. 1000 എന്ന വർഷത്തി​നു മുമ്പ്‌. അപ്പോ​ഴേ​ക്കും അവൻ ഈ ലോക​ത്തി​ലെ വ്യാപാ​ര​ങ്ങ​ളെ​യും ഭൗതി​ക​നേ​ട്ട​ങ്ങൾക്കു പിന്നാ​ലെ​യു​ളള കഠിന​യ​ത്‌ന​ങ്ങ​ളെ​യും കുറിച്ചു വിപു​ല​മായ അറിവു നേടി​യി​രി​ക്കണം. അപ്പോ​ഴും അവനു ദൈവ​പ്രീ​തി ഉണ്ടായി​രു​ന്നു, അവന്റെ നിശ്വ​സ്‌ത​ത​യിൻ കീഴി​ലു​മാ​യി​രു​ന്നു.

6. സഭാ​പ്ര​സം​ഗി​യു​ടെ നിശ്വ​സ്‌ത​ത​സം​ബ​ന്ധിച്ച്‌ ഏതു തടസ്സവാ​ദങ്ങൾ ഉന്നയി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌, ഇവയെ എങ്ങനെ ഖണ്ഡിക്കാം?

6 സഭാ​പ്ര​സം​ഗി “ദൈവ​നി​ശ്വസ്‌ത”മാണെന്നു നമുക്ക്‌ എങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും? അതിൽ യഹോ​വ​യെന്ന ദിവ്യ​നാ​മം ഒരിക്കൽപോ​ലും പറയു​ന്നി​ല്ലാ​ത്ത​തു​കൊ​ണ്ടു ചിലർ അതിന്റെ നിശ്വ​സ്‌ത​തയെ ചോദ്യം​ചെ​യ്‌തേ​ക്കാം. എന്നിരു​ന്നാ​ലും, അതു തീർച്ച​യാ​യും യഹോ​വ​യു​ടെ സത്യാ​രാ​ധ​ന​ക്കു​വേണ്ടി വാദി​ക്കു​ന്നു, അത്‌ ആവർത്തിച്ച്‌ ഹാ എലോ​ഹിം, “സത്യ​ദൈവം”, എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ക്കു​ന്നു. മററു ബൈബിൾപു​സ്‌ത​ക​ങ്ങ​ളിൽ സഭാ​പ്ര​സം​ഗി​യിൽനി​ന്നു നേരി​ട്ടു​ളള ഉദ്ധരണി​കൾ ഇല്ലാത്ത​തു​കൊണ്ട്‌, മറെറാ​രു തടസ്സവാ​ദം ഉന്നയി​ക്ക​പ്പെ​ട്ടേ​ക്കാം. എന്നിരു​ന്നാ​ലും, പുസ്‌ത​ക​ത്തിൽ സമർപ്പി​ച്ചി​രി​ക്കുന്ന ഉപദേ​ശ​ങ്ങ​ളും സ്ഥാപി​ച്ചി​രി​ക്കുന്ന തത്ത്വങ്ങ​ളും തിരു​വെ​ഴു​ത്തു​ക​ളു​ടെ ശേഷിച്ച ഭാഗ​ത്തോ​ടു തികച്ചും യോജി​പ്പി​ലാണ്‌. ക്ലാർക്കി​ന്റെ ഭാഷ്യം, വാല്യം III, പേജ്‌ 799 ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “കോ​ഹെ​ലത്ത്‌ അഥവാ എക്ലിസ്യാ​സ്‌റ​റിസ്‌ എന്ന ശീർഷ​ക​ത്തി​ലു​ളള പുസ്‌തകം സർവശ​ക്തന്റെ നിശ്വ​സ്‌ത​ത​യിൽ എഴുത​പ്പെ​ട്ട​താ​യി യഹൂദ്യ​വും ക്രിസ്‌തീ​യ​വു​മായ സഭ എക്കാല​ത്തും സ്വീക​രി​ച്ചി​ട്ടുണ്ട്‌; പരിശു​ദ്ധ​കാ​നോ​ന്റെ ഒരു ഭാഗമാ​യി ഉചിത​മാ​യി കരുത​പ്പെ​ടു​ക​യും ചെയ്‌തു.”

7. ശലോ​മോ​ന്റെ പശ്ചാത്ത​ല​ത്തി​ലെ എന്ത്‌ സഭാ​പ്ര​സം​ഗി​യെന്ന പുസ്‌തകം എഴുതാൻ അവനെ പ്രമു​ഖ​മാ​യി യോഗ്യ​നാ​ക്കി?

7 ലോക​ജ്ഞാ​നി​ക​ളായ “അമിത​കൃ​ത്തി​പ്പു​കാർ” സഭാ​പ്ര​സം​ഗി​യു​ടെ ഭാഷയും അതിലെ തത്ത്വശാ​സ്‌ത്ര​വും ഒരു പിൽക്കാ​ല​തീ​യ​തി​യി​ലേ​താ​ണെന്നു പറഞ്ഞു​കൊണ്ട്‌ അതു ശലോ​മോ​ന്റെ എഴുത്ത​ല്ലെ​ന്നും ‘എല്ലാ തിരു​വെ​ഴു​ത്തി​ന്റെ​യും’ യഥാർഥ ഭാഗമ​ല്ലെ​ന്നും അവകാ​ശ​പ്പെ​ട്ടി​ട്ടുണ്ട്‌. അന്തർദേ​ശീയ വ്യാപാ​ര​ത്തി​ന്റെ​യും വ്യവസാ​യ​ത്തി​ന്റെ​യും പടിപ​ടി​യാ​യു​ളള വികാ​സ​ത്തിൽനി​ന്നും സഞ്ചാര​പ്ര​മു​ഖ​രിൽനി​ന്നും ബാഹ്യ​ലോ​ക​വു​മാ​യു​ളള മററു സമ്പർക്ക​ങ്ങ​ളിൽനി​ന്നും ശലോ​മോൻ സമ്പാദി​ച്ചു​കൂ​ട്ടി​യി​രി​ക്കാ​വുന്ന വിജ്ഞാ​ന​ശേ​ഖ​രത്തെ അവർ അവഗണി​ക്കു​ന്നു. (1 രാജാ. 4:30, 34; 9:26-28; 10:1, 23, 24) എഫ്‌. സി. കുക്ക്‌ തന്റെ ബൈബിൾ ഭാഷ്യം വാല്യം IV, പേജ്‌ 622-ൽ എഴുതി​യി​രി​ക്കു​ന്ന​തു​പോ​ലെ: “മഹാനായ എബ്രായ രാജാ​വി​ന്റെ അനുദിന വ്യാപാ​ര​ങ്ങ​ളും തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഉദ്യമ​ങ്ങ​ളും സാധാരണ എബ്രായ ജീവി​ത​ത്തി​ന്റെ​യും ചിന്തയു​ടെ​യും ഭാഷയു​ടെ​യും മണ്ഡലത്തിൽനി​ന്നു വളരെ ദൂരത്തിൽ അവനെ എത്തിച്ചി​രി​ക്കണം.”

8. സഭാ​പ്ര​സം​ഗി​യു​ടെ കാനോ​നി​ക​ത്വ​ത്തി​നു​ളള അതിശ​ക്ത​മായ വാദം എന്താണ്‌?

8 എന്നിരു​ന്നാ​ലും, സഭാ​പ്ര​സം​ഗി​യു​ടെ കാനോ​നി​ക​ത്വ​ത്തി​നു​വേണ്ടി വാദി​ക്കാൻ ബാഹ്യ ആധാര​ഗ്ര​ന്ഥങ്ങൾ യഥാർഥ​ത്തിൽ ആവശ്യ​മാ​ണോ? പുസ്‌ത​ക​ത്തി​ന്റെ​തന്നെ ഒരു പരി​ശോ​ധന അതിന്റെ ആന്തരി​ക​യോ​ജി​പ്പി​നെ മാത്രമല്ല, അതു തീർച്ച​യാ​യും ഏതിന്റെ ഭാഗമാ​യി​രി​ക്കു​ന്നു​വോ ആ തിരു​വെ​ഴു​ത്തു​ക​ളു​ടെ ശേഷിച്ച ഭാഗ​ത്തോ​ടു​ളള യോജി​പ്പി​നെ​യും വെളി​പ്പെ​ടു​ത്തും.

സഭാ​പ്ര​സം​ഗി​യു​ടെ ഉളളടക്കം

9. മനുഷ്യ​പു​ത്രൻമാ​രു​ടെ യത്‌നങ്ങൾ സംബന്ധി​ച്ചു സഭാസം​ഘാ​ടകൻ എന്തു കണ്ടെത്തു​ന്നു?

9 മനുഷ്യ​ന്റെ ജീവി​ത​രീ​തി​യു​ടെ വ്യർഥത (1:1–3:22). പ്രാരം​ഭ​വാ​ക്കു​കൾ പുസ്‌ത​ക​ത്തി​ന്റെ വിഷയ​പ്ര​തി​പാ​ദ്യ​ത്തെ മുഴക്കു​ന്നു: “ഹാ മായ, മായ എന്നു സഭാ​പ്ര​സം​ഗി പറയുന്നു; ഹാ മായ, മായ, സകലവും മായയ​ത്രേ.” മനുഷ്യ​വർഗ​ത്തി​ന്റെ അധ്വാനം കൊണ്ടും പ്രയത്‌നം കൊണ്ടും എന്തു പ്രയോ​ജനം? തലമു​റകൾ വരുക​യും പോകു​ക​യും ചെയ്യുന്നു. പ്രകൃ​തി​പ​ര​മായ പരിവൃ​ത്തി​കൾ ഭൂമി​യിൽ ആവർത്തി​ക്കു​ന്നു, “സൂര്യനു കീഴിൽ പുതു​താ​യി യാതൊ​ന്നു​മില്ല.” (1:2, 3, 9) സഭാസം​ഘാ​ടകൻ മനുഷ്യ​പു​ത്രൻമാ​രു​ടെ അപായ​ക​ര​മായ വ്യാപാ​ര​ങ്ങൾസം​ബ​ന്ധി​ച്ചു ജ്ഞാനം തേടാ​നും പര്യ​വേ​ഷണം നടത്താ​നും കാംക്ഷി​ച്ചു. എന്നാൽ ജ്ഞാനത്തി​ലും മൂഢത​യി​ലും സാഹസ​ങ്ങ​ളി​ലും കഠിന​വേ​ല​യി​ലും തീററി​യി​ലും കുടി​യി​ലും സകലവും “മായയും വൃഥാ​പ്ര​യ​ത്‌ന​വു​മ​ത്രേ” എന്ന്‌ അവൻ കണ്ടെത്തു​ന്നു. അവൻ ക്ലേശവും ഭൗതി​കത്വ ഉദ്യമ​ങ്ങ​ളും നിറഞ്ഞ ‘ജീവി​തത്തെ വെറുക്കാ’നിടയാ​കു​ന്നു.—1:14; 2:11, 17.

10. ദൈവ​ത്തി​ന്റെ ദാനം എന്താണ്‌, എന്നാൽ പാപപൂർണ​നായ മനുഷ്യന്‌ ഒടുവിൽ എന്തു ഭവിക്കു​ന്നു?

10 എല്ലാറ​റി​നും ഒരു നിയമിത കാലമുണ്ട്‌—അതേ, ദൈവം സകല​ത്തെ​യും ‘അതതിന്റെ സമയത്തു ഭംഗി​യാ​യി ചെയ്‌തു.’ തന്റെ സൃഷ്ടികൾ ഭൂമി​യി​ലെ ജീവിതം ആസ്വദി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. “ജീവപ​ര്യ​ന്തം സന്തോ​ഷി​ക്കു​ന്ന​തും സുഖം അനുഭ​വി​ക്കു​ന്ന​തും അല്ലാതെ ഒരു നൻമയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയു​ന്നു. ഏതു മനുഷ്യ​നും തിന്നു​കു​ടി​ച്ചു തന്റെ സകല​പ്ര​യ​ത്‌നം​കൊ​ണ്ടും സുഖം അനുഭ​വി​ക്കു​ന്ന​തും ദൈവ​ത്തി​ന്റെ ദാനം ആകുന്നു.” എന്നാൽ കഷ്ടം! പാപി​ക​ളായ മനുഷ്യ​വർഗ​ത്തി​നു മൃഗങ്ങൾക്കു ഭവിക്കു​ന്ന​തു​തന്നെ ഭവിക്കു​ന്നു: “അതു മരിക്കു​ന്ന​തു​പോ​ലെ അവനും മരിക്കു​ന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യ​ന്നു മൃഗ​ത്തെ​ക്കാൾ വിശേ​ഷ​ത​യില്ല; സകലവും മായയ​ല്ലോ.”—3:1, 11-13, 19.

11. ദൈവ​ഭ​യ​മു​ളള മനുഷ്യ​നു സഭാസം​ഘാ​ടകൻ എന്തു ജ്ഞാനോ​പ​ദേശം കൊടു​ക്കു​ന്നു?

11 ദൈവത്തെ ഭയപ്പെ​ടു​ന്ന​വർക്കു ജ്ഞാനോ​പ​ദേശം (4:1–7:29). ശലോ​മോൻ മരിച്ച​വരെ അഭിന​ന്ദി​ക്കു​ന്നു, എന്തെന്നാൽ അവർ “സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങ”ളിൽനി​ന്നെ​ല്ലാം മുക്തരാണ്‌. പിന്നീട്‌, അവൻ വ്യർഥ​വും അനർഥ​ക​ര​വു​മായ പ്രവൃ​ത്തി​കളെ തുടർന്നു വർണി​ക്കു​ന്നു. “ഒരുവ​നെ​ക്കാൾ ഇരുവർ ഏറെ നല്ലതു” എന്നും “മുപ്പി​രി​ച്ച​രടു വേഗത്തിൽ അററു​പോ​ക​യില്ല” എന്നും അവൻ ജ്ഞാനപൂർവം ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു. (4:1, 2, 9, 12) ദൈവ​ജ​നത്തെ വിളി​ച്ചു​കൂ​ട്ടു​ന്നതു സംബന്ധിച്ച്‌ അവൻ നല്ല ബുദ്ധ്യു​പ​ദേശം നൽകുന്നു: “ദൈവാ​ല​യ​ത്തി​ലേക്കു പോകു​മ്പോൾ കാൽ സൂക്ഷിക്ക; മൂഢൻമാർ യാഗം അർപ്പി​ക്കു​ന്ന​തി​നെ​ക്കാൾ അടുത്തു​ചെന്നു കേൾക്കു​ന്നതു നല്ലതു.” ദൈവ​മു​മ്പാ​കെ സംസാ​രി​ക്കാൻ ധൃതി കൂട്ടരുത്‌; ‘നിന്റെ വാക്കുകൾ ചുരു​ക്ക​മാ​യി​രി​ക്കട്ടെ’ നിങ്ങൾ ദൈവ​ത്തി​നു നേരു​ന്നതു നിവർത്തി​ക്കുക. “നീയോ ദൈവത്തെ ഭയപ്പെ​ടുക.” ദരിദ്രർ ഞെരു​ക്ക​പ്പെ​ടു​മ്പോൾ, “ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കു​മീ​തെ അത്യു​ന്ന​ത​നും [“ഉന്നതൻമാ​രാ​യി​രി​ക്കു​ന്ന​വ​രും,” NW] ജാഗരി​ക്കു​ന്നു.” വെറും ദാസനു ശാന്തമായ ഉറക്കം ലഭിക്കും, എന്നാൽ ധനവാൻ ഉറങ്ങാൻ കഴിയാ​ത്ത​വി​ധം വ്യാകു​ല​നാണ്‌ എന്ന്‌ അവൻ നിരീ​ക്ഷി​ക്കു​ന്നു. എന്നിരു​ന്നാ​ലും, അവൻ ലോക​ത്തി​ലേക്കു വന്നിരി​ക്കു​ന്നതു നഗ്നനാ​യി​ട്ടാണ്‌, അവൻ എത്ര കഠിന​വേല ചെയ്‌താ​ലും അവനു ലോക​ത്തിൽനി​ന്നു യാതൊ​ന്നും കൊണ്ടു​പോ​കാൻ കഴിയില്ല.—5:1, 2, 4, 7, 8, 12, 15.

12. ജീവി​ത​ത്തി​ലെ ഗൗരവ​മു​ളള പ്രശ്‌നങ്ങൾ സംബന്ധി​ച്ചും പണത്തെ അപേക്ഷി​ച്ചു ജ്ഞാനത്തി​ന്റെ പ്രയോ​ജ​നം​സം​ബ​ന്ധി​ച്ചും എന്തു ബുദ്ധ്യു​പ​ദേശം കൊടു​ക്ക​പ്പെ​ടു​ന്നു?

12 ഒരു മനുഷ്യ​നു ധനവും മഹത്ത്വ​വും ലഭി​ച്ചേ​ക്കാം, എന്നാൽ അയാൾ നൻമ അനുഭ​വി​ച്ചി​ട്ടി​ല്ലെ​ങ്കിൽ അയാൾ “ഈരാ​യി​ര​ത്താണ്ട്‌” ജീവി​ച്ച​തു​കൊണ്ട്‌ എന്തു പ്രയോ​ജനം? “സന്തോ​ഷ​ഭ​വ​ന​ത്തിൽ” മൂഢൻമാ​രോ​ടു സഹവസി​ക്കു​ന്ന​തി​നെ​ക്കാൾ ജീവി​ത​വും മരണവു​മാ​കുന്ന ഗൗരവ​മു​ളള പ്രശ്‌നങ്ങൾ കാര്യ​മാ​യി എടുക്കു​ന്ന​താണ്‌ ഏറെ നല്ലത്‌; അതേ, “മൂഢന്റെ ചിരി കലത്തിന്റെ കീഴെ കത്തുന്ന മുളളി​ന്റെ പൊടു​പൊ​ടു​പ്പു​പോ​ലെ ആകുന്നു”വെന്നതു​കൊ​ണ്ടു ജ്ഞാനി​യു​ടെ ശാസന സ്വീക​രി​ക്കു​ന്ന​താ​ണു മെച്ചം. ജ്ഞാനം പ്രയോ​ജ​ന​ക​ര​മാണ്‌. “ജ്ഞാനം ഒരു ശരണം, ദ്രവ്യ​വും ഒരു ശരണം; ജ്ഞാനമോ ജ്ഞാനി​യു​ടെ ജീവനെ പാലി​ക്കു​ന്നു; ഇതത്രേ പരിജ്ഞാ​ന​ത്തി​ന്റെ വിശേഷത.” അപ്പോൾ മനുഷ്യ​വർഗ​ത്തി​ന്റെ വഴി അനർഥ​ക​ര​മാ​യി​ത്തീർന്നി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? “ദൈവം മനുഷ്യ​നെ നേരു​ള​ള​വ​നാ​യി സൃഷ്ടിച്ചു, അവരോ അനേകം സൂത്ര​ങ്ങളെ അന്വേ​ഷി​ച്ചു​വ​രു​ന്നു.”—6:6; 7:4, 6, 12, 29.

13. സഭാസം​ഘാ​ടകൻ എന്ത്‌ ഉപദേ​ശി​ക്കു​ക​യും കൽപ്പി​ക്കു​ക​യും ചെയ്യുന്നു, മനുഷ്യൻ പോകുന്ന സ്ഥലത്തെ​ക്കു​റിച്ച്‌ അവൻ എന്തു പറയുന്നു?

13 എല്ലാവർക്കു​മു​ളള ഒരേ സംഭവ്യത (8:1–9:12). “രാജാ​വി​ന്റെ കല്‌പന പ്രമാ​ണി​ച്ചു​കൊ​ളേ​ളണം,” സഭാസം​ഘാ​ടകൻ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു; എന്നാൽ ദുഷ്‌പ്ര​വൃ​ത്തി​ക്കെ​തി​രായ വിധി ശീഘ്രം നടപ്പി​ലാ​ക്കാ​ത്ത​തു​കൊ​ണ്ടു “മനുഷ്യർ ദോഷം ചെയ്‌വാൻ ധൈര്യ​പ്പെ​ടു​ന്നു” എന്ന്‌ അവൻ നിരീ​ക്ഷി​ക്കു​ന്നു. (8:2, 11) സന്തോ​ഷത്തെ അവൻതന്നെ അഭിന​ന്ദി​ക്കു​ന്നു, എന്നാൽ മറെറാ​രു അപായ​മുണ്ട്‌! സകലതരം മനുഷ്യ​രും ഒരേ സ്ഥലത്തേക്കു പോകു​ന്നു—മരണത്തി​ലേക്ക്‌! തങ്ങൾ മരിക്കു​മെ​ന്നാ​ണു ജീവനു​ള​ള​വ​രു​ടെ ബോധം, “എന്നാൽ മരിച്ച​വ​രോ ഒന്നും അറിയു​ന്നില്ല. . . . ചെയ്‌വാൻ നിനക്കു സംഗതി​വ​രു​ന്ന​തൊ​ക്കെ​യും ശക്തി​യോ​ടെ ചെയ്‌ക; നീ ചെല്ലുന്ന പാതാ​ള​ത്തിൽ പ്രവൃ​ത്തി​യോ സൂത്ര​മോ അറിവോ ജ്ഞാനമോ ഒന്നും ഇല്ല.”—9:5, 10.

14. (എ) സഭാസം​ഘാ​ടകൻ ഏതു പ്രാ​യോ​ഗി​ക​ജ്ഞാ​നം ഊന്നി​പ്പ​റ​യു​ന്നു? (ബി) കാര്യ​ത്തി​ന്റെ തീർപ്പ്‌ എന്താണ്‌?

14 പ്രാ​യോ​ഗി​ക​ജ്ഞാ​ന​വും മമനു​ഷ്യ​ന്റെ കടപ്പാ​ടും (9:13–12:14). “മൂഢൻമാർ ശ്രേഷ്‌ഠ പദവി​യിൽ എത്തു”ന്നതു​പോ​ലെ​യു​ളള മററ്‌ അനർഥ​ങ്ങ​ളെ​ക്കു​റി​ച്ചു സഭാസം​ഘാ​ടകൻ പറയുന്നു. അവൻ പ്രാ​യോ​ഗി​ക​മൂ​ല്യ​മു​ളള അനേകം സദൃശ​വാ​ക്യ​ങ്ങൾ വിവരി​ക്കു​ന്നു, യഥാർഥ​ജ്ഞാ​നം അനുസ​രി​ക്ക​പ്പെ​ടാ​ത്ത​പക്ഷം ‘ബാല്യ​വും യൌവ​ന​വും പോലും മായ അത്രേ’ എന്നും അവൻ പ്രഖ്യാ​പി​ക്കു​ന്നു. അവൻ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “നിന്റെ യൌവ​ന​കാ​ലത്തു നിന്റെ സ്രഷ്ടാ​വി​നെ ഓർത്തു​കൊൾക.” അല്ലെങ്കിൽ വാർധ​ക്യം ഒരുവനെ കേവലം ഭൂമി​യി​ലെ പൊടി​യി​ലേക്കു തിരി​കെ​വി​ട്ടേ​ക്കാം, സഭാസം​ഘാ​ട​കന്റെ വാക്കു​ക​ളോ​ടെ: “ഹാ മായ, . . . സകലവും മായ അത്രേ.” അവൻതന്നെ ജനങ്ങളെ തുടർച്ച​യാ​യി പരിജ്ഞാ​നം പഠിപ്പി​ച്ചു, എന്തു​കൊ​ണ്ടെ​ന്നാൽ “ജ്ഞാനി​ക​ളു​ടെ വചനങ്ങൾ മുടി​ങ്കോൽപോ​ലെ”യാകുന്നു, ശരിയായ പ്രവൃ​ത്തി​കൾക്കു പ്രേരി​പ്പി​ക്കു​ന്ന​വ​തന്നെ. എന്നാൽ ലോക​ജ്ഞാ​ന​ത്തെ​ക്കു​റിച്ച്‌ അവൻ ഇങ്ങനെ മുന്നറി​യി​പ്പു നൽകുന്നു: “പുസ്‌തകം ഓരോ​ന്നു​ണ്ടാ​ക്കു​ന്ന​തി​ന്നു അവസാ​ന​മില്ല; അധികം പഠിക്കു​ന്നതു ശരീര​ത്തി​ന്നു ക്ഷീണം തന്നേ.” അനന്തരം സഭാസം​ഘാ​ടകൻ വ്യർഥ​ത​യെ​യും ജ്ഞാന​ത്തെ​യും​കു​റി​ച്ചു ചർച്ച​ചെ​യ്‌ത​തെ​ല്ലാം സംഗ്ര​ഹി​ച്ചു​കൊ​ണ്ടു പുസ്‌ത​കത്തെ അതിന്റെ മഹത്തായ പാരമ്യ​ത്തി​ലെ​ത്തി​ക്കു​ന്നു: “എല്ലാറ​റി​ന്റെ​യും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പ​ന​കളെ പ്രമാ​ണി​ച്ചു​കൊൾക. അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടു​ന്നതു. ദൈവം നല്ലതും തീയതു​മായ സകല​പ്ര​വൃ​ത്തി​യെ​യും സകല രഹസ്യ​ങ്ങ​ളു​മാ​യി ന്യായ​വി​സ്‌താ​ര​ത്തി​ലേക്കു വരുത്തു​മ​ല്ലോ.”—10:6; 11:1, 10; 12:1, 8-14.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

15. അനർഥ​ക​ര​മായ യത്‌ന​ങ്ങ​ളും മൂല്യ​വ​ത്തായ പ്രവൃ​ത്തി​ക​ളും തമ്മിൽ ശലോ​മോൻ വ്യത്യാ​സം​കൽപ്പി​ക്കു​ന്ന​തെ​ങ്ങനെ?

15 അശുഭാ​പ്‌തി​വി​ശ്വാ​സ​ത്തി​ന്റെ ഒരു പുസ്‌ത​ക​മാ​യി​രി​ക്കു​ന്ന​തി​നു പകരം, സഭാ​പ്ര​സം​ഗി​യിൽ ദിവ്യ​ജ്ഞാ​ന​ത്തി​ന്റെ ഉജ്ജ്വല​മായ രത്‌നങ്ങൾ പതിച്ചി​രി​ക്കു​ന്നു. മായ​യെന്നു താൻ മുദ്ര​യ​ടി​ക്കുന്ന അനേകം നേട്ടങ്ങളെ എണ്ണിപ്പ​റ​യു​മ്പോൾ മോറി​യാ​മ​ല​യി​ലെ യഹോ​വ​യു​ടെ ആലയത്തി​ന്റെ പണി​യെ​യോ യഹോ​വ​യു​ടെ നിർമ​ലാ​രാ​ധ​ന​യെ​യോ അവൻ ഉൾപ്പെ​ടു​ത്തു​ന്നില്ല. അവൻ ജീവൻ എന്ന ദൈവ​ദാ​നത്തെ മായ​യെന്നു വർണി​ക്കു​ന്നില്ല, എന്നാൽ അതു മമനു​ഷ്യ​ന്റെ സന്തോ​ഷി​ക്ക​ലി​ന്റെ​യും നൻമ​ചെ​യ്യ​ലി​ന്റെ​യും ഉദ്ദേശ്യ​ത്തി​ലാ​ണെന്ന്‌ അവൻ പ്രകട​മാ​ക്കു​ന്നു. (3:12, 13; 5:18-20; 8:15) അനർഥ​ക​ര​മായ പ്രവൃ​ത്തി​കൾ ദൈവത്തെ അവഗണി​ക്കു​ന്ന​വ​യാണ്‌. ഒരു പിതാവു തന്റെ പുത്ര​നു​വേണ്ടി സമ്പത്തു കൂട്ടി​വെ​ച്ചേ​ക്കാം, എന്നാൽ ഒരു അത്യാ​ഹി​തം എല്ലാം നശിപ്പി​ക്കു​ന്നു, യാതൊ​ന്നും അയാൾക്കു​വേണ്ടി ശേഷി​ക്കു​ന്നില്ല. ആത്മീയ ധനത്തിന്റെ നിലനിൽക്കുന്ന അവകാശം ഒരുക്കി​ക്കൊ​ടു​ക്കു​ന്നത്‌ ഏറെ മെച്ചമാ​യി​രി​ക്കും. സമൃദ്ധി ഉണ്ടായി​രി​ക്കു​ന്ന​തും അത്‌ ആസ്വദി​ക്കാൻ കഴിയാ​തെ​വ​രു​ന്ന​തും ദുഃഖ​ക​ര​മാണ്‌. സകല ലൗകി​ക​ധ​നി​ക​രും യാതൊ​ന്നും കൈയി​ലി​ല്ലാ​തെ മരണത്തിൽ “പോകു​മ്പോൾ” അവരെ​യെ​ല്ലാം അനർഥം പിടി​പെ​ടു​ന്നു.—5:13-15; 6:1, 2.

16. കോ​ഹെ​ലത്ത്‌ അഥവാ സഭാ​പ്ര​സം​ഗി യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​ക​ളു​മാ​യി പൊരു​ത്ത​പ്പെ​ടു​ന്ന​തെ​ങ്ങനെ?

16 മത്തായി 12:42-ൽ ക്രിസ്‌തു​യേശു തന്നേത്തന്നെ “ശലോ​മോ​നി​ലും വലിയവൻ” എന്നു പരാമർശി​ച്ചു. ശലോ​മോൻ യേശു​വി​നെ ചിത്രീ​ക​രി​ച്ച​തു​കൊ​ണ്ടു കോ​ഹെ​ലത്ത്‌ എന്ന പുസ്‌ത​ക​ത്തി​ലെ ശലോ​മോ​ന്റെ വാക്കുകൾ യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​ക​ളോ​ടു യോജി​പ്പി​ലാ​ണെന്നു നാം കണ്ടെത്തു​ന്നു​വോ? നാം അനേകം സമാന്ത​ര​പ്ര​യോ​ഗങ്ങൾ കാണുന്നു! ദൃഷ്ടാ​ന്ത​ത്തിന്‌, “എന്റെ പിതാവു ഇന്നുവ​രെ​യും പ്രവർത്തി​ക്കു​ന്നു; ഞാനും പ്രവർത്തി​ക്കു​ന്നു” എന്നു പറഞ്ഞ​പ്പോൾ യേശു ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​യു​ടെ വിപു​ല​മായ വ്യാപ്‌തിക്ക്‌ അടിവ​ര​യി​ട്ടു. (യോഹ. 5:17) ശലോ​മോ​നും ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കളെ പരാമർശി​ക്കു​ന്നു: “സൂര്യന്റെ കീഴിൽ നടക്കുന്ന പ്രവൃത്തി ആരാഞ്ഞ​റി​വാൻ മനുഷ്യ​ന്നു കഴിവില്ല എന്നിങ്ങനെ ഞാൻ ദൈവ​ത്തി​ന്റെ സകല പ്രവൃ​ത്തി​യെ​യും കണ്ടു; മനുഷ്യൻ എത്ര പ്രയാ​സ​പ്പെട്ടു അന്വേ​ഷി​ച്ചാ​ലും അതിനെ ഗ്രഹി​ക്ക​യില്ല; ഒരു ജ്ഞാനി തന്നേയും അതിനെ ഗ്രഹി​പ്പാൻ നിരൂ​പി​ച്ചാൽ അവന്നു സാധി​ക്ക​യില്ല.”—സഭാ. 8:17.

17. യേശു​വി​ന്റെ​യും ശലോ​മോ​ന്റെ​യും വാക്കു​ക​ളിൽ വേറെ ഏതു സമാന്ത​രങ്ങൾ കാണാ​നുണ്ട്‌?

17 യേശു​വും ശലോ​മോ​നും ഒന്നിച്ചു​കൂ​ടാൻ സത്യാ​രാ​ധ​കരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (മത്താ. 18:20; സഭാ. 4:9-12; 5:1) “വ്യവസ്ഥി​തി​യു​ടെ സമാപന”ത്തെയും “ജനതക​ളു​ടെ നിയമി​ത​കാ​ലങ്ങ”ളെയും സംബന്ധിച്ച യേശു​വി​ന്റെ പ്രസ്‌താ​വങ്ങൾ “എല്ലാറ​റി​നും ഒരു സമയമു​ണ്ടു; ആകാശ​ത്തിൻ കീഴുളള സകല കാര്യ​ത്തി​നും ഒരു കാലമു​ണ്ടു” എന്ന ശലോ​മോ​ന്റെ പ്രസ്‌താ​വ​ന​യോ​ടു യോജി​പ്പി​ലാണ്‌.—മത്താ. 24:3, NW; ലൂക്കൊ 21:24, NW; സഭാ. 3:1.

18. ഏതു മുന്നറി​യി​പ്പു​കൾ കൊടു​ക്കു​ന്ന​തിൽ യേശു​വും അവന്റെ ശിഷ്യൻമാ​രും ശലോ​മോ​നോ​ടു യോജി​ക്കു​ന്നു?

18 എല്ലാറ​റി​നു​മു​പ​രി​യാ​യി, യേശു​വും അവന്റെ ശിഷ്യൻമാ​രും ഭൗതി​ക​ത്വ​ത്തി​ന്റെ പടുകു​ഴി​ക​ളെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു​കൊ​ടു​ക്കു​ന്ന​തിൽ ശലോ​മോ​നോ​ടു ചേരുന്നു. ജ്ഞാനമാ​ണു യഥാർഥ സംരക്ഷണം, എന്തു​കൊ​ണ്ടെ​ന്നാൽ അത്‌ “അതിന്റെ ഉടമസ്ഥരെ ജീവ​നോ​ടെ സംരക്ഷി​ക്കു​ന്നു,” ശലോ​മോൻ പറയുന്നു. “മുമ്പെ അവന്റെ രാജ്യ​വും നീതി​യും അന്വേ​ഷി​പ്പിൻ; അതോ​ടു​കൂ​ടെ ഇതൊ​ക്കെ​യും നിങ്ങൾക്കു കിട്ടും,” യേശു പറയുന്നു. (സഭാ. 7:12, NW; മത്താ. 6:33) സഭാ​പ്ര​സം​ഗി 5:10-ൽ ഇങ്ങനെ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു: “ദ്രവ്യ​പ്രി​യന്നു ദ്രവ്യം കിട്ടീ​ട്ടും ഐശ്വ​ര്യ​പ്രി​യന്നു ആദായം കിട്ടീ​ട്ടും തൃപ്‌തി വരുന്നില്ല. അതും മായ അത്രേ.” “ദ്രവ്യാ​ഗ്രഹം സകലവിധ ദോഷ​ത്തി​ന്നും മൂലമ​ല്ലോ” എന്നു 1 തിമൊ​ഥെ​യൊസ്‌ 6:6-19-ൽ പൗലൊസ്‌ നൽകുന്ന ബുദ്ധ്യു​പ​ദേശം വളരെ സമാന​മാണ്‌. ബൈബിൾപ്ര​ബോ​ധ​ന​ത്തി​ന്റെ മററ്‌ ആശയങ്ങൾ സംബന്ധി​ച്ചും സമാന​മായ സമാന്തര വേദഭാ​ഗങ്ങൾ ഉണ്ട്‌.—സഭാ. 3:17പ്രവൃ. 17:31; സഭാ. 4:1യാക്കോ. 5:4; സഭാ. 5:1, 2യാക്കോ. 1:19; സഭാ. 6:12യാക്കോ. 4:14; സഭാ. 7:20റോമ. 3:23; സഭാ. 8:17റോമ. 11:33.

19. ഇന്നു നമുക്ക്‌ ഏതു സന്തുഷ്ട പ്രതീ​ക്ഷ​യോ​ടെ യഹോ​വ​യു​ടെ ആരാധ​ന​യിൽ ഒന്നിച്ചു​കൂ​ടാം?

19 ജഡത്തി​ലാ​യി​രു​ന്ന​പ്പോൾ, ശലോ​മോൻ രാജാ​വി​ന്റെ ഒരു സന്തതി​യാ​യി​രുന്ന, ദൈവ​ത്തി​ന്റെ പ്രിയ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ രാജ്യ​ഭ​രണം ഒരു പുതിയ ഭൗമി​ക​സ​മു​ദാ​യം സ്ഥാപി​ക്കും. (വെളി. 21:1-5) തന്റെ മാതൃ​കാ​രാ​ജ്യ​ത്തിൽ തന്റെ പ്രജക​ളു​ടെ മാർഗ​ദർശ​ന​ത്തി​നു​വേണ്ടി ശലോ​മോൻ എഴുതി​യത്‌ ഇപ്പോൾ ക്രിസ്‌തു​യേ​ശു​വിൻകീ​ഴി​ലെ ദൈവ​രാ​ജ്യ​ത്തിൽ പ്രത്യാ​ശ​യർപ്പി​ക്കുന്ന എല്ലാവർക്കും മർമ​പ്ര​ധാ​ന​മായ താത്‌പ​ര്യ​മു​ള​ള​താണ്‌. അതിന്റെ ഭരണത്തിൻകീ​ഴിൽ മനുഷ്യ​വർഗം സഭാസം​ഘാ​ടകൻ വിവരിച്ച ജ്ഞാനപൂർവ​ക​മായ അതേ തത്ത്വങ്ങ​ള​നു​സ​രി​ച്ചു ജീവി​ക്കു​ക​യും സന്തുഷ്ട ജീവി​ത​മാ​കുന്ന ദൈവ​ദാ​ന​ത്തിൽ നിത്യ​മാ​യി സന്തോ​ഷി​ക്കു​ക​യും ചെയ്യും. യഹോ​വ​യു​ടെ രാജ്യ​ത്തിൻ കീഴിലെ ജീവി​ത​സ​ന്തോ​ഷങ്ങൾ പൂർണ​മാ​യി സാക്ഷാ​ത്‌ക​രി​ക്കേ​ണ്ട​തി​നു യഹോ​വ​യു​ടെ ആരാധ​ന​യിൽ ഒന്നിച്ചു​കൂ​ടാ​നു​ളള സമയം ഇപ്പോ​ഴാണ്‌.—സഭാ. 3:12, 13; 12:13, 14.

[അധ്യയന ചോദ്യ​ങ്ങൾ]