വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 46—1 കൊരിന്ത്യർ

ബൈബിൾ പുസ്‌തക നമ്പർ 46—1 കൊരിന്ത്യർ

ബൈബിൾ പുസ്‌തക നമ്പർ 46—1 കൊരി​ന്ത്യർ

എഴുത്തുകാരൻ: പൗലൊസ്‌

എഴുതിയ സ്ഥലം: എഫേസൂസ്‌

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 55

1. പൗലൊ​സി​ന്റെ നാളു​ക​ളിൽ കൊരിന്ത്‌ ഏതു തരം നഗരമാ​യി​രു​ന്നു?

 കൊരിന്ത്‌ “കിഴക്കി​ന്റെ​യും പടിഞ്ഞാ​റി​ന്റെ​യും ദൂഷ്യങ്ങൾ ഒത്തുകൂ​ടിയ പ്രസി​ദ്ധ​വും ഭോഗാ​സ​ക്ത​വു​മായ ഒരു സ്ഥല”മായി​രു​ന്നു. a പെലോ​പോ​ണ​സൂ​സി​നും യൂറോപ്പ്‌ ഭൂഖണ്ഡ​ത്തി​ലെ ഗ്രീസി​നു​മി​ട​ക്കു​ളള ഒരു ഇടുങ്ങിയ മുനമ്പിൽ സ്ഥിതി​ചെയ്‌ത കൊരിന്ത്‌ വൻകര​യി​ലേ​ക്കു​ളള കരമാർഗത്തെ നിയ​ന്ത്രി​ച്ചി​രു​ന്നു. അപ്പോ​സ്‌ത​ല​നായ പൗലൊ​സി​ന്റെ നാളു​ക​ളിൽ 4,00,000 വരുന്ന അതിലെ ജനസം​ഖ്യ​യെ കവിഞ്ഞു​നി​ന്നതു റോമും അലക്‌സാ​ണ്ട്രി​യ​യും സിറിയൻ അന്ത്യോ​ക്യ​യും മാത്ര​മാ​യി​രു​ന്നു. കൊരി​ന്തി​ന്റെ കിഴക്കു​ഭാ​ഗ​ത്താ​യി​രു​ന്നു ഈജിയൻ കടൽ. പടിഞ്ഞാറ്‌ കൊരിന്ത്‌ ഉൾക്കട​ലും അയോ​ണി​യൻ സമു​ദ്ര​വും കിടന്നി​രു​ന്നു. അങ്ങനെ അഖായ​പ്ര​വി​ശ്യ​യു​ടെ തലസ്ഥാ​ന​മാ​യി​രുന്ന കൊരിന്ത്‌ കെം​ക്രേയ, ലെഖായം എന്നീ രണ്ടു തുറമു​ഖങ്ങൾ സഹിതം നയത​ന്ത്ര​പ​ര​മാ​യി വാണി​ജ്യ​പ്രാ​ധാ​ന്യ​മു​ളള ഒരു സ്ഥാനം വഹിച്ചി​രു​ന്നു. അതു ഗ്രീക്ക്‌ പാണ്ഡി​ത്യ​ത്തി​ന്റെ ഒരു കേന്ദ്ര​വു​മാ​യി​രു​ന്നു. “അതിലെ സമ്പത്ത്‌ പ്രസി​ദ്ധ​മാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം വളരെ കീർത്തി​പ്പെ​ട്ട​താ​യി​രു​ന്നു; അതിലെ നിവാ​സി​ക​ളു​ടെ തിൻമ​യും ദുർവൃ​ത്തി​യും അങ്ങനെ​ത​ന്നെ​യാ​യി​രു​ന്നു” b എന്നു പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. അതിലെ മതാചാ​ര​ങ്ങ​ളു​ടെ കൂട്ടത്തിൽ അഫ്രോ​ഡൈ​റ​റി​ന്റെ (റോമൻ വീനസി​ന്റെ മറുഘ​ടകം) ആരാധന ഉൾപ്പെ​ട്ടി​രു​ന്നു. ഭോഗാ​സക്തി കൊരി​ന്ത്യാ​രാ​ധ​ന​യു​ടെ ഒരു ഉത്‌പ​ന്ന​മാ​യി​രു​ന്നു.

2. കൊരി​ന്ത്യ​സഭ എങ്ങനെ സ്ഥാപി​ക്ക​പ്പെട്ടു, അതു​കൊ​ണ്ടു പൗലൊ​സു​മാ​യി അതിന്‌ ഏതു ബന്ധമു​ണ്ടാ​യി​രു​ന്നു?

2 റോമൻലോ​ക​ത്തിൽ തഴച്ചു​കൊ​ണ്ടി​രു​ന്ന​തെ​ങ്കി​ലും ധാർമി​ക​മാ​യി അധഃപ​തിച്ച ഈ മഹാന​ഗ​ര​ത്തി​ലേ​ക്കാ​യി​രു​ന്നു അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ പൊ.യു. ഏതാണ്ട്‌ 50-ൽ സഞ്ചരി​ച്ചത്‌. 18 മാസത്തെ അവന്റെ വാസക്കാ​ലത്ത്‌ അവിടെ ഒരു ക്രിസ്‌തീയ സഭ സ്ഥാപി​ക്ക​പ്പെട്ടു. (പ്രവൃ​ത്തി​കൾ 18:1-11) താൻ ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചു​ളള സുവാർത്ത ആദ്യം എത്തിച്ചു​കൊ​ടുത്ത ഈ വിശ്വാ​സി​ക​ളോ​ടു പൗലൊ​സിന്‌ എത്രയ​ധി​കം സ്‌നേഹം തോന്നി! സ്ഥിതി​ചെ​യ്‌തി​രുന്ന ആത്മീയ ബന്ധത്തെ​ക്കു​റിച്ച്‌ അവരെ അനുസ്‌മ​രി​പ്പി​ച്ചു​കൊണ്ട്‌ ലേഖന​ത്തി​ലൂ​ടെ അവൻ പറഞ്ഞു: “നിങ്ങൾക്കു ക്രിസ്‌തു​വിൽ പതിനാ​യി​രം ഗുരു​ക്കൻമാർ ഉണ്ടെങ്കി​ലും പിതാ​ക്കൻമാർ ഏറെയില്ല; ക്രിസ്‌തു​യേ​ശു​വിൽ ഞാനല്ലോ നിങ്ങളെ സുവി​ശേ​ഷ​ത്താൽ ജനിപ്പി​ച്ചതു.”—1 കൊരി. 4:15.

3. കൊരി​ന്ത്യർക്കു​ളള തന്റെ ഒന്നാമത്തെ ലേഖന​മെ​ഴു​താൻ പൗലൊ​സി​നെ പ്രേരി​പ്പി​ച്ചത്‌ എന്ത്‌?

3 കൊരി​ന്ത്യ​രു​ടെ ആത്മീയ ക്ഷേമ​ത്തെ​ക്കു​റി​ച്ചു​ളള ആഴമായ താത്‌പ​ര്യം മൂന്നാ​മത്തെ മിഷന​റി​പ​ര്യ​ട​ന​വേ​ള​യിൽ അവർക്കു തന്റെ ഒന്നാമത്തെ ലേഖനം എഴുതാൻ പൗലൊ​സി​നെ പ്രേരി​പ്പി​ച്ചു. അവന്റെ കൊരി​ന്തി​ലെ താമസം കഴിഞ്ഞിട്ട്‌ ഏതാനും വർഷങ്ങൾ കടന്നു​പോ​യി​രു​ന്നു. അപ്പോ​ഴേ​ക്കും പൊ.യു. 55 ആയിരു​ന്നു, പൗലൊസ്‌ എഫേസൂ​സി​ലാ​യി​രു​ന്നു. പ്രത്യ​ക്ഷ​ത്തിൽ താരത​മ്യേന പുതിയ കൊരി​ന്ത്യ സഭയിൽനിന്ന്‌ ഒരു കത്ത്‌ അവനു കിട്ടി​യി​രു​ന്നു, അതിന്‌ ഒരു മറുപടി ആവശ്യ​മാ​യി​രു​ന്നു. കൂടാതെ, അസഹ്യ​പ്പെ​ടു​ത്തുന്ന റിപ്പോർട്ടു​കൾ പൗലൊ​സി​നു കിട്ടി​യി​രു​ന്നു. (7:1; 1:11; 5:1; 11:18) തന്റെ ലേഖന​ത്തി​ന്റെ 7-ാം അധ്യാ​യ​ത്തി​ന്റെ ആദ്യവാ​ക്യം​വരെ അവരുടെ അന്വേ​ഷ​ണ​ക്ക​ത്തി​നെ പരാമർശി​ക്കു​ക​പോ​ലും ചെയ്യാ​തി​രി​ക്ക​ത്ത​ക്ക​വണ്ണം ഈ റിപ്പോർട്ടു​കൾ വളരെ ദുഃഖ​ഹേ​തു​ക​മാ​യി​രു​ന്നു. വിശേ​ഷാൽ തനിക്കു കിട്ടി​യി​രുന്ന റിപ്പോർട്ടു​കൾ നിമി​ത്ത​മാ​ണു കൊരി​ന്തി​ലെ തന്റെ സഹക്രി​സ്‌ത്യാ​നി​കൾക്ക്‌ എഴുതാൻ പൗലൊസ്‌ നിർബ​ന്ധി​ത​നാ​യത്‌.

4. പൗലൊസ്‌ എഫേസൂ​സിൽനിന്ന്‌ ഒന്നു കൊരി​ന്ത്യർ എഴുതി​യെ​ന്ന​തിന്‌ എന്തു തെളി​വുണ്ട്‌?

4 എന്നാൽ എഫേസൂ​സിൽനി​ന്നാ​ണു പൗലൊസ്‌ ഒന്നു കൊരി​ന്ത്യർ എഴുതി​യ​തെന്നു നാം എങ്ങനെ അറിയു​ന്നു? ഒരു സംഗതി, അഭിവ​ന്ദ​ന​ങ്ങ​ളോ​ടെ ലേഖനം അവസാ​നി​പ്പി​ക്കു​മ്പോൾ അപ്പോ​സ്‌തലൻ അക്വി​ലാ​യു​ടെ​യും പ്രിസ്‌ക​യു​ടെ​യും (പ്രിസ്‌കില്ല) വന്ദനങ്ങൾ ഉൾപ്പെ​ടു​ത്തു​ന്നു എന്നതാണ്‌. (16:19) അവർ കൊരി​ന്തിൽനിന്ന്‌ എഫേസൂ​സി​ലേക്കു മാറി​പ്പാർത്തി​രു​ന്നു​വെന്നു പ്രവൃ​ത്തി​കൾ 18:18, 19 പ്രകട​മാ​ക്കു​ന്നു. അക്വി​ലാ​യും പ്രിസ്‌കി​ല്ല​യും അവിടെ പാർത്തി​രു​ന്ന​തു​കൊ​ണ്ടും ഒന്നു കൊരി​ന്ത്യ​രു​ടെ ഉപസം​ഹാര അഭിവ​ന്ദ​ന​ങ്ങ​ളിൽ അവരെ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​കൊ​ണ്ടും ലേഖന​മെ​ഴു​തി​യ​പ്പോൾ പൗലൊസ്‌ എഫേസൂ​സി​ലാ​യി​രു​ന്നി​രി​ക്കണം. എന്നിരു​ന്നാ​ലും അനിശ്ചി​ത​ത്വം അവശേ​ഷി​പ്പി​ക്കാത്ത ഒരു ആശയം “എഫെ​സൊ​സിൽ ഞാൻ പെന്തെ​ക്കൊ​സ്‌ത്‌ വരെ പാർക്കും” എന്ന 1 കൊരി​ന്ത്യർ 16:8-ലെ പൗലൊ​സി​ന്റെ പ്രസ്‌താ​വ​ന​യാണ്‌. (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) അതു​കൊ​ണ്ടു പ്രത്യ​ക്ഷ​ത്തിൽ എഫേസൂ​സി​ലെ വാസത്തി​ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌ അവി​ടെ​വെച്ചു പൗലൊസ്‌ ഒന്നു കൊരി​ന്ത്യർ എഴുതി.

5. കൊരി​ന്ത്യർക്കു​ളള ലേഖന​ങ്ങ​ളു​ടെ വിശ്വാ​സ്യ​തയെ സ്ഥാപി​ക്കു​ന്നത്‌ എന്ത്‌?

5 ഒന്നു കൊരി​ന്ത്യ​രു​ടെ​യും രണ്ടു കൊരി​ന്ത്യ​രു​ടെ​യും വിശ്വാ​സ്യ​തയെ ചോദ്യം​ചെ​യ്യാ​വു​ന്നതല്ല. ആദിമ ക്രിസ്‌ത്യാ​നി​കൾ ഈ ലേഖനം പൗലൊ​സി​ന്റേ​താ​യി സമ്മതി​ക്കു​ക​യും കാനോ​നി​ക​ത​യു​ള​ള​താ​യി അംഗീ​ക​രി​ക്കു​ക​യും ചെയ്‌തു, അവയെ അവർ തങ്ങളുടെ ശേഖര​ങ്ങ​ളിൽ ഉൾപ്പെ​ടു​ത്തി. യഥാർഥ​ത്തിൽ, ഒന്നു ക്ലെമൻറ്‌ എന്ന പേരിൽ റോമിൽനി​ന്നു കൊരി​ന്തി​ലേ​ക്കയച്ച പൊ.യു. ഏതാണ്ട്‌ 95-ലെ ഒരു എഴുത്തിൽ ഒന്നു കൊരി​ന്ത്യ​രെ കുറഞ്ഞ​പക്ഷം ആറു പ്രാവ​ശ്യം സൂചി​പ്പി​ക്കു​ക​യും ഉദ്ധരി​ക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടെന്നു പറയ​പ്പെ​ടു​ന്നു. പ്രത്യ​ക്ഷ​ത്തിൽ ഒന്നു കൊരി​ന്ത്യ​രെ പരാമർശി​ച്ചു​കൊണ്ട്‌, “വാഴ്‌ത്ത​പ്പെട്ട അപ്പോ​സ്‌ത​ല​നായ പൗലൊ​സി​ന്റെ ലേഖനം സ്വീക​രി​ക്കാൻ” എഴുത്തു​കാ​രൻ ആ എഴുത്തു കിട്ടി​യ​വരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. c ജസ്‌റ​റിൻ മാർട്ടെ​റും അതനാ​ഗൊ​റ​സും ഐറേ​നി​യ​സും തെർത്തു​ല്യ​നും ഒന്നു കൊരി​ന്ത്യ​രിൽനി​ന്നു നേരിട്ട്‌ ഉദ്ധരി​ക്കു​ന്നുണ്ട്‌. ഒന്നും രണ്ടും കൊരി​ന്ത്യർ ഉൾപ്പെ​ടെ​യു​ളള പൗലൊ​സി​ന്റെ ലേഖന​ങ്ങ​ളു​ടെ ഒരു കോർപ്പസ്‌ അല്ലെങ്കിൽ ശേഖരം “ഒന്നാം നൂററാ​ണ്ടി​ന്റെ അവസാ​നത്തെ ദശാബ്ദ​ത്തിൽ രൂപീ​ക​രി​ക്ക​പ്പെ​ടു​ക​യും പ്രസി​ദ്ധ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു”വെന്നതി​നു ശക്തമായ തെളി​വുണ്ട്‌. d

6. കൊരി​ന്ത്യ​സ​ഭ​യിൽ ഏതു പ്രശ്‌നങ്ങൾ സ്ഥിതി​ചെ​യ്‌തി​രു​ന്നു, പൗലൊസ്‌ എന്തിൽ വിശേ​ഷാൽ തത്‌പ​ര​നാ​യി​രു​ന്നു?

6 കൊരി​ന്ത്യർക്കു​ളള പൗലൊ​സി​ന്റെ ഒന്നാമത്തെ ലേഖനം കൊരി​ന്ത്യ സഭക്കു​ള​ളി​ലേ​ക്കു​തന്നെ നോക്കാ​നു​ളള അവസരം നമുക്കു നൽകുന്നു. ഈ ക്രിസ്‌ത്യാ​നി​കൾക്കു പ്രശ്‌ന​ങ്ങളെ അഭിമു​ഖീ​ക​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു, സംശയം തീർന്നു​കി​ട്ടേണ്ട ചോദ്യ​ങ്ങൾ അവർക്കു​ണ്ടാ​യി​രു​ന്നു. സഭക്കു​ള​ളിൽ കക്ഷിപി​രി​വു​കൾ ഉണ്ടായി​രു​ന്നു, കാരണം ചിലർ മനുഷ്യ​രെ അനുഗ​മി​ക്കു​ക​യാ​യി​രു​ന്നു. ലൈം​ഗി​ക​ദുർമാർഗ​ത്തി​ന്റെ ഞെട്ടി​ക്കുന്ന ഒരു കേസ്‌ ഉയർന്നു​വ​ന്നി​രു​ന്നു. ചിലർ മതപര​മാ​യി വിയോ​ജി​പ്പു​ളള ഭവനങ്ങ​ളി​ലാ​ണു ജീവി​ച്ചത്‌. അവർ തങ്ങളുടെ അവിശ്വാ​സി​ക​ളായ ഇണക​ളോ​ടു​കൂ​ടെ കഴിയ​ണ​മോ, അതോ വേർപി​രി​യ​ണ​മോ? വിഗ്ര​ഹ​ങ്ങൾക്കു ബലി​ചെ​യ്യ​പ്പെട്ട മാംസം ഭക്ഷിക്കു​ന്ന​തു​സം​ബ​ന്ധി​ച്ചെന്ത്‌? അവർക്ക്‌ അതു ഭക്ഷിക്കാ​മോ? കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​ത്തി​ന്റെ ആചരണം ഉൾപ്പെ​ടെ​യു​ളള യോഗങ്ങൾ നടത്തു​ന്ന​തു​സം​ബ​ന്ധി​ച്ചു കൊരി​ന്ത്യർക്കു ബുദ്ധ്യു​പ​ദേശം ആവശ്യ​മാ​യി​രു​ന്നു. സഭയിൽ സ്‌ത്രീ​ക​ളു​ടെ സ്ഥാനം എന്തായി​രി​ക്കണം? കൂടാതെ അവരു​ടെ​യി​ട​യിൽ പുനരു​ത്ഥാ​നത്തെ നിഷേ​ധി​ച്ചവർ ഉണ്ടായി​രു​ന്നു. പ്രശ്‌നങ്ങൾ നിരവ​ധി​യാ​യി​രു​ന്നു. എങ്കിലും അപ്പോ​സ്‌തലൻ വിശേ​ഷാൽ ഒരു ആത്മീയ യഥാസ്ഥാ​പനം കൈവ​രു​ത്തു​ന്ന​തിൽ തത്‌പ​ര​നാ​യി​രു​ന്നു.

7. നാം ഏതു മനോ​ഭാ​വ​ത്തോ​ടെ ഒന്നു കൊരി​ന്ത്യർ പരിചി​ന്തി​ക്കണം, എന്തു​കൊണ്ട്‌?

7 സഭക്കു​ള​ളി​ലെ അവസ്ഥകൾക്കും സമ്പൽസ​മൃ​ദ്ധി​യും ഭോഗാ​സ​ക്തി​യും സഹിത​മു​ളള പുരാതന കൊരി​ന്തി​ലെ ചുററു​പാ​ടി​നും ആധുനി​ക​സ​മാ​ന്ത​ര​ങ്ങ​ളു​ള​ള​തു​കൊ​ണ്ടു ദിവ്യ​നി​ശ്വ​സ്‌ത​ത​യിൽ എഴുത​പ്പെട്ട പൗലൊ​സി​ന്റെ ശുദ്ധമായ ബുദ്ധ്യു​പ​ദേശം നമ്മുടെ ശ്രദ്ധ പിടി​ച്ചു​പ​റ​റു​ന്നു. പൗലൊസ്‌ പറഞ്ഞതു നമ്മുടെ സ്വന്തം നാളി​ലേക്ക്‌ അർഥസ​മ്പൂർണ​മാ​യ​തി​നാൽ തന്റെ പ്രിയ​പ്പെട്ട കൊരി​ന്ത്യ സഹോ​ദ​രീ​സ​ഹോ​ദ​രൻമാർക്കു​ളള അവന്റെ ഒന്നാമത്തെ ലേഖന​ത്തി​ന്റെ ചിന്താ​പൂർവ​ക​മായ പരിചി​ന്തനം തീർച്ച​യാ​യും പ്രയോ​ജ​ന​ക​ര​മെന്നു തെളി​യും. കാലത്തി​ന്റെ​യും സ്ഥലത്തി​ന്റെ​യും ആത്മാവ്‌ ഇപ്പോൾ അനുസ്‌മ​രി​ക്കുക. നാം പുരാതന കൊരി​ന്തി​ലെ സഹവി​ശ്വാ​സി​ക​ളോ​ടു​ളള പൗലൊ​സി​ന്റെ തുളച്ചു​ക​യ​റുന്ന, ഉത്തേജ​ക​മായ, നിശ്വ​സ്‌ത​വാ​ക്കു​കൾ പുനര​വ​ലോ​കനം ചെയ്യു​മ്പോൾ, കൊരി​ന്ത്യ​ക്രി​സ്‌ത്യാ​നി​കൾ ചെയ്യു​മാ​യി​രു​ന്ന​തു​പോ​ലെ, ആത്മപരി​ശോ​ധ​നാ​രീ​തി​യിൽ ചിന്തി​ക്കുക.

ഒന്നു കൊരി​ന്ത്യ​രു​ടെ ഉളളടക്കം

8. (എ) പൗലൊസ്‌ സഭയിലെ വിഭാ​ഗീ​യ​ത​യു​ടെ ഭോഷ​ത്വം തുറന്നു​കാ​ട്ടു​ന്നത്‌ എങ്ങനെ? (ബി) ദൈവ​ത്തി​ന്റെ കാര്യങ്ങൾ ഗ്രഹി​ക്കു​ന്ന​തിന്‌ എന്താവ​ശ്യ​മാ​ണെന്നു പൗലൊസ്‌ പ്രകട​മാ​ക്കു​ന്നു?

8 പൗലൊസ്‌ വിഭാ​ഗീ​യ​തയെ തുറന്നു​കാ​ട്ടു​ക​യും ഐക്യം നേടാൻ ഉദ്‌ബോ​ധി​പ്പി​ക്കു​ക​യും ചെയ്യുന്നു. (1:1–4:21). പൗലൊ​സിന്‌ കൊരി​ന്ത്യ​രെ​ക്കു​റി​ച്ചു ശുഭാ​ശം​സ​ക​ളാ​ണു​ള​ളത്‌. എന്നാൽ അവരു​ടെ​യി​ട​യി​ലെ കക്ഷിപി​രി​വു​കൾ, ഭിന്നതകൾ, സംബന്ധി​ച്ചെന്ത്‌? ‘ക്രിസ്‌തു വിഭാ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.’ (1:13) താൻ അവരിൽ വളരെ കുറച്ചു​പേരെ മാത്രം സ്‌നാ​പ​ന​പ്പെ​ടു​ത്തി​യ​തിൽ അപ്പോ​സ്‌തലൻ നന്ദിയു​ള​ള​വ​നാണ്‌, അതു​കൊണ്ട്‌ അവന്റെ നാമത്തിൽ അവർ സ്‌നാ​പ​ന​പ്പെ​ടു​ത്ത​പ്പെ​ട്ട​താ​യി അവർക്കു പറയാൻ കഴിയു​ന്നതല്ല. സ്‌തം​ഭ​ത്തി​ലേ​റ​റ​പ്പെട്ട ക്രിസ്‌തു​വി​നെ​യാ​ണു പൗലൊസ്‌ പ്രസം​ഗി​ക്കു​ന്നത്‌. ഇതു യഹൂദൻമാർക്ക്‌ ഇടർച്ചക്കു കാരണ​വും ജനതകൾക്കു ഭോഷ​ത്വ​വു​മാണ്‌. എന്നാൽ ജ്ഞാനി​ക​ളെ​യും ബലവാൻമാ​രെ​യും ലജ്ജിപ്പി​ക്കു​ന്ന​തി​നു ദൈവം ലോക​ത്തി​ലെ ഭോഷ​ത്വ​പ​ര​വും ദുർബ​ല​വു​മായ കാര്യങ്ങൾ തിര​ഞ്ഞെ​ടു​ത്തു. അതു​കൊ​ണ്ടു പൗലൊസ്‌ അതിഭാ​ഷണം ഉപയോ​ഗി​ക്കാ​തെ തന്റെ വാക്കു​ക​ളി​ലൂ​ടെ ദൈവ​ത്തി​ന്റെ ആത്മാവി​നെ​യും ശക്തി​യെ​യും കാണാൻ സഹോ​ദ​രൻമാ​രെ അനുവ​ദി​ക്കു​ന്നു, അവരുടെ വിശ്വാ​സം മനുഷ്യ​രു​ടെ ജ്ഞാനത്തി​ലല്ല, പിന്നെ​യോ ദൈവ​ശ​ക്തി​യി​ലാ​യി​രി​ക്കേ​ണ്ട​തിനു​തന്നെ. ഞങ്ങൾ ദൈവാ​ത്മാ​വു വെളി​പ്പെ​ടു​ത്തുന്ന കാര്യങ്ങൾ സംസാ​രി​ക്കു​ന്നു​വെന്നു പൗലൊസ്‌ പറയുന്നു, എന്തു​കൊ​ണ്ടെ​ന്നാൽ “ആത്മാവു സകല​ത്തെ​യും ദൈവ​ത്തി​ന്റെ ആഴങ്ങ​ളെ​യും ആരായു​ന്നു.” പ്രാകൃ​ത​മ​നു​ഷ്യന്‌ ഇതു ഗ്രഹി​ക്കാൻ കഴിയില്ല, എന്നാൽ ആത്മീയ മനുഷ്യ​നു​മാ​ത്രമേ കഴിയൂ.—2:10.

9. യാതൊ​രു​വ​നും മനുഷ്യ​രിൽ പ്രശം​സി​ക്ക​രു​തെന്ന്‌ ഏതു വാദത്താൽ പൗലൊസ്‌ പ്രകട​മാ​ക്കു​ന്നു?

9 അവർ മനുഷ്യ​രെ അനുഗ​മി​ക്കു​ക​യാണ്‌, ചിലർ അപ്പൊ​ല്ലോ​സി​നെ​യും ചിലർ പൗലൊ​സി​നെ​യും. എന്നാൽ ഇവർ ആരാണ്‌? കൊരി​ന്ത്യർ ആർമു​ഖേന വിശ്വാ​സി​ക​ളാ​യി​ത്തീർന്നോ ആ ശുശ്രൂ​ഷകർ മാത്ര​മാണ്‌. നടുക​യും നനക്കു​ക​യും ചെയ്യു​ന്നവർ ഏതുമില്ല, കാരണം “ദൈവ​മ​ത്രേ വളരു​മാ​റാ​ക്കി​യതു.” അവർ അവന്റെ “കൂട്ടു​വേ​ല​ക്കാർ” ആണ്‌. ആരുടെ പ്രവൃ​ത്തി​കൾ നിലനിൽക്കു​മെന്ന്‌ അഗ്നിപ​രി​ശോ​ധന വെളി​പ്പെ​ടു​ത്തും. “നിങ്ങൾ ദൈവ​ത്തി​ന്റെ മന്ദിരം” എന്നു പൗലൊസ്‌ അവരോ​ടു പറയുന്നു, അവരിൽ അവന്റെ ആത്മാവു വസിക്കു​ന്നു. “ഈ ലോക​ത്തി​ന്റെ ജ്ഞാനം ദൈവ​സ​ന്നി​ധി​യിൽ ഭോഷ​ത്വ​മ​ത്രേ.” അതു​കൊ​ണ്ടു യാതൊ​രു​വ​നും മനുഷ്യ​രിൽ പ്രശം​സി​ക്കാ​തി​രി​ക്കട്ടെ, എന്തു​കൊ​ണ്ടെ​ന്നാൽ തീർച്ച​യാ​യും സകലവും ദൈവ​ത്തി​ന്റേ​താണ്‌.—3:6, 9, 16, 19.

10. കൊരി​ന്ത്യ​രു​ടെ പ്രശംസ അസ്ഥാന​ത്താ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌, സാഹച​ര്യ​ത്തി​നു പരിഹാ​ര​മു​ണ്ടാ​ക്കാൻ പൗലൊസ്‌ ഏതു നടപടി​ക​ളാണ്‌ എടുക്കു​ന്നത്‌?

10 പൗലൊ​സും അപ്പൊ​ല്ലോ​സും ദൈവ​ത്തി​ന്റെ പാവന​ര​ഹ​സ്യ​ങ്ങ​ളു​ടെ വിനീ​ത​രായ ഗൃഹവി​ചാ​ര​കൻമാ​രാണ്‌. ഗൃഹവി​ചാ​ര​കൻമാർ വിശ്വ​സ്‌ത​രാ​യി കാണ​പ്പെ​ടണം. വീമ്പി​ള​ക്കാൻ കൊരി​ന്തി​ലെ സഹോ​ദ​രൻമാർ ആരാണ്‌, അവർക്കു ലഭിച്ച​ത​ല്ലാ​തെ മറെറ​ന്താ​ണു​ള​ളത്‌? ദൂതൻമാർക്കും മനുഷ്യർക്കും നാടക​ക്കാ​ഴ്‌ച​യാ​യി​ത്തീർന്നി​രി​ക്കുന്ന അപ്പോ​സ്‌ത​ലൻമാർ സകലത്തി​ന്റെ​യും ചവറായി ഇപ്പോ​ഴും ഭോഷൻമാ​രും ദുർബ​ല​രു​മാ​യി​രി​ക്കെ, അവർ ധനിക​രാ​യി​ത്തീർന്നി​രി​ക്കു​ന്നു​വോ, രാജാ​ക്കൻമാ​രെ​പ്പോ​ലെ ഭരിക്കാൻ തുടങ്ങി​യി​രി​ക്കു​ന്നു​വോ, വളരെ ബുദ്ധി​മാൻമാ​രും ശക്തരു​മാ​യി​ത്തീർന്നി​രി​ക്കു​ന്നു​വോ? ക്രിസ്‌തു​വി​നോ​ടു​ളള ബന്ധത്തിലെ തന്റെ രീതികൾ ഓർക്കു​ന്ന​തി​നും തന്റെ അനുകാ​രി​ക​ളാ​യി​ത്തീ​രു​ന്ന​തി​നും അവരെ സഹായി​ക്കു​ന്ന​തി​നു പൗലൊസ്‌ തിമൊ​ഥെ​യൊ​സി​നെ അയയ്‌ക്കു​ക​യാണ്‌. യഹോ​വ​ക്കി​ഷ്ട​മെ​ങ്കിൽ, പൗലൊ​സ്‌തന്നെ താമസി​യാ​തെ ചെല്ലു​ക​യും ചീർത്തി​രി​ക്കു​ന്ന​വ​രു​ടെ സംസാരം മാത്രമല്ല, അവരുടെ ശക്തികൂ​ടെ അറിയു​ക​യും ചെയ്യും.

11. അവരു​ടെ​യി​ട​യിൽ ഏതു ദുർമാർഗം ഉയർന്നു​വ​ന്നി​രി​ക്കു​ന്നു, അതുസം​ബ​ന്ധിച്ച്‌ എന്തു ചെയ്യേ​ണ്ടി​യി​രി​ക്കു​ന്നു, എന്തു​കൊണ്ട്‌?

11 സഭയെ ശുദ്ധമാ​യി സൂക്ഷി​ക്കു​ന്ന​തു​സം​ബ​ന്ധിച്ച്‌ (5:1–6:20). കൊരി​ന്ത്യ​രു​ടെ ഇടയിൽ ഞെട്ടി​ക്കുന്ന ഒരു ദുർമാർഗ കേസ്‌ റിപ്പോർട്ടു​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു! ഒരു മനുഷ്യൻ തന്റെ പിതാ​വി​ന്റെ ഭാര്യയെ സ്വീക​രി​ച്ചി​രി​ക്കു​ന്നു. അൽപ്പം പുളി​മാവ്‌ മുഴു പിണ്ഡ​ത്തെ​യും പുളി​പ്പി​ക്കു​ന്ന​തു​കൊണ്ട്‌ അവനെ സാത്താനെ ഏൽപ്പി​ക്കണം. ഒരു സഹോ​ദ​ര​നെന്നു വിളി​ക്ക​പ്പെ​ട്ട​ശേഷം ദുഷ്ടനായ ഏതൊ​രാ​ളോ​ടു​മു​ളള സമ്പർക്കം അവർ നിർത്തണം.

12. (എ) അന്യോ​ന്യം കോട​തി​ക​യ​റ​റു​ന്ന​തു​സം​ബ​ന്ധിച്ച്‌ പൗലൊസ്‌ എന്ത്‌ വാദി​ക്കു​ന്നു? (ബി) “ദുർന്ന​ട​പ്പു​വി​ട്ടു ഓടു​വിൻ” എന്ന്‌ പൗലൊസ്‌ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

12 എന്തിന്‌, കൊരി​ന്ത്യർ അന്യോ​ന്യം കോട​തി​ക​യ​റ​റു​ക​പോ​ലു​മാ​യി​രു​ന്നു! വഞ്ചിക്ക​പ്പെ​ടാൻ തങ്ങളേ​ത്തന്നെ അനുവ​ദി​ക്കു​ന്നത്‌ ഏറെ മെച്ചമാ​യി​രി​ക്കു​ക​യി​ല്ലാ​യി​രു​ന്നോ? അവർ ലോക​ത്തെ​യും ദൂതൻമാ​രെ​യും വിധി​ക്കാൻ പോകു​ക​യാ​യ​തു​കൊ​ണ്ടു സഹോ​ദ​രൻമാർക്കി​ട​യിൽ ന്യായം​വി​ധി​ക്കു​ന്ന​തിന്‌ അവർക്ക്‌ ആരെ​യെ​ങ്കി​ലും കണ്ടെത്താൻ കഴിക​യി​ല്ലേ? അതിൽപ​ര​മാ​യി, അവർ ശുദ്ധരാ​യി​രി​ക്കണം, എന്തു​കൊ​ണ്ടെ​ന്നാൽ പരസം​ഗി​ക​ളും വിഗ്ര​ഹാ​രാ​ധ​ക​രും അതു​പോ​ലെ​യു​ള​ള​വ​രും ദൈവ​രാ​ജ്യം അവകാ​ശ​പ്പെ​ടു​ത്തു​ക​യില്ല. അവരിൽ ചിലർ അത്തരക്കാ​രാ​യി​രു​ന്നു. എന്നാൽ അവർ കഴുകി വെടി​പ്പാ​ക്ക​പ്പെ​ടു​ക​യും വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്‌തി​രി​ക്കു​ന്നു. “ദുർന്ന​ടപ്പു വിട്ടു ഓടു​വിൻ,” പൗലൊസ്‌ പറയുന്നു. “നിങ്ങളെ വിലക്കു വാങ്ങി​യി​രി​ക്ക​യാൽ . . . നിങ്ങളു​ടെ ശരീരം​കൊ​ണ്ടു ദൈവത്തെ മഹത്വ​പ്പെ​ടു​ത്തു​വിൻ.”—6:18-20.

13. (എ) വിവാഹം കഴിക്കാൻ ചിലരെ പൗലൊസ്‌ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? വിവാഹം കഴിഞ്ഞാൽ അവർ എന്തു ചെയ്യണം? (ബി) ഏകാകി​യായ ആൾ “ഏറെ മെച്ചമാ​യി ചെയ്യു​ന്നത്‌” എങ്ങനെ?

13 ഏകാകി​ത്വ​വും വിവാ​ഹ​വും സംബന്ധിച്ച ബുദ്ധ്യു​പ​ദേശം (7:1-40) വിവാ​ഹത്തെ സംബന്ധിച്ച ഒരു ചോദ്യ​ത്തി​നു പൗലൊസ്‌ ഉത്തരം കൊടു​ക്കു​ന്നു. പരസം​ഗ​ത്തി​ന്റെ വ്യാപനം നിമിത്തം ഒരു പുരു​ഷ​നോ സ്‌ത്രീ​യോ വിവാ​ഹം​ക​ഴി​ക്കു​ന്നതു ബുദ്ധി​പൂർവ​ക​മാ​യി​രി​ക്കാം; വിവാ​ഹി​തർ അന്യോ​ന്യം വിവാ​ഹ​വി​ഹി​തം കൊടു​ക്കാ​തി​രി​ക്ക​രുത്‌. അവിവാ​ഹി​ത​രും വിധവ​മാ​രും പൗലൊ​സി​നെ​പ്പോ​ലെ ഏകാകി​ക​ളാ​യി കഴിയു​ന്നതു നന്നായി​രി​ക്കും; എന്നാൽ അവർക്ക്‌ ആത്മനി​യ​ന്ത്ര​ണ​മി​ല്ലെ​ങ്കിൽ, അവർ വിവാഹം കഴിക്കട്ടെ. വിവാ​ഹി​ത​രാ​യാൽ അവർ ഒരുമി​ച്ചു​വ​സി​ക്കണം. ഒരാളു​ടെ ഇണ അവിശ്വാ​സി​യാ​യാ​ലും വിശ്വാ​സി വിട്ടു​പോ​ക​രുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ ആ വിധത്തിൽ വിശ്വാ​സി അവിശ്വാ​സി​യെ രക്ഷി​ച്ചേ​ക്കാം. പരിച്‌ഛേ​ദ​ന​യും അടിമ​ത്ത​വും സംബന്ധി​ച്ചാ​ണെ​ങ്കിൽ, ഓരോ​രു​ത്ത​രും വിളി​ക്ക​പ്പെട്ട അവസ്ഥയിൽ കഴിയു​ന്ന​തിൽ സംതൃ​പ്‌ത​രാ​യി​രി​ക്കട്ടെ. വിവാ​ഹി​തന്റെ കാര്യ​ത്തിൽ, അയാൾ തന്റെ ഇണയുടെ അംഗീ​കാ​രം നേടാൻ ആഗ്രഹി​ക്കു​ന്ന​തി​നാൽ അയാൾ വിഭജി​ത​നാണ്‌. അതേസ​മയം ഏകാകി​യായ ആൾ കർത്താ​വി​ന്റെ കാര്യ​ങ്ങ​ളിൽ മാത്രം ആകാം​ക്ഷ​യു​ള​ള​വ​നാണ്‌. വിവാ​ഹം​ക​ഴി​ക്കു​ന്നവർ പാപം​ചെ​യ്യു​ന്നില്ല, എന്നാൽ വിവാ​ഹം​ക​ഴി​ക്കാ​തി​രി​ക്കു​ന്നവർ “ഏറെ മെച്ചമാ​യി ചെയ്യുന്നു.”—7:38, NW.

14. “ദൈവ​ങ്ങളെ”യും “കർത്താ​ക്കൻമാ​രെ”യും കുറിച്ച്‌ പൗലൊസ്‌ എന്തു പറയുന്നു, എന്നിരു​ന്നാ​ലും വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പി​ക്ക​പ്പെട്ട ഭക്ഷണങ്ങ​ളിൽനിന്ന്‌ ഒഴിഞ്ഞി​രി​ക്കു​ന്നതു ജ്ഞാനമാ​യി​രി​ക്കു​ന്നത്‌ എപ്പോൾ?

14 സകലവും സുവാർത്ത​ക്കു​വേണ്ടി ചെയ്യുക (8:1–9:27). വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പി​ക്ക​പ്പെ​ടുന്ന ഭക്ഷണം സംബന്ധി​ച്ചെന്ത്‌? ഒരു വിഗ്രഹം ഏതുമില്ല! ലോക​ത്തിൽ അനേകം “ദൈവ​ങ്ങ​ളും” “കർത്താ​ക്കൻമാ​രും” ഉണ്ട്‌, എന്നാൽ ക്രിസ്‌ത്യാ​നി​ക്കു “പിതാ​വായ ഏക ദൈവ​വും” “യേശു​ക്രി​സ്‌തു എന്ന ഏക കർത്താ​വും” മാത്രമേ ഉളളു. (8:5, 6, NW) എന്നാൽ നിങ്ങൾ ഒരു വിഗ്ര​ഹ​ത്തിന്‌ അർപ്പി​ക്ക​പ്പെട്ട മാംസം ഭക്ഷിക്കു​ന്നത്‌ ആരെങ്കി​ലും നിരീ​ക്ഷി​ക്കു​ന്നു​വെ​ങ്കിൽ അയാൾ ഇടറി​യേ​ക്കാം. ഈ സാഹച​ര്യ​ങ്ങ​ളിൽ, നിങ്ങളു​ടെ സഹോ​ദരൻ ഇടറാ​നി​ട​യാ​കാ​തി​രി​ക്കു​ന്ന​തിന്‌ അതിൽനിന്ന്‌ ഒഴിഞ്ഞു​നിൽക്കാൻ പൗലൊസ്‌ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു.

15. പൗലൊസ്‌ ശുശ്രൂ​ഷ​യിൽ എങ്ങനെ വർത്തി​ക്കു​ന്നു?

15 ശുശ്രൂ​ഷ​യെ​പ്രതി പൗലൊസ്‌ തനിക്കു​തന്നെ അനേകം കാര്യങ്ങൾ വേണ്ടെന്നു വയ്‌ക്കു​ന്നു. ഒരു അപ്പോ​സ്‌ത​ല​നെന്ന നിലയിൽ “സുവി​ശേ​ഷ​ത്താൽ ഉപജീവി”ക്കുന്നതിന്‌ അവന്‌ അവകാ​ശ​മുണ്ട്‌, എന്നാൽ അങ്ങനെ ചെയ്യു​ന്ന​തിൽനിന്ന്‌ അവൻ പിൻമാ​റി​നി​ന്നി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും പ്രസം​ഗി​ക്കാ​നു​ളള നിർബന്ധം അവന്റെ​മേൽ വെക്ക​പ്പെ​ട്ടി​രി​ക്കു​ന്നു; യഥാർഥ​ത്തിൽ, “ഞാൻ സുവി​ശേഷം അറിയി​ക്കു​ന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” എന്ന്‌ അവൻ പറയുന്നു. അങ്ങനെ അവൻ “സുവി​ശേഷം നിമിത്തം” സകലവും ചെയ്‌തു​കൊണ്ട്‌ “ഏതുവി​ധ​ത്തി​ലും ചിലരെ രക്ഷി​ക്കേ​ണ്ട​തി​ന്നു” തന്നേത്തന്നെ എല്ലാവർക്കും ദാസനാ​ക്കി​ത്തീർക്കു​ക​യും “എല്ലാവർക്കും എല്ലാമാ​യി”ത്തീരു​ക​യും ചെയ്‌തു. മത്സരത്തിൽ ജയിക്കു​ന്ന​തി​നും അക്ഷയകി​രീ​ടം നേടു​ന്ന​തി​നും മററു​ള​ള​വ​രോ​ടു പ്രസം​ഗി​ച്ച​ശേഷം അവൻതന്നെ “കൊള​ള​രു​താ​ത്ത​വ​നാ​യി പോകാ​തി​രി​ക്കേ​ണ്ട​തി​ന്നു” തന്റെ ശരീരത്തെ ദണ്ഡിപ്പി​ക്കു​ക​യാണ്‌.—9:14, 16, 19, 22, 23, 27.

16. (എ) ക്രിസ്‌ത്യാ​നി​കൾ ‘പൂർവ​പി​താ​ക്കൻമാ​രിൽ’നിന്ന്‌ എന്തു മുന്നറി​യി​പ്പു സ്വീക​രി​ക്കേ​ണ്ട​താണ്‌? (ബി) വിഗ്ര​ഹാ​രാ​ധന സംബന്ധി​ച്ചു ക്രിസ്‌ത്യാ​നി​കൾക്ക്‌ എല്ലാം ദൈവ​മ​ഹ​ത്ത്വ​ത്തി​നാ​യി ചെയ്യാ​വു​ന്നത്‌ എങ്ങനെ?

16 ഹാനി​ക​ര​മായ കാര്യ​ങ്ങൾക്കെ​തി​രെ മുന്നറി​യിപ്പ്‌ (10:1-33). ‘പൂർവ​പി​താ​ക്കൻമാ​രെ’ സംബന്ധി​ച്ചെന്ത്‌? ഇവർ മേഘത്തിൻകീ​ഴാ​യി​രു​ന്നു, മോശ​യി​ലേക്കു സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തി​രു​ന്നു. അവരിൽ മിക്കവ​രും ദൈവാം​ഗീ​കാ​രം പ്രാപി​ച്ചില്ല, എന്നാൽ മരുഭൂ​മി​യിൽ വീഴി​ക്ക​പ്പെട്ടു. എന്തു​കൊണ്ട്‌? അവർ ഹാനി​ക​ര​മായ കാര്യങ്ങൾ ആഗ്രഹി​ച്ചു. ക്രിസ്‌ത്യാ​നി​കൾ ഇതിൽനി​ന്നു മുന്നറി​യി​പ്പു സ്വീക​രി​ക്കു​ക​യും വിഗ്ര​ഹാ​രാ​ധന, പരസംഗം എന്നിവ​യിൽനി​ന്നും യഹോ​വയെ പരീക്ഷി​ക്കു​ന്ന​തിൽനി​ന്നും പിറു​പി​റു​ക്കു​ന്ന​തിൽനി​ന്നും ഒഴിഞ്ഞു​നിൽക്കു​ക​യും വേണം. നിൽക്കു​ന്നു​വെന്നു വിചാ​രി​ക്കു​ന്നവൻ വീഴാ​തി​രി​ക്കാൻ ശ്രദ്ധി​ക്കണം. പ്രലോ​ഭ​ന​മു​ണ്ടാ​കും, എന്നാൽ ദൈവ​ദാ​സൻമാർക്കു സഹിക്കാ​വു​ന്ന​തി​ന​തീ​ത​മാ​യി അവർ പരീക്ഷി​ക്ക​പ്പെ​ടാൻ ദൈവം അനുവ​ദി​ക്കു​ക​യില്ല; അവർക്കു സഹിക്കാൻ കഴിയ​ത്ത​ക്ക​വണ്ണം അവൻ ഒരു പോം​വഴി ഉണ്ടാക്കും. “അതു​കൊണ്ട്‌” പൗലൊസ്‌ എഴുതു​ന്നു, “വിഗ്ര​ഹാ​രാ​ധന വിട്ടോ​ടു​വിൻ.” (10:1, 14) യഹോ​വ​യു​ടെ മേശയി​ലും ഭൂതങ്ങ​ളു​ടെ മേശയി​ലും പങ്കാളി​ക​ളാ​വാൻ നമുക്കാ​വില്ല. എന്നിരു​ന്നാ​ലും, നിങ്ങൾ ഒരു വീട്ടിൽ ഭക്ഷണം കഴിക്കു​ക​യാ​ണെ​ങ്കിൽ മാംസ​ത്തി​ന്റെ ഉറവി​നെ​ക്കു​റിച്ച്‌ അന്വേ​ഷണം നടത്തരുത്‌. എന്നിരു​ന്നാ​ലും അതു വിഗ്ര​ഹ​ങ്ങൾക്കു ബലി​ചെ​യ്‌ത​താ​ണെന്ന്‌ ആരെങ്കി​ലും നിങ്ങളെ അറിയി​ക്കു​ന്നു​വെ​ങ്കിൽ ആ ഒരുവന്റെ മനഃസാ​ക്ഷി നിമിത്തം അതു ഭക്ഷിക്കു​ന്ന​തിൽനിന്ന്‌ ഒഴിഞ്ഞി​രി​ക്കുക. “എല്ലാം ദൈവ​ത്തി​ന്റെ മഹത്വ​ത്തി​ന്നാ​യി ചെയ്‌വിൻ,” പൗലൊസ്‌ എഴുതു​ന്നു.—10:31.

17. (എ) പൗലൊസ്‌ ശിരഃ​സ്ഥാ​നം സംബന്ധിച്ച്‌ ഏതു തത്ത്വം വെക്കുന്നു? (ബി) കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​ത്തി​ന്റെ ഒരു ചർച്ച​യോ​ടു സഭയിലെ ഭിന്നത​യു​ടെ പ്രശ്‌നത്തെ അവൻ ബന്ധപ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

17 ശിരഃ​സ്ഥാ​നം; കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം (11:1-34). “ഞാൻ ക്രിസ്‌തു​വി​ന്റെ അനുകാ​രി​യാ​യി​രി​ക്കു​ന്ന​തു​പോ​ലെ നിങ്ങളും എന്റെ അനുകാ​രി​കൾ ആകുവിൻ,” പൗലൊസ്‌ പ്രഖ്യാ​പി​ക്കു​ന്നു. അനന്തരം അവൻ ശിരഃ​സ്ഥാ​നം സംബന്ധിച്ച ദിവ്യ തത്ത്വം വിവരി​ച്ചു​തു​ട​ങ്ങു​ന്നു: സ്‌ത്രീ​യു​ടെ തല പുരു​ഷ​നാണ്‌, പുരു​ഷന്റെ തല ക്രിസ്‌തു​വാണ്‌, ക്രിസ്‌തു​വി​ന്റെ തല ദൈവ​മാണ്‌. അതു​കൊണ്ട്‌, ഒരു സ്‌ത്രീ സഭയിൽ പ്രാർഥി​ക്കു​ക​യോ പ്രവചി​ക്കു​ക​യോ ചെയ്യു​മ്പോൾ അവളുടെ തലമേൽ “അധികാ​ര​ത്തി​ന്റെ ഒരു അടയാളം” ഉണ്ടായി​രി​ക്കണം. പൗലൊ​സിന്‌ കൊരി​ന്ത്യ​രെ പ്രശം​സി​ക്കാൻ കഴിയു​ന്നില്ല, കാരണം അവർ കൂടി​വ​രു​മ്പോൾ അവരുടെ ഇടയിൽ ഭിന്നത​ക​ളുണ്ട്‌. ഈ അവസ്ഥയിൽ അവർക്കു കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​ത്തിൽ ഉചിത​മാ​യി എങ്ങനെ പങ്കു​കൊ​ള​ളാൻ കഴിയും? യേശു തന്റെ മരണത്തി​ന്റെ സ്‌മാ​രകം ഏർപ്പെ​ടു​ത്തി​യ​പ്പോൾ സംഭവി​ച്ചത്‌ അവൻ പുനര​വ​ലോ​കനം ചെയ്യുന്നു. “ശരീരത്തെ” വിവേ​ചി​ക്കു​ന്ന​തി​ലു​ളള പരാജയം നിമിത്തം തനിക്കു​തന്നെ എതിരാ​യി ന്യായ​വി​ധി വരുത്തി​ക്കൂ​ട്ടാ​തി​രി​ക്കാൻ, ഭക്ഷിക്കു​ന്ന​തി​നു​മുമ്പ്‌ ഓരോ​രു​ത്ത​നും സ്വയം സൂക്ഷ്‌മ​പ​രി​ശോ​ധന നടത്തണം.—11:1, 10, 29.

18. (എ) വിവിധ വരങ്ങളും ശുശ്രൂ​ഷ​ക​ളും ഉണ്ടായി​രി​ക്കെ, ശരീര​ത്തിൽ ഭിന്നത ഉണ്ടായി​രി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) സ്‌നേഹം അതി​ശ്രേ​ഷ്‌ഠ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

18 ആത്മീയ​വ​രങ്ങൾ; സ്‌നേ​ഹ​വും അതിന്റെ അന്വേ​ഷ​ണ​വും (12:1–14:40). വിവിധ ആത്മീയ​വ​ര​ങ്ങ​ളുണ്ട്‌, എന്നാൽ ആത്മാവ്‌ ഒന്നുതന്നെ; വിവിധ ശുശ്രൂ​ഷ​ക​ളും പ്രവർത്ത​ന​ങ്ങ​ളു​മുണ്ട്‌, എന്നാൽ ഒരേ കർത്താ​വും ഒരേ ദൈവ​വും മാത്രം. അതു​പോ​ലെ​തന്നെ, ക്രിസ്‌തു​വി​ന്റെ ഐക്യ​മു​ളള ഏക ശരീര​ത്തിൽ അനേകം അവയവ​ങ്ങ​ളുണ്ട്‌, മനുഷ്യ​ശ​രീ​ര​ത്തി​ലെ​പ്പോ​ലെ ഓരോ അവയവ​ത്തി​നും മററു​ള​ള​വയെ വേണം. ദൈവം തന്റെ ഹിത​പ്ര​കാ​രം ശരീര​ത്തിൽ ഓരോ അവയവ​വും വെച്ചി​രി​ക്കു​ന്നു, ഓരോ​രു​ത്ത​നും ചെയ്യാ​നു​ളള വേലയുണ്ട്‌, അതു​കൊ​ണ്ടു ‘ശരീര​ത്തിൽ ഭിന്നത ഉണ്ടായി​രി​ക്ക​രുത്‌.’ (12:25, NW) സ്‌നേ​ഹ​മി​ല്ലെ​ങ്കിൽ ആത്മീയ വരങ്ങൾ ഉപയോ​ഗി​ക്കു​ന്നവർ ഏതുമില്ല. സ്‌നേഹം ദീർഘ​ക്ഷ​മ​യു​ള​ള​തും ദയയു​ള​ള​തു​മാണ്‌, അസൂയ​യു​ള​ളതല്ല, ചീർത്തി​രി​ക്കു​ന്നതല്ല. അതു സത്യത്തിൽ മാത്രം സന്തോ​ഷി​ക്കു​ന്നു. “സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കു​ന്നില്ല.” (13:8, NW) പ്രവചി​ക്ക​ലും അന്യഭാ​ഷ​ക​ളും പോ​ലെ​യു​ളള ആത്മീയ വരങ്ങൾ നീങ്ങി​പ്പോ​കും, എന്നാൽ വിശ്വാ​സ​വും പ്രത്യാ​ശ​യും സ്‌നേ​ഹ​വും നിലനിൽക്കു​ന്നു. ഇവയിൽ ഏററവും വലിയതു സ്‌നേ​ഹ​മാ​കു​ന്നു.

19. സഭയെ കെട്ടു​പ​ണി​ചെ​യ്യു​ന്ന​തി​നും കാര്യ​ങ്ങ​ളു​ടെ ക്രമ​ത്തോ​ടു​കൂ​ടിയ ഏർപ്പാ​ടി​നും പൗലൊസ്‌ എന്തു ബുദ്ധ്യു​പ​ദേശം കൊടു​ക്കു​ന്നു?

19 “സ്‌നേഹം ആചരി​പ്പാൻ” പൗലൊസ്‌ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു. സഭയുടെ പരി​പോ​ഷ​ണ​ത്തി​നു​വേണ്ടി ആത്മീയ​വ​രങ്ങൾ സ്‌നേ​ഹ​ത്തിൽ ഉപയോ​ഗി​ക്ക​പ്പെ​ടണം. ഈ കാരണ​ത്താൽ, അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കു​ന്ന​തി​നെ​ക്കാൾ പ്രവചി​ക്ക​ലി​നു മുൻഗണന കൊടു​ക്കേ​ണ്ട​താണ്‌. അറിയ​പ്പെ​ടു​ന്നി​ല്ലാത്ത ഒരു ഭാഷയിൽ ആയിരം വാക്കു സംസാ​രി​ക്കു​ന്ന​തി​നെ​ക്കാൾ മററു​ള​ള​വരെ പഠിപ്പി​ക്കു​ന്ന​തി​നു ഗ്രാഹ്യ​ത്തോ​ടെ അവൻ അഞ്ചു വാക്കു സംസാ​രി​ക്കും. അന്യഭാ​ഷകൾ അവിശ്വാ​സി​കൾക്ക്‌ ഒരു അടയാ​ള​ത്തി​നു​വേ​ണ്ടി​യാണ്‌, എന്നാൽ പ്രവചി​ക്കൽ വിശ്വാ​സി​കൾക്കു​വേ​ണ്ടി​യാണ്‌. അവർ ഈ കാര്യങ്ങൾ സംബന്ധിച്ച തങ്ങളുടെ ഗ്രാഹ്യ​ത്തിൽ “കുഞ്ഞുങ്ങൾ” ആയിരി​ക്ക​രുത്‌. സ്‌ത്രീ​ക​ളെ​സം​ബ​ന്ധി​ച്ചാ​ണെ​ങ്കിൽ, അവർ സഭയിൽ കീഴട​ങ്ങി​യി​രി​ക്കണം. “സകലവും ഉചിത​മാ​യും ക്രമമാ​യും നടക്കട്ടെ.”—14:1, 20, 39.

20. (എ) ക്രിസ്‌തു​വി​ന്റെ പുനരു​ത്ഥാ​നം സംബന്ധിച്ച്‌ പൗലൊസ്‌ എന്തു തെളിവു നൽകുന്നു? (ബി) പുനരു​ത്ഥാ​ന​ത്തി​ന്റെ ക്രമം എന്താണ്‌, ഏതു ശത്രു​ക്കളെ നശിപ്പി​ക്കേ​ണ്ട​താണ്‌?

20 പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യു​ടെ ഉറപ്പ്‌ (15:1–16:24). പുനരു​ത്ഥാ​നം​പ്രാ​പിച്ച ക്രിസ്‌തു കേഫാ​വി​നും 12 പേർക്കും, ഒരു സമയത്ത്‌ 500-ൽപ്പരം സഹോ​ദ​രൻമാർക്കും യാക്കോ​ബി​നും എല്ലാ അപ്പോ​സ്‌ത​ലൻമാർക്കും എല്ലാവ​രി​ലും അവസാ​ന​മാ​യി പൗലൊ​സി​നും പ്രത്യ​ക്ഷ​പ്പെട്ടു. ‘ക്രിസ്‌തു ഉയിർപ്പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കിൽ നമ്മുടെ പ്രസം​ഗ​വും വിശ്വാ​സ​വും വ്യർഥ​മാണ്‌,’ പൗലൊസ്‌ എഴുതു​ന്നു. (15:14) ഓരോ​രു​ത്ത​രും അവനവന്റെ സ്വന്തം ക്രമത്തി​ലാണ്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ന്നത്‌, ക്രിസ്‌തു ആദ്യഫലം, പിന്നീടു ക്രിസ്‌തു​വി​ന്നു​ള​ളവർ അവന്റെ സാന്നി​ധ്യ​കാ​ലത്ത്‌. ഒടുവിൽ സകല ശത്രു​ക്ക​ളെ​യും തന്റെ കാൽക്കീ​ഴാ​ക്കി​യ​ശേഷം അവൻ രാജ്യം തന്റെ പിതാ​വി​നെ ഏൽപ്പി​ക്കു​ന്നു. ഒടുക്കത്തെ ശത്രു ആയ മരണം​പോ​ലും നാസ്‌തി​യാ​ക്ക​പ്പെ​ടേ​ണ്ട​താണ്‌. പുനരു​ത്ഥാ​ന​മി​ല്ലെ​ങ്കിൽ പൗലൊസ്‌ തുടർച്ച​യാ​യി മരണാ​പ​ക​ട​ങ്ങളെ അഭിമു​ഖീ​ക​രി​ക്കു​ന്ന​തു​കൊണ്ട്‌ എന്തു പ്രയോ​ജനം?

21. (എ) ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​വാ​നു​ള​ളവർ എങ്ങനെ ഉയിർപ്പി​ക്ക​പ്പെ​ടു​ന്നു? (ബി) പൗലൊസ്‌ ഏതു പാവന​ര​ഹ​സ്യം വെളി​പ്പെ​ടു​ത്തു​ന്നു, മരണത്തിൻമേ​ലു​ളള ജയത്തെ​ക്കു​റിച്ച്‌ അവൻ എന്തു പറയുന്നു?

21 എന്നാൽ മരിച്ചവർ എങ്ങനെ​യാണ്‌ ഉയിർപ്പി​ക്ക​പ്പെ​ടുക? ഒരു ചെടി​യു​ടെ കാണ്ഡം വികാസം പ്രാപി​ക്കു​ന്ന​തി​നു വിതയ്‌ക്ക​പ്പെട്ട ധാന്യ​മണി മരിക്കണം. മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​വും അതു​പോ​ലെ​യാണ്‌. “പ്രാകൃ​ത​ശ​രീ​രം വിതെ​ക്ക​പ്പെ​ടു​ന്നു, ആത്മിക​ശ​രീ​രം ഉയിർക്കു​ന്നു . . . മാംസ​ര​ക്ത​ങ്ങൾക്കു ദൈവ​രാ​ജ്യ​ത്തെ അവകാ​ശ​മാ​ക്കു​വാൻ കഴിക​യില്ല.” (15:44, 50) പൗലൊസ്‌ ഒരു പാവന​ര​ഹ​സ്യം പറയുന്നു: എല്ലാവ​രും മരണത്തിൽ നിദ്ര​കൊ​ള​ളു​ക​യില്ല. എന്നാൽ അന്ത്യകാ​ഹ​ള​സ​മ​യത്ത്‌, കണ്ണി​മെ​ക്കു​ന്ന​തി​നി​ട​യിൽ അവർ മാററ​പ്പെ​ടും. മർത്ത്യ​മായ ഇത്‌ അമർത്ത്യത ധരിക്കു​മ്പോൾ മരണം എന്നേക്കു​മാ​യി വിഴു​ങ്ങ​പ്പെ​ടും. “ഹേ, മരണമേ, നിന്റെ ജയം എവിടെ? ഹേ, മരണമേ, നിന്റെ വിഷമു​ളളു എവിടെ?” പൗലൊസ്‌ ഹൃദയ​പൂർവം ഉദ്‌ഘോ​ഷി​ക്കു​ന്നു: “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​മു​ഖാ​ന്തരം നമുക്കു ജയം നൽകുന്ന ദൈവ​ത്തി​ന്നു സ്‌തോ​ത്രം.”—15:55, 57.

22. പൗലൊസ്‌ ഏതു സമാപന ബുദ്ധ്യു​പ​ദേ​ശ​വും ഉദ്‌ബോ​ധ​ന​വും കൊടു​ക്കു​ന്നു?

22 ഉപസം​ഹാ​ര​മാ​യി, ഞെരു​ക്ക​മു​ളള സഹോ​ദ​രൻമാ​രെ സഹായി​ക്കു​ന്ന​തി​നു യെരു​ശ​ലേ​മി​ലേക്ക്‌ അയയ്‌ക്കാ​നു​ളള സംഭാ​വ​നകൾ ശേഖരി​ക്കു​ന്ന​തിൽ ക്രമം ഉണ്ടായി​രി​ക്കാൻ പൗലൊസ്‌ ഉപദേ​ശി​ക്കു​ന്നു. മക്കദോ​ന്യ​വ​ഴി​യു​ളള തന്റെ അടുത്ത സന്ദർശ​ന​ത്തെ​ക്കു​റിച്ച്‌ അവൻ പറയു​ക​യും തിമൊ​ഥെ​യോ​സും അപ്പൊ​ല്ലോ​സും കൂടെ സന്ദർശി​ച്ചേ​ക്കാ​മെന്നു സൂചി​പ്പി​ക്കു​ക​യും ചെയ്യുന്നു. “ഉണർന്നി​രി​പ്പിൻ,” പൗലൊസ്‌ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. “വിശ്വാ​സ​ത്തിൽ നിലനി​ല്‌പ്പിൻ; പുരു​ഷ​ത്വം കാണി​പ്പിൻ, ശക്തി​പ്പെ​ടു​വിൻ. നിങ്ങൾ ചെയ്യു​ന്ന​തെ​ല്ലാം സ്‌നേ​ഹ​ത്തിൽ ചെയ്‌വിൻ.” (16:13, 14) പൗലൊസ്‌ ആസ്യയി​ലെ സഭകളിൽനിന്ന്‌ ആശംസകൾ അയയ്‌ക്കു​ന്നു. പിന്നീട്‌ അവൻ തന്റെ സ്‌നേഹം അറിയി​ച്ചു​കൊ​ണ്ടു സ്വന്തം കൈപ്പ​ട​യിൽ ഒരു അന്തിമ​മായ ആശംസ എഴുതു​ന്നു.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

23. (എ) തെററായ മോഹ​ത്തി​ന്റെ​യും സ്വാ​ശ്ര​യ​ത്തി​ന്റെ​യും വിപത്‌ക​ര​മായ പരിണ​ത​ഫ​ല​ങ്ങളെ പൗലൊസ്‌ എങ്ങനെ വിശദീ​ക​രി​ക്കു​ന്നു? (ബി) കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​വും ഉചിത​മായ ഭക്ഷണങ്ങ​ളും സംബന്ധിച്ച ബുദ്ധ്യു​പ​ദേ​ശ​ത്തിൽ പൗലൊസ്‌ ഏതു പ്രമാ​ണത്തെ ആശ്രയി​ക്കു​ന്നു?

23 അപ്പോ​സ്‌ത​ല​നായ പൗലൊ​സി​ന്റെ ഈ ലേഖനം എബ്രായ തിരു​വെ​ഴു​ത്തു​ക​ളെ​സം​ബ​ന്ധിച്ച നമ്മുടെ ഗ്രാഹ്യം വിപു​ലീ​ക​രി​ക്കു​ന്ന​തിൽ അത്യന്തം പ്രയോ​ജ​ന​പ്ര​ദ​മാണ്‌, അതിൽനിന്ന്‌ അത്‌ ധാരാളം ഉദ്ധരണി​കൾ എടുക്കു​ന്നുണ്ട്‌. പത്താം അധ്യാ​യ​ത്തിൽ മോശ​യു​ടെ കീഴിലെ ഇസ്രാ​യേ​ല്യർ ക്രിസ്‌തു​വി​നെ അർഥമാ​ക്കിയ ഒരു ആത്മീയ പാറക്കൂ​ട്ട​ത്തിൽനി​ന്നു കുടി​ച്ചു​വെന്നു പൗലൊസ്‌ ചൂണ്ടി​ക്കാ​ട്ടു​ന്നു. (1 കൊരി. 10:4; സംഖ്യാ. 20:11) പിന്നീട്‌ അവൻ മോശ​യു​ടെ കീഴിലെ ഇസ്രാ​യേ​ല്യ​രാൽ ഉദാഹ​രി​ക്ക​പ്പെ​ടുന്ന പ്രകാരം ഹാനി​ക​ര​മായ കാര്യങ്ങൾ ആഗ്രഹി​ക്കു​ന്ന​തി​ന്റെ അപകട​ക​ര​മായ പരിണ​ത​ഫ​ല​ങ്ങളെ പരാമർശി​ക്കു​ന്നു, ഇങ്ങനെ കൂട്ടി​ച്ചേർക്കു​ക​യും ചെയ്യുന്നു: “ഇതു ദൃഷ്ടാ​ന്ത​മാ​യി​ട്ടു അവർക്കു സംഭവി​ച്ചു, ലോകാ​വ​സാ​നം വന്നെത്തി​യി​രി​ക്കുന്ന നമുക്കു ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്നാ​യി എഴുതി​യു​മി​രി​ക്കു​ന്നു.” നമുക്കു വീഴാൻക​ഴി​യി​ല്ലെന്നു വിചാ​രി​ച്ചു​കൊണ്ട്‌ ഒരിക്ക​ലും സ്വാ​ശ്ര​യ​ക്കാ​രാ​കാ​തി​രി​ക്കാം! (1 കൊരി. 10:11, 12; സംഖ്യാ. 14:2; 21:5; 25:9) വീണ്ടും അവൻ ന്യായ​പ്ര​മാ​ണ​ത്തിൽനിന്ന്‌ ഒരു ദൃഷ്ടാന്തം എടുക്കു​ന്നു. കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​ത്തിൽ പങ്കുപ​റ​റു​ന്നവർ യഹോ​വ​യു​ടെ മേശയിൽനി​ന്നു യോഗ്യ​മാ​യി എങ്ങനെ ഭക്ഷിക്ക​ണ​മെന്നു കാണി​ക്കാൻ അവൻ ഇസ്രാ​യേ​ലി​ലെ സംസർഗ​യാ​ഗ​ങ്ങളെ പരാമർശി​ക്കു​ന്നു. പിന്നീട്‌, മാംസ​ച്ച​ന്ത​യിൽ വിൽക്ക​പ്പെ​ടുന്ന എന്തും ഭക്ഷിക്കു​ന്നത്‌ ഉചിത​മാ​ണെ​ന്നു​ളള തന്റെ വാദത്തെ പിന്താ​ങ്ങാൻ അവൻ “ഭൂമി​യും അതിന്റെ പൂർണ്ണ​ത​യും കർത്താ​വി​ന്നു​ള്ള​ത​ല്ലോ” എന്നു പറഞ്ഞു​കൊ​ണ്ടു സങ്കീർത്തനം 24:1-ൽനിന്ന്‌ ഉദ്ധരി​ക്കു​ന്നു.—1 കൊരി. 10:18, 21, 26; പുറ. 32:6; ലേവ്യ. 7:11-15.

24. തന്റെ വാദങ്ങൾക്ക്‌ ഉപോൽബ​ല​ക​മാ​യി പൗലൊസ്‌ വേറെ ഏത്‌ എബ്രായ തിരു​വെ​ഴു​ത്തു​കളെ പരാമർശി​ക്കു​ന്നു?

24 “ദൈവം തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു ഒരുക്കീ​ട്ടു​ളള”തിന്റെ ശ്രേഷ്‌ഠ​ത​യും ഈ ലോക​ത്തി​ലെ “ജ്ഞാനി​ക​ളു​ടെ വിചാര”ത്തിന്റെ വ്യർഥ​ത​യും കാണി​ക്കു​മ്പോൾ പൗലൊസ്‌ വീണ്ടും എബ്രായ തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ക്കു​ന്നു. (1 കൊരി. 2:9; 3:20; യെശ. 64:4; സങ്കീ. 94:11) ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രനെ പുറത്താ​ക്കു​ന്ന​തു​സം​ബ​ന്ധിച്ച 5-ാം അധ്യാ​യ​ത്തി​ലെ തന്റെ നിർദേ​ശ​ങ്ങൾക്കു​ളള ആധികാ​രിക പ്രമാണം എന്നനി​ല​യിൽ ‘നിങ്ങളു​ടെ ഇടയിൽനി​ന്നു ദോഷം നീക്കി​ക്ക​ള​യേണം’ എന്ന യഹോ​വ​യു​ടെ നിയമം അവൻ ഉദ്ധരി​ക്കു​ന്നു. (ആവ. 17:7) ശുശ്രൂ​ഷ​യാൽ ഉപജീ​വി​ക്കാ​നു​ളള തന്റെ അവകാശം ചർച്ച​ചെ​യ്യു​മ്പോൾ പൗലൊസ്‌ വീണ്ടും മോശ​യു​ടെ ന്യായ​പ്ര​മാ​ണത്തെ പരാമർശി​ക്കു​ന്നു. പണി​ചെ​യ്‌തു​കൊ​ണ്ടി​രി​ക്കുന്ന മൃഗങ്ങൾക്കു തീററി തടയാൻ മുഖ​ക്കൊട്ട കെട്ടരു​തെ​ന്നും ആലയ​സേ​വ​ന​ത്തി​ലേർപ്പെ​ട്ടി​രി​ക്കുന്ന ലേവ്യർക്ക്‌ അവരുടെ ഓഹരി യാഗപീ​ഠ​ത്തിൽനി​ന്നു കിട്ടേ​ണ്ട​താ​ണെ​ന്നും അവിടെ പറഞ്ഞി​രി​ക്കു​ന്നു.—1 കൊരി. 9:8-14; ആവ. 25:4; 18:1.

25. ഒന്നു കൊരി​ന്ത്യ​രിൽ അടങ്ങി​യി​രി​ക്കുന്ന പ്രയോ​ജ​ന​ക​ര​മായ പ്രബോ​ധ​ന​ത്തി​ലെ മുന്തിയ ചില ആശയങ്ങൾ ഏവ?

25 കൊരി​ന്ത്യ​ക്രി​സ്‌ത്യാ​നി​കൾക്കു​ളള പൗലൊ​സി​ന്റെ ഒന്നാമത്തെ ലേഖന​ത്തിൽനി​ന്നു നിശ്വ​സ്‌ത​ബോ​ധ​ന​ത്തി​ന്റെ എന്തു പ്രയോ​ജ​ന​ങ്ങ​ളാ​ണു നമുക്കു കിട്ടി​യി​രി​ക്കു​ന്നത്‌! ഭിന്നത​കൾക്കും മനുഷ്യ​രെ അനുഗ​മി​ക്കു​ന്ന​തി​നു​മെ​തി​രാ​യി നൽക​പ്പെ​ട്ടി​രി​ക്കുന്ന ബുദ്ധ്യു​പ​ദേ​ശ​ത്തെ​ക്കു​റി​ച്ചു ധ്യാനി​ക്കുക. (അധ്യാ​യങ്ങൾ 1-4) ദുർമാർഗ​കേ​സും സഭക്കു​ള​ളി​ലെ സദാചാ​ര​ത്തി​ന്റെ​യും ശുദ്ധി​യു​ടെ​യും ആവശ്യം പൗലൊസ്‌ ഊന്നി​പ്പ​റ​യു​ന്ന​തെ​ങ്ങ​നെ​യെ​ന്നും ഓർക്കുക. (അധ്യാ​യങ്ങൾ 5, 6) ഏകാകി​ത്വം, വിവാഹം, വേർപി​രി​യൽ എന്നിവ​യോ​ടു ബന്ധപ്പെട്ട അവന്റെ നിശ്വസ്‌ത ബുദ്ധ്യു​പ​ദേശം പരിചി​ന്തി​ക്കുക. (അധ്യായം 7) വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പി​ക്ക​പ്പെട്ട ഭക്ഷ്യങ്ങ​ളെ​ക്കു​റി​ച്ചു​ളള അപ്പോ​സ്‌ത​ലന്റെ ചർച്ച​യെ​യും മററു​ള​ള​വർക്ക്‌ ഇടർച്ച​വ​രു​ത്തു​ന്ന​തി​നും വിഗ്ര​ഹാ​രാ​ധ​ന​യി​ലേക്കു വീണു​പോ​കു​ന്ന​തി​നു​മെ​തി​രെ ജാഗരി​ക്കേ​ണ്ട​തി​ന്റെ ആവശ്യകത എത്ര ശക്തമായി മുൻപ​ന്തി​യി​ലേക്കു വരുത്ത​പ്പെ​ട്ടു​വെ​ന്ന​തി​നെ​യും കുറിച്ചു ചിന്തി​ക്കുക. (അധ്യാ​യങ്ങൾ 8-10) ഉചിത​മായ കീഴ്‌പ്പെടൽ സംബന്ധിച്ച ബുദ്ധ്യു​പ​ദേശം, ആത്മീയ​വ​ര​ങ്ങ​ളു​ടെ ഒരു പരിചി​ന്തനം, സ്‌നേ​ഹ​മെന്ന നിലനിൽക്കുന്ന, നിലയ്‌ക്കാത്ത, ഗുണത്തി​ന്റെ മാഹാ​ത്മ്യ​ത്തെ​ക്കു​റി​ച്ചു​ളള ആ അത്യന്തം പ്രാ​യോ​ഗി​ക​മായ ചർച്ച—ഇവയും പുനര​വ​ലോ​ക​ന​ത്തി​നു വിധേ​യ​മാ​യി. ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ ക്രമത്തി​ന്റെ ആവശ്യത്തെ അപ്പോ​സ്‌തലൻ എത്ര നന്നായി ഊന്നി​പ്പ​റഞ്ഞു! (അധ്യാ​യങ്ങൾ 11-14) നിശ്വ​സ്‌ത​ത​യിൽ അവൻ പുനരു​ത്ഥാ​ന​ത്തി​ന്റെ അത്യത്ഭു​ത​ക​ര​മായ എന്തൊരു പ്രതി​വാ​ദ​മാ​ണു രേഖയി​ലാ​ക്കി​യത്‌! (അധ്യായം 15) ഇതെല്ലാം​മാ​ത്രമല്ല ഇതിൽ കൂടു​ത​ലും മനോ​ദൃ​ഷ്ടി​യി​ലൂ​ടെ കടന്നു​പോ​യി​രി​ക്കു​ന്നു.—നമ്മുടെ നാളിൽ ക്രിസ്‌ത്യാ​നി​കൾക്ക്‌ അതു വളരെ വില​പ്പെ​ട്ട​താണ്‌!

26. (എ) പുനരു​ത്ഥാ​നം പ്രാപിച്ച ക്രിസ്‌തു രാജാ​വാ​യി ഭരിക്കു​മ്പോൾ ദീർഘ​നാ​ളാ​യി മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രുന്ന ഏതു വേല അവൻ ചെയ്യുന്നു? (ബി) പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യു​ടെ അടിസ്ഥാ​ന​ത്തിൽ പൗലൊസ്‌ ഏതു ശക്തമായ പ്രോ​ത്സാ​ഹനം നൽകുന്നു?

26 ഈ ലേഖനം ദൈവ​രാ​ജ്യ​മെന്ന മഹത്തായ ബൈബിൾപ്ര​തി​പാ​ദ്യം സംബന്ധിച്ച നമ്മുടെ ഗ്രാഹ്യ​ത്തെ ശ്രദ്ധാർഹ​മാ​യി വർധി​പ്പി​ക്കു​ന്നു. നീതി​കെ​ട്ടവർ ദൈവ​രാ​ജ്യം അവകാ​ശ​പ്പെ​ടു​ത്തു​ക​യി​ല്ലെ​ന്നു​ളള ശക്തമായ ഒരു മുന്നറി​യിപ്പ്‌ അതു നൽകുന്നു. ഒരു വ്യക്തിയെ അയോ​ഗ്യ​നാ​ക്കുന്ന അനേകം ദൂഷ്യ​ങ്ങളെ അതു പട്ടിക​പ്പെ​ടു​ത്തു​ന്നു. (1 കൊരി. 6:9, 10) എന്നാൽ അതി​പ്ര​ധാ​ന​മാ​യി, അതു പുനരു​ത്ഥാ​ന​വും ദൈവ​രാ​ജ്യ​വും തമ്മിലു​ളള ബന്ധം വിശദീ​ക​രി​ക്കു​ന്നു. പുനരു​ത്ഥാ​ന​ത്തി​ലെ “ആദ്യഫല”മായ ക്രിസ്‌തു, ദൈവം “സകലശ​ത്രു​ക്ക​ളെ​യും കാൽക്കീ​ഴാ​ക്കു​വോ​ളം വാഴേ​ണ്ട​താ​കു​ന്നു” എന്ന്‌ അതു പ്രകട​മാ​ക്കു​ന്നു. അനന്തരം, അവൻ മരണം ഉൾപ്പെടെ സകല ശത്രു​ക്ക​ളെ​യും നശിപ്പി​ച്ചു​ക​ഴി​യു​മ്പോൾ “രാജ്യം പിതാ​വായ ദൈവത്തെ ഏല്‌പി​ക്കും . . . ദൈവം സകലത്തി​ലും സകലവും ആകേണ്ട​തി​ന്നു” തന്നേ. ഒടുവിൽ, ഏദെനിൽ ചെയ്‌ത രാജ്യ​വാ​ഗ്‌ദ​ത്ത​ത്തി​ന്റെ നിവൃ​ത്തി​യാ​യി സർപ്പത്തി​ന്റെ തലയുടെ പൂർണ​മായ തകർക്കൽ ക്രിസ്‌തു​വും ഒപ്പം പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന അവന്റെ ആത്മീയ സഹോ​ദ​രൻമാ​രും​കൂ​ടെ നിർവ​ഹി​ക്കു​ന്നു. സ്വർഗീ​യ​രാ​ജ്യ​ത്തിൽ ക്രിസ്‌തു​യേ​ശു​വി​നോ​ടു​കൂ​ടെ അക്ഷയത​യിൽ പങ്കു​ചേ​രാ​നു​ള​ള​വ​രു​ടെ പുനരു​ത്ഥാന പ്രത്യാശ തീർച്ച​യാ​യും മഹത്താണ്‌. പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യു​ടെ അടിസ്ഥാ​ന​ത്തി​ലാ​ണു പൗലൊസ്‌ ഇങ്ങനെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നത്‌: “ആകയാൽ എന്റെ പ്രിയ സഹോ​ദ​രൻമാ​രേ, നിങ്ങൾ ഉറപ്പു​ള​ള​വ​രും കുലു​ങ്ങാ​ത്ത​വ​രും നിങ്ങളു​ടെ പ്രയത്‌നം കർത്താ​വിൽ വ്യർഥമല്ല എന്നു അറിഞ്ഞി​രി​ക്ക​യാൽ കർത്താ​വി​ന്റെ വേലയിൽ എപ്പോ​ഴും വർദ്ധി​ച്ചു​വ​രു​ന്ന​വ​രും ആകുവിൻ.”—1 കൊരി. 15:20-28, 58; ഉല്‌പ. 3:15; റോമ. 16:20.

[അടിക്കു​റി​പ്പു​കൾ]

a ഹാലിയുടെ ബൈബിൾ കൈപ്പു​സ്‌തകം, 1988, എച്ച്‌. എച്ച്‌. ഹാലി, പേജ്‌ 593.

b സ്‌മിത്തിന്റെ ബൈബിൾനി​ഘണ്ടു (ഇംഗ്ലീഷ്‌), 1863, വാല്യം 1, പേജ്‌ 353.

c വ്യാഖ്യാതാവിന്റെ ബൈബിൾ, വാല്യം 10, 1953, പേജ്‌ 13.

d വ്യാഖ്യാതാവിന്റെ ബൈബിൾ, വാല്യം 9, 1954, പേജ്‌ 356.

[അധ്യയന ചോദ്യ​ങ്ങൾ]