വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 41—മർക്കൊസ്‌

ബൈബിൾ പുസ്‌തക നമ്പർ 41—മർക്കൊസ്‌

ബൈബിൾ പുസ്‌തക നമ്പർ 41—മർക്കൊസ്‌

എഴുത്തുകാരൻ: മർക്കൊസ്‌

എഴുതിയ സ്ഥലം: റോം

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 60-65

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു. 29-33

1. മർക്കൊ​സി​നെ​യും അവന്റെ കുടും​ബ​ത്തെ​യും കുറിച്ച്‌ എന്ത്‌ അറിയ​പ്പെ​ടു​ന്നു?

 യേശു ഗത്സമേ​ന​യിൽവെച്ച്‌ അറസ്‌ററു ചെയ്യ​പ്പെ​ടു​ക​യും അപ്പോ​സ്‌ത​ലൻമാർ ഓടി​പ്പോ​കു​ക​യും ചെയ്‌ത​പ്പോൾ “ഒരു ബാല്യ​ക്കാ​രൻ വെറും ശരീര​ത്തിൻമേൽ പുതപ്പു പുതച്ചും​കൊ​ണ്ടു” അവനെ അനുഗ​മി​ച്ചു. ജനക്കൂട്ടം അയാ​ളെ​യും പിടി​ക്കാൻ ശ്രമി​ച്ച​പ്പോൾ “അവനോ പുതപ്പു വിട്ടു നഗ്നനായി ഓടി​പ്പോ​യി.” ഈ ബാല്യ​ക്കാ​രൻ മർക്കൊസ്‌ ആണെന്നു പൊതു​വേ വിശ്വ​സി​ക്ക​പ്പെ​ടു​ന്നു. അവൻ ‘മർക്കൊസ്‌ എന്നു മറു​പേ​രു​ളള യോഹ​ന്നാൻ’ എന്നു പ്രവൃ​ത്തി​ക​ളിൽ വർണി​ക്ക​പ്പെ​ടു​ന്നു. അവൻ യെരു​ശ​ലേ​മി​ലെ ഭേദപ്പെട്ട ഒരു കുടും​ബ​ത്തിൽപ്പെട്ട ആളായി​രു​ന്നി​രി​ക്കണം, കാരണം അവർക്കു സ്വന്തം വീടും വേലക്കാ​രും ഉണ്ടായി​രു​ന്നു. അവന്റെ അമ്മയായ മറിയ​യും ഒരു ക്രിസ്‌ത്യാ​നി​യാ​യി​രു​ന്നു. ആദിമസഭ അവളുടെ വീട്‌ ഒരു യോഗ​സ്ഥ​ല​മാ​യി ഉപയോ​ഗി​ച്ചു. ദൂതൻ തടവിൽനി​ന്നു പത്രൊ​സി​നെ വിടു​വിച്ച സന്ദർഭ​ത്തിൽ അവൻ ഈ വീട്ടി​ലേക്കു പോകു​ക​യും അവിടെ സമ്മേളി​ച്ചി​രുന്ന സഹോ​ദ​രൻമാ​രെ കാണു​ക​യും ചെയ്‌തു.—മർക്കൊ. 14:51, 52; പ്രവൃ. 12:12, 13.

2, 3. (എ) നിസ്സം​ശ​യ​മാ​യി, മിഷന​റി​സേ​വ​ന​ത്തിൽ പ്രവേ​ശി​ക്കാൻ മർക്കൊ​സി​നെ ഉത്തേജി​പ്പി​ച്ചത്‌ എന്താണ്‌? (ബി) അവനു മററു മിഷന​റി​മാ​രു​മാ​യി, വിശേ​ഷാൽ പത്രൊ​സും പൗലൊ​സു​മാ​യി എന്തു സഹവാസം ഉണ്ടായി​രു​ന്നു?

2 സൈ​പ്ര​സിൽനി​ന്നു​ളള ഒരു ലേവ്യ​നായ ബർന്നബാസ്‌ എന്ന മിഷനറി മർക്കൊ​സി​ന്റെ മച്ചുനൻ ആയിരു​ന്നു. (പ്രവൃ. 4:36; കൊലൊ. 4:10) ക്ഷാമ ദുരി​താ​ശ്വാ​സ​ത്തോ​ടു​ളള ബന്ധത്തിൽ ബർന്നബാസ്‌ പൗലൊ​സി​നോ​ടു​കൂ​ടെ യെരു​ശ​ലേ​മി​ലേക്കു വന്നപ്പോൾ മർക്കൊ​സും പൗലൊ​സി​നെ അറിയാ​നി​ട​യാ​യി. തീക്ഷ്‌ണ​ത​യു​ളള സന്ദർശ​ക​ശു​ശ്രൂ​ഷ​ക​രു​മാ​യു​ളള ഈ സഹവാ​സ​വും സഭയിലെ സഹവാ​സ​വും മിഷന​റി​സേ​വ​ന​ത്തിൽ ഏർപ്പെ​ടാ​നു​ളള ആഗ്രഹം മർക്കൊ​സിൽ ജനിപ്പി​ച്ചു​വെ​ന്ന​തി​നു സംശയ​മില്ല. അങ്ങനെ അവൻ പൗലൊ​സി​ന്റെ​യും ബർന്നബാ​സി​ന്റെ​യും ആദ്യ മിഷന​റി​യാ​ത്ര​യിൽ കൂട്ടാ​ളി​യും സേവക​നു​മാ​യി​രി​ക്കു​ന്ന​താ​യി നാം കാണുന്നു. ഏതായാ​ലും, ഏതോ കാരണ​ത്താൽ മർക്കൊസ്‌ പംഫു​ല്യ​യി​ലെ പെർഗ​യിൽവെച്ച്‌ അവരിൽനി​ന്നു പിരി​യു​ക​യും യെരു​ശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​വു​ക​യും ചെയ്‌തു. (പ്രവൃ. 11:29, 30; 12:25; 13:5, 13) ഇതു നിമിത്തം പൗലൊസ്‌ മർക്കൊ​സി​നെ രണ്ടാമത്തെ മിഷന​റി​യാ​ത്രക്കു കൊണ്ടു​പോ​കാൻ വിസമ്മ​തി​ച്ചു, ഇതു പൗലൊ​സും ബർന്നബാ​സും തമ്മിലു​ളള ഒരു വേർപി​രി​യ​ലി​ലേക്കു നയിച്ചു. പൗലൊസ്‌ ശീലാ​സി​നെ കൂട്ടി​ക്കൊ​ണ്ടു പോയി, അതേസ​മയം ബർന്നബാസ്‌ തന്റെ മച്ചുന​നായ മർക്കൊ​സി​നെ കൂട്ടി​ക്കൊ​ണ്ടു സൈ​പ്ര​സി​ലേക്കു കപ്പൽയാ​ത്ര ചെയ്‌തു.—പ്രവൃ. 15:36-41.

3 മർക്കൊസ്‌ ശുശ്രൂ​ഷ​യിൽ തന്റെ യോഗ്യത തെളി​യി​ക്കു​ക​യും ബർന്നബാ​സി​നു മാത്രമല്ല, പിന്നീട്‌ അപ്പോ​സ്‌ത​ലൻമാ​രായ പത്രൊ​സി​നും പൗലൊ​സി​നും വിലപ്പെട്ട സഹായി​യാ​യി​ത്തീ​രു​ക​യും ചെയ്‌തു. പൗലൊ​സി​ന്റെ റോമി​ലെ ഒന്നാമത്തെ തടവു​കാ​ലത്തു (പൊ.യു. ഏകദേശം 60-61) മർക്കൊസ്‌ പൗലൊ​സി​നോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നു. (ഫിലേ. 1, 24) പിന്നീടു നാം പൊ.യു. 62-നും 64-നും ഇടയ്‌ക്കു​ളള വർഷങ്ങ​ളിൽ മർക്കൊ​സി​നെ ബാബി​ലോ​നിൽ പത്രൊ​സി​നോ​ടു​കൂ​ടെ കണ്ടെത്തു​ന്നു. (1 പത്രൊ. 5:13) പൗലൊസ്‌ വീണ്ടും റോമിൽ തടവു​കാ​ര​നാ​യി, ഒരുപക്ഷേ പൊ.യു. 65 എന്ന വർഷത്തിൽ. അവൻ ഒരു കത്തിൽ “മർക്കൊസ്‌ എനിക്കു ശുശ്രൂ​ഷെ​ക്കാ​യി ഉപയോ​ഗ​മു​ള​ളവൻ” എന്നു പറഞ്ഞു​കൊണ്ട്‌ അവനെ കൂടെ കൊണ്ടു​പോ​രാൻ തിമോ​ത്തി​യോട്‌ ആവശ്യ​പ്പെ​ടു​ന്നു. (2 തിമൊ. 1:8; 4:11) ഇതാണു ബൈബിൾരേ​ഖ​യിൽ മർക്കൊ​സി​നെ​ക്കു​റിച്ച്‌ ഏററവു​മൊ​ടു​വി​ലു​ളള പ്രസ്‌താ​വം.

4-6. (എ) മർക്കൊ​സി​നു തന്റെ സുവി​ശേ​ഷ​ത്തി​നു​വേ​ണ്ടി​യു​ളള സൂക്ഷ്‌മ​വി​ശ​ദാം​ശങ്ങൾ ലഭിച്ച​തെ​ങ്ങനെ? (ബി) പത്രൊ​സു​മാ​യു​ളള അവന്റെ അടുത്ത സഹവാ​സത്തെ സൂചി​പ്പി​ക്കു​ന്നത്‌ എന്ത്‌? (സി) സുവി​ശേ​ഷ​ത്തി​ലെ പത്രൊ​സി​ന്റെ സ്വഭാ​വ​വി​ശേ​ഷ​ങ്ങ​ളു​ടെ ദൃഷ്ടാ​ന്തങ്ങൾ നൽകുക.

4 ഈ ഏററവും ഹ്രസ്വ​മായ സുവി​ശേ​ഷ​ത്തി​ന്റെ രചന ഈ മർക്കൊസ്‌ നടത്തി​യെ​ന്നാ​ണു വിചാ​രി​ക്ക​പ്പെ​ടു​ന്നത്‌. അവൻ യേശു​വി​ന്റെ അപ്പോ​സ്‌ത​ലൻമാ​രു​ടെ ഒരു സഹപ്ര​വർത്ത​ക​നും സുവാർത്താ​സേ​വ​ന​ത്തിൽ സ്വന്തം ജീവിതം ഉഴിഞ്ഞു​വ​ച്ച​വ​നു​മാ​യി​രു​ന്നു. എന്നാൽ മർക്കൊസ്‌ 12 അപ്പോ​സ്‌ത​ലൻമാ​രിൽ ഒരുവ​ന​ല്ലാ​യി​രു​ന്നു, അവൻ യേശു​വി​ന്റെ ഒരു അടുത്ത കൂട്ടാ​ളി​യു​മ​ല്ലാ​യി​രു​ന്നു. യേശു​വി​ന്റെ ശുശ്രൂ​ഷയെ സംബന്ധിച്ച അവന്റെ വിവര​ണത്തെ ആദ്യന്തം യഥാർഥ​ത്തിൽ സജീവ​മാ​ക്കുന്ന സൂക്ഷ്‌മ​വി​ശ​ദാം​ശങ്ങൾ എവി​ടെ​നി​ന്നാണ്‌ അവനു കിട്ടി​യത്‌? പേപ്പി​യ​സി​ന്റെ​യും ഓറി​ജ​ന്റെ​യും തെർത്തു​ല്യ​ന്റെ​യും ഏററവും നേര​ത്തെ​യു​ളള പാരമ്പ​ര്യ​പ്ര​കാ​രം ഈ ഉറവ്‌ പത്രൊ​സാ​യി​രു​ന്നു, അവനോ​ടു മർക്കൊസ്‌ അടുത്തു സഹവസി​ച്ചി​രു​ന്നു. a പത്രൊസ്‌ അവനെ ‘എന്റെ മകൻ’ എന്നു വിളി​ച്ചി​ല്ല​യോ? (1 പത്രൊസ്‌ 5:13) മർക്കൊസ്‌ രേഖ​പ്പെ​ടു​ത്തിയ മിക്കവാ​റും എല്ലാറ​റി​ന്റെ​യും ദൃക്‌സാ​ക്ഷി​യാ​യി​രു​ന്നു പത്രൊസ്‌. അതു​കൊണ്ട്‌ അവനു മററു സുവി​ശേ​ഷ​ങ്ങ​ളിൽ ഇല്ലാത്ത അനേകം വിശദ വിവരങ്ങൾ പത്രൊ​സിൽനി​ന്നു ലഭിക്കു​മാ​യി​രു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, മർക്കൊസ്‌ സെബദി​ക്കു​വേണ്ടി പണി​യെ​ടുത്ത “കൂലിക്കാ”രെക്കു​റി​ച്ചും “മുട്ടു​കു​ത്തി” യേശു​വി​നോട്‌ അപേക്ഷിച്ച കുഷ്‌ഠ​രോ​ഗി​യെ​ക്കു​റി​ച്ചും “തന്നെത്താൻ കല്ലുകൾകൊ​ണ്ടു ചതെച്ച” ഭൂതബാ​ധി​ത​നായ മനുഷ്യ​നെ​ക്കു​റി​ച്ചും യേശു “ദൈവാ​ല​യ​ത്തി​നു നേരെ” ഒലിവു​മ​ല​യിൽ ഇരിക്കെ, ‘മഹാശ​ക്തി​യോ​ടും തേജ​സ്സോ​ടും​കൂ​ടെ മനുഷ്യ​പു​ത്രൻ വരുന്ന’തുസം​ബ​ന്ധിച്ച തന്റെ പ്രവചനം നൽകു​ന്ന​തി​നെ​ക്കു​റി​ച്ചും മർക്കൊസ്‌ പറയുന്നു.—മർക്കൊ. 1:20, 40; 5:5; 13:3, 26.

5 പത്രൊ​സ്‌തന്നെ ആഴമായ വികാ​ര​ങ്ങ​ളു​ളള ഒരു മനുഷ്യ​നാ​യി​രു​ന്നു. തന്നിമി​ത്തം യേശു​വി​ന്റെ വിചാ​ര​ങ്ങ​ളെ​യും വികാ​ര​ങ്ങ​ളെ​യും വിലമ​തി​ക്കാ​നും മർക്കൊ​സി​നോ​ടു വർണി​ച്ചു​പ​റ​യാ​നും അവനു കഴിയു​മാ​യി​രു​ന്നു. അതു​കൊ​ണ്ടാ​ണു മർക്കൊസ്‌ യേശു​വി​ന്റെ വികാ​ര​ങ്ങ​ളും പ്രതി​ക​ര​ണ​വും കൂടെ​ക്കൂ​ടെ രേഖ​പ്പെ​ടു​ത്തു​ന്നത്‌; അവൻ “ദുഃഖി​ച്ചു​കൊ​ണ്ടു കോപ​ത്തോ​ടെ അവരെ ചുററും നോക്കി” എന്നും “നെടു​വീർപ്പി​ട്ടു” എന്നും അവൻ “ആത്മാവിൽ ഞരങ്ങി” എന്നു​മൊ​ക്കെ​യു​ള​ളതു ദൃഷ്ടാ​ന്ത​ങ്ങ​ളാണ്‌. (3:5; 7:34; 8:12) ധനവാ​നായ ചെറു​പ്പ​ക്കാ​രനെ യേശു “സ്‌നേ​ഹി​ച്ചു” എന്നു പറഞ്ഞു​കൊണ്ട്‌ അവനോ​ടു​ളള അവന്റെ വികാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു പറയു​ന്നതു മർക്കൊ​സാണ്‌. (10:21) യേശു ഒരു ശിശു​വി​നെ തന്റെ ശിഷ്യൻമാ​രു​ടെ മധ്യേ നിർത്തുക മാത്രമല്ല, “അതിനെ കൈകൾകൊ​ണ്ടു ചുററി​പ്പി​ടി​ച്ചു”വെന്നും മറെറാ​രു സന്ദർഭ​ത്തിൽ “അവൻ ശിശു​ക്കളെ കൈക​ളിൽ എടുത്തു” എന്നുമു​ളള വിവര​ണ​ത്തിൽ നാം എന്തൊരു ഊഷ്‌മ​ള​ത​യാ​ണു കാണു​ന്നത്‌!—9:36; 10:13-16, NW.

6 മർക്കൊ​സി​ന്റെ ശൈലി​യിൽ പത്രൊ​സി​ന്റെ സ്വഭാ​വ​വി​ശേ​ഷ​ങ്ങ​ളിൽ ചിലതു കാണാൻ കഴിയും, അതു വികാ​രാ​ത്മ​ക​വും ജീവത്തും ഊർജ​സ്വ​ല​വും പ്രമു​ഖ​വും വർണനാ​ത്മ​ക​വു​മാണ്‌. അവനു സംഭവങ്ങൾ മതിയായ ശീഘ്ര​ത​യിൽ പ്രതി​പാ​ദി​ക്കാൻ കഴിയി​ല്ലെന്നു തോന്നു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, നാടകീയ ശൈലി​യിൽ കഥ നീട്ടി​ക്കൊണ്ട്‌ “ഉടനെ” എന്ന പദം വീണ്ടും വീണ്ടും വരുന്നു.

7. മർക്കൊ​സി​ന്റെ സുവി​ശേ​ഷത്തെ മത്തായി​യു​ടേ​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​ക്കു​ന്ന​തെന്ത്‌?

7 മർക്കൊ​സി​നു മത്തായി​യു​ടെ സുവി​ശേഷം ലഭ്യമാ​യി​രി​ക്കു​ക​യും തന്റെ സുവി​ശേ​ഷ​ത്തിൽ മററു സുവി​ശേ​ഷ​ങ്ങ​ളിൽ അടങ്ങി​യി​ട്ടി​ല്ലാ​ത്തത്‌ 7 ശതമാ​നം​മാ​ത്രം അടങ്ങി​യി​രി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കി​ലും, മർക്കൊസ്‌ കേവലം മത്തായി​യു​ടെ സുവി​ശേഷം സംഗ്ര​ഹി​ക്കു​ക​യും ഏതാനും പ്രത്യേക വിശദാം​ശങ്ങൾ കൂട്ടി​ച്ചേർക്കു​ക​യും ചെയ്‌തു​വെന്നു വിശ്വ​സി​ക്കു​ന്നതു തെററാ​യി​രി​ക്കും. മത്തായി യേശു​വി​നെ വാഗ്‌ദ​ത്ത​മി​ശി​ഹാ​യും രാജാ​വു​മാ​യി വരച്ചു​കാ​ട്ടി​യെ​ങ്കി​ലും മർക്കൊസ്‌ ഇപ്പോൾ അവന്റെ ജീവി​ത​ത്തെ​യും പ്രവൃ​ത്തി​ക​ളെ​യും മറെറാ​രു കോണ​ത്തിൽ പരിചി​ന്തി​ക്കു​ന്നു. അവൻ യേശു​വി​നെ അത്ഭുതം പ്രവർത്തി​ക്കുന്ന ദൈവ​പു​ത്ര​നാ​യി, ജേതാ​വായ രക്ഷകനാ​യി, വരച്ചു​കാ​ട്ടു​ന്നു. മർക്കൊസ്‌ ക്രിസ്‌തു​വി​ന്റെ പ്രഭാ​ഷ​ണ​ങ്ങൾക്കും പഠിപ്പി​ക്ക​ലു​കൾക്കു​മല്ല, പ്രവർത്ത​ന​ങ്ങൾക്കാണ്‌ ഊന്നൽ കൊടു​ക്കു​ന്നത്‌. യേശു​വി​ന്റെ ഉപമക​ളു​ടെ ഒരു ചെറിയ അംശവും ദൈർഘ്യ​മേ​റിയ പ്രസം​ഗ​ങ്ങ​ളി​ലൊ​ന്നു​മാണ്‌ അവൻ റിപ്പോർട്ടു​ചെ​യ്യു​ന്നത്‌. ഗിരി​പ്ര​ഭാ​ഷണം ഒഴിവാ​ക്കി​യി​രി​ക്കു​ന്നു. ഈ കാരണ​ത്താ​ലാ​ണു മർക്കൊ​സി​ന്റെ സുവി​ശേഷം ഏറെ ഹ്രസ്വ​മാ​യി​രി​ക്കു​ന്നത്‌, എന്നാൽ മററു​ള​ള​വ​രു​ടേ​തി​ലു​ള​ള​ട​ത്തോ​ളം പ്രവർത്തനം അതിലുണ്ട്‌. കുറഞ്ഞ​പക്ഷം 19 അത്ഭുത​ങ്ങളെ പ്രത്യേ​ക​മാ​യി പരാമർശി​ക്കു​ന്നുണ്ട്‌.

8. മർക്കൊ​സി​ന്റെ സുവി​ശേഷം തെളി​വ​നു​സ​രി​ച്ചു റോമർക്കു​വേണ്ടി എഴുതി​യ​താ​ണെന്ന്‌ ഏതു സവി​ശേ​ഷ​തകൾ സൂചി​പ്പി​ക്കു​ന്നു?

8 മത്തായി തന്റെ സുവി​ശേഷം യഹൂദൻമാർക്കു​വേണ്ടി എഴുതി​യ​പ്പോൾ പ്രത്യ​ക്ഷ​ത്തിൽ റോമർക്കു​വേ​ണ്ടി​യാ​ണു മർക്കൊസ്‌ മുഖ്യ​മാ​യി എഴുതി​യത്‌. നാം ഇത്‌ എങ്ങനെ അറിയു​ന്നു? മോശ​യു​ടെ ന്യായ​പ്ര​മാ​ണത്തെ പരാമർശി​ക്കുന്ന സംഭാ​ഷണം റിപ്പോർട്ടു​ചെ​യ്യു​മ്പോൾ മാത്രമേ അതി​നെ​ക്കു​റി​ച്ചു പറയു​ന്നു​ളളു. യേശു​വി​ന്റെ വംശാ​വലി വിട്ടു​ക​ള​ഞ്ഞി​രി​ക്കു​ക​യാണ്‌. ക്രിസ്‌തു​വി​ന്റെ സുവി​ശേഷം സാർവ​ലൗ​കിക പ്രാധാ​ന്യ​മു​ള​ള​താ​യി ചിത്രീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. യഹൂ​ദേതര വായന​ക്കാർക്ക്‌ അപരി​ചി​ത​മാ​യി​രു​ന്നി​രി​ക്കാൻ ഇടയുളള യഹൂദാ​ചാ​ര​ങ്ങ​ളെ​യും ഉപദേ​ശ​ങ്ങ​ളെ​യും അവൻ വിശദീ​ക​രി​ക്കു​ന്നുണ്ട്‌. (2:18; 7:3, 4; 14:12; 15:42) അരമായ പദപ്ര​യോ​ഗങ്ങൾ ഭാഷാ​ന്ത​രം​ചെ​യ്‌തി​രി​ക്കു​ന്നു. (3:17; 5:41; 7:11, 34; 14:36; 15:22, 34) അവൻ പാലസ്‌തീ​നി​ലെ ഭൂമി​ശാ​സ്‌ത്ര​നാ​മ​ങ്ങ​ളെ​യും സസ്യജാ​ല​ങ്ങ​ളെ​യും വിശദീ​ക​ര​ണങ്ങൾ കൊടു​ത്തു വിശേ​ഷി​പ്പി​ക്കു​ന്നു. (1:5, 13; 11:13; 13:3) യഹൂദ നാണയ​ങ്ങ​ളു​ടെ മൂല്യം റോമൻ നാണയ​ത്തിൽ കൊടു​ത്തി​രി​ക്കു​ന്നു. (12:42, NW അടിക്കു​റിപ്പ്‌) അവൻ മററു സുവി​ശേഷ എഴുത്തു​കാ​രെ​ക്കാൾ കൂടുതൽ ലാററിൻപ​ദങ്ങൾ ഉപയോ​ഗി​ക്കു​ന്നുണ്ട്‌, സ്‌പെ​ക്കു​ലേ​ററർ (അകമ്പടി), പ്രി​ട്ടോ​റി​യം (ഗവർണ​റു​ടെ കൊട്ടാ​രം), സെഞ്ച്യൂ​റി​യോ (സേനാ​പതി) എന്നിവ ദൃഷ്ടാ​ന്ത​ങ്ങ​ളാണ്‌.—6:27; 15:16, 39.

9. മർക്കൊ​സി​ന്റെ പുസ്‌തകം എവി​ടെ​വെച്ച്‌, എപ്പോൾ എഴുതി, അതിന്റെ വിശ്വാ​സ്യ​തയെ സ്ഥിരീ​ക​രി​ക്കു​ന്ന​തെന്ത്‌?

9 മർക്കൊസ്‌ തെളി​വ​നു​സ​രി​ച്ചു മുഖ്യ​മാ​യി റോമാ​ക്കാർക്കു​വേണ്ടി എഴുതി​യ​തു​കൊണ്ട്‌ അവൻ റോമിൽവെച്ച്‌ എഴുത്തു നടത്തി​യി​രി​ക്കാ​നാണ്‌ ഏററവു​മ​ധി​കം സാധ്യത. ഏററവും പഴക്കമു​ളള പാരമ്പ​ര്യ​വും പുസ്‌ത​ക​ത്തി​ന്റെ ഉളളട​ക്ക​വും പൗലൊ​സി​ന്റെ ഒന്നാമ​ത്തെ​യോ രണ്ടാമ​ത്തെ​യോ തടവു​കാ​ലത്തു റോമിൽവെച്ച്‌, തന്നിമി​ത്തം പൊ.യു. 60-65 വർഷങ്ങ​ളിൽ, അതു രചിക്ക​പ്പെ​ട്ടു​വെന്ന നിഗമ​ന​ത്തിന്‌ അനുവ​ദി​ക്കു​ന്നു. ആ വർഷങ്ങ​ളിൽ മർക്കൊസ്‌ ഒരിക്ക​ലെ​ങ്കി​ലും റോമി​ലാ​യി​രു​ന്നു, സാധ്യ​ത​യ​നു​സ​രി​ച്ചു രണ്ടു പ്രാവ​ശ്യം. എഴുത്തു​കാ​രൻ മർക്കൊ​സാ​യി​രു​ന്നു​വെന്നു രണ്ടും മൂന്നും നൂററാ​ണ്ടു​ക​ളി​ലെ പ്രമുഖ പ്രാമാ​ണി​കർ സ്ഥിരീ​ക​രി​ക്കു​ന്നു. രണ്ടാം നൂററാ​ണ്ടി​ന്റെ മധ്യമാ​യ​പ്പോൾത്തന്നെ ഈ സുവി​ശേഷം ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയിൽ പ്രചാ​ര​ത്തി​ലാ​യി. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ആദിമ കാററ​ലോ​ഗു​ക​ളി​ലെ​ല്ലാം അതു കാണ​പ്പെ​ടു​ന്നു​വെന്ന വസ്‌തുത മർക്കൊ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ വിശ്വാ​സ്യ​തയെ സ്ഥിരീ​ക​രി​ക്കു​ന്നു.

10. മർക്കൊ​സി​ന്റെ ദീർഘ​വും ഹ്രസ്വ​വു​മായ ഉപസം​ഹാ​ര​ങ്ങളെ എങ്ങനെ കരു​തേ​ണ്ട​താണ്‌, എന്തു​കൊണ്ട്‌?

10 എന്നിരു​ന്നാ​ലും, 16-ാം അധ്യായം 8-ാം വാക്യ​ത്തി​നു​ശേഷം ചില​പ്പോൾ കൂട്ടി​ച്ചേർക്കുന്ന ദീർഘ​വും ഹ്രസ്വ​വു​മായ ഉപസം​ഹാ​രങ്ങൾ വിശ്വാ​സ്യ​മാ​യി കരു​തേ​ണ്ടതല്ല. അവ സൈനാ​റ​റിക്ക്‌, വത്തിക്കാൻ നമ്പർ 1209 എന്നിവ​പോ​ലെ​യു​ളള മിക്ക പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും കാണു​ന്നില്ല. നാലാം നൂററാ​ണ്ടി​ലെ പണ്ഡിതൻമാ​രായ യൂസേ​ബി​യ​സും ജെറോ​മും “ആരോ​ടും ഒന്നും പറഞ്ഞില്ല” എന്ന വാക്കു​ക​ളോ​ടെ വിശ്വാ​സ്യ​മായ രേഖ പര്യവ​സാ​നി​ക്കു​ന്നു​വെ​ന്ന​തി​നോ​ടു യോജി​ക്കു​ന്നു. മററ്‌ ഉപസം​ഹാ​രങ്ങൾ, സുവി​ശേഷം അവസാ​നി​ക്കു​ന്ന​തി​ലെ തിടുക്കം നീക്കി ഒഴുക്കു​ള​ള​താ​ക്കു​ക​യെന്ന ലക്ഷ്യത്തിൽ കൂട്ടി​ച്ചേർത്ത​താ​യി​രി​ക്കാ​നി​ട​യുണ്ട്‌.

11. (എ) മർക്കൊ​സി​ന്റെ സുവി​ശേഷം കൃത്യ​ത​യു​ള​ള​താ​ണെന്നു തെളി​യി​ക്കു​ന്നത്‌ എന്ത്‌, ഏത്‌ അധികാ​ര​ത്തിന്‌ ഊന്നൽ കൊടു​ത്തി​രി​ക്കു​ന്നു? (ബി) ഇതു ‘സുവാർത്ത’യായി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, മർക്കൊ​സി​ന്റെ സുവി​ശേഷം ഏതു കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു?

11 മർക്കൊ​സി​ന്റെ സുവി​ശേ​ഷ​ത്തി​നു മററു സുവി​ശേ​ഷ​ങ്ങ​ളോ​ടു മാത്രമല്ല, ഉല്‌പ​ത്തി​മു​തൽ വെളി​പ്പാ​ടു​വ​രെ​യു​ളള സകല വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളോ​ടു​മു​ളള പൂർണ​യോ​ജി​പ്പിൽനിന്ന്‌ അതിന്റെ കൃത്യത കാണാ​വു​ന്ന​താണ്‌. തന്നെയു​മല്ല, യേശു​വി​നു തന്റെ മൊഴി​ക​ളിൽ മാത്രമല്ല, പ്രകൃ​തി​ശ​ക്തി​യു​ടെ​മേ​ലും സാത്താ​ന്റെ​യും ഭൂതങ്ങ​ളു​ടെ​യും മേലും വ്യാധി​യു​ടെ​യും രോഗ​ത്തി​ന്റെ​യും മേലും, അതെ മരണത്തിൻമേൽത​ന്നെ​യും, അധികാ​ര​മു​ള​ള​താ​യി വീണ്ടും വീണ്ടും കാണി​ക്ക​പ്പെ​ടു​ന്നു. അങ്ങനെ മർക്കൊസ്‌, “ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ ആരംഭം” എന്ന ഗംഭീ​ര​മായ ആമുഖ​ത്തോ​ടെ വിവരണം ആരംഭി​ക്കു​ന്നു. അവന്റെ വരവും ശുശ്രൂ​ഷ​യും “സുവി​ശേഷ”ത്തെ അർഥമാ​ക്കി, തന്നിമി​ത്തം മർക്കൊ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ പഠനം സകല വായന​ക്കാർക്കും പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കണം. മർക്കൊസ്‌ വർണി​ക്കുന്ന സംഭവങ്ങൾ പൊ.യു. 29-ലെ വസന്തം​മു​തൽ പൊ.യു. 33-ലെ വസന്തം​വ​രെ​യു​ളള കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു.

മർക്കൊ​സി​ന്റെ ഉളളടക്കം

12. മർക്കൊ​സി​ന്റെ ആദ്യത്തെ 13 വാക്യ​ങ്ങ​ളിൽ എന്തു തിക്കി​ക്കൊ​ള​ളി​ച്ചി​രി​ക്കു​ന്നു?

12 യേശു​വി​ന്റെ സ്‌നാ​പ​ന​വും പ്രലോ​ഭ​ന​വും (1:1-13). യോഹ​ന്നാൻ സ്‌നാ​പ​കനെ തിരി​ച്ച​റി​യി​ച്ചു​കൊ​ണ്ടാ​ണു മർക്കൊസ്‌ സുവാർത്ത തുടങ്ങു​ന്നത്‌. അവനാണു “കർത്താ​വി​ന്റെ [“യഹോ​വ​യു​ടെ”, NW] വഴി ഒരുക്കു​വിൻ അവന്റെ പാത നിരപ്പാ​ക്കു​വിൻ” എന്നു പ്രഘോ​ഷി​ക്കാൻ അയയ്‌ക്ക​പ്പെട്ട മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട സന്ദേശ​വാ​ഹകൻ. പെട്ടെ​ന്നു​തന്നെ വരാനി​രി​ക്കു​ന്ന​വ​നെ​ക്കു​റി​ച്ചു സ്‌നാ​പകൻ പറയുന്നു, ‘അവൻ എന്നിലും ബലമേ​റി​യവൻ.’ അതെ, അവൻ വെളള​ത്തി​ലല്ല, പരിശു​ദ്ധാ​ത്മാ​വിൽ സ്‌നാ​പനം നൽകും. യേശു ഇപ്പോൾ ഗലീല​യി​ലെ നസറേ​ത്തിൽനി​ന്നു വരുന്നു, യോഹ​ന്നാൻ അവനു സ്‌നാ​പനം നൽകുന്നു. ആത്മാവ്‌ ഒരു പ്രാവു​പോ​ലെ യേശു​വിൻമേൽ ഇറങ്ങുന്നു. “നീ എന്റെ പ്രിയ​പു​ത്രൻ; നിന്നിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു” എന്ന്‌ ഒരു ശബ്ദം സ്വർഗ​ത്തിൽനി​ന്നു കേൾക്കു​ന്നു. (1:3, 7, 11) യേശു മരുഭൂ​മി​യിൽ സാത്താ​നാൽ പ്രലോ​ഭി​പ്പി​ക്ക​പ്പെ​ടു​ന്നു. ദൂതൻമാർ അവനെ ശുശ്രൂ​ഷി​ക്കു​ന്നു. ഈ നാടകീയ സംഭവ​ങ്ങ​ളെ​ല്ലാം മർക്കൊ​സി​ന്റെ ആദ്യത്തെ 13 വാക്യ​ങ്ങ​ളിൽ തിക്കി​ക്കൊ​ള​ളി​ച്ചി​രി​ക്കു​ന്നു.

13. യേശു നേര​ത്തേ​തന്നെ “ദൈവ​ത്തി​ന്റെ പരിശു​ദ്ധൻ” എന്ന നിലയി​ലു​ളള തന്റെ അധികാ​രം ഏതു വിധങ്ങ​ളിൽ പ്രകട​മാ​ക്കു​ന്നു?

13 യേശു ഗലീല​യി​ലെ ശുശ്രൂഷ തുടങ്ങു​ന്നു (1:14–6:6). യോഹ​ന്നാൻ അറസ്‌റ​റു​ചെ​യ്യ​പ്പെട്ട ശേഷം യേശു ഗലീല​യിൽ ദൈവ​ത്തി​ന്റെ സുവാർത്ത പ്രസം​ഗി​ച്ചു​ന​ട​ക്കു​ന്നു. അവന്‌ എത്ര പ്രകമ്പ​നം​സൃ​ഷ്ടി​ക്കുന്ന സന്ദേശ​മാ​ണു​ള​ളത്‌! “ദൈവ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു; മാനസാ​ന്ത​ര​പ്പെട്ടു സുവി​ശേ​ഷ​ത്തിൽ വിശ്വ​സി​പ്പിൻ.” (1:15) അവൻ ശിമോ​നെ​യും അന്ത്ര​യോ​സി​നെ​യും യാക്കോ​ബി​നെ​യും യോഹ​ന്നാ​നെ​യും അവരുടെ മത്സ്യബ​ന്ധ​ന​വ​ലകൾ വിട്ടു തന്നെ അനുഗ​മി​ക്കാൻ ക്ഷണിക്കു​ന്നു. ശബത്തിൽ കഫർന്ന​ഹൂ​മി​ലെ സിന​ഗോ​ഗിൽ അവൻ പഠിപ്പി​ച്ചു​തു​ട​ങ്ങു​ന്നു. ജനം അതിശ​യി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവൻ പഠിപ്പി​ക്കു​ന്നതു “ശാസ്‌ത്രി​മാ​രെ​പ്പോ​ലെയല്ല, അധികാ​ര​മു​ള​ള​വ​നാ​യി​ട്ട​ത്രേ.” അവൻ ഒരു ഭൂതബാ​ധി​ത​നിൽനിന്ന്‌ ഒരു അശുദ്ധാ​ത്മാ​വി​നെ പുറത്താ​ക്കി​ക്കൊ​ണ്ടും പനിപി​ടി​ച്ചി​രുന്ന, ശിമോ​ന്റെ അമ്മായി​യ​മ്മയെ സുഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടും “ദൈവ​ത്തി​ന്റെ പരിശു​ദ്ധൻ” എന്ന നിലയി​ലു​ളള അധികാ​രം പ്രകട​മാ​ക്കു​ന്നു. വാർത്ത കാട്ടുതീ പോലെ പരക്കുന്നു. രാത്രി​സ​മ​യത്തു ശിമോ​ന്റെ വീടി​നു​വെ​ളി​യിൽ “പട്ടണം ഒക്കെയും” വന്നുകൂ​ടി. യേശു രോഗി​ക​ളായ അനേകരെ സുഖ​പ്പെ​ടു​ത്തു​ക​യും അനേകം ഭൂതങ്ങളെ പുറത്താ​ക്കു​ക​യും ചെയ്യുന്നു.—1:22, 24, 33.

14. പാപങ്ങൾ മോചി​ക്കാ​നു​ളള തന്റെ അധികാ​ര​ത്തി​നു യേശു തെളി​വു​നൽകു​ന്നത്‌ എങ്ങനെ?

14 “ഞാൻ . . . പ്രസം​ഗി​ക്കേ​ണ്ട​തി​ന്നു” എന്ന തന്റെ ദൗത്യം യേശു പ്രഖ്യാ​പി​ക്കു​ന്നു. (1:38) അവൻ ഗലീല​യി​ലെ​ല്ലാം അങ്ങോ​ള​മി​ങ്ങോ​ളം പ്രസം​ഗി​ക്കു​ന്നു. അവൻ പോകു​ന്ന​ട​ത്തെ​ല്ലാം ഭൂതങ്ങളെ പുറത്താ​ക്കു​ക​യും രോഗി​കളെ സൗഖ്യ​മാ​ക്കു​ക​യും ചെയ്യുന്നു, അവരിൽ ഒരു കുഷ്‌ഠ​രോ​ഗി​യും ഒരു പക്ഷവാ​ത​ക്കാ​ര​നും ഉൾപ്പെ​ടു​ന്നു, “നിന്റെ പാപങ്ങൾ മോചി​ച്ചു​ത​ന്നി​രി​ക്കു​ന്നു” എന്ന്‌ അവൻ പക്ഷവാ​ത​ക്കാ​ര​നോ​ടു പറയുന്നു. ശാസ്‌ത്രി​മാ​രിൽ ചിലർ തങ്ങളുടെ ഹൃദയ​ത്തിൽ, ‘ഇതു ദൈവ​ദൂ​ഷ​ണ​മാണ്‌, ദൈവ​ത്തി​ന​ല്ലാ​തെ ആർക്കു പാപങ്ങൾ മോചി​ക്കാൻ കഴിയും?’ എന്നു ന്യായ​വാ​ദം ചെയ്യുന്നു. അവരുടെ ചിന്തകൾ മനസ്സി​ലാ​ക്കി​ക്കൊണ്ട്‌ എഴു​ന്നേ​ററു വീട്ടി​ലേക്കു പോകുക എന്നു പക്ഷവാ​ത​ക്കാ​ര​നോ​ടു പറഞ്ഞു​കൊ​ണ്ടു “പാപങ്ങളെ മോചി​പ്പാൻ മനുഷ്യ​പു​ത്രന്നു അധികാ​രം ഉണ്ടു” എന്നു യേശു തെളി​യി​ക്കു​ന്നു. ആളുകൾ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു. നികു​തി​പി​രി​വു​കാ​ര​നായ ലേവി (മത്തായി) യേശു​വി​ന്റെ അനുഗാ​മി​യാ​യി​ത്തീ​രു​മ്പോൾ, “ഞാൻ നീതി​മാൻമാ​രെ അല്ല, പാപി​കളെ അത്രേ വിളി​പ്പാൻ വന്നതു” എന്ന്‌ അവൻ ശാസ്‌ത്രി​മാ​രോ​ടു പറയുന്നു. താൻ “ശബ്ബത്തി​ന്നും കർത്താവ്‌” എന്ന്‌ അവൻ തെളി​യി​ക്കു​ന്നു.—2:5, 7, 10, 17, 28.

15. തന്റെ അത്ഭുത​ങ്ങളെ നിഷേ​ധി​ക്കു​ന്ന​വരെ സംബന്ധിച്ച്‌ യേശു എന്തു പ്രഖ്യാ​പി​ക്കു​ന്നു, കുടും​ബ​ബ​ന്ധ​ങ്ങളെ സംബന്ധിച്ച്‌ അവൻ എന്തു പറയുന്നു?

15 യേശു ഇപ്പോൾ 12 അപ്പോ​സ്‌ത​ലൻമാ​രു​ടെ കൂട്ടത്തെ രൂപവൽക്ക​രി​ക്കു​ന്നു. അവന്റെ ബന്ധുക്കൾ കുറേ എതിർപ്പു പ്രകട​മാ​ക്കു​ന്നു. പിന്നീടു യെരു​ശ​ലേ​മിൽനി​ന്നു​ളള ചില ശാസ്‌ത്രി​മാർ ഭൂതങ്ങ​ളു​ടെ അധിപ​തി​മു​ഖാ​ന്തരം അവൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്ന​താ​യി കുററ​മാ​രോ​പി​ക്കു​ന്നു. “സാത്താന്നു സാത്താനെ എങ്ങനെ പുറത്താ​ക്കു​വാൻ കഴിയും?” എന്നു യേശു അവരോ​ടു ചോദി​ക്കു​ന്നു, “പരിശു​ദ്ധാ​ത്മാ​വി​ന്റെ നേരെ ദൂഷണം പറയു​ന്ന​വ​നോ ഒരുനാ​ളും ക്ഷമ കിട്ടാതെ നിത്യ​ശി​ക്ഷെക്കു യോഗ്യ​നാ​കും” എന്ന്‌ അവർക്കു മുന്നറി​യി​പ്പു​കൊ​ടു​ക്കു​ക​യും ചെയ്യുന്നു. ചർച്ചാ​സ​മ​യത്ത്‌ അവന്റെ അമ്മയും സഹോ​ദ​രൻമാ​രും അവനെ അന്വേ​ഷി​ച്ചു​വ​രു​ന്നു, “ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്നവൻ തന്നേ എന്റെ സഹോ​ദ​ര​നും സഹോ​ദ​രി​യും അമ്മയും ആകുന്നു” എന്നു പറയാൻ യേശു പ്രേരി​ത​നാ​കു​ന്നു.—3:23, 29, 35.

16. യേശു “ദൈവ​രാ​ജ്യ”ത്തെക്കു​റി​ച്ചു ദൃഷ്ടാ​ന്ത​ങ്ങ​ളി​ലൂ​ടെ എന്തു പഠിപ്പി​ക്കു​ന്നു?

16 യേശു ദൃഷ്ടാ​ന്ത​ങ്ങ​ളാൽ “ദൈവ​രാ​ജ്യ​ത്തി​ന്റെ മർമ്മം” പഠിപ്പി​ച്ചു​തു​ട​ങ്ങു​ന്നു. അവൻ (വചനം കേൾക്കുന്ന വ്യത്യസ്‌ത തരക്കാരെ ചിത്രീ​ക​രി​ക്കുന്ന) വിവി​ധ​തരം മണ്ണിൽ വീഴുന്ന വിത്തു വിതക്കുന്ന മനുഷ്യ​നെ​ക്കു​റി​ച്ചും തണ്ടിൻമേൽ പ്രകാ​ശി​ക്കുന്ന വിളക്കി​നെ​ക്കു​റി​ച്ചും സംസാ​രി​ക്കു​ന്നു. മറെറാ​രു ദൃഷ്ടാ​ന്ത​ത്തിൽ, ദൈവ​രാ​ജ്യം ഒരു മനുഷ്യൻ നിലത്തു വിത്തു വിതക്കു​മ്പോ​ഴ​ത്തേ​പ്പോ​ലെ​യാ​ണെന്നു യേശു പറയുന്നു: “ഭൂമി സ്വയമാ​യി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയു​ന്നു.” (4:11, 28) അവൻ ഒരു കടുകു​മ​ണി​യു​ടെ ദൃഷ്ടാ​ന്ത​വും നൽകുന്നു. അതു സകല വിത്തു​ക​ളി​ലും​വെച്ചു ചെറു​താ​ണെ​ങ്കി​ലും തണലേ​കുന്ന വലിയ കൊമ്പു​ക​ളോ​ടെ വളർന്നു വലുതാ​കു​ന്നു.

17. യേശു​വി​ന്റെ അത്ഭുതങ്ങൾ അവന്റെ അധികാ​ര​ത്തി​ന്റെ വ്യാപ്‌തി​യെ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

17 അവർ ഗലീല​ക്കടൽ കടക്കു​മ്പോൾ, യേശു ഒരു ശക്തമായ കാററ്‌ അത്ഭുത​ക​ര​മാ​യി ശമിക്കാ​നി​ട​യാ​ക്കു​ന്നു. കൊടു​ങ്കാ​റ​റ​ടിച്ച സമുദ്രം “അനങ്ങാ​തി​രിക്ക, അടങ്ങുക” എന്ന അവന്റെ കൽപ്പന​യി​ങ്കൽ ശാന്തമാ​കു​ന്നു. (4:39) ഗദര​ദേ​ശത്തു യേശു ഒരു മനുഷ്യ​നിൽനി​ന്നു ഭൂതങ്ങ​ളു​ടെ ഒരു ‘ലെഗ്യോ​നെ’ പുറത്താ​ക്കു​ക​യും 2,000 പന്നിക​ളു​ടെ ഒരു കൂട്ടത്തിൽ പ്രവേ​ശി​ക്കാൻ അവരെ അനുവ​ദി​ക്കു​ക​യും ചെയ്യുന്നു. പന്നിക്കൂ​ട്ടം തുടർന്ന്‌ ഒരു കടുന്തൂ​ക്കി​ലൂ​ടെ പാഞ്ഞു​ചെന്നു കടലിൽ മുങ്ങി​ച്ചാ​കു​ന്നു. (5:8-13) ഇതിനു​ശേഷം, യേശു തിരികെ മറുകര കടക്കുന്നു. യേശു യായി​റോ​സി​ന്റെ 12 വയസ്സുളള പുത്രി​യെ വീണ്ടും ജീവനി​ലേക്ക്‌ ഉയർത്താൻ പോകുന്ന വഴിക്ക്‌, 12 വർഷമാ​യി ഭേദമാ​കാ​തി​രുന്ന ഒരു സ്‌ത്രീ​യു​ടെ രക്തസ്രാ​വം അവൾ അവന്റെ മേലങ്കി​യിൽ തൊട്ട​തി​നാൽ മാത്രം സുഖ​പ്പെ​ടു​ന്നു. സത്യമാ​യി, മനുഷ്യ​പു​ത്രനു ജീവ​ന്റെ​മേ​ലും മരണത്തിൻമേ​ലും അധികാ​ര​മുണ്ട്‌! എന്നിരു​ന്നാ​ലും, യേശു​വി​ന്റെ സ്വന്ത പ്രദേ​ശത്തെ ജനങ്ങൾ അവന്റെ അധികാ​രത്തെ ചോദ്യം​ചെ​യ്യു​ന്നു. അവരുടെ വിശ്വാ​സ​മി​ല്ലാ​യ്‌മ​യിൽ അവൻ അതിശ​യി​ക്കു​ന്നു​വെ​ങ്കി​ലും “ചുററു​മു​ളള ഊരു​ക​ളിൽ ഉപദേ​ശി​ച്ചു​കൊ​ണ്ടു സഞ്ചരി”ക്കുന്നു.—6:6.

18. (എ) യേശു​വി​ന്റെ ശുശ്രൂഷ എങ്ങനെ വികസി​പ്പി​ക്കു​ന്നു? (ബി) പഠിപ്പി​ക്കു​ന്ന​തി​നും അത്ഭുത​ങ്ങൾചെ​യ്യു​ന്ന​തി​നും യേശു​വി​നെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്ത്‌?

18 ഗലീല​യി​ലെ ശുശ്രൂഷ വികസി​പ്പി​ക്കു​ന്നു (6:7–9:50). പ്രസം​ഗി​ക്കു​ന്ന​തി​നും പഠിപ്പി​ക്കു​ന്ന​തി​നും ആളുകളെ സൗഖ്യ​മാ​ക്കു​ന്ന​തി​നും ഭൂതങ്ങളെ പുറത്താ​ക്കു​ന്ന​തി​നു​മു​ളള നിർദേ​ശ​ങ്ങ​ളും അധികാ​ര​വും സഹിതം ആ പന്തിരു​വർ ഈരണ്ടു പേരായി അയയ്‌ക്ക​പ്പെ​ടു​ന്നു. യേശു​വി​ന്റെ പേർ സുപ്ര​സി​ദ്ധ​മാ​യി​ത്തീ​രു​ന്നു. മരിച്ച​വ​രിൽനിന്ന്‌ ഉയർത്ത​പ്പെട്ട യോഹ​ന്നാൻ സ്‌നാ​പ​ക​നാ​ണ​തെന്നു ചിലർ വിചാ​രി​ക്കു​ന്നു. ഈ സാധ്യത ഹെരോ​ദാ​വി​നെ വ്യാകു​ല​പ്പെ​ടു​ത്തു​ന്നു, അയാളു​ടെ ജൻമദി​നാ​ഘോ​ഷ​ത്തി​നാ​ണു യോഹ​ന്നാൻ ശിരച്‌ഛേദം ചെയ്യ​പ്പെ​ട്ടത്‌. അപ്പോ​സ്‌ത​ലൻമാർ അവരുടെ പ്രസം​ഗ​പ​ര്യ​ട​ന​ത്തിൽനി​ന്നു മടങ്ങി​വന്നു തങ്ങളുടെ പ്രവർത്ത​ന​ത്തി​ന്റെ ഒരു റിപ്പോർട്ട്‌ യേശു​വി​നു കൊടു​ക്കു​ന്നു. ഒരു വലിയ ജനസമൂ​ഹം ഗലീല​യി​ലെ​ങ്ങും യേശു​വി​നെ അനുഗ​മി​ക്കു​ന്നു. അവൻ, അവർ ‘ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ ആകകൊ​ണ്ടു അവരിൽ മനസ്സലി​യു​ന്നു.’ അതു​കൊണ്ട്‌ അവൻ അവരെ പലതും പഠിപ്പി​ച്ചു​തു​ട​ങ്ങു​ന്നു. (6:34) അവൻ സ്‌നേ​ഹ​പൂർവം ഭൗതി​ക​ഭ​ക്ഷ​ണ​വും പ്രദാ​നം​ചെ​യ്യു​ന്നു, അഞ്ചപ്പവും രണ്ടു മീനും​കൊണ്ട്‌ 5,000 പുരു​ഷൻമാ​രെ പോഷി​പ്പി​ക്കു​ന്നു. പിന്നീട്‌ അധികം താമസി​യാ​തെ, ശിഷ്യൻമാർ ബേത്സയി​ദെക്കു പോകവേ തങ്ങളുടെ വളളത്തി​ലി​രുന്ന്‌ ഒരു കൊടു​ങ്കാ​റ​റി​നോ​ടു മല്ലിട്ടു വിഷമി​ക്കു​മ്പോൾ അവൻ കടലിൻമീ​തെ നടന്ന്‌ അവരെ സമീപി​ക്കു​ക​യും കാററി​നെ ശമിപ്പി​ക്കു​ക​യും ചെയ്യുന്നു. ശിഷ്യൻമാർപോ​ലും “അത്യന്തം ഭ്രമി​ച്ചാ​ശ്ച​ര്യ​പ്പെട്ട”ത്‌ അതിശ​യമല്ല!—6:51.

19, 20. (എ) യേശു ശാസ്‌ത്രി​മാർക്കും പരീശൻമാർക്കും ശാസന കൊടു​ക്കു​ന്നത്‌ എങ്ങനെ? (ബി) പത്രൊ​സും ശാസി​ക്ക​പ്പെ​ടു​ന്ന​തി​ലേക്കു നയിക്കു​ന്നത്‌ ഏതു സാഹച​ര്യ​ങ്ങ​ളാണ്‌?

19 കൈക​ഴു​കാ​തെ ഭക്ഷണം കഴിക്കു​ന്ന​തു​സം​ബ​ന്ധി​ച്ചു യെരു​ശ​ലേ​മിൽനി​ന്നു​ളള പരീശൻമാ​രും ശാസ്‌ത്രി​മാ​രു​മാ​യി യേശു ഗന്നേസ​രത്ത്‌ ജില്ലയിൽവച്ച്‌ ഒരു ചർച്ചയി​ലേർപ്പെ​ടു​ന്നു. ‘ദൈവ​ക​ല്‌പന വിട്ടു​ക​ളഞ്ഞു മനുഷ്യ​രു​ടെ സമ്പ്രദാ​യം പ്രമാ​ണി​ക്കുന്ന’തുകൊണ്ട്‌ അവൻ അവരെ ശാസി​ക്കു​ന്നു. ഒരു മനുഷ്യ​നെ മലിനീ​ക​രി​ക്കു​ന്നതു പുറത്തു​നി​ന്നു പ്രവേ​ശി​ക്കു​ന്നതല്ല, പിന്നെ​യോ അകത്തു​നിന്ന്‌, ഹൃദയ​ത്തിൽനിന്ന്‌, പുറ​പ്പെ​ടുന്ന “ഹാനി​ക​ര​മായ ന്യായ​വാ​ദങ്ങൾ” ആണ്‌ എന്ന്‌ അവൻ പറയുന്നു. (7:8, 21, NW) വടക്ക്‌ സോർ, സീദോൻ പ്രദേ​ശ​ങ്ങ​ളി​ലേക്കു ചെന്ന്‌ ഒരു സീറോ​ഫി​നേ​ഷ്യൻ സ്‌ത്രീ​യു​ടെ പുത്രി​യിൽനിന്ന്‌ ഒരു ഭൂതത്തെ പുറത്താ​ക്കി​ക്കൊണ്ട്‌ അവൻ ഒരു അത്ഭുതം ചെയ്യുന്നു.

20 ഗലീല​യിൽ തിരി​ച്ചു​ചെ​ല്ലു​മ്പോൾ, യേശു വീണ്ടും തന്നെ അനുഗ​മി​ക്കുന്ന ജനക്കൂ​ട്ട​ത്തോ​ടു സഹതാപം കാട്ടി ഏഴപ്പവും ഏതാനും​ചില ചെറു​മീ​നും കൊണ്ട്‌ 4,000 പുരു​ഷൻമാ​രെ പോഷി​പ്പി​ക്കു​ന്നു. അവൻ പരീശൻമാ​രു​ടെ പുളി​മാ​വി​നെ​യും ഹെരോ​ദാ​വി​ന്റെ പുളി​മാ​വി​നെ​യും കുറിച്ചു തന്റെ ശിഷ്യൻമാർക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു, എന്നാൽ അതേ സമയം അവർക്ക്‌ ആശയം പിടി​കി​ട്ടാ​തി​രി​ക്കു​ന്നു. പിന്നെ മറെറാ​രു അത്ഭുതം—ബെത്ത്‌സ​യി​ദ​യി​ലെ ഒരു അന്ധനെ സൗഖ്യ​മാ​ക്കു​ന്നു. കൈസര്യ ഫിലി​പ്പി​യി​ലെ ഗ്രാമ​ങ്ങ​ളി​ലേ​ക്കു​ളള വഴിമ​ധ്യേ ഒരു ചർച്ചന​ട​ന്ന​പ്പോൾ പത്രൊസ്‌ യേശു​വി​നെ “ക്രിസ്‌തു” ആയി ബോധ്യ​ത്തോ​ടെ തിരി​ച്ച​റി​യി​ക്കു​ന്നു, എന്നാൽ യേശു മനുഷ്യ​പു​ത്രന്റെ സമീപി​ച്ചു​കൊ​ണ്ടി​രുന്ന കഷ്ടപ്പാ​ടു​ക​ളെ​യും മരണ​ത്തെ​യും കുറിച്ചു സംസാ​രി​ക്കു​മ്പോൾ അവൻ ശക്തമായി പ്രതി​ഷേ​ധി​ക്കു​ന്നു. ഇതിനു യേശു അവനെ ശാസി​ക്കു​ന്നു: “സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവ​ത്തി​ന്റേതല്ല മനുഷ്യ​രു​ടേ​ത​ത്രേ കരുതു​ന്നതു.” (8:29, 33) സുവാർത്ത​ക്കു​വേണ്ടി തന്നെ തുടർച്ച​യാ​യി അനുഗ​മി​ക്കാൻ യേശു തന്റെ ശിഷ്യൻമാ​രെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു; അവർ അവനെ​ക്കു​റി​ച്ചു ലജ്ജിക്കു​ന്നു​വെ​ങ്കിൽ, തന്റെ പിതാ​വി​ന്റെ മഹത്ത്വ​ത്തിൽ വരു​മ്പോൾ അവൻ അവരെ​ക്കു​റി​ച്ചു ലജ്ജിക്കും.

21. (എ) “ദൈവ​രാ​ജ്യം ശക്തി​യോ​ടെ വരുന്നത്‌” ആർ കാണുന്നു, എങ്ങനെ? (ബി) രാജ്യത്തെ ഒന്നാമതു കരുതു​ന്ന​തി​നു യേശു ഊന്നൽ കൊടു​ക്കു​ന്നത്‌ എങ്ങനെ?

21 ആറു ദിവസം കഴിഞ്ഞ്‌, ഒരു ഉയർന്ന പർവത​മു​ക​ളി​ലാ​യി​രു​ന്ന​പ്പോൾ യേശു തേജസ്സിൽ മറുരൂ​പ​പ്പെ​ടു​ന്നതു വീക്ഷി​ക്കവേ “ദൈവ​രാ​ജ്യം ശക്തി​യോ​ടെ വരുന്നതു” കാണാൻ പത്രൊ​സി​നും യാക്കോ​ബി​നും യോഹ​ന്നാ​നും പദവി ലഭിക്കു​ന്നു. (9:1) ഒരു ബാലനിൽനിന്ന്‌ ഒരു ഊമ ആത്മാവി​നെ പുറത്താ​ക്കി​യ​തി​നാൽ യേശു വീണ്ടും തന്റെ അധികാ​രം പ്രകട​മാ​ക്കു​ന്നു, രണ്ടാം പ്രാവ​ശ്യം യേശു തന്റെ ആസന്നമായ കഷ്ടപ്പാ​ടി​നെ​യും മരണ​ത്തെ​യും​കു​റി​ച്ചു പറയുന്നു. ജീവനി​ലേക്കു പ്രവേ​ശി​ക്കു​ന്ന​തിൽനി​ന്നു തങ്ങളെ തടയാൻ യാതൊ​ന്നി​നെ​യും അനുവ​ദി​ക്കാ​തി​രി​ക്കാൻ തന്റെ ശിഷ്യൻമാ​രെ അവൻ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു. നിങ്ങളു​ടെ കൈ നിങ്ങളെ ഇടറി​ക്കു​ന്നു​വോ? അതു ഛേദി​ച്ചു​ക​ള​യുക! നിങ്ങളു​ടെ പാദമോ? അതു ഛേദി​ച്ചു​ക​ള​യുക! നിങ്ങളു​ടെ കണ്ണോ? അത്‌ എറിഞ്ഞു​ക​ള​യുക! അംഗഭം​ഗ​ത്തോ​ടെ ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്നതു മുഴു​വ​നാ​യി ഗീഹെ​ന്നാ​യിൽ തളള​പ്പെ​ടു​ന്ന​തി​നെ​ക്കാൾ നല്ലതാണ്‌.

22. ഏതു ബുദ്ധ്യു​പ​ദേശം പെരയ​യി​ലെ യേശു​വി​ന്റെ ശുശ്രൂ​ഷയെ പ്രദീ​പ്‌ത​മാ​ക്കു​ന്നു?

22 പെരയ​യി​ലെ ശുശ്രൂഷ (10:1-52). യേശു യഹൂദ്യ​യു​ടെ അതിരു​ക​ളി​ലേ​ക്കും “യോർദ്ദാ​ന്ന​ക്കരെ”ക്കും (പെരയ​യി​ലേക്കു) വരുന്നു. പരീശൻമാർ ഇപ്പോൾ അവനെ വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ചു ചോദ്യം​ചെ​യ്യു​ക​യും വിവാ​ഹ​ത്തി​ന്റെ ദൈവി​ക​ത​ത്ത്വ​ങ്ങൾ പ്രസ്‌താ​വി​ക്കാൻ അവൻ ആ അവസരം ഉപയോ​ഗി​ക്കു​ക​യും ചെയ്യുന്നു. ഒരു ധനിക​നായ യുവാവു നിത്യ​ജീ​വൻ അവകാ​ശ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ അവനോ​ടു ചോദി​ക്കു​ന്നു, എന്നാൽ സ്വർഗ​ത്തിൽ നിക്ഷേപം സ്വരൂ​പി​ക്കു​ന്ന​തിന്‌ അയാൾ തന്റെ സ്വത്തുക്കൾ വിൽക്കേ​ണ്ട​താ​ണെ​ന്നും യേശു​വി​ന്റെ അനുഗാ​മി ആകേണ്ട​താ​ണെ​ന്നും കേൾക്കു​മ്പോൾ ദുഃഖി​ത​നാ​കു​ന്നു. യേശു തന്റെ ശിഷ്യ​രോ​ടു പറയുന്നു: “ധനവാൻ ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്ന​തി​നെ​ക്കാൾ ഒട്ടകം സൂചി​ക്കു​ഴ​യൂ​ടെ കടക്കു​ന്നതു എളുപ്പം.” സുവാർത്ത നിമിത്തം സകലവും ഉപേക്ഷി​ച്ചി​രി​ക്കു​ന്ന​വരെ അവൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും “ഉപദ്ര​വ​ങ്ങ​ളോ​ടും​കൂ​ടെ നൂറു മടങ്ങു വീടു​ക​ളെ​യും . .  വരുവാ​നു​ളള ലോക​ത്തിൽ നിത്യ​ജീ​വ​നെ​യും” അവർക്കു വാഗ്‌ദ​ത്തം​ചെ​യ്യു​ക​യു​മാണ്‌.—10:1, 25, 30.

23. യെരു​ശ​ലേ​മി​ലേ​ക്കു​ളള വഴിമ​ധ്യേ ഏതു സംഭാ​ഷ​ണ​വും അത്ഭുത​വും തുടർന്നു നടക്കുന്നു?

23 യേശു​വും 12 പേരും ഇപ്പോൾ യെരു​ശ​ലേ​മി​ലേ​ക്കു​ളള വഴിയെ പുറ​പ്പെ​ടു​ന്നു. തന്റെമു​മ്പാ​കെ​യു​ളള കഷ്ടപ്പാ​ടി​നെ​യും തന്റെ പുനരു​ത്ഥാ​ന​ത്തെ​യും​കു​റി​ച്ചു യേശു മൂന്നാം പ്രാവ​ശ്യ​വും അവരോ​ടു പറയുന്നു. താൻ കുടി​ക്കുന്ന അതേ പാനപാ​ത്രം കുടി​ക്കാൻ അവർക്കു കഴിയു​മോ എന്ന്‌ അവൻ അവരോ​ടു ചോദി​ക്കു​ന്നു. “നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കു​ന്നവൻ എല്ലാവർക്കും ദാസനാ​കേണം” എന്ന്‌ അവൻ അവരോ​ടു പറയുന്നു. യെരീ​ഹോ​യിൽനി​ന്നു​ളള അവരുടെ വഴിമ​ധ്യേ ഒരു അന്ധനായ യാചകൻ, “ദാവീ​ദു​പു​ത്രാ, യേശുവേ, എന്നോടു കരുണ തോ​ന്നേ​ണമേ” എന്നു വിളി​ച്ചു​പ​റ​യു​ന്നു. യേശു അന്ധനു കാഴ്‌ച കൊടു​ക്കു​ന്നു—മർക്കൊസ്‌ രേഖ​പ്പെ​ടു​ത്തുന്ന അവന്റെ അവസാ​നത്തെ സൗഖ്യ​മാ​ക്കൽ.—10:44, 47, 48.

24, 25. (എ) ഏതു പ്രവർത്ത​ന​ങ്ങ​ളാൽ യേശു തന്റെ അധികാ​രത്തെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു? (ബി) അവൻ ഏതു വാദങ്ങ​ളോ​ടെ തന്റെ എതിരാ​ളി​കൾക്ക്‌ ഉത്തരം കൊടു​ക്കു​ന്നു? (സി) യേശു ജനക്കൂ​ട്ട​ത്തിന്‌ ഏതു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു, അവൻ തന്റെ ശിഷ്യൻമാ​രോട്‌ എന്തിനെ ശ്ലാഘി​ച്ചു​പ​റ​യു​ന്നു?

24 യേശു യെരു​ശ​ലേ​മി​ലും ചുററും (11:1–15:47). രേഖ പെട്ടെന്നു നീങ്ങുന്നു! യേശു ഒരു കഴുത​പ്പു​റത്തു നഗരത്തി​ലേക്കു സവാരി​ചെ​യ്യു​ന്നു, ജനം അവനെ രാജാ​വാ​യി വാഴ്‌ത്തു​ന്നു. അടുത്ത ദിവസം അവൻ ആലയത്തെ ശുദ്ധീ​ക​രി​ക്കു​ന്നു. മുഖ്യ​പു​രോ​ഹി​തൻമാ​രും ശാസ്‌ത്രി​മാ​രും അവനെ ഭയപ്പെ​ടു​ക​യും അവന്റെ മരണത്തി​നാ​യി ശ്രമി​ക്കു​ക​യും ചെയ്യുന്നു. “നീ എന്തു അധികാ​രം​കൊ​ണ്ടു ഇതു ചെയ്യുന്നു” എന്ന്‌ അവർ ചോദി​ക്കു​ന്നു. (11:28) യേശു വിദഗ്‌ധ​മാ​യി ചോദ്യം അവരി​ലേക്കു തിരി​ച്ചു​വി​ടു​ക​യും മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ അവകാ​ശി​യെ കൊന്ന കൃഷി​ക്കാ​രു​ടെ ദൃഷ്ടാന്തം പറയു​ക​യും ചെയ്യുന്നു. അവർ ആശയം മനസ്സി​ലാ​ക്കു​ക​യും അവനെ വിട്ടു​പോ​കു​ക​യും ചെയ്യുന്നു.

25 അടുത്ത​താ​യി, അവർ നികു​തി​യു​ടെ പ്രശ്‌ന​ത്തിൽ അവനെ പിടി​ക്കാൻ ചില പരീശൻമാ​രെ അയയ്‌ക്കു​ന്നു. ഒരു ദിനാർ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌, “ഈ സ്വരൂ​പ​വും മേലെ​ഴു​ത്തും ആരു​ടേതു” എന്ന്‌ അവൻ ചോദി​ക്കു​ന്നു. “കൈസ​രു​ടേതു” എന്ന്‌ അവർ മറുപടി പറയുന്നു. അപ്പോൾ “കൈസർക്കു​ള​ളതു കൈസർക്കും ദൈവ​ത്തി​ന്നു​ള​ളതു ദൈവ​ത്തി​ന്നും കൊടു​പ്പിൻ” എന്നു യേശു പറയുന്നു. അവർ അവനിൽ അതിശ​യി​ച്ചു​പോ​കു​ന്നത്‌ ആശ്ചര്യമല്ല! (12:16, 17) പുനരു​ത്ഥാ​ന​ത്തിൽ വിശ്വ​സി​ക്കാത്ത സദൂക്യർ ഇപ്പോൾ ‘ഒരു സ്‌ത്രീക്ക്‌ അനു​ക്ര​മ​മാ​യി ഏഴു ഭർത്താ​ക്കൻമാർ ഉണ്ടായി​രു​ന്നെ​ങ്കിൽ അവൾ പുനരു​ത്ഥാ​ന​ത്തിൽ ആരുടെ ഭാര്യ​യാ​യി​രി​ക്കും?’ എന്ന ചോദ്യ​ത്താൽ അവനെ കുരു​ക്കാൻ ശ്രമി​ക്കു​ന്നു. മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തു​വ​രു​ന്നവർ വിവാ​ഹം​ചെ​യ്യു​ക​യി​ല്ലാ​ത്ത​തു​കൊ​ണ്ടു “സ്വർഗ്ഗ​ത്തി​ലെ ദൂതൻമാ​രെ​പ്പോ​ലെ” ആകുന്നു എന്ന്‌ യേശു സത്വരം മറുപടി പറയുന്നു. (12:19-23, 25) “എല്ലാറ​റി​ലും മുഖ്യ​ക​ല്‌പന ഏതു,” ശാസ്‌ത്രി​മാ​രിൽ ഒരാൾ ചോദി​ക്കു​ന്നു. യേശു ഉത്തരം പറയുന്നു: “എല്ലാറ​റി​ലും മുഖ്യ​ക​ല്‌പ​ന​യോ: ‘യിസ്രാ​യേലേ, കേൾക്ക; നമ്മുടെ ദൈവ​മായ കർത്താവു [“യഹോവ”, NW] ഏക കർത്താവു. നിന്റെ ദൈവ​മായ കർത്താ​വി​നെ നീ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണാ​ത്മാ​വോ​ടും പൂർണ്ണ​മ​ന​സ്സോ​ടും പൂർണ്ണ​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കേണം’ എന്നു ആകുന്നു. രണ്ടാമ​ത്തേ​തോ: ‘കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം’ എന്നത്രേ.” (12:28-31) ഇതിനു​ശേഷം, അവനെ ചോദ്യം​ചെ​യ്യാൻ ആരും മുതി​രു​ന്നില്ല. പൂർണ​ത​യു​ളള ഉപദേ​ഷ്ടാ​വെന്ന നിലയി​ലു​ളള യേശു​വി​ന്റെ അധികാ​രം ഉയർത്തി​പ്പി​ടി​ക്ക​പ്പെ​ടു​ന്നു. വലിയ ജനക്കൂട്ടം സന്തോ​ഷ​ത്തോ​ടെ കേൾക്കു​ന്നു, യേശു പൊങ്ങ​ച്ച​ക്കാ​രായ ശാസ്‌ത്രി​മാർക്കെ​തി​രെ അവർക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു. പിന്നീട്‌, മറെറ​ല്ലാ​വ​രെ​ക്കാ​ളു​മ​ധി​കം ആലയ ഭണ്ഡാര​ത്തി​ലിട്ട ദരി​ദ്ര​യായ വിധവയെ അവൻ ശിഷ്യൻമാ​രു​ടെ മുമ്പാകെ ശ്ലാഘി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവളുടെ രണ്ടു ചെറിയ നാണയങ്ങൾ “തനിക്കു ഉളളതു ഒക്കെയും തന്റെ ഉപജീ​വനം മുഴു​വ​നും” ആണ്‌.—12:44.

26. മർക്കൊസ്‌ രേഖ​പ്പെ​ടു​ത്തുന്ന ഏക ദീർഘ​പ്ര​സം​ഗം ഏതാണ്‌, അത്‌ ഏതു ബുദ്ധ്യു​പ​ദേ​ശ​ത്തോ​ടെ അവസാ​നി​ക്കു​ന്നു?

26 ഒലിവു​മ​ല​യിൽ ആലയത്തെ വീക്ഷി​ച്ചു​കൊ​ണ്ടി​രുന്ന യേശു തന്റെ ശിഷ്യൻമാ​രിൽ നാലു​പേ​രോ​ടു സ്വകാ​ര്യ​മാ​യി ഈ കാര്യ​ങ്ങ​ളു​ടെ സമാപ​ന​ത്തി​ന്റെ “അടയാളം” പറയുന്നു. (മർക്കൊസ്‌ രേഖ​പ്പെ​ടു​ത്തുന്ന ദീർഘ​മായ പ്രസംഗം ഇതു മാത്ര​മാണ്‌, അതു മത്തായി 24, 25 എന്നീ അധ്യാ​യ​ങ്ങൾക്കു സമാന്ത​ര​മാണ്‌.) അത്‌, “ആ നാളും നാഴി​ക​യും സംബന്ധി​ച്ചോ പിതാ​വ​ല്ലാ​തെ ആരും, സ്വർഗ്ഗ​ത്തി​ലെ ദൂതൻമാ​രും, പുത്ര​നും കൂടെ അറിയു​ന്നില്ല. ഞാൻ നിങ്ങ​ളോ​ടു പറയു​ന്ന​തോ എല്ലാവ​രോ​ടും പറയുന്നു: ഉണർന്നി​രി​പ്പിൻ” എന്ന യേശു​വി​ന്റെ ബുദ്ധ്യു​പ​ദേ​ശ​ത്തോ​ടെ അവസാ​നി​ക്കു​ന്നു.—13:4, 32, 37.

27. ഗെത്സ​മേ​ന​യിൽ യേശു​വി​നെ ഒററി​ക്കൊ​ടു​ക്കു​ന്ന​തി​ലേക്കു നയിക്കുന്ന സംഭവ​ങ്ങളെ വർണി​ക്കുക.

27 അടുത്തു​ളള ബെഥനി​യിൽവച്ച്‌ ഒരു സ്‌ത്രീ വില​യേ​റിയ സുഗന്ധ​തൈ​ലം​കൊ​ണ്ടു യേശു​വി​നെ അഭി​ഷേകം ചെയ്യുന്നു. ചിലർ ഇത്‌ ഒരു പാഴ്‌ച്ചെ​ല​വാ​ണെന്നു പറഞ്ഞു പ്രതി​ഷേ​ധി​ക്കു​ന്നു. എന്നാൽ അത്‌ ഒരു നല്ല പ്രവൃ​ത്തി​യാ​ണെന്ന്‌, തന്റെ ശവസം​സ്‌കാ​ര​ത്തി​നു​വേ​ണ്ടി​യു​ളള ഒരുക്ക​മാ​ണെന്നു യേശു പറയുന്നു. നിയമി​ത​സ​മ​യത്തു യേശു​വും 12 പേരും പെസഹാ​യ്‌ക്കു​വേണ്ടി നഗരത്തിൽ സമ്മേളി​ക്കു​ന്നു. അവൻ തന്നെ ഒററി​ക്കൊ​ടു​ക്കു​ന്ന​യാ​ളെ തിരി​ച്ച​റി​യി​ക്കു​ക​യും വിശ്വസ്‌ത ശിഷ്യൻമാ​രു​മാ​യി സ്‌മാരക അത്താഴം ഏർപ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. അനന്തരം അവർ ഒലിവു​മ​ല​യി​ലേക്കു പോകു​ന്നു. വഴിമ​ധ്യേ യേശു അവരോട്‌ അവർ എല്ലാവ​രും ഇടറി​പ്പോ​കു​മെന്നു പറയുന്നു. “ഞാൻ ഇടറു​ക​യില്ല” എന്നു പത്രൊസ്‌ ഉദ്‌ഘോ​ഷി​ക്കു​ന്നു. എന്നാൽ യേശു അവനോ​ടു പറയുന്നു: “ഈ രാത്രി​യിൽ തന്നേ കോഴി രണ്ടുവട്ടം കൂകും​മു​മ്പെ നീ മൂന്നു​വട്ടം എന്നെ തളളി​പ്പ​റ​യും.” ഗെത്സമേന എന്ന സ്ഥലത്തെ​ത്തി​യ​പ്പോൾ ഉണർന്നി​രി​ക്കാൻ യേശു ശിഷ്യൻമാ​രോട്‌ ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടു പ്രാർഥി​ക്കാൻവേണ്ടി പിൻവാ​ങ്ങു​ന്നു. അവന്റെ പ്രാർഥന ഈ വാക്കു​ക​ളോ​ടെ പാരമ്യ​ത്തി​ലെ​ത്തു​ന്നു: “അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാ​ത്രം എങ്കൽനി​ന്നു നീക്കേ​ണമേ; എങ്കിലും ഞാൻ ഇച്ഛിക്കു​ന്നതല്ല നീ ഇച്ഛിക്കു​ന്ന​ത​ത്രേ ആകട്ടെ.” മൂന്നു പ്രാവ​ശ്യം യേശു തന്റെ ശിഷ്യൻമാ​രു​ടെ അടുക്ക​ലേക്കു തിരികെ ചെല്ലുന്നു; മൂന്നു പ്രാവ​ശ്യ​വും അവർ ഉറങ്ങു​ന്ന​താ​യി അവൻ കണ്ടെത്തു​ന്നു, ‘ഇതു​പോ​ലെ​യു​ളള ഒരു സമയത്തു​പോ​ലും’! (14:29, 30, 36, 41) എന്നാൽ നാഴിക വന്നിരി​ക്കു​ന്നു! നോക്കൂ!—ഒററു​കാ​രൻ!

28. യേശു​വി​ന്റെ അറസ്‌റ​റി​ന്റെ​യും മഹാപു​രോ​ഹി​തന്റെ മുമ്പാ​കെ​യു​ളള ഹാജരാ​ക​ലി​ന്റെ​യും സാഹച​ര്യ​ങ്ങ​ളേവ?

28 യൂദാ അടുത്തു​വ​രു​ക​യും യേശു​വി​നെ ചുംബി​ക്കു​ക​യും ചെയ്യുന്നു. മുഖ്യ​പു​രോ​ഹി​തന്റെ സായു​ധ​പ​ട​യാ​ളി​കൾ അവനെ അറസ്‌റ​റു​ചെ​യ്യു​ന്ന​തി​നു​ളള ഒരു അടയാ​ള​മാ​ണത്‌. അവർ അവനെ മഹാപു​രോ​ഹി​തന്റെ അരമന​യി​ലേക്കു കൊണ്ടു​വ​രു​ന്നു, അവി​ടെ​വെച്ച്‌ അനേകർ അവനെ​തി​രെ കളളസാ​ക്ഷ്യം പറയുന്നു. എന്നാൽ അവരുടെ സാക്ഷ്യങ്ങൾ യോജി​ക്കു​ന്നില്ല. യേശു​തന്നെ മൗനം പാലി​ക്കു​ന്നു. ഒടുവിൽ മഹാപു​രോ​ഹി​തൻ, “നീ വന്ദ്യനാ​യ​വന്റെ പുത്ര​നായ ക്രിസ്‌തു​വോ?” എന്ന്‌ അവനോ​ടു ചോദി​ക്കു​ന്നു. “ഞാൻ ആകുന്നു” എന്നു യേശു മറുപടി പറയുന്നു. ‘ദൈവ​ദൂ​ഷണം’ എന്നു മഹാപു​രോ​ഹി​തൻ ആക്രോ​ശി​ക്കു​ന്നു. അവരെ​ല്ലാം അവനെ മരണ​യോ​ഗ്യ​നാ​യി കുററം​വി​ധി​ക്കു​ന്നു. (14:61-64) താഴത്തെ മുററ​ത്തു​വച്ചു പത്രൊസ്‌ യേശു​വി​നെ മൂന്നു പ്രാവ​ശ്യം തളളി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നു. ഒരു കോഴി രണ്ടാം പ്രാവ​ശ്യം കൂകുന്നു. പത്രൊസ്‌ യേശു​വി​ന്റെ വാക്കു​ക​ളോർത്തു പൊട്ടി​ക്ക​ര​യു​ന്നു.

29. യേശു​വി​ന്റെ അന്തിമ വിചാ​ര​ണ​യെ​യും വധത്തെ​യും​കു​റി​ച്ചു മർക്കൊസ്‌ എന്തു രേഖ ഉണ്ടാക്കു​ന്നു, രാജ്യം തർക്കവി​ഷ​യ​മാ​ണെന്നു കാണി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ?

29 പ്രഭാ​ത​മായ ഉടനെ സൻഹെ​ദ്രീം ആലോചന കഴിക്കു​ക​യും യേശു​വി​നെ ബന്ധിച്ചു പീലാ​ത്തോ​സി​ന്റെ അടുക്ക​ലേ​ക്ക​യ​യ്‌ക്കു​ക​യും ചെയ്യുന്നു. അവൻ യേശു കുററ​പ്പു​ള​ളി​യ​ല്ലെന്ന്‌ ഉടൻതന്നെ തിരി​ച്ച​റി​യു​ക​യും അവനെ വിട്ടയ​യ്‌ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും, മുഖ്യ​പു​രോ​ഹി​തൻമാ​രാൽ പ്രേരി​ത​രായ ജനക്കൂ​ട്ട​ത്തി​ന്റെ നിർബ​ന്ധ​ത്താൽ അവൻ യേശു​വി​നെ സ്‌തം​ഭ​ത്തി​ലേ​റ​റാൻ ഒടുവിൽ വിട്ടു​കൊ​ടു​ക്കു​ന്നു. യേശു​വി​നെ ഗോൽഗോ​ഥാ​യി​ലേക്കു (അർഥം “തലയോ​ടി​ടം”) കൊണ്ടു​പോ​യി സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ന്നു, അവനെ​തി​രായ കുററം മീതെ എഴുതി​വെ​ക്കു​ക​യും ചെയ്യുന്നു: “യഹൂദൻമാ​രു​ടെ രാജാവ്‌.” കടന്നു​പോ​കു​ന്നവർ അവനെ നോക്കി നിന്ദി​ക്കു​ന്നു: “ഇവൻ മററു​ള​ള​വരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാൻ വഹിയാ.” ഉച്ചസമ​യം​മു​തൽ (ആറാം മണി) മൂന്നു​മ​ണി​വരെ മുഴു​ദേ​ശ​ത്തും ഇരുട്ടു വ്യാപി​ക്കു​ന്നു. അനന്തരം യേശു ഉച്ചത്തിൽ “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവി​ട്ടതു എന്ത്‌?” എന്നു നിലവി​ളി​ക്കു​ക​യും മരിക്കു​ക​യും ചെയ്യുന്നു. ഈ കാര്യങ്ങൾ കണ്ടു​കൊണ്ട്‌ ഒരു സേനാ​പതി “ഈ മനുഷ്യൻ ദൈവ​പു​ത്രൻ ആയിരു​ന്നു സത്യം” എന്നു പ്രസ്‌താ​വി​ക്കു​ന്നു. സൻഹെ​ദ്രീ​മിൽപ്പെട്ട ഒരാളാ​ണെ​ങ്കി​ലും ഒരു ദൈവ​രാ​ജ്യ​വി​ശ്വാ​സി​യായ അരിമ​ഥ്യ​യി​ലെ യോ​സേഫ്‌ യേശു​വി​ന്റെ ശരീരം ചോദി​ച്ചു​വാ​ങ്ങി പാറയിൽ വെട്ടിയ ഒരു കല്ലറയിൽ വെക്കുന്നു.—15:22, 26, 31, 34, 39.

30. ആഴ്‌ച​യു​ടെ ഒന്നാം ദിവസം കല്ലറയ്‌ക്കൽ എന്തു സംഭവി​ക്കു​ന്നു?

30 യേശു​വി​ന്റെ മരണ​ശേ​ഷ​മു​ളള സംഭവങ്ങൾ (16:1-8). ആഴ്‌ച​യു​ടെ ഒന്നാം ദിവസം അതിരാ​വി​ലെ മൂന്നു സ്‌ത്രീ​കൾ കല്ലറക്ക​ലേക്കു പോകു​ന്നു. അവർ അതിശ​യി​ച്ചു​പോ​കു​മാ​റു വാതിൽക്കലെ വലിയ കല്ല്‌ ഉരുട്ടി​മാ​റ​റി​യി​രി​ക്കു​ന്ന​താ​യി കണ്ടെത്തു​ന്നു. അകത്തി​രി​ക്കുന്ന “ഒരു ബാല്യ​ക്കാ​രൻ” യേശു ഉയിർപ്പി​ക്ക​പ്പെ​ട്ടു​വെന്ന്‌ അവരോ​ടു പറയുന്നു. (16:5) അവൻ മേലാൽ അവി​ടെ​യില്ല, എന്നാൽ അവർക്കു​മു​മ്പേ ഗലീല​യി​ലേക്കു പോകു​ക​യാണ്‌. അവർ ഭയന്നു​വി​റ​ച്ചു​കൊ​ണ്ടു കല്ലറയ്‌ക്കൽനിന്ന്‌ ഓടി​പ്പോ​കു​ന്നു.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

31. (എ) യേശു മിശി​ഹാ​യാ​ണെന്നു മർക്കൊസ്‌ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ? (ബി) ദൈവ​പു​ത്ര​നെന്ന നിലയി​ലു​ളള യേശു​വി​ന്റെ അധികാ​രത്തെ തെളി​യി​ക്കു​ന്നത്‌ എന്ത്‌, അവൻ എന്തിനു ദൃഢത കൊടു​ക്കു​ന്നു?

31 യേശു​ക്രി​സ്‌തു​വി​നെ​സം​ബ​ന്ധിച്ച ഈ സ്‌പഷ്ട​മായ തൂലി​കാ​ചി​ത്ര​ത്തി​ലൂ​ടെ ആദിമ ക്രിസ്‌തീയ കാലങ്ങൾമു​തൽ ഇന്നുവ​രെ​യു​ളള മർക്കൊ​സി​ന്റെ സകല വായന​ക്കാർക്കും മിശി​ഹാ​യെ​സം​ബ​ന്ധിച്ച എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ അനേകം പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി തിരി​ച്ച​റി​യാൻ കഴിഞ്ഞി​ട്ടുണ്ട്‌. “ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു” എന്ന പ്രാരംഭ ഉദ്ധരണി​മു​തൽ “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവി​ട്ടതു എന്തു?” എന്നു സ്‌തം​ഭ​ത്തിൽ കിടന്നു പറഞ്ഞ വേദന​യോ​ടു​കൂ​ടിയ യേശു​വി​ന്റെ വാക്കു​കൾവരെ മർക്കൊസ്‌ രേഖ​പ്പെ​ടു​ത്തിയ അവന്റെ തീക്ഷ്‌ണ​മായ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചു​ളള മുഴു വിവര​ണ​വും എബ്രായ തിരു​വെ​ഴു​ത്തു​കൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തി​നോ​ടു ചേർച്ച​യി​ലാണ്‌. (മർക്കൊ. 1:2; 15:34; മലാ. 3:1; സങ്കീ. 22:1) തന്നെയു​മല്ല, അവന്റെ അത്ഭുത​ങ്ങ​ളും ആശ്ചര്യ​പ്ര​വൃ​ത്തി​ക​ളും അവന്റെ ആരോ​ഗ്യാ​വ​ഹ​മായ പഠിപ്പി​ക്ക​ലും അവന്റെ കുററ​മററ ഖണ്ഡനങ്ങ​ളും യഹോ​വ​യു​ടെ വചനത്തി​ലും ആത്മാവി​ലു​മു​ളള അവന്റെ തികഞ്ഞ ആശ്രയ​വും സ്‌നേ​ഹ​നിർഭ​ര​മായ അവന്റെ ആടുകളെ മേയി​ക്ക​ലും—ഇവയെ​ല്ലാം ദൈവ​പു​ത്ര​നാ​യി അധികാ​ര​ത്തോ​ടെ വന്നവനെന്ന നിലയിൽ അവനെ ശ്രദ്ധേ​യ​നാ​ക്കു​ന്നു. “അധികാ​ര​മു​ള​ള​വ​നാ​യി,” യഹോ​വ​യിൽനി​ന്നു ലഭിച്ച അധികാ​ര​മു​ള​ള​വ​നാ​യി, അവൻ ഉപദേ​ശി​ച്ചു. അവൻ ഇവിടെ ഭൂമി​യി​ലെ തന്റെ മുഖ്യ​വേ​ല​യെന്ന നിലയിൽ “ദൈവ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു” എന്ന ‘ദൈവ​ത്തി​ന്റെ സുവാർത്ത’ പ്രസം​ഗി​ക്കു​ന്ന​തിന്‌ ഊന്നൽ കൊടു​ത്തു. അവന്റെ പഠിപ്പി​ക്കൽ അതു ശ്രദ്ധി​ച്ചി​ട്ടു​ള​ള​വർക്കെ​ല്ലാം അമൂല്യ​പ്ര​യോ​ജ​ന​മു​ള​ള​തെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു.—മർക്കൊ. 1:22, 14, 15.

32. “ദൈവ​രാ​ജ്യം” എന്ന പദപ്ര​യോ​ഗം മർക്കൊസ്‌ എത്ര പ്രാവ​ശ്യം ഉപയോ​ഗി​ക്കു​ന്നു, രാജ്യ​ത്തി​ലൂ​ടെ ജീവൻ പ്രാപി​ക്കു​ന്ന​തിന്‌ അവൻ വിവരി​ക്കുന്ന ചില മാർഗ​നിർദേശക തത്ത്വങ്ങ​ളേവ?

32 യേശു തന്റെ ശിഷ്യ​രോ​ടു പറഞ്ഞു: “ദൈവ​രാ​ജ്യ​ത്തി​ന്റെ മർമ്മം നിങ്ങൾക്കു നൽക​പ്പെ​ട്ടി​രി​ക്കു​ന്നു.” “ദൈവ​രാ​ജ്യം” എന്ന ഈ പദപ്ര​യോ​ഗം മർക്കൊസ്‌ 14 പ്രാവ​ശ്യം ഉപയോ​ഗി​ക്കു​ക​യും രാജ്യം മുഖേന ജീവൻ പ്രാപി​ക്കാ​നു​ള​ള​വർക്കാ​യി അനേകം മാർഗ​നിർദേശക തത്ത്വങ്ങൾ വിവരി​ക്കു​ക​യും ചെയ്യുന്നു. “ആരെങ്കി​ലും എന്റെയും സുവി​ശേ​ഷ​ത്തി​ന്റെ​യും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും” എന്നു യേശു പ്രസ്‌താ​വി​ച്ചു. ജീവൻ പ്രാപി​ക്കു​ന്ന​തി​നു​ളള സകല തടസ്സവും നീക്ക​പ്പെ​ടണം. “ഒററക്ക​ണ്ണ​നാ​യി ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്നതു രണ്ടു കണ്ണുള​ള​വ​നാ​യി അഗ്നിന​ര​ക​ത്തിൽ [“ഗിഹെ​ന്നാ​യിൽ”, NW] വീഴു​ന്ന​തി​നെ​ക്കാൾ നിനക്കു നല്ലു.” “ദൈവ​രാ​ജ്യ​ത്തെ ശിശു എന്നപോ​ലെ കൈ​ക്കൊ​ള​ളാ​ത്തവൻ ആരും ഒരുനാ​ളും അതിൽ കടക്കയില്ല” എന്നും “സമ്പത്തു​ള​ളവർ ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്നതു എത്ര പ്രയാസം” എന്നും യേശു കൂടു​ത​ലാ​യി പ്രഖ്യാ​പി​ച്ചു. വലിയ രണ്ടു കൽപ്പനകൾ അനുസ​രി​ക്കു​ന്നതു സകല ഹോമ​യാ​ഗ​ങ്ങ​ളെ​ക്കാ​ളും ബലിക​ളെ​ക്കാ​ളും വളരെ മൂല്യ​വ​ത്താ​ണെന്നു തിരി​ച്ച​റി​യു​ന്നവൻ “ദൈവ​രാ​ജ്യ​ത്തോ​ടു അകന്നവൻ” അല്ലെന്ന്‌ അവൻ പറഞ്ഞു. ഇവയി​ലും മർക്കൊ​സി​ന്റെ സുവി​ശേ​ഷ​ത്തി​ലെ മററു രാജ്യോ​പ​ദേ​ശ​ങ്ങ​ളി​ലും നമുക്കു ദൈനം​ദി​ന​ജീ​വി​ത​ത്തിൽ ബാധക​മാ​ക്കാൻ കഴിയുന്ന വളരെ​യ​ധി​കം നല്ല ബുദ്ധ്യു​പ​ദേശം അടങ്ങി​യി​രി​ക്കു​ന്നു.—4:11; 8:35; 9:43-48; 10:13-15, 23-25; 12:28-34.

33. (എ) നമുക്കു മർക്കൊ​സി​ന്റെ സുവി​ശേ​ഷ​ത്തിൽനിന്ന്‌ എങ്ങനെ പ്രയോ​ജനം നേടാ​വു​ന്ന​താണ്‌? (ബി) മർക്കൊസ്‌ നമ്മെ ഏതു ഗതിക്കു പ്രോ​ത്സാ​ഹി​പ്പി​ക്കണം, എന്തു​കൊണ്ട്‌?

33 ‘മർക്കൊ​സി​ന്റെ’ സുവി​ശേഷം മുഴുവൻ ഒരുപക്ഷേ ഒന്നോ രണ്ടോ മണിക്കൂർകൊ​ണ്ടു വായി​ച്ചു​തീർക്കാൻ കഴിയും, വായന​ക്കാ​രനു യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ പുളക​പ്ര​ദ​മായ, സത്വര​മായ, ഊർജ​സ്വ​ല​മായ ഒരു പുനര​വ​ലോ​കനം ലഭിക്കു​ക​യും ചെയ്യുന്നു. ഈ നിശ്വസ്‌ത വിവര​ണ​ത്തി​ന്റെ അങ്ങനെ​യു​ളള തുടർച്ച​യായ വായന​യും അതിന്റെ കൂടുതൽ സൂക്ഷ്‌മ​മായ പഠനവും ധ്യാന​വും എല്ലായ്‌പോ​ഴും പ്രയോ​ജ​ന​പ്ര​ദ​മെന്നു തെളി​യും. മർക്കൊ​സി​ന്റെ സുവി​ശേഷം ഒന്നാം നൂററാ​ണ്ടി​ലെ​പ്പോ​ലെ ഇന്നും പീഡി​ത​ക്രി​സ്‌ത്യാ​നി​കൾക്കു പ്രയോ​ജ​ന​ക​ര​മാണ്‌, എന്തെന്നാൽ സത്യ​ക്രി​സ്‌ത്യാ​നി​കൾ ഇപ്പോൾ ‘ദുർഘ​ട​സ​മ​യ​ങ്ങളെ’ അഭിമു​ഖീ​ക​രി​ക്കു​ക​യാണ്‌, നമ്മുടെ മാതൃ​കാ​പു​രു​ഷ​നായ യേശു​ക്രി​സ്‌തു​വി​നെ​സം​ബ​ന്ധിച്ച ഈ രേഖയിൽ കാണു​ന്ന​തു​പോ​ലെ​യു​ളള നിശ്വസ്‌ത ബുദ്ധ്യു​പ​ദേശം അവർക്കാ​വ​ശ്യ​വു​മാണ്‌. അതു വായി​ക്കുക, അതിന്റെ നാടകീയ പ്രവർത്ത​ന​ത്തിൽ പുളകം​കൊ​ള​ളുക. മുഖ്യ​കാ​ര്യ​സ്ഥ​നും നമ്മുടെ വിശ്വാ​സത്തെ പൂർത്തീ​ക​രി​ക്കു​ന്ന​വ​നു​മായ യേശു​വി​ന്റെ കാൽചു​വ​ടു​കളെ അവൻ പ്രകട​മാ​ക്കിയ അതേ അദമ്യ സന്തോ​ഷ​ത്തോ​ടെ പിന്തു​ട​രാൻ പ്രോ​ത്സാ​ഹനം സ്വീക​രി​ക്കു​ക​യും ചെയ്യുക. (2 തിമൊ. 3:1; എബ്രാ. 12:2) അതേ, അവനെ ഒരു കർമനി​ര​ത​നായ മനുഷ്യ​നാ​യി കാണുക, അവന്റെ തീക്ഷ്‌ണ​ത​യാൽ നിറയുക, പരി​ശോ​ധ​ന​യു​ടെ​യും എതിർപ്പി​ന്റെ​യും മധ്യേ​യു​ളള അവന്റെ വിട്ടു​വീ​ഴ്‌ച​യി​ല്ലാത്ത നിർമ​ല​ത​യെ​യും ധൈര്യ​ത്തെ​യും പകർത്തു​ക​യും ചെയ്യുക. നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ ഈ സമ്പുഷ്ട ഭാഗത്തിൽനിന്ന്‌ ആശ്വാസം നേടുക. അതു നിങ്ങളു​ടെ നിത്യ​ജീ​വാ​ന്വേ​ഷ​ണ​ത്തിൽ നിങ്ങൾക്കു പ്രയോ​ജനം ചെയ്യട്ടെ!

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജ്‌ 337.

[അധ്യയന ചോദ്യ​ങ്ങൾ]