വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 24—യിരെമ്യാവ്‌

ബൈബിൾ പുസ്‌തക നമ്പർ 24—യിരെമ്യാവ്‌

ബൈബിൾ പുസ്‌തക നമ്പർ 24—യിരെമ്യാവ്‌

എഴുത്തുകാരൻ: യിരെ​മ്യാവ്‌

എഴുതിയ സ്ഥലം: യഹൂദ​യും ഈജി​പ്‌തും

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. 580

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 647-580

1. യിരെ​മ്യാവ്‌ എപ്പോൾ, ആരാൽ, നിയോ​ഗി​ക്ക​പ്പെട്ടു?

 പ്രവാ​ച​ക​നായ യിരെ​മ്യാവ്‌ അപകട​ക​ര​വും പ്രക്ഷു​ബ്ധ​വു​മായ കാലങ്ങ​ളി​ലാ​ണു ജീവി​ച്ചത്‌. അവൻ പൊ.യു.മു. 647-ൽ, ദൈവ​ഭ​യ​മു​ണ്ടാ​യി​രുന്ന യഹൂദ​യി​ലെ യോശീ​യാ​രാ​ജാ​വി​ന്റെ വാഴ്‌ച​യു​ടെ 13-ാം സംവത്സ​ര​ത്തിൽ യഹോ​വ​യാൽ നിയോ​ഗി​ക്ക​പ്പെട്ടു. യഹോ​വ​യു​ടെ ആലയത്തി​ന്റെ അററകു​റ​റ​പ്പ​ണി​ക്കി​ട​യിൽ യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണ​പു​സ്‌തകം കണ്ടുകി​ട്ടു​ക​യും രാജാ​വി​നെ വായി​ച്ചു​കേൾപ്പി​ക്കു​ക​യും ചെയ്‌തു. അവൻ അതു പ്രാ​യോ​ഗി​ക​മാ​ക്കു​ന്ന​തി​നു കഠിന​പ്ര​യ​ത്‌നം ചെയ്‌തു, എന്നാൽ അവനു കൂടി​യാൽ താത്‌കാ​ലി​ക​മാ​യി മാത്രമേ വിഗ്ര​ഹാ​രാ​ധ​ന​യി​ലേ​ക്കു​ളള വീഴ്‌ചയെ പിന്തി​രി​പ്പി​ക്കാൻ കഴിഞ്ഞു​ളളു. 55 വർഷം ഭരിച്ചി​രുന്ന, യോശീ​യാ​വി​ന്റെ പിതാ​മ​ഹ​നായ മനശ്ശെ​യും വെറും 2 വർഷത്തെ വാഴ്‌ച​ക്കു​ശേഷം കൊല്ല​പ്പെട്ട അവന്റെ പിതാ​വായ ആമോ​നും ദുഷ്ടമാ​യി പ്രവർത്തി​ച്ചി​രു​ന്നു. അവർ ജനങ്ങളെ അശുദ്ധ​മായ ലഹരി​ക്കൂ​ത്തു​കൾക്കും ക്രൂര​കർമ​ങ്ങൾക്കും പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു, തന്നിമി​ത്തം അവർ “ആകാശ​രാ​ജ്ഞി​ക്കു ധൂപം​കാ​ട്ടു​ന്ന​തും” ഭൂത​ദൈ​വ​ങ്ങൾക്കു നരബലി​ക​ളർപ്പി​ക്കു​ന്ന​തും പതിവാ​ക്കി​യി​രു​ന്നു. മനശ്ശെ നിർദോ​ഷ​ര​ക്തം​കൊ​ണ്ടു യെരു​ശ​ലേ​മി​നെ നിറച്ചി​രു​ന്നു.—യിരെ. 1:2; 44:19; 2 രാജാ. 21:6, 16, 19-23; 23:26, 27.

2. യിരെ​മ്യാ​വി​ന്റെ വേല എന്തായി​രു​ന്നു, അവന്റെ പ്രവചി​ക്ക​ലിന്‌ ഏതു സംഭവ​ബ​ഹു​ല​മായ വർഷങ്ങൾ എടുത്തു?

2 യിരെ​മ്യാ​വി​ന്റെ ജോലി അനായാ​സ​മായ ഒന്നായി​രു​ന്നില്ല. അവൻ യഹൂദ​യു​ടെ​യും യെരു​ശ​ലേ​മി​ന്റെ​യും ശൂന്യ​മാ​ക്കൽ, യഹോ​വ​യു​ടെ മഹനീ​യ​മായ ആലയത്തി​ന്റെ ചുട്ടെ​രി​ക്കൽ, തന്റെ ജനത്തിന്റെ അടിമത്തം എന്നിങ്ങനെ മിക്കവാ​റും അവിശ്വ​സ​നീ​യ​മായ സംഭവങ്ങൾ മുൻകൂ​ട്ടി​പ്പ​റ​യു​ന്ന​തിൽ യഹോ​വ​യു​ടെ പ്രവാ​ച​ക​നാ​യി സേവി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു! യെരു​ശ​ലേ​മി​നെ​ക്കു​റി​ച്ചു​ളള അവന്റെ പ്രവചി​ക്കൽ യെഹോ​വാ​ഹാസ്‌, യെഹോ​യാ​ക്കീം, യെഹോ​യാ​ഖീൻ (കൊന്യാവ്‌) സിദെ​ക്കീ​യാവ്‌ എന്നീ ദുഷ്ടരാ​ജാ​ക്കൻമാ​രു​ടെ വാഴ്‌ച​ക്കാ​ലത്തു 40 വർഷം തുട​രേ​ണ്ടി​യി​രു​ന്നു. (യിരെ. 1:2, 3) പിന്നീട്‌ ഈജി​പ്‌തിൽ അവൻ അവിടത്തെ യഹൂദ അഭയാർഥി​ക​ളു​ടെ വിഗ്ര​ഹാ​രാ​ധ​ന​ക​ളെ​ക്കു​റി​ച്ചു പ്രവചി​ക്കേ​ണ്ടി​യി​രു​ന്നു. അവന്റെ പുസ്‌തകം പൊ.യു.മു. 580-ൽ പൂർത്തീ​ക​രി​ക്ക​പ്പെട്ടു. അങ്ങനെ യിരെ​മ്യാവ്‌ ഉൾപ്പെ​ടു​ത്തി​യത്‌ 67 വർഷത്തെ സംഭവ​ബ​ഹു​ല​മായ ഒരു കാലഘ​ട്ട​ത്തെ​യാണ്‌.—52:31.

3. (എ) യിരെ​മ്യാ​വി​ന്റെ പുസ്‌ത​ക​ത്തി​ന്റെ കാനോ​നി​ക​ത്വ​വും വിശ്വാ​സ്യ​ത​യും എബ്രായ കാലങ്ങ​ളിൽ എങ്ങനെ സ്ഥാപി​ക്ക​പ്പെട്ടു? (ബി) ഇതു സംബന്ധിച്ച്‌ ഏതു കൂടു​ത​ലായ സാക്ഷ്യം ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ കാണാം?

3 എബ്രാ​യ​യിൽ പ്രവാ​ച​ക​ന്റെ​യും അവന്റെ പുസ്‌ത​ക​ത്തി​ന്റെ​യും പേർ യിർമെയാ അല്ലെങ്കിൽ യിർമെ​യാ​ഹു എന്നാണ്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ അതിന്റെ അർഥം “യഹോവ ഉയർത്തു​ന്നു; അല്ലെങ്കിൽ യഹോവ അഴിക്കു​ന്നു [ഗർഭാ​ശ​യ​ത്തിൽനി​ന്നാ​യി​രി​ക്കാ​നി​ട​യുണ്ട്‌]” എന്നാണ്‌. ഈ പുസ്‌തകം എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ സകല പുസ്‌ത​ക​പ്പ​ട്ടി​ക​ക​ളി​ലു​മുണ്ട്‌, അതിന്റെ കാനോ​നി​ക​ത്വം പൊതു​വേ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്നു. യിരെ​മ്യാ​വി​ന്റെ സ്വന്തം ആയുഷ്‌കാ​ല​ത്തു​തന്നെ നടന്ന നാടകീ​യ​മായ നിരവധി പ്രവച​ന​നി​വൃ​ത്തി​കൾ അതിന്റെ വിശ്വാ​സ്യ​തയെ പൂർണ​മാ​യി സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. തന്നെയു​മല്ല, യിരെ​മ്യാവ്‌ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ പല പ്രാവ​ശ്യം പേരി​നാൽ പരാമർശി​ക്ക​പ്പെ​ടു​ന്നുണ്ട്‌. (മത്താ. 2:17, 18; 16:14; 27:9) യേശു യിരെ​മ്യാ​വി​ന്റെ പുസ്‌തകം പഠിച്ചി​രു​ന്നു​വെ​ന്നത്‌ അവൻ ആലയത്തെ ശുദ്ധീ​ക​രി​ച്ച​പ്പോൾ യിരെ​മ്യാ​വു 7:11-ലെ ഭാഷയും യെശയ്യാ​വു 56:7-ലെ ഭാഷയും സംയോ​ജി​പ്പി​ച്ച​തി​നാൽ തെളി​യു​ന്നു. (മർക്കൊ. 11:17; ലൂക്കൊ. 19:46) യേശു​വി​ന്റെ നിർഭ​യ​ത്വ​വും ധൈര്യ​വും നിമിത്തം ചിലയാ​ളു​കൾ അവൻ യിരെ​മ്യാവ്‌ ആണെന്നു വിചാ​രി​ക്കു​ക​പോ​ലും ചെയ്‌തു. (മത്താ. 16:13, 14) ഒരു പുതിയ ഉടമ്പടി​യെ​ക്കു​റി​ച്ചു​ളള യിരെ​മ്യാ​വി​ന്റെ പ്രവചനം (യിരെ. 31:31-34) പൗലൊ​സി​നാൽ എബ്രായർ 8:8-12-ലും 10:16, 17-ലും പരാമർശി​ക്ക​പ്പെ​ടു​ന്നു. “പ്രശം​സി​ക്കു​ന്നവൻ യഹോ​വ​യിൽ പ്രശം​സി​ക്കട്ടെ” എന്നു പറഞ്ഞതിൽ പൗലൊസ്‌ യിരെ​മ്യാവ്‌ 9:24 ഉദ്ധരി​ക്കു​ക​യാണ്‌. (1 കൊരി. 1:31, NW) വെളി​പ്പാ​ടു 18:21-ൽ ബാബി​ലോ​ന്റെ വീഴ്‌ച​യെ​ക്കു​റി​ച്ചു​ളള യിരെ​മ്യാ​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ന്റെ (യിരെ. 51:63, 64) ഏറെ ശക്തമായ ഒരു ബാധക​മാ​ക്കൽപോ​ലു​മുണ്ട്‌.

4. പുരാ​വ​സ്‌തു​ശാ​സ്‌ത്രം ഈ രേഖയെ പിന്താ​ങ്ങു​ന്നത്‌ എങ്ങനെ?

4 പുരാ​വ​സ്‌തു​ശാ​സ്‌ത്ര​സം​ബ​ന്ധ​മായ കണ്ടുപി​ടി​ത്ത​ങ്ങ​ളും യിരെ​മ്യാ​വി​ലെ രേഖയെ പിന്താ​ങ്ങു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, പൊ.യു.മു. 617-ൽ നെബു​ഖ​ദ്‌നേസർ (നെബു​ഖ​ദ്‌രേസർ) യെരു​ശ​ലേം പിടി​ച്ച​ട​ക്കി​യ​തി​നെ​ക്കു​റിച്ച്‌ ഒരു ബാബി​ലോ​ന്യ​ദി​ന​വൃ​ത്താ​ന്തം പറയുന്നു, അന്ന്‌ അവൻ രാജാ​വി​നെ (യെഹോ​യാ​ഖീൻ) പിടി​ക്കു​ക​യും തനിക്ക്‌ ഇഷ്ടമുളള ഒരാളെ (സിദെ​ക്കീ​യാവ്‌) നിയമി​ക്കു​ക​യും ചെയ്‌തു.—24:1; 29:1, 2; 37:1. a

5. (എ) യിരെ​മ്യാ​വി​നെ സംബന്ധി​ച്ചു​തന്നെ എന്തറി​യ​പ്പെ​ടു​ന്നു? (ബി) അവന്റെ എഴുത്തി​ന്റെ ശൈലി സംബന്ധിച്ച്‌ എന്തു പറയാൻ കഴിയും?

5 മോശ ഒഴിച്ചു​ളള മററ്‌ ഏതു പുരാതന പ്രവാ​ച​ക​ന്റേ​തി​നെ​ക്കാ​ളും പൂർണ​മായ യിരെ​മ്യാ​വി​ന്റെ ജീവച​രി​ത്രം നമുക്കുണ്ട്‌. യിരെ​മ്യാവ്‌ തന്നേക്കു​റി​ച്ചു​തന്നെ വളരെ​യ​ധി​കം വെളി​പ്പെ​ടു​ത്തു​ന്നു, താഴ്‌മ​യും ഹൃദയ​നിർമ​ല​ത​യും കലർന്ന, അജയ്യമായ സ്ഥൈര്യ​വും ധൈര്യ​വും അവന്റെ വിചാ​ര​ങ്ങ​ളും വികാ​ര​ങ്ങ​ളും​തന്നെ. അവൻ ഒരു പ്രവാ​ച​കൻമാ​ത്രമല്ല, പിന്നെ​യോ ഒരു പുരോ​ഹി​ത​നും തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു സമാഹർത്താ​വും ഒരു സൂക്ഷ്‌മ​ച​രി​ത്ര​കാ​ര​നും കൂടെ​യാ​യി​രു​ന്നു. ജനനത്താൽ അവൻ “ബെന്യാ​മീൻദേ​ശത്തു” യെരു​ശ​ലേ​മി​നു വടക്കുളള, രാജ്യത്തെ ഒരു പുരോ​ഹി​ത​ന​ഗ​ര​മായ അനാ​ഥോ​ത്തി​ലെ പുരോ​ഹി​ത​നായ ഹിൽക്കി​യാ​വി​ന്റെ പുത്ര​നാ​യി​രു​ന്നു. (1:1) യിരെ​മ്യാ​വി​ന്റെ എഴുത്തി​ന്റെ ശൈലി വ്യക്തവും ഋജുവും അനായാ​സം മനസ്സി​ലാ​കു​ന്ന​തു​മാണ്‌. ദൃഷ്ടാ​ന്ത​ങ്ങ​ളും ഭാവനാ​ചി​ത്ര​ങ്ങ​ളും ധാരാ​ള​മുണ്ട്‌, പുസ്‌ത​ക​ത്തിൽ ഗദ്യവും പദ്യവു​മുണ്ട്‌.

യിരെ​മ്യാ​വി​ന്റെ ഉളളടക്കം

6. പ്രവച​ന​ത്തി​ന്റെ വിഷയം ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

6 വിഷയം ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നതു കാലാ​നു​ക്ര​മ​ത്തി​ലല്ല, പിന്നെ​യോ വിഷയ​ക്ര​മ​ത്തി​ലാണ്‌. അങ്ങനെ, വിവരണം കാലവും ചുററു​പാ​ടു​ക​ളും സംബന്ധിച്ച്‌ അനേകം മാററങ്ങൾ വരുത്തു​ന്നു. ഒടുവിൽ, യെരു​ശ​ലേ​മി​ന്റെ​യും യഹൂദ​യു​ടെ​യും ശൂന്യ​മാ​ക്ക​ലു​കൾ 52-ാം അധ്യാ​യ​ത്തിൽ സവിസ്‌തരം വർണി​ക്ക​പ്പെ​ടു​ന്നു. ഇതു പ്രവച​ന​ത്തി​ല​ധി​ക​ത്തി​ന്റെ​യും നിവൃത്തി പ്രകട​മാ​ക്കുക മാത്രമല്ല, തുടർന്നു​വ​രുന്ന വിലാ​പ​ങ്ങ​ളു​ടെ പുസ്‌ത​ക​ത്തി​ന്റെ പശ്ചാത്തലം ഒരുക്കു​ക​യും ചെയ്യുന്നു.

7. യിരെ​മ്യാവ്‌ എങ്ങനെ ഒരു പ്രവാ​ച​ക​നാ​യി​ത്തീർന്നു, യഹോവ അവന്‌ എങ്ങനെ ഉറപ്പു​കൊ​ടു​ക്കു​ന്നു?

7 യഹോവ യിരെ​മ്യാ​വി​നെ നിയോ​ഗി​ക്കു​ന്നു (1:1-19). യിരെ​മ്യാവ്‌ ഒരു പ്രവാ​ച​ക​നാ​കാ​നാ​ഗ്ര​ഹി​ച്ച​തു​കൊ​ണ്ടോ ഒരു പുരോ​ഹി​ത​കു​ടും​ബ​ത്തിൽ ജനിച്ച​തു​കൊ​ണ്ടോ ആണോ അവൻ നിയമി​ക്ക​പ്പെ​ട്ടത്‌? യഹോ​വ​തന്നെ വിശദീ​ക​രി​ക്കു​ന്നു: “നിന്നെ ഉദരത്തിൽ ഉരുവാ​ക്കി​യ​തി​നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാ​ത്ര​ത്തിൽനി​ന്നു പുറത്തു​വ​ന്ന​തി​ന്നു മുമ്പെ ഞാൻ നിന്നെ വിശു​ദ്ധീ​ക​രി​ച്ചു, ജാതി​കൾക്കു പ്രവാ​ച​ക​നാ​യി നിയമി​ച്ചി​രി​ക്കു​ന്നു.” ഇതു യഹോ​വ​യിൽനി​ന്നു​ളള ഒരു നിയമ​ന​മാണ്‌. യിരെ​മ്യാവ്‌ പോകാൻ സന്നദ്ധനാ​ണോ? താഴ്‌മ​യോ​ടെ അവൻ “ഞാൻ ബാലന​ല്ലോ” എന്ന്‌ ഒഴിക​ഴി​വു പറയുന്നു. യഹോവ അവനു വീണ്ടും ഉറപ്പു​കൊ​ടു​ക്കു​ന്നു: “ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരി​ക്കു​ന്നു; നോക്കുക: നിർമ്മൂ​ല​മാ​ക്കു​വാ​നും പൊളി​പ്പാ​നും നശിപ്പി​പ്പാ​നും ഇടിച്ചു​ക​ള​വാ​നും പണിവാ​നും നടുവാ​നും​വേണ്ടി ഞാൻ നിന്നെ ഇന്നു ജാതി​ക​ളു​ടെ​മേ​ലും രാജ്യ​ങ്ങ​ളു​ടെ​മേ​ലും ആക്കി​വെ​ച്ചി​രി​ക്കു​ന്നു.” യിരെ​മ്യാവ്‌ ഭയപ്പെ​ട​രുത്‌. “അവർ നിന്നോ​ടു യുദ്ധം​ചെ​യ്യും; നിന്നെ ജയിക്ക​യി​ല്ല​താ​നും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോ​ടു​കൂ​ടെ ഉണ്ടു എന്നു യഹോ​വ​യു​ടെ അരുള​പ്പാ​ടു.”—1:5, 6, 9, 10, 19.

8. (എ) യെരു​ശ​ലേം എന്തിൽ അവിശ്വ​സ്‌ത​യാ​യി​രി​ക്കു​ന്നു? (ബി) യഹോവ എങ്ങനെ അനർഥം വരുത്തും?

8 യെരു​ശ​ലേം, ഒരു അവിശ്വസ്‌ത ഭാര്യ (2:1–6:30). യഹോ​വ​യു​ടെ വചനം യിരെ​മ്യാ​വിന്‌ ഏതു ദൂതാണ്‌ എത്തിച്ചു​കൊ​ടു​ക്കു​ന്നത്‌? യെരു​ശ​ലേം അവളുടെ ആദ്യസ്‌നേഹം മറന്നി​രി​ക്കു​ന്നു. അവൾ ജീവനു​ളള വെളള​ത്തി​ന്റെ ഉറവായ യഹോ​വയെ വിട്ടു​പോ​കു​ക​യും അന്യ​ദൈ​വ​ങ്ങ​ളു​മാ​യി വ്യഭി​ചാ​രം​ചെ​യ്യു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ചുവന്ന ഒരു വിശി​ഷ്ട​മു​ന്തി​രി​വ​ള​ളി​യിൽനിന്ന്‌ അവൾ “കാട്ടു​മു​ന്തി​രി​യു​ടെ തൈ”യായി മാറി​യി​രി​ക്കു​ന്നു. (2:21) അവളുടെ വസ്‌ത്രങ്ങൾ സാധു​ക്ക​ളായ നിർദോ​ഷി​ക​ളു​ടെ ദേഹി​ക​ളാൽ രക്തപങ്കി​ല​മാ​യി​രി​ക്കു​ന്നു. വേശ്യ​യായ ഇസ്രാ​യേൽപോ​ലും യഹൂദ​യെ​ക്കാൾ നീതി​യു​ള​ള​വ​ളെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. താൻ ഈ വിശ്വാ​സ​ഘാ​ത​ക​പു​ത്രൻമാ​രു​ടെ ഭർത്താ​വാം ഉടമയാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ടു മടങ്ങി​വ​രാൻ ദൈവം അവരെ ആഹ്വാ​നം​ചെ​യ്യു​ന്നു. എന്നാൽ അവർ വഞ്ചകി​യായ ഒരു ഭാര്യ​യെ​പ്പോ​ലെ​യാണ്‌. അവർ തങ്ങളുടെ മ്ലേച്ഛ കാര്യ​ങ്ങളെ നീക്കം​ചെ​യ്യു​ക​യും തങ്ങളുടെ ഹൃദയ​ങ്ങളെ പരിച്‌ഛേ​ദ​ന​ക​ഴി​ക്കു​ക​യും ചെയ്യു​മെ​ങ്കിൽ അവർക്കു മടങ്ങി​വ​രാ​വു​ന്ന​താണ്‌. “സീയോ​ന്നു കൊടി ഉയർത്തു​വിൻ,” എന്തെന്നാൽ യഹോവ വടക്കു​നിന്ന്‌ ഒരു അനർഥം വരുത്തും. (4:6) തകർച്ചക്കു പിന്നാലെ തകർച്ച! കുററി​ക്കാ​ട്ടിൽനി​ന്നു​ളള ഒരു സിംഹ​ത്തെ​പ്പോ​ലെ, മരുഭൂ​മി​യി​ലൂ​ടെ വീശുന്ന പൊള​ളി​ക്കുന്ന കാററു​പോ​ലെ, യഹോ​വ​യു​ടെ വധാധി​കൃ​തൻ ഒരു ചുഴലി​ക്കാ​റ​റു​പോ​ലെ​യു​ളള രഥങ്ങ​ളോ​ടെ വരും.

9. (എ) ശാഠ്യം കാട്ടുന്ന യെരു​ശ​ലേ​മി​നെ സംബന്ധി​ച്ചു യിരെ​മ്യാ​വിന്‌ എന്തു വചനമുണ്ട്‌? (ബി) സമാധാ​ന​ത്തി​നു​വേ​ണ്ടി​യു​ളള അവരുടെ മുറവി​ളിക്ക്‌ എന്തു പ്രയോ​ജ​ന​മാ​ണു​ള​ളത്‌?

9 യെരു​ശ​ലേ​മി​ലൂ​ടെ ചുററി​ക്ക​റ​ങ്ങുക. നിങ്ങൾ എന്തു കാണുന്നു? ലംഘന​ങ്ങ​ളും അവിശ്വ​സ്‌ത​ത​യും മാത്രം! ജനം യഹോ​വയെ നിരസി​ച്ചി​രി​ക്കു​ന്നു, യിരെ​മ്യാ​വി​ന്റെ വായിലെ അവന്റെ വചനം വിറകു​ക​ഷ​ണ​ങ്ങൾപോ​ലെ അവരെ വിഴു​ങ്ങി​ക്ക​ള​യാൻ ഒരു തീ ആയിത്തീ​രേ​ണ്ട​താണ്‌. ഒരു അന്യ​ദൈ​വത്തെ സേവി​ക്കാൻ അവർ യഹോ​വയെ വിട്ടു​പോ​യ​തു​പോ​ലെ, ഒരു വിദേ​ശത്ത്‌ അവർ അന്യരെ സേവി​ക്കാൻ അവൻ ഇടയാ​ക്കും. ശാഠ്യ​ക്കാർ! അവർക്കു കണ്ണുക​ളുണ്ട്‌, എന്നാൽ കാണാൻ പാടില്ല, ചെവി​ക​ളുണ്ട്‌, എന്നാൽ കേൾക്കാൻ പാടില്ല. എത്ര ഭയാനകം! പ്രവാ​ച​കൻമാ​രും പുരോ​ഹി​തൻമാ​രും യഥാർഥ​ത്തിൽ വ്യാജം പ്രവചി​ക്കു​ന്നു, “എന്റെ ജനത്തി​ന്നോ അതു ഇഷ്ടം ആകുന്നു” എന്നു യഹോവ പറയുന്നു. (5:31) വടക്കു​നിന്ന്‌ അനർഥം അടുത്തു​വ​രു​ന്നു, എന്നിട്ടും “അവരൊ​ക്കെ​യും ആബാല​വൃ​ദ്ധം ദ്രവ്യാ​ഗ്ര​ഹി​കൾ ആകുന്നു.” “സമാധാ​നം ഇല്ലാതി​രി​ക്കെ, സമാധാ​നം, സമാധാ​നം” എന്ന്‌ അവർ പറയുന്നു. (6:13, 14) എന്നാൽ പെട്ടെ​ന്നു​തന്നെ വിനാ​ശകൻ വരും. യഹോവ യിരെ​മ്യാ​വി​നെ അവരു​ടെ​യി​ട​യിൽ ഒരു ലോഹ​പ​രി​ശോ​ധ​ക​നാ​ക്കി​വെ​ച്ചി​രി​ക്കു​ന്നു, എന്നാൽ കിട്ടവും തളളി​ക്കളഞ്ഞ വെളളി​യും മാത്ര​മ​ല്ലാ​തെ ഒന്നുമില്ല. അവർ തികച്ചും വഷളരാണ്‌.

10. യെരു​ശ​ലേ​മി​നു ശീലോ​യു​ടെ​യും എഫ്രയീ​മി​ന്റെ​യും അതേ വിധി നേരി​ടേ​ണ്ട​തെ​ന്തു​കൊണ്ട്‌?

10 ആലയം സംരക്ഷ​ണ​മ​ല്ലെന്നു മുന്നറി​യിപ്പ്‌ (7:1–10:25). യഹോ​വ​യു​ടെ വചനം യിരെ​മ്യാ​വി​ലേക്കു വരുന്നു, അവൻ ആലയപ​ടി​വാ​തിൽക്കൽ പ്രഖ്യാ​പനം നടത്തേ​ണ്ട​താണ്‌. അകത്തു പ്രവേ​ശി​ക്കു​ന്ന​വ​രോട്‌ അവൻ ഉദ്‌ഘോ​ഷി​ക്കു​ന്നതു കേൾക്കുക: ‘യഹോ​വ​യു​ടെ മന്ദിര​ത്തെ​ക്കു​റി​ച്ചു നിങ്ങൾ വീമ്പി​ള​ക്കു​ന്നു, എന്നാൽ നിങ്ങൾ എന്താണു ചെയ്യു​ന്നത്‌? അനാഥ​രെ​യും വിധവ​മാ​രെ​യും ഞെരു​ക്കു​ന്നു, നിർദോ​ഷ​രക്തം ചൊരി​യു​ന്നു, മററു ദൈവ​ങ്ങ​ളു​ടെ പിന്നാലെ നടക്കുന്നു, മോഷ്ടി​ക്കു​ന്നു, കൊല​പാ​ത​കം​ചെ​യ്യു​ന്നു, വ്യഭി​ചാ​രം ചെയ്യുന്നു, കളളസ​ത്യം​ചെ​യ്യു​ന്നു, ബാലിനു ബലിയർപ്പി​ക്കു​ന്നു! കപടഭക്തർ! നിങ്ങൾ യഹോ​വ​യു​ടെ ആലയത്തെ “കളളൻമാ​രു​ടെ ഗുഹ” ആക്കിത്തീർത്തി​രി​ക്കു​ന്നു. യഹോവ ശീലോ​വി​നോ​ടു ചെയ്‌തത്‌ ഓർക്കുക. യഹൂദയേ, അവൻ അതുതന്നെ നിങ്ങളു​ടെ മന്ദിര​ത്തോ​ടു ചെയ്യും. വടക്ക്‌ എഫ്രയീ​മി​നെ (ഇസ്രാ​യേൽ) തളളി​ക്ക​ള​ഞ്ഞ​തു​പോ​ലെ അവൻ നിങ്ങളെ തളളി​ക്ക​ള​യും.’—യിരെ. 7:4-11; 1 ശമൂ. 2:12-14; 3:11-14; 4:12-22.

11. യഹൂദ​ക്കു​വേണ്ടി പ്രാർഥി​ക്കാൻ പാടി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

11 യഹൂദ​ക്കു​വേണ്ടി പ്രാർഥി​ക്കാ​നാ​വില്ല. എന്തിന്‌, ജനം “ആകാശ​രാ​ജ്ഞിക്ക്‌” ബലിയർപ്പി​ക്കാൻ അപ്പം ചുടു​ക​യാണ്‌! സത്യമാ​യി, “തങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ വാക്കു കേട്ടനു​സ​രി​ക്ക​യോ ഉപദേശം കൈ​ക്കൊൾക​യോ ചെയ്യാത്ത ജാതി​യാ​കു​ന്നു ഇതു; വിശ്വ​സ്‌തത നശിച്ചു.” (യിരെ. 7:18, 28) യഹൂദാ യഹോ​വ​യു​ടെ ആലയത്തിൽ മ്ലേച്ഛകാ​ര്യ​ങ്ങൾ വെക്കു​ക​യും തന്റെ പുത്രൻമാ​രെ​യും പുത്രി​മാ​രെ​യും ഹിന്നോം താഴ്‌വ​ര​യി​ലെ തോ​ഫെ​ത്തി​ലു​ളള ഉന്നതസ്ഥ​ല​ങ്ങ​ളിൽ ദഹിപ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. നോക്കൂ! അതു “കുലത്താ​ഴ്‌വര” എന്നു വിളി​ക്ക​പ്പെ​ടും. അവരുടെ മൃത​ദേ​ഹങ്ങൾ പക്ഷികൾക്കും മൃഗങ്ങൾക്കും തീററി​യാ​യി​ത്തീ​രും. (7:32) യഹൂദ​യിൽനി​ന്നും യെരു​ശ​ലേ​മിൽനി​ന്നും സന്തോ​ഷ​വും ആഹ്ലാദ​വും അററു​പോ​കണം.

12. സമാധാ​ന​ത്തി​നു പകരം, യഹൂദ​യെ​യും അവളുടെ സ്വീകൃത ദൈവ​ങ്ങ​ളെ​യും എന്തു പിടി​കൂ​ടണം?

12 അവർ സമാധാ​ന​ത്തി​നും സൗഖ്യ​ത്തി​നും​വേണ്ടി പ്രത്യാ​ശി​ക്കു​ക​യാ​യി​രു​ന്നു, എന്നാൽ നോക്കൂ! ഭീതി! ചിതറി​ക്ക​ലും നിർമൂ​ല​നാ​ശ​വും വിലാ​പ​വും അവരുടെ ശാഠ്യ​ത്തി​ന്റെ ഫലമാ​യി​രി​ക്കും. ‘യഹോവ ജീവനു​ളള ദൈവ​വും ശാശ്വത രാജാ​വു​മാ​കു​ന്നു.’ ആകാശ​ങ്ങ​ളോ ഭൂമി​യോ നിർമി​ക്കാത്ത ദൈവ​ങ്ങളെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, അവയിൽ ആത്മാവില്ല. അവ മായയും പരിഹാ​സ്യ​വേ​ല​യു​മാ​കു​ന്നു, അവ നശിക്കും. (10:10-15) യഹോവ ഭൂവാ​സി​കളെ എറിഞ്ഞു​ക​ള​യും. ശ്രദ്ധി​ക്കുക! യഹൂദാ​ന​ഗ​ര​ങ്ങളെ ശൂന്യ​മാ​ക്കാ​നി​രി​ക്കുന്ന വടക്കേ​ദേ​ശ​ത്തു​നി​ന്നു​ളള ഒരു വലിയ ആരവം. പ്രവാ​ചകൻ സമ്മതി​ക്കു​ന്നു: ‘തന്റെ ചുവടു​കളെ നയിക്കാൻ ഭൗമി​ക​മ​നു​ഷ്യന്‌ ആവില്ല,’ താൻ നാസ്‌തി​യാ​യി​പ്പോ​കാ​തി​രി​ക്കാൻ തിരു​ത്ത​ലി​നു​വേണ്ടി അവൻ പ്രാർഥി​ക്കു​ന്നു.—10:23.

13. യിരെ​മ്യാവ്‌ യഹൂദ​ക്കു​വേണ്ടി പ്രാർഥി​ക്കു​ന്ന​തി​നു വിലക്കു കൽപ്പി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, അപകട​ത്തി​ന്റെ ഒരു നാഴി​ക​യിൽ യഹോവ യിരെ​മ്യാ​വി​നെ ബലപ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

13 നിയമ​ലം​ഘി​കൾ ശപിക്ക​പ്പെ​ടു​ന്നു (11:1–12:17). യഹൂദാ യഹോ​വ​യു​മാ​യു​ളള അതിന്റെ ഉടമ്പടി​യു​ടെ വാക്കുകൾ അനുസ​രി​ച്ചി​ട്ടില്ല. ജനം സഹായ​ത്തി​നാ​യി വിളി​ക്കു​ന്നതു പ്രയോ​ജ​ന​ര​ഹി​ത​മാണ്‌. യിരെ​മ്യാവ്‌ യഹൂദ​ക്കു​വേണ്ടി പ്രാർഥി​ക്ക​രുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ ഒരിക്കൽ തഴച്ചു​വ​ളർന്നി​രുന്ന ഈ ഒലിവു​മ​ര​ത്തി​നു യഹോവ “തീവെ​ച്ചു​ക​ളഞ്ഞു.” (11:16) അനാ​ഥോ​ത്തി​ലെ യിരെ​മ്യാ​വി​ന്റെ സഹപൗ​രൻമാർ അവനെ നശിപ്പി​ക്കാൻ ഗൂഢാ​ലോ​ചന നടത്തു​ന്ന​തു​കൊ​ണ്ടു ബലത്തി​നും സഹായ​ത്തി​നും​വേണ്ടി പ്രവാ​ചകൻ യഹോ​വ​യി​ലേക്കു തിരി​യു​ന്നു. അനാ​ഥോ​ത്തി​നോ​ടു പ്രതി​കാ​രം​ചെ​യ്യു​മെന്നു യഹോവ വാഗ്‌ദ​ത്തം​ചെ​യ്യു​ന്നു. ‘ദുഷ്ടന്റെ വഴി ശുഭമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?’ എന്നു യിരെ​മ്യാ​വു ചോദി​ക്കു​ന്നു. ‘അനുസ​ര​ണം​കെട്ട ജനതയെ ഞാൻ പറിച്ചു നശിപ്പി​ച്ചു​ക​ള​യും’ എന്നു യഹോവ അവന്‌ ഉറപ്പു​കൊ​ടു​ക്കു​ന്നു.—12:1, 17.

14. (എ) യെരു​ശ​ലേം ഗുണ​പ്പെ​ടാ​ത്ത​താ​ണെ​ന്നും അവൾക്കെ​തി​രായ ന്യായ​വി​ധി അഴിവി​ല്ലാ​ത്ത​താ​ണെ​ന്നും ഏതു ദൃഷ്ടാ​ന്ത​ങ്ങ​ളാൽ യഹോവ അറിയി​ക്കു​ന്നു? (ബി) യഹോ​വ​യു​ടെ വചനങ്ങൾ ഭക്ഷിക്കു​ന്ന​തിൽനി​ന്നു യിരെ​മ്യാ​വിന്‌ എന്തു ഫലമു​ണ്ടാ​കു​ന്നു?

14 യെരു​ശ​ലേം ഗുണ​പ്പെ​ടാ​ത്ത​തും നാശത്തി​നു വിധി​ക്ക​പ്പെ​ട്ട​തും (13:1–15:21). ഒരു ചണക്കച്ച തന്റെ അരയിൽ ചുററാ​നും അനന്തരം അതു യൂഫ്ര​ട്ടീ​സി​ന​രി​കെ ഒരു പാറയു​ടെ വിളള​ലിൽ ഒളിച്ചു​വെ​ക്കാ​നും തന്നോടു യഹോവ കൽപ്പി​ച്ചത്‌ യിരെ​മ്യാവ്‌ വിവരി​ക്കു​ന്നു. അതു കുഴി​ച്ചെ​ടു​ക്കാൻ യിരെ​മ്യാ​വു വന്നപ്പോൾ അതു പാഴാ​യി​പ്പോ​യി​രു​ന്നു. “അതു ഒന്നിനും കൊള​ള​രു​താ​തെ ആയിരു​ന്നു.” അങ്ങനെ യഹോവ “യെഹൂ​ദ​യു​ടെ ഗർവ്വവും യെരു​ശ​ലേ​മി​ന്റെ മഹാഗർവ്വ​വും” നശിപ്പി​ക്കാ​നു​ളള തന്റെ തീരു​മാ​നം വിശദ​മാ​ക്കി. (13:7, 9) അവൻ മദ്യം നിറച്ച വലിയ ഭരണി​കൾപോ​ലെ അവരുടെ മദ്യല​ഹ​രി​യിൽ അവരെ ഒന്നിച്ചു തകർത്തു തരിപ്പ​ണ​മാ​ക്കും. “കൂശ്യന്നു തന്റെ ത്വക്കും പുളളി​പ്പു​ലി​ക്കു തന്റെ പുളളി​യും മാററു​വാൻ കഴിയു​മോ?” (13:23) അങ്ങനെ​തന്നെ, യെരു​ശ​ലേം നന്നാക്കാ​നാ​വാ​ത്ത​താണ്‌. യിരെ​മ്യാവ്‌ ഈ ജനത്തി​നു​വേണ്ടി പ്രാർഥി​ക്ക​രുത്‌. മോശ​യും ശമു​വേ​ലും അവർക്കു​വേണ്ടി മധ്യസ്ഥത വഹിക്കാൻ യഹോ​വ​യു​ടെ മുമ്പാകെ വന്നാലും അവൻ കേൾക്കു​ക​യില്ല, എന്തു​കൊ​ണ്ടെ​ന്നാൽ അവൻ യെരു​ശ​ലേ​മി​നെ നാശത്തിന്‌ അർപ്പി​ക്കാൻ തീരു​മാ​നി​ച്ചി​രി​ക്കു​ക​യാണ്‌. യഹോവ യിരെ​മ്യാ​വി​ന്റെ നിന്ദകർക്കെ​തി​രെ അവനെ ബലപ്പെ​ടു​ത്തു​ന്നു. യിരെ​മ്യാ​വു യഹോ​വ​യു​ടെ വചനങ്ങൾ കണ്ടെത്തി ഭക്ഷിക്കു​ന്നു, അതു ‘സന്തോ​ഷ​ത്തി​ലും ഹൃദയ​ത്തി​ന്റെ ആനന്ദത്തി​ലും’ കലാശി​ക്കു​ന്നു. (15:16) ഇതു വ്യർഥ തമാശ​ക്കു​ളള സമയമല്ല, പിന്നെ​യോ യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തി​നു​ളള സമയമാണ്‌. അവൻ യിരെ​മ്യാ​വി​നെ ജനത്തി​നെ​തി​രെ ബലവത്താ​ക്ക​പ്പെട്ട ഒരു ചെമ്പു​മ​തിൽ ആക്കു​മെന്നു വാഗ്‌ദത്തം ചെയ്‌തി​ട്ടുണ്ട്‌.

15. (എ) കാലങ്ങൾ എത്ര ഗൗരവ​മു​ള​ള​താണ്‌, ഏതു കൽപ്പന​യാൽ യഹോവ ഇതിന്‌ ഊന്നൽ കൊടു​ക്കു​ന്നു? (ബി) ജനം യഹോ​വ​യു​ടെ നാമം എങ്ങനെ അറിയാ​നി​ട​യാ​കും, അവരുടെ പാപം അവനെ കബളി​പ്പി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

15 യഹോവ മീൻപി​ടു​ത്ത​ക്കാ​രെ​യും വേട്ടക്കാ​രെ​യും അയയ്‌ക്കും (16:1–17:27). ആസന്നമാ​യി​രുന്ന ശൂന്യ​മാ​ക്ക​ലി​ന്റെ വീക്ഷണ​ത്തിൽ യഹോവ യിരെ​മ്യാ​വി​നോ​ടു കൽപ്പി​ക്കു​ന്നു: “ഈ സ്ഥലത്തു നീ ഭാര്യയെ പരി​ഗ്ര​ഹി​ക്ക​രു​തു. നിനക്കു പുത്രൻമാ​രും പുത്രി​മാ​രും ഉണ്ടാക​യും അരുതു.” (16:2) അതു ജനത്തോ​ടു​കൂ​ടെ വിലപി​ക്കാ​നോ വിരുന്നു കഴിക്കാ​നോ ഉളള കാലമല്ല, എന്തെന്നാൽ യഹോവ അവരെ ദേശത്തു​നിന്ന്‌ എറിഞ്ഞു​ക​ള​യാ​റാ​യി​രി​ക്കു​ക​യാണ്‌. പിന്നീടു യഹോവ ‘അവരെ വീശി​പ്പി​ടി​ക്കാൻ മീൻപി​ടു​ത്ത​ക്കാ​രെ​യും അവരെ വേട്ടയാ​ടാൻ വേട്ടക്കാ​രെ​യും’ അയയ്‌ക്കു​മെ​ന്നും വാഗ്‌ദ​ത്തം​ചെ​യ്യു​ന്നു. അവൻ ഇതെല്ലാം നിറ​വേ​റ​റു​ന്ന​തി​നാൽ “[അവന്റെ] നാമം യഹോവ എന്നു അവർ അറിയും.” (16:16, 21) യഹൂദ​യു​ടെ പാപം ജനത്തിന്റെ ഹൃദയ​ങ്ങ​ളിൽ ഒരു ഇരുമ്പു​നാ​രാ​യം​കൊണ്ട്‌, അതേ ഒരു വജ്രമു​ന​കൊ​ണ്ടു കൊത്ത​പ്പെ​ടു​ന്നു. “ഹൃദയം എല്ലാറ​റി​നെ​ക്കാ​ളും കപടവും വിഷമ​വു​മു​ള​ളതു,” എന്നാൽ യഹോ​വക്കു ഹൃദയത്തെ പരി​ശോ​ധി​ക്കാൻ കഴിയും. ആർക്കും യഹോ​വയെ കബളി​പ്പി​ക്കാൻ കഴിയില്ല. വിശ്വാ​സ​ത്യാ​ഗി​കൾ “ജീവനു​ളള വെളള​ത്തി​ന്റെ ഉറവായ യഹോ​വയെ ഉപേക്ഷി​ച്ചു​ക​ളഞ്ഞു.” (17:9, 13) യഹൂദാ ശബത്തു​ദി​വ​സത്തെ വിശു​ദ്ധീ​ക​രി​ക്കു​ക​യി​ല്ലെ​ങ്കിൽ യഹോവ അവളുടെ പടിവാ​തി​ലു​ക​ളെ​യും ഗോപു​ര​ങ്ങ​ളെ​യും തീകൊ​ണ്ടു വിഴു​ങ്ങി​ക്ക​ള​യും.

16. കുശവ​നാ​ലും അയാളു​ടെ കളിമൺപാ​ത്ര​ങ്ങ​ളാ​ലും യഹോവ എന്തു വിശദ​മാ​ക്കു​ന്നു?

16 കുശവ​നും കളിമ​ണ്ണും (18:1–19:15). കുശവന്റെ വീട്ടി​ലേക്കു ചെല്ലാൻ യഹോവ യിരെ​മ്യാ​വി​നോ​ടു കൽപ്പി​ക്കു​ന്നു. അവിടെ പാഴായ ഒരു കളിമൺപാ​ത്രത്തെ കുശവൻ എങ്ങനെ തിരിച്ച്‌ തന്റെ ഇഷ്ടം​പോ​ലെ മറെറാ​രു പാത്ര​മാ​ക്കു​ന്നു​വെന്ന്‌ അവൻ നിരീ​ക്ഷി​ക്കു​ന്നു. പിന്നീടു യഹോവ പൊളി​ക്കു​ന്ന​തി​നോ പണിയു​ന്ന​തി​നോ അധികാ​ര​മു​ളള കുശവൻ താനാ​ണെന്ന്‌ ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു പ്രഖ്യാ​പി​ക്കു​ന്നു. അടുത്ത​താ​യി, കുശവന്റെ ഒരു കുടം ഹിന്നോം താഴ്‌വ​ര​യി​ലേക്കു കൊണ്ടു​പോ​കാ​നും അവിടെ ജനം തങ്ങളുടെ പുത്രൻമാ​രെ​യും പുത്രി​മാ​രെ​യും ബാലിനു ഹോമ​യാ​ഗ​മാ​യി തീയിൽ ദഹിപ്പി​ച്ചു​കൊ​ണ്ടു സ്ഥലത്തെ നിർദോ​ഷ​ര​ക്തം​കൊ​ണ്ടു നിറച്ചി​രി​ക്കു​ന്ന​തി​നാൽ യഹോ​വ​യിൽനി​ന്നു​ളള അനർഥം പ്രഖ്യാ​പി​ക്കാ​നും അവൻ യിരെ​മ്യാ​വി​നോ​ടു പറയുന്നു. അനന്തരം യഹോവ യെരു​ശ​ലേ​മി​നെ​യും യഹൂദ​യി​ലെ ജനത്തെ​യും തകർക്കു​ന്ന​തി​ന്റെ പ്രതീ​ക​മാ​യി യിരെ​മ്യാ​വു കുടം ഉടയ്‌ക്കണം.

17. യിരെ​മ്യാ​വിന്‌ ഏതു ക്ലേശക​ര​മായ അനുഭവം ഉണ്ടാകു​ന്നു, ഇത്‌ അവനെ നിശ്ശബ്ദ​നാ​ക്കു​ന്നു​വോ?

17 പീഡന​ത്തിൻകീ​ഴിൽ വിട്ടു​പോ​കു​ന്നില്ല (20:1-18). യിരെ​മ്യാ​വി​ന്റെ ധീരമായ പ്രസം​ഗ​ത്താൽ പ്രകോ​പി​ത​നാ​യി ആലയ പ്രമാ​ണി​യായ പശ്‌ഹൂർ ഒരു രാത്രി​യിൽ യിരെ​മ്യാ​വി​നെ ആമത്തി​ലി​ടു​ന്നു. വിമോ​ചി​ത​നാ​യ​പ്പോൾ യിരെ​മ്യാ​വു പശ്‌ഹൂ​രി​ന്റെ ബാബി​ലോ​നി​ലെ അടിമ​ത്ത​ത്തെ​യും മരണ​ത്തെ​യും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. യിരെ​മ്യാ​വി​നെ​തി​രെ കൊണ്ടു​വന്ന പരിഹാ​സ​ത്താ​ലും നിന്ദയാ​ലും ദുഃഖി​ത​നാ​യി യിരെ​മ്യാ​വു വിട്ടു​പോ​കു​ന്ന​തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്നു. എന്നിരു​ന്നാ​ലും അവനു മൗനമാ​യി​രി​ക്കാൻ കഴിയു​ന്നില്ല. യഹോ​വ​യു​ടെ വചനം തന്റെ ‘അസ്ഥിക​ളിൽ അടയ്‌ക്ക​പ്പെട്ടു ഹൃദയ​ത്തിൽ തീകത്തും​പോ​ലെ’ ആകുന്നു, തന്നിമി​ത്തം അവൻ സംസാ​രി​ക്കാൻ നിർബ​ന്ധി​ത​നാ​കു​ന്നു. തന്റെ ജനനദി​വ​സത്തെ ശപിക്കു​ന്നു​വെ​ങ്കി​ലും “യഹോ​വെക്കു പാട്ടു​പാ​ടു​വിൻ! യഹോ​വയെ സ്‌തു​തി​പ്പിൻ! അവൻ ദരി​ദ്രന്റെ പ്രാണനെ ദുഷ്ടൻമാ​രു​ടെ കയ്യിൽനി​ന്നു വിടു​വി​ച്ചി​രി​ക്കു​ന്നു” എന്ന്‌ അവൻ ഉദ്‌ഘോ​ഷി​ക്കു​ന്നു.—20:9, 13.

18. യിരെ​മ്യാ​വു സിദെ​ക്കീ​യാ​വി​നെ എന്തറി​യി​ക്കു​ന്നു?

18 ഭരണാ​ധി​കാ​രി​കൾക്കെ​തി​രെ യഹോ​വ​യു​ടെ രോഷം (21:1–22:30). സിദെ​ക്കീ​യാ​വിൽനി​ന്നു​ളള ഒരു അന്വേ​ഷ​ണ​ത്തിന്‌ ഉത്തരമാ​യി നഗരത്തി​നെ​തി​രെ​യു​ളള യഹോ​വ​യു​ടെ ക്രോ​ധ​ത്തെ​ക്കു​റി​ച്ചു യിരെ​മ്യാവ്‌ അവന്‌ അറിയി​പ്പു കൊടു​ക്കു​ന്നു: ബാബി​ലോൻരാ​ജാവ്‌ അതി​നെ​തി​രെ ഉപരോ​ധം ഏർപ്പെ​ടു​ത്തും, അതു മഹാമാ​രി​യാ​ലും വാളി​നാ​ലും ക്ഷാമത്താ​ലും തീയാ​ലും നശിപ്പി​ക്ക​പ്പെ​ടും. ശല്ലൂം (യെഹോ​വാ​ഹാസ്‌) പ്രവാ​സ​ത്തിൽവെച്ചു മരിക്കും. യെഹോ​യാ​ക്കീ​മിന്‌ ഒരു ആൺകഴു​ത​യു​ടെ ശവസം​സ്‌കാ​രം ലഭിക്കും, അവന്റെ പുത്ര​നായ കൊന്യാ​വു (യെഹോ​യാ​ഖീൻ) ബാബി​ലോ​നിൽ മരിക്ക​ത്ത​ക്ക​വണ്ണം യഹൂദ​യിൽനി​ന്നു വലി​ച്ചെ​റി​യ​പ്പെ​ടും.

19. “നീതി​യു​ളേ​ളാ​രു മുള”യെക്കു​റി​ച്ചു യിരെ​മ്യാവ്‌ എന്തു പ്രവചി​ക്കു​ന്നു, രണ്ടു കൊട്ട അത്തിപ്പ​ഴ​ത്താൽ എന്തു വിശദ​മാ​ക്ക​പ്പെ​ടു​ന്നു?

19 “നീതി​യു​ളേ​ളാ​രു മുള”യിലുളള പ്രത്യാശ (23:1–24:10). യഹോവ കളള ഇടയൻമാർക്കു പകരം യഥാർഥ ഇടയൻമാ​രെ​യും “രാജാ​വാ​യി വാണു ബുദ്ധി​യോ​ടെ പ്രവർത്തി​ച്ചു ദേശത്തു നീതി​യും ന്യായ​വും നടത്തു”ന്ന ദാവീ​ദി​ന്റെ വംശത്തി​ലു​ളള ഒരു “നീതി​യു​ളള മുള”യെയും വാഗ്‌ദാ​നം​ചെ​യ്യു​ന്നു. അവന്റെ പേർ? “അവന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും.” അവൻ ചിതറി​പ്പോയ ശേഷി​പ്പി​നെ കൂട്ടി​ച്ചേർക്കും. (23:5, 6) പ്രവാ​ച​കൻമാർ യഹോ​വ​യു​ടെ ഉററ സംഘത്തിൽ നിന്നി​രു​ന്നു​വെ​ങ്കിൽ അവർ ജനം കേൾക്കാ​നും തങ്ങളുടെ വഷളായ വഴിവി​ട്ടു പിന്തി​രി​യാ​നു​മി​ട​യാ​ക്കു​മാ​യി​രു​ന്നു. പകരം അവർ ‘തങ്ങളുടെ വ്യാജങ്ങൾ നിമിത്തം എന്റെ ജനം അലഞ്ഞു​ന​ട​ക്കാ​നി​ട​യാ​ക്കു​ന്നു.’ (23:22, 32) നോക്കൂ, “രണ്ടു​കൊട്ട അത്തിപ്പഴം.” ദൈവ​പ്രീ​തി​യിൽ തങ്ങളുടെ സ്വദേ​ശ​ത്തേക്കു മടങ്ങുന്ന ഒരു വിശ്വ​സ്‌ത​ശേ​ഷി​പ്പി​നെ​യും ഒരു അനർഥ​ക​ര​മായ അന്ത്യത്തി​ലേക്കു വരുന്ന മറെറാ​രു വർഗ​ത്തെ​യും ചിത്രീ​ക​രി​ക്കാൻ യിരെ​മ്യാ​വു നല്ല അത്തിപ്പ​ഴ​ത്തെ​യും ചീത്ത അത്തിപ്പ​ഴ​ത്തെ​യും ഉപയോ​ഗി​ക്കു​ന്നു.—24:1, 5, 8-10.

20. യഹോവ ബാബി​ലോ​നെ തന്റെ ദാസനാ​യി ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ, എന്നാൽ ക്രമത്തിൽ അവളുടെ വിധി എന്തായി​രി​ക്കും?

20 ജനതക​ളു​മാ​യു​ളള യഹോ​വ​യു​ടെ വ്യവഹാ​രം (25:1-38). ഈ അധ്യായം കൂടുതൽ വിശദ​മാ​യി 45-49 വരെയു​ളള അധ്യാ​യ​ങ്ങ​ളിൽ പ്രത്യ​ക്ഷ​പ്പെ​ടുന്ന ന്യായ​വി​ധി​ക​ളു​ടെ ഒരു സംഗ്ര​ഹ​മാണ്‌. യഹോവ ഇപ്പോൾ മൂന്നു സമാന്ത​ര​പ്ര​വ​ച​ന​ങ്ങ​ളാൽ ഭൂമി​യി​ലെ സകല ജനതകൾക്കും അനർഥം പ്രഖ്യാ​പി​ക്കു​ന്നു. യഹൂദ​യെ​യും ചുററു​പാ​ടു​മു​ളള ജനതക​ളെ​യും ശൂന്യ​മാ​ക്കാ​നു​ളള യഹോ​വ​യു​ടെ ദാസനാ​യി നെബു​ഖ​ദ്‌രേസർ തിരി​ച്ച​റി​യി​ക്ക​പ്പെ​ടു​ന്നു, “ഈ ജാതികൾ ബാബേൽരാ​ജാ​വി​നെ എഴുപ​തു​സം​വ​ത്സരം സേവി​ക്കും.” പിന്നെ ബാബി​ലോ​ന്റെ ഊഴമാ​യി​രി​ക്കും, അവൾ ‘ശാശ്വത ശൂന്യ​മാ​യി​ത്തീ​രും.’—25:1-14.

21. യഹോ​വ​യു​ടെ ക്രോ​ധ​ത്തി​ന്റെ പാനപാ​ത്രം ആർ കുടി​ക്കേ​ണ്ട​താണ്‌, എന്തു ഫലത്തോ​ടെ?

21 രണ്ടാമത്തെ പ്രവചനം യഹോ​വ​യു​ടെ ക്രോ​ധ​മാ​കുന്ന വീഞ്ഞിൻ പാനപാ​ത്ര​ത്തി​ന്റെ ദർശന​മാണ്‌. യിരെ​മ്യാവ്‌ ഈ പാനപാ​ത്രം ജനതക​ളു​ടെ അടുക്ക​ലേക്കു കൊണ്ടു​പോ​കേ​ണ്ട​താണ്‌, “അവർ കുടിച്ചു ഞാൻ അവരുടെ ഇടയിൽ അയക്കുന്ന വാൾ നിമിത്തം ചാഞ്ചാടി ഭ്രാന്തൻമാ​രാ​യി​ത്തീ​രും,” അവരു​ടെ​മേൽ വരുന്ന യഹോ​വ​യാ​ലു​ളള നാശം നിമി​ത്തം​തന്നെ. ആദ്യമാ​യി യെരു​ശ​ലേ​മി​നും യഹൂദ​ക്കും! പിന്നീട്‌ ഈജി​പ്‌തി​ലേക്ക്‌, തിരികെ ഫെലി​സ്‌ത്യ​യി​ലേക്ക്‌, അപ്പുറം ഏദോ​മി​ലേക്ക്‌, സോരി​ലേക്ക്‌, സമീപ​ത്തും ദൂരത്തു​മു​ളള ദേശങ്ങ​ളി​ലേക്ക്‌, കൂടാതെ “ഭൂമി​യി​ലെ സകല ലോക​രാ​ജ്യ​ങ്ങ​ളെ​യും തന്നേ; ശേശക്ക്‌രാ​ജാ​വോ അവരുടെ ശേഷം കുടി​ക്കേണം.” അവർ ‘കുടിച്ചു ലഹരി​പി​ടി​ച്ചു വീഴണം.’ ആരും ഒഴിവാ​ക്ക​പ്പെ​ടു​ക​യില്ല.—25:15-29.

22. ഏതു വലിയ അനർഥ​ത്തിൽ യഹോ​വ​യു​ടെ ഉഗ്ര​കോ​പം പ്രകടി​ത​മാ​കും?

22 മൂന്നാ​മത്തെ പ്രവച​ന​ത്തിൽ, യിരെ​മ്യാ​വു മഹനീ​യ​മായ കാവ്യാ​ത്മക ഔന്നത്യ​ത്തി​ലേക്ക്‌ ഉയരുന്നു. “യഹോവ ഉയരത്തിൽനി​ന്നു ഗർജിച്ചു. . . സകലഭൂ​വാ​സി​കൾക്കും നേരെ.” ഒരു ശബ്ദം, ഒരു അനർഥം, ഒരു വലിയ കൊടു​ങ്കാ​ററ്‌! “യഹോ​വ​യു​ടെ നിഹതൻമാർ ഭൂമി​യു​ടെ ഒരററം മുതൽ മറെറ അററം വരെ വീണു​കി​ട​ക്കും.” വിലാ​പ​മില്ല, ശവസം​സ്‌കാ​ര​മില്ല. അവർ നിലത്തെ വളം​പോ​ലെ​യാ​യി​രി​ക്കും. ആട്ടിൻകൂ​ട്ട​ത്തി​ലെ ശ്രേഷ്‌ഠൻമാ​രോ​ടു​കൂ​ടെ വ്യാജ ഇടയൻമാർ സംഹരി​ക്ക​പ്പെ​ടും. അവർക്കു രക്ഷയില്ല. അവരുടെ ഉൽ​ക്രോ​ശം ശ്രദ്ധി​ക്കുക! യഹോ​വ​തന്നെ “അവരുടെ മേച്ചൽപു​റത്തെ പാഴാ​ക്കു​ന്നു. . . യഹോ​വ​യു​ടെ ഉഗ്ര കോപം നിമിത്തം.”—25:30-38.

23. (എ) യിരെ​മ്യാ​വി​നെ​തി​രെ ഏതു ഗൂഢാ​ലോ​ചന നടത്ത​പ്പെ​ടു​ന്നു, അവന്റെ പ്രതി​വാ​ദ​മെ​ന്താണ്‌, അവനെ കുററ​വി​മു​ക്ത​നാ​ക്കു​ന്ന​തിന്‌ ഏതു മുൻ വഴക്കങ്ങളെ പരാമർശി​ക്കു​ന്നു? (ബി) വരാനി​രി​ക്കുന്ന ബാബി​ലോ​ന്യ അടിമത്തം യിരെ​മ്യാവ്‌ അഭിന​യി​ക്കു​ന്നത്‌ എങ്ങനെ, ഹനന്യാ​വി​നെ​ക്കു​റി​ച്ചു​ളള ഏതു പ്രവച​ന​ത്തി​നു നിവൃ​ത്തി​യു​ണ്ടാ​കു​ന്നു?

23 യിരെ​മ്യാ​വു നിർദോ​ഷീ​ക​രി​ക്ക​പ്പെ​ടു​ന്നു (26:1–28:17). ഭരണാ​ധി​പൻമാ​രും ജനവും യിരെ​മ്യാ​വി​നെ വധിക്കാൻ ഗൂഢാ​ലോ​ചന നടത്തുന്നു. യിരെ​മ്യാ​വു പ്രതി​വാ​ദം നടത്തുന്നു. അവൻ സംസാ​രി​ച്ചി​രി​ക്കു​ന്നതു യഹോ​വ​യു​ടെ വചനമാണ്‌. അവർ അവനെ കൊല്ലു​ന്നു​വെ​ങ്കിൽ അവർ ഒരു നിർദോ​ഷി​യായ മനുഷ്യ​നെ​യാ​യി​രി​ക്കും കൊല്ലു​ന്നത്‌. വിധി​യോ: നിർദോ​ഷി. യിരെ​മ്യാ​വി​ന്റെ കേസ്‌ ചർച്ച​ചെ​യ്യു​മ്പോൾ പ്രായ​മേ​റിയ പുരു​ഷൻമാർ പ്രവാ​ച​കൻമാ​രായ മീഖാ​യു​ടെ​യും ഊരീ​യാ​വി​ന്റെ​യും മുൻവ​ഴ​ക്കങ്ങൾ അവതരി​പ്പി​ക്കു​ന്നു. അടുത്ത​താ​യി നാടക​ളും നുകങ്ങ​ളും ഉണ്ടാക്കി അവന്റെ കഴുത്തിൽ വെക്കാ​നും അനന്തരം ഭരണാ​ധി​പൻമാ​രു​ടെ മൂന്നു തലമു​റ​ക്കാ​ലത്തു ചുററു​പാ​ടു​മു​ളള ജനതകൾ ബാബി​ലോൻരാ​ജാ​വി​നെ സേവി​ക്കേ​ണ്ട​താ​ണെ​ന്നു​ള​ള​തി​നു ലക്ഷ്യങ്ങ​ളാ​യി അവർക്ക്‌ അയച്ചു​കൊ​ടു​ക്കാ​നും യഹോവ യിരെ​മ്യാ​വി​നോ​ടു കൽപ്പി​ക്കു​ന്നു. വ്യാജ​പ്ര​വാ​ച​കൻമാ​രി​ലൊ​രാ​ളായ ഹനന്യാവ്‌ യിരെ​മ്യാ​വി​നെ എതിർക്കു​ന്നു. ബാബി​ലോ​ന്റെ നുകം തകർക്ക​പ്പെ​ടു​മെന്ന്‌ അവൻ പ്രഖ്യാ​പി​ക്കു​ക​യും മരം​കൊ​ണ്ടു​ളള നുകം ഒടിച്ചു​കൊണ്ട്‌ ഇതു ചിത്രീ​ക​രി​ക്കു​ക​യും ചെയ്യുന്നു. യഹോവ യിരെ​മ്യാ​വി​നെ​ക്കൊണ്ട്‌ ഇരുമ്പു​നു​കങ്ങൾ ഉണ്ടാക്കി​ച്ചു​കൊ​ണ്ടു തന്റെ പ്രവച​ന​ത്തിന്‌ അടിവ​ര​യി​ടു​ക​യും ഹനന്യാവ്‌ ആ വർഷം മരി​ക്കേ​ണ്ട​താ​ണെന്നു മുൻകൂ​ട്ടി​പ്പ​റ​യു​ക​യും ചെയ്യുന്നു. ഹനന്യാ​വു മരിക്കു​ന്നു.

24. (എ) യിരെ​മ്യാവ്‌ ബാബി​ലോ​നി​ലെ പ്രവാ​സി​കൾക്ക്‌ ഏതു സന്ദേശം അയയ്‌ക്കു​ന്നു? (ബി) യഹോവ ആരുമാ​യി ഒരു പുതിയ ഉടമ്പടി ചെയ്യും, ഇതു മുൻ ഉടമ്പടി​യെ​ക്കാൾ മഹത്തര​മാ​ണെന്ന്‌ എങ്ങനെ തെളി​യും?

24 ബാബി​ലോ​നി​ലെ പ്രവാ​സി​കൾക്ക്‌ ആശ്വാസം (29:1–31:40). യിരെ​മ്യാ​വു യെഖൊ​ന്യാ​വി​നോ​ടൊ​പ്പം (യെഹോ​യാ​ഖീൻ) ബാബി​ലോ​നി​ലേക്കു കൊണ്ടു​പോ​യി​രുന്ന പ്രവാ​സി​കൾക്ക്‌ എഴുതു​ന്നു: അവിടെ പാർപ്പിൻ, എന്തു​കൊ​ണ്ടെ​ന്നാൽ യഹോവ നിങ്ങളെ തിരികെ കൊണ്ടു​വ​രു​ന്ന​തി​നു മുമ്പ്‌ 70 വർഷത്തെ പ്രവാ​സ​കാ​ല​ഘട്ടം വരാൻ പോകു​ന്നു. അവരുടെ മടങ്ങി​വ​ര​വി​നെ​ക്കു​റിച്ച്‌ ഒരു പുസ്‌ത​ക​ത്തിൽ എഴുതാൻ യഹോവ യിരെ​മ്യാ​വി​നോ​ടു കൽപ്പി​ക്കു​ന്നു: യഹോവ അവരുടെ നുകം തകർക്കും, “അവർ തങ്ങളുടെ ദൈവ​മായ യഹോ​വ​യെ​യും ഞാൻ അവർക്കു എഴു​ന്നേൽപ്പി​പ്പാ​നു​ളള രാജാ​വായ ദാവീ​ദി​നെ​യും സേവി​ക്കും.” (30:9) റാഹേൽ കരയാതെ തന്റെ ശബ്ദം അടക്കണം, കാരണം അവളുടെ മക്കൾ “ശത്രു​വി​ന്റെ ദേശത്തു​നി​ന്നു മടങ്ങി​വ​രും.” (31:16) ഇപ്പോൾ യഹോ​വ​യു​ടെ ആശ്വാ​സ​ദാ​യ​ക​മായ ഒരു പ്രഖ്യാ​പനം! അവൻ യഹൂദാ​ഗൃ​ഹ​ത്തോ​ടും ഇസ്രാ​യേൽ ഗൃഹ​ത്തോ​ടും ഒരു പുതിയ ഉടമ്പടി ചെയ്യും. ഇത്‌ അവർ ലംഘിച്ച ഉടമ്പടി​യെ​ക്കാൾ വളരെ മഹത്തര​മാ​യി​രി​ക്കും! യഹോവ തന്റെ നിയമം ഉളളിൽ, ആഴത്തിൽ, അവരുടെ ഹൃദയ​ങ്ങ​ളിൽ എഴുതും. “ഞാൻ അവർക്കു ദൈവ​മാ​യും അവർ എനിക്കു ജനമാ​യും ഇരിക്കും.” ഏററവും ചെറി​യ​വൻമു​തൽ ഏററവും വലിയ​വൻവരെ എല്ലാവ​രും യഹോ​വയെ അറിയും. അവൻ അവരുടെ അകൃത്യം ക്ഷമിക്കും. (31:31-34) അവരുടെ നഗരം യഹോ​വക്കു വിശു​ദ്ധ​മെന്ന നിലയിൽ പുനർനിർമി​ക്ക​പ്പെ​ടും.

25. ഇസ്രാ​യേ​ലി​ന്റെ പുനഃ​സ്ഥാ​പ​ന​ത്തി​ന്റെ സുനി​ശ്ചി​ത​ത്തിന്‌ എങ്ങനെ ഉറപ്പു​കൊ​ടു​ത്തി​രി​ക്കു​ന്നു, യഹോ​വ​യു​ടെ വചനം ഏതു സുവാർത്ത കൊണ്ടു​വ​രു​ന്നു?

25 ദാവീ​ദു​മാ​യു​ളള യഹോ​വ​യു​ടെ ഉടമ്പടി തീർച്ച (32:1–34:22). നെബു​ഖ​ദ്‌രേ​സ​രി​ന്റെ അന്തിമ യെരു​ശ​ലേം ഉപരോ​ധ​ക്കാ​ലത്തു യിരെ​മ്യാവ്‌ തടങ്കലി​ലാണ്‌. എന്നിരു​ന്നാ​ലും, യഹോവ തീർച്ച​യാ​യും ഇസ്രാ​യേ​ലി​നെ പുനഃ​സ്ഥാ​പി​ക്കു​മെ​ന്നു​ള​ള​തി​ന്റെ ഒരു അടയാ​ള​മാ​യി യിരെ​മ്യാവ്‌ അനാ​ഥോ​ത്തിൽ ഒരു വയൽ വാങ്ങു​ക​യും ആധാരങ്ങൾ ഒരു മൺപാ​ത്ര​ത്തിൽ ഇട്ടു​വെ​ക്കു​ക​യും ചെയ്യുന്നു. യഹോ​വ​യു​ടെ വചനം ഇപ്പോൾ സുവാർത്ത കൊണ്ടു​വ​രു​ന്നു: യഹൂദ​യും യെരു​ശ​ലേ​മും വീണ്ടും സന്തോ​ഷി​ക്കും, യഹോവ ദാവീ​ദി​നോ​ടു​ളള തന്റെ ഉടമ്പടി നിവർത്തി​ക്കും. എന്നാൽ സിദെ​ക്കീ​യാ​വേ, ബാബി​ലോൻരാ​ജാവ്‌ ഈ നഗരത്തെ ചുട്ടെ​രി​ക്കു​ക​യും താങ്കൾതന്നെ ബാബി​ലോ​നി​ലെ അടിമ​ത്ത​ത്തി​ലേക്കു പോകു​ക​യും ചെയ്യു​മെന്നു മുന്നറി​യി​പ്പു സ്വീക​രി​ച്ചു​കൊ​ള​ളുക. തങ്ങളുടെ അടിമ​കളെ സ്വത​ന്ത്ര​രാ​ക്കാ​മെന്നു സമ്മതി​ച്ചി​ട്ടു തങ്ങളുടെ ഉടമ്പടി ലംഘി​ച്ചി​രി​ക്കുന്ന അടിമ​ക​ളു​ടെ ഉടമകൾക്ക്‌ അയ്യോ കഷ്ടം!

26. രേഖാ​ബ്യ​രോട്‌ യഹോവ എന്തു വാഗ്‌ദാ​നം​ചെ​യ്യു​ന്നു, എന്തു​കൊണ്ട്‌?

26 രേഖാ​ബി​നോ​ടു​ളള യഹോ​വ​യു​ടെ വാഗ്‌ദാ​നം (35:1-19). യെഹോ​യാ​ക്കീം രാജാ​വി​ന്റെ നാളു​ക​ളിൽ യഹോവ യിരെ​മ്യാ​വി​നെ രേഖാ​ബ്യ​രു​ടെ അടുക്ക​ലേക്ക്‌ അയയ്‌ക്കു​ന്നു. ഇവർ യെരു​ശ​ലേ​മിൽ ബാബി​ലോ​ന്യ​രു​ടെ ആദ്യ സമീപ​ന​സ​മ​യ​ത്തു​തന്നെ യെരു​ശ​ലേ​മിൽ അഭയം​തേടി. യിരെ​മ്യാവ്‌ അവർക്കു വീഞ്ഞു കുടി​ക്കാൻ കൊടു​ക്കു​ന്നു. 250 വർഷം മുമ്പു കൊടു​ക്ക​പ്പെ​ട്ടി​രുന്ന തങ്ങളുടെ പൂർവ​പി​താ​വായ യോനാ​ദാ​ബി​ന്റെ കൽപ്പന നിമിത്തം അവർ അതു നിരസി​ക്കു​ന്നു. തീർച്ച​യാ​യും യഹൂദ​യു​ടെ അവിശ്വ​സ്‌ത​ഗ​തി​യിൽനി​ന്നു ശ്രദ്ധേ​യ​മായ മാററം! “എന്റെ മുമ്പാകെ നില്‌പാൻ രേഖാ​ബി​ന്റെ മകനായ യോനാ​ദാ​ബി​നു ഒരു പുരുഷൻ ഒരിക്ക​ലും ഇല്ലാ​തെ​വ​രി​ക​യില്ല” എന്നു യഹോവ അവരോ​ടു വാഗ്‌ദാ​നം​ചെ​യ്യു​ന്നു.—35:19.

27. യിരെ​മ്യാ​വി​ന്റെ പ്രവച​നങ്ങൾ വീണ്ടും എഴു​തേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നത്‌ എന്ത്‌?

27 യിരെ​മ്യാ​വു പുസ്‌തകം വീണ്ടും എഴുതു​ന്നു (36:1-32). അന്നുവ​രെ​യു​ളള തന്റെ സകല പ്രവച​ന​വ​ച​ന​ങ്ങ​ളും ഒരു പുസ്‌ത​ക​ത്തിൽ എഴുതാൻ യഹോവ യിരെ​മ്യാ​വി​നോ​ടു കൽപ്പി​ക്കു​ന്നു. യിരെ​മ്യാവ്‌ ഇതു ബാരൂ​ക്കി​നു പറഞ്ഞു​കൊ​ടു​ക്കു​ന്നു, അനന്തരം അവൻ ഒരു ഉപവാ​സ​ദി​വസം യഹോ​വ​യു​ടെ ആലയത്തിൽവെച്ച്‌ അവ ഉച്ചത്തിൽ വായി​ക്കു​ന്നു. യെഹോ​യാ​ക്കീം രാജാവ്‌ ഈ ചുരുൾ കൊണ്ടു​വ​രാൻ ആളയയ്‌ക്കു​ക​യും അതിന്റെ ഒരു ഭാഗം വായി​ച്ചു​കേൾക്കു​മ്പോൾ കുപി​ത​നാ​യി വലിച്ചു​കീ​റി തീയി​ലി​ടു​ക​യും ചെയ്യുന്നു. യിരെ​മ്യാ​വി​നെ​യും ബാരൂ​ക്കി​നെ​യും അറസ്‌റ​റു​ചെ​യ്യാൻ അവൻ കൽപ്പി​ക്കു​ന്നു, എന്നാൽ യഹോവ അവരെ ഒളിപ്പി​ക്കു​ക​യും ചുരു​ളി​ന്റെ ഒരു പകർപ്പ്‌ എഴുതാൻ യിരെ​മ്യാ​വി​നോ​ടു പറയു​ക​യും ചെയ്യുന്നു.

28. (എ) യിരെ​മ്യാവ്‌ ഏതു സ്ഥിരമായ പ്രവച​നങ്ങൾ ഉച്ചരി​ക്കു​ന്നു? (ബി) എബേദ്‌-മേലേ​ക്കി​ന്റെ പ്രവർത്ത​ന​ഗതി പ്രഭു​ക്ക​ന്മാ​രു​ടേ​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

28 യെരു​ശ​ലേ​മി​ന്റെ അവസാ​ന​നാ​ളു​കൾ (37:1–39:18). രേഖ സിദെ​ക്കീ​യാ​വി​ന്റെ വാഴ്‌ച​യി​ലേക്കു തിരി​കെ​പോ​കു​ന്നു. യഹൂദ​ക്കു​വേണ്ടി യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ രാജാവ്‌ യിരെ​മ്യാ​വി​നോട്‌ ആവശ്യ​പ്പെ​ടു​ന്നു. യെരു​ശ​ലേ​മി​ന്റെ വിനാശം തീർച്ച​യാ​ണെന്നു പറഞ്ഞു​കൊ​ണ്ടു പ്രവാ​ചകൻ നിരസി​ക്കു​ന്നു. യിരെ​മ്യാവ്‌ അനാ​ഥോ​ത്തി​ലേക്കു പോകാൻ ശ്രമി​ക്കു​ന്നു, എന്നാൽ ഒരു പലായി​ത​നെന്ന നിലയിൽ യിരെ​മ്യാ​വി​നെ പിടി​ക്കു​ക​യും അടിക്കു​ക​യും അനേകം ദിവസം തടവി​ലി​ടു​ക​യും ചെയ്യുന്നു. അവനെ വരുത്താൻ സിദെ​ക്കീ​യാവ്‌ ആളയയ്‌ക്കു​ന്നു. യഹോ​വ​യിൽനിന്ന്‌ അരുള​പ്പാ​ടു​ണ്ടോ? തീർച്ച​യാ​യു​മുണ്ട്‌! “നീ ബാബേൽരാ​ജാ​വി​ന്റെ കയ്യിൽ ഏല്‌പി​ക്ക​പ്പെ​ടും.” (37:17) യിരെ​മ്യാ​വി​ന്റെ തുടർച്ച​യായ വിനാ​ശ​ത്തി​ന്റെ പ്രവച​ന​ങ്ങ​ളാൽ കുപി​ത​നാ​യി പ്രഭു​ക്കൻമാർ അവനെ ഒരു ചെളി​ക്കു​ഴി​യിൽ ഇടുന്നു. രാജഗൃ​ഹ​ത്തി​ലെ ഒരു ഷണ്ഡനായ എത്യോ​പ്യ​ക്കാ​രൻ എബേദ്‌-മേലേക്ക്‌ ദയാപൂർവം അവനു​വേണ്ടി മധ്യസ്ഥം​വ​ഹി​ക്കു​ന്നു, തന്നിമി​ത്തം യിരെ​മ്യാവ്‌ സാവധാ​ന​ത്തി​ലു​ളള മരണത്തിൽനി​ന്നു വിടു​വി​ക്ക​പ്പെ​ടു​ന്നു. എന്നാൽ അവൻ കാവൽപു​ര​മു​റ​റത്തു ബന്ധനത്തിൽ കഴിയു​ന്നു. വീണ്ടും സിദെ​ക്കീ​യാവ്‌ യിരെ​മ്യാ​വി​നെ തന്റെ മുമ്പാകെ വിളി​ച്ചു​വ​രു​ത്തു​ന്നു: ‘ബാബി​ലോൻരാ​ജാ​വി​നു കീഴട​ങ്ങുക, അല്ലെങ്കിൽ അടിമ​ത്വ​ത്തെ​യും യെരു​ശ​ലേ​മി​ന്റെ നാശ​ത്തെ​യും അഭിമു​ഖീ​ക​രി​ച്ചു​കൊ​ള​ളുക’ എന്നു പറയ​പ്പെ​ടാൻവേണ്ടി മാത്രം.—38:17, 18.

29. ഇപ്പോൾ യെരു​ശ​ലേ​മിന്‌ എന്ത്‌ അനർഥം ഭവിക്കു​ന്നു, എന്നാൽ യിരെ​മ്യാ​വും എബേദ്‌-മേലേ​ക്കും എങ്ങനെ കഴിയു​ന്നു?

29 യെരു​ശ​ലേ​മി​ന്റെ ഉപരോ​ധം 18 മാസം നീണ്ടു​നിൽക്കു​ന്നു, പിന്നീടു സിദെ​ക്കീ​യാ​വി​ന്റെ 11-ാമാണ്ടിൽ നഗരം ഭേദി​ക്ക​പ്പെ​ടു​ന്നു. രാജാവ്‌ അവന്റെ സൈന്യ​വു​മാ​യി പലായ​നം​ചെ​യ്യു​ന്നു, എന്നാൽ പിടി​കൂ​ട​പ്പെ​ടു​ന്നു. അവന്റെ പുത്രൻമാ​രും പ്രഭു​ക്കൻമാ​രും അവന്റെ കൺമു​മ്പാ​കെ കൊല്ല​പ്പെ​ടു​ന്നു. അവനെ കണ്ണുകു​ത്തി​പ്പൊ​ട്ടി​ച്ചു വിലങ്ങു​വെച്ചു ബാബി​ലോ​നി​ലേക്കു കൊണ്ടു​പോ​കു​ന്നു. നഗരം ചുട്ടെ​രി​ക്ക​പ്പെ​ടു​ക​യും ശൂന്യ​മാ​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു, ചുരു​ക്കം​ചില ദരി​ദ്ര​രൊ​ഴിച്ച്‌ എല്ലാവ​രും ബാബി​ലോ​നി​ലെ പ്രവാ​സ​ത്തി​ലേക്കു കൊണ്ടു​പോ​ക​പ്പെ​ടു​ന്നു. നെബു​ഖ​ദ്‌നേ​സ​രി​ന്റെ കൽപ്പന​പ്ര​കാ​രം യിരെ​മ്യാ​വു കാവൽപു​ര​മു​റ​റ​ത്തു​നി​ന്നു വിടു​വി​ക്ക​പ്പെ​ടു​ന്നു. അവന്റെ വിമോ​ച​ന​ത്തി​നു​മുമ്പ്‌ എബേദ്‌-മേലേ​ക്കി​നെ വിടു​വി​ക്കാ​മെ​ന്നു​ളള യഹോ​വ​യു​ടെ വാഗ്‌ദ​ത്ത​ത്തെ​ക്കു​റിച്ച്‌ അവനോ​ടു യിരെ​മ്യാ​വു പറയുന്നു, ‘എന്തു​കൊ​ണ്ടെ​ന്നാൽ അവൻ യഹോ​വ​യിൽ ആശ്രയി​ച്ചു.’—39:18.

30. ശേഷി​ച്ചി​രുന്ന ജനം യിരെ​മ്യാ​വി​ന്റെ ബുദ്ധ്യു​പ​ദേശം അനുസ​രി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നത്‌ എങ്ങനെ, യിരെ​മ്യാവ്‌ ഈജി​പ്‌തിൽ ഏതു വിനാ​ശ​ത്തി​ന്റെ വിധി അറിയി​ക്കു​ന്നു?

30 മിസ്‌പ​യി​ലെ​യും ഈജി​പ്‌തി​ലെ​യും അന്തിമ​സം​ഭ​വങ്ങൾ (40:1–44:30). യിരെ​മ്യാവ്‌ ഗദല്യാ​വി​നോ​ടു​കൂ​ടെ മിസ്‌പ​യിൽ കഴിയു​ന്നു. ബാബി​ലോ​ന്യർ ശേഷിച്ച ജനത്തിൻമേൽ ഗദല്യാ​വി​നെ ഗവർണ​റാ​ക്കു​ന്നു. രണ്ടു മാസം​ക​ഴിഞ്ഞ്‌ ഗദല്യാ​വു കൊല ചെയ്യ​പ്പെ​ടു​ന്നു. ജനം യിരെ​മ്യാ​വി​ന്റെ ബുദ്ധ്യു​പ​ദേശം തേടുന്നു. അവൻ അവരോ​ടു ദൈവ​വ​ചനം അറിയി​ക്കു​ന്നു: ‘ഈ ദേശത്തു​നി​ന്നു യഹോവ നിങ്ങളെ പിഴു​തു​മാ​റ​റു​ക​യില്ല. ബാബി​ലോൻരാ​ജാ​വു നിമിത്തം ഭയപ്പെ​ട​രുത്‌, എന്നിരു​ന്നാ​ലും നിങ്ങൾ ഈജി​പ്‌തി​ലേക്കു പോകു​ന്നു​വെ​ങ്കിൽ നിങ്ങൾ മരിക്കും!’ അവർ യിരെ​മ്യാ​വി​നെ​യും ബാരൂ​ക്കി​നെ​യും കൊണ്ട്‌ ഈജി​പ്‌തി​ലേക്കു പോകു​ന്നു. ഈജി​പ്‌തി​ലെ തഹ്‌പ​നേ​സിൽവെച്ചു യിരെ​മ്യാവ്‌ യഹോ​വ​യു​ടെ കുററ​വി​ധി അറിയി​ക്കു​ന്നു: ബാബി​ലോൻരാ​ജാവ്‌ ഈജി​പ്‌തിൽ തന്റെ സിംഹാ​സനം സ്ഥാപി​ക്കും. ഇസ്രാ​യേൽ ഈജി​പ്‌തി​ലെ ദൈവ​ങ്ങളെ ആരാധി​ക്കു​ന്ന​തും “ആകാശ​രാ​ജ്ഞിക്ക്‌” ബലിയർപ്പണം പുനരാ​രം​ഭി​ക്കു​ന്ന​തും നിഷ്‌പ്ര​യോ​ജ​ന​ക​ര​മാണ്‌. യഹോവ യെരു​ശ​ലേ​മി​നെ അതിന്റെ വിഗ്ര​ഹാ​രാ​ധന നിമിത്തം എങ്ങനെ നശിപ്പി​ച്ചു​വെന്ന്‌ അവർ മറന്നു​പോ​യോ? ഈജി​പ്‌തിൽ യഹോവ അവരു​ടെ​മേൽ അനർഥം വരുത്തും, അവർ യഹൂദ​യി​ലേക്കു മടങ്ങി​വ​രില്ല. ഒരു അടയാ​ള​മെ​ന്നോ​ണം, യഹോവ ഹോഫ്രാ ഫറവോ​നെ​ത്തന്നെ അയാളു​ടെ ശത്രു​ക്ക​ളു​ടെ കൈയിൽ ഏൽപ്പി​ക്കു​ക​യാണ്‌.

31. ബാരൂ​ക്കിന്‌ എന്ത്‌ ഉറപ്പു​കൊ​ടു​ക്ക​പ്പെ​ടു​ന്നു?

31 ബാരൂ​ക്കി​ന്റെ ഭാഗ​ധേയം (45:1-5). ബാരൂക്ക്‌ യഹോ​വ​യു​ടെ ആവർത്തി​ച്ചു​ളള വിനാശ വിധി കേൾക്കു​ന്ന​തിൽ ദുഃഖി​ത​നാണ്‌. തനിക്കാ​യി​ട്ടു “വലിയ കാര്യങ്ങൾ ആഗ്രഹി”ക്കുന്നതി​നു പകരം പണിയു​ക​യും ഇടിച്ചു​ക​ള​യു​ക​യും ചെയ്യുന്ന യഹോ​വ​യു​ടെ പ്രവൃ​ത്തി​യെ​ക്കു​റിച്ച്‌ ഒന്നാമതു ചിന്തി​ക്കാൻ അവനോ​ടു പറയ​പ്പെ​ടു​ന്നു. (45:5) അവൻ സകല അനർഥ​ത്തിൽനി​ന്നും രക്ഷിക്ക​പ്പെ​ടും.

32. “യഹോ​വ​യു​ടെ വാൾ” ആർക്കെ​തി​രെ വരും?

32 ജനതകൾക്കെ​തി​രെ യഹോ​വ​യു​ടെ വാൾ (46:1–49:39). യിരെ​മ്യാവ്‌ കാർക്കേ​മി​ശി​ലും മററു​ള​ളി​ട​ങ്ങ​ളി​ലും​വെച്ച്‌ ഈജി​പ്‌തിൻമേൽ ബാബി​ലോ​നു ലഭിക്കുന്ന വിജയ​ങ്ങ​ളെ​ക്കു​റി​ച്ചു പറയുന്നു. ജനതകൾ നിർമൂ​ല​മാ​ക്ക​പ്പെ​ടു​ന്നു​വെ​ങ്കി​ലും യാക്കോബ്‌ ശേഷി​ക്കും, എന്നാലും ശിക്ഷ കിട്ടാ​തി​രി​ക്ക​യില്ല. “യഹോ​വ​യു​ടെ വാൾ” ഫെലി​സ്‌ത്യർക്കെ​തി​രെ​യും അഹങ്കാ​രി​യായ മോവാ​ബി​നെ​തി​രെ​യും വീമ്പി​ള​ക്കുന്ന അമ്മോ​നെ​തി​രെ​യും എദോ​മി​നും ദമാസ്‌ക​സി​നും കേദാ​രി​നും ഹാസോ​റി​നു​മെ​തി​രെ​യും വരും. (47:6) ഏലാമി​ന്റെ വില്ല്‌ ഒടിഞ്ഞു​പോ​കും.

33. (എ) പൊൻ പാനപാ​ത്ര​മായ ബാബി​ലോന്‌ എന്തു സംഭവി​ക്കും? (ബി) അതു​കൊ​ണ്ടു ദൈവ​ജനം എങ്ങനെ പ്രവർത്തി​ക്കണം?

33 ബാബി​ലോ​നെ​തി​രായ യഹോ​വ​യു​ടെ വാൾ (50:1–51:64). യഹോവ ബാബി​ലോ​നെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ന്നു. അതു ജാതി​ക​ളു​ടെ ഇടയിൽ പറയുക. യാതൊ​ന്നും മറച്ചു​വെ​ക്ക​രുത്‌. ബാബി​ലോൻ കീഴട​ക്ക​പ്പെ​ടു​ക​യും അവളുടെ ദൈവങ്ങൾ ലജ്ജിത​രാ​കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അവളിൽനിന്ന്‌ ഓടി​പ്പോ​കുക. സർവഭൂ​മി​യി​ലെ​യും ജനതകളെ തകർത്തി​രി​ക്കുന്ന ഈ ചുററി​ക​തന്നെ തകർക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അടിമ​യാ​ക്ക​പ്പെട്ട ഇസ്രാ​യേ​ലി​ന്റെ​യും യഹൂദ​യു​ടെ​യും മർദക​നായ “അഹങ്കാ​രി​യേ,” സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യാണ്‌ അവരെ വീണ്ടും വാങ്ങു​ന്ന​തെന്ന്‌ അറിയുക. ബാബി​ലോൻ ഓളി​യി​ടുന്ന ജന്തുക്ക​ളു​ടെ ആവാസ​സ്ഥ​ല​മാ​യി​രി​ക്കും. “ദൈവം സൊ​ദോ​മും ഗൊ​മോ​ര​യും . . . നശിപ്പി​ച്ചു​ക​ള​ഞ്ഞ​ശേഷം എന്നപോ​ലെ അവി​ടെ​യും ആരും പാർക്ക​യില്ല.” (50:31, 40) ബാബി​ലോൻ യഹോ​വ​യു​ടെ കൈയിൽ ജനതകളെ മത്തുപി​ടി​പ്പി​ക്കാ​നു​ളള ഒരു പൊൻപാ​ന​പാ​ത്രം ആയിരി​ക്കു​ന്നു. എന്നാൽ പെട്ടെന്ന്‌ അവൾ വീണു​പോ​യി, തന്നിമി​ത്തം അവൾതന്നെ തകർന്നു​പോ​യി​രി​ക്കു​ന്നു. ജനങ്ങളേ, അവളെ ചൊല്ലി മുറയി​ടു​വിൻ. അവൾക്കു നാശം വരുത്താൻ യഹോവ മേദ്യ​യി​ലെ രാജാ​ക്കൻമാ​രു​ടെ ആവേശ​മു​ണർത്തി​യി​രി​ക്കു​ന്നു. ബാബി​ലോ​നി​ലെ ബലവാൻമാർ യുദ്ധം നിർത്തി​യി​രി​ക്കു​ന്നു. അവർ സ്‌ത്രീ​ക​ളെ​പ്പോ​ലെ​യാ​യി​രി​ക്കു​ന്നു. ബാബി​ലോൻപു​ത്രി ഒരു മെതി​ക്ക​ളം​പോ​ലെ കഠിന​മാ​യി ചവിട്ടി​മെ​തി​ക്ക​പ്പെ​ടും. “അവർ . . . ഉണരാ​ത​വണ്ണം നിത്യ​നി​ദ്ര കൊളേള”ണം. സമുദ്രം ഉയർന്നു​വന്നു ബാബി​ലോ​നെ ഒട്ടേറെ തിരമാ​ല​ക​ളാൽ മൂടി​യി​രി​ക്കു​ന്നു. “എന്റെ ജനമേ, അതിന്റെ നടുവിൽനി​ന്നു പുറ​പ്പെ​ടു​വിൻ; യഹോ​വ​യു​ടെ ഉഗ്ര​കോ​പ​ത്തിൽനി​ന്നു നിങ്ങൾ ഓരോ​രു​ത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചു​കൊൾവിൻ.” (51:39, 45) മുറവി​ളി, ബാബി​ലോ​നിൽനി​ന്നു​ളള ആരവം, ശ്രദ്ധി​ക്കുക! ബാബി​ലോ​ന്റെ യുദ്ധാ​യു​ധങ്ങൾ തകർക്ക​പ്പെ​ടണം, എന്തു​കൊ​ണ്ടെ​ന്നാൽ യഹോവ പ്രതി​ക്രിയ ചെയ്യുന്ന ഒരു ദൈവ​മാ​കു​ന്നു. അവൻ കണിശ​മാ​യും പ്രതി​കാ​രം​ചെ​യ്യും.

34. ഏത്‌ അടയാളം ബാബി​ലോ​ന്റെ പതനത്തെ വിശദ​മാ​ക്കു​ന്നു?

34 യിരെ​മ്യാവ്‌ സെരാ​യാ​വി​നോ​ടു കൽപ്പി​ക്കു​ന്നു: ‘ബാബി​ലോ​നി​ലേക്കു പോയി ബാബി​ലോ​നെ​തി​രായ ഈ പ്രവച​ന​വാ​ക്കു​കൾ ഉച്ചത്തിൽ വായി​ക്കുക. പിന്നീടു പുസ്‌ത​ക​ത്തിൽ ഒരു കല്ലു​കെട്ടി യൂഫ്ര​ട്ടീ​സി​ന്റെ നടുവി​ലേക്ക്‌ എറിയുക. “ഇങ്ങനെ ബാബേൽ ആണ്ടു​പോ​കും; ഞാൻ അതിനു​വ​രു​ത്തുന്ന അനർഥ​ത്തിൽനിന്ന്‌ അതു പൊങ്ങി​വ​രി​ക​യില്ല; അവർ ക്ഷയിച്ചു​പോ​കും” എന്നു പറയേണം’—51:61-64.

35. ഏതു രേഖ ഇപ്പോൾ തുടർന്നു നിർമി​ക്കു​ന്നു?

35 യെരു​ശ​ലേ​മി​ന്റെ പതനത്തി​ന്റെ രേഖ (52:1-34). ഈ രേഖ 2 രാജാ​ക്കൻമാർ 24:18-20; 25:1-21, 27-30 എന്നിവി​ട​ങ്ങ​ളിൽ മുമ്പ്‌ ഉൾപ്പെ​ടു​ത്തിയ രേഖ​യോ​ടു മിക്കവാ​റും സമാന​മാണ്‌.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

36. (എ) യിരെ​മ്യാ​വിൽ നാം തീക്ഷ്‌ണ​ത​യു​ടെ ഏതു ധീരമായ ദൃഷ്ടാന്തം കാണുന്നു? (ബി) ഏതു വിധങ്ങ​ളിൽ ബാരൂ​ക്കും രേഖാ​ബ്യ​രും എബേദ്‌-മേലേ​ക്കും നമുക്കു നല്ല ദൃഷ്ടാ​ന്ത​ങ്ങ​ളാ​യി​രി​ക്കു​ന്നു?

36 ഈ നിശ്വസ്‌ത പ്രവചനം മുഴു​വ​നാ​യി പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തും പ്രയോ​ജ​ന​ക​ര​വു​മാ​കു​ന്നു. പ്രവാ​ച​ക​ന്റെ​തന്നെ ധീരമായ ദൃഷ്ടാന്തം കാണുക. ദൈവ​വി​ചാ​ര​മി​ല്ലാത്ത ഒരു ജനത്തോ​ടു ജനസമ്മ​തി​യി​ല്ലാത്ത ഒരു സന്ദേശം പ്രഘോ​ഷി​ക്കു​ന്ന​തിൽ അവൻ ഭയരഹി​ത​നാ​യി​രു​ന്നു. അവൻ ദുഷ്ടൻമാ​രു​മാ​യു​ളള കൂട്ടാ​യ്‌മയെ നിരസി​ച്ചു. അവൻ മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യു​ടെ വേലക്കു തന്നെത്താൻ അർപ്പി​ച്ചു​കൊ​ണ്ടും ഒരിക്ക​ലും വിരമി​ക്കാ​തെ​യും യഹോ​വ​യു​ടെ സന്ദേശ​ത്തി​ന്റെ അടിയ​ന്തി​ര​തയെ വിലമ​തി​ച്ചു. അവൻ ദൈവ​വ​ചനം തന്റെ അസ്ഥിക​ളിൽ ഒരു തീപോ​ലെ​യാ​ണെന്നു കണ്ടെത്തി. അത്‌ അവന്റെ ഹൃദയ​ത്തി​ന്റെ ആനന്ദവും സന്തോ​ഷ​വു​മാ​യി​രു​ന്നു. (യിരെ. 15:16-20; 20:8-13) യഹോ​വ​യു​ടെ വചനത്തി​നു​വേണ്ടി നമുക്ക്‌ അത്രതന്നെ തീക്ഷ്‌ണ​ത​യു​ള​ള​വ​രാ​യി​രി​ക്കാം! ബാരൂക്ക്‌ യിരെ​മ്യാ​വി​നു കൊടു​ത്ത​തു​പോ​ലെ, നമുക്കും ദൈവ​ദാ​സൻമാർക്കു വിശ്വ​സ്‌ത​പി​ന്തുണ കൊടു​ക്കാം. രേഖാ​ബ്യ​രു​ടെ ആത്മാർഥ​മായ അനുസ​രണം നമുക്കും വിശി​ഷ്ട​മായ മാതൃ​ക​യാണ്‌, പീഡി​ത​നായ പ്രവാ​ച​ക​നോ​ടു​ളള എബേദ്‌-മേലേ​ക്കി​ന്റെ ദയാപൂർവ​ക​മായ പരിഗ​ണ​ന​യും അങ്ങനെ​തന്നെ.—36:8-19, 32; 35:1-19; 38:7-13; 39:15-18.

37. യിരെ​മ്യാ​വി​ന്റെ ഒരു പരിചി​ന്തനം യഹോ​വ​യു​ടെ പ്രവച​ന​ശ​ക്തി​യി​ലു​ളള നമ്മുടെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കു​ന്നത്‌ എങ്ങനെ?

37 യിരെ​മ്യാ​വി​നു​ണ്ടായ യഹോ​വ​യു​ടെ വചനം അതിശ​യ​നീ​യ​മായ കൃത്യ​ത​യോ​ടെ നിറ​വേറി. ഇതു തീർച്ച​യാ​യും യഹോ​വ​യു​ടെ പ്രവാ​ച​ക​ശ​ക്തി​യി​ലു​ളള വിശ്വാ​സം ബലിഷ്‌ഠ​മാ​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, സിദെ​ക്കീ​യാ​വി​ന്റെ അടിമ​ത്ത​വും യെരു​ശ​ലേ​മി​ന്റെ നാശവും (21:3-10; 39:6-9), ശല്ലൂം രാജാ​വി​ന്റെ (യെഹോ​വാ​ഹാസ്‌) സിംഹാ​സ​ന​ഭ്ര​ഷ്ടും അടിമ​ത്ത​ത്തിൽവെ​ച്ചു​ളള മരണവും (യിരെ. 22:11, 12; 2 രാജാ. 23:30-34; 2 ദിന. 36:1-4) കൊന്യാ​വു​രാ​ജാ​വി​നെ (യെഹോ​യാ​ഖീൻ) ബാബി​ലോ​നി​ലേക്ക്‌ അടിമ​യാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തും (യിരെ. 22:24-27; 2 രാജാ. 24:15, 16) കളള​പ്ര​വാ​ച​ക​നായ ഹനന്യാ​വി​ന്റെ ഒരു വർഷത്തി​ന​ക​മു​ളള മരണവും (യിരെ. 28:16, 17) പോലെ, യിരെ​മ്യാ​വു​തന്നെ അതിജീ​വി​ച്ചി​രു​ന്നു കണ്ട പ്രവച​ന​നി​വൃ​ത്തി​കൾ എടുക്കുക. ഈ പ്രവച​ന​ങ്ങ​ളെ​ല്ലാം മാത്രമല്ല, അവയിൽ കൂടു​ത​ലും യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ നിവർത്തി​ച്ചു. പിന്നീ​ടു​ളള പ്രവാ​ച​കൻമാ​രും യഹോ​വ​യു​ടെ ദാസൻമാ​രും യിരെ​മ്യാ​വി​ന്റെ പ്രവചനം ആധികാ​രി​ക​വും പ്രയോ​ജ​ന​ക​ര​വു​മാ​ണെന്നു കണ്ടെത്തി. ദൃഷ്ടാ​ന്ത​ത്തിന്‌, യെരു​ശ​ലേ​മി​ന്റെ ശൂന്യ​കാ​ലം 70 വർഷങ്ങ​ളാ​യി​രി​ക്ക​ണ​മെന്നു യിരെ​മ്യാ​വി​ന്റെ എഴുത്തു​ക​ളിൽനി​ന്നു ദാനി​യേൽ മനസ്സി​ലാ​ക്കി. 70 വർഷത്തി​ന്റെ അവസാ​ന​ത്തിൽ യിരെ​മ്യാ​വി​ന്റെ വാക്കു​കൾക്കു​ണ്ടായ നിവൃ​ത്തി​യി​ലേക്ക്‌ എസ്രാ ശ്രദ്ധ ക്ഷണിച്ചു.—ദാനീ. 9:2; 2 ദിന. 36:20, 21; എസ്രാ 1:1; യിരെ. 25:11, 12; 29:10.

38. (എ) യേശു​വും പരാമർശിച്ച ഏത്‌ ഉടമ്പടി യിരെ​മ്യാ​വി​ന്റെ പ്രവച​ന​ത്തിൽ ഊന്നി​പ്പ​റ​യ​പ്പെ​ടു​ന്നു? (ബി) ഏതു രാജ്യ പ്രത്യാശ പ്രഘോ​ഷി​ക്ക​പ്പെ​ടു​ന്നു?

38 തന്റെ ശിഷ്യൻമാ​രു​മാ​യി കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​ത്തി​ന്റെ ആഘോഷം സ്ഥാപിച്ച അവസര​ത്തിൽ യേശു പുതിയ ഉടമ്പടി​യെ സംബന്ധിച്ച യിരെ​മ്യാ​വി​ന്റെ പ്രവച​ന​നി​വൃ​ത്തി​യെ സൂചി​പ്പി​ച്ചു. അങ്ങനെ അവൻ “എന്റെ രക്തത്തിലെ പുതിയ നിയമ”ത്തെ പരാമർശി​ച്ചു, അതിനാ​ലാണ്‌ അവരുടെ പാപങ്ങൾ ക്ഷമിക്ക​പ്പെ​ടു​ക​യും ആത്മീയ ജനത എന്ന നിലയിൽ അവർ ശേഖരി​ക്ക​പ്പെ​ടു​ക​യും ചെയ്‌തത്‌. (ലൂക്കൊ. 22:20; യിരെ. 31:31-34) പുതിയ ഉടമ്പടി​യി​ലേക്കു വരുത്ത​പ്പെട്ട ആത്മജനനം പ്രാപി​ച്ച​വ​രെ​യാ​ണു ക്രിസ്‌തു സ്വർഗ​ത്തിൽ തന്നോ​ടു​കൂ​ടെ ഭരിക്കാൻ രാജ്യ​ത്തി​നു​വേ​ണ്ടി​യു​ളള ഉടമ്പടി​യി​ലേക്ക്‌ എടുക്കു​ന്നത്‌. (ലൂക്കൊ. 22:29; വെളി. 5:9, 10; 20:6) യിരെ​മ്യാ​വി​ന്റെ പ്രവച​ന​ത്തിൽ ഈ രാജ്യത്തെ പല പ്രാവ​ശ്യം പരാമർശി​ക്കു​ന്നുണ്ട്‌. അവിശ്വസ്‌ത യെരു​ശ​ലേ​മി​നെ​സം​ബ​ന്ധിച്ച അപലപ​ന​ങ്ങൾക്കെ​ല്ലാ​മി​ട​യിൽ യിരെ​മ്യാവ്‌ ഈ പ്രത്യാ​ശാ​കി​രണം ചൂണ്ടി​ക്കാ​ട്ടി: “ഞാൻ ദാവീ​ദി​ന്നു നീതി​യു​ളേ​ളാ​രു മുളയാ​യ​വനെ ഉത്ഭവി​പ്പി​ക്കുന്ന കാലം വരും; അവൻ രാജാ​വാ​യി വാണു ബുദ്ധി​യോ​ടെ പ്രവർത്തി​ച്ചു ദേശത്തു നീതി​യും ന്യായ​വും നടത്തും . . . എന്നു യഹോ​വ​യു​ടെ അരുള​പ്പാ​ടു.” അതെ, “യഹോവ നമ്മുടെ നീതി” എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു രാജാവ്‌.—യിരെ. 23:5, 6.

39. യിരെ​മ്യാ​വു മുൻകൂ​ട്ടി​പ്പറഞ്ഞ ഒരു ശേഷി​പ്പി​ന്റെ ബാബി​ലോ​നിൽനി​ന്നു​ളള മടങ്ങി​വ​രവ്‌ എന്തിന്‌ ഉറപ്പു കൊടു​ക്കു​ന്നു?

39 വീണ്ടും യിരെ​മ്യാവ്‌ ഒരു പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചു പറയുന്നു: “അവർ തങ്ങളുടെ ദൈവ​മായ യഹോ​വ​യെ​യും ഞാൻ അവർക്കു എഴു​ന്നേ​ല്‌പി​പ്പാ​നു​ളള രാജാ​വായ ദാവീ​ദി​നെ​യും സേവി​ക്കും.” (30:9) ഒടുവിൽ, അവൻ യഹോവ ഇസ്രാ​യേ​ലി​നെ​യും യഹൂദ​യെ​യും കുറിച്ചു പ്രസ്‌താ​വിച്ച നല്ല വചന​ത്തെ​ക്കു​റി​ച്ചു പറയുന്നു, തത്‌ഫ​ല​മാ​യി ദാവീ​ദി​ന്റെ സന്തതിയെ പെരു​ക്ക​ത്ത​ക്ക​വ​ണ്ണ​വും “അവന്റെ സിംഹാ​സ​ന​ത്തിൽ ഇരുന്നു വാഴു​വാൻ ഒരു മകൻ” ഉണ്ടായി​രി​ക്ക​ത്ത​ക്ക​വ​ണ്ണ​വും “ആ നാളു​ക​ളി​ലും ആ കാലത്തും [യഹോവ] ദാവീ​ദി​ന്നു നീതി​യു​ളേ​ളാ​രു മുളയാ​യ​വനെ മുളെ​പ്പി​ക്കും.” (33:15, 21) ഒരു ശേഷിപ്പു ബാബി​ലോ​നിൽനി​ന്നു മടങ്ങി​പ്പോ​യ​തു​പോ​ലെ ഉറപ്പായി ഈ നീതി​യു​ളള “മുള” സർവഭൂ​മി​യി​ലും നീതി​യും ന്യായ​വും നടത്തും.—ലൂക്കൊ. 1:32.

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജുകൾ 326, 480.

[അധ്യയന ചോദ്യ​ങ്ങൾ]