വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 26—യെഹെസ്‌കേൽ

ബൈബിൾ പുസ്‌തക നമ്പർ 26—യെഹെസ്‌കേൽ

ബൈബിൾ പുസ്‌തക നമ്പർ 26—യെഹെസ്‌കേൽ

എഴുത്തുകാരൻ: യെഹെ​സ്‌കേൽ

എഴുതിയ സ്ഥലം: ബാബി​ലോൻ

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. ഏകദേശം 591

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 613-ഏകദേശം 591

1. ബാബി​ലോ​നി​ലെ പ്രവാ​സി​ക​ളു​ടെ സാഹച​ര്യ​ങ്ങൾ എന്തായി​രു​ന്നു, അവർ ഏതു പുതിയ പരി​ശോ​ധ​ന​കളെ അഭിമു​ഖീ​ക​രി​ച്ചു?

 പൊ.യു.മു. 617-ൽ യഹൂദാ​രാ​ജാ​വായ യെഹോ​യാ​ഖീൻ യെരു​ശ​ലേ​മി​നെ നെബു​ഖ​ദ്‌നേ​സ​രിന്‌ അടിയ​റ​വെച്ചു, അവൻ ദേശത്തെ പ്രമു​ഖ​രെ​യും യഹോ​വ​യു​ടെ ആലയത്തി​ലെ​യും രാജഗൃ​ഹ​ത്തി​ലെ​യും നിക്ഷേ​പ​ങ്ങ​ളെ​യും ബാബി​ലോ​നി​ലേക്കു കൊണ്ടു​പോ​യി. ബന്ദിക​ളിൽ രാജകു​ടും​ബ​വും പ്രഭു​ക്ക​ളും ശൂരൻമാ​രും വീരൻമാ​രും കരകൗ​ശ​ല​വി​ദ​ഗ്‌ധ​രും പണിക്കാ​രും പുരോ​ഹി​ത​നായ ബൂസി​യു​ടെ പുത്രൻ യെഹെ​സ്‌കേ​ലും ഉൾപ്പെ​ട്ടി​രു​ന്നു. (2 രാജാ. 24:11-17; യെഹെ. 1:1-3) ദുഃഖ​ഭാ​രം നിറഞ്ഞ ഹൃദയ​ങ്ങ​ളോ​ടെ പ്രവാ​സി​ക​ളായ ഈ ഇസ്രാ​യേ​ല്യർ കുന്നു​ക​ളും അരുവി​ക​ളും താഴ്‌വ​ര​ക​ളു​മു​ളള ഒരു ദേശത്തു​നി​ന്നു വിസ്‌തൃ​ത​മായ സമതല​ങ്ങ​ളി​ലൊ​ന്നി​ലേ​ക്കു​ളള തങ്ങളുടെ ക്ഷീണി​പ്പി​ക്കുന്ന യാത്ര പൂർത്തി​യാ​ക്കി​യി​രു​ന്നു. ഇപ്പോൾ അവർ ഒരു ശക്തമായ സാമ്രാ​ജ്യ​ത്തിൻമ​ധ്യേ അന്യമായ ആചാര​ങ്ങ​ളും പുറജാ​തി​യാ​രാ​ധ​ന​യു​മു​ളള ഒരു ജനത്താൽ ചുററ​പ്പെട്ടു കേബാർന​ദീ​തീ​രത്തു വസിച്ചു. സ്വന്തം വീടു​ക​ളു​ണ്ടാ​യി​രി​ക്കു​ന്ന​തി​നും വേലക്കാ​രെ സൂക്ഷി​ക്കു​ന്ന​തി​നും വ്യാപാ​ര​ത്തി​ലേർപ്പെ​ടു​ന്ന​തി​നും നെബു​ഖ​ദ്‌നേസർ ഇസ്രാ​യേ​ല്യ​രെ അനുവ​ദി​ച്ചു. (യെഹെ. 8:1; യിരെ. 29:5-7; എസ്രാ 2:65) കർമോ​ത്സു​ക​രെ​ങ്കിൽ, അവർക്ക്‌ അഭിവൃ​ദ്ധി​പ്പെ​ടാൻ കഴിയു​മാ​യി​രു​ന്നു. അവർ ബാബി​ലോ​ന്യ​മ​ത​ത്തി​ന്റെ​യും ഭൗതി​ക​ത്വ​ത്തി​ന്റെ​യും കെണി​ക​ളിൽ വീഴു​മോ? അവർ യഹോ​വ​ക്കെ​തി​രെ മത്സരി​ക്കു​ന്ന​തിൽ തുടരു​മോ? അവർ തങ്ങളുടെ പ്രവാ​സത്തെ യഹോ​വ​യിൽനി​ന്നു​ളള ശിക്ഷണ​മാ​യി സ്വീക​രി​ക്കു​മോ? അവർ തങ്ങളുടെ പ്രവാ​സ​ദേ​ശത്തു പുതിയ പരി​ശോ​ധ​ന​കളെ അഭിമു​ഖീ​ക​രി​ക്കു​മാ​യി​രു​ന്നു.

2. (എ) യെരു​ശ​ലേ​മി​ന്റെ നാശത്തി​നു മുമ്പത്തെ നിർണാ​യ​ക​വർഷ​ങ്ങ​ളിൽ ഏതു മൂന്നു പ്രവാ​ച​കൻമാർ മുന്തി​നി​ന്നി​രു​ന്നു? (ബി) സാർഥ​ക​മാ​യി യെഹെ​സ്‌കേൽ എങ്ങനെ സംബോ​ധ​ന​ചെ​യ്യ​പ്പെ​ടു​ന്നു, അവന്റെ പേരിന്റെ അർഥ​മെ​ന്താണ്‌? (സി) യെഹെ​സ്‌കേൽ ഏതു വർഷങ്ങ​ളി​ലാ​ണു പ്രവചി​ച്ചത്‌, അവന്റെ ജീവി​ത​ത്തെ​യും മരണ​ത്തെ​യും കുറിച്ച്‌ എന്തറി​യ​പ്പെ​ടു​ന്നു?

2 യെരു​ശ​ലേ​മി​ന്റെ നാശത്തി​ലേക്കു നയിക്കുന്ന ഈ നിർണാ​യ​ക​വർഷ​ങ്ങ​ളിൽ, യഹോവ തനിക്കു​ത​ന്നെ​യോ ഇസ്രാ​യേ​ല്യർക്കോ ഒരു പ്രവാ​ച​കന്റെ സേവനം വേണ്ടെ​ന്നു​വെ​ച്ചില്ല. യിരെ​മ്യാവ്‌ യെരു​ശ​ലേ​മിൽതന്നെ നിലയു​റ​പ്പി​ച്ചു, ദാനീ​യേൽ ബാബി​ലോൻ രാജധാ​നി​യി​ലാ​യി​രു​ന്നു, യെഹെ​സ്‌കേൽ ബാബി​ലോ​നി​ലെ യഹൂദ​പ്ര​വാ​സി​കൾക്കു​ളള പ്രവാ​ച​ക​നാ​യി​രു​ന്നു. യെഹെ​സ്‌കേൽ പുരോ​ഹി​ത​നും പ്രവാ​ച​ക​നും​കൂ​ടെ​യാ​യി​രു​ന്നു, ഇതേ ബഹുമതി യിരെ​മ്യാ​വും പിന്നീടു സെഖര്യാ​വും ആസ്വദി​ച്ചി​രു​ന്നു. (യെഹെ. 1:3) യെഹെ​സ്‌കേ​ലി​ന്റെ പുസ്‌ത​ക​ത്തി​ലു​ട​നീ​ളം അവൻ “മനുഷ്യ​പു​ത്രൻ” എന്നു 90-ൽപ്പരം പ്രാവ​ശ്യം സംബോ​ധന ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇത്‌ അവന്റെ പ്രവചനം പഠിക്കു​മ്പോൾ സാർഥ​ക​മായ ഒരു ആശയമാണ്‌, കാരണം ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ സമാന​മാ​യി യേശു “മനുഷ്യ​പു​ത്രൻ” എന്ന്‌ ഏകദേശം 80 പ്രാവ​ശ്യം പരാമർശി​ക്ക​പ്പെ​ടു​ന്നുണ്ട്‌. (യെഹെ. 2:1; മത്താ. 8:20) യെഹെ​സ്‌കേൽ (എബ്രായ, യെചെ​സ്‌ക്കേൽ) എന്ന അവന്റെ പേരിന്റെ അർഥം “ദൈവം ബലപ്പെ​ടു​ത്തു​ന്നു” എന്നാണ്‌. യെഹോ​യാ​ഖീ​ന്റെ പ്രവാ​സ​ത്തി​ന്റെ അഞ്ചാം വർഷമായ പൊ.യു.മു. 613-ൽ ആയിരു​ന്നു യെഹെ​സ്‌കേൽ യഹോ​വ​യാൽ ഒരു പ്രവാ​ച​ക​നാ​യി നിയു​ക്ത​നാ​യത്‌. 22 വർഷം കഴിഞ്ഞു പ്രവാ​സ​ത്തി​ന്റെ 27-ാം വർഷത്തി​ലും അവൻ വേലയി​ലേർപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി നാം വായി​ക്കു​ന്നു. (യെഹെ. 1:1, 2; 29:17) അവൻ വിവാ​ഹി​ത​നാ​യി​രു​ന്നു, എന്നാൽ നെബു​ഖ​ദ്‌നേസർ യെരു​ശ​ലേ​മി​ന്റെ അന്തിമ ഉപരോ​ധം തുടങ്ങിയ ദിവസം​തന്നെ അവന്റെ ഭാര്യ മരിച്ചു. (24:2, 18) അവന്റെ മരണത്തീ​യ​തി​യും വിധവും അറിയ​പ്പെ​ടു​ന്നില്ല.

3. യെഹെ​സ്‌കേ​ലി​ന്റെ ലേഖക​പ​ദ​വി​യെ​ക്കു​റി​ച്ചും യെഹെ​സ്‌കേൽ എന്ന പുസ്‌ത​ക​ത്തി​ന്റെ കാനോ​നി​ക​ത്വ​ത്തെ​യും വിശ്വാ​സ്യ​ത​യെ​യും കുറി​ച്ചും എന്തു പറയാൻ കഴിയും?

3 യെഹെ​സ്‌കേൽ യഥാർഥ​ത്തിൽ തന്റെ നാമം വഹിക്കുന്ന ഈ പുസ്‌തകം എഴുതി​യെ​ന്നും അതിനു തിരു​വെ​ഴു​ത്തു​കാ​നോ​നിൽ സമുചി​ത​മായ ഒരു സ്ഥാനമു​ണ്ടെ​ന്നു​മു​ള​ള​തി​നു തർക്കമില്ല. അത്‌ എസ്രാ​യു​ടെ നാളിലെ കാനോ​നിൽ ഉൾപ്പെ​ടു​ത്തി​യി​രു​ന്നു, ആദിമ ക്രിസ്‌തീയ കാലങ്ങ​ളി​ലെ പുസ്‌ത​ക​പ്പ​ട്ടി​ക​ക​ളിൽ, ശ്രദ്ധേ​യ​മാ​യി ഓറി​ജന്റെ കാനോ​നിൽ, കാണ​പ്പെ​ടു​ന്നു​മുണ്ട്‌. അതിന്റെ വിശ്വാ​സ്യത അതിലെ പ്രതീ​ക​ങ്ങ​ളും യിരെ​മ്യാ​വി​ലെ​യും വെളി​പാ​ടി​ലെ​യും പ്രതീ​ക​ങ്ങ​ളും തമ്മിലു​ളള ശ്രദ്ധേ​യ​മായ സാമ്യ​ത്താ​ലും സാക്ഷ്യ​പ്പെ​ടു​ത്ത​പ്പെ​ടു​ന്നു.—യെഹെ. 24:2-12യിരെ. 1:13-15; യെഹെ. 23:1-49യിരെ. 3:6-11; യെഹെ. 18:2-4യിരെ. 31:29, 30; യെഹെ. 1:5, 10വെളി. 4:6, 7; യെഹെ. 5:17വെളി. 6:8; യെഹെ. 9:4വെളി. 7:3; യെഹെ. 2:9; 3:1വെളി. 10:2, 8-10; യെഹെ. 23:22, 25, 26വെളി. 17:16; 18:8; യെഹെ. 27:30, 36വെളി. 18:9, 17-19; യെഹെ. 37:27വെളി. 21:3; യെഹെ. 48:30-34വെളി. 21:12, 13; യെഹെ. 47:1, 7, 12വെളി. 22:1, 2.

4. യെഹെ​സ്‌കേ​ലി​ന്റെ പ്രവച​ന​ങ്ങൾക്ക്‌ ഏതു നാടകീയ നിവൃ​ത്തി​കൾ ഉണ്ടായി​ട്ടുണ്ട്‌?

4 വിശ്വാ​സ്യ​ത​യു​ടെ കൂടു​ത​ലായ തെളിവ്‌ സോർ, ഈജി​പ്‌ത്‌, ഏദോം എന്നിങ്ങ​നെ​യു​ളള അയൽജ​ന​ത​കൾക്കെ​തി​രായ യെഹെ​സ്‌കേ​ലി​ന്റെ പ്രവച​ന​ങ്ങ​ളു​ടെ നാടകീ​യ​മായ നിവൃ​ത്തി​യാ​ലും കാണാ​വു​ന്ന​താണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, സോർ ശൂന്യ​മാ​ക്ക​പ്പെ​ടു​മെന്ന്‌ യെഹെ​സ്‌കേൽ പ്രവചി​ച്ചു. ഇതു നെബു​ഖ​ദ്‌നേസർ 13 വർഷത്തെ ഉപരോ​ധ​ശേഷം നഗരം പിടി​ച്ച​ട​ക്കി​യ​പ്പോൾ ഭാഗി​ക​മാ​യി നിവൃ​ത്തി​യേറി. (യെഹെ. 26:2-21) ഈ പോരാ​ട്ടം സോരി​നു പൂർണ​മായ അന്തം കൈവ​രു​ത്തി​യില്ല. എന്നിരു​ന്നാ​ലും, അതു മുഴു​വ​നാ​യി നശിപ്പി​ക്ക​പ്പെ​ട​ണ​മെ​ന്നു​ള​ള​താ​യി​രു​ന്നു യഹോ​വ​യു​ടെ ന്യായ​വി​ധി. അവൻ യെഹെ​സ്‌കേൽ മുഖാ​ന്തരം ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു: “ഞാൻ അതിന്റെ പൊടി അടിച്ചു​വാ​രി​ക്ക​ളഞ്ഞു അതിനെ വെറും പാറയാ​ക്കും. . . . നിന്റെ കല്ലും മരവും മണ്ണും എല്ലാം അവർ വെളള​ത്തിൽ ഇട്ടുക​ള​യും.” (26:4, 12) മഹാനായ അലക്‌സാ​ണ്ടർ 250 വർഷം കഴിഞ്ഞു ദ്വീപ​ന​ഗ​ര​മായ സോരി​നെ​തി​രെ നീങ്ങി​യ​പ്പോൾ ഇതെല്ലാം നിവൃ​ത്തി​യേറി. അലക്‌സാ​ണ്ട​റി​ന്റെ പടയാ​ളി​കൾ ശൂന്യ​മാ​ക്ക​പ്പെട്ട വൻകര​ന​ഗ​ര​ത്തി​ന്റെ നഷ്ടാവ​ശി​ഷ്ടങ്ങൾ ചുരണ്ടി​യെ​ടു​ത്തു സമു​ദ്ര​ത്തി​ലി​ട്ടു ദ്വീപ​ന​ഗ​ര​ത്തി​ലേക്ക്‌ 800 മീററർ നീളമു​ളള ഒരു വരമ്പു​ണ്ടാ​ക്കി. പിന്നീട്‌, സങ്കീർണ​മായ ഒരു ഉപരോ​ധ​ത്താൽ പൊ.യു.മു. 332-ൽ നഗരം പിടി​ക്കു​ന്ന​തി​നു 46 മീററർ പൊക്ക​മു​ളള മതിലു​ക​ളിൽ കയറി അവർ ആക്രമണം നടത്തി. ആയിരങ്ങൾ കൊല്ല​പ്പെട്ടു. അതിലും കൂടുതൽ പേർ അടിമ​ത്ത​ത്തി​നു വിൽക്ക​പ്പെട്ടു. കൂടാതെ യെഹെ​സ്‌കേൽ പ്രവചി​ച്ചി​രു​ന്ന​തു​പോ​ലെ, സോർ ഒരു ‘വെറു​മ്പാ​റ​യും വലവി​രി​പ്പാ​നു​ളള സ്ഥലവു​മാ​യി​ത്തീർന്നു.’ (26:14) a യെഹെ​സ്‌കേ​ലി​ന്റെ പ്രവച​ന​നി​വൃ​ത്തി​യാ​യി വാഗ്‌ദ​ത്ത​നാ​ടി​ന്റെ മറുഭാ​ഗത്തു വഞ്ചകരായ ഏദോ​മ്യ​രും നിർമൂ​ല​മാ​ക്ക​പ്പെട്ടു. (25:12, 13; 35:2-9) b തീർച്ച​യാ​യും, യെരു​ശ​ലേ​മി​ന്റെ നാശ​ത്തെ​യും ഇസ്രാ​യേ​ലി​ന്റെ പുനഃ​സ്ഥാ​പ​ന​ത്തെ​യും സംബന്ധിച്ച യെഹെ​സ്‌കേ​ലി​ന്റെ പ്രവച​ന​ങ്ങ​ളും കൃത്യ​മെന്നു തെളിഞ്ഞു.—17:12-21; 36:7-14.

5. യെഹെ​സ്‌കേ​ലി​ന്റെ ആദിമ പ്രവച​ന​ങ്ങ​ളോ​ടു യഹൂദൻമാർ എങ്ങനെ പ്രതി​ക​രി​ച്ചു?

5 യെഹെ​സ്‌കേ​ലി​ന്റെ പ്രവാചക ജീവി​ത​വൃ​ത്തി​യു​ടെ ആദിമ​വർഷ​ങ്ങ​ളിൽ അവൻ അവിശ്വസ്‌ത യെരു​ശ​ലേ​മി​നെ​തി​രായ ദൈവ​ത്തി​ന്റെ സുനി​ശ്ചിത ന്യായ​വി​ധി​കൾ പ്രഖ്യാ​പി​ക്കു​ക​യും വിഗ്ര​ഹാ​രാ​ധ​ന​ക്കെ​തി​രെ പ്രവാ​സി​കൾക്കു മുന്നറി​യി​പ്പു കൊടു​ക്കു​ക​യും ചെയ്‌തു. (14:1-8; 17:12-21) ബന്ദിക​ളായ യഹൂദൻമാർ അനുതാ​പ​ത്തി​ന്റെ യഥാർഥ ലക്ഷണങ്ങ​ളൊ​ന്നും കാണി​ച്ചില്ല. അവരുടെ ഉത്തരവാ​ദി​ത്വ​പ്പെ​ട്ടവർ യെഹെ​സ്‌കേ​ലി​നോട്‌ ആലോചന ചോദി​ക്കു​ന്നത്‌ ഒരു പതിവാ​ക്കി, എന്നാൽ യെഹെ​സ്‌കേൽ അവർക്ക്‌ അറിയി​ച്ചു​കൊ​ടുത്ത യഹോ​വ​യു​ടെ സന്ദേശ​ങ്ങൾക്ക്‌ അവർ ശ്രദ്ധ കൊടു​ത്തില്ല. അവർ തങ്ങളുടെ വിഗ്ര​ഹാ​രാ​ധ​ന​യും ഭൗതി​ക​ത്വ​ന​ട​പ​ടി​ക​ളു​മാ​യി മുമ്പോ​ട്ടു​തന്നെ പോയി. അവരുടെ ആലയത്തി​ന്റെ​യും വിശു​ദ്ധ​ന​ഗ​ര​ത്തി​ന്റെ​യും രാജവം​ശ​ത്തി​ന്റെ​യും നഷ്ടം ഒരു ഭയങ്കര ഞെട്ടലാ​യി​ട്ടാണ്‌ അനുഭ​വ​പ്പെ​ട്ടത്‌, എന്നാൽ അതു ചുരുക്കം ചിലരെ മാത്രമേ താഴ്‌മ​യി​ലേ​ക്കും അനുതാ​പ​ത്തി​ലേ​ക്കും ഉണർത്തി​യു​ളളു.—സങ്കീ. 137:1-9.

6. യെഹെ​സ്‌കേ​ലി​ന്റെ പിൽക്കാല പ്രവച​നങ്ങൾ എന്തിനു ദൃഢത കൊടു​ക്കു​ന്നു, യഹോ​വ​യു​ടെ നാമത്തി​ന്റെ വിശു​ദ്ധീ​ക​ര​ണ​ത്തിന്‌ ഊന്നൽകൊ​ടു​ക്കു​ന്ന​തെ​ങ്ങനെ?

6 പിൽക്കാല വർഷങ്ങ​ളി​ലെ യെഹെ​സ്‌കേ​ലി​ന്റെ പ്രവച​നങ്ങൾ പുനഃ​സ്ഥാ​പ​ന​ത്തി​ന്റെ പ്രത്യാ​ശയെ ദൃഢീ​ക​രി​ച്ചു. അവരുടെ വീഴ്‌ച​യിൽ അയൽജ​ന​തകൾ ആഹ്ലാദി​ച്ച​തു​കൊണ്ട്‌ അവ അവരെ​യും ശാസിച്ചു. അവരുടെ സ്വന്തം അവമാ​ന​വും ഒപ്പം ഇസ്രാ​യേ​ലി​ന്റെ പുനഃ​സ്ഥാ​പ​ന​വും അവരുടെ കൺമു​മ്പിൽ യഹോ​വയെ വിശു​ദ്ധീ​ക​രി​ക്കും. ചുരു​ക്ക​ത്തിൽ, അടിമ​ത്ത​ത്തി​ന്റെ​യും പുനഃ​സ്ഥാ​പ​ന​ത്തി​ന്റെ​യും ഉദ്ദേശ്യം ഇതായി​രു​ന്നു: ‘യഹൂദൻമാ​രി​ലും ജനതക​ളി​ലും പെട്ട ജനങ്ങളായ നിങ്ങൾ ഞാൻ യഹോ​വ​യാ​ണെന്ന്‌ അറി​യേ​ണ്ടി​വ​രും.’ (യെഹെ. 39:7, 22) യഹോ​വ​യു​ടെ നാമത്തി​ന്റെ ഈ വിശു​ദ്ധീ​ക​രണം പുസ്‌ത​ക​ത്തി​ലു​ട​നീ​ളം ഊന്നി​പ്പ​റ​യ​പ്പെ​ട്ടി​രി​ക്കു​ന്നു, “ഞാൻ യഹോ​വ​യെന്നു നിങ്ങൾ [അല്ലെങ്കിൽ, അവർ] അറി​യേ​ണ്ടി​വ​രും” എന്ന പദപ്ര​യോ​ഗം 60-ൽപ്പരം പ്രാവ​ശ്യം വരുന്നുണ്ട്‌.—6:7, NW അടിക്കു​റിപ്പ്‌.

യെഹെ​സ്‌കേ​ലി​ന്റെ ഉളളടക്കം

7. യെഹെ​സ്‌കേ​ലി​ന്റെ പുസ്‌തകം സ്വാഭാ​വി​ക​മാ​യി ഏതു മൂന്നു വിഭാ​ഗ​ങ്ങ​ളിൽ പെടുന്നു?

7 പുസ്‌ത​ക​ത്തി​നു മൂന്നു ഭാഗങ്ങ​ളാ​ണു സ്വാഭാ​വി​ക​മാ​യു​ള​ളത്‌. 1 മുതൽ 24 വരെയു​ളള അധ്യാ​യ​ങ്ങ​ള​ട​ങ്ങിയ ഒന്നാമ​ത്തേ​തിൽ യെരു​ശ​ലേ​മി​ന്റെ ഉറപ്പായ നാശ​ത്തെ​ക്കു​റി​ച്ചു​ളള മുന്നറി​യിപ്പ്‌ അടങ്ങി​യി​രി​ക്കു​ന്നു. അധ്യാ​യങ്ങൾ 25 മുതൽ 32 വരെയു​ളള രണ്ടാം ഭാഗത്തിൽ പല പുറജാ​തീയ ജനതക​ളു​ടെ​യും നാശത്തി​ന്റെ പ്രവച​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു. അവസാ​നത്തെ ഭാഗമായ 33-48 വരെയു​ളള അധ്യാ​യ​ങ്ങ​ളിൽ പുനഃ​സ്ഥാ​പന പ്രവച​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു, അവ ഒരു പുതിയ ആലയത്തി​ന്റെ​യും വിശുദ്ധ നഗരത്തി​ന്റെ​യും ദർശന​ത്തിൽ പര്യവ​സാ​നി​ക്കു​ന്നു. പ്രവച​ന​ങ്ങ​ളിൽ അധിക​ഭാ​ഗ​വും കാലാ​നു​ക്ര​മ​മാ​യും വിഷയാ​നു​ക്ര​മ​ത്തി​ലു​മാ​ണു ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌.

8. യെഹെ​സ്‌കേൽ തന്റെ പ്രാരംഭ ദർശന​ത്തിൽ എന്തു കാണുന്നു?

8 യഹോവ യെഹെ​സ്‌കേ​ലി​നെ കാവൽക്കാ​ര​നാ​യി നിയോ​ഗി​ക്കു​ന്നു (1:1–3:27). പൊ.യു.മു. 613-ലെ തന്റെ പ്രാരംഭ ദർശന​ത്തിൽ, യെഹെ​സ്‌കേൽ വടക്കു​നി​ന്നു​ളള ഒരു ഉഗ്രമായ കാററും ഒപ്പം ഒരു മേഘപി​ണ്ഡ​വും സ്‌ഫു​രി​ക്കുന്ന തീയും കാണുന്നു. അതിൽനിന്ന്‌ ഒരു മനുഷ്യ​ന്റെ​യും ഒരു സിംഹ​ത്തി​ന്റെ​യും ഒരു കാളയു​ടെ​യും ഒരു കഴുക​ന്റെ​യും മുഖങ്ങ​ളു​ളള ചിറകു​ളള നാലു ജീവികൾ വരുന്നു. അവയ്‌ക്ക്‌ എരിയുന്ന കനലു​ക​ളു​ടെ കാഴ്‌ച​യാ​ണു​ള​ളത്‌, ഒരു പ്രകാ​ര​ത്തിൽ പറഞ്ഞാൽ ഓരോ​ന്നി​നോ​ടും​കൂ​ടെ കണ്ണുകൾ നിറഞ്ഞ വിളു​മ്പു​ക​ളു​ള​ള​താ​യി ഭയങ്കര പൊക്ക​മു​ളള ഒരു ചക്രത്തി​ന്റെ നടുവി​ലു​ളള ഒരു ചക്രവു​മുണ്ട്‌. അവ നിരന്ത​ര​മായ ഐക്യ​ത്തിൽ ഏതു ദിശയി​ലും നീങ്ങുന്നു. ജീവി​ക​ളു​ടെ തലക്കു​മീ​തെ ഒരു വിരി​വി​ന്റെ സാദൃ​ശ്യ​മുണ്ട്‌. വിരി​വി​നു​മീ​തെ “യഹോ​വ​യു​ടെ മഹത്വ​ത്തി​ന്റെ പ്രത്യക്ഷത”യുളള ഒരു സിംഹാ​സ​ന​മുണ്ട്‌.—1:28.

9. യെഹെ​സ്‌കേ​ലി​ന്റെ നിയോ​ഗ​ത്തിൽ എന്തുൾപ്പെ​ടു​ന്നു?

9 യഹോവ കവിണ്ണു​വീണ യെഹെ​സ്‌കേ​ലി​നെ വിളി​ക്കു​ന്നു: “മനുഷ്യ​പു​ത്രാ, നിവിർന്നു​നില്‌ക്ക.” അനന്തരം അവൻ അവനെ ഇസ്രാ​യേ​ലി​നും ചുററു​പാ​ടു​മു​ളള മത്സരജ​ന​ത​കൾക്കും പ്രവാ​ച​ക​നാ​യി നിയോ​ഗി​ക്കു​ന്നു. അവർ ശ്രദ്ധി​ക്കു​ന്നോ ഇല്ലയോ എന്നതു പ്രശ്‌നമല്ല. കുറഞ്ഞ​പക്ഷം കർത്താ​വായ യഹോ​വ​യു​ടെ ഒരു പ്രവാ​ചകൻ അവരുടെ മധ്യേ ഉണ്ടായി​രു​ന്നു​വെന്ന്‌ അവർ അറിയും. യഹോവ യെഹെ​സ്‌കേ​ലി​നെ​ക്കൊണ്ട്‌ ഒരു പുസ്‌ത​ക​ചു​രുൾ തീററി​ക്കു​ന്നു. അത്‌ അവന്റെ വായിൽ തേൻപോ​ലെ മധുര​മു​ള​ള​താ​യി​ത്തീ​രു​ന്നു. അവൻ അവനോ​ടു പറയുന്നു: “മനുഷ്യ​പു​ത്രാ ഞാൻ നിന്നെ യിസ്രാ​യേൽഗൃ​ഹ​ത്തി​ന്നു കാവൽക്കാ​ര​നാ​ക്കി​യി​രി​ക്കു​ന്നു.” (2:1; 3:17) യെഹെ​സ്‌കേൽ വിശ്വ​സ്‌ത​ത​യോ​ടെ മുന്നറി​യി​പ്പു കൊടു​ക്കണം, അല്ലെങ്കിൽ മരിക്കും.

10. ഇസ്രാ​യേ​ലി​നു​ളള ഏത്‌ അടയാളം യെഹെ​സ്‌കേൽ അഭിന​യി​ക്കു​ന്നു?

10 യെരു​ശ​ലേ​മി​ന്റെ ഉപരോ​ധം അഭിന​യി​ക്കു​ന്നു (4:1–7:27). ഒരു ഇഷ്ടിക​മേൽ യെരു​ശ​ലേ​മി​ന്റെ ഒരു ആകൃതി കൊത്താൻ യഹോവ യെഹെ​സ്‌കേ​ലി​നോ​ടു പറയുന്നു. അവൻ ഇസ്രാ​യേ​ലിന്‌ ഒരു അടയാ​ള​മാ​യി ഒരു ഹാസ്യ​മായ ഉപരോ​ധം നടത്തേ​ണ്ട​താണ്‌. ആ സംഗതി ബോധ്യ​പ്പെ​ടു​ത്തു​ന്ന​തിന്‌ അവൻ ഇടതു​വശം കുത്തി ഇഷ്ടിക​യു​ടെ മുമ്പിൽ 390 ദിവസം കിടക്കണം, വലതു​വശം കുത്തി 40 ദിവസ​വും. അതേസ​മയം വളരെ തുച്ഛമായ ഒരു ആഹാര​ക്ര​മ​പ്ര​കാ​രം വേണം അവൻ ഉപജീ​വി​ക്കാൻ. പാചക​ഇ​ന്ധ​ന​ത്തി​ന്റെ ഒരു മാററ​ത്തി​നു​വേണ്ടി യഹോ​വ​യോ​ടു​ളള ഒരു ദീനമായ അഭ്യർഥ​ന​യാൽ യെഹെ​സ്‌കേൽ യഥാർഥ​മാ​യി രംഗം അഭിന​യി​ക്കു​ന്നു​ണ്ടെന്നു സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു.—4:9-15.

11. (എ) ഉപരോ​ധ​ത്തി​ന്റെ അനർഥ​ക​ര​മായ അവസാ​നത്തെ യെഹെ​സ്‌കേൽ വരച്ചു​കാ​ട്ടു​ന്നത്‌ എങ്ങനെ? (ബി) ആശ്വാ​സ​മു​ണ്ടാ​കു​ക​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

11 യെഹെ​സ്‌കേ​ലി​ന്റെ മുടി കത്രി​പ്പി​ച്ചു​കൊ​ണ്ടും താടി വടിപ്പി​ച്ചു​കൊ​ണ്ടും യഹോവ അവനെ​ക്കൊണ്ട്‌ ഉപരോ​ധ​ത്തി​ന്റെ അനർഥ​ക​ര​മായ അന്തം ചിത്രീ​ക​രി​പ്പി​ക്കു​ന്നു. മുടി​യു​ടെ മൂന്നി​ലൊന്ന്‌ അവൻ ചുട്ടെ​രി​ക്കണം, മൂന്നി​ലൊന്ന്‌ ഒരു വാൾകൊ​ണ്ടു കൊത്തി​നു​റു​ക്കണം, മൂന്നി​ലൊന്ന്‌ കാററത്തു ചിതറി​ക്കണം. അങ്ങനെ ഉപരോ​ധ​ത്തി​ന്റെ അവസാനം യെരു​ശ​ലേം നിവാ​സി​ക​ളിൽ ചിലർ ക്ഷാമത്താ​ലും പകർച്ച​വ്യാ​ധി​യാ​ലും വാളി​നാ​ലും മരിക്കും, ശേഷി​ച്ചവർ ജനതക​ളു​ടെ ഇടയിൽ ചിതറി​ക്ക​പ്പെ​ടും. യഹോവ അവളെ ശൂന്യ​മാ​ക്കും. എന്തു​കൊണ്ട്‌? അവളുടെ അധഃപ​തി​ച്ച​തും വെറു​ക്ക​ത്ത​ക്ക​തു​മായ വിഗ്ര​ഹാ​രാ​ധന നിമിത്തം. സമ്പത്ത്‌ ആശ്വാസം നേടു​ക​യില്ല. യഹോ​വ​യു​ടെ ക്രോ​ധ​ദി​വ​സ​ത്തിൽ യെരു​ശ​ലേ​മി​ലെ ജനം തങ്ങളുടെ വെളളി തെരു​വു​ക​ളിൽ എറിഞ്ഞു​ക​ള​യും, “ഞാൻ യഹോ​വ​യെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.”—7:27, NW.

12. യെഹെ​സ്‌കേൽ വിശ്വാ​സ​ത്യാ​ഗി​യായ യെരു​ശ​ലേ​മി​ന്റെ ദർശന​ത്തിൽ ഏതു മ്ലേച്ഛകാ​ര്യ​ങ്ങൾ കാണുന്നു?

12 വിശ്വാ​സ​ത്യാ​ഗി​യായ യെരു​ശ​ലേ​മി​നെ സംബന്ധിച്ച യെഹെ​സ്‌കേ​ലി​ന്റെ ദർശനം (8:1–11:25). ഇപ്പോൾ പൊ.യു.മു. 612 ആണ്‌. ഒരു ദർശന​ത്തിൽ യെഹെ​സ്‌കേൽ വിദൂ​ര​ത്തി​ലു​ളള യെരു​ശ​ലേ​മി​ലേക്കു കൊണ്ടു​പോ​ക​പ്പെ​ടു​ന്നു. അവിടെ യഹോ​വ​യു​ടെ ആലയത്തിൽ സംഭവി​ക്കുന്ന മ്ലേച്ഛകാ​ര്യ​ങ്ങൾ അവൻ കാണുന്നു. പ്രാകാ​ര​ത്തിൽ യഹോ​വയെ തീക്ഷ്‌ണ​തക്കു പ്രചോ​ദി​പ്പി​ക്കുന്ന വെറു​ക്കത്തക്ക ഒരു ബിംബ​മുണ്ട്‌. ചുവർ തുരന്ന​പ്പോൾ യെഹെ​സ്‌കേൽ പ്രായ​മു​ളള 70 പുരു​ഷൻമാർ അറയ്‌ക്കത്തക്ക ജന്തുക്ക​ളു​ടെ​യും കാഷ്‌ഠ​വി​ഗ്ര​ഹ​ങ്ങ​ളു​ടെ​യും ചുവരി​ലു​ളള കൊത്തു​രൂ​പ​ങ്ങ​ളു​ടെ മുമ്പാകെ ആരാധി​ക്കു​ന്നതു കണ്ടു. “യഹോവ നമ്മെ കാണു​ന്നില്ല; യഹോവ ദേശത്തെ വിട്ടു​പോ​യി​രി​ക്കു​ന്നു” എന്നു പറഞ്ഞു​കൊണ്ട്‌ അവർ ഒഴിക​ഴി​വു കണ്ടെത്തു​ന്നു. (8:12) വടക്കേ പടിവാ​തി​ലി​ങ്കൽ സ്‌ത്രീ​കൾ പുറജാ​തി​ദേ​വ​നായ തമ്മൂസി​നെ ചൊല്ലി കരയു​ക​യാണ്‌. എന്നാൽ അതു മാത്രമല്ല! ആലയത്തി​ന്റെ പ്രവേ​ശ​ന​ത്തി​ങ്കൽത്തന്നെ ആലയത്തി​ങ്ക​ലേക്കു പുറം​തി​രിച്ച്‌ 25 പുരു​ഷൻമാർ നിൽപ്പുണ്ട്‌, അവർ സൂര്യനെ ആരാധി​ക്കു​ക​യാണ്‌. അവർ യഹോ​വയെ മുഖത്തു​നോ​ക്കി അശുദ്ധ​മാ​ക്കു​ക​യാണ്‌, അവൻ ക്രോ​ധ​പൂർവം തീർച്ച​യാ​യും പ്രവർത്തി​ക്കും!

13. ചണവസ്‌ത്രം ധരിച്ച മനുഷ്യ​നും ആയുധ​ങ്ങ​ളോ​ടു​കൂ​ടിയ ആറു പുരു​ഷൻമാ​രും ഏത്‌ ആജ്ഞകൾ നിറ​വേ​റ​റു​ന്നു?

13 ഇപ്പോൾ നോക്കൂ! ആറു പുരു​ഷൻമാർ തകർക്കുന്ന ആയുധങ്ങൾ കൈക​ളി​ലേന്തി പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. അവരുടെ ഇടയിൽ ഏഴാമ​തൊ​രാൾ ചണവസ്‌ത്രം ധരിച്ചു സെക്ര​ട്ട​റി​യു​ടെ മഷിക്കു​പ്പി​യു​മാ​യി വരുന്നു. ചണവസ്‌ത്രം ധരിച്ച ഈ മനുഷ്യ​നോ​ടു നഗരത്തി​ലൂ​ടെ കടന്നു​പോ​യി അതിന്റെ നടുവിൽ നടക്കുന്ന മ്ലേച്ഛകാ​ര്യ​ങ്ങൾ നിമിത്തം നെടു​വീർപ്പി​ട്ടു കരയുന്ന പുരു​ഷൻമാ​രു​ടെ നെററി​യിൽ ഒരു അടയാ​ള​മി​ടാൻ യഹോവ കൽപ്പി​ക്കു​ന്നു. അടുത്ത​താ​യി, അവൻ ആ ആറു​പേ​രോ​ടു പുറ​പ്പെ​ട്ടു​ചെന്ന്‌ അടയാ​ള​മി​ല്ലാത്ത സകല​രെ​യും, “വൃദ്ധൻമാ​രെ​യും യൌവ​ന​ക്കാ​രെ​യും കന്യക​മാ​രെ​യും പൈത​ങ്ങ​ളെ​യും സ്‌ത്രീ​ക​ളെ​യും കൊന്നു​ക​ള​വിൻ” എന്നു പറയുന്നു. അവർ ഇതു ചെയ്യുന്നു, ആലയത്തി​നു മുമ്പിലെ വൃദ്ധരിൽ തുടങ്ങു​ന്നു. ചണവസ്‌ത്രം ധരിച്ച മനുഷ്യൻ: “എന്നോടു കല്‌പി​ച്ച​തു​പോ​ലെ ഞാൻ ചെയ്‌തി​രി​ക്കു​ന്നു” എന്ന വസ്‌തുത അറിയി​ക്കു​ന്നു.—9:6, 11.

14. യഹോ​വ​യു​ടെ മഹത്ത്വ​വും ന്യായ​വി​ധി​ക​ളും സംബന്ധി​ച്ചു ദർശനം അന്തിമ​മാ​യി എന്തു കാണി​ക്കു​ന്നു?

14 യെഹെ​സ്‌കേൽ വീണ്ടും കെരൂ​ബു​കൾക്കു​മീ​തെ ഉയർന്നു​നിൽക്കുന്ന യഹോ​വ​യു​ടെ മഹത്ത്വം കാണുന്നു. ഒരു കെരൂബ്‌ ചക്രപ്പ​ണി​ക്കി​ട​യിൽനി​ന്നു തീക്കന​ലു​കൾ നീട്ടുന്നു, ചണവസ്‌ത്രം ധരിച്ച മനുഷ്യൻ അവ വാങ്ങു​ക​യും നഗരത്തിൻമേൽ വിതറു​ക​യും ചെയ്യുന്നു. ഇസ്രാ​യേ​ലി​ലെ ചിതറി​ക്ക​പ്പെ​ട്ട​വരെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, അവരെ വീണ്ടും ശേഖരി​ക്കു​മെ​ന്നും അവർക്കു പുതിയ ഒരു ആത്മാവി​നെ കൊടു​ക്കു​മെ​ന്നും യഹോവ വാഗ്‌ദത്തം ചെയ്യുന്നു. എന്നാൽ യെരു​ശ​ലേ​മി​ലെ ഈ ദുഷ്ട വ്യാജാ​രാ​ധ​ക​രെ​സം​ബ​ന്ധി​ച്ചെന്ത്‌? “ഞാൻ അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരം​കൊ​ടു​ക്കും” എന്നു യഹോവ പറയുന്നു. (11:21) യഹോ​വ​യു​ടെ മഹത്ത്വം നഗരത്തിൻമീ​തെ​നിന്ന്‌ ഉയരു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു, യെഹെ​സ്‌കേൽ ദർശന​ത്തെ​ക്കു​റി​ച്ചു പ്രവാ​സി​ക​ളായ ജനത്തോ​ടു പറഞ്ഞു​തു​ട​ങ്ങു​ന്നു.

15. കൂടു​ത​ലായ ഏതു ദൃഷ്ടാ​ന്ത​ത്താൽ യെരു​ശ​ലേം നിവാ​സി​കൾ അടിമ​ത്ത​ത്തി​ലേക്കു പോകു​മെ​ന്ന​തി​ന്റെ ഉറപ്പിനെ പ്രകട​മാ​ക്കു​ന്നു?

15 ബാബി​ലോ​നിൽവച്ചു യെരു​ശ​ലേ​മി​നെ സംബന്ധിച്ച കൂടു​ത​ലായ പ്രവച​നങ്ങൾ (12:1–19:14). യെഹെ​സ്‌കേൽ മറെറാ​രു പ്രതീ​കാ​ത്മക രംഗത്ത്‌ അഭി​നേ​താ​വാ​യി​ത്തീ​രു​ന്നു. പകൽസ​മ​യത്ത്‌ അവൻ തന്റെ ഭവനത്തിൽനി​ന്നു പ്രവാ​സ​ത്തി​നു​ളള തന്റെ സാമ​ഗ്രി​കൾ പുറത്തു​കൊ​ണ്ടു​വ​രു​ന്നു. അനന്തരം രാത്രി​യിൽ മുഖം​മ​റച്ച്‌ അവൻ നഗര മതിലി​ലെ ഒരു ദ്വാര​ത്തി​ലൂ​ടെ പോകു​ന്നു. ഇത്‌ ഒരു അടയാ​ള​മാ​ണെന്ന്‌ അവൻ വിശദീ​ക​രി​ക്കു​ന്നു: “അവർ നാടു​ക​ടന്നു പ്രവാ​സ​ത്തി​ലേക്കു പോ​കേ​ണ്ടി​വ​രും.” (12:11) തങ്ങളുടെ സ്വന്തം മനോ​ഭാ​വ​പ്ര​കാ​രം നടക്കുന്ന ആ മൂഢ പ്രവാ​ച​കൻമാർ! അവർ “സമാധാ​നം ഇല്ലാ​തെ​യി​രി​ക്കെ, സമാധാ​നം” എന്നു വിളി​ച്ചു​കൂ​കു​ന്നു. (13:10) നോഹ​യും ദാനി​യേ​ലും ഇയ്യോ​ബും യെരു​ശ​ലേ​മിൽ ഉണ്ടായി​രു​ന്നാൽതന്നെ അവർക്കു തങ്ങളേ​ത്ത​ന്നെ​യ​ല്ലാ​തെ മറെറാ​രു ദേഹിയെ വിടു​വി​ക്കാൻ കഴിയില്ല.

16. യെരു​ശ​ലേ​മി​ന്റെ വിലയി​ല്ലാ​യ്‌മയെ ചിത്രീ​ക​രി​ക്കു​ന്നത്‌ എങ്ങനെ, എന്നാൽ ഒരു പുനഃ​സ്ഥാ​പനം ഉണ്ടാകാ​നി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

16 നഗരം വിലകെട്ട ഒരു മുന്തി​രി​പോ​ലെ​യാണ്‌. മരം കാലു​കളല്ല, കുററി​കൾപോ​ലും ഉണ്ടാക്കാൻ കൊള​ളു​ക​യില്ല! അതു രണ്ടററ​ത്തും കത്തി​പ്പോ​യ​തും നടുക്കു കരിഞ്ഞ​തു​മാണ്‌—ഉപയോ​ഗ​ശൂ​ന്യം. യെരു​ശ​ലേം എത്ര വിശ്വാ​സ​ര​ഹി​ത​വും വില​കെ​ട്ട​തു​മാ​യി​ത്തീർന്നി​രി​ക്കു​ന്നു! കനാന്യ​രു​ടെ ദേശത്തു ജനിച്ച അവൾ ഉപേക്ഷി​ക്ക​പ്പെട്ട ഒരു ശിശു​വി​നെ​പ്പോ​ലെ യഹോ​വ​യാൽ കൈ​ക്കൊ​ള​ള​പ്പെട്ടു. അവൻ അവളെ വളർത്തു​ക​യും അവളു​മാ​യി ഒരു വിവാ​ഹ​ഉ​ട​മ്പടി ചെയ്യു​ക​യും ചെയ്‌തു. അവൻ അവളെ സുന്ദരി​യാ​ക്കി, “രാജത്വ​വും” കൊടു​ത്തു. (16:13) എന്നാൽ അവൾ കടന്നു​പോ​കുന്ന ജനതക​ളി​ലേക്കു തിരിഞ്ഞ്‌ ഒരു വേശ്യ​യാ​യി​ത്തീർന്നി​രി​ക്കു​ന്നു. അവൾ അവരുടെ പ്രതി​മ​കളെ ആരാധി​ക്കു​ക​യും തന്റെ പുത്രൻമാ​രെ തീയിൽ ദഹിപ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അവളുടെ അവസാനം ഇതേ ജനതക​ളാ​ലു​ളള, അവളുടെ കാമു​കൻമാ​രാ​ലു​ളള, നാശമാ​യി​രി​ക്കും. അവൾ അവളുടെ സഹോ​ദ​രി​മാ​രായ സോ​ദോ​മി​നെ​യും ശമര്യ​യെ​യും​കാൾ മോശ​മാണ്‌. അങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും, കരുണാ​സ​മ്പ​ന്ന​നായ യഹോ​വ​യാം ദൈവം അവൾക്കു പാപപ​രി​ഹാ​രം വരുത്തു​ക​യും തന്റെ ഉടമ്പടി​പ്ര​കാ​രം അവളെ പുനഃ​സ്ഥാ​പി​ക്കു​ക​യും ചെയ്യും.

17. കഴുക​ന്റെ​യും മുന്തി​രി​യു​ടെ​യും കടങ്കഥ​യാൽ യഹോവ എന്തു പ്രകട​മാ​ക്കു​ന്നു?

17 യഹോവ പ്രവാ​ച​ക​നോട്‌ ഒരു കടങ്കഥ പറയു​ക​യും പിന്നീട്‌ അതിന്റെ വ്യാഖ്യാ​നം നൽകു​ക​യും ചെയ്യുന്നു. അതു യെരു​ശ​ലേം സഹായ​ത്തി​നാ​യി ഈജി​പ്‌തി​ലേക്കു തിരി​യു​ന്ന​തി​ന്റെ മൗഢ്യം വിശദ​മാ​ക്കു​ന്നു. ഒരു വലിയ കഴുകൻ (നെബു​ഖ​ദ്‌നേസർ) വന്ന്‌ ഒരു ഉയരമു​ളള ദേവദാ​രു​വി​ന്റെ അഗ്രം (യെഹോ​യാ​ഖീൻ) നുള്ളി​യെ​ടു​ക്കു​ക​യും അയാളെ ബാബി​ലോ​നി​ലേക്കു കൊണ്ടു​പോ​കു​ക​യും അയാളു​ടെ സ്ഥാനത്ത്‌ ഒരു മുന്തിരി (സിദെ​ക്കീ​യാവ്‌) നടുക​യും ചെയ്യുന്നു. മുന്തിരി അതിന്റെ ശാഖകൾ മറെറാ​രു കഴുകന്റെ (ഈജി​പ്‌ത്‌) നേരെ തിരി​ക്കു​ന്നു, എന്നാൽ അതു വിജയ​പ്ര​ദ​മാ​ണോ? അതു വേരോ​ടെ പിഴു​തു​മാ​റ​റ​പ്പെ​ടു​ന്നു! യഹോ​വ​തന്നെ ഉയരമു​ളള ദേവദാ​രു വൃക്ഷാ​ഗ്ര​ത്തു​നിന്ന്‌ ഒരു ഇളം​കൊമ്പ്‌ എടുക്കു​ക​യും അതിനെ പൊക്ക​വും ഉയരവു​മു​ളള ഒരു പർവത​ത്തിൽ പറിച്ചു​ന​ടു​ക​യും ചെയ്യും. അവിടെ അതു “പലവിധം ചിറകു​ളള പക്ഷിക​ളൊ​ക്കെ​യും” വസിക്കുന്ന സ്ഥലമായ ഒരു ഗംഭീര ദേവദാ​രു​വാ​യി​ത്തീ​രും. യഹോവ അതു ചെയ്‌തി​രി​ക്കു​ന്നു​വെന്ന്‌ എല്ലാവ​രും അറി​യേ​ണ്ടി​വ​രും.—17:23, 24.

18. (എ) യഹൂദ​പ്ര​വാ​സി​കളെ ശാസി​ക്കു​ന്ന​തിൽ യഹോവ ഏതു തത്ത്വങ്ങൾ പ്രസ്‌താ​വി​ക്കു​ന്നു? (ബി) യഹൂദാ​രാ​ജാ​ക്കൻമാർക്ക്‌ ഏതു ന്യായ​വി​ധി വരാനി​രി​ക്കു​ന്നു?

18 “അപ്പൻമാർ പച്ചമു​ന്തി​രി​ങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു” എന്ന യഹൂദാ​പ്ര​വാ​സി​ക​ളു​ടെ പഴമൊ​ഴി നിമിത്തം യഹോവ അവരെ ശാസി​ക്കു​ന്നു. അല്ല, “പാപം ചെയ്യുന്ന ദേഹി മരിക്കും.” (18:2, 4) നീതി​മാൻമാർ തുടർന്നു ജീവി​ക്കും. ദുഷ്ടൻമാ​രു​ടെ മരണത്തിൽ യഹോവ സന്തോ​ഷി​ക്കു​ന്നില്ല. ദുഷ്ടൻമാർ അവരുടെ ദുഷ്ടവ​ഴി​കൾ വിട്ടു​മാ​റി ജീവി​ക്കു​ന്നതു കാണു​ന്ന​താണ്‌ അവന്റെ സന്തോഷം. യഹൂദ​യി​ലെ രാജാ​ക്കൻമാ​രെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, അവരെ ബാലസിം​ഹ​ങ്ങ​ളെ​പ്പോ​ലെ ഈജി​പ്‌തും ബാബി​ലോ​നും കെണി​യിൽ വീഴി​ച്ചി​രി​ക്കു​ന്നു. അവരുടെ ശബ്ദം “ഇനി യിസ്രാ​യേൽപർവ്വ​ത​ങ്ങ​ളിൽ കേൾക്കാ”തിരി​ക്കും.—19:9.

19. (എ) വിനാ​ശ​ത്തി​ന്റെ പശ്ചാത്ത​ല​ത്തിൽ യെഹെ​സ്‌കേൽ ഏതു പ്രത്യാശ അറിയി​ക്കു​ന്നു? (ബി) അവൻ ഇസ്രാ​യേ​ലി​ന്റെ​യും യഹൂദ​യു​ടെ​യും അവിശ്വ​സ്‌ത​ത​യെ​യും അതിന്റെ ഫലങ്ങ​ളെ​യും ദൃഷ്ടാ​ന്ത​ങ്ങ​ളാൽ വിശദീ​ക​രി​ക്കു​ന്ന​തെ​ങ്ങനെ?

19 യെരു​ശ​ലേ​മി​നെ​തി​രെ അപലപ​നങ്ങൾ (20:1–23:49). കാലം പൊ.യു.മു. 611-ലേക്കു നീങ്ങി​യി​രി​ക്കു​ന്നു. വീണ്ടും പ്രവാ​സി​ക​ളു​ടെ ഇടയിലെ മൂപ്പൻമാർ യഹോ​വ​യോട്‌ ആലോചന ചോദി​ക്കു​ന്ന​തിന്‌ യെഹെ​സ്‌കേ​ലി​ന്റെ അടുക്ക​ലേക്കു വരുന്നു. അവർ കേൾക്കു​ന്നത്‌ ഇസ്രാ​യേ​ലി​ന്റെ മത്സരത്തി​ന്റെ​യും അധഃപ​തിച്ച വിഗ്ര​ഹാ​രാ​ധ​ന​യു​ടെ​യും നീണ്ട ചരി​ത്ര​ത്തി​ന്റെ ഒരു ആവർത്ത​ന​വും അവൾക്കെ​തി​രെ ന്യായ​വി​ധി നടത്തു​ന്ന​തി​നു യഹോവ ഒരു വാൾ വിളി​ച്ചു​വ​രു​ത്തി​യി​രി​ക്കു​ന്ന​തായ മുന്നറി​യി​പ്പു​മാണ്‌. അവൻ യെരു​ശ​ലേ​മി​നെ “ഉൻമൂ​ല​നാ​ശം, ഉൻമൂ​ല​നാ​ശം, ഉൻമൂ​ല​നാ​ശം” ആക്കും. എന്നാൽ മഹത്ത്വ​മാർന്ന പ്രത്യാശ! യഹോവ രാജത്വം (“കിരീടം”) “നിയമ​പ​ര​മായ അവകാശ”വുമായി വരുന്ന ഒരുവ​നു​വേണ്ടി വെച്ചേ​ക്കു​ക​യും അവനു കൊടു​ക്കു​ക​യും ചെയ്യും. (21:26, 27, NW) “രക്തപാ​ത​ക​മു​ളള പട്ടണ”മായ യെരു​ശ​ലേ​മിൽ ചെയ്യുന്ന വെറു​ക്കത്തക്ക കാര്യ​ങ്ങളെ യെഹെ​സ്‌കേൽ പുനര​വ​ലോ​ക​നം​ചെ​യ്യു​ന്നു. ഇസ്രാ​യേൽഗൃ​ഹം “കിട്ടം”പോ​ലെ​യാ​യി​ത്തീർന്നി​രി​ക്കു​ന്നു, അതു യെരു​ശ​ലേ​മിൽ കൂട്ടി​ച്ചേർത്ത്‌ ഒരു ഉലയി​ലെ​ന്ന​പോ​ലെ ഉരു​ക്കേ​ണ്ട​താണ്‌. (22:2, 18) ശമര്യ​യു​ടെ​യും (ഇസ്രാ​യേൽ) യഹൂദ​യു​ടെ​യും അവിശ്വ​സ്‌തത രണ്ടു സഹോ​ദ​രി​മാ​രാൽ ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു. ഓഹോ​ലാ​യെന്ന നിലയിൽ ശമര്യ അസീറി​യ​ക്കാ​രു​മാ​യി വ്യഭി​ചാ​ര​ത്തി​ലേർപ്പെ​ടു​ക​യും അവളുടെ കാമു​ക​രാൽ നശിപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. ഓഹോ​ലീ​ബാ എന്ന നിലയിൽ യഹൂദാ ഒരു പാഠം പഠിക്കാ​തെ അധികം മോശ​മാ​യതു ചെയ്യുന്നു, ആദ്യം അസീറി​യ​യു​മാ​യും പിന്നെ ബാബി​ലോ​നു​മാ​യും വ്യഭി​ച​രി​ച്ചു​കൊ​ണ്ടു​തന്നെ. അവൾ പൂർണ​മാ​യി നശിപ്പി​ക്ക​പ്പെ​ടും, “ഞാൻ യഹോ​വ​യായ കർത്താവു എന്നു നിങ്ങൾ അറിയും.”—23:49.

20. ഉപരോ​ധി​ക്ക​പ്പെട്ട യെരു​ശ​ലേം എന്തി​നോട്‌ ഉപമി​ക്ക​പ്പെ​ടു​ന്നു, അവളു​ടെ​മേ​ലു​ളള തന്റെ ന്യായ​വി​ധി​യെ​സം​ബ​ന്ധി​ച്ചു യഹോവ ഏതു ശക്തമായ അടയാളം കൊടു​ക്കു​ന്നു?

20 യെരു​ശ​ലേ​മി​ന്റെ അന്തിമ ഉപരോ​ധം തുടങ്ങു​ന്നു (24:1-27). സമയം പൊ.യു.മു. 609. പത്താം മാസം പത്താം​തീ​യ​തി​യായ അന്നു ബാബി​ലോൻരാ​ജാവ്‌ യെരു​ശ​ലേ​മി​നെ ഉപരോ​ധി​ച്ചി​രി​ക്കു​ന്നു​വെന്നു യഹോവ യെഹെ​സ്‌കേ​ലി​നോട്‌ അറിയി​ക്കു​ന്നു. അവൻ മതിലു​ക​ളോ​ടു​കൂ​ടിയ നഗരത്തെ വാവട്ട​മു​ളള ഒരു കുട്ടക​ത്തോ​ടു താരത​മ്യ​പ്പെ​ടു​ത്തു​ന്നു. അതിലെ വിശി​ഷ്ട​നി​വാ​സി​കൾ അതിലെ മാംസ​മാണ്‌. അതു ചൂടാ​ക്കുക! യെരു​ശ​ലേ​മി​ന്റെ മ്ലേച്ഛമായ വിഗ്ര​ഹാ​രാ​ധ​ന​യു​ടെ സകല അശുദ്ധി​യും പുഴു​ങ്ങി​ക്ക​ള​യുക! അന്നേദി​വ​സം​തന്നെ യെഹെ​സ്‌കേ​ലി​ന്റെ ഭാര്യ മരിക്കു​ന്നു. എന്നാൽ യഹോ​വ​യോ​ടു​ളള അനുസ​ര​ണ​ത്തിൽ പ്രവാ​ചകൻ ദുഃഖി​ക്കു​ന്നില്ല. ജനം യെരു​ശ​ലേ​മി​ന്റെ നാശത്തിൽ ദുഃഖി​ക്ക​രുത്‌ എന്നതിന്റെ ഒരു അടയാ​ള​മാ​ണിത്‌, എന്തു​കൊ​ണ്ടെ​ന്നാൽ അതു യഹോ​വ​യിൽനി​ന്നു​ളള ഒരു ന്യായ​വി​ധി​യാണ്‌, അവൻ ആരാ​ണെന്ന്‌ അവർ അറി​യേ​ണ്ട​തി​ന്നു​തന്നെ. “അവരുടെ മഹത്വ​മു​ളള സന്തോ​ഷ​ത്തി​ന്റെ” നാശ​ത്തെ​ക്കു​റിച്ച്‌ അറിയി​ക്കാൻ രക്ഷപ്പെട്ട ഒരാളെ യഹോവ അയയ്‌ക്കും, അയാളു​ടെ വരവു​വരെ യെഹെ​സ്‌കേൽ പ്രവാ​സി​ക​ളോ​ടു മേലാൽ സംസാ​രി​ക്ക​രുത്‌.—24:25.

21. ജനതകൾ യഹോ​വ​യെ​യും അവന്റെ പ്രതി​കാ​ര​ത്തെ​യും​കു​റിച്ച്‌ എങ്ങനെ അറി​യേ​ണ്ടി​വ​രും?

21 ജനതകൾക്കെ​തി​രായ പ്രവച​നങ്ങൾ (25:1–32:32). ചുററു​പാ​ടു​മു​ളള ജനതകൾ യെരു​ശ​ലേ​മി​ന്റെ പതനത്തിൽ സന്തോ​ഷി​ക്കു​മെ​ന്നും യഹൂദ​യു​ടെ ദൈവ​ത്തിൻമേൽ നിന്ദ വരുത്തു​ന്ന​തി​നു​ളള ഒരു അവസര​മാ​യി അതിനെ ഉപയോ​ഗി​ക്കു​മെ​ന്നും യഹോവ മുൻകൂ​ട്ടി​ക്കാ​ണു​ന്നു. അവർ ശിക്ഷി​ക്ക​പ്പെ​ടാ​തെ പോകു​ക​യില്ല! അമ്മോൻ പൗരസ്‌ത്യർക്കു കൊടു​ക്ക​പ്പെ​ടും, മോവാ​ബും അങ്ങനെ​തന്നെ. ഏദോം ഒരു ശൂന്യ​സ്ഥ​ല​മാ​ക്ക​പ്പെ​ടും. ഫെലി​സ്‌ത്യർക്കെ​തി​രെ വലിയ പ്രതി​കാ​ര​ക്രി​യകൾ നടത്ത​പ്പെ​ടും. അവരെ​ല്ലാം “ഞാൻ പ്രതി​കാ​രം അവരോ​ടു നടത്തു​മ്പോൾ, ഞാൻ യഹോവ എന്നു അവർ അറിയും.”—25:17.

22. സോരി​നെ​ക്കു​റിച്ച്‌ ഏതു പ്രത്യേക പ്രസ്‌താ​വം ഉണ്ടാകു​ന്നു, സീദോ​നോ​ടു​ളള ബന്ധത്തിൽ യഹോവ എങ്ങനെ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടും?

22 സോരി​നു പ്രത്യേക ശ്രദ്ധ ലഭിക്കു​ന്നു. തന്റെ തഴച്ചു​വ​ള​രുന്ന വ്യാപാ​ര​ത്തിൽ അഭിമാ​നം പൂണ്ട അവൾ സമു​ദ്ര​മ​ധ്യേ​യു​ളള മനോ​ഹ​ര​മായ ഒരു കപ്പൽപോ​ലെ​യാണ്‌, എന്നാൽ പെട്ടെ​ന്നു​തന്നെ അവൾ വെളള​ങ്ങ​ളു​ടെ ആഴങ്ങളിൽ തകർന്നു താണു​പോ​കും. “ഞാൻ ദൈവം” എന്ന്‌ അവളുടെ നേതാവു വമ്പുപ​റ​യു​ന്നു. (28:9) തന്റെ പ്രവാ​ചകൻ സോരി​ലെ രാജാ​വി​നെ​ക്കു​റിച്ച്‌ ഒരു വിലാ​പ​ഗീ​തം എഴുതി​ക്കൊ​ടു​ക്കാൻ യഹോവ ഇടയാ​ക്കു​ന്നു: സുഭഗ​നായ ഒരു അഭിഷിക്ത കെരൂ​ബെന്ന നിലയിൽ അയാൾ ദൈവ​ത്തി​ന്റെ തോട്ട​മായ ഏദെനി​ലാ​യി​രു​ന്നു; എന്നാൽ യഹോവ അയാളെ അശുദ്ധൻ എന്നെണ്ണി തന്റെ പർവത​ത്തിൽനി​ന്നു പുറത്താ​ക്കും. അകത്തു​നി​ന്നു​ളള ഒരു തീ അയാളെ വിഴു​ങ്ങി​ക്ക​ള​യും. പുച്ഛഭാ​വ​മു​ളള സീദോ​ന്റെ​മേൽ നാശം വരുത്തു​ന്ന​തി​നാ​ലും താൻ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​മെന്നു യഹോവ പറയുന്നു.

23. ഈജി​പ്‌ത്‌ എന്ത്‌ അറി​യേ​ണ്ടി​വ​രും, ഇത്‌ എങ്ങനെ സംഭവി​ക്കും?

23 ഇപ്പോൾ തന്റെ മുഖം ഈജി​പ്‌തി​നെ​തി​രെ​യും അതിന്റെ ഫറവോ​നെ​തി​രെ​യും തിരി​ക്കാ​നും അവർക്കെ​തി​രെ പ്രവചി​ക്കാ​നും യഹോവ യെഹെ​സ്‌കേ​ലി​നോ​ടു പറയുന്നു. “ഈ നദി എനിക്കു​ള​ള​താ​കു​ന്നു; ഞാൻ അതിനെ എനിക്കാ​യി​ട്ടു​ണ്ടാ​ക്കി​യി​രി​ക്കു​ന്നു” എന്നു ഫറവോൻ വീമ്പി​ള​ക്കു​ന്നു. (29:3) ഫറവോ​നും അയാളിൽ വിശ്വ​സി​ക്കുന്ന ഈജി​പ്‌തു​കാ​രും യഹോവ ദൈവ​മാ​കു​ന്നു​വെന്ന്‌ അറി​യേ​ണ്ടി​വ​രും, ഈ പാഠം പഠിപ്പി​ക്കു​ന്നതു 40 വർഷത്തെ ഒരു ശൂന്യ​മാ​ക്ക​ലി​നാ​ലാ​യി​രി​ക്കും. ഇവിടെ യെഹെ​സ്‌കേൽ യഥാർഥ​ത്തിൽ പിന്നീടു തനിക്കു പൊ.യു.മു. 591-ൽ വെളി​പ്പെ​ടു​ത്ത​പ്പെട്ട കുറേ വിവരങ്ങൾ ചേർക്കു​ന്നു. സോരി​നെ ക്ഷീണി​പ്പി​ച്ച​തി​ലു​ളള നെബു​ഖ​ദ്‌നേ​സ​രു​ടെ സേവന​ത്തി​നു യഹോവ ഈജി​പ്‌ത്‌ ഒരു പ്രതി​ഫ​ല​മാ​യി കൊടു​ക്കും. (സോർനി​വാ​സി​കൾ തങ്ങളുടെ സ്വത്തിൽ അധിക​പ​ങ്കു​മാ​യി ദ്വീപ​ന​ഗ​ര​ത്തി​ലേക്കു രക്ഷപ്പെ​ട്ട​തു​കൊ​ണ്ടു നെബു​ഖ​ദ്‌നേസർ സോരിൽ വളരെ കുറച്ചു കൊള​ളയേ എടുത്തു​ളളു.) ഒരു വിലാ​പ​ഗീ​ത​ത്തിൽ നെബു​ഖ​ദ്‌നേസർ ഈജി​പ്‌തി​ലെ പ്രശം​സയെ കൊള​ള​യ​ടി​ക്കു​മെ​ന്നും “ഞാൻ യഹോ​വ​യെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും” എന്നും യെഹെ​സ്‌കേൽ അറിയി​ക്കു​ന്നു.—32:15, NW.

24. (എ) കാവൽക്കാ​ര​നെന്ന നിലയിൽ യെഹെ​സ്‌കേ​ലി​ന്റെ ഉത്തരവാ​ദി​ത്വം എന്താണ്‌? (ബി) യെരു​ശ​ലേ​മി​ന്റെ പതന​ത്തെ​ക്കു​റി​ച്ചു​ളള വാർത്ത​യി​ങ്കൽ യെഹെ​സ്‌കേൽ പ്രവാ​സി​ക​ളോട്‌ ഏതു സന്ദേശം പ്രഘോ​ഷി​ക്കു​ന്നു? (സി) 34-ാം അധ്യാ​യ​ത്തിൽ അനു​ഗ്ര​ഹ​ത്തി​ന്റെ ഏതു വാഗ്‌ദത്തം പ്രദീ​പ്‌ത​മാ​ക്ക​പ്പെ​ടു​ന്നു?

24 പ്രവാ​സി​ക​ളു​ടെ കാവൽക്കാ​രൻ; പുനഃ​സ്ഥാ​പനം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (33:1–37:28). യഹോവ കാവൽക്കാ​ര​നെന്ന നിലയി​ലു​ളള യെഹെ​സ്‌കേ​ലി​ന്റെ ഉത്തരവാ​ദി​ത്വം അവനു​മാ​യി പുനര​വ​ലോ​കനം ചെയ്യുന്നു. “കർത്താ​വി​ന്റെ വഴി ചൊവ്വു​ള​ളതല്ല” എന്നു ജനം പറയുന്നു. അതു​കൊണ്ട്‌ അവർ എത്ര തെററി​പ്പോ​യി​രി​ക്കു​ന്നു​വെന്ന്‌ യെഹെ​സ്‌കേൽ അവർക്കു വ്യക്തമാ​ക്കി​ക്കൊ​ടു​ക്കണം. (33:17) എന്നാൽ ഇപ്പോൾ പൊ.യു.മു. 607, പത്താം മാസത്തി​ന്റെ അഞ്ചാം ദിവസ​മാണ്‌. c പ്രവാ​ച​ക​നോ​ടു “നഗരം പിടി​ക്ക​പ്പെ​ട്ടു​പോ​യി” എന്നു പറയാൻ രക്ഷപ്പെട്ട ഒരാൾ യെരു​ശ​ലേ​മിൽനി​ന്നു വന്നെത്തു​ന്നു. (33:21) പ്രവാ​സി​ക​ളോ​ടു സംസാ​രി​ക്കാൻ വീണ്ടും സ്വത​ന്ത്ര​നായ യെഹെ​സ്‌കേൽ യഹൂദയെ രക്ഷിക്കാ​നു​ളള ഏതു ചിന്തയും വ്യർഥ​മാ​ണെന്ന്‌ അവരോ​ടു പറയുന്നു. അവർ യഹോ​വ​യു​ടെ വചനം കേൾക്കാൻ യെഹെ​സ്‌കേ​ലി​ന്റെ അടുക്ക​ലേക്കു വരുന്നു​വെ​ങ്കി​ലും അദ്ദേഹം അവർക്കു പ്രേമ​ഗീ​തങ്ങൾ പാടുന്ന ഒരുവ​നെ​പ്പോ​ലെ​യാണ്‌, നല്ല ഒരു കമ്പിവാ​ദ്യം വായി​ക്കുന്ന ഇമ്പകര​മായ ശബ്ദമുളള ഒരുവ​നെ​പ്പോ​ലെ​യാണ്‌. അവർ ശ്രദ്ധി​ക്കു​ന്നില്ല. ഏതായാ​ലും അതു നിവൃ​ത്തി​യേ​റു​മ്പോൾ തങ്ങളുടെ ഇടയിൽ ഒരു പ്രവാ​ച​ക​നു​ണ്ടാ​യി​രു​ന്നു​വെന്ന്‌ അവർ അറിയും. തങ്ങളേ​ത്തന്നെ പോറ​റു​ന്ന​തിന്‌ ആട്ടിൻകൂ​ട്ട​ങ്ങളെ ഉപേക്ഷി​ച്ചി​രി​ക്കുന്ന വ്യാജ ഇടയൻമാ​രെ യെഹെ​സ്‌കേൽ ശകാരി​ക്കു​ന്നു. പൂർണ​ത​യു​ളള ഇടയനായ യഹോവ ചിതറി​പ്പോയ ആടുകളെ കൂട്ടി​ച്ചേർക്കു​ക​യും അവയെ ഇസ്രാ​യേൽപർവ​ത​ങ്ങ​ളി​ലെ കൊഴു​പ്പു​ളള ഒരു മേച്ചൽസ്ഥ​ല​ത്തേക്കു കൊണ്ടു​വ​രി​ക​യും ചെയ്യും. അവിടെ അവൻ അവരു​ടെ​മേൽ ഒരു ഇടയനെ ‘അവന്റെ ദാസനായ ദാവീ​ദി​നെ​ത്തന്നെ’ എഴു​ന്നേൽപ്പി​ക്കും. (34:23) യഹോ​വ​തന്നെ അവരുടെ ദൈവ​മാ​യി​ത്തീ​രും. അവൻ ഒരു സമാധാന ഉടമ്പടി ചെയ്യു​ക​യും അവരു​ടെ​മേൽ അനു​ഗ്ര​ഹ​ങ്ങ​ളു​ടെ മാരി ചൊരി​യു​ക​യും ചെയ്യും.

25. (എ) യഹോവ ദേശത്തെ എന്തു​കൊണ്ട്‌, എങ്ങനെ, ഏദെൻപോ​ലെ​യാ​ക്കും? (ബി) ഉണങ്ങിയ അസ്ഥിക​ളു​ടെ ദർശന​ത്താൽ എന്തു ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു? രണ്ടു കോലു​ക​ളു​ടേ​തി​നാ​ലോ?

25 യെഹെ​സ്‌കേൽ വീണ്ടും സേയീർപർവ​ത​ത്തിന്‌ (ഏദോം) ശൂന്യത പ്രവചി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ഇസ്രാ​യേ​ലി​ലെ ശൂന്യ​മാ​ക്ക​പ്പെട്ട സ്ഥലം പുനർനിർമി​ക്ക​പ്പെ​ടും, എന്തു​കൊ​ണ്ടെ​ന്നാൽ യഹോ​വക്കു തന്റെ വിശു​ദ്ധ​നാ​മ​ത്തോ​ടു സഹതാപം തോന്നും, അതിനെ ജനതക​ളു​ടെ മുമ്പാകെ വിശു​ദ്ധീ​ക​രി​ക്കാൻ തന്നെ. അവൻ തന്റെ ജനത്തിന്‌ ഒരു പുതിയ ഹൃദയ​വും ഒരു പുതിയ ആത്മാവും കൊടു​ക്കും, അവരുടെ ദേശം വീണ്ടും “ഏദെൻതോ​ട്ടം പോലെ” ആയിത്തീ​രും. (36:35) യെഹെ​സ്‌കേൽ ഇപ്പോൾ ഉണങ്ങിയ അസ്ഥികൾ നിറഞ്ഞ ഒരു താഴ്‌വ​ര​യാ​യി പ്രതി​നി​ധാ​നം​ചെ​യ്യ​പ്പെ​ടുന്ന ഇസ്രാ​യേ​ലി​ന്റെ ഒരു ദർശനം കാണുന്നു. യെഹെ​സ്‌കേൽ അസ്ഥിക​ളെ​ക്കു​റി​ച്ചു പ്രവചി​ക്കു​ന്നു. അവയ്‌ക്ക്‌ അത്ഭുത​ക​ര​മാ​യി മാംസ​വും ശ്വാസ​വും ജീവനും വീണ്ടും ഉണ്ടാകാൻ തുടങ്ങു​ന്നു. അങ്ങനെ​തന്നെ യഹോവ ബാബി​ലോ​നി​ലെ അടിമ​ത്ത​ത്തി​ന്റെ ശവക്കു​ഴി​കൾ തുറക്കു​ക​യും ഇസ്രാ​യേ​ലി​നെ അതിന്റെ ദേശത്തു വീണ്ടും പുനഃ​സ്ഥാ​പി​ക്കു​ക​യും ചെയ്യും. യെഹെ​സ്‌കേൽ യഹൂദ​യും എഫ്രയീ​മു​മാ​കുന്ന രണ്ട്‌ ഇസ്രാ​യേൽ ഗൃഹങ്ങ​ളെ​യും പ്രതി​നി​ധാ​നം​ചെ​യ്യുന്ന രണ്ടു കോലു​കൾ എടുക്കു​ന്നു. അവ അവന്റെ കൈയിൽ ഒരു കോൽ ആയിത്തീ​രു​ന്നു. അങ്ങനെ, യഹോവ ഇസ്രാ​യേ​ലി​നെ പുനഃ​സ്ഥാ​പി​ക്കു​മ്പോൾ അവർ അവന്റെ ദാസനായ “ദാവീ​ദി​ന്റെ” കീഴിലെ ഒരു സമാധാന ഉടമ്പടി​യിൽ ഏകീക​രി​ക്ക​പ്പെ​ടും.—37:24.

26. മാഗോ​ഗി​ലെ ഗോഗ്‌ ആക്രമി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, ഫലമെന്ത്‌?

26 പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട ഇസ്രാ​യേ​ലിൻമേ​ലു​ളള മാഗോ​ഗി​ലെ ഗോഗി​ന്റെ ആക്രമണം (38:1–39:29). പിന്നെ പുതിയ ഒരു കേന്ദ്ര​ത്തിൽനി​ന്നു​ളള ആക്രമണം ഉണ്ടാകും! യഹോ​വ​യു​ടെ പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട ജനത്തിന്റെ കൊതി​പ്പി​ക്കുന്ന സമാധാ​ന​ത്താ​ലും ഐശ്വ​ര്യ​ത്താ​ലും ആകർഷി​ക്ക​പ്പെട്ടു മാഗോ​ഗി​ലെ ഗോഗ്‌ ഭ്രാന്ത​മായ ഒരു ആക്രമണം നടത്തും. അവൻ അവരെ വിഴു​ങ്ങി​ക്ക​ള​യാൻ പാഞ്ഞു​ചെ​ല്ലും. ഇതിങ്കൽ യഹോവ തന്റെ ക്രോ​ധാ​ഗ്നി​യോ​ടെ എഴു​ന്നേൽക്കും. അവൻ ഓരോ​രു​ത്ത​രു​ടെ​യും വാൾ അവന്റെ സഹോ​ദ​ര​നെ​തി​രെ തിരി​ക്കു​ക​യും അവരു​ടെ​മേൽ മഹാമാ​രി​യും രക്തവും കൻമഴ​യു​ടെ പ്രവാ​ഹ​പ്ര​ള​യ​വും തീയും ഗന്ധകവും വരുത്തു​ക​യും ചെയ്യും. യഹോവ “യിസ്രാ​യേ​ലിൽ പരിശു​ദ്ധ​നായ”വൻ ആണെന്ന്‌ അറിഞ്ഞു​കൊണ്ട്‌ അവർ നിപതി​ക്കും. (39:7) അവന്റെ ജനം അന്നു ശത്രു​ക്ക​ളു​ടെ തകർക്ക​പ്പെട്ട യുദ്ധോ​പ​ക​ര​ണ​ങ്ങൾകൊ​ണ്ടു തീ കത്തിക്കു​ക​യും അസ്ഥികൾ “ഗോഗ്‌പു​രു​ഷാ​ര​ത്തി​ന്റെ താഴ്‌വര”യിൽ കുഴി​ച്ചു​മൂ​ടു​ക​യും ചെയ്യും. (39:11) ശവംതീ​നി​പ​ക്ഷി​ക​ളും മൃഗങ്ങ​ളും കൊല്ല​പ്പെ​ടു​ന്ന​വ​രു​ടെ മാംസം തിന്നു​ക​യും അവരുടെ രക്തം കുടി​ക്കു​ക​യും ചെയ്യും. അന്നുമു​തൽ ഇസ്രാ​യേൽ സുരക്ഷി​ത​ത്വ​ത്തിൽ വസിക്കും. അവരെ വിറപ്പി​ക്കാൻ ആരുമു​ണ്ടാ​യി​രി​ക്ക​യില്ല. യഹോവ അവരു​ടെ​മേൽ തന്റെ ആത്മാവി​നെ പകരും.

27. ഇസ്രാ​യേൽദേ​ശ​ത്തേ​ക്കു​ളള ദർശന​പ​ര​മായ ഒരു സന്ദർശ​ന​ത്തിൽ യെഹെ​സ്‌കേൽ എന്തു കാണുന്നു, ദൈവ​ത്തി​ന്റെ മഹത്ത്വം എങ്ങനെ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു?

27 യെഹെ​സ്‌കേ​ലി​ന്റെ ആലയദർശനം (40:1–48:35). നാം പൊ.യു.മു. 593 എന്ന വർഷത്തി​ലേക്കു വരുന്നു. അതു ശലോ​മോ​ന്റെ ആലയം നശിപ്പി​ക്ക​പ്പെ​ട്ട​ശേ​ഷ​മു​ളള 14-ാം വർഷമാണ്‌, പ്രവാ​സി​ക​ളു​ടെ ഇടയിലെ അനുതാ​പ​മു​ള​ള​വർക്കു പ്രോ​ത്സാ​ഹ​ന​വും പ്രത്യാ​ശ​യും ആവശ്യ​മാണ്‌. യഹോവ ഒരു ദർശന​ത്തിൽ യെഹെ​സ്‌കേ​ലി​നെ ഇസ്രാ​യേൽദേ​ശ​ത്തേക്കു വഹിച്ചു​കൊ​ണ്ടു​പോ​കു​ക​യും അവനെ വളരെ ഉയർന്ന ഒരു പർവത​ത്തിൽ നിർത്തു​ക​യും ചെയ്യുന്നു. ഇവിടെ അവൻ ദർശന​ത്തിൽ ഒരു ആലയവും “തെക്കു​മാ​റി ഒരു നഗരത്തി​ന്റെ രൂപ”വും കാണുന്നു. “നീ കാണു​ന്ന​തൊ​ക്കെ​യും യിസ്രാ​യേൽഗൃ​ഹ​ത്തോ​ടു അറിയിക്ക” എന്ന്‌ ഒരു ദൂതൻ അവനോ​ടു നിർദേ​ശി​ക്കു​ന്നു. (40:2, 4) അനന്തരം അവൻ യെഹെ​സ്‌കേ​ലി​നെ ആലയത്തി​ന്റെ സകല വിശദാം​ശ​ങ്ങ​ളും അതിന്റെ പ്രാകാ​ര​ങ്ങ​ളും കാണി​ക്കു​ക​യും മതിലു​കൾ, പടിവാ​തി​ലു​കൾ, കാവൽമാ​ളി​കകൾ, ഭോജ​ന​ശാ​ലകൾ വിശുദ്ധം, അതിവി​ശു​ദ്ധം എന്നിവ അടങ്ങിയ ആലയം​ത​ന്നെ​യും അളക്കു​ക​യും ചെയ്യുന്നു. അവൻ യെഹെ​സ്‌കേ​ലി​നെ കിഴക്കേ പടിവാ​തിൽക്ക​ലേക്കു കൊണ്ടു​പോ​കു​ന്നു. “അപ്പോൾ യിസ്രാ​യേ​ലി​ന്റെ ദൈവ​ത്തി​ന്റെ തേജസ്സു കിഴക്കു​വ​ഴി​യാ​യി വന്നു; അതിന്റെ മുഴക്കം പെരു​വെ​ള​ള​ത്തി​ന്റെ ഇരെച്ചൽ പോലെ ആയിരു​ന്നു; ഭൂമി അവന്റെ തേജസ്സു​കൊ​ണ്ടു പ്രകാ​ശി​ച്ചു.” (43:2) ദൂതൻ യെഹെ​സ്‌കേ​ലി​നെ മന്ദിര​വും (അല്ലെങ്കിൽ ആലയം) യാഗപീ​ഠ​വും അതിലെ യാഗങ്ങ​ളും പുരോ​ഹി​തൻമാ​രു​ടെ​യും ലേവ്യ​രു​ടെ​യും പ്രമാ​ണി​മാ​രു​ടെ​യും അവകാ​ശ​ങ്ങ​ളും കടമക​ളും ദേശത്തി​ന്റെ വിഭാ​ഗി​ക്ക​ലും സംബന്ധി​ച്ചു പൂർണ​മാ​യി ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു.

28. ആലയത്തിൽനി​ന്നു പുറ​പ്പെ​ടുന്ന നീരൊ​ഴു​ക്കി​നെ​സം​ബ​ന്ധിച്ച്‌ യെഹെ​സ്‌കേ​ലി​ന്റെ ദർശനം എന്തു പ്രകട​മാ​ക്കു​ന്നു, നഗരവും അതിന്റെ പേരും​സം​ബ​ന്ധിച്ച്‌ എന്തു വെളി​പ്പെ​ടു​ത്ത​പ്പെ​ടു​ന്നു?

28 ദൂതൻ യെഹെ​സ്‌കേ​ലി​നെ ആലയത്തി​ന്റെ കവാട​ത്തി​ങ്ക​ലേക്കു തിരികെ കൊണ്ടു​വ​രു​ന്നു, അവിടെ ആലയത്തി​ന്റെ ഉമ്മരപ്പ​ടി​യിൽനി​ന്നു യാഗപീ​ഠ​ത്തി​ന്റെ തെക്കു​വ​ശ​ത്തു​കൂ​ടെ കിഴ​ക്കോ​ട്ടു വെളളം പുറ​പ്പെ​ടു​ന്നതു പ്രവാ​ചകൻ കാണുന്നു. അത്‌ ഒരു തുളളി​യാ​യി ആരംഭി​ക്കു​ന്നു, എന്നാൽ അത്‌ ഒരു കുത്തി​യൊ​ഴു​ക്കാ​യി​ത്തീ​രു​ന്ന​തു​വരെ അധിക​മ​ധി​കം വലുതാ​യി​ത്തീ​രു​ന്നു. പിന്നീ​ടതു ചെങ്കട​ലി​ലേക്ക്‌ ഒഴുകു​ന്നു, അവിടെ മത്സ്യം ജീവനി​ലേക്കു വരുക​യും ഒരു മത്സ്യബ​ന്ധ​ന​വ്യ​വ​സാ​യം തഴച്ചു​വ​ള​രു​ക​യും ചെയ്യുന്നു. കുത്തി​യൊ​ഴു​ക്കി​ന്റെ ഇരു വശങ്ങളി​ലും വൃക്ഷങ്ങൾ ആളുകൾക്ക്‌ ആഹാര​വും രോഗ​ശാ​ന്തി​യും പ്രദാ​നം​ചെ​യ്യു​ന്നു. പിന്നീടു ദർശനം 12 ഗോ​ത്ര​ങ്ങ​ളു​ടെ അവകാ​ശങ്ങൾ നൽകുന്നു, അന്യ​ദേ​ശ​വാ​സി​യെ​യും പ്രമാ​ണി​യെ​യും ഒഴിവാ​ക്കു​ന്നില്ല. ഗോ​ത്ര​ങ്ങ​ളു​ടെ പേരി​ട്ടി​രി​ക്കുന്ന 12 പടിവാ​തി​ലു​ക​ളോ​ടു​കൂ​ടിയ തെക്കു​ഭാ​ഗത്തെ വിശു​ദ്ധ​ന​ഗ​രത്തെ വർണി​ക്കു​ക​യും ചെയ്യുന്നു. നഗരത്തിന്‌ അതിമ​ഹ​ത്തായ ഒരു നാമം വിളി​ക്കേ​ണ്ട​താണ്‌: “യഹോവ അവിടെ.”—48:35.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

29. യഹൂദ​പ്ര​വാ​സി​കൾക്ക്‌ യെഹെ​സ്‌കേ​ലി​ന്റെ പ്രവച​ന​ത്തിൽനിന്ന്‌ ഏതു വിധത്തിൽ പ്രയോ​ജനം കിട്ടി?

29 യഹോവ യെഹെ​സ്‌കേ​ലി​നു കൊടുത്ത പ്രഖ്യാ​പ​ന​ങ്ങ​ളും ദർശന​ങ്ങ​ളും വാഗ്‌ദാ​ന​ങ്ങ​ളു​മെ​ല്ലാം വിശ്വ​സ്‌ത​മാ​യി പ്രവാ​സ​ത്തി​ലെ യഹൂദൻമാ​രോ​ടു വിവരി​ക്ക​പ്പെട്ടു. അനേകർ പ്രവാ​ച​കനെ അവമാ​നി​ക്കു​ക​യും പരിഹ​സി​ക്കു​ക​യും ചെയ്‌തു​വെ​ങ്കി​ലും ചിലർ വിശ്വ​സി​ക്കു​ക​തന്നെ ചെയ്‌തു. ഇവർക്ക്‌ അതിയാ​യി പ്രയോ​ജനം കിട്ടി. അവർ പുനഃ​സ്ഥാ​പ​ന​വാ​ഗ്‌ദ​ത്ത​ങ്ങ​ളാൽ ബലപ്പെ​ടു​ത്ത​പ്പെട്ടു. അടിമ​ത്ത​ത്തി​ലേക്കു കൊണ്ടു​പോ​ക​പ്പെട്ട മററു ജനതക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി അവർ തങ്ങളുടെ ദേശീയ താദാ​ത്മ്യം കാത്തു​സൂ​ക്ഷി​ക്കു​ക​യും മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ യഹോവ പൊ.യു.മു. 537-ൽ ഒരു ശേഷി​പ്പി​നെ പുനഃ​സ്ഥാ​പി​ക്കു​ക​യും ചെയ്‌തു. (യെഹെ. 28:25, 26; 39:21-28; എസ്രാ 2:1; 3:1) അവർ യഹോ​വ​യു​ടെ ആലയം പുനർനിർമി​ക്കു​ക​യും അവിടെ സത്യാ​രാ​ധന പുതു​ക്കു​ക​യും ചെയ്‌തു.

30. യെഹെ​സ്‌കേ​ലിൽ വിവരി​ക്ക​പ്പെ​ടുന്ന ഏതു തത്ത്വങ്ങൾ ഇന്നു നമുക്കു മൂല്യ​വ​ത്താണ്‌?

30 യെഹെ​സ്‌കേ​ലിൽ വിവരി​ച്ചി​രി​ക്കുന്ന തത്ത്വങ്ങൾ ഇന്നു നമുക്കും അമൂല്യ​മാണ്‌. വിശ്വാ​സ​ത്യാ​ഗ​ത്തി​നും വിഗ്ര​ഹാ​രാ​ധ​ന​ക്കും ഒപ്പം മത്സരത്തി​നും യഹോ​വ​യു​ടെ അപ്രീ​തി​യി​ലേക്കു മാത്രമേ നയിക്കാൻ കഴിയൂ. (യെഹെ. 6:1-7; 12:2-4, 11-16) ഓരോ​രു​ത്ത​രും സ്വന്തം പാപത്തിന്‌ ഉത്തരവാ​ദി​യാ​യി​രി​ക്കും. എന്നാൽ തന്റെ തെററായ ഗതിയിൽനി​ന്നു പിൻമാ​റു​ന്ന​വ​നോ​ടു യഹോവ ക്ഷമിക്കും. ആ ഒരുവ​നോ​ടു കരുണ കാട്ട​പ്പെ​ടും, അവൻ ജീവി​ച്ചി​രി​ക്കു​ക​യും ചെയ്യും. (18:20-22) ദൈവ​ദാ​സൻമാർ യെഹെ​സ്‌കേ​ലി​നെ​പ്പോ​ലെ, പ്രയാ​സ​ക​ര​മായ നിയമ​ന​ങ്ങ​ളി​ലും പരിഹാ​സ​ത്തി​നും നിന്ദക്കും കീഴി​ലും​പോ​ലും വിശ്വ​സ്‌ത​രായ കാവൽക്കാ​രാ​യി​രി​ക്കണം. ദുഷ്ടൻമാ​രു​ടെ രക്തം നമ്മുടെ തലമേൽ വരത്തക്ക​വണ്ണം മുന്നറി​യി​പ്പു കൊടു​ക്കാ​തെ അവർ മരിക്കാൻ നാം അനുവ​ദി​ക്ക​രുത്‌. (3:17; 33:1-9) ദൈവ​ജ​ന​ത്തി​ന്റെ ഇടയൻമാർക്ക്‌ ആട്ടിൻകൂ​ട്ടത്തെ പരിപാ​ലി​ക്കാ​നു​ളള ഭാരിച്ച ഉത്തരവാ​ദി​ത്വ​മുണ്ട്‌.—34:2-10.

31. യെഹെ​സ്‌കേ​ലി​ലെ ഏതു പ്രവച​നങ്ങൾ മിശി​ഹാ​യു​ടെ വരവിനെ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു?

31 യെഹെ​സ്‌കേ​ലി​ന്റെ പുസ്‌ത​ക​ത്തിൽ പ്രമു​ഖ​മാ​യി​ട്ടു​ള​ള​താ​ണു മിശി​ഹാ​യെ സംബന്ധിച്ച പ്രവച​നങ്ങൾ. അവൻ ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തി​നു “നിയമ​പ​ര​മായ അവകാ​ശ​മു​ളള” ഒരുവ​നും അതു കൊടു​ക്ക​പ്പെ​ടേ​ണ്ട​വ​നു​മാ​യി പരാമർശി​ക്ക​പ്പെ​ടു​ന്നു. രണ്ടു സ്ഥലങ്ങളിൽ അവൻ “എന്റെ ദാസനായ ദാവീദ്‌” എന്നും “ഇടയനും” “രാജാ​വും” “പ്രമാണി”യും എന്നും പറയ​പ്പെ​ടു​ന്നു. (21:27; 34:23, 24; 37:24, 25) ദാവീദ്‌ പണ്ടേ മരിച്ചു​പോ​യി​രു​ന്ന​തു​കൊണ്ട്‌ യെഹെ​സ്‌കേൽ ദാവീ​ദി​ന്റെ പുത്ര​നും കർത്താ​വു​മാ​യി​രി​ക്കേണ്ട ഒരുവ​നെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ക​യാ​യി​രു​ന്നു. (സങ്കീ. 110:1; മത്താ. 22:42-45) യെശയ്യാ​വി​നെ​പ്പോ​ലെ യെഹെ​സ്‌കേ​ലും യഹോവ ഉയർത്താ​നി​രി​ക്കുന്ന ഒരു ഇളം കൊമ്പു നടുന്ന​തി​നെ​ക്കു​റി​ച്ചു പറയുന്നു.—യെഹെ. 17:22-24; യെശ. 11:1-3.

32. യെഹെ​സ്‌കേ​ലി​ന്റെ ആലയദർശനം “വിശു​ദ്ധ​നഗര”ത്തിന്റെ വെളി​പാ​ടി​ലെ ദർശന​വു​മാ​യി എങ്ങനെ ഒത്തുവ​രു​ന്നു?

32 യെഹെ​സ്‌കേ​ലി​ന്റെ ആലയദർശ​നത്തെ ‘വിശു​ദ്ധ​ന​ഗ​ര​മായ യെരു​ശ​ലേ​മി​ന്റെ’ വെളി​പാ​ടി​ലെ ദർശന​വു​മാ​യി താരത​മ്യ​പ്പെ​ടു​ത്തു​ന്നതു രസകര​മാണ്‌. (വെളി. 21:10) വ്യത്യാ​സങ്ങൾ ശ്രദ്ധി​ക്കാ​നുണ്ട്‌; ദൃഷ്ടാ​ന്ത​മാ​യി യെഹെ​സ്‌കേ​ലി​ന്റെ ആലയം വേറി​ട്ട​തും നഗരത്തി​ന്റെ വടക്കു സ്ഥിതി​ചെ​യ്യു​ന്ന​തു​മാണ്‌. അതേസ​മയം വെളി​പാ​ടി​ലെ നഗരത്തി​ലു​ളള ആലയം യഹോ​വ​ത​ന്നെ​യാണ്‌. എന്നിരു​ന്നാ​ലും, രണ്ടിലും ജീവജ​ല​ത്തി​ന്റെ ഒഴുക്കും മാസം​തോ​റും ഫലംകാ​യി​ക്കു​ന്ന​തും രോഗ​ശാ​ന്തി വരുത്തുന്ന ഇലക​ളോ​ടു​കൂ​ടി​യ​തു​മായ വൃക്ഷങ്ങ​ളും യഹോ​വ​യു​ടെ മഹത്ത്വ​ത്തി​ന്റെ സാന്നി​ധ്യ​വു​മുണ്ട്‌. ഓരോ ദർശന​വും യഹോ​വ​യു​ടെ രാജത്വ​ത്തോ​ടും അവനു വിശു​ദ്ധ​സേ​വനം അനുഷ്‌ഠി​ക്കു​ന്ന​വർക്കു​വേ​ണ്ടി​യു​ളള രക്ഷയുടെ കരുത​ലി​നോ​ടു​മു​ളള വിലമ​തി​പ്പിന്‌ അതി​ന്റേ​തായ സംഭാവന ചെയ്യുന്നു.—യെഹെ. 43:4, 5വെളി. 21:11; യെഹെ. 47:1, 8, 9, 12വെളി. 22:1-3.

33. യെഹെ​സ്‌കേൽ എന്തിനു ദൃഢത കൊടു​ക്കു​ന്നു, ഇപ്പോൾ തങ്ങളുടെ ജീവി​ത​ത്തിൽ യഹോ​വയെ വിശു​ദ്ധീ​ക​രി​ക്കു​ന്ന​വർക്ക്‌ എന്തു ഫലമു​ണ്ടാ​കും?

33 യെഹെ​സ്‌കേ​ലി​ന്റെ പുസ്‌തകം യഹോവ വിശു​ദ്ധ​നാ​ണെ​ന്നു​ള​ള​തി​നു ദൃഢത കൊടു​ക്കു​ന്നു. യഹോ​വ​യു​ടെ നാമത്തി​ന്റെ വിശു​ദ്ധീ​ക​രണം മറെറ​ന്തി​നെ​ക്കാ​ളും പ്രാധാ​ന്യ​മു​ള​ള​താ​ണെന്ന്‌ അത്‌ അറിയി​ക്കു​ന്നു. “എന്റെ മഹത്തായ നാമത്തെ ഞാൻ വിശു​ദ്ധീ​ക​രി​ക്കും; . . . ഞാൻ യഹോവ എന്നു അവർ അറിയും എന്നു യഹോ​വ​യായ കർത്താ​വി​ന്റെ അരുള​പ്പാ​ടു.” പ്രവചനം പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ, മാഗോ​ഗി​ലെ ഗോഗ്‌ ഉൾപ്പെടെ ആ നാമത്തെ അശുദ്ധ​മാ​ക്കുന്ന എല്ലാവ​രെ​യും നശിപ്പി​ച്ചു​കൊണ്ട്‌ അവൻ തന്റെ നാമത്തെ വിശു​ദ്ധീ​ക​രി​ക്കും. സ്വീകാ​ര്യ​മായ ആരാധ​ന​ക്കു​ളള വ്യവസ്ഥകൾ നിറ​വേ​റ​റി​ക്കൊ​ണ്ടു തങ്ങളുടെ ജീവി​ത​ത്തിൽ യഹോ​വയെ ഇപ്പോൾ വിശു​ദ്ധീ​ക​രി​ക്കുന്ന എല്ലാവ​രും ജ്ഞാനി​ക​ളാണ്‌. ഇവർ അവന്റെ ആലയത്തിൽനിന്ന്‌ ഒഴുകുന്ന നദിയാൽ രോഗ​ശാ​ന്തി​യും നിത്യ​ജീ​വ​നും പ്രാപി​ക്കും. “യഹോവ അവിടെ” എന്നു വിളി​ക്ക​പ്പെ​ടുന്ന നഗരം മഹത്ത്വ​ത്തിൽ മികച്ച​തും മനോ​ഹാ​രി​ത​യിൽ അതുല്യ​വു​മാണ്‌!—യെഹെ. 36:23; 38:16; 48:35.

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജുകൾ 531, 1136.

b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 681-2.

c രക്ഷപ്പെട്ടയാൾ യെരു​ശ​ലേ​മിൽനി​ന്നു വന്നത്‌ 12-ാം വർഷത്തി​ലാ​യി​രു​ന്നു​വെന്നു മാസ​റെ​റ​റിക്‌ പാഠം പറയു​ന്നു​വെ​ന്നി​രി​ക്കെ, മററു കൈ​യെ​ഴു​ത്തു​പ്ര​തി​കൾ “പതി​നൊ​ന്നാം വർഷം” എന്നു വായി​ക്ക​പ്പെ​ടു​ന്നു, ഈ വാക്യം അങ്ങനെ​യാ​ണു ലാംസ​യും മോഫ​റ​റും അതു​പോ​ലെ​തന്നെ ഒരു അമേരി​ക്കൻ ഭാഷാ​ന്ത​ര​വും വിവർത്ത​നം​ചെ​യ്യു​ന്നത്‌.

[അധ്യയന ചോദ്യ​ങ്ങൾ]