വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 32—യോനാ

ബൈബിൾ പുസ്‌തക നമ്പർ 32—യോനാ

ബൈബിൾ പുസ്‌തക നമ്പർ 32—യോനാ

എഴുത്തുകാരൻ: യോനാ

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. ഏകദേശം 844

1. യോനാ​യു​ടെ പുസ്‌ത​ക​ത്തിൽ ഏതു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം​നൽകി​യി​രി​ക്കു​ന്നു, യഹോ​വ​യു​ടെ കരുണ​സം​ബ​ന്ധിച്ച്‌ അത്‌ എന്തു പ്രകട​മാ​ക്കു​ന്നു?

 യോനാ—പൊ.യു.മു. ഒൻപതാം നൂററാ​ണ്ടി​ലെ വിദേ​ശ​മി​ഷ​നറി! അവൻ യഹോ​വ​യിൽനി​ന്നു​ളള തന്റെ നിയമ​നത്തെ എങ്ങനെ​യാ​ണു വീക്ഷി​ച്ചത്‌? ഇത്‌ അവന്‌ ഏതു പുതിയ അനുഭ​വങ്ങൾ തുറന്നു​കൊ​ടു​ത്തു? തന്റെ നിയമ​ന​സ്ഥ​ലത്തെ ജനങ്ങൾ സ്വീകാ​ര്യ​ക്ഷ​മ​ത​യു​ള​ള​വ​രാ​ണെന്ന്‌ അവൻ കണ്ടെത്തി​യോ? അവന്റെ പ്രസംഗം എത്ര വിജയ​പ്ര​ദ​മാ​യി​രു​ന്നു? യോനാ​യു​ടെ പുസ്‌ത​ക​ത്തി​ലെ നാടകീ​യ​മായ രേഖ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുന്നു. യഹോ​വ​യു​ടെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനത അവനോ​ടു​ളള ഉടമ്പടി ലംഘിച്ചു പുറജാ​തീയ വിഗ്ര​ഹാ​രാ​ധ​ന​യി​ലേക്കു വീണു​പോ​യി​രുന്ന ഒരു സമയത്ത്‌ എഴുത​പ്പെട്ട ഈ പ്രാവ​ച​നി​ക​രേഖ ദൈവ​ത്തി​ന്റെ കരുണ ഒരൊററ ജനതക്ക്‌, ഇസ്രാ​യേ​ലി​നു​പോ​ലും, പരിമി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യ​ല്ലെന്നു പ്രകട​മാ​ക്കു​ന്നു. തന്നെയു​മല്ല, അത്‌ അപൂർണ​മ​നു​ഷ്യ​നിൽ ഒട്ടുമി​ക്ക​പ്പോ​ഴും നിരീ​ക്ഷി​ക്ക​പ്പെ​ടുന്ന കരുണ​യു​ടെ​യും ക്ഷമയു​ടെ​യും വിശ്വാ​സ​ത്തി​ന്റെ​യും അഭാവ​ത്തി​നു വിപരീ​ത​മാ​യി യഹോ​വ​യു​ടെ വലിയ കരുണ​യെ​യും സ്‌നേ​ഹ​ദ​യ​യെ​യും പുകഴ്‌ത്തു​ന്നു.

2. യോനാ​യെ സംബന്ധിച്ച്‌ എന്തറി​യ​പ്പെ​ടു​ന്നു, അവൻ ഏതു വർഷ​ത്തോ​ട​ടു​ത്തു പ്രവചി​ച്ചു?

2 യോനാ എന്ന പേരിന്റെ (എബ്രായ, യോഹ്നാ) അർഥം “പ്രാവ്‌” എന്നാണ്‌. അവൻ സെബു​ലൂ​ന്റെ പ്രദേ​ശത്തു ഗലീല​യി​ലു​ളള ഗത്ത്‌-ഹേഫരി​ലെ അമിഥായ്‌ പ്രവാ​ച​കന്റെ പുത്ര​നാ​യി​രു​ന്നു. 2 രാജാ​ക്കൻമാർ 14:23-25-ൽ ഇസ്രാ​യേൽരാ​ജാ​വായ യൊ​രോ​ബെ​യാം യോനാ​മു​ഖാ​ന്തരം യഹോവ പ്രസ്‌താ​വിച്ച വചനമ​നു​സ​രി​ച്ചു രാഷ്‌ട്ര​ത്തി​ന്റെ അതിർത്തി വ്യാപി​പ്പി​ച്ചു​വെന്നു നാം വായി​ക്കു​ന്നു. ഇതു യോനാ​യു​ടെ പ്രവചി​ക്കൽ, നിനെവേ തലസ്ഥാ​ന​മാ​യു​ളള അസീറി​യാ ഇസ്രാ​യേ​ലി​നെ ഭരിക്കാൻ തുടങ്ങു​ന്ന​തിന്‌ അനേകം വർഷങ്ങൾക്കു മുമ്പു പൊ.യു.മു. ഏതാണ്ട്‌ 844-ൽ ആണെന്നു സ്ഥാപി​ക്കും, അത്‌ ഇസ്രാ​യേ​ലി​ലെ യൊ​രോ​ബെ​യാം II-ാമന്റെ സിംഹാ​സ​നാ​രോ​ഹ​ണ​വർഷ​മാണ്‌.

3. യോനാ​യു​ടെ വിവരണം വിശ്വാ​സ്യ​മാ​ണെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

3 യോനാ​യു​ടെ മുഴു​വി​വ​ര​ണ​വും വിശ്വാ​സ്യ​മാ​ണെ​ന്നു​ള​ള​തി​നു സംശയ​മില്ല. ‘നമ്മുടെ വിശ്വാ​സത്തെ പൂർത്തീ​ക​രി​ക്കു​ന്ന​വ​നായ യേശു’ യോനാ​യെ ഒരു യഥാർഥ വ്യക്തി​യാ​യി പരാമർശി​ക്കു​ക​യും യോനാ​യി​ലെ പ്രാവ​ച​നി​ക​സം​ഭ​വ​ങ്ങ​ളിൽ രണ്ടെണ്ണ​ത്തി​ന്റെ നിശ്വസ്‌ത വ്യാഖ്യാ​നം നൽകു​ക​യും അങ്ങനെ ഈ പുസ്‌ത​ക​ത്തിൽ യഥാർഥ പ്രവച​ന​മ​ട​ങ്ങി​യി​രി​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കു​ക​യും ചെയ്‌തു. (എബ്രാ. 12:2; മത്താ. 12:39-41; 16:4; ലൂക്കൊ. 11:29-32) യഹൂദർ എല്ലായ്‌പോ​ഴും യോനാ​യെ തങ്ങളുടെ കാനോ​നി​ക​പു​സ്‌ത​ക​ങ്ങ​ളു​ടെ കൂട്ടത്തിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌, അവർ അതിനെ ചരി​ത്ര​പ​ര​മെന്നു കരുതു​ക​യും ചെയ്യുന്നു. തന്റെ തെററു​ക​ളെ​യും ദൗർബ​ല്യ​ങ്ങ​ളെ​യും മറയ്‌ക്കാൻ ശ്രമി​ക്കാ​തെ അവയെ വർണി​ക്കു​ന്ന​തി​ലു​ളള യോനാ​യു​ടെ സ്വന്തം നിഷ്‌ക​പ​ട​ത​യും രേഖ യഥാർഥ​മാ​ണെന്നു കാണി​ക്കു​ന്നു.

4. ഏതു തരം മത്സ്യം യോനാ​യെ വിഴു​ങ്ങി​യി​രി​ക്കാം? എന്നാൽ നമ്മുടെ അറിവിന്‌ എന്തു മതിയാ​കും?

4 യോനാ​യെ വിഴു​ങ്ങിയ “മഹാമത്സ്യ”ത്തെ സംബന്ധി​ച്ചെന്ത്‌? ഇത്‌ ഏതു തരം മത്സ്യമാ​യി​രി​ക്കാ​മെ​ന്ന​തു​സം​ബ​ന്ധി​ച്ചു ഗണ്യമായ അഭ്യൂ​ഹ​മു​ണ്ടാ​യി​ട്ടുണ്ട്‌. എണ്ണത്തി​മിം​ഗലം ഒരു മനുഷ്യ​നെ മുഴു​വ​നോ​ടെ വിഴു​ങ്ങാൻ തികച്ചും കഴിവു​ള​ള​താണ്‌. വലിയ വെളള​സ്രാ​വി​നും ആ കഴിവുണ്ട്‌. എന്നിരു​ന്നാ​ലും, യോനാ​യെ വിഴു​ങ്ങാൻ “യഹോവ ഒരു മഹാമ​ത്സ്യ​ത്തെ കല്‌പി​ച്ചാ​ക്കി​യി​രു​ന്നു” എന്നുമാ​ത്രം ബൈബിൾ പറയുന്നു. (യോനാ 1:17) ഏതു തരം മത്സ്യമാ​ണെന്നു നിഷ്‌കൃ​ഷ്ട​മാ​യി പറയു​ന്നില്ല. അത്‌ ഒരു എണ്ണത്തി​മിം​ഗ​ല​മാ​ണോ ഒരു വലിയ വെളള​സ്രാ​വാ​ണോ അതോ തിരി​ച്ച​റി​യാത്ത ഒരു കടൽജീ​വി​യാ​ണോ എന്നു തീർച്ച​പ്പെ​ടു​ത്തുക സാധ്യമല്ല. a നമ്മുടെ അറിവിന്‌ അത്‌ ഒരു “മഹാമത്സ്യ”മായി​രു​ന്നു എന്ന ബൈബിൾ രേഖ മതിയാ​കും.

യോനാ​യു​ടെ ഉളളടക്കം

5. യോനാ തന്റെ നിയമ​ന​ത്തോട്‌ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു, ഫലമെ​ന്താ​യി​രു​ന്നു?

5 യോനാ നിനെ​വേ​യി​ലേക്കു നിയമി​ക്ക​പ്പെ​ടു​ന്നു, എന്നാൽ ഒളി​ച്ചോ​ടു​ന്നു (1:1-16). “അമിത്ഥാ​യു​ടെ മകനായ യോ​നെക്കു യഹോ​വ​യു​ടെ അരുള​പ്പാ​ടു ഉണ്ടായ​തെ​ന്തെ​ന്നാൽ: നീ പുറ​പ്പെട്ടു മഹാന​ഗ​ര​മായ നീനെ​വേ​യി​ലേക്കു ചെന്നു അതിന്നു വിരോ​ധ​മാ​യി പ്രസം​ഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധി​യിൽ എത്തിയി​രി​ക്കു​ന്നു.” (1:1, 2) യോനാ​യ്‌ക്ക്‌ ഈ നിയമനം രുചി​ക്കു​ന്നു​ണ്ടോ? അശേഷ​മില്ല! സാധ്യ​ത​യ​നു​സ​രി​ച്ചു സ്‌പെ​യിൻ ആയി തിരി​ച്ച​റി​യ​പ്പെ​ടുന്ന തർശീ​ശി​ലേ​ക്കു​ളള ഒരു കപ്പലിൽ കയറി അവൻ എതിർദി​ശ​യിൽ ഒളി​ച്ചോ​ടു​ന്നു. യോനാ​യു​ടെ കപ്പൽ ഒരു വലിയ കൊടു​ങ്കാ​റ​റി​ല​ക​പ്പെ​ടു​ന്നു. നാവികർ ഭയന്നു “താന്താന്റെ ദേവ​നോ​ടു” സഹായ​ത്തി​നാ​യി നിലവി​ളി​ക്കു​ന്നു, അതേ സമയം യോനാ കപ്പലിന്റെ അടിത്ത​ട്ടിൽ കിടന്നു​റ​ങ്ങു​ക​യാണ്‌. (1:5) യോനാ​യെ ഉണർത്തി​യ​ശേഷം, തങ്ങളുടെ ദുരവ​സ്ഥ​യു​ടെ കാരണ​മാ​രാ​ണെന്നു കണ്ടുപി​ടി​ക്കാ​നു​ളള ഒരു ശ്രമത്തിൽ അവർ ചീട്ടി​ടു​ന്നു. ചീട്ടു യോനാ​യ്‌ക്കു വീഴുന്നു. ഇപ്പോ​ഴാ​ണു താൻ യഹോ​വ​യു​ടെ ആരാധ​ക​നായ ഒരു എബ്രാ​യ​നാ​ണെ​ന്നും താൻ തന്റെ ദൈവദത്ത ജോലി​യിൽനിന്ന്‌ ഒളി​ച്ചോ​ടി​പ്പോ​കു​ക​യാ​ണെ​ന്നും യോനാ അവരെ അറിയി​ക്കു​ന്നത്‌. തന്നെ സമു​ദ്ര​ത്തി​ലേ​ക്കെ​റി​യാൻ അവൻ അവരോട്‌ ആവശ്യ​പ്പെ​ടു​ന്നു. കപ്പൽ മുമ്പോ​ട്ടു വിടാൻ കൂടു​ത​ലായ ശ്രമം നടത്തിയ ശേഷം അവർ ഒടുവിൽ യോനാ​യെ കടലി​ലേക്കു തളളി​യി​ടു​ന്നു. സമുദ്രം അതിന്റെ ക്ഷോഭം നിർത്തു​ന്നു.

6. “മഹാമത്സ്യ”വുമാ​യു​ളള യോനാ​യു​ടെ അനുഭ​വ​മെ​ന്താണ്‌?

6 ഒരു “മഹാമ​ത്സ്യം” വിഴു​ങ്ങു​ന്നു (1:17–2:10). “യോനയെ വിഴു​ങ്ങേ​ണ്ട​തി​ന്നു യഹോവ ഒരു മഹാമ​ത്സ്യ​ത്തെ കല്‌പി​ച്ചാ​ക്കി​യി​രു​ന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തി​ന്റെ വയററിൽ കിടന്നു.” (1:17) അവൻ മത്സ്യത്തി​ന്റെ ഉളളിൽനി​ന്നു യഹോ​വ​യോ​ടു തീക്ഷ്‌ണ​മാ​യി പ്രാർഥി​ക്കു​ന്നു. “പാതാ​ള​ത്തി​ന്റെ വയററിൽനി​ന്നു” അവൻ സഹായ​ത്തി​നാ​യി മുറവി​ളി​ക്കു​ക​യും താൻ നേർന്നതു നിവർത്തി​ക്കു​മെന്നു പ്രഖ്യാ​പി​ക്കു​ക​യും ചെയ്യുന്നു, എന്തു​കൊ​ണ്ടെ​ന്നാൽ “രക്ഷ യഹോ​വ​യു​ടെ പക്കൽനി​ന്നു വരുന്നു.” (2:2, 9) യഹോ​വ​യു​ടെ കൽപ്പന​പ്ര​കാ​രം മത്സ്യം യോനാ​യെ ഉണങ്ങിയ നില​ത്തേക്കു ഛർദി​ക്കു​ന്നു.

7. നിനെ​വേ​യി​ലെ യോനാ​യു​ടെ പ്രസംഗം എത്ര ഫലപ്ര​ദ​മാണ്‌?

7 നിനെ​വേ​യിൽ പ്രസം​ഗി​ക്കു​ന്നു (3:1–4:11). യഹോവ യോനാ​യോ​ടു​ളള തന്റെ കൽപ്പന പുതു​ക്കു​ന്നു. യോനാ മേലാൽ തന്റെ നിയമ​ന​ത്തിൽനിന്ന്‌ ഒഴിഞ്ഞു​മാ​റു​ന്നില്ല, പിന്നെ​യോ അവൻ നിനെ​വേ​യി​ലേക്കു പോകു​ന്നു. അവിടെ അവൻ നഗരവീ​ഥി​ക​ളി​ലൂ​ടെ നടന്ന്‌ “ഇനി നാല്‌പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉൻമൂ​ല​മാ​കും” എന്നു വിളി​ച്ചു​പ​റ​യു​ന്നു. (3:4) അവന്റെ പ്രസംഗം സഫലമാണ്‌. നിനെ​വേ​യിൽ അനുതാപ തരംഗം അലയടി​ക്കു​ന്നു. അതിലെ ജനം ദൈവ​ത്തിൽ വിശ്വാ​സ​മർപ്പി​ക്കാൻ തുടങ്ങു​ന്നു. മനുഷ്യ​നും മൃഗവും ഉപവസി​ക്ക​ണ​മെ​ന്നും ചാക്കു​ശീല ധരിക്ക​ണ​മെ​ന്നും രാജാവ്‌ വിളം​ബ​രം​ചെ​യ്യു​ന്നു. യഹോവ കരുണാ​പൂർവം നഗരത്തെ നാശത്തിൽനിന്ന്‌ ഒഴിവാ​ക്കു​ന്നു.

8. നഗര​ത്തോ​ടു യഹോവ കരുണ പ്രകട​മാ​ക്കു​ന്നതു സംബന്ധി​ച്ചു യോനാ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു, പ്രവാ​ച​കന്റെ ഇരട്ടത്താപ്പ്‌ യഹോവ തുറന്നു​കാ​ട്ടു​ന്നത്‌ എങ്ങനെ?

8 ഇതു യോനാ​യ്‌ക്കു സഹിക്കാ​വു​ന്ന​തി​ല​ധി​ക​മാണ്‌. യഹോവ കരുണ കാണി​ക്കു​മെന്നു തനിക്ക്‌ എല്ലായ്‌പോ​ഴും അറിയാ​മാ​യി​രു​ന്നു​വെ​ന്നും അതു​കൊ​ണ്ടാ​ണു താൻ തർശീ​ശി​ലേക്ക്‌ ഓടി​പ്പോ​യ​തെ​ന്നും അവൻ യഹോ​വ​യോ​ടു പറയുന്നു. മരിച്ചി​രു​ന്നെ​ങ്കിൽ എന്ന്‌ അവൻ ആശിക്കു​ന്നു. യോനാ തികച്ചും അസംതൃ​പ്‌ത​നാ​യി നഗരത്തി​ന്റെ കിഴക്കു​വ​ശത്തു കുടിൽ കെട്ടു​ക​യും എന്തു സംഭവി​ക്കു​മെന്നു കാണാൻ കാത്തി​രി​ക്കു​ക​യും ചെയ്യുന്നു. ഭാവപ്പ​കർച്ച​യു​ളള തന്റെ പ്രവാ​ച​കനു തണലേ​കാൻ വളർന്നു​വ​രു​ന്ന​തി​നു യഹോവ ഒരു ആവണക്കു ചെടിയെ നിയമി​ക്കു​ന്നു. ഇതിലു​ളള യോനാ​യു​ടെ സന്തോഷം ഹ്രസ്വാ​യു​സ്സാണ്‌. അടുത്ത ദിവസം രാവിലെ ചെടി അറഞ്ഞു​ക​ള​യാൻ യഹോവ ഒരു പുഴു​വി​നെ നിയമി​ക്കു​ന്നു. തന്നിമി​ത്തം അതിന്റെ ആശ്വാ​സ​ക​ര​മായ സംരക്ഷണം മാറി പൊള​ളി​ക്കുന്ന ഒരു കിഴക്കൻ കാററും ഉണക്കി​ക്ക​ള​യുന്ന വെയി​ലും വരുന്നു. മരിച്ചി​രു​ന്നെ​ങ്കിൽ എന്നു യോനാ വീണ്ടും ആഗ്രഹി​ക്കു​ന്നു. സ്വയനീ​തി​യോ​ടെ അവൻ തന്റെ കോപത്തെ ന്യായീ​ക​രി​ക്കു​ന്നു. അവന്റെ ഇരട്ടത്താപ്പ്‌ യഹോവ ചൂണ്ടി​ക്കാ​ട്ടു​ന്നു: ഒരു ആവണക്കു​ചെ​ടി​യോ​ടു യോനാ​യ്‌ക്കു സഹതാപം തോന്നി, എന്നാൽ മഹാന​ഗ​ര​മായ നിനെ​വേ​യോ​ടു യഹോ​വക്ക്‌ ഇപ്പോൾ സഹതാപം തോന്നു​ന്ന​തിൽ അവൻ കോപി​ക്കു​ന്നു.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

9. യോനാ​യു​ടെ ഏതു മനോ​ഭാ​വ​വും പ്രവർത്ത​ന​ഗ​തി​യും നമുക്ക്‌ ഒരു മുന്നറി​യി​പ്പാ​യി നില​കൊ​ള​ളണം?

9 യോനാ​യു​ടെ പ്രവർത്ത​ന​ഗ​തി​യും അതിന്റെ പരിണ​ത​ഫ​ല​വും നമുക്ക്‌ ഒരു മുന്നറി​യി​പ്പാ​യി​രി​ക്കേ​ണ്ട​താണ്‌. അവൻ ദൈവ​ദ​ത്ത​മായ വേലയിൽനിന്ന്‌ ഒളി​ച്ചോ​ടി; അവൻ തന്റെ വേല ഏറെറ​ടു​ക്കു​ക​യും തന്നെ പിന്താ​ങ്ങാൻ ദൈവ​ത്തിൽ ആശ്രയി​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. (യോനാ 1:3; ലൂക്കൊ. 9:62; സദൃ. 14:26; യെശ. 6:8) അവൻ തെററായ ദിശയിൽ പോയ​പ്പോൾ “സ്വർഗ്ഗീയ ദൈവ​മായ യഹോവ”യുടെ ഒരു ആരാധ​ക​നാ​യി നാവി​കർക്കു തന്നേത്തന്നെ ശങ്ക കൂടാതെ തിരി​ച്ച​റി​യി​ക്കാൻ പരാജ​യ​പ്പെ​ട്ട​തിൽ അവൻ ഒരു നിഷേ​ധാ​ത്മക മനോ​ഭാ​വം പ്രകട​മാ​ക്കി. അവനു ധൈര്യം നഷ്ടപ്പെ​ട്ടി​രു​ന്നു. (യോനാ 1:7-9; എഫേ. 6:19, 20) യോനാ​യു​ടെ സ്വാർഥ​വി​ചാ​രം നിനെ​വേ​യോ​ടു​ളള യഹോ​വ​യു​ടെ കരുണയെ വ്യക്തി​പ​ര​മായ ഒരു അവഹേ​ള​ന​മാ​യി വീക്ഷി​ക്കാ​നി​ട​യാ​ക്കി; പരിണ​ത​ഫ​ല​മി​താ​യി​രി​ക്കു​മെന്നു തനിക്ക്‌ എല്ലായ്‌പോ​ഴും അറിയാ​മാ​യി​രു​ന്നു എന്നു യഹോ​വ​യോ​ടു പറഞ്ഞു​കൊ​ണ്ടു യോനാ മുഖം രക്ഷിക്കാൻ ശ്രമിച്ചു—അതു​കൊണ്ട്‌ ഒരു പ്രവാ​ച​ക​നാ​യി തന്നെ അയയ്‌ക്കു​ന്നത്‌ എന്തിന്‌? തന്റെ അനാദ​ര​പൂർവ​ക​മായ, പരാതി​പ​റ​യുന്ന ഈ മനോ​ഭാ​വ​ത്തിന്‌ അവൻ ശാസി​ക്ക​പ്പെട്ടു. അതു​കൊ​ണ്ടു നാം അവന്റെ അനുഭ​വ​ത്തിൽനി​ന്നു പ്രയോ​ജ​ന​മ​നു​ഭ​വി​ക്കു​ക​യും യഹോവ കരുണ കാണി​ക്കു​ന്ന​തിൽ അല്ലെങ്കിൽ അവന്റെ പ്രവർത്ത​ന​വി​ധ​ത്തിൽ കുററം കണ്ടെത്തു​ന്ന​തിൽനി​ന്നു പിൻമാ​റു​ക​യും ചെയ്യണം.—യോനാ 4:1-4, 7-9; ഫിലി. 2:13, 14; 1 കൊരി. 10:10.

10. യഹോ​വ​യു​ടെ സ്‌നേ​ഹ​ദ​യ​യും കരുണ​യും യോനാ​യു​ടെ പുസ്‌ത​ക​ത്തിൽ ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ?

10 യോനാ​യു​ടെ പുസ്‌ത​ക​ത്തി​ലെ മറെറ​ന്തി​നെ​യും കവിയു​ന്ന​താ​ണു യഹോ​വ​യു​ടെ സ്‌നേ​ഹ​ദ​യ​യും കരുണ​യു​മാ​കുന്ന മഹനീയ ഗുണങ്ങ​ളു​ടെ ചിത്രീ​ക​രണം. ആസന്നമായ നാശ​ത്തെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു​കൊ​ടു​ക്കാൻ തന്റെ പ്രവാ​ച​കനെ അയച്ചതി​നാൽ യഹോവ നിനെ​വേ​യോ​ടു സ്‌നേ​ഹദയ പ്രകട​മാ​ക്കി, നഗരം അനുത​പി​ച്ച​പ്പോൾ കരുണ കാണി​ക്കാൻ അവൻ സന്നദ്ധനു​മാ​യി​രു​ന്നു—പൊ.യു.മു. 632-ൽ മേദ്യ​രും ബാബി​ലോ​ന്യ​രും അതിനെ നശിപ്പി​ക്കു​ന്ന​തു​വരെ 200-ൽപ്പരം വർഷം നിലനിൽക്കാൻ നിനെ​വേയെ അനുവ​ദിച്ച ഒരു കരുണ​തന്നെ. കൊടു​ങ്കാ​റ​റി​നാൽ പ്രക്ഷു​ബ്ധ​മായ സമു​ദ്ര​ത്തിൽനി​ന്നു യോനാ​യെ വിടു​വി​ച്ച​തി​ലും “അവന്റെ സങ്കടത്തിൽനി​ന്നു വിടു​വി​പ്പാൻ” ആവണക്കു പ്രദാ​നം​ചെ​യ്‌ത​തി​ലും യഹോവ അവനോ​ടു കരുണ കാണിച്ചു. സംരക്ഷണം നൽകുന്ന ആവണക്കു പ്രദാനം ചെയ്‌ത​തി​നാ​ലും അനന്തരം അതു നീക്കം​ചെ​യ്‌ത​തി​നാ​ലും തന്റെ സ്വന്തം ഹിത​പ്ര​കാ​രം കരുണ​യും സ്‌നേ​ഹ​ദ​യ​യും കാണി​ക്കു​മെന്നു യഹോവ യോനാ​യെ അറിയി​ച്ചു.—യോനാ 1:2; 3:2-4, 10; 2:10; 4:6, 10, 11.

11. ‘യോനാ​യു​ടെ അടയാളം’ എന്താണ്‌?

11 മതനേ​താ​ക്കൻമാർക്കു കൊടു​ക്ക​പ്പെ​ടുന്ന ഏക അടയാളം ‘യോനാ​യു​ടെ അടയാളം’ ആയിരി​ക്കു​മെന്നു മത്തായി 12:38-41-ൽ യേശു അവരോ​ടു പറഞ്ഞു. “പാതാ​ള​ത്തി​ന്റെ വയററിൽ” മൂന്നു പകലും മൂന്നു രാത്രി​യും കഴിഞ്ഞ​ശേഷം യോനാ നിനെ​വേ​യി​ലേക്കു ചെന്ന്‌ അതി​നോ​ടു പ്രസം​ഗി​ച്ചു, അങ്ങനെ നിനെ​വേ​ക്കാർക്ക്‌ ഒരു “അടയാള”മായി. (യോനാ 1:17; 2:2; 3:1-4) സമാന​മാ​യി, മൂന്നു ദിവസ​ങ്ങ​ളു​ടെ ഭാഗങ്ങൾ യേശു ശവക്കു​ഴി​യിൽ ചെലവ​ഴി​ക്കു​ക​യും ഉയിർപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. അവന്റെ ശിഷ്യൻമാർ ആ സംഭവ​ത്തി​ന്റെ തെളിവു ഘോഷി​ച്ച​പ്പോൾ യേശു ആ തലമു​റ​യ്‌ക്ക്‌ ഒരു അടയാ​ള​മാ​യി​ത്തീർന്നു. സമയം അളക്കുന്ന യഹൂദ​രീ​തി​യും യേശു​വി​ന്റെ സംഗതി​യി​ലെ നിവൃ​ത്തി​യു​ടെ വസ്‌തു​ത​ക​ളു​മ​നു​സ​രി​ച്ചു “മൂന്നു രാവും മൂന്നു പകലും” അടങ്ങുന്ന ഈ കാലഘട്ടം മൂന്നു പൂർണ​ദി​വ​സ​ങ്ങ​ളിൽ കുറഞ്ഞ കാലമാ​യി​രി​ക്കാൻ അനുവ​ദി​ക്കു​ന്നു. b

12. (എ) നിനെ​വേ​ക്കാ​രെ​യും തന്റെ നാളിലെ യഹൂദൻമാ​രെ​യും കുറിച്ച്‌ യേശു മറെറ​ന്തു​കൂ​ടെ പറയുന്നു? (ബി) “യോന​യി​ലും വലിയവൻ” എങ്ങനെ പ്രത്യ​ക്ഷ​പ്പെട്ടു, യഹോ​വ​യു​ടെ രാജ്യ​ത്തോ​ടും രക്ഷയോ​ടു​മു​ളള ഏതു ബന്ധത്തോ​ടെ?

12 ഇതേ ചർച്ചയിൽ, യേശു നിനെ​വേ​ക്കാ​രു​ടെ അനുതാ​പ​ത്തെ​യും തന്റെ സ്വന്തം ശുശ്രൂ​ഷ​ക്കാ​ലത്തെ യഹൂദൻമാ​രു​ടെ ഹൃദയ​കാ​ഠി​ന്യ​ത്തെ​യും തനിക്ക്‌ അവരിൽനി​ന്ന​നു​ഭ​വ​പ്പെട്ട തികഞ്ഞ നിരസ​ന​ത്തെ​യും താരത​മ്യ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ഇങ്ങനെ പറയുന്നു: “നീനെ​വേ​ക്കാർ ന്യായ​വി​ധി​യിൽ ഈ തലമു​റ​യോ​ടു ഒന്നിച്ചു എഴു​ന്നേ​ററു അതിനെ കുററം വിധി​ക്കും; അവർ യോന​യു​ടെ പ്രസംഗം കേട്ടു മാനസാ​ന്ത​ര​പ്പെ​ട്ടു​വ​ല്ലോ. ഇതാ ഇവിടെ യോന​യി​ലും വലിയവൻ.” (മത്തായി 16:4-ഉം ലൂക്കൊസ്‌ 11:30, 32-ഉം കൂടെ കാണുക.) “യോന​യി​ലും വലിയവൻ”—ഈ വാക്കു​ക​ളാൽ യേശു എന്താണ്‌ അർഥമാ​ക്കി​യത്‌? അവൻ എല്ലാവ​രി​ലും വച്ച്‌ ഏററവും വലിയ പ്രവാ​ചകൻ, “സ്വർഗ്ഗ​രാ​ജ്യം സമീപി​ച്ചി​രി​ക്ക​യാൽ മാനസാ​ന്ത​ര​പ്പെ​ടു​വിൻ” എന്നു പ്രസം​ഗി​ക്കാൻ യഹോ​വ​യാൽ അയയ്‌ക്ക​പ്പെട്ട ഏകൻ, എന്ന നിലയിൽ തന്നേത്തന്നെ പരാമർശി​ക്കു​ക​യാ​യി​രു​ന്നു. (മത്താ. 4:17) എന്നിരു​ന്നാ​ലും, ആ തലമു​റ​യി​ലെ മിക്ക യഹൂദൻമാ​രും ‘യോനാ​യു​ടെ അടയാളം’ നിരസി​ച്ചു. ഇന്നോ? യഹോ​വ​യു​ടെ മുന്നറി​യി​പ്പിൻദൂ​തു മിക്കവ​രും ശ്രദ്ധി​ക്കു​ന്നി​ല്ലെ​ങ്കി​ലും ലോക​വ്യാ​പ​ക​മാ​യി അനേകാ​യി​ര​ങ്ങൾക്കു “മനുഷ്യ​പു​ത്ര”നായ യേശു ആദ്യം പ്രസം​ഗിച്ച ദൈവ​രാ​ജ്യ​സു​വാർത്ത കേൾക്കാൻ മഹത്തായ അവസരം ലഭിച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. യോനാ​യു​ടെ പ്രസം​ഗ​ത്താൽ അനുഗൃ​ഹീ​ത​രായ അനുതാ​പ​മു​ണ്ടാ​യി​രുന്ന നിനെ​വേ​ക്കാ​രെ​പ്പോ​ലെ അവർക്കും നീട്ടി​ക്കി​ട്ടുന്ന ജീവി​ത​ത്തി​നു​വേ​ണ്ടി​യു​ളള യഹോ​വ​യു​ടെ സമൃദ്ധ​വും കരുണാ​പൂർവ​ക​വു​മായ കരുത​ലു​ക​ളിൽ പങ്കുപ​റ​റാ​വു​ന്ന​താണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ സത്യമാ​യി “രക്ഷ യഹോ​വ​യു​ടെ പക്കൽനി​ന്നു വരുന്നു.”—യോനാ 2:9.

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജുകൾ 99-100.

b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 593.

[അധ്യയന ചോദ്യ​ങ്ങൾ]