വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 25—വിലാപങ്ങൾ

ബൈബിൾ പുസ്‌തക നമ്പർ 25—വിലാപങ്ങൾ

ബൈബിൾ പുസ്‌തക നമ്പർ 25—വിലാപങ്ങൾ

എഴുത്തുകാരൻ: യിരെ​മ്യാവ്‌

എഴുതിയ സ്ഥലം: യെരു​ശ​ലേ​മി​ന​ടുത്ത്‌

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. 607

1. വിലാ​പ​ങ്ങ​ളു​ടെ പുസ്‌ത​ക​ത്തിന്‌ ഉചിത​മായ പേരി​ട്ടി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളി​ലെ ഈ പുസ്‌ത​ക​ത്തി​നു തീർച്ച​യാ​യും ഉചിത​മായ പേരി​ട്ടി​രി​ക്കു​ന്നു. അതു ദൈവ​ത്തി​ന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനത്തിന്റെ ചരി​ത്ര​ത്തി​ലെ ആ അനർഥ സംഭവ​മായ, ബാബി​ലോ​നി​ലെ നെബു​ഖ​ദ്‌നേസർ രാജാ​വി​നാ​ലു​ളള യെരു​ശ​ലേ​മി​ന്റെ പൊ.യു.മു. 607-ലെ നാശത്തി​ലു​ളള അഗാധ​ദുഃ​ഖം പ്രകട​മാ​ക്കുന്ന ഒരു വിലാ​പ​മാണ്‌. എബ്രാ​യ​യിൽ ഈ പുസ്‌ത​ക​ത്തിന്‌ “എങ്ങനെ” എന്നർഥ​മു​ളള അതിന്റെ ആദ്യവാ​ക്കായ എഹ്‌ഖാ എന്നു പേരി​ട്ടി​രി​ക്കു​ന്നു. ഗ്രീക്ക്‌ സെപ്‌റ​റു​വ​ജിൻറി​ന്റെ വിവർത്ത​കൻമാർ ഈ പുസ്‌ത​കത്തെ ത്രെ​നോയ്‌ എന്നു വിളിച്ചു, അതിന്റെ അർഥം “വിലാ​പ​ഗീ​തങ്ങൾ, വിലാ​പങ്ങൾ” എന്നാണ്‌. ബാബി​ലോ​ന്യ തൽമൂദ്‌ ക്വി​നോത്‌ എന്ന പദം ഉപയോ​ഗി​ക്കു​ന്നു, അതിന്റെ അർഥം “വിലാ​പ​ഗീ​തങ്ങൾ, ശോക​ഗാ​നങ്ങൾ” എന്നാണ്‌. ലത്തീനി​ലെ​ഴു​തിയ ജെറോ​മാണ്‌ അതിനു ലാമെ​ന്റേ​ഷ​നസ്‌ എന്നു പേരി​ട്ടത്‌, അതിൽനി​ന്നാണ്‌ ഇംഗ്ലീഷ്‌ ശീർഷ​ക​മു​ണ്ടാ​കു​ന്നത്‌.

2. വിലാ​പങ്ങൾ ബൈബി​ളിൽ ഏതു കൂട്ടത്തിൽ ഉൾപ്പെ​ടു​ത്തു​ക​യും വെക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു?

2 ബൈബി​ളി​ന്റെ ഇംഗ്ലീഷ്‌ ഭാഷാ​ന്ത​ര​ങ്ങ​ളിൽ യിരെ​മ്യാ​വി​നു ശേഷമാ​ണു വിലാ​പങ്ങൾ ചേർത്തി​രി​ക്കു​ന്നത്‌, എന്നാൽ എബ്രായ കാനോ​നിൽ സാധാ​ര​ണ​മാ​യി അത്‌ ഉത്തമഗീ​ത​ത്തോ​ടും രൂത്തി​നോ​ടും സഭാ​പ്ര​സം​ഗി​യോ​ടും എസ്ഥേറി​നോ​ടും​കൂ​ടെ ഹാഗി​യോ​ഗ്ര​ഫാ​യിൽ അഥവാ ലിഖി​ത​ങ്ങ​ളിൽ കാണ​പ്പെ​ടു​ന്നു—മൊത്ത​ത്തിൽ അഞ്ച്‌ മെഖി​ലോത്ത്‌ (ചുരു​ളു​കൾ) എന്നറി​യ​പ്പെ​ടുന്ന ഒരു ചെറിയ സമാഹാ​ര​മാ​ണിത്‌. ചില ആധുനിക എബ്രായ ബൈബി​ളു​ക​ളിൽ അതു രൂത്തി​നും അല്ലെങ്കിൽ എസ്ഥേറി​നും സഭാ​പ്ര​സം​ഗി​ക്കു​മി​ട​യിൽ വെച്ചി​രി​ക്കു​ന്നു. എന്നാൽ പുരാതന പകർപ്പു​ക​ളിൽ അത്‌ ഇന്നത്തെ നമ്മുടെ ബൈബി​ളി​ലേ​തു​പോ​ലെ യിരെ​മ്യാ​വി​നു​ശേ​ഷ​മാ​യി​രു​ന്നു​വെന്നു പറയ​പ്പെ​ടു​ന്നു.

3, 4. യിരെ​മ്യാ​വി​ന്റെ ലേഖക​പ​ദ​വിക്ക്‌ എന്തു തെളി​വുണ്ട്‌?

3 പുസ്‌തകം എഴുത്തു​കാ​രന്റെ പേർ പറയു​ന്നില്ല. എന്നിരു​ന്നാ​ലും, അതു യിരെ​മ്യാ​വാ​യി​രു​ന്നു​വെ​ന്ന​തി​നു സംശയ​മൊ​ന്നു​മില്ല. ഗ്രീക്ക്‌ സെപ്‌റ​റു​വ​ജിൻറിൽ ഈ പുസ്‌ത​ക​ത്തിന്‌ ഇങ്ങനെ​യൊ​രു ആമുഖ​മുണ്ട്‌: “ഇസ്രാ​യേൽ അടിമ​യാ​യി പിടി​ക്ക​പ്പെ​ടു​ക​യും യെരു​ശ​ലേം ശൂന്യ​മാ​ക്ക​പ്പെ​ടു​ക​യും ചെയ്‌ത​ശേഷം, യിരെ​മ്യാവ്‌ ഇരുന്നു കരയു​ക​യും യെരു​ശ​ലേ​മി​നെ സംബന്ധിച്ച ഈ വിലാ​പ​ത്തോ​ടെ വിലപി​ക്കു​ക​യും ഇങ്ങനെ പറയു​ക​യും ചെയ്‌തു.” ജെറോം ഈ വാക്കുകൾ വ്യാജ​മാ​ണെന്നു കരുതി തന്റെ ഭാഷാ​ന്ത​ര​ത്തിൽനിന്ന്‌ ഒഴിവാ​ക്കി. എന്നിരു​ന്നാ​ലും, വിലാ​പങ്ങൾ യിരെ​മ്യാ​വി​ന്റേ​താ​ണെന്നു പറയു​ന്നതു യഹൂദൻമാ​രു​ടെ അംഗീ​കൃത പാരമ്പ​ര്യ​മാണ്‌. മററു​ള​ള​വ​യു​ടെ കൂട്ടത്തിൽ സിറി​യക്‌ ഭാഷാ​ന്ത​ര​വും ലാററിൻ വൾഗേ​റ​റും യോനാ​ഥാ​ന്റെ തർഗു​മും ബാബി​ലോ​ണി​യൻ തൽമൂ​ദും ഇതു സ്ഥിരീ​ക​രി​ക്കു​ന്നു.

4 യിരെ​മ്യാവ്‌ വിലാ​പങ്ങൾ എഴുതി​യി​ല്ലെന്നു തെളി​യി​ക്കാൻ ചില വിമർശകർ ശ്രമി​ച്ചി​ട്ടുണ്ട്‌. വിശു​ദ്ധ​ബൈ​ബി​ളി​ന്റെ ഒരു ഭാഷ്യം (ഇംഗ്ലീഷ്‌) യിരെ​മ്യാ​വി​ന്റെ ലേഖക​പ​ദ​വി​യു​ടെ തെളി​വെന്ന നിലയിൽ “പ്രസ്‌പ​ഷ്ട​മാ​യി ഒരു ദൃക്‌സാ​ക്ഷി​യു​ടെ തൂലി​കാ​ചി​ത്ര​ങ്ങ​ളായ 2-ഉം 4-ഉം അധ്യാ​യ​ങ്ങ​ളി​ലെ യെരു​ശ​ലേ​മി​നെ​ക്കു​റി​ച്ചു​ളള വ്യക്തമായ വർണനകൾ, ഉടനീ​ള​മു​ളള കവിത​ക​ളു​ടെ തീവ്ര സഹാനു​ഭൂ​തി​യോ​ടു​കൂ​ടിയ സ്വഭാവം, പ്രവാ​ച​കാ​ത്മാവ്‌ എന്നിവ​യും, യിരെ​മ്യാ​വി​ന്റെ സവി​ശേ​ഷ​ത​ക​ളായ അവയുടെ ശൈലി, പദബന്ധം, ആശയം എന്നിവ​യും” a എടുത്തു​പ​റ​യു​ന്നു. ‘കണ്ണു കണ്ണുനീ​രൊ​ഴു​ക്കുന്ന’ അങ്ങേയ​റ​റത്തെ സങ്കടവും (വിലാ. 1:16; 2:11; 3:48, 49; യിരെ. 9:1; 13:17; 14:17) പ്രവാ​ച​കൻമാ​രു​ടെ​യും പുരോ​ഹി​തൻമാ​രു​ടെ​യും അഴിമതി മുഖാ​ന്തരം അവരോ​ടു​ളള വെറു​പ്പും (വിലാ. 2:14; 4:13, 14; യിരെ. 2:34; 5:30, 31; 14:13, 14) പോലെ അനേകം സമാന്തര പ്രയോ​ഗങ്ങൾ വിലാ​പ​ങ്ങ​ളി​ലും യിരെ​മ്യാ​വി​ലു​മുണ്ട്‌. വിലാ​പ​ങ്ങ​ളു​ടെ ദുഃഖ​പൂർണ​മായ ശൈലി​ക്കു യിരെ​മ്യാവ്‌ തികച്ചും പ്രാപ്‌ത​നാ​യി​രു​ന്നു​വെന്നു യിരെ​മ്യാ​വു 8:18-22-ലെയും 14:17, 18-ലെയും ഭാഗങ്ങൾ പ്രകട​മാ​ക്കു​ന്നു.

5. ഏതു ന്യായ​വാ​ദ​ത്താൽ നാം എഴുത്തി​ന്റെ കാലം നിഗമ​നം​ചെ​യ്യു​ന്നു?

5 എഴുത്തി​ന്റെ കാലം പൊ.യു.മു. 607-ലെ യെരു​ശ​ലേ​മി​ന്റെ പതനത്തി​നു​ശേ​ഷ​മാ​ണെന്നു പൊതു​വേ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്നു. നഗരത്തി​ന്റെ ഉപരോ​ധ​ത്തി​ന്റെ​യും ദഹിപ്പി​ക്ക​ലി​ന്റെ​യും ഭീതി യിരെ​മ്യാ​വി​ന്റെ മനസ്സിൽ അപ്പോ​ഴും പച്ചപി​ടി​ച്ചു​നി​ന്നി​രു​ന്നു, അവന്റെ മനോ​വേദന വ്യക്തമാ​യി പ്രകാ​ശി​പ്പി​ച്ചി​രി​ക്കു​ന്നു. സങ്കടത്തി​ന്റെ ഒരൊററ മുഖം ഏതെങ്കി​ലും നിശ്ചിത സ്ഥലത്തു പൂർണ​മാ​യി വെളി​പ്പെ​ടു​ത്തു​ന്നില്ല, എന്നാൽ ഓരോ​ന്നും പല കവിത​ക​ളിൽ വീണ്ടും വീണ്ടും മടങ്ങി​വ​രു​ന്നു​വെന്ന്‌ ഒരു ഭാഷ്യ​കാ​രൻ പ്രസ്‌താ​വി​ക്കു​ന്നു. അനന്തരം അവൻ പറയുന്നു: “ഈ ആശയ​കോ​ലാ​ഹലം . . . ഈ പുസ്‌തകം അറിയി​ക്കാ​നു​ദ്ദേ​ശി​ക്കുന്ന സംഭവ​ങ്ങ​ളോ​ടും വികാ​ര​ങ്ങ​ളോ​ടും അത്‌ അടുത്തു​പ​റ​റി​നിൽക്കു​ന്നു​വെ​ന്ന​തി​ന്റെ അതിശ​ക്ത​മായ തെളി​വു​ക​ളി​ലൊ​ന്നാണ്‌.” b

6. വിലാ​പ​ങ്ങ​ളു​ടെ ശൈലി​യി​ലും ഘടനയി​ലും കൗതു​ക​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്ത്‌?

6 വിലാ​പ​ങ്ങ​ളു​ടെ ഘടന ബൈബിൾപ​ണ്ഡി​തനു വലിയ താത്‌പ​ര്യ​മു​ള​ള​താണ്‌. അഞ്ച്‌ അധ്യാ​യ​ങ്ങ​ളുണ്ട്‌, അതായത്‌ അഞ്ച്‌ ഭാവഗീ​തങ്ങൾ. ആദ്യത്തെ നാലെണ്ണം ചിത്രാ​ക്ഷ​രി​യാണ്‌, ഓരോ വാക്യ​വും തുടർച്ച​യാ​യി എബ്രായ അക്ഷരമാ​ല​യി​ലെ 22 അക്ഷരങ്ങ​ളി​ലൊ​ന്നു​കൊ​ണ്ടു തുടങ്ങു​ന്നു. മറിച്ച്‌, മൂന്നാ​മത്തെ അധ്യാ​യ​ത്തിന്‌ 66 വാക്യ​ങ്ങ​ളുണ്ട്‌, തന്നിമി​ത്തം മൂന്നു തുടർച്ച​യായ വാക്യങ്ങൾ ഒരേ അക്ഷരം​കൊ​ണ്ടു തുടങ്ങി​യി​ട്ടാണ്‌ അടുത്ത അക്ഷരത്തി​ലേക്കു മാറു​ന്നത്‌. അഞ്ചാമത്തെ കവിത​യ്‌ക്ക്‌ 22 വാക്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അതു ചിത്രാ​ക്ഷ​രി​യല്ല.

7. യിരെ​മ്യാവ്‌ ഏതു ദുഃഖം പ്രകട​മാ​ക്കു​ന്നു, എന്നാൽ ഏതു പ്രത്യാശ നിലനിൽക്കു​ന്നു?

7 വിലാ​പങ്ങൾ നെബു​ഖ​ദ്‌നേ​സ​രി​നാ​ലു​ളള യെരു​ശ​ലേ​മി​ന്റെ ഉപരോ​ധ​ത്തി​ലും പിടി​ച്ച​ട​ക്ക​ലി​ലും നാശത്തി​ലും ആഴമായ ദുഃഖം പ്രകട​മാ​ക്കു​ന്നു. അതിന്റെ വ്യക്തത​യും സങ്കടഭാ​വ​വും മററ്‌ ഏതു സാഹി​ത്യ​ത്തി​ലേ​തി​നെ​ക്കാ​ളും മികച്ചു​നിൽക്കു​ന്നു. എഴുത്തു​കാ​രൻ താൻ വീക്ഷി​ക്കുന്ന ശൂന്യ​ത​യി​ലും ദുരി​ത​ത്തി​ലും സമ്മി​ശ്ര​ത​യി​ലും അഗാധ​ദുഃ​ഖം പ്രകടി​പ്പി​ക്കു​ന്നു. ക്ഷാമവും വാളും മററു ഭീകര​ത​ക​ളും നഗരത്തി​നു ഭയങ്കര​മായ കഷ്ടപ്പാടു വരുത്തി​ക്കൂ​ട്ടി​യി​രി​ക്കു​ന്നു—എല്ലാം ജനത്തി​ന്റെ​യും പ്രവാ​ച​കൻമാ​രു​ടെ​യും പുരോ​ഹി​തൻമാ​രു​ടെ​യും പാപങ്ങൾ നിമിത്തം ദൈവ​ത്തിൽനി​ന്നു​ളള നേരി​ട്ടു​ളള ശിക്ഷയാ​യി​ട്ടാണ്‌. എന്നിരു​ന്നാ​ലും, യഹോ​വ​യി​ലു​ളള പ്രത്യാ​ശ​യും വിശ്വാ​സ​വും നിലനിൽക്കു​ന്നു, പുനഃ​സ്ഥാ​പ​ന​ത്തി​നു​ളള പ്രാർഥ​നകൾ അവനോ​ടാ​യി നടത്ത​പ്പെ​ടു​ന്നു.

വിലാ​പ​ങ്ങ​ളു​ടെ ഉളളടക്കം

8. ഒന്നാം കവിത​യിൽ ഏതു ശൂന്യ​മാ​ക്കൽ വർണി​ച്ചി​രി​ക്കു​ന്നു, മൂർത്തീ​ക​രി​ക്ക​പ്പെട്ട യെരു​ശ​ലേം ആശയ​പ്ര​ക​ടനം നടത്തു​ന്നത്‌ എങ്ങനെ?

8 “അയ്യോ, ജനപൂർണ്ണ​യാ​യി​രുന്ന നഗരം ഏകാന്ത​യാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?” അങ്ങനെ ആദ്യ കവിത അതിന്റെ വിലാപം തുടങ്ങു​ന്നു. സീയോൻപു​ത്രി ഒരു പ്രഭ്വി ആയിരു​ന്നു, എന്നാൽ അവളുടെ കാമുകർ അവളെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു, അവളുടെ ജനം പ്രവാ​സ​ത്തി​ലേക്കു പോയി​രി​ക്കു​ന്നു. അവളുടെ പടിവാ​തി​ലു​കൾ ശൂന്യ​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. യഹോവ അവളുടെ ലംഘന​ങ്ങ​ളു​ടെ പെരുപ്പം നിമിത്തം അവളെ ശിക്ഷി​ച്ചി​രി​ക്കു​ന്നു. അവൾക്ക്‌ അവളുടെ പ്രതാപം നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു. അവളുടെ ശത്രുക്കൾ അവളുടെ വീഴ്‌ചയെ ചൊല്ലി ചിരി​ച്ചി​രി​ക്കു​ന്നു. അവൾ ഒരു വിസ്‌മ​യാ​വ​ഹ​മായ രീതി​യിൽ കീഴോ​ട്ടു​പോ​യി​രി​ക്കു​ന്നു, അവൾക്ക്‌ ആശ്വാ​സകൻ ഇല്ല. അവളുടെ ശേഷിച്ച ജനം പട്ടിണി​യി​ലാണ്‌. അവൾ (മൂർത്തീ​ക​രി​ക്ക​പ്പെട്ട യെരു​ശ​ലേം) ചോദി​ക്കു​ന്നു: “എനിക്കു അവൻ വരുത്തിയ വ്യസനം​പോ​ലെ ഒരു വ്യസന​മു​ണ്ടോ?” അവൾ തന്റെ കൈകൾ നീട്ടി പറയുന്നു: “യഹോവ നീതി​മാൻ; ഞാൻ അവന്റെ കല്‌പ​ന​യോ​ടു മത്സരിച്ചു.” (1:1, 12, 18) അവൾ തന്റെ ആഹ്ലാദി​ക്കുന്ന ശത്രു​ക്ക​ളു​ടെ​മേൽ അനർഥം വരുത്താൻ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ന്നു, അവൻ അവളോ​ടു ചെയ്‌ത​തു​പോ​ലെ​തന്നെ.

9. (എ) യെരു​ശ​ലേ​മിൻമേൽ ആരിൽനിന്ന്‌ അനർഥം വന്നിരി​ക്കു​ന്നു? (ബി) അവളു​ടെ​മേൽ കുന്നി​ക്ക​പ്പെട്ട പുച്ഛ​ത്തെ​യും നഗരത്തി​ലെ ഭയജന​ക​മായ അവസ്ഥക​ളെ​യും കുറിച്ചു യിരെ​മ്യാ​വു പറയു​ന്നത്‌ എങ്ങനെ?

9 “അയ്യോ! യഹോവ സീയോൻപു​ത്രി​യെ തന്റെ കോപ​ത്തിൽ മേഘം​കൊ​ണ്ടു മറെച്ച​തെ​ങ്ങനെ?” (2:1) ഇസ്രാ​യേ​ലി​ന്റെ ഭൂഷണത്തെ ഭൂമി​യിൽ തളളി​യി​ട്ടത്‌ യഹോ​വ​ത​ന്നെ​യാ​ണെന്നു രണ്ടാമത്തെ കവിത പ്രകട​മാ​ക്കു​ന്നു. ഉത്സവവും ശബത്തും വിസ്‌മ​രി​ക്ക​പ്പെ​ടാൻ അവൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു. അവൻ തന്റെ യാഗപീ​ഠ​വും വിശു​ദ്ധ​മ​ന്ദി​ര​വും തളളി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു. ഹാ, യെരു​ശ​ലേ​മി​ലെ പരിതാ​പ​ക​ര​മായ കാഴ്‌ചകൾ! യിരെ​മ്യാവ്‌ ഉദ്‌ഘോ​ഷി​ക്കു​ന്നു: “എന്റെ ജനത്തിൻ പുത്രി​യു​ടെ നാശം നിമിത്തം ഞാൻ കണ്ണുനീർ വാർത്തു കണ്ണു മങ്ങി​പ്പോ​കു​ന്നു; എന്റെ ഉളളം കലങ്ങി കരൾ നിലത്തു ചൊരി​ഞ്ഞു​വീ​ഴു​ന്നു.” (2:11) യെരു​ശ​ലേം പുത്രി​യെ അവൻ എന്തി​നോട്‌ ഉപമി​ക്കണം? അവൻ സീയോൻ പുത്രി​യെ എങ്ങനെ ആശ്വസി​പ്പി​ക്കണം? അവളുടെ സ്വന്തം പ്രവാ​ച​കൻമാർ വില​കെ​ട്ട​വ​രും സംതൃ​പ്‌തി​യേ​കാ​ത്ത​വ​രു​മെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. ഇപ്പോൾ കടന്നു​പോ​കു​ന്നവൻ അവളെ നോക്കി പുച്ഛഭാ​വ​ത്തിൽ ചിരി​ക്കു​ന്നു: “സൌന്ദ​ര്യ​പൂർത്തി എന്നും സർവ്വമ​ഹീ​ത​ല​മോ​ദം എന്നും വിളി​ച്ചു​വന്ന നഗരം ഇതുത​ന്നെ​യോ”? (2:15) അവളുടെ ശത്രുക്കൾ തങ്ങളുടെ വായ്‌കൾ തുറന്നു ചൂള കുത്തു​ക​യും പല്ലുക​ടി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു, ഇങ്ങനെ പറഞ്ഞു​കൊണ്ട്‌: ‘അവളെ വിഴു​ങ്ങി​ക്ക​ള​യാൻ നാം കാത്തി​രുന്ന ദിവസം ഇതുതന്നെ.’ അവളുടെ മക്കൾ ക്ഷാമം നിമിത്തം മോഹാ​ല​സ്യ​പ്പെ​ടു​ന്നു, സ്‌ത്രീ​കൾ സ്വന്തം സന്താന​ങ്ങളെ ഭക്ഷിക്കു​ന്നു. ശവങ്ങൾ തെരു​വു​ക​ളിൽ ചിതറി​ക്കി​ട​ക്കു​ന്നു. “യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ ആരും ചാടി​പ്പോ​ക​യില്ല; ആരും ശേഷി​ച്ച​തു​മില്ല.”—2:16, 22.

10. പ്രത്യാ​ശ​ക്കു​ളള ഒരു അടിസ്ഥാ​ന​മെന്ന നിലയിൽ, ദൈവ​ത്തി​ന്റെ ഏതു ഗുണങ്ങൾ യിരെ​മ്യാ​വു പറയുന്നു?

10 അറുപ​ത്താ​റു വാക്യ​ങ്ങ​ളു​ളള മൂന്നാ​മത്തെ കവിത ദൈവ​ത്തി​ന്റെ കരുണ​യി​ലു​ളള സീയോ​ന്റെ പ്രത്യാ​ശയെ ഊന്നി​പ്പ​റ​യു​ന്നു. അടിമ​ത്ത​വും ശൂന്യ​ത​യും വരുത്തി​യി​രി​ക്കു​ന്നതു യഹോ​വ​യാ​ണെന്നു പ്രവാ​ചകൻ അനേകം രൂപക​ങ്ങ​ളാൽ പ്രകട​മാ​ക്കു​ന്നു. സാഹച​ര്യ​ത്തി​ന്റെ കഠോ​ര​ത​യിൽ തന്റെ ക്ലേശം ഓർക്കാൻ എഴുത്തു​കാ​രൻ ദൈവ​ത്തോട്‌ അപേക്ഷി​ക്കു​ക​യും യഹോ​വ​യു​ടെ സ്‌നേ​ഹ​ദ​യ​യി​ലും കരുണ​യി​ലും വിശ്വാ​സം പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു. തുടർച്ച​യായ മൂന്നു വാക്യ​ങ്ങ​ളിൽ “നല്ല” എന്ന പദമുണ്ട്‌, യഹോ​വ​യിൽനി​ന്നു​ളള രക്ഷക്കായി കാത്തി​രി​ക്കു​ന്ന​തി​ന്റെ ഔചി​ത്യം കാണി​ച്ചു​ത​രു​ക​യും ചെയ്യുന്നു. (3:25-27) യഹോവ ദുഃഖ​ത്തി​നി​ട​യാ​ക്കി​യി​രി​ക്കു​ന്നു, എന്നാൽ അവൻ കരുണ​യും കാണി​ക്കും. എന്നാൽ ഇപ്പോൾ മത്സരം ഏററു​പ​റ​ഞ്ഞി​ട്ടും യഹോവ ക്ഷമിച്ചി​ട്ടില്ല; അവൻ തന്റെ ജനത്തിന്റെ പ്രാർഥ​ന​കളെ തടയു​ക​യും അവരെ വെറും “ചവറും എച്ചിലും” ആക്കുക​യും ചെയ്‌തി​രി​ക്കു​ന്നു. (3:45) തന്റെ ശത്രുക്കൾ ഒരു പക്ഷിക്കു​വേ​ണ്ടി​യെ​ന്ന​പോ​ലെ തന്നെ വേട്ടയാ​ടി​യെന്നു കയ്‌പേ​റിയ കണ്ണുനീ​രോ​ടെ പ്രവാ​ചകൻ ഓർക്കു​ന്നു. എന്നിരു​ന്നാ​ലും, യഹോവ കുഴി​യി​ലാ​യി​രുന്ന അവനോട്‌ അടുത്തു​ചെ​ല്ലു​ക​യും “ഭയപ്പെ​ടേണ്ട” എന്നു പറയു​ക​യും ചെയ്‌തു. ശത്രു​വി​ന്റെ നിന്ദക്ക്‌ ഉത്തരം കൊടു​ക്കാൻ അവൻ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ന്നു: “നീ അവരെ കോപ​ത്തോ​ടെ പിന്തു​ടർന്നു, യഹോ​വ​യു​ടെ ആകാശ​ത്തിൻകീ​ഴിൽനി​ന്നു നശിപ്പി​ച്ചു​ക​ള​യും.”—3:57, 66.

11. യഹോ​വ​യു​ടെ ഉഗ്ര​കോ​പം സീയോ​ന്റെ​മേൽ ഏതു വിധങ്ങ​ളിൽ പകർന്നി​രി​ക്കു​ന്നു, എന്തു​കൊണ്ട്‌?

11 “അയ്യോ, പൊന്നു മങ്ങി​പ്പോ​യി, നിർമ്മ​ല​തങ്കം മാറി​പ്പോ​യി.” (4:1) നാലാ​മത്തെ കവിത യഹോ​വ​യു​ടെ ആലയത്തി​ന്റെ മങ്ങലേററ മഹത്ത്വ​ത്തെ​ക്കു​റി​ച്ചു വിലപി​ക്കു​ന്നു, അതിന്റെ കല്ലുകൾ തെരു​ക്ക​ളിൽ ചിതറി​വീ​ണി​രി​ക്കു​ന്നു. സീയോ​ന്റെ വില​യേ​റിയ പുത്രൻമാർ മൺഭര​ണി​കൾ പോലെ വിലയി​ല്ലാ​ത്ത​വ​രാ​യി​ത്തീർന്നി​രി​ക്കു​ന്നു. വെളള​മോ അപ്പമോ ഇല്ല, ആഡംബ​ര​ത്തിൽ വളർത്ത​പ്പെ​ട്ടവർ ‘കുപ്പകളെ ആലിം​ഗ​നം​ചെ​യ്യേ​ണ്ടി​വ​രു​ന്നു.’ (4:5) ശിക്ഷ സോ​ദോ​മി​ന്റെ പാപത്തി​ന്റേ​തി​ലും വലുതു​പോ​ലു​മാണ്‌. ഒരു കാലത്തു ‘ഹിമ​ത്തെ​ക്കാൾ നിർമ​ല​രും പാലി​നെ​ക്കാൾ വെളു​ത്ത​വരു’മായി​രുന്ന നാസീർവ്ര​ത​ക്കാർ “കരിക്ക​ട്ടെ​യെ​ക്കാൾ കറുത്തി​രി​ക്കു​ന്നു,” എല്ലാവ​രും ചുരു​ണ്ടു​പോ​യി​രി​ക്കു​ന്നു. (4:7, 8) സ്‌ത്രീ​കൾ സ്വന്തം കുഞ്ഞു​ങ്ങളെ വേവിച്ച ഒരു കാലത്തു ക്ഷാമത്താൽ മരിക്കു​ന്ന​തി​നെ​ക്കാൾ മെച്ചമാ​യി​രു​ന്നു വാളി​നാൽ കൊല്ല​പ്പെ​ടു​ന്നത്‌! യഹോവ തന്റെ ഉഗ്ര​കോ​പം ചൊരി​ഞ്ഞി​രി​ക്കു​ന്നു. അവിശ്വ​സ​നീ​യ​മാ​യതു സംഭവി​ച്ചി​രി​ക്കു​ന്നു—ശത്രു യെരു​ശ​ലേ​മി​ന്റെ പടിവാ​തി​ലി​ങ്ക​ലേക്കു വന്നിരി​ക്കു​ന്നു! എന്തു​കൊണ്ട്‌? നീതി​യു​ളള രക്തം ചൊരിഞ്ഞ “പ്രവാ​ച​കൻമാ​രു​ടെ പാപങ്ങ​ളും പുരോ​ഹി​തൻമാ​രു​ടെ അകൃത്യ​ങ്ങ​ളും ഹേതു​വാ​യി.” (4:13) യഹോ​വ​യു​ടെ മുഖം അവരു​ടെ​നേരെ അല്ല. എന്നിരു​ന്നാ​ലും, സീയോ​ന്റെ പുത്രി​യു​ടെ അകൃത്യം പൂർത്തി​യാ​യി​രി​ക്കു​ന്നു, അവൾ വീണ്ടും പ്രവാ​സ​ത്തി​ലേക്കു കൊണ്ടു​പോ​ക​പ്പെ​ടു​ക​യില്ല. ഹാ, ഏദോം പുത്രി​യേ, ഇപ്പോൾ യഹോ​വ​യു​ടെ കയ്‌പിൻപാ​ന​പാ​ത്രം കുടി​ക്കാ​നു​ളള ഊഴം നിന്റേ​താണ്‌!

12. അഞ്ചാം കവിത​യിൽ ഏതു വിനീ​ത​മായ അഭ്യർഥന നടത്തുന്നു?

12 അഞ്ചാം കവിത തന്റെ അനാഥ​ജ​നത്തെ ഓർക്കാൻ യഹോ​വ​യോ​ടു​ളള ഒരു അഭ്യർഥ​ന​യോ​ടെ തുടങ്ങു​ന്നു. യെരു​ശ​ലേ​മി​ലെ നിവാ​സി​കൾ സംസാ​രി​ക്കു​ന്ന​താ​യി ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു. അവരുടെ പൂർവ​പി​താ​ക്കൻമാ​രാ​ണു പാപം​ചെ​യ്‌തി​രി​ക്കു​ന്നത്‌, ഇപ്പോൾ അവരുടെ അകൃത്യ​മാ​ണു ജനം വഹി​ക്കേ​ണ്ടത്‌. വെറും ദാസൻമാർ അവരു​ടെ​മേൽ ഭരിക്കു​ന്നു, അവർ വിശപ്പി​ന്റെ കഠിന​വേ​ദ​ന​ക​ളാൽ ദണ്ഡന​മേൽക്കു​ക​യാണ്‌. അവരുടെ ഹൃദയാ​ഹ്ലാ​ദം നിലച്ചു​പോ​യി​രി​ക്കു​ന്നു, അവരുടെ നൃത്തം വിലാ​പ​മാ​യി മാറി​യി​രി​ക്കു​ന്നു. അവർ ഹൃദയ​ത്തിൽ രോഗി​ക​ളാണ്‌. അവർ വിനീ​ത​മാ​യി യഹോ​വ​യോട്‌ ഇങ്ങനെ സമ്മതി​ക്കു​ന്നു: “യഹോവേ, നീ ശ്വാശ്വ​ത​നാ​യും നിന്റെ സിംഹാ​സനം തലമു​റ​ത​ല​മു​റ​യാ​യും ഇരിക്കു​ന്നു.” അവർ ഇങ്ങനെ വിളി​ച്ചു​പ​റ​യു​ന്നു: “യഹോവേ, ഞങ്ങൾ മടങ്ങി​വ​രേ​ണ്ട​തി​ന്നു ഞങ്ങളെ നിങ്ക​ലേക്കു മടക്കി​വ​രു​ത്തേ​ണമേ; ഞങ്ങൾക്കു പണ്ടത്തെ​പ്പോ​ലെ ഒരു നല്ല കാലം വരു​ത്തേ​ണമേ. അല്ല, നീ ഞങ്ങളെ അശേഷം ത്യജി​ച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു​വോ? ഞങ്ങളോ​ടു നീ അതിക​ഠി​ന​മാ​യി കോപി​ച്ചി​രി​ക്കു​ന്നു​വോ?”—5:19-22.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

13. വിലാ​പങ്ങൾ ഏതു വിശ്വാ​സം പ്രകട​മാ​ക്കു​ന്നു, എന്നിരു​ന്നാ​ലും ദൈവ​ത്തി​ന്റെ കാർക്ക​ശ്യം പ്രകട​മാ​ക്കു​ന്ന​തിൽ അതു പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

13 വിലാ​പ​ങ്ങ​ളു​ടെ പുസ്‌തകം ദൈവ​ത്തി​ലു​ളള യിരെ​മ്യാ​വി​ന്റെ പൂർണ​വി​ശ്വാ​സത്തെ വെളി​പ്പെ​ടു​ത്തു​ന്നു. ഏതെങ്കി​ലും മാനു​ഷിക ഉറവിൽനി​ന്നു​ളള ആശ്വാ​സ​ത്തി​ന്റെ പ്രത്യാശ അശേഷ​മി​ല്ലാ​തെ സങ്കടത്തി​ന്റെ​യും ഞെരി​ക്കുന്ന പരാജ​യ​ത്തി​ന്റെ​യും ആഴങ്ങളിൽതന്നെ പ്രവാ​ചകൻ അഖിലാ​ണ്ഡ​ത്തി​ന്റെ വലിയ ദൈവ​മായ യഹോ​വ​യു​ടെ കൈയാ​ലു​ളള രക്ഷക്കു​വേണ്ടി നോക്കി​പ്പാർത്തി​രി​ക്കു​ന്നു. വിലാ​പങ്ങൾ സകല സത്യാ​രാ​ധ​ക​രെ​യും അനുസ​ര​ണ​ത്തി​നും നിർമ​ല​ത​ക്കും പ്രചോ​ദി​പ്പി​ക്കേ​ണ്ട​താണ്‌, അതേ സമയം ഏററവും വലിയ നാമ​ത്തെ​യും അതു പ്രതി​നി​ധാ​നം​ചെ​യ്യു​ന്ന​തി​നെ​യും അനാദ​രി​ക്കു​ന്ന​വർക്കു ഭയാവ​ഹ​മായ മുന്നറി​യി​പ്പു​മാ​യി​രി​ക്കു​ന്നു. ഇത്ര സങ്കടക​ര​വും ഹൃദയ​സ്‌പർശി​യു​മായ ഭാഷയിൽ ശൂന്യ​മായ മറെറാ​രു നഗര​ത്തെ​ക്കു​റി​ച്ചും വിലപി​ക്കു​ന്ന​താ​യി ചരിത്രം പ്രകട​മാ​ക്കു​ന്നില്ല. മത്സരി​ക​ളും ശാഠ്യ​ക്കാ​രും അനുതാ​പ​മി​ല്ലാ​ത്ത​വ​രു​മാ​യി തുടരു​ന്ന​വ​രോ​ടു​ളള ദൈവ​ത്തി​ന്റെ കാർക്ക​ശ്യം വർണി​ച്ചി​രി​ക്കു​ന്നതു തീർച്ച​യാ​യും പ്രയോ​ജ​ന​ക​ര​മാണ്‌.

14. ഏതു ദിവ്യ​മു​ന്ന​റി​യി​പ്പു​ക​ളും പ്രവച​ന​ങ്ങ​ളും നിവൃ​ത്തി​യേ​റി​യി​രി​ക്കു​ന്ന​താ​യി വിലാ​പങ്ങൾ പ്രകട​മാ​ക്കു​ന്നു, ഈ പുസ്‌തകം മററു നിശ്വസ്‌ത എഴുത്തു​ക​ളു​മാ​യി ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

14 അനേകം ദിവ്യ മുന്നറി​യി​പ്പു​ക​ളു​ടെ​യും പ്രവച​ന​ങ്ങ​ളു​ടെ​യും നിവൃത്തി കാണി​ച്ചു​ത​രു​ന്ന​തി​ലും വിലാ​പങ്ങൾ പ്രയോ​ജ​ന​ക​ര​മാണ്‌. (വിലാ. 1:2യിരെ. 30:14; വിലാ. 2:15യിരെ. 18:16; വിലാ. 2:17ലേവ്യ. 26:17; വിലാ. 2:20ആവ. 28:53) കൂടാതെ വിലാ​പങ്ങൾ ആവർത്ത​ന​പു​സ്‌തകം 28:63-65-ന്റെ നിവൃ​ത്തി​ക്കു സുവ്യ​ക്ത​മായ സാക്ഷ്യം നൽകു​ന്നു​വെ​ന്നും കുറി​ക്കൊ​ള​ളുക. തന്നെയു​മല്ല, ഈ പുസ്‌ത​ക​ത്തിൽ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ മററു ഭാഗങ്ങളെ നിരവധി പ്രാവ​ശ്യം പരാമർശി​ച്ചി​രി​ക്കു​ന്നു. (വിലാ. 2:15സങ്കീ. 48:2; വിലാ. 3:24സങ്കീ. 119:57) ജനത്തിന്റെ സ്വന്തം ലംഘനങ്ങൾ നിമി​ത്ത​മാണ്‌ അനർഥം വന്നതെന്നു പ്രകട​മാ​ക്കു​ന്ന​തിൽ ദാനീ​യേൽ 9:5-14, വിലാ​പങ്ങൾ 1:5-നെയും 3:42-നെയും പിന്താ​ങ്ങു​ന്നു.

15. ഏതു “പുതു​നാ​ളു​കളി”ലേക്കു വിലാ​പങ്ങൾ വിരൽചൂ​ണ്ടു​ന്നു?

15 യെരു​ശ​ലേ​മി​ന്റെ ശോക​പ​ര്യ​വ​സാ​യി​യായ ദുരവസ്ഥ തീർച്ച​യാ​യും ഹൃദയ​ഭേ​ദ​ക​മാണ്‌! ഇതി​നെ​ല്ലാ​മി​ട​യിൽ, യഹോവ സ്‌നേ​ഹ​ദ​യ​യും കരുണ​യും പ്രകട​മാ​ക്കു​മെ​ന്നും അവൻ സീയോ​നെ ഓർക്കു​മെ​ന്നും അവളെ തിരികെ കൊണ്ടു​വ​രു​മെ​ന്നു​മു​ളള ഉറപ്പു മുഴക്കു​ന്നു. (വിലാ. 3:31, 32; 4:22) ദാവീദ്‌, ശലോ​മോൻ എന്നീ രാജാ​ക്കൻമാർ യെരു​ശ​ലേ​മിൽ ഭരിച്ചി​രുന്ന പണ്ടത്തെ നാളുകൾ പോ​ലെ​യു​ളള “നല്ലകാല”ത്തെക്കു​റി​ച്ചു​ളള [“പുതുനാളുകൾ” NW] പ്രത്യാ​ശ​യും അതു പ്രകട​മാ​ക്കു​ന്നു. ഒരു നിത്യ രാജ്യ​ത്തി​നു​വേണ്ടി ദാവീ​ദി​നോ​ടു ചെയ്‌ത യഹോ​വ​യു​ടെ ഉടമ്പടി ഇപ്പോ​ഴു​മുണ്ട്‌! “അവന്റെ കരുണ തീർന്നു​പോ​യി​ട്ടി​ല്ല​ല്ലോ; അതു രാവി​ലെ​തോ​റും പുതി​യത്‌” ആകുന്നു. അവ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വ​രിൽ അവന്റെ നീതി​യു​ളള രാജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ സകല ജീവി​ക​ളും നന്ദി​യോ​ടെ “യഹോവ എന്റെ ഓഹരി” എന്ന്‌ ഉദ്‌ഘോ​ഷി​ക്കു​ന്ന​തു​വരെ തുടരും.—5:21; 3:22-24.

[അടിക്കു​റി​പ്പു​കൾ]

a ജെ. ആർ. ഡമ്മലോവ്‌ സംവി​ധാ​നം​ചെയ്‌ത 1952, പേജ്‌ 483.

b വിലാപങ്ങളുടെ പുസ്‌ത​ക​ത്തി​ലെ പഠനങ്ങൾ (ഇംഗ്ലീഷ്‌), 1954, നോർമൻ കെ. ഗോട്ട്‌വാൾഡ്‌, പേജ്‌ 31.

[അധ്യയന ചോദ്യ​ങ്ങൾ]