ബൈബിൾ പുസ്തക നമ്പർ 50—ഫിലിപ്പിയർ
ബൈബിൾ പുസ്തക നമ്പർ 50—ഫിലിപ്പിയർ
എഴുത്തുകാരൻ: പൗലൊസ്
എഴുതിയ സ്ഥലം: റോം
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 60-61
1. (എ) ഫിലിപ്പിയർ സുവാർത്ത കേൾക്കാനിടയായതെങ്ങനെ? (ബി) ഫിലിപ്പിനഗരത്തെ സംബന്ധിച്ച് ഏതു ചരിത്ര പശ്ചാത്തലം താത്പര്യജനകമാണ്?
സുവാർത്ത മാസിഡോണിയയിൽ എത്തിക്കാൻ അപ്പോസ്തലനായ പൗലൊസിന് ഒരു ദർശനത്തിൽ ആഹ്വാനം ലഭിച്ചപ്പോൾ, അവനും അവന്റെ സഹപ്രവർത്തകരായ ലൂക്കൊസും ശീലാസും യുവാവായ തിമൊഥെയൊസും പെട്ടെന്ന് അനുസരിച്ചു. ഏഷ്യാമൈനറിലെ ത്രോവാസിൽനിന്ന് അവർ കപ്പൽമാർഗം നവപൊലിയിലേക്കു യാത്രചെയ്യുകയും 15 കിലോമീറ്റർ ദൂരത്തിൽ ഉൾപ്രദേശത്തു കിടക്കുന്ന ഫിലിപ്പിയിലേക്ക് ഒരു പർവതപാതയിലൂടെ ഉടൻതന്നെ പുറപ്പെടുകയും ചെയ്തു. ലൂക്കൊസ് ഈ നഗരത്തെ ‘മക്കദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണം’ എന്നു വർണിക്കുന്നു. (പ്രവൃ. 16:12) മാസിഡോണിയൻരാജാവായ ഫിലിപ്പ് II-ാമന്റെ (മഹാനായ അലക്സാണ്ടറിന്റെ പിതാവ്) പേരിൽ അതിനെ ഫിലിപ്പി എന്നു പേർവിളിച്ചു. അവൻ ഈ നഗരം പൊ.യു.മു. 356-ൽ ആണു പിടിച്ചടക്കിയത്. പിന്നീടതു റോമാക്കാർ പിടിച്ചെടുത്തു. അതു പൊ.യു.മു. 42-ൽ നിർണായകയുദ്ധങ്ങൾ നടന്ന സ്ഥലമായിരുന്നു, അവ പിന്നീട് ഔഗസ്തുസ് കൈസറായിത്തീർന്ന ഒക്ടേവ്യന്റെ സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചു. വിജയത്തിന്റെ ഓർമക്കായി അവൻ ഫിലിപ്പിയെ ഒരു റോമൻ കോളനിയാക്കി.
2. ഫിലിപ്പിയിലെ തന്റെ പ്രസംഗത്തിൽ പൗലൊസ് എന്ത് അഭിവൃദ്ധി വരുത്തി, ഏതു സംഭവങ്ങൾ അവിടത്തെ സഭയുടെ ആവിർഭാവത്തിന അകമ്പടിസേവിച്ചു?
2 ഒരു പുതിയ നഗരത്തിലെത്തിയാലുടൻ ആദ്യം യഹൂദൻമാരോടു പ്രസംഗിക്കുന്നതു പൗലൊസിന്റെ പതിവായിരുന്നു. എന്നിരുന്നാലും, പൊ.യു. 50-ൽ ആദ്യമായി അവൻ ഫിലിപ്പിയിൽ എത്തിയപ്പോൾ അവർ ചുരുക്കമാണെന്നും പ്രത്യക്ഷത്തിൽ ഒരു സിനഗോഗ് അവർക്കില്ലെന്നും അവൻ കണ്ടെത്തി, എന്തുകൊണ്ടെന്നാൽ പട്ടണത്തിനു പുറത്ത് ഒരു നദീതീരത്തു പ്രാർഥനക്കു കൂടിവരുന്നതായിരുന്നു അവരുടെ പതിവ്. പൗലൊസിന്റെ പ്രസംഗം പെട്ടെന്നു ഫലം കായിച്ചു. ആദ്യപരിവർത്തിതരിൽ ഒരാൾ ഒരു തൊഴിൽക്കാരിയും യഹൂദമതാനുസാരിയുമായ ലുദിയാ ആയിരുന്നു. അവൾ പെട്ടെന്നു ക്രിസ്തുവിനെക്കുറിച്ചുളള സത്യം സ്വീകരിക്കുകയും ഈ സഞ്ചാരികൾ അവളുടെ വീട്ടിൽ പാർക്കണമെന്നു നിർബന്ധിക്കുകയും ചെയ്തു. അവൾ “ഞങ്ങളെ നിർബന്ധിച്ചു” [“വരുത്തുകതന്നെ ചെയ്തു,” NW] എന്നു ലൂക്കൊസ് എഴുതുന്നു. എന്നിരുന്നാലും പെട്ടെന്നുതന്നെ എതിർപ്പിനെ അഭിമുഖീകരിച്ചു. പൗലൊസും ശീലാസും കോൽകൊണ്ട് അടിക്കപ്പെടുകയും പിന്നീടു തടവിലാക്കപ്പെടുകയും ചെയ്തു. അവർ തടവിലായിരുന്നപ്പോൾ ഒരു ഭൂകമ്പമുണ്ടായി. ജയിലധികാരിയും അവന്റെ കുടുംബവും പൗലൊസിനെയും ശീലാസിനെയും ശ്രദ്ധിക്കുകയും വിശ്വാസികളായിത്തീരുകയും ചെയ്തു. അടുത്ത ദിവസം പൗലൊസും ശീലാസും തടവിൽനിന്നു മോചിതരായി. അവർ നഗരം വിട്ടുപോകുന്നതിനുമുമ്പു ലുദിയായുടെ വീട്ടിൽ സഹോദരൻമാരെ സന്ദർശിച്ചു പ്രോത്സാഹിപ്പിച്ചു. പൗലൊസ് ഫിലിപ്പിയിലെ പുതിയ സഭയുടെ ജനനത്തെ ചുററിപ്പററിയുളള ഉപദ്രവങ്ങളുടെ സ്പഷ്ടമായ ഓർമകളുമായാണു പോയത്.—പ്രവൃ. 16:9-40.
3. പൗലൊസിനു ഫിലിപ്പിയസഭയുമായി ഏതു പിൽക്കാല സമ്പർക്കങ്ങൾ ഉണ്ടായി?
3 ഏതാനും വർഷങ്ങൾക്കുശേഷം, തന്റെ മൂന്നാം മിഷനറിപര്യടനകാലത്തു പൗലൊസിനു വീണ്ടും ഫിലിപ്പിയസഭ സന്ദർശിക്കാൻ കഴിഞ്ഞു. തുടർന്ന്, ആദ്യം സഭ സ്ഥാപിച്ച ശേഷം ഏതാണ്ടു പത്തു വർഷം കഴിഞ്ഞു ഫിലിപ്പിയിലെ സഹോദരൻമാരുടെ ഹൃദയസ്പൃക്കായ ഒരു സ്നേഹപ്രകടനം, ആ പ്രിയപ്പെട്ട സഭയുടെ പേരിൽ വിശുദ്ധ തിരുവെഴുത്തുകളിൽ സൂക്ഷിച്ചിരിക്കുന്ന നിശ്വസ്തലേഖനം അവർക്കെഴുതാൻ പൗലൊസിനെ പ്രേരിപ്പിച്ചു.
4. ഫിലിപ്പിയരുടെ എഴുത്തുകാരനെ തിരിച്ചറിയിക്കുന്നത് എന്ത്, ലേഖനത്തിന്റെ വിശ്വാസ്യതയെ തെളിയിക്കുന്നത് എന്ത്?
4 അതിന്റെ ഒന്നാമത്തെ വാക്യത്തിൽ പ്രസ്താവിച്ചിരിക്കുന്ന പ്രകാരം പൗലൊസ് ഈ ലേഖനം എഴുതിയെന്നുളളതു പൊതുവേ ബൈബിൾ ഭാഷ്യകാരൻമാർ അംഗീകരിച്ചിരിക്കുന്നു, അതിനു നല്ല കാരണവുമുണ്ട്. പോളിക്കാർപ്പ് (പൊ.യു. 69?-155?) ഫിലിപ്പിയർക്കുളള തന്റെ സ്വന്തം ലേഖനത്തിൽ പൗലൊസ് അവർക്ക് എഴുതിയിരുന്നതായി പറയുന്നുണ്ട്. ഇഗ്നേഷ്യസ്, ഐറേനിയസ്, തെർത്തുല്യൻ, അലക്സാണ്ട്രിയയിലെ ക്ലെമന്റ് എന്നിങ്ങനെയുളള ആദിമ ബൈബിൾഭാഷ്യകാരൻമാർ പൗലൊസിൽനിന്നെന്നപോലെ ഈ ലേഖനം ഉദ്ധരിക്കുന്നുണ്ട്. പൊ.യു. രണ്ടാം നൂററാണ്ടിലെ മുറേറേറാറിയൻ ശകലത്തിലും മറെറല്ലാ ആദിമ കാനോനുകളിലും അതു പരാമർശിക്കപ്പെട്ടിരിക്കുന്നു. അതു ചെസ്ററർ ബീററി പപ്പൈറസ് നമ്പർ 2-ൽ (P46) പൗലൊസിന്റെ വേറെ എട്ടു ലേഖനങ്ങളോടൊപ്പം കാണപ്പെടുന്നു, അവ പൊ.യു. ഏതാണ്ട് 200 മുതലുളളതാണെന്നു വിശ്വസിക്കപ്പെടുന്നു.
5. എഴുത്തിന്റെ സ്ഥലമായി റോമിലേക്കു വിരൽചൂണ്ടുന്നതെന്ത്?
5 എഴുത്തിന്റെ സ്ഥലവും തീയതിയും ന്യായമായ ഉറപ്പോടെ സ്ഥാപിക്കാൻ കഴിയും. എഴുതിയ സമയത്തു പൗലൊസ് റോമാചക്രവർത്തിയുടെ അംഗരക്ഷകന്റെ കാവലിൽ തടവുപുളളിയായിരുന്നു. അവനു ചുററും ധാരാളം ക്രിസ്തീയ പ്രവർത്തനം നടക്കുന്നുമുണ്ടായിരുന്നു. കൈസറുടെ കുടുംബത്തിലെ വിശ്വസ്തരിൽനിന്നുളള ആശംസകളോടെ അവൻ തന്റെ ലേഖനം അവസാനിപ്പിച്ചു. ഈ വസ്തുതകൾ ഒത്തുചേർന്നു ലേഖനം എഴുതപ്പെട്ട സ്ഥലമെന്ന നിലയിൽ റോമിലേക്കു വിരൽചൂണ്ടുന്നു.—ഫിലി. 1:7, 13, 14; 4:22; പ്രവൃ. 28:30, 31.
6. ഫിലിപ്പിയരുടെ എഴുത്തിന്റെ കാലംസംബന്ധിച്ച് എന്തു തെളിവുണ്ട്?
6 എന്നാൽ ലേഖനം എപ്പോഴാണ് എഴുതപ്പെട്ടത്? ഒരു ക്രിസ്ത്യാനിയെന്ന നിലയിലുളള പൗലൊസിന്റെ തടവിന്റെ വാർത്തയും അതിന്റെ കാരണങ്ങളും ചക്രവർത്തിയുടെ അകമ്പടിപ്പട്ടാളത്തിലും മററനേകരിലും എത്താൻതക്കവണ്ണം പൗലൊസ് അപ്പോൾത്തന്നെ റോമിൽ വേണ്ടത്ര ദീർഘകാലം കഴിഞ്ഞിരുന്നതായി തോന്നുന്നു. കൂടാതെ, എപ്പഫ്രൊദിത്തോസിനു പൗലൊസിനുവേണ്ടിയുളള ഒരു സംഭാവനയുമായി ഫിലിപ്പിയിൽനിന്ന് (ഏതാണ്ട് 1,000 കിലോമീററർ ദൂരത്തുനിന്നു) വരാനും റോമിലെ എപ്പഫ്രൊദിത്തോസിന്റെ രോഗവാർത്ത വീണ്ടും ഫിലിപ്പിയിൽ തിരിച്ചെത്താനും ഇതുസംബന്ധിച്ച ദുഃഖപ്രകടനങ്ങൾ ഫിലിപ്പിയിൽനിന്നു റോമിലെത്താനും സമയമുണ്ടായിരുന്നു. (ഫിലി. 2:25-30; 4:18) പൗലൊസിന്റെ റോമിലെ ആദ്യ തടവുവാസം പൊ.യു. ഏതാണ്ട് 59-61-ൽ നടന്നതുകൊണ്ടു റോമിലേക്കുളള അവന്റെ ആദ്യവരവിനുശേഷം ഒന്നോ അധികമോ വർഷം കഴിഞ്ഞു പൊ.യു. 60-ലോ 61-ലോ അവൻ ഈ ലേഖനമെഴുതിയിരിക്കാൻ നല്ല സാധ്യതയുണ്ട്.
7. (എ) പൗലൊസും ഫിലിപ്പിയരുമായി ഏതു ബന്ധം സ്ഥിതിചെയ്തിരുന്നു, എഴുതാൻ അവനെ പ്രേരിപ്പിച്ചത് എന്താണ്? (ബി) ഫിലിപ്പിയർ ഏതു തരം ലേഖനമാണ്?
7 സത്യവചനം മുഖേന ഈ മക്കളെ ഫിലിപ്പിയിൽ ഉളവാക്കിയതിൽ അനുഭവപ്പെട്ട പ്രസവവേദനയും പൗലൊസിന്റെ അനേകം സഞ്ചാരങ്ങളിലും പ്രയാസങ്ങളിലും പൗലൊസിനു ലഭിച്ച ഫിലിപ്പിയരുടെ പ്രീതിയും അവശ്യവസ്തുക്കളുടെ ദാനങ്ങൾ സഹിതമുളള ഔദാര്യവും മാസിഡോണിയയിലെ പ്രാരംഭ മിഷനറി അധ്വാനങ്ങളുടെമേലുളള യഹോവയുടെ അസാമാന്യമായ അനുഗ്രഹങ്ങളുമെല്ലാം ഒത്തുചേർന്നു പൗലൊസും ഫിലിപ്പിയസഹോദരൻമാരുമായി പരസ്പരസ്നേഹത്തിന്റെ ശക്തമായ ഒരു ബന്ധം ഉളവായി. ഇപ്പോൾ അവരുടെ ദയാപൂർവകമായ സംഭാവനയും അതിനെതുടർന്ന് എപ്പഫ്രൊദിത്തോസിനെയും റോമിലെ സുവാർത്തയുടെ പുരോഗതിയെയും സംബന്ധിച്ച അവരുടെ ആകാംക്ഷാപൂർവകമായ അന്വേഷണവും പരിപുഷ്ടിപ്പെടുത്തുന്ന പ്രോത്സാഹനത്തിന്റെ സ്നേഹോഷ്മളവും വാത്സല്യനിർഭരവുമായ ഒരു ലേഖനം അവർക്കെഴുതാൻ പൗലൊസിനെ പ്രചോദിപ്പിച്ചു.
ഫിലിപ്പിയരുടെ ഉളളടക്കം
8. (എ) പൗലൊസ് ഫിലിപ്പിയസഹോദരൻമാരിലുളള വിശ്വാസവും അവരോടുളള പ്രിയവും പ്രകടമാക്കുന്നത് എങ്ങനെ? (ബി) പൗലൊസ് തന്റെ തടവുബന്ധനങ്ങളെക്കുറിച്ച് എന്തു പറയുന്നു, അവൻ ഏതു ബുദ്ധ്യുപദേശം കൊടുക്കുന്നു?
8 സുവാർത്തയുടെ പ്രതിവാദവും പുരോഗമനവും (1:1-30). പൗലൊസും തിമൊഥെയൊസും അഭിവാദ്യങ്ങളയയ്ക്കുന്നു, “ഒന്നാം നാൾമുതൽ ഇതുവരെയും” സുവാർത്തക്കായി ഫിലിപ്പിയർ നൽകിയ സംഭാവനക്കു പൗലൊസ് ദൈവത്തിനു നന്ദി കൊടുക്കുന്നു. അവർ തങ്ങളുടെ നല്ല വേല പൂർത്തിയാക്കുമെന്ന് അവന് ആത്മവിശ്വാസമുണ്ട്, എന്തുകൊണ്ടെന്നാൽ അവർ തന്നോടുകൂടെ “സുവാർത്തയുടെ പ്രതിവാദവും നിയമപരമായ സ്ഥാപിക്കലും” ഉൾപ്പെടെ അനർഹദയയിൽ പങ്കാളികളാണ്. അവന് ആർദ്രപ്രിയത്തോടെ അവരിലെല്ലാം അലിവുതോന്നുകയും ‘നിങ്ങൾ പ്രാധാന്യമേറിയ കാര്യങ്ങൾ തിട്ടപ്പെടുത്തേണ്ടതിന് . . . നിങ്ങളുടെ സ്നേഹം ഇനിയും അധികമധികം പെരുകേണമെന്നാണു ഞാൻ തുടർന്നു പ്രാർഥിക്കുന്നത്’ എന്നു പറയുകയും ചെയ്യുന്നു. (1:5, 7, 9, 10, NW) തന്റെ തടവുബന്ധനങ്ങൾ പൊതുവിൽ അറിയപ്പെട്ടതിനാലും സഹോദരൻമാർ ദൈവവചനം നിർഭയം സംസാരിക്കാൻ പ്രോത്സാഹിതരായതിനാലും തനിക്കു “ഭവിച്ചതു സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു” എന്ന് അവർ അറിയാൻ പൗലൊസ് ആഗ്രഹിക്കുന്നു. പൗലൊസ് ഇപ്പോൾ മരിക്കുന്നതു പൗലൊസിനു ലാഭകരമായിരിക്കെ, അവരുടെ പുരോഗമനത്തിനും സന്തോഷത്തിനുംവേണ്ടി താൻ ജീവിച്ചിരിക്കുന്നതു കൂടുതൽ ആവശ്യമാണ് എന്ന് അവന് അറിയാം. സുവാർത്തക്കു യോഗ്യമായ ഒരു വിധത്തിൽ പെരുമാറാൻ അവൻ അവരെ ബുദ്ധ്യുപദേശിക്കുന്നു, എന്തുകൊണ്ടെന്നാൽ അവൻ അവരുടെ അടുക്കലേക്കു വന്നാലും ഇല്ലെങ്കിലും അവർ ഐക്യത്തിൽ പോരാടുകയാണെന്നും ‘എതിരാളികളാൽ യാതൊരു പ്രകാരത്തിലും ഭയപ്പെടുത്തപ്പെടുന്നില്ലെന്നും’ കേൾക്കാൻ അവൻ ആഗ്രഹിക്കുന്നു.—1:12, 28.
9. ഫിലിപ്പിയർക്കു ക്രിസ്തുവിന്റെ മാനസികഭാവം എങ്ങനെ പുലർത്താവുന്നതാണ്?
9 ക്രിസ്തുവിന്റെ അതേ മാനസികഭാവം പുലർത്തൽ (2:1-30). ‘സ്വന്തഗുണമല്ല, മററുളളവന്റെ ഗുണവും കൂടെ നോക്കി’ മനസ്സിന്റെ എളിമ ധരിക്കാൻ പൗലൊസ് ഫിലിപ്പിയരെ പ്രോത്സാഹിപ്പിക്കുന്നു. അവർ ക്രിസ്തുയേശുവിന്റെ അതേ മാനസികഭാവം ഉളളവരായിരിക്കണം. അവൻ ദൈവരൂപത്തിൽ സ്ഥിതിചെയ്തിരുന്നെങ്കിലും ഒരു മനുഷ്യനായിത്തീരുന്നതിനു തന്നെത്താൻ ഒഴിക്കുകയും മരണത്തോളമുളള അനുസരണത്തിൽ തന്നേത്തന്നെ താഴ്ത്തുകയും ചെയ്തു, തന്നിമിത്തം ദൈവം അവനെ ഉയർത്തി മററ് ഏതു നാമത്തിനും മേലായ നാമം കൊടുത്തു. “ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷക്കായി പ്രവർത്തിപ്പിൻ” എന്നു പൗലൊസ് അവരെ ഉദ്ബോധിപ്പിക്കുന്നു. “എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്വിൻ,” “ജീവന്റെ വചനം പ്രമാണിച്ചു”കൊണ്ടുമിരിക്കുക. (2:4, 12, 14, 15) തിമൊഥെയൊസിനെ അവരുടെ അടുക്കലേക്ക് അയയ്ക്കാൻ അവൻ പ്രത്യാശിക്കുന്നു, താൻതന്നെ താമസിയാതെ ചെല്ലുമെന്നും അവന് ആത്മവിശ്വാസമുണ്ട്. അവർ വീണ്ടും സന്തോഷിക്കേണ്ടതിന് അവൻ അവർക്കുവേണ്ടി എപ്പഫ്രൊദിത്തോസിനെ അയയ്ക്കുന്നു, അവൻ തന്റെ രോഗത്തിൽനിന്നു സൗഖ്യംപ്രാപിച്ചിരിക്കുന്നു.
10. പൗലൊസ് എങ്ങനെ ലാക്കിലേക്ക് ഓടിയിരിക്കുന്നു, അവൻ മററുളളവരോട് എന്തു ബുദ്ധ്യുപദേശിക്കുന്നു?
10 “ലാക്കിലേക്കു ഓടുന്നു” (3:1–4:23). ‘യഥാർഥ പരിച്ഛേദനക്കാരായ നാം നായ്ക്കളെ, വിച്ഛേദനക്കാരെ സൂക്ഷിക്കണം’ എന്നു പൗലൊസ് പറയുന്നു. ജഡത്തിൽ ആർക്കെങ്കിലും ആത്മവിശ്വാസത്തിനു കാരണങ്ങൾ ഉണ്ടെങ്കിൽ, പൗലൊസിന് അധികമുണ്ട്, പരിച്ഛേദനയേററ യഹൂദനും ഒരു പരീശനുമെന്ന നിലയിൽ അവന്റെ ചരിത്രം അതു തെളിയിക്കുന്നു. എന്നാൽ ഇതെല്ലാം അവൻ ‘തന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുളള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം’ ചേതമെന്നു പരിഗണിച്ചിരിക്കുന്നു. വിശ്വാസത്താലുളള നീതിയാൽ ‘മരിച്ചവരിൽനിന്നു നേരത്തെയുളള പുനരുത്ഥാനം പ്രാപിപ്പാൻ’ അവൻ പ്രത്യാശിക്കുന്നു. (3:2, 3, 8, 11, NW) അതുകൊണ്ടു ഞാൻ “പിമ്പിലുളളതു മറന്നും മുമ്പിലുളളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു” എന്നു പൗലൊസ് പറയുന്നു. പക്വതയുളളവർക്കെല്ലാം അതേ മാനസികഭാവം ഉണ്ടായിരിക്കട്ടെ. വയറിനെ ദൈവമാക്കിയിരിക്കുന്നവർ ഉണ്ട്. അവരുടെ മനസ്സു ഭൂമിയിലെ കാര്യങ്ങളിലാണ്, അവരുടെ അവസാനം നാശമാണ്. എന്നാൽ “നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു” എന്നു പൗലൊസ് ഉറപ്പിച്ചുപറയുന്നു.—3:13, 14, 20.
11. (എ) പരിചിന്തിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ട കാര്യങ്ങളേവ? (ബി) ഫിലിപ്പിയരുടെ ഔദാര്യം സംബന്ധിച്ചു പൗലൊസ് ഏതു പ്രസ്താവന ചെയ്യുന്നു?
11 ‘കർത്താവിൽ സന്തോഷിപ്പിൻ’ പൗലൊസ് ഉദ്ബോധിപ്പിക്കുന്നു, ‘നിങ്ങളുടെ സൗമ്യത [“ന്യായബോധം,” NW] സകല മനുഷ്യരും അറിയട്ടെ. സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും രമ്യമായതു ഒക്കെയും സൽക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾക. നിങ്ങൾ പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നോടുള്ള ബന്ധത്തിൽ കണ്ടതും പ്രാവർത്തികമാക്കുക, സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.’ (4:4-9) “ശക്തനാക്കുന്നവൻ മുഖാന്തരം” സകലത്തിനും തനിക്കു ശക്തിയുണ്ടെങ്കിലും തന്നെസംബന്ധിച്ച ഫിലിപ്പിയരുടെ ഔദാര്യപൂർവമായ ചിന്തകളിൽ പൗലൊസ് അതിയായി സന്തോഷിക്കുന്നു. അവർ നൽകിയ ദാനത്തിനുവേണ്ടി അവൻ അവർക്ക് ഊഷ്മളമായി നന്ദിപറയുന്നു. മാസിഡോണിയയിൽ അവൻ സുവാർത്ത ഘോഷിക്കാൻ തുടങ്ങിയതുമുതൽ അവർ കൊടുക്കലിൽ മികച്ചുനിന്നിരിക്കുന്നു. പകരമായി, ദൈവം അവരുടെ “ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും.” (4:13, 19) അവൻ കൈസറുടെ വീട്ടുകാർ ഉൾപ്പെടെ സകല വിശുദ്ധൻമാരിൽനിന്നും ആശംസകളയയ്ക്കുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
12. ഇന്നു നമുക്ക്, ഫിലിപ്പിയിലെ സഹോദരൻമാരെപ്പോലെ, എങ്ങനെ ദൈവത്തിന്റെ അംഗീകാരം നേടാനും നമ്മുടെ സഹോദരൻമാർക്കു സന്തോഷമായിത്തീരാനും കഴിയും?
12 ഫിലിപ്പിയരുടെ പുസ്തകം നമുക്ക് എത്ര പ്രയോജനപ്രദമാണ്! നാം തീർച്ചയായും യഹോവയുടെ അംഗീകാരവും നമ്മുടെ ക്രിസ്തീയ മേൽവിചാരകൻമാരിൽ നിന്ന്, പൗലൊസിൽനിന്നു ഫിലിപ്പിയിലെ സഭക്കു ലഭിച്ച അതേ തരം പ്രശംസയും ആഗ്രഹിക്കുന്നു. നാം ഫിലിപ്പിയരുടെ നല്ല മാതൃകയും പൗലൊസിൽനിന്നുളള സ്നേഹപൂർവകമായ ബുദ്ധ്യുപദേശവും പിന്തുടരുന്നുവെങ്കിൽ അതു നമ്മുടേതായിരിക്കാൻ കഴിയും. ഫിലിപ്പിയരെപ്പോലെ നാം ഔദാര്യം പ്രകടമാക്കണം, നമ്മുടെ സഹോദരൻമാർ പ്രയാസത്തിലകപ്പെടുമ്പോൾ അവരെ സഹായിക്കാൻ നാം തത്പരരായിരിക്കണം, സുവാർത്തയുടെ പ്രതിവാദത്തിലും നിയമപരമായ സ്ഥാപിക്കലിലും പങ്കെടുക്കുകയും വേണം. (1:3-7) നാം ‘ഏകാത്മാവിൽ നിലനിന്നു ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കയും’ വക്രതയും കോട്ടവുമുളള ഒരു തലമുറയിൽ “ജ്യോതിസ്സുകളെ”പ്പോലെ പ്രകാശിക്കുകയും വേണം. നാം ഈ കാര്യങ്ങൾ ചെയ്യുകയും ഗൗരവമുളള കാര്യങ്ങൾ തുടർന്നു പരിചിന്തിക്കുകയും ചെയ്യുമ്പോൾ, ഫിലിപ്പിയർ അപ്പോസ്തലനായ പൗലൊസിനു മകുടം ചാർത്തുന്ന സന്തോഷമായിത്തീർന്നതുപോലെ നമ്മുടെ സഹോദരൻമാർക്ക് ഒരു സന്തോഷമായിത്തീർന്നേക്കാം.—1:27; 2:15; 4:1, 8.
13. ഏതു വിധങ്ങളിൽ നമുക്ക് ഒററക്കെട്ടായി പൗലൊസിനെ അനുകരിക്കാം?
13 “നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ” എന്നു പൗലൊസ് പറയുന്നു. ഏതു വിധത്തിൽ അവനെ അനുകരിക്കാൻ? ഒരു വിധം എല്ലാ സാഹചര്യങ്ങളിലും സ്വയംപര്യാപ്തി ഉണ്ടായിരിക്കുന്നതാണ്. പൗലൊസിനു സമൃദ്ധി ഉണ്ടായാലും ദാരിദ്ര്യം ഉണ്ടായാലും ദൈവശുശ്രൂഷയിൽ തീക്ഷ്ണതയോടും സന്തോഷത്തോടും കൂടെ തുടരത്തക്കവണ്ണം പരാതികൂടാതെ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ അവൻ പഠിച്ചു. വിശ്വസ്ത സഹോദരൻമാരോട് ആർദ്രപ്രിയം പ്രകടമാക്കുന്നതിൽ എല്ലാവരും പൗലൊസിനെപ്പോലെയായിരിക്കുകയും വേണം. എന്തു വാത്സല്യപൂർവകമായ സന്തോഷത്തോടെയാണു തിമൊഥെയൊസിന്റെയും എപ്പഫ്രൊദിത്തോസിന്റെയും ശുശ്രൂഷയെക്കുറിച്ച് അവൻ സംസാരിച്ചത്! അവനു ഫിലിപ്പിയസഹോദരൻമാരോട് എത്ര അടുപ്പം തോന്നി, അവൻ അവരെ സംബോധനചെയ്തതു ‘പ്രിയരും വാഞ്ഛിതരും എന്റെ സന്തോഷവും കിരീടവും’ എന്നാണ്.—3:17; 4:1, 11, 12; 2:19-30.
14. ജീവന്റെ ലാക്കും രാജ്യവും സംബന്ധിച്ചു ഫിലിപ്പിയർക്കുളള ലേഖനം ഏതു നല്ല ബുദ്ധ്യുപദേശം നൽകുന്നു, വിശേഷിച്ച് ആരെയാണു ലേഖനം സംബോധനചെയ്യുന്നത്?
14 വേറെ ഏതു വിധത്തിലും പൗലൊസിനെ അനുകരിക്കാം? “ലാക്കിലേക്കു ഓടു”ന്നതിനാൽ! ‘ഗൗരവാവഹമായ കാര്യങ്ങളിൽ’ തങ്ങളുടെ മനസ്സു പതിപ്പിച്ചിരിക്കുന്ന എല്ലാവരും സ്വർഗത്തിലും ഭൂമിയിലുമുളള യഹോവയുടെ അത്യത്ഭുതകരമായ ക്രമീകരണത്തിൽ മർമപ്രധാനമായ താത്പര്യമുളളവരാണ്, അതിൻപ്രകാരം ‘എല്ലാ നാവും യേശുക്രിസ്തു കർത്താവു എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി പരസ്യമായി ഏററുപറയും.’ ഫിലിപ്പിയരിലെ വിശിഷ്ടമായ ബുദ്ധ്യുപദേശം ദൈവരാജ്യത്തോടുളള ബന്ധത്തിൽ നിത്യജീവൻ ആഗ്രഹിക്കുന്ന എല്ലാവരെയും ആ ലാക്കു പിന്തുടരാൻ പ്രോത്സാഹിപ്പിക്കുന്നു. എന്നിരുന്നാലും ഫിലിപ്പിയർക്കുളള ലേഖനം ‘പൗരത്വം സ്വർഗത്തിൽ സ്ഥിതിചെയ്യുന്ന’വരും “[ക്രിസ്തുവിന്റെ] മഹത്വമുളള ശരീരത്തോടു അനുരൂപമായി”ത്തീരാൻ ആകാംക്ഷാപൂർവം കാത്തിരിക്കുന്നവരുമായവരെയാണു മുഖ്യമായി സംബോധനചെയ്തിരിക്കുന്നത്. “പിമ്പിലുളളതു മറന്നും മുമ്പിലുളളതിന്നു ആഞ്ഞുംകൊണ്ടു” സ്വർഗരാജ്യത്തിലെ തങ്ങളുടെ മഹത്തായ അവകാശമായ “പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്ക് ഓടു”ന്നതിൽ ഇവരെല്ലാം അപ്പോസ്തലനായ പൗലൊസിനെ അനുകരിക്കട്ടെ!—4:8, NW; 2:10, 11; 3:13, 14, 20, 21.
[അധ്യയന ചോദ്യങ്ങൾ]