വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 42—ലൂക്കൊസ്‌

ബൈബിൾ പുസ്‌തക നമ്പർ 42—ലൂക്കൊസ്‌

ബൈബിൾ പുസ്‌തക നമ്പർ 42—ലൂക്കൊസ്‌

എഴുത്തുകാരൻ: ലൂക്കൊസ്‌

എഴുതിയ സ്ഥലം: കൈസര്യ

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 56-58

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 3–പൊ.യു. 33

1. ലൂക്കൊസ്‌ ഏതുതരം സുവി​ശേഷം എഴുതി?

 ലൂക്കൊ​സി​ന്റെ സുവി​ശേഷം എഴുതി​യത്‌ സൂക്ഷ്‌മ​മ​ന​സ്സും ദയാസ​മ്പ​ന്ന​മായ ഹൃദയ​വു​മു​ളള ഒരു മനുഷ്യ​നാണ്‌. ഈ ഗുണങ്ങ​ളു​ടെ നല്ല സംയോ​ജ​ന​വും ഒപ്പം പരിശു​ദ്ധാ​ത്മാ​വി​ന്റെ മാർഗ​നിർദേ​ശ​വും, കൃത്യ​ത​യു​ള​ള​തും ഊഷ്‌മ​ള​ത​യും വികാ​ര​വും നിറഞ്ഞ​തു​മായ ഒരു വിവര​ണ​ത്തിൽ കലാശി​ച്ചി​രി​ക്കു​ന്നു. ആദ്യവാ​ക്യ​ങ്ങ​ളിൽ അവൻ പറയുന്നു, “നീ അറി​യേ​ണ്ട​തി​ന്നു അതു ക്രമമാ​യി എഴുതു​ന്നതു നന്നെന്നു ആദിമു​തൽ സകലവും സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ച്ചി​ട്ടു എനിക്കും തോന്നി​യി​രി​ക്കു​ന്നു.” അവന്റെ വിശദ​വും അതിസൂ​ക്ഷ്‌മ​വു​മായ പ്രതി​പാ​ദനം ഈ അവകാ​ശ​വാ​ദത്തെ പൂർണ​മാ​യി സ്ഥിരീ​ക​രി​ക്കു​ന്നു.—ലൂക്കൊ. 1:3, 4.

2, 3. ബാഹ്യ​വും ആന്തരി​ക​വു​മായ ഏതു തെളിവ്‌ ഈ സുവി​ശേ​ഷ​ത്തി​ന്റെ എഴുത്തു​കാ​ര​നെന്ന നിലയിൽ വൈദ്യ​നായ ലൂക്കൊ​സി​ലേക്കു വിരൽചൂ​ണ്ടു​ന്നു?

2 വിവര​ണ​ത്തിൽ ലൂക്കൊ​സി​ന്റെ പേര്‌ ഒരിട​ത്തും പറയു​ന്നി​ല്ലെ​ങ്കി​ലും അവനാ​യി​രു​ന്നു എഴുത്തു​കാ​ര​നെ​ന്ന​തി​നോ​ടു പുരാതന പ്രാമാ​ണി​കർ യോജി​ക്കു​ന്നു. മുറ​റേ​റാ​റി​യൻ ശകലത്തിൽ (പൊ.യു. ഏകദേശം 170) ഈ സുവി​ശേഷം ലൂക്കൊ​സി​ന്റേ​താ​ണെന്നു പറയുന്നു. ഐറേ​നി​യസ്‌, അലക്‌സാ​ണ്ട്രി​യാ​യി​ലെ ക്ലെമൻറ്‌ എന്നിവ​രെ​പ്പോ​ലെ​യു​ളള രണ്ടാം നൂററാ​ണ്ടി​ലെ എഴുത്തു​കാർ അത്‌ അംഗീ​ക​രി​ച്ചി​രു​ന്നു. ആന്തരി​ക​തെ​ളി​വും ശക്തമായി ലൂക്കൊ​സി​ലേക്കു വിരൽചൂ​ണ്ടു​ന്നു. കൊ​ലൊ​സ്സ്യർ 4:14-ൽ പൗലൊസ്‌ അവനെ​ക്കു​റി​ച്ചു ‘വൈദ്യ​നായ പ്രിയ ലൂക്കൊസ്‌’ എന്നു പറയുന്നു. അവന്റെ കൃതി ഒരു ഡോക്ട​റെ​പ്പോ​ലെ നല്ല വിദ്യാ​ഭ്യാ​സ​മു​ളള ഒരു മനുഷ്യ​നിൽനിന്ന്‌ ഒരുവൻ പ്രതീ​ക്ഷി​ക്കുന്ന തരത്തിൽ പണ്ഡി​തോ​ചി​ത​മായ ഒന്നാണ്‌. അവന്റെ നല്ല ഭാഷാ​തി​ര​ഞ്ഞെ​ടു​പ്പും മററു മൂന്നു സുവി​ശേഷ എഴുത്തു​കാർ മൊത്ത​ത്തി​ലു​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കാൾ വിപു​ല​മായ പദസമ്പ​ത്തും തന്റെ മർമ​പ്ര​ധാ​ന​മായ വിഷയ​ത്തി​ന്റെ അതിസൂ​ക്ഷ്‌മ​വും വിപു​ല​വു​മായ പ്രതി​പാ​ദനം സാധ്യ​മാ​ക്കു​ന്നു. മുടി​യ​നായ പുത്ര​നെ​ക്കു​റി​ച്ചു​ളള അവന്റെ വിവരണം എഴുത​പ്പെ​ട്ടി​ട്ടു​ള​ള​തി​ലേ​ക്കും ഏററവും നല്ല ചെറു​ക​ഥ​യാ​ണെന്നു ചിലർ കരുതു​ന്നു.

3 ലൂക്കൊസ്‌ 300-ൽപ്പരം വൈദ്യ​ശാ​സ്‌ത്ര പദങ്ങൾ ഉപയോ​ഗി​ക്കു​ന്നു, അവൻ അവയ്‌ക്കു വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ അർഥം നൽകുന്നു. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ മററ്‌ എഴുത്തു​കാർ (അവ ഉപയോ​ഗി​ക്കു​ന്നെ​ങ്കിൽത്തന്നെ) അതേ വിധത്തിൽ ഉപയോ​ഗി​ക്കു​ന്നില്ല. a ദൃഷ്ടാ​ന്ത​ത്തിന്‌, കുഷ്‌ഠ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കു​മ്പോൾ ലൂക്കൊസ്‌ മററു​ള​ള​വ​രെ​പ്പോ​ലെ ഒരേ പദം എല്ലായ്‌പോ​ഴും ഉപയോ​ഗി​ക്കു​ന്നില്ല. അവർക്കു കുഷ്‌ഠം കുഷ്‌ഠം മാത്ര​മാണ്‌. എന്നാൽ വൈദ്യ​നു കുഷ്‌ഠ​ത്തി​ന്റെ വിവിധ ദശകളുണ്ട്‌, “കുഷ്‌ഠം നിറ​ഞ്ഞോ​രു മനുഷ്യ”നെക്കു​റി​ച്ചു ലൂക്കൊസ്‌ സംസാ​രി​ക്കു​മ്പോ​ഴെ​ന്ന​പോ​ലെ. ലാസർ “വ്രണം നിറഞ്ഞ​വനാ”യിരു​ന്നു​വെന്ന്‌ അവൻ പറയുന്നു. പത്രൊ​സി​ന്റെ അമ്മായി​യ​മ്മക്കു “കഠിന​ജ്വ​രം” ആയിരു​ന്നു​വെന്നു മറെറാ​രു സുവി​ശേഷ എഴുത്തു​കാ​ര​നും പറയു​ന്നില്ല. (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (5:12; 16:20; 4:38) പത്രൊസ്‌ മഹാപു​രോ​ഹി​തന്റെ ചെവി ഛേദി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു മറേറ മൂന്നു​പേർ പറയു​ന്നെ​ങ്കി​ലും യേശു അയാളെ സൗഖ്യ​മാ​ക്കി​യെന്നു ലൂക്കൊസ്‌ മാത്രമേ പറയു​ന്നു​ളളു. (22:51) “പതി​നെട്ടു സംവത്സ​ര​മാ​യി ഒരു രോഗാ​ത്മാ​വു ബാധി​ച്ചി​ട്ടു ഒട്ടും നിവി​രു​വാൻക​ഴി​യാ​തെ കൂനി​യാ​യോ​രു സ്‌ത്രീ”യെസം​ബ​ന്ധി​ച്ചു പറയു​ന്നത്‌ ഒരു ഡോക്ട​റെ​പ്പോ​ലെ​യാണ്‌. കൂടാതെ “പ്രിയ വൈദ്യ​നായ ലൂക്കൊസ്‌” അല്ലാതെ വേറെ ആർ ‘എണ്ണയും വീഞ്ഞും പകർന്നു മുറി​വു​കളെ കെട്ടി’ ശമര്യ​ക്കാ​രൻ ചെയ്‌ത പ്രഥമ​ശു​ശ്രൂ​ഷയെ ഇത്ര സവിസ്‌തരം രേഖ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു?—13:11; 10:34.

4. ലൂക്കൊസ്‌ എപ്പോൾ എഴുതി​യി​രി​ക്കാ​നി​ട​യുണ്ട്‌, ഏതു സാഹച​ര്യ​ങ്ങൾ ഈ വീക്ഷണത്തെ പിന്താ​ങ്ങു​ന്നു?

4 ലൂക്കൊസ്‌ എപ്പോ​ഴാ​ണു തന്റെ സുവി​ശേഷം എഴുതി​യത്‌? പ്രവൃ​ത്തി​ക​ളു​ടെ എഴുത്തു​കാ​രൻ (അതും ലൂക്കൊ​സാണ്‌) “ഒന്നാമത്തെ ചരിത്രം” ആയി സുവി​ശേഷം നേരത്തെ രചിച്ചി​രു​ന്നു​വെന്നു പ്രവൃ​ത്തി​കൾ 1:1 സൂചി​പ്പി​ക്കു​ന്നു. പ്രവൃ​ത്തി​കൾ പൊ.യു. ഏതാണ്ട്‌ 61-ൽ പൂർത്തീ​ക​രി​ച്ചി​രി​ക്കാൻ ഏററവും സാധ്യ​ത​യുണ്ട്‌, ആ സമയത്തു ലൂക്കൊസ്‌ റോമിൽ കൈസ​റി​ങ്ക​ലു​ളള തന്റെ അപ്പീലി​നു​വേണ്ടി കാത്തി​രി​ക്കു​ക​യാ​യി​രുന്ന പൗലൊ​സി​നോ​ടു​കൂ​ടെ​യാ​യി​രു​ന്നു. അതു​കൊ​ണ്ടു പൗലൊ​സി​ന്റെ മൂന്നാം മിഷന​റി​പ​ര്യ​ട​ന​ത്തി​ന്റെ അവസാ​ന​ത്തിൽ ലൂക്കൊസ്‌ പൗലൊ​സി​ന്റെ​കൂ​ടെ ഫിലി​പ്പി​യിൽനി​ന്നു മടങ്ങി​വ​ന്ന​ശേഷം പൊ.യു. 56-58-ൽ കൈസ​ര്യാ​യിൽവെച്ചു സുവി​ശേ​ഷ​വി​വ​രണം എഴുതി​യി​രി​ക്കണം, ആ സമയത്തു പൗലൊസ്‌ അപ്പീലി​നു​വേണ്ടി റോമി​ലേക്കു കൊണ്ടു​പോ​ക​പ്പെ​ടു​ന്ന​തി​നു​മു​മ്പു കൈസ​ര്യാ​യിൽ രണ്ടുവർഷ​മാ​യി തടവിൽ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ലൂക്കൊസ്‌ പാലസ്‌തീ​നി​ലാ​യി​രു​ന്ന​തു​കൊണ്ട്‌ ഈ സമയത്തു യേശു​വി​ന്റെ ജീവി​ത​വും ശുശ്രൂ​ഷ​യും സംബന്ധിച്ച്‌ ‘ആദിമു​തൽ സകലവും സൂക്ഷ്‌മ​മാ​യി എഴുതാ​നു​ളള’ നല്ല സാഹച​ര്യ​ത്തി​ലാ​യി​രു​ന്നു. അങ്ങനെ, ലൂക്കൊ​സി​ന്റെ വിവരണം മർക്കൊ​സി​ന്റെ വിവര​ണ​ത്തി​നു മുമ്പ്‌ എഴുത​പ്പെ​ട്ട​താ​യി കാണ​പ്പെ​ടു​ന്നു.

5. ഏതു മൂല​പ്ര​മാ​ണ​ങ്ങ​ളിൽനി​ന്നു ലൂക്കൊസ്‌ യേശു​വി​ന്റെ ജീവി​ത​ത്തി​ലെ സംഭവങ്ങൾ ‘കൃത്യ​ത​യോ​ടെ രേഖ​പ്പെ​ടു​ത്തി’യിരി​ക്കാം?

5 തീർച്ച​യാ​യും ലൂക്കൊസ്‌ സുവി​ശേ​ഷ​ത്തിൽ എഴുതുന്ന സകല കാര്യ​ങ്ങ​ളു​ടെ​യും ദൃക്‌സാ​ക്ഷി​യാ​യി​രു​ന്നില്ല. അവൻ 12 പേരിൽ ഒരുവ​നാ​യി​രു​ന്നില്ല, യേശു​വി​ന്റെ മരണം കഴിയു​ന്ന​തു​വരെ ഒരു വിശ്വാ​സി​പോ​ലു​മാ​യി​രി​ക്കാ​നി​ട​യില്ല. എന്നിരു​ന്നാ​ലും, അവൻ മിഷന​റി​വ​യ​ലിൽ പൗലൊ​സി​നോ​ടു വളരെ​യ​ടു​ത്തു സഹവസി​ച്ചി​രു​ന്നു. (2 തിമൊ. 4:11; ഫിലേ. 24) അതു​കൊണ്ട്‌, പ്രതീ​ക്ഷി​ക്കാ​വു​ന്ന​തു​പോ​ലെ, അവന്റെ എഴുത്തു പൗലൊ​സി​ന്റെ സ്വാധീ​ന​ത്തി​ന്റെ തെളിവു പ്രകട​മാ​ക്കു​ന്നു. കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​ത്തെ​സം​ബ​ന്ധി​ച്ചു ലൂക്കൊസ്‌ 22:19, 20-ലും 1 കൊരി​ന്ത്യർ 11:23-25-ലും കാണുന്ന രണ്ടു വിവര​ണങ്ങൾ താരത​മ്യ​പ്പെ​ടു​ത്തു​ന്ന​തി​നാൽ ഇതു കാണാ​വു​ന്ന​താണ്‌. വിവര​ങ്ങ​ളു​ടെ കൂടു​ത​ലായ ആധാര​മെന്ന നിലയിൽ ലൂക്കൊ​സി​നു മത്തായി​യു​ടെ സുവി​ശേഷം പരി​ശോ​ധി​ക്കാൻ കഴിയു​മാ​യി​രു​ന്നു. ‘സകലവും സൂക്ഷ്‌മ​മാ​യി എഴുതു​ന്ന​തിന്‌’ ജീവ​നോ​ടെ ശേഷി​ച്ചി​രുന്ന ശിഷ്യൻമാ​രെ​യും സാധ്യ​ത​യ​നു​സ​രി​ച്ചു യേശു​വി​ന്റെ അമ്മയായ മറിയ​യെ​യും പോലെ യേശു​വി​ന്റെ ജീവി​ത​ത്തി​ലെ സംഭവ​ങ്ങ​ളു​ടെ അനേകം ദൃക്‌സാ​ക്ഷി​ക​ളു​മാ​യി വ്യക്തി​പ​ര​മാ​യി അഭിമു​ഖം നടത്താൻ അവനു കഴിയു​മാ​യി​രു​ന്നു. വിശ്വ​സ​നീ​യ​മായ വിശദാം​ശങ്ങൾ കൂട്ടി​ച്ചേർക്കു​ന്ന​തിന്‌ അവൻ സകല ശ്രമവും ചെയ്‌തു​വെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.

6. ലൂക്കൊ​സി​ന്റെ സുവി​ശേ​ഷ​ത്തിൽ എത്ര​ത്തോ​ളം അനന്യ​മാ​യി അവന്റേതു മാത്ര​മാണ്‌, അവൻ ആർക്കു​വേ​ണ്ടി​യാണ്‌ എഴുതി​യത്‌? നിങ്ങൾ അങ്ങനെ ഉത്തരം​പ​റ​യു​ന്നത്‌ എന്തു​കൊണ്ട്‌?

6 സുവി​ശേ​ഷ​ങ്ങ​ളു​ടെ നാല്‌ എഴുത്തു​കാർ കേവലം ഓരോ​രു​ത്ത​രു​ടെ​യും വിവര​ണ​ങ്ങളെ ആവർത്തി​ക്കു​ക​യ​ല്ലെന്ന്‌ അവ പരി​ശോ​ധി​ക്കു​മ്പോൾ വ്യക്തമാ​യി​ത്തീ​രു​ന്നു. ഈ അത്യന്തം മർമ​പ്ര​ധാ​ന​മായ ബൈബിൾരേ​ഖക്കു പല സാക്ഷി​കളെ പ്രദാ​നം​ചെ​യ്യാൻവേണ്ടി മാത്ര​വു​മല്ല അവർ എഴുതു​ന്നത്‌. ലൂക്കൊ​സി​ന്റെ വിവരണം അതിന്റെ പ്രതി​പാ​ദ​ന​ത്തിൽ അത്യന്തം വ്യക്തി​ഗ​ത​മാണ്‌. അവന്റെ സുവി​ശേ​ഷ​ത്തിൽ എല്ലാം​കൂ​ടെ 59 ശതമാനം അനന്യ​മാ​യി അവനു മാത്ര​മു​ള​ള​താണ്‌. മറ്റു സുവി​ശേ​ഷ​ങ്ങ​ളിൽ പറയു​ന്നി​ല്ലാത്ത കുറഞ്ഞ​പക്ഷം ആറു പ്രത്യേക അത്ഭുത​ങ്ങ​ളും അതിന്റെ ഇരട്ടയി​ല​ധി​കം ദൃഷ്ടാ​ന്ത​ങ്ങ​ളും അവൻ രേഖ​പ്പെ​ടു​ത്തു​ന്നു. അവന്റെ സുവി​ശേ​ഷ​ത്തി​ന്റെ മൂന്നി​ലൊ​ന്നി​ല​ധി​കം വിവര​ണ​ങ്ങൾക്കും മൂന്നിൽ രണ്ടു ഭാഷി​ത​വ​ച​ന​ത്തി​നും വിനി​യോ​ഗി​ക്കു​ന്നു; അവന്റെ സുവി​ശേ​ഷ​മാ​ണു നാലി​ലും​വച്ച്‌ ഏററവും ദൈർഘ്യ​മു​ള​ളത്‌. മത്തായി മുഖ്യ​മാ​യി യഹൂദൻമാർക്കും മർക്കൊസ്‌ യഹൂ​ദേതര വായന​ക്കാർക്ക്‌, വിശേ​ഷാൽ റോമാ​ക്കാർക്കു വേണ്ടി​യു​മാണ്‌ എഴുതി​യത്‌. ലൂക്കൊ​സി​ന്റെ സുവി​ശേഷം “ശ്രീമാ​നായ തെയോ​ഫി​ലോ​സി”നെയും അവനി​ലൂ​ടെ യഹൂദൻമാ​രും യഹൂ​ദേ​ത​ര​രു​മായ മററു​ള​ള​വ​രെ​യു​മാ​ണു സംബോ​ധ​ന​ചെ​യ്യു​ന്നത്‌. (ലൂക്കൊ. 1:3, 4) തന്റെ വിവര​ണ​ത്തിന്‌ ഒരു സാർവ​ലൗ​കി​ക​മായ ആകർഷണം കൊടു​ക്കു​ന്ന​തിന്‌ അവൻ, യഹൂദൻമാർക്കു​വേണ്ടി പ്രത്യേ​കിച്ച്‌ എഴുതിയ മത്തായി ചെയ്യു​ന്ന​തു​പോ​ലെ യേശു​വി​ന്റെ വംശാ​വലി അബ്രഹാം​വരെ മാത്രമല്ല, പിന്നെ​യോ ‘ദൈവ​ത്തി​ന്റെ മകനായ ആദാം’ വരെ പിമ്പോ​ട്ടു രേഖ​പ്പെ​ടു​ത്തു​ന്നു. യേശു “ജനതക​ളിൽനി​ന്നു മൂടു​പടം നീക്കു​ന്ന​തി​നു​ളള” മുഖാ​ന്ത​ര​മാ​യി​രി​ക്കു​മെ​ന്നു​ളള ശിമെ​യോ​ന്റെ പ്രാവ​ച​നി​ക​വാ​ക്കു​കളെ അവൻ പ്രത്യേ​കാൽ ശ്രദ്ധി​ക്കു​ക​യും “രക്ഷിക്കാ​നു​ളള ദൈവ​ത്തി​ന്റെ മാർഗ്ഗം സകല ജഡവും” കാണു​മെന്നു പറയു​ക​യും ചെയ്യുന്നു.—3:38; 2:29-32; 3:6, NW.

7. ലൂക്കൊ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ വിശ്വാ​സ്യ​തയെ ശക്തമായി സാക്ഷ്യ​പ്പെ​ടു​ത്തു​ന്നത്‌ എന്ത്‌?

7 ലൂക്കൊസ്‌ തന്റെ എഴുത്തി​ലു​ട​നീ​ളം ഒരു മുന്തിയ ലേഖക​നെന്നു തെളി​യി​ക്കു​ന്നു, അവന്റെ വിവരങ്ങൾ നന്നായി ക്രമീ​കൃ​ത​വും കൃത്യ​ത​യു​ള​ള​തു​മാണ്‌. ലൂക്കൊ​സി​ന്റെ എഴുത്തു​ക​ളി​ലെ ഗുണങ്ങ​ളായ ഈ കൃത്യ​ത​യും വിശ്വ​സ്‌ത​ത​യും അവയുടെ വിശ്വാ​സ്യ​ത​യു​ടെ ശക്തമായ തെളി​വു​ക​ളാണ്‌. ഒരു നിയമ എഴുത്തു​കാ​രൻ ഒരിക്കൽ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “വീരക​ഥ​ക​ളും ഐതി​ഹ്യ​ങ്ങ​ളും കളളസാ​ക്ഷ്യ​വും പറയ​പ്പെ​ടുന്ന കാര്യ​ങ്ങളെ ഏതോ വിദൂ​ര​സ്ഥ​ല​ത്തും ഏതോ അനിശ്ചി​ത​കാ​ല​ത്തും സ്ഥാപി​ക്കാ​നും അങ്ങനെ ‘പ്രസ്‌താ​വ​ന​യ്‌ക്കു സമയവും സ്ഥലവും നൽകണം’ എന്നു നിയമ​ജ്ഞ​രായ ഞങ്ങൾ നല്ല വാദ​ത്തെ​ക്കു​റി​ച്ചു പഠിക്കുന്ന ആദ്യനി​യ​മ​ങ്ങളെ ലംഘി​ക്കാ​നും ശ്രദ്ധി​ക്കു​ന്നു​വെ​ന്നി​രി​ക്കെ, ബൈബിൾസം​ഭ​വങ്ങൾ പ്രതി​പാ​ദി​ക്ക​പ്പെ​ടുന്ന കാര്യ​ങ്ങ​ളു​ടെ തീയതി​യും സ്ഥലവും നമുക്കു പൂർണ കൃത്യ​ത​യോ​ടെ നൽകുന്നു.” b തെളി​വി​ലേക്ക്‌ അവൻ ലൂക്കൊസ്‌ 3:1, 2 ഉദ്ധരിച്ചു: “തീബൊ​ര്യൊ​സ്‌​കൈ​സ​രു​ടെ വാഴ്‌ച​യു​ടെ പതിന​ഞ്ചാം ആണ്ടിൽ പൊന്തി​യൊ​സ്‌പീ​ലാ​ത്തോസ്‌ യെഹൂ​ദ്യ​നാ​ടു വാഴു​മ്പോൾ ഹെരോ​ദാ​വു ഗലീല​യി​ലും അവന്റെ സഹോ​ദ​ര​നായ ഫീലി​പ്പൊസ്‌ ഇതൂര്യ​ത്ര​ഖോ​നി​ത്തി ദേശങ്ങ​ളി​ലും ലുസാ​ന്യാസ്‌ അബി​ലേ​ന്യ​യി​ലും ഇടപ്ര​ഭു​ക്കൻമാ​രാ​യും ഹന്നാവും കയ്യഫാ​വും മഹാപു​രോ​ഹി​തൻമാ​രാ​യും ഇരിക്കും​കാ​ലം സെഖര്യാ​വി​ന്റെ മകനായ യോഹ​ന്നാ​ന്നു മരുഭൂ​മി​യിൽവെച്ചു ദൈവ​ത്തി​ന്റെ അരുള​പ്പാ​ടു ഉണ്ടായി.” ഇവിടെ സമയമോ സ്ഥലമോ സംബന്ധിച്ച്‌ അനിശ്ചി​ത​ത്വം ഇല്ല. എന്നാൽ യോഹ​ന്നാ​ന്റെ​യും യേശു​വി​ന്റെ​യും ശുശ്രൂ​ഷ​യു​ടെ തുടക്ക​കാ​ലം സ്ഥാപി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം ലൂക്കൊസ്‌ ഏഴിൽ കുറയാത്ത സർക്കാർ ഉദ്യോ​ഗ​സ്ഥൻമാ​രു​ടെ പേർ പറയുന്നു.

8. ലൂക്കൊസ്‌ യേശു​വി​ന്റെ ജനനസ​മയം “കൃത്യ​ത​യോ​ടെ” സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

8 “ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഔഗു​സ്‌തൊ​സ്‌​കൈ​സ​രു​ടെ ഒരു ആജ്ഞ പുറ​പ്പെട്ടു. കുറേ​ന്യൊസ്‌ സുറി​യ​നാ​ടു വാഴു​മ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി” എന്നു ലൂക്കൊസ്‌ 2:1, 2-ൽ അവൻ പറയു​മ്പോൾ യേശു​വി​ന്റെ ജനനസ​മയം നിർണ​യി​ക്കു​ന്ന​തിന്‌ അവൻ രണ്ടു സൂചക​ങ്ങ​ളും നൽകുന്നു. യോ​സേ​ഫും മറിയ​യും ചാർത്ത​ലി​നാ​യി ബേത്‌ല​ഹേ​മി​ലേക്കു പോയത്‌ ഈ സമയത്താ​യി​രു​ന്നു. അവർ അവി​ടെ​യാ​യി​രു​ന്ന​പ്പോ​ഴാ​ണു യേശു ജനിച്ചത്‌. c “ലൂക്കൊസ്‌ എല്ലായ്‌പോ​ഴും പൂർണ​മായ കൃത്യത നേടു​ന്നു​വെ​ന്നത്‌ അവന്റെ ചരി​ത്രാ​വ​ബോ​ധ​ത്തി​ന്റെ ഏററവും സൂക്ഷ്‌മ​മായ പരി​ശോ​ധ​ന​ക​ളി​ലൊ​ന്നാണ്‌,” d എന്നു പറയുന്ന ഭാഷ്യ​കാ​ര​നോ​ടു നമുക്കു യോജി​ക്കാ​തി​രി​ക്കാൻ കഴിയില്ല. “സകലവും ആരംഭം​മു​തൽ കൃത്യ​ത​യോ​ടെ രേഖ​പ്പെ​ടു​ത്തി”യതായു​ളള ലൂക്കൊ​സി​ന്റെ അവകാ​ശ​വാ​ദത്തെ നാം സാധു​വാ​യി അംഗീ​ക​രി​ക്കേ​ണ്ട​താണ്‌.

9. ലൂക്കൊസ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഏതു പ്രവച​ന​ത്തി​നു പൊ.യു. 70-ൽ ശ്രദ്ധേ​യ​മായ ഒരു നിവൃത്തി ഉണ്ടായി?

9 എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ പ്രവച​നങ്ങൾ യേശു​ക്രി​സ്‌തു​വിൽ എങ്ങനെ കൃത്യ​മാ​യി നിവൃ​ത്തി​യേ​റി​യെ​ന്നും ലൂക്കൊസ്‌ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. അവൻ ഇതു സംബന്ധിച്ച യേശു​വി​ന്റെ നിശ്വ​സ്‌ത​സാ​ക്ഷ്യം ഉദ്ധരി​ക്കു​ന്നു. (24:27, 44) കൂടാതെ, അവൻ ഭാവി​സം​ഭ​വ​ങ്ങ​ളെ​സം​ബ​ന്ധിച്ച യേശു​വി​ന്റെ സ്വന്തം പ്രവച​നങ്ങൾ കൃത്യ​മാ​യി രേഖ​പ്പെ​ടു​ത്തു​ന്നു. ഇവയിൽ അനേക​വും അവയുടെ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട സകല വിശദാം​ശ​ങ്ങ​ളി​ലും ശ്രദ്ധേ​യ​മാ​യി നിറ​വേ​റി​യി​രി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ യെരു​ശ​ലേ​മി​നു ചുററും പൊ.യു. 70-ൽ കൂർത്ത പത്തലുകൾ നാട്ടി അതിനെ വളയു​ക​യും ഭയങ്കര​മായ ഒരു കൂട്ട​ക്കൊ​ല​യിൽ അതു നശിക്കു​ക​യും ചെയ്‌തു. (ലൂക്കൊ. 19:43, 44; 21:20-24; മത്താ. 24:2) പത്തലു​കൾക്കു​വേണ്ടി ഉൾപ്ര​ദേ​ശത്തു പതിനാ​റു കിലോ​മീ​റ​റ​റോ​ളം വൃക്ഷങ്ങൾ വെട്ടി​വെ​ളു​പ്പി​ച്ചു​വെ​ന്നും ഉപരോ​ധ​മ​തി​ലി​നു 7.2 കിലോ​മീ​ററർ നീളമു​ണ്ടാ​യി​രു​ന്നു​വെ​ന്നും അനേകം സ്‌ത്രീ​ക​ളും കുട്ടി​ക​ളും ക്ഷാമത്താൽ മരണമ​ട​ഞ്ഞു​വെ​ന്നും 10,00,000-ത്തിൽപ്പരം യഹൂദൻമാർക്കു ജീവൻ നഷ്ടപ്പെ​ട്ടു​വെ​ന്നും 97,000 പേർ അടിമ​ക​ളാ​യി പിടി​ക്ക​പ്പെ​ട്ടു​വെ​ന്നും മതേതര ചരി​ത്ര​കാ​ര​നും റോമൻ സൈന്യ​ത്തോ​ടൊ​പ്പം ഒരു ദൃക്‌സാ​ക്ഷി​യു​മാ​യി​രുന്ന ഫ്‌ളേ​വി​യസ്‌ ജോസീ​ഫസ്‌ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. റോമി​ലെ തീത്തോ​സി​ന്റെ കമാനം യെരു​ശ​ലേ​മി​ലെ ആലയത്തിൽനി​ന്നു​ളള യുദ്ധ​ക്കൊ​ള​ള​യു​മാ​യി നടത്തുന്ന റോമൻ ജയഘോ​ഷ​യാ​ത്രയെ ഇന്നും ചിത്രീ​ക​രി​ക്കു​ന്നു. e ലൂക്കൊസ്‌ രേഖ​പ്പെ​ടു​ത്തുന്ന മററു നിശ്വസ്‌ത പ്രവച​ന​ങ്ങ​ളും അത്രതന്നെ കൃത്യ​ത​യോ​ടെ നിവർത്തി​ക്ക​പ്പെ​ടു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.

ലൂക്കൊ​സി​ന്റെ ഉളളടക്കം

10. ലൂക്കൊസ്‌ എന്തു ചെയ്യാൻ ഒരു​മ്പെട്ടു?

10 ലൂക്കൊ​സി​ന്റെ ആമുഖം (1:1-4). ആരംഭം​മു​തൽ സകലവും കൃത്യ​ത​യോ​ടെ താൻ എഴുതി​യി​രി​ക്കു​ന്നു​വെ​ന്നും ‘ശ്രീമാ​നായ തെയോ​ഫി​ലോസ്‌ . . . ഈ കാര്യ​ങ്ങ​ളു​ടെ നിശ്ചയം പൂർണ​മാ​യി അറി​യേ​ണ്ട​തി​ന്നു’ അവ ക്രമമാ​യി എഴുതാൻ താൻ തീരു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ലൂക്കൊസ്‌ രേഖ​പ്പെ​ടു​ത്തു​ന്നു.—1:3, 4.

11. ലൂക്കൊ​സി​ന്റെ ഒന്നാം അധ്യാ​യ​ത്തിൽ ഏതു സന്തോ​ഷ​പ്ര​ദ​മായ സംഭവങ്ങൾ പ്രതി​പാ​ദി​ച്ചി​രി​ക്കു​ന്നു?

11 യേശു​വി​ന്റെ ജീവി​ത​ത്തി​ലെ ആദ്യ വർഷങ്ങൾ (1:5–2:52). വൃദ്ധപു​രോ​ഹി​ത​നായ സെഖര്യാ​വിന്‌ ഒരു മകൻ ജനിക്കു​മെ​ന്നും അവനു യോഹ​ന്നാ​നെന്നു പേർവി​ളി​ക്ക​ണ​മെ​ന്നു​മു​ളള സന്തോ​ഷ​ക​ര​മായ വാർത്ത​യോ​ടെ ഒരു ദൂതൻ അവനു പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. എന്നാൽ ആൺകുട്ടി ജനിക്കു​ന്ന​തു​വരെ സെഖര്യാ​വി​നു സംസാ​ര​പ്രാ​പ്‌തി​യി​ല്ലാ​യി​രി​ക്കും. വാഗ്‌ദ​ത്തം​പോ​ലെ, അവന്റെ ഭാര്യ എലിസ​ബ​ത്തും “വയസ്സു​ചെന്ന”വളായി​രു​ന്നി​ട്ടും ഗർഭി​ണി​യാ​വു​ന്നു. ഏതാണ്ട്‌ ആറുമാ​സം കഴിഞ്ഞു ഗബ്രി​യേൽദൂ​തൻ മറിയക്കു പ്രത്യ​ക്ഷ​പ്പെ​ടു​ക​യും “അത്യു​ന്ന​തന്റെ ശക്തി”യാൽ അവൾ ഗർഭം​ധ​രിച്ച്‌ ഒരു മകനെ പ്രസവി​ക്കു​മെ​ന്നും അവനെ യേശു എന്നു വിളി​ക്ക​ണ​മെ​ന്നും അവളോ​ടു പറയു​ക​യും ചെയ്യുന്നു. മറിയ എലിസ​ബ​ത്തി​നെ സന്ദർശിച്ച്‌ ഒരു സന്തോ​ഷ​ക​ര​മായ അഭിവാ​ദ​ന​ത്തി​നു​ശേഷം ആഹ്ലാദ​പൂർവം ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “എന്റെ ഉളളം കർത്താ​വി​നെ [“യഹോ​വയെ”, NW] മഹിമ​പ്പെ​ടു​ത്തു​ന്നു; എന്റെ ആത്മാവു എന്റെ രക്ഷിതാ​വായ ദൈവ​ത്തിൽ ഉല്ലസി​ക്കു​ന്നു.” അവൾ യഹോ​വ​യു​ടെ വിശു​ദ്ധ​നാ​മ​ത്തെ​ക്കു​റി​ച്ചും തന്നെ ഭയപ്പെ​ടു​ന്ന​വ​രോ​ടു​ളള അവന്റെ വലിയ കരുണ​യെ​ക്കു​റി​ച്ചും സംസാ​രി​ക്കു​ന്നു. യോഹ​ന്നാ​ന്റെ ജനനത്തി​ങ്കൽ, ദൈവ​ത്തി​ന്റെ കരുണ​യെ​ക്കു​റി​ച്ചും യോഹ​ന്നാൻ യഹോ​വ​യു​ടെ വഴി ഒരുക്കുന്ന ഒരു പ്രവാ​ചകൻ ആയിരി​ക്കു​മെ​ന്നും ഘോഷി​ക്കാൻ സെഖര്യാ​വി​ന്റെ നാവിന്റെ കെട്ടഴി​യു​ന്നു.—1:7, 35, 46, 47.

12. യേശു​വി​ന്റെ ജനനവും കുട്ടി​ക്കാ​ല​വും സംബന്ധിച്ച്‌ എന്തു പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു?

12 തക്കസമ​യത്ത്‌, യേശു ബേത്‌ല​ഹേ​മിൽ ജനിക്കു​ന്നു, ഒരു ദൂതൻ ഈ “ഒരു മഹാസ​ന്തോ​ഷ​ത്തി​ന്റെ സുവാർത്ത” രാത്രി​യിൽ തങ്ങളുടെ ആട്ടിൻകൂ​ട്ട​ങ്ങളെ കാത്തു​കൊ​ണ്ടി​രുന്ന ഇടയൻമാ​രോ​ടു പ്രഖ്യാ​പി​ക്കു​ന്നു. ന്യായ​പ്ര​മാ​ണ​പ്ര​കാ​രം പരിച്‌ഛേദന ചെയ്യ​പ്പെ​ടു​ന്നു. അനന്തരം യേശു​വി​ന്റെ മാതാ​പി​താ​ക്കൾ ആലയത്തിൽ “അവനെ യഹോ​വക്കു സമർപ്പി​ക്കു”മ്പോൾ വൃദ്ധനായ ശിമെ​യോ​നും ഹന്നാ​പ്ര​വാ​ച​കി​യും കുട്ടി​യെ​സം​ബ​ന്ധി​ച്ചു സംസാ​രി​ക്കു​ന്നു. നസറേ​ത്തിൽ തിരി​ച്ചെ​ത്തു​മ്പോൾ അവൻ ‘ജ്ഞാനം നിറഞ്ഞു വളർന്നു ബലപ്പെ​ടു​ന്ന​തിൽ തുടരു​ന്നു, അവനോ​ടു​കൂ​ടെ ദൈവ​പ്രീ​തി തുടരു​ന്നു.’ (2:10, 22, 40, NW) 12-ാം വയസ്സിൽ, നസറേ​ത്തിൽനി​ന്നു യെരു​ശ​ലേ​മി​ലേ​ക്കു​ളള സന്ദർശ​ന​സ​മ​യത്ത്‌, യേശു തന്റെ ഗ്രാഹ്യ​ത്താ​ലും ഉത്തരങ്ങ​ളാ​ലും ഉപദേ​ഷ്ടാ​ക്കളെ വിസ്‌മ​യി​പ്പി​ക്കു​ന്നു.

13. യോഹ​ന്നാൻ എന്തു പ്രസം​ഗി​ക്കു​ന്നു, യേശു​വി​ന്റെ സ്‌നാ​പ​ന​ത്തി​ങ്ക​ലും തൊട്ടു​പി​ന്നാ​ലെ​യും എന്തു സംഭവി​ക്കു​ന്നു?

13 ശുശ്രൂ​ഷ​ക്കു​ളള ഒരുക്കം (3:1–4:13). തിബെ​ര്യൊസ്‌ കൈസ​റു​ടെ വാഴ്‌ച​യു​ടെ 15-ാമാണ്ടിൽ ദൈവ​ത്തി​ന്റെ പ്രഖ്യാ​പനം സെഖര്യാ​വി​ന്റെ പുത്ര​നായ യോഹ​ന്നാ​നു വരുന്നു. അവൻ ‘സകല ജഡവും ദൈവ​ത്തി​ന്റെ രക്ഷയെ കാണേ​ണ്ട​തി​നു’ “പാപ​മോ​ച​ന​ത്തി​ന്നാ​യു​ളള മാനസാ​ന്ത​ര​സ്‌നാ​നം പ്രസം​ഗി​ച്ചു”കൊണ്ടു നടക്കുന്നു. (3:3, 6) സകല ജനവും യോർദാ​നിൽ സ്‌നാ​പ​ന​മേൽക്കു​മ്പോൾ, യേശു​വും സ്‌നാ​പ​ന​മേൽക്കു​ന്നു. അവൻ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ പരിശു​ദ്ധാ​ത്മാവ്‌ അവന്റെ​മേൽ ഇറങ്ങുന്നു, അവന്റെ പിതാവ്‌ സ്വർഗ​ത്തിൽനിന്ന്‌ അംഗീ​കാ​രം പ്രകട​മാ​ക്കു​ന്നു. യേശു​ക്രി​സ്‌തു​വിന്‌ ഇപ്പോൾ ഏതാണ്ട്‌ 30 വയസ്സുണ്ട്‌. (ലൂക്കൊസ്‌ അവന്റെ വംശാ​വലി നൽകുന്നു.) യേശു​വി​ന്റെ സ്‌നാ​പ​നത്തെ തുടർന്ന്‌ ആത്മാവ്‌ അവനെ 40 ദിവസം മരുഭൂ​മി​യി​ലൂ​ടെ നടത്തുന്നു. ഇവിടെ പിശാച്‌ അവനെ പരീക്ഷി​ച്ചു പരാജ​യ​മ​ടഞ്ഞു “കുറെ കാല​ത്തേക്കു അവനെ വിട്ടു”മാറുന്നു.—4:13.

14. യേശു തന്റെ നിയോ​ഗം എവിടെ വ്യക്തമാ​ക്കു​ന്നു, അത്‌ എന്താണ്‌, അവന്റെ ശ്രോ​താ​ക്കൾ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

14 യേശു​വി​ന്റെ ആദിമ​കാല ശുശ്രൂഷ, ഏറെയും ഗലീല​യിൽ (4:14–9:62). തന്റെ സ്വന്ത പട്ടണമായ നസറേ​ത്തി​ലെ സിന​ഗോ​ഗിൽ യേശു തന്റെ നിയോ​ഗം വ്യക്തമാ​ക്കു​ക​യും യെശയ്യാ​വു 61:1, 2-ലെ പ്രവചനം വായിച്ചു തനിക്കു​തന്നെ ബാധക​മാ​ക്കു​ക​യും ചെയ്യുന്നു: “ദരി​ദ്രൻമാ​രോ​ടു സുവി​ശേഷം അറിയി​പ്പാൻ കർത്താവു [“യഹോവ”, NW] എന്നെ അഭി​ഷേകം ചെയ്‌ക​യാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധൻമാർക്കു വിടു​ത​ലും കുരു​ടൻമാർക്കു കാഴ്‌ച​യും പ്രസം​ഗി​പ്പാ​നും പീഡി​തൻമാ​രെ വിടു​വി​ച്ച​യ​പ്പാ​നും കർത്താ​വി​ന്റെ പ്രസാ​ദ​വർഷം പ്രസം​ഗി​പ്പാ​നും എന്നെ അയച്ചി​രി​ക്കു​ന്നു.” (4:18, 19) അവൻ തന്റെ പ്രസംഗം തുടരു​മ്പോൾ അവന്റെ വാക്കു​ക​ളി​ലു​ളള ആളുക​ളു​ടെ പ്രാരംഭ രസം കോപ​മാ​യി മാറി അവനെ വകവരു​ത്താൻ അവർ ശ്രമി​ക്കു​ന്നു. അതു​കൊണ്ട്‌ അവൻ കഫർന്ന​ഹൂ​മി​ലേക്കു പോകു​ന്നു, അവിടെ അവൻ അനേകരെ സൗഖ്യ​മാ​ക്കു​ന്നു. ജനക്കൂ​ട്ടങ്ങൾ അവനെ അനുഗ​മി​ക്കു​ക​യും അവനെ പിടി​ച്ചു​നിർത്താൻ ശ്രമി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ “ഞാൻ മററുളള പട്ടണങ്ങ​ളി​ലും ദൈവ​രാ​ജ്യം സുവി​ശേ​ഷി​ക്കേ​ണ്ട​താ​കു​ന്നു; ഇതിന്നാ​യി​ട്ട​ല്ലോ എന്നെ അയച്ചി​രി​ക്കു​ന്നതു” എന്ന്‌ അവൻ അവരോ​ടു പറയുന്നു. (4:43) അവൻ യഹൂദ്യ​യി​ലെ സിന​ഗോ​ഗിൽ പ്രസം​ഗി​ക്കാൻ പോകു​ന്നു.

15. പത്രൊ​സി​ന്റെ​യും യാക്കോ​ബി​ന്റെ​യും യോഹ​ന്നാ​ന്റെ​യും മത്തായി​യു​ടെ​യും വിളി വർണി​ക്കുക.

15 ഗലീല​യിൽ, യേശു (പത്രൊ​സെ​ന്നും വിളി​ക്ക​പ്പെ​ടുന്ന) ശിമോ​നും യാക്കോ​ബി​നും യോഹ​ന്നാ​നും അത്ഭുത​ക​ര​മായ ഒരു മീൻപി​ടു​ത്തം ഒരുക്കി​ക്കൊ​ടു​ക്കു​ന്നു. അവൻ ശിമോ​നോ​ടു: “ഇന്നു മുതൽ നീ മനുഷ്യ​രെ പിടി​ക്കു​ന്നവൻ ആകും” എന്നു പറയുന്നു. അങ്ങനെ അവർ സകലവും വിട്ട്‌ അവനെ അനുഗ​മി​ക്കു​ന്നു. യേശു പ്രാർഥ​ന​യി​ലും പഠിപ്പി​ക്ക​ലി​ലും തുടരു​ന്നു. ‘സൗഖ്യ​മാ​ക്കു​വാൻ കർത്താ​വി​ന്റെ [“യഹോ​വ​യു​ടെ”, NW] ശക്തി അവനോ​ടു​കൂ​ടെ ഉണ്ട്‌.’ (5:10, 17) അവൻ നിന്ദി​ത​നായ ഒരു കരംപി​രി​വു​കാ​രൻ ലേവിയെ (മത്തായി) വിളി​ക്കു​ന്നു, അവൻ ഒരു വലിയ വിരുന്നു കൊടു​ത്തു​കൊ​ണ്ടു യേശു​വി​നെ ആദരി​ക്കു​ന്നു, “ചുങ്കക്കാ​രും മററും വലി​യോ​രു പുരു​ഷാ​രം” സംബന്ധി​ക്കു​ന്നു. (5:29) ഇതു പരീശൻമാ​രു​മാ​യു​ളള പല ഏററു​മു​ട്ട​ലു​ക​ളിൽ ആദ്യ​ത്തേ​തിൽ കലാശി​ക്കു​ന്നു, അത്‌ അവരെ ഭ്രാന്ത​രാ​ക്കു​ന്നു, അവന്‌ ഉപദ്ര​വം​ചെ​യ്യാൻ അവർ ഗൂഢാ​ലോ​ചന നടത്തുന്നു.

16. (എ) എന്തിനെ തുടർന്ന്‌ യേശു 12 അപ്പോ​സ്‌ത​ലൻമാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നു? (ബി) ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​ന്റെ ഒരു സമാന്ത​ര​ഭാ​ഷ്യം നൽകു​ന്ന​തിൽ ലൂക്കൊസ്‌ ഏതാശ​യങ്ങൾ ഊന്നി​പ്പ​റ​യു​ന്നു?

16 ദൈവ​ത്തോ​ടു​ളള ഒരു മുഴു​രാ​ത്രി​യി​ലെ​യും പ്രാർഥ​ന​ക്കു​ശേഷം യേശു തന്റെ ശിഷ്യൻമാ​രു​ടെ ഇടയിൽനിന്ന്‌ 12 അപ്പോ​സ്‌ത​ലൻമാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നു. കൂടു​ത​ലായ സൗഖ്യ​മാ​ക്ക​ലു​കൾ തുടർന്നു നടക്കുന്നു. പിന്നീട്‌ അവൻ ലൂക്കൊസ്‌ 6:20-49 വരെ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രഭാ​ഷണം നടത്തുന്നു. മത്തായി 5-7 വരെ അധ്യാ​യ​ങ്ങ​ളിൽ കാണുന്ന ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​ന്റെ ഹ്രസ്വ​മായ സമാന്ത​ര​രൂ​പ​മാ​ണത്‌. യേശു പിൻവ​രുന്ന അന്തരം വരച്ചു​കാ​ട്ടു​ന്നു: “ദരി​ദ്രൻമാ​രായ നിങ്ങൾ ഭാഗ്യ​വാൻമാർ; ദൈവ​രാ​ജ്യം നിങ്ങൾക്കു​ള​ളതു. എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളു​ടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചു​പോ​യ​ല്ലോ.” (6:20, 24) തങ്ങളുടെ ശത്രു​ക്കളെ സ്‌നേ​ഹി​ക്കാ​നും കരുണ​യു​ള​ള​വ​രാ​യി​രി​ക്കാ​നും കൊടു​ക്കൽ ശീലി​ക്കാ​നും ഹൃദയ​ത്തി​ലെ നല്ല നിക്ഷേ​പ​ത്തിൽനി​ന്നു നല്ലതു പുറ​പ്പെ​ടു​വി​ക്കാ​നും അവൻ തന്റെ ശ്രോ​താ​ക്കളെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു.

17. (എ) യേശു അടുത്ത​താ​യി ഏതത്ഭു​തങ്ങൾ ചെയ്യുന്നു? (ബി) യേശു മിശിഹാ ആണോ​യെ​ന്ന​തു​സം​ബ​ന്ധിച്ച്‌ അവൻ യോഹ​ന്നാൻസ്‌നാ​പ​കന്റെ സന്ദേശ​വാ​ഹ​ക​രോട്‌ എങ്ങനെ ഉത്തരം പറയുന്നു?

17 കഫർന്ന​ഹൂ​മി​ലേക്കു മടങ്ങി​വ​ന്ന​പ്പോൾ യേശു, രോഗി​യായ തന്റെ അടിമയെ സുഖ​പ്പെ​ടു​ത്താ​നു​ളള ഒരു സേനാ​പ​തി​യു​ടെ അപേക്ഷ സ്വീക​രി​ക്കു​ന്നു. യേശു തന്റെ മേൽക്കൂ​രക്കു കീഴിൽ വരുന്ന​തി​നു താൻ അയോ​ഗ്യ​നാ​ണെന്നു തോന്നി​യി​ട്ടു യേശു നിൽക്കു​ന്നി​ട​ത്തു​നിന്ന്‌ ഒരു “വാക്കു കല്‌പി”ക്കാൻ അവൻ അവനോട്‌ അപേക്ഷി​ക്കു​ന്നു. അതിൻപ്ര​കാ​രം, അടിമ സൗഖ്യം​പ്രാ​പി​ക്കു​ന്നു. “യിസ്രാ​യേ​ലിൽകൂ​ടെ ഇങ്ങനെ​യു​ളള വിശ്വാ​സം ഞാൻ കണ്ടിട്ടില്ല” എന്ന്‌ അഭി​പ്രാ​യ​പ്പെ​ടാൻ യേശു പ്രേരി​ത​നാ​കു​ന്നു. (7:7, 9) ഇദം​പ്ര​ഥ​മ​മാ​യി യേശു മരിച്ച ഒരാളെ, നയീനി​ലെ ഒരു വിധവ​യു​ടെ ഏക പുത്രനെ, ഉയിർപ്പി​ക്കു​ന്നു. കാരണം, അവനു “മനസ്സലി​ഞ്ഞു.” (7:13) യേശു​വി​നെ​ക്കു​റി​ച്ചു​ളള വാർത്ത യഹൂദ്യ​യി​ലെ​ങ്ങും വ്യാപി​ക്കു​ന്നു. “വരുവാ​നു​ള​ളവൻ നീയോ?” എന്നു ചോദി​ക്കാൻ യോഹ​ന്നാൻ സ്‌നാ​പകൻ തടവിൽനിന്ന്‌ അവന്റെ അടുക്കൽ ആളയയ്‌ക്കു​ന്നു. ഉത്തരമാ​യി യേശു സന്ദേശ​വാ​ഹ​ക​രോ​ടു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്‌ഠ​രോ​ഗി​കൾ ശുദ്ധരാ​യി​ത്തീ​രു​ന്നു; ചെകിടർ കേൾക്കു​ന്നു; മരിച്ചവർ ഉയിർത്തെ​ഴു​ന്നേ​ല്‌ക്കു​ന്നു; ദരി​ദ്രൻമാ​രോ​ടു സുവി​ശേഷം അറിയി​ക്കു​ന്നു എന്നിങ്ങനെ നിങ്ങൾ കാണു​ക​യും കേൾക്ക​യും ചെയ്യു​ന്നതു യോഹ​ന്നാ​നെ ചെന്നു അറിയി​പ്പിൻ. എന്നാൽ എന്നിൽ ഇടറി​പ്പോ​കാ​ത്തവൻ ഭാഗ്യ​വാൻ” എന്നു പറഞ്ഞു.—7:19, 22, 23.

18. രാജ്യ​പ്ര​സം​ഗം ഏതു ദൃഷ്ടാ​ന്ത​ങ്ങ​ളോ​ടും പ്രവൃ​ത്തി​ക​ളോ​ടും ബുദ്ധ്യു​പ​ദേ​ശ​വാ​ക്കു​ക​ളോ​ടും കൂടെ തുടരു​ന്നു?

18 പന്ത്രണ്ടു​പേ​രോ​ടു​കൂ​ടെ യേശു “ദൈവ​രാ​ജ്യം പ്രസം​ഗി​ച്ചും സുവി​ശേ​ഷി​ച്ചും​കൊ​ണ്ടു പട്ടണം​തോ​റും” പോകു​ന്നു. അവൻ വിതക്കാ​രന്റെ ദൃഷ്ടാന്തം നൽകുന്നു, “ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കു​ന്നു എന്നു സൂക്ഷി​ച്ചു​കൊൾവിൻ. ഉളളവന്നു കിട്ടും; ഇല്ലാത്ത​വ​നോ​ടോ ഉണ്ടു എന്നു തോന്നു​ന്ന​തും​കൂ​ടെ എടുത്തു​ക​ള​യും” എന്നു പറഞ്ഞു​കൊ​ണ്ടു ചർച്ച പൂർത്തീ​ക​രി​ക്കു​ന്നു. (8:1, 18) യേശു തുടർന്ന്‌ അത്ഭുത​പ്ര​വൃ​ത്തി​ക​ളും അതിശ​യ​ങ്ങ​ളും ചെയ്യുന്നു. അവൻ 12 പേർക്കു ഭൂതങ്ങ​ളു​ടെ​മേൽ അധികാ​ര​വും രോഗം സൗഖ്യ​മാ​ക്കു​ന്ന​തി​നു​ളള ശക്തിയും കൊടു​ത്തു “ദൈവ​രാ​ജ്യം പ്രസം​ഗി​പ്പാ​നും രോഗി​കൾക്കു സൗഖ്യം വരുത്തു​വാ​നും” അയയ്‌ക്കു​ന്നു. അയ്യായി​രം പേർ അത്ഭുത​ക​ര​മാ​യി പോഷി​പ്പി​ക്ക​പ്പെ​ടു​ന്നു. യേശു പർവത​ത്തിൽവെച്ചു മറുരൂ​പ​പ്പെ​ടു​ക​യും അടുത്ത ദിവസം ശിഷ്യൻമാർക്കു സൗഖ്യം​വ​രു​ത്താൻ കഴിയാഞ്ഞ ഭൂതബാ​ധി​ത​നായ ഒരു ബാലനെ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. തന്നെ അനുഗ​മി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ അവൻ ഇങ്ങനെ മുന്നറി​യി​പ്പു കൊടു​ക്കു​ന്നു: “കുറു​ന​രി​കൾക്കു കുഴി​യും ആകാശ​ത്തി​ലെ പറവജാ​തി​ക്കു കൂടും ഉണ്ടു; മനുഷ്യ​പു​ത്ര​ന്നോ തല ചായി​പ്പാൻ സ്ഥലമില്ല.” ദൈവ​രാ​ജ്യ​ത്തി​നു യോഗ്യ​നാ​യി​ത്തീ​രാൻ ഒരു വ്യക്തി തന്റെ കൈ കലപ്പക്കു​വെ​ക്കു​ക​യും പിന്തി​രി​ഞ്ഞു​നോ​ക്കാ​തി​രി​ക്കു​ക​യും വേണം.—9:2, 58.

19. യേശു യഥാർഥ അയൽസ്‌നേ​ഹത്തെ ദൃഷ്ടാ​ന്ത​ത്താൽ വിശദീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

19 യേശു​വി​ന്റെ പിൽക്കാല യഹൂദ്യ​ശു​ശ്രൂഷ (10:1–13:21). യേശു വേറെ 70 പേരെ “കൊയ്‌ത്തി​ന്നു” അയയ്‌ക്കു​ന്നു, അവർ ശുശ്രൂ​ഷ​യി​ലെ തങ്ങളുടെ വിജയ​ത്തിൽ സന്തോ​ഷ​പൂർണ​രാ​കു​ക​യും ചെയ്യുന്നു. യേശു പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ സ്വയം നീതി​മാ​നെന്നു തെളി​യി​ക്കാ​നാ​ഗ്ര​ഹി​ച്ചു​കൊണ്ട്‌ ഒരു മനുഷ്യൻ “എന്റെ കൂട്ടു​കാ​രൻ ആർ” എന്നു ചോദി​ക്കു​ന്നു. ഉത്തരമാ​യി, യേശു അയൽസ്‌നേ​ഹി​യായ ശമര്യ​ക്കാ​രന്റെ ദൃഷ്ടാന്തം നൽകുന്നു. കൊള​ള​ക്കാ​രു​ടെ പ്രഹര​മേ​ററ്‌ അർധ​പ്രാ​ണ​നാ​യി വഴിയ​രി​കിൽ കിടന്ന ഒരു മനുഷ്യ​നെ, കടന്നു​പോയ ഒരു പുരോ​ഹി​ത​നും ഒരു ലേവ്യ​നും അവഗണി​ക്കു​ന്നു. വെറു​ക്ക​പ്പെട്ട ഒരു ശമര്യ​ക്കാ​ര​നാ​ണു നിന്നു സ്‌നേ​ഹ​പൂർവം അവന്റെ മുറി​വു​കളെ ശുശ്രൂ​ഷിച്ച്‌ തന്റെ സ്വന്തം മൃഗത്തി​ന്റെ പുറത്ത്‌ അവനെ കയററി ഒരു വഴിയ​മ്പ​ല​ത്തിൽ കൊണ്ടു​വ​രു​ക​യും അവന്റെ പരിപാ​ല​ന​ത്തി​നു​ളള പണം കൊടു​ക്കു​ക​യും ചെയ്യു​ന്നത്‌. അതെ, “കരുണ കാണി​ച്ചവൻ” ആണു തന്നേത്തന്നെ അവന്‌ അയൽക്കാ​ര​നാ​ക്കി​യത്‌.—10:2, 29, 37.

20. (എ) മാർത്ത​യോ​ടും മറിയ​യോ​ടും യേശു ഏത്‌ ആശയം വ്യക്തമാ​ക്കു​ന്നു? (ബി) അവൻ പ്രാർഥ​നക്ക്‌ എന്ത്‌ ഊന്നൽ കൊടു​ക്കു​ന്നു?

20 മാർത്ത​യു​ടെ വീട്ടിൽ അവൾ വീട്ടു​ജോ​ലി​യിൽ അമിത​മാ​യി ഉത്‌ക്ക​ണ്‌ഠ​പ്പെ​ടുക നിമിത്തം അവളെ യേശു സൗമ്യ​മാ​യി ശാസി​ക്കു​ന്നു. മെച്ചമായ പങ്കു തിര​ഞ്ഞെ​ടു​ത്തു​കൊണ്ട്‌ ഇരുന്നു അവന്റെ വചനം കേൾക്കുക നിമിത്തം മറിയയെ അവൻ അഭിന​ന്ദി​ക്കു​ന്നു. തന്റെ ശിഷ്യൻമാ​രെ അവൻ മാതൃ​കാ​പ്രാർഥ​ന​യും “യാചി​പ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേ​ഷി​പ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും” എന്നു പറഞ്ഞു​കൊ​ണ്ടു പ്രാർഥ​ന​യിൽ ഉററി​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ക​ത​യും പഠിപ്പി​ക്കു​ന്നു. പിന്നീട്‌ അവൻ ഭൂതങ്ങളെ പുറത്താ​ക്കു​ക​യും “ദൈവ​ത്തി​ന്റെ വചനം​കേട്ടു പ്രമാ​ണി​ക്കു​ന്നവർ അത്രേ ഭാഗ്യ​വാൻമാർ” എന്നു പ്രഖ്യാ​പി​ക്കു​ക​യും ചെയ്യുന്നു. ഒരു ഭക്ഷണ​വേ​ള​യിൽ അവൻ പരീശൻമാ​രു​മാ​യി ന്യായ​പ്ര​മാ​ണം​സം​ബ​ന്ധിച്ച്‌ ഏററു​മു​ട്ടു​ക​യും “പരിജ്ഞാ​ന​ത്തി​ന്റെ താക്കോൽ” എടുത്തു​ക​ള​യു​ക​നി​മി​ത്തം അവരു​ടെ​മേൽ കഷ്ടം ഉച്ചരി​ക്കു​ക​യും ചെയ്യുന്നു.—11:9, 28, 52.

21. യേശു അത്യാ​ഗ്ര​ഹ​ത്തി​നെ​തി​രാ​യി ഏതു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു, എന്തു ചെയ്യാൻ അവൻ തന്റെ ശിഷ്യരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു?

21 അവൻ വീണ്ടും ജനക്കൂ​ട്ട​ത്തോ​ടു​കൂ​ടെ​യാ​യി​രി​ക്കു​മ്പോൾ, “ഞാനു​മാ​യി അവകാശം പകുതി​ചെ​യ്യു​വാൻ എന്റെ സഹോ​ദ​ര​നോ​ടു കല്‌പി​ച്ചാ​ലും” എന്നു പറഞ്ഞ്‌ ഒരു മനുഷ്യൻ യേശു​വി​നെ നിർബ​ന്ധി​ക്കു​ന്നു. യേശു പ്രശ്‌ന​ത്തി​ന്റെ കാതലി​ലേക്കു തന്നെ കടന്നു മറുപടി പറയുന്നു: “സകല ദ്രവ്യാ​ഗ്ര​ഹ​വും സൂക്ഷിച്ച്‌ ഒഴിഞ്ഞു​കൊൾവിൻ; ഒരുത്തന്നു സമൃദ്ധി ഉണ്ടായാ​ലും അവന്റെ വസ്‌തു​വ​കയല്ല അവന്റെ ജീവന്നു ആധാര​മാ​യി​രി​ക്കു​ന്നതു.” അനന്തരം അവൻ വലിപ്പ​മേ​റി​യവ പണിയാൻ തന്റെ കളപ്പു​രകൾ പൊളി​ച്ചിട്ട്‌ അന്നു രാത്രി​തന്നെ മരിക്കു​ക​യും തന്റെ സ്വത്തു മററു​ള​ള​വർക്കു വെച്ചേ​ച്ചു​പോ​കു​ക​യും ചെയ്‌ത ധനവാന്റെ ദൃഷ്ടാന്തം പറയുന്നു. യേശു ചുരുക്കി ആശയം സ്ഥാപി​ക്കു​ന്നു: “ദൈവ​വി​ഷ​യ​മാ​യി സമ്പന്നനാ​കാ​തെ, തനിക്കു തന്നേ നിക്ഷേ​പി​ക്കു​ന്ന​വന്റെ കാര്യം ഇങ്ങനെ ആകുന്നു.” ഒന്നാമതു ദൈവ​രാ​ജ്യം അന്വേ​ഷി​പ്പാൻ തന്റെ ശിഷ്യരെ പ്രോ​ത്സാ​ഹി​പ്പി​ച്ച​ശേഷം യേശു അവരോ​ടു പറയുന്നു: “ചെറിയ ആട്ടിൻകൂ​ട്ടമേ, ഭയപ്പെ​ട​രു​തു; നിങ്ങളു​ടെ പിതാവു രാജ്യം നിങ്ങൾക്കു നല്‌കു​വാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു”. 18 വർഷമാ​യി രോഗി​യാ​യി​രുന്ന ഒരു സ്‌ത്രീ​യെ ശബത്തിൽ സൗഖ്യ​മാ​ക്കി​യത്‌ അവന്റെ എതിരാ​ളി​ക​ളു​മാ​യി കൂടു​ത​ലായ ഒരു ഏററു​മു​ട്ട​ലി​ലേക്കു നയിക്കു​ന്നു, അവർ ലജ്ജിത​രാ​ക്ക​പ്പെ​ടു​ന്നു.—12:13, 15, 21, 32.

22. ഏതു കുറി​ക്കു​കൊ​ള​ളുന്ന ദൃഷ്ടാ​ന്ത​ങ്ങ​ളാൽ യേശു രാജ്യ​ത്തെ​ക്കു​റി​ച്ചു പ്രബോ​ധി​പ്പി​ക്കു​ന്നു?

22 യേശു​വി​ന്റെ പിൽക്കാ​ല​ശു​ശ്രൂഷ, ഏറെയും പെരയ​യിൽ (13:22–19:27). തന്റെ ശ്രോ​താ​ക്കളെ ദൈവ​രാ​ജ്യം ചൂണ്ടി​ക്കാ​ട്ടു​ന്ന​തി​നു യേശു നിറപ്പ​കി​ട്ടാർന്ന പദ ദൃഷ്ടാ​ന്തങ്ങൾ നൽകുന്നു. പ്രാമു​ഖ്യ​ത​യും മാന്യ​ത​യും തേടു​ന്നവർ താഴ്‌ത്ത​പ്പെ​ടു​മെന്ന്‌ അവൻ പ്രകട​മാ​ക്കു​ന്നു. ഒരു വിരുന്നു നടത്തു​ന്നവൻ പ്രത്യു​പ​കാ​രം ചെയ്യാൻ കഴിവി​ല്ലാത്ത ദരി​ദ്രരെ ക്ഷണിക്കട്ടെ; അയാൾ സന്തുഷ്ട​നാ​യി​രി​ക്കും, “നീതി​മാൻമാ​രു​ടെ പുനരു​ത്ഥാ​ന​ത്തിൽ [അവനു] പ്രത്യു​പ​കാ​രം ഉണ്ടാകും.” അടുത്ത​താ​യി, ഒരു മഹത്തായ അത്താഴം ഒരുക്കുന്ന മമനു​ഷ്യ​ന്റെ ദൃഷ്ടാന്തം ഉണ്ട്‌. ക്ഷണിക്ക​പ്പെ​ട്ടവർ ഓരോ​രു​ത്ത​രാ​യി ഒഴിക​ഴി​വു​കൾ പറയുന്നു: ഒരാൾ ഒരു വയൽ വാങ്ങി​യി​രി​ക്കു​ന്നു, മറെറാ​രാൾ കുറെ കാളകളെ വാങ്ങി​ച്ചി​ട്ടുണ്ട്‌, മറെറാ​രാൾ വിവാ​ഹം​ക​ഴി​ച്ച​തേ​യു​ളളു. വീട്ടു​കാ​രൻ കോപിച്ച്‌, “ദരി​ദ്രൻമാർ അംഗഹീ​നൻമാർ, കുരു​ടൻമാർ, മുടന്തൻമാർ” എന്നിവരെ വിളി​ച്ചു​കൊ​ണ്ടു​വ​രാൻ ആളയയ്‌ക്കു​ന്നു. ആദ്യം ക്ഷണിക്ക​പ്പെ​ട്ട​വ​രിൽ ആരും തന്റെ അത്താഴം “ആസ്വദി​ക്ക​യില്ല” എന്ന്‌ അവൻ പ്രഖ്യാ​പി​ക്കു​ന്നു. (14:14, 21, 24) അവൻ കാണാ​തെ​പോ​യി​ട്ടു കണ്ടുകി​ട്ടിയ ആടിന്റെ ദൃഷ്ടാന്തം പറയു​ക​യും “അങ്ങനെ തന്നേ മാനസാ​ന്ത​രം​കൊ​ണ്ടു ആവശ്യ​മി​ല്ലാത്ത തൊണ്ണൂ​റെ​റാൻപതു നീതി​മാൻമാ​രെ​ക്കു​റി​ച്ചു​ള​ള​തി​നെ​ക്കാൾ മാനസാ​ന്ത​ര​പ്പെ​ടുന്ന ഒരു പാപി​യെ​ച്ചൊ​ല്ലി സ്വർഗ്ഗ​ത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു” എന്നു കൂട്ടി​ച്ചേർക്കു​ക​യും ചെയ്യുന്നു. (15:7) ഒരു ദ്രഹ്മ കണ്ടെടു​ക്കാൻ തന്റെ വീട്‌ അടിച്ചു​വാ​രുന്ന സ്‌ത്രീ​യു​ടെ ദൃഷ്ടാന്തം സമാന​മായ ഒരു ആശയം സ്ഥാപി​ക്കു​ന്നു. f

23. മുടി​യ​നായ പുത്ര​നെ​ക്കു​റി​ച്ചു​ളള വിവര​ണ​ത്തിൽ എന്തു ദൃഷ്ടാ​ന്തീ​ക​രി​ച്ചി​രി​ക്കു​ന്നു?

23 പിന്നീട്‌, പിതാ​വി​നോ​ടു വസ്‌തു​വിൽ തന്റെ ഓഹരി ചോദി​ക്കു​ക​യും അനന്തരം “ദുർന്ന​ട​പ്പു​കാ​ര​നാ​യി ജീവിച്ചു” അതു ധൂർത്ത​ടി​ക്കു​ക​യും ചെയ്‌ത മുടി​യ​നായ പുത്ര​നെ​ക്കു​റി​ച്ചു യേശു പറയുന്നു. കഠിന ഞെരു​ക്ക​ത്തി​ലാ​യ​പ്പോൾ പുത്രനു സുബോ​ധം തോന്നി തന്റെ പിതാ​വി​ന്റെ കരുണ​യ്‌ക്കാ​യി കേണ​പേ​ക്ഷി​ക്കു​ന്ന​തി​നു വീട്ടി​ലേക്കു മടങ്ങി​വ​രു​ന്നു. അവന്റെ പിതാവു സഹതാ​പം​തോ​ന്നി “ഓടി​ച്ചെന്നു അവന്റെ കഴുത്തു കെട്ടി​പ്പി​ടി​ച്ചു അവനെ ചുംബി​ച്ചു.” നല്ല വസ്‌ത്രം ധരിപ്പി​ച്ചിട്ട്‌ ഒരു വലിയ വിരു​ന്നൊ​രു​ക്കി “അവർ ആനന്ദി​ച്ചു​തു​ടങ്ങി.” എന്നാൽ മൂത്ത സഹോ​ദരൻ പ്രതി​ഷേ​ധി​ച്ചു. ദയയോ​ടെ അവന്റെ അപ്പൻ അവനെ തിരുത്തി: “മകനേ, നീ എപ്പോ​ഴും എന്നോ​ടു​കൂ​ടെ ഇരിക്കു​ന്നു​വ​ല്ലോ; എനിക്കു​ള​ളതു എല്ലാം നിന്റേതു ആകുന്നു; നിന്റെ ഈ സഹോ​ദ​ര​നോ മരിച്ച​വ​നാ​യി​രു​ന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയി​രു​ന്നു; കണ്ടു കിട്ടി​യി​രി​ക്കു​ന്നു.”—15:13, 20, 24, 31, 32.

24. ധനവാ​ന്റെ​യും ലാസറി​ന്റെ​യും അതു​പോ​ലെ​തന്നെ പരീശ​ന്റെ​യും കരംപി​രി​വു​കാ​ര​ന്റെ​യും ദൃഷ്ടാ​ന്ത​ങ്ങ​ളിൽ യേശു ഏതു സത്യങ്ങൾ ഊന്നി​പ്പ​റ​യു​ന്നു?

24 നീതി​കെട്ട ഗൃഹവി​ചാ​ര​കന്റെ ദൃഷ്ടാന്തം കേട്ട​തോ​ടെ പണക്കൊ​തി​യൻമാ​രായ പരീശൻമാർ യേശു​വി​ന്റെ ഉപദേ​ശത്തെ പുച്ഛി​ക്കു​ന്നു. എന്നാൽ അവൻ അവരോ​ടു പറയുന്നു: “നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യ​രു​ടെ മുമ്പാകെ നീതീ​ക​രി​ക്കു​ന്നവർ ആകുന്നു; ദൈവ​മോ നിങ്ങളു​ടെ ഹൃദയം അറിയു​ന്നു; മനുഷ്യ​രു​ടെ ഇടയിൽ ഉന്നതമാ​യതു ദൈവ​ത്തി​ന്റെ മുമ്പാകെ അറെപ്പ​ത്രേ.” (16:15) ധനവാ​ന്റെ​യും ലാസറി​ന്റെ​യും ദൃഷ്ടാ​ന്ത​ത്താൽ ദൈവ​ത്താൽ അംഗീ​ക​രി​ക്ക​പ്പെ​ട്ട​വ​രും അംഗീ​ക​രി​ക്ക​പ്പെ​ടാ​ത്ത​വ​രും തമ്മിലു​ളള വിടവ്‌ എത്ര വലുതാ​ണെന്ന്‌ അവൻ പ്രകട​മാ​ക്കു​ന്നു. ഇടർച്ച​ക്കു​ളള കാരണങ്ങൾ ഉണ്ടായി​രി​ക്കു​മെന്നു യേശു ശിഷ്യൻമാർക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു, എന്നാൽ “അവ വരുത്തു​ന്ന​വന്നു അയ്യോ കഷ്ടം.” “മനുഷ്യ​പു​ത്രൻ വെളി​പ്പെ​ടുന്ന” നാളിലെ പ്രയാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ അവൻ സംസാ​രി​ക്കു​ന്നു. “ലോത്തി​ന്റെ ഭാര്യയെ ഓർത്തു​കൊൾവിൻ” എന്ന്‌ അവൻ അവരോ​ടു പറയുന്നു. (17:1, 30, 32) “രാപ്പകൽ തന്നോടു നിലവി​ളി​ക്കുന്ന”വർക്കു​വേണ്ടി ദൈവം തീർച്ച​യാ​യും പ്രവർത്തി​ക്കു​മെന്ന്‌ ഒരു ദൃഷ്ടാ​ന്ത​ത്താൽ അവൻ ഉറപ്പു​നൽകു​ന്നു. (18:7) പിന്നീടു മറെറാ​രു ദൃഷ്ടാ​ന്ത​ത്താൽ അവൻ സ്വയനീ​തി​ക്കാ​രെ ശാസി​ക്കു​ന്നു. ആലയത്തിൽ പ്രാർഥി​ക്കുന്ന ഒരു പരീശൻ താൻ മററു മനുഷ്യ​രെ​പ്പോ​ലെ​യ​ല്ലാ​ത്ത​തു​കൊ​ണ്ടു ദൈവ​ത്തി​നു നന്ദി​കൊ​ടു​ക്കു​ന്നു. സ്വർഗ​ത്തി​ലേക്കു കണ്ണുക​ളു​യർത്താൻപോ​ലും മനസ്സി​ല്ലാ​തെ ദൂരെ നിന്നു​കൊണ്ട്‌ ഒരു നികു​തി​പി​രി​വു​കാ​രൻ പ്രാർഥി​ക്കു​ന്നു: “ദൈവമേ, പാപി​യായ എന്നോടു കരുണ​യു​ണ്ടാ​കേ​ണമേ.” യേശു ഇതിനെ എങ്ങനെ വിലയി​രു​ത്തു​ന്നു? നികു​തി​പി​രി​വു​കാ​രൻ പരീശ​നെ​ക്കാൾ നീതി​മാ​നാ​ണെന്ന്‌ അവൻ പ്രഖ്യാ​പി​ക്കു​ന്നു, കാരണം “തന്നെത്താൻ ഉയർത്തു​ന്നവൻ എല്ലാം താഴ്‌ത്ത​പ്പെ​ടും; തന്നെത്താൻ താഴ്‌ത്തു​ന്നവൻ എല്ലാം ഉയർത്ത​പ്പെ​ടും.” (18:13, 14) യെരീ​ഹോ​യിൽ നികു​തി​പി​രി​വു​കാ​ര​നായ സഖായി യേശു​വി​നെ സത്‌ക​രി​ക്കു​ന്നു, യേശു പത്തു മീനാ​ക​ളു​ടെ ദൃഷ്ടാന്തം പറയുന്നു, ഭരമേൽപ്പി​ക്ക​പ്പെ​ടുന്ന താത്‌പ​ര്യ​ങ്ങൾ വിശ്വ​സ്‌ത​മാ​യി ഉപയോ​ഗി​ക്കു​ന്ന​തി​ന്റെ ഫലവും അവ ഒളിച്ചു​വെ​ക്കു​ന്ന​തി​ന്റെ ഫലവും തമ്മിലു​ളള അന്തരം കാട്ടി​ക്കൊ​ടു​ക്കു​ക​യും ചെയ്യുന്നു.

25. യേശു തന്റെ ശുശ്രൂ​ഷ​യു​ടെ അവസാ​ന​ഘ​ട്ട​ത്തിൽ പ്രവേ​ശി​ക്കു​ന്നത്‌ എങ്ങനെ, അവൻ ഏതു പ്രാവ​ച​നിക മുന്നറി​യി​പ്പു​കൾ നൽകുന്നു?

25 യെരു​ശ​ലേ​മി​ലും ചുററു​പാ​ടു​മു​ളള അന്തിമ പരസ്യ​ശു​ശ്രൂഷ (19:28–23:25). യേശു ഒരു കഴുത​പ്പു​റത്തു യെരു​ശ​ലേ​മി​ലേക്കു സവാരി ചെയ്യു​ക​യും ശിഷ്യൻമാ​രു​ടെ പുരു​ഷാ​രം അവനെ “യഹോ​വ​യു​ടെ നാമത്തിൽ രാജാ​വാ​യി വരുന്നവൻ” എന്ന നിലയിൽ വാഴ്‌ത്തു​ക​യും ചെയ്യു​മ്പോൾ അവന്റെ ശിഷ്യൻമാ​രെ ശകാരി​ക്കാൻ പരീശൻമാർ അവനോട്‌ ആവശ്യ​പ്പെ​ടു​ന്നു. “ഇവർ മൗനമാ​യി​രു​ന്നാൽ, കല്ലുകൾ ആർപ്പി​ടും” എന്നു യേശു മറുപടി പറയുന്നു. (19:38, 40, NW) അവൻ യെരു​ശ​ലേ​മി​ന്റെ നാശത്തെ സംബന്ധിച്ച തന്റെ സ്‌മര​ണാർഹ​മായ പ്രവചനം ഉച്ചരി​ക്കു​ക​യും അതിനു ചുററും കൂർത്ത പത്തലുകൾ നാട്ടു​മെ​ന്നും അതിനെ ഞെരു​ക്കു​മെ​ന്നും അതിന്റെ മക്കളോ​ടു​കൂ​ടെ അതിനെ നിലത്തു തളളി​യി​ടു​മെ​ന്നും കല്ലു കല്ലിൻമേൽ അവശേ​ഷി​ക്കു​ക​യി​ല്ലെ​ന്നും പറയു​ക​യും ചെയ്യുന്നു. യേശു സുവാർത്ത ഘോഷി​ച്ചു​കൊ​ണ്ടും മുഖ്യ​പു​രോ​ഹി​തൻമാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും സദൂക്യ​രു​ടെ​യും കുടു​ക്കു​ചോ​ദ്യ​ങ്ങൾക്കു വിദഗ്‌ധ​മായ ദൃഷ്ടാ​ന്ത​ങ്ങ​ളും വാദവും ഉപയോ​ഗിച്ച്‌ ഉത്തരം പറഞ്ഞു​കൊ​ണ്ടും ആലയത്തിൽ ജനത്തെ ഉപദേ​ശി​ക്കു​ന്നു. പാളയ​മ​ടി​ച്ചി​രി​ക്കുന്ന സൈന്യ​ങ്ങൾ യെരു​ശ​ലേ​മി​നെ വളയു​ന്ന​തി​നെ​ക്കു​റി​ച്ചു വീണ്ടും പറഞ്ഞു​കൊ​ണ്ടു യേശു അന്ത്യത്തി​ന്റെ വലിയ അടയാളം സംബന്ധിച്ച്‌ ഒരു ശക്തമായ വിവരണം നൽകുന്നു. സംഭവി​ക്കാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള ഭയത്താൽ മനുഷ്യർ മോഹാ​ല​സ്യ​പ്പെ​ടും, എന്നാൽ ഈ കാര്യങ്ങൾ സംഭവി​ക്കു​മ്പോൾ അവന്റെ അനുഗാ​മി​കൾ ‘തങ്ങളുടെ വീണ്ടെ​ടു​പ്പു അടുത്തു​വ​രു​ന്ന​തു​കൊ​ണ്ടു നിവിർന്നു തലപൊ​ക്കേ​ണ്ട​താണ്‌.’ സംഭവി​ക്കാൻ നിർണ​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തിൽനിന്ന്‌ ഒഴിഞ്ഞു​പോ​കു​ന്ന​തിൽ വിജയി​ക്കാൻ അവർ ഉണർന്നി​രി​ക്കേ​ണ്ട​താണ്‌.—21:28.

26. (എ) യേശു ഏത്‌ ഉടമ്പടി അവതരി​പ്പി​ക്കു​ന്നു, അവൻ അതിനെ എന്തി​നോ​ടു ബന്ധിപ്പി​ക്കു​ന്നു? (ബി) പീഡാ​നു​ഭ​വ​ത്തിൽ യേശു ശക്തീക​രി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ, അവൻ തന്റെ അറസ്‌റ​റി​ന്റെ സമയത്ത്‌ എന്തു ശാസന കൊടു​ക്കു​ന്നു?

26 ഇപ്പോൾ പൊ.യു. 33 നീസാൻ 14 ആയിരി​ക്കു​ക​യാണ്‌. യേശു പെസഹ നടത്തു​ക​യും അതിനു​ശേഷം തന്റെ വിശ്വസ്‌ത അപ്പോ​സ്‌ത​ലൻമാർക്കു​മു​മ്പാ​കെ “പുതിയ നിയമം” [“പുതിയ ഉടമ്പടി”, NW] അവതരി​പ്പി​ക്കു​ക​യും തന്റെ ഓർമ​ക്കാ​യി ആചരി​ക്കാൻ അവരോ​ടു കൽപ്പി​ക്കുന്ന പ്രതീ​കാ​ത്മക ഭക്ഷണ​ത്തോട്‌ ഇതിനെ ബന്ധിപ്പി​ക്കു​ക​യും ചെയ്യുന്നു. “എന്റെ പിതാവു എനിക്കു രാജ്യം നിയമി​ച്ചു​ത​ന്ന​തു​പോ​ലെ ഞാൻ നിങ്ങൾക്കും നിയമി​ച്ചു​ത​രു​ന്നു” എന്നും അവൻ അവരോ​ടു പറയുന്നു. (22:20, 29) അതേ രാത്രി​യിൽ, യേശു ഒലിവു​മ​ല​യിൽ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ‘അവനെ ശക്തി​പ്പെ​ടു​ത്താൻ സ്വർഗ്ഗ​ത്തിൽനിന്ന്‌ ഒരു ദൂതൻ അവന്നു പ്രത്യ​ക്ഷ​നാ​കു​ന്നു. പിന്നെ അവൻ പ്രാണ​വേ​ദ​ന​യി​ലാ​യി അതി​ശ്ര​ദ്ധ​യോ​ടെ പ്രാർഥി​ക്കു​ന്ന​തിൽ തുടരു​ന്നു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോര​ത്തു​ള​ളി​പോ​ലെ ആയിത്തീ​രു​ന്നു.’ യേശു​വി​നെ അറസ്‌റ​റു​ചെ​യ്യാൻ ഒററു​കാ​ര​നായ യൂദാ ജനക്കൂ​ട്ടത്തെ നയിക്കവേ, അന്തരീക്ഷം സംഘർഷ​പൂ​രി​ത​മാ​കു​ന്നു. “കർത്താവേ ഞങ്ങൾ വാൾകൊ​ണ്ടു വെട്ടേ​ണ​മോ?” എന്നു ശിഷ്യൻമാർ വിളി​ച്ചു​ചോ​ദി​ക്കു​ന്നു. അവരിൽ ഒരാൾ മഹാപു​രോ​ഹി​തന്റെ അടിമ​യു​ടെ ചെവി ഛേദി​ക്കു​ന്നു, എന്നാൽ യേശു അവരെ ശകാരി​ക്കു​ക​യും മുറി​വേററ മനുഷ്യ​നെ സൗഖ്യ​മാ​ക്കു​ക​യും ചെയ്യുന്നു.—22:43, 44, 49.

27. (എ) പത്രൊസ്‌ എന്തിൽ പരാജ​യ​പ്പെ​ടു​ന്നു? (ബി) യേശു​വി​നെ​തി​രെ ഏത്‌ ആരോ​പ​ണങ്ങൾ കൊണ്ടു​വ​രു​ന്നു, അവൻ ഏതു സാഹച​ര്യ​ങ്ങ​ളിൽ വിസ്‌ത​രി​ക്ക​പ്പെ​ടു​ക​യും ശിക്ഷി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു?

27 യേശു​വി​നെ ചോദ്യം​ചെ​യ്യു​ന്ന​തി​നു മഹാപു​രോ​ഹി​തന്റെ ഭവനത്തി​ലേക്ക്‌ ഉന്തിത്ത​ളളി കൊണ്ടു​പോ​കു​ന്നു. രാത്രി​യി​ലെ തണുപ്പിൽ പത്രൊസ്‌ ഒരു തീയുടെ ചുററു​മു​ളള ജനക്കൂ​ട്ട​വു​മാ​യി ഇടകല​രു​ന്നു. അവൻ യേശു​വി​ന്റെ ഒരു അനുഗാ​മി​യാ​കു​ന്നു​വെന്നു മൂന്നു സന്ദർഭ​ങ്ങ​ളിൽ കുററ​മാ​രോ​പി​ക്ക​പ്പെ​ടു​ന്നു, മൂന്നു പ്രാവ​ശ്യ​വും അവൻ നിഷേ​ധി​ക്കു​ന്നു. അപ്പോൾ കോഴി കൂവുന്നു. കർത്താവു തിരിഞ്ഞു പത്രൊ​സി​നെ നോക്കു​ന്നു. യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നത്‌ ഇതുത​ന്നെ​യെന്ന്‌ ഓർത്തു​കൊ​ണ്ടു പത്രൊസ്‌ പുറത്തു​പോ​യി അതിദുഃ​ഖ​ത്തോ​ടെ കരയുന്നു. സൻഹെ​ദ്രീം ഹാളി​ലേക്കു വരുത്ത​പ്പെട്ട ശേഷം യേശു ഇപ്പോൾ പീലാ​ത്തോ​സി​ന്റെ അടുക്ക​ലേക്കു നയിക്ക​പ്പെ​ടു​ന്നു, ജനതയെ മറിച്ചു​ക​ള​യു​ന്ന​താ​യും നികു​തി​കൊ​ടു​ക്കു​ന്ന​തി​നെ വിലക്കു​ന്ന​താ​യും അവൻതന്നെ “ക്രിസ്‌തു എന്ന രാജാ​വാ​കു​ന്നു” എന്നു പറയു​ന്ന​താ​യും കുററ​മാ​രോ​പി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. യേശു ഒരു ഗലീല​ക്കാ​ര​നാ​കു​ന്നു​വെന്നു മനസ്സി​ലാ​ക്കി​ക്കൊണ്ട്‌, അവൻ ആ സമയത്തു യെരു​ശ​ലേ​മി​ലു​ണ്ടാ​യി​രുന്ന ഹെരോ​ദാ​വി​ന്റെ അടുക്ക​ലേക്ക്‌ അവനെ അയയ്‌ക്കു​ന്നു. ഹെരോ​ദാ​വും അവന്റെ കാവൽക്കാ​രും യേശു​വി​നെ കളിയാ​ക്കു​ക​യും ഹാലി​ള​കിയ ഒരു ജനക്കൂ​ട്ട​ത്തിൻമു​മ്പാ​കെ വിചാ​ര​ണ​ക്കു​വേണ്ടി അവനെ തിരി​ച്ച​യ​യ്‌ക്കു​ക​യും ചെയ്യുന്നു. പീലാ​ത്തോസ്‌ ‘യേശു​വി​നെ അവരുടെ ഇഷ്ടത്തിന്നു ഏല്‌പി​ക്കു​ന്നു.’—23:2, 25.

28. (എ) തന്നിൽ വിശ്വാ​സം പ്രകട​മാ​ക്കുന്ന കളള​നോ​ടു യേശു എന്തു വാഗ്‌ദ​ത്തം​ചെ​യ്യു​ന്നു? (ബി) യേശു​വി​ന്റെ മരണവും അടക്കും പുനരു​ത്ഥാ​ന​വും സംബന്ധി​ച്ചു ലൂക്കൊസ്‌ എന്തു രേഖ​പ്പെ​ടു​ത്തു​ന്നു?

28 യേശു​വി​ന്റെ മരണവും പുനരു​ത്ഥാ​ന​വും സ്വർഗാ​രോ​ഹ​ണ​വും (23:26–24:53). യേശു രണ്ടു ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ മധ്യേ സ്‌തം​ഭ​ത്തി​ലേ​റ​റ​പ്പെ​ടു​ന്നു. ഒരുവൻ അവനെ പരിഹ​സി​ക്കു​ന്നു, എന്നാൽ മററവൻ വിശ്വാ​സം പ്രകട​മാ​ക്കി​ക്കൊ​ണ്ടു യേശു​വി​ന്റെ രാജ്യ​ത്തിൽ തന്നെ ഓർക്ക​ണ​മെന്ന്‌ അപേക്ഷി​ക്കു​ന്നു. “സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്നോ​ടു​കൂ​ടെ പറുദീ​സ​യിൽ ഉണ്ടായി​രി​ക്കും” എന്നു യേശു വാഗ്‌ദ​ത്തം​ചെ​യ്യു​ന്നു. (23:43, NW) പിന്നീട്‌ ഒരു അസാധാ​ര​ണ​മായ ഇരുട്ടു വ്യാപി​ക്കു​ന്നു. വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്റെ തിരശ്ശീല നടുവേ ചീന്തി​പ്പോ​കു​ന്നു, യേശു: “പിതാവേ, ഞാൻ എന്റെ ആത്മാവി​നെ തൃക്കയ്യിൽ ഏല്‌പി​ക്കു​ന്നു” എന്നു നിലവി​ളി​ച്ചു പറയുന്നു. ഇതിങ്കൽ അവൻ മരണമ​ട​യു​ന്നു. അവന്റെ ശരീരം താഴെ​യി​റക്കി പാറയിൽ വെട്ടിയ ഒരു കല്ലറയിൽ വെക്കുന്നു. ആഴ്‌ച​യു​ടെ ഒന്നാം ദിവസം, ഗലീല​യിൽനിന്ന്‌ അവനോ​ടു​കൂ​ടെ വന്നിരുന്ന സ്‌ത്രീ​കൾ കല്ലറയ്‌ക്ക​ലേക്കു ചെല്ലുന്നു, എന്നാൽ യേശു​വി​ന്റെ ശരീരം കാണാൻ കഴിയു​ന്നില്ല. താൻതന്നെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ, അവൻ മൂന്നാം ദിവസം ഉയിർത്തെ​ഴു​ന്നേ​റ​റി​രി​ക്കു​ന്നു!—23:46.

29. എന്തു സന്തോ​ഷ​ക​ര​മായ വിവര​ണ​ത്തോ​ടെ ലൂക്കൊ​സി​ന്റെ സുവി​ശേഷം പര്യവ​സാ​നി​ക്കു​ന്നു?

29 എമ്മവു​സി​ലേ​ക്കു​ളള വഴിയി​ലാ​യി​രുന്ന തന്റെ ശിഷ്യൻമാ​രിൽ രണ്ടു​പേർക്കു തന്നേത്തന്നെ തിരി​ച്ച​റി​യി​ക്കാ​തെ പ്രത്യ​ക്ഷ​പ്പെ​ട്ടു​കൊ​ണ്ടു യേശു തന്റെ കഷ്ടപ്പാ​ടു​ക​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ക​യും അവർക്കു തിരു​വെ​ഴു​ത്തു​കൾ വ്യാഖ്യാ​നി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്യുന്നു. പെട്ടെന്ന്‌ അവർ അവനെ തിരി​ച്ച​റി​യു​ന്നു, എന്നാൽ അവൻ അപ്രത്യ​ക്ഷ​പ്പെ​ടു​ന്നു. ഇപ്പോൾ അവർ ഇങ്ങനെ പറയുന്നു: “അവൻ വഴിയിൽ നമ്മോടു സംസാ​രി​ച്ചു തിരു​വെ​ഴു​ത്തു​കളെ തെളി​യി​ക്കു​മ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉളളിൽ കത്തി​ക്കൊ​ണ്ടി​രു​ന്നി​ല്ല​യോ?” മററു ശിഷ്യൻമാ​രോ​ടു വിവര​മ​റി​യി​ക്കാൻ അവർ യെരു​ശ​ലേ​മി​ലേക്കു ധൃതി​യിൽ തിരി​ച്ചു​പോ​കു​ന്നു. അവർ ഈ കാര്യങ്ങൾ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾത്തന്നെ യേശു അവരുടെ മധ്യേ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. അവർക്കു തികഞ്ഞ സന്തോ​ഷ​വും അതിശ​യ​വും നിമിത്തം ഇതു വിശ്വ​സി​ക്കാൻ കഴിയു​ന്നില്ല. പിന്നീട്‌ അവൻ സംഭവി​ച്ചി​രി​ക്കു​ന്ന​തി​ന്റെ​യെ​ല്ലാം അർഥം തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു ‘തിരി​ച്ച​റി​യേ​ണ്ട​തി​ന്നു അവരുടെ ബുദ്ധിയെ തുറക്കു​ന്നു.’ ലൂക്കൊസ്‌ യേശു​വി​ന്റെ സ്വർഗാ​രോ​ഹ​ണ​ത്തി​ന്റെ ഒരു വിവര​ണ​ത്തോ​ടെ തന്റെ സുവി​ശേഷം ഉപസം​ഹ​രി​ക്കു​ന്നു.—24:32, 45.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

30, 31. (എ) എബ്രായ തിരു​വെ​ഴു​ത്തു​കൾ ദൈവ​നി​ശ്വ​സ്‌ത​മാ​ണെ​ന്നു​ള​ള​തിൽ ലൂക്കൊസ്‌ വിശ്വാ​സം പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ? (ബി) ഇതിനെ പിന്താ​ങ്ങു​ന്ന​തി​നു യേശു​വി​ന്റെ ഏതു വാക്കുകൾ ലൂക്കൊസ്‌ ഉദ്ധരി​ക്കു​ന്നു?

30 “ലൂക്കൊ​സി​ന്റെ” സുവി​ശേഷം ദൈവ​വ​ച​ന​ത്തി​ലു​ളള ഒരുവന്റെ വിശ്വാ​സത്തെ പരിപു​ഷ്ടി​പ്പെ​ടു​ത്തു​ക​യും ഒരു ശത്രു​ലോ​ക​ത്തി​ന്റെ പ്രാതി​കൂ​ല്യ​ങ്ങളെ ചെറു​ത്തു​നിൽക്കാൻ കഴിയ​ത്ത​ക്ക​വണ്ണം അയാളു​ടെ വിശ്വാ​സത്തെ ബലപ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. ലൂക്കൊസ്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ കൃത്യ​മായ നിവൃ​ത്തി​ക​ളു​ടെ അനേകം ദൃഷ്ടാ​ന്തങ്ങൾ നൽകുന്നു. യേശു യെശയ്യാ​വി​ന്റെ പുസ്‌ത​ക​ത്തിൽനി​ന്നു വ്യക്തമായ പദങ്ങളിൽ തന്റെ നിയോ​ഗം വിവരി​ക്കു​ന്ന​താ​യി കാണി​ക്ക​പ്പെ​ടു​ന്നു. പുസ്‌ത​ക​ത്തി​ലു​ട​നീ​ളം ഇതിനെ ഒരു വിഷയ​മാ​യി ലൂക്കൊസ്‌ ഉപയോ​ഗി​ക്കു​ന്ന​താ​യി തോന്നു​ന്നു. (ലൂക്കൊ. 4:17-19; യെശ. 61:1, 2) ഇതു യേശു പ്രവാ​ച​കൻമാ​രിൽനിന്ന്‌ ഉദ്ധരി​ക്കുന്ന സന്ദർഭ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. അവൻ പിശാ​ചി​ന്റെ മൂന്നു പ്രലോ​ഭ​ന​ങ്ങളെ തളളി​ക്ക​ള​യു​മ്പോ​ഴെ​ന്ന​പോ​ലെ ന്യായ​പ്ര​മാ​ണ​ത്തിൽനി​ന്നും, തന്റെ ശത്രു​ക്ക​ളോ​ടു “ക്രിസ്‌തു ദാവീ​ദി​ന്റെ പുത്രൻ എന്നു പറയു​ന്നതു എങ്ങനെ?” എന്നു ചോദി​ക്കു​മ്പോ​ഴെ​ന്ന​പോ​ലെ സങ്കീർത്ത​ന​ങ്ങ​ളിൽനി​ന്നും, ഉദ്ധരിച്ചു. ലൂക്കൊ​സി​ന്റെ വിവര​ണ​ത്തിൽ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു​ളള മററ​നേകം ഉദ്ധരണി​കൾ അടങ്ങി​യി​രി​ക്കു​ന്നു—ലൂക്കൊ. 4:4, 8, 12; 20:41-44; ആവ. 8:3; 6:13, 16; സങ്കീ. 110:1.

31 സെഖര്യാ​വു 9:9-ൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ യെരു​ശ​ലേ​മി​ലേക്ക്‌ ഒരു കഴുത​പ്പു​റത്തു സവാരി​ചെ​യ്‌ത​പ്പോൾ, പുരു​ഷാ​രങ്ങൾ സങ്കീർത്തനം 118:26-ലെ തിരു​വെ​ഴുത്ത്‌ അവനു ബാധക​മാ​ക്കി​ക്കൊ​ണ്ടു സന്തോ​ഷ​പൂർവം അവനെ വാഴ്‌ത്തി. (ലൂക്കൊ. 19:35-38) എബ്രായ തിരു​വെ​ഴു​ത്തു​കൾ യേശു​വി​ന്റെ ലജ്ജാക​ര​മായ മരണ​ത്തെ​യും അവന്റെ പുനരു​ത്ഥാ​ന​ത്തെ​യും കുറിച്ചു പ്രവചിച്ച ആറ്‌ ആശയങ്ങൾ ഉൾപ്പെ​ടു​ത്താൻ ഒരിടത്തു ലൂക്കൊ​സി​ന്റെ രണ്ടു വാക്യങ്ങൾ മതി. (ലൂക്കൊ. 18:32, 33; സങ്കീ. 22:7; യെശ. 50:6; 53:5-7; യോനാ 1:17) ഒടുവിൽ, യേശു​വി​ന്റെ പുനരു​ത്ഥാ​ന​ശേഷം, അവൻ മുഴു എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ​യും പ്രാധാ​ന്യം ശിഷ്യൻമാർക്കു ബോധ്യ​മാ​ക്കി​ക്കൊ​ടു​ത്തു. “പിന്നെ അവൻ അവരോ​ടു: ഇതാകു​ന്നു നിങ്ങ​ളോ​ടു​കൂ​ടെ ഇരിക്കു​മ്പോൾ ഞാൻ പറഞ്ഞ വാക്കു. മോ​ശെ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തി​ലും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളി​ലും സങ്കീർത്ത​ന​ങ്ങ​ളി​ലും എന്നെക്കു​റി​ച്ചു എഴുതി​യി​രി​ക്കു​ന്നതു ഒക്കെയും നിവൃ​ത്തി​യാ​കേണം എന്നുള​ളതു തന്നേ എന്നു പറഞ്ഞു തിരു​വെ​ഴു​ത്തു​കളെ തിരി​ച്ച​റി​യേ​ണ്ട​തി​ന്നു അവരുടെ ബുദ്ധിയെ തുറന്നു.” (ലൂക്കൊ. 24:44, 45) യേശു​ക്രി​സ്‌തു​വി​ന്റെ ആ ആദിമ​ശി​ഷ്യൻമാ​രെ​പ്പോ​ലെ, ലൂക്കൊ​സും ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ മററ്‌ എഴുത്തു​കാ​രും വളരെ കൃത്യ​മാ​യി വിശദീ​ക​രി​ക്കുന്ന എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ നിവൃ​ത്തി​കൾക്കു ശ്രദ്ധ കൊടു​ത്തു​കൊ​ണ്ടു നമുക്കും പ്രകാ​ശി​ത​രാ​കാ​നും ശക്തമായ വിശ്വാ​സ​മാർജി​ക്കാ​നും കഴിയും.

32. ലൂക്കൊ​സി​ന്റെ വിവരണം രാജ്യത്തെ പ്രദീ​പ്‌ത​മാ​ക്കു​ന്നത്‌ എങ്ങനെ, രാജ്യ​ത്തോ​ടു​ളള നമ്മുടെ മനോ​ഭാ​വം എന്തായി​രി​ക്കണം?

32 ലൂക്കൊസ്‌ തന്റെ വിവര​ണ​ത്തി​ലു​ട​നീ​ളം തുടർച്ച​യാ​യി തന്റെ വായന​ക്കാ​രനെ ദൈവ​രാ​ജ്യം ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. മറിയ പ്രസവി​ക്കുന്ന കുട്ടി “യാക്കോ​ബ്‌ഗൃ​ഹ​ത്തി​ന്നു എന്നേക്കും രാജാ​വാ​യി​രി​ക്കും; അവന്റെ രാജ്യ​ത്തി​ന്നു അവസാനം ഉണ്ടാക​യില്ല” എന്നു ദൂതൻ വാഗ്‌ദ​ത്തം​ചെ​യ്യുന്ന പുസ്‌ത​ക​ത്തി​ന്റെ ആദ്യഭാ​ഗം തുടങ്ങി രാജ്യ​ത്തി​നു​വേ​ണ്ടി​യു​ളള ഉടമ്പടി​യി​ലേക്കു യേശു അപ്പോ​സ്‌ത​ലൻമാ​രെ എടുക്കു​ന്ന​തി​നെ​ക്കു​റി​ച്ചു പറയുന്ന അവസാന അധ്യാ​യങ്ങൾ വരെ ലൂക്കൊസ്‌ രാജ്യ​പ്ര​ത്യാ​ശയെ ഊന്നി​പ്പ​റ​യു​ന്നു. (1:33; 22:28, 29) യേശു രാജ്യ​പ്ര​സം​ഗ​ത്തിൽ നേതൃ​ത്വം​വ​ഹി​ക്കു​ന്ന​താ​യും 12 അപ്പോ​സ്‌ത​ലൻമാ​രെ​യും പിന്നീട്‌ 70 പേരെ​യും ഇതേ വേലതന്നെ ചെയ്യു​ന്ന​തിന്‌ അയയ്‌ക്കു​ന്ന​താ​യും അവൻ പ്രകട​മാ​ക്കു​ന്നു. (4:43; 9:1, 2; 10:1, 8, 9) രാജ്യ​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തി​നാ​വ​ശ്യ​മായ ഏകാ​ഗ്ര​മായ ഭക്തിക്കു യേശു​വി​ന്റെ കുറി​ക്കു​കൊ​ള​ളുന്ന വാക്കുകൾ അടിവ​ര​യി​ടു​ന്നു: “മരിച്ചവർ തങ്ങളുടെ മരിച്ച​വരെ കുഴി​ച്ചി​ടട്ടെ, നീയോ പോയി ദൈവ​രാ​ജ്യം അറിയിക്ക,” “കലപ്പെക്കു കൈ വെച്ച​ശേഷം പുറ​കോ​ട്ടു നോക്കു​ന്നവൻ ആരും ദൈവ​രാ​ജ്യ​ത്തി​ന്നു കൊള​ളാ​വു​ന്ന​വനല്ല.”—9:60, 62.

33. പ്രാർഥ​ന​സം​ബ​ന്ധിച്ച ലൂക്കൊ​സി​ന്റെ ഊന്നലി​ന്റെ ദൃഷ്ടാ​ന്തങ്ങൾ നൽകുക. നമുക്ക്‌ ഇതിൽനിന്ന്‌ എന്തു പാഠം പഠിക്കാൻ കഴിയും?

33 ലൂക്കൊസ്‌ പ്രാർഥ​നക്ക്‌ ഊന്നൽ കൊടു​ക്കു​ന്നു. അവന്റെ സുവി​ശേഷം ഇതിൽ മുന്തി​യ​താണ്‌. അതു സെഖര്യാവ്‌ ആലയത്തിൽ ആയിരു​ന്ന​പ്പോൾ പുരു​ഷാ​രം പ്രാർഥി​ക്കു​ന്ന​താ​യും ഒരു കുട്ടി​ക്കു​വേ​ണ്ടി​യു​ളള പ്രാർഥ​ന​ക്കു​ത്ത​ര​മാ​യി യോഹ​ന്നാൻ സ്‌നാ​പകൻ ജനിക്കു​ന്ന​താ​യും പ്രവാ​ച​കി​യായ ഹന്നാ രാപകൽ പ്രാർഥി​ക്കു​ന്ന​താ​യും പറയുന്നു. തന്റെ സ്‌നാ​പ​ന​സ​മ​യത്തു യേശു പ്രാർഥി​ക്കു​ന്ന​താ​യും 12 പേരെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​മു​മ്പു മുഴു​രാ​ത്രി​യും അവൻ പ്രാർഥ​നക്കു ചെലവ​ഴി​ക്കു​ന്ന​താ​യും മറുരൂ​പ​സ​മ​യത്ത്‌ അവൻ പ്രാർഥി​ക്കു​ന്ന​താ​യും അതു വർണി​ക്കു​ന്നു. “മടുത്തു​പോ​കാ​തെ എപ്പോ​ഴും പ്രാർത്ഥി”ക്കാൻ യേശു തന്റെ ശിഷ്യൻമാ​രെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു. തനിക്കു ന്യായം പാലി​ച്ചു​ത​രു​ന്ന​തു​വരെ ഒരു ന്യായാ​ധി​പ​നോ​ടു തുടർച്ച​യാ​യി അപേക്ഷി​ച്ചു​കൊ​ണ്ടി​രുന്ന സ്ഥിരോ​ത്സാ​ഹി​യായ ഒരു വിധവ​യാൽ അവൻ ഇതു ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്നു. തങ്ങളെ പ്രാർഥി​ക്കാൻ പഠിപ്പി​ക്കു​ന്ന​തി​നു ശിഷ്യൻമാർ യേശു​വി​നോട്‌ അപേക്ഷി​ക്കു​ന്ന​താ​യും ഒലിവു​മ​ല​യിൽ പ്രാർഥി​ക്കവേ ദൂതൻ യേശു​വി​നെ ശക്തി​പ്പെ​ടു​ത്തു​ന്ന​താ​യും ലൂക്കൊസ്‌ മാത്രമേ പറയു​ന്നു​ളളു; “പിതാവേ, ഞാൻ എന്റെ ആത്മാവി​നെ തൃക്കയ്യിൽ ഏല്‌പി​ക്കു​ന്നു” എന്നുളള യേശു​വി​ന്റെ അന്തിമ​പ്രാർഥ​ന​യി​ലെ വാക്കുകൾ അദ്ദേഹം മാത്ര​മാ​ണു രേഖ​പ്പെ​ടു​ത്തു​ന്നത്‌. (1:10, 13; 2:37; 3:21; 6:12; 9:28, 29; 18:1-8; 11:1; 22:39-46; 23:46) ലൂക്കൊസ്‌ തന്റെ സുവി​ശേഷം രേഖ​പ്പെ​ടു​ത്തിയ നാളി​ലെ​പ്പോ​ലെ ഇന്നും ദിവ്യേ​ഷ്ടം ചെയ്യുന്ന എല്ലാവ​രെ​യും ശക്തീക​രി​ക്കു​ന്ന​തി​നു​ളള മർമ​പ്ര​ധാ​ന​മായ ഒരു കരുത​ലാ​ണു പ്രാർഥന.

34. ക്രിസ്‌ത്യാ​നി​കൾക്കാ​യു​ളള നല്ല മുൻവ​ഴ​ക്കങ്ങൾ എന്ന നിലയിൽ യേശു​വി​ന്റെ ഏതു ഗുണങ്ങൾ ലൂക്കൊസ്‌ ഊന്നി​പ്പ​റ​യു​ന്നു?

34 തന്റെ സൂക്ഷ്‌മ നിരീ​ക്ഷ​ണ​പാ​ട​വ​വും ഒഴുക്കു​ള​ള​തും വർണനാ​ത്മ​ക​വു​മായ തൂലി​ക​യും കൊണ്ടു ലൂക്കൊസ്‌ യേശു​വി​ന്റെ പഠിപ്പി​ക്ക​ലിന്‌ ഊഷ്‌മ​ള​ത​യും ചലനാ​ത്മ​ക​ജീ​വ​നും കൊടു​ക്കു​ന്നു. ദുർബ​ല​രോ​ടും മർദി​ത​രോ​ടും ചവിട്ടി​മെ​തി​ക്ക​പ്പെ​ട്ട​വ​രോ​ടു​മു​ളള യേശു​വി​ന്റെ സ്‌നേ​ഹ​വും ദയയും കരുണ​യും സഹാനു​ഭൂ​തി​യും, പരീശൻമാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും വിരസ​വും ഔപചാ​രി​ക​വും ഇടുങ്ങി​യ​തും കപടഭ​ക്തി​പ​ര​വു​മായ മതത്തിനു കടകവി​രു​ദ്ധ​മാ​യി നില​കൊ​ള​ളു​ന്നു. (4:18; 18:9) യേശു ദരി​ദ്രർക്കും ബന്ദികൾക്കും കുരു​ടർക്കും ഞെരി​ക്ക​പ്പെ​ട്ട​വർക്കും നിരന്ത​ര​മായ പ്രോ​ത്സാ​ഹ​ന​വും സഹായ​വും കൊടു​ക്കു​ക​യും അങ്ങനെ തന്റെ “കാൽചു​വ​ടു​കളെ അടുത്തു​പി​ന്തു​ടരു”വാൻ ശ്രമി​ക്കു​ന്ന​വർക്ക്‌ ഉത്തമമായ മുൻവ​ഴ​ക്കങ്ങൾ നൽകു​ക​യും ചെയ്യുന്നു.—1 പത്രൊ. 2:21, NW.

35. ലൂക്കൊ​സി​ന്റെ സുവി​ശേ​ഷം​സം​ബ​ന്ധിച്ച യഹോ​വ​യു​ടെ കരുത​ലി​നു​വേണ്ടി നമുക്കു യഥാർഥ​മാ​യി അവനോ​ടു നന്ദിയു​ള​ള​വ​രാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

35 അത്ഭുതം പ്രവർത്തി​ക്കുന്ന പൂർണ​ത​യു​ളള ദൈവ​പു​ത്ര​നായ യേശു തന്റെ ശിഷ്യൻമാ​രോ​ടും പരമാർഥ​ഹൃ​ദ​യ​മു​ളള സകല​രോ​ടും സ്‌നേ​ഹ​പൂർവ​ക​മായ താത്‌പ​ര്യം പ്രകട​മാ​ക്കി​യ​തു​പോ​ലെ നാമും സ്‌നേ​ഹ​പൂർവം, അതേ, “നമ്മുടെ ദൈവ​ത്തി​ന്റെ ആർദ്ര​ക​രുണ നിമിത്തം,” നമ്മുടെ ശുശ്രൂഷ നിറ​വേ​റ​റാൻ കഠിന​ശ്രമം ചെയ്യേ​ണ്ട​താണ്‌. (ലൂക്കൊ. 1:78, NW) ഈ ഉദ്ദേശ്യ​ത്തിൽ “ലൂക്കൊ​സി​ന്റെ സുവി​ശേഷം” തീർച്ച​യാ​യും അത്യന്തം പ്രയോ​ജ​ന​ക​ര​വും സഹായ​ക​വു​മാണ്‌. “ദൈവ​ത്തി​ന്റെ രക്ഷാമാർഗ”മായ യേശു​ക്രി​സ്‌തു​വി​ന്റെ രാജ്യം​മു​ഖാ​ന്ത​ര​മു​ളള രക്ഷയി​ലേക്കു വിരൽചൂ​ണ്ടുന്ന കൃത്യ​ത​യു​ള​ള​തും പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തും പ്രോ​ത്സാ​ഹ​ജ​ന​ക​വു​മായ ഈ വിവരണം എഴുതു​ന്ന​തി​നു “വൈദ്യ​നായ പ്രിയ” ലൂക്കൊ​സി​നെ നിശ്വ​സ്‌ത​നാ​ക്കി​യ​തിൽ നമുക്കു യഹോ​വ​യോ​ടു യഥാർഥ​മാ​യി നന്ദിയു​ള​ള​വ​രാ​യി​രി​ക്കാൻ കഴിയും.—കൊലൊ. 4:14; ലൂക്കൊ. 3:6, NW.

[അടിക്കു​റി​പ്പു​കൾ]

a ലൂക്കൊസിന്റെ വൈദ്യ​ശാ​സ്‌ത്ര ഭാഷ (ഇംഗ്ലീഷ്‌) 1954, ഡബ്ലിയു. കെ. ഹോബാർട്ട്‌, പേജുകൾ xi-xxviii.

b ഒരു നിയമജ്ഞൻ ബൈബിൾ പരി​ശോ​ധി​ക്കു​ന്നു (ഇംഗ്ലീഷ്‌), 1943, ഐ. എച്ച്‌. ലിൻറൻ, പേജ്‌ 38.

c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജുകൾ 766-7.

d ആധുനിക കണ്ടുപി​ടി​ത്ത​വും ബൈബി​ളും (ഇംഗ്ലീഷ്‌) 1955, എ. റെൻഡൽ ഷോർട്ട്‌, പേജ്‌ 211.

e യഹൂദ യുദ്ധം (ഇംഗ്ലീഷ്‌) V, 491-515, 523 (xii, 1-4); VI, 420 (ix, 3); ഇതുകൂ​ടെ കാണുക: തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജുകൾ 751-2.

f ഒരു ദ്രഹ്മ ഏതാണ്ട്‌ 3.4 ഗ്രാം തൂക്കമു​ളള ഒരു ഗ്രീക്ക്‌ വെളളി​നാ​ണ​യ​മാ​യി​രു​ന്നു.

[അധ്യയന ചോദ്യ​ങ്ങൾ]