വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 39—മലാഖി

ബൈബിൾ പുസ്‌തക നമ്പർ 39—മലാഖി

ബൈബിൾ പുസ്‌തക നമ്പർ 39—മലാഖി

എഴുത്തുകാരൻ: മലാഖി

എഴുതിയ സ്ഥലം: യെരു​ശ​ലേം

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. 443-നുശേഷം

1. യഹോ​വ​ക്കു​വേ​ണ്ടി​യു​ളള മലാഖി​യു​ടെ തീക്ഷ്‌ണ​തയെ സൂചി​പ്പി​ക്കു​ന്നത്‌ എന്ത്‌?

 മലാഖി ആരായി​രു​ന്നു? അവന്റെ പൈതൃ​ക​ച​രി​ത്ര​ത്തെ​യോ വ്യക്തി​പ​ര​മായ ചരി​ത്ര​ത്തെ​യോ സംബന്ധി​ച്ചു യാതൊ​രു വസ്‌തു​ത​യും രേഖ​പ്പെ​ടു​ത്തി​യി​ട്ടില്ല. എന്നിരു​ന്നാ​ലും, അവന്റെ പ്രവച​ന​ത്തി​ന്റെ ധ്വനി​യിൽനിന്ന്‌ അവൻ യഹോ​വ​യാം ദൈവ​ത്തോ​ടു​ളള ഭക്തിയിൽ അത്യന്തം തീക്ഷ്‌ണ​ത​യു​ള​ള​വ​നും അവന്റെ നാമ​ത്തെ​യും നിർമ​ലാ​രാ​ധ​ന​യെ​യും ഉയർത്തി​പ്പി​ടി​ക്കു​ന്ന​വ​നു​മാ​യി​രു​ന്നു​വെ​ന്നും ദൈവത്തെ സേവി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ട്ടി​ട്ടും തങ്ങളേ​ത്ത​ന്നെ​മാ​ത്രം സേവി​ക്കു​ന്ന​വ​രോട്‌ അവനു ശക്തമായ രോഷം തോന്നി​യെ​ന്നും സുവ്യ​ക്ത​മാണ്‌. അവന്റെ പ്രവച​ന​ത്തി​ന്റെ നാല്‌ അധ്യാ​യ​ങ്ങ​ളിൽ യഹോ​വ​യു​ടെ നാമം 48 പ്രാവ​ശ്യം പറയുന്നു.

2. മലാഖി​യു​ടെ പേരിന്റെ അർഥം എന്തായി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌, പ്രത്യ​ക്ഷ​ത്തിൽ എപ്പോ​ഴാണ്‌ അവൻ ജീവി​ച്ചി​രു​ന്നത്‌?

2 എബ്രാ​യ​യിൽ അവന്റെ പേർ മാലാഖി എന്നാണ്‌. അതിന്റെ അർഥം “എന്റെ സന്ദേശ​വാ​ഹകൻ” എന്നായി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌. എബ്രായ തിരു​വെ​ഴു​ത്തു​ക​ളും സെപ്‌റ​റു​വ​ജിൻറും പുസ്‌ത​ക​ങ്ങ​ളു​ടെ കാലാ​നു​ക്ര​മ​വു​മെ​ല്ലാം മലാഖി​യെ 12 ചെറിയ പ്രവാ​ച​കൻമാർ എന്നു വിളി​ക്ക​പ്പെ​ടു​ന്ന​വ​യു​ടെ അവസാ​ന​ത്തിൽ വെക്കുന്നു. മഹാ സിന്ന​ഗോ​ഗി​ന്റെ പാരമ്പ​ര്യ​പ്ര​കാ​രം അവൻ ഹഗ്ഗായി, സെഖര്യാവ്‌ എന്നീ പ്രവാ​ച​കൻമാർക്കു​ശേഷം ജീവി​ച്ചി​രു​ന്നു, നെഹെ​മ്യാ​വി​ന്റെ ഒരു സമകാ​ലീ​ന​നു​മാ​യി​രു​ന്നു.

3. മലാഖി​യു​ടെ പ്രവചനം പൊ.യു.മു. 443-നുശേ​ഷ​മാണ്‌ എഴുത​പ്പെ​ട്ട​തെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

3 പ്രവചനം എപ്പോ​ഴാണ്‌ എഴുത​പ്പെ​ട്ടത്‌? അത്‌ ഒരു ഗവർണ​റു​ടെ ഭരണകാ​ല​ത്താ​യി​രു​ന്നു, ആ വസ്‌തുത അതിനെ യഹൂദ​യു​ടെ 70 വർഷത്തെ ശൂന്യ​കാ​ല​ത്തി​നു​ശേ​ഷ​മു​ളള യെരു​ശ​ലേ​മി​ന്റെ പുനഃ​സ്ഥാ​പ​ന​കാ​ല​ത്താ​ക്കു​ന്നു. (മലാ. 1:8) എന്നാൽ ഏതു ഗവർണർ? ആലയ​സേ​വ​ന​ത്തെ​ക്കു​റി​ച്ചു പറയു​ക​യും ആലയം നിർമി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു പരാമർശി​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​ന്ന​തു​കൊണ്ട്‌ അതു ഗവർണ​റായ സെരു​ബ്ബാ​ബേ​ലി​ന്റെ കാല​ശേ​ഷ​മാ​യി​രി​ക്കണം. അവന്റെ ഉദ്യോ​ഗ​കാ​ല​ത്താണ്‌ ആലയം പൂർത്തി​യാ​ക്ക​പ്പെ​ട്ടത്‌. ഈ കാലഘ​ട്ട​ത്തിൽ വേറെ ഒരു ഗവർണ​റെ​ക്കു​റി​ച്ചു മാത്രമേ തിരു​വെ​ഴു​ത്തു​ക​ളിൽ പറയു​ന്നു​ളളു, അവൻ നെഹെ​മ്യാ​വാണ്‌. പ്രവചനം നെഹെ​മ്യാ​വി​ന്റെ കാലത്തി​നു യോജി​ക്കു​ന്നു​വോ? യെരു​ശ​ലേ​മി​ന്റെ​യും അതിന്റെ മതിലി​ന്റെ​യും പുനർനിർമാ​ണ​ത്തെ​ക്കു​റി​ച്ചു യാതൊ​ന്നും മലാഖി​യിൽ പറയു​ന്നില്ല, അങ്ങനെ നെഹെ​മ്യാ​വി​ന്റെ ഭരണകാ​ല​ത്തി​ന്റെ ആദ്യഭാ​ഗം ഒഴിവാ​കു​ന്നു. എന്നിരു​ന്നാ​ലും അർഥഹ്‌ശ​ഷ്ടാവ്‌ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ 32-ാമാണ്ടായ പൊ.യു.മു. 443-ൽ ബാബി​ലോ​നി​ലേക്കു നെഹെ​മ്യാ​വി​നെ തിരി​കെ​വി​ളിച്ച ശേഷം അവൻ രണ്ടാം പ്രാവ​ശ്യം യെരു​ശ​ലേ​മി​ലേക്കു വന്നപ്പോൾ നിലവി​ലു​ണ്ടാ​യി​രുന്ന സാഹച​ര്യ​ത്തോ​ടു മലാഖി​യെ ബന്ധിപ്പി​ച്ചു​കൊ​ണ്ടു പുരോ​ഹി​തൻമാ​രു​ടെ ദുഷ്‌പെ​രു​മാ​റ​റ​ത്തെ​ക്കു​റി​ച്ചു വളരെ​യ​ധി​കം പറയു​ന്നുണ്ട്‌. (മലാ. 2:1; നെഹെ. 13:6) മലാഖി​യി​ലും നെഹെ​മ്യാ​വി​ലു​മു​ളള സമാന​ഭാ​ഗങ്ങൾ പ്രവചനം ഈ പ്രത്യേ​ക​കാ​ല​ത്തി​നു ബാധക​മാ​കു​ന്നു​വെന്നു പ്രകട​മാ​ക്കു​ന്നു.—മലാ. 2:4-8, 11, 12നെഹെ. 13:11, 15, 23-26; മലാ. 3:8-10നെഹെ. 13:10-12.

4. മലാഖി​യു​ടെ പുസ്‌തകം വിശ്വാ​സ്യ​വും നിശ്വ​സ്‌ത​വു​മാ​ണെന്നു തെളി​യി​ക്കു​ന്നത്‌ എന്ത്‌?

4 മലാഖി​യു​ടെ പുസ്‌ത​കത്തെ എല്ലായ്‌പോ​ഴും യഹൂദൻമാർ വിശ്വാ​സ്യ​മാ​യി അംഗീ​ക​രി​ച്ചി​ട്ടുണ്ട്‌. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളി​ലെ അതിൽനി​ന്നു​ളള ഉദ്ധരണി​കൾ മലാഖി നിശ്വ​സ്‌ത​മാ​ണെ​ന്നും ക്രിസ്‌തീ​യസഭ അംഗീ​ക​രി​ച്ചി​രുന്ന എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമാ​ണെ​ന്നും തെളി​യി​ക്കു​ന്നു, അവയിൽ പലതും അതിലെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​കളെ കാണി​ക്കു​ന്നു.—മലാ. 1:2, 3റോമ. 9:13; മലാ. 3:1മത്താ. 11:10-ഉം ലൂക്കൊ. 1:76-ഉം 7:27-ഉം; മലാ. 4:5, 6മത്താ. 11:14-ഉം 17:10-13-ഉം, മർക്കൊ. 9:11-13-ഉം ലൂക്കൊ. 1:17-ഉം.

5. ഏത്‌ അധമമായ ആത്മീയാ​വസ്ഥ മലാഖി​യു​ടെ പ്രവച​ന​ത്തി​നു പ്രേര​ണ​യേകി?

5 ആലയത്തി​ന്റെ പുനർനിർമാ​ണ​സ​മ​യത്തു ഹഗ്ഗായി പ്രവാ​ച​ക​നും സെഖര്യാ പ്രവാ​ച​ക​നും ഉണർത്തിയ മതപര​മായ തീക്ഷ്‌ണ​ത​യും ഉത്സാഹ​വും തണുത്തു​പോ​യി​രു​ന്നു​വെന്നു മലാഖി​യു​ടെ പ്രവചനം സൂചി​പ്പി​ക്കു​ന്നു. പുരോ​ഹി​തൻമാർ അശ്രദ്ധ​രും അഹങ്കാ​രി​ക​ളും സ്വയനീ​തി​ക്കാ​രു​മാ​യി​ത്തീർന്നി​രു​ന്നു. ആലയ​സേ​വ​നങ്ങൾ പരിഹാ​സ്യ​മാ​യി​ത്തീർന്നി​രു​ന്നു. ദൈവ​ത്തിന്‌ ഇസ്രാ​യേ​ലിൽ താത്‌പ​ര്യ​മി​ല്ലെ​ന്നു​ളള ഒരു തോന്ന​ലി​നാൽ ദശാം​ശ​ങ്ങ​ളും വഴിപാ​ടു​ക​ളും കുറഞ്ഞു​പോ​യി​രു​ന്നു. സെരു​ബ്ബാ​ബേ​ലിൽ കേന്ദ്രീ​ക​രി​ച്ചി​രുന്ന പ്രതീ​ക്ഷകൾ സഫലമാ​യി​രു​ന്നില്ല. ചില പ്രതീ​ക്ഷ​കൾക്കു വിരു​ദ്ധ​മാ​യി മിശിഹാ വന്നിരു​ന്നില്ല. യഹൂദൻമാ​രു​ടെ ആത്മീയാ​വസ്ഥ വളരെ അധമമാ​യി​രു​ന്നു. പ്രോ​ത്സാ​ഹ​ന​ത്തി​നും പ്രത്യാ​ശ​ക്കും എന്ത്‌ അടിസ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു? തങ്ങളുടെ യഥാർഥ അവസ്ഥ​യെ​ക്കു​റി​ച്ചു ജനങ്ങളെ എങ്ങനെ ബോധ​വാൻമാ​രാ​ക്കാ​നും നീതി​യി​ലേക്കു മടങ്ങി​വ​രാൻ തക്കവണ്ണം ഉണർത്താ​നും കഴിയും? മലാഖി​യു​ടെ പ്രവചനം ഉത്തരം നൽകി.

6. മലാഖി​യു​ടെ എഴുത്തി​ന്റെ ശൈലി എന്താണ്‌?

6 മലാഖി​യു​ടെ എഴുത്തി​ന്റെ ശൈലി വളച്ചു​കെ​ട്ടി​ല്ലാ​ത്ത​തും ശക്തവു​മാണ്‌. അവൻ ആദ്യം വിഷയം പ്രസ്‌താ​വി​ക്കു​ക​യും അനന്തരം താൻ സംബോ​ധന ചെയ്യു​ന്ന​വ​രു​ടെ തടസ്സവാ​ദ​ങ്ങൾക്ക്‌ ഉത്തരം കൊടു​ക്കു​ക​യും ചെയ്യുന്നു. ഒടുവിൽ, അവൻ തന്റെ ആദ്യ വിഷയം വീണ്ടും തറപ്പി​ച്ചു​പ​റ​യു​ന്നു. ഇത്‌ അവന്റെ വാദത്തി​നു ശക്തിയും സ്‌പഷ്ട​ത​യും കൂട്ടുന്നു. വാചാ​ല​ത​യു​ടെ ഉന്നത​മേ​ഖ​ല​ക​ളി​ലേക്ക്‌ ഉയരു​ന്ന​തി​നു​പ​കരം അവൻ ത്വരി​ത​മായ, ശക്തമായി വാദോൻമു​ഖ​മായ, ഒരു ശൈലി ഉപയോ​ഗി​ക്കു​ന്നു.

മലാഖി​യു​ടെ ഉളളടക്കം

7. യഹോവ ഏതു സ്‌നേ​ഹ​വും ദ്വേഷ​വും പ്രകട​മാ​ക്കു​ന്നു?

7 പുരോ​ഹി​തൻമാ​രോ​ടു​ളള യഹോ​വ​യു​ടെ കൽപ്പന (1:1–2:17). യഹോവ ആദ്യം തന്റെ ജനത്തോ​ടു​ളള സ്‌നേഹം പ്രകട​മാ​ക്കു​ന്നു. അവൻ യാക്കോ​ബി​നെ സ്‌നേ​ഹി​ക്കു​ക​യും ഏശാവി​നെ ദ്വേഷി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ഏദോം അതിന്റെ ശൂന്യ​മാ​ക്ക​പ്പെട്ട സ്ഥലങ്ങളെ പണിയാൻ ശ്രമി​ക്കട്ടെ; യഹോവ അവയെ പൊളി​ക്കും, അവ “ദുഷ്ട​പ്ര​ദേശം,” യഹോ​വ​യാൽ അപലപി​ക്ക​പ്പെട്ട ജനം എന്നു വിളി​ക്ക​പ്പെ​ടു​ക​യും ചെയ്യും, എന്തു​കൊ​ണ്ടെ​ന്നാൽ യഹോവ “യിസ്രാ​യേ​ലി​ന്റെ അതിരി​ന്ന​പ്പു​റ​ത്തോ​ളം വലിയവൻ” ആകും.—1:4, 5.

8. പുരോ​ഹി​തൻമാർ യഹോ​വ​യു​ടെ മേശയെ എങ്ങനെ മലിന​മാ​ക്കി​യി​രി​ക്കു​ന്നു, അവരു​ടെ​മേൽ ഒരു ശാപം വരാനി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8 ഇപ്പോൾ യഹോവ ‘തന്റെ നാമത്തെ തുച്ഛീ​ക​രി​ക്കുന്ന പുരോ​ഹി​തൻമാ​രെ’ നേരിട്ടു സംബോ​ധന ചെയ്യുന്നു. അവർ തങ്ങളേ​ത്തന്നെ ന്യായീ​ക​രി​ക്കാൻ ശ്രമി​ക്കു​മ്പോൾ യഹോവ കണ്ണു​പൊ​ട്ടി​യ​തും മുടന്തു​ള​ള​തും രോഗം ബാധി​ച്ച​തു​മായ അവരുടെ യാഗങ്ങ​ളി​ലേക്കു വിരൽചൂ​ണ്ടു​ന്നു, ഗവർണർപോ​ലും അങ്ങനെ​യു​ളള കാഴ്‌ച​കളെ അംഗീ​ക​രി​ക്കു​മോ​യെന്ന്‌ അവൻ ചോദി​ക്കു​ന്നു. യഹോ​വക്ക്‌ അവയിൽ സന്തോ​ഷ​മില്ല. അവന്റെ നാമം ജനതക​ളു​ടെ ഇടയിൽ ഉയർത്ത​പ്പെ​ടണം, എന്നാൽ ഈ മനുഷ്യർ “യഹോ​വ​യു​ടെ മേശ മലിന​മാ​യി​രി​ക്കു​ന്നു” എന്നു പറഞ്ഞു​കൊണ്ട്‌ അവനെ അശുദ്ധ​നാ​ക്കു​ക​യാണ്‌. വിലകെട്ട യാഗങ്ങൾ അർപ്പി​ച്ചു​കൊണ്ട്‌ അവർ സൂത്ര​ത്തിൽ തങ്ങളുടെ പ്രതി​ജ്ഞ​കളെ അതിലം​ഘി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവരു​ടെ​മേൽ ഒരു ശാപം വരും. “ഞാൻ മഹാരാ​ജാ​വ​ല്ലോ; എന്റെ നാമം ജാതി​ക​ളു​ടെ ഇടയിൽ ഭയങ്കര​മാ​യി​രി​ക്കു​ന്നു എന്നു സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്യു​ന്നു.”—1:6, 12, 14.

9. പുരോ​ഹി​തൻമാർ എന്തിൽ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു, അവർ യഹോ​വ​യു​ടെ വിശു​ദ്ധി​യെ ദുഷി​പ്പി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

9 യഹോവ ഇപ്പോൾ പുരോ​ഹി​തൻമാർക്ക്‌ ഒരു കൽപ്പന കൊടു​ക്കു​ന്നു, അവർ ഈ ബുദ്ധ്യു​പ​ദേശം ഗൗരവ​മാ​യി എടുക്കു​ന്നി​ല്ലെ​ങ്കിൽ അവൻ അവരു​ടെ​മേ​ലും അവരുടെ അനു​ഗ്ര​ഹ​ങ്ങ​ളു​ടെ​മേ​ലും ഒരു ശാപം അയയ്‌ക്കും. ലേവി​യു​ടെ ഉടമ്പടി പാലി​ക്കു​ന്ന​തി​ലു​ളള അവരുടെ പരാജയം നിമിത്തം അവരുടെ പെരു​ന്നാ​ളു​ക​ളി​ലെ കാഷ്‌ഠം അവൻ അവരുടെ മുഖങ്ങ​ളി​ലേക്കു തെറി​പ്പി​ക്കും. “പുരോ​ഹി​തൻ സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ ദൂതനാ​ക​യാൽ അവന്റെ അധരങ്ങൾ പരിജ്ഞാ​നം സൂക്ഷി​ച്ചു​വെ​ക്കേ​ണ്ട​തും ഉപദേശം അവനോ​ടു ചോദി​ച്ചു പഠി​ക്കേ​ണ്ട​തും അല്ലോ.” (2:7) മലാഖി ഇസ്രാ​യേ​ലി​ന്റെ​യും യഹൂദ​യു​ടെ​യും വലിയ പാപം ഏററു​പ​റ​യു​ന്നു. അവർ അന്യോ​ന്യം വഞ്ചനാ​ത്മ​ക​മാ​യി ഇടപെ​ടു​ക​യും ഒരു അന്യ​ദൈ​വ​ത്തി​ന്റെ പുത്രി​യെ മണവാ​ട്ടി​യാ​യി സ്വീക​രി​ച്ചു​കൊ​ണ്ടു തങ്ങളുടെ പിതാ​വും സ്രഷ്ടാ​വു​മായ യഹോ​വ​യു​ടെ വിശു​ദ്ധി​യെ ദുഷി​പ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അവർ യഹോ​വയെ മുഷി​പ്പി​ക്കു​ന്ന​തിൽ അങ്ങേയ​റ​റം​വരെ പോയി​രി​ക്കു​ന്നു. അവർ “ന്യായ​വി​ധി​യു​ടെ ദൈവം എവിടെ?” എന്നു ചോദി​ക്കു​ക​പോ​ലും ചെയ്‌തി​രി​ക്കു​ന്നു.—2:17.

10. ഏതു ന്യായ​വി​ധി​വേ​ല​ക്കു​വേണ്ടി കർത്താവു തന്റെ ആലയത്തി​ലേക്കു വരുന്നു?

10 യഥാർഥ കർത്താ​വും സന്ദേശ​വാ​ഹ​ക​നും (3:1-18). പ്രവചനം ഇപ്പോൾ “സൈന്യ​ങ്ങ​ളു​ടെ യഹോവ”യുടെ വാക്കു​ക​ളിൽ ഒരു പാരമ്യ​ത്തി​ലെ​ത്തു​ന്നു: “എനിക്കു മുമ്പായി വഴിനി​ര​ത്തേ​ണ്ട​തി​ന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേ​ഷി​ക്കുന്ന കർത്താ​വും നിങ്ങൾ ഇഷ്ടപ്പെ​ടുന്ന നിയമ​ദൂ​ത​നു​മാ​യവൻ [“ഉടമ്പടി​യു​ടെ സന്ദേശ​വാ​ഹ​ക​നും,” NW] പെട്ടെന്നു തന്റെ മന്ദിര​ത്തി​ലേക്കു വരും. ഇതാ അവൻ വരുന്നു.” (3:1) ഒരു സംശോ​ധ​ക​നെന്ന നിലയിൽ അവൻ ലേവി​പു​ത്രൻമാ​രെ ശുദ്ധീ​ക​രി​ക്കു​ക​യും അവനെ ഭയപ്പെ​ട്ടി​ട്ടി​ല്ലാത്ത ദുഷ്ടർക്കെ​തി​രെ ഒരു ശീഘ്ര​സാ​ക്ഷി​യാ​യി​രി​ക്കു​ക​യും ചെയ്യും. യഹോ​വക്കു മാററ​മു​ണ്ടാ​കു​ന്നില്ല. അവർ യാക്കോ​ബി​ന്റെ പുത്രൻമാ​രാ​ക​യാൽ അവനി​ലേക്കു മടങ്ങി​വ​രു​ന്നു​വെ​ങ്കിൽ അവൻ കരുണാ​പൂർവം അവരി​ലേക്കു മടങ്ങി​ച്ചെ​ല്ലും.

11. അവർ ഇപ്പോൾ ദൈവത്തെ എങ്ങനെ പരീക്ഷി​ക്കണം, എന്തനു​ഗ്ര​ഹങ്ങൾ തുടർന്നു​ണ്ടാ​കും?

11 അവർ ദൈവത്തെ കവർച്ച​ചെയ്‌തു​കൊ​ണ്ടാ​ണി​രു​ന്നി​ട്ടു​ള​ളത്‌, എന്നാൽ ഇപ്പോൾ, അവൻ ആകാശ​ങ്ങ​ളു​ടെ കിളി​വാ​തി​ലു​ക​ളിൽനി​ന്നു തികവു​ളള അനു​ഗ്രഹം പകരു​മെന്ന ഉറപ്പോ​ടെ തന്റെ ആലയത്തിൽ ആഹാര​മു​ണ്ടാ​കേ​ണ്ട​തിന്‌ അവരുടെ ദശാം​ശങ്ങൾ കളപ്പു​ര​യി​ലേക്കു കൊണ്ടു​വ​ന്നു​കൊണ്ട്‌ അവർ അവനെ പരീക്ഷി​ക്കട്ടെ. അവർ സകല ജനതക​ളും സന്തുഷ്ടർ എന്നു പ്രഖ്യാ​പി​ക്കുന്ന ഒരു ഉല്ലാസ​ദേ​ശ​മാ​യി​ത്തീ​രും. യഹോ​വയെ ഭയപ്പെ​ടു​ന്നവർ അന്യോ​ന്യം സംസാ​രി​ച്ചു​കൊ​ണ്ടാ​ണി​രു​ന്നി​ട്ടു​ള​ളത്‌, യഹോവ കേൾക്കു​ക​യും ശ്രദ്ധി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. “യഹോ​വാ​ഭ​ക്തൻമാർക്കും അവന്റെ നാമത്തെ സ്‌മരി​ക്കു​ന്ന​വർക്കും വേണ്ടി അവന്റെ സന്നിധി​യിൽ ഒരു സ്‌മര​ണ​പു​സ്‌തകം എഴുതി​വെ​ച്ചി​രി​ക്കു​ന്നു.” (3:16) ഒരു പ്രത്യേ​ക​സ്വത്ത്‌ ഉളവാ​ക്കാ​നു​ളള ദിവസ​ത്തിൽ അവർ തീർച്ച​യാ​യും യഹോ​വ​യു​ടേ​താ​യി​ത്തീ​രും.

12. യഹോ​വ​യു​ടെ ഭയങ്കര​മായ ദിവസ​ത്തെ​സം​ബ​ന്ധിച്ച്‌ എന്തു വാഗ്‌ദ​ത്തം​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു?

12 യഹോ​വ​യു​ടെ വലുതും ഭയങ്കര​വു​മായ ദിവസം (4:1-6). ഇതു വേരോ കൊമ്പോ ശേഷി​പ്പി​ക്കാ​തെ ദുഷ്ടരെ വിഴു​ങ്ങി​ക്ക​ള​യുന്ന വരാനു​ളള ദിവസ​മാണ്‌. എന്നാൽ യഹോ​വ​യു​ടെ നാമത്തെ ഭയപ്പെ​ടു​ന്ന​വർക്കു​വേണ്ടി നീതി​സൂ​ര്യൻ പ്രകാ​ശി​ക്കും, അവർ സൗഖ്യം പ്രാപി​ക്കും. മോശ​യു​ടെ ന്യായ​പ്ര​മാ​ണം ഓർക്കാൻ യഹോവ അവരെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു. തന്റെ വലുതും ഭയങ്കര​വു​മായ ദിവസ​ത്തി​നു​മു​മ്പു താൻ ഏലിയാ​പ്ര​വാ​ച​കനെ അയയ്‌ക്കു​മെന്നു യഹോവ വാഗ്‌ദ​ത്തം​ചെ​യ്യു​ന്നു. “ഞാൻ വന്നു ഭൂമിയെ സംഹാ​ര​ശ​പ​ഥം​കൊ​ണ്ടു ദണ്ഡിപ്പി​ക്കാ​തി​രി​ക്കേ​ണ്ട​തി​ന്നു അവൻ അപ്പൻമാ​രു​ടെ ഹൃദയം മക്കളോ​ടും മക്കളുടെ ഹൃദയം അപ്പൻമാ​രോ​ടും നിരപ്പി​ക്കും.”—4:6.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

13. മലാഖിക്ക്‌ (എ) യഹോ​വ​യു​ടെ കരുണ​യെ​യും സ്‌നേ​ഹ​ത്തെ​യും​കു​റിച്ച്‌ (ബി) ദൈവ​വ​ചനം പഠിപ്പി​ക്കു​ന്ന​വ​രു​ടെ ഉത്തരവാ​ദി​ത്വ​ത്തെ​ക്കു​റിച്ച്‌ (സി) ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളെ​യും തത്ത്വങ്ങ​ളെ​യും ലംഘി​ക്കു​ന്ന​വ​രെ​ക്കു​റിച്ച്‌ എന്തു പറയാ​നുണ്ട്‌?

13 മലാഖി​യു​ടെ പുസ്‌തകം യഹോ​വ​യാം ദൈവ​ത്തി​ന്റെ മാററ​മി​ല്ലാത്ത തത്ത്വങ്ങ​ളും കരുണാ​പൂർവ​ക​മായ സ്‌നേ​ഹ​വും ഗ്രഹി​ക്കു​ന്ന​തി​നു സഹായി​ക്കു​ന്നു. തുടക്ക​ത്തിൽത്തന്നെ അതു തന്റെ ജനമായ “യാക്കോ​ബി”നോടു​ളള യഹോ​വ​യു​ടെ വലിയ സ്‌നേ​ഹത്തെ ഊന്നി​പ്പ​റ​യു​ന്നു. അവൻ യാക്കോ​ബിൻപു​ത്രൻമാ​രോട്‌ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “യഹോ​വ​യായ ഞാൻ മാറാ​ത്തവൻ.” തന്റെ ജനത്തിന്റെ മഹാദു​ഷ്ടത ഗണ്യമാ​ക്കാ​തെ, അവർ തന്നി​ലേക്കു മടങ്ങി​വ​രു​ക​യാ​ണെ​ങ്കിൽ അവരുടെ അടുക്ക​ലേക്കു മടങ്ങി​ച്ചെ​ല്ലാൻ അവൻ സന്നദ്ധനാ​യി​രു​ന്നു. തീർച്ച​യാ​യും കരുണാ​സ​മ്പ​ന്ന​നായ ഒരു ദൈവം! (മലാ. 1:2; 3:6, 7; റോമ. 11:28; പുറ. 34:6, 7) പുരോ​ഹി​തന്റെ അധരങ്ങൾ “പരിജ്ഞാ​നം സൂക്ഷി​ച്ചു​വെ​ക്കേണ്ട”താണെന്നു മലാഖി മുഖാ​ന്തരം യഹോവ ഊന്നി​പ്പ​റഞ്ഞു. ദൈവ​വ​ച​ന​ത്തി​ന്റെ പഠിപ്പി​ക്കൽ ഭരമേൽപ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന എല്ലാവ​രും ഈ ആശയം ശ്രദ്ധി​ക്കു​ക​യും അവർ പ്രദാ​നം​ചെ​യ്യു​ന്നതു സൂക്ഷ്‌മ​പ​രി​ജ്ഞാ​ന​മാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തു​ക​യും വേണം. (മലാ. 2:7; ഫിലി. 1:9-11; യാക്കോബ്‌ 3:1 താരത​മ്യം ചെയ്യുക.) കപടഭ​ക്തരെ, “ദോഷം പ്രവർത്തി​ക്കുന്ന ഏവനും യഹോ​വെക്കു ഇഷ്ടമു​ള​ളവൻ ആകുന്നു” എന്നു വിചാ​രി​ക്കു​ന്ന​വരെ, യഹോവ വച്ചു​പൊ​റു​പ്പി​ക്കു​ന്നില്ല. ഈ മഹാരാ​ജാ​വി​നു വഴിപാ​ടി​ന്റെ ഒരു നാട്യം മാത്രം കാണി​ച്ചു​കൊ​ണ്ടു യഹോ​വയെ കബളി​പ്പി​ക്കാൻ കഴിയു​മെന്ന്‌ ആരും വിചാ​രി​ക്ക​രുത്‌. (മലാ. 2:17; 1:14; കൊലൊ. 3:23, 24) തന്റെ നീതി​യു​ളള നിയമ​ങ്ങ​ളെ​യും തത്ത്വങ്ങ​ളെ​യും ലംഘി​ക്കു​ന്ന​വർക്കെ​ല്ലാ​മെ​തി​രെ യഹോവ ഒരു ശീഘ്ര സാക്ഷി​യാ​യി​രി​ക്കും; ദുഷ്ടമാ​യി പെരു​മാ​റി​യി​ട്ടു രക്ഷപ്പെ​ടാ​മെന്ന്‌ ആരും പ്രതീ​ക്ഷി​ക്ക​രുത്‌. യഹോവ അവരെ ന്യായം​വി​ധി​ക്കും. (മലാ. 3:5; എബ്രാ. 10:30, 31) യഹോവ തങ്ങളുടെ പ്രവൃ​ത്തി​കളെ ഓർക്കു​മെ​ന്നും പ്രതി​ഫലം നൽകു​മെ​ന്നും നീതി​മാൻമാർക്കു പൂർണ​മായ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌. യേശു ചെയ്‌ത​തു​പോ​ലെ​തന്നെ അവർ മോശ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തി​നു ശ്രദ്ധ കൊടു​ക്കണം, എന്തു​കൊ​ണ്ടെ​ന്നാൽ അവനിൽ നിവൃ​ത്തി​യേ​റിയ അനേകം കാര്യങ്ങൾ അതിൽ അടങ്ങി​യി​രി​ക്കു​ന്നു.—മലാ. 3:16; 4:4; ലൂക്കൊ. 24:44, 45.

14. (എ) മലാഖി വിശേ​ഷിച്ച്‌ എന്തി​ലേക്കു മുമ്പോ​ട്ടു വിരൽചൂ​ണ്ടു​ന്നു? (ബി) പൊ.യു. ഒന്നാം നൂററാ​ണ്ടിൽ മലാഖി 3:1-ന്‌ എങ്ങനെ നിവൃ​ത്തി​യു​ണ്ടാ​യി?

14 നിശ്വസ്‌ത എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ അവസാ​നത്തെ പുസ്‌ത​ക​മെന്ന നിലയിൽ മലാഖി മിശി​ഹാ​യു​ടെ വരവിനെ ചുഴലം​ചെ​യ്യുന്ന സംഭവ​ങ്ങ​ളി​ലേക്കു വിരൽചൂ​ണ്ടു​ന്നു. നാലിൽപ്പരം നൂററാ​ണ്ടു കഴിഞ്ഞു​ളള അവന്റെ വരവാണു ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്തി​നു കാരണ​മാ​യത്‌. മലാഖി 3:1-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​പ്ര​കാ​രം സൈന്യ​ങ്ങ​ളു​ടെ യഹോവ ഇങ്ങനെ പറഞ്ഞു: “എനിക്കു മുമ്പായി വഴിനി​ര​ത്തേ​ണ്ട​തി​ന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു.” നിശ്വ​സ്‌ത​ത​യിൽ സംസാ​രി​ച്ചു​കൊ​ണ്ടു വൃദ്ധനായ സെഖര്യാവ്‌ ഇതിനു തന്റെ പുത്ര​നായ യോഹ​ന്നാൻസ്‌നാ​പ​ക​നിൽ ഒരു നിവൃത്തി ഉണ്ടെന്നു പ്രകട​മാ​ക്കി. (ലൂക്കൊ. 1:76) അതേസ​മയം, “സ്‌ത്രീ​ക​ളിൽനി​ന്നു ജനിച്ച​വ​രിൽ യോഹ​ന്നാൻസ്‌നാ​പ​ക​നെ​ക്കാൾ വലിയവൻ ആരും എഴു​ന്നേ​റ​റി​ട്ടില്ല; സ്വർഗ്ഗ​രാ​ജ്യ​ത്തിൽ ഏററവും ചെറി​യ​വ​നോ അവനി​ലും വലിയവൻ” എന്നു പ്രസ്‌താ​വി​ച്ചു​കൊ​ണ്ടു യേശു​ക്രി​സ്‌തു ഇതിനെ സ്ഥിരീ​ക​രി​ച്ചു. മലാഖി മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ ‘വഴി ഒരുക്കു​ന്ന​തി​നാണ്‌’ യോഹ​ന്നാൻ അയയ്‌ക്ക​പ്പെ​ട്ടത്‌. തന്നിമി​ത്തം പിന്നീട്‌ ഒരു രാജ്യ​ത്തി​നു​വേണ്ടി യേശു ഉടമ്പടി​ചെ​യ്‌ത​വ​രിൽ അവൻ ഉൾപ്പെ​ട്ടില്ല.—മത്താ. 11:7-12; ലൂക്കൊ. 7:27, 28; 22:28-30.

15. മലാഖി​യു​ടെ പ്രവച​ന​ത്തി​ലെ ‘ഏലിയാവ്‌’ ആരാണ്‌?

15 അനന്തരം, മലാഖി 4:5, 6-ൽ യഹോവ ഇങ്ങനെ വാഗ്‌ദാ​നം​ചെ​യ്‌തു: “യഹോ​വ​യു​ടെ വലുതും ഭയങ്കര​വു​മായ നാൾ വരുന്ന​തി​ന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലിയാ​പ്ര​വാ​ച​കനെ അയക്കും.” ഈ ‘ഏലിയാവ്‌’ ആരാണ്‌? യേശു​വും സെഖര്യാ​വി​നു പ്രത്യ​ക്ഷ​പ്പെട്ട ദൂതനും ഈ വാക്കുകൾ യോഹ​ന്നാൻ സ്‌നാ​പ​കനു ബാധക​മാ​ക്കു​ന്നു, “സകലവും യഥാസ്ഥാ​ന​ത്താ​ക്കു”ന്നവനും മിശി​ഹാ​യെ സ്വീക​രി​ക്കാൻ “ഒരുക്ക​മു​ളേ​ളാ​രു ജനത്തെ കർത്താ​വി​ന്നു​വേണ്ടി [“യഹോ​വ​ക്കു​വേണ്ടി,” NW] ഒരുക്കു”ന്നവനും അവനാ​ണെന്നു പ്രകട​മാ​ക്കി​ക്കൊ​ണ്ടു​തന്നെ. എന്നിരു​ന്നാ​ലും, ‘ഏലിയാവ്‌’ “യഹോ​വ​യു​ടെ വലുതും ഭയങ്കര​വു​മായ” ദിവസ​ത്തി​ന്റെ മുന്നോ​ടി​യാ​ണെന്നു മലാഖി പറയു​ക​യും അങ്ങനെ പിന്നെ​യും ഒരു ന്യായ​വി​ധി​ദി​വ​സ​ത്തി​ലെ ഭാവി നിവൃ​ത്തി​യെ സൂചി​പ്പി​ക്കു​ക​യും ചെയ്യുന്നു.—മത്താ. 17:11; ലൂക്കൊ. 1:17; മത്താ. 11:14; മർക്കൊ. 9:12.

16. മലാഖി ഏത്‌ അനുഗൃ​ഹീത ദിവസ​ത്തി​ലേക്കു മുമ്പോ​ട്ടു വിരൽചൂ​ണ്ടു​ന്നു, അവൻ ഏത്‌ ഊഷ്‌മ​ള​മായ പ്രോ​ത്സാ​ഹനം നൽകുന്നു?

16 ആ ദിവസ​ത്തി​ലേക്കു മുന്നോ​ട്ടു നോക്കി​ക്കൊ​ണ്ടു സൈന്യ​ങ്ങ​ളു​ടെ യഹോവ പറയുന്നു: “സൂര്യന്റെ ഉദയം​മു​തൽ അസ്‌ത​മ​നം​വരെ എന്റെ നാമം ജാതി​ക​ളു​ടെ ഇടയിൽ വലുതാ​കു​ന്നു. . . . ഞാൻ മഹാരാ​ജാ​വ​ല്ലോ; എന്റെ നാമം ജാതി​ക​ളു​ടെ ഇടയിൽ ഭയങ്കര​മാ​യി​രി​ക്കു​ന്നു.” തീർച്ച​യാ​യും ഭയങ്കരം! എന്തെന്നാൽ ‘ആ ദിവസം ചൂള​പോ​ലെ എരിയും; അഹങ്കാ​രി​ക​ളൊ​ക്കെ​യും സകല ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രും താളടി​യാ​കും.’ എന്നിരു​ന്നാ​ലും, യഹോ​വ​യു​ടെ നാമത്തെ ഭയപ്പെ​ടു​ന്നവർ സന്തുഷ്ട​രാ​കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവർക്കു “നീതി​സൂ​ര്യൻ തന്റെ ചിറകിൻകീ​ഴിൽ രോ​ഗോ​പ​ശാ​ന്തി​യോ​ടു​കൂ​ടെ ഉദിക്കും.” ഇതു മനുഷ്യ​കു​ടും​ബ​ത്തി​ലെ അനുസ​ര​ണ​മു​ള​ളവർ പൂർണ​മാ​യി—ആത്മീയ​മാ​യും വൈകാ​രി​ക​മാ​യും മാനസി​ക​മാ​യും ശാരീ​രി​ക​മാ​യും—സൗഖ്യ​മാ​ക്ക​പ്പെ​ടുന്ന സന്തുഷ്ട​കാ​ല​ത്തിൽ കേന്ദ്രീ​ക​രി​ക്കു​ന്നു. (വെളി. 21:3, 4) ആ മഹത്തും അനുഗൃ​ഹീ​ത​വു​മായ നാളി​ലേക്കു വിരൽചൂ​ണ്ടു​മ്പോൾ മലാഖി യഹോ​വ​യു​ടെ ആലയത്തി​ലേക്കു നമ്മുടെ വഴിപാ​ടു​കൾ കൊണ്ടു​വ​രു​ന്ന​തിൽ മുഴു​ഹൃ​ദ​യ​വും അർപ്പി​ക്കു​ന്ന​വ​രാ​യി​രി​ക്കാൻ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “ഞാൻ നിങ്ങൾക്കു ആകാശ​ത്തി​ന്റെ കിളി​വാ​തി​ലു​കളെ തുറന്നു, സ്ഥലം പോരാ​തെ​വ​രു​വോ​ളം നിങ്ങളു​ടെ​മേൽ അനു​ഗ്രഹം പകരു​ക​യി​ല്ല​യോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷി​പ്പിൻ എന്നു സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്യു​ന്നു.”—മലാ. 1:11, 14; 4:1, 2; 3:10.

17. മലാഖി​യു​ടെ മുന്നറി​യി​പ്പു​കളെ ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തി​നു​ളള ഏത്‌ ആഹ്വാ​നം​കൊ​ണ്ടു മയപ്പെ​ടു​ത്തു​ന്നു?

17 ‘ഭൂമിയെ നാശത്തിന്‌ അർപ്പി​ക്കു​ന്ന​തി​നെ’ക്കുറിച്ചു തുടർന്നു മുന്നറി​യി​പ്പു കൊടു​ക്കു​മ്പോൾത്തന്നെ “നിങ്ങൾ മനോ​ഹ​ര​മാ​യോ​രു ദേശം ആയിരി​ക്ക​യാൽ സകല ജാതി​ക​ളും നിങ്ങളെ ഭാഗ്യ​വാൻമാർ എന്നു പറയും” എന്ന യഹോ​വ​യു​ടെ ജനത്തോ​ടു​ളള അവന്റെ വാക്കു​കൾക്ക​നു​സൃ​ത​മാ​യി പ്രവാ​ച​കൻമാ​രു​ടെ ഈ അവസാ​നത്തെ പുസ്‌തകം ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തി​നും സന്തോ​ഷി​ക്ക​ലി​നും ആഹ്വാ​നം​ചെ​യ്യു​ന്നു.—4:6; 3:12.

[അധ്യയന ചോദ്യ​ങ്ങൾ]