വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 40—മത്തായി

ബൈബിൾ പുസ്‌തക നമ്പർ 40—മത്തായി

ബൈബിൾ പുസ്‌തക നമ്പർ 40—മത്തായി

എഴുത്തുകാരൻ: മത്തായി

എഴുതിയ സ്ഥലം: പലസ്‌തീൻ

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 41

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 2–പൊ.യു. 33

1. (എ) ഏദെൻമു​തൽ യഹോവ മനുഷ്യ​വർഗ​ത്തിൻമു​മ്പാ​കെ ഏതു പ്രത്യാശ വെച്ചി​രി​ക്കു​ക​യാണ്‌? (ബി) മിശി​ഹാ​യി​ലു​ളള പ്രത്യാശ യഹൂദൻമാ​രു​ടെ ഇടയിൽ ദൃഢമാ​യി സ്ഥാപി​ത​മാ​യ​തെ​ങ്ങനെ?

 ഏദെനി​ലെ മത്സരത്തി​ന്റെ സമയം​മു​തൽ, യഹോവ തന്റെ “സ്‌ത്രീ”യുടെ സന്തതി​മു​ഖാ​ന്തരം സകല നീതി​സ്‌നേ​ഹി​കൾക്കും വിടുതൽ പ്രദാ​നം​ചെ​യ്യു​മെ​ന്നു​ളള ആശ്വാ​സ​ക​ര​മായ വാഗ്‌ദാ​നം മനുഷ്യ​വർഗ​ത്തി​ന്റെ മുമ്പാകെ വെച്ചി​രി​ക്കു​ക​യാണ്‌. ഈ സന്തതിയെ അഥവാ മിശി​ഹാ​യെ ഇസ്രാ​യേൽജ​ന​ത​യിൽനിന്ന്‌ ഉളവാ​ക്കാൻ അവൻ ഉദ്ദേശി​ച്ചു. നൂററാ​ണ്ടു​കൾ കടന്നു​പോ​കവേ, സന്തതി ദൈവ​രാ​ജ്യ​ത്തിൽ ഭരണാ​ധി​കാ​രി​യാ​യി​രി​ക്കു​മെ​ന്നും അവൻ യഹോ​വ​യു​ടെ നാമത്തി​ന്റെ വിശു​ദ്ധീ​ക​ര​ണ​ത്തി​നു​വേണ്ടി പ്രവർത്തി​ക്കു​മെ​ന്നും അതിൻമേൽ കുന്നി​ക്ക​പ്പെട്ട നിന്ദ എന്നേക്കു​മാ​യി നീക്കു​മെ​ന്നും പ്രകട​മാ​ക്കുന്ന ബഹുദശം പ്രവച​നങ്ങൾ നിശ്വസ്‌ത എബ്രായ എഴുത്തു​കാർ മുഖേന രേഖ​പ്പെ​ടു​ത്താൻ അവൻ ഇടയാക്കി. യഹോ​വ​യു​ടെ സംസ്ഥാ​പ​ക​നാ​യി ഭയത്തിൽനി​ന്നും മർദന​ത്തിൽനി​ന്നും പാപത്തിൽനി​ന്നും മരണത്തിൽനി​ന്നു​മു​ളള വിടുതൽ കൈവ​രു​ത്തുന്ന ഈ ഒരുവനെ സംബന്ധിച്ച അനേകം വിശദാം​ശങ്ങൾ ഈ പ്രവാ​ച​കൻമാ​രി​ലൂ​ടെ പ്രദാ​നം​ചെ​യ്യ​പ്പെട്ടു. എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ പൂർത്തീ​ക​ര​ണ​ത്തോ​ടെ, മിശി​ഹാ​യി​ലു​ളള പ്രത്യാശ യഹൂദൻമാ​രു​ടെ ഇടയിൽ ദൃഢമാ​യി സ്ഥാപി​ത​മാ​യി.

2. മിശി​ഹാ​യു​ടെ പ്രത്യ​ക്ഷ​ത​യി​ങ്കൽ, സുവാർത്ത പരത്തു​ന്ന​തി​നു സാഹച​ര്യ​ങ്ങൾ അനു​യോ​ജ്യ​മാ​യി​രു​ന്നത്‌ എങ്ങനെ?

2 ഇതിനി​ട​യിൽ ലോക​രം​ഗം മാറി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മിശി​ഹാ​യു​ടെ പ്രത്യ​ക്ഷ​ത​ക്കു​ളള ഒരുക്ക​മാ​യി ദൈവം ജനതകളെ കൈകാ​ര്യം​ചെ​യ്‌തി​രു​ന്നു. ആ പ്രത്യ​ക്ഷ​ത​യെ​ക്കു​റി​ച്ചു​ളള വാർത്ത വ്യാപ​ക​മാ​യി പരത്തു​ന്ന​തി​നു സാഹച​ര്യ​ങ്ങൾ അനു​യോ​ജ്യ​മാ​യി​രു​ന്നു. അഞ്ചാം ലോക​ശ​ക്തി​യായ ഗ്രീസ്‌ ജനതകൾക്കി​ട​യ്‌ക്കു സാർവ​ജ​നീന ആശയവി​നി​മ​യ​മാർഗ​മാ​യി ഒരു പൊതു ഭാഷ പ്രദാ​നം​ചെ​യ്‌തി​രു​ന്നു. ആറാം ലോക​ശ​ക്തി​യായ റോമാ അതിന്റെ പ്രജകളെ ഒരു ലോക​സാ​മ്രാ​ജ്യ​മാ​യി ഉരുക്കി​ച്ചേർത്തി​രു​ന്നു, സാമ്രാ​ജ്യ​ത്തി​ന്റെ എല്ലാ ഭാഗത്തും എത്തി​ച്ചേ​രു​ന്ന​തി​നു റോഡു​ക​ളും ഒരുക്കി​യി​രു​ന്നു. ഈ സാമ്രാ​ജ്യ​ത്തു​ട​നീ​ളം അനേകം യഹൂദൻമാർ ചിതറി​പ്പാർത്തി​രു​ന്നു, തന്നിമി​ത്തം വരാനു​ളള ഒരു മിശി​ഹാ​യെ​സം​ബ​ന്ധിച്ച യഹൂദൻമാ​രു​ടെ പ്രതീ​ക്ഷ​യെ​ക്കു​റി​ച്ചു മററു​ള​ളവർ മനസ്സി​ലാ​ക്കി​യി​രു​ന്നു. ഏദെനിക വാഗ്‌ദാ​ന​ത്തി​നു​ശേഷം 4000-ത്തിൽപ്പരം വർഷങ്ങൾ കഴിഞ്ഞ്‌ ഇപ്പോൾ മിശിഹാ പ്രത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു! ദീർഘ​നാ​ളാ​യി കാത്തി​രുന്ന വാഗ്‌ദ​ത്ത​സ​ന്തതി ആഗതനാ​യി! ഇവിടെ ഭൂമി​യിൽ മിശിഹാ വിശ്വ​സ്‌ത​മാ​യി തന്റെ പിതാ​വി​ന്റെ ഇഷ്ടം നിറ​വേ​റ​റി​യ​പ്പോൾ, മനുഷ്യ​വർഗ​ത്തി​ന്റെ അത്ര​ത്തോ​ള​മു​ളള ചരി​ത്ര​ത്തി​ലെ അതി​പ്ര​ധാ​ന​സം​ഭ​വങ്ങൾ ഇതൾവി​രി​ഞ്ഞു.

3. (എ) യേശു​വി​ന്റെ ജീവി​ത​ത്തി​ന്റെ വിശദാം​ശങ്ങൾ രേഖ​പ്പെ​ടു​ത്തു​ന്ന​തി​നു യഹോവ ഏതു കരുതൽ ചെയ്‌തു? (ബി) ഓരോ സുവി​ശേ​ഷ​ത്തെ​സം​ബ​ന്ധി​ച്ചും വ്യതി​രി​ക്ത​മാ​യി​ട്ടു​ള​ള​തെന്ത്‌, അവ നാലും ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 വീണ്ടും, ഈ അതി​പ്ര​ധാ​ന​സം​ഭ​വ​ങ്ങ​ളു​ടെ നിശ്വ​സ്‌ത​രേ​ഖകൾ ഉണ്ടാക്കാ​നു​ളള സമയം ആഗതമാ​യി. യഹോ​വ​യു​ടെ ആത്മാവ്‌ നാലു സ്വത​ന്ത്ര​വി​വ​ര​ണങ്ങൾ എഴുതു​ന്ന​തി​നു നാലു വിശ്വ​സ്‌ത​പു​രു​ഷൻമാ​രെ നിശ്വ​സ്‌ത​രാ​ക്കി. അങ്ങനെ യേശു മിശി​ഹാ​യും വാഗ്‌ദ​ത്ത​സ​ന്ത​തി​യും രാജാ​വു​മാ​ണെ​ന്നു​ള​ള​തി​നു നാലു​മ​ട​ങ്ങായ സാക്ഷ്യം നൽകു​ക​യും അവന്റെ ജീവി​ത​ത്തി​ന്റെ​യും ശുശ്രൂ​ഷ​യു​ടെ​യും മരണത്തി​ന്റെ​യും പുനരു​ത്ഥാ​ന​ത്തി​ന്റെ​യും വിശദാം​ശങ്ങൾ നൽകു​ക​യും ചെയ്‌തു. ഈ വിവര​ണങ്ങൾ സുവി​ശേ​ഷങ്ങൾ എന്നു വിളി​ക്ക​പ്പെ​ടു​ന്നു. “സുവി​ശേഷം” എന്ന പദത്തിന്റെ അർഥം “സുവാർത്ത” എന്നാണ്‌. നാലും സമാന്ത​ര​മാ​യി​രി​ക്കു​ക​യും മിക്ക​പ്പോ​ഴും ഒരേ സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചു പറയു​ക​യും ചെയ്യു​ന്നു​വെ​ന്നി​രി​ക്കെ, അവ യാതൊ​രു പ്രകാ​ര​ത്തി​ലും അന്യോ​ന്യം പകർപ്പു​കളല്ല. ആദ്യത്തെ മൂന്നു സുവി​ശേ​ഷങ്ങൾ മിക്ക​പ്പോ​ഴും “സമാന​വീ​ക്ഷണം” എന്ന അർഥത്തിൽ സമാന​സു​വി​ശേ​ഷങ്ങൾ എന്നു വിളി​ക്ക​പ്പെ​ടു​ന്നു, കാരണം അവ ഭൂമി​യി​ലെ യേശു​വി​ന്റെ ജീവി​തത്തെ വിവരി​ക്കു​ന്ന​തിൽ ഒരു സമാന സമീപ​ന​മാ​ണു സ്വീക​രി​ക്കു​ന്നത്‌. എന്നാൽ മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹ​ന്നാൻ എന്നീ നാലു സുവി​ശേ​ഷ​ക​രിൽ ഓരോ​രു​ത്ത​രും ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചു​ളള സ്വന്തം കഥ പറയുന്നു. ഓരോ​രു​ത്തർക്കും പ്രത്യേ​ക​മായ തന്റെ സ്വന്തം പ്രതി​പാ​ദ്യ​വും ലക്ഷ്യവു​മുണ്ട്‌, ഓരോ​രു​ത്ത​രും സ്വന്തം വ്യക്തി​ത്വ​ത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു, തന്റെ തൊട്ട​ടു​ത്തു​ളള വായന​ക്കാ​രെ മനസ്സിൽ കാണു​ക​യും ചെയ്യുന്നു. നാം അവരുടെ എഴുത്തു​കളെ എത്രയ​ധി​കം പരി​ശോ​ധി​ക്കു​ന്നു​വോ അത്രയ​ധി​ക​മാ​യി ഓരോ​ന്നി​ന്റെ​യും വ്യതി​രിക്ത സവി​ശേ​ഷ​ത​ക​ളെ​യും, ഈ നാലു നിശ്വസ്‌ത ബൈബിൾപു​സ്‌ത​കങ്ങൾ യേശു​ക്രി​സ്‌തു​വി​ന്റെ ജീവി​ത​ത്തി​ന്റെ സ്വത​ന്ത്ര​വും പൂരക​വും പൊരു​ത്ത​മു​ള​ള​തു​മായ വിവര​ണ​ങ്ങ​ളാ​ണെ​ന്നു​ള​ള​തി​നെ​യും നാം വിലമ​തി​ക്കു​ന്നു.

4. ഒന്നാമത്തെ സുവി​ശേ​ഷ​ത്തി​ന്റെ എഴുത്തു​കാ​ര​നെ​ക്കു​റിച്ച്‌ എന്ത്‌ അറിയ​പ്പെ​ടു​ന്നു?

4 ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചു​ളള സുവാർത്ത ആദ്യം എഴുതി​യതു മത്തായി ആയിരു​ന്നു. അവന്റെ പേർ “യാഹിന്റെ ദാനം” എന്നർഥ​മു​ളള “മതിഥ്യാവ്‌” എന്ന എബ്രായ പേരിന്റെ ഹ്രസ്വ​രൂ​പ​മാ​യി​രി​ക്കാ​നി​ട​യുണ്ട്‌. അവൻ യേശു തിര​ഞ്ഞെ​ടുത്ത 12 അപ്പോ​സ്‌ത​ലൻമാ​രിൽ ഒരുവ​നാ​യി​രു​ന്നു. യജമാനൻ പ്രസം​ഗി​ച്ചും പഠിപ്പി​ച്ചും​കൊ​ണ്ടു പാലസ്‌തീൻദേ​ശ​ത്തു​ട​നീ​ളം സഞ്ചരിച്ച കാലത്തു മത്തായിക്ക്‌ അവനു​മാ​യി ഗാഢ ബന്ധം ഉണ്ടായി​രു​ന്നു. യേശു​വി​ന്റെ ഒരു ശിഷ്യ​നാ​യി​ത്തീ​രു​ന്ന​തി​നു​മു​മ്പു മത്തായി ഒരു നികു​തി​പി​രി​വു​കാ​ര​നാ​യി​രു​ന്നു. തങ്ങൾ സ്വത​ന്ത്ര​ര​ല്ലെ​ന്നും പിന്നെ​യോ സാമ്രാ​ജ്യ​ത്വ​റോ​മാ​യു​ടെ ആധിപ​ത്യ​ത്തിൻ കീഴി​ലാ​ണെ​ന്നും തങ്ങളെ നിരന്തരം ഓർമി​പ്പി​ക്കുന്ന ഒരു സംഗതി​യാ​യി​രു​ന്ന​തു​കൊ​ണ്ടു യഹൂദൻമാർ പൂർണ​മാ​യും വെറുത്ത ഒരു തൊഴി​ലാ​യി​രു​ന്നു കരംപി​രിവ്‌. ലേവി എന്ന അപരനാ​മ​ത്താ​ലും മത്തായി അറിയ​പ്പെ​ട്ടി​രു​ന്നു, അൽഫാ​യി​യു​ടെ മകനു​മാ​യി​രു​ന്നു. തന്നെ അനുഗ​മി​ക്കാ​നു​ളള യേശു​വി​ന്റെ ക്ഷണത്തോട്‌ അവൻ മനസ്സോ​ടെ പ്രതി​ക​രി​ച്ചു.—മത്താ. 9:9; മർക്കൊ. 2:14; ലൂക്കൊ. 5:27-32.

5. ഒന്നാമത്തെ സുവി​ശേ​ഷ​ത്തി​ന്റെ എഴുത്തു​കാ​ര​നെന്ന നിലയിൽ മത്തായി സ്ഥിരീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ?

5 മത്തായി എഴുതി​യ​താ​യി പറയ​പ്പെ​ടുന്ന സുവി​ശേഷം എഴുത്തു​കാ​ര​നെന്ന നിലയിൽ അവന്റെ പേർ പറയു​ന്നി​ല്ലെ​ങ്കി​ലും, ആദിമ സഭാച​രി​ത്ര​കാ​രൻമാ​രു​ടെ അത്യധി​ക​മായ സാക്ഷ്യം അവനെ അങ്ങനെ സ്ഥിരീ​ക​രി​ക്കു​ന്നു. ഒരുപക്ഷേ മറെറാ​രു പുരാതന പുസ്‌ത​ക​ത്തി​ന്റെ​യും എഴുത്തു​കാ​രനെ മത്തായി​യു​ടെ പുസ്‌ത​ക​ത്തി​ന്റേ​തി​നെ​ക്കാൾ വ്യക്തമാ​യും ഏകകണ്‌ഠ​മാ​യും സ്ഥിരീ​ക​രി​ച്ചി​ട്ടില്ല. ഈ പുസ്‌തകം മത്തായി എഴുതി​യ​താ​ണെ​ന്നും അതു ദൈവ​വ​ച​ന​ത്തി​ന്റെ ഒരു വിശ്വാ​സ്യ​മായ ഭാഗമാ​ണെ​ന്നു​മു​ള​ള​തി​നു ഹയരാ​പ്പോ​ളി​സി​ലെ പേപ്പി​യ​സി​നോ​ളം മുമ്പു​മു​തൽ (പൊ.യു. രണ്ടാം നൂററാ​ണ്ടി​ന്റെ പ്രാരം​ഭം) ഇങ്ങോട്ടു നമുക്ക്‌ ആദിമ​സാ​ക്ഷി​ക​ളു​ടെ ഒരു പരമ്പര​യുണ്ട്‌. മക്ലി​ന്റോ​ക്കി​ന്റെ​യും സ്‌​ട്രോം​ഗി​ന്റെ​യും സൈ​ക്ലോ​പീ​ഡിയ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ജസ്‌റ​റിൻ മാർട്ടെ​റും ഡയഗ്‌നെ​റ​റ​സി​നു​ളള ലേഖന​ത്തി​ന്റെ രചയി​താ​വും (ഒട്ടോ​യു​ടെ ജസ്‌റ​റിൻ മാർട്ടെർ വാല്യം ii-ൽ കാണുക) ഹെഗസി​പ്പ​സും ഐറേ​നി​യ​സും താത്യ​നും അത്തനാ​ഗൊ​റ​സും തെയോ​ഫി​ലോ​സും ക്ലെമൻറും തെർത്തു​ല്യ​നും ഓറി​ജ​നും മത്തായി​യിൽ നിന്നുളള ഭാഗങ്ങൾ ഉദ്ധരി​ക്കു​ന്നുണ്ട്‌. വിഷയത്തെ അടിസ്ഥാ​ന​പ്പെ​ടു​ത്തി മാത്രമല്ല, പിന്നെ​യോ ഉദ്ധരണി​ക​ളു​ടെ രീതി​യെ​യും ഒരു സ്ഥിരീ​കൃത പ്രമാ​ണ​ത്തോ​ടെ​ന്ന​പോ​ലെ​യു​ളള ശാന്തമായ ആകർഷ​ണ​ത്തെ​യും സംശയ​ത്തി​ന്റെ ഏതെങ്കി​ലും സൂചന​യു​ടെ അഭാവ​ത്തെ​യും അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണു നമുക്കു ലഭിച്ചി​രി​ക്കുന്ന പുസ്‌തകം പെട്ടെ​ന്നു​ളള ഏതെങ്കി​ലും മാററ​ത്തി​നു വിധേ​യ​മാ​യി​ട്ടി​ല്ലെന്നു തെളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി നാം കരുതു​ന്നത്‌.” a മത്തായി ഒരു അപ്പോ​സ്‌ത​ല​നാ​യി​രു​ന്നു​വെ​ന്നും ആ നിലയിൽ അവന്റെ​മേൽ ദൈവാ​ത്മാവ്‌ ഉണ്ടായി​രു​ന്നു​വെ​ന്നു​മു​ളള വസ്‌തുത അവൻ എഴുതി​യത്‌ ഒരു വിശ്വാ​സ​യോ​ഗ്യ​മായ രേഖയാ​യി​രി​ക്കു​മെന്ന്‌ ഉറപ്പു​നൽകു​ന്നു.

6, 7. (എ) മത്തായി​യു​ടെ സുവി​ശേഷം ഏതു ഭാഷയിൽ എപ്പോൾ ആദ്യമാ​യി എഴുത​പ്പെട്ടു? (ബി) അതു മുഖ്യ​മാ​യി യഹൂദൻമാർക്കു​വേ​ണ്ടി​യാണ്‌ എഴുത​പ്പെ​ട്ട​തെന്നു സൂചി​പ്പി​ക്കു​ന്നത്‌ എന്ത്‌? (സി) പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തിൽ യഹോവ എന്ന നാമം ഈ സുവി​ശേ​ഷ​ത്തിൽ എത്ര പ്രാവ​ശ്യം അടങ്ങി​യി​രി​ക്കു​ന്നു, എന്തു​കൊണ്ട്‌?

6 മത്തായി തന്റെ വിവരണം പാലസ്‌തീ​നിൽവെ​ച്ചാണ്‌ എഴുതി​യത്‌. കൃത്യ​മായ വർഷം അറിയ​പ്പെ​ടു​ന്നില്ല. എന്നാൽ ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ ഒടുവി​ലു​ളള അടി​യെ​ഴു​ത്തു​കൾ (എല്ലാം പൊ.യു. പത്താം​നൂ​റ​റാ​ണ്ടി​നു​ശേ​ഷ​മു​ള​ളത്‌) അതു പൊ.യു. 41 ആയിരു​ന്നു​വെന്നു പറയുന്നു. മത്തായി തന്റെ സുവി​ശേഷം ആദ്യം അക്കാലത്തു പ്രചാ​ര​ത്തി​ലി​രുന്ന എബ്രാ​യ​യിൽ എഴുതു​ക​യും പിന്നീടു ഗ്രീക്കി​ലേക്കു ഭാഷാ​ന്ത​രീ​ക​രി​ക്കു​ക​യും ചെയ്‌തു​വെ​ന്ന​തി​നു തെളി​വുണ്ട്‌. ദെ വിറിസ്‌ ഇൻലു​സ്‌ട്രി​ബസ്‌ (വിശ്രു​ത​രായ മനുഷ്യ​രെ​സം​ബ​ന്ധിച്ച്‌) എന്ന തന്റെ പുസ്‌തകം III-ാം അധ്യാ​യ​ത്തിൽ ജെറോം ഇങ്ങനെ പറയുന്നു: “ലേവി എന്ന അപരനാ​മ​വു​മു​ളള ഒരു ചുങ്കക്കാ​ര​നിൽനിന്ന്‌ ഒരു അപ്പോ​സ്‌ത​ല​നാ​യി​ത്തീർന്ന മത്തായി, വിശ്വ​സി​ച്ചി​രുന്ന പരിച്‌ഛേ​ദ​ന​ക്കാ​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി യഹൂദ്യ​യിൽവെച്ച്‌ ഇദം​പ്ര​ഥ​മ​മാ​യി എബ്രാ​യ​ഭാ​ഷ​യി​ലും അക്ഷരങ്ങ​ളി​ലും ക്രിസ്‌തു​വി​ന്റെ ഒരു സുവി​ശേഷം രചിച്ചു.” b ഈ സുവി​ശേ​ഷ​ത്തി​ന്റെ എബ്രായ പാഠം, കൈസ​ര്യാ​യിൽ പാംഫി​ലസ്‌ ശേഖരി​ച്ചു​വെ​ച്ചി​രുന്ന ഗ്രന്ഥങ്ങ​ളിൽ തന്റെ നാളിൽ (പൊ.യു. നാലും അഞ്ചും നൂററാ​ണ്ടു​ക​ളിൽ) സൂക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു​വെന്നു ജെറോം കൂട്ടി​ച്ചേർക്കു​ന്നു.

7 മൂന്നാം ശതകത്തി​ന്റെ ആരംഭ​ത്തിൽ സുവി​ശേ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്‌ത​പ്പോൾ “മത്തായി​യു​ടേത്‌ . . . ആദ്യം എഴുത​പ്പെ​ടു​ക​യും . . . അവൻ അതു യഹൂദ​മ​ത​ത്തിൽനി​ന്നു വിശ്വ​സി​ക്കാ​നി​ട​യാ​യ​വർക്കു​വേണ്ടി എബ്രായ ഭാഷയിൽ രചിച്ചു പ്രസി​ദ്ധ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു” എന്ന്‌ ഓറിജൻ പറയു​ന്ന​താ​യി യൂസേ​ബി​യസ്‌ ഉദ്ധരി​ക്കു​ന്നു. c യഹൂദൻമാ​രെ മനസ്സിൽ കണ്ടു​കൊ​ണ്ടാണ്‌ അതു മുഖ്യ​മാ​യി എഴുത​പ്പെ​ട്ട​തെന്ന്‌, അബ്രഹാം​മു​ത​ലു​ളള യേശു​വി​ന്റെ നിയമാ​നു​സൃത വംശോ​ല്‌പത്തി കാണി​ക്കുന്ന അതിലെ വംശാ​വ​ലി​യാ​ലും വരാനി​രി​ക്കുന്ന മിശി​ഹാ​യി​ലേക്കു മുമ്പോ​ട്ടു വിരൽചൂ​ണ്ടു​ന്ന​താ​യി പ്രകട​മാ​ക്കുന്ന എബ്രായ തിരു​വെ​ഴു​ത്തു​ക​ളെ​യു​ളള അതിലെ അനേകം പരാമർശ​ങ്ങ​ളാ​ലും സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു. യഹോ​വ​യു​ടെ നാമം അടങ്ങി​യി​ട്ടു​ളള എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗങ്ങ​ളിൽനിന്ന്‌ ഉദ്ധരി​ച്ച​പ്പോൾ മത്തായി ചതുര​ക്ഷ​രി​യു​ടെ രൂപത്തിൽ ആ ദിവ്യ​നാ​മം ഉപയോ​ഗി​ച്ചു​വെന്നു വിശ്വ​സി​ക്കു​ന്നതു ന്യായ​യു​ക്ത​മാണ്‌. അതു​കൊ​ണ്ടാ​ണു പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തിൽ യഹോവ എന്ന നാമം 18 പ്രാവ​ശ്യം കാണു​ന്നത്‌, 19-ാം നൂററാ​ണ്ടിൽ എഫ്‌. ഡെലീഷ്‌ ആദ്യം ഉത്‌പാ​ദി​പ്പിച്ച മത്തായി​യു​ടെ എബ്രായ ഭാഷാ​ന്ത​ര​ത്തി​ലേ​തു​പോ​ലെ​തന്നെ. ദിവ്യ​നാ​മ​ത്തോ​ടു യേശു​വി​നു​ണ്ടാ​യി​രുന്ന അതേ മനോ​ഭാ​വം മത്തായി​ക്കു​മു​ണ്ടാ​യി​രി​ക്കു​മാ​യി​രു​ന്നു, ആ നാമം ഉപയോ​ഗി​ക്കാ​തി​രി​ക്കു​ന്ന​തു​സംബ​ന്ധി​ച്ചു പ്രബല​പ്പെ​ട്ടി​രുന്ന യഹൂദ അന്ധവി​ശ്വാ​സ​ത്താൽ അവൻ നിയ​ന്ത്രി​ക്ക​പ്പെ​ടു​ക​യി​ല്ലാ​യി​രു​ന്നു.—മത്താ. 6:9; യോഹ. 17:6, 26.

8. മത്തായി ഒരു നികു​തി​പി​രി​വു​കാ​ര​നാ​യി​രു​ന്നു​വെന്ന വസ്‌തുത അവന്റെ സുവി​ശേ​ഷ​ത്തി​ന്റെ ഉളളട​ക്ക​ത്തിൽ പ്രതി​ഫ​ലി​ക്കു​ന്നത്‌ എങ്ങനെ?

8 മത്തായി ഒരു നികു​തി​പി​രി​വു​കാ​ര​നാ​യി​രു​ന്ന​തു​കൊണ്ട്‌, അവൻ പണത്തെ​യും സംഖ്യ​ക​ളെ​യും വിലക​ളെ​യും കുറിച്ചു പറയു​മ്പോൾ കൃത്യ​ത​യു​ണ്ടാ​യി​രി​ക്കു​ന്നതു സ്വാഭാ​വി​ക​മാണ്‌. (മത്താ. 17:27; 26:15; 27:3) നിന്ദി​ത​നായ ഒരു കരംപി​രി​വു​കാ​രനെ സുവാർത്ത​യു​ടെ ഒരു ശുശ്രൂ​ഷ​ക​നും യേശു​വി​ന്റെ ഒരു ഉററ സഹവാ​സി​യു​മാ​യി​ത്തീ​രു​ന്ന​തിന്‌ അനുവ​ദി​ച്ച​തി​ലു​ളള ദൈവ​ത്തി​ന്റെ കരുണയെ അവൻ അതിയാ​യി വിലമ​തി​ച്ചു. അതു​കൊണ്ട്‌, സുവി​ശേഷ എഴുത്തു​കാ​രിൽ മത്തായി​മാ​ത്രം യാഗത്തി​നു പുറമേ കരുണ​യും ആവശ്യ​മാ​ണെ​ന്നു​ളള യേശു​വി​ന്റെ ആവർത്തി​ച്ചു​ളള ഊന്നൽ നമുക്കു നൽകു​ന്ന​താ​യി നാം കണ്ടെത്തു​ന്നു. (9:9-13; 12:7; 18:21-35) മത്തായി യഹോ​വ​യു​ടെ അനർഹ​ദ​യ​യാൽ അതിയാ​യി പ്രോ​ത്സാ​ഹി​ത​നാ​യി യേശു പ്രസ്‌താ​വിച്ച അത്യന്തം ആശ്വാ​സ​ക​ര​മായ ചില വാക്കുകൾ രേഖ​പ്പെ​ടു​ത്തു​ന്നു: “അദ്ധ്വാ​നി​ക്കു​ന്ന​വ​രും ഭാരം ചുമക്കു​ന്ന​വ​രും ആയു​ളേ​ളാ​രേ, എല്ലാവ​രും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസി​പ്പി​ക്കും. ഞാൻ സൌമ്യ​ത​യും താഴ്‌മ​യും ഉളളവൻ ആകയാൽ എന്റെ നുകം ഏററു​കൊ​ണ്ടു എന്നോടു പഠിപ്പിൻ. എന്നാൽ നിങ്ങളു​ടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദു​വും എന്റെ ചുമടു ലഘുവും ആകുന്നു.” (11:28-30) ഈ മുൻ കരംപി​രി​വു​കാ​രന്‌ ഈ സ്‌നേ​ഹാർദ്ര​മായ വാക്കുകൾ എത്ര നവോൻമേ​ഷ​പ്ര​ദ​മാ​യി​രു​ന്നു, അവന്റെ​മേൽ തന്റെ നാട്ടു​കാർ നിന്ദയ​ല്ലാ​തെ ഒന്നും ചൊരി​ഞ്ഞി​രി​ക്ക​യില്ല എന്നതിനു സംശയ​മില്ല!

9. ഏതു വിഷയ​വും അവതര​ണ​ശൈ​ലി​യു​മാ​ണു മത്തായി​യു​ടെ സവി​ശേ​ഷ​ത​യാ​യി​രി​ക്കു​ന്നത്‌?

9 യേശു​വി​ന്റെ പഠിപ്പി​ക്ക​ലി​ന്റെ വിഷയം “സ്വർഗ്ഗ​രാ​ജ്യം” ആണെന്നു മത്തായി വിശേ​ഷാൽ ഊന്നി​പ്പ​റഞ്ഞു. (4:17) അവനെ​സം​ബ​ന്ധി​ച്ച​ട​ത്തോ​ളം യേശു പ്രസംഗക-രാജാ​വാ​യി​രു​ന്നു. അവന്റെ സുവി​ശേ​ഷത്തെ രാജ്യ​സു​വി​ശേഷം എന്നു വിളി​ക്കാൻ കഴിയും​വി​ധം “രാജ്യം” എന്ന പദം വളരെ കൂടെ​ക്കൂ​ടെ അവൻ (50-ൽപ്പരം പ്രാവ​ശ്യം) ഉപയോ​ഗി​ച്ചു. മത്തായി യേശു​വി​ന്റെ പരസ്യ​പ്ര​സം​ഗ​ങ്ങ​ളും പ്രഭാ​ഷ​ണ​ങ്ങ​ളും കർശന​മായ കാലാ​നു​ക്ര​മ​ത്തി​ലല്ല, യുക്തി​സ​ഹ​മാ​യി അവതരി​പ്പി​ക്കു​ന്ന​തി​ലാ​ണു കൂടുതൽ തത്‌പ​ര​നാ​യി​രു​ന്നത്‌. ആദ്യത്തെ 18 അധ്യാ​യ​ങ്ങ​ളിൽ മത്തായി രാജ്യ​വി​ഷ​യ​ത്തി​നു കൊടുത്ത ഊന്നൽ കാലാ​നു​ക്രമ ക്രമീ​ക​ര​ണ​ത്തിൽനി​ന്നു വ്യതി​ച​ലി​ക്കു​ന്ന​തി​ലേക്ക്‌ അവനെ നയിച്ചു. എന്നിരു​ന്നാ​ലും, അവസാ​നത്തെ പത്ത്‌ അധ്യാ​യങ്ങൾ (19 മുതൽ 28 വരെ) പൊതു​വേ കാലാ​നു​ക്രമം പിന്തു​ട​രു​ക​യും രാജ്യം ഊന്നി​പ്പ​റ​യു​ന്ന​തിൽ തുടരു​ക​യും ചെയ്യുന്നു.

10. ഉളളട​ക്ക​ത്തിൽ എത്ര​ത്തോ​ള​മാ​ണു മത്തായി​യിൽ മാത്രം കാണ​പ്പെ​ടു​ന്നത്‌, സുവി​ശേഷം ഏതു കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു?

10 മത്തായി​യു​ടെ സുവി​ശേ​ഷ​വി​വ​ര​ണ​ത്തി​ന്റെ നാൽപ്പ​ത്തി​രണ്ടു ശതമാനം മറേറ മൂന്നു സുവി​ശേ​ഷ​ങ്ങ​ളിൽ ഒന്നിലും കാണ​പ്പെ​ടു​ന്നില്ല. d ഇതിൽ കുറഞ്ഞ​പക്ഷം പത്ത്‌ ഉപമകൾ അല്ലെങ്കിൽ ദൃഷ്ടാ​ന്തങ്ങൾ ഉൾപ്പെ​ടു​ന്നു: വയലിലെ കളകൾ (13:24-30), മറഞ്ഞി​രി​ക്കുന്ന നിധി (13:44), ഉയർന്ന മൂല്യ​മു​ളള മുത്ത്‌ (13:45, 46), കോരു​വല (13:47-50), കരുണ​യി​ല്ലാത്ത അടിമ (18:23-35), വേലക്കാ​രും ദിനാ​റു​ക​ളും (20:1-16), പിതാ​വും രണ്ടു മക്കളും (21:28-32), രാജകു​മാ​രന്റെ വിവാഹം (22:1-14), പത്തു കന്യക​മാർ (25:1-13), താലന്തു​കൾ (25:14-30) എന്നിവ. ആകെക്കൂ​ടി, പുസ്‌തകം പൊ.യു.മു. 2-ലെ യേശു​വി​ന്റെ ജനനം മുതൽ പൊ.യു. 33-ലെ തന്റെ സ്വർഗാ​രോ​ഹ​ണ​ത്തി​നു തൊട്ടു​മു​മ്പു തന്റെ ശിഷ്യ​രു​മാ​യി കണ്ടുമു​ട്ടു​ന്ന​തു​വ​രെ​യു​ളള വിവരണം നൽകുന്നു.

മത്തായി​യു​ടെ ഉളളടക്കം

11. (എ) സുവി​ശേഷം യുക്തി​യു​ക്ത​മാ​യി എങ്ങനെ തുടങ്ങു​ന്നു, ഏത്‌ ആദിമ​സം​ഭ​വങ്ങൾ പ്രതി​പാ​ദി​ക്ക​പ്പെ​ടു​ന്നു? (ബി) മത്തായി നമ്മുടെ ശ്രദ്ധയെ ആകർഷി​ക്കുന്ന ചില പ്രവചന നിവൃ​ത്തി​കൾ ഏവയാണ്‌?

11 യേശു​വി​നെ​യും “സ്വർഗ്ഗ​രാ​ജ്യ”ത്തിന്റെ വാർത്ത​യെ​യും അവതരി​പ്പി​ക്കു​ന്നു (1:1–4:25). യുക്ത്യാ​നു​സൃ​തം, മത്തായി അബ്രഹാ​മി​ന്റെ​യും ദാവീ​ദി​ന്റെ​യും നിയമ​പ​ര​മായ അവകാ​ശി​യെന്ന നിലയി​ലു​ളള യേശു​വി​ന്റെ പദവി തെളി​യി​ച്ചു​കൊണ്ട്‌ അവന്റെ വംശാ​വ​ലി​യിൽ തുടങ്ങു​ന്നു. അങ്ങനെ, യഹൂദ വായന​ക്കാ​രന്റെ ശ്രദ്ധ പിടി​ച്ചു​നിർത്ത​പ്പെ​ടു​ന്നു. പിന്നീട്‌, യേശു​വി​നെ അത്ഭുത​ക​ര​മാ​യി ഗർഭം​ധ​രി​ച്ച​തി​നെ​യും ബേത്‌ല​ഹേ​മി​ലെ അവന്റെ ജനന​ത്തെ​യും ജ്യോ​തി​ഷ​ക്കാ​രു​ടെ സന്ദർശ​ന​ത്തെ​യും രണ്ടു വയസ്സിൽ താഴ്‌ന്ന, ബേത്‌ല​ഹേ​മി​ലെ സകല ആൺകു​ട്ടി​ക​ളെ​യും ഹെരോ​ദാവ്‌ കോപാ​കു​ല​നാ​യി കൊല്ലു​ന്ന​തി​നെ​യും യോ​സേ​ഫും മറിയ​യും കൊച്ചു​കു​ട്ടി​യെ​യും​കൊണ്ട്‌ ഈജി​പ്‌തി​ലേക്ക്‌ ഓടി​പ്പോ​കു​ന്ന​തി​നെ​യും തുടർന്നു നസറേ​ത്തിൽ ജീവി​ക്കാ​നു​ളള അവരുടെ മടങ്ങി​വ​ര​വി​നെ​യും കുറി​ച്ചു​ളള വിവരണം നാം വായി​ക്കു​ന്നു. യേശു​വി​നെ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട മിശി​ഹാ​യെന്നു സ്ഥാപി​ക്കു​ന്ന​തി​നു പ്രവച​ന​നി​വൃ​ത്തി​ക​ളി​ലേക്കു ശ്രദ്ധ ക്ഷണിക്കാൻ മത്തായി ശ്രദ്ധി​ക്കു​ന്നു.—മത്താ. 1:23യെശ. 7:14; മത്താ. 2:1-6മീഖാ 5:2; മത്താ. 2:13-18ഹോശേ. 11:1-ഉം യിരെ. 31:15-ഉം; മത്താ. 2:23യെശ. 11:1, NW അടിക്കു​റിപ്പ്‌.

12. യേശു​വി​ന്റെ സ്‌നാ​പ​ന​ത്തി​ങ്ക​ലും തൊട്ടു പിന്നാ​ലെ​യും എന്തു സംഭവി​ക്കു​ന്നു?

12 മത്തായി​യു​ടെ വിവരണം ഇപ്പോൾ 30-ഓളം വർഷം ചാടി​ക്ക​ട​ക്കു​ന്നു. “സ്വർഗ്ഗ​രാ​ജ്യം സമീപി​ച്ചി​രി​ക്ക​യാൽ മാനസാ​ന്ത​ര​പ്പെ​ടു​വിൻ” എന്നു യോഹ​ന്നാൻസ്‌നാ​പകൻ യഹൂദ്യ​മ​രു​ഭൂ​മി​യിൽ പ്രസം​ഗി​ക്കു​ന്നു. (മത്താ. 3:2) അവൻ അനുതാ​പ​മു​ളള യഹൂദൻമാ​രെ യോർദാൻ നദിയിൽ സ്‌നാ​പനം ചെയ്യു​ക​യും വരാനു​ളള ക്രോ​ധ​ത്തെ​ക്കു​റി​ച്ചു പരീശൻമാർക്കും സദൂക്യർക്കും മുന്നറി​യി​പ്പു കൊടു​ക്കു​ക​യും ചെയ്യുന്നു. യേശു ഗലീല​യിൽനി​ന്നു വരുക​യും സ്‌നാ​പനം സ്വീക​രി​ക്കു​ക​യും ചെയ്യുന്നു. പെട്ടെ​ന്നു​തന്നെ ദൈവാ​ത്മാവ്‌ അവന്റെ​മേൽ ഇറങ്ങുന്നു. “ഇവൻ എന്റെ പ്രിയ​പു​ത്രൻ; ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു” എന്നു സ്വർഗ​ത്തിൽനിന്ന്‌ ഒരു ശബ്ദം പറയുന്നു. (3:17) യേശു പിന്നീടു മരുഭൂ​മി​യി​ലേക്കു നയിക്ക​പ്പെ​ടു​ന്നു. അവിടെ 40 ദിവസം ഉപവസിച്ച ശേഷം അവൻ പിശാ​ചായ സാത്താ​നാൽ പരീക്ഷി​ക്ക​പ്പെ​ടു​ന്നു. അവൻ മൂന്നു പ്രാവ​ശ്യം ദൈവ​വ​ച​ന​ത്തിൽനി​ന്നു​ളള ഉദ്ധരണി​ക​ളാൽ സാത്താനെ പിന്തി​രി​പ്പി​ക്കു​ക​യും ഒടുവിൽ, ‘സാത്താനെ എന്നെ വിട്ടു​പോ; “നിന്റെ ദൈവ​മായ കർത്താ​വി​നെ [“യഹോ​വയെ”, NW] നമസ്‌ക​രി​ച്ചു അവനെ മാത്രമേ ആരാധി​ക്കാ​വൂ” എന്നു എഴുതി​യി​രി​ക്കു​ന്നു​വ​ല്ലോ’ എന്നു പറയു​ക​യും ചെയ്യുന്നു.—4:10.

13. ഇപ്പോൾ ഗലീല​യിൽ ഏതു ത്രസി​പ്പി​ക്കുന്ന പ്രസ്ഥാനം തുടങ്ങു​ന്നു?

13 “സ്വർഗ്ഗ​രാ​ജ്യം സമീപി​ച്ചി​രി​ക്ക​യാൽ മാനസാ​ന്ത​ര​പ്പെ​ടു​വിൻ.” അഭിഷി​ക്ത​നായ യേശു ഇപ്പോൾ ഈ ത്രസി​പ്പി​ക്കുന്ന വാക്കുകൾ ഗലീല​യിൽ പ്രഖ്യാ​പി​ക്കു​ന്നു. തങ്ങളുടെ വലകൾ വിട്ടിട്ടു തന്നെ അനുഗ​മി​ക്കാ​നും ‘മനുഷ്യ​രെ പിടി​ക്കു​ന്നവർ’ ആയിത്തീ​രാ​നും നാലു മീൻപി​ടി​ത്ത​ക്കാ​രെ അവൻ ക്ഷണിക്കു​ന്നു. അവരോ​ടൊത്ത്‌ അവൻ “ഗലീല​യിൽ ഒക്കെയും ചുററി സഞ്ചരി​ച്ചു​കൊ​ണ്ടു അവരുടെ പളളി​ക​ളിൽ ഉപദേ​ശി​ക്കു​ക​യും രാജ്യ​ത്തി​ന്റെ സുവി​ശേഷം പ്രസം​ഗി​ക്കു​ക​യും ജനത്തി​ലു​ളള സകലദീ​ന​ത്തെ​യും വ്യാധി​യെ​യും സൗഖ്യ​മാ​ക്കു​ക​യും” ചെയ്യുന്നു.—4:17, 19, 23.

14. തന്റെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു ഏതു സന്തുഷ്ടി​യെ​ക്കു​റി​ച്ചു പറയുന്നു, അവൻ നീതി​യെ​ക്കു​റിച്ച്‌ എന്തു പറയുന്നു?

14 ഗിരി​പ്ര​ഭാ​ഷണം (5:1–7:29). ജനക്കൂ​ട്ടങ്ങൾ തന്നെ അനുഗ​മി​ച്ചു​തു​ട​ങ്ങു​മ്പോൾ യേശു പർവത​ത്തി​ലേക്കു കയറി​പ്പോ​കു​ക​യും ഇരുന്നു തന്റെ ശിഷ്യരെ പഠിപ്പി​ച്ചു​തു​ട​ങ്ങു​ക​യും ചെയ്യുന്നു. അവൻ ഈ പുളകം​കൊ​ള​ളി​ക്കുന്ന പ്രസംഗം ഒമ്പതു ‘സന്തുഷ്ടി’കളോടെ തുടങ്ങു​ന്നു: തങ്ങളുടെ ആത്മീയാ​വ​ശ്യ​ത്തെ​ക്കു​റി​ച്ചു ബോധ​മു​ള​ളവർ, വിലപി​ക്കു​ന്നവർ, സൗമ്യ​പ്ര​കൃ​തർ, നീതി​ക്കു​വേണ്ടി വിശക്കു​ക​യും ദാഹി​ക്കു​ക​യും ചെയ്യു​ന്നവർ, കരുണ​യു​ള​ളവർ, ഹൃദയ​ശു​ദ്ധി​യു​ള​ളവർ, സമാധാ​ന​മു​ണ്ടാ​ക്കു​ന്നവർ, നീതി​ക്കു​വേണ്ടി പീഡി​പ്പി​ക്ക​പ്പെ​ടു​ന്നവർ, നിന്ദി​ക്ക​പ്പെ​ടു​ന്നവർ, ദുഷി​ക്ക​പ്പെ​ടു​ന്നവർ എന്നിവർ സന്തുഷ്ട​രാ​കു​ന്നു. “സ്വർഗ്ഗ​ത്തിൽ നിങ്ങളു​ടെ പ്രതി​ഫലം വലുതാ​ക​കൊ​ണ്ടു സന്തോ​ഷി​ച്ചു​ല്ല​സി​പ്പിൻ.” അവൻ തന്റെ ശിഷ്യരെ “ഭൂമി​യു​ടെ ഉപ്പ്‌” എന്നും “ലോക​ത്തി​ന്റെ വെളിച്ചം” എന്നും വിളി​ക്കു​ക​യും ശാസ്‌ത്രി​മാ​രു​ടെ​യും പരീശൻമാ​രു​ടെ​യും ഔപചാ​രി​ക​ത​യിൽനി​ന്നു വളരെ വിഭി​ന്ന​മായ നീതിയെ വിശദീ​ക​രി​ക്കു​ക​യും ചെയ്യുന്നു, അതാണു സ്വർഗ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തിന്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌. “ആകയാൽ നിങ്ങളു​ടെ സ്വർഗ്ഗീ​യ​പി​താ​വു സൽഗു​ണ​പൂർണ്ണൻ ആയിരി​ക്കു​ന്ന​തു​പോ​ലെ നിങ്ങളും സൽഗു​ണ​പൂർണ്ണ​രാ​കു​വിൻ.”—5:12-14, 48.

15. പ്രാർഥ​ന​യെ​യും രാജ്യ​ത്തെ​യും കുറിച്ച്‌ യേശു​വിന്‌ എന്തു പറയാ​നുണ്ട്‌?

15 യേശു കപടഭ​ക്തി​പ​ര​മായ ദാനങ്ങൾക്കും പ്രാർഥ​ന​കൾക്കു​മെ​തി​രാ​യി മുന്നറി​യി​പ്പു കൊടു​ക്കു​ന്നു. പിതാ​വി​ന്റെ നാമ വിശു​ദ്ധീ​ക​ര​ണ​ത്തി​നും അവന്റെ രാജ്യ​ത്തി​ന്റെ വരവി​നും അവരുടെ അനുദിന അഹോ​വൃ​ത്തി​ക്കും​വേണ്ടി പ്രാർഥി​ക്കാൻ അവൻ തന്റെ ശിഷ്യരെ പഠിപ്പി​ക്കു​ന്നു. പ്രഭാ​ഷ​ണ​ത്തി​ലു​ട​നീ​ളം യേശു രാജ്യത്തെ മുൻപ​ന്തി​യിൽ നിർത്തു​ന്നു. തന്നെ അനുഗ​മി​ക്കു​ന്നവർ ഭൗതി​ക​സ്വ​ത്തി​നെ​ക്കു​റി​ച്ചു വ്യാകു​ല​പ്പെ​ട​രു​തെ​ന്നും അല്ലെങ്കിൽ അതിനു​വേണ്ടി മാത്രം പ്രവർത്തി​ക്ക​രു​തെ​ന്നും അവൻ മുന്നറി​യി​പ്പു കൊടു​ക്കു​ന്നു, എന്തെന്നാൽ പിതാവ്‌ അവരുടെ യഥാർഥ ആവശ്യങ്ങൾ അറിയു​ന്നു. അപ്പോൾ, “ഒന്നാമതു രാജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​പ്പിൻ; അതോ​ടു​കൂ​ടെ ഇതൊ​ക്കെ​യും നിങ്ങൾക്കു കിട്ടും” എന്ന്‌ അവൻ പറയുന്നു.—6:33.

16. (എ) മററു​ള​ള​വ​രു​മാ​യു​ളള ബന്ധംസം​ബ​ന്ധിച്ച യേശു​വി​ന്റെ ബുദ്ധ്യു​പ​ദേശം എന്താണ്‌, ദൈവ​ത്തി​ന്റെ ഇഷ്ടം അനുസ​രി​ക്കു​ന്ന​വ​രെ​യും അനുസ​രി​ക്കാ​ത്ത​വ​രെ​യും കുറിച്ച്‌ അവൻ എന്തു പറയുന്നു? (ബി) അവന്റെ പ്രഭാ​ഷ​ണ​ത്തിന്‌ എന്തു ഫലമുണ്ട്‌?

16 മററു​ള​ള​വ​രു​മാ​യു​ളള ബന്ധങ്ങ​ളെ​ക്കു​റി​ച്ചു യജമാനൻ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു, ഇങ്ങനെ പറഞ്ഞു​കൊണ്ട്‌: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കു​ന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” ജീവനി​ലേ​ക്കു​ളള വഴി കണ്ടെത്തുന്ന ചുരു​ക്കം​പേർ പിതാ​വി​ന്റെ ഇഷ്ടം​ചെ​യ്യു​ന്നവർ ആയിരി​ക്കും. അധർമം പ്രവർത്തി​ക്കു​ന്നവർ അവരുടെ ഫലങ്ങളാൽ അറിയ​പ്പെ​ടു​ക​യും ത്യജി​ക്ക​പ്പെ​ടു​ക​യും ചെയ്യും. യേശു തന്റെ വചനങ്ങൾ അനുസ​രി​ക്കു​ന്ന​വനെ “പാറമേൽ വീടു​പ​ണിത ബുദ്ധി​യു​ളള മനുഷ്യ​നോ​ടു” ഉപമി​ക്കു​ന്നു. ശ്രദ്ധി​ച്ചു​കൊ​ണ്ടി​രുന്ന ജനക്കൂ​ട്ട​ങ്ങ​ളു​ടെ​മേൽ ഈ പ്രസം​ഗ​ത്തിന്‌ എന്തു ഫലമുണ്ട്‌? അവർ “അവന്റെ ഉപദേ​ശ​ത്തിൽ വിസ്‌മ​യി​ച്ചു”പോകു​ന്നു, കാരണം “അവരുടെ ശാസ്‌ത്രി​മാ​രെ​പ്പോ​ലെ അല്ല, അധികാ​ര​മു​ള​ള​വ​നാ​യി​ട്ട​ത്രേ അവൻ അവരോ​ടു ഉപദേശി”ക്കുന്നത്‌.—7:12, 24-29.

17. യേശു മിശി​ഹാ​യെന്ന നിലയി​ലു​ളള തന്റെ അധികാ​രം പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ, അവൻ ഏതു സ്‌നേ​ഹ​പൂർവ​ക​മായ താത്‌പ​ര്യം പ്രകട​മാ​ക്കു​ന്നു?

17 രാജ്യ​പ്ര​സം​ഗം വികസി​പ്പി​ക്കു​ന്നു (8:1–11:30). യേശു അനേകം അത്ഭുതങ്ങൾ ചെയ്യുന്നു—കുഷ്‌ഠ​രോ​ഗി​ക​ളെ​യും തളർവാ​തം പിടി​പെ​ട്ട​വ​രെ​യും ഭൂതബാ​ധി​ത​രെ​യും സൗഖ്യ​മാ​ക്കു​ന്നു. ഒരു കൊടു​ങ്കാ​ററു ശമിപ്പി​ച്ചു​കൊണ്ട്‌ അവൻ കാററിൻമേ​ലും തിരമാ​ല​ക​ളു​ടെ​മേ​ലും അധികാ​രം പ്രകട​മാ​ക്കു​ന്നു. അവൻ ഒരു പെൺകു​ട്ടി​യെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്കു​ക​യും ചെയ്യുന്നു. ജനക്കൂ​ട്ടങ്ങൾ “ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ” എത്ര ചിന്നി​യ​വ​രും ചിതറി​ക്ക​പ്പെ​ട്ട​വ​രു​മാ​ണെന്നു കാണു​മ്പോൾ യേശു​വിന്‌ അവരോട്‌ എന്തു സഹതാ​പ​മാ​ണു തോന്നു​ന്നത്‌! തന്റെ ശിഷ്യ​രോട്‌ അവൻ പറയു​ന്ന​പ്ര​കാ​രം “കൊയ്‌ത്തു വളരെ ഉണ്ടു സത്യം, വേലക്കാ​രോ ചുരുക്കം. ആകയാൽ കൊയ്‌ത്തി​ന്റെ യജമാ​ന​നോ​ടു കൊയ്‌ത്തി​ലേക്കു വേലക്കാ​രെ അയക്കേ​ണ്ട​തി​ന്നു യാചി​പ്പിൻ.”—9:36-38.

18. (എ) യേശു തന്റെ അപ്പോ​സ്‌ത​ലൻമാർക്ക്‌ ഏതു നിർദേ​ശ​വും ബുദ്ധ്യു​പ​ദേ​ശ​വും കൊടു​ക്കു​ന്നു? (ബി) “ഈ തലമുറ”ക്കു കഷ്ടം എന്തു​കൊണ്ട്‌?

18 യേശു 12 അപ്പോ​സ്‌ത​ലൻമാ​രെ തിര​ഞ്ഞെ​ടു​ക്കു​ക​യും നിയോ​ഗി​ക്കു​ക​യും ചെയ്യുന്നു. വേല ചെയ്യേണ്ട വിധം​സം​ബ​ന്ധിച്ച്‌ അവർക്ക്‌ അവൻ സുനി​ശ്ചി​ത​മായ നിർദേ​ശങ്ങൾ കൊടു​ക്കു​ക​യും അവരുടെ പഠിപ്പി​ക്ക​ലി​ന്റെ കേ​ന്ദ്രോ​പ​ദേ​ശ​ത്തി​നു ദൃഢത കൊടു​ക്കു​ക​യും ചെയ്യുന്നു: “നിങ്ങൾ പോകു​മ്പോൾ: സ്വർഗ്ഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു എന്നു ഘോഷി​പ്പിൻ.” അവൻ അവർക്കു ജ്ഞാനപൂർവ​ക​വും സ്‌നേ​ഹ​പൂർവ​ക​വു​മായ ബുദ്ധ്യു​പ​ദേശം കൊടു​ക്കു​ന്നു: “സൌജ​ന്യ​മാ​യി നിങ്ങൾക്കു ലഭിച്ചു സൌജ​ന്യ​മാ​യി കൊടു​പ്പിൻ.” “പാമ്പി​നെ​പ്പോ​ലെ ബുദ്ധി​യു​ള​ള​വ​രും പ്രാവി​നെ​പ്പോ​ലെ കളങ്കമി​ല്ലാ​ത്ത​വ​രും ആയിരി​പ്പിൻ.” അടുത്ത ബന്ധുക്ക​ളാൽപോ​ലും അവർ വെറു​ക്ക​പ്പെ​ടു​ക​യും പീഡി​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യും, എന്നാൽ, “തന്റെ ജീവനെ കണ്ടെത്തി​യവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും എന്നു യേശു അവരെ ഓർമ​പ്പെ​ടു​ത്തു​ന്നു.” (10:7, 8, 16, 39) തങ്ങളുടെ നിയമിത നഗരങ്ങ​ളിൽ പഠിപ്പി​ക്കു​ന്ന​തി​നും പ്രസം​ഗി​ക്കു​ന്ന​തി​നു​മാ​യി അവർ പോകു​ന്നു! യേശു യോഹ​ന്നാൻസ്‌നാ​പ​കനെ തനിക്കു​മു​മ്പാ​യി അയയ്‌ക്ക​പ്പെട്ട ദൂതനാ​യി, വാഗ്‌ദ​ത്തം​ചെ​യ്യ​പ്പെട്ട ‘ഏലിയാ​വാ​യി’ തിരി​ച്ച​റി​യി​ക്കു​ന്നു. എന്നാൽ “ഈ തലമുറ” യോഹ​ന്നാ​നെ​യോ മനുഷ്യ​പു​ത്ര​നായ യേശു​വി​നെ​യോ സ്വീക​രി​ക്കു​ന്നില്ല. (11:14, 16) അതു​കൊണ്ട്‌, അവന്റെ വീര്യ​പ്ര​വൃ​ത്തി​കൾ കണ്ടിട്ട്‌ അനുത​പി​ക്കാത്ത ഈ തലമു​റ​യ്‌ക്കും നഗരങ്ങൾക്കും അയ്യോ കഷ്ടം! എന്നാൽ അവന്റെ ശിഷ്യ​രാ​യി​ത്തീർന്നവർ തങ്ങളുടെ ദേഹി​കൾക്കു നവോൻമേഷം കണ്ടെത്തും.

19. ശബത്തിലെ യേശു​വി​ന്റെ നടത്തയെ പരീശൻമാർ ചോദ്യം​ചെ​യ്യു​മ്പോൾ, യേശു അവരെ അപലപി​ക്കു​ന്നത്‌ എങ്ങനെ?

19 പരീശൻമാർ ഖണ്ഡിക്ക​പ്പെ​ടു​ക​യും അപലപി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു (12:1-50). ശബത്തിന്റെ പ്രശ്‌ന​ത്തിൽ യേശു​വി​നെ കുററ​പ്പെ​ടു​ത്താൻ പരീശൻമാർ ശ്രമി​ക്കു​ന്നു. എന്നാൽ അവൻ അവരുടെ ആരോ​പ​ണ​ങ്ങളെ ഖണ്ഡിക്കു​ക​യും അവരുടെ കപടഭ​ക്തി​യെ ഉഗ്രമാ​യി അപലപി​ക്കു​ക​യും ചെയ്യുന്നു. അവൻ അവരോ​ടു പറയുന്നു: “സർപ്പസ​ന്ത​തി​കളേ, നിങ്ങൾ ദുഷ്ടരാ​യി​രി​ക്കെ നല്ലതു സംസാ​രി​പ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയു​ന്ന​തിൽനി​ന്ന​ല്ലോ വായ്‌ സംസാ​രി​ക്കു​ന്നതു.” (12:34) യോനാ​പ്ര​വാ​ച​കന്റെ അടയാ​ളം​മാ​ത്രമേ അവർക്കു കൊടു​ക്കു​ക​യു​ളളു: മനുഷ്യ​പു​ത്രൻ മൂന്നു പകലും മൂന്നു രാത്രി​യും ഭൂമി​ക്കു​ള​ളിൽ ആയിരി​ക്കും.

20. (എ) യേശു ദൃഷ്ടാ​ന്ത​ങ്ങ​ളി​ലൂ​ടെ സംസാ​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) അവൻ ഇപ്പോൾ ഏതു രാജ്യ​ദൃ​ഷ്ടാ​ന്തങ്ങൾ നൽകുന്നു?

20 ഏഴു രാജ്യ​ദൃ​ഷ്ടാ​ന്തങ്ങൾ (13:1-58). യേശു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചു സംസാ​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? തന്റെ ശിഷ്യ​രോട്‌ അവൻ വിശദീ​ക​രി​ക്കു​ന്നു: “സ്വർഗ്ഗ​രാ​ജ്യ​ത്തി​ന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചി​രി​ക്കു​ന്നു; അവർക്കോ ലഭിച്ചി​ട്ടില്ല.” തന്റെ ശിഷ്യർ കാണു​ക​യും കേൾക്കു​ക​യും ചെയ്യു​ന്ന​തു​കൊണ്ട്‌ അവരെ അവൻ സന്തുഷ്ട​രെന്നു പ്രഖ്യാ​പി​ക്കു​ന്നു. എന്തു നവോൻമേ​ഷ​ദാ​യ​ക​മായ പ്രബോ​ധ​ന​മാണ്‌ അവൻ ഇപ്പോൾ അവർക്കു പ്രദാ​നം​ചെ​യ്യു​ന്നത്‌! വിതക്കാ​രന്റെ ദൃഷ്ടാന്തം വിശദീ​ക​രി​ച്ച​ശേഷം വയലിലെ കളകളു​ടെ​യും കടുകു​മ​ണി​യു​ടെ​യും പുളി​മാ​വി​ന്റെ​യും ഒളിച്ചു​വെച്ച നിധി​യു​ടെ​യും ഉയർന്ന മൂല്യ​മു​ളള മുത്തി​ന്റെ​യും കോരു​വ​ല​യു​ടെ​യും ഉപമകൾ യേശു പറയുന്നു—എല്ലാം “സ്വർഗ്ഗ​രാ​ജ്യ”ത്തോടു​ളള ബന്ധത്തിൽ എന്തെങ്കി​ലും ചിത്രീ​ക​രി​ക്കു​ന്ന​തു​തന്നെ. എന്നിരു​ന്നാ​ലും, ആളുകൾ അവനിൽ ഇടറുന്നു. യേശു അവരോ​ടു പറയുന്നു: “ഒരു പ്രവാ​ചകൻ തന്റെ പിതൃ​ന​ഗ​ര​ത്തി​ലും സ്വന്തഭ​വ​ന​ത്തി​ലും അല്ലാതെ ബഹുമാ​ന​മി​ല്ലാ​ത്തവൻ അല്ല.”—13:11, 57.

21. (എ) യേശു ഏത്‌ അത്ഭുതങ്ങൾ ചെയ്യുന്നു, അവ അവനെ ആരായി തിരി​ച്ച​റി​യി​ക്കു​ന്നു? (ബി) മനുഷ്യ​പു​ത്രൻ തന്റെ രാജ്യ​ത്തിൽ വരുന്നതു സംബന്ധിച്ച്‌ ഏതു ദർശനം കൊടു​ക്ക​പ്പെ​ടു​ന്നു?

21 “ക്രിസ്‌തു”വിന്റെ കൂടു​ത​ലായ ശുശ്രൂ​ഷ​യും അത്ഭുത​ങ്ങ​ളും (14:1–17:27). നട്ടെല്ലി​ല്ലാത്ത ഹെരോ​ദാവ്‌ അന്തിപ്പാ​സി​ന്റെ കൽപ്പന​പ്ര​കാ​രം നടന്ന യോഹ​ന്നാൻ സ്‌നാ​പ​കന്റെ ശിരഃ​ഛേ​ദ​ന​ത്തെ​ക്കു​റി​ച്ചു​ളള വാർത്ത​യാൽ യേശു ആഴമായി ബാധി​ക്ക​പ്പെ​ടു​ന്നു. അവൻ അത്ഭുത​ക​ര​മാ​യി 5,000-വും അധിക​വും വരുന്ന ഒരു ജനക്കൂ​ട്ടത്തെ പോഷി​പ്പി​ക്കു​ന്നു; കടലിൻമേൽ നടക്കുന്നു; പരീശൻമാ​രു​ടെ കൂടു​ത​ലായ വിമർശ​ന​ത്തി​ന്റെ മുന​യൊ​ടി​ക്കു​ന്നു. അവർ ‘തങ്ങളുടെ പാരമ്പ​ര്യ​ത്താൽ ദൈവ​വ​ച​നത്തെ അതിലം​ഘി​ക്കു​ക​യാണ്‌’ എന്ന്‌ അവൻ പറയുന്നു; ഭൂതബാ​ധി​ത​രെ​യും “മുടന്തർ, കുരുടർ, ഊമർ, കൂനർ, മുതലായ പലരെ​യും” അവൻ സൗഖ്യ​മാ​ക്കു​ന്നു; വീണ്ടും ഏഴപ്പവും ചുരു​ക്കം​ചില ചെറു​മീ​നും​കൊണ്ട്‌ 4000-ത്തിൽപ്പരം പേരെ പോഷി​പ്പി​ക്കു​ന്നു. (15:3, 30) യേശു​വി​ന്റെ ഒരു ചോദ്യ​ത്തോ​ടു​ളള പ്രതി​ക​ര​ണ​മാ​യി “നീ ജീവനു​ളള ദൈവ​ത്തി​ന്റെ പുത്ര​നായ ക്രിസ്‌തു” എന്നു പറഞ്ഞു​കൊ​ണ്ടു പത്രോസ്‌ അവനെ തിരി​ച്ച​റി​യി​ക്കു​ന്നു. യേശു പത്രോ​സി​നെ അഭിന​ന്ദി​ക്കു​ക​യും, “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും” എന്നു പ്രഖ്യാ​പി​ക്കു​ക​യും ചെയ്യുന്നു. (16:16, 18) യേശു ഇപ്പോൾ അടുത്തു​വ​രുന്ന തന്റെ മരണ​ത്തെ​യും മൂന്നാം​ദി​വ​സത്തെ തന്റെ പുനരു​ത്ഥാ​ന​ത്തെ​യും കുറിച്ചു സംസാ​രി​ച്ചു​തു​ട​ങ്ങു​ന്നു. എന്നാൽ തന്റെ ശിഷ്യ​രിൽ ചിലർ “മനുഷ്യ​പു​ത്രൻ തന്റെ രാജ്യ​ത്തിൽ വരുന്നതു കാണു​വോ​ളം മരണം ആസ്വദി​ക്കു”കയി​ല്ലെ​ന്നും അവൻ വാഗ്‌ദ​ത്തം​ചെ​യ്യു​ന്നു. (16:28) ആറു ദിവസം കഴിഞ്ഞു താൻ മഹത്ത്വ​ത്തിൽ മറുരൂ​പ​പ്പെ​ടു​ന്നതു കാണാൻ യേശു പത്രോ​സി​നെ​യും യാക്കോ​ബി​നെ​യും യോഹ​ന്നാ​നെ​യും ഒരു ഉയർന്ന മലയി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു. ഒരു ദർശന​ത്തിൽ, മോശ​യും ഏലിയാ​വും അവനോ​ടു സംസാ​രി​ക്കു​ന്നത്‌ അവർ കാണുന്നു, “ഇവൻ എന്റെ പ്രിയ​പു​ത്രൻ, ഇവങ്കൽ ഞാൻ പ്രസാ​ദി​ക്കു​ന്നു; ഇവന്നു ചെവി​കൊ​ടു​പ്പിൻ” എന്നു പറയുന്ന സ്വർഗ​ത്തിൽനി​ന്നു​ളള ഒരു ശബ്ദം അവർ കേൾക്കു​ക​യും ചെയ്യുന്നു. വാഗ്‌ദ​ത്തം​ചെ​യ്യ​പ്പെട്ട “ഏലിയാ​വു” വന്നുക​ഴി​ഞ്ഞു​വെന്നു പർവത​ത്തിൽനിന്ന്‌ ഇറങ്ങി​യ​ശേഷം യേശു അവരോ​ടു പറയുന്നു, അവൻ യോഹ​ന്നാൻ സ്‌നാ​പ​ക​നെ​ക്കു​റി​ച്ചാ​ണു പറയു​ന്നത്‌ എന്ന്‌ അവർ ഗ്രഹി​ക്കു​ന്നു.—17:5, 12.

22. യേശു ക്ഷമ സംബന്ധിച്ച്‌ എന്തു ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു?

22 യേശു തന്റെ ശിഷ്യൻമാ​രെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു (18:1-35). കഫർന്ന​ഹൂ​മിൽവെച്ചു യേശു ശിഷ്യൻമാ​രോ​ടു താഴ്‌മ​യെ​ക്കു​റി​ച്ചും അലഞ്ഞു​തി​രി​യുന്ന ഒരു ആടിനെ വീണ്ടെ​ടു​ക്കു​ന്ന​തി​ലെ മഹാസ​ന്തോ​ഷ​ത്തെ​ക്കു​റി​ച്ചും സഹോ​ദ​രൻമാർ തമ്മിലു​ളള കുററ​ങ്ങൾക്കു തീരു​മാ​ന​മു​ണ്ടാ​ക്കു​ന്ന​തി​നെ​ക്കുറി​ച്ചും സംസാ​രി​ക്കു​ന്നു. ‘ഞാൻ എന്റെ സഹോ​ദ​ര​നോ​ടു എത്ര പ്രാവ​ശ്യം ക്ഷമിക്കണം’ എന്നു പത്രോസ്‌ ചോദി​ക്കു​ന്നു. “ഏഴുവ​ട്ടമല്ല, ഏഴു എഴുപ​തു​വട്ടം [“എഴുപ​ത്തേഴു വട്ടം”, NW] എന്നു ഞാൻ നിന്നോ​ടു പറയുന്നു” എന്നു യേശു പറയുന്നു. ഇതിനു ശക്തി പകരു​ന്ന​തിന്‌ 6 കോടി ദിനാ​റി​ന്റെ കടം യജമാനൻ ഇളച്ചു​കൊ​ടുത്ത ഒരു അടിമ​യു​ടെ ദൃഷ്ടാന്തം യേശു പറയുന്നു. ഈ അടിമ പിന്നീട്‌ 100 ദിനാ​റി​ന്റെ ഒരു കടംനി​മി​ത്തം ഒരു സഹ അടിമയെ തടവി​ലാ​ക്കി​ച്ചു. തത്‌ഫ​ല​മാ​യി കരുണ​യി​ല്ലാത്ത അടിമ ജയില​ധി​കൃ​തർക്ക്‌ ഏൽപ്പി​ക്ക​പ്പെട്ടു. e “നിങ്ങൾ ഓരോ​രു​ത്തൻ സഹോ​ദ​ര​നോ​ടു ഹൃദയ​പൂർവ്വം ക്ഷമിക്കാ​ഞ്ഞാൽ സ്വർഗ്ഗ​സ്ഥ​നായ എന്റെ പിതാവു അങ്ങനെ​തന്നെ നിങ്ങ​ളോ​ടും ചെയ്യും” എന്ന ആശയം യേശു വ്യക്തമാ​ക്കു​ന്നു.—18:21, 22, 35.

23. വിവാ​ഹ​മോ​ച​നം​സം​ബ​ന്ധി​ച്ചും ജീവനി​ലേ​ക്കു​ളള വഴിസം​ബ​ന്ധി​ച്ചും യേശു എന്തു വിശദീ​ക​രി​ക്കു​ന്നു?

23 യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ അവസാ​ന​വർഷങ്ങൾ (19:1–22:46). ശാസ്‌ത്രി​മാ​രും പരീശൻമാ​രും യേശു​വി​ന്റെ ശുശ്രൂ​ഷ​യിൽ കൂടുതൽ കുപി​ത​രാ​യി​ത്തീ​രു​മ്പോൾ സംഭവങ്ങൾ ത്വരി​ത​ഗ​തി​യി​ലാ​വു​ക​യും സംഘർഷം വർധി​ക്കു​ക​യും ചെയ്യുന്നു. അവർ വിവാ​ഹ​മോ​ച​ന​ത്തി​ന്റെ കാര്യ​ത്തിൽ അവനെ കുടു​ക്കു​ന്ന​തി​നു വരുന്നു​വെ​ങ്കി​ലും പരാജ​യ​പ്പെ​ടു​ന്നു; വിവാ​ഹ​മോ​ച​ന​ത്തി​ന്റെ ഏക തിരു​വെ​ഴുത്ത്‌ അടിസ്ഥാ​നം പരസം​ഗ​മാ​ണെന്നു യേശു പ്രകട​മാ​ക്കു​ന്നു. ഒരു ധനിക​നായ യുവാവു യേശു​വി​ന്റെ അടുക്കൽ വരിക​യും നിത്യ​ജീ​വ​നി​ലേ​ക്കു​ളള വഴി ചോദി​ക്കു​ക​യും ചെയ്യുന്നു, എന്നാൽ തനിക്കു​ള​ള​തെ​ല്ലാം വിററി​ട്ടു യേശു​വി​ന്റെ ഒരു അനുഗാ​മി​യാ​കേ​ണ്ട​താ​ണെന്നു മനസ്സി​ലാ​ക്കു​മ്പോൾ അയാൾ ദുഃഖി​ത​നാ​യി പോകു​ന്നു. വേലക്കാ​രു​ടെ​യും ദിനാ​റി​ന്റെ​യും ദൃഷ്ടാന്തം പറഞ്ഞ​ശേഷം യേശു വീണ്ടും തന്റെ മരണ​ത്തെ​യും പുനരു​ത്ഥാ​ന​ത്തെ​യും​കു​റി​ച്ചു സംസാ​രി​ക്കു​ന്നു. അവൻ പറയുന്നു: “മനുഷ്യ​പു​ത്രൻ ശുശ്രൂഷ ചെയ്യി​പ്പാ​നല്ല, ശുശ്രൂ​ഷി​പ്പാ​നും അനേകർക്കു​വേണ്ടി തന്റെ ജീവനെ മറുവി​ല​യാ​യി കൊടു​പ്പാ​നും വന്നതു​പോ​ലെ​തന്നെ.”—20:28.

24. യേശു തന്റെ മനുഷ്യ​ജീ​വി​ത​ത്തി​ന്റെ അവസാ​ന​വാ​ര​ത്തിൽ പ്രവേ​ശി​ക്കു​മ്പോൾ മത​വൈ​രി​ക​ളു​മാ​യി അവൻ ഏത്‌ ഏററു​മു​ട്ട​ലു​കൾ നടത്തുന്നു, അവൻ അവരുടെ ചോദ്യ​ങ്ങൾ എങ്ങനെ കൈകാ​ര്യം​ചെ​യ്യു​ന്നു?

24 യേശു ഇപ്പോൾ തന്റെ മനുഷ്യ​ജീ​വി​ത​ത്തി​ന്റെ അവസാ​ന​വാ​ര​ത്തി​ലേക്കു കടക്കുന്നു. അവൻ യെരു​ശ​ലേ​മി​ലേക്കു ‘രാജാ​വാ​യി ഒരു കഴുത​പ്പു​റ​ത്തു​ക​യറി’ ജയഘോ​ഷ​യാ​ത്ര നടത്തുന്നു. (21:4, 5) അവൻ പണ കൈമാ​റ​റ​ക്കാ​രെ​യും മററു ലാഭ​ക്കൊ​തി​യൻമാ​രെ​യും ഇറക്കി​വി​ട്ടു​കൊണ്ട്‌ ആലയത്തെ ശുദ്ധീ​ക​രി​ക്കു​ന്നു. “ചുങ്കക്കാ​രും വേശ്യ​മാ​രും നിങ്ങൾക്കു മുമ്പായി ദൈവ​രാ​ജ്യ​ത്തിൽ കടക്കുന്നു” എന്നു പറഞ്ഞ​പ്പോൾ അവന്റെ ശത്രു​ക്ക​ളു​ടെ വിദ്വേ​ഷം മൂർച്ഛി​ക്കു​ന്നു. (21:31) മുന്തി​രി​ത്തോ​ട്ട​ത്തെ​യും വിവാ​ഹ​വി​രു​ന്നി​നെ​യും കുറി​ച്ചു​ളള കുറി​ക്കു​കൊ​ള​ളുന്ന അവന്റെ ദൃഷ്ടാ​ന്തങ്ങൾ തുളഞ്ഞു​ക​യ​റു​ന്നു. “കൈസർക്കു​ള​ളതു കൈസർക്കും ദൈവ​ത്തി​ന്നു​ള​ളതു ദൈവ​ത്തി​ന്നും കൊടു​പ്പിൻ” എന്നു പറഞ്ഞു​കൊ​ണ്ടു പരീശൻമാ​രു​ടെ നികു​തി​സം​ബ​ന്ധ​മായ ചോദ്യ​ത്തിന്‌ അവൻ വിദഗ്‌ധ​മാ​യി ഉത്തരം നൽകുന്നു. (22:21) അതു​പോ​ലെ​തന്നെ അവൻ സദൂക്യ​രു​ടെ ഒരു കുടു​ക്കു​ചോ​ദ്യ​ത്തെ പിന്തി​രി​പ്പി​ക്കു​ക​യും പുനരു​ത്ഥാ​ന​പ്ര​ത്യാ​ശയെ ഉയർത്തി​പ്പി​ടി​ക്കു​ക​യും ചെയ്യുന്നു. വീണ്ടും ന്യായ​പ്ര​മാ​ണത്തെ സംബന്ധിച്ച ഒരു ചോദ്യ​വു​മാ​യി പരീശൻമാർ അവനെ സമീപി​ക്കു​ന്നു. ഏററവും വലിയ കൽപ്പന യഹോ​വയെ പൂർണ​മാ​യി സ്‌നേ​ഹി​ക്കുക എന്നതും രണ്ടാമ​ത്തേത്‌ ഒരുവന്റെ അയൽക്കാ​രനെ തന്നേ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കുക എന്നതും ആണെന്ന്‌ അവൻ അവരോ​ടു പറയുന്നു. പിന്നീട്‌, ‘ക്രിസ്‌തു​വി​നു ദാവീ​ദി​ന്റെ പുത്ര​നും അവന്റെ കർത്താ​വു​മാ​യി​രി​ക്കാൻ എങ്ങനെ കഴിയും?’ എന്നു യേശു അവരോ​ടു ചോദി​ക്കു​ന്നു. ആർക്കും ഉത്തരം​പ​റ​യാൻ കഴിയു​ന്നില്ല. പിന്നീട്‌ ആരും അവനോ​ടു ചോദ്യം ചോദി​ക്കാൻ മുതി​രു​ന്നില്ല.—22:45, 46.

25. യേശു ശാസ്‌ത്രി​മാ​രെ​യും പരീശൻമാ​രെ​യും ശക്തമായി അപലപി​ക്കു​ന്നത്‌ എങ്ങനെ?

25 ‘കപടഭ​ക്തരേ, നിങ്ങൾക്ക്‌ അയ്യോ കഷ്ടം’ (23:1–24:2). ആലയത്തിൽ ജനക്കൂ​ട്ട​ങ്ങ​ളോ​ടു സംസാ​രി​ക്കു​മ്പോൾ യേശു ശാസ്‌ത്രി​മാ​രെ​യും പരീശൻമാ​രെ​യും വീണ്ടും ഉഗ്രമാ​യി അപലപി​ക്കു​ന്നു. രാജ്യ​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തിന്‌ അവർ തങ്ങളേ​ത്തന്നെ അയോ​ഗ്യ​രാ​ക്കി​യി​രി​ക്കു​ന്നു​വെന്നു മാത്രമല്ല, മററു​ള​ളവർ പ്രവേ​ശി​ക്കു​ന്ന​തി​നെ തടയാൻ സകല കൗശല​ങ്ങ​ളും പ്രയോ​ഗി​ക്കു​ക​യും ചെയ്യുന്നു. വെളള​തേച്ച ശവക്കല്ല​റ​കൾപോ​ലെ​തന്നെ അവർ പുറമേ അഴകു​ള​ള​വ​രാ​യി കാണ​പ്പെ​ടു​ന്നു, എന്നാൽ അകമേ അവരിൽ ദുഷി​പ്പും ജീർണ​ത​യും നിറഞ്ഞി​രി​ക്കു​ന്നു. “നിങ്ങളു​ടെ ഭവനം ശൂന്യ​മാ​യി​ത്തീ​രും” എന്ന യെരു​ശ​ലേ​മി​നെ​തി​രായ ന്യായ​വി​ധി​യോ​ടെ യേശു പര്യവ​സാ​നി​പ്പി​ക്കു​ന്നു. (23:38) ആലയം വിട്ടു​പോ​കു​മ്പോൾ യേശു അതിന്റെ നാശം പ്രവചി​ക്കു​ന്നു.

26. യേശു രാജ്യ​മ​ഹ​ത്ത്വ​ത്തി​ലു​ളള തന്റെ സാന്നി​ധ്യം​സം​ബ​ന്ധിച്ച്‌ ഏതു പ്രാവ​ച​നിക അടയാളം നൽകുന്നു?

26 യേശു തന്റെ ‘സാന്നി​ധ്യ​ത്തി​ന്റെ അടയാളം’ നൽകുന്നു (24:3–25:46). അവന്റെ ശിഷ്യൻമാർ ഒലിവു​മ​ല​യിൽവെച്ച്‌, ‘അവന്റെ സാന്നി​ധ്യ​ത്തി​ന്റെ​യും വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​ന്റെ​യും അടയാള’ത്തെക്കു​റിച്ച്‌ അവനോ​ടു ചോദി​ക്കു​ന്നു. ഉത്തരമാ​യി യേശു, ‘ജനത ജനത​ക്കെ​തി​രാ​യും രാജ്യം രാജ്യ​ത്തി​നെ​തി​രാ​യു’മുളള യുദ്ധങ്ങൾ, ഭക്ഷ്യക്ഷാ​മങ്ങൾ, ഭൂകമ്പങ്ങൾ, അധർമ​ത്തി​ന്റെ വർധനവ്‌, “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത”യുടെ ഭൂവ്യാ​പക പ്രസംഗം, “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യെ “തനിക്കു​ളള സകല സ്വത്തു​ക്ക​ളു​ടെ​യും”മേൽ നിയമി​ക്കൽ എന്നിവ​യു​ടെ​യും, സംയുക്ത അടയാ​ള​ത്തി​ന്റെ മററ​നേകം സവി​ശേ​ഷ​ത​ക​ളു​ടെ​യും ഒരു കാല​ത്തേക്കു മുമ്പോ​ട്ടു വിരൽചൂ​ണ്ടു​ന്നു. (24:3, 7, 14, 45-47) ജാഗ്ര​ത​യും വിശ്വ​സ്‌ത​ത​യു​മു​ള​ള​വർക്കു സന്തോ​ഷ​ക​ര​മായ പ്രതി​ഫ​ലങ്ങൾ വെച്ചു​നീ​ട്ടുന്ന, പത്തു കന്യക​മാ​രെ​യും താലന്തു​ക​ളെ​യും കുറി​ച്ചു​ളള ദൃഷ്ടാ​ന്ത​ങ്ങ​ളോ​ടും കോലാ​ടു​തു​ല്യർ “നിത്യ​ഛേ​ദ​ന​ത്തി​ലേ​ക്കും, എന്നാൽ നീതി​മാൻമാർ നിത്യ​ജീ​വ​നി​ലേ​ക്കും” പോകു​ന്ന​താ​യി പ്രകട​മാ​ക്കുന്ന ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും കുറി​ച്ചു​ളള ദൃഷ്ടാ​ന്ത​ത്തോ​ടും കൂടെ യേശു ഈ പ്രധാ​ന​പ്പെട്ട പ്രവചനം ഉപസം​ഹ​രി​ക്കു​ന്നു.—25:46, NW.

27. ഏതു സംഭവങ്ങൾ ഭൂമി​യി​ലെ യേശു​വി​ന്റെ അന്തിമ​ദി​വ​സ​ത്തിൽ നടക്കുന്നു?

27 യേശു​വി​ന്റെ അന്തിമ​ദി​വ​സ​ത്തി​ലെ സംഭവങ്ങൾ (26:1–27:66). പെസഹ ആഘോ​ഷി​ച്ച​ശേഷം യേശു തന്റെ ശരീര​ര​ക്ത​ങ്ങ​ളു​ടെ പ്രതീ​ക​ങ്ങ​ളായ അപ്പത്തി​ലും വീഞ്ഞി​ലും പങ്കുപ​റ​റാൻ വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ലൻമാ​രെ ക്ഷണിച്ചു​കൊണ്ട്‌ അവരു​മാ​യി പുതു​തായ ഒന്ന്‌ ഏർപ്പെ​ടു​ത്തു​ന്നു. പിന്നീട്‌ അവർ ഗത്സമേ​ന​യി​ലേക്കു പോകു​ന്നു. അവിടെ യേശു പ്രാർഥി​ക്കു​ന്നു. അവിടെ യൂദാ സായു​ധ​രായ ഒരു ജനക്കൂ​ട്ട​വു​മാ​യി വരുക​യും കപടഭാ​വ​ത്തി​ലു​ളള ഒരു ചുംബ​ന​ത്തോ​ടെ യേശു​വി​നെ ഒററി​ക്കൊ​ടു​ക്കു​ക​യും ചെയ്യുന്നു. യേശു​വി​നെ മഹാപു​രോ​ഹി​തന്റെ അടുക്ക​ലേക്കു കൊണ്ടു​പോ​കു​ന്നു. മുഖ്യ​പു​രോ​ഹി​തൻമാ​രും മുഴു സൻഹെ​ദ്രീ​മും യേശു​വി​നെ​തി​രെ കളളസാ​ക്ഷി​കളെ അന്വേ​ഷി​ക്കു​ന്നു. യേശു​വി​ന്റെ പ്രവച​ന​പ്ര​കാ​രം, പരീക്ഷി​ക്ക​പ്പെ​ട്ട​പ്പോൾ പത്രോസ്‌ അവനെ തളളി​പ്പ​റ​യു​ന്നു. മനസ്സാ​ക്ഷി​ക്കുത്ത്‌ അനുഭ​വ​പ്പെ​ട്ടി​ട്ടു യൂദാ തന്റെ ഒററു​പണം ആലയത്തി​ലേക്ക്‌ എറിയു​ക​യും പോയി കെട്ടി​ത്തൂ​ങ്ങു​ക​യും ചെയ്യുന്നു. പ്രഭാ​ത​ത്തിൽ യേശു റോമൻ ഗവർണ​റായ പീലാ​ത്തോ​സി​ന്റെ മുമ്പി​ലേക്ക്‌ ആനയി​ക്ക​പ്പെ​ടു​ന്നു. അവൻ പുരോ​ഹി​തൻമാ​രാൽ ഇളക്കി​വി​ട​പ്പെട്ട ജനക്കൂ​ട്ട​ത്തിൽനി​ന്നു​ളള സമ്മർദ​ത്താൽ അവനെ തൂക്കി​ക്കൊ​ല്ലു​ന്ന​തിന്‌ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ന്നു. “അവന്റെ രക്തം ഞങ്ങളു​ടെ​മേ​ലും ഞങ്ങളുടെ മക്കളു​ടെ​മേ​ലും വരട്ടെ” എന്നു ജനക്കൂട്ടം അട്ടഹസി​ക്കു​ന്നു. ഗവർണ​റു​ടെ പടയാ​ളി​കൾ അവന്റെ രാജത്വ​ത്തെ കളിയാ​ക്കു​ക​യും അനന്തരം അവനെ ഗോൽഗോ​ഥാ​യി​ലേക്കു നയിക്കു​ക​യും ചെയ്യുന്നു. അവിടെ “യെഹൂ​ദൻമാ​രു​ടെ രാജാ​വായ യേശു” എന്ന ഒരു ആലേഖനം അവന്റെ തലക്കു​മീ​തെ വെച്ചു​കൊണ്ട്‌ അവനെ രണ്ടു കൊള​ള​ക്കാ​രു​ടെ മധ്യേ സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ന്നു. (27:25, 37) ഒടുവിൽ മണിക്കൂ​റു​കൾ നീണ്ട ദണ്ഡനത്തി​നു​ശേഷം ഉച്ചതി​രിഞ്ഞ്‌ ഏതാണ്ട്‌ മൂന്നു​മ​ണി​ക്കു യേശു മരിക്കു​ന്നു. പിന്നീട്‌ അരിമ​ത്യ​യി​ലെ യോ​സേ​ഫി​ന്റെ ഒരു പുത്തൻ സ്‌മാ​ര​ക​ക്ക​ല്ല​റ​യിൽ അവനെ വെക്കുന്നു. അതു സകല ചരി​ത്ര​ത്തി​ലും​വെച്ചു സംഭവ​ബ​ഹു​ല​മായ ഒരു ദിവസ​മാണ്‌!

28. ഏററവും നല്ല ഏതു വാർത്ത​യോ​ടെ മത്തായി തന്റെ വിവര​ണത്തെ പാരമ്യ​ത്തി​ലെ​ത്തി​ക്കു​ന്നു, അവൻ ഏതു നിയോ​ഗ​ത്തോ​ടെ ഉപസം​ഹ​രി​ക്കു​ന്നു?

28 യേശു​വി​ന്റെ പുനരു​ത്ഥാ​ന​വും അന്തിമ​നിർദേ​ശ​ങ്ങ​ളും (28:1-20). മത്തായി ഇപ്പോൾ അതിവി​ശിഷ്ട വാർത്ത​യാൽ തന്റെ വിവര​ണത്തെ പാരമ്യ​ത്തി​ലെ​ത്തി​ക്കു​ന്നു. മരിച്ച യേശു ഉയിർപ്പി​ക്ക​പ്പെ​ടു​ന്നു—അവൻ വീണ്ടും ജീവി​ക്കു​ന്നു! വാരത്തി​ന്റെ ആദ്യദി​വസം അതിരാ​വി​ലെ മഗ്‌ദ​ലേ​ന​മ​റി​യ​യും “മറേറ മറിയ”യും കല്ലറക്ക​ലേക്കു വരിക​യും ഈ സന്തോ​ഷ​പൂർണ​മായ വസ്‌തുത സംബന്ധിച്ച ദൂതന്റെ പ്രഖ്യാ​പനം കേൾക്കു​ക​യും ചെയ്യുന്നു. (28:1) അതിനെ സ്ഥിരീ​ക​രി​ക്കു​ന്ന​തി​നു യേശു​തന്നെ അവർക്കു പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. “അവന്റെ ശിഷ്യൻമാർ രാത്രി​യിൽ വന്നു ഞങ്ങൾ ഉറങ്ങു​മ്പോൾ അവനെ കട്ടു​കൊ​ണ്ടു​പോ​യി” എന്നു പറയാൻ കല്ലറക്കൽ കാവൽനി​ന്നി​രുന്ന പടയാ​ളി​കൾക്കു കൈക്കൂ​ലി കൊടു​ത്തു​കൊ​ണ്ടു ശത്രുക്കൾ അവന്റെ പുനരു​ത്ഥാ​ന​ത്തി​ന്റെ വസ്‌തു​ത​യോ​ടു പൊരു​താൻ ശ്രമി​ക്കു​ക​പോ​ലും ചെയ്യുന്നു. പിന്നീട്‌, ഗലീല​യിൽ യേശു തന്റെ ശിഷ്യ​രു​മാ​യി മറെറാ​രു പ്രാവ​ശ്യം കൂടി​ക്കാ​ണു​ന്നു. അവർക്കു​വേ​ണ്ടി​യു​ളള അവന്റെ വിടവാ​ങ്ങൽ നിർദേ​ശ​മെ​ന്താണ്‌? ഇതുതന്നെ: “നിങ്ങൾ പുറ​പ്പെട്ടു, പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ സ്‌നാനം കഴിപ്പി​ച്ചു . . . സകലജാ​തി​ക​ളെ​യും ശിഷ്യ​രാ​ക്കി​ക്കൊൾവിൻ.” അവർക്ക്‌ ഈ പ്രസം​ഗ​വേ​ല​യിൽ മാർഗ​നിർദേശം ഉണ്ടായി​രി​ക്കു​മോ? മത്തായി രേഖ​പ്പെ​ടു​ത്തുന്ന യേശു​വി​ന്റെ അവസാ​നത്തെ പ്രസ്‌താ​വന ഈ ഉറപ്പു കൊടു​ക്കു​ന്നു: “ഞാനോ ലോകാ​വ​സാ​ന​ത്തോ​ളം എല്ലാനാ​ളും നിങ്ങ​ളോ​ടു​കൂ​ടെ ഉണ്ടു.”—28:13, 19, 20.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

29. (എ) മത്തായി എബ്രായ തിരു​വെ​ഴു​ത്തു​ക​ളും ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളും തമ്മിൽ കൂട്ടി​യി​ണ​ക്കു​ന്ന​തെ​ങ്ങനെ? (ബി) യേശു ആസ്വദിച്ച ഏതു പദവി ഇന്നും ക്രിസ്‌ത്യാ​നി​കൾക്കു ലഭ്യമാണ്‌?

29 നാലു സുവി​ശേ​ഷ​ങ്ങ​ളിൽ ആദ്യ​ത്തേ​തായ മത്തായി​യു​ടെ പുസ്‌തകം എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളി​ലേ​ക്കു​ളള ഒരു വിശി​ഷ്ട​മായ പാലം പ്രദാനം ചെയ്യുന്നു. അതു മിശി​ഹാ​യും ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്ത​രാ​ജ്യ​ത്തി​ന്റെ രാജാ​വു​മാ​യ​വനെ തെററാ​ത്ത​വി​ധം തിരി​ച്ച​റി​യി​ക്കു​ക​യും അവന്റെ അനുഗാ​മി​ക​ളാ​യി​ത്തീ​രു​ന്ന​തി​നു​ളള യോഗ്യ​തകൾ അറിയി​ക്കു​ക​യും അവർക്കു​വേണ്ടി ഭൂമി​യിൽ തൊട്ടു​മു​മ്പിൽ സ്ഥിതി​ചെ​യ്യുന്ന വേലയെ വിവരി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്യുന്നു. ഒന്നാമതു യോഹ​ന്നാൻസ്‌നാ​പ​ക​നും പിന്നീടു യേശു​വും ഒടുവിൽ അവന്റെ ശിഷ്യ​രും “സ്വർഗ്ഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു” എന്നു പ്രസം​ഗി​ച്ചു​ന​ടന്നു. കൂടാതെ, യേശു​വി​ന്റെ കൽപ്പന വ്യവസ്ഥി​തി​യു​ടെ സമാപ​നം​വ​രെ​ത്തന്നെ എത്തുന്നു: “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം സകലജാ​തി​കൾക്കും സാക്ഷ്യ​മാ​യി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും.” യജമാ​നന്റെ മാതൃക പിന്തു​ടർന്നു​കൊ​ണ്ടു ‘സകലജാ​തി​ക​ളെ​യും ശിഷ്യ​രാ​ക്കു’ന്നത്‌ ഉൾപ്പെടെ ഈ രാജ്യ​വേ​ല​യിൽ പങ്കെടു​ക്കുക എന്നതു വാസ്‌ത​വ​ത്തിൽ മഹത്തും അത്ഭുത​ക​ര​വു​മായ ഒരു പദവി​യാ​യി​രു​ന്നു, ഇപ്പോ​ഴു​മാണ്‌.—3:2; 4:17; 10:7; 24:14; 28:19.

30. മത്തായി​യി​ലെ ഏതു പ്രത്യേ​ക​ഭാ​ഗം അതിന്റെ പ്രാ​യോ​ഗി​ക​മൂ​ല്യം​സം​ബ​ന്ധിച്ച്‌ അംഗീ​കാ​രം നേടി​യി​രി​ക്കു​ന്നു?

30 തീർച്ച​യാ​യും മത്തായി​യു​ടെ സുവി​ശേഷം “സുവാർത്ത”യാണ്‌. അതിലെ നിശ്വസ്‌ത സന്ദേശം പൊതു​യു​ഗ​ത്തി​ന്റെ ഒന്നാം നൂററാ​ണ്ടിൽ ശ്രദ്ധി​ച്ച​വർക്ക്‌ അതു “സുവാർത്ത” ആയിരു​ന്നു. ഇന്നോളം “സുവാർത്ത”യെന്ന നിലയിൽ അതു സൂക്ഷി​ക്കു​ന്ന​തിൽ യഹോ​വ​യാം ദൈവം ശ്രദ്ധി​ച്ചി​രി​ക്കു​ന്നു. ഈ സുവി​ശേ​ഷ​ത്തി​ന്റെ ശക്തിയെ അംഗീ​ക​രി​ക്കാൻ അ​ക്രൈ​സ്‌ത​വർപോ​ലും നിർബ​ന്ധി​ത​രാ​യി​ട്ടുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ഹൈന്ദ​വ​നേ​താ​വായ മോഹൻദാസ്‌ (മഹാത്മാ) ഗാന്ധി ഇന്ത്യയി​ലെ ഒരു മുൻ​വൈ​സ്രോ​യി​യായ ഇർവിൻപ്ര​ഭു​വി​നോട്‌ ഇങ്ങനെ പറഞ്ഞതാ​യി റിപ്പോർട്ടു​ചെ​യ്യ​പ്പെ​ടു​ന്നു: “ക്രിസ്‌തു തന്റെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ ആവിഷ്‌ക​രി​ച്ചി​രി​ക്കുന്ന ഉപദേ​ശ​ങ്ങ​ളിൽ നിങ്ങളു​ടെ രാജ്യ​വും എന്റേതും ഒത്തു​ചേ​രു​മ്പോൾ നമ്മുടെ രാജ്യ​ങ്ങ​ളി​ലേ​തു​മാ​ത്രമല്ല, മുഴു​ലോ​ക​ത്തി​ലേ​യും രാജ്യ​ങ്ങ​ളു​ടെ പ്രശ്‌നങ്ങൾ നാം പരിഹ​രി​ച്ചി​രി​ക്കും.” f മറെറാ​രു സന്ദർഭ​ത്തിൽ ഗാന്ധി ഇങ്ങനെ പറഞ്ഞു: “തീർച്ച​യാ​യും ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ നിങ്ങൾക്കു നൽക​പ്പെ​ട്ടി​രി​ക്കുന്ന ഉറവക​ളിൽനിന്ന്‌ ആഴമായി കുടി​ക്കുക . . . എന്തെന്നാൽ പ്രഭാ​ഷ​ണ​ത്തി​ലെ ഉപദേശം നമ്മിൽ ഓരോ​രു​ത്ത​രെ​യും ഉദ്ദേശി​ച്ചു​ള​ള​താണ്‌.” g

31. മത്തായി​യി​ലെ ബുദ്ധ്യു​പ​ദേ​ശ​ത്തോട്‌ ആർ യഥാർഥ വിലമ​തി​പ്പു പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു, ഈ സുവി​ശേഷം വീണ്ടും വീണ്ടും പഠിക്കു​ന്നതു പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

31 എന്നിരു​ന്നാ​ലും, ക്രിസ്‌തീ​യം എന്നവകാ​ശ​പ്പെ​ടുന്ന ഭാഗമുൾപ്പെടെ മുഴു ലോക​വും അതിന്റെ പ്രശ്‌ന​ങ്ങ​ളു​മാ​യി തുടരു​ക​യാണ്‌. ഗിരി​പ്ര​ഭാ​ഷ​ണ​വും മത്തായി എഴുതിയ സുവി​ശേ​ഷ​ത്തി​ലെ മറെറല്ലാ നല്ല ബുദ്ധ്യു​പ​ദേ​ശ​വും വിലമ​തി​ക്കാ​നും പഠിക്കാ​നും ബാധക​മാ​ക്കാ​നും അങ്ങനെ അവർണ​നീ​യ​മായ പ്രയോ​ജ​നങ്ങൾ നേടാ​നും സാധി​ക്കു​ന്നതു സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ഒരു ചെറിയ ന്യൂന​പ​ക്ഷ​ത്തി​നാണ്‌. യഥാർഥ സന്തുഷ്ടി കണ്ടെത്തു​ന്നതു സംബന്ധി​ച്ചും അതു​പോ​ലെ​തന്നെ ധാർമി​ക​നിഷ്‌ഠ, വിവാഹം, സ്‌നേ​ഹ​ത്തി​ന്റെ ശക്തി, സ്വീകാ​ര്യ​മായ പ്രാർഥന, ഭൗതി​ക​വി​രുദ്ധ ആത്മീയ മൂല്യങ്ങൾ, ഒന്നാമതു രാജ്യ​മ​ന്വേ​ഷി​ക്കൽ, വിശു​ദ്ധ​കാ​ര്യ​ങ്ങ​ളോ​ടു​ളള ആദരവ്‌, ഉണർവ്‌, അനുസ​രണം എന്നിവ സംബന്ധി​ച്ചു​ളള യേശു​വി​ന്റെ നല്ല ബുദ്ധ്യു​പ​ദേ​ശങ്ങൾ വീണ്ടും വീണ്ടും പഠിക്കു​ന്നതു പ്രയോ​ജ​ന​ക​ര​മാണ്‌. മത്തായി 10-ാം അധ്യായം “സ്വർഗ്ഗ​രാ​ജ്യ”ത്തിന്റെ സുവാർത്ത​യു​ടെ പ്രസംഗം ഏറെറ​ടു​ക്കു​ന്ന​വർക്കു​ളള യേശു​വി​ന്റെ സേവന നിർദേ​ശങ്ങൾ നൽകുന്നു. ‘കേൾക്കാൻ കാതുളള’ എല്ലാവർക്കും യേശു​വി​ന്റെ അനേകം ദൃഷ്ടാ​ന്ത​ങ്ങ​ളിൽ മർമ​പ്ര​ധാ​ന​മായ പാഠങ്ങൾ ഉൾക്കൊ​ണ്ടി​രി​ക്കു​ന്നു. മാത്ര​വു​മല്ല, ‘തന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാളം’ വിശദ​മാ​യി മുൻകൂ​ട്ടി​പ്പ​റ​യു​ന്ന​തുൾപ്പെ​ടെ​യു​ളള യേശു​വി​ന്റെ പ്രവച​നങ്ങൾ ഭാവി​യി​ലേക്കു ശക്തമായ പ്രത്യാ​ശ​യും വിശ്വാ​സ​വും കെട്ടു​പ​ണി​ചെ​യ്യു​ന്നു.—5:1–7:29; 10:5-42; 13:1-58; 18:1–20:16; 21:28–22:40; 24:3–25:46.

32. (എ) നിവൃ​ത്തി​യേ​റിയ പ്രവചനം യേശു​വി​ന്റെ മിശി​ഹാ​പ​ദ​വി​യെ തെളി​യി​ക്കു​ന്നത്‌ എങ്ങനെ​യെന്നു ദൃഷ്ടാ​ന്തീ​ക​രി​ക്കുക. (ബി) ഈ നിവൃ​ത്തി​കൾ ഇന്നു നമുക്ക്‌ ഏതു ശക്തമായ ഉറപ്പു​നൽകു​ന്നു?

32 മത്തായി​യു​ടെ സുവി​ശേ​ഷ​ത്തിൽ നിവൃ​ത്തി​യേ​റിയ പ്രവച​നങ്ങൾ ധാരാ​ള​മുണ്ട്‌. നിശ്വസ്‌ത എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു​ളള അവന്റെ ഉദ്ധരണി​ക​ളി​ല​നേ​ക​വും ഈ നിവൃ​ത്തി​കൾ കാണി​ച്ചു​കൊ​ടു​ക്കുക എന്ന ഉദ്ദേശ്യ​ത്തി​ലാ​യി​രു​ന്നു. അവ യേശു മിശിഹാ ആണെന്നു​ള​ള​തി​ന്റെ അവിതർക്കി​ത​മായ തെളിവു നൽകുന്നു, കാരണം ഈ വിശദാം​ശ​ങ്ങ​ളെ​ല്ലാം മുന്നമേ ക്രമീ​ക​രി​ക്കുക തികച്ചും അസാധ്യ​മാ​യി​രി​ക്കു​മാ​യി​രു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, മത്തായി 13:14, 15-നെ യെശയ്യാ​വു 6:9, 10-നോടും മത്തായി 21:42-നെ സങ്കീർത്തനം 118:22, 23-നോടും മത്തായി 26:31, 56-നെ സെഖര്യാ​വു 13:7-നോടും താരത​മ്യം​ചെ​യ്യുക. അങ്ങനെ​യു​ളള നിവൃ​ത്തി​കൾ മത്തായി രേഖ​പ്പെ​ടു​ത്തിയ യേശു​വി​ന്റെ​തന്നെ പ്രാവ​ച​നിക ദീർഘ​ദർശ​ന​ങ്ങ​ളെ​ല്ലാം “സ്വർഗ്ഗ​രാ​ജ്യം” സംബന്ധിച്ച യഹോ​വ​യു​ടെ മഹത്തായ ഉദ്ദേശ്യ​ങ്ങൾ ഫലപ്രാ​പ്‌തി​യി​ലെ​ത്തു​മ്പോൾ തക്ക സമയത്തു സത്യമാ​യി ഭവിക്കു​മെ​ന്നു​ള​ള​തി​നും നമുക്കു ശക്തമായ ഉറപ്പു നൽകുന്നു.

33. ഏത്‌ അറിവി​ലും പ്രത്യാ​ശ​യി​ലും നീതി​സ്‌നേ​ഹി​കൾക്ക്‌ ഇപ്പോൾ സന്തോ​ഷി​ക്കാം?

33 രാജ്യ​ത്തി​ന്റെ രാജാ​വി​ന്റെ ജീവിതം സൂക്ഷ്‌മ​വി​ശ​ദാം​ശം​വരെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തിൽ ദൈവം എത്ര കൃത്യ​ത​യു​ള​ള​വ​നാ​യി​രു​ന്നു! ഈ പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി വിശ്വ​സ്‌ത​മാ​യി രേഖ​പ്പെ​ടു​ത്തു​ന്ന​തിൽ നിശ്വ​സ്‌ത​നായ മത്തായി എത്ര കൃത്യ​ത​യു​ള​ള​വ​നാ​യി​രു​ന്നു! മത്തായി​യു​ടെ പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സകല പ്രാവ​ച​നി​ക​നി​വൃ​ത്തി​ക​ളെ​യും വാഗ്‌ദ​ത്ത​ങ്ങ​ളെ​യും കുറിച്ചു ചിന്തി​ക്കു​മ്പോൾ നീതി​സ്‌നേ​ഹി​കൾക്ക്‌, തന്റെ നാമത്തെ വിശു​ദ്ധീ​ക​രി​ക്കാ​നു​ളള യഹോ​വ​യു​ടെ ഉപകര​ണ​മെന്ന നിലയിൽ “സ്വർഗ്ഗ​രാ​ജ്യ”ത്തെക്കു​റി​ച്ചു​ളള അറിവി​ലും പ്രത്യാ​ശ​യി​ലും തീർച്ച​യാ​യും സന്തോ​ഷി​ക്കാൻ കഴിയും. യേശു​ക്രി​സ്‌തു മുഖേ​ന​യു​ളള ഈ രാജ്യ​മാ​ണു “പുനർജ്ജ​ന​ന​ത്തിൽ [“പുനഃ​സൃ​ഷ്ടി”, NW] മനുഷ്യ​പു​ത്രൻ തന്റെ മഹത്വ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കു​മ്പോൾ” സൗമ്യ​ത​യു​ള​ള​വർക്കും ആത്മീയ​മാ​യി വിശപ്പു​ള​ള​വർക്കും ജീവ​ന്റെ​യും സന്തുഷ്ടി​യു​ടെ​യും അവർണ​നീ​യ​മായ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തു​ന്നത്‌. (മത്താ. 19:28) ഇതെല്ലാം “മത്തായി എഴുതിയ” ഉത്തേജ​ക​മായ സുവി​ശേ​ഷ​ത്തിൽ അടങ്ങി​യി​രി​ക്കു​ന്നു.

[അടിക്കു​റി​പ്പു​കൾ]

a 1981-ലെ പുനർമു​ദ്രണം, വാല്യം V, പേജ്‌ 895.

b ഇ. സി. റിച്ചാർഡ്‌സൻ സംവി​ധാ​നം ചെയ്‌ത​തും “Texte und Untersuchungen zur Geschichte der altchristlichen Literatur” എന്ന പരമ്പര​യിൽ പ്രസി​ദ്ധീ​ക​രി​ച്ച​തു​മായ ലത്തീൻ പാഠത്തിൽനി​ന്നു​ളള വിവർത്തനം, ലീപ്‌സിഗ്‌, 1896, വാല്യം 14, പേജുകൾ 8, 9.

c സഭാചരിത്രം VI, XXV, 3-6.

d സുവിശേഷങ്ങളുടെ പഠനത്തി​നു​ളള ആമുഖം (ഇംഗ്ലീഷ്‌) 1896, ബി. എഫ്‌. വെസ്‌റ​റ്‌കോട്ട്‌, പേജ്‌ 201.

e യേശുവിന്റെ നാളിൽ ഒരു ദിനാർ ഒരു ദിവസത്തെ ശമ്പളത്തി​നു തുല്യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ 100 ദിനാർ ഒരു വർഷത്തെ ശമ്പളത്തി​ന്റെ ഏതാണ്ട്‌ മൂന്നി​ലൊ​ന്നി​നു തുല്യ​മാ​യി​രു​ന്നു. ആറു കോടി ദിനാർ ആയിര​ക്ക​ണ​ക്കിന്‌ ആയുഷ്‌കാ​ല​ങ്ങ​ളിൽ കുന്നു​കൂ​ട്ടുന്ന ശമ്പളത്തി​നു തുല്യ​മാ​യി​രു​ന്നു.—തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 614.

f ക്രിസ്‌തീയവിശ്വാസ നിധി, 1949, എസ്‌. ഐ. സ്‌ററൂ​ബ​റും ററി. സി. ക്ലാർക്കും സംവി​ധാ​നം ചെയ്‌തത്‌, പേജ്‌ 43.

g മഹാത്മാഗാന്ധിയുടെ ആശയങ്ങൾ (ഇംഗ്ലീഷ്‌) 1930, സി. എഫ്‌. ആഡ്രൂസ്‌ രചിച്ചത്‌, പേജ്‌ 96.

[അധ്യയന ചോദ്യ​ങ്ങൾ]