വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 29—യോവേൽ

ബൈബിൾ പുസ്‌തക നമ്പർ 29—യോവേൽ

ബൈബിൾ പുസ്‌തക നമ്പർ 29—യോവേൽ

എഴുത്തുകാരൻ: യോവേൽ

എഴുതിയ സ്ഥലം: യഹൂദ

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. ഏകദേശം 820 (?)

1. ഏതു വിസ്‌മ​യാ​വ​ഹ​മായ സംഭവങ്ങൾ യോ​വേ​ലി​ന്റെ പ്രവച​നത്തെ പ്രദീ​പ്‌ത​മാ​ക്കു​ന്നു?

 തിരയ്‌ക്കു പിന്നാലെ തിര, ഒരു കീട​സൈ​ന്യം ദേശത്തെ ശൂന്യ​മാ​ക്കു​ന്നു. അവയ്‌ക്കു മുമ്പിലെ തീയും പിമ്പിലെ ജ്വാല​യും ശൂന്യത പൂർത്തീ​ക​രി​ക്കു​ന്നു. എല്ലായി​ട​ത്തും ക്ഷാമം. സൂര്യൻ ഇരുളാ​യും ചന്ദ്രൻ രക്തമാ​യും മാറുന്നു, എന്തു​കൊ​ണ്ടെ​ന്നാൽ വലുതും ഭയങ്കര​വു​മായ യഹോ​വ​യു​ടെ ദിവസം അടുത്തി​രി​ക്കു​ന്നു. അരിവാൾ നീട്ടി നാശത്തി​നു​വേണ്ടി ജനതകളെ ശേഖരി​ക്കാൻ അവൻ കൽപ്പന കൊടു​ക്കു​ന്നു. എന്നിരു​ന്നാ​ലും, ചിലർ “രക്ഷിക്ക​പ്പെ​ടും.” (യോവേ. 2:32) ഈ നാടകീയ സംഭവ​ങ്ങ​ളു​ടെ പരിചി​ന്തനം യോ​വേ​ലി​ന്റെ പ്രവച​നത്തെ അത്യന്തം രസാവ​ഹ​വും നമുക്കു വളരെ പ്രയോ​ജ​ന​പ്ര​ദ​വു​മാ​ക്കു​ന്നു.

2. യോ​വേ​ലി​നെ​ക്കു​റി​ച്ചും അവന്റെ പ്രവചി​ക്ക​ലി​ന്റെ സാഹച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നാം എന്തറി​യു​ന്നു?

2 “പെഥൂ​വേ​ലി​ന്റെ മകനായ യോ​വേ​ലി​ന്നു ഉണ്ടായ യഹോ​വ​യു​ടെ അരുള​പ്പാ​ടു” ആയി പുസ്‌തകം അവതരി​പ്പി​ക്ക​പ്പെ​ടു​ന്നു. യോ​വേ​ലി​നെ​ക്കു​റിച്ച്‌ ഇതി​നെ​ക്കാൾ കൂടു​ത​ലൊ​ന്നും ബൈബിൾ നമ്മോടു പറയു​ന്നില്ല. ഊന്നി​പ്പ​റ​യു​ന്നതു പ്രാവ​ച​നിക സന്ദേശ​ത്തെ​യാണ്‌, അതിന്റെ എഴുത്തു​കാ​ര​നെയല്ല. “യോവേൽ” (എബ്രായ, യോഹെൽ) എന്ന പേരിനു “യഹോവ ദൈവ​മാ​കു​ന്നു” എന്നർഥ​മു​ള​ള​താ​യി മനസ്സി​ലാ​ക്ക​പ്പെ​ടു​ന്നു. യെരു​ശ​ലേ​മി​നോ​ടും അതിലെ ആലയ​ത്തോ​ടും ആലയ​സേ​വ​ന​ത്തി​ന്റെ വിശദാം​ശ​ങ്ങ​ളോ​ടു​മു​ളള യോ​വേ​ലി​ന്റെ നേരി​ട്ടു​ളള പരിചയം യെരു​ശ​ലേ​മി​ലോ യഹൂദ​യി​ലോ​വെച്ച്‌ അവൻ തന്റെ പുസ്‌തകം എഴുതി​യെന്നു സൂചി​പ്പി​ച്ചേ​ക്കാം.—യോവേ. 1:1, 9, 13, 14; 2:1, 15, 16, 32.

3. യോ​വേ​ലി​ന്റെ പ്രവച​ന​ത്തിന്‌ പൊ.യു.മു. ഏതാണ്ട്‌ 820 എന്ന തീയതി ഏതു കാരണ​ങ്ങ​ളാൽ നിർദേ​ശി​ക്ക​പ്പെ​ടു​ന്നു?

3 യോ​വേ​ലി​ന്റെ പുസ്‌തകം എപ്പോ​ഴാണ്‌ എഴുത​പ്പെ​ട്ടത്‌? ഇതു തീർച്ച​പ്പെ​ടു​ത്തി പറയാൻ കഴിയില്ല. പണ്ഡിതൻമാർ പൊ.യു.മു. 800 മുതൽ പൊ.യു.മു. ഏതാണ്ടു 400 വരെയു​ളള വിവിധ തീയതി​കൾ നിശ്ചയി​ക്കു​ന്നു. യഹോ​ശാ​ഫാത്ത്‌ സമതല​ത്തി​ലെ ജനതക​ളു​ടെ​മേ​ലു​ളള യഹോ​വ​യു​ടെ ന്യായ​വി​ധി​യു​ടെ വർണന യഹൂദ​യി​ലെ യഹോ​ശാ​ഫാത്ത്‌ രാജാ​വി​നു​വേ​ണ്ടി​യു​ളള യഹോ​വ​യു​ടെ വലിയ വിജയ​ത്തി​നു​ശേഷം ഏതോ സമയത്ത്‌, തന്നിമി​ത്തം യഹോ​ശാ​ഫാത്ത്‌ പൊ.യു.മു. 936-ൽ രാജാ​വായ ശേഷം, യോവേൽ ഈ പ്രവചനം എഴുതി​യെന്നു സൂചി​പ്പി​ക്കു​ന്നു. (യോവേ. 3:2, 12; 2 ദിന. 20:22-26) പ്രവാ​ച​ക​നായ ആമോസ്‌ യോ​വേ​ലി​ന്റെ പാഠത്തിൽനിന്ന്‌ ഉദ്ധരി​ച്ചി​രി​ക്കണം. അപ്പോൾ ആമോ​സി​ന്റെ പ്രവച​ന​ത്തി​നു മുമ്പാണു യോ​വേ​ലി​ന്റെ പ്രവചനം എഴുതി​യ​തെന്ന്‌ ഇതർഥ​മാ​ക്കും. ആമോസ്‌ പ്രവചി​ക്കൽ തുടങ്ങി​യതു പൊ.യു.മു. 829-നും 804-നും ഇടയ്‌ക്ക്‌ ഏതോ സമയത്താണ്‌. (യോവേ. 3:16; ആമോ. 1:2) എബ്രായ കാനോ​നിൽ ഹോ​ശേ​യ​ക്കും ആമോ​സി​നു​മി​ട​യ്‌ക്കു​ളള പുസ്‌ത​ക​ത്തി​ന്റെ സ്ഥാനം നേര​ത്തെ​യു​ളള ഒരു തീയതി​യെ​യും സൂചി​പ്പി​ച്ചേ​ക്കാം. അതു​കൊ​ണ്ടു പൊ.യു.മു. ഏകദേശം 820 എന്ന ഒരു തീയതി യോ​വേ​ലി​ന്റെ പ്രവച​ന​ത്തി​നു നിർദേ​ശി​ക്ക​പ്പെ​ടു​ന്നു.

4. യോ​വേ​ലി​ന്റെ വിശ്വാ​സ്യ​തക്ക്‌ ഏതു തെളി​വു​ക​ളുണ്ട്‌?

4 പ്രവച​ന​ത്തി​ന്റെ വിശ്വാ​സ്യത ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളി​ലെ ഉദ്ധരണി​ക​ളാ​ലും അതി​നെ​യു​ളള പരാമർശ​ന​ങ്ങ​ളാ​ലും തെളി​യി​ക്ക​പ്പെ​ടു​ന്നു. പെന്തെ​ക്കോ​സ്‌തു​ദി​വസം പത്രൊസ്‌ “യോ​വേൽപ്ര​വാ​ചക”നെക്കു​റി​ച്ചു സംസാ​രി​ക്കു​ക​യും അവന്റെ പ്രവച​ന​ങ്ങ​ളി​ലൊ​ന്നു ബാധക​മാ​ക്കു​ക​യും ചെയ്‌തു. പൗലൊസ്‌ അതേ പ്രവചനം ഉദ്ധരി​ക്കു​ക​യും യഹൂദൻമാ​രി​ലും യഹൂദ​ര​ല്ലാ​ത്ത​വ​രി​ലു​മു​ളള അതിന്റെ നിവൃത്തി പ്രകട​മാ​ക്കു​ക​യും ചെയ്‌തു. (യോവേ. 2:28-32; പ്രവൃ. 2:16-21; റോമ. 10:13) അയൽജ​ന​ത​കൾക്കെ​തി​രായ യോ​വേ​ലി​ന്റെ പ്രവച​ന​ങ്ങ​ളെ​ല്ലാം നിവൃ​ത്തി​യേറി. വലിയ സോർന​ഗരം നെബു​ഖ​ദ്‌നേ​സ​രാൽ ഉപരോ​ധി​ക്ക​പ്പെട്ടു. പിന്നീടു ദ്വീപ​ന​ഗ​രത്തെ മഹാനായ അലക്‌സാ​ണ്ടർ നശിപ്പി​ച്ചു. ഫെലി​സ്‌ത്യ​യും അതു​പോ​ലെ​തന്നെ നശിപ്പി​ക്ക​പ്പെട്ടു. ഏദോം ഒരു മരുഭൂ​മി​യാ​യി. (യോവേ. 3:4, 19) യഹൂദൻമാർ ഒരിക്ക​ലും യോ​വേ​ലി​ന്റെ കാനോ​നി​ക​ത്വ​ത്തെ ചോദ്യം​ചെ​യ്‌തി​ട്ടില്ല. അവർ അപ്രധാന പ്രവാ​ച​കൻമാർ എന്നു വിളി​ക്ക​പ്പെ​ടു​ന്ന​വ​രിൽ രണ്ടാമ​ത്തേ​താ​യി ഈ പുസ്‌തകം വെച്ചു.

5. യോ​വേ​ലി​ന്റെ പ്രവചനം ഏതു വിധത്തിൽ ശ്രദ്ധേ​യ​മാ​യി അഭിവ്യ​ജ്ഞ​ക​മാണ്‌?

5 യോ​വേ​ലി​ന്റെ ശൈലി വ്യക്തവും അഭിവ്യ​ഞ്‌ജ​ക​വു​മാണ്‌. അവൻ ദൃഢത​ക്കു​വേണ്ടി ആവർത്തി​ക്കു​ക​യും ശ്രദ്ധേ​യ​മായ ഉപമകൾ ഉപയോ​ഗി​ക്കു​ക​യും ചെയ്യുന്നു. വെട്ടു​ക്കി​ളി​കൾ ഒരു ജനത​യെ​ന്നും ഒരു ജനമെ​ന്നും ഒരു സൈന്യ​മെ​ന്നും വിളി​ക്ക​പ്പെ​ടു​ന്നു. അവയുടെ പല്ലുകൾ സിംഹ​ങ്ങ​ളു​ടേ​തു​പോ​ലെ​യും അവയുടെ കാഴ്‌ച കുതി​ര​ക​ളു​ടേ​തു​പോ​ലെ​യും അവയുടെ ശബ്ദം യുദ്ധത്തി​നു നിരത്തിയ സൈന്യ രഥങ്ങൾ പോ​ലെ​യു​മാണ്‌. വ്യാഖ്യാ​താ​വി​ന്റെ ബൈബിൾ (ഇംഗ്ലീഷ്‌) വെട്ടു​ക്കി​ളി​നി​യ​ന്ത്രണം സംബന്ധിച്ച ഒരു പ്രാമാ​ണി​കൻ ഇങ്ങനെ പറയു​ന്ന​താ​യി ഉദ്ധരി​ക്കു​ന്നു: “ഒരു വെട്ടു​ക്കി​ളി​യാ​ക്ര​മ​ണ​ത്തെ​സം​ബ​ന്ധിച്ച യോ​വേ​ലി​ന്റെ വർണനയെ അതിന്റെ വിസ്‌മ​യാ​വ​ഹ​മായ വിശദാം​ശ കൃത്യ​ത​യു​ടെ കാര്യ​ത്തിൽ യാതൊ​ന്നും വെല്ലു​ന്നില്ല.” a യോവേൽ ഇപ്പോൾ യഹോ​വ​യു​ടെ ഭയജന​ക​മായ ദിവസ​ത്തെ​ക്കു​റി​ച്ചു പ്രവചി​ക്കു​മ്പോൾ ശ്രദ്ധി​ക്കുക.

യോ​വേ​ലി​ന്റെ ഉളളടക്കം

6. യോവേൽ ആദ്യം ഏതു ഭയങ്കര​ദർശനം കാണുന്നു?

6 കീടത്തി​ന്റെ ആക്രമണം ദേശത്തെ ഉരിച്ചു​ക​ള​യു​ന്നു; യഹോ​വ​യു​ടെ ദിവസം അടുത്തി​രി​ക്കു​ന്നു (1:1–2:11). യോവേൽ വിപത്തി​ന്റെ എന്തൊരു ഭയങ്കര ദർശന​മാ​ണു കാണു​ന്നത്‌! പുഴു​വി​ന്റെ​യും വെട്ടു​ക്കി​ളി​യു​ടെ​യും ചിറകി​ല്ലാ​തെ ഇഴയുന്ന വെട്ടു​ക്കി​ളി​യു​ടെ​യും പാററാ​യു​ടെ​യും ശൂന്യ​മാ​ക്കുന്ന ആക്രമണം. മുന്തി​രി​യും അത്തിവൃ​ക്ഷ​ങ്ങ​ളും ഉരിയ​പ്പെ​ട്ടി​രി​ക്കു​ന്നു, ദേശത്തു പട്ടിണി നടമാ​ടു​ന്നു. യഹോ​വ​യു​ടെ ആലയത്തി​നു​വേ​ണ്ടി​യു​ളള ധാന്യ​വ​ഴി​പാ​ടു​ക​ളോ പാനീ​യ​യാ​ഗ​ങ്ങ​ളോ ഇല്ല. യോവേൽ പുരോ​ഹി​തൻമാർക്കും ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​കർക്കും അനുത​പി​ക്കാൻ മുന്നറി​യി​പ്പു കൊടു​ക്കു​ന്നു. “അയ്യോ കഷ്ടം!” അവൻ ഉൽ​ക്രോ​ശി​ക്കു​ന്നു, “യഹോ​വ​യു​ടെ ദിവസം അടുത്തി​രി​ക്കു​ന്നു. അതു സർവ്വശ​ക്തന്റെ പക്കൽനി​ന്നു സംഹാ​രം​പോ​ലെ വരുന്നു.” (1:15) മൃഗങ്ങൾ കുഴഞ്ഞ്‌ അലഞ്ഞു​ന​ട​ക്കു​ന്നു. ജ്വാലകൾ മേച്ചൽസ്ഥ​ല​ത്തെ​യും വൃക്ഷങ്ങ​ളെ​യും കരിച്ചി​രി​ക്കു​ന്നു, മരുഭൂ​മി തീയാൽ ഉണങ്ങി​പ്പോ​യി​രി​ക്കു​ന്നു.

7. യഹോ​വ​യു​ടെ ആക്രമ​ണ​സൈ​ന്യം എങ്ങനെ വർണി​ക്ക​പ്പെ​ടു​ന്നു?

7 മുന്നറി​യി​പ്പു മുഴക്കുക! “സീയോ​നിൽ കാഹളം ഊതു​വിൻ; എന്റെ വിശുദ്ധ പർവ്വത​ത്തിൽ അയ്യംവി​ളി​പ്പിൻ.” (2:1) യഹോ​വ​യു​ടെ ദിവസം അടുത്തി​രി​ക്കു​ന്നു, അന്ധകാ​ര​ത്തി​ന്റെ​യും കൂരി​രു​ട്ടി​ന്റെ​യും ഒരു ദിവസം. നോക്കൂ! നിരവ​ധി​യായ ഒരു ബലിഷ്‌ഠ​ജനം. അവർ ഏദെൻസ​മാന ദേശത്തെ ഒരു ശൂന്യ മരുഭൂ​മി​യാ​ക്കി മാററു​ന്നു. യാതൊ​ന്നും ഒഴിഞ്ഞു​പോ​കു​ന്നില്ല. അവ കുതി​ര​ക​ളെ​പ്പോ​ലെ​യും പർവത​മു​ക​ളി​ലെ രഥങ്ങ​ളെ​പ്പോ​ലെ​യു​ളള ശബ്ദത്തോ​ടെ​യും ഓടുന്നു. യുദ്ധത്തിന്‌ അണിനി​ര​ന്നി​രി​ക്കുന്ന ഒരു ജനത്തെ​പ്പോ​ലെ അവ നഗരത്തി​ലേക്കു പാഞ്ഞു​ചെ​ല്ലു​ക​യും മതിലു​ക​ളി​ലും വീടു​ക​ളി​ലും ജനാല​ക​ളിൽകൂ​ടെ​യും കയറു​ക​യും ചെയ്യുന്നു. ദേശം കുലു​ങ്ങു​ന്നു, ആകാശങ്ങൾ ആടുന്നു. നിരവ​ധി​യായ ഈ സൈന്യ​ത്തി​ന്റെ അധിപതി യഹോ​വ​യാണ്‌. “യഹോ​വ​യു​ടെ ദിവസം വലുതും അതിഭ​യ​ങ്ക​ര​വു​മാ​കു​ന്നു. അതു സഹിക്കാ​കു​ന്നവൻ ആർ?”—2:11.

8. (എ) എങ്ങനെ മാത്രമേ കീടങ്ങ​ളു​ടെ ആക്രമ​ണത്തെ തടയാൻ കഴിയൂ? (ബി) യഹോവ ഏതു നഷ്ടപരി​ഹാ​രം വാഗ്‌ദാ​നം ചെയ്യുന്നു?

8 യഹോ​വ​യി​ലേക്കു തിരി​യുക; ആത്മാവു പകര​പ്പെ​ടും (2:12-32). എന്നാൽ ആക്രമ​ണത്തെ തടയാൻ എന്തെങ്കി​ലും ചെയ്യാൻ കഴിയും. യഹോവ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു: “പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും . . . കൂടെ എങ്കലേക്കു തിരി​വിൻ . . . വസ്‌ത്ര​ങ്ങ​ളെയല്ല ഹൃദയ​ങ്ങളെ തന്നേ കീറി നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ അടുക്ക​ലേക്കു തിരി​വിൻ.” (2:12, 13) ഒരു കാഹള​ധ്വ​നി വിശു​ദ്ധ​സ​മ്മേ​ള​ന​ത്തി​നു ജനത്തെ കൂട്ടി​വ​രു​ത്തു​ന്നു. അവർ യഹോ​വ​യി​ലേക്കു തിരി​യു​ന്നു​വെ​ങ്കിൽ, “യഹോവ തന്റെ ദേശത്തി​നു​വേണ്ടി തീക്ഷ്‌ണ​ത​യു​ള​ള​വ​നാ​യി​രി​ക്ക​യും തന്റെ ജനത്തോട്‌ അനുകമ്പ കാണി​ക്ക​യും ചെയ്യും.” (2:18, NW) അനു​ഗ്ര​ഹ​ങ്ങ​ളും ക്ഷമയും ഉണ്ടായി​രി​ക്കും, ആക്രമ​ണ​കാ​രി പിന്തി​രി​പ്പി​ക്ക​പ്പെ​ടും. ഭയത്തി​നു​ളള ഒരു കാലമാ​യി​രി​ക്കു​ന്ന​തി​നു പകരം, ആനന്ദി​ക്കു​ന്ന​തി​നും സന്തോ​ഷി​ക്കു​ന്ന​തി​നു​മു​ളള ഒരു കാലമാ​ണത്‌. എന്തു​കൊ​ണ്ടെ​ന്നാൽ പഴവും ധാന്യ​വും പുതു​വീ​ഞ്ഞും എണ്ണയും ഉണ്ടായി​രി​ക്കും. തന്റെ വലിയ വെട്ടു​ക്കി​ളി​സൈ​ന്യം തിന്നി​രി​ക്കുന്ന സംവത്സ​ര​ങ്ങൾക്കു യഹോവ നഷ്ടപരി​ഹാ​രം ചെയ്യും. അവന്റെ വാഗ്‌ദത്തം ഇതാണ്‌: “നിങ്ങൾ വേണ്ടു​വോ​ളം തിന്നു തൃപ്‌ത​രാ​യി, നിങ്ങ​ളോ​ടു അത്ഭുത​മാ​യി പ്രവർത്തി​ച്ചി​രി​ക്കുന്ന നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കും.” (2:26) ഇസ്രാ​യേ​ലിൻ മധ്യേ യഹോവ മാത്ര​മാ​ണു തങ്ങളുടെ ദൈവ​മെന്ന്‌ അവർ അറിയും.

9. തുടർന്നു ഹൃദ​യോ​ദ്ദീ​പ​ക​മായ ഏതു പ്രവചനം വരുന്നു?

9 “അതിന്റെ ശേഷമോ, ഞാൻ സകലജ​ഡ​ത്തിൻമേ​ലും എന്റെ ആത്മാവി​നെ പകരും; നിങ്ങളു​ടെ പുത്രൻമാ​രും പുത്രി​മാ​രും പ്രവചി​ക്കും; നിങ്ങളു​ടെ വൃദ്ധൻമാർ സ്വപ്‌ന​ങ്ങളെ കാണും; നിങ്ങളു​ടെ യൌവ​ന​ക്കാർ ദർശന​ങ്ങളെ ദർശി​ക്കും. ദാസൻമാ​രു​ടെ മേലും ദാസി​മാ​രു​ടെ​മേ​ലും കൂടെ ഞാൻ ആ നാളു​ക​ളിൽ എന്റെ ആത്മാവി​നെ പകരും.” യഹോ​വ​യു​ടെ ദിവസ​ത്തി​ന്റെ വരവി​നു​മു​മ്പു സൂര്യ​നി​ലും ചന്ദ്രനി​ലും ഭീതി​പ്പെ​ടു​ത്തുന്ന അടയാ​ളങ്ങൾ ഉണ്ടായി​രി​ക്കും. എന്നിരു​ന്നാ​ലും ചിലർ അതിജീ​വി​ക്കും. “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്നവൻ ഏവനും രക്ഷിക്ക​പ്പെ​ടും.”—2:28-32.

10. യഹോ​ശാ​ഫാ​ത്തി​ന്റെ താഴ്‌വ​ര​യിൽ എന്തു സംഭവി​ക്കാ​നി​രി​ക്കു​ന്നു?

10 ജനതകൾ “യഹോ​ശാ​ഫാത്ത്‌ താഴ്‌വര”യിൽ വിധി​ക്ക​പ്പെ​ടും (3:1-21). യഹോവ യഹൂദ​യി​ലെ​യും യെരു​ശ​ലേ​മി​ലെ​യും ബന്ദികളെ തിരികെ വരുത്തും. ജനതകൾ കൂട്ടി​ച്ചേർക്ക​പ്പെ​ടും; സോരും സീദോ​നും ഫെലി​സ്‌ത്യ​യും യഹോ​വ​യു​ടെ ജനത്തെ നിന്ദി​ക്കു​ക​യും അടിമ​ക​ളാ​ക്കു​ക​യും ചെയ്‌ത​തി​നു വലിയ വില കൊടു​ക്കും. യഹോവ ജനതകളെ വെല്ലു​വി​ളി​ക്കു​മ്പോൾ ശ്രദ്ധി​ക്കുക: “വിശു​ദ്ധ​യു​ദ്ധ​ത്തി​ന്നു ഒരുങ്ങി​ക്കൊൾവിൻ; വീരൻമാ​രെ ഉദ്യോ​ഗി​പ്പി​പ്പിൻ! സകല യോദ്ധാ​ക്ക​ളും അടുത്തു​വന്നു പുറ​പ്പെ​ടട്ടെ.” (3:9) അവർ കൊഴു​ക്കളെ വാളു​ക​ളാ​യി അടിച്ചു​തീർക്കു​ക​യും യഹോ​ശാ​ഫാത്ത്‌ (അർഥം “യഹോവ ന്യായാ​ധി​പൻ ആകുന്നു”) താഴ്‌വ​ര​യി​ലേക്കു വരുക​യും ചെയ്യട്ടെ. യഹോ​വ​യു​ടെ കൽപ്പന മുഴങ്ങു​ന്നു: “അരിവാൾ ഇടുവിൻ; കൊയ്‌ത്തി​ന്നു വിളഞ്ഞി​രി​ക്കു​ന്നു; . . . തൊട്ടി​കൾ കവിഞ്ഞി​രി​ക്കു​ന്നു; അവരുടെ ദുഷ്ടത വലുത​ല്ലോ. വിധി​യു​ടെ താഴ്‌വ​ര​യിൽ അസംഖ്യ​സ​മൂ​ഹ​ങ്ങളെ കാണുന്നു; വിധി​യു​ടെ താഴ്‌വ​ര​യിൽ യഹോ​വ​യു​ടെ ദിവസം അടുത്തി​രി​ക്കു​ന്നു.” (3:13, 14) സൂര്യ​നും ചന്ദ്രനും ഇരുണ്ടു​പോ​കു​ന്നു. യഹോവ ആകാശ​വും ഭൂമി​യും കുലു​ങ്ങാൻ ഇടയാ​ക്കി​ക്കൊ​ണ്ടു സീയോ​നിൽനി​ന്നു ഗർജി​ക്കു​ന്നു, എന്നാൽ അവൻ സ്വന്തജ​ന​ത്തിന്‌ ഒരു ശരണവും കോട്ട​യു​മെന്നു തെളി​യു​ന്നു. അവൻ അവരുടെ ദൈവ​മായ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.

11. പിന്നീടു യോവേൽ യഹോ​വ​യിൽനി​ന്നു തുടർന്നു വരാനി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങളെ വർണി​ക്കു​ന്ന​തെ​ങ്ങനെ?

11 “അന്നാളിൽ” എന്തൊരു പറുദീ​സാ​സ​മൃ​ദ്ധി​യാ​യി​രി​ക്കും കാണുക! (3:18) പർവതങ്ങൾ വീഞ്ഞു പൊഴി​ക്കും, കുന്നു​ക​ളിൽ പാൽ ഒഴുകും, നദീത​ട്ടു​ക​ളിൽ ധാരാളം വെളളം പ്രവഹി​ക്കും. യഹോ​വ​യു​ടെ ആലയത്തിൽനി​ന്നു നവോൻമേ​ഷ​ദാ​യ​ക​മായ ഒരു അരുവി പുറ​പ്പെ​ടും. യഹൂദ​യിൽ നിർദോ​ഷ​രക്തം ചൊരിഞ്ഞ ഈജി​പ്‌തും ഏദോ​മും ശൂന്യ​മാ​യി​ത്തീ​രും, എന്നാൽ യഹൂദ​യും യെരു​ശ​ലേ​മും അനിശ്ചി​ത​കാ​ലം നിവസി​ക്ക​പ്പെ​ടും, “യഹോവ സീയോ​നിൽ വസിച്ചു​കൊ​ണ്ടി​രി​ക്കും.”—3:21.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

12. പെന്തെ​ക്കോ​സ്‌തിൽ പത്രൊസ്‌ യോ​വേ​ലി​ന്റെ ഏതു പ്രാവ​ച​നി​ക​പ്രാ​ധാ​ന്യം ഊന്നി​പ്പ​റഞ്ഞു?

12 ചില ഭാഷ്യ​കാ​രൻമാർ യോ​വേ​ലി​നെ നാശത്തി​ന്റെ പ്രവാ​ചകൻ എന്നു വർണി​ച്ചി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും, ദൈവ​ത്തി​ന്റെ സ്വന്തം ജനത്തിന്റെ വീക്ഷണ​ത്തിൽ വിടു​ത​ലി​ന്റെ മഹത്തായ സദ്വാർത്താ​ഘോ​ഷ​ക​നാ​യി അവൻ കാണ​പ്പെ​ടു​ന്നു. “എന്തെന്നാൽ ‘യഹോ​വ​യു​ടെ നാമത്തെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും രക്ഷിക്ക​പ്പെ​ടും’” എന്നു പറഞ്ഞു​കൊണ്ട്‌ അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ റോമർ 10:13-ൽ [NW] ഈ ആശയം ഊന്നി​പ്പ​റ​യു​ന്നു. (യോവേ. 2:32) പൊ.യു. 33-ലെ പെന്തെ​ക്കോ​സ്‌തു​ദി​വസം യോ​വേ​ലി​ന്റെ പ്രവച​ന​ത്തി​നു ശ്രദ്ധേ​യ​മായ നിവൃത്തി ഉണ്ടായി. ആ അവസര​ത്തിൽ, ക്രിസ്‌തു​വി​ന്റെ ശിഷ്യ​രു​ടെ​മേ​ലു​ളള ദൈവാ​ത്മാ​വി​ന്റെ പകരൽ യോ​വേൽപ്ര​വ​ച​ന​ത്തി​ന്റെ ഒരു നിവൃ​ത്തി​യാ​യി​രു​ന്നു​വെന്നു വിശദീ​ക​രി​ക്കാൻ പത്രൊസ്‌ നിശ്വ​സ്‌ത​നാ​ക്ക​പ്പെട്ടു. (പ്രവൃ. 2:1-21; യോവേ. 2:28, 29, 32) “യഹോ​വ​യു​ടെ നാമത്തെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നവൻ ഏവനും രക്ഷിക്ക​പ്പെ​ടും” എന്ന യോ​വേ​ലി​ന്റെ വാക്കു​ക​ളു​ടെ പ്രാവ​ച​നി​ക​മായ പ്രാധാ​ന്യ​ത്തി​നു പത്രൊസ്‌ വലിയ ഊന്നൽ കൊടു​ത്തു.—പ്രവൃ. 2:21, 39, 40.

13. (എ) യോ​വേ​ലും വെളി​പ്പാ​ടും തമ്മിൽ ശ്രദ്ധേ​യ​മായ എന്തു സമാന​തകൾ കാണാൻ കഴിയും? (ബി) മററു പ്രവച​ന​ങ്ങ​ളിൽ യോ​വേ​ലി​ന്റെ ഏതു സമാന്ത​രങ്ങൾ കാണാൻ കഴിയും?

13 യോവേൽ വർണിച്ച വെട്ടു​ക്കി​ളി​ബാ​ധ​യും വെളി​പ്പാ​ടു 9-ാം അധ്യാ​യ​ത്തിൽ പ്രവചിച്ച ബാധയും തമ്മിൽ ശ്രദ്ധേ​യ​മായ സമാന്ത​രങ്ങൾ കാണാൻ കഴിയും. വീണ്ടും സൂര്യൻ ഇരുണ്ടു​പോ​കു​ന്നു. വെട്ടു​ക്കി​ളി​കൾ യുദ്ധത്തി​നു ചമയിച്ച കുതി​ര​കൾക്കു സമാന​മാണ്‌, അവ രഥങ്ങളു​ടേ​തു​പോ​ലെ​യു​ളള ശബ്ദം ഉണ്ടാക്കു​ന്നു. അവയ്‌ക്കു സിംഹ​ങ്ങ​ളു​ടേ​തു​പോ​ലു​ളള പല്ലുണ്ട്‌. (യോവേ. 2:4, 5, 10; 1:6; വെളി. 9:2, 7-9) സൂര്യൻ ഇരുണ്ടു​പോ​കു​ന്ന​തി​നെ​ക്കു​റി​ച്ചു പറയുന്ന യോവേൽ 2:31-ലെ പ്രവചനം ഒരു സംഭവ​മെന്ന നിലയിൽ യെശയ്യാ​വു 13:9, 10-ലെയും വെളി​പ്പാ​ടു 6:12-17-ലെയും മനഷ്യ​പു​ത്രൻ എന്ന നിലയിൽ ശക്തി​യോ​ടും വലിയ മഹത്ത്വ​ത്തോ​ടും കൂടെ വരുന്ന സമയത്ത്‌ ഈ പ്രവചനം ബാധക​മാ​കു​ന്ന​താ​യി യേശു പ്രകട​മാ​ക്കുന്ന മത്തായി 24:29, 30-ലെയും വാക്കു​കൾക്കു സമാന്ത​ര​മാണ്‌. യോവേൽ 2:11-ലെ “യഹോ​വ​യു​ടെ ദിവസം വലുതും അതിഭ​യ​ങ്ക​ര​വു​മാ​കു​ന്നു” എന്ന വാക്കു​ക​ളാ​ണു പ്രത്യ​ക്ഷ​ത്തിൽ മലാഖി 4:5-ൽ പരാമർശി​ക്ക​പ്പെ​ടു​ന്നത്‌. ഈ ‘ഇരുട്ടും അന്ധകാ​ര​വു​മു​ളള ദിവസ’ത്തിന്റെ സമാന്ത​ര​വർണ​നകൾ യോവേൽ 2:2-ലും സെഫന്യാവ്‌ 1:14, 15-ലും കാണാ​നുണ്ട്‌.

14. യോ​വേ​ലി​ലെ ഏതു ഭാഗങ്ങൾ യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തെ​യും അവന്റെ സ്‌നേ​ഹ​ദ​യ​യെ​യും മഹിമ​പ്പെ​ടു​ത്തു​ന്നു?

14 വെളി​പാ​ടി​ലെ പ്രവചനം ദിവ്യ “മഹാ​കോ​പ​ദി​വസ”ത്തിലേക്കു മുന്നോ​ട്ടു നോക്കു​ന്നു. (വെളി. 6:17) ആ ‘യഹോ​വ​യു​ടെ മഹാദി​വസം’ ജനതക​ളു​ടെ​മേൽ വരു​മ്പോൾ സംരക്ഷ​ണ​ത്തി​നും വിടു​ത​ലി​നും​വേണ്ടി അവനെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നവർ “രക്ഷിക്ക​പ്പെ​ടും” എന്നു പ്രകട​മാ​ക്കി​ക്കൊ​ണ്ടു യോ​വേ​ലും ആ കാല​ത്തെ​ക്കു​റി​ച്ചു പ്രവചി​ക്കു​ന്നു. “യഹോവ തന്റെ ജനത്തിന്നു ഒരു ശരണം” ആയിരി​ക്കും. ഏദെനിക സമ്പൽസ​മൃ​ദ്ധി പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടും: “അന്നാളിൽ പർവ്വതങ്ങൾ പുതു​വീ​ഞ്ഞു പൊഴി​ക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂ​ദ​യി​ലെ എല്ലാ​തോ​ടു​ക​ളും വെളളം ഒഴുക്കും; യഹോ​വ​യു​ടെ ആലയത്തിൽനി​ന്നു ഒരു ഉറവു” പുറ​പ്പെ​ടും. ഈ ശോഭ​ന​മായ പുനഃ​സ്ഥാ​പന വാഗ്‌ദ​ത്തങ്ങൾ അവതരി​പ്പി​ക്കു​മ്പോൾ, യോവേൽ യഹോ​വ​യാം ദൈവ​ത്തി​ന്റെ പരമാ​ധി​കാ​രത്തെ മഹിമ​പ്പെ​ടു​ത്തു​ക​യും അവന്റെ മഹാക​രു​ണ​യു​ടെ അടിസ്ഥാ​ന​ത്തിൽ പരമാർഥ​ഹൃ​ദ​യി​ക​ളോട്‌ ഇങ്ങനെ അഭ്യർഥി​ക്കു​ക​യും ചെയ്യുന്നു: “നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ അടുക്ക​ലേക്കു തിരി​വിൻ; അവൻ കൃപയും കരുണ​യും ദീർഘ​ക്ഷ​മ​യും മഹാദ​യ​യു​മു​ള​ള​വ​ന​ല്ലോ.” ഈ നിശ്വ​സ്‌ത​മായ അഭ്യർഥന ശ്രദ്ധി​ക്കു​ന്ന​വ​രെ​ല്ലാം നിത്യ​പ്ര​യോ​ജ​നങ്ങൾ കൊയ്യും.—യോവേ. 2:1, 32; 3:16, 18; 2:13.

[അടിക്കു​റി​പ്പു​കൾ]

a 1956, വാല്യം VI, പേജ്‌ 733.

[അധ്യയന ചോദ്യ​ങ്ങൾ]