വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 55—2 തിമൊഥെയൊസ്‌

ബൈബിൾ പുസ്‌തക നമ്പർ 55—2 തിമൊഥെയൊസ്‌

ബൈബിൾ പുസ്‌തക നമ്പർ 55—2 തിമൊ​ഥെ​യൊസ്‌

എഴുത്തുകാരൻ: പൗലൊസ്‌

എഴുതിയ സ്ഥലം: റോം

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 65

1. പൊ.യു. ഏതാണ്ട്‌ 64-ൽ റോമിൽ ഏതു പീഡനം ആളിക്കത്തി, പ്രത്യ​ക്ഷ​ത്തിൽ ഏതു കാരണ​ത്താൽ?

 ഒരിക്കൽകൂ​ടി പൗലൊസ്‌ റോമിൽ തടവു​പു​ള​ളി​യാ​യി. അന്നു പൊ.യു. ഏതാണ്ട്‌ 65 ആയിരു​ന്നു. ഈ രണ്ടാം തടവു​വാ​സ​ത്തി​ന്റെ സാഹച​ര്യ​ങ്ങൾ ഒന്നാമ​ത്തേ​തി​നെ​ക്കാൾ വളരെ​യ​ധി​കം കഠിന​മാണ്‌. പൊ.യു. 64 ജൂ​ലൈ​യിൽ ഒരു വലിയ തീ റോമിൽ ആളിപ്പ​ടർന്നു നഗരത്തി​ലെ 14 മേഖല​ക​ളിൽ പത്തിലും വിപു​ല​മായ നാശനഷ്ടം വരുത്തി​ക്കൂ​ട്ടി. റോമൻച​രി​ത്ര​കാ​ര​നായ ററാസി​റ​റസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, “അഗ്നി​പ്ര​ളയം ഒരു ഉത്തരവി​ന്റെ ഫലമാ​ണെ​ന്നു​ളള കപടവി​ശ്വാ​സത്തെ നിഷ്‌കാ​സ​നം​ചെ​യ്യാൻ” നീറോ​യ്‌ക്കു കഴിഞ്ഞില്ല. “തത്‌ഫ​ല​മാ​യി, ശ്രുതി ഒഴിവാ​ക്കു​ന്ന​തിന്‌, വെറു​പ്പു​ള​വാ​ക്കുന്ന കാര്യങ്ങൾ നിമിത്തം ദ്വേഷി​ക്ക​പ്പെ​ട്ട​വ​രാ​യി, ജനസമൂ​ഹം ക്രിസ്‌ത്യാ​നി​കൾ എന്നു വിളിച്ച ഒരു വർഗത്തിൻമേൽ നീറോ കുററം കെട്ടി​വെ​ക്കു​ക​യും അവരെ അത്യന്തം തീവ്ര​മാ​യി ദണ്ഡന​മേൽപ്പി​ക്കു​ക​യും ചെയ്‌തു. . . . അധിക​വും നഗരത്തി​നു തീവെ​ച്ചു​വെന്ന കുററം നിമി​ത്തമല്ല, പിന്നെ​യോ മനുഷ്യ​വർഗ​ത്തോ​ടു​ളള വിദ്വേ​ഷം സംബന്ധിച്ച്‌ ഒരു വലിയ പുരു​ഷാ​രം കുററം ചുമത്ത​പ്പെട്ടു. അവരുടെ മരണങ്ങ​ളോ​ടു സകലതരം പരിഹാ​സ​വും കൂട്ട​പ്പെട്ടു. മൃഗചർമം​കൊണ്ട്‌ ആവരണം​ചെയ്‌ത അവരെ പട്ടികൾ കടിച്ചു​കീ​റു​ക​യും അവർ നശിക്കു​ക​യും ചെയ്‌തു, അല്ലെങ്കിൽ കുരി​ശു​ക​ളിൽ തറച്ചു, അല്ലെങ്കിൽ പകൽവെ​ളി​ച്ചം തീർന്ന​പ്പോൾ രാത്രി​യി​ലെ ദീപാ​ല​ങ്കാ​ര​ത്തി​നു​ത​കു​ന്ന​തി​നു തീക്കി​ര​യാ​ക്കാൻ വിധി​ക്കു​ക​യും ദഹിപ്പി​ക്കു​ക​യും ചെയ്‌തു. ഈ പ്രദർശ​ന​ത്തി​നു നീറോ തന്റെ തോട്ടങ്ങൾ വിട്ടു​കൊ​ടു​ത്തു . . . ഒരു സഹതാ​പ​വി​കാ​രം ഉയർന്നു​വന്നു; എന്തെന്നാൽ അവരെ നശിപ്പി​ച്ചു​കൊ​ണ്ടി​രു​ന്നതു വിചാ​രി​ച്ച​തു​പോ​ലെ പൊതു​ജന നൻമക്കാ​യി​രു​ന്നില്ല, പിന്നെ​യോ ഒരു മമനു​ഷ്യ​ന്റെ ക്രൂര​തയെ തൃപ്‌തി​പ്പെ​ടു​ത്താ​നാ​യി​രു​ന്നു.” a

2. ഏതു സാഹച​ര്യ​ങ്ങ​ളിൽ പൗലൊസ്‌ രണ്ടു തിമൊ​ഥെ​യൊസ്‌ എഴുതി, അവൻ ഒനേസി​ഫൊ​രൊ​സി​നെ​ക്കു​റി​ച്ചു വിലമ​തി​പ്പോ​ടെ സംസാ​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

2 പൗലൊസ്‌ വീണ്ടും റോമിൽ തടവു​കാ​ര​നാ​യത്‌ ഈ ഉഗ്ര പീഡന​ത​രം​ഗ​ത്തി​ന്റെ സമയ​ത്തോ​ട​ടു​ത്താ​യി​രി​ക്കാ​നി​ട​യുണ്ട്‌. ഇപ്പോൾ അവൻ ബന്ധനസ്ഥ​നാ​യി​രു​ന്നു. വിമോ​ചി​ത​നാ​കാൻ അവൻ പ്രതീ​ക്ഷി​ച്ചില്ല, അന്തിമ​വി​ധി​യും നടപ്പി​ലാ​ക്ക​ലും പ്രതീ​ക്ഷി​ക്കു​ക​മാ​ത്രം ചെയ്‌തു. സന്ദർശകർ ചുരു​ക്ക​മാ​യി​രു​ന്നു. തീർച്ച​യാ​യും ആരെങ്കി​ലും പരസ്യ​മാ​യി ക്രിസ്‌ത്യാ​നി​യെന്നു സ്വയം തിരി​ച്ച​റി​യി​ക്കു​ന്നത്‌ അറസ്‌റ​റി​ന്റെ​യും ദണ്ഡനത്താ​ലു​ളള മരണത്തി​ന്റെ​യും അപകടം ക്ഷണിച്ചു​വ​രു​ത്തു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ എഫേസൂ​സിൽനി​ന്നു​ളള തന്റെ സന്ദർശ​ക​നെ​സം​ബ​ന്ധി​ച്ചു പൗലൊ​സി​നു വിലമ​തി​പ്പോ​ടെ എഴുതാൻ കഴിഞ്ഞു: “പലപ്പോ​ഴും എന്നെ തണുപ്പി​ച്ച​വ​നായ ഒനേസി​ഫൊ​രൊ​സി​ന്റെ കുടും​ബ​ത്തി​ന്നു കർത്താവു കരുണ നൽകു​മാ​റാ​കട്ടെ. അവൻ എന്റെ ചങ്ങല​യെ​ക്കു​റി​ച്ചു ലജ്ജിക്കാ​തെ ഞാൻ റോമ​യിൽ എത്തിയ ഉടനെ താത്‌പ​ര്യ​ത്തോ​ടെ എന്നെ തിരഞ്ഞു കണ്ടെത്തു​ക​യും ചെയ്‌തു.” (2 തിമൊ. 1:16, 17) മരണനി​ഴ​ലിൻകീ​ഴിൽ എഴുതി​ക്കൊ​ണ്ടു പൗലൊസ്‌, “ക്രിസ്‌തു​യേ​ശു​വി​ലു​ളള ജീവന്റെ വാഗ്‌ദ​ത്ത​പ്ര​കാ​രം ദൈ​വേ​ഷ്ട​ത്താൽ ക്രിസ്‌തു​യേ​ശു​വി​ന്റെ അപ്പൊ​സ്‌തലൻ” എന്നു തന്നേത്തന്നെ വിളി​ക്കു​ന്നു. (1:1) ക്രിസ്‌തു​യേ​ശു​വി​നോട്‌ ഐക്യ​ത്തി​ലു​ളള ജീവൻ തനിക്കു ലഭിക്കാ​നി​രി​ക്കു​ക​യാ​ണെന്നു പൗലൊ​സി​ന​റി​യാ​മാ​യി​രു​ന്നു. അന്നറി​യ​പ്പെട്ട ലോക​ത്തിൽ യെരു​ശ​ലേം​മു​തൽ റോം​വരെ, ഒരുപക്ഷേ സ്‌പെ​യിൻവ​രെ​പോ​ലും, അനേകം മുഖ്യ​ന​ഗ​ര​ങ്ങ​ളിൽ അവൻ പ്രസം​ഗി​ച്ചി​രു​ന്നു. (റോമ. 15:24, 28) അവൻ വിശ്വ​സ്‌ത​ത​യോ​ടെ അവസാ​ന​ത്തോ​ളം ഓടി​യി​രു​ന്നു.—2 തിമൊ. 4:6-8.

3. രണ്ടു തിമൊ​ഥെ​യൊസ്‌ എപ്പോൾ എഴുതി, അതു യുഗങ്ങ​ളി​ലെ​ല്ലാം ക്രിസ്‌ത്യാ​നി​കൾക്കു പ്രയോ​ജ​നം​ചെ​യ്‌തി​രി​ക്കു​ന്നത്‌ എങ്ങനെ?

3 ഈ ലേഖനം പൗലൊ​സി​ന്റെ രക്തസാ​ക്ഷി​മ​ര​ണ​ത്തി​നു തൊട്ടു​മു​മ്പു പൊ.യു. ഏകദേശം 65-ൽ എഴുതി​യി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌. തിമൊ​ഥെ​യൊസ്‌ അപ്പോ​ഴും എഫേസൂ​സി​ലാ​യി​രു​ന്നി​രി​ക്കണം, കാരണം അവിടെ കഴിയാൻ പൗലൊസ്‌ അവനെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. (1 തിമൊ. 1:3) ഇപ്പോൾ, പെട്ടെന്നു തന്റെ അടുക്കൽ വരാൻ പൗലൊസ്‌ തിമൊ​ഥെ​യൊ​സി​നെ രണ്ടു പ്രാവ​ശ്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. കൂടെ മർക്കൊ​സി​നെ​യും ത്രോ​വാ​സിൽ പൗലൊസ്‌ വെച്ചേ​ച്ചു​പോന്ന അങ്കിയും ചുരു​ളു​ക​ളും കൊണ്ടു​പോ​രാ​നും അവൻ ആവശ്യ​പ്പെ​ടു​ന്നു. (2 തിമൊ. 4:9, 11, 13, 21) ഇത്ര വിഷമ​ക​ര​മായ ഒരു സമയത്ത്‌ എഴുത​പ്പെട്ട ഈ ലേഖന​ത്തിൽ തിമൊ​ഥെ​യൊ​സി​നു ശക്തമായ പ്രോ​ത്സാ​ഹനം അടങ്ങി​യി​രു​ന്നു. അന്നുമു​ത​ലു​ളള എല്ലാ യുഗങ്ങ​ളി​ലും സത്യ​ക്രി​സ്‌ത്യാ​നി​കൾക്കു പ്രയോ​ജ​ന​ക​ര​മായ പ്രോ​ത്സാ​ഹനം തുടർന്നു നൽകു​ക​യും ചെയ്‌തി​രി​ക്കു​ന്നു.

4. രണ്ടു തിമൊ​ഥെ​യൊസ്‌ വിശ്വാ​സ്യ​വും കാനോ​നി​ക​വു​മാ​ണെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

4 ഒന്നു തിമൊ​ഥെ​യൊസ്‌ കീഴിൽ പറഞ്ഞു​ക​ഴിഞ്ഞ കാരണ​ങ്ങ​ളാൽ രണ്ടു തിമൊ​ഥെ​യൊസ്‌ എന്ന പുസ്‌തകം വിശ്വാ​സ്യ​വും കാനോ​നി​ക​വു​മാണ്‌. അതു പൊ.യു. രണ്ടാം നൂററാ​ണ്ടി​ലെ പോളി​ക്കാർപ്പ്‌ ഉൾപ്പെടെ ആദിമ എഴുത്തു​കാ​രാ​ലും ഭാഷ്യ​കാ​രൻമാ​രാ​ലും അംഗീ​ക​രി​ക്ക​പ്പെ​ടു​ക​യും ഉപയോ​ഗി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു.

രണ്ടു തിമൊ​ഥെ​യൊ​സി​ന്റെ ഉളളടക്കം

5. തിമൊ​ഥെ​യൊ​സിൽ ഏതു തരം വിശ്വാ​സം കുടി​കൊ​ള​ളു​ന്നു, എന്നാലും അവൻ എന്തു ചെയ്‌തു​കൊ​ണ്ടി​രി​ക്കണം?

5 “ആരോ​ഗ്യ​പ്ര​ദ​മായ വചനങ്ങ​ളു​ടെ മാതൃക പിടി​ച്ചു​കൊൾക” (1:1–3:17). തന്റെ പ്രാർഥ​ന​ക​ളിൽ തിമൊ​ഥെ​യൊ​സി​നെ താൻ ഒരിക്ക​ലും മറന്നു​പോ​കു​ന്നി​ല്ലെ​ന്നും അവനെ കാണാൻ താൻ വാഞ്‌ഛി​ക്കു​ന്നു​വെ​ന്നും പൗലൊസ്‌ തിമൊ​ഥെ​യൊ​സി​നോ​ടു പറയുന്നു. തിമൊ​ഥെ​യൊ​സി​ലു​ള്ള​തും ആദ്യം അവന്റെ വല്യമ്മ​യായ ലോവീ​സി​ലും അമ്മയായ യൂനി​ക്ക​യി​ലും കുടി​കൊ​ണ്ടി​രു​ന്ന​തു​മായ ‘നിർവ്യാ​ജ​വി​ശ്വാ​സം’ അവൻ ഓർക്കു​ന്നു. തിമൊ​ഥെ​യൊസ്‌ തന്നിലു​ളള വരത്തെ ഒരു തീപോ​ലെ ജ്വലി​പ്പി​ക്കണം, ‘എന്തു​കൊ​ണ്ടെ​ന്നാൽ ഭീരു​ത്വ​ത്തി​ന്റെ ആത്മാവി​നെ അല്ല, ശക്തിയു​ടെ​യും സ്‌നേ​ഹ​ത്തി​ന്റെ​യും സുബോ​ധ​ത്തി​ന്റെ​യും ആത്മാവി​നെ​യ​ത്രേ ദൈവം തന്നതു.’ അതു​കൊണ്ട്‌ അവൻ സുവാർത്ത​ക്കു​വേണ്ടി സാക്ഷീ​ക​രി​ക്കു​ന്ന​തി​ലും തിൻമ സഹിക്കു​ന്ന​തി​ലും ലജ്ജിക്കാ​തി​രി​ക്കട്ടെ, എന്തു​കൊ​ണ്ടെ​ന്നാൽ രക്ഷകനായ ക്രിസ്‌തു​യേ​ശു​വി​ന്റെ പ്രത്യ​ക്ഷ​ത​യാൽ ദൈവ​ത്തി​ന്റെ അനർഹദയ വ്യക്തമാ​യി പ്രകട​മാ​യി​രി​ക്കു​ന്നു. തിമൊ​ഥെ​യൊസ്‌ പൗലൊ​സിൽനി​ന്നു കേട്ട “ആരോ​ഗ്യാ​വ​ഹ​മായ വചനങ്ങ​ളു​ടെ മാതൃക പിടിച്ചു”കൊള​ളണം, ഒരു നല്ല ഉപനി​ധി​യാ​യി അതിനെ കാത്തു​കൊ​ണ്ടു​തന്നെ.—1:5, 7, 13, NW.

6. പഠിപ്പി​ക്കൽ സംബന്ധി​ച്ചു പൗലൊസ്‌ എന്തു ബുദ്ധ്യു​പ​ദേശം നൽകുന്നു, തിമൊ​ഥെ​യൊ​സിന്‌ ഒരു അംഗീ​കൃ​ത​വേ​ല​ക്കാ​ര​നും മാന്യ​ത​യു​ളള പാത്ര​വു​മാ​യി​രി​ക്കാൻ എങ്ങനെ കഴിയു​മാ​യി​രു​ന്നു?

6 തിമൊ​ഥെ​യൊസ്‌ പൗലൊ​സിൽനി​ന്നു കേട്ട കാര്യങ്ങൾ “മററു​ള​ള​വരെ ഉപദേ​ശി​പ്പാൻ സമർത്ഥ​രായ വിശ്വ​സ്‌ത​മ​നു​ഷ്യ​രെ” ഭരമേൽപ്പി​ക്കണം. തിമൊ​ഥെ​യൊസ്‌ സ്വയം ക്രിസ്‌തു​യേ​ശു​വി​ന്റെ ഒരു നല്ല ഭടനെന്നു തെളി​യി​ക്കണം. ഒരു ഭടൻ വ്യാപാര നൂലാ​മാ​ലകൾ വർജി​ക്കു​ന്നു. മാത്ര​വു​മല്ല, കളിക​ളിൽ കീരിടം ലഭിക്കു​ന്നവൻ ചട്ടപ്ര​കാ​രം പോരാ​ടു​ന്നു. വിവേചന നേടു​ന്ന​തി​നു തിമൊ​ഥെ​യൊസ്‌ പൗലൊ​സി​ന്റെ വാക്കു​കൾക്കു നിരന്തര ചിന്ത കൊടു​ക്കണം. ഓർക്കു​ക​യും മററു​ള​ള​വരെ ഓർമി​പ്പി​ക്കു​ക​യും ചെയ്യേണ്ട പ്രധാ​ന​പ്പെട്ട കാര്യങ്ങൾ, ‘യേശു​ക്രി​സ്‌തു ദാവീ​ദി​ന്റെ സന്തതി​യാ​യി ജനിച്ചു മരിച്ചി​ട്ടു ഉയിർത്തെ​ഴു​ന്നേ​ററു’വെന്നും രക്ഷയും ക്രിസ്‌തു​വി​നോ​ടു​ളള ഐക്യ​ത്തിൽ അവനോ​ടു​കൂ​ടെ രാജാ​ക്കൻമാ​രാ​യി വാഴു​ന്ന​തി​ലു​ളള നിത്യ​മ​ഹ​ത്ത്വ​വു​മാ​ണു സഹിച്ചു​നിൽക്കുന്ന തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വർക്കു​ളള പ്രതി​ഫ​ലങ്ങൾ എന്നുമു​ള​ള​താണ്‌. അർബു​ദ​വ്യാ​ധി​പോ​ലെ വ്യാപി​ക്കുന്ന ഭക്തിവി​രു​ദ്ധ​മായ വൃഥാ​ലാ​പ​ങ്ങ​ളിൽനിന്ന്‌ ഒഴിഞ്ഞു​നി​ന്നു​കൊ​ണ്ടു ദൈവ​ത്തിന്‌ ഒരു അംഗീ​കൃ​ത​വേ​ല​ക്കാ​ര​നാ​യി തന്നേത്തന്നെ കാഴ്‌ച​വെ​ക്കാൻ തിമൊ​ഥെ​യൊസ്‌ തന്റെ പരമാ​വധി പ്രവർത്തി​ക്കേ​ണ്ട​താണ്‌. ഒരു വലിയ ഭവനത്തിൽ മാന്യ​ത​യു​ളള ഒരു പാത്രം മാന്യ​ത​യി​ല്ലാത്ത ഒരു പാത്ര​ത്തിൽനി​ന്നു മാററി​വെ​ക്കു​ന്ന​തു​പോ​ലെ, “യൌവ​ന​മോ​ഹ​ങ്ങളെ വിട്ടോ​ടി നീതി​യും വിശ്വാ​സ​വും സ്‌നേ​ഹ​വും ശുദ്ധ ഹൃദയ​ത്തോ​ടെ കർത്താ​വി​നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവ​രോ​ടും സമാധാ​ന​വും ആചരിക്ക” എന്നു പൗലൊസ്‌ തിമൊ​ഥെ​യൊ​സി​നെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു. കർത്താ​വി​ന്റെ അടിമ എല്ലാവ​രോ​ടും ശാന്തനും സൗമ്യ​ത​യോ​ടെ പ്രബോ​ധി​പ്പി​ച്ചു​കൊ​ണ്ടു പഠിപ്പി​ക്കാൻ യോഗ്യ​നും ആയിരി​ക്കേ​ണ്ട​തുണ്ട്‌.—2:2, 8, 22.

7. നിശ്വസ്‌ത തിരു​വെ​ഴു​ത്തു​കൾ “അന്ത്യകാ​ലത്തു” വിശേ​ഷാൽ പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

7 “അന്ത്യകാ​ലത്തു” ഇടപെ​ടാൻ പ്രയാ​സ​മായ ദുർഘ​ട​സ​മ​യ​ങ്ങ​ളും “എപ്പോ​ഴും പഠിച്ചി​ട്ടും ഒരിക്ക​ലും സത്യത്തി​ന്റെ പരിജ്ഞാ​നം പ്രാപി​പ്പാൻ കഴിയാത്ത”വരായി തങ്ങളുടെ ദൈവി​ക​ഭ​ക്തി​പ്ര​ക​ടനം വ്യാജ​മാ​ണെന്നു തെളി​യുന്ന ആളുക​ളും ഉണ്ടായി​രി​ക്കും. എന്നാൽ തിമൊ​ഥെ​യൊസ്‌ പൗലൊ​സി​ന്റെ പഠിപ്പി​ക്ക​ലി​നെ​യും അവന്റെ ജീവി​ത​ഗ​തി​യെ​യും കർത്താവ്‌ അവനെ വിടു​വിച്ച അവന്റെ പീഡന​ങ്ങ​ളെ​യും അടുത്തു പിന്തു​ടർന്നി​രി​ക്കു​ന്നു. “എന്നാൽ ക്രിസ്‌തു​യേ​ശു​വിൽ ഭക്തി​യോ​ടെ ജീവി​പ്പാൻ മനസ്സു​ള​ള​വർക്കു എല്ലാം ഉപദ്രവം ഉണ്ടാകും” എന്ന്‌ അവൻ കൂട്ടി​ച്ചേർക്കു​ന്നു. എന്നിരു​ന്നാ​ലും, തിമൊ​ഥെ​യൊസ്‌ തന്നെ രക്ഷക്കു ജ്ഞാനി​യാ​ക്കു​വാൻ പ്രാപ്‌ത​മായ, ശൈശ​വം​മു​തൽ പഠിച്ച കാര്യ​ങ്ങ​ളിൽ തുടരണം, എന്തു​കൊ​ണ്ടെ​ന്നാൽ ‘എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും പ്രയോ​ജ​ന​പ്ര​ദ​വു​മാ​കു​ന്നു.’3:1, 7, 12, 16, NW.

8. എന്തു ചെയ്യാൻ പൗലൊസ്‌ തിമൊ​ഥെ​യൊ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു, ഈ ബന്ധത്തിൽ പൗലൊസ്‌ എങ്ങനെ ആഹ്ലാദി​ക്കു​ന്നു?

8 ശുശ്രൂഷ നിറപ​ടി​യാ​യി നിവർത്തി​ക്കൽ (4:1-22). അടിയ​ന്തി​ര​ത​യോ​ടെ “വചനം പ്രസംഗി”ക്കാൻ പൗലൊസ്‌ തിമൊ​ഥെ​യൊ​സി​നോട്‌ ആജ്ഞാപി​ക്കു​ന്നു. (4:2) ആളുകൾ ആരോ​ഗ്യാ​വ​ഹ​മായ പഠിപ്പി​ക്കൽ പൊറു​ക്കാ​തെ വ്യാ​ജോ​പ​ദേ​ഷ്ടാ​ക്ക​ളി​ലേക്കു തിരി​യുന്ന കാലം വരും, എന്നാൽ തിമൊ​ഥെ​യൊസ്‌ സുബോ​ധം പാലി​ക്കു​ക​യും ‘ഒരു സുവി​ശേ​ഷ​കന്റെ പ്രവൃത്തി ചെയ്യു​ക​യും അവന്റെ ശുശ്രൂഷ നിറപ​ടി​യാ​യി നിവർത്തി​ക്കു​ക​യും’ ചെയ്യട്ടെ. തന്റെ മരണം ആസന്നമാ​ണെന്നു തിരി​ച്ച​റി​ഞ്ഞു​കൊ​ണ്ടു താൻ നല്ല പോർ പൊരു​തി​യി​രി​ക്കു​ന്ന​തി​ലും അവസാ​നം​വരെ ഓട്ടം ഓടു​ക​യും വിശ്വാ​സം കാക്കു​ക​യും ചെയ്‌തി​രി​ക്കു​ന്ന​തി​ലും പൗലൊസ്‌ ആഹ്ലാദി​ക്കു​ന്നു. ഇപ്പോൾ അവൻ “നീതി​യു​ടെ കിരീട”മാകുന്ന പ്രതി​ഫ​ല​ത്തിന്‌ ആത്മവി​ശ്വാ​സ​ത്തോ​ടെ നോക്കി​പ്പാർത്തി​രി​ക്കു​ക​യാണ്‌.—4:5, 8.

9. കർത്താ​വി​ന്റെ ശക്തിയിൽ പൗലൊസ്‌ എന്തു വിശ്വാ​സം പ്രകട​മാ​ക്കു​ന്നു?

9 പെട്ടെന്നു തന്റെ അടുക്കൽ വരാൻ തിമൊ​ഥെ​യൊ​സി​നെ പൗലൊസ്‌ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും യാത്ര​സം​ബ​ന്ധി​ച്ചു നിർദേ​ശങ്ങൾ കൊടു​ക്കു​ക​യും ചെയ്യുന്നു. പൗലൊസ്‌ തന്റെ ആദ്യ​പ്ര​തി​വാ​ദം നടത്തി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ എല്ലാവ​രും അവനെ കൈവി​ട്ടു, എന്നാൽ ജനതക​ളു​ടെ ഇടയിൽ പ്രസംഗം പൂർണ​മാ​യി നിവർത്തി​ക്ക​പ്പെ​ടേ​ണ്ട​തി​നു കർത്താവ്‌ അവനിൽ ശക്തി പകർന്നു. അതേ, കർത്താവ്‌ അവനെ ഏതു ദുഷ്ട​പ്ര​വൃ​ത്തി​യിൽനി​ന്നും വിടു​വി​ക്കു​ക​യും തന്റെ സ്വർഗീ​യ​രാ​ജ്യ​ത്തി​നു​വേണ്ടി രക്ഷിക്കു​ക​യും ചെയ്യും എന്ന്‌ അവന്‌ ആത്മവി​ശ്വാ​സ​മുണ്ട്‌.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

10. (എ) രണ്ടു തിമൊ​ഥെ​യൊ​സിൽ ‘എല്ലാ തിരു​വെ​ഴു​ത്തു​ക​ളു​ടെ​യും’ പ്രത്യേക പ്രയോ​ജനം ഊന്നി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌ എങ്ങനെ, ക്രിസ്‌ത്യാ​നി​കൾ ആരാകാൻ കഠിന​ശ്രമം ചെയ്യണം? (ബി) ഏതു സ്വാധീ​നം ഒഴിവാ​ക്കേ​ണ്ട​താണ്‌, ഇത്‌ എങ്ങനെ ചെയ്യാ​വു​ന്ന​താണ്‌? (സി) എന്തിന്റെ അടിയ​ന്തി​രാ​വ​ശ്യം തുടരു​ന്നു?

10 ‘എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും പ്രയോ​ജ​ന​പ്ര​ദ​വു​മാ​കു​ന്നു.’ എന്തിനു പ്രയോ​ജ​ന​പ്രദം? “ദൈവ​ത്തി​ന്റെ മനുഷ്യൻ തികച്ചും യോഗ്യൻ, സകല സത്‌പ്ര​വൃ​ത്തി​ക്കും പൂർണ​മാ​യി സജ്ജീകൃ​തൻ ആയിരി​ക്കേ​ണ്ട​തി​നു പഠിപ്പി​ക്കു​ന്ന​തിന്‌, ശാസി​ക്കു​ന്ന​തിന്‌, കാര്യങ്ങൾ നേരേ​യാ​ക്കു​ന്ന​തിന്‌, നീതി​യിൽ ശിക്ഷണം കൊടു​ക്കു​ന്ന​തിന്‌” എന്നു പൗലൊസ്‌ തിമൊ​ഥെ​യൊ​സി​നുള്ള തന്റെ രണ്ടാമത്തെ ലേഖന​ത്തിൽ നമ്മോടു പറയുന്നു. (3:16, 17, NW) അങ്ങനെ ‘പഠിപ്പി​ക്കലി’ന്റെ പ്രയോ​ജനം ഈ ലേഖന​ത്തിൽ ഊന്നി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നു. ഇന്നത്തെ സകല നീതി​സ്‌നേ​ഹി​ക​ളും വചനത്തി​ന്റെ ഉപദേ​ഷ്ടാ​ക്ക​ളാ​യി​ത്തീ​രു​ന്ന​തി​നു കഠിന​ശ്ര​മം​ചെ​യ്യു​ന്ന​തി​ലും “സത്യവ​ച​നത്തെ യഥാർത്ഥ​മാ​യി പ്രസം​ഗി​ച്ചു​കൊ​ണ്ടു” ദൈവ​ത്തി​ന്റെ അംഗീ​കൃ​ത​വേ​ല​ക്കാ​രാ​യി​ത്തീ​രുന്ന​തി​നു പരമാ​വധി പ്രവർത്തി​ക്കു​ന്ന​തി​ലും ഈ ലേഖന​ത്തി​ലെ ജ്ഞാനോ​പ​ദേശം അനുസ​രി​ക്കാ​നാ​ഗ്ര​ഹി​ക്കും. തിമൊ​ഥെ​യൊ​സി​ന്റെ നാളിലെ എഫേസൂ​സി​ലെ​ന്ന​പോ​ലെ, ഈ ആധുനി​ക​നാ​ളി​ലും “എപ്പോ​ഴും പഠിച്ചി​ട്ടും ഒരിക്ക​ലും സത്യത്തി​ന്റെ പരിജ്ഞാ​നം പ്രാപി​പ്പാൻ കഴിയാത്ത”വരും തങ്ങൾ സ്വാർഥ​പൂർവം ആഗ്രഹി​ക്കുന്ന വിധത്തിൽ രസിപ്പി​ക്കുന്ന ഉപദേ​ഷ്ടാ​ക്കൾക്ക​നു​കൂ​ല​മാ​യി “പത്ഥ്യോ​പ​ദേശ”ത്തെ തളളി​ക്ക​ള​യു​ന്ന​വ​രും “ബുദ്ധി​യി​ല്ലാത്ത മൌഢ്യ​തർക്ക”ത്തിലേർപ്പെ​ടു​ന്ന​വ​രും ഉണ്ട്‌. (2:15, 23; 3:7; 4:3, 4) ഈ ദുഷി​പ്പി​ക്കുന്ന ലോക​സ്വാ​ധീ​നം ഒഴിവാ​ക്കു​ന്ന​തി​നു വിശ്വാ​സ​ത്തി​ലും സ്‌നേ​ഹ​ത്തി​ലും ‘പത്ഥ്യവ​ചനം മാതൃ​ക​യാ​ക്കി​ക്കൊ​ളേ​ള​ണ്ടത്‌’ ആവശ്യ​മാണ്‌. തന്നെയു​മല്ല, കൂടുതൽ കൂടുതൽ ആളുകൾ ‘ദൈവ​ത്തി​ന്റെ മനുഷ്യ​നായ’ തിമൊ​ഥെ​യൊ​സി​നെ​പ്പോ​ലെ സഭയ്‌ക്ക​ക​ത്തും പുറത്തും “മററു​ള​ള​വരെ ഉപദേ​ശി​പ്പാൻ സമർത്ഥ​രായ”വർ ആയിത്തീ​രേ​ണ്ട​തി​ന്റെ അടിയ​ന്തി​രാ​വ​ശ്യം ഉണ്ട്‌. ‘സൌമ്യ​ത​യോ​ടെ പഠിപ്പി​ക്കാൻ യോഗ്യർ’ ആയിത്തീർന്നു​കൊണ്ട്‌ ഈ ഉത്തരവാ​ദി​ത്വം വഹിക്കു​ന്ന​വ​രും ‘സകല ദീർഘ​ക്ഷ​മ​യോ​ടും ഉപദേ​ശ​ത്തോ​ടും കൂടെ’ വചനം പ്രസം​ഗി​ക്കു​ന്ന​വ​രു​മായ എല്ലാവ​രും സന്തുഷ്ട​രാ​കു​ന്നു!—1:13; 2:2, 24, 25; 4:2.

11. യുവജ​ന​ങ്ങ​ളെ​സം​ബ​ന്ധിച്ച്‌ ഏതു ബുദ്ധ്യു​പ​ദേശം നൽക​പ്പെ​ടു​ന്നു?

11 പൗലൊസ്‌ പ്രസ്‌താ​വി​ച്ച​തു​പോ​ലെ, തിമൊ​ഥെ​യൊസ്‌ ലോവീ​സി​ന്റെ​യും യൂനി​ക്ക​യു​ടെ​യും സ്‌നേ​ഹ​നിർഭ​ര​മായ പ്രബോ​ധനം നിമിത്തം “ബാല്യം​മു​തൽ [“ശൈശ​വം​മു​തൽ,” NW]” തിരു​വെ​ഴു​ത്തു​കൾ അറിഞ്ഞി​രു​ന്നു. “ശൈശവം മുതൽ” എന്നത്‌ ഇന്നു കുട്ടി​കൾക്കു ബൈബിൾ പ്രബോ​ധനം തുടങ്ങാ​നു​ളള സമയ​ത്തെ​യും സൂചി​പ്പി​ക്കു​ന്നു. എന്നാൽ പിൽക്കാല വർഷങ്ങ​ളിൽ, ആദിമ​കാല തീക്ഷ്‌ണ​ത​യാ​കുന്ന തീ കെട്ടട​ങ്ങു​ന്നു​വെ​ങ്കി​ലോ? പൗലൊ​സി​ന്റെ ബുദ്ധ്യു​പ​ദേശം കപടഭ​ക്തി​ര​ഹിത വിശ്വാ​സം കാത്തു​കൊ​ണ്ടു “ശക്തിയു​ടെ​യും സ്‌നേ​ഹ​ത്തി​ന്റെ​യും സുബോ​ധ​ത്തി​ന്റെ​യും” ആത്മാവിൽ ആ തീ ജ്വലി​പ്പി​ക്കാ​നാണ്‌. “അന്ത്യകാ​ലത്തു” ദുഷ്‌കൃ​ത്യ​ത്തി​ന്റെ​യും വ്യാ​ജോ​പ​ദേ​ശ​ങ്ങ​ളു​ടെ​യും പ്രശ്‌ന​ങ്ങ​ളു​മാ​യി ദുർഘ​ട​സ​മ​യങ്ങൾ വരു​മെന്ന്‌ അവൻ പറഞ്ഞു. അതു​കൊ​ണ്ടാ​ണു വിശേ​ഷാൽ യുവജ​ന​ങ്ങ​ളും മറെറ​ല്ലാ​വ​രും ‘സകലത്തി​ലും സുബോ​ധം​പാ​ലി​ക്കു​ക​യും അവരുടെ ശുശ്രൂഷ നിറപ​ടി​യാ​യി നിവർത്തി​ക്കു​ക​യും’ ചെയ്യേ​ണ്ടത്‌ അത്യാ​വ​ശ്യ​മാ​യി​രി​ക്കു​ന്നത്‌—3:15; 1:5-7; 3:1-5; 4:5.

12. (എ) പൗലൊസ്‌ രാജ്യ​സ​ന്ത​തി​യി​ലേക്ക്‌ എങ്ങനെ ശ്രദ്ധക്ഷ​ണി​ച്ചു, അവൻ എന്തു പ്രത്യാശ പ്രകടി​പ്പി​ച്ചു? (ബി) ദൈവ​ത്തി​ന്റെ ദാസൻമാർക്ക്‌ ഇന്നു പൗലൊ​സി​ന്റെ അതേ മാനസി​ക​ഭാ​വം ഉണ്ടായി​രി​ക്കാൻ എങ്ങനെ കഴിയും?

12 സമ്മാനം പോരാ​ട്ട​ത്തി​നു തക്ക മൂല്യ​മു​ള​ള​താണ്‌. (2:3-7) ഈ ബന്ധത്തിൽ, രാജ്യ​സ​ന്ത​തി​യി​ലേക്കു ശ്രദ്ധക്ഷ​ണി​ച്ചു​കൊ​ണ്ടു പൗലൊസ്‌ പറയുന്നു: “ദാവീ​ദി​ന്റെ സന്തതി​യാ​യി ജനിച്ചു മരിച്ചി​ട്ടു ഉയിർത്തെ​ഴു​ന്നേ​റ​റി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ ഓർത്തു​കൊൾക. അതു ആകുന്നു എന്റെ സുവി​ശേഷം.” ആ സന്തതി​യോ​ടു​ളള ഐക്യ​ത്തിൽ കഴിയുക എന്നതാ​യി​രു​ന്നു പൗലൊ​സി​ന്റെ പ്രത്യാശ. തുടർന്ന്‌, സമീപി​ച്ചു​കൊ​ണ്ടി​രുന്ന തന്റെ വധത്തെ​ക്കു​റിച്ച്‌ അവൻ ജയോ​ത്സ​വ​വാ​ക്കു​ക​ളോ​ടെ സംസാ​രി​ക്കു​ന്നു: “ഇനി നീതി​യു​ടെ കിരീടം എനിക്കാ​യി വെച്ചി​രി​ക്കു​ന്നു; അതു നീതി​യു​ളള ന്യായാ​ധി​പ​തി​യായ കർത്താവു ആ ദിവസ​ത്തിൽ എനിക്കു നല്‌കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യ​ക്ഷ​ത​യിൽ പ്രിയം​വെച്ച ഏവർക്കും​കൂ​ടെ.” (2:8; 4:8) അനേകം വർഷത്തെ വിശ്വ​സ്‌ത​സേ​വ​ന​ത്തി​ലേക്കു പിന്തി​രി​ഞ്ഞു​നോ​ക്കി അതുതന്നെ പറയാൻ കഴിയുന്ന എല്ലാവ​രും എത്ര സന്തുഷ്ട​രാണ്‌! എന്നിരു​ന്നാ​ലും, ഇതു യേശു​ക്രി​സ്‌തു​വി​ന്റെ പ്രത്യ​ക്ഷ​ത​യോ​ടു​ളള സ്‌നേ​ഹ​ത്തോ​ടെ ഇപ്പോൾ സേവി​ക്കേ​ണ്ട​തും പിൻവ​രുന്ന പ്രകാരം എഴുതി​യ​പ്പോൾ പൗലൊസ്‌ പ്രകട​മാ​ക്കിയ അതേ ആത്മവി​ശ്വാ​സം പ്രകട​മാ​ക്കേ​ണ്ട​തും ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു: “കർത്താവു എന്നെ സകലദു​ഷ്‌പ്ര​വൃ​ത്തി​യിൽനി​ന്നും വിടു​വി​ച്ചു തന്റെ സ്വർഗ്ഗീ​യ​രാ​ജ്യ​ത്തി​ന്നാ​യി രക്ഷിക്കും; അവന്നു എന്നെ​ന്നേ​ക്കും മഹത്വം. ആമേൻ.”—4:18.

[അടിക്കു​റി​പ്പു​കൾ]

a ററാസിററസിന്റെ മുഴു​കൃ​തി​ക​ളും (ഇംഗ്ലീഷ്‌), 1942, മോസ്സസ്‌ ഹദസ്‌ സംവി​ധാ​നം​ചെ​യ്‌തത്‌, പേജുകൾ 380-1.

[അധ്യയന ചോദ്യ​ങ്ങൾ]