വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 27—ദാനീയേൽ

ബൈബിൾ പുസ്‌തക നമ്പർ 27—ദാനീയേൽ

ബൈബിൾ പുസ്‌തക നമ്പർ 27—ദാനീയേൽ

എഴുത്തുകാരൻ: ദാനീ​യേൽ

എഴുതിയ സ്ഥലം: ബാബി​ലോൻ

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. ഏകദേശം 536

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 618-ഏകദേശം 536

1. ദാനീ​യേ​ലിൽ ഏതു തരം ചരിത്രം അടങ്ങി​യി​രി​ക്കു​ന്നു, അത്‌ എന്തു പ്രദീ​പ്‌ത​മാ​ക്കു​ന്നു?

 ഭൂമി​യി​ലെ സകല രാഷ്‌ട്ര​ങ്ങ​ളും വിപത്തി​ന്റെ വക്കിൽ നില​കൊ​ള​ളുന്ന ഇന്ന്‌ ദാനീ​യേ​ലി​ന്റെ പുസ്‌തകം അതി​പ്ര​ധാ​ന​മായ പ്രാവ​ച​നിക സന്ദേശങ്ങൾ ശ്രദ്ധയി​ലേക്കു വരുത്തു​ന്നു. ശമൂവേൽ, രാജാ​ക്കൻമാർ, ദിനവൃ​ത്താ​ന്തങ്ങൾ എന്നീ ബൈബിൾപു​സ്‌ത​കങ്ങൾ ദൈവ​ത്തി​ന്റെ മാതൃ​കാ​രാ​ജ്യ​ത്തി​ന്റെ (ദാവീ​ദി​ക​രാ​ജ​വം​ശം) ചരി​ത്ര​ത്തി​ലെ ദൃക്‌സാ​ക്ഷി​രേ​ഖ​ക​ളിൽ അധിഷ്‌ഠി​ത​മാ​ണെ​ങ്കി​ലും ദാനീ​യേൽ ലോക​ത്തി​ലെ രാഷ്‌ട്ര​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക​യും ദാനീ​യേ​ലി​ന്റെ കാലം​മു​തൽ ‘അന്ത്യകാ​ലം’വരെയു​ളള വലിയ രാജവം​ശ​ങ്ങ​ളു​ടെ ശാക്തി​ക​പോ​രാ​ട്ട​ങ്ങ​ളു​ടെ പൂർവ​ദർശ​നങ്ങൾ നൽകു​ക​യും ചെയ്യുന്നു. ഇതു മുന്നമേ എഴുതി​യി​രി​ക്കുന്ന ലോക​ച​രി​ത്ര​മാണ്‌. അതു “നാളു​ക​ളു​ടെ അന്തിമ​ഭാ​ഗത്തു” സംഭവി​പ്പാ​നു​ള​ളതു കാണി​ച്ചു​ത​രു​ന്ന​തിൽ ഹഠാദാ​കർഷി​ക്കുന്ന ഒരു പാരമ്യ​ത്തി​ലേക്കു നയിക്കു​ന്നു. ‘അത്യു​ന്നതൻ മനുഷ്യ​രു​ടെ രാജത്വ​ത്തിൻമേൽ വാഴുന്നു’വെന്നും അന്തിമ​മാ​യി അവൻ മിശി​ഹാ​യും നേതാ​വു​മായ ക്രിസ്‌തു​യേ​ശു​വാ​കുന്ന “മനുഷ്യ​പു​ത്ര​നോ​ടു സദൃശ​നായ” ഒരുവന്‌ അതു കൊടു​ക്കു​ന്നു​വെ​ന്നും നെബു​ഖ​ദ്‌നേ​സ​റെ​പ്പോ​ലെ ജനതകൾ കഠിന​വി​ധ​ത്തിൽ മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌. (ദാനീ. 12:4; 10:14, NW; 4:25; 7:13, 14; 9:25; യോഹ. 3:13-16) ദാനീ​യേ​ലി​ന്റെ നിശ്വ​സ്‌ത​പു​സ്‌ത​ക​ത്തി​ന്റെ പ്രാവ​ച​നി​ക​നി​വൃ​ത്തി​കൾക്കു സൂക്ഷ്‌മ​ശ്രദ്ധ കൊടു​ക്കു​ന്ന​തി​നാൽ യഹോ​വ​യു​ടെ പ്രാവ​ച​നി​ക​ശ​ക്തി​യും അവന്റെ ജനത്തിന്റെ സംരക്ഷ​ണ​വും അനു​ഗ്ര​ഹ​വും സംബന്ധിച്ച ഉറപ്പു​ക​ളും നാം കൂടുതൽ പൂർണ​മാ​യി മനസ്സി​ലാ​ക്കും.—2 പത്രൊ. 1:19.

2. ദാനീ​യേൽ ഒരു യഥാർഥ വ്യക്തി​യാ​യി​രു​ന്നു​വെന്നു സ്ഥിരീ​ക​രി​ക്കു​ന്നത്‌ എന്ത്‌, അദ്ദേഹം ഏതു സംഭവ​ബ​ഹു​ല​മായ കാലഘ​ട്ട​ത്തി​ലാ​ണു പ്രവചി​ച്ചത്‌?

2 പുസ്‌ത​ക​ത്തിന്‌ അതിന്റെ എഴുത്തു​കാ​രന്റെ പേരാ​ണി​ട്ടി​രി​ക്കു​ന്നത്‌. “ദാനീ​യേൽ” (എബ്രായ, ദാനി​യെൽ) എന്നതിന്റെ അർഥം “എന്റെ ന്യായാ​ധി​പൻ ദൈവ​മാ​കു​ന്നു” എന്നാണ്‌. അതേ കാലത്തു ജീവി​ച്ചി​രുന്ന യെഹെ​സ്‌കേൽ നോഹ​യോ​ടും ഇയ്യോ​ബി​നോ​ടും​കൂ​ടെ ദാനീ​യേ​ലി​ന്റെ​യും പേർ പറഞ്ഞു​കൊ​ണ്ടു ദാനീ​യേൽ ഒരു യഥാർഥ വ്യക്തി​യാ​ണെന്നു സ്ഥിരീ​ക​രി​ക്കു​ന്നു. (യെഹെ. 14:14, 20; 28:3) തന്റെ പുസ്‌ത​ക​ത്തി​ന്റെ തുടക്ക​ത്തി​ന്റെ തീയതി​യാ​യി ദാനീ​യേൽ കൊടു​ക്കു​ന്നതു “യെഹൂ​ദാ​രാ​ജാ​വായ യെഹോ​യാ​ക്കീ​മി​ന്റെ വാഴ്‌ച​യു​ടെ മൂന്നാം” ആണ്ട്‌ ആണ്‌. അതു പൊ.യു.മു. 618 ആയിരു​ന്നു, അതായതു നെബു​ഖ​ദ്‌നേ​സ​രി​ന്റെ സാമന്ത​രാ​ജാ​വെന്ന നിലയി​ലു​ളള യെഹോ​യാ​ക്കീ​മി​ന്റെ മൂന്നാം വർഷം. a ദാനീ​യേ​ലി​ന്റെ പ്രാവ​ച​നി​ക​ദർശ​നങ്ങൾ കോ​രേ​ശി​ന്റെ മൂന്നാ​മാ​ണ്ടായ പൊ.യു.മു. ഏതാണ്ട്‌ 536 വരെ തുടർന്നു. (ദാനീ. 1:1; 2:1; 10:1, 4) ദാനീ​യേ​ലി​ന്റെ ആയുഷ്‌കാ​ലത്ത്‌ ഏതു സംഭവ​ബ​ഹു​ല​ങ്ങ​ളായ വർഷങ്ങ​ളാ​ണു കടന്നു​പോ​യത്‌! അവന്റെ ആദിമ​നാ​ളു​കൾ യഹൂദ​യി​ലെ ദൈവ​രാ​ജ്യ​ത്തിൻകീ​ഴി​ലാ​ണു ചെലവ​ഴി​ക്ക​പ്പെ​ട്ടത്‌. പിന്നീട്‌ ഒരു കൗമാ​ര​പ്രാ​യ​ക്കാ​ര​നായ പ്രഭു​വെന്ന നിലയിൽ തന്റെ കുലീന യഹൂദ്യ​കൂ​ട്ടാ​ളി​ക​ളോ​ടൊത്ത്‌ അവൻ ബൈബിൾച​രി​ത്ര​ത്തി​ലെ മൂന്നാ​മത്തെ ലോക​ശ​ക്തി​യു​ടെ ഉയർച്ച​യി​ലും താഴ്‌ച​യി​ലും​കൂ​ടെ ജീവി​ക്കാൻ ബാബി​ലോ​നി​ലേക്കു കൊണ്ടു​പോ​ക​പ്പെട്ടു. ദാനീ​യേൽ നാലാം ലോക​ശ​ക്തി​യായ മേദോ-പേർഷ്യ​യി​ലെ ഗവൺമെൻറ്‌ ഉദ്യോ​ഗ​സ്ഥ​നാ​യി സേവി​ക്കു​ന്ന​തിന്‌ അതിജീ​വി​ച്ചു. ദാനീ​യേൽ നൂറു വർഷ​ത്തോ​ട​ടു​ത്തു ജീവി​ച്ചി​രി​ക്കണം.

3. ദാനീ​യേൽപു​സ്‌ത​ക​ത്തി​ന്റെ കാനോ​നി​ക​ത്വ​ത്തെ​യും വിശ്വാ​സ്യ​ത​യെ​യും തെളി​യി​ക്കു​ന്നത്‌ എന്ത്‌?

3 ദാനീ​യേ​ലി​ന്റെ പുസ്‌തകം നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ യഹൂദ പുസ്‌ത​ക​പ്പ​ട്ടി​ക​യിൽ എല്ലായ്‌പോ​ഴും ഉൾപ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടുണ്ട്‌. ചാവു​കടൽ ചുരു​ളു​ക​ളി​ലെ മററു കാനോ​നിക പുസ്‌ത​ക​ങ്ങ​ളു​ടെ കൂട്ടത്തിൽ ദാനീ​യേ​ലി​ന്റെ ശകലങ്ങ​ളും കണ്ടെത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. അവയിൽ ചിലതു പൊ.യു.മു. ഒന്നാം നൂററാ​ണ്ടി​ന്റെ ആദ്യപ​കു​തി മുതലു​ള​ള​താണ്‌. എന്നിരു​ന്നാ​ലും, പുസ്‌ത​ക​ത്തി​ന്റെ വിശ്വാ​സ്യ​ത​യു​ടെ അതി​നെ​ക്കാൾ മൂല്യ​വ​ത്തായ ഒരു തെളിവ്‌ അതിൽനി​ന്നു​ളള ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളി​ലെ പരാമർശ​ങ്ങ​ളിൽ കാണാം. യേശു “വ്യവസ്ഥി​തി​യു​ടെ സമാപന”ത്തെക്കു​റി​ച്ചു​ളള തന്റെ പ്രവച​ന​ത്തിൽ ദാനീ​യേ​ലി​നെ പ്രത്യേ​ക​മാ​യി പറയുന്നു, അതിൽ അവൻ ഈ പുസ്‌ത​ക​ത്തിൽനി​ന്നു​ളള പല ഉദ്ധരണി​കൾ ഉൾപ്പെ​ടു​ത്തു​ന്നു.—മത്താ. 24:3, NW; ദാനീ. 9:27; 11:31; 12:11മത്താ. 24:15-ഉം മർക്കൊ. 13:14-ഉം; ദാനീ. 12:1മത്താ. 24:21; ദാനീ. 7:13, 14മത്താ. 24:30, ഇവകൂടെ കാണുക.

4, 5. ദാനീ​യേ​ലി​നെ സംബന്ധിച്ച അമിത​കൃ​ത്തി​പ്പു​കാ​രു​ടെ അവകാ​ശ​വാ​ദ​ങ്ങളെ പുരാ​വ​സ്‌തു​ശാ​സ്‌ത്രം ഖണ്ഡിച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

4 ബൈബി​ളി​ന്റെ അമിത​കൃ​ത്തി​പ്പു​കാർ ദാനീ​യേ​ലി​ന്റെ പുസ്‌ത​ക​ത്തി​ന്റെ ചരി​ത്ര​പ​ര​തയെ ചോദ്യം​ചെ​യ്‌തി​ട്ടു​ണ്ടെ​ങ്കി​ലും പല വർഷങ്ങ​ളി​ലെ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​സം​ബ​ന്ധ​മായ കണ്ടുപി​ടി​ത്തങ്ങൾ അവരുടെ അവകാ​ശ​വാ​ദ​ങ്ങളെ പൂർണ​മാ​യി ഖണ്ഡിച്ചി​ട്ടുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, നബോ​ണീ​ഡസ്‌ ഭരണാ​ധി​കാ​രി​യെന്ന നിലയിൽ പ്രസി​ദ്ധ​നാ​യി​രുന്ന ഒരു കാലത്തു ബാബി​ലോ​നിൽ ബേൽശസ്സർ രാജാ​വാ​യി​രു​ന്നു​വെന്ന ദാനീ​യേ​ലി​ന്റെ പ്രസ്‌താ​വ​നയെ ഈ വിമർശകർ പുച്ഛിച്ചു. (ദാനീ. 5:1) ബേൽശസ്സർ ഒരു യഥാർഥ വ്യക്തി​യാ​യി​രു​ന്നു​വെ​ന്നും ബാബി​ലോ​ന്യ​സാ​മ്രാ​ജ്യ​ത്തി​ന്റെ അവസാ​ന​വർഷ​ങ്ങ​ളിൽ അവൻ നബോ​ണീ​ഡ​സി​ന്റെ സഹഭര​ണാ​ധി​കാ​രി​യാ​യി​രു​ന്നു​വെ​ന്നും പുരാ​വ​സ്‌തു​ശാ​സ്‌ത്രം ഇപ്പോൾ നിസ്‌തർക്ക​മാ​യി സ്ഥാപി​ച്ചി​രി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, “നബോ​ണീ​ഡ​സി​ന്റെ പാഠവി​വ​രണം” എന്നു വർണി​ക്ക​പ്പെ​ടുന്ന ഒരു പുരാതന ക്യൂനി​ഫോം പാഠം ബേൽശസ്സർ ബാബി​ലോ​നിൽ രാജാ​ധി​കാ​രം പ്രയോ​ഗി​ച്ചു​വെന്നു വ്യക്തമാ​യി സ്ഥിരീ​ക​രി​ക്കു​ക​യും അവൻ നബോ​ണീ​ഡ​സി​ന്റെ സഹഭര​ണാ​ധി​കാ​രി​യാ​യി​ത്തീർന്ന രീതിയെ വിശദീ​ക​രി​ക്കു​ക​യും ചെയ്യുന്നു. b മററു ക്യൂനി​ഫോം തെളിവ്‌ ബേൽശസ്സർ രാജകീയ ധർമങ്ങൾ നിറ​വേ​റ​റി​യെന്ന വീക്ഷണത്തെ പിന്താ​ങ്ങു​ന്നു. നബോ​ണീ​ഡ​സി​ന്റെ 12-ാംവർഷ​ത്തിൽ തീയതി​വെച്ച ഒരു ഇഷ്ടിക​യിൽ, ബേൽശ​സ്സ​റിന്‌ അവന്റെ പിതാ​വി​നോ​ടൊ​പ്പം സ്ഥാനമു​ണ്ടാ​യി​രു​ന്നു​വെന്നു പ്രകട​മാ​ക്കു​ന്ന​താ​യി രാജാ​വായ നബോ​ണീ​ഡ​സി​ന്റെ​യും രാജാ​വി​ന്റെ പുത്ര​നായ ബേൽശ​സ്സ​രി​ന്റെ​യും നാമത്തിൽ ചെയ്‌ത ഒരു പ്രതിജ്ഞ അടങ്ങി​യി​രി​ക്കു​ന്നു. c ദാനീ​യേ​ലി​നു ചുവരി​ലെ കൈ​യെ​ഴു​ത്തു വായി​ക്കാൻ കഴിയു​മെ​ങ്കിൽ അവനെ “രാജ്യ​ത്തിൽ മൂന്നാമൻ” ആക്കാ​മെന്നു ബേൽശസ്സർ വാഗ്‌ദാ​നം​ചെ​യ്‌തത്‌ എന്തു​കൊ​ണ്ടെന്നു വിശദീ​ക​രി​ക്കു​ന്ന​തി​ലും ഇതു താത്‌പ​ര്യ​ജ​ന​ക​മാണ്‌. നബോ​ണീ​ഡസ്‌ ഒന്നാമ​നെന്നു പരിഗ​ണി​ക്ക​പ്പെ​ടും, ബേൽശസ്സർ രണ്ടാമ​നാ​യി​രി​ക്കും, ദാനീ​യേൽ മൂന്നാ​മ​നാ​യി ഘോഷി​ക്ക​പ്പെ​ടും. (5:16, 29) ഒരു ഗവേഷകൻ ഇങ്ങനെ പറയുന്നു: “ചരി​ത്ര​ത്തി​ലെ ബേൽശ​സ്സ​റി​ന്റെ സ്ഥാനം വ്യക്തമാ​യി വെളി​പ്പെ​ട​ത്ത​ക്ക​വണ്ണം അവൻ വഹിച്ച പങ്കിൻമേൽ ബേൽശ​സ്സ​റി​നെ​സം​ബ​ന്ധിച്ച ക്യൂനി​ഫോം സൂചനങ്ങൾ വളരെ​യ​ധി​കം വെളിച്ചം ചൊരി​ഞ്ഞി​ട്ടുണ്ട്‌. ബേൽശ​സ്സ​റി​നു സ്ഥാനത്തി​ലും പ്രശസ്‌തി​യി​ലും നബോ​ണീ​ഡ​സി​നോ​ടു മിക്കവാ​റും തുല്യ​ത​യു​ണ്ടാ​യി​രു​ന്നു​വെന്നു സൂചി​പ്പി​ക്കുന്ന അനേകം പാഠങ്ങ​ളുണ്ട്‌. ഒടുവി​ലത്തെ പുത്തൻ-ബാബി​ലോ​ന്യ​വാ​ഴ്‌ച​യു​ടെ അധിക​ഭാ​ഗ​ത്തു​മു​ണ്ടാ​യി​രുന്ന ദ്വിഭ​രണം ഒരു സ്ഥാപി​ത​വ​സ്‌തു​ത​യാണ്‌. നബോ​ണീ​ഡസ്‌ അറേബ്യ​യിൽ തേമയി​ലെ തന്റെ രാജധാ​നി​യിൽനി​ന്നു പരമാ​ധി​കാ​രം പ്രയോ​ഗി​ച്ചു, അതേസ​മയം ബേൽശസ്സർ ബാബി​ലോ​നെ തന്റെ സ്വാധീ​ന​കേ​ന്ദ്ര​മാ​ക്കി സ്വദേ​ശത്തു സഹഭര​ണാ​ധി​കാ​രി​യാ​യി വർത്തിച്ചു. ബേൽശസ്സർ ദുർബ​ല​നായ ഒരു രാജ​പ്ര​തി​നി​ധി​യ​ല്ലാ​യി​രു​ന്നു​വെന്നു വ്യക്തമാണ്‌; അവനെ ‘രാജത്വം’ ഭരമേൽപ്പി​ച്ചി​രു​ന്നു.” d

5 തീച്ചൂ​ളയെ സംബന്ധിച്ച ദാനീ​യേ​ലി​ന്റെ വിവരണം (അധ്യാ. 3) ഐതി​ഹ്യ​പ​ര​മായ ഒരു കണ്ടുപി​ടി​ത്ത​മാ​ണെന്നു പറഞ്ഞു​കൊ​ണ്ടു ചിലർ അതിനെ അവഗണി​ക്കാൻ ശ്രമി​ച്ചി​ട്ടുണ്ട്‌. ഒരു പഴയ-ബാബി​ലോ​ന്യ ലേഖനം ഭാഗി​ക​മാ​യി ഇങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “കർത്താ​വായ റിം-സിൻ ഇങ്ങനെ പറയുന്നു: അവൻ അടിമ​ബാ​ലനെ അടുപ്പിൽ എറിഞ്ഞ​തു​കൊ​ണ്ടു നിങ്ങൾ അടിമയെ ചൂളയിൽ എറിയു​ന്നു​വോ.” രസാവ​ഹ​മാ​യി, അതിനെ പരാമർശി​ച്ചു​കൊണ്ട്‌ ഈ ശിക്ഷ “മൂന്നു വിശുദ്ധ മനുഷ്യ​രു​ടെ (ദാനീ. III 6, 15, 19-27) കഥയിൽ കാണ​പ്പെ​ടു​ന്നു” എന്നു ജീ. ആർ. ഡ്രൈവർ പ്രസ്‌താ​വി​ച്ചു. e

6. ഏതു രണ്ടു ഭാഗങ്ങൾ ദാനീ​യേ​ലി​ന്റെ പുസ്‌ത​ക​ത്തി​നുണ്ട്‌?

6 യഹൂദൻമാർ ദാനീ​യേ​ലി​ന്റെ പുസ്‌തകം പ്രവാ​ച​കൻമാ​രു​ടെ കൂട്ടത്തി​ലല്ല, ലിഖി​ത​ങ്ങ​ളു​ടെ കൂട്ടത്തിൽ ഉൾപ്പെ​ടു​ത്തി. മറിച്ച്‌, ഇംഗ്ലീഷ്‌ ബൈബിൾ ദാനീ​യേ​ലി​നെ വലിയ പ്രവാ​ച​കൻമാ​രു​ടെ​യും ചെറിയ പ്രവാ​ച​കൻമാ​രു​ടെ​യും ഇടയിൽ വെച്ചു​കൊ​ണ്ടു ഗ്രീക്ക്‌ സെപ്‌റ​റു​വ​ജിൻറി​ന്റെ​യും ലാററിൻ വൾഗേ​റ​റി​ന്റെ​യും പുസ്‌ത​ക​പ്പ​ട്ടി​ക​യി​ലെ ക്രമം പിന്തു​ട​രു​ന്നു. യഥാർഥ​ത്തിൽ പുസ്‌ത​ക​ത്തി​നു രണ്ടു ഭാഗങ്ങ​ളുണ്ട്‌. 1 മുതൽ 6 വരെ അധ്യാ​യ​ങ്ങ​ള​ട​ങ്ങുന്ന ഇവയിൽ ആദ്യ​ത്തേതു പൊ.യു.മു. 617 മുതൽ 538 വരെയു​ളള ഗവൺമെൻറ്‌ സേവന​ത്തി​ലെ ദാനീ​യേ​ലി​ന്റെ​യും അവന്റെ കൂട്ടാ​ളി​ക​ളു​ടെ​യും അനുഭ​വങ്ങൾ കാലാ​നു​ക്ര​മ​ത്തിൽ കൊടു​ക്കു​ന്നു. (ദാനീ. 1:1, 21) 7 മുതൽ 12 വരെയു​ളള അധ്യാ​യ​ങ്ങ​ള​ട​ങ്ങിയ രണ്ടാം ഭാഗം ലേഖകൻ എന്ന നിലയിൽ ദാനീ​യേൽതന്നെ പ്രഥമ​പു​രു​ഷ​നിൽ എഴുതു​ന്നു, പൊ.യു.മു. ഏതാണ്ട്‌ 553 f മുതൽ പൊ.യു.മു. ഏതാണ്ട്‌ 536 വരെ ദാനീ​യേ​ലി​നു​ണ്ടായ സ്വകാ​ര്യ​ദർശ​ന​ങ്ങ​ളും ദൂതൻമാ​രു​മാ​യു​ളള അഭിമു​ഖ​ങ്ങ​ളും വർണി​ക്കു​ക​യും ചെയ്യുന്നു. (7:2, 28; 8:2; 9:2; 12:5, 7, 8) രണ്ടു ഭാഗങ്ങ​ളും കൂടി​ച്ചേർന്നു ദാനീ​യേ​ലി​ന്റെ യോജി​പ്പു​ളള ഏക പുസ്‌ത​ക​മാ​യി​ത്തീ​രു​ന്നു.

ദാനീ​യേ​ലി​ന്റെ ഉളളടക്കം

7. ദാനീ​യേ​ലും അവന്റെ കൂട്ടാ​ളി​ക​ളും ബാബി​ലോ​ന്യ​ഗ​വൺമെൻറ്‌ സേവന​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തി​ലേക്കു നയിക്കു​ന്നത്‌ എന്ത്‌?

7 സംസ്ഥാ​ന​സേ​വ​ന​ത്തി​നു​ളള ഒരുക്കം (1:1-21). പൊ.യു.മു. 617-ൽ ദാനീ​യേൽ ബന്ദിക​ളായ യഹൂദൻമാ​രു​ടെ കൂട്ടത്തിൽ ബാബി​ലോ​നി​ലേക്കു വരുന്നു. യെരു​ശ​ലേ​മി​ലെ ആലയത്തിൽനി​ന്നു​ളള വിശുദ്ധ ഉപകര​ണ​ങ്ങ​ളും ഒരു പുറജാ​തീയ നിക്ഷേ​പ​ശാ​ല​യിൽ വെക്കാൻ കൊണ്ടു​വ​രു​ന്നു. രാജ​കൊ​ട്ടാ​ര​ത്തി​ലെ ഒരു ത്രിവത്സര പരിശീ​ല​ന​കോ​ഴ്‌സി​നു തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട രാജകീയ യഹൂദ്യ യുവാ​ക്ക​ളിൽ പെട്ടവ​രാ​ണു ദാനീ​യേ​ലും അവന്റെ മൂന്നു കൂട്ടാ​ളി​ക​ളും. രാജാ​വി​ന്റെ പുറജാ​തീയ വിശിഷ്ട ഭോജ്യ​ങ്ങ​ളാൽ മലിന​പ്പെ​ടാ​തി​രി​ക്കാൻ തന്റെ ഹൃദയ​ത്തിൽ ദൃഢനി​ശ്ച​യ​ത്തോ​ടെ ദാനീ​യേൽ സസ്യാ​ഹാ​രം കൊണ്ടു​ളള പത്തു ദിവസത്തെ ഒരു പരീക്ഷണം നിർദേ​ശി​ക്കു​ന്നു. പരീക്ഷണം ദാനീ​യേ​ലി​നും അവന്റെ കൂട്ടാ​ളി​കൾക്കും അനുകൂ​ല​മാ​യി പരിണ​മി​ക്കു​ന്നു. ദൈവം അവർക്ക്‌ അറിവും ജ്ഞാനവും കൊടു​ക്കു​ന്നു. നെബു​ഖ​ദ്‌നേസർ നാലു​പേ​രെ​യും തന്റെ മുമ്പാകെ ആലോ​ച​ന​ക്കാ​രാ​യി നിൽക്കാൻ നിയമി​ക്കു​ന്നു. തൊട്ടു​മു​മ്പി​ലത്തെ ഭാഗം എഴുത​പ്പെട്ട ശേഷം ദീർഘ​നാൾ കഴിഞ്ഞു കൂട്ടി​ച്ചേർത്തി​രി​ക്കാ​വുന്ന 1-ാം അധ്യാ​യ​ത്തി​ന്റെ അവസാന വാക്യം ദാനീ​യേൽ പ്രവാ​സ​ത്തി​ലേക്കു പോയ​ശേഷം 80 വർഷം കഴിഞ്ഞും അവൻ രാജകീ​യ​സേ​വ​ന​ത്തി​ലാ​ണെന്നു സൂചി​പ്പി​ക്കു​ന്നു, അതു പൊ.യു.മു. ഏതാണ്ട്‌ 538-ൽ ആയിരി​ക്കും.

8. ദൈവം ദാനീ​യേ​ലിന്‌ ഏതു സ്വപ്‌ന​വും വ്യാഖ്യാ​ന​വും വെളി​പ്പെ​ടു​ത്തു​ന്നു, നെബു​ഖ​ദ്‌നേസർ തന്റെ വിലമ​തി​പ്പു പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

8 ഭീതി​ജ​ന​ക​മായ പ്രതി​മ​യു​ടെ സ്വപ്‌നം (2:1-49). നെബു​ഖ​ദ്‌നേ​സ​രി​ന്റെ രാജത്വ​ത്തി​ന്റെ രണ്ടാം വർഷത്തിൽ (സാധ്യ​ത​യ​നു​സ​രി​ച്ചു പൊ.യു.മു. 607-ലെ യെരു​ശ​ലേ​മി​ന്റെ നാശം​മു​തൽ) അവൻ ഒരു സ്വപ്‌നം കണ്ട്‌ അസ്വസ്ഥ​നാ​യി​രി​ക്കു​ക​യാണ്‌. മന്ത്രവാ​ദി​ക​ളായ അവന്റെ പുരോ​ഹി​തൻമാർ സ്വപ്‌ന​വും അതിന്റെ വ്യാഖ്യാ​ന​വും വെളി​പ്പെ​ടു​ത്താൻ അപ്രാ​പ്‌ത​രാണ്‌. അവൻ അവർക്കു വലിയ സമ്മാനങ്ങൾ വാഗ്‌ദാ​നം ചെയ്യുന്നു. എന്നാൽ ദൈവ​ങ്ങൾക്ക​ല്ലാ​തെ മറെറാ​രു​വ​നും രാജാവ്‌ ആവശ്യ​പ്പെ​ടുന്ന കാര്യം അവനു കാണി​ച്ചു​കൊ​ടു​ക്കാൻ സാധ്യ​മ​ല്ലെന്നു പറഞ്ഞു​കൊണ്ട്‌ അവർ പ്രതി​ഷേ​ധി​ക്കു​ന്നു. രാജാവ്‌ കോപാ​കു​ല​നാ​യി ജ്ഞാനി​ക​ളു​ടെ കഥ കഴിക്കാൻ ആജ്ഞാപി​ക്കു​ന്നു. ഈ കൽപ്പന​യിൽ നാല്‌ എബ്രാ​യ​രും ഉൾപ്പെ​ടു​ന്ന​തു​കൊ​ണ്ടു സ്വപ്‌നം വെളി​പ്പെ​ടു​ത്താൻ ദാനീ​യേൽ സമയം ആവശ്യ​പ്പെ​ടു​ന്നു. ദാനീ​യേ​ലും അവന്റെ കൂട്ടാ​ളി​ക​ളും മാർഗ​നിർദേ​ശ​ത്തി​നു​വേണ്ടി യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു. യഹോവ സ്വപ്‌ന​വും അതിന്റെ അർഥവും ദാനീ​യേ​ലി​നു വെളി​പ്പെ​ടു​ത്തു​ന്നു. അവൻ അപ്പോൾ രാജാ​വി​ന്റെ അടുക്ക​ലേക്കു പോയി ഇങ്ങനെ പറയുന്നു: “രഹസ്യ​ങ്ങളെ വെളി​പ്പെ​ടു​ത്തുന്ന ഒരു ദൈവം സ്വർഗ്ഗ​ത്തിൽ ഉണ്ടു; അവൻ ഭാവി​കാ​ലത്തു സംഭവി​ക്കാ​നി​രി​ക്കു​ന്നതു നെബു​ഖ​ദ്‌നേസർ രാജാ​വി​നെ അറിയി​ച്ചി​രി​ക്കു​ന്നു.” (2:28) ദാനീ​യേൽ സ്വപ്‌നം വർണി​ക്കു​ന്നു. അതു ബൃഹത്തായ ഒരു പ്രതി​മയെ സംബന്ധി​ക്കു​ന്ന​താണ്‌. പ്രതി​മ​യു​ടെ തല പൊന്നു​കൊ​ണ്ടു​ള​ള​താണ്‌. നെഞ്ചും കൈക​ളും വെളളി​കൊ​ണ്ടും തുടകൾ ചെമ്പു​കൊ​ണ്ടും അതിന്റെ കാലുകൾ ഇരുമ്പു​കൊ​ണ്ടും പാദങ്ങൾ ഭാഗി​ക​മാ​യി ഇരുമ്പും ഭാഗി​ക​മാ​യി കളിമ​ണ്ണും കൊണ്ടും ഉളളതാണ്‌. ഒരു കല്ലു പ്രതി​മയെ അടിച്ചു​ത​കർക്കു​ക​യും മുഴു ഭൂമി​യെ​യും നിറയ്‌ക്കുന്ന ഒരു വലിയ പർവത​മാ​യി​ത്തീ​രു​ക​യും ചെയ്യുന്നു. എന്താണി​തി​ന്റെ അർഥം? ബാബി​ലോൻ രാജാ​വാ​ണു പൊന്നു​കൊ​ണ്ടു​ളള തലയെന്നു ദാനീ​യേൽ അറിയി​ക്കു​ന്നു. അവന്റെ രാജ്യ​ത്തി​നു​ശേഷം രണ്ടാമ​ത്തേ​തും മൂന്നാ​മ​ത്തേ​തും നാലാ​മ​ത്തേ​തും വരും. ഒടുവിൽ “സ്വർഗ്ഗ​സ്ഥ​നായ ദൈവം ഒരുനാ​ളും നശിച്ചു​പോ​കാത്ത ഒരു രാജത്വം സ്ഥാപി​ക്കും; . . . അതു ഈ രാജത്വ​ങ്ങളെ ഒക്കെയും തകർത്തു നശിപ്പി​ക്ക​യും എന്നേക്കും നിലനിൽക്ക​യും ചെയ്യും.” (2:44) നന്ദി​യോ​ടും വിലമ​തി​പ്പോ​ടും കൂടെ രാജാവ്‌ ദാനീ​യേ​ലി​ന്റെ ദൈവത്തെ “ദൈവാ​ധി​ദൈ​വ​മാ​യി” പുകഴ്‌ത്തു​ക​യും ദാനീ​യേ​ലി​നെ ‘ബാബേൽസം​സ്ഥാ​ന​ത്തി​നൊ​ക്കെ​യും അധിപ​തി​യും ബാബേ​ലി​ലെ സകലവി​ദ്വാൻമാർക്കും പ്രധാ​ന​വി​ചാ​ര​ക​നും ആക്കുക​യും’ ചെയ്യുന്നു. ദാനീ​യേ​ലി​ന്റെ മൂന്നു കൂട്ടാ​ളി​കൾ രാജ്യ​ത്തിൽ ഭരണാ​ധി​കാ​രി​ക​ളാ​ക്ക​പ്പെ​ടു​ന്നു.—2:47, 48.

9. പ്രതി​മാ​രാ​ധ​ന​ക്കെ​തി​രായ മൂന്ന്‌ എബ്രാ​യ​രു​ടെ ധീരമായ നിലപാ​ടിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​കു​ന്നു?

9 മൂന്ന്‌ എബ്രായർ തീച്ചൂ​ളയെ അതിജീ​വി​ക്കു​ന്നു (3:1-30). നെബു​ഖ​ദ്‌നേസർ സ്വർണം​കൊണ്ട്‌ 60 മുഴം (88 അടി) ഉയരമു​ളള ഒരു വലിയ പ്രതിമ ഉണ്ടാക്കി​യിട്ട്‌ അതിന്റെ സമർപ്പ​ണ​ത്തി​നു കൂടി​വ​രാൻ രാജ്യ​ത്തി​ലെ ഭരണാ​ധി​കാ​രി​ക​ളോ​ടു കൽപ്പി​ക്കു​ന്നു. പ്രത്യേക സംഗീ​ത​ത്തി​ന്റെ ശബ്ദം കേൾക്കു​മ്പോൾ, എല്ലാവ​രും കുമ്പിട്ടു പ്രതി​മയെ ആരാധി​ക്കണം. അങ്ങനെ ചെയ്യാ​തി​രി​ക്കുന്ന ആരും എരിയുന്ന തീച്ചൂ​ള​യി​ലേക്ക്‌ എറിയ​പ്പെ​ടണം. ദാനീ​യേ​ലി​ന്റെ മൂന്നു കൂട്ടാ​ളി​ക​ളായ ശദ്രക്കും മേശക്കും അബേദ്‌നെ​ഗോ​യും അനുസ​രി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി അറിയി​ക്ക​പ്പെ​ടു​ന്നു. അവർ കുപി​ത​നായ രാജാ​വി​ന്റെ മുമ്പാകെ വരുത്ത​പ്പെ​ടു​ന്നു, അവി​ടെ​വെച്ച്‌ അവർ സധൈ​ര്യം ഇങ്ങനെ സാക്ഷ്യം​പ​റ​യു​ന്നു: “ഞങ്ങൾ സേവി​ക്കുന്ന ദൈവ​ത്തി​നു ഞങ്ങളെ രക്ഷിക്കാൻ പ്രാപ്‌തി​യുണ്ട്‌. . . . അങ്ങ്‌ നിർത്തി​യി​രി​ക്കുന്ന സ്വർണ​ബിം​ബത്തെ ഞങ്ങൾ ആരാധി​ക്കു​ക​യില്ല.” (3:17, 18, NW) ക്രോധം നിറഞ്ഞ്‌, ചൂള പതിവി​ലും ഏഴു മടങ്ങ്‌ കൂടുതൽ ചൂടാ​ക്കാ​നും മൂന്ന്‌ എബ്രാ​യരെ കെട്ടി അതി​ലേക്ക്‌ എറിയാ​നും രാജാവ്‌ ആജ്ഞാപി​ക്കു​ന്നു. വധാധി​കൃ​ത​രാ​കേ​ണ്ടവർ ഇതു ചെയ്യവേ എരിയുന്ന തീജ്ജ്വാ​ല​യാൽ കൊല്ല​പ്പെ​ടു​ന്നു. നെബു​ഖ​ദ്‌നേസർ ഭയാ​ക്രാ​ന്ത​നാ​കു​ന്നു. അവൻ എന്താണു തീച്ചൂ​ള​യിൽ കാണു​ന്നത്‌? നാലു പുരു​ഷൻമാർ തീയുടെ നടുവിൽ ഹാനി തട്ടാതെ നടക്കുന്നു, “നാലാ​മ​ത്ത​വന്റെ രൂപം ഒരു ദൈവ​പു​ത്ര​നോ​ടു ഒത്തിരി​ക്കു​ന്നു.” (3:25) തീയിൽനി​ന്നു പുറ​ത്തേക്കു നടന്നു​വ​രാൻ രാജാവ്‌ മൂന്നു എബ്രാ​യ​രോ​ടു വിളി​ച്ചു​പ​റ​യു​ന്നു. തീപി​ടി​ക്കാ​തെ​യും തങ്ങളു​ടെ​മേൽ തീയുടെ മണം​പോ​ലു​മി​ല്ലാ​തെ​യും അവർ പുറത്തു​വ​രു​ന്നു! സത്യാ​രാ​ധന സംബന്ധിച്ച അവരുടെ ധീരമായ നിലപാ​ടു നിമിത്തം നെബു​ഖ​ദ്‌നേസർ സാമ്രാ​ജ്യ​ത്തി​ലു​ട​നീ​ളം യഹൂദൻമാർക്ക്‌ ആരാധ​നാ​സ്വാ​ത​ന്ത്ര്യം പ്രഖ്യാ​പി​ക്കു​ന്നു.

10. “ഏഴു കാലം” ഉൾപ്പെ​ടുന്ന ഏതു ഭീതി​പ്പെ​ടു​ത്തുന്ന സ്വപ്‌നം നെബു​ഖ​ദ്‌നേസർ കാണുന്നു, അത്‌ അവനിൽ നിറ​വേ​റി​യോ?

10 “ഏഴു കാല”ത്തിന്റെ സ്വപ്‌നം (4:1-37). ഈ സ്വപ്‌നം ബാബി​ലോ​നി​ലെ ഒരു സംസ്ഥാ​ന​രേ​ഖ​യു​ടെ ദാനീ​യേ​ലെ​ഴു​തിയ പകർപ്പാ​യി​ട്ടാ​ണു രേഖയിൽ കാണ​പ്പെ​ടു​ന്നത്‌. താഴ്‌ത്ത​പ്പെട്ട നെബു​ഖ​ദ്‌നേ​സ​രാണ്‌ അത്‌ എഴുതി​യത്‌. ആദ്യമാ​യി നെബു​ഖ​ദ്‌നേസർ അത്യു​ന്ന​ത​ദൈ​വ​ത്തി​ന്റെ ശക്തിയും രാജ്യ​വും അംഗീ​ക​രി​ക്കു​ന്നു. പിന്നീട്‌ അവൻ ഭീതി​പ്പെ​ടു​ത്തുന്ന ഒരു സ്വപ്‌ന​വും അതു തന്റെമേൽ നിറ​വേ​റിയ വിധവും പ്രതി​പാ​ദി​ക്കു​ന്നു. ആകാശ​ത്തോ​ളം എത്തിയ​തും സകല ജഡത്തി​നും ആഹാരം പ്രദാ​നം​ചെ​യ്‌ത​തു​മായ ഒരു വൃക്ഷം അവൻ കണ്ടു. ‘വൃക്ഷം വെട്ടി​യി​ടുക. അതിന്റെ കുററി ഇരുമ്പും ചെമ്പും​കൊ​ണ്ടു ബന്ധിക്കുക. അത്യു​ന്നതൻ മനുഷ്യ​വർഗ​ത്തി​ന്റെ രാജ്യ​ത്തിൻമേൽ ഭരണാ​ധി​കാ​രി​യാ​കു​ന്നു​വെ​ന്നും മനുഷ്യ​വർഗ​ത്തി​ലെ ഏററവും എളിയ​വനെ അതിൻമേൽ ആക്കി​വെ​ക്കു​ന്നു​വെ​ന്നും അറിയ​പ്പെ​ട​ത്ത​ക്ക​വണ്ണം അതിൻമേൽ ഏഴു കാലങ്ങൾ കടന്നു​പോ​കട്ടെ’ എന്ന്‌ ഒരു കാവൽക്കാ​രൻ വിളി​ച്ചു​പ​റഞ്ഞു. (4:14-17, NW) വൃക്ഷം നെബു​ഖ​ദ്‌നേ​സരെ പ്രതി​നി​ധാ​നം​ചെ​യ്യു​ന്നു​വെന്ന്‌ അറിയി​ച്ചു​കൊ​ണ്ടു ദാനീ​യേൽ സ്വപ്‌നം വ്യാഖ്യാ​നി​ച്ചു. ഈ പ്രാവ​ച​നിക സ്വപ്‌ന​ത്തി​ന്റെ നിവൃത്തി പെട്ടെ​ന്നു​തന്നെ തുടർന്നു സംഭവി​ച്ചു. വലിയ അഹങ്കാരം പ്രകട​മാ​ക്കിയ ഒരു സമയത്തു രാജാ​വി​നു ഭ്രാന്തു പിടിച്ചു; അവൻ ഏഴുവർഷം വയലിൽ ഒരു കാട്ടു​മൃ​ഗ​ത്തെ​പ്പോ​ലെ ജീവിച്ചു. അതിനു​ശേഷം അവനു സുബോ​ധം തിരി​കെ​കി​ട്ടി, അദ്ദേഹം യഹോ​വ​യു​ടെ പരമോ​ന്ന​ത​ത്വം അംഗീ​ക​രി​ച്ചു.

11. ഏതു മദ്യപാ​നോ​ത്സ​വ​ത്തിൽ ബേൽശസ്സർ വിനാ​ശ​ക​ര​മായ കൈ​യെ​ഴു​ത്തു കാണുന്നു, ദാനീ​യേൽ അതു വ്യാഖ്യാ​നി​ക്കു​ന്നത്‌ എങ്ങനെ, അത്‌ എങ്ങനെ നിറ​വേ​റു​ന്നു?

11 ബേൽശ​സ്സ​റി​ന്റെ വിരുന്ന്‌: കൈ​യെ​ഴു​ത്തു വ്യാഖ്യാ​നി​ക്ക​പ്പെ​ടു​ന്നു (5:1-31). അതു പൊ.യു.മു. 539 ഒക്‌ടോ​ബർ 5-ലെ നാശക​ര​മായ രാത്രി​യാണ്‌. നബോ​ണീ​ഡ​സി​ന്റെ പുത്ര​നായ ബേൽശ​സ്സർരാ​ജാവ്‌ ബാബി​ലോ​നി​ലെ സഹഭര​ണാ​ധി​കാ​രി​യെന്ന നിലയിൽ അവന്റെ ആയിരം മഹത്തു​ക്കൾക്കാ​യി ഒരു വലിയ വിരുന്നു കഴിക്കു​ന്നു. രാജാവ്‌ വീഞ്ഞിന്റെ സ്വാധീ​ന​ത്തിൽ യഹോ​വ​യു​ടെ ആലയത്തിൽനി​ന്നു​ളള വിശുദ്ധ പൊൻപാ​ത്ര​ങ്ങ​ളും വെളളി​പ്പാ​ത്ര​ങ്ങ​ളും വരുത്തു​ന്നു. ബേൽശ​സ്സ​റും അവന്റെ അതിഥി​ക​ളും തങ്ങളുടെ പുറജാ​തി​ദൈ​വ​ങ്ങളെ സ്‌തു​തി​ക്കവേ തങ്ങളുടെ മദ്യപാ​നോ​ത്സ​വ​ത്തിൽ അവയിൽനി​ന്നു കുടി​ക്കു​ന്നു. പെട്ടെന്ന്‌ ഒരു കൈ പ്രത്യ​ക്ഷ​പ്പെട്ടു ചുവരിൽ ഒരു ഗൂഢാർഥ സന്ദേശം എഴുതു​ന്നു. രാജാവ്‌ ഭയപ്പെ​ട്ടു​പോ​കു​ന്നു. അവന്റെ ജ്ഞാനി​കൾക്ക്‌ എഴുത്തു വ്യാഖ്യാ​നി​ക്കാൻ കഴിയു​ന്നില്ല. ഒടുവിൽ ദാനീ​യേൽ വരുത്ത​പ്പെ​ടു​ന്നു. അവന്‌ എഴുത്തു വായി​ക്കാ​നും വ്യാഖ്യാ​നി​ക്കാ​നും കഴിയു​മെ​ങ്കിൽ അവനെ രാജ്യത്തെ മൂന്നാ​മ​നാ​ക്കാ​മെന്നു രാജാവ്‌ വാഗ്‌ദാ​നം​ചെ​യ്യു​ന്നു. എന്നാൽ സമ്മാനങ്ങൾ രാജാ​വു​തന്നെ സൂക്ഷി​ച്ചു​കൊ​ള​ളാൻ ദാനീ​യേൽ അവനോ​ടു പറയുന്നു. അനന്തരം അവൻ എഴുത്തും അതിന്റെ അർഥവും അറിയി​ക്കു​ന്നു. “മെനേ, മെനേ, തെക്കേൽ, ഊഫർസീൻ. . . . ദൈവം നിന്റെ രാജത്വം എണ്ണി അതിന്നു അന്തം വരുത്തി​യി​രി​ക്കു​ന്നു. . . . തുലാ​സിൽ നിന്നെ തൂക്കി, കുറവു​ള​ള​വ​നാ​യി കണ്ടിരി​ക്കു​ന്നു. . . നിന്റെ രാജ്യം വിഭാ​ഗി​ച്ചു മേദ്യർക്കും പാർസി​കൾക്കും കൊടു​ത്തി​രി​ക്കു​ന്നു.” (5:25-28) അന്നുരാ​ത്രി​തന്നെ ബേൽശസ്സർ കൊല്ല​പ്പെ​ടു​ന്നു, മേദ്യ​നായ ദാര്യാ​വേ​ശി​നു രാജ്യം കിട്ടുന്നു.

12. ദാനീ​യേ​ലി​നെ​തി​രായ ഒരു ഗൂഢാ​ലോ​ചന ധ്വംസി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ, ദാര്യാ​വേശ്‌ അപ്പോൾ ഏതു കൽപ്പന പുറ​പ്പെ​ടു​വി​ക്കു​ന്നു?

12 ദാനീ​യേൽ സിംഹ​ക്കു​ഴി​യിൽ (6:1-28). രാജാ​വി​നോ​ട​ല്ലാ​തെ ഒരു ദൈവ​ത്തോ​ടോ മനുഷ്യ​നോ​ടോ പ്രാർഥ​ന​ന​ട​ത്തു​ന്ന​തി​നു 30 ദിവസ​ത്തേക്കു വിലക്കു കൽപ്പി​ക്കുന്ന ഒരു നിയമം രാജാവു പാസ്സാ​ക്കാ​നി​ട​യാ​ക്കി​ക്കൊ​ണ്ടു ദാര്യാ​വേ​ശി​ന്റെ ഭരണകൂ​ട​ത്തി​ലെ ഉയർന്ന ഉദ്യോ​ഗ​സ്ഥൻമാർ ദാനീ​യേ​ലി​നെ​തി​രെ ദ്രോഹം ചെയ്യുന്നു. അതനു​സ​രി​ക്കാത്ത ഏതൊ​രു​വ​നും സിംഹ​ങ്ങ​ളു​ടെ മുമ്പി​ലേക്ക്‌ എറിയ​പ്പെ​ടണം. തന്റെ ആരാധ​നയെ ബാധി​ക്കുന്ന ഈ നിയമം അനുസ​രി​ക്കാൻ ദാനീ​യേൽ വിസമ്മ​തി​ക്കു​ക​യും പ്രാർഥ​ന​യിൽ യഹോ​വ​യി​ലേക്കു തിരി​യു​ക​യും ചെയ്യുന്നു. അവൻ സിംഹ​ക്കു​ഴി​യി​ലേക്ക്‌ എറിയ​പ്പെ​ടു​ന്നു. യഹോ​വ​യു​ടെ ദൂതൻ അത്ഭുത​ക​ര​മാ​യി സിംഹ​ങ്ങ​ളു​ടെ വായ്‌ അടയ്‌ക്കു​ന്നു. അടുത്ത പ്രഭാ​ത​ത്തിൽ ദാനീ​യേ​ലിന്‌ ഉപദ്ര​വ​മേ​റ​റി​ട്ടി​ല്ലെന്നു കണ്ടെത്തു​ന്ന​തിൽ ദാര്യാ​വേശ്‌ രാജാവ്‌ സന്തുഷ്ട​നാണ്‌. ഇപ്പോൾ ശത്രു​ക്കളെ സിംഹ​ങ്ങൾക്ക്‌ ഇട്ടു​കൊ​ടു​ക്കു​ന്നു, ദാനീ​യേ​ലി​ന്റെ ദൈവത്തെ ഭയപ്പെ​ടാൻ രാജാവ്‌ ഒരു കൽപ്പന പുറ​പ്പെ​ടു​വി​ക്കു​ന്നു, കാരണം “അവൻ ജീവനു​ളള ദൈവ”മാകുന്നു. (6:26) ദാനീ​യേൽ കോ​രേ​ശി​ന്റെ വാഴ്‌ച​യി​ലേക്കു കടന്ന കാലം വരെയും ഗവൺമെൻറ്‌ സേവന​ത്തിൽ ഉന്നതി പ്രാപി​ക്കു​ന്നു.

13. ഒരു സ്വകാ​ര്യ​സ്വ​പ്‌ന​ത്തിൽ, നാലു മൃഗങ്ങ​ളെ​സം​ബ​ന്ധി​ച്ചും രാജ്യാ​ധി​പ​ത്യ​ത്തെ​സം​ബ​ന്ധി​ച്ചും ദാനീ​യേ​ലിന്‌ ഏതു ദർശനം ലഭിക്കു​ന്നു?

13 മൃഗങ്ങ​ളു​ടെ ദർശനങ്ങൾ (7:1–8:27). നാം “ബേൽശ​സ്സ​രി​ന്റെ ഒന്നാം ആണ്ടി”ലേക്കു മടങ്ങി​പ്പോ​കു​ന്നു, തെളി​വ​നു​സ​രിച്ച്‌ അവന്റെ വാഴ്‌ച തുടങ്ങി​യതു പൊ.യു.മു. 553-ൽ ആണ്‌. ദാനീ​യേൽ സ്വകാ​ര്യ​മായ ഒരു സ്വപ്‌നം കാണുന്നു, അവൻ അത്‌ അരമായ ഭാഷയിൽ എഴുതു​ന്നു. g വലിയ നാലു ബീഭത്സ മൃഗങ്ങൾ ഓരോ​ന്നും അതിന്റെ ക്രമത്തിൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്നത്‌ അവൻ കാണുന്നു. നാലാ​മ​ത്തേത്‌ അസാധാ​ര​ണ​മാ​യി ശക്തമാണ്‌. അതിന്റെ മററു കൊമ്പു​ക​ളു​ടെ ഇടയിൽ ‘വമ്പു പറയുന്ന’ ഒരു ചെറിയ കൊമ്പ്‌ മുളച്ചു​വ​രു​ന്നു. (7:8) വയോ​ധി​കൻ പ്രത്യ​ക്ഷ​പ്പെ​ടു​ക​യും ആസനസ്ഥ​നാ​കു​ക​യും ചെയ്യുന്നു. “ആയിര​മാ​യി​രം​പേർ” അവനു ശുശ്രൂ​ഷി​ക്കു​ന്നു. തിരു​സ​ന്നി​ധി​യി​ലേക്കു “മനുഷ്യ​പു​ത്ര​നോ​ടു സദൃശ​നായ ഒരുത്തൻ” വരുക​യും “സകല വംശങ്ങ​ളും ജാതി​ക​ളും ഭാഷക്കാ​രും അവനെ സേവി​ക്കേ​ണ്ട​തി​ന്നു അവന്നു ആധിപ​ത്യ​വും മഹത്വ​വും രാജത്വ​വും ലഭി”ക്കുകയും ചെയ്യുന്നു. (7:10, 13, 14) പിന്നീടു ദാനീ​യേ​ലി​നു നാലു മൃഗങ്ങ​ളു​ടെ വ്യാഖ്യാ​നം ലഭിക്കു​ന്നു. അവ നാലു രാജാ​ക്കൻമാ​രെ അല്ലെങ്കിൽ രാജ്യ​ങ്ങളെ പ്രതി​നി​ധാ​നം​ചെ​യ്യു​ന്നു. നാലാ​മത്തെ മൃഗത്തി​ന്റെ പത്തു കൊമ്പു​ക​ളു​ടെ ഇടയിൽനിന്ന്‌ ഒരു ചെറിയ കൊമ്പ്‌ ഉയർന്നു​വ​രു​ന്നു. അതു ശക്തമാ​യി​ത്തീർന്നു വിശു​ദ്ധൻമാ​രോ​ടു യുദ്ധം ചെയ്യുന്നു. എന്നിരു​ന്നാ​ലും, സ്വർഗീയ കോടതി “രാജത്വ​വും ആധിപ​ത്യ​വും ആകാശ​ത്തിൻകീ​ഴെ​ല്ലാ​ട​വു​മു​ളള രാജ്യ​ങ്ങ​ളു​ടെ മഹത്വ​വും അത്യു​ന്ന​തന്റെ വിശു​ദ്ധൻമാ​രായ ജനത്തിന്നു” കൊടു​ക്കു​ന്ന​തിന്‌ ഇടപെ​ടു​ന്നു.—7:27.

14. ഒരു കോലാ​ട്ടു​കൊ​റ​റ​നെ​യും രണ്ടു​കൊ​മ്പു​ളള ഒരു ആട്ടു​കൊ​റ​റ​നെ​യും വിശേ​ഷ​വൽക്ക​രി​ക്കുന്ന ഏതു ദർശനം ദാനീ​യേൽ കാണുന്നു? ഗബ്രി​യേൽ അതു വിശദീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

14 രണ്ടുവർഷം കഴിഞ്ഞ്‌, ബാബി​ലോ​ന്റെ വീഴ്‌ചക്കു ദീർഘ​നാൾമു​മ്പു ദാനീ​യേൽ മറെറാ​രു ദർശനം കാണുന്നു, അത്‌ അവൻ എബ്രാ​യ​യിൽ രേഖ​പ്പെ​ടു​ത്തു​ന്നു. കണ്ണുകൾക്കി​ട​യിൽ വിശേ​ഷ​ത​യു​ളള ഒരു കൊ​മ്പോ​ടു​കൂ​ടിയ ഒരു കോലാ​ട്ടു​കൊ​ററൻ രണ്ടു​കൊ​മ്പു​ളള ഉദ്ധതനായ ഒരു ആട്ടു​കൊ​റ​റ​നോ​ടു പൊരു​തു​ക​യും അതിനെ കീഴട​ക്കു​ക​യും ചെയ്യുന്നു. കോലാ​ട്ടു​കൊ​റ​റന്റെ വലിയ കൊമ്പു തകർന്നു​പോ​കു​ന്നു, നാലു ചെറിയ കൊമ്പു​കൾ മുളക്കു​ക​യും ചെയ്യുന്നു. ഇവയിൽ ഒന്നിൽനിന്ന്‌ ഒരു ചെറിയ കൊമ്പ്‌ ഉണ്ടായി​വന്നു വലുതാ​യി​ത്തീ​രു​ക​യും ആകാശ​ത്തി​ലെ സൈന്യ​ങ്ങ​ളെ​പോ​ലും ധിക്കരി​ക്കു​ക​യും ചെയ്യുന്നു. വിശു​ദ്ധ​സ്ഥലം അതിന്റെ “ശരിയായ അവസ്ഥ”യിലേക്കു വരുത്ത​പ്പെ​ടു​ന്ന​തു​വ​രെ​യു​ളള 2,300 ദിവസ​ങ്ങ​ളു​ടെ ഒരു കാലഘട്ടം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. (8:14, NW) ഗബ്രി​യേൽ ദാനീ​യേ​ലി​നു ദർശനം വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്നു. ആട്ടു​കൊ​ററൻ മേദ്യ​യി​ലെ​യും പേർഷ്യ​യി​ലെ​യും രാജാ​ക്കൻമാ​രെ പ്രതി​നി​ധാ​നം ചെയ്യുന്നു. കോലാ​ട്ടു​കൊ​ററൻ ഗ്രീസി​ലെ രാജാ​വാണ്‌, അവന്റെ രാജ്യം നാലായി പിരി​യും. പിൽക്കാ​ലത്ത്‌, ഉഗ്രഭാ​വ​മു​ളള ഒരു രാജാവ്‌ “കർത്താ​ധി​കർത്താ​വി​നോ​ടു [“പ്രഭു​ക്കൻമാ​രു​ടെ പ്രഭു​വി​നെ​തി​രെ,” NW] എതിർത്തു”നിൽക്കും. ദർശനം “ബഹുകാ​ല​ത്തേ​ക്കു​ള​ള​താ​ക​യാൽ” ദാനീ​യേൽ അതു തത്‌കാ​ലം രഹസ്യ​മാ​യി സൂക്ഷി​ക്കണം.—8:25, 26.

15. ദാനീ​യേൽ യഹോ​വ​യോ​ടു പ്രാർഥി​ക്കാ​നി​ട​യാ​ക്കു​ന്നത്‌ എന്ത്‌, ഇപ്പോൾ ഗബ്രി​യേൽ “എഴുപതു ആഴ്‌ച”യെക്കു​റിച്ച്‌ എന്തറി​യി​ക്കു​ന്നു?

15 നേതാ​വായ മിശിഹാ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെ​ടു​ന്നു (9:1-27). “മേദ്യ​സ​ന്ത​തി​യി​ലു​ളള . . . ദാര്യാ​വേ​ശി​ന്റെ ഒന്നാം ആണ്ടിൽ” ദാനീ​യേൽ യിരെ​മ്യാ​വി​ന്റെ പ്രവചനം പരി​ശോ​ധി​ക്കു​ന്നു. മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട യെരു​ശ​ലേ​മി​ന്റെ 70-വർഷ ശൂന്യ​കാ​ലം അതിന്റെ അവസാ​ന​ത്തോ​ട​ടു​ക്കു​ക​യാ​ണെന്നു തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌, ദാനീ​യേൽ സ്വന്തം പാപവും ഇസ്രാ​യേ​ലി​ന്റെ പാപവും ഏററു​പ​റഞ്ഞു യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു. (ദാനീ. 9:1-4; യിരെ. 29:10) ‘അതി​ക്ര​മത്തെ തടസ്ഥം​ചെ​യ്‌തു പാപങ്ങളെ മുദ്ര​യി​ടു​വാ​നും അകൃത്യ​ത്തി​നു പ്രായ​ശ്ചി​ത്തം ചെയ്യു​വാ​നും എഴുപതു ആഴ്‌ച​വട്ടം’ ഉണ്ടായി​രി​ക്കു​മെ​ന്ന​റി​യി​ക്കാൻ ഗബ്രി​യേൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. നേതാ​വാം മിശിഹാ 69 ആഴ്‌ച​ക​ളു​ടെ അവസാ​ന​ത്തിൽ വരും, അതിനു​ശേഷം അവൻ ഛേദി​ക്ക​പ്പെ​ടും. 70-ാമത്തെ ആഴ്‌ച​യു​ടെ അവസാ​നം​വരെ ഉടമ്പടി അനേകർക്കാ​യി പ്രാബ​ല്യ​ത്തിൽ നിലനിർത്ത​പ്പെ​ടും. ഒടുവിൽ ശൂന്യ​മാ​ക്ക​ലും ഒരു നിർമൂ​ല​നാ​ശ​വും ഉണ്ടായി​രി​ക്കും.—ദാനീ. 9:24-27.

16. ഏതു സാഹച​ര്യ​ങ്ങ​ളിൻകീ​ഴിൽ ഒരു ദൂതൻ വീണ്ടും ദാനീ​യേ​ലി​നു പ്രത്യ​ക്ഷ​പ്പെ​ടു​ന്നു?

16 വടക്ക്‌ തെക്കി​നെ​തി​രെ, മീഖാ​യേൽ എഴു​ന്നേൽക്കു​ന്നു (10:1–12:13). സമയം “കോ​രേ​ശി​ന്റെ മൂന്നാം വർഷം,” തന്നിമി​ത്തം യഹൂദൻമാ​രു​ടെ മടങ്ങി​വ​ര​വി​നു​ശേഷം അധികം ദീർഘി​ച്ചി​ട്ടി​ല്ലാത്ത പൊ.യു.മു. ഏതാണ്ട്‌ 536. മൂന്നാ​ഴ്‌ചത്തെ ഉപവാ​സ​ത്തി​നു​ശേഷം ദാനീ​യേൽ ഹിദ്ദേക്കൽ നദീതീ​ര​ത്തി​രി​ക്കു​ക​യാണ്‌. (ദാനീ. 10:1, 4; ഉല്‌പ. 2:14) ഒരു ദൂതൻ അവനു പ്രത്യ​ക്ഷ​പ്പെട്ട്‌ താൻ ദാനീ​യേ​ലി​ന്റെ അടുക്ക​ലെ​ത്തു​ന്ന​തി​നെ ‘പാർസി​പ്രഭു’ എതിർത്തു​വെ​ന്നും എന്നാൽ “പ്രധാ​ന​പ്ര​ഭു​ക്കൻമാ​രിൽ ഒരുത്ത​നായ മീഖാ​യേൽ” തന്നെ സഹായി​ച്ചു​വെ​ന്നും വിശദീ​ക​രി​ക്കു​ന്നു. അവൻ ഇപ്പോൾ “ഭാവി​കാ​ലത്തു സംഭവി​പ്പാ​നു​ളള” ഒരു ദർശനം ദാനീ​യേ​ലി​നോ​ടു വിവരി​ക്കു​ന്നു.—10:13, 14.

17. ദാനീ​യേൽ ഇപ്പോൾ വടക്കേ രാജാ​വി​നെ​യും തെക്കേ രാജാ​വി​നെ​യും സംബന്ധിച്ച ഏതു പ്രാവ​ച​നി​ക​ച​രി​ത്രം രേഖ​പ്പെ​ടു​ത്തു​ന്നു?

17 തുടക്ക​ത്തിൽ, മോഹി​പ്പി​ക്കുന്ന ഈ ദർശനം പേർഷ്യൻ രാജവം​ശ​ത്തെ​ക്കു​റി​ച്ചും വരാനി​രി​ക്കുന്ന ഗ്രീസു​മാ​യു​ളള ഒരു പോരാ​ട്ട​ത്തെ​ക്കു​റി​ച്ചും പറയുന്നു. ശക്തനായ ഒരു രാജാവ്‌ വിപു​ല​മായ അധിനാ​യ​ക​ത്വ​ത്തോ​ടെ എഴു​ന്നേൽക്കും, എന്നാൽ അവന്റെ രാജ്യം നാലു ഭാഗങ്ങ​ളാ​യി പിരി​യും. ഒടുവിൽ രാജാ​ക്കൻമാ​രു​ടെ രണ്ടു പരമ്പര ഉണ്ടായി​രി​ക്കും, തെക്കിന്റെ രാജാവ്‌ വടക്കിന്റെ രാജാ​വിന്‌ എതിരെ. ശാക്തി​ക​പോ​രാ​ട്ടം അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും മുന്നേ​റും. ഗുണ​പ്പെ​ടാ​ത്ത​വി​ധം ദുഷ്ടരായ ഈ രാജാ​ക്കൻമാർ ഒരു മേശയ്‌ക്കൽ ഭോഷ്‌കു പറഞ്ഞു​കൊ​ണ്ടി​രി​ക്കും. “നിയമി​ക്ക​പ്പെട്ട കാലത്തു” യുദ്ധം വീണ്ടും ഉഗ്രമാ​കും. ദൈവ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്റെ ഒരു അശുദ്ധ​മാ​ക്കൽ ഉണ്ടായി​രി​ക്കും, “ശൂന്യ​മാ​ക്കുന്ന മ്ലേച്ഛബിം​ബ”ത്തെ സ്ഥാപി​ക്കു​ക​യും ചെയ്യും. (11:29-31) വടക്കേ രാജ്യം ദൈവ​ങ്ങ​ളു​ടെ ദൈവ​ത്തി​നെ​തി​രെ അത്ഭുത​കാ​ര്യ​ങ്ങൾ സംസാ​രി​ക്കു​ക​യും കോട്ട​ക​ളു​ടെ ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കു​ക​യും ചെയ്യും. “അന്ത്യകാ​ലത്തു” തെക്കേ രാജാവ്‌ ഒരു ആക്രമ​ണ​ത്തിൽ വടക്കേ രാജാ​വി​നോട്‌ ഏററു​മു​ട്ടു​മ്പോൾ വടക്കേ രാജാവ്‌ “മനോ​ഹ​ര​ദേ​ശ​ത്തി​ലേ​ക്കും” പ്രവേ​ശി​ച്ചു​കൊണ്ട്‌ അനേകം ദേശങ്ങ​ളി​ലേക്കു കവിഞ്ഞു കടന്നു​പോ​കും. കിഴക്കു​നി​ന്നും വടക്കു​നി​ന്നു​മു​ളള വാർത്ത​ക​ളാൽ അസ്വസ്ഥ​നാ​യി അവൻ ഉഗ്രമാ​യി നീങ്ങു​ക​യും “സമു​ദ്ര​ത്തി​ന്നും മഹത്വ​മു​ളള വിശു​ദ്ധ​പർവ്വ​ത​ത്തി​ന്നും മദ്ധ്യേ മണിപ്പന്തൽ ഇടു”കയും ചെയ്യും. അങ്ങനെ, “അവിടെ അവൻ അന്തരി​ക്കും; ആരും അവനെ രക്ഷിക്ക​യു​മില്ല.”—11:40, 41, 45.

18. ‘ദൈവ​ജ​ന​ത്തി​ന്റെ പുത്രൻമാർക്കു​വേണ്ടി’ മീഖാ​യേൽ എഴു​ന്നേൽക്കുന്ന സമയത്ത്‌ ഏതു കാര്യങ്ങൾ സംഭവി​ക്കു​ന്നു?

18 മഹത്തായ ദർശനം തുടരു​ന്നു: ‘ദൈവ​ജ​ന​ത്തി​ന്റെ പുത്രൻമാർക്കു​വേണ്ടി’ മീഖാ​യേൽ നിൽക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. മനുഷ്യ​ച​രി​ത്ര​ത്തിൽ അഭൂത​പൂർവ​മായ ഒരു “കഷ്ടകാലം” ഉണ്ടാകണം, എന്നാൽ പുസ്‌ത​ക​ത്തിൽ എഴുതി​ക്കാ​ണു​ന്നവർ രക്ഷപ്പെ​ടും. അനേകർ പൊടി​യിൽനി​ന്നു നിത്യ​ജീ​വ​നി​ലേക്ക്‌ ഉണരും, ‘ബുദ്ധി​മാൻമാർ ആകാശ​മ​ണ്ഡ​ല​ത്തി​ന്റെ പ്രഭ​പോ​ലെ പ്രകാ​ശി​ക്കും.’ അവർ അനേകരെ നീതി​യി​ലേക്കു വരുത്തും. ദാനീ​യേൽ പുസ്‌തകം “അന്ത്യകാ​ലം​വരെ” മുദ്ര​യി​ടണം. ‘ഈ അതിശ​യ​കാ​ര്യ​ങ്ങ​ളു​ടെ അവസാനം എപ്പോൾ വരും’? ദൂതൻ മൂന്നര കാലങ്ങ​ളു​ടെ​യും 1,290 ദിവസ​ങ്ങ​ളു​ടെ​യും 1,335 ദിവസ​ങ്ങ​ളു​ടെ​യും കാലഘ​ട്ട​ങ്ങളെ പരാമർശി​ക്കു​ക​യും ‘ബുദ്ധി​മാൻമാർ മാത്രം ഗ്രഹി​ക്കും’ എന്നു പറയു​ക​യും ചെയ്യുന്നു. അങ്ങനെ​യു​ള​ളവർ സന്തുഷ്ട​രാ​കു​ന്നു! ഒടുവിൽ, ദാനീ​യേൽ വിശ്ര​മി​ക്കു​മെ​ന്നും അവന്റെ ഓഹരി​ക്കു​വേണ്ടി “കാലാ​വ​സാ​ന​ത്തി​ങ്കൽ” എഴു​ന്നേ​റ​റു​നിൽക്കു​മെ​ന്നു​മു​ളള ആശ്വാ​സ​ദാ​യ​ക​മായ വാഗ്‌ദാ​നം അവനു ദൂതൻ വെച്ചു​നീ​ട്ടു​ന്നു.—12:1, 3, 4, 6, 10, 13.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

19. ദാനീ​യേ​ലി​ന്റെ പുസ്‌ത​ക​ത്തിൽ നിർമ​ല​ത​യു​ടെ​യും യഹോ​വ​യി​ലു​ളള പ്രാർഥ​നാ​പൂർവ​ക​മായ ആശ്രയ​ത്തി​ന്റെ​യും ഏതു നല്ല ദൃഷ്ടാ​ന്തങ്ങൾ കാണാ​നുണ്ട്‌?

19 ഒരു അന്യ​ലോ​കത്തു നിർമലത പാലി​ക്കാൻ ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കുന്ന എല്ലാവ​രും ദാനീ​യേ​ലി​ന്റെ​യും അവന്റെ മൂന്ന്‌ കൂട്ടാ​ളി​ക​ളു​ടെ​യും നല്ല മാതൃക പരിചി​ന്തി​ക്കു​ന്നതു നല്ലതാണ്‌. ഭീഷണി എത്ര ഘോര​മാ​ണെന്നു നോക്കാ​തെ അവർ ദിവ്യ​ത​ത്ത്വ​ങ്ങ​ള​നു​സ​രി​ച്ചു ജീവി​ക്കു​ന്ന​തിൽ തുടർന്നു. അവരുടെ ജീവൻ അപകട​ത്തി​ലാ​യ​പ്പോൾ, ദാനീ​യേൽ “ബുദ്ധി​യോ​ടും വിവേ​ക​ത്തോ​ടും” രാജാ​വി​ന്റെ ശ്രേഷ്‌ഠാ​ധി​കാ​ര​ത്തോ​ടു​ളള ആദര​വോ​ടും കൂടെ പ്രവർത്തി​ച്ചു. (2:14-16) വിവാദം ശക്തമാ​ക്ക​പ്പെ​ട്ട​പ്പോൾ മൂന്ന്‌ എബ്രായർ ഒരു വിഗ്ര​ഹാ​രാ​ധ​നാ​ക്രി​യക്കു പകരം എരിയുന്ന തീച്ചൂ​ള​യാ​ണു കൂടു​ത​ലി​ഷ്ട​പ്പെ​ട്ടത്‌. ദാനീ​യേൽ യഹോ​വ​യോ​ടു​ളള തന്റെ പ്രാർഥ​ന​യു​ടെ പദവി കൈ​വെ​ടി​യു​ന്ന​തി​നു പകരം സിംഹ​ക്കു​ഴി​യെ​യാ​ണു കൂടു​ത​ലി​ഷ്ട​പ്പെ​ട്ടത്‌. ഓരോ സന്ദർഭ​ത്തി​ലും യഹോവ സംരക്ഷണം നൽകി. (3:4-6, 16-18, 27; 6:10, 11, 23) ദാനീ​യേൽതന്നെ യഹോ​വ​യാം ദൈവ​ത്തി​ലു​ളള പ്രാർഥ​നാ​നി​ര​ത​മായ ആശ്രയ​ത്തി​ന്റെ വിശി​ഷ്ട​മായ ദൃഷ്ടാന്തം വെക്കുന്നു.—2:19-23; 9:3-23; 10:12.

20. ലോക​ശ​ക്തി​കളെ സംബന്ധിച്ച്‌ ഏതു നാലു ദർശനങ്ങൾ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു, ഇവ ഇന്നു പരിചി​ന്തി​ക്കു​ന്നതു വിശ്വാ​സത്തെ ബലപ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

20 ദാനീ​യേ​ലി​ന്റെ ദർശനങ്ങൾ പുനര​വ​ലോ​കനം ചെയ്യു​ന്നതു പുളക​പ്ര​ദ​വും വിശ്വാ​സത്തെ ബലപ്പെ​ടു​ത്തു​ന്ന​തു​മാണ്‌. ആദ്യമാ​യി, ലോക​ശ​ക്തി​കളെ സംബന്ധിച്ച നാലു ദർശനങ്ങൾ പരിചി​ന്തി​ക്കുക: (1) ഭയജന​ക​മായ പ്രതി​മ​യു​ടെ ദർശന​മുണ്ട്‌, അതിന്റെ പൊന്നു​കൊ​ണ്ടു​ളള തല നെബു​ഖ​ദ്‌നേസർ മുതലു​ളള ബാബി​ലോ​ന്യ​രാ​ജാ​ക്കൻമാ​രു​ടെ രാജവം​ശത്തെ പ്രതി​നി​ധാ​നം​ചെ​യ്യു​ന്നു. അതിനു​ശേഷം പ്രതി​മ​യു​ടെ മററു ഭാഗങ്ങ​ളാൽ ചിത്രീ​ക​രി​ക്ക​പ്പെ​ടുന്ന വേറെ മൂന്നു രാജ്യങ്ങൾ ഉയർന്നു​വ​രു​ന്നു. ഈ രാജ്യ​ങ്ങ​ളെ​യാണ്‌ “ഒരുനാ​ളും നശിച്ചു​പോ​കാത്ത ഒരു രാജ്യ”മായ ദൈവ​രാ​ജ്യ​മാ​യി​ത്തീ​രുന്ന “ഒരു കല്ല്‌” തകർത്തു​ക​ള​യു​ന്നത്‌. (2:31-45) (2) തുടർന്നു ദാനീ​യേ​ലി​ന്റെ സ്വകാ​ര്യ​ദർശ​നങ്ങൾ വരുന്നു, ആദ്യ​ത്തേതു “നാലു രാജാ​ക്കൻമാ​രെ” പ്രതി​നി​ധാ​നം​ചെ​യ്യുന്ന നാലു മൃഗങ്ങ​ളു​ടേ​താണ്‌. ഇവ ഒരു സിംഹ​ത്തെ​യും ഒരു കരടി​യെ​യും നാലു​ത​ല​യു​ളള ഒരു പുളളി​പ്പു​ലി​യെ​യും വലിയ ഇരുമ്പു​പ​ല്ലു​ക​ളും പത്തു​കൊ​മ്പും പിന്നീട്‌ ഒരു ചെറിയ കൊമ്പും ഉളള ഒരു മൃഗ​ത്തെ​യും പോ​ലെ​യാണ്‌. (7:1-8, 17-28) അടുത്ത​താ​യി, ആട്ടു​കൊ​റ​റ​ന്റെ​യും (മേദോ-പേർഷ്യ) കോലാ​ട്ടു​കൊ​റ​റ​ന്റെ​യും (ഗ്രീസ്‌) ചെറിയ കൊമ്പി​ന്റെ​യും ദർശന​മുണ്ട്‌. (8:1-27) (4) ഒടുവിൽ, തെക്കേ രാജാ​വി​ന്റെ​യും വടക്കേ രാജാ​വി​ന്റെ​യും ദർശനം നമുക്കുണ്ട്‌. ദാനീ​യേൽ 11:5-19 പൊ.യു.മു. 323-ലെ അലക്‌സാ​ണ്ട​റു​ടെ മരണത്തെ തുടർന്ന്‌ അവന്റെ ഗ്രീക്ക്‌ സാമ്രാ​ജ്യ​ത്തി​ന്റെ ഈജി​പ്‌ഷ്യൻ ശാഖയും സെല്യൂ​സി​ഡ്‌ശാ​ഖ​യും തമ്മിലു​ളള മാത്സര്യ​ത്തെ കൃത്യ​മാ​യി വർണി​ക്കു​ന്നു. 20-ാം വാക്യം മുതൽ പ്രവചനം തെക്കും വടക്കും ഉളള പിൻതു​ടർച്ച​ക്കാ​രായ ജനതക​ളു​ടെ ഗതിയെ വരച്ചു​കാ​ട്ടു​ന്ന​തിൽ തുടരു​ന്നു. തന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാ​ള​ത്തെ​ക്കു​റി​ച്ചു​ളള തന്റെ പ്രവച​ന​ത്തിൽ യേശു “ശൂന്യ​മാ​ക്കുന്ന മ്ലേച്ഛബിം​ബ”ത്തെക്കു​റി​ച്ചു (11:31) നടത്തിയ പരാമർശം രണ്ടു രാജാ​ക്കൻമാർ തമ്മിലു​ളള ഈ ശാക്തി​ക​പോ​രാ​ട്ടം “വ്യവസ്ഥി​തി​യു​ടെ സമാപനം”വരെ തുടരു​ന്നു​വെന്നു പ്രകട​മാ​ക്കു​ന്നു. (മത്താ. 24:3, NW) “ഒരു ജാതി ഉണ്ടായ​തു​മു​തൽ ഈ കാലം​വരെ സംഭവി​ച്ചി​ട്ടി​ല്ലാത്ത കഷ്ടകാല”ത്തു മീഖാ​യേൽതന്നെ ഭക്തികെട്ട ജനതകളെ നീക്കം​ചെ​യ്‌ത്‌ അനുസ​ര​ണ​മു​ളള മനുഷ്യ​വർഗ​ത്തി​നു സമാധാ​നം കൈവ​രു​ത്താൻ എഴു​ന്നേൽക്കു​മെ​ന്നു​ളള പ്രവച​ന​ത്തി​ന്റെ ഉറപ്പ്‌ എത്ര ആശ്വാ​സ​പ്ര​ദ​മാണ്‌!—ദാനീ. 11:20–12:1.

21. “എഴുപതു ആഴ്‌ച”യെ സംബന്ധിച്ച ദാനീ​യേ​ലി​ന്റെ പ്രവച​ന​ത്തി​നു ശ്രദ്ധേ​യ​മായ ഒരു നിവൃത്തി ഉണ്ടായത്‌ എങ്ങനെ?

21 ഇനി ദാനീ​യേ​ലി​ന്റെ “എഴുപത്‌ ആഴ്‌ചയെ”ക്കുറി​ച്ചു​ളള പ്രവച​ന​മുണ്ട്‌. 69 ആഴ്‌ച​ക്കു​ശേഷം “നേതാ​വായ മിശിഹാ” പ്രത്യ​ക്ഷ​പ്പെ​ട​ണ​മാ​യി​രു​ന്നു. ശ്രദ്ധേ​യ​മാ​യി, തന്റെ 20-ാം വർഷത്തിൽ അർഥഹ്‌ശ​ഷ്ടാവ്‌ അധികാ​ര​പ്പെ​ടു​ത്തിയ പ്രകാ​ര​വും യെരു​ശ​ലേ​മിൽ നെഹെ​മ്യാവ്‌ നടപ്പി​ലാ​ക്കിയ പ്രകാ​ര​വും യെരു​ശ​ലേ​മി​നെ പുതു​ക്കി​പ്പ​ണി​യാൻ “കല്‌പന പുറ​പ്പെ​ടു​ന്ന​തു​മു​തൽ” 483 വർഷം (7 വർഷത്തി​ന്റെ 69 ഇരട്ടി) കഴിഞ്ഞു നസറേ​ത്തി​ലെ യേശു യോർദാൻ നദിയിൽ സ്‌നാ​പനം കഴിപ്പി​ക്ക​പ്പെ​ടു​ക​യും ക്രിസ്‌തു​വോ മിശി​ഹാ​യോ (അതായതു അഭിഷി​ക്തൻ) ആയിത്തീർന്നു​കൊ​ണ്ടു പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേ​കം​ചെ​യ്യ​പ്പെ​ടു​ക​യും ചെയ്‌തു. h അതു പൊ.യു. 29-ാംവർഷ​ത്തി​ലാ​യി​രു​ന്നു. അതിനു​ശേഷം, ദാനീ​യേൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ​തന്നെ, യെരു​ശ​ലേം പൊ.യു. 70-ൽ ശൂന്യ​മാ​ക്ക​പ്പെ​ട്ട​പ്പോൾ ഒരു “നിർമൂ​ല​നാ​ശം” ഉണ്ടായി.—ദാനീ. 9:24-27, NW; ലൂക്കൊ. 3:21-23; 21:20.

22. നെബു​ഖ​ദ്‌നേ​സ​രു​ടെ താഴ്‌ത്ത​ലിൽനി​ന്നു നാം എന്തു പാഠം പഠിക്കു​ന്നു?

22 ദാനീ​യേൽ 4-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന, വെട്ടി​യി​ട​പ്പെട്ട വൃക്ഷ​ത്തെ​സം​ബ​ന്ധിച്ച നെബു​ഖ​ദ്‌നേ​സ​രി​ന്റെ സ്വപ്‌ന​ത്തിൽ, സ്വന്തം നേട്ടങ്ങ​ളെ​ക്കു​റി​ച്ചു വീമ്പി​ള​ക്കി​യ​വ​നും സ്വന്തം ശക്തിയിൽ ആത്മവി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്ന​വ​നു​മായ രാജാവ്‌ യഹോ​വ​യാം ദൈവ​ത്താൽ താഴ്‌ത്ത​പ്പെ​ട്ടു​വെന്നു പ്രതി​പാ​ദി​ക്ക​പ്പെ​ടു​ന്നു. “അത്യു​ന്നതൻ മനുഷ്യ​വർഗ​ത്തി​ന്റെ രാജ്യ​ത്തിൽ ഭരണാ​ധി​പ​നാ​ണെ​ന്നും താൻ ആഗ്രഹി​ക്കു​ന്ന​വന്‌ അതു കൊടു​ക്കു​ന്നു​വെ​ന്നും” അംഗീ​ക​രി​ക്കു​ന്ന​തു​വരെ അവൻ വയലിലെ ഒരു മൃഗ​ത്തെ​പ്പോ​ലെ ജീവി​ക്കാ​നി​ട​യാ​ക്ക​പ്പെട്ടു. (ദാനി. 4:32, NW) ഇന്നു നാം ദൈവം നമ്മെ ശിക്ഷി​ക്കേ​ണ്ടി​വ​ര​ത്ത​ക്ക​വണ്ണം നമ്മുടെ നേട്ടങ്ങ​ളിൽ വീമ്പി​ള​ക്കു​ക​യും മനുഷ്യ​രു​ടെ ശക്തിയിൽ വിശ്വാ​സ​മർപ്പി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടു നെബു​ഖ​ദ്‌നേ​സ​രെ​പ്പോ​ലെ​യാ​കാൻ പോകു​ക​യാ​ണോ? അതോ അവൻ മനുഷ്യ​വർഗ​ത്തി​ന്റെ രാജ്യ​ത്തിൽ ഭരണാ​ധി​കാ​രി​യാ​ണെന്നു നാം ജ്ഞാനപൂർവം സമ്മതി​ക്കു​ക​യും അവന്റെ രാജ്യ​ത്തിൽ വിശ്വാ​സ​മർപ്പി​ക്കു​ക​യും ചെയ്യു​മോ?

23. (എ) ദാനീ​യേ​ലി​ലു​ട​നീ​ളം രാജ്യ​പ്ര​ത്യാ​ശ ദൃഢീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) ഈ പ്രവച​ന​പു​സ്‌തകം എന്തു ചെയ്യാൻ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​താണ്‌?

23 രാജ്യ​പ്ര​ത്യാ​ശയെ ദാനീ​യേ​ലി​ന്റെ പുസ്‌ത​ക​ത്തി​ലു​ട​നീ​ളം വിശ്വാ​സത്തെ ബലപ്പെ​ടു​ത്തുന്ന ഒരു വിധത്തിൽ ഊന്നി​പ്പ​റ​യു​ന്നു! യഹോ​വ​യാം ദൈവം ഒരിക്ക​ലും നശിപ്പി​ക്ക​പ്പെ​ടു​ക​യി​ല്ലാ​ത്ത​തും മററു രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർക്കു​ന്ന​തു​മായ ഒരു രാജ്യം സ്ഥാപി​ക്കുന്ന പരമോ​ന്നത പരമാ​ധി​കാ​രി​യാ​യി പ്രകട​മാ​ക്ക​പ്പെ​ടു​ന്നു. (2:19-23, 44; 4:25) പുറജാ​തി രാജാ​ക്കൻമാ​രായ നെബു​ഖ​ദ്‌നേ​സ​രും ദാര്യാ​വേ​ശും യഹോ​വ​യു​ടെ പരമോ​ന്ന​ത​ത്വം അംഗീ​ക​രി​ക്കാൻ നിർബ​ന്ധി​ത​രാ​യി. (3:28, 29; 4:2, 3, 37; 6:25-27) രാജ്യ വാദവി​ഷ​യ​ത്തി​നു വിധി പ്രസ്‌താ​വി​ക്കു​ന്ന​വ​നും “മനുഷ്യ​പു​ത്ര​നോ​ടു സദൃശ​നായ ഒരുത്തന്നു” ‘സകലവം​ശ​ങ്ങ​ളും ജാതി​ക​ളും ഭാഷക്കാ​രും അവനെ സേവി​ക്കേ​ണ്ട​തി​ന്നു ആധിപ​ത്യ​വും മഹത്വ​വും രാജത്വ​വും’ കൊടു​ക്കു​ന്ന​വ​നു​മാ​യി നാളു​കൾസം​ബ​ന്ധി​ച്ചു പുരാ​ത​ന​നെന്ന നിലയിൽ യഹോവ പുകഴ്‌ത്ത​പ്പെ​ടു​ക​യും മഹത്ത്വീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. “അത്യു​ന്ന​ത​നാ​യ​വന്റെ വിശു​ദ്ധൻമാ”രാണു “മനുഷ്യ​പു​ത്ര​നായ” ക്രിസ്‌തു​യേ​ശു​വി​നോ​ടു​കൂ​ടെ രാജ്യ​ത്തിൽ പങ്കുവ​ഹി​ക്കു​ന്നത്‌. (ദാനീ. 7:13, 14, 18, 22, NW; മത്താ. 24:30; വെളി. 14:14) അവൻ ഈ പഴയ​ലോ​ക​ത്തി​ലെ സകല രാജ്യ​ങ്ങ​ളെ​യും തകർക്കാ​നും അവസാ​നി​പ്പി​ക്കാ​നും തന്റെ രാജ്യാ​ധി​കാ​രം പ്രയോ​ഗി​ക്കുന്ന മഹാ​പ്ര​ഭു​വായ മീഖാ​യേ​ലാണ്‌. (ദാനീ. 12:1; 2:44; മത്താ. 24:3, 21; വെളി. 12:7-10) തങ്ങളേ​ത്തന്നെ ഉത്തേജി​പ്പി​ക്കു​ന്ന​തി​നും നിശ്വ​സ്‌ത​വും പ്രയോ​ജ​ന​പ്ര​ദ​വു​മായ ദാനീ​യേ​ലി​ന്റെ പുസ്‌ത​ക​ത്തി​ലൂ​ടെ നമുക്കു വെളി​പ്പെ​ടു​ത്തി​ത്ത​രുന്ന ദൈവ​ത്തി​ന്റെ രാജ്യോ​ദ്ദേ​ശ്യ​ങ്ങ​ളി​ലെ യഥാർഥ ‘അതിശ​യ​കാ​ര്യ​ങ്ങൾ’ കണ്ടെത്തു​ന്ന​തി​നു ദൈവ​വ​ച​ന​ത്തി​ന്റെ ഏടുക​ളി​ലൂ​ടെ പര്യട​നം​ചെ​യ്യു​ന്ന​തി​നും ഈ പ്രവച​ന​ങ്ങ​ളു​ടെ​യും ദർശന​ങ്ങ​ളു​ടെ​യും ഗ്രാഹ്യം നീതി​സ്‌നേ​ഹി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​താണ്‌.—ദാനീ. 12:2, 3, 6.

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 1269.

b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 283.

c പുരാവസ്‌തുശാസ്‌ത്രവും ബൈബി​ളും (ഇംഗ്ലീഷ്‌), 1949, ജോർജ്‌ എ. ബാർട്ടൻ, പേജ്‌ 483.

d യേയ്‌ൽ പൗരസ്‌ത്യ പരമ്പര· ഗവേഷ​ണങ്ങൾ (ഇംഗ്ലീഷ്‌), വാല്യം XV, 1929.

e ആർക്കൈവ്‌ ഫർ ഓറി​യൻറ്‌ ഫോർസ്‌ച്യൂങ്‌, വാല്യം 18, 1957-58, പേജ്‌ 129.

f തെളിവനുസരിച്ചു ബേൽശസ്സർ നബോ​ണീ​ഡ​സി​ന്റെ മൂന്നാം വർഷം​മു​ത​ലാ​ണു സഹഭര​ണാ​ധി​കാ​രി​യാ​യി വാഴാൻ തുടങ്ങി​യത്‌. നബോ​ണീ​ഡസ്‌ ഭരണം തുടങ്ങി​യതു പൊ.യു.മു. 556-ൽ ആണെന്നു വിശ്വ​സി​ക്ക​പ്പെ​ടു​ന്ന​തി​നാൽ അവന്റെ ഭരണത്തി​ന്റെ മൂന്നാം വർഷവും “ബേൽശ​സ്സ​രി​ന്റെ ഒന്നാം വർഷവും” പ്രസ്‌പ​ഷ്ട​മാ​യി പൊ.യു.മു. 553 ആയിരു​ന്നു.—ദാനീ​യേൽ 7:1; തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 283; വാല്യം 2, പേജ്‌ 457 കാണുക.

g ദാനീയേൽ 2:4ബി–7:28 അരമാ​യ​യി​ലാണ്‌ എഴുത​പ്പെ​ട്ടത്‌, അതേസ​മയം പുസ്‌ത​ക​ത്തി​ന്റെ ശേഷിച്ച ഭാഗം എബ്രാ​യ​യി​ലാണ്‌ എഴുത​പ്പെ​ട്ടത്‌.

h നെഹെമ്യാവു 2:1-8; തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജുകൾ 899-901 കൂടെ കാണുക.

[അധ്യയന ചോദ്യ​ങ്ങൾ]