വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 33—മീഖാ

ബൈബിൾ പുസ്‌തക നമ്പർ 33—മീഖാ

ബൈബിൾ പുസ്‌തക നമ്പർ 33—മീഖാ

എഴുത്തുകാരൻ: മീഖാ

എഴുതിയ സ്ഥലം: യഹൂദ

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. 717-നുമുമ്പ്‌

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. ഏകദേശം 777-717

1. മീഖാ എങ്ങനെ​യു​ളള മനുഷ്യ​നാ​യി​രു​ന്നു?

 യഹോ​വ​യു​ടെ വിശ്വസ്‌ത സേവന​ത്തിൽ അനേകം വർഷം ചെലവ​ഴി​ച്ചി​ട്ടു​ളള പക്വത​യു​ളള ഒരു മനുഷ്യ​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക. “നിങ്ങൾ നൻമയെ ദ്വേഷി​ച്ചു തിൻമയെ ഇച്ഛിക്കു​ന്നു; . . . നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നു അവരുടെ ത്വക്കു അവരു​ടെ​മേൽനി​ന്നു ഉരിച്ചു​ക​ള​യു​ന്നു” എന്നു തന്റെ ജനതയു​ടെ ഭരണാ​ധി​കാ​രി​ക​ളോ​ടു പറയാൻ കഴിയുന്ന ധീരനായ ഒരു മനുഷ്യ​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക. ആരുടെ ആത്മാവി​നാൽ താൻ സംസാ​രി​ച്ചു​വോ ആ യഹോ​വക്കു തന്റെ ശക്തമായ പ്രസ്‌താ​വ​ന​ക​ളു​ടെ സകല ബഹുമ​തി​യും കൊടുത്ത ഒരു എളിയ മനുഷ്യ​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക. നിങ്ങൾ അങ്ങനെ​യു​ളള ഒരു മനുഷ്യ​നു​മാ​യു​ളള പരിചയം ആസ്വദി​ക്കു​ക​യി​ല്ലേ? അവന്‌ എത്ര​യേറെ വിവര​ങ്ങ​ളും സാരവ​ത്തായ ബുദ്ധ്യു​പ​ദേ​ശ​വും പ്രദാനം ചെയ്യാൻ കഴിയും! പ്രവാ​ച​ക​നായ മീഖാ അങ്ങനെ​യു​ളള ഒരു മനുഷ്യ​നാ​യി​രു​ന്നു. അവന്റെ നാമം വഹിക്കുന്ന പുസ്‌ത​ക​ത്തിൽ അവന്റെ വിശിഷ്ട ബുദ്ധ്യു​പ​ദേശം നമുക്ക്‌ ഇപ്പോ​ഴും ലഭ്യമാണ്‌.—മീഖാ 3:2, 3, 8.

2. മീഖാ​യെ​യും അവന്റെ പ്രവചി​ക്ക​ലി​ന്റെ കാലഘ​ട്ട​ത്തെ​യും​കു​റിച്ച്‌ എന്ത്‌ അറിയ​പ്പെ​ടു​ന്നു?

2 പ്രവാ​ച​കൻമാ​രി​ല​നേ​ക​രെ​ക്കു​റി​ച്ചു സത്യമാ​യി​രി​ക്കു​ന്ന​തു​പോ​ലെ, മീഖാ​യു​ടെ പുസ്‌ത​ക​ത്തിൽ അവനെ​ക്കു​റി​ച്ചു​തന്നെ വളരെ കുറച്ചേ പറയു​ന്നു​ളളു; സന്ദേശ​മാ​യി​രു​ന്നു പ്രധാനം. മീഖാ എന്നതു മീഖാ​യേൽ (അർഥം “ദൈവ​ത്തെ​പ്പോ​ലെ ആരുളളു?”) എന്നതിന്റെ അല്ലെങ്കിൽ മീഖായാ (അർഥം “യഹോ​വ​യെ​പ്പോ​ലെ ആരുളളു?” എന്നതിന്റെ ഒരു ഹ്രസ്വ​രൂ​പ​മാണ്‌. അവൻ യോഥാം, ആഹാസ്‌, ഹിസ്‌കി​യാവ്‌ എന്നിവ​രു​ടെ വാഴ്‌ച​ക്കാ​ല​ത്താ​ണു പ്രവാ​ച​ക​നാ​യി സേവി​ച്ചത്‌ (പൊ.യു.മു. 777-717). അത്‌ അവനെ യെശയ്യാവ്‌, ഹോശേയ എന്നീ പ്രവാ​ച​കൻമാ​രു​ടെ ഒരു സമകാ​ലീ​ന​നാ​ക്കി. (യെശ. 1:1; ഹോശേ. 1:1) അവന്റെ കൃത്യ​മായ പ്രവചി​ക്കൽ കാലഘട്ടം അനിശ്ചി​ത​മാണ്‌, എന്നാൽ അതു കൂടി​യാൽ 60 വർഷമാണ്‌. ശമര്യ​യു​ടെ നാശ​ത്തെ​ക്കു​റി​ച്ചു​ളള അവന്റെ പ്രവച​നങ്ങൾ പൊ.യു.മു. 740-ലെ നഗരത്തി​ന്റെ നാശത്തി​നു മുമ്പാ​യി​രി​ക്കണം കൊടു​ക്ക​പ്പെ​ട്ടത്‌. പൊ.യു.മു. 717-ലെ ഹിസ്‌കി​യാ​വി​ന്റെ വാഴ്‌ച​യു​ടെ അവസാ​ന​ത്തോ​ടെ മുഴു എഴുത്തും പൂർത്തി​യാ​ക്ക​പ്പെ​ട്ടി​രി​ക്കണം. (മീഖാ 1:1) മീഖാ, യെരു​ശ​ലേ​മി​നു തെക്കു​പ​ടി​ഞ്ഞാ​റു​ളള ഫലഭൂ​യി​ഷ്‌ഠ​മായ താഴ്‌വീ​തി​യി​ലെ മോ​രേ​ശേത്ത്‌ ഗ്രാമ​ത്തിൽനി​ന്നു​ളള ഒരു ഗ്രാമീ​ണ​പ്ര​വാ​ച​ക​നാ​യി​രു​ന്നു. ഗ്രാമീ​ണ​ജീ​വി​ത​വു​മാ​യു​ളള അവന്റെ പരിചയം തന്റെ പ്രഖ്യാ​പ​ന​ങ്ങ​ളു​ടെ ആശയങ്ങൾ ബോധ്യ​പ്പെ​ടു​ത്തു​ന്ന​തിന്‌ അവൻ ഉപയോ​ഗിച്ച തരം ദൃഷ്ടാ​ന്ത​ങ്ങ​ളിൽ പ്രകട​മാ​ക്ക​പ്പെ​ടു​ന്നുണ്ട്‌.—2:12; 4:12, 13; 6:15; 7:1, 4, 14.

3. മീഖാ ഏതു സുപ്ര​ധാന കാലത്താ​ണു സേവി​ച്ചത്‌, യഹോവ അവനെ പ്രവാ​ച​ക​നാ​യി നിയോ​ഗി​ച്ചത്‌ എന്തു​കൊണ്ട്‌?

3 മീഖാ അപകട​ക​ര​വും സുപ്ര​ധാ​ന​വു​മായ കാലത്താ​ണു ജീവി​ച്ചത്‌. ത്വരി​ത​ഗ​തി​യി​ലു​ളള സംഭവങ്ങൾ ഇസ്രാ​യേൽ, യഹൂദാ എന്നീ രാജ്യ​ങ്ങൾക്കു നാശം മുന്നറി​യി​ക്കു​ക​യാ​യി​രു​ന്നു. ധാർമി​ക​മായ ദുഷി​പ്പും വിഗ്ര​ഹാ​രാ​ധ​ന​യും ഇസ്രാ​യേ​ലിൽ പെരു​കി​യി​രു​ന്നു. ഇതു തെളി​വ​നു​സ​രി​ച്ചു മീഖാ​യു​ടെ ജീവി​ത​കാ​ലത്തു ജനതക്ക്‌ അസീറി​യാ​യാ​ലു​ളള നാശം കൈവ​രു​ത്തി. യഹൂദാ യോഥാ​മി​ന്റെ വാഴ്‌ച​ക്കാ​ലത്തു ശരി ചെയ്യു​ന്ന​തിൽനിന്ന്‌ ആഹാസി​ന്റെ മത്സരവാ​ഴ്‌ച​ക്കാ​ലത്ത്‌ ഇസ്രാ​യേ​ലി​ന്റെ ദുഷ്ടതയെ പകർത്തു​ന്ന​തി​ലേ​ക്കും ഹിസ്‌കി​യാ​വി​ന്റെ വാഴ്‌ച​ക്കാ​ലത്ത്‌ ഒരു മടങ്ങി​വ​ര​വി​ലേ​ക്കും ചാഞ്ചാട്ടം നടത്തി. താൻ തന്റെ ജനത്തിൻമേൽ വരുത്താ​നി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അവർക്കു ശക്തമായ മുന്നറി​യി​പ്പു കൊടു​ക്കാൻ യഹോവ മീഖായെ എഴു​ന്നേൽപ്പി​ച്ചു. മീഖാ​യു​ടെ പ്രവച​നങ്ങൾ യെശയ്യാ​വി​ന്റെ​യും ഹോ​ശേ​യ​യു​ടെ​യും പ്രവച​ന​ങ്ങളെ സ്ഥിരീ​ക​രി​ക്കു​ന്ന​തി​നു പ്രയോ​ജ​ന​പ്പെട്ടു.—2 രാജാ. 15:32–20:21; 2 ദിന. അധ്യാ. 27-32; യെശ. 7:17; ഹോശേ. 8:8; 2 കൊരി. 13:1.

4. മീഖാ​യു​ടെ പുസ്‌ത​ക​ത്തി​ന്റെ വിശ്വാ​സ്യ​തയെ തെളി​യി​ക്കു​ന്നത്‌ എന്ത്‌?

4 മീഖാ​യു​ടെ പുസ്‌ത​ക​ത്തി​ന്റെ വിശ്വാ​സ്യത പ്രകട​മാ​ക്കു​ന്ന​തി​നു ധാരാളം തെളി​വു​ക​ളുണ്ട്‌. അത്‌ എബ്രായ കാനോ​ന്റെ ഭാഗമെന്ന നിലയിൽ യഹൂദൻമാർ എല്ലായ്‌പോ​ഴും സ്വീക​രി​ച്ചി​ട്ടുണ്ട്‌. യിരെ​മ്യാ​വു 26:18, 19 മീഖാ​യു​ടെ ഈ വാക്കു​കളെ നേരിട്ടു പരാമർശി​ക്കു​ന്നു: “സീയോ​നെ വയൽപോ​ലെ ഉഴും; യെരൂ​ശ​ലേം കൽക്കു​ന്നു​ക​ളും . . . ആയ്‌തീ​രും.” (മീഖാ 3:12) ബാബി​ലോൻ രാജാവ്‌ യെരു​ശ​ലേ​മി​നെ ‘നശിപ്പി​ച്ചു​ക​ളയത്ത’ക്കവണ്ണം നിലം​പ​രി​ചാ​ക്കിയ പൊ.യു.മു. 607-ൽ ഈ പ്രവച​ന​ത്തി​നു കൃത്യ​മാ​യി നിവൃത്തി ഉണ്ടായി. (2 ദിന. 36:19) ശമര്യ “വയലിലെ കൽക്കു​ന്നു​പോ​ലെ” ആയിത്തീ​രും എന്ന ഒരു സമാന പ്രവചനം അതു​പോ​ലെ​തന്നെ നിവൃ​ത്തി​യേറി. (മീഖാ 1:6, 7) പൊ.യു.മു. 740-ൽ അസീറി​യ​ക്കാർ ശമര്യയെ നശിപ്പി​ച്ചു, അന്ന്‌ അവർ വടക്കൻ ഇസ്രാ​യേൽ രാജ്യത്തെ അടിമ​ത്ത​ത്തി​ലേക്കു കൊണ്ടു​പോ​യി. (2 രാജാ. 17:5, 6) പിന്നീടു പൊ.യു.മു. നാലാം നൂററാ​ണ്ടിൽ അതു മഹാനായ അലക്‌സാ​ണ്ട​റാൽ ജയിച്ച​ട​ക്ക​പ്പെ​ടു​ക​യും പൊ.യു.മു. രണ്ടാം നൂററാ​ണ്ടിൽ ജോൺ ഹിർക്കാ​നസ്‌ I-ാമനു കീഴിൽ യഹൂദൻമാ​രാ​ലു​ളള ശൂന്യ​മാ​ക്കൽ അനുഭ​വി​ക്കു​ക​യും ചെയ്‌തു. ശമര്യ​യു​ടെ ഈ അവസാന നാശ​ത്തെ​ക്കു​റി​ച്ചു ബൈബി​ളി​ന്റെ പുതിയ വെസ്‌റ​റ്‌മി​നി​സ്‌ററർ നിഘണ്ടു (ഇംഗ്ലീഷ്‌), 1970, പേജ്‌ 822 ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ജേതാവ്‌ അതിനെ നശിപ്പി​ക്കു​ക​യും കോട്ട​കെ​ട്ടിയ ഒരു നഗരം ആ കുന്നിൽ എന്നെങ്കി​ലും സ്ഥിതി​ചെ​യ്‌തി​രു​ന്ന​താ​യു​ളള സകല തെളി​വും തുടച്ചു​നീ​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്‌തു.”

5. പുരാ​വ​സ്‌തു​ശാ​സ്‌ത്രം മീഖാ​യു​ടെ പ്രവച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

5 പുരാ​വ​സ്‌തു​ശാ​സ്‌ത്ര​പ​ര​മായ തെളി​വും മീഖാ​യു​ടെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​കളെ പിന്താ​ങ്ങു​ന്നു. അസീറി​യ​ക്കാ​രാ​ലു​ളള ശമര്യ​യു​ടെ നാശത്തെ അസീറി​യൻ ദിനവൃ​ത്താ​ന്ത​ങ്ങ​ളിൽ പരാമർശി​ക്കു​ന്നുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, അസീറി​യൻരാ​ജാ​വായ സർഗോൻ “ഞാൻ ശമര്യയെ (സമാരീന) ഉപരോ​ധി​ക്കു​ക​യും ജയിച്ച​ട​ക്കു​ക​യും ചെയ്‌തു” എന്നു വീമ്പി​ളക്കി. a എന്നിരു​ന്നാ​ലും യഥാർഥ​ത്തിൽ സർഗോ​ന്റെ മുൻഗാ​മി​യായ ശൽമ​നേസർ V-ാമനായിരിക്കണം ജയിച്ച​ടക്കൽ പൂർത്തി​യാ​ക്കി​യത്‌. ശൽമ​നേ​സ​രെ​സം​ബ​ന്ധിച്ച്‌ ഒരു ബാബി​ലോ​ന്യൻ ദിനവൃ​ത്താ​ന്തം, “അദ്ദേഹം ശമര്യയെ ശൂന്യ​മാ​ക്കി” b എന്നു പ്രസ്‌താ​വി​ക്കു​ന്നു. മീഖാ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രുന്ന, ഹിസ്‌കി​യാ​വി​ന്റെ വാഴ്‌ച​ക്കാ​ലത്തെ യഹൂദ​യു​ടെ​മേ​ലു​ളള ആക്രമണം സെൻഹെ​രീബ്‌ സമുചി​ത​മാ​യി ദിനവൃ​ത്താ​ന്ത​ങ്ങ​ളിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (മീഖാ 1:6, 9; 2 രാജാ. 18:13) അവൻ ലാഖീ​ശി​ന്റെ പിടി​ച്ച​ടക്കൽ വർണി​ക്കുന്ന, നിനെ​വേ​യി​ലെ തന്റെ കൊട്ടാ​ര​ചു​വ​രിൽ നാലു പാത്തി​യാ​യി എഴുന്നു​നിൽക്കുന്ന ഒരു കൊത്തു​പണി ഉണ്ടാക്കി​ച്ചി​രു​ന്നു. തന്റെ പ്രിസ​ത്തിൽ അവൻ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “അവന്റെ ബലിഷ്‌ഠ​മായ നഗരങ്ങ​ളിൽ 46 എണ്ണത്തെ ഞാൻ ഉപരോ​ധി​ച്ചു . . . (അവയിൽനി​ന്നു) ഞാൻ 2,00,150 പേരെ ഓടിച്ചു . . . അവനെ​ത്തന്നെ ഞാൻ യെരു​ശ​ലേ​മിൽ, അവന്റെ രാജകീ​യ​വ​സ​തി​യിൽ, കൂട്ടിലെ ഒരു പക്ഷി​യെ​പ്പോ​ലെ തടവു​കാ​ര​നാ​ക്കി.” തുകയിൽ അതിശ​യോ​ക്തി കലർത്തു​ന്നു​വെ​ങ്കി​ലും ഹിസ്‌കി​യാവ്‌ അവനു കൊടുത്ത കപ്പത്തെ​യും അവൻ പട്ടിക​പ്പെ​ടു​ത്തു​ന്നു. അവന്റെ സൈന്യ​ത്തിന്‌ ഉണ്ടായ വിപത്തി​നെ​ക്കു​റിച്ച്‌ അവൻ പറയു​ന്നില്ല. c2 രാജാ. 18:14-16; 19:35.

6. മീഖാ​യു​ടെ നിശ്വ​സ്‌ത​തയെ സംശയാ​തീ​ത​മാ​ക്കു​ന്നത്‌ എന്ത്‌?

6 പുസ്‌ത​ക​ത്തി​ന്റെ നിശ്വ​സ്‌ത​തയെ സംശയാ​തീ​ത​മാ​യി സ്ഥാപി​ക്കു​ന്നതു മീഖാ 5:2-ലെ പ്രമുഖ പ്രവച​ന​മാണ്‌, അതു മിശി​ഹാ​യു​ടെ ജനനസ്ഥ​ല​ത്തെ​ക്കു​റി​ച്ചു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. (മത്താ. 2:4-6) ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളി​ലെ സമാന്ത​ര​പ്ര​സ്‌താ​വ​ന​ക​ളു​മുണ്ട്‌.—മീഖാ 7:6, 20; മത്താ. 10:35, 36; ലൂക്കൊ. 1:72, 73.

7. മീഖാ​യു​ടെ ആശയ​പ്ര​കാ​ശ​ന​പ്രാ​പ്‌തി​യെ​ക്കു​റിച്ച്‌ എന്തു പറയാ​വു​ന്ന​താണ്‌?

7 മീഖാ യഹൂദ​യി​ലെ ഒരു ഗ്രാമ​വാ​സി​യാ​യി​രി​ക്കാ​മെ​ങ്കി​ലും തീർച്ച​യാ​യും ആശയ​പ്ര​കാ​ശ​ന​ത്തി​നു​ളള പ്രാപ്‌തി അവനു കുറവ​ല്ലാ​യി​രു​ന്നു. ദൈവ​വ​ച​ന​ത്തി​ലെ അതിവി​ശിഷ്ട പദപ്ര​യോ​ഗ​ങ്ങ​ളിൽ ചിലത്‌ അവന്റെ പുസ്‌ത​ക​ത്തി​ലുണ്ട്‌. ആറാം അധ്യായം ശ്രദ്ധേ​യ​മായ സംവാ​ദ​മാ​യി​ട്ടാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌. മീഖാ ഒരു ആശയത്തിൽനി​ന്നു മറെറാ​ന്നി​ലേക്ക്‌, ശാപത്തിൽനിന്ന്‌ അനു​ഗ്ര​ഹ​ത്തി​ലേ​ക്കും തിരി​ച്ചും സത്വരം നീങ്ങു​മ്പോൾ പൊടു​ന്ന​നെ​യു​ളള സംക്ര​മങ്ങൾ വായന​ക്കാ​രന്റെ ശ്രദ്ധയെ പിടി​ച്ചെ​ടു​ക്കു​ന്നു. (മീഖാ 2:10, 12; 3:1, 12; 4:1) സ്‌പഷ്ട​മായ അലങ്കാ​രങ്ങൾ ധാരാ​ള​മുണ്ട്‌: യഹോ​വ​യു​ടെ പുറപ്പാ​ടി​ങ്കൽ “തീയുടെ മുമ്പിൽ മെഴു​കു​പോ​ലെ​യും കിഴു​ക്കാ​ന്തൂ​ക്ക​ത്തിൽ ചാടുന്ന വെളളം​പോ​ലെ​യും പർവ്വതങ്ങൾ അവന്റെ കീഴിൽ ഉരുകു​ക​യും താഴ്‌വ​രകൾ പിളർന്നു​പോ​കു​ക​യും ചെയ്യുന്നു.”—1:4; ഇതുകൂ​ടെ കാണുക: 7:17.

8. മീഖാ​യു​ടെ മൂന്നു വിഭാ​ഗ​ങ്ങ​ളി​ലോ​രോ​ന്നി​ലും എന്തടങ്ങി​യി​രി​ക്കു​ന്നു?

8 പുസ്‌ത​കത്തെ മൂന്നു വിഭാ​ഗ​ങ്ങ​ളാ​യി തിരി​ക്കാം, ഓരോ വിഭാ​ഗ​വും “കേൾപ്പിൻ” എന്ന ആഹ്വാ​ന​ത്തോ​ടെ തുടങ്ങു​ക​യും ശാസന​ക​ളും ശിക്ഷാ​മു​ന്ന​റി​യി​പ്പു​ക​ളും അനു​ഗ്ര​ഹ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളും ഉൾക്കൊ​ള​ളു​ക​യും ചെയ്യുന്നു.

മീഖാ​യു​ടെ ഉളളടക്കം

9. ശമര്യ​ക്കും യഹൂദ​ക്കു​മെ​തി​രെ ഏതു ശിക്ഷകൾ വിധി​ക്ക​പ്പെ​ടു​ന്നു?

9 വിഭാഗം 1 (1:1–2:13). വിഗ്ര​ഹാ​രാ​ധന നിമിത്തം ശമര്യയെ ശിക്ഷി​ക്കു​ന്ന​തി​നു യഹോവ തന്റെ ആലയത്തിൽനി​ന്നു വരുന്നു. അവൻ അവളെ “കൽക്കുന്നു” ആക്കുക​യും “അതിന്റെ കല്ലു താഴ്‌വ​ര​യി​ലേക്കു തളളി​യി​ടു​ക​യും” അതേസ​മയം അവളുടെ കൊത്തി​യു​ണ്ടാ​ക്കിയ പ്രതി​മ​കളെ തരിപ്പ​ണ​മാ​ക്കു​ക​യും ചെയ്യും. അവൾക്കു സൗഖ്യം വരുക​യില്ല. യഹൂദ​യും കുററ​ക്കാ​രി​യാ​യി “യെരൂ​ശ​ലേം ഗോപു​ര​ത്തി​ങ്കൽ” ആക്രമണം അനുഭ​വി​ക്കും. ഹാനി​ക​ര​മായ കാര്യങ്ങൾ ആസൂ​ത്ര​ണം​ചെ​യ്യു​ന്നവർ കുററം​വി​ധി​ക്ക​പ്പെ​ടു​ന്നു, അവർ, “നമുക്കു പൂർണ്ണ​സം​ഹാ​രം ഭവിച്ചി​രി​ക്കു​ന്നു” എന്നു വിലപി​ക്കു​ക​യും ചെയ്യും.—1:6, 12; 2:4.

10. യഹോ​വ​യു​ടെ കരുണ ശ്രദ്ധാ​കേ​ന്ദ്ര​മാ​കു​ന്നത്‌ എങ്ങനെ?

10 “യാക്കോ​ബേ, ഞാൻ നിനക്കു​ള​ള​വരെ . . . ചേർത്തു​കൊ​ള​ളും; . . . തൊഴു​ത്തി​ലെ ആടുക​ളെ​പ്പോ​ലെ, മേച്ചൽപു​റത്തെ ആട്ടിൻകൂ​ട്ട​ത്തെ​പ്പോ​ലെ ഞാൻ അവരെ ഒരുമി​ച്ചു​കൂ​ട്ടും; ആൾപെ​രു​പ്പം ഹേതു​വാ​യി അവിടെ മുഴക്കം ഉണ്ടാകും” എന്നു യഹോ​വ​യു​ടെ നാമത്തിൽ പ്രവാ​ചകൻ പ്രഖ്യാ​പി​ക്കു​മ്പോൾ സത്വരം യഹോ​വ​യു​ടെ കരുണ ശ്രദ്ധാ​കേ​ന്ദ്ര​മാ​യി​ത്തീ​രു​ന്നു.—2:12.

11. (എ) യാക്കോ​ബി​ലെ​യും ഇസ്രാ​യേ​ലി​ലെ​യും ഭരണാ​ധി​കാ​രി​കൾക്കെ​തി​രെ ഇപ്പോൾ ഏത്‌ അപലപനം നടക്കുന്നു? (ബി) മീഖാ തന്റെ ധൈര്യ​ത്തി​ന്റെ ഉറവിനെ സമ്മതി​ച്ചു​പ​റ​യു​ന്ന​തെ​ങ്ങനെ?

11 വിഭാഗം 2 (3:1–5:15). മീഖാ അനന്തരം തുടരു​ന്നു: “യാക്കോ​ബി​ന്റെ തലവൻമാ​രും യിസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ അധിപൻമാ​രു​മാ​യു​ളേ​ളാ​രേ, കേൾപ്പിൻ.” ജനത്തെ ഞെരു​ക്കു​ന്ന​വ​രാ​യി “നൻമയെ ദ്വേഷി​ച്ചു തിൻമയെ ഇച്ഛിക്കുന്ന” ഇവർക്കെ​തി​രെ ഉഗ്രമായ ഒരു അപലപനം നടത്ത​പ്പെ​ടു​ന്നു. അവർ, “അവരുടെ അസ്ഥികളെ ഒടിച്ചു”കളഞ്ഞി​രി​ക്കു​ന്നു. (3:1-3) ദൈവ​ജനം അലയാ​നി​ട​യാ​ക്കി​ക്കൊ​ണ്ടു യഥാർഥ മാർഗ​ദർശനം കൊടു​ക്കാത്ത കളള​പ്ര​വാ​ച​കൻമാ​രും അവരോ​ടു​കൂ​ടെ ഉൾപ്പെ​ടു​ത്ത​പ്പെ​ടു​ന്നു. ഈ സന്ദേശം പ്രഘോ​ഷി​ക്കു​ന്ന​തി​നു മാനു​ഷ​ധൈ​ര്യ​ത്തെ​ക്കാ​ള​ധി​കം ആവശ്യ​മാണ്‌! എന്നാൽ മീഖാ ആത്മവി​ശ്വാ​സ​ത്തോ​ടെ പ്രസ്‌താ​വി​ക്കു​ന്നു: “ഞാൻ യാക്കോ​ബി​നോ​ടു അവന്റെ അതി​ക്ര​മ​വും യിസ്രാ​യേ​ലി​നോ​ടു അവന്റെ പാപവും പ്രസ്‌താ​വി​ക്കേ​ണ്ട​തി​ന്നു യഹോ​വ​യു​ടെ ആത്മാവി​നാൽ ശക്തിയും ന്യായ​വും വീര്യ​വും​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്നു.” (3:8) രക്തപാ​ത​കി​ക​ളായ ഭരണാ​ധി​കാ​രി​ക​ളെ​ക്കു​റി​ച്ചു​ളള അവന്റെ അപലപനം ഒരു ഉഗ്രമായ പാരമ്യ​ത്തി​ലെ​ത്തു​ന്നു: “അതിലെ തലവൻമാർ സമ്മാനം വാങ്ങി ന്യായം വിധി​ക്കു​ന്നു; അതിലെ പുരോ​ഹി​തൻമാർ കൂലി വാങ്ങി ഉപദേ​ശി​ക്കു​ന്നു; അതിലെ പ്രവാ​ച​കൻമാർ പണം വാങ്ങി ലക്ഷണം പറയുന്നു.” (3:11) തന്നിമി​ത്തം സീയോ​നെ വയൽപോ​ലെ ഉഴും, യെരു​ശ​ലേം ഒരു ശൂന്യ​കൂ​മ്പാ​രം​തന്നെ ആയിത്തീ​രും.

12. “നാളു​ക​ളു​ടെ അന്തിമ​ഭാഗ”ത്തേക്ക്‌ ഏതു മഹത്തായ പ്രവചനം നൽക​പ്പെ​ടു​ന്നു?

12 വീണ്ടും പെട്ടെ​ന്നു​ളള വൈരു​ദ്ധ്യ​ത്തിൽ, യഹോ​വ​യു​ടെ പർവത​ത്തി​ലെ തന്റെ ആരാധ​ന​യു​ടെ പുനഃ​സ്ഥാ​പ​ന​ത്തി​ന്റെ മഹത്തും ഹൃദയ​സ്‌പൃ​ക്കു​മായ ഒരു വർണന നൽകാൻ പ്രവചനം “നാളു​ക​ളു​ടെ അന്തിമ​ഭാഗ”ത്തേക്കു തിരി​യു​ന്നു. (4:1, NW) യഹോ​വ​യു​ടെ വഴികൾ പഠിക്കു​ന്ന​തിന്‌ അനേകം ജനതകൾ കയറി​പ്പോ​കും, എന്തെന്നാൽ അവന്റെ നിയമ​വും വചനവും സീയോ​നിൽനി​ന്നും യെരു​ശ​ലേ​മിൽനി​ന്നും പുറ​പ്പെ​ടും. അവർ മേലാൽ യുദ്ധം അഭ്യസി​ക്കു​ക​യില്ല, എന്നാൽ ഓരോ​രു​ത്ത​നും അവനവന്റെ മുന്തി​രി​വ​ള​ളി​യു​ടെ​യും അത്തിവൃ​ക്ഷ​ത്തി​ന്റെ​യും കീഴിൽ ഇരിക്കും. അവർക്കു ഭയമു​ണ്ടാ​യി​രി​ക്ക​യില്ല. ജനങ്ങൾ ഓരോ​ന്നും അതിന്റെ ദൈവത്തെ പിന്തു​ട​രട്ടെ, എന്നാൽ സത്യാ​രാ​ധകർ തങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ നടക്കും, അവൻ അവരു​ടെ​മേൽ എന്നേക്കും രാജാ​വാ​യി ഭരിക്കും. എന്നിരു​ന്നാ​ലും, ആദ്യം സീയോൻ ബാബി​ലോ​നി​ലെ പ്രവാ​സ​ത്തി​ലേക്കു പോ​കേ​ണ്ട​താണ്‌. അവളുടെ പുനഃ​സ്ഥാ​പ​ന​ത്തി​ങ്കൽ മാത്രമേ യഹോവ അവളുടെ ശത്രു​ക്കളെ പൊടി​യാ​ക്കു​ക​യു​ളളു.

13. ബേത്‌ല​ഹേ​മിൽനിന്ന്‌ ഏതു തരം ഭരണാ​ധി​കാ​രി വരും, “യാക്കോ​ബിൽ ശേഷി​പ്പു​ള​ളവർ” എന്തി​നെ​പ്പോ​ലെ​യാ​യി​ത്തീ​രും?

13 ഇസ്രാ​യേ​ലി​ലെ ഭരണാ​ധി​കാ​രി ബേത്‌ല​ഹേം എഫ്രാ​ത്തിൽനി​ന്നു വരു​മെന്നു മീഖാ ഇപ്പോൾ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു, “അവന്റെ ഉത്ഭവം പണ്ടേയു​ളള”താണ്‌. അവൻ ‘യഹോ​വ​യു​ടെ ശക്തിയിൽ ഒരു ഇടയനാ​യി’ ഭരിക്കു​ക​യും മഹാനാ​യി​രി​ക്കു​ക​യും ചെയ്യും, ഇസ്രാ​യേ​ലിൽ മാത്രമല്ല, “ഭൂമി​യു​ടെ അററങ്ങ​ളോ​ളം.” (5:2, 4) ആക്രമി​ക്കുന്ന അസീറി​യ​ക്കാ​രനു ക്ഷണിക​മായ വിജയമേ ലഭിക്കു​ക​യു​ളളു, എന്തു​കൊ​ണ്ടെ​ന്നാൽ അവൻ പിന്തി​രി​പ്പി​ക്ക​പ്പെ​ടു​ക​യും അവന്റെ സ്വന്ത​ദേശം ശൂന്യ​മാ​ക്ക​പ്പെ​ടു​ക​യും ചെയ്യും. “യാക്കോ​ബിൽ ശേഷി​പ്പു​ള​ളവർ” ജനത്തിന്റെ ഇടയിൽ “യഹോ​വ​യി​ങ്കൽനി​ന്നു​ളള മഞ്ഞു​പോ​ലെ​യും” ജനതക​ളു​ടെ ഇടയിൽ ധൈര്യ​ത്തി​ന്റെ കാര്യ​ത്തിൽ സിംഹം​പോ​ലെ​യും ആയിരി​ക്കും. (5:7) യഹോവ വ്യാജാ​രാ​ധ​നയെ പിഴു​തു​നീ​ക്കു​ക​യും അനുസ​ര​ണം​കെട്ട ജനതക​ളു​ടെ​മേൽ പ്രതി​കാ​രം നടത്തു​ക​യും ചെയ്യും.

14. (എ) ഏതു ദൃഷ്ടാ​ന്ത​ത്തി​ന്റെ ഉപയോ​ഗ​ത്തോ​ടെ മീഖാ​യു​ടെ മൂന്നാം വിഭാഗം തുടങ്ങു​ന്നു? (ബി) യഹോ​വ​യു​ടെ ഏതു വ്യവസ്ഥ​ക​ളിൽ എത്തി​ച്ചേ​രു​ന്ന​തിൽ ഇസ്രാ​യേൽജനം പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു?

14 വിഭാഗം 3 (6:1–7:20). ശ്രദ്ധേ​യ​മായ ഒരു കോട​തി​രം​ഗം ഇപ്പോൾ സംവാ​ദ​രൂ​പ​ത്തിൽ അവതരി​പ്പി​ക്ക​പ്പെ​ടു​ന്നു. യഹോ​വക്ക്‌ ഇസ്രാ​യേ​ലു​മാ​യി ഒരു “വ്യവഹാര”മുണ്ട്‌. അവൻ കുന്നു​ക​ളെ​യും പർവത​ങ്ങ​ളെ​യും​തന്നെ സാക്ഷി​ക​ളാ​യി വിളി​ക്കു​ന്നു. (6:1) തനി​ക്കെ​തി​രെ സാക്ഷി പറയാൻ അവൻ ഇസ്രാ​യേ​ലി​നെ വെല്ലു​വി​ളി​ക്കു​ന്നു. അവർക്കു​വേ​ണ്ടി​യു​ളള തന്റെ നീതി​പ്ര​വൃ​ത്തി​കളെ അവൻ വിവരി​ക്കു​ന്നു. ഭൗമിക മനുഷ്യ​നിൽനി​ന്നു യഹോവ എന്താണ്‌ ആവശ്യ​പ്പെ​ടു​ന്നത്‌? ധാരാളം മൃഗബ​ലി​കളല്ല, എന്നാൽ “ന്യായം പ്രവർത്തി​പ്പാ​നും ദയാത​ത്‌പ​ര​നാ​യി​രി​പ്പാ​നും [തന്റെ] ദൈവ​ത്തി​ന്റെ സന്നിധി​യിൽ താഴ്‌മ​യോ​ടെ നടപ്പാനു”മാണ്‌. (6:8) ഇസ്രാ​യേ​ലിൽ കുറവു​ള​ളത്‌ ഇതുത​ന്നെ​യാണ്‌. ന്യായ​ത്തി​നും ദയക്കും പകരം “കളളത്തു​ലാ​സും” അക്രമ​വും വ്യാജ​വും വഞ്ചനയും ഉണ്ട്‌. (6:11) ദൈവ​മു​മ്പാ​കെ വിനീ​ത​മാ​യി നടക്കു​ന്ന​തി​നു പകരം അവർ ശമര്യ​യിൽ വാണി​രുന്ന ഒമ്രി​യു​ടെ​യും ആഹാബി​ന്റെ​യും ദുഷ്ട ആലോ​ച​ന​യി​ലും വിഗ്ര​ഹാ​രാ​ധ​ന​യി​ലും നടക്കു​ക​യാണ്‌.

15. (എ) പ്രവാ​ചകൻ എന്തിനെ അപലപി​ക്കു​ന്നു? (ബി) മീഖാ​യു​ടെ പ്രവച​ന​ത്തിന്‌ ഏതു സമുചി​ത​മായ ഉപസം​ഹാ​ര​മുണ്ട്‌?

15 പ്രവാ​ചകൻ തന്റെ ജനത്തിന്റെ ധർമച്യു​തി​യെ അപലപി​ക്കു​ന്നു. എന്തിന്‌, അവരിലെ “നേരു​ള​ളവൻ മുൾവേ​ലി​യെ​ക്കാൾ വല്ലാത്തവൻ തന്നേ.” (7:4) ഉററ സുഹൃ​ത്തു​ക്ക​ളു​ടെ ഇടയി​ലും കുടും​ബ​ങ്ങൾക്കു​ള​ളി​ലും വിശ്വാ​സ​വ​ഞ്ച​ന​യുണ്ട്‌. മീഖാ​യ്‌ക്ക്‌ അധൈ​ര്യം തോന്നു​ന്നില്ല. “ഞാനോ യഹോ​വ​യി​ങ്ക​ലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവ​ത്തി​ന്നാ​യി കാത്തി​രി​ക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും.” (7:7) തന്റെ ജനത്തെ യഹോവ ശിക്ഷി​ക്കു​മ്പോൾ സന്തോ​ഷി​ക്കാ​തി​രി​ക്കാൻ അവൻ മററു​ള​ള​വർക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു, കാരണം വിടു​ത​ലു​ണ്ടാ​കും. യഹോവ തന്റെ ജനത്തെ മേയി​ക്കു​ക​യും പോഷി​പ്പി​ക്കു​ക​യും ജനതകളെ ഭയപ്പെ​ടു​ത്തി​ക്കൊണ്ട്‌ അവരെ “അത്ഭുതങ്ങൾ” കാണി​ക്കു​ക​യും ചെയ്യും. (7:15) തന്റെ പുസ്‌തകം അവസാ​നി​പ്പി​ക്കു​മ്പോൾ യഹോ​വ​യു​ടെ ഉല്ലാസ​പ്ര​ദ​മായ സ്‌നേ​ഹ​ദ​യക്ക്‌ അവനെ സ്‌തു​തി​ക്കു​ന്ന​തി​നാൽ മീഖാ തന്റെ പേരിന്റെ അർഥത്തെ പ്രതി​ധ്വ​നി​പ്പി​ക്കു​ക​യാണ്‌. അതെ ‘യഹോ​വ​യെ​പ്പോ​ലു​ളള ഒരു ദൈവം ആരുളളു?’—7:18.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

16. (എ) മീഖാ​യു​ടെ പ്രവചനം ഹിസ്‌കി​യാ​വി​ന്റെ നാളു​ക​ളിൽ പ്രയോ​ജ​ന​ക​ര​മെന്നു തെളി​ഞ്ഞ​തെ​ങ്ങനെ? (ബി) ഇപ്പോ​ഴത്തെ ഈ നാളി​ലേക്ക്‌ അതിൽ ഏതു ശക്തമായ താക്കീ​തു​കൾ അടങ്ങി​യി​രി​ക്കു​ന്നു?

16 ഏതാണ്ടു 2,700 വർഷം മുമ്പ്‌, മീഖാ​യു​ടെ പ്രവചി​ക്കൽ ‘ശാസി​ക്കു​ന്ന​തിന്‌ ഏററവും പ്രയോ​ജ​ന​പ്രദ’മാണെന്നു തെളിഞ്ഞു, എന്തു​കൊ​ണ്ടെ​ന്നാൽ യഹൂദ​യി​ലെ ഹിസ്‌കി​യാ​വു രാജാവ്‌ അദ്ദേഹ​ത്തി​ന്റെ സന്ദേശ​ത്തോ​ടു പ്രതി​ക​രി​ക്കു​ക​യും ജനതയെ അനുതാ​പ​ത്തി​ലേ​ക്കും മതനവീ​ക​ര​ണ​ത്തി​ലേ​ക്കും നയിക്കു​ക​യും ചെയ്‌തു. (മീഖാ 3:9-12; യിരെ. 26:18, 19; താരത​മ്യം​ചെ​യ്യുക: 2 രാജാ​ക്ക​ന്മാർ 18:1-4.) ഇന്ന്‌ ഈ നിശ്വസ്‌ത പ്രവചനം പൂർവാ​ധി​കം പ്രയോ​ജ​ന​ക​ര​മാണ്‌. ദൈവാ​രാ​ധ​ക​രെ​ന്ന​വ​കാ​ശ​പ്പെ​ടുന്ന സകലരു​മേ, വ്യാജാ​രാ​ധ​ന​ക്കും വിഗ്ര​ഹാ​രാ​ധ​ന​ക്കും വ്യാജം​പ​റ​ച്ചി​ലി​നും അക്രമ​ത്തി​നു​മെ​തി​രായ മീഖാ​യു​ടെ വ്യക്തമായ മുന്നറി​യി​പ്പു​കൾ കേൾക്കുക! (മീഖാ 1:2; 3:1; 6:1) പൗലൊസ്‌ 1 കൊരി​ന്ത്യർ 6:9-11-ൽ ഈ മുന്നറി​യി​പ്പു​കളെ പിന്താ​ങ്ങു​ന്നു, സത്യ​ക്രി​സ്‌ത്യാ​നി​കൾ കഴുകി ശുദ്ധി​യാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും അത്തരം നടപടി​ക​ളിൽ ഏർപ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യി​ല്ലെ​ന്നും അവൻ അവിടെ പറയുന്നു. മനുഷ്യൻ തന്നോ​ടൊ​ത്തു ന്യായ​ത്തി​ലും ദയയി​ലും എളിമ​യി​ലും നടക്കണ​മെ​ന്നു​ള​ള​താ​ണു യഹോ​വ​യു​ടെ വ്യവസ്ഥ​യെന്നു മീഖാ 6:8 ലളിത​മാ​യും വ്യക്തമാ​യും പ്രസ്‌താ​വി​ക്കു​ന്നു.

17. പീഡന​ത്തി​നും പ്രയാ​സ​ത്തി​നും കീഴിൽ ദൈവത്തെ സേവി​ക്കു​ന്ന​വർക്കു​വേണ്ടി മീഖാ എന്തു പ്രോ​ത്സാ​ഹനം കൊടു​ക്കു​ന്നു?

17 മീഖാ തന്റെ സന്ദേശം അവതരി​പ്പി​ച്ചത്‌ ‘ഒരു മമനു​ഷ്യ​ന്റെ ശത്രുക്കൾ അവന്റെ ഭവനത്തി​ലെ ആളുകൾത​ന്നെ​യാ​യി​രി​ക്കത്തക്ക’വണ്ണം അത്ര ഭിന്നി​ച്ചി​രുന്ന ഒരു ജനത്തിന്റെ ഇടയി​ലാ​യി​രു​ന്നു. മിക്ക​പ്പോ​ഴും അങ്ങനെ​യു​ളള സാഹച​ര്യ​ങ്ങ​ളി​ലാ​ണു സത്യ​ക്രി​സ്‌ത്യാ​നി​കൾ പ്രസം​ഗി​ക്കു​ന്നത്‌, ചിലർ തങ്ങളുടെ സ്വന്തം കുടും​ബ​ബ​ന്ധ​ത്തി​നു​ള​ളിൽ ദ്രോ​ഹ​ങ്ങ​ളെ​യും കഠിന​പീ​ഡ​ന​ത്തെ​യും നേരി​ടു​ക​പോ​ലും ചെയ്യുന്നു. എല്ലായ്‌പോ​ഴും അവർ ‘തങ്ങളുടെ രക്ഷയുടെ ദൈവ​മായ’ യഹോ​വ​ക്കാ​യി ക്ഷമാപൂർവം കാത്തി​രി​ക്കേണ്ട ആവശ്യ​മുണ്ട്‌. (മീഖാ 7:6, 7; മത്താ. 10:21, 35-39) പീഡന​ത്തിൽ അല്ലെങ്കിൽ ഒരു പ്രയാ​സ​മു​ളള നിയമ​നത്തെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ ധൈര്യ​പൂർവം യഹോ​വ​യിൽ ആശ്രയി​ക്കു​ന്നവർ അവന്റെ സന്ദേശം ഘോഷി​ക്കു​ന്ന​തി​നു മീഖാ​യെ​പ്പോ​ലെ, “യഹോ​വ​യു​ടെ ആത്മാവി​നാൽ ശക്തിയും ന്യായ​വും വീര്യ​വും​കൊ​ണ്ടു നിറ”യും. അങ്ങനെ​യു​ളള ധൈര്യം ‘യാക്കോ​ബിൽ ശേഷി​പ്പു​ള​ള​വ​രിൽ’ വിശേ​ഷാൽ പ്രത്യ​ക്ഷ​മാ​യി​രി​ക്കു​മെന്നു മീഖാ പ്രവചി​ച്ചു. ഇവർ ‘ജനതക​ളു​ടെ ഇടയിൽ, അനേകം ജനങ്ങളു​ടെ മദ്ധ്യേ, ഒരു സിംഹ​ത്തെ​പ്പോ​ലെ’യും, അതേസ​മയം യഹോ​വ​യിൽനി​ന്നു​ളള നവോൻമേ​ഷ​ദാ​യ​ക​മായ മഞ്ഞും മാരി​യും പോ​ലെ​യു​മാ​യി​രി​ക്കും. ഈ ഗുണങ്ങൾ ഒന്നാം നൂററാ​ണ്ടിൽ ക്രിസ്‌തീ​യ​സ​ഭ​യി​ലെ അംഗങ്ങ​ളാ​യി​ത്തീർന്ന, ‘ഇസ്രാ​യേ​ലിൽ (യാക്കോബ്‌) ശേഷി​പ്പു​ള​ള​വ​രിൽ’ തീർച്ച​യാ​യും പ്രകട​മാ​യി​രു​ന്നു.—മീഖാ 3:8; 5:7, 8; റോമ. 9:27; 11:5, 26.

18. മീഖാ​യി​ലെ ഏതു പ്രവചനം ക്രിസ്‌തു​യേശു മുഖാ​ന്ത​ര​മു​ളള ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തോ​ടു ബന്ധപ്പെ​ടു​ന്നു?

18 മീഖാ​യു​ടെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി യേശു​വി​ന്റെ ബേത്‌ല​ഹേ​മി​ലെ ജനനം പുസ്‌ത​ക​ത്തി​ന്റെ ദിവ്യ​നി​ശ്വ​സ്‌ത​തയെ സ്ഥിരീ​ക​രി​ക്കു​ക​മാ​ത്രമല്ല, ക്രിസ്‌തു​യേ​ശു​വിൻകീ​ഴി​ലെ ദൈവ​രാ​ജ്യ​ത്തി​ന്റെ വരവു​സം​ബ​ന്ധി​ച്ചു പ്രാവ​ച​നി​ക​മെന്ന നിലയിൽ വാക്യ​ത്തി​ന്റെ സന്ദർഭത്തെ പ്രകാ​ശി​ത​മാ​ക്കു​ക​യും ചെയ്യുന്നു. തന്റെ ബലിയിൽ വിശ്വാ​സ​മർപ്പി​ക്കുന്ന എല്ലാവർക്കും ജീവദാ​യ​ക​മായ പ്രയോ​ജ​ന​ങ്ങ​ളോ​ടെ ബേത്‌ല​ഹേ​മിൽനി​ന്നു (അപ്പത്തിന്റെ ഭവനം) വരുന്നവൻ യേശു​വാണ്‌. ‘യഹോ​വ​യു​ടെ ശക്തിയിൽ മേയി​ക്കു​ന്ന​വ​നും’ മഹാനാ​യി​ത്തീ​രു​ന്ന​വ​നും ദൈവ​ത്തി​ന്റെ പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട, ഏകീകൃത ആട്ടിൻകൂ​ട്ട​ത്തി​ന്റെ ഇടയിൽ ഭൂമി​യു​ടെ അററങ്ങ​ളോ​ളം സമാധാ​നം കൽപ്പി​ക്കു​ന്ന​വ​നും അവനാണ്‌.—മീഖാ 5:2, 4; 2:12; യോഹ. 6:33-40.

19. (എ) “അന്ത്യകാ​ലത്തു” ജീവി​ക്കു​ന്ന​വർക്കു വിശ്വാ​സ​പ്ര​ചോ​ദ​ക​മായ ഏതു പ്രോ​ത്സാ​ഹനം കൊടു​ക്ക​പ്പെ​ടു​ന്നു? (ബി) മീഖാ യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ എങ്ങനെ പുകഴ്‌ത്തു​ന്നു?

19 ‘അനേകം ജാതികൾ’ യഹോ​വ​യിൽനി​ന്നു​ളള പ്രബോ​ധനം തേടുന്ന “അന്ത്യകാല”ത്തെ സംബന്ധിച്ച മീഖാ​യു​ടെ പ്രവച​ന​ത്തിൽ വലിയ പ്രോ​ത്സാ​ഹനം കണ്ടെത്താ​വു​ന്ന​താണ്‌. “അവർ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ വാക്കത്തി​ക​ളാ​യും അടിച്ചു​തീർക്കും; ജാതി ജാതി​ക്കു​നേരെ വാൾ ഓങ്ങു​ക​യില്ല; അവർ ഇനി യുദ്ധം അഭ്യസി​ക്ക​യു​മില്ല. അവർ ഓരോ​രു​ത്തൻ താന്താന്റെ മുന്തി​രി​വ​ള​ളി​യു​ടെ കീഴി​ലും അത്തിവൃ​ക്ഷ​ത്തി​ന്റെ കീഴി​ലും പാർക്കും; ആരും അവരെ ഭയപ്പെ​ടു​ത്തു​ക​യില്ല; സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ വായ്‌ അതു അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നു.” സകല വ്യാജാ​രാ​ധ​ന​യും ഉപേക്ഷി​ച്ചു​കൊണ്ട്‌, “നാമും നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ എന്നും എന്നെ​ന്നേ​ക്കും നടക്കും” എന്ന്‌ ഉറപ്പായി പറയു​ന്ന​തിൽ അവർ മീഖാ​യോ​ടു ചേരുന്നു. സത്യമാ​യി, മീഖാ​യു​ടെ പ്രവചനം ഈ സുപ്ര​ധാ​ന​സം​ഭ​വ​ങ്ങ​ളു​ടെ ഒരു പൂർവ​ദർശനം നൽകു​ന്ന​തിൽ വിശ്വാ​സ​പ്ര​ചോ​ദ​ക​മാണ്‌. അതു യഹോ​വയെ നിത്യ​പ​ര​മാ​ധി​കാ​രി​യും രാജാ​വു​മെന്ന നിലയിൽ പ്രകീർത്തി​ക്കു​ന്ന​തി​ലും മുന്തി​നിൽക്കു​ന്നു. “യഹോവ സീയോൻപർവ്വ​ത​ത്തിൽ ഇന്നുമു​തൽ എന്നെ​ന്നേ​ക്കും അവർക്കു രാജാ​വാ​യി​രി​ക്ക​യും ചെയ്യും” എന്ന വാക്കുകൾ എത്ര കോൾമ​യിർ കൊള​ളി​ക്കു​ന്ന​താണ്‌!—മീഖാ 4:1-7; 1 തിമൊ. 1:17.

[അടിക്കു​റി​പ്പു​കൾ]

a ജയിംസ്‌ ബി. പ്രിറ​റ്‌ചാർഡ്‌ സംവി​ധാ​നം​ചെയ്‌ത പുരാതന സമീപ​പൗ​ര​സ്‌ത്യ പാഠങ്ങൾ, (ഇംഗ്ലീഷ്‌) 1974, പേജ്‌ 284.

b ഏ. കെ. ഗ്രേയ്‌സൺ രചിച്ച അസീറി​യൻ, ബാബി​ലോ​ന്യ, ദിനവൃ​ത്താ​ന്തങ്ങൾ (ഇംഗ്ലീഷ്‌) 1975, പേജ്‌ 73.

c പുരാതന സമീപ​പൗ​ര​സ്‌ത്യ പാഠങ്ങൾ 1974, പേജ്‌ 288; തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജുകൾ 894-5.

[അധ്യയന ചോദ്യ​ങ്ങൾ]