വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 36—സെഫന്യാവ്‌

ബൈബിൾ പുസ്‌തക നമ്പർ 36—സെഫന്യാവ്‌

ബൈബിൾ പുസ്‌തക നമ്പർ 36—സെഫന്യാവ്‌

എഴുത്തുകാരൻ: സെഫന്യാവ്‌

എഴുതിയ സ്ഥലം: യഹൂദ

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. 648-നുമുമ്പ്‌

1. (എ) സെഫന്യാ​വി​ന്റെ സന്ദേശം അവന്റെ കാലത്തി​നു യോജി​ച്ച​താ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) അവന്റെ പേരിന്റെ അർഥം സാഹച​ര്യ​ത്തിന്‌ അനു​യോ​ജ്യ​മാ​യത്‌ എങ്ങനെ?

 യഹൂദ​യി​ലെ യോശീ​യാ​വു​രാ​ജാ​വി​ന്റെ വാഴ്‌ച​യു​ടെ (പൊ.യു.മു. 659-629) ആദ്യകാ​ലത്തു ബാലാ​രാ​ധന പ്രബല​പ്പെ​ട്ടി​രു​ന്ന​തും “അന്യ​ദൈവ പുരോ​ഹി​തൻമാർ” ഈ അശുദ്ധാ​രാ​ധ​ന​യിൽ നേതൃ​ത്വം വഹിച്ചി​രു​ന്ന​തു​മായ ഒരു സമയത്തു പ്രവാ​ച​ക​നായ സെഫന്യാവ്‌ പ്രഖ്യാ​പിച്ച സന്ദേശ​ത്താൽ യെരു​ശ​ലേ​മി​ലെ ജനം ഞെട്ടി​പ്പോ​യി​രി​ക്കണം. സെഫന്യാവ്‌ യഹൂദാ രാജഗൃ​ഹ​ത്തി​ലെ ഹിസ്‌കി​യാ​വു​രാ​ജാ​വി​ന്റെ ഒരു വംശജ​നാ​യി​രി​ക്കാൻ സാധ്യ​ത​യു​ണ്ടെ​ങ്കി​ലും അവൻ രാഷ്‌ട്ര​ത്തി​ലെ അവസ്ഥകളെ അതിയാ​യി വിമർശി​ക്കു​ന്ന​യാ​ളാ​യി​രു​ന്നു. (സെഫ. 1:1, 4) അവന്റേതു നാശത്തി​ന്റെ ഒരു ദൂതാ​യി​രു​ന്നു. ദൈവ​ജനം അനുസ​ര​ണം​കെ​ട്ട​വ​രാ​യി​ത്തീർന്നി​രു​ന്നു. യഹോ​വ​ക്കു​മാ​ത്രമേ അവരെ നിർമ​ലാ​രാ​ധ​ന​യിൽ യഥാസ്ഥാ​ന​പ്പെ​ടു​ത്തു​ന്ന​തി​നും അവർ “ഭൂമി​യി​ലെ സകല ജാതി​ക​ളു​ടെ​യും ഇടയിൽ കീർത്തി​യും പ്രശം​സ​യും” ആയി സേവി​ക്കേ​ണ്ട​തിന്‌ അവരെ അനു​ഗ്ര​ഹി​ക്കു​ന്ന​തി​നും കഴിക​യു​ളളു. (3:20) ദിവ്യ ഇടപെ​ട​ലി​നാൽ മാത്രമേ ഒരുവനു “യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ മറഞ്ഞി​രി​ക്കാ”ൻ കഴിയു​ക​യു​ളളു എന്നു സെഫന്യാ​വു ചൂണ്ടി​ക്കാ​ട്ടി. (2:3) “യഹോവ മറച്ചി​രി​ക്കു​ന്നു (നിക്ഷേ​പി​ച്ചി​രി​ക്കു​ന്നു)” എന്നർഥ​മു​ളള സെഫന്യാ (എബ്രായ) എന്ന അവന്റെ പേർ എത്ര ഉചിത​മാണ്‌!

2. സെഫന്യാ​വി​ന്റെ ശ്രമങ്ങൾ സഫലമാ​യത്‌ എങ്ങനെ, എന്നാൽ ഇതു താത്‌കാ​ലി​കം മാത്ര​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

2 സെഫന്യാ​വി​ന്റെ ശ്രമങ്ങൾ സഫലമാ​യി. എട്ടാം വയസ്സിൽ സിംഹാ​സ​ന​സ്ഥ​നായ യോശീ​യാ​വു​രാ​ജാവ്‌ തന്റെ വാഴ്‌ച​യു​ടെ 12-ാമാണ്ടിൽ “യെഹൂ​ദ​യെ​യും യെരൂ​ശ​ലേ​മി​നെ​യും വെടി​പ്പാ​ക്കു​വാൻ” തുടങ്ങി. അവൻ വ്യാജാ​രാ​ധ​നയെ പിഴു​തു​മാ​റ​റു​ക​യും “യഹോ​വ​യു​ടെ ആലയ”ത്തിന്റെ കേടു​പോ​ക്കു​ക​യും പെസഹ ആഘോഷം പുനഃ​സ്ഥാ​പി​ക്കു​ക​യും ചെയ്‌തു. (2 ദിന. അധ്യാ. 34, 35) എന്നിരു​ന്നാ​ലും, യോശീ​യാ​വു​രാ​ജാ​വി​ന്റെ പരിഷ്‌കാ​രങ്ങൾ താത്‌കാ​ലി​കം​മാ​ത്ര​മാ​യി​രു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവന്റെ പിൻഗാ​മി​ക​ളാ​യി വന്ന മൂന്നു പുത്രൻമാ​രും പൗത്രൻമാ​രിൽ ഒരാളും “യഹോ​വക്കു അനിഷ്ട​മാ​യു​ള​ളതു ചെയ്‌തു.” (2 ദിന. 36:1-12) ഇതെല്ലാം സെഫന്യാ​വി​ന്റെ ഈ വാക്കു​ക​ളു​ടെ നിവൃ​ത്തി​യാ​യി​ട്ടാ​യി​രു​ന്നു: “ഞാൻ പ്രഭു​ക്കൻമാ​രെ​യും രാജകു​മാ​രൻമാ​രെ​യും . . . സാഹസ​വും വഞ്ചനയും​കൊ​ണ്ടു തങ്ങളുടെ യജമാ​നൻമാ​രു​ടെ വീടു​കളെ നിറെ​ക്കു​ന്ന​വ​രെ​യും സന്ദർശി​ക്കും.”—സെഫ. 1:8, 9.

3. സെഫന്യാവ്‌ എപ്പോൾ, എവിടെ പ്രവചി​ച്ചു, പുസ്‌ത​ക​ത്തിൽ ഏത്‌ ഇരുമ​ട​ങ്ങായ സന്ദേശം അടങ്ങി​യി​രി​ക്കു​ന്നു?

3 മേൽപ്ര​സ്‌താ​വി​ച്ച​തിൽനി​ന്നു യോശീ​യാ​വി​ന്റെ 12-ാം വർഷമായ പൊ.യു.മു. 648-നുമുമ്പ്‌ ഒരു സമയത്തു ‘സെഫന്യാ​വി​ന്നു യഹോ​വ​യു​ടെ അരുള​പ്പാട്‌ ഉണ്ടായി’ എന്നു പ്രത്യ​ക്ഷ​മാ​കു​ന്നു. ആദ്യവാ​ക്യം അവൻ യഹൂദ​യിൽ സംസാ​രി​ക്കു​ന്ന​താ​യി തിരി​ച്ച​റി​യി​ക്കു​ന്നു​വെന്നു മാത്രമല്ല, യെരു​ശ​ലേ​മി​ലെ സ്ഥലങ്ങ​ളെ​യും ആചാര​ങ്ങ​ളെ​യും​കു​റിച്ച്‌ അവൻ പ്രകട​മാ​ക്കുന്ന വിശദ​മായ അറിവ്‌ അവന്റെ യഹൂദ​യി​ലെ വാസത്തെ തെളി​യി​ക്കു​ക​യും ചെയ്യുന്നു. പുസ്‌ത​ക​ത്തിൽ ഇരുമ​ട​ങ്ങായ ദൂതട​ങ്ങി​യി​രി​ക്കു​ന്നു, ഭീഷക​വും ആശ്വാ​സ​പ്ര​ദ​വും. അത്‌ ഏറെയും ആസന്നമാ​യി​രി​ക്കുന്ന ഭയാവ​ഹ​മായ ഒരു ദിവസ​മായ, യഹോ​വ​യു​ടെ ദിവസ​ത്തിൽ കേന്ദ്രീ​ക​രി​ക്കു​ന്നു. എന്നാൽ അതേസ​മയം, അതു യഥാർഥ​മാ​യി “യഹോ​വ​യു​ടെ നാമത്തിൽ ശരണം പ്രാപി​ക്കു”ന്ന ഒരു എളിയ ജനത്തെ യഥാസ്ഥാ​ന​പ്പെ​ടു​ത്തു​മെന്നു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു.—1:1, 7-18; 3:12.

4. സെഫന്യാ​വി​ന്റെ പുസ്‌തകം വിശ്വാ​സ്യ​വും ദൈവ​നി​ശ്വ​സ്‌ത​വു​മാ​ണെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

4 ഈ പ്രവച​ന​പു​സ്‌ത​ക​ത്തി​ന്റെ വിശ്വാ​സ്യ​തയെ വിജയ​ക​ര​മാ​യി ചോദ്യം​ചെ​യ്യുക സാധ്യമല്ല. സെഫന്യാ​വു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​ശേഷം 40-ൽപ്പരം വർഷം കഴിഞ്ഞു പൊ.യു.മു. 607-ൽ യെരു​ശ​ലേം നശിപ്പി​ക്ക​പ്പെട്ടു. ഇതിനു മതേതര ചരി​ത്ര​ത്തി​ന്റെ വാക്കു നമുക്കു​ണ്ടെന്നു മാത്രമല്ല, സെഫന്യാ​വു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ ഇതു കൃത്യ​മാ​യി സംഭവി​ച്ചു​വെ​ന്ന​തി​നു ബൈബി​ളിൽതന്നെ ആന്തരിക തെളിവ്‌ അടങ്ങി​യി​രി​ക്കു​ന്നു. യെരു​ശ​ലേ​മി​ന്റെ നാശത്തിന്‌ അൽപ്പകാ​ല​ശേഷം താൻ സാക്ഷ്യം​വ​ഹിച്ച ഭീകര​തകൾ തന്റെ മനസ്സിൽ തെളി​ഞ്ഞു​നി​ന്ന​പ്പോൾ യിരെ​മ്യാ​വു വിലാ​പ​ങ്ങ​ളു​ടെ പുസ്‌ത​ക​മെ​ഴു​തി. പല ഭാഗങ്ങ​ളു​ടെ ഒരു താരത​മ്യം സെഫന്യാ​വി​ന്റെ സന്ദേശം തീർച്ച​യാ​യും “ദൈവ​നി​ശ്വസ്‌ത”മാണെന്നു തെളി​യി​ക്കു​ന്നു. “യഹോ​വ​യു​ടെ ഉഗ്ര​കോ​പം നിങ്ങളു​ടെ​മേൽ വരുന്ന​തി​നു മുമ്പെ” അനുത​പി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ക​ത​യെ​ക്കു​റി​ച്ചു സെഫന്യാ​വു മുന്നറി​യി​പ്പു നൽകുന്നു. (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) അതേസ​മയം യിരെ​മ്യാവ്‌ “യഹോവ . . . തന്റെ ഉഗ്ര​കോ​പം ചൊരി​ഞ്ഞി​രി​ക്കു​ന്നു” എന്നു പറയു​മ്പോൾ അവൻ സംഭവി​ച്ചു​ക​ഴിഞ്ഞ ഒന്നി​നെ​യാ​ണു പരാമർശി​ക്കു​ന്നത്‌. (സെഫ. 2:1; വിലാ. 4:11) യഹോവ “മനുഷ്യർ കുരു​ടൻമാ​രെ​പ്പോ​ലെ നടക്കത്ത​ക്ക​വണ്ണം . . . അവർക്കു കഷ്ടത വരുത്തും . . . അവരുടെ രക്തം പൊടി​പോ​ലെ . . . ചൊരി​യും” എന്നു സെഫന്യാവ്‌ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (സെഫ. 1:17) യിരെ​മ്യാവ്‌ ഇതി​നെ​ക്കു​റി​ച്ചു പൂർത്തി​യായ ഒരു വസ്‌തു​ത​യാ​യി​ട്ടാ​ണു സംസാ​രി​ക്കു​ന്നത്‌: “അവർ തെരു​വു​ക​ളിൽ കുരു​ടൻമാ​രാ​യി അലഞ്ഞു​ന​ട​ന്നി​രി​ക്കു​ന്നു. അവർ രക്തത്താൽ മലിന​മാ​യി​ത്തീർന്നി​രി​ക്കു​ന്നു.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.)വിലാ. 4:14, NW; സെഫന്യാ​വു 1:13വിലാ​പങ്ങൾ 5:2; സെഫന്യാ​വു 2:8, 10വിലാ​പങ്ങൾ 1:9, 16-ഉം 3:61-ഉം എന്നിവ​യും താരത​മ്യം ചെയ്യുക.

5. സെഫന്യാ​വി​ന്റെ പ്രവചനം കൃത്യ​മാ​യി നിറ​വേ​റി​യെന്നു ചരിത്രം തെളി​യി​ക്കു​ന്നത്‌ എങ്ങനെ?

5 ദൈവ​ത്തി​ന്റെ മാർഗ​നിർദേ​ശ​പ്ര​കാ​രം സെഫന്യാ​വു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, പുറജാ​തീയ ജനതക​ളു​ടെ, മോവാ​ബി​ന്റെ​യും അമ്മോ​ന്റെ​യും അതു​പോ​ലെ​തന്നെ തലസ്ഥാ​ന​മായ നീനെവേ ഉൾപ്പെടെ അസീറി​യ​യു​ടെ​യും, നാശം ചരിത്രം സമാന​മാ​യി റിപ്പോർട്ടു​ചെ​യ്യു​ന്നു. നഹൂം​പ്ര​വാ​ചകൻ നീനെ​വേ​യു​ടെ നാശം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, (നഹൂം 1:1; 2:10) യഹോവ “നീനെ​വേയെ ശൂന്യ​വും മരുഭൂ​മി​യി​ലെ വരണ്ട നിലവും ആക്കും” എന്നു സെഫന്യാവ്‌ പ്രഖ്യാ​പി​ച്ചു. (സെഫ. 2:13) ഏകദേശം 200 വർഷം കഴിഞ്ഞു ചരി​ത്ര​കാ​ര​നായ ഹെറോ​ഡോ​ട്ടസ്‌ “നീനെ​വേ​പ​ട്ടണം മുമ്പ്‌ സ്ഥിതി​ചെ​യ്‌തി​രുന്ന നദി”യെന്നു ടൈ​ഗ്രീ​സി​നെ​ക്കു​റിച്ച്‌ എഴുത​ത്ത​ക്ക​വണ്ണം ഈ നാശം അത്ര സമ്പൂർണ​മാ​യി​രു​ന്നു. a “ഇപ്പോൾ അതിന്റെ ഒരു കണിക​പോ​ലും അവശേ​ഷി​ച്ചി​ട്ടില്ല” എന്നു പൊ.യു. ഏതാണ്ട്‌ 150-ൽ ഗ്രീക്ക്‌ എഴുത്തു​കാ​ര​നായ ലൂഷ്യൻ എഴുതി. b ആക്രമി​ക്കുന്ന സൈന്യ​ങ്ങൾ “ടൈ​ഗ്രീ​സി​ലെ പെട്ടെ​ന്നു​ളള ഒരു വെളള​പ്പൊ​ക്ക​ത്താൽ അതിയാ​യി സഹായി​ക്ക​പ്പെട്ടു, അതു നഗരമ​തി​ലി​ന്റെ ഒരു വലിയ ഭാഗം ഒഴുക്കി​ക്കൊ​ണ്ടു​പോ​കു​ക​യും ആ സ്ഥലത്തെ സംരക്ഷ​ണ​മി​ല്ലാ​ത്ത​താ​യി വിടു​ക​യും ചെയ്‌തു . . . ഗ്രീക്ക്‌ കാലങ്ങ​ളി​ലും റോമൻ കാലങ്ങ​ളി​ലും നീനെവേ മിക്കവാ​റും ഒരു കെട്ടു​ക​ഥ​പോ​ലെ​യാ​യി​ത്തീ​ര​ത്ത​ക്ക​വണ്ണം ശൂന്യ​മാ​ക്കൽ അത്ര പൂർണ​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും എല്ലാ സമയത്തും നഗരത്തി​ന്റെ ഒരു ഭാഗം പ്രത്യ​ക്ഷ​മായ ചപ്പുച​വ​റു​കൂ​ന​കൾക്ക​ടി​യിൽ മൂടി​ക്കി​ടന്നു” എന്നു ബൈബി​ളി​ന്റെ പുതിയ വെസ്‌റ​റ്‌മി​നി​സ്‌ററർ നിഘണ്ടു (1970), പേജ്‌ 669 റിപ്പോർട്ടു​ചെ​യ്യു​ന്നു. പ്രവചി​ക്ക​പ്പെ​ട്ടി​രു​ന്ന​തു​പോ​ലെ, മോവാ​ബും നശിപ്പി​ക്ക​പ്പെ​ട്ടു​വെന്നു 627-ാം പേജിൽ അതേ വാല്യം പ്രകട​മാ​ക്കു​ന്നു: “നെബു​ഖ​ദ്‌നേസർ മോവാ​ബ്യ​രെ കീഴടക്കി.” ജോസീ​ഫസ്‌ അമ്മോന്റെ പിടി​ച്ച​ട​ക്ക​ലും റിപ്പോർട്ടു​ചെ​യ്യു​ന്നു. c മോവാ​ബ്യ​രും അമ്മോ​ന്യ​രും ഒടുവിൽ ഒരു ജനമെന്ന നിലയിൽ സ്ഥിതി​ചെ​യ്യാ​താ​യി.

6. അപ്പോൾ, സെഫന്യാ​വി​നു ബൈബിൾകാ​നോ​നിൽ ന്യായ​മായ സ്ഥാനമു​ള​ളത്‌ എന്തു​കൊണ്ട്‌?

6 യഹൂദൻമാർ എല്ലായ്‌പോ​ഴും സെഫന്യാ​വി​നു നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ കാനോ​നിൽ ന്യായ​മായ സ്ഥാനം കൊടു​ത്തി​ട്ടുണ്ട്‌. യഹോ​വ​യു​ടെ നാമത്തിൽ ഉച്ചരി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന അതിലെ പ്രഖ്യാ​പ​നങ്ങൾ യഹോ​വ​യു​ടെ സംസ്ഥാ​പ​ന​ത്തി​നാ​യി ശ്രദ്ധേ​യ​മാ​യി നിവർത്തി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌.

സെഫന്യാ​വി​ന്റെ ഉളളടക്കം

7. യഹോ​വ​യു​ടെ മഹാദി​വസം അവന്റെ ശത്രു​ക്കൾക്ക്‌ എന്തു കൈവ​രു​ത്തും?

7 യഹോ​വ​യു​ടെ ദിവസം സമീപി​ച്ചി​രി​ക്കു​ന്നു (1:1-18). പുസ്‌തകം നാശത്തി​ന്റെ ഒരു ധ്വനി​യോ​ടെ​യാ​ണു തുടങ്ങു​ന്നത്‌. “ഞാൻ ഭൂതല​ത്തിൽനി​ന്നു സകല​ത്തെ​യും സംഹരി​ച്ചു​ക​ള​യും എന്നു യഹോ​വ​യു​ടെ അരുള​പ്പാ​ടു.” (1:2) മനുഷ്യ​നി​ലും മൃഗത്തി​ലും യാതൊ​ന്നും ഒഴിവാ​കു​ക​യില്ല. ബാലാ​രാ​ധ​ക​രും അന്യ​ദൈവ പുരോ​ഹി​തൻമാ​രും മേൽപ്പു​ര​ക​ളിൽ ആകാശ​ത്തി​ലെ സൈന്യ​ത്തെ ആരാധി​ക്കു​ന്ന​വ​രും യഹോ​വ​യു​ടെ ആരാധ​നയെ മൽക്കാ​മി​ന്റേ​തി​നോ​ടു കലർത്തു​ന്ന​വ​രും യഹോ​വ​യിൽനി​ന്നു പിൻമാ​റു​ന്ന​വ​രും അവനെ അന്വേ​ഷി​ക്കു​ന്ന​തിൽ താത്‌പ​ര്യ​മി​ല്ലാ​ത്ത​വ​രും—എല്ലാവ​രും നശി​ക്കേ​ണ്ട​താണ്‌. പ്രവാ​ചകൻ കൽപ്പി​ക്കു​ന്നു: “യഹോ​വ​യായ കർത്താ​വി​ന്റെ സന്നിധി​യിൽ മിണ്ടാ​തി​രിക്ക; യഹോ​വ​യു​ടെ ദിവസം അടുത്തി​രി​ക്കു​ന്നു.” (1:7) യഹോ​വ​തന്നെ ഒരു ബലി ഒരുക്കി​യി​രി​ക്കു​ന്നു. പ്രഭു​ക്കൻമാ​രെ​യും വഞ്ചകൻമാ​രെ​യും ഹൃദയ​ത്തിൽ ഉദാസീ​ന​രാ​യ​വ​രെ​യും—എല്ലാവ​രെ​യും—അന്വേ​ഷി​ച്ചു​പി​ടി​ക്കും. അവരുടെ ധനവും സ്വത്തു​ക്ക​ളും നാസ്‌തി​യാ​ക്ക​പ്പെ​ടും. യഹോ​വ​യു​ടെ മഹാദി​വസം അടുത്തി​രി​ക്കു​ന്നു! അതു “ക്രോ​ധ​ദി​വസം, കഷ്ടവും സങ്കടവു​മു​ളള ദിവസം, ശൂന്യ​ത​യും നാശവും ഉളള ദിവസം, ഇരുട്ടും അന്ധകാ​ര​വും ഉളള ദിവസം, മേഘവും മൂടലും ഉളള ദിവസം” ആണ്‌. യഹോ​വ​ക്കെ​തി​രെ പാപം​ചെ​യ്യു​ന്ന​വ​രു​ടെ രക്തം പൊടി പോലെ ചൊരി​യും. “യഹോ​വ​യു​ടെ ക്രോ​ധ​ദി​വ​സ​ത്തിൽ അവരുടെ വെളളി​ക്കും പൊന്നി​ന്നും അവരെ രക്ഷിപ്പാൻ കഴിക​യില്ല.” അവന്റെ തീക്ഷ്‌ണ​താ​ഗ്നി മുഴു​ഭൂ​മി​യെ​യും വിഴു​ങ്ങും.—1:15, 18.

8. (എ) സംരക്ഷണം എങ്ങനെ കണ്ടെത്താം? (ബി) ജനതകൾക്കെ​തി​രെ ഏതു കഷ്ടങ്ങൾ ഉച്ചരി​ക്ക​പ്പെ​ടു​ന്നു?

8 യഹോ​വയെ അന്വേ​ഷി​ക്കുക; ജനതകൾ നശിപ്പി​ക്ക​പ്പെ​ടും (2:1-15). ആ ദിവസം പതിർപോ​ലെ കടന്നു​പോ​കു​ന്ന​തി​നു മുമ്പു സൗമ്യ​ത​യു​ള​ളവർ ‘യഹോ​വയെ അന്വേ​ഷി​ക്കട്ടെ . . . നീതി അന്വേ​ഷി​ക്കട്ടെ; സൌമ്യത അന്വേ​ഷി​ക്കട്ടെ,’ നിങ്ങൾ ‘യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ മറയ്‌ക്ക​പ്പെ​ട്ടേ​ക്കാം.’ (2:3) ഫെലി​സ്‌ത്യ​ദേ​ശത്തു കഷ്ടം ഉച്ചരി​ച്ചു​കൊ​ണ്ടു യഹോ​വ​യു​ടെ അരുള​പ്പാ​ടു തുടരു​ന്നു, ആ ദേശം പിന്നീടു “യഹൂദാ​ഗൃ​ഹ​ത്തി​ന്റെ ശേഷി​പ്പി​ന്നു ആകും.” അഹങ്കാ​രി​ക​ളായ മോവാ​ബും അമ്മോ​നും, സോ​ദോ​മും ഗൊ​മോ​റ​യും പോലെ ശൂന്യ​മാ​ക്ക​പ്പെ​ടും, എന്തു​കൊ​ണ്ടെ​ന്നാൽ അവർ “സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ ജനത്തോ​ടു നിന്ദയും വമ്പും കാട്ടി​യി​രി​ക്കു​ന്നു.” അവരുടെ ദൈവങ്ങൾ അവരോ​ടു​കൂ​ടെ നശിക്കും. (2:7, 10) യഹോ​വ​യു​ടെ “വാൾ” എത്യോ​പ്യ​രെ​യും നിഗ്ര​ഹി​ക്കും. വടക്ക്‌, തലസ്ഥാ​ന​മായ നീനെ​വേ​യോ​ടു​കൂ​ടിയ അസീറി​യാ​യെ സംബന്ധി​ച്ചെന്ത്‌? അത്‌ ഒരു വരണ്ട മരുഭൂ​മി​യും കാട്ടു​മൃ​ഗ​ങ്ങ​ളു​ടെ പാർപ്പി​ട​വു​മാ​യി​ത്തീ​രും, അതെ, “അതിന്ന​രി​കെ കൂടി പോകുന്ന ഏവനും” വിസ്‌മ​യി​ച്ചു “ചൂളകുത്ത”ത്തക്കവണ്ണം ഒരു അതിശ​യ​വി​ഷ​യ​മാ​യി​ത്തീ​രും.—2:12, 15.

9. (എ) അതു യെരു​ശ​ലേ​മി​നു കഷ്ടം ആകുന്ന​തെ​ന്തു​കൊണ്ട്‌, ജനതകളെ സംബന്ധിച്ച യഹോ​വ​യു​ടെ ന്യായ​ത്തീർപ്പ്‌ എന്താണ്‌? (ബി) ഏതു സന്തോ​ഷ​സ്വ​ര​ത്തിൽ പ്രവചനം അവസാ​നി​ക്കു​ന്നു?

9 മത്സരി​യായ യെരു​ശ​ലേ​മി​നോ​ടു കണക്കു​ചോ​ദി​ക്കു​ന്നു; താഴ്‌മ​യു​ളള ശേഷിപ്പ്‌ അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​ന്നു (3:1-20). മത്സരി​യും മർദക​യു​മായ യെരു​ശ​ലേം​ന​ഗ​ര​ത്തി​നും ഹാ കഷ്ടം! അവളുടെ പ്രഭു​ക്കൻമാ​രായ, ‘ഗർജ്ജി​ക്കുന്ന സിംഹ​ങ്ങ​ളും,’ ‘വിശ്വാ​സ​പാ​ത​കൻമാ​രായ’ പ്രവാ​ച​കൻമാ​രും അവളുടെ ദൈവ​മായ യഹോ​വ​യിൽ ആശ്രയി​ച്ചി​ട്ടില്ല. അവൻ പൂർണ​മായ കണക്കു ചോദി​ക്കും. അവളുടെ നിവാ​സി​കൾ യഹോ​വയെ ഭയപ്പെ​ടു​ക​യും ശിക്ഷണം സ്വീക​രി​ക്കു​ക​യും ചെയ്യു​മോ? ഇല്ല, എന്തെന്നാൽ ‘അവർ ജാഗ്ര​ത​യോ​ടെ തങ്ങളുടെ ദുഷ്‌പ്ര​വൃ​ത്തി​കൾ ഒക്കെയും ചെയ്‌തു​പോ​രു​ന്നു.’ (3:3, 4, 7) ജനതകളെ കൂട്ടി​ച്ചേർത്ത്‌ അവരു​ടെ​മേൽ തന്റെ ഉഗ്ര​കോ​പ​മെ​ല്ലാം പകരു​ക​യെ​ന്നതു യഹോ​വ​യു​ടെ ന്യായ​ത്തീർപ്പാണ്‌. സർവഭൂ​മി​യും അവന്റെ തീക്ഷ്‌ണ​താ​ഗ്നി​യാൽ വിഴു​ങ്ങ​പ്പെ​ടും. എന്നാൽ അത്ഭുത​ക​ര​മായ ഒരു വാഗ്‌ദ​ത്ത​മുണ്ട്‌! യഹോവ, “ജനങ്ങ​ളെ​ല്ലാം തോ​ളോ​ടു തോൾചേർന്നു യഹോ​വയെ സേവി​ക്കേ​ണ്ട​തിന്ന്‌, അവന്റെ നാമത്തെ വിളി​ച്ച​പേ​ക്ഷി​ക്കേ​ണ്ട​തിന്ന്‌ അവർക്കു നിർമ​ല​ഭാ​ഷ​യി​ലേ​ക്കു​ളള ഒരു മാററം കൊടു​ക്കും.” (3:9, NW) അഹങ്കാ​ര​ത്തോ​ടെ ഉല്ലസി​ക്കു​ന്നവർ നീക്കം​ചെ​യ്യ​പ്പെ​ടും, നീതി ചെയ്യുന്ന താഴ്‌മ​യു​ളള ഒരു ശേഷിപ്പു യഹോ​വ​യു​ടെ നാമത്തിൽ അഭയം കണ്ടെത്തും. സന്തോ​ഷ​ക​ര​മായ ആർപ്പു​വി​ളി​ക​ളും, ഘോഷ​ങ്ങ​ളും സന്തോ​ഷി​ക്ക​ലും ആഹ്ലാദ​വും സീയോ​നിൽ പൊട്ടി​പ്പു​റ​പ്പെ​ടു​ന്നു, എന്തെന്നാൽ സീയോ​ന്റെ രാജാ​വായ യഹോവ അവരുടെ മധ്യേ ഉണ്ട്‌. ഇതു ഭയപ്പെ​ടാ​നോ തളർന്നു​പോ​കാ​നോ ഉളള സമയമല്ല, എന്തു​കൊ​ണ്ടെ​ന്നാൽ യഹോവ തന്റെ സ്‌നേ​ഹ​ത്തി​ലും സന്തോ​ഷ​ത്തി​ലും രക്ഷിക്കു​ക​യും അവരെ​ക്കു​റി​ച്ചു സന്തോ​ഷി​ക്കു​ക​യും ചെയ്യും. “നിങ്ങൾ കാൺകെ ഞാൻ നിങ്ങളു​ടെ പ്രവാ​സി​കളെ മടക്കി​വ​രു​ത്തു​മ്പോൾ ഞാൻ നിങ്ങളെ ഭൂമി​യി​ലെ സകല ജാതി​ക​ളു​ടെ​യും ഇടയിൽ കീർത്തി​യും പ്രശം​സ​യും ആക്കിത്തീർക്കു​മെന്നു യഹോവ അരുളി​ച്ചെ​യ്യു​ന്നു.”—3:20.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

10. യോശീ​യാ​വു​രാ​ജാ​വി​ന്റെ നാളിൽ സെഫന്യാ​വി​ന്റെ പ്രവചനം എന്തു പ്രയോ​ജനം ചെയ്‌തു?

10 യോശീ​യാ​വു​രാ​ജാവ്‌ സെഫന്യാ​വി​ന്റെ മുന്നറി​യി​പ്പിൻദൂ​തു ശ്രദ്ധി​ക്കു​ക​യും അതിൽനിന്ന്‌ അതിയാ​യി പ്രയോ​ജ​ന​മ​നു​ഭ​വി​ക്കു​ക​യും ചെയ്‌ത ഒരാളാ​യി​രു​ന്നു. അവൻ മതപര​മായ നവീക​ര​ണ​ത്തി​ന്റെ ഒരു വലിയ പ്രസ്ഥാ​ന​ത്തിൽ ഏർപ്പെട്ടു. ഇത്‌, യഹോ​വ​യു​ടെ ആലയത്തി​ന്റെ കേടു​പോ​ക്കാ​തെ​യാ​യ​പ്പോൾ നഷ്ടപ്പെ​ട്ടി​രുന്ന ന്യായ​പ്ര​മാ​ണ​പു​സ്‌ത​ക​വും കണ്ടെത്താ​നി​ട​യാ​ക്കി. ഈ പുസ്‌ത​ക​ത്തിൽനിന്ന്‌ അനുസ​ര​ണ​ക്കേ​ടി​ന്റെ പരിണ​ത​ഫ​ലങ്ങൾ വായി​ച്ചു​കേ​ട്ട​പ്പോൾ യോശീ​യാ​വു ദുഃഖി​ത​നാ​യി. അതു സെഫന്യാവ്‌ ഈ കാലമ​ത്ര​യും പ്രവചി​ച്ചു​കൊ​ണ്ടി​രു​ന്ന​തി​നെ മറെറാ​രു സാക്ഷി​യായ മോശ​യു​ടെ വായാൽ സ്ഥിരീ​ക​രി​ച്ചു. ഇപ്പോൾ യോശീ​യാവ്‌ ദൈവ​മു​മ്പാ​കെ തന്നെത്താൻ താഴ്‌ത്തി, മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട നാശം അവന്റെ നാളിൽ സംഭവി​ക്കു​ക​യി​ല്ലെന്നു യഹോവ വാഗ്‌ദാ​നം​ചെ​യ്‌തു​വെ​ന്ന​താ​യി​രു​ന്നു അതിന്റെ ഫലം. (ആവ. അധ്യാ. 28-30; 2 രാജാ. 22:8-20) ദേശത്തെ നാശത്തിൽനിന്ന്‌ ഒഴിവാ​ക്കി​യി​രു​ന്നു! എന്നാൽ ദീർഘ​നാ​ള​ത്തേ​ക്ക​ല്ലാ​യി​രു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ യോശീ​യാ​വി​ന്റെ പുത്രൻമാർ അവൻ വെച്ച നല്ല മാതൃക പിന്തു​ട​രു​ന്ന​തിൽ പരാജ​യ​പ്പെട്ടു. എന്നിരു​ന്നാ​ലും, യോശീ​യാ​വി​നെ​യും അവന്റെ ജനത്തെ​യും സംബന്ധി​ച്ച​ട​ത്തോ​ളം ‘സെഫന്യാ​വി​നു​ണ്ടായ യഹോ​വ​യു​ടെ അരുള​പ്പാ​ടി​നു’ ശ്രദ്ധ കൊടു​ക്കു​ന്നതു തീർച്ച​യാ​യും അത്യന്തം പ്രയോ​ജ​ന​പ്ര​ദ​മാ​ണെന്നു തെളിഞ്ഞു.—സെഫ. 1:1.

11. (എ) ആരോ​ഗ്യ​പ്ര​ദ​മായ ബുദ്ധ്യു​പ​ദേശം കൊടു​ക്കു​ന്ന​തിൽ സെഫന്യാവ്‌ ഗിരി​പ്ര​ഭാ​ഷ​ണ​ത്തോ​ടും എബ്രാ​യർക്കു​ളള പൗലൊ​സി​ന്റെ ലേഖന​ത്തോ​ടും ബന്ധിപ്പി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ? (ബി) “പക്ഷെ നിങ്ങൾക്കു . . . മറഞ്ഞി​രി​ക്കാം” എന്നു സെഫന്യാ​വു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

11 ദൈവ​ത്തി​ന്റെ ഏററവും വലിയ പ്രവാ​ച​ക​നായ ക്രിസ്‌തു​യേശു തന്റെ സുപ്ര​സിദ്ധ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ സെഫന്യാ​വു 2-ാം അധ്യായം 3-ാം വാക്യ​ത്തി​ലെ അവന്റെ ബുദ്ധ്യു​പ​ദേ​ശ​ത്തോ​ടു ശ്രദ്ധേ​യ​മാ​യി സമാന​മായ വാക്കുകൾ സംസാ​രി​ച്ചു​കൊണ്ട്‌ അവൻ ദൈവ​ത്തി​ന്റെ ഒരു സത്യ​പ്ര​വാ​ച​ക​നാ​യി​രു​ന്നു എന്നതിനെ പിന്താങ്ങി. “ഭൂമി​യി​ലെ സകല സൌമ്യൻമാ​രു​മാ​യു​ളേ​ളാ​രേ [യഹോ​വയെ] അന്വേ​ഷി​പ്പിൻ; നീതി അന്വേ​ഷി​പ്പിൻ; സൌമ്യത അന്വേ​ഷി​പ്പിൻ.” യേശു​വി​ന്റെ ബുദ്ധ്യു​പ​ദേശം ഇതായി​രു​ന്നു: “മുമ്പെ അവന്റെ രാജ്യ​വും നീതി​യും അന്വേ​ഷി​പ്പിൻ; അതോ​ടു​കൂ​ടെ ഇതൊ​ക്കെ​യും നിങ്ങൾക്കു കിട്ടും.” (മത്താ. 6:33) “യഹോ​വയെ വിട്ടു പിൻമാ​റി​യ​വ​രെ​യും യഹോ​വയെ അന്വേ​ഷി​ക്കു​ക​യോ അവനെ​ക്കു​റി​ച്ചു ചോദി​ക്കു​ക​യോ ചെയ്യാ​ത്ത​വ​രെ​യും” “യഹോവ ഗുണമോ ദോഷ​മോ ചെയ്‌ക​യില്ല എന്നു ഹൃദയ​ത്തിൽ പറയുന്ന”വരെയും കുറിച്ചു സംസാ​രി​ച്ച​പ്പോൾ സെഫന്യാ​വു മുന്നറി​യി​പ്പു​കൊ​ടുത്ത ഉദാസീ​ന​ത​ക്കെ​തി​രെ, ഒന്നാമ​താ​യി ദൈവ​രാ​ജ്യം അന്വേ​ഷി​ക്കു​ന്നവർ ജാഗരി​ക്കണം. (സെഫ. 1:6, 12) എബ്രാ​യർക്കു​ളള തന്റെ ലേഖന​ത്തിൽ പൗലൊസ്‌ അതു​പോ​ലെ​തന്നെ വരാനി​രി​ക്കുന്ന ഒരു ന്യായ​വി​ധി​ദി​വ​സ​ത്തെ​ക്കു​റി​ച്ചു പറയു​ക​യും പിൻമാ​റി​പ്പോ​കു​ന്ന​തി​നെ​തി​രെ മുന്നറി​യി​പ്പു​കൊ​ടു​ക്കു​ക​യും ചെയ്യുന്നു. അവൻ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “നാമോ നാശത്തി​ലേക്കു പിൻമാ​റു​ന്ന​വ​രു​ടെ കൂട്ടത്തി​ലല്ല, വിശ്വ​സി​ച്ചു ജീവരക്ഷ പ്രാപി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തി​ല​ത്രേ ആകുന്നു.” (എബ്രാ. 10:30, 37-39) വിട്ടു​പോ​കു​ന്ന​വ​രോ​ടോ വിലമ​തി​പ്പി​ല്ലാ​ത്ത​വ​രോ​ടോ അല്ല, പിന്നെ​യോ യഹോ​വയെ സൗമ്യ​മാ​യും ആത്മാർഥ​മാ​യും വിശ്വാ​സ​ത്തോ​ടെ അന്വേ​ഷി​ക്കു​ന്ന​വ​രോ​ടാ​ണു പ്രവാ​ചകൻ “പക്ഷെ നിങ്ങൾക്കു യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ മറഞ്ഞി​രി​ക്കാം” എന്നു പറയു​ന്നത്‌. എന്തു​കൊ​ണ്ടു “പക്ഷെ”? എന്തു​കൊ​ണ്ടെ​ന്നാൽ അന്തിമരക്ഷ വ്യക്തി​യു​ടെ പ്രവർത്ത​ന​ഗ​തി​യെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. (മത്താ. 24:13) നമുക്കു ദൈവ​ത്തി​ന്റെ കരുണ കിട്ടു​മെന്നു സങ്കൽപ്പി​ക്കാൻ കഴിയി​ല്ലെ​ന്നു​ള​ള​തി​ന്റെ ഒരു ഓർമി​പ്പി​ക്കൽകൂ​ടെ​യാ​ണത്‌. സന്ദേഹ​മി​ല്ലാ​ത്ത​വ​രു​ടെ​മേൽ ആ ദിവസം പൊട്ടി​വീ​ഴു​ന്ന​തി​ന്റെ ശീഘ്ര​ത​സം​ബ​ന്ധി​ച്ചു യാതൊ​രു സംശയ​വും സെഫന്യാ​വി​ന്റെ പ്രവചനം അവശേ​ഷി​പ്പി​ക്കു​ന്നില്ല.—സെഫ. 2:3; 1:14, 15; 3:8.

12. “യഹോ​വയെ അന്വേഷി”ക്കുന്നവർക്കു സെഫന്യാവ്‌ ധൈര്യ​ത്തിന്‌ എന്തടി​സ്ഥാ​നം നൽകുന്നു?

12 അപ്പോൾ, യഹോ​വ​ക്കെ​തി​രെ പാപം​ചെ​യ്യു​ന്ന​വർക്കു നാശം സൂചി​പ്പി​ക്കു​ന്ന​തും എന്നാൽ അനുതാ​പ​പൂർവം “യഹോ​വയെ അന്വേ​ഷി​ക്കു”ന്നവർക്ക്‌ അനു​ഗ്ര​ഹ​ത്തി​ന്റെ ശോഭ​ന​മായ പൂർവ​വീ​ക്ഷ​ണങ്ങൾ കൊടു​ക്കു​ന്ന​തു​മായ ഒരു സന്ദേശ​മാ​ണി​വി​ടെ​യു​ള​ളത്‌. അനുതാ​പ​മു​ള​ള​വർക്കു ധൈര്യ​പ്പെ​ടാ​വു​ന്ന​താണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ സെഫന്യാ​വു പറയുന്നു: “യിസ്രാ​യേ​ലി​ന്റെ രാജാ​വായ യഹോവ നിങ്ങളു​ടെ മദ്ധ്യേ ഇരിക്കു​ന്നു.” ഇതു സീയോ​നു ഭയപ്പെ​ടു​ന്ന​തി​നോ നിഷ്‌ക്രി​യ​ത്വ​ത്തിൽ തളർന്നു​പോ​കു​ന്ന​തി​നോ ഉളള സമയമല്ല. ഇതു യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തി​നു​ളള സമയമാണ്‌. “യഹോവ രക്ഷിക്കുന്ന വീരനാ​യി നിന്റെ മദ്ധ്യേ ഇരിക്കു​ന്നു; അവൻ നിന്നിൽ അത്യന്തം സന്തോ​ഷി​ക്കും; തന്റെ സ്‌നേ​ഹ​ത്തിൽ അവൻ മിണ്ടാ​തി​രി​ക്കു​ന്നു; ഘോഷ​ത്തോ​ടെ അവൻ നിങ്കൽ ആനന്ദി​ക്കും.” സ്‌നേ​ഹ​പൂർവ​ക​മായ സംരക്ഷ​ണ​ത്തി​ന്റെ​യും നിത്യാ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ​യും പ്രതീ​ക്ഷ​യിൽ ‘മുമ്പെ അവന്റെ രാജ്യം അന്വേ​ഷി​ക്കു​ന്ന​വ​രും’ സന്തുഷ്ട​രാണ്‌!—3:15-17.

[അടിക്കു​റി​പ്പു​കൾ]

a മക്ലിന്റോക്കിന്റെയും സ്‌​ട്രോം​ഗി​ന്റെ​യും സൈ​ക്ലോ​പീ​ഡി​യാ, 1981 പുനർമു​ദ്രണം, വാല്യം VII, പേജ്‌ 112.

b ലൂഷ്യൻ, എ. എം. ഹാർമോൺ വിവർത്ത​നം​ചെ​യ്‌തത്‌, 1968, വാല്യം II, പേ. 443.

c യഹൂദ പുരാതനത്വങ്ങൾ, X, 181, 182 (ix, 7).

[അധ്യയന ചോദ്യ​ങ്ങൾ]