വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 30—ആമോസ്‌

ബൈബിൾ പുസ്‌തക നമ്പർ 30—ആമോസ്‌

ബൈബിൾ പുസ്‌തക നമ്പർ 30—ആമോസ്‌

എഴുത്തുകാരൻ: ആമോസ്‌

എഴുതിയ സ്ഥലം: യഹൂദ

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. ഏകദേശം 804

1. ആമോസ്‌ ആരായി​രു​ന്നു?

 ഒരു പ്രവാ​ച​കനല്ല, പ്രവാ​ച​കന്റെ പുത്ര​നു​മല്ല, എന്നാൽ ഒരു ആട്ടിട​യ​നും കാട്ടത്തി​പ്പ​ഴങ്ങൾ പറിക്കു​ന്ന​വ​നും—ഇതായി​രു​ന്നു യഹോവ വിളിച്ചു സ്വന്തം യഹൂദാ​ജ​ന​ത​യോ​ടു മാത്രമല്ല, വിശേ​ഷി​ച്ചു വടക്കേ ഇസ്രാ​യേൽജ​ന​ത​യോ​ടും പ്രവചി​ക്കാൻ അയച്ച​പ്പോ​ഴത്തെ ആമോസ്‌. അവൻ 2 രാജാ​ക്കൻമാർ 17:13, 22, 23-ൽ പരാമർശിച്ച പ്രവാ​ച​കൻമാ​രിൽ ഒരാളാ​യി​രു​ന്നു. അവൻ യെരു​ശ​ലേ​മി​നു 16 കിലോ​മീ​ററർ തെക്കും പത്തു-ഗോത്ര ഇസ്രാ​യേൽരാ​ജ്യ​ത്തി​ന്റെ തെക്കൻ അതിർത്തി​യിൽനിന്ന്‌ ഒരു ദിവസത്തെ യാത്രാ​ദൂ​ര​വു​മുള്ള യഹൂദ​യി​ലെ തെക്കോ​വ​യിൽനി​ന്നു​ളള ഒരുവ​നാ​യി​രു​ന്നു.—ആമോ. 1:1; 7:14, 15.

2. ആമോ​സി​ന്റെ പ്രവച​ന​ത്തി​ന്റെ കാലം എങ്ങനെ നിശ്ചയി​ക്കാം?

2 അസാധാ​രണ ശ്രദ്ധയർഹിച്ച ഒരു ഭൂകമ്പ​ത്തി​നു രണ്ടു വർഷം​മു​മ്പു യഹൂദാ​രാ​ജാ​വായ ഉസ്സീയാ​വി​ന്റെ​യും ഇസ്രാ​യേൽരാ​ജാ​വായ യോവാ​ശി​ന്റെ പുത്ര​നായ യൊ​രോ​ബെ​യാം II-ാമന്റെയും നാളു​ക​ളി​ലാ​യി​രു​ന്നു പ്രവാ​ച​ക​നാ​യു​ളള തന്റെ ജീവി​ത​വൃ​ത്തി അവൻ ആരംഭി​ച്ച​തെന്ന്‌ ഈ പ്രവച​ന​ത്തി​ന്റെ പ്രാരം​ഭ​വാ​ക്യം പ്രസ്‌താ​വി​ക്കു​ന്നു. ഇത്‌ ഈ പ്രവച​നത്തെ പൊ.യു.മു. 829 മുതൽ ഏതാണ്ട്‌ 804 വരെയു​ളള 26 വർഷത്തെ കാലഘ​ട്ട​ത്തി​നു​ള​ളിൽ നിർത്തു​ന്നു, ഈ കാലത്താണ്‌ ഈ രാജാ​ക്കൻമാ​രു​ടെ വാഴ്‌ചകൾ കവിഞ്ഞു​കി​ട​ന്നത്‌. സെഖര്യാ​പ്ര​വാ​ചകൻ ഉസ്സീയാ​വി​ന്റെ നാളു​ക​ളി​ലെ വിപത്‌ക​ര​മായ ഭൂകമ്പ​ത്തെ​ക്കു​റി​ച്ചു പറയുന്നു, ആ കാലത്തു ജനം ഭയന്ന്‌ ഓടി​പ്പോ​യി. (സെഖ. 14:5) ഉസ്സീയാവ്‌ ധിക്കാ​ര​പൂർവം ആലയത്തിൽ ധൂപം അർപ്പി​ക്കാൻ ശ്രമി​ച്ച​പ്പോൾ ഒരു ഭൂകമ്പ​മു​ണ്ടാ​യ​താ​യി യഹൂദ​ച​രി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ പ്രസ്‌താ​വി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ആമോസ്‌ പറഞ്ഞ ഭൂകമ്പം ഉസ്സീയാ​വി​ന്റെ വാഴ്‌ച​ക്കാ​ലത്തു നേരത്തെ സംഭവി​ച്ചു​വെന്നു തോന്നു​ന്നു.

3. (എ) ആമോ​സി​ന്റെ കഷ്ടത്തിന്റെ സന്ദേശം കാലോ​ചി​ത​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) അവൻ യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ മഹിമ​പ്പെ​ടു​ത്തി​യത്‌ എങ്ങനെ?

3 ആമോസ്‌ എന്ന പേരിന്റെ അർഥം “ഒരു ചുമട്‌ ആയിരി​ക്കുക” അല്ലെങ്കിൽ “ഒരു ചുമടു വഹിക്കുക” എന്നാണ്‌. അവൻ ഇസ്രാ​യേ​ലി​നും യഹൂദ​ക്കും (നിരവധി പുറജാ​തി ജനതകൾക്കും) ഉളള കഷ്ടത്താൽ ഭാരമു​ളള സന്ദേശങ്ങൾ വഹിച്ചു​വെ​ങ്കി​ലും അവൻ യഹോ​വ​യു​ടെ ജനത്തിന്റെ പുനഃ​സ്ഥാ​പ​നത്തെ സംബന്ധിച്ച ആശ്വാ​സ​ത്തി​ന്റെ സന്ദേശ​വും വഹിച്ചു. ഇസ്രാ​യേ​ലിൽ കഷ്ടത്തിന്റെ ഒരു ഭാരം പ്രഖ്യാ​പി​ക്കു​ന്ന​തി​നു സകല കാരണ​വു​മു​ണ്ടാ​യി​രു​ന്നു. സമ്പൽസ​മൃ​ദ്ധി​യും ആഡംബ​ര​ജീ​വി​ത​വും കാമാ​സ​ക്തി​യു​മാ​യി​രു​ന്നു ദൈനം​ദിന ക്രമം. ജനം യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണം മറന്നു​ക​ള​ഞ്ഞി​രു​ന്നു. അവരുടെ പ്രത്യ​ക്ഷ​ത്തി​ലു​ളള സമ്പൽസ​മൃ​ദ്ധി പഴുത്തു​പോയ പഴത്തെ​പ്പോ​ലെ അവർ അപ്പോൾത്തന്നെ നാശത്തി​ലേക്കു നയിക്കുന്ന അധഃപ​ത​ന​ത്തി​ലാ​യി​രു​ന്നു​വെന്ന വസ്‌തു​ത​സം​ബ​ന്ധിച്ച്‌ അവരെ കുരു​ടാ​ക്കി​യി​രു​ന്നു. ഏതാനും​ചില ഹ്രസ്വ​വർഷ​ങ്ങൾകൊ​ണ്ടു പത്തു-ഗോ​ത്ര​രാ​ജ്യം ദമാസ്‌ക​സി​ന​പ്പു​റം പ്രവാ​സ​ത്തി​ലേക്കു പോകു​മെന്ന്‌ ആമോസ്‌ പ്രവചി​ച്ചു. ഇതിൽ അവൻ യഹോ​വ​യു​ടെ നീതി​യെ​യും പരമാ​ധി​കാ​ര​ത്തെ​യും മഹിമ​പ്പെ​ടു​ത്തി, അവനെ അവൻ “പരമാ​ധി​കാര കർത്താ”വെന്ന നിലയിൽ 21 പ്രാവ​ശ്യം പരാമർശി​ക്കു​ന്നു.—ആമോ. 1:8, NW.

4. ഏതു പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി ആമോ​സി​ന്റെ വിശ്വാ​സ്യ​തയെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു?

4 ഈ പ്രവച​ന​ത്തി​ന്റെ​യും മററു പ്രവച​ന​ങ്ങ​ളു​ടെ​യും നിവൃത്തി ആമോ​സി​ന്റെ വിശ്വാ​സ്യ​തയെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഇസ്രാ​യേ​ലി​നു ചുററു​മു​ളള ശത്രു​ജ​ന​തകൾ—സിറി​യ​ക്കാ​രും ഫെലി​സ്‌ത്യ​രും സോര്യ​രും ഏദോ​മ്യ​രും അമ്മോ​ന്യ​രും മോവാ​ബ്യ​രും—നാശത്തി​ന്റെ തീയാൽ വിഴു​ങ്ങ​പ്പെ​ടും എന്നും പ്രവാ​ചകൻ മുൻകൂ​ട്ടി​പ്പ​റഞ്ഞു. ഈ ശത്രു​കോ​ട്ട​ക​ളിൽ ഓരോ​ന്നും കാല​ക്ര​മ​ത്തിൽ തകർന്നു​വെ​ന്നത്‌ ഒരു ചരി​ത്ര​വ​സ്‌തു​ത​യാണ്‌. യഹൂദ​യു​ടെ​യും ഇസ്രാ​യേ​ലി​ന്റെ​യും വഴികൾ അതിലും നിന്ദ്യ​മാ​യി​രു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവർ വ്യാജാ​രാ​ധന നടത്തു​ന്ന​തി​നു​വേണ്ടി യഹോ​വയെ ഉപേക്ഷി​ച്ചു. ഇസ്രാ​യേ​ലി​ന്റെ അവസാ​നത്തെ കോട്ട, കോട്ട​കെ​ട്ടി​യു​റ​പ്പിച്ച ശമര്യാ​ന​ഗരം, ശൽമ​നേസർ V-ാമന്റെ കീഴി​ലു​ളള അസീറി​യൻ സൈന്യ​ത്താൽ ഉപരോ​ധി​ക്ക​പ്പെട്ട ശേഷം പൊ.യു.മു. 740-ാമാണ്ടിൽ കീഴടങ്ങി. (2 രാജാ. 17:1-6) യഹൂദാ സഹോ​ദ​രി​ജ​ന​തക്കു സംഭവി​ച്ച​തിൽനി​ന്നു പാഠം പഠിച്ചില്ല, അങ്ങനെ അവൾ പൊ.യു.മു. 607-ൽ നശിപ്പി​ക്ക​പ്പെട്ടു.

5. പുരാ​വ​സ്‌തു​ശാ​സ്‌ത്രം ആമോ​സി​ലെ രേഖയെ സ്ഥിരീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

5 ആമോസ്‌ ആഡംബ​ര​ജീ​വി​ത​ത്തിന്‌ ഇസ്രാ​യേ​ലി​നെ കുററം​വി​ധി​ച്ചു, എന്തു​കൊ​ണ്ടെ​ന്നാൽ ധനികർ തങ്ങളുടെ “ദന്തഭവ​നങ്ങൾ” പണിയാൻ ദരി​ദ്രരെ വഞ്ചിക്കു​ക​യാ​യി​രു​ന്നു, ആ ഭവനങ്ങ​ളിൽ അവർ വീഞ്ഞു​കു​ടി​ക്കു​ക​യും സദ്യന​ട​ത്തു​ക​യും ചെയ്‌തി​രു​ന്നു. (ആമോ. 3:15; 5:11, 12; 6:4-7) ഈ സമ്പൽസ​മൃ​ദ്ധി​യു​ടെ തെളിവു പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ വെളി​ച്ച​ത്തു​കൊ​ണ്ടു​വ​ന്നി​ട്ടുണ്ട്‌. ശമര്യ​യി​ലെ ഖനനത്തിൽ നിരവധി ദന്തവസ്‌തു​ക്കൾ കണ്ടെത്ത​പ്പെട്ടു. വിശു​ദ്ധ​നാ​ട്ടി​ലെ പുരാ​വ​സ്‌തു​ശാ​സ്‌ത്ര ഖനനങ്ങ​ളു​ടെ എൻ​സൈ​ക്ലോ​പീ​ഡിയ (ഇംഗ്ലീഷ്‌) ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “രണ്ടു പ്രധാന കൂട്ടങ്ങൾ തിരി​ച്ച​റി​യാൻ കഴിയും: 1. വളരെ എഴുന്നു​നിൽക്കുന്ന കൊത്തു​പ​ണി​ക​ളോ​ടു​കൂ​ടിയ ഫലകങ്ങൾ, . . . 2. താണ തലത്തിൽ എഴുന്നു​നിൽക്കുന്ന കൊത്തു​പ​ണി​ക​ളോ​ടു​കൂ​ടി​യ​തും വില​യേ​റിയ കല്ലുക​ളും വർണസ്‌ഫ​ടി​ക​ങ്ങ​ളും സ്വർണ​ത്താ​ളു​ക​ളും മററും പതിച്ച ഉൾപ്പണി​ക​ളാൽ അലങ്കൃ​ത​വു​മായ ഫലകങ്ങൾ . . . ദന്തങ്ങൾ ഫിനീ​ഷ്യൻ കലയുടെ ഉത്‌പ​ന്ന​ങ്ങ​ളാ​ണെന്നു പരിഗ​ണി​ക്ക​പ്പെ​ടു​ന്നു, ഒരുപക്ഷേ അവ ഇസ്രാ​യേ​ല്യ​രാ​ജാ​ക്കൻമാ​രു​ടെ കൊട്ടാ​ര​ത്തി​ലെ ഗൃഹോ​പ​ക​ര​ണ​ങ്ങ​ളിൽ പതിക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്ക​പ്പെട്ടു. ആഹാബ്‌ പണിക​ഴി​പ്പിച്ച ‘ദന്തഗൃഹ’ത്തെക്കു​റി​ച്ചും (1 രാജാ. 22:39) ആമോ​സി​ന്റെ (6:4-ലെ) ശാസനാ​വാ​ക്കു​ക​ളിൽ ശമര്യ​യിൽ നയിക്ക​പ്പെട്ട ആഡംബ​ര​ജീ​വി​ത​ത്തി​ന്റെ പ്രതീ​ക​മാ​യി​രുന്ന ‘ആനക്കൊ​മ്പു​കൊ​ണ്ടു​ളള കട്ടിലു​കളെ’ക്കുറി​ച്ചും ബൈബിൾ പറയുന്നു.” a

6. ആമോ​സി​ന്റെ വിശ്വാ​സ്യ​തയെ നിർണാ​യ​ക​മാ​യി തെളി​യി​ക്കു​ന്നത്‌ എന്ത്‌?

6 ആമോ​സി​ന്റെ പുസ്‌തകം ബൈബിൾകാ​നോ​നിൽ പെട്ടതാ​ണെ​ന്നു​ള​ള​തി​നു സംശയ​മു​ണ്ടാ​യി​രി​ക്കാ​വു​ന്നതല്ല. മൂന്നു വാക്യ​ങ്ങ​ളു​ടെ പ്രവൃ​ത്തി​കൾ 7:42, 43-ലെ സ്‌തേ​ഫാ​നോ​സി​നാ​ലു​ളള പരാവർത്ത​ന​വും ആ പുസ്‌ത​ക​ത്തിൽനി​ന്നു​ളള പ്രവൃ​ത്തി​കൾ 15:15-18-ലെ യാക്കോ​ബി​ന്റെ ഉദ്ധരണി​യും അതിന്റെ വിശ്വാ​സ്യ​തയെ നിർണാ​യ​ക​മാ​യി തെളി​യി​ക്കു​ന്ന​താണ്‌.—ആമോ. 5:25-27; 9:11, 12.

ആമോ​സി​ന്റെ ഉളളടക്കം

7. ആമോസ്‌ ഏതു ജനതകൾക്ക്‌ എതി​രെ​യു​ളള യഹോ​വ​യു​ടെ ന്യായ​വി​ധി​ക​ളെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു?

7 ജനതകൾക്കെ​തി​രായ ന്യായ​വി​ധി​കൾ (1:1–2:3). “യഹോവ സീയോ​നിൽനി​ന്നു ഗർജ്ജിച്ചു.” (1:2) ആമോസ്‌ ജനതകൾക്കെ​തി​രായ യഹോ​വ​യു​ടെ ഉഗ്രമായ ന്യായ​വി​ധി​ക​ളെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു​കൊ​ടു​ത്തു​തു​ട​ങ്ങു​ന്നു. ദമാസ്‌കസ്‌ (സിറിയ) ഗിലെ​യാ​ദി​നെ ഇരുമ്പു മെതി​യ​ന്ത്ര​ങ്ങൾകൊ​ണ്ടു മെതി​ച്ചി​രി​ക്കു​ന്നു. ഗസ്സയും (ഫെലി​സ്‌ത്യ) സോരും ഇസ്രാ​യേ​ല്യ​ബ​ന്ദി​കളെ ഏദോ​മി​നു കൈമാ​റി​യി​രി​ക്കു​ന്നു. ഏദോ​മിൽത്തന്നെ കരുണ​യും സഹോ​ദ​ര​സ്‌നേ​ഹ​വും കുറവാണ്‌. അമ്മോൻ ഗിലെ​യാ​ദി​നെ ആക്രമി​ച്ചി​രി​ക്കു​ന്നു. മോവാബ്‌ കുമ്മാ​യ​ത്തി​നു​വേണ്ടി ഏദോം​രാ​ജാ​വി​ന്റെ അസ്ഥികൾ ദഹിപ്പി​ച്ചി​രി​ക്കു​ന്നു. യഹോ​വ​യു​ടെ കൈ ഈ ജനതകൾക്കെ​ല്ലാം എതിരാണ്‌, അവൻ പറയുന്നു: “ഞാൻ ശിക്ഷ മടക്കി​ക്ക​ള​ക​യില്ല.”—1:3, 6, 8, 9, 11, 13; 2:1.

8. യഹൂദ​ക്കും ഇസ്രാ​യേ​ലി​നു​മെ​തി​രെ​യും യഹോ​വ​യു​ടെ ന്യായ​വി​ധി ഘോഷി​ക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

8 യഹൂദ​ക്കും ഇസ്രാ​യേ​ലി​നു​മെ​തി​രായ ന്യായ​വി​ധി (2:4-16). യഹോവ തന്റെ കോപം യഹൂദ​യിൽനി​ന്നു പിൻമാ​റ​റു​ക​യു​മില്ല. അവർ “യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണത്തെ നിരസി”ച്ചുകൊ​ണ്ടു ലംഘനം​ചെ​യ്‌തി​രി​ക്കു​ന്നു. (2:4) ഇസ്രാ​യേ​ലോ? യഹോവ അവർക്കു​വേണ്ടി ഉഗ്രൻമാ​രായ അമോ​ര്യ​രെ നിർമൂ​ല​മാ​യി നശിപ്പി​ക്കു​ക​യും അവർക്ക്‌ ആ നല്ല ദേശം കൊടു​ക്കു​ക​യും ചെയ്‌തു. അവൻ അവരുടെ ഇടയിൽ നാസീ​റു​ക​ളെ​യും പ്രവാ​ച​കൻമാ​രെ​യും എഴു​ന്നേൽപ്പി​ച്ചു, എന്നാൽ അവർ നാസീ​റു​കൾ തങ്ങളുടെ പ്രതിജ്ഞ ലംഘി​ക്കാ​നി​ട​യാ​ക്കു​ക​യും “പ്രവചി​ക്ക​രുത്‌” എന്നു പ്രവാ​ച​കൻമാ​രോ​ടു കൽപ്പി​ക്കു​ക​യും ചെയ്‌തു. (2:12) അതു​കൊ​ണ്ടു യഹോവ പുതു​താ​യി കൊയ്‌തെ​ടുത്ത ധാന്യം നിറച്ച വണ്ടി​യെ​പ്പോ​ലെ അവരുടെ അടിസ്ഥാ​നങ്ങൾ ആടി​പ്പോ​കാ​നി​ട​യാ​ക്കു​ന്നു. അവരുടെ വീരൻമാ​രെ​സം​ബ​ന്ധി​ച്ചാ​ണെ​ങ്കിൽ അവർ നഗ്നരായി ഓടി​പ്പോ​കും.

9. യഹോവ സംസാ​രി​ച്ചി​രി​ക്കു​ന്നു​വെന്നു തെളി​യി​ക്കു​ന്നത്‌ എന്ത്‌, വിശേ​ഷാൽ ആർക്കെ​തി​രെ ആമോസ്‌ പ്രവചി​ക്കു​ന്നു?

9 ഇസ്രാ​യേ​ലി​നോ​ടു കണക്കു​ചോ​ദി​ക്കൽ (3:1–6:14). ആമോസ്‌ ഹഠാദാ​കർഷി​ക്കുന്ന ദൃഷ്ടാ​ന്ത​ങ്ങ​ളു​ടെ ഉപയോ​ഗ​ത്താൽ തന്റെ പ്രവചി​ക്കൽ അതിൽത്തന്നെ യഹോവ സംസാ​രി​ച്ചി​രി​ക്കു​ന്നു​വെന്നു തെളി​യി​ക്കു​ന്ന​താ​യി ദൃഢീ​ക​രി​ക്കു​ന്നു. “യഹോ​വ​യായ കർത്താവു പ്രവാ​ച​കൻമാ​രായ തന്റെ ദാസൻമാർക്കു തന്റെ രഹസ്യം വെളി​പ്പെ​ടു​ത്താ​തെ ഒരു കാര്യ​വും ചെയ്‌ക​യില്ല. . . . യഹോ​വ​യായ കർത്താവു അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നു; ആർ പ്രവചി​ക്കാ​തി​രി​ക്കും?” (3:7, 8) ശമര്യ​യിൽ വസിക്കുന്ന ആഡംബ​ര​പ്രി​യ​രായ കവർച്ച​ക്കാർക്കെ​തി​രെ ആമോസ്‌ വിശേ​ഷാൽ പ്രവചി​ക്കു​ക​തന്നെ ചെയ്യുന്നു. യഹോവ അവരുടെ വിശി​ഷ്ട​മായ കട്ടിലിൽനിന്ന്‌ അവരെ പിടി​ച്ചി​റ​ക്കും, അവരുടെ ദന്തഭവ​നങ്ങൾ നശിക്കും.

10. യഹോവ ഇസ്രാ​യേ​ലി​നെ എന്തി​നെ​ക്കു​റിച്ച്‌ ഓർമി​പ്പി​ക്കു​ന്നു, ഏതു കഷ്ടദി​വസം വരാനി​രി​ക്കു​ന്നു?

10 യഹോവ ഇസ്രാ​യേ​ല്യർക്കു കൊടുത്ത ശിക്ഷക​ളെ​യും തിരു​ത്ത​ലു​ക​ളെ​യും വിവരി​ക്കു​ന്നു. “നിങ്ങൾ എങ്കലേക്കു തിരി​ച്ചു​വ​ന്നില്ല” എന്ന്‌ അഞ്ചു പ്രാവ​ശ്യം അവൻ അവരെ ഓർമി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌ ഇസ്രാ​യേലേ, “നിന്റെ ദൈവ​ത്തോട്‌ ഏററു​മു​ട്ടാൻ ഒരുങ്ങി​ക്കൊൾക.” (4:6-12, NW) ആമോസ്‌ പ്രാവ​ച​നി​ക​മായ ഒരു വിലാ​പ​ഗീ​തം പാടുന്നു: “യിസ്രാ​യേൽക​ന്യക വീണി​രി​ക്കു​ന്നു; ഇനി എഴു​ന്നേൽക്ക​യും ഇല്ല. അവൾ നില​ത്തോ​ടു പററി​ക്കി​ട​ക്കു​ന്നു; അവളെ നിവിർക്കു​വാൻ ആരുമില്ല.” (5:2) എന്നിരു​ന്നാ​ലും, ആകാശ​ത്തി​ലെ​യും ഭൂമി​യി​ലെ​യും അത്ഭുത​ങ്ങ​ളു​ടെ നിർമാ​താ​വായ യഹോവ, തന്നെ അന്വേ​ഷി​ക്കാ​നും തുടർന്നു ജീവി​ക്കാ​നും ഇസ്രാ​യേ​ലി​നെ ആഹ്വാ​നം​ചെ​യ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു. അതെ, “നിങ്ങൾ ജീവി​ച്ചി​രി​ക്കേ​ണ്ട​തി​ന്നു തിൻമയല്ല, നൻമ തന്നേ അന്വേ​ഷി​പ്പിൻ.” (5:4, 6, 14) എന്നാൽ യഹോ​വ​യു​ടെ ദിവസം അവർക്ക്‌ എന്ത്‌ അർഥമാ​ക്കും? അത്‌ ഒരു കഷ്ടദി​വ​സ​മാ​യി​രി​ക്കും. ഒരു പ്രവാ​ഹം​പോ​ലെ, അത്‌ അവരെ ദമാസ്‌ക​സി​ന​പ്പു​റം പ്രവാ​സ​ത്തി​ലേക്ക്‌ അടിച്ചു​നീ​ക്കും. അവരുടെ വിപു​ല​മായ വിരു​ന്നു​കൾ നടക്കുന്ന ദന്താലം​കൃത ഭവനങ്ങൾ ചരൽക്ക​ല്ലും ശൂന്യ​ശി​ഷ്ട​ങ്ങ​ളു​മാ​യി മാറും.

11. ഏതധി​കാ​ര​ത്താൽ ഇസ്രാ​യേ​ലി​നെ​തി​രെ പ്രവചി​ക്കു​ന്ന​തിന്‌ ആമോസ്‌ നിർബന്ധം പിടി​ക്കു​ന്നു?

11 എതിർപ്പു ഗണ്യമാ​ക്കാ​തെ ആമോസ്‌ പ്രവചി​ക്കു​ന്നു (7:1-17). യഹോവ ഇസ്രാ​യേ​ലി​ന്റെ നടുവിൽ പിടി​ച്ചി​രി​ക്കുന്ന ഒരു തൂക്കുകട്ട പ്രവാ​ച​കനെ കാണി​ക്കു​ന്നു. കൂടു​ത​ലാ​യി ക്ഷമ ഉണ്ടായി​രി​ക്ക​യില്ല. അവൻ ഇസ്രാ​യേ​ലി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​ങ്ങളെ ശൂന്യ​മാ​ക്കു​ക​യും യൊ​രോ​ബെ​യാം II-ാമന്റെ ഗൃഹത്തി​നെ​തി​രെ ഒരു വാളു​മാ​യി എഴു​ന്നേൽക്കു​ക​യും ചെയ്യും. ബെഥേ​ലി​ലെ പുരോ​ഹി​ത​നായ അമസ്യാവ്‌ “ആമോസ്‌ . . . നിനക്കു വിരോ​ധ​മാ​യി കൂട്ടു​കെ​ട്ടു​ണ്ടാ​ക്കു​ന്നു” എന്നു പറഞ്ഞു​കൊ​ണ്ടു യൊ​രോ​ബെ​യാ​മി​ന്റെ അടുക്ക​ലേക്ക്‌ ഒരാളെ അയയ്‌ക്കു​ന്നു. (7:10) തന്റെ പ്രവചി​ക്കൽ നിർവ​ഹി​ക്കു​ന്ന​തി​നു യഹൂദ​യി​ലേക്കു പോകാൻ അമസ്യാവ്‌ ആമോ​സി​നോ​ടു പറയുന്നു. “ഞാൻ ആടുകളെ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രാ​യേ​ലി​നോ​ടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്‌പി​ച്ചു” എന്നു പറഞ്ഞു​കൊണ്ട്‌ ആമോസ്‌ തന്റെ അധികാ​രം വ്യക്തമാ​ക്കു​ന്നു. (7:15) ആമോസ്‌ പിന്നീട്‌ അമസ്യാ​വി​നും അയാളു​ടെ ഭവനത്തി​നും അനർഥം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു.

12. ഇസ്രാ​യേ​ലിന്‌ ഏതു ക്ഷാമം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു, എന്നാൽ ഏതു മഹത്തായ വാഗ്‌ദ​ത്ത​ത്തോ​ടെ പ്രവചനം അവസാ​നി​ക്കു​ന്നു?

12 പീഡനം, ശിക്ഷണം, പുനഃ​സ്ഥാ​പനം (8:1–9:15). യഹോവ ആമോ​സി​നെ ഒരു കുട്ട വേനൽപ്പഴം കാണി​ക്കു​ന്നു. അവൻ ഇസ്രാ​യേൽ ദരി​ദ്രരെ ഞെരു​ക്കു​ന്ന​തി​നെ കുററം വിധി​ക്കു​ക​യും അവരുടെ ദുഷ്‌പ്ര​വൃ​ത്തി​കൾ നിമിത്തം അവർ വിലപി​ക്കേ​ണ്ടി​വ​രു​മെന്നു “യാക്കോ​ബി​ന്റെ മഹിമയെ ചൊല്ലി” സത്യം​ചെ​യ്യു​ക​യും ചെയ്യുന്നു. “അപ്പത്തി​ന്നാ​യു​ളള വിശപ്പല്ല വെളള​ത്തി​ന്നാ​യു​ളള ദാഹവു​മല്ല, യഹോ​വ​യു​ടെ വചനങ്ങളെ കേൾക്കേ​ണ്ട​തി​ന്നു​ളള വിശപ്പു​തന്നേ ഞാൻ ദേശ​ത്തേക്കു അയക്കുന്ന നാളുകൾ വരുന്നു എന്നു യഹോ​വ​യായ കർത്താ​വി​ന്റെ അരുള​പ്പാ​ടു.” (8:7, 11) അവർ മേലാൽ എഴു​ന്നേൽക്കാ​ത​വണ്ണം വീഴും. അവർ ഷീയോ​ളി​ലേക്കു കുഴി​ച്ചി​റ​ങ്ങി​യാ​ലും ആകാശ​ങ്ങ​ളി​ലേക്കു കയറി​പ്പോ​യാ​ലും യഹോ​വ​യു​ടെ സ്വന്തം കൈ അവരെ പിടി​കൂ​ടും. അവന്റെ ജനത്തിലെ പാപികൾ വാളി​നാൽ വീഴും. ഇനി, ഒരു മഹത്തായ വാഗ്‌ദത്തം! “വീണു​പോയ ദാവീ​ദിൻ കൂടാ​രത്തെ ഞാൻ അന്നാളിൽ നിവിർത്തു​ക​യും അതിന്റെ പിളർപ്പു​കളെ അടെക്ക​യും . . . അതിനെ പുരാതന കാലത്തിൽ എന്നപോ​ലെ പണിയു​ക​യും ചെയ്യും.” (9:11) വീണ്ടും കൂട്ടി​ച്ചേർക്ക​പ്പെട്ട ബന്ദികൾ വളരെ സമ്പൽസ​മൃ​ദ്ധി​യു​ള​ള​വ​രാ​യി​ത്തീർന്ന​തു​കൊ​ണ്ടു കൊയ്യു​ന്ന​വനു തന്റെ സമൃദ്ധ​മായ വിളവു ശേഖരി​ക്കാൻ കഴിയു​ന്ന​തി​നു​മുമ്പ്‌ ഉഴുന്നവൻ അയാളു​ടെ മുമ്പിൽ കടക്കും. യഹോ​വ​യിൽനി​ന്നു​ളള ഈ അനു​ഗ്ര​ഹങ്ങൾ സ്ഥിരമാ​യി​രി​ക്കും!

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

13. ആമോ​സി​ന്റെ മുന്നറി​യി​പ്പു​ക​ളിൽനി​ന്നു നമുക്ക്‌ ഇന്ന്‌ എങ്ങനെ പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാൻ കഴിയും?

13 ഇന്നത്തെ ബൈബിൾവാ​യ​ന​ക്കാർക്ക്‌ ആമോസ്‌ ഇസ്രാ​യേ​ലി​നോ​ടും യഹൂദ​യോ​ടും അവരുടെ അടുത്ത അയൽക്കാ​രോ​ടും പ്രഘോ​ഷിച്ച മുന്നറി​യി​പ്പു​ക​ളു​ടെ കാരണം ശ്രദ്ധി​ക്കു​ന്ന​തി​നാൽ പ്രയോ​ജനം അനുഭ​വി​ക്കാൻ കഴിയും. യഹോ​വ​യു​ടെ നിയമത്തെ ത്യജി​ക്കു​ന്ന​വർക്കും ദരി​ദ്രരെ വഞ്ചിക്കു​ക​യും ഞെരു​ക്കു​ക​യും ചെയ്യു​ന്ന​വർക്കും അത്യാ​ഗ്ര​ഹി​കൾക്കും അധർമി​കൾക്കും വിഗ്ര​ഹാ​രാ​ധന നടത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​വർക്കും യഹോ​വ​യു​ടെ അംഗീ​കാ​രം നേടാൻ കഴിയില്ല. എന്നാൽ അങ്ങനെ​യു​ളള കാര്യ​ങ്ങ​ളിൽനിന്ന്‌ അകന്നു​മാ​റു​ക​യും അനുത​പി​ക്കു​ക​യും ചെയ്യു​ന്ന​വ​രോ​ടു യഹോവ ക്ഷമിക്കു​ക​യും അവരോ​ടു കരുണ കാണി​ക്കു​ക​യും ചെയ്യുന്നു. ഈ ദുഷ്ട ലോക​ത്തി​ലെ ദുഷി​പ്പി​ക്കുന്ന സഹവാ​സ​ങ്ങ​ളിൽനി​ന്നു നാം നമ്മേത്തന്നെ വേർപെ​ടു​ത്തു​ക​യും “ജീവി​ച്ചി​രി​ക്കേ​ണ്ട​തി​ന്നു എന്നെ അന്വേ​ഷി​പ്പിൻ” എന്ന യഹോ​വ​യു​ടെ ബുദ്ധ്യു​പ​ദേശം അനുസ​രി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ നാം ജ്ഞാനി​ക​ളാണ്‌.—5:4, 6, 14.

14. സ്‌തേ​ഫാ​നോ​സി​ന്റെ കാലത്തെ യഹൂദൻമാർ ആമോ​സി​ന്റെ ഓർമി​പ്പി​ക്ക​ലു​ക​ളിൽനി​ന്നു പ്രയോ​ജ​ന​മ​നു​ഭ​വി​ച്ചോ?

14 തന്റെ രക്തസാ​ക്ഷി​മ​ര​ണ​ത്തി​ന്റെ സമയത്ത്‌, സ്‌തേ​ഫാ​നോസ്‌ ആമോ​സി​ന്റെ കാര്യം എടുത്തു​പ​റഞ്ഞു. മോ​ലേ​ക്കും രേഫാ​നും​പോ​ലെ​യു​ളള അന്യ​ദൈ​വ​ങ്ങ​ളു​മാ​യു​ളള ഇസ്രാ​യേ​ലി​ന്റെ വിഗ്ര​ഹാ​രാ​ധ​ന​യാണ്‌ അടിമത്തം കൈവ​രു​ത്തി​യ​തെന്ന്‌ അവൻ യഹൂദൻമാ​രെ ഓർമി​പ്പി​ച്ചു. ആ യഹൂദൻമാർ ആമോ​സി​ന്റെ വാക്കുകൾ ആവർത്തി​ച്ചു കേട്ടതു​കൊ​ണ്ടു പ്രയോ​ജ​ന​മ​നു​ഭ​വി​ച്ചോ? ഇല്ല! അവർ കുപി​ത​രാ​യി സ്‌തേ​ഫാ​നോ​സി​നെ കല്ലെറി​ഞ്ഞു​കൊ​ല്ലു​ക​യും പൊ.യു. 70-ലെ യെരു​ശ​ലേ​മി​ന്റെ നാശത്തിൽ തങ്ങളു​ടെ​മേ​ലു​ണ്ടായ കൂടു​ത​ലായ അനർഥ​ത്തിന്‌ അർഹരാ​യി​ത്തീ​രു​ക​യും ചെയ്‌തു.—ആമോ. 5:25-27; പ്രവൃ. 7:42, 43.

15. ഏതു പുനഃ​സ്ഥാ​പ​ന​പ്ര​വ​ച​നങ്ങൾ പരിചി​ന്തി​ക്കു​ന്നതു പ്രയോ​ജ​ന​ക​ര​മാണ്‌?

15 ആമോ​സി​ലെ അനേകം പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി പരിചി​ന്തി​ക്കു​ന്നതു പ്രയോ​ജ​ന​ക​ര​മാണ്‌, ഇസ്രാ​യേ​ലി​ന്റെ​യും യഹൂദ​യു​ടെ​യും മററു ജനതക​ളു​ടെ​യും മേലുളള ശിക്ഷയിൽ നിവൃ​ത്തി​യാ​യവ മാത്രമല്ല, പുനഃ​സ്ഥാ​പന പ്രവച​ന​ങ്ങ​ളും. ആമോസ്‌ മുഖാ​ന്ത​ര​മു​ളള യഹോ​വ​യു​ടെ വചനത്തിന്‌ അനുസൃ​ത​മാ​യി ഇസ്രാ​യേൽ ബന്ദികൾ തങ്ങളുടെ ശൂന്യ​മാ​യി കിടക്കുന്ന നഗരങ്ങൾ പണിതു പാർക്കു​ന്ന​തി​നും മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും തോപ്പു​ക​ളും നട്ടുണ്ടാ​ക്കു​ന്ന​തി​നു​മാ​യി പൊ.യു.മു. 537-ൽ മടങ്ങി​പ്പോ​യി.—ആമോ. 9:14; എസ്രാ 3:1.

16. ക്രിസ്‌തീ​യ​സ​ഭ​യോ​ടു​ളള ബന്ധത്തിൽ യാക്കോബ്‌ ആമോസ്‌ 9:11, 12-ന്റെ ഒരു നിവൃത്തി സൂചി​പ്പി​ച്ച​തെ​ങ്ങനെ?

16 എന്നിരു​ന്നാ​ലും, അപ്പോ​സ്‌ത​ലൻമാ​രു​ടെ നാളു​ക​ളിൽ ആമോ​സി​ന്റെ പ്രവച​ന​ത്തി​ന്റെ മഹത്തും പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തു​മായ ഒരു നിവൃത്തി ഉണ്ടായി. ക്രിസ്‌തീയ സഭയി​ലേ​ക്കു​ളള ഇസ്രാ​യേ​ല്യ​ര​ല്ലാ​ത്ത​വ​രു​ടെ കൂട്ടി​ച്ചേർപ്പി​നെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്യു​മ്പോൾ ഇത്‌ ആമോസ്‌ 9:11, 12-ൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു​വെന്നു യാക്കോബ്‌ നിശ്വ​സ്‌ത​ത​യിൽ വ്യക്തമാ​ക്കു​ന്നു. ‘വീണു​പോയ ദാവീ​ദിൻ കൂടാ​ര​ത്തി​ന്റെ പുനർനിർമാണ’ത്തിനു ക്രിസ്‌തീയ സഭയോ​ടു​ളള ബന്ധത്തിൽ നിവൃ​ത്തി​യു​ണ്ടാ​കു​ന്ന​താ​യി അവൻ സൂചി​പ്പി​ക്കു​ന്നു, “മനുഷ്യ​രിൽ ശേഷി​ച്ച​വ​രും എന്റെ നാമം വിളി​ച്ചി​രി​ക്കുന്ന സകല ജാതി​ക​ളും കർത്താ​വി​നെ അന്വേ​ഷി​ക്കും എന്നു . . . കർത്താവു [“യഹോവ,” NW] അരുളി​ച്ചെ​യ്യു​ന്നു.” തീർച്ച​യാ​യും ഇവിടെ ശീമോൻ പത്രൊസ്‌ പ്രതി​പാ​ദിച്ച പ്രകാ​ര​മു​ളള പുതിയ വികാ​സ​ത്തി​നു തിരു​വെ​ഴു​ത്തു​പി​ന്തുണ ഉണ്ടായി​രു​ന്നു—ദൈവം “തന്റെ നാമത്തി​ന്നാ​യി” ജാതി​ക​ളിൽനിന്ന്‌ ഒരു ജനത്തെ എടുക്കു​ക​യാ​യി​രു​ന്നു എന്നതി​നു​തന്നെ.—പ്രവൃ. 15:13-19.

17. ദൈവ​രാ​ജ്യ​ത്തോ​ടു​ളള ബന്ധത്തിൽ ആമോസ്‌ ഏതു സമ്പൽസ​മൃ​ദ്ധി​യും സ്ഥിരത​യും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു?

17 ഈ ക്രിസ്‌തീയ സഭയുടെ തലവനായ യേശു​ക്രി​സ്‌തു “തന്റെ പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം” അവകാ​ശ​പ്പെ​ടു​ത്തു​ക​യും എന്നേക്കും ഭരിക്കു​ക​യും ചെയ്യുന്ന “ദാവീ​ദി​ന്റെ പുത്രൻ” എന്നു മറെറാ​രി​ടത്തു തിരി​ച്ച​റി​യി​ക്ക​പ്പെ​ടു​ന്നു. (ലൂക്കൊ. 1:32, 33; 3:31) അങ്ങനെ ആമോ​സി​ന്റെ പ്രവചനം ഒരു രാജ്യ​ത്തി​നു​വേണ്ടി ദാവീ​ദി​നോ​ടു ചെയ്‌ത ഉടമ്പടി​യു​ടെ നിവൃ​ത്തി​യി​ലേക്കു വിരൽചൂ​ണ്ടു​ന്നു. ആമോ​സി​ന്റെ സമാപ​ന​വാ​ക്കു​കൾ “ദാവീ​ദി​ന്റെ കൂടാര”ത്തെ ഉയർത്തുന്ന കാലത്തെ കവി​ഞ്ഞൊ​ഴു​കുന്ന സമ്പൽസ​മൃ​ദ്ധി​യു​ടെ അത്യത്ഭു​ത​ക​ര​മായ ദർശനം നൽകു​ന്നു​വെന്നു മാത്രമല്ല, അവ ദൈവ​രാ​ജ്യ​ത്തി​ന്റെ സ്ഥിരതക്ക്‌ അടിവ​ര​യി​ടു​ക​യും ചെയ്യുന്നു: “ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടു​ത്തി​രി​ക്കുന്ന ദേശത്തു​നി​ന്നു അവരെ ഇനി പറിച്ചു​ക​ള​ക​യു​മില്ല എന്നു നിന്റെ ദൈവ​മായ യഹോവ അരുളി​ച്ചെ​യ്യു​ന്നു.” യഹോവ “ദാവീ​ദിൻ കൂടാ​രത്തെ” പൂർണ​മാ​യി പുനഃ​സ്ഥാ​പി​ക്കു​മ്പോൾ ഭൂമി നിത്യാ​നു​ഗ്ര​ഹ​ങ്ങൾകൊ​ണ്ടു നിറയും.—ആമോ. 9:13-15.

[അടിക്കു​റി​പ്പു​കൾ]

a 1978, യെരു​ശ​ലേം, പേജ്‌ 1046.

[അധ്യയന ചോദ്യ​ങ്ങൾ]