വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 45—റോമർ

ബൈബിൾ പുസ്‌തക നമ്പർ 45—റോമർ

ബൈബിൾ പുസ്‌തക നമ്പർ 45—റോമർ

എഴുത്തുകാരൻ: പൗലൊസ്‌

എഴുതിയ സ്ഥലം: കൊരിന്ത്‌

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 56

1. റോമർക്കു​ളള തന്റെ ലേഖന​ത്തിൽ പൗലൊസ്‌ എന്തു ചർച്ച​ചെ​യ്യു​ന്നു?

 മുമ്പു യഹൂദ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ഒരു അക്രമാ​സക്ത പീഡക​നാ​യി​രുന്ന പൗലൊസ്‌ യഹൂ​ദേതര ജനതകൾക്കു ക്രിസ്‌തു​വി​ന്റെ തീക്ഷ്‌ണ​ത​യു​ളള അപ്പോ​സ്‌ത​ല​നാ​യി​ത്തീ​രു​ന്നതു നാം പ്രവൃ​ത്തി​ക​ളിൽ നിരീ​ക്ഷി​ക്കു​ക​യു​ണ്ടാ​യി. ഈ മുൻ പരീശ​നും ഇപ്പോൾ ഒരു വിശ്വസ്‌ത ദൈവ​ദാ​സ​നു​മാ​യ​വനെ പരിശു​ദ്ധാ​ത്മാ​വു നിശ്വ​സ്‌ത​നാ​ക്കി എഴുതിച്ച 14 ബൈബിൾപു​സ്‌ത​ക​ങ്ങൾക്കു നാം റോമ​രിൽ തുടക്ക​മി​ടു​ക​യാണ്‌. പൗലൊസ്‌ റോമർ എഴുതിയ സമയമാ​യ​പ്പോ​ഴേക്കു രണ്ടു ദീർഘ​ദൂര പ്രസം​ഗ​പ​ര്യ​ട​നങ്ങൾ പൂർത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞി​രു​ന്നു, മൂന്നാ​മ​ത്തേതു മിക്കവാ​റും കഴിയാ​റാ​യി​രു​ന്നു. അവൻ വേറെ അഞ്ചു നിശ്വസ്‌ത ലേഖനങ്ങൾ എഴുതി​ക്ക​ഴി​ഞ്ഞി​രു​ന്നു: ഒന്നും രണ്ടും തെസ്സ​ലൊ​നീ​ക്യ​രും ഗലാത്യ​രും ഒന്നും രണ്ടും കൊരി​ന്ത്യ​രും. എന്നിരു​ന്നാ​ലും നമ്മുടെ ആധുനിക ബൈബി​ളു​ക​ളിൽ റോമർ മററു​ള​ള​വ​യു​ടെ മുമ്പി​ലാ​യി​രി​ക്കു​ന്നത്‌ ഉചിത​മാ​ണെന്നു തോന്നു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അതു യഹൂദൻമാ​രും യഹൂ​ദേ​ത​ര​രും തമ്മിലു​ളള പുതിയ സമത്വത്തെ ദീർഘ​മാ​യി ചർച്ച​ചെ​യ്യു​ന്നു, ഈ രണ്ടു വർഗങ്ങ​ളോ​ടാ​ണ​ല്ലോ പൗലൊസ്‌ പ്രസം​ഗി​ച്ചത്‌. അതു തന്റെ ജനവു​മാ​യു​ളള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​ക​ളി​ലെ ഒരു വഴിത്തി​രി​വി​നെ വിശദ​മാ​ക്കു​ക​യും സുവാർത്ത യഹൂ​ദേ​ത​ര​രോ​ടും ഘോഷി​ക്ക​പ്പെ​ടു​മെന്നു നിശ്വസ്‌ത എബ്രായ തിരു​വെ​ഴു​ത്തു​കൾ ദീർഘ​നാൾ മുമ്പു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​താ​യി പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു.

2. (എ) റോമ​രിൽ പൗലൊസ്‌ ഏതു പ്രശ്‌നങ്ങൾ ചർച്ച​ചെ​യ്യു​ന്നു? (ബി) ഈ ലേഖന​ത്താൽ എന്തു ദൃഢമാ​യി സ്ഥാപി​ക്ക​പ്പെ​ടു​ന്നു?

2 തെർതൊ​സി​നെ സെക്ര​ട്ട​റി​യാ​യി ഉപയോ​ഗി​ച്ചു​കൊ​ണ്ടു പൗലൊസ്‌ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളി​ലെ അതിശ​ക്ത​മായ പുസ്‌ത​ക​ങ്ങ​ളി​ലൊ​ന്നായ റോമ​രിൽ സത്വര​മായ വാദവും അതിശ​യി​പ്പി​ക്കുന്ന എണ്ണത്തി​ലു​ളള എബ്രായ തിരു​വെ​ഴു​ത്തു​ദ്ധ​ര​ണി​ക​ളും കോർത്തി​ണ​ക്കു​ന്നു. ശ്രദ്ധേ​യ​മായ ഭാഷാ​ഭം​ഗി​യോ​ടെ അവൻ ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌തീയ സഭകൾ യഹൂദൻമാ​രും യവനരും ചേർന്നു രൂപം​കൊ​ണ്ട​പ്പോൾ ഉയർന്നു​വന്ന പ്രശ്‌നങ്ങൾ ചർച്ച​ചെ​യ്യു​ന്നു. അബ്രഹാ​മി​ന്റെ സന്തതി​ക​ളാ​ക​യാൽ യഹൂദൻമാർക്കു മുൻഗണന ഉണ്ടായി​രു​ന്നോ? മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൽനി​ന്നു​ളള തങ്ങളുടെ സ്വാത​ന്ത്ര്യം പ്രയോ​ഗി​ക്കുന്ന പക്വത​യു​ളള ക്രിസ്‌ത്യാ​നി​കൾക്ക്‌ അപ്പോ​ഴും പുരാതന ആചാര​ങ്ങ​ളോ​ടു പററി​നിന്ന ദുർബല യഹൂദ സഹോ​ദ​ര​ങ്ങളെ ഇടറി​ക്കാ​നു​ളള അവകാ​ശ​മു​ണ്ടോ? യഹൂദൻമാ​രും യഹൂ​ദേ​ത​ര​രും ദൈവ​മു​മ്പാ​കെ തുല്യ​രാ​ണെ​ന്നും മോ​ശൈക ന്യായ​പ്ര​മാ​ണ​ത്താ​ലല്ല, പിന്നെ​യോ യേശു​ക്രി​സ്‌തു​വി​ലു​ളള വിശ്വാ​സ​ത്താ​ലും ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യാ​ലു​മാ​ണു മനുഷ്യർ നീതി​മാൻമാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും പൗലൊസ്‌ ഈ ലേഖന​ത്തിൽ ദൃഢമാ​യി സ്ഥാപിച്ചു. അതേസ​മയം, ക്രിസ്‌ത്യാ​നി​കൾ ഏതു വിവിധ അധികാ​ര​ങ്ങ​ളിൻകീ​ഴിൽ ജീവി​ക്കു​ന്നു​വോ അവയോട്‌ ഉചിത​മായ കീഴ്‌പ്പെടൽ പ്രകട​മാ​ക്കാൻ ദൈവം അവരോട്‌ ആവശ്യ​പ്പെ​ടു​ന്നു.

3. റോമി​ലെ സഭ എങ്ങനെ​യാ​ണു തുടങ്ങി​യത്‌, അവിടത്തെ അനേകരെ പൗലൊസ്‌ അറിഞ്ഞി​രു​ന്ന​തി​നു കാരണ​മെ​ന്താ​യി​രി​ക്കാം?

3 റോമാ​സഭ ആരംഭി​ച്ചത്‌ എങ്ങനെ​യാ​യി​രു​ന്നു? പോംപി യെരു​ശ​ലേ​മി​നെ പിടി​ച്ച​ട​ക്കിയ സമയമായ പൊ.യു.മു. 63 മുത​ലെ​ങ്കി​ലും റോമിൽ ഗണ്യമായ ഒരു യഹൂദ​സ​മു​ദാ​യം ഉണ്ടായി​രു​ന്നു. പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തിൽ ആ യഹൂദൻമാ​രിൽ ചിലർ യെരു​ശ​ലേ​മി​ലു​ണ്ടാ​യി​രു​ന്നു​വെന്നു പ്രവൃ​ത്തി​കൾ 2:10-ൽ നിഷ്‌കൃ​ഷ്ട​മാ​യി പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു, അവി​ടെ​വെ​ച്ചാണ്‌ അവർ സുവാർത്താ പ്രസംഗം കേട്ടത്‌. പരിവർത്ത​നം​ചെയ്‌ത തത്‌കാ​ല​നി​വാ​സി​കൾ അപ്പോ​സ്‌ത​ലൻമാ​രിൽനി​ന്നു പഠിക്കു​ന്ന​തി​നു യെരു​ശ​ലേ​മിൽ തങ്ങി. റോമിൽനി​ന്നു​ള​ളവർ പിന്നീട്‌ അങ്ങോട്ടു മടങ്ങി​പ്പോ​യെ​ന്നു​ള​ള​തി​നു സംശയ​മില്ല, ചിലർ പോയതു യെരു​ശ​ലേ​മിൽ പീഡനം പൊട്ടി​പ്പു​റ​പ്പെ​ട്ട​പ്പോൾ ആയിരി​ക്കാ​നി​ട​യുണ്ട്‌. (പ്രവൃ. 2:41-47; 8:1, 4) കൂടാതെ, അന്നത്തെ ആളുകൾ വലിയ സഞ്ചാരി​കൾ ആയിരു​ന്നു. റോമാ​സ​ഭ​യി​ലെ അനേകം അംഗങ്ങ​ളു​മാ​യു​ളള പൗലൊ​സി​ന്റെ അടുത്ത പരിച​യ​ത്തി​ന്റെ കാരണ​മി​താ​യി​രി​ക്കാം, പൗലൊ​സി​ന്റെ പ്രസം​ഗ​ത്തി​ന്റെ ഫലമായി അവരിൽ ചിലർ ഗ്രീസി​ലോ ആസ്യയി​ലോ വെച്ചു സുവാർത്ത കേട്ടി​രി​ക്കാം.

4. (എ) റോമാ​ന​ഗ​ര​ത്തി​ലെ സഭയെ​സം​ബ​ന്ധി​ച്ചു റോമർ എന്തു വിവരങ്ങൾ നൽകുന്നു? (ബി) അക്വി​ലാ​യു​ടെ​യും പ്രിസ്‌കി​ല്ല​യു​ടെ​യും റോമി​ലെ സാന്നി​ധ്യ​ത്താൽ എന്തു സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു?

4 ഈ സഭയെ സംബന്ധിച്ച വിശ്വ​സ​നീ​യ​മായ ആദ്യവി​വ​രങ്ങൾ പൗലൊ​സി​ന്റെ ലേഖന​ത്തിൽ കാണ​പ്പെ​ടു​ന്നു. സഭയിൽ യഹൂദൻമാ​രും യഹൂ​ദേ​ത​ര​രു​മായ ക്രിസ്‌ത്യാ​നി​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും അവരുടെ തീക്ഷ്‌ണത പ്രശം​സാർഹ​മാ​യി​രു​ന്നു​വെ​ന്നും ഇതിൽനി​ന്നു വ്യക്തമാണ്‌. “നിങ്ങളു​ടെ വിശ്വാ​സം സർവ്വ​ലോ​ക​ത്തി​ലും പ്രസി​ദ്ധ​മാ​യി​രി​ക്കു”ന്നുവെ​ന്നും “നിങ്ങളു​ടെ അനുസ​രണം പരക്കെ എല്ലാവർക്കും പ്രസി​ദ്ധ​മാ​യി​രി​ക്കു​ന്നു” എന്നും അവൻ അവരോ​ടു പറയുന്നു. (റോമ. 1:8; 16:19) രണ്ടാം നൂററാ​ണ്ടിൽ എഴുതിയ സ്യൂ​ട്ടോ​ണി​യസ്‌, ക്ലൗദ്യോ​സി​ന്റെ ഭരണകാ​ലത്തു (പൊ.യു. 41-54) യഹൂദൻമാർ റോമിൽനി​ന്നു നാടു​ക​ട​ത്ത​പ്പെ​ട്ടി​രു​ന്ന​താ​യി റിപ്പോർട്ടു​ചെ​യ്യു​ന്നു. എന്നിരു​ന്നാ​ലും, അവർ പിന്നീടു മടങ്ങി​വന്നു, അക്വി​ലാ​യു​ടെ​യും പ്രിസ്‌കി​ല്ല​യു​ടെ​യും റോമി​ലെ സാന്നി​ധ്യം അതാണ​ല്ലോ തെളി​യി​ക്കു​ന്നത്‌. അവർ കൊരി​ന്തിൽ പൗലൊസ്‌ കണ്ടുമു​ട്ടി​യ​വ​രും ക്ലൗദ്യോ​സി​ന്റെ വിളം​ബ​ര​ത്തി​ന്റെ കാലത്തു റോം വിട്ടു​പോ​യിട്ട്‌ അവിടത്തെ സഭക്കു പൗലൊസ്‌ എഴുതിയ സമയമാ​യ​പ്പോ​ഴേക്കു മടങ്ങി​വ​ന്ന​വ​രു​മായ യഹൂദൻമാർ ആയിരു​ന്നു.—പ്രവൃ. 18:2; റോമ. 16:3.

5. റോമ​രു​ടെ വിശ്വാ​സ്യ​തയെ സ്ഥാപി​ക്കുന്ന വസ്‌തു​ത​ക​ളേവ?

5 ലേഖന​ത്തി​ന്റെ വിശ്വാ​സ്യത ദൃഢമാ​യി സ്ഥാപി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. അതിന്റെ മുഖവു​ര​യിൽ പറയു​ന്ന​തു​പോ​ലെ, അതു “വേർതി​രി​ച്ചു വിളി​ക്ക​പ്പെട്ട അപ്പൊ​സ്‌ത​ല​നും യേശു​ക്രി​സ്‌തു​വി​ന്റെ ദാസനു​മായ പൌ​ലൊസ്‌ റോമ​യിൽ ദൈവ​ത്തി​ന്റെ പ്രിയ​രും വിളി​ക്ക​പ്പെട്ട വിശു​ദ്ധൻമാ​രു​മായ എല്ലാവർക്കും എഴുതു​ന്നതു” ആണ്‌. (റോമ. 1:2, 3) അതിന്റെ ബാഹ്യ​മാ​യു​ളള രേഖാ​മൂല തെളിവ്‌ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടേ​താ​യി കാണ​പ്പെ​ടുന്ന ഏററവും പുരാ​ത​ന​മാ​യ​തിൽ പെടുന്നു. പത്രൊസ്‌ ഒരുപക്ഷേ ആറുമു​തൽ എട്ടുവരെ വർഷം കഴിഞ്ഞ്‌ എഴുതിയ തന്റെ ഒന്നാമത്തെ ലേഖന​ത്തിൽ സമാന​മായ വളരെ​യേറെ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തു​കൊണ്ട്‌ അവൻ റോമ​രു​ടെ ഒരു പ്രതി കണ്ടിരി​ക്ക​ണ​മെന്ന്‌ അനേകം പണ്ഡിതൻമാർ വിചാ​രി​ക്കു​ന്നു. റോമർ പൗലൊ​സി​ന്റെ എഴുത്തു​ക​ളു​ടെ ഭാഗമാ​യി വ്യക്തമാ​യും കരുത​പ്പെ​ടു​ക​യും അങ്ങനെ റോമി​ലെ ക്ലെമൻറി​നാ​ലും സ്‌മുർന്ന​യി​ലെ പോളി​ക്കാർപ്പി​നാ​ലും അന്ത്യോ​ക്യ​യി​ലെ ഇഗ്‌നേ​ഷ്യ​സി​നാ​ലും ഉദ്ധരി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു, ഇവരെ​ല്ലാം ജീവി​ച്ചി​രു​ന്നതു പൊ.യു. ഒന്നാം നൂററാ​ണ്ടി​ന്റെ ഒടുവി​ലും രണ്ടാം​നൂ​റ​റാ​ണ്ടി​ന്റെ പ്രാരം​ഭ​ത്തി​ലു​മാണ്‌.

6. ഒരു പുരാതന പപ്പൈ​റസ്‌ റോമ​രു​ടെ കാനോ​നി​ക​ത്വ​ത്തെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

6 ചെസ്‌ററർ ബീററി പപ്പൈ​റസ്‌ നമ്പർ 2 (P46) എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു കൈ​യെ​ഴു​ത്തു​പു​സ്‌ത​ക​ത്തിൽ പൗലൊ​സി​ന്റെ ലേഖന​ങ്ങ​ളിൽ വേറെ എട്ടെണ്ണ​ത്തോ​ടു​കൂ​ടെ റോമ​രു​ടെ പുസ്‌തകം കാണ​പ്പെ​ടു​ന്നു. നേര​ത്തെ​യു​ളള ഈ കൈ​യെ​ഴു​ത്തു പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു സർ ഫ്രെഡ​റിക്‌ കെനിയൻ ഇങ്ങനെ എഴുതി: “അപ്പോൾ ഇവിടെ നമുക്കു പ്രത്യ​ക്ഷ​ത്തിൽ മൂന്നാം നൂററാ​ണ്ടി​ന്റെ ഏതാണ്ടു തുടക്ക​ത്തിൽ എഴുത​പ്പെട്ട, പൗലൊ​സി​ന്റെ ലേഖന​ങ്ങ​ളു​ടെ മിക്കവാ​റും പൂർണ​മായ ഒരു കൈ​യെ​ഴു​ത്തു​പ്രതി ഉണ്ട്‌.” a ചെസ്‌ററർ ബീററി ഗ്രീക്ക്‌ ബിബ്ലിക്കൽ പപ്പൈറി സുപ്ര​സിദ്ധ സൈനാ​റ​റിക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​യെ​ക്കാ​ളും വത്തിക്കാൻ കൈ​യെ​ഴു​ത്തു​പ്രതി നമ്പർ 1209-നെക്കാ​ളും പഴക്കമു​ള​ള​താണ്‌. രണ്ടും പൊ.യു. നാലാം നൂററാ​ണ്ടി​ലേ​താണ്‌. ഇവയി​ലും റോമ​രു​ടെ പുസ്‌തകം അടങ്ങി​യി​രി​ക്കു​ന്നു.

7. റോമ​രു​ടെ എഴുത്തി​ന്റെ സ്ഥലവും സമയവും സംബന്ധിച്ച്‌ എന്തു തെളി​വുണ്ട്‌?

7 റോമർ എപ്പോൾ, എവി​ടെ​വെ​ച്ചാണ്‌ എഴുതി​യത്‌? ഗ്രീസിൽവെച്ച്‌, ഏററവും കൂടിയ സാധ്യ​ത​യ​നു​സ​രി​ച്ചു പൗലൊസ്‌ തന്റെ മൂന്നാം മിഷന​റി​യാ​ത്ര​യു​ടെ അവസാ​ന​ത്തോ​ട​ടു​ത്തു കുറേ മാസങ്ങ​ളിൽ കൊരി​ന്തു സന്ദർശി​ച്ച​പ്പോൾ അവി​ടെ​വെച്ച്‌, ഈ ലേഖനം എഴുതി എന്നതി​നോ​ടു ബൈബിൾഭാ​ഷ്യ​കാ​രൻമാ​രു​ടെ ഇടയിൽ വിയോ​ജി​പ്പില്ല. ആന്തരി​ക​തെ​ളി​വു കൊരി​ന്തി​ലേ​ക്കാ​ണു വിരൽചൂ​ണ്ടു​ന്നത്‌. അവിടത്തെ സഭയിലെ ഒരു അംഗമാ​യി​രുന്ന ഗായോ​സി​ന്റെ വീട്ടിൽനി​ന്നാ​ണു പൗലൊസ്‌ ലേഖന​മെ​ഴു​തി​യത്‌, കൊരി​ന്തി​ലെ തുറമു​ഖ​മായ കെം​ക്ര​യ​യി​ലു​ളള സമീപ സഭയിലെ ഫേബയെ ശുപാർശ​ചെ​യ്യു​ക​യും ചെയ്യുന്നു. പ്രത്യ​ക്ഷ​ത്തിൽ ഈ ലേഖനം റോമിൽ എത്തിച്ചതു ഫേബയാ​യി​രു​ന്നു. (റോമ. 16:1, 23; 1 കൊരി. 1:14) റോമർ 15:23-ൽ പൗലൊസ്‌ ഇങ്ങനെ എഴുതി: “ഇപ്പോ​ഴോ എനിക്ക്‌ ഈ ദിക്കു​ക​ളിൽ ഇനി സ്ഥലമില്ല.” അടുത്ത വാക്യ​ത്തിൽ തന്റെ മിഷന​റി​വേല പടിഞ്ഞാ​റു സ്‌പെ​യി​നി​ലേക്കു വ്യാപി​പ്പി​ക്കാൻ ഉദ്ദേശി​ക്കു​ന്ന​താ​യി അവൻ സൂചി​പ്പി​ക്കു​ന്നു. തന്റെ മൂന്നാം പര്യട​ന​ത്തി​ന്റെ അന്ത്യ​ത്തോ​ട​ടുത്ത്‌, പൊ.യു. 56-ന്റെ തുടക്ക​ത്തിൽ അവന്‌ ഈ വിധത്തിൽ സമുചി​ത​മാ​യി എഴുതാൻ കഴിയു​മാ​യി​രു​ന്നു.

റോമ​രു​ടെ ഉളളടക്കം

8. (എ) തന്റെ ദൗത്യ​ത്തെ​സം​ബ​ന്ധിച്ച്‌ പൗലൊസ്‌ എന്തു പറയുന്നു? (ബി) യഹൂദൻമാ​രും യവനൻമാ​രും ദൈവ​ക്രോ​ധം അർഹി​ക്കു​ന്നു​വെന്ന്‌ അവൻ എങ്ങനെ പ്രകട​മാ​ക്കു​ന്നു?

8 യഹൂദ​നോ​ടും വിജാ​തീ​യ​നോ​ടു​മു​ളള ദൈവ​ത്തി​ന്റെ നിഷ്‌പ​ക്ഷ​പാ​തി​ത്വം (1:1–2:29). നിശ്വ​സ്‌ത​നായ പൗലൊസ്‌ റോമ​രോട്‌ എന്തു പറയുന്നു? തന്റെ പ്രാരം​ഭ​വാ​ക്കു​ക​ളിൽ താൻ ജനതക​ളു​ടെ ഇടയിൽ ‘വിശ്വാ​സ​ത്താ​ലു​ളള അനുസ​രണം’ ഉപദേ​ശി​ക്കാൻ ക്രിസ്‌തു​വി​നാൽ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു അപ്പോ​സ്‌ത​ല​നാ​ണെന്ന്‌ അവൻ തന്നേത്തന്നെ തിരി​ച്ച​റി​യി​ക്കു​ന്നു. “ഒരു പ്രോ​ത്സാ​ഹന കൈമാ​ററം” [NW] ആസ്വദി​ക്കു​ന്ന​തി​നു റോമി​ലെ വിശു​ദ്ധൻമാ​രെ സന്ദർശി​ക്കാ​നും ‘വിശ്വ​സി​ക്കുന്ന ഏവന്നും രക്ഷക്കാ​യു​ളള ദൈവ​ശ​ക്തി​യാ​കുന്ന’ സുവാർത്ത അവരു​ടെ​യി​ട​യിൽ ഘോഷി​ക്കാ​നു​മു​ളള തന്റെ ഉൽക്കട​മായ ആഗ്രഹം അവൻ വെളി​പ്പെ​ടു​ത്തു​ന്നു. ദീർഘ​നാൾമുമ്പ്‌ എഴുത​പ്പെ​ട്ടി​രു​ന്ന​തു​പോ​ലെ, നീതി​മാൻ “വിശ്വാ​സ​ത്താൽ” ജീവി​ക്കും. (1:5, 12, 16, 17) യഹൂദ​രും യവനരും ദൈവ​ക്രോ​ധം അർഹി​ക്കു​ന്നു​വെന്ന്‌ അവൻ തെളി​യി​ക്കു​ന്നു. ദൈവ​ത്തി​ന്റെ “അദൃശ്യ​ല​ക്ഷ​ണങ്ങൾ ലോക​സൃ​ഷ്ടി​മു​തൽ . . . തെളി​വാ​യി വെളി​പ്പെ​ട്ടു​വ​രുന്ന”തുകൊ​ണ്ടു മമനു​ഷ്യ​ന്റെ അഭക്തി അക്ഷന്തവ്യ​മാണ്‌. (1:20) എന്നിരു​ന്നാ​ലും, ജനതകൾ മൗഢ്യ​മായ സൃഷ്ടവ​സ്‌തു​ക്ക​ളെ​ക്കൊ​ണ്ടു ദൈവ​ങ്ങളെ ഉണ്ടാക്കു​ന്നു. ഏതായാ​ലും യഹൂദൻമാർ ജനതകളെ പരുഷ​മാ​യി വിധി​ക്ക​രുത്‌, കാരണം അവരും പാപങ്ങൾസം​ബ​ന്ധി​ച്ചു കുററ​ക്കാ​രാണ്‌. രണ്ടു വർഗങ്ങ​ളും അവരുടെ പ്രവൃ​ത്തി​ക​ള​നു​സ​രി​ച്ചു വിധി​ക്ക​പ്പെ​ടും, എന്തു​കൊ​ണ്ടെ​ന്നാൽ ദൈവം പക്ഷപാ​തി​ത്വ​മു​ള​ള​വനല്ല. ജഡിക പരിച്‌ഛേ​ദ​നയല്ല നിർണാ​യക ഘടകം; “അകമെ യെഹൂ​ദ​നാ​യ​വ​ന​ത്രേ യെഹൂദൻ . . . ഹൃദയ​പ​രി​ച്‌ഛേ​ദ​ന​യ​ത്രേ പരിച്‌ഛേദന.”—2:29.

9. (എ) യഹൂദൻമാർ എന്തിൽ ശ്രേഷ്‌ഠ​രാണ്‌, എന്നിരു​ന്നാ​ലും എല്ലാവ​രും പാപത്തിൻകീ​ഴി​ലാ​ണെന്നു പ്രകട​മാ​ക്കാൻ ഏതു തിരു​വെ​ഴു​ത്തു​കൾ പൗലൊസ്‌ ഉദ്ധരി​ക്കു​ന്നു? (ബി) അപ്പോൾ ഒരു മനുഷ്യൻ എങ്ങനെ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ടും, ഏതു ദൃഷ്ടാന്തം ഈ വാദത്തെ പിന്താ​ങ്ങു​ന്നു?

9 വിശ്വാ​സ​ത്താൽ എല്ലാവ​രും നീതി​മാൻമാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ടു​ന്നു (3:1–4:25). “എന്നാൽ യഹൂദന്നു എന്തു വിശേഷത?” അതു ഗണനീ​യ​മാണ്‌, എന്തെന്നാൽ ദൈവ​ത്തി​ന്റെ വിശുദ്ധ അരുള​പ്പാ​ടു​കൾ ഭരമേൽപ്പി​ച്ചതു യഹൂദൻമാ​രെ​യാണ്‌. എന്നിരു​ന്നാ​ലും, “യഹൂദൻമാ​രും യവനൻമാ​രും ഒരു​പോ​ലെ പാപത്തിൻ കീഴാ​കു​ന്നു.” ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ ആരും ‘നീതി​മാൻമാ​രല്ല.’ ഈ ആശയം തെളി​യി​ക്കാൻ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ഏഴ്‌ ഉദ്ധരണി​കൾ നൽക​പ്പെ​ടു​ന്നു. (റോമ. 3:1, 9-18; സങ്കീ. 14:1-3; 5:9; 140:3; 10:7; സദൃ. 1:16; യെശ. 59:7, 8; സങ്കീ. 36:1) ന്യായ​പ്ര​മാ​ണം മമനു​ഷ്യ​ന്റെ പാപപൂർണ​തയെ വെളി​പ്പെ​ടു​ത്തു​ന്നു. അതു​കൊ​ണ്ടു “ന്യായ​പ്ര​മാ​ണ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളാൽ ഒരു ജഡവും അവന്റെ സന്നിധി​യിൽ നീതീ​ക​രി​ക്ക​പ്പെ​ടു​ക​യില്ല.” എന്നിരു​ന്നാ​ലും, ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യാ​ലും മറുവി​ല​യാ​ലു​ളള മോച​ന​ത്താ​ലും യഹൂദ​രും യവനരും “ന്യായ​പ്ര​മാ​ണ​ത്തി​ന്റെ പ്രവൃ​ത്തി​കൂ​ടാ​തെ വിശ്വാ​സ​ത്താൽ തന്നേ നീതീ​ക​രി​ക്ക​പ്പെ​ടു​ന്നു.” (റോമ. 3:20, 28) പ്രവൃ​ത്തി​ക​ളാ​ലോ പരിച്‌ഛേ​ദ​ന​യാ​ലോ അല്ല പിന്നെ​യോ തന്റെ മാതൃ​കാ​യോ​ഗ്യ​മായ വിശ്വാ​സ​ത്താൽ നീതി​മാ​നാ​യി എണ്ണപ്പെട്ട അബ്രഹാ​മി​ന്റെ ദൃഷ്ടാന്തം ഉദ്ധരി​ച്ചു​കൊ​ണ്ടു പൗലൊസ്‌ ഈ വാദത്തെ പിന്താ​ങ്ങു​ന്നു. അങ്ങനെ അബ്രഹാം യഹൂദൻമാ​രു​ടെ മാത്രമല്ല, “വിശ്വാ​സ​മു​ളള സകലരു​ടെ​യും” പിതാ​വാ​യി​ത്തീർന്നു.—4:11, NW.

10. (എ) മരണം എങ്ങനെ രാജാ​വാ​യി ഭരിക്കാ​നി​ട​യാ​യി? (ബി) ക്രിസ്‌തു​വി​ന്റെ അനുസ​ര​ണ​ത്താൽ എന്തു ഫലമു​ണ്ടാ​യി, എന്നാൽ പാപം​സം​ബ​ന്ധിച്ച്‌ ഏതു മുന്നറി​യി​പ്പു മുഴക്കു​ന്നു?

10 മേലാൽ പാപത്തി​നല്ല, പിന്നെ​യോ ക്രിസ്‌തു​മു​ഖാ​ന്ത​ര​മു​ളള നീതിക്ക്‌ അടിമകൾ (5:1–6:23). ഏക മനുഷ്യ​നായ ആദാമി​നാൽ പാപം ലോക​ത്തി​ലേക്കു പ്രവേ​ശി​ച്ചു, പാപം മരണം കൈവ​രു​ത്തി, “ഇങ്ങനെ എല്ലാവ​രും പാപം ചെയ്‌ക​യാൽ മരണം സകല മനുഷ്യ​രി​ലും പരന്നി​രി​ക്കു​ന്നു.” (5:12) ആദാം​മു​തൽ മോശ​വരെ മരണം രാജാ​വാ​യി ഭരിച്ചു. മോശ​മു​ഖാ​ന്തരം ന്യായ​പ്ര​മാ​ണം കൊടു​ക്ക​പ്പെ​ട്ട​പ്പോൾ പാപം പെരുകി, മരണം തുടർന്നു വാണു. എന്നാൽ ദൈവ​ത്തി​ന്റെ അനർഹദയ ഇപ്പോൾ അതിലും പെരു​കു​ന്നു, ക്രിസ്‌തു​വി​ന്റെ അനുസ​ര​ണ​ത്താൽ അനേകർ നിത്യ​ജീ​വ​നു​വേണ്ടി നീതി​മാൻമാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും ഇതു പാപത്തിൽ ജീവി​ക്കു​ന്ന​തി​നു​ളള അനുവാ​ദമല്ല. ക്രിസ്‌തു​വി​ലേക്കു സ്‌നാ​പ​ന​മേ​റ​റി​ട്ടു​ളള ആളുകൾ പാപത്തി​നു മരിച്ച​വ​രാ​യി​രി​ക്കണം. അവരുടെ പഴയ വ്യക്തി​ത്വം സ്‌തം​ഭ​ത്തി​ലേ​റ​റ​പ്പെ​ടു​ന്നു, അവർ ദൈവ​ത്തി​നാ​യി ജീവി​ക്കു​ന്നു. പാപം മേലാൽ അവരു​ടെ​മേൽ ഭരിക്കു​ന്നില്ല, എന്നാൽ അവർ വിശു​ദ്ധി​യെ മുൻനിർത്തി നീതിക്ക്‌ അടിമ​ക​ളാ​യി​ത്തീ​രു​ന്നു. “പാപത്തി​ന്റെ ശമ്പളം മരണമ​ത്രേ; ദൈവ​ത്തി​ന്റെ കൃപാ​വ​ര​മോ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വിൽ നിത്യ​ജീ​വൻ തന്നേ.”—6:23.

11. (എ) ന്യായ​പ്ര​മാ​ണ​ത്തിൽനി​ന്നു​ളള ക്രിസ്‌ത്യാ​നി​ക​ളു​ടെ വിടു​ത​ലി​നെ പൗലൊസ്‌ എങ്ങനെ ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്നു? (ബി) ന്യായ​പ്ര​മാ​ണം എന്തു സ്‌പഷ്ട​മാ​ക്കി, അതു​കൊ​ണ്ടു ക്രിസ്‌ത്യാ​നി​ക​ളിൽ ഏതു കാര്യങ്ങൾ പോരാ​ട്ട​ത്തി​ലാണ്‌?

11 ന്യായ​പ്ര​മാ​ണ​ത്തി​നു മരിച്ചവർ, ക്രിസ്‌തു​വി​നോ​ടു​ളള ഐക്യ​ത്തിൽ ആത്മാവി​നാൽ ജീവി​ക്കു​ന്നവർ (7:1–8:39). ക്രിസ്‌തു​വി​ന്റെ ബലിയാൽ ക്രിസ്‌തീയ യഹൂദൻമാർ ന്യായ​പ്ര​മാ​ണ​ത്തി​നു മരിച്ച​വ​രാ​യ​തും ക്രിസ്‌തു​വി​ന്നു​ള​ള​വ​രാ​യി ദൈവ​ത്തി​നു ഫലം കായി​ക്കു​ന്ന​തി​നു സ്വത​ന്ത്ര​രാ​യ​തും എങ്ങനെ​യെന്നു പ്രകട​മാ​ക്കാൻ, ഭർത്താവു ജീവി​ച്ചി​രി​ക്കു​ന്ന​ട​ത്തോ​ളം കാലം അയാ​ളോ​ടു ബന്ധിത​യും എന്നാൽ അയാൾ മരിക്കു​ന്നു​വെ​ങ്കിൽ മറെറാ​രാ​ളെ വിവാ​ഹം​ക​ഴി​ക്കാൻ സ്വത​ന്ത്ര​യു​മായ ഒരു ഭാര്യ​യു​ടെ ദൃഷ്ടാന്തം പൗലൊസ്‌ ഉപയോ​ഗി​ക്കു​ന്നു. വിശുദ്ധ ന്യായ​പ്ര​മാ​ണം പാപത്തെ കൂടുതൽ പ്രകട​മാ​ക്കി, പാപം മരണം കൈവ​രു​ത്തി. നമ്മുടെ ജഡിക ശരീര​ത്തിൽ വസിക്കുന്ന പാപം നമ്മുടെ നല്ല ഉദ്ദേശ്യ​ങ്ങ​ളോ​ടു പൊരു​തു​ന്നു. പൗലൊസ്‌ പറയുന്ന പ്രകാരം: “ഞാൻ ചെയ്‌വാൻ ഇച്ഛിക്കുന്ന നൻമ ചെയ്യു​ന്നി​ല്ല​ല്ലോ; ഇച്ഛിക്കാത്ത തിൻമ​യ​ത്രേ പ്രവർത്തി​ക്കു​ന്നതു.” അങ്ങനെ, “അതിനെ പ്രവർത്തി​ക്കു​ന്നതു ഞാനല്ല, എന്നിൽ വസിക്കുന്ന പാപമ​ത്രേ.”—7:19, 20.

12. ചിലർ ക്രിസ്‌തു​വി​ന്റെ കൂട്ടവ​കാ​ശി​ക​ളാ​യി​ത്തീ​രു​ന്നത്‌ എങ്ങനെ, ഇവർ എന്തിൽ പൂർണ​മാ​യി ജയശാ​ലി​ക​ളാണ്‌?

12 ഈ ദുരവ​സ്ഥ​യിൽനി​ന്നു മനുഷ്യ​നെ എന്തിനു രക്ഷിക്കാൻ കഴിയും? ക്രിസ്‌തു​വി​നു​ള​ള​വരെ തന്റെ ആത്മാവു​മു​ഖാ​ന്തരം ജീവി​പ്പി​ക്കാൻ ദൈവ​ത്തി​നു കഴിയും! അവർ പുത്രൻമാ​രാ​യി ദത്തെടു​ക്ക​പ്പെ​ടു​ക​യും നീതി​മാൻമാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ടു​ക​യും ദൈവ​ത്തി​ന്റെ അവകാ​ശി​ക​ളും ക്രിസ്‌തു​വി​ന്റെ കൂട്ടവ​കാ​ശി​ക​ളു​മാ​ക്ക​പ്പെ​ടു​ക​യും മഹത്ത്വീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. അവരോ​ടു പൗലൊസ്‌ പറയുന്നു: “ദൈവം നമുക്കു അനുകൂ​ലം എങ്കിൽ നമുക്കു പ്രതി​കൂ​ലം ആർ? ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​ത്തിൽനി​ന്നു നമ്മെ വേർപി​രി​ക്കു​ന്ന​താർ?” ആരുമില്ല! വിജ​യോ​ത്സ​വ​ത്തോ​ടെ അവൻ പ്രഖ്യാ​പി​ക്കു​ന്നു: “നാമോ നമ്മെ സ്‌നേ​ഹി​ച്ച​വൻമു​ഖാ​ന്തരം ഇതിൽ ഒക്കെയും പൂർണ്ണ​ജയം പ്രാപി​ക്കു​ന്നു. മരണത്തി​ന്നോ ജീവന്നോ ദൂതൻമാർക്കോ വാഴ്‌ച​കൾക്കോ അധികാ​ര​ങ്ങൾക്കോ ഇപ്പോ​ഴു​ള​ള​തി​ന്നോ വരുവാ​നു​ള​ള​തി​ന്നോ ഉയരത്തി​ന്നോ ആഴത്തി​ന്നോ മററു യാതൊ​രു സൃഷ്ടി​ക്കോ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ലു​ളള ദൈവ​സ്‌നേ​ഹ​ത്തിൽനി​ന്നു നമ്മെ വേറു​പി​രി​പ്പാൻ കഴിക​യില്ല എന്നു ഞാൻ ഉറെച്ചി​രി​ക്കു​ന്നു.”—8:31, 35, 37-39.

13. (എ) പ്രവച​ന​മ​നു​സ​രിച്ച്‌, ദൈവ​ത്തി​ന്റെ യഥാർഥ ഇസ്രാ​യേ​ലിൽ ആർ ഉൾപ്പെ​ടു​ന്നു, ഇത്‌ ഏതു ദിവ്യ തത്ത്വമ​നു​സ​രി​ച്ചാണ്‌? (ബി) ജഡിക ഇസ്രാ​യേൽ കുറവു​ള​ള​വ​രാ​യത്‌ എന്തു​കൊണ്ട്‌, എന്നാൽ രക്ഷക്ക്‌ എന്താവ​ശ്യ​മാണ്‌?

13 വിശ്വാ​സ​ത്താ​ലും ദൈവ​ത്തി​ന്റെ കരുണ​യാ​ലും “യിസ്രാ​യേൽ” രക്ഷിക്ക​പ്പെ​ടു​ന്നു (9:1–10:21). പൗലൊസ്‌ തന്റെ സഹ ഇസ്രാ​യേ​ല്യ​രെ​പ്രതി ‘വലിയ ദുഃഖം’ പ്രകട​മാ​ക്കു​ന്നു. എന്നാൽ ജഡിക ഇസ്രാ​യേ​ലെ​ല്ലാം യഥാർഥ​ത്തിൽ ‘ഇസ്രാ​യേൽ’ അല്ലെന്ന്‌ അവൻ തിരി​ച്ച​റി​യു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ താൻ ഇച്ഛിക്കുന്ന ആരെയും പുത്രൻമാ​രാ​യി തിര​ഞ്ഞെ​ടു​ക്കാൻ ദൈവ​ത്തിന്‌ അധികാ​ര​മുണ്ട്‌. ഫറവോ​നോ​ടു​ളള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​ക​ളാ​ലും കുശവന്റെ ദൃഷ്ടാ​ന്ത​ത്താ​ലും പ്രകട​മാ​ക്ക​പ്പെ​ടു​ന്ന​തു​പോ​ലെ, “ഇച്ഛിക്കു​ന്ന​വ​നാ​ലു​മല്ല, ഓടു​ന്ന​വ​നാ​ലു​മല്ല, കരുണ തോന്നുന്ന ദൈവ​ത്താ​ല​ത്രേ സകലവും സാധി​ക്കു​ന്നതു.” (9:2, 6, 16) ഹോശേയ പണ്ടേ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, അവൻ “യെഹൂ​ദൻമാ​രിൽനി​ന്നു മാത്രമല്ല, ജാതി​ക​ളിൽനി​ന്നും” പുത്രൻമാ​രെ വിളി​ക്കു​ന്നു. (ഹോശേ. 2:23) “വിശ്വാ​സ​ത്താ​ലല്ല, പ്രവൃ​ത്തി​ക​ളാൽ” ദൈവ​പ്രീ​തി തേടി​യ​തു​കൊ​ണ്ടും ‘ഇടർച്ച​ക്കല്ല്‌’ ആയ ക്രിസ്‌തു​വിൽ തട്ടി ഇടറി​യ​തി​നാ​ലും ഇസ്രാ​യേൽ കുറവു​ള​ള​വ​രാ​യി​ത്തീർന്നു. (റോമ. 9:23, 32, 33) അവർക്കു “ദൈവത്തെ സംബന്ധി​ച്ചു എരിവു” ഉണ്ടായി​രു​ന്നു, എന്നാൽ “പരിജ്ഞാ​ന​പ്ര​കാര”മല്ലായി​രു​ന്നു. നീതി​ക്കു​വേണ്ടി വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​വർക്കു ക്രിസ്‌തു ന്യായ​പ്ര​മാ​ണ​ത്തി​ന്റെ അവസാ​ന​മാ​കു​ന്നു. രക്ഷ പ്രാപി​ക്കു​ന്ന​തിന്‌ ഒരുവൻ ‘യേശു കർത്താവു ആകുന്നു’ എന്നു പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​ക​യും “ദൈവം അവനെ മരിച്ച​വ​രിൽനി​ന്നു ഉയിർത്തെ​ഴു​ന്നേൽപ്പി​ച്ചു” എന്ന വിശ്വാ​സം പ്രകട​മാ​ക്കു​ക​യും വേണം. (10:2, 9) രക്ഷിക്ക​പ്പെ​ടാൻ കേൾക്കു​ന്ന​തി​നും വിശ്വാ​സ​മർപ്പി​ക്കു​ന്ന​തി​നും യഹോ​വ​യു​ടെ നാമത്തെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​തി​നും സകല ജനതക​ളി​ലെ​യും ആളുകളെ പ്രാപ്‌ത​രാ​ക്കു​ന്ന​തി​നു പ്രസം​ഗകർ അയയ്‌ക്ക​പ്പെ​ടു​ന്നു.

14. ഒലിവു​മ​ര​ത്താൽ പൗലൊസ്‌ എന്താണ്‌ വിശദ​മാ​ക്കു​ന്നത്‌?

14 ഒലിവു​മ​ര​ത്തി​ന്റെ ദൃഷ്ടാന്തം (11:1-36). അനർഹദയ നിമിത്തം സ്വാഭാ​വിക ഇസ്രാ​യേ​ലി​ന്റെ ഒരു ശേഷിപ്പു തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, എന്നാൽ ഭൂരി​പക്ഷം ഇടറി​യ​തു​കൊ​ണ്ടു “ജാതി​കൾക്കു രക്ഷ വന്നു.” (11:11) ഒരു ഒലിവു​മ​ര​ത്തി​ന്റെ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു​കൊ​ണ്ടു ജഡിക ഇസ്രാ​യേ​ലി​ന്റെ വിശ്വാ​സ​രാ​ഹി​ത്യം നിമിത്തം യഹൂദ​ര​ല്ലാ​ത്തവർ ഒട്ടിച്ചു​ചേർക്ക​പ്പെ​ട്ട​തെ​ങ്ങ​നെ​യെന്നു പൗലൊസ്‌ പ്രകട​മാ​ക്കു​ന്നു. എന്നിരു​ന്നാ​ലും, യഹൂദ​ര​ല്ലാ​ത്തവർ ഇസ്രാ​യേ​ലി​ന്റെ ത്യജി​ക്ക​ലിൽ സന്തോ​ഷി​ക്ക​രുത്‌, കാരണം ദൈവം അവിശ്വസ്‌ത സ്വാഭാ​വിക കൊമ്പു​കളെ ശിക്ഷയിൽനിന്ന്‌ ഒഴിവാ​ക്കി​യി​ല്ലെ​ങ്കിൽ ജനതക​ളു​ടെ ഇടയിൽനിന്ന്‌ ഒട്ടിക്ക​പ്പെട്ട കാട്ടൊ​ലി​വിൻ കൊമ്പു​ക​ളെ​യും അവൻ ഒഴിവാ​ക്കു​ക​യില്ല.

15. ദൈവ​ത്തി​നു ജീവനു​ളള യാഗങ്ങൾ അർപ്പി​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്ത്‌?

15 മനസ്സു​പു​തു​ക്കൽ; ശ്രേഷ്‌ഠാ​ധി​കാ​രങ്ങൾ (12:1–13:14). നിങ്ങളു​ടെ ശരീര​ങ്ങളെ ദൈവ​ത്തി​നു ജീവനു​ളള യാഗമാ​യി അർപ്പി​ക്കുക, പൗലൊസ്‌ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു. മേലാൽ “ഈ ലോക​ത്തി​ന്നു അനുരൂ​പ​മാ​കാ​തെ” “മനസ്സു പുതുക്ക”ണം. അഹങ്കാ​രി​ക​ളാ​ക​രുത്‌. ഒരു മനുഷ്യ​ശ​രീ​ര​ത്തെ​പ്പോ​ലെ, ക്രിസ്‌തു​വി​ന്റെ ശരീര​ത്തിന്‌ അനേകം അവയവ​ങ്ങ​ളുണ്ട്‌. അവയ്‌ക്കു വ്യത്യസ്‌ത പ്രവർത്ത​ന​ങ്ങ​ളാ​ണു​ള​ളത്‌, എന്നാൽ അവ ഐക്യ​ത്തിൽ പ്രവർത്തി​ക്കു​ന്നു. ആർക്കും തിൻമക്കു പകരം തിൻമ ചെയ്യരുത്‌. പ്രതി​കാ​രം യഹോ​വക്കു വിടുക. “നൻമയാൽ തിൻമയെ ജയിക്കുക.”—12:2, 21.

16. അധികാ​രി​ക​ളു​ടെ​യും മററു​ള​ള​വ​രു​ടെ​യും മുമ്പാകെ ക്രിസ്‌ത്യാ​നി​കൾ എങ്ങനെ നടക്കണം?

16 ശ്രേഷ്‌ഠാ​ധി​കാ​ര​ങ്ങൾക്കു കീഴ്‌പ്പെ​ട്ടി​രി​ക്കുക; അതു ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​മാണ്‌. നൻമ ചെയ്‌തു​കൊ​ണ്ടി​രി​ക്കുക, അന്യോ​ന്യം സ്‌നേ​ഹി​ക്കു​ന്ന​ത​ല്ലാ​തെ യാതൊ​ന്നും ആരോ​ടും കടപ്പെ​ട്ടി​രി​ക്ക​രുത്‌. രക്ഷ അടുത്തു​വ​രു​ക​യാണ്‌, തന്നിമി​ത്തം “ഇരുട്ടി​ന്റെ പ്രവൃ​ത്തി​കളെ വെച്ചു​ക​ളഞ്ഞു വെളി​ച്ച​ത്തി​ന്റെ ആയുധ​വർഗ്ഗം ധരിച്ചു​കൊൾക.” (13:12) ജഡത്തിന്റെ മോഹ​ങ്ങ​ള​നു​സ​രി​ച്ചല്ല, നല്ല പെരു​മാ​റ​റ​ത്തോ​ടെ നടക്കുക.

17. ദുർബ​ലരെ വിധി​ക്കു​ന്ന​തും പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തും സംബന്ധി​ച്ചു ബുദ്ധ്യു​പ​ദേ​ശി​ച്ചി​രി​ക്കു​ന്നത്‌ എന്ത്‌?

17 വിധി​ക്കാ​തെ എല്ലാവ​രെ​യും നിഷ്‌പ​ക്ഷ​പാ​ത​മാ​യി സ്വാഗ​തം​ചെ​യ്യുക (14:1–15:33). തങ്ങളുടെ വിശ്വാ​സം ദുർബ​ല​മാ​ക​യാൽ ചില ആഹാരങ്ങൾ വർജി​ക്കു​ക​യോ പെരു​ന്നാ​ളു​ക​ളാ​ഘോ​ഷി​ക്കു​ക​യോ ചെയ്യു​ന്ന​വരെ പൊറു​ക്കുക. നിങ്ങളു​ടെ സഹോ​ദ​രനെ വിധി​ക്കു​ക​യോ നിങ്ങളു​ടെ സ്വന്തം തീററി​യാ​ലും കുടി​യാ​ലും അവനെ ഇടറി​ക്കു​ക​യോ ചെയ്യരുത്‌, കാരണം എല്ലാവ​രെ​യും ന്യായം​വി​ധി​ക്കു​ന്നതു ദൈവ​മാണ്‌. സമാധാ​ന​വും പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന കാര്യ​ങ്ങ​ളും പിന്തു​ട​രുക, മററു​ള​ള​വ​രു​ടെ ദൗർബ​ല്യ​ങ്ങൾ സഹിക്കുക.

18. (എ) ദൈവം യഹൂദ​ര​ല്ലാ​ത്ത​വരെ സ്വീക​രി​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കാൻ വേറെ ഏത്‌ ഉദ്ധരണി​കൾ പൗലൊസ്‌ നൽകുന്നു? (ബി) പൗലൊ​സ്‌തന്നെ ദൈവ​ത്തി​ന്റെ അനർഹ​ദ​യയെ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

18 അപ്പോ​സ്‌തലൻ എഴുതു​ന്നു: “മുന്നെ​ഴു​തി​യി​രി​ക്കു​ന്നതു ഒക്കെയും നമ്മുടെ ഉപദേ​ശ​ത്തി​ന്നാ​യി​ട്ടു . . . എഴുതി​യി​രി​ക്കു​ന്നു.” ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ യഹൂ​ദേതര ജനതക​ളി​ലേ​ക്കും വ്യാപി​ക്കു​മെന്നു നിശ്വസ്‌ത പ്രവാ​ച​കൻമാർ പണ്ടേ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു​വെ​ന്ന​തി​ന്റെ അന്തിമ തെളി​വാ​യി അവൻ നാല്‌ എബ്രായ തിരു​വെ​ഴു​ത്തു​ദ്ധ​ര​ണി​കൾകൂ​ടെ നൽകുന്നു. (റോമ. 15:4, 9-12; സങ്കീ. 18:49; ആവ. 32:43; സങ്കീ. 117:1; യെശ. 11:1, 10) “അതു​കൊ​ണ്ടു” പൗലൊസ്‌ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു, “ക്രിസ്‌തു ദൈവ​ത്തി​ന്റെ മഹത്വ​ത്തി​ന്നാ​യി നിങ്ങളെ കൈ​ക്കൊ​ണ്ട​തു​പോ​ലെ നിങ്ങളും അന്യോ​ന്യം കൈ​ക്കൊൾവിൻ.” (റോമ. 15:7) “സുവാർത്ത​യു​ടെ വിശു​ദ്ധ​വേ​ല​യിൽ ഏർപ്പെ​ട്ടു​കൊണ്ട്‌” ജനതക​ളു​ടെ ഒരു പൊതു സേവക​നാ​യി​രി​ക്കേ​ണ്ട​തി​നു ദൈവം പൗലൊ​സി​നു കൊടുത്ത അനർഹ​ദ​യ​യോ​ടു​ളള വിലമ​തിപ്പ്‌ അവൻ പ്രകട​മാ​ക്കു​ന്നു. “മറെറാ​രു​വന്റെ അടിസ്ഥാ​ന​ത്തിൻമേൽ പണിയു​ന്ന​തി​നു” പകരം അവൻ പുതിയ പ്രദേ​ശങ്ങൾ തുറക്കാൻ എല്ലായ്‌പോ​ഴും ശ്രമി​ക്കു​ക​യാണ്‌. എന്നാൽ അവൻ ഇതുവരെ പൂർത്തി​യാ​ക്കി​യി​ട്ടില്ല, എന്തു​കൊ​ണ്ടെ​ന്നാൽ അവൻ സംഭാ​വ​നകൾ യെരു​ശ​ലേ​മി​ലേക്കു കൊണ്ടു​പോ​യ​ശേഷം വിദൂ​ര​സ്‌പെ​യി​നി​ലേക്കു വലിപ്പ​മേ​റി​യ​തു​പോ​ലു​മായ ഒരു പ്രസംഗ പര്യടനം നടത്താ​നും അങ്ങോ​ട്ടു​ളള മാർഗ​മ​ധ്യേ റോമി​ലെ തന്റെ ആത്മീയ സഹോ​ദ​രൻമാർക്കു “ക്രിസ്‌തു​വിൽനി​ന്നു പൂർണ അളവി​ലു​ളള അനു​ഗ്രഹം” കൈവ​രു​ത്താ​നും ആസൂ​ത്രണം ചെയ്യു​ക​യാണ്‌.—15:16, 20, 29, NW.

19. ഏതു വന്ദനങ്ങ​ളും ഉദ്‌ബോ​ധ​ന​ങ്ങ​ളും ലേഖനത്തെ ഉപസം​ഹ​രി​ക്കു​ന്നു?

19 സമാപന വന്ദനങ്ങൾ (16:1-27). റോമാ​സ​ഭ​യി​ലെ 26 അംഗങ്ങൾക്കും മററു ചിലർക്കും പൗലൊസ്‌ പേർപ​റഞ്ഞു വ്യക്തി​പ​ര​മായ ആശംസകൾ അയയ്‌ക്കു​ക​യും ഭിന്നത​കൾക്കി​ട​യാ​ക്കു​ന്ന​വരെ ഒഴിവാ​ക്ക​ണ​മെ​ന്നും “നൻമെക്കു ജ്ഞാനി​ക​ളും തിൻമെക്കു അജ്ഞൻമാ​രും ആകേണം” എന്നും ബുദ്ധ്യു​പ​ദേ​ശി​ക്കു​ക​യും ചെയ്യുന്നു. എല്ലാം ദൈവ​മ​ഹ​ത്ത്വ​ത്തിന്‌, ‘യേശു​ക്രി​സ്‌തു​മു​ഖാ​ന്തരം എന്നെ​ന്നേ​ക്കും. ആമേൻ.’—16:19, 26.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

20. (എ) ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്ന​തിന്‌ ഏതു യുക്തി​യു​ക്ത​മായ കാരണം റോമർ നൽകുന്നു? (ബി) ദൈവ​ത്തി​ന്റെ നീതി​യും കരുണ​യും എങ്ങനെ വിശദീ​ക​രി​ക്ക​പ്പെ​ടു​ന്നു, ഇതു പൗലൊസ്‌ എന്ത്‌ ഉദ്‌ഘോ​ഷി​ക്കു​ന്ന​തി​ലേക്കു നയിക്കു​ന്നു?

20 റോമർക്കു​ളള പുസ്‌തകം ദൈവ​ത്തി​ലു​ളള വിശ്വാ​സ​ത്തി​നു യുക്തി​യു​ക്ത​മായ അടിസ്ഥാ​നം സമർപ്പി​ക്കു​ന്നു, “അവന്റെ നിത്യ​ശ​ക്തി​യും ദിവ്യ​ത്വ​വു​മാ​യി അവന്റെ അദൃശ്യ​ല​ക്ഷ​ണങ്ങൾ ലോക​സൃ​ഷ്ടി​മു​തൽ അവന്റെ പ്രവൃ​ത്തി​ക​ളാൽ ബുദ്ധിക്കു തെളി​വാ​യി വെളി​പ്പെ​ട്ടു​വ​രു​ന്നു” എന്നു പ്രസ്‌താ​വി​ച്ചു​കൊ​ണ്ടു​തന്നെ. എന്നാൽ ഇതിൽപ​ര​മാ​യി, അതു തുടർന്ന്‌ അവന്റെ നീതിയെ പ്രകീർത്തി​ക്കു​ക​യും അവന്റെ വലിയ കരുണ​യെ​യും അനർഹ​ദ​യ​യെ​യും പ്രസി​ദ്ധ​മാ​ക്കു​ക​യും ചെയ്യുന്നു. ഇത്‌ ഒലിവു​മ​ര​ത്തി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ മനോ​ഹ​ര​മാ​യി നമ്മുടെ ശ്രദ്ധയി​ലേക്കു വരുത്ത​പ്പെ​ടു​ന്നു, അതിൽ സ്വാഭാ​വി​ക​കൊ​മ്പു​കൾ വെട്ടി​ക്ക​ള​യു​മ്പോൾ കാട്ടു​കൊ​മ്പു​കൾ ഒട്ടിച്ചു​ചേർക്കു​ന്നു. ദൈവ​ത്തി​ന്റെ ഈ കാഠി​ന്യ​വും ദയയും വിചി​ന്ത​നം​ചെ​യ്‌തു​കൊ​ണ്ടു പൗലൊസ്‌ ഉദ്‌ഘോ​ഷി​ക്കു​ന്നു: “ഹാ, ദൈവ​ത്തി​ന്റെ ധനം, ജ്ഞാനം, അറിവു എന്നിവ​യു​ടെ ആഴമേ! അവന്റെ ന്യായ​വി​ധി​കൾ എത്ര അപ്ര​മേ​യ​വും അവന്റെ വഴികൾ എത്ര അഗോ​ച​ര​വും ആകുന്നു.”—1:20; 11:33.

21. റോമർ ദൈവ​ത്തി​ന്റെ പാവന​ര​ഹ​സ്യ​ത്തി​ന്റെ കൂടു​ത​ലായ വികാസം പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

21 ഈ ബന്ധത്തി​ലാ​ണു റോമർക്കു​ളള പുസ്‌തകം ദൈവ​ത്തി​ന്റെ പാവന​ര​ഹ​സ്യ​ത്തി​ന്റെ കൂടു​ത​ലായ വികാസം വിശദ​മാ​ക്കു​ന്നത്‌. ക്രിസ്‌തീയ സഭയിൽ മേലാൽ യഹൂദ​നും യവനനും തമ്മിൽ വ്യത്യാ​സ​മില്ല. എന്നാൽ യേശു​ക്രി​സ്‌തു​മു​ഖാ​ന്ത​ര​മു​ളള യഹോ​വ​യു​ടെ അനർഹ​ദ​യ​യിൽ എല്ലാ ജനതക​ളി​ലും പെട്ട ആളുകൾക്കു പങ്കുപ​റ​റാ​വു​ന്ന​താണ്‌. “ദൈവ​ത്തി​ന്റെ പക്കൽ മുഖപക്ഷം ഇല്ല.” “അകമെ യെഹൂ​ദ​നാ​യ​വ​ന​ത്രേ യെഹൂദൻ; അക്ഷരത്തി​ലല്ല ആത്മാവി​ലു​ളള ഹൃദയ​പ​രി​ച്‌ഛേ​ദ​ന​യ​ത്രേ പരിച്‌ഛേദന.” “യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാ​സ​മില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും നൽകു​വാ​ന്ത​ക്ക​വണ്ണം സമ്പന്നൻ ആകുന്നു.” ഇവർക്കെ​ല്ലാം പ്രവൃ​ത്തി​കളല്ല, വിശ്വാ​സ​മാ​ണു നീതി​യാ​യി കണക്കി​ട​പ്പെ​ടു​ന്നത്‌.—2:11, 29; 10:12; 3:28.

22. സഭക്കു പുറത്തു​ള​ള​വ​രോ​ടു​ളള ബന്ധങ്ങൾ സംബന്ധിച്ച്‌ റോമർ ഏതു പ്രാ​യോ​ഗിക ബുദ്ധ്യു​പ​ദേശം നൽകുന്നു?

22 റോമി​ലെ ക്രിസ്‌ത്യാ​നി​കൾക്കു​ളള ഈ ലേഖന​ത്തി​ല​ട​ങ്ങി​യി​രി​ക്കുന്ന പ്രാ​യോ​ഗിക ബുദ്ധ്യു​പ​ദേശം ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്കു തുല്യ​മാ​യി പ്രയോ​ജ​ന​ക​ര​മാണ്‌, ഒരു അന്യ​ലോ​ക​ത്തിൽ സമാന​മായ പ്രശ്‌ന​ങ്ങ​ളാണ്‌ അവർക്കും നേരി​ടേ​ണ്ടി​വ​രു​ന്നത്‌. ക്രിസ്‌ത്യാ​നി സഭക്കു പുറത്തു​ള​ളവർ ഉൾപ്പെടെ “സകലമ​നു​ഷ്യ​രോ​ടും സമാധാന”ത്തിലി​രി​ക്കാൻ ഉദ്‌ബോ​ധി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഏതു ദേഹി​യും “ശ്രേഷ്‌ഠാ​ധി​കാ​ര​ങ്ങൾക്കു കീഴട”ങ്ങിയി​രി​ക്കണം, എന്തു​കൊ​ണ്ടെ​ന്നാൽ അവ ദൈവ​ത്തി​ന്റെ ഒരു ക്രമീ​ക​ര​ണ​മാണ്‌, നിയമ​മ​നു​സ​രി​ക്കു​ന്ന​വർക്കല്ല, പിന്നെ​യോ ദുഷ്‌പ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​വർക്ക്‌ ഒരു ഭയവി​ഷ​യ​വു​മാണ്‌. ക്രിസ്‌ത്യാ​നി​കൾ ശിക്ഷാ​ഭ​യം​ഹേ​തു​വാ​യി മാത്രമല്ല, പിന്നെ​യോ ക്രിസ്‌തീയ മനഃസാ​ക്ഷി നിമി​ത്ത​വും നിയമ​മ​നു​സ​രി​ച്ചു​കൊ​ണ്ടു കീഴ്‌പ്പെ​ട്ടി​രി​ക്കണം, തന്നിമി​ത്തം നികു​തി​കൾ കൊടു​ക്കു​ക​യും വിഹി​തങ്ങൾ കൊടു​ക്കു​ക​യും കടപ്പാ​ടു​കൾ നിർവ​ഹി​ക്കു​ക​യും “അന്യോ​ന്യം സ്‌നേ​ഹി​ക്കു​ന്നതു അല്ലാതെ” ആരോ​ടും ഒന്നും കടപ്പെ​ടാ​തി​രി​ക്കു​ക​യും വേണം. സ്‌നേഹം ന്യായ​പ്ര​മാ​ണത്തെ നിവർത്തി​ക്കു​ന്നു.—12:17-21; 13:1-10.

23. പൗലൊസ്‌ പരസ്യ​പ്ര​ഖ്യാ​പ​ന​ത്തി​ന്റെ പ്രാധാ​ന്യം ഊന്നി​പ്പ​റ​യു​ന്നത്‌ എങ്ങനെ, ശുശ്രൂ​ഷ​ക്കു​ളള ഒരുക്കം സംബന്ധിച്ച്‌ അവൻ ഏതു ദൃഷ്ടാന്തം നൽകുന്നു?

23 പൗലൊസ്‌ പരസ്യ​സാ​ക്ഷ്യ​ത്തി​ന്റെ സംഗതി ഊന്നി​പ്പ​റ​യു​ന്നു. ഹൃദയം​കൊ​ണ്ടാണ്‌ ഒരുവൻ നീതി​ക്കു​വേണ്ടി വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​തെ​ങ്കി​ലും ഒരുവൻ രക്ഷക്കു​വേണ്ടി പരസ്യ​പ്ര​ഖ്യാ​പനം നടത്തു​ന്നതു വായ്‌കൊ​ണ്ടാണ്‌. “യഹോ​വ​യു​ടെ നാമത്തെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും രക്ഷിക്ക​പ്പെ​ടും.” എന്നാൽ ഇതു നടക്കണ​മെ​ങ്കിൽ, പ്രസം​ഗകർ പുറ​പ്പെട്ടു “നല്ല കാര്യ​ങ്ങ​ളു​ടെ സുവാർത്ത ഘോഷി​ക്കേ”ണ്ടതാവ​ശ്യ​മാണ്‌. ആരുടെ ശബ്ദം “നിവസി​ത​ഭൂ​മി​യു​ടെ അററങ്ങ​ളോ​ളം” പോയി​രി​ക്കു​ന്നു​വോ ആ പ്രസം​ഗ​ക​രിൽ നാം ഉൾപ്പെ​ടു​ന്നു​വെ​ങ്കിൽ നമ്മുടെ പങ്കു സന്തുഷ്ട​മാണ്‌! (10:13, 15, 18, NW) ഈ പ്രസം​ഗ​വേ​ല​ക്കു​വേ​ണ്ടി​യു​ളള ഒരുക്ക​മാ​യി നമുക്കു പൗലൊ​സി​നെ​പ്പോ​ലെ നിശ്വസ്‌ത തിരു​വെ​ഴു​ത്തു​കൾ പരിചി​ത​മാ​ക്കാൻ ശ്രമി​ക്കാം, എന്തു​കൊ​ണ്ടെ​ന്നാൽ ഈ ഒരു ഭാഗത്തു​തന്നെ (10:11-21) അവൻ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ഒന്നിനു​പു​റകേ മറെറാ​ന്നാ​യി ഉദ്ധരണി​കൾ നൽകുന്നു. (യെശ. 28:16; യോവേ. 2:32; യെശ. 52:7; 53:1; സങ്കീ. 19:4; ആവ. 32:21; യെശ. 65:1, 2) “മുന്നെ​ഴു​തി​യി​രി​ക്കു​ന്നതു ഒക്കെയും നമ്മുടെ ഉപദേ​ശ​ത്തി​ന്നാ​യി​ട്ടു, നമുക്കു തിരു​വെ​ഴു​ത്തു​ക​ളാൽ ഉളവാ​കുന്ന സ്ഥിരത​യാ​ലും ആശ്വാ​സ​ത്താ​ലും പ്രത്യാശ ഉണ്ടാ​കേ​ണ്ട​തി​ന്നു തന്നേ എഴുതി​യി​രി​ക്കു​ന്നു” എന്ന്‌ അവനു സമുചി​ത​മാ​യി പറയാൻ കഴിഞ്ഞു.—റോമ. 15:4.

24. തീക്ഷ്‌ണ​ത​യും സഭക്കു​ള​ളി​ലെ സന്തുഷ്ട​ബ​ന്ധ​ങ്ങ​ളും കെട്ടു​പ​ണി​ചെ​യ്യു​ന്നതു മുൻനിർത്തി പൗലൊസ്‌ എന്തു ബുദ്ധ്യു​പ​ദേശം നൽകുന്നു?

24 ക്രിസ്‌തീയ സഭക്കു​ള​ളി​ലെ ബന്ധങ്ങൾ സംബന്ധി​ച്ചു വിസ്‌മ​യ​ക​ര​മായ പ്രാ​യോ​ഗിക ഉപദേശം നൽക​പ്പെ​ടു​ന്നു. ദേശീ​യ​മോ വർഗീ​യ​മോ സാമൂ​ഹി​ക​മോ ആയ പശ്ചാത്തലം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും എല്ലാവ​രും “നൻമയും പ്രസാ​ദ​വും പൂർണ്ണ​ത​യു​മു​ളള ദൈവ​ഹി​തം” അനുസ​രിച്ച്‌ അവനു വിശു​ദ്ധ​സേ​വ​ന​മർപ്പി​ക്കേ​ണ്ട​തിന്‌ തങ്ങളുടെ മനസ്സു പുതു​ക്കേ​ണ്ട​താണ്‌. (11:17-22; 12:1, 2) എന്തു പ്രാ​യോ​ഗി​ക​മായ ന്യായ​യു​ക്ത​ത​യാ​ണു റോമർ 12:3-16 വരെയു​ളള പൗലൊ​സി​ന്റെ ബുദ്ധ്യു​പ​ദേ​ശ​ത്തിൽ പ്രകടി​ത​മാ​യി​രി​ക്കു​ന്നത്‌! തീർച്ച​യാ​യും ഇവിടെ ക്രിസ്‌തീയ സഭയിലെ എല്ലാവ​രു​ടെ​യും ഇടയിൽ തീക്ഷ്‌ണ​ത​യും താഴ്‌മ​യും ആർദ്ര​പ്രി​യ​വും വളർത്തു​ന്ന​തി​നു വിശി​ഷ്ട​മായ ബുദ്ധ്യു​പ​ദേ​ശ​മുണ്ട്‌. അവസാ​നത്തെ അധ്യാ​യ​ങ്ങ​ളിൽ ഭിന്നതകൾ ഉളവാ​ക്കു​ന്ന​വരെ സൂക്ഷി​ക്കു​ക​യും ഒഴിവാ​ക്കു​ക​യും ചെയ്യു​ന്ന​തു​സം​ബ​ന്ധി​ച്ചു ശക്തമായ ബുദ്ധ്യു​പ​ദേശം നൽകുന്നു. എന്നാൽ സഭയിലെ ശുദ്ധമായ സഹവാ​സ​ങ്ങ​ളിൽനി​ന്നു സംജാ​ത​മാ​കുന്ന പരസ്‌പര സന്തോ​ഷ​ത്തെ​യും നവോൻമേ​ഷ​ത്തെ​യും കുറി​ച്ചും അവൻ സംസാ​രി​ക്കു​ന്നു.—16:17-19; 15:7, 32.

25. (എ) ദൈവ​രാ​ജ്യം​സം​ബ​ന്ധി​ച്ചു റോമർ ഏത്‌ ഉചിത​മായ വീക്ഷണ​വും കൂടു​ത​ലായ ഗ്രാഹ്യ​വും നൽകുന്നു? (ബി) റോമ​രു​ടെ പഠനം ഏതു വിധങ്ങ​ളിൽ നമുക്കു പ്രയോ​ജനം ചെയ്യണം?

25 ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ നാം അന്യോ​ന്യ​മു​ളള നമ്മുടെ ബന്ധങ്ങളെ സൂക്ഷി​ക്കു​ന്ന​തിൽ തുടരണം. എന്തെന്നാൽ “ദൈവ​രാ​ജ്യം ഭക്ഷണവും പാനീ​യ​വു​മല്ല, നീതി​യും സമാധാ​ന​വും പരിശു​ദ്ധാ​ത്മാ​വിൽ സന്തോ​ഷ​വും അത്രേ.” (14:17) ഈ നീതി​യും സമാധാ​ന​വും സന്തോ​ഷ​വും വിശേ​ഷിച്ച്‌ ‘ക്രിസ്‌തു​വി​ന്റെ കൂട്ടവ​കാ​ശി​ക​ളു​ടെ’ ഓഹരി​യാണ്‌, അവർ സ്വർഗീയ രാജ്യ​ത്തിൽ അവനോ​ടു​കൂ​ടെ “തേജസ്‌ക​രി​ക്ക​പ്പെ​ടേണ്ട”താണ്‌. “സമാധാ​ന​ത്തി​ന്റെ ദൈവ​മോ വേഗത്തിൽ സാത്താനെ നിങ്ങളു​ടെ കാൽക്കീ​ഴെ ചതച്ചു​ക​ള​യും” എന്നു പറഞ്ഞു​കൊണ്ട്‌, ഏദെനിൽ നൽകപ്പെട്ട രാജ്യ​വാ​ഗ്‌ദ​ത്ത​ത്തി​ന്റെ നിവൃ​ത്തി​യി​ലെ കൂടു​ത​ലായ ഒരു ചുവടു​വ​യ്‌പി​ലേക്കു റോമർ വിരൽചൂ​ണ്ടു​ന്ന​തെ​ങ്ങ​നെ​യെ​ന്നും ശ്രദ്ധി​ക്കുക. (റോമ. 8:17; 16:20; ഉല്‌പ. 3:15) ഈ വലിയ സത്യങ്ങൾ വിശ്വ​സി​ച്ചു​കൊ​ണ്ടു നമുക്കു സകല സന്തോ​ഷ​വും സമാധാ​ന​വും കൊണ്ടു നിറയു​ക​യും പ്രത്യാ​ശ​യിൽ പെരു​കി​വ​രു​ക​യും ചെയ്യാം. രാജ്യ​സ​ന്ത​തി​യോ​ടൊ​ത്തു വിജയ​ശ്രീ​ലാ​ളി​ത​രാ​കാ​നാ​യിരി​ക്കട്ടെ നമ്മുടെ തീരു​മാ​നം, എന്തെന്നാൽ മീതെ സ്വർഗ​ത്തി​ലോ താഴെ ഭൂമി​യി​ലോ ഉളള യാതൊ​ന്നി​നു​മോ, മററു “യാതൊ​രു സൃഷ്ടി​ക്കോ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ലു​ളള ദൈവ​സ്‌നേ​ഹ​ത്തിൽനി​ന്നു നമ്മെ വേറു​പി​രി​പ്പാൻ കഴിക​യില്ല” എന്നു നമുക്കു ബോധ്യ​മുണ്ട്‌.—റോമ. 8:39; 15:13.

[അടിക്കു​റി​പ്പു​കൾ]

a നമ്മുടെ ബൈബി​ളും പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും (ഇംഗ്ലീഷ്‌), 1958, പേജ്‌ 188.

[അധ്യയന ചോദ്യ​ങ്ങൾ]