വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 47—2 കൊരിന്ത്യർ

ബൈബിൾ പുസ്‌തക നമ്പർ 47—2 കൊരിന്ത്യർ

ബൈബിൾ പുസ്‌തക നമ്പർ 47—2 കൊരി​ന്ത്യർ

എഴുത്തുകാരൻ: പൗലൊസ്‌

എഴുതിയ സ്ഥലം: മാസി​ഡോ​ണി​യ

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 55

1, 2. (എ) പൗലൊസ്‌ കൊരി​ന്ത്യർക്കു​ളള തന്റെ രണ്ടാമത്തെ ലേഖന​മെ​ഴു​തു​ന്ന​തി​ലേക്കു നയിച്ച​തെന്ത്‌? (ബി) പൗലൊസ്‌ എവി​ടെ​വെ​ച്ചാണ്‌ എഴുതി​യത്‌, അവൻ എന്തി​നെ​ക്കു​റിച്ച്‌ ഉത്‌ക്ക​ണ്‌ഠാ​കു​ല​നാ​യി​രു​ന്നു?

 സമയം പൊ.യു. 55-ലെ വേനൽക്കാ​ല​ത്തി​ന്റെ അന്ത്യമോ ശരത്‌കാ​ല​ത്തി​ന്റെ ആരംഭ​മോ ആയിരു​ന്നു. കൊരി​ന്തി​ലെ ക്രിസ്‌തീയ സഭയിൽ അപ്പോ​സ്‌ത​ല​നായ പൗലൊ​സിന്‌ ഉത്‌ക്കണ്‌ഠ ഉളവാ​ക്കി​ക്കൊ​ണ്ടി​രുന്ന ചില കാര്യങ്ങൾ പിന്നെ​യു​മു​ണ്ടാ​യി​രു​ന്നു. കൊരി​ന്ത്യർക്കു തന്റെ ഒന്നാമത്തെ ലേഖന​മെ​ഴു​തിയ ശേഷം അനേകം മാസങ്ങൾ കടന്നു​പോ​യി​രു​ന്നില്ല. യഹൂദ്യ​യി​ലെ വിശു​ദ്ധൻമാർക്കു​വേണ്ടി നടത്തി​ക്കൊ​ണ്ടി​രുന്ന പണശേ​ഖ​ര​ത്തിൽ സഹായി​ക്കു​ന്ന​തി​നും സാധ്യ​ത​യ​നു​സ​രിച്ച്‌ ഒന്നാമത്തെ ലേഖന​ത്തോ​ടു​ളള കൊരി​ന്ത്യ​രു​ടെ പ്രതി​ക​രണം നിരീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി തീത്തൊ​സി​നെ പിന്നീടു കൊരി​ന്തി​ലേക്ക്‌ അയച്ചി​രു​ന്നു. (2 കൊരി. 8:1-6; 2:13) അവർ അത്‌ എങ്ങനെ സ്വീക​രി​ച്ചി​രു​ന്നു? അത്‌ അവരെ ദുഃഖ​ത്തി​നും അനുതാ​പ​ത്തി​നും പ്രേരി​പ്പി​ച്ചി​രു​ന്ന​താ​യി അറിഞ്ഞതു പൗലൊ​സിന്‌ എത്ര ആശ്വാസം കൈവ​രു​ത്തി! ഈ നല്ല വാർത്ത​യു​മാ​യി തീത്തൊസ്‌ മാസി​ഡോ​ണി​യ​യിൽ പൗലൊ​സി​ന്റെ അടുക്ക​ലേക്കു തിരി​ച്ചു​വ​ന്നി​രു​ന്നു. ഇപ്പോൾ അപ്പോ​സ്‌ത​ലന്റെ ഹൃദയം തന്റെ പ്രിയ​പ്പെട്ട സഹ കൊരി​ന്ത്യ​വി​ശ്വാ​സി​ക​ളോ​ടു​ളള സ്‌നേ​ഹ​ത്താൽ നിറഞ്ഞു​ക​വി​യു​ക​യാ​യി​രു​ന്നു.—7:5-7; 6:11.

2 അതു​കൊ​ണ്ടു പൗലൊസ്‌ കൊരി​ന്ത്യർക്കു വീണ്ടും എഴുതി. ഈ ഹൃദ​യോ​ദ്ദീ​പ​ക​വും ശക്തവു​മായ രണ്ടാമത്തെ ലേഖനം മാസി​ഡോ​ണി​യ​യിൽ വെച്ചാണ്‌ എഴുതി​യത്‌, പ്രത്യ​ക്ഷ​ത്തിൽ തീത്തൊസ്‌ അത്‌ എത്തിച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു. (9:2, 4; 8:16-18, 22-24) എഴുതു​ന്ന​തി​നു പൗലൊ​സി​നെ പ്രേരി​പ്പിച്ച ഉത്‌ക്ക​ണ്‌ഠാ​ജ​ന​ക​മായ കാര്യ​ങ്ങ​ളി​ലൊ​ന്നു കൊരി​ന്ത്യ​രു​ടെ ഇടയിലെ “അതി​ശ്രേ​ഷ്‌ഠ​ത​യു​ളള അപ്പോ​സ്‌ത​ലൻമാ”രുടെ സാന്നി​ധ്യ​മാ​യി​രു​ന്നു. അവരെ അവൻ “കളളയ​പ്പോ​സ്‌ത​ലൻമാർ, കപട​വേ​ല​ക്കാർ” എന്നും വർണിച്ചു. (11:5, 13, 14) താരത​മ്യേന പ്രായം​കു​റഞ്ഞ സഭയുടെ ആത്മീയ ക്ഷേമം അപകട​ത്തി​ലാ​യി​രു​ന്നു. ഒരു അപ്പോ​സ്‌ത​ല​നെന്ന നിലയി​ലു​ളള പൗലൊ​സി​ന്റെ അധികാ​ര​ത്തി​നെ​തി​രെ ആക്രമ​ണ​മു​ണ്ടാ​യി. കൊരി​ന്ത്യർക്കു​ളള അവന്റെ രണ്ടാമത്തെ ലേഖനം അങ്ങനെ ഒരു വലിയ ആവശ്യം നിറ​വേ​ററി.

3, 4. (എ) പൗലൊ​സ്‌തന്നെ കൊരി​ന്തി​ലേക്ക്‌ ഏതു സന്ദർശ​നങ്ങൾ നടത്തി? (ബി) രണ്ടു കൊരി​ന്ത്യർ നമുക്ക്‌ ഇപ്പോൾ എങ്ങനെ പ്രയോ​ജ​നം​ചെ​യ്യു​ന്നു?

3 “ഈ മൂന്നാം പ്രാവ​ശ്യം നിങ്ങളു​ടെ അടുക്കൽ വരുവാൻ ഞാൻ ഒരുങ്ങി​യി​രി​ക്കു​ന്നു” എന്നു പൗലൊസ്‌ പറഞ്ഞതു ശ്രദ്ധി​ക്കുക. (2 കൊരി. 12:14; 13:1) പൗലൊസ്‌ തന്റെ ഒന്നാം ലേഖന​മെ​ഴു​തി​യ​പ്പോൾ രണ്ടാം പ്രാവ​ശ്യം സന്ദർശനം നടത്തു​ന്ന​തിന്‌ അവൻ ആസൂ​ത്രണം ചെയ്‌തി​രു​ന്നു. എന്നാൽ അവൻ അതി​നൊ​രു​ങ്ങി​യെ​ങ്കി​ലും ഈ ‘രണ്ടാമത്തെ അനു​ഗ്രഹം’ സഫലമാ​യില്ല. (1 കൊരി. 16:5; 2 കൊരി. 1:15) അപ്പോൾ, യഥാർഥ​ത്തിൽ പൗലൊസ്‌ അവിടെ ഒരിക്കൽമാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്നത്‌, പൊ.യു. 50-52-ലെ 18 മാസക്കാ​ലത്ത്‌. അക്കാല​ത്താ​യി​രു​ന്നു കൊരി​ന്തിൽ ക്രിസ്‌തീയ സഭ സ്ഥാപി​ക്ക​പ്പെ​ട്ടത്‌. (പ്രവൃ. 18:1-18) എന്നിരു​ന്നാ​ലും, ഒരിക്കൽകൂ​ടെ കൊരി​ന്തു സന്ദർശി​ക്കാ​നു​ളള പൗലൊ​സി​ന്റെ ആഗ്രഹം സഫലമാ​യി. ഒരുപക്ഷേ പൊ.യു. 56-ൽ മൂന്നു മാസം ഗ്രീസി​ലാ​യി​രു​ന്ന​പ്പോൾ അവൻ ആ സമയത്തി​ന്റെ ഒരു ഭാഗം കൊരി​ന്തിൽ ചെലവ​ഴി​ച്ചു. അവി​ടെ​നി​ന്നാണ്‌ അവൻ റോമർക്കു​ളള തന്റെ ലേഖനം എഴുതി​യത്‌.—റോമ. 16:1, 23; 1 കൊരി. 1:14.

4 രണ്ടു കൊരി​ന്ത്യർ ഒന്നു കൊരി​ന്ത്യ​രോ​ടും പൗലൊ​സി​ന്റെ മററു ലേഖന​ങ്ങ​ളോ​ടും​കൂ​ടെ ബൈബിൾകാ​നോ​ന്റെ വിശ്വാ​സ്യ​മായ ഒരു ഭാഗമാ​യി എല്ലായ്‌പോ​ഴും കരുത​പ്പെ​ട്ടി​ട്ടുണ്ട്‌. വീണ്ടും കൊരി​ന്തി​ലെ സഭക്കു​ള​ളി​ലേക്കു നോക്കാ​നും അവരെ​യും നമ്മെയും ബുദ്ധ്യു​പ​ദേ​ശി​ക്കാൻ നൽകപ്പെട്ട പൗലൊ​സി​ന്റെ നിശ്വ​സ്‌ത​വാ​ക്കു​ക​ളിൽനി​ന്നു പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാ​നും നാം പ്രാപ്‌ത​രാ​ക്ക​പ്പെ​ടു​ന്നു.

രണ്ടു കൊരി​ന്ത്യ​രു​ടെ ഉളളടക്കം

5. (എ) ആശ്വാ​സ​ത്തെ​ക്കു​റി​ച്ചു പൗലൊസ്‌ എന്ത്‌ എഴുതു​ന്നു? (ബി) കൂടു​ത​ലായ ഉറപ്പു​നൽകു​ന്ന​താ​യി ക്രിസ്‌തു​വി​ലൂ​ടെ എന്തു കൈവ​ന്നി​രി​ക്കു​ന്നു?

5 “സർവ്വാ​ശ്വാ​സ​വും നൽകുന്ന ദൈവ”ത്തിൽനി​ന്നു​ളള സഹായം (1:1–2:11). പൗലൊസ്‌ പ്രാരംഭ അഭിവാ​ദ്യ​ത്തിൽ തിമൊ​ഥെ​യൊ​സി​നെ ഉൾപ്പെ​ടു​ത്തു​ന്നു. “മനസ്സലി​വു​ളള പിതാ​വും സർവ്വാ​ശ്വാ​സ​വും നൽകുന്ന ദൈവ​വു​മാ​യി നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ പിതാ​വായ ദൈവം വാഴ്‌ത്ത​പ്പെ​ട്ടവൻ” എന്നു പൗലൊസ്‌ പറയുന്നു, നാം ക്രമത്തിൽ മററു​ള​ള​വരെ ആശ്വസി​പ്പി​ക്കാൻ പ്രാപ്‌ത​രാ​കേ​ണ്ട​തി​നു​തന്നെ. പൗലൊ​സും അവന്റെ സഹപ്ര​വർത്ത​ക​രും അങ്ങേയ​റ​റത്തെ സമ്മർദ​ത്തിൻകീ​ഴി​ലും അവരുടെ ജീവിതം അപകട​ത്തി​ലു​മാ​യി​ട്ടും ദൈവം അവരെ വിടു​വി​ച്ചി​രി​ക്കു​ന്നു. കൊരി​ന്ത്യർക്കും അവർക്കു​വേണ്ടി പ്രാർഥി​ച്ചു​കൊ​ണ്ടു സഹായി​ക്കാൻ കഴിയും. തന്റെ ആത്മാർഥ​ത​യി​ലും ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യി​ലു​മു​ളള ആത്മവി​ശ്വാ​സ​ത്തോ​ടെ​യാണ്‌ അവൻ അവർക്കു​വേണ്ടി എഴുതു​ന്നത്‌. ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ യേശു മുഖാ​ന്തരം “ഉവ്വ്‌” എന്നായി​ത്തീർന്നി​രി​ക്കു​ന്നു. ക്രിസ്‌തു​വി​നു​ള​ള​വരെ അവൻ അഭി​ഷേകം ചെയ്യു​ക​യും അവർക്ക്‌ “ആത്മാവു എന്ന അച്ചാരം” അവരുടെ ഹൃദയ​ങ്ങ​ളിൽ കൊടു​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.—1:3, 4, 20, 22.

6. ഇപ്പോൾ അനുതാ​പ​മു​ളള പുറത്താ​ക്ക​പ്പെ​ട്ടി​രുന്ന ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രനെ സംബന്ധിച്ച്‌ എന്തു ചെയ്യണ​മെന്നു പൗലൊസ്‌ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു?

6 പൗലൊ​സി​ന്റെ ഒന്നാമത്തെ ലേഖന​ത്തി​ന്റെ അഞ്ചാം അധ്യാ​യ​ത്തി​ലെ അവന്റെ അഭി​പ്രാ​യ​ങ്ങ​ളു​ടെ ലക്ഷ്യമാ​യി​രുന്ന മനുഷ്യൻ സഭയിൽനി​ന്നു പുറത്താ​ക്ക​പ്പെ​ട്ട​താ​യി കാണ​പ്പെ​ടു​ന്നു. അയാൾ അനുത​പി​ച്ചു ദുഃഖം പ്രകട​മാ​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ യഥാർഥ ക്ഷമ നീട്ടി​ക്കൊ​ടു​ക്കാ​നും അനുതാ​പ​മു​ള​ള​യാ​ളോ​ടു​ളള അവരുടെ സ്‌നേഹം സ്ഥിരീ​ക​രി​ക്കാ​നും പൗലൊസ്‌ കൊരി​ന്ത്യ​രോ​ടു പറയുന്നു.

7. പൗലൊസ്‌ തന്നേത്ത​ന്നെ​യും കൊരി​ന്ത്യ​രെ​യും എങ്ങനെ അവതരി​പ്പി​ക്കു​ന്നു, അവൻ എന്ത്‌ ഉറപ്പിച്ചു പറയുന്നു?

7 പുതിയ ഉടമ്പടി​യു​ടെ ശുശ്രൂ​ഷ​ക​രെന്ന നിലയിൽ യോഗ്യർ (2:12–6:10). താനും കൊരി​ന്ത്യ​ക്രി​സ്‌ത്യാ​നി​ക​ളും ക്രിസ്‌തു​വി​നോ​ടൊ​പ്പം ഒരു ജയോത്സവ ഘോഷ​യാ​ത്ര​യി​ലാ​യി​രി​ക്കു​ന്ന​താ​യി പൗലൊസ്‌ അവതരി​പ്പി​ക്കു​ന്നു. (ആ നാളിൽ ജയം​നേ​ടുന്ന സൈന്യ​ങ്ങ​ളു​ടെ ഘോഷ​യാ​ത്ര പോകുന്ന വഴിയിൽ കത്തിച്ചി​രുന്ന ധൂപത്തി​ന്റെ സൗരഭ്യ​വാ​സന കൊരി​ന്ത്യർക്കു പരിചി​ത​മാ​യി​രു​ന്നു.) ജീവൻ പ്രാപി​ക്കു​ന്ന​വർക്ക​നു​ഭ​വ​പ്പെ​ടുന്ന ക്രിസ്‌ത്യാ​നി​യു​ടെ “വാസന”യും നശിക്കു​ന്ന​വർക്ക​നു​ഭ​വ​പ്പെ​ടുന്ന “വാസന”യും തമ്മിൽ ഒരു ശക്തമായ വൈപ​രീ​ത്യ​മുണ്ട്‌. “ഞങ്ങൾ ദൈവ​വ​ച​ന​ത്തി​ന്റെ നടത്തക്ക​ച്ച​വ​ട​ക്കാ​രല്ല,” പൗലൊസ്‌ ഉറപ്പിച്ചു പറയുന്നു.—2:16, 17, NW.

8. (എ) ശുശ്രൂ​ഷ​ക​രെന്ന നിലയിൽ പൗലൊ​സി​നും സഹപ്ര​വർത്ത​കർക്കും ഏതു സാക്ഷ്യ​പ​ത്രങ്ങൾ ഉണ്ട്‌? (ബി) പുതിയ ഉടമ്പടി​യു​ടെ ശുശ്രൂഷ മികച്ച​താ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

8 പൗലൊ​സി​നും അവന്റെ കൂട്ടു​വേ​ല​ക്കാർക്കും കൊരി​ന്ത്യർക്കാ​യി അല്ലെങ്കിൽ അവരിൽനി​ന്നു​ളള സാക്ഷ്യ​പ​ത്രങ്ങൾ, എഴുത​പ്പെട്ട ശുപാർശ​ക്ക​ത്തു​കൾ, ആവശ്യ​മില്ല. കൊരി​ന്ത്യ​വി​ശ്വാ​സി​കൾതന്നെ കൽപ്പല​ക​ക​ളിൽ അല്ല, “ഹൃദയ​മെന്ന മാംസ​പ്പ​ല​ക​യിൽ” “ഞങ്ങളുടെ ശുശ്രൂ​ഷ​യാൽ” എഴുത​പ്പെട്ട, ആലേഖ​നം​ചെ​യ്യ​പ്പെട്ട ശുപാർശ​ക്ക​ത്തു​ക​ളാണ്‌, പൗലൊസ്‌ പ്രഖ്യാ​പി​ക്കു​ന്നു. പുതിയ ഉടമ്പടി​യു​ടെ ശുശ്രൂ​ഷ​കരെ ദൈവം വേണ്ടത്ര യോഗ്യ​രാ​ക്കി​യി​രി​ക്കു​ന്നു. എഴുത​പ്പെട്ട സംഹിത മങ്ങി​പ്പോ​കുന്ന മഹത്ത്വ​മു​ളള ഒരു മരണശാ​സനം ആയിരു​ന്നു, അതു താത്‌ക്കാ​ലി​ക​വു​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും ആത്മാവി​ന്റെ ശാസനം ജീവനി​ലേക്കു നയിക്കു​ന്നു, നിലനിൽക്കു​ന്ന​തു​മാണ്‌, സമൃദ്ധ​മായ മഹത്ത്വ​മു​ള​ള​തു​മാണ്‌. “മോ​ശെ​യു​ടെ പുസ്‌തകം വായി​ക്കു​മ്പോൾ” ഇസ്രാ​യേൽപു​ത്രൻമാ​രു​ടെ ഹൃദയ​ങ്ങ​ളിൽ ഒരു മൂടു​പടം സ്ഥിതി​ചെ​യ്യു​ന്നു. എന്നാൽ യഹോ​വ​യി​ലേ​ക്കു​ളള ഒരു തിരിയൽ ഉളള​പ്പോൾ മൂടു​പടം നീക്ക​പ്പെ​ടു​ന്നു, അവർ “തേജസ്സിൻമേൽ തേജസ്സു പ്രാപി​ച്ചു അതേ പ്രതി​മ​യാ​യി രൂപാ​ന്ത​ര​പ്പെ​ടു​ന്നു.”—3:3, 15, 18.

9. പൗലൊസ്‌ ശുശ്രൂ​ഷ​യാ​കുന്ന നിക്ഷേ​പത്തെ വർണി​ക്കു​ന്നത്‌ എങ്ങനെ?

9 പിന്നീടു പൗലൊസ്‌ തുടരു​ന്നു: ‘അതു​കൊ​ണ്ടു ഞങ്ങൾക്കു കരുണ ലഭിച്ചി​ട്ടു ഈ ശുശ്രൂഷ ഉണ്ടാക​യാൽ ഞങ്ങൾ ലജ്ജാക​ര​മായ രഹസ്യ​ങ്ങളെ ത്യജിച്ചു ഉപായം പ്രയോ​ഗി​ക്കാ​തെ​യും ദൈവ​വ​ച​ന​ത്തിൽ കൂട്ടു ചേർക്കാ​തെ​യും സത്യം വെളി​പ്പെ​ടു​ത്തു​ന്ന​തി​നാൽ ദൈവ​സ​ന്നി​ധി​യിൽ സകല മനുഷ്യ​രു​ടെ​യും മനഃസാ​ക്ഷി​ക്കു ഞങ്ങളെ​ത്തന്നേ ബോധ്യ​മാ​ക്കു​ന്നു. എന്നാൽ ഞങ്ങളുടെ സുവി​ശേഷം മറഞ്ഞി​രി​ക്കു​ന്നു എങ്കിൽ നശിച്ചു​പോ​കു​ന്ന​വർക്ക​ത്രേ മറഞ്ഞി​രി​ക്കു​ന്നു. ദൈവ​പ്ര​തി​മ​യായ ക്രിസ്‌തു​വി​ന്റെ തേജസ്സു​ളള സുവി​ശേ​ഷ​ത്തി​ന്റെ പ്രകാ​ശനം ശോഭി​ക്കാ​തി​രി​പ്പാൻ ഈ ലോക​ത്തി​ന്റെ ദൈവം അവിശ്വാ​സി​ക​ളു​ടെ മനസ്സു കുരു​ടാ​ക്കി. ഞങ്ങൾക്കു​ളള ഈ നിക്ഷേപം എത്ര വലുതാ​കു​ന്നു. ഈ അത്യന്ത​ശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവ​ത്തി​ന്റെ ദാന​മെന്നു വരേണ്ട​തി​ന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാ​ത്ര​ങ്ങ​ളിൽ ആകുന്നു ഉളളതു. പീഡന​ത്തി​നും സമ്മർദ​ത്തി​നും കീഴിൽ, അതെ മരണത്തിൻമു​മ്പിൽപ്പോ​ലും ഞങ്ങൾ വിശ്വാ​സം പ്രകട​മാ​ക്കു​ക​യും പിൻമാ​റാ​തി​രി​ക്കു​ക​യും ചെയ്യുന്നു, എന്തു​കൊ​ണ്ടെ​ന്നാൽ നൊടി​നേ​ര​ത്തേ​ക്കു​ളള ഞങ്ങളുടെ കഷ്ടം അത്യന്തം അനവധി​യാ​യി തേജസ്സി​ന്റെ നിത്യ​ഘനം ഞങ്ങൾക്കു കിട്ടു​വാൻ ഹേതു​വാ​കു​ന്നു. അതു​കൊ​ണ്ടു കാണാ​ത്ത​തി​നെ​യ​ത്രേ ഞങ്ങൾ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌.’—4:1-18.

10. (എ) ക്രിസ്‌തു​വി​നോട്‌ ഐക്യ​ത്തി​ലി​രി​ക്കു​ന്ന​വരെ സംബന്ധി​ച്ചു പൗലൊസ്‌ എന്തു പറയുന്നു? (ബി) പൗലൊസ്‌ ദൈവ​ത്തി​ന്റെ ഒരു ശുശ്രൂ​ഷ​ക​നെന്ന നിലയിൽ തന്നേത്തന്നെ സ്വീകാ​ര്യ​നാ​ക്കു​ന്നത്‌ എങ്ങനെ?

10 ‘ഞങ്ങളുടെ ഭൗമഭ​വനം സ്വർഗ്ഗ​ത്തി​ലെ നിത്യ​ഭ​വ​ന​ത്തി​നു വഴിമാ​റി​ക്കൊ​ടു​ക്കു​മെന്നു ഞങ്ങൾ അറിയു​ന്നു,’ പൗലൊസ്‌ എഴുതു​ന്നു. ‘ഇതിനി​ട​യിൽ ഞങ്ങൾ വിശ്വാ​സ​ത്തിൽ മുന്നേ​റു​ക​യും നല്ല ധൈര്യ​മു​ള​ള​വ​രാ​യി​രി​ക്കു​ക​യും ചെയ്യുന്നു. ക്രിസ്‌തു​വിൽനി​ന്നു വിട്ടു​നിൽക്കു​ന്നു​വെ​ങ്കി​ലും അവനു സ്വീകാ​ര്യ​രാ​യി​രി​ക്കാൻ ഞങ്ങൾ ശ്രമി​ക്കു​ന്നു.’ (5:1, 7-9) ക്രിസ്‌തു​വി​നോട്‌ ഐക്യ​ത്തി​ലി​രി​ക്കു​ന്നവർ ഒരു “പുതിയ സൃഷ്ടി”യാകുന്നു, നിരപ്പി​ന്റെ ഒരു ശുശ്രൂ​ഷ​യാ​ണ​വർക്കു​ള​ളത്‌. അവർ “ക്രിസ്‌തു​വി​ന്നു​വേണ്ടി സ്ഥാനാ​പ​തി​ക​ളാ​യി”രിക്കുന്നു. (5:17, 20) സകല വിധത്തി​ലും പൗലൊസ്‌ ദൈവ​ത്തി​ന്റെ ഒരു ശുശ്രൂ​ഷ​ക​നാ​യി തന്നേത്തന്നെ സ്വീകാ​ര്യ​നാ​ക്കു​ന്നു. എങ്ങനെ? ‘ബഹുസ​ഹി​ഷ്‌ണുത, കഷ്ടം, തല്ലു, അദ്ധ്വാനം, ഉറക്കി​ളെപ്പു, നിർമ്മലത, പരിജ്ഞാ​നം, ദീർഘക്ഷമ, ദയ, പരിശു​ദ്ധാ​ത്മാ​വു, നിർവ്യാ​ജ​സ്‌നേഹം, സത്യവ​ചനം, ദൈവ​ശക്തി, എന്നിവ​യാ​ലും, ദരി​ദ്ര​നെ​ങ്കി​ലും പലരെ​യും സമ്പന്നനാ​ക്കു​ന്ന​വ​നും, ഒന്നും ഇല്ലാത്ത​വ​നെ​ങ്കി​ലും എല്ലാം കൈവശമുളളവനുമായിരിക്കുന്നതിനാലുംതന്നെ.’—6:4-10.

11. പൗലൊസ്‌ ഏതു ബുദ്ധ്യു​പ​ദേ​ശ​വും മുന്നറി​യി​പ്പും നൽകുന്നു?

11 “ദൈവ​ഭ​യ​ത്തിൽ വിശു​ദ്ധി​യെ തികെ​ച്ചു​കൊൾക” (6:11–7:16). പൗലൊസ്‌ കൊരി​ന്ത്യ​രോ​ടു പറയുന്നു: നിങ്ങളെ സ്വീക​രി​ക്കാൻ ‘ഞങ്ങളുടെ ഹൃദയം വിശാ​ല​മാ​യി​രി​ക്കു​ന്നു.’ അവരും തങ്ങളുടെ ആർദ്ര​പ്രി​യ​ങ്ങ​ളിൽ വിശാ​ല​രാ​കണം. എന്നാൽ ഇപ്പോൾ ഒരു മുന്നറി​യി​പ്പു വരുന്നു! “അവിശ്വാ​സി​ക​ളോ​ടു ഇണയല്ലാ​പ്പിണ കൂടരു​തു.” (6:11, 14) വെളി​ച്ച​ത്തി​നു ഇരുട്ടി​നോട്‌, അല്ലെങ്കിൽ ക്രിസ്‌തു​വി​നു ബെലീ​യാ​ലി​നോട്‌, എന്തു കൂട്ടായ്‌മ? ജീവനു​ളള ഒരു ദൈവ​ത്തി​ന്റെ ആലയമെന്ന നിലയിൽ, അവർ തങ്ങളേ​ത്തന്നെ വേർപെ​ടു​ത്തു​ക​യും അശുദ്ധ​മാ​യ​തി​നെ തൊടാ​തി​രി​ക്കു​ക​യും വേണം. പൗലൊസ്‌ പറയുന്നു: “ജഡത്തി​ലെ​യും ആത്മാവി​ലെ​യും സകല കൻമഷ​വും നീക്കി നമ്മെത്തന്നേ വെടി​പ്പാ​ക്കി ദൈവ​ഭ​യ​ത്തിൽ വിശു​ദ്ധി​യെ തികെ​ച്ചു​കൊൾക.”—7:1.

12. കൊരി​ന്തിൽനി​ന്നു​ളള റിപ്പോർട്ടിൽ പൗലൊസ്‌ സന്തോ​ഷി​ച്ചത്‌ എന്തു​കൊണ്ട്‌?

12 പൗലൊസ്‌ കൂടു​ത​ലാ​യി ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ഞാൻ ആശ്വാ​സം​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്നു; ഞങ്ങളുടെ സകല കഷ്ടതയി​ലും സന്തോഷം എനിക്കു കവിഞ്ഞി​രി​ക്കു​ന്നു.” (7:4) എന്തു​കൊണ്ട്‌? തീത്തൊ​സി​ന്റെ സാന്നി​ധ്യം​കൊ​ണ്ടു​മാ​ത്രമല്ല, കൊരി​ന്ത്യ​രു​ടെ ആകാം​ക്ഷ​യു​ടെ​യും അവരുടെ ദുഃഖ​ത്തി​ന്റെ​യും പൗലൊ​സി​നു​വേ​ണ്ടി​യു​ളള അവരുടെ തീക്ഷ്‌ണ​ത​യു​ടെ​യും നല്ല റിപ്പോർട്ടു​കൾ നിമി​ത്ത​വും. തന്റെ ഒന്നാമത്തെ ലേഖനം താത്‌ക്കാ​ലിക സങ്കടം വരുത്തി​യെന്ന്‌ അവൻ തിരി​ച്ച​റി​യു​ന്നു, എന്നാൽ കൊരി​ന്ത്യർ രക്ഷക്കു​വേണ്ടി അനുതാ​പ​ത്തി​നാ​യി സങ്കട​പ്പെ​ട്ട​തി​നാൽ അവൻ സന്തോ​ഷി​ക്കു​ന്നു. അവർ തീത്തൊ​സു​മാ​യി സഹകരി​ച്ച​തിൽ അവരെ അവൻ പുകഴ്‌ത്തു​ന്നു.

13. (എ) പൗലൊസ്‌ ഔദാ​ര്യ​ത്തി​ന്റെ ഏതു ദൃഷ്ടാ​ന്തങ്ങൾ ഉദ്ധരി​ക്കു​ന്നു? (ബി) കൊടു​ക്ക​ലി​നോ​ടു​ളള ബന്ധത്തിൽ പൗലൊസ്‌ ഏതു തത്ത്വങ്ങൾ ചർച്ച​ചെ​യ്യു​ന്നു?

13 ഔദാ​ര്യ​ത്തി​നു പ്രതി​ഫലം കിട്ടും (8:1–9:15). ഞെരു​ക്ക​മ​നു​ഭ​വി​ക്കുന്ന “വിശു​ദ്ധൻമാർ”ക്കുവേ​ണ്ടി​യു​ളള സംഭാ​വ​ന​ക​ളോ​ടു ബന്ധപ്പെട്ടു പൗലൊസ്‌ മക്കദോ​ന്യ​ക്കാ​രു​ടെ ദൃഷ്ടാന്തം ഉദ്ധരി​ക്കു​ന്നു. കടുത്ത ദാരി​ദ്ര്യം ഗണ്യമാ​ക്കാ​തെ​യു​ളള അവരുടെ ഔദാ​ര്യം യഥാർഥ​ത്തിൽ അവരുടെ പ്രാപ്‌തി​ക്ക​തീ​ത​മാ​യി​രു​ന്നു; ഇനി കൊരി​ന്ത്യർ ധനിക​രാ​കേ​ണ്ട​തി​നു ദരി​ദ്ര​നാ​യി​ത്തീർന്ന കർത്താ​വായ യേശു​ക്രി​സ്‌തു​വി​നോ​ടു​ളള അവരുടെ അകൈതവ സ്‌നേ​ഹ​ത്തി​ന്റെ ഒരു പ്രകട​ന​മെന്ന നിലയിൽ അവരുടെ ഭാഗത്ത്‌ അതേ തരം കൊടു​ക്കൽ കാണാൻ അവൻ പ്രത്യാ​ശി​ക്കു​ന്നു. അവർക്കു​ള​ള​ത​നു​സ​രി​ച്ചു​ളള ഈ കൊടു​ക്കൽ ഒരു സമീക​ര​ണ​ത്തിൽ കലാശി​ക്കും, തന്നിമി​ത്തം വളരെ​യ​ധി​ക​മു​ള​ള​വനു കണക്കി​ല​ധി​കം ഉണ്ടായി​രി​ക്ക​യില്ല, അൽപ്പമു​ള​ള​വന്‌ തീരെ കുറച്ചും ഉണ്ടായി​രി​ക്ക​യില്ല. ഈ ദയാപൂർവ​ക​മായ ദാന​ത്തോ​ടു​ളള ബന്ധത്തിൽ തീത്തൊ​സും മററു ചിലരും അവരുടെ അടുക്ക​ലേക്ക്‌ അയയ്‌ക്ക​പ്പെ​ടു​ക​യാണ്‌. പൗലൊസ്‌ കൊരി​ന്ത്യ​രു​ടെ ഔദാ​ര്യ​ത്തെ​യും മനസ്സൊ​രു​ക്ക​ത്തെ​യും കുറിച്ചു പ്രശം​സി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌, സമൃദ്ധ​മായ ദാനം പൂർത്തി​യാ​ക്കു​ന്ന​തി​ലു​ളള ഏതെങ്കി​ലും പരാജയം നിമിത്തം അവർ ലജ്ജിത​രാ​കാൻ അവൻ ആഗ്രഹി​ക്കു​ന്നില്ല. അതെ, “ധാരാ​ള​മാ​യി വിതെ​ക്കു​ന്നവൻ ധാരാ​ള​മാ​യി കൊയ്യും.” അതു ഹൃദയ​ത്തിൽനി​ന്നാ​യി​രി​ക്കട്ടെ, എന്തു​കൊ​ണ്ടെ​ന്നാൽ “സന്തോ​ഷ​ത്തോ​ടെ കൊടു​ക്കു​ന്ന​വനെ ദൈവം സ്‌നേ​ഹി​ക്കു​ന്നു.” അവരോ​ടു​ളള തന്റെ അനർഹദയ പെരു​ക്കാ​നും സകലതരം ഔദാ​ര്യ​ത്തി​നും അവരെ സമ്പന്നരാ​ക്കാ​നും​കൂ​ടെ അവൻ പ്രാപ്‌ത​നാണ്‌. “പറഞ്ഞു​തീ​രാത്ത ദാനം നിമിത്തം ദൈവ​ത്തി​ന്നു സ്‌തോ​ത്രം.”—9:1, 6, 7, 15.

14. പൗലൊസ്‌ തന്റെ അപ്പോ​സ്‌ത​ല​ത്വ​ത്തി​ന്റെ തെളി​വി​ലേക്ക്‌ ഏതാശ​യങ്ങൾ അവതരി​പ്പി​ക്കു​ന്നു?

14 പൗലൊസ്‌ തന്റെ അപ്പോ​സ്‌ത​ല​പ​ദ​വി​ക്കാ​യി വാദി​ക്കു​ന്നു (10:1–13:14). താൻ കാഴ്‌ച​യിൽ എളിയ​വ​നാ​ണെന്നു പൗലൊസ്‌ സമ്മതി​ക്കു​ന്നു. എന്നാൽ ക്രിസ്‌ത്യാ​നി​കൾ ജഡപ്ര​കാ​രം യുദ്ധം​ചെ​യ്യു​ന്നില്ല; അവരുടെ ആയുധങ്ങൾ ആത്മീയ​മാണ്‌, ദൈവ​പ​രി​ജ്ഞാ​ന​ത്തി​നെ​തി​രായ ന്യായ​വാ​ദ​ങ്ങളെ മറിച്ചി​ടാൻ “ദൈവ​സ​ന്നി​ധി​യിൽ ശക്തിയു​ളളവ”യാണ്‌. (10:4) ചിലർ കാര്യ​ങ്ങളെ മുഖവി​ല​യിൽ മാത്രം കണ്ടു​കൊണ്ട്‌ അപ്പോ​സ്‌ത​ലന്റെ ലേഖനങ്ങൾ ഘനമു​ള​ള​വ​യാ​ണെ​ന്നും എന്നാൽ അവന്റെ സംസാരം നിന്ദ്യ​മാ​ണെ​ന്നും പറയുന്നു. പൗലൊ​സി​ന്റെ പ്രവർത്ത​നങ്ങൾ അവന്റെ ലേഖന​ത്തി​ലെ വാക്കു​കൾപോ​ലെ​ത​ന്നെ​യാ​യി​രി​ക്കു​മെന്ന്‌ അങ്ങനെ​യു​ള​ളവർ അറിയട്ടെ. മററാ​രു​ടെ​യെ​ങ്കി​ലും പ്രദേ​ശത്തെ നേട്ടങ്ങ​ളെ​ക്കു​റി​ച്ചല്ല പൗലൊസ്‌ പ്രശം​സി​ക്കു​ന്ന​തെന്നു കൊരി​ന്ത്യർ തിരി​ച്ച​റി​യണം. അവൻ വ്യക്തി​പ​ര​മാ​യി അവർക്കു സുവാർത്ത എത്തിച്ചു​കൊ​ടു​ത്തി​രി​ക്കു​ന്നു. കൂടാതെ, എന്തെങ്കി​ലും പ്രശംസ വേണ​മെ​ങ്കിൽ, അതു യഹോ​വ​യിൽ ആയിരി​ക്കട്ടെ.

15. (എ) പൗലൊസ്‌ കളളയ​പ്പോ​സ്‌ത​ലൻമാർക്കെ​തി​രെ ഏതു ദൃഷ്ടാ​ന്ത​ങ്ങ​ളു​പ​യോ​ഗി​ച്ചു സംസാ​രി​ക്കു​ന്നു? (ബി) പൗലൊ​സി​ന്റെ സ്വന്തം രേഖ എന്താണ്‌?

15 കൊരി​ന്ത്യ​സ​ഭയെ ഒരു നിർമല കന്യക​യാ​യി സമർപ്പി​ക്കാ​നു​ളള ഉത്തരവാ​ദി​ത്വം പൗലൊ​സി​നു തോന്നു​ന്നു. ഹവ്വാ സർപ്പത്തി​ന്റെ ഉപായ​ത്താൽ വശീക​രി​ക്ക​പ്പെ​ട്ട​തു​പോ​ലെ, അവരുടെ മനസ്സുകൾ ദുഷി​ച്ചു​പോ​യേ​ക്കു​മെ​ന്ന​തി​ന്റെ അപകട​മുണ്ട്‌. തന്നിമി​ത്തം പൗലൊസ്‌ കൊരി​ന്ത്യ​സ​ഭ​യി​ലെ “അതി​ശ്രേ​ഷ്‌ഠ​ത​യു​ളള അപ്പോ​സ്‌ത​ലൻമാ”ർക്കെതി​രെ തുറന്നു സംസാ​രി​ക്കു​ന്നു. (11:5) അവർ കളളയ​പ്പോ​സ്‌ത​ലൻമാ​രാണ്‌. സാത്താൻത​ന്നെ​യും ഒരു വെളി​ച്ച​ദൂ​ത​നാ​യി രൂപാ​ന്ത​ര​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു, അതു​കൊണ്ട്‌ അവന്റെ ശുശ്രൂ​ഷ​കൻമാർ അതുതന്നെ ചെയ്യു​ന്നത്‌ അതിശ​യമല്ല. എന്നാൽ ക്രിസ്‌തു​വി​ന്റെ ശുശ്രൂ​ഷ​ക​രാ​യി​രി​ക്കു​ന്ന​തു​സംബ​ന്ധി​ച്ചു പൗലൊ​സി​ന്റെ രേഖ​യോട്‌ അവർ എങ്ങനെ പൊരു​ത്ത​പ്പെ​ടു​ന്നു? അവൻ വളരെ​യ​ധി​കം സഹിച്ചു​നി​ന്നി​രി​ക്കു​ന്നു: തടവ്‌, പ്രഹരങ്ങൾ, മൂന്നു​പ്രാ​വ​ശ്യം കപ്പൽച്ചേതം, അനേകം അപകടങ്ങൾ, മിക്ക​പ്പോ​ഴും ഉറക്കമോ ഭക്ഷണമോ ഇല്ലായ്‌മ. എന്നിരു​ന്നാ​ലും ഇതി​ലെ​ല്ലാം അവനു സഭകളു​ടെ ആവശ്യങ്ങൾ സംബന്ധിച്ച കാഴ്‌ച​പ്പാട്‌ ഒരിക്ക​ലും നഷ്ടപ്പെ​ട്ടില്ല, ആരെങ്കി​ലും ഇടറി​യ​പ്പോൾ എല്ലായ്‌പോ​ഴും രോഷം അനുഭ​വ​പ്പെ​ടു​ക​യും ചെയ്‌തു.

16. (എ) പൗലൊ​സിന്‌ എന്തി​നെ​ക്കു​റി​ച്ചു പ്രശം​സി​ക്കാ​വു​ന്ന​താണ്‌, എന്നാൽ അവൻ തന്റെ ദൗർബ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കാ​നി​ഷ്ട​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) പൗലൊസ്‌ തന്റെ അപ്പോ​സ്‌ത​ല​ത്വ​ത്തി​ന്റെ തെളി​വു​കൾ ഹാജരാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

16 അതു​കൊണ്ട്‌ ആർക്കെ​ങ്കി​ലും പ്രശം​സി​ക്കാൻ കാരണ​മു​ണ്ടെ​ങ്കിൽ, അതു പൗലൊ​സി​നാ​ണു​ള​ളത്‌. കൊരി​ന്തി​ലെ നാമധേയ അപ്പോ​സ്‌ത​ലൻമാർക്കു പറുദീ​സ​യി​ലേക്ക്‌ എടുക്ക​പ്പെ​ട്ട​തി​നെ​ക്കു​റിച്ച്‌, ഉച്ചരി​ച്ചു​കൂ​ടാത്ത കാര്യങ്ങൾ കേട്ടതി​നെ​ക്കു​റിച്ച്‌, പറയാൻ കഴിയു​മോ? എന്നിരു​ന്നാ​ലും, പൗലൊസ്‌ അവന്റെ ദൗർബ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചു പറയുന്നു. അമിത​മാ​യി നിഗളി​ക്കാ​തി​രി​ക്കേ​ണ്ട​തിന്‌ അവന്നു “ജഡത്തിൽ ഒരു ശൂലം” കൊടു​ക്ക​പ്പെട്ടു. അതു നീക്കം​ചെ​യ്യ​ണ​മെന്നു പൗലൊസ്‌ അഭ്യർഥി​ച്ചു, എന്നാൽ “എന്റെ കൃപ നിനക്കു മതി” എന്ന്‌ അവനോ​ടു പറയ​പ്പെട്ടു. “ക്രിസ്‌തു​വി​ന്റെ ശക്തി” ഒരു കൂടാ​രം​പോ​ലെ തന്റെമേൽ സ്ഥിതി​ചെ​യ്യേ​ണ്ട​തി​നു പൗലൊസ്‌ തന്റെ ദൗർബ​ല്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഏറെ പ്രശം​സി​ക്കും. (12:7, 9) ഇല്ല, പൗലൊസ്‌ “അതി​ശ്രേ​ഷ്‌ഠ​ത​യു​ളള അപ്പോ​സ്‌ത​ലൻമാ​രെ”ക്കാൾ കുറഞ്ഞ​വ​നാ​ണെന്നു തെളി​ഞ്ഞി​രു​ന്നില്ല, അവൻ “പൂർണ്ണ സഹിഷ്‌ണു​ത​യി​ലും അടയാ​ള​ങ്ങ​ളാ​ലും അത്ഭുത​ങ്ങ​ളാ​ലും വീര്യ​പ്ര​വൃ​ത്തി​ക​ളാ​ലും” തങ്ങളുടെ ഇടയിൽ ഉളവാ​ക്കിയ അപ്പോ​സ്‌ത​ല​ത്വ​ത്തി​ന്റെ തെളിവ്‌ കൊരി​ന്ത്യർ കണ്ടിരി​ക്കു​ന്നു. അവൻ അവരുടെ സ്വത്തുക്കൾ അന്വേ​ഷി​ക്കു​ക​യ​ല്ലാ​യി​രു​ന്നു, തീത്തൊ​സും അവൻ അയച്ച മററു സഹപ്ര​വർത്ത​ക​രും അവരിൽനി​ന്നു മുത​ലെ​ടു​ക്കാ​ഞ്ഞ​തു​പോ​ലെ​തന്നെ.—12:11, 12.

17. കൊരി​ന്ത്യർക്കു പൗലൊസ്‌ ഏത്‌ അന്തിമ ബുദ്ധ്യു​പ​ദേശം കൊടു​ക്കു​ന്നു?

17 സകലവും അവരുടെ പരി​പോ​ഷ​ണ​ത്തി​നു​വേ​ണ്ടി​യാണ്‌. എന്നിരു​ന്നാ​ലും, താൻ കൊരി​ന്തിൽ വന്നെത്തു​മ്പോൾ ജഡത്തിന്റെ പ്രവൃ​ത്തി​കൾസം​ബ​ന്ധിച്ച്‌ അനുത​പി​ച്ചി​ട്ടി​ല്ലാത്ത ചിലരെ കണ്ടെത്തു​മോ​യെന്ന ഭയം പൗലൊസ്‌ പ്രകട​മാ​ക്കു​ന്നു. താൻ ഉചിത​മായ നടപടി സ്വീക​രി​ക്കു​മെ​ന്നും ആരെയും വെറുതെ വിടു​ക​യി​ല്ലെ​ന്നും അവൻ പാപി​കൾക്കു മുന്നമേ അറിയി​പ്പു കൊടു​ക്കു​ന്നു. തങ്ങൾ യേശു​ക്രി​സ്‌തു​വി​നോ​ടു​ളള ഐക്യ​ത്തിൽ വിശ്വാ​സ​ത്തി​ലാ​ണോ​യെന്നു പരി​ശോ​ധി​ക്കാൻ അവൻ സഭയിലെ എല്ലാവ​രെ​യും ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു. പൗലൊ​സും തിമൊ​ഥെ​യൊ​സും അവർക്കു​വേണ്ടി ദൈവ​ത്തോ​ടു പ്രാർഥി​ക്കും. സ്‌നേ​ഹ​ത്തി​ന്റെ​യും സമാധാ​ന​ത്തി​ന്റെ​യും ദൈവം അവരോ​ടു​കൂ​ടെ​യി​രി​ക്കേ​ണ്ട​തി​നു സന്തോ​ഷി​ക്കാ​നും ഐക്യ​ത്തിൽ യഥാസ്ഥാ​ന​പ്പെ​ടാ​നും അവൻ അവരെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു, വിശു​ദ്ധൻമാ​രിൽനി​ന്നു​ളള അഭിവാ​ദ​ന​ങ്ങ​ളും അവരുടെ ആത്മീയാ​നു​ഗ്ര​ഹ​ങ്ങൾക്കു​വേ​ണ്ടി​യു​ളള സ്വന്തം അഭിലാ​ഷ​വും അയച്ചു​കൊണ്ട്‌ ഉപസം​ഹ​രി​ക്കു​ക​യും ചെയ്യുന്നു.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

18. ക്രിസ്‌ത്യാ​നി​കൾ ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ ഏതു ശരിയായ വീക്ഷണം കൈ​ക്കൊ​ള​ളണം?

18 രണ്ടു കൊരി​ന്ത്യ​രിൽ പ്രകടി​ത​മാ​യി​രി​ക്കു​ന്ന​പ്ര​കാ​രം ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യോ​ടു​ളള പൗലൊ​സി​ന്റെ വിലമ​തിപ്പ്‌ എത്ര ഉത്തേജ​ക​വും പ്രോ​ത്സാ​ഹ​ജ​ന​ക​വു​മാണ്‌! നമുക്ക്‌ അവൻ വീക്ഷി​ച്ച​തു​പോ​ലെ​തന്നെ അതിനെ വീക്ഷി​ക്കാം. ദൈവ​ത്താൽ വേണ്ടത്ര യോഗ്യ​നാ​ക്ക​പ്പെ​ടുന്ന ക്രിസ്‌തീയ ശുശ്രൂ​ഷകൻ വചനത്തി​ന്റെ നടത്തക്ക​ച്ച​വ​ട​ക്കാ​രനല്ല, പിന്നെ​യോ ആത്മാർഥ​ത​യിൽനി​ന്നു സേവി​ക്കു​ന്ന​വ​നാണ്‌. ഏതെങ്കി​ലും എഴുത​പ്പെട്ട രേഖയല്ല അവനെ സ്വീകാ​ര്യ​നാ​ക്കു​ന്നത്‌, പിന്നെ​യോ അയാൾ ശുശ്രൂ​ഷ​യിൽ കായി​ക്കുന്ന ഫലമാണ്‌. എന്നിരു​ന്നാ​ലും ശുശ്രൂഷ തീർച്ച​യാ​യും മഹത്ത്വ​മാർന്ന​താ​ണെ​ങ്കി​ലും അവനു പൊങ്ങച്ചം കാട്ടാൻ കാരണ​മില്ല. അപൂർണ​മ​നു​ഷ്യ​രെന്ന നിലയിൽ ദൈവ​ദാ​സൻമാർക്കു ദുർബല മൺപാ​ത്ര​ങ്ങ​ളി​ലാണ്‌ ഈ സേവന​നി​ക്ഷേ​പ​മു​ള​ളത്‌, ശക്തി ദൈവ​ത്തി​ന്റേ​താ​ണെന്നു വ്യക്തമാ​യി കാണാൻതന്നെ. അതു​കൊണ്ട്‌, ഇതു ദൈവ​ശു​ശ്രൂ​ഷ​ക​രാ​യി​രി​ക്കുന്ന പദവി സ്വീക​രി​ക്കു​ന്ന​തിൽ താഴ്‌മ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു, ‘ക്രിസ്‌തു​വി​നു പകരം സ്ഥാനാ​പതി’കളായി സേവി​ക്കു​ന്നതു ദൈവ​ത്തിൽനി​ന്നു​ളള എന്തൊരു അനർഹ​ദ​യ​യാണ്‌! അപ്പോൾ “ദൈവ​ത്തി​ന്റെ കൃപ ലഭിച്ചതു വ്യർത്ഥ​മാ​യി​ത്തീ​ര​രുത്‌” എന്ന പൗലൊ​സി​ന്റെ ഉദ്‌ബോ​ധനം എത്ര ഉചിത​മാണ്‌!—2:14-17; 3:1-5; 4:7; 5:18-20; 6:1.

19. പൗലൊസ്‌ ഇന്നത്തെ ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​കർക്ക്‌, വിശേ​ഷാൽ മേൽവി​ചാ​ര​കൻമാർക്ക്‌, ഏതു വിവിധ വിധങ്ങ​ളിൽ മുന്തിയ മാതൃക വെച്ചു?

19 തീർച്ച​യാ​യും ക്രിസ്‌തീയ ശുശ്രൂ​ഷ​കർക്ക്‌ അനുക​രി​ക്കാൻ വിശി​ഷ്ട​മായ ഒരു മാതൃ​ക​യാ​ണു പൗലൊസ്‌ വെച്ചത്‌. ഒരു സംഗതി പറഞ്ഞാൽ, അവൻ നിശ്വസ്‌ത എബ്രായ തിരു​വെ​ഴു​ത്തു​കളെ വിലമ​തി​ക്കു​ക​യും പഠിക്കു​ക​യും ചെയ്‌തു, ആവർത്തിച്ച്‌ അവയിൽനിന്ന്‌ ഉദ്ധരി​ക്കു​ക​യും സൂചി​പ്പി​ക്കു​ക​യും ബാധക​മാ​ക്കു​ക​യും ചെയ്‌തു. (2 കൊരി. 6:2, 16-18; 7:1; 8:15; 9:9; 13:1; യെശ. 49:8; ലേവ്യ. 26:12; യെശ. 52:11; യെഹെ. 20:41; 2 ശമൂ. 7:14; ഹോശേ. 1:10) മാത്ര​വു​മല്ല, ഒരു മേൽവി​ചാ​ര​ക​നെന്ന നിലയിൽ അവൻ ആട്ടിൻകൂ​ട്ട​ത്തോട്‌ അഗാധ​മായ താത്‌പ​ര്യം പ്രകട​മാ​ക്കു​ക​യും “ഞാൻ അതിസ​ന്തോ​ഷ​ത്തോ​ടെ നിങ്ങളു​ടെ ജീവന്നു വേണ്ടി ചെലവി​ടു​ക​യും ചെലവാ​യി​പ്പോ​ക​യും ചെയ്യും” എന്നു പറയു​ക​യും ചെയ്‌തു. രേഖ വ്യക്തമാ​യി പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ, അവൻ സഹോ​ദ​രൻമാർക്കു​വേണ്ടി തന്നേത്തന്നെ മുഴു​വ​നാ​യി അർപ്പിച്ചു. (2 കൊരി. 12:15; 6:3-10) അവൻ പഠിപ്പി​ക്കു​ക​യും പ്രബോ​ധി​പ്പി​ക്കു​ക​യും കൊരി​ന്ത്യ​സ​ഭ​യി​ലെ കാര്യങ്ങൾ നേരെ​യാ​ക്കു​ക​യും ചെയ്യവേ അക്ഷീണം അധ്വാ​നി​ക്കു​ക​യാ​യി​രു​ന്നു. കൊരി​ന്ത്യ​രോട്‌, “ഇണയല്ലാ​പ്പിണ കൂടരു​തു” എന്നു പറഞ്ഞു​കൊണ്ട്‌ അവൻ ഇരുളി​നോ​ടു​ളള കൂട്ടാ​യ്‌മ​യ്‌ക്കെ​തി​രെ വ്യക്തമാ​യി മുന്നറി​യി​പ്പു നൽകി. അവരോ​ടു​ളള അവന്റെ സ്‌നേ​ഹ​പൂർവ​ക​മായ താത്‌പ​ര്യം നിമിത്തം “സർപ്പം ഹവ്വയെ ഉപായ​ത്താൽ ചതിച്ച​തു​പോ​ലെ” അവരുടെ മനസ്സുകൾ ദുഷി​ക്കു​ന്നതു കാണാൻ അവൻ ആഗ്രഹി​ച്ചില്ല. അതു​കൊണ്ട്‌, “വിശ്വാ​സ​ത്തിൽ ഇരിക്കു​ന്നു​വോ എന്നു നിങ്ങ​ളെ​ത്തന്നേ പരീക്ഷി​പ്പിൻ” എന്ന്‌ അവൻ ഹൃദയ​പൂർവം ബുദ്ധ്യു​പ​ദേ​ശി​ച്ചു. “സന്തോ​ഷ​ത്തോ​ടെ കൊടു​ക്കു​ന്ന​വനെ ദൈവം സ്‌നേ​ഹി​ക്കു​ന്നു” എന്നു പറഞ്ഞു​കൊണ്ട്‌ അവൻ ക്രിസ്‌തീയ ഔദാ​ര്യ​ത്തിന്‌ അവരെ പ്രചോ​ദി​പ്പി​ച്ചു. ദൈവ​ത്തി​ന്റെ അവർണ​നീ​യ​മായ സൗജന്യ​ദാ​നം നിമിത്തം അവൻതന്നെ ഏററവും വിലമ​തി​പ്പോ​ടു​കൂ​ടിയ നന്ദി ദൈവ​ത്തി​നു കൊടു​ത്തു. സത്യമാ​യി കൊരി​ന്തി​ലെ അവന്റെ സഹോ​ദ​രൻമാർ പൗലൊ​സി​ന്റെ ഹൃദയ​മാ​കുന്ന മാംസ​പ്പ​ല​ക​യിൽ ആലേഖ​നം​ചെ​യ്യ​പ്പെട്ടു. അവരുടെ താത്‌പ​ര്യ​ങ്ങൾക്കു​ളള അവന്റെ ധാരാ​ള​മായ സേവനം തീക്ഷ്‌ണ​ത​യു​ളള, നല്ല ഉണർവു​ളള ഒരു മേൽവി​ചാ​ര​കന്റെ മുഴു ലക്ഷണവു​മാ​യി​രു​ന്നു. നമുക്ക്‌ ഇന്ന്‌ എത്ര മുന്തിയ മാതൃക!—6:14; 11:3; 13:5; 9:7, 15; 3:2.

20. (എ) പൗലൊസ്‌ നമ്മുടെ മനസ്സു​കളെ ശരിയായ ദിശയിൽ ഉറപ്പി​ക്കു​ന്നത്‌ എങ്ങനെ? (ബി) രണ്ടു കൊരി​ന്ത്യർ ഏതു മഹത്തായ പ്രത്യാ​ശ​യി​ലേക്കു വിരൽചൂ​ണ്ടു​ന്നു?

20 പീഡാ​നു​ഭ​വ​സ​മ​യത്തെ ശക്തിയു​ടെ യഥാർഥ ഉറവെന്ന നിലയിൽ “മനസ്സലി​വു​ളള പിതാ​വും സർവ്വാ​ശ്വാ​സ​വും നൽകുന്ന ദൈവവു”മായവ​നി​ലേക്കു വിരൽചൂ​ണ്ടു​ന്ന​തി​നാൽ അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ നമ്മുടെ മനസ്സിനെ യഥാർഥ ദിശയിൽ നിർത്തു​ന്നു. തന്റെ പുതിയ ലോക​ത്തി​ലേ​ക്കു​ളള രക്ഷക്കു​വേണ്ടി നാം സഹിച്ചു​നിൽക്കേ​ണ്ട​തി​നു ‘നമുക്കു​ളള കഷ്ടത്തി​ലൊ​ക്കെ​യും നമ്മെ ആശ്വസി​പ്പി​ക്കു​ന്നത്‌’ അവനാണ്‌. “കൈപ്പ​ണി​യ​ല്ലാത്ത നിത്യ​ഭ​വ​ന​മാ​യി ദൈവ​ത്തി​ന്റെ ദാനമാ​യോ​രു കെട്ടിടം . . . സ്വർഗ്ഗ​ത്തിൽ” ഉണ്ടെന്നു​ളള മഹത്തായ പ്രത്യാ​ശ​യി​ലേ​ക്കും പൗലൊസ്‌ വിരൽചൂ​ണ്ടു​ക​യും “ഒരുത്തൻ ക്രിസ്‌തു​വി​ലാ​യാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞു​പോ​യി, ഇതാ അതു പുതു​താ​യി തീർന്നി​രി​ക്കു​ന്നു” എന്നു പറയു​ക​യും ചെയ്യുന്നു. തീർച്ച​യാ​യും രണ്ടു കൊരി​ന്ത്യ​രിൽ, പൗലൊ​സി​നെ​പ്പോ​ലെ സ്വർഗീ​യ​രാ​ജ്യ​ത്തെ അവകാ​ശ​പ്പെ​ടു​ത്തു​ന്ന​വർക്കു​വേ​ണ്ടി​യു​ളള അത്ഭുത​ക​ര​മായ ഉറപ്പിന്റെ വാക്കുകൾ അടങ്ങി​യി​രി​ക്കു​ന്നു.—1:3, 4; 5:1, 17.

[അധ്യയന ചോദ്യ​ങ്ങൾ]