വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 3—ലേവ്യപുസ്‌തകം

ബൈബിൾ പുസ്‌തക നമ്പർ 3—ലേവ്യപുസ്‌തകം

ബൈബിൾ പുസ്‌തക നമ്പർ 3—ലേവ്യപുസ്‌തകം

എഴുത്തുകാരൻ: മോശ

എഴുതിയ സ്ഥലം: മരുഭൂ​മി

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. 1512

ഉൾപ്പെട്ടിരിക്കുന്ന കാലം: 1 മാസം (പൊ.യു.മു. 1512)

1. (എ) ലേവ്യ​പു​സ്‌തകം എന്ന പേർ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ലേവ്യ​പു​സ്‌ത​ക​ത്തി​നു വേറെ ഏതു പേരുകൾ കൊടു​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌?

 ബൈബി​ളി​ലെ മൂന്നാ​മത്തെ പുസ്‌ത​ക​ത്തി​ന്റെ ഏററവും സാധാ​ര​ണ​മായ പേര്‌ ലേവ്യ​പു​സ്‌തകം എന്നാണ്‌, അതു ഗ്രീക്ക്‌ സെപ്‌റ​റു​വ​ജിൻറി​ലെ ല്യൂയ്‌റ​റി​ക്കോ​നിൽനി​ന്നു വൾഗേ​റ​റി​ലെ “ലെവി​റ​റി​ക്കസ” വഴി വരുന്ന​താണ്‌. ലേവ്യ​രെ​ക്കു​റി​ച്ചു ക്ഷണിക​മായ പരാമർശ​നമേ (25:32, 33-ൽ) ഉളളൂ​വെ​ങ്കി​ലും ഈ പേർ ഉചിത​മാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ ഈ പുസ്‌ത​ക​ത്തിൽ അടങ്ങി​യി​രി​ക്കു​ന്നതു മുഖ്യ​മാ​യി, ലേവി​ഗോ​ത്ര​ത്തിൽനി​ന്നു തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ലേവ്യ​പൗ​രോ​ഹി​ത്യ​ത്തി​ന്റെ നിബന്ധ​ന​ക​ളും പുരോ​ഹി​തൻമാർ ജനത്തെ പഠിപ്പിച്ച നിയമ​ങ്ങ​ളു​മാണ്‌: “പുരോ​ഹി​തൻ സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ ദൂതനാ​ക​യാൽ അവന്റെ അധരങ്ങൾ പരിജ്ഞാ​നം സൂക്ഷി​ച്ചു​വെ​ക്കേ​ണ്ട​തും ഉപദേശം അവനോ​ടു ചോദി​ച്ചു പഠി​ക്കേ​ണ്ട​തു​മ​ല്ലോ.” (മലാ. 2:7) എബ്രായ പാഠത്തിൽ, “അവൻ വിളി​ക്കാൻ തുടങ്ങി” എന്ന അക്ഷരീയ അർഥമു​ളള അതിലെ പ്രാരംഭ വാചക​മായ വായി​ഗ്രാ​യെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണു പുസ്‌ത​ക​ത്തി​നു പേരി​ട്ടി​രി​ക്കു​ന്നത്‌. പിൽക്കാല യഹൂദൻമാ​രു​ടെ ഇടയിൽ ഈ പുസ്‌തകം പുരോ​ഹി​തൻമാ​രു​ടെ ന്യായ​പ്ര​മാ​ണം എന്നും യാഗങ്ങ​ളു​ടെ ന്യായ​പ്ര​മാ​ണം എന്നും വിളി​ക്ക​പ്പെട്ടു.—ലേവ്യ. 1:1, NW അടിക്കു​റിപ്പ്‌.

2. ഏതു തെളിവ്‌ എഴുത്തു​കാ​ര​നെന്ന മോശ​യു​ടെ പദവിയെ പിന്താ​ങ്ങു​ന്നു?

2 ലേവ്യ​പു​സ്‌തകം എഴുതി​യതു മോശ​യാ​ണെ​ന്നു​ള​ള​തിൽ തർക്കമില്ല. ഉപസം​ഹാ​രം അഥവാ അന്ത്യ​പ്ര​സ്‌താ​വം ഇങ്ങനെ പറയുന്നു: “യഹോവ . . . മോ​ശെ​യോ​ടു കല്‌പിച്ച കല്‌പ​നകൾ ഇവ തന്നേ.” (27:34) സമാന​മായ ഒരു പ്രസ്‌താ​വന ലേവ്യ​പു​സ്‌തകം 26:46-ൽ കാണുന്നു. ഉല്‌പ​ത്തി​യും പുറപ്പാ​ടും എഴുതി​യതു മോശ​യാ​ണെന്നു തെളി​യി​ക്കു​ന്ന​താ​യി നേരത്തേ കണ്ട തെളി​വു​കൾ ലേവ്യ​പു​സ്‌തകം എഴുതി​യ​തും മോശ​യാ​ണെ​ന്നു​ള​ള​തി​നെ പിന്താ​ങ്ങു​ന്നു, കാരണം പഞ്ചഗ്ര​ന്ഥങ്ങൾ ആദ്യം ഒരു ചുരുൾ ആയിരു​ന്നു. മാത്ര​വു​മല്ല, ലേവ്യ​പു​സ്‌ത​കത്തെ മൂലഎ​ബ്രാ​യ​യിൽ “കൂടാതെ” എന്ന ഘടകത്താൽ മുൻ പുസ്‌ത​ക​ങ്ങ​ളോ​ടു യോജി​പ്പി​ക്കു​ന്നുണ്ട്‌. എല്ലാറ​റി​ലും​വെച്ച്‌ ഏററം ശക്തമായ സാക്ഷ്യം യേശു​ക്രി​സ്‌തു​വും യഹോ​വ​യു​ടെ മററു നിശ്വസ്‌ത ദാസൻമാ​രും ലേവ്യ​പു​സ്‌ത​ക​ത്തി​ലെ നിയമ​ങ്ങ​ളെ​യും തത്ത്വങ്ങ​ളെ​യും കൂടെ​ക്കൂ​ടെ ഉദ്ധരി​ക്കു​ക​യോ പരാമർശി​ക്കു​ക​യോ ചെയ്യു​ക​യും അവ മോശ നൽകി​യ​താ​യി പറയു​ക​യും ചെയ്യു​ന്നു​വെ​ന്ന​താണ്‌.—ലേവ്യ. 23:34, 40-43നെഹ. 8:14, 15; ലേവ്യ. 14:1-32മത്താ. 8:2-4; ലേവ്യ. 12:2ലൂക്കൊ. 2:22; ലേവ്യ. 12:3യോഹ. 7:22; ലേവ്യ. 18:5റോമ. 10:5.

3. ലേവ്യ​പു​സ്‌തകം ഏതു കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു?

3 ലേവ്യ​പു​സ്‌ത​ക​ത്തിൽ ഏതു കാലഘ​ട്ട​മാണ്‌ ഉൾപ്പെ​ടു​ത്തു​ന്നത്‌? “രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തീയതി” തിരു​നി​വാ​സം സ്ഥാപി​ച്ച​തോ​ടെ പുറപ്പാ​ടു​പു​സ്‌തകം ഉപസം​ഹ​രി​ക്കു​ന്നു. യഹോവ മോശ​യോ​ടു “അവർ മിസ്ര​യീം ദേശത്തു​നി​ന്നു പുറ​പ്പെ​ട്ട​തി​ന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തീയതി” സംസാ​രി​ക്കു​ന്ന​തോ​ടെ (ലേവ്യ​പു​സ്‌തക വിവര​ണ​ത്തി​നു തൊട്ടു​പി​ന്നാ​ലെ​യു​ളള) സംഖ്യാ​പു​സ്‌തകം തുടങ്ങു​ന്നു. അതു​കൊ​ണ്ടു ലേവ്യ​പു​സ്‌ത​ക​ത്തി​ലെ ചുരുക്കം ചില സംഭവങ്ങൾ നടന്നതി​നകം ഒരു ചാന്ദ്ര​മാ​സ​ത്തിൽ കൂടുതൽ കടന്നു​പോ​യി​രി​ക്കു​ക​യി​ല്ലെന്നു സിദ്ധി​ക്കു​ന്നു, പുസ്‌ത​ക​ത്തിൽ ഏറിയ​പ​ങ്കും നിയമ​ങ്ങ​ളും നിബന്ധ​ന​ക​ളു​മാണ്‌ അടങ്ങി​യി​രി​ക്കു​ന്നത്‌.—പുറ. 40:17; സംഖ്യാ. 1:1; ലേവ്യ. 8:1–10:7; 24:10-23.

4. ലേവ്യ​പു​സ്‌തകം എഴുത​പ്പെ​ട്ട​തെ​പ്പോൾ?

4 എപ്പോ​ഴാ​ണു മോശ ലേവ്യ​പു​സ്‌തകം എഴുതി​യത്‌? സംഭവങ്ങൾ നടന്ന​പ്പോൾ അവൻ അവയുടെ ഒരു രേഖ ഉണ്ടാക്കി​യെ​ന്നും ദൈവ​ത്തി​ന്റെ നിർദേ​ശങ്ങൾ കിട്ടി​യ​പ്പോൾ അവ എഴുതി​യെ​ന്നും നിഗമ​നം​ചെ​യ്യു​ന്നതു ന്യായ​യു​ക്ത​മാണ്‌. അമാ​ലേ​ക്യ​രെ ഇസ്രാ​യേൽ യുദ്ധത്തിൽ തോൽപ്പിച്ച ശേഷം ഉടനെ അവരുടെ നാശ​ത്തെ​ക്കു​റിച്ച്‌ എഴുതാൻ മോശക്കു ദൈവം കൽപ്പന കൊടു​ക്കു​ന്ന​തി​നാൽ ഇതു സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു. പുസ്‌ത​ക​ത്തി​ലെ ചില കാര്യ​ങ്ങ​ളാൽ നേര​ത്തേ​യു​ളള ഒരു തീയതി​യും നിർദേ​ശി​ക്ക​പ്പെ​ടു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ഇസ്രാ​യേ​ല്യർ ആഹാര​ത്തിന്‌ ഉപയോ​ഗി​ക്കാൻ ആഗ്രഹിച്ച മൃഗങ്ങളെ അറുക്കു​ന്ന​തി​നു തിരു​നി​വാ​സ​ത്തി​ന്റെ വാതിൽക്കൽ കൊണ്ടു​വ​രാൻ അവരോ​ടു കൽപ്പിച്ചു. പൗരോ​ഹി​ത്യ​സ്ഥാ​നാ​രോ​ഹ​ണ​ശേഷം താമസി​യാ​തെ ഈ കൽപ്പന കൊടു​ക്കു​ക​യും രേഖ​പ്പെ​ടു​ത്തു​ക​യും ചെയ്യു​മാ​യി​രു​ന്നു. ഇസ്രാ​യേ​ല്യ​രെ അവരുടെ മരു​പ്ര​യാ​ണ​കാ​ലത്തു വഴിന​ട​ത്തു​ന്ന​തിന്‌ അനേകം നിർദേ​ശങ്ങൾ കൊടു​ക്കു​ന്നു. ഇതെല്ലാം മോശ ലേവ്യ​പു​സ്‌തകം പൊ.യു.മു. 1512-ൽ എഴുതി​യെ​ന്ന​തി​ലേക്കു വിരൽ ചൂണ്ടുന്നു.—പുറ. 17:14; ലേവ്യ. 17:3, 4; 26:46.

5. യാഗങ്ങ​ളും ആചാര​പ​ര​മായ അശുദ്ധി​യും സംബന്ധിച്ച നിയമ​ങ്ങ​ളാൽ എന്ത്‌ ഉദ്ദേശ്യം സാധി​ത​മാ​യി?

5 ലേവ്യ​പു​സ്‌തകം എഴുതി​യത്‌ എന്തിനാണ്‌? തന്റെ സേവന​ത്തി​നാ​യി വേർതി​രി​ക്ക​പ്പെട്ട ഒരു വിശു​ദ്ധ​ജനത, ശുദ്ധീ​ക​രി​ക്ക​പ്പെട്ട ഒരു ജനം, ഉണ്ടായി​രി​ക്കാൻ യഹോവ ഉദ്ദേശി​ച്ചി​രു​ന്നു. ഹാബേ​ലി​ന്റെ കാലം​മു​തൽ ദൈവ​ത്തി​ന്റെ വിശ്വസ്‌ത മനുഷ്യർ യഹോ​വക്കു യാഗങ്ങ​ളർപ്പി​ച്ചു​കൊ​ണ്ടാ​ണി​രു​ന്നി​ട്ടു​ള​ളത്‌. എന്നാൽ ആദ്യം ഇസ്രാ​യേൽ ജനതക്കാ​ണു യഹോവ പാപയാ​ഗ​ങ്ങ​ളെ​യും മററു യാഗങ്ങ​ളെ​യും​കു​റി​ച്ചു വ്യക്തമായ നിർദേ​ശങ്ങൾ കൊടു​ത്തത്‌. ലേവ്യ​പു​സ്‌ത​ക​ത്തിൽ സവിസ്‌തരം വിശദീ​ക​രി​ച്ചി​രി​ക്കുന്ന ഈ യാഗങ്ങൾ പാപത്തി​ന്റെ അത്യന്ത പാപപൂർണ​ത​യെ​ക്കു​റിച്ച്‌ ഇസ്രാ​യേ​ല്യ​രെ ബോധ​വാൻമാ​രാ​ക്കു​ക​യും അത്‌ അവരെ യഹോ​വക്ക്‌ എത്ര അപ്രീ​തി​യു​ള​ള​വ​രാ​ക്കി​യെന്നു ബോധ്യ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഭാഗമെന്ന നിലയിൽ ഈ നിബന്ധ​നകൾ യഹൂദൻമാ​രെ ക്രിസ്‌തു​വി​ലേക്കു നയിക്കുന്ന ഒരു അധ്യാ​പ​ക​നാ​യി സേവിച്ചു. അവ ഒരു രക്ഷകന്റെ ആവശ്യം അവർക്കു കാണി​ച്ചു​കൊ​ടു​ക്കു​ക​യും അതേസ​മയം ലോക​ത്തി​ന്റെ ശേഷിച്ച ഭാഗത്തു​നി​ന്നു വേറിട്ട ഒരു ജനമായി അവരെ സൂക്ഷി​ക്കാൻ പ്രയോ​ജ​കീ​ഭ​വി​ക്കു​ക​യും ചെയ്‌തു. വിശേ​ഷിച്ച്‌ ആചാര​പ​ര​മായ ശുദ്ധി​സം​ബ​ന്ധിച്ച ദൈവ​നി​യ​മങ്ങൾ ഒടുവിൽ പറഞ്ഞ ഉദ്ദേശ്യ​ത്തി​നു​തകി.—ലേവ്യ. 11:44; ഗലാ. 3:19-25.

6. യഹോ​വ​യിൽനി​ന്നു​ളള വിശദ​മായ മാർഗ​നിർദേശം ഇപ്പോൾ പ്രത്യേ​ക​മാ​യി ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

6 ഒരു പുതിയ ദേശ​ത്തേക്കു യാത്ര​ചെ​യ്യുന്ന ഒരു പുതിയ ജനതയെന്ന നിലയിൽ ഇസ്രാ​യേ​ലിന്‌ ഉചിത​മായ മാർഗ​നിർദേശം ആവശ്യ​മാ​യി​രു​ന്നു. പുറപ്പാ​ടി​നു​ശേഷം ഒരു വർഷം​പോ​ലും കഴിഞ്ഞി​രു​ന്നില്ല, ഈജി​പ്‌തി​ലെ ജീവി​ത​നി​ല​വാ​ര​ങ്ങ​ളും അവിടത്തെ മതാചാ​ര​ങ്ങ​ളും അവരുടെ മനസ്സിൽ പച്ചപി​ടി​ച്ചു​നി​ന്നി​രു​ന്നു. സഹോ​ദ​ര​നും സഹോ​ദ​രി​യും തമ്മിലു​ളള വിവാഹം ഈജി​പ്‌തിൽ നടപ്പി​ലു​ണ്ടാ​യി​രു​ന്നു. അനേകം ദൈവ​ങ്ങ​ളു​ടെ ബഹുമാ​നാർഥ​മു​ളള വ്യാജാ​രാ​ധന നടത്തി​യി​രു​ന്നു, അവയിൽ ചിലതു മൃഗ​ദൈ​വ​ങ്ങ​ളാ​യി​രു​ന്നു. ഇപ്പോൾ ഈ വലിയ സഭ ജീവി​ത​വും മതാചാ​ര​ങ്ങ​ളും അതിലും ഹീനമാ​യി​രുന്ന കനാനി​ലേക്കു പോകു​ക​യാ​യി​രു​ന്നു. എന്നാൽ വീണ്ടും ഇസ്രാ​യേ​ലി​ന്റെ പാളയ​ത്തി​ലേക്കു നോക്കുക. തനി ഈജി​പ്‌തു​കാ​രോ ഭാഗി​ക​മാ​യി ഈജി​പ്‌തു​കാ​രോ ആയിരുന്ന അനേകർ ചേർന്നു സഭ വലുതാ​യി​ത്തീർന്നി​രു​ന്നു. അവർ ഇസ്രാ​യേ​ലി​ന്റെ ഇടയിൽത്തന്നെ പാർത്ത​വ​രും ഈജി​പ്‌ഷ്യൻ മാതാ​പി​താ​ക്കൾക്കു ജനിച്ച​വ​രും ഈജി​പ്‌തു​കാ​രു​ടെ രീതി​ക​ളി​ലും മതത്തി​ലും ദേശഭ​ക്തി​യി​ലും വളർത്ത​പ്പെ​ടു​ക​യും അഭ്യസി​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തി​രു​ന്ന​വ​രു​മായ ഒരു സമ്മി​ശ്ര​പു​രു​ഷാ​ര​മാ​യി​രു​ന്നു. ഇവരിൽ അനേകർ നിസ്സം​ശ​യ​മാ​യി തങ്ങളുടെ സ്വദേ​ശത്തു വെറും കുറച്ചു​കാ​ലം മുമ്പു​വരെ വെറു​ക്കത്തക്ക ആചാര​ങ്ങ​ളിൽ മുഴു​കി​യി​രു​ന്നു. ഇവർക്കു യഹോ​വ​യിൽനി​ന്നു വിശദ​മായ മാർഗ​നിർദേശം ലഭി​ക്കേ​ണ്ടത്‌ എത്ര ആവശ്യ​മാ​യി​രു​ന്നു!

7. ലേവ്യ​പു​സ്‌ത​ക​ത്തി​ലെ നിബന്ധ​നകൾ ഏതു വിധത്തിൽ ദിവ്യ​ഗ്ര​ന്ഥ​കർത്തൃ​ത്വ​ത്തി​ന്റെ മുദ്ര വഹിക്കു​ന്നു?

7 ലേവ്യ​പു​സ്‌ത​ക​ത്തി​നു ദിവ്യ നിശ്വ​സ്‌ത​ത​യു​ടെ ഉറപ്പിൻമു​ദ്ര ഉടനീ​ള​മുണ്ട്‌. വെറും മനുഷ്യർക്ക്‌ അതിലെ ജ്ഞാനപൂർവ​ക​വും നീതി​പൂർവ​ക​വു​മായ നിയമ​ങ്ങ​ളും നിബന്ധ​ന​ക​ളും രൂപ​പ്പെ​ടു​ത്താൻ കഴിയു​മാ​യി​രു​ന്നില്ല. ആഹാര​ക്രമം, രോഗം, സമ്പർക്ക​നി​രോ​ധം, മൃതശ​രീ​ര​ങ്ങ​ളു​ടെ കൈകാ​ര്യം എന്നിവ​സം​ബ​ന്ധിച്ച അതിലെ ചട്ടങ്ങൾ ലൗകിക ഭിഷഗ്വ​രൻമാർ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾ കഴിയു​ന്ന​തു​വരെ മനസ്സി​ലാ​ക്കാഞ്ഞ വസ്‌തു​ത​ക​ളു​ടെ അറിവി​നെ വെളി​പ്പെ​ടു​ത്തു​ന്നു. ഭക്ഷിക്കാൻ അശുദ്ധ​മായ മൃഗങ്ങ​ളെ​ക്കു​റി​ച്ചു​ളള ദൈവ​ത്തി​ന്റെ നിയമങ്ങൾ ഇസ്രാ​യേ​ല്യ​രെ യാത്രാ​വേ​ള​യിൽ സംരക്ഷി​ക്കു​മാ​യി​രു​ന്നു. അതു പന്നിക​ളിൽനി​ന്നു​ണ്ടാ​കുന്ന ട്രൈ​ക്കി​നോ​സിസ്‌, ചിലതരം മത്സ്യങ്ങ​ളിൽനിന്ന്‌ ഉണ്ടാകുന്ന ടൈ​ഫോ​യിഡ്‌, പാരാ​ടൈ​ഫോ​യിഡ്‌, ചത്ത മൃഗങ്ങ​ളിൽനി​ന്നു​ണ്ടാ​കുന്ന രോഗാ​ണു​ബാധ എന്നിങ്ങ​നെ​യു​ള​ള​വ​യിൽനിന്ന്‌ അവരെ സംരക്ഷി​ക്കു​മാ​യി​രു​ന്നു. ഈ പ്രാ​യോ​ഗിക നിയമങ്ങൾ അവർ ഒരു വിശുദ്ധ ജനതയാ​യി നിലനി​ന്നു വാഗ്‌ദ​ത്ത​ദേ​ശ​ത്തെത്തി കുടി​പാർക്കേ​ണ്ട​തിന്‌ അവരുടെ മതത്തെ​യും അവരുടെ ജീവി​ത​ത്തെ​യും നയി​ക്കേ​ണ്ട​തി​നാ​യി​രു​ന്നു. യഹോവ നൽകിയ നിബന്ധ​നകൾ ആരോ​ഗ്യ​ത്തി​ന്റെ കാര്യ​ത്തിൽ മററു ജനങ്ങളെ അപേക്ഷി​ച്ചു യഹൂദൻമാർക്കു സുനി​ശ്ചി​ത​മായ പ്രയോ​ജ​നങ്ങൾ നൽകി​യെന്നു ചരിത്രം പ്രകട​മാ​ക്കു​ന്നു.

8. ലേവ്യ​പു​സ്‌ത​ക​ത്തി​ന്റെ പ്രാവ​ച​നി​ക​മായ ഉളളടക്കം നിശ്വ​സ്‌ത​തയെ കൂടു​ത​ലാ​യി തെളി​യി​ക്കു​ന്നത്‌ എങ്ങനെ?

8 ലേവ്യ​പു​സ്‌ത​ക​ത്തി​ലെ പ്രവച​ന​ങ്ങ​ളു​ടെ​യും മാതൃ​ക​ക​ളു​ടെ​യും നിവൃ​ത്തി​യും അതിന്റെ നിശ്വ​സ്‌ത​തയെ കൂടു​ത​ലാ​യി തെളി​യി​ക്കു​ന്നു. അനുസ​ര​ണ​ക്കേ​ടി​ന്റെ പരിണ​ത​ഫ​ലങ്ങൾ സംബന്ധിച്ച ലേവ്യ​പു​സ്‌ത​ക​ത്തി​ലെ മുന്നറി​യി​പ്പു​ക​ളു​ടെ നിവൃത്തി മതപര​വും മതേത​ര​വു​മായ ചരിത്രം രേഖ​പ്പെ​ടു​ത്തു​ന്നു. മററു​ള​ള​വ​യു​ടെ കൂട്ടത്തിൽ അമ്മമാർ ക്ഷാമം നിമിത്തം സ്വന്തം മക്കളെ തിന്നു​മെന്ന്‌ അതു മുൻകൂ​ട്ടി​പ്പ​റഞ്ഞു. പൊ.യു.മു. 607-ലെ യെരു​ശ​ലേ​മി​ന്റെ നാശത്തി​ങ്കൽ ഇതിനു നിവൃ​ത്തി​യു​ണ്ടാ​യി എന്നു യിരെ​മ്യാ​വു സൂചി​പ്പി​ക്കു​ന്നു. നഗരത്തി​ന്റെ പൊ.യു. 70-ലെ പിൽക്കാല നാശത്തിൽ അങ്ങനെ സംഭവി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ജോസീ​ഫസ്‌ പറയുന്നു. അവർ അനുത​പി​ക്കുന്ന പക്ഷം യഹോവ അവരെ ഓർക്കു​മെ​ന്നു​ളള പ്രാവ​ച​നിക വാഗ്‌ദ​ത്ത​ത്തി​നു പൊ.യു.മു. 537-ൽ ബാബി​ലോ​നിൽനിന്ന്‌ അവർ മടങ്ങി​വ​ന്ന​പ്പോൾ നിവൃ​ത്തി​യു​ണ്ടാ​യി. (ലേവ്യ. 26:29, 41-45; വിലാ. 2:20; 4:10; എസ്രാ 1:1-6) ലേവ്യ​പു​സ്‌ത​ക​ത്തി​ന്റെ നിശ്വ​സ്‌ത​തയെ കൂടു​ത​ലാ​യി സാക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താ​ണു നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളെന്ന നിലയിൽ അതിൽനി​ന്നു മററു ബൈബി​ളെ​ഴു​ത്തു​കാർ എടുക്കുന്ന ഉദ്ധരണി​കൾ. എഴുത്തു​കാ​ര​നെന്ന നിലയിൽ മോശയെ സ്ഥിരീ​ക​രി​ക്കു​ന്ന​താ​യി നേരത്തെ കുറി​ക്കൊ​ണ്ട​വ​യ്‌ക്കു പുറമേ ദയവായി മത്തായി 5:38; 12:4; 2 കൊരി​ന്ത്യർ 6:16; 1 പത്രൊസ്‌ 1:16 എന്നിവ​യും കാണുക.

9. ലേവ്യ​പു​സ്‌തകം യഹോ​വ​യു​ടെ നാമ​ത്തെ​യും വിശു​ദ്ധി​യെ​യും മഹിമ​പ്പെ​ടു​ത്തു​ന്ന​തെ​ങ്ങനെ?

9 ലേവ്യ​പു​സ്‌തകം യോജി​പ്പോ​ടെ യഹോ​വ​യു​ടെ നാമ​ത്തെ​യും പരമാ​ധി​കാ​ര​ത്തെ​യും മഹിമ​പ്പെ​ടു​ത്തു​ന്നു. 36 പ്രാവ​ശ്യ​മെ​ങ്കി​ലും അതിലെ നിയമ​ങ്ങൾക്കു​ളള ബഹുമതി യഹോ​വക്കു കൊടു​ക്കു​ന്നു. യഹോവ എന്ന പേർതന്നെ ഓരോ അധ്യാ​യ​ത്തി​ലും ശരാശരി പത്തു പ്രാവ​ശ്യം കാണു​ന്നുണ്ട്‌. “ഞാൻ യഹോ​വ​യാ​കു​ന്നു” എന്ന ഓർമി​പ്പി​ക്ക​ലി​നാൽ കൂടെ​ക്കൂ​ടെ ദൈവ​നി​യ​മ​ങ്ങ​ളോ​ടു​ളള അനുസ​ര​ണ​ത്തിന്‌ ഉദ്‌ബോ​ധനം കൊടു​ക്കു​ന്നു. വിശുദ്ധി എന്ന ഒരു പ്രതി​പാ​ദ്യ​വി​ഷയം ലേവ്യ​പു​സ്‌ത​ക​ത്തി​ലു​ട​നീ​ള​മുണ്ട്‌. മററ്‌ ഏതു ബൈബിൾപു​സ്‌ത​ക​ത്തെ​ക്കാ​ളും കൂടുതൽ പ്രാവ​ശ്യം ഇതിൽ ഈ വ്യവസ്ഥ​യെ​ക്കു​റി​ച്ചു പറയുന്നു. യഹോവ വിശു​ദ്ധ​നാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ ഇസ്രാ​യേ​ല്യ​രും വിശു​ദ്ധ​രാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു. ചില ആളുക​ളും സ്ഥലങ്ങളും വസ്‌തു​ക്ക​ളും കാലഘ​ട്ട​ങ്ങ​ളും വിശു​ദ്ധ​മാ​യി വേർതി​രി​ക്ക​പ്പെട്ടു. ദൃഷ്ടാ​ന്ത​ത്തിന്‌, പാപപ​രി​ഹാ​ര​ദി​വ​സ​വും യോ​ബേൽവർഷ​വും യഹോ​വ​യു​ടെ ആരാധ​ന​യി​ലെ പ്രത്യേക ആചരണ​കാ​ല​ങ്ങ​ളാ​യി വേർതി​രി​ക്ക​പ്പെട്ടു.

10. യാഗങ്ങ​ളോ​ടു​ളള ബന്ധത്തിൽ എന്ത്‌ ഊന്നി​പ്പ​റ​യു​ന്നു, പാപങ്ങൾക്ക്‌ ഏതു ശിക്ഷകൾ സൂചി​പ്പി​ക്കു​ന്നു?

10 വിശുദ്ധി സംബന്ധിച്ച ലേവ്യ​പു​സ്‌ത​ക​ത്തി​ന്റെ ഊന്നലി​നു ചേർച്ച​യാ​യി അതു പാപ​മോ​ച​ന​ത്തി​നാ​യു​ളള രക്തം​ചൊ​രി​യൽ, അതായത്‌ ഒരു ജീവന്റെ ബലി, വഹിച്ച പങ്കിനെ ഊന്നി​പ്പ​റ​യു​ന്നു. മൃഗയാ​ഗങ്ങൾ ശുദ്ധി​യു​ളള വീട്ടു​മൃ​ഗ​ങ്ങ​ളിൽനി​ന്നു മാത്ര​മാ​യി പരിമി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. ചില പാപങ്ങൾക്ക്‌ ഒരു യാഗത്തി​നു​പു​റമേ, കുററ​സ​മ്മ​ത​വും നഷ്ടപരി​ഹാ​ര​വും പിഴ ഒടുക്ക​ലും ആവശ്യ​പ്പെ​ട്ടി​രു​ന്നു. മററു ചില പാപങ്ങൾക്കു ശിക്ഷ മരണമാ​യി​രു​ന്നു.

ലേവ്യ​പു​സ്‌ത​ക​ത്തി​ന്റെ ഉളളടക്കം

11. ലേവ്യ​പു​സ്‌ത​കത്തെ എങ്ങനെ വിവരി​ക്കാം?

11 ലേവ്യ​പു​സ്‌ത​ക​ത്തിൽ ഏറെയും നിയമ​നിർമാ​ണ​പ​ര​മായ എഴുത്തു​ക​ളാ​ണ​ട​ങ്ങു​ന്നത്‌, അവയി​ല​ധി​ക​വും പ്രാവ​ച​നി​ക​വു​മാണ്‌. ഈ പുസ്‌തകം പൊതു​വേ ഒരു വിഷയ ബാഹ്യ​രേ​ഖ​യാ​ണു പിന്തു​ട​രു​ന്നത്‌, ഒന്നിനു​പി​ന്നാ​ലെ വളരെ യുക്തി​സ​ഹ​മാ​യി വരുന്ന എട്ടു ഭാഗങ്ങ​ളാ​യി അതിനെ തിരി​ക്കാം.

12. ഏതെല്ലാം തരം രക്തസഹിത ബലിക​ളുണ്ട്‌, അവ എങ്ങനെ അർപ്പി​ക്ക​പ്പെ​ടണം?

12 യാഗങ്ങൾക്കു​ളള നിബന്ധ​നകൾ (1:1–7:38). വിവി​ധ​യാ​ഗങ്ങൾ പൊതു​വേ രണ്ടു വിഭാ​ഗ​ങ്ങ​ളിൽ പെടുന്നു: “രക്തസഹി​തം; മാട്‌, ചെമ്മരി​യാ​ടു​കൾ, കോലാ​ടു​കൾ, പക്ഷി എന്നിവ അടങ്ങു​ന്നുത്‌; രക്തരഹി​തം; ധാന്യ​മ​ട​ങ്ങു​ന്നത്‌. രക്തസഹിത ബലികൾ ഒന്നുകിൽ (1) ദഹനയാ​ഗ​മോ (2) സംസർഗ​യാ​ഗ​മോ (3) പാപയാ​ഗ​മോ അല്ലെങ്കിൽ (4) അകൃത്യ​യാ​ഗ​മോ ആയി അർപ്പി​ക്ക​ണ​മാ​യി​രു​ന്നു. നാലു​തരം യാഗങ്ങൾക്കും ഈ മൂന്നു കാര്യങ്ങൾ പൊതു​വി​ലു​ണ്ടാ​യി​രു​ന്നു: യാഗമർപ്പി​ക്കു​ന്ന​യാൾതന്നെ അതു തിരു​നി​വാ​സ​ത്തി​ന്റെ വാതിൽക്കൽ കൊണ്ടു​വ​രേ​ണ്ട​താണ്‌, അയാൾ അതിൻമേൽ തന്റെ കൈകൾ വെക്കേ​ണ്ട​താണ്‌, അനന്തരം മൃഗം അറുക്ക​പ്പെ​ടണം. രക്തം തളിച്ച ശേഷം, യാഗത്തി​ന്റെ തരമനു​സ​രി​ച്ചു പിണം കൈകാ​ര്യം​ചെ​യ്യേ​ണ്ട​താണ്‌. നമുക്കു രക്തസഹിത ബലികൾ ക്രമത്തിൽ പരിചി​ന്തി​ക്കാം.

13-16. (എ) താഴെ​പ്പ​റ​യു​ന്ന​വ​യ്‌ക്കു​ളള വ്യവസ്ഥകൾ വിവരി​ക്കുക (1) ദഹനയാ​ഗങ്ങൾ (2) സംസർഗ​യാ​ഗങ്ങൾ (3) പാപയാ​ഗങ്ങൾ (4) അകൃത്യ​യാ​ഗങ്ങൾ. (ബി) രക്തസഹിത ബലിക​ളോ​ടു​ളള ബന്ധത്തിൽ എന്ത്‌ ആവർത്തി​ച്ചു വിലക്കി​യി​രി​ക്കു​ന്നു?

13 (1) ദഹനയാ​ഗ​ങ്ങ​ളിൽ, യാഗമർപ്പി​ക്കു​ന്ന​യാ​ളി​ന്റെ സാമ്പത്തി​ക​ശേ​ഷി​യെ ആശ്രയിച്ച്‌ ഒരു കാളക്കു​ട്ടി​യോ ആട്ടു​കൊ​റ​റ​നോ കോലാ​ടോ പ്രാവിൻകു​ഞ്ഞോ ഒരു കുറു​പ്രാ​വോ അടങ്ങി​യി​രി​ക്കാം. അതിനെ കഷണങ്ങ​ളാ​യി നുറുക്കി, തോൽ ഒഴികെ സകലവും യാഗപീ​ഠ​ത്തിൻമേൽ ദഹിപ്പി​ക്കണം. ഒരു പ്രാവിൻകു​ഞ്ഞി​ന്റെ​യോ കുറു​പ്രാ​വി​ന്റെ​യോ കാര്യ​ത്തിൽ തല പിരി​ച്ചെ​ടു​ക്കണം, ഛേദി​ക്ക​രുത്‌, അന്നസഞ്ചി​യും തൂവലു​ക​ളും നീക്കം​ചെ​യ്യേ​ണ്ട​താണ്‌.—1:1-17; 6:8-13; 5:8.

14 (2) സംസർഗ​യാ​ഗം മാടു​ക​ളി​ലോ ആട്ടിൻകൂ​ട്ട​ത്തി​ലോ പെട്ട ഒരു ആണോ പെണ്ണോ ആകാം. അതിന്റെ കൊഴു​പ്പു​ഭാ​ഗങ്ങൾ മാത്രം യാഗപീ​ഠ​ത്തിൽ ദഹിപ്പി​ക്കും, ഒരു ഭാഗം പുരോ​ഹി​തൻ എടുക്കു​ന്നു, ബാക്കി​യു​ള​ളത്‌ യാഗമർപ്പി​ക്കു​ന്ന​യാൾ ഭക്ഷിക്കു​ന്നു. അതു സമുചി​ത​മാ​യി ഒരു സംസർഗ​യാ​ഗ​മെന്നു വിളി​ക്ക​പ്പെ​ടു​ന്നു, കാരണം യാഗം​ക​ഴി​ക്കു​ന്ന​യാൾ അതിലൂ​ടെ, ഒരു അർഥത്തിൽ, യഹോ​വ​യോ​ടും പുരോ​ഹി​ത​നോ​ടും ഒപ്പം ഒരു ഭക്ഷണത്തിൽ പങ്കുപ​റ​റു​ന്നു, അല്ലെങ്കിൽ സംസർഗ​മ​നു​ഭ​വി​ക്കു​ന്നു.—3:1-17; 7:11-36.

15 (3) പാപയാ​ഗം നിനച്ചി​രി​ക്കാത്ത പാപങ്ങൾക്ക്‌ അല്ലെങ്കിൽ അബദ്ധവ​ശാൽ ചെയ്യുന്ന പാപങ്ങൾക്കാണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌. അർപ്പി​ക്ക​പ്പെ​ടുന്ന മൃഗം ഏതു തരമാ​ണെ​ന്നു​ള​ളത്‌ ആരുടെ—പുരോ​ഹി​ത​ന്റെ​യോ മൊത്ത​ത്തിൽ ജനത്തി​ന്റെ​യോ ഒരു പ്രഭു​വി​ന്റെ​യോ ഒരു സാധാ​ര​ണ​ക്കാ​ര​ന്റെ​യോ—പാപത്തി​നു പരിഹാ​രം​വ​രു​ത്തു​ന്നു എന്നതിനെ ആശ്രയി​ച്ചി​രി​ക്കു​ന്നു. വ്യക്തി​കൾക്കു​വേണ്ടി സ്വമേ​ധയാ അർപ്പി​ക്കുന്ന ദഹനയാ​ഗ​ങ്ങ​ളിൽനി​ന്നും സംസർഗ​യാ​ഗ​ങ്ങ​ളിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി പാപയാ​ഗങ്ങൾ നിർബ​ന്ധി​ത​മാണ്‌.—4:1-35; 6:24-30.

16 (4) അകൃത്യ​യാ​ഗങ്ങൾ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌, അവിശ്വ​സ്‌ത​ത​യോ വഞ്ചനയോ കവർച്ച​യോ നിമി​ത്ത​മു​ളള വ്യക്തി​പ​ര​മായ കുററ​ത്തി​നു പരിഹാ​രം​വ​രു​ത്താ​നാണ്‌. ചില സന്ദർഭ​ങ്ങ​ളിൽ കുററം ഏററു​പ​റ​യേ​ണ്ട​തും ഒരുവന്റെ സാമ്പത്തി​ക​ശേ​ഷി​യ​നു​സ​രി​ച്ചു​ളള ഒരു യാഗം കഴി​ക്കേ​ണ്ട​തും ആവശ്യ​മാണ്‌. മററു സന്ദർഭ​ങ്ങ​ളിൽ, നഷ്ടപ്പെ​ട്ട​തി​നു തുല്യ​മാ​യ​തി​നോട്‌ അതിന്റെ 20 ശതമാനം കൂട്ടി നഷ്ടപരി​ഹാ​ര​വും ഒരു കോലാ​ട്ടു​കൊ​റ​റന്റെ യാഗവും ആവശ്യ​പ്പെ​ടു​ന്നു. യാഗങ്ങളെ സംബന്ധി​ച്ചു പ്രതി​പാ​ദി​ക്കുന്ന ലേവ്യ​പു​സ്‌ത​ക​ത്തി​ന്റെ ഈ ഭാഗത്തു രക്തം ഭക്ഷിക്ക​ലി​നെ ദൃഢമാ​യും ആവർത്തി​ച്ചും വിലക്കു​ന്നു.—5:1–6:7; 7:1-7, 26, 27; 3:17.

17. രക്തരഹിത ബലികൾ അർപ്പി​ക്കേ​ണ്ട​തെ​ങ്ങനെ?

17 രക്തരഹിത യാഗങ്ങ​ളിൽ ധാന്യം അടങ്ങി​യി​രി​ക്കു​ന്നു, മുഴു​വ​നാ​യി വറുത്തോ തരിയാ​യി പൊടി​ച്ചോ നേർത്ത പൊടി​യാ​ക്കി​യോ അത്‌ അർപ്പി​ക്ക​ണ​മാ​യി​രു​ന്നു; അവ വിവിധ വിധങ്ങ​ളിൽ, വേവി​ച്ചോ ദോശ​ക്ക​ല്ലിൽ ചുട്ടോ ഗാഢമായ കൊഴു​പ്പിൽ വറുത്തോ തയ്യാറാ​ക്കണം. അവ ഉപ്പും എണ്ണയും ചില സമയങ്ങ​ളിൽ കുന്തി​രി​ക്ക​വും ചേർത്ത്‌ അർപ്പി​ക്ക​ണ​മാ​യി​രു​ന്നു, എന്നാൽ അവ തീർത്തും പുളി​പ്പോ പഴച്ചാ​റോ ചേർക്കാ​ത്ത​താ​യി​രി​ക്ക​ണ​മാ​യി​രു​ന്നു. ചില യാഗങ്ങ​ളു​ടെ കാര്യ​ത്തിൽ ഒരു ഭാഗം പുരോ​ഹി​ത​നു​ള​ള​താ​യി​രി​ക്കും.—2:1-16.

18. വിശ്വാ​സത്തെ ബലപ്പെ​ടു​ത്തുന്ന ഏതു കാഴ്‌ച​യോ​ടെ പൗരോ​ഹി​ത്യ​ത്തി​ന്റെ അവരോ​ധി​ക്കൽ പാരമ്യ​ത്തി​ലെ​ത്തു​ന്നു?

18 പൗരോ​ഹി​ത്യ​ത്തി​ന്റെ അവരോ​ധി​ക്കൽ (8:1–10:20). ഇപ്പോൾ ഇസ്രാ​യേ​ലിൽ ഒരു വലിയ സംഭവ​ത്തി​നു​ളള സമയം സമാഗ​ത​മാ​കു​ന്നു, പൗരോ​ഹി​ത്യ​ത്തി​ന്റെ അവരോ​ധി​ക്കൽ. യഹോവ തന്നോടു കൽപ്പി​ച്ച​തു​പോ​ലെ​തന്നെ അതിന്റെ സകല വിശദാം​ശ​ങ്ങ​ളോ​ടും​കൂ​ടെ മോശ അതു കൈകാ​ര്യം​ചെ​യ്യു​ന്നു. “യഹോവ മോ​ശെ​മു​ഖാ​ന്തരം കല്‌പിച്ച സകലകാ​ര്യ​ങ്ങ​ളെ​യും അഹരോ​നും അവന്റെ പുത്രൻമാ​രും ചെയ്‌തു.” (8:36) അവരോ​ധി​ക്ക​ലിൽ വ്യാപൃ​ത​മാ​യി​രുന്ന ഏഴുദി​വ​സ​ത്തി​നു​ശേഷം അത്ഭുത​ക​ര​വും വിശ്വാ​സത്തെ ബലപ്പെ​ടു​ത്തു​ന്ന​തു​മായ ഒരു കാഴ്‌ച വരുന്നു. മുഴു​സ​ഭ​യും ഹാജരുണ്ട്‌. പുരോ​ഹി​തൻമാർ യാഗങ്ങ​ളർപ്പി​ച്ചു​ക​ഴി​ഞ്ഞ​തേ​യു​ണ്ടാ​യി​രു​ന്നു​ളളു. അഹരോ​നും മോശ​യും ജനത്തെ അനു​ഗ്ര​ഹി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. അപ്പോൾ, നോക്കൂ! “യഹോ​വ​യു​ടെ തേജസ്സു സകല ജനത്തി​നും പ്രത്യ​ക്ഷ​മാ​യി. യഹോ​വ​യു​ടെ സന്നിധി​യിൽനി​ന്നു തീ പുറ​പ്പെട്ടു യാഗപീ​ഠ​ത്തിൻമേൽ ഉളള ഹോമ​യാ​ഗ​വും മേദസ്സും ദഹിപ്പി​ച്ചു; ജനമെ​ല്ലാം അതു കണ്ടപ്പോൾ ആർത്തു സാഷ്ടാം​ഗം വീണു.” (9:23, 24) തീർച്ച​യാ​യും, യഹോവ അവരുടെ അനുസ​ര​ണ​ത്തി​നും ആരാധ​ന​ക്കും യോഗ്യ​നാണ്‌!

19. ഏതു ലംഘനം നടക്കുന്നു, തുടർന്ന്‌ എന്തു സംഭവി​ക്കു​ന്നു?

19 എന്നിരു​ന്നാ​ലും നിയമ​ങ്ങ​ളു​ടെ ലംഘന​മുണ്ട്‌. ദൃഷ്ടാ​ന്ത​മാ​യി, അഹരോ​ന്റെ പുത്രൻമാ​രായ നാദാ​ബും അബീഹൂ​വും യഹോ​വ​യു​ടെ മുമ്പാകെ അവിഹി​ത​മായ അഗ്നി കത്തിക്കു​ന്നു. “ഉടനെ യഹോ​വ​യു​ടെ സന്നിധി​യിൽനി​ന്നു തീ പുറ​പ്പെട്ടു അവരെ ദഹിപ്പി​ച്ചു​ക​ളഞ്ഞു; അവർ യഹോ​വ​യു​ടെ സന്നിധി​യിൽ മരിച്ചു​പോ​യി.” (10:2) സ്വീകാ​ര്യ​മായ യാഗം അർപ്പി​ക്കു​ന്ന​തി​നും യഹോ​വ​യു​ടെ അംഗീ​കാ​രം ആസ്വദി​ക്കു​ന്ന​തി​നും ജനവും പുരോ​ഹി​ത​നും ഒരു​പോ​ലെ യഹോ​വ​യു​ടെ നിർദേ​ശങ്ങൾ അനുസ​രി​ക്കേ​ണ്ട​താണ്‌. ഇതിനു​ശേഷം ഉടൻതന്നെ, തിരു​നി​വാ​സ​ത്തി​ങ്കൽ സേവി​ക്കു​മ്പോൾ പുരോ​ഹി​തൻമാർ ലഹരി​പാ​നീ​യങ്ങൾ കുടി​ക്ക​രു​തെ​ന്നു​ളള കൽപ്പന ദൈവം കൊടു​ക്കു​ന്നു, ലഹരി അഹരോ​ന്റെ രണ്ടു പുത്രൻമാ​രു​ടെ ദുഷ്‌പ്ര​വൃ​ത്തി​യിൽ ഗണ്യമായ പങ്കുവ​ഹി​ച്ചി​രി​ക്ക​ണ​മെന്നു സൂചി​പ്പി​ച്ചു​കൊ​ണ്ടു​തന്നെ.

20, 21. ഏതു നിബന്ധ​നകൾ ശുദ്ധി​യെ​യും ഉചിത​മായ ശുചി​ത്വ​ത്തെ​യും ഉൾപ്പെ​ടു​ത്തു​ന്നു?

20 ശുദ്ധി​സം​ബ​ന്ധിച്ച നിയമങ്ങൾ (11:1–15:33). ഈ വിഭാഗം ആചാര​പ​ര​വും ശുചി​ത്വ​സം​ബ​ന്ധ​വു​മായ ശുദ്ധി കൈകാ​ര്യം ചെയ്യുന്നു. ചില കാട്ടു​മൃ​ഗ​ങ്ങ​ളും ചില വീട്ടു​മൃ​ഗ​ങ്ങ​ളും അശുദ്ധ​മാണ്‌. സകല മൃത​ദേ​ഹ​ങ്ങ​ളും അശുദ്ധ​മാണ്‌, തൊടു​ന്ന​വരെ അശുദ്ധ​രാ​ക്കു​ക​യും ചെയ്യുന്നു. ഒരു കുട്ടി​യു​ടെ ജനനവും അശുദ്ധി വരുത്തു​ന്നു, അതു വേർപാ​ടും പ്രത്യേക യാഗങ്ങ​ളും ആവശ്യ​മാ​ക്കു​ക​യും ചെയ്യുന്നു.

21 കുഷ്‌ഠം പോ​ലെ​യു​ളള ചില ത്വഗ്‌രോ​ഗ​ങ്ങ​ളും ആചാര​പ​ര​മായ അശുദ്ധി വരുത്തി​ക്കൂ​ട്ടു​ന്നു, ശുദ്ധീ​ക​രണം ആളുകൾക്കു​മാ​ത്രമല്ല, വസ്‌ത്ര​ങ്ങൾക്കും വീടു​കൾക്കും പോലും ബാധക​മാ​ക്കേ​ണ്ട​താണ്‌. സമ്പർക്ക​നി​രോ​ധം ആവശ്യ​പ്പെ​ടു​ന്നുണ്ട്‌. ആർത്തവ​വും ശുക്ലസ്‌ഖ​ല​ന​വും അതു​പോ​ലെ അശുദ്ധി​യിൽ കലാശി​ക്കു​ന്നു, തുടർച്ച​യായ സ്രാവ​ങ്ങ​ളും അങ്ങനെ​തന്നെ. ഈ കേസു​ക​ളിൽ വേർപാട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു, വിമു​ക്ത​മാ​കു​മ്പോൾ, കൂടു​ത​ലാ​യി, ദേഹം​ക​ഴു​ക​ലോ യാഗങ്ങ​ളു​ടെ അർപ്പണ​മോ അല്ലെങ്കിൽ രണ്ടും​കൂ​ടെ​യോ ആവശ്യ​പ്പെ​ടു​ന്നു.

22. (എ) 16-ാം അധ്യായം പ്രമു​ഖ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) പാപപ​രി​ഹാ​ര​ദി​വ​സത്തെ നടപടി​ക്രമം എന്താണ്‌?

22 പാപപ​രി​ഹാ​ര​ദി​വസം (16:1-34). ഇത്‌ ഒരു പ്രമുഖ അധ്യാ​യ​മാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ അതിൽ ഇസ്രാ​യേ​ലി​ന്റെ അതി​പ്ര​ധാന ദിവസ​മായ പാപപ​രി​ഹാ​ര​ദി​വ​സത്തെ സംബന്ധിച്ച നിർദേ​ശങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു, അത്‌ ഏഴാം മാസത്തി​ന്റെ പത്താം ദിവസ​മാണ്‌. അത്‌ ആത്മ തപനത്തി​നു​ളള (ഉപവാ​സ​ത്താ​ലാ​യി​രി​ക്കാൻ നല്ല സാധ്യ​ത​യുണ്ട്‌) ഒരു ദിവസ​മാണ്‌, അന്നേ ദിവസം ലൗകി​ക​വേ​ല​യൊ​ന്നും അനുവ​ദി​ക്കു​ക​യില്ല. അതു തുടങ്ങു​ന്നത്‌ അഹരോ​ന്റെ​യും അവന്റെ കുടും​ബ​മായ ലേവി​ഗോ​ത്ര​ത്തി​ന്റെ​യും പാപങ്ങൾക്കു​വേണ്ടി ഒരു കാളക്കു​ട്ടി​യെ അർപ്പി​ച്ചു​കൊ​ണ്ടും തുടർന്നു ജനതയിൽ ശേഷി​ച്ച​വർക്കു​വേണ്ടി ഒരു കോലാ​ടി​നെ അർപ്പി​ച്ചു​കൊ​ണ്ടു​മാണ്‌. ധൂപവർഗം കത്തിച്ച ശേഷം ക്രമത്തിൽ ഓരോ മൃഗത്തി​ന്റെ​യും രക്തത്തിൽ കുറേ തിരു​നി​വാ​സ​ത്തി​ന്റെ അതിവി​ശു​ദ്ധ​ത്തി​ലേക്കു കൊണ്ടു​പോ​യി പെട്ടക​ത്തി​ന്റെ മൂടി​യു​ടെ മുമ്പാകെ തളി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. പിന്നീട്‌, മൃഗങ്ങ​ളു​ടെ പിണങ്ങൾ പാളയ​ത്തി​നു പുറത്തു കൊണ്ടു​പോ​യി ദഹിപ്പി​ക്കേ​ണ്ട​താണ്‌. ഈ ദിവസം ജീവനു​ളള ഒരു കോലാ​ടി​നെ​യും യഹോ​വ​യു​ടെ മുമ്പാകെ കാഴ്‌ച​വെ​ക്കണം, അതിൻമേൽ ജനത്തിന്റെ സകല പാപങ്ങ​ളും ഉച്ചരിച്ച ശേഷം അതിനെ മരുഭൂ​മി​യി​ലേക്കു നടത്തേ​ണ്ട​താണ്‌. പിന്നീടു രണ്ട്‌ ആട്ടു​കൊ​റ​റൻമാ​രെ ദഹനയാ​ഗ​ങ്ങ​ളാ​യി അർപ്പി​ക്കണം, ഒന്ന്‌ അഹരോ​നും അവന്റെ കുടും​ബ​ത്തി​നും മറേറതു ജനതയിൽ ശേഷി​ച്ച​വർക്കും വേണ്ടി.

23. (എ) രക്തത്തെ​സം​ബ​ന്ധിച്ച ബൈബി​ളി​ലെ അത്യന്തം വ്യക്തമായ പ്രസ്‌താ​വ​ന​ക​ളി​ലൊന്ന്‌ നാം എവിടെ കാണുന്നു? (ബി) തുടർന്ന്‌ ഏതു നിബന്ധ​നകൾ കൊടു​ക്കു​ന്നു?

23 രക്തംസം​ബ​ന്ധിച്ച ചട്ടങ്ങളും മററു കാര്യ​ങ്ങ​ളും (17:1–20:27). ഈ ഭാഗം, ജനത്തി​നു​വേണ്ടി അനേകം ചട്ടങ്ങൾ വിവരി​ക്കു​ന്നു. വീണ്ടും തിരു​വെ​ഴു​ത്തു​ക​ളി​ലെ ഏതി​നെ​ക്കാ​ളും ഏററം വ്യക്തമായ പ്രസ്‌താ​വ​ന​ക​ളി​ലൊ​ന്നിൽ രക്തത്തെ വിലക്കു​ന്നു. (17:10-14) രക്തം ഉചിത​മാ​യി യാഗപീ​ഠ​ത്തിൻമേൽ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌, എന്നാൽ ഭക്ഷിക്കാൻ പാടില്ല. നിഷിദ്ധ ബന്ധു​വേഴ്‌ച, സോ​ദോ​മ്യ​പാ​പം, മൃഗ​വേഴ്‌ച എന്നിങ്ങ​നെ​യു​ളള വെറു​ക്കത്തക്ക നടപടി​കൾ വിലക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. പീഡി​ത​രു​ടെ​യും എളിയ​വ​രു​ടെ​യും അന്യരു​ടെ​യും സംരക്ഷ​ണ​ത്തി​നു​വേ​ണ്ടി​യു​ളള നിബന്ധ​നകൾ ഉണ്ട്‌. “കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം. ഞാൻ യഹോവ ആകുന്നു” എന്ന കൽപ്പന കൊടു​ക്കു​ന്നു. (19:18) ജനതയു​ടെ സാമൂ​ഹി​ക​വും സാമ്പത്തി​ക​വു​മായ ക്ഷേമം സംരക്ഷി​ക്ക​പ്പെ​ടു​ന്നു. മോ​ലേ​ക്കി​ന്റെ ആരാധ​ന​യും ആത്മവി​ദ്യ​യും പോ​ലെ​യു​ളള ആത്മീയാ​പ​ക​ടങ്ങൾ നിയമ​വി​രു​ദ്ധ​മാ​ക്ക​പ്പെ​ടു​ന്നു, ശിക്ഷ മരണമാണ്‌. വീണ്ടും ദൈവം തന്റെ ജനത്തി​നു​വേണ്ടി വേർപാ​ടി​നെ ദൃഢീ​ക​രി​ക്കു​ന്നു: “നിങ്ങൾ എനിക്കു വിശു​ദ്ധൻമാ​രാ​യി​രി​ക്കേണം; യഹോ​വ​യായ ഞാൻ വിശു​ദ്ധ​നാ​ക​കൊ​ണ്ടു നിങ്ങളും എനിക്കു വിശു​ദ്ധൻമാ​രാ​യി​രി​ക്കേണം. നിങ്ങൾ എനിക്കു​ള​ള​വ​രാ​യി​രി​ക്കേ​ണ്ട​തി​ന്നു ഞാൻ നിങ്ങളെ ജാതി​ക​ളിൽനി​ന്നു വേറു​തി​രി​ച്ചി​രി​ക്കു​ന്നു.”—20:26.

24. ലേവ്യ​പു​സ്‌തകം പൗരോ​ഹി​ത്യ​യോ​ഗ്യ​ത​ക​ളെ​യും കാലി​ക​മായ ഉത്സവങ്ങ​ളെ​യും സംബന്ധിച്ച്‌ എന്തു വിവരി​ക്കു​ന്നു?

24 പൗരോ​ഹി​ത്യ​വും ഉത്സവങ്ങ​ളും (21:1–25:55). അടുത്ത മൂന്ന്‌ അധ്യാ​യങ്ങൾ ഇസ്രാ​യേ​ലി​ന്റെ ഔപചാ​രിക ആരാധ​ന​യെ​യാ​ണു മുഖ്യ​മാ​യി കൈകാ​ര്യം​ചെ​യ്യു​ന്നത്‌: പുരോ​ഹി​തൻമാ​രെ ഭരിക്കുന്ന ചട്ടങ്ങൾ, അവരുടെ ശാരീ​രിക യോഗ്യ​തകൾ, അവർക്ക്‌ ആരെ വിവാഹം കഴിക്കാം, ആർക്കു വിശു​ദ്ധ​വ​സ്‌തു​ക്കൾ ഭക്ഷിക്കാം, യാഗങ്ങ​ളിൽ ഉപയോ​ഗി​ക്കേണ്ട ഊനമി​ല്ലാത്ത മൃഗങ്ങൾക്കു​ളള വ്യവസ്ഥകൾ എന്നിവ. മൂന്നു ദേശീയ കാലിക ഉത്സവങ്ങൾ ആഘോ​ഷി​ക്കാൻ കൽപ്പി​ക്കു​ന്നു, ‘നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ സന്തോ​ഷി​ക്കു’ന്നതിനു​ളള അവസര​ങ്ങ​ളാ​ണവ. (23:40) ജനത ഈ വിധത്തിൽ ഒരു മനുഷ്യ​നെ​പ്പോ​ലെ, യഹോ​വ​യോ​ടു​ളള അതിന്റെ ബന്ധത്തെ ശക്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ടു ശ്രദ്ധയും സ്‌തു​തി​യും ആരാധ​ന​യും അവനി​ലേക്കു തിരി​ക്കും. ഇവ യഹോ​വ​ക്കു​ളള ഉത്സവങ്ങ​ളാണ്‌, വാർഷിക വിശുദ്ധ കൺ​വെൻ​ഷ​നു​കൾ. പെസഹ പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ പെരു​ന്നാ​ളോ​ടു​കൂ​ടെ വസന്തത്തി​ന്റെ പ്രാരം​ഭ​ത്തി​ലേക്കു നിശ്ചയി​ച്ചി​രി​ക്കു​ന്നു, പെന്തെ​ക്കോ​സ്‌ത്‌ അഥവാ വാരോ​ത്സവം തുടർന്നു വസന്തത്തി​ന്റെ ഒടുവിൽ വരുന്നു; പാപപ​രി​ഹാ​ര​ദി​വ​സ​വും എട്ടുദി​വ​സത്തെ കൂടാ​ര​പ്പെ​രു​ന്നാ​ളും അല്ലെങ്കിൽ ഫലശേ​ഖ​ര​പ്പെ​രു​ന്നാ​ളും ശരത്‌കാ​ല​ത്താണ്‌.

25. (എ) “നാമ”ത്തെ ബഹുമാ​ന്യ​മാ​യി കരു​തേ​ണ്ട​താ​ണെന്ന്‌ എങ്ങനെ പ്രകട​മാ​ക്ക​പ്പെ​ടു​ന്നു? (ബി) ഏതു നിബന്ധ​ന​ക​ളിൽ “ഏഴ്‌” എന്ന സംഖ്യയെ ഉൾപ്പെ​ടു​ത്തു​ന്നു?

25 ഇരുപ​ത്തി​നാ​ലാം അധ്യാ​യ​ത്തിൽ, തിരു​നി​വാ​സ​ശു​ശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കേണ്ട അപ്പവും എണ്ണയും സംബന്ധി​ച്ചു നിർദേശം കൊടു​ക്കു​ന്നു. തുടർന്നു “നാമ”ത്തെ, അതെ, യഹോവ എന്ന നാമത്തെ ദുഷി​ക്കുന്ന ഏതൊ​രു​വ​നും കല്ലെറി​ഞ്ഞു​കൊ​ല്ല​പ്പെ​ടേ​ണ്ട​താ​ണെന്നു യഹോവ നിയമം വെക്കാ​നി​ട​യാ​ക്കിയ സംഭവം നടക്കുന്നു. അനന്തരം അവൻ “കണ്ണിന്നു​പ​കരം കണ്ണു, പല്ലിന്നു​പ​കരം പല്ലു” എന്ന ഇനംതി​രി​ച്ചു​ളള ശിക്ഷാ​നി​യമം പ്രസ്‌താ​വി​ക്കു​ന്നു. (24:11-16, 20) 25-ാം അധ്യാ​യ​ത്തിൽ ഓരോ 7-ാം വർഷത്തി​ലും ഒരുവർഷം നീളുന്ന ശബത്തും അഥവാ സ്വസ്ഥവർഷ​വും ഓരോ 50-ാം വർഷത്തി​ലെ യോ​ബേ​ലും സംബന്ധിച്ച നിബന്ധ​നകൾ കാണ​പ്പെ​ടു​ന്നു. ഈ 50-ാം വർഷം ദേശത്തു മുഴു​വ​നും സ്വാത​ന്ത്ര്യം വിളം​ബ​രം​ചെ​യ്യണം, കഴിഞ്ഞു​പോയ 49 വർഷങ്ങ​ളിൽ വിൽക്കു​ക​യോ വിട്ടു​കൊ​ടു​ക്കു​ക​യോ ചെയ്‌ത പരമ്പരാ​ഗ​ത​വ​സ്‌തു തിരികെ കൊടു​ക്കേ​ണ്ട​താണ്‌. ദരി​ദ്ര​രു​ടെ​യും അടിമ​ക​ളു​ടെ​യും അവകാ​ശ​ങ്ങളെ സംരക്ഷി​ക്കുന്ന നിയമങ്ങൾ കൊടു​ക്ക​പ്പെ​ടു​ന്നു. ഈ വിഭാ​ഗ​ത്തിൽ “ഏഴ്‌” എന്ന സംഖ്യ പ്രമു​ഖ​മാ​യി കാണ​പ്പെ​ടു​ന്നു, ഏഴാം ദിവസം, ഏഴാം വർഷം, ഏഴു ദിവസത്തെ ഉത്സവങ്ങൾ, ഏഴ്‌ ആഴ്‌ച​ക​ളു​ടെ ഒരു കാലഘട്ടം, ഏഴു വർഷങ്ങ​ളു​ടെ ഏഴു മടങ്ങിനു ശേഷം വരാനു​ളള യോബേൽ.

26. ലേവ്യ​പു​സ്‌തകം എന്തിൽ പാരമ്യ​ത്തി​ലെ​ത്തു​ന്നു?

26 അനുസ​ര​ണ​ത്തി​ന്റെ​യും അനുസ​ര​ണ​ക്കേ​ടി​ന്റെ​യും പരിണ​ത​ഫ​ലങ്ങൾ (26:1-46). ലേവ്യ​പു​സ്‌തകം ഈ അധ്യാ​യ​ത്തിൽ അതിന്റെ പാരമ്യ​ത്തി​ലെ​ത്തു​ന്നു. യഹോവ ഇവിടെ അനുസ​ര​ണ​ത്തി​ന്റെ പ്രതി​ഫ​ല​ങ്ങ​ളും അനുസ​ര​ണ​ക്കേ​ടി​ന്റെ ശിക്ഷക​ളും എണ്ണി​യെണ്ണി പറയുന്നു. അതേസ​മയം, ഇസ്രാ​യേ​ല്യർ തങ്ങളെ​ത്തന്നെ താഴ്‌ത്തു​ന്നു​വെ​ങ്കിൽ അവർക്ക്‌ അവൻ പ്രത്യാശ വെച്ചു​നീ​ട്ടു​ന്നു, ഇങ്ങനെ പറഞ്ഞു​കൊണ്ട്‌: “ഞാൻ അവരുടെ ദൈവ​മാ​യി​രി​ക്കേ​ണ്ട​തി​ന്നു ജാതികൾ കാൺകെ മിസ്ര​യീം ദേശത്തു​നി​ന്നു ഞാൻ കൊണ്ടു​വന്ന അവരുടെ പൂർവ്വൻമാ​രോ​ടു ചെയ്‌ത നിയമം ഞാൻ അവർക്കു​വേണ്ടി ഓർക്കും; ഞാൻ യഹോവ ആകുന്നു.”—26:45.

27. ലേവ്യ​പു​സ്‌തകം എങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു?

27 മററു ചട്ടങ്ങൾ (27:1-34). നേർച്ചകൾ കൈകാ​ര്യം ചെയ്യേണ്ട വിധ​ത്തെ​യും യഹോ​വ​ക്കു​ളള ആദ്യജാ​ത​രെ​യും യഹോ​വക്കു വിശു​ദ്ധ​മാ​യി​ത്തീ​രുന്ന ദശാം​ശ​ത്തെ​യും കുറി​ച്ചു​ളള നിർദേ​ശ​ങ്ങ​ളോ​ടെ ലേവ്യ​പു​സ്‌തകം ഉപസം​ഹ​രി​ക്കു​ന്നു. അനന്തരം ഹ്രസ്വ​മായ അന്ത്യ​പ്ര​സ്‌താ​വം വരുന്നു: “യിസ്രാ​യേൽമ​ക്കൾക്കു​വേണ്ടി യഹോവ സീനായി പർവത​ത്തിൽവെച്ചു മോ​ശെ​യോ​ടു കല്‌പിച്ച കല്‌പ​നകൾ ഇവ തന്നേ.”—27:34.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

28. ലേവ്യ​പു​സ്‌തകം ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു പ്രയോ​ജ​ന​മു​ള​ള​താണ്‌?

28 നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു ഭാഗമെന്ന നിലയിൽ, ലേവ്യ​പു​സ്‌തകം ഇന്നു ക്രിസ്‌ത്യാ​നി​കൾക്കു വലിയ പ്രയോ​ജ​ന​മു​ള​ള​താണ്‌. യഹോ​വ​യെ​യും അവന്റെ ഗുണവി​ശേ​ഷ​ങ്ങ​ളെ​യും അവൻ ന്യായ​പ്ര​മാണ ഉടമ്പടി​യിൻകീ​ഴിൽ ഇസ്രാ​യേ​ലു​മാ​യി ഇടപെ​ട്ട​പ്പോൾ വളരെ വ്യക്തമാ​യി പ്രകട​മാ​ക്കിയ തന്റെ സൃഷ്ടി​ക​ളോ​ടു താൻ ഇടപെ​ടുന്ന രീതി​ക​ളെ​യും മനസ്സി​ലാ​ക്കു​ന്ന​തിൽ അത്‌ അത്ഭുത​ക​ര​മാ​യി സഹായ​ക​മാണ്‌. ലേവ്യ​പു​സ്‌തകം എല്ലായ്‌പോ​ഴും ബാധക​മാ​കുന്ന അനേകം അടിസ്ഥാന തത്ത്വങ്ങൾ പ്രസ്‌താ​വി​ക്കു​ന്നു. അതിൽ അനേകം പ്രാവ​ച​നിക മാതൃ​ക​ക​ളും പ്രവച​ന​ങ്ങ​ളും അടങ്ങി​യി​രി​ക്കു​ന്നു, അവയുടെ പരിചി​ന്തനം വിശ്വാ​സത്തെ ബലപ്പെ​ടു​ത്തു​ന്ന​താണ്‌. അതിലെ തത്ത്വങ്ങ​ളി​ല​നേ​ക​വും ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ പുനഃ​പ്ര​സ്‌താ​വി​ക്കു​ന്നുണ്ട്‌, അവയിൽ ചിലതു നേരിട്ട്‌ ഉദ്ധരി​ച്ചി​രി​ക്കു​ക​യാണ്‌. ഏഴു മുന്തിയ പോയിൻറു​കൾ താഴെ പരിചി​ന്തി​ക്കു​ന്നു.

29-31. (എ) യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തോ​ടും (ബി) നാമ​ത്തോ​ടും (സി) വിശു​ദ്ധി​യോ​ടു​മു​ളള ആദരവി​നെ ലേവ്യ​പു​സ്‌തകം ഊന്നി​പ്പ​റ​യു​ന്നത്‌ എങ്ങനെ?

29 (1) യഹോ​വ​യു​ടെ പരമാ​ധി​കാ​രം. അവൻ നിയമ​ദാ​താ​വാണ്‌, സൃഷ്ടി​ക​ളെന്ന നിലയിൽ നാം അവനോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രാണ്‌. ഉചിത​മാ​യി നാം അവനെ ഭയപ്പെ​ടാൻ അവൻ നമ്മോടു കൽപ്പി​ക്കു​ന്നു. സാർവ​ത്രിക പരമാ​ധി​കാ​രി​യെന്ന നിലയിൽ, അവൻ മാത്സര്യം സഹിക്കു​ക​യില്ല, അതു വിഗ്ര​ഹാ​രാ​ധ​ന​യു​ടെ​യോ ആത്മവി​ദ്യ​യു​ടെ​യോ ഭൂതവി​ശ്വാ​സ​ത്തി​ന്റെ മററു വശങ്ങളു​ടെ​യോ രൂപത്തിൽ ആയാലും.—ലേവ്യ. 18:4; 25:17; 26:1; മത്താ. 10:28; പ്രവൃ. 4:24.

30 (2) യഹോ​വ​യു​ടെ നാമം. അവന്റെ നാമം വിശു​ദ്ധ​മാ​യി സൂക്ഷി​ക്ക​പ്പെ​ടേ​ണ്ട​താണ്‌. നാം വാക്കി​നാ​ലോ പ്രവൃ​ത്തി​യാ​ലോ അതിൻമേൽ നിന്ദ വരുത്താൻ മുതി​ര​രുത്‌.—ലേവ്യ. 22:32; 24:10-16; മത്താ. 6:9.

31 (3) യഹോ​വ​യു​ടെ വിശുദ്ധി. അവൻ വിശു​ദ്ധ​നാ​ക​യാൽ അവന്റെ ജനവും വിശുദ്ധർ, അതായത്‌, തന്റെ സേവന​ത്തി​നു​വേണ്ടി വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടവർ അഥവാ വേർതി​രി​ക്ക​പ്പെ​ട്ടവർ ആയിരി​ക്കേ​ണ്ട​താണ്‌. ഇതിൽ നമുക്കു ചുററു​മു​ളള ഭക്തികെട്ട ലോക​ത്തിൽനി​ന്നു വേറി​ട്ടു​നിൽക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു.—ലേവ്യ. 11:44; 20:26; യാക്കോ. 1:27; 1 പത്രൊ. 1:15, 16.

32-34. (എ) പാപം, (ബി) രക്തം, (സി) ആപേക്ഷി​ക​കു​ററം എന്നിവ​സം​ബ​ന്ധിച്ച്‌ ഏതു തത്ത്വങ്ങൾ വിവരി​ക്ക​പ്പെ​ടു​ന്നു?

32 (4) പാപത്തി​ന്റെ അത്യന്ത പാപപൂർണത. പാപം എന്തെന്നു തീരു​മാ​നി​ക്കു​ന്നതു ദൈവ​മാണ്‌, നാം പാപത്തി​നെ​തി​രെ കഠിന​പോ​രാ​ട്ടം നടത്തണം. പാപത്തിന്‌ എല്ലായ്‌പോ​ഴും ഒരു പരിഹാ​ര​യാ​ഗം ആവശ്യ​മാണ്‌. കൂടാതെ, അതു നമ്മിൽനി​ന്നു കുററ​സ​മ്മ​ത​വും അനുതാ​പ​വും സാധ്യ​മാ​കുന്ന അളവിൽ നഷ്ടപരി​ഹാ​ര​വും ആവശ്യ​പ്പെ​ടു​ന്നു. ചില പാപങ്ങൾക്കു ക്ഷമ പാടില്ല.—ലേവ്യ. 4:2; 5:5; 20:2, 10; 1 യോഹ. 1:9; എബ്രാ. 10:26-29.

33 (5) രക്തത്തിന്റെ പവിത്രത. രക്തം പരിപാ​വ​ന​മാ​ക​യാൽ അത്‌ ഒരു രൂപത്തി​ലും ശരീര​ത്തി​ലേക്കു സ്വീക​രി​ക്കാ​വു​ന്നതല്ല. രക്തത്തിന്‌ അനുവ​ദി​ച്ചി​രി​ക്കുന്ന ഏക ഉപയോ​ഗം പാപത്തി​നു​ളള ഒരു പ്രായ​ശ്ചി​ത്തം ആയിട്ടാണ്‌.—ലേവ്യ. 17:10-14; പ്രവൃ. 15:29; എബ്രാ. 9:22.

34 (6) കുററ​ത്തി​ലും ശിക്ഷയി​ലു​മു​ളള ആപേക്ഷി​കത. എല്ലാ പാപങ്ങ​ളെ​യും പാപി​ക​ളെ​യും ഒരേ തലത്തിൽ കരുതി​യില്ല. സ്ഥാനം കൂടുതൽ ഉയർന്ന​താ​യി​രി​ക്കു​മ്പോൾ പാപത്തി​ന്റെ ഉത്തരവാ​ദി​ത്വ​വും ശിക്ഷയും കൂടി​യ​താണ്‌. മനഃപൂർവ പാപം കരുതി​ക്കൂ​ട്ടി​യ​ല്ലാത്ത പാപ​ത്തെ​ക്കാൾ കൂടുതൽ കഠിന​മാ​യി ശിക്ഷി​ക്ക​പ്പെട്ടു. പിഴകൾ, കൊടു​ക്കാ​നു​ളള പ്രാപ്‌തി​യ​നു​സ​രി​ച്ചു മിക്ക​പ്പോ​ഴും തരംതി​രി​ക്ക​പ്പെട്ടു. ആപേക്ഷി​ക​ത​യു​ടെ ഈ തത്ത്വം പാപവും ശിക്ഷയു​മ​ല്ലാത്ത ആചാര​പ​ര​മായ അശുദ്ധി​പോ​ലെ​യു​ളള മണ്ഡലങ്ങ​ളി​ലും ബാധക​മാ​യി.—ലേവ്യ. 4:3, 22-28; 5:7-11; 6:2-7; 12:8; 21:1-15; ലൂക്കൊ. 12:47, 48; യാക്കോ. 3:1; 1 യോഹ. 5:16.

35. ലേവ്യ​പു​സ്‌തകം സഹമനു​ഷ്യ​നോ​ടു​ളള നമ്മുടെ കടമകളെ സംഗ്ര​ഹി​ക്കു​ന്ന​തെ​ങ്ങനെ?

35 (7) നീതി​യും സ്‌നേ​ഹ​വും. സഹമനു​ഷ്യ​നോ​ടു​ളള നമ്മുടെ കടമകളെ സംഗ്ര​ഹി​ച്ചു​കൊ​ണ്ടു ലേവ്യ​പു​സ്‌തകം 19:18 പറയുന്നു: “കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം.” ഇതിൽ എല്ലാം ഉൾക്കൊ​ണ്ടി​രി​ക്കു​ന്നു. അതു പക്ഷപാ​തി​ത്വം​കാ​ട്ട​ലോ മോഷ​ണ​മോ നുണപ​റ​ച്ചി​ലോ ഏഷണി​യോ ഒഴിവാ​ക്കു​ന്നു, അതു വികല​രോ​ടും ദരി​ദ്ര​രോ​ടും കുരു​ട​രോ​ടും ബധിര​രോ​ടും പരിഗണന കാണി​ക്കാൻ ആവശ്യ​പ്പെ​ടു​ന്നു.—ലേവ്യ. 19:9-18; മത്താ. 22:39; റോമ. 13:8-13.

36. ലേവ്യ​പു​സ്‌തകം ക്രിസ്‌തീയ സഭയ്‌ക്കു പ്രയോ​ജ​ന​ക​ര​മാ​ണെന്നു തെളി​യി​ക്കു​ന്ന​തെന്ത്‌?

36 യേശു​വും അവന്റെ അപ്പോ​സ്‌ത​ലൻമാ​രും, ശ്രദ്ധേ​യ​മാ​യി പൗലൊ​സും പത്രൊ​സും, കൂടെ​ക്കൂ​ടെ ലേവ്യ​പു​സ്‌ത​കത്തെ പരാമർശി​ച്ചു പറയുന്ന കാര്യങ്ങൾ അതു ക്രിസ്‌തീയ സഭയിൽ മുന്തിയ വിധത്തിൽ ‘പഠിപ്പി​ക്കു​ന്ന​തിന്‌, ശാസി​ക്കു​ന്ന​തിന്‌, കാര്യങ്ങൾ നേരേ​യാ​ക്കു​ന്ന​തിന്‌, നീതി​യിൽ ശിക്ഷണം കൊടു​ക്കു​ന്ന​തിന്‌, പ്രയോ​ജ​ന​പ്ര​ദ​മാണ്‌’ എന്നു തെളി​യി​ക്കു​ന്നു. ഇവ അനേകം പ്രാവ​ച​നിക മാതൃ​ക​ക​ളി​ലേ​ക്കും വരാനു​ളള കാര്യ​ങ്ങ​ളു​ടെ നിഴലു​ക​ളി​ലേ​ക്കും ശ്രദ്ധ ക്ഷണിച്ചു. പൗലൊസ്‌ സൂചി​പ്പി​ച്ച​തു​പോ​ലെ, “ന്യായ​പ്ര​മാ​ണം വരുവാ​നു​ളള നൻമക​ളു​ടെ നിഴൽ” ആണ്‌. അതു “സ്വർഗ്ഗീ​യ​ത്തി​ന്റെ ദൃഷ്ടാ​ന്ത​വും നിഴലും” വിവരി​ക്കു​ന്നു.—2 തിമൊ. 3:16; എബ്രാ. 10:1; 8:5.

37. എബ്രാ​യ​രിൽ മാതൃ​ക​ക​ളു​ടെ ഏതു നിവൃ​ത്തി​കൾ വർണി​ക്ക​പ്പെ​ടു​ന്നു?

37 തിരു​നി​വാ​സ​ത്തി​നും പൗരോ​ഹി​ത്യ​ത്തി​നും യാഗങ്ങൾക്കും വിശേ​ഷി​ച്ചു വാർഷിക പാപപ​രി​ഹാ​ര​ദി​വ​സ​ത്തി​നും മാതൃ​കാ​പ​ര​മായ സാർഥകത ഉണ്ടായി​രു​ന്നു. എബ്രാ​യർക്കു​ളള തന്റെ ലേഖന​ത്തിൽ യഹോ​വ​യു​ടെ ആരാധ​ന​യു​ടെ “സത്യകൂ​ടാര”ത്തോടു​ളള ബന്ധത്തിൽ ഈ കാര്യ​ങ്ങ​ളു​ടെ ആത്മീയ മറുഘ​ട​ക​ങ്ങളെ തിരി​ച്ച​റി​യാൻ പൗലൊസ്‌ നമ്മെ സഹായി​ക്കു​ന്നു. (എബ്രാ. 8:2) മുഖ്യ പുരോ​ഹി​ത​നായ അഹരോൻ ‘കൈക​ളാൽ നിർമ്മി​ക്ക​പ്പെ​ടാത്ത കൂടുതൽ വലിപ്പ​വും പൂർണ​ത​യു​മു​ളള കൂടാ​ര​ത്തി​ലൂ​ടെ, സംഭവി​ച്ചി​രി​ക്കുന്ന നല്ല കാര്യ​ങ്ങ​ളു​ടെ ഒരു മഹാപു​രോ​ഹി​ത​നായ’ യേശു​ക്രി​സ്‌തു​വി​നെ ചിത്രീ​ക​രി​ക്കു​ന്നു. (എബ്രാ. 9:11, NW; ലേവ്യ. 21:10) മൃഗയാ​ഗ​ങ്ങ​ളു​ടെ രക്തം യേശു​ക്രി​സ്‌തു​വി​ന്റെ രക്തത്തെ മുൻനി​ഴ​ലാ​ക്കു​ന്നു, അതു “നമുക്ക്‌ എന്നേക്കു​മു​ളള ഒരു വിടുതൽ” നേടുന്നു. (എബ്രാ. 9:12, NW) യാഗരക്തം അർപ്പി​ക്കു​ന്ന​തി​നു വാർഷിക പാപപ​രി​ഹാ​ര​ദി​വ​സ​ത്തിൽ മാത്രം മഹാപു​രോ​ഹി​തൻ പ്രവേ​ശിച്ച തിരു​നി​വാ​സ​ത്തി​ന്റെ ഏററവും ഉളളിലെ അറയായ അതിവി​ശു​ദ്ധം “സ്വർഗ്ഗം​തന്നെ”യായ “യാഥാർഥ്യ​ത്തി​ന്റെ ഒരു പകർപ്പാ”ണ്‌, അതി​ലേ​ക്കാ​ണു യേശു “നമുക്കു​വേണ്ടി ദൈവ​വ്യ​ക്തി​യു​ടെ മുമ്പാകെ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നു” കയറി​പ്പോ​യത്‌.—എബ്രാ. 9:24, NW; ലേവ്യ. 16:14, 15.

38. മാതൃ​ക​യി​ലെ യാഗങ്ങൾ യേശു​വിൽ നിവൃ​ത്തി​യേ​റി​യ​തെ​ങ്ങനെ?

38 യഥാർഥ ബലിമൃ​ഗങ്ങൾ—ദഹനയാ​ഗ​ങ്ങ​ളോ പാപയാ​ഗ​ങ്ങ​ളോ ആയി അർപ്പി​ക്ക​പ്പെ​ടുന്ന അവിക​ല​മായ, കളങ്കമററ, മൃഗങ്ങൾ—യേശു​ക്രി​സ്‌തു​വി​ന്റെ മനുഷ്യ​ശ​രീ​ര​ത്തി​ന്റെ കളങ്കമററ പൂർണ​ബ​ലി​യെ പ്രതി​നി​ധാ​നം ചെയ്യുന്നു. (എബ്രാ. 9:13, 14; 10:1-10; ലേവ്യ. 1:3) കൗതു​ക​ക​ര​മാ​യി, പാപയാ​ഗ​ത്തി​നു​ളള മൃഗങ്ങ​ളു​ടെ പിണം പാളയ​ത്തി​നു പുറത്തു കൊണ്ടു​പോ​യി ദഹിപ്പി​ക്കുന്ന പാപപ​രി​ഹാ​ര​ദി​വ​സ​ത്തി​ന്റെ സവി​ശേ​ഷ​ത​യും പൗലൊസ്‌ ചർച്ച​ചെ​യ്യു​ന്നു. (ലേവ്യ. 16:27) “അങ്ങനെ യേശു​വും സ്വന്തര​ക്ത​ത്താൽ ജനത്തെ വിശു​ദ്ധീ​ക​രി​ക്കേ​ണ്ട​തി​ന്നു നഗരവാ​തി​ലി​ന്നു പുറത്തു​വെച്ചു കഷ്ടം അനുഭ​വി​ച്ചു. ആകയാൽ നാം അവന്റെ നിന്ദ ചുമന്നു​കൊ​ണ്ടു പാളയ​ത്തി​ന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക” എന്നു പൗലൊസ്‌ എഴുതു​ന്നു. (എബ്രാ. 13:12, 13) അങ്ങനെ​യു​ളള നിശ്വസ്‌ത വ്യാഖ്യാ​ന​ങ്ങ​ളാൽ, ലേവ്യ​പു​സ്‌ത​ക​ത്തിൽ വിവരി​ച്ചി​രി​ക്കുന്ന ആചാര​പ​ര​മായ നടപടി​കൾക്കു കൂടു​ത​ലായ അർഥം കൈവ​രു​ന്നു, അവിടെ പരിശു​ദ്ധാ​ത്മാ​വി​നാൽ മാത്രം വ്യക്തമാ​ക്കാൻ കഴിയുന്ന യാഥാർഥ്യ​ങ്ങ​ളി​ലേക്കു വിരൽചൂ​ണ്ടുന്ന ഭയാദ​ര​വു​ണർത്തുന്ന നിഴലു​കൾ എത്ര അത്യത്ഭു​ത​ക​ര​മാ​യി യഹോവ ഉളവാ​ക്കി​യെന്നു തീർച്ച​യാ​യും നമുക്കു ഗ്രഹി​ച്ചു​തു​ട​ങ്ങാൻ കഴിയും. (എബ്രാ. 9:8) “ദൈവാ​ല​യ​ത്തിൻമേൽ ഒരു മഹാപു​രോ​ഹിത”നായ ക്രിസ്‌തു​യേ​ശു​മു​ഖേന യഹോവ ചെയ്യുന്ന ജീവനു​വേ​ണ്ടി​യു​ളള കരുത​ലിൽനി​ന്നു പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാ​നു​ള​ള​വർക്ക്‌ അത്തരം ശരിയായ ഗ്രാഹ്യം മർമ​പ്ര​ധാ​ന​മാണ്‌.—എബ്രാ. 10:19-25.

39. യഹോ​വ​യു​ടെ രാജ്യോ​ദ്ദേ​ശ്യ​ങ്ങളെ പ്രസി​ദ്ധ​മാ​ക്കു​ന്ന​തിൽ ലേവ്യ​പു​സ്‌തകം “എല്ലാ തിരു​വെ​ഴു​ത്തി”നോടും സംയോ​ജി​ക്കു​ന്നത്‌ എങ്ങനെ?

39 അഹരോ​ന്റെ പൗരോ​ഹി​ത്യ​കു​ടും​ബ​ത്തെ​പ്പോ​ലെ, മഹാപു​രോ​ഹി​ത​നെന്ന നിലയിൽ യേശു​ക്രി​സ്‌തു​വി​നു തന്നോടു സഹവസി​ക്കുന്ന ഉപപു​രോ​ഹി​തൻമാ​രുണ്ട്‌. അവരെ​ക്കു​റി​ച്ചു “രാജകീയ പുരോ​ഹി​ത​വർഗ്ഗം” എന്നു പറയുന്നു. (1 പത്രൊ. 2:9) ലേവ്യ​പു​സ്‌തകം യഹോ​വ​യു​ടെ വലിയ മഹാപു​രോ​ഹി​ത​നും രാജാ​വു​മാ​യ​വന്റെ പാപപ​രി​ഹാ​ര​വേ​ല​യി​ലേ​ക്കും തന്റെ ഭവനത്തി​ലെ അംഗങ്ങ​ളു​ടെ​മേൽ വെക്ക​പ്പെ​ട്ടി​രി​ക്കുന്ന വ്യവസ്ഥ​ക​ളി​ലേ​ക്കും വ്യക്തമാ​യി വിരൽചൂ​ണ്ടു​ക​യും അവ വിശദീ​ക​രി​ക്കു​ക​യും ചെയ്യുന്നു, ആ അംഗങ്ങൾ “സന്തുഷ്ട​രും വിശു​ദ്ധ​രും” ആയിരി​ക്കു​ന്ന​താ​യും ‘ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും പുരോ​ഹി​തൻമാ​രാ​യി അവനോ​ടു​കൂ​ടെ ആയിരം വർഷം ഭരിക്കു​ന്ന​താ​യും’ പറയ​പ്പെ​ടു​ന്നു. അനുസ​ര​ണ​മു​ളള മനുഷ്യ​വർഗത്തെ പൂർണ​ത​യി​ലേക്ക്‌ ഉയർത്തു​ന്ന​തിൽ ആ പൗരോ​ഹി​ത്യ​വേല എന്തനു​ഗ്ര​ഹ​ങ്ങ​ളാ​ണു സാക്ഷാ​ത്‌ക​രി​ക്കുക, ആ സ്വർഗീ​യ​രാ​ജ്യം ഭൂമി​യിൽ സമാധാ​ന​വും നീതി​യും പുനഃ​സ്ഥാ​പി​ച്ചു​കൊണ്ട്‌ എന്തു സൗഭാ​ഗ്യ​മാ​ണു കൈവ​രു​ത്തുക! തീർച്ച​യാ​യും, തന്റെ നാമത്തി​ന്റെ വിശു​ദ്ധീ​ക​ര​ണ​മാ​യി തന്റെ മാഹാ​ത്മ്യ​ങ്ങളെ വിസ്‌തൃ​ത​മാ​യി ഘോഷി​ക്കു​ന്ന​തിന്‌ ഒരു മഹാപു​രോ​ഹി​ത​നും രാജാ​വു​മാ​യ​വ​നെ​യും ഒരു രാജകീയ പുരോ​ഹി​ത​വർഗ​ത്തെ​യും ഏർപ്പാ​ടു​ചെ​യ്‌ത​തി​നു വിശു​ദ്ധ​ദൈ​വ​മായ യഹോ​വ​യ്‌ക്കു നാമെ​ല്ലാം നന്ദി​കൊ​ടു​ക്കേ​ണ്ട​താണ്‌! സത്യമാ​യി, ലേവ്യ​പു​സ്‌തകം യഹോ​വ​യു​ടെ രാജ്യോ​ദ്ദേ​ശ്യ​ങ്ങളെ പ്രസി​ദ്ധ​മാ​ക്കു​ന്ന​തിൽ “എല്ലാ തിരു​വെ​ഴു​ത്തി”നോടും അത്ഭുത​ക​ര​മാ​യി സംയോ​ജി​ക്കു​ന്നു.—വെളി. 20:6, NW.

[അധ്യയന ചോദ്യ​ങ്ങൾ]