വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 28—ഹോശേയ

ബൈബിൾ പുസ്‌തക നമ്പർ 28—ഹോശേയ

ബൈബിൾ പുസ്‌തക നമ്പർ 28—ഹോശേയ

എഴുത്തുകാരൻ: ഹോശേയ

എഴുതിയ സ്ഥലം: ശമര്യ (ജില്ല)

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. 745-നു ശേഷം

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 804-നുമുമ്പ്‌-745-നുശേഷം

1, 2. (എ) എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ അവസാ​നത്തെ 12 പുസ്‌ത​കങ്ങൾ ചില​പ്പോൾ എന്തു വിളി​ക്ക​പ്പെ​ടു​ന്നു? (ബി) ഹോ​ശേ​യയെ സംബന്ധിച്ച്‌ എന്ത്‌ അറിയ​പ്പെ​ടു​ന്നു, അവന്റെ പ്രവചനം ആരെ സംബന്ധി​ക്കു​ന്ന​താണ്‌?

 എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ അവസാ​നത്തെ 12 പുസ്‌ത​കങ്ങൾ പൊതു​വേ “അപ്രധാന പ്രവാ​ച​കൻമാർ” എന്നു പരാമർശി​ക്ക​പ്പെ​ടു​ന്നു. ജർമനി​യിൽ സാധാരണ ഉപയോ​ഗ​ത്തി​ലു​ളള “ചെറിയ പ്രവാ​ച​കൻമാർ” എന്ന പദപ്ര​യോ​ഗം കൂടുതൽ ഉചിത​മാ​ണെന്നു തോന്നു​ന്നു, എന്തെന്നാൽ അവയുടെ മൊത്തം ദൈർഘ്യം യെശയ്യാ​വി​നെ​ക്കാ​ളോ യിരെ​മ്യാ​വി​നെ​ക്കാ​ളോ കുറവാ​ണെ​ങ്കി​ലും ഈ പുസ്‌ത​കങ്ങൾ തീർച്ച​യാ​യും പ്രാധാ​ന്യ​ത്തിൽ കുറഞ്ഞതല്ല. എബ്രായ ബൈബി​ളിൽ അവ ഒരു വാല്യ​മാ​യി പരിഗ​ണി​ക്ക​പ്പെ​ടു​ക​യും “പന്തിരു​വർ” എന്നു വിളി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. ഈ രീതി​യി​ലു​ളള അവയുടെ സമാഹ​രണം ഒരുപക്ഷേ സൂക്ഷി​പ്പി​ന്റെ ഉദ്ദേശ്യ​ത്തി​ലാ​യി​രു​ന്നു, കാരണം ചെറിയ ഒററച്ചു​രുൾ അനായാ​സം നഷ്ടപ്പെ​ടു​മാ​യി​രു​ന്നു. ഈ 12 പുസ്‌ത​ക​ങ്ങ​ളിൽ ഓരോ​ന്നി​ന്റെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ, ആദ്യപു​സ്‌ത​ക​ത്തി​നു ഹോശേയ എന്ന അതിന്റെ എഴുത്തു​കാ​രന്റെ പേരി​ട്ടി​രി​ക്കു​ന്നു. അതു “യാഹി​നാൽ രക്ഷിക്ക​പ്പെ​ട്ടവൻ; യാഹ്‌ രക്ഷിച്ചി​രി​ക്കു​ന്നു” എന്നർഥ​മു​ളള ഹോ​ശേ​യാ​യു​ടെ ഒരു ഹ്രസ്വ​രൂ​പ​മാണ്‌.

2 ഹോ​ശേ​യ​യു​ടെ പേർ വഹിക്കുന്ന പുസ്‌ത​ക​ത്തിൽ, അവൻ ബയേരി​യു​ടെ മകനാ​യി​രു​ന്നു​വെ​ന്ന​ല്ലാ​തെ അധിക​മൊ​ന്നും അവനെ​ക്കു​റി​ച്ചു വെളി​പ്പെ​ടു​ത്തി​യി​ട്ടില്ല. അവന്റെ പ്രവച​നങ്ങൾ മിക്കവാ​റും മുഴു​വ​നാ​യി ഇസ്രാ​യേ​ലി​നെ സംബന്ധി​ക്കു​ന്ന​താണ്‌. ആകസ്‌മി​ക​മാ​യി മാത്രമേ യഹൂദയെ പരാമർശി​ക്കു​ന്നു​ളളു. ഹോശേയ യെരു​ശ​ലേ​മി​നെ​ക്കു​റി​ച്ചു പറയു​ന്നി​ല്ലെ​ന്നി​രി​ക്കെ, ഇസ്രാ​യേ​ലി​ലെ പ്രമുഖ ഗോ​ത്ര​മായ എഫ്രയീ​മി​ന്റെ പേർ 37 പ്രാവ​ശ്യ​വും ഇസ്രാ​യേ​ലി​ന്റെ തലസ്ഥാ​ന​മായ ശമര്യ​യെ​ക്കു​റിച്ച്‌ 6 പ്രാവ​ശ്യ​വും പറയു​ന്നുണ്ട്‌.

3. ഹോശേയ എത്ര നാൾ പ്രവചി​ച്ചു, ഈ കാലഘ​ട്ട​ത്തി​ലെ മററു പ്രവാ​ച​കൻമാർ ആരായി​രു​ന്നു?

3 ഹോശേയ ഇസ്രാ​യേൽരാ​ജാ​വായ യൊ​രോ​ബെ​യാം II-ാമന്റെ വാഴ്‌ച​യു​ടെ അവസാ​ന​ത്തോ​ട​ടുത്ത സമയം​മു​തൽ യഹൂദ​യി​ലെ ഹിസ്‌കി​യാ​വി​ന്റെ വാഴ്‌ച​വരെ അസാധാ​ര​ണ​മാ​യി ദീർഘിച്ച ഒരു കാലത്തു യഹോ​വ​യു​ടെ പ്രവാ​ച​ക​നാ​യി സേവി​ച്ചു​വെന്നു പുസ്‌ത​ക​ത്തി​ന്റെ ആദ്യവാ​ക്യം നമ്മോടു പറയുന്നു. അതു പൊ.യു.മു. 804-നു ശേഷമ​ല്ലാത്ത ഒരു സമയം​മു​തൽ 745-നു ശേഷമു​ളള ഒരു സമയം​വ​രെ​യു​ളള 59 വർഷത്തിൽ കുറയാത്ത ഒരു കാലമാണ്‌. അവന്റെ പ്രവാ​ച​ക​സേ​വ​ന​ത്തി​ന്റെ കാലം യൊ​രോ​ബെ​യാം II-ാമന്റെയും ഹിസ്‌കി​യാ​വി​ന്റെ​യും വാഴ്‌ച​ക​ളി​ലെ ചില വർഷങ്ങ​ളി​ലേക്കു വ്യാപി​ച്ചി​രു​ന്നു​വെ​ന്ന​തി​നു സംശയ​മില്ല. ഈ കാലത്ത്‌ ആമോസ്‌, യെശയ്യാവ്‌, മീഖാ, ഓബേദ്‌ എന്നിവ​രാ​യി​രു​ന്നു യഹോ​വ​യു​ടെ വിശ്വ​സ്‌ത​രായ മററു പ്രവാ​ച​കൻമാർ.—ആമോ. 1:1; യെശ. 1:1; മീഖാ 1:1; 2 ദിന. 28:9.

4. ഏത്‌ ഉദ്ധരണി​ക​ളും പ്രാവ​ച​നിക നിവൃ​ത്തി​ക​ളും ഹോ​ശേ​യ​യു​ടെ വിശ്വാ​സ്യ​തയെ സ്ഥിരീ​ക​രി​ക്കു​ന്നു?

4 ഈ പ്രവച​ന​ത്തി​ന്റെ വിശ്വാ​സ്യത ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ അതു നിരവധി പ്രാവ​ശ്യം ഉദ്ധരി​ക്ക​പ്പെ​ടു​ന്ന​തി​നാൽ സ്ഥിരീ​ക​രി​ക്ക​പ്പെ​ടു​ന്നു. യേശു​തന്നെ യെരു​ശ​ലേ​മിൻമേൽ ന്യായ​വി​ധി ഉച്ചരി​ക്കു​മ്പോൾ ഹോശേയ 10:8 ഉദ്ധരിച്ചു: “അന്നു മലക​ളോ​ടു: ഞങ്ങളുടെ മേൽ വീഴു​വിൻ എന്നും കുന്നു​ക​ളോ​ടു: ഞങ്ങളെ മൂടു​വിൻ എന്നും പറഞ്ഞു​തു​ട​ങ്ങും.” (ലൂക്കൊ. 23:30) ഇതേ വാചകം വെളി​പ്പാ​ടു 6:16-ൽ ഭാഗി​ക​മാ​യി ഉദ്ധരി​ച്ചി​രി​ക്കു​ന്നു. “മിസ്ര​യീ​മിൽനി​ന്നു ഞാൻ എന്റെ മകനെ വിളി​ച്ചു​വ​രു​ത്തി” എന്ന പ്രവച​ന​നി​വൃ​ത്തി കാണി​ക്കു​ന്ന​തി​നു മത്തായി ഹോശേയ 11:1 ഉദ്ധരി​ക്കു​ന്നു. (മത്താ. 2:15) സകല ഇസ്രാ​യേ​ലി​ന്റെ​യും പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചു​ളള ഹോ​ശേ​യ​യു​ടെ പ്രവചനം പത്തു-ഗോത്ര രാജ്യ​ത്തു​നി​ന്നു​ളള അനേകർ യഹൂദ​യു​ടെ അടിമ​ത്ത​ത്തി​നു​മുമ്പ്‌ അതി​നോ​ടു ചേരു​ക​യും അവരുടെ സന്തതികൾ പ്രവാ​സ​ത്തി​നു​ശേഷം മടങ്ങി​വ​ന്ന​വ​രു​ടെ കൂട്ടത്തിൽ ഉൾപ്പെ​ടു​ക​യും ചെയ്‌ത​തിൽ നിറ​വേറി. (ഹോശേ. 1:11; 2 ദിന. 11:13-17; 30:6-12, 18, 25; എസ്രാ 2:70) എസ്രാ​യു​ടെ കാലം​മു​തൽ ഈ പുസ്‌ത​ക​ത്തി​നു “ഹോ​ശേ​യ​ക്കു​ണ്ടായ യഹോ​വ​യു​ടെ അരുള​പ്പാട്‌” എന്ന നിലയിൽ എബ്രായ കാനോ​നിൽ അതിന്റെ ഉചിത​മായ സ്ഥാനമുണ്ട്‌.—ഹോശേ. 1:1.

5. ഏത്‌ അവിശ്വ​സ്‌തത നിമിത്തം യഹോവ ഇസ്രാ​യേ​ലി​നെ ശിക്ഷിച്ചു?

5 എന്തു​കൊ​ണ്ടാ​ണു യഹോവ തന്റെ പ്രവാ​ച​ക​നെന്ന നിലയിൽ ഹോ​ശേ​യയെ ഇസ്രാ​യേ​ലി​ലേക്ക്‌ അയച്ചത്‌? അത്‌ ഇസ്രാ​യേ​ലി​ന്റെ അവിശ്വ​സ്‌ത​ത​യും യഹോ​വ​യു​ടെ ഉടമ്പടി​യു​ടെ ലംഘന​മാ​യി ബാലാ​രാ​ധ​ന​യാ​ലു​ളള ദുഷി​പ്പും നിമി​ത്ത​മാ​യി​രു​ന്നു. വാഗ്‌ദ​ത്ത​ദേ​ശത്ത്‌ ഇസ്രാ​യേൽ ഒരു കർഷക ജനതയാ​യി​ത്തീർന്നി​രു​ന്നു. എന്നാൽ അങ്ങനെ​യാ​യ​തിൽ അവർ കനാന്യ​ജീ​വി​ത​രീ​തി മാത്രമല്ല, പ്രകൃ​തി​യി​ലെ പുനരു​ത്‌പാ​ദന ശക്തിക​ളു​ടെ പ്രതീ​ക​മായ ബാൽ​ദൈ​വ​ത്തി​ന്റെ ആരാധ​ന​സ​ഹി​ത​മു​ളള അവരുടെ മതവും സ്വീക​രി​ച്ചു. ഹോ​ശേ​യ​യു​ടെ നാളിൽ ഇസ്രാ​യേൽ യഹോ​വ​യു​ടെ ആരാധ​ന​യിൽനി​ന്നു ക്ഷേത്ര​വേ​ശ്യ​മാ​രു​മാ​യു​ളള അസാൻമാർഗി​ക​ബ​ന്ധങ്ങൾ ഉൾപ്പെട്ട വെറി​ക്കൂ​ത്തോ​ടു​കൂ​ടിയ മദോൻമത്ത ചടങ്ങി​ലേക്കു പൂർണ​മാ​യും മാറി​യി​രു​ന്നു. സമ്പൽസ​മൃ​ദ്ധി ബാൽനി​മി​ത്ത​മാ​ണെന്ന്‌ ഇസ്രാ​യേൽ പറഞ്ഞു. അവൾ യഹോ​വ​യോട്‌ അവിശ്വ​സ്‌ത​യും അവന്‌ അയോ​ഗ്യ​യു​മാ​യി​രു​ന്നു, തന്നിമി​ത്തം ശിക്ഷണം കൊടു​ക്ക​പ്പെ​ടേ​ണ്ടി​യി​രു​ന്നു. അവളുടെ ഭൗതി​ക​സ്വ​ത്തു​ക്കൾ ബാലിൽനി​ന്നു ലഭിച്ച​വ​യ​ല്ലാ​യി​രു​ന്നു​വെന്നു യഹോവ അവൾക്കു കാണി​ച്ചു​കൊ​ടു​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ അനുത​പി​ക്കു​ന്ന​തി​ലു​ളള പരാജയം എന്തു കൈവ​രു​ത്തു​മെന്ന്‌ ഇസ്രാ​യേ​ലി​നു മുന്നറി​യി​പ്പു കൊടു​ക്കാൻ അവൻ ഹോ​ശേ​യയെ അയച്ചു. യൊ​രോ​ബെ​യാം II-ാമൻ മരിച്ച​ശേഷം ഇസ്രാ​യേൽ അവളുടെ ഏററവും ഭയങ്കര​മായ കാലഘ​ട്ടത്തെ അഭിമു​ഖീ​ക​രി​ച്ചു. നിരവധി ഭരണാ​ധി​പൻമാർ കൊല്ല​പ്പെട്ട ഒരു ഭീകര​വാഴ്‌ച പൊ.യു.മു. 740-ലെ അസീറി​യ​ക്കാ​രാ​ലു​ളള അടിമ​ത്തം​വരെ തുടർന്നു. ഈ കാലത്തു രണ്ടു കക്ഷികൾ അന്യോ​ന്യം പൊരു​തി, ഈജി​പ്‌തു​മാ​യി സഖ്യം രൂപീ​ക​രി​ക്ക​ണ​മെന്ന്‌ ആഗ്രഹി​ക്കുന്ന ഒന്നും അസീറി​യ​യു​മാ​യി വേണ​മെ​ന്നാ​ഗ്ര​ഹി​ക്കുന്ന മറ്റൊ​ന്നും. ഇരുകൂ​ട്ട​രും യഹോ​വ​യിൽ ആശ്രയി​ച്ചില്ല.

6. ഹോ​ശേ​യ​യു​ടെ ലേഖന​ശൈലി സംബന്ധി​ച്ചു സത്യസ്ഥി​തി എന്താണ്‌?

6 ഹോ​ശേ​യ​യു​ടെ ലേഖന​ശൈലി സത്യസ്ഥി​തി വെളി​പ്പെ​ടു​ത്തു​ന്ന​താണ്‌. അവൻ മിക്ക​പ്പോ​ഴും തന്റെ വാചക​രീ​തി​യിൽ അലിവു​ള​ള​വ​നും സംവേ​ദി​യു​മാണ്‌, യഹോ​വ​യു​ടെ സ്‌നേ​ഹ​ദ​യ​യെ​യും കരുണ​യെ​യും ആവർത്തിച്ച്‌ ഊന്നി​പ്പ​റ​യു​ക​യും ചെയ്യുന്നു. അവൻ താൻ കാണുന്ന അനുതാ​പ​ത്തി​ന്റെ ഓരോ ചെറിയ ലക്ഷണവും വിവരി​ക്കു​ന്നു. അവന്റെ ഭാഷ മററു സമയങ്ങ​ളിൽ രൂക്ഷവും വികാ​ര​പ​ര​വു​മാണ്‌. ശക്തിയി​ലും വീര്യ​ത്തി​ലും അവൻ താളപ്പി​ഴ​യ്‌ക്കു പരിഹാ​രം കാണുന്നു. അവൻ വളരെ ശക്തമായ വികാരം പ്രകട​മാ​ക്കു​ന്നു, സത്വരം അവൻ ആശയം മാററു​ന്നു.

7. ഗോമ​രി​ന്റെ അവിശ്വ​സ്‌ത​ത​യി​ലും പിൽക്കാ​ലത്തെ അവളുടെ മടങ്ങി​വ​ര​വി​ലും ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌ എന്ത്‌?

7 “പരസംഗം ചെയ്യുന്ന ഒരു ഭാര്യയെ” സ്വീക​രി​ക്കാൻ ഹോ​ശേ​യ​യോ​ടു തന്റെ പ്രവാചക ജീവി​ത​വൃ​ത്തി​യു​ടെ തുടക്ക​ത്തിൽ കൽപ്പി​ക്ക​പ്പെട്ടു. (1:2) തീർച്ച​യാ​യും യഹോ​വക്ക്‌ ഇതിൽ ഒരു ഉദ്ദേശ്യ​മു​ണ്ടാ​യി​രു​ന്നു. ഇസ്രാ​യേൽ യഹോ​വക്കു പരസം​ഗം​ചെ​യ്‌ത്‌ അവിശ്വ​സ്‌ത​യാ​യി​ത്തീർന്ന ഒരു ഭാര്യ​യെ​പ്പോ​ലെ​യാ​യി​രു​ന്നു. എന്നിട്ടും അവൻ അവളോ​ടു തന്റെ സ്‌നേഹം കാട്ടു​ക​യും അവളെ വീണ്ടു​കൊ​ള​ളാൻ ശ്രമി​ക്കു​ക​യും ചെയ്യും. ഹോ​ശേ​യ​യു​ടെ ഭാര്യ​യായ ഗോമ​രിന്‌ ഇതു കൃത്യ​മാ​യി ചിത്രീ​ക​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു. ആദ്യകു​ട്ടി​യു​ടെ ജനനത്തി​നു​ശേഷം അവൾ അവിശ്വ​സ്‌ത​യാ​യി​ത്തീർന്നു​വെന്നു മനസ്സി​ലാ​ക്ക​പ്പെ​ടു​ന്നു. പ്രത്യ​ക്ഷ​ത്തിൽ മററു കുട്ടി​കളെ പ്രസവി​ച്ചതു വ്യഭി​ചാ​ര​ത്തി​ലാണ്‌. (2:5-7) അവൾ “അവന്നു [ഹോ​ശേ​യക്ക്‌] ഒരു മകനെ പ്രസവി​ച്ചു” എന്നു രേഖ പറയു​ന്ന​തി​നാ​ലും മററു രണ്ടു പുത്രൻമാ​രു​ടെ ജനന​ത്തോ​ടു​ളള ബന്ധത്തിൽ പ്രവാ​ച​ക​നെ​ക്കു​റി​ച്ചു​ളള ഏതു പരാമർശ​വും ഒഴിവാ​ക്കു​ന്ന​തി​നാ​ലും ഇതു സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു. (1:3, 6, 8) ഹോശേയ ഗോമ​രി​നെ ഒരു അടിമ​യെ​പ്പോ​ലെ വിലയ്‌ക്കു​വാ​ങ്ങി​ക്കൊ​ണ്ടു തിരികെ സ്വീക​രി​ക്കു​ന്ന​താ​യി 3-ാം അധ്യായം 1-3 വരെ വാക്യങ്ങൾ പറയു​ന്ന​താ​യി തോന്നു​ന്നു. ഇതു തന്റെ ജനം അവരുടെ വ്യഭി​ചാ​ര​ഗ​തി​സം​ബ​ന്ധിച്ച്‌ അനുത​പി​ച്ച​ശേഷം യഹോവ അവരെ തിരികെ സ്വീക​രി​ക്കു​ന്ന​തി​നോ​ടു ബന്ധപ്പെ​ടു​ന്നു.

8. ഈ പുസ്‌ത​ക​ത്തിൽ ഏതു പേരുകൾ മാറി​മാ​റി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു?

8 ഹോ​ശേ​യ​യു​ടെ പ്രവച​ന​ത്തി​ലെ വാക്കുകൾ മുഖ്യ​മാ​യി ആരി​ലേക്കു തിരി​ച്ചു​വി​ട​പ്പെ​ട്ടു​വോ ആ പത്തു-ഗോത്ര വടക്കൻ ഇസ്രാ​യേൽരാ​ജ്യം, രാജ്യത്തെ പ്രമു​ഖ​ഗോ​ത്ര​ത്തി​ന്റെ പേരിൽ എഫ്രയീം എന്നും അറിയ​പ്പെ​ട്ടി​രു​ന്നു. ഇസ്രാ​യേൽ എന്നും എഫ്രയീം എന്നുമു​ളള ഈ പേരുകൾ പുസ്‌ത​ക​ത്തിൽ മാറി​മാ​റി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.

ഹോ​ശേ​യ​യു​ടെ ഉളളടക്കം

9. ഗോമ​രി​ന്റെ മക്കളുടെ പേരുകൾ യഹോവ എങ്ങനെ ഇസ്രാ​യേ​ലി​നോട്‌ ഇടപെ​ടു​മെ​ന്നതു സംബന്ധിച്ച്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

9 ഇസ്രാ​യേ​ലി​ന്റെ വ്യഭി​ചാ​ര​പ​ര​മായ ഗതി ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു (1:1–3:5). ഹോ​ശേ​യ​യു​ടെ ‘പരസംഗം ചെയ്യുന്ന ഭാര്യ’ പ്രവാ​ച​കനു യി​സ്രെ​യേൽ എന്ന ഒരു പുത്രനെ പ്രസവി​ക്കു​ന്നു. പിന്നീട്‌ അവൾക്കു വേറെ രണ്ടു മക്കളും ഉണ്ടാകു​ന്നു, “[അവളോ​ടു] കരുണ കാണി​ക്ക​പ്പെ​ട്ടില്ല” എന്നർഥ​മു​ളള ലോരൂ​ഹമാ എന്ന ഒരു പുത്രി​യും “എന്റെ ജനമല്ല” എന്നർഥ​മു​ളള ലോ-അമ്മി എന്ന ഒരു പുത്ര​നും. താൻ ‘ഇനി യിസ്രാ​യേൽ ഗൃഹ​ത്തോ​ടു ഒട്ടും കരുണ കാണി​ക്കു​ക​യില്ല’ എന്നു സൂചി​പ്പി​ക്കു​ന്ന​തി​നും തന്റെ ജനമെന്ന നിലയിൽ മൊത്ത​ത്തി​ലു​ളള അവരുടെ പരിത്യ​ജ​ന​ത്തി​നു ദൃഢത കൊടു​ക്കു​ന്ന​തി​നു​മാ​ണു യഹോവ ഈ രണ്ടു പേരുകൾ കൊടു​ത്തത്‌. (1:2, 6, 9) എന്നിരു​ന്നാ​ലും, “ജീവനു​ളള ദൈവ​ത്തി​ന്റെ മക്കൾ” എന്ന നിലയിൽ യഹൂദ​യു​ടെ​യും ഇസ്രാ​യേ​ലി​ന്റെ​യും പുത്രൻമാർ ഏക ശിരസ്സിൻകീ​ഴിൽ ഐക്യ​ത്തിൽ കൂട്ടി​ച്ചേർക്ക​പ്പെ​ടേ​ണ്ട​താണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ “യി​സ്രെ​യേ​ലി​ന്റെ നാൾ വലുതാ​യി​രി​ക്കു​മ​ല്ലോ.” (1:10, 11) വ്യഭി​ചാ​ര​പ​ര​മായ ബാലാ​രാ​ധ​ന​യിൽനി​ന്നു ശുദ്ധീ​ക​രി​ക്ക​പ്പെട്ടു ദൈവ​ജനം യഹോ​വ​യി​ലേക്കു മടങ്ങു​ക​യും തങ്ങളുടെ ഭർത്താ​വാ​യി അവനെ സ്വീക​രി​ക്കു​ക​യും ചെയ്യും. (2:16) യഹോവ ഇസ്രാ​യേ​ലി​നു സുരക്ഷി​ത​ത്വം കൊടു​ക്കു​ക​യും നീതി​യി​ലും ന്യായ​ത്തി​ലും സ്‌നേ​ഹ​ദ​യ​യി​ലും കരുണ​യി​ലും വിശ്വ​സ്‌ത​ത​യി​ലും തനിക്ക്‌ അവളെ അനിശ്ചിത കാല​ത്തോ​ളം വിവാ​ഹ​ത്തി​നു നിശ്ചയി​ക്കു​ക​യും ചെയ്യും. യി​സ്രെ​യേൽ (അർഥം “ദൈവം വിത്തു​വി​തെ​ക്കും”) എന്ന പേരിന്‌ അനു​യോ​ജ്യ​മാ​യി യഹോവ ഇങ്ങനെ വാഗ്‌ദത്തം ചെയ്യുന്നു: “ഞാൻ അതിനെ എനിക്കാ​യി ദേശത്തു വിതെ​ക്കും; . . . എന്റെ ജനമല്ലാ​ത്ത​തി​നോ​ടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.” (2:23) വ്യഭി​ചാ​രം സംബന്ധിച്ച്‌ അനുതാ​പ​മു​ളള ഒരു ഭാര്യ​യെ​പ്പോ​ലെ, “യിസ്രാ​യേൽമക്കൾ തിരിഞ്ഞു തങ്ങളുടെ ദൈവ​മായ യഹോ​വ​യെ​യും തങ്ങളുടെ രാജാ​വായ ദാവീ​ദി​നെ​യും അന്വേ​ഷി​ക്കും.”—3:5.

10. ജനത പരിജ്ഞാ​നം ത്യജി​ച്ച​തിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​കാ​നി​രി​ക്കു​ന്നു?

10 എഫ്രയീ​മിന്‌ (യഹൂദ​ക്കും) എതിരായ പ്രാവ​ച​നിക ന്യായ​വി​ധി​കൾ (4:1–14:9). 4-ാം അധ്യാ​യ​ത്തി​ന്റെ ഒന്നാം വാക്യം തുടർന്നു​വ​രുന്ന പ്രാവ​ച​നിക മുന്നറി​യി​പ്പു​ക​ളു​ടെ പശ്ചാത്ത​ല​മൊ​രു​ക്കു​ന്നു: “യഹോ​വെക്കു ദേശനി​വാ​സി​ക​ളോ​ടു ഒരു വ്യവഹാ​രം ഉണ്ടു; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവ​പ​രി​ജ്ഞാ​ന​വു​മില്ല.” ഈ അവസ്ഥയിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​കും? “പരിജ്ഞാ​നം ത്യജി​ക്ക​കൊ​ണ്ടു നീ എനിക്കു പുരോ​ഹി​ത​നാ​യി​രി​ക്കാ​ത​വണ്ണം ഞാൻ നിന്നെ​യും ത്യജി​ക്കും; നീ നിന്റെ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം മറന്നു​ക​ള​ഞ്ഞ​തു​കൊ​ണ്ടു ഞാനും നിന്റെ മക്കളെ മറെക്കും” എന്നു യഹോവ പറയുന്നു. (4:1, 6) പരസം​ഗ​ത്തി​ന്റെ ആത്മാവു​തന്നെ ഇസ്രാ​യേൽ അലഞ്ഞു​തി​രി​യാ​നി​ട​യാ​ക്കി​യി​രി​ക്കു​ന്നു. വേശ്യാ​തു​ല്യ​രായ ഇസ്രാ​യേ​ലി​നോ​ടും യഹൂദ​യോ​ടും ഒരു കണക്കു​ചോ​ദി​ക്ക​ലു​ണ്ടാ​യി​രി​ക്കും, എന്നാൽ അവർ “കഷ്ടതയിൽ” ആയിരി​ക്കു​മ്പോൾ യഹോ​വയെ അന്വേ​ഷി​ക്കും.—5:15.

11. ഹോശേയ ജനത്തോട്‌ എന്തഭ്യർഥി​ക്കു​ന്നു, എന്നാൽ അവർക്കു കഷ്ടം എന്തു​കൊണ്ട്‌?

11 ഹോശേയ ജനത്തോട്‌ അഭ്യർഥി​ക്കു​ന്നു: “നാം യഹോ​വ​യു​ടെ അടുക്ക​ലേക്കു ചെല്ലുക . . . അവൻ സൗഖ്യ​മാ​ക്കും.” യഹോവ യാഗങ്ങ​ളി​ലും ഹോമ​യാ​ഗ​ങ്ങ​ളി​ലു​മല്ല, സ്‌നേ​ഹ​ദ​യ​യി​ലും ദിവ്യ​പ​രി​ജ്ഞാ​ന​ത്തി​ലും പ്രമോ​ദി​ക്കു​ന്നു. എന്നാൽ എഫ്രയീ​മി​ന്റെ​യും യഹൂദ​യു​ടെ​യും സ്‌നേ​ഹദയ “പുലർച്ചെക്കു നീങ്ങി​പ്പോ​കുന്ന മഞ്ഞു​പോ​ലെ” ആകുന്നു. (6:1, 4) എഫ്രയീം “ബുദ്ധി​യി​ല്ലാത്ത പൊട്ട​പ്രാ​വു​പോ​ലെ ആകുന്നു.” ജനം യഹോ​വ​യി​ങ്ക​ലേക്കല്ല, ഈജി​പ്‌തി​ലേ​ക്കും അസീറി​യ​യി​ലേ​ക്കു​മാ​ണു സഹായ​ത്തി​നാ​യി പോകു​ന്നത്‌. (7:11) അവർക്കു മഹാകഷ്ടം. എന്തു​കൊണ്ട്‌? അവർ മിന​ക്കെ​ടു​ക​യും ദുഷ്‌കാ​ര്യ​ങ്ങൾ ആസൂ​ത്ര​ണം​ചെ​യ്യു​ക​യും യഹോ​വ​യു​ടെ ഉടമ്പടി​യെ മറിക​ട​ക്കു​ക​യും അവന്റെ നിയമം ലംഘി​ക്കു​ക​യു​മാ​ണു ചെയ്യു​ന്നത്‌. “അവർ കാററു വിതെച്ചു, ചുഴലി​ക്കാ​ററു കൊയ്യും.” (8:7) യഹോവ അവരുടെ അകൃത്യം ഓർക്കു​ക​യും അവരുടെ പാപങ്ങൾക്കു ശ്രദ്ധ കൊടു​ക്കു​ക​യും ചെയ്യും. “അവർ ജാതി​ക​ളു​ടെ ഇടയിൽ ഉഴന്നു​ന​ട​ക്കേ​ണ്ടി​വ​രും.” (9:17) ഇസ്രാ​യേൽ ഹൃദയം കാപട്യ​മു​ള​ള​താ​യി​രി​ക്കുന്ന ക്ഷയിച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു മുന്തി​രി​യാണ്‌. നീതി​യിൽ വിതയ്‌ക്കു​ക​യും സ്‌നേ​ഹ​ദ​യ​ക്ക​നു​സൃ​തം കൊയ്യു​ക​യും ചെയ്യു​ന്ന​തി​നു പകരം ഇസ്രാ​യേൽ ദുഷ്ടത ഉഴുക​യും അനീതി കൊയ്യു​ക​യും ചെയ്‌തി​രി​ക്കു​ന്നു. “മിസ്ര​യീ​മിൽനി​ന്നു ഞാൻ എന്റെ മകനെ വിളിച്ചു,” യഹോവ ഓർമി​പ്പി​ക്കു​ന്നു. (11:1) അതേ, അവൻ കുട്ടി​ക്കാ​ലം​മു​തൽ ഇസ്രാ​യേ​ലി​നെ സ്‌നേ​ഹി​ച്ചു. എന്നാൽ ഇസ്രാ​യേൽ വ്യാജം​പ​റ​ച്ചി​ലും വഞ്ചനയും​കൊണ്ട്‌ അവനെ ചുററി. യഹോവ ഇങ്ങനെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു: “നീ നിന്റെ ദൈവ​ത്തി​ന്റെ അടുക്ക​ലേക്കു മടങ്ങി​വ​രിക; ദയയും ന്യായ​വും പ്രമാ​ണി​ച്ചു, ഇടവി​ടാ​തെ നിന്റെ ദൈവ​ത്തി​ന്നാ​യി കാത്തു​കൊ​ണ്ടി​രിക്ക.”—12:6.

12. (എ) ഹോശേയ 13-ാം അധ്യാ​യ​ത്തിൽ എന്തു സംഗ്ര​ഹി​ക്കു​ന്നു? (ബി) ഏതു പുനഃ​സ്ഥാ​പനം വാഗ്‌ദത്തം ചെയ്‌തി​രി​ക്കു​ന്നു?

12 പതിമൂ​ന്നാം അധ്യാ​യ​ത്തിൽ, ഇസ്രാ​യേ​ലി​ന്റെ പ്രാരം​ഭ​വാ​ഗ്‌ദ​ത്ത​വും യഹോ​വ​യു​ടെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ പരിപാ​ല​ന​വും അതു​പോ​ലെ​തന്നെ ഇസ്രാ​യേ​ലി​ന്റെ മറവി​യും ജനത ഒടുവിൽ യഹോ​വ​ക്കെ​തി​രെ തിരി​യു​ന്ന​തും സംബന്ധി​ച്ചു മുന്നമേ പറഞ്ഞ​തെ​ല്ലാം ഹോശേയ സംഗ്ര​ഹി​ക്കു​ന്നു. യഹോവ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “എന്റെ കോപ​ത്തിൽ ഞാൻ നിനക്കു ഒരു രാജാ​വി​നെ തന്നു, എന്റെ ക്രോ​ധ​ത്തിൽ ഞാൻ അവനെ നീക്കി​ക്ക​ളഞ്ഞു [“നീക്കി​ക്ക​ള​യും,” NW].” (13:11) എന്നാൽ പുനഃ​സ്ഥാ​പനം ഉണ്ടായി​രി​ക്കും: “ഞാൻ അവരെ പാതാ​ള​ത്തി​ന്റെ അധീന​ത്തിൽനി​ന്നു വീണ്ടെ​ടു​ക്കും; മരണത്തിൽനി​ന്നു ഞാൻ അവരെ വിടു​വി​ക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാ​ളമേ, നിന്റെ സംഹാരം എവിടെ?” (13:14) എന്നിരു​ന്നാ​ലും, മത്സരസ്വ​ഭാ​വ​മു​ളള ശമര്യ​യു​ടെ ഗതി ഭയങ്കര​മാ​യി​രി​ക്കും.

13. ഏത്‌ അഭ്യർഥന ഹോ​ശേ​യ​യു​ടെ പുസ്‌ത​കത്തെ അവസാ​നി​പ്പി​ക്കു​ന്നു, ആർ യഹോ​വ​യു​ടെ വഴിക​ളിൽ നടക്കും?

13 ഹൃദയ​ഭേ​ദ​ക​മായ അഭ്യർഥ​ന​യോ​ടെ പുസ്‌തകം ഉപസം​ഹ​രി​ക്കു​ന്നു: ‘യിസ്രാ​യേലേ, നിന്റെ ദൈവ​മായ യഹോ​വ​യു​ടെ അടുക്ക​ലേക്കു മടങ്ങി​വ​രുക; എന്തെന്നാൽ നിന്റെ അകൃത്യം നിമിത്തം നീ ഇടറി​വീ​ണി​രി​ക്കു​ന്നു. ക്ഷമായാ​ച​നം​ചെ​യ്യു​ക​യും അധരാർപ്പ​ണ​മായ മൂരി​കളെ അർപ്പി​ക്കു​ക​യും ചെയ്യുക. യഹോവ നിങ്ങ​ളോ​ടു കരുണ​യും സ്‌നേ​ഹ​വും കാണി​ക്കും. അവൻ നിങ്ങൾക്കു നവോൻമേ​ഷ​പ്ര​ദ​മായ തുഷാ​രം​പോ​ലെ​യാ​യി​ത്തീ​രും, നിങ്ങൾ ലില്ലി​യും ഒലിവു​മ​ര​വും പോലെ പുഷ്‌പി​ക്കും.’ ജ്ഞാനി​ക​ളും വിവേ​കി​ക​ളും ഈ കാര്യങ്ങൾ ഗ്രഹി​ക്കും: “യഹോ​വ​യു​ടെ വഴികൾ ചൊവ്വു​ള​ള​വ​യ​ല്ലോ; നീതി​മാൻമാ​രാണ്‌ അവയിൽ നടക്കു​ന്നത്‌; എന്നാൽ അതി​ക്ര​മ​ക്കാ​രാണ്‌ അവയിൽ ഇടറി​വീ​ഴു​ന്നത്‌”—14:1-6, 9, NW.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

14. ഹോ​ശേ​യ​യു​ടെ പ്രവച​ന​ത്തി​ന്റെ ഏതു കൃത്യ​മായ നിവൃ​ത്തി​കൾ ശ്രദ്ധി​ക്കേ​ണ്ട​താണ്‌?

14 ഹോ​ശേ​യ​യു​ടെ പുസ്‌തകം യഹോ​വ​യു​ടെ നിശ്വസ്‌ത പ്രവച​ന​ങ്ങ​ളി​ലു​ളള വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കു​ന്നു. ഇസ്രാ​യേ​ലി​നെ​യും യഹൂദ​യെ​യും കുറിച്ചു ഹോശേയ പ്രവചി​ച്ച​തെ​ല്ലാം നിവർത്തി​ച്ചു. വിഗ്ര​ഹാ​രാ​ധി​ക​ളായ അയൽജ​ന​ത​ക​ളു​ടെ ഇടയിലെ കാമു​ക​രാൽ ഇസ്രാ​യേൽ ഉപേക്ഷി​ക്ക​പ്പെ​ടു​ക​യും പൊ.യു.മു. 740-ൽ അവൾ അസീറി​യാ​യിൽനി​ന്നു​ളള നാശത്തി​ന്റെ കൊടു​ങ്കാ​ററു കൊയ്യു​ക​യും ചെയ്‌തു. (ഹോശേ. 8:7-10; 2 രാജാ. 15:20; 17:3-6, 18) എന്നിരു​ന്നാ​ലും, യഹോവ യഹൂദ​യോ​ടു കരുണ കാണി​ക്കു​ക​യും അവളെ രക്ഷിക്കു​ക​യും ചെയ്യും, എന്നാൽ സൈനി​ക​ശ​ക്തി​യാ​ലാ​യി​രി​ക്കു​ക​യില്ല എന്നു ഹോശേയ മുൻകൂ​ട്ടി​പ്പ​റഞ്ഞു. യഹോ​വ​യു​ടെ ദൂതൻ യെരു​ശ​ലേ​മി​നെ ഭീഷണി​പ്പെ​ടു​ത്തിയ 1,85,000 അസീറി​യ​ക്കാ​രെ നിഗ്ര​ഹി​ച്ച​പ്പോൾ ഇതിനു നിവൃ​ത്തി​യു​ണ്ടാ​യി. (ഹോശേ. 1:7; 2 രാജാ. 19:34, 35) എന്നിരു​ന്നാ​ലും, യഹൂദ ഹോശേയ 8:14-ലെ ന്യായ​വി​ധി​യിൽ ഉൾപ്പെ​ടു​ത്ത​പ്പെട്ടു: “എന്നാൽ ഞാൻ അവന്റെ പട്ടണങ്ങ​ളിൽ തീ അയക്കും; അതു അവയിലെ അരമന​കളെ ദഹിപ്പി​ച്ചു​ക​ള​യും.” പൊ.യു.മു. 609-607-ൽ നെബു​ഖ​ദ്‌നേസർ യഹൂദ​യെ​യും യരുശ​ലേ​മി​നെ​യും ശൂന്യ​മാ​ക്കി​യ​പ്പോൾ ദാരു​ണ​മായ നിവൃ​ത്തി​യു​ണ്ടായ ഒരു പ്രവച​ന​മാ​യി​രു​ന്നു ഇത്‌. (യിരെ. 34:6, 7; 2 ദിന. 36:19) യഹോവ യഹൂദ​യെ​യും ഇസ്രാ​യേ​ലി​നെ​യും കൂട്ടി​ച്ചേർക്കു​ക​യും അവർ പൊ.യു.മു. 537-ൽ തങ്ങളുടെ പ്രവാ​സ​ത്തി​ന്റെ ‘ദേശത്തു​നി​ന്നു പുറ​പ്പെ​ട്ടു​പോ​കു’കയും ചെയ്‌ത​പ്പോൾ ഹോ​ശേ​യ​യു​ടെ അനേകം പുനഃ​സ്ഥാ​പ​ന​പ്ര​വ​ച​നങ്ങൾ നിവൃ​ത്തി​യേറി.—ഹോശേ. 1:10, 11; 2:14-23; 3:5; 11:8-11; 13:14; 14:1-9; എസ്രാ 2:1; 3:1-3.

15. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്തു​കാർ ഹോ​ശേ​യ​യു​ടെ പുസ്‌ത​ക​ത്തിൽനി​ന്നു​ളള ഉദ്ധരണി​കൾ ബാധക​മാ​ക്കു​ന്നത്‌ എങ്ങനെ?

15 ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്തു​കാ​രാ​ലു​ളള ഹോ​ശേ​യ​പ്ര​വ​ച​ന​ത്തി​ന്റെ പരാമർശ​ങ്ങ​ളും ഇന്നത്തെ നമ്മുടെ പരിചി​ന്ത​ന​ത്തിന്‌ അത്യന്തം പ്രയോ​ജ​ന​പ്ര​ദ​മാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്യു​മ്പോൾ പൗലൊസ്‌ ഹോശേയ 13:14-ന്റെ ശക്തമായ ഒരു പ്രാ​യോ​ഗി​കത കാട്ടുന്നു: “ഹേ, മരണമേ, നിന്റെ ജയം എവിടെ? ഹേ, മരണമേ, നിന്റെ വിഷമു​ളളു എവിടെ?” (1 കൊരി. 15:55) കരുണാ​പാ​ത്ര​ങ്ങ​ളു​ടെ​മേൽ പ്രകട​മാ​ക്ക​പ്പെട്ട യഹോ​വ​യു​ടെ അനർഹ​ദ​യയെ ഊന്നി​പ്പ​റ​യു​മ്പോൾ പൗലൊസ്‌ ഹോശേയ 1:10-ൽനിന്നും 2:23-ൽനിന്നും ഉദ്ധരി​ക്കു​ന്നു: ‘“എന്റെ ജനമല്ലാ​ത്ത​വരെ എന്റെ ജനമെ​ന്നും പ്രിയ​യ​ല്ലാ​ത്ത​വളെ പ്രിയ എന്നും ഞാൻ വിളി​ക്കും. നിങ്ങൾ എന്റെ ജനമല്ല എന്നു അവരോ​ടു പറഞ്ഞ ഇടത്തിൽ അവർ ജീവനു​ളള ദൈവ​ത്തി​ന്റെ മക്കൾ എന്നു വിളി​ക്ക​പ്പെ​ടും” എന്നു ഹോ​ശേ​യാ​പു​സ്‌ത​ക​ത്തി​ലും പറയു​ന്നു​വ​ല്ലോ.’ (റോമ. 9:25, 26) പത്രൊസ്‌ ഹോ​ശേ​യ​യിൽനി​ന്നു​ളള ഇതേ ഭാഗങ്ങളെ പരാവർത്ത​നം​ചെ​യ്‌തു​കൊ​ണ്ടാണ്‌ ഇങ്ങനെ പറയു​ന്നത്‌: “മുമ്പേ നിങ്ങൾ ജനമല്ലാ​ത്തവർ; ഇപ്പോ​ഴോ ദൈവ​ത്തി​ന്റെ ജനം; കരുണ ലഭിക്കാ​ത്തവർ, ഇപ്പോ​ഴോ കരുണ ലഭിച്ചവർ തന്നേ.”—1 പത്രൊ. 2:10.

16. ആരാധ​ന​ക്കു​ളള യഹോ​വ​യു​ടെ വ്യവസ്ഥകൾ പ്രകട​മാ​ക്കു​ന്ന​താ​യി ഹോ​ശേ​യ​യു​ടെ ഏതു വാക്കുകൾ യേശു ആവർത്തി​ച്ചു?

16 അങ്ങനെ, ഹോ​ശേ​യ​യു​ടെ പ്രവച​ന​ത്തി​നു സെരൂ​ബ്ബാ​ബേ​ലി​ന്റെ നാളിൽ ഒരു ശേഷിപ്പു മടങ്ങി​പ്പോ​യ​തിൽമാ​ത്രമല്ല, ‘ജീവനു​ളള ദൈവ​ത്തി​ന്റെ പ്രിയ​പു​ത്രൻമാർ’ ആയിത്തീ​രുന്ന ഒരു ആത്മീയ ശേഷി​പ്പി​നെ യഹോവ കരുണാ​പൂർവം കൂട്ടി​ച്ചേർക്കു​ന്ന​തി​ലും നിവൃത്തി ഉണ്ടായ​താ​യി കാണ​പ്പെ​ടു​ന്നു. ഹോശേയ നിശ്വ​സ്‌ത​ത​യാൽ ഇതിനു​ളള യോഗ്യ​തകൾ കണ്ടു. അത്‌ ഔപചാ​രിക ചടങ്ങു​സ​ഹി​ത​മു​ളള ആരാധ​ന​യു​ടെ ഒരു ഭാവമല്ല, പിന്നെ​യോ ഹോശേയ 6:6-ലെ വാക്കു​ക​ളിൽ (അതു യേശു മത്തായി 9:13-ലും 12:7-ലും ആവർത്തി​ച്ചു): “യാഗത്തി​ലല്ല, ദയയി​ലും ഹോമ​യാ​ഗ​ങ്ങ​ളെ​ക്കാൾ ദൈവ​പ​രി​ജ്ഞാ​ന​ത്തി​ലും ഞാൻ പ്രസാ​ദി​ക്കു​ന്നു.”

17. (എ) ആത്മീയ വ്യഭി​ചാ​ര​ത്തി​ലേക്കു വീഴുന്ന ആർക്കും ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്ത്‌? (ബി) ഹോ​ശേ​യ​യിൽ ഏതു സന്തോ​ഷ​ക​ര​മായ രാജ്യ​വാ​ഗ്‌ദത്തം അടങ്ങി​യി​രി​ക്കു​ന്നു?

17 ഹോ​ശേ​യ​യു​ടെ സ്വന്തം ജീവി​ത​ത്തിൽ വളരെ വ്യക്തമാ​യി അഭിന​യി​ക്ക​പ്പെട്ട വ്യഭി​ചാ​രി​ണി​യായ ഭാര്യ​യു​ടെ ദൃഷ്ടാന്തം തന്നിൽനി​ന്നു വിഗ്ര​ഹാ​രാ​ധ​ന​യു​ടെ​യും വ്യാജാ​രാ​ധ​ന​യു​ടെ​യും വഴിക​ളി​ലേക്കു തിരി​യു​ക​യും അങ്ങനെ ആത്മീയ വ്യഭി​ചാ​രം നടത്തു​ക​യും ചെയ്യു​ന്ന​വരെ യഹോവ വെറു​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കു​ന്നു. തെററി​ലേക്കു വീണി​രി​ക്കുന്ന ഏതൊ​രാ​ളും യഥാർഥ അനുതാ​പ​ത്തിൽ യഹോ​വ​യി​ലേക്കു തിരികെ വരുക​യും ‘തങ്ങളുടെ അധരാർപ്പ​ണ​മാ​കുന്ന കാളകളെ തിരികെ അർപ്പി​ക്കു​ക​യും ചെയ്യണം.’ (ഹോശേ. 14:2; എബ്രാ. 13:15) ഇവർക്കു ഹോശേയ 3:5-ലെ രാജ്യ​വാ​ഗ്‌ദ​ത്ത​ത്തി​ന്റെ നിവൃ​ത്തി​യിൽ ആത്മീയ ഇസ്രാ​യേൽ പുത്രൻമാ​രു​ടെ ശേഷി​പ്പി​നോ​ടു​കൂ​ടെ സന്തോ​ഷി​ക്കാ​വു​ന്ന​താണ്‌: “പിന്നെ​ത്തേ​തിൽ യിസ്രാ​യേൽമക്കൾ തിരിഞ്ഞു തങ്ങളുടെ ദൈവ​മായ യഹോ​വ​യെ​യും തങ്ങളുടെ രാജാ​വായ ദാവീ​ദി​നെ​യും അന്വേ​ഷി​ക്കും; ഭാവി​കാ​ലത്തു അവർ ഭയപ്പെ​ട്ടും​കൊ​ണ്ടു യഹോ​വ​യി​ങ്ക​ലേ​ക്കും അവന്റെ നൻമയി​ങ്ക​ലേ​ക്കും വരും.”

[അധ്യയന ചോദ്യ​ങ്ങൾ]