വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 38—സെഖര്യാവ്‌

ബൈബിൾ പുസ്‌തക നമ്പർ 38—സെഖര്യാവ്‌

ബൈബിൾ പുസ്‌തക നമ്പർ 38—സെഖര്യാവ്‌

എഴുത്തുകാരൻ: സെഖര്യാവ്‌

എഴുതിയ സ്ഥലം: യെരു​ശ​ലേം

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. 518

ഉൾപ്പെ​ട്ടി​രി​ക്കു​ന്ന കാലം: പൊ.യു.മു. 520-518

1. സെഖര്യാ​വു പ്രവചി​ക്കാൻ തുടങ്ങി​യ​പ്പോൾ യെരു​ശ​ലേ​മി​ലെ ആലയം സംബന്ധിച്ച സാഹച​ര്യം എന്തായി​രു​ന്നു?

 നിശ്ചലം! സെഖര്യാ​വു പ്രവചി​ക്കാൻ തുടങ്ങി​യ​പ്പോൾ യെരു​ശ​ലേ​മി​ലെ യഹോ​വ​യു​ടെ ആലയനിർമാ​ണ​ത്തി​ന്റെ അവസ്ഥ അതായി​രു​ന്നു. ശലോ​മോൻ ആദ്യ ആലയം 7 1⁄2 വർഷം​കൊ​ണ്ടു പണിക​ഴി​പ്പി​ച്ചി​രു​ന്നു. (1 രാജാ. 6:37, 38) പുനര​ധി​വ​സി​പ്പി​ക്ക​പ്പെട്ട യഹൂദൻമാർ യെരു​ശ​ലേ​മിൽ വന്നിട്ടു 17 വർഷമാ​യി​ട്ടും പണി അശേഷം പൂർത്തി​യാ​യി​രു​ന്നില്ല. അർഥഹ്‌ശ​ഷ്ടാ​വി​നാ​ലു​ളള (ഒന്നുകിൽ ബാർഡി​യാ അല്ലെങ്കിൽ ഗൗമാ​ററാ) നിരോ​ധ​നത്തെ തുടർന്നു വേല ഒടുവിൽ പൂർണ​മാ​യും നിലച്ചി​രു​ന്നു. എന്നാൽ ഇപ്പോൾ ഔദ്യോ​ഗി​ക​നി​രോ​ധനം ഉണ്ടായി​രു​ന്നി​ട്ടും വേല ഒരിക്കൽകൂ​ടെ പുരോ​ഗ​മി​ക്കു​ക​യാ​യി​രു​ന്നു. നിർമാ​ണം പുനരാ​രം​ഭി​ക്കാ​നും പൂർത്തി​യാ​കു​ന്ന​തു​വരെ അതി​നോ​ടു പററി​നിൽക്കാ​നും ജനത്തെ ഉത്തേജി​പ്പി​ക്കു​ന്ന​തി​നു യഹോവ ഹഗ്ഗായി​യെ​യും സെഖര്യാ​വി​നെ​യും ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു.—എസ്രാ 4:23, 24; 5:1, 2.

2. വേല പർവത​സ​മാ​ന​മെന്നു കാണ​പ്പെ​ട്ടത്‌ എന്തു​കൊണ്ട്‌, എന്നാൽ സെഖര്യാവ്‌ അവരുടെ ശ്രദ്ധ എന്തി​ലേക്കു ക്ഷണിച്ചു?

2 അവരുടെ മുമ്പി​ലു​ളള വേല പർവത​സ​മാ​ന​മാ​യി തോന്നി. (സെഖ. 4:6, 7) അവർ ചുരു​ക്ക​മാ​യി​രു​ന്നു, എതിരാ​ളി​കൾ അനേക​വും. അവർക്കു ദാവീ​ദി​ക​വം​ശ​ത്തിൽപ്പെട്ട ഒരു പ്രഭു, സെരു​ബ്ബാ​ബേൽ, ഉണ്ടായി​രു​ന്നെ​ങ്കി​ലും രാജാ​വി​ല്ലാ​യി​രു​ന്നു, അവർ വിദേ​ശാ​ധി​പ​ത്യ​ത്തിൻ കീഴി​ലാ​യി​രു​ന്നു. കാലം യഥാർഥ​ത്തിൽ ശക്തമായ വിശ്വാ​സ​വും ഊർജി​ത​മായ പ്രവർത്ത​ന​വും ആവശ്യ​മാ​ക്കി​ത്തീർക്കു​മ്പോൾ ദുർബ​ല​വും സ്വാർഥ​ത​ത്‌പ​ര​വു​മായ ഒരു മനോ​ഭാ​വ​ത്തി​ലേക്ക്‌ ആണ്ടു​പോ​കുക എത്ര എളുപ്പ​മാണ്‌! ദൈവ​ത്തി​ന്റെ ഇപ്പോ​ഴത്തെ ഉദ്ദേശ്യ​ങ്ങ​ളി​ലേക്കു മാത്രമല്ല, ഭാവി​യി​ലെ മഹത്തര​മായ ഉദ്ദേശ്യ​ങ്ങ​ളി​ലേ​ക്കു​പോ​ലും അവരുടെ ശ്രദ്ധ ആകർഷി​ക്കാ​നും അങ്ങനെ ചെയ്യേണ്ട വേലക്കു​വേണ്ടി അവരെ ബലപ്പെ​ടു​ത്താ​നും സെഖര്യാവ്‌ ഉപയോ​ഗി​ക്ക​പ്പെട്ടു. (8:9, 13) അത്‌ അവരുടെ വിലമ​തി​പ്പി​ല്ലാഞ്ഞ പൂർവ​പി​താ​ക്കൻമാ​രെ​പ്പോ​ലെ ആയിരി​ക്കാ​നു​ളള സമയമ​ല്ലാ​യി​രു​ന്നു.—1:5, 6.

3. (എ) സെഖര്യാവ്‌ എങ്ങനെ തിരി​ച്ച​റി​യി​ക്ക​പ്പെ​ടു​ന്നു, അവന്റെ പേർ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) സെഖര്യാ​വി​ന്റെ പ്രവചനം ഉച്ചരി​ക്ക​പ്പെ​ടു​ക​യും രേഖ​പ്പെ​ടു​ത്ത​പ്പെ​ടു​ക​യും ചെയ്‌ത​തെ​പ്പോൾ?

3 സെഖര്യാവ്‌ ആരായി​രു​ന്നു? സെഖര്യാവ്‌ എന്നു പേരുളള 30 വ്യത്യസ്‌ത ആളുക​ളെ​ക്കു​റി​ച്ചു ബൈബിൾ പറയു​ന്നുണ്ട്‌. എന്നിരു​ന്നാ​ലും, ഈ പേർ വഹിക്കുന്ന പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​രൻ “ഇദ്ദോ​പ്ര​വാ​ച​കന്റെ മകനായ ബെരഖ്യാ​വി​ന്റെ മകനായ സെഖര്യാവ്‌” ആണ്‌. (സെഖ. 1:1; എസ്രാ 5:1; നെഹെ. 12:12, 16) അവന്റെ പേരിന്റെ (എബ്രായ, സെഖര്യാഹ്‌) അർഥം “യഹോവ ഓർത്തി​രി​ക്കു​ന്നു” എന്നാണ്‌. “സൈന്യ​ങ്ങ​ളു​ടെ യഹോവ” തന്റെ സ്വന്ത നാമത്തി​നു​വേണ്ടി തന്റെ ജനത്തോ​ടു ശരിയാ​യി ഇടപെ​ടാൻ അവരെ ഓർക്കു​ന്നു​വെന്നു സെഖര്യാ​വി​ന്റെ പുസ്‌തകം സുവ്യ​ക്ത​മാ​ക്കു​ന്നു. (സെഖ. 1:3) പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന തീയതി​കൾ കുറഞ്ഞ​പക്ഷം രണ്ടു വർഷത്തെ കാര്യങ്ങൾ അതിലു​ണ്ടെന്നു പ്രകട​മാ​ക്കു​ന്നു. ആലയം​പണി വീണ്ടും തുടങ്ങി​യ​തും സെഖര്യാവ്‌ പ്രവചി​ക്കൽ തുടങ്ങി​യ​തും “ദാര്യാ​വേ​ശി​ന്റെ രണ്ടാമാ​ണ്ടു എട്ടാം മാസത്തി”ലായി​രു​ന്നു (പൊ.യു.മു. 520 ഒക്‌ടോബർ⁄നവംബർ) (1:1). പുസ്‌തകം “ദാര്യാ​വേശ്‌ രാജാ​വി​ന്റെ നാലാം ആണ്ടിൽ കിസ്ലേവ്‌ എന്ന ഒമ്പതാം മാസം നാലാം തീയതി”യെയും (പൊ.യു.മു. ഏതാണ്ട്‌ 518 ഡിസംബർ 1) പരാമർശി​ക്കു​ന്നു. (7:1) അതു​കൊണ്ട്‌, സെഖര്യാ​വി​ന്റെ പ്രവചനം പൊ.യു.മു. 520-518 എന്ന വർഷങ്ങ​ളിൽ ഉച്ചരി​ക്കു​ക​യും രേഖ​പ്പെ​ടു​ത്തു​ക​യും ചെയ്യു​മെ​ന്ന​തി​നു സംശയ​മില്ല.—എസ്രാ 4:24.

4, 5. (എ) സെഖര്യാവ്‌ നെബു​ഖ​ദ്‌നേ​സ​രാ​ലു​ളള സോർ നഗരത്തി​ന്റെ ഉപരോ​ധ​ത്തി​നു​ശേഷം ദീർഘ​കാ​ലം കഴിഞ്ഞ്‌ അതിന്റെ നാശം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌ എന്തു​കൊണ്ട്‌? (ബി) ഏതു പ്രത്യേക പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി പുസ്‌ത​ക​ത്തി​ന്റെ നിശ്വ​സ്‌ത​തയെ ബോധ്യം​വ​രു​മാ​റു തെളി​യി​ക്കു​ന്നു?

4 സെഖര്യാ​പു​സ്‌ത​ക​ത്തി​ന്റെ അധ്യേ​താ​ക്കൾ അതിന്റെ വിശ്വാ​സ്യ​തക്കു മതിയായ തെളിവു കണ്ടെത്തും. സോരി​ന്റെ സംഗതി എടുക്കുക. ബാബി​ലോ​ന്യ​രാ​ജാ​വായ നെബു​ഖ​ദ്‌നേസർ 13 വർഷം നീണ്ടു​നിന്ന ഉപരോ​ധ​ത്തി​നു​ശേ​ഷ​മാ​ണു സോരി​നെ നശിപ്പി​ച്ചത്‌. എന്നിരു​ന്നാ​ലും ഇതു സോരി​ന്റെ പൂർണ​മായ നാശത്തെ അർഥമാ​ക്കി​യില്ല. അനേകം വർഷങ്ങൾക്കു​ശേഷം സെഖര്യാവ്‌ സോരി​ന്റെ പൂർണ​മായ നാശം മുൻകൂ​ട്ടി​പ്പ​റഞ്ഞു. മഹാനായ അലക്‌സാ​ണ്ടർ തന്റെ പ്രസി​ദ്ധ​മായ വരമ്പു​നിർമാ​ണ​വി​ദ്യ​യു​ടെ സമയത്തു ദ്വീപ​ന​ഗ​ര​മായ സോരി​നെ​യാ​ണു മറിച്ചി​ട്ടത്‌; അവൻ അതിനെ നിർദയം ചുട്ടെ​രി​ച്ചു, അങ്ങനെ ഏതാണ്ടു രണ്ടു നൂററാ​ണ്ടു​മു​മ്പത്തെ സെഖര്യാ​വി​ന്റെ പ്രവചനം നിവൃ​ത്തി​യേറി. aസെഖ. 9:2-4.

5 എന്നിരു​ന്നാ​ലും, പുസ്‌ത​ക​ത്തി​ന്റെ ദിവ്യ​നി​ശ്വ​സ്‌ത​ത​യു​ടെ ഏററവും ബോധ്യം​വ​രു​ത്തുന്ന തെളിവു മിശി​ഹാ​യായ ക്രിസ്‌തു​യേ​ശു​വി​നെ സംബന്ധിച്ച അതിന്റെ പ്രവചന നിവൃ​ത്തി​ക​ളി​ലാ​ണു കാണാ​വു​ന്നത്‌, സെഖര്യാ​വു 9:9-നെ മത്തായി 21:4, 5-നോടും യോഹ​ന്നാൻ 12:14-16-നോടും സെഖര്യാ​വു 12:10-നെ യോഹ​ന്നാൻ 19:34-37-നോടും സെഖര്യാ​വു 13:7-നെ മത്തായി 26:31-നോടും മർക്കൊസ്‌ 14:27-നോടും താരത​മ്യ​പ്പെ​ടു​ത്തു​ന്ന​തി​നാൽ ഇതു കാണാൻ കഴിയും. കൂടാതെ, സെഖര്യാ​വു 8:16-ഉം എഫെസ്യർ 4:25-ഉം തമ്മിലും സെഖര്യാ​വു 3:2-ഉം യൂദാ 9-ഉം തമ്മിലും സെഖര്യാ​വു 14:5-ഉം യൂദാ 14-ഉം തമ്മിലും സാമ്യങ്ങൾ കാണാ​നുണ്ട്‌. ദൈവ​വ​ച​ന​ത്തിൽ കാണ​പ്പെ​ടുന്ന യോജി​പ്പു സത്യത്തിൽ അത്യത്ഭു​ത​ക​ര​മാണ്‌!

6. (എ) സെഖര്യാ​വു 9-ാം അധ്യായം മുതലു​ളള ശൈലീ​മാ​റ​റ​ത്തി​നു കാരണ​മെ​ന്താണ്‌? (ബി) മത്തായി സെഖര്യാ​വെ “യിരെ​മ്യാ​വു” എന്നു പരാമർശി​ച്ച​തി​ന്റെ കാരണ​മെ​ന്താ​യി​രി​ക്കാം?

6 എഴുത്തി​ന്റെ ശൈലി​യിൽ 9-ാം അധ്യാ​യം​മു​തൽ കാണ​പ്പെ​ടുന്ന മാററം ആ ഭാഗം സെഖര്യാവ്‌ എഴുതി​യി​രി​ക്കാ​വു​ന്ന​ത​ല്ലെന്നു സൂചി​പ്പി​ക്കു​ന്നു​വെന്നു പറയുന്ന ചില ബൈബിൾവി​മർശ​ക​രുണ്ട്‌. എന്നിരു​ന്നാ​ലും, ശൈലി​യി​ലു​ളള മാററം തീർച്ച​യാ​യും വിഷയ​വി​വ​ര​ത്തി​ലു​ളള മാററ​ത്തി​നു ന്യായീ​ക​രി​ക്കാ​വു​ന്ന​തി​ല​ധി​കമല്ല. ആദ്യത്തെ എട്ട്‌ അധ്യാ​യങ്ങൾ സെഖര്യാ​വി​ന്റെ നാളിലെ ജനത്തിന്‌ അക്കാലത്തു കൂടുതൽ പ്രാധാ​ന്യ​മു​ളള കാര്യങ്ങൾ കൈകാ​ര്യം ചെയ്യു​ന്നു​വെ​ന്നി​രി​ക്കെ, 9 മുതൽ 14 വരെയു​ളള അധ്യാ​യ​ങ്ങ​ളിൽ പ്രവാ​ചകൻ കൂടുതൽ വിദൂ​ര​ത്തി​ലു​ളള ഭാവി​യി​ലേക്കു നോക്കു​ന്നു. മത്തായി സെഖര്യാ​വി​നെ ഉദ്ധരി​ക്കു​ന്ന​തും എന്നാൽ അവന്റെ വാക്കുകൾ യിരെ​മ്യാ​വി​ന്റേ​താ​ണെന്നു പറയു​ന്ന​തും എന്തു​കൊണ്ട്‌ എന്നു ചിലർ ചോദി​ച്ചി​ട്ടുണ്ട്‌. (മത്താ. 27:9; സെഖ. 11:12) ചില സമയങ്ങ​ളിൽ (നമ്മുടെ ഇപ്പോ​ഴത്തെ ബൈബി​ളു​ക​ളി​ലേ​തു​പോ​ലെ യെശയ്യാ​വി​നു​പ​കരം) പിൽക്കാല പ്രവാ​ച​കൻമാ​രിൽ ആദ്യത്ത​വ​നാ​യി യിരെ​മ്യാവ്‌ എണ്ണപ്പെ​ട്ടി​രു​ന്ന​താ​യി കാണുന്നു; തന്നിമി​ത്തം സെഖര്യാ​വി​നെ “യിരെ​മ്യാ​വു” എന്നു പരാമർശി​ക്കു​മ്പോൾ ഒരു മുഴു തിരു​വെ​ഴു​ത്തു​വി​ഭാ​ഗ​ത്തെ​യും ആ വിഭാ​ഗ​ത്തി​ലെ ആദ്യത്തെ പുസ്‌ത​ക​ത്തി​ന്റെ പേരിൽ ഉൾപ്പെ​ടു​ത്തുന്ന യഹൂദാ​ചാ​രം മത്തായി പിന്തു​ടർന്നി​രി​ക്കാ​നി​ട​യുണ്ട്‌. ലിഖി​തങ്ങൾ എന്നറി​യ​പ്പെ​ട്ടി​രുന്ന സകല പുസ്‌ത​ക​ങ്ങ​ളെ​യും ഉൾപ്പെ​ടു​ത്തു​ന്ന​തി​നു യേശു​തന്നെ ‘സങ്കീർത്ത​നങ്ങൾ’ എന്ന പേർ ഉപയോ​ഗി​ച്ചു.—ലൂക്കൊ. 24:44. b

7. സെഖര്യാ​വി​ന്റെ പുസ്‌തകം ക്രമീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

7 ആറാം അധ്യായം 8-ാം വാക്യം​വരെ പുസ്‌ത​ക​ത്തിൽ പൊതു​വേ ആലയത്തി​ന്റെ പുനർനിർമാ​ണ​ത്തോ​ടു ബന്ധപ്പെട്ട, ദാനീ​യേ​ലി​ന്റേ​തി​നോ​ടും യെഹെ​സ്‌കേ​ലി​ന്റേ​തി​നോ​ടും സാദൃ​ശ്യ​മു​ളള എട്ടു ദർശന​ങ്ങ​ളു​ടെ ഒരു പരമ്പര അടങ്ങി​യി​രി​ക്കു​ന്നു. ഇതിനെ തുടർന്ന്‌ ആത്മാർഥ​മായ ആരാധ​ന​യും പുനഃ​സ്ഥാ​പ​ന​വും യഹോ​വ​യു​ടെ യുദ്ധദി​വ​സ​വും സംബന്ധിച്ച പ്രഖ്യാ​പ​ന​ങ്ങ​ളും പ്രവച​ന​ങ്ങ​ളും വരുന്നു.

സെഖര്യാ​വി​ന്റെ ഉളളടക്കം

8. നാലു കുതി​ര​ക്കാ​രു​ടെ ദർശനം യെരു​ശ​ലേ​മി​നെ​യും ജനതക​ളെ​യും കുറിച്ച്‌ എന്തു പ്രകട​മാ​ക്കു​ന്നു?

8 ഒന്നാം ദർശനം: നാലു കുതി​ര​ക്കാർ (1:1-17). “എങ്കലേക്കു തിരി​വിൻ . . . ഞാൻ നിങ്ങളു​ടെ അടുക്ക​ലേ​ക്കും തിരി​യും” എന്നു യഹോവ പറയുന്നു, അനന്തരം അവൻ, “ഞാൻ എന്റെ ദാസൻമാ​രായ പ്രവാ​ച​കൻമാ​രോ​ടു കല്‌പിച്ച വചനങ്ങ​ളും ചട്ടങ്ങളും നിങ്ങളു​ടെ പിതാ​ക്കൻമാ​രെ തുടർന്നു​പി​ടി​ച്ചി​ല്ല​യോ?” എന്നു ചോദി​ക്കു​ന്നു. (1:3, 6) തങ്ങൾക്കു കിട്ടേ​ണ്ടതു കിട്ടി​യെന്നു ജനം സമ്മതി​ക്കു​ന്നു. ഇപ്പോൾ സെഖര്യാ​വി​ന്റെ ഒന്നാമത്തെ ദർശനം പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. രാത്രി​യിൽ മുഴു​ഭൂ​മി​യെ​യും പരി​ശോ​ധി​ച്ച​തി​നു​ശേഷം മടങ്ങി​വ​ന്നി​രി​ക്കുന്ന നാലു കുതി​ര​ക്കാർ യെരു​ശ​ലേ​മി​ന​ടു​ത്തു​ളള വൃക്ഷങ്ങ​ളു​ടെ ഇടയിൽ നിൽക്കു​ന്നു, ഭൂമി സ്വസ്ഥമാ​യി വിശ്ര​മി​ച്ചി​രി​ക്കു​ന്നത്‌ അവർ കണ്ടു. എന്നാൽ അവരു​മാ​യി അഭിമു​ഖം നടത്തുന്ന യഹോ​വ​യു​ടെ ദൂതൻ യെരു​ശ​ലേ​മി​ന്റെ അവസ്ഥയിൽ അസ്വസ്ഥൻ ആണ്‌. സീയോ​ന്റെ അനർഥ​ത്തി​നു കാരണ​ക്കാ​രായ ജനതകൾക്കെ​തി​രെ യഹോ​വ​തന്നെ തന്റെ ഉഗ്ര​കോ​പം പ്രഖ്യാ​പി​ക്കു​ന്നു. താൻ തീർച്ച​യാ​യും “കരുണ​യോ​ടെ യെരൂ​ശ​ലേ​മി​ങ്ക​ലേക്കു തിരി”ച്ചുവരും എന്ന്‌ അവൻ പറയുന്നു. തന്റെ സ്വന്തം ഭവനം അവളിൽ പണിയ​പ്പെ​ടും, അവന്റെ നഗരങ്ങൾ “അഭിവൃ​ദ്ധി ഹേതു​വാ​യി വിശാലത പ്രാപി​ക്കും.”—1:16, 17.

9. കൊമ്പു​ക​ളെ​യും ശിൽപ്പി​ക​ളെ​യും കുറി​ച്ചു​ളള ദർശനം യഹോവ എങ്ങനെ വിശദീ​ക​രി​ക്കു​ന്നു?

9 രണ്ടാം ദർശനം: കൊമ്പു​ക​ളും ശിൽപ്പി​ക​ളും (1:18-21). യഹൂദ​യെ​യും ഇസ്രാ​യേ​ലി​നെ​യും യെരു​ശ​ലേ​മി​നെ​യും ചിതറിച്ച നാലു കൊമ്പു​കൾ സെഖര്യാവ്‌ കാണുന്നു. അനന്തരം യഹോവ അവനെ നാലു ശിൽപ്പി​കളെ കാണി​ച്ചു​കൊ​ടു​ക്കു​ക​യും യഹൂദയെ എതിർക്കുന്ന ജനതക​ളു​ടെ കൊമ്പു​കൾ തളളി​യി​ടു​ന്ന​തിന്‌ ഇവർ വരു​മെന്നു വിശദീ​ക​രി​ക്കു​ക​യും ചെയ്യുന്നു.

10. യഹോവ യെരു​ശ​ലേ​മി​ന്റെ അഭിവൃ​ദ്ധി​യോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

10 മൂന്നാം ദർശനം: യെരു​ശ​ലേ​മി​ന്റെ അഭിവൃ​ദ്ധി (2:1-13). ഒരു മനുഷ്യൻ യെരു​ശ​ലേ​മി​നെ അളക്കു​ന്നതു കാണുന്നു. നഗരം വികസ​ന​ത്താൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ടും. യഹോവ അവൾക്കു ചുററു​മെ​ല്ലാം ഒരു തീമതി​ലും അവൾക്കു മധ്യേ ഒരു മഹത്ത്വ​വു​മാ​യി​രി​ക്കും. അവൻ “ഹേ, . . . സീയോ​നേ, ചാടി​പ്പോക” എന്നു വിളി​ച്ചു​പ​റ​യു​ക​യും “നിങ്ങളെ തൊടു​ന്നവൻ അവന്റെ [“എന്റെ,” NW] കൺമണി​യെ തൊടു​ന്നു” എന്ന മുന്നറി​യി​പ്പു കൂട്ടി​ച്ചേർക്കു​ക​യും ചെയ്യുന്നു. (2:7, 8) യഹോവ സീയോ​നിൽ വസിക്കു​ന്ന​തു​കൊണ്ട്‌ അവൾ സന്തോ​ഷി​ക്കും. അനേകം ജനതകൾ യഹോ​വ​യോ​ടു ചേരും. സകല ജഡവും യഹോ​വ​യു​ടെ മുമ്പാകെ മൗനമാ​യി​രി​ക്കാൻ കൽപ്പി​ക്ക​പ്പെ​ടു​ന്നു, കാരണം “അവൻ തന്റെ വിശു​ദ്ധ​നി​വാ​സ​ത്തിൽനിന്ന്‌ എഴുന്ന​രു​ളി​യി​രി​ക്കു​ന്നു.”—2:13.

11. പുരോ​ഹി​ത​നായ യോശുവ നീതി​മ​ത്‌ക​രി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ, അവൻ ഏതു ഗതിക്കു പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു?

11 നാലാം ദർശനം: യോശു​വ​യു​ടെ വിടുതൽ (3:1-10). മഹാപു​രോ​ഹി​ത​നായ യോശുവ വിചാ​ര​ണ​ചെ​യ്യ​പ്പെ​ടു​ക​യാണ്‌, സാത്താൻ അവനെ എതിർക്കു​ക​യും യഹോ​വ​യു​ടെ ദൂതൻ സാത്താനെ ശകാരി​ക്കു​ക​യു​മാണ്‌. യോശുവ “തീയിൽനി​ന്നു വലി​ച്ചെ​ടു​ക്ക​പ്പെട്ട കൊള​ളി​യ​ല്ല​യോ?” (3:2) യോശുവ ശുദ്ധീ​ക​രി​ക്ക​പ്പെ​ട്ട​താ​യി പ്രഖ്യാ​പി​ക്ക​പ്പെ​ടു​ന്നു, അവന്റെ മുഷിഞ്ഞ വസ്‌ത്രം മാററി “ഉത്സവവ​സ്‌ത്രം” ധരിപ്പി​ക്കു​ന്നു. ‘തന്റെ ദാസനായ മുളയെ വരുത്തുന്ന’വനും ഏഴു കണ്ണുളള ഒരു കല്ലു യോശു​വ​യു​ടെ മുമ്പിൽ വെക്കു​ന്ന​വ​നു​മായ യഹോ​വ​യു​ടെ വഴിക​ളിൽ നടക്കാൻ അവൻ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു.—3:4, 8.

12. ആലയം​പണി സംബന്ധിച്ച്‌ ഏതു പ്രോ​ത്സാ​ഹ​ന​വും ഉറപ്പും കൊടു​ക്ക​പ്പെ​ടു​ന്നു?

12 അഞ്ചാം ദർശനം: വിളക്കു​ത​ണ്ടും ഒലിവു​മ​ര​ങ്ങ​ളും (4:1-14). ഇരു വശങ്ങളി​ലും രണ്ട്‌ ഒലിവു​മ​രങ്ങൾ നിൽക്കുന്ന, ഏഴു വിളക്കു​ക​ളു​ളള ഒരു പൊൻ വിളക്കു​തണ്ടു കാണാൻ ദൂതൻ സെഖര്യാ​വി​നെ ഉണർത്തു​ന്നു. അവൻ സെരു​ബ്ബാ​ബേ​ലി​നോ​ടു​ളള യഹോ​വ​യു​ടെ ഈ വാക്കു കേൾക്കു​ന്നു: ‘സൈന്യ​ത്താ​ലല്ല, ശക്തിയാ​ലു​മല്ല, ദൈവ​ത്തി​ന്റെ ആത്മാവി​നാ​ല​ത്രേ.’ സെരു​ബ്ബാ​ബേ​ലി​ന്റെ മുമ്പിൽ ഒരു ‘മഹാപർവതം’ നിരപ്പാ​ക്ക​പ്പെ​ടും, ആലയത്തി​ന്റെ ആണിക്കല്ല്‌ “കൃപ, കൃപ” എന്ന ആർപ്പോ​ടെ വരുത്ത​പ്പെ​ടും. സെരു​ബ്ബാ​ബേൽ ആലയത്തി​ന്റെ അടിസ്ഥാ​നങ്ങൾ ഇട്ടിരി​ക്കു​ന്നു, സെരു​ബ്ബാ​ബേൽ പണിതീർക്കു​ക​യും ചെയ്യും. ഏഴു വിളക്കു​കൾ “സർവ്വഭൂ​മി​യി​ലും ഊടാ​ടി​ച്ചെ​ല്ലുന്ന” യഹോ​വ​യു​ടെ കണ്ണുക​ളാണ്‌. (4:6, 7, 10) രണ്ട്‌ ഒലിവു​മ​രങ്ങൾ യഹോ​വ​യു​ടെ രണ്ട്‌ അഭിഷി​ക്തൻമാ​രാണ്‌.

13-15. പാറി​പ്പോ​കുന്ന ചുരു​ളി​ന്റെ​യും ഏഫാ അളവു​പാ​ത്ര​ത്തി​ന്റെ​യും നാലു രഥങ്ങളു​ടെ​യും ദർശന​ങ്ങ​ളിൽ എന്തു കാണ​പ്പെ​ടു​ന്നു?

13 ആറാം ദർശനം: പാറി​പ്പോ​കുന്ന ചുരുൾ (5:1-4). ഏതാണ്ട്‌ 9 മീററർ നീളവും 4.5 മീററർ വീതി​യു​മു​ളള പാറി​പ്പോ​കുന്ന ഒരു ചുരുൾ സെഖര്യാ​വു കാണുന്നു. മോഷ്ടി​ക്കു​ന്ന​വ​രും യഹോ​വ​യു​ടെ നാമത്തിൽ കളളസ്സ​ത്യം ചെയ്യു​ന്ന​വ​രു​മായ സകലരും നിമിത്തം പുറ​പ്പെ​ടുന്ന ശാപമാ​ണിത്‌ എന്നു ദൂതൻ വിശദീ​ക​രി​ക്കു​ന്നു.

14 ഏഴാം ദർശനം: ഏഫാ അളവു​പാ​ത്രം (5:5-11). “ദുഷ്ടത” എന്നു പേരുളള ഒരു സ്‌ത്രീ​യെ വെളി​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ഏതാണ്ട്‌ 22 ലിററർ വരുന്ന ഒരു ഏഫാ അളവു​പാ​ത്ര​ത്തിൽനിന്ന്‌ അടപ്പ്‌ ഉയർത്ത​പ്പെ​ടു​ന്നു. അവൾ ഏഫയി​ലേക്കു തിരികെ തളളി​ക്ക​യ​റ​റ​പ്പെ​ടു​ന്നു, അനന്തരം അതു ശീനാ​റി​ലേക്കു (ബാബി​ലോൻ) കൊണ്ടു​പോ​കാ​നും ‘സ്വസ്ഥാ​നത്തു പാർപ്പി​ക്കാ​നും’ ചിറകു​ളള രണ്ടു സ്‌ത്രീ​ക​ളാൽ ആകാശ​ത്തി​ലേക്ക്‌ ഉയർത്ത​പ്പെ​ടു​ന്നു.—5:8, 11.

15 എട്ടാം ദർശനം: നാലു രഥങ്ങൾ (6:1-8). നോക്കൂ! രണ്ടു ചെമ്പു​പർവ​ത​ങ്ങ​ളു​ടെ ഇടയിൽനി​ന്നു വ്യത്യ​സ്‌ത​നി​റ​ങ്ങ​ളു​ളള കുതി​ര​കളെ കെട്ടി​യി​രി​ക്കുന്ന നാലു രഥങ്ങൾ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. അവ ആകാശ​ങ്ങ​ളി​ലെ നാല്‌ ആത്മാക്ക​ളാണ്‌. ദൂതന്റെ കൽപ്പന​പ്ര​കാ​രം അവ ഭൂമി​യിൽ നടക്കുന്നു.

16. “മുള”യെ സംബന്ധിച്ച്‌ എന്തു പ്രവചി​ക്ക​പ്പെ​ടു​ന്നു?

16 മുള; ആത്മാർഥ​ത​യി​ല്ലാത്ത ഉപവാസം (6:9–7:14). മഹാപു​രോ​ഹി​ത​നായ യോശു​വ​യു​ടെ തലയിൽ ഒരു ശ്രേഷ്‌ഠ കിരീടം വെക്കാൻ യഹോവ ഇപ്പോൾ സെഖര്യാ​വി​നോ​ടു നിർദേ​ശി​ക്കു​ന്നു. യഹോ​വ​യു​ടെ ആലയം പണിയു​ക​യും അവന്റെ സിംഹാ​സ​ന​ത്തിൽ ഒരു പുരോ​ഹി​ത​നാ​യി ഭരിക്കു​ക​യും ചെയ്യുന്ന “മുള”യെ സംബന്ധിച്ച്‌ അവൻ പ്രാവ​ച​നി​ക​മാ​യി സംസാ​രി​ക്കു​ന്നു.—6:12.

17. ആരാധന സംബന്ധിച്ച്‌, യഹോവ എന്ത്‌ ആഗ്രഹി​ക്കു​ന്നു, അവന്റെ വാക്കു​കളെ എതിർത്ത​വർക്ക്‌ എന്തു ഫലമു​ണ്ടാ​യി?

17 സെഖര്യാവ്‌ പ്രവചി​ക്കാൻ തുടങ്ങി രണ്ടുവർഷം കഴിഞ്ഞ്‌, കരച്ചി​ലി​ന്റെ​യും ഉപവാ​സ​ത്തി​ന്റെ​യും ചില ഘട്ടങ്ങൾ തുടർന്ന്‌ ആചരി​ക്ക​ണ​മോ​യെന്ന്‌ ആലയപു​രോ​ഹി​തൻമാ​രോ​ടു ചോദി​ക്കാൻ ബെഥേ​ലിൽനിന്ന്‌ ഒരു പ്രതി​നി​ധി​സം​ഘം വന്നെത്തു​ന്നു. ജനവും പുരോ​ഹി​തൻമാ​രും തങ്ങളുടെ ഉപവാ​സ​ത്തിൽ യഥാർഥ​ത്തിൽ ആത്മാർഥ​ത​യു​ള​ള​വ​രാ​ണോ​യെന്നു യഹോവ സെഖര്യാ​വു​മു​ഖാ​ന്തരം അവരോ​ടു ചോദി​ക്കു​ന്നു. യഹോവ ആഗ്രഹി​ക്കു​ന്നത്‌ ‘അനുസ​ര​ണ​വും സത്യനീ​തി​യും സ്‌നേ​ഹ​ദ​യ​യും കരുണ​ക​ളു​മാണ്‌.’ (7:7, 9) യഹൂദർ അവന്റെ പ്രാവ​ച​നിക വാക്കു​കളെ ശാഠ്യ​മു​ളള തോളു​കൾകൊ​ണ്ടും എമരി​ക്ക​ല്ലു​കൾകൊ​ണ്ടു​ളള ഹൃദയ​ങ്ങ​ളാ​ലും ചെറു​ത്ത​തു​കൊണ്ട്‌ അവൻ അവരെ സർവജ​ന​ത​ക​ളി​ലും കൊടു​ങ്കാ​റ​റി​ലൂ​ടെ അങ്ങോ​ള​മി​ങ്ങോ​ളം വലി​ച്ചെ​റി​ഞ്ഞി​രു​ന്നു.

18. മഹത്തായ ഏതു പുനഃ​സ്ഥാ​പ​ന​വാ​ഗ്‌ദ​ത്തങ്ങൾ യഹോവ നൽകുന്നു?

18 പുനഃ​സ്ഥാ​പനം; “പത്തുപേർ” (8:1-23). താൻ സീയോ​നി​ലേക്കു മടങ്ങി​വ​രു​മെ​ന്നും “സത്യനഗര”മെന്നു വിളി​ക്ക​പ്പെ​ടുന്ന യെരു​ശ​ലേ​മിൽ വസിക്കു​മെ​ന്നും യഹോവ പ്രഖ്യാ​പി​ക്കു​ന്നു. വൃദ്ധജ​നങ്ങൾ അവളുടെ പൊതു ചത്വര​ങ്ങ​ളിൽ ഇരിക്കും, കുട്ടികൾ അവിടെ കളിക്കും. സത്യവാ​നും നീതി​മാ​നു​മായ യഹോ​വക്ക്‌ ഇതു വളരെ​യ​ധി​കം പ്രയാ​സ​മാ​യി​രി​ക്ക​യില്ല! “നിങ്ങൾ ഭയപ്പെ​ടാ​തെ ധൈര്യ​മാ​യി​രി​പ്പിൻ” എന്നു പറഞ്ഞു​കൊ​ണ്ടു യഹോവ തന്റെ ജനത്തിന്റെ ശേഷി​പ്പി​നു സമാധാ​ന​സ​ന്ത​തി​യെ വാഗ്‌ദാ​നം​ചെ​യ്യു​ന്നു. (8:3, 13) അവർ ഈ കാര്യങ്ങൾ ചെയ്യണം: അന്യോ​ന്യം സത്യസ​ന്ധ​മാ​യി സംസാ​രി​ക്കു​ക​യും സത്യ​ത്തോ​ടെ വിധി​ക്കു​ക​യും അനർഥ​ക​ര​മായ പദ്ധതി​ക​ളിൽനി​ന്നും കളളസ്സ​ത്യ​ങ്ങ​ളിൽനി​ന്നും ഹൃദയ​ങ്ങളെ വിമു​ക്ത​മാ​ക്കു​ക​യും വേണം. എന്തിന്‌, അനേകം നഗരങ്ങ​ളി​ലെ ആളുകൾ യഹോ​വയെ അന്വേ​ഷി​ക്കാൻ ആത്മാർഥ​മാ​യി കയറി​പ്പോ​കു​ന്ന​തിന്‌ അന്യോ​ന്യം ക്ഷണിക്കുന്ന കാലം വരും, സകല ഭാഷക​ളി​ലും​നി​ന്നു​ളള “പത്തുപേർ” “ഒരു യഹൂദന്റെ വസ്‌ത്രാ​ഗ്രം പിടിച്ചു” ദൈവ​ജ​ന​ത്തോ​ടു​കൂ​ടെ പോകും.—8:23.

19. ഏതു കഠിന​മായ പ്രഖ്യാ​പ​നങ്ങൾ പിന്തു​ട​രു​ന്നു, എന്നാൽ യെരു​ശ​ലേ​മി​ന്റെ രാജാ​വി​നെ സംബന്ധിച്ച്‌ എന്തു പറയുന്നു?

19 ജനതകൾക്കും കളള ഇടയൻമാർക്കും എതിരായ പ്രഖ്യാ​പ​നങ്ങൾ (9:1–11:17). 9 മുതൽ 14 വരെയു​ളള അധ്യാ​യ​ങ്ങ​ള​ട​ങ്ങിയ പുസ്‌ത​ക​ത്തി​ന്റെ രണ്ടാം ഭാഗത്തു സെഖര്യാവ്‌ ദൃഷ്ടാ​ന്ത​ക​ഥാ​പ​ര​മായ ദർശന​ങ്ങ​ളിൽനി​ന്നു കൂടുതൽ സാധാ​ര​ണ​മായ പ്രവാചക ശൈലി​യി​ലേക്കു തിരി​യു​ന്നു. അവൻ പാറകൾനി​റഞ്ഞ ദ്വീപ​ന​ഗ​ര​മായ സോർ ഉൾപ്പെ​ടെ​യു​ളള വിവിധ നഗരങ്ങൾക്കെ​തി​രെ കഠിന​മായ ഒരു പ്രഖ്യാ​പ​ന​ത്തോ​ടെ തുടങ്ങു​ന്നു. സന്തോ​ഷ​പ്ര​ദ​മായ വിജയാ​ഹ്ലാ​ദ​ത്തോ​ടെ ആർപ്പി​ടാൻ യെരു​ശ​ലേ​മി​നോ​ടു പറയുന്നു, എന്തു​കൊ​ണ്ടെ​ന്നാൽ “ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതി​മാ​നും ജയശാ​ലി​യും താഴ്‌മ​യു​ള​ള​വ​നും ആയി കഴുത​പ്പു​റത്തു . . . കയറി​വ​രു​ന്നു.” (9:9) യുദ്ധര​ഥ​ങ്ങ​ളും വില്ലും ഛേദി​ച്ചു​കൊണ്ട്‌ ഈ ഒരുവൻ ജനതക​ളോ​ടു സമാധാ​നം കൽപ്പി​ക്കു​ക​യും ഭൂമി​യു​ടെ അററങ്ങ​ളോ​ളം ഭരിക്കു​ക​യും ചെയ്യും. യഹോവ തന്റെ ജനത്തി​നു​വേണ്ടി ഗ്രീസി​നെ​തി​രെ യുദ്ധം ചെയ്യും, അവൻ അവരെ രക്ഷിക്കും. “എന്തെന്നാൽ ഹാ അവന്റെ നൻമ എത്ര മഹത്താ​കു​ന്നു, അവന്റെ സൗന്ദര്യ​വും എത്ര മഹത്താ​കു​ന്നു!” (9:17, NW) മഴ നൽകു​ന്ന​വ​നായ യഹോവ ആഭിചാ​ര​കൻമാ​രെ​യും വ്യാജ ഇടയൻമാ​രെ​യും കുററം​വി​ധി​ക്കു​ന്നു. അവൻ യഹൂദാ​ഗൃ​ഹത്തെ മികച്ച​തും എഫ്രയീ​മിൽപ്പെ​ട്ട​വരെ ഒരു ബലവാ​നെ​പ്പോ​ലെ​യു​മാ​ക്കും. വീണ്ടെ​ടു​ക്ക​പ്പെ​ട്ട​വരെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, “അവരുടെ ഹൃദയം യഹോ​വ​യിൽ ഘോഷി​ച്ചാ​ന​ന്ദി​ക്കും . . . അവർ അവന്റെ നാമത്തിൽ സഞ്ചരി​ക്കും.”—10:7, 12.

20. “ഇമ്പം” “ഒരുമ” എന്നീ കോലു​കൾകൊണ്ട്‌ ഏതു പ്രതീ​കങ്ങൾ അഭിന​യി​ക്ക​പ്പെ​ടു​ന്നു?

20 “ഞാൻ ധനവാ​നാ​യ്‌തീർന്ന​തു​കൊ​ണ്ടു യഹോ​വെക്കു സ്‌തോ​ത്രം” എന്നു പറയുന്ന സഹതാ​പ​മി​ല്ലാത്ത ഇടയൻമാർ കശാപ്പി​നു വിററു​കളഞ്ഞ ആട്ടിൻകൂ​ട്ടത്തെ മേയി​ക്കാൻ സെഖര്യാവ്‌ ഇപ്പോൾ നിയോ​ഗി​ക്ക​പ്പെ​ടു​ന്നു. (11:5) പ്രവാ​ചകൻ രണ്ടു കോലു​കൾ എടുത്ത്‌ അവയ്‌ക്ക്‌ “ഇമ്പ”മെന്നും “ഒരുമ” എന്നും പേർവി​ളി​ക്കു​ന്നു. (11:7) “ഇമ്പ”ത്തെ ഒടിച്ചു​കൊണ്ട്‌ അവൻ ലംഘി​ക്ക​പ്പെട്ട ഒരു ഉടമ്പടി​യെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു. പിന്നീട്‌ അവൻ തന്റെ കൂലി ആവശ്യ​പ്പെ​ടു​ന്നു, അവർ അവന്‌ 30 വെളളി​ക്കാശ്‌ തൂക്കി​ക്കൊ​ടു​ക്കു​ന്നു. അതു ഭണ്ഡാര​ത്തി​ലെ​റി​യാൻ യഹോവ സെഖര്യാ​വി​നോട്‌ ആജ്ഞാപി​ക്കു​ക​യും മികച്ച പരിഹാ​സ​ത്തോ​ടെ “അവർ എന്നെ മതിച്ചി​രി​ക്കുന്ന മനോ​ഹ​ര​മാ​യോ​രു വില” എന്നു പറയു​ക​യും ചെയ്യുന്നു. (11:13) ഇപ്പോൾ “ഒരുമ” എന്ന കോൽ ഒടിക്കു​ന്നു, യഹൂദ​യു​ടെ​യും ഇസ്രാ​യേ​ലി​ന്റെ​യും സാഹോ​ദ​ര്യ​ത്തെ തകർത്തു​കൊ​ണ്ടു​തന്നെ. യഹോ​വ​യു​ടെ ആടുകളെ അവഗണി​ച്ചി​രി​ക്കുന്ന വ്യാജ ഇടയൻമാ​രു​ടെ​മേൽ ഒരു വാൾ വരും.

21. (എ) യെരു​ശ​ലേ​മി​നെ​തി​രെ യുദ്ധം​ചെ​യ്യു​ന്ന​വർക്കെ​തി​രായ യഹോ​വ​യു​ടെ ന്യായ​വി​ധി എന്താണ്‌? (ബി) ഏതു ചിതറി​ക്ക​ലും ശുദ്ധീ​ക​ര​ണ​വും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു?

21 യഹോവ യുദ്ധം​ചെ​യ്യു​ന്നു, രാജാ​വാ​യി​ത്തീ​രു​ന്നു (12:1–14:21). മറെറാ​രു പ്രഖ്യാ​പനം തുടങ്ങു​ന്നു. യഹോവ യെരു​ശ​ലേ​മി​നെ ആളുകൾ ആടിന​ട​ക്കാൻ ഇടയാ​ക്കുന്ന ഒരു പാത്ര​വും ഉയർത്തുന്ന എല്ലാവ​രെ​യും പോറ​ലേൽപ്പി​ക്കുന്ന ഭാരമു​ളള ഒരു കല്ലുമാ​ക്കി​ത്തീർക്കും. യെരു​ശ​ലേ​മി​നു നേരെ വരുന്ന സകല ജനതക​ളെ​യും അവൻ ഉൻമൂ​ലനം ചെയ്യും. ദാവീ​ദി​ന്റെ ഗൃഹത്തിൻമേൽ യഹോവ അനു​ഗ്ര​ഹ​ത്തി​ന്റെ​യും അഭ്യർഥ​ന​ക​ളു​ടെ​യും ആത്മാവി​നെ പകരും. ആളുകൾ തങ്ങളെ കുത്തി​ത്തു​ള​ച്ച​വ​നി​ലേക്കു നോക്കു​ക​യും “ഏകപു​ത്ര​നെ​ക്കു​റി​ച്ചു വിലപി​ക്കു​ന്ന​തു​പോ​ലെ” അവനെ​ക്കു​റി​ച്ചു വ്യസനി​ക്കു​ക​യും ചെയ്യും. (12:10, NW) സൈന്യ​ങ്ങ​ളു​ടെ യഹോവ സകല വിഗ്ര​ഹ​ങ്ങ​ളു​ടെ​യും കളള​പ്ര​വാ​ച​കൻമാ​രു​ടെ​യും ഛേദനം പ്രഖ്യാ​പി​ക്കു​ന്നു; അങ്ങനെ​യു​ളള ഒരുവൻ ലജ്ജയിൽ തന്റെ പ്രവാചക അങ്കി നീക്കം​ചെ​യ്യ​ത്ത​ക്ക​വണ്ണം അവന്റെ മാതാ​പി​താ​ക്കൾതന്നെ അവനെ മുറി​വേൽപ്പി​ക്കണം. യഹോ​വ​യു​ടെ സഹ ഇടയനെ വെട്ടു​ക​യും ആടുകൾ ചിതറി​പ്പോ​കു​ക​യും ചെയ്യേ​ണ്ട​താണ്‌. എന്നാൽ തന്റെ നാമത്തെ വിളി​ച്ച​പേ​ക്ഷി​ക്കേ​ണ്ട​തി​ന്നു യഹോവ “മൂന്നിൽ ഒരംശ”ത്തെ ശുദ്ധീ​ക​രി​ക്കും. “അവർ എന്റെ ജനം” എന്നു യഹോവ പറയും, “യഹോവ എന്റെ ദൈവം” എന്ന്‌ അത  ഉത്തരം പറയും.—13:9.

22. ‘യഹോ​വ​യു​ടേ​തായ ദിവസ’ത്തിൽ ജനതകൾക്കും യെരു​ശ​ലേ​മി​നും എന്തു സംഭവി​ക്കാ​നി​രി​ക്കു​ന്നു?

22 “യഹോ​വ​യു​ടെ ഒരു ദിവസം വരുന്നു.” സകല ജനതക​ളും യെരു​ശ​ലേ​മി​നെ ആക്രമി​ക്കും. ഒരു ശേഷി​പ്പി​നെ പിമ്പിൽ വിട്ടു​കൊ​ണ്ടു നഗരത്തി​ന്റെ പാതി പ്രവാ​സ​ത്തി​ലേക്കു പോകും. അപ്പോൾ, യഹോവ പുറ​പ്പെട്ടു, “താൻ യുദ്ധദി​വ​സ​ത്തിൽ പൊരു​ത​തു​പോ​ലെ,” ആ ജനതകൾക്കെ​തി​രെ യുദ്ധം​ചെ​യ്യും. (14:1, 3) യെരു​ശ​ലേ​മി​നു കിഴക്കു​ളള ഒലിവു​മല അഭയം​തേ​ടാ​നു​ളള ഒരു താഴ്‌വര ഉളവാ​ക്കി​ക്കൊ​ണ്ടു കിഴക്കു പടിഞ്ഞാ​റാ​യി പിളരും. അന്നാളിൽ വേനലി​ലും വർഷത്തി​ലും ജീവനു​ളള വെളളം യെരു​ശ​ലേ​മിൽനി​ന്നു കിഴ​ക്കോ​ട്ടും പടിഞ്ഞാ​റോ​ട്ടും ഒഴുകും, “യഹോവ സർവ്വഭൂ​മി​ക്കും രാജാ​വാ​കും.” (14:9) യെരു​ശ​ലേം സുരക്ഷി​ത​ത്വം ആസ്വദി​ക്കെ, യഹോവ അവൾക്കെ​തി​രെ യുദ്ധം​ചെ​യ്യു​ന്ന​വരെ ശിക്ഷി​ക്കും. അവർ നിൽക്കു​മ്പോൾ, അവരുടെ മാംസ​വും കണ്ണുക​ളും നാവു​ക​ളും അഴുകി​പ്പോ​കും. അവരെ കലക്കം ബാധി​ക്കും. ഓരോ​രു​ത്ത​രു​ടെ​യും കൈ അയാളു​ടെ അയൽക്കാ​ര​ന്റേ​തി​നെ​തി​രെ തിരി​യും. സകല ജനതക​ളി​ലും ജീവ​നോ​ടെ ശേഷി​ക്കു​ന്നവർ “സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യായ രാജാ​വി​നെ നമസ്‌ക​രി​പ്പാ​നും . . . ആണ്ടു​തോ​റും വരും.”—14:16.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

23. സെഖര്യാ​വി​ന്റെ രേഖ വിശ്വാ​സത്തെ ബലപ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

23 സെഖര്യാ​വി​ന്റെ പ്രവചനം പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യുന്ന സകലരും വിശ്വാ​സത്തെ ബലപ്പെ​ടു​ത്തുന്ന പരിജ്ഞാ​നം സമ്പാദി​ക്കു​ന്ന​തിൽനി​ന്നു പ്രയോ​ജ​ന​മ​നു​ഭ​വി​ക്കും. തന്റെ ജനത്തിൽ ആവശ്യാ​നു​സ​രണം ശക്തി നിറച്ചു​കൊണ്ട്‌ അവർക്കു​വേണ്ടി പോരാ​ടു​ക​യും അവരെ സംരക്ഷി​ക്കു​ക​യും ചെയ്യുന്ന ഏകനെന്ന നിലയിൽ “സൈന്യ​ങ്ങ​ളു​ടെ യഹോവ”യിലേക്കു സെഖര്യാവ്‌ 50-ൽപ്പരം പ്രാവ​ശ്യം ശ്രദ്ധ ക്ഷണിക്കു​ന്നു. ആലയം​പ​ണി​യു​ടെ പൂർത്തീ​ക​ര​ണത്തെ പർവത​സ​മാ​ന​മായ എതിർപ്പു ഭീഷണി​പ്പെ​ടു​ത്തി​യ​പ്പോൾ, സെഖര്യാവ്‌ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “സെരു​ബ്ബാ​ബേ​ലി​നോ​ടു​ളള യഹോ​വ​യു​ടെ അരുള​പ്പാ​ടാ​വി​തു: സൈന്യ​ത്താ​ലല്ല, ശക്തിയാ​ലു​മല്ല, എന്റെ ആത്മാവി​നാ​ല​ത്രേ എന്നു സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്യു​ന്നു. സെരു​ബ്ബാ​ബേ​ലി​ന്റെ മുമ്പി​ലു​ളള മഹാപർവ്വ​തമേ, നീ ആർ? നീ സമഭൂ​മി​യാ​യി​ത്തീ​രും.” യഹോ​വ​യു​ടെ ആത്മാവി​ന്റെ സഹായ​ത്താൽ ആലയം പൂർത്തി​യാ​ക്ക​പ്പെട്ടു. അതു​പോ​ലെ ഇന്നു യഹോ​വ​യി​ലു​ളള വിശ്വാ​സ​ത്തോ​ടെ കൈകാ​ര്യം​ചെ​യ്‌താൽ പ്രതി​ബ​ന്ധങ്ങൾ ഉരുകി​പ്പോ​കും. അതു യേശു തന്റെ ശിഷ്യ​രോ​ടു പറഞ്ഞതു​പോ​ലെ​യാണ്‌: “നിങ്ങൾക്കു കടുകു​മ​ണി​യോ​ളം വിശ്വാ​സ​മു​ണ്ടെ​ങ്കിൽ ഈ മലയോ​ടു ഇവി​ടെ​നി​ന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും. നിങ്ങൾക്കു ഒന്നും അസാദ്ധ്യ​മാ​ക​യു​മില്ല.”—സെഖ. 4:6, 7; മത്താ. 17:21.

24. സെഖര്യാ​വു 13-ാം അധ്യാ​യ​ത്തിൽ വിശ്വ​സ്‌ത​ത​യു​ടെ ഏതു ദൃഷ്ടാന്തം നൽക​പ്പെ​ടു​ന്നു?

24 പതിമൂ​ന്നാം അധ്യായം 2 മുതൽ 6 വരെയു​ളള വാക്യ​ങ്ങ​ളിൽ സെഖര്യാവ്‌ ഇന്നോളം യഹോ​വ​യു​ടെ സ്ഥാപന​ത്തി​ന്റെ അടയാ​ള​മാ​യി​രി​ക്കുന്ന വിശ്വ​സ്‌ത​തയെ ചിത്രീ​ക​രി​ക്കു​ന്നു. ഇത്‌ അടുത്ത ജഡരക്ത​ബ​ന്ധു​ക്ക​ളു​ടേ​തു​പോ​ലുള്ള ഏതു മാനു​ഷ​ബ​ന്ധ​ത്തെ​യും കവി​യേ​ണ്ട​താണ്‌. ഒരു അടുത്ത ബന്ധു യഹോ​വ​യു​ടെ നാമത്തിൽ വ്യാജം പ്രവചി​ക്കു​ക​യാ​ണെ​ങ്കിൽ, അതായതു രാജ്യ​ദൂ​തി​നു വിപരീ​ത​മാ​യി സംസാ​രി​ക്കു​ക​യും ദൈവ​ജ​ന​ത്തി​ന്റെ ഇടയിലെ മററു​ള​ള​വരെ തെററാ​യി സ്വാധീ​നി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്‌താൽ ആ ഒരുവന്റെ കുടും​ബാം​ഗങ്ങൾ സഭ സ്വീക​രി​ച്ചേ​ക്കാ​വുന്ന ഏതു നീതി​ന്യാ​യ നടപടി​യെ​യും വിശ്വ​സ്‌ത​മാ​യി പിന്താ​ങ്ങണം. വ്യാജ​മാ​യി പ്രവചി​ക്കുന്ന ഏത്‌ ഉററ സഹവാ​സി​യു​ടെ കാര്യ​ത്തി​ലും ഇതേ നിലപാ​ടു സ്വീക​രി​ക്കേ​ണ്ട​താണ്‌, തന്നിമി​ത്തം അയാൾ തന്റെ തെററായ പ്രവൃത്തി നിമിത്തം ലജ്ജിത​നും ഹൃദയ​ത്തിൽ വ്രണി​ത​നു​മാ​യി​ത്തീർന്നേ​ക്കാം.

25. സെഖര്യാ​വി​ലെ പ്രവച​നങ്ങൾ “മുള”യായ മിശി​ഹാ​യെ​യും യഹോ​വ​യു​ടെ കീഴിലെ മഹാപു​രോ​ഹി​ത​നും രാജാ​വു​മെന്ന നിലയി​ലു​ളള അവന്റെ ഉദ്യോ​ഗ​ത്തെ​യും തിരി​ച്ച​റി​യി​ക്കു​ന്ന​തിൽ മററു തിരു​വെ​ഴു​ത്തു​ക​ളു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

25 നമ്മുടെ ആമുഖ ഖണ്ഡികകൾ പ്രകട​മാ​ക്കി​യ​തു​പോ​ലെ, ‘താഴ്‌മ​യു​ള​ള​വ​നാ​യി ഒരു കഴുത​യു​ടെ പുറത്തു കയറി’ രാജാ​വെന്ന നിലയിൽ യെരു​ശ​ലേ​മി​ലേ​ക്കു​ളള യേശു​വി​ന്റെ പ്രവേ​ശ​ന​വും “മുപ്പതു വെളളി​ക്കാ​ശു” വാങ്ങി അവനെ ഒററി​ക്കൊ​ടു​ത്ത​തും ആ സമയത്തെ അവന്റെ ശിഷ്യ​രു​ടെ ചിതറി​പ്പോ​ക്കും ദണ്ഡനസ്‌തം​ഭ​ത്തിൽ പടയാ​ളി​യു​ടെ കുന്തത്താൽ കുത്തി​ത്തു​ള​യ്‌ക്ക​പ്പെ​ട്ട​തു​മെ​ല്ലാം കൃത്യ​മായ വിശദാം​ശ​ങ്ങ​ളോ​ടെ സെഖര്യാവ്‌ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (സെഖ. 9:9; 11:12; 13:7; 12:10) പ്രവചനം, “മുള” യഹോ​വ​യു​ടെ ആലയനിർമാ​താവ്‌ ആണെന്നും പറയുന്നു. യെശയ്യാ​വു 11:1-10; യിരെ​മ്യാ​വു 23:5; ലൂക്കൊസ്‌ 1:32, 33 എന്നിവ​യു​ടെ ഒരു താരത​മ്യം “യാക്കോബ്‌ ഗൃഹത്തി​ന്നു എന്നേക്കും രാജാ​വാ​യി​രി​ക്കു”ന്ന യേശു​ക്രി​സ്‌തു​വാണ്‌ ഈ ഒരുവ​നെന്നു പ്രകട​മാ​ക്കു​ന്നു. “മുള” ‘സിംഹാ​സ​ന​ത്തിൽ പുരോ​ഹി​ത​നാ​യി​രി​ക്കു’മെന്നു സെഖര്യാ​വു വർണി​ക്കു​ന്നു, അതു “യേശു മല്‌ക്കീ​സേ​ദെ​ക്കി​ന്റെ ക്രമ​പ്ര​കാ​രം എന്നേക്കും മഹാപു​രോ​ഹി​ത​നാ​യി,” കൂടാതെ അവൻ “സ്വർഗ്ഗ​ത്തിൽ മഹിമാ​സ​ന​ത്തി​ന്റെ വലത്തു​ഭാ​ഗത്തു ഇരുന്ന​വ​നാ​യി” എന്ന അപ്പോ​സ്‌ത​ല​നായ പൗലൊ​സി​ന്റെ വാക്കു​ക​ളോ​ടു ബന്ധപ്പെ​ടു​ന്നു. (സെഖ. 6:12, 13; എബ്രാ. 6:20; 8:1) അങ്ങനെ പ്രവചനം സ്വർഗ​ത്തിൽ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്തെ മഹാപു​രോ​ഹി​ത​നും രാജാ​വു​മെന്ന നിലയിൽ “മുള”യിലേക്കു വിരൽചൂ​ണ്ടു​ന്നു, അതേ സമയം അതു യഹോ​വയെ സകലരു​ടെ​യും​മേ​ലു​ളള പരമാ​ധി​കാര ഭരണകർത്താ​വാ​യി പ്രഖ്യാ​പി​ക്കു​ന്നു: “യഹോവ സർവ്വ ഭൂമി​ക്കും രാജാ​വാ​കും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവു​മാ​യി​രി​ക്കും.”—സെഖ. 14:9.

26. ഏതു മഹത്തായ “ദിവസ”ത്തെ സെഖര്യാവ്‌ ആവർത്തി​ച്ചു പരാമർശി​ക്കു​ന്നു?

26 പ്രവാ​ചകൻ ആ കാലത്തെ പരാമർശി​ച്ചു​കൊണ്ട്‌ “അന്നാളിൽ” [NW] എന്ന പദപ്ര​യോ​ഗം 20 പ്രാവ​ശ്യം ആവർത്തി​ക്കു​ന്നു. അത്‌ അവന്റെ പ്രവച​നത്തെ ഉപസം​ഹ​രി​ക്കു​ക​പോ​ലും ചെയ്യുന്നു. അതു കാണ​പ്പെ​ടുന്ന വിവിധ സന്ദർഭ​ങ്ങ​ളു​ടെ പരി​ശോ​ധന യഹോവ വിഗ്ര​ഹ​ങ്ങ​ളു​ടെ പേരുകൾ ഛേദി​ച്ചു​ക​ള​ക​യും കളള​പ്ര​വാ​ച​കൻമാ​രെ നീക്കു​ക​യും ചെയ്യുന്ന നാളാ​ണ​തെന്നു പ്രകട​മാ​ക്കു​ന്നു. (13:2, 4) അതു യഹോവ ആക്രമ​ണ​കാ​രി​ക​ളായ ജനതക​ളോ​ടു യുദ്ധം​ചെ​യ്യു​ക​യും അവരെ നിർമൂ​ല​മാ​യി നശിപ്പി​ക്കു​ക​യും ചെയ്യവേ അവരുടെ അണിക​ളിൽ അങ്കലാപ്പു പരത്തു​മ്പോൾ തന്റെ സ്വന്തം ജനത്തിന്‌ ഒരു അഭയമാ​യി ‘തന്റെ മലകളു​ടെ താഴ്‌വര’ നൽകുന്ന ദിവസ​മാണ്‌. (14:1-5, 13; 12:8, 9) അതെ, “അവരുടെ ദൈവ​മായ യഹോവ അവരെ തന്റെ ജനമായ ആട്ടിൻകൂ​ട്ട​ത്തെ​പ്പോ​ലെ രക്ഷിക്കും.” അവർ മുന്തി​രി​വ​ള​ളി​യു​ടെ​യും അത്തിവൃ​ക്ഷ​ത്തി​ന്റെ​യും കീഴിൽനിന്ന്‌ അന്യോ​ന്യം വിളി​ക്കും. (സെഖ. 9:16; 3:10; മീഖാ 4:4) അതു സൈന്യ​ങ്ങ​ളു​ടെ യഹോവ തന്റെ ജനത്തിന്റെ “മദ്ധ്യേ വസിക്കുന്ന”തും “ജീവനു​ളള വെളളം യെരൂ​ശ​ലേ​മിൽനി​ന്നു” പുറ​പ്പെ​ടു​ന്ന​തു​മായ മഹത്തായ ദിവസ​മാ​യി​രി​ക്കും. സെഖര്യാ​വി​ന്റെ ഈ വാക്കുകൾ “അന്നാളി​ലെ” സംഭവ​ങ്ങളെ രാജ്യ​വാ​ഗ്‌ദ​ത്ത​പ്ര​കാ​ര​മു​ളള ‘പുതിയ ആകാശ​ത്തി​ന്റെ​യും പുതിയ ഭൂമി​യു​ടെ​യും’ മുന്നോ​ടി​ക​ളാ​യി തിരി​ച്ച​റി​യി​ക്കു​ന്നു.—സെഖ. 2:11; 14:8; വെളി. 21:1-3; 22:1.

27. സെഖര്യാ​വി​ന്റെ പ്രവചനം യഹോ​വ​യു​ടെ നാമത്തി​ന്റെ വിശു​ദ്ധീ​ക​ര​ണ​ത്തിൻമേൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

27 “ചെറിയ കാര്യ​ങ്ങ​ളു​ടെ ദിവസത്തെ ആർ തുച്ഛീ​ക​രി​ച്ചി​രി​ക്കു​ന്നു?,” യഹോവ ചോദി​ക്കു​ന്നു. നോക്കൂ! ഈ അഭിവൃ​ദ്ധി മുഴു ഭൂമി​യെ​യും ഉൾക്കൊ​ള​ളി​ക്കേ​ണ്ട​താണ്‌: ‘അനേകം ജനങ്ങളും ശക്തമായ ജനതക​ളും യെരു​ശ​ലേ​മിൽ സൈന്യ​ങ്ങ​ളു​ടെ യഹോ​വയെ അന്വേ​ഷി​ക്കാൻ യഥാർഥ​മാ​യി വരും, ജനതക​ളു​ടെ സകല ഭാഷക​ളി​ലും നിന്നു പത്തു പുരു​ഷൻമാർ ഒരു യഹൂദ​നായ മമനു​ഷ്യ​ന്റെ വസ്‌ത്രം പിടി​ച്ചു​കൊണ്ട്‌: “ദൈവം നിങ്ങ​ളോ​ടു​കൂ​ടെ ഉണ്ടെന്നു ഞങ്ങൾ കേട്ടി​രി​ക്ക​യാൽ ഞങ്ങൾ നിങ്ങ​ളോ​ടു​കൂ​ടെ പോരു​ന്നു എന്നു പറയും.”’ “അന്നാളിൽ” കുതി​ര​ക​ളു​ടെ മണികൾപോ​ലും “വിശുദ്ധി യഹോ​വ​യ്‌ക്കു​ള​ള​താ​കു​ന്നു” എന്ന വാക്കുകൾ വഹിക്കും. ഈ ഹൃദ​യോ​ദ്ദീ​പ​ക​മായ പ്രവച​നങ്ങൾ പരിചി​ന്തി​ക്കു​ന്നത്‌ ഏററവും പ്രയോ​ജ​ന​പ്ര​ദ​മാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ അവ യഹോ​വ​യു​ടെ നാമം അവന്റെ രാജ്യ​സ​ന്ത​തി​മു​ഖേന തീർച്ച​യാ​യും വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​മെന്നു പ്രകട​മാ​ക്കു​ന്നു!—സെഖ. 4:10; 8:22, 23; 14:20, NW.

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജുകൾ 531, 1136.

b എൻസൈക്ലോപീഡിയ ജൂഡാ​യി​ക്കാ, 1973 വാല്യം 4, കോളം 828; തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 1080-1.

[അധ്യയന ചോദ്യ​ങ്ങൾ]