വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 23—യെശയ്യാവ്‌

ബൈബിൾ പുസ്‌തക നമ്പർ 23—യെശയ്യാവ്‌

ബൈബിൾ പുസ്‌തക നമ്പർ 23—യെശയ്യാവ്‌

എഴുത്തുകാരൻ: യെശയ്യാവ്‌

എഴുതിയ സ്ഥലം: യെരു​ശ​ലേം

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. 732-നുശേഷം

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. ഏകദേശം 778-732-നുശേഷം

1. പൊ.യു.മു. എട്ടാം നൂററാ​ണ്ടിൽ മധ്യപൂർവ​ദേ​ശത്തെ, വിശേ​ഷാൽ ഇസ്രാ​യേ​ലി​ലെ​യും യഹൂദ​യി​ലെ​യും, സാഹച​ര്യം എന്തായി​രു​ന്നു?

 “ക്രൂര​നായ അസീറി​യൻ ഏകാധി​പ​തി​യു​ടെ ഭീഷക​മായ നിഴൽ മററു സാമ്രാ​ജ്യ​ങ്ങ​ളു​ടെ​മേ​ലും മധ്യപൂർവ​ദേ​ശത്തെ ചെറു​രാ​ജ്യ​ങ്ങ​ളു​ടെ​മേ​ലും കനംതൂ​ങ്ങി നിന്നു. മുഴു​പ്ര​ദേ​ശ​വും ഗൂഢാ​ലോ​ച​ന​യെ​യും രാഷ്‌ട്രീയ കൂട്ടു​കെ​ട്ടു​ക​ളെ​യും കുറി​ച്ചു​ളള സംസാ​ര​ത്താൽ സജീവ​മാ​യി​രു​ന്നു. (യെശ. 8:9-13) വിശ്വാ​സ​ത്യാ​ഗി​യായ വടക്കേ ഇസ്രാ​യേൽ ഈ അന്താരാ​ഷ്‌ട്ര ഉപജാ​പ​ത്തി​നു പെട്ടെ​ന്നു​തന്നെ ഇരയാ​യി​ത്തീ​രു​മാ​യി​രു​ന്നു, അതേസ​മയം തെക്കേ യഹൂദാ​രാ​ജാ​ക്കൻമാർ അപകടാ​വ​സ്ഥ​യിൽ വാഴു​ക​യാ​യി​രു​ന്നു. (2 രാജാ. അധ്യാ. 15-21) പുതിയ യുദ്ധാ​യു​ധങ്ങൾ വികസി​പ്പി​ച്ചെ​ടു​ക്കു​ക​യും പ്രവർത്തി​പ്പി​ക്കു​ക​യും ചെയ്‌ത​തി​ലൂ​ടെ അക്കാലത്തെ ഭീഷണി വർധി​ക്കു​ക​യാ​യി​രു​ന്നു. (2 ദിന. 26:14, 15) ആർക്കെ​ങ്കി​ലും സംരക്ഷ​ണ​ത്തി​നും രക്ഷയ്‌ക്കും​വേണ്ടി എങ്ങോട്ടു നോക്കാൻ കഴിയും? യഹോ​വ​യു​ടെ നാമം ചെറിയ യഹൂദാ​രാ​ജ്യ​ത്തി​ലെ ജനത്തി​ന്റെ​യും പുരോ​ഹി​തൻമാ​രു​ടെ​യും അധരങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അവരുടെ ഹൃദയങ്ങൾ മററു ദിശക​ളിൽ വളരെ​യ​ക​ന്നു​പോ​യി​രു​ന്നു, ആദ്യം അസീറി​യ​യി​ലേ​ക്കും അനന്തരം ഈജി​പ്‌തി​ലേ​ക്കും. (2 രാജാ. 16:7; 18:21) യഹോ​വ​യു​ടെ ശക്തിയി​ലു​ളള വിശ്വാ​സം കുറഞ്ഞു. തികഞ്ഞ വിഗ്ര​ഹാ​രാ​ധന നടക്കാ​ഞ്ഞി​ടത്ത്‌ യഥാർഥ ദൈവ​ഭ​യ​ത്തി​ലല്ല, ഉപചാ​ര​പ​ര​ത​യിൽ അധിഷ്‌ഠി​ത​മായ കപടഭ​ക്തി​പ​ര​മായ ഒരു ആരാധ​നാ​രീ​തി​യാ​ണു പ്രാബ​ല്യ​ത്തി​ലി​രു​ന്നത്‌.

2. (എ) യഹോ​വ​ക്കു​വേണ്ടി സംസാ​രി​ക്കാ​നു​ളള ആഹ്വാ​ന​ത്തിന്‌ ആർ ഉത്തരം​കൊ​ടു​ത്തു, എപ്പോൾ? (ബി) ഈ പ്രവാ​ച​കന്റെ പേർസം​ബ​ന്ധിച്ച്‌ എന്താണ്‌ സാർഥ​ക​മാ​യി​ട്ടു​ള​ളത്‌?

2 അപ്പോൾ യഹോ​വ​ക്കു​വേണ്ടി ആർ സംസാ​രി​ക്കും? ആർ അവന്റെ രക്ഷാശക്തി ഘോഷി​ക്കും? “അടിയൻ ഇതാ അടിയനെ അയക്കേ​ണമേ” എന്ന സത്വര​മ​റു​പടി വന്നു. സംസാ​രി​ച്ച​യാൾ യെശയ്യാവ്‌ ആയിരു​ന്നു, ഇതിനു​മു​മ്പു​തന്നെ അവൻ പ്രവചി​ച്ചു​കൊ​ണ്ടാ​ണി​രു​ന്നത്‌. അതു കുഷ്‌ഠ​രോ​ഗി​യായ ഉസ്സീയാ​വു​രാ​ജാവ്‌ മരിച്ച വർഷമാ​യി​രു​ന്നു, പൊ.യു.മു. ഏതാണ്ട്‌ 778. (യെശ. 6:1, 8) യെശയ്യാവ്‌ എന്ന പേരിന്റെ അർഥം “യഹോ​വ​യു​ടെ രക്ഷ” എന്നാണ്‌, വിപരീ​ത​ക്ര​മ​ത്തി​ലാണ്‌ എഴുതു​ന്ന​തെ​ങ്കി​ലും അതു യേശു എന്ന പേരിന്റെ അതേ അർഥം​ത​ന്നെ​യാണ്‌ (“യഹോവ രക്ഷയാ​കു​ന്നു”). തുടക്കം​മു​തൽ ഒടുക്കം​വരെ യെശയ്യാ​വി​ന്റെ പ്രവചനം യഹോവ രക്ഷയാ​കു​ന്നു എന്ന ഈ വസ്‌തു​തയെ പ്രദീ​പ്‌ത​മാ​ക്കു​ന്നു.

3. (എ) യെശയ്യാ​വി​നെ സംബന്ധിച്ച്‌ എന്തറി​യ​പ്പെ​ടു​ന്നു? (ബി) ഏതു കാലഘ​ട്ട​ത്തി​ലു​ട​നീ​ളം അവൻ പ്രവചി​ച്ചു, അവന്റെ നാളിലെ മററു പ്രവാ​ച​കൻമാർ ആരായി​രു​ന്നു?

3 യെശയ്യാവ്‌ ആമോ​സി​ന്റെ പുത്ര​നാ​യി​രു​ന്നു (യഹൂദ​യിൽനി​ന്നു​ളള മറെറാ​രു പ്രവാ​ച​ക​നായ ആമോസ്‌ ആണെന്ന്‌ തെററി​ദ്ധ​രി​ക്ക​രുത്‌). (1:1) അവന്റെ ജനനവും മരണവും സംബന്ധി​ച്ചു തിരു​വെ​ഴു​ത്തു​കൾ മൗനം പാലി​ക്കു​ന്നു, എന്നിരു​ന്നാ​ലും, ദുഷ്ടനായ മനശ്ശെ രാജാവ്‌ അവനെ അറുത്തു​കൊ​ന്നു​വെന്നു യഹൂദ പാരമ്പ​ര്യം പറയുന്നു. (എബ്രായർ 11:37 താരത​മ്യം ചെയ്യുക.) അവന്റെ എഴുത്തു​കൾ പ്രവാ​ച​കി​യായ തന്റെ ഭാര്യ​യോ​ടും പ്രാവ​ച​നി​ക​മായ പേരു​ക​ളു​ളള കുറഞ്ഞ​പക്ഷം രണ്ടു പുത്രൻമാ​രോ​ടു​മൊത്ത്‌ അവൻ യെരു​ശ​ലേ​മിൽ വസിക്കു​ന്ന​താ​യി പ്രകട​മാ​ക്കു​ന്നു. (യെശ. 7:3; 8:1, 3) തെളി​വ​നു​സ​രിച്ച്‌ അവൻ പൊ.യു.മു. ഏതാണ്ട്‌ 778-ൽ (ഉസ്സീയാ​വു മരിച്ച കാലത്ത്‌ അല്ലെങ്കിൽ കുറേ​ക്കൂ​ടെ നേരത്തെ) തുടങ്ങി (കുറഞ്ഞ​പക്ഷം ഹിസ്‌കി​യാ​വി​ന്റെ 14-ാം വർഷമായ) പൊ.യു.മു. 732 വരെ​യെ​ങ്കി​ലും തുടർന്നു​കൊണ്ട്‌, അല്ലെങ്കിൽ 46 വർഷത്തിൽ കുറയാ​തെ, ഉസ്സീയാവ്‌, യോഥാം, ആഹാസ്‌, ഹിസ്‌കി​യാവ്‌ എന്നീ നാലു യഹൂദാ​രാ​ജാ​ക്കൻമാ​രു​ടെ കാലത്തു സേവിച്ചു. ഈ ഒടുവി​ലത്തെ തീയതി​ക്കു​മുമ്പ്‌ അവൻ തന്റെ പ്രവചനം എഴുതി​യി​രു​ന്നു​വെ​ന്ന​തി​നു സംശയ​മില്ല. (1:1; 6:1; 36:1) അവന്റെ നാളിലെ മററു പ്രവാ​ച​കൻമാർ യഹൂദ​യി​ലെ മീഖാ​യും വടക്ക്‌ ഹോ​ശേ​യ​യും ഓബേ​ദു​മാ​യി​രു​ന്നു.—മീഖാ 1:1; ഹോശേ. 1:1; 2 ദിന. 28:6-9.

4. പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​രൻ യെശയ്യാ​വാ​യി​രു​ന്നു​വെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

4 പ്രവാചക ന്യായ​വി​ധി​കൾ എഴുതാൻ യഹോവ യെശയ്യാ​വി​നോ​ടു കൽപ്പി​ച്ചു​വെ​ന്നതു യെശയ്യാ​വു 30:8-നാൽ സ്ഥിരീ​ക​രി​ക്ക​പ്പെ​ടു​ന്നു: “നീ ഇപ്പോൾ ചെന്നു, വരുങ്കാ​ല​ത്തേക്കു ഒരു ശാശ്വ​ത​സാ​ക്ഷ്യ​മാ​യി​രി​ക്കേ​ണ്ട​തി​ന്നു അവരുടെ മുമ്പാകെ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയാ​യി കുറി​ച്ചു​വെ​ക്കുക.” പുരാതന യഹൂദ റബ്ബിമാർ യെശയ്യാ​വി​നെ എഴുത്തു​കാ​ര​നാ​യി അംഗീ​ക​രി​ക്കു​ക​യും വലിയ പ്രവാ​ച​കൻമാ​രു​ടെ (യെശയ്യാവ്‌, യിരെ​മ്യാവ്‌, യെഹെ​സ്‌കേൽ) ആദ്യപു​സ്‌ത​ക​മാ​യി ഈ പുസ്‌ത​കത്തെ ഉൾപ്പെ​ടു​ത്തു​ക​യും ചെയ്‌തു.

5. യെശയ്യാ​വി​ന്റെ പുസ്‌ത​ക​ത്തി​ന്റെ ഏകതയെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തെന്ത്‌?

5 നാൽപ്പ​താം അധ്യാ​യം​മു​ത​ലു​ളള പുസ്‌ത​ക​ത്തി​ന്റെ ശൈലി​യി​ലു​ളള മാററം ഒരു വ്യത്യസ്‌ത എഴുത്തു​കാ​രനെ അഥവാ “രണ്ടാം യെശയ്യാ​വി”നെ സൂചി​പ്പി​ക്കു​ന്ന​താ​യി ചിലർ ചൂണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്രതി​പാ​ദ്യ​വി​ഷ​യ​ത്തി​ലു​ളള മാററം ഇതിന്റെ കാരണം വിശദീ​ക​രി​ക്കു​ന്ന​തി​നു മതിയാ​യ​താ​യി​രി​ക്കണം. യെശയ്യാവ്‌ തന്റെ പേർവ​ഹി​ക്കുന്ന മുഴു പുസ്‌ത​ക​വും എഴുതി​യെ​ന്ന​തി​നു വളരെ​യ​ധി​കം തെളി​വുണ്ട്‌. ദൃഷ്ടാ​ന്ത​ത്തി​നു പുസ്‌ത​ക​ത്തി​ന്റെ ഏകത “യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ” എന്ന പദപ്ര​യോ​ഗ​ത്താൽ സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു, അത്‌ 1 മുതൽ 39 വരെയു​ളള അധ്യാ​യ​ങ്ങ​ളിൽ 12 പ്രാവ​ശ്യ​വും 40 മുതൽ 66 വരെയു​ളള അധ്യാ​യ​ങ്ങ​ളിൽ 13 പ്രാവ​ശ്യ​വു​മാ​യി മൊത്തം 25 പ്രാവ​ശ്യം വരുന്നുണ്ട്‌, അതേസ​മയം എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ശേഷിച്ച ഭാഗത്തു​ട​നീ​ളം 6 പ്രാവ​ശ്യ​മേ അതു കാണു​ന്നു​ളളു. ഈ പ്രവച​ന​ത്തി​ന്റെ എല്ലാ ഭാഗങ്ങ​ളിൽനി​ന്നും ഉദ്ധരി​ച്ചു​കൊ​ണ്ടും മുഴു കൃതി​യു​ടെ​യും ബഹുമതി ഏക എഴുത്തു​കാ​ര​നായ യെശയ്യാ​വി​നു കൊടു​ത്തു​കൊ​ണ്ടും അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ പുസ്‌ത​ക​ത്തി​ന്റെ ഏകതക്കു സാക്ഷ്യം വഹിക്കു​ന്നു.—റോമർ 10:16, 20; 15:12 ഇവ യെശയ്യാവ്‌ 53:1; 65:1; 11:1 എന്നിവ​യു​മാ​യി താരത​മ്യം ചെയ്യുക.

6. യെശയ്യാ​വി​ന്റെ ചാവു​ക​ടൽചു​രുൾ (എ) നമ്മുടെ ഇന്നത്തെ ബൈബിൾ മൂല നിശ്വസ്‌ത എഴുത്തി​നെ പ്രതി​നി​ധാ​നം​ചെ​യ്യു​ന്നു​വെന്ന്‌ (ബി) മുഴു പുസ്‌ത​ക​വും ഒരു യെശയ്യാ​വി​നാൽ എഴുത​പ്പെ​ട്ട​താ​ണെന്നു ബോധ്യം​വ​രു​ത്തുന്ന തെളിവു നൽകു​ന്നത്‌ എങ്ങനെ?

6 1947-ാം ആണ്ടുമു​തൽ കുറേ പുരാ​ത​ന​രേ​ഖകൾ ചാവു​ക​ട​ലി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റൻ തീരത്തി​ന​ടു​ത്തു​ളള കീർബ​ററ്‌ കുംറാ​നിൽനിന്ന്‌ അകലെ​യ​ല്ലാത്ത ഗുഹക​ളു​ടെ ഇരുട്ടിൽനി​ന്നു പുറത്തു കൊണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നു​ള​ളതു കൗതു​ക​ക​ര​മാണ്‌. ഇവയാ​യി​രു​ന്നു ചാവു​കടൽ ചുരു​ളു​കൾ, അവയിൽ യെശയ്യാ​വി​ന്റെ പ്രവചനം ഉൾപ്പെ​ട്ടി​രു​ന്നു. ഇതു നന്നായി സംരക്ഷി​ക്ക​പ്പെട്ട മാസ​റെ​റ​റിക്‌-പൂർവ എബ്രാ​യ​യിൽ മനോ​ഹ​ര​മാ​യി എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു, പൊ.യു.മു. രണ്ടാം നൂററാ​ണ്ടി​ന്റെ അവസാ​നം​മു​തൽ ഉളളതു​മാണ്‌, ഏതാണ്ട്‌ 2,000 വർഷത്തെ പഴക്കം. അങ്ങനെ അതിന്റെ പാഠം, എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ആധുനിക വിവർത്ത​ന​ങ്ങ​ളു​ടെ അടിസ്ഥാ​ന​മായ മാസ​റെ​റ​റിക്‌ പാഠത്തി​ന്റെ നിലവി​ലു​ളള ഏററവും പഴക്കമു​ളള കൈ​യെ​ഴു​ത്തു​പ്ര​തി​യെ​ക്കാൾ ആയിരം വർഷം പഴക്കമു​ള​ള​താണ്‌. ചില നിസ്സാ​ര​മായ അക്ഷരവി​ന്യാ​സ വ്യതി​യാ​ന​ങ്ങ​ളും വ്യാക​ര​ണ​ഘ​ട​ന​യി​ലെ ചില വ്യത്യാ​സ​ങ്ങ​ളും ഉണ്ട്‌. എന്നാൽ ഉപദേ​ശ​പ​ര​മാ​യി അതു മാസ​റെ​റ​റിക്‌ പാഠത്തിൽനി​ന്നു വ്യത്യ​സ്‌തമല്ല. ഇന്നത്തെ നമ്മുടെ ബൈബി​ളു​ക​ളിൽ യെശയ്യാ​വി​ന്റെ മൂല നിശ്വസ്‌ത സന്ദേശം അടങ്ങി​യി​രി​ക്കു​ന്നു​വെ​ന്ന​തിന്‌ ഇവിടെ ബോധ്യം വരുത്തുന്ന തെളി​വുണ്ട്‌. കൂടാതെ, ഈ പുരാതന ചുരു​ളു​കൾ രണ്ടു “യെശയ്യാ​വു​മാ​രെ”സംബന്ധിച്ച വിമർശ​ക​രു​ടെ അവകാ​ശ​വാ​ദ​ങ്ങളെ ഖണ്ഡിക്കു​ന്നു, കാരണം 40-ാം അധ്യായം തുടങ്ങു​ന്നതു 39-ാം അധ്യായം അടങ്ങി​യി​രി​ക്കുന്ന എഴുത്തു​പം​ക്തി​യു​ടെ അവസാ​നത്തെ വരിയി​ലാണ്‌, ആദ്യവാ​ചകം പൂർത്തി​യാ​കു​ന്നത്‌ അടുത്ത പംക്തി​യി​ലാണ്‌. അങ്ങനെ, പകർപ്പെ​ഴു​ത്തു​കാ​രന്‌ എഴുത്തു​കാ​രന്റെ ഏതെങ്കി​ലും സങ്കൽപ്പിത മാററ​ത്തെ​ക്കു​റി​ച്ചോ പുസ്‌ത​ക​ത്തി​ന്റെ ഈ സ്ഥാനത്തെ ഏതെങ്കി​ലും വിഭജ​ന​ത്തെ​ക്കു​റി​ച്ചോ അറിവി​ല്ലാ​യി​രു​ന്നു എന്നതു സ്‌പഷ്ട​മാണ്‌. a

7. യെശയ്യാ​വി​ന്റെ വിശ്വാ​സ്യത സംബന്ധി​ച്ചു ധാരാ​ള​മായ എന്തു തെളി​വുണ്ട്‌?

7 യെശയ്യാ​വി​ന്റെ പുസ്‌ത​ക​ത്തി​ന്റെ വിശ്വാ​സ്യ​തക്കു ധാരാളം തെളി​വുണ്ട്‌. മോശ​യൊ​ഴി​ച്ചു മറെറാ​രു പ്രവാ​ച​ക​നും ക്രിസ്‌തീയ എഴുത്തു​കാ​രാൽ ഇത്ര കൂടെ​ക്കൂ​ടെ ഉദ്ധരി​ക്ക​പ്പെ​ടു​ന്നില്ല. സെൻഹെ​രീബ്‌ യെരു​ശ​ലേ​മി​ന്റെ ഉപരോ​ധം സംബന്ധിച്ച സ്വന്തം വിവരണം നൽകുന്ന അവന്റെ ഷഡ്‌കോ​ണി​ക​പ്രി​സം ഉൾപ്പെടെ, അസീറി​യൻ രാജാ​ക്കൻമാ​രു​ടെ ചരി​ത്ര​രേ​ഖകൾ പോലെ അതിനെ യഥാർഥ​മെന്നു തെളി​യി​ക്കുന്ന ചരി​ത്ര​പ​ര​വും പുരാ​വ​സ്‌തു​ശാ​സ്‌ത്ര​പ​ര​വു​മായ ധാരാളം തെളി​വു​ക​ളുണ്ട്‌. b (യെശ., അധ്യാ. 36, 37) ഒരു കാലത്തു ബാബി​ലോൻ ആയിരുന്ന ശൂന്യ​ശിഷ്ട കൂമ്പാരം യെശയ്യാ​വു 13:17-22-ന്റെ നിവൃ​ത്തിക്ക്‌ ഇപ്പോ​ഴും സാക്ഷ്യം വഹിക്കു​ന്നു. c ഏതാണ്ട്‌ 200 വർഷം മുമ്പേ യെശയ്യാവ്‌ എഴുതിയ കോ​രേശ്‌ എന്നു പേരുളള ഒരു രാജാവ്‌ സ്വത​ന്ത്ര​രാ​ക്കി വിട്ടയ​ച്ച​വ​രാ​യി ബാബി​ലോ​നിൽനി​ന്നു പുറപ്പെട്ട ആയിര​ക്ക​ണ​ക്കി​നു യഹൂദൻമാ​രിൽ ഓരോ​രു​ത്ത​രി​ലും ജീവി​ക്കുന്ന ഒരു സാക്ഷ്യ​മു​ണ്ടാ​യി​രു​ന്നു. കോ​രേ​ശി​നെ പിന്നീട്‌ ഈ പ്രവാചക എഴുത്തു കാണി​ച്ചി​രി​ക്കാൻ നല്ല സാധ്യ​ത​യുണ്ട്‌. കാരണം യഹൂദ​ശേ​ഷി​പ്പി​നെ വിട്ടയച്ച സമയത്ത്‌ അവൻ അങ്ങനെ ചെയ്യാൻ യഹോ​വ​യാൽ നിയോ​ഗി​ക്ക​പ്പെ​ട്ട​താ​യി പറയു​ക​യു​ണ്ടാ​യി.—യെശ. 44:28; 45:1; എസ്രാ 1:1-3.

8. മിശി​ഹൈ​ക​പ്ര​വ​ച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യാൽ നിശ്വ​സ്‌തത തെളി​യി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ?

8 യെശയ്യാ​വി​ന്റെ പുസ്‌ത​ക​ത്തിൽ മുന്തി​നിൽക്കു​ന്നതു മിശി​ഹൈ​ക​പ്ര​വ​ച​ന​ങ്ങ​ളാണ്‌. യേശു​വി​ന്റെ ജീവി​ത​ത്തി​ലെ സംഭവ​ങ്ങ​ളിൽ നിവൃ​ത്തി​യേ​റിയ പ്രവച​നങ്ങൾ നിരവ​ധി​യാ​യ​തു​കൊ​ണ്ടു യെശയ്യാവ്‌ “സുവി​ശേഷ പ്രവാ​ചകൻ” എന്നു വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. പ്രവൃ​ത്തി​കൾ 8-ാം അധ്യാ​യ​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന എത്യോ​പ്യൻ ഷണ്ഡനു മാത്രമല്ല, യഹൂദ​ജ​ന​ത്തി​നു മൊത്തം ദീർഘ​കാ​ലം ഒരു “ദുർഗ്രഹ അധ്യായ”മായി​രുന്ന 53-ാം അധ്യായം യേശു​വി​നോ​ടു​ളള പെരു​മാ​റ​റത്തെ സുവ്യ​ക്ത​മാ​യി മുൻകൂ​ട്ടി​പ്പ​റ​യു​ന്ന​തു​കൊണ്ട്‌ അത്‌ ഒരു ദൃക്‌സാ​ക്ഷി​വി​വ​രണം പോ​ലെ​യാണ്‌. പിൻവ​രുന്ന താരത​മ്യ​ങ്ങൾ പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ, ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ യെശയ്യാ​വി​ലെ ഈ ശ്രദ്ധേ​യ​മായ അധ്യാ​യ​ത്തി​ന്റെ പ്രാവ​ച​നിക നിവൃ​ത്തി​കൾ രേഖ​പ്പെ​ടു​ത്തു​ന്നു: വാക്യം 1യോഹ​ന്നാൻ 12:37, 38; വാക്യം 2യോഹ​ന്നാൻ 19:5-7; വാക്യം 3മർക്കൊസ്‌ 9:12; വാക്യം 4മത്തായി 8:16, 17; വാക്യം 51 പത്രൊസ്‌ 2:24; വാക്യം 61 പത്രൊസ്‌ 2:25; വാക്യം 7പ്രവൃ​ത്തി​കൾ 8:32, 35; വാക്യം 8പ്രവൃ​ത്തി​കൾ 8:33; വാക്യം 9മത്തായി 27:57-60; വാക്യം 10എബ്രായർ 7:27; വാക്യം 11റോമർ 5:18; വാക്യം 12ലൂക്കൊസ്‌ 22:37. ദൈവ​മ​ല്ലാ​തെ ആർക്ക്‌ അങ്ങനെ​യു​ളള കൃത്യ​മായ പ്രവച​ന​ങ്ങ​ളു​ടെ ഉറവാ​യി​രി​ക്കാൻ കഴിയും?

യെശയ്യാ​വി​ന്റെ ഉളളടക്കം

9. യെശയ്യാ​വി​ന്റെ ഉളളടക്കം ഏതു വിഭാ​ഗ​ങ്ങ​ളിൽപെ​ടു​ന്നു?

9 ആദ്യത്തെ ആറ്‌ അധ്യാ​യങ്ങൾ യഹൂദ​യി​ലെ​യും യെരു​ശ​ലേ​മി​ലെ​യും പശ്ചാത്തലം നൽകു​ക​യും യഹോ​വ​യു​ടെ മുമ്പാ​കെ​യു​ളള യഹൂദ​യു​ടെ കുററ​വും യെശയ്യാ​വി​ന്റെ നിയോ​ഗ​വും വിവരി​ക്കു​ക​യും ചെയ്യുന്നു. 7 മുതൽ 12 വരെയു​ളള അധ്യാ​യങ്ങൾ ശത്രു​വി​നാ​ലു​ളള ആക്രമ​ണ​ഭീ​ഷ​ണി​ക​ളും യഹോ​വ​യാൽ നിയോ​ഗി​ക്ക​പ്പെട്ട സമാധാ​ന​പ്ര​ഭു​വി​നാ​ലു​ളള ആശ്വാ​സ​ത്തി​ന്റെ വാഗ്‌ദാ​ന​വും കൈകാ​ര്യം​ചെ​യ്യു​ന്നു. 13 മുതൽ 35 വരെയു​ളള അധ്യാ​യ​ങ്ങ​ളിൽ അനേകം ജനതകൾക്കെ​തി​രായ പ്രഖ്യാ​പ​ന​ങ്ങ​ളു​ടെ ഒരു പരമ്പര​യും യഹോവ നൽകാ​നി​രി​ക്കുന്ന രക്ഷയുടെ ഒരു പ്രവച​ന​വും ഉൾപ്പെ​ടു​ന്നു. ഹിസ്‌കി​യാ​വി​ന്റെ വാഴ്‌ച​യു​ടെ ചരി​ത്ര​പ്ര​ധാ​ന​മായ സംഭാ​വ​നകൾ 36 മുതൽ 39 വരെയു​ളള അധ്യാ​യ​ങ്ങ​ളിൽ വർണി​ക്ക​പ്പെ​ടു​ന്നു. ശേഷിച്ച 40 മുതൽ 66 വരെയു​ളള അധ്യാ​യ​ങ്ങ​ളു​ടെ വിഷയം യഹൂദ​ശേ​ഷി​പ്പി​ന്റെ മടങ്ങി​വ​ര​വും സീയോ​ന്റെ പുനഃ​സ്ഥാ​പ​ന​വു​മാണ്‌.

10. (എ) യെശയ്യാവ്‌ കാര്യങ്ങൾ നേരെ​യാ​ക്കാൻ ജനതയെ ആഹ്വാ​നം​ചെ​യ്യു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) നാളു​ക​ളു​ടെ അന്തിമ​ഭാ​ഗ​ത്തി​നു​വേണ്ടി അവൻ എന്തു പ്രവചി​ക്കു​ന്നു?

10 “യെഹൂ​ദ​യെ​യും യെരൂ​ശ​ലേ​മി​നെ​യും​പ​ററി”യുളള യെശയ്യാ​വി​ന്റെ സന്ദേശം (1:1–6:13). ചാക്കു​ശീ​ല​യും ചെരു​പ്പു​ക​ളും ധരിച്ച്‌ അവൻ യെരു​ശ​ലേ​മിൽ നിന്നു​കൊ​ണ്ടു വിളി​ച്ചു​പ​റ​യു​ന്നതു കാണുക: സ്വേച്ഛാ​ധി​പ​തി​കളേ! ജനമേ! ശ്രദ്ധി​പ്പിൻ! നിങ്ങളു​ടെ ജനത അടി​തൊ​ട്ടു മുടി​വരെ രോഗ​ബാ​ധി​ത​മാണ്‌, നിങ്ങൾ നിങ്ങളു​ടെ രക്തപങ്കി​ല​മായ കൈകൾ പ്രാർഥ​ന​യിൽ ഉയർത്തി യഹോ​വയെ ശല്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വരൂ, അവനു​മാ​യി കാര്യങ്ങൾ നേരെ​യാ​ക്കുക, കടും​ചു​വ​പ്പായ പാപങ്ങൾ ഹിമം​പോ​ലെ വെളു​പ്പി​ക്കാൻതന്നെ. നാളു​ക​ളു​ടെ അന്തിമ​ഭാ​ഗത്ത്‌, യഹോ​വ​യു​ടെ ആലയമു​ളള പർവതം ഉയർത്ത​പ്പെ​ടും, സകല ജനതക​ളും പ്രബോ​ധ​ന​ത്തി​നു​വേണ്ടി അതി​ലേക്ക്‌ ഒഴുകി​വ​രും. അവർ മേലാൽ യുദ്ധം അഭ്യസി​ക്കു​ക​യില്ല. യഹോവ ഉയർത്ത​പ്പെ​ടു​ക​യും വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്യും. എന്നാൽ ഇസ്രാ​യേ​ലും യഹൂദ​യും ഒരു വിശിഷ്ട മുന്തി​രി​വ​ള​ളി​യാ​യി നട്ടതാ​യി​രു​ന്നെ​ങ്കി​ലും അക്കാലത്ത്‌ അധർമ​ത്തി​ന്റെ മുന്തി​രി​യാണ്‌ ഉത്‌പാ​ദി​പ്പി​ക്കു​ന്നത്‌. അവർ നൻമയെ തിൻമ​യും തിൻമയെ നൻമയു​മാ​ക്കു​ന്നു, എന്തെന്നാൽ അവർ സ്വന്തദൃ​ഷ്ടി​യിൽ ജ്ഞാനി​ക​ളാണ്‌.

11. ഏതു ദർശന​ത്തോ​ടു​കൂ​ടെ യെശയ്യാ​വി​നു തന്റെ നിയോ​ഗം ലഭിക്കു​ന്നു?

11 “യഹോവ ഉയർന്നും പൊങ്ങി​യു​മി​രി​ക്കുന്ന ഒരു സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നതു ഞാൻ കണ്ടു,” യെശയ്യാ​വു പറയുന്നു. ദർശന​ത്തോ​ടൊ​പ്പം യഹോ​വ​യു​ടെ നിയോ​ഗം വരുന്നു: “നീ ചെന്നു ഈ ജനത്തോ​ടു ഇങ്ങനെ പറയണം, ‘വീണ്ടും വീണ്ടും കേൾക്കുക’” എത്ര നാൾ? “നഗരങ്ങൾ യഥാർഥ​മാ​യി തകരു”ന്നതുവരെ.”—6:1, 9, 11, NW.

12. (എ) യെശയ്യാ​വും അവന്റെ പുത്രൻമാ​രും പ്രാവ​ച​നിക അടയാ​ള​ങ്ങ​ളെന്ന നിലയിൽ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ? (ബി) യെശയ്യാ​വു 9-ാം അധ്യാ​യ​ത്തിൽ ഏതു പ്രമുഖ വാഗ്‌ദത്തം നൽക​പ്പെ​ടു​ന്നു?

12 ശത്രു​വി​നാ​ലു​ളള ആക്രമ​ണ​ങ്ങ​ളു​ടെ ഭീഷണി​ക​ളും ആശ്വാ​സ​ത്തി​ന്റെ വാഗ്‌ദാ​ന​വും (7:1–12:6). ആദ്യമാ​യി സിറി​യ​യു​ടെ​യും ഇസ്രാ​യേ​ലി​ന്റെ​യും യഹൂദ​ക്കെ​തി​രായ കൂട്ടു​കെട്ടു പരാജ​യ​പ്പെ​ടു​മെ​ന്നും എന്നാൽ ഒരു ശേഷി​പ്പു​മാ​ത്രം മടങ്ങി​വ​രു​മാറ്‌ യഹൂദാ അടിമ​ത്ത​ത്തി​ലേക്കു പോകു​മെ​ന്നും പ്രകട​മാ​ക്കു​ന്ന​തി​നു യഹോവ യെശയ്യാ​വി​നെ​യും അവന്റെ പുത്രൻമാ​രെ​യും പ്രാവ​ച​നിക ‘അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങളു’മായി ഉപയോ​ഗി​ക്കു​ന്നു. ഒരു കന്യക ഗർഭി​ണി​യാ​കു​ക​യും ഒരു പുത്രനെ പ്രസവി​ക്കു​ക​യും ചെയ്യും. അവന്റെ പേർ? ഇമ്മാനു​വേൽ (അർഥം “ദൈവം നമ്മോ​ടു​കൂ​ടെ”). യഹൂദ​ക്കെ​തി​രായ സംയു​ക്ത​ശ​ത്രു​ക്കൾ ഗൗനി​ക്കട്ടെ! “അര കെട്ടി​ക്കൊൾവിൻ; തകർന്നു​പോ​കു​വിൻ!” പ്രയാ​സ​കാ​ലങ്ങൾ വരും, എന്നാൽ പിന്നീടു ദൈവ​ജ​ന​ങ്ങ​ളു​ടെ​മേൽ ഒരു വലിയ വെളിച്ചം പ്രകാ​ശി​ക്കും. എന്തു​കൊ​ണ്ടെ​ന്നാൽ നമുക്ക്‌ ഒരു ശിശു ജനിച്ചി​രി​ക്കു​ന്നു, “അവന്നു അത്ഭുത​മ​ന്ത്രി, വീരനാം ദൈവം, നിത്യ​പി​താ​വു, സമാധാ​ന​പ്രഭു, എന്നു പേർ വിളി​ക്ക​പ്പെ​ടും.”—7:14; 8:9, 18; 9:6.

13. (എ) അഹങ്കാ​രി​യായ അസീറി​യ​ക്കാ​രന്‌ ഏതു പരിണ​ത​ഫലം അനുഭ​വ​പ്പെ​ടാ​നി​രി​ക്കു​ന്നു? (ബി) യിശ്ശാ​യി​യു​ടെ ‘കൊമ്പി’ന്റെ ഭരണത്തിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​കും?

13 ഹാ, “എന്റെ കോപ​ത്തി​ന്റെ കോലായ അശ്ശൂർ,” യഹോവ വിളി​ച്ചു​പ​റ​യു​ന്നു. “അശുദ്ധ​മാ​യോ​രു ജാതി​ക്കു​നേരെ” ആ കോലി​നെ ഉപയോ​ഗി​ച്ച​ശേഷം ദൈവം അഹങ്കാ​രി​യായ അസീറി​യ​ക്കാ​രനെ തന്നെ വെട്ടി​യി​ടും. പിന്നീട്‌ “ഒരു ശേഷിപ്പു മടങ്ങി​വ​രും.” (10:5, 6, 21) ഇപ്പോൾ യിശ്ശാ​യി​യു​ടെ (ദാവീ​ദി​ന്റെ പിതാവ്‌) കുററി​യിൽനി​ന്നു​ളള ഒരു മുള, ഒരു കൊമ്പ്‌, കാണുക! ഈ “മുള” നീതി​യിൽ ഭരിക്കും, അവനാൽ യാതൊ​രു ദോഷ​മോ നാശമോ കൂടാതെ സകല സൃഷ്ടി​ക്കും ആനന്ദാ​നു​ഭൂ​തി ലഭിക്കും, എന്തു​കൊ​ണ്ടെ​ന്നാൽ “സമുദ്രം വെളളം​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഭൂമി യഹോ​വ​യു​ടെ പരിജ്ഞാ​നം കൊണ്ടു പൂർണ്ണ”മാകും. (11:1, 9) ജനതകൾക്ക്‌ ഒരു അടയാ​ള​മാ​യി ഈ ഒരുവൻ ഉണ്ടായി​രി​ക്കെ, മടങ്ങി​പ്പോ​കുന്ന ശേഷി​പ്പി​നു​വേണ്ടി അശ്ശൂരിൽനിന്ന്‌ ഒരു പെരു​വഴി പുറ​പ്പെ​ടു​ന്നു. രക്ഷയുടെ ഉറവു​ക​ളിൽനി​ന്നു വെളളം കോരു​ന്ന​തി​ലും യഹോ​വക്കു കീർത്തനം ആലപി​ക്കു​ന്ന​തി​ലും ആഹ്ലാദ​മു​ണ്ടാ​യി​രി​ക്കും.

14. ബാബി​ലോന്‌ ഏതു വീഴ്‌ച മുൻകൂ​ട്ടി​പ്പ​റ​യ​പ്പെ​ടു​ന്നു?

14 ബാബി​ലോ​ന്റെ നാശം പ്രഖ്യാ​പി​ക്കു​ന്നു (13:1–14:27). യെശയ്യാവ്‌ ഇപ്പോൾ അസീറി​യ​ക്കാ​രന്റെ നാളി​നു​മ​പ്പു​റം ബാബി​ലോ​ന്റെ ഔന്നത്യ​കാ​ല​ത്തേക്കു നോക്കു​ന്നു. ശ്രദ്ധി​പ്പിൻ! ബഹുജ​ന​ത്തി​ന്റെ ഘോഷം, രാജ്യ​ങ്ങ​ളു​ടെ, കൂടി​വ​ന്നി​രി​ക്കുന്ന ജനതക​ളു​ടെ, ആർപ്പ്‌! യഹോവ യുദ്ധ​സൈ​ന്യ​ത്തെ കൂട്ടി​ച്ചേർക്കു​ക​യാണ്‌! അതു ബാബി​ലോന്‌ ഒരു അന്ധകാ​ര​ദി​വ​സ​മാണ്‌. വിസ്‌മ​യാ​ധീ​ന​മായ മുഖങ്ങൾ കത്തി​പ്പോ​കു​ന്നു, ഹൃദയങ്ങൾ ഉരുകു​ന്നു. നിർദ​യ​രായ മേദ്യർ “രാജ്യ​ങ്ങ​ളു​ടെ മഹത്വ”മായ ബാബി​ലോ​നെ മറിച്ചി​ടും. അവൾ കുടി​പാർപ്പി​ല്ലാത്ത ഒരു ശൂന്യ​വും “തലമു​റ​ത​ല​മു​റ​യോ​ളം” കാട്ടു​ജ​ന്തു​ക്ക​ളു​ടെ ആവാസ​സ്ഥ​ല​വു​മാ​യി​ത്തീ​രും. (13:19, 20) ഷീയോ​ളിൽ മൃതരാ​യവർ ബാബി​ലോൻരാ​ജാ​വി​നെ സ്വീക​രി​ക്കാൻ ഇളക്ക​പ്പെ​ടു​ന്നു. പുഴുക്കൾ അയാളു​ടെ കിടക്ക​യും കൃമികൾ അയാളു​ടെ പുതപ്പു​മാ​യി​ത്തീ​രു​ന്നു. ‘പ്രഭാ​ത​പു​ത്ര​നായ ഈ തിളക്ക​മാർന്ന​വന്റെ’ എന്തൊരു വീഴ്‌ച! (14:12, NW) തന്റെ സിംഹാ​സ​നത്തെ ഉയർത്താൻ അവൻ കാംക്ഷി​ച്ചു, ബാബി​ലോ​നെ നാശത്തി​ന്റെ ചൂലു​കൊ​ണ്ടു തൂത്തു​വാ​രു​മ്പോൾ അവൻ പുറന്ത​ള​ളിയ ഒരു ശവമാ​യി​ത്തീർന്നി​രി​ക്കു​ന്നു. യാതൊ​രു പേരും ശേഷി​പ്പും സന്താന​വും സന്തതി​പ​ര​മ്പ​ര​യും ശേഷി​ക്കാൻപാ​ടില്ല!

15. ഏതു സാർവ​ദേ​ശീയ ശൂന്യ​മാ​ക്ക​ലു​ക​ളെ​ക്കു​റി​ച്ചു യെശയ്യാവ്‌ പ്രവചി​ക്കു​ന്നു?

15 സാർവ​ദേ​ശീയ ശൂന്യ​മാ​ക്ക​ലു​കൾ (14:28–23:18). യെശയ്യാവ്‌ ഇപ്പോൾ മധ്യധ​ര​ണി​ക്കടൽ തീരത്തു​ളള ഫെലി​സ്‌ത്യ​യി​ലേ​ക്കും ചാവു​ക​ട​ലി​നു തെക്കു​കി​ഴ​ക്കു​ളള മോവാ​ബി​ലേ​ക്കും പിമ്പോ​ട്ടു ചൂണ്ടുന്നു. അവൻ തന്റെ പ്രവച​നത്തെ ഇസ്രാ​യേ​ലി​ന്റെ വടക്കേ അതിർത്തി​ക്ക​പ്പു​റം സിറിയൻ ദമാസ്‌ക​സി​ലേക്കു തിരി​ച്ചു​വി​ടു​ക​യും തെക്ക്‌ എത്യോ​പ്യ​യി​ലേക്കു താഴോ​ട്ടി​റ​ങ്ങു​ക​യും നൈലി​ലൂ​ടെ ഈജി​പ്‌തി​ലേക്കു നീങ്ങു​ക​യും ചെയ്യുന്നു, ഉടനീളം ശൂന്യത വരുത്തുന്ന ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ സഹിതം. അവൻ സെൻഹെ​രീ​ബി​ന്റെ മുൻഗാ​മി, അസീറി​യൻ രാജാ​വായ സർഗോൻ യെരു​ശ​ലേ​മി​നു പടിഞ്ഞാ​റു​ളള അസ്‌ദോദ്‌ എന്ന ഫെലി​സ്‌ത്യ നഗരത്തി​നെ​തി​രെ സേനാ​ധി​പ​നായ തർത്താനെ അയയ്‌ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു പറയുന്നു. ഈ സമയത്തു വസ്‌ത്ര​മു​രി​ഞ്ഞു നഗ്നനാ​യും നഗ്നപാ​ദ​നാ​യും മൂന്നു വർഷം നടക്കാൻ യെശയ്യാ​വി​നോ​ടു പറയ​പ്പെ​ടു​ന്നു. അങ്ങനെ അവൻ ഈജി​പ്‌തി​ലും എത്യോ​പ്യ​യി​ലും ആശ്രയി​ക്കു​ന്ന​തി​ന്റെ നിഷ്‌പ്ര​യോ​ജ​ന​ത്വം സുവ്യ​ക്ത​മാ​യി വരച്ചു​കാ​ട്ടു​ന്നു, അവരെ ‘ആസനം മറെക്കാ​ത്ത​വ​രാ​യി’ അസീറി​യ​ക്കാ​രൻ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​കും.—20:4.

16. ബാബി​ലോ​നി​നും ഏദോ​മി​നും യെരു​ശ​ലേ​മി​ലെ കോലാ​ഹ​ല​ക്കാർക്കും സീദോ​നും സോരി​നും ഏത്‌ അനർഥങ്ങൾ ദർശി​ക്കു​ന്നു?

16 തന്റെ വീക്ഷാ​ഗോ​പു​ര​ത്തിൻമേൽ നിന്നു​കൊ​ണ്ടു​ളള ഒരു വീക്ഷണം ബാബി​ലോ​ന്റെ​യും അവളുടെ ദൈവ​ങ്ങ​ളു​ടെ​യും വീഴ്‌ച കാണുന്നു. ഏദോ​മി​നു വിപത്തു​കൾ അവൻ കാണുന്നു. “നാം തിന്നുക, കുടിക്ക; നാളെ മരിക്കു​മ​ല്ലോ” എന്നു പറയുന്ന യെരു​ശ​ലേ​മിൽ കോലാ​ഹലം സൃഷ്ടി​ക്കു​ന്ന​വരെ യഹോ​വ​തന്നെ സംബോ​ധ​ന​ചെ​യ്യു​ന്നു. ‘നിങ്ങൾ മരിക്കും’ എന്നു യഹോവ പറയുന്നു. (22:13, 14) തർശീശ്‌ കപ്പലു​ക​ളും മുറയി​ടും, സീദോൻ ലജ്ജിക്കണം, “ഭൂമി​യി​ലെ സകല മഹാൻമാ​രെ​യും അപമാ​നി​ക്കേ​ണ്ട​തി​ന്നു” സോരി​നെ​തി​രെ യഹോവ ആലോചന പറഞ്ഞി​രി​ക്കു​ന്നു.—23:9.

17. ഏതു ന്യായ​വി​ധി​യും ഏതു പുനഃ​സ്ഥാ​പ​ന​വും യഹൂദ​ക്കു​വേണ്ടി മുൻകൂ​ട്ടി​പ്പ​റ​യ​പ്പെ​ടു​ന്നു?

17 യഹോ​വ​യു​ടെ ന്യായ​വി​ധി​യും രക്ഷയും (24:1–27:13). എന്നാൽ ഇപ്പോൾ യഹൂദയെ നോക്കുക! യഹോവ ദേശത്തെ ശൂന്യ​മാ​ക്കു​ക​യാണ്‌. ജനവും പുരോ​ഹി​ത​നും, ദാസനും യജമാ​ന​നും വാങ്ങു​ന്ന​വ​നും വിൽക്കു​ന്ന​വ​നും—എല്ലാവ​രും പോകണം, കാരണം അവർ ദൈവ​നി​യ​മ​ങ്ങളെ മറിക​ട​ക്കു​ക​യും അനിശ്ചി​ത​മാ​യി നിലനിൽക്കുന്ന ഉടമ്പടി​യെ ലംഘി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ കാല​ക്ര​മ​ത്തിൽ, അവൻ തടവു​കാ​രി​ലേക്കു തന്റെ ശ്രദ്ധ തിരി​ക്കു​ക​യും അവരെ കൂട്ടി​ച്ചേർക്കു​ക​യും ചെയ്യും. അവൻ ഒരു കോട്ട​യും സങ്കേത​വു​മാ​കു​ന്നു. അവൻ തന്റെ പർവത​ത്തിൽ ഒരു വിരു​ന്നൊ​രു​ക്കു​ക​യും മരണത്തെ എന്നേക്കു​മാ​യി വിഴു​ങ്ങി​ക്ക​ള​യു​ക​യും സകലമു​ഖ​ങ്ങ​ളി​ലും നിന്നു കണ്ണുനീർ തുടക്കു​ക​യും ചെയ്യും. “ഇതാ, നമ്മുടെ ദൈവം” എന്നു പറയ​പ്പെ​ടും. “അവൻ തന്നേ യഹോവ.” (25:9) രക്ഷ മതിലു​ക​ളാ​യു​ളള ഒരു നഗരം യഹൂദ​ക്കുണ്ട്‌. യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​വർക്കു തുടർച്ച​യായ സമാധാ​ന​മുണ്ട്‌, എന്തെന്നാൽ “യഹോ​വ​യാം യാഹിൽ ശ്വാശ്വ​ത​മാ​യോ​രു പാറ” ഉണ്ട്‌. എന്നാൽ ദുഷ്ടൻമാർ കേവലം “നീതി പഠിക്ക​യില്ല.” (26:4, 10) യഹോവ തന്റെ ശത്രു​ക്കളെ നിഗ്ര​ഹി​ക്കും, എന്നാൽ അവൻ യാക്കോ​ബി​നെ യഥാസ്ഥാ​ന​പ്പെ​ടു​ത്തും.

18, 19. (എ) എഫ്രയീ​മി​നും സീയോ​നും ഏതു വ്യത്യസ്‌ത കഷ്ടങ്ങളും സന്തോ​ഷ​ങ്ങ​ളും പ്രഖ്യാ​പി​ക്ക​പ്പെ​ടു​ന്നു? (ബി) യഹോവ ഏതു നിലക​ളിൽ തന്റെ ജനത്തെ രക്ഷിക്കാ​നും ഭരിക്കാ​നു​മി​രി​ക്കു​ന്നു?

18 ദൈവ​ത്തി​ന്റെ രോഷ​വും അനു​ഗ്ര​ഹ​ങ്ങ​ളും (28:1–35:10). എഫ്രയീ​മി​ലെ കുടി​യൻമാർക്കു കഷ്ടം, അവരുടെ “ഭംഗി​യു​ളള അലങ്കാരം” മങ്ങി​പ്പോ​കണം! എന്നാൽ യഹോവ തന്റെ ജനത്തിന്റെ ശേഷി​പ്പി​നു “മഹത്വ​മു​ളേ​ളാ​രു കിരീ​ട​വും ഭംഗി​യു​ളേ​ളാ​രു മുടി​യും” ആയിത്തീ​രേ​ണ്ട​താണ്‌. (28:1, 5) എന്നിരു​ന്നാ​ലും, യെരു​ശ​ലേ​മി​ലെ ആത്മശ്ലാ​ഘി​കൾ ശോധ​ന​ചെ​യ്‌ത​തും വില​യേ​റി​യ​തു​മായ സീയോ​നി​ലെ അടിസ്ഥാ​ന​ക്ക​ല്ലി​നു​പ​കരം ഒരു ഭോഷ്‌കി​ലേക്ക്‌ അഭയത്തി​നാ​യി നോക്കു​ന്നു. ഒരു മിന്നൽപ്ര​വാ​ഹം അവരെ​യെ​ല്ലാം ഒഴുക്കി​ക്കൊ​ണ്ടു​പോ​കും. യെരു​ശ​ലേ​മി​ലെ പ്രവാ​ച​കൻമാർ ഉറക്കമാണ്‌, ദൈവ​ത്തി​ന്റെ പുസ്‌തകം അവർക്ക്‌ മുദ്ര​വെ​ച്ചി​രി​ക്കു​ന്ന​താണ്‌. അധരങ്ങൾ അടുത്തു​ചെ​ല്ലു​ന്നു, എന്നാൽ ഹൃദയങ്ങൾ ദൂരത്തി​ലാണ്‌. എന്നിരു​ന്നാ​ലും, ബധിരർ പുസ്‌ത​ക​ത്തി​ലെ വചനങ്ങൾ കേൾക്കുന്ന ദിവസം വരും. അന്ധൻമാർ കാണു​ക​യും സൗമ്യ​ത​യു​ള​ളവർ സന്തോ​ഷി​ക്കു​ക​യും ചെയ്യും.

19 അഭയത്തി​നു​വേണ്ടി ഈജി​പ്‌തി​ലേക്കു പോകു​ന്ന​വർക്ക്‌ ഹാ കഷ്ടം! ഈ ശാഠ്യ​മു​ളള ജനത്തിനു ചക്കരവാ​ക്കായ, വഞ്ചനാ​ത്മ​ക​മായ, ദർശന​ങ്ങ​ളാ​ണു വേണ്ടത്‌. അവർ ഛേദി​ക്ക​പ്പെ​ടും, എന്നാൽ യഹോവ ഒരു ശേഷി​പ്പി​നെ യഥാസ്ഥാ​ന​ത്താ​ക്കും. അവർ തങ്ങളുടെ ശ്രേഷ്‌ഠ​നായ പ്രബോ​ധ​കനെ കാണും, അവർ തങ്ങളുടെ പ്രതി​മ​കളെ “മലിന​മാ​യോ​രു വസ്‌തു” എന്നു വിളി​ച്ചു​കൊ​ണ്ടു ചിതറി​ച്ചു​ക​ള​യും. (30:22) യഹോവ യെരു​ശ​ലേ​മി​ന്റെ യഥാർഥ സംരക്ഷ​ക​നാണ്‌. ഒരു രാജാവ്‌ തന്റെ പ്രഭു​ക്കൻമാ​രോ​ടു​കൂ​ടെ നീതി​യിൽ ഭരിക്കും. അവൻ അനിശ്ചി​ത​കാ​ല​ത്തോ​ളം സമാധാ​ന​വും ശാന്തത​യും സുരക്ഷി​ത​ത്വ​വും കൈവ​രു​ത്തും. വഞ്ചന സമാധാ​ന​ദൂ​തൻമാർ കയ്‌പോ​ടെ കരയാ​നി​ട​യാ​ക്കും. എന്നാൽ തന്റെ സ്വന്തം ജനത്തിനു ദിവ്യ​നായ യഹോവ ന്യായാ​ധി​പ​നും നിയമ​ദാ​താ​വും രാജാ​വു​മാണ്‌, അവൻതന്നെ അവരെ രക്ഷിക്കും. അന്നു യാതൊ​രു നിവാ​സി​യും “എനിക്കു ദീനം” എന്നു പറയു​ക​യില്ല.—33:24.

20. ജനതകൾക്കെ​തി​രെ ഏതു രോഷം പൊട്ടി​പ്പു​റ​പ്പെ​ടാ​നി​രി​ക്കു​ന്നു, എന്നാൽ ഏത്‌ അനു​ഗ്രഹം പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടുന്ന ശേഷി​പ്പി​നു ലഭിക്കാ​നി​രി​ക്കു​ന്നു?

20 യഹോ​വ​യു​ടെ രോഷം ജനതകൾക്കെ​തി​രെ ജ്വലി​ക്കേ​ണ്ട​താണ്‌. ശവങ്ങൾ നാറും, പർവതങ്ങൾ രക്തം​കൊണ്ട്‌ ഉരുകും. ഏദോം ശൂന്യ​മാ​ക്ക​പ്പെ​ടണം. എന്നാൽ യഹോ​വ​യു​ടെ വീണ്ടെ​ടു​ക്ക​പ്പെ​ട്ട​വർക്കു​വേണ്ടി മരുസ​മ​ത​ലങ്ങൾ പുഷ്‌പി​ക്കും, ‘യഹോ​വ​യു​ടെ മഹത്വം, നമ്മുടെ ദൈവ​ത്തി​ന്റെ തേജസ്സ്‌’ പ്രത്യ​ക്ഷ​പ്പെ​ടും. (35:2) അന്ധരും ബധിര​രും മൂകരും സൗഖ്യ​മാ​ക്ക​പ്പെ​ടും, യഹോ​വ​യാൽ വീണ്ടെ​ടു​ക്ക​പ്പെ​ട്ടവർ സന്തോ​ഷ​ത്തോ​ടെ സീയോ​നി​ലേക്കു മടങ്ങി​വ​രു​മ്പോൾ അവർക്കു​വേണ്ടി ഒരു വിശു​ദ്ധ​വഴി തുറക്ക​പ്പെ​ടും.

21. അസീറി​യ​ക്കാ​രൻ യെരു​ശ​ലേ​മി​നു​നേരെ ഏതു പരിഹാ​സങ്ങൾ തൊടു​ത്തു​വി​ടു​ന്നു?

21 യഹോവ ഹിസ്‌കി​യാ​വി​ന്റെ നാളിൽ അസീറി​യയെ പിന്തി​രി​പ്പി​ക്കു​ന്നു (36:1–39:8). യഹോ​വയെ ആശ്രയി​ക്കാ​നു​ളള യെശയ്യാ​വി​ന്റെ ഉദ്‌ബോ​ധനം പ്രാ​യോ​ഗി​ക​മാ​ണോ? അതിനു പരീക്ഷയെ നേരി​ടാൻ കഴിയു​മോ? ഹിസ്‌കി​യാ​വി​ന്റെ വാഴ്‌ച​യു​ടെ 14-ാമാണ്ടിൽ അസീറി​യ​യി​ലെ സെൻഹെ​രീബ്‌ പാലസ്‌തീ​നി​ലൂ​ടെ ഒരു മിന്നലാ​ക്ര​മ​ണ​ത്തിൽ അരിവാൾപോ​ലെ പാഞ്ഞു​ക​യ​റു​ക​യും യെരു​ശ​ലേ​മി​നെ ഭീഷണി​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്ന​തിന്‌ അയാളു​ടെ പടയാ​ളി​ക​ളിൽ കുറേ​പ്പേരെ തിരി​ച്ചു​വി​ടു​ക​യും ചെയ്യുന്നു. അവന്റെ എബ്രായ സംസാ​രി​ക്കുന്ന വക്താവായ രബ്‌ശാ​ക്കേ നഗരമ​തി​ലു​ക​ളിൽ അണിനി​രന്ന ജനത്തോ​ടു പരിഹാ​സ​ചോ​ദ്യ​ങ്ങൾ എറിഞ്ഞു​കൊ​ടു​ക്കു​ന്നു: ‘നിങ്ങളു​ടെ ആശ്രയം ആരാണ്‌? ഈജി​പ്‌താ​ണോ? ചതഞ്ഞ ഒരു ഞാങ്ങണ​യാ​ണോ! യഹോ​വ​യാ​ണോ? അസ്സീറി​യാ​യി​ലെ രാജാ​വിൽനി​ന്നു വിടു​വി​ക്കാൻ കഴിയുന്ന ദൈവ​മില്ല!’ (36:4, 6, 18, 20) രാജാ​വി​നോ​ടു​ളള അനുസ​ര​ണ​ത്തിൽ ജനം ഉത്തരം​പ​റ​യു​ന്നില്ല.

22. യഹോവ എങ്ങനെ ഹിസ്‌കി​യാ​വി​ന്റെ പ്രാർഥ​നക്ക്‌ ഉത്തരം കൊടു​ക്കു​ന്നു, അവൻ എങ്ങനെ യെശയ്യാ​വി​ന്റെ പ്രവചനം നിവർത്തി​ക്കു​ന്നു?

22 ഹിസ്‌കി​യാ​വു യഹോ​വ​യോട്‌ അവന്റെ നാമത്തെ പ്രതി രക്ഷക്കായി പ്രാർഥി​ക്കു​ന്നു. താൻ അസീറി​യ​ക്കാ​രന്റെ മൂക്കിൽ കൊളു​ത്തു​ക​ടത്തി അവൻ വന്ന വഴിയേ പിമ്പോ​ട്ടു നയിക്കു​മെന്നു യെശയ്യാ​വി​ലൂ​ടെ യഹോവ ഉത്തരം കൊടു​ക്കു​ന്നു. ഒരു ദൂതൻ 1,85,000 അസീറി​യ​ക്കാ​രെ കൊല്ലു​ന്നു. സെൻഹെ​രീബ്‌ സ്വദേ​ശ​ത്തേക്കു പലായ​നം​ചെ​യ്യു​ന്നു. അവന്റെ സ്വന്തം പുത്രൻമാർ പിന്നീട്‌ അവന്റെ പുറജാ​തി​ക്ഷേ​ത്ര​ത്തിൽവെച്ച്‌ അവനെ കൊല​ചെ​യ്യു​ന്നു.

23. (എ) ഹിസ്‌കി​യാവ്‌ യഹോ​വക്ക്‌ ഒരു സങ്കീർത്തനം രചിക്കു​ന്ന​തിന്‌ ഏതവസ​ര​മു​ണ്ടാ​കു​ന്നു? (ബി) അവൻ ഏത്‌ അവി​വേകം പ്രവർത്തി​ക്കു​ന്നു, അതു യെശയ്യാ​വി​ന്റെ ഏതു പ്രവച​ന​ത്തിൽ കലാശി​ക്കു​ന്നു?

23 ഹിസ്‌കി​യാ​വു മാരക​മാ​യി രോഗ​ബാ​ധി​ത​നാ​കു​ന്നു. എന്നിരു​ന്നാ​ലും, ഹിസ്‌കി​യാ​വു സുഖം​പ്രാ​പി​ക്കു​മെ​ന്നു​ള​ള​തി​ന്റെ ഒരു അടയാ​ള​മാ​യി, സൂര്യൻ ഉളവാ​ക്കിയ നിഴൽ അത്ഭുത​ക​ര​മാ​യി പിൻമാ​റാ​നി​ട​യാ​ക്കു​ന്നു. ഹിസ്‌കി​യാ​വി​ന്റെ ആയുസ്സി​നോ​ടു 15 വർഷം കൂട്ടുന്നു. ഇതിലു​ളള നന്ദി​യോ​ടെ അവൻ യഹോ​വക്കു മനോ​ഹ​ര​മായ ഒരു സ്‌തു​തി​സ​ങ്കീർത്തനം രചിക്കു​ന്നു. ബാബി​ലോൻ രാജാവ്‌ അവന്റെ സൗഖ്യ​ത്തിൽ കപടഭാ​വ​ത്തോ​ടെ അനു​മോ​ദി​ച്ചു​കൊ​ണ്ടു സന്ദേശ​വാ​ഹ​കൻമാ​രെ അയയ്‌ക്കു​മ്പോൾ ഹിസ്‌കി​യാ​വു ബുദ്ധി​ശൂ​ന്യ​മാ​യി രാജകീയ നിക്ഷേ​പങ്ങൾ അവരെ കാണി​ക്കു​ന്നു. തത്‌ഫ​ല​മാ​യി, ഹിസ്‌കി​യാ​വി​ന്റെ ഭവനത്തി​ലു​ളള സകലവും ഒരു നാളിൽ ബാബി​ലോ​നി​ലേക്ക്‌ എടുത്തു​കൊ​ണ്ടു​പോ​കു​മെന്നു യെശയ്യാവ്‌ പ്രവചി​ക്കു​ന്നു.

24. (എ) ഏത്‌ ആശ്വാ​സ​വാർത്തകൾ യഹോവ പ്രഖ്യാ​പി​ക്കു​ന്നു? (ബി) ജനതക​ളു​ടെ ദൈവ​ങ്ങൾക്കു മഹത്ത്വ​ത്തിൽ യഹോ​വ​യോ​ടു കിടനിൽക്കാൻ കഴിയു​മോ, അവൻ ഏതു സാക്ഷ്യം ആവശ്യ​പ്പെ​ടു​ന്നു?

24 യഹോവ തന്റെ സാക്ഷി​കളെ ആശ്വസി​പ്പി​ക്കു​ന്നു (40:1–44:28). 40-ാം അധ്യാ​യ​ത്തി​ന്റെ ആദ്യവാ​ക്യ​ത്തി​ലു​ളള “ആശ്വസി​പ്പി​പ്പിൻ” എന്ന പദം യെശയ്യാ​വി​ന്റെ ശേഷിച്ച ഭാഗത്തെ നന്നായി വർണി​ക്കു​ന്നു. മരുഭൂ​മി​യി​ലെ ഒരു ശബ്ദം “യഹോ​വെക്കു വഴി ഒരുക്കു​വിൻ” എന്നു വിളി​ച്ചു​പ​റ​യു​ന്നു. (40:1, 3) സീയോ​നു സുവാർത്ത​യുണ്ട്‌. യഹോവ കുഞ്ഞാ​ടു​കളെ മാർവിൽ വഹിച്ചു​കൊ​ണ്ടു തന്റെ ആട്ടിൻകൂ​ട്ടത്തെ മേയി​ക്കു​ന്നു. ഉയർന്ന സ്വർഗ​ങ്ങ​ളിൽനിന്ന്‌ അവൻ ഭൂമണ്ഡ​ല​ത്തി​ലേക്കു കുനി​ഞ്ഞു​നോ​ക്കു​ന്നു. മഹത്ത്വം സംബന്ധിച്ച്‌ അവനെ ആരോടു താരത​മ്യ​പ്പെ​ടു​ത്താൻ കഴിയും? തന്നിൽ പ്രത്യാ​ശി​ക്കുന്ന ക്ഷീണി​ത​രും ക്ലേശി​ത​രു​മാ​യ​വർക്ക്‌ അവൻ തികഞ്ഞ ശക്തിയും ചലനോ​ജ്ജ്വ​ല​മായ ഊർജ​വും കൊടു​ക്കു​ന്നു. ജനതക​ളു​ടെ ഉരുക്കി​യു​ണ്ടാ​ക്കിയ ലോഹ പ്രതി​മകൾ കാററും അയഥാർഥ​വു​മാ​ണെന്ന്‌ അവൻ പ്രഖ്യാ​പി​ക്കു​ന്നു. തന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവൻ ജനങ്ങൾക്ക്‌ ഒരു ഉടമ്പടി​പോ​ലെ​യും കുരു​ട്ടു​ക​ണ്ണു​കൾ തുറക്കാൻ ജനതകൾക്ക്‌ ഒരു പ്രകാശം പോ​ലെ​യു​മാണ്‌. യാക്കോ​ബി​നോ​ടു യഹോവ പറയുന്നു: “ഞാൻ നിന്നെ സ്‌നേ​ഹി​ച്ചി​രിക്ക”യാണ്‌, കിഴക്കി​നോ​ടും പടിഞ്ഞാ​റി​നോ​ടും വടക്കി​നോ​ടും തെക്കി​നോ​ടും ‘തരിക എന്നും എന്റെ പുത്രൻമാ​രെ​യും എന്റെ പുത്രി​മാ​രെ​യും കൊണ്ടു​വ​രിക’ എന്നും അവൻ വിളി​ച്ചു​പ​റ​യു​ന്നു. (43:4, 6, 7) കോടതി നടന്നു​കൊ​ണ്ടി​രി​ക്കു​മ്പോൾ തങ്ങളുടെ ദൈവ​ത്വം തെളി​യി​ക്കാൻ സാക്ഷി​കളെ ഹാജരാ​ക്കു​ന്ന​തിന്‌ അവൻ ജനതക​ളു​ടെ ദൈവ​ങ്ങളെ വെല്ലു​വി​ളി​ക്കു​ന്നു. ഇസ്രാ​യേ​ലി​ന്റെ ജനം യഹോവ ദൈവ​വും വിമോ​ച​ക​നു​മാ​ണെന്നു സാക്ഷ്യം പറയുന്ന അവന്റെ സാക്ഷി​ക​ളാണ്‌. യെശൂ​രൂ​നോട്‌ (“നേരു​ള​ളവൻ,” ഇസ്രാ​യേൽ) അവൻ തന്റെ ആത്മാവി​നെ വാഗ്‌ദാ​നം ചെയ്യു​ക​യും ഒന്നും കാണാത്ത, ഒന്നും അറിയാത്ത, പ്രതി​മ​ക​ളു​ടെ മേൽ അപമാനം വരുത്തു​ക​യും ചെയ്യുന്നു. തന്റെ ജനത്തെ വീണ്ടും വിലയ്‌ക്കു വാങ്ങു​ന്ന​വ​നാണ്‌ യഹോവ; യെരു​ശ​ലേം വീണ്ടും നിവസി​ക്ക​പ്പെ​ടു​ക​യും അതിലെ ആലയം പുനർനിർമി​ക്ക​പ്പെ​ടു​ക​യും ചെയ്യും.

25. ബാബി​ലോ​ന്റെ​യും അവളുടെ വ്യാജ​ദൈ​വ​ങ്ങ​ളു​ടെ​യും​മേ​ലു​ളള യഹോ​വ​യു​ടെ ന്യായ​വി​ധി​ക​ളാൽ മനുഷ്യർ എന്തറി​യാ​നി​ട​യാ​കേ​ണ്ട​താണ്‌?

25 ബാബി​ലോ​നിൻമേൽ പ്രതി​കാ​രം (45:1–48:22). ഇസ്രാ​യേ​ലി​നു​വേണ്ടി ബാബി​ലോ​നെ കീഴട​ക്കാൻ യഹോവ കോ​രേ​ശി​നെ നിയമി​ക്കു​ന്നു. യഹോവ മാത്ര​മാ​ണു ദൈവ​വും ആകാശ​ങ്ങ​ളു​ടെ​യും ഭൂമി​യു​ടെ​യും അതിലെ മനുഷ്യ​ന്റെ​യും സ്രഷ്ടാ​വു​മെന്നു മനുഷ്യർ അറിയാ​നി​ട​യാ​കും. ബേൽ, നെബോ എന്നീ ബാബി​ലോ​ന്യ ദൈവ​ങ്ങളെ അവൻ പരിഹ​സി​ക്കു​ന്നു, കാരണം തനിക്കു​മാ​ത്രമേ ആരംഭം​മു​തൽ അതിന്റെ അവസാ​ന​വും പറയാൻ കഴിയൂ. ബാബി​ലോ​ന്യ കന്യാ​പു​ത്രി സിംഹാ​സ​ന​ത്തിൽനി​ന്നി​റങ്ങി നഗ്നയായി പൊടി​യിൽ ഇരി​ക്കേ​ണ്ട​താണ്‌. അവളുടെ ആലോ​ച​ന​ക്കാ​രു​ടെ സമൂഹം പുൽത്ത​ണ്ടു​പോ​ലെ ദഹിപ്പി​ക്ക​പ്പെ​ടും. തന്നെ ശ്രദ്ധി​ക്കു​ന്ന​തി​നാൽ ‘ഇരുമ്പു​ക​ഴു​ത്തും ചെമ്പു​ത​ലയു’മുളള ഇസ്രാ​യേല്യ വിഗ്ര​ഹാ​രാ​ധി​കൾക്കു സമാധാ​ന​വും നീതി​യും ഐശ്വ​ര്യ​വും ഉണ്ടായി​രി​ക്കാൻ കഴിയു​മെ​ന്നും ‘ദുഷ്ടൻമാർക്കു സമാധാ​ന​മില്ല’ എന്നും യഹോവ അവരോ​ടു പറയുന്നു.—48:4, 22.

26. സീയോൻ എങ്ങനെ ആശ്വസി​പ്പി​ക്ക​പ്പെ​ടും?

26 സീയോ​നെ ആശ്വസി​പ്പി​ക്കു​ന്നു (49:1–59:21). തന്റെ ദാസനെ ജനതകൾക്ക്‌ ഒരു പ്രകാ​ശ​മാ​യി കൊടു​ത്തു​കൊണ്ട്‌ ഇരുട്ടി​ലി​രി​ക്കു​ന്ന​വ​രോ​ടു യഹോവ “വെളി​യിൽ വരുവിൻ” എന്നു വിളി​ച്ചു​പ​റ​യു​ന്നു. (49:8) സീയോൻ ആശ്വസി​പ്പി​ക്ക​പ്പെ​ടും, അവളുടെ മരുഭൂ​മി ആഹ്ലാദ​വും സന്തോ​ഷ​വും നന്ദി​പ്ര​ക​ട​ന​വും സംഗീ​ത​ശ​ബ്ദ​വും കവി​ഞ്ഞൊ​ഴു​കി യഹോ​വ​യു​ടെ തോട്ട​മായ ഏദെൻപോ​ലെ​യാ​യി​ത്തീ​രും. യഹോവ ആകാശം പുകയാ​യി​ത്തീ​രാ​നും ഭൂമി ഒരു വസ്‌ത്രം പോലെ പഴകാ​നും അതിലെ നിവാ​സി​കൾ കേവലം ഒരു കൊതു​കു​പോ​ലെ മരിക്കാ​നു​മി​ട​യാ​ക്കും. അതു​കൊ​ണ്ടു മരണമു​ളള മമനു​ഷ്യ​ന്റെ നിന്ദയെ എന്തിനു ഭയപ്പെ​ടണം? യെരു​ശ​ലേം കുടി​ച്ചി​രി​ക്കുന്ന കയ്‌പു​പാ​ന​പാ​ത്രം ഇപ്പോൾ അവളെ ചവിട്ടി​മെ​തി​ച്ചി​രി​ക്കുന്ന ജനതക​ളി​ലേക്കു കൈമാ​റണം.

27. സീയോ​നോട്‌ ഏതു സുവാർത്ത പ്രഖ്യാ​പി​ക്ക​പ്പെ​ടു​ന്നു, ‘യഹോ​വ​യു​ടെ ദാസനെ’ക്കുറിച്ച്‌ എന്തു പ്രവചി​ക്ക​പ്പെ​ടു​ന്നു?

27 ‘സീയോ​നേ, ഉണരുക, പൊടി​യിൽനിന്ന്‌ എഴു​ന്നേൽക്കുക!’ സുവാർത്ത​യു​മാ​യി പർവത​ങ്ങ​ളി​ലൂ​ടെ കുതി​ക്കു​ന്ന​തും സീയോ​നോ​ടു “നിന്റെ ദൈവം വാഴുന്നു” എന്നു വിളി​ച്ചു​പ​റ​യു​ന്ന​തു​മായ സന്ദേശ​വാ​ഹ​കനെ കാണുക. (52:1, 2, 7) യഹോ​വ​യു​ടെ സേവന​ത്തി​ലു​ള​ള​വരേ, അശുദ്ധ​സ്ഥ​ല​ത്തു​നി​ന്നു പുറത്തു​ക​ട​ക്കു​ക​യും നിങ്ങ​ളേ​ത്തന്നെ വെടി​പ്പാ​ക്കു​ക​യും ചെയ്യുക. ഇപ്പോൾ പ്രവാ​ചകൻ ‘യഹോ​വ​യു​ടെ ദാസനെ’ വർണി​ക്കു​ന്നു. (53:11) അവൻ നിന്ദി​ത​നും അവഗണി​ക്ക​പ്പെ​ടു​ന്ന​വ​നും നമ്മുടെ വേദനകൾ വഹിക്കു​ന്ന​വ​നെ​ങ്കി​ലും ദൈവ​ത്താൽ പ്രഹരി​ക്ക​പ്പെ​ട്ട​വ​നെന്നു കണക്കാ​ക്ക​പ്പെ​ടു​ന്ന​വ​നു​മായ ഒരു മനുഷ്യ​നാണ്‌. നമ്മുടെ ലംഘന​ങ്ങൾക്കു​വേണ്ടി അവൻ കുത്തി​ത്തു​ള​യ്‌ക്ക​പ്പെട്ടു, എന്നാൽ അവൻ തന്റെ മുറി​വു​ക​ളാൽ നമ്മെ സൗഖ്യ​മാ​ക്കി. അറവു​ശാ​ല​യി​ലേക്കു കൊണ്ടു​വ​രുന്ന ഒരു ആടി​നെ​പ്പോ​ലെ, അവൻ അക്രമം​ചെ​യ്യു​ക​യോ വഞ്ചന സംസാ​രി​ക്കു​ക​യോ ചെയ്‌തില്ല. അനേക​രു​ടെ അകൃത്യ​ങ്ങൾ വഹിക്കു​ന്ന​തിന്‌ അവൻ തന്റെ ദേഹിയെ ഒരു അകൃത്യ​യാ​ഗ​മാ​യി കൊടു​ത്തു.

28. സീയോ​ന്റെ വരാനി​രി​ക്കുന്ന അനുഗൃ​ഹീ​താ​വസ്ഥ വർണി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ, ഏത്‌ ഉടമ്പടി​യോ​ടു​ളള ബന്ധത്തിൽ?

28 ഭർത്താ​വാം ഉടമയെന്ന നിലയിൽ യഹോവ സീയോ​ന്റെ വരാനി​രി​ക്കുന്ന ഫലപൂർണ​ത​നി​മി​ത്തം സന്തോ​ഷിച്ച്‌ ആർപ്പി​ടാൻ അവളോ​ടു പറയുന്നു. അരിഷ്ട​യും കൊടു​ങ്കാ​റ​റ​ടി​ക്ക​പ്പെ​ട്ട​വ​ളു​മെങ്കി​ലും അവൾ നീലക്ക​ല്ലു​കൊ​ണ്ടു​ളള അടിസ്ഥാ​ന​വും പത്മരാഗ താഴി​ക​ക്കു​ട​ങ്ങ​ളും ഉജ്ജ്വല​മായ കല്ലുകൾകൊ​ണ്ടു​ളള പടിവാ​തി​ലു​ക​ളു​മു​ളള ഒരു നഗരമാ​യി​ത്തീ​രും. യഹോ​വ​യാൽ പഠിപ്പി​ക്ക​പ്പെ​ടുന്ന അവളുടെ പുത്രൻമാർ സമൃദ്ധ​മായ സമാധാ​നം ആസ്വദി​ക്കും, അവർക്കെ​തി​രെ രൂപ​പ്പെ​ടു​ത്തുന്ന യാതൊ​രാ​യു​ധ​വും വിജയി​ക്കു​ക​യില്ല. “അല്ലയോ ദാഹി​ക്കുന്ന ഏവരു”മേ, യഹോവ വിളി​ക്കു​ന്നു. അവർ വരുന്നു​വെ​ങ്കിൽ, അവരു​മാ​യി “ദാവീ​ദി​ന്റെ നിശ്ചല​കൃ​പകൾ എന്ന ഒരു ശാശ്വ​ത​നി​യമം” താൻ ചെയ്യും; അവൻ ദേശീ​യ​സം​ഘ​ങ്ങൾക്ക്‌ ഒരു നേതാ​വി​നെ​യും അധിപ​തി​യെ​യും ഒരു സാക്ഷി​യാ​യി നൽകും. (55:1-4) ദൈവ​ത്തി​ന്റെ ചിന്തകൾ മനുഷ്യ​ന്റേ​തി​നെ​ക്കാൾ അനന്തമാ​യി ഉയർന്ന​താണ്‌. അവന്റെ വചനത്തി​നു തിട്ടമായ വിജയം ലഭിക്കും. ഏതു ദേശീ​യ​ത​യിൽപെ​ട്ട​താ​യാ​ലും തന്റെ നിയമം അനുസ​രി​ക്കുന്ന ഷണ്ഡൻമാർക്കു പുത്രീ​പു​ത്രൻമാ​രു​ടേ​തി​നെ​ക്കാൾ മെച്ചമായ ഒരു നാമം ലഭിക്കും. യഹോ​വ​യു​ടെ ആലയം സകല ജനങ്ങളു​ടെ​യും പ്രാർഥ​നാ​ലയം എന്നു വിളി​ക്ക​പ്പെ​ടും.

29. യഹോവ വിഗ്ര​ഹാ​രാ​ധി​ക​ളോട്‌ എന്തു പറയുന്നു, എന്നാൽ അവൻ തന്റെ ജനത്തിന്‌ എന്ത്‌ ഉറപ്പു കൊടു​ക്കു​ന്നു?

29 പരിശു​ദ്ധൻ എന്നു പേരുളള ഉന്നതനും ഉയർന്ന​വ​നു​മെന്ന നിലയിൽ, താൻ അനിശ്ചി​ത​കാ​ലം ഇസ്രാ​യേ​ലി​നോ​ടു വാദി​ക്കു​ക​യി​ല്ലെന്നു ലൈം​ഗി​ക​ഭ്രാ​ന്ത​രായ വിഗ്ര​ഹാ​രാ​ധി​ക​ളോ​ടു യഹോവ പറയുന്നു. അവരുടെ ഭക്തിപു​ര​സ്സ​ര​മായ ഉപവാ​സങ്ങൾ ദുഷ്ടതക്കു മറയാണ്‌. യഹോ​വ​യു​ടെ കൈ രക്ഷിക്കാൻ കുറു​കി​പ്പോ​യി​ട്ടില്ല, അവന്റെ കാതുകൾ കേൾക്കാൻപാ​ടി​ല്ലാ​ത്ത​വണ്ണം കനത്തതല്ല, എന്നാൽ ‘നിങ്ങളു​ടെ അകൃത്യ​ങ്ങൾ അത്രേ നിങ്ങ​ളെ​യും നിങ്ങളു​ടെ ദൈവ​ത്തെ​യും തമ്മിൽ ഭിന്നി​പ്പി​ച്ചി​രി​ക്കു​ന്നത്‌’ എന്നു യെശയ്യാ​വു പറയുന്നു. (59:2) അതു​കൊ​ണ്ടാണ്‌ അവർ വെളി​ച്ച​ത്തി​നാ​യി ആശിക്കു​ന്ന​തും ഇരുട്ടിൽ തപ്പുന്ന​തും. മറിച്ച്‌, തന്റെ വിശ്വസ്‌ത ഉടമ്പടി​ജ​ന​ത്തി​ന്റെ മേലുളള യഹോ​വ​യു​ടെ ആത്മാവ്‌ നീക്കി​ക്ക​ള​യാ​നാ​വാത്ത വിധം തന്റെ വചനം ഭാവി​ത​ല​മു​റ​ക​ളി​ലെ​ല്ലാം അവരുടെ വായിൽ സ്ഥിതി​ചെ​യ്യു​മെന്ന്‌ ഉറപ്പു​നൽകു​ന്നു.

30. ഏതു പുതിയ പേരു​ക​ളാൽ ചിത്രീ​ക​രി​ക്ക​പ്പെ​ടുന്ന പ്രകാരം യഹോവ സീയോ​നെ മനോ​ഹ​ര​മാ​ക്കു​ന്നത്‌ എങ്ങനെ?

30 യഹോവ സീയോ​നെ മനോ​ഹ​ര​മാ​ക്കു​ന്നു (60:1–64:12). “സ്‌ത്രീ​യേ, എഴു​ന്നേൽക്കുക, നിന്റെ പ്രകാശം ചൊരി​യുക, എന്തെന്നാൽ . . . യഹോ​വ​യു​ടെ തേജസ്സ്‌തന്നെ പ്രകാ​ശി​ച്ചി​രി​ക്കു​ന്നു.” ഇതിനു വിരു​ദ്ധ​മാ​യി, കനത്ത ഇരുട്ട്‌ ഭൂമിയെ ആവരണം​ചെ​യ്യു​ന്നു. (60:1, 2, NW) ആ കാലത്തു സീയോൻ തന്റെ കണ്ണുക​ളു​യർത്തു​ക​യും തേജസ്വി​യാ​യി​ത്തീ​രു​ക​യും ചെയ്യും. ജനതക​ളു​ടെ വിഭവങ്ങൾ ഒട്ടകങ്ങ​ളു​ടെ ഉയർന്നു​വ​രുന്ന കൂട്ടത്തിൻമേൽ തന്റെ അടുക്ക​ലേക്കു വരുന്നതു കാണു​മ്പോൾ അവളുടെ ഹൃദയം പിടയ്‌ക്കും. പറന്നു​വ​രുന്ന പ്രാവിൻമേ​ഘ​ങ്ങൾപോ​ലെ അവർ അവളുടെ അടുക്ക​ലേക്കു കൂടി​വ​രും. വിദേ​ശി​കൾ അവളുടെ മതിലു​കൾ പണിയും, രാജാ​ക്കൻമാർ അവൾക്കു ശുശ്രൂ​ഷ​ചെ​യ്യും. അവളുടെ പടിവാ​തി​ലു​കൾ ഒരിക്ക​ലും അടയു​ക​യില്ല. അവളുടെ ദൈവം അവളുടെ ഭൂഷണ​മാ​യി​ത്തീ​രണം, അവൻ സത്വരം ഒരുവനെ ഒരു ആയിര​മാ​യും ഒരു ചെറി​യ​വനെ ഒരു ശക്തമായ ജനതയാ​യും പെരു​ക്കും. ഈ സുവാർത്ത പറയാൻ തന്നെ അഭി​ഷേ​കം​ചെ​യ്‌തു​കൊ​ണ്ടു തന്റെമേൽ യഹോ​വ​യു​ടെ ആത്മാവു​ണ്ടെന്നു ദൈവ​ത്തി​ന്റെ ദാസൻ ഉദ്‌ഘോ​ഷി​ക്കു​ന്നു. സീയോന്‌ ഒരു പുതിയ പേർ കിട്ടുന്നു. എന്റെ ഉല്ലാസം അവളി​ലാണ്‌ (ഹെഫ്‌സീ​ബാ). അവളുടെ ദേശം ഒരു ഭാര്യ​യെന്ന നിലയിൽ സ്വന്തമാ​യു​ള​ളത്‌ (ബെയൂലാ) എന്നു വിളി​ക്ക​പ്പെ​ടു​ന്നു. (62:4, NW അടിക്കു​റിപ്പ്‌) ബാബി​ലോ​നിൽനി​ന്നു തിരി​കെ​യു​ളള പെരു​വ​ഴി​ക്കു തിട്ട ഉണ്ടാക്കാ​നും സീയോ​നിൽ ഒരു അടയാളം ഉയർത്താ​നും കൽപ്പന പുറ​പ്പെ​ടു​ന്നു.

31. ഏദോ​മിൽനിന്ന്‌ ആർ വരുന്നു, ദൈവ​ത്തി​ന്റെ ജനം ഏതു പ്രാർഥന ഉച്ചരി​ക്കു​ന്നു?

31 രക്തം​കൊ​ണ്ടു ചുവന്ന അങ്കികൾ ധരിച്ച ഒരാൾ ഏദോ​മി​ലെ ബൊ​സ്ര​യിൽനി​ന്നു വരുന്നു. അവൻ തന്റെ കോപ​ത്തിൽ രക്തം ചീററാൻത​ക്ക​വണ്ണം ജനങ്ങളെ ഒരു വീഞ്ഞിൻതൊ​ട്ടി​യിൽ മെതി​ച്ചി​രി​ക്കു​ന്നു. യഹോ​വ​യു​ടെ ജനത്തിന്‌ അവരുടെ അശുദ്ധ​മായ അവസ്ഥ നന്നായി ബോധ്യ​പ്പെ​ട്ടി​ട്ടു തീക്ഷ്‌ണ​മായ ഒരു പ്രാർഥന നടത്തി​ക്കൊണ്ട്‌ ഇങ്ങനെ പറയുന്നു, ‘യഹോവേ, അങ്ങ്‌ ഞങ്ങളുടെ പിതാ​വാ​കു​ന്നു. ഞങ്ങൾ കളിമ​ണ്ണാ​കു​ന്നു, അങ്ങ്‌ ഞങ്ങളുടെ കുശവ​നാ​കു​ന്നു. യഹോവേ അങ്ങേയ​ററം കുപി​ത​നാ​ക​രു​തേ. ഞങ്ങളെ​ല്ലാം അങ്ങയുടെ ജനമാ​കു​ന്നു.’—64:8, 9, NW.

32. യഹോ​വയെ ഉപേക്ഷി​ക്കു​ന്ന​വ​രിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, യഹോ​വ​യു​ടെ സ്വന്തം ജനത്തിന്‌ എന്തിൽ ആഹ്ലാദി​ക്കാൻ കഴിയും?

32 “പുതിയ ആകാശ​വും പുതിയ ഭൂമി​യും”! (65:1–66:24). “ഭാഗ്യ”ത്തിന്റെ​യും “വിധിവശ”ത്തിന്റെ​യും ദൈവ​ങ്ങൾക്കു​വേണ്ടി യഹോ​വയെ ഉപേക്ഷി​ച്ചി​രി​ക്കുന്ന ആളുകൾ പട്ടിണി​കി​ട​ക്കു​ക​യും ലജ്ജ അനുഭ​വി​ക്കു​ക​യും ചെയ്യും. (65:11, NW) ദൈവ​ത്തി​ന്റെ സ്വന്തം ദാസൻമാർ സമൃദ്ധി​യിൽ സന്തോ​ഷി​ക്കും. നോക്കൂ! യഹോവ പുതിയ ആകാശ​ങ്ങ​ളും പുതിയ ഭൂമി​യും സൃഷ്ടി​ക്കു​ക​യാ​കു​ന്നു. യെരു​ശ​ലേ​മി​ലും അവളുടെ ജനത്തി​ലും എന്തു സന്തോ​ഷ​വും ആഹ്ലാദ​വു​മാ​ണു കാണാ​നു​ള​ളത്‌! അവർ വീടുകൾ പണിയു​ക​യും മുന്തി​രി​ത്തോ​ട്ടങ്ങൾ ഉണ്ടാക്കു​ക​യും ചെയ്യും, അതേസ​മയം ചെന്നാ​യും കുഞ്ഞാ​ടും ഒരുമി​ച്ചു മേയും. അവിടെ ദോഷ​മോ നാശമോ ഉണ്ടായി​രി​ക്കു​ക​യില്ല.

33. യെരു​ശ​ലേ​മി​നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കാ​യി ഏതു സന്തോ​ഷ​വും മഹത്ത്വ​വും സ്ഥിരത​യും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു?

33 സ്വർഗം അവന്റെ സിംഹാ​സ​ന​വും ഭൂമി അവന്റെ പാദപീ​ഠ​വു​മാ​കു​ന്നു, അതു​കൊ​ണ്ടു മനുഷ്യർക്കു യഹോ​വ​ക്കു​വേണ്ടി ഏതു ഭവനം പണിയാൻ കഴിയും? ഒരു ജനത ഒരു ദിവസം​കൊ​ണ്ടു ജനി​ക്കേ​ണ്ട​താണ്‌. യഹോവ യെരു​ശ​ലേ​മിന്‌ ഒരു നദി​പോ​ലെ സമാധാ​നം നീട്ടി​ക്കൊ​ടു​ക്കു​മ്പോൾ യെരു​ശ​ലേ​മി​നെ സ്‌നേ​ഹി​ക്കു​ന്ന​വ​രെ​ല്ലാം സന്തോ​ഷി​ക്കാൻ ക്ഷണിക്ക​പ്പെ​ടു​ന്നു. തന്റെ ശത്രു​ക്കൾക്കെ​തി​രെ അവൻ ഒരു തീപോ​ലെ​തന്നെ വരും—ചുഴലി​ക്കാ​റ​റു​ര​ഥങ്ങൾ അനുസ​ര​ണം​കെട്ട സകല ജഡത്തി​നു​മെ​തി​രെ തന്റെ ക്രോധം തിരികെ കൊടു​ക്കു​ന്നു, തികഞ്ഞ രോഷ​വും അഗ്നിജ്വാ​ല​ക​ളും കൊണ്ടു​തന്നെ. അവന്റെ മഹത്ത്വ​ത്തെ​ക്കു​റി​ച്ചു പറയു​ന്ന​തി​നു സന്ദേശ​വാ​ഹകർ സകല ജനതക​ളു​ടെ​യും ഇടയി​ലേ​ക്കും വിദൂ​ര​ദ്വീ​പു​ക​ളി​ലേ​ക്കും പോകും. അവന്റെ പുതിയ ആകാശ​ങ്ങ​ളും പുതിയ ഭൂമി​യും സ്ഥിരമാ​യി​രി​ക്കേ​ണ്ട​താണ്‌. സമാന​മാ​യി, അവനെ സേവി​ക്കു​ന്ന​വ​രും അവരുടെ സന്തതി​യും നിലനിൽക്കും. ഒന്നുകിൽ ഇത്‌ അല്ലെങ്കിൽ നിത്യ​മ​രണം.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

34. യെശയ്യാ​വി​ന്റെ സന്ദേശ​ത്തി​നു ശക്തികൂ​ട്ടുന്ന ഉജ്ജ്വല​മായ ദൃഷ്ടാ​ന്ത​ങ്ങ​ളിൽ ചിലതേവ?

34 ഏതു കോണ​ത്തിൽനി​ന്നു നോക്കി​യാ​ലും, യെശയ്യാ​വി​ന്റെ പ്രാവ​ച​നിക പുസ്‌തകം യഹോ​വ​യാം ദൈവ​ത്തിൽനി​ന്നു​ളള അത്യന്തം പ്രയോ​ജ​ന​ക​ര​മായ ഒരു ദാനമാണ്‌. അതു ദൈവ​ത്തി​ന്റെ സമുന്നത ആശയകി​ര​ണങ്ങൾ പ്രസരി​പ്പി​ക്കു​ന്നു. (യെശ. 55:8-11) ബൈബിൾസ​ത്യ​ങ്ങ​ളു​ടെ പരസ്യ പ്രസം​ഗ​കർക്കു യേശു​വി​ന്റെ ഉപമകൾപോ​ലെ ശക്തമായി ഉളളിൽ തട്ടുന്ന ഉജ്ജ്വല​മായ ദൃഷ്ടാ​ന്ത​ങ്ങ​ളു​ടെ ഒരു നിധി​യെന്ന നിലയിൽ യെശയ്യാ​വി​നെ അവലം​ബി​ക്കാ​വു​ന്ന​താണ്‌. ഒരേ മരത്തെ വിറകാ​യും ഒരു ആരാധ​നാ​വി​ഗ്രഹം ഉണ്ടാക്കു​ന്ന​തി​നും ഉപയോ​ഗി​ക്കുന്ന മമനു​ഷ്യ​ന്റെ മൗഢ്യം യെശയ്യാവ്‌ നമ്മെ ശക്തമായി ബോധ്യ​പ്പെ​ടു​ത്തു​ന്നു. അവൻ തീരെ വീതി​യി​ല്ലാത്ത ഒരു പുതപ്പു​സ​ഹി​തം നീളം കുറഞ്ഞ ഒരു കട്ടിലിൽ കിടക്കുന്ന ഒരു മമനു​ഷ്യ​ന്റെ അസൗക​ര്യം നമുക്ക്‌ അനുഭ​വ​പ്പെ​ടാ​നി​ട​യാ​ക്കു​ന്നു. അവൻ കുരയ്‌ക്കാൻ കഴിയാ​ത്ത​വണ്ണം അത്ര മടിയു​ളള ഊമനാ​യ്‌ക്ക​ളെ​പ്പോ​ലെ​യു​ളള പ്രവാ​ച​കൻമാ​രു​ടെ ഊററ​മായ നിദ്ര നാം കേൾക്കാ​നി​ട​യാ​ക്കു​ന്നു. യെശയ്യാവ്‌ ഉദ്‌ബോ​ധി​പ്പി​ക്കു​ന്ന​തു​പോ​ലെ, നാം തന്നെ ‘യഹോ​വ​യു​ടെ പുസ്‌ത​ക​ത്തിൽ അന്വേ​ഷി​ച്ചു​വാ​യി​ച്ചു​നോ​ക്കു​ന്നു​വെ​ങ്കിൽ’ ഇന്നത്തേക്കു യെശയ്യാ​വി​നു​ളള ശക്തമായ ദൂതിനെ നമുക്കു വിലമ​തി​ക്കാൻ കഴിയും.—44:14-20; 28:20; 56:10-12; 34:16.

35. യെശയ്യാവ്‌ മിശിഹാ മൂലമു​ളള രാജ്യ​ത്തിൻമേ​ലും മുന്നോ​ടി​യായ യോഹ​ന്നാൻ സ്‌നാ​പ​ക​ന്റെ​മേ​ലും ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

35 പ്രവചനം വിശേ​ഷി​ച്ചു മിശി​ഹാ​മൂ​ല​മു​ളള ദൈവ​രാ​ജ്യ​ത്തിൻമേൽ കേന്ദ്രീ​ക​രി​ക്കു​ന്നു. യഹോ​വ​ത​ന്നെ​യാ​ണു പരമോ​ന്ന​ത​രാ​ജാവ്‌, അവനാണു നമ്മെ രക്ഷിക്കു​ന്നത്‌. (33:22) എന്നാൽ മിശി​ഹാ​യെ സംബന്ധി​ച്ചെന്ത്‌? ജനിക്കാ​നി​രി​ക്കുന്ന കുട്ടി​യെ​സം​ബ​ന്ധി​ച്ചു മറിയ​യോ​ടു ഗബ്രി​യേൽ നടത്തിയ പ്രഖ്യാ​പനം, അവനു ദാവീ​ദി​ന്റെ സിംഹാ​സനം ലഭിക്കു​ന്ന​തി​നാൽ യെശയ്യാ​വു 9:6, 7-നു നിവൃത്തി ഉണ്ടാ​കേ​ണ്ട​താ​ണെന്നു പ്രകട​മാ​ക്കി; “അവൻ യാക്കോ​ബ്‌ഗൃ​ഹ​ത്തി​ന്നു എന്നേക്കും രാജാ​വാ​യി​രി​ക്കും; അവന്റെ രാജ്യ​ത്തി​ന്നു അവസാനം ഉണ്ടാക​യില്ല.” (ലൂക്കൊ. 1:32, 33) ഒരു കന്യക​യി​ലു​ളള യേശു​വി​ന്റെ ജനനം യെശയ്യാ​വു 7:14-ന്റെ ഒരു നിവൃത്തി ആയിരു​ന്നു​വെന്നു മത്തായി 1:22, 23 കാണി​ക്കു​ക​യും അവനെ “ഇമ്മാനു​വേൽ” ആയി തിരി​ച്ച​റി​യി​ക്കു​ക​യും ചെയ്യുന്നു. ഏതാണ്ടു 30 വർഷം കഴിഞ്ഞു യോഹ​ന്നാൻ സ്‌നാ​പകൻ “ദൈവ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു” എന്നു പ്രസം​ഗി​ച്ചു​കൊ​ണ്ടു വന്നു. നാലു സുവി​ശേഷ എഴുത്തു​കാ​രും ‘മരുഭൂ​മി​യിൽ വിളി​ച്ചു​പ​റ​യു​ന്നവൻ’ ഈ യോഹ​ന്നാൻ ആയിരു​ന്നു​വെന്നു കാണി​ക്കാൻ യെശയ്യാ​വു 40:3 ഉദ്ധരി​ക്കു​ന്നു. (മത്താ. 3:1-3; മർക്കൊ. 1:2-4; ലൂക്കൊ. 3:3-6; യോഹ. 1:23) യേശു തന്റെ സ്‌നാ​പ​ന​ത്തി​ങ്കൽ ജനതകളെ ഭരിക്കാ​നു​ളള മിശിഹാ—യഹോ​വ​യു​ടെ അഭിഷി​ക്ത​നായ, യിശ്ശാ​യി​യു​ടെ കൊമ്പോ വേരോ—ആയിത്തീർന്നു. യെശയ്യാ​വു 11:1, 10-ന്റെ നിവൃ​ത്തി​യാ​യി അവർ അവനിൽ പ്രത്യാശ അർപ്പി​ക്കേ​ണ്ട​താണ്‌.—റോമ. 15:8, 12.

36. ഏതു സമ്പന്നമായ പ്രാവ​ച​നിക നിവൃ​ത്തി​കൾ വ്യക്തമാ​യി രാജാ​വായ മിശി​ഹാ​യെ തിരി​ച്ച​റി​യി​ക്കു​ന്നു?

36 യെശയ്യാവ്‌ രാജാ​വായ മിശി​ഹാ​യെ തിരി​ച്ച​റി​യി​ക്കു​ന്ന​തിൽ തുടരു​ന്നത്‌ എങ്ങനെ​യെന്നു കാണുക! താൻ യഹോ​വ​യു​ടെ അഭിഷി​ക്ത​നാ​ണെന്നു തെളി​യി​ക്കു​ന്ന​തി​നു യേശു ഒരു യെശയ്യാ​ചു​രു​ളിൽനി​ന്നു തന്റെ നിയോ​ഗം വായിച്ചു. അനന്തരം അവൻ “ദൈവ​രാ​ജ്യം സുവി​ശേഷി”ക്കാൻ പുറ​പ്പെട്ടു, എന്തു​കൊ​ണ്ടെ​ന്നാൽ, അവൻ പറഞ്ഞ​പ്ര​കാ​രം, “ഇതിന്നാ​യി​ട്ട​ല്ലോ എന്നെ അയച്ചി​രി​ക്കു​ന്നതു.” (ലൂക്കൊ. 4:17-19, 43; യെശ. 61:1, 2) നാലു സുവി​ശേഷ വിവര​ണ​ങ്ങ​ളിൽ യേശു​വി​ന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​യെ​ക്കു​റി​ച്ചും യെശയ്യാ​വു 53-ൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന അവന്റെ മരണവി​ധ​ത്തെ​ക്കു​റി​ച്ചു​മു​ളള വിശദാം​ശങ്ങൾ നിറഞ്ഞി​രി​ക്കു​ന്നു. യഹൂദൻമാർ രാജ്യ​ത്തി​ന്റെ സുവാർത്ത കേൾക്കു​ക​യും യേശു​വി​ന്റെ അത്ഭുത​പ്ര​വൃ​ത്തി​കൾ കാണു​ക​യും ചെയ്‌തെ​ങ്കി​ലും അവർക്ക്‌ അർഥം മനസ്സി​ലാ​യില്ല. ഇതു യെശയ്യാ​വു 6:9, 10; 29:13; 53:1 എന്നിവ​യു​ടെ നിവൃ​ത്തി​യാ​യി അവരുടെ അവിശ്വാ​സ​മു​ളള ഹൃദയങ്ങൾ മൂലമാ​യി​രു​ന്നു. (മത്താ. 13:14, 15; യോഹ. 12:38-40; പ്രവൃ. 28:24-27; റോമ. 10:16; മത്താ. 15:7-9; മർക്കൊ. 7:6, 7) യേശു അവർക്ക്‌ ഒരു ഇടർച്ച​ക്ക​ല്ലാ​യി​രു​ന്നു, എന്നാൽ അവൻ യഹോവ സീയോ​നിൽ ഇട്ട അടിസ്ഥാ​ന​മൂ​ല​ക്ക​ല്ലാ​യി​ത്തീർന്നു, അതിൻമേ​ലാണ്‌ അവൻ യെശയ്യാ​വു 8:14-ന്റെയും 28:16-ന്റെയും നിവൃ​ത്തി​യാ​യി തന്റെ ആത്മീയ ഗൃഹം പണിയു​ന്നത്‌.—ലൂക്കൊ. 20:17; റോമ. 9:32, 33; 10:11; 1 പത്രൊ. 2:4-10.

37. യേശു​വി​ന്റെ അപ്പോ​സ്‌ത​ലൻമാർ യെശയ്യാ​വി​നെ ഉദ്ധരി​ക്കു​ക​യും ബാധക​മാ​ക്കു​ക​യും ചെയ്‌തത്‌ എങ്ങനെ?

37 യേശു​ക്രി​സ്‌തു​വി​ന്റെ അപ്പോ​സ്‌ത​ലൻമാർ യെശയ്യാ​വി​ന്റെ പ്രവചനം ശുശ്രൂ​ഷക്കു ബാധക​മാ​ക്കി​ക്കൊ​ണ്ടു നന്നായി വിനി​യോ​ഗി​ക്കു​ന്ന​തിൽ തുടർന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, വിശ്വാ​സം കെട്ടു​പ​ണി​ചെ​യ്യു​ന്ന​തി​നു പ്രസം​ഗകർ ആവശ്യ​മാ​ണെന്നു കാണി​ക്കു​ന്ന​തി​നു പൗലൊസ്‌ “നൻമ സുവി​ശേ​ഷി​ക്കു​ന്ന​വ​രു​ടെ കാൽ എത്ര മനോ​ഹരം” എന്നു പറയു​ന്ന​തിൽ യെശയ്യാ​വി​നെ ഉദ്ധരി​ക്കു​ക​യാണ്‌. (റോമ. 10:15; യെശ. 52:7; റോമർ 10:11, 16, 20, 21 കൂടെ കാണുക.) സുവാർത്ത​യു​ടെ സ്ഥിരതയെ കാണി​ക്കു​മ്പോൾ പത്രോ​സും യെശയ്യാ​വി​നെ ഉദ്ധരി​ക്കു​ന്നു: ‘“സകലജ​ഡ​വും പുല്ലു​പോ​ലെ​യും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോ​ലെ​യും ആകുന്നു; പുല്ലു വാടി പൂവു​തിർന്നു​പോ​യി; കർത്താ​വി​ന്റെ വചനമോ എന്നേക്കും നിലനിൽക്കു​ന്നു.” അതു ആകുന്നു നിങ്ങ​ളോ​ടു പ്രസം​ഗിച്ച വചനം.’—1 പത്രൊ. 1:24, 25; യെശ. 40:6-8.

38. മററു ബൈബി​ളെ​ഴു​ത്തു​കാർ പിന്നീട്‌ ഏറെറ​ടു​ക്കു​ന്ന​തി​നു യെശയ്യാ​വിൽ ഏതു മഹത്തായ രാജ്യ​വി​ഷയം വരച്ചു​കാ​ണി​ക്ക​പ്പെ​ടു​ന്നു?

38 യെശയ്യാവ്‌ ഭാവി​യി​ലേ​ക്കു​ളള രാജ്യ​പ്ര​ത്യാ​ശയെ മഹത്തായി വരച്ചു​കാ​ട്ടു​ന്നു! നോക്കൂ! അതു “പുതിയ ആകാശ​വും പുതിയ ഭൂമി​യും” ആകുന്നു, അവിടെ “ഒരു രാജാവു നീതി​യോ​ടെ വാഴും.” പ്രഭു​ക്കൻമാർ നീതി​ക്കു​വേണ്ടി ഭരിക്കും. സന്തോ​ഷ​ത്തി​നും ആഹ്ലാദ​ത്തി​നും എന്തൊരു കാരണം! (65:17, 18; 32:1, 2) വീണ്ടും പത്രൊസ്‌ യെശയ്യാ​വി​ന്റെ സന്തോ​ഷ​ക​ര​മായ സന്ദേശം പരിചി​ന്തി​ക്കു​ന്നു: “എന്നാൽ നാം അവന്റെ [ദൈവ​ത്തി​ന്റെ] വാഗ്‌ദ​ത്ത​പ്ര​കാ​രം നീതി വസിക്കുന്ന പുതിയ ആകാശ​ത്തി​ന്നും പുതിയ ഭൂമി​ക്കു​മാ​യി​ട്ടു കാത്തി​രി​ക്കു​ന്നു.” (2 പത്രൊ. 3:13) ഈ അത്ഭുത​ക​ര​മായ രാജ്യ​വി​ഷയം വെളി​പാ​ടി​ന്റെ അവസാന അധ്യാ​യ​ങ്ങ​ളിൽ പൂർണ​മ​ഹ​ത്ത്വ​ത്തി​ലേക്കു വരുന്നു.—യെശ. 66:22, 23; 25:8; വെളി. 21:1-5.

39. യെശയ്യാവ്‌ ഏതു മഹനീയ പ്രത്യാ​ശ​യി​ലേക്കു വിരൽചൂ​ണ്ടു​ന്നു?

39 അങ്ങനെ യെശയ്യാ​വി​ന്റെ പുസ്‌ത​ക​ത്തിൽ യഹോ​വ​യു​ടെ ശത്രു​ക്ക​ളെ​യും അവന്റെ ദാസരാ​ണെന്നു കപടഭ​ക്തി​പ​ര​മാ​യി അവകാ​ശ​പ്പെ​ടു​ന്ന​വ​രെ​യും സംബന്ധി​ച്ചു​ളള ഉഗ്രമായ അപലപ​നങ്ങൾ അടങ്ങി​യി​രി​ക്കെ, അതു യഹോ​വ​യു​ടെ വലിയ നാമത്തെ വിശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ളള മുഖാ​ന്ത​ര​മായ മിശി​ഹൈ​ക​രാ​ജ്യ​ത്തി​ന്റെ മഹനീയ പ്രത്യാ​ശയെ ഉൽകൃഷ്ട ശൈലി​ക​ളിൽ ചൂണ്ടി​ക്കാ​ട്ടു​ന്നു. അതു യഹോ​വ​യു​ടെ രാജ്യ​ത്തി​ന്റെ വിശിഷ്ട സത്യങ്ങൾ വിശദീ​ക​രി​ക്കു​ന്ന​തി​നും “അവനാ​ലു​ളള രക്ഷ”യുടെ സന്തോ​ഷ​പൂർണ​മായ പ്രതീ​ക്ഷ​യിൽ നമ്മുടെ ഹൃദയ​ങ്ങളെ ഊഷ്‌മ​ള​മാ​ക്കു​ന്ന​തി​നും വളരെ​യ​ധി​കം പ്രയോ​ജ​കീ​ഭ​വി​ക്കു​ന്നു.—യെശ. 25:9; 40:28-31.

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 1221-3.

b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 957; വാല്യം 2, പേജ്‌ 894-5.

c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജ്‌ 324.

[അധ്യയന ചോദ്യ​ങ്ങൾ]